ഒറ്റയാൻ നോവൽ - Ottayan novel
ഒറ്റയാൻ
രചന : വാസുകി വസു ((അനന്യ P നായർ))
*🌲ottayan novel full part🌲*
Copyright & all credits belongs to
📝വാസുകി വസു (അനന്യ പി നായർ)
Posting this story with proper writer permission
🌲ഒറ്റയാൻ 🌲 Part 1
“എവിടേക്കാ വസൂ നീയിത്ര രാവിലെ ഒരുങ്ങിയിറങ്ങുന്നത്?" "അതെന്താ അമ്മേ പതിവില്ലാതെയോരോ ചോദ്യങ്ങൾ? ഞാനെന്നും രാവിലെ എവിടേക്കാണു പോണെന്ന് അറിയാവുന്നതല്ലേ?" "നീയിന്നെങ്ങും പോകണ്ടാ...ഭദ്രൻ നിന്നെയിന്നു പെണ്ണുകാണാൻ വരുന്നുണ്ട്" ആ പേരും കേട്ടതോടെയെന്റെ മുഖം കോപത്താൽ ആളിക്കത്തി... "നാണമില്ലാത്ത മനുഷ്യൻ.. ഇഷ്ടമില്ലെന്ന് പറഞ്ഞാലും പിന്നെയും ഒലിപ്പിച്ച് പിന്നാലെയെത്തും." ആരോടെന്നില്ലാത്ത ദേഷ്യം തീർക്കാനായി കാലിൽ കെട്ടിയിരുന്ന ചിലങ്ക ഞാൻ വലിച്ചെറിഞ്ഞു.അമ്മയുടെ മുന്നിൽ വന്നാണത് വീണത്....അമ്മയത് കണ്ടിട്ട് ആദ്യത്തെയടി എന്റെ വലത്തേ കവിളിനു സമ്മാനിച്ചു.അമ്മയുടെ കോപം മുഴുവനും തീരുവോളം ശരീരത്തിലുടനീളം ആ കൈകൾ എന്നെ തല്ലിക്കൊണ്ടിരുന്നു.ഒടുവിൽ കൈകൾ കുഴഞ്ഞതോടെ അമ്മ നിർത്തി.... "എത്ര കഷ്ടപ്പെട്ടാണ് നിന്നെ നൃത്തം പഠിപ്പിക്കാനായി വിടുന്നതെന്ന് അറിയാമോ?അതിനിടയിലാ അവളുടെ അഹമ്മതിയും" "തല്ലിക്കൊല്ലരുതോ നിങ്ങൾക്കെന്നെ?ആരു ചോദിക്കാന്‍.. അതിനെനിക്ക് അച്ഛനും കൂടപ്പിറപ്പൊന്നുമില്ലല്ലോ" കണ്ണുനീരിന്റെ നനവ് താഴേക്ക് പടർന്നൊഴുകി.കണ്ണെഴുതിയ കണ്മഷിയിൽ നേത്രങ്ങൾ നീറിത്തുടങ്ങി.... ഞാൻ പറയുന്നത് ശ്രദ്ധിച്ച അമ്മയുടെ ദൃഷ്ടികൾ പുറത്തേക്കെവിടെയോ നിലയുറപ്പിച്ചു.... "എനിക്കിഷ്ടമില്ലാത്തൊരു വിവാഹം വേണ്ടെന്ന് ഞാനൊരുപാട് പ്രാവശ്യം പറഞ്ഞു കഴിഞ്ഞില്ലേ.എന്നിട്ടും പിന്നെയും നിങ്ങളെന്തിനുളള പുറപ്പാടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല" ഇത്രയും നാൾ മനസ്സിലടക്കിപ്പിടിച്ചിരുന്ന സംശയങ്ങളത്രയും പുറത്തേക്കൊഴുകി...ചിന്താഭാരങ്ങൾക്ക് കുറച്ചെങ്കിലും ഉത്തരം ലഭിച്ചാൽ മനസ്സിനു കുറച്ചു ആശ്വാസം ലഭിക്കും... "ഭദ്രനാണ് നമുക്ക് ചിലവിനു തരുന്നത്.അവൻ പറയുന്നത് അനുസരിക്കുക.നിന്റെ അച്ഛൻ കുഞ്ഞായിരിക്കുമ്പോഴെ ഉപേക്ഷിച്ചു പോയതാണ്" "എങ്കിൽ പറയ് ആരാണെന്റെ അച്ഛൻ? എനിക്ക് അതറിയാനുളള അവകാശമുണ്ട്" ഈ നിമിഷം വരെ നെഞ്ചിൽ കനലായെരിയുന്ന നീറ്റൽ ഇന്നെങ്കിലുമാറി തണുക്കണം... "വയ്യ എനിക്കിനിയിത് താങ്ങാൻ കഴിയില്ല.തന്തയാരെന്ന് അറിയാത്ത, പിഴച്ചു പെറ്റവളുടെ മകളായിന്നുവരെ ജീവിച്ചു.പലരുടേയും മുഖങ്ങളിൽ അവഗണ കണ്ടിരുന്നു" "നിങ്ങളോടാ ചോദിച്ചത്..പറയാൻ..?” ഭ്രാന്തിയെപ്പോലെ അമ്മയുടെ ചുമലിൽ പിടിച്ചു ഞാൻ ഉലച്ചു.ഒന്നും ശബ്ദിക്കാനാകാതെ അമ്മ നിശബ്ദമായി നിന്നു.... കരഞ്ഞു തളർന്നു ഞാൻ താഴേക്ക് ഊർന്നുവീണു...എന്നിട്ടും അമ്മയൊന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറിപ്പോയി.... "ഭദ്രൻ...” ആ പേര് ഞാൻ പല്ലുകൾക്കിടയിലിട്ടും ഞെരിച്ചു.... എനിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മുതലേ അയാൾ അമ്മയുടെ കൂടെയുണ്ട്.എന്തിനും ഏതിനും അധികാര ഭാവമാണ് അയാൾക്കെന്നിൽ.... എവിടെ നിന്നാണ് അയാൾ ഈ നാട്ടിലെത്തിയതെന്ന് ആർക്കും അറിയില്ല.ഇവിടെ വരുമ്പോൾ അയാൾ വെറും പിച്ചക്കാരനായിട്ടാണ് വരവ്... ഇന്ന് ഭദ്രനെന്ന് പറഞ്ഞാൽ എല്ലാവരും അറിയും.ബ്ലേഡ് ഭദ്രനെന്നാണ് അയാളുടെ ഇരട്ടപ്പേര്..... ഇന്നലെ തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായി.ഭദ്രൻ ഈയൊരു നിമിഷത്തിനായിട്ടാണു കാത്തിരുന്നതും... രക്ഷപ്പെടാനൊരു വഴി തേടി മനസ്സും ശരീരവും ഞാൻ ചിന്തകളാക്കി...തൽക്കാലം അയാൾ വരട്ടെ അതുകഴിഞ്ഞു എന്തെങ്കിലും വഴി കണ്ടെത്താം.... ഇടക്കെപ്പഴൊ അമ്മ വീണ്ടും വന്ന് നോക്കിയട്ട് പോകുന്നത് ഞാൻ കണ്ടു.., നൃത്തമെനിക്ക് ജീവനാണ്.അമ്മയുടെ കാലുപിടിച്ചു അപേക്ഷിച്ചിട്ടാണ് നൃത്തം പഠിക്കാനായി വിട്ടത്... ഭദ്രനു എന്നെ നൃത്തം പഠിക്കുവാനായി വിടാനൊരു താല്പര്യം ഇല്ലായിരുന്നു.ഒടുവിൽ എന്റെ കണ്ണുനീരിനു മുമ്പിൽ അമ്മ കീഴടങ്ങുകയായിരുന്നു.... ജനിച്ച നാൾ മുതൽ ഇന്നുവരെ അമ്മയുടെ മുഖം തെളിഞ്ഞു ഞാൻ കണ്ടിരുന്നില്ല.എന്നെക്കാൾ തകർന്ന് നിൽക്കുന്നത് അമ്മയാണെന്നെനിക്ക് എപ്പോഴും തോന്നിയിട്ടണ്ടു... ഞാൻ മുറിയിൽ നിന്ന് അമ്മയുടെ അടുത്തെത്ത്.അടുക്കള വാതിക്കലിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന അമ്മയുടെ ചുമലിൽ ഞാൻ കൈവെച്ചു.അമ്മയൊന്ന് ഞെട്ടിയത് പോലെയെനിക്ക് തോന്നി.... അമ്മയെ ഞാൻ എനിക്ക് അഭിമുഖമായി നിർത്തി.അമ്മ കരയുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്... "ക്ഷമിക്കണം അമ്മേ അന്നേരത്തെ ദേഷ്യത്തിനു ഞാൻ പറഞ്ഞതാണ്...” എന്നെ അമ്മ ചേർത്തു പിടിച്ചു കണ്ണീർവാർത്തു... "അമ്മക്കിതൊന്നും താല്പര്യം ഉണ്ടായിട്ടല്ല മോളേ.അമ്മ നിസ്സാഹയയാണ്.എന്തായാലും ഭദ്രൻ വരട്ടെ.നിനക്ക് രക്ഷപ്പെടാൻ ദൈവം എന്തെങ്കിലും വഴി തുറന്നു തരും " ഞാനും അത് തന്നെയാണ് ഈ നിമിഷം വരെ പ്രാർത്ഥിച്ചതും.അമ്മയെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വല്ലാത്ത സങ്കടം തോന്നി.... അന്ന് വൈകുന്നേരം വരെ അമ്മയും ഞാനും കാത്തിരുന്നിട്ടും ഭദ്രനെത്തിയില്ല.രാത്രിയിൽ കനത്ത മഴയായിരുന്നു.... പിറ്റേ ദിവസം അയലത്തെ അമ്മിണി ചേച്ചിയാണ് പറഞ്ഞത് ഇന്നലെ കവലയിൽ സംഘട്ടമായിരുന്നെന്ന്... ഭദ്രനെ വെളിയിൽ നിന്ന് വന്നയാരോ അടിച്ചു ബോധം കെടുത്തി ആശുപത്രിയിലാക്കിയെന്ന്... എനിക്ക് ചിരിക്കണോ കരയണമെന്നോ എന്നറിയില്ലായിരുന്നു.വിവരമറിഞ്ഞ അമ്മ നിർവികാരിതയായിരുന്നു.... "വന്നയാളുടെ പേരെന്താ അമ്മിണിച്ചേച്ചി ഞാൻ ആവേശത്തിലായി?" അമ്മിണി ചേച്ചിയെന്നെ സൂക്ഷിച്ചു നോക്കിയട്ട് പറഞ്ഞു... "ഒറ്റയാൻ" തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 2
"ഒറ്റയാൻ"
ഞാൻ മനസിൽ പലപ്രാവശ്യം ആ ഇരട്ടപ്പേര് ചൊല്ലി നോക്കി...
"ഒറ്റയാന്റെ യഥാർത്ഥ പേരെന്താണ് ചേച്ചി?"
അതിനു രൂക്ഷമായിട്ടുളള നോട്ടമായിരുന്നു മറുപടി.
"അത് ഞാനെങ്ങനെ അറിയാനാ? ആവശ്യക്കാർ ചെന്ന് തിരക്ക്" അമ്മിണി ചേച്ചി കലിപ്പോടെ പറഞ്ഞിട്ട് നടന്നു...
ഇത് അമ്മിണി.എന്റെ വീടിന്റെ വടക്ക് വശത്ത് താമസിക്കുന്നു. നാട്ടിലെ റേഡിയോ ആണ് കക്ഷി.ചേച്ചി അറിയാത്തൊരു കാര്യവും ഞങ്ങളുടെ നാട്ടിലില്ല... ചേച്ചി ഒറ്റയാനെ കുറിച്ച് പറഞ്ഞതോടെ ആ വീരനെ കാണാൻ എനിക്കും കൊതി തോന്നി.അമ്മയോട് കവലയിൽ പോകേണ്ട ആവശ്യം വല്ലതുമുണ്ടോന്ന് ഞാൻ തിരക്കി.... വീട്ടിലെ ആവശ്യത്തിന് സാധനങ്ങൾ വാങ്ങാൻ ഞാനാണ് കടയിൽ പോകാറുളളത്...
"അമ്മേ കടയിൽ പോകണോ?"
"പഞ്ചസാരയും തേയിലയും തീർന്നു വാങ്ങീട്ട് വാ"
അമ്മ തന്ന മുഷിഞ്ഞ നോട്ടുകൾ കൈപ്പടയിലൊതുക്കി സന്തോഷത്തോടെ ഞാൻ മുറിയിൽ വന്നു.അയയിൽ നിന്ന് ഒരുവിധം നല്ലതെന്ന് തോന്നിച്ച പാവാടയും നീളമുള്ള ബ്ലൗസും എടുത്തിട്ടു.ഇപ്പോഴത്തെ കുട്ടികളെല്ലാം ചുരിദാറൊക്കെയാണ് ധരിക്കുന്നത്. ഞാനാണെങ്കിൽ ദാവണിയും പാവാടയും ബ്ലൗസുമൊക്കെയാണ് ഇടുന്നത്...
കണ്ണാടിക്കു മുമ്പിൽ ഞാനെന്റെ സൗന്ദര്യം ആസ്വദിച്ചു. നന്നേ വെളുത്തിട്ടല്ലെങ്കിലും ഇരുനിറമാണ്.നല്ല സൗന്ദര്യമുണ്ട്.അഞ്ചടി ആറിഞ്ച് പൊക്കം.നീർക്കോലിയല്ല എങ്കിലും ആവശ്യത്തിനു വണ്ണമൊക്കെയുണ്ട്.കഴുത്തിൽ ഒരു കറുപ്പ് ചരട് കെട്ടിയട്ടുണ്ട്.അതിലൊരു ഏലസ്സും.കാതിലുളളത് വരവാണ് ജിമുക്കി.കയ്യിൽ കുപ്പിവളകൾ.വലത് കയ്യിൽ കറപ്പു ചരടും കെട്ടിയട്ടുണ്ട്....
ഞാൻ വീടിനു വെളിയിൽ ചെന്ന് കിണറ്റിൽ നിന്ന് വെള്ളം കോരി തണുത്ത വെളളത്തിൽ മുഖം കഴുകി.പിന്നെ സോപ്പിട്ടും.അയയിൽ കിടന്ന തോർത്തെടുത്ത് മുഖമൊപ്പി വീണ്ടും കണ്ണാടിക്ക് മുമ്പിൽ വന്നു. കണ്മഷിയെടുത്ത് കണ്ണെഴുതി. സിങ്കാറിനാലൊരു ഗോപിപ്പൊട്ട് തൊട്ടു.കുറച്ചു പൗഡർ കൂടി വാരിയെടുത്തു പൂശി...
"ആഹാ ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്. ആണുങ്ങളുടെ ഭാഷയിൽ നാടൻ പെണ്ണ്"
ഒന്നുകൂടി ലുക്ക് നേക്കിയട്ട് പണവുമായി ഞാൻ കവലയിലേക്ക് നടന്നു.കവലയെന്ന് പറഞ്ഞാൽ നാലും കൂടിയ റോഡൊന്നുമല്ല ഒരു വയസ്സൻ ആൽമരവും കുറച്ചു കടകളും കൂടിയ ജംക്ഷൻ.അതായത് ബസ് അവിടെ വന്ന് അവസാനിക്കുന്നു...
അവിടെത്തന്നെ ചെറിയൊരു അമ്പലമുണ്ട്.ഒരു ടെക്സ്റ്റൈൽ ഷോപ്പ്,ഫെഡറൽ ബാങ്കിന്റെയൊരു ശാഖ.പിന്നെ സ്വർണ്ണം പണയം വെച്ചിട്ട് പൈസ കൊടുക്കുന്നൊരു ഫൈനാൻസും.ഒരു പലചരക്ക് കടയും കുറച്ചു പെട്ടിക്കടയും.ശരിക്കുമൊരു കുഗ്രാമം...ഇതാണെന്റെ നാട്....
ഞാൻ ജോസേട്ടന്റെ പലചരക്ക് കടയിലേക്ക് ചെന്നു.ആളുകൾ കുറവാണ്. കുറച്ചു പ്രായമുള്ള മനുഷ്യനാണ് ജോസേട്ടൻ.എന്നോടും അമ്മയോടും കുറച്ചു സഹതാപം കാണിക്കുന്ന അപൂർവ്വം ചിലരിലൊരാൾ...
"എന്താ മോളേ വേണ്ടത്?" എന്നെ കണ്ടതോടെ ജോസേട്ടൻ തിരക്കി...
"കാൽക്കിലോ പഞ്ചസാരയും നൂറു ഗ്രാം തേയിലയും"
"ഇതുകൊണ്ട് എന്താകാനാ കുട്ടിയേ ഇത്രയും കൊണ്ട്?" പറിഞ്ഞിട്ട് ജോസേട്ടൻ ഞാൻ പറഞ്ഞ സാധനങ്ങൾ എടുത്തു വെച്ചു.
"ദാ പഞ്ചസാര ഒരുകിലോയും തേയില കാൽക്കിലോയുമുണ്ട്"
"എന്റെ കയ്യിൽ അത്രയും പൈസയില്ല ജോസേട്ടാ.ഇനിയും പണം തരാനുണ്ടല്ലോ ഇവിടെ"
"അതൊന്നും സാരമില്ല മോളേ നിങ്ങളുടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയാലൊ.എനിക്കാണെങ്കിൽ മക്കളുമില്ല"
ജോസേട്ടനു പണ്ടൊരു പ്രണയമുണ്ടായിരുന്നു.അവരെ കെട്ടുകയുള്ളൂന്ന് വാശിയിൽ നിന്നു.നല്ലൊരു ആലോചന വന്നപ്പോൾ അവർ നൈസായിട്ട് തേച്ചു.അതിന്റെ സങ്കടത്തിൽ ജോസേട്ടൻ കല്യാണം വേണ്ടെന്ന് പറഞ്ഞു നിന്നു.... ഭദ്രനെ തല്ലിയ ആളെ കാണാൻ ആഗ്രഹമുണ്ടെങ്കിലും ജോസേട്ടനോട് ഞാൻ ചോദിക്കാന്‍ മടിച്ചു.സാധനങ്ങൾ എടുത്തു ഞാൻ വീട്ടിലേക്ക് നടന്നു...
"എടീ നിന്റെ മറ്റവൻ ആശുപത്രിയിൽ ആണല്ലോ. ഞങ്ങളൊക്കെ ആണുങ്ങൾ തന്നെയാണ്"
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ടെയിലറിംഗ് കടയിൽ നിന്ന് മനുവും കൂട്ടുകാരും കൂടി വഷളച്ചിരിയുമായി നിൽക്കുന്നു... ഭദ്രനുളളപ്പോൾ പഞ്ച പുച്ഛമടക്കി നിന്നവനൊക്കയാ ഇപ്പോൾ അയാൾ താഴെ വീണെന്ന് മനസിലായതോടെ ഞാഞ്ഞൂലുകൾ തലപൊക്കി... തിരിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെയും ഇവന്മാർ അശ്ലീലം പറയും.
"മീശയുണ്ടെന്ന് കരുതി ആണാകില്ലെടാ"
തന്റേടത്തോടെ ഞാൻ പറഞ്ഞു.പിന്നെ ഞാൻ പ്രതീക്ഷിക്കാത്തതാണു നടന്നത്.മനുവും കൂട്ടുകാരും കൂടി ഓടിവന്ന് എന്നെ തടഞ്ഞു നിർത്തി.
"മറ്റവന്റെ ധൈര്യത്തിലല്ലേ നീയൊക്കെ നടന്നത്.അവൻ തീർന്നെടി.അമ്മയും മോളും ഭദ്രനു കിടന്നു കൊടുക്കാമെങ്കിൽ ഞങ്ങളുടെ കൂടെയും പറ്റുമെടി.തിരിച്ച് പോകുമ്പോൾ പത്തഞ്ഞൂറ് രൂപയും തരാം"
മനുവിന്റെ ഒരു കൂട്ടുകാരൻ എന്റെ കയ്യിൽ മുറുക്കി പിടിച്ചു. കയ്യിലിരുന്ന പഞ്ചസാരയും തേയിലയും താഴെ വീണു ചിതറി.ഇല്ലാത്ത പൈസയുണ്ടാക്കി വാങ്ങിയതാണ്.എനിക്ക് കരച്ചിൽ വന്നു.എന്റെ കരച്ചിൽ കേട്ട് അവിടെ ഉളളവരെല്ലാം ഓടിവന്നു...
"ആ കൊച്ച് പാവമാണെടാ അതിനെ വിട്" ഇടയിൽ കയറിയ ജോസേട്ടനെ പിടിച്ചവർ തള്ളി..
"താൻ പോടോ കിളവാ" ജോസേട്ടൻ മലർന്നടിച്ചു വീണു.മറ്റുളളവർ കാഴ്ചക്കാരായി ചിരിച്ചു നിന്നു...
എന്റെ ബ്ലൗസിന്റെ പിൻ ഭാഗം അവർ വലിച്ചു കീറി.അലറിക്കരഞ്ഞ ഞാൻ എല്ലാവർക്കും കൗതുക വസ്തുവായി....
അകലെന്ന് യമഹയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി. ആ ശബ്ദം അടുത്തു വന്നു.ആ വണ്ടി മുരണ്ട് വന്ന് നിന്നത് ഞങ്ങളുടെ അടുത്താണ്. അതിൽ നിന്ന് എന്നെക്കാൾ നല്ല ഉയരമുള്ളൊരാൾ ഹെൽമെറ്റ് വെച്ച് സ്റ്റൈലിഷായി കാൽ വീശിയിറങ്ങി.ബൈക്ക് സൈഡ് സ്റ്റാൻഡിൽ അയാൾ വെച്ചു... തലയിൽ നിന്ന് അയാൾ ഹെൽമറ്റ് ഊരി...
നല്ല കട്ടിമീശയും കട്ടിപ്പിരികവും കുറ്റിത്തലമുടിയുള്ളൊരു ചെറുപ്പക്കാരൻ. മുഖത്ത് ഗൗരവഭാവം.ഏകദേശം ആറടിയുടെ അടുത്ത് പൊക്കമുണ്ട്.നീളത്തിനൊത്ത വണ്ണം.കറുത്തിട്ടാണ് ആൾ.... അയാൾ ഞങ്ങളുടെ അടുത്തെത്തി.എന്നിട്ടും അവർ എന്റെ കയ്യിൽ നിന്ന് പിടിവിട്ടട്ടില്ല..
"എന്നതാ ചേട്ടന്മാരെ പ്രശ്നം?" അയാൾ തിരക്കി...
"അത് ചോദിക്കാന്‍ ഒരു വരുത്തനും വരണ്ട.ഇവിടെ നടക്കുകയുമില്ലത്" മനു വല്ലാതെ മുരണ്ടു...
"ഞാൻ വന്നു പോയല്ലോ ചേട്ടന്മാരെ പ്രശ്നത്തിലും ഇടപെട്ടു പോയല്ലോ.."
പിന്നെ അവിടെ നടന്നത് വലിയൊരു സംഘട്ടനമായിരുന്നു.വന്നയാളുടെ കയ്യിൽ നിന്ന് അടിയും തൊഴിയുമേറ്റ് മനുവും കൂട്ടുകാരും ഓടിക്കളഞ്ഞു....
അയാൾ ധരിച്ചിരുന്ന കോട്ടൂരി എനിക്ക് ഇടാൻ തന്നു.മടി കൂടാതെ ഞാൻ കോട്ട് ധരിച്ചു....എന്നിട്ട് ജോസേട്ടന്റെ കടയിൽ നിന്ന് പഞ്ചസാരയും തേയിലയും വാങ്ങിത്തന്നു... ഞാൻ നന്ദിസൂചകമായി അയാളെ നോക്കി.
"എന്താണ് ചേട്ടന്റെ പേര്?"
"എന്റെ പേരറിഞ്ഞിട്ട് എന്ത് ചെയ്യാനാ നിനക്ക്?" ഘനഗാംഭീര്യ സ്വരത്തിൽ അയാൾ ചോദിച്ചു. എനിക്കാണെങ്കിൽ പേടിയും തോന്നി...
"ശരി നീ ചോദിച്ചതിനാൽ ഞാൻ പറയാം"
ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്ത് ആരാധനയോടെ നോക്കി.മാനം രക്ഷിച്ചവനാണു.റൊമാന്റിക് തോന്നേണ്ടതാണു.അയാളുടെ മുഖത്തെ ഗൗരവം കണ്ടാൽ അതും തോന്നില്ല....
"ഒറ്റയാൻ...അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്...”
ഞെട്ടലോടെ അതിലുപരി അവിശ്വസനീയതോടെ ഞാൻ ഒറ്റയാന്റെ മുഖത്ത് ദൃഷ്ടികൾ ഉറപ്പിച്ചു.....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 3
എനിക്ക് പിന്നെയും ഒരുപാട് വിവരങ്ങൾ ചോദിച്ചറിഞ്ഞാൽ കൊളളാമെന്നുണ്ട്.മൊരടന്റെ നിൽപ്പും ഭാവവും കണ്ടതോടെ എനിക്ക് മതിയായി..
"ദൈവമേ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ.ഹും"
ഞാൻ മുഖം വീർപ്പിച്ചു അയാളുടെ മുഖത്തേക്ക് നോക്കി... എന്തൊക്കെ ആയാലും എന്റെ മാനം രക്ഷിച്ചവനാണ് ശരിക്കും ആരാധന തോന്നി.
"എന്താടീ നിന്റെ പേര്?"
എടീ എന്ന വിളി എനിക്കിഷ്ടമായി.തന്റേടമുളള ആണൊരുത്തനാണ് ഒറ്റയാൻ..
"വസു...വസുമതി"
"അത് കുറച്ചു പഴഞ്ചൻ പേരാണല്ലോ?"
"എനിക്ക് പഴഞ്ചനാ ഇഷ്ടം"
ആദ്യത്തെ എന്റെ പേടി മാറി.ആൾ കണ്ടിട്ട് വല്യ പ്രശ്നക്കാരനാണെന്ന് തോന്നുന്നില്ല. എങ്കിലും ഭദ്രനും ഒറ്റയാനും തമ്മിലുള്ള സഘട്ടനത്തിനു കാരണം എന്തായിരിക്കും..
"ആം പതിയെ ചോദിച്ചു മനസ്സിലാക്കാം"
"ചേട്ടാ എന്നെ വീട്ടിൽ വരെയൊന്നു കൊണ്ട് വിടാമോ?” മടിച്ചാണ് ചോദിച്ചത്
" എന്നോട് ചോദിച്ചിട്ട് അല്ലല്ലോ നീയിങ്ങോട്ട് വന്നത്? തനിയെ പോയാൽ മതി "
"ഹും തനി കാട്ടാളൻ" ഞാൻ പിറുപിറുത്തു...
"നീയെന്തെങ്കിലും പറഞ്ഞോ?" ഒറ്റയാൻ രൂക്ഷമായി നോക്കി..
"അത് ചേട്ടാ അവരിനിയും വരുമോന്നൊരു പേടി"
"മം.ശരി"
ഒറ്റയാൻ യമഹ സ്റ്റാർട്ട് ചെയ്തു എന്റെ അടുത്ത് വന്നു...
"പിന്നിൽ കയറിക്കോ"
എന്നെ അപമാനിക്കുന്നത് കണ്ടു രസിച്ചവർക്ക് മുന്നിലൂടെ ഞാൻ ഒറ്റയാന്റെ ബൈക്കിൽ കയറി. അയാളെ മുട്ടാതെ കുറച്ചു അകലമിട്ടാണ് ഞാൻ ഇരുന്നത്.അടുത്ത വഴക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണ്....
"എങ്ങോട്ടാ പോകേണ്ടത്?"
ഒറ്റയാൻ എനിക്ക് നേരെ തിരിഞ്ഞു...
"മുന്നോട്ട്.എന്റെ വീട്ടിലേക്ക്"
"ടീ നിന്റെ വീട്ടിലേക്കുള്ള വഴി പറയെടീ"
ഒറ്റയാന്റെ ശബ്ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ ഞാൻ വഴി വ്യക്തമായി പറഞ്ഞു കൊടുത്തു. വീടിന്റെ മുറ്റത്ത് ബൈക്ക് വന്ന് നിന്നു.യമഹക്ക് നല്ല സൗണ്ടായതിനാൽ എന്റെ വീട്ടിൽ ബൈക്കിൽ വന്നത് ആരെന്നറിയാൻ അയൽപ്പക്കത്ത് തലകൾ പൊങ്ങി തുടങ്ങി. അമ്മയും മുറ്റത്തേക്ക് വന്നു....
"വാ വീട്ടിൽ കയറിയട്ട് പോകാം. അമ്മയെ പരിചയപ്പെടാം"
"ഞാൻ നിന്റെ ക്ഷണം സ്വീകരിക്കാനൊന്നും വന്നതല്ല"
വീട്ടിലേക്ക് വിളിച്ചതിനു ഒറ്റയാൻ എന്നോട് ചൂടായി.അയാൾ ദേഷ്യപ്പെട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.ബൈക്ക് അകന്നു പോകുന്നതും നോക്കി ഞാൻ ആരാധനയോടെ നിന്നു..... ഞാൻ തിരിഞ്ഞ് അയൽക്കാരെ നോക്കി.അവരെല്ലാം ഇപ്പോഴും ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയാണ്...
"കാഴ്ച കാണാനായി ഇവിടെ വിശേഷമൊന്നും നടക്കുന്നില്ല.ഉണ്ടാകുമ്പോൾ എല്ലാവരെയും അറിയിക്കാം"
ദേഷ്യത്തോടെ പറഞ്ഞതും എല്ലാം തല പിൻ വലിച്ചു...
ഞങ്ങളുടെ വീട്ടിൽ ആരൊക്കെ വരുന്നു പോകുന്നു എന്ന് ചെക്ക് ചെയ്യലാ ഇവന്റെയൊക്കെ പണി.അവരുടെയൊക്കെ പെണ്ണുങ്ങൾ എന്തിനു പോയാലും പ്രശ്നമില്ല. ഇങ്ങനെയും കുറച്ചു തെണ്ടികൾ....
ഞാൻ പഞ്ചസാരയും തേയിലയും അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് കയറി. അമ്മയും എന്റെ പിന്നാലെ വന്നു...
"ആരാടീ അവൻ?" അമ്മയുടെ ചോദ്യം ചെയ്യൽ..
മനപ്പൂർവം ഞാനൊന്നും മിണ്ടിയില്ല.അതുകൊണ്ട് ആയിരിക്കും അമ്മ വീണ്ടും ചോദിച്ചത്.
" ആരാടീ അവനെന്ന്?"
"ഏതവൻ..?" ഞാൻ പുരികം മുകളിലേക്ക് ചുളിച്ചു....
"നിന്നെ ബൈക്കിൽ കൊണ്ടു വന്നവൻ"
"അയാൾ ആരായാലെന്താ അമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ?"
അങ്ങനെയൊരു മറുപടി അമ്മ എന്നിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖത്തെ ഞെട്ടലിൽ നിന്ന് അറിയാൻ കഴിഞ്ഞു...
"നീ പ്രായം തികഞ്ഞ പെണ്ണാണ്. അതെപ്പോഴും ഓർമ്മ വേണം"
അമ്മയുടെ അടിക്കടിയുളള ഉപദേശമാണ്.എനിക്ക് കലി കയറി
"ആരായാലും ഭദ്രനെപ്പോലെയാകില്ല.അയാൾക്ക് അമ്മയേയും പെങ്ങളെയും തിരിച്ചറിയാം"
മുഖം വീർപ്പിച്ചു ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു.അമ്മയോട് വഴക്കിട്ടാലോ ദേഷ്യപ്പെട്ടാലൊ സങ്കടം വന്നാലോ ഞാൻ മുറിയിൽ കയറി കതകടക്കും.അമ്മ വന്ന് വിളിച്ചാലും തുറക്കില്ല.കുറച്ചെങ്കിലും സമാധാനം ലഭിക്കുമല്ലോ...
അമ്മ പാവമാണ്. ജീവിതസാഹചര്യം ഇങ്ങനെ ആക്കിയത്.അച്ഛന്റെ കൂടെ ഇറങ്ങി വന്നതിനാൽ ഇരു വീട്ടുകാരും അകന്നു.കൂലിപ്പണിയും അടുക്കളപ്പണിയും എടുത്തു എന്നെ വളർത്തി.അതിനിടയിൽ എപ്പോഴോ ഭദ്രൻ വീട്ടിൽ വന്നു കയറി..
അമ്മ സുന്ദരിയായിരുന്നു.ആരു കണ്ടാലും ഒന്ന് നോക്കിപ്പോകും.അന്യനാട്ടിൽ നിന്ന് വന്ന ഭദ്രൻ ആദ്യം ഭക്ഷണം ചോദിച്ചാണു വീട്ടിൽ വന്നത്.അങ്ങനെ അൾ വീട്ടിൽ സ്ഥിര താമസമാക്കി.... അനിയന്റെ സ്ഥാനമാണ് അമ്മ ഭദ്രനു നൽകിയത്.വീടിന്റെ തിണ്ണക്കാണു അയാൾ കിടന്ന് ഉറങ്ങിയത്... ഒരുദിവസം കനത്ത മഴയിൽ തിണ്ണയെല്ലാം നനഞ്ഞപ്പോൾ അമ്മ ഭദ്രനെ വിളിച്ചു ഒഴിഞ്ഞു കിടക്കുന്ന മുറി കൊടുത്തു. മാന്യമായ പെരുമാറ്റവുമായി അമ്മയുടെ വിശ്വാസം നേടിയെടുത്തു... ഒരിക്കൽ ഞാൻ സ്കൂളുകൾ പോയ സമയത്ത് ഭദ്രൻ അമ്മയെ ബലമായി കീഴടക്കി.അതൊരു തുടക്കം മാത്രമായിരുന്നു. അമ്മ അയാൾക്ക് കീഴ്പ്പെട്ടു...
പതിയെ അയാൾ വീട്ടിൽ അധികാരം സ്ഥാപിച്ചു. അമ്മയെ പണിക്ക് വിടാതെ ഭദ്രൻ വീട്ടിൽ ചിലവിനു നൽകി തുടങ്ങി... അയാൾ എന്നെ കണ്ടിട്ടാണു ഞങ്ങൾക്ക് ചിലവിനു തരാൻ തുടങ്ങിയതെന്ന് വൈകിയാണ് മനസിലായത്.അപ്പോഴേക്കും ഭദ്രന്റെ പൂർണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞു ഞാനും അമ്മയും... പലപ്പോഴും അയാളെ വീട്ടിൽ കയറ്റുന്നതിനു ഞാൻ എതിർത്തെങ്കിലും ഫലമൊന്നും ഉണ്ടായില്ല.അയാളുടെ കൊതിയോടെയുളള നോട്ടം എനിക്ക് ശരിക്കും വെറുപ്പായിരുന്നു...അയാളിൽ നിന്ന് രക്ഷപ്പെടാൻ എത്ര ദിവസങ്ങൾ ഒളിച്ചിരുന്നു... കല്യാണം നടത്താൻ ഭദ്രൻ തീരുമാനം എടുത്തതോടെ ഞാൻ ശരിക്കും പെട്ടു.എന്നെങ്കിലും അയാളെ ആരെങ്കിലും തോൽപ്പിക്കാൻ എത്തുമെന്നു ഞാൻ സ്വപ്നം കണ്ടിരുന്നു. പ്രാർത്ഥിക്കുകയും ചെയ്തിരുന്നു...
പറയാൻ മറന്നു.ഞാൻ ഡിഗ്രി ഫസ്റ്റിയർ ആണ്. കൂടെ നൃത്തവും പഠിക്കുന്നു.എന്നെ പഠിക്കാൻ വിടാൻ ഭദ്രനു താല്പര്യം ഇല്ല. അമ്മയാണു എന്റെ കരച്ചിലു കണ്ടു വിട്ടത്... പട്ടണത്തിലെ കോളേജിലാണു പോകുന്നത്. ഇപ്പോൾ വെക്കേഷൻ സമയം ആയതുകൊണ്ട് നൃത്ത ക്ലാസിൽ മാത്രം പോകുന്നു....
വയറ് വിശക്കാൻ തുടങ്ങി. ഞാൻ മുറിയിൽ നിന്ന് അടുക്കളയിൽ ചെന്നു.അവിടുത്തെ കാഴ്ച കണ്ട് ഞാൻ ഞെട്ടി.അമ്മ നിലത്ത് വീണു കിടക്കുന്നു. മൂക്കിൽ കൂടി ബ്ലഡ് വരുന്നുണ്ട്.. വിളിച്ചിട്ടും അമ്മ ഉണരാത്തതിനാൽ ഞാൻ പുറത്തേക്കോടി.അയൽക്കാരെ വിളിച്ചാലും വരില്ല.എന്നിട്ടും വിളിച്ചു നോക്കി ആരും ഞങ്ങളുടെ രക്ഷക്ക് എത്തിയില്ല.... പെട്ടെന്ന് എനിക്ക് ഒറ്റയാന്റെ മുഖം ഓർമ്മ വന്നു കരഞ്ഞു കൂവി ഞാൻ കവലയിലേക്കോടി.അവിടെ എവിടെയെങ്കിലും അയാളെ കാണുമെന്ന് കരുതിയെങ്കിലും എന്റെ പ്രതീക്ഷകൾ തെറ്റി.ജോസേട്ടനോട് ചോദിച്ചിട്ടും ഒറ്റയാൻ എവിടെ ആണെന്ന് അറിയില്ലായിരുന്നു.കരഞ്ഞു തളർന്ന ഞാൻ വീട്ടിലേക്ക് തിരിച്ചോടി...
തുടരും...
📝വാസുകി വസു (അനന്യ പി നായർ
🌲ഒറ്റയാൻ🌲 Part 4
ഞാൻ ഓടി വീട്ടിലെത്തിയട്ടും അമ്മ അങ്ങനെ കിടക്കുകയാണ്. കലത്തിൽ നിന്ന് ഗ്ലാസിൽ വെളളമെടുത്ത് മുഖത്ത് കുടഞ്ഞെങ്കിലും അമ്മ ഉണർന്നില്ല.
എനിക്കാകെ ഭയമായി.അമ്മയല്ലാതെ എനിക്ക് മറ്റാരുമില്ല.എന്തു പറഞ്ഞാലും എനിക്ക് അമ്മയോട് സ്നേഹമുണ്ട്...
ഒരാപത്ത് വന്നിട്ടും തിരിഞ്ഞ് നോക്കാത്ത അയൽക്കാർ.ആരും സഹായിക്കാനില്ല അമ്മയെ ഹോസ്പിറ്റൽ എത്തിക്കാൻ...
സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പൊട്ടിക്കരഞ്ഞു. കുറച്ചു സമയം അങ്ങനെ കടന്നു പോയി. മുറ്റത്ത് ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് ഓടിചച്ചെന്നു...
മുറ്റത്തൊരു വാഗണർ അതിൽ നിന്ന് ഒറ്റയാൻ ഇറങ്ങുന്നു.എനിക്ക് ആശ്വാസമായി.ഞാൻ ഓടിച്ചെന്ന് അയാൾക്ക് മുമ്പിൽ കൈകൾ കൂപ്പി..
"എനിക്ക് അമ്മ മാത്രമേയുള്ളൂ എങ്ങനെയെങ്കിലും ഒന്ന് ഹോസ്പിറ്റൽ കൊണ്ടുപോകാൻ സഹായിക്കണം"
"ജോസേട്ടൻ പറഞ്ഞപ്പഴാ ഞാൻ കാര്യങ്ങൾ അറിഞ്ഞത്.പട്ടണത്തിൽ വരെ പോയിരുന്നു. അതുപോട്ടെ അമ്മയെവിടെ?"
"അടുക്കളയിൽ ബോധം കെട്ടു കിടക്കയാ"
"ശരി വാ"
എന്നു പറഞ്ഞു എന്റെ പിന്നാലെ ഒറ്റയാനും അടുക്കളയിലേക്ക് വന്നു.അയാൾ ഇരുകരങ്ങളിലും അമ്മയെ കോരിയെടുത്ത് വാഗണറിന്റെ പിൻ സീറ്റിൽ കിടത്തി...
"നീയും കൂടി അമ്മയുടെ അടുത്ത് ഇരിക്ക്"
ഒറ്റയാൾ പറഞ്ഞതോടെ പിന്നിലെ ഡോറ് തുറന്നു ഞാനും അകത്ത് കയറി... ഒറ്റയാൻ റിവേഴ്സ് ഗിയറിൽ വാഗണർ തിരിച്ചു. എന്നിട്ട് മിന്നൽ വേഗതയിൽ വാഗണർ പട്ടണത്തിലേക്ക് കുതിച്ചു.അപ്പോഴും എന്റെ വീട്ടിൽ നടക്കണത് കാണാൻ അയൽക്കാർ കാഴ്ചക്കാരായി നിന്നത് എന്റെ മനസ്സിനെ വേദനിപ്പിച്ചു....
ചീറിപ്പാഞ്ഞു വന്ന വാഗണർ ജോസേട്ടന്റെ കടക്ക് മുമ്പിൽ ബ്രേക്കിട്ടു നിന്നു.ഒറ്റയാൻ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് തന്നെ ജോസേട്ടനെ കയ്യാട്ടി വിളിച്ചു.അദ്ദേഹം പെട്ടെന്ന് കടക്ക് ഷട്ടർ വലിച്ചിട്ട് വാഗണറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു....
ഒറ്റയാൻ വാഗണർ കഴിയുന്നത്ര സ്പീഡിലാണ് ഓടിച്ചത്.ഞാൻ അപ്പോഴും അമ്മയുടെ തലയെടുത്ത് എന്റെ മടിയിൽ വെച്ചു വിതുമ്പിക്കൊണ്ടിരുന്നു...
"മതി മോളേ കരയാതെ അമ്മക്ക് കുഴപ്പമൊന്നുമില്ല.എത്രയും പെട്ടെന്ന് നമ്മൾ ഹോസ്പിറ്റൽ എത്തും"
ജോസേട്ടൻ ഇടക്കിടെ എന്നെ ആശ്വാസം കൊണ്ടിരുന്നു. അതൊന്നും എന്റെ കരച്ചിൽ മാറ്റാനുള്ള മരുന്നായിരുന്നില്ല...
ആശുപത്രിയിൽ എത്താൻ അരമണിക്കൂർ എടുത്തു. ഒറ്റയാൻ എല്ലാ കാര്യത്തിനും ഓടി നടന്നു.അറ്റൻഡർമാർ വന്ന് അമ്മയെ സ്ട്രക്‌ച്ചറിൽ അകത്തേക്ക് കൊണ്ടുപോയി....
ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിരുന്നെങ്കിലും അത്യാവശ്യം കാശ് ചിലവൊക്കെ വേണ്ടി വന്നു. അതൊന്നും അവർ എന്നെ അറിയിച്ചില്ലെങ്കിലും എനിക്ക് മനസിലാകും.എന്റെ കയ്യിൽ പണമില്ലെന്ന് ഒറ്റയാനും ജോസേട്ടനും അറിയാം...
ICU വിൽ ആയിരുന്നു അമ്മ.24 മണിക്കൂർ കഴിഞ്ഞേ മാറ്റുകയുള്ളൂന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു..
"ഞാൻ പുറത്തേക്കൊന്ന് കറങ്ങീട്ട് വരാം"
അത് പറഞ്ഞു ഒറ്റയാൻ പുറത്തേക്ക് പോയി.ജോസേട്ടൻ എന്നെ വിളിച്ചു അവിടത്തെ കസേരകളിൽ ഇരുത്തി...
"പേടിക്കേണ്ട മോളേ ഈശ്വരനോട് മനമുരുകി പ്രാർത്ഥിച്ചോളൂ.അദ്ദേഹം കൈവിടില്ല"
വിതുമ്പലിനിടയിലും ഞാൻ തലയാട്ടി.കുറച്ചു കഴിഞ്ഞു ഒറ്റയാൻ കയറി ഞങ്ങളുടെ അടുത്ത് വന്നു...
"വാ നമുക്ക് കാന്റീനിൽ ചെന്ന് ഭക്ഷണം കഴിച്ചിട്ട് വരാം"
"എനിക്ക് വിശപ്പില്ല.നിങ്ങൾ കഴിച്ചിട്ട് വാ"
ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും ഒറ്റയാനും ജോസേട്ടനും സമ്മതിച്ചില്ല.പിന്നെ അവരുടെ നിർബന്ധം കൂടിയപ്പോൾ ഞാനും കൂടെപ്പോയി.അവരെ കാണിക്കാൻ വേണ്ടി മാത്രം വല്ലതും കഴിച്ചിട്ട് ഞങ്ങൾ തിരികെ വന്നു...
"24 മണിക്കൂർ കഴിഞ്ഞല്ലേ വാർഡിലേക്ക് മാറ്റുകയല്ലേയുളളൂ.വസു നമുക്ക് വീട്ടിൽ പോയി ആവശ്യമുളളതൊക്കെ എടുത്തിട്ട് വരാം"
ഒറ്റയാൻ പറഞ്ഞപ്പോൾ ഞാൻ തെല്ലും മടിച്ചു...
"ഒറ്റയാന്റെ കൂടെ നിനക്ക് വിശ്വസിച്ചു പോകാം.ഭദ്രനെപ്പോലെയല്ല"
ജോസേട്ടൻ അങ്ങനെ പറഞ്ഞതിനാൽ ഞാൻ ഒറ്റയാന്റെ കൂടെ പോയി.വാഗണറിന്റെ പിൻസീറ്റിൽ ഞാൻ കയറാനൊരുങ്ങി...
