കണ്ണുള്ളപ്പോൾ...!!!
ചെറുകഥ
" ഹലോ ഇത് കണ്ണൻ അല്ലെ....? "
" അതേല്ലോ.... ആരാ സംസാരിക്കുന്നത്...? "
" ഞാൻ Dr. ശ്രീദേവി... ഇവിടെ കിംസ് ഹോസ്പിറ്റലിലിൽ നിന്നാണ് വിളിക്കുന്നത്.. താങ്കൾ എത്രയും പെട്ടെന്ന് ഇവിടെ വരെ ഒന്ന് വരണം... "
പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നപ്പോഴെ മനസ്സിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു.. പക്ഷെ , ഹോസ്പിറ്റലിൽ....
" ഹലോ.... കണ്ണൻ , ഞാൻ പറയുന്നത് കേൾക്കുന്നുണ്ടൊ... ഹലോ.... "
" ആഹാ ഡോക്ടർ ഞാൻ കേൾക്കുന്നുണ്ട്... ഞാൻ... ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം..ഡോക്ടർ എന്താ കാര്യമെന്ന് പറഞ്ഞില്ലല്ലോ... "
അപ്പോഴേക്കും അപ്പുറത്ത് കാൾ ഡിസ്കണക്ട് ആയിരുന്നു.... അവൻ വേഗം തന്നെ വണ്ടിയും എടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു... അവിടെ ചെന്നു റിസപ്ഷനിൽ ഡോക്ടറുടെ പേര് പറഞ്ഞു കൊടുത്തപ്പോ അവരുടെ റൂം എവിടെ ആണെന്നുള്ളതു പറഞ്ഞു തന്നു... ഓടി പിടഞ്ഞു അവിടെ എത്തിയപ്പോഴേക്കും ഒരു സിസ്റ്റർ മാത്രേ ഉണ്ടായിരുന്നുള്ളൂ..
" സിസ്റ്റർ...... "
അവന്റെ വിളിയിൽ അവർ തിരിഞ്ഞു നോക്കി..
" എന്താ വേണ്ടത്...? "
" Dr. ശ്രീദേവി.... "
" നിങ്ങൾ കണ്ണൻ ആണോ....? ഡോക്ടർ ICU വിൽ ആണ്... അങ്ങോട്ട് വന്നോളു..."
" സിസ്റ്റർ എനിക്കൊന്നും മനസിലായില്ല.... കാര്യം എന്താണെന്നു ഡോക്ടറും പറഞ്ഞില്ല..."
" നിങ്ങൾ വരൂ.... ഡോക്ടർ എല്ലാം പറയും.. "
ആ സിസ്റ്റർ അവനെ ICU ന്റെ മുന്നിൽ എത്തിച്ചു. പുറത്തെ കാളിങ് ബെല്ലിൽ അമർത്തി.. അപ്പോഴേക്കും മറ്റൊരു സിസ്റ്റർ വന്നു ഈ സിസ്റ്ററിനോടു സംസാരിച്ചു.. അകത്തു നിന്നും വന്ന സിസ്റ്റർ വേഗം തന്നെ ഉള്ളിലേക്ക് പോയി ഡോക്ടറിനെ കൂട്ടി കൊണ്ട് വന്നു....
" കണ്ണൻ....? "
" അതെ ഡോക്ടർ.. ഞാൻ തന്നെയാ കണ്ണൻ.. "
" ഓക്കേ.... ലക്ഷ്മി നിങ്ങളുടെ...? "
ലച്ചു..... ന്റെ ലെച്ചുവിന് എന്താ പറ്റിയത്... അവളെ ഇവർക്ക് എങ്ങനെ അറിയാം..
ഒരുപാട് ചിന്തകൾ അന്നേരം എന്റെ മനസ്സിൽ കൂടി കടന്നു പോയി...
