മിഴികൾ പറഞ്ഞ പ്രണയം - 11 to 20 | Mizhikal Paranja Pranayam
. 💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 11
prev Part :~ മിഴികൾ പറഞ്ഞ പ്രണയം 1to 10
മഹർ കാൽക്കീഴിലേക്ക് വലിച്ചെറിഞ്ഞതിൽ നിന്ന് തന്നെ ഫൈസിക്ക് തന്നോടുള്ള മനോഭാവം മനസ്സിലായി .നിന്റെ കഴുത്തിൽ മഹർ അണിയ്‌ക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് .അവന്റെ വാക്കുകൾ തനിക്ക് ചുറ്റും അലയടിക്കുന്നത് പോലെ തോന്നി .ഈ വിവാഹം ഉറപ്പിച്ചപ്പോഴേ മനസ്സ് കൊണ്ട്ഞാൻ മരിച്ചതാണ് .എന്തും നേരിടാൻ തയ്യാറായാണ് വിവാഹത്തിനു സമ്മതിച്ചതും .അവനോട് ചെയ്ത തെറ്റിന് അവൻ തരുന്ന ഏത് ശിക്ഷയും ഏറ്റ വാങ്ങാൻ ബാധ്യസ്ഥയാണ് ഞാൻ .ഒരിക്കലും ആരെയും അറിയാതെപോലും വേദനിപ്പിക്കണോന്ന് കരുതിയിട്ടില്ല .എന്റെ ഗതികേട് കൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിച്ചത് .എന്ത് ചെയ്താല റബ്ബേ ഞാൻ ചെയ്ത ഈ പാപം പൊറുക്കപ്പെടുക .
പിന്നെ എല്ലാം യാന്ത്രികമായാണ് അവൾക്ക് തോന്നിയത് .ആരൊക്കെയോ വരുന്നു പോകുന്നു പരിചയപ്പെടുത്തുന്നു ഡ്രസ്സ് മാറ്റുന്നു ഫോട്ടോ എടുക്കുന്നു ശരീരം കൊണ്ട് അതൊക്കെ അറിയുന്നുണ്ടെങ്കിലും മനസ്സ് കൊണ്ട് ഒന്നും അറിഞ്ഞില്ല .അല്ലെങ്കിലും മരിച്ചവർക്ക് ഒന്നും അറിയണ്ടല്ലോ .എല്ലാവരോടും യാത്ര ചോദിക്കുമ്പോൾ യാതൊരു സങ്കടവും തോന്നിയില്ല .ഇവരെയൊക്കെ വിട്ട് പോകുന്നുണ്ടെങ്കിലല്ലേ സങ്കടം തോന്നേണ്ടതുള്ളൂ .ഇവിടേക്ക് തന്നെ തിരിച്ചുവരും എത്രയും പെട്ടെന്ന് തന്നെ .പിന്നെന്തിനാ സങ്കടം .സമീർക്കയെ മാത്രം അപ്പോഴും കണ്ടില്ല .കണ്ണുകൾ കൊണ്ട് എല്ലായിടത്തും തിരഞ്ഞു .ദൂരെ നിന്നും തന്നെ നോക്കി നില്കുന്നത് കണ്ടു .ഒന്ന് അടുത്ത് വന്നിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു .വീട് വിട്ട് അധികം എവിടെയും പോകാറില്ല .വീട്ടിൽനിന്നും വിടുകയും ഇല്ല .ഏറ്റവും കൂടുതൽ എതിർക്കുക സമീരകയാണ് .വല്ലപ്പോഴും കസിൻസിൻറെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ സമീർക്കയുടെ ഓഡർ വരും പെട്ടന്ന് വരണം .നിങ്ങളെ ശല്യം ഒഴിവാക്കാന പോകുന്നത്തന്നെ അപ്പോഴാ പെട്ടെന്ന് വരേണ്ടത് എന്ന് മറുപടി പറയും .തല്ലാൻ നോക്കുമ്പോൾ കൊഞ്ഞനം കുത്തി ഓടും .ഇന്ന് എന്നെന്നേക്കുമായി വീട് വിട്ടു പോവുകയാണ് .ആരും പെട്ടന്ന് വരണം എന്ന് പറഞ്ഞില്ല .പക്ഷേ ഞാൻ തിരിച്ചു പറയുകയാ ഞാൻ വരും എത്രയും പെട്ടന്ന് .
@@@@@@@@@@@@@@@@
(മിഴികൾ പറഞ്ഞ പ്രണയം എല്ലാ ഭാഗങ്ങളും ഒരുമിച്ചു വായിക്കുവാൻ :~ click here )
ഫൈസിയുടെ വീട് .വീട്ടിലിലേക്ക് കയറുമ്പോഴേ കണ്ടു ചുമരിൽ അറബിയിൽ എഴുതി വെച്ചത് മെഹ്ഫിൽ .വലിയ ഇരുനില വീട് .പണത്തിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു ഓരോ വസ്തുവും .ഫൈസിയുടെ ഉമ്മ വന്നു അകത്തേക്ക് കയറ്റി .ഒരു റൂമിൽ കൊണ്ട് ചെന്നാക്കി .അടിമുടി നോക്കിയിട്ട് പോയി .ഒന്നും സംസാരിച്ചില്ല .പക്ഷേ മുഖത്ത് ഒരു ഇഷ്ടക്കെഡ് അവൾക്ക് അനുഭവപെട്ടു .ഫൈസിക്ക് രണ്ടു ഇത്താത്തയും ഇക്കയുമാണ് ഉള്ളത് .രണ്ടു പേരെയും വീട്ടിൽ വെച്ചു ആരോ പരിചയപ്പെടുത്തിയിരുന്നു .മേക്കപ്പിലും സ്വർണത്തിലും കുളിച്ചു നിൽക്കുന്ന അവരെ കണ്ടപ്പോൾ ഏതോ ജ്വല്ലറി പരസ്യത്തിൽ അഭിനയിക്കുന്നവരെ പോലെയാണ് തോന്നിച്ചത് .അവരുടെ മക്കളാണെന്ന് തോന്നുന്നു രണ്ട് മൂന്ന് പേർ എത്തിനോക്കി പോയി .ഏറ്റവും ചെറിയ ഒരു മോളെ കണ്ടപ്പോൾ ഫൈസിയെ ഓർമ വന്നു .അവനെ മുറിച്ചു വെച്ചത് പോലെയുണ്ട് കാണാൻ .ഫൈസിയുടെ ഓർമ വന്നതും അറിയാതെ ഒരു നടുക്കം തോന്നി .ബന്ധുക്കൾ എന്ന് പറഞ്ഞു ഓരോരുത്തർ വന്നു പരിജയപെടുത്തി പോയി കൊണ്ടിരുന്നു .ഫൈസിയുടെ വീട്ടുകാരെ ആരെയും പിന്നെ കണ്ടില്ല .കുറച്ചു കഴിഞ്ഞപ്പോൾ ഒച്ചപ്പാടും ബഹളവും കുറഞ്ഞു .എല്ലാവരും പോയികാണുമെന് തോന്നി .ആകെ ഒറ്റപെട്ടത് പോലെ തോന്നി .തനിച്ചായത് പോലെ .പക്ഷേ റൂമിൽ നിന്നും ഇറങ്ങാൻ തോന്നിയില്ല .അവിടെയെങ്ങാനും ഫൈസി ഉണ്ടായാലോന്ന് പേടിച്ചു .
പുതുപെണ്ണെന്താ ആലോചിക്കുന്നേ .
അവൾ തിരിഞ്ഞു നോക്കി .ഈ വീട്ടിൽ വന്നിട്ട് മലയാളിതനിമ തോന്നിച്ച ഒരേ ഒരു മുഖം .മെയ്ക്കപ്പുമില്ല ആർഭാട ഡ്രെസ്സും ഇല്ല .കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം തോന്നി .അവൾ നോക്കി ചിരിച്ചു .
ഞാൻ ആയിഷ .ഫൈസിയുടെ ഇക്കാന്റെ ഭാര്യയാണ് .
ഹരിസ്കയെ പോലെ തന്നെ ഒരു പാവമാണെന്നു സംസാരത്തിൽ നിന്നും മനസ്സിലായി.അവർ സംസാരിക്കുമ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല .പെട്ടെന്ന് തന്നെ മനസ് കീഴടിക്കിന്ന് പറഞ്ഞാൽ മതി .റൂം കാണിച്ചു തരാംന്ന് പറഞ്ഞു കൂട്ടി പോയി .മുകൾ നിലയിലാണ് റൂം .താഴെ നിന്നും ആയിഷാന്ന് വിളികുന്ന കേട്ടു .ഇതാണ് ഫൈസിയുടെ റൂം . .അവളെയും വിളിച്ചു റൂമിലേക്ക് പോയി .ഒരു സാരിഎടുത്തു കൊടുത്തു .നിസ്കരിച്ചു ഫ്രഷ് ആയി വന്നോളൂ ഞാൻ കുറച്ചു കഴിഞ്ഞു വരാം
ആയിഷ പോയി .അവൾ ആ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു .വലിയ റൂം അതിൽ തന്നെ ഒരു ഡ്രസിങ് റൂം അറ്റഛിട് ബാത്റൂമും .അവൾ പോയി ഫ്രഷായി വന്നു .ഡ്രസിങ് റൂമിന്റെ അവിടെയായി ചുമരിൽ ഒരു പെയിന്റിംഗ് ഒട്ടിച്ചത് കണ്ടു .കടൽ നോക്കിയിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം .പിറകുവശമേ കാണുന്നുള്ളൂ.നല്ല പരിജയം തോന്നി .താൻ ആ ചിത്രം വേറെവിടെയോ കണ്ടിട്ട് ഉണ്ട് .എത്ര ആലോചിച്ചിട്ടും അവൾക്ക് അതെവിടെയാണെന്ന് ഓർമ വന്നില്ല .അതിന്റെ പിറകിലായി പേനകൊണ്ട് മാ ഡ്രീം ഗേൾ എന്ന് എഴുതിയിട്ടുണ്ട് .അൻസിയായിരിക്കും അതെന്ന് അവൾക്ക് മനസ്സിലായി.ചെറിയൊരു നോവ് അവളിൽ പടർന്നു .വാതിൽ മുട്ടുന്നത് കേട്ടു .അവൾ പോയി തുറന്നു .ഹാരിസ്ക്ക .ഇപ്പോഴേ റൂമിൽ കയറി ഇരിപ്പായോ ചിരിച്ചു കൊണ്ട് ചോദിച്ചു .
നിസ്കരിക്കാൻ കയറിയത .
ഒരു ഗസ്റ്റ് നിന്നെ കാണാൻ വന്നിട്ടുണ്ട് .സമീർക്കയെ അകത്തേക്ക് കൂട്ടി അകത്തേക്ക് വന്നു .ആദ്യായിട്ട് കാണുവല്ലേ നിങ്ങൾ സംസാരിക്ക് .
ഒരു കളിയാക്കൽ അവൾക്ക് ഫീൽ ചെയ്തു .
അല്ല പിന്നെ മണിക്കൂറുകൾ ആയിട്ടില്ല ഇവിടെ വന്നിട്ട് .ഞങ്ങൾ പിടിച്ചു തിന്നുന്നു കരുതി നോക്കി വന്നതല്ലേ
നീ പോടാ അവ്ട്ന്ന്
.ഞാൻ താഴെ കാണും ഹരിസ്ക പോയി .
അവർക്കിടയിൽ മൗനം തളം കെട്ടിനിന്നു .
അവൾ തന്നെ സംസാരിച്ചു .ഇക്കാക്ക എപ്പോഴാ വന്നേ .
കുറച്ചു സമയായി .നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ .
ഇക്കാക്ക് എന്നോട് അല്ലേ ദേഷ്യം .ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല .ആരും എന്നെ വിശ്വസിക്കണമെന്നില്ല ഇക്കാക്കയെങ്കിലും വിശ്വസിക്കുന്നു കരുതി .അത് പറയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു .
സമീർ അവളുടെ കയ്യിൽ പിടിച്ചു .അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു .
ടീ നീ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നെ .നീ ഒരു തെറ്റും ചെയ്തിട്ടില്ല .ചെയ്യാനും പറ്റില്ല .നിന്നെഎനിക്ക് ആരെക്കാളും വിശ്വാസം ആണ് .
പിന്നെന്തിനാ എന്നോട് മിണ്ടാതിരുന്നേ .എന്നെ അവോയ്ഡ് ചെയ്തു നടന്നത് .എത്ര വേദനിച്ചുന്ന് അറിയോ .
ഞാൻ നിന്നോട് മിണ്ടിയാൽ ആദ്യം എന്താ പറയുക .ഈ വിവാഹം വേണ്ടാന്ന് അല്ലേ .നീ വേണ്ടാന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കുകയും ഇല്ല .ഞാൻ ഒരുപാട് ശ്രമിച്ചത ഈ കല്യാണം മുടക്കാൻ .നിന്റെ ഉപ്പയും ഉമ്മയും സമ്മതിച്ചില്ല .പേരുദോഷം വന്ന നിനക്ക് ഇനിയൊരിക്കലും നല്ലൊരു ആലോചന വരില്ല .നല്ല ജീവിതം കിട്ടില്ല എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ .എന്നെ കൊണ്ട് നിന്റെ ഉമ്മ സത്യം ഇടീച്ചു ഈ വിവാഹം മുടക്കരുതെന്ന് .ഹാരിസ് ഒരു വർഷം മുൻപ് നിന്നെ തരുമോന്നു ചോദിച്ചതാ ഞാൻ ഒഴിഞ്ഞുമാറി .അന്ന് വീട്ടിൽ വന്നപ്പോൾ വീണ്ടും ചോദിക്കുന്നു കരുതിയ നിന്റെ കല്യാണം ഉറപ്പിച്ചുന്ന് പറഞ്ഞേ .വിധി അല്ലാതെന്തു പറയാനാ . ഇങ്ങനെയൊക്കെ സംഭവിച്ചു .ഫൈസി നല്ലൊരു ചെറുപ്പക്കാരന നിനക്ക് നന്നായി ചേരും .അവൻ നിന്നെ പോന്നു പോലെ നോക്കും .
എന്നിട്ടും എന്താ ഈ വിവാഹത്തിനു സമീർകക്ക് ഇഷ്ടം അല്ലാത്തതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു .ചോദിച്ചില്ല .പകരം അവളുടെ മുഖത്ത് വേദന നിറഞ്ഞഒരു പുഞ്ചിരി വന്നു .അവൻ എന്നെ കാണുന്നത് തന്നെ വെറുപ്പാണ് .എന്റെ ജീവിതം ഇന്ന് മുതൽ നരകതുല്യം ആയിരിക്കും .
സമീർക്ക പോകാനായി എണീറ്റു .പുതിയ വീട് പുതിയ ആൾക്കാർ .എല്ലാവരോടും കണ്ടും കെട്ടും പെരുമാറണം .നിന്റെ കുട്ടികളിയൊന്നും ഇനി പാടില്ല .സ്വന്തം വീട് പോലെ കാണണം .വീട്ടുകാരെയും .വേറൊരു പ്രത്യേക കാര്യം സ്നേഹത്തിന് മുന്നിൽ മാത്രമേ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാവു .അതും ന്യായം ആണെങ്കിൽ മാത്രം .അല്ലെങ്കിൽ ജീവിത കാലം മുഴുവൻ എല്ലാർക്കും മുന്നിലും തലകുനിക്കേണ്ടി വരും .ആ പറഞ്ഞത എന്തിനാണ് അവൾക്ക് മനസ്സിലായില്ല .എങ്കിലും അവൾ തലയാട്ടി .സമീർക്കയുടെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ലാത്ത സങ്കടം നിഴലിച്ചിരുന്നു .
വീണ്ടും തിരിച്ചു വന്നു പറഞ്ഞു
.സങ്കടപെടോന്നും വേണ്ട .നാളെ രാത്രി നിന്നെയും അവനെയും വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാൻ ഞാൻ വരും അവൾ ആ റൂമിൽ തന്നെ ഇരുന്നു .ആരും വിളിച്ചതും ഇല്ല .നോക്കി വന്നതുമില്ല
*****
കുറെ കഴിഞ്ഞു ആയിഷ വന്നു ഫുഡ് കഴിക്കാണെന്നും പറഞ്ഞു താഴേക്ക് കൂട്ടി പോയി .അവൾക്ക് വിശപ്പ് ഇല്ലെന്നു പറഞ്ഞെങ്കിലും കേട്ടില്ല .നിർബന്ധിച്ചു കുറച്ചു കഴിപ്പിച്ചു .വേറെ ആരെയും അവിടെ കണ്ടില്ല .ഉമ്മയും ഇത്തമാരൊക്കെ എവിടെ .
അവർക്ക് നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞു വേഗം കിടന്നു .കല്യാണം കഴിഞ്ഞതല്ലേ പിടിപ്പത്പണിയുണ്ടാരുന്നു അതാ.അവൾക്ക്അത് വിശ്വസിക്കാൻ പ്രയാസം തോന്നി .ആയിഷ എന്നിൽ നിന്നും എന്തൊ മറച്ചു പിടിക്കുന്നുണ്ട് .സഫു റൂമിലേക്ക് പോയിക്കൊള്ളൂ .ഫൈസി ഇപ്പോൾ വരും .അവൾക്ക് ശരീരത്തിലൂടെ വിറയൽ കടന്നു പോയി .അവന്റെ കൂടെ ഒരു റൂമിൽ .
എന്താ പോകുന്നില്ലേ .അടുക്കളയിൽ തന്നെ കിടക്കാനാണോ പ്ലാൻ .
അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു .
ആ റൂമിൽ പോകുന്നതിനേക്കാൾ ഭേദം അടുക്കളയിൽ ഉറങ്ങുന്നതാണ് .
അവൾ ആയിഷയുടെ കൂടെ അവിടെത്തന്നെ ചുറ്റി പറ്റി നിന്നു .ഹാരിസ്ക വന്നു വിളിച്ചതും ആയിഷ ഒരു ഗ്ലാസ് പാൽ അവളെ കയ്യിൽ കൊടുത്തു .ഫൈസി റൂമിൽ ഉണ്ട് .പോയിക്കോ
പെട്ടന്ന് എന്തോ ഓർമ വന്നതോടെ ആയിഷ കുറച്ചു മുല്ലപ്പൂ എടുത്തു അവളുടെ തലയിൽ ചൂടി കൊടുത്തു .അവൾ വേണ്ടാന്ന് പറഞ്ഞെങ്കിലും കേട്ടില്ല .ആയിഷ തന്നെ റൂം വരെ കൂടെ വന്നു ..ആയിഷ കൂടി പോയതോടെ അവൾ തനിച്ചായി .പുറത്തു തന്നെ കുറച്ചു സമയം നിന്നു .പേടിച്ചിട്ടു വിറക്കുന്നുണ്ട് .എന്നായാലും ഫൈസിയെ ഫേസ് ചെയ്തേ മതിയാകു .അവൾ റൂമിലേക്ക് ചെന്നു .വാതിൽ തുറന്നതും അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി പുകകൊണ്ട് ഒന്നും കാണുന്നുണ്ടായിരുന്നില്ല .വാതിലും ജനലും അടച്ചു സിഗരറ്റ് വലിച്ചതാണെന്ന് അവൾക് മനസിലായി.അവളെ കണ്ടതും ഫൈസി എണീറ്റു വന്നു .അവളെ അടിമുടി ഒന്ന് നോക്കി .സുന്ദരിആയിട്ടുണ്ടല്ലോ .
സോറി സോറി സോറി .ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണല്ലേ മറന്നു പോയി .വാ എന്താ അവിടെ തന്നെ നിക്കുന്നെ .
അവൾക്ക് തന്റെ ഹാർട്ട് ചെണ്ട കൊട്ടുന്നത് പോലെ ഇടിക്കാൻ തുടങ്ങി .ഇവന്റെ റീയാക്‌ഷൻ എങ്ങനെയാണെന്ന് ഒരു പിടുത്തം കിട്ടുന്നില്ല .
എന്താ അവിടെ തന്നെ നിക്കുന്നെ വന്നേ .അവൻ വന്നു അവളെ കയ്യിൽ പിടിച്ചു വലിച്ചു.
അവന്റെ കയ്യിൽ കിടന്നു അവളുടെ കൈ ഞെരിഞ്ഞമർന്നു .അവൾ വേദന കൊണ്ട് പുളഞ്ഞു .ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ പല്ല് കടിച്ചമർത്തി .
കൂട്ടികൊണ്ട് പോയി കട്ടിലിൽ ഇരുത്തി .
അവളെ കയ്യിൽ നിന്നും പാൽ വാങ്ങി .
ഞാൻ കുടിച്ചിട്ട് പാതി നിനക്കാണോ അതോ നീ കുടിച്ചിട്ട് പാതി എനിക്കോ .എന്റെ ആദ്യത്തെ ഫസ്റ്റ് നൈറ്റ് ആയോണ്ട് അറിയില്ല സോറി .ഏതായാലും ഞാൻ കുടിച്ചിട്ട് ബാക്കി തരാം .അവൻ കുടിച്ചു പാതി അവൾക്ക് കൊടുത്തു .അവൾ വാങ്ങിയില്ല .അവൾക്ക് പേടിചിട്ട് തന്റെ ഹൃദയം ഇപ്പൊ പോട്ടിപോകുന്ന തോന്നി .
നാണം ആണോ .അവൻ ബലമായി അവളുടെ വായിലേക്ക് ഗ്ലാസ് വെച്ചു .
കുടിക്കെടീ ...ഗർജനം പോലെ തോന്നി അവൾക്ക് .അറിയാതെ വാ തുറന്നു .കുറച്ചു വായിലും ബാക്കി മുഴുവൻ തന്റെ ദേഹത്തേക്കും മറിഞ്ഞു .
അതും കഴിഞ്ഞു .ഇനിയെന്താ ഇപ്പൊ ...അവൻ ആലോചിക്കുന്നത് പോലെ നിന്നു .എന്ന പിന്നെ കിടക്കാം അല്ലേ .പറയലോഡ് കൂടി അവളെ ബെഡിലേക്ക് തള്ളിയിട്ടു .
അവന്റെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ചതും അവൾ തള്ളിമാറ്റി എണീറ്റു .
ഫൈസി പ്ലീസ് .....എനിക്ക് പറയാനുള്ളത് കേൾക്ക് .
നാളെ ഇഷ്ടം പോലെ കേൾക്കന്നെ .ഇപ്പൊ എനിക്ക് തീരെ ടൈം ഇല്ല .ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് ആണ് .നീ വന്നു കിടക്ക് .
അവൻ തൊടാൻ നോക്കിയതും അവൾ പിറകോട്ടു മാറി .
അവൻ അവളുടെ സാരിയിൽ പിടിച്ചു വലിച്ചത് പെട്ടെന്നായിരുന്നു .
ഫൈസി പ്ലീസ് .....
അവൾ കരഞ്ഞു കൊണ്ട് അവനു നേരെ കൈ കൂപ്പി .
ദേ മൂഡ് കളയല്ലേ സഫ്ന .വാ വന്നു കിടക്ക് .
എനിക്ക് പറയാനുള്ളത് കേൾക്ക് .
നാളെ പറയാന്നു പറഞ്ഞില്ലേ .അവൻ സാരിയിൽ പിടിച്ചു വീണ്ടും വലിച്ചു .സാരി പകുതിയും അഴിഞ്ഞു അവന്റെ കയ്യിലാണെന്ന് അവൾ കണ്ടു .
അവൾ ദയനീയതോടെ അവനെ നോക്കി .
അവന്റെ മുഖം ഒരു ക്രൂരമൃഗത്തെ പോലെയാണ് അവൾക്ക് തോന്നിയത് .അവൾ അവന്റെ കാൽക്കീഴിലേക്ക് വീണു .
എന്നോട് പൊറുക്കണം .ദയവു ചെയ്തു ഉപദ്രവിക്കരുത് .
.......continue..
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 12
നിന്റെ ശരീരത്തിൽ തൊടാൻ മാത്രം വൃത്തികെട്ടവനാ ഞാനെന്ന് കരുതിയോ .അറപ്പ എനിക്ക് തോന്നുന്നേ .അവൻ സാരി അവളുടെ നേർക്ക് വലിച്ചെറിഞ്ഞു .മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങി പാലും എടുത്തു വന്നിരിക്കുന്നു .നിന്റെ ശരീരം കണ്ടു ഞാൻ മയങ്ങി പോകുമെന്ന് കരുതിയോ .
അവൾ പൊട്ടിക്കരയുകയല്ലാതെ ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല .അനങ്ങാൻ കഴിഞ്ഞില്ല .
ആരെ കാണിക്കാനാ ഈ കള്ളകണ്ണുനീർ .എന്നെയാണെങ്കിൽ വേണ്ട .നീ വിചാരിച്ചതെല്ലാം നേടിയില്ലേ .പണവും സ്വത്തും നല്ല ജോലിയും ഒക്കെയുള്ള കോടീശ്വരനെ തന്നെ കിട്ടിയല്ലോ .നിന്റെ സ്വാർത്ഥതക്ക് വേണ്ടി നീ ജയിച്ചപ്പോൾ എനിക്ക് നഷ്ടപെട്ടത് എന്താന്നറിയോ . എന്റെ ജീവിതം..... .ഞാൻ കണ്ട സ്വപ്‌നങ്ങൾ .......ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റെ പെണ്ണ് ......അവൻ കിതക്കുന്നുണ്ടായിരുന്നു പറയുമ്പോൾ .
എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ എന്നോട് പൊറുക്കണം .ഞാൻ ഒരുപാട് ശ്രമിച്ചത.ആരും ഞാൻ പറഞ്ഞത് കേട്ടില്ല .
എങ്ങനെ കേൾക്കും .കോടീശ്വരനായ ഒരുത്തനെയല്ലേ കിട്ടുന്നെ .ജീവിക്കാൻ തന്നെ കാശില്ലാത്ത നിന്റെ വീട്ടുകാർക്ക് ലോട്ടറി അടിച്ചതല്ലേ .സ്വപ്നത്തിൽ പോലും കാണാൻ കഴിയോ ഇങ്ങനൊരു ബന്ധം .
വീട്ടുകാരെ പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്ന വേദന തോന്നി അവൾക്ക് .പണത്തിന്റെ പിറകെ പോയിട്ടില്ല ഒരിക്കലും .മോഹിച്ചിട്ടും ഇല്ല .ഇത് വരെ ആരെ മുന്നിലും കൈ നീട്ടിയിട്ടും ഇല്ല .അതിനുള്ള അവസരം ഉപ്പ ഉണ്ടാക്കിയിട്ടും ഇല്ല .ഉള്ളത് കൊണ്ട് മറ്റുള്ളവരെ സഹായിച്ചിട്ടേ ഉള്ളൂ .
പണം മോഹിച്ചല്ല വിവാഹത്തിനു സമ്മതിച്ചത് .മറ്റുള്ളവരുടെ മുന്നിൽ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാ .എന്നിട്ടും ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു ഈ വിവാഹം മുടക്കാൻ .ഒരു വഴിയും കാണാത്തതു കൊണ്ട സമ്മതിക്കേണ്ടി വന്നത് .
എന്നാ പിന്നെ പോയി ചത്തുകൂടാരുന്നോ .എന്റെ ജീവിതം നശിപ്പിക്കണമായിരുന്നോ .
കരയാൻ പോലും മറന്നു ഞെട്ടലോടെ അവനെതന്നെ നോക്കി .
എനിക്കൊരിക്കലും നിന്നെ ഒരു ഭാര്യയായി കാണാൻ പറ്റില്ല .വേണ്ട എനിക്ക് ഇങ്ങനെ ഒരു ഭാര്യയെ .അരിശം തീരാതെ . അവൻ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി .
