എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി - കഥ

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി - കഥ


കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി

Kattakkalippane Pranayicha Kanthaari

Writer : Niranjan
=========================

വീട്ടൂമുറ്റത്തേക്ക് വണ്ടി ഒതുക്കി നിർത്തി അരുൺ ഇറങ്ങി...

മലർക്കെ തുറന്നിട്ടിരിക്കുന്ന വാതിലിൽ നോക്കി അവൻ വിളിച്ചു...

അമ്മേ... അമ്മേ...

ഈ അമ്മയിത് എവിടെ പോയി കിടക്കുന്നു...

അമ്പിളി എഡീ അമ്പിളി...

എവിടെപ്പോയി കിടക്കുന്നു ഇതെല്ലാം...

കിടന്നു തൊള്ള തുറക്കേണ്ട ദാ വരുന്നു...

പിന്നാമ്പുറത്തു നിന്നുള്ള അമ്മയുടെ ശബ്ദം കേട്ടതും
അരുൺ ഉള്ളിലേക്ക് കയറി.
ഓടി വന്ന അമ്പിളി ചേട്ടനെ കണ്ടു പകച്ചു മാറി. അമ്പിളിയുടെ പുറകെ ഓടി വന്ന കുട്ടിക്ക് ബ്രേക്ക് കിട്ടാതെ അരുണിന്റെ മേലേക്ക് തെറിച്ചു വീണു..

ദേഷ്യത്തോടെ കേറി വന്ന അരുണിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്...


എന്താടി നിന്റെയൊന്നും കുട്ടിക്കളി മാറിയില്ലേ....
 പൊയ്ക്കോ എന്റെ കണ്മുന്നിൽ നിന്ന് .....

അരുൺ ദേഷ്യത്തോടെ ഉള്ളിലേക്ക് നീങ്ങി...

മിന്നേച്ചി അരുണേട്ടന്റെ സ്വഭാവം ഇപ്പൊ ഇങ്ങനെയാ ഒന്നും കരുതണ്ടാട്ടോ....

ഞെട്ടലിൽ നിന്നും മാറി മിന്നു
അമ്പിളിയോട് ചോദിച്ചു....

അരുണേട്ടൻ ആകെ മാറിപ്പോയല്ലോ
എന്നെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
ല്ലേ അമ്പിളിയേ....

എങ്ങനെ മനസ്സിലാവാനാ മിന്നേച്ചി
8കൊല്ലം മുൻപ് പോയതല്ലേ നിങ്ങൾ ഇവിടുന്ന്.
 അതിന് ശേഷം ഇപ്പോഴല്ലേ വരുന്നത്
എന്റെ ഏതേലും കൂട്ടുകാരി ആണെന്ന് കരുതിക്കാണും
അതാ മിണ്ടാതെ പോയത്‌....

മ്മ്മ് എന്നാലും ഇങ്ങനെ ഉണ്ടോ ഒരു ദേഷ്യം അറിയാതെ ചെന്ന് ഇടിച്ചതല്ലേ.....

എന്റെ ചേച്ചി പഴയ അരുണേട്ടൻ ഒന്നുമല്ല ഇപ്പൊ.
വെറും മുരടനാണ് എല്ലാരോടും ദേഷ്യാ
പറഞ്ഞിട്ട് കാര്യമില്ല...

വെറുതെ ദേഷ്യപ്പെടുകയോ അത് കൊള്ളാലോ....

ഓഹ് വെറുതെ ഒന്നുമല്ല
ഒരു പ്രേമം ഉണ്ടായിരുന്നു അവള് തേച്ചിട്ട് പോയി
 അതിന് ശേഷാ ഇങ്ങനെ....

ആണോ.....

അതെ ചേച്ചി..
ചേച്ചിടെ ഒക്കെ കൂടെ പഠിച്ചതാ
ചിലപ്പോൾ മിന്നേച്ചിക്ക് ഓർമ്മ കാണും.

ആണോ ആരാ അത്....

നമ്മുടെ ആ റേഷൻ കടയുടെ
പിറകിൽ താമസിക്കുന്ന
വത്സൻ മാഷില്ലേ അയാളുടെ മോളാ....

ഏത് ആതിരയോ....

ആ അവള് തന്നെ....

എന്തായിരുന്നു സംഭവം...

അതൊന്നും പറയാത്തതാണ് ചേച്ചി നല്ലത്.
ഏട്ടന് ഭയങ്കര ഇഷ്ടായിരുന്നു അവളെ.
മൂന്ന് നാല് കൊല്ലത്തെ പ്രേമം ആയിരുന്നു. നല്ലൊരു ആലോചന വന്നപ്പോൾ
അവള് ഏട്ടനെ ഒഴിവാക്കി അവനെ കെട്ടി

ശ്ശോ കഷ്ടം...
വനജേച്ചിയോട് പോയി പെണ്ണ്  ചോദിക്കാൻ
 പറയാൻ പാടില്ലായിരുന്നോ...

അമ്മ പോയി സംസാരിച്ചതാ
ഏട്ടന് അപ്പൊ ജോലി ശരിയായിട്ടില്ലായിരുന്നു.
 വത്സൻ മാഷ് പറഞ്ഞു ഏട്ടന് ജോലി ഇല്ലാത്തത്
 കൊണ്ട് കെട്ടിച്ചു തരില്ലെന്ന്....

ആ സ്നേഹിക്കുന്നവർ ഒന്നിച്ചു ജീവിക്കാനും വേണം ഒരു ഭാഗ്യം...

എന്താ ചേച്ചി വല്ല ലൈനും ഉണ്ടോ....

ഹേയ് ഇല്ല ഞാൻ വെറുതെ പറഞ്ഞതാ....

നല്ല വിഷമമായിരുന്നു ഏട്ടന്
അതിന് ശേഷം ഇങ്ങനെയാ ഭയങ്കര ദേഷ്യാ എല്ലാരോടും.
ആരോടും ഒന്നും മിണ്ടുക പോലും ചെയ്യില്ല....

അമ്പിളീ ചോറെടുത്തു വച്ചിട്ടുണ്ട് അരുണിനോട് വരാൻ പറയ്....

അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടതും അമ്പിളി എഴുന്നേറ്റു...

മിന്നേച്ചി ഇരിക്ക് ഞാൻ ഏട്ടനെ വിളിച്ചിട്ട് വരാം....

അമ്പിളി നീ ഇവിടെ ഇരിക്ക് ഞാൻ പോയി വിളിക്കാം....

വേണ്ട വെറുതെ വഴക്ക് കേൾക്കും....

അത് സാരമില്ല ഞാൻ കേട്ടോളാം നീ ഇരിക്ക്....

മുകളിൽ അരുണിന്റെ റൂമിന് പുറത്ത് എത്തിയതും മിന്നു ഒന്ന് കതകിൽ തട്ടി....

അരുണേട്ടാ... അരുണേട്ടാ....

ഡോർ തുറന്നു പുറത്തു വന്നതും അരുൺ ചോദിച്ചു....

എന്താ....

അത്... പിന്നെ.... ചോറെടുത്തു വച്ചിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു.....

