എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

മിഴികൾ പറഞ്ഞ പ്രണയം - 21 to 30 | Mizhikal Paranja Pranayam

ft


 💕മിഴികൾ പറഞ്ഞ പ്രണയം 💕



  1. Part 21


ഭാര്യയുടെ കാമുകനെ പിടിക്കാൻ വന്നതല്ലേ കാണ് ...കണ്ണ് നിറച്ചു കാണ് .

കോളേജിലേക്ക് എന്നും പറഞ്ഞു ബാഗ് എടുത്തു ഇറങ്ങിയവൾ ബീച്ചിൽ ആണെന്ന് പറയുമ്പോൾ ആരായാലും ഒന്ന് സംശയിക്കില്ലേ .

നീ എന്നോട് വന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിനോ ഇല്ലല്ലോ .ഞാനെന്താ പറഞ്ഞേ അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല .ചെയ്തിനെങ്കിൽ തന്നെ അതിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് .അതാണ്‌ വിശ്വാസം .നിനക്കതില്ല .ഇപ്പൊ എന്തായി .കാമുകന് പകരം സ്വന്തം ഉപ്പയും ബാബിയും .

അവൻ അവരെ തന്നെ നോക്കി .ഒരു മരത്തിന്റെ ചുവട്ടിലായി അവൾ തനിച്ചു ഇരിക്കുന്ന കണ്ടു .കുറച്ചു ദൂരെ പാർക്കിലായി ഉപ്പയും ബാബിയും  ഉണ്ട് .

അവളെ അടുത്തേക്ക് ഒരു ചെറുക്കൻ വന്നിരുന്നത് അപ്പോഴാണ് .അവനെ എവിടെയോ കണ്ടിട്ടുണ്ട് .സൂക്ഷിച്ചു നോക്കിയപ്പോഴാ മനസിലായത് അന്ന് ആക്സിഡന്റ് ഉണ്ടായി വഴക്കിട്ട കക്ഷിയാണ് .
ഇവന്റെ പേരായിരിക്കും ഷാഹിദ് .ഇവനെ എന്തിനാ ഇവൾ ഇവിടേക്ക് വിളിച്ചിട്ട് ഉണ്ടാവുക .അവളുടെ ഒരു വാക്കിനു അയ്യായിരം രൂപ തിരിച്ചു തന്ന കക്ഷിയാ .

ഒരു കിസ്സ് കൊടുക്കാൻ .ഇനി അതിന്മേൽ പിടിച്ചു കയറ് .അജു ദേഷ്യത്തോടെ പറഞ്ഞു .

കുറച്ചു സമയം സംസാരിക്കുന്നതും അവളെ കയ്യിൽ ഒരു കടലാസ് കൊടുത്തു പോകുന്നതും  കണ്ടു .അവളത് തുറന്നു വായിച്ചതിന് ശേഷം അവന്റെ പിറകെ വിളിച്ചു കൊണ്ട് ഓടി പോകുന്നത് കണ്ടു .

അവൻ നിൽക്കാതെ ബൈക്കിൽ കയറി പോയി .അവൾ ആ കടലാസ് ചുരുട്ടി അവന്റെ നേരെ  എറിഞ്ഞു .കുറച്ചു സമയം കഴിഞ്ഞു അതെടുത്തു ബാഗിൽ വെച്ചു അവരുടെ അടുത്തേക്ക് തന്നെ പോയി .

അത് വായിച്ചതിന് ശേഷം അവളുടെ മുഖം വല്ലാതെ ടെൻഷനടിച്ച പോലെ ഉണ്ട് .

എന്തായിരിക്കുമെടാ അതിൽ .നേരത്തെ കണ്ട ഉന്മേഷം ഒക്കെ പോയല്ലോ അത് വായിച്ച ശേഷം .

ലവ് ലെറ്റർ .ഒളിച്ചോടാനുള്ള പ്ലാൻ ആയിരിക്കും .

പോയിക്കോട്ടെ എന്റെ തലയിൽ നിന്നും ഒഴിവാകുമല്ലോ .

ഭാര്യ ഒളിച്ചോടാൻ ആഗ്രഹിക്കുന്ന ഒരുത്തൻ 
അവൻ പുച്ഛത്തോടെ ഫൈസിയെ നോക്കി .

അവളെന്റെ ഭാര്യയൊന്നും അല്ല .

നീ മഹർ കൊടുത്തു സ്വീകരിച്ച പെണ്ണ് ഭാര്യ അല്ലെങ്കിൽ പിന്നെ ആരാടോ 

മനസ്സ് കൊണ്ടും അംഗീകരിക്കണം എന്നാലേ ഭാര്യയാവൂ .

കോപ്പ് തുടങ്ങി .ഞാൻ ഒന്നും പറഞ്ഞില്ലേ .എനിക്ക് കേൾക്കുകയും വേണ്ട .

ഞാൻ പോവ്വുകയാ .വരുന്നുണ്ടേൽ വാ .

അവൻ കൂടെ പോയെങ്കിലും അവന്റെ മനസ്സ് മുഴുവൻ അവളെ കയ്യിൽ ഉള്ള ലെറ്റർ ആയിരുന്നു .അതിൽ എന്തായിരിക്കും എന്ന ചിന്തയും .കുറച്ചു സമയം അജുവിന്റെ കൂടെ നിന്നു പിന്നെ വീട്ടിലേക്ക് പോയി .

അവൻ വീട്ടിൽ എത്തിയതും ഉമ്മാന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു .അവളോ ഒരു ജോലിയും ചെയ്യില്ല .ചെയ്യുന്ന ഒരുത്തിയേയും കൂട്ടി കോളേജിലേക്കും പോയിരിക്കുന്നു .ഉച്ചകത്തെ ഫുഡ്‌ അവളെ വീട്ടിൽ നിന്നും കൊണ്ട് വരോ .പാത്രമെല്ലാം എടുത്തു എറിയുകയും ചെയ്തു .

മുകളിലേക്ക് കയറാൻ പോയ അവൻ തിരിച്ചു വന്നു .ഉമ്മ ഇപ്പൊ എന്താ പറഞ്ഞേ .ആര് കോളേജിൽ പോയെന്ന .

ആ ആയിഷ തന്നെ .അവളെയും കൂടിയല്ലേ ആ തലതെറിച്ച പെണ്ണ് കോളേജിൽ പോയത് .

ബാബി കോളേജിലോ അതെന്തിനാ .

അവൾക്ക് എന്തോ ഒപ്പിട്ട് കൊടുക്കണം പോലും .അവളെ വീട്ടിൽ നിന്ന് ആ പിശാചിനെ വിളിക്കണോ ഇവിടെ നിന്ന് ആരെങ്കിലും വരോന്ന് ചോദിച്ചു .വേഗം വരുമല്ലോന്ന് കരുതിയ അയച്ചേ .ഇപ്പൊ ടൈം എത്രയായിന്ന് നോക്കിയേ ഇത് വരെ വന്നില്ല .

ഇവിടെ ഇത്താത്തയും ഫർസാനയും ഉണ്ടല്ലോ .അവരോട് പറഞ്ഞൂടെ അടുക്കളയിൽ കയറാൻ .അതെങ്ങനെയാ പണിയെടുത്താൽ കയ്യിലെ വള ഊരി പോകുമല്ലോ കൊച്ചമ്മമാരുടെ .

ഭാര്യയെയും വീട്ടുകാരെയും പറഞ്ഞത് ഇഷ്ടപെട്ടില്ലായിരിക്കും .പെങ്കോന്തൻ 

അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല .
പിശാചെന്ന് ഉദ്ദേശിച്ചത് സമീർക്കയെ ആയിരിക്കും .ഈ തീപ്പെട്ടി കൊള്ളി ആൾ  കൊള്ളാല്ലോ .സമീർക്കയുടെ പേരും പറഞ്ഞു ഉമ്മാനെ നല്ലോണം മുതലാകുന്നുണ്ട് .ഇക്കാക്കനോട് എത്രയോ പ്രാവിശ്യം പറഞ്ഞത ബാബിയെയും കൂട്ടി വീട് മാറാൻ .സെന്റിമൻസ് പറഞ്ഞു എന്റെ വായടക്കും .എല്ലാരും ഒന്നിച്ചുള്ള വീടത്രേ സ്വർഗം .കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കണം പോലും .ഞാൻ വിവാഹം കഴിഞ്ഞാൽ അൻസിയെയും കൂട്ടി വീട് മാറണമെന്ന് ആദ്യമേ പ്ലാൻ ഇട്ടിരുന്നു .അല്ലെങ്കിൽ ബാബിയുടെ അവസ്ഥയായിരിക്കും അവൾക്കും .ഒരു രാജകുമാരിയെ പോലെ വാഴിക്കണം കൊട്ടാരം പോലൊരു വീട് സന്തോഷപൂർണ്ണമായ ജീവിതം എന്തൊക്കെ സ്വപ്നം കണ്ടതാ .അവൻ നിരാശയോടെ ഒരു ദീര്ഘ നിശ്വാസം ഇട്ടു റൂമിലേക്ക് പോയി .

അവന്റെ പിറകെ തന്നെ അവളും കയറി വന്നു .ബാഗും വലിച്ചെറിഞ്ഞു താഴേക്കു തന്നെ ഓടുന്ന കണ്ടു .ഇവളെന്ത വാലിന്  തീ പിടിച്ച പോലെ ഓടുന്നെ .അവൻ മെല്ലെ താഴേക്കു എത്തി നോക്കി .ഉമ്മ ആയിഷയെ ക്രോസ്സ് വിസ്താരം ചെയ്യുന്നുണ്ട് .അവളല്ലേ കൂട്ടിയിട്ട് പോയേ അപ്പൊ രക്ഷിക്കേണ്ട കടമയും അവൾക്കാണല്ലോ .ഇപ്പൊ ഭക്ഷണം റെഡിയാക്കാമെന്നും പറഞ്ഞു ആയിഷയെയും കൂട്ടി കിച്ചണിലേക്ക് ഓടുന്ന കണ്ടു .ഉപ്പ ഒന്നും അറിയാത്ത പോലെ tv യിൽ ന്യൂസ്‌ കണ്ടു ഇരിക്കുന്നു .ഇങ്ങേർക്ക് ബെസ്റ്റ് ആക്ടർസ് അവാർഡ് കൊടുക്കണം എന്താ പെർഫോമൻസ് .ഭാവം കണ്ടാൽ അവരെ അറിയേം  കൂടിയില്ല .

കൃത്യ സമയത്തു തന്നെ ഫുഡ്‌ റെഡിയാക്കി ടേബിളിൽ എത്തിച്ചു .അതിന് ശേഷമാണ് ഉമ്മാന്റെ പിറു പിറുക്കൽ നിന്നത് .

അവൾ റൂമിലേക്ക് കയറിയപ്പോഴേ കണ്ടു ഫൈസി എവിടേക്കോ പോകാൻ റെഡിയായി മുടി വാരൽ ആണ് .വൈറ്റ് ഷർട്ട്‌ ആണ് ഇട്ടിട്ടുള്ളത് .അത് കണ്ടതും അവൾക്ക് അവനെ ആദ്യമായി കണ്ടത് ഓർമ വന്നു .അവനുമായി എപ്പോ ഉടക്കിയാലും  അവൻ ഇട്ടത് വൈറ്റ് ഷർട്ടായിരുന്നു .എന്നെ തള്ളിയിട്ടപ്പോഴും മാളിൽ വെച്ചു ചീത്ത പറഞ്ഞപ്പോഴും പായസം മറിച്ചതും എല്ലാം വൈറ്റ് ഷർട്ടാണ് .ഞാനും ഈ ഷർട്ടും തമ്മിൽ തീരെ മാച്ചാവില്ല .ഷർട്ടിന്റെ കുഴപ്പം ആണോ അവന്റെ കുഴപ്പം ആണോ അതോ എന്റെ യാണോ എന്നറിയില്ല ഉടക്കിലെ തീരൂ .ഇന്ന് ഇവന്റെ അടുത്ത് പോകുന്നത് സൂക്ഷിച്ചു വേണം .എന്തിനാ എന്റെ തടി കേടാക്കുന്നെ .

അവൾ അവനെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് വന്നു ഡ്രസ്സ്‌ മാറി ഒരു നോട്ടും എടുത്തു എഴുതാൻ ഇരുന്നു .

