എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

മിഴികൾ പറഞ്ഞ പ്രണയം - 1 to 10 | Mizhikal Paranja Pranayam

💕മിഴികൾ പറഞ്ഞ പ്രണയം 💕



Part 1



അവൻ ഒരു കാലത്തും ഗുണം പിടിക്കില്ല. നോക്കിക്കോ
രണ്ടു കാലും ഒടിഞ്ഞു അവനും  ഇത് പോലെ കിടക്കും . 

ഒരാഴ്ചയായില്ലേ സഫു അയാളെ ഇങ്ങനെ പ്രാക്കുന്നു.  ഒന്ന് നിർത്തിക്കൂടെ 

നിനക്ക് അങ്ങനെ പറയാം. അനുഭവിച്ച എനിക്കെ അതിന്റെ വേദന മനസ്സിലാകൂ. എന്റെ കാല് നോക്കെടി പിശാചെ  മത്തങ്ങ പോലെയുണ്ട്. 

അവന് ഒരബദ്ധം പറ്റി. അതിന് ഇങ്ങനൊക്കെ പറയണോ. 

പറയുന്നില്ല മുത്തേ. എന്നെ തള്ളിയിട്ട് ഒരാഴ്ച കാൽ അനക്കാൻ പറ്റാതെ ഈ കിടപ്പ് കിടത്തിയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അവനെ പൂവിട്ടു പൂജിക്കാം. അറ്റ്ലീസ്റ്റ് ഒരു സോറിയെങ്കിലും പറഞ്ഞോ തെണ്ടി. 

അവനെ കണ്ടാൽ     പൂജിച്ചു  പോകും മോളെ..... 

നീ അവന്റെ മുഖം കണ്ടിരുന്നോ..... സഫു  ആകാംഷയോടെ ഷെറിയുടെ  മുഖത്തേക്ക് നോക്കി. 

പിന്നില്ലാതെ സ്ട്രൈറ്റ് ചെയ്ത ഹെയർ. ടിസ്സോട്ട് ന്യൂ  ബ്രാൻഡ് വാച്. അഡിഡാസ്  ഷൂ.ഡ്രസിങ് പിന്നെ പറയേണ്ട.സൂപ്പർ .വൈറ്റ് ഷർട്ട് നല്ല സ്റ്റൈലായി ഇന്സൈഡ് ആക്കിയിന് .

അതൊക്കെ വിട് അവന്റെ മുഖം എങ്ങനെയാണെന്ന് പറ. കാണാൻ എങ്ങനെയാ.ഈ നാട്ടുകാരൻ ആണോ. 

മുഖം ....... മുഖം...... ശരിക്കും കണ്ടില്ല.

എന്ത് ജന്മാടെ നിന്റെയൊക്കെ . അടിമുടി അവനെ നോക്കിയിന് . എന്നിട്ട് മോന്ത മാത്രം കണ്ടിട്ടില്ല. 

കണ്ടിനേടീ ബട്ട്‌ . ....നിന്നോട് എങ്ങനെയാ പറയേണ്ടെന്ന് ......മനസ്സിലാവുന്നില്ല .
എന്നാലും മൊഞ്ചൻ ആണ് മോളെ. റിച്ച് ലുക്കും.കട്ടത്താടി ഇല്ലേലും  അടിപൊളി ഫ്രീക്കൻ .

റിച്ച് ലുക്ക്‌... ഫ്രീക്കൻ ......കോപ്പ്....... ഒറിജിനൽ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കിട്ടുന്ന കാലമാണ് മോളെ. 

അല്ലേലും നിനക്ക്  ഇമ്മാതിരി പിള്ളേരെ  കണ്ടുടലോ  .അസൂയയാ നിനക്ക്  . 

നിന്നെ പോലെ ഒരു പണച്ചാക്കിന്റെ മോളല്ല ഞാൻ. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു പാവം പ്രവാസിയുടെ മോള. നീയീ പറയുന്ന ബ്രാൻഡിന്റെ പേര് പോലും എനിക്കറിയില്ല. മാത്രല്ല ഒരാളെ കണ്ടാൽ മുഖം ആണ് ആദ്യം ശ്രദ്ധിക്കുക.. 

എന്നിട്ട് എന്താ ഈ കക്ഷിടെ  മുഖം നോക്കാഞ്ഞേ 

എന്നെ തള്ളിയിട്ടു ഓടുകയല്ലേ ചെയ്തത്. ഞാൻ നോക്കിയപ്പോൾ പിറകു വശേ കണ്ടുള്ളു. അവനെയെങ്ങാനും കയ്യിൽ കിട്ടിയാലുണ്ടല്ലോ....... അവൾ ദേഷ്യത്തോടെ പറഞ്ഞു .

കിട്ടുവാണേൽ ദയവു ചെയ്തു ഒന്നും ചെയ്യരുത്. അവന് സമ്മദാണെൽ ഭാവിയിൽ എന്റെ കെട്ടിയോനാ. അപ്പൊ നിന്റെ ബ്രോ .

അല്ല മോളെ അവൻ ആരാന്ന് അറിയില്ല എങ്ങനെയുള്ളവനാണെന്ന് അറിയില്ല. എവിടെ ഉള്ളവനാണെന്ന് പോലും അറിയില്ല.ഒന്ന്കണ്ടപ്പോഴേക്കും  ഭാവി കാര്യം ഫിക്സ് ചെയ്തു. ശവം. 

ഞാൻ കാര്യത്തിലാടി. അവൻ ഫ്രീയാണേൽ ഞാൻ ഒക്കെയാ . അത്രക്ക് മനസ്സിൽ കേറിയിന് .

അത് എനിക്കറിഞ്ഞുടെ നീ നൂറു തികച്ചെ തേപ്പ് നിർത്തുന്ന്. 

അല്ല നിന്നെപോലെ വീട്ടുകാർ കണ്ടുപിടിക്കുന്ന രാജകുമാരനെ മതീന്ന് പറഞ്ഞു ഇരിക്കനോ. നീ ഏതു നൂറ്റാണ്ടിലാടീ ജീവിക്കുന്നെ. 

കളിയാക്കണ്ട  മോളെ. എന്റെ ഉപ്പ കാണിച്ചു തരുന്ന ആളെയെ ഞാൻ കേട്ടു. അത് ആരായാലും അവനായിരിക്കും എന്റെ രാജകുമാരൻ. 

ആയിക്കോട്ടെന്റെ പോന്നു. ഏതായാലും എന്റെ രാജകുമാരനെ കണ്ടു പിടിക്കാനുള്ള ലൈസൻസ് എന്റെ ഉപ്പ എനിക്ക് തന്നിട്ടുണ്ട്. 
ആരെയാണെന്നേ ചൂണ്ടികാണിക്കണ്ടു. 

നിന്റെ ഉപ്പാക്ക് നിന്നെ നല്ല വിശ്വാസം ആടീ മോളെ പുളിങ്കൊമ്പത്തെ പിടിക്കുന്ന് മൂപ്പർക്ക് നന്നായിട്ട് അറിയാം. 

ഏത് രാജകുമാരനെ പറ്റിയാണാവൊ ചർച്ച . 

ഹ വന്നോ സന  മേഡം . എത്ര നേരായി പോത്തേ നിന്നെ കാത്തിരിക്കുന്നു. 

********
ഓഹ് സോറി മറന്നു .ആരെയും പരിചയപെടുത്തിയില്ല അല്ലേ .ഒന്നും പറയാതെ കഥ എങ്ങനെ മനസ്സിലാവന .കഥ പറയുന്നതിന് മുൻപ് ആദ്യം എല്ലാവരെയും പരിചയപ്പെടുത്തിതരാം .ഞാൻ ആരാണെന്നും എന്റെ കാലിന് എന്താ പറ്റിയതെന്നും .ആ ഫ്രീക്കൻ ചെറുക്കൻ ആരാണെന്നും .

നിങ്ങൾ കേൾക്കാൻ തയ്യാറാണോ ?.ആണെങ്കിൽ മാത്രമേ പറയുന്നുള്ളൂട്ടോ .അപ്പൊ എങ്ങനെയാ തുടങ്ങണോ അതോ ...........? 


💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 2


ഇൻട്രൊഡക്ഷൻ എന്നിൽ നിന്ന് തന്നെ തുടങ്ങാം .ഞാൻ സഫ്ന .അടുപ്പമുള്ളവർ സഫു എന്ന വിളിക്കൽ . ഫാമിലിയെ പറ്റി ചോദിച്ചാൽ മൂത്ത സന്തതി ഞാനാട്ടോ .ആറ്റു നോറ്റു കിട്ടിയത് കൊണ്ട് എല്ലാവർക്കും  അതിന്റെ വിലയും ഉണ്ട്  . ഒരു അനിയത്തിയും അനിയനും പിന്നാലെ വന്നെങ്കിലും എന്റെ തട്ട് ഉയർന്നു തന്നെയാ. കസിൻസ് ഇടയിലും നമ്മൾക്ക് ഒരു പ്രതേക സ്ഥാനം ആണ്  . അത് കയ്യൂക്ക് കൊണ്ട് നേടിയതാ.കേട്ടിട്ടില്ലേ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് . എന്റെ കയ്യൂക്കല്ല എന്റെ സ്വന്തം ബെസ്റ്റി  നേടിത്തന്നതാ.അതൊക്കെ എന്തെന്ന് പിറകെ മനസ്സിലാവും .ഉപ്പ ഉമ്മ ഞാൻ അനിയൻ അനിയത്തി ഉമ്മാമ്മ. പിന്നെ എന്റെ ബെസ്റ്റി. ഇതാണ് എന്റെ കുടുംബം. ഈ കുടുംബത്തിലെ കൊച്ചു രാജകുമാരിയായി വിലസിനടക്കുന്നു.  തെറ്റിധരിക്കണ്ട ബെസ്റ്റി എന്ന് പറഞ്ഞ എന്റെ സ്വന്തം ഇക്കാക്കയാണ് . എന്റെ ഉമ്മാന്റെ പുന്നാര അനിയൻ എന്റെ കാർണോർ (അമ്മാവൻ )സ്വന്തമായി ഇക്കാക്ക ഇല്ലാത്തോണ്ട് ഞാൻ മൂപ്പരെയങ്ങ് ഇക്കാക്കയാക്കി .   കാർണോർ എന്നൊക്കെ കേട്ട് പ്രായം ഉണ്ടെന്ന് കരുതണ്ടാട്ടോ .എന്നേക്കാൾ ഏഴ് വയസ്സേ കൂടുതൽ ഉള്ളൂ .പേര് സമീർ . കക്ഷിയെ പറ്റി  പറയുന്നതിന് മുൻപ് എന്റെ ഫ്രെണ്ട്സിനെ പരിചയപ്പെടുത്തി തരാം. ഈ സ്റ്റോറിയിൽ  വലിയൊരു റോൾ തന്നെ ഉള്ളത് കൊണ്ട് മൂപ്പരെ പറ്റി  ചുരുക്കി പറഞ്ഞാൽ ശരിയാവില്ല. ഷെറി ആൻഡ് സന . മൂന്നാളും ഒരു ക്ലാസ്സിൽ ആണ് . ഡിഗ്രി ഫസ്റ്റ് ഇയർന് പഠിക്കുന്നു. സെയിം സബ് സെയിം ക്ലാസ്സ്‌ സെയിം കോളേജ്.സന എന്റെ ബെസ്ബെസ്റ്റ് ഫ്രണ്ട്. ഒന്നാം ക്ലാസ്സ്‌ തൊട്ട് ഡിഗ്രി ഫസ്റ്റ് ഇയർ വരെ ഒരു ക്ലാസ്സിൽ ഒന്നിച്ചാണ്  പഠിച്ചത് അടുത്ത് തന്നെയാണ് വീടും. ഫ്രെണ്ട്ഷിപ്പിന്റെ ആഴം അപ്പൊ മനസ്സിലായില്ലേ. എന്നെ പോലെയല്ലാട്ടോ കക്ഷി. ഒരു പാവം മിണ്ടാപ്പൂച്ച.  ആരോടും അധികം സംസാരിക്കില്ല. ആരെയും ശല്യപ്പെടുത്താതെ അടങ്ങി ഒതുങ്ങി ജീവിക്കുന്നു . മിണ്ടാപ്പൂച്ച കലമുടക്കുന്ന കേട്ടിട്ടില്ലേ  . അത് പോലെ മൂപ്പരും ഒരു കലം ഉടച്ചതാ.അതിന്റെ ഫലമായി ഇപ്പൊ വിരഹനായിക പോസ്റ്റ്‌ അലങ്കരിക്കുന്നു.  വിരഹ നായിക ആണെങ്കിലും ലവ് സ്റ്റോറിക്ക് കർട്ടൻ വീണിട്ടില്ല .കുറച്ചു ചാൻസ് ഇപ്പോഴും ബാക്കിയുണ്ട് .ഒരു കിടു ലവ് സ്റ്റോറി ഉണ്ട് കക്ഷിക്ക്. അത് പിന്നെ പറഞ്ഞു തരാം . 

പിന്നെ ഷെറി   .എന്റെ ഒരു അകന്ന ബന്ധു കൂടിയാണ്.ഗൾഫിൽ ആണ് ജനിച്ചതും വളർന്നതും . കോടീശ്വരിയാണ്. പോരാത്തതിന് ഒറ്റ മോളും  രണ്ട് ഇക്കാക്കമാരുടെ പുന്നാര അനിയത്തി .നാട്ടിൽ സെറ്റായിട്ട് ഒരു   വർഷേ  ആയുള്ളൂ. ഡിഗ്രിക്ക്   ഞങ്ങളെ കൂടെ കൂടി. ഞങ്ങൾ മാത്രേ അവൾക്ക് നാട്ടിൽ ഫ്രണ്ടായിട്ട് ഉള്ളൂ. പിറകെ നടക്കുന്നവരുടെ കീശയുടെ വലിപ്പം നോക്കി പ്രണയിക്കുന്നത് കൊണ്ട് തേപ്പും തേപ്പ് പെട്ടിയും ഒക്കെയായി പോവുന്നു .മൊഞ്ചത്തിയാണ് കാണാൻ അത് കൊണ്ട് തന്നെ പിറകെ നടക്കാൻ ഒരു പാട് കോഴികളും ഉണ്ട്. പ്രണയം എന്നാൽ ഒരു ടൈം പാസ്സ്. ഞങ്ങൾ ഒന്നിച്ചാണ് കോളേജിൽ പോകുന്നതും വരുന്നതും. അത്യാവശ്യം തല്ല് കൊള്ളിത്തരം ഒക്കെയായി അടിച്ചു പൊളിച്ചു കഴിയുന്നു.  എല്ലാവരോടും നല്ല ഫ്രണ്ട്ലിയായി പെരുമാറുന്നൊണ്ട് കോളേജിൽ ഗേൾസ് ബോയ്സ് ആയി ഒരു പട തന്നെയുണ്ട് ഫ്രണ്ട്സായിട്ട്. പ്രണയം ഒന്നും ഇല്ലാട്ടോ എനിക്ക്. . നീൽ അവ്നി കട്ട ഫാനാ ഞാൻ. നാംകരൻ സീരിയൽ കാണലും  സൈൻ ഇമാമിന്റെ ഫോട്ടോ ശേഖരിക്കലുമാണ് മെയിൻ ഹോബി. നീലിനെ കണ്ടോ എല്ലാം മറന്നു അവിടെ ഇരുന്നോളും. അത്ര ഇഷ്ടം ആണ് കക്ഷിയെ .വേറെയും രണ്ട് കലിപ്പൻ ഹീറോ കൂടി ഉണ്ട് എനിക്ക് .അർണവ് ആൻഡ് ഗുർമീത്  .ഇവരെ സീരിയൽ റിപീറ്റ് അടിച്ചു കാണൽ ആണ് മെയിൻ പണി എന്ന് തന്നെ പറയാം .

ഇനി എന്റെ കഥയിലേക് വരാം. എന്റെ കാലിന് എന്ത് പറ്റിയെന്നു അറിയണ്ടേ . എന്റെ കോളേജിൽ  ഉള്ള ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു.പെണ്ണിനെ കൂട്ടി വരൽ ഒക്കെയായി സന്ധ്യയായിരുന്നു തിരിച്ചു വരാൻ . കല്യാണവീട്ടിലേക് വണ്ടി പോകില്ല.  കുറച്ചു നടക്കണം. ഞാനും എന്റെ ചങ്ക്‌സ്  കൂടി കല്യാണത്തിന് വന്നവരുടെ കുറ്റം കുറവും ഒക്കെ പറഞ്ഞു കത്തിയടിച്ചു നടന്നു വരികയായിരുന്നു . അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത് . എന്നെ പിറകിൽ നിന്നാരോ ഒറ്റ തള്ള്. ആ തള്ളിന്റെ ശക്തിയിൽ ഞാൻ നിലത്തേക്ക് വീണു. കാൽ ഒരു കല്ലിൽ ശക്തിയായി ഇടിക്കുകയും ചെയ്തു.വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലും ആരാ തള്ളിയിട്ടെന്ന് നോക്കിയിരുന്നു.കക്ഷി  ഓടി  പോകുന്നതാ കണ്ടത് പിറക് വശേ കണ്ടുള്ളു. ആകെ അറിയുന്നത് വൈറ്റ് ഷർട്ട്‌ ആണ് ഇട്ടതെന്ന.കാൽ വേദനയേക്കാൾ നാണക്കേടായി എന്ന് പറയുന്നതാ ശരി.  എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടവും കളിയാക്കലും  എല്ലാം ഓർക്കുമ്പോൾ ഇപ്പോഴും അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്. അബദ്ധത്തിൽ പറ്റിയാൽ തന്നെ ഒരു സോറി പറഞ്ഞൂടെ ആ ദുഷ്ടന്. തിരിഞ്ഞു നോക്കാതെയാ ആ അലവലാതി പോയത് .ഒരാഴ്ചയായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. അത്രയും ദിവസതെ നോട്സ് എഴുതാൻ ആണേൽ ഒരു കുന്നോളം ഉണ്ട്. പിന്നെങ്ങനെ അവനെ ശപിക്കാതിരിക്കും. ഷെറി മാത്രമേ അവന്റെ മുഖം കണ്ടിട്ട് ഉള്ളു .

ഇവർക്ക്  ഇന്ന് കോളേജ് ഇല്ലാത്തോണ്ട് എന്നെ കാണാൻ വന്നതാ. 

@@@@@@@@

എന്താടാ ആലോചിക്കുന്നേ 

ടാ നമ്മൾ എന്ത് ചെറ്റത്തര കാട്ടീത്. 
ആ വീണ പെണ്ണിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ. 

നീ ഇനിയും അത് വിട്ടില്ലേ മനപ്പൂർവം ഒന്നും അല്ലല്ലോ. നിനക്ക് അറിയാതെ പറ്റിയതല്ലേ 

നീ പിടിച്ചു വലിച്ചു ഓടിയൊണ്ടാ. അല്ലെങ്കിൽ ഒരു സോറിയെങ്കിലും പറയാമായിരുന്നു. 

അവിടെ തന്നെ നിന്നിരുന്നെങ്കിൽ നാട്ടുകാരുടെ വായിൽ ഉള്ളത് മൊത്തം കേട്ടേനെ. തടി കേടാകാതെ രക്ഷപെട്ടുന്ന് പറയ്.അമ്മാതിരി കാറൽ അല്ലായിരുന്നോ ആ പെണ്ണിന്റെ .നമ്മളെ നാടോ നമ്മളെ അറിയുന്ന ആരെങ്കിലോ ഉണ്ടായിരുന്നുവെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ അവിടെ നമുക്ക് ആരെയും അറിയകൂടി ഇല്ല .

അതും ശരിയാ. ടാ ഇനിയും ആ സ്ഥലത്തേക്ക് പോകേണ്ടതല്ലേ. ആരെങ്കിലും തിരിച്ചറിഞ്ഞാലോ. 

എവിടുന്ന്. നീ അവളെ വിട്ട് നിന്റെ അൻസിയെ  ഓർത്തിരിക്ക്.ടെൻഷൻ അടിച്ച മോന്ത പോയിട്ട് കുറച്ചു  റൊമാൻസെങ്കിലും വരട്ട്. അജു കളിയാക്കി പറഞ്ഞു കൊണ്ട് പോയി. 

അവളെ മറന്നാലല്ലേ ഓർക്കേണ്ടതുള്ളൂ. അൻസിയെ  ഓർത്തതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കനവിലും  നിനവിലും  അവൾ  മാത്രമേ ഉള്ളു .ഉണ്ടായിട്ടും ഉള്ളൂ .അൻസിയല്ലാതെ മറ്റൊരാൾ ഉണ്ടാവുകയും ഇല്ല .

ഇവരെ മനസ്സിലായല്ലോ  അല്ലേ. നമ്മുടെ നായകൻ ഫൈസാൻ എന്ന ഫൈസി .കൂടെയുള്ളത് അവന്റെ കസിൻ അജു .ബെസ്റ്റ് ഫ്രണ്ട്സാന് രണ്ടു പേരും. ഷെറിയെ തള്ളിയിട്ടത് ഇപ്പൊ ആരാന്നു മനസ്സിലായില്ലേ ഫൈസി .