അത് പറയാൻ ഇവിടെ അമ്പിളിയും അമ്മയും ഉണ്ട് നീയേതാടി.....

ശ്ശെടാ അതിനെന്തിനാ ഇങ്ങനെ ചൂടാവുന്നെ ഞാൻ ചോറുണ്ണാൻ അല്ലേ വിളിച്ചത്.....

അമ്പിളിയെ കാണാൻ വന്നാൽ അവളെ കണ്ടിട്ട് പൊയ്ക്കോണം....

ശബ്ദം താഴ്ത്തി മിന്നു പിറുപിറുത്തു അതിന് ഞാൻ അമ്പിളിയെ കാണാൻ വന്നതാണെന്ന് ആരാ പറഞ്ഞേ

എന്താ നീ പറഞ്ഞേ....

ഓ ഒന്നും പറഞ്ഞില്ല...
വനജേച്ചി ചോറുണ്ണാൻ വിളിച്ചു
അത് പറയാൻ വന്നതാ
തെറ്റായി പോയെങ്കിൽ ക്ഷമിച്ചേക്ക്....

അരുൺ രൂക്ഷമായി മിന്നുവിനെ  ഒന്ന് നോക്കി.

മുരടൻ പിറുപിറുത്തുകൊണ്ട് മിന്നു താഴേക്ക് ഇറങ്ങി.... താഴെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന അമ്പിളിയെ നോക്കി അവൾ ചോദിച്ചു..

എങ്ങനെ സഹിക്കുന്നെടി ഇതിനെ....

ചോറുണ്ണാൻ ഇരുന്നതും അപ്പുറത്തിരിക്കുന്ന മിന്നുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ ചോദിച്ചു

അരുണേ ഇതാരാണെന്ന് മനസ്സിലായോ നിനക്ക്....

ഓഹ് എനിക്കെങ്ങും അറിയില്ല....

എന്തിനാടാ ഇത്ര ദേഷ്യം...

എനിക്കാരേം അറിയണ്ട അമ്മ ഒന്ന് പോയെ....

അറിയണ്ടെങ്കിൽ അറിയണ്ട
നിന്നോട് പറയാൻ വന്ന എന്നെ വേണം തല്ലാൻ.....

അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ....

ആ ഞാൻ മിണ്ടുന്നില്ല
എന്ത് പറഞ്ഞാലും ഉണ്ട് അവന്റൊരു ദേഷ്യം...

നിന്റെ  അച്ഛന്റെ പഴയ  കൂട്ടുകാരനില്ലേ ബാംഗ്ലൂരിൽ താമസിക്കുന്ന ഗോപിയേട്ടൻ അയാള്ടെ  മോളാണ്..... നിന്നെ കാണാനാണ് വന്നപ്പോൾ തന്നെ ഓടി ഇങ്ങോട്ട് വന്നത്....

അരുൺ ഒന്ന് ഒളികണ്ണിട്ട് മിന്നുവിനെ നോക്കി...

എങ്കിൽ പിന്നെ അത് ആദ്യമേ പറഞ്ഞൂടെ നിങ്ങൾക്ക്....

അതെങ്ങനെയാ എന്തേലും പറയാൻ വന്നാൽ മൂക്കത്തല്ലേ ദേഷ്യം...

ചോറുണ്ട് കയ്യൊക്കെ കഴുകി  മിന്നുവും അമ്പിളിയും ഇരിക്കുന്നിടത്തേക്ക്  നടന്ന്....

എല്ലാരും വന്നിട്ടുണ്ടോടി ....

ആ ഉണ്ട്...

എന്നിട്ട് അവരൊക്കെ എവിടെ....

തറവാട്ടിൽ ഉണ്ട്....

മ്മ്മ്  നീയാണെന്നുള്ളത് പറയാൻ പാടില്ലായിരുന്നോ കണ്ടിട്ട് മനസ്സിലാവണ്ടേ നിന്നെ.....

സംസാരിക്കാൻ ഒരു അവസരം തന്നാലല്ലേ പറയാൻ പറ്റുള്ളൂ കടിച്ചു കീറാൻ വന്നാൽ സംസാരിക്കാൻ തോന്നണ്ടേ....

മറുപടിയിൽ അരുൺ ഒന്ന് ചൂളി....

മ്മ്മ്....
ഒന്നിരുത്തി മൂളി അരുൺ റൂമിലേക്ക്‌ നടന്നു....

******

വനജേച്ചി അരുണേട്ടൻ പോയോ....

ഇല്ല ഇറങ്ങാൻ നോക്കുകയാണ്....

മിന്നുവിന്റെ സൗണ്ട് കേട്ടതും അമ്പിളി പുറത്തേക്ക് വന്നു....

എങ്ങോട്ടാ ചേച്ചി രാവിലെ തന്നെ....

എനിക്കൊന്നു ടൗണിൽ വരെ പോകണമായിരുന്നു
ആരെയും പരിചയമില്ല അരുണേട്ടൻ ബാങ്കിലേക്ക് പോകുമല്ലോ.
അപ്പോൾ അരുണേട്ടന്റെ കൂടെ പോകാം
എന്ന് കരുതി.....

ആഹ ബെസ്റ്റ് !!!
നല്ല ആളാ കൂടെ കൂട്ടിയത് തന്നെ
വല്ല ബസ്സിനും പോകുന്നതായിരിക്കും നല്ലത് ....

പുറത്തേക്ക് ഇറങ്ങിയ അരുണിനോട് മിന്നു ചോദിച്ചു...

അരുണേട്ടാ പോകുന്ന വഴിക്ക് എന്നെ ഒന്ന് ടൗണിൽ ഡ്രോപ്പ് ചെയ്യാമോ.....

എന്റെ കൂടെ ഒന്നും വരാൻ പറ്റില്ല
വല്ല ഓട്ടോയോ ബസ്സോ പിടിച്ചു പൊയ്ക്കോ.....

എനിക്കിവിടെ പരിചയം ഇല്ല അത് കൊണ്ടാ... പ്ലീസ്...
എന്നെക്കൂടെ കൂട്ടുന്നതിന് എന്താ

നിന്റെ ബംഗ്ലൂർ ഒന്നുമല്ല ഇത്
പൊയ്ക്കോണം അവിടുന്ന്......

വനജേച്ചി ഒന്ന് പറ പ്ലീസ് എനിക്കിവിടെ തീരെ പരിചയം ഇല്ല അർജന്റായി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് അത് കൊണ്ടാണ്.....

പോകുന്ന വഴിക്ക് അവളെ അവിടെ ഇറക്കി വിട്ടാൽ നിന്റെ വണ്ടി എന്താടാ തേഞ്ഞു പോകുമോ.....

അമ്മ ഒന്ന് മിണ്ടാതിരുന്നെ അതൊന്നും ശരിയാവില്ല എനിക്ക് വേറെ വഴിക്ക് പോകാനുണ്ട്....

നീ ബാങ്കിലേക്കല്ലേ പോകുന്നത് വേറെ എവിടേക്കും അല്ലല്ലോ
അവൾ നിനക്ക് അന്യയൊന്നും അല്ലല്ലോ അവളേം കൂട്ടിക്കോ അവന്റെയൊരു ജാഡ.....