അവൻ കാണുന്നുണ്ടായിരുന്നു ഇതെല്ലാം .നിന്റെ കോളേജ് ഇന്ന് നേരത്തെ വിട്ടോ .
അവൾ സത്യമാണോ കള്ളമാണോ പറയുക എന്നറിയാനായിരുന്നു അവൻ ചോദിച്ചത് .

ഞാനിന്ന് പോയില്ല.ആയിഷുന്റെ ബർത്ഡേയ് ആയിരുന്നു ഇന്ന് .അവളെയും കൂട്ടി പുറത്തൊക്കെ പോയി .ബുക്കിൽ നിന്നും കണ്ണെടുക്കാതെ ആയിരുന്നു പറഞ്ഞത് .

അവന് അവളത് പറഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നു തോന്നിയത് .കള്ളമേ പറയു 
എന്നായിരുന്നു അവന്റെ മനസ്സിൽ .അവന് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല .

ആരെ മെക്കിട്ട് കേറാനാവോ കെട്ടിയൊരുങ്ങി പോകുന്നേ .

എന്റെ പെണ്ണിനെ കാണാൻ .അവൾ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു .

പറഞ്ഞത് തമാശരൂപേണ ആണെങ്കിലും അവൾക്ക് അത് കേട്ടു നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി .
അവളത് പുറത്തു കാട്ടിയില്ല .
എന്ന വേഗം ചെല്ല് .വൈകിയാൽ പിണങ്ങി വേറെ ആരുടെയെങ്കിലും കൂടെ പോയി കളയും .

അതിനു നീ അല്ല അവൾ .നിന്നെപോലെ  മറ്റുള്ളവരെ ജീവിതം നശിപ്പിക്കാൻ എവിടെയും വലിഞ്ഞു കയറി പോവാൻ മാത്രം വൃത്തികെട്ടവൾ അല്ല അൻസി .

അതും പറഞ്ഞു അവൻ പോയി . അവനും അവന്റെ ഒരു അൻസിയും കോപ്പിലെ ഒരു പ്രണയവും . അവൾ  ദേഷ്യത്തോടെ നോട്ട് ബുക്കിൽ ആഞ്ഞു കുത്തി .പെന്ന് ലീക്കായി  നോട്ടിൽ മഷി പടർന്നു ഒഴുകി .നാശം പിടിക്കാൻ നിനക്കും ഇഷ്ടയില്ലേ അവനെ  പറഞ്ഞത് .എന്നെ ശല്യപ്പെടുത്താൻ തുനിഞ്ഞു  ഇറങ്ങി കോളും ഓരോന്ന് അവൾ പെന്ന് പിറകോട്ടു വലിച്ചെറിഞ്ഞു .പഠിക്കാനുള്ള മൂഡും പോയി .അവൾ  എണീറ്റു .
പിന്നോട്ട് നോക്കിയ അവൾ ഞെട്ടിപ്പോയി .

ഫൈസി ........ അവന്റെ ഷർട്ട് മുഴുവൻ ഞാൻ വലിച്ചെറിഞ്ഞ പെന്ന് നല്ല നീല പൂക്കൾ വരച്ചിട്ടുണ്ട് .

ഇവൻ പോയില്ലാരുന്നോ .എന്റെ പൊന്ന് ഷർട്ടെ  നിന്നോട് ഞാൻ എന്ത് തെറ്റാ ചെയ്തത് .എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ .

അവന്റെ മുഖം ഒരിക്കലേ നോക്കിയുള്ളൂ . തീ പാറുന്ന പോലെയുള്ള നോട്ടം കണ്ടതും അവൾ തല താഴ്ത്തി.ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി  .അവൻ അവളെ അടുത്തേക്ക് വന്നു .അവളിരുന്ന കസേര തട്ടി തെറിപ്പിച്ചു .മേശയിൽ ഉണ്ടായിരുന്ന എല്ലാം നാലുപാടും എത്തി .പേടിച്ചിട്ടു കയ്യും കാലും വിറക്കാൻ തുടങ്ങി .അവൻ വരുന്നതിന് അനുസരിച്ചു അവൾ പിറകോട്ടു 
നീങ്ങി .മേശയിൽ തട്ടി നിന്നു .അവൻ അടുത്ത് വന്നു നിന്നതും അവളെ ഹാർട്ട് ഇപ്പൊ പേടിച്ചിട്ട് പൊട്ടി പോകുന്നു തോന്നി .

എന്റെ ദേഹത്ത് മഷി ഒഴിക്കാൻ മാത്രം ധൈര്യം ആയോ .

ഞാൻ ....കണ്ടില്ല ....സത്യം ...പോയെന്ന കരുതിയെ .

അവൻ അവളെ കൈ രണ്ടും പിടിച്ചു അമർത്തി .അവൾ വേദന കൊണ്ട് പുളഞ്ഞു .

നുണ പറയുന്നോ .അൻസിയെ കാണാൻ പോവ്വാന്ന് പറഞ്ഞോണ്ട് മനഃപൂർവം ചെയ്തത് അല്ലേ .

വേദന എടുക്കുന്നു .കയ്യിൽ നിന്നും വിട് പ്ലീസ് .
അവൾ ദയനീയതയോടെ അവനെ നോക്കി .

സത്യം ആയിട്ടും കണ്ടില്ല .നീ അൻസിയെ കാണാൻ പോകുന്നതിന് എനിക്കെന്താ പ്രോബ്ലം .

പേടി .അവൾ വന്ന നീ ഈ വീട്ടിൽ നിന്നും പുറത്താവുമല്ലോ .

അപ്പോഴാ അവൻ പുറത്ത് നിന്നും ബാബി നോക്കുന്നത് കണ്ണാടിയിലൂടെ  കണ്ടത് .
ബാബി ....എന്തെങ്കിലും കണ്ടു കാണോ .

അവൻ അവളെ കെട്ടിപിടിച്ചു .പെട്ടെന്ന് ഉള്ള അവന്റെ പെരുമാറ്റത്തിൽ അവൾ ഞെട്ടി പോയി .
നീയെന്താ കാണിക്കുന്നേ .എന്നെ വിട് .അവൾ അവനെ തള്ളിമാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല .

അടങ്ങി നിക്കെടീ പിശാചേ .അവൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു .

എന്നെ വിട് പ്ലീസ് ...അറിഞ്ഞോണ്ട് അല്ല സത്യം .ഞാൻ വൃത്തിയാക്കി  തരാം .

ബാബിയുണ്ട് പുറത്ത് എന്തെങ്കിലും പറഞ്ഞുന്നു അറിഞ്ഞാൽ ....അവൻ ഭീഷണിപെടുത്തുന്ന പോലെ പറഞ്ഞു അവളെ വിട്ടു .

അവരെ നോക്കി ഞാനൊന്നും കണ്ടില്ലേ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ബാബി തിരിഞ്ഞു നിന്നു .

അവൾക്ക് ചമ്മലും അതേ സമയം ആശ്വാസവും തോന്നി .തത്കാലതേക്ക് രക്ഷപ്പെട്ടു .അല്ലെങ്കിൽ ഈ കാലമാടൻ എന്നെ ഇന്ന് കൊന്നേനെ .

നിന്റെ മറ്റൊനെ പോയി വിളിയെടീ കാലമാടനെന്ന് .

പറഞ്ഞ ആത്മ ഗതം കുറച്ചു ഉച്ചത്തിൽ ആയിരുന്നുന്ന് അപ്പോഴാ മനസ്സിലായത്   .

ബാബി വന്നത് നിന്റെ ഭാഗ്യതിന .എന്റെ മുന്നിൽ കണ്ടു പോകരുത് ഇനി .ഇറങ്ങി പോടീ റൂമിൽ നിന്ന് .

അവൾ വേഗം ഇറങ്ങി പോയി .

വേറെ ഷർട്ട്‌ ഇട്ട് അവൻ പോകുന്നത് കണ്ടു .

വെള്ള സമാധാനത്തിന്റെ അടയാളം ആണെന്ന പറയൽ എനിക്ക് നേരെ തിരിച്ചും .ഇനി വൈറ്റ് ഷർട്ടും ഞാനും തമ്മിൽ വല്ല മുന്ജന്മ ശത്രുതയും ഉണ്ടോ .അവൾ അവളോട് തന്നെ ചോദിച്ചു .
അവൾ അവളുടെ കൈ നോക്കി .അവൻ പിടിച്ചമർത്തിയ സ്ഥലത്ത് കരിനീലിച്ചു കിടന്നിരുന്നു .ഇതിന് എന്തെങ്കിലും പണി ഞാൻ തിരിച്ചു തന്നിരിക്കും ഫൈസീ .

*******


ഫൈസി തന്റെ കയ്യിലുള്ള ലെറ്റർ എടുത്തു നിവർത്തി .മേശയിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തട്ടി തെറിപ്പിച്ചപ്പോൾ അവളെ നോട്ടിൽ നിന്നും വീണതായിരുന്നു ഇത്  .ബീച്ചിൽ വെച്ച് അവൻ കൊടുത്തത് ആയിരിക്കും ഈ ലെറ്റർ .അതിൽ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ട് എടുത്തു കീശയിൽ ഇട്ടു .അവിടെ നിന്ന് വായിച്ചാൽ അവൾ കണ്ടാലോ .

നീ ഇന്ന് മറ്റൊരാളുടേതാണ് .സത്യവുമായി പൊരുത്തപ്പെടണം .ഈ ജന്മം നിന്നെ എനിക്ക് വിധിച്ചിട്ടില്ല .ഇനിയുള്ള ജന്മം എങ്കിലും ഒന്നിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .എന്നെ കണ്ടാൽ നിനക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല .അത് കൊണ്ട് ഞാൻ ഈ നാട്ടിൽ നിന്നും പോവുകയാ .നീ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക് .കഴിഞ്ഞതെല്ലാം മറക്കണം .സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നിനക്ക് കിട്ടട്ടെ .     എവിടെയായാലും നിനക്ക് വേണ്ടി പ്രാർത്ഥിച്ചോളാം .എല്ലാത്തിനും മാപ്പ്. എന്നോട് പൊറുക്കണം .

ഫൈസിക്ക് അത് വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി .അവളെ ലവർ ആണോ അവൻ .മിണ്ടാപ്പൂച്ചയെ പോലെ ഇരുന്നിട്ട് കലം ഉടക്കുകയാണല്ലേ .കാണിച്ചു തരാം നിനക്ക് .ഈ ലെറ്റർ വെച്ചു നിന്നെ എങ്ങനെ വരച്ച വരയിൽ നിർത്തുമെന്ന് കാണിച്ചു തരാം .അതേ സമയം അവളോട് സഹതാപവും തോന്നി .പാവം എന്നെ പോലെ വീട്ട്കാരുടെ നിർബന്ധത്തിന് വഴങ്ങിയതാരിക്കും .എന്റെ അൻസിയെ കിട്ടാത്തത് കൊണ്ട് ഞാൻ എത്ര വേദനിക്കുന്നുണ്ട് .അത് പോലെ അവൾക്കും ഉണ്ടാകില്ലേ വേദനയും സങ്കടവും .അവളുടെ അവസ്ഥ ഇപ്പോഴാ മനസിലായെ .സ്നേഹിക്കുന്നവർക്ക് മുന്നിൽ നമ്മുടെ ഇഷ്ടങ്ങൾ അടിയറവു വെക്കേണ്ട അവസ്ഥ .അതിന്റെ വേദന അത് ആരും പറയാതെ തന്നെ എനിക്ക് മനസ്സിലാവും .എന്റെ ഇക്കാന്റെ വാക്ക് ധിക്കരിക്കാൻ എനിക്ക് ഒരിക്കലും ആവുമായിരുന്നില്ല .അത് പോലെ തന്നെ ആയിരിക്കില്ലേ അവളും ഈ വിവാഹത്തിന് സമ്മതിച്ചിട്ട് ഉണ്ടാവുക.അവന്റെ മനസ്സിൽ അവളോട്‌  ചെറിയ സിമ്പതി ഉടലെടുത്തു .പക്ഷേ നിന്നെ പോലെ വിധിയാണെന്ന് കരുതി പൊരുത്തപ്പെടാൻ ഞാനില്ല .അൻസിയുടെ സ്ഥാനത്തു നിന്നെ കാണാനും എനിക്ക് പറ്റില്ല .ഇപ്പോഴാ എനിക്ക് ഒരു കണക്കിന് സമാധാനം ആയത് ഞാൻ ഒഴിവാക്കിയാലും അവൻ സ്വീകരിക്കുമല്ലോ .