"താനെന്നെ ഡ്രൈവറാക്കാൻ ഒരുങ്ങുകയാണോ?വന്ന് മുൻ സീറ്റിൽ കയറെടീ"
അയാൾ ഗൗരവത്തിലാണെന്ന് മനസ്സിലായതോടെ ഞാൻ വാഗണറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു.ഒറ്റയാൻ വാഗണർ മുമ്പോട്ടെടുത്തു.യാത്രക്കിടയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.വീട്ടിൽ എന്നെ കൊണ്ടു വന്നിറക്കി അയാൾ പോയി...പിന്നെ വരാമെന്ന് പറഞ്ഞിട്ട്...
എനിക്ക് ഒന്ന് ഫ്രഷാകണമെന്ന് തോന്നി.കുളിമുറിയിൽ വെള്ളം പിടിച്ചു വെച്ചു.തണുത്ത വെളളത്തിൽ കുളിച്ചു കഴിഞ്ഞപ്പോൾ നല്ല ആശ്വാസം. പാവാടയും ബ്ലൗസും മാറ്റി ഞാൻ ഹാഫ് സാരിയുടുത്തു. കണ്ണെഴുതി പൊട്ടും തൊട്ട് അമ്മയുടെയും എന്റെയും കുറച്ചു തുണികൾ ബാഗിലാക്കി.ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞിരുന്നു...
പുറത്ത് യമഹയുടെ ശബ്ദം കേട്ടതോടെ ഒറ്റയാൻ വരുന്നെന്ന് മനസ്സിലായി...ബാഗ് എടുത്തു പുറത്ത് വെച്ചിട്ട് മുറിയും പൂട്ടി ഞാൻ മുറ്റത്തേക്ക് ഇറങ്ങി...
ബൈക്കിൽ ഒറ്റയാന്റെ കൂടെ വീണ്ടും പട്ടണത്തിലേക്ക്.ആശുപത്രിയിൽ ചെന്നയുടനെ ജോസേട്ടനുമായി അയാൾ തിരികെപ്പോയി....
രാത്രിൽ ഞാൻ ഒറ്റക്കാണെന്നൊരു പേടി ഉണ്ടായിരുന്നു. ഹോസ്പിറ്റൽ ആണെങ്കിലും അപരിചിതമായ ഇടം.അമ്മക്ക് ഞാനല്ലാതെ മറ്റാരാണുളളത്.എനിക്ക് വീണ്ടും സങ്കടം വന്നു. ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു...
രാത്രി ആയപ്പോഴേക്കും ഒറ്റയാൻ വരുന്നത് കണ്ട് എനിക്ക് ആശ്വാസം തോന്നി..
ആണൊരുത്തൻ കൂടെയുണ്ടെങ്കിൽ ഏത് പെണ്ണിനും അതൊരു ധൈര്യമാണ്.അച്ഛനോ കൂടപ്പിറപ്പോ ആരുമായിക്കൊളളട്ടേ.പെണ്ണിന്റെ മാനത്തിനു വില കൽപ്പിക്കുന്നവൻ ആയിരുന്നാൽ മതി....
എന്നെ സംബന്ധിച്ച് അങ്ങനെ ആരും ഇല്ലാത്തതിനാൽ ഒറ്റയാന്റെ വരവ് ശരിക്കും ആശ്വാസം തന്നെയാണ്. എന്റെ മാനം രക്ഷിച്ചവനാണ്.ധീരനാണ്....
ആ രാത്രി മുഴുവനും ഒറ്റയാൻ എനിക്കും അമ്മക്കും കാവലിരുന്നു.പിറ്റേന്ന് രാവിലെ ആയതോടെ അമ്മക്ക് കുറവുണ്ടെന്നും ഉച്ച കഴിഞ്ഞു വാർഡിലേക്ക് മാറ്റുമെന്നും അറിയിച്ചു...
എന്നെ സംബന്ധിച്ച് അതൊരു ആശ്വാസ വാർത്തയായിരുന്നു.
"എങ്കിൽ ഞാൻ പോയിട്ട് വൈകിട്ട് വരാം"
ഒറ്റയാൻ പറഞ്ഞതോടെ ഞാൻ തലകുലുക്കി സമ്മതിച്ചു. അമ്മയെ വാർഡിലേക്ക് മാറ്റി...
ആശുപത്രിയും മറ്റുമായി നാലു ദിവസം കടന്നു പോയി. അതിനിടയിൽ ഭദ്രൻ ആ ഹോസ്പിറ്റൽ തന്നെയുണ്ടെന്ന് അറിഞ്ഞെങ്കിലും കാണണമെന്ന് എനിക്ക് തോന്നിയില്ല.എനിക്ക് ആ ദുഷ്ടനെയിനി കണരുതെന്നായിരുന്നു ആഗ്രഹം മുഴുവനും..
അഞ്ചാം ദിവസം അമ്മയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.ഒറ്റയാൻ വാഗണറുമായി വന്നു.അങ്ങനെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പുറപ്പെട്ടു...
ഇത്രയും ദിവസം ഒറ്റയാൻ അടുത്ത് ഉണ്ടായിരുന്നിട്ടും അയാളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.അതിനു ശ്രമിച്ചപ്പോഴെല്ലാം അയാൾ വഴുതിമാറി എന്ന് പറയുന്നതാണ് ശരി...
വാഗണർ വീടിന്റെ മുമ്പിൽ വന്ന് നിന്നപ്പോഴാണു ഞങ്ങൾ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്...
ഭദ്രനും കൂട്ടാളികളും വീട്ടിലുണ്ട്.മുറ്റത്തേക്ക് ഞാനും അമ്മയും ഇറങ്ങി.ഒറ്റയാനും ജോസേട്ടനും വാഗണറിൽ തന്നെയിരുന്നു....
ഇയാളിത് ഹോസ്പിറ്റൽ നിന്ന് എപ്പോഴെത്തിയെന്ന് എനിക്ക് ചിന്തിച്ചിട്ടും മനസ്സിലായില്ല...
ഭദ്രനെ കണ്ടു ഞങ്ങൾ ഞെട്ടിയെങ്കിലും അയാളെ മറി കടന്ന് ഞങ്ങൾ വീട്ടിലേക്ക് കയറിയതും അയാൾ ഞങ്ങളെ തടഞ്ഞു...
"എവിടേക്കാ രണ്ടും കൂടി... ? ഇങ്ങോട്ടാണെങ്കിൽ വേണ്ട.ഇതിപ്പോളെന്റെ വീടാണ്"
അയാൾ എനിക്ക് നേരെ തിരിഞ്ഞു..
"അതെങ്ങനെ നിങ്ങളുടെ പേരിലാകും.ഇത് ഞങ്ങളുടെ വീടാണ്"
ഭദ്രന്റെ മുഖത്തെ പുച്ഛം ഞാൻ കണ്ടു...
"വീടും സ്ഥലവും എന്റെ പേരിലാക്കിയട്ടാടീ നിനക്കും തളളക്കും ചിലവിനു തന്നത്.പിന്നെ നിന്നെയും കണ്ടിട്ട് തന്നെ. നിനക്കിപ്പോൾ വരുത്തന്മാരെ മതിയല്ലോ"
അയാളുടെ പരിഹാസമേറ്റ് ഞാൻ ചൂളിപ്പോയി.വീട് അയാളുടെ പേരിലാണെന്ന് അമ്മയുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു...
"ഇറങ്ങിപ്പോടി ശവങ്ങളേ എന്റെ വീട്ടിൽ നിന്ന്"
അയാൾ ഉറക്കെ അലറിയതും അപമാനത്താൽ തൊലിയുരിഞ്ഞു പോയി...തല കുനിച്ചു ഞങ്ങൾ അവിടെ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി. അമ്മയുടെ ബുദ്ധിമോശത്തെ സ്വയം പഴിച്ചു....
ഞങ്ങൾ ഇറങ്ങി വന്നതോടെ ഒറ്റയാനും ജോസേട്ടനും വാഗണറിൽ നിന്നിറങ്ങി. അമ്മക്ക് പറ്റിയ അമളി പറഞ്ഞതോടെ ഒറ്റയാൻ മുന്നോട്ടു കുതിച്ചെങ്കിലും ജോസേട്ടൻ തടഞ്ഞു...
"വിട്ടേക്ക് അവനെടുത്തോട്ടെ.അങ്ങനെ എങ്കിലും അവന്റെ ശല്യം അവസാനിക്കുമല്ലോ"
ഇനിയെങ്ങോട്ടെന്ന് അറിയാതെ ഞങ്ങൾ പകച്ചു നിന്നു. മുമ്പിൽ തെരിവു മാത്രമേയുള്ളൂ...
"എനിക്കൊരു വീടുണ്ട് നിങ്ങൾക്കിനി അവിടെ താമസിക്കാം.ആരും എതിരു പറയില്ല"
ജോസേട്ടൻ ഞങ്ങളെ സമാധിനിപ്പിച്ചു വാഗണറിൽ കയറ്റി....
"ചെല്ലെടീ അമ്മയും മകളും വയസ്സന്റെ കൂടെച്ചെന്ന് സുഖിക്ക്..പിന്നെ ആ വരുത്തന്റെ ബലത്തിലാണെങ്കിൽ ആ തെണ്ടിക്ക് അധികം ആയുസ്സുണ്ടാകില്ല.ഭദ്രനാ പറയുന്നത്"
അവിടെ നിന്ന് കൂട്ടച്ചിരി ഉയർന്നതോടെ അതുവരെ സഹിച്ചിരുന്ന ഒറ്റയാൻ ദേഷ്യപ്പെട്ടു വാഗണറിൽ നിന്ന് മുമ്പോട്ട് കുതിച്ചു....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 5
വാഗണറിൽ നിന്ന് ഒറ്റയാൻ ഒറ്റച്ചാട്ടത്തിനാണ് ഭദ്രന്റെ മുമ്പിലെത്തിയത്.കോപത്തോടെയുളള അയാളുടെ വരവ് കണ്ടപ്പോൾ ഭദ്രനും കൂട്ടാളികളും നടുങ്ങുന്നത് ഞങ്ങൾ വാഗണറിൽ ഇരുന്ന് കണ്ടു...
ജോസേട്ടൻ വാഗണറിൽ നിന്ന് ഇറങ്ങിയതോടെ ഞാനും ഇറങ്ങി.സ്ത്രീയുടെ മാനത്തിനു വില പറഞ്ഞവന്റെ പതനം നേരിട്ട് കാണണമെന്ന് എനിക്ക് തോന്നി.,..
ഭദ്രനു മുമ്പിലെത്തിയ ഒറ്റയാൻ നെഞ്ച് വിരിച്ചൊന്ന് നിന്നു.നല്ല മെയ്യ് വഴക്കത്തോടെ തന്നെ.ഹിന്ദി സിനിമയിലെ മസ്സിൽമാന്മാരെ പോലെയുണ്ട് ഇപ്പോൾ ഒറ്റയാന്റെ നിൽപ്പ് കണ്ടാൽ....
"ഭദ്രാ മുകളിലൂടെ പറക്കുന്ന എല്ലാത്തിനെയും എറിഞ്ഞു വീഴ്ത്താമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. കവലയിൽ വെച്ചു കിട്ടിയതൊന്നും നിനക്ക് മതിയായില്ലേടാ"
ഒറ്റയാന്റെ ഗാംഭീര്യമായ ശബ്ദത്തിനു മുന്നിൽ ഭദ്രനൊന്ന് പതറിയെന്ന് എനിക്ക് മനസ്സിലായി.എങ്കിലും വിട്ടു കൊടുക്കാൻ അയാൾ തയ്യാറായില്ല...
"ഒരിക്കൻ ഭദ്രൻ തോറ്റെന്ന് കരുതി എപ്പോഴും അങ്ങനെയാകില്ലെടാ.നീ ഇവന്മാരെക്കണ്ടോ ചെല്ലും ചെലവും കൊടുത്തു നിർത്തിയിരിക്കുന്നത് നിന്നെപ്പോലെയുളളവന്മാരെ തീർക്കാൻ വേണ്ടി തന്നെയാണ്"
"മോനേ ഭദ്രാ നിനക്ക് ഈ വളർത്ത് നായ്ക്കൾ കൂടെ ഉണ്ടായാലേ ശൗര്യം ഉണ്ടാകൂ..പക്ഷേ ഞാൻ അങ്ങനെയല്ലെടാ ഭൂമിയും ആകാശവും എനിക്ക് ഒരുപോലെയാണ്. ഒറ്റയാനാടാ ഒറ്റയാൻ"
നെഞ്ചിൽ കൈവെച്ചു ഒറ്റയാൻ അലറി...
"തല്ലിക്കൊല്ലെടാ ഈ നായേ"
ഭദ്രൻ അലറിയതോടെ ഗുണ്ടകൾ ഒറ്റയാനു പൊതിഞ്ഞു..പിന്നെ ഞാൻ അവിടെക്കണ്ടത് നല്ല പൊതിരെയുളള തല്ലാണ്.ഗുണ്ടകൾ ഓരോന്നായി പലവഴിക്ക് ചിതറുന്നതും ഒറ്റയാൻ വട്ടം കറങ്ങുന്നതുമൊക്കെ മിന്നായം പോലെ കാണാൻ കഴിഞ്ഞുളളൂ...
ഒറ്റയാന്റെ അസാമാന്യമായ മെയ്യ് വഴക്കം എന്നെ അത്ഭുതപ്പെടുത്തി.എത്ര കരുത്തനാണ് ഒറ്റയാൻ.ഞാൻ ആരാധനയോടെ ഒറ്റയാനെ നോക്കി നിന്നു പോയി...
ഭദ്രനരുകിലേക്ക് ഒറ്റയാൻ നീങ്ങി നിന്നു.കൈ നിവർത്തിയൊരടി അയാളുടെ കവിളിൽ വീണു.
"നിന്നെ എടുത്തിട്ട് ചവിട്ടാൻ അറിയാഞ്ഞിട്ടല്ല.ആശുപത്രിയിൽ നിന്ന് വന്നതിന്റെ കേട് മാറിക്കാണത്തില്ല.നമുക്ക് ഇതുകഴിഞ്ഞു വീണ്ടുമൊന്ന് കാണണം.അതുവരെ നിനക്ക് ചെയ്യാവുന്നതെല്ലാം ചെയ്യ്"
ഒറ്റയാൻ തിരികെ നടന്നിട്ട് പിന്നെയും ഭദ്രനെ നോക്കി..
"വസുമതിയുടെയും അമ്മയുടെയും നിഴലിൽ പോലും നിന്റെ ദൃഷ്ടി പതിക്കരുത്"
മാസായിട്ട് ഒറ്റയാൻ ഞങ്ങളുടെ അടുത്ത് വന്നു.ഭദ്രൻ അപ്പോഴും നിശ്ചലനായി നിൽക്കുന്നത് കണ്ടെനിക്ക് ചിരി വന്നു...
ആണൊരുത്തൻ വന്നപ്പോൾ അവന്റെ വീറും വാശിയെവിടെ.സാധുക്കളുടെ അടുത്തും ദുർബലരുടെ അടുത്തും മാത്രമേ ഭദ്രന്റെ ഭീക്ഷണി നടക്കൂ....
"വാ നമുക്ക് പോകാം"
ആജ്ഞാ സ്വരത്തിൽ ഒറ്റയാൻ പറഞ്ഞതോടെ ഞാനും ജോസേട്ടനും കൂടി വാഗണിൽ കയറിയതും അത് കുതിച്ചു പാഞ്ഞു...
എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒറ്റയാനെ നോക്കുകയായിരുന്നു....
ആരാണീ കരുത്തൻ?, എവിടെ നിന്ന് വരുന്നു?ഈ കുഗ്രാമത്തിൽ ഇയാൾക്കെന്താ കാര്യം?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
ആരായാലും എന്തായാലും നാടിളക്കി കൊമ്പുകുലുക്കി ആരെയും കൂസാതെ നടക്കുന്ന ഒറ്റയാനെ എനിക്ക് ഇഷ്ടമായി...
ഗ്രാമത്തിലെ മിക്ക ചെറുപ്പക്കാരും എന്റെ പിന്നാലെ നടന്നിട്ടുണ്ട് .അവരോടൊന്നും തോന്നാത്തൊരു അടുപ്പം എനിക്ക് ഒറ്റയാനോട് തോന്നിത്തുടങ്ങി....
വാഗണർ ജോസേട്ടന്റെ കടക്കു മുമ്പിൽ ഒറ്റയാൻ നിർത്തി.ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി...
"വാ എല്ലാവരും"
ജോസേട്ടന്റെ പിന്നാലെ ഞങ്ങൾ കടക്ക് സമീപത്തു കൂടി കടക്കു പുറകിലുള്ള വലിയൊരു ഓടിട്ട വീടിനു മുമ്പിലെത്തി..ജോസേട്ടന്റെ വീട് അതാണ്.
ജോസേട്ടനു ബന്ധുക്കളായി അവിടെ ആരുമില്ല.അച്ഛനും അമ്മയും മരിച്ചിട്ട് ഒരുപാട് നാളായി.ഏക മകനാണ്....
താക്കോലെടുത്ത് കതക് തുറന്നു ജോസേട്ടൻ അകത്ത് കയറി പിന്നാലെ ഞങ്ങളും...
നാലഞ്ച് മുറികൾ ഉണ്ടായിരുന്നു....
"ഉപയോഗിക്കാതെ പൊടി പിടിച്ചൊന്നും കിടപ്പില്ല.എന്നെക്കൊണ്ട് ആകുന്നതു പോലെ ഞാൻ വൃത്തിയാക്കിയട്ടുണ്ട്"
ഞങ്ങൾക്കായി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് ഞങ്ങൾ കയറി...
നല്ല വൃത്തിയും വെടിപ്പുമുളള മുറിയെങ്കിലും ഉപയോഗിക്കാത്തതിനാൽ അവിഞ്ഞയിരു ഗന്ധം നില നിൽക്കുന്നു.ഞാൻ ചെന്ന് മൂന്ന് പാളിയുളള ജനാല വാതിൽ തുറന്നിട്ടു.പുറത്ത് നിന്ന് നല്ല കാറ്റ് മുറിയിലേക്ക് കയറി....
ഒരു അലമാര ചെറിയ ഒരു മേശയും കസേരയും ഒരു കട്ടിലും ആ മുറിയിൽ ഉണ്ടായിരുന്നു. സീലിങ്ങ് ഫാൻ ഞാൻ ഓൺ ചെയ്തു. പുറത്ത് നിന്നുള്ള കാറ്റും സീലിങ്ങ് ഫാനിന്റെ കാറ്റും മുറിയിലെ ഗന്ധം പെട്ടെന്ന് മാറാൻ കാരണമായി...
ജോസേട്ടനിൽ ചന്ദനത്തിരി വാങ്ങി എല്ലാ മുറിയിലും ഓരോന്നും കത്തിച്ചു വെച്ചു.
അമ്മയെ മുറിയിൽ കിടത്തിയട്ട് ഞാൻ അടുക്കളയിൽ കയറി ചായയിട്ടു കൊണ്ട് വന്ന് ജോസേട്ടനും ഒറ്റയാനും കൊടുത്തു. ചായ ഗ്ലാസ് കൈമാറുന്ന നേരം അറിയാത്ത പോലെ ഒറ്റയാന്റെ കൈവിരലിൽ ഞാനൊന്ന് തലോടി...ഒറ്റയാൻ രൂക്ഷത്തിൽ എന്നെ നോക്കി...
"മൊശടൻ..ഇയാളുടെ മനസിൽ പ്രണയത്തിന്റെ അംശമൊന്നുമില്ല.തനി കാട്ടാളൻ.. വെട്ടുപോത്ത്..
ഞാൻ മുഖം വീർപ്പിച്ചു കാണിച്ചിട്ടും ഒറ്റയാനൊരു മൈൻഡുമില്ല...
ജോസേട്ടൻ ചായ ആസ്വദിച്ചു കുടിച്ചു....
" ഇപ്പോഴാ ഇവിടം ശരിക്കുമൊരു വീടായത്"
ജോസേട്ടന്റെ കണ്ണു നിറഞ്ഞു. ആൾ സെന്റിയാകാനുളള ഒരുക്കത്തിലാണ്..
"എന്റെ ജോസേട്ടാ അതൊക്കെ വിടൂന്നെ..ജോസേട്ടനു ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കി തരാം.ഞാൻ നല്ലൊരു കുക്കു കൂടിയാണ്"
ജോസേട്ടനോടാണു ഞാൻ പറയുന്നത് എങ്കിലും എന്റെ കണ്ണുകൾ ഒറ്റയാനിൽ ആയിരുന്നു. ഒറ്റയാന്റെ ഇഷ്ടങ്ങൾ കൂടി മനസിലാക്കാൻ ആയിരുന്നു. പക്ഷേ വെട്ടു പോത്ത് ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല....
"നീ ചെന്ന് കുളിച്ചിട്ടുവാ നമുക്ക് പട്ടണം വരെയൊന്നു പോയിട്ടു വരാം"
ന്റെ പൊന്നേ ഒറ്റയാൾ പറയേണ്ട താമസം പെട്ടെന്ന് ഞാൻ കുളിച്ചൊരുങ്ങി വന്നു...
"നിനക്ക് ഇത്രെയുള്ളോ തുണി"
ഞാൻ അണിഞ്ഞ നരച്ചു തുടങ്ങിയ തുണികളിൽ ആയിരുന്നു ഒറ്റയാന്റെ മിഴികൾ...
"ഞങ്ങൾ പാവങ്ങളല്ലേ ചേട്ടാ ഉളളതല്ലെ ഇടാൻ പറ്റൂ"
ചിരിയോടെ ഞാൻ മറുപടി കൊടുത്തു. ഒറ്റയാനും ജോസേട്ടനും കണ്ണുകളാൽ കഥ പറയുന്നതൊന്ന് ഞാൻ കണ്ടു....
ഒറ്റയാനും ഫ്രഷായിട്ട് വന്നു. ജീൻസും ടൈറ്റ് ബനിയനും വേഷം.ബോഡിയുടെയും കയ്യുടെ മസ്സിലും തെളിഞ്ഞ് കാണാം....
അയാളുടെ വേഷവും എന്റെ വേഷവും തമ്മിൽ ഞാൻ താരതമ്യം ചെയ്തപ്പോൾ ഞങ്ങൾ തമ്മിലുള്ള അന്തരം എനിക്ക് മനസ്സിലായി....
ഉളളവർക്ക് ഉളളതു പോലല്ലേ നടക്കാൻ പറ്റൂ ല്ലെ.അതിനാൽ എനിക്ക് തെല്ലും ജാള്യം തോന്നിയില്ല...
ഒറ്റയാൻ യമഹ സ്റ്റാർട്ട് ചെയ്തു റെയ്സ് ചെയ്തു. ഒറ്റയാനൊപ്പം ഞാനും യമഹയും അതിന്റെ മുരുളലും ഇഷ്ടപ്പെട്ടു തുടങ്ങി.....
"ശരി കയറിക്കോ"
ഒറ്റയാൾ പറയേണ്ട താമസം. ഞാനും പിന്നിൽ കയറി. അയാൾ ബൈക്ക് മുമ്പോട്ട് ഇരപ്പിച്ചു എടുത്തു. ബൈക്കിൽ കുറച്ചു അകലമിട്ടാണു ഞാൻ ഇരുന്നത്.പെണ്ണുങ്ങൾ മുട്ടുന്നത് അയാൾക്ക് അലർജിയാണ് ഹും...
പട്ടണത്തിലേക്കുളള റോഡ് അത്ര നല്ലതൊന്നുമല്ല.ഘട്ടറും കുഴികളും നിറഞ്ഞ റോഡാണ്....
പട്ടണത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽസ് ഷോപ്പിനു മുന്നിൽ ബൈക്ക് നിർത്തി.ഞാൻ മടിച്ചു നിന്നപ്പോൾ എന്നെ നിർബന്ധിപ്പിച്ചു അകത്ത് കയറ്റി....
ഇഷ്ടമുള്ള ഡ്രസ് എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ മടിച്ചു.ഒടുവിൽ ഒറ്റയാൻ തന്നെ എനിക്കുളള മൂന്നു ജോഡി ചുരീദാർ സെലക്റ്റ് ചെയ്തു. ...
ചുരീദാർ ഞാൻ ഇന്നുവരെ ഇട്ടട്ടില്ല.കൊതിച്ചിട്ടുണ്ട് കിട്ടിയിരുന്നെങ്കിലെന്ന്.അതിപ്പോൾ എനിക്ക് സ്വന്തമായിരിക്കുന്നു....
ഞാൻ മായാലോകത്താണെന്ന് എനിക്ക് തോന്നി....അവിടെ നിന്നിറങ്ങി നേരെ സ്വർണ്ണക്കടയിൽ.ഏകദേശം ഒന്നര പവന്റെയൊരു മാല,ജിമിക്കിയും കമ്മലും രണ്ടു വള ഒരുമോതിരം...ഒറ്റയാൾ വാങ്ങിയെനിക്ക് സമ്മാനിച്ചു....
എനിക്ക് ഉറക്കെയൊന്ന് കരയണമെന്ന് തോന്നി.ജീവിതത്തിൽ ഒരിക്കൽ പോലും ഇതൊന്നും അണിയാൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.പക്ഷേ അതൊക്കെ യാഥാർത്ഥ്യമായിരിക്കുന്നു...
"വാങ്ങാൻ മടിക്കേണ്ട നീയിതൊന്നും..ശരിക്കുമിത് നിനക്ക് അർഹതപ്പെട്ടത് തന്നെയാണ്"
പരുക്കൻ സ്വരത്തിൽ ഒറ്റയാൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും ഞാനതെല്ലാം വാങ്ങി...
ചെരിപ്പു കടയിൽ നിന്ന് എനിക്ക് രണ്ടു ജോഡി ചെരിപ്പും ഒറ്റയാൻ വാങ്ങി തന്നു.കൂടെ അമ്മക്കും.മറ്റൊരു തുണിക്കടയിൽ നിന്ന് എനിക്ക് വീട്ടിൽ ഇടാനും അമ്മക്കുമുളള തുണികളും എടുത്തു....
പിന്നെ വലിയൊരു ബേക്കറിയിൽ കയറി കുറച്ചു സ്വീറ്റ്സും..കഴിക്കണമെന്ന് കൊതിച്ചിട്ടുളളതാണെല്ലാം....
സ്വപ്നത്തിലെന്ന പോലെ ആയിരുന്നു എന്റെ പ്രവർത്തികൾ.കവറിലുളള സാധനങ്ങൾ എല്ലാം കൂടി ഒരുമിച്ച് വലിയൊരു കവറിലാക്കി ഒറ്റയാൻ ബൈക്കിനു മുന്നിൽ വെച്ചു....
തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒറ്റയാനോട് കൂടുതൽ ചേർന്നിരുന്നു. വഴക്ക് പറയുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല....
പെട്ടെന്ന് ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത്.വേനൽ മഴക്കുളള ഒരുക്കമാണ്....
അപ്രതീക്ഷിതമായൊരു മിന്നൽ വിണ്ണിൽ നിന്ന് അടർന്ന് ഭൂമിയെ ചുംബിച്ചു.ഭയന്നു പോയ ഞാൻ ഇരുകൈകളാലും ഒറ്റയാനെ വരിഞ്ഞു മുറുക്കി തല ആ പുറത്തേക്ക് ചായ്ച്ചു..കൂടുതൽ സുരക്ഷ കിട്ടുവാനായി.....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 6
പെട്ടന്നാണ് ഒറ്റയാന്റെ കയ്യിൽ നിന്ന് ബൈക്ക് പാളിയത്.നടുവടിച്ചാണ് ഞാൻ റോഡിലേക്ക് വീണത്.കിഴക്കോട്ട് വന്ന ബൈക്ക് അതുപോലെ തിരിഞ്ഞ് പടിഞ്ഞാറ് ഭാഗത്തെ പൊസിഷനിൽ നിൽക്കുന്നു...
ഒറ്റയാൻ അതുപോലെ തന്നെ ബൈക്കിൽ ഇരിപ്പുണ്ട്. എൻറെ നടുവ് മാത്രം പോയിക്കിട്ടി.എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ചിരിക്കണോ അതോ കരയണോ.രണ്ടും ചെയ്യാൻ കഴിയാത്തൊരു അവസ്ഥ...
ഒറ്റയാൻ ആണെങ്കിൽ തിരിഞ്ഞു കൂടി നോക്കുന്നില്ല.ഇങ്ങനെയുമുണ്ടോ ആണുങ്ങൾ.. ഏതെങ്കിലും ആണുകുട്ടികൾ ആയിരുന്നെങ്കിൽ കയ്യിലുള്ളതെല്ലാം കളഞ്ഞിട്ട് ഓടി വന്നെന്നെ പിടിച്ചു എഴുന്നേൽപ്പിച്ചേനെ..
വിഷമവും സങ്കടവും സഹിക്കാൻ കഴിയാതെ ഞാൻ ഒറ്റയാനെ നോക്കി. അയാൾ താഴെ വീണുകിടക്കുന്ന കവറിലെ സാധനങ്ങൾ പെറുക്കിയെടുക്കുന്ന തിരക്കിലാണ്...
"ടോ ചേട്ടാ അതൊക്കെ പിന്നെ എടുക്കാം.എന്നെയൊന്ന് പൊക്കിയെടുക്ക്.എന്റെ നടുവ് പോയി".. ഞാൻ നിലവിളിച്ചു പോയി...
എന്റെ കരച്ചിൽ കേട്ടിട്ടും ആ ദുഷ്ടൻ എല്ലാം എടുത്തു കവറിലാക്കിയട്ടാണു വന്നത്...
" ഇയാളെ പ്രേമിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇങ്ങനെ തന്നെ വരണം"
എനിക്ക് അടുത്ത് വന്ന് കൈകൾ നീട്ടിയ ഒറ്റയാനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..
"നിന്റെ കയ്യിലിരുപ്പു കൊണ്ടല്ലേ ബൈക്ക് പാളിയത്.വണ്ടിക്ക് പിന്നിലിരിക്കുമ്പോൾ അടങ്ങിയിരിക്കണം.ഞാൻ കരുതി നീയെഴുന്നേറ്റ് വരുമെന്ന്"
പിടിച്ചെഴുന്നേൽപ്പിക്കുമ്പോളും അയാളെന്നെ ചൊറിഞ്ഞു....
ഏണിനു നല്ല വേദനയുണ്ട്. മാംസം ഉടഞ്ഞെന്ന് തോന്നുന്നു. ഞാൻ വേദന സഹിക്കാൻ കഴിയാതെ പല്ല് കടിച്ചു നിന്നു...
"വാ പോകാം"
"ബാക്കിയുളളവർക്ക് നടക്കാൻ മേലാ അപ്പോഴാണ്"
"അതിനും മാത്രം എന്തുപറ്റി"
എനിക്ക് പറയാൻ പറ്റുവോ ഏണിനു നല്ല പെയിൻ ഉണ്ടെന്ന്...
"മൊരടൻ"
വേദന സഹിക്കാൻ വയ്യാഞ്ഞിട്ടും ഞാൻ ചെറുതായി നടന്നു.എന്റെ നടപ്പ് കണ്ടിട്ടും ഒറ്റയാനൊരു കുലുക്കവുമില്ല....
"ഇയ്യാൾക്കെന്താ എന്നെയൊന്ന് എടുത്ത് കൊണ്ട് നടന്നാൽ..നല്ല ആരോഗ്യമുണ്ടല്ലൊ..ദുഷ്ടൻ"
"ചേട്ടാ ഒരു സംശയം ചോദിച്ചോട്ടേ"
മടിച്ചു മടിച്ചു ഞാൻ ചോദിച്ചു..
"എന്തുവാ നിനക്കിത്ര സംശയം" ഉണ്ടക്കണ്ണ് കൂടുതൽ പുറത്തേക്ക് ഉന്തിച്ചു ഒറ്റയാൻ...
"ആം.ചോദിക്ക്."
"ബൈക്ക് പാളിയപ്പോൾ ഞാൻ താഴെ വീണിട്ടും.ചേട്ടനും ബൈക്കിനും ഒന്നും പറ്റിയില്ലല്ലോ"
"എടീ പോത്തേ ഇത് ചെറിയ ബൈക്കാണ് ഭാരവും കുറവ്.എനിക്ക് കാലിനു നല്ല നീളവുമുണ്ട്.നിലത്ത് മുട്ടുകയും ചെയ്യും.ബൈക്ക് പാളിയപ്പോൾ ഞാൻ ബാലൻസ് ചെയ്തു. ബൈക്ക് വട്ടം കറങ്ങിയപ്പഴാ നീ വീണത്"
ബൈക്ക് വട്ടം കറങ്ങിയതൊന്നും എനിക്ക് ഓർമ്മയില്ല.നടുവും തല്ലി വീണപ്പഴേ ഞാൻ സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരുന്നു....
"ഏണിന് നല്ല വേദനയുണ്ടല്ലേ."
ഒറ്റയാന്റെ കളിയാക്കൽ കണ്ടെനിക്ക് ദേഷ്യം കയറിയെങ്കിലും മൊരടനെ ഓർത്ത് ഞാൻ അടക്കി..
"എന്തിനാ വെറുതെ അയാളുടെ കയ്യിൽ നിന്ന് വാങ്ങി കൂട്ടുന്നത്"
"ബൈക്കിൽ കയറ് മഴപെയ്യും ഇപ്പോൾ"
പറഞ്ഞു തീർന്നില്ല അതുനു മുന്നേ മഴയും മിന്നലും തുടങ്ങി. ഞങ്ങൾ അടുത്തുള്ള ചെറിയൊരു പെട്ടിക്കടയിലേക്ക് നീങ്ങി നിന്നു...
എനിക്ക് മിന്നലാണെങ്കിൽ പേടിയാണ്.ഞാൻ പിന്നെയും ഒറ്റയാനോട് ചേർന്ന് നിന്നു
"ചേട്ടാ വഴക്ക് പറയല്ലേ പ്ലീസ്. എനിക്ക് മിന്നലു പേടിയാണ്"
മൊരടൻ ഒന്നും പറഞ്ഞില്ല ഭാഗ്യം. കൂടുതൽ ചേർന്ന് നിന്നു. പതിലെ ഒരുകയ്യെടുത്ത് ഒറ്റയാന്റെ വയറിലൂടെ ചേർത്തു. അനങ്ങാതിരുന്നതിനാൽ മറുകയ്യുമെടുത്ത് അയാളുടെ വയറിൽ ചുറ്റി ഞാനങ്ങനെ നിന്നു.
എത്രനേരമങ്ങനെ ആ ചൂടുപറ്റി നിന്നെന്ന് അറിയില്ല.ഒറ്റയാന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്...
"മഴക്ക് ശക്തി കുറഞ്ഞിട്ടുണ്ട്. ഇവിടെയിങ്ങനെ നിന്നാൽ വീട്ടിൽ ചെല്ലാൻ പറ്റില്ല"
സമയം സന്ധ്യയായി തുടങ്ങി. വേദന സഹിച്ചു ഞാൻ ബൈക്കിനു പിന്നിൽ കയറി. യാത്രയിലുടനീളം ഞാൻ മൊരടനെ കെട്ടിപ്പിടിച്ച് ഇരുന്നു..ഒറ്റയാൻ ഒന്നും പറഞ്ഞില്ല ഭാഗ്യം..
എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തൊരു യാത്രയായി ഇന്നത്തെ യാത്ര.
"ജീവിതത്തിൽ പ്രതീക്ഷിച്ചവർക്ക് കയ്യെത്തും അകലത്ത് വന്ന് കൊതിപ്പിച്ച് എല്ലാം നഷ്ടപ്പെടുമ്പോളുള്ളൊരു വേദനയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല.അനുഭവിച്ചവർക്കു മാത്രമേ നഷ്ടപ്പെട്ടതിന്റെ വിലയറിയൂ"
ആ നഷ്ടപ്പെടലിനു പകരമായി താത്കാലികമായിട്ടെങ്കിലും എനിക്ക് ചേർത്തു പിടിക്കാൻ ഈശ്വരൻ കൊണ്ട് വന്നത് തന്നെയായിരിക്കും ഈ ഒറ്റയാനെ. അതുവരെയെങ്കിലും എനിക്ക് നിറമുള്ളൊരു സ്വപ്നം കാണാല്ലോ ല്ലെ വെറുതെയെങ്കിലും"
സോറി കേട്ടോ സെന്റി പറഞ്ഞു വിഷമിപ്പിക്കുന്നില്ല.അങ്ങനെ മനോഹരമായ യാത്ര ജോസേട്ടന്റെ വീടിനു മുറ്റത്ത് ചെന്ന് അവസാനിച്ചു...
ശരിക്കും ഞങ്ങൾ നനഞ്ഞു കുളിച്ചു.എന്നാലും സാരമില്ല. ഒറ്റയാനെ കെട്ടിപ്പിടിച്ചൊരു യാത്ര.ഒരു സ്വപ്നം പോലെ തോന്നുന്നു ഇപ്പോഴും. വിശ്വസിക്കാൻ കഴിയാതെ...
ഞങ്ങൾ രണ്ടും കൂടി ചെന്നു കയറുമ്പോൾ ജോസേട്ടനും അമ്മയും കൂടി ടീവി കണ്ടിരിക്കുകയാണ്.
"മക്കളു രണ്ടും നനഞ്ഞൂല്ലോ"... ജോസേട്ടന്റെ വക ചോദ്യം..
"മഴ പെയ്താൽ പിന്നെയും നനയൂല്ലേ ജോസേട്ടാ" കുസൃതിയോടെ ഞാൻ ഒറ്റയാനെ നോക്കി.
മൊരടനാണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് വിചാരിച്ചു തോർത്തിട്ട് തലയിലൂടെ പ്രകടനം നടത്തുവാണ്..
"എന്റെ ദൈവമേ ഇയാളെ പ്രണയിക്കാൻ നടക്കുന്ന എന്നെ തന്നെ പറയണം.ഇതിനെക്കാൾ നല്ലത് വല്ല മരങ്ങോടെനെയും പ്രണയിച്ചിരുന്നെങ്കിൽ ലൈൻ സെറ്റായേനേ..മൊശടൻ..
" മോളേ പോയി തല തോർത്തീട്ട് വാ"
"ശരി ജോസേട്ടാ"
പോകുന്ന വഴിയിൽ ഒറ്റയാനെ മനപ്പൂർവം ഒന്ന് തട്ടിയട്ടാണു പോയത്.അയാളെന്നെ രൂക്ഷമായി നോക്കി. ഏണിനിട്ടൊരണ്ണം എനിക്ക് തന്നു..
"അയ്യോ..." അറിയാതെ ഞാൻ നിലവിളിച്ചു പോയി.എന്റെ അലർച്ച കേട്ടിട്ട് ജോസേട്ടനും അമ്മയും ഓടി വന്നു...
"ന്താ ന്തു പറ്റി.."
അവർ ചോദിച്ചതോടെ ഒറ്റയാന്റെ ചമ്മൽ ഒന്ന് കാണണമായിരുന്നു.എനിക്ക് കഷ്ടം തോന്നി...
"അത് ഞാൻ ഇവിടെ വീഴാൻ പോയി" ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചത് പാവങ്ങൾ വിശ്വസിച്ചു...
"നോക്കി നടന്നു കൂടെ നിനക്ക്' അമ്മയെന്നെ ശ്വാസിച്ചു...
" നോക്കി തന്നാ നടക്കുന്നെ..ആരും തട്ടിക്കൊണ്ടു പോകാതിരിക്കാനായിട്ട്'
മൊരടനെ നോക്കി പറഞ്ഞു.
"ലാസ്റ്റ് പറഞ്ഞത് മനസ്സിലായില്ലല്ലൊ""
അമ്മ വിടാനുളള ഭാവമില്ല..
"ഒന്നൂല്ലെ"
ഞാൻ മുറിയി ചെന്ന് നനഞ്ഞ തുണിയൊക്കെ മാറ്റി ഹാളിലേക്ക് വന്നു.അന്നേരം ഒറ്റയാൻ ഡ്രസ് മാറ്റി നിൽക്കുന്നുണ്ട്...
കാവിക്കൈലിയും അരക്കയ്യൻ ഷർട്ടു നന്നെ ടൈറ്റാണ്.ഈ വേഷത്തിലും എന്റെ മൊരടൻ കിടുവാണ്..
ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ഒറ്റയാൻ രൂക്ഷമായി എന്നെ നോക്കി. അത് കണ്ടിട്ടെനിക്കൊരു കുസൃതി തോന്നി...
ഒരു കണ്ണടച്ചു കാണിച്ചു. നോട്ടത്തിന്റെ രൂക്ഷത വർദ്ധിച്ചപ്പോൾ അടുത്ത കണ്ണും അടച്ചു കാണിച്ചു...
ദേഷ്യം വന്നാലും എന്റെ ഒറ്റയാൻ എനിക്ക് സുന്ദരനാണ്.പെട്ടെന്നാണു ഞാൻ ഒരു കാര്യം ഓർത്തത്.ഉടനെ അകത്തെ മുറിയിലേക്ക് ഓടി ചെന്നത്
...
ചുരീദാറിൽ നിന്ന് ഏറ്റവും മനോഹരമായൊരെണ്ണമെടുത്ത് ഞാൻ ധരിച്ചു.കണ്ണാടിയുടെ മുമ്പിൽ നോക്കിയപ്പോൾ ഞാൻ തന്നെ മാറിപ്പോയെന്നു തോന്നി...
പുതിയ ചുരീദാറുമിട്ട് ഞാൻ എല്ലാവരും ഇരിക്കുന്ന മുറിയിലെത്തി. എല്ലാവരുടെയും കണ്ണുകൾ എന്റെ മുഖത്ത് ആയിരുന്നെങ്കിലും എന്റെ നേത്രങ്ങൾ ഒറ്റയാനിൽ ആയിരുന്നു...
"ആരാ ഈ വരണത് ഞങ്ങളുടെ വസു എവിടെ അവളെ കണ്ടോ കുട്ടി നീയ്"
തമാശക്ക് ജോസേട്ടൻ എന്നെ കളിയാക്കി..
"ഒന്ന് പോ ജോസേട്ടാ". ഞാൻ മുഖം വീർപ്പിച്ചു..
" എങ്ങനെയുണ്ട് കൊളളാവൊ "
"ആഹാ അടിപൊളി" ജോസേട്ടന്റെ കമന്റ്.അമ്മയും ഒറ്റയാനും മിണ്ടുന്നുമില്ല..
ഒറ്റയാന്റെ വായിൽ നിന്ന് എന്തെങ്കിലും കേൾക്കാൻ കൊതിച്ച ഞാനാരായി...
"പവനായി ശവമായി..അല്ലാതെന്ത്..
" എന്നാൽ ഞാനിറങ്ങട്ടെ"
ഒറ്റയാൻ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.
"ചേട്ടനിത് എവിടെപ്പോകാനാ..ഭക്ഷണം കഴിച്ചിട്ട് ഇവിടെ തന്നെ ഉറങ്ങിക്കൂടെ"
"അല്ല എനിക്ക് പോയേ പറ്റൂ..രാവിലെ ഞാനിങ്ങെത്താം"
ഒറ്റയാന്റെ കിടപ്പും പൊറുതിയുമെല്ലാം ജോസേട്ടന്റെ വീട്ടിൽ ആണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ മുഴുവനും. ആ ധാരണ തെറ്റായിരുന്നൂന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി....
"എങ്കിൽ ഭക്ഷണം കഴിച്ചു പോകൂ പ്ലീസ്"
യാചനയോടെ ഒറ്റയാനോട് ഞാൻ അപേക്ഷിച്ചു. ..
മൊരടൻ എന്തായാലും സമ്മതിച്ചു. ഞാൻ അടുക്കളയിൽ കയറി. ചോറ് ഉണ്ട് കറിയില്ല.പെട്ടെന്ന് തന്നെ ഒരു മോരു കറിയും പപ്പടം കാച്ചിയതും കിഴങ്ങ് മെഴുക്കു പുരട്ടിയും ഉണക്കമീൻ വറത്തതും ശരിയാക്കി...
ഒരുമണിക്കൂറിൽ എല്ലാം ശരിയാക്കി.എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.എല്ലാവരുടെയും മുഖത്ത് സംതൃപ്തി നിറഞ്ഞിരുന്നു...
"ഇപ്പോഴാണ് മോളേ ശരിക്കും ഇതൊരു വീടായത്"
"ജോസേട്ടാ സെന്റി വേണ്ടാ"
ഞാൻ ഓർമിപ്പിച്ചു...
"ഞങ്ങൾ ഉണ്ടല്ലൊ ഇവിടെയിനി ജോസേട്ടൻ വിഷമിക്കേണ്ടാ ട്ടോ"
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒറ്റയാൻ പോകാനായി പുറത്തേക്കിറങ്ങി.കൗതുകത്തിനു കൂടെ ഞാനും ഇറങ്ങി...
എന്നെ മൈൻഡ് ചെയ്യാതെ ചെന്ന് ബൈക്കിൽ കയറി. എന്നിട്ട് അത് സ്റ്റാർട്ട് ചെയ്തു എനിക്ക് സമീപം വന്നു...
ബൈക്കിന്റെ വരവു കണ്ടിട്ടു ഞാൻ പേടിച്ചു ഞാൻ ചാടി സ്റ്റെപ്പിൽ കയറി...
ബൈക്ക് എഞ്ചിൻ ഓഫ് ചെയ്യാതെ ഒറ്റയാൻ എനിക്ക് നേരെ മുഖം തിരിച്ചു...
"പെട്ടെന്ന് ഉണ്ടാക്കിയതാണെങ്കിലും കറികളെല്ലാം സൂപ്പർ ആയിരുന്നു. നല്ല കൈപ്പുണ്യം.താങ്ക്സ്"
ഒറ്റയാന്റെ സംസാരം കേട്ടെന്റെ കണ്ണുതള്ളി.ഈ മൊരടൻ തന്നെയാണോ ശരിക്കുമിത് പറഞ്ഞത്.എനിക്ക് വീണ്ടും കുസൃതി തോന്നി...