കാര്യം ക്ലിയർ ആയല്ലോ ഇനി സ്റ്റോറി തുടങ്ങാം അല്ലേ 

@@@@@@@

ഏത് രാജകുമാരന്റെ കാര്യം ആണാവോ ചർച്ച. 

ആ തെണ്ടിയെ പറ്റി തന്നെ. 

ഏത് 

എന്നെ തള്ളിയിട്ടവനെപറ്റി തന്നെ. ഷെറിക്ക്  അവനെ ഇഷ്ടപെട്ടുന്ന. 

ആൾ പൊളിയായിട്ട് എന്താ  .മാനേഴ്സ് കൂടി വേണ്ടേ. വീണത് കണ്ടിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ. 

അത് തിരകിട്ട് എവിടെയെങ്കിലും പോവുകയായിയിരിക്കും അല്ലെങ്കിൽ കണ്ടിട്ട് ഇണ്ടാവില്ല. ഷെറി പറഞ്ഞു 

ഇവൾ രണ്ടും കല്പിച്ചാണല്ലോ സഫു 

അതിന് വട്ടാടി .ആരെക്കണ്ടാലും അപ്പൊ തുടങ്ങിക്കോളും .

വട്ടല്ല മോളെ .ലവ് .ഫസ്റ്റ് ടൈം കണ്ടപ്പോൾ  തന്നെ അടിവയറ്റിൽ ഒരു മഞ്ഞു വീണ പോലെ .

മഞ്ഞല്ല അവന്റെ പേഴ്‌സയിരിക്കും വീണിട്ട് ഉണ്ടാവുക .എനിക്ക് വേറൊരു ഡൌട്ട് കൂടി ഉണ്ട് .സത്യം പറയെടീ അവനെ നിനക്ക് മുൻ പരിജയം ഉണ്ടോ .ഒരു മിന്നൽ പോലെ കണ്ട ഒരുത്തന്റെ പിറകെയൊന്നും നീ പോകില്ല .

കണ്ടിരുന്നു .രണ്ട് ദിവസം മുൻപ് മാൾ  വെച്ച .അടുത്ത് കൂടി പാസ്സ് ചെയ്ത് പോയിട്ടും ഒന്ന് മൈന്റ് പോലും ചെയ്‌തില്ല .ഒടുക്കത്തെ ഒരു ജാട തെണ്ടീ .എന്തിരുന്നാലും ഞാൻ ഓകെയാ .

അങ്ങനെ പറ .അവനപ്പോ ഈ നാട്ടിൽ തന്നെയുള്ളത.

കഴിഞ്ഞത് വിടടീ .ഒരു ചെറിയ ആക്‌സിഡന്റ് .അതിപ്പോ കുത്തിപ്പൊക്കിയിട്ട് എന്താ കാര്യം .

മോളെ ഷെറി .അവനെ കേറി പ്രേമിക്കാൻ വരട്ടെ .സാധാരണഗതിയിൽ ഉടക്ക് സോറി love ഇതാ സംഭവിക്കൽ .നിനക്ക് പിന്നെ പോസ്റ്റ്‌ റോൾ ആവും .ആലോചിച്ചിട്ട് പിറകെ പോയ മതി .

ഇവൾ പ്രേമിക്കില്ലല്ലോ .100ശതമാനം ഉറപ്പായോണ്ടല്ലേ ഞാൻ നോക്കുന്നെ .അല്ല സഫു  ഇനി മനസ്സ് മാറ്റൊ അവനെ കണ്ടാൽ .ഉണ്ടേൽ ഇപ്പൊ പറയണം .പിന്നെ വിട്ട് തന്നൂന്ന് വരില്ല .

പോടീ അവിടുന്ന് .എന്റെ വീട്ടുകാർ കാണിച്ചു തരുന്ന ആളെയെ ഞാൻ കെട്ടു .എന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടെങ്കിൽ അത് എന്റെ ഭർത്താവിനോട് മാത്രമായിരിക്കും .

കുറെയായി ചോദിക്കണംന്ന് കരുതുന്നു .നീ ഇത് വരെ  ആരെയും പ്രണയിച്ചിട്ട് ഇല്ലേ .

സൗഹൃദം കൊണ്ട് റിച്ച് ആയ എനിക്കെന്തിനാഡി ദാരിദ്ര്യം പിടിച്ച പ്രണയം .

ഡയലോഗ്സ് വിട് സഫു .ഞാൻ സീരിയസ് ആയിട്ടാ ചോദിക്കുന്നെ .നിനക്ക് എന്താ പ്രണയത്തോട് ഇത്ര വെറുപ്പ് .

വെറുപ്പോ...... ആർക്ക് സഫുനോ ........സന പൊട്ടിച്ചിരിച്ചു .അവളുടെ പാസ്ററ് അപ്പൊ നിനക്കറിയില്ലേ. പറഞ്ഞു തരാട്ടോ .

എന്താ ലവ് ഫെയ്‌ലിയറാ 

നീ  കിട്ടാത്ത മുന്തിരി പുളികുന്ന കേട്ടിട്ടില്ലേ .അതന്നെ കാര്യം .


                 .......... തുടരും 

💕മിഴികൾ പറഞ്ഞ പ്രണയം💕

Part 3

നീ കിട്ടാത്ത മുന്തിരി പുളികുന്ന് കേട്ടിട്ടില്ലേ അതന്നെ കാര്യം .ആരും പ്രേമികത്തോണ്ട് പ്രണയതോട് ഇഷ്ടം അല്ലെന്ന് .

ഒന്ന് പോടീ .പ്രേമിച്ച നിന്റെ അവസ്ഥ കാണുബോൾ ഒന്നും വേണ്ടയേ 

ഞാൻ ചോദിക്കാൻ വിട്ടു .നിന്നോട് ഇത് വരെ ആരും പ്രൊപ്പോസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല .അതെന്താ കാരണം 

ഷെറിക്ക് പ്രണയത്തോട് വെറുപൊന്നും ഇല്ല .
അവളോട്‌ ആരും ഇത് വരെ പ്രൊപ്പോസ് ചെയ്തിട്ടില്ല .

അതെന്താ ആരും വരാത്തത് .ഒടുക്കതെ ഗ്ലാമർ ആണല്ലോ. സഫുന്റെ  കണ്ണുകളാണ് അവളുടെ സൗന്ദര്യത്തിന്റെ രഹസ്യം.ഇവളെ കണ്ണ് കണ്ടാൽ തന്നെ ആരും ഒന്ന് നോക്കിനിന്ന് പോകും. കട്ടിപുരികവും ഇടതൂർന്ന കൺപീലിയും .കണ്ണെഴുതാതെ തന്നെ എഴുതിയ പോലെയാ. എന്തു ക്യുട്ടാ. നൈസ് ഐ. . ഈ മയിൽപ്പീലി കണ്ണുകൾ എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലെ .എല്ലാവരുടെയും കൃഷ്ണമണിയുടെ കറുപ്പ് നിറം പോലെയല്ല ഇവളുടേത് .വല്ലാത്തൊരു ബ്ലാക്ക് .വല്ലാത്തൊരു ആകർഷിണീയതയ അതിന്.

എന്റെ റബ്ബേ എന്റെ കണ്ണിന് ഇപ്പൊ ഉഴിഞ്ഞിടെണ്ടി വരുവല്ലോ.കണ്ണ് വെക്കല്ല പിശാചേ. 

സത്യാടി. എനിക്ക് തന്നെ നോക്കിയിരിക്കാൻ തോന്നാറുണ്ട്  . പിന്നെ ബോയ്സ് കാര്യം പറയാനുണ്ടോ. 

ഷെറിയെ പോലെ പലരും പറയാറുണ്ട് എന്റെ കണ്ണുകളെ പറ്റി . കുറച്ചു അഹങ്കാരം ഉള്ളിൽ ഇണ്ട് അതിന്റെ പേരിൽ . പുറമെ കാണിക്കൽ ഇല്ലാട്ടോ  . അല്ലേലും കാണിച്ചിട്ട് ഒരു കാര്യം 
ഇല്ല. ആരെങ്കിലും നോക്കിയിട്ട്  വേണ്ടേ . മാത്രമല്ല എനിക്ക്  ഹൊറിസോൺ എയ്‌സ്‌നോട  ഇഷ്ടം .വല്ലാത്തൊരു മുഹബതാണെന്ന് തന്നെ പറയാം 

ഇവളെ പിറകെ ആരും വരാത്തതിന് കാരണം എന്താ അത് പറ. 

ഇവളുടെ സമീർക്ക. സമീർക്കയെ മറികടന്നു ഒരാളും ഇവളെ പിറകെ നടക്കില്ല. 

സമീർക്കയോട് സമ്മതം വാങ്ങിയാണോ ആൾക്കാർ പ്രേമിക്കാൻ വരിക. ഒന്ന് പോടീ പ്രണയം ഒറിജിനൽ ആണെങ്കിൽ ആരേം പേടിക്കില്ല. എത്ര എതിർപ്പുകൾ ഉണ്ടെങ്കിലും അതൊക്കെ മറികടന്നിരിക്കും. 

അതിന് മാത്രം ഗഡ്സ് ഉള്ള ആമ്പിള്ളേർ ഏതായാലും ഈ നാട്ടിൽ ഇല്ല. 

സമീർക്ക ഇതിന് മാത്രം എന്താ ചെയ്തത്. 

അതൊക്കെ വലിയൊരു കഥയാണ്. 

ഇവള് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഞങ്ങളുടെ സ്കൂളിൽ പത്തിൽ തന്നെ പഠിക്കുന്ന ഒരു ചെറുക്കൻ എപ്പോഴും ഇവളെഇഷ്ടം ആണെന്ന് പറഞ്ഞു  ശല്യം ചെയ്തു കൊണ്ടേ ഇരിക്കും.  അവന്റെ ഫ്രണ്ട്സ് ഒക്കെ ഇവന്റെ പേരും പറഞ്ഞു കമന്റ് വേറെയും. ഇവൾ അതൊന്നും മൈൻറ്റ് ആക്കിയില്ല. ആ ചെറുക്കാനാണേൽ ഓരോ ക്ലാസ്സിലും ഓരോ കൊല്ലം ഇരുന്ന പത്തിൽ എത്തിയത് തന്നെ. മഹാ വൃത്തികെട്ടവൻ. 
ഒരു ദിവസം ബാത്‌റൂമിൽ പോയി വരുന്ന സമയം അവൻ ഇവളെ കാൽ വെച്ചു വീഴ്ത്തി. നിലത്ത് എത്തുന്നതിന്നു മുന്നേ അവൻ തന്നെ പിടിച്ചിന് .കിട്ടിയ ചാൻസിന്  ദേഹത്ത് വേണ്ടാത്തിടത്തൊക്കെ അവൻ  ടച് ചെയ്യുകയും ചെയ്തുന്ന് പറഞ്ഞു അപ്പൊ തന്നെ  അവന്റെ മുഖത്തിട്ട് ഇവൾ ഒന്ന് പൊട്ടിക്കുകയും ചെയ്തു. ടീച്ചേഴ്സിന് കംപ്ലൈന്റ് കൊടുത്തു. ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടന്നതിന് ഇവൾ മനപ്പൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്നും അവൾ വിളിച്ചിട്ടാണ് അവൻ പോയതെന്നും മറ്റുള്ളവർ കണ്ടപ്പോ മാറ്റിപറഞ്ഞത് ആണെന്ന് അവനും. മാനേജറുടെ റിലേറ്റീവ് ആണ് അവൻ.അന്ന് കഷ്ടകാലത്തിന് അയാളും അവിടെ ഉണ്ടായിരുന്നു . വാദി ഉടനടി പ്രതിയായി .ഇവൾ അവനോട് മാപ്പ് പറയാൻ പറഞ്ഞു .ഇവൾ പറയില്ലെന്നും .സംഭവം മൊത്തം കയ്യിന്ന് പോയി .ഇവളെ വീട്ടിൽ വിളിച്ചു ഉപ്പാനോട് വരാൻ പറഞ്ഞു .
ഉപ്പ വന്നു .   ഇവൾ എന്തോ കൊലക്കുറ്റം ചെയ്ത മാതിരി ആകെ പൊലിപ്പിച്ചു പറഞ്ഞു ഇവളെ ഉപ്പാനെ അവർ വട്ടാക്കി വെച്ചു .പെണ്ണല്ലേ പുറത്തറിഞ്ഞ നാണക്കേടല്ലേ എന്നൊക്കെ പറഞ്ഞതും ഇവളെ ഉപ്പയും ഫ്ലാറ്റ് .മാപ്പ് പറഞ്ഞു പ്രശ്നം തീർത്ത മതിന്നായി ഉപ്പയും .സ്കൂൾ പഠനം നിന്നാലും സാരമില്ല ഇവനോട് മാപ്പ് പറയില്ലെന്ന് ഇവളും .പണ്ടേ ഇത്തിരി ആകർഷവാദിയ ഇവൾ .അവസാനം ഉപ്പാന്റെ സ്നേഹപ്രകടനത്തിന് മുന്നിൽ ഇവൾ തോറ്റു .മാപ്പ് പറയാൻ സമ്മതിച്ചു .അപ്പോഴാ നമ്മളെ ഹീറോ സമീർക്ക ലാൻഡ് ചെയ്തേ .സമീർക്കയോടും അവർ ഇതേ ഡയലോഗ് ഒക്കെ പറഞ്ഞു .മൂപ്പർ എല്ലാം മൂളികേട്ടു .
സമീർക്ക എണീറ്റു  വന്നു ഇവളുടെ കയ്യിൽ പിടിച്ചു അവന്റെ മുന്നിൽ കൊണ്ട് നിർത്തി. പിന്നെ ഒരലർച്ചയായിരുന്നു കൊടുക്കെടി ഇവന്റെ മുഖത്തിട്ട് ഒരിക്കൽ കൂടെന്ന്. കേൾക്കേണ്ട താമസം ഇവൾ തല്ലുകയും ചെയ്തു.
 പ്രിൻസിപ്പാളും മാനേജരും ഇവളുടെ ഉപ്പയും ഒക്കെ വായും പൊളിച്ചു നിന്നിടത്ത്. 

നിന്റെ ദേഹത്ത് ഒരുത്തൻ കൈ വെച്ചിട്ട് ഒരു തല്ലോ .ആ കൈ ഓടിചിട്ട് വന്നൂടാരുന്നോ .എന്നാലല്ലേ എന്റെ മരുമോൾ ആവു.
ഈ വൃത്തികെട്ട സ്കൂളിൽ ഇനി ഇവൾ പഠിക്കുന്നില്ല. ഇവളുടെ ടിസിയും സർട്ടിഫിക്കേറ്റ് എല്ലാം വൈകുന്നേരത്തിന് ഉള്ളിൽ കൊടുത്തയച്ചെക്കണം .എന്നെ വീണ്ടും ഇതിന് വേണ്ടി ഇവിടെ വര്ത്തിച്ചാലുണ്ടല്ലോ 
.......അല്ലെങ്കിൽ വേണ്ട നാളെ പോലിസ് സ്റ്റേഷനിൽ വരുമ്പോ എടുത്തലും  മതി. ഞാൻ ഇപ്പൊ നേരെ അവിടെക്കാ പോകുന്നേ. ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ചു .പ്രിൻസിപ്പൽ മാനേജർ കൂട്ട് നിന്നു . അതും പറഞ്ഞു മൂപ്പർ സിനിമ സ്റ്റൈലിൽ ഇറങ്ങിപോയി. പിന്നത്തെ കാര്യം പറയണ്ട. എല്ലാരും പേടിച്ചു  സമീർക്കയുടെ പിറകെ ഓടുകയാരുന്നു .ആ ചെക്കനെ കൊണ്ട് മാപ്പും പറയിച്ചു.അന്ന് രാത്രി അവൻ ബൈക്കിൽ നിന്നു വീണു രണ്ടാഴ്ച സ്കൂളിൽ വന്നില്ല. ബൈക്കിൽ നിന്ന് വീണതല്ല. ഇരുട്ടടി കിട്ടിയതാണെന്ന് രഹസ്യമായ പരസ്യമാണ്. ഇവൾ അതോടെ സ്കൂളിൽ താരമായി. സ്കൂളിൽ മാത്രമല്ല നാട്ടിലും. നാട് മൊത്തം ആങ്ങളമാരെയും ഫ്രീയായി കിട്ടി. പിന്നെ പ്ലസ് വണ്ണിൽ പഠിക്കുമ്പോ അവിടെ അടുത്തുള്ള ഒരു കക്ഷി ഇവളെ പിറകെ തന്നെനടന്നു. സ്കൂൾ എത്തുന്ന വരെ പ്രൊട്ടക്ഷൻ  ബസ്സ്റ്റോപ്പിൽ പോസ്റ്റ്‌ ജോലി ഒന്നും പറയണ്ട. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഇവളെ കാണാൻ വന്നു. എന്റെ മോൻ ഒരു പാവമാണ്. മോൾ ആരാന്നു അറിയാതെ അവന് ഒരബദ്ധം പറ്റിയതാണ്.ഇനി ഒരിക്കലും അവൻ ശല്യപെടുത്തില്ല.  മോളെ കാർണോരോട്  ഇനി ഇതിന്റെ പേരിൽ പ്രശ്നം ഒന്നും ഉണ്ടാകരുതെന്ന് പറയണം എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ.  അവനെ പിന്നെ കണ്ടിട്ടില്ല. സമീർക്കയുടെ കണ്ണ് എപ്പോഴും ഇവളെ പിറകെ ഉണ്ടെന്ന് അന്ന് മനസ്സിലായി. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കാണെന്ന് ഇവൾക്ക് മനസിലായി.പിന്നെ ഇവൾ തമാശക്ക് പോലും ഒരാണിന്റെ മുഖത്ത് നോകിയിട്ടില്ല. പേടിയായിരുന്നു.

അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യം.സമീർക്കയെ പേടിച്ചു പ്രണയം കെട്ടിയോനോട് മാത്രമായി. 

അങ്ങനെ തീർത്തു പറയണ്ട ഷെറി  .ഇവൾക്ക് ഒരാളോട് ചെറിയ തോതിൽ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. 

ചുമ്മാ പറയല്ലേ സന . ഒരാളെ കാണാൻ മൊഞ്ചുണ്ടെന്ന് പറഞ്ഞ അത് ഇഷ്ടം ആകുമോ. 

അവനെ പിന്നെ കാണാതൊണ്ടല്ലേ. കണ്ടിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ. 

ഇല്ല സന   എന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവില്ല. 
എന്റെ സമീർക്കയും ഉപ്പയും കൈ പിടിച്ചു ഏൽപ്പിക്കുന്ന ഒരാളെ മാത്രേ ഞാൻ കെട്ടു.അവരുടെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. എനിക്ക് ഇപ്പൊ കല്യാണം ആലോചിക്കുന്നുമുണ്ട് .ഡിഗ്രി കംപ്ലീറ്റ് ചെയ്യണം. അതിന് സമ്മതിക്കുന്ന  ഒരാളെയെ  കെട്ടു. 

ഞാൻ ഒരു തമാശ പറഞ്ഞതാ മുത്തേ. ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിച്ചു. ഒക്കെ. 
നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. 

******
സമീർക്കയെ പറ്റി സന പറഞ്ഞത് കെട്ടു തെറ്റിധരിക്കണ്ടട്ടോ . ആൾ നാട്ടിൽ അറിയപ്പെടുന്ന ചെറിയൊരു പാർട്ടി പ്രവർത്തകനാണ്. വീട്ടുകാരെക്കാൾ കൂടുതൽ നാട്ടുകാരെ സേവിക്കുന്നു. പാവങ്ങൾക്ക് വേണ്ടി കഴിവിന്റെ പരമാവധി സഹായിക്കും.  തിന്മ എവിടെ കണ്ടാലും എതിർക്കും. കൂട്ടിന് കുറച്ചു ശിങ്കിടികളും ഉണ്ട്. ചെറിയ ചെറിയ തല്ലും കേസും ഒക്കെയായി അടിച്ചു പൊളിച്ചു നടക്കുന്നു. ഇവരുടെ പാർട്ടിയോട് ഉള്ള ഇഷ്ടം കാരണം കെട്ടുവാനെൽ ഇവരെ കൂട്ടത്തിൽ ഒരുത്തനെ തന്നെ കെട്ടണം എന്ന ഹെവി ആഗ്രഹവും ഉള്ളിൽ ഉണ്ട്.തമാശപോലെഞാനത് പറയാറും ഉണ്ട്.  എനിക്ക് ഈ തല്ല് കൊള്ളിത്തരവുമൊക്കെയായി നടക്കുന്ന കലിപ്പാന്മാരോട്  ചെറിയ ആരാധനയും ഉണ്ട്. ഉപ്പ പറയും ഒരുത്തനെ കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കയാ അപ്പോഴാ വേറൊന്ന്. എന്ന്. സമീർക്കയെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ലാട്ടോ. പോലീസും കേസ് ഒക്കെയായി നടക്കുന്നത് കൊണ്ടാണ്. എന്ത് വന്നാലും കുടുംബത്തിൽ പ്രായഭേദമന്യേ മൂപ്പരുടേത് ആണ് ലാസ്റ്റ് വാക്ക് .എന്റെ ഹീറോ ആണ് ശരിക്കും മൂപ്പർ. മൂപ്പർക്ക് നാട്ടിൽ നല്ല നിലയും വിലയും ഉള്ളത് കൊണ്ട് അത് ഞങ്ങളോട്  കാണിക്കും .എല്ലാരും ബഹുമാനത്തോടെയേ പെരുമാറു.

