brotherhood
Written by
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
എന്താടീ പാതിരാത്രിക്ക് ഒരു കറക്കം..... ഇവിടെ കിടന്ന്.. "
പാതിരാവിൻ നിശ്ബദതയിൽ... എനിക്കി കേൾക്കാം അവളുടെ കിതപ്പ്...എന്നെ ഒരു വേട്ടമൃഗത്തെ പോലെയായിരുന്നു ... അവളുടെ കണ്ണുകൾ കണ്ടത്... അവൾ അത് ഒന്നും സമ്മതിച്ച് തരാതെ പതിയെ എഴുന്നേറ്റു ബസ് സ്റ്റേപ്പിൽ നിന്ന്...
" അത് എന്താ ചേട്ടാ പെണുങ്ങൾക്ക് രാത്രി പുറത്ത് ഇറങ്ങിക്കൂടെ....?"
പേടി ഉള്ളിൽ ഉണ്ടെങ്കിലും.... പുറത്ത് കാണിക്കാതെ ആ പെൺകരുത്ത് മുറവിളി കൂട്ടുന്നുണ്ടായിരുന്നു..
" നീ ഏതാ ടീ കുരുപ്പെ... കിടന്ന് പിടയ്ക്കുന്നുണ്ടല്ലോ..."
എന്റെ ശബ്ദത്തിന്റെ അലർച്ചിയിൽ പേടിച്ച് നിൽപ്പായിരുന്നു അവൾ.... ആരയെ തിരയുന്നാ ദൂരെ ഇരുട്ടിലെക്ക് നോക്കി നിൽക്കുന്നുണ്ട്....
"ചേട്ടാ... ചേട്ടനു പെങ്ങൾ ഉണ്ടോ.... "
" അത് ഓക്കെ നീയെന്തിനാടീ അറിയുന്നെ.... "
" പറ ചേട്ടാ..."
" ഇല്ലാ എന്താ.... "
" എന്നെ ഒരു പെങ്ങളായ്.....കണ്ടുടെ... അത് എന്താ കൂടെ പിറന്നാൽ മാത്രമേ പിങ്ങാളവൂ.. "
മെല്ലെ അവൾ ഒരു കുഞ്ഞപെങ്ങളായി പറയാതെ.... കൂടെ നടക്കുവാൻ കൊതിക്കുന്നുണ്ട് മനസ്സ്.പലവട്ടം ആലോചിക്കാറുണ്ട് വഴ്ക്കിട്ട് പിണക്കം തീർക്കാനും... കളത്തരങ്ങൾ കണ്ടുപിടിച്ച്.... ഭിഷണിപ്പെടുത്തി നന്നാക്കാനും.. ഒരു കുഞ്ഞ് പെങ്ങൾ.... അസഭ്യം പറയുന്നവന്റെ നെഞ്ചിൽ ചവിട്ട് എനിക്കി നിന്നെക്കാൾ ഉശീര് ഉള്ളൊരു ആങ്ങളാ ഉണ്ടെന്ന് പറയുമ്പോൾ.... നെഞ്ചും വിരിച്ച് നിന്നവൾ കാത്തുകൊള്ളാൻ ഒരുവാല് പോലെ പിന്നാലെ നടക്കുന്നാ ഒരു ഏട്ടനാവൻ കൊതിച്ചിട്ടുണ്ട്.
" ആയിക്കോട്ടെ..... അപ്പോ നിനക്ക് ഏട്ടൻ ഇല്ലാല്ലെ..... "
മഞ്ഞ് പതിയെ ഇറങ്ങി തുടങ്ങിയ ഇരുൾ വീണാ വഴിയിലൂടെ പതിയെ നടന്നു...
" ഇല്ലാ... കൊതിച്ചിട്ടുണ്ട് ഒരുപാട് പ്രർത്ഥിച്ചിട്ടുണ്ട്... അങ്ങനെ ഉണ്ടായിരുന്നങ്കിൽ ചേട്ടനു ഇപ്പോൾ ഇതുപോലെ നടുറോഡിൽ എന്നെ ചോദ്യം ചെയ്യാൻ സാധിക്കുമായിരുന്നില്ലാ..... കൊച്ച് കൊച്ച് സ്വപ്നങ്ങളാണ് എന്റെ ജീവിതം അതിലെക്ക് ഉള്ളാ ഒട്ടാമായിരുന്നു അതാണ് ആ നാടുറോട്ടിൽ പണിമുടക്കി കിടക്കുന്നെ... ആരെയും കണ്ടില്ലാ ഇതുവഴി ഒരു സഹായം ചോദിക്കാൻ പോലും... സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടപ്പോഴാണ് ഒന്നു ജീവൻ നേരെ വീണത്..."