അരുൺ അമ്പിളിയെ ഒന്ന് നോക്കി. തമാശയോടെ  ഉള്ള അവളുടെ ചിരി കൂടി കണ്ടപ്പോൾ ദേഷ്യം ഇരച്ചു കയറി......

ദേഷ്യാണെങ്കിൽ വേണ്ട അരുണേട്ടാ ഞാൻ വേറെ എങ്ങനേലും പൊയ്ക്കൊള്ളാം.....

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം അരുൺ പറഞ്ഞു...

കിന്നാരം പറഞ്ഞു നിൽക്കാതെ കേറുന്നുണ്ടെങ്കിൽ കേറെടി.....

ബൈക്കിന് പുറകിലേക്ക് കേറിയതും മിന്നു അമ്പിളിയെ നോക്കി ഒന്ന് കണ്ണിറുക്കി.....

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി =2
============================

വണ്ടിയെടുത്തു റോഡിലേക്ക് കേറിയതും അരുൺ പറഞ്ഞു

പിന്നോട്ട് നീങ്ങിയിരിക്കെടി....

ഇത് ബസ്സൊന്നും അല്ലല്ലോ എവിടെ നീങ്ങിയിരിക്കാനാണ് പറയുന്നേ ....

പറ്റുമെങ്കിൽ വന്നാൽ മതി ഇല്ലെങ്കിൽ ഇവിടെ ഇറങ്ങ്.
എന്നിട്ട് വല്ല ബസ്സിനും കേറി പൊയ്ക്കോ....

ഓഹ് ഇരുന്നോളാമേ ആവശ്യം എന്റെയായിപ്പോയില്ലേ....

എന്തൊരു മുരടനാണ്..
എന്തിനാ അരുണേട്ടാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ....

എനിക്കാരോടും ദേഷ്യം ഒന്നുമില്ല
മിണ്ടാതെ അടങ്ങി  അവിടിരുന്നോ.....

ദേ വീണ്ടും ദേഷ്യം
അവള് തേച്ചിട്ട് പോയതിനു
ബാക്കിയുള്ളവരോട് എന്തിനാ ദേഷ്യപ്പെടുന്നത്....

എന്നെ ആരും തേച്ചിട്ടൊന്നും ഇല്ല
നിന്നോട് ആരാ  ഇത് പറഞ്ഞത്....

ഞാൻ എല്ലാം അറിഞ്ഞു....

നീ എന്തറിഞ്ഞെന്ന്....

ആതിരയുടെ കാര്യം തന്നെ..
അവളെക്കാൾ നല്ലൊരുത്തിയെ കെട്ടി
അവളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്ക്
 ഇതൊരുമാതിരി സിനിമയിൽ ഒക്കെ കാണുന്നത് പോലെ..
പരമ ബോറാണ്  കേട്ടോ ഇത്....

മ്മ്മ്.....
ഒന്നിരുത്തി മൂളുകയല്ലാതെ മറുപടി ഒന്നും പറയാതെ അരുൺ ഡ്രൈവ് ചെയ്തു...
പകുതി ദൂരം പിന്നിട്ടതും അരുൺ ചോദിച്ചു.

നീയിപ്പോ എന്താ ചെയ്യുന്നത്....

ഹൊ ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ....

പറ്റില്ലെങ്കിൽ പറയേണ്ടെടി....

ദേ വീണ്ടും ദേഷ്യം..
എന്റെ അരുണേട്ടാ ഈ ദേഷ്യം ഒന്ന് കുറയ്ക്ക്
 ഇത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...

മ്മ്മ്....
ചോദിച്ചതിന് മറുപടി തന്നാൽ മതി
എന്നെ നന്നാക്കേണ്ട...

ഓഹ്...
ഞാൻ ഇപ്പൊ BSC നഴ്സിംഗ് കഴിഞ്ഞു നിൽക്കുകയാണ് ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ കുറച്ചു മാസം ജോലി നോക്കി ഇപ്പൊ എനിക്ക് USൽ ഒരു ഓഫർ വന്നിട്ടുണ്ട് അതിന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കാൻ ഉണ്ട് അതിന് പോവുകയാണ് ഇപ്പൊ

മ്മ്മ്...

ഇനി കൂടുതൽ ഡീറ്റെയിൽസ്
എന്തെങ്കിലും വേണോ....

ഓഹ് ഇത് തന്നെ ധാരാളം
അരുൺ ഒന്ന് ചിരിച്ചു....

ചിരിക്കാൻ ഒക്കെ അറിയാം അല്ലേ....

മ്മ്... നിങ്ങളെന്താ ബാംഗ്ലൂരിൽ പോയതിനു ശേഷം ഇങ്ങോട്ട് പിന്നെ വരാതിരുന്നത്....

ചെറിയച്ഛനും അച്ഛനും തമ്മിൽ എന്തൊക്കയോ പ്രോബ്ലം ഉണ്ട് ഞാൻ വെക്കേഷന് ഒക്കെ അമ്മേടെ വീട്ടിൽ ആണ് പോയിരുന്നത് ഇങ്ങോട്ട് വരാൻ അച്ഛൻ സമ്മതിക്കില്ലായിരുന്നു...

അപ്പൊ ഇപ്പൊ വന്നതോ...

അച്ഛമ്മയ്ക്ക് എല്ലാരേയും കാണണം എന്ന് പറഞ്ഞു അതോണ്ട് വന്നെയാ....

മിഥുൻ ഇപ്പൊ എവിടെയാ....

ഏട്ടൻ ദുബായിൽ ആണ്....

മ്മ്മ്... എപ്പോഴാ നിങ്ങൾക്ക് തിരിച്ചു പോകേണ്ടത്....

അച്ഛനും അമ്മയും രണ്ടീസം കഴിഞ്ഞാൽ പോകും ഞാനേതായാലും രണ്ടാഴ്ച ഇവിടെ കാണും....

മ്മ്മ് നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്....

ഏതേലും നല്ല ഇന്റർനെറ്റ്‌ കഫേടെ അടുത്ത് ഇറക്കിയാൽ മതി....

ടൗണിൽ എത്തിയതും അടുത്ത് കണ്ട കഫയുടെ അടുത്ത് നിർത്തി
അരുൺ തുടർന്നു

തിരിച്ചു പോകാൻ അറിയാമോ....

ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം...

വട്ടാണോടി നിനക്ക് അപ്പുറത്ത് തന്നെ ബസ്റ്റാന്റ് ആണ് അവിടെ പോയി ബസ് കേറി കവലയിൽ ഇറങ്ങിക്കോ.
അവിടുന്ന് ഓട്ടോ കിട്ടും....

മ്മ്മ് അരുണേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ...

എന്റെ നമ്പർ എന്തിനാ നിനക്ക്...

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാലോ....