"അതെ എങ്കിലൊരു താലി കൊണ്ട് വന്നിട്ട് എന്റെ കഴുത്തിൽ ചാർത്തിക്കോ എപ്പോഴും കൈപ്പുണ്യമുളള ഭക്ഷണം കഴിക്കാം"
മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ തിരിഞ്ഞ് ഒറ്റയോട്ടം അകത്തേക്ക്...
ചെന്ന് നിന്നത് നേരെ ജോസേട്ടന്റെ മുമ്പിൽ.....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 7
ഒറ്റയാനോട് പറഞ്ഞിട്ട് ഞാനോടിച്ചെന്ന് നിന്നത് ജോസേട്ടനു മുമ്പിലായിരുന്നു.അദ്ദേഹം എന്നെ സൂക്ഷിച്ചൊന്ന് നോക്കി...
"ഈശ്വരാ ഞാൻ ഒറ്റയാനോട് പറഞ്ഞത് കേട്ടിട്ടുണ്ടാവൊ.എങ്കിലെന്റെ കിളി പറന്നത് തന്നെ"
"എന്നതാ കൊച്ചേ ഓടുന്നത്.പേടിച്ചിട്ടാണോ"
"ഭാഗ്യം. എന്തായാലും കേട്ടട്ടില്ല"
ഞാൻ ദീർഘനിശ്വാസം വലിച്ചു വിട്ടു...
"ഒറ്റയാനേ യാത്രയാക്കാൻ പോയതാ"
"മം"
ജോസേട്ടൻ അമർത്തി മൂളിയതോടെ ഞാൻ അവിടെ നിന്നൊരു വിധം രക്ഷപ്പെട്ടു മുറിയിലെത്തി. തൽക്കാലത്തേക്ക് രക്ഷപ്പെട്ടു....
അമ്മ ഉറങ്ങിയട്ടില്ല.കട്ടിലിൽ ഇരിക്കുകയാണ്.അമ്മയുടെ മുഖത്ത് വല്ലാത്ത ഗൗരവം.പതിവില്ലാത്തതാണ്.വീട് വിട്ടിറങ്ങി വന്നതിന്റെ സങ്കടമാണെന്ന് ഞാൻ കരുതി....
"അമ്മ മരുന്ന് കഴിച്ചോ?"
ചോദ്യത്തോടൊപ്പം മരുന്നും ഗുളികയും ഞാൻ പരിശോധിച്ചു .കഴിച്ചിട്ടില്ലെന്ന് എനിക്ക് വ്യക്തമായി...
അടുക്കളയിൽ നിന്ന് കുറച്ചു വെള്ളം ഗ്ലാസിൽ പകർന്ന് എടുത്തു റൂമിൽ കൊണ്ടുവന്നു...രാത്രിൽ കളിക്കാനുള്ള ടാബലെറ്റും വെള്ളവും അമ്മക്ക് നേരെ നീട്ടി.ഗ്ലാസും വെളളവും വാങ്ങീട്ട് അമ്മ ഗുളിക കഴിച്ചു.അടുത്തതായി സിറപ്പും കൊടുത്തു...
എല്ലാം കറക്റ്റായി വെച്ചിട്ട് ഞാൻ അമ്മയുടെ കൂടെ കട്ടിലിൽ കിടന്നു.കുറച്ചു സമയം കഴിഞ്ഞു അമ്മ കരയുന്നത് കേട്ടാണ് ഞാൻ മുഖം തിരിച്ചത്...
"അമ്മക്കിതെന്തുപറ്റി...."
ഞാൻ ചോദിച്ചിട്ടും കരച്ചിലല്ലാതെ മറുപടിയൊന്നുമില്ല...
"എന്തുപറ്റിയമ്മേ പറയ്"
ഞാൻ എഴുന്നേറ്റു മുറിയിലെ ലൈറ്റ് ഇട്ടു.അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട്. കരഞ്ഞു തീരുന്നതുവരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു അമ്മയുടെ കരച്ചിലിനു ശക്തി കുറഞ്ഞു...
"വസു നമുക്കിന്ന് എല്ലാം നഷ്ടപ്പെട്ടു. അഭയാർത്ഥിയെപ്പോലെ മറ്റൊരാളുടെ വീട്ടിൽ.എല്ലാം അമ്മയുടെ തെറ്റാണ് മോളേ.എവിടെനിന്നോ വന്ന ഒരുത്തനു വിശക്കുന്നൂന്ന് പറഞ്ഞു ഭക്ഷണം കൊടുത്തതും വീട്ടിൽ താമസിപ്പിച്ചതും അമ്മയുടെ കുഴപ്പമാണ്.എന്റെ ഗതി നിനക്ക് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്"
അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായി.ഒറ്റയാനോട് കൂടുതൽ അടുക്കുന്നത് അമ്മ ഇഷ്ടപ്പെടുന്നില്ല.അതിനർത്ഥം ഒന്നേയുളളൂ..
"ഞാനറിയാതെ അമ്മയെന്നെ ശ്രദ്ധിക്കുന്നുണ്ട്.എന്റെ ഓരോ ചലനങ്ങളും"
"അമ്മയുടെ ജീവൻ രക്ഷിച്ചതും നമ്മുടെ മാനവും രക്ഷിച്ചത് ഒറ്റയാനാണ് മറക്കരുത്.'
" അതൊന്നും മറന്നിട്ടല്ല അമ്മ സംസാരിക്കുന്നത്.നീയൊരു പെൺകുട്ടിയാണ് എന്റെ മകളാണ് "
അമ്മ ഉദ്ദേശിക്കുന്നത് എന്തെന്ന് ഞാൻ ആ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കിയിരുന്നു....
"അമ്മ ഒന്നുമില്ലാത്ത വീട്ടിലെ ആയിരുന്നില്ല. എല്ലാവരും ഉണ്ടായിരുന്നു അമ്മക്ക്.ഒരിക്കൽ നിന്റെ അച്ഛനെ സ്നേഹിച്ചു വീടിന്റെ പടിയിറങ്ങിയതോടെ അമ്മക്കെല്ലാം നഷ്ടപ്പെട്ടു. ഒരിക്കൽ അമ്മയെല്ലാം പറഞ്ഞു തരാം. ഇപ്പോൾ എന്നോട് അതൊന്നും ചോദിക്കരുത്"
"അമ്മേ ഒറ്റയാനെ എനിക്ക് ഇഷ്ടമാണ്. എന്റെ മാനം രക്ഷിച്ച ധീരനാണ് അദ്ദേഹം. പക്ഷേ അയാൾ ഇതുവരെ എന്നെയൊന്ന് തിരിഞ്ഞു നോക്കീട്ടില്ല അറിയോ.എല്ലാവരും ഒരുപോലെ ആണെന്ന് കരുതരുത്"
അവസാനത്തെ വാചകത്തിനു ഞാൻ കൂടുതൽ മൂർച്ച കൂട്ടിയാണ് പറഞ്ഞത്.അമ്മക്കത് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു...
"മോളേ ഞാൻ പറഞ്ഞത്..നീ മറ്റൊരു രീതിയിൽ കരുതരുത്"
"ഇല്ലമ്മേ.. പക്ഷേ ഭദ്രനെന്ന നാറിക്ക് അമ്മയെന്നെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചത് എന്തിനാണ്? അമ്മക്കും മകൾക്കും കൂടി ഒരു ഭർത്താവ് മതിയെന്ന് കരുതിയട്ടോ?"
"മോളേ.." നെഞ്ചിൻകൂട് തകർന്ന അമ്മയുടെ നിലവിളി കാതിൽ വന്നലച്ചു....
"മിണ്ടരുത് നിങ്ങൾ.." എനിക്കാകെ ദേഷ്യം വന്നു....
"അമ്മ ഒന്നോർത്തോളൂ...പെണ്ണിന്റെ മാനം രക്ഷിച്ചവനൊരിക്കലും അവളുടെ ചാരിത്ര്യം കവരില്ല.അവനാണ് ആണ്. ഒറ്റയാൻ.. തന്റേടി.പതുങ്ങിയിരുന്ന് ഇര പിടിക്കുന്ന ഭദ്രനെപ്പോലെയുളള ചെറ്റകളെയാണ് ഭയക്കേണ്ടത്"
അത്രയും പറഞ്ഞിട്ട് ഞാൻ നന്നായി കിതച്ചു.നന്നായി ദാഹം അനുഭവപ്പെട്ടു.അമ്മക്ക് കുടിച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ ഞാൻ വായിലേക്ക് കമഴ്ത്തി....
"ഒരുമകളും അമ്മയോട് പറയാൻ പാടില്ലെന്ന് അറിയാം..എനിക്ക് ഒറ്റയാൻ ദൈവതുല്യനാണ്.അയാൾക്കായി മരിക്കാനും ഞാൻ തയ്യാറാണ്.ഒറ്റയാനെ കിട്ടിയില്ലെങ്കിലും ഞാൻ മരിക്കില്ല. മറിച്ച് ഭദ്രനെപ്പോലൊരു ചെറ്റക്ക് ഞാനെന്നെ സമർപ്പിക്കില്ല"
കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയൊന്നും മിണ്ടാതെ കിടന്നു.അത്രയും പറയേണ്ടിയിരുന്നില്ലെന്നും ഞാൻ ഓർത്തു.സാരമില്ല അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെയും ഓരോന്നും കേൾക്കേണ്ടി വരും...
ഉറങ്ങുവാൻ താമസിച്ചെങ്കിലും പതിവുപോലെ ഞാൻ വെളുപ്പിനെ ഉണർന്നു.വായും മുഖവും കഴുകി ചൂലുമെടുത്ത് മുറ്റമടിച്ചു വൃത്തിയാക്കി.അടുക്കളയിൽ കയറി കാപ്പിയിട്ടു.അപ്പോഴേക്കും ജോസേട്ടനും എഴുന്നേറ്റു...
"ആഹാ നീയെഴുന്നേറ്റോ?"
എന്നെ കണ്ടതും ജോസേട്ടന്റെയൊരു ചോദ്യം..
"അപ്പോൾ എന്നെ കുറിച്ച് കരുതിയിരിക്കുന്നത് എന്നാ..ഞാൻ മിടുക്കി കുട്ടിയാ.മടിച്ചിയല്ല"
കയ്യിലിരുന്ന കാപ്പിഗ്ലാസ് ഞാൻ ജോസേട്ടനു നേർക്ക് നീട്ടി.അദ്ദേഹത്തെ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു....
"രാവിലെ ഇതുപോലെ മകളുടെ കയ്യിൽ നിന്ന് കാപ്പി വാങ്ങി കുടിക്കാനും ഒരുഭാഗ്യം വേണം"
ആ കയ്യൊന്ന് വിറച്ചു.തെല്ലും സങ്കടം ആ മുഖത്ത് വന്നു...
"ശരിയാണു..ഇപ്പോൾ അതിനെനിക്ക് ഭാഗ്യം വന്നിരിക്കുന്നു. വൈകിയെത്തിയ വസന്തമായി"
"എന്നാലെന്നെ മകളായിട്ടങ്ങ് ദത്തെടുത്തോളൂ.എനിക്ക് സന്തോഷമേയുളളൂ"
വെറുതെ തട്ടിവിട്ടതാണ് ജോസേട്ടൻ പക്ഷേ സീരിയസ്സ് ആയിരുന്നു...
"നീ പറയാതെ തന്നെ നീയെന്റെ മകളാണ്. എന്നു മുതൽ നിന്നെ കാണാൻ തുടങ്ങിയോ അന്നു മുതൽ. ഇപ്പോഴാണ് അച്ഛന്റെ സ്വാതന്ത്ര്യത്തോടെ അടുത്ത് കിട്ടിയത്"
എനിക്ക് പെട്ടെന്ന് കരച്ചിൽ വന്നു.ഞാൻ അടുക്കളയിൽ ചെന്ന് മതിവരുവോളം കരഞ്ഞു.സങ്കടം കൊണ്ടല്ല കേട്ടോ സന്തോഷത്താൽ തന്നെയാണ്...
എനിക്ക് പിന്നിലൊരു ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി. ജോസേട്ടൻ നിൽക്കുന്നു...
"അതു ശരി എന്റെ വസുമോളിവിടെ നിന്നു കരയുവാണോ.സെന്റിയടിക്കാതെ വല്ലതും ചിരിക്കാനുളള വകുപ്പ് പറയെടീ കാന്താരി"
കിട്ടിയ അവസരത്തിൽ അദ്ദേഹം ഗോളടിച്ചെങ്കിലും ആ സ്വരത്തിലെ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു...
"അതൊക്കെ പോട്ടെ.രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് എന്നാ വേണം..
"നിന്റെയിഷ്ടം അതെന്തോ അത് മതി...
" ഓക്കെ"
ഞാൻ വീണ്ടും പാചകത്തിൽ ശ്രദ്ധ തിരിച്ചു.ഇന്ന് ഓട്ടടയുണ്ടാക്കാം...
പുറത്തെ വാഴായിൽ നിന്ന് ഇലകൾ കീറിയെടുത്ത് അതൊൽ ഗോതമ്പ് പരത്തി തേങ്ങയും ജീരകവും ഏലക്കായും ശർക്കരയും കൂടി മിക്സ് ചെയ്തു അതിൽ വിതറി മടക്കിയിട്ട് ചൂടായ ചട്ടിയിൽ വെച്ചു.മുകളിൽ ചെറിയൊരു ഭാരവും വെച്ചും.ഒരുവശം വെന്തപ്പോൾ തിരിച്ചിട്ട് മറുവശവും വേവിച്ചെടുത്തു..ഒറ്റയാനെക്കൂടി കണക്കിലെടുത്ത് ഞാൻ ഓട്ടട ഉണ്ടാക്കി...
രാവിലെ എട്ടുമണി കഴിഞ്ഞു ഒറ്റയാൻ വരുമ്പോൾ. നേരത്തെ കുളിച്ചൊരുങ്ങി ഇന്നലെ വാങ്ങിയൊരു ചുരീദാറുമെടുത്ത് ധരിച്ചു നന്നായിട്ടൊരുങ്ങി ഞാൻ. എത്ര ഒരുങ്ങിയട്ടും എനിക്ക് കണ്ണാടിക്കു മുമ്പിൽ നിന്ന് മാറാൻ തോന്നിയില്ല.ആദ്യമായിട്ടാണു ഇങ്ങനെയൊരു അനുഭവം...
ഒറ്റയാൻ വാങ്ങിത്തന്ന വളയും മാലയും കമ്മലും അണിഞ്ഞു.പഴയതിലും കൂടുതൽ സുന്ദരിയായെന്ന് എനിക്ക് തോന്നി...
അമ്മയെല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.ഇന്നലെ കൊടുത്ത ഡോസ് ഏറ്റിട്ടുണ്ട്....
അകലെനിന്ന് യമഹയുടെ മുരൾച്ച കേട്ടതും ഒറ്റപ്പാച്ചിൽ ആയിരുന്നു മുറ്റത്തേക്ക്. കരുത്തന്റെ വരവു കണ്ടു ആത്മസംതൃപ്തിയടഞ്ഞു നിന്നു...
ബൈക്കിൽ നിന്ന് ഒറ്റയാൻ ഇറങ്ങിയതും ഞാൻ അടുത്ത് ചെന്നു..
കൂയ് ഞാൻ നീട്ടി കൂവി..
"അതേ ഇന്നലെ പറഞ്ഞത് കൊണ്ടു വന്നിട്ടുണ്ടോ?
" എന്ത്" ഒന്നും അറിയാത്ത ഭാവത്തിൽ മൊരടൻ ..
"എന്റെ കഴുത്തിൽ കെട്ടാനുളള താലി"
"നിന്റെ കഴുത്തിൽ താലിയല്ല ചങ്ങലയിട്ട് പൂട്ടിയിടുകയാ ചെയ്യേണ്ടത്"
"അതായാലും ആ കൈകൊണ്ട് ചെയ്താൽ മതി കേട്ടോ..സന്തോഷമേയുളളൂ..
" നിനക്ക് വട്ടാണ്"
"അതേലോ എനിക്ക് വട്ടു തന്നെയാണ്.. ഈ കിറുക്കനെ കെട്ടിയാലെ ഇനിയത് മാറൂ"
ഒന്നും പറയാതെ എന്നെ ഒറ്റയാൻ ദഹിപ്പിക്കും പോലെ നോക്കി.ഉളളിൽ ഭയം തോന്നിയെങ്കിലും ഞാൻ മസിലു പിടിച്ചു നിന്നു...
പേടിച്ചാൽ കാര്യം ശരിയാകൂല്ലല്ലൊ..
ഒറ്റയാന്റെ പിന്നാലെ ഞാനും അകത്തേക്ക് കയറി..
"അതേ ഇന്നലെ വാങ്ങിയതെല്ലാം എടുത്ത് ഇട്ടിട്ടുണ്ട്. ഞാനിപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ടോ"
കാതിലടക്കം ഞാൻ ചോദിച്ചെങ്കിലും മറുചോദ്യമാണ് തിരികെ വന്നത്...
"നടുവിനു വേദന കുറവുണ്ടോ"
ഇല്ലെന്ന് ഞാൻ തലയാട്ടി കാണിച്ചു...
"ഹോസ്പിറ്റൽ പോകണം"
"പോകണം"
ഒട്ടും റൊമാന്റിക്കിലല്ല മൊരടന്റെ ചോദ്യങ്ങളെങ്കിൽ എന്റെ മറുപടികളെല്ലാം പ്രണയ മൂഡിൽ തന്നെ ആയിരുന്നു...
കാപ്പി കുടി കഴിഞ്ഞു ഞങ്ങൾ പട്ടണത്തിലെ ഹോസ്പിറ്റൽ പോകാൻ തയ്യാറായി...
"ഒറ്റയാന്റെ കൂടെയുള്ള അടുത്ത യാത്ര എന്നെ കൂടുതൽ സന്തോഷിപ്പിച്ചു...
ബൈക്കെടുക്കുമെന്ന് കരുതി ദുഷ്ടൻ വാഗണറാണെടുത്തത്....
" ഇതിലാണെങ്കിൽ ഞാൻ വരുന്നില്ല.. ബൈക്ക് മതി"
ഞാൻ നിർബന്ധം പിടിച്ചതോടെ ഒറ്റയാൻ ബൈക്ക് തന്നെ എടുത്തു...
സൈഡ് ചരിഞ്ഞ് ഇരിക്കുന്നതിനു പകരം ഞാൻ രണ്ടു കാലും ഇരുവശമിട്ടാണു ഇരുന്നത്....
ബൈക്ക് കവലയും കഴിഞ്ഞതോടെ ഒറ്റയാനെ ഇരുകയ്യുമെടുത്ത് വട്ടം ചുറ്റി കൂടുതൽ ചേർന്നിരുന്നു...
"അതേ ഇനി ബൈക്ക് പാളിയാൽ നിങ്ങളെയും കൊണ്ടേ ഞാൻ വീഴൂ..
ഒറ്റയാന്റെ കാതിനരുകിലേക്ക് ഞാൻ ചുണ്ടുകൾ കൂർപ്പിച്ചു.ഭാഗ്യം ഈ പ്രാവശ്യം ബൈക്കൊന്നും വെട്ടിയില്ല.ഒറ്റയാൻ അനങ്ങിയതുമില്ല...
ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ വഴക്ക് കേൾക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല..ഡോക്ടറെ കണ്ടിട്ട് തിരികെ മരുന്നും വാങ്ങി വന്നപ്പോഴും ഒറ്റയാനെ കെട്ടിപ്പിടിച്ച് ആ തോളിലേക്ക് തല ചായിച്ചിട്ടാണു വന്നതും...
മൊരടനും റൊമാന്റിക് ആകാൻ തുടങ്ങിയൊ എന്നൊരു സംശയം. അതൊന്ന് കൺഫോം ചെയ്താൽ മതി...
കവല അടുക്കുമ്പോഴാണ് മറ്റൊരു കാഴ്ച കണ്ടത്...ജിപ്സിയുടെ സമീപം കുറച്ചു ചെറുപ്പക്കാർ.കയ്യിൽ മാരകായുധങ്ങളുണ്ട്.എന്തായാലും ഇവിടുത്തെ ആൾക്കാരല്ല.അപരിചിതരാണ്....
എനിക്ക് പേടി തോന്നി തുടങ്ങി. എന്റെ ഭയം ഒറ്റയാൻ മനസ്സിലാക്കി...
" നീയെന്തിനാടി പേടിക്കുന്നത്.അവർക്ക് ആവശ്യം എന്നെയാണ്"
"നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ല." ഞാൻ കരഞ്ഞു തുടങ്ങി...
അവർക്ക് മുമ്പിൽ യമഹ മുരണ്ടു നിന്നു..എഞ്ചിൻ ഓഫ് ചെയ്തില്ല...പെട്ടന്നൊരാൾ ഓടിവന്ന് വടിവാൾ വീശിയത്.ബൈക്കിൽ ഇരുന്ന് തന്നെ ഒറ്റയാൻ അയാളുടെ അടിവയറ്റിൽ വലതുകാൽ നീട്ടിത്തൊഴിച്ചു.അയാൾ പിന്നോക്കം മറിഞ്ഞു വീണു...
"നീയൊന്ന് ഇറങ്ങി മാറി നിൽക്ക്.ആകെ അഞ്ചു പേർ..അഞ്ചു മിനിറ്റുകൊണ്ട് നമുക്ക് കളം വെടിപ്പാക്കാം"
അക്ഷോഭ്യനായിട്ടാണു ഒറ്റയാൻ പറഞ്ഞത്..പേടികൊണ്ട് എന്റെ ശരീരമാകെ പൂക്കുലപോലെ വിറച്ചു...
ഞാൻ ബൈക്കിൽ നിന്നിറങ്ങി. പിന്നാലെ അയാളും...
"കൂൾ ബേബി...ഒൺലി ഫൈവ് മിനിറ്റ്...”
ഒറ്റയാൻ എന്റെ നേരെ കണ്ണിറുക്കി....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 8
പിന്നെയവിടെ നടന്നതൊരു കിടിലൻ സംഘട്ടനം ആയിരുന്നു. നമ്മൾ സിനിമയിലൊക്കെ കാണുന്നില്ലേ അതുപോലെ...
അസാമാന്യമായ മെയ് വഴക്കത്തോടെ ഒറ്റയാൻ തകർപ്പൻ പ്രകടനമായിരുന്നു.ഒരേ സമയം അഞ്ചു പേരെയും ഒരുപോലെ നേരിട്ടു.വടിവാളുകൾ ചിതറി പല ഭാഗത്തായി വീണു കൂടെ അഞ്ചുപേരും.ഒറ്റയാൻ പറഞ്ഞതു പോലെ അഞ്ചു മിനിറ്റ് കൊണ്ട് കളം വെടിപ്പാക്കി....
പിന്നെയും അവർ എഴുന്നേറ്റു വന്നതോടെ ഒറ്റയാൻ അരയിൽ നിന്ന് ബെൽറ്റ് ഊരി.ആ ബെൽറ്റ് കണ്ടതും ഞാനൊന്ന് ഞെട്ടി.അരയിഞ്ച് വീതിയിൽ ഒരുമീറ്റർ നീളമുള്ള വാളുപോലെയൊരണ്ണം.ആ വാൾ വീശിയതും എല്ലാവരും കൂടി എഴുന്നേറ്റു ഓടി...
അതെടുത്ത് വീണ്ടും ബെൽറ്റുപോലെയിട്ട്
പതിയെ സ്ലോമോഷനിലെ മൊരടന്റെ വരവ് കൂടിയായപ്പോൾ സിനിമയിലെ വില്ലന്മാരെ ഇടിച്ചു തെറുപ്പിച്ച നായകന്റെ വരവിനെ അനുസ്മരിപ്പിച്ചു...
"ഇപ്പോളെങ്ങനെയുണ്ട് വസൂ...ഫൈവ് മിനിറ്റിൽ കളം വെടിപ്പായില്ലേ.."... പുഞ്ചിരി തൂകിയായിരുന്നു ഒറ്റയാൻ...
ഇപ്പോൾ ആളെ കാണാൻ നല്ല ശേലുളളത് പോലെ തോന്നി..
" എന്റെ ഒറ്റയാൻ കിടുവാണേ"
ആവേശം കൂടിയപ്പോൾ ശബ്ദം കൂടുതൽ ഉച്ചത്തിലായി.മൊരടൻ ദഹിപ്പിക്കുന്നൊരു നോട്ടം..
"വെറുതെ പറഞ്ഞതാ..വല്ലവരുടെയും ഒറ്റയാനെ"
മുഖത്ത് വീണ്ടും ഗൗരവത്തിന്റെ ആവരണമണിഞ്ഞ് എന്നോട് കൽപ്പിച്ചു..
"മര്യാദക്ക് കയറെടീ പുല്ലേ"
പിന്നെയൊന്നും നോക്കിയില്ല ഒറ്റയാൻ സ്റ്റാർട്ട് ചെയ്ത ബൈക്കിൽ ഞാൻ കയറി...
"ഈശ്വരാ ഇയാൾ റൊമാന്റിക് ആകുമെന്ന് പ്രതീക്ഷിച്ച ഞാനൊരു മണ്ടി..ഹും"
വീട്ടിൽ ബൈക്കിന്റെ ശബ്ദം കേട്ട് ജോസേട്ടൻ വാതിക്കലിലേക്ക് വന്നു...
"ഞാൻ ചെന്ന് കടതുറക്കട്ടെ"
ജോസേട്ടൻ പോയി.വീട്ടിൽ ഞാനും അമ്മയും ഒറ്റയാനും.അയാളുടെ ഇഷ്ടങ്ങൾ അറിയാനൊരു ശ്രമം നടത്തിയെങ്കിലും മൊരടൻ അടുക്കുന്ന് പോലുമില്ല...
"ഇയാളെന്തൊരാളാ...റൊമാന്റിക്കില്ലാത്ത മനുഷ്യൻ.."
അയാൾക്ക് മുമ്പുൽ മുഖം ഇരുവശത്തേക്കും ക്രോക്കി കാട്ടി മുറിയിലേക്ക് പോയി.മുറിയിൽ അമ്മ കിടക്കയിൽ നിന്ന് എഴുന്നേറ്റട്ടില്ല...
അമ്മയെ ഞാൻ മൈൻഡ് ചെയ്തില്ല. ഇന്നലെ രാത്രി പറഞ്ഞതിന്റെ ദേഷ്യം എന്നോട് കാണുമായിരിക്കും.എന്നാലും സാരമില്ല. ഭദ്രനെപ്പോലൊരു വൃത്തികെട്ടവനിൽ നിന്ന് രക്ഷപ്പെട്ടത് ആശ്വാസമാണ്...
ഡ്രസ് മാറിയ സമയം വെളിയിൽ ബൈക്ക് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു.ഒറ്റയാൻ പോകുന്നതാണ്. ഉച്ചക്ക് കഴിക്കാൻ വരുമോന്ന് ചോദിക്കാന്‍ മറന്നു....
തങ്ങൾ വന്നതോടെ ജോസേട്ടനാകെ മാറിയട്ടുണ്ട്.എപ്പോഴും ഉത്സാഹവാനാണ് പുള്ളി..
കലം കഴുകി അടുപ്പിൽ വെച്ചിട്ട് അരി തപ്പി. തീർന്നിരിക്കുന്നു.ഞാൻ നേരെ ജോസേട്ടന്റെ കടയിലേക്ക് ചെന്നു..
"എന്താ മോളേ"
എന്നെ കണ്ടതോടെ പുള്ളിക്കാരൻ ഇങ്ങട് നോക്കി..
"അതേ അരി തീർന്നു"
"ശരി ഒന്നരക്കിലോ അരിയെടുക്കാം"
"അഞ്ചു കിലോയെങ്കിലും എടുക്ക്.എപ്പോഴും ഓടി വരേണ്ടല്ലോ.."
"അഞ്ചു കിലോ അരിയെടുക്കാനുളള ആരോഗ്യം നിനക്ക് ഉണ്ടോടീ"
പുളളിക്കാരൻ എന്നെയൊന്ന് ഇരുത്തീതാണ്.അതെ അളവിൽ മറുപടിയും കൊടുത്തു.
"പിന്നേ പറച്ചിലു കേട്ടാൽ തോന്നൂല്ലൊ ഉഗാണ്ട വരെ കൊണ്ട് പോവാനാണെന്ന്.ചുമ്മാ തമാശിക്കാതെ അരിയെടുക്ക് ജോസേട്ടാ"
ഞാൻ സീരിയസ് ആണെന്ന് മനസ്സിലായതോടെ അഞ്ചുകിലോ അരി തൂക്കി തന്നു....
അതുമെടുത്ത് നേരെ വീട്ടിലേക്ക്. അരി അളന്ന് കഴുകി കലത്തിലിട്ടു.അമ്മ എഴുന്നേൽക്കാത്തതിനാൽ ഞാൻ വീണ്ടും മുറിയിൽ ചെന്നു...
"അമ്മേ എഴുന്നേറ്റു ഭക്ഷണം കഴിച്ചിട്ട് കിടക്ക്"
ഞാൻ അമ്മയെ കുലുക്കി വിളിച്ചു...
"അതേ കളളം പറയരുത്.ഞാൻ ഹോസ്പിറ്റൽ പോകാൻ സമയത്ത് അമ്മ കിടന്നതാ.അമ്മക്കു വെച്ച ഓട്ടട അതുപോലുണ്ട്"
എന്തൊക്കെ പറഞ്ഞാലും എങ്ങയെയായാലും ഇതെന്റെ അമ്മയാണെന്നൊരു ചിന്ത എന്നിലുണ്ട്.അതുകൊണ്ട് തന്നെയാണ് അമ്മയെ വിളിച്ചത്....
"ഞാനിങ്ങനെ കിടന്നു ചത്തോട്ടെ.നിനക്ക് വിഷമിക്കണ്ട കാര്യമില്ല"
"എന്നാ വിശക്കുമ്പോളെടുത്ത് കഴിക്ക് അല്ല പിന്നെ'"
ഞാനും തിരിച്ച് പോന്നു.കുറെക്കഴിഞ്ഞു പിന്നിലൊരു പാദപതനം കേട്ടത്.ഞാൻ തിരിഞ്ഞ് നോക്കിയില്ല.അമ്മയാണെന്ന് എനിക്ക് അറിയാം..
അമ്മക്ക് ഇടക്കിടെ ഇങ്ങനെയൊരു സ്വഭാവമുണ്ട്. പിണങ്ങിയാൽ ഒന്നും കഴിക്കാതെയിരുന്ന് കളയും.മാക്സിമം വിശപ്പ് സഹിക്കും.ലാസ്റ്റ് ഗതികെട്ടു തനിയെ വന്നു കഴിക്കും....
അടച്ചു വെച്ചിരിക്കുന്ന പാത്രത്തിന്റെ മൂടി മാറ്റി ഓട്ടട എടുത്തു കഴിച്ചു...
"ചായ"
പിന്നിൽ നിന്ന് അമ്മയുടെ സ്വരം കേട്ടതോടെ എനിക്ക് ചിരി വന്നു...
"പാവം"
ചായയിരുന്നത് ചൂടാക്കി. അമ്മക്കും കൊടുത്തു ഞാനും കുടിച്ചു.മുറിയിൽ വന്ന് അമ്മക്ക് ഗുളികയും എടുത്ത് കൊടുത്തു..
"സോറി കേട്ടോ.."
അമ്മയോട് വളരെ ലാഘവത്തോടെ സോറിയങ്ങ് തട്ടിവിട്ടു...
ഞാൻ സോറി പറഞ്ഞതോടെ അമ്മ അടുത്ത സെന്റിയിട്ടു...
"നീയാണു അമ്മയോട് ക്ഷമിക്കേണ്ടത്.ഇന്നലെ അങ്ങനെയൊന്നും ഞാൻ പറയാൻ പാടില്ലായിരുന്നു."
"സാരമില്ല അമ്മേ അത് വിട്ടേക്ക്.അതൊക്കെ ഞാൻ മറന്നു"
ഞാൻ വീണ്ടും അടുക്കളയിലേക്ക്.അമ്മ ടീവിക്ക് മുമ്പിലും...
കറിവെക്കാനായി തപ്പിയപ്പോൾ ഒന്നുമില്ല.വീണ്ടും കടയിലേക്ക് ഓടി....
"കറിവെക്കാൻ വല്ലതും വേണം"
വാങ്ങിച്ചു വെച്ചിരുന്ന ചാളയെടുത്ത് കൊണ്ടു വന്നു...
"എന്റെ ജോസേട്ടാ മണി പന്തണ്ടായി.ഇനിയെപ്പഴാ മീൻ വെട്ടി കറിവെക്കുന്നെ"
"മീൻ വറത്താൽ മതി"
"ഓ.എങ്കിൽ അങ്ങനെയാകട്ടെ.ആം ഒരുകാര്യം വിട്ടു.അയാൾ വരുവോ കഴിക്കാൻ ആ ഒറ്റയാൻ"
"അവന്റെ വരവും പോക്കും ആർക്കുമറിയില്ല.വല്ലാത്തൊരു പ്രകൃതമാണ്"
കടയിൽ ഈ സമയത്ത് തിരക്കില്ലാത്തതിനാൽ ജോസേട്ടനോട് കത്തി വെക്കാം..ഒറ്റയാനെ കുറിച്ച് കൂടുതൽ ചുഴിഞ്ഞറിയാൻ ഞാൻ ശ്രമിച്ചു...
"ആരാ ജോസേട്ടാ ശരിക്കുമീ ഒറ്റയാൻ. എവിടെ നിന്ന് വരുന്നു?
ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ. ജോസേട്ടന്റെ കണ്ണുതള്ളി...
" എനിക്കും അറിയില്ല ശരിക്കും അവനാരാണെന്ന്.അടുത്ത് അറിയാൻ ശ്രമിക്കുന്തോറും അവൻ അകന്ന് മാറുകയാണ് "
ജോസേട്ടന്റെ കണ്ണിലേക്ക് ഞാൻ ഉറ്റുനോക്കി.
"ഒരുദിവസം അവൻ ഇതുപോലെ ഇവിടെ വന്നു.ആരെയോ തിരക്കി വന്നതാണ്. ആ സമയത്ത് ഭദ്രനുമായി എന്തോ ഉടക്കു കൂടി. ഭദ്രനും കൂട്ടാളികളും ചേർന്നവനെ തല്ലിച്ചതച്ചു.പിന്നെ ഒരുമാസം കഴിഞ്ഞാണ് ഒറ്റയാൻ വന്നത്.അതും വൈകിട്ട്. അന്ന് തന്നെ ഭദ്രനോടവൻ കണക്ക് തീർത്തും.നിനക്ക് അറിയാവുന്നതല്ലെ ഭദ്രനു പെട കിട്ടിയത്"
ഒറ്റയാൻ കൂടുതൽ സങ്കീർണമാവുകയാണ്.ഞാൻ കരുതുന്നതിൽ അപ്പുറമാണ് ആയാളെന്ന് എനിക്ക് തോന്നി....
കടയിൽ നിന്നിറങ്ങി വീട്ടിൽ ചെന്ന് മീൻ വെട്ടി വറുക്കുമ്പോഴും പപ്പടവും പരിപ്പുകറിയും തയ്യാറാക്കുമ്പോഴും ഒറ്റയാന്റെ ചിന്തയായിരുന്നു മനസ്സിൽ..
രണ്ടു മണിയായതോടെ ജോസേട്ടൻ കഴിക്കാൻ വന്നു.എന്നിട്ടും ഒറ്റയാനെത്തിയില്ല...
ഞങ്ങൾ ഭക്ഷണം കഴിച്ചു. കൂടെ അമ്മയും.മൂന്നു മണിയായതോടെ ജോസേട്ടൻ കടയിലേക്ക് മടങ്ങി...അമ്മയും ഉച്ചമയക്കത്തിൽ...
എനിക്ക് തന്നെ ബോറടിച്ചു.ഇടുപ്പിനു ചെറുതായിട്ട് വേദനയുണ്ട്. എന്നിട്ടും ചിലങ്ക എടുത്തു കാലിൽ കെട്ടി.നൃത്തം ചെയ്തില്ല വീണ്ടും പണി കിട്ടിയാലൊ...
അകലെ നിന്നുളള യമഹയുടെ മുരൾച്ച എന്റെ ചെവി പെട്ടെന്ന് പിടിച്ചെടുത്തു. നൃത്തം ചെയ്യാൻ നിന്ന വേഷത്തിൽ തന്നെ വാതിക്കൽ ഒറ്റയാനായി ഞാൻ കാത്തിരുന്നു...
ആരെയും കൂസാത്ത കാട്ടുകൊമ്പന്റെ വരവ് ഞാൻ ശരിക്കും ആസ്വദിച്ചു. ബൈക്ക് സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് ഒറ്റയാൻ അകത്തേക്ക് കയറി. കുറുകെ കൈവെച്ച് ഞാൻ തടഞ്ഞു...
"എവിടെ ആയിരുന്നു ഇത്രയും നേരം. കഴിക്കാൻ കാത്തിരുന്നു മടുത്തു"
ചോദ്യം ഞാൻ ഒറ്റക്കൊമ്പന്റെ കണ്ണിലേക്ക് എറിഞ്ഞു....
"എന്നെ ചോദ്യം ചെയ്യാൻ നീയാരാ"
ഒറ്റയാന്റെ മുഖത്ത് പതിവില്ലാത്ത ദേഷ്യം..
"ഞാനാരാണെന്നല്ലെ അറിയേണ്ടത്.ഈ ഒറ്റക്കൊമ്പനെ വീഴ്ത്താൻ വാരിക്കുഴിയുമൊരുക്കി കാത്തിരിക്കുന്നവൾ"
കോപത്തോടെ ഒറ്റയാൻ കൈവീശിയതും ഞാൻ ഓടിക്കളഞ്ഞു.ഞാൻ അടി പ്രതീക്ഷിച്ചു തന്നെയാണ് നിന്നതും.
ഒറ്റയാൻ നേരെ ഒഴിഞ്ഞു കിടന്ന മുറിയിലേക്ക് പോയി.പതുങ്ങി ഞാനും. ആൾ കിടക്കാനുളള തയ്യാറെടുപ്പിലാണ്...
"അതേ ചായ എടുക്കട്ടെ"
"നീയിതുവരെ പോയില്ലേ പിശാചേ"
ഒറ്റയാൻ നന്നായി ചൂടായതോടെ ഞാൻ വലിഞ്ഞു...
"ഇന്നെന്തോ കാര്യമായി പറ്റിയട്ടുണ്ട് അതാണ്... ഞാൻ പരിഭവിച്ച് വാതിൽ പടിയിൽ പോയിരുന്നു...
എന്തിനെന്ന് അറിയാതെ എന്റെ കണ്ണുകൾ നനഞ്ഞു...
ഒറ്റയാൻ എന്റെ ആരൊക്കെയാണ്.എനിക്കായി കാലം കരുതിയ രക്ഷകൻ.....
മനസ്സ് പറയുന്നത് അങ്ങനെയാണ്...
കുറെ നേരം കഴിഞ്ഞു പിന്നിലൊരു മുരടനക്കം...
" അതേ ഒരു ചായ കിട്ടിയാൽ കൊള്ളാം...
മൊരടൻ തന്നെ.. പറ്റില്ലെന്ന് പറഞ്ഞില്ല.എന്തിനാ പാവത്തിനെ ചൂടാക്കി ഞാൻ തല്ല് വാങ്ങിക്കൂട്ടുന്നത്....
ഉടനെ ചായയിട്ടു വന്നു.അമ്മയും എഴുന്നേറ്റു. ഒറ്റയാനുമായി അമ്മ കൂടുതൽ അടുത്തു.നന്നായി മരുമകനെ മനസിലാക്കട്ടെ...
രണ്ടു പേർക്കും കൊടുത്തു. ഒറ്റയാൻ ആസ്വദിച്ചു ചായ കുടിക്കുന്നത് ഞാൻ കണ്ടു...
തക്കത്തിനു ഒറ്റയാനെ അടുത്ത് കിട്ടി.മനസിൽ വന്നൊരു മോഹം പറഞ്ഞു..
“RX 100 ഓടിക്കാൻ എന്നെക്കൂടി പഠിപ്പിക്കുമോ?"
"വല്ലാത്ത മോഹം തന്നെ..നിനക്ക് സൈക്കിൾ ബാലൻസ് ഉണ്ടോ"
"ഇല്ല'
" പിന്നെങ്ങെനെ പഠിക്കുന്നെ?"
"നിങ്ങൾ പറഞ്ഞു തരുന്നത് പോലെ ചെയ്യാം...”
ബൈക്ക് ഓടിക്കാനുളള ആഗ്രഹമൊന്നുമല്ല..അത്രയും സമയം ഇങ്ങേരെ അടുത്ത് കിട്ടുമല്ലൊ എന്നൊരു ആശ്വാസം....
എന്തായാലും ആശാൻ പഠിപ്പിക്കാമെന്നേറ്റു.ആദ്യം ബൈക്കിൽ ഞാൻ കയറി. പിന്നാലെ ഒറ്റക്കൊമ്പനും...
ആദ്യം ബൈക്ക് സ്റ്റാർട്ട് ചെയ്തു ക്ലച്ചു പിടിച്ചു ഗിയർ ഫസ്റ്റ് താഴേക്കാക്കി പിന്നെ ആക്സിലേറ്റർ നൈസായി കൊടുക്കുക....
ഒറ്റയാൻ പറഞ്ഞതുപോലെ ചെയ്തെങ്കിലും വണ്ടി ഓഫാവുകയാണു ചെയ്തത്.അല്ലെങ്കിൽ എഞ്ചിൻ സ്റ്റക്കായി നിൽക്കും...
പറഞ്ഞു തന്ന് ഒറ്റയാൻ മടുത്തു പാവം...
" എങ്കിൽ നമുക്കൊന്ന് കറങ്ങിയാലൊ"
"എന്നിട്ടു വേണം ബൈക്കിൽ കയറി എന്നെ കെട്ടി പിടിച്ചിരിക്കാനില്ലെ..ആ പൂതിയങ്ങ് മാറ്റിവെച്ചേക്ക്"
ഭാഗ്യം ചിരിച്ചല്ലൊ ..തൃപ്തിയായി ഞാൻ കളിയാക്കി....
"ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്"
ഞാൻ മുൻ കൂർ ജാമ്യം എടുത്തു...
"കാര്യമറിഞ്ഞാലല്ലെ ദേഷ്യപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നെ"
"എന്നാ ചോദിക്കുന്നില്ല.എനിക്ക് നിങ്ങളുടെ തെറി കേൾക്കാൻ വയ്യ"
എന്തായാലും അതേറ്റു.ആൾ പിന്നെ എന്നെ നിർബന്ധിപ്പിച്ചു ..
"നീ ചോദിക്കെടീ"
"നിങ്ങൾ ആരാണെന്നൊ എന്താണെന്നൊ എനിക്ക് അറിയണ്ട...ആ പേരെങ്കിലും ഒന്നു പറഞ്ഞൂടെ?"
"അടിപൊളി.. ഇതിനാണോ ഇത്രയും വളച്ചു ചുറ്റൽ...ബെസ്റ്റ് നേരെ ചൊവ്വേ ചോദിച്ചാൽ ഞാൻ പറയൂല്ലേ"
"ഹ ഹാ ഹാ കൂടെ ഒരുചിരിയും...”
" എന്നാൽ പറയ് എന്താ ഒറ്റയാന്റെ പേർ....?”
"രുദ്രപ്രതാപ്....സ്നേഹമുളളവർ രുദ്രനെന്ന് വിളിക്കും..."
ചിരിയാണു അപ്പോഴും ഒറ്റയാനു...പക്ഷേ എനിക്ക് ചിരി വന്നില്ല..കാരണം എനിക്കിഷ്ടമല്ല രുദ്രനെനെന്ന്..
"ഒരുമാതിരി വില്ലന്റെ പേര്.ഞാൻ ഒറ്റയാനെന്ന് തന്നെ വിളിച്ചോളാം"
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 9
"നീ ഇഷ്ടപ്പെടണ്ട വസു.എനിക്ക് ഇഷ്ടമാണ് എനിക്കതുമതി"
ഒറ്റയാൻ പറഞ്ഞത് കേട്ടു എനിക്ക് സങ്കടം വന്നു. എങ്കിലും ഞാൻ കരഞ്ഞില്ല.
"എനിക്ക് നിന്നോടൊരു കാര്യം കൂടി പറയാനുണ്ട്"
എന്താണെന്ന ഭാവത്തിൽ ഒറ്റയാന്റെ മുഖത്തേക്ക് ഞാൻ നോക്കി...
"ഞാനാരാണെന്നോ എന്താണെന്നോ നിനക്കറിയില്ല.അതുപോലെ ആയാൽ മതിയിനി മുമ്പോട്ടും"
"നിങ്ങളെന്താണ് പറഞ്ഞു വരുന്നതെന്ന് ഒന്ന് തെളിച്ചു പറയൂ"
"നിനക്ക് ഏറിയാൽ പ്രായം പതിനെട്ടെയുളളൂ.ക്യാരക്റ്ററിനു ഒട്ടും മെച്ചൂരിറ്റിയില്ല.ഒരുമാതിരി കയറൂരി വിട്ടിരിക്കുന്ന പശുവിനെപ്പോലെയാണ്.എനിക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്.അതിനിടയിൽ പ്രേമിക്കാനൊന്നും ടൈമില്ല"
രുദ്രന്റെ വാക്കുകൾ എന്റെ നെഞ്ചിലേക്ക് തീമഴ കോരിയിടുകയാണ് ചെയ്തത്.കണ്ണുകൾ അരുവിയായി ഒഴുകി....
