#ads 1

ചെറുകഥ

Malayalam story

Malayalam Short Story 

Written by 

✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ


"ഈ നശിച്ചവളുടെ കൺവെട്ടം കണ്ടാപ്പോൾ തുടങ്ങിയതാ എന്റെ കുട്ടിയുടെ കഷ്ടകാലം... "

അമ്മയുടെ വാക്കുകൾ എല്ലാം ഒരു ചിരിയിൽ ഒതുക്കി അനുസരണയോടെ കേട്ട് നിന്ന് നീറുന്നുണ്ടവൾ.... പ്രണയിച്ച് കെട്ടിയത് കൊണ്ടാവും അവൾക്ക് എന്നും കുറ്റങ്ങളും  കുറവുകളും ഉണ്ടായിരുന്നു...

"ഹരിയെട്ടാ.... എന്താ ഇത്ര ആലോചിച്ചിരിക്കാൻ... ഇവിടെ ഉണ്ടാത്.."

"ഇതിപ്പോ വന്ന് വന്ന് കാരണങ്ങൾ ഇല്ലാതയില്ലെ വഴക്ക് പറിച്ചിൽ... കൂടെ ഇറങ്ങിവന്നത് തെറ്റായി എന്ന് തോന്നുന്നുണ്ടോ."

തുണികൾ അടക്കിപെറുക്കുന്നുതിന്റെ ഇടയിൽ... ഇടർന്ന് ശബ്ദത്തോടെ തുടർന്നു...

"എന്താ... ഏട്ടാ ഇത് ഞാൻ ഇതക്കെ പ്രതീക്ഷിച്ച് തന്നെയാ കൂടെ വന്നത്.... പിന്നെ അമ്മ വഴക്ക് പറയുന്നത് അത് ഒരു അമ്മ മകളെ ശാസിക്കുന്നുതായിട്ട് കണ്ടാൽമതി... കേട്ടോ."

വിധിയെ സ്വയം പഴിക്കുന്നുണ്ടാവും എന്നാലും പിടിതരാതെ.... എന്നെ പ്രണയിച്ച് കൊണ്ടിരിക്കുവാണ് അവൾ... പരാതികൾ ഇല്ലാ പരിഭവങ്ങൾ' ഇല്ലാ... അമ്മയുടെ ഈ വഴ്ക്ക ഒഴിച്ചാൽ ഞങ്ങളുടെ ജീവിതം സ്വർഗമാണ് അമ്മയെ വഴക്ക്  പറയാൻ ഒരുങ്ങുമ്പോഴെക്ക അവൾ എന്നെ തടഞ്ഞ് നിർത്താറുണ്ട്...