മ്മ്മ് ...
നമ്പറും കൊടുത്തു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  അരുൺ വണ്ടി മെല്ലെ മുന്നോട്ട് എടുത്തു

*****
മെസ്സേജിലൂടെയും കോളിങിലൂടെയും അവർ കൂടുതൽ അടുത്തു. അത് ആഴത്തിലുള്ള സൗഹൃദത്തിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല
ഒരാഴ്ച്ച കടന്ന് പോയതും അവധി ദിവസമായതിനാൽ  മിന്നു അരുണിന്റെ വീട്ടിലേക്ക് നടന്നു....

മിന്നേച്ചി രണ്ടീസാമായല്ലോ ഇങ്ങോട്ടേക്കൊക്കെ കണ്ടിട്ട്....

സുഖമില്ലായിരുന്നു അമ്പിളിയെ കുളത്തിൽ ഇറങ്ങി കുളിച്ചതാ ജലദോഷം പിടിച്ചു....

എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്....

കുറവുണ്ട്.
എവിടെ നമ്മുടെ ദേഷ്യക്കാരൻ....

ചോറുണ്ടിട്ട് ഉറങ്ങുകയാ
ഇപ്പൊ  ദേഷ്യത്തിന് കുറച്ചു കുറവുണ്ട് കേട്ടോ....

വനജയുടേത് ആയിരുന്നു മറുപടി

അത് കിട്ടേണ്ടവരുടെ അടുത്ത് കിട്ടിയാൽ അങ്ങനെയാണ് വനജേച്ചി....

നന്നായി മോളെ 7,8 മാസത്തിന് ശേഷമാണ് എന്റെ മോൻ ഒന്ന് ചിരിച്ചു സംസാരിച്ചത്....

എന്റെ വനജേച്ചി ഒരാള് ദേഷ്യത്തിലും ഒരാള് ശോകത്തിലും ആണോ ഇവിടെ ഇപ്പോഴും....

അതല്ല മോളെ...
എന്റെ മോൻ ചിരിച്ചു കണ്ടിട്ട് ഒരുപാട് നാളായി. സന്തോഷം കൊണ്ട് പറഞ്ഞതാ.... 

എല്ലാം ശരിയാവും വനജേച്ചിയെ നിങ്ങള് വിഷമിക്കാതിരിക്ക്....

മ്മ്മ്....

പടേ പടേ എന്നുള്ള തന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഞെട്ടിയ അരുൺ പുറത്തേക്ക് ഓടി.....
മുറ്റത്ത്‌ തന്റെ വണ്ടിയിൽ ഇരിക്കുന്ന മിന്നുവിനെ കണ്ടതും അരുണിന് ദേഷ്യം ഇരച്ചു കയറി....

ഡീ ആരോട് ചോദിച്ചിട്ടാടി നീ വണ്ടിയെടുത്തത്....

ഓഹ് ചാവി ഇതിന്റെ മുകളിൽ ഉണ്ടായിരുന്നു.  പിന്നെ ഇതൊക്കെ ഓടിക്കാൻ എനിക്കും അറിയാം....

അവളുടെ അടുത്തേക്ക് എത്തിയതും ടപ്പേ എന്നുള്ള ശബ്ദത്തോടെ അരുണിന്റെ കയ്യ് മിന്നുവിന്റെ മുഖത്ത് പതിച്ചു.....

കുറച്ചു ഫ്രീഡം തന്നു എന്ന് കരുതി എന്തും ആകാം എന്നായോ ഇറങ്ങിക്കോണം ഇപ്പൊ ഇവിടുന്ന്.....

അരുണേട്ടാ  ഞാൻ....

ഒന്നും പറയേണ്ട ...

ഞാൻ ചാവി അതിന്റെ മുകളിൽ കണ്ടപ്പോൾ ഒന്ന് സ്റ്റാർട്ട്‌ ചെയ്തെ ഉള്ളൂ
ബുള്ളെറ്റ് എനിക്ക് ഭയങ്കര ഇഷ്ടാ
അത് കൊണ്ടാ ഞാൻ.....

വേണ്ട ഒന്നും പറയേണ്ട എനിക്കൊന്നും കേൾക്കുകയും വേണ്ട
പൊയ്ക്കോ എന്റെ മുന്നിൽ നിന്ന് ....

ഡാ അരുണേ എന്തിനാടാ നീ അവളെ തല്ലിയത്.....

അമ്മയുടെ ചോദ്യം കേട്ടതും അരുൺ തിരിഞ്ഞു നോക്കി ....

മിണ്ടിപ്പോകരുത് എന്നോട്....

അരുണിന്റെ ഭാവം കണ്ടതും അമ്മ ഒന്ന് പകച്ചു.... മിന്നുവിന്റെ അടുത്തേക്ക് എത്തിയ വനജ കരഞ്ഞുകൊണ്ടിരിക്കുന്ന മിന്നുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

എന്റെ മോള് ക്ഷമിക്കണം
ദുഷ്ടനാ മോളെ ഇടയ്ക്ക് ഇവൻ. കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം ആണ് ...

സാരല്ല്യ വനജേച്ചി എനിക്ക് കുഴപ്പം ഒന്നുമില്ല....

മിന്നേച്ചി ഏട്ടന് വേണ്ടി ഞങ്ങള് മാപ്പ് ചോദിക്കുകയാ...

എന്തിനാ അമ്പിളി മാപ്പ് ചോദിക്കുന്നെ...
ഞാനല്ലേ തെറ്റ് ചെയ്തെ അരുണേട്ടനോട് ചോദിക്കാതെ ഞാനല്ലേ വണ്ടി എടുത്തത്.....
ഞാൻ പോവുന്നു പിന്നെ വരാം....

കലങ്ങിയ കണ്ണുമായി നടന്നകലുന്ന
മിന്നുവിനെ നോക്കി അമ്പിളിയും അമ്മയും വിഷാദത്തോടെ നിന്നു.....

അകത്തേക്ക് കേറി പോകുന്ന അരുണിനെ അമ്മ പിന്നിൽ നിന്നും വിളിച്ചു

അരുണേ അവിടെ നിൽക്ക്....

എന്താ.....

എന്തധികാരത്തിലാണ് നീ അവളെ തല്ലിയത്...

അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ ഞാൻ ആകെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്

ചോദിച്ചതിനു മറുപടി പറഞ്ഞിട്ട് പോയാൽ മതി. നിന്റെ അമ്മയാണ് ഞാൻ നിന്റെ കാര്യങ്ങളിൽ ചില ഉത്തരവാദിത്തം എനിക്കും ഉണ്ട്.....

അമ്മേ ഞാൻ.....

മിണ്ടരുത് നീ.
ആ കൊച്ച് ഈ വീട്ടുമുറ്റത്ത് നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്
നിന്റെ ദേഷ്യം തീർക്കേണ്ടത് അവളോടല്ല....
ദേഷ്യം നിനക്ക് മാത്രമല്ല. എനിക്കും ഉണ്ട് മര്യാദക്ക് പോയി അവളോട്‌ പോയി ക്ഷമ ചോദിച്ചിട്ട് മിണ്ടിയാൽ മതി ഇനി ഞങ്ങളോട്.....

അമ്മേ ഞാൻ... ..

മിണ്ടിപ്പോകരുത്
പൊയ്ക്കോണം എന്റെ മുന്നിൽ നിന്നും....

