#ads 1

കഥ Short Story

Malayalam story

Short Story


''അതെ അച്ചു ഏട്ടാ.... അതെ... മനുഷ്യ ഉറങ്ങിയോ..."
"എന്താ... എന്റെ കല്യാണിക്കുട്ടി നിനക്ക് വേണ്ടത്.... നിന്നെ ഞാൻ ഗർഭിണിയാക്കി അതൊരു തെറ്റ് ചെയ്തു അതിനു ഇങ്ങനെ കൊല്ലാണോ.... എന്താ..."
നിറഞ്ഞ് വയറുമായി.... എന്റെ തലയിൽ തലോടി... ചിരിക്കുവാണ് ഇത്തിരി നാണത്തോടെ...
" ആഹാ... എന്തൊരു ആവേശമായിരുന്നു... ഇപ്പോ എന്തായി.... മര്യാദയ്ക്ക് എന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ച് തന്നെയ്ക്കണം അമ്മ പറഞ്ഞത് ഒക്കെ ഓർമ്മയില്ലെ....?"
അമ്മയാണ് അവളെ നശിപ്പിക്കുന്നത്... മാവിൽ വലിഞ്ഞ് കേറി നടവ് ഒടിഞ്ഞത് പോരാന്നു തോന്നുന്നു.. പറഞ്ഞിട്ട് കാര്യമില്ലാ... തലത്തെറിച്ച് നടക്കുമ്പോൾ ഓർത്തില്ലാ വീട്ടുകാർക്ക് കൊടുക്കുന്നത്തിന്റെ ഇരട്ടിയായി ഇങ്ങനെ തിരിച്ച് കിട്ടുമെന്ന്...എന്നാലും എന്റെ അമ്മാ... മനസ്സിൽ സങ്കടങ്ങൾ എല്ലാം പറഞ്ഞു തീർത്തു..
"എന്താ വേണ്ടെത്.... എന്റെ കല്യാണിക്കുട്ടിക്ക്... പറ പാതിരാത്രിയാണ് ... അത് ഓർത്ത് പറഞ്ഞാൽ മതിട്ടോ..."
''ആഗ്രഹങ്ങൾക്ക് അങ്ങനെ ഓക്കെ ഉണ്ടോ.... ഇതുപോലെ ഒരു രാത്രിയിലെ അല്ലെ എന്നെ ഇങ്ങനെ ആക്കിയതും... "