"എനിക്കറിയാം എനിക്കൊട്ടും മെച്ച്യൂരിറ്റിയില്ലെന്ന്.പക്ഷേ ഒന്നുണ്ട് എന്റെ ഉളളിൽ.നിങ്ങളോടുളള അടങ്ങാത്ത സ്നേഹം. അതെന്റെ മാനം കാത്തതിലും നിങ്ങളിലുളള എന്റെ വിശ്വാസവുമാണ്"
"വസൂ..എനിക്ക് പ്രായം ഇരുപത്തിയെട്ട് കഴിഞ്ഞു. നല്ല പ്രായത്തിൽ വിവാഹം കഴിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയൊരു വിവാഹം എന്റെ ലൈഫിൽ ഉണ്ടാവുകയുമില്ല"
"എനിക്ക് സ്നേഹിക്കാമല്ലോ.അതിനു ആരുടെയും ഒൗദാര്യം എനിക്ക് ആവശ്യമില്ല."
"ഞാൻ പറയുന്നതൊന്ന് നീ മനസിലാക്കൂ"
"എനിക്കൊന്നും അറിയേണ്ട.."
പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് ഓടിപ്പോയി.അമ്മ കണ്ടിരുന്നു എന്റെ കരച്ചിലും ഓട്ടവുമെല്ലാം.....
മുറിയിൽ വന്ന് ഞാൻ കിടന്നു.ഒറ്റയാന്റെ ഓരോ വാക്കുകളും എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിരുന്നു...
"നീ മെച്ച്യൂരിറ്റി ഇല്ലാത്തവളാണ്"
അതങ്ങനെ എന്റെ മനസ്സിൽ തറഞ്ഞു നിൽക്കയാണ് .പറഞ്ഞു മനസ്സിലാക്കി തരേണ്ടവർ ഒന്നും പറഞ്ഞു തന്നട്ടില്ല.തെറ്റും ശരിയും ചിലപ്പോൾ മനസ്സിലാക്കാൻ പ്രയാസമാണ്. പക്ഷേ ഒറ്റയാനോടുളള എന്റെ പ്രണയം ആത്മാർത്ഥമാണ്..
"മോളേ എന്തിനാ കരയുന്നത്."
തല ഉയർത്തി നോക്കുമ്പോൾ അമ്മയാണ്.
"ഒന്നുമില്ല..എന്റെ ജന്മം ഭൂമിക്കൊരു ഭാരമാണെന്നൊരു തോന്നൽ"
"ഏഹ്...അമ്മയൊന്ന് ഞെട്ടി..
" നീയെന്താ പറഞ്ഞത്"
"എന്താമ്മേ ഞാൻ പറഞ്ഞത് ശരിയല്ലേ.ആർക്കും വേണ്ടാത്ത കുറച്ചു ജന്മങ്ങളീ ഭൂമിയിലുണ്ട്.മണ്ണിനു ഭാരമായി മറ്റു ചിലർക്ക് വേദനയായിട്ടും"
ഒന്നും മിണ്ടാതെ അമ്മ പോയി.അമ്മക്ക് മനസ്സിലായി കാണും ഞാൻ പറഞ്ഞത് ശരിയാണെന്ന്....
പിന്നീട് ഞാൻ എപ്പോഴും ഒറ്റയാനിൽ നിന്ന് ഒരകലം പാലിച്ചു തുടങ്ങി. പഴയത് പോലെ മിണ്ടാനും പറയാനുമൊന്നും ഞാൻ ചെന്നില്ല.എന്റെ ലോകവുമായി ഞാൻ കൂട്ടുകൂടി....
വീട്ടിൽ എന്തെങ്കിലും ജോലി നോക്കി ഞാൻ കഴിഞ്ഞു കൂടി. എനിക്ക് തന്നെ വെറുപ്പായി തോന്നി...
വിഷമം സഹിക്കാൻ കഴിയാത്ത അവസരങ്ങളിൽ ഞാൻ ചിലങ്കകെട്ടി നൃത്തമാടി.നൃത്തക്ലാസും മുടങ്ങിയിരിക്കുന്നു...
രണ്ടു ദിവസം മെല്ലെ കടന്നു പോയി. ഒരുദിവസം വൈകുന്നേരം എന്നെ മറന്ന് ഞാൻ നൃത്തം ചവിട്ടുകയാണ്.സ്വയം മറന്നങ്ങനെ നടനമാടി....
ഇടക്കെപ്പഴൊ പരിസരബോധം വന്ന ഞാൻ മുഖമുയർത്തി.വാതിലിൽ നിറഞ്ഞ് എന്നെ നോക്കി ഒറ്റയാൻ നിൽക്കുന്നു...
പെട്ടെന്ന് ഞാൻ എന്റെ മുറിയിലേക്ക് പോകാനൊരുങ്ങി.
"വസൂ നിൽക്ക്..."
ഞാൻ മുഖം തിരിക്കാതെ ചോദിച്ചു..
"എന്തിന്"
"എനിക്ക് സംസാരിക്കാനുണ്ട്"
"എനിക്ക് താല്പര്യമില്ലെങ്കിലോ"
"അത് വരണമല്ലോ"
ഒറ്റയാൻ പറഞ്ഞത് ഗൗനിക്കാതെ ഞാൻ മുറിയിലേക്ക് കയറി.അമ്മ വെളിയിലേക്ക് എവിടെയോ പോയിരുന്നു...
ഞാൻ മുറിയിൽ കയറിയ ഉടനെ ഒറ്റയാനും മുറിയിലെത്തി...
"വസൂ..നിനക്ക് എന്താ പറ്റീത്"
അടയാളങ്ങനെ ചോദിച്ചിട്ടും ഞാൻ തല കുനിച്ചു നിന്നു...
"ഞാൻ മെച്ച്യൂരിറ്റിയില്ലാത്തവളാണ്"
"വസൂ" ഒറ്റയാന്റെ ശബ്ദം മാറി...
"നൃത്തം അസ്സലായിട്ടുണ്ട്.നാളെ മുതൽ വീണ്ടും ക്ലാസിനു പോകണം "
"ആഗ്രഹമുണ്ട് പോകണമെന്ന്. പഠിക്കാൻ എന്റെ കയ്യിൽ പണമില്ല.കോളേജിലും ഞാൻ പോകുന്നില്ല"
"പണം അതെത്ര ആയാലും ഞാൻ മുടക്കും.നിനക്ക് കഴിയുന്നത്ര പഠിക്കണം"
"നിങ്ങളുടെ പണം കൊണ്ടെനിക്ക് പഠിക്കേണ്ടങ്കിലോ.ഒരുത്തന്റെ ചിലവിൽ കഴിഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയട്ടില്ല"
"വസൂ നീയിങ്ങനെയൊന്നും പറയരുത്. എന്റെ നെഞ്ചിലാ എല്ലാം കൊളളുന്നത്.നിനക്ക് അവകാശപ്പെട്ടതാണ് ഞാൻ തരുന്നത്"
"അവകാശമോ ഒൗദാര്യമോ അധികാരം കാണിക്കലോ"
മൂർച്ചയുള്ള സ്വരത്തിൽ ഞാൻ തിരക്കി...
"എങ്ങനെ ആയാലും വേണ്ടില്ല"
തിരികെ വന്ന മറുപടിക്കും നല്ല കാഠിന്യം...
"എങ്കിൽ നിങ്ങൾ തന്നെ പറയൂ..ഞാൻ ആർക്കുവേണ്ടി ഇതെല്ലാം പഠിക്കണം"
"എനിക്ക് വേണ്ടി"
"ങേ.." ഞാൻ ഞെട്ടിപ്പോയി. ഒറ്റയാൻ തന്നെയാണോ ഇതു പറയുന്നത്...
എനിക്ക് വിശ്വാസം വന്നില്ല...
"നിങ്ങളെന്താ പറഞ്ഞത്"
"എനിക്ക് വേണ്ടി പഠിക്കണമെന്ന്"
പിന്നെയെനിക്ക് എന്നെ നിയന്തിക്കാനായില്ല.ഞാൻ ഓടിച്ചെന്ന് ഒറ്റയാന്റെ മാറിലേക്ക് വീണു...
സങ്കടങ്ങളെല്ലാം ഒറ്റയാനിലേക്ക് പരിഭവമായി ഒഴുക്കി.അകറ്റി നിർത്തിയതിനും എല്ലാത്തിനും ആലിംഗനത്തിലൂടെ ഒറ്റയാൻ ആശ്വസിപ്പിച്ചു....
എത്ര നേരമങ്ങെനെ നിന്നുവെന്ന് അറിയില്ല.ഒറ്റയാൻ തന്നെയാണ് മൗനം ഭഞ്ജിച്ചതും...
"നിനക്ക് കഴിയാവുന്ന അത്രയും പഠിക്കണം.നിന്നെ കാത്തിരിക്കുന്നത് പുതിയൊരു ലോകമാണ്"
"അതെന്താണ്..." ഒറ്റയാന്റെ വിരിമാറിൽ നിന്ന് ഞാൻ മെല്ലെ അടർന്നു മാറി....
"അതെന്താണെന്ന് ഒന്ന് പറയൂ"
"അതറിയാൻ നീ സമയമായിട്ടില്ല...സമയം ആകുമ്പോൾ എല്ലാം ഞാൻ പറഞ്ഞു തരാം"..
" മം"
"എങ്കിൽ നീയെനിക്കൊരു വാക്ക് തരണം"
"എന്താണ് "
"പഠിത്തം പൂർത്തിയാകും വരെ പ്രണയമെന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്കരുത്.നിന്റെ ലക്ഷ്യം മാത്രം പൂർത്തീകരിക്കുക."
എനിക്ക് ഒന്നും ആലോചിക്കാനില്ല.ഒറ്റയാൻ നീട്ടിയ കൈകളിൽ ഞാനെന്റെ കൈവെച്ച് സത്യം ചെയ്തു...
"ഞാനാണേ സത്യം എന്തുതന്നെ രഹസ്യമായാലും എനിക്ക് അറിയണമെന്നില്ല.പറയുന്നതെല്ലാം അനുസരിക്കാം.നിനക്ക് ഞാൻ സ്വന്തമാകുമെങ്കിൽ"
"തീർച്ചയായും"
ഒറ്റയാനും എനിക്ക് വാക്ക് തന്നു..
"എന്നാലും ഇടക്കിടെയിത്തിരി റൊമാന്റിക് വേണം. ആരും കാണാതെ"
ഞാൻ കുസൃതിയോടെ നോക്കി.ഒറ്റയാനും ചെറുതായിട്ട് റൊമാന്റിക് മൂഡ് വരുന്നുണ്ട്...
"എനിക്കൊരു ചായ ഇട്ടു തരുവോ"
"അതിനെന്താ ഇപ്പോൾ റെഡിയാക്കാം"
അടുക്കളയിൽ ചെന്ന് ചായയിട്ട് കൊണ്ട് വന്ന് ഒരുഗ്ലാസ് ഒറ്റയാനും ഒരെണ്ണം ഞാനും എടുത്തു...
ചായ രുചിച്ചു കൊണ്ട് ഞാൻ ഇടക്കിടെ ഒറ്റയാനെ നോക്കി..
"പിന്നെ മറ്റൊന്ന്.."
"എന്ത്"
"തത്ക്കാലം അമ്മയും ജോസേട്ടനുമൊന്നും അറിയേണണ്ടാ..രഹസ്യങ്ങൾ രഹസ്യങ്ങളായിരിക്കട്ടെ
“ഇല്ല..ഞാനായിട്ട് ഒന്നും പറയുന്നില്ല"
“അതേ നിങ്ങളിന്നു പോകണ്ടാ"
"അയ്യോ അത് പറ്റില്ല.എനിക്ക് പോയേ തീരൂ"
"പ്ലീസ് അങ്ങനെ പറയരുത്. എന്റെയൊരു ആഗ്രഹമല്ലേ ഒന്ന് സാധിച്ചു തന്നൂടെ പ്ലീസ്"
ഒടുവിൽ കെഞ്ചി കെഞ്ചി കലിപ്പനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചു....
അമ്മ വരുമ്പോൾ ഞങ്ങൾ ഹാളിൽ സംസാരിക്കുകയായിരുന്നു....
"ആഹാ മോനെപ്പോളെത്തി..?"
"കുറച്ചു നേരമായി.വസൂന്റെ കത്തിയും കേട്ടിരുന്നു...."
അമ്മ ചിരിച്ചിട്ട് അവിടെ ഇരുന്നു..
"ശരി ഞാൻ വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കട്ടെ"
എല്ലാം കഴിഞ്ഞിട്ട് ഞാൻ ചെന്ന് കുളിച്ചു.ജോസേട്ടനും നേരത്തെ വന്നു.കളിചിരിയുമായി എല്ലാവരും കുറെ സമയം ചിലവിട്ടു...
ഭക്ഷണം കഴിഞ്ഞു അമ്മയും ജോസേട്ടനും കൂടി കുറച്ചു സമയം ഇരുന്നിട്ട് കിടക്കാനായി പോയി.ഞാനും ഒറ്റയാനും മാത്രമായി ഹാളിൽ...
അയാളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ഇരിക്കാൻ എനിക്ക് കൊതി തോന്നി...
"നമുക്ക് ഒരുരാത്രി യാത്ര പോയാലോ..ആരുമറിയാതെ"
"ഒറ്റയാന്റെ അടുത്ത് ഞാൻ കൊതികൊണ്ട് ചോദിച്ചു പോയി...
ഭാഗ്യം ഒറ്റയാൻ എതിരൊന്നും പറഞ്ഞില്ല.എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്നു ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അവിടെ നിന്ന് മുങ്ങി..
എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയായി അത് മാറി.ഇഷ്ടപ്പെട്ടവന്റെ ബൈക്കിനു പിന്നിൽ അവനെയും കെട്ടിപ്പിച്ചിടിച്ചു കൊണ്ടൊരു യാത്ര...
ഇനിയൊരിക്കലും ഒരു ആഗ്രഹവും ലക്ഷ്യം പൂർത്തിയാകാതെ ഒറ്റയാനോട് ആവശ്യപ്പെടില്ലെന്ന് ഞാൻ തീരുമാനിച്ചു...
വെളുപ്പിനെ ഞങ്ങൾ വീട്ടിലെത്തി. രണ്ടു പേരും ഹാപ്പി ആയിരുന്നു. അഞ്ചുമണിയാകാൻ സമയം കുറവായതിനാൽ ഞങ്ങൾ ഉറങ്ങിയില്ല...
കാപ്പി കുടി കഴിഞ്ഞു ഞാൻ ഫ്രഷായിട്ട് വന്നു.ചുരീദാർ എടുത്തു ധരിച്ച് നൃത്ത ക്ലാസിനു പോകാനൊരുങ്ങി...
ഒറ്റയാൻ എന്നെ കൊണ്ട് ചെന്ന് വിട്ടു.ടീച്ചർക്ക് കൊടുക്കാനുള്ള കുടിശ്ശിക ഒറ്റയാൻ തീർത്തു...
പാവം നൃത്തക്ലാസ് കഴിയുന്നത് വരെ പാവം അവിടെ നിന്നു..അതുകഴിഞ്ഞു പിന്നെയും വീട്ടിലേക്ക്...
അങ്ങനെ ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു. ഒറ്റയാൻ ഇപ്പോൾ ആളാകെ മാറി.അത്യാവശ്യം ചിരിക്കുകയും റൊമാന്റിക് ആവുകയുമൊക്കെ ചെയ്യും...
അങ്ങനെ ഞാൻ കോളേജിൽ പോകാനുള്ള ദിവസം അടുത്തു.കുറച്ചു കൂടി ദൂരെയുള്ള നഗരത്തിലെ കോളേജിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യാനെന്ന് പറഞ്ഞു.അതിനായിട്ട് പ്രശസ്തമായൊരു കോളേജിൽ എനിക്ക് സീറ്റും പറഞ്ഞു ഉറപ്പിച്ചിരുന്നു എന്റെ ഒറ്റയാൻ...
വീട്ടിൽ അറിയിച്ചപ്പോൾ അമ്മയും ജോസേട്ടനും എന്റെ നല്ലഭാവിയെ കരുതി സമ്മതിച്ചു...
അടുത്ത ദിവസം പുതിയ കോളേജിൽ അഡ്മിഷൻ എടുത്തു. ലോക്കൽ ഗാർഡിയനായി ഒറ്റയാന്റെ പേരുംവെച്ചു.. "രുദ്രപ്രതാപ്"
കോളേജ് ഹോസ്റ്റലിൽ താമസിക്കാനെ കഴിയൂ.ആഴ്ചയിൽ വീട്ടിൽ വന്നു പോകാം...
അങ്ങനെ വീട്ടിൽ നിന്ന് നഗരത്തിലെ കോളേജിൽ പോകണ്ട ദിവസമെത്തി.അമ്പലത്തിൽ പോയിട്ട് വന്ന് ഞാൻ അമ്മയുടെയും ജോസേട്ടന്റെയും അനുഗ്രഹം വാങ്ങി ...
ഒറ്റയാൻ വാഗണറുമായി വന്നിട്ട് ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ നഗരത്തിലെ കോളേജിൽ എത്തി.അമ്മയും ജോസേട്ടനും കൂടി വാഗണറിൽ വീട്ടിലേക്ക് മടങ്ങി..
ഫസ്റ്റ് ഡേ ഉച്ചവരെയുളളൂ...ഒറ്റയാൾ അതിനു മുമ്പ് എത്താമെന്ന് പറഞ്ഞു....
ഒറ്റയാൻ വാങ്ങി നൽകിയ വില കൂടിയ ഡ്രസ്സിലും ആഭരണങ്ങളിലും ഞാനൊരു രാജകുമാരിയെപ്പോലെ തിളങ്ങി.ഇപ്പോളെന്നെ കണ്ടാൽ വലിയൊരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെപ്പോലെയുണ്ട്.
അന്ന് കോളേജിലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനായിരുന്നു....
ഉച്ചക്ക് മുമ്പ് ഞാൻ ക്ലാസിൽ നിന്ന് ഇറങ്ങി.അപരിചിതരായ ക്ലാസ്സ് മേറ്റുമായി പെട്ടെന്ന് ഇണങ്ങുവാൻ എനിക്ക് കഴിഞ്ഞില്ല....
ഒറ്റയാനെ കാത്തു നിന്ന എന്റെ അടുത്ത് മൊരടൻ എത്തിയത് യമഹയിൽ ആയിരുന്നില്ല ബുളളറ്റിലാണ്...
അതും അടിപൊളി ലുക്കിൽ...ഒപ്പം എനിക്കായിട്ടൊരു സമ്മാനവും ഒറ്റയാൻ നൽകി....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 10
ബുളളറ്റിൽ അടിപൊളി ലുക്കിലുളള ഒറ്റയാന്റെ വരവുകണ്ട് ഞാൻ അന്തം വിട്ടു...
"ദൈവമേ ഇയാൾ ശരിക്കും സമ്പന്നൻ തന്നെയാണല്ലോ.എന്നെപ്പോലെയൊരു കുട്ടി മൂപ്പർക്ക് ചേരുമോ?"
എനിക്കാകെ സംശയം തോന്നി..
"ഇത്രയും കിടിലനായി നടക്കുന്ന കലിപ്പൻ ഓഞ്ഞ രൂപത്തിലാണല്ലോ നടന്നത്"
മുഖത്തൊരു പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്ത് ബുളളറ്റ് എനിക്ക് അരുകിൽ ഒറ്റയാൻ കൊണ്ട് വന്ന് നിർത്തി...
"എന്താടാ കണ്മിഴിച്ച് നോക്കുന്നത്?"
അത്ഭുതത്താൽ ഞാൻ അങ്ങനെ നോക്കി ഞാൻ...
"ഒന്നൂല്ല" ഞാൻ മൂകയായി
"നല്ലൊരു ദിവസമായിട്ട് ശോകമൂകമാക്കാതെ താൻ"
"സോറി"
"ഓ..പിന്നെ സോറി.അതാർക്ക് വേണം"
മുഖം പുച്ഛത്തിൽ ആയതും ഞാൻ മുഖം വീർപ്പിച്ചു...
"ഓ ഇനി മുഖം വീർപ്പിക്കലും പിണക്കവും.താൻ ബുളളറ്റിൽ കയറിയട്ടുണ്ടോ?"
"എനിക്ക് യമഹയാണ് ഇഷ്ടം. അത് ചെറിയ വണ്ടിയല്ലേ"
"അതൊക്കെ പഴഞ്ചൻ..ഇപ്പോൾ കോളേജ് പിളളാർക്ക് ഇഷ്ടം ബുളളറ്റാണ്"
"ഞാനിത്തിരി പഴഞ്ചനാണെന്ന് കൂട്ടിക്കോ"
ഞങ്ങൾക്ക് ഇടയിൽ കുറച്ചു ടൈം അങ്ങനെ പോയി...
"അതേ താനൊന്ന് കണ്ണടക്ക്"
"അയ്യേ സൈറ്റടിക്കാൻ എനിക്ക് വയ്യ"
ഞാൻ നാണത്തോടെ മൊഴിഞ്ഞു...
"ഉവ്വാ..ബെസ്റ്റ്..രണ്ടു കണ്ണും അടച്ചു പിടിക്കാനാ പറഞ്ഞത്"
"എന്തിനാ.."
"കാര്യം അറിഞ്ഞാലെ കണ്ണടക്കൂന്നുള്ളോ"
"അങ്ങനെയൊന്നുമില്ല"
"എങ്കിൽ കണ്ണടച്ചു പിടിച്ചോ.ഞാൻ പറയാതെ കണ്ണ് തുറക്കരുത്"
"ശരി ഏറ്റു"
ഞാൻ കണ്ണടച്ചു പിടിച്ചു നിന്നു...എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിലും ചോദിച്ചില്ല...
"ഇനി വലത് കൈ നീട്ട്"
ഞാൻ കൈ നീട്ടിപ്പിടിച്ചും.കലിപ്പൻ എന്തോ കൈവെളളയിൽ വെച്ചു തന്നത് ഞാൻ അറിഞ്ഞു..
"ഇനി കണ്ണു തുറന്നേ"
ഒറ്റയാന്റെ ശബ്ദം കേട്ടു ഞാൻ കണ്ണു തുറന്നു.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ...
"ഈശ്വരാ.. " ഞാൻ അറിയാതെ വിളിച്ചു പോയി..
സ്വപ്നം കാണുകയാണോന്ന് അറിയണമല്ലോ...
"ഇതെന്തിനാ എനിക്ക്"
"വെറുതെ കണ്ടിരിക്കാൻ.." പുള്ളിക്ക് ദേഷ്യം പിടിച്ചു തുടങ്ങി...
"അയ്യോ അതല്ല..എനിക്കിതൊന്നും ശീലമില്ല"
ഞാൻ മനസ്സ് തുറന്നു
"ഇങ്ങനെയൊക്കെയാണ് ശീലങ്ങളാകുന്നത്.മൊബൈൽ ഫോൺ കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. സംസാരിക്കാൻ മാത്രമല്ല.ലോകം വിരൽത്തുമ്പിൽ..അതായത് നമുക്ക് ആവശ്യമുളളത് എടുക്കുക.അത്രയേയുള്ളൂ"
"താങ്ക്സ്"
"താങ്ക്സ് നീ വെച്ചോ."
"മം"
ഞാൻ ഒറ്റയാനെ ശ്രദ്ധിക്കുക ആയിരുന്നു..
"ശരിക്കും ഇയാളാരാണ്? എന്നെയെന്തിനാ സഹായിക്കുന്നത്?അതോ മറ്റുവല്ല ദുരുദ്ദേശമുണ്ടോ?
ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല..എന്തായാലും വരുന്നത് വരട്ടെ..അല്ല പിന്നെ.ആർക്കും പ്രയോജനമില്ലെന്ന് കരുതിയ ജന്മം ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ തന്നെ വല്യ സന്തോഷം...
" ടോ പിന്നെ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്... "
ഒറ്റയാൻ പറഞ്ഞത് ഞാനാദ്യം കേട്ടില്ല..എന്റെ തോളിൽ അയാൾ ചെറുതായിട്ടൊന്ന് തട്ടി...
"താനിത് ഏത് ലോകത്താടോ"
"അയ്യോ സോറി". ഞാൻ ചമ്മിപ്പോയി...
" താനിന്ന് ഹോസ്റ്റലിൽ തങ്ങേണ്ടി വരുമെന്ന് കരുതിയതാണ്.പക്ഷേ നമ്മളിന്ന് തന്റെ ഗ്രാമത്തിലേക്ക് പോകുന്നു"
"ങേ.. എനിക്കൊന്നും മനസിലായില്ല"
"അതേ തനിക്ക് അമ്മയെയും ജോസേട്ടനെയും പിരിഞ്ഞിരിക്കുവാണെന്ന സങ്കടം വേണ്ട.ഇവിടെ ഞാനൊരു വാടക വീടിനു ശ്രമിച്ചിരുന്നു. ഉടനെ ശരിയാകുമെന്ന് കരുതിയതല്ല.നമ്മുടെ ഭാഗ്യം പെട്ടെന്ന് റെഡിയായി.."
"ഈശ്വരാ ഞാനെന്താണീ കേൾക്കണത്.ഇങ്ങനെയൊരു സർപ്രൈസ് സത്യമായിട്ടും പ്രതീക്ഷിച്ചില്ല.അമ്മയെയും ജോസേട്ടനും ഇല്ലാതെ ബോറടിക്കുമെന്ന് കരുതിയിരുന്നു"
"അപ്പോൾ ജോസേട്ടന്റെ കട"
ഞാൻ സംശയിച്ചു..
"കട ആരെയെങ്കിലും ഏൽപ്പിക്കാം.'
" അതാ നല്ലത്. പാവം കുറച്ചു നാൾ റെസ്റ്റ് എടുക്കട്ടെ"
"അതേസമയം പോകുന്നു. എനിക്ക് വല്ലാതെ വിശക്കുന്നു"
ഒറ്റയാൻ വയറിൽ തിരുമ്മി...
"ശരി പോയേക്കാം"
ഒറ്റയാൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ അതിനു പിന്നിൽ കയറി...
കുടു കുടു ശബ്ദത്തിൽ ബുളളറ്റ് ഞങ്ങളെയും കൊണ്ട് മുന്നോട്ടു നീങ്ങി...
ഉച്ചയായപ്പോൾ രാവിലെത്തെക്കാളും നഗരം കൂടുതൽ തിരക്കുള്ളതായി മാറി.റോഡിലെ വാഹനത്തിരക്കുകളും വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും എന്നെ അതിശയിപ്പിച്ചു....
വലിയൊരു ഹോട്ടലിനു മുന്നിൽ ബുളളറ്റ് നിർത്തി.ഹോട്ടൽ തന്നെ എനിക്ക് വിസ്മയമായപ്പോൾ അകത്തെ വിശേഷം പറയേണ്ടല്ലോ...
ഞങ്ങൾ ഫാമിലി റൂമിലാണു ഇരുന്നത്.ഏസിയൊക്കെ ഉണ്ട്. വെയ്റ്റർ വന്നപ്പോൾ കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചു...
എനിക്ക് അങ്ങനെ എന്താണ് പറയേണ്ടതെന്ന് അറിയില്ല.ലാസ്റ്റ് ഒറ്റയാൻ തന്നെ രണ്ടു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു....
ജീവിതത്തിൽ ആദ്യമായി ബിരിയാണി കഴിക്കുകയാണ്.എന്റെ കണ്ണു നിറഞ്ഞു...
"എന്ത് പറ്റി വസൂ നിനക്ക്"
"ജീവിതത്തിൽ ആദ്യമായിട്ടാണു വീടിനു വെളിയിൽ നിന്ന് കഴിക്കുന്നത്. പാവം എന്റെ അമ്മ ഇതിന്റെ രുചിയൊന്നും അറിഞ്ഞട്ടില്ല"
എന്നിൽ നിന്ന് രണ്ടു തുളളി കണ്ണുനീർ താഴേക്ക് അടർന്നു വീണു...
"താൻ സങ്കടപ്പെടാതെ രണ്ടു പാഴ്സൽ ബിരിയാണി ഓർഡർ ചെയ്യാം.വൈകിട്ടത്തേക്ക് പൊറോട്ടയും ബീഫ് കറിയും"
ഞാൻ നന്ദി സൂചകമായി ഒറ്റയാനെ നോക്കി. അയാൾ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു...
ഭക്ഷണം കഴിച്ചു പാഴ്സലും വാങ്ങി വീണ്ടും യാത്ര...ഒന്നരമണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ വീട്ടിലെത്തി....
ജോസേട്ടനും അമ്മയും ഞങ്ങളെക്കണ്ട് അത്ഭുതപ്പെട്ടു...
"ആഴ്ചയിലേ വരൂന്ന് പറഞ്ഞു പോയിട്ടെന്താ രണ്ടാളും കൂടി"
ഒറ്റയാനാണു കാര്യങ്ങൾ അവതരപ്പിച്ചത്.എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജോസേട്ടനും അമ്മക്കും സമ്മതം...
"ഈ കാന്താരി കൂടെയില്ലെങ്കിൽ ഒരുരസവുമില്ല"
"അയ്യെടാ കിളവന്റെയൊരു പുകഴ്ത്തൽ"
"പുകഴ്ത്തലല്ല മോളേ ഈ നിമിഷം വരെ ഞങ്ങൾ സംസാരിച്ചത് നിന്നെക്കുറിച്ചാണ്"
"മതി ജോസേട്ടാ എനിക്ക് മനസ്സിലാകും"
ആൾ സെന്റി ആയാൽ പ്രശ്നമാണ് .പിന്നെ ഞാനും കൂടി കരയേണ്ടി വരും.ഇത്രയും നാൾ കരഞ്ഞു ഇനിയും വയ്യ....
ബിരിയാണി അവർക്ക് കഴിക്കാൻ കൊടുത്തിട്ട് ഞാൻ മുറിയിൽ ചെന്ന് കിടന്നു...
ഗ്രാമത്തിൽ കഴിഞ്ഞ ഞാൻ ഇപ്പോൾ നഗരത്തിലെ ജീവിതം കൂടി അറിയാൻ പോകുന്നു.ശരിക്കും എന്റെ ലൈഫിൽ നടക്കുന്നതൊരു മിറക്കിൾ തന്നെ...
പഠിച്ച് ചെറിയൊരു ജോലി സമ്പാദിക്കണം.കൂടെ അമ്മയെയും സംരക്ഷിക്കണം....
ഒറ്റയാൻ സമ്പന്നനാണ്.അയാളെപ്പോലെ ഒരാളെ മോഹിക്കുന്നത് തെറ്റാണെന്നൊരു ഫീൽ ..
പക്ഷേ മറക്കാൻ കഴിയില്ല..സ്നേഹിച്ചു പോയി ഒരുപാട് ഒരുപാട്...
എന്റെ കണ്ണുകൾ തലയിണയെ നനയിച്ചു.കിടന്നങ്ങനെ മയങ്ങിപ്പോയി.അമ്മ വിളിച്ചു ഉണർത്തിയപ്പഴാണു ഞാൻ ഉണർന്നത്...
"മോളേ എഴുന്നേൽക്ക് ആറുമണി ആകാറായി"
യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. ഞാൻ എഴുന്നേറ്റു വരുമ്പോൾ ഒറ്റയാൾ ഇല്ലായിരുന്നു ...
ഫ്രാഷായിട്ട് വന്ന ഞാൻ അമ്മ ഇട്ടുവെച്ചിരുന്ന ചായ ഫ്ലാസ്ക്കിൽ നിന്ന് ഗ്ലാസിലേക്ക് പകർന്നു.ചായ കുടിയും കഴിഞ്ഞു ഞങ്ങൾ ഹാളിൽ വന്നു ടീവിയും കണ്ടിരുന്നു...
എട്ടുമണി കഴിഞ്ഞതോടെ ഒറ്റയാനുമെത്തി...
"എവിടെ ആയിരുന്നു"
"കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്"
ഒറ്റയാന്റെ മുഖത്തെ ഗൗരവം കണ്ടിട്ടു ഒന്നും ചോദിച്ചില്ല.അയാൾ പറഞ്ഞതുമില്ല...
പക്ഷേ ആളുടെ ഭാവം കണ്ടിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലുണ്ട്....
പാഴ്സലായി കൊണ്ട് വന്ന പൊറോട്ടയും ബീഫ് കറിയും എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു കഴിച്ചു.ബീഫ് കറി ഞാൻ ചൂടാക്കിയിരുന്നു....
ടീവിയും കണ്ടിരുന്നു കുറച്ചു സമയം കൂടി. എല്ലാവരും മുറിയിലേക്ക് പോയിട്ടും ഒറ്റയാൻ ടീവിക്ക് മുമ്പിലായിരുന്നു..പതിനൊന്ന് മണിയായതോടെ ഒറ്റയാനോട് ഗുഡ് നൈറ്റും പറഞ്ഞു ഞാനും റൂമിലേക്ക് പോയി....
എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.. എന്തൊ വല്ലാത്തൊരു അസ്വസ്ഥത്
ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും പുറത്ത് ബുളളറ്റ് സ്റ്റാർട്ടായതും ഞാൻ എഴുന്നേറ്റു ജനൽപ്പാളി തുറന്നു. ബുളളറ്റിന്റെ ശബ്ദം അകന്നു പോകുന്നതും അതിന്റെ ലൈറ്റ് അകലേക്ക് മറയുന്നതും ഞാൻ കണ്ടു....
"പാതിരാത്രിയിൽ ഇയാൾ എവിടേക്കാണ്.മൊബൈൽ യൂസ് ചെയ്യാനും അറിയില്ല.അല്ലെങ്കിൽ വിളിച്ചു ചോദിക്കാമായിരുന്നു....
കിടന്നിട്ട് ഉറക്കം വരാതെ ഞാൻ ഹാളിൽ വന്നിരുന്നു ടീവി കണ്ടു.പക്ഷേ എനിക്ക് അതിൽ ശ്രദ്ധ കേന്ദിരീകരിക്കാൻ കഴിഞ്ഞില്ല...
" ഇയാളിത് എവിടെ പോയതാണ്.. ഒറ്റയാനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല.
മനസ്സ് വല്ലാതെ സങ്കടപ്പെട്ടിരിക്കയാണു.ഹാളിലിരുന്നു ഞാനൊന്ന് മയങ്ങി.....
പുറത്ത് ബുളളറ്റിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.ഓടിച്ചെന്ന് വാതിൽ തുറന്നു .ബുളളറ്റിൽ നിന്ന് ഒറ്റയാൻ ഇറങ്ങുന്നു...
വാതിക്കൽ എന്നെ കണ്ടതും അയാളൊന്ന് ഞെട്ടി..സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു...
"നീയെന്താ ഉറങ്ങിയില്ലേ"
"എനിക്ക് എങ്ങനെ ഉറങ്ങാൻ പറ്റും.എവിടെ ആയിരുന്നു നിങ്ങൾ ഇതുവരെ"
ഞാൻ വഴി മാറി കൊടുത്തതും അയാൾ അകത്ത് കയറി... ഒന്നും മിണ്ടാതെ ഒരു മുദ്രപത്രം എനിക്ക് നേരെ നീട്ടി...
"ഇത് നിങ്ങളുടെ വീടിന്റെ ആധാരമാണ്.ഭദ്രനു ഇതിൽ അവകാശമില്ലെന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്"
ഒറ്റയാന്റെ ചിരി കണ്ടിട്ട് എനിക്ക് ഭയമാണു തോന്നിയത്.അത്രയും ക്രൂരമായിരുന്നു ആ ചിരി....
"നാളെ രാവിലെ നമ്മൾ ഈ ഗ്രാമത്തോട് എന്നെന്നേക്കുമായി വിട പറയുകയാണ്.ഇനിയുള്ള ജീവിതം നഗരത്തിലാണ്. നിങ്ങളുടെ ജീവിതത്തിൽ ഭീക്ഷണിയായി ഭദ്രന്റെ നിഴൽ പോലും വീഴാൻ പാടില്ല.എനിക്കത് നിർബന്ധമാണ്"
ഒറ്റയാന്റെ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു...
"നിങ്ങളെന്താ അയാളെ കൊന്നോ.. ഞാൻ ഭയന്നു പോയി...
" ജീവൻ നൽകിയവനേ അതെടുക്കാൻ അവകാശമുളളൂ..പകരം ഭദ്രന്റെ ഒരുകാലും കയ്യും ഞാനിങ്ങെടുത്തു...
"ദൈവമേ ഞാനെന്തൊക്കെയാ ഈ കേൾക്കുന്നത്" ഭയന്ന് വിറങ്ങലിച്ചു ഞാൻ..
"കേസൊന്നും ഉണ്ടാകില്ല.അത് ഞാൻ നോക്കിക്കൊളളാം.പിന്നെയീ രഹസ്യം നിന്റെ നാവിൽ നിന്ന് പുറത്ത് പോകരുത്.. ആധാരം നീ തന്നെ സൂക്ഷിക്കുക"
ഒറ്റയാന്റെ ശബ്ദത്തിന് കാരിരുമ്പിന്റെ കരുത്ത്....
ഒറ്റയാൻ ഇപ്പോഴും ശരിക്കും എനിക്കു അജ്ഞാതൻ തന്നെയാണ്.. രഹസ്യങ്ങളുടെ കലവറ. അയാളുടെ നോട്ടം നേരിടാനാകാതെ ജീവിതത്തിൽ ആദ്യമായി ഒറ്റയാനു മുമ്പിൽ ഞാൻ തല കുനിച്ചു....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 11
"രാവിലെ തന്നെ പുറപ്പെടണം"
"ശരി"
ഞാൻ അകത്തേക്ക് പോയി. പോകാനുള്ള ഒരുക്കങ്ങളായി പിന്നെ.ജോസേട്ടനും അമ്മയും ഉണർന്നു വന്നു.അവർക്കും ഒറ്റയാനും ചായ കൊടുത്തട്ട് ഞാൻ കുളിക്കാൻ പോയി.ഞാൻ കുളിച്ചു വന്നിട്ട് മുറിയിൽ കയറി ഒരുങ്ങി തുടങ്ങി. എല്ലാവരും റെഡിയായപ്പോൾ സമയം എട്ട് കഴിഞ്ഞു.അത്യാവശ്യമുളളതൊക്കെ പായ്ക്ക് ചെയ്തു...
'ജോസേട്ടാ വാടകക്കാരെ കിട്ടിയാൽ നമുക്ക് വീട് വാടകക്ക് കൊടുക്കാം. കിടന്ന് നശിക്കണ്ടല്ലോ?"
"അത് മതി മോനേ"
എട്ടരയായപ്പോഴേക്കും എല്ലാവരും വാഗണറിൽ കയറി. ജോസേട്ടൻ രുദ്രന്റെ കൂടെ മുൻ സീറ്റിലും ഞാനും അമ്മയും കൂടി ബാക്ക് സീറ്റിലും കയറി...
വാഗണർ ഞങ്ങളെയും കൊണ്ട് കവല വിട്ടു.ഞാൻ ഒരിക്കൽ കൂടി ജനിച്ചു വളർന്ന ഗ്രാമത്തെ ഒരുനോക്ക് കണ്ടു..
"ഇനിയൊരു തിരിച്ച് വരവുണ്ടോന്ന് എനിക്ക് ഉറപ്പില്ല.ആരോ എഴുതി തയ്യാറാക്കിവെച്ച തിരക്കഥ പോലെയാണെന്റെ ജീവിതങ്ങൾ ഇനിയങ്ങോട്ടുളളത്"
എന്തിനെന്ന് അറിയാതെ ചുണ്ടുകളൊന്ന് വിതുമ്പി.കണ്ണുകളിൽ നനവും പടർന്നു....
നഗരത്തിലെത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. അവിടെ നിന്ന് പിന്നെയും ഒരു പതിനഞ്ച് മിനിറ്റ് യാത്രകൂടി പുതിയ വീട്ടിലേക്ക്...
വാഗണർ ഒരു ഇരുനില മാളികയുടെ മുറ്റത്താണ് ചെന്ന് നിന്നത്.നാലു വശവും മതിൽക്കെട്ട്.വലിയൊരു വീട്.ഗേറ്റിനു മുമ്പിൽ എത്തിയപ്പഴേ സെക്യൂരിറ്റി അത് തുറന്നിരുന്നു....
മുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ട്.പിന്നെ ചെറിയ മരങ്ങളും..
എന്തിനാണ് ഇത്രയും വലിയൊരു വീടെന്ന് ചിന്തിക്കാതിരുന്നില്ല.എല്ലാം രുദ്രനാണ് തീരുമാനിക്കുന്നത്...
"എല്ലാം എടുത്തോളൂ"
രുദ്രൻ പറയുന്നതിനു മുമ്പേ ഞങ്ങൾ ബാഗുകൾ കയ്യിലെടുത്തിരുന്നു..
താഴെ മൂന്നു ബെഡ് റൂം,പൂജാമുറി .ഹാൾ ,കിച്ചൺ,അറ്റാച്ച്ഡ് ബാത്ത് റൂം.മുകളിൽ മൂന്നു മുറികൾ.
താഴത്തെ മുറികളിലൊന്നിൽ ഞാൻ സ്ഥാനം പിടിച്ചു. അമ്മയും ജോസേട്ടനും താഴത്തെ രണ്ടു മുറിയാണു തിരഞ്ഞെടുത്തത്...
ടീവിയും ഹോം തീയേറ്ററും ഫ്രിഡ്ജ്,വാഷിങ്ങ് മെഷീൻ അങ്ങനെ ഒരു വീടിനു ആവശ്യമായ എല്ലാം സൗകര്യങ്ങളും ഉണ്ടായിരുന്നു....
മുറികളിൽ ഡബിൾ കോട്ട് കട്ടിലും മെത്തയും.ഓരോ മുറികളിലും അലമാരകൾ.കിച്ചണിലും പാചകത്തിനാവശ്യമായ പലചരക്ക് സാധനങ്ങളും പാത്രങ്ങളും ഗ്യാസും എല്ലാം ഉണ്ട്....
"നീയിന്ന് കോളേജിൽ പോകണ്ട.നമുക്ക് പാലു കാച്ചൽ നടത്തി ഇന്ന് തന്നെ താമസിക്കാം.നിന്റെ കൈകൊണ്ട് സദ്യ.പായസം ഉൾപ്പെടെ"
ഒറ്റയാൻ പറഞ്ഞതിനു ഞാൻ തലകുലുക്കി സമ്മതിച്ചു...
അമ്മയാണ് അടുപ്പ് കത്തിച്ച് പാലു കാച്ചിയത്.പിന്നെ സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു .ഉച്ചക്ക് മുമ്പേ എല്ലാം റെഡിയായി....
ടൈനിങ്ങ് ടേബിളിലിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. പുതിയ വീട്ടിലെ താമസം പെട്ടെന്ന് ഉൾക്കൊളളാനായില്ല.പതിയെ പൊരുത്തപ്പെടും...
എനിക്ക് അവിടെ വല്ലാത്ത വിരസത തോന്നി.ഞാനിറങ്ങി ഗാർഡനുമൊക്കെ ചുറ്റിയടിച്ചു കുറച്ചു ടൈം പുറത്ത് ചെലവഴിച്ചു. വീണ്ടും ബോറടിച്ചപ്പോൾ അകത്ത് കയറി....
ഹാളിൽ ഒറ്റയാൻ മാത്രമുണ്ട്.അയാളെ മൈൻഡ് ചെയ്യാതെ ഞാൻ മുറിയിലേക്ക് പോയി.ജനലഴിയിലൂടെ റോഡിലേക്ക് നോക്കി നിന്നു.
മനസ്സ് പൊടുന്നനെ ശൂന്യമായതുപോലൊരു മരവിപ്പ്.ഇന്ന് വെളുപ്പിനെ വരെ ഒറ്റയാനോട് വല്ലാത്തൊരു മാനസികമായ അടുപ്പമുണ്ടായിരുന്നു.അയാളുടെ ഡയലോഗ് കേട്ടതോടെ ആദ്യമായി ഭയവും തോന്നി....
"ടീ വസുവേ എന്താ നിനക്കൊരു ഒഴിഞ്ഞുമാറ്റം"
പിന്നിൽ ഒറ്റയാനാണെന്ന് മനസ്സിലായി.ഞാൻ ഉടനെ തിരിഞ്ഞു നോക്കി...
"ഒന്നുമില്ല"
എന്റെ നിസംഗത ഒറ്റയാനെ അലസോരപ്പെടുത്തി കാണും.എന്റെ അടുത്ത് വന്ന് എന്റെ കണ്ണിലേക്ക് അയാൾ മിഴികളാഴ്ത്തി...ഞാൻ മുഖം കുനിച്ചു..
ഒറ്റയാൻ പതിയെ എന്റെ മുഖം കൈകളിൽ ഉയർത്തി..
അറിയാതെ ഉള്ളിലെവിടെയോ സങ്കടം ഉറവയെടുത്തു.കണ്ണുകൾ സമുദ്രങ്ങളായി.എനിക്ക് കരച്ചിൽ വന്നു...
"എനിക്ക് ആ പഴയ വസൂനെ മതി.സാമർത്ഥ്യക്കാരിയായ ആ പെണ്ണ്"
ഒറ്റയാൻ എന്നെ ചേർത്തു പിടിച്ചു ആലിംഗനം ചെയ്തു. ഞാൻ തീരെ പ്രതീക്ഷിച്ചില്ല.കുതറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല...
പതിയെ ചുണ്ടുകൾ അധരങ്ങളിൽ അമർന്നു.എന്റെ കൈകൾ അറിയാതെ ഒറ്റയാനെ ആലിംഗനം ചെയ്തു...
ഏറെനേരങ്ങൾക്ക് ശേഷം അധരങ്ങൾ പരസ്പരം അകന്നു..ഒറ്റയാന്റെ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞു... എന്റെ തോളിൽ തട്ടി ഒറ്റയാൾ ആശ്വസിപ്പിച്ചു....
"എന്റെ അടുത്ത് നിങ്ങൾ പൗരുഷ്യമായി പെരുമാറരുത്.എനിക്ക് സഹിക്കാൻ കഴിയില്ല"
"ഇല്ലെടി നിന്നെ ഞാൻ ഇനി കരയിക്കില്ല.സത്യം"
"മം.." ഞാൻ കുറുകിക്കൊണ്ടങ്ങനെ നിന്നു....