അവൾ അവിടെ തന്നെ തളർന്നിരുന്നു .കാൽമുട്ടിലേക്ക് തലതാഴ്ത്തി പൊട്ടികരഞ്ഞു .
*******
സുബ്ഹി ബാങ്ക് കേട്ടപ്പോഴാ ഉറക്കം ഞെട്ടിയത് .ചെറുതിലെ ഉള്ള ശീലം ആയോണ്ട് അലാറം ഇല്ലാതെ തന്നെ ഉറക്കം ഞെട്ടും .അഥവാ ഉറങ്ങിപോയാൽ തന്നെ വീട്ടിൽ ആരെങ്കിലും എഴുന്നേല്പിക്കും .അവൾക്ക് കണ്ണ് തുറന്നെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല ശരീരം മൊത്തം വേദനിക്കുന്നത് പോലെ .ഇന്നലെ ഇരുന്ന ഇരുപ്പിൽ തന്നെ ഉറങ്ങിപോയതാണ് .കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം അവളുടെ ഓർമയിലേക്ക് ഓടിയെത്തി .ഫൈസി ഇറങ്ങിപോയിട്ട് തിരിച്ചു വന്നോ .ഒന്നും ഓർമയില്ല .അവൾ മെല്ലെ എണീറ്റു നോക്കി .ബെഡിൽ കിടക്കുന്ന കണ്ടു .ഡ്രസ്സ് പോലും മാറ്റാതെ ഇന്നലെയുള്ള വേഷം ആണ് .അവൾ സ്വന്തം ഡ്രസ്സ് നോക്കി പാൽ മറിഞ്ഞതിന്റെ പാടും മണവും കേട്ട് അവൾക്ക് തന്നെ ഓക്കാനം തോന്നി .റൂം ആണെങ്കിൽ ഒരു യുദ്ധം കഴിഞ്ഞ പോലെയുണ്ട് .അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി .ഷവർ തുറന്നു കുറച്ചു സമയം അതിന്റെ കീഴിൽ നിന്നു .ശരീരം മരംകോച്ചുന്ന തണുപ്പിൽ തണുത്തു വിറച്ചു .ചുട്ടുപൊള്ളുന്ന മനസ്സ് മാത്രം ഒരുമാറ്റവും ഇല്ലാതെ അത് പോലെ തന്നെ നിന്നു .അവൾ കുളിച്ചു നിസ്കരിച്ചു .കുറെ പ്രാർത്ഥിച്ചപ്പോൾ കുറച്ചു ആശ്വാസം തോന്നി .റൂം മൊത്തം ക്ലീൻ ചെയ്തു .താഴേക്കു പോകണോ വേണ്ടയോ എന്നറിയാതെ കുറച്ചു സമയം അവിടെ നിന്നു .വേസ്റ്റ് ചാടിയില്ലെങ്കിൽ എല്ലാവരോടും സമാധാനം പറയേണ്ടി വരും .അവൾ അതും എടുത്തു പുറത്തിറങ്ങി .മണി ആറായിട്ടും ആരും എണീറ്റില്ലെന്ന് കണ്ടു അവൾക്ക് അത്ഭുതം തോന്നി .ഒരു റൂമിൽ മാത്രം വെളിച്ചം കണ്ടു .ആരോ ഓതുന്നത് കേട്ടു .ശ്രദ്ധിച്ചപ്പോൾ ഫൈസിയുടെ ഉപ്പയാണെന്ന് മനസിലായി.ഇന്നലെ ഒരു നോക്കെ കണ്ടുള്ളു .കാണുമ്പോൾ തന്നെ ഗൗരവക്കാരനാണെന്ന് തോന്നി .
അവൾ ഇന്നലെ അടുക്കളയിൽ ആയിഷ വേസ്റ്റ് ചാടാൻ പോകുന്നത് കണ്ടിരുന്നു .ആ വഴി തന്നെ പോയി വാതിൽ തുറന്നു ചാടിയിട്ട് വന്നു .തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി .അവൾ അടുക്കളയിലെ വാതിൽക്കൽ ആ തണുത്തകാറ്റും ആസ്വദിച്ചു ഇരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ ചുമലിൽ ആരുടെയോ കൈ പതിഞ്ഞത് കണ്ടു ഞെട്ടി എണീറ്റു .
പേടിച്ചു കൂക്കി വിളികല്ല ഇത് ഞാനാ ആയിഷ .പുതുപെണ്ണെന്താ ഇവിടെ ഈ നേരത്ത് .ആയിഷയുടെ ചൂളിയുള്ള നോട്ടം കണ്ടു അവൾ തലതാഴ്ത്തി .
പോയി കിടന്നോടോ .ഇവിടുള്ളോർ എഴുന്നേൽക്കാൻ ലേറ്റ് ആകും .കല്യാണം കഴിഞ്ഞ ക്ഷീണം ഉണ്ടാകും എല്ലാർക്കും .
പറയുന്നാൾക്ക് ഇല്ലേ അതൊന്നും .
ഞാൻ രാവിലെ എണീറ്റ പിന്നെ ഉറങ്ങില്ല .ഇന്ന് ക്ഷീണം കാരണം ഉറങ്ങിപോയതാ .ഹരിസ്കയും എഴുന്നേൽക്കും .ഇന്ന് എണീറ്റില്ല .ഞാൻ വിളിച്ചും ഇല്ല .ഉറങ്ങിക്കോട്ടേന്ന് കരുതി .
റൂമിലേക്ക് പോയിക്കോളൂ
അത് ഓർത്തതും അവളുടെ ഉള്ളം കിടുങ്ങി .
ഞാൻ എണീറ്റ പിന്നെ കിടക്കില്ല .അവൾ കള്ളം പറഞ്ഞു .വീട്ടിൽ രാവിലെ എണീക്കുമെങ്കിലും നിസ്കരിച്ചു വീണ്ടും കിടക്കും .പിന്നെ എഴുന്നേൽക്കുന്നത് ഉമ്മാന്റെ ചട്ടുകമോ ബക്കറ്റും വെള്ളമോ കണി കണ്ടൊണ്ടാണ് .
അത് പോലാണോ ഇപ്പൊ .ആയിഷയുടെ മുഖത്ത് ഒരു കള്ളച്ചിരി കണ്ടു .അവൾ വേഗം വിഷയം മാറ്റി .
എന്താ ഇയാളെ വിളിക്കണ്ടേ .
ഇഷ്ടം ഉള്ളത് വിളിച്ചോ .
അപ്പൊ തെറിയും വിളികാം അല്ലേ അവൾ ചെറുചിരിയോടെ പറഞ്ഞു .
സ്നേഹത്തോടെ ഉള്ള തെറിയണേൽ വിളിച്ചോന്നെ .എന്ത് വിളിക്കുന്നുന്ന് അല്ല .ആവിളിയിൽ എത്രത്തോളം സ്നേഹം ഉണ്ടെന്ന നോക്കണ്ടേ .
എന്നാ ആയിഷുന്ന് വിളിക്കട്ടെ .
നിന്റെയിഷ്ടം .നിന്നെ കാണാൻ കാത്തിരിക്കുകയാരുന്നു ഞാൻ .ഒരുപാട് കേട്ടിട്ടുണ്ട് .
എന്നെയോ .അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു .
Mmm ഹാരിസ്ക എപ്പോഴും പറയും .നിന്നെ പറ്റി .അൻസി സമീർക്ക അങ്ങനെ എല്ലാരേം .ഇത് വരെ നേരിൽ കാണാൻ പറ്റിയില്ല .ഇപ്പൊ അതും നടന്നു .
എന്നെ എങ്ങനെയാ ഹാരിസികക്ക് പരിജയം .ഞാൻ ഈ അടുത്ത കണ്ടത് .
നീ ഒരു വർഷം മുൻപ് നിങ്ങളുടെ നാട്ടിൽ ഒരു പരിപാടി അവതരിപ്പിച്ചില്ലേ .ആ പ്രോഗ്രാമിന് വളണ്ടിയർ ആയിരുന്നു അല്ലെ .
ആ .സ്ത്രീ ശാസ്ത്രീകരണം .ചെറിയൊരു പ്രോഗ്രാം .സമീർക്കയുടെ നിർബന്ധം കാരണ പങ്കെടുത്തെ .
അന്ന് ഇക്കയും ഉണ്ടായിരുന്നു .അന്ന് കണ്ടതാ .നിന്റെ ചുറുചുറുക്കും പ്രസംഗവും കേട്ട് ആൾ ഫ്ലാറ്റായി .അന്നേ എന്നോട് പറഞ്ഞത് ഓർമയുണ്ട് .ഫൈസിക്ക് വേണ്ടി ആലോചിച്ചാലോന്ന് .സമീർക്കയോട് ചോദിച്ചതരില്ലെന്ന് അറിയുന്നത് കൊണ്ട് മടിച്ചതാ .ഒരുപാട് പേര് ആലോചനയും കൊണ്ട് വന്നിട്ടും മടക്കുന്നത് ഇക്കക്ക് അറിയാം .എന്നാലും ഒന്ന് സൂചിപ്പിച്ചിന് സമീർക്ക മറുപടി പറഞ്ഞില്ലെന്നു പറഞ്ഞു .ഏതായാലും നിന്നെ ഇവിടെതന്നെ ഇക്ക കൊണ്ട് വന്നല്ലോ .ഇന്നലെ അതിന്റെ സന്തോഷംകൊണ്ട് മൂപ്പര് ഉറങ്ങിയിട്ടില്ല .ഫൈസി എപ്പോഴോ ചെയ്ത പുണ്യം ആണെന്ന പറഞ്ഞേ .സംസാരത്തിനിടയിൽ തന്നെ ഞങ്ങളുടെ ചായകുടിയും കഴിഞ്ഞിരുന്നു .
എന്നിൽ എന്ത് കണ്ടനാവോ ഹാരിസ്കക്ക് ഇഷ്ടം തോന്നിയത് .വട്ടുണ്ടോ കക്ഷിക്ക് .ഇനി ഒരു പെണ്ണ് എങ്ങനെആയിരിക്കണം എന്ന എന്റെ പ്രസംഗം കേട്ടായിരിക്കോ .നെറ്റിൽ നിന്നും മറ്റും കോപ്പിയടിച്ചു കത്തികയറിയിരുന്നു .അത് കേട്ട് ഞാനും അങ്ങനെആണെന്ന് തെറ്റിധരിച്ചു കാണും .അല്ലാതെ വേറെന്താ എനിക്ക് പ്രത്യേകത .
രണ്ടാളും കൂടി വീടിന് ബോംബ് വെക്കാനുള്ള പ്ലാൻ ആണോ .
ഇവിടുള്ള ബോംബിനേക്കാൾ വീര്യം കൂടിയ ബോംബ് വേറെ എവിടെകിട്ടും കെട്ടിയോനെ
നീ പോടീ .സഫുന്റെ കയ്യിൽ ഉണ്ടാകും ബോംബ് നിർവീര്യം ആകാനുള്ള വഴികൾ .അല്ലേ സഫു .
അവൾക്ക് ഒന്നും മനസിലായില്ല .ഇവർ ആരെയോ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മനസ്സിലായി .
ഫൈസി എണീറ്റോ .
ഇല്ല .
ആയിഷയോട് ചായയും വാങ്ങി .ഹരിസ്ക പോയി .ഉപ്പക്കുള്ള ചായ അവളുടെ കയ്യിൽ കൊടുത്തെങ്കിലും അവൾ വാങ്ങാൻ മടിച്ചു .ആയിഷ തന്നെ കൊണ്ട് കൊടുത്തു .
പോകുമ്പോൾ ഫൈസികുള്ള ചായ സഫുന്റെ കയ്യിൽ കൊടുത്തു .നാളെ മുതൽ സ്വയം ഇട്ടോണം .
എനിക്ക് അറിയൊന്നും ഇല്ല അടുക്കള പണി .
എന്നോട് വേണ്ടാട്ടോ അടവ് .നിന്റെ ഫുൾ ഹിസ്റ്ററി എനിക്ക് കാണാപ്പാടം ആണ് മോളെ .ഒരു സർവ്വകലാ വല്ലഭയാണെന്ന് അറിയാം .
അത് ചുമ്മാ .....
നീ ചെല്ല് .ഇതുസ് കൂടെയുള്ളത് പോലെ തോന്നി അവൾക്ക് .ആയിഷ ശരിക്കും ഇതുസിനെ പോലെ തന്നെയായിരുന്നു .
******
ഫൈസിയെ നോക്കി കുറച്ചു സമയം നിന്നു .പേടിച്ചിട്ടു വിളിക്കാൻ തോന്നിയില്ല .പെട്ടന്ന് ഫൈസി കണ്ണ് തുറന്നു .
മടിച്ചു മടിച്ചു ഫൈസിയുടെ നേർക്ക് ചായ നീട്ടി .ഒറ്റ തട്ടായിരുന്നു .ഗ്ലാസ് നിലത്ത് വീണു പൊട്ടിചിതറി .
എന്റെ ഭാര്യപദവി അലങ്കരിക്കുകയാണോ .
ആണോന്ന...... അവന്റെ അലർച്ച കേട്ടതും പാതി ജീവൻ പോയ പോലെ തോന്നി .
നീ എന്റെ ഭാര്യയല്ല .ആവുകയും ഇല്ല .എന്റെ കണ്മുന്നിൽ പോലും കണ്ടു പോകരുത് .നിന്നെ കാണുന്നത് തന്നെ വെറുപ്പാ എനിക്ക് .
അവൾ കണ്ണുകൾ നിറഞ്ഞൊഴുകി .അവൾ ആ ഗ്ലാസ് കഷ്ണം നിലത്ത് കുത്തിയിരുന്ന് പെറുക്കാൻ തുടങ്ങി .
പെട്ടെന്നാണ് ഫൈസി അടുത്തിരുന്നു അവളെ കയ്യിൽ പിടിച്ചത് .അവളുടെ ഉള്ളം വിറക്കാൻ തുടങ്ങി .ഇന്നലെ കൈ പിടിച്ചു തിരിച്ചതിന്റെ വേദന ശരിക്കും മാറിയിട്ടില്ല .ഇനി വീണ്ടും ........
സൂക്ഷിച്ചു സഫു കൈ മുറിയും ഗ്ലാസ്സ അത് .
പെട്ടന്ന് ഹാരിസ്ക റൂമിലേക്ക് കയറി വന്നു .
അത് കണ്ടിട്ട ഫൈസിയുടെ സ്വഭാവമാറ്റം എന്ന് സഫുന് മനസിലായി.അവൾ വേഗം കണ്ണും മുഖവും തുടച്ചു .
എന്താ ഇത് .
സഫുന്റെ കയ്യിൽ നിന്നും ചായയും ഗ്ലാസും വീണു പൊട്ടി .
അത് സാരമില്ല .സൂക്ഷിച്ചു വൃത്തിയാക്ക് .കാലിനൊന്നും തട്ടാതെ നോക്കണം .ആ വാക്കുകളിലുള്ള സ്നേഹവും കരുതലും ഹൃദയത്തിൽ തട്ടിയ പോലെ അവൾക്ക് അനുഭവപ്പെട്ടു .
ഫൈസി ഇന്ന് രാത്രി ഒരു പ്രോഗ്രാമും ബുക്ക് ചെയ്തേക്കരുത് .വൈകുന്നേരം സമീർ വരും നിങ്ങളെ ഇവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാൻ .അത് പറയാനാ ഇപ്പോഴേ വന്നേ .അല്ലെങ്കിൽ ഇവൻ മറ്റെവിടെയെങ്കിലും പോയികളയും .
ഫൈസി തലയാട്ടി .ഹരിസ്ക പോയതും അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു .പൊട്ടിച്ചിതറിയ ഗ്ലാസ്സുകൾക്ക് മുകളിലൂടെ അവൻ കാൽ വെച്ചമർത്തി .ചോര ഒഴുകുന്നത് കണ്ടു .
അവൾ അവന്റെ കാൽ ബലമായി എടുത്തു മാറ്റി .
എന്ത് ഭ്രാന്തായികാട്ടുന്നെ .
അവൻ അവളെ പിടിച്ചു തള്ളി .
തൊട്ട് പോകരുത് എന്റെ ദേഹത്ത് .
നിന്നെ എന്റെ ഭാര്യയായി കൂടെ എഴുന്നള്ളിക്കാനോ .അത് നീ സ്വപ്നത്തിൽ പോലും കാണണ്ട .നിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞേക്ക് എന്റെ പുന്നാരഭർത്താവ് ബൈക്കിൽ നിന്നും വീണു കാൽ മുറിഞ്ഞു കിടപ്പിലാന്ന് .ഇനിയാരും കൂട്ടൽ കുറക്കലൊന്നും പറഞ്ഞു ശല്യം ചെയ്യാൻ വരില്ലല്ലോ .കുറച്ചു ദിവസം എങ്കിലും സമാധാനം ആയി ഇരിക്കട്ട് .അവൻ അമർത്തിചവിട്ടി കൊണ്ട് ബാത്‌റൂമിലേക്ക് പോയി .അവൻ പോയ വഴിയിലെല്ലാം രക്തം ഒലിചിറങ്ങിയിരുന്നു .കരച്ചിൽ പുറത്തുവരാതിരിക്കാൻ അവൾ വാ പൊത്തിപിടിച്ചു .
......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 13
മുറിഞ്ഞത് അവനാണെങ്കിലും വേദനിക്കുന്നത് അവൾക്കായിരുന്നു .
അവന്റെ കാലിൽ നിന്നും ഇറ്റിവീഴുന്ന ഓരോ തുള്ളി രക്തവും തന്റെ ഹൃദയത്തിൽ നിന്നും ആണെന്ന് അവൾക്ക് തോന്നി .പോയ പോലെ അല്ല അവൻ തിരിച്ചു വന്നത് .മുറിഞ്ഞ കാൽ നിലത്ത് കുത്താതെ മുടന്തിയായിരുന്നു നടന്നത് .വേദന നല്ലവണ്ണം ഉണ്ടെന്ന് അവൾക്ക് മനസിലായി.ഇടക്ക് വീഴാൻ നോക്കിയപ്പോൾ അവൾ പിടിക്കാൻ നോക്കിയതും അവൻ അവളെ രൂക്ഷമായി നോക്കി .കണ്ണുകളിൽ പകയുടെ കനലെരിയുന്നത് അവൾ കണ്ടു . മുറിവിനെ വെക്കുന്ന മരുന്നെടുത്തു അവന് നേരെ നീട്ടി .അവൻ അത് വാങ്ങി വലിച്ചെറിഞ്ഞു .അവൻ തന്നെ ഒരു ടവ്വൽ എടുത്തു കാൽ കെട്ടി .അതിന്റെ മേലെ ഷോക്‌സും ഷൂവും ഇട്ടു ഇറങ്ങിപോയി .വേദന കടിച്ചു പിടിച്ചനടക്കുന്നതെന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു .
*******
അവൾ താഴേക്ക് പോയി .എല്ലാവരും എണീറ്റു ചായ കുടിക്കുന്നുണ്ടായിരുന്നു .അവളെ കണ്ടിട്ടും ഒന്ന് നോക്കുക പോലും ചെയ്തില്ല .
അവൾക്ക് അത് വല്ലാതെ ഫീൽ ചെയ്തു .അവൾ അടുക്കളയിലേക്ക് പോയി .ആയിഷ മാത്രം തിരക്കിട്ട പണിയിലാണ് .
അവളെ കണ്ടതും പറഞ്ഞു .നീ ഫൈസിക്ക് ഭക്ഷണം എടുത്തു കൊടുക്ക് .ബാക്കി എല്ലാവരും കഴിച്ചു .
എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു തിരക്കിട്ട് പോയി .
ആയിഷ കുറച്ചു പച്ചക്കറി എടുത്തു വരുന്നത് കണ്ടു .
ഇതെന്തിനാ
ഉച്ചക്കത്തെക്ക് ഉള്ള കറി ഉണ്ടാക്കാനുള്ള പച്ചക്കറിയാ
ഞാൻ മുറിച്ചു തരാം .അവൾ അത് വാങ്ങാൻ നോക്കി .
പുതു മണവാട്ടിയല്ലേ . വന്ന ദിവസം തന്നെ ജോലി ചെയ്യിച്ചുന്ന് പരാതിയും കൊണ്ട് ഫൈസി പിന്നാലെ വരും .ഇന്ന് വേണ്ടാട്ടോ .പോയി വീടൊക്കെ കണ്ടിട്ട് വാ .ഇന്ന് ഒരു ദിവസം ലീവ് തന്നിരിക്കുന്നു .
കൊച്ചമ്മയായി വാഴിക്കാനല്ല ഇങ്ങോട്ട് കൊണ്ട് വന്നത് .
അവൾ തിരിഞ്ഞു നോക്കി .ഫൈസിയുടെ ഉമ്മ .
അവൾ ആകെ വല്ലാതായി .അവൾ അവരെ നോക്കി പുഞ്ചിരിച്ചു .
തിരിച്ചു പരിജയം ഉള്ള ഭാവം പോലും ആ മുഖത്ത് കണ്ടില്ല .വീട്ടുജോലിയൊക്കെ ഇവളെയുംപഠിപ്പിച്ചുകൊടുക്ക് .അടുക്കളപണിക്ക് ഒരാള് കൂടി ആകുമല്ലോ .
നിനക്ക് അടുക്കളയിൽ കയറി ശീലം ഉണ്ടോ .
അവൾ തലയാട്ടി .
ഉണ്ടായാൽ നിനക്ക് നല്ലത് .ഗൗരവത്തിൽ അങ്ങനെ പറഞ്ഞു അവർ പോയി .
ഇതെന്ത് സ്ത്രീയാ റബ്ബേ .ഫൈസിയുടെ സ്വഭാവം ഇങ്ങനെയായതിന് കാരണം എങ്കിലും ഉണ്ട് .ഈ വീട്ടിലേക്ക് ഇന്നലെ കയറി വന്നതാനെന്ന ഭാവം പോലും ഇവർക്കില്ലല്ലോ .
സഫുവിന്റെ അവസ്ഥ കണ്ടിട്ട് ആകണം ആയിഷ പെട്ടെന്ന് പറഞ്ഞു .ഉമ്മ കുറച്ചു ഗൗരവക്കാരിയാ .അല്ലാതെ വേറൊന്നും ഇല്ല .നീ ടെൻഷൻ അടിക്കണ്ട .
അവൾ മൂളുക മാത്രം ചെയ്തു . ചോദിക്കാതെ തന്നെ ആയിഷ ആ പച്ചക്കറി അവളെ കയ്യിൽ കൊടുത്തു .
അവളത് മുറിച്ചിടുമ്പോഴാ പുറത്തുനിന്നും ഉമ്മന്റേയും ഫൈസിയുടെയും ഇത്താത്തമാരുടെയുമൊക്കെ ഉയർന്ന ശബ്ദം കേട്ടത് .ആയിഷയും അവളും ഓടി പോയി നോക്കി .അവൾ വാതിൽന് പിറകെ നിന്നുള്ളൂ . അവൾ ദൂരെ നിന്നെ കണ്ടു ഫൈസിയെ .ഫൈസി കയ്യും കാലും ഒക്കെ കെട്ടി വന്നിട്ടുണ്ട് .
കാലിൻ മാത്രമേ മുറിവുള്ളു .കൈ എന്തിനാ കെട്ടിയതെന്ന് മനസിലായില്ല .ആക്ടിങ് ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ ആയിരിക്കും .
വന്നു കയറിയിനില്ല .തുടങ്ങി ഓരോ അനിഷ്ടങ്ങൾ .അവളെ കാൽ വെച്ചതിന്റെ ഐശ്വര്യം . അല്ലാതെന്താ ഇപ്പൊ പെട്ടന്ന് ബൈക്കിൽ നിന്നും വീഴേണ്ടത് .ഇവനാദ്യായിട് ഓടിച്ചതൊന്നും അല്ലല്ലോ .
ഹാരിസി്കന്റെ ശബ്ദം അവൾ കേട്ടു .
ആയിഷയല്ല സഫ്ന .ഓർത്താൽ എല്ലാർക്കും നല്ലത് .
അവൾക്ക് താനേതോ ലോകത്ത് എത്തിയ പോലെയാണ് തോന്നിയത് .എന്തൊക്കെയാ ഇവിടെ നടക്കുന്നെ .എന്ത് പറയുന്നു ചെയ്യുന്നു എന്നൊന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല .ആകെക്കൂടി വിശ്വസിക്കാൻ പറ്റാത്ത പലതും ആണ് .എന്നെ ഇവർക്ക് ഇഷ്ടം അല്ലേ .ഉമ്മാന്റെ വാക്കുകൾ കേൾക്കുമ്പോൾ അങ്ങനെയാ തോന്നുന്നേ .
സഫു എവിടെ .ഹാരിസ്ക ചോദിക്കുന്നത് കേട്ടു .അവൾ വേഗം പുറത്തേക്കു പോയി .
ബൈക്കിൽ നിന്നും വീണതാ .കുഴപ്പം ഒന്നും ഇല്ല .
ഫൈസിയുടെ മുഖതെ പുച്ഛഭാവം അവൾക് കാണാമായിരുന്നു .
എനിക്ക് ഒന്ന് കിടക്കണം .അവൻ എണീറ്റു മെല്ലെ മെല്ലെ നടന്നു ഉള്ളിലെക്ക് വന്നു .
സ്റ്റെപ് കയറാൻ നോക്കിയതും പറ്റാതെ അവൻ നിന്നു പാട് പെടുന്നത് അവൾ കണ്ടു .അവൾക്ക് സഹായിക്കണം എന്നുണ്ടായിരുന്നു .പക്ഷേ പേടിച്ചിട്ടു അടുത്ത് പോകാൻ തോന്നിയില്ല .
അവൻ ഉമ്മാനോട് ഒന്ന് കൈ പിടിച്ചെന്ന പറയുന്നത് കേട്ടു .
അവനെ ഒന്ന് സഹായിക്കാനും നിനക്ക് പറ്റില്ലേ .ഉമ്മാന്റെ ശബ്ദം ഉയർന്നതും അവൾ യന്ത്രികം പോലെ അവന്റെ അടുത്തേക്ക് പോയി .അവൾ അവന്റെ കൈ പിടിച്ചു .വേറെ വഴി ഇല്ലന്ന് കരുതിയാകണം .
അവൻ അവളുടെ തോളിലൂടെ കയ്യിട്ടു .അവളുടെ ശരീരത്തിൽ വിറയൽ പടർന്നു കയറുനുണ്ടായിരുന്നു. രണ്ടു മൂന്നു സ്റ്റെപ് കയറിയതും ഫൈസിയുടെ കൈ തന്റെ
തോളിൽ നിന്നും താഴുന്നത് അവൾ അറിഞ്ഞു .കൈ മുട്ടിന്റെ അവിടെ എത്തിയതും അവളെ ചേർത്ത് പിടിച്ചു .കാണുന്നവർക്ക് ചേർത്ത് പിടിച്ചതാനെങ്കിലും അവൾക്ക് അസ്ഥിഒടിഞ്ഞു പോകുന്ന വേദന തോന്നുന്നുണ്ടായിരുന്നു .വേറാരും ഇല്ലെങ്കിൽ ഉറക്കെ കരഞ്ഞു പോകുമായിരുന്നു .
ഫൈസി പ്ലീസ് .കയ്യെടുക്ക് .വേദനിച്ചിട്ട് വയ്യ .
എന്ത് ധൈര്യത്തില എന്റെ കയ്യിൽ നീ പിടിച്ചത് .രാവിലെ പറഞ്ഞതല്ലേ എന്റെ ദേഹത്ത് തൊട്ട് പോകരുതെന്ന് .നിന്റെ നിഴൽ പോലും എന്റെ ദേഹത്ത് പതിഞ്ഞു പോകരുത് .