വാതോരാതെ സംസാരിച്ച്...... നിലാവിനെ പോലും തോൽപ്പിക്കും ചേലോടെ നടപ്പാണ് അവൾ... പതിയെ ഞാനും അറിയാതെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.....
" ആഹാ... ഞാൻ ഒന്നു പേടിച്ചു നിന്റെ നിലവിളി കേട്ടപ്പോൾ.....എന്തായലും ഇനി ഇവിടെ ബസ് ഒന്നും ഉണ്ടാവില്ലാ നാളെ രാവിലെ നോക്കിയാൽമതി.... ഞാൻ പോട്ടെ..."
ഇത്രയും നേരം തെളിഞ്ഞ് നിന്നാ മുഖം പതിയെ വാടി തുടങ്ങിയിരുന്നു... ഇരുട്ടിൽ ഏതൊരു പെണ്ണിനും ഒരു അഹങ്കരമാണ് സ്വന്തമായി ആണരുത്തൻ കൂടെ ഉള്ളത് പറഞ്ഞാലും സമ്മതിച്ച് തരില്ലാ... പക്ഷെ ഞാൻ അവളുടെ മുഖത്ത് നിന്ന് മനസ്സലാക്കിയിരുന്നു.. ഉള്ളിൽ പിറുപിറുക്കുന്നുണ്ട് ദുഷ്ടൻ എന്നു....
''അതെ കൂടെ പോരുന്നോ രാവിലെ പുറപ്പിട്ടാൽ മതിയെങ്കിൽ... ഇന്ന് ഈ ഏട്ടന്റെ വീട്ടിൽ കൂടാം എന്താ... പേടിക്കണ്ടാ വീട്ടിൽ രണ്ടു സാധുക്കളായ് അച്ഛനും അമ്മയും മാത്രമുള്ളു.. "
കേട്ടാപാതി ബാഗും എടുത്ത് ആൾ റെഡി.... നടന്ന് നീങ്ങും വഴികളില്ലൊം അവൾ കഥകൾ പറഞ്ഞ് കൊണ്ടെരുന്നു... ഒരു കുഞ്ഞ് പെങ്ങളെ കിട്ടിയാ സന്തോഷം ഉള്ളിൽ നിറയുന്നണ്ട് എങ്കിലും നാളെ വെളുപ്പിനെ അവൾ പോകുവരെയ ഉള്ളു ഇത് ഓക്കെ മനസ്സ് പറയുന്നുണ്ട്.... ഉമ്മറപ്പടിയിൽ കാത്തിരിപ്പായിരുന്നു രണ്ടു പേരും അവളുടെ കൈയും പിടിച്ചുള്ളാ വരവ് കണ്ടതും...മുഖമാകെ മാറിയിരുന്നു അമ്മയുടെ... അല്ലെങ്കിലും പേരും നാളും അറിയാത്ത ഒരുത്തിയ കൈപിടിച്ച് മകൻ വന്നാൽ അവർക്ക് എങ്ങനെ അറിയാനാ അല്ലെ.... കാര്യങ്ങൾ തിരക്കി അവളെയും കൂട്ടി അകത്തേക്കി നടക്കുമ്പോഴ് പതിയെ ഒളികണ്ണാലെ നോക്കുന്നുണ്ടവൾ... അച്ഛൻ ചാരുകസേരയിൽ ഇരുന്നു പറയുന്നുണ്ട്.
" നന്നായി.... അവളെ അവിടെ തനിച്ചാക്കി പോന്നില്ലാല്ലോ.. ഇപ്പോഴാ ഒരു അച്ഛയതിൽ ഞാൻ പൂർണ്ണ വിജയമാണ് എന്ന് എന്റെ മകന്റെ സ്വാഭാവിത്തിലൂടെ തെളിയിച്ചു.... നല്ലക്കുട്ടിയാ"
അതങ്ങനെയാ അച്ഛന്റെ കഷ്ടപ്പാടും ..... വേദനയും അറിഞ്ഞ് വളർന്നവരാരും വഴിതെറ്റില്ലാ.... അവൾ അപ്പോഴെക്കും അമ്മയെയും കൈയിൽ എടുത്ത് ഭരണം തുടങ്ങി ചില നിമിഷങ്ങൾ കൊണ്ട് പരിചയപ്പെട്ടവൾ... എത്ര പെട്ടന്നാണ് ഞങ്ങളുടെ വീട്ടിൽ ഒരാളയിമാറിയത്... ഊണം കഴിഞ്ഞ് അവൾക്ക് മുറി ഒഴിഞ്ഞ് കൊടുത്ത് നടന്നു വരാന്തയിലെക്ക്...