**********************
രാവിലെ വീണ്ടും കോളേജിലേക്ക്.ഒറ്റയാൻ ബുള്ളറ്റിലാണ് കൊണ്ട് ചെന്നു വിട്ടത്..
"ഏട്ടോ നമുക്ക് ആ പഴയ യമഹ മതി.എനിക്ക് അതാണ് ഇഷ്ടം."
"ശരി നിന്നെ വിളിക്കാൻ വരുന്നത് അതിലാകാം"
"ഓക്കെ"
ഒറ്റയാനോട് യാത്ര പറഞ്ഞു ക്ലാസിലെത്തി.പലരുടേയും കണ്ണുകൾ എന്നിലായിരുന്നു.പ്രത്യേകിച്ച് ആൺകുട്ടികളുടെ..
കമന്റടികൾ കേട്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു.ക്ലാസിൽ കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി.അതുകൊണ്ട് ക്ലാസ് വലിയ ബോറായെനിക്ക് തോന്നിയില്ല...വൈകിട്ട് ഒറ്റയാൾ വിളിക്കാൻ വന്നത് യമഹയിൽ ആയിരുന്നു....
"അതേ നിന്റെ നൃത്തക്ലാസ് പുനരാരംഭിക്കണം.ടീച്ചറിനെയൊക്കെ ഞാൻ ഏർപ്പാടാക്കിയട്ടുണ്ട്"
പോകുന്ന വഴിയിൽ ഞങ്ങൾ നൃത്തക്ലാസിൽ കയറി പുതിയ അഡ്മിഷൻ എടുത്തു...
രാവിലെ ഏഴുമണി മുതൽ എട്ടുമണി വരെ ക്ലാസ്. നൃത്തം ജീവനാണ്.ഉപേക്ഷിക്കാൻ വയ്യ...
വീട്ടിൽ ചെന്നപ്പഴാണു പുതിയ വിശേഷം അറിഞ്ഞത്.ജോസേട്ടൻ നഗരത്തിലൊരു ബേക്കറി തുടങ്ങുന്നു. വീട്ടിൽ വെറുതെയിരുന്നു മടുത്ത ജോസേട്ടനു രുദ്രന്റെ സമ്മാനമായിരുന്നു അത്...
ജോസേട്ടൻ ഹാപ്പിയായി കൂടെ ഞങ്ങളും..ഇനി മുതൽ ഞാൻ ക്ലാസുളള ദിവസം അടുക്കളയിൽ കയറുരുതെന്ന് അമ്മയുടെ ഓർഡർ വന്നു...
ഇന്നു മുതൽ പഠിച്ച് തുടങ്ങണം.പെൻഡിംഗ് ആയാൽ ബുദ്ധിമുട്ടാണ്. ഒറ്റയാന്റെ സ്വപ്നങ്ങൾ എന്റെയും കൂടിയാണ്. പ്രണയത്തിന്റെ ഇടയിൽ പഠനം മുടങ്ങാൻ പാടില്ല.ഞാൻ ഉറച്ച തീരുമാനം എടുത്തു...
രാവിലെ നൃത്തക്ലാസ്, അതുകഴിഞ്ഞു കോളേജ്,പഠിത്തം ഞാൻ ബിസിയായി...
കുഴപ്പങ്ങളൊന്നുമില്ലാതെ ആറുമാസം കടന്നുപോയി.നന്നായി പഠിക്കുമെന്നതിനാൽ ഞാൻ ക്ലാസിൽ ശ്രദ്ധാ കേന്ദ്രമായി.ചിലർക്ക് അത് രസിച്ചില്ല.അവസരത്തിനായി അവർ കാത്തിരുന്നു..ഒരുദിവസം ക്ലാസിൽ പ്രൊഫസർ വന്നില്ല.ഞങ്ങൾ ഫ്രണ്ട്സ് സൊറ പറഞ്ഞിരുന്നു. അപ്പോൾ പുറത്ത് നിന്ന് ചില സീനിയർ ചേട്ടന്മാർ ഞങ്ങൾക്ക് അരുകിൽ എത്തിയത്..
"എന്താടീ നിന്റെ പേര്"
അതിലൊരു ചേട്ടൻ ചോദിച്ചു
"വസുമതി" ഞാൻ മടിക്കാതെ പറഞ്ഞു..
"വസുമതി..എന്തൊരു പഴഞ്ചൻ പേരാടി" അവർ പരസ്പരം കളിയാക്കി ചിരിച്ചു...
"അതൊക്കെ പോട്ടെ...ദേ ഇവനു നിന്നെ ഇഷ്ടമാണ്."
മറ്റൊരാളെ ചൂണ്ടിക്കാട്ടി ഒരുത്തൻ പറഞ്ഞു..
"അതിനു ഞാനെന്ത് വേണം"
"തിരിച്ച് ഇഷ്ടമാണെന്ന് പറയണം"
"നടക്കില്ല ചേട്ടാ .കാരണം വസുമതി ബുക്ക്ഡാണ്.ഒറ്റയാന്റെ പെണ്ണ്"
അഭിമാനമായിരുന്നു എനിക്കപ്പോൾ തോന്നിയത്...
"ഏതവനാടി ഈ ഒറ്റയാൻ..ഏതവനായാലും ഡെവിൾസിനു പ്രശ്നമല്ല.നീ വിനയിന്റെ പെണ്ണായിരിക്കണം"
"അതേ ചേട്ടാ ആലോചിച്ചു നാളെ പറഞ്ഞാൽ മതിയോ"
"എന്നതായാലും വിനയിനെ ഇഷ്ടമല്ലെന്ന് മാത്രം നിന്റെ നാവിൽ നിന്ന് വീഴരുത്.വീണാൽ പിന്നെ നിന്റെ പൂമേനി ഉടയും."
ഭീക്ഷണിയായിരുന്നു അത്...
"ഞങ്ങളാണു ഇവിടെ കോളേജ് ഭരിക്കുന്നത് .അതായത് ഇവിടത്തെ പ്രമുഖരുടെ മക്കൾ"
"ശരി ചേട്ടാ നാളെയാകട്ടെ....
അന്നത്തെ ക്ലാസ് തീർന്നു..വൈകിട്ട് ഒറ്റയാന്റെ കൂടെ പോകുമ്പോൾ എന്റെ മുഖം മ്ലാനമായിരുന്നു...
ഏട്ടൻ അത് ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല.രാവിലെ ഞാൻ കോളേജിൽ പോകിന്നില്ല തലവേദന എടുക്കുന്നൂന്ന് പറഞ്ഞു. അപ്പോഴാണ് ഒറ്റയാൻ ഇന്നലെ ഞാൻ മൗനമായതിന്റെ കാരണം തിരക്കി...
പറയരുതെന്ന് കരുതിയെങ്കിലും അവസാനം എല്ലാം തുറന്നു പറയേണ്ടി വന്നു...
" ഒരുങ്ങിയട്ട് വാ'
"ഏട്ടാ അത്..."
"പോയി വാ...
ഒറ്റയാന്റെ ഭാവം മാറി.അതോടെ ഞാൻ ഒരുങ്ങി വന്നു...
ബുളളറ്റിൽ ഏട്ടന്റെ പിന്നിലിരിക്കുമ്പോൾ എനിക്ക് വല്ലാത്ത ആധിയായിരുന്നു...
പഴയത് പോലെ ഒറ്റയാനെ തല്ലുണ്ടാക്കാൻ വിടാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.അതാണ് എല്ലാം മറച്ചു പിടിക്കാൻ ശ്രമിച്ചത്...
ബുളളറ്റ് വല്ലാത്ത ഇരമ്പലോടെ കലാലയത്തിൽ പ്രവേശിച്ചു. അമിതമായ റെയ്സിങ് പലരും ശ്രദ്ധിച്ചു....
ഏട്ടൻ എന്റെ കയ്യും പിടിച്ചു ഓരോ ക്ലാസും കയറിയിറങ്ങി.സകലരും ഏട്ടനെ ഞെട്ടലോടെ നോക്കുന്നത് ഞാൻ കണ്ടു...
സീനിയേഴ്സിന്റെ ക്ലാസിലൊന്നിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ ഞാൻ കാണിച്ചു കൊടുത്തു...
ഒറ്റയാനെ കണ്ടിട്ട് അവരും നടുങ്ങിപ്പോയി...
" വാടാ ഇവിടെ അഞ്ചും.അല്ലെങ്കിൽ ഞാനങ്ങോട്ട് വരാം "
ഒറ്റയാൻ ദേഷ്യത്തോടെ അവർക്ക് അരുകിലെത്തി...
"ആർക്കാടാ ഇവളെ പ്രേമിക്കേണ്ടത്?"
"അയ്യോ രുദ്രൻ ചേട്ടാ മാപ്പാക്കണം.ഒരു അബദ്ധം പറ്റിയതാണ്"
അഞ്ചുപേരും ഒറ്റയാന്റെ കാലിൽ വീഴുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...
"ഇവളെന്റെ പെണ്ണാണ്.. രുദ്രപ്രതാപിന്റെ പെണ്ണ്"
എന്നെ ചേർത്തു നിർത്തി ഒറ്റയാൻ അട്ടഹസിച്ചു..
"മേലിൽ ഒരുത്തൻ പോലും അറിയാതെ പോലും ഇവളെ നോക്കിപ്പോകരുത്.സമ്മാനമായി ഇതുകൂടി ഇരിക്കട്ടെ...
അഞ്ചെണ്ണത്തിന്റെയും കവിളത്ത് ഒറ്റയാന്റെ കൈകൾ പതിക്കുന്നത് അവിശ്വസനീയതോടെ നോക്കി നിന്നു...
കോളേജിൽ കയറി ഒറ്റയാൻ തല്ലണമെങ്കിൽ,ഇങ്ങനെ ഒന്ന് നടന്നിട്ടും ആരും പ്രതികരിക്കാതെയും ഇരിക്കണമെങ്കിൽ എന്റെ ചിന്തകൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ് ഒറ്റയാന്റെ സ്ഥാനം....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 12
കോളേജിൽ നിന്ന് മടങ്ങുമ്പോൾ അത്ഭുതത്തോടെ ഞങ്ങളെ എല്ലാവരും നോക്കി നിന്നു.വണ്ടിയിൽ കയറി ഒറ്റയാന്റെ കൂടെ വരുമ്പോഴും കോളേജിലെ സംഭവങ്ങളായിരുന്നു മനസ്സിൽ...
ഒറ്റയാന്റെ മിന്നൽ പ്രകടനങ്ങൾ...
ഞാൻ പിന്നെയും പിന്നെയും കേൾക്കാൻ കൊതിച്ചത്.ഒറ്റയാന്റെ വായിൽ നിന്ന് പലപ്പോഴായി..
"വസുമതി ഒറ്റയാന്റെ പെണ്ണാണ്"
എല്ലാവർക്കും മുമ്പിലാണ് വിളിച്ചു പറഞ്ഞതെങ്കിലും ശരിക്കും അഭിമാനം തോന്നിയ നിമിഷങ്ങൾ...
ഒരുകാലത്ത് അടിമകളായിരുന്നു ഞാനും അമ്മയും.. ഇപ്പോൾ ഞങ്ങൾക്കും ഒരു ബന്ധു..
...ശരിക്കും രക്ഷകൻ....
ഒറ്റയാൻ ജീവിതത്തിലേക്ക് കടന്നുവന്ന അന്നുമുതലുളളതെല്ലാം എന്റെ ഓർമ്മയിൽ കൂടു കൂട്ടാനെത്തി...
എനിക്ക് ഒറ്റയാനോട് ഇപ്പോൾ വല്ലാതെ സ്നേഹമങ്ങു കൂടി. ഇരുകയ്യുമെടുത്ത് ഇടുപ്പിലൂടെയിട്ട് വയറിനോട് ചേർത്തു ഒറ്റയാനിലേക്ക് ചാഞ്ഞു.ഹെൽമെറ്റ് ഇല്ലായിരുന്നെങ്കിൽ ആ കവിളിലൊരു ഉമ്മ കൊടുത്തേനെ എന്റെ ഒറ്റയാനെ....
ബുളളറ്റ് ഓടി ചെന്ന് നിന്നത് ഒരു ഐസ്ക്രീം പാർലറിൽ ആയിരുന്നു. എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല. ഐസ്ക്രീം കഴിക്കണമെന്ന് തോന്നിയ നിമിഷങ്ങളിൽ ഒറ്റയാൻ എന്റെ മനസ്സ് അറിഞ്ഞിരിക്കുന്നു...
പാർലറിൽ കയറി ഐസ്ക്രീമിനു ഓർഡർ കൊടുത്തു. ഞാൻ ഒറ്റയാന്റെ മുഖത്ത് നോക്കിയിരുന്നു..
"അതേ ഇപ്പോഴെങ്കിലും ഒന്ന് ശ്വാസം വിട്ടിട്ട് ഒന്ന് റൊമാന്റിക് ആയിക്കൂടെ"
ആ മുഖത്തൊരു ചിരി വിരിഞ്ഞു..
"ഹാവൂ ഇത്രയെങ്കിലും മതി..ആശ്വാസം"
ഐസ്ക്രീം കഴിച്ചിട്ട് അവിടെ നിന്ന് നേരെ വീട്ടിലേക്ക്..
ഞങ്ങൾ ചെല്ലുമ്പോൾ ജോസേട്ടൻ ബേക്കറിയിൽ പോകാനായി റെഡിയായി നിൽക്കുന്നു. എന്നെ വീട്ടിൽ വിട്ടിട്ട് ഒറ്റയാനും ജോസേട്ടനും കൂടി പോയി....
വൈകുന്നേരമാണ് രണ്ടും കൂടി തിരിച്ചെത്തിയത്..
"പോയ കാര്യമെന്തായി"
അവരെ കണ്ടയുടെനെ ഞാൻ തിരക്കി..
"സക്സസ്"
ജോസേട്ടനാണു ഉത്തരം നൽകിയത്..
ഒറ്റയാനെ അവസരത്തിൽ കിട്ടിയ ടൈമിൽ ഞാനൊരു ആഗ്രഹം പറഞ്ഞു..
"അതേ,എനിക്ക് ക്ഷേത്രത്തിലൊന്ന് പോയാൽ കൊളളാമെന്നുണ്ട്"
"ഏത് ക്ഷേത്രമാണ്"
"മഹാദേവനും പാർവ്വതിയും കൂടി ഒരുമിച്ചിരിക്കുന്ന ക്ഷേത്രം മതി"
"അത് ഇവിടെ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് അങ്ങനെയൊരു ക്ഷേത്രമുളളത്"
"സാരമില്ല സമയം കിട്ടുന്നത് പോലെയൊന്ന് കൊണ്ട് പോകാമോ?"
ഒറ്റയാൻ വാച്ചിലേക്ക് നോക്കി..
"ഇപ്പോൾ അഞ്ചുമണി കഴിഞ്ഞു. നീയൊന്ന് ഫ്രഷാകൂ പെട്ടെന്ന് ഇപ്പോൾ തന്നെ പോയേക്കാം"
അത് കേൾക്കേണ്ട താമസം.. ഞാൻ കുളിമുറിയിലേക്കോടി..പെട്ടെന്ന് കുളിച്ചിറങ്ങി.മെറൂൺ കളറിലെയൊരു ചുരീദാർ എടുത്തിട്ടു.മേക്കപ്പൊന്നും ഇല്ലാത്തതിനാൽ ഇറങ്ങാൻ താമസം ഉണ്ടായില്ല...
ഒറ്റയാൻ ഇറങ്ങി വന്നപ്പോൾ ആകാംഷയോടെ ഞാൻ നോക്കി..
മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്നു..
"എന്തൊരു change .ഇപ്പോൾ സൂപ്പറായിട്ടുണ്ട്.ഈ വേഷത്തിൽ സുന്ദരനാണ്"
'നിന്റെ മുന്നിൽ ഞാനൊന്നുമല്ല വസു"
"ഓ..പിന്നേ പിന്നേ"
"എന്തായാലും വാ പോയേക്കാം..
പ്രിയ വാഹനമായ യമഹയിൽ തന്നെയാണ് യാത്ര.ഇരുപത് മിനിറ്റ് എടുത്തു ക്ഷേത്രമെത്താൻ...
അമ്പലത്തിൽ അധികം തിരക്കൊന്നുമില്ല.വലിയ ക്ഷേത്രമല്ലെങ്കിൽ കൂടി അത്ര ചെറുതുമല്ല...
" എന്തായാലും വന്നതല്ലെ.നമുക്ക് ദീപാരാധന കണ്ടു തൊഴണം"
എവിടെയോ വായിച്ച ഓർമ്മയുണ്ടെനിക്ക്.ശിവനും പാർവ്വതിയും ഒരുമിച്ച് പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പോയിട്ട് സ്നേഹിക്കുന്നയാളെ കൂടെകൂട്ടി ദീപാരാധന കണ്ടു തൊഴുതാൽ ആ ആളെ ലൈഫിൽ പാർട്നറായി കിട്ടുമെന്ന്...
"ആയിക്കോളൂ"
ദീപാരാധന തുടങ്ങുന്നതുവരെ ഞങ്ങൾ അവിടെ നിന്നു.ദീപാരാധനയും കണ്ടു തൊഴുതിറങ്ങിയപ്പോൾ മനസ്സിനു വല്ലാത്ത ശാന്തത്...
അമ്പലത്തിൽ നിന്ന് വരുന്ന വഴി പൊറോട്ടയും ബീഫും കഴിക്കാൻ ആഗ്രഹം തോന്നി.അടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും ഞാനെന്റെ കൊതി ഒറ്റയാന്റെ അടുത്ത് പറഞ്ഞു.അടുത്ത് കണ്ട തട്ടുകടയിൽ കയറി പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ചു..
വീണ്ടും വീട്ടിലേക്ക്. സ്നേഹിക്കുന്ന പുരുഷന്റെ കൂടെ ചില നിമിഷങ്ങൾ. ഞാനത്രയെ ആഗ്രഹിച്ചുളളൂ...
ഒരുദിവസത്തെ ഗ്യാപ്പിനു ശേഷം ഞാൻ വീണ്ടും കോളേജിലെത്തി.ഈ പ്രാവശ്യം സ്വീകരണം വ്യത്യസ്തമായിരുന്നു. എല്ലാവരും നല്ല ഡീസന്റായിട്ടാണു പെരുമാറിയത്...
അപമാനിക്കാൻ ശ്രമിച്ച സീനിയേഴ്സ് വന്നു ക്ഷമ പറഞ്ഞു. എനിക്ക് അങ്ങനെ ആരോടും ദേഷ്യമൊന്നും തോന്നിയില്ല.ഇപ്പോൾ കിട്ടിയ ജീവിതത്തിൽ അഹങ്കരിച്ചുമില്ല.ഞാൻ ജനിച്ചു വളർന്ന ചുറ്റുപാടുകൾ എനിക്ക് നന്നായിട്ടറിയാം...
അങ്ങനെ ഞാൻ ഡിഗ്രി അവസാന വർഷത്തിലേക്ക് കടന്നു.എല്ലാ വിഷയങ്ങൾക്കും നല്ലമാർക്ക് വാങ്ങിയാണു പാസായത്.ഒറ്റയാനു കൊടുത്ത വാക്കെനിക്ക് പാലിക്കണം.ആ മനുഷ്യൻ ആരുമായിക്കോട്ടേ എനിക്ക് ഇശ്വര തുല്യനാണ്.പഴയ വസുവിൽ നിന്ന് എന്നെ ഈ നിലയിൽ എത്തിച്ച വലിയ മനുഷ്യൻ..എന്നെ മാത്രമല്ല ജോസേട്ടനെയും അമ്മയേയുമെല്ലാം....
നല്ല മാർക്ക് കിട്ടിയതൊക്കെ അറിഞ്ഞ് ഒറ്റയാനും അമ്മയും ജോസേട്ടനും എന്നെ അഭിനന്ദിക്കാൻ മറന്നില്ല..കൂടെ നൃത്ത പഠനവും തുടർന്നു...
അങ്ങനെ ജീവിതം സന്തോഷകരമായി ഒഴുകിക്കൊണ്ടിരുന്നു...
ഒരുദിവസം പകൽ.... അന്ന് ക്ലാസില്ലായിരുന്നു...ഒറ്റയാൻ എവിടെയോ പോയിരുന്നു. അന്നത്തെ പകൽ എനിക്ക് വിരസമായിരുന്നു...
ഒറ്റയാൻ എത്തുമ്പോൾ പാതിരാത്രിയായി.ഞാൻ ഹാളിൽ കാത്തിരുന്നു...
"എവിടെ ആയിരുന്നു. കാത്തിരുന്നു മടുത്തു"
ഹാളിലേക്ക് കയറിയ ഒറ്റയാനെ കണ്ടു ഞാനൊന്ന് ഞെട്ടി...
"അയ്യോ ഇതെന്തു പറ്റി ശരീരം നിറയെ അഴുക്കും ചോരയും". സംസാരത്തോടൊപ്പം ഞാൻ കരഞ്ഞു തുടങ്ങി...
ഒറ്റയാൻ വിരൽ ചുണ്ടോട് ചേർത്തു..
" പതുക്കെ ആരും ഒന്നും അറിയരുത്.."
ഒറ്റയാൻ നല്ല അവശനാണ്.നന്നായിട്ട് എവിടെ നിന്നോ കിട്ടിയട്ടുണ്ട്.അതെനിക്ക് ഉറപ്പായി...
"എനിക്കൊന്ന് ഫ്രഷാകണം"
"ഞാൻ വെളളം ചൂടാക്കാം."
ഞാൻ കിച്ചണിൽ കയറി വെള്ളം ചൂടാക്കി ബാത്ത് റൂമിലെ ബക്കറ്റിൽ പച്ചവെളളം കൂടി മിക്സ് ചെയ്തു ഒഴിച്ചു... ചൂടിന്റെ പരുവം നോക്കി ടാപ്പ് തുറന്നു കുറച്ചു വെള്ളം കൂടി അതിൽ നിറച്ചു....
"ചൂടുവെളളം റെഡിയാക്കി കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വാ..കഴിക്കാനുള്ളത് എടുത്തു വെക്കാം."
നോർത്ത് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ഒറ്റയാൻ തളർച്ചയോടെ ബാത്ത് റൂമിലേക്ക് നടന്നു.ന്റെ കണ്ണു നിറഞ്ഞു..
"പാവം..വല്ലാതെ അവശനാണ്"
ഒറ്റയാൻ കുളി കഴിഞ്ഞു വന്നപ്പോൾ ഞാൻ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും എടുത്തു വെച്ചു..
പാവത്തിനു വിരലുകൾക്ക് നല്ല വേദനയുണ്ടെന്ന് എനിക്ക് തോന്നി...
"അതേ ഞാൻ കഴിപ്പിക്കാം..മര്യാദരാമനായി അവിടെ ഇരുന്നാൽ മതി"
പ്ലേറ്റ് കയ്യിലെടുത്ത് ചപ്പാത്തി ചെറിയ പീസുകളാക്കി ഞാൻ കുറുമയിൽ മുക്കി ഒറ്റയാന്റെ വായിൽ വെച്ചു കൊടുത്തു.ഒറ്റയാൻ മെല്ലെ കഴിച്ചു തുടങ്ങി...
ഇടക്ക് ഒറ്റയാന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു...
"അയ്യേ വസൂന്റെ ഒറ്റയാൻ കരയുന്നോ പാടില്ല നിങ്ങൾ ധീരനാണ്"
ഒറ്റയാൻ ചിരിച്ചിട്ട് ബാക്കി കൂടി കഴിച്ചു....
"വസൂ മുറിയിലേക്കൊന്ന് വരുവോ"
"വരാലോ"
ഞാനും ഒറ്റയാന്റെ കൂടെ മുറിയിലേക്ക് ചെന്നു.ഒറ്റയാൻ ഷർട്ട് അഴിച്ചതും ഞാൻ ഞെട്ടി..
നെഞ്ചിലും പുറത്തുമെല്ലാം അടിയേറ്റ് കരുവാളിച്ച പാടുകൾ. ചിലയിടങ്ങളിൽ ചോര പൊടിയുന്നുണ്ട്...
"ഏട്ടാ എന്തായിത് എന്തുപറ്റി"
സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു ഞാൻ...
"ചതിയായിരുന്നു വസൂ കൊടും ചതി.നേരിട്ടു തളക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ ശത്രുക്കൾ വാരിക്കുഴി ഒരുക്കി കാത്തിരുന്നു. അടിപതറി ഞാനാ വാരിക്കുഴിയിൽ വീണുപോയി"
ഒറ്റയാന്റെ സംസാരം കേട്ടെന്റെ നെഞ്ച് പൊട്ടി..
ആരാണവരെന്ന് ഞാൻ ചോദിച്ചില്ല..ചോദിച്ചാലും ഉത്തരം കിട്ടില്ല...
"ഞാൻ മരിച്ചെന്ന് കരുതിക്കാണും അവർ.അല്ലെങ്കിൽ വീണുപോയെന്ന്...."
നീണ്ട നാളുകൾക്ക് ശേഷം ഒറ്റയാന്റെ മുഖത്ത് വളരെ ക്രൂരമായ ചിരി പ്രത്യക്ഷമായി.. ഞാൻ ശരിക്കും ഭയന്നു...ഇങ്ങനെയൊരു ചിരി വന്നാലാകും ഒറ്റയാൻ വളരെയധികം അപകടകാരിയാകുന്നത്...
"മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനമാണ് ഒറ്റയാൻ"
ഒറ്റയാൻ പല്ലിറുമ്മി...
"കിടക്ക് ഞാൻ വെള്ളം ചൂടാക്കി ചൂടുപിടിക്കാം"
സ്നേഹപൂർവ്വം പറഞ്ഞു ഒറ്റയാനെ കിടത്തി.ചെറിയ ചൂടുവെളളത്തിൽ വിക്സിട്ട് നെഞ്ചിലും പുറത്തും ഞാൻ ചൂടുവെച്ചു.ഇടക്ക് നീറ്റലിൽ ഒറ്റയാൻ പല്ലിറുമ്മുന്നുണ്ട്...
അന്ന് രാത്രി ഉറങ്ങാതെ ഞാൻ ഒറ്റയാന്റെ മുറിയിൽ കാവലിരുന്നു.ഒറ്റയാൻ ഉറങ്ങുന്നതും നോക്കി...
കാലത്തെ ജോസേട്ടനെ കൊണ്ട് ഒറ്റയാൻ പറഞ്ഞ ഡോകടറെ വീട്ടിലേക്ക് വിളിപ്പിച്ചു.ഡോക്ടർ വന്ന് ഇഞ്ചക്ഷൻ കൊടുത്തു.കുറച്ചു ടാബലറ്റും തന്നു..
"ദാ ഇതിലൊന്ന് പെയിൻ കില്ലറാണ്.വേദനയുളളപ്പോൾ കൊടുക്കുക.മറ്റ് ടാബലറ്റ് മൂന്ന് നേരമായിട്ടും"
മരുന്ന് കൊടുക്കേണ്ട വിധം ഡോക്ടർ പറഞ്ഞു..
"ഒരാഴ്ച പൂർണ്ണമായും ബെഡ് റെസ്റ്റ് എടുക്കണം"
ഡോക്ടർ പോയിക്കഴിഞ്ഞു ഒറ്റയാനെ ഞാൻ ഇടംവലം തിരിച്ചില്ല..
"മര്യാദക്ക് അനങ്ങാതെ അവിടെ കിടന്നോണം"
ഒരാഴ്ചത്തേക്ക് ഞാൻ കോളേജിൽ പോകുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ ഒറ്റയാൻ സമ്മതിച്ചില്ല...
"വസൂ എനിക്ക് നീ തന്ന വാക്ക് മറക്കരുത്"
ഒറ്റയാന്റെ വാക്കുകൾ കേട്ട് ഞാൻ ധർമ്മ സങ്കടത്തിലായി...
"ജോസേട്ടനും അമ്മയും ഇവിടെ ഉണ്ട്. നീ പഠനത്തിൽ ശ്രദ്ധിച്ചാൽ മതി"
"മം"
ഞാൻ തല കുലുക്കി...
ജോസേട്ടനെ ചട്ടം കെട്ടി ഒറ്റയാൻ ഷോറൂമിൽ നിന്ന് പുതിയ സ്കൂട്ടർ വാങ്ങിച്ചു...
"ഹോണ്ടാ ഡിയോ"
"നിനക്ക് നാളെ മുതൽ കോളേജിൽ പോകാനാണ്"
"മം"
എനിക്ക് സന്തോഷം തോന്നിയില്ല. സമ്മാനം കിട്ടിയട്ടും.ഒറ്റയാൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് എങ്ങനെ സന്തോഷം വരും..
ജോസേട്ടനെ ഒറ്റയാൻ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നു.അതിനാൽ അന്നത്തെ ദിവസം മുഴുവനും ജോസേട്ടൻ എന്നെ ഡിയോ ഓടിക്കാൻ പഠിപ്പിച്ചു.. വൈകുന്നേരത്തോടെ സ്കൂട്ടർ പൂർണ്ണമായും എന്റെ വരുതിയിലായി...
പിറ്റേന്ന് മുതൽ ഞാൻ ഡിയോയിൽ കോളേജിൽ പോയി.എനിക്ക് പിന്നാലെ ബൈക്കിൽ ജോസേട്ടനും കാവലായി അനുഗമിച്ചു...
ഡിയോ പാർക്കിൽ വെക്കുന്ന ടൈമിൽ ഡെവിൾസ് സ്കൂട്ടറിനു മുന്നിൽ കയറി നിന്നു...
"എവിടേടീ നിന്റെ മറ്റവൻ...ചത്തോ..അതോ കിടപ്പിലാണോ?)
പണി വന്ന വഴി പെട്ടെന്ന് എനിക്ക് മനസ്സിലായി...
" ഞങ്ങളെ തല്ലിയാൽ ക്ഷമിച്ചു കളയുമെന്ന് നീയും മറ്റവനും കരുതിയല്ലേ..പുറത്ത് നിന്ന് ആളുകളെ ഇറക്കി തന്നെയാടി കളിച്ചത്.ഇനിയവൻ എഴുന്നേറ്റു നടക്കില്ല"
ഞാൻ ഭയന്നില്ല..പകരം ചുണ്ടിലൊരു പരിഹാസച്ചിരി ഞാൻ ഫിറ്റ് ചെയ്തു...
"നീയൊക്കെ എന്ത് കരുതിയെടാ പിറകിലൂടെ കുത്തിയാൽ അദ്ദേഹം വീണുപോകുമെന്നോ.എങ്കിൽ നിനക്കൊക്കെ തെറ്റിയെടാ എത്ര വലിയ വാരിക്കുഴി നീയൊക്കെ ഒരുക്കിയാലും എന്റെ ഏട്ടൻ തിരികെ വന്നിരിക്കും"
ഡെവിൾസ് ഞെട്ടുന്നത് കണ്ടെനിക്ക് ആവേശം കൂടി...
"ഏട്ടൻ തിരികെ വരുമ്പോൾ നിന്റെയൊക്കെ അവസ്ഥ ഓർക്കുമ്പോഴാടാ എനിക്ക് പേടി...നീയൊക്കെ ഇനിയും വാരിക്കുഴി ഒരുക്കി കാത്തിരുന്നോ എന്റെ ഏട്ടൻ വരും വന്നിരിക്കും...ഒറ്റയാനാടാ എന്റെ ഏട്ടൻ...അതുകൊണ്ട്..."
അവന്മാർ ഭയന്ന് പിന്നോക്കം ഒരുചുവട് വെച്ചതോടെ വിജയിയെപ്പോലെ ഞാൻ ക്ലാസിലേക്ക് നടന്നു....
എന്റെയും ഒറ്റയാന്റെയും ലൈഫ് ഡെവിൾസിൽ കൂടിയാണ് ഇനിയുള്ള കാലം കടന്നുപോകുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...
അല്ല ഞങ്ങളുടെ ലൈഫിൽ കൂടിയാണ് ഡെവിൾസിന്റെ ശേഷിച്ച ജീവിതം എന്ന് പറയുന്നതാകും കൂടുതൽ ശരി....
ഒരാഴ്ച പെട്ടെന്ന് കടന്നുപോയി..പൂർണ്ണ ആരോഗ്യവാനായി ഒറ്റയാൻ തിരികെ വരുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലൂടെയാണു എന്റെ ജീവിതം കടന്ന് പോയത്...
അതിന്റെ ആദ്യത്തെ ഒരുക്കമായിരുന്നു ഒറ്റയാൻ അന്നത്തെ ദിവസം എന്റെ കൂടെ കോളേജിൽ എത്തിയപ്പോൾ അരങ്ങേറിയത്....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 13
എനിക്ക് വീണ്ടും വല്ലാതൊരു ഉൾഭയം തോന്നി.വീണ്ടും ഒറ്റയാൻ പഴയതുപോലെ സ്വഭാവം പുറത്തെടുത്താൽ ആപത്താണ്.ഇവിടെ നഷ്ടം തനിക്ക് മാത്രമാണ്...
വീട്ടിൽ വന്നപ്പോൾ ആവേശത്തിനു കോളേജിലെ കാര്യങ്ങൾ പറഞ്ഞു പോയി.പറഞ്ഞു കഴിഞ്ഞാണ് എനിക്ക് മണ്ടത്തരം മനസിലായത് പറയേണ്ടിയിരുന്നില്ലെന്ന്...
ഇനിയൊരു വഴക്ക് വേണ്ടെന്ന് പറഞ്ഞു നോക്കിയതാണ് എവിടെ കേൾക്കാൻ. വരുന്നതിനി വരുന്നിടത്തുവെച്ചു കാണാം അല്ല പിന്നെ...
യമഹ മുരൾച്ചയോടെ ക്യാമ്പസിലേക്ക് കയറി. എന്നെയും ബൈക്കിനു പിന്നിലിരുത്തി യമഹ റെയ്സ് ചെയ്യിച്ചു.എല്ലാവരുടെയും നോട്ടം ഞങ്ങളിലായിരുന്നു....
വണ്ടി നന്നായി റെയ്സ് ചെയ്യിച്ച് ഒറ്റയാൻ യമഹ മുമ്പോട്ടെടുത്തു ക്ലച്ചിൽ നിന്ന് കയ്യെടുക്കാതെ ആക്സിലേറ്റർ കൂട്ടി സീനിയേഴ്സിന്റെ ക്ലാസിനു മുമ്പിലെത്തി....
ഞാനിറങ്ങുന്നതിനു മുമ്പായി ഒറ്റയാൻ ഇടം കാലിൽ സൈഡ് സ്റ്റാൻഡ് തട്ടി വലതുവശത്തേക്ക് കാൽ വീശിയിറങ്ങി.ഞാൻ താഴെവീഴുമെന്ന് കരുതി.പക്ഷേ വീണില്ല...
ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ ഒറ്റയാൻ മുമ്പോട്ടൊരു കുതിപ്പാായിരുന്നു.ഏട്ടനു ഒപ്പമെത്താൻ എനിക്ക് കഴിഞ്ഞില്ല...
സീനിയേഴ്സിന്റെ ക്ലാസിൽ ചെന്നിട്ട് അവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല.ഒറ്റയാൻ കലിപ്പിലായി..
"എവിടെ അവന്മാർ"
ഏട്ടന്റെ ചോദ്യത്തിനു നിശബ്ദമായിരുന്നു മറുപടി.
"ഏത് ഭൂമിക്കടിയിൽ പോയി ഒളിച്ചാലും ഒറ്റയാൻ അവരെ പൊക്കിയിരിക്കും.പറഞ്ഞേക്ക് ഒറ്റയാൾ പിന്നിൽ നിന്നല്ല മുന്നിൽ നിന്നാണ് തല്ലുന്നതെന്ന്"
അവരെ കിട്ടാത്ത കലിപ്പ് മുഴുവനും നിലത്തേക്ക് ആഞ്ഞു ചവുട്ടി തീർത്തു..
"ഹാവൂ..ദൈവം എന്റെ പ്രാർത്ഥന കേട്ടു" ഞാൻ ആശ്വാസത്തോടെ ദീർഘനിശ്വാസം ഉള്ളിലേക്ക് എടുത്തു. ബട്ട് അതിനു അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
"നീ ക്ലാസിലേക്ക് പൊയ്ക്കോളൂ.. ഞാൻ അവന്മാരെയൊന്ന് തപ്പട്ടെ"
ശ്വാസം വിലങ്ങിയതോടെ ഒറ്റയാനു മുമ്പിലേക്ക് ഞാൻ നീങ്ങി നിന്നു..
"ഏട്ടൻ പഴയത് പോലെ വഴക്കിനാണെങ്കിൽ ഞാൻ പഠനം ഉപേക്ഷിക്കുവാ"
ഒറ്റയാന്റെ മിഴികളിലെ അഗ്നിക്ക് എന്നെ ദഹിപ്പിക്കാനുളള ശക്തിയുണ്ടെന്ന് എനിക്ക് തോന്നി.എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ തുടർന്നു...
"എനിക്ക് ഈ നിമിഷം ഇവിടെവെച്ച് വാക്ക് തരണം.. ഏട്ടനായിട്ട് വഴക്കിനു ചെല്ലില്ലെന്ന്.അങ്ങനെ വല്ലതും സംഭവിച്ചാൽ ഏട്ടൻ വസൂനെയിനി കാണില്ല"
കോളേജാണെന്ന് മറന്ന് ഞാൻ പൊട്ടിക്കരഞ്ഞു.ഒറ്റയാൻ വല്ലാതെയായി...
"വസൂ ഇതങ്ങനെ വെറുതെ വിട്ടാൽ വീണ്ടും അവന്മാർ വരും.ഇന്നലത്തെ തന്നെ ഉദാഹരണം"
"ഏട്ടനായിട്ട് അങ്ങോട്ട് ചെല്ലണ്ടാന്നേ ഞാൻ പറഞ്ഞുളളൂ.ഇങ്ങോട്ട് വന്നാൽ തിരിച്ച് തല്ലരുതെന്ന് ഞാൻ പറഞ്ഞട്ടില്ല"
ഏതാനും നിമിഷങ്ങൾ ഒറ്റയാൻ എന്നെ നോക്കി നിന്നു...
"ശരി വസൂ..ഞാനായിട്ടൊന്നിനും പോകുന്നില്ല"
"വാക്ക് തരൂ"
"സത്യം"
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.ഏട്ടനെ യാത്രയാക്കി ഞാൻ ക്ലാസിലേക്ക് ചെന്നു..ഉച്ചവരെ ബോറില്ലാതെ സമയം കടന്നു പോയി...
ഉച്ചകഴിഞ്ഞു പ്രിൻസിപ്പൽ ഓഫീസിലേക്കെന്നെ വിളിപ്പിക്കുന്നുവെന്ന് അറിയിപ്പ് വന്നു..ഭയത്തോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ചെന്നത്..
"സർ ഞാൻ അകത്തേക്ക് വന്നോട്ടെ"
"യെസ് കമിൻ"
അനുവാദം ലഭിച്ചതോടെ ഞാൻ അദ്ദേഹത്തിന്റെ ക്യാബിനകത്തേക്ക് ചെന്നു..പിൻസിപ്പലിന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞതോടെ എനിക്ക് ആശ്വാസമായി...
'വസുമതി അല്ലേ..."
"അതേ സർ..."
"ഇരിക്കൂ..."
മുമ്പിലത്തെ കസേര ചൂണ്ടി അദ്ദേഹം പറഞ്ഞു... ഞാൻ മടിക്കാതെ ചെയറിൽ കടന്നിരുന്നു...
"എന്തിനാണ് സർ വിളിപ്പിച്ചത്"
അറിയാനുള്ള ആകാംഷയോടെ ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് കണ്ണുകൾ നട്ടു...
"കോളേജിന്റെ പ്രതീക്ഷ.. റാങ്ക് ഹോൾഡർ"
"അയ്യോ സർ അങ്ങനെയൊന്നുമില്ല".
ഞാൻ പുഞ്ചിരിച്ചു
" അത് വസുമതിക്ക്.ഞങ്ങൾ കോളേജിനു അങ്ങനെയല്ല..."
ഞാൻ ഒന്നും മിണ്ടിയില്ല...
"അതൊക്കെ പോട്ടെ..വസുമതിക്ക് രുദ്രപ്രതാപിനെ എങ്ങനെയാണ് പരിചയം"
അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പിൽ ഞാൻ പകച്ചു പോയി..തീരെ പ്രതീക്ഷിക്കാത്ത ചോദ്യം..
"ഈ രുദ്രപ്രതാപ് ആരാണെന്ന് വസുമതിക്ക് അറിയാമോ?"
"ഇല്ല"
പിൻസിപ്പൽ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോൺ ബെല്ലടിച്ചു...
"ഹലോ"
പിന്നെ അദ്ദേഹം ശബ്ദിച്ച വാക്കുകൾ വളരെ ചുരുക്കമായിരുന്നു.ഇടക്കിടെ വിയർത്തതിനാൽ കർച്ചീഫിനാൽ മുഖം തുടച്ചു കൊണ്ടിരുന്നു...
"ശരി സർ"
അദ്ദേഹം ഫോൺ കട്ട് ചെയ്തു മേശപ്പുറത്ത് വെച്ചു...
"വസുമതി പൊയ്ക്കോളൂ"
അദ്ദേഹത്തിന്റെ അനുമതി ലഭിച്ചതോടെ ഞാൻ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റു പോയി.പ്രിൻസിപ്പലിനു ഒറ്റയാനെ നന്നായി അറിയാമെന്ന് ഞാൻ കരുതി...
അദ്ദേഹമെന്തോ പറയാൻ വന്നപ്പോഴാണ് ഫോൺ വന്നത്.അതു കഴിഞ്ഞയുടെനെ അദ്ദേഹം പോകാനും അനുമതി തന്നു...
അതിനർത്ഥം ഒന്നെയുള്ളൂ...ഫോൺ വിളിച്ചത് ഒറ്റയാകാനാണ് സാദ്ധ്യത.. .
ബട്ട് അതെങ്ങെനെ...
പിന്നെയെനിക്ക് ക്ലാസിലിരിക്കാൻ തോന്നിയില്ല.ഒറ്റായാനെ ഫോൺ ചെയ്തു വരുത്തി.യമഹയുടെ വരവും പ്രതീക്ഷിച്ചു ഞാൻ വാകമരത്തണലിൽ ഒറ്റയാനെ കാത്ത് നിന്നു..
ഒറ്റയാൻ കുറച്ചു വൈകിയാണ് എത്തിയത്. അതിന്റെ പരിഭവം ഞാൻ പറഞ്ഞു തീർത്തു...
"നമുക്ക് പോകണ്ടേ വസൂ"
"മം"
മൂളിക്കൊണ്ടു ഞാൻ ബൈക്കിനു പിന്നിൽ കയറി. വീട്ടിലെത്തുമ്പോൾ അമ്മ കിടക്കുകയാണ്...
തല നന്നായി വേദനിക്കുന്നുണ്ട്.കടുപ്പത്തിലൊരു ചായയിട്ടു കുടിച്ചാൽ തലവേദന മാറും.കിച്ചണിൽ കയറി അടിപൊളി ചായയിട്ട് അമ്മക്കും ഒറ്റയാനും കൊടുത്തു...
ഹാളിൽ ചായ കുടിച്ചിരിക്കുന്ന സമയത്ത് പിൻസിപ്പൽ വിളിപ്പിച്ച കാര്യം ഞാൻ പറഞ്ഞു...
"ഏട്ടനെ അറിയാമോന്നൊക്കെ ചോദിച്ചു എന്നോട്.ഒരു കോൾ വന്നപ്പോഴാണ് എന്നെ വിട്ടത്.ഏട്ടനായിരുന്നോ സാറിനെ വിളിച്ചത്"
ഒറ്റയാൻ എന്തെങ്കിലും ക്ലൂ തരുമെന്ന് കരുതിയെങ്കിലും ഒരു ചിരിയിൽ മറുപടി ഒതുക്കി...
അറിയാൻ ആഗ്രഹമുണ്ടെങ്കിലും നിർബന്ധിച്ചില്ല..അനുഭവം ധാരാളമുണ്ട്...
"വസൂ..നമുക്കിന്നൊരു ചേഞ്ച് ആയാലോ"
"എന്നതാണ്"
"നമ്മൾ നാലു പേരും കൂടി ഇന്നു വെളിയിൽ പോകുന്നു.ചെറിയൊരു ഒൗട്ടിംഗ്,പിന്നെ ബീച്ചിൽ പോകുന്നു.അത് കഴിഞ്ഞു ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഫുഡ്"
"ഏട്ടന്റെ ഇഷ്ടം പോലെ.."
"നിനക്ക് പ്രത്യേകിച്ച് ഇഷ്ടമൊന്നും ഇല്ലേടീ"
"എന്റെ ദൈവം നിങ്ങളാണ്. നിങ്ങളുടെ തീരുമാനം അനുസരിക്കുക എന്നതാണെന്റെ ധർമ്മം"
"മതിയെടി നിന്റെ പൊക്കൽ"
ഒറ്റയാൻ എന്നെ വെറും ആസാക്കി...
"ഒന്ന് പൊക്കാമെന്ന് വിചാരിച്ചാൽ സമ്മതിക്കരുത് കേട്ടോ"
"പൊക്കി താഴെയിടാതിരുന്നാൽ മതി"
ഒറ്റയാന്റെ സംസാരം കേട്ടെനിക്ക് ചിരി വന്നു..