" ലച്ചു..... അവൾ ന്റെ ഭാര്യയാണ്.... എന്താണ് ഡോക്ടർ.... ന്റെ ലച്ചുവിന് എന്താ സംഭവിച്ചതു..? "
" ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.. ഇന്ന് രാവിലെ നിങ്ങളുടെ വൈഫ് ലക്ഷ്മിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി.... നാട്ടുകാർ ചേർന്നാണ് അവരെ ഇവിടെ എത്തിച്ചത്.. അല്പം സീരിയസ് ആണ്... ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടുണ്ട്.. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ ആണ്.. ഇപ്പൊ അവൾക്കു ബോധം വന്നിട്ടുണ്ട്... നിങ്ങൾക്ക് കാണണമെങ്കിൽ കയറി കാണാം.. പിന്നെ അധികം സംസാരിപ്പിക്കരുത്. "
എല്ലാം കേട്ടതിനു ശേഷം ഭൂമി പിളർന്നു താഴേക്കു പോയത് പോലെയാ എനിക്ക് തോന്നിയത്.. കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ... വെച്ചു വെച്ചു ഞാൻ അതിന്റെ ഉള്ളിലേക്ക് കയറി... അവിടെ ഞാൻ കണ്ടു ഒരുപാട് യന്ത്രങ്ങളുടെയും വയറുകളുടെയും ഇടയിൽ ന്റെ ലച്ചുവിനെ...
ഞാൻ പതിയെ അവളുടെ അരികിൽ ചെന്നു അവളുടെ നെറുകയിൽ തലോടി... എന്റെ സാന്നിധ്യം അറിഞ്ഞത് പോലെ അവളുടെ കണ്ണുകൾ അനങ്ങി... പതിയെ ആ കണ്ണുകൾ തുറന്നു.... എന്നെ കണ്ടതും ഞാൻ കണ്ടു ആ കണ്ണുകളിൽ തിളക്കം... ചുണ്ടിൽ പതിഞ്ഞൊരു പുഞ്ചിരി... മുഖത്തെ മാസ്ക് ഊരി അവൾ എന്നോട് സംസാരിച്ചു തുടങ്ങി..
" എന്തുവാ...... ചെക്കാ..... എന്നെ..... ആദ്യമായി..... കാണുന്നത്.... പോലെ.... നോക്കുന്നത്..... എനിക്ക്...... എനിക്ക്..... ഒന്നുമില്ല...... ന്റെ..... കിച്ചേട്ടൻ..... വിഷമിക്കണ്ടട്ടൊ.... പിന്നെ.... ഇന്ന്.... രാവിലത്തെ... കലിപ്പോക്കെ.... മാറിയോ....? അതോ.... ഇപ്പോഴും.... അത്... വെച്ച്... കൊണ്ട്... ഇരിക്കുവാണോ...... പോകാൻ... നേരത്തു... ഞാൻ.... പറഞ്ഞതല്ലേ..... ക്ഷമിക്കാൻ.... കേട്ടു.... കേട്ടില്ലല്ലോ..... ഇനി..... ഞാൻ.... പോയാൽ.... ആരോട്.... വഴക്കടിക്കും... ന്റെ.. കിച്ചേട്ടൻ....... ഞാൻ...... ഞാൻ..... "
പറഞ്ഞു മുഴുവിപ്പിക്കാൻ അവൾക്കു കഴിഞ്ഞില്ല.... അവൾ ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി... ഞാൻ പേടിയോടെ സിസ്റ്ററിനെ വിളിച്ചു.... അവർ ഓടി ഡോക്ടറിനെ വിളിച്ചു കൊണ്ട് വന്നു.... പക്ഷെ... അപ്പോഴേക്കും..... ഞാൻ കണ്ടു ന്റെ ലെച്ചുന്റെ ശ്വാസം പതിയെ പതിയെ കുറഞ്ഞു വരുന്നത്... ആ കണ്ണുകൾ തന്റെ നേർക്ക് നോക്കി പതിയെ അടയുന്നത്... ചുണ്ടിൽ എന്നുമുള്ള പുഞ്ചിരി മാത്രം ബാക്കിയാക്കി ന്റെ ലച്ചു...... അവൾ പോയി....
" സോറി..... "
ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു കടന്നു പോയി.... ഞാൻ അവളുടെ അടുത്തേക്ക് നടന്നു... ന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിപ്പിച്ചു.... ആ ചെവിയിൽ ന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു....
" സോറി മോളെ... "
അന്നേരം ന്റെ ചെവിയിൽ ലച്ചു ഇന്ന് രാവിലെ പറഞ്ഞ കാര്യം മുഴങ്ങുന്നുണ്ടായിരുന്നു..
" അതെ..... ഞാൻ ഉള്ളത് കൊണ്ടല്ലേ ഏട്ടന്റെ ഈ വാശി..... ഞാൻ പോകുമ്പോൾ പഠിച്ചോളുട്ടൊ... അന്നേരം ആരോട് കലിപ്പ് ആകുമെന്ന് കാണാം... "
അതോർത്തു അവൻ അവളുടെ അടുത്തിരുന്നു പൊട്ടികരഞ്ഞു....