 പുറത്ത് ഇങ്ങനെയാണെങ്കിലും വീട്ടിൽ ഒരു പൂച്ചയാട്ടോ. എല്ലാവരോടും നല്ല ഫ്രണ്ട്ലിയാണ്. എന്റെ ബെസ്റ്റിയ സമീർക്ക. എന്റെ എല്ലാ തല്ല് കൊള്ളിത്തരത്തിന്ന് കൂട്ട് നിക്കും. ഉള്ളിൽ ഒരു പുലി ഉറങ്ങുന്നത് കൊണ്ട് ആരും അതികം കുരുത്തക്കേട് ഒന്നും ഒപ്പിക്കാറില്ല. പ്രത്യേകിച്ച് ഞാൻ. അത് കൊണ്ട് തന്നെ എന്നോട് മറ്റാരേക്കാളും ഇഷ്ടകൂടുതൽ ഉണ്ട്. കക്ഷിക്ക് കൂട്ടിന് ഇപ്പൊ ഒരാൾ കൂടി ഉണ്ട്. ചക്കിക്കൊത്ത ചങ്കരൻ എന്ന് കേട്ടിട്ടില്ലേ. അത് പോലൊരു പീസ്.വേറാരുമല്ല  മൂപ്പരെ കെട്ടിയോൾ അൻസീറ എന്ന അച്ചു . എന്റെ ബെസ്റ്റിയ രണ്ട് പേരും. മെയ്ഡ് ഫോർ ഈച്ച് അദർ. റോൾ മോഡൽ ആക്കാൻ പറ്റിയ കപ്പിൾസ്. സ്കൂൾ വിട്ടാൽ പിന്നെ ഇവരാണ് എന്റെ കൂട്ട് . ഞാൻ ഇത്തൂസ്  എന്ന വിളിക്കൽ .സ്കൂളിലും നാട്ടിലും ഉള്ള വിശേഷങ്ങൾ ഇവരോട് പറയാതെ എനിക്ക് ഉറക്ക് വരില്ല .

*******
 അങ്ങനെ പത്തുദിവസത്തെ ജയിൽ വാസം കഴിഞ്ഞു ഇന്ന് വീണ്ടും കോളേജിൽ പോവുകയാണ്. കാൽ വേദന ശരിക്കും മാറിയിട്ടില്ല. ക്ലാസ്സ്‌ നഷ്ടപെടുത്തണ്ടല്ലോന്ന്  കരുതി മാത്രമാണ് പോയത് . എക്സാം അടുത്ത് വരാറായി. 

വൈകുന്നേരം ക്ലാസ്സ്‌ നേരത്തെ വിട്ടു. ബസിന് ആണെങ്കിൽ ടൈം ആയില്ല.ഷെറി ഇന്ന് വന്നും ഇല്ല.  അടുത്ത് ചെറിയ ഒരു മാൾ ഉണ്ട്. ഇടക്കിടക്ക് അവിടെ പോകും. ഓരോ കടയിലും ഷോപ്പിംഗ് എന്ന് പറഞ്ഞു എല്ലാരേം മെനക്കെടുത്താൽ തന്നെ മെയിൻ പണി.കറക്കംഒക്കെ കഴിഞ്ഞു ബസിന് ടൈം ആയപ്പോൾ പുറത്തു ഇറങ്ങാൻ നോക്കുമ്പോൾ  അകത്തേക്ക് ധൃതിയിൽ ഒരാൾ കയറി വന്നു. വെറും വരവല്ല  ഒന്ന്ഒന്നര വരവായിരുന്നു .എന്റെ വേദനായുള്ള കാലിൽ തന്നെ ചവിട്ടി കൊണ്ട്. സ്വർഗ്ഗവും നരകവും എല്ലാം ആ ഒരു നിമിഷത്തിൽ ഞാൻ കണ്ടു. വേദന സഹിക്കാവുന്നതിലും  അപ്പുറം ആയിരുന്നു. പരിസരം തന്നെ മറന്നു ഞാൻ നിലവിളിച്ചു പോയി .  അയാളെ പിടിച്ചു  തള്ളുകയും ചെയ്തു .


                                                   തുടരും .... 


 💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 4

എവിടെ നോക്കിയാടോ നടക്കുന്നെ. മനുഷ്യനെ മെനക്കടുത്താൻ ഓരോന്ന് ഇറങ്ങി കോളും. അതെങ്ങനെയാ പെൺപിള്ളേരെ നിഴൽ കണ്ടാൽ മതിയല്ലോ ഇമ്മാതിരി അസുഖം വരാൻ. തട്ടാനും മുട്ടാനും  അവസരം നോക്കി നടക്കല്ലേ .എന്ന്തുടങ്ങി വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു . ചുറ്റും ആളുകൾ കൂടാൻ തുടങ്ങി  . സന ഒന്ന് നിർത്ത് സഫുവെന്ന് പറഞ്ഞു കയ്യിൽ പിടിച്ചു വലിക്കുന്നുണ്ട് .വേദനയുടെ കാഠിന്യത്തിൽ  അതൊന്നും എന്റെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല .ദേഷ്യം കുറച്ചു തണുത്തപ്പോഴാണ് ഞാൻ പരിസരം നോക്കിയത് .എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്. എന്റെ കാൽ ചവിട്ടിയ കക്ഷിയെ അപ്പോഴാണ് ഞാൻ ശരിക്കും നോക്കിയത്. മുഖത്ത് ടവൽ കൊണ്ട്  കെട്ടിയിട്ടുണ്ട്  .ഒരു സ്റ്റൈലൻ റൈബാനും .  ഇയാൾ ആൾ കാണാതിരിക്കാൻ ഇപ്പൊ കെട്ടിയതാണോ അതോ വരുമ്പോഴേ ഇങ്ങനെ യാണോ .വേറൊരു കക്ഷി വന്നു അവനെ തട്ടി വിളിച്ചു.
 എന്താടാ പ്രശ്നം. ഇവൾ എന്തിനാ ഇങ്ങനെ ബഹളം ഉണ്ടാക്കിയത് എന്ന് ചോദിക്കുന്നുണ്ട്.

അവൻ റൈബാൻ  ഊരി.അവനെ നോക്കിയെങ്കിലും  എന്ത് കൊണ്ടോ അവന്റെ കണ്ണുകളിൽ നോക്കാൻ പറ്റുന്നില്ല. എങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ആ കണ്ണുകളിൽ ഞെട്ടൽ ആണെന്ന് മനസ്സിലായി.
എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൻ മുഖത്ത് നിന്നും ടവൽ  താഴ്ത്തി. ഇപ്രാവശ്യം ഞെട്ടിയത് ഞാനായിരുന്നു. അറിയാതെ എന്റെ മനസ്സ് മന്ത്രിച്ചു. സോറി വാല.

എന്താ മോളെ പ്രശ്നം എന്ന് ചോദിച്ചു രണ്ട്മൂന്നു പേര് മുന്നോട്ട് വന്നു .

സന  എന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറങ്ങി . ഒരു പാവയെ പോലെ ഞാനവളുടെ പിറകെ നടന്നു.  ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി പോയി. അവൻ എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു. 

ഫൈസി  ഏതാടാ ആ പെണ്ണ്

അറിയില്ല. ഞാനാദ്യായിട്ട കാണുന്നെ. 

അറിയാതെ ഒന്ന് ചവിട്ടിപോയതിന് ഇത്ര ബഹളം വെക്കേണ്ട ആവശ്യം ഉണ്ടോ. വല്ലാത്ത ജാതി തന്നെ. 

ഫൈസി അവൾ പോയ ഭാഗത്തേക്ക് നോക്കി. അവളെ അവിടെയെങ്ങും കണ്ടില്ല. അവൻ തന്റെ നെഞ്ചിൽ കൈ വെച്ചു. അവളെ കണ്ടപ്പോൾ തുടങ്ങിയ സ്പാർക്കാണ് .എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ. എന്താ പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ. അവളിൽ അതിന് മാത്രം എന്താ ഉള്ളത്.

പറഞ്ഞത് കൂടിപ്പോയിന്ന് ഇപ്പൊ തോന്നുന്നുണ്ടോ .ഒന്നും മിണ്ടാതെ ആലോചനയിൽ  മുഴുകിയിരിക്കുന്ന  ഷെറിയെ  കണ്ടു സന  ചോദിച്ചു .

അത് ആരാന്ന് അറിയോ നിനക്ക് .

എന്താ മോളെ അബദ്ധം പറ്റിയോ . അറിയുന്ന ആരെങ്കിലും ആണോ .

 അവനാ അത് .സോറി വാല .

ഏത് നിന്റെ മറ്റവനോ 

മറ്റവനോ .ഒന്ന് തന്നാലുണ്ടല്ലോ 

ഓഹ് പിന്നെ .....ഞാൻ പറഞ്ഞതാ ഇപ്പൊ കുഴപ്പം . നിനക്ക് ഇഷ്ടം അല്ലായിരുന്നോ അവനെ 

ഇഷ്ടമോ എനിക്കോ .ഞാനെപ്പൊഴാ  തെണ്ടീ അങ്ങനെ പറഞ്ഞിന് .

അവന്റെ  കണ്ണ് കാണാൻ എന്തു ക്യൂട്ട .നല്ല ഗ്ലാമർ ഉണ്ട് .എന്നൊക്കെ പറഞ്ഞിട്ടില്ലേ നീ .

ഒന്ന് പോടീ .ഒരാളെ കാണാൻ സ്റ്റൈൽ ഉണ്ടെന്ന് പറഞ്ഞ അതിനർത്ഥം പ്രണയം ആണെന്നാണോ .

നീ പൊതുവെ അങ്ങനെ ആരെയും പറയാറില്ലല്ലോ .

അത് അവന്റെ കണ്ണിനോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ .നിനക്ക് അറിയാലോ എനിക്ക് ഹൊറിസൻ  ഐ  നോട്‌ ഉള്ള ക്രയ്സ് .പ്രത്യേകിച്ച് ബ്രൗൺ കളർ എയ്‌സ്‌ .അവന്റെ കണ്ണ് അങ്ങനെ ആയോണ്ട് ഞാൻ പറഞ്ഞു അത്രന്നെ  .

എന്നാലും എന്തോ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റെക് ......

നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട .അവന്റെ കാർ എന്റെ ദേഹത്ത് ഇടിക്കാൻ നോക്കി .ഭാഗ്യം കൊണ്ട് എനിക്ക് ഒന്നും പറ്റിയില്ല .അവൻ സോറി പറഞ്ഞു .ഞാനത് അപ്പോഴേ വിട്ടു  .രണ്ടു മൂന്നു പ്രാവിശ്യം പിന്നെയും കണ്ടു .കാണുമ്പോഴൊക്കെ സോറിയും പറഞ്ഞു .പിന്നെ ഇപ്പോഴാ ഞാൻ കാണുന്നത് തന്നെ .ഇതാണോ അലവലാതി പ്രണയം .

പറഞ്ഞതൊക്കെ തിരിച്ചെടുത്തു .എന്തായാലും നീ ഇന്ന് പറഞ്ഞത് കുറച്ചു കൂടി പോയി .എല്ലാരുടെയും മുന്നിൽ വെച്ചു നാണം കെട്ടുകണും .ഒന്ന് ചവിട്ടിയതിന് പെണ്ണ് പിടിയനെ പോലെയാക്കി .പാവം .

വേദന സഹിക്കാൻ കഴിയാതെ പറഞ്ഞു പോയതാ .ഇനി എന്നെങ്കിലും കാണുവാണെങ്കിൽ സോറി പറഞ്ഞോളാം .അവൾക്കും കുറ്റബോധം തോന്നുന്നുണ്ടായിരുന്നു .

അവന്റെ മുഖത്ത് നിന്നെ അറിയുന്ന ഭാവം പോലും കണ്ടില്ലല്ലോ .
നമ്മൾ ഒരു 
വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ എത്ര പേരെ ക്രോസ്സ് ചെയ്യും .അവരെ എല്ലാരേം ഓർത്തിരിക്കണം എന്നുണ്ടോ .

അതിന് സന മറുപടിയൊന്നും പറഞ്ഞില്ല .

**********
ഫൈസി ദേഷ്യത്തോടെ ബൈക്കിൽ ആഞ്ഞടിച്ചു .

നിന്റെ ദേഷ്യം തീർക്കേണ്ടത് എന്റെ പാവം ബൈക്കിനോട് അല്ല .അജു ഫൈസിയുടെ കയ്യിൽ പിടിച്ചു .മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോ തോന്നി അറിയുന്ന ആരെങ്കിലും ആണെന്ന് .ഞാൻ ആയിരുന്നെങ്കിൽ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചേനെ .ശരിക്കും എല്ലാരുടെ മുന്നിലും നാണം കെടുത്തി .

എനിക്ക് ശരിക്കും എന്താ അപ്പൊ പറ്റിയത് .അവളെ കണ്ടതും എന്തോ സ്പാർക്ക് ആയത് പോലെ .എവിടെയൊ കണ്ടു നല്ല പരിജയവും .പെട്ടന്ന് ഉള്ള അവളുടെ പ്രകടനത്തിൽ ഒന്ന് സ്റ്റക്കാവുകയും ചെയ്തു .അവൾ മുന്നിൽ നിന്നും പോയതിന് ശേഷം ആണ് .എന്താ നടന്നത് എന്ന് പോലും ഓർമ വന്നത് .

അല്ല ഫൈസി നീയിനി അൻസിയെതേക്കാനുള്ള വല്ല പ്ലാനും ഉണ്ടോ .

അനാവശ്യം പറഞ്ഞാലുണ്ടല്ലോ പട്ടീ 

അല്ല അവളെ മോന്തയും നോക്കി അമ്മാതിരി നില്പയിരുന്നു .അവളെ കാണാനും നല്ല മൊഞ്ചുണ്ട് .തെറ്റ് പറയാൻ പറ്റില്ല .

അവൾ പെട്ടന്ന് എന്തൊക്കെയൊ വിളിച്ചു പറഞ്ഞപ്പോൾ ഒന്ന് സ്റ്റക്കായി .ഇനി എന്നെങ്കിലും അവളെ കണ്ടാലുണ്ടല്ലോ..... അപ്പൊ കാണിച്ചു കൊടുക്കാം ഞാൻ  ആരാണെന്ന് .

മൂക്കുത്തിയിട്ട പെണ്ണിനേക്കാൾ മോന്ജ് ഏതായാലും കരിമിഴികണ്ണുകൾക്കാണ് .

ആയിരിക്കും .പക്ഷേ എന്റെ കണ്ണിൽ എന്റെ അൻസിയാ ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി .നീ ഇപ്പൊ കളിയാക്കിയ മൂക്കുത്തിയുണ്ടല്ലോ അത് തന്നെയാ അൻസിയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും .ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അൻസി മാത്രമായിരിക്കും .അതിന് പറ്റിയില്ലെങ്കിൽ പിന്നെ ഈ ഫൈസിക്ക് വേറൊരു ജീവിതവും ഇണ്ടാവില്ല .

                                                       തുടരും .....



💕മിഴികൾ പറഞ്ഞ പ്രണയം💕

Part 5

നീ കെട്ടുന്നോ ഇവളെ .വേണേൽ ഞാൻ സെറ്റാക്കി തരാം .

ഒന്ന് കെട്ടിയപ്പോൾ തന്നെ മതിയായേ .ഞാൻ ജീവനോടെ ഇരിക്കുന്നത് കണ്ടു നിനക്ക് സഹിക്കുന്നില്ലേ ഫൈസി .

രണ്ട് കെട്ടുന്നത് ഇപ്പൊ ഫാഷനാട .നിന്റെ ഭാര്യക്ക് ഒരു കൂട്ടായിക്കോട്ടെ .നാവിന്റെ കാര്യത്തിൽ നിന്റെ ഭാര്യയെ ഈ പെണ്ണ്  കടത്തി വെട്ടും .

പറഞ്ഞതു തിരിച്ചെടുത്തു പൊന്നൂ .കരിമിഴികണ്ണുകൾക്കല്ല മൂക്കുത്തിക്ക് തന്നെയാ അഴക് .ഞാൻ ഒരു തമാശ പറഞ്ഞതാ .ഇനി പറയുന്നില്ല.പോരെ 
.
അതാണ്‌ നിനക്ക് നല്ലത് .

*****
ഷെറിയുടെ വീട്ടിൽ ഇന്ന് അവളുടെ ഇകാക്കന്റെ  കല്യാണനിക്ഷയം ആണ് . പാർട്ടി ഉണ്ട് .ഞാനും സമീർക്കയും ഇത്തുസും സനയും  പോയി .വലിയ പാർട്ടി തന്നെയായിരുന്നു അവിടെ .പൊങ്ങച്ചം കാണിക്കാൻ അവളുടെ ഉപ്പാനെ കഴിഞ്ഞേ നാട്ടിൽ വേറാരും ഉള്ളൂ ഷെറിയും  അതിൽ കുറവ് ഒന്നും അല്ല .പക്ഷേ ആൾ പാവമാണ്  .എനിക്ക് ഇത്തരം പാർട്ടികളിൽ  പങ്കെടുക്കാൻ തീരെ ഇഷ്ടമല്ല .ഷെറിയുടെ  നിർബന്ധം കൊണ്ടാണ് ഞാനും സനയും  പോയത് . .ഞങ്ങൾ വേഗം ഫുഡ് ഒക്കെ കഴിച്ചു മുകളിലെ ഒരു റൂമിൽ സ്ഥാനം പിടിച്ചു ഞങ്ങളുടേതായ ലോകത്ത് ഒതുങ്ങി .എപ്പോ തിരിച്ചു പോകാംന്ന് ടൈം നോക്കി  നിന്നു .ഷെറിക്ക് പിന്നെ വരുന്ന ഗസ്റ്റിനെ സ്വീകരിക്കാനുള്ളത് കൊണ്ട് ആ വഴിക്ക് കണ്ടില്ല .അവളുടെ തിരക്ക് അറിയുന്നത് കൊണ്ട് ഞങ്ങൾ ബുദ്ധിമുട്ടിച്ചും ഇല്ല .
ഇയർ ഫോൺ വെച്ച് പാട്ടും കേട്ടിരിക്കുമ്പോഴാണ് .
ഇതുസ്  കരയുന്ന മോനെയും കൂട്ടി എന്റെ അടുത്തേക്ക് വന്നത് .കയ്യിൽ ഒരു പാത്രത്തിൽ പായസവും ഉണ്ട് .ടെറസിൽ ആണ് ഫുഡ്‌ .അവിടെ നിന്ന് വരുന്ന വരവായിരിക്കും .

ടീ ഇതൊന്ന് കിച്ചണിൽ കൊണ്ട് കൊടുക്ക് .മോന് ഉറക്ക് വന്നു കരയുന്നു .ഞാൻ ഉറക്കികിടത്തീട്ട് വരാം .

ഞാൻ അതും എടുത്തു താഴേക്ക് വന്നു  .സ്റ്റെപ്പ് ഇറങ്ങി കഴിയാറായപ്പോഴാണ് ഡ്രസ്സ്‌ കാലിൽ കുടുങ്ങി വീഴാൻ നോക്കിയത് .ഭാഗ്യത്തിന് വീഴാതെ ബാലൻസ് കിട്ടി .

നോക്കി നടന്നൂടെ .ഇപ്പൊ വീണു പണി കിട്ടിയേനെ  
സ്വീറ്റ് സൗണ്ട് കേട്ടാണ് മുഖം ഉയർത്തിനോക്കിയത് .ആകെ ഷോക്കായത് പോലെയാണ് തോന്നിയത് .അത്ഭുതവും ചമ്മലും പേടിയും ഒക്കെ മുഖത്ത് ഒന്നിച്ചു വന്നു .സോറിവാല 
പേടി വന്നത് എന്തിനെന്നു വെച്ചാൽ അവന് ഇട്ടിരുന്ന വൈറ്റ് ഷർട്ടിൽ കുറച്ചു പായസം  മറിഞ്ഞിരുന്നു .സോറി അറിയാതെ പറ്റിയതാ .ഞാൻ എന്റെ ഷാൾ കൊണ്ട് തൊടാൻ നോക്കിയതും അവൻ പിറകോട്ടു നീങ്ങി .
സോറി .ഷർട്ട് അഴിച്ചു തന്ന ഞാൻ വൃത്തിയാക്കി തരാം  .ഞാൻ കൈ നീട്ടി .
അവന്റെ മുഖത്ത് ചുവപ്പ് കലരുന്നത് ഞാൻകണ്ടു .