അകത്തേക്ക് കേറി
കട്ടിലിൽ കിടന്നിട്ടും അമ്മയുടെ വാക്കുകൾ
 അരുണിന്റെ ചെവിയിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു...

കുറ്റബോധം കൊണ്ട്
അരുണിന്റെ മനസ്സ് നീറി
മൊബൈൽ എടുത്ത്‌ മിന്നുവിന്റെ
നമ്പർ ഡയൽ ചെയ്തു....

ഹലോ....

എന്താ അരുണേട്ടാ...

മിന്നു ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ.....

ഹേയ് അത് സാരല്ല്യ അരുണേട്ടാ കുഴപ്പമില്ല.
 ഞാൻ അല്ലേ അരുണേട്ടനോട് ചോദിക്കാതെ വണ്ടി എടുത്തത്.. 

അതല്ല മിന്നു
ആ വണ്ടി എന്റെ ജീവനാണ്
അത് ആരും എടുക്കുന്നത് എനിക്ക് ഇഷ്ടല്ല അത് കൊണ്ടാണ് ഞാൻ....

എനിക്ക് മനസ്സിലായി അരുണേട്ടാ
സാരല്ല്യ അത് വിട്ടേക്ക്....
ങ്ങാ പിന്നെ ഞാൻ നാളെ തിരിച്ചു പോകും കേട്ടോ പിന്നെ പറയാൻ പറ്റിയെന്ന് വരില്ല...

അപ്പൊ നീ വെക്കേഷൻ കഴിയുന്നത്‌ വരെ നിൽക്കും എന്ന് പറഞ്ഞതോ....

ഇല്ല നിൽക്കുന്നില്ല ഞാൻ പോവുകയാണ് നാളെ.....

മിന്നു ഞാൻ അപ്പോഴത്തെ
ഒരു ദേഷ്യത്തിൽ തല്ലിയതാണ്
അതിന്റെ പേരിൽ ആണെങ്കിൽ നീ പോകരുത്......

ഇല്ല അരുണേട്ടാ ഇനിയിവിടെ നിന്നാൽ ശരിയാവില്ല....

മിന്നു ആതിരയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു ബുള്ളെറ്റ്
അവൾക്ക് വേണ്ടിയാണു ഞാനത് വാങ്ങിയത്
 അതിൽ വേറെ ഒരാള് പോലും കേറുന്നത് എനിക്കിഷ്ടല്ല
എന്നോട് ചോദിക്കുക പോലും ചെയ്യാതെ നീ അത് എടുത്തപ്പോൾ
എനിക്ക് സഹിച്ചില്ല അത് കൊണ്ടാണ് ഞാൻ...

മ്മ് സാരല്ല്യ അരുണേട്ടാ....
എനിക്ക് മനസ്സിലാവും അത് വിട്ടേക്ക്...

മിന്നു എനിക്ക് നിന്നെ ഒന്ന് കാണണം ഞാൻ അങ്ങോട്ട്‌ വരാം....

വേണ്ട ഇപ്പൊ വരേണ്ട
മുഖത്ത് 5വിരലിന്റെയും പാടുണ്ട്
ആരും കാണതെയാണ് ഞാൻ റൂമിലേക്ക്‌ കേറിയത് ആരെങ്കിലും കണ്ടാൽ പിന്നെ
അത് മതിയാവും....

മിന്നു ഞാൻ....

ഒന്നും പറയേണ്ട നമുക്ക് നാളെ കാണാം.......

അതെല്ലെടി
എനിക്ക് പെട്ടന്നുള്ള ആ ദേഷ്യത്തിൽ പറ്റിപ്പോയതാണ്.....

അയ്യേ സെന്റിയോ അരുണേട്ടന് സെന്റി ചേരില്ലാട്ടോ കലിപ്പ് തന്നെ ആണ് നല്ലത്.....

മ്മ്മ് എങ്കിൽ ശരി...

ങ്ങാ പിന്നെ നാളെ എന്നെയും കൂടെ കൂട്ടുമോ ടൗണിലേക്ക്......

പിന്നെന്താ നീ വന്നോ രാവിലെ നീ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ.....

അപ്പൊ ശരി നാളെ കാണാം.....

ഫോൺ കട്ട്‌ ചെയ്തതും മനസ്സിൽ നിന്നും ഒരു ഭാരം ഇറക്കി വച്ച അവസ്ഥയായിരുന്നു അരുണിന്....

നാളെ അരുണേട്ടന്റെ കൂടെ പോകുമ്പോൾ
ചില കാര്യങ്ങൾ പറയണം എന്നുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മിന്നു

തുടരും
കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി 3(last part)
*********************************************

അരുണേ....
ഡാ.....
എണീക്കാൻ... നീ ബാങ്കിൽ പോകുന്നില്ലേ...

ഇല്ല ഞാനിന്ന് പോകുന്നില്ല....
മിന്നു വന്നിരുന്നോ....

എന്തിനാ ആ കൊച്ചിനെ കടിച്ചു കീറാനാണോ.....

അമ്മ രാവിലെതന്നെ ചൊറിയാൻ വരരുത് ഞാൻ അവളെ വിളിച്ചു സംസാരിച്ചു സോറിയും പറഞ്ഞു...

മ്മ്മ് നീയെന്താ ജോലിക്ക് പോവാത്തത്....

നല്ല തലവേദന....
ഞാനൊന്ന് കിടക്കട്ടെ
മിന്നു വന്നാൽ വിളിക്ക്....

ഞാൻ പോയി ബാം എടുത്തിട്ട് വരാം....

വേണ്ട ഒന്നും വേണ്ട....
കുറച്ചു സമയം കിടന്നാൽ മതി.....

മ്മ്മ് കടുപ്പത്തിൽ നല്ല കടുപ്പത്തിൽ ഒരു ചായ ഇട്ട്  തരട്ടെ എന്നാൽ....

നിങ്ങളോട് അല്ലേ പറഞ്ഞത് ഒന്നും വേണ്ടെന്ന് പറഞ്ഞാലും മനസ്സിലാവില്ലേ ഒന്ന് പോയിതരുമോ.

*******

വനജേച്ചി അരുണേട്ടൻ എവിടെ......

ആ മിന്നുവോ....
അവൻ മുകളിലുണ്ട് കിടക്കുകയാ....

എന്ത് പറ്റി ചേച്ചി.....

തലവേദനയാണെന്നാണ് പറഞ്ഞത്......

അമ്പിളി എന്ത്യേ....

അവള് കോളേജിൽ പോയി.....
മോളിരിക്കു
ഞാൻ അരുണിനെ വിളിക്കാം നീ വന്നാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്

വേണ്ട സുഖമില്ലെങ്കിൽ വിളിക്കണ്ട.....

വിളിച്ചില്ലെങ്കിൽ പിന്നെ അതിനായിരിക്കും ദേഷ്യപ്പെടുന്നത്....

എങ്കിൽ ഞാൻ പോയി നേരിട്ട് കണ്ടോളാം.....

വേണ്ട മോളെ വെറുതെ ദേഷ്യപ്പെടും...