"അയ്യോ.... വെറുതെ അത് പറഞ്ഞ് പേടിപ്പിക്കാതെ കാര്യം പറ നീ പെണ്ണെ.... "
മത്തങ്ങ പോലെ വിടർന്ന് അടിവയറിൽ മുഖം ചേർത്തു... ഒന്നു ചുംബിച്ചു... നാസിക തുമ്പിൽ നിന്ന് ഉതിർന്ന് വീഴാൻ നിൽപ്പാണ് മേഘക്കൂട്ടത്തിലെ.... മഴത്തുള്ളി പോലെ... മൂക്കുത്തി നുണക്കുഴി കവിൾത്തടങ്ങൾ വിടർത്തി നിൽപ്പാണ് മൗനം..
" നമ്മുക്കെ ആ പാലപ്പൂവ് വിരിയുന്നത് കാണാൻ പോയല്ലോ...... അമ്മ പറയാറുണ്ട് നിങ്ങളെ വയറ്റിൽ ഉള്ളാ സമയത്ത് അച്ഛന്റെ കൈകയും പിടിച്ച് പോയിരിക്കാറുണ്ട് അവിടെന്ന്... എനിക്കും പോണം."
" നീ ഒന്നുടെ ഓർത്ത് നോക്കിക്കെ വേറെ വല്ലതാവും അമ്മ പറഞ്ഞത്...."
"അല്ലാ... അല്ലാ..."
" നീ എന്റെ പുക കണ്ടെ അടങ്ങു അല്ലെ.... മോൻ വരുമ്പോൾ.... കാണിച്ച് കൊടുക്കാൻ തന്തവേണ്ടാടീ... "
കരാണവൻമ്മാർ ഓരോ ശീലങ്ങൾ... വാശീ മൂത്തപ്പോൾ ഉള്ളിലെ പേടിപറഞ്ഞ് സ്വയം നാറാൻ പറ്റാത്ത കൊണ്ട നടന്നു ആ നിറവയറക്കാരിയെയും കൊണ്ട്... ഇരുട്ടിന്റെ നിശ്ബദതയിൽ കാറ്റിന് പോലും യക്ഷിയുടെ അലർച്ച പോലെ അവൾ കഥകൾ പറഞ്ഞ് നടപ്പാണ്... മിഴികൾ പല ദിക്കിലെക്കും പായിച്ചു തിരിഞ്ഞ് ഓടാൻവയ്യല്ലോ... ഏന്തവന്നാലും നേരിടാം എന്ന് ധൈര്യം സംഭരിച്ച് നടന്നു... പ്രതീക്ഷക്കാതെ വീണാ തോങ്ങയുടെ ശബ്ദതം കേട്ട് ഓടി അവളെ ചേർത്തു പിടിച്ചു പിടിയ്ക്കുന്നുണ്ടായിരുന്നു നെഞ്ച്... ചിരി നിർത്താതെ ചേർത്ത് പിടിച്ചവൾ..
" ഇത്ര പേടിയണോ... ഏട്ടാ... അവിടെന്ന് പറഞ്ഞാൽ പോരെ ... ഇതുവരെ വരണമായിരുന്നോ..."
"പേടിയോ എനിക്കോ.... നീ വന്നെ... "
സമ്മതിച്ച് കൊടുക്കാതെ അവളുടെ കൈയിൽ മുറുകെ പിടിച്ച് നടന്നു... മൗനം മഞ്ഞിന്റെ മറനീക്കുന്നാ പോലെ... പതിയെ വിടരുന്നുണ്ടായിരുന്നു.... പാലപ്പൂക്കൾ അതിൽ നിന്ന് ഒരു ഇതൾ അടർത്തി അവൾ നാസിക തുമ്പിനോട് ചേർത്തുപിടിച്ചു അതിന്റെ പരിമളം ആസ്വദിക്കുന്നുണ്ടായിരുന്നു... അവനും ഉള്ളിൽ കിടന്ന് പിടിയ്ക്കുന്നുണ്ട്.... നിറവയറും നിറഞ്ഞ് മനസ്സുമായി ഏതോ മായലോകത്തിലെക്ക്.. പതിയെ ഉറക്കം കൺപീലികളെ ചുംബിക്കുവാൻ തുടങ്ങിയിരുന്നു... പതിയെ അവളെയും കൂട്ടി നടന്നു മുറിയിലെക്ക്... അവൾ അപ്പോഴെക്കും നാളെ സാധിച്ചെടുക്കാൻ ഉള്ളാ ആഗ്രഹങ്ങൾ ആലോചിക്കുവാണ്.... അവളെ പതിയെ കിടക്കയിലെക്ക്.. ഒന്നു കണ്ണടക്കുമുമ്പ് അമ്മയുടെ വിളിയും വന്നു....
"പോത്ത് പോലെ കിടന്ന് ഉറങ്ങാതെ എഴുന്നേൽക്കാടാ.... നേരം വെളുത്തു.. "
" ഇത്ര നേരത്തായോ.... അവളെ എഴുന്നേറ്റില്ലെ."
"അവളെ വിളിച്ചാൽ കൊല്ലും ഞാൻ.... അവൾ കിടന്നോട്ടെ."
"അമ്മ ദൈവ ചെയ്യത് ഇങ്ങനെ മനുഷ്യനെ കൊല്ലുന്നാ ആഗ്രഹങ്ങൾ ഒന്നും പറഞ്ഞ് കൊടുക്കല്ലെ അവളോട് പ്ലീസ് എന്റെ മോനെ ഒന്നു കാണണം....."
" അതിന് ഞങ്ങൾ ഒക്കെ ഇല്ലെ..... നീ പേടിക്കണ്ടാടാ..."
"രാവിലെ തന്നെ തമാശിക്കല്ലെ...."
''ഞാൻ ചുമ്മ പറഞ്ഞതാ ടാ അവൾക്ക് ഒരു മോഹം അവൾ പറഞ്ഞാൽ നീ കേൾക്കില്ലെ അതും ഈ സമയത്ത്... അപ്പോ എന്റെ ക്രഡിറ്റിൽ അത് സാധിച്ചു കൊടുത്തതാ.. "
മനുഷ്യനെ ഉറക്കാതെ പോത്തപോലെ കിടന്ന് ഉറങ്ങുവാ പെണ്ണ്... എന്റെ മോൻ ഒന്നു വന്നോട്ടെ... നിനക്ക് തരുന്നുണ്ട് പണി... ഇനി നീ ഇപ്പോൾ യക്ഷിയെ കാണാണം എന്ന് പറഞ്ഞാലും ഞാൻ കാണിച്ചു തരാട്ടോ..... ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പതിയെ മിഴി തുറന്ന് നോക്കുന്നുണ്ട്...
''ഏട്ടാ ഇന്ന് വെള്ളിയാഴ്ച്ച യക്ഷികാവിൽ വിളക്ക് കാണാൻ എന്നെയും കൂട്ടി പോണെ... "
"ദൈവേ... ഇവൾ എന്റെ പുക കണ്ടെ അടങ്ങു.... "
അവൾ ഒരു കുഞ്ഞ് മാലഖപെണ്ണിനെ ജന്മം നൽകി വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും പ്രതികാരം എന്നാ പോലെ അവൾ ഗർഭിണിയായ്...ഇന്നും തുടരുന്നുണ്ട് അവൾ ആസാധമാണ് കരുതാന്നാ കാര്യങ്ങൾ നേടിയെടുത്താൽ പിറക്കുന്നാ കുഞ്ഞ് നല്ലാ ബുദ്ധിശക്തിയും ധൈര്യശാലിയായിത്തീരും എന്നാ വിശ്വാസത്തിൽ... നെഞ്ചിൽ കൈവച്ച് പ്രർത്ഥിക്കുന്നുണ്ട് അവളുടെ ആഗ്രഹങ്ങളിൽ ഇളവ് കാട്ടാണെ എന്ന്.. അവനും നടക്കാതെ പോയ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചെടക്കുന്നത് ഇതുപോലെ ഉള്ളാ നിമിഷങ്ങളിലാണ് അത് നേടിയെടുക്കുമ്പോൾ അവളുടെ കൈകൾ അടിവയ്റിൽ തലോടുന്നുണ്ടാവും... നിറഞ്ഞ് മനസ്സുമായി...
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ


Post a Comment

Please Don't Spam here..