മാനത്തു നോക്കിയല്ലേ നടക്കുന്നെ പിന്നെഎങ്ങനാ കണ്ണ് കാണുക .എടങ്ങേറാക്കാന് ഓരോ പിശാജുകൾ  കെട്ടിയെടുത്തോളും .ഉച്ചത്തിൽ അവനത് പറഞ്ഞപ്പോൾ 
എനിക്ക് പെട്ടന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല അവന്റെ മാറ്റം .എത്ര സൗമ്യമായാണ് അവൻ ആദ്യം സംസാരിച്ചത് .എന്റെ മുഖം കണ്ടതിനു ശേഷം ആണ് ആ മാറ്റം എന്ന് മനസ്സിലാക്കാൻ എനിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല .ഞാൻ മാളിൽ വെച്ചു ചെയ്തതിന് പ്രതികാരം ആയിരിക്കും  .രണ്ടു തെറി കേട്ടാൽ തീരുന്നത ആണേൽ അങ്ങനെ  തീരട്ടെ പകരത്തിനു പകരം .ഞാൻ മിണ്ടാതെ തലതാഴ്ത്തി നിന്നു .
 .
ഭൂമിയിൽ നോക്കിയൊന്നും അല്ലല്ലോ നടക്കുക .ചെവിയിൽ എയർസെറ്റ് കയ്യിൽ ഫോൺ .ചിന്ത മുഴുവൻ ഇതിലാകുമ്പോ അനുഭവിക്കേണ്ടി വരുന്നവർ മറ്റുള്ളവരും .
ഞാൻ ചുറ്റും നോക്കി .     എല്ലാവരുടെയും നോട്ടം തങ്ങളുടെ നേർക്കാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.  അറിയുന്ന പലരുടെയും മുഖത്ത് സഹതാപം .ചിലർക്ക് പുച്ഛം .ചിലർക്കാകട്ടെ ഇവൾക്ക് ഇത് കിട്ടേണ്ടതാണെന്ന ഭാവം .ഈ തെണ്ടിയാകട്ടെ കിട്ടിയ ചാൻസിന് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നുണ്ട് .തുടങ്ങിയത് ഇവിടെ  നിന്നാണെങ്കിലും ഇപ്പൊ ആൻഡമാൻ ദ്വീപിൽ എങ്ങാനും ആന് എത്തിനിൽക്കുന്നത് .പറയുന്നത് മുഴുവൻ ഒരു പൊരുത്തവും  ഇല്ലാത്ത
പ്രസംഗം .ആകെ മനസ്സിലായത് എന്നോട് ഉള്ള കലിപ്പ് തീർക്കുകയാണെന്ന് മാത്രമാണ് .

കഴിഞ്ഞിരുന്നെങ്കിൽ പോകാമായിരുന്നു .

ഇത്രയും പറഞ്ഞിട്ടും എന്തെങ്കിലും കൂസലും ഉണ്ടോന്ന് നോക്കിയേ .അല്ലെങ്കിലും ഇവലെയോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല  .വളർത്തുഗുണം അല്ലേ കാണിക്കുക .
ലാസ്റ്റ് പറഞ്ഞത്  എനിക്കത്ര പിടിച്ചില്ല .എന്റെ വീട്ടുകാരെ കുറ്റം പറയാൻ ഇവനാരാ .

ഞാൻ തെറ്റ് ചെയ്തിനെങ്കിൽ  എന്നെ പറയണം .അല്ലാതെ വീട്ടുകാരെ പറയണ്ട .

പറഞ്ഞാൽ നീ എന്തു ചെയ്യും .

പറഞ്ഞു നോക്ക് .അപ്പൊ അറിയാം .

ഇങ്ങനെയൊരു അഹങ്കാരിയെ വളർത്തിയെടുത്തിന് അവരെയല്ലാതെ  വേറെയാരെയാടീ  പറയേണ്ടേ .

അവന്റെ ഫ്രണ്ട്സ് ആയിരിക്കണം അവനെ സപ്പോർട്ട് ചെയ്തു എന്നെ നോക്കി ഒരു മാതിരി ഇളിയും .എല്ലാം കൊണ്ടും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .

പാത്രത്തിൽ ഉണ്ടായിരുന്ന പായസം  മുഴുവൻ അവന്റെ ദേഹത്തേക്  ഒഴിച്ചത്  പെട്ടെന്നായിരുന്നു .

എന്താ സംഭവിച്ചെന്നറിയാതെ അവന്റെ ദേഹത്തേക്കും  എന്റെ മുഖത്തേക്കും  മാറി മാറി നോക്കുന്ന അവനോട് ഇപ്പോഴാ നീ പറഞ്ഞത് ശരിയായത്  .മനപ്പൂർവം ഇങ്ങനെയൊരു വൃത്തികേട് കാണിച്ചതിന് നീ എന്നോട് പറഞ്ഞതൊന്നും ഇപ്പൊ ഒരു കുറവല്ല .
എന്നാ പോട്ടെ സോറിവാല .

അവൻ വാ തുറക്കുന്നതിന് മുന്നേ ഞാൻ റൂമിൽ എത്തിയിരുന്നു .

*****
അവനെ ഇനി കണ്ടാൽ സോറി പറയണം എന്ന് പറഞ്ഞു പോയ കക്ഷിയാ .എന്നിട്ട് ചെയ്തു വെച്ചിരിക്കുന്ന കണ്ടില്ലേ .രണ്ടാമത്തെ പ്രവിശ്യമാ നീ അവനെ ഇങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തിയത് .
ഞാൻ മനപ്പൂർവം ചെയ്തത് അല്ലല്ലോ .സോറി പറയാൻ തന്നെയാ പോയത് .അവനായിട്ട് ഇരന്നു വാങ്ങീതാ ഇത് .താണ് കൊടുത്തപ്പോൾ തലയിൽ കേറി ഇരിക്കാൻ നോക്കിട്ടല്ലേ .
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സിൽ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ആരോ  മന്ത്രിക്കുന്നുണ്ടായിരുന്നു .

ഇനിയെന്തൊക്കെ സംഭവിക്കുമോ ആവോ .
ഓർത്തിട്ട് ഒരു പിടിത്തവും ഇല്ല .ഉമ്മ ഇടക്കിടക്ക് ഇപ്പൊ പറയാറുണ്ട് .എനിക്ക് മുൻകോപം കൂടുതലാണെന്ന് .ശരിയെന്ന തോന്നുന്നേ .

സമീർക്കക്ക് പഠിക്കല്ലേ നീ .ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് തല്ലുകയും ചെയ്യ് .അതേ ഇനി ബാക്കിയുള്ളൂ .അതും പറഞ്ഞുഇ ത്തൂസ് കയറി വന്നു .

സോറി ഇതുസേ പറ്റി പോയി .അവൻ വേണ്ടാതെയൊക്കെ വിളിച്ചു പറഞ്ഞപ്പോ കൺട്രോൾ കിട്ടിയില്ല .

അവൻ പറഞ്ഞപ്പോൾ നിനക്ക് ഇങ്ങനെ ദേഷ്യം വന്നെങ്കിൽ അവനെ നീ മാളിൽ വെച്ചു പറഞ്ഞപ്പോ അവനും ഇത് പോലെ ദേഷ്യം വന്നു കാണില്ലേ .

ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു .

ആദ്യം തുടങ്ങിയത് ആരാ നീയല്ലേ .അത് കൊണ്ട് ഇനി അവനെ കാണുമ്പോൾ പോയി സോറി പറഞ്ഞു വഴക്ക് തീർക്ക് .ആ പിന്നെ 
നിന്നെ സമീർക്ക വിളിക്കുന്നുണ്ട് അടുത്ത . റൂമിൽ ഉണ്ട് പോയിട്ട് വാ .

ഇതിനെ പറ്റി ചോദിക്കാനാണോ .

അറിയില്ല നീ പോയി നോക്ക് .

ഇത്തൂസ് പോയി നോക്ക് പ്ലീസ് .

നിന്നെ വിളിച്ച നീ പോകണം .അറിയാലോ മൂപ്പരെ .

അഥവാ ഇക്കാക്ക  അറിഞ്ഞിട്ടില്ലെങ്കിൽ പറയരുത് .പ്ലീസ് .

ആ നോക്കാം .

താങ്ക്യൂ  ഇതുസേ .ഇത്തൂസ് അല്ലേലും നമ്മളെ മുത്തല്ലേ .എന്റെ കൂടെയേ നിക്കുന്നു എനിക്കറിഞ്ഞൂടെ .

സുഗിപ്പിക്കണ്ട മോളെ .ആലോചിക്കന്നെ പറഞ്ഞുള്ളു .വേഗം പോയിട്ട് വാ  

സമീർക്ക ഒന്നും അറിഞ്ഞിട്ട് ഉണ്ടാവരുതേ .വേറെന്തെങ്കിലും ആവിശ്യത്തിന് വിളിച്ചതാവണെ .എന്നൊക്കെ അത്യാവശ്യത്തിനും അനാവശ്യത്തിനും  പ്രാർത്ഥനയും  നേർച്ചയും കൂട്ടി .ആ റൂമിലേക്ക് പോയി .വാതിൽ തുറന്നു അകത്തേക്ക് കയറിയതും .മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പകച്ചു പണ്ടാരം അടങ്ങി പോയി  .സോറി വാല .കൂടെ സമീർക്കയും .സോറിവാലയുടെ ഷർട്ടിൽ ഒരിടം ഒഴിയാതെ  പായസം  പടർന്നിരുന്നു എന്നെ കണ്ടതും മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് .
                                                    തുടരും .


💕മിഴികൾ പറഞ്ഞ പ്രണയം 💕

part 6

കഴിഞ്ഞു .ഇന്നത്തോടെ എല്ലാം കഴിഞ്ഞു .ഈ സാമദ്രോഹി എന്റെ പൊക കണ്ടേ പോകുള്ളൂന്ന തോന്നുന്നേ .
ബോയ്സ്നോട്‌ സംസാരിക്കുന്നതിന് വിലക്ക് ഒന്നും ഇല്ലെങ്കിലും അനാവശ്യം ആയി ആരോടും അടുപ്പം ഒന്നും വേണ്ട എപ്പോഴും ഒരു ഡിസ്റ്റൻസ് വെച്ചേ പെറുമാറാവുന്ന്  കർശനമായ ഓഡർ ഉണ്ട് .ആരെകൊണ്ടും മോശം പറയിപ്പിക്കാൻ ഇടവരുത്തരുത് .നമ്മളായിട്ട് അതിന് ഒരു സാഹചര്യം ഉണ്ടാക്കുകയും ചെയ്യരുത് .ഇത്രയും നാളും അതൊന്നും തെറ്റിച്ചിട്ടും ഇല്ല .അത് കൊണ്ട് തന്നെ മറ്റുള്ള കസിൻസിനോട്  ഒക്കെ അഭിമാനത്തോടെ പറയും സഫുന്നെ കണ്ടു പടിക്കെടി എന്ന് .
ഇന്നത്തോടെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും .എന്റെ നിലയും വിലയും എല്ലാം ഈ ദുഷ്ടൻ കാരണം പോയി കിട്ടി .
എന്നെപ്പറ്റി എന്തൊക്കെ പറഞ്ഞു കൊടുത്തിട്ട് ഉണ്ടാകും ഈ തെണ്ടി  .എങ്ങനെയാ ഇപ്പൊ ഇവിടെ  നിന്നും രക്ഷപ്പെടുക .സമീർക്ക മാത്രേ ഉള്ളുവെങ്കിൽ  എല്ലാം ഇവന്റെ തലയിൽ തന്നെ  വെച്ചു കെട്ടമായിരുന്നു .എന്നെ കാത്തോണേ റബ്ബേ .ദേഷ്യം വന്നാൽ തല്ലാനും മടിക്കില്ല .

പേടിച്ചു കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു .
പേടി പുറത്തു കാണിക്കാതെ ഒന്നും സംഭവിക്കാത്ത പോലെ   മുഖത്ത് എങ്ങനെയൊക്കെയൊ പുഞ്ചിരി വരുത്തി . എന്നത്തേയും പോലെ ഇക്കാക്കാനേ വിളിച്ചു .

 എന്തിനാ വിളിച്ചേ .

ഇക്കാക്ക എന്നെ കണ്ടതും ഒന്ന് ഞെട്ടിയത് പോലെ തോന്നി .തോന്നലാണോ ഇനി .ആയിരിക്കും .അല്ലാതെ എന്നെ കണ്ടു മൂപ്പര് എന്തിനാ ഞെട്ടുന്നെ .

അച്ചു  എവിടെ .അവളോടല്ലേ  വരാൻ പറഞ്ഞത് .
ഇതുസ്  നൈസ് ആയി എനിക്കിട്ട് പണി തന്നതാണ് .
ഇത്തുസ്  കുറച്ചു തിരക്കില .അതാ എന്നെ അയച്ചത് .സംസാരിക്കുന്നത് ഇക്കാക്കയോദ്  ആണെങ്കിലും ഇടം കണ്ണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു .
സഫു  ഇത്  എന്റെ ഫ്രണ്ട് ആണ് .ഷർട്ടിൽ എങ്ങനെയോ പായസം  മറിഞ്ഞു .നീ ഒന്ന് ഷർട്ട് കഴുകി ഉണക്കി കൊടുക്ക് .വാഷിംഗ്മെഷിനിൽ ഇട്ട് ഉണക്കിയിട്ട് ഇസ്തിരി ഇട്ട മതി .സൊലൂഷൻ മൂപ്പർ തന്നെ പറഞ്ഞു .
അപ്പോഴാ എനിക്ക് ശ്വാസം വീണത് .നടന്നത് എന്താന്ന് ആരോടും പറഞ്ഞിട്ടില്ല .ഇവനോട് പ്രായശ്ചിത്തം ചെയ്യാൻ ഒരവസരവും കിട്ടി .താങ്ക്സ് ഗോഡ് .

വേണ്ട ഞാൻ വൃത്തിയാക്കി കൊള്ളാം .ആരെയും ബുദ്ധിമുട്ടിക്കേണ്ട .പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു .ഇക്കാക്കയില്ലെങ്കിൽ ഇവൻ എന്നെ പച്ചക്ക് വിഴുങ്ങിയേനെ .

അന്യയോന്നും  അല്ലെടോ .എന്റെ പെങ്ങളെ മോളാ .പേര് സഫ്ന   .

ഇക്കാക്കക്ക് അപ്പോഴാ ഒരു കാൾ വന്നത് .എനിക്ക് ഒരിടം വരെ അത്യാവശ്യം ആയി പോകണം .സഫു  വാഷ് ചെയ്തു കൊടുക്കണേ  .
ഇക്കാക്ക പോയതും അവന്റെ കലിപ്പ് പുറത്ത് ചാടി .
സമീർക്കയുടെ മരുമോളായി  പോയി .അല്ലെന്കിലുണ്ടല്ലോ .....ഇപ്പൊ പല്ല് 32താഴെ കിടന്നേണെ 

അതിന് എനിക്ക് 29പല്ല് ഉള്ളു  .ബാക്കി ഇവൻ ആരോടെങ്കിലും കടം വാങ്ങോ  .അവനോടു പറഞ്ഞില്ലാട്ടോ മനസ്സിൽ കരുതിയതാ  .എന്തിനാ വീണ്ടും കലിപ്പ് കൂട്ടുന്നെ .

സോറി എനിക്ക് അറിയാതെ പറ്റി 
പോയതാ .ഷർട്ട്‌ ഇങ്ങ്താ .ഞാൻ ക്ലീൻ ചെയ്തു തരാം .

.നിന്റെ ഒരു സഹായവും എനിക്ക് വേണ്ട .ഇറങ്ങി പോകുന്നുണ്ടോ ഒന്ന് .

ഞാൻ സോറി പറഞ്ഞല്ലോ .വേണേൽ ഇനിയും പറയാം സോറി .

അവളുടെ ഒരു ചോറി .അവൻ പുച്ഛത്തോടെ മുഖം കോട്ടി .അവൻ റൂമിൽ നിന്നും ഇറങ്ങി പോകാൻ നോക്കിയതും അവൾ വാതിൽ പൂട്ടി ..

നീ വാതിൽ തുറക്ക് എനിക്ക് പോകണം .

ആദ്യം ആ ഷർട്ട് അഴിച്ചു താ .സമീർക്കകണ്ടാൽ എന്നെ വഴക്ക് പറയും അത് കൊണ്ട പ്ലീസ് .

അവൻ കേൾക്കാത്ത പോലെ വാതിൽ തുറക്കാൻ നോക്കിയതും അവൾ വാതിൽ ചാരി നിന്നു .

ഇത് വല്യ ശല്യം ആയല്ലോ .അവൻ ഷർട്ട്‌ അഴിക്കുന്ന കണ്ടു അവൾ തിരിഞ്ഞു നിന്നു .

കൊണ്ട് പോയി പുഴുങ്ങിത്തിന്ന് എന്ന് പറഞ്ഞു .അവളെ നേർക്ക് വലിച്ചെറിഞ്ഞു  .

പത്തുമിനുട് .ഞാൻ ക്ലീൻ ചെയ്തു കൊണ്ട് വരാം .

നീ തൊട്ട ഷർട്ട് ഇനി ഞാൻ ഇടനോ .എന്റെ പട്ടിക്ക് പോലും വേണ്ടഇനിയത് .

പിന്നെ ബോഡിയും  കാണിച്ചു നടക്കാനാനൊ  പ്ലാൻ .

എനിക്ക് ഇഷ്ടം ഉള്ളത് പോലെ നടക്കും .നീയാരാ ചോദിക്കാൻ .
അവളെ തള്ളിമാറ്റി അവൻ വാതിൽ തുറന്നു .

അവൾ അന്ധാളിപ്പോടെ  അവനെ നോക്കി .ഇനി ഷേർട്ട് ഇടതെയാണോ പോകുന്നേ 

അവൻ ഒരു ജുബ്ബ ഇട്ടിട്ടുണ്ടാരുന്നു .
ഷെറിയുടെ  ഉപ്പാന്റെ ജുബ്ബയാണെന്ന് അവൾക്ക് മനസ്സിലായി.സോറിവാലയെ പോലത്തെ രണ്ടു പേരെ അതിൽ കൊള്ളും  .അവൾക്ക് കണ്ടതും ചിരി വന്നു .അറിയാതെ പൊട്ടി ചിരിച്ചു പോയി .

എന്താടീ ഇളിക്കുന്നെ   .എല്ലാം വരുത്തി വെച്ചതും പോര അവളുടെ കോപ്പിലെ ഒരു ഇളി .അവൻ മുന്നോട്ട് വന്നതും 
ചിരി അമർത്തിപിടിച്ചു താഴേക്ക് നോക്കി നിന്നു  .

അവൻ ചവിട്ടിതുള്ളി പോകുന്ന ശബ്ദം കേട്ടു .

ഈ ഷർട്ട് അവന് വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ .കളഞ്ഞാലോ .അല്ലെങ്കിൽ വേണ്ട ഇക്കാക്ക ചോദിച്ചാലോ .പണിയാകും .വാഷ് ചെയ്തു അവന്റെൽ തന്നെ കൊടുക്കാം .ഇടുകയോ ചാടുകയോ എന്താന്ന് വെച്ച ചെയ്തോട്ടെ .

വാഷ് ചെയ്തു വന്നു .അവനെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല .ഇതിപ്പോ ആർക്കാ കൊടുക്കുക  .പെട്ടെന്നായിരുന്നു ഇക്കാക്ക വന്നത് .അവളത് കാണാതെ ഹാൻഡ് ബാഗിൽ വെച്ചു .ഇക്കാക്ക ഒന്നും ചോദിച്ചില്ല .അവളൊന്നും പറഞ്ഞതും ഇല്ല .

*****

രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴാണ്  ഇത്തുസ് വിളിച്ചത് .

കിട്ടി മോളെ കിട്ടി  .നീ പായസത്തിൽ മുക്കിയ കക്ഷിയുടെ ഫുൾ ഡീറ്റെയിൽസ് കിട്ടി .

ആരാ അത് .എന്താ പേര് .എവിടെയാ വീട് .കക്ഷിയിപ്പോ എന്താ ചെയ്യുന്നേ .

കൗതുകത്തോടെ തന്റെ മുഖത്തേക്ക് തന്നെ ഇത്ത്സ്‌ നോക്കി നിൽക്കുന്നത് കണ്ടു  .
എന്താ എന്നർത്ഥത്തിൽ അവൾ ഇതുസിന്റെ  നേർക്ക് പുരികം ഉയർത്തി .

ഏതോ ഒരു ചെറുക്കൻ  .അവന്റെ കാര്യം പറഞ്ഞതിന് നീയെന്തിനാ എക്സൈറ്റഡ് ആവുന്നേ .

ഞാൻ ....ഞാൻ .....എക്സൈറ്റഡ് ആവാനോ എന്തിന് .