സാരല്ല്യ ചേച്ചി ഈ ദേഷ്യം ഒക്കെ വെറും അഭിനയാണ്  അതിന്നലെ എനിക്ക് മനസ്സിലായി
അപ്പൊത്തന്നെ എന്നെ വിളിച്ചു സോറി പറഞ്ഞിരുന്നു.....

മ്മ് എങ്കിൽ മോള് ചെല്ല് എനിക്കിത്തിരി പണിയുണ്ട്....

.
അരുണേട്ടാ....

ആ എന്ത് പറ്റി.....

ഹേയ് രാവിലെ ഒരു ചെറിയ തലവേദന അപ്പോപ്പിന്നെ ലീവാക്കാം എന്ന് കരുതി....

എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്....

കുറവുണ്ട് നീ താഴേക്ക് ചെല്ല് ഞാൻ ഒരു 10 മിനുട്ട് കൊണ്ട് റെഡിയായിട്ട് വരാം....

സുഖമില്ലെങ്കിൽ വേണ്ട അരുണേട്ടാ കിടന്നോളു ഞാൻ ബസ്സിന് പോയ്ക്കോളം.....

നീ താഴേക്ക് ചെല്ല് ഞാൻ ഇപ്പൊ വരാം കുഴപ്പൊന്നുമില്ല.....

 റെഡിയായി വന്ന അരുൺ ഭക്ഷണം കഴിച്ചു മിന്നുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി....

അരുണേട്ടാ ഇങ്ങനെ നടന്നാൽ മതിയോ....
ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ....

മിണ്ടാതിരുന്നെ... കല്യാണം 😏😏

ഞാൻ കാര്യായിട്ട് ചോദിച്ചതാ എത്രയെന്ന് വച്ചാ ഇങ്ങനെ തേച്ചിട്ട് പോയവളെയും ഓർമ്മിച്ചു നടക്കുക....

അതൊന്നും ഇപ്പൊ ശരിയാവില്ല....
അതുപോട്ടെ നീയെപ്പോഴാ തിരിച്ചു പോകുന്നത്

ഞാൻ ഇന്ന് തന്നെ പോകാൻ കരുതിയതാണ് ഇനിയിവിടെ നിൽക്കേണ്ട എന്ന് കരുതിയതാ....
അത്രയ്ക്ക് ദേഷ്യം വന്നു ഇന്നലെ എനിക്ക്.....

ഡീ അത് ഞാൻ പറഞ്ഞില്ലേ ആ ഒരു അവസരത്തിൽ പെട്ടന്ന് ദേഷ്യം വന്നപ്പോൾ...

എന്റെ അച്ഛൻ പോലും തല്ലിയിട്ടില്ല എന്നെ ഇതുവരെ ...

അത് കാണാനും ഉണ്ടല്ലോ....
നീ ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഞങ്ങളെ ഒക്കെ ഓർക്കുമോ....
പണ്ട് പോയത്‌ പോലെ ആയിരിക്കുമോ....

ലീവിന് വരുമ്പോൾ കെട്ട്യോനേം കൂട്ടി ഇടയ്ക്ക് ഇങ്ങോട്ട് വരുമെന്നെ....

ടൗണിൽ എത്തിയതും കഫേയക്ക് മുന്നിൽ  വണ്ടി ഒതുക്കി  അരുൺ പറഞ്ഞു.

പോയിട്ട് വാ ഞാൻ വെയിറ്റ് ചെയ്യാം....

അരുണേട്ടൻ പോകുന്നുണ്ടെങ്കിൽ  പൊയ്ക്കോ....

വേണ്ട ഞാൻ വെയിറ്റ് ചെയ്തോളാം....

ഉള്ളിലേക്ക് കയറിപ്പോയ മിന്നു 10മിനുട്ടിനുള്ളിൽ തിരിച്ചു വന്നു...

എന്തായെടി ഓക്കേയായോ....

മ്മ്മ്... രണ്ടുമാസം കൊണ്ട് മിന്നു ഇവിടം വിട്ടു പറക്കും മോനെ....

ആഹാ അപ്പൊ ചിലവുണ്ട് കേട്ടോ....

അതിനെന്താ ഇപ്പൊത്തന്നെ തരാലോ എന്ത് വേണമെന്ന് പറഞ്ഞോ.....

എന്ത് വേണേലും വാങ്ങിത്തരുമോ....

വെള്ളമടിപ്പരിപാടിയൊഴിച്ചു എന്ത് വേണേലും പറ അതെനിക്ക് തീരെ ഇഷ്ടല്ലാത്ത കാര്യാ....

നീ ബാംഗ്ലൂരിൽ തന്നെയല്ലേ വളർന്നത്‌....

അതെന്താ ബാംഗ്ലൂരിൽ വളർന്ന കുട്ടികൾ വെള്ളമടി ഇഷ്ടപ്പെടണം എന്നുണ്ടോ.....

എന്റെ പൊന്നോ എനിക്ക് ഒന്നും വേണ്ട ഞാൻ കുടിക്കാറുമില്ല പോരേ.....

അത് പറഞ്ഞാൽ പറ്റില്ല എന്തേലും കഴിക്കാം...

കിന്നരിച്ചു നിക്കാതെ വന്ന് കേറിക്കെ...

എങ്കിൽ പിന്നെ നമുക്കോരോ ഐസ്ക്രീം കഴിക്കാം....

ഐസ്ക്രീം കഴിക്കാൻ നീയെന്താടി കൊച്ചു കുട്ടിയാണോ.....

അതെന്താ കൊച്ചുകുട്ടികൾ മാത്രേ ഐസ്ക്രീം കഴിക്കാവൂ എന്നുണ്ടോ.....

എന്ത് പറഞ്ഞാലും തറുതല ആണല്ലോടി വീട്ടുകാർ  എങ്ങനെ സഹിക്കുന്നു നിന്നെ.....

എന്തായാലും ഈ ദേഷ്യം വനജേച്ചിയും അമ്പിളിയും സഹിക്കുന്നില്ലേ അതിനെക്കാൾ ബെറ്ററാണ് ....

ഐസ്ക്രീം പാർലറിന് മുന്നിൽ വണ്ടി ഒതുക്കി നിർത്തി രണ്ടുപേരും ഉള്ളിലേക്ക് നടന്നു....

ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെ മിന്നു ചോദിച്ചു....

അരുണേട്ടാ ഞാൻ സീരിയസ്സായി ഒരു കാര്യം പറയട്ടെ....

ങ്ങാ എന്താടി....

അരുണേട്ടൻ ഇന്ന് എത്ര സോഫ്റ്റായിട്ടാണ് എന്നോട് സംസാരിച്ചത് അത് പോലെ അവരുടെ അടുത്തും പെരുമാറിയാൽ എന്താ...

ഇതാണോ നിന്റെ ഇത്രേം വല്ല്യ സീരിയസ് കാര്യം...

ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞതാ പഴയപോലെ ഒന്ന് ചിരിച്ചു കളിച്ചു സംസാരിച്ചുനോക്ക് എത്ര സന്തോഷം ഉണ്ടാവും അവർക്ക്.....

മ്മ്മ് ശ്രമിക്കാം...