ഉമ്മ പറഞോണ്ട സോറി ഇനിയാവർത്തിക്കില്ല .പ്ലീസ്
റൂമിൽ എത്തിയതും അവൻ അവളെ പിടിച്ചു ഒറ്റ തള്ള .പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ നിലത്തേക്ക് മലർന്നടിച്ചു വീഴാൻ നോക്കി .പിടിത്തം കിട്ടിയത് അവന്റെ ഷർട്ട് തന്നെയായിരുന്നു .അവളുടെ കൂടെ അവനും നിലത്തേക്ക് വീണു .
തന്റെ മേലേയാ ഫൈസി ഉള്ളതെന്ന് അവൾ ഞെട്ടലോടെ അറിഞ്ഞു .അവൾ മെല്ലെ ഫൈസിയുടെ മുഖത്തേക്ക് നോക്കി .മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിട്ട് ഉണ്ട് .ഫൈസിയുടെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു .ഫൈസിയുടെയും അവളുടെയും മിഴികൾ തമ്മിൽ ഉടക്കിയത് അപ്പോഴായിരുന്നു .അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ കുറച്ചു സമയം നോക്കി നിന്നു .അവൾക്ക് എഴുന്നേൽക്കാൻ പറയണം എന്നുണ്ടായിരുന്നു .ശബ്ദം പുറത്തേക്കു വന്നില്ല .അവന്റെ മുഖത്തെ ദേഷ്യഭാവം മാറിവരുന്നത് അവളറിഞ്ഞു .പെട്ടന്ന് അവൻ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു .
അവൾ അവന്നെ തള്ളിമാറ്റി എണീറ്റു .
സോറി ... പെട്ടന്ന് ...ബാലൻസ് കിട്ടിയില്ല .
അവന്റെ അടുത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല .അവൻ മെല്ലെ എണീറ്റു ബെഡിൽ പോയി കിടന്നു .
ഇവനെന്താ പെട്ടന്ന് സൈലന്റ് ആയെ .പ്രതീക്ഷിക്കാത്തത് എന്തോ അവന് സംഭവിച്ചുന്ന അവൾക്ക് തോന്നി .ആകെ ഷോക്ക് ആയത് പോലെ .അല്ലെങ്കിൽ കയ്യിൽ തൊട്ടതിന് വേദനിപ്പിച്ച ഇവൻ ദേഹത്ത് വീണതിന് കൊന്നു കൊലവിളിച്ചേനെ .എന്നാലും ഇവന് എന്താ പറ്റിയെ .അത് ആലോചിച്ചു നിൽക്കുമ്പോഴാ പിറകിൽ നിന്നും ഉമ്മാന്റെ ഫൈസിന്നുള്ള ശബ്ദം കേട്ടത് .കൂടെ മൂത്തഇത്താത്തയും ഉണ്ട് .
കയ്യിൽ ഒരു ഗ്ലാസ് പാലും ഉണ്ട് .രാവിലെ ഒന്നും കഴിച്ചില്ലല്ലോ.ഇത് അവന് കൊടുക്ക് .അവളെ കയ്യിൽ കൊടുത്തു .അവർ പോയി .അവളെ മുഖത്തേക്ക് പോലും നോക്കിയില്ല .അത് അവളിൽ സങ്കടം വരുത്തി .ഇവരോട് ഞാനെന്തു തെറ്റാ ചെയ്തത് .
അവൾ ആ പാൽ അവനുനേരെ നീട്ടി
അവൻ നോക്കിയത് പോലും ഇല്ല
.എന്നോടുള്ള ദേഷ്യം ഫുഡിനോട് തീർക്കേണ്ട .രാവിലെ ഒന്നും കഴിച്ചില്ലല്ലോ .
അവൾ ഒരിക്കൽ കൂടി അവന് നേരെ നീട്ടി .അവൻ അത് വാങ്ങി അവളെ ദേഹത്തേക്ക് തന്നെ ഒഴിച്ചു .
ഡോണ്ട് റിപീറ്റ് ആൻഡ് ഗെറ്റ്ഔട്ട് .
അവൾക്ക് ആകെക്കൂടി വട്ട് പിടിക്കുന്ന പോലെ തോന്നി.ഒന്ന് ഉറക്കെ പൊട്ടികരയണംന്ന് തോന്നി .അവൾ ബാത്‌റൂമിൽ കയറി പൈപ്പ് തിരിച്ചു വച്ചു .കുറച്ചു കരഞ്ഞപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നി .അവൾ കൈ നോക്കി .അവന്റെ അഞ്ചുവിരലുകൾ അച്ചടിച്ച പോലെ തിണർത്തു കിടന്നിരുന്നു.
....... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 14
ഫസ്റ്റ് നൈറ്റ് നല്ല കലാശകൊട്ടോടെ അവസാനിച്ചു .ഇന്ന് രണ്ടാമത്തെ രാത്രിയാണ് .ഇന്നലത്തെ ബാക്കി ഇന്നും ഉണ്ടാകുമോ .എങ്ങനെ റൂമിലേക്ക് പോകും .ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു .രാവിലെ ഗെറ്റ്ഔട്ട് അടിച്ച ശേഷം റൂമിലേക്ക് പോയിട്ടില്ല .ഉച്ചക്ക് ആയിഷയുടെ കയ്യില ഫുഡ് കൊടുത്തയച്ചത് .പാലഭിഷേകം പോലെ കറിയഭിഷേകം നടത്തുന്നു പേടിയുണ്ടായിരുന്നു .അത ആയിഷയെ സോപ്പിട്ടു അയച്ചത് .
എല്ലാവരും ഉറങ്ങാൻ പോയി .അടുക്കളയിൽ തന്നെ കിടന്നാലോ .പിന്നെ വേണ്ടാന്ന് വെച്ചു .ആരെങ്കിലും കണ്ടാൽ കൂടുതൽ പ്രോബ്ലം ആകും .എന്തും നേരിടാൻ തയ്യാറയ വന്നത് .പക്ഷേ ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാം മതിയായി.മടിച്ചു മടിച്ചു അവൾ റൂമിലേക്ക് തന്നെ പോയി .
അവൾ റൂമിൽ കേറിയതും അവന്റെ ശബ്ദം കേട്ടു .
എവിടേക്ക .ഈ റൂമിൽ കിടകന്ന് കരുതണ്ട .
ഞാൻ പിന്നെ എവിടെ കിടക്കും .
എവിടന്ന് വെച്ച പോയി കിടന്നോ .ഈ റൂമിൽ കിടക്കാൻ പറ്റില്ല .
ഫൈസി പ്ലീസ് .......പുറത്തു കിടന്നാൽ ആരേലും കാണും .അവരോടൊക്കെ എന്താ പറയാ .
അത് പറഞ്ഞപ്പോൾ അവൻ പിന്നെ ഒന്നും മിണ്ടിയില്ല .
അവൾ ഒരു ഷീറ്റും എടുത്തു താഴേ കിടന്നു .
നിലത്ത് കിടന്നു ശീലം ഇല്ല .വീട്ടിൽ ആരെങ്കിലും കൂടുതൽ ഗസ്റ്റ് ഉണ്ടെങ്കിൽ നിലത്ത് കിടക്കും .അതും രണ്ട് മൂന്നു ബ്ലാങ്കറ്റൊക്കെ വിരിച്ചു കിടക്കയെക്കാൾ അടിപൊളിയാക്കിയിരിക്കും .ചൂടത്തു പോലും പുതക്കാതെയും കിടന്നിട്ടില്ല .തനിച്ചു കിടക്കാൻ ആണെങ്കിൽ പേടിയാണ് .ഇത് വരെ തനിച്ചു ഒരു റൂമിൽ കിടന്നിട്ടില്ല .അനിയനോ അനിയത്തിയോ ആരെങ്കിലും കൂടെ കിടത്തും .ഈ റൂമിൽ ആളുണ്ടായിട്ടും ഒറ്റക്കായത് പോലെ .അവൾക്ക് അവളുടെ വീടും വീട്ടുകാരെയുമൊക്കെ കാണണമെന്ന് തോന്നി .അവരെ കൂടെയുള്ള സന്തോഷം നിറഞ്ഞ ഓർമ്മകൾ അവളുടെ മിഴികളിൽ ഈറനണിയിച്ചു .
********
ഫൈസി എഴുന്നേൽക്കുന്നതിനു മുന്നേ എണീറ്റു റൂമിൽ നിന്നും പോയി .കണി കണ്ടത് എന്നെയാണെന്ന് പറഞ്ഞു ഇനി തെറി വിളി വേണ്ടല്ലോ .പോകുന്നെന്ന് മുന്നേ അവൾ അവന്റെ കാൽ നോക്കി .അവൾ കാൽ ഒന്ന് തടവിയ ശേഷം ഒരു സോറിപറഞ്ഞു .
ഉച്ചക്ക് വീട്ടിൽ നിന്നും എല്ലാരും ഇങ്ങോട്ട് വന്നു .അവൾക്ക് ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു ഇവരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നോർത്ത് .അവളുടെ കണക്ക് കൂട്ടലൊക്കെ തെറ്റിച്ചു കൊണ്ട് അവന്റെ മറ്റൊരു മുഖമാനവൾ കണ്ടത് .സ്നേഹത്തോടെയും സൗമ്യമായും ഉള്ള പെരുമാറ്റം കണ്ടു അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .വീട്ടുകാരെല്ലാം സന്തോഷതോടെയാണ് തിരിച്ചു പോയത് .അവരെ മുഖത്തെ സന്തോഷം മതിയാരുന്നു അവളുടെ ഇതുവരെയുള്ള നോവെല്ലാം മാറാൻ .
അവൾ രാത്രിവരെ അവന്റെ മുന്നിലോ റൂമിലോ പോകാതെ നിന്നു .എല്ലാരും ഉറങ്ങാൻ പോയതും അവളും റൂമിലേക്ക് പോയി .ഫൈസിഉറങ്ങിയിരുന്നു .അവൾക്കത നന്നായിന്ന് തോന്നി .ഉറങ്ങാൻ കിടക്കുമ്പോഴും തല്ല് ആവണ്ടല്ലോ .
നേരം പുലർന്നതും അവൾ എണീറ്റു പോയി .കഴിവിന്റെ പരമാവധി അവൾ അവന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞുമാറി .കിട്ടുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അവൻ നോവിക്കാനും മറന്നില്ല .രണ്ടു ദിവസം കഴിഞ്ഞു ഹാരിസ്ക്ക ഗൾഫിലേക്ക് പോയി .അവൾക്ക് ആ വീട്ടിൽ ആകെ ഒറ്റപെട്ടത പോലെയായി .
ആകെ സംസാരിക്കുന്നത് ആയിഷ മാത്രം ആണ് .അവളുടെ ലോകം തന്നെ ആയിഷയായി മാറി .
കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ആ വീടിനെയും വീട്ടുകാരെയും പറ്റി അവൾക്ക്ഒരുഏകദേശ ധാരണ കിട്ടി .സമീർകക്ക് എന്ത് കൊണ്ട ഈ വിവാഹത്തിനു ഇഷ്ടകേടൊന്നും അവൾക്ക് മനസിലായി.
രണ്ട് ഇത്താത്തമാരും റസിയയും ഫർസാന യും ഇവിടെതന്നെയാണ് താമസം .വല്ലപ്പോഴും വിരുന്ന് പോക്ക് പോലെയാണ് ഭർത്താവിന്റെ വീട് .ഒരു ജോലിയും ചെയ്യില്ല .Tv കണ്ടും ഫോൺ നോക്കിയും നേരം കളയുന്നു .തിന്നാൻ സമയം കൃത്യമായി റൂമിൽ നിന്നും പുറത്തു വരും .ഉമ്മ അടുക്കളയിൽ വല്ലതും വല്ലപ്പോഴും കേറുന്ന കാണാം .ഉപ്പ വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ചാൽ ആയി .ആ വീട്ടിൽ പരസ്പരം ആരും സംസാരിക്കുന്നത് തന്നെ വല്ലപ്പോഴും ആണ് .എല്ലാവരും അവരുടേതായ ലോകത്ത് .ആ കുട്ടികൾ മാത്രമാണ് അവിടെ ആള്താമസം ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് .ഉമ്മ മാരെ കണ്ടു പഠിച്ചത് കൊണ്ടാവണം കുറച്ചൊക്കെ അവരെ കയ്യിലും ഉണ്ട് കുരുത്തകേടുകൾ .
പിന്നെയുള്ളത് ആയിഷ .
എല്ലാവർക്കും മെക്കിട്ട് കേറാനും വീട്ടുജോലി ചെയ്യിക്കാനും ഉള്ള ഒരുപകരണമാണ് ആയിഷ .ഇടക്കിടക്ക് കുത്തുവാക്കുകളും പറയുന്നത് കേൾക്കാം .ആരോടും ഒരു പരാതിയും പറയില്ല .എല്ലാവർക്ക് മുന്നിലും തലതാഴ്ത്തിയെ നിൽക്കു.ചിലപ്പോൾ കണ്ണ് നിറഞ്ഞു കാണാം എന്നാലും ചുണ്ടിൽ എപ്പോഴും പുഞ്ചിരി മാത്രം .എല്ലാം തന്റെ വിധിയായി കണ്ടു നാഥനോട് മാത്രം പരാതി പറയുന്നത് കേൾക്കാം .
വേറൊന്ന് കൂടി മനസിലായി.ഞാനുമായുള്ള വിവാഹത്തിനു ആർക്കും ഇവിടെ ഇഷ്ടമുണ്ടായിരുന്നില്ല .ഹരിസ്കയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത് .അത് കൊണ്ട് തന്നെ എന്നെ അംഗീകരിക്കാൻ അവർക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട് .ഇടക്ക് കൊള്ളിച്ചൊക്കെ പറയുമെങ്കിലും നേർക്ക് നേരെ എന്നോട് ആരും ഒന്നും പറയാറില്ല .അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ രണ്ടോ മൂന്നോ വാക്കിൽ സംസാരിക്കും .ഫൈസിയാണെങ്കിൽ ഞാനെന്നൊരാൾ ഉണ്ടെന്ന് പോലും ഓർക്കാറില്ല .ഒരിക്കൽ സമീർക്ക വിളിച്ചു വീട്ടിൽ വരാൻ പറഞ്ഞത് കൊണ്ട് ഫൈസി എന്നെയും കൂട്ടി വീട്ടിൽ പോയി .രാത്രി തന്നെ തിരിച്ചു വന്നു .പോകുമ്പോഴും വരുമ്പോഴും പരസ്പരം ഒന്നും മിണ്ടിയില്ല .ആയിഷയെ സഹായിച്ചും എന്റേതായ ലോകത്ത് ഒതുങ്ങിയും നിന്നു .ജീവിതം തന്നെ മടുത്തു തുടങ്ങി .കരഞ്ഞു കരഞ്ഞു കണ്ണീരും തീർന്നെന്ന് തോന്നുന്നു .ഇപ്പൊ കരച്ചിലും വരാറില്ല .ഞാനാകെ മാറി തുടങ്ങിയെന്നു അവൾക്ക് തന്നെ തോന്നി തുടങ്ങി .തന്റെ സ്വഭാവംപോലും മാറി .പ്രതികരണശേഷിപോലും എവിടെയോ പോയി മറഞ്ഞു .രണ്ടാഴ്ച കഴിഞ്ഞത് പോലും അറിഞ്ഞില്ല .
*******
രാവിലെ പുറത്തേക്ക് പോകുമ്പോൾ ഫൈസി അവളുടെ അടുത്തേക്ക് ചെന്നു .
ഫ്രണ്ടിന്റെ മാര്യേജ് ആണ് നിന്നെയും ക്ഷണിച്ചിന് .വൈകുന്നേരം വരുമ്പോഴേക്കും റെഡിയായി നിൽക്കണം .
സ്വപ്നം ആണോന്ന് അറിയാൻ ഒന്ന് നുള്ളി നോക്കി .സ്വപ്നം അല്ല ഫൈസിതന്നെയാണ് പറഞ്ഞത് .എന്ത് മാറിമായമാ ഇത് .ഇവന് എന്നോടുള്ള ദേഷ്യം മാറിയോ .കല്യാണത്തിന് ഒന്നിച്ചു കൂട്ടി പോകാൻ .അവൾക്ക് സന്തോഷം ആണോ സങ്കടം ആണോന്ന് അറിയില്ല കണ്ണ് നിറഞ്ഞു .അതും പറഞ്ഞു അവൻ പോവുകയും ചെയ്തു .
വൈകുന്നേരം വേഗം തന്നെ റെഡിയായി നിന്നു .ഇന്നെങ്കിലും അവനോട് സംസാരിക്കാൻ കഴിഞ്ഞാലോ .അവന്റെയും എന്റെയും പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും അവൾ ആലോചിച്ചു കണ്ടെത്തിയിരുന്നു .ദേഷ്യം പിടിച്ച മുഖത്തോടെ അല്ലാതെ കണ്ടിട്ടില്ല .അത് കൊണ്ട് തന്നെ അങ്ങോട്ട് പോയി മിണ്ടറും ഇല്ല .
ഫൈസിയെയും കാത്തിരിക്കുമ്പോഴാ രണ്ട് ഇത്താത്തമാരും ഒന്നിച്ചു വന്നത് .
എവിടെക്കാ പോകുന്നേ .
അവൾ കാര്യം പറഞ്ഞു .
അവന്റെ പഴയൊരു ഫ്രണ്ടാണ് .അവൻ രാവിലെ പറഞ്ഞിരുന്നു .
ഈ വേഷത്തിലാണോ പോകുന്നേ .അവരുടെ ചിരിയിൽ അവൾക്ക് കളിയാക്കൽ ഫീൽ ചെയ്തു .അവൾ അവളെ തന്നെ നോക്കി .ഇതിനെന്താ കുഴപ്പം .വിലകൂടിയ ചുരിദാർ തന്നെയാണ് ഇട്ടത് . നല്ല മൊഞ്ചായി സ്‌കാഫും ചെയ്തിന് .
എന്റെ പൊന്ന് സഫു .ഇത്ര ഡ്രസ്സ്‌സെൻസ് ഇല്ലാതെപോയല്ലോ .വെറുതെയല്ല ഫൈസി പുറത്തൊന്നും കൂട്ടി പോകാത്തത് .നീ ഇങ്ങനെ പോയാൽ ഞങ്ങൾക്ക് കൂടിയ നാണക്കേട് .
ഇതിനെന്താ കുഴപ്പം .ഡ്രസ്സ് പുതിയതാണല്ലോ .ചുരിദാറോ ഫർദയോ ഇട്ട് മാത്രമേ എല്ലായിടത്തും പോകാറുള്ളൂ .
ഫൈസിക്ക് ഇഷ്ടമല്ല .അതന്നെ കാര്യം .അവന്റെ ഇഷ്ടം അല്ലേ നോക്കേണ്ടത് .
പിന്നെന്താ ഇടേണ്ടത് .
വാ ഞാൻ തരാം .ഫൈസിക്ക് ഇഷ്ടമുള്ള രീതിയിൽ ഒരുക്കി തരികയും ചെയ്യാം .
ഫൈസിഒന്ന് മിണ്ടാനും നോക്കാനും കാത്തിരുന്ന അവൾക്ക് പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല .അവൾ ഫർസാനന്റെ കൂടെ പോയി .
പാന്റും ഒരു ടോപ് അവളെ കയ്യിൽ കൊടുത്തു .
ഞാൻ ഇടാറില്ലെന്ന് പറഞ്ഞെങ്കിലും ഇത്താത്താന്റെ നിർബന്ധവും ഫൈസിക്ക് ഇഷ്ടം ആവുമല്ലോ എന്ന ഒരു ചിന്തയും അവളെ എതിർപ്പ് ഇല്ലാതായി .അവൾ ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു നോക്കി .
കോമാളി വേഷം കെട്ടിയ പോലെ തോന്നി .പോരാത്തതിന് മേക്കപ്പ് .ഇത് വരെ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടിട്ടില്ല .ഫ്രണ്ട്സ് എല്ലാവരും പാന്റ് വാങ്ങിയപ്പോൾ ഒരാഗ്രഹം തോന്നി .ഉമ്മാനോട് കാൽ പിടിച്ചു സമ്മതം വാങ്ങി .സമീർക്ക അത് ഇസ്ലാമിക വേഷമല്ലെന്ന് പറഞ്ഞു ഒന്നരമണിക്കൂർ ക്ലാസ്സ് എടുത്തു .ഇടാനുള്ള ആഗ്രഹം പോയിട്ട് കാണുന്നത് തന്നെ വെറുപ്പ് തോന്നി കേട്ടിട്ട് .ഇന്ന് ഫൈസിയുടെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടമെങ്കിലും കിട്ടിയെങ്കിലോന്ന് ഉള്ള ആഗ്രഹം കൊണ്ടാണ് വിഡ്ഢിയെ പോലെ ഈ ഡ്രസ്സ് ഇട്ടത് .
സ്‌കാഫ് കുത്തതെ ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .ആദ്യമായിട്ട ഇങ്ങനെ ഷാൾ ഇട്ടതും .
*******
ഫൈസിയുടെ കൂടെ അജുവും ഉണ്ടായിരുന്നു .
കാറിൽ കയറാൻ നേരം അജു അവളോട് എന്തോ സംസാരിക്കാൻ നോക്കിയതും ഫൈസി തടഞ്ഞു .സഫു കണ്ടിരുന്നു അത് .അജുവിന്റെ മുഖത്ത് ചെറിയ ടെൻഷൻ കാണുന്നുണ്ടായിരുന്നു .എന്നാലും അവൾ ഹാപ്പിയായിരുന്നു .ഫൈസിയുടെ മുഖത്ത് ചെറിയഒരു പുഞ്ചിരിയുണ്ടായിരുന്നു .അവളെ കണ്ടതും ഫൈസി കണ്ണിമ വെട്ടാതെ നോക്കുന്നതും അവൾ കണ്ടിരുന്നു .ഞാൻ നോക്കുന്നത് കണ്ടുന്ന് അറിഞ്ഞപ്പോ കാണാത്ത മട്ടിൽ മറ്റെവിടേക്കോ നോക്കി .
********
ആ പാവത്തിനോട് ഇത് വേണ്ടായിരുന്നു ഫർസാന .സഫു പോയതും ആയിഷ
പറഞ്ഞു .
ഞാനെന്തു ചെയ്തു അതിനു .ഫൈസി എന്നെ വിളിച്ചു പറഞ്ഞിട്ട ഞാൻ ആ ഡ്രസ്സ് ഇടിച്ചത് .
നുണപറയല്ലേ ഫർസാന .ഫൈസിക്ക് മോഡേൺ ഡ്രെസ്സിനോട് ഇഷ്ടമല്ലെന്ന് എനിക്ക് നന്നായി അറിയാം .മാത്രമല്ല ഇന്ന് ആ സുനിയുടെ പെങ്ങളെ കല്യാണത്തിന് അല്ലേ പോയത് .സഫു അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പോവില്ലായിരുന്നു .
ഇതാപ്പോ നന്നായെ .ഫൈസി എന്നെ വിളിച്ചു പറഞ്ഞു .അവളോട് മോഡേൺ ഡ്രസ്സ് ഇടാൻ പറയണം ഞാൻ പറഞ്ഞ കേൾക്കതൊണ്ട .നീ എങ്ങനെയെങ്കിലും സമ്മതിപ്പിക്കെന്ന് .ഇക്കാക്ക പറഞ്ഞത് ഞാൻ അനുസരിച്ചു .നല്ല മൊഞ്ചത്തിയായി തന്നെയല്ലേ അവൾ പോയത് .പിന്നെന്താ കുഴപ്പം .ചിലപ്പോൾ കല്യാണം എന്ന് പറഞ്ഞു കറങ്ങാൻ പോയതാണെങ്കിലോ .ആ ഡ്രെസ്സ് എന്നേക്കാൾ ചേർച്ച അവൾക്ക് തന്നെയാണ് .
ആയിഷ പിന്നെ ഒന്നും പറഞ്ഞില്ല .ചിലപ്പോൾ അങ്ങനെ ആയിരിക്കും .സഫുനെ ആ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട് .അത് സമ്മതിക്കാതെ വയ്യ .എന്നാലും ആ വേഷത്തോട് ഇഷ്ടക്കേഡ് തന്നെയാണ് .ആണിനെ അനുകരിക്കുന്ന പെണ്ണ് ശപിക്കപെട്ടവരുടെ കൂട്ടത്തിലാണ് .
********
വിവാഹ വീട് എത്തുന്ന വരെ അവളോട് രണ്ടു പേരും സംസാരിച്ചില്ല .
കാർ നിർത്തിയതും അജു ഇറങ്ങി ഒരു പോക്ക് .അവളെയോ ഫൈസിയെയോ ഒന്ന് നോക്കിയത് പോലും ഇല്ല .അജുവിന്റെ മുഖത്ത് ദേഷ്യം അവൾ കണ്ടു .അവൾക്ക് എന്തോ പന്തികേട് തോന്നി .അവൾ പുറത്തേക്ക് ഒന്ന് നോക്കി .വിവാഹവീട് കണ്ടതും അവൾ തലയിൽ കൈ വെച്ചു നിറഞ്ഞ കണ്ണുകളോടെ ഫൈസിയെ നോക്കി .
എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ .
ചുമ്മാ ഒരു രസം .
നാണം കെടുന്നത് ഞാൻ മാത്രമല്ല നീ കൂടിആയിരിക്കും .
അതിനു നീ ആരാണെന്നു പോലും എനിക്കറിയില്ലല്ലോ
ഞാൻ വരുന്നില്ല.കാറിൽ നിന്നും ഇറങ്ങുകയും ചെയ്യില്ല .
നീ നല്ല കുട്ടിയായി വിവാഹവീട്ടിൽ പോവ്വുകയും ചെയ്യും .പങ്കെടുക്കുകയും ചെയ്യും .പക്ഷേ ആരോടും എന്റെ ഭാര്യയാണെന്ന് പറയുകയും ഇല്ല .എന്താ ശരിയല്ലേ .
ആദ്യമായി അവൾക്ക് ഫൈസിയോട് ദേഷ്യം തോന്നി .അവന്റെ മുഖത്ത് ഇത്രനേരം ഉണ്ടായത് പുഞ്ചിരിയായിരുന്നില്ല കൊലച്ചിരിയായിരുന്നു .അത് മനസ്സിലാക്കാൻ പോലും കഴിയാത്ത തന്നോട് തന്നെ അവൾക്ക് അരിശം തോന്നുന്നുണ്ടായിരുന്നു .
നീ കരുതുന്നുണ്ടാവും എന്തിനാ ഇവരെ മുന്നിൽ നാണം കെടുത്തുന്നതെന്ന് .സ്വയം ഒരു തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി മാത്രമാണ് നിന്നെ ഈ വേഷത്തിൽ ഞാൻ ഇവിടേക്ക് കൂട്ടിയത് .ഈ വീട്ടിലേക്ക് നീ കയറിപോകുമ്പോൾ അനുഭവിക്കുന്ന നാണക്കേട് ഉണ്ടല്ലോ അത് പോലെയാ നിന്നെ എന്റെ ഭാര്യയാണെന്ന് പറഞ്ഞു മറ്റുള്ളവരെ മുന്നിലേക്ക് കൂട്ടിപോകുമ്പോൾ ഞാൻ അനുഭവിക്കുന്നത് .