"അതേ ഏട്ടാ ഒരു ചെറിയ ചേഞ്ച്"
"എന്താണ്"
"ബീച്ചിൽ പോകുന്നതിനു പകരം നമുക്കൊരു ഫിലിം കാണാം"
"ഓക്കെ വസൂ..നിന്റെ ഇഷ്ടം"
അമ്മയോട് കാര്യം പറഞ്ഞു.ജോസേട്ടനെ ഫോണിൽ വിളിച്ചും..രണ്ടു പേർക്കും സമ്മതം.ജോസേട്ടനെ ബേക്കറിയിൽ ചെന്ന് കൂട്ടിക്കൊണ്ടു പോകാമെന്ന് തീരുമാനിച്ചു...
എല്ലാവരും കൂടി ഒരുങ്ങി വാഗണറിലാണു സിനിമക്ക് പോയത്.ഞങ്ങൾ ചെല്ലുമ്പോൾ ജോസേട്ടൻ ബേക്കറിയടച്ച് തയ്യാറായി നിൽക്കുകയായിരുന്നു...
ലൂസിഫർ കാണാൻ കൊതിച്ചെങ്കിലും മധുരരാജയാണ് കണ്ടത്.ഒറ്റയാന്റെ കൂടെ ചേർന്നിരുന്ന് ഞാൻ ആസ്വദിച്ചു സിനിമ കണ്ടു.പ്രിയപ്പെട്ടവന്റെ കൂടെയിരുന്നു ചില നിമിഷങ്ങൾ പങ്കിടാൻ ഏത് പ്രണയിനിയാ കൊതിക്കാത്തത്...
ഒറ്റയാൻ ഡീസന്റ് ആയതിനാൽ കുസൃതിയൊന്നും ഉണ്ടായില്ല.പാവം എന്റെ ഒറ്റയാൻ...
സിനിമ കഴിഞ്ഞു ഞങ്ങൾ ചെറിയൊരു ഒൗട്ടിംഗും നടത്തി ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു വീട്ടിലേക്ക് വന്നു....
അമ്മ അന്ന് വളരെ സന്തോഷവതിയായിരുന്നു.എല്ലാവരോടും ഒരുപാട് സംസാരിച്ചു...
"നിന്നെപ്പോലൊരു മകൻ എനിക്ക് ജനിച്ചില്ലെന്നൊരു സങ്കടമുണ്ടായിരുന്നു.ഇപ്പോൾ അത് മാറിക്കിട്ടി.വസുമതി പാവമാണ്. എനിക്കെന്തെങ്കിലും പറ്റിയാൽ അവളെ സങ്കടപ്പെടുത്തരുത്"
"ഇല്ലമ്മേ അമ്മക്കൊന്നും പറ്റാൻ ഞങ്ങൾ സമ്മതിക്കില്ല.പിന്നെ വസു അവൾ ഭാഗ്യവതിയാണ്"
ഒറ്റയാൻ അമ്മയെ ആശ്വസിപ്പിച്ചു...
അമ്മയന്ന് നേരത്തെ കിടന്നു..ഞാനും ഏട്ടനും ജോസേട്ടനും കൂടി കുറച്ചു നേരം കൂടി കത്തി വെച്ചിരുന്നു.ഉറക്കം വന്നപ്പോൾ ഞാൻ ഗുഡ്നൈറ്റ് ആശംസിച്ചിട്ട് ഉറങ്ങാൻ പോയി...
മുറിയിലെത്തിയ ഞാൻ അമ്മ ഉറങ്ങി കിടക്കുന്നത് ശ്രദ്ധിച്ചു.പാവം എനിക്ക് സങ്കടം വന്നു.എന്റെ ഓർമ്മയിൽ പാവം ചിരിച്ചു കണ്ടട്ടില്ല.പക്ഷേ ഇന്നെന്റെ അമ്മ മനസ്സ് തുറന്നു ചിരിച്ചു.സന്തോഷിച്ചു....
ഒറ്റയാനു ഞാൻ മനസിൽ നന്ദി പറഞ്ഞു. അമ്മക്ക് ഇങ്ങനെയൊരു അവസരം നൽകിയതിനു...
എനിക്ക് അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ കൊതി തോന്നിയപ്പോൾ ഞാൻ അങ്ങനെ തന്നെ ചെയ്തു.നെറ്റിയിലൊരു ഉമ്മയും കൊടുത്തു സന്തോഷത്തോടെ ഉറങ്ങി...
അന്ന് പതിവിലും താമസിച്ചാണു ഞാൻ എഴുന്നേറ്റത്.അമ്മ അപ്പോഴും നല്ല ഉറക്കത്തിലാണ്...
പെട്ടന്നാണ് അമ്മയെ ചുറ്റിയിരുന്ന എന്റെ കൈകൾക്ക് തണുപ്പ് അനുഭവപ്പെട്ടത്..സംശയം സ്ഥിതികരിച്ചപ്പോൾ ഞാൻ അലറിക്കരഞ്ഞു.എന്റെ കരച്ചിൽ കേട്ടാണ് ഒറ്റയാനും ജോസേട്ടനും ഞങ്ങളുടെ മുറിയിലേക്ക് ഓടിവന്നത്....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 14
"എന്റെ നിലിവിളി കേട്ടാണ് ഒറ്റയാനും ജോസേട്ടനും കൂടി ഓടി വന്നത്.അവർ വരുമ്പോൾ ഞാൻ അലറി കരയുകയാണ്.ജോസേട്ടൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു മാറ്റി ഇരുത്തി...
(അമ്മയുടെ സാധാരണ മരണമായിരുന്നു)
" കരയാതെ മോളേ..മരണം അതെന്നായാലും സംഭവിക്കേണ്ടതാണ്"
"എന്നാലും ജോസേട്ടാ എനിക്കൊരു നല്ലകാലം വന്നപ്പോഴേക്കും അമ്മയെ ഈശ്വരൻ തിരികെ വിളിച്ചൂല്ലോ"
സങ്കടം സഹിക്കാതെ ഞാൻ തേങ്ങിക്കരഞ്ഞു.ഒറ്റയാൻ കരയുന്നില്ലെങ്കിലും ആ മുഖത്തും നല്ല സങ്കടമുണ്ട്.....
സമയം കടന്നുപോയി.അമ്മയെ അടക്കം ചെയ്യുന്നതിനെ കുറിച്ചുള്ള സംസാരങ്ങൾ നടക്കുന്നത് ഞാൻ കേട്ടു...
നികത്താനാകാത്ത നഷ്ടമാണ് മണ്മറഞ്ഞത്.കണ്ണിനു കാഴ്ചയില്ലെന്ന് പറയുന്നത് പോലെ...
ഒറ്റയാൻ പറഞ്ഞ സ്ഥലത്താണ് അമ്മക്ക് അന്ത്യകർമ്മങ്ങൾ നടന്നത്.അവസാനമായി അമ്മക്കൊരു അന്ത്യചുംബനം നൽകുമ്പോൾ അടക്കി വെച്ചിരുന്ന തേങ്ങലുകൾ പുറത്തേക്കൊഴുകി...
മകന്റെ സ്ഥാനത്ത് നിന്ന് അമ്മക്ക് കർമ്മങ്ങൾ ചെയ്തത് ഒറ്റയാനാണ്.അമ്മയുടെ പട്ടട എരിഞ്ഞൊടുങ്ങുന്നതുവരെ ഞങ്ങൾ അവിടെ നിന്നു....
ഒരാഴ്ചയോളം വീട് ശോകമൂകമായിരുന്നു.പിന്നെയും കുറെസമയമെടുത്തു പഴയ നിലയിലേക്ക് തിരിച്ചെത്താൻ..എന്നിട്ടും സാധാരണ നിലയിൽ എത്താൻ പിന്നെയും ടൈം എടുത്തു...
എന്റെ കോളേജ് പഠനം രണ്ടാഴ്ചയോളം മുടങ്ങി.അവസാന ഒറ്റയാന്റെ നിർബന്ധത്തിൽ ഞാൻ കോളേജിൽ പോകാനൊരുങ്ങി...
"അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് വസൂ നീ നല്ലൊരു നിലയിൽ എത്തണമെന്ന്..അമ്മയുടെ ആത്മാവിനെ നീ സങ്കടപ്പെടുത്തരുത്"
"എന്നിട്ടും എനിക്ക് നല്ലസമയം വന്നപ്പോൾ ഈശ്വരൻ കരുണ കാണിച്ചില്ലല്ലോ"
കണ്ണുകൾ പിന്നെയും ഒഴുകി...
"വിധിയാണെന്ന് സമാധാനിച്ച് അമ്മയുടെ ആഗ്രഹം പൂർത്തിയാക്കണം"
ജോസേട്ടനും കൂടി ഉപദേശിച്ചതോടെ പിന്നെ മറുത്തൊന്നും പറഞ്ഞില്ല.പിറ്റേ ദിവസം മുതൽ വീണ്ടും ഒറ്റയാന്റെ കൂടെ കോളേജിലേക്ക് പോയി തുടങ്ങി....
ഇനിയുള്ള മാസങ്ങൾ എക്സാമിന്റെയാണ്.നന്നായി പഠിക്കണം.അമ്മയുടെ ഒറ്റയാന്റെ ജോസേട്ടന്റെ സ്വപ്നങ്ങൾ സഫലീകരിക്കണം.ഞാൻ മനസ്സിൽ ഉറപ്പിച്ചു....
എന്നെ പഴയ വസുമതിയാക്കാൻ ഒറ്റയാൻ ശരിക്കും മാറി.ഇപ്പോൾ അങ്ങനെ വഴക്കിനു പോകില്ല.മുഖത്ത് ചിരിയൊക്കെ വരുന്നുണ്ട്.സ്നേഹപൂർണ്ണമായ പെരുമാറ്റമാണ്....
എല്ലാവരുടെയും സന്തോഷത്തിനായിട്ട് ഞാനും പതുക്കെ മാറി തുടങ്ങി...
"വസുവേ നമുക്കിന്ന് അമ്പലത്തിൽ പോയാലോ ഒരുപാട് നാളായില്ലേ"
ഒരുദിവസം രാവിലെ ഒറ്റയാൻ എന്റെ അടുത്ത് പറഞ്ഞു
"ഏട്ടാ ഞാനിതങ്ങോട്ട് പറയാനിരുന്നതാണ്"
"എങ്കിൽ റെഡിയായിക്കോളൂ"
ഞാൻ സന്തോഷത്തോടെ പോയി ഒരുങ്ങിവന്നു.ഒറ്റയാൻ എന്നെ കുസൃതിയോടെ നോക്കുന്നത് കണ്ടെനിക്ക് നാണം വന്നു...
"കൂയ് ഒറ്റയാനേ ഞാനേ ഇവിടെത്തന്നെയുണ്ട്.ഇങ്ങനെ നോക്കണത് എന്തിനാ"
"എടീ പൊട്ടീ സ്നേഹിക്കുന്ന പെണ്ണിനെ ഇടക്കിടെ ചന്തം കൂടുമ്പോഴാ കാണാൻ രസം"
"ഒന്ന് പോയേ മനുഷ്യാ"
ഒറ്റയാനെ കളിയാക്കിയിട്ട് ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി.പിന്നെ അവിടെ നിന്ന് ബീച്ചിലേക്ക്...
രാവിലെ ആയതിനാൽ ബീച്ചിൽ തിരക്കില്ല.എന്നാലും ആൾക്കാർ ഉണ്ട്..
ഞാനും ഒറ്റയാനും മുട്ടിയുരുമ്മിയങ്ങനെ നിന്നു..ഒന്നിനു പിറകെ ഒന്നായി വരുന്ന തിരമാലകളെണ്ണി...
പിന്നെ കടലമ്മ ഞങ്ങൾ തീരത്ത് എഴുതി വെച്ചതൊക്കെ കടലമ്മ മായിച്ചു കളഞ്ഞു...
"കടലിൽ ഇറങ്ങുന്നോ വസു"
"മം.."
"എങ്കിൽ വാ"
ഒറ്റയാൻ നീട്ടിയ കൈകളിൽ മുറുക്കി പിടിച്ചു ഞാൻ കടലിലേക്ക് പതിയെ ഇറങ്ങി.തിരയടിച്ചു കൊണ്ട് പോകുമെന്ന് പേടിച്ചു ഞാൻ ഒറ്റയാനെ ആലിംഗനം ചെയ്തു....
തുണിയും ശരീരവുമെല്ലാം കടലമ്മ നനച്ചു....
"നമുക്ക് പോവാം ഏട്ടാ"
മടുത്തപ്പോൾ ഞാൻ ഏട്ടനെ നോക്കി...
"ശരി പോയേക്കാം"
ബീച്ചിൽ നിന്ന് ഞങ്ങൾ നേരെ ടെക്സ്റ്റയിൽ ഷോറൂമിൽ കയറി. അവിടെ നിന്ന് അടിപൊളി രണ്ടു സാരി എടുത്തു തന്നു ഒറ്റയാൻ.പിന്നെ എനിക്കും ജോസേട്ടനും അല്ലാതെയും കുറച്ചു തുണികൾ എടുത്തു...
സന്തോഷത്തോടെ വീട്ടിൽ ചെല്ലുമ്പോൾ ജോസേട്ടന്റെ അടിപൊളി കുക്കിങ്ങ്...
"പുട്ടും ബീഫ് കറിയും..
മണമടിച്ചതോടെ ഞാൻ മൂക്കു വിടർത്തി...
" കൊതിച്ചി"
ജോസേട്ടന്റെ കളിയാക്കൽ...അന്ന് അടുക്കളയിൽ കയറാൻ എന്നെ അവർ സമ്മതിച്ചില്ല.ഉച്ച കഴിഞ്ഞു വീട് മുഴുവനും അലങ്കരിച്ചു...
കൃത്യം അഞ്ച് മണിയായപ്പോൾ ജോസേട്ടൻ കേക്കെടുത്തു...ആരുടെ പിറന്നാളാണെന്ന് ചോദിച്ചപ്പോൾ ഒറ്റയാന്റെ പിറന്നാളെന്നായിരുന്നു മറുപടി....
കേക്ക് മുറിക്കാൻ പറഞ്ഞപ്പോഴാണു പിറന്നാൾ എന്റെ ആണെന്ന് മനസ്സിലായത്...
"എന്നെ രണ്ടു പേരും കൂടി സമർത്ഥമായി പറ്റിച്ചൂല്ലെ"
കപടദേഷ്യത്തോടെ ഞാൻ നോക്കി...
"നിനക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി വസു"
എനിക്ക് വല്ലാതെ സങ്കടം വന്നു.ഇന്നുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല.ഈ നല്ല ദിവസസത്തിലും സന്തോഷിക്കാൻ അമ്മ ഒപ്പമില്ലല്ലോ...
"വസൂ വേണ്ടാ ഈ ടൈമിൽ സെന്റി.ഇന്നത്തെ ദിവസം സന്തോഷിക്കാനുളളതാണ്"
"ഞാനൊന്നും സെന്റിയല്ല ട്ടാ"
കണ്ണുകൾ തുടച്ചിട്ട് ഞാൻ മസിൽ പിടിച്ചു നിന്നു...
"ഓ ഓ..ആയിക്കോട്ടെ.."
"മര്യാദക്ക് വന്ന് കേക്ക് മുറിക്കെടീ...സമയം പോകുന്നു"
"ദേ ഞാൻ റെഡി"
കേക്കിൽ ഉറപ്പിച്ചിരുന്ന മെഴുകുതിരി ഞാൻ കത്തിച്ചു...
"ഹാപ്പി ബർത്ത് ഡേ "
ഒറ്റയാനും ജോസേട്ടനും കൂടി താളത്തിൽ പറഞ്ഞു....
മെഴുകുതിരി ഊതിക്കെടുത്തി ഞാൻ കേക്ക് മുറിച്ചു. ആദ്യത്തെ പീസ് ആർക്ക് കൊടുക്കുമെന്ന് സംശയിച്ചു നിന്നു.ഞാൻ ജോസേട്ടനെയും ഒറ്റയാനെയും നോക്കി...
മടിച്ചു നിൽക്കാതെ ജോസേട്ടനെ സമീപിച്ചു...
"രുദ്രനു കൊടുക്ക് മോളെ ആദ്യം. അവനാണ് നമ്മുടെ രക്ഷകൻ"
"ന്റെ ജോസേട്ടാ നിങ്ങളെ മറന്ന് വസൂനു ഞാൻ ഏട്ടനു ആദ്യം കൊടുത്താൽ എനിക്ക് നല്ല തല്ല് കിട്ടും.ഞങ്ങളോട് മനുഷ്യപ്പറ്റ് കാണിച്ചത് നിങ്ങളാണ് ഫസ്റ്റിലെ"
കേക്കിന്റെ പീസ് ജോസേട്ടന്റെ നാവിൽ വെച്ചു കൊടുത്തു. പുള്ളിക്കാരന്റെ കണ്ണു നിറഞ്ഞു...
ഒറ്റയാൻ കയ്യടിച്ചു...
"വസു നീ ചെയ്തതാണ് ശരി..ശരിക്കും അഭിമാനമുണ്ട് വന്നവഴി മറക്കാത്തതിന്"
ഒറ്റയാനും കേക്കിന്റെ ഒരുപീസ് നാവിൽ വെച്ചു കൊടുത്തു...
"അതേ കേക്ക് മാത്രമേയുള്ളൂ.."
"പിന്നെന്താ എന്റെ ഏട്ടനു വേണ്ടത്"
"അതേ ഒരു ഉമ്മ വേണം.."
"ദേ ജോസേട്ടൻ ശ്രദ്ധിക്കുന്നുണ്ട്"
"ജോസേട്ടൻ മാറി കഴിഞ്ഞു തന്നാൽ മതി"
"ദേ ഞാൻ കൊല്ലും ട്ടാ"
ഞാൻ കയ്യോങ്ങി..
"എന്തുവാ രണ്ടും കൂടി വഴക്ക്."
"ഒന്നൂല്ല ജോസേട്ടാ..അതേ രണ്ടു പേരും എനിക്ക് മധുരം തന്നില്ല"
ഞാൻ ഓർമ്മിപ്പിച്ചു...
"ദാ ഇപ്പോൾ തരാലൊ"
രണ്ടു പേരും കൂടി കേക്കിന്റെ പീസ് എനിക്ക് തന്നു...
"യ്യൊ മതി..മധുരം കൂടുതൽ എനിക്ക് പറ്റില്ല"
"എങ്കിൽ പായസം കൂടി ആയാലോ"
"സേമിയ...നിക്കും വേണം"
പായസമൊക്കെ കുടിച്ചു കഴിഞ്ഞു ഒറ്റയാൻ ഞാൻ പ്രതീക്ഷിക്കാത്തൊരു ഗിഫ്റ്റ് എനിക്ക് തന്നു...
"ഒരുസ്വർണ്ണമോതിരം"
"താങ്ക്സ്"
"അതൊക്കെ അവിടെ നിൽക്കട്ടെ..എനിക്ക് ഉമ്മ മതി"
"ഓ..ഏറ്റു..."
ഒറ്റയാന്റെ കവിളിലൊരുമ്മ കൊടുത്തു. ഒരെണ്ണം കൊടുത്തപ്പോൾ ദുഷ്ടൻ വീണ്ടും ആവശ്യപ്പെട്ടു. വീണ്ടും ഒരെണ്ണം കൂടി..
"ദേ പൊയ്ക്കോണം"
ഏട്ടനെ ഞാൻ പറപ്പിച്ചു.അന്നത്തെ ദിവസം അമ്മ എന്റെ സ്വപ്നത്തിലെത്തി.ഒരുപാട് ഞങ്ങൾ സംസാരിച്ചു.....
പിറ്റേന്ന് രാവിലെ വീണ്ടും കോളേജ്.. പഠിത്തം അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു വീണു...
എക്സാമും കഴിഞ്ഞു... റിസൽട്ടിനായുളള കാത്തിരിപ്പ്....
"അതേ നല്ലമാർക്കില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും"
റിസൽട്ട് അറിയുന്ന ദിവസം ഏട്ടന്റെ വക കമന്റ്...
"ദേ ഏട്ടാ എഫ്ബിയിലൊക്കെ കമന്റുന്ന ഡയലോഗ് അടിക്കരുതേ"
"മം"
റിസൽട്ട് അറിഞ്ഞപ്പോൾ ഞാനാണ് കോളേജിൽ ഫസ്റ്റ്.എനിക്ക് വലിയ ടെൻഷനൊന്നുമില്ല.പാസ്സാകുമെന്ന് ഉറപ്പുണ്ട്.ബട്ട് കോളേജിൽ ഫസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...
എന്നെക്കാൾ വലിയ ഹാപ്പി ഒറ്റയാനനും ജോസേട്ടനും ആയിരുന്നു...
"നിനക്ക് പിജി കൂടി എടുക്കാവോ.."
"ഡീ വസു നീയിന്നത് ചെയ്താൽ മതിയെന്ന് പറഞ്ഞാൽ മതി ഏട്ടാ..."
"ഓക്കെ "
ഒറ്റയാന്റെ ഇഷ്ടം കാരണം.. പിജിയും കംപ്ലീറ്റ് ചെയ്തു...
അതിനും നല്ല മാർക്കുണ്ട്...
അന്നത്തെ ദിവസം രാത്രി ഒറ്റയാൻ നന്നായി മദ്യപിച്ചു.ഇടവേളക്ക് ശേഷം ജോസേട്ടനും കൂടി.. ഞാനൊന്നും മിണ്ടാൻ പോയില്ല..
"സന്തോഷിക്കട്ടെ...മനസ്സ് തുറന്നു ചിരിക്കട്ടെ...
രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം..
" അതേ വസുവേ നിനക്കിങ്ങനെ പഠിച്ചിട്ട് വെറുതെ നിന്നാൽ മതിയൊ..ഒരു ജോബ് വേണ്ടേടീ"
"വേണമെന്നേ...നിങ്ങളൊരു താലിവാങ്ങി എന്റെ കഴുത്തിൽ കെട്ട് മനുഷ്യാ"
"അതിനു മുമ്പ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്"...
നീണ്ട നാളുകൾക്ക് ശേഷം ഒറ്റയാന്റെ ചിരി ക്രൂരമായി... ഞാൻ ഭയപ്പെട്ട നിമിഷം എത്തി...
" നീ പേടിക്കണ്ട വസൂ..നീയൊരുങ്ങി വാ"
ഒറ്റയാൻ പറഞ്ഞതോടെ ഞാൻ മുറിയിൽ ചെന്നൊരുങ്ങി.സർട്ടിഫിക്കറ്റ് എടുത്തു ബാഗിൽ വെച്ചു...
"ശരി പോയേക്കാം"
ഒറ്റയാൻ എന്നെയും കൂട്ടി ചെന്നത് വലിയൊരു വീട്ടിലായിരുന്നു.കൊട്ടാര സാദൃശ്യമുള്ളൊരു വീട്...
അകത്തെ കാഴ്ചകൾ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു...
"നമ്മളെന്തിനാ ഇവിടെ വന്നത്"
"കാണാൻ പോകുന്ന പൂരം കണ്ടറിഞ്ഞാൽ മതി"
ഒരുപരിചാരകൻ വന്ന് ഞങ്ങളെ മുകളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി...രാജപ്രൗഢിയോടെ വൃദ്ധനായ മനുഷ്യൻ അവിടെ ഇരിക്കുന്നു...
"മുത്തശ്ശാ ഇത് വസുമതി.. പിജി പൂർത്തിയാക്കി.."
"ഗുഡ്"
ഘനഗാംഭീര്യ സ്വരത്തിൽ അദ്ദേഹം പറഞ്ഞു...
ഒറ്റയാന്റെ വീടാണെന്നും അത് മുത്തശ്ശനാണെന്നും എനിക്ക് മനസ്സിലായി...
"ഒടുവിൽ വന്ന് ചേരേണ്ടെടുത്ത് നീയെത്തി മോളേ"
യാതൊരു വ്യത്യാസവും ഞാൻ ആ മുഖത്ത് കണ്ടില്ല....എനിക്കാണെങ്കിൽ ശരിക്കും വട്ടു പിടിച്ചു..
"സത്യത്തിലെന്താ ഇവിടെ നടക്കുന്നത്"
"എങ്കിലിനി യുദ്ധം തുടങ്ങുവല്ലേ.."
"അതേ മുത്തശ്ശാ"
"അവർക്ക് ചതിയെങ്കിൽ നമുക്ക് സത്യത്തിന്റെ വഴി"
"അതേ മുത്തശ്ശാ"
അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയട്ട് ഞങ്ങൾ വീണ്ടും യമഹയിൽ യാത്ര തുടർന്നു...
"ഏട്ടാ എനിക്കൊന്നും മനസ്സിലാകുന്നില്ല"
"എല്ലാം പതിയെ മനസ്സിലാകും"
അവിടെ നിന്ന് ഞാൻ വലിയൊരു കമ്പനിയിലാണു എത്തിയത്...
"നിയാണിനി മുത്തശ്ശന്റെ സ്വത്തുക്കളും കമ്പിനിയും എല്ലാം നോക്കി നടത്തേണ്ടത്.അതായത് മുത്തശ്ശന്റെ പേരിലുള്ളതെല്ലാം കൈകാര്യം ചെയ്യുന്നത് മാനേജരായ നീയാണ്.അദ്ദേഹമാണ് നിന്നെ പഠിപ്പിച്ചതും പണം മുടക്കിയതുമെല്ലാം..വിദ്യാഭ്യാസമുളള വിശ്വസ്തയായ ഒരാളെ ഞങ്ങൾക്ക് വേണമായിരുന്നു"
"ഓ..അങ്ങനെ... ശരിക്കും ഈ മുത്തശ്ശൻ ഒറ്റയാന്റെ ആരാണ്"
"വസൂ എല്ലാം ഒറ്റയടിക്ക് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല..പതിയെ എല്ലാം അറിഞ്ഞു തുടങ്ങും"
"മം" ഞാൻ മൂളി...
"ഇനി നമുക്ക് ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്"
ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ വേറൊരു വലിയ വീട്ടിലെത്തി... അവിടെ ഉളളവരെ കണ്ട് ഞാൻ ഞെട്ടി...
കോളേജിൽ എന്റെ സീനിയറായി പഠിച്ച വിനയന്റെ വീട് ...ഞാൻ പ്രേമിക്കണമെന്ന് പറഞ്ഞവൻ...അവരുടെ ബന്ധുക്കളായ ബാക്കിയുളളവരും അവിടെ ഉണ്ടായിരുന്നു....
"ഇതുവരെ കെട്ടിപ്പിടിച്ചതും സുഖിച്ചതുമെല്ലാം വിട്ട് നൽകി ഇറങ്ങിക്കോണമെല്ലാം...
ഒറ്റയാനൻ മീശ പതിയെ ചുരുട്ടി...
" കൊട്ടാര മുറ്റത്തെ രാജേന്ദ്ര വർമ്മയുടെ കൊച്ചുമകൾ വസുമതി തിരിച്ചെത്തി കഴിഞ്ഞു.... ദാ ഇവളാണ് സ്വത്തിന്റെയൊക്കെ അനന്തരാവകാശി..വസുമതി "
എന്നെ മുന്നിലോട്ട് നീക്കി നിർത്തി ഒറ്റയാൻ പറയുന്നത് അവിശ്വസനീയതിയിൽ അവരെന്നെ നോക്കി..അതിനെക്കാൾ വലിയ ഞെട്ടലിൽ ആയിരുന്നു ഞാൻ...
ഞാൻ കണ്ണു രണ്ടും പുറത്തേക്ക് തള്ളി ഒറ്റയാന്റെ മുഖത്തേക്ക് നോക്കി....
ഒറ്റയാന്റെ മുഖത്ത് വിജയച്ചിരി തെളിഞ്ഞു...
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 15
"ഏട്ടൻ എന്തെക്കയാ വിളിച്ചു പറഞ്ഞത് വട്ടായോ?"
ഒറ്റയാന്റെ കിളി പറന്നെന്ന് എനിക്ക് തോന്നി..
"എന്നാലും മനുഷ്യരെ കൊതിപ്പിക്കാനെങ്കിലും ഇങ്ങനെ പറയരുത്"
മടക്കയാത്രയിൽ ഞാൻ ഓരോന്നും പറഞ്ഞിട്ടും ഒറ്റയാനു ഒരു മൈൻഡുമില്ല..
"ഇങ്ങനെയുമുണ്ടോ ഒരു കാട്ടാളാൻ"
"അതേ ഏട്ടനോടാ ഞാനീ അലക്കുന്നത് മുഴുവനും.. എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ മനുഷ്യ നിങ്ങൾക്ക്"
"വസൂ നമുക്ക് വീട്ടിൽ ചെന്ന് സംസാരിക്കാം"
ഒറ്റയാൻ ഗൗരവത്തിലാണെന്ന് തോന്നിയതിനാൽ എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല...
വീട്ടിൽ ചെല്ലുന്നത് വരെ ഞങ്ങൾ നിശബ്ദമായിരുന്നു,...
"ഇതെന്താ രണ്ടുംകൂടി മുഖം വീർപ്പിച്ചു വരുന്നത്"
ചെന്നയുടനെ ജോസേട്ടന്റെ തമാശരൂപേണ ഒരുതാങ്ങ്...
"ഓ..അതൊന്നും പറയാതിരിക്കുന്നെ ജോസേട്ടാ നല്ലത്. ഒരുവീട്ടിൽ കൊണ്ട് ചെന്നിട്ട് പറയുവാ ഞാൻ കൊട്ടാരമുറ്റത്തെ രാജേന്ദ്രവമ്മയുടെ കൊച്ചുമകളാണെന്ന്.അതിനു മുമ്പ് മറ്റൊരു വീട്ടിൽ ഒരു മുത്തശ്ശനെ കാണിച്ചിട്ട്,അദ്ദേഹത്തിന്റെ മാനേജരാണെന്നും ഫിനാൻഷ്യലൊക്കെ ഞാൻ മാനേജ് ചെയ്യണമെന്നും.ഇങ്ങനെയൊക്കെ ഒറ്റയാൻ പറഞ്ഞാൽ പിന്നെ ഞാൻ വട്ടാകില്ലെ"
ഞാൻ മുഖം വീർപ്പിച്ചു നിന്നു.ജോസേട്ടനും ഒറ്റയാനും ചിരിയായിരുന്നു...
"ഞാൻ പറഞ്ഞിട്ടെന്താ ജോസേട്ടൻ ഞെട്ടാത്തെ"
"ഒറ്റയാൻ പറഞ്ഞത് സത്യമായതിനാൽ"
"ങേ.." ഈ പ്രാവശ്യം ചുഴിയിൽപ്പെട്ടു വട്ടം കറങ്ങിയത് ഞാനാണ്..
"നിങ്ങളെന്തെക്കയാണ് പറയുന്നു..എനിക്കൊന്നും മനസിലാകുന്നില്ല
" അതൊക്കെയൊരു വലിയ കഥയാണ്. ഒറ്റയടിക്ക് പറഞ്ഞാൽ നിനക്ക് മനസിലാകില്ല മോളേ.എല്ലാം പതിയെ പറഞ്ഞു തരാം.എന്തായാലും നീ ദരിദ്രയല്ല കോടീശ്വരിയാണ്.കൊട്ടാരമുറ്റത്തെ കണക്കറ്റ സ്വത്തിന്റെ ഏക അവകാശി.രാജേന്ദ്രവർമ്മയുടെ കൊച്ചു മകൾ"
ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. ഞാൻ സ്വപ്നലോകത്തിലോ മറ്റോ ആണെന്ന് ശരിക്കും സംശയിച്ചു...
"അതേ വസൂ..നീ അറിഞ്ഞതും കേട്ടതുമെല്ലാം സത്യമാണ്"
ജോസേട്ടൻ പറഞ്ഞതിനു ഒറ്റയാൾ ശരിവെച്ചു....
"അപ്പോൾ എന്റെ അമ്മക്ക് എല്ലാം അറിയാമായിരുന്നോ?"
"നീ കൊട്ടാരമുറ്റത്തെയാണെന്ന് നിന്റെ അമ്മക്ക് അറിയാം.അവർ അത് മറച്ചു വെച്ചത് നിന്റെ ജീവനെ പേടിച്ചാണ്.നിങ്ങൾ എവിടെയുണ്ടെന്ന് മനസിലാക്കിയാൽ ശത്രുക്കൾ തേടിപ്പിടിച്ചു കൊല്ലുമെന്ന് അമ്മക്ക് അറിയാമായിരുന്നു"
എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തേക്കൊഴുകി കൊണ്ടിരുന്നു....
പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകൾ എന്റെ മനസിലൂടെ കടന്നു പോയി... ചില സമയങ്ങളിൽ അമ്മ തനിയെ ഇരുന്ന് കരയുന്നത് കണ്ടിട്ടുണ്ട്...
അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതുകൊണ്ടാണെന്ന് പലപ്പോഴും കരുതിയിരുന്നത്..പിന്നീട് ഭദ്രൻ വീട്ടിൽ സ്ഥിരതാമസം ആയതോടെ അമ്മക്കും എനിക്കും കരയാൻ കൂടി അവകാശമില്ലായിരുന്നു...
ഋതുമതിയായി കഴിഞ്ഞു മുതൽ ഭദ്രനിൽ എന്നോടൊരു താല്പര്യം ഉണ്ടായിരുന്നു. നീയെന്റെ പെണ്ണാണെന്ന് നാഴികക്ക് നാൽപ്പത് വട്ടം അയാൾ പറയുമായിരുന്നു....
"എന്തുവാടി നീ ആലോചിക്കുന്നത്"
"ഒന്നുമില്ല ഏട്ടാ..എന്റെ ലൈഫ് ഒന്നോർത്തു പോയതാ"
"അതൊക്കെയിനി നീ മറന്നേക്ക്...ദൈവം നിന്നെ പരീക്ഷിച്ചതാണെന്ന് കരുതിയാൽ മതി"
"മം..ഏട്ടാ ഞാനൊരു സംശയം ചോദിക്കട്ടെ"
"ചോദിക്ക്... ഒറ്റയാന്റെ ശ്രദ്ധ എന്റെ മുഖത്തായി"
"ഏട്ടൻ മുത്തശ്ശാന്നു വിളിച്ചയാളാണോ എന്റെയും മുത്തശ്ശൻ"
"അതേ.."
"എന്നിട്ട് മുത്തശ്ശൻ എന്നെയൊന്ന് ചേർത്തു പിടിച്ചില്ലല്ലോ."
"അത് മുത്തശ്ശനു കുറ്റബോധമുണ്ട്.ഇത്രയും വർഷങ്ങൾ നിനക്ക് സ്നേഹം തരാൻ കഴിഞ്ഞില്ലല്ലോ.എല്ലാം ഉടനെ ശരിയാകും"
"ഈ മുത്തശ്ശൻ ഒറ്റയാന്റെ ആരാണ്"
ഒറ്റയാനൊന്ന് ഞെട്ടി.അത് ഞാൻ കണ്ടില്ലെന്ന് നടിച്ചു...
"എന്നെക്കുറിച്ച് നീ അറിയാൻ സമയമായിട്ടില്ല വസൂ...അങ്ങനെയൊരു അവസരം വന്നാൽ പറയാം.."
ഒറ്റായാനെന്താ അർത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല...
"അതൊക്കെ പോട്ടേ ടൗണിൽ നമുക്ക് ഒന്നുകൂടി പോകണം.കുറച്ചു മോഡേൺ ഡ്രസ്സ് എടുക്കണം.എങ്കിലേ നീ ബോൾഡാണെന്ന് സ്വയം തോന്നൂ..നാട്ടുപെൺകുട്ടിയിൽ നിന്ന് നീ മാറിയേ പറ്റൂ"
"ഏട്ടാ വസൂനോട് കൽപ്പിച്ചാൽ മതി ഇന്നത് അനുസരിക്കെടീന്ന്..എന്റെ ഒറ്റയാന്റെ കീഴിൽ അനുസരണയുളള പെണ്ണായി ജീവിക്കാനാണ് എനിക്ക് ഇഷ്ടം"
"ആവോ ആർക്കറിയാം മാറ്റിപ്പറയില്ലെന്ന്.ഇപ്പോൾ കോടീശ്വരിയല്ലേ?"
എന്നെ കലിപ്പിക്കാനാണ് ഒറ്റയാൻ പറഞ്ഞത്. പക്ഷേ എനിക്ക് സങ്കടം വന്നു..
"ഏട്ടാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയരുത്"
കരഞ്ഞുകൊണ്ട് ഞാനെന്റെ മുറിയിലേക്കോടി...ബെഡ്ഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു. എനിക്ക് ശരിക്കും വിഷമമായി...
കുറച്ചു കഴിഞ്ഞു ഒറ്റയാൻ മുറിയേക്ക് വന്നു...
"വസൂ..."
"എന്തോ"
"എഴുന്നേൽക്ക്"
ഒറ്റയാന്റെ മുന്നിൽ എനിക്ക് അഭിനയിക്കാൻ അറിയില്ല. എഴുന്നേറ്റു ഞാൻ ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു...
"കരയണ്ടാ...പോട്ടേ ഞാനിനി സങ്കടപ്പെടുത്തില്ല"
ഒറ്റയാൻ എന്നെ ആശ്വസിപ്പിച്ചു. കുറച്ചു നേരം കെട്ടിപ്പിടിച്ചു അങ്ങനെ നിന്നു..
"എന്തായാലും എന്നെ കരയിച്ചതല്ലേ ദുഷ്ടാ..സമ്മാനം താ"
"എന്ത് സമ്മാനം"
"ബർത്ത് ഡേക്ക് എന്നിൽ നിന്ന് വാങ്ങിയത് എനിക്ക് തിരിച്ച് താ".
ഞാൻ രണ്ടു കവിളിലും തൊട്ടു കാണിച്ചു. ഒറ്റയാന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു...ഇടക്ക് ഒറ്റയാൻ കുസൃതി കാണിച്ചു. പ്രതീക്ഷിക്കാതെ എന്റെ അധരങ്ങളിൽ മുത്തി.ഞാൻ പുളഞ്ഞുപോയി...
" മതിയെടാ കൊതിയാ.."
ഒറ്റയാനെ ഞാൻ തളളിമാറ്റി....
"ശരി വസു ഞാനൊന്ന് കിടക്കട്ടെ"
ഒറ്റയാൻ ഏട്ടന്റെ മുറിയിലേക്ക് പോയി.യാത്രാ ക്ഷീണത്താൽ ഞാനും ഒന്നു മയങ്ങി.എഴുന്നേൽക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞു...
"അയ്യോ..ചായയിട്ടില്ല...
ഞാൻ കിച്ചണിൽ ചെല്ലുമ്പോൾ ജോസേട്ടൻ ചായയിട്ടു കഴിഞ്ഞു..
" ദാ കുടിക്ക്..എന്നിട്ട് അവനു കൂടി കൊണ്ട് കൊടുക്ക്"
എനിക്കും ഏട്ടനും കൂടിയുളള ചായയുമായി ഞാൻ ഹാളിലെത്തി...ഏട്ടൻ ഫോണിൽ തേക്കുകയാണ്...
"ദേ മതി..ചായ കുടിക്ക്."
ചായക്കപ്പ് നീട്ടി..ഏട്ടനും ഞാനും ചായ കുടിച്ചു ഞങ്ങൾ ടൗണിലേക്ക് പോകാൻ തയ്യാറെടുത്തു...
"നമുക്ക് ജോസേട്ടനെയും കൂടി കൂട്ടാം"
"ശരിയേട്ടാ ഞാനത് പറയാൻ വരികയായിരുന്നു"
ഞങ്ങൾ മൂന്നുപേരും കൂടി വാഗണറിൽ ടൗണിലെത്തി.മൂന്നു ജീൻസ്..ഫുൾ കൈ ബനിയൻ ഷർട്ട് മൂന്നെണ്ണം എടുത്തു...
പിന്നെ ടൗണിൽ നിന്ന് ഫുഡും കഴിച്ചു മടങ്ങി...
"അതേ നീ ചെന്ന് ഇതൊന്ന് ഇട്ടുവന്നേ"
ഞാൻ മുറിയിൽ ചെന്ന് ചുരീദാർ മാറ്റി ജീൻസും ഫുൾ കൈ ബനിയൻ ഷർട്ടും ധരിച്ചു വന്നു....
"വാവ്... അടിപൊളി പെണ്ണങ്ങ് മാറിപ്പോയല്ലോ.ഇപ്പോഴാടീ നീ ശരിക്കും ന്യൂജെൻ ആയത്...
കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു അടിമുടിയുളള എന്റെ മാറ്റം..
എനിക്ക് തന്നെ ശരിക്കും അതിശമായി..ദൈവമേ ഞാൻ തന്നെയാണോയിത്...
മുടി വലത് വശത്തെ തോളിലൂടെ മുന്നിലേക്കിട്ട് വാങ്ങിയ കൂളിങ്ങ് ഗ്ലാസ് കൂടി വെച്ചപ്പോൾ അടിമുടി മാറ്റം....
" ദാ...ഇങ്ങനെയാണ് സ്റ്റൈൽ വേണ്ടത്.....
"മം"
രാതിഭക്ഷണവും കഴിഞ്ഞു ഒറ്റയാൾ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നു. സ്വത്തുക്കൾ ഏറ്റെടുക്കുന്ന വിധവും കൈകാര്യം ചെയ്യുന്നതുമെല്ലാം..കൂടെ ശത്രുക്കളെ നേരിടേണ്ടതും....
"വസൂന്റെ ഒപ്പോടു കൂടിയ മൂന്ന് വെളള പേപ്പർ എനിക്ക് വേണം"
ഒറ്റയാൻ പറഞ്ഞതുപോലെ ഞാൻ ചെയ്തു...
"ഇത് ചിലപ്പോൾ ആവശ്യം വരും വസു"
"മം"
"ശരി കിടന്നോ..രാവിലെ പോകണം"
ഗുഡ്നൈറ്റ് ആശംസിച്ച് ഞാൻ കിടക്കാൻ പോയി...
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുളള മാറ്റം അവിശ്വസനീയതുപോലെ എനിക്ക് തോന്നി.ഇടയിലിപ്പോഴും എന്തെക്കയൊ പൂരിപ്പിച്ചെടുക്കാനുണ്ട്....
പുലർച്ചെ എഴുന്നേറ്റു കുളിച്ചു.ആറുമണിക്ക് പുറപ്പെടണം....
ഞാൻ ഒരുങ്ങിയിറങ്ങിയപ്പോൾ എല്ലാവരും റെഡി.ഞങ്ങൾ ആറുമണിക്ക് ഇറങ്ങി.കൊട്ടാരമുറ്റത്ത് ഏഴുമണിക്ക് മുമ്പെത്തി....
മുത്തശ്ശൻ രാജപ്രൗഡിയോടെ ഒരുങ്ങി നിൽക്കുന്നു. എന്നെ അദ്ദേഹം അടുത്തേക്ക് വിളിച്ചു...
"വസുമതീ...ഇങ്ങുവാ"
ഞാൻ മുത്തശ്ശന്റെ അരിലെത്തി.അദ്ദേഹം എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു...
"മുത്തശ്ശനോട് എന്റെ കുട്ടി ക്ഷമിക്കണം. അറിഞ്ഞിരുന്നില്ല അരുകിലുണ്ടെന്ന്..."
"മുത്തശ്ശാ എന്നോട് ക്ഷമ പറയരുത്.. ആരുമില്ലെന്ന് കരുതിയവളാ ഞാൻ. ഇപ്പോൾ ദൈവം എനിക്ക് എല്ലാവരെയും തിരിച്ച് തന്നു.എന്റെ അമ്മയെ ഒഴികെ"
"ദേ തുടങ്ങി അവളുടെ ഒടുക്കത്തെ സെന്റി"
ഒറ്റയാൻ പല്ലിറുമ്മി..കണ്ണുനീരു തുടച്ചു ഞാൻ ചിരിച്ചു...
"പൊന്നു വസൂ ..ഇന്നെങ്കിലും നീ സെന്റിയടിക്കാതെ"
"ഞാൻ നിർത്തിയേട്ടാ..."
"എങ്കിൽ നിനക്ക് നല്ലത്"
"മം"
ഞങ്ങൾ എലാവരും കൂടി കൊട്ടാരമുറ്റത്തെ മുറികൾ ചുറ്റി നടന്നു കണ്ടു. അതിൽ തുറക്കാത്തയൊരു മുറി കണ്ടതോടെ എനിക്ക് കൗതുകം തോന്നി...
"മുത്തശ്ശാ ഈ മുറിയൊന്ന് തുറക്കാവോ"
"അതിനെന്താ...രുദ്രാ ദാ താക്കോൽ നീ മുറിയൊന്ന് തുറക്ക്"
മുത്തശ്ശൻ നീട്ടിയ താക്കോൽ വാങ്ങി ഒറ്റയാൻ മുറി തുറന്നു...ഞാൻ അകത്ത് കയറി .എന്റെ കണ്ണുകൾ ആദ്യം ചെന്ന് തറഞ്ഞത് സുമുഖനായ ഒരുചെറുപ്പക്കാരന്റെ ഫോട്ടോയിൽ ആയിരുന്നു...
ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ഫോട്ടോയിൽ പൂമാലയൊക്കെ ഇട്ടിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു നോക്കി .എന്റെ അതേ മുഖഛായ....
"ആരാ മുത്തശ്ശാ അത്"
ഭിത്തിയിലേക്ക് വിരൽ ചൂണ്ടി ഞാൻ... മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞതു കണ്ട് ഞാൻ അമ്പരന്നു...
"അതാണ് മോളേ നിന്റെ അച്ഛൻ ഹരിവർമ്മ"
തളർന്നു താഴേക്ക് വീഴാതിരിക്കാനായിട്ട് ഒരാശ്രയത്തിനായി ഞാൻ ഒറ്റയാന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു..
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 16
തളർച്ചയോടെ ഞാൻ മുത്തശ്ശന്റെയും ഒറ്റയാന്റെയും ജോസേട്ടന്റെയും മുഖത്ത് നോക്കി..
"എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്"
"സത്യമായ കാര്യങ്ങൾ"
"ഒരുപാട് കാര്യങ്ങളുണ്ട് എന്റെ കുട്ടി അറിയാൻ. മുത്തശ്ശൻ എല്ലാം വഴിയേ പറഞ്ഞു തരാം"
ഭിത്തിയിലെ ഫോട്ടോയിൽ എന്റെ മുഖം കുറച്ചു നേരം തങ്ങി നിന്നു...
"അച്ഛൻ.. ഞാൻ പിറുപിറുത്തു..
അച്ഛനെ കൊത്തിവെച്ചത് പോലെയുണ്ട് ഞാൻ. ശരിക്കും രാജരക്തമാണ് ഞാൻ...
എന്റെ കണ്ണുകൾ മുറിയാകെ അരിച്ചു പെറുക്കി.നല്ല വൃത്തിയും വെടിപ്പുമായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്...
അച്ഛന്റെ ഫോട്ടോയിലേക്ക് വീണ്ടും ഞാൻ നോക്കി.ആ മുഖം മനസ്സിൽ പതിഞ്ഞു കഴിഞ്ഞു..
" വാ നമുക്ക് ഹാളിലിരിക്കാം"
മുത്തശ്ശൻ വിളിച്ചതോടെ ഞങ്ങൾ മുറിയിൽ നിന്നിറങ്ങി... ഹാളിലേക്ക് എല്ലാവരും വന്നിരുന്നു...
ഓരോ കാര്യങ്ങളും എങ്ങനെയൊക്കെ ചെയ്യണമെന്ന് ഒറ്റയാൻ എനിക്ക് വിശദീകരിച്ചു തന്നു.ഇടക്കിടെ എന്റെ കണ്ണുകൾ കുസൃതി കാണിക്കുന്നത് ഏട്ടൻ കണ്ടില്ലെന്ന് നടിച്ചു..
നിരവധി എക്സ്പോർട്ടിങ്ങ് കമ്പിനികൾ,ടെക്സ്റ്റയിൽസ് ഷോറും പെട്രോൾ ബങ്ക്,സിനിമാ തിയേറ്റർ നിരവധിയാണ് കൊട്ടാരമുറ്റം എന്ന പേരിൽ...
"അതേ രുദ്രൻ എങ്ങനെയാണ് നീക്കങ്ങൾ"
"ആദ്യം നമുക്ക് എക്സ്പോർട്ടിങ്ങ് കമ്പിനിയിലേക്കാകട്ടെ"
"ഓക്കെ"
എല്ലാവരും കൂടി ആദ്യം എക്സ്പോർട്ടിങ്ങ് കമ്പിനിയുടെ ഹെഡ് ഓഫീസിലെത്തി..വിനയിന്റെ അച്ഛനും സഹോദരങ്ങളും ഞങ്ങളെ കണ്ടു ഞെട്ടി...
"ഭരിച്ചതും നടത്തിപ്പ് അവകാശവും വിട്ടൊഴിഞ്ഞ് പുറത്തേക്ക് പൊയ്ക്കോളൂ.. കൊട്ടാരമുറ്റത്തിന്റെ യഥാർത്ഥ അവകാശിയെത്തി.വസുമതി.ഹരിവർമ്മയുടെ ഏകമകൾ"
അവർക്ക് മുമ്പിലേക്ക് എന്നെ മാറ്റി നിർത്തി ഒറ്റയാൻ പറഞ്ഞു..
എതിർക്കാൻ അവർ ശ്രമിച്ചപ്പോൾ മുത്തശ്ശൻ കോടതിവിധിയുടെ അനുകൂല പകർപ്പെടുത്തു കാണിച്ചു. ഇന്നുവരെ സ്വന്തമായി വെച്ചത് ഒരുനാൾ കൊണ്ടില്ലാതാകുന്നതിന്റെ വൈരാഗ്യം അവരുടെ മുഖത്ത് ഉണ്ടായിരുന്നു...
അവസാനം ഇറങ്ങിയത് വിനയ് ആയിരുന്നു. ഒറ്റയാൻ അവനെ തടഞ്ഞു നിർത്തി...
"വസൂ..ഒരു പഴയ കണക്ക് തീർക്കാനില്ലേ അതങ്ങ് തീർത്തേക്ക്"
എന്നോട് ചെയ്തതും ഒറ്റയാനോട് അവർ ചെയ്തതെല്ലാം തീർത്ത് അവന്റെ കരണം തീർത്തൊന്നു ഞാൻ കൊടുത്തു...
"എന്നെയെന്നല്ല മേലിൽ ഏത് പെണ്ണിനെയും കാണുമ്പോൾ നീ ഈ അടി ഓർത്തിരിക്കണം"
പല്ലുഞെരിച്ച് അവനിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു...
"വസൂ..നീയിനി ആ കസേരയിലേക്കിരുന്നേ മുത്തശ്ശനൊന്ന് കാണട്ടെ"
മുത്തശ്ശൻ ആവശ്യപ്പെട്ടതോടെ അഭിമാനത്തോടെ ഞാൻ കസേരയിൽ ഇരുന്നു...
മുത്തശ്ശന്റെ കണ്ണുകളിൽ അഭിമാനം തെളിയുന്നത് ഞാൻ കണ്ടു.ഉച്ചവരെ ഞങ്ങൾ കമ്പനിയിൽ തങ്ങി.പുതിയ എംഡിയെ മുത്തശ്ശൻ എല്ലാവർക്കും പരിചയപ്പെടുത്തി...
"ഇവളാണ് നിങ്ങളുടെ ബോസ്..കൊട്ടാരമുറ്റത്തെ ഹരിവർമ്മയുടെ ഏകമകൾ വസുമതി"
എല്ലാവർക്കും അച്ഛനെ വലിയ കാര്യമാണെന്ന് എനിക്ക് മനസ്സിലായി.കോടതിയുടെ അനുകൂല വിധിയുളളതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലായി.സർവ്വസ്വത്തുക്കളും മുത്തശ്ശന്റെ എന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു...
ഉച്ചയോടെ ഞങ്ങൾ വീട്ടിലെത്തി.. ഊണു കഴിച്ചു വീണ്ടും മടങ്ങി. ഏകദേശം ഒരു മാസമെടുത്തു എല്ലാം മനസിലാക്കിയെടുക്കാൻ.പിന്നീട് ബിസിനസ്സ് ഞാൻ തന്നെ നേരിട്ട് നടത്തി.എന്റെ കൂടെ നിഴൽ പോലെ ഒറ്റയാൻ ഉണ്ടായിരുന്നു....
ഒരുദിവസം കൊട്ടാര മുറ്റത്ത് ഞാനും ഒറ്റയാനും മാത്രം. മുത്തശ്ശനും ജോസേട്ടനും കൂടി ഓഫീസിൽ പോയിരുന്നു....
"ഏട്ടാ എനിക്ക് ഇപ്പോഴും പൂർണ്ണമായും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല"
"നിനക്ക് ശരിക്കും വട്ടാണെടീ"
"പോടാ കുറുമ്പാ..."
ഞാൻ ഒറ്റയാന്റെ മൂക്കിൽ പിടിച്ചു വലിച്ചു..
"ടീ വസൂ എനിക്ക് നന്നായി വേദനിക്കുന്നുണ്ട്"
"നോവട്ടെ അതിനാ പിച്ചിയത്"
"നിന്നെ ഞാൻ ശരിയാക്കി തരാടി"
ഒറ്റയാൻ എന്റെ പിറകെ ഓടി വന്നതും ഞാനൊരൊറ്റ ഓട്ടമായിരുന്നു.മുറിയിൽ കയറി കതകടക്കും മുമ്പേ ഒറ്റയാൻ ഓടിയെത്തി എന്നെ പൊക്കിയെടിത്തു....
"വിടെടാ ടാ വിടാനാ പറഞ്ഞത്"
"വിട്ടില്ലെങ്കിൽ നീയെന്ത് ചെയ്യുമെടി വസുക്കുട്ടി"
ഒറ്റയാൻ എന്നെ വരിഞ്ഞു മുറുക്കി..
"എനിക്ക് ശ്വാസം മുട്ടുന്നുണ്ട്"
ഞാൻ അങ്ങനെ പറഞ്ഞതോടെ ഒറ്റയാൻ എന്നെ താഴെ നിർത്തി...
ഞാൻ കഴുത്തിൽ കൂടി കയ്യിട്ട് ഒറ്റയാനെ എന്റെ മുഖത്തിനു നേരെ അടുപ്പിച്ചു..
"അതേ ഏട്ടനായിട്ട് പറയേണ്ടതാണ്.ഒന്നും മിണ്ടാത്തതിനാൽ ഞാനായിട്ടങ്ങ് പറയുവാ"
"എന്നതാണ്"
"ഈ കൈകൾ കൊണ്ട് എന്റെ കഴുത്തിലൊരു താലി..അതെന്റെ സ്വപ്നമാണ്.ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ"
ഒറ്റയാന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു...
"അതുവേണോ വസു.നീയിപ്പോൾ കോടീശ്വരിയാണ്..ഞാനോ"
"എനിക്ക് കോടീശ്വരിയൊന്നും ആകേണ്ടാ..ഈ ഒറ്റയാന്റെ പെണ്ണായി,ഏട്ടന്റെ മക്കളുടെ അമ്മയായി എനിക്ക് കഴിഞ്ഞാൽ മതി"
എന്നിൽ നിന്നൊഴുകിയ കണ്ണുനീർ ഒറ്റയാന്റെ മാറിലേക്ക് വീണു...
"നീയിങ്ങനെ സില്ലിയാകാതെ വസൂ...ഒറ്റയാന്റെ പെണ്ണ് തന്നെയാണ് നീ..അത് പോരേ"
"പോരാ എത്രയും പെട്ടെന്ന് എന്നെ വിവാഹം കഴിക്കണം."
"സമ്മതിച്ചു"
"അങ്ങനെ വഴിക്ക് വാടാ കളളത്തെമ്മാടി"..
ഒറ്റയാന്റെ ചുണ്ടത്ത് ഉമ്മവെച്ചിട്ട് ഞാൻ അവനിലേക്ക് ചാഞ്ഞു.കുറെനേരമങ്ങനെ നിന്നു.പുറത്ത് കാറിന്റെ ഇരമ്പൽ കേട്ടതോടെ ഞാൻ ഒറ്റയാനിൽ നിന്ന് അകന്നു മാറി...
മുത്തശ്ശനും ജോസേട്ടനും മടങ്ങി വന്നിരുന്നു....ഞങ്ങൾ ഹാളിലേക്ക് തിരികെ വന്നു...
" എങ്ങനെയുണ്ട് മുത്തശ്ശാ"
"എല്ലാം സുമഗമായി നടക്കുന്നു. എങ്കിലും അവരെ സൂക്ഷിക്കണം.വിഷപാമ്പുകളാണെല്ലാം"
"മം"
"ശരി മോളേ മുത്തശ്ശനൊന്ന് കിടക്കട്ടെ..നാലുമണി കഴിയുമ്പോൾ മോൾ മുത്തശ്ശന്റെ മുറിയിലേക്കൊന്ന് വരണം"
"ശരി മുത്തശ്ശാ"
മുത്തശ്ശൻ കിടക്കാനായി പോയി..ജോസേട്ടനും ഹാളിൽ ഞാനും ഒറ്റയാനും മാത്രം. കുസൃതി കാട്ടിയും വഴക്കിട്ടും ഞങ്ങൾ സമയം ചിലവഴിച്ചു....
നാലുമണി കഴിഞ്ഞതോടെ ഞാൻ മുത്തശ്ശന്റെ മുറിയിലെത്തി. മുത്തശ്ശൻ ഉണർന്നു കിടക്കുകയാണ്...
"മോളെത്തിയോ.വാ മുത്തശ്ശന്റെ അടുത്തിരിക്ക്"
ഞാൻ മുത്തശ്ശന്റെ കൂടെയിരുന്നു...
മുത്തശ്ശൻ അലമാരയിൽ നിന്ന് ഒരു ആൽബമെടുത്തിട്ട് വന്ന് എന്നെ കാണിച്ചു. അച്ഛൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛന്റെ യവ്വനം വരെയുള്ള ഓരോ ഫോട്ടോസുകളും ഞാൻ കണ്ടു...കൊതിയോടെ...
പൊടുന്നനെ എന്റെ മനസ്സിൽ വന്നൊരു സംശയം ഞാൻ മുത്തശ്ശനോട് ചോദിച്ചു...
അപ്പോൾ അമ്മ കാണിച്ചു തന്ന ഫോട്ടോയിലെ അച്ഛനാരാണ്?"
മുത്തശ്ശന്റെ മുഖമൊന്ന് വിളറിയത് ഞാൻ കണ്ടു..
"വാ നമുക്ക് ഹാളിലേക്ക് പോകാം.സത്യങ്ങളെല്ലാം അറിയാവുന്നൊരു മനുഷ്യൻ അവിടെയുണ്ട്"
അത് ജോസേട്ടനാണെന്ന് മുത്തശ്ശൻ പറയാതെ എനിക്ക് മനസ്സിലായിരുന്നു ....
ഹാളിൽ വരുമ്പോൾ ഒറ്റയാനും ജോസേട്ടനും ഇരിപ്പുണ്ട്...
"ജോസേ മോളിതുവരെ അറിയാത്ത സത്യങ്ങളെല്ലാം തുറന്നു പറയണം"
ജോസേട്ടൻ എന്റെ മുഖത്തേക്ക് നോക്കി...
"സത്യങ്ങളെല്ലാം അറിയുമ്പോൾ മോൾ മുത്തശ്ശനെ വെറുക്കരുത്"
അപേക്ഷയായിരുന്നു മുത്തശ്ശന്റെ സ്വരത്തിൽ....
"മോളിവിടിരിക്ക് "
ജോസേട്ടൻ പറഞ്ഞത് കേട്ട് ഞാൻ കുഷ്യനിൽ ഇരുന്നു.കൂടെ മുത്തശ്ശനും..എല്ലാവരുടെയും കണ്ണുകൾ ജോസേട്ടനിലായിരുന്നു..അദ്ദേഹം പറയാൻ പോകുന്ന വാക്കുകൾക്കായി ഞാൻ ചെവിയോർത്തു....
"ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ളതാണ് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...
എന്റെ ചെറുപ്പകാലം കൊട്ടാരമുറ്റത്ത് ആയിരുന്നു. ഈ വീടിന്റെ തെക്ക് ഭാഗത്ത് ചെറിയൊരു വീടുണ്ടായിരുന്നു.അവിടെയായിരുന്നു ഞാൻ വളർന്നത്...
കുട്ടിക്കാലം മുതലേ പട്ടിണി നിറഞ്ഞ നാളുകൾ.കൊട്ടാരമുറ്റത്തെ തടിയാണ് എന്റെ.ഇവിടുത്തെ ആഹാരം കഴിച്ചാണ് ഞാൻ വളർന്നത്..
ഹരീന്ദ്രവർമ്മയും ഞാനും സമപ്രായക്കാരായിരുന്നു.ഏറ്റവും അടുത്ത കൂട്ടുകാരും..പഠിച്ചതും ഒരെ സ്കൂളിൽ....
പത്താം ക്ലാസ് കഴിഞ്ഞതോടെ ഞാൻ പഠനം നിർത്തി.ഹരീന്ദ്രവർമ്മ പഠിക്കാൻ മിടുക്കനായിരുന്നു.പ്രീഡിഗ്രിയും ഡിഗ്രിയുമെടുത്ത് ഹരീന്ദ്രവർമ്മ കൊട്ടാരമുറ്റത്ത് മടങ്ങിയെത്തി..(ഹരിവർമ്മയുടെ യഥാർത്ഥ പേര് ഹരീന്ദ്രവർമ്മയെന്നാണ്)
നിന്റെ അച്ഛൻ വരുമ്പോൾ കൊട്ടാര മുറ്റത്തെ അടുക്കളപ്പണിക്ക് ഒരമ്മയും മകളും ഉണ്ടായിരുന്നു.ദൂരെ നിന്നെങ്ങോ പട്ടിണി സഹിക്കാതെ വന്നതായിരുന്നു ആ അമ്മയും മകളും.മകൾക്ക് പ്രായം ഇരുപത് വയസ്സ്..സുന്ദരിയാണ്....
ഹരിക്ക് പതിയെ ആ പെൺകുട്ടിയെ ഇഷ്ടമായി.അന്നത്തെ കൊട്ടാരമുറ്റത്തെ പ്രതാപശാലി രാജേന്ദ്രവർമ്മയെന്ന ഈ മുത്തശ്ശനാണ്...
അച്ഛനെ വലിയ പേടിയാണ് ഹരിക്ക്.എന്നിട്ടും അവർ തമ്മിൽ സ്നേഹത്തിലായി.പാവങ്ങളാണെന്നും ഒരിക്കലും കൊട്ടാരമുറ്റത്തുകാർ ഈ ബന്ധം അംഗീകരിക്കില്ലെന്നും അവൾ പറഞ്ഞപ്പോൾ ഹരി ധൈര്യം നൽകി...
കൊട്ടാരമുറ്റത്തെ ഹരിയിൽ നിന്ന് അവർ പ്രഗ്നന്റ് അയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. വീട്ടുജോലിക്കാരിയിൽ മകന്റെ കുഞ്ഞ് വളരുന്നെന്ന് അറിഞ്ഞ രാജേന്ദ്രവർമ്മ ഹരീന്ദ്രവർമ്മയെ വിദഗ്ധമായി ഇവിടെ നിന്നും മാറ്റി...
മകളുടെ അവിഹിതബന്ധം അറിഞ്ഞതോടെ അമ്മ ആത്മഹത്യ ചെയ്തു. ആ പെൺകുട്ടിയെ കൊട്ടാരമുറ്റത്തെ ഒരുപണിക്കാരനെ കൊണ്ട് കെട്ടിച്ചിട്ട് നാടുകടത്തി..
അവർ വന്നുപെട്ടത് നമ്മുടെ ഗ്രാമത്തിൽ ആയിരുന്നു. അപ്പോഴേക്കും എനിക്കും ഒരുപ്രണയം ഉണ്ടായതിനാൽ ഞാനും സ്ഥലം കാലിയാക്കി നേരെ ഗ്രാമത്തിൽ വന്നു.അമ്മയുടെ വീടാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്...
അന്നത്തെ ആ പെൺകുട്ടിയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്കായിരുന്നു.അവരുടെ വയറ്റിൽ വളർന്ന കുട്ടിയെ കുറിച്ച് പറഞ്ഞു തന്നെയാണ് സ്ഥിരം വഴക്കും....
എല്ലാ യാതനകൾക്കും ഒടുവിൽ അവർ ഒരുപെൺകുട്ടിയെ പ്രസവിച്ചു.ആ കുട്ടിക്ക് അഞ്ച് വയസ്സ് കഴിഞ്ഞതോടെ വളർത്തച്ഛൻ ഉപേക്ഷിച്ചു പോയി.....
അന്നത്തെ ആ പെൺകുട്ടിയാണ് ഇവിടിരിക്കുന്ന വസു എന്ന വസുമതി...
ജോസേട്ടൻ പറയും മുമ്പേ ഞാനെല്ലാം ഊഹിച്ചിരുന്നെങ്കിലും അറിയാതെ ഞാനൊന്ന് പൊള്ളിപ്പിടഞ്ഞു പോയി...
എന്റെ കണ്മുന്നിൽ ഒരിക്കൽ കൂടി എന്റെ അമ്മയുടെ ദയനീയമുഖം കടന്നുപോയി.ഓരോ രാത്രികളിലും അമ്മ തനിച്ചിരുന്നു കരയുന്നത് കണ്ടിട്ടുണ്ട്. ഉള്ളം പിടഞ്ഞാണ് അമ്മ തേങ്ങിയതെന്ന് ഞാനിന്ന് മനസ്സിലാക്കുന്നു. അപ്പോഴൊക്കെയും അമ്മയെ ഞാൻ കുറ്റപ്പെടുത്തിയട്ടെയുള്ളൂ....
രണ്ടു തുള്ളി കണ്ണുനീർ ഞാൻ താഴേക്കൊഴുക്കി..എന്റെ അമ്മക്കായിട്ട്...
"പിന്നെയെന്താണ് ഒരിക്കൽ പോലും ജോസേട്ടൻ അമ്മയോട് പരിചയം കാണിക്കാതിരുന്നത്"
എന്റെ മനസ്സിലെ സംശയം തീർക്കണമായിരുന്നു...
"അന്ന് നിന്റെ അമ്മ ഹരിയെ ഏൽപ്പിക്കാനായൊരു കത്തു തന്നിരുന്നു.ഞാനത് ഒരിക്കലും ഹരിയെ കാണിച്ചില്ല.അതിന്റെ തെറ്റിദ്ധാരണ അമ്മക്ക് ഉണ്ടായിരുന്നു"
"അതെന്താ ആ കത്ത് ജോസേട്ടൻ അമ്മയെ കാണിക്കാതിരുന്നത്?"
ഞാൻ സംശയം ആവർത്തിച്ചു...
മുത്തശ്ശന്റെയും ജോസേട്ടന്റെയും കണ്ണുകൾ നിറഞ്ഞു...
"ആ കത്ത് ഞാൻ ഹരിയെ ഏൽപ്പിക്കും മുമ്പ് നിന്റെ അച്ഛൻ കൊല്ലപ്പെട്ടു "
"ങേ ... ഞാൻ അതിശകതമായി നടുങ്ങിപ്പോയി...
" ആരാണെന്റെ അച്ഛനെ കൊന്നത്..ആരാണെന്ന്.. ആരായാലും എനിക്ക് അറിയണം"
എന്റെ കണ്ണുകളിൽ തീപ്പൊരി ചിതറി..ആ അഗ്നിക്ക് എല്ലാം ദഹിപ്പിക്കാനുളള ശക്തി ഉണ്ടായിരുന്നു....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 17
"എന്റെ അച്ഛൻ മരിച്ചതുപോലെ കൊന്നവരെയും കൊല്ലണം"
ഞാൻ ഒറ്റയാന്റെ മുഖത്ത് നോക്കി പറഞ്ഞു. ഒറ്റയാൻ ഒന്ന് ചിരിച്ചു...
"അതൊക്കെ വേണ്ടത് പോലെ ചെയ്യാം.. ധൈര്യമായി ഇരിക്ക്"
ഒറ്റയാൻ എനിക്ക് ആത്മവിശ്വാസം പകർന്നു.ബാക്കി അറിയാനായി ഞാൻ ജോസേട്ടന്റെ മുഖത്ത് നോക്കി...
"ബാക്കി കൂടി പറയൂ ജോസേട്ടാ എനിക്ക് അറിയണം എന്റെ അച്ഛൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന്?"
അമർഷവും പകയും ഉണ്ടായിരുന്നു എന്റെ സ്വരത്തിൽ..
"ബാക്കി ഞാൻ പറയാം മോളേ"
മുത്തശ്ശന്റെ മുഖത്തേക്ക് ഞങ്ങൾ മിഴികൾ നട്ടു...
നിന്റെ അമ്മയെ ഇവിടെ നിന്ന് ഓടിച്ചതിനുശേഷം ഹരിയെ ഞാൻ തിരികെ കൊണ്ടുവന്നു. നിന്റെ അമ്മ ഇവിടത്തെ ഒരു പണിക്കാരന്റെ കൂടെ ഒളിച്ചോടി പോയെന്നും വിവാഹം കഴിച്ചെന്നും ഞാൻ പറഞ്ഞു. ഹരി വിശ്വസിക്കാനായി തെളിവുകളും കാണിച്ചു...
"എന്റെ അമ്മയെ വേശ്യയാക്കിയ മുത്തശ്ശനോട് എനിക്ക് ആ നിമിഷം പക തോന്നിയെങ്കിലും അമർഷത്തോടെ ഞാൻ അടക്കി പിടിച്ചു...
" എന്നിട്ട്.."
ആകാംഷയടക്കാൻ കഴിഞ്ഞില്ലയെനിക്ക്...
ഹരിക്ക് പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു. നിങ്ങളെ തിരക്കി ഒരുപാടലഞ്ഞു .എവിടെയെന്ന് മാത്രം അവനു അറിയാൻ കഴിഞ്ഞില്ല...
അതോടെ ഹരി മദ്യപാനത്തിനു അടിമയായി. ഞാനും അവന്റെ അമ്മയും അതറിയാൻ വൈകിപ്പോയിരുന്നു...
കൊട്ടാര മുറ്റത്തെ ബിസിനസ്സ് ഇടക്കൊന്ന് നഷ്ടത്തിലായി.ബിസ്സിനസ്സൊക്കെ ശ്രദ്ധിക്കണ്ട ഹരി മദ്യത്തിൽ മുങ്ങി നടന്നു...
ബിസിനസ്സ് നഷ്ടത്തിലായതോടെ പാർട്ട്ണർക്കായി ഞാൻ ടെൻഡർ ഇറക്കി.അങ്ങനെയാണ് വിനയിന്റെ മുത്തശ്ശൻ കൈമൾ പണിക്കർ കൊട്ടാരമുറ്റം ബിസ്സിനസ്സിൽ പാർട്ട്ണറാകുന്നത്.ലാഭം ഫിഫ്റ്റി ഫ്ഫ്റ്റി എന്നതായിരുന്നു ഉടമ്പടി...
എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിൽ ബിസിനസ്സ് ലാഭത്തിലായി തുടങ്ങി. കൈമൾ പണിക്കർ ഹരിയെ ബിസിനസ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നു.അതെന്നെ കൂടുതൽ സന്തോഷിപ്പിച്ചു.അങ്ങനെ ബിസിനസ്സിന്റെ മേൽനോട്ടം ഞാൻ ഹരിയെ ഏൽപ്പിച്ചു വിശ്രമിച്ചു..
ബിസ്സിനസ്സിന്റെ പവർ ഓഫ് അറ്റോർണിയിൽ ഞാൻ ഹരിയുടെയും കൈമളിന്റെയും പേരിലാണാക്കിയത്.തുടക്കത്തിൽ വിശ്വസ്തനായ പണിക്കർ പതിയെ ഹരിയെ വശത്താക്കി സമ്പാദ്യങ്ങൾ അയാളുടെ കീഴിലാക്കാൻ തുടങ്ങി. ഹരിക്ക് മദ്യവും പെണ്ണിനെയും നൽകി അവർ കീഴ്പ്പെടുത്തിയിരുന്നു...
കൈമൾ മകളെക്കൊണ്ട് ഹരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സിൽ നിന്റെ അമ്മ ആയിരുന്നു... അതുകൊണ്ട് ആ ശ്രമം നടന്നില്ല...
പകരം അയാൾ സമ്പാദ്യങ്ങൾ ഓരോന്നായി കൈവശപ്പെടുത്തി കൊണ്ടിരുന്നു.ഞാനും ഹരിയും എല്ലാം മനസ്സിലാക്കുമ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു...
ഹരി പണിക്കരോട് ഒന്നും രണ്ടും പറഞ്ഞു കയ്യാങ്കളിയിൽ വരെയെത്തി.അന്നത്തെ രാത്രി മദ്യപിച്ചു വരുമ്പോഴാണ് ആസൂത്രണം ചെയ്ത കാറപകടത്തിൽ ഹരി മരണപ്പെടുന്നത്...
മുത്തശ്ശൻ പൊട്ടിക്കരയുന്നത് കണ്ട് ഞാൻ വല്ലാതായിപ്പോൾ.എന്റെ അമ്മയോടും അച്ഛനോടും ചെയ്തതൊക്കെ ഞാൻ മറന്നു...
എനിക്കിനി ബന്ധുവെന്ന് അവകാശപ്പെടാനുളള ഏകയാൾ മുത്തശ്ശനാണ്.ഞാൻ മുത്തശ്ശന്റെ അരികിലെത്തി സമാധാനിപ്പിച്ചു...
"മുത്തശ്ശാ കൊലപാതകമാണെന്ന് അറിയാരുന്നില്ലെ.കേസൊന്നും നടത്തിയില്ലേ?"
"എല്ലാം ചെയ്തു നോക്കിയിരുന്നു മോളേ തെളിവിന്റെ അഭാവത്തിൽ അവരെല്ലാം രക്ഷപ്പെട്ടു.. കേസ് തള്ളിപ്പോയി..."
"മുത്തശ്ശനു ഉറപ്പാണോ അച്ഛനെ കൊന്നത് പണിക്കരാണെന്ന്"
"അതേ മോളേ അവനെ അത് ചെയ്യത്തുളളൂ..."
"മം..."
ഞാൻ ചിന്തയിലാണ്ടു..പെട്ടെന്നെന്തോ ഓർത്തതു പോലെ ഞാൻ ചോദിച്ചു..
"മുത്തശ്ശി എങ്ങനെ മരിച്ചു"
"അന്ന് നിന്റെ അച്ഛന്റെ കൂടെ കാറിൽ മുത്തശ്ശിയും ഉണ്ടായിരുന്നു"
മുത്തശ്ശന്റെ ആ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു.ഒരിക്കലും ഞാൻ കണ്ടട്ടില്ലാത്ത മുത്തശ്ശിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു...
മുത്തശ്ശൻ കാണിച്ച ആൽബത്തിൽ ഞാൻ അച്ഛന്റെ കൂടെ മുത്തശ്ശിയെ കണ്ടിരുന്നു. മുത്തശ്ശിയുടെ അതേ സൗന്ദര്യവും മുഖഛായയുമാണെനിക്ക് പകർന്നു കിട്ടിയിരിക്കുന്നത്....
ഇരട്ടക്കൊലപാതകം നടത്തിയവർ സമൂഹത്തിൽ മാന്യമായി വിലസി നടക്കുന്നു.തീർത്താൽ തീരാത്ത നഷ്ടങ്ങൾ പേറി ഞാനും മുത്തശ്ശനും....
"അവർ കയ്യടിക്കി വെച്ചിരിക്കുന്ന സ്വത്തുക്കൾക്കായി വർഷങ്ങളായി നിയമയുദ്ധം നടത്തി വന്നു.അനുകൂലമായ കോടതിവിധി അടുത്തിടെയാണു ലഭിച്ചത്.പവർ ഓഫ് അറ്റോർണി നിലവിലുളളതിനാൽ നിയമോപദേപ്രകാരം സ്വത്തുക്കളെല്ലാം നിന്റെ പേരിലാക്കി ഞാൻ വിൽപ്പത്രം എഴുതിവെച്ചു"
കനത്ത നിശബ്ദത ഞങ്ങൾക്കിടയിലുണ്ടായി.ഒടുവിൽ ആ മൗനത്തിനു തിരശ്ശീലയിട്ടത് ഞാൻ ആയിരുന്നു...
'"ഇതിനൊക്കെ പകരം വീട്ടണ്ടേ മുത്തശ്ശാ"
"മോളേ ശത്രുക്കൾ പ്രബലരാണ്.എനിക്കാകെ നീയെയുളളൂ..നിന്നെക്കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ"
മുത്തശ്ശൻ പറഞ്ഞത് ശരിയാണെങ്കിലും എന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല.എന്റെ അച്ഛന്റെ കൊലയാളികൾ ഒന്നുകിൽ ഇല്ലാതാകണം.അല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിലാകണം"
ഞാൻ ഒറ്റയാന്റെ മുഖത്തേക്ക് നോക്കി...
"ഏട്ടാ ഇതുവരെ ഞാനായിട്ട് ഒന്നും ആവശ്യപ്പെട്ടട്ടില്ല.ആദ്യമായിട്ടൊരു സഹായം ചോദിച്ചാൽ എനിക്ക് ചെയ്തു തരാമോ?"
പ്രതീക്ഷ നിറഞ്ഞതായിരുന്നു എന്റെ ചോദ്യം....
"ഞാനെന്താ വസൂ ചെയ്യേണ്ടത് പറയൂ"
"കൊല്ലണം...എല്ലാവരെയും"
എന്റെ മുഖത്തെ കോപം കണ്ടിട്ട് അവരൊന്ന് ഞെട്ടി...
"എന്താ വസൂ നീ പറയുന്നത്. അതത്ര എളുപ്പമല്ല"
ജോസേട്ടൻ ചാടിക്കയറി പറഞ്ഞു..
"അറിയാം ജോസേട്ടാ കാര്യങ്ങൾ എളുപ്പമല്ലെന്ന്.പക്ഷേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അച്ഛന്റെയും മുത്തശ്ശിയുടെയും ആത്മാവിനു ശാന്തി ലഭിക്കില്ല.."
എനിക്ക് സങ്കടത്താൽ കരച്ചിൽ വന്നു...
ഒരിക്കൽ പോലും അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ഞാൻ അനുഭവിച്ചട്ടില്ല...അച്ഛന്റെ മുഖം കണ്ടട്ടില്ല.എന്റെ അച്ഛനായിട്ട് ഞാനെന്തെങ്കിലും ചെയ്തില്ലെങ്കിൽ മകളെന്ന നിലയിൽ എനിക്ക് എങ്ങനെ സമാധാനം ഉണ്ടാകും...
"വസൂ കൊല്ലാൻ അത്ര എളുപ്പമല്ല.പക്ഷേ കേസ് നമുക്ക് റീ ഓപ്പൺ ചെയ്യാൻ കഴിയും.എന്നാലും തെളിവുകൾ..."
"തെളിവുകൾ നമുക്ക് ഉണ്ടാക്കണം..."
എല്ലാവരുമൊന്ന് ഞെട്ടി...
"എങ്ങനെ"
"അതിനൊക്കെ വഴി തെളിയും...ഈശ്വരൻ എന്നത് സത്യമാണ്"
ഞാൻ പുഞ്ചിരിച്ചു..,.
"തൽക്കാലം അതൊക്കെ വിട്...മനസിന്റെ ടെൻഷൻ ഒന്ന് മാറണം.നമുക്ക് ബീച്ചിലേക്ക് പോകാം"
മുത്തശ്ശനും ജോസേട്ടനും വരുന്നില്ലെന്ന് പറഞ്ഞു..ഞാനും ഒറ്റയാനും കൂടി ബീച്ചിലേക്ക് പോയി...
നല്ല തിരക്ക് ഉണ്ട്.ഒഴിഞ്ഞൊരു സ്ഥലം നോക്കി ഞാനും ഒറ്റയാനും കൂടി ഇരുന്നു..
അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പ് ഞങ്ങളുടെ മുഖത്തേക്ക് പ്രതിഫലിച്ചു...
"കൂയ് ഏട്ടോ ഇവിടെയെങ്ങുമല്ലേ"
ഞാൻ ഒറ്റയാന്റെ മുഖത്തിനു നേരെ കൈകൾ വീശി...
ഒറ്റയാനൊന്ന് ഞെട്ടുന്നത് ഞാൻ കണ്ടു...
"അതെ എനിക്കൊരു ഐസ്ക്രീം തിന്നാൻ കൊതി വരുന്നു"
"അത്രയേയുളളോ..വാ"
ഐസ്ക്രീം കാരന്റെ അടുത്തെത്തി ഞങ്ങൾ ഒരു കോൺ ഐസ്ക്രീം വാങ്ങി...
"രണ്ട് കോൺ ഐസ്ക്രീം"
"രണ്ടെണ്ണം വേണ്ട.ഒരെണ്ണം മതി"
ഞാൻ ചാടിക്കയറി പറഞ്ഞു... ഒറ്റയാൻ എന്നെ സൂക്ഷിച്ചു നോക്കി..
"ഏട്ടൻ കഴിച്ചോന്നെ..എനിക്ക് വേണ്ടാന്നേ'"
പറഞ്ഞിട്ട് ഞാൻ കുസൃതിയോടെ ഒറ്റയാന്റെ മുഖത്ത് പ്രണയപൂർവ്വം നോക്കി....
ഏട്ടൻ കോൺ ഐസ്ക്രീം വാങ്ങി.ഞങ്ങൾ തിരമാലകളിൽ ഇറങ്ങി.ഉയർന്നു വന്ന തിരകൾ ഞങ്ങളുടെ ശരീരത്തെ ചുംബിച്ചു കൊണ്ടിരുന്നു..
"ടാ കൊതിയാ എനിക്ക് കൂടി താടാ"
"നിനക്ക് വേണ്ടാന്നല്ലെ പറഞ്ഞത്"
"ഏട്ടൻ കഴിച്ചതിന്റെ ബാക്കിയെനിക്ക് വേണം. അതിനാ ഒരെണ്ണം വാങ്ങീത്"
എനിക്ക് നേരെ പാതി കഴിച്ച കോൺ ഐസ്ക്രീം ഏട്ടൻ നീട്ടി.ഞാനത് കഴിച്ചു...
"അതേ ഒരാഗ്രഹം പറയട്ടെ"
"പറയെടീ വസു"
"അന്തിച്ചുവപ്പിനെ സാക്ഷിയാക്കി കവിളിലൊരുമ്മ തര്യോ?"
ഞാൻ പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ഒറ്റയാൻ എന്നെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു...പക്ഷേ അത് കവിളിൽ ആയിരുന്നില്ല.എന്റെ ചുണ്ടിലായിരുന്നു.ഞാൻ പിടഞ്ഞു പോയി. കാൽ അറിയാതെ മുകളിലേക്ക് ഉയർന്നു...
ഞാൻ കുതറാൻ ശ്രമിച്ചെങ്കിലും ഒറ്റയാൻ വിട്ടില്ല...പതിയെ ഞാനും ആ ചുംബനത്തിൽ അലിഞ്ഞു.ഏട്ടനെ ഇറുക്കി പുണർന്നു പരിസരം മറന്നങ്ങനെ നിന്നു....
"നിനക്കൊക്കെ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ"
ആരൊ വിളിച്ചു പറയുന്നത് കേട്ടാണ് ഞങ്ങൾ അകന്നു മാറിയത്...
ചമ്മിപ്പോയി ..ഞങ്ങൾ..
"വഷളൻ"
പെട്ടെന്ന് ഞങ്ങൾ അവിടെ നിന്ന് സ്ഥലം കാലിയാക്കി...യമഹായിൽ എന്റെ ഒറ്റയാനെ കെട്ടിപ്പിടിച്ചങ്ങനെ വീട്ടിലേക്ക് പോയി...
വീട് അടുക്കാറായപ്പോഴാണു ബൈക്ക് ചെന്ന് എന്തിലൊ ഇടിച്ച് ഞങ്ങൾ തെറിച്ചു വീണത്...
പെട്ടെന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ഒരുവാഹനത്തിന്റെ പ്രകാശം ഞങ്ങളുടെ കണ്ണുകളിൽ തുളച്ചു കയറി....
അപകടം അപകടം എന്നെന്റെ മനസ് വിളിച്ചു പറയുമ്പോഴേക്കും ചിലരുടെയൊക്കെ നിലവിളികൾ അവിടെ മുഴങ്ങി....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 18
പൊടുന്നനെ വാഹനത്തിന്റെ ലൈറ്റ് അണഞ്ഞു.എന്നാലും ആരുടെയൊക്കയോ നിലവിളികൾ ഞാൻ കേട്ടു.തപ്പി തടഞ്ഞു ഞാൻ എഴുന്നേറ്റു. ശരീരത്തിനു നല്ല പെയിൻ പോലെ....
കുറെസമയം കഴിഞ്ഞു.
ഇരുട്ടിൽ അലർച്ചകൾ നിന്നു.നിർത്തിയിട്ടിരുന്ന വാഹനം സ്റ്റാർട്ടായി അകന്നു പോകുന്നു.
"ഒറ്റയാനെവിടെ?"
എനിക്കാകെ വെപ്രാളമായി....
"ഏട്ടാ ഏട്ടാ... ഞാൻ നിലവിളിക്കാൻ തുടങ്ങി..
" ഞാൻ ഇവിടെയുണ്ട്.. വസു"
കുറച്ചകലേന്ന് ഏട്ടന്റെ ശബ്ദം ഞാൻ കേട്ടു...ഞാൻ മുന്നോട്ടു നീങ്ങാൻ ഭാവിച്ചു...
"വസൂ നീയവിടെ നിന്നോ ഞാനങ്ങ് വരാം"
ഒരുനിമിഷം സമയം എടുത്തു ഒറ്റയാൻ എനിക്ക് അരികിലെത്താൻ.ഒറ്റയാൻ എത്തിയതും ഞാൻ അടുത്ത് ചെന്നു...
"ഏട്ടനെന്തെങ്കിലും പറ്റിയോ"
എന്റെയുള്ളിലെ വേദന ഒറ്റയാൻ തിരിച്ചറിഞ്ഞു..
"എനിക്ക് കുഴപ്പമൊന്നുമില്ല..നിനക്കോ"
"വണ്ടിയിൽ നിന്ന് വീണതിനാൽ ശരീരത്തിനു നല്ല വേദനയുണ്ട്"
"നമുക്ക് ഹോസ്പിറ്റൽ പോകാം"
മറിഞ്ഞു കിടന്ന യമഹ ഒറ്റയാൻ പൊക്കിയെടുത്തു.പെട്രോളിന്റെ ഗന്ധം അവിടെ തങ്ങി നിൽക്കുന്നു... വണ്ടി താഴേക്ക് മറിഞ്ഞു കിടന്നതിൽ പെട്രോൾ അവിടെമാകെ വീണിട്ടുണ്ട്...
ബൈക്ക് കുറച്ചു കൂടി മുമ്പോട്ട് നീക്കിയാണു ഒറ്റയാൻ സ്റ്റാർട്ട് ചെയ്തത്...
ബൈക്ക് സ്റ്റാർട്ടായതും ഞാൻ പിന്നിൽ കയറി ഇരുന്നു.സഹിക്കാൻ വയ്യാത്ത വേദന.ശരീരം എവിടെയോ മുറിഞ്ഞിട്ടുണ്ട്...
ഹോസ്പിറ്റലിൽ ബൈക്ക് നിർത്തി ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ ഒറ്റയാനെ കണ്ടുഞെട്ടി...
ശരീരം നിറയെ ബ്ലഡ് ആണ്.. ഷർട്ടിലും പാന്റിലും അഴുക്കുമുണ്ട്...
"ഏട്ടാ..ബ്ലഡ്"
ഒറ്റയാൻ ചിരിച്ചു...
"ഇതൊക്കെ എന്ത്.അടിക്കിടയിൽ പറ്റിയതാണല്ലൊ"
"ഏട്ടനു അങ്ങനെയൊക്കെ പറയാം.. എന്തെങ്കിലും പറ്റിയാൽ എനിക്കല്ലെ നഷ്ടം"
ആർത്തലച്ചു പെയ്ത മഴപോലെ എന്റെ മിഴികൾ പെയ്തു കൊണ്ടിരുന്നു...
ഞാനെന്റെ വേദന മറന്നു. ഏട്ടനെ പരിചരിക്കുന്നതിലായി എന്റെ ശ്രദ്ധ മുഴുവനും...
ഒരുമണിക്കൂറോളം ഞങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിച്ചു. മുത്തശ്ശനെയും ജോസേട്ടനെയും വിവരം അറിയിച്ചില്ല.അവർ പേടിക്കണ്ടെന്ന് കരുതി...
ഏട്ടന്റെ കയ്യിലും നെറ്റിയിലും മുറിവുണ്ട്.വെച്ചുകെട്ടുമായി ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ജോസേട്ടനും മുത്തശ്ശനും ഞെട്ടുന്നത് കണ്ടു...
"എന്തുപറ്റി"
പരിഭ്രമിച്ചു അവർ ഞങ്ങൾക്ക് അരികിലെത്തി... ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു...
"ശരി രണ്ടു പേരും പോയി റെസ്റ്റെടുക്ക്"
ഞാനും ഏട്ടനും കൂടി ഏട്ടന്റെ ബഡ് റൂമിലേക്ക് പോയി...
"ഏട്ടാ ഭക്ഷണം കഴിച്ചിട്ട് മരുന്ന് കഴിക്കാം."
ഞാൻ കിച്ചണിൽ നിന്ന് ഫുഡ് എടുത്തിട്ട് വന്നും...
"നീ കൂടി കഴിക്ക്"
ഞാനും ഏട്ടനും കൂടി ഭക്ഷണം കഴിച്ചു. ഏട്ടനു ടാബലെറ്റ് കൊടുത്തിട്ട് മുത്തശ്ശനും ജോസേട്ടനും ഉള്ള ഭക്ഷണം ഡൈനിങ് ടേബിളിൽ എടുത്തു വെച്ചു അവരെ വിളിച്ചു....
അവരും കൂടി കഴിച്ചതോടെ പാത്രങ്ങൾ കിച്ചണിൽ കൊണ്ട് ചെന്ന് വെച്ചു...
"ഇന്നെനിക്ക് കഴുകാൻ വയ്യ..നാളെയാകട്ടെ"
ജോലിക്കാരി പകൽ മാത്രമേയുള്ളൂ.. രാത്രി അവർ വീട്ടിൽ പോകും...
ഞാൻ ഹാളിൽ വരുമ്പോൾ മുത്തശ്ശനും ജോസേട്ടനും കൂടി കത്തിവെക്കുവാണ്...
"നാളെ കേസ് കൊടുക്കണം...ഇനിയിങ്ങനെ അവരെ വിട്ടാൽ പറ്റില്ല"
"അതൊക്കെ വേണ്ട രീതിയിൽ രുദ്രപ്രതാപ് കൈകാര്യം ചെയ്തോളും"
മുത്തശ്ശന്റെ തീരുമാനത്തെ ഞാൻ ചോദ്യം ചെയ്തില്ല.ഗുഡ്നൈറ്റ് ആശംസിച്ചു ഞാനെന്റെ മുറിയിലേക്ക് വന്നു.എനിക്കുളള ടാബ്‌ലെറ്റ് എടുത്തു കഴിച്ചിട്ട് കിടന്നു....
വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല.ഞാൻ എഴുന്നേറ്റു ഒറ്റയാന്റെ മുറിയിലെത്തി...
മുറിയിൽ ലൈറ്റ് അണച്ചിരുന്നില്ല...
"ഏട്ടൻ ഉറങ്ങിയില്ലേ.."