ഒറ്റ ശ്വാസത്തിൽ എത്ര ചോദ്യ എന്റെ പൊന്നു മോള് ചോദിച്ചത്  .ചോദ്യം കേട്ടാൽ നിനക്ക് ആലോചനയും കൊണ്ട് വന്ന ചെക്കനെ പറ്റിയ പറഞ്ഞെന്ന് തോന്നുവല്ലോ .

ഇത്തൂസ് കളിയാക്കിയതാണേലും കുറച്ചൊക്കെ അതിൽ സത്യം ഉണ്ട്   .അവനെ കാണുമ്പോൾ അവനെ പറ്റി പറഞ്ഞു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പ് തോന്നാറുണ്ട് മാത്രമല്ല എന്ത് കൊണ്ടോ അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് സംസാരിക്കാനും സാധിക്കാറില്ല .
ഒന്ന് പറയുന്നുണ്ടോ .അധികം ജാഡ കാണിക്കല്ല .

അയ്യോടാ ഞാൻ മറന്നു  .ഓർമ വരുമ്പോൾ പറയാം .

മോളെ അച്ചു നാളെ തിരിച്ചും ആവിശ്യം വരുമ്പോൾ ഇതേ ഡയലോഗ് പ്രതീക്ഷിച്ചോട്ട.ഈ ഡയലോഗിൽ മുപ്പത്തി വീഴും .ഞാൻ പറഞ്ഞ പറഞ്ഞതാണെന്ന് നല്ലോണം അറിയാം .

ഏതോ ഒരലവലാതിയുടെ പേരും പറഞ്ഞു നമ്മൾ തമ്മിൽ ഒരു വഴക്ക് വേണ്ട .എന്റെ നാട്ടുകാരനാ ഇവൻ  .പേര് ഫൈസാൻ .വയസ്സ് 25  .എൻജിനീയർ ആണ് .ഇപ്പൊ ജോലി ഉപ്പാന്റെ കൂടെ ബിസിനസ് നോക്കിനടത്തൽ .സമീർക്കയുടെ ബെസ്റ്റ് ഫ്രണ്ട് ഹാരിസിന്റെ അനിയൻ .സമീർക്കയുടെ പാർട്ടിയിൽ ഉണ്ടായിരുന്നു കുറച്ചു കാലം .അല്ലറ ചില്ലറ കച്ചറ കാണിച്ചത് കൊണ്ട് പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കി .

കച്ചറ എന്ന് വെച്ചാൽ .

പാർട്ടിയുടെ ഒരു മീറ്റിംഗിനും  വരില്ല .ഫിലിം കാണാൻ പോവുക .കൂട്ടുകാരുമായി കറങ്ങി നടക്കൽ   അങ്ങനെ.ശരിക്കും പറഞ്ഞാൽ  ഉത്തരവാദിത്വ മില്ലായ്മ  .

ഇതുസിന്റെ നാട്ടുകാരനായിട്ടും നേരിട്ട് അറിയില്ലേ .

പറഞ്ഞു കേട്ടിട്ടുണ്ട് .നാട്ടിലെ അറിയപ്പെടുന്ന കുടുംബം ആണ് .വലിയ കാശ്കാരും  .ഹരിസ്കയെ പരിചയമുണ്ട് .വേറെന്തെങ്കിലുംഅറിയണോ  .അറിയണമെങ്കിലും  ചോദിച്ചിട്ട് കാര്യമില്ല എനിക്ക് അറിയില്ല  .

ഇത്തൂസിന്  ഓർമ്മയുണ്ടോ .എനിക്ക് ഒരിക്കൽ കാർ തട്ടി ചെറിയ ആക്സിഡന്റ് ഉണ്ടായത് .ആ .സോറിവാലയാണ് ഇത് .

അതിവാനായിരുന്നോ .എന്നിട്ടാണോ വീണ്ടും കണ്ടിട്ടും വഴക്ക്  

അവന് അതൊന്നും ഓർമ പോലും ഇല്ല .അത് പറയുമ്പോൾ ശബ്ദത്തിൽ ചെറിയ നിരാശ പടർന്നിരുന്നു .

നന്നായി പോയി  .ആ പരിജയം പറഞ്ഞു പുതുക്കാനൊന്നും പോവണ്ട .അന്ന് എന്നെ വിളിച്ചിട്ട് നിന്നെ പകരം അയച്ചതിന് സമീർക്ക എന്നെ വിളിക്കാത്ത തെറിയൊന്നും ഇല്ല .കാരണം എന്താന്ന് ചോദിച്ചതിന് കുന്തം എന്നും പറഞ്ഞു ഒരു പോക്ക് .

ശരിക്കും എന്തിനാ ചീത്ത പറഞ്ഞേ 

കുന്തം  .ഒരു ചിരിയും ചിരിച്ചു ഇതുസ് പോയി

**
വൈകുന്നേരം കോളേജ് വിട്ടു വരുമ്പോൾ കുറച്ചു ദൂരെയായി കുറച്ചു  ആളുകൾ കൂടി നിൽക്കുന്നത് കണ്ടു .എന്തൊക്കെയോ ബഹളവും കേൾക്കുന്നുണ്ട് .ഞാൻ അങ്ങോട്ട്‌ പോകാൻ നോക്കിയതും സന തടഞ്ഞു .

എവിടെയെങ്കിലും എന്തെങ്കിലും കുരിശ് ഉണ്ടോ ഉണ്ടോന്ന് നോക്കി നടന്നോളും .എല്ലാം ഒപ്പിച്ചു വെച്ചിട്ട് പിന്നെ ഇരുന്നു മോങ്ങലും .

ഇപ്രാവശ്യം കുരുത്തകേട് ഒന്നും ഒപ്പിക്കില്ല  .ജസ്റ്റ്‌ എന്താന്ന് നോക്കിയിട്ട് വേഗം വന്നോളാം .

വേഗം വരണോന്ന് ഒരു നിർബന്ധവും ഇല്ല.ഇഷ്ടം പോലെ ടൈം എടുത്തു വന്ന മതി .ഞാൻ പോവാ  .സന മുന്നോട്ട് നടന്നു .

ഇങ്ങനെയൊരു സാധനം .സ്വന്തം കാര്യം സിന്ദാബാദ് .നിനക്ക് ഈ ക്യുരിയോസിറ്റി എന്ന ഒന്ന് ഉണ്ടോ  .

ഇല്ല .അത് കൊണ്ട് മനസ്സമാധാനം ഇഷ്ടം പോലെയുണ്ട് .അവനവന്റെ കാര്യം നോക്കി നടക്ക് സഫു .

തനിച്ചു പോകേണ്ടത് ഓർത്ത് സനയുടെ കൂടെ ബസ്സ്റ്റോപ്പിലേക്ക് തന്നെ നടന്നു .ബസ്സ്റ്റോപ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു .

ചേട്ടാ അവിടെന്താ ബഹളം .എന്തെങ്കിലും പ്രശ്നം ഉണ്ടോ .

ചെറിയൊരു ആക്സിഡന്റ് .കോളേജിനടുത്  ഒരു ഫാൻസിഷോപ്പിലെ  അവിടത്തെ ചെറുക്കന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചു .

ആർ ഷാഹിദിന്റെയോ 

ആ അവൻ തന്നെ .

പരിക്ക് ഉണ്ടോ ആർകെങ്കിലും .ഷാഹിദിന്  കുഴപ്പം ഒന്നും ഇല്ലല്ലോ .സന പരിഭ്രാന്തിയോടെ  അയാളോട് ചോദിച്ചു .

കാറിന്റെ മുന്നിലെ ഹെഡ്ലൈറ്റ് പൊട്ടി .വേറൊന്നും ഇല്ല .ചുമ്മാ സീൻ ആകുന്നതാ പിള്ളേർ .

നമുക്ക് ഒന്ന് പോയി നോക്കിട്ട് വരാം .
അവൾ ദയനീയതോടെ സഫുനെ  നോക്കി .

എന്തിനാ വെറുതെ .പുലിവാൽ പിടിക്കുന്നെ .ആർക്കും പരിക്കൊന്നും  ഇല്ലല്ലോ .

സഫു പ്ലീസ് .

അവനവന്റെ കാര്യം നോക്കി നടക്ക് സന .മനസ്സമാധാനം കിട്ടും .

സനയുടെ കണ്ണ് നിറയുന്നത് കണ്ടു .

ഒരു തമാശ പറഞ്ഞതാടോ വാ .പോയി നോക്കാം .

അടുത്തെത്തിയതും സന ഒരു പോസ്റ്റിന് മറങ്ങി നിന്നു .

ഓഹ് അങ്ങോട്ട്‌ പ്രവേശനം ഇല്ലല്ലേ .ഇവിടെ നിക്ക് ഞാൻ പോയി നോക്കിട്ട് വരാം .
സനക്ക് ഒരു ലവർ ഇന്ടെന്നു പറഞ്ഞ്ഞില്ലേ അവനാ അത് ഷാഹിദ്  .
അവിടെ പോയി നോക്കി .ഷാഹിദ്  അവന്റെ രണ്ടുമൂന്നു ഫ്രണ്ട്സ് ഉണ്ട് .
മറ്റേ കക്ഷിയെ കണ്ടു വരേണ്ടിയിരുന്നില്ലെന്ന്  തോന്നി .ഫൈസിയും  അജുവും .
പരസ്പരം  അങ്ങോട്ടും  ഇങ്ങോട്ടും  വാക്ക്  പറയുന്നുണ്ട് .സീൻ കണ്ടിട്ട് അടുത്തത് തല്ലായിരികുന്ന തോന്നി .ഷാഹിദ് എന്നെ കണ്ടതും അടുത്തേക്ക് വന്നു  .

അലമ്പ സഫു .നീ വിട്ടോ  .ഇവിടെ നിൽക്കണ്ട .
അവൻ പിറകോട്ടു നോക്കുന്നത് കണ്ടു  .സന കാണാത്ത പോലെ നിന്നു    .

അവളോട്‌ എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞേക്ക് . അല്ലേൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി ടെൻഷൻ അടിക്കും

നേരിട്ട് പറഞ്ഞു കൂടെ .

.ഷാഹിദിന്റെ  മുഖത്ത് വേദനനിറഞ്ഞ ഒരു പുഞ്ചിരി കണ്ടു.

ഇതെന്താ സംഭവം .നിനക്ക് ഒന്നും പറ്റിയില്ലല്ലോ  .പിന്നെന്തിനാ വഴക്ക് .വിട്ടേക്കേടോ 

അങ്ങനെ വിടാനൊന്നും  പറ്റില്ല സഫു .സംഭവം എന്താന്നറിയോ .ഓവർ സ്പീഡിലാ അവന്മാർ വന്നത് തന്നെ .റോങ്ങ്‌ സൈഡും .കാറിന്റെ ഹെഡ് ലൈറ്റെ പോയുള്ളു .ഞങ്ങൾ കേസ് വിട്ടതായിരുന്നു  .ചോദിച്ചപ്പോ കോപ്പിലെ വർത്തനവും  .റോഡ് അവന്റെ തന്തേടെ  വകയാണെന്ന വിചാരം.ഔദാര്യം പോലെ ക്യാഷ് തന്നു  .അവന്റേൽ  പൂത്തക്യാഷ് ഉണ്ടെങ്കിൽ ഞങ്ങൾക്കെന്താ .കേസ് ആക്കിയേ വിടു ഞങ്ങളോട കളി  .

ഇവന് എല്ലാരോടും ഉടക്ക് തന്നെയാണോ പണി .ഒരു കലിപ്പൻ തന്നെ .

ടാ   ഈസ് മൈ ഫ്രണ്ട്.

അതാരാ ഞാനറിയാത്തൊരു ഫ്രണ്ട്

ഫാമിലി ഫ്രണ്ട 

.എവിടുന്ന്  കിട്ടിയെടീ  ഇതിനെയൊക്കെ .എന്താ അവന്റെ പേര് .

ഫൈസി . .ഇഷ്യു ആകണ്ട .ക്യാഷ് തന്നില്ലേ .പ്ലീസ് 

നീ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ .അവൻ ഫ്രണ്ട്സിന്റെ അടുത്ത് പോയി കാര്യം പറഞ്ഞു .സഫുന്റെ ഫ്രണ്ട് ആയോണ്ട വിടുന്നെ .അല്ലാതെ തോറ്റുപിന്മാറിന്ന് കരുതണ്ട .

അത് കേട്ടതും ഫൈസി ചുറ്റും നോക്കുന്നത് കണ്ടു .എന്നെ കണ്ടതും കടന്നൽ കുത്തിയ പോലെ മുഖം ഇരുളുന്നത് കണ്ടു .

എനിക്ക് ആരുടേയും ശുപാർശയൊന്നും വേണ്ട .കേസാക്കിക്കോ 

കേസ് ആക്കാനോ .സഫുന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സീൻ പോലും ഇണ്ടാവില്ലരുന്നു .എന്റെ ചങ്കാണ് സഫു . .സഫുന്റെ ഫ്രണ്ട് എന്ന് വെച്ച നമ്മളേം ഫ്രണ്ടണ് .ഈ കാശും തിരിച്ചെടുത്തോ

ഷാഹിദ് ആ പൈസ ബൈക്കിന്റെ മുകളിൽ വെച്ചു വേഗം കാറും എടുത്തു പോയി .

നിക്കെടി അവിടെ .
അവൻ അടുത്തേക്ക് വരുന്നത് കണ്ടതും 
മൈന്റ് ചെയ്യാതെ ഞാൻ സനയെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു .നടന്നുന്ന് അല്ല ഓടിന്ന് പറയുന്നതാവും ശരി .ഇനി അവിടെ നിന്ന എട്ടിന്റെ പണി കിട്ടുന്ന് അറിയുന്നോണ്ട് തന്നെയായിരുന്നു മുങ്ങിയത് .ഷാഹിദ് പൈസ തിരിച്ചുകൊടുക്കുന്നു കരുതിയിരുന്നില്ല .അതാണ്‌ ഫൈസിയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചിട്ട് ഉണ്ടാവുക.

കഷ്ടകാലത്തിന് ബസും വരുന്നില്ലല്ലോ .
ഫൈസി ബസ്‌സ്റ്റോപ്പിലേക്ക് കയറി വന്നു .അവന്റെ മുഖതെ കലിപ്പ് കണ്ടതും 
അവൾക് തന്റെ ഹാർട്ട് ഡബിൾ ആയിട്ട് ഇടിക്കുന്ന  പോലെ തോന്നി .ഒരു ധൈര്യത്തിന്  എന്ന വണ്ണം  സനയുടെ കയ്യിൽ മുറുകെ പിടിച്ചു .
                                                തുടരു


💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 7

ടീ കോപ്പേ ഞാനെപ്പൊഴാ നിന്റെ ഫ്രണ്ടായത് .

നിന്നെപോലൊരുത്തനെ ഫ്രണ്ട് ആണെന്ന് പറയാൻ എനികെന്താ വട്ടുട്ടോ .ഫ്രണ്ടാക്കാൻ പറ്റിയൊരു കക്ഷി .ഞാൻ ആരോടും പറഞ്ഞിട്ടൊന്നും ഇല്ല .

എന്നിൽ നിന്നും അങ്ങനെയൊരു പ്രതികരണം അവൻ പ്രതീക്ഷിചിട്ട് ഉണ്ടാവില്ല .അതിന്റെ പതർച്ച അവന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു .

പിന്നെയെന്തിനാടീ അവൻ ഫ്രണ്ടാണെന്ന് പറഞ്ഞു പൈസ തിരിച്ചു തന്നത് .

ആര് പറഞ്ഞു .എന്ത് പൈസ .എന്തൊക്കെയാ പറയുന്നേ ഒന്നും മനസിലായില്ല .

ഇപ്പൊ ആ കാറിൽ പോയ കക്ഷി  .നീ അവനോടു ഞാൻ നിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞില്ലേ .

അത് അവനോട് തന്നെ  ചോദിക്കണം  .അവനെതന്നെ ഞാനാദ്യായിട്ട കാണുന്നെ .ആരാ അത് .

അടവിറകല്ലേ അവൻ പറഞ്ഞല്ലോ നീ അവന്റെ ഫ്രണ്ട് ആണെന്ന് .

ആരേലും എന്തെങ്കിലും പറഞ്ഞുന്നു വെച്ച് എന്റെ മെക്കിട്ട് കേറുന്നോ .കുറച്ചു ചൂടായി തന്നെ പറഞ്ഞു .

അവൻ .....അത് ....പൈസ ....ആക്സിഡന്റ് .....ഫൈസി എന്താ പറയണ്ടെന്ന് അറിയാതെ വിക്കി വിക്കി പറയുന്നത് കണ്ടു മനസ്സിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു .

തനിക്കെന്താ ഇപ്പൊ വേണ്ടേ  .എനിക്ക് താൻ  പറയുന്നതൊന്നും മനസിലായില്ല .

അവൻ ഒന്നും മിണ്ടാതെ തിരിച്ചു പോയി .

പുലി പോലെ വന്നവൻ പൂച്ചയെ പോലെ തിരിച്ചു പോയി .

അവനെ വിറ്റ  ക്യാഷ് എന്റെ കയ്യിലുണ്ട്  .സത്യം പറഞ്ഞാൽ അവന്റെ വരവ് കണ്ടു പേടിച്ചിരുന്നു .താണ് കൊടുത്ത തലയിൽ കയറി ഇരിക്കുന്ന ഇനമാ .അത് കൊണ്ട കളം മാറ്റി ചവിട്ടിയെ .ഏതായാലും സംഭവം ഏറ്റില്ലേ 
അത് മതി .അല്ലെങ്കിൽ അവനിപ്പോ എന്നെ തെറി വിളിച്ചു കൊന്നേനെ .
*******
ഫൈസി അവൾ ആൾ സ്മാർട്ട.ഐ ലൈക് ഇറ്റ് .

എന്താണാവോ അവൾ ചെയ്ത മഹനീയ കാര്യം .

നിന്നെ അസ്സൽ കോമാളി പീസാക്കി വിട്ടു .

മനസിലായില്ല .

ആ ചെക്കനില്ലേ  അവൻ കാശ് തരുമ്പോ പറഞ്ഞ ഡയലോഗ് ഓർത്തു നോക്കിയേ .സഫുന്റെ ഫ്രണ്ടന്ന് വെച്ച നമ്മളെയും ഫ്രണ്ടാണ് .
സഫുന്ന  അവളെ വിളിക്കൽ എന്ന് അവന്ന്  എങ്ങനെയാ അറിയാ.ജസ്റ്റ്‌ പരിജയം ആണെങ്കിൽ സഫ്ന എന്നല്ലേ പറയു.നിന്നെപേടിച്ചു ആ പാവം കള്ളം പറഞ്ഞത .

ഫൈസി ഒന്നും മിണ്ടാതെ മൂളുക മാത്രം ചെയ്തു .

ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം വരോ .

നീ പറയ് എന്നിട്ട് നോക്കാം .

നമുക്ക് സഫുനോട് ഹെല്പ് ചോദിച്ചൂടെ .കാര്യം എല്ലാം പറഞ്ഞാൽ അവൾ സഹായിക്കും .
അവളാകുമ്പോ അവളുടേതായ  ഒരു റേഞ്ച് ഉണ്ടാകും .പോരാത്തേന്ന് സമീർക്കയുടെ മരുമോളും .

ആ പിശാചിന്റെ ഒരു സഹായവും എനിക്ക് വേണ്ട .അവളെ കാണുന്നതേ എനിക്ക് കലിയാ.

നമ്മളിപ്പോ ഇവിടെ വന്നിട്ട് രണ്ടാഴ്ച യായി .എന്തെങ്കിലും നടന്നോ .ഇല്ലല്ലോ .തേരാ പാരാ നടകയല്ലേ .പോയ ഒരു വാക്ക് കിട്ടിയ ലോട്ടറി .തത്കാലം കലിപ്പൊക്കെ മാറ്റി വെക്ക് .കാര്യം കാണാൻ കഴുതകാലും പിടിക്കാം .

ഫൈസി കുറച്ചു സമയം ആലോചിച്ചു .
അവള് സഹായിക്കോ 

സഹായിക്കും .ഇപ്പൊ തന്നെ അവൾക്ക് കാണാത്തമാതിരി പോകാവുന്നതേ ഉള്ളൂ .അവൾ ഇടപെട്ടില്ലേ .  അതാ പറഞ്ഞെ അവൾ സമീർക്കയുടെ പിൻഗാമിയാ .വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും എല്ലാം തലയിട്ടോളും .

എന്നാലും ......

നിനക്ക് നിന്റെ അൻസിയെ വേണോ .വേണമെങ്കിൽ വാശി വിട് .

ഫൈസി പിന്നെ ഒന്നും പറഞ്ഞില്ല .എന്റെ അൻസീ നിനക്ക് വേണ്ടി ഞാൻ പെടുന്ന പാട് വല്ലതും നീയറിയുന്നുണ്ടോ  .