അവൾ അവനെ നോക്കി പുഞ്ചിരിച്ചു കാറിൽ നിന്നും ഇറങ്ങി .തെറ്റ് ചെയ്തവൾ ഞാനായത് കൊണ്ട് ശിക്ഷയും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു .മറ്റുള്ളവരെ വേദന കാണുമ്പോൾ തോന്നുന്ന സന്തോഷം ഉണ്ടല്ലോ അത് ഒരുതരം മാനസിക രോഗമാണ് .നീ സന്തോഷിക്ക് മനസ്സ് തുറന്നു സന്തോഷിക്ക് .പോകാൻ സമയം ആകുമ്പോൾ വിളിച്ചാൽ മതി .ഞാൻ കുറച്ചു ദൂരെയായി വന്നു നിന്നോളം .അതും പറഞ്ഞു അവൾ ആ വീട്ടിലേക്ക് നടന്നു .
........തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 15
എന്ത് പണിയാ പന്നീ നീ കാണിച്ചത് .അവളോട് ദേഷ്യം ഉണ്ടെങ്കിൽ അത് വീട്ടിൽ നിന്ന് കാണിക്കണം അല്ലാതെ നാട്ടുകാരുടെ മുന്നിൽ കോമാളി വേഷം കെട്ടിക്കുകയല്ല വേണ്ടത് .
അവലേ ഒരു കോമാളിയാ .ഇനി പ്രത്യേകിച്ച് കെട്ടിക്കാനൊന്നും ഇല്ല .
നിന്നെയല്ലേ കെട്ടിയത് പിന്നെങ്ങനെ ആവാതിരിക്കും .
നിനക്ക് എന്താ അവളോടൊരു സിമ്പതി .
സുനീർ ഇവിടത്തെ മദ്രസയിൽ പഠിപ്പിക്കുന്ന ഒരു ഉസ്താദ് ആണ് .അവന്റെ ഫാമിലിയും ഈ വിവാഹത്തിനു പങ്കെടുക്കുന്നവരും എല്ലാം ഉസ്താദ്മാരും ഇൽമ് പഠിപ്പിക്കുന്നവരും ആണ് .നിക്കാഹിനു കാർമികത്വം വഹിക്കുന്നത് അവന്റെ ഗുരുവും ഏതോ നാട്ടിൽ നിന്നും വരുന്ന വലിയൊരു പണ്ഡിതനും .അവർക്കിടയിലൂടെ അവൾ ആ വീട്ടിലേക്കു പോകുമ്പോൾ എല്ലാരും അവളെ പറ്റി എന്താ കരുതുക . ആ വീട്ടുകാരാണെങ്കിൽ പുറം ലോകം എന്താന്ന് ശരിക്കും അറിയാത്ത പാവങ്ങളും .അവളെ കണ്ടാൽ മൂക്കത് വിരൽ വെക്കും .
കൂടുതൽ വിശദീകരിക്കണ്ട എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ കൂട്ടിയിട്ട് വന്നേ .ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അവൾ നാണക്കേട് കൊണ്ട് തലതാഴ്ത്തി നിൽക്കും .സ്വയം ഉരുകിഇല്ലാതാവും .
ഈ പാപം ഒക്കെ എവിടെ കൊണ്ടോയി വെക്കും നീ .
നീ നിന്റെ പാട് നോക്കി പോയേ അജു .
അല്ലെങ്കിലും പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഒന്നും ഇല്ല .അവൻ അവിടെനിന്നും പോയി .ഫൈസി അവളുടെ പിറകെ തന്നെ പോയി .
അവൾക്ക് എങ്ങനെ അവരെ കടന്നു പോകും എന്ന ടെൻഷൻ ആയിരുന്നു .സുനീറിനെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് . മദ്രസയിലും അടുത്തൊരു കോളേജിലും പഠിപ്പിക്കൽ ഉണ്ട് .
ഇതുസിന്റെ വീടിന്റെ അടുത്താണ് മദ്രസ .ആ വീട്ടിൽ താമസിക്കാൻ പോയപ്പോഴെല്ലാം കണ്ടിട്ടുമുണ്ട് .എല്ലാവർക്കും വലിയ ബഹുമാനം ആണ് സുനീറിനെ .പ്രായത്തിനേക്കാൾ കവിഞ്ഞ പക്വത യാണ് അവന് .അവന്റെ വീടാണ് ഇതെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ വേഷത്തിൽ വരില്ലായിരുന്നു .
കാലത്തിന്റെ പോക്കേ ഇപ്പോഴത്തെ പിള്ളേർക്കൊന്നും ബഹുമാനം എന്നൊന്ന് ഇല്ല .കണ്ടില്ലേ ഓരോരുത്തരുടെ വേഷം കെട്ട് ചോദിച്ച പറയും മോഡൽ ആണെന്ന്.ഇമ്മാതിരി വേഷം ഇടാൻ സമ്മതിക്കുന്ന ഉപ്പനെയും ഉമ്മനെയും ആണ് പറയേണ്ടത് .കുറച്ചെങ്കിലും മര്യാദ ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് ഈ കോലത്തിൽ കേറി വരുമോ .ബാക്കികേൾക്കാൻ അവൾക്ക് ശക്തിയുണ്ടായിരുന്നില്ല .അവൾ ഉള്ളിലേക് വേഗം കയറിപോയി .
വരുന്നവരും പോകുന്നവരും അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു .അവൾ ചുറ്റും നോക്കി പാതിയിലധികവും പർദ്ദയും ഇട്ടു ഹിജാബ് ധരിച്ചിരുന്നു .ബാക്കിയുള്ളവരും മാന്യമായിതന്നെ ഡ്രസ്സ് .അതിന്നിടയില മോഡേൺ വേഷം ധരിച്ച ഞാൻ .പാടത്തുവെച്ച കോലം പോലെ തോന്നി അവൾക് .എല്ലാവരും അടിമുടി നോക്കി പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട് .എന്താന്ന് അവൾക് ഊഹിക്കാവുന്നതേ ഉള്ളൂ .അഹങ്കാരം തലക്ക് കേറിയ ഒരു പെണ്ണ് .അല്ലെങ്കിൽ ഇൽമ് പഠിപ്പിക്കുന്ന ഒരാളുടെ വീട്ടിൽ ഇത്ര ധൈര്യത്തോടെ കയറി വരുമോ .പലരുടെയും ചർച്ചവിഷയം ഞാനാണെന്ന് അവൾ കാണുന്നുണ്ടായിരുന്നു .അവൾ ആരുടേയും മുഖത്ത് നോക്കിയില്ല .ഒഴിഞ്ഞ ഒരിടം നോക്കി അവിടെ പോയി ഇരുന്നു .അവൾക്ക് ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തന്റെ വീട്ടിൽ പോയി പറഞ്ഞാലോ .എല്ലാവരും ആദരിക്കുന്ന ഒരു മഹനീയ പണ്ഡിതൻ കാർമികത്വം വഹിക്കുന്ന ഒരു സദസ്സിൽ ഇസ്ലാമികവേഷത്തിന് എതിരായി ഡ്രസ്സ് ധരിച്ചു പോവുക എന്ന് വെച്ചാൽ അവരെ അപമാനിക്കുന്നതിന് തുല്യം ആണ് .
ഫൈസി ഒന്ന് വിളിച്ചിനെങ്കിൽ പോകാമായിരുന്നു .അവന്റെ മനസ്സ് മാറണെ അതിന് വേണ്ടി അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു .
ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൾ ചുറ്റും നോക്കിയത് .ഒരു സ്ത്രീ സുനീറിനെ കെട്ടിപിടിച്ചു കരയുന്നത് കണ്ടു .അവന്റെ തൂവെള്ള വസ്ത്രത്തിൽ പലയിടത്തും നനവ് പടർന്നിരുന്നു .ആ സ്ത്രീയുടെ കണ്ണീരാണെന്ന് അവൾക്ക് മനസിലായി.കുറച്ചു സ്ത്രീകൾ ചുറ്റും ഉണ്ട് .
അവരെല്ലാം അവരെ ആശ്വസിപ്പിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത് .അവൾക്ക് എന്താ കാര്യമെന്ന് അറിയാഞ്ഞിട്ട് ഇരിപ്പുറപ്പിച്ചില്ല .അവൾ ഒരു സ്ത്രീയെ വിളിച്ചു കാര്യം ചോദിച്ചു .ആദ്യം ഒന്നും പറഞ്ഞില്ല .കുറേ നിർബന്ധിച്ചു ചോദിച്ചപ്പോൾ പറഞ്ഞു .പൊന്നും പണവും കൊടുക്കാനില്ലാത്തത് കൊണ്ട് വന്ന വിവാഹആലോചനയൊക്കെ മുടങ്ങി പോയതാ .വിവാഹപ്രായം കഴിഞ്ഞു നിക്കുന്ന അവൾക്ക് അവളുടെ ഭാഗ്യം കൊണ്ട ഈ ആലോചന വന്നത് .ചെറുക്കന് ഒന്നും വേണ്ട പെണ്ണ് മാത്രം മതീന്ന് പറഞ്ഞത് കൊണ്ട സമ്മതിച്ചത് .കാര്യത്തോട് അടുത്തപ്പോൾ അവന്റെ ഉപ്പ ഇരുപത് പവൻ സ്ത്രീധനം ചോദിച്ചു . പത്തു പവൻ ഇപ്പൊ കൊടുക്കാം .പത്ത് പവൻ പിന്നെ കൊടുക്കാമെന്ന ചെറുക്കന്റെ ഉപ്പാനോട് പറഞ്ഞത് . കെട്ടുന്നവൻ ഒരു പാവമാണ് . അവൻ സ്ത്രീധനത്തിനു എതിരാണ് . അവനാ പറഞ്ഞത് ഇങ്ങനെ പറയാൻ .കുറച്ചു കാലം കഴിഞ്ഞ അതൊക്കെ മറന്നോളും .പിന്നെ തരികയൊന്നും വേണ്ടാന്ന് പറഞ്ഞതൊണ്ട സുനീർ ഈ കല്യാണത്തിനു സമ്മതിച്ചത് .അവന്റെ ഉപ്പ ഇക്കാര്യം എങ്ങനെയോ അറിഞ്ഞു .കല്യാണം നടക്കണമെങ്കിൽ മുഴുവൻ സ്വർണവും നാളെ രാവിലെ കിട്ടണമെന്ന് വിളിച്ചു പറഞ്ഞു.അവരോട് സംസാരിക്കാൻ ആൾ പോയിട്ടുണ്ട് .കൊടുത്ത പത്തു പവൻ തന്നെ പാവങ്ങൾ ആരോടൊക്കെയോ വാങ്ങിയതാണ് .ആ പെണ്ണിന്റെ ഒരു ഗതികേട് അല്ലാതെന്താ പറയുക .
അവൾക്ക് സുനിയുടെ ഉമ്മാനെ കണ്ടതും അവളെ ഉപ്പനെയും ഉമ്മനെയും ഓർമ വന്നു .കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവരും ഇതേ അവസ്ഥയിൽ ആയിരുന്നു .ഉപ്പന്റെയും ഉമ്മാന്റെയും സമ്പാദ്യമായ ഇരുപത്തഞ്ചു പവൻ എനിക്ക് വേണ്ടി അവർ തന്നു .ഫൈസിയുടെ ഉമ്മാക്ക് അതിന്റെ പേരിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു . വീട്ടിൽ വരുന്ന ബന്ധുക്കൾ എത്ര കൊടുതിന് എന്ന് ചോദിക്കുമ്പോൾ നാണക്കേട് കൊണ്ട് തലതാഴ്ത്തേണ്ടി വരുന്നൂന്ന് പറയുന്നത് കേട്ടിട്ടുണ്ട് .പലപ്പോഴും അതിന്റെ പേരിൽ കുത്തിനോവിക്കുന്നത് പോലെ കളിയാക്കി പറയുകയും ചെയ്യും .വലിയ വലിയ വീട്ടിൽ നിന്നൊക്കെ എത്ര ആലോചന വന്നതാ എന്നിട്ടും ഈ ദരിദ്രവാസിയെ കെട്ടാനാണ് അവന്റെ വിധി .ഫൈസിയുടെ തലയിൽ എഴുത്ത് എന്നൊക്കെ ഇടകിടക് പറയുന്നത് കേൾക്കാം .ആ സ്വർണം തരാൻ തന്നെ എന്റെ ഉപ്പ എത്ര കഷ്ടപെട്ടിട്ട് ഉണ്ടെന്ന് എനിക്ക് അറിയാം .ആരും കാണാതെ കരയുകയല്ലാതെ ഇത് വരെ മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല .എന്റെ വിധി എന്ന് പറഞ്ഞു സമാധാനിക്കറ പതിവ് .അല്ലാതെ വേറെന്താ ചെയ്യുക .കെട്ടിയോൻ പോലും വേണ്ടാത്തവള ഞാൻ .
അവൾ കല്യാണപെണ്ണിനെ നോക്കി .ഒന്നും അറിയാതെ കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന അവളെ കണ്ടതും മനസ്സിൽ ഒരു നോവ് പടർന്നു .ഒരുപാട് മോഹങ്ങളും സ്വപ്‌നങ്ങളും ആയി മറ്റൊരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ഇവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ . ഈ സ്വർണത്തിന്റെ പേരിൽ അവൾ എന്തൊക്കെ അനുഭവിക്കണം .ഒരിക്കലും അവൾക് അവിടെ സമാധാനം കിട്ടില്ല .താൻ അനുഭവിക്കേണ്ടി വന്നത് പോലെ അവളും വിധിയെ പഴിച്ചുജീവികുമായിരിക്കും സന്തോഷവും സമാധാനവും ഇല്ലാതെയുള്ള ജീവിതം കൊണ്ട് എന്ത് അർത്ഥം ആണ് ഉള്ളത് .ആ ഉമ്മയുടെ കരച്ചിൽ കാണും തോറും അവൾക്ക് മനസ്സിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെ തോന്നുണ്ടായിരുന്നു .അവൾ തന്റെ ദേഹത്തേക്ക് നോക്കി.കഴുത്തിൽ .മഹർ മാത്രമേ ഇട്ടിട്ടുള്ളു .കയ്യിൽ ഓരോ വളയും കാലിൽ പാദസരവും .രണ്ടും കൂടി ഏകദേശം ഏഴു പവൻ ഉണ്ടാകും . എനിക്ക് ഇത് കൊണ്ട് എന്താ കാര്യം .എനിക്ക് ഒരിക്കലും നല്ലൊരു ജീവിതം ഉണ്ടാകുവാൻ പോകുന്നില്ല .അവൾക്കെങ്കിലും ഇത് കൊണ്ട് ഉപകാരം ഉണ്ടാവട്ടെ .അവൾ രണ്ടു വളയും പാദസരവും ഊരിഎടുത്തു ആ ഉമ്മാന്റെ കയ്യിൽ കൊടുത്തു .എന്റെ വക എന്റെ ഇത്താത്തക്ക് ചെറിയ വിവാഹസമ്മാനം .നര ബാധിച്ച ആ കണ്ണുകളിൽ ഭയം ആയിരുന്നു അവൾ കണ്ടത് .
എന്താ മോളെ ഇത് .ഇതൊന്നും വേണ്ട .അവളെ കയ്യിൽ തന്നെ വെച്ചു കൊടുത്തു .
വേണ്ട ഉമ്മാ ഇത് അവൾക്ക് കൊടുക്കണം .എന്റെ വക എന്റെ സന്തോഷത്തിന്ന് .
മോൾ ആരാണെന്നോ .എവിടത്തെയാണെന്നോ ഞങ്ങൾക്കറിയില്ല .എന്നിട്ടും എന്തിനാ ഇങ്ങനെ ഒരു സഹായം .അവർ ചെറുക്കന്റെ ഉപ്പയുമായി സംസാരിക്കാൻ പോയിട്ടുണ്ട് .
വിവാഹത്തിനു സമ്മതിച്ചാൽ തന്നെ അവൾക്ക് അവിടെ സമാധാനത്തോടെ ജീവിക്കാൻ പറ്റോ .എന്നും ഇതിനെ പറ്റി തന്നെയായിരിക്കും ചർച്ച .വീട്ടിൽ സൗര്യം കിട്ടിയില്ലെങ്കിൽ ജീവിതം എന്നും സ്വസ്ഥതക്കേഡ് തന്നെയായിരിക്കും .ഞാനും ഒരു ഭാര്യയാണ് .ഒരു വീട്ടിലെ മരുമകളാണ് .എനിക്ക് മനസിലാകും ഈ അവസ്ഥയൊക്കെ .നിങ്ങൾ ഇത് വാങ്ങിയില്ലെങ്കിലും ഞാനിത് തിരിച്ചെടുക്കില്ല .മുഴുവനും തരാൻ പറ്റാത്തതിന്റെ സങ്കടമേ എനിക്ക് ഉള്ളൂ .
അവരുടെ കണ്ണിൽ നിന്നും തന്റെ കൈകളിലേക്ക് കണ്ണീർതുള്ളികൾ ഇറ്റുവീഴുന്നത അവൾ കണ്ടു .
മോളോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ല .
അതൊന്നും വേണ്ട .എന്നും ചിരിച്ച മുഖത്തോടെ കണ്ടാൽ മതി .
മോളെ കൈ കൊണ്ട് തന്നെ കൊടുത്താൽ മതി .മോളെ അനുഗ്രഹം കൂടി വേണം അവൾക്ക് .
അവൾ അത് കല്യാണപെണ്ണിന് അണിയിച്ചു കൊടുത്തു .പൊട്ടിക്കരച്ചിലൂടെ അവളെ കെട്ടിപ്പിടിച്ചപ്പോൾ തന്നെകൊണ്ട് ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടായല്ലോ എന്ന സന്തോഷം ആയിരുന്നു .ഒരു ആയിഷയും സഫുവും ഇനി ഉണ്ടാവേണ്ട .ഇവൾക്കെങ്ങിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ .
അപ്പോഴേക്കും ആരോ പറഞ്ഞറിഞ്ഞു സുനിർ ഓടി വരുന്നത് കണ്ടു .
അവനറിയേണ്ടത് ഞാൻ ആരാണ് എന്റെ ഭർത്താവിന്റെ പേരെന്താ കുടുംബം ഏതാണ് എന്നൊക്കെയായിരുന്നു .അവർ അറിഞ്ഞു കൊണ്ടാണോ ഇത് തന്നത് .അവരുടെ സമ്മതം ചോദിച്ചിരുന്നോ .എല്ലാത്തിനും കളവായിരുന്നു പറഞ്ഞത് .ഭർത്താവിന് സന്തോഷം ഉള്ളൂ സ്വർണം കൊടുത്തതിൽ .
വീട്ടുകാരോടും ചോദിച്ചു അവർക്കും പൂർണ സമ്മതം ആണ് .ഭർത്താവിനെ പറ്റി ചോദിച്ചതിൽ നിന്നെല്ലാം വിഷയം മാറ്റി മറ്റെന്തൊക്കെയോ പറഞ്ഞു .ബാക്കി സ്വർണത്തിന് എന്തെങ്കിലും സഹായം വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി .അവൾ ഒരു നമ്പർ സുനീറിനെ ഏല്പിച്ചു .അവൻ ആ നോക്കി .പേരെഴുര്ത്തിയത് ഷാഹിദ് എന്നായിരുന്നു .
അവളുടെ ഉള്ളിൽ ചെറിയഭയവും ഉടലെടുക്കുന്നുണ്ടായിരുന്നു .സ്വർണം കുറഞ്ഞതിന്റെ പേരിൽ പോരെടുക്കുന്ന ഫൈസിയുടെ ഉമ്മ .ഉള്ളതിൽ നിന്നും കുറഞ്ഞത് അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക .ഫൈസിയുടെ പ്രതികരണം എങ്ങനെയായിരിക്കും .എന്റെ ഉപ്പയും ഉമ്മയും സമീർക്കയുമൊക്കെ എന്റെ കൂടെയേ നിൽക്കു.മറ്റുള്ളവരെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ സഹായിക്കണം എന്ന എപ്പോഴും പറയൽ .
അടുത്ത് വരാൻ സംസാരിക്കാൻ മടിച്ചിരുന്ന പലരും അടുത്ത് വന്നു പരിജയപെടാൻ തുടങ്ങി.അവർക്ക് എന്നെ എങ്ങനെയാ സൽക്കരിക്കുക എന്ന തിരക്കായിരുന്നു പിന്നെ .മറ്റുള്ളവരെ മുന്നിൽ ആളാവുക എന്ന ഉദ്ദേശത്തിൽ അല്ല ചെയ്തത് ഒന്നും .ആരോടും പറയരുതെന്നും പറഞ്ഞിരുന്നു .എങ്ങനെയോ അറിഞ്ഞതാണ് .
ഫൈസിയുടെ ഫോൺ വന്നത് അപ്പോഴാണ് .
വീട്ടിൽ നിന്നും ഫോൺ വന്നു പെട്ടെന്ന് പോകണം .അവൾ യാത്രചോദിച്ചു അവിടെ നിന്നും ഇറങ്ങി .വീണ്ടും ആ ഉസ്താദ്മാരുടെ ഇടയിലൂടെ പോകേണ്ടത് .ആരെങ്കിലും കാണുന്നതിന് മുന്നേ എങ്ങനെയെങ്കിലും പുറത്തു എത്തണം .അവൾ തട്ടം കൊണ്ട് മുഖം പാതി മറച്ചത് പോലാക്കി വേഗത്തിൽ നടന്നു .
കാറിൽ കയറാൻ നോക്കുമ്പോൾ പിന്നിൽ നിന്നും സുനീർ വിളിക്കുന്നത് കേട്ടു .
അവൾ അവനെ നോക്കി എന്താന്ന് ചോദിച്ചു .ഇങ്ങോട്ട് വന്ന ഫൈസിയെ കണ്ടാലൊന്ന് കരുതി അവൾ കുറച്ചു ദൂരെ നിന്നു .
അവന്റെ കൂടെ കുറച്ചു ആളുകളും കൂടി വന്നപ്പോൾ ഞെട്ടിപ്പോയി .അവന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി .
വേഷം കൊണ്ട് ആരെയും വിലയിരുത്തരുതെന്ന് മോളെ കണ്ടപ്പൊഴാ മനസ്സിലായെ .വലിയ മനസ്സാ മോൾക്ക് .എവിടെയും നന്മയെ വരൂ .ഈ വേഷം മോൾക്ക് തീരെ ചേരില്ല .അത് ഒഴിവാക്കണം .ഇസ്ലാമിക വേഷം എവിടെയും ധരിക്കാവൂ .തുടങ്ങി സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശം കൊടുത്തു .മോളെ കിട്ടിയ വീട്ടുകാരും പുണ്യം ചെയ്തവർ ആയിരിക്കും .മുതിർന്ന ഒരാൾ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു.
കാറിനുള്ളിൽ ഇരുന്നു ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം .അവന് ഒന്നും മനസിലായില്ല .ഇവളെ വഴക്കു പറയുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇവർക്ക് എന്താ പറ്റിയെ .ഉപദേശം കൊണ്ട് മൂടെണ്ട ഇവളെ തലയിൽ കൈ വെച്ചു അനുഗ്രഹിക്കുന്നു .എന്താടാ സംഭവം .
വജ്രത്തിന്റെ വിലയറിയണമെങ്കിൽ രത്നവ്യാപാരിയുടെ കയ്യിൽ കിട്ടണം .
കവി എന്താ ഉദ്ദേശിച്ചതെന്ന് മനസിലായില്ല .
അവളുടെ കഷ്ടകാലത്തിന നിന്നെ കെട്ടിയതെന്ന് .അവൻ വേറൊന്നും പറയാതെ നിന്നു .
ദേ അജു കാര്യം പറയുന്നുണ്ടോ .ദേഷ്യം വരുന്നുണ്ടേ .
നീയല്ലേ പറഞ്ഞെ അവളെ ഒരുകാര്യവും നിന്നോട് പറയരുതെന്ന് .
അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അജു കാര്യം എല്ലാം പറഞ്ഞു കൊടുത്തു .
കുറച്ചു സമയം ഒന്നും മിണ്ടാതെ അവൻ നിന്നു .
എന്താ വായിലെ നാവിറങ്ങി പോയോ .ഇങ്ങനെയൊരു പെണ്ണിനെ ഈ ജന്മത്തിൽ നിനക്ക് കിട്ടുന്ന് തോന്നുന്നുണ്ടോ .ഹൃദയത്തിൽ നന്മയുള്ളവർക്കേ മറ്റുള്ളവരെ വേദന അറിയാൻ പറ്റു .എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നേ .
അവൾ എന്നെ വേണ്ടാന്ന് വെച്ചു പോയിക്കോട്ടെ അതിന് വേണ്ടിതന്നെയാ ഇങ്ങനൊക്കെ ചെയ്യുന്നേ .മനസ്സിൽ അൻസിയെ വെച്ചു പുറമേ അവളെ ഭാര്യയായി സ്വീകരിക്കാൻ എനിക്ക് പറ്റില്ല .ഞാനവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും അത് .
അൻസി അൻസി അൻസി കേട്ടു കേട്ടു മടുത്തു .അൻസി എത്ര നല്ലവളാണെങ്കിലും സഫ്ന അതിന് മുകളിലായിരിക്കും അതുറപ്പാണ് .എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങിക്കൂടെ നിനക്ക് .
നിന്റെ ഭാര്യയെക്കാൾ സുന്ദരിയായ ഒരു പെണ്ണിനെ നിനക്ക് കെട്ടിച്ചു തരാം .നീ നിന്റെ ഭാര്യയെ ഒഴിവാക്കി ആ സുന്ദരിയെ കേട്ടോ .
എന്റെ ഭാര്യയെ നീ ഒഴിവാക്കി തരുമെങ്കിൽ ഞാൻ റെഡി .ടാ പറയുന്നത് കേൾക്ക് .സഫ്ന നിന്റെ ഭാര്യയാണ് .അൻസിയെ നീ മറക്കണം .
എങ്ങനെയാവാനാ അത് .സഫ്നയെ കാണുന്ന ഓരോ നിമിഷവും അൻസിയെ കൂടുതൽ കൂടുതൽ ഓർമവരികയാ ചെയ്യുന്നേ .
നീ എന്താ പറഞ്ഞു വരുന്നത്
നിന്റെൽ സഫ്നയുടെ ഫോട്ടോ ഉണ്ടോ .
അതെന്താ നിന്റെൽ ഇല്ലേ .
ഫൈസി രൂക്ഷമായി അജുവിനെ നോക്കി .
ഉണ്ടക്കണ്ണും ഉരുട്ടി നോക്കല്ല.കാണുമ്പോൾ തന്നെ പേടിയാവുന്നു .മാര്യേജ് ഫങ്ക്ഷന്റെ ഫോട്ടോയാ ഇതാ .അജു ഫോണിൽ സഫ്നയുടെ ഫോട്ടോ എടുത്തു കൊടുത്തു .
ഫൈസി തന്റെ ഫോണിൽ അൻസിയുടെ ഫോട്ടോ എടുത്തു അവനു കാണിച്ചു കൊടുത്തു .രണ്ടു പേരുടെയും കണ്ണ് നോക്ക് .എന്തെങ്കിലും കാണുന്നുണ്ടോന്ന് .
അജു കുറച്ചു സമയം മാറി മാറി നോക്കി .
എന്താടാ ഈ കാണുന്നേ .വാട്ട് എ മിറകിൾ .കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല .പെട്ടന്ന് നോക്കിയാൽ രണ്ടും ഒരാളാണെന്ന് തോന്നും .സൂക്ഷിച്ചു നോക്കിയാലെ അൻസിയെയും സഫുവിനെയും തിരിച്ചറിയാൻ പറ്റു .
യെസ് .....സഫുവിന്റെ ബ്ലാക്ക് ബെറി eyes .അൻസിയുടെ ഹൊറിസോൺ Eyes ഫൈസി പറഞ്ഞു .