*****
എപ്പോഴത്തെയും പോലെ രാത്രി ലേറ്റ് ആയാണ് വന്നത് .അല്ലെങ്കിലും ഇവിടെ നേരത്തെ വന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ .കല്യാണം കഴിഞ്ഞത് മുതൽ എത്ര ലേറ്റ് ആയാലും  ഡൈനിങ് ടേബിളിൽ ഫുഡ്‌ എടുത്തു വെച്ചു സഫു കാത്തിരിക്കുന്നുണ്ടാവും .എത്ര വഴക്ക് പറഞ്ഞാലും അവൾ കാത്തിരിക്കും .അത് കൊണ്ട് ഇപ്പൊ ലേറ്റ് ആവുന്നതിനു  ഉമ്മാന്റെ വഴക്ക് കേൾക്കൽ ഇല്ല .അല്ലെങ്കിൽ ഉമ്മ കൂട്ടുകാരെ വരെ തെറി പറയും .ഇപ്പൊ നേരെ തിരിച്ചു അവളെ ഞാൻ വഴക്ക് പറയലാണ് പതിവ് .
ഇന്ന് ഒരുപാട് ബെല്ലടിച്ചിട്ടും ആരും തുറന്നില്ല .ഇനി ബെല്ല് വർക്ക് ചെയ്യുന്നില്ലേ .
ഇല്ലെന്ന് അവന് മനസിലായി.ആരെ വിളിക്കും ഇനി .അടുത്ത് ഉപ്പാന്റെ റൂം ആണ് .ജനലിൽ മുട്ടി വിളിച്ചു .ഉപ്പ വന്നു വാതിൽ തുറന്നു തന്നു .ഉപ്പന്റെയും ഉമ്മന്റേയും വക വയറു നിറച്ചു കിട്ടുകയും ചെയ്തു.കൂട്ടത്തിൽ വേഗം കിടന്നുറങ്ങിയ അവൾക്കും കിട്ടി .അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് കുറച്ചു സമാധാനം ഉണ്ട് .അവൻ ഡൈനിങ് ടേബിളിൽ നോക്കി ഫുഡ്‌ ഒന്നും ഇല്ല .ഇനി വീണ്ടും വിളിച്ചാൽ ഉമ്മാന്റെ റേഡിയോ ഓൺ ആകും .അവൻ മെല്ലെ അടുക്കളയിൽ പോയി ഫുഡ്‌ എടുത്തു കഴിച്ചു .റൂമിലേക്ക് പോയി .
അവൾ ഇരുന്നു പഠിക്കുന്നത് കണ്ടു .ഉറങ്ങിയില്ലേ ഈ പിശാച് .

നീയെന്താ ഇന്ന് ഫുഡ്‌ എടുത്തു വെക്കാഞ്ഞേ .

ഫുഡ്‌ വിളമ്പി കാത്തിരുന്നു ഊട്ടാൻ ഞാൻ എന്താ നിന്റെ കെട്ടിയോളാണോ .എടുത്തടിച്ച പോലെ അവൾ പറഞ്ഞു .

അപ്പൊ ഇത്രയും കാലം ചെയ്തതോ .

അത് ചുമ്മാ ആക്ടിങ്  .മറ്റുള്ളവരെ മുന്നിൽ നല്ലത് പറയിപ്പിക്കാൻ .പിന്നെ ഇന്ന് കണ്ടത് ഒരു തുടക്കം മാത്രമാണ് .ബെല്ല് അഴിച്ചു വെച്ചത് ഞാനാണ് .ഇനി ഈ വീട്ടിൽ ബെല്ല് വർക്ക് ചെയ്യില്ല .മാക്സിമം രാത്രി പതിനൊന്നു വരെ ഞാൻ ഉണ്ടാവും വാതിൽ തുറന്നു തരാൻ .അത് കഴിഞ്ഞാൽ വീടിന്റെ വാതിലും ഈ റൂമിന്റെ വാതിലും അടക്കും .വീടിന്റെ വാതിൽ ആരെങ്കിലും തുറന്നു തരുമായിരിക്കും റൂമിന്റെ വാതിൽ തുറക്കില്ല .ഫുഡും അത് പോലെ തന്നെ .

എനിക്ക് ടൈം വെക്കുന്നോ .എന്റെ ഇഷ്ത്തിന് വരും പോകും നീയാരാ അത് ചോദിക്കാൻ .

.ഈ റൂം ഇപ്പോൾ എന്റെ കൂടിയ .എന്റെ ഇഷ്ടം കൂടി ഇവിടെ നടക്കും .അതും പറഞ്ഞു അവൾ പോയി കിടന്നു .

ബെഡിനു നടുക്ക് തലയിണകൾ കൊണ്ട്  അതിര് വെച്ചിട്ടുണ്ട് .ഒരു സൈഡിൽ അവൾ കിടന്നത് .

നമുക്ക് കാണാം നിന്റെ ഇഷ്ടങ്ങൾ ഇവിടെ നടക്കുന്നത് .

കാണാം .വേണമെങ്കിൽ ഇവിടെ കിടക്കാം അല്ലെങ്കിൽ എവിടെയെങ്കിലും പോയി കിടക്ക് .അവൾ കണ്ണടച്ച് കിടന്നു .

അവൻ ബെഡിൽ തന്നെ പോയി കിടന്നു .

****
രാവിലെ എണീറ്റു നോക്കിയപ്പോൾ അവളെ കണ്ടില്ല .കോളേജിൽ പോയിട്ട് ഇണ്ടാവും .അവൻ പുറത്തേക്ക് പോകാൻ റൂമിന്റെ വാതിൽ തുറന്നതും അവൾ വേഗത്തിൽ ഓടി വന്നു അകത്തേക്ക് കയറിയതും ഒരുമിച്ചാണ് .അവന്റെ ദേഹത്ത് ഇടിച്ചു വീഴാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു .
അവൾ അവനെ തന്നെ നോക്കി .എനിക്ക് ആൾ മാറിപ്പോയോ .ഫൈസി തന്നെയല്ലേ  ഇത് .സ്വഭാവം വെച്ചു തള്ളിയിടേണ്ടത് ആണല്ലോ .അവനെ തന്നെ നോക്കുന്നത് കണ്ടു അവൻ കൈ വിട്ടു .

സോറി വീഴാൻ പോകുന്നത് കണ്ടപ്പോൾ അറിയാതെ 

എന്തത്ഭുദം ഇവൻ നന്നായോ സോറി ഒക്കെ പറയുന്നു അവളത് ചിന്തിച്ച് തീരുമ്പോഴേക്കും 
അവന്റെ കലിപ്പ് പെട്ടന്ന് തന്നെ പുറത്ത് വന്നു.

നിനക്കെന്താടീ കണ്ണ് കണ്ടുടെ .ആളെ കൊല്ലാൻ നടക്കാനോ .

കൊല്ലാൻ നടക്കുന്നത് ഞാനല്ല നിന്റെ ഇക്കയാ .അങ്ങേർക്ക് ഭ്രാന്തായിന്ന തോന്നുന്നേ .

ഇക്കയോ ....ഇക്ക എന്താ ചെയ്തേ .ഇക്ക അതിന് ദുബായിൽ അല്ലേ .

നിന്നെ ഞാനിന്ന് കൊല്ലും കുട്ടിപിശാചേ അതും പറഞ്ഞു ഇക്ക റൂമിലേക്ക് കയറി വന്നു .കയ്യിൽ ഒരു വടിയും ഉണ്ട് .അവളെ തല്ലാൻ നോക്കിയതും അവൾ ഫൈസിയുടെ പിറകെ നിന്നു .