*****
മുറ്റത്തു ഇത് വരെ കണ്ടിട്ടില്ലാത്ത കാർ കണ്ടപ്പോൾ ഏതോ ഗസ്റ്റ് വന്നിട്ടുണ്ടെന്ന് മനസ്സിലായി.

പിറകിലെ പോകാൻ നോക്കിയതും .ഇതിലെ തന്നെ കയറിക്കോന്ന് പറഞ്ഞു ഒരാൾ വിളിച്ചു .ഇത് വരെ കണ്ടിട്ടില്ല ഇയാളെ .
ഞാൻ സലാം ചൊല്ലിക്കൊണ്ട് അകത്തേക്ക് കയറി .അയാൾ സലാം മടക്കി .ഞാൻ പോകാൻ നോക്കിയതും വീണ്ടും വിളിച്ചു .
അവിടെ നിക്കേടോ ഒന്ന് പരിജയപെട്ടിട്ട് പൊയ്ക്കൂടേ .

സമീർക്കയും ഒന്നിച്ചുണ്ടായിരുന്നു .പൊതുവേ ആരെങ്കിലും ഉണ്ടെങ്കിൽ കണ്ണ് കൊണ്ട് പോയിക്കോ എന്ന് പറയും .ഇന്ന് ഒന്നും പറഞ്ഞില്ല  .അവർ എന്തൊക്കെയോ ചോദിച്ചു .ഞാനതിനൊക്കെ മറുപടിയും പറഞ്ഞു .നല്ല ഫ്രണ്ട്‌ലി ടൈപ്പ് .എനിക്ക് അയാളെ ഒരുപാടിഷ്ടമായി .
ലാസ്റ്റ് എല്ലാവരും ചോദിക്കുന്ന ചോദ്യവും .
ഇവളെ കെട്ടിക്കൊന്നൊന്നും ഇല്ലെന്ന് .

അതിന് സമീർക്ക പറഞ്ഞ ഡയലോഗ് കേട്ട് ഞാൻ വായും പൊളിച്ചു നിന്നുപോയി .

ഒരാലോചന  ഏകദേശം ശരിയായിട്ടുണ്ട് .അടുത്ത് തന്നെ മാര്യേജ് ഉണ്ടാകും .

എന്റെ ഉപ്പാക്ക് എന്നെ വേഗം കല്യാണം കഴിപ്പിക്കണോന്ന് ആഗ്രഹം ഉണ്ട് .സമീർക്ക സമ്മതിച്ചില്ല  .മെച്യുരിറ്റി  വരട്ട് എന്നിട്ട് നോക്കാം  .അവൾ ഇപ്പൊ പടിക്കട്ടെ എന്ന് പറഞ്ഞു .ഇന്നലേം കൂടി ഒരാലോചന  മുടക്കിയിന് .എന്നിട്ട് ഇപ്പൊ ഇയാളോട് പറഞ്ഞത് ഇങ്ങനെയും .

ഞാൻ വേഗം അവിടെനിന്നും സ്കൂട്ടായി .

അല്ല ഇത്തൂസ് നിങ്ങടെ കെട്ടിയോനെ വട്ടായോ .

അത് പണ്ടേ ഉള്ളതാ .മൂപ്പര് ഇപ്പൊ എന്താ ചെയ്തേ .

അതാരാ പുറത്തു വന്നത് .അയാളോട് പറയാ എന്റെ മാര്യേജ് ആയെന്ന് .

എന്നാ ആരെയെങ്കിലും കണ്ടു വെച്ചിട്ട് ഉണ്ടാകും .അതോണ്ടായിരിക്കും വരുന്ന ആലോചനയെല്ലാം മുടക്കുന്നെ .

ഞാനറിയാതെ ഇനി എന്റെ കല്യാണം ഉറപ്പിച്ചോ .അല്ലെങ്കിലും അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാന .ഏത് കോന്തനെ ആവോ കണ്ടെത്തിയത് .

ടീ അതാരാണെന്ന് അറിയോ .നിന്റെ സോറിവാലയുടെ ഇക്കാക്ക .ഹാരിസ് .

തങ്കക്കുടം പോലത്തെ ഈ മനുഷ്യന് എങ്ങനെയാ ഇതുസേ ആ കാട്ടാളനെ പോലത്തെ അനിയന് ഉണ്ടായേ .

അത് അവരെ ഉപ്പാനോടും ഉമ്മനോടും പോയി ചോദിക്ക് .അല്ലേൽ വേണ്ട ഹാരിസകയോട് ഇപ്പൊ തന്നെ ചോദിക്കാം .നിങ്ങളെ അനിയൻ തന്നെയാണോന്ന് .

ഇതുസ് നമ്മക്കിട്ട്  തങ്ങിയതാണെന്ന്  മനസിലായി.വിശപ്പ് നല്ലോണം ഉള്ളത് കൊണ്ട് പിന്നെ കാണാട്ടോ എന്ന് പറഞ്ഞു ഞാൻ പോയി .

******
വൈകുന്നേരം  ബസ് സ്റ്റോപ്പിൽ എത്തിയതും ഞാനും സനയും സ്റ്റക്കായി നിന്നു .ബസ് സ്റ്റോപ്പിൽ ഫൈസിയും അജുവും .

കണ്ടതും ഫൈസി കൈ കൊണ്ട് ഹായ് പറഞ്ഞു .
ഹായ് സഫ്ന 

ടീ ഇന്ന് സൂര്യൻ പടിഞ്ഞാറനോ ഉദിച്ചേ .ഇന്നലെ കടിച്ചു കീറാൻ വന്നവന ഇന്ന് നോക്കിയേ ക്ലോസപ്പിന്റെ പരസ്യം പോലെ വന്നു നിക്കുന്നു .എന്തെങ്കിലും പണിയാണോ 

വാ പോയി നോക്കാം .ഇല്ലെങ്കിൽ ഇങ്ങോട്ട് വരും .അത് നമുക്ക് പണിയാകും .

ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും  പുറത്തു കാണിച്ചില്ല .

സഫ്നയോട് ഒരു സോറി പറയാൻ വന്നതാ .ഇന്നലെ എന്നെ ഹെല്പ് ചെയ്തിട്ടും ഒരു താങ്ക്സ് പോലും പറഞ്ഞില്ല .പെട്ടന്ന് ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയതാ സോറി .ഒന്നും മനസ്സിൽ വെക്കരുത് .

ഞാൻ മെല്ലെ മുകളിലേക്ക് നോക്കി .

നീയെന്താ നോക്കുന്നെ .

കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് 

ആകിയതാണല്ലേ 

വിശ്വസിക്കാൻ പറ്റാഞ്ഞിട്ടാ  മാഷേ .പെട്ടന്ന് ഒരു ചേഞ്ച്‌ .

എന്ന വിശ്വാസം വരുമ്പോൾ വരാം .പോട്ടെ 
അവൻ പോകാൻ നോക്കിയതും സഫു  വിളിച്ചു .ഫൈസി ഒരു മിനിറ്റ് .
സോറിട്ടോ ഞാനും അന്ന് പെട്ടന്ന് ഒരു ദേഷ്യത്തിന് റിയലി സോറി .

ഫ്രണ്ട് 

പെട്ടന്ന് അവൻ ചോദിച്ചതും ഒന്ന് ഞെട്ടിപ്പോയി .ഒന്നും മിണ്ടിയില്ല .

എന്താടോ ഫ്രണ്ട് ആക്കാൻ പറ്റില്ലേ .

അവൾ ഫൈസിയെ നോക്കി പുഞ്ചിരിച്ചു .ഫ്രണ്ട് .

അവനോടു സംസാരിച്ചു  ഇരിക്കുമ്പോഴാ  ഷെറി കയറി വന്നേ .

വാട്ട്‌ എ  സർപ്രൈസ് .ഇവനെ കണ്ടാൽ വെടി വെച്ചു കൊല്ലുന്ന പറഞ്ഞു നടന്ന കക്ഷിയാ .ഇപ്പൊ തേനും പാലും പോലെയായല്ലോ .

എന്റെ പൊന്നു സഫ്ന ഒന്ന് വഴക്ക് പറഞ്ഞതിന് ഇത്രയും വേണോ .

ചുമ്മാതാ ഫൈസി ഇവൾ കള്ളം പറയുന്നതാ  .ഞാൻ പറഞ്ഞൊന്നും  ഇല്ല .

കാൽമാറല്ലേ  സഫു .ഇത് മാത്രമല്ല പറഞ്ഞത് .

നീ എന്തൊക്കെയാ ഈ പറയുന്നേ ഷെറി .

കാൽ ഒടിഞ്ഞു കിടന്നപ്പോ ഫൈസിയെ ചീത്ത പറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല .
അവൾ ഞെട്ടലോടെ ഫൈസിയെ നോക്കി .ഇവനാണോ അപ്പൊ  എന്നെ തള്ളിയിട്ടത് 

ഫൈസിക്കും  അതേ ഞെട്ടൽ തന്നെയായിരുന്നു .ഐ ആം സോറി സഫ്ന  അറിയാതെ പറ്റിപ്പോയത.അവൻ പോലും അറിയാതെ ആത്മാർത്ഥമായി തന്നെ അവന്റെ വായിൽ നിന്നും വന്നതായിരുന്നു അത് .എപ്പോഴും ഒരു കുറ്റബോധം ഉണ്ടായിരുന്നു അവന്റെ മനസ്സിൽ .

നിങ്ങളപ്പോ എപ്പോ കണ്ടാലും ഉടകനല്ലോ 
സന പറഞ്ഞു .

ഇപ്പൊ മാറിയില്ലേ .ഞങ്ങൾ ഫ്രണ്ട്സും ആയി അല്ലേ സഫ്ന .

വീണ്ടും തെറി വിളിക്കുന്നു കരുതി മുൻ കരുതൽ അല്ലേ ഫൈസി .അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

അങ്ങനെയും പറയാം .ബസ് വരുന്നത് വരെ സംസാരിച്ചു കൊണ്ട് ഇരുന്നു .ഷെറി അവന്റെ മുഖത്ത് നിന്നും കണ്ണെടുത്തിയില്ല .സഫു ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത് .ബസ് വന്നതും അവർ പോയി .
****
ഇപ്പൊ എങ്ങനെയുണ്ട് ഫൈസി ഞാൻ പറഞ്ഞില്ലേ അവൾ ഫ്രണ്ട്ലിടൈപ്പ് ആണെന്ന് .ഇന്നസെന്റ് ഗേൾ .മനസ്സിൽ ഒന്നും വെക്കാതെ പെരുമാറുന്ന ടൈപ്പ് .
പക്ഷേ എന്ത് കൊണ്ടോ ഫൈസിക്  അവളെ അസപ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല .അൻസിയെ ഓർത്ത് മാത്രമാണ് അവളോട് മിണ്ടിയതും ഫ്രണ്ടായതും .
*******
എന്റെ റൂട്ട് ക്ലിയർ ആയി മോളെ ഷെറി അവർ പോയതും സഫുനെ കെട്ടിപിടിച്ചു .
ഷെറി നോക്കുന്നത് ഇവനെ ആണെന്ന് അറിഞ്ഞതും മനസ്സിൽ എന്തോ വല്ലാത്ത ഭാരം പോലെ തോന്നി .അത് അംഗീകരിക്കാൻ മനസ്സ് വരാത്ത പോലെ .


                                               തുടരും 



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 8

ഞാൻ എന്താ നിന്റെ ബ്രോക്കറോ .എന്നെ കൊണ്ടൊന്നും പറ്റില്ല .

പ്ലീസ് ടീ . ..  ...പ്ലീസ് ....പ്ലീസ് 

ഒന്ന് പോയേ ഷെറി .നീ ഇതിനു മുൻപ് കുറെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടല്ലോ .അതൊക്കെ നേരിട്ടല്ലെ .ഇതിന് മാത്രം എന്താ ബ്രോക്കറെ  ആവശ്യം .

ഇക്കാന്റെ ഫ്രണ്ടാ ഫൈസി .പോരാത്തതിന് ബിസിനസ് പാർട്ണർ .ഇവൻ നോ പറഞ്ഞാൽ അവർ തമ്മിൽ വല്ല ഇഷ്യൂസ് ആയാലോ .എല്ലാരും അറിയുകയും ചെയ്യും .നാണക്കേടാകും .

ഇവൻ യെസ് പറഞ്ഞാലോ .

എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിക്കും .ഒന്ന് സമ്മതിക്കെടി  പ്ലീസ് .

ഷെറിയുടെ നിർബന്ധം സഹിക്കാൻ ആവാതെ സഫു സമ്മതിച്ചു .അവൾ സമ്മതിപ്പിച്ചു 

******
വീട്ടിൽ എത്തിയിട്ടും ഫൈസി  തന്നെയാരുന്നു സഫുന്റെ മനസ്സിൽ .ഒരുഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിൽ കിടന്നു പിടക്കാൻ  തുടങ്ങി .അവനെ കാണുമ്പോൾ ഇത് വരെ ഇല്ലാത്ത ഫീൽ ആണ് .രണ്ടു മൂന്നു ദിവസതെ പരിജയം മാത്രമേ ഉള്ളുവെങ്കിലും വർഷങ്ങൾ തമ്മിൽ പരിജയം ഉള്ളത് പോലെ .ഷെറിയുടെ കാര്യം അവനോട് സംസാരിക്കേണ്ടന്ന് മനസ്സ് വിലക്കുന്നു .
സമീർക്കയുടെ മുഖം ഓർമ വന്നതും അവൾ ചിന്തയിൽ നിന്നും ഉണർന്നു .അനാവശ്യമായ ചിന്തയാണ് ഇതൊക്കെ .വേണ്ട ആരെ പറ്റിയും ഓർക്കണ്ട .ഫൈസി എല്ലാ ഫ്രെണ്ട്സിനെ പോലെതന്നെ അതിൽ കൂടുതൽ വേണ്ട .അവൾ സ്വയം സമാധാനിക്കാൻ എന്ന വണ്ണം പറഞ്ഞു കൊണ്ടിരുന്നു .

*****
ഫൈസിയെ പിറ്റേന്ന് കണ്ടപ്പോൾ മടിച്ചു മടിച്ചാണെങ്കിലും ഷെറിയുടെ കാര്യം പറഞ്ഞു .

അല്ല സഫു നീ ബ്രോക്കർ പണിയും തുടങ്ങിയോ .

ചുമ്മാതല്ല ഫീസ് വാങ്ങിയിട്ട അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

കാർണോർ പ്രണയത്തിന് എതിര് .മരുമോൾ സപ്പോർട് .കോമ്പിനേഷൻ കൊള്ളാല്ലോ .

അള്ളോഹ് സമീർക്കയോട് പറഞ്ഞേക്കല്ല.എന്നെ കൊല്ലും .പിന്നെ സമീർക്ക പ്രണയത്തിന് എതിരല്ല .പ്രണയസല്ലാപത്തോടെ എതിരുള്ളൂ .മാരിയേജ് ഫിക്സ് ചെയ്തു പ്രണയികലോ എന്ന പറയുക .അത് വിട് ഞാൻ ചോദിച്ചതിന്നു മറുപടി പറഞ്ഞില്ല .

എനിക്ക് ഒരാളെ ഇഷ്ടം ആണ് .അവളെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ .

അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ പോലെ തോന്നി .ആരാ ആള് .

ഒരു ജിന്ന അത് .ഇത് വരെ ആരും കാണാത്തൊരു ജിന്ന് .....എനിക്ക് മാത്രം കാണാൻ പറ്റു .

തമാശവിട് .ഞാൻ സീരിയസ് ആയിട്ടാ പറയുന്നേ .

കാര്യമാടോ .ആരാന്നു പിന്നെ പറഞ്ഞു തരാം .ഷെറിയോട് അവന് വേറെ ആളുണ്ടെന്ന് പറഞ്ഞേക്ക് .നീ സീരിയസ് ആയിട്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞോണ്ട വന്നത് .കുറച്ചു ബിസിയാ പിന്നെ കാണാം .

പേരെങ്കിലും പറഞ്ഞിട്ട് പോയിക്കോ .

അടുത്ത പ്രാവിശ്യം കാണുമ്പോൾ പറയാം .പേര് മാത്രമല്ല ആളെ കാണിച്ചും തരാം .അവൻ പോയി .
******
ഷെറിയോട് ഇത് പറഞ്ഞപ്പോൾ അവളാകെ സാഡായി .എന്നെ ഇഷ്ടം അല്ലാത്തോണ്ട് ചുമ്മാ പറഞ്ഞതാണോ .ഞാൻ അന്വേഷിച്ചച്ചപ്പോൾ ലവർ ഇല്ലെന്ന അറിഞ്ഞേ .പെൺകുട്ടികളോട് അധികം സംസാരിക്കൽ പോലും ഇല്ല .

എന്നോട് ഇങ്ങനെയാ പറഞ്ഞത് .അടുത്ത പ്രാവശ്യം കാണുമ്പോൾ ആളെ കാണിച്ചു തരാമെന്നും പറഞ്ഞു .

എന്ന നീ കാണിച്ചു തരാൻ പറയ്  .സത്യനൊന്ന് അറിയാലോ .കളവാണെങ്കിൽ ഞാൻ ഇക്കാക്കനോട്‌ പറഞ്ഞോളാം .ഇക്കാക്ക സമ്മതിക്കും എനിക്കുറപ്പുണ്ട് .

നീ അപ്പൊ സീരിയസ് ആണല്ലേ .ഞാൻ കരുതി ഇതും തേപ്പിൽ എത്തുന്ന .

നീ ഒരിക്കൽ കൂടി സംസാരിക്ക് പ്ലീസ് .

ഇനി കണ്ടാൽ ചോദിക്കാം .

മറ്റന്നാൾ ഷെറിയുടെ ഇക്കാന്റെ മൈലാഞ്ചി ഫങ്ക്ഷൻ ആണ് .
ടീ അന്ന് അവൻ വരും .അപ്പൊ ചോദിക്കലോ .
സഫു സമ്മതിച്ചു .
ഒക്കെ .ഈ ഒരു പ്രാവിശ്യം മാത്രം .പിന്നെ  എന്നെ നോക്കണ്ട സത്യായിട്ടും ഞാൻ ഈ പരിപാടിക്ക്  നിക്കില്ലാട്ടോ .സമീർക്ക അറിഞ്ഞാൽ എന്നെ കൊല്ലും .
mm
******
ഷെറിന്റെ ഉപ്പാക്ക് സ്വന്തായി ഓഡിറ്റോറിയം ഉണ്ട് .അവിടെയാണ് മാര്യേജ് ഫങ്ക്ഷൻ .വീട്ടില് നിന്നും എല്ലാരും പോയി .എന്നെ കണ്ടതും ഷെറി് ഫൈസിയോട് സംസാരിക്കന്ന പറഞ്ഞു നിൽക്കാൻ വിട്ടില്ല .അവൾ തന്നെ  എവിടെ നിന്നോ നമ്പർ സങ്കടിപ്പിച്ചു വിളിച്ചു തന്നു .കുറച്ചു സമയം കഴിഞ്ഞു ഫുഡ്‌ കഴിക്കുന്നതിന്റെ  അടുത്തുള്ള ഹാളിൽ  വരാൻ പറഞ്ഞു .അവന് സമ്മതിച്ചു .

*****
ടാ അജു ആ സഫു ഇപ്പോ സംസാരിക്കാന്ന്  പറഞ്ഞിട്ട് ഉണ്ട് .അവൾ ആ ഷെറിയുടെ കാര്യം പറയാൻ വരുന്നതാ .എന്റെ അൻസിയുടെ കാര്യം ഇന്ന് അവളോട് പറയാന്നു പറഞ്ഞിട്ട് ഉണ്ട് .

നന്നായി  .എന്ന വേഗം വിട്ടോ മുത്തേ .നീ ആ ഫോട്ടോ കൂടി കാണിച്ചു കൊടുക്ക് .അവൾക്ക് സഹായിക്കാൻ പറ്റുമോന്ന് അറിയാലോ .ഇല്ലെങ്കിൽ പിന്നെ അവളെ പിറകെ നടകണ്ടല്ലോ .

ഫൈസി പേഴ്സിൽ നിന്നും അൻസിയുടെ ഫോട്ടോ എടുത്തു .കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നു .

മതി നോക്കി വെള്ളം ഇറക്കിയത് .നിന്റെ തന്നെ കണ്ണ് കൊണ്ടിട്ട ഇങ്ങനൊക്കെ ആയിന് .വീണ്ടും നോക്കി ആ പാവത്തിനെ കൊല്ലല്ല.

പോടാ തെണ്ടീ .ഞാൻ പോയിട്ട് വരാം .

*****
സഫു മെല്ലെ ആരും കാണാതെ മുങ്ങാൻ നോക്കിയതും ഇത്തൂസ് പൊക്കി .ഓരോന്ന് സംസാരിച്ചു വിട്ടില്ല .ഫൈസി കാണുന്നുണ്ടായിരുന്നു ഇത് .അവൾ കൈ കൊണ്ട് നോ രക്ഷ എന്ന് കാണിച്ചു .ഫൈസി വേഗം അവരുടെ അടുത്തേക്ക് വന്നു .