" എന്നിട്ട് മോങ്ങി കൊണ്ട് ഇങ്ങോട്ട് വന്നെക്കണം.. "
" അമ്മ പാവമാ..... ഏട്ടാ ഏതൊരു അമ്മയാ ഇതൊക്കെ സഹിക്കുക..... ഇത്രയും കാലം കണ്ണിലെ കൃഷണമണിപോലെ നോക്കി വളർത്തിയ മകനെ ഒരുത്തി തട്ടിയെടുത്ത് പോവുമ്പോൾ ഏതെ അമ്മയ്ക്കാ സങ്കടവും ദേഷ്യവും വരാത്തെ ......"
ഒരു പുണ്യമാണ് കെട്ടിയവനെക്കാൾ ഇത്തിരികൂടുതൽ കുടുംബക്കാരെ സ്നേഹിക്കുന്നാ ഒരു... ഭാര്യ നമ്മൾ മറന്നപോയ് കാര്യങ്ങൾ അവർ തിരിഞ്ഞ് പിടിച്ച് നടത്തുന്നത്..... മാസങ്ങൾ കഴിഞ്ഞു ചെറിയ തളർച്ചിയിലും ഞങ്ങളുടെ പ്രണയം ഇരട്ടിയായ് കൂടികൊണ്ടിരിരുന്നു.... പക്ഷെ പ്രതീക്ഷികൾക്ക്  അപ്പുറമായിരുന്നു അവൻ ഞങ്ങൾക്കിടയിലെക്ക് കടന്നുവന്നത്.... അല്ലാ അവളുടെ ഉദരത്തിൽ വളർന്ന് തുടങ്ങിയത് .... വിശ്വാസിക്കാൻ ആവാത്ത മാറ്റമാണ് ഞാൻ രാവിലെ കണ്ടത്... അമ്മ ഇത്രയും നാൾ പുലഭ്യം വിളമ്പിയ നാവു കൊണ്ട് മോളെ എന്ന് ചേർത്ത് പിടിച്ചപ്പോൾ നിറഞ്ഞ് ഒഴുകിയത് അവളുടെ കണ്ണുകളെക്കാൾ എന്റെയായിരുന്നു.... അവൾക്ക് ഇരട്ടിയായിരുന്നു സ്ന്തോഷം...
" ഇനി മോലാൽ എന്റെ മോളെ പണിയെടുപ്പിച്ച് പോവരുത് കേട്ടോ ടാ..... അമ്മ അപ്പുറത്ത് ഉണ്ട് എന്തങ്കിലും ഉണ്ടെങ്കിൽ വിളിക്കണെ... "
ദേഷ്യം മാത്രം കാണിച്ച് മുഖം ചിരിക്കാനും പഠിച്ച് തുടങ്ങിയിരിക്കുന്നു....
"വിശ്വാസിക്കാമോ.... അമ്മുടെ ഈ മാറ്റത്തെ പെണ്ണെ... "
"അമ്മയെ വിശ്വാസിക്കുന്നുണ്ടോ... അപ്പോ ഈ മാറ്റത്തെയും വിശ്വാസിച്ചെ മതിയാവു... നിന്ന് കിന്നാരം പറയാതെ ഓഫീസിൽ പോവൻ നോക്കിയെ... മോൻ"
മാസങ്ങൾ കഴിഞ്ഞു അവളുടെ വീട്ടിലെക്ക് പോയി സകല ചടങ്ങകളും തീർത്ത് പടയിറങ്ങും നേരത്തെ... വലത് കാല് വെച്ച് പടികയറുമ്പോൾ മുഖം തിരിച്ച് നിന്നാ കണ്ണുകൾ ഇന്ന് അവൾക്കായി നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു...... പിന്നീട് വീട് നിശ്ബദമായി തുടങ്ങി അവളെ കാണാൻ ചാത്തലും ചവിട്ടില്ലെന്ന് പടികൾ കയറി നടന്നു അമ്മ.. പ്രസവവാർഡിനു എനിക്കു പോലും സ്ഥാനം തരാതെ പ്രർത്ഥനയോടെ കാത്തിരിപ്പായിരുന്നു... കുഞ്ഞിനെ കൈകളിൽ വാങ്ങിച്ചെ വേദനയോടെ തിരഞ്ഞത് അവളെയായിരുന്നു..... അറിയില്ലാ ഇപ്പോഴും ഈ മാറ്റത്തിന്റെ കരാണം അവളോട് ചോദിക്കുമ്പോഴെല്ലാം ഒരു ചിരിയാണ് മറുപടി... അല്ലെങ്കിലും ചില ജന്മങ്ങൾ അങ്ങനെയാണ് എന്തിനെയും അതിന്റെതായ് രീതിയിൽ നേടിയെടുക്കാൻ സാധിക്കുന്നവരായിരിക്കും... പ്രണയിച്ച് കെട്ടി അടുക്കളയിൽ തള്ളിച്ചിട്ട് പുകയായ് പോവരുത് ഒരു സ്ത്രീ ജന്മം..... ഒരു പക്ഷെ നിന്നെക്കാൾ ഒരുപടി മുകളിലാണ് അവൾ അത് അറിയുന്നവർ മൗനമാണ് കാരണം അവർക്ക് അർഹിക്കുന്നത് ലഭിക്കുന്നു... സ്നേഹവും സംരക്ഷണവും... ഇതെല്ലാം ആവോളം ഉണ്ടായിട്ടും ഒരാളും അംഗീകരിക്കാതെ വരുമ്പോൾ കാട്ടിക്കൂട്ടുന്നാ തോന്നിയവാസങ്ങൾക്ക് ഒരു സ്ത്രീ സമൂഹത്തെ കൂട്ടുപിടിക്കരുത്... നിങ്ങൾ കാരണം അവരുടെ ജീവിതം പോലും നിലച്ചെക്കാം..
.
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Post a Comment

Please Don't Spam here..