"ചേട്ടാ.... എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് ഒഴുവാക്കിക്കൂടെ...."
കൈയിൽ ഇരുന്നാ ചായ ഗ്ലാസ്സ് പൊട്ടിച്ചിതറിയാ' പോലെ... എന്റെ സ്വപ്നങ്ങളും തകർന്നു... ഒരുപാട് പ്രതീക്ഷയോടെയാണ് ഈ 20മത്തെ പെണ്ണ് കാണാൻ പോയത്.... പക്ഷെ അവൾ ഇത് ഒന്നും നോക്കാതെ വേറെ ഏതോ ലോകത്താണ് അവൾ..
"എന്താ ഇപ്പോ അങ്ങനെ പറയാൻ ശിവാനി.... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.... എന്തെങ്കിലും പ്രശ്നമുണ്ടോ നമ്മുക്ക് സംസാരിക്കാം... "
കണ്ടതിൽ ഏറ്റവും ഇഷ്ടമായത് ഇവളതന്നെയായിരുന്നു...മനസ്സിൽ ഉറപ്പിച്ചിരുന്നു ഇവളാണ് എന്റെ പെണ്ണന്ന്..
" അതിന് ഒന്നും മരുന്നില്ല ചേട്ടാ.... എന്റെ വീട്ടുകാർ മകളുടെ ഭാവി നോക്കി എടുക്കുന്നാ തീരുമാനമാണ് ഇത്.... നിങ്ങൾ അതിൽ കാര്യമാറിയാതെ വീഴുവാണ്..."
മുറിയിലെ ഇരു ദിക്കിലെക്കും... പാഞ്ഞ് കണ്ണുകളിൽ പതിഞ്ഞിരുന്നു ഒരു അച്ഛന്റെ തേങ്ങൽ...
"എന്താ കാരണം... കാരണം അറിയാതെ ഇവിടെന്ന് ഇറങ്ങി പോവുന്നത് ശരിയാവില്ല.... അത് ചിലപ്പോൾ നിന്റെ വീട്ടുക്കാർക്ക് ഒരു കുറച്ചിലാവും...."
" ഇത് ഓക്കെ അവർക്ക് ഒരു ശീലാമാ.... ഇതായിരുന്നു... അവരുടെ ആവസ്ഥാനത്തെ പ്രതീക്ഷ.. അതും ഇല്ലാതാക്കുവാ ഞാൻ.... എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു.... എല്ലാം അവനായിരുന്നു.. പക്ഷെ അവൻ എല്ലാം മുതൽ എടുക്കുവായിരുന്നു എന്നു അറിയാൻ വൈകി... അപ്പോഴെക്കും എന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു.... മരണത്തെക്കുറിച്ച് ' ചിന്തിച്ചു തുടങ്ങിയാ നാളുകളിൽ ഞാൻ എന്റെ ഉദരത്തിൽ വളരുന്നാ കുത്തിനായ് ജീവിക്കുവാൻ തുടങ്ങി.... സങ്കടങ്ങൾ എല്ലാം കടിച്ചമർത്തി... പക്ഷെ.. "
നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ...... അറിയാതെ മനസ്സിൽ തന്നെ ശപിക്കുന്നുണ്ടാവും.... അവളുടെ തോളിൽ കൈകൾ ചേർത്തു പതിയെ...