ടാ ബാക്കി അഞ്ചുപേര് എവിടെയായിരിക്കും .ഒരു പോലുള്ള ഏഴു പേരുണ്ടന്നല്ലേ .
രണ്ടെണ്ണതിനെ കൊണ്ടെന്നെ പുലിവാൽ പിടിച്ചിരിക്കുവാ .അപ്പോഴാ .....
അവൾ വന്നു കാറിൽ കയറി .രണ്ടു പേരും മിണ്ടാതിരുന്നു .
അജുവിന്റെ നോട്ടം മുഴുവൻ സഫ്നയുടെ കണ്ണുകളിൽ ആയിരുന്നു .
....... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 16
നീ എപ്പോഴും പറയുന്നത് പോലെ അവളെയെ ഞാൻ ലവ് ചെയ്യൂ .കല്യാണവും കഴിക്കൂ .ഈ പറഞ്ഞതോന്നും ഇനി നടക്കാൻ പോന്നില്ല .നിന്റെ മാര്യേജ് കഴിഞ്ഞത അത് മറക്കരുത് .
എന്ത് കൊണ്ട് നടക്കില്ല .
ഞാൻ പ്രേമിച്ചപെണ്ണിനെ മറന്നു മറ്റേതോ പെണ്ണിന്റെ കൂടെ ജീവിക്കാനാണോ പറയുന്നേ
അതെങ്ങനെയാ മറ്റേതോ പെണ്ണാവുക .അവൾ നിന്റെ ഭാര്യയല്ലേ .അത് മാത്രമല്ല രണ്ടു പേരെയും ഏകദേശം ഒരു പോലെയല്ലേ കാണാനും .നീ പലപ്പോഴും പറയുന്നതും കേട്ടിട്ട് ഉണ്ട് അൻസിയുടെ കണ്ണുകൾ കാണാൻ എന്തു ഭംഗിയാ .അത് കണ്ട ഞാൻ വീണുപോയത് എന്നൊക്കെ .പിന്നെ മൂക്കുത്തി .സഫ്നയെ കൊണ്ട് വേണേൽ മൂക്കും കുത്തിക്കാം പ്രോബ്ലം തീർന്നില്ലേ .
രണ്ടു പേരും ഒരുപോലെയായിരിക്കും .സഫ്ന അൻസിയെക്കാൾ നല്ലവളും ആയിരിക്കാം .പക്ഷേ ഒരു വിത്യാസം ഉണ്ട് .അൻസി ഞാൻ കണ്ടു പിടിച്ചപെണ്ണ.മനസ്സ് കൊണ്ട് ഞാൻ മഹർ അണിയിച്ച പെണ്ണ് .അൻസിക്ക് എന്നെ വേണ്ടെങ്കിൽ പോലും അവളെ മറക്കാനോ അവളെ സ്ഥാനത്തു മറ്റൊരാളെ കാനാണോ എനിക്ക് പറ്റില്ല .
അത് നിന്റെ തോന്നലാ ഫൈസി .നീ സഫ്നയെ പ്രണയിച്ചു നോക്ക് .നിനക്ക് പറ്റും അത് .
സ്നേഹിക്കാൻ പറ്റുമായിരിക്കും .....ബട്ട് ...പ്രണയം അത് ഒരിക്കലേ ഉണ്ടാകു ....ഒരാളോടെ ഉണ്ടാകൂ .സ്വന്തമാക്കിയാലും ഇല്ലെങ്കിലും ആ സ്ഥാനം മറ്റൊരാൾക്കും നൽകാനും പറ്റില്ല .
മനസ്സുകൾ തമ്മിൽ ഒരുമിച്ചു പോകുന്നത ജീവിതം .ജീവിതം ഒന്നേയുള്ളൂ അത് ആർക്കോ വേണ്ടി ആർക്കൊക്കെയോ വേണ്ടി നശിപ്പിച്ചു കളയാനുള്ളതല്ല .
നീയിപ്പോ സൈക്കോയെ പോലെയാ പറയുന്നത് .അത് കൊണ്ട് എന്ത് പറഞ്ഞാലും തലയിൽ കയറില്ല .ഞാനിനി ഈ കാര്യം നിന്നോട് സംസാരിക്കാനും വരുന്നില്ല .അവസാനമായി ഒന്ന് മാത്രം പറയുകയാ .കണ്ണ് ഉള്ളപ്പോ കണ്ണിന്റെ വിലയറിയില്ല .
******
കൊട്ടകണക്കിന് കൊണ്ട് വന്നിട്ടുണ്ടല്ലോ ദാനം കൊടുക്കാൻ .അഹമ്മതി അല്ലാതെന്താ .ഏഴു പവൻ ....ഏഴു പവന് എത്രയാ വിലയെന്നറിയോ .എവിടുന്ന് അറിയാൻ വല്ലവരും ദാനം കൊടുത്തത് ആയിരിക്കും .ദാനം കിട്ടിയതിന് വില നോക്കേണ്ടല്ലോ .
അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് തന്നെ നോക്കിനിന്നു .അവൾ മനസ്സ് കൊണ്ട് ചെവി അടച്ചു പിടിച്ചു .ഫൈസിയുടെ ഉമ്മാക്ക് അത് കണ്ടതും കൂടുതൽ ഹാലിളകി .
നിൽപ്പ് കണ്ടോ എന്നിട്ട് .ഇത്രയും പറഞ്ഞിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ .ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതിയോ . നിന്റെ വീട്ടുകാരെ മൊത്തം വിളിക്കുന്നുണ്ട് .വരട്ടെ ....എല്ലാരും വരട്ടേ ...ഇന്നത്തോടെ ഈ തോന്നിയാസത്തിന് ഒരു അറുതി വരുത്തണം .
അവൾ മെല്ലെ ഉമ്മാനെ തലയുയർത്തി നോക്കി .ദേഷ്യം കൊണ്ട് വിറക്കുന്ന അവരെ കണ്ടതും കോമരം തുള്ളുന്നത് പോലെയാണ് അവൾക്ക് തോന്നിയത് .ഇടം കണ്ണിട്ട് ഫൈസിയെ നോക്കി .ഞാൻ ഈ ലോകത്ത് ഒന്നും അല്ലേ എന്ന മട്ടിൽ ഇരിക്കുന്ന കണ്ടു .ഫൈസിയാണ് ഇക്കാര്യം ഉമ്മാനോട് പറഞ്ഞതും .
അവളുടെ മനസ്സിൽ ആ പെൺകുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു .അതോർക്കുമ്പോൾ ഈ പറയുന്ന വഴക്കൊന്നും മനസ്സിൽ തട്ടുന്നുണ്ടായിരുന്നില്ല .
ഉമ്മ ആരോടൊക്കെയോ ഫോണിൽ വിളിച്ചു ഇക്കാര്യം പറയുന്നത് കേട്ടു .ദേഷ്യം തണിയുന്നതും കണ്ടു .ഏതായാലും എന്റെ വീട്ടിലേക്കല്ല .പിന്നെ ആർക്കായിരിക്കും .
ആയിഷ മെല്ലെ അടുത്ത് വന്നു പറഞ്ഞു .ഹാരിസ്കാക്ക വിളിക്കുന്നെ .ഇനി പേടിക്കണ്ട ബാക്കി ഇക്ക നോക്കിക്കോളും .നീ ചെയ്തത് ഒരു പുണ്യ പ്രവർത്തി തന്നെയാ റബ്ബ് കാക്കും നിന്നെ .പെട്ടെന്ന കറൻറ് പോയത് .എല്ലാരും അതിന്റെ പിറകെയായി .
തത്കാലത്തേക്ക് രക്ഷപ്പെട്ടു .എല്ലാരും ഇനി ഇതിന്റെ പിറകെ ആയിരിക്കും .
ആയിഷ എവിടെ നിന്നോ മെഴുകുതിരി കൊണ്ട് വന്നു കത്തിച്ചു .
അടുത്ത വീട്ടിലൊക്കെ കറെന്റ് ഉണ്ട് .പിന്നെ ഇവിടെ മാത്രമെന്താ
ഫൈസി പോയി ഫീസ് പോയതാണോന്ന് നോക്കിക്കേ .ഉമ്മ വിളിച്ചു പറഞ്ഞു .
ഞാനോ എനിക്കൊന്നും അറിയില്ല ഫീസ് ഇടാൻ .
നാണം ഇല്ലല്ലോടാ .ഇത്രേം വയസ്സായിട്ടും ഒരു ഫീസ് ഇടാൻ പോലും അറിയില്ലെന്ന് വെച്ചാൽ .ഉമ്മ കളിയാക്കി .ഉപ്പനെ വിളിച്ചു വേഗം വരാൻ പറയ് .
ഞാൻ നോക്കാം .
എല്ലാരും ശബ്ദം കേട്ടയിടത്തേക്ക് നോക്കി .സഫു
നിനക്ക് അറിയോ
വീട്ടിൾ നിന്ന് ഇടാറുണ്ട് .
എന്നാ പോയി നോക്ക് .ഫൈസി നീ കൂടെ പോ.
ഞാനോ എനിക്കൊന്നും വയ്യ .
എണീറ്റു പോകുന്നുണ്ടോ നീ .ഉമ്മാന്റെ ശബ്ദം ഉയർന്നതും മെല്ലെ എണീറ്റു അവളെ പിറകെ പോയി .
മൈൻസ്വിച് കുറച്ചു ഉയരത്തിൽ ആയിരുന്നു .അവൾ ഒരു കസേരഎടുത്തു കൊണ്ട് വന്നു .ഫൈസിയുടെ കയ്യിൽ മെഴുകുതിരി കൊടുത്തു ഒന്നു പിടിക്കോ .
അവൻ മനസില്ലാമനസോടെ വാങ്ങി .കസേരയിൽ കയറാൻ നേരം അവൾ അവന്റെ ചുമലിൽ പിടിച്ചു .
അവൻ ചുമലിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി .
സോറി ....പെട്ടെന്ന് അറിയാതെ .....അവൾ കൈ എടുത്തു .
അവൾ ഫീസ് ഊരി നോക്കി .ഫീസ് പോയതാ .
അവൾ ഫീസ് കെട്ടുന്നതും നോക്കി ഫൈസി നിന്നു . മെഴുകുതിരി വെളിച്ചത്തിൽ അവളെ കാണാൻ എന്തൊരു മൊഞ്ചണെന്ന് അവൻ ഓർത്തു .ഒരു നിമിഷം അവൻ അവളതന്നെ നോക്കി നിന്നുപോയി.
കാലിൽ മെഴുക് ഇറ്റിവീണതും അവൾ വേദനയോടെ ഫൈസിയെ നോക്കി .അവൻ മൈൻഡ് ചെയ്തത് പോലും ഇല്ല .
മനപ്പൂർവം ആയിരിക്കും വേദനിപ്പിക്കുന്നത് .ഇതാദ്യായിട്ട് ഒന്നും അല്ലല്ലോ .അവൾ വേഗം ഫീസ് ഇട്ടു തീർത്തു .അല്ലെങ്കിൽ എന്റെ കാല് ഇനി ഉണ്ടാവില്ലെന്ന് അവൾക്ക് തോന്നി .
അവന്റെ കയ്യിൽ ഒരു തുള്ളി മെഴുകു ഇറ്റ് വീണതും അവൻ വേദനയോടെ കൈ കുടഞ്ഞു .കറെന്റ് വന്നത് അവൻ അപ്പോഴാ കണ്ടത് .സഫു എവിടെ അവൻ ചുറ്റും നോക്കി .അവൾ നിലത്ത് കുത്തിയിരുന്നു കാലിൽ നിന്നും മെഴുകുഅടർത്തി മാറ്റുന്നത് കണ്ടു .അവൻ അപ്പോഴാ അവളെ കാൽ കണ്ടത് .അഞ്ചേട്ടിടത് ഇറ്റിയിട്ടുണ്ട് .
അവൾ റൂമിലേക്ക് പോയി.ഇടക്കിടക്ക് നീറ്റൽ കൊണ്ട് കാൽ കുടയുന്നത് അവൻ കണ്ടു .അവൻ പുറത്തേക്കും പോയി .ബൈക്ക് സ്റ്റാർട്ട് ആവുന്ന ശബ്ദം അവൾ കേട്ടു .
*********
രാത്രി വൈകിയിട്ടും ഫൈസി വന്നില്ല .പേടിച്ചിട്ടു വിളിച്ചു നോക്കാനും അവൾക്ക് തോന്നിയില്ല .കാത്തു കാത്തു അവൾ ഉറങ്ങി പോയി .ബെഡിൽ ആയിരുന്നു അവൾ ഇരുന്നത് .അവിടെ തന്നെ കിടന്നു ഉറങ്ങുകയും ചെയ്തു .
അവൾക്ക് ഉറക്കം ഞെട്ടി ചുറ്റും നോക്കി .നേരം വെളുത്തു .ഫൈസി വന്നില്ലേ .ഞാൻ ഇതെവിടെയാ കിടന്നത് .കിടന്നത് ബെഡിൽ ആണെന്നും ഫൈസി തന്നെ കെട്ടിപിടിച്ച കിടന്നിട്ട് ഉള്ളതെന്നും അവൾ ഞെട്ടലോടെ അറിഞ്ഞു .അവൾ പേടിയോടെ എഴുന്നേൽക്കാൻ നോക്കുമ്പോൾ കണ്ടു ഫൈസി കണ്ണ് തുറന്നു തന്നെതന്നെ നോക്കുന്നത് .അവൻ അവളെ തള്ളി മാറ്റി എണീറ്റിരുന്നു .അവന്റെ മുഖത്ത് ദേഷ്യം വരുന്നത് കണ്ടതും അവളുടെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി അവൾക്ക് .
........തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 17
ഇവനെപ്പോഴാ വന്നത് .ഞാൻ എങ്ങനെ ഇവന്റെ കൂടെ ബെഡിൽ എത്തി .ഇനി രാത്രി വല്ലതും .......അവൾ തന്റെ ദേഹത്തേക്ക് നോക്കി ......ഏയ് അങ്ങനെ ഒന്നും സംബവിചിട്ടില്ല.
അവന്റെ കയ്യുടെ മുകളില കിടന്നിട്ട് ഉള്ളത് .മറുകൈകൊണ്ട് തന്നെ കെട്ടിപിടിച്ചിട്ടും ഉണ്ട് .ഇതെപ്പോ എങ്ങനെ സംഭവിച്ചു .ഒരു പിടിയും ഇല്ല .ഫൈസിയെ കാത്തുനിന്നതാണ് .പിന്നെ എപ്പോഴോ ഉറങ്ങി പോയി .ഇനി എന്തൊക്കെ സംഭവിക്കും .അവൾ ബെഡിൽ നിന്നും എണീറ്റു .
നിന്നോടാരാടി എന്റെ കൂടെ കിടക്കാൻ പറഞ്ഞത് അവന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടിപോയി .
ഞാൻ ......ഇന്നലെ .....അറിയാതെ ......ഉറങ്ങി പോയി അവൾ വിക്കി വിക്കി പറഞ്ഞു .
അറിയാതെയോ അതോ അറിഞ്ഞുകൊണ്ട് അറിയാതെയോ.
.അവൻ ഉള്ളിലെന്തോ വെച്ച സംസാരിക്കുന്നതെന്ന് അവൾക്ക് തോന്നി .
ഞാൻ സത്യമായിട്ടും അറിയാതെ ഉറങ്ങിപോയതാ .വന്നാൽ വിളിക്കുന്നു കരുതി .
അപ്പൊ വിളിച്ചില്ലെങ്കിൽ കൂടെ കിടക്കുമായിരുന്നു അല്ലെ .
ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല .
പിന്നെങ്ങനെയാ വിചാരിച്ചേ .അറിയാത ഭാവത്തിൽ കൂടെ കിടക്കാം വല്ല അബദ്ധവും സംഭവിച്ചാൽ ആ പേരും പറഞ്ഞു ജീവിതകാലം മുഴുവൻ ഇവിടങ്ങ് കഴിയാം അല്ലേ .
അവൾക്ക് നാണക്കേട് കൊണ്ട് തൊലി ഉരിയുന്നത് പോലെ തോന്നി .
അറിയാതെ ഉറങ്ങിപോയി .സോറി .
എങ്ങനെ വിശ്വസിക്കും ഈ പറഞ്ഞത്ത് .
കല്യാണം കഴിച്ചത് തന്നെ ഇത് പോലെ എളുപ്പവഴിയിൽ അല്ലെ .എങ്ങനെയെങ്കിലും കല്യാണം കഴിഞ്ഞാൽ പിന്നെ ഗതികേട് കൊണ്ട് ഞാൻ സ്വീകരിക്കും .ഇട്ടുമൂടാനുള്ള പണം കിട്ടും .രാജകുമാരിയെ പോലെ ഇവിടെ വാഴാം .അതൊന്നും എന്റെടുത്ത് നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഇങ്ങനെ ഒരു വളഞ്ഞ വഴി സ്വീകരിക്കാന്ന് കരുതിക്കാണും .ആരുടെ ബുദ്ധിയാ .നിന്റെയോ അതോ നിന്റ വീട്ടുകാരെയോ
മതി നിർത് ഫൈസി .ഗതികേട് കൊണ്ട് വിവാഹം കഴിക്കേണ്ടി വന്നു .എന്ന വെച്ചു അഭിമാനം പണയപ്പെടുത്തി ജീവിക്കുന്ന കരുതണ്ട .പണത്തിനെ ഞങ്ങൾക്ക് കുറവുള്ളൂ അഭിമാനം വേണ്ടുവോളം ഉണ്ട് .
നിങ്ങടെ പണം കണ്ടൊന്നും അല്ല വിവാഹത്തിന് സമ്മതിച്ചത് .ഞാനോ എന്റെ വീട്ടുകാരോ ഇന്ന് വരെ പണത്തിന്റെ പിറകെ പോയിട്ടും ഇല്ല .
അത്ര വലിയ ശീലാവതി ആണെങ്കിൽ പിന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും പിന്നെയും ഇവിടെ തൂങ്ങി നിക്കുന്നത് എന്തിനാണാവോ .
അതിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല .ശരി തന്നെയല്ലേ ചോദിച്ചത് .ഭാര്യയായി കാണാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും എന്തിന് വേണ്ടിയാ ഇവിടെതന്നെ നിൽക്കുന്നത് .
വീട്ടുകാരെ നാണക്കേടിൽ നിന്നും രക്ഷിക്കണമെന്ന കല്യാണത്തിന് സമ്മതിക്കുമ്പോൾ ഓർത്തിട്ട് ഉള്ളൂ .ഫൈസിയുടെ ജീവിതം ത്തകർത്തുന്ന ഉള്ള കുറ്റബോധത്തില ഒരു അടിമയെ പോലെ ഇവിടെ കഴിഞ്ഞതും .എല്ലാവരും കഴിഞ്ഞതൊക്കെ മറന്നു തുടങ്ങുമ്പോൾ സമീർക്കയോട് എല്ലാം തുറന്നു പറഞ്ഞു ഫൈസിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം എന്നും അന്നേ തീരുമാനിച്ചത.ഫൈസി അൻസിയുടേത.ആ ഓർമ എപ്പോഴും എന്നിൽ ഉണ്ട് .
എന്താടീ ആലോചിക്കുന്നേ .ഇനി വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആണോ .നാണം ഇല്ലാത്ത വർഗം .
അവൻ എണീറ്റു പോയിട്ടും അവൾ നിന്നിടത്ത് നിന്ന് അനങ്ങിയില്ല .എന്തൊക്കെയോ തീരുമാനിച്ചു ഉറച്ച പോലെ അവൾ അവളുടെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തു .അവൾ റെഡിയായി ഫൈസിയുടെ മുന്നിൽ പോയി .
ഫൈസി എന്താന്നർത്ഥത്തിൽ അവളെ നോക്കി .
ഞാൻ എന്റെ വീട്ടിലേക്കു പോകുന്നു .അറിഞ്ഞോ അറിയാതെയോ ചെയ്തഎല്ലാ തെറ്റിനും മാപ്പ് ചോദിക്കുന്നു .വരുമ്പോൾ കൊണ്ട് വന്നതേ തിരിച്ചും കൊണ്ട് പോകുന്നുള്ളൂ .വേണമെങ്കിൽ പരിശോധിച്ചു നോക്കാം .അവൾ കുറച്ചു സ്വർണം അവന്റെ മുന്നിൽ വെച്ചു .ഇവിടെ വന്നപ്പോൾ ഉമ്മയും ഇതതയൊക്കെ തന്നതാ .എനിക്ക് ഇത് വേണ്ട .അവർക്ക് തന്നെ തിരിച്ചു കൊടുക്കണം .ആ സ്വർണത്തിന്റെ കൂടെ മഹറും അവൻ കണ്ടു .അവൾ പോകുന്നതും നോക്കി അവൻ നിന്നു .
റൂമിൽ നിന്നും ഇറങ്ങാൻ നേരം അവൻ വിളിച്ചു .
ഞാൻ കൊണ്ട് വിടാം
അവൾ എതിർത്തൊന്നും പറഞ്ഞില്ല .
രാവിലെ തന്നെ രണ്ടാളും കൂടി എവിടെക്കാണെന്ന ചോദ്യത്തിന് അവളെ വീട് വരെ പോകുന്നു .എന്ന് മാത്രം പറഞ്ഞു ഇറങ്ങി .ആർക്കും മുഖം കൊടുത്തില്ല .
അവൾക് ആരോടും യാത്ര പറയണമെന്ന് തോന്നിയില്ല .ചോദിച്ചാൽ അവരോട് ഒന്നും പറയാനും പറ്റില്ല .ചിലപ്പോൾ അടക്കിപ്പിടിച്ചു നിർത്തിയ കരച്ചിൽ പുറത്തു വന്നു പോകും .ഫൈസി പറഞ്ഞു എല്ലാവരും അറിഞ്ഞോട്ടെ അതാ നല്ലത് .
അവൾ കാറിൽ കയറി .രണ്ടു പേരും പരസ്പരം ഒന്നും പറഞ്ഞില്ല .അവൾ പുറത്തേക്കു നോക്കിയിരിക്കുക മാത്രം ചെയ്തു .
വീടെത്തിയത് പോലും അറിഞ്ഞില്ല .
വീടെത്തി .അവൻ വിളിച്ചപ്പോഴാ അവൾ ചിന്തയിൽ നിന്നും ഉണർന്നത് .
അവൾ പോകാൻ നേരം ഫൈസിയെ നോക്കി .അവൻ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല .
അവൻ തിരിച്ചു വിളിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴോ അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നു .നിറഞ്ഞു ഒഴുകിയ കണ്ണുകൾ തുടച്ചു അവൾ മുഖത് ചിരി വരുത്തി .
ഫൈസിക്ക് ബിസിനസ് ആവിശ്യത്തിന് കുറച്ചു ദിവസം ദൂരെ എവിടെയോ പോകണം .വരുന്നവരെ വീട്ടിൽ നിന്നൊന്ന് പറഞ്ഞു .ഞാൻ ഇങ് പോന്നു .എനിക്ക് എന്താ വരാൻ പാടില്ലേ .ആർക്കും ഒരു സംശയത്തിനും ഇട വരാതെ കള്ളം പറഞ്ഞു .അറിയുമ്പോൾ അറിയട്ടെ അത്രയും ദിവസം സമാധാനത്തോടെ കഴിഞ്ഞോട്ടെ പാവങ്ങൾ .സമീർക്ക എവിടെയോ പോയിരുന്നു .രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂവെന്നും ഇത്തൂസ് പറഞ്ഞു .അത് നന്നായെന്ന് അവൾക്കും തോന്നി .ഒന്നും സംഭവിക്കാത്ത പോലെ എല്ലാർക്കു മുന്നിലും നന്നായി തന്നെ അഭിനയിച്ചു .സങ്കടം ഒന്നുമില്ലെന്ന് ഭവിച്ചാലും ഉറങ്ങാൻ നേരം അവൾക്ക് കണ്ണ് നിറഞ്ഞു വന്നു .രാവിലെ മുതൽ മനസ്സിൽ അടക്കി വെച്ച സങ്കടം മുഴുവൻ കരച്ചിലായി പുറത്തേക്കു വന്നു .ഞാൻ പോലും അറിയാതെ എപ്പോഴോ എന്റെ മനസ്സിൽ അവൻ ഉണ്ടായിരുന്നു എന്ന സത്യം അവൾക്ക് മനസ്സിലായി.
മുറിയിൽ ലൈറ്റ് തെളിഞ്ഞതും അവൾ ഉറങ്ങിയത് പോലെ കിടന്നു .
മതിയാക്ക് സഫു ഈ നാടകം .നീ ഉറങ്ങിയിട്ട് ഇല്ലെന്ന് എനിക്കറിയാം .നീ പറഞ്ഞത് മുഴുവൻ കളവാണെന്നും എനിക്കറിയാം .
അവൾ ഇതുസിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു .
എന്താടി സംഭവം .ഫൈസിയുമായി പിണങ്ങിയോ .
ഇതുസിനോട് ഇത് വരെ നടന്നത് മുഴുവൻ അവൾ പറഞ്ഞു .
കുറേ നേരത്തെ മൗനത്തിനു ശേഷം ഇതുസ് അവളോട് ചോദിച്ചു നിന്റെ തീരുമാനം എന്താ എന്നിട്ട് .ഫൈസിയെ നിനക്ക് വേണ്ടേ .ഇനി തിരിച്ചു പോകുന്നില്ലേ .
ഇല്ല ഇതുസേ ഫൈസി അൻസിയുടേത .അവർ തമ്മില ഒരുമിക്കേണ്ടതും .
നിനക്ക് അവനെ ഇഷ്ടം ആയിരുന്നിലേ .നീ ആ വീട്ടിൽ ആട്ടും തുപ്പും ഏറ്റു കഴിഞ്ഞത് എന്നെങ്കിലും അവൻ നിന്നെ സ്വീകരിക്കും എന്ന ചെറിയ പ്രതീക്ഷ ഉള്ളതോണ്ടല്ലേ .
അല്ല ഇതുസേ .എനിക്ക് അവനെ ഇഷ്ടം ആയിരുന്നു .ഇപ്പോഴും ഇഷ്ടമാണ് .ആ ഇഷ്ടക്കൂടുതൽ കൊണ്ട അവനെ അൻസിക്ക് വിട്ട് കൊടുക്കുന്നതും .ഇത് മൂന്നു പേരുടെ ജീവിതം ആണ് .എന്റെ .....അൻസിയുടെ...... ഫൈസിയുടെ .ഇഷ്ടമില്ലാതെ ഒന്നിച്ചു ജീവിച്ചത് കൊണ്ട് എനിക്കും ഫൈസിക്കും ഒരിക്കലും സന്തോഷം ഉണ്ടാകാൻ പോകുന്നില്ല .ഇഷ്ടപെട്ട ഒരാളെ നഷ്ടപെട്ട ദുഃഖത്തിൽ ആയിരിക്കും അൻസിയും അവൾക്കും ഒരിക്കലും സന്തോഷം ഉണ്ടാകില്ല .എന്റെ ഇഷ്ടം ഞാൻ വേണ്ടെന്നു വെച്ചാൽ അൻസിയും ഫൈസിയും ഒന്നിക്കും .അവർ സന്തോഷത്തോടെ ജീവിക്കും .നമുക്ക് ഇഷ്ടപെട്ടവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോഴല്ലേ നമുക്കും സന്തോഷം ഉണ്ടാവുക .അവർ ജീവിച്ചോട്ടെ ഇതുസേ .അവരാണ് ഒരുമിക്കേണ്ടത് .ഞാൻ കാരണംആണ് ഫൈസിക്ക് അൻസിയെ നഷ്ടപെട്ടത് .ഞാൻ ചെയ്ത തെറ്റിന് ഞാൻ തന്നെയാണ് പരിഹാരം കാണേണ്ടതും .ഈ ലോകത്ത് എവിടെയുണ്ടെങ്കിലും അൻസിയെ ഞാൻ കണ്ടുപിടിക്കും .അവരെ ഒരുമിപ്പിക്കുകയും ചെയ്യും .പറഞ്ഞു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു .
സമീർക്ക 'നിന്റെ വീട്ടുകാർ അവന്റെ വീട്ടുകാർ അവരെല്ലാം ഇതിന് സമ്മതിക്കുമോ .
അവരെ ജീവിതമല്ല ഇത് .ഇത് ഞങ്ങളുടെ ജീവിതമാണ് .ജീവിക്കേണ്ടത് ഞങ്ങളാണ് .അവർ ജീവിച്ചോട്ടെ ഇതുസേ .അത് മതി എനിക്ക് .നേടിയെടുക്കുന്നത് മാത്രമല്ല ജീവിതം വിട്ട് കൊടുക്കുന്നത് കൂടിയാണ് .
അൻസി അവളെ മുഖത്തേക്ക് തന്നെ നോക്കി .കുട്ടിത്തം മാറി പക്വത എത്തിയ യുവതിയെ തോന്നിച്ചു അവളെ മുഖം .
അൻസി എഴുന്നേറ്റു അവളുടെ മുടിയിലൂടെ തലോടി .അവരെ ഒരുമിപ്പിക്കേണ്ടത് നീ തന്നെയാണ് .നിനക്കേ അത് പറ്റു .നീ തന്നെയാണ് അത് ചെയ്യേണ്ടതും .അൻസിയെയും ഫൈസിയെയും ഒരുമിപ്പിച്ചാൽ നീ ഫൈസിയോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും .നിന്റെ സമീർക്ക ചെയ്ത തെറ്റിനുള്ള പ്രായചിത്വവും .
അവൾ ഞെട്ടിപിടഞ്ഞു എണീറ്റു ഇതുസിനെ നോക്കി .
ഇതുസ് എന്താ പറയുന്നേ .സമീർക്ക എന്തു ചെയ്തുന്ന .
ഫൈസിക്ക് അൻസിയെ നഷ്ടപ്പെടാൻ കാരണം നിന്റെ സമീർകയാണ് .ഒരിക്കലും നിന്നോട് ഇതൊന്നും പറയരുതെന്ന് എന്നെ കൊണ്ട് സത്യം ഇടിച്ചിരുന്നു .ഇപ്പോഴെങ്കിലും എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ ഫൈസിയോടും നിന്നോടും ചെയ്യുന്ന ചതിയായിരിക്കും .
എനിക്കൊന്നും മനസ്സിലാകുന്നില്ല ഇതുസേ ആരാ ഈ അൻസി .സമീർക്കയുമായി എന്താ ബന്ധം .സമീർക്ക എന്തിനാ ഇവരെ പിരിച്ചത് .പിരിച്ചുന്ന് പറയുമ്പോൾ ഫൈസിയുമായി അൻസിക്ക് ഇപ്പൊ റിലേഷൻ ഒന്നും ഇല്ലേ .
പറ ഇതുസേ അൻസിക്ക് എന്താ സംഭവിച്ചത് .
അൻസിയുടെയും ഫൈസിയുടെയും പ്രണയതെ പറ്റി അവനോട് തന്നെ ചോദിക്കണം .കാരണം അവനുമാത്രമേ അറിയൂ അതൊക്കെ .
അൻസിയെ പറ്റി സമീർക്ക അറിയുന്നത് പാർട്ടിയിലുള്ള ഒരാൾ പറഞ്ഞാണ് .അൻസിയെ ശല്യം ചെയ്ത ഒരാളെ ഫൈസി തല്ലി .വലിയ പ്രശ്നം ആയി അത് .സമീർക്കയുടെ പാർട്ടിയിൽ ഉള്ള ഒരാളുടെ അനിയനായിരുന്നു തല്ല് കൊണ്ടവൻ .ഫൈസി ആദ്യം പാർട്ടിയിൽ ഉണ്ടായിരുന്നല്ലോ അങ്ങനെയാണ് അയാൾ സമീർക്കനെ കാണാൻ വന്നത് .ഫൈസിയും അൻസിയും തമ്മിൽ പ്രണയത്തിലാണെന്ന് അപ്പോഴാണ് സമീർക്ക അറിഞ്ഞത് .പ്രണയത്തിന് എതിരായ ഇക്ക അവളെ വീട്ടിൽ അറിയിച്ചു .വീട്ട്കാർ അവളെ ആ നാട്ടിൽ നിന്നും മാറ്റി .പിന്നെ ഫൈസിയും അൻസിയും തമ്മിൽ പിന്നെ കണ്ടിട്ട് ഇല്ല .
ഇതുസിന് അറിയോ അവളെ .അവളെ വീട് എവിടെയെന്ന് അറിയോ .എവിടെയാണെങ്കിലും ഞാൻ കണ്ടു പിടിക്കും അവളെ .ഫൈസിയെ ഏല്പിക്കുകയും ചെയ്യും .ഫൈസിക്ക് ഒരുപാട് ഇഷ്ടമാ അവളെ .ഫൈസിയെ പോലൊരാളെ കിട്ടിയ അവൾ ഭാഗ്യവതിയാ .
ആ ഭാഗ്യവതിയെ കാണണോ നിനക്ക് .
ഇതുസിന് അറിയോ അവളെ
അലമാര തുറന്നു ഒരു ഫോട്ടോ എടുത്തു അവൾക്ക് കൊടുത്തു .ഇതാണ് ഫൈസി സ്നേഹിക്കുന്ന അൻസി എന്ന അൻസീറ .
ആ ഫോട്ടോ കണ്ടതും അവൾ ഞെട്ടലോടെ ഇതുസിനെ നോക്കി .
സംശയിക്കേണ്ട ഇത് തന്നെയാ ഫൈസിയുടെ അൻസി .
അവളെ കയ്യിൽ നിന്നും ആ ഫോട്ടോ നിലത്തേക്ക് വീണു .
ഇതുസ് ആ ഫോട്ടോ അവളെ കയ്യിൽ വെച്ചു കൊടുത്തു .ഇത് മാത്രമല്ല നിന്റെ ലക്ഷ്യം .വേറെയും ഉണ്ട് .പിന്നെ പറയുന്നതൊന്നും കേൾക്കാൻ ശക്തിയില്ലാത്തവളെ പോലെ അവൾ നിലത്തേക്ക് ഊർന്നു വീണു .
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 18
കെട്ടിയോനെ കാമുകിക്ക് കൊടുക്കാൻ തന്നെയാണോ ഇപ്പോഴും തീരുമാനം .
കെട്ടിയോന് ആരെ കൂടെ ജീവികാന ഇഷ്ടമെന്ന് വെച്ച അവരെ കൂടെ ജീവിച്ചോട്ടെ .അത് അവന്റെ ഇഷ്ടം .ഏതായാലും എനിക്ക് സമ്മതം .
നിന്റെ പ്ലാൻ എന്താ ഇനി .ഫൈസിക്ക് എപ്പോഴാ അൻസിയെ കാണിച്ചു കൊടുക്കുന്നെ .
അവൾ കുറച്ചു സമയം എന്തോ ആലോചിച്ചു .വിവാഹപ്രായം എത്തിയ ഒരു പെണ്ണിന്റെ ആഗ്രങ്ങൾ എന്തൊക്കെയാണെന്ന് അറിയോ ഇതുസിന് .അവളുടെ വിവാഹ സങ്കല്പങ്ങൾ എന്താണെന്നു അറിയോ .
ഇതൊക്കെ ഇപ്പൊ ചോദിക്കുന്നത് എന്തിനാ .
പറയ് ഇതുസേ .അതിന് ശേഷം പറയാം
നല്ല ജോലി വേണം ,കാണാൻ സ്റ്റൈൽ വേണം ,നല്ല വീട് വേണം
അത് ശരി ഇതൊക്കെ നോകിയാണല്ലേ സമീർക്കാനേ കെട്ടിയത് .
പിന്നല്ലാതെ .നോക്കിയത് ഞാനല്ല എന്റെ ബാപ്പയാണെന്ന് മാത്രം .എന്ത് കുന്താണെന്ന് വെച്ച നീ തന്നെ പറയ് .എനിക്കൊന്നും അറിയില്ല .എനിക്ക് വലിയ മോഹങ്ങളൊന്നും ഉണ്ടായിട്ടും ഇല്ല .കൂലിപ്പണിയാണെങ്കിലും സാരമില്ല പട്ടിണികിടാതെ എന്നെ പൊന്നുപോലെ നോക്കുന്ന തന്റേടം ഉള്ള ഒരുത്തനാവണം .സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു കുടുംബം ആവണം .ഇത്രയേ ഉണ്ടായിട്ടുള്ളൂ എന്റെ മോഹങ്ങൾ .റബ്ബ് സഹായിച്ചു എനിക്ക് അത് വേണ്ടുവോളം കിട്ടുകയും ചെയ്തിട്ടുണ്ട് .എന്റെ ജീവിതം ഇപ്പൊ വളരെ വളരെ ഹാപ്പിയുമാണ് .നിനക്ക് പറയാൻ പറ്റുമെങ്കിൽ ഞാൻ ചോദിച്ചതിന് ഉത്തരം പറയ് .ചുമ്മാ ആളെ വട്ടകല്ല .
എല്ലാർക്കും ഉണ്ടാവില്ലേ ഇത് പോലെ കൊച്ചു കൊച്ചു മോഹങ്ങൾ .ഫൈസിയുടെ വീട്ടിൽ ഇതൊന്നും ഇല്ല ഇതുസേ .പുറത്ത് നിന്നും നോക്കുന്നവർക്ക് വലിയ പണക്കാരൻ .കൊട്ടാരം പോലെയുള്ള വീട് .പ്രതാപം ഉള്ള വീട്ടുകാർ .ഉള്ളിലെ അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാലോ ഇതുസിന് .അൻസി അവിടെ ഫൈസിയുടെ കൂടെ സന്തോഷമായി ജീവിക്കാൻ ഇതുസും ആഗ്രഹിക്കുന്നില്ലേ .നമുക്ക് അത് നടത്തികൊടുക്കണ്ടേ .
സന്തോഷവും സമാധാനവും നിറഞ്ഞ കളിയും ചിരിയും നിറഞ്ഞ സ്നേഹിക്കാൻ മാത്രം അറിയുന്ന വീട്ടുകാരുള്ള ഒരു വീട്ടിലേക്കു വേണം സ്നേഹനിധിയായ ഒരു ഭാര്യയായി അൻസി കയറിചെല്ലാൻ .അത് വരെ അൻസി കാണാമറയത് തന്നെ ഇരിക്കട്ടെ .
ഈ പറഞ്ഞതൊക്കെ നടന്നത് തന്നെ .എങ്ങനെ നടക്കും .ആര് നടത്തും .
ഈ ഞാൻ അല്ലാതെ വേറെയാര് .ഇത് മറ്റൊരാൾക്ക് കൂടി വേണ്ടിയാ ചെയ്യുന്നേ .
അതാർക്കാ
ആയിഷ .സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം അനാഥപെൺകുട്ടി .ജീവിതത്തിൽ ഇന്ന് വരെ സന്തോഷം എന്താണെന്നു അറിയാത്ത ആ പാവത്തിന് വേണ്ടി . ഞാൻ ഇത് നടത്തിക്കാണിക്കും ഇതുസേ .
അപ്പൊ എന്റെ ഈ കാന്താരി തിരിച്ചു പോവാൻ തന്നെ തീരുമാനിച്ചു അല്ലേ .
പോകണം .പക്ഷേ അതിനു മുൻപ് നിങ്ങളുടെ കൂടെ രണ്ടു ദിവസം അടിച്ചു പൊളിച്ചു കഴിയണം .
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ സഫു .നീ എല്ലാ പ്രശ്നങ്ങളും തീർത്തു ആ വീട് ഒരു സ്വർഗ്ഗമാക്കി തീരുമ്പോൾ അതിലെ രാജകുമാരിയായി അൻസി വേണ്ട സഫു മതീന്ന് ഫൈസി പറഞ്ഞാലോ .
അവൾ ഇതുസിന്റെ മുഖത്തേക്ക് തന്നെ നോക്കി .അങ്ങനെ സംഭവിക്കോ ......നോ ചാൻസ് .
സംഭവിച്ചാൽ .....
സംഭവിച്ചാൽ ........അവന്റെ മുഖത്തിട്ട് ഒന്ന് കൊടുത്തിട്ട് പറയും മര്യാദക്ക് അൻസിടെ കൂടെ പോയിക്കോന്ന് .
നമുക്ക് കാണാം അതൊക്കെ .
കാണും ഇതുസേ വേറെയും പലതും കാണിക്കും .ഒരു പാട് പേരെ പലതും പഠിപ്പിക്കാൻ ഉണ്ട് .പിന്നെ സമീർക്ക ഇക്കാനെ എനിക്ക് മനസ്സിലാക്കി കൊടുക്കണം ഫൈസിയുടേത് പോലെ ആത്മാർത്ഥപ്രണയവും ഉണ്ടെന്ന് .എല്ലാ പ്രണയത്തെയും ഒരേ കണ്ണോടെ കാണരുതെന്ന്.പിന്നെ ഫൈസി എന്നെ പോലെ തെറ്റുകാരനല്ലേ അവനും .അവനും നട്ടെല്ല് ഉയർത്തി തന്റേടത്തോടെ പറഞ്ഞു കൂടായിരുന്നോ എനിക്ക് ഈ വിവാഹത്തിന് സമ്മദം അല്ലെന്ന് .അത് ചെയ്തില്ല പകരം എല്ലാ തെറ്റും ഞാനാ ചെയ്‌തെന്ന് പറഞ്ഞു എന്നെ എത്ര ദ്രോഹിച്ചു .തെറ്റ് അവന്റെ കൂടിയല്ലേ .അതിനുള്ള ശിക്ഷ അവന് വേണ്ടേ .അവന് സ്പെഷ്യൽ എമൗണ്ടും ബോണസും .ബാക്കിയുള്ളവർക്ക് എമൗണ്ട് മാത്രേ ഉള്ളൂ .
എന്ത് വേണേലും നീ ചെയ്തോ കട്ട സപ്പോർട്ടുമായി ഞാനും ഉണ്ട് നിന്റെ കൂടെ .
അത് മതി എനിക്ക് സഫു അൻസിയുടെ കൈ പിടിച്ചു .
അൻസി ആരാണെന്നോ എവിടെ ആണെന്നോ അവന്ന് അറിയില്ല . ഇതുസ് പറഞ്ഞത് കേട്ട് എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില. എവിടെയാണെന്നോ എങ്ങനെയാണെന്നോ ഇനി കാണുമോ എന്നൊന്നും അറിയാത്ത ഒരാൾക് വേണ്ടിയാണോ അവൻ തന്റെ ജീവിതം നശിപ്പിക്കുന്നത് .അതിന് മാത്രം എന്ത് പ്രത്യേകതയാ അൻസിക്ക് ഉള്ളത് .കെട്ടിയ പെണ്ണിനെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല .ഒരു റൂമിൽ ഉണ്ടായിട്ട് പോലും മോശം കണ്ണോടെ നോക്കിയിട്ടില്ല .എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന ചിന്ത മാത്രമേ അവന്ന്ഉണ്ടായിട്ടുള്ളൂ .അൻസിയോട് ഉള്ള ആത്മാർത്ഥ പ്രണയം കൊണ്ടല്ലേ ഇങ്ങനെഒക്കെ ചെയ്യുന്നത് .തിരിച്ചു ഇഷ്ടമാണോന്ന് പോലും അറിയാത്ത ഒരു പെണ്ണിന്ന് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച അവനോട് വല്ലാത്ത ബഹുമാനം തോന്നി .അൻസിയെ ഇനി എപ്പോഴെങ്കിലും അവന്ന് കാണാൻ പറ്റോ .അത് പോലും അറിയാതെ ആണ് ആ പാവം അൻസിക്ക് വേണ്ടി കാത്തിരിക്കുന്നത് .ഫൈസി സ്നേഹിക്കുന്ന അൻസിയെ അറിയാവുന്ന മൂന്നു പേരെ ഇപ്പൊ ഉള്ളൂ സമീർക്ക ഇതുസ് ഇപ്പൊ ഞാൻ .
എന്തിനാ ഇതുസേ സമീർക്ക ഇങ്ങനെ ചെയ്തേ .അവനോട് പറയാറുന്നില്ലേ എല്ലാ സത്യവും .
നീയും സമീർക്കയെ കുറ്റം പറയുകയാണോ .നീ ഇക്കയെ ഒരു തെറ്റ് കാരനായി നോക്കുന്നത് പോലും ആ പാവത്തിന് സഹിക്കുമായിരുന്നില്ല .അത് കൊണ്ട് തന്നെയാ നിന്നിൽ നിന്നും ഇക്കാര്യം ഒളിപ്പിച്ചു വെച്ചത് .നിനക്ക് അറിയാലോ ഇക്ക പ്രണയത്തിന് എതിരാണെന്ന് .ഒരു നോട്ടം കൊണ്ട് പോലും അവളെ ശല്യപെടുത്തരുതെന്ന് കരുതിയ അവന്റെ മുന്നിൽ നിന്നും മാറ്റിയത് .ഫൈസിയോടും സത്യം പറയാതിരുന്നത് .സമീർക്ക അന്ന് ചെയ്ത തെറ്റിനുള്ള ശിക്ഷയായി നിന്നെ അവന് കൈ പിടിച്ചു കൊടുക്കേണ്ടി വന്നില്ലേ .അതാണ് വിധി .
ഇക്കയെ കുറ്റം പറഞ്ഞതല്ല .ഇക്ക ചെയ്തത് ശരി തന്നെയാ .പക്ഷേ ഫൈസിക്ക് ഒരിക്കലെങ്കിലും അവന്റെ അൻസിയെ കാണിച്ചു കൊടുക്കാമായിരുന്നു .ഒരിക്കലും അവന്ന് കിട്ടില്ലെന്ന സത്യം പറഞ്ഞു ബോധ്യപെടുത്തമായിരുന്നു .അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവൻ ആ സത്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുമായിരുന്നു .അൻസീ അൻസീ എന്നും പറഞ്ഞു ഭ്രാന്തമായി അലയുകയാ ഇപ്പോഴും അവൻ .അവന്റെ ശ്വാസം തന്നെ അൻസിയാണ് .അവനെ ആ അവസ്ഥയിൽ എത്തിച്ചത് സമീർക്കയല്ലേ .അൻസിക്ക് അവനെ ഇഷ്ടമല്ല എന്നെങ്കിലും പറയരുന്നില്ലേ ഫൈസിയോട് .അവൻ കാത്തിരിക്കില്ലായിരുന്നല്ലോ .
സമീറക അവന്റെ പ്രണയം വെറുമൊരു നേരം പോക്കായ എടുത്തത് .കുറച്ചു കാലം കഴിഞ്ഞു അതൊക്കെ മറകുമെന്ന് കരുതി .അവൻ ഇപ്പോഴും അൻസിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഇപ്പൊ നീ പറഞ്ഞപ്പോഴാ അറിഞ്ഞത് .
നിനക്ക് എല്ലാ കാര്യവും അറിയാമല്ലോ .അവനോട് എല്ലാ സത്യവും പറയണം .അൻസി ആരാണെന്നും എന്താണെന്നും .
ഇല്ല ഇതുസേ അവൻ അത് വിശ്വസിക്കുന്നു കരുതുന്നുണ്ടോ .ഭാര്യ സ്ഥാനം കിട്ടാൻ ഞാൻ പറയുന്ന കളവായെ അവൻ കരുതു.കുറേ നേരത്തെ ആലോചനക്ക് ശേഷം അവൾ പറഞ്ഞു.അൻസിയെ അവന്റെ മുന്നിൽ ഞാൻ കൊണ്ട് വരും .അൻസിയെ അവൻ വീണ്ടും കാണും .അവൻ തീരുമാനിക്കട്ടെ അൻസിയെ സ്വീകരിക്കണോ വേണ്ടയോന്ന് .
അവളുടെ ദൃഢനിക്ഷ്യത്തിന് മുന്നിൽ ഇതുസിന് വേറൊന്നും പറയാൻ ഉണ്ടായിരുന്നില്ല .പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്ന് അവർക്ക് അറിയാമായിരുന്നു .അവൾ പറഞ്ഞതിലും കാര്യമുണ്ട് .അൻസി അവനോടു സത്യങ്ങൾ പറയുന്നതാണ് നല്ലത് .സഫു പറഞ്ഞാൽ അവനത് വിശ്വസിക്കണമെന്നില്ല .എല്ലാം അറിയുമ്പോൾ ചിലപ്പോൾ സഫുവിനെ ഫൈസി വെറുക്കാനും ഇടയാകും.
അവൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി .അൻസി .......റെഡ് കളർ മൂക്കുത്തിയണിഞ്ഞ പൂച്ചകണ്ണുകാരി .ഇവളോട് ഫൈസിക്ക് ഇഷ്ടം തോന്നാൻ എന്താ കാരണം .ഫൈസിയുടെ ലവ് സ്റ്റോറി അറിയണം .എങ്ങനെ അറിയും .....ആരോട് ചോദിച്ചാല അറിയുക .ഫൈസിയോട് ചോദിച്ചാൽ പറഞ്ഞു തരുമോ .അൻസി ഒരിക്കലും ഫൈസിയെ സ്നേഹിച്ചിട്ടില്ല .എന്നിട്ടും ഇവനെന്തിന് അൻസിയെ ഇത്ര ഭ്രാന്തമായി സ്നേഹിക്കുന്നു .അതിനുത്തരം തരാൻ ഫൈസിക് മാത്രമേ കഴിയൂ .)
*******
എവിടെ നോക്കിയാലും ആ പിശാജ് .അവൻ ദേഷ്യത്തോടെ ഷർട്ട് എടുത്തു വലിച്ചെറിഞ്ഞു .പോയ അന്ന് വലിയ പ്രോബ്ലം ഒന്നും ഉണ്ടായില്ല .പിറ്റേന്ന് മുതൽ തുടങ്ങിയതാ എവിടെ നോക്കിയാലും അവളെ മുഖം .അവളുടെ ഓർമ്മകൾ .തനിക്കെന്താ പറ്റിയെ അവളെ എന്തിനാ ഞാൻ ഓർക്കുന്നെ .നാശം പിടിക്കാൻ .
എന്താ ഫൈസി ഇത് റൂമെല്ലാം പഴേ പോലെ വേസ്റ്റ് കുണ്ടായല്ലോ .
അവൻ തിരിഞ്ഞു നോക്കി ആയിഷ .
ഒന്നൂല്യ ബാബി വെറുതെ ...ഇങ്ങനെ ...അവൻ നിന്നു തലചൊറിഞ്ഞു .
എനിക്ക് മനസ്സിലാവുന്നുണ്ട് .സഫുന്റെ വിലയിപ്പോ മനസ്സിലായില്ലേ .എന്തു നീറ്റിൽ ഉണ്ടായിരുന്ന റൂമ .ഇപ്പൊ കണ്ടില്ലേ കോലം .
എന്റെ റൂം പണ്ടേ ഇങ്ങനെയാ .ഇനിയും എനിക്ക് ഇങ്ങനെയൊക്കെ മതി .
മൂക്ക് കൊണ്ട് പറയല്ലേ ഫൈസികുട്ടാ .അവളെ നീ മിസ്സ് ചെയ്യുന്നില്ലേ .
ഒന്ന് പോയേ ബാബി .എനിക്ക് മിസ്സ് ചെയ്യുന്നുവൊന്നും ഇല്ല .
ടാ നീ പോയി അവളെ വിളിച്ചോണ്ട് വാ .എനിക്ക് ഇപ്പൊ അവളെ കാണാതെ ഒരു നിമിഷം പോലും നിൽക്കാൻ വയ്യ .
അവൾ വന്നോളും ബാബി .വീട്ടുകാരെ കാണാൻ പൂയതിയായൊണ്ട് പോയതല്ലേ .അവളെ വീട്ടിൽ നിന്നും വിടുന്നില്ലെന്ന പറഞ്ഞെ .ആരമ്പമോളല്ലേ .
എല്ലാരോടും വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ പോയെന്ന പറഞ്ഞിരുന്നത് .
അവളില്ലാത്തോണ്ട് എന്തോ പോലെ അതാ പറഞ്ഞെ .ആരും ഓർക്കാനും എവിടേം പോകാനും ഇല്ലാത്ത എനിക്ക് ഇതൊക്കെ എവിടെ ഓർമ .
ആയിഷയുടെ മുഖത്ത് വിഷാദ ഭാവം വന്നതും അവനും വല്ലാതായി .
അനാഥയാണെന്ന് ഓർത്തു കാണും .ഉപ്പയും ഉമ്മയുണ്ടായിരുന്നു ചെറുതിലെ മരിച്ചു .പിന്നെ അകന്നൊരു ബന്ധത്തിലുള്ള വീട്ടിൽ ആയിരുന്നു.ഇക്കാക്ക എന്തോ ഒരു ആവിശ്യത്തിനു അവിടെ പോയപ്പോൾ കണ്ടു ഇഷ്ടപ്പെട്ടു .വീട്ടിൽ എല്ലാരും എതിർത്തെങ്കിലും അവസാനം ഇക്കാക്കയുടെ പിടിവാശിതന്നെ നടന്നു .
ഞങ്ങൾക്ക് നല്ലൊരു ഏടത്തിയമ്മയെകിട്ടുകയും ചെയ്തു .ഇക്കാക്കക്കും ബാബിക്കും ഞാനിപ്പോഴും കുട്ടിയാണെന്ന വിചാരം .എന്നെ ഒരുപാട്ഇഷ്ടം ആണ് ബാബിക്ക് .
ബാബി നല്ല തലവേദന ഒരു ചായ ഇട്ടുതരോ .
അവൻ വിഷയം മാറ്റി .
ഇപ്പൊ കൊണ്ട് വരാം .കഴിക്കാനും എടുത്തു വെക്കാം .നീ താഴേക്കു വാ .
ആയിഷ പോയതും അവൻ കിടക്കയിൽ ഇരുന്നു .ശരിക്കും ഞാൻ സഫുവിനെ മിസ്സ് ചെയ്യുന്നുണ്ടോ .അതാണോ അവളെതന്നെ ഓർക്കുന്നെ .അവൾ വന്ന ശേഷം ഒരുപാട് മാറ്റം വന്നിട്ടുണ്ട് .അവൾ പോയ ശേഷം ആണ് അതൊക്കെ മനസ്സിലായത് .എല്ലാം വാരി വലിച്ചിടുന്ന സ്വഭാവം ആണ് എനിക്ക് .ഒരു ഷർട്ട് എടുക്കണമെങ്കിൽ പത്തു ഷർട്ട് വലിച്ചിടും .സഫു അതൊക്കെ എടുത്തു ഭംഗിയായി ഇസ്തിരി ഇട്ടു വെക്കും .ദേഷ്യം പിടിച്ചു ഞാനത് വലിച്ചെറിയുമെങ്കിലും കുറച്ചു കഴിഞ്ഞു പിന്നേം എടുത്തു വെച്ചിട്ട് ഉണ്ടാവും .സിഗരറ്റ് വലിച്ചു അവിടെയും ഇവിടെയുമൊക്കെ ഇടും .ഞാൻ പോയി കഴിഞ്ഞു വൃത്തിയാക്കും .എല്ലാ സാധനങ്ങളും കാണുന്നിടത് എടുത്തു വെക്കും .പരതി നേരം കളയേണ്ട ആവശ്യം ഇല്ല .മനസ്സറിഞ്ഞത് പോലെ പ്രവർത്തിക്കും .റൂം എപ്പോഴും നീറ്റായിരിക്കും .കയറി വരുമ്പോൾ തന്നെ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്യും .എപ്പോഴോ അതൊക്കെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു .
ഞാൻ ദേഷ്യത്തോടെയും വെറുപ്പോടെയും അല്ലാതെ അവളോട് പെരുമാറിയിട്ടില്ല .ഒരു പരിഭവവും പരാതിയും ഇത് വരെ പറഞ്ഞു കേട്ടിട്ട് ഇല്ല .പെട്ടന്ന് എല്ലാം താളം തെറ്റിയപ്പോ വട്ട് പിടിക്കുന്ന പോലെ തോന്നി അവന് .ഞാൻ ഇപ്പൊ എന്തിനാ അവളെ പറ്റി ഓർത്തെ .എന്തിനാ ഓർക്കുന്നെ അവളെ പറ്റി ഓർക്കാൻ അവളെന്റെ ആരാ .ആരുമല്ല .ആരും ആവുകയും ഇല്ല .അവൻ ദേഷ്യം കൊണ്ട് കിടക്കയിൽ ഉള്ളതൊക്കെ വലിച്ചെറിഞ്ഞു .
*******
എപ്പോഴത്തെയും പോലെ രാത്രി ലേറ്റ് ആയാണ് വന്നത് .വന്നതും ഡ്രസ്സ് പോലും മാറാതെ കിടക്കയിലേക്ക് വീണു .
ഉമ്മാ എന്റെ നടു
അവൻ ഞെട്ടി എണീറ്റു ലൈറ്റ് ഇട്ടു .
കിടക്കയിൽ നടുവും പിടിച്ചു എണീറ്റിരിക്കുന്ന അവളെ കണ്ടതും അവൻ ഞെട്ടി .ഇനി ഞാൻ സ്വപ്നം കാണുന്നതാണോ .ഇപ്പൊ എവിടെ നോക്കിയാലും ഈ പിശാചിന്റെ മോന്തയാണ് .അവൻ മെല്ലെ നുള്ളി നോക്കി .സ്വപ്നമല്ല സത്യം തന്നെയാണ് .ഇവളെങ്ങനെ ഇവിടെ .ഇവളെപ്പോ വന്നു .
....... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 19
ശല്യം പോയെന്ന് കരുതി സമാധാനിച്ചതായിരുന്നു .പിന്നേം കെട്ടിയെടുത്തോ .
കെട്ട് കഴിഞ്ഞ ഭർത്താവിന്റെ വീട്ടിലാ താമസിക്കേണ്ടത് .അല്ലാതെ എന്റെ വീട്ടിലല്ല.അത് കൊണ്ട് ഇങ്ങോട്ട് തന്നെ പോന്നു .
എല്ലാം അവസാനിപ്പിച്ചല്ലേ ഇറങ്ങിപോയത് .പിന്നെന്തിനാ തിരിച്ചു വന്നേ .
നമ്മൾ തമ്മിലല്ലേ അവസാനിപ്പിച്ചത് .അല്ലാതെ വീട്ടുകാർ തമ്മിലല്ലല്ലോ .അത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു .
നിനക്ക് പറയാമായിരുന്നില്ലേ കാര്യങ്ങൾ
നിനക്കും അത് ചെയ്യാമായിരുന്നു അവൾ തിരിച്ചു പറഞ്ഞു .
എന്നെ കൊണ്ട് അതിന് പറ്റില്ല .അത് കൊണ്ടല്ലേ നിന്നോട് പറയാൻ പറഞ്ഞേ .
എന്നാ എനിക്കും പറ്റില്ല .വേണമെങ്കിൽ നീ തന്നെ പറഞ്ഞോ .അല്ലെങ്കിൽ ജീവിതകാലം മുഴുവൻ എന്നെയങ്ങു സഹിച്ചോ .
നിന്നെ കൊണ്ട് തന്നെ എന്നെ വേണ്ടാന്ന് പറയിപ്പിക്കാനുള്ള വഴി എനിക്കറിയാം .ഈ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യും .അതിന് ആരുടേയും സഹായം എനിക്ക് വേണ്ട .
സ്നേഹിക്കുന്ന പെണ്ണിനെപറ്റി വീട്ടുകാരോട് പറയാൻ ധൈര്യം ഇല്ലാത്ത നീയാണോ എന്നെ പുറത്താക്കാൻ പോകുന്നേ .
അവന് ദേഷ്യം വര്ന്നെണ്ടെന്ന് അവൾക്ക് മനസിലായി.
ഇപ്പൊ കാണിച്ചു തരടീ എനിക്ക് ധൈര്യം ഉണ്ടോ ഇല്ലയോന്ന് .അവൻ അവളെ കയ്യിൽ കേറി പിടിച്ചു .
ഈ വീറും വാശിയും ഇപ്പൊ അല്ല കാണിക്കേണ്ടിയിരുന്നത് .കല്യാണത്തിന് മുന്പായിരുന്നു .തന്റേടത്തോടെ നട്ടെല്ല് ഉയർത്തി ഒരാണായി നിന്നു വീട്ടുകാരോട് പറയണമായിരുന്നു എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് .അവളെയെ വിവാഹം കഴിക്കുന്ന് .അത് ചെയ്തില്ല .എന്നിട്ടിപ്പോ എന്റെ മെക്കിട്ട് കേറ് .
അവന്റെ കൈ ബലമായി അവൾ എടുത്തു മാറ്റി .തിരിച്ചു തല്ലില്ലെന്ന് ഉറപ്പുള്ള ഒരുത്തനെ തിരിച്ചടിക്കാൻ കൊച്ചു കുട്ടികൾക്ക് പോലും കഴിയും .ഇപ്പൊ നീ ചെയ്യുന്നതും അത് തന്നെയാ .
അവന്റെ മുഖത്ത് ഒരു പതർച്ച അവൾ കണ്ടു .
എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് .ബാക്കിയെല്ലാം രാവിലെ സംസാരിക്കാം .
ഇവിടെ കിടക്കാൻ പറ്റില്ല .വേറെ റൂമിൽ പോയി കിടന്നോ .
ഞാനെന്തിനാ പോകുന്നേ .നീ വേണമെങ്കിൽ പോയിക്കോ .ഞാനീ റൂമിൽ തന്നെ കിടക്കും .ഇനി മുതൽ ഇത് നിന്റെ റൂമാണെന്ന് പറഞ്ഞു നിന്റെ വീട്ടുകാർ തന്നെയാണ് എന്നെ ഈ റൂമിൽ കയറ്റിയത് .അത് കൊണ്ട് എനിക്കും കൂടി അവകാശപെട്ടതാണ് ഈ റൂമും ഈ ബെഡും .ഇവിടെ കിടക്കാൻ പറ്റില്ലെന്ന് പറയാൻ നിനക്കെന്താ അവകാശം .
എന്റെ റൂം എന്റെ ബെഡ് ആ അവകാശം തന്നെയാ എനിക്ക് .എന്റെ ബെഡിൽ കിടക്കമെന്ന് സ്വപ്നം കാണണ്ട .അവൻ ബെഡിൽ പോയി ക്രോസ്സ് ആയി കിടന്നു .തല വഴി പുതപ്പിട്ട് മൂടി .
ഇനി അവൾ എവിടെ കിടക്കുമെന്ന് കാണാമല്ലോ .
അവൾ പുതപ്പ് വലിച്ചെടുക്കുന്നത് അവൻ അറിഞ്ഞു .അവൻ പുതപ്പ് ശക്തിയായി വലിച്ചെടുത്തു .പുതപ്പിന്റെ കൂടെ അവളും അവന്റെ മേലേക്ക് വീണു .
അവൾക്ക് ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് മനസിലായില്ല .അവൾ അവന്റെ മുഖതെക്ക് തന്നെ നോക്കി .പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൻ അവളെ കണ്ണുകളിലേക്ക് തന്നെ നോക്കി .അവന്റെ കൈ ഉയർന്നു വരുന്നതും അവളെ കവിളിൽ തൊട്ടതും .അവൾ അവന്റെ മുകളിൽ നിന്നും എഴുന്നേറ്റു മാറി .തന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഫൈസി അൻസിയെ ആണ് കാണുന്നത് .അതോർത്തപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി .അതേ സമയം ദേഷ്യവും തോന്നി .എന്ത് കോപ്പ് കണ്ട ഇവൻ പ്രേമിച്ചേ .എന്നോട് കാണിക്കുന്ന വാശിയും വീറും അന്നേ കാണിച്ചിരുന്നുവെങ്കിൽ സമീർക്കയെ മറികടന്നു പ്രേമിക്കുന്ന പെണ്ണിനെ സ്വന്തമക്കമായിരുന്നില്ലേ .
അവനും എണീറ്റു ബെഡിന്റ മറുതലക്കൽ ഇരുന്നു .
അറിയാഞ്ഞിട്ട് ചോദിക്കുവാ നേരം വെളുക്കുന്ന വരെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ .
നിന്നെ എന്റെ ബെഡിൽ കിടത്തില്ല .അത് 100ശതമാനം ഉറപ്പാണ് .എനിക്ക് വേറൊന്നും പറയാനില്ല .
എന്നാ ഇരുന്നുറങ്ങിക്കോ ഞാൻ എണീക്കുന്നു കരുതണ്ട .
അവൻ രൂക്ഷമായി നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .
കുറേ സമയം കഴിഞ്ഞു അവൾക്ക് ഉറക്കം വന്നു .ഇരുന്നിടത്ത് തന്നെ ഉറങ്ങി .
ഉറക്കിലേക്ക് വീണതും വലിയ ശബ്ദത്തിൽ അലാറം അടിഞ്ഞതും ഒന്നിച്ചായിരുന്നു .അവൾ ഞെട്ടി എണീറ്റു .ചിരിക്കുന്ന അവനെ കണ്ടതും കൊല്ലാനുള്ള കലിയായിരുന്നു അവൾക്ക് തോന്നിയത് .
തനിക് എന്തിന്റെ കേടാടോ
നീ പോടീ .എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും .എന്റെ റൂം എന്റെ ബെഡ് .
എന്നാ തല കുത്തി മറിയ് ഇവിടെ മൊത്തം .അവൾ മുഖം കോട്ടികൊണ്ട് പറഞ്ഞു .അവൾ ഫോണും നോക്കി ഇരുന്നു .കുറച്ചു കഴിഞ്ഞു ശബ്ദം ഒന്നും കേൾക്കതൊണ്ട അവനെ നോക്കി .അവൻ ഉറങ്ങുന്നത് കണ്ടു .എന്റെ ഉറക്ക് കളഞ്ഞു അങ്ങനെ ഉറങ്ങണ്ട .അവൾ ഉറക്കെ നിലവിളിച്ചു .അവൻ ഞെട്ടി എണീറ്റു .
അവൾ പേടിച്ചപോലെ നിൽക്കുന്നത് കണ്ടു .
അവളെ അടുത്തേക്ക് വന്നു .
എന്താ പറ്റിയെ
ഒരു പല്ലി .അവൾ ചുമരിലേക്ക് ചൂണ്ടി .
എനിക്ക് പല്ലിയെ പേടിയാ .
ആക്കിയതാണെന്ന് അവന് മനസിലായി നിന്നെ ഞാനിന്ന് ......അവൻ ചുറ്റും നോക്കുന്നത് കണ്ടു .മേശമേൽ ഇരുന്ന ജഗ്ഗും വെള്ളവും എടുത്തു വരുന്നത് കണ്ടതും അവൾ ബെഡിൽ നിന്നും ഇറങ്ങി .
അവൻ ആ വെള്ളം ബെഡിന്റെ ഒരു വശം മൊത്തം ഒഴിച്ചു .
ഫൈസി തമാശ കളിക്കല്ലേ ബെഡ് നനയും .
നനയാനല്ലേ ഒഴിച്ചത് .ഇനി നീ എവിടെയാ കിടക്കുന്നതെന്ന് കാണണമല്ലോ .മറുസൈഡിൽ പോയി അവൻ കിടന്നു .
അവൾ നടുവിന് കൈ വെച്ചു അവനെ നോക്കി കുറച്ചു സമയം നിന്നു .പിന്നെ
ബാത്‌റൂമിലേക്ക് പോയി ഒരു പാട്ട വെള്ളവും എടുത്തു വന്നു .അങ്ങനെ നീ മാത്രം കിടക്കേണ്ട .പറയാലോട് കൂടി അവൻ കിടക്കുന്ന ബെഡിലേക്ക് ഒഴിച്ചു .അവൻ എണീറ്റു മാറിയൊണ്ട് ദേഹത്ത് ആയില്ല .
ദേഷ്യത്തോടെ അവളെ നോക്കുന്നത് കണ്ടു.അവൾ മൈൻഡ് ചെയ്യാതെ പുതപ്പ് നിലത്തു വിരിച്ചു അതിൽ കിടന്നു .
ഞാൻ ഉറങ്ങാൻ പോവ്വുകയാ
വാശി കളഞ്ഞു ബെഡ് ഷെയർ ചെയ്തിരുന്നുവെങ്കിൽ ഈ ഗതി വരുമായിരുന്നോ .നിന്ന് ഉറങ്ങിക്കോ ഇനി .
അവൾ കിടന്ന പുതപ്പ് അവൻ വലിച്ചെടുത്തു .അവൾ നിലത്തേക്ക് ഉരുണ്ടു വീണു .കുറച്ചു ദൂരെയായി ആ പുതപ്പ് വിരിച്ചു കുമ്പിട്ടു കിടന്നു .
അവൾ വേറെ പുതപ്പ് എടുത്തു ഇപ്പുറത്തും കിടന്നു .അവന്റെ കിടത്തം കണ്ടു അവൾക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .ഇത് വെറും ഡോസ ഫൈസി .പണി പിറകെ വരുന്നേ ഉള്ളൂ .
*********
രാവിലെ എണീറ്റു കണ്ണ് തുറന്നു നോക്കുമ്പോഴന്നെ കണ്ടത് സഫു ഒരുങ്ങുന്നതായിരുന്നു .അവൻ ക്ലോക്ക് നോക്കി .എട്ടുമണിയായതല്ലേ ഉള്ളൂ. ഇവളിതെവിടെക്കാ ഇത്ര രാവിലെ .
അവൻ എണീറ്റു നോക്കുന്നത് അവൾ കണ്ടു .
എങ്ങനെയുണ്ടായിരുന്നു ഉറക്കം .ബെഡിൽ കിടക്കുന്നതാണോ നിലത്ത് കിടക്കുന്നതാണോ സുഖം .
എങ്ങെനെയുണ്ടായാലും നിനക്കെന്താ .നീ നിന്റെ കാര്യം നോക്കിയാൽ മതി .
അങ്ങനെയല്ല ഫൈസീ .നീ ബെഡിലും ഞാൻ താഴെയും അത് ഇനി നടക്കില്ല .ഒന്നുകിൽ ബെഡ് അല്ലെങ്കിൽ താഴെ രണ്ടായാലും ഞാനും ഉണ്ടാകും കൂടെ .എവിടെ കിടക്കണമെന്ന് നീ തീരുമാനിക്ക് .
ഇന്ന് രാത്രി കാണിച്ചു തരാമെടീ ഒന്നിച്ചു കിടക്കുന്നത് .നിനക്ക് എന്റെ കൂടെ കിടക്കണമല്ലേ .കിടത്താം കൂടെ തന്നെ കിടത്താം .സന്തോഷം .
അതിൽ ഒരു ഭീഷണിയുടെ സ്വരമുള്ളത്പോലെ തോന്നി അവൾക്ക് .എന്ത് വന്നാലും നേരിടാൻ തന്നെയാ ഫൈസി വന്നത് .നമുക്ക് കാണാം .അവൾ മനസ്സിൽ പറഞ്ഞു .
അപ്പോഴാണ് ആയിഷ വാതിൽ തുറന്നു അകത്തേക്ക് കയറി വന്നത് .
നീയെന്താ ഫൈസി താഴെ കിടക്കുന്നെ .അതോ ബെഡിൽ നിന്നും വീണോ
അത് .....പിന്നെ .....ചൂട് ..അത് കൊണ്ട് താഴെ കിടന്നതാ .
Ac റൂമിൽ ചൂട് .ആയിഷ ac നോക്കി .
യോഗ ചെയ്യുന്നതാ ആയിഷു .പറയാൻ മടിയായൊണ്ട് ഉരുണ്ടു കളിക്കുന്നതാ .
നല്ല ശീലം ഒക്കെ പഠിക്കാൻ തുടങ്ങിയല്ലോ .
ഇനി എന്തൊക്കെ പഠിക്കാൻ കിടക്കുന്നു അല്ലേ ഫൈസി .
അതെയതെ .അവൻ അവളെ പേടിപ്പിക്കുന്നത് പോലെ നോക്കി .
ആയിഷാ എനിക്ക് കോളേജിലേക്ക് പോകണം .ഉച്ചക്ക് ഫുഡ് കൊണ്ട് പോകണം .എന്താന്ന് വെച്ച റെഡിയാക്കി വെക്ക് .നല്ല ഫുഡ് തന്നെ വേണം .സംസാരിച്ചു സമയം കളയാതെ വേഗം റെഡിയാക്കാൻ നോക്ക് .
ഉച്ചത്തിൽ ആജ്ഞാപിക്കുന്നത് പോലെയാണ് സഫു പറഞ്ഞത് .ആയിഷക്ക് അത് നന്നായി ഫീൽ ചെയ്തുന്നു മുഖം കണ്ടപ്പോൾ മനസിലായി.ആയിഷ ഒന്നും മിണ്ടാതെ താഴേക്കു പോയി .
എന്റെ ബാബിയാ അത് .ആജ്ഞാപിക്കാൻ നിന്റെ വീട്ടിലെ വേലക്കാരിയല്ല .
അവൻ ദേഷ്യത്തോടെ കിടന്നിടത്ത് നിന്നും എണീറ്റിരുന്നു .
ബാബിയോ . അത് ഞാൻ അറിഞ്ഞില്ലട്ടോ .ഞാൻ കരുതി ഈ വീട്ടിലേ വേലക്കാരിയാണെന്ന് .അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു .അതൊരു മനുഷ്യജീവിയാണെന്നെങ്കിലും ഇടക്ക് ഒന്ന് ഓർക്ക് .ഈ വീട്ടിലുള്ളവരെയും ഓർമിപിക്ക് .
അത് വിട് . മഹാറാണി എവിടേക്കണാവോ എഴുന്നള്ളുന്നെ .
കോളേജിലേക്ക്
കോളേജിലേക്കോ...... അത് നടക്കില്ല .നീ കോളേജിൽ പോകണ്ട .
ഇക്കാര്യത്തിൽ വാശി കാണിക്കണ്ട .ഞാൻ പോകും .എനിക്ക് തുടർന്ന് പഠിക്കണം .ഈ വർഷത്തെ കോഴ്സ് കഴിയാൻ ഇനി രണ്ട്മൂന്ന് മാസമേ ഉള്ളൂ .സൊ അത്രയും സഹിച്ചാൽ മതി .
പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല .വേണമെങ്കിൽ നിന്റെ വീട്ടിൽ പോയി കോലേജിലേക്കോ സ്കൂളിലേക്കോ എവിടെയാണെന്ന് വെച്ച പോയിക്കോ .
ഇവിടെ താമസിച്ചു തന്നെ കോളേജിൽ പോകും .നിനക്ക് എന്താ ഞാൻ പോയാൽ .
എനിക്കല്ല മോളെ .എന്റെ ഉമ്മാക്ക പ്രശ്നം .പെൺകുട്ടികൾ പടികേണ്ടന്ന നിലപാട ഉമ്മാക്ക് .ഇത്താത്തയൊക്കെ പ്ലസ് ടു കഴിഞ്ഞു കോളേജിൽ പോകാൻ ഒരുപാട് ശ്രമിച്ചതാ .കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല .അപ്പോഴാ കല്യാണം കഴിഞ്ഞു പഠിക്കുന്നത് .
ഉമ്മാന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം .അവൾ ബാഗും എടുത്തു പോകാൻ നോക്കി .
നിന്നോടല്ലേ പോകണ്ടാന്നു പറഞ്ഞേ അവന്റെ ശബ്ദം ഉയർന്നു .
അവൾ അത് കേൾക്കാതെപോലെ ആക്കി പോകാൻ നോക്കിയതും അവൻ ബാഗ് പിടിച്ചു വാങ്ങി .പോകേണ്ടെന്ന് പറഞ്ഞ പോകണ്ട .
അവൾ അലമാര തുറന്നു അതിൽ നിന്നും മഹർ എടുത്തു വന്നു .അവന്റെ നേരെ നീട്ടി .ഇത് കഴുത്തിൽ ഇട്ടു തന്ന് നീ എന്റെ ഭാര്യയാണെന്ന് പറയ് .എന്നിട്ട് മതി .എന്റെ കാര്യത്തിൽ ഇടപെടുന്നതും ആജ്ഞാപിക്കുന്നതും .അങ്ങനെ ചെയ്‌താൽ പട്ടിയെ പോലെ കാൽക്കീഴിൽ കിടന്നോളാം .
അവന്റെ കൈ ബാഗിൽ നിന്നും അയഞ്ഞു .
അവൾ താഴേക്ക് പോയി .
എന്റെ വായടക്കാൻ ഇവൾക്ക് കഴിഞ്ഞു .ഉമ്മാന്റെ സമ്മതം എങ്ങനെ കിട്ടും .
അതൊന്ന് കാണണമല്ലോ അവനും താഴേക്കു വന്നു .
മോള് എന്താ ലേറ്റ് ആയെന്ന് നോക്കുകയാരുന്നു .
സമയം ആവുന്നതേ ഉള്ളൂ ഉമ്മ
എന്റെ റബ്ബേ എന്റെ ഉമ്മ തന്നെയാണോ ഇത് .പിറകിൽ നിന്നും ഇത് കേട്ട ഫൈസി അത്ഭുതത്തോടെ ഉമ്മാനെ നോക്കി .
ഞാൻ ഫുഡ് എടുത്തു വരാം .അവൾ അടുക്കളയിലേക്ക് പോയി .
ആയിഷ ഫുഡ് എടുത്തു വെച്ചിരുന്നു .ആയിഷയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവളത്തെടുത്തു ബാഗിൽ വെച്ചു .വേഗം വന്നു .ആയിഷ സഫുനെ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല .ഫൈസി കാണുന്നുണ്ടായിരുന്നു ഇത് .ആയിഷയെ നോക്കിയപ്പോൾ അവന് എന്ത് കൊണ്ടോ സങ്കടം വന്നു .സഫുവിനെ നോക്കിയപ്പോൾ രണ്ടു പൊട്ടിക്കാനും .ആയിഷയും അവളും വലിയ കൂട്ടായിരുന്നു .പിന്നെന്താ പറ്റിയെ .
******
പുറത്തേക്കു വന്നു നോക്കിയപ്പോഴാ അവന് ഉമ്മയുടെ സ്നേഹത്തിന്റെ കാര്യം മനസിലായത് .സമീർക്കയുണ്ട് പുറത്ത് .ഇവൾ സമീർക്കയെ കൊണ്ട് പറയിപ്പിച്ചിട്ട് ഉണ്ടാവും .സമീർക്കയെ വലിയ പേടിയാ ഉമ്മാക്ക് .കല്യാണത്തിന് സമ്മതിക്കാൻ ഇക്ക അമ്മാതിരി പൊക്കലായിരുന്നു .അതിന്റെ പേടിയാ മൂപ്പർക്ക് .
സമീർക്കയെ കണ്ടതും അവൻ അടുത്തേക്ക് പോയി സലാം പറഞ്ഞു .കുറെ സംസാരിച്ചു .കുറേ ആയില്ലേ ലീവ് .അത് കൊണ്ട് ഞാൻ തന്നെ കൊണ്ട് വിടണമെന്ന് ഒരേ വാശി .അതാ വന്നത് .
അവർ പോകുന്നതും നോക്കി ഫൈസി നിന്നു .അവൾ ഫൈസിയെ നോക്കി കൈ കാണിച്ചു .പോട്ടെ ഇക്ക .അവൾ ഒരുമാതിരി ആക്കിയ ചിരിയും ചിരിച്ചു .
അവളുടെ ഒരു ഇക്ക .ഇങ് തിരിച്ചു വാ മോളെ വന്നിട്ട് കാണിച്ചു തരാം ഫൈസി ആരാണെന്ന് .
*********
കോളേജ് വിട്ട് വന്നിട്ടും അവൾ ആയിഷയോട് മിണ്ടുകയോ നോക്കുകയോ ചെയ്തില്ല .
ഫൈസി രാത്രി നേരത്തെ വന്നു .
കിടക്കാൻ നേരം അവൾ ഫൈസിയെ നോക്കി .ഒരനക്കവും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അവൾ വേഗം ബെഡിൽ ഒരു സൈഡിലായി പോയി കിടന്നു .അവൾക്ക് ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു ഇവൻ മനസ്സിൽ ഒന്നും കാണാതെ സൈലന്റ് ആവില്ല എന്തായിരിക്കും പ്ലാൻ .അവൾ അതും ആലോചിച്ചു കിടന്നു .എപ്പോഴോ ഉറക്കിലേക്ക് വീണു .
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 20
അവൻ ദേഹത്ത് കൈ വെച്ചതും അവളുടെ ഉറക്കമെല്ലാം ഏഴുകടലും കടന്നു പോയിരുന്നു .അവൾ പക്ഷേ കണ്ണ് തുറന്നില്ല .ഉറക്കത്തിൽ അറിയാതെയാണോ ഇനി .അവന്റെ കാൽ കൂടി തന്റെ മേലെ കയറ്റി വെച്ചു .ശരീരം മൊത്തം വിറയൽ പടർന്നു കയറി .അറിയാതെ ആയതല്ല .മനപ്പൂർവം തന്നെയാണ് .എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നും എഴുന്നേല്പിക്കണം അതിന് വേണ്ടിയുള്ള അടവാണ് .ഭീഷണി എല്കുന്നില്ലെന്ന് കണ്ടപ്പോ ഉള്ള പുതിയ അടവ് .ഇപ്പൊ കാണിച്ചു തരാട്ടോ മോനേ സഫു ആരാന്ന് .
അവൾ കണ്ണ് തുറക്കാതെ തന്നെ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു .
ഇവളിതെന്തു ഭാവിച്ചാ .ഇനി ഞാൻ തൊട്ടത് അറിഞ്ഞില്ലേ
അവൻ അവളെ വയറിന്മേൽ കൈ വെച്ചതും അവൾ അവന്റെ അടുത്തേക്ക് കിടന്നു അവനെ കെട്ടിപിടിച്ചു .
അവനാകെ ഷോക്കടിച്ചത് പോലെയായി .
അമ്പരപ്പിൽ നിന്നും മുക്തയായ ശേഷം അവൻ അവളെ തട്ടി വിളിച്ചു .അവൾ ഒന്നൂടി അവനോട് ചേർന്നു കിടന്നു അവന്റെ നെഞ്ചിൽ തലവെച്ചു .
അവൻ രണ്ടു കൈ കൊണ്ടും അവളെ തള്ളിമാറ്റി എണീറ്റു .
അവൾ ഒന്നുമറിയാത്ത പോലെ കണ്ണും തിരുമ്മി എണീറ്റു അവനെ നോക്കി .
എന്താ വേണ്ടേ ഇന്നും ഉറങ്ങാൻ വിടില്ലെന്നാണോ .
എന്റെ നെഞ്ചത്ത് തലവെച്ചാണോ കോപ്പേ ഉറങ്ങുന്നേ .
നിന്റെ ദേഹത്തോ .....അവൾ ഞെട്ടിയത് പോലെ പറഞ്ഞു .