                         ....... തുടരും 





*💕മിഴികൾ പറഞ്ഞ പ്രണയം 💕* 
*Part 22* 

അവൾ രണ്ടു കൈ കൊണ്ടും അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു മുഖം അവന്റെ പിറകിൽ ഒളിപ്പിച്ചു.അവളെ ചൂട്‌ ശ്വാസം ദേഹത്തു തട്ടുമ്പോൾ  അവന് കുളിര് കോരുന്ന പോലെ തോന്നി .  ഫൈസി മുന്നിൽ നിന്ന് മാറ്. അവളെ  ഇങ്ങോട്ട് വിട്.  അവൻ കുറച്ചു മുന്നോട്ട് നീങ്ങി . അവൾ ഷർട്ടിൽ പിടിച്ചു പിറകോട്ടു തന്നെ വലിച്ചു. അവളെ ദേഹത്ത് തട്ടി നിന്നു.  ഇവള് ഇതെന്തിനാ  പേടിക്കുന്നെ. അതിനു മാത്രം എന്താ ഒപ്പിച്ചത്.  ഇക്കാക്കയെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്ന്  അത് നിന്റെ കെട്ടിയോളോട് ചോദിക്ക് എന്തിനാ വന്നതെന്ന്  എനിക്ക് എങ്ങനെയാ അറിയുക ഞാനൊന്നും ചെയ്തില്ല.  അവൾ മെല്ലെ പറഞ്ഞു.  മുന്നിൽ വന്നിട്ട് പറയെടീ.  ആദ്യം തല്ലില്ലന്ന് സത്യം ഇട് എന്ന വരാം.  കയ്യിൽ കിട്ടിയ തല്ലുകയല്ല നിന്നെ ഇന്ന് ഞാൻ കൊല്ലും.  അവളെ തല്ലാൻ നോക്കുംതോറും ഫൈസിയെ ചുറ്റി ചുറ്റി നിന്നു. ഫൈസിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു അവന്റെ ദേഹത്ത് തട്ടുമ്പോൾ.  രണ്ടും ഒന്ന് അടങ്ങി നിൽക്ക്. കാര്യം പറഞ്ഞിട്ട് തല്ല് കൂട്.  ഇവളെനിക്ക്  എന്തൊക്കെയ മെസ്സേജ് അയചെന്ന് അറിയോ   പേടിച്ചിട്ട് കിട്ടിയ ഫ്ലൈറ്റിന് കേറി ഇങ്ങ് വന്നു. എങ്ങനെയാ ഇവിടെ എത്തിയതെന്ന് എനിക്കെ അറിയൂ എന്ത് മെസ്സേജ്.  അവൻ നെറ്റി ചുളിച്ചു അവളെ നോക്കി.  മെസ്സേജ് കണ്ടപ്പോ കുറ്റീം പറിച്ചു വരാൻ ഞാൻ പറഞ്ഞോ. എന്തൊരു ഒലിപ്പീരു ആയിരുന്നു. പൊന്നേ മുത്തേ ചക്കരേ എന്നൊക്കെ പറഞ്ഞ്.ആ മെസ്സേജ് ഒക്കെ ഞാൻ സേവ് ആക്കിയിട്ട് ഉണ്ട്. എന്നെ തല്ലിയാൽ അതൊക്കെ എല്ലാർക്കും അയച്ചു കൊടുക്കും നോക്കിക്കോ.  എന്നെ അങ്ങ് കൊല്ല് സഫു.അതാ ഇതിലും ഭേദം. ഇക്കാക്ക അവളെ നേർക്ക് കൈ കൂപ്പി.  അപ്പൊ കോംപ്രമൈസ് എന്നെ തല്ലാൻ പാടില്ല. തല്ലിയ മെസേജ് ഒക്കെ ഓർമയുണ്ടല്ലോ... .. അവൾ ഇക്കാക്ക് നേരെ കൈ നീട്ടി കൊണ്ട് മുന്നിലേക്ക് വന്നു.  ആദ്യം ഡിലീറ്റ് ആക്ക്  എന്നിട്ട് ബാക്കി.  K. എഗ്രിട്.  ഇക്കാക്ക തിരിച്ചു കൈ കൊടുത്തു.  തീർന്നോ ഇത്രേ ഉള്ളോ പ്രശ്നം. വരവ് കണ്ടപ്പോൾ കൊല്ലും കൊലയും ഒക്കെ പ്രതീക്ഷിച്ചു ഫൈസി പറഞ്ഞു. ആക്ച്വലി ഇവിടെ എന്താ സംഭവിച്ചേ ഒരു മെസ്സേജ് അയച്ചതിനാണോ ഇക്കാക്ക ദുബായിൽ വന്നത്.  ഈ പിശാചിനോട് ചോദിക്ക് എന്താ കാര്യംന്ന്.  ഞാൻ പോവ്വാ. അല്ലെങ്കിൽ ഇവളെ ഞാൻ തല്ലി പ്പോവും  ഇക്കാക്ക അതും പറഞ്ഞു പോയി.  അതേ ഫോണിലൂടെ ആണെങ്കിലും ഇമ്മാതിരി കിസ്സൊക്കെ കൊടുത്ത  കെട്ടിയോൾക്ക് എങ്ങനെ ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുന്നേ  ഇക്കാക്ക കയ്യിലിരുന്ന വടി അവളെ നേരെ വലിച്ചെറിഞ്ഞു. അവൾ ഒഴിഞ്ഞു മാറിയതും ഫൈസിയുടെ നെഞ്ചത്ത് തന്നെ വടി കൊണ്ടു.  നീ മൊത്തം മെസ്സേജ് വായിച്ചോ. നിന്നെ ഞാനിന്ന്......  ഇക്കാക്ക തിരിച്ചു വരാൻ നോക്കിയതും അവൾ ഓടി പോയി വാതിൽ അടച്ചു.  എനിക്ക് എഴുതാന് അറിയൂ വായിക്കാൻ അറിയില്ലട്ടോ അവൾ വിളിച്ചു പറഞ്ഞു.  നിന്നെ കയ്യിൽ കിട്ടട്ടെ വായിക്കാൻ ഞാൻ പഠിപ്പിച്ചു തരാം. വാതിലിന് ഒരു ചവിട്ടും കൊടുത്തു. ഇക്കാക്ക പോയി.  തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി വടിയും പിടിച്ചു അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.  അവൾ മൈൻഡ് ചെയ്യാതെ കട്ടിലിൽ പോയി ഇരുന്നു.  എന്ത് മെസ്സേജ നീ ഇക്കാക്ക് അയച്ചേ. എന്താ പ്രശ്നം.  അത് നീയറിയണ്ട.നിന്നെ ബാധിക്കുന്നതും അല്ല. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ കൈ വെച്ചു. പറഞ്ഞിട്ട് പോയാൽ മതി ഏറ് കിട്ടിയത്  എനിക്കാ അപ്പൊ അറിയണ്ടേ അവകാശവും എനിക്കുണ്ട്.  ആയിഷയുടെ ഫോൺ എടുത്തു നിന്റെ ഇക്കാക്കക്ക് വാട്സാപ്പ്  മെസ്സേജ് അയച്ചു.  ആയിഷയാണെന്ന് കരുതി നിന്റെ ഇക്ക ഞാനുമായി ചാറ്റ് ചെയ്തു. ഇപ്പൊ നാട്ടിൽ എത്തിയപ്പോഴാ മനസിലായെ ആയിഷ അല്ല ഞാനാ ചാറ്റിയതെന്ന്. അതിന്റെ പുകിലാ ഇപ്പൊ കണ്ടത്.  നിനക്ക് നാണം ഇല്ലെടീ മറ്റുള്ളവരെ ഫോൺ യൂസ് ചെയ്യാൻ.  ഇല്ല. ഇല്ലാത്തോണ്ടല്ലേ യൂസ് ചെയ്തത് അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു .  നീ എന്തിനാ ഇങ്ങനൊക്കെ ചെയ്തത് നാട്ടിലെക്ക് വരാൻ മാത്രം എന്ത് മെസ്സേജ ഇട്ടത്.  ആയിഷു അറിയാതെ  അവളെ ഫോൺ എടുത്തു മെസ്സേജ് അയച്ചു. ഇന്ന് വരെ ഒരു പരാതി പോലും പറയാത്ത ആയിഷു കുറെ പരാതികൾ പറഞ്ഞു. പിന്നെ  ഇവിടെ ആർക്കും എന്നെ ഇഷ്ടല്ല . സഫുവും എന്നോട് മിണ്ടാറില്ല. എല്ലാർക്കും ഞാനൊരു ഭാരമാണെന്ന തോന്നുന്നേ .  ഈ ജീവിതം മടുത്തു. എനിക്ക് ഇപ്പൊ ജീവിക്കാൻ തന്നെ തോന്നുന്നില്ല.എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു കരഞ്ഞു. പിന്നെ ഫോൺ ഓഫ്‌ ആക്കി. ആദ്യായിട്ട ആയിഷു ഇങ്ങനെ പറഞ്ഞത് അത് കൊണ്ട് തന്നെ മൂപ്പര് നല്ലോണം പേടിച്ചു.  എന്നെ വിളിച്ചപ്പോൾ ഞാനും ഒന്ന് പൊലിപ്പിച്ചു. ഇന്നലെ മുതൽ റൂമിൽ നിന്നും ഇറങ്ങിയിട്ടില്ല. ഒരേ കരച്ചിലാണ്. ആരോടുംമിണ്ടുന്നില്ല. കണ്ടിട്ട് പേടിയാവുന്നു. പറ്റിയ പെട്ടന്ന് തന്നെ വാ എന്നും പറഞ്ഞു. ഞാൻ ഇത്രയേ ചെയ്തുള്ളു. അതൊരു തെറ്റാണോ. വളരെ നിഷ്കളങ്ക ഭാവത്തോടെ അവൾ ചോദിച്ചു.  ഏയ്‌ ഒട്ടും അല്ല . നീ ഒന്നും ചെയ്തില്ലല്ലോ. പറഞ്ഞും ഇല്ലല്ലോ .രേവതിയും കാവ്യയുമൊക്കെ നിന്റെ പിറകെ നിക്കുമല്ലോന്ന് മനസ്സിൽ ഓർത്തു. ഇക്കാക്ക ആയോണ്ട് വെറുതെ വിട്ടു. മറ്റു വല്ലോരും ആയിരുന്നെങ്കിൽ നിന്നെ എപ്പോ തല്ലികൊന്നേനെ.  അവൻ കുറച്ചു സമയം അവളെ മുഖത്തേക്ക് തന്നെ നോക്കി. ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ.  നീ ചോദിക്ക് പറ്റിയ സത്യം പറയാം  എന്തിനാ ഇങ്ങനെയൊക്കെ ചെയ്തേ. ഒന്നും കാണാതെ നീ ഒന്നും ചെയ്യില്ല.  അവൾ  അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.  എന്താ ചിരിക്കൂന്നേ  ആദ്യായിട്ട നീ എന്നോട് ഇങ്ങനെ ദേഷ്യപെടാതെ മിണ്ടിയെ. അത് കൊണ്ട് കള്ളം പറയുന്നില്ല.  ഇന്ന് ആയിശു സാഡ് ആയി ഇരിക്കുന്ന കണ്ടു . എന്താന്ന് ചോദിച്ചപ്പോൾ പറയാ എനിക്ക് ഇക്കാനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുന്ന്. ഇന്നത്തെ ദിവസം ഇക്കാന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അത് മതി എനിക്ക് ഈ ജന്മം മുഴുവൻ സന്തോഷിക്കാനെന്ന്.  ഇന്ന് ബർത്ഡേ അല്ലെ. അവളുടെ ആഗ്രഹം നിറവേറ്റി കൊടുക്കണംന്ന് തോന്നി.ഇങ്ങനെ ചെയ്തു. രാത്രി തന്നെ ഇക്ക എത്തിയിരുന്നു.  ഇത് കൊണ്ട് നിനക്കെന്താ ലാഭം.  നമ്മൾ കാരണം മറ്റുള്ളവരുടെ  ജീവിതത്തിൽ സന്തോഷം വരുത്തിയാലുണ്ടല്ലോ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത് മതി ലാഭം. അതിനോളം വരില്ല വേറൊരു പ്രതിഫലവും. ആ പുഞ്ചിരി കാണുമ്പോൾ മനസ്സ് നിറയും. അതൊരു പ്രത്യേക ഫീല അനുഭവിച്ചെന്നെ അറിയണം.  ഇങ്ങനെയൊക്കെ ചെയ്യുന്നതിന വട്ടെന്ന് പറയുന്നേ. ഈ പോക്ക് പോയാൽ നിന്നെ ഇവിടുള്ളോർ തന്നെ കൊണ്ടാക്കി കോളും. ഇന്ന് വരെ സ്വന്തം കാര്യമേ നോക്കിയിട്ടുള്ളു. അത് കൊണ്ട് തന്നെ അവൾ പറഞ്ഞതൊന്നും വലിയ കാര്യമായി തോന്നിയില്ല.  വട്ട് നിന്റെ അൻസിക്ക്.  അൻസിയെ പറഞ്ഞാലുണ്ടല്ലോ അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി. ഇതിന് മാത്രം ഒരു കുറവും ഇല്ല പിറുപിറുത്തു കൊണ്ട് മുഖം കോട്ടി അവൾ  റൂമിൽ നിന്നും പോയി.   ***** വൈകുന്നേരം കോളേജിൽ നിന്നും വന്നപ്പോഴേ കണ്ടു വീട്ടിൽ ഒച്ചപ്പാടും ബഹളവും ഒക്കെ.  ഇക്കാക്ക വന്നതറിഞ്ഞു ഫർസാനയുടെയും  റസിയയുടെയും ഭർത്താക്കൻമാരും  വന്നിരുന്നു. ആയിഷക്ക് ഇന്ന് തീരെ റസ്റ്റ്‌ കിട്ടിയിട്ട് ഉണ്ടാവില്ലെന്ന് മനസിലായി.