സഫു പരിജയപെടുത്തി കൊടുത്തു .നിങ്ങൾ സംസാരികെന്ന് പറഞ്ഞു അവൾ മുങ്ങി .അവൾ അവിടെ കണുന്ന മെല്ലെ ഫൈസിയോട് പറഞ്ഞു .

കുറച്ചു സംസാരിച്ചു പിന്നെ കാണാന് പറഞ്ഞു ഫൈസിയും പോയി .

അവൾ കണ്ടിരുന്നു ഫൈസിയും സഫുവും മാറി നിന്ന് സംസാരിക്കുന്നത് .

സഫുവും ഫൈസിയും സംസാരിക്കുമ്പോൾ  കാറ്ററിങ്ങിന് വന്ന രണ്ട ആൾ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .

ടാ അത് സമീർക്കയുടെ മരുമോളല്ലേ .

അതേ .കൂടെയുള്ളത് ഇവിടെയെങ്ങും ഉള്ള ആളല്ല .

നീ വാ ചെറിയൊരു പണിയുണ്ട് .

എന്ത് പണി .

ആ സമീറിനിട്ട് എങ്ങനെ പണി കൊടുക്കുന്ന് ആലോചിച്ചു നടക്കുവരുന്നു .ഇങ്ങനെഒരവസരം ലഭിച്ചത് എന്റെ ഭാഗ്യത്തിന.

നീ എന്താ ചെയ്യാൻ പോകുന്നേ .ആ പെണ്ണ് ഒരു പാവം ആണ് .നല്ല സ്വഭാവവും ദൈവം പൊറുക്കില്ല .ഞാനിതിന് കൂട്ടു നിൽക്കില്ല .

എനിക്കാരുടെയും സഹായം വേണ്ട .ഒറ്റു കൊടുക്കാതിരുന്ന മതി .

വേണ്ടടാ ഒന്നൂടി ആലോജിക്ക് .സമീറിനെ അറിയാലോ .വെട്ടൊന്ന് തുണ്ടം രണ്ടുന്ന സ്വഭാവം .ആ പെണ്ണാണെൽ അവന്റെ ജീവന .അവളെ നോക്കിയാൽ തന്നെ തല്ലുന്ന ടീമും കൂടെയുണ്ട് .

സാധാചാര പോലിസ് ചമഞ്ഞു .എന്റെ ജീവിതം തന്നെ നശിപ്പിച്ചവന സമീർ .നാട്ടിലും വീട്ടിലും നാണം കെടുത്തി .പട്ടിയെ പോലെ തല്ലിചതച്ചു  .ഒന്നും മറന്നിട്ടില്ല ഞാൻ .

പ്രേമിക്കുന്ന പെണ്ണിനെ കൂട്ടി ലോഡ്ജിൽ റൂമെടുത്ത നീയല്ലേ തെറ്റ് കാരൻ .സമീർ കൃത്യസമയത് കണ്ടോണ്ട ആ പെണ്ണിന് ഒന്നും സംഭവിക്കാതിരുന്നത് .അത് കൊണ്ടല്ലേ തല്ല് കിട്ടിയതെന്ന് ചോദിക്കണംന്ന് ഉണ്ടായിരുന്നു അയാൾക്ക്. അവന്റെ മുഖത്തെ രൗദ്രഭാവം കണ്ടു പേടിച്ചു അയാൾ മിണ്ടാതിരുന്നു .

****
സഫ്ന എന്താ സംസാരിക്കണംന്ന് പറഞ്ഞത് .

ഫൈസി പറഞ്ഞത് കളവ്ആണെന്ന ഷെറി പറയുന്നേ .

സത്യം ആടോ .എനിക്ക് ഒരാളെ ഇഷ്ടം ആണ് .ഈ നാട്ടിൽ തന്നെയുള്ളതാ .എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം അവളാണ് .പേര് അൻസീറ .പ്ലസ് ടു കഴിഞ്ഞു .

ബാക്കി പറയാൻ നോക്കുമ്പോഴാണ് സഫു ഒരാളെ വഴക്ക് പറയുന്നത് കേട്ടത് .അവളുടെ ദേഹത്ത് കറി മറിഞ്ഞിട്ട് ഉണ്ട് .കാറ്ററിങ്കാരൻ സോറി പറഞ്ഞു .
സോറി മാഡം അറിയാതെ പറ്റിപോയതാ .

വിട് സഫ്ന  പോയി കഴുകിയിട്ടു വാ .

മാഡം ദാ കാണുന്ന റൂമിൽ ബാത്‌റൂം ഉണ്ട് .അയാൾ കാണിച്ചു കൊടുത്തു .

ഫൈസി ഞാൻ പോയി കഴുകിയിട്ടു വരാം .
അവൾ പോയി .
കുറേ കഴിഞ്ഞിട്ടും കാണാത്ത കണ്ടു ഫൈസി പോയി നോക്കി .റൂമിൽ കയറിയതും ബാത്‌റൂമിൽ നിന്നും മുട്ടുന്നത് കേട്ടു .പുറത്തു നിന്നും പൂട്ടിയിട്ട് ഉണ്ട് .അവൻ പോയി തുറന്നു കൊടുത്തു .

അകത്തു കയറിയതും ആരോ പുറത്തു നിന്നും പൂട്ടി .ഒരു പാട് വിളിച്ചു .

കേട്ടില്ല .സോറി .ഞാൻ കാണാത്തത് കൊണ്ട് തിരക്കിവന്നതാ .

എന്നാലും ആരായിരിക്കും പൂട്ടിയിട്ടത് .

കുട്ടികൾ ആരെങ്കിലും തമാശക്ക് ചെയ്തത്  ആയിരിക്കും .അല്ലാതെ ആരാ ഇങ്ങനെ ലോക്ക് ഇടണ്ടേ .

അവർ പുറത്തേക്കു ഇറങ്ങൻ നോക്കിയതും ഞെട്ടിപോയി  .റൂം വാതിൽ ലോക്ക് ആണ് .ഫൈസിക്ക് എന്തോ അപകടം മണത്തു .ആരോ മനപ്പൂർവം ചെയ്തത് ആണ് .അവൻ വാതിൽ തുറക്കാൻ കുറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .സഫു കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു .

ടോ ധൈര്യമായി ഇരിക്ക് .പേടിക്കണ്ട 

അങ്ങനെപറഞ്ഞെങ്കിലും അവനും ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തിരുന്നു .അവൻ അജുവിനെ വിളിച്ചു കാര്യം പറഞ്ഞു .

സഫു അവന്റെ കയ്യിൽ മുറുകെ പിടിച്ചു .

അവന് തട്ടിമാറ്റാൻ തോന്നിയില്ല .അവളുടെ ശരീരത്തിലെ വിറയൽ അവനും അറിയുന്നുണ്ടായിരുന്നു 


                                                തുടരും 


💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 9

ഒരാണും പെണ്ണും കുറച്ചു സമയം തനിച്ചിരിക്കുമ്പോഴേക്കും അനാശ്യാസം എന്നും പറഞ്ഞു സദാചാരപോലിസ് ചമയുന്നതാണോ ന്യായം  .അനാവശ്യം പറഞ്ഞാലുണ്ടല്ലോ കൊന്നുകളയും പന്നീ .ഫൈസി ഒരാളെ നേർക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു

റൂമിൽ വാതിലടച്ചു ദേവോപദേശം കൊടുക്കുകയാരുന്നോ സാറും മാഡവും .
ഞങ്ങൾ പറയുന്നതാ ഇപ്പൊ കുഴപ്പം .വൃത്തികേട് കാണിച്ചിട്ട് ന്യായീകരിക്കുന്നോ .

ഇവളുടെ ദേഹത്ത് കറിമറഞ്ഞു .അത് കഴുകാൻ വന്നതാ ഇവൾ .സമയം കഴിഞ്ഞിട്ടും വരാത്തത് കണ്ടു തിരക്കി വന്നു .പുറത്തു നിന്നാരോ ആ സമയം വാതിൽ പൂട്ടി .അതാണിവിടെ സംഭവിച്ചത് .

പറയുന്നത് കള്ളം ആണെങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് .വിശ്വസിക്കാൻ പറ്റുന്ന കള്ളം വല്ലതും പറയ് മാഷേ .

എന്ന അത് കൂടി നിങ്ങൾ തന്നെ പറഞ്ഞു താ .എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച എന്താ ചെയ്യാ .

സഫു നിറകണ്ണുകളോടെ ചുറ്റും നോക്കി .നാട്ടുകാരും ബന്ധുക്കളും ഫ്രണ്ട്സും എല്ലാവരും ഉണ്ട് .അവൾക്ക് ആ നിമിഷം മരിച്ച മതീന്ന് തോന്നി .ഇങ്ങനെ എല്ലാർക്കുമുന്നിലും നാണം കെട്ടു നിൽക്കുന്നതിലും ഭേദം അതാണ്‌  .
പുറത്തു ഇറങ്ങിയപ്പോ തന്നെ റൂമിന് ചുറ്റും 
ആൾക്കാർ കൂടി നിൽക്കുന്നതാണ് കണ്ടത് .പോകാൻ നോക്കിയെങ്കിലും സമ്മതിച്ചില്ല .ഫൈസിയും കുറച്ചു ആൾക്കാരുമായി ഉടക്ക്  ഉണ്ടാക്കുകയും ചെയ്തു .സമീർക്കയെ മാത്രം അവിടെങ്ങും കണ്ടില്ല .ഫൈസിയാണെങ്കിൽ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് .ആരൊക്കെയോ ഫോട്ടോയും വീഡിയോയും എടുക്കുന്നത് അവൾ കണ്ടു .

നിന്റെ പേരെന്താ .ആരോ ഒരാൾ അവളോട്‌ ചോദിച്ചു .അവളൊന്നും മിണ്ടിയില്ല .തല ഉയർത്തി നോക്കിയതും ഇല്ല .

നിന്നോട് അല്ലെ ചോദിച്ചേ ഒച്ചയെടുത്ത് ചോദിച്ചതും അവൾ ഭയന്നു വിറച്ചു .
അവൾ പേര് പറയാൻ വാ തുറന്നതും .

അവളെ പേര് സഫ്ന .വീട്ടഡ്രസ്സ്‌ കൂടി വേണോ .പിറകിൽ നിന്നും സമീർക്കയുടെ ശബ്ദം കേട്ടു .കൂടെ ഇത്തൂസും ഉമ്മയും ഉണ്ട് .അവൾ് നിന്നിടത്ത് നിന്നും അനങ്ങുകയോ അവരെ നോക്കുകയോ  ചെയ്തില്ല .അവരെ ഫേസ് ചെയ്യാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു .നിലത്തേക്ക്  തന്നെ നോക്കിയിരുന്നു .

സമീർക്കയെ അറിയുന്നവരായിരുന്നു പലരും .

ഇവർ ഇവിടെ ..

ബാക്കി പറഞ്ഞത് സമീർകയാരുന്നു .ഇവിടെ എന്താ നടന്നതെന്ന് ഇവർ പറഞ്ഞല്ലോ .അതിൽ കൂടുതൽ ഒന്നും സംഭവിചിട്ടില്ല .ആരും എഴുതാപ്പുറം വായിക്കണ്ട .

അല്ലെങ്കിലും കാക്കക്കും  തൻ കുഞ്ഞു പൊൻകുഞ്ഞ് എന്നല്ലേ .ആരോ വിളിച്ചു പറഞ്ഞു .

എന്റെ പെണ്ണിനെ പറ്റി എനിക്ക് നന്നായി അറിയാം .ആരെയും ബോധിപ്പിക്കേണ്ട  ആവശ്യം എനിക്കില്ല .

എന്ന ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി കൂടി പറയ് .ഇവൻ എങ്ങനെനെ കൃത്യസമയത് ഇവിടെ എത്തി .ഇവളെ ദേഹത്ത് കറിമറഞ്ഞത് ഇവൻ എങ്ങനെയാ കണ്ടേ .നോക്കി വരാൻ മാത്രം ഇവർ തമ്മിൽ എന്താ ബന്ധം .

ഇത് ഫൈസാൻ മുഹമ്മദ്‌ .മെഹ്ഫിൽ അഹ്മദിന്റെ രണ്ടാമത്തെ മകൻ .എന്റെ അനിയൻ .ഇവൻ കെട്ടാൻ പോകുന്ന പെണ്ണാ ഇത് .കെട്ടാൻ പോകുന്ന പെണ്ണിനോട്‌ കൊച്ചു വർത്താനം പറഞ്ഞെന്ന് വെച്ചു ലോകം അടിമറിഞ്ഞുപോകുന്നും ഇല്ലല്ലോ .ഇവിടെ വെച്ചു കണ്ടപ്പോൾ ഇവർ തമ്മിൽ സംസാരിച്ചു .അവളെ ദേഹത്ത് കറി മറിഞ്ഞപ്പോ കഴുകാൻ കൂടെ പോയി .ഒരാണും പെണ്ണും ഒന്നിച്ചിരിക്കുംഭോഴേക്കും ഫോട്ടോയും വീഡിയോയും എടുക്കാൻ വന്നിരിക്കുന്നു .നിനക്കൊന്നും ഒരു പണിയും ഇല്ലേ  .നീ വാടാ ഫൈസി സഫ്നയെയും  കൂട്ടിക്കോ .ആർകെങ്കിലും ഇനി എന്തെങ്കിലും അറിയാനുണ്ടോ .ആരും ഒന്നും മിണ്ടിയില്ല .

ആരാ ഇത് പറയുന്നത് എന്നറിയാൻ തല ഉയർത്തിനോക്കിയ സഫു ഞെട്ടിപോയി  .ഹാരിസ്ക്ക 

ഫൈസിക്ക് ചുറ്റും കറങ്ങുന്നത് പോലെയാണ് തോന്നിയത് .എന്തൊക്കെയാ ഇവിടെ നടന്നത് .ഇക്കാക്ക എന്ത് ധൈര്യത്തില  ഇതൊക്കെ വിളിച്ചു പറഞ്ഞത് .ഇവളെ ഞാൻ കേട്ടാനോ .

എല്ലാവരും പോയി .അവർ മാത്രമായി .
ഫൈസിക്ക് അപ്പോഴും ഞെട്ടലിൽ പുറത്തു വരാൻ കഴിഞ്ഞിരുന്നില്ല .

സഫ്ന ഉമ്മയുടെ അടുത്തേക്ക് ഓടി ചെന്നു .ഉമ്മ അവളുടെ മുഖത്ത് ആഞ്ഞടിച്ചത്  പെട്ടന്ന് ആയിരുന്നു  .
കുടുംബത്തിന്റെ മാനം കളയാൻ ജനിച്ച പിശാച് .കാണണ്ട എനിക്കിനി  .അവളെ വീണ്ടും തല്ലാൻ കയ്യുയർത്തിയതും അൻസി തടഞ്ഞു .ഇവളെന്ത് തെറ്റാ ചെയ്തേ .

നാട്ടുകാരുടെ വായടക്കാൻ  പറ്റോ .പോയ മാനം തിരിച്ചു കിട്ടോ .നാട്ടുകാരുടെയും  കുടുംബക്കാരുടെയും മുഖത്ത് എങ്ങനെ നോക്കും .

അവൾ അൻസിയെ കെട്ടിപിടിച്ചു കരഞ്ഞു .

സമീർക്ക അവളെ നോക്കിയത് പോലും ഇല്ല .
അവളും അത് ശ്രദ്ധിച്ചിരുന്നു .വന്നപ്പോ തൊട്ട് അവളെ നോക്കിയിട്ട് പോലും ഇല്ല .

ഫൈസിക്ക് അവളെ തല്ലുന്നത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു നോവ് പടരുന്നത് അവനറിഞ്ഞു .

ഫൈസി ഹരിസ്കയെയും കൂട്ടി അവിടെ നിന്നും പോയി .കൂടെ അജുവും .

ഇക്കഎന്തിനാ അങ്ങനെയൊക്കെ പറഞ്ഞേ .പ്രശ്നം ആകാതിരിക്കാനാണോ .

അതേ .പക്ഷേ പറഞ്ഞത് സത്യം ആണ് .നിങ്ങൾ തമ്മിലുള്ള മാര്യേജ് ഞാൻ ഉറപ്പിച്ചു .ഈ മാസം ലാസ്റ്റ് ഞാൻ ഗൾഫിലേക്ക് പോകും .അതിനു മുൻപ് നടത്തണം എന്നുണ്ട്  .

അത് ഇക്കാക്ക മാത്രം തീരുമാനിച്ച മതിയോ .എന്റെ ജീവിതം ആണിത് .ആരെ കെട്ടണംന്ന് ഞാനാ തീരുമാനിക്കുന്നത് .അവൻ പെട്ടന്ന് ദേഷ്യത്തോടെ പറഞ്ഞു .

ഫൈസീ....   .അയാളുടെ ശബ്ദം ഇടറിയിരുന്നു .നിന്റെ ജീവിതത്തിൽ എനിക്ക് ഒരു സ്ഥാനവും ഇല്ലേ .മറന്നു .ഞാനാരാ അല്ലെ .നിന്റെ ഇഷ്ടം...... നിന്റെ ഭാവി ....നിന്റെ ജീവിതം .

ഇക്കാ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത് .ഞാൻ .....ഞാൻ ....

സാരമില്ല സമീറിനോട് ഞാൻ പറഞ്ഞോളാം .അവന് പറഞ്ഞ മനസ്സിലാകും .എന്റെ കൂടപ്പിറപ്പിനെ പോലെയാ അവനെ കണ്ടിട്ട് ഉള്ളൂ .എല്ലാരുടെ മുന്നിൽ വെച്ചു ഇങ്ങനെയൊക്കെ പറഞ്ഞതിന് ഞാൻ അവരോട് മാപ്പും പറഞ്ഞോളാം .ഇന്ന് വരെ ഞാൻ പറഞ്ഞത് ഒന്നും നീ അനുസരിക്കാതിരുന്നിയിട്ടില്ല .ആ വിശ്വാസത്തിലാ ഞാൻ വാക്ക് കൊടുത്തു പോയത് .സോറി .

നിറഞ്ഞു വന്ന കണ്ണ് തുടച്ചു ഹാരിസ് പോയി .

ഫൈസിക്ക് അത് കണ്ടു ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി .ഇന്ന് വരെ ഇക്കാനെ എതിർത്തു സംസാരിച്ചിട്ടില്ല .ഒരു സഹോദരനെ പോലെയല്ല മകനെ പോലെയാ എന്നെ നോക്കിയിട്ടുള്ളത് .ഉപ്പനെക്കാളും ഉമ്മനെക്കാളും ഇഷ്ടം ആണ് ഇക്കാനെ .ഒരു ഭാഗത്ത്‌ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന അൻസി .മറുഭാഗത്ത് എന്റെ സന്തോഷത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഇക്ക  .ഇവരിൽ ആരെയാ ഞാൻ വേണ്ടെന്നു വെക്കണ്ടേ .
അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .അവൻ തന്റെ മുടിയിൽ പിടിച്ചു വലിച്ചു തളർന്നത് പോലെ നിലത്തിരുന്നു  .അജു അവന്റെ ചുമലിൽ കൈ വെച്ചു .
നമുക്ക് എന്തെങ്കിലും വഴി കാണാമെടാ .നീ സമാധാനിക്ക് .

*******
സഫു വീട്ടിൽ എത്തിയതും വാതിൽ പൂട്ടി കിടക്കയിലേക്ക് വീണു പൊട്ടികരഞ്ഞു .ഒരിക്കലും  വിചാരിക്കാത്തത് ആണ് നടന്നതൊക്കെ .ഇവരാരും എന്നെ വിശ്വസിക്കുന്നില്ലല്ലോ ആ സങ്കടം ആയിരുന്നു അവൾക്ക് .

സമീർക്കയുടെ അവഗണന അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അതിന്റെ വേദന .കുറെ കരഞ്ഞു .പിന്നെ എപ്പോഴാ ഉറങ്ങി

*****
അൻസി റൂമിലേക്ക് കയറിയപ്പോഴേ  കണ്ടുസിഗരറ്റ് വലിച്ചു  ജനലിലൂടെ  പുറത്തേക്കു നോക്കിയിരിക്കുന്ന സമീർക്കയെ . ഒരുപാട് വലിച്ചതിന്റെ  തെളിവായി   നിലത്ത് സിഗരറ്റ് കുറ്റികൾ .ആദ്യം  വലിക്കാറുണ്ടായിരുന്നു  സഫുവാണ്  ആ ശീലം മാറ്റിയതെന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട്  .ഒത്തിരി കഷ്ടപ്പെട്ട അവൾ നിർത്തിച്ചത് .പിന്നെ വല്ലപ്പോഴും ഒന്ന് അങ്ങനെയെ വലിക്കു .അതും അവളെ പേടിച്ചു  വീട്ടിൽന്ന്  വലിക്കില്ല .ഇന്ന് ഒരു പാട് ടെൻഷൻ ഉണ്ടാകും .അത് കൊണ്ടായിരിക്കും .അവൾക്ക് ആ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നി .