സോറിട്ടോ സോറി ...വീട്ടിൽ ഉമ്മാന്റെയോ അനിയത്തിയുടെയോ കൂടെയാണ് കിടക്കുക .അവരെ കെട്ടിപിടിച്ചു കിടക്കാതെ എനിക്ക് ഉറക്കം വരില്ല .ഉറക്കത്തിൽ അവരാന്ന് കരുതി .സോറി .
വടി കൊടുത്തു അടി വാങ്ങിയത് പോലെയായല്ലോ അവൻ അവളെ കണ്ണും മിഴിച്ചു നോക്കി .
ഇനി കിടന്നോ ഞാൻ തൊടില്ല .ഞാൻ ദൂരെ കിടന്നോളാം .
അവൻ അവളെ നോക്കി പുതപ്പും വലിച്ചെടുത്തു താഴെ കിടന്നു .
നീയെന്തിനാ താഴെ കിടക്കുന്നേ .ഇനി കെട്ടിപിടിക്കില്ലെന്ന് പറഞ്ഞില്ലേ .സത്യായിട്ടും ചെയ്യില്ലാട്ടോ
ഇപ്പൊ ഉമ്മന്നല്ലേ കരുതിയെ കുറച്ചു കഴിഞ്ഞ വേറെ വല്ലതൊക്കെ തോന്നും അതിനേക്കാൾ നല്ലത് താഴെ കിടക്കുന്നതാ .അവൻ പിറു പിറുത്തു .
അവൾക്ക് ഉള്ളിൽ ചിരിവര്ന്നുണ്ടായിരുന്നു .
എന്നോടാ നിന്റെ കളി .നിന്നെ വിറ്റ കാശ് എന്റെ കയ്യിലിൽ ഉണ്ട് മോനേ .
******
ഫോൺ അടിയുന്ന ശബ്ദം കേട്ട ഫൈസിയുടെ ഉറക്കം ഞെട്ടിയത് .തന്റെ ഫോണിൽ നിന്നല്ല അവളെയാണോ അവൻ തല ഉയർത്തി നോക്കി .അവൾ ഫോണ് അറ്റൻഡ് ചെയ്തു മെല്ലെ സംസാരിക്കുന്നത് കേട്ടു .ഉറങ്ങി പോയി സോറി .ഇപ്പൊ വരാം .ഫോൺ ഓഫാക്കി മെല്ലെ എഴുന്നേറ്റു . അലമാര തുറന്നു എന്തോ പൊതിയും എടുത്തു പോകുന്നത് കണ്ടു .അവൻ സമയം നോക്കി മണി പന്ത്രണ്ട് .ഈ ടൈം ഇവൾ എവിടേക്ക പോയത് .പിറകെ പോയി നോക്കണോ .വേണ്ട ....എവിടെയാന്നു വെച്ച പൊക്കോട്ടെ എനിക്കെന്താ .അവൻ വീണ്ടും കിടന്നു .എന്നലും എവിടെക്കായിരിക്കും അവന് പിന്നെ ഉറക്കം വന്നില്ല .പോണോ വേണ്ടയോ അവന്റെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ചാഞ്ചാടാൻ തുടങ്ങി അവസാനം പോയി നോക്കാൻ തന്നെ തീരുമാനിച്ചു .അവൻ വേഗം അവളെ പിറകെ പോയി .അവൾ കാണാതിരിക്കാൻ പതുക്കെ ശബ്ദം ഇല്ലാതെ ആയിരുന്നു അവൻ പോയത് .ഹാളിൽ ഉപ്പ ഇരിക്കുന്നത് കണ്ടു .ഉപ്പാക്ക് ഈ ടൈം ഇവിടെ എന്താ കാര്യം .അവൾ ഉപ്പാന്റെ അടുത്ത് പോയതും എന്തൊക്കയോ പാക്കറ്റ് അവളെ കയ്യിൽ കൊടുത്തു .ഇവർ രണ്ടും കൂടി നട്ടപാതിരാക്ക് എന്താ പരിപാടി .അത് കൂടി കണ്ടിട്ട് തന്നെ കാര്യം .അവർ ആയിഷയുടെ റൂം ശബ്ദം ഇണ്ടാക്കാതെ തുറന്നു അകത്തു കയറി .ആവൻ മെല്ലെ വാതിൽ തുറന്നു നോക്കി .അവൾ ഒരു ടേബിളിൽ കേക്ക് വെച്ചു അലങ്കരിക്കുന്നു ഉപ്പ സഹായിച്ചു കൊടുക്കുന്നു .എന്തൊക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട് .കണ്ടാൽ ഫ്രണ്ട്സ് ആണെന്ന് തോന്നും എന്റെ ഉപ്പ തന്നെയാണോ ഇത് .മാറിപോയൊന്നും ഇല്ലല്ലോ .അവൻ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി .ഇവളിതെപ്പോ ഉപ്പാനെ മയക്കി എടുത്തു .ഇന്ന് ബാബിടെ ബർത്ഡേ ആണോ .
അവൾ ആയിഷന്റെ അടുത്ത് ചെന്നു വിളിച്ചു .ഹാപ്പി ബർത്ഡേ ആയിഷുട്ടി .
ബാബി ഞെട്ടി എണീക്കുന്നതും രണ്ടാളെയും നോക്കി .കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിക്കുന്നതും കണ്ടു .
അവൾ നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു .അവൾ ഉപ്പാന്റെ വായിൽ ആയിഷുനെ കൊണ്ട് കേക്ക് കൊടുപ്പിച്ചു .ബാബിക്ക് ഉപ്പാനെ നല്ല പേടിയുണ്ടെന്ന് മുഖം കണ്ടാലേ മനസ്സിലാവുന്നുണ്ട് .
അയിഷൂ ഇതിനെ പേടികയൊന്നും വേണ്ട ഡമ്മി പീസ .ഗൗരവം ഒക്കെ ചുമ്മാത ആളെ പേടിപ്പിക്കാൻ .
ഡമ്മി പീസോ ......ഞാനോ .......നിന്നെ ഞാനിന്ന് .....താണ് കൊടുത്തപ്പോൾ തലയിൽ കയറുന്നോ .ഉപ്പ തല്ലാൻ നോക്കിയതും അവൾ ഓടി മാറി .
ഇനിയൊരു ആവശ്യം പറഞ്ഞു നീ വാ കുട്ടി പിശാചേ അപ്പൊ പറഞ്ഞു തരാം .
ഹ പിണങ്ങല്ലേ മൂപ്പിലാനേ ഞാനൊരു തമാശ പറഞ്ഞതല്ലേ .അവൾ ഉപ്പാനെ വന്നു ചേർത്ത് പിടിച്ചു ആയിഷയുടെ മുന്നിൽ നിന്നു .ആൾ പാവട്ടോ കെട്ടിയോളെ പേടിച്ചു ഇങ്ങനെ ആയിപ്പോയതാ .
ഏത് കഷ്ടകാലം പിടിച്ച നേരത്താടീ നിന്നോട് മിണ്ടാൻ തോന്നിയത് .അവളെ ചെവിയിൽ പിടിച്ചു തിരുമ്മി .
വേദന എടുക്കുന്നു മൂപ്പിലാനേ ചെവിയിൽ നിന്നും വിട് .അവൾ കൈ വിടുവിച്ചു ചെവി തിരുമ്മി .
കഷ്ടകാലം നിങ്ങളെ അല്ല എന്റെയാ .നിങ്ങളെ മോനേ കെട്ടിയത് മുതൽ എന്റെ കഷ്ടകാലാ തുടങ്ങിയത് .
എന്റെ മോനേ ഒരു പാവമാ .നീ വല്ലോം ചെയ്തു കാണും അവനെ .
പാവമല്ല പാവക്ക .പുറം കാണാൻ മൊൻജൊക്കെ ഉണ്ടെങ്കിലും ഉള്ള് മൊത്തം പാവക്ക പോലെ കൈപ്പ .തനി മുരടൻ .
കണക്കായി പോയി .നിനക്ക് അങ്ങനെ തന്നെ വേണം .സഹിച്ചോ .
ഇനി സഹിച്ചല്ലേ പറ്റു .അല്ലാതിപ്പോ എന്താ ചെയ്യുക .എന്റെ തലേലെഴുത് .ഉപ്പ ഒരു കഷ്ണം കേക്ക് എടുത്തു തിന്നാൻ നോക്കിയതും അവൾ പിടിച്ചു വാങ്ങി .ഇത് മാത്രം വേണ്ട .ഷുഗർ കൂടിയിട്ട് വേണം നിങ്ങളെ കെട്ടിയോൾ എന്നെ പിടിച്ചു വിഴുങ്ങാൻ .അല്ലേൽ തന്നെ എന്നെ കണ്ണിന് നേരെ കണ്ടു കൂടാ .
ഉപ്പ പിണങ്ങുന്നത് പോലെ ആക്കിയതും അവൾ ഇത് ലാസ്റ്റനെ എന്നും പറഞ്ഞു വായിൽ വെച്ചു കൊടുത്തു .ഇനി വേഗം പോയി കിടന്നോ .ഉമ്മ എണീറ്റാൽ ഞങ്ങൾക്ക് കൂടി കിട്ടും .
നീയും വേഗം പോയി കിടന്നോ നാളെ കോളേജിൽ പോകണ്ടേ .അവൾ തലയാട്ടി .
അവൻ ബാബിയെ നോക്കി .ബാബി കണ്ടതൊക്കെ വിശ്വസിക്കാനാവാതെ സഫുവിനെ തന്നെ നോക്കി നിക്കുന്നത് കണ്ടു.എനിക്തന്നെ ഇതൊന്നും
വിശ്വസിക്കാൻ പറ്റുന്നില്ല .ഉപ്പ വരുന്നത് കണ്ടതും അവൻ കാർട്ടന് പിന്നിൽ ഒളിച്ചു .
ഉപ്പ പോയതും ബാബി അവളെ പിടിച്ചു ചെറുതായി തല്ലി .എനിക്ക് ഇന്ന് എത്ര സങ്കടം വന്നുന്നു അറിയോ .
അത് ചുമ്മാ ഞാൻ ഇയാളെ ഒന്ന് ടെസ്റ്റ് ചെയ്തു നോകിയതല്ലേ .അവൾ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു .ഇപ്പൊ പിണക്കം ഒക്കെ മാറിയില്ലേ .
എന്നാലും ബാപ്പ ഇങ്ങനെ .....എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .
ആരെയും കാണുന്നത് പോലെയല്ല .അന്ന് ഞാൻ സ്വർണ്ണം കൊടുത്തില്ലേ അതിന്റെ പിറ്റേന്ന് എന്റെ റൂമിൽ വന്നിരുന്നു .ചെയ്തത് നന്നായിന്ന് പറഞ്ഞു തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു .എനിക്ക് അതിന് പകരം സ്വർണ്ണം വാങ്ങി തരാൻ നോക്കിയതാ .ഞാൻ വേണ്ടന് പറഞ്ഞു .അന്ന് മുതൽ ഉള്ള കൂട്ടാ .പരിജയപെട്ടപ്പോഴാ മനസിലായത് ആളൊരു പാവമാണെന്നു .ഞാൻ വീട്ടിൽ പോയപ്പോൾ എപ്പോഴും വിളിക്കും എപ്പോഴാ വരുന്നെന്ന് ചോദിച്ച് .ഈ വീട്ടിൽ ബാപ്പക്ക് മാത്രേ എന്നെ വേണ്ടുള്ളൂ എന്ന കാര്യവും എനിക്ക് മനസ്സിലായി.അവളെ കണ്ണിൽ ഒരു നനവ് പടർന്നു .
അപ്പൊ എനിക്കോ .ഞാനും പറയും ഫൈസിയോട് കൂട്ടിയിട്ട് വരാൻ .
പിന്നൊരു സത്യം അറിയോ എന്റെ ആയിഷുട്ടി ബാപ്പാന്റെ അടുത്ത ചങ്ങായിന്റെ മോളാണ് .ഹാരിസ്ക്ക യോട് പറഞ്ഞു തന്നെ തിരിഞ്ഞ പിടിച്ചു ഇവിടെ കൊണ്ട് വന്നതും ബാപ്പയാണ് .എല്ലാവരെയും ഇഷ്ടമാണ് പാവത്തിന് ഉമ്മാനെ പേടിച്ചു പ്രകടിപ്പിക്കാത്തത .ബർത്ഡേയ് ആണെന്ന് പറഞ്ഞു തന്നതും മൂപ്പര .ബർത്ത്ഡേ ആയിട്ട് ഗിഫ്റ്റൊന്നും തന്നില്ലെന്ന് വേണ്ട .
അതിന് നീയെന്ത് ഗിഫ്റ്റ എനിക്ക് തന്നെ .
അത് കൊള്ളാല്ലോ സ്വന്തായിട്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ബാപ്പയെ തന്നില്ലേ അത് പോരെ .
ആദ്യായിട്ട ഇങ്ങനെ .......ബാക്കി പറയാൻ കഴിയാതെ അവൾ നിന്നു വിങ്ങി പൊട്ടി .അത് കണ്ടപ്പോൾ അറിയാതെ ഫൈസിയുടെ കണ്ണും നിറഞ്ഞു .
ഹാരിസ്കയ്യുടെ കാൾ വന്നതും സഫു ഞാൻ പോവുകയാ .സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല എന്നും പറഞ്ഞു ഇറങ്ങി .
ഫൈസി വേഗം പോയി ഉറങ്ങുന്നത് പോലെ കിടന്നു .
അവൾ വന്നതും കിടന്നതും എല്ലാം അവൻ അറിയുന്നുണ്ടായിരുന്നു .അവന് ബാപ്പയും അവളും തമ്മിലുള്ള സംസാരവും കളിയും ചിരിയും തന്നെയായിരുന്നു മനസ്സിൽ ആയിഷയയുടെ മുഖത്തെ സന്തോഷവും .ആദ്യായിട്ട ഇത്ര സന്തോഷത്തോടെ ബാബിയെ കണ്ടതും .സഫു രാവിലെ പറഞ്ഞത് പോലെ അതൊരു മനുഷ്യജീവിയാണെന്ന് ഇവിടരും ഓർക്കൽ കൂടിയില്ല .ആദ്യോക്കെ ഇതിന്റെ പേരിൽ ഉമ്മാനോട് ദേഷ്യപെട്ടിരുന്നു .അതിന്റെ കലി കൂടി പാവത്തിന്റെ മേൽ തീർക്കുന്നത് കണ്ടപ്പോൾ നിർത്തിയതാണ് .വളർന്നതിന് ശേഷം ബാപ്പയോട് അതികം സംസാരിക്കൽ തന്നെയില്ല .എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സംസാരിക്കും എന്നല്ലാതെ ഇത് പോലെ തമാശയൊക്കെ പറഞ്ഞിട്ട് തന്നെ വർഷങ്ങളായി .അവന് എന്തോ കുറ്റബോധം തോന്നി .
*******
രാവിലെ അവൾ കുളിക്കാൻ ബാത്‌റൂമിലേക്ക് പോകാൻ നേരം അവൻ ഓടി കയറി വാതിൽ അടച്ചു .
ദേ ഫൈസി കളിക്കല്ലേ
കളിക്കാൻ ഇത് പ്ലേ ഗ്രൗണ്ട് അല്ല മോളെ ബാത്‌റൂമ
അവിഞ്ഞോരു കോമഡി .മര്യാദക്ക് ഇറങ്ങുന്നുണ്ടോ .എനിക്ക് കോളേജിൽ പോകാൻ ടൈം ആയി .
അതിന് ഞാനെന്തു വേണം .നീ പോയിക്കോ
എനിക്ക് കുളിക്കണം .നീ ഒന്ന് ഇറങ്ങുന്നുണ്ടോ .അവൾ വാതിലിൽ ആഞ്ഞു മുട്ടി .
എനിക്കും കുളിക്കണം .
കുളിച്ചു ഒരുങ്ങി കെട്ടി ആ ജംക്ഷനിൽ പോയി വായി നോക്കാനല്ലേ .അല്ലാതെ ജോലിക്ക് പോകാനൊന്നും അല്ലല്ലോ .
ജോലിക്ക് പോകാതെ വായി നോക്കി ഇരിക്കുന്നത് നിന്റെ ബാപ്പ .അങ്ങേരെ പോയി വിളി വായിനോക്കിന്ന്
ഉപ്പാക്ക് പറയുന്നോ .നിന്നെ ഞാനിന്ന് കാണിച്ചു തരാട്ടോ .അവൾ പുറത്ത് നിന്നും വാതിൽ പൂട്ടി .ഇന്ന് മൊത്തം ഇവിടെ കിടക്ക് .കുളി്ച് മരിക്ക് .
ടീ കളിക്കല്ലേ .എന്റെ തനി സ്വഭാവം അറിയും നീ .മര്യാദക്ക് വാതിൽ തുറക്ക് .
എന്റെ ഉപ്പാനെ പറഞ്ഞതിന് സോറി പറയ് .എന്നാ തുറന്നു തരാം .
എന്റെ പട്ടി പറയും സോറി .
എന്നാ പട്ടിയോട് വന്നു സോറി പറയാൻ പറയ് .ഞാൻ തുറന്നു തരാം .
അവൾ റൂമിന്റെ വാതിൽ തുറന്നു പുറത്ത് പോകുന്ന ശബ്ദം കേട്ടു .
പന്നി പണി തന്നല്ലോ .ഇനിയിപ്പോ എന്താ ചെയ്യുക .അവൻ വാതിൽ തള്ളി തുറക്കാൻ കുറേ ശ്രമിച്ചു .കഴിഞ്ഞില്ല .
കുറച്ചു സമയം കഴിഞ്ഞു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു .
ഞാൻ കോളേജിൽ പോകാൻ പോവ്വുകയാ .മാപ്പ് പറയാൻ ഇനി ഒരു മിനിറ്റ് കൂടി സമയം ഉണ്ട് .വേണേൽ വേഗം പറയ് .
അവന് വേറെ വഴിയില്ലെന്ന് മനസിലായി.വാശി പിടിച്ചിരുന്നാൽ ഇന്ന് മൊത്തം ഇതിൽ കഴിയേണ്ടി വരും .ഈ പിശാച് അതിനും മടിക്കില്ല .
അവൻ ദേഷ്യം കടിച്ചു പിടിച്ചു മെല്ലെ പറഞ്ഞു സോറി .
കേട്ടില്ല ഒന്നുടെ
സോറി
പോരല്ലോ .ഇനി നിന്റെ ഉപ്പാനെ ഒന്നും പറയില്ല .സോറി എന്ന് പറ .
അവന് അവളെ കയ്യിൽ കിട്ടിയാൽ കൊന്നു കളയണ്ട ദേഷ്യം ഉണ്ടായിരുന്നു .അവൻ ക്ഷമിച്ചു പിടിച്ചു .അവൻ അത് പോലെ പറഞ്ഞു .അവൾ വാതിൽ തുറന്നു .
വാതിൽ തുറന്നതും അവൻ വേഗം പോയി റൂമിന്റെ വാതിൽ പൂട്ടി താക്കോൽ അവന്റെ പാന്റിന്റെ കീശയിൽ ഇട്ടു .
എന്നെ പൂട്ടിയിടാൻ മാത്രം ധൈര്യം നിനക്കായോ .നീ ഇന്ന് കോളേജിൽ പോകുന്നത് എനിക്കൊന്ന് കാണണം .
എട്ടിന്റെ പണിയാണല്ലോ തെണ്ടി തിരിച്ചു തന്നത് .ഇനി എങ്ങനെ താക്കോൽ കിട്ടും .
ഫൈസി ഇത് ചീറ്റിങാണ് വാതിൽ തുറക്ക് .അല്ലേൽ ഞാൻ ഒച്ചയിടും
എന്നാ ഒച്ചയിഡ് .എത്ര ഉച്ചത്തിൽ വേണമെങ്കിലും വിളിക്ക് .ഞാൻ നിന്നെ പൂട്ടിയിട്ടുന്ന് വേണമെങ്കിൽ വിളിച്ചു കൂവ്വ് .
അങ്ങനെ ചെയ്‌താൽ ഞാൻ നാണം കെടുകയേ ഉള്ളൂ .ഇവൻ രണ്ടും കല്പിച്ചാണെന്ന് മുഖം കണ്ടാൽ മനസ്സിലാവുന്നുണ്ട് .
ബസിന് ടൈമായി അവൾ ദയനീയമായി
അവനെ നോക്കി പറഞ്ഞു .
ബസ് പോകുന്നതിനു നിനക്കെന്താ അവർക്ക് അവരെ ജോലി ചെയ്യണ്ടേ .നീ ഇന്ന് കോളേജിൽ പോകുന്നില്ലലോ .
പോകണം .പോയേ പറ്റു .എക്സാം അടുത്ത സമയം ആണ് .ഇപ്പൊ തന്നെ കുറേ ക്ലാസ്സ് പോയി .
ആണോ എന്നാലേ എന്റെ കാൽ പിടിച്ചു മാപ്പ് പറയ് .പൂട്ടിയിട്ടതിനും എന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചതിനും .
എന്റെ പട്ടി പറയും എന്ന് പറയാൻ നാവോളം വന്നത് അവൾ വിഴുങ്ങി .ആവശ്യം ഇപ്പൊ എന്റേതാണല്ലോ .മാപ്പ് പറയാൻ മാത്രം മനസ്സ് അനുവദിക്കുന്നുമില്ല .ഇപ്പൊ മാപ്പ് പറഞ്ഞാൽ അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ സോറി പറയൽ മാത്രമായിരിക്കും എന്റെ ജോലി .എങ്ങനെ ഈ റൂമിൽ നിന്നും രക്ഷപെടും .
അവൾ അവന്റെ അടുത്ത് ചെന്നിരുന്നു .
എന്താ കോളേജിൽ പോകുന്നില്ലേ
ഇല്ല .നീ ഇന്ന് മുഴുവൻ ഈ റൂമിൽ ഉണ്ടാകുമല്ലോ .അതിനേക്കാൾ വലുതൊന്നും അല്ല എനിക്ക് കോളേജ് .നമുക്ക് മിൻടീം പറഞ്ഞും ഇവിടെ ഇരിക്കാമെന്നേ .
അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി .ഇനി പുതിയ വല്ല അടവും ആയിരിക്കുമോ .അവളെ നോട്ടവും സംസാരവും ഒന്നും ശരിയായി തോന്നുന്നില്ല .എന്തോ വശപ്പിശക് പോലെ .
അവൾ അവന്റെ കയ്യുടെ മുകളിൽ കൈ വെച്ചു .അവന്റെ ശരീരത്തിലെ വിറയൽ അവളറിഞ്ഞു .
നീയെന്തയീ കാണിക്കുന്നേ അവൻ കൈ തട്ടിമാറ്റി .
വെറുതെ ഇരിക്കല്ലേ അപ്പൊ എന്തെങ്കിലും സംസാരിക്കാമെന്നേ .അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു .
അവന്റെ ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ടായിരുന്നു .അവൻ എണീറ്റു പോകാൻ നോക്കിയതും അവൾ കയ്യിൽ പിടിച്ചു .
അവൻ കീശയിൽ നിന്നും താക്കോൽ എടുത്തു നിലത്തേക്ക് വലിച്ചെറിഞ്ഞു .ഒന്ന് ഇറങ്ങി പോകുന്നുണ്ടോ ശവം .
അവൾ ചിരിയും കടിച്ചമർത്തി വാതിലും തുറന്നു പോയി .
ആദ്യായിട്ട സ്വന്തം കണ്ണുകളോട് അവൾക്ക് ബഹുമാനം തോന്നിയത് .ഇത് വരെ നിന്നെ കൊണ്ട് കാണാനേ സാധിക്കുന്ന കരുതിയത് .ഇവനെ വരച്ച വരയിൽ നിർത്താനും സാധികുന്ന ഇന്ന അറിഞ്ഞേ .എന്റെ കണ്ണേ നീയൊരു സംഭവമാട്ടോ .
അവൾ ഇറങ്ങിപോയതും അവൻ ചുമരിൽ ആഞ്ഞടിച്ചു .എനിക്കെന്താ പറ്റിയെ .അവളെ മുന്നിൽ എത്തുമ്പോൾ ഞാനെന്ത ഇങ്ങനെ പതറുന്നെ .പഴേ പോലെ അവളോട് ദേഷ്യപ്പെടാനും പറ്റുന്നില്ല .എല്ലാത്തിനും മനസ്സ് വിലക്കുന്നു .
അവളെ ഫോൺ ബെല്ലടിക്കുന്ന കണ്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് .പോകുമ്പോൾ ഫോൺ എടുക്കാൻ മറന്നതാണ് .ആദ്യം തല്ലിപൊട്ടിക്കാന തോന്നിയത് .പിന്നെ തോന്നി അവളോടുള്ള ദേഷ്യം ഫോണിനോട് തീർത്തിട്ട് എന്താ കാര്യം .മൂന്നാലു പ്രാവശ്യം അടിഞ്ഞപ്പോൾ പോയി ഫോൺ എടുത്തു .ഷാഹിദ് എന്നാണ് പേര് കാണിക്കുന്നത് .ആരാ ഈ ഷാഹിദ് ഇവനെന്തിനാ സഫുനെ വിളിക്കുന്നെ .അവൻ ഫോൺ എടുത്തു കാൾ ബട്ടൺ അമർത്തി ചെവിയോട് ചേർത്തു .അങ്ങോട്ട് ഹലോ പറയുന്നതിന് മുന്നേ ഇങ്ങോട്ട് സംസാരിച്ചു .എവിടെയാടീ ഉള്ളെ .നട്ടപൊരിയുന്ന വെയിലത്ത് ബീച്ച് കാണാൻ വന്നിരിക്കുന്നു .നിന്റെ തലക്ക് ഓളം ആണോ .
അവൻ ഒന്നും മിണ്ടാതെ കാൾ കട്ടാക്കി .പിന്നെ റിങ് ചെയ്തപ്പോ സൈലന്റ് ആക്കി .
ഇവൾ കോളേജിൽ പോയില്ലേ .കോളേജിലേക്ക് ആണെന്നും പറഞ്ഞു ബാഗും എടുത്തു പോയത് ബീച്ചിൽ ആണോ .
എവിടെ വേണേലും പൊക്കോട്ടെ ആരുടെ കൂടെ വേണേലും പൊയ്ക്കോട്ടേ എനിക്കെന്താ .എന്നാലും കോളേജിലേക്ക് എന്നും പറഞ്ഞു ബീച്ചിൽ പോയതാണെങ്കിൽ അതിലെന്തോ കള്ളത്തരം ഇല്ലേ .അവനിനി അവളുടെ ലവറോ മറ്റോ ആണോ .
ആയാൽ എനിക്കെന്താ .എങ്ങനെയെങ്കിലും എന്റെ തലയിൽ നിന്നും ഒഴിവായ മതി .അവളെ ടോർച്ചർ താങ്ങാൻ വയ്യ ഇപ്പൊ .
മനസ്സ് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി .ബീച്ച് വരെ പോയാലോ .അവരെ കയ്യോടെ പിടിച്ച അവളെന്റെ മുന്നിൽ മുട്ട് കുത്തും .അവളെ കള്ളത്തരം കണ്ടു പിടിച്ചു മറ്റുള്ളവരെ മുന്നിൽ കാട്ടികൊടുത്താൽ അവൾ ഞാൻ പറയുന്നത് പോലെ അനുസരിക്കും .അവൻ പെട്ടന്ന് തന്നെ റെഡിയായി പോയി .കൂട്ടിന് അജുവിനെയും കൂടെ കൂട്ടി .
....... തുടരും
Continue in Next part... 👉 mizhikal paranja pranayam 21 to 30
posting : കട്ടക്കലിപ്പൻ
.