ഉണ്ട കണ്ണി ( undakanni malayalam short story)
undakanni malayalam short story
എടി ഉണ്ടക്കണ്ണി..
"ഉണ്ടക്കണ്ണി നിന്റെ മറ്റവളാ... ഹും" മീരയ്ക്ക് നന്നായി ദേഷ്യം വന്നു.
ഭാവിയിൽ നീ എന്റെ മറ്റവൾ ആയാലോ...ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു
"പിന്നെ നിന്നെ പോലെ ഒരു കുരങ്ങനെ കെട്ടുന്നതിലും ഭേദം വല്ല ആറ്റിലും ചാടി ചാവുന്നതാ.."
ഹരിയുടെ മുഖം ഒന്നു വാടിയെങ്കിലും അത് പുറത്തു കാണിക്കാതെ അവനും അവളെ ചൊടിപ്പിക്കാൻ പറഞ്ഞു "നമ്മുക്ക് കാണാം"
കാണാൻ ഒന്നുമില്ല... അതും പറഞ്ഞു മീര മുഖം തിരിച്ചു നടന്നു പോയി.
എടാ ഹരി.....
ആരാണെന്നു അറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്യാം.
എന്താ ശ്യാമു..
എത്രനാളായെടാ നി അവളുടെ പിന്നാലെ നടക്കുന്നു. അവൾ നിന്നെ മൈൻഡ് ചെയ്യുന്നേ ഇല്ലല്ലോ ടാ.
ഓഹ് അതു സാരമില്ല ടാ അവൾ ചുമ്മ ദേഷ്യം കാണിക്കുന്നതാ. എനിക്കറിയാം അവൾക്ക് എന്നോട് ഉള്ളിൽ നല്ല സ്നേഹമുണ്ട് .എത്രനാളാണെന്ന് വച്ച നീ ഇങ്ങനെ പിന്നാലെ നടക്കുന്നെ, അവളുടെ വീട്ടിൽ പോയി ചോദിക്കട കെട്ടിച്ചു തരാൻ.
അതു ശരി ആവില്ല ശ്യാമേ,
അതെന്താ ശരിയാവത്തെ...?
അതല്ലട അവൾ ഇതുവരെ ഇഷ്ടത്തോടെ എന്നെ നോക്കിയിട്ട് പോലും ഇല്ല പിന്നെ ഞാൻ എങ്ങനെ അവളുടെ വീട്ടിൽ ചെല്ലും.
നടന്നു ചെല്ലും അല്ലെങ്കിൽ വണ്ടിയിൽ പൊക്കോ ശ്യാമിനു ദേഷ്യം വന്നു തുടങ്ങി.
അതല്ലടാ
ഏത് അല്ലാന്ന്..
ആദ്യം അവൾക്ക് എന്നെ ഇഷ്ടം ആണൊന്നു അറിയട്ടെ എന്നിട്ട് പോയാ പോരെ, വെറുതെ വീട്ടിൽ പോയി നാണം കെട്ട് ഇറങ്ങി പോരാണോ.
നീ നിന്റെ ഇഷ്ടം പോലെ ചെയ്യു ഹരി...
അങ്ങനെ ഒരുപാട് ദിവസങ്ങൾ കഴിഞ്ഞു പോയി മീരയ്ക്ക് ഒരു മാറ്റവും ഇല്ല, ഹരി എന്നും അവളെ കാത്തു നിൽക്കും ഒരു നോട്ടം പോലും കൊടുക്കാതെ മീര പോവുകയും ചെയ്യും
അങ്ങനെ ഇരിക്കെ ഒരു ദിവസം മീര ഹരിയുടെ വീട്ടിൽ എത്തി.
അമ്മേ ഹരി ഇല്ലേ....
ആരാ മനസ്സിലായില്ല.
ഞാൻ മീരയാ..
ഓഹ് മീര ഹരി പറഞ്ഞിട്ടുണ്ട്
ഹരി എവിടെ അമ്മേ
അവൻ എഴുന്നേറ്റിട്ടില്ല മോളെ....
ആഹാ അവന്റെ ഒരു ഉറക്കം ശരിയാക്കി കൊടുക്കുന്നുണ്ട് അതും പറഞ്ഞു മീര അകത്തേക്ക് കയറി. എന്നിട്ട് അമ്മയോട് ചോദിച്ചു ഏതാ ഹരിയുടെ മുറി.