ശ്രമിക്കാം എന്നല്ല നടത്തണം എന്തിനാ ഈ വാശിയൊക്കെ ആരോടാണ് ഇങ്ങനെ വാശി കാണിക്കുന്നത്.....

അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല....

പിന്നെ ഞാൻ കൊച്ചുകുട്ടിയല്ലേ മനസ്സിലാവാതിരിക്കാൻ
എന്റെ അരുണേട്ടാ അവളിപ്പോ അവൾടെ കെട്ട്യോന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുന്നുണ്ടാവും നിങ്ങളോ പഴയതും ആലോചിച്ചു നടക്കുന്നു എന്ത് കാര്യമാണുള്ളത് ഇത് കൊണ്ട്.....

മിന്നു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ അതൊക്കെ വിട്ടേ.....

ആ വേണ്ടെങ്കിൽ വേണ്ട ഒരു നല്ല കാര്യോം പറഞ്ഞു തന്നൂടെ.....

നീയാരാടി പാസ്റ്ററോ.....

ഒന്ന് ആലോചിച്ചു നോക്ക് അരുണേട്ടൻ ഇങ്ങനെ നടക്കുന്നത് കൊണ്ട് അവർ എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന്....
എന്നിട്ട് ഒരു പെണ്ണ് കെട്ടാൻ നോക്ക് പത്തിരുപത്തെട്ട്‍ വയസ്സായില്ലേ....

ങ്ങാ ആലോചിക്കാം....

എന്താ പറഞ്ഞത്....

ആലോചിക്കാം എന്ന് ചെവിയും കേൾക്കില്ലേ നിനക്ക്....

സത്യാണോ....

അതെ ഡീ  എന്താ ഒരു സംശയം.....

എങ്കിൽ ഞാൻ വനജേച്ചിയോട് പറയട്ടെ....

മ്മ്മ്....

തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിൽ അവനുമായി  സംസാരിച്ചിട്ടേയിരുന്നു അവൾ...

അതൊക്കെ പോട്ടെ നീയെപ്പോഴാ തിരിച്ചു പോകുന്നെന്ന് പറഞ്ഞില്ലല്ലോ....

ഈ ആഴ്ച പോകണം എന്നായിരുന്നു കരുതിയത് 2മാസം ടൈമുണ്ടല്ലോ എല്ലാ ഒക്കെയാകാൻ അത് കൊണ്ട് കുറച്ചു ദിവസം കൂടെ ഇവിടെ നിൽക്കണം.....

അപ്പൊ ഇപ്പോഴൊന്നും ശല്യം ഒഴിഞ്ഞുപോവില്ലെന്ന് അർത്ഥം ല്ലേ....

ഓ അപ്പൊ ഞാനിപ്പോ ശല്യക്കാരി കൊള്ളാം....

ഞാൻ വെറുതെ പറഞ്ഞതാ ന്റെ പൊന്നോ.....

അരുണിന്റെ വീട്ടിൽ എത്തിയതും മിന്നു നേരെ അടുക്കളയിലേക്ക് ചെന്നു

വനജേച്ചി...
ഭയങ്കര തിരക്കിലാണോ

കുറച്ചു പണിയുണ്ടായിരുന്നു അതൊക്കെ തീർത്തു വയ്ക്കാം എന്ന് കരുതി....

വനജേച്ചിക്ക് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ...

എന്താമോളെ.....

നമ്മുടെ കട്ടക്കലിപ്പനെ പൂച്ചക്കുട്ടിയായി കയ്യിൽ തന്നിട്ടുണ്ട് കല്യാണം നോക്കിക്കോളാൻ ഒക്കെ സമ്മതിച്ചുട്ടോ.....

സത്യാണോ മോളെ
വനജേച്ചിയാണേ സത്യം....

എങ്ങനെയാ മോളെ ഇതിനൊക്കെ നന്ദി പറയുക.....

നന്ദി ഒന്നും എനിക്ക് വേണ്ട അത് കയ്യിൽ വച്ചോ വേഗം ഒരു പെണ്ണിനെ കണ്ടെത്തിക്കോ....

ശരി ചേച്ചി ഞാൻ പോണ്....

ഭക്ഷണം കഴിച്ചിട്ട് പോകാം മോളെ....

വേണ്ട വീട്ടിൽ തിരക്കുന്നുണ്ടാവും....
വീട്ടിൽ എത്തിയതും മിന്നു പുറകിൽ നിന്നുള്ള വിളികേട്ട് തിരിഞ്ഞു നോക്കി.....

മിന്നു നീ എവിടെ പോയതാ...

ടൗണിൽ വരെ ഒന്ന് പോയതാ ജോലീടെ  കാര്യങ്ങൾ ഒന്ന് നോക്കാൻ വേണ്ടി.....

അതിന് നിനക്ക് ബസ്സിൽ പോയാൽപോരായിരുന്നോ .....

ഓ അരുണേട്ടൻ അങ്ങോട്ടേക്കായിരുന്നു അത് കൊണ്ട് അതിൽ കേറിയങ്ങു പോയതാ...

ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത് ഇത് നിന്റെ ബാംഗ്ലൂരല്ല.....

എന്റെ ചെറിയച്ഛാ ഒരാണും പെണ്ണും ഒന്നിച്ചു നടന്നാൽ അതിനെ  ഒരർത്ഥത്തിൽ മാത്രം കാണരുത്.....

ഞാൻ പറഞ്ഞു എന്നേയുള്ളു ശ്രദ്ധിച്ചാൽ നിനക്ക് നല്ലത്

മ്മ്മ് പരദൂഷണത്തിനൊന്നും ഒരു കുറവുമില്ല ഇപ്പോഴും  ഇവിടെയൊന്നും ല്ലേ.....

രണ്ടാഴ്ചകൾ പിന്നിട്ടതും പതിവുപോലെ മിന്നു ഫോണെടുത്തു അരുണിന്റെ നമ്പർ ഡയൽ ചെയ്തു....

എവിടെയാണ് അരുണേട്ടാ....

ഞാൻ വീട്ടിലുണ്ട്....

ഞാൻ നേരത്തെ അങ്ങോട്ട്‌ വന്നിരുന്നു വനജേച്ചി പറഞ്ഞു പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന്....

ആ രണ്ടിടത്തു പോയി....

എന്നിട്ട് ഇഷ്ടായോ....

രണ്ടാമത്തത് കുഴപ്പമില്ല അവർ വിവരം പറയാം എന്ന് പറഞ്ഞിട്ടുണ്ട്.....

പിന്നെ ഞാൻ വിളിച്ചത്  മറ്റന്നാൾ ഞാൻ ബാംഗ്ലൂർക്ക് തിരിച്ചു പോകും നാളെ രാവിലെ എന്നെയും കൂട്ടണം ടൗണിലേക്ക്... ..

ഇതെന്താ ഇത്ര പെട്ടന്ന്......

അച്ഛനിന്ന് വിളിച്ചായിരുന്നു പെട്ടന്ന് അങ്ങോട്ട്‌ വരാൻ  വേണ്ടി പറഞ്ഞു   ...