ഇക്കയെന്ത സഫുനോട് മിണ്ടാത്തിരുന്നേ . അവൾ അതും പറഞ്ഞു കുറേ കരഞ്ഞു .ഇപ്പൊഴാ ഉറങ്ങിയെ .അവൾ ഒരു തെറ്റും ചെയ്തിട്ടില്ല .ഞാൻ അതിന് സാക്ഷിയാ .അവർ ഹാളിൽ നിന്ന സംസാരിച്ചത് .

എനിക്കറിയാം അവൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് .ആ കാറ്ററിങ്ങിന് വന്ന പിള്ളേർ ചെയ്ത പണിയാ .അവർ സംസാരിക്കുന്നത് എന്റെ ഒരു ഫ്രണ്ട് കേട്ടിരുന്നു .എന്നെ വിളിച്ചു അപ്പൊ തന്നെ പറയുകയും ചെയ്തു .ഞാനും ഹാരിസും  ഒരു സ്ഥലം വരെ പോയതാരുന്നു .അവിടെ എത്തിയപ്പോഴേക്കും ഇങ്ങനൊക്കെ സംഭവിച്ചിരുന്നു .

പിന്നെന്താ അവളോട്‌ ഒന്നും മിണ്ടാതിരുനെ .

എന്റെ സ്വാർത്ഥതക്ക് വേണ്ടി അവളുടെ ജീവിതം ഞാൻ പണയം വെച്ചു .അവളെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല .കുറ്റബോധം കൊണ്ട് മനസ്സ് നീറുവ .

നിങ്ങൾ എന്തൊക്കെയ ഈ പറയുന്നേ .എനിക്ക് ഒന്നും മനസ്സിലായില്ല .

ഈ വിവാഹം നടക്കാൻ പാടില്ല .അവൾക്ക് ഒരിക്കലും യോജിച്ച കുടുംബം അല്ല അത് .സഫുന്ന് അവിടെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല .

പിന്നെന്തിനാ ഹാരിസ് പറഞ്ഞപ്പോൾ എതിർക്കാതിരുന്നേ .

സത്യം പറഞ്ഞാലും അവിടെ ആരും വിശ്വസിക്കില്ല .എന്റെ അന്തസ്സും  നിലയും വിലയും എല്ലാം എനിക്ക് നഷ്ടപ്പെടും .എല്ലാർക്കുമുന്നിലും തലതാഴ്ത്തി നിൽക്കേണ്ടി  വരും .പാർട്ടിയിൽ പോലും എനിക്ക് ഒരു വിലയും ഉണ്ടാവില്ല .വീട് നോക്കാൻ അറിയാത്തവൻ എങ്ങനെയാ  നാട് നന്നാക്കുന്നേ .കളിയാക്കി ചിരിക്കും . ഹാരിസ ഇങ്ങനെഒരു വഴി പറഞ്ഞത് .ആരും പിന്നെ വലിയ ഇഷ്യു ഇണ്ടാക്കില്ല .ഏതോ ഞരമ്പ് രോഗി ചെയ്ത പണിയയെ  കരുതു.അന്നേരത്തെ എന്റെ അവസ്ഥയിൽ ഞാൻ സമ്മതിച്ചു .ഇപ്പൊ ഒന്നും വേണ്ടാന്ന് തോന്നുന്നു .

എനിക്ക് ആ ഫാമിലിയെ പറ്റി കേട്ടറിവേ  ഉള്ളു .എങ്കിലും ഇത് വരെ മോശമായി പറയുന്നത് കേട്ടിട്ടില്ല .വലിയ തറവാട്ടുകാരല്ലേ .

മോശക്കാർ ആണെന്ന് അല്ല .സഫുന്ന്  ചേരില്ലെന്ന പറഞ്ഞേ .അവളൊരു പാവം ആണ്  .പാവപെട്ട വീടായാലും അവളെ പൊന്നു പോലെ നോക്കുന്ന ഒരു കുടുംബം മതി അവൾക്ക്  .

നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല .ഒന്ന് ഞാൻ പറയാം സഫുന്ന് ഫൈസിയെ ഇഷ്ടം ആണ് .അവളെ മനസ്സ് ആരെക്കാളും എനിക്കറിയാം  .അവൾ പക്ഷേ ചോദിച്ചാലും സമ്മതിക്കില്ല  .അവൾക്ക് നിങ്ങളും കുടുംബവും കഴിച്ചേ വേറെന്തും  ഉള്ളു .മരിക്കാൻ പറഞ്ഞാൽ പോലും അവൾ ചെയ്യും .അത്രയിഷ്ട നിങ്ങളെ .

സമീർക്കയുടെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു .നീ എന്താ പറഞ്ഞേ ഫൈസിയെ സഫുന്ന് ഇഷ്ടം ആണോ .

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അങ്ങനെ .തോന്നൽ അല്ല സത്യം തന്നെയാ .

സമീർക്കയുടെ മുഖത്തു ഒരു ചെറിയ തെളിച്ചം വന്നത് പോലെ അവൾക് തോന്നി .

വിധിയെ തടുക്കാൻ ആർക്കും പറ്റില്ല അല്ലെ അൻസീ .

എന്തോ കാര്യായിട്ട് ഉണ്ടല്ലോ സമീർക്ക.ഇക്ക എന്നോട് എന്തൊക്കെയോ മറച്ചു വെക്കുന്നത് പോലെ .

ഒഴിഞ്ഞു മാറാൻ സമീർ നോക്കിയെങ്കിലും അൻസി വിട്ടില്ല .അവസാനം സമീർ തോൽവി സമ്മതിച്ചു .സമീർ പറഞ്ഞ കാര്യങ്ങൾ കേട്ടു അൻസി വിശ്വസിക്കാനാവാതെ അവിടിരുന്നു  .സഫു ഇപ്പൊ ഒന്നും അറിയണ്ട ..ഞാൻ പറഞ്ഞ ഒരു കാര്യവും സഫു അറിയരുതെന്ന് സത്യം ഇടീച്ചു .

ചിലപ്പോൾ ഈ കല്യാണം നടന്നില്ലെങ്കിലോ . എനിക്ക് ഈ കല്യാണത്തിന് തീരെ താല്പര്യം തോന്നുന്നില്ല .

അൻസി തലയാട്ടിയതല്ലാതെ  ഒന്നും മറുപടി പറഞ്ഞില്ല .പോകാൻ നേരം സമീറിനോട് ഇങ്ങനെ പറഞ്ഞു .ഫൈസിയെക്കാൾ നല്ലൊരു ചെറുക്കനെ അവൾക്ക് വേണ്ടി കണ്ടെത്താൻ നിങ്ങക്കവില്ല .ഫൈസികുള്ളത സഫു .ഇവരെ കൂട്ടിച്ചേർത്തത് .വിധിയാണ് .നിങ്ങൾ മുടക്കാൻ ശ്രമിച്ചാലും ഈ കല്യാണം നടക്കും .സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക് . 

*******
ഒന്ന് നിർത്തുന്നുണ്ടോ ഫൈസി .കയ്യിലിരുന്ന  സിഗരറ്റ് അജു പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു .
ഇപ്പൊ തന്നെ രണ്ടു പാക്കറ്റ് കഴിഞ്ഞു .ഇഷ്ടം അല്ലെങ്കിൽ ഇക്കനോട് എന്തിനാ സമ്മതം പറഞ്ഞേ .പറയാറുന്നില്ലേ എനിക്ക് ഒരാളെ ഇഷ്ടം ആണ് .അവളെയെ  കെട്ടുന്ന് .

ഇക്കാനെ വേദനിപ്പിക്കാൻ  എനിക്കാവില്ല .അതാ സമ്മദാണെന്  പറഞ്ഞേ .എനിക്ക് അൻസിയെയും  വേണം 

കോപ്പ് .അത് കൊണ്ട് വലിച്ചു മരിക്കാൻ പോവുകയാണോ .

ഞാൻ ഇപ്പൊ എന്താ വേണ്ടേ .

കല്യാണം മുടക്കണം .

നടക്കില്ല .എന്റെ വീട്ടിൽ ആർക്കും ഈ വിവാഹത്തിന് സമ്മതം അല്ല .സമീർക്കായെ  വലിയ റൗഡിയെ പോലെയാ പറഞ്ഞിരിക്കുന്നെ .ഈ വിവാഹം നടന്നില്ലെങ്കിൽ എന്നെ കൊന്നുകളയുമെന്നും  .വിവാഹം വേണോ മോന്റെ ജീവൻ വേണോന്നു ചോദിച്ചു .ഉമ്മ പേടിചിട്ട സമ്മതിച്ചേ .
ഇക്ക രണ്ടും കല്പിച്ച.വിവാഹത്തിൽ നിന്നും പിന്മാറില്ല .

സഫു മുടക്കിയാലോ .ആർക്കും പരാതി ഇല്ലല്ലോ .

ഫൈസിക്ക് ഒരാശ്വാസം തോന്നി .അതും ശരിയാ .സഫ്നക്ക് മാത്രമേ ഈ പ്രോബ്ലത്തിന് എന്നെ രക്ഷിക്കാൻ കഴിയു .അവളെ കൊണ്ടേ കഴിയൂ .

                                                       ......തുടരും 


💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 10

ആരുടെ ജീവിതം ബലികൊടുക്കനാ നീ എന്നിട്ട്  തീരുമാനിച്ചത് .വീട്ടുകാരുടെയോ അതോ കെട്ടാൻ പോകുന്ന ചെറുക്കന്റെയോ .

ഞാനീ വിവാഹം മുടക്കിയാൽ എന്റെ വീട്ടുകാർ  നാട്ടുകാരുടെയും  കുടുംബക്കാരുടെയും  മുന്നിൽ നാണം കെടും .അവരുടെ അന്തസ്സും അഭിമാനവും എല്ലാം ഞാൻ കാരണം നഷ്ടപ്പെടും .ഏറ്റവും കൂടുതൽ അത് ബാധിക്കുക  സമീർക്കയെ  ആയിരിക്കും .ഇത്രയും കാലം കൊണ്ട് നേടിയെടുത്ത ഇമേജിനു  മങ്ങലേൽക്കും .ജീവനേക്കാളേറെ  സ്നേഹിച്ച പാർട്ടിയിൽ പോലും വിലയില്ലാതാകും .

വിവാഹം നടന്നാലോ ഒന്നും അറിയാത്ത ഒരു പാവത്തിന്റെ ജീവിതം തന്നെ നശിപ്പിക്കലാകും .പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർ ഞാൻ കാരണം വേർപിരിയും .ഈ വിവാഹത്തിന് സമ്മധിക്കരുതെന്  യാചിക്കുന്നപോലെ പറഞ്ഞിട്ട ഫൈസി പോയത് .
ഇനി നീ പറ ഇതിൽ ആരുടെ ജീവിതം ആണ് ഞാൻ ഇല്ലാതാക്കേണ്ടത് .

ഇവരെ രണ്ടുപേരെയും പറ്റിയല്ല നീ ആലോചിക്കേണ്ടത് .നിന്റെ ജീവിതത്തെ പറ്റിയാണ് .അവൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു .അവളെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു .വിവാഹത്തിൽ നിന്ന് പിന്മാറാനാ  നിന്നെ വന്നുകണ്ടു ഇതൊക്കെ പറഞ്ഞത് .
ഈ വിവാഹം നടന്നാൽ നിനക്ക് ഒരിക്കലും സന്തോഷമോ സമാധാനമോ കിട്ടില്ല .അവൻ ഒരിക്കലും നിന്നെ ഒരു ഭാര്യയായി  അംഗീകരിക്കിലഅത് കൊണ്ട് ഈ വിവാഹത്തിൻ സമ്മതിക്കണ്ട .

എന്റെ വീട്ടുകാർ അപ്പൊ എല്ലാർക്കുമുന്നിലും നാണം കേട്ടോട്ടെന്നാണോ നീ പറയുന്നേ .ഞാൻ പിന്നെ അവരെ സ്നേഹിച്ചുന്ന് പറയുന്നതിന് എന്ത് അർത്ഥ ഉള്ളത് .

നിന്റെ ജീവിതം നശിപ്പിച്ചാണോ  അവരോടുള്ള സ്നേഹം തെളിയിക്കേണ്ടത് .

എനിക്ക് എന്റെ വീട്ടുകാരുടെ  സന്തോഷമാണ് വേണ്ടത് .എന്റെ കുടുംബത്തിന്റെ അഭിമാനം ആണ് വലുത് .
അതിന് വേണ്ടി മരിക്കാനും തയ്യാറാണ് .

നീ കാരണം നശിക്കാൻ പോകുന്നത് ആ ഫൈസിയുടെ ജീവിതം കൂടിയാണ് .അതിന് വിലയൊന്നും ഇല്ലേ .അൻസിക്കും ഉണ്ടാവില്ലേ ഇത് പോലെ നല്ലൊരു ജീവിതം വേണമെന്ന് .

ഞാൻ ഇല്ലാണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകോ സന .ആകുമെങ്കിൽ അതിനും തയ്യാറാ .
സഫൂ .....സന ഞെട്ടലോടെ അവളെ വിളിച്ചു .

പിന്നെ ഞാനെന്ത വേണ്ടേ ...അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു .

നീ സമാധാനിക്ക് സഫു .മനസ്സുരുകി പ്രാർത്ഥിക്ക് .ബാക്കിയെല്ലാം വിധി പോലെ വരട്ടെ .അനാവശ്യചിന്തയൊന്നും  വേണ്ട .സന അവളെ ആശ്വസിപ്പിക്കാൻ  ശ്രമിച്ചു കൊണ്ടിരുന്നു .

*******
സഫു ഉപ്പാനോടും  ഉമ്മനോടും ഇതുസിനോടും  എല്ലാം ഇപ്പൊ വിവാഹം വേണ്ടെന്ന് പറഞ്ഞെങ്കിലും അവരാരും കേട്ട ഭാവം നടിച്ചില്ല .അവൾ പ്രതീക്ഷ കൈ വിടാതെ ഓരോ ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി .ഉമ്മയാണെങ്കിൽ ഈ വിവാഹം നടന്ന്നില്ലെങ്കിൽ പിന്നെ ഇങ്ങനെയൊരു മോളില്ലെന്ന് അത്യശ്വസനവും  പറഞ്ഞു .സമീർ ആ പ്രശ്നത്തിനു ശേഷം അവളെ മുന്നിൽ നേർക്ക് നേരെ നിന്നില്ല .അവൾ പേടിച്ചു അങ്ങോട്ട്‌ പോയി മിണ്ടിയതും ഇല്ല .സമീർക്കനെ  കാണുമ്പോഴൊക്കെ അവളുടെ  മനസ്സ് നീറുന്നുണ്ടായിരുന്നു .
പെണ്ണുകാണലോ നിചയമോ ഒന്നും ഉണ്ടായില്ല  .സമീർക്ക വന്നു കല്യാണദിവസം പറഞ്ഞു .ഇനി പത്തു ദിവസം മാത്രമേ വിവാഹത്തിന് ഉള്ളൂ .
അവളെ എല്ലാ പ്രതീക്ഷയും അതോടെ അവസാനിച്ചു .എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു . സഫുവും ഉണ്ടായിരുന്നു .സമീർകയേ  കണ്ടപ്പോൾ അവൾക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്  പറഞ്ഞു ആ തോളിൽ വീണു പൊട്ടികരയണമെന്ന് തോന്നി .അവൾക്ക് പേടിച്ചിട്ട് ഇരുന്നിടത്  നിന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല .ഇത് വരെ ഇല്ലാത്ത ഒരകലം ഇടയിൽ വന്നത് രണ്ടുപേർക്കും അനുഭവപെടുന്നുണ്ടായിരുന്നു .
അവൾ നിറഞ്ഞു വന്നകണ്ണുകൾ ആരും കാണാതിരിക്കാൻ നിലത്തേക്  നോക്കിയിരുന്നു .
കരയാനല്ലാതെ വേറൊരുവഴിയും അവളെ മുന്നിൽ തെളിഞ്ഞില്ല .
അവൾ ഈ വിവാഹം മുടങ്ങാൻ  പ്രാര്ഥിക്കാതിരുന്നില്ല .
ദിവസം കണ്ട ശേഷം ഫൈസി ഒരുപാട് തവണ അവളെ വിളിച്ചു .അവൾ അറ്റൻഡ് ചെയ്തില്ല .അവനെ പേടിച്ചു പുറത്തിറങ്ങിയതും ഇല്ല .മനസ്സ് കൊണ്ട് അവൾ അവളുടെ ജീവിതം വീട്ട്കാർക്ക് വേണ്ടിഅടിയറവുവെച്ചുകഴിഞ്ഞിരുന്നു  .മനസ്സിൽ ഫൈസിയോട് ഒരുപാട് പ്രാവശ്യം മാപ്പിരന്നു .ഇത് വരെ കാണാത്ത അവന്റെ പെണ്ണിനോടും .

വിവാഹദിവസം അടുക്കും തോറും അവളിൽ എന്തെന്നില്ലാത്ത ഭയം നിറഞ്ഞു നിന്നിരുന്നു .ആകെ ആശ്വാസം സന മാത്രമാണ്  .ഷെറി ഒരിക്കൽ വന്നിരുന്നു .അവൾ കാരണം അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു .കുറ്റബോധം കൊണ്ടാണോ ഫൈസി നഷ്ടപെട്ട സങ്കടം കൊണ്ടാണോന്ന് അറിയില്ല പിന്നെ അവൾ വന്നില്ല .ദിവസങ്ങൾ മണിക്കൂറുകൾ പോലെ കഴിഞ്ഞു പോയി .
******

ഇന്ന് എന്റെ വിവാഹം ആണ് .ഉള്ളിൽ കരഞ്ഞു കൊണ്ട് അവൾ എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിച്ചു .എന്റെ ജീവിതം ഇന്ന് മുതൽ എന്ത് സംബവികുന്നു ഒരു പിടിയുമില്ല .ഫൈസി എങ്ങനെയായിരിക്കും  പ്രതികരിക്കുക  അതോർക്കും തോറും അവൾക്ക് എന്തെന്നില്ലാത്ത പേടിയും ഉണ്ടായിരുന്നു .
നിക്കാഹ് കഴിഞ്ഞു .ആരോ വന്നു പറഞ്ഞു .അവൾക്ക് അത് കേട്ടപ്പോൾ ശരീരം തളരുന്നത് പോലെ തോന്നി .
അവളെ ആരൊക്കെയോ ചേർന്നു റൂമിലെക്ക് കൂട്ടി പോകുമ്പോൾ അവനെ എങ്ങനെ ഫേസ് ചെയ്യുമെന്നോർത് അവൾ ഉരുകുകയായിരുന്നു .അവരെ തനിച്ചാക്കി എല്ലാവരും റൂമിൽ നിന്നും പുറത്തിറങ്ങി .ഫൈസി തന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൾ കണ്ടു .അടുത്തെത്തിയതും അവൾ മുഖം ഉയർത്തി അവനെ നോക്കി .ഒരു പ്രാവശ്യം മാത്രമേ നോക്കാൻ കഴിഞ്ഞുള്ളു .അവന്റെ കണ്ണുകളിൽ തീ പാറുന്നത് പോലെയാ അവൾക്ക് തോന്നിയത് .
അവൾ പേടിയോടെ കണ്ണുകൾ ഇറുക്കെയടച്ചു .
.അവൻ കയ്യിൽ ഇരുന്ന ബോക്സിൽ നിന്നും 
ഒരു മാല എടുക്കുന്നത് അവൾ കണ്ടു .മഹർ ആണെന്ന് അവൾക്ക്  മനസ്സിലായി. അവൻ അതെടുത്തു അവളുടെ കാൽക്കീഴിലേക്  വലിച്ചെറിഞ്ഞു .നിന്നെ മഹർ അണിയിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ് .കരച്ചിൽ പുറത്തേക്കു വരാതെ  അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു .അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി .വീഴാതിരിക്കാൻ അവൾ ചുമരിൽ പിടിച്ചു നിന്നു .അവൻ ഇറങ്ങിപോയി .വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടതും അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു  .ഇപ്പോൾ എല്ലാവരും കയറി വരും .മഹർ ചോദിക്കും യന്ത്രികമെന്നോണം അവൾ വേഗം മഹർ എടുത്തു കഴുത്തിൽ ഇട്ടു .മുഖത്ത് പുഞ്ചിരി അണിഞ്ഞു നിന്നു.മനസ്സ് പറയുന്നത് അംഗീകരിക്കാത്തത് പോലെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി .എല്ലാവരും അത് സന്തോഷകണ്ണീർ ആയി കണ്ടു .ആർക്കും മനസ്സിലായില്ല അത് ഹൃദയം മുറിഞ്ഞു ഒഴുകുന്ന ചോരയാണെന്ന് .അവളുടെ ചുണ്ടിൽ വിരിഞ്ഞു നിന്ന പുഞ്ചിരി അതാരെയും അറിയിച്ചതും ഇല്ല .


                                                       തുടരും 


Continue in next post 👉  മിഴികൾ പറഞ്ഞ പ്രണയം 11 to 20




Posting : 📤 കട്ടക്കലിപ്പൻ 📤



.
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All