മോള് വാ ഞാൻ കാണിച്ചു തരാം.
'അമ്മ മീരയെ ഹരിയുടെ മുറിയിലേക്ക് കൊണ്ടു പോയി.
ഹരി നല്ല ഉറക്കത്തിൽ ആയിരുന്നു.
ഹരി......
ഉം...
ഒന്നു എഴുന്നേറ്റെ ...
കൊറച്ചു കഴിയട്ടെ അമ്മേ ....
ഇത് ആരാ വന്നേക്കുന്നെ എന്നു നോക്കിയേ.
ഇങ്ങനെ ഒന്നും അല്ല അമ്മേ വിളിക്കണ്ടേ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു മീര ഒരു കപ്പ് വെള്ളം കൊണ്ട് വന്നു തല വഴി ഒഴിച്ചു.
ഹരി ഞെട്ടി എണീറ്റു.
നീ എന്താ ഇവിടെ.... ഹരി വിക്കി കൊണ്ട് ചോദിച്ചു
എന്താ എനിക്ക് ഇവിടെ വരാൻ പാടില്ലേ.
ഞാൻ ഇവിടെ ഒരു സമാധനോം ഇല്ലാതെ നടക്കുമ്പോൾ നി സുഖായിട്ടു ഉറങ്ങാ അല്ലെ
ശരിയാക്കി തരാം ട്ടാ ഞാൻ
ഹരി അമ്മയെ നോക്കി.
അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല
അമ്മയുടെ മോൻ എന്നെ വായ നോക്കി എന്നും റോഡിൽ ഉണ്ടാവും.
'അമ്മ ഹരിയെ ഒന്നു പാളി നോക്കി
ഹരി ചമ്മി പുതപ്പ് എടുത്തു തല വഴി മൂടി.
പെണ്ണ് ചോദിച്ചു ഇന്നു വരും നാളെ വരും എന്ന് വിചാരിച്ചു ..പക്ഷെ വന്നില്ല , എന്റെ വീട്ടിൽ എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ട....
അതോണ്ട് ഞാൻ ഇറങ്ങി പൊന്നു .
ഹരിയും ഞെട്ടി കൂടെ അമ്മയും
രണ്ടാളും ഞെട്ടണ്ട ഞാൻ കാര്യ പറഞ്ഞേ. ആരെങ്കിലും അന്വേഷിച്ചു വരുന്നതിനു മുമ്പ് എന്നെ കല്യാണം കഴിച്ചോ പറഞ്ഞില്ലെന്നു വേണ്ട.
ഹരിയ്ക്കു കരയണോ ചിരിക്കണോ എന്നു അറിയാത്ത ഒരു അവസ്ഥ.
ഈശ്വര ഇത്രേം വട്ട് ഉള്ള ഒരെണ്ണത്തിനെ ആണ് പ്രേമിക്കുന്നത് എന്നു അറിഞ്ഞില്ലല്ലോ.
അപ്പോ ഈ കാണുന്ന ഭംഗി മാത്രേ ഒള്ളു ലെ. ഹരി മീരയോട് ചോദിച്ചു.
അതെന്താ അങ്ങനെ ചോദിച്ചേ
അല്ല ചോദിച്ചതാ
മനസ്സിലായി എന്താ ഉദ്ദേശിച്ചതെന്നു. എനിക്ക് വട്ട് ആണെന്നു അല്ലെ.
അതേ എങ്ങനെ മനസ്സിലായി ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.
അതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്,
അമ്മേ അടുക്കള എവിടെയാ ഞാൻ ഒരു ചായ ഇട്ടു തരാം.
നേരെ പോയ വലതു വശത്ത് മോള് നടന്നോ ഞാൻ ദേ വരുന്നു.
മീര പോയപ്പോൾ 'അമ്മ ഹരിയോട് ചോദിച്ചു എവിടന്നു കിട്ടിയെടാ ഈ അരവട്ടുള്ള കുട്ടിയെ..
ഹരി ഒന്നു പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു മുഴു വട്ടുള്ള എനിക്ക് അരവട്ടുള്ള പെണ്ണ് വേണ്ടേ അമ്മേ.
എന്തയാലും കൊള്ളാം ...
❤❤❤❤❤END❤❤❤❤❤❤