#ads 1

പെങ്ങൾ... ഒരു ആങ്ങളയുടെ അഹങ്കാരം

പെങ്ങൾ... ഒരു ആങ്ങളയുടെ അഹങ്കാരംWritten by ✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

പെങ്ങൾ... ഒരു ആങ്ങളയുടെ അഹങ്കാരം

Written by 
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ


"ടാ ഏട്ടാ എനിക്കി ഒരു കൊലുസ് വാങ്ങിതാടാ.... പ്ലീസ്"
"നീ ഒന്നു മിണ്ടാതെ ഇരുന്നെ... ടീ... "
വീണ്ടും അവൾ അടുത്തിരുന്നു കൈയിൽ പിടിച്ച് വാശി തുടങ്ങി...... കടയിൽ സെയിൽസിലെ പെണ്ണ് നേരെ നോക്കുന്നുണ്ടായിരുന്നു ... ദേഷ്യത്തിൽ..
" ഞാൻ ഒരു കൊലുസ് അല്ലെ ചോദിച്ചോള്ളു.... നീ എന്താ വല്ലാ നീ കൊന്നാ പോലെ നോക്കുന്നത് അതിന്...."
പരിഭവം നിറഞ്ഞ് ഒഴുകിയ മിഴികളുമായി അവൾ അവിടെന്ന് ഇറങ്ങി നടക്കുമ്പോഴും മനസ്സിൽ കരിങ്കല്ലായ് കിടക്കുന്നാ ധ്യാർഷ്ടം മുറുക്കെ... പിടിച്ചു... അവളുടെ കണ്ണീർ കാണാതെ.
"ടീ നിന്നെ ടീ..... മൃദു... "
"എന്റെ ഇഷ്ടങ്ങളെ... മനസ്സിലാക്കാൻ പറ്റാത്ത കൂടെ പിറപ്പ് എനിക്കി എന്തിനാ... നീ പോടാ.."
വാക്കുകൾക്ക് മൂർച്ച കൂട്ടുന്നുണ്ടായിരുന്നുവൾ... എത്ര പിണങ്ങിയാലും രാത്രിയിൽ.... എന്റെ നെഞ്ചിൻ ചൂട് പാറ്റാതെ അവൾ ഉറങ്ങാറില്ലാ.... ഒരു വാലയായിരുന്നു  അമ്മയുടെയും അച്ഛന്റെയും വഴക്കളിൽ നിന്ന് എന്നെ രക്ഷിച്ചെടക്കുന്നവൾ..... എന്തിനും എതിനും ഏട്ടനെ കൂട്ട് വിളിക്കുന്നവളെ ഈ ഏട്ടൻ എന്നും ദേഷ്യമായിരുന്നു..... തമ്മിലടിക്കുമ്പോൾ  കെട്ടിപിടിച്ച് മുത്തങ്ങൾ കൊണ്ടന്നെ തോൽപ്പിക്കും അവൾ... പ്രർത്ഥനങ്ങളിൽ പോലും എനിക്കായിരുന്നു സ്ഥാനം... ഏട്ടൻ നന്നായിരുന്നില്ലെ എന്നെ നോക്കാൻ പറ്റു എന്ന് പറഞ്ഞ് അമ്മയോട് തട്ടികയറുമ്പോഴും.... കൂടെ ഉള്ളവർ ഉറക്കെ പറയുന്നുണ്ടായിരുന്നു... അസൂയാണ് നീന്റെ പെങ്ങളോടും നിന്നോടും ഇത്രയധികം ഒരു പെങ്ങൾക്ക് ഒരു ഏട്ടനെ സ്നേഹിക്കാൻ കഴിയുമേ എന്ന്...? ആ വാക്കുകൾ എന്റെ ദേഷ്യത്തിന്റെ വീര്യം കൂട്ടികൊണ്ടിരിരുന്നു എന്തിനെന്ന് അറിയാതെ കാരണങ്ങൾ ഇല്ലാതെ അവളെ ഒറ്റപ്പെടുത്തുവാൻ ഉള്ളാ കാരണങ്ങൾ തേടുന്തോറും അവൾ അതക്കെ ഇഷ്ടങ്ങളാക്കുന്നുണ്ടായിരുന്നു...
'' ടാ ഏട്ടാ വിഷമം ആയോ നിനക്ക്..... മം പറയാടാ."
" ഇല്ലാ... "