" ഒരുപാട് നന്ദി.... ഒരുപാട് ഏട്ടാ..."
" നീയോ ഉറങ്ങിയില്ലെ..... എന്തിനാ ഈ നന്ദിയെക്ക... "
" പെരുവഴിയിൽ കണ്ടാ എന്നെ ഒരു പെങ്ങളാക്കി കൂടെ ക്കുട്ടിയതിനു.... ഇതെ ഇതുപോലെ എന്റെ ജീവിത്തിലെ മാനോഹര നിമിഷങ്ങൾ തന്നതിന്... ഒരു ഏട്ടനയതിന്.... അതോ നാളെ ഞാൻ അങ്ങോട്ട് പോയാൽ മറക്കുമോ... ഏട്ടാ.."
" പോവതിരിക്കാൻ പറ്റുമേ... ഈ ഏട്ടന്റെ പെങ്ങളായി ഇവിടെ കൂടിക്കൂടെ..നിനക്ക് ഈ ഒരു ജന്മം തരാം..."
"മതി ഇയൊരു വാക്ക് മതിയെനിക്ക്... പക്ഷെ പോയെ പറ്റു... ഞാൻ വരാം ഏട്ടനെയും അമ്മയും അച്ഛനെയും കാണാൻ... അല്ലെങ്കിൽ ഏട്ടനു എന്റെ വീട്ടില്ലെക്ക് പോരാം... എപ്പോ വേണമെങ്കിലും... ഈ അനിയത്തി ഉണ്ടാവും എന്നും കൂട്ടിനു..."
രാത്രി എന്റെ വീടന്റെ.... പടികയറിവന്നവൾ രാവിലെ ഒരു കൂടെ പിറപ്പായി ഇറങ്ങി പോകുമ്പോൾ എന്തക്കയോ ബാക്കിയാവുന്നുണ്ട് ഈ നെഞ്ചിൽ.... അമ്മയുടെയും അച്ഛന്റെയും മിഴികൾ നിറഞ്ഞ് ഒഴുകി.. കാലങ്ങൾ കഴിയുന്തോറും അവൾ ഞങ്ങളിലെക്ക് വരുന്നുണ്ടായിരുന്നു ഒരു വിരുന്നുകാരിയായ്... ഇന്ന് ചോദിക്കാതെ പ്രതീക്ഷിക്കാത്ത സമയത്ത് വന്ന് ഞെട്ടിച്ചിട്ട് ഒരു പോക്ക് അങ്ങ്പോകും... പഴയ പോലെ അല്ലാ ഏട്ടനുള്ള അഹങ്കാരമുണ്ടവൾക്ക് രാത്രികൾ പകലാക്കി നടപ്പാണ് എന്നെ ഉറക്കാതെ... ഇന്നും ചില ബന്ധങ്ങൾ അങ്ങനെയാണ് ഒരു നിമിഷം കൊണ്ട് ഒരു ജന്മത്തെ ഓർമ്മകൾ തരും...
''രാത്രി ഉള്ളത് തന്നെ പകലും ഉള്ളു... പക്ഷെ മാറുന്നത് നമ്മുടെ ചിന്തകളാണ് മനസ്സാണ് രാത്രിയുടെ മറവിൽ തനി രൂപം പുറത്ത് വരും ചില പുരക്ഷകേസരകളുടെ... ഓർക്കുക പ്രർത്ഥിക്കുക നാളെ നിനക്കാരു പെൺകുഞ്ഞ് പിറക്കാതിരിക്കാൻ.."
[കഥയാണ്.. ജീവിതമാണ് അനുഭവിച്ചവനെ അറിയൂ അതിന്റെ മധുരം... വായിച്ചെടുക്കുമ്പോൾ മനസ്സിൽ പിറന്ന് അസൂയ കൊണ്ട് പറയരുത് ഇങ്ങനെ ഒന്നും നടക്കില്ലെന്ന്... നീ ഒരു സാധനം കണ്ടില്ലെന്ന് കരുതി അത് ലോകത്ത് ഇല്ലെന്ന് അല്ലാ അർത്ഥം..]
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