"ഇല്ല..നീ കിടന്നില്ലേ"
"ഇല്ല ഏട്ടാ..ഉറക്കം വരുന്നില്ല"..
ഞാൻ ചെന്ന് കതക് അടച്ചിട്ട് ഏട്ടന്റെ അടുത്ത് ഇരുന്നു.ഒറ്റയാന്റെ നെറ്റിയിൽ തലോടി.അറിയാതെ എന്റെയുള്ളിൽ സങ്കടം ഇരച്ചെത്തി.ഞാൻ കുനിഞ്ഞ് ഏട്ടന്റെ നെറ്റിയിൽ ചുംബിച്ചു.കണ്ണിൽ നിന്നും രണ്ടു തുള്ളി അടർന്നു ഒറ്റയാന്റെ നെറ്റിയിൽ വീണു...
" എന്താടി വസു..കുട്ടികളെപ്പോലെ കരയുന്നത് "
ഏട്ടൻ എന്നെ ശാസിച്ചു...
സങ്കടം വന്ന് അങ്ങനെ തികട്ടി നിൽക്കുകയാണ്...
"ഏട്ടാ എനിക്ക് പ്രതികാരമൊന്നും വേണ്ട..ഏട്ടനെക്കൂടിയെനിക്ക് നഷ്ടപ്പെടാൻ വയ്യ"
അനുസരണയില്ലാത്ത മിഴികൾ ഒഴുകിക്കൊണ്ടിരുന്നു...ഏട്ടന്റെ കൈവിരലുകൾ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു...
"ഞാനും കൂടി കിടന്നോട്ടെയിവിടെ"
ഏട്ടന്റെ അനുവാദത്തിനായി ഞാൻ കാത്തു നിന്നു...
"കിടന്നോളൂ"
സമ്മതം ലഭിച്ചതോടെ ഞാൻ ഏട്ടനെ കെട്ടിപ്പിടിച്ചു കിടന്നു....
"ഏട്ടാ...."
"എന്തുവാടീ"
"ഒന്നൂല്ല..."
"നിന്നെക്കൊണ്ട് ഞാൻ തോറ്റു"
ഞാൻ തിരിഞ്ഞ് ഏട്ടന്റെ മുഖത്ത് നോക്കി. കുനിഞ്ഞ് ഞാനൊരുമ്മ കൊടുത്തു...
എനിക്കങ്ങ് വല്ലാതെ സ്നേഹമങ്ങ് കൂടിപ്പോയി...ഉമ്മ കൊടുത്തിട്ട് ചുണ്ടുകൾ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും എന്നെ ചുറ്റിയിരുന്ന കരങ്ങൾക്ക് ശക്തിയേറി....
ഒടുവിൽ ഏട്ടൻ തന്നെ ചുണ്ടുകൾ പിൻ വലിച്ചു.. ഞാൻ അപ്പോഴും മറ്റേതോ ലോകത്തായിരുന്നു....
"വസൂ..."
ഏട്ടനെന്നെ തട്ടിവിളിച്ചു....
"നീയേത് ലോകത്താണ്..ഞാൻ ഓരോന്നും ഓർത്ത്..."
വാക്കുകൾ പകുതി നിർത്തി ഞാൻ...
"അതൊക്കെ വിട്ടുകളയ് വസൂ..കളി എന്താണെന്ന് നാളെ ഞാൻ അവന്മാരെ അറിയിക്കുന്നുണ്ട്"
"വഴക്കിനൊന്നും പോകണ്ട..പരാതി കൊടുത്താൽ മതി"
"ഓ..അങ്ങനെയെങ്കിൽ അങ്ങനെ"
ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു.അങ്ങനെ ഏട്ടനെ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങിപ്പോയി...
രാവിലെ ഏട്ടനാണ് എന്നെ വിളിച്ചു ഉണർത്തിയത്...
"എടീ എഴുന്നേൽക്ക്...സമയം ഒരുപാടായി"
ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റതിനാൽ പെട്ടന്നെനിക്ക് സ്ഥലകാലബോധം കിട്ടിയില്ല. എഴുന്നേറ്റു കാൽ നിലത്തേക്ക് വെച്ചതും കാലിനു ബലമില്ലാതെ വീഴാൻ പോയി.ഏട്ടനാണ് എന്നെ താങ്ങി നിർത്തിയത്.....
മുഖം കഴുകി ഞാൻ എന്റെ മുറിയിലേക്ക് വന്നു.ഭാഗ്യം മുത്തശ്ശനും ജോസേട്ടനും കണ്ടില്ല.കണ്ടാലിനി അതുമതി കൊല്ലാൻ...
കിച്ചണിൽ വന്നപ്പോൾ ജോലിക്കാരി ചേച്ചി വന്നിട്ടുണ്ട്... ചൂടോടെയൊരു ചായ കുടിച്ചതും ഉന്മേഷം തേന്നി..
ചെറു ചൂടുവെളളത്തിൽ അടിപൊളിയൊരു കുളിയും പാസ്സാക്കി ഞാൻ തിരികെ വന്നു.അപ്പോഴേക്കും ഒറ്റയാൻ ഒരുങ്ങിയെത്തി...
"എവിടേക്കാ..ഇന്നെങ്കിലു റെസ്റ്റ് എടുക്കരുതോ ഏട്ടാ"
"കുറച്ചു പണിയുണ്ട് വസു'"
ഞാൻ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഈ ഓട്ടമാണ് ഒറ്റയാൻ. പകൽ കൂടുതലും ബിസിയാണ്.എന്തെങ്കിലും അത്യാവശ്യമാണെങ്കിൽ മാത്രമേ പുള്ളിയെ കിട്ടൂ...
പഠിക്കാൻ പോയിരുന്ന ടൈമിൽ കൊണ്ട് വിടാനും വിളിക്കാനും വരും.അത്രയെ അറിയൂ....
"പറ്റില്ല..ഇന്ന് ഞാനെങ്ങും വിടില്ല.ഇന്നുകൂടി റെസ്റ്റ് എടുക്കണമെന്നല്ലേ ഡോക്ടർ പറഞ്ഞത്.ഞാനും ഓഫീസിൽ പോകുന്നില്ല ഇന്ന്"
നിർബന്ധിച്ച് ഞാൻ ഒറ്റയാനെ അന്ന് വീട്ടിൽ നിർത്തി...ഏട്ടന്റെ സാന്നിദ്ധ്യം ഞാനിപ്പോൾ കൂടുതൽ ആഗ്രഹിക്കുന്നു....
പിറ്റേന്ന് മുതൽ ഞാൻ ഓഫീസിലേക്ക് പോയിത്തുടങ്ങി...ഒറ്റയാന്റെ സാന്നിദ്ധ്യം കൂടെയില്ലെങ്കിലും ഫോൺ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും ഓടിയെത്തും....
ഒരുമാസം പെട്ടന്നാണ് കഴിഞ്ഞത്...കമ്പിനിയും ഷോറൂമുമൊക്കെ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് എത്തി തുടങ്ങി....
ഒരിക്കൽ എല്ലാവരും കൂടി ഇരുന്നപ്പോൾ മുത്തശ്ശൻ ഒരുവിഷയം എടുത്തിട്ടത്...
"എന്റെ വിവാഹക്കാര്യം"
എന്റെ മുഖം നാണത്താൽ ചുവന്നു....
"രുദ്രനെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാം...നിന്റെ ഇഷ്ടത്തിനാ മോളേ ഞാൻ പ്രാധാന്യം നൽകുന്നത്.ഒരിക്കൽ ചെയ്ത തെറ്റ് എനിക്ക് തിരുത്തണം"
എനിക്ക് അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മവന്നു...പാവങ്ങൾ ഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായേനേ ഞാൻ നെടുവീർപ്പെട്ടു....
അന്നത്തെ രാത്രിയും വിട പറഞ്ഞ് പുതിയ പുലരി വിടർന്നു...
കൈലാത്ത് കൈമൾ പണിക്കരുടെ കൊച്ചുമകൻ വിനയിന്റെ മരണവാർത്തയുമായിട്ടായിരുന്നെന്ന് മാത്രം.....
വിവരം അറിഞ്ഞതും ഞാൻ ഒറ്റയാന്റെ അടുത്ത് പറഞ്ഞു...
"ഞാനല്ല വസു അവനെ കൊന്നത്..."
"ഒറ്റയാനല്ലെങ്കിൽ പിന്നെയാരാണ്....?”
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 19
വാർത്തയറിഞ്ഞ് ഞങ്ങൾ പരസ്പരം നോക്കി..
"ഞാൻ കരുതി ഏട്ടനാണെന്ന്"
"അവൻ അങ്ങനെ ചെയ്യില്ല വസു.എനിക്ക് ഉറപ്പുണ്ട്"
മുത്തശ്ശനു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു...
"ആർക്കെങ്കിലും ആകട്ടെ.അവനവൻ ചെയ്യുന്ന കർമ്മഫലം അവരവർ തന്നെ അനുഭവിക്കും"
ഞാൻ പിറുപിറുത്തു... ഒറ്റയാനാകെ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി...
അന്ന് ഞാൻ ഓഫീസിലേക്ക് പോയത് സന്തോഷത്തോടെ ആയിരുന്നു. ഒരുശത്രു ഇല്ലാതായിരിക്കുന്നു.ഉന്മേഷത്തോടെ ഞാൻ ചെയറിൽ ഇരുന്നു എന്റെ വർക്കുകൾ ചെയ്തു കൊണ്ടിരുന്നു...
ഉച്ച കഴിഞ്ഞു വീട്ടിലെത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞു എനിക്ക് തിരികെ മടങ്ങാൻ തോന്നിയില്ല മാറി കിടന്നു....
ഒറ്റയാൻ എവിടെപ്പോയെന്ന് എന്റെ ചോദ്യത്തിനു ഉത്തരമായി കിട്ടിയത് അറിയില്ലെന്നായിരുന്നു...
ഒറ്റയാൻ താമസിച്ചാണ് വീട്ടിലെത്തിയത്.എവിടെ ആയിരുന്നെന്ന് കുത്തി കുത്തി ചോദിച്ചിട്ടും രക്ഷയില്ല.അതോടെ ഞാനും വിട്ടു....
പുലരികൾ ഓരോന്നും പിന്നിട്ടു പുതിയ വസന്തങ്ങൾ വന്നു കൊണ്ടിരുന്നു.,അടുത്ത ആഴ്ചയിൽ വിനയിന്റെ അച്ഛൻ കൂടി മരണപ്പെട്ടതോടെ പോലീസിനു തലവേദന സൃക്ഷ്ടിച്ചു.തലക്കും വിലക്കും പാഞ്ഞിട്ടും കൊലയാളിയെ കുറിച്ച് ഒരുവിവരവും കിട്ടിയില്ലെന്നാണ് വാർത്തയിൽ പറഞ്ഞത്.തെളിവുകൾ ഇല്ലാതെ സമർത്ഥമായിട്ടാണു കൊലയാളി കൊലയൊക്കെ ചെയ്തത്....
കൊട്ടാരമുറ്റത്തും വിനയിന്റെയും അച്ഛന്റെയും മരണവാർത്ത ചൂടുപിടിച്ചു....
ഓരത്തരും ഓരോ വാദങ്ങൾ പറയുമ്പോഴും ഞാൻ മനസ്സിൽ ചിരിച്ചു....
മനസ്സിൽ മുഴുവനും അച്ഛന്റെയും മുത്തശ്ശിയുടെയും ഓർമ്മകളാണ്...അവർക്ക് മനശ്ശാന്തി ലഭിക്കണമെങ്കിൽ കൊന്നവർ ഇല്ലാതാകണം....
വീണ്ടും ഒരാഴ്ചക്ക് ശേഷമുള്ള രാത്രിയിൽ അന്ന് രാത്രിയിൽ ഞാൻ മൂന്നുപേർക്കും കുടിക്കാനുളള പാലിൽ ഉറക്കഗുളിക കലർത്തി..രാത്രിൽ എല്ലാവരും പാൽ കുടിക്കുന്ന പതിവ് ഉണ്ട്...
ആദ്യം പാൽഗ്ലാസുമായി ഞാൻ ഒറ്റയാന്റെ മുറിയിലെത്തി...
"ഏട്ടാ പാൽ"
"മേശപ്പുറത്ത് വെച്ചോളൂ...കുറച്ചു പെൻഡിംഗ് വർക്കുണ്ട്"
ഏട്ടൻ അർജന്റായിട്ടെന്തൊ ലാപ്ടോപ്പിൽ പണിയുകയാണ്.ഞാൻ കിച്ചണിൽ ചെന്ന് മുത്തശ്ശനും ജോസേട്ടനും കൂടിയുളള പാൽ ഗ്ലാസിൽ പകർന്ന് അവർക്ക് കൊണ്ട് കൊടുത്തു. ഗുഡ് നൈറ്റ് പറഞ്ഞിട്ട് ഞാൻ ഒറ്റയാന്റെ മുറിയിലെത്തി... പാൽഗ്ലാസ് കാലിയായിരുന്നു...
"ആഹാ.പെട്ടെന്ന് കുടിച്ചു കഴിഞ്ഞോ"
ഏട്ടനെ ഞാൻ പ്രണയപൂർവ്വം നോക്കി.ഒറ്റയാൻ ലാപ്‌ടോപ്പിലെ വർക്ക് തീർത്തിരുന്നു...
"ശരി ഏട്ടാ ഞാൻ കിടക്കുവാ..വല്ലാത്ത തലവേദന"
ഞാൻ നെറ്റിയിൽ കൈവെച്ചു..
"ബാം പുരട്ട് വസൂ"
"ശരിയേട്ടാ.ഗുഡ് നൈറ്റ്"
"ഗുഡ് നൈറ്റ് വസൂ"
ഏട്ടന്റെ മുറിയിൽ നിന്ന് ഞാൻ ഇറങ്ങി.എന്റെ റൂമിലേക്ക് എത്തി.കുറച്ചു സമയം കിടന്നു.
ക്ലോക്കിൽ മണി ഒന്ന് അടിച്ചതോടെ ഞാൻ എഴുന്നേറ്റു.. ബ്ലാക്ക് ജീൻസും ഫുൾസ്ലീവ് ബ്ലാക്ക് ടീഷർട്ടും ധരിച്ചു. മുഖത്തൊരു കൂളിംഗ് ഗ്ലാസും ഫിറ്റു ചെയ്തു..
ബ്ലാക്ക് ഗ്ലൗസ് കയ്യിലും ബ്ലാക്ക് ബൂട്ട് കാലിലും അണിഞ്ഞു.ഒന്നേകാൽ കഴിഞ്ഞതോടെ കാർ പോർച്ചിൽ നിന്ന് ബുളളറ്റ് ഞാൻ പ്രയാസപ്പെട്ട് മുമ്പോട്ട് തളളിനീക്കി റോഡിലേക്ക് കൊണ്ടുവന്നു. ഗെയ്റ്റ് ലോക്ക് ചെയ്തു ഞാൻ തിരികെ വന്നു ബുളളറ്റ് സ്റ്റാർട്ട് ചെയ്തു....
റോഡ് വിജനമായിരുന്നു.യാത്രക്കാർ ആരുമില്ല.പത്ത് മിനിറ്റു കൊണ്ട് ഞാൻ ഉദ്ദേശിച്ച സ്ഥലത്തെത്തി.ബുളളറ്റ് മറ്റാരുടെയും ശ്രദ്ധ കിട്ടാത്തിടത്ത് ഒളിപ്പിച്ചു....
കൈമൾ പണിക്കരുടെ വീടിന്റെ ബാക്ക് സൈഡിൽ ഞാൻ വന്നു.അവിടെ ചെറിയ ഒരു ഗേറ്റുണ്ട്.അത് ചാടിക്കടന്നു ഞാൻ കൈമളിന്റെ വീടിനു പിന്നിലെത്തി...
ആദ്യമേ വന്നപ്പോഴെ ഞാൻ ആ വീടിന്റെ സ്പെയർ ചാവികൾ പ്രത്യേകം സൂക്ഷിച്ചത് കൈവശപ്പെടുത്തിയിരുന്നു..എന്തെങ്കിലും ആവശ്യം വന്നാൽ ഉപയോഗിക്കാമെന്ന് കരുതി....
അടുക്കള വാതിലിന്റെ പിന്നിൽ രണ്ടു തവണ തട്ടിയപ്പോൾ കതക് തുറക്കപ്പെട്ടു.... അവിടത്തെ ജോലിക്കാരി പത്മിനി ചേച്ചി മുമ്പ് കൊട്ടാരമുറ്റത്തെ പണിക്കു നിന്നിട്ടുണ്ട്.ഈ അടുത്തയിടെ അവരുടെ മകനു ഓപ്പറേഷൻ വേണ്ടി വന്നു. കൈമൾ പണിക്കർ കൊടുക്കാത്തതിനാൽ അവർ കൊട്ടാരമുറ്റത്ത് വന്നിരുന്നു. മുത്തശ്ശൻ കുറച്ചു പൈസ കൊടുത്ത് സഹായിച്ചു...
അവർക്ക് ഓപ്പറേഷൻ നടത്താൻ അത്രയും പണം തികയില്ലെന്ന് അറിയാവുന്നതിനാൽ ബാക്കി പൈസ കൂടി ഞാൻ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു...
"ഒരുപാട് നന്ദിയുണ്ട് മോളേ.ആ ദുഷ്ടൻ പണിക്കർ സഹായിച്ചത് പോലുമില്ല"
"അതിനെന്താ ചേച്ചി പണം ഞാൻ തന്നല്ലോ.പിന്നെ നന്ദിയൊന്നും വേണ്ട.എനിക്ക് ആവശ്യം വരുമ്പോൾ തിരിച്ച് ഉപകാരപ്പെട്ടാൽ മതി"
അങ്ങനെയാണ് ചേച്ചിയെ വശത്താക്കിയത്.രണ്ടു കൊലപാതകങ്ങൾ നടത്താനും അവരാണ് സഹായിച്ചത്.കുറച്ചു പണം കൂടി ഞാൻ കൊടുത്തിരുന്നു.ചേച്ചി സഹായിക്കാൻ മറ്റൊരു പ്രധാന കാരണം കൂടി ഉണ്ടായിരുന്നു....
ചേച്ചിയുടെ മകളെ പ്രണയം നടിച്ച് നശിപ്പിച്ചത് വിനയ് ആയിരുന്നു...
കതക് തുറക്കപ്പെട്ടതോടെ ഞാൻ അകത്ത് കയറി...
"പണിക്കരുടെ മുറിയെവിടെ ചേച്ചി"
"വാ മോളേ"
ചേച്ചിയുടെ കൂടെ ഞാൻ പണിക്കരുടെ മുറിക്ക് മുന്നിൽ ചെന്നു.കതക് ലോക്ക് ചെയ്തിരിക്കുകയാണ്.എന്റെ ആവശ്യപ്രകാരം ചേച്ചി കതകിൽ തട്ടി വിളിച്ചു...
"സാറേ സാറേ"
"ആരാത്"
കുറച്ചു കഴിഞ്ഞു അകത്ത് നിന്ന് മറുപടി കേട്ടു..
"ഞാനാ പത്മിനി.. "
കതക് തുറക്കപ്പെട്ടതോടെ ഞാൻ പോക്കറ്റിൽ നിന്ന് തോക്ക് പുറത്തേക്ക് എടുത്തു അയാൾക്ക് നേരെ നീട്ടി...
അയാൾ പിന്നോക്കം ചുവടുവെച്ചു.....
"പണിക്കർക്ക് എന്നെ അറിയാമല്ലോ അല്ലേ.എങ്കിലും ഒന്നുകൂടി പറയാം. കൊട്ടാരമുറ്റത്തെ ഹരീന്ദ്രവർമ്മ യുടെ ഒരെയൊരു മകൾ വസുമതി..."
അയാൾ ഞെട്ടുന്നത് ഞാൻ കണ്ടു...ജീവനുവേണ്ടി പണിക്കർ യാചിച്ചു...
"ചോദ്യവും ഉത്തരവും ഒന്നുമില്ല പണിക്കരേ.ഞാനെന്തിനാണു വന്നതെന്ന് നിങ്ങൾക്കും എനിക്കും അറിയാം.ടൈമില്ല കൂടുതൽ കളയാൻ"
പണിക്കർക്ക് ശ്വാസം മുട്ടൽ ഉണ്ട്. അതിനു മരുന്ന് സ്പ്രേ ചെയ്യാറുണ്ട് .വിഷവാതകം നിറച്ച സ്പ്രേ ഞാൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു....
"മരിക്കുന്നതിനു മുമ്പ് നന്നായിട്ട് ശ്വാസം വലിച്ചു വിടൂ പണിക്കരെ"
പത്മിനി ചേച്ചി പണിക്കർക്ക് മുമ്പിലെത്തി ശ്വാസം കിട്ടാതെ പിടയുന്ന പണിക്കരുടെ മൂക്കിനു നേരെയത് സ്പ്രേ ചെയ്തു...
പത്മിനി ചേച്ചി ചെയ്യുന്നതെല്ലാം ഞാൻ മൊബൈലിൽ റിക്കാർഡ് ചെയ്തു. എന്നെങ്കിലും കുറ്റബോധം അവർക്ക് ഉണ്ടായാൽ എല്ലാം വിളിച്ചു പറയണമെന്ന് തോന്നിയാലൊരു മുൻ കരുതൽ എന്ന നിലയിൽ ആയിരുന്നു അത്...
മുമ്പ് ചെയ്ത രണ്ടു കൊലപാതകവും അതെ രീതിയിൽ തന്നെ ആയിരുന്നു....
പണിക്കർ കിടന്നു പിടയുന്നത് ഞാൻ ക്രൂരമായി രസിച്ചു...
എന്റെ അച്ഛനും മുത്തശ്ശിയും അപകടത്തിൽ പെട്ട് ഇങ്ങനെ പ്രാണനായി പിടഞ്ഞിട്ടുണ്ടാകും...
"ഇനിയാരെങ്കിലും ഇവിടെയുണ്ടോ ചേച്ചി"
"ഇല്ല മോളേ...ബന്ധുക്കളെല്ലാം വൈകുന്നേരത്തോടെ പോയിരുന്നു"
"പോലീസിനു സംശയം വല്ലതും വന്നാൽ പത്മിനി ചേച്ചി കുറ്റം ഏറ്റെടുക്കണം.ബാക്കി മകന്റെയും മകളുടെയും ജീവിതം ഞാൻ രക്ഷിച്ചോളാം"
"ശരി മോളേ"
പോലീസ് ഒരുപക്ഷേ എന്നെ തേടിയെത്തിയാലും കുറ്റം തെളിക്കാൻ പറ്റില്ല.സംശയത്തിന്റെ ആസ്പദത്തിൽ ചിലപ്പോൾ പിടികൂടിയാലും തെളിവിന്റെ അഭാവത്തിൽ വിട്ടയക്കും എനിക്ക് ഉറപ്പുണ്ട്....
കിച്ചണിന്റെ കതക് ഞാൻ വെളിയിൽ നിന്ന് പൂട്ടി.ചേച്ചിയുമായി ബുളളറ്റ് വെച്ചിരിക്കുന്നതിന്റെ അടുത്തെത്തി.ചേച്ചിയെ വീട്ടിൽ വിട്ടിട്ട് ഞാൻ കൊട്ടാരമുറ്റത്ത് എത്തി....
ബുളളറ്റ് ഗേറ്റിനു മുമ്പിൽ ആയപ്പോഴേക്കും ഓഫ് ചെയ്തു. ഗേറ്റ് തുറന്ന് വണ്ടി കാർ പോർച്ചിൽ കൊണ്ട് വന്നുവെച്ചു...
പതിയെ കിച്ചൺന്റെ വാതിലിലൂടെ ഞാൻ അകത്ത് കടന്നു.എന്റെ മുറിയിലെത്തി....
ഗൗസും ബൂട്ടുമെല്ലാം വരുന്ന വഴിയിലെ തോട്ടിൽ ഞാൻ കളഞ്ഞിരുന്നു..അച്ഛന്റെ കൊലയാളികളെ ഇല്ലായ്മ ചെയ്തതിൽ സന്തോഷിച്ചു ഞാൻ കിടന്നു ഉറങ്ങി...
പിറ്റേന്ന് രാവിലെ കൈമൾ പണിക്കരുടെ മരണവാർത്ത നാട് മുഴുവനും അറിഞ്ഞിരുന്നു....നാടിനെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ തെളിക്കാനാകാതെ പോലീസ് കുഴങ്ങി...
കൊലപാതകമോ ആത്മഹത്യയൊ എന്ന് അറിയാതെ പല ചാനലുകളിലും ചർച്ചകൾ ചൂടുപിടിച്ചു...
ഞാൻ ഹാളിൽ എത്തുമ്പോൾ ഒറ്റയാനും ജോസേട്ടനും മുത്തശ്ശനുമുണ്ട്....
എല്ലാവരും ചർച്ച ഇത് തന്നെ...
"വസു രാത്രിയിൽ എവിടെ ആയിരുന്നു?"
ഒറ്റയാന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി.എങ്കിലും അത് സമർത്ഥമായി മറച്ചു ഞാൻ ചിരിച്ചു...
"ഏട്ടനെന്താ പറ്റിയത്?"
"എനിക്കൊന്നും പറ്റിയില്ല...പറ്റുന്നത് മറ്റ് ചിലർക്കാണ്"
ഒറ്റയാന്റെ മുഖഭാവം ഗൗരവത്തിലായി...
"ഉറക്കഗുളിക കലർത്തിയ പാൽ തന്ന് എപ്പോഴും പറ്റിക്കാനാകില്ല വസു"
ഒറ്റയാന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടിപ്പോയി..
"രണ്ടു പ്രാവശ്യം ഞാൻ പറ്റിക്കപ്പെട്ടു.ഇന്നലെ നീ കൊണ്ട് വന്ന പാൽ ഞാൻ വാഷ് ബേസണിൽ കളഞ്ഞിരുന്നു"
ഒറ്റയാൻ ചിരിച്ചതോടെ എനിക്ക് മനസ്സിന്റെ സമനില തെറ്റി...
"അതെ ഞാൻ കൊന്നു...എന്റെ അച്ഛനെ ഇല്ലായ്മ ചെയ്തവരെ ഞാൻ കൊന്നു...എന്നെ നിയമത്തിന്റെ കയ്യിലേൽപ്പിച്ചോളൂ..എന്നാലും എനിക്ക് പ്രശ്നമില്ല"
"വസൂ നീ ചെയ്തതെല്ലാം പാഴ് വേലയായിരുന്നു..നീ രാത്രിയിൽ പോയതും വന്നതുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.തടയാഞ്ഞത് മറ്റൊന്നും കൊണ്ടല്ല.യഥാർത്ഥ കൊലപാതകികളെ കണ്ടെത്താൻ ആയിരുന്നു"
“ങേ?” ഞാൻ ഞെട്ടിപ്പോയി.
"അതെ നീ കൊന്നെന്ന് വിശ്വസിക്കുന്നവർ ശരിക്കും അബോധാവസ്ഥയിൽ ആയിരുന്നു.. അവരെയെല്ലാം കൊന്നത് മറ്റൊരാൾ ആണ്..."
"ഏട്ടൻ ഇതെല്ലാം എങ്ങനെ അറിഞ്ഞു?"
ഒറ്റയാൻ മെല്ലെ ചിരിച്ചു...
"രുദ്രപ്രതാപ്....സർക്കിൾ ഇൻസ്പെക്ടർ രുദ്രപ്രതാപ്...ഡിപ്പാർട്ട്മെന്റിലെ എന്റെ ചെല്ലപ്പേരാണ് ഒറ്റയാൻ...
തുടരും...
വായനക്കാരുടെ ചില സംശയങ്ങൾക്കുളള ഉത്തരം...
വസൂനു ഒറ്റയാനെന്ന് വെച്ചാൽ വലിയ ഇഷ്ടമാണ്. ജീവൻ വരെ കൊടുക്കാൻ തയ്യാറാണ്.ഒറ്റയാൻ ആരാണെന്ന് അറിഞ്ഞട്ടല്ല വസു സ്നേഹിക്കുന്നത്...
കഥയുടെ തുടക്കം മുതലേ വസൂ ബോൾഡാണ്.അവൾ പാവമാകുന്നത് ഒറ്റയാനു മുന്നിൽ മാത്രം....
അച്ഛനെ കൊന്നവരോട് മകൾക്ക് പകയാണ്.ഒറ്റയാനോട് പകരം വീട്ടാൻ സഹായം ചോദിക്കുന്നുണ്ടെങ്കിലും മനസ്സിനാൽ അവളത് ആഗ്രഹിക്കുന്നില്ല...
മനസിലെ കനൽ അണയാതെ സൂക്ഷിച്ചു അവസരം കിട്ടുമ്പോൾ പ്രതികാരം ചെയ്യുന്നു....
അത്രയെയുളളൂ....
തുടരും...
📝വാസുകി വസു (അനന്യ പി നായർ)
🌲ഒറ്റയാൻ 🌲 Part 20 (last part)
"ങേ ഏട്ടൻ പോലീസോ.അതും സർക്കിൾ ഇൻസ്പെക്ടർ?"
ഒറ്റയാന്റെ സംസാരം കേട്ടെന്റെ കിളി പറന്നു...
"ഏട്ടൻ എന്തിനാ എന്റെ അടുത്ത് നുണ പറയുന്നത്..?”
വിശ്വാസം വരാതെ ഞാൻ ഏട്ടനെ നോക്കി...
" നുണയല്ല വസു..പച്ചപരമാർത്ഥം.മുത്തശ്ശന് എല്ലാം അറിയാം"
"അപ്പോൾ രണ്ടാളും കൂടിയെന്നെ പറ്റിക്കുവാരുന്നല്ലേ?"
എനിക്ക് സങ്കടം വന്നു. കരയുമെന്ന് ഒറ്റയാനു ഉറപ്പുണ്ട്.ഏട്ടൻ എനിക്ക് അരികിലേക്കെത്തി എന്നെ അടുത്ത് നിർത്തി...
"മുത്തശ്ശനാണ് എന്നെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം.അല്ലെങ്കിൽ കൊട്ടാരമുറ്റത്തെ കാര്യസ്ഥന്റെ മകൻ ഇന്നും ഒന്നുമല്ലാതായേനേ"
"ഏട്ടാ മനസ്സിലാകുന്ന രീതിയിൽ പറയ്"
എന്റെ അച്ഛനും അമ്മയും കൊട്ടാരമുറ്റത്തെ പണിക്കാരായിരുന്നു.അച്ഛനു കാര്യസ്ഥ പണിയും....
ഒരിക്കൽ മഴവെള്ള പാച്ചിലിൽ അച്ഛനെയും അമ്മയെയും നഷ്ടമായ എന്നെ മുത്തശ്ശൻ ഏറ്റെടുക്കുകയായിരുന്നു...
ഓർഫിനേജിൽ നിർത്തി എന്നെ പഠിപ്പിച്ചു.മുത്തശ്ശന്റെ ആഗ്രഹപ്രകാരമാണ് ഞാൻ പോലീസിൽ ചേർന്നത്.അതിനു ഒരു കാരണം കൂടി ഉണ്ടായിരുന്നു....
വസൂന്റെ അച്ഛനെ കൊന്നവരെ കുറിച്ചു അറിയണമായിരുന്നു.എല്ലാവർക്കും ഊഹങ്ങൾ മാത്രമേയുള്ളൂ കൊന്നത് കൈമൾ പണിക്കരാണെന്ന്....
അന്ന് തെളിവുകളുടെ അഭാവത്തിൽ അയാളെ കോടതി വെറുതെ വിട്ടിരുന്നു.ഞാൻ സർക്കിൾ പോസ്റ്റിൽ എത്തിയതോടെ കേസ് രഹസ്യമായി റീ എൻട്രി ചെയ്തു.അങ്ങനെയാണ് ഞങ്ങൾ കൈമൾ പണിക്കരിൽ തന്നെ എത്തി നിൽക്കുന്നത്...
പിന്നെ അടുത്ത ഘട്ടം വസൂനെയും അമ്മയെയും കണ്ടെത്തുന്നതായിരുന്നു.അങ്ങനെയാണ് ഞാൻ നിങ്ങളുടെ മലയോരഗ്രാമത്തിൽ എത്തുന്നത്.ജോസേട്ടനിലൂടെ ഞാൻ നിങ്ങളിൽ എത്തുകയായിരുന്നു...
എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഉടനെതന്നെ മുത്തശ്ശനെ ഞാൻ അറിയിച്ചിരുന്നു.അങ്ങനെയാണ് നിന്റെ പഠനത്തിനുമെല്ലാമായി നഗരത്തിലേക്ക് കൊണ്ടുവന്നത്....
ഒറ്റയാന്റെ മുഖത്ത് ആയിരുന്നു എന്റെ കണ്ണുകൾ.. എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു...
എനിക്കിനിയും ചിലത് കൂടി അറിയണമെന്നുണ്ട്.അത് ഞാൻ ചോദിക്കുകയും ചെയ്തു...
"ഭദ്രൻ....
" ഭദ്രന്റെ കയ്യും കാലുമൊന്നും ഞാൻ വെട്ടിയില്ല.പകരം തല്ലിയൊടിച്ചു..നിന്റെ നിഴലിൽ പോലും കണ്ണ് വീഴരുതെന്ന് ഞാൻ അറിയിച്ചു. സർക്കിൾ ആണെന്ന് അറിഞ്ഞതോടെ അയാൾ കൂടുതൽ ഭയന്നു"
"അപ്പോൾ കോളേജിലുമൊക്കെ ഏട്ടൻ ശരിക്കും റൗഡിയായിരുന്നല്ലോ"?
" ഒറ്റയാനെ അറിയാത്തവർ ചുരുക്കമാണ് വസൂ..എനിക്ക് ഒറ്റയാനെന്ന് ഇരട്ടപ്പേര് ലഭിക്കാനും കാരണം പോലീസ് ഡിപ്പാർട്ട്മെന്റിലെ റൗഡി ആയതിനാലാണ്.എന്റെ ശരികൾ ആയിരുന്നു എനിക്ക് വലുത്"
"ജോസേട്ടനു അറിയാമായിരുന്നു ല്ലെ ഒറ്റയാൻ സർക്കിൾ ഇൻസ്പെക്ടർ ആണെന്ന്"
സംശയത്തോടെ ഞാൻ ജോസേട്ടനു നേരെ തിരിഞ്ഞു..ജോസേട്ടന്റെ മുഖമാകെ വിളറിയിരിക്കുകയാണ്...
"ജോസും ഇപ്പോഴാ മോളേ ഇവൻ പോലീസാണെന്ന് അറിയുന്നത്.."
മുത്തശ്ശന്റെ വെളിപ്പെടുത്തൽ എന്നെ അമ്പരപ്പിച്ചു. ഞാൻ കരുതി ജോസേട്ടനും അറിയാമെന്ന്...
"എന്നാലും വസു ഞാൻ കരുതിയില്ല നിനക്ക് അവരെ കൊല്ലാൻ ട്രൈ ചെയ്യാനുള്ള ധൈര്യമുണ്ടാകുമെന്ന്"
ഒറ്റയാൻ പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു....
"ഏട്ടാ വസുവെന്നും ബോൾഡാണ്..ഏട്ടനു മുമ്പിൽ മാത്രമേ വസു പാവം...എന്റെ അച്ഛനെ കൊന്നവരോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല.ഓരോ ദിവസവും പക അണയാതെ മനസ്സിലിട്ട് ഊതി തെളിച്ചു കൊണ്ടിരുന്നു. ഒരവസരം ഒത്തു കിട്ടാൻ കാത്തിരുന്നു അങ്ങനെയാണ് പത്മിനി ചേച്ചി ഇവിടെ വന്നപ്പോൾ പരിചയപ്പെടുന്നതും സഹായിക്കുന്നതും.ഞാൻ കരുതി വിനയും അച്ഛനും പണിക്കരും ഞാൻ സ്പ്രേ ചെയ്ത വിഷവാതകം ശ്വസിച്ചാണെന്ന്"
"അല്ല വസു...നീ ചെയ്ത സ്പ്രേ അവരെ അബോധവസ്ഥയിൽ ആക്കിയെന്നത് നേരാണ്.പക്ഷേ അവരെ കൊന്നത് മറ്റൊരാളാണ്.ആ കൊലയാളി നിന്റെ നീക്കങ്ങൾ വാച്ചു ചെയ്തൊരുന്നു..അയാൾ എപ്പോഴും നിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു"
ഒറ്റയാന്റെ മുഖത്തെ ഓരോ ഭാവവും ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചു....
"കൊലയാളി നമുക്ക് അറിയാവുന്നവർ തന്നെ..."
ഞാനൊന്ന് ശക്തമായി ഞെട്ടി..
"അങ്ങനെയാരാണ്"
"അവരെല്ലാം മരണപ്പെട്ടത് ശ്വാസം മുട്ടിയാണ്.അതായത് കരുത്തനായ ഒരാൾ ശ്വാസം മുട്ടിച്ചു കൊന്നു"
"ങേ..."
"അതെ അവരെല്ലാം കൊന്നത് മുത്തശ്ശനാണ്..."
ഒറ്റയാൻ മുത്തശ്ശന്റെ നേർക്ക് വിരൽ ചൂണ്ടി.. ഞാൻ ശക്തമായി നടുങ്ങി...പക്ഷേ മുത്തശ്ശനു ചിരിയായിരുന്നു...
"മുത്തശ്ശനെ സഹായിച്ചത് ജോസേട്ടനും..നീ പോലുമറിയാതെ അവർ നിന്റെ നിഴലായി കൂടെയുണ്ടായിരുന്നു.."
"എനിക്ക് മുമ്പേ ആകാമായിരുന്നില്ലേ എനിക്ക് പിന്നാലെ എന്തിന്"
എന്റെ സംശയം മാറിയില്ല...
"നീയിലൂടെ അവരിലെത്താൻ കഴിയൂന്ന് മുത്തശ്ശൻ മനസ്സിലാക്കി...പത്മിനി ചേച്ചിക്ക് നീ നൽകിയതിനെക്കാൾ കൂടുതൽ മുത്തശ്ശൻ ഓഫർ ചെയ്തു. ഒരിക്കലും നീയൊരു കൊലയാളി ആകരുതെന്ന് മുത്തശ്ശനു നിർബന്ധം ഉണ്ടായിരുന്നു. അതാണ് നീ തയ്യാറാക്കിയ വീര്യം കൂടിയ വിഷവാതകം പത്മിനി ചേച്ചി മാറ്റിയത്"
പുതിയ വെളിപ്പെടുത്തലിൽ ഞാൻ ഞെട്ടി നിന്നു.ജോസേട്ടന്റെയും മുത്തശ്ശന്റെയും കൂസലില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി...
"എന്റെ മകനെയും ഭാര്യയെയും കൊലപ്പെടുത്തിയവരെ ഇതുവരെ കൊല്ലാതെ ഞാൻ കാത്തിരുന്നത് എന്റെ കൊച്ചുമകളെ സുരക്ഷിതമാക്കാനായിരുന്നു.അല്ലാതെ ആരെയും ഭയന്നട്ടല്ല..പാൽ കുടിക്കാൻ താല്പര്യം ഇല്ലാത്ത ഞങ്ങളെ നീ പാലു കുടിക്കാൻ നിർബന്ധിച്ചപ്പോൾ നിന്റെ മുഖത്തെ കല്ലിച്ചഭാവം മനസ്സിലാക്കാൻ മുത്തശ്ശന്റെ ഇത്രയും കാലത്തെ ജീവിതപരിചയം മതി മോളേ..അതുകൊണ്ട് പാൽ കളഞ്ഞതല്ലാതെ ഞാനും ജോസും കുടിച്ചില്ല."
"എന്നാലും മുത്തശ്ശാ"
ഞാൻ പെയ്തു കൊണ്ട് മുത്തശ്ശനിലേക്ക് ചാഞ്ഞു....
"സാരമില്ലെ മോളേ രുദ്രപ്രതാപിന്റെ കയ്യിൽ നീ ഭദ്രമായിരിക്കും"
എന്റെയുള്ളിൽ സാഗരത്തിരമാലകൾ ആഞ്ഞടിച്ചു.സ്വയം മറന്ന് ഞാൻ കരഞ്ഞു തുടങ്ങി...
"സാരമില്ല മോളേ നീ കരയാതെ..ആണൊരുത്തന്റെ കയ്യിലാ നിന്നെ ഏൽപ്പിച്ചത്.കൂട്ടുകാരനായിട്ട് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എന്ത് സൗഹൃദം"
ജോസേട്ടനും കൂടി അങ്ങനെ പറഞ്ഞതോടെ എന്റെ സങ്കടം കൂടിയതേയുളളൂ....
ഞാൻ മുത്തശ്ശനെ ചേർന്നങ്ങനെ നിന്നു.മുത്തശ്ശൻ തോളിൽ തട്ടി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു....
"വസൂ...കൊല ആരു ചെയ്താലും നിയമത്തിനു മുമ്പിൽ കുറ്റവാളികളാണ്.കോടതിയിൽ നല്ലൊരു വക്കിലിനെവെച്ചു വാദിച്ചാൽ നമുക്ക് ഈസിയായി ജയിച്ചു പോരാം"
ഏട്ടൻ എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും എന്റെ മിഴികൾ തോർന്നില്ല...
"രുദ്രാ നമുക്ക് പോകാം"
"ശരി മുത്തശ്ശാ"
പുറത്ത് പോലീസ് ജീപ്പ് വന്നു നിന്നു.മുത്തശ്ശനെയും ജോസേട്ടനെയും കയറ്റി ജീപ്പ് മുമ്പോട്ട് നീങ്ങുന്നത് ഞാൻ നിറമിഴികളോടെ നോക്കി നിന്നു....
മുത്തശ്ശനെയും ജോസേട്ടനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധിക്ക് ശേഷം തെളിവുകൾ ദുർബലമായതിനാൽ നിബന്ധനകളോടെ കോടതി അവർക്ക് ജാമ്യം അനുവദിച്ചു.. ..
അന്നത്തെ ദിവസം കൊട്ടാരമുറ്റത്ത് ഉത്സവത്തിന്റെ ലഹരിയായിരുന്നു....
"ജോസേ നമുക്കിനി ആ ചടങ്ങ് വെച്ചു താമസിപ്പിക്കേണ്ടാ "
"അതേന്നെ"
മുത്തശ്ശനും ജോസേട്ടനും കൂടി എന്നെയും ഒറ്റയാനെയും നോക്കി.കാര്യം മനസ്സിലായെങ്കിലും ഞങ്ങൾ അറിയാത്ത ഭാവത്തിലിരുന്നു...
"അല്ല മുത്തശ്ശനിത് എന്തു കാര്യമാ പറയണത്"
"നിങ്ങളുടെ വിവാഹക്കാര്യം തന്നെ"
"എങ്കിൽ നല്ലൊരു മുഹൂർത്തം കുറിപ്പിച്ചോളൂ..ഞാനും ഏട്ടനും റെഡിയാണ്..."
അവിടെമാകെ കൂട്ടച്ചിരി മുഴങ്ങി....രണ്ടു ദിവസത്തിനുള്ളിൽ മുത്തശ്ശൻ നല്ലൊരു ജ്യോത്സരെ കണ്ടു വിവാഹത്തിനുളള മുഹൂർത്തം കുറിപ്പിച്ചു...
താലികെട്ടു കഴിഞ്ഞ അന്നത്തെ ഞങ്ങളുടെ ആദ്യരാത്രി...
കയ്യിൽ ഒരു ഗ്ലാസ് പാലുമായി ഞാൻ മുറിയിലേക്ക് വരുമ്പോൾ ഒറ്റയാൻ അക്ഷമനായിരുന്നു...
"എന്താ വസൂ നീ ലേറ്റായത്"
"ഏട്ടാ മുത്തശ്ശനും ജോസേട്ടനും കിടന്നട്ടില്ലായിരുന്നു"
"അതിനു അവരുടെ അല്ല വിവാഹം നമ്മുടെ ആയിരുന്നു"
"അയ്യോടാ ഞാനതങ്ങ് മാറന്നൂല്ലോ"
അതുവരെ മുഖം ഗൗരവമാക്കിയിരുന്ന ഒറ്റയാൻ പൊട്ടിച്ചിരിച്ചു...
"ഏട്ടാ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. ഞാൻ ഏട്ടന്റെ പെണ്ണായെന്ന്"
"ചില യാഥാർത്ഥ്യങ്ങൾ അങ്ങനെയാണ് വസു...നിന്നെ ഞാൻ തേടി വരുമ്പോളും അറിഞ്ഞിരുന്നില്ല നീയെന്റെ പെണ്ണാകുമെന്ന്"
"മം..എന്നാലും ഒരുസങ്കടമുണ്ട്..ഞാൻ സുമംഗലിയായപ്പോൾ എന്റെ അച്ഛനും അമ്മയും കൂടെയില്ലല്ലോന്ന്"
"എന്റെ വസൂ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ് സെന്റിയടിച്ച് നീയെന്നെ വണ്ടറാക്കരുത്..."
"ഇല്ലേട്ടാ വസുവിനി കരയില്ല..കുടിലിൽ നിന്ന് കൊട്ടാരത്തിലെത്തിയതിന്റെ അഹങ്കാരവുമില്ല.സ്നേഹിച്ചവന്റെ പെണ്ണായി അവന്റെ കുട്ടികളുടെ അമ്മയായി എനിക്കിനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം"
അപ്പോഴേക്കും ഞാൻ ഒറ്റയാന്റെ കരവലയത്തിനുള്ളിലായിരുന്നു... ഏട്ടൻ തന്നെ സ്വിച്ച് ഓഫ് ചെയ്തതോടെ മുറിയിലെ ലൈറ്റ് അണഞ്ഞു......
ശുഭം...
📝വാസുകി വസു (അനന്യ പി നായർ)
📚കട്ടക്കലിപ്പൻ