വീണ്ടും നെഞ്ചോട് ചേർന്ന് കിടന്ന് .... നിശ്വാസത്തിനിടയിലൂടെ പറഞ്ഞ് തീർക്കുന്നുണ്ട്...
"ഏട്ടാ എനിക്കാ ആ കൊലുസ് തന്നെ വാങ്ങിത്തരണം ട്ടോ ദേഷ്യംമാറുമ്പോൾ....."
" അത് തന്നെ വേണം എന്താ ഇത്ര നിർബന്ധം.... നിനക്ക്.. "
"ആയിരം ഏട്ടൻമാർ ഉണ്ടായിട്ടു കാര്യം ഉണ്ടോ.... എന്റെ ഈ മുൻകോപക്കാരനോള്ളം വരില്ലാല്ലോ.... ഒരുത്തനും.. എത്ര നീ ദേഷ്യം കാണിച്ചാലും ഇതെ ഈ കൊച്ച് ഹൃദയത്തിൽ എനിക്കായ് ഒരു സ്ഥാനം ഉണ്ടെന്ന് ഉറപ്പ് ഉണ്ട് ചെക്കാ.... "
പറഞ്ഞ് പറഞ്ഞ് അവൾ കിടന്ന് ഉറങ്ങി.... ആദ്യമായി അവളെ ചേർത്തണച്ചു... കിടന്നു മനസ്സിലെ എന്തിനോ വേണ്ടി കൊണ്ടനടന്ന് വാശിയെല്ലാം ഇല്ലാതായ് പോലെ...... നാളെത്തന്നെ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം... എന്നിട്ട് അവളെ ഇറക്കിവിട്ട് അവിടെന്ന് അവളെയും കൂട്ടി ഈ ലോകം ചുറ്റാൻ ഇറങ്ങണം.... ഇന്ന് ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നാ എന്റെ വായാടിയും കൂട്ടി.... വീണ്ടും ആ കടയിൽ ഒരു ചമ്മലോടയാണ് കയറിച്ചെന്നത് ആ കൊലുസും വാങ്ങി ഇറങ്ങുമ്പോൾ ഇന്നലെ ദേഷ്യം കാണിച്ച് മുഖങ്ങളിൽ പുഞ്ചിരികാണാം.... മനസ്സ് പാഞ്ഞത് അവളുടെ അടുക്കിലെക്കാണ്... ഇത് അവളുടെ കാലിൽ ആണിയിച്ച്....മാപ്പ് പറയണം ഇതുവരെ ചെയ്ത് അവഗണനകളും.... തെറ്റകളും ഏറ്റുപറയുമ്പോൾ... പുഞ്ചിരി കൊണ്ട് നുണക്കുഴി കവിളിൽ കടിക്കുന്നത് കാണണം എനിക്ക്.. ഇടവഴികളിൽ അപരിചിതൻ പോലെ ആരക്കയോ നോക്കുന്നുണ്ട്.... മറ്റുചിലർ സാഹതപത്തോടെയും അതിലെക്ക് ഒന്നും നോക്കതെ നടന്നു കൊലുസ് മുറുകെ പിടിച്ച്.... വീട്ടിന്റെ നാട്ടുകാർ കുറെ പേർ ഉണ്ട് ഇത് സാധരണമാണ് അവൾ വല്ലാ കുറുമ്പും കാണിച്ചുകാണും ഇന്നവൾ ശരിയാക്കിട്ടെ ഉള്ളു കാര്യം നടത്തിനു വേഗം കൂട്ടി.....