ശരി എങ്കിൽ രാവിലെ കാണാം....

മ്മ്മ്

ഫോൺ കട്ട്‌ ചെയ്തതും പേരിനൊപ്പം തെളിഞ്ഞ മിന്നുവിന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി
കുറച്ചു കുസൃതിയും വായാടിത്തരവും കയ്യിലുണ്ടെങ്കിലും മിന്നുവിന്റെ കാര്യഗൗരവങ്ങളെ ഓർത്ത് ഒന്ന് അഭിമാനിച്ചു
അവൾ കടന്ന് വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും പഴയ ആ ദേഷ്യക്കാരനിൽ നിന്നും ഒരു മാറ്റവും ഉണ്ടാകില്ലായിരുന്നു
പെട്ടന്ന് അവൾ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷാദം മനസ്സിലേക്ക് കേറിയത് പോലൊരു ഫീലിംഗ്....
ഫോണിൽ തെളിഞ്ഞ അവളുടെ ഫോട്ടോയിൽ നോക്കി അവൻ പറഞ്ഞു
മിസ്സ്‌ യൂ മിന്നു....

******

രാവിലെ തന്നെ അരുണിന്റെ വീട്ടിൽ എത്തിയ മിന്നു അമ്പിളിയുടെ അടുത്തേക്ക് പോയി....

അമ്പിളി ഞാൻ നാളെ തിരിച്ചു പോവൂട്ടോ.....

ഇതെന്താ ചേച്ചി പെട്ടന്ന്....

പോകണം അച്ഛൻ വിളിച്ചു....

റെഡിയായി പുറത്തേക്ക് വന്ന അരുൺ പറഞ്ഞു.

വാ പോകാം  ..

വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് കേറിയതും അരുൺ ചോദിച്ചു

കുറച്ചീസം കഴിഞ്ഞിട്ട് പോയാൽപ്പോരേ നിനക്ക്.....

നാളെത്തന്നെ പോകണം.....

കുറച്ചു ദൂരം പിന്നിട്ടതും മിന്നു ചോദിച്ചു

അരുണേട്ടാ ആതിരയല്ലേ ആ നിൽക്കുന്നത്.....

മുന്നോട്ട് നോക്കി അരുൺ പറഞ്ഞു
അതെ....

ആ ഹെൽമെറ്റ്‌ ഒന്ന് ഊരിയെ....

എന്തിനാ.....

അവള് കാണട്ടെ അരുണേട്ടൻ ഇപ്പോഴും ഹാപ്പിയാണെന്ന്....

ഹെൽമെറ്റ്‌ ഊരിയെടുത്തു കണ്ണാടിയിലേക്ക് വച്ച് അരുൺ ഒരു കൈകൊണ്ടു മുടി ഒന്നൊതുക്കി.....

ആതിരയുടെ അടുത്ത് എത്താറായതും പിന്നിലിരുന്നു മിന്നു അരുണിന്റെ രണ്ട് സൈഡിലൂടെയും കയ്യിട്ട് കെട്ടിപ്പിടിച്ചു ചേർന്നിരുന്നു
അപ്രതീക്ഷിതമായ അവളുടെ കെട്ടിപ്പിടുത്തതിൽ അരുണിന് വണ്ടി ഒന്ന് സ്ലിപ്പായി പെട്ടന്ന് വണ്ടി  നേരെയാക്കി ആതിരയെ ഒന്ന് നോക്കി അവൻ..
മുന്നോട്ട് നീങ്ങിയതും തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ആതിരയെ ഒന്നുടെ തിരിഞ്ഞു നോക്കി....

കുറച്ചു ദൂരം പിന്നിട്ടതും സാധരണ ഗതിയിലേക്ക് നീങ്ങിയിരുന്ന മിന്നു ചോദിച്ചു....

എങ്ങനെ ഉണ്ടായിരുന്നു അരുണേട്ടാ അവള് ചൂളിപ്പോയിക്കാണില്ലേ.....

ഞെട്ടലിൽ നിന്നും മാറിയ അരുൺ തുടർന്നു....

വേണ്ടായിരുന്നു....

എന്തേ സഹതാപം ആണോ കൊല്ലും ഞാൻ ഇനി അങ്ങനെ വല്ലതും ആണെങ്കിൽ....
അരുൺ ഒന്ന് പുഞ്ചിരിച്ചു

ടൗണിൽ എത്തിയതും..
വണ്ടിയിൽ നിന്നിറങ്ങിയ മിന്നു ചോദിച്ചു.....

അരുണേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

എന്താണ് ചോദിച്ചോളൂ....

അരുണേട്ടന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടോ....

എന്താ മിന്നു നീ പറയുന്നേ....

എങ്കിൽ ഞാനൊരു കാര്യം പറയട്ടെ എനിക്ക് അരുണേട്ടനെ ഒരുപാട് ഇഷ്ടായി....

മിന്നു നീ കാര്യായിട്ടാണോ......

അതെ കട്ടക്കലിപ്പൻ മനസ്സിൽ കേറിയതോടെ എന്റെ പുറത്തേക്ക് പോകണം എന്നുള്ള സ്വപ്നമൊക്കെ പോയി
ഇപ്പോ എനിക്ക് അരുണേട്ടനെ ഒരുപാട് ഇഷ്ടാ
അരുണേട്ടന് എന്നെ ഇഷ്ടം ആണെങ്കിൽ ഇനി ആ പെണ്ണ് കാണാൻ പോയ കുട്ടീടെ കാര്യം ഒന്നും അന്വേഷിക്കേണ്ടട്ടോ....

പെട്ടന്നുള്ള സംസാരത്തിൽ ഒന്ന് ഞെട്ടിയ അരുൺ തുടർന്നു....

മിന്നു അതൊന്നും ശരിയാവില്ല...

ഞാൻ എന്റെ മനസ്സിൽ തോന്നിയ ഇഷ്ടം പറഞ്ഞു എന്നേയുള്ളു ബാക്കിയൊക്കെ അരുണേട്ടന്റെ ഇഷ്ടം...

നീ സീരിയസ് ആയിത്തന്നെയാണോ..
..

അതെ അരുണേട്ടാ....

എങ്കിൽ ഈ കലിപ്പനെ സഹിക്കാൻ തയ്യാറാണെങ്കിൽ ഈ കാന്താരിയെ സഹിക്കാൻ ഞാനും തയ്യാറാണ്...

 കവിളിൽ ഒരുമ്മയായിരുന്നു മിന്നു അവന് നൽകിയ മറുപടി....

കഫേയിലേക്ക് ക്കവേ തിരിഞ്ഞു നിന്ന്  മിന്നു പറഞ്ഞു.....

ദേ എന്റെ ജോലീടെ ആപ്ലിക്കേഷൻ ഞാൻ ക്യാൻസൽ ചെയ്യാൻ പോവാണ് തേയ്ക്കെങ്ങാൻ ചെയ്താൽ കൊല്ലും ഞാൻ

കവിളിൽ പടർന്ന ലിപ്സ്റ്റിക്കിന്റെ ചായം തുടച്ചുകൊണ്ട് അരുൺ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

ശുഭം
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All