അടുക്കളയിൽ പോയപ്പോൾ കണ്ടു ആയിഷ തിരക്കിട്ട പണിയിൽ ആണ്. രാത്രി ഏതോ റിലേറ്റീവ് ഉണ്ട് ഗസ്റ്റായിട്ട്. അവൾ ആകെ ക്ഷീണം പിടിച്ച പോലെ തോന്നി. രാവിലെ എണീറ്റു കോളേജിൽ പോകുന്നതിനു മുൻപ് പുറം പണിയൊക്കെ അവൾ ചെയ്തു കൊടുക്കും. അത് കൊണ്ട് അടുക്കള പണിയേ ആയിഷക്ക് ഉണ്ടാവു.ആയിഷ വേണ്ടാന്ന് പറഞ്ഞു തടയും എന്നാലും ചെയ്തിട്ടേ പോകു.അത്രയും പണി കുറയല്ലോ പാവത്തിന്.  ഇത്താത്ത മാരെ വിളിച്ചൂടെ സഹായത്തിന്.  അതിനു മറുപടിയായി ആയിഷ അവളെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാ ഉത്തരവും. ഞാൻ കുളിച്ചു ഡ്രസ്സ്‌ മാറ്റിയിട്ടു വരാം. എന്നിട്ട് ഒന്നിച്ചു ഇണ്ടാക്കാം. അവൾ റൂമിലേക്ക് പോയി.  റൂം കണ്ടപ്പോൾ തന്നെ കലി കയറി. ഫൈസി മുഴുവൻ ഡ്രെസ്സും അലമാരയിൽ നിന്നും വലിച്ചു താഴെ ഇട്ടിട്ട് ഉണ്ട്. ഫോണിൽ തോണ്ടി ബെഡിൽ കിടക്കുന്നു. അവൾ ആ ഡ്രസ്സ്‌ എല്ലാം എടുത്തു ബാൽക്കണിയിൽ കൊണ്ടിട്ടു.  അത് കണ്ടതും അവൻ കലിപ്പോടെ അവളെ നോക്കി എണീറ്റു വന്നു.  എന്താടി ഈ ചെയ്തെ.  ഇതൊന്നും വേണ്ടാഞ്ഞിട്ടല്ലേ നിലത്ത് ചാടിയത് ഞാൻ ദൂരെ കൊണ്ട് പോയി ഇട്ട് സഹായിച്ചു .  യൂ....... ഓവർ സ്മാർട്ട്‌ ആവല്ലേ. മര്യാദക്ക് പോയി ഡ്രസ്സ്‌ എടുത്തു അലക്കി ഇസ്തിരി ഇട്ടോ അല്ലെങ്കിൽ നിന്റെ ഒരു ഡ്രസ്സ്‌ പോലും ഇവിടെ ഉണ്ടാവില്ല.  കോപ്പ് ചെയ്യും. ഒന്ന് പോടോ അവിടന്ന്. വേണമെങ്കിൽ എടുത്തു കൊണ്ട് വെക്ക്.  നിന്റെ ഡ്രസ്സ്‌ ഞാൻ കാണിച്ചു താരാടീ.അവൻ അലമാര തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.  ചൂളം വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. അവൾ താക്കോലും പൊക്കി പിടിച്ചു നിൽക്കുന്ന കണ്ടു. അവൻ അടുത്തേക്ക് വന്നതും അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു . കുളിച്ചു വരുമ്പോഴേക്കും എല്ലാം എടുത്തു അലമാരയിൽ വെക്ക് അല്ലെങ്കിൽ പുറത്ത് പോവാൻ ഡ്രസ്സ്‌ ഇണ്ടാവില്ല. ഞാനെടുത്തു മിറ്റത്തിടും പറഞ്ഞില്ലെന്നു വേണ്ട.  അവൻ വാതിലിൽ കുറെ തട്ടി. ഇംഗ്ലീഷിൽ കുറെ തെറിയും പറയുന്നത് കേട്ടു. ഇംഗ്ലീഷ് ആയത് കുറേ സമാധാനം ഉണ്ട്. അവന് തെറി വിളിച്ച സുഖം. എനിക്കാണേൽ ഒന്നും മനസ്സിലാവാത്ത സുഖം.  അവൾ മൂളിപ്പാട്ടും പാടി അസ്സലായി കുളിച്ചു. ഡ്രസ്സ്‌ എടുക്കാൻ നോക്കിയ അവൾ ഞെട്ടിപ്പോയി. അവനോടു അടി കഴിഞ്ഞു കേറിയപ്പോ ഡ്രസ്സ്‌ എടുക്കാതെയാ കേറിയത്. ഇട്ട ഡ്രസ്സ്‌ അലക്കാൻ വെള്ളത്തിൽ ഇട്ട് വെക്കുകയും ചെയ്തു. അവൾ തലക് കയ്യും വെച്ചിരുന്നു. ഇനിയെന്താ ചെയ്യുക. അവൾ മെല്ലെ വാതിൽ കുറച്ചു തുറന്നു നോക്കി. ഫൈസി ബെഡിൽ കിടന്നിട്ട് തന്നെയാണ് ഉള്ളത്. അവൾ തന്റെ ദേഹത്തോട്ട് നോക്കി ടവൽ മുട്ടോളം ഉള്ളു. ഇത് ഇട്ട് എങ്ങനെ പുറത്തിറങ്ങും.  അവൾ വാതിലിൽ മുട്ടി. അവൻ കേട്ടെങ്കിലും മിണ്ടിയില്ല. കുറേ പ്രാവിശ്യം മുട്ടിയിട്ടും നോക്കിയത് പോലും ഇല്ല.  അവസാനം ഗതി കേട്ട് വിളിച്ചു. ഫൈസി ഡ്രസ്സ്‌ എടുത്തില്ല. ആ ബെഡിൽ ഉള്ള ചുരിദാർ ഒന്ന് എടുത്തു തരോ.  എന്നെ കൊണ്ടൊന്നും വയ്യ.  വേണമെങ്കിൽ വന്നു എടുത്തോ.  പ്ലീസ് ഫൈസി വാശി കാണിക്കല്ല. ഒന്ന് എടുത്തു താ.  കൊടുത്ത കൊല്ലത്തും കിട്ടും. കേട്ടിട്ടില്ലേ നല്ല കുട്ടിയായി ആ താക്കോൽ താ ഡ്രസ്സ്‌ തരാം.  താക്കോൽ കൊടുത്താൽ എന്റെ ബാക്കി ഡ്രസ്സ്‌ മുറ്റത്ത് പോയി പെറുക്കേണ്ടി വരും. ഇപ്പൊ എന്താ ചെയ്യ. ഇങ്ങനെയൊരു പണി കിട്ടുന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല.  ഡ്രസ്സ്‌ വേണ്ട. നീ ഒന്ന് പുറത്തിറങ്ങിയ മതി.  . ഞാൻ പോയിട്ട് നീ പുറത്തിറങ്ങിയത് തന്നെ.മര്യാദക്ക് താക്കോൽ താ. ഇല്ലെങ്കിൽ ഇന്ന് മൊത്തം അവിടെ നിന്നോ.  ഫൈസി പ്ലീസ്.......  താക്കോൽ തരാതെ ഡ്രസ്സ്‌ തരില്ല.പുറത്ത് പോവുകയും ഇല്ല.  വേണമെങ്കിൽ എടുത്തിട്ട് പോയിക്കോ.  ഇവനോട് കെഞ്ചിയിട്ട് ഒരു കാര്യവും ഇല്ലന്ന് മനസിലായി. പിന്നെ കുറച്ചു സമയത്തേക്ക് സൗണ്ട് ഒന്നും കേട്ടില്ല. വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു.  ഞാൻ പുറത്ത് ഇറങ്ങാൻ  പോവാ. വേണമെങ്കിൽ പുറത്ത് പൊയ്ക്കോ.  ഞാനെന്തിനാ പോവുന്നെ. നിനക്ക് ധൈര്യം ഉണ്ടെങ്കിൽ വാ. ഇവൾക്ക് ഡ്രസ്സ്‌ ഇടാതെ വരാനുള്ള ധൈര്യം ഉണ്ടാവോ. നാണം മാനം ഇല്ലാത്ത ടൈപ്പാണ്. പറയാൻ പറ്റില്ല. പുറത്തേക്കു പോയാലോ. അവൻ എണീറ്റെങ്കിലും പിന്നെ അവിടെ തന്നെ നിന്നു. ഇവൾക്ക് ഇറങ്ങി വരമെങ്കിൽ എനിക്കിവിടെ നിന്നാലെന്താ.  ഹലോ അവളുടെ ശബ്ദം പിറകിൽ നിന്നും കേട്ടു അവൻ തിരിഞ്ഞു നോക്കി. നഗ്നമായ അവളുടെ കാലുകൾ കണ്ടതും അവൻ തിരിഞ്ഞു നിന്നു.   നീ എന്താ കാണിക്കുന്നേ ഡ്രസ്സ്‌ ഇടാതെയാണോ ഇറങ്ങി വരുന്നേ    നാണമില്ലാത്ത ജന്തു.  അവിടെ നിക്ക്  ഞാൻ എടുത്തു തരാം ഡ്രസ്സ്‌. എനിക്കറിയാം എടുക്കാൻ ആരുടേയും സഹായം വേണ്ട ഇനി. അവൾ പോയി ഡ്രസ്സ്‌ എടുത്തു.  നീയെന്താ കണ്ണ് പൂട്ടി നിക്കുന്നെ ഇവിടാരെങ്കിലും ഡ്രസ്സ്‌ ഇടാതെ നിൽക്കുന്നുണ്ടോ.  അവൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ടവ്വൽ ഉടുത്തു അതിന്റെ മുകളിൽ എന്റെ ഒരു ഷർട്ടും ഇട്ടിട്ട് ഉണ്ട്. ഞാൻ അലക്കാൻ അഴിച്ചു വെച്ച ഷർട്ട് .  അവൻ അവളെ അടിമുടി നോക്കി. മുട്ടിനു കുറച്ചു താഴെ വരെ ടവ്വൽ ഉണ്ട്. അവളെ കാലിലെ കറുത്ത ചരടിൽ അവന്റെ കണ്ണുടക്കി. അവന് അൻസിയുടെ കാൽ ഓർമ വന്നു. അവളും ഇത് പോലെ ഒറ്റക്കാലിൽ ചരട് കെട്ടിയിരുന്നു. അത് ഓർത്തതും അവന് നെഞ്ചിൽ ഒരു പിടച്ചിൽ പോലെ തോന്നി.  താനെന്താടോ ഇത് വരെ കാൽ കണ്ടിട്ടില്ലേ ഇങ്ങനെ നോക്കാൻ.  അവൻ ചമ്മലോടെ മുഖം തിരിച്ചു. അത് മറക്കാനെന്നവണ്ണം അവളോട് ദേഷ്യപ്പെട്ടു.  നിന്നോടാരാ എന്റെ ഷർട്ടിടാൻ പറഞ്ഞേ. എനിക്കിഷ്ടം അല്ല എന്റെ ഡ്രസ്സ്‌ ഇടുന്നത്. അഴിക്ക് വേഗം.  അഴിച്ചോളാവേ ആർക്ക് വേണം ഈ വിയർപ്പ് നാറുന്ന ഷർട്ട്. വേറെ വഴിഇല്ലാത്തോണ്ട് ഇട്ടതാ. ഈ നാറ്റം പോകാൻ ഇനി ഏഴു പ്രാവിശ്യം കുളിക്കേണ്ടി വരും. അവൾ മൂക്ക് പിടിക്കുന്ന പോലെ ചെയ്തു.  അഴിക്കെടി എന്റെ ഷർട്ട്.  ഇന്നാ ഇപ്പൊ തന്നെ അഴിച്ചു തരാം. അവൾ അഴിക്കാൻ നോക്കിയതും അവൻ തിരിഞ്ഞു നിന്നു . നിനക്ക് നാണം മാനം ഒന്നും ഇല്ലേ പട്ടീ.  അത് വേണ്ടുവോളം നിനക്ക് ഇണ്ടല്ലോ. ആർകെങ്കിലും ഒരാൾക്ക് മതി അത്. അവൾ ഡ്രസ്സ്‌ എടുത്തു ബാത്ത് റൂമിൽപോയി.അവൾ ഷർട്ട് അഴിച്ചു വെച്ചു കുളിക്കനോ വേണ്ടയൊന്ന് ഒന്ന് ആലോചിച്ചു. അവളെ  മണത്തു നോക്കി. അവൾക്ക് ഫൈസിയുടെ വിയർപ്പിന്റെയും സ്പ്രേയുടെയും സ്മെൽ ആണ് തന്റെ ശരീരത്തിന് എന്ന് തോന്നി. അവൾക്ക് കുളിക്കാൻ തോന്നിയില്ല.  ചുരിദാർ ഇട്ടു പെട്ടന്ന് തന്നെ തിരിച്ചു വന്നു. അവൾ കുളിക്കാതെയാണ് ആ ഡ്രസ്സ്‌ ഇട്ടു വന്നതെന്ന് അവന് മനസിലായി.വെള്ളം വീഴുന്ന ഒരു ശബ്ദവും അവൻ കേട്ടില്ല. അവന് എന്ത് കൊണ്ടോ മനസ്സ് അസ്വസ്ഥമാകുന്നത് പോലെ തോന്നി. അവളെ കാലും കാലിൽ കെട്ടിയ കറുത്ത ചരടും അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.  ******* അവൾ അടുക്കളയിൽ പോയി ആയിഷയുടെ ജോലികളിൽ സഹായിച്ചു. ഉള്ളി മുറിക്കുമ്പോൾ അവളെ കൈ മുറിഞ്ഞു.  പണി കിട്ടീട്ടൊ ആയിശു. ആയിഷ അവളെ കൈ മുറിഞ്ഞു ചോര വരുന്നത് കണ്ടു. സൂക്ഷിച്ചു മുറിക്കണ്ടേ പെണ്ണെ. കുട്ടിയാന്ന വിചാരം. ഇവിടെ നിക്ക് ഞാൻ പോയി മുറിവിന് വെക്കുന്ന മരുന്നെടുത്തു വരാം. എന്റെ റൂമില ഉള്ളത്. ഫൈസിയുടെ കാൽ മുറിഞ്ഞപ്പോൾ അവന് കൊടുക്കാൻ എടുത്തിരുന്നു. ഞനെടുത്തോളാം. അവൾ റൂമിലേക്ക് പോയി. അവൾ മേശയിൽ നിന്നും മരുന്ന് എടുത്തു വെച്ചു ഒരു തുണി കൊണ്ട് കെട്ടി. ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. എന്താ പറ്റിയെന്നു പോലും ചോദിച്ചില്ല. അവൾക്ക് എന്ത് കൊണ്ടോ സങ്കടം വന്നു. അവൾ അടുക്കളയിലേക്ക് തന്നെ പോയി. നല്ല വേദന ഉണ്ടായിരുന്നു. എന്നാലും ആയിഷയെ സഹായിച്ചു. ആയിഷ വേണ്ടാന്ന് പറഞ്ഞു തടഞ്ഞെങ്കിലും അവൾ കേട്ടില്ല.  