ഉമ്മറപ്പടയിൽ കാഴ്ച എന്റെ ഹൃദയം തകർത്തിരുന്നു... മിഴികളിൽ ഇരുൾ പടരുന്നാ പോലെ... അവൾ എന്നോട് പറയാതെ പോയിരുന്നു ഒറ്റയ്ക്ക് ഈ ഏട്ടനെ തനിച്ചാക്കി.... ചുംബനങ്ങൾ കൊണ്ട് കുളിര് പകർന്ന് ചുണ്ടുകൾ വിറളി വെള്ളുത്തിരിക്കുന്നു... പദ്വാസരങ്ങൾ ആണിയാൻ കൊതിച്ച് കാലുകൾ നിശ്ചലമായിരിക്കുന്നു..... നിറഞ്ഞ് ഒഴുകിയ മിഴികൾ പോലും പഴിക്കുന്നുണ്ടായിരുന്നു എന്നെ... ഒരു പുതുവസന്തത്തെ തല്ലികൊഴിച്ചത് ഓർത്ത് .വിറയാർന്ന് കൈകളുമായി  കൊലുസ് അവളുടെ കാലിൽ ആണയിച്ചു.... സ്വപ്നങ്ങൾ എല്ലാം തല്ലിതകർത്ത് അവൾ ചിതയിൽ എരിയുമ്പോൾ കീറിമുറിഞ്ഞ് നീറുന്നുണ്ട് ഹൃദയം'.... കണ്ണീർവറ്റിയ കണ്ണുകളിൽ ചോരാ പൊടിയുന്നു.... കാലം വീണ്ടും കൊഴിഞ്ഞു അവളുടെ ഓർമ്മകളുടെ നീറ്റൽ അണയാതെ ഇന്നും ഇടനെഞ്ചിൽ തുടിക്കുന്നുണ്ട്..... ഇന്നും വണ്ടികളുടെ സൈറൺ കേൾക്കുമ്പോൾ അവളുടെ നിലവിളിയാണ് കാതുകളിൽ പതിക്കുന്നുത് ഇടികൊണ്ട് റോട്ടിൽ കിടന്ന് പിടയുന്നാ അവളെ കാണാതെ കാണുന്നുണ്ട്... സ്നേഹം അത് പ്രകടിപ്പിക്കുക തന്നെ വേണം... അല്ലാതെ കെട്ടിപിടിച്ച് വച്ചിട്ട്.... അവസാനം ഇതുപോലെ ആവരുത്.. ഇനിയൊരു ഏഴ് ജന്മത്തെക്ക് മറക്കുവാൻ അവില്ലെനിക്ക് അവളെ.... എന്റെ അഹങ്കാരമായിരുന്നു.... എന്റെ എല്ലമായിരുന്നു എന്ന് അറിയാൻ വൈകി... അപ്പോഴെക്കും തിരിച്ചുവിളിച്ചിരുന്നു എന്നെ വിഢിയാക്കി ദൈവം... ഇന്ന് അവളുടെ ഓർമ്മ ദിവസമാണ്..
പെങ്ങൾ ഏതൊരു ഏട്ടനും ഒരു പുണ്യമാണ്.... നടന്ന് കാലടറുമ്പോൾ താങ്ങി നടക്കാനും... അമ്മയുടെ ചൂരൽ കഷായത്തിൽ നിന്ന് രക്ഷിച്ചെടുക്കുമ്പോൾ നെഞ്ചോട് പറ്റിച്ചോർന്നീടാനും... വഴിതെറ്റാതെ കൂടിക്കൂട്ടാനും വഴിയോരങ്ങളിലെ പൂവലൻ മാരെ തുരത്തി അവളുടെ കവലായി എന്നും നിൽക്കണം .... അതൊരു ഭാഗ്യമാണ് മറ്റൊരുവന്റെ പെണ്ണായി പടിയറങ്ങുമ്പോഴും അവൾക്ക് വിളികേൾക്കാൻ ഇഷ്ടം ഈ ഏട്ടന്റെ പെങ്ങളാണ് എന്നായിരിക്കും.... ആണും പെണും ചേർന്നാൽ ഓർത്ഥം മാത്രമല്ലാ സാധചാര നിർഗുണൻമാരെ... അതിലൊരു പ്രണയമാവാം.. സൗഹൃദം ആവാം.., ആങ്ങളെയും പെങ്ങളുംമാവാം.... കൂടെ പിറക്കാതെ കൂടെ പിറപ്പായവരും ഉണ്ടാവും....
✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Post a Comment

Please Don't Spam here..