" ഇനി ഒന്നും പറയണ്ടതില്ലാ.... ഞാൻ തീരുമാനിച്ചു... നീയൊണ് എന്റെ പെണ്ണന്ന്... ഒന്നും മറച്ച് വെയ്ക്കാതെ തുറന്ന് പറയാൻ കാണിച്ച് ഈ മനസ്സ് മാത്രമതി എനിക്കി ഇനിയുള്ളാ കാലം കൂട്ട്.... "
" പിന്നീട് തോന്നിയാലോ ചുമന്നത് വിഴപ്പാണന്ന് ..... മറ്റാരുടെയെങ്കിലും നാവിൽ നിന്ന് കേട്ടാൽ.... ഈ ഇഷ്ടം ഒക്കെ ഇല്ലാതാവും ചിലപ്പോൾ... "
"ജീവിക്കാൻ പോകുന്നത് ഞാനും നീയുമാണ്... നമ്മൾക്ക് ഇല്ലാത്ത പ്രശ്നം മറ്റാർക്കാ...... നിന്റെ എല്ലാ കാര്യങ്ങളും ഒരു വിശ്വാസത്തോടെ മുൻപരിചയം എതും ഇല്ലാത്ത എന്നോട് പറയുമ്പോൾ.... അത് സംരക്ഷിക്കണ്ടത് എന്റെ ഉത്തരവാദ്വാത്തമാണ്..... "
അവൾ പതിയെ കൈകൾ കൂപ്പി നെഞ്ചോട് ചേർന്നു.... അപ്പുറത്ത് സ്വന്തമകളുടെ തെറ്റുകൾ മറച്ച് എന്നെ വഞ്ചിച്ചെന്ന് കുറ്റബോധത്തോടെ നീറുന്നാ ഒരു അച്ഛനുണ്ട്... പതിയെ ചെന്നു തൊഴുകൈകളുമായി നിൽപ്പാണ് ആ മനുഷ്യൻ വിറളി വെളുത്താ കൈകളുമായി...
"മകളെ എനിക്കി കെട്ടിച്ച് താരാമോ.... ഒരുപാട് ഇഷ്ടമായി... ആർഭടങ്ങൾ ഒന്നും വേണ്ടാ.. ഈ അച്ഛന്റെ സമ്മതം മാത്രമാണ്...."
"ദൈവം വീണ്ടും വീണ്ടും എന്നെ തോൽപ്പിച്ച് കളയുമാണ്... കൊണ്ട് പോയിക്കോള്ളു ഒരു അപേക്ഷയുണ്ട്... ഈ കണ്ണിൽ കണ്ണിരീല്ലാ കരഞ്ഞ് തീർക്കാൻ.... കരയിക്കരുത്.."
നെഞ്ചോട് ചേർത്തുപിടിച്ച് ആ അച്ഛനെ...
'' ഇതുവരെ പല്ല് ഇളിച്ച് കളിയാക്കി അസഭ്യം പറഞ്ഞവരോട്.... നെഞ്ചും വിരിച്ച് പറയണം... അവളുടെ കഴുത്തിൽ താലിക്കെട്ടിയാ നട്ടല്ല് ഉള്ളാ ഒരു ആൺക്കുട്ടി ഉണ്ടെന്ന്.... കേട്ടോ..."
നിറഞ്ഞ് ഒഴുകിയ മിഴികൾ തുടച്ച്.... ചിരി വിടർത്തുന്നുണ്ടായിരുന്നു അവളും വാതിൽ പഴുതിലൂടെ... ഒളിക്കണ്ണ് എറിഞ്ഞ് കാലങ്ങൾ കഴിഞ്ഞു ഞങ്ങളിൽ ഒതുങ്ങിയ രഹസ്യങ്ങൾ പതിയെ മറന്ന് തുടങ്ങി....വൈകാതെ അവന്റെ സിന്ദൂര ചുവപ്പ് അണിഞ്ഞു.... തലകുനിച്ച് നടന്നവൾ എന്റെ കൈയും പിടിച്ച് ധൈര്യത്തോടെ നടപ്പാണ്... എത്രയെക്ക സങ്കടങ്ങൾ നമ്മളെ തളർത്തിയാലും... ഇതുപോലെ മനസ്സിലാക്കൻ കൂടെ ഒരാള് ഉണ്ടായാൽ മതി.. ജീവിതം സ്ന്തോഷമാക്കി മുന്നോട്ട് പോകാൻ...
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
.