പരിപാടി എല്ലാം കഴിഞ്ഞു ഗെസ്റ്റും പോയി. കുന്നോളം കൂടി നിൽക്കുന്ന പാത്രവും വൃത്തികേടായി കിടക്കുന്ന അടുക്കളയും കണ്ടപ്പോൾ തന്നെ തല കറങ്ങുന്നുണ്ടായിരുന്നു. രാവിലെ മുതൽ കഷ്ടപെട്ടത് കൊണ്ട് ആയിഷയുടെ ക്ഷീണം പിടിച്ച മുഖം കണ്ടതും അവൾക്ക് സങ്കടം വന്നു. പാവം ഇതും കൂടി വൃത്തിയാക്കിയാൽ അവൾ ജീവനോടെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ആയിഷ കഴുകാൻ നോക്കിയതും അവൾ തടഞ്ഞു. നീ മാത്രമല്ലല്ലോ ഇവിടെ ഉള്ളത്. വേറെയും ആള്ക്കാറില്ലേ അവര് വേണേൽ കഴുകി വൃത്തിയാക്കട്ട.  അവര് കഴുകിത് തന്നെ.  എന്ന ഞാൻ കഴുകികോളാം നീ പൊയ്ക്കോ.  ഈ കയ്യും വെച്ചോ. ഇൻഫെക്ഷൻ ആയാൽ പഴുപ്പ് വരും. പണികിട്ടും. നീ പോയിക്കോ. എനിക്ക് ഇതൊക്കെ ശീലമാണ്.  അവൾക്ക് നല്ല വേദനയുണ്ടായിരുന്നു കൈ. അത് കൊണ്ട് വാശി പിടിച്ചു കഴുകാനും തോന്നിയില്ല.  നാളെ രാവിലെ വൃത്തിയാക്കാം. പോയി കിടന്നോ. ഇക്കാക്ക കാത്തിരിക്കുന്നുണ്ടാവും.  ഇക്കാക്ക ഉറങ്ങിക്കഴിഞ്ഞേ ഞാൻ റൂമിൽ പോകാറുള്ളൂ. എന്റെ ജോലി കഴിയുമ്പോഴേക്കും എപ്പോഴും ഉറങ്ങിയിട്ട് ഉണ്ടാവും. ഞങ്ങൾക്ക് ഇതോന്നും  പുതുമയല്ല. നീ പോയി കിടന്നോ. നാളെ കോളേജിൽ പോവേണ്ടതല്ലേ.  ആയിഷ പറയുന്നത് കേട്ട് അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ തോന്നി.  ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല.   ഇങ്ങനെയും ഉണ്ടോ പെണ്ണ്. പത്തു ജന്മം എടുത്താലും ഇവളെ പോലെ ആവില്ല ഞാനൊന്നും.  നിന്നോട് കഴുകേണ്ടന്നല്ലേ പറഞ്ഞേ. അവൾ ആയിഷയുടെ കയ്യിൽ പിടിച്ചു. ഇതിന് വേണ്ടിയല്ല കള്ളത്തരം കാണിച്ചു ഇക്കാക്കാനെ നാട്ടിൽ വരുത്തിയത്.  നീ വഴക്ക് ഉണ്ടാകല്ലേ മുത്തേ. കയ്യിൽനിന്നും വിട്. ഉമ്മ കണ്ടാൽ ഇന്നിവിടെ വഴക്കിന്റെ പൂരം ആയിരിക്കും. തല്ലാൻ വരെ മടിക്കില്ല  അവൾ വിട്ടില്ല  പ്ലീസ് സഫു നീ പോയിക്കോ.  അവളെന്തോ ആലോചിച്ചു. ഞാനിപ്പോ വരാം. അവൾ റൂമിലേക്ക് പോയി. പെട്ടന്ന് തന്നെ തിരിച്ചു വന്നു.  ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കാൻ വന്ന ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. ഇവളെന്ത് ചെയ്യാനാ പ്ലാൻ. അത് കൂടി കണ്ടിട്ട് പോകാം അവൻ അവിടെ തന്നെ നിന്നു.  ആയിഷ ഒന്ന് നിലത്തിരുന്നേ.  നിലത്തോ എന്തിന്.  ഇരിക്കാൻ പറഞ്ഞ ഇരിക്ക്.  അവൾ തന്നെ കൈ വലിച്ചു നിലത്ത് ഇരുത്തിച്ചു. നീ എന്താ ഈ കാട്ടുന്നെ.  ഇക്കാക്കക്ക് എത്ര ദിവസതെക്ക ലീവ്.  പത്തു ദിവസം.  ആയിഷ വഴുക്കി വീണു കൈയൊടിഞ്ഞു. പത്തു ദിവസതേക്ക് റസ്റ്റ്‌.  നീയെന്താ എന്റെ കയ്യൊടിക്കാൻ പോവ്വാണോ.  അതേ. ഒന്നും മിണ്ടാതെ നിന്നാൽ മതി. അല്ലെങ്കിലും അത് മാത്രം പഠിപ്പിച്ചു തരണ്ടല്ലോ. അത് കൊണ്ടാണല്ലോ ഈ അവസ്ഥയിൽ എത്തിയത്. ബാക്കി ഞാൻ നോക്കിക്കോളാം.  നീ പോയേ സഫു. തീക്കളിയാ ഇത്. ഉമ്മ അറിഞ്ഞാൽ നമ്മൾ രണ്ടാളും പുറത്താവും.  ഞാനേതായാലും കുറച്ചു ദിവസമേ ഉണ്ടാകൂ അത് കൊണ്ട് എനിക്ക് ആരെയും പേടിയില്ല  കുറച്ചു നേരത്തെ പോയെന്ന് വെച്ചു എന്താവാനാ അവൾ മനസ്സിൽ ഓർത്തു.  അതൊക്കെ ഞാൻ നോക്കിക്കോളാം. മിണ്ടാതിരിക്കാൻ പറ്റോ. അവൾ കയ്യിൽ ഉണ്ടായിരുന്ന ഗ്ലിസറിൻ എടുത്തു ആയിഷയുടെ കണ്ണിൽ ആക്കി.  ഇതെന്താടീ. ഇതേ ഗ്ലിസറിൻ എന്ന് പറയും. സിനിമയിലും സീരിയലിലും ഒക്കെ കരയാൻ ഉപയോഗിക്കുന്നതാ.ഞാനിത് ഫേഷ്യൽ ചെയ്യാൻ ഉപയോഗിക്കണത.ഇങ്ങനെയും  ഇത് ഉപയോഗിക്കാം  ആയിഷ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി.  എന്ത് സീരിയൽ...... എന്ത് സിനിമ..... ആരോടാ റബ്ബേ ഇതൊക്കെ പറയുന്നേ.  ഉമ്മാ ആയിഷ വഴുക്കി വീണു. എന്നും പറഞ്ഞു ഉറക്കെ വിളിച്ചു. എല്ലാരും ഓടി വന്നു. ഇക്കാക്കയും. ഇക്കാക്ക അവളെ എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി. പേടിച്ചു വിറച്ചു നിൽക്കുന്ന ആയിഷയെ നോക്കി അവൾ കണ്ണിറുക്കി. ഗ്ലിസറിൻ അതിന്റെ പണി തുടങ്ങിയിരുന്നു. കണ്ണിൽ നിന്നും നിർത്താതെ വെള്ളം വീണു കൊണ്ടിരിന്നു. ഒന്നും പറ്റിയില്ലന്ന് അവൾ പറഞ്ഞു. അവളെ കണ്ണീർ കണ്ടു ഇക്കാക്ക നന്നായി പേടിച്ചു. വാ ഹോസ്പിറ്റലിൽ പോകാം.  എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.  അവൾക്ക് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞില്ലേ. പിന്നെന്തിനാ പോകുന്നേ ഉമ്മയും ഇത്താത്തയും പറഞ്ഞു.  വരാൻ പറഞ്ഞ വന്നോളണം. എഴുന്നേൽക്കുന്നുണ്ടോ ഒന്ന്. ഹാരിസ്കയ്യുടെ ശബ്ദം ഉയർന്നിരുന്നു. ആദ്യമായാണ് ഇക്കാന്റെ ശബ്ദം ഉയർന്നത്. എല്ലാവരുടെയും മുഖത്ത് പേടി വീണു. സഫു മാത്രം കൂൾ ആണെന്ന് ഫൈസി കണ്ടു. ആയിഷ സഫുവിനെ നോക്കി. കണ്ണ് കൊണ്ട് പോയിക്കോ എന്ന് അവൾ കാണിച്ചു.  അവർ കാറിൽ കയറി പോകുന്നത് വരെ അവൾ മറ്റുള്ളവരെ കൂടെ നോക്കി നിന്നു.  എല്ലാവരും പോകാൻ നോക്കിയതും അവൾ വിളിച്ചു. അടുക്കളയിൽ പാത്രം ഒന്നും കഴുകിയിട്ടില്ല. എനിക്ക് കൈ മുറിഞ്ഞത് കൊണ്ട് വെള്ളം തട്ടിക്കാൻ പറ്റില്ല.ആരെങ്കിലും ഒന്ന് കഴുകണെ അതും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൾ റൂമിലേക്ക് പോയി. പിറകെ ഫൈസിയും പോയി. അവൾ ആർക്കോ ഫോൺ വിളിക്കുന്നത് കണ്ടു.  അതേ ആയിഷ വീണൊന്നും ഇല്ല. ഞാൻ കള്ളം പറഞ്ഞത.ഹാരിസ് കാർ സൈഡിൽ നിർത്തി.  നീയെന്താ പറയുന്നേ . ഗൾഫിൽ ഉള്ള നിങ്ങളെ കഷ്ടപെട്ടു ഇവിടെ വരുത്തിയത് മൂക്കുമുട്ടെ തിന്ന് കിടന്നുറങ്ങാനും ആയിഷയെ അടുക്കളയിൽ പണിയെടുപ്പിക്കാനുമല്ല. ആയിഷന്റെ കൂടെ കുറച്ചു നേരം സ്പെൻഡ്‌ ചെയ്യാനാ. നിങ്ങളുടെതായ ഒരു കൊച്ചു ലോകത്തു ജീവിക്കാന. ഹാരിസ്കയ്യുടെ പൊട്ടിചിരി അവൾ കേട്ടു. ഇത് നിനക്ക് നേർക്ക് നേരെ പറഞ്ഞൂടെ പോത്തേ.  ചില പോത്തുകൾക്ക് അവരുടേതായ ഭാഷയിൽ പറയണം അപ്പോഴേ മനസ്സിലാവു.അത് കൊണ്ട് മോൻ നേരെ വണ്ടി വിട്ടോ.തേട്ടിമിനുട്ട് ഡ്രൈവിങ് ഫോർട്ട്‌ലൈറ്റ്. അവിടെ പോയി കാറ്റും കൊണ്ട് ആകാശം നോക്കി ഇരിക്ക്. വരുമ്പോൾ ആ മെഡിക്കൽ സ്റ്റോറിൽ നിന്നു ഒരു ബാൻടെജ വാങ്ങി അവളെ കയ്യിൽ കെട്ടിക്കോ. പത്തു ദിവസതെ ബെഡ് റസ്റ്റ ഇനി ആയിഷുന്.  പിന്നെ ദുബായ് കടപ്പുറം വഴി അങ്ങ് കാലിഫോര്ണിയയിലേക്ക് വിട്ടോ.തിരിച്ചു വരണ്ട. വേറൊരു കാര്യം കൂടി ഉമ്മനോടും പെങ്ങമാരോടും സ്നേഹം കുറച്ചു കൂടുതലാണെന്ന് അറിയാം. അത് കൊണ്ട് എന്നെ  ഒറ്റു കൊടുത്ത അനിയന് വേറെ പെണ്ണിനെ നോക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട.  ഒന്നും പറയില്ല എന്റെ പൊന്നു. ഇനി എന്തെങ്കിലും ഒപ്പിക്കുമ്പോ മുൻകൂട്ടി പറഞ്ഞാൽ മതി. അല്ലെങ്കിൽ എനിക്ക് പേടിച്ചു അറ്റാക്ക് വരും. ആകെക്കൂടി ഒരു ഭാര്യയെ ഉള്ളൂ അത് വേണേൽ ആലോചിക്കാം അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . ഫോൺ വെച്ചു അവൾ താഴെക്ക് തന്നെ പോവുന്ന കണ്ടു. അവന്റെ മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു. മണി 12ആയിട്ടും വരുന്നത് കാണാഞ്ഞു അവൻ മെല്ലെ താഴെ പോയി നോക്കി. അവൾ കയ്യിൽ സഞ്ചി കെട്ടി പാത്രം കഴുകുന്നത്  കണ്ടു. അവരാരും അടുക്കളയിൽ വന്നില്ലെന്ന് അവന് മനസിലായി. അവൻ പോയി കിടന്നു. കുറച്ചു സമയം കഴിഞ്ഞു അവൾ വന്നു കിടന്നു. അവൻ ഉറങ്ങിയിരുന്നില്ല. അവളെ നോക്കി നല്ല ഉറക്കം ആണെന്ന് കണ്ടു. അവൻ എണീറ്റു അവളെ കൈ നോക്കി. ഒരു പാട് സമയം വെള്ളം തട്ടിയത് കാരണം ചുറ്റും ചുവപ്പടിച്ചിരുന്നു. വിരൽ ചെറുതായി വീക്കവും ഉണ്ട്. അവൻ എണീറ്റു പോയി മുറിവിൽ വെക്കുന്ന ഒരു ഓയിൻമെന്റ് എടുത്തു വന്നു കയ്യിൽ പുരട്ടി കെട്ടികൊടുത്തു. അവൻ എണീറ്റു വരുമ്പോൾ അവളെ കാലിൽ നോട്ടം പതിഞ്ഞു. ആ കറുത്ത ചരട് കണ്ടതും അവന്റെ മുഖം മങ്ങി.  അവൻ ഒരു കത്രിക എടുത്തു അത് മുറിച്ചു കളഞ്ഞു.  ........ തുടരും 




