#ads 1

ആദ്യരാത്രി - adhyaratri malayalam story

Adhyaratri malayalam story, Malayalam Novel,

ആദ്യരാത്രി

AadhyaRatri malayalam story 

Credit:  to writer


എന്താ എന്തുപറ്റി നിനക്ക് ,,എന്തിനാ നീ വിയർക്കുന്നത് ?
ഒന്നുമില്ല
പിന്നെന്താ ,,ഇങ്ങടുത്തുവരൂ ,,,,?
മ്മ്
പിന്നെയും അവിടെത്തന്നെ നിന്ന് വിറക്കുകയാണോ ,,,,ആ പാല് ഇപ്പോൾ തുളുമ്പിമറയും ,,അതിവിടെ വെക്കൂ?
മ്മ്
താനിവിടെ വന്നിരിക്കടോ ,ഞാൻ നിന്നെ വിഴുങ്ങാത്തൊന്നുമില്ല ,,,തനിക്കു ഇവിടെയൊക്കെ ഇഷ്ടായോ ?
മ്മ്
അല്ല തനിക്കു ഈ മ്മ് അല്ലാതെ വേറെ വാക്കുകളൊന്നും അറിയില്ലേ ,,എടോ താൻ ആദ്യമായാണ് ഒരു പുരുഷന്റെ മുൻപിലേക്ക് വരുന്നത് എന്ന് എനിക്ക് മനസ്സിലാകും ,അതിന്റെ ബുദ്ധിമുട്ടുകളും എനിക്കറിയാം ,,എങ്കിലും ഇതൊക്കെ ഏതൊരു പെണ്ണിന്റെയും ആണിന്റെയും ജീവിതത്തിലും നടക്കേണ്ട കാര്യങ്ങൾ ആണ് ,തനിക്കു ഇഷ്ടായോ എന്നെ ?
മ്മ്
സത്യായിട്ടും പറ ,,നമ്മുടെ മനസ്സിലുള്ളതൊക്കെ ഇന്നുതന്നെ സംസാരിച്ചു പൂർത്തിയാക്കണം ,,പര്സപരം എല്ലാം മനസ്സിലാക്കി വേണം നമുക്ക് നമ്മുടെ ഈ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ,,തനിക്കു ഇപ്പോൾ എന്നോട് എന്തും തുറന്നുപറയാം ,,,
താൻ എന്തിനാ കരയുന്നതു ,,,,ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല
എനിക്കറിയാം ചേട്ടാ ,,,,ചേട്ടൻ പറഞ്ഞതിലൊന്നും എനിക്ക് ഒരു എതിരഭിപ്രായവും ഇല്ലാ ,,,മനസ്സു എന്തോ വീട്ടിൽ നിന്നും പൂർണ്ണമായി ഇവിടെ എത്തിയിട്ടില്ല ,,,'അച്ഛൻ ഉറങ്ങിക്കാണില്ല ,,എന്റെ മുറിയിലേക്ക് കണ്ണുനട്ടിരിപ്പുണ്ടാകും ,അച്ഛന് എന്നെയും എനിക്ക് അച്ഛനെയും ഏതു പാതിരാത്രിക്കും കാണണമായിരുന്നു അതുകൊണ്ടു നമ്മുടെ വാതിലുകൾ പരസപരം അടക്കാറില്ല ,,എന്റെ ചെറിയൊരു അനക്കം കേട്ടാൽ ഓടിവന്നു ചോദിക്കും എന്റെ മോൾക്ക് എന്തുപറ്റി , അന്നുരാത്രി ഉറങ്ങാതെ എന്നെയും നോക്കികിടക്കുന്ന അച്ഛനെ യാണ് ഞാൻ കണ്ടത് ,,,അസുഖങ്ങൾ എന്നെകീഴടക്കുമ്പോൾ എന്റെ അരികിൽ നിന്നും വിട്ടുമാറില്ലെങ്കിലും ,, അച്ഛന് അസുഖം വന്നാൽ തൊട്ടടുത്തുള്ള ചിറ്റയുടെ അടുത്തേക്ക് എന്നെ അയയ്ക്കും കൂട്ടത്തിൽ ഒരു ന്യായവും ഈ അസുഖം മോൾക്ക് പകരണ്ടാ ,,,എന്റെ മോൾക്ക് അസുഖം വന്നാൽ അച്ഛന് വിഷമാ
'അമ്മ എന്നെ തനിച്ചാക്കി നേരത്തെപോയി ,അതുവരെ പ്രവാസജീവിതത്തിൽ ആയിരുന്ന അച്ഛൻ ,,,ആ ഒരു തിരിച്ചുവരവിനുശേഷം പിന്നെ പോയില്ല ,,എനിക്കച്ഛൻ അമ്മയും അച്ഛനും ആയി
,,ഈ ആലോചന വന്നപ്പോൾ ചേട്ടന് ഡിമാന്റ് ഒന്നുമില്ലെങ്കിലും ,,അച്ഛൻ ഓടി ഓടി നടക്കുകയായിരുന്നു
എന്റെ സ്വരസ്വതി അവളുടെയും എന്റെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സർവ്വാഭരണങ്ങളും അണിഞ്ഞു എന്റെ മോളുടെ വിവാഹം,,,, അത് ഞാൻ എങ്ങനെയും ആർഭാടമാക്കി നടത്തുമെന്ന് ചിറ്റയോട് എപ്പോഴും പറയുമായിരുന്നു അച്ഛൻ ,
പക്ഷെ നിൽക്കുന്ന വീട് പണയപ്പെടുത്തിയാണ് എന്റെ വിവാഹം നടത്തുന്നത് എന്നറിഞ്ഞതുമുതൽ ഞാൻ പലവട്ടം പറഞ്ഞതാ ,,അച്ഛാ എനിക്ക് ഈ വിവാഹം വേണ്ടാ ,,കുറച്ചു പണ്ടങ്ങളൊക്കെ ഇട്ടു എന്നെ സ്വീകരിക്കുന്ന ഒരു പുരുഷനെ മതിയെന്നു ,,,,കുറച്ചു നാളികേരം അല്ലാതെ കാര്യമായ വരുമാനമാർഗ്ഗം ഒന്നുമില്ല അച്ഛന് ,,ഏങ്ങനെ അച്ഛൻ ബാങ്കിലെ അടവുകളൊക്കെ അടക്കും എന്നാലോചിക്കുമ്പോൾ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ലാ ,,അതാ ഏട്ടാ എന്റെ മുഖത്തു കാര്യമായ സന്തോഷം കാണാത്തത് ,,ജീവിതത്തിലെ ഏറ്റവും പ്രധാനമേറിയെ ഈ ഒരു ദിവസം ഇങ്ങനെയൊക്കെ ആക്കിയതിൽ എന്നോട് വിഷമം തോന്നരുത്
വാതിലിനരികിലായി നിൽക്കുന്ന അവളുടെ അടുത്തേക്ക് ഹരി പതിയെ നടന്നു ,,അവളുടെ മുഖം കയ്യിലെടുത്തു ,,
എതൊരു പുരുഷന്റെയും ഭാഗ്യമാണ് ഇതുപോലെ കുടുംബസ്നേഹം ഉള്ള ഒരു പെണ്ണ് ,,എനിക്കുറപ്പായി ഞാൻ ഇവിടുന്നു പോയാലും എന്റെ അമ്മയെയും അച്ഛനേയും പൊന്നുപോലെ നോക്കും നീ അതുമതി എനിക്ക് ,,,,
നീ പറയുന്ന എല്ലാകാര്യങ്ങളും അതിന്റെ യഥാർത്ഥ അവസ്ഥയിൽ എനിക്ക് മനസ്സിലാകും പെണ്ണെ ,,കാരണം ഇതുപോലുള്ള ഒരുപാടു അഗ്നിപരീക്ഷങ്ങൾ നേരിട്ടനുഭവിച്ചവനാണ് പ്രവാസിയായ ഞാനും ,,പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം ഉണ്ടാക്കാൻ ഞാൻ ഓടിയ ഓട്ടമാണ് ആ മരുഭൂമി വരെ എന്നെകൊണ്ട് എത്തിച്ചത് ,,അന്ന് എന്റെ ദുഃഖങ്ങൾ ഞാൻ ആരേയും അറിയിച്ചില്ല എല്ലാം മനസ്സിലിട്ടടക്കി ,
,അതുകൊണ്ടുതന്നെയാണ് അവർ എതിർത്തിട്ടും സ്ത്രീധനം തുടങ്ങിയ ഒരു ഡിമാന്റും വേണ്ടാ എന്ന് കരണവന്മാരോട് ഞാൻ തറപ്പിച്ചുപറഞ്ഞതു ,
,ആഭരങ്ങൾ എല്ലാം ബാങ്ക് ലോക്കറിൽ വെക്കണം എന്നുഅച്ഛനോട് പറഞ്ഞു നമുക്ക് നാളെ പുറത്തുപോയി ഇതൊക്കെ വിൽക്കാം ,
ഈ ഒരു താലിമാലയും രണ്ടു വളയും മാത്രം മതി നിനക്ക് ,,,ബാക്കി വേണ്ടുന്നതൊക്കെ അദ്വാനിച്ചു നിനക്ക് മേടിച്ചുതരാനുള്ള കരളുറപ്പ് എനിക്കുണ്ട് ,
,കാശായിട്ടു കൊടുത്താൽ ചിലപ്പോൾ നിന്റെ അച്ഛൻ അത് സ്വീകരിക്കാൻ മടിക്കും നമുക്ക് അതുകൊണ്ടു ഇതു വിറ്റുകിട്ടുന്ന മുഴുവൻ കേഷും ബാങ്കിലടച്ചു അതിന്റെ റസീറ്റുകൊടുക്കാം ,,അതാകുമ്പോൾ അദ്ദേഹത്തിന് എതിരുപറയാൻ കഴിയില്ല ,,, ,,അച്ഛൻ സന്തോഷിച്ചാലേ നീ ഒന്നുചിരിക്കൂ ,,നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാതെ എനിക്കെന്തു സന്തോഷം ,,,,കുറച്ചുലീവുള്ള ഒരു പാവം പ്രവാസിയാണ് ഞാനും ,,എന്റെ ആദ്യരത്രി കുളമാക്കരുത് ,,,,
കണ്ണീരുവീഴുന്ന മുഖത്തിലും ചിരിപടർത്തികൊണ്ടു അവന്റെ അടുത്തേക്ക് പോയ അവൾക്ക് ,,കവിളിലൊരു ആദ്യ ചുംബനം നൽകി അവൻ

إرسال تعليق

Please Don't Spam here..