💕മിഴികൾ പറഞ്ഞ പ്രണയം 💕 
Part 23 
എന്റെ കാല്.... എന്റെ ചരട്..... എനിക്ക് ഇഷ്ടമുള്ളിടത്തു കെട്ടും. 
 എനിക്കിഷ്ടല്ല കെട്ടുന്നത്.  
നിന്റെ ഇഷ്ടം നോക്കാൻ ഞാനാരാ നിന്റെ കെട്ടിയോളോ  അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.  ഇക്കണക്കിനു പോയാൽ ഇഷ്ടമല്ലെന്ന് പറഞ്ഞു ഉറങ്ങികിടക്കുമ്പോ എന്റെ തലയും വെട്ടുമല്ലോ. 
 ചിലപ്പോൾ വെട്ടിയെന്നും ഇരിക്കും. പേടിയുണ്ടെങ്കിൽ കൂടെ കിടക്കണ്ട. 
 ചുളുവിൽ റൂമിൽ നിന്നും പുറത്താക്കാണല്ലേ. അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ എന്നെ കൂട്ടണ്ട. 
 ഒന്ന് മിണ്ടാതിരിക്കോ നേരം വെളുത്തപ്പം തൊട്ട് തുടങ്ങീതാ കീരൻ കീരിയെ പോലെ ചിലക്കാൻ. 
 നിർത്തി ചിലകുന്നില്ല. പക്ഷേ എന്റെ കാര്യത്തിൽ ഇടപെടേണ്ട. ഞാൻ ഇനിയും കെട്ടും. അവൾ ഒരു ചരട് എടുത്തു കൊണ്ട് വന്നു. കട്ടിലിൽ കാൽ കയറ്റി വെച്ചു. അവനെ നോക്കി കൊണ്ട്   കാലിൽ കെട്ടി.  
നിന്നോടല്ലേ കെട്ടണ്ടന്ന് പറഞ്ഞേ. അവൻ അവളെ കാലിൽ പിടിച്ചു.  
നീയെന്താ കാണിക്കുന്നേ. കാലിൽ നിന്ന് വിടെടോ.  അവന്റെ കയ്യിൽ കത്രിക കണ്ടു. മുറിക്കാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു.  
നിനക്കെന്താ വട്ടായോ. ഞാൻ കാലിൽ കെട്ടുന്നതിന് നിനക്കെന്താ. അവൾ പോവാൻ നോക്കിയതും അവൻ അവളെ  കയ്യിൽ വലിച്ചു ബെഡിലേക്കിട്ടു. അവൾ എഴുന്നേൽക്കാൻ നോക്കുന്നതിന് മുന്നേ അവൻ കൈ കൊണ്ട് ആ ചരട് വലിച്ചു പൊട്ടിച്ചു. അവൾക്ക് നന്നായി വേദന എടുത്തു. കാലും തടവികൊണ്ട് എണീറ്റു അവൾ അവനെ ദേഷ്യത്തോടെ നോക്കി.  

ഉണ്ടകണ്ണും ഉരുട്ടി ഇങ്ങനെ നോക്കല്ല. യക്ഷിയെ പോലുണ്ട് കാണാൻ. പേടിച്ചു പോകും.  
നീ നോക്കിക്കോ ഞാൻ ഇനിയും കെട്ടും.  കെട്ടിക്കോ ഞാൻ മുറിച്ചു കളയുകയും ചെയ്യും.
കെട്ടണ്ടെന്ന് പറഞ്ഞ കെട്ടണ്ട. 
 അവൾ തലയിണ എടുത്തു അവനെ എറിഞ്ഞു. അവൻ അത് കാച് ചെയ്തു തിരിചെറിഞ്ഞു. 
ഇറങ്ങി പോടീ അവിടുന്ന്.  കോളേജിൽ പോകാൻ ടൈമായൊണ്ട് അവൾ പിന്നെ ഉടക്കാൻ നിന്നില്ല. വന്നിട്ട് കാണിച്ചു തരാം സഫു അരാണെന്ന്. അവൾ അതും പറഞ്ഞു പോയി.  
***** 
അവൾ കോളേജിലേക്ക് പോകാൻ റെഡിയായി. പോകുന്നതിനു മുൻപ് അടുക്കളയിലേക്ക് ഒന്നെത്തി നോക്കി. ഉമ്മ ദോശ ചുടുന്നത് കണ്ടു. അവൾ പോട്ടെന്നു ചോദിച്ചു ഇറങ്ങി. അതികം എന്നോട് ഒന്നും മിണ്ടാറില്ല. എന്നാലും അങ്ങോട്ട്‌ പോയി എന്തെങ്കിലും മിണ്ടികൊണ്ട് ഇരിക്കും.  ആയിശയുടെ റൂമിൽ ഒന്ന് കേറി നോക്കി. ഹാരിസ്ക അവളുടെ വായിൽ ദോശ വെച്ചു കൊടുക്കുന്നത് കണ്ടു. 
 കൊള്ളാല്ലോ . ഇത്രയും പുരോഗതി വിചാരിച്ചില്ല. വാതിലെങ്കിലും ഒന്ന് ലോകിട്ടോടെ മക്കളെ.
  നീയുള്ളത് മറന്നു ഒരു കള്ളചിരിയോടെ ഹാരിസ്ക പറഞ്ഞു. ആയിഷയുടെ മുഖത്ത് നാണം കണ്ടു. 
 എനിക്കിട്ട് വെച്ചതാണെന്ന് മനസിലായി.ഞാനെ ഇങ്ങനെ കയറി വരുന്നല്ലേ. ദിസ്‌ ഈസ്‌ സഫ്ന  സ്റ്റൈൽ. എന്നെ പോലെ ഞാനെ ഉള്ളൂ. 
അത് കൊണ്ടല്ലേ നിന്നെ ഞാൻ ഇങ്ങോട്ട് തന്നെ കൊണ്ട് വന്നേ.  
ആ കണക്കും ഞാൻ വൈകാതെ തീർക്കുന്നുണ്ട്. അവൾ മെല്ലെ പറഞ്ഞു 
 നീ എന്തേലും പറഞ്ഞോ  ഏയ്‌ ഇല്ല. ക്ലാസ്സിന് പോകാൻ ടൈമായിന്  പറഞ്ഞത. 
നീ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ ആയിഷ ചോദിച്ചു.  കഴിച്ചു.  ഒന്നും കഴിച്ചില്ല. ആയിഷ ഉള്ളപ്പോൾ കിച്ചണിൽ എപ്പോ വേണേലും കയറാം എന്ത് വേണമെങ്കിൽ കഴിക്കാം. ഇന്ന് ഉമ്മയാണ് ഉള്ളത്. അത് കൊണ്ട് ആ വഴിക്ക് പോയില്ല. ആരും വിളിച്ചും ഇല്ല. വിശപ്പിന്റെ വിളിയാളം തുടങ്ങിയിട്ടുണ്ട് കാന്റീൻ പോയിട്ട് വേണം വല്ലതും കഴിക്കാൻ. അവൾക്ക് അവളെ വീട് ഓർമ വന്നു. കഴിക്കാൻ പിറകെ പ്ലേറ്റ് എടുത്തു വന്നു വായിൽ വെച്ചു തരും.പിറന്നവീട് എന്നും കൊട്ടാരം തന്നെ. അവൾ വേദനയോടെ ഓർത്തു. 
 ഞാൻ പോട്ടെ. പോകാൻ നോക്കുമ്പോഴ ഫൈസി കയറി വന്നത്.
 കാറിന്റെ ചാവി വാങ്ങാനാ വന്നത്. വാങ്ങി പോകുമ്പോൾ ഇക്ക വിളിച്ചു .
  നീ എവിടെക്ക. 
എനിക്ക് ഫ്രണ്ടിന്റെ കൂടെ ഒരു സ്ഥലം വരെ പോകണം. ഇന്നലെ ഞാൻ പറഞ്ഞിരുന്നില്ലേ.  
ആ മറന്നു. പിന്നെ പോകുമ്പോൾ ഇവളെ കോളേജിൽ ഡ്രോപ്പ് ചെയ്തേക്ക് ആ വഴിക്കലെ നിനക്കും പോകണ്ടേ.  
എന്റെ കൂടെ അജുവും വേറൊരു ഫ്രണ്ടും ഉണ്ട്.  
അതിനെന്താ അവര് പിറകിൽ ഇരുന്നോളും  വേണ്ട ഞാൻ ബസ്സിന്  പൊയ്ക്കോളാം  പറഞ്ഞത് കേട്ട മതി. 
രണ്ടാൾക്കും ഒരു വഴിക്ക് തന്നെയല്ലേ പോകേണ്ടത് പിന്നെന്താ  വാ. ഫൈസി അവളെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു.  ഇക്കാന്റെ മുന്നിൽ നിന്ന് ഒരു സീൻ ആകണ്ടന്ന് കരുതി അവന്റെ കൂടെ പോയി. അവന്റെ മുഖത്ത് നിന്നും കൂടെ വരുന്നത് ഇഷ്ടമല്ലെന്ന് അവൾക്കു മനസ്സിലായിരുന്നു.  അജുവും വേറൊരാളും ഉള്ളത് കൊണ്ട് അവിടെ നിന്നും ഒന്നും അവന് പറയാൻ പറ്റിയില്ല.  അവർ രണ്ടു പേരും പിറകിൽ കയറി. മുന്നിൽ കയറാൻ നേരം ഫൈസിയെ ഇടം കണ്ണിട്ട് നോക്കി. കടന്നൽ കുത്തിയ  പോലെയുണ്ട് മുഖം. 
 എന്നെ ബസ്റ്റോപ്പിൽ  ഇറക്കിയ മതി. അവൾ പറഞ്ഞു.  
ആ വഴിക്ക് തന്നെയാ ഞങ്ങൾക്കും പോകണ്ടേ. അവിടെ ഇറങ്ങാം. ഇനി ഞങ്ങളെ കൂടെ വരുന്നത് കൊണ്ടാണേൽ ഇറങ്ങിക്കോ. അജു പറഞ്ഞു 
 നിങ്ങൾക്കു വിഷമം ആകുന്നു കരുതിയാ. അങ്ങനെ പറഞ്ഞേ. സോറി.  
കൂടെയുള്ള കക്ഷിയെ അജു പരിജയപെടുത്തി തന്നു. അവൾ സലാം ചൊല്ലി. അയാൾ തിരിച്ചും. കുറേ സമയം മുഖത്തേക്ക് തന്നെ നോക്കി. പിന്നെ അത്ഭുതത്തോടെ നോക്കുന്ന കണ്ടു.  സഫ്നയല്ലേ എന്നെ ഓർമ്മയുണ്ടോ  അവൾ കുറേ ആലോചിച്ചു എവിടെയും ഓർമ കിട്ടിയില്ല. ഇതേത് കുരിശനാവോ. 
 നമ്മൾ തമ്മിൽ പരിജയപെട്ടിരുന്നു. സുനീറിന്റെ ഫ്രണ്ടാ. അവന്റെ പെങ്ങളെ കല്യാണത്തിന് സ്വർണ്ണം കൊടുത്തത് താനല്ലേ .
ടാ ഫൈസി നിന്റെ ഭാര്യയാണോ ഇവൾ. എന്നാലും രണ്ടാളും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. 
 അവന് ഇടം കൈ കൊണ്ട് കൊടുക്കുന്നത് വലം കൈ അറിയരുതെന്ന അതാ ആരോടും പറയാഞ്ഞേ. വലിയ മനസ്സാ അവന്.  അജു ആക്കി പറഞ്ഞതാണെന്ന് ഫൈസിക്ക്  മനസിലായി.അവൻ കണ്ണാടിയിലൂടെ നോക്കി കണ്ണുരുട്ടി.  നീ പോടാന്ന് അവൻ തിരിച്ചു പറയുകയും ചെയ്തു.  
ഫൈസിടെ ഫ്രണ്ടെന്ന് പറഞ്ഞവൻ പിന്നെ അവളെ പുകഴ്ത്തി പറയുന്നത് കേട്ട് അവൾക്ക് സ്വയം തോന്നി ഞാൻ ഒരു മാലാഖയാണെന്ന്. അമ്മാതിരി തള്ളയിരുന്നു.  കുറച്ചു ഓവറല്ലെന്ന് അവൾക്കും തോന്നി.  ഫൈസിയുടെ ഇടക്കിടക്ക് ഉള്ള ഹോണടിയും കാർ വെട്ടിക്കലും ബ്രേക്ക്‌ ഇടലുമൊക്കെ  കണ്ടപ്പോൾ അവൾക് മനസിലായി പറയുന്നതൊന്നും ഇഷ്ടപെടുന്നില്ലെന്ന്. അത് കൂട്ടാനെന്ന വണ്ണം അവൾ അവരോട് കൂടുതൽ സംസാരിച്ചു കൊണ്ടിരുന്നു.  പെട്ടന്ന് അവൻ കാർ നിർത്തി. എല്ലാവരും അവനെ നോക്കി.  ചെക്കിങാണെന്ന് തോന്നുന്നു.  നീണ്ട നിരതന്നെ ഉണ്ടായിരുന്നു അവിടെ.  അവൾക്ക് പണി കിട്ടീന്ന് മനസിലായി. കോളേജിൽ ആണെങ്കിൽ ടൈമും ആയി.  അവൾ ഫൈസിയെ നോക്കി. 
 ഇപ്പോഴെങ്കിലും തീരുമോ ഇത്. ടൈമായി പോകാൻ. ഇന്ന് എക്സാം ഉണ്ട്.  അത് കേട്ടതും എൽ ഇ ഡി ബൾബ് പോലെ അവന്റെ മുഖം പ്രകാശിക്കുന്നത് അവൾ കണ്ടു.  അവൻ സീറ്റ് ബെൽറ്റ് ശരിയാക്കുന്നത് പോലെ അവളെ അടുത്തേക്ക് വന്നു മേലെ പറഞ്ഞു. നിനക്ക് ഇത് കിട്ടണം. ഇപ്പോഴാ എനിക്ക് സന്തോഷം ആയത്. മേലിൽ ഇനി എന്റെ വണ്ടിയിൽ കയറരുത്. സത്യം പറയാലോ സന്തോഷം കൊണ്ട് തുള്ളിചാടണമെന്നുണ്ട്. 
 അവൾക്ക്  തിരിച്ചു   രണ്ടു പറയണം എന്നുണ്ടായിരുന്നു അവരുള്ളോണ്ട് കടിച്ചു പിടിച്ചു നിന്നു.  എന്താ രണ്ടാളും തമ്മിൽ ഒരു ഗൂഢാലോചന. 
 ഇവൾക്ക് എക്സാമിന് ടൈമായിന്ന് പറയാരുന്നു.  എന്നാ നീ പോയി അവരോട് സംസാരിച്ചു നോക്ക് അജു ഫൈസിയോട് പറഞ്ഞു. 
 നീ പോയി പറഞ്ഞിട്ട് വാ എന്നെ കൊണ്ട് പറ്റില്ല. എനിക്ക് ഈ പോലിസ്കാരെ കാണുന്നതേ അലർജിയ അവൻ കൈ മലർത്തി.  
പോയി പറഞ്ഞ വിടോ അവൾ അജുവിനോട്‌ പ്രതീക്ഷയോടെ ചോദിച്ചു.  അവളെ മുഖത്തേ സങ്കടം കണ്ടതും അവന് പാവം തോന്നി. ഫൈസി ഒന്നും ചെയ്യില്ലെന്ന് അവന് അറിയാമായിരുന്നു. 
 നീ വാ നമുക്ക് നോക്കാം. വിട്ടില്ലെങ്കിൽ വേറെ വണ്ടി ആക്കിതരാം. അപ്പുറത്തെ സൈഡ് വഴി വാഹനങ്ങൾ എല്ലാം പോകുന്നുണ്ട്.  അവൻ ഇറങ്ങാൻ നോക്കിയതും മറ്റേ കക്ഷി തടഞ്ഞു. പോയിട്ട് ഒരു കാര്യം ഇല്ല. ആ എസ് ഐ  ഒരു ചൂടനാ. അയാളെ കാണാനാ നമ്മൾ പോകുന്നത് തന്നെ. വല്ലാത്തൊരു മുരടൻ. ഇരുട്ടടി അടിക്കാൻ തോന്നും സംസാരം കേട്ടാൽ. ഇയാൾ കാരണം ഞാൻ പെട്ട പൊല്ലാപ്പ് ഒന്നും പറയണ്ട. ഇന്ന് ഒന്നും നടന്നില്ലെങ്കിൽ ഈ കുരിപ്പിന്റെ കാല് പിടിക്കാന നിങ്ങളെയും കൂട്ടി പോകുന്നേ.  അജു ഇറങ്ങാതെ ഡോർ അടച്ചു. 
 സോറി സഫു.  ഫൈസിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മുഖം അടച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി അവൾക്ക്. ഇടക്ക് അവൻ മൂളിപ്പാട്ടും പാടുന്നുണ്ട്.  ഇനിയെന്താ വഴിയെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ എസ്‌ഐ യും രണ്ടു കോൺസ്റ്റബിൾ അവരെ കാറിനു അടുത്തൂടെ പോയത്.അവൾ ഡോർ തുറന്നു പുറത്തിറങ്ങി. 
 Excusme സർ.  
യെസ്. എസ് ഐ തിരിഞ്ഞു നോക്കി.  സർ എനിക്കിന്ന് എക്സാം ആണ്.  അതിന് ഞാനെന്തു വേണം  എനിക്ക് പോകണം. കുറേ ടൈം ആയി വെയിറ്റ് ചെയ്യുന്നു. 
താൻ മാത്രമല്ലല്ലോ വേറെയും കുറേ ആൾകാറില്ലേ അവരും വെയിറ്റ് ചെയ്യുന്നത് കണ്ടില്ലേ.  
സർ പ്ലീസ്.... കോളേജിൽ എത്താൻ ലേറ്റ് ആവും. ഒന്ന് വിട്ടിരുന്നെങ്കിൽ....  തനിക്കു മാത്രമേ തിരക്കുള്ളോ.... അയാൾ ശബ്ദം ഉയർത്തി..  
പബ്ലിക്കിനെ വിഷമിപിച്ചല്ല നിങ്ങളെ ഡ്യൂട്ടി ചെയ്യേണ്ടത്. പ്ലീസ് ലീവ് മി സർ. 
 ഹ ആരിത് അങ്കമാലിയിലെ പ്രസിഡന്റോ. പ്രസിഡന്റിന്റെ ഓഡർ വന്നു ഒന്ന് മാറികൊടുക്കാൻ പറ എല്ലാരോടും. അയാൾ കളിയാക്കി കൊണ്ട് പറഞ്ഞു. മറ്റു രണ്ടു പേരും ചിരിക്കാൻ ഒപ്പരം കൂടി. 
 ടാ ഫൈസി അവളെ വിളിച്ചിട്ട് വാ . അല്ലെങ്കിൽ സീൻ ആവും . ആ എസ് ഐ ആൾ ശരിയല്ല.
  ഇവൾക്ക് ഇതെന്തിന്റെ കേടാ. നാശം ... അവൻ കാറിൽ നിന്നും പുറത്തിറങ്ങി.  ചിരിക്കാൻ ഞാനൊന്നും പറഞ്ഞില്ല.
 പബ്ലിക്കിനെ സഹായിക്കാന പോലീസ്. അല്ലാതെ ബുദ്ധിമുട്ടിപ്പിക്കാനല്ല. ഒന്നുകിൽ കൂടുതൽ പൊലീസുകാരെ  കൊണ്ട് വേഗത്തിൽ ചെക്കിങ് തീർക്കണം. അല്ലെങ്കിൽ പബ്ലികിന് ബുദ്ധി മുട്ടില്ലാത്ത രീതിയിൽ ചെയ്യണം.  
ഞങ്ങളെ നിയമം പഠിപ്പിക്കുന്നോ .നീയാരാടി 
 അതിന്  
നിന്റെ അമ്മായിടെ മോള്. മുന്നിൽന്ന് വണ്ടി എടുത്തു മാറ്റടോ  എല്ല്ലാവരും ഞെട്ടി തരിച്ചു അവളെ നോക്കി. 
ഫൈസി വേഗം അവളെ അടുത്തേക്ക് പോയി. നീ ഒന്നിങ്ങു വന്നേ. വേണ്ടാത്ത പ്രശ്നം ഉണ്ടാകാൻ ഇറങ്ങികോളും. അവൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പറഞ്ഞു. 
 അങ്ങനെ അങ്ങ് പോകാൻ വരട്ടേ. എസ് ഐ അടുത്തേക്ക് വന്നു ഡോർ അടച്ചു.
  സോറി സർ എക്സമിനു ടൈമായി ആ ടെൻഷനിൽ പറഞ്ഞു പോയതാ. ഫൈസി പറഞ്ഞു .  
എന്നാ മോൻ വിട്ടോ. അമ്മായിടെ മോളെ കുറച്ചു നിയമം പഠിപ്പിച്ചു വീട്ടിൽ കൊണ്ട് പോയി ഒരു ടീ യൊക്കെ  കൊടുതിട്ട കോളേജിൽ വിട്ടേക്കാം. അയാൾ അവളെ കയ്യിൽ പിടിച്ചു.
  കയ്യീന്ന് വിട് സാറെ.  അയാൾ ഫൈസിയെ തന്നെ നോക്കി. 
ഇല്ലെങ്കിലോ. ഇവളെ ഡ്യൂട്ടി ചെയ്യാൻ തടസ്സം നിന്നു. അത് കൊണ്ട് ഞാൻ സ്റ്റേഷനിൽ വരെ ഒന്ന് കൊണ്ട് പോവ്വാ.  
എന്നാ സാർ കേസെടുത്തോ. ഞാൻ നോക്കി കൊള്ളാം ബാക്കി. അല്ലാതെ ദേഹത്ത് തൊട്ടുള്ള കളി വേണ്ട സാറെ. അവൻ ബലമായി കൈ എടുത്തു മാറ്റി .
  അവൾ എസ് ഐ യെയും ഫൈസിയെയും നോക്കി.  അയാൾ അവളെ കയ്യിൽ പിടിക്കാൻ വീണ്ടും നോക്കിയതും അവളെ പിറകിലെക്ക് ആക്കി അവൻ മുന്നിൽ നിന്നു. 
 വിട്ടേക്ക് സാറെ. കേസ് ആക്കുവാണേൽ ഞങ്ങൾ വന്നോളാം. അവളെ തൊട്ടുള്ള കളി വേണ്ട. 
 തൊട്ടാൽ നീയെന്തു ചെയ്യും. നിന്റെ ആരാ ഇവള്. 
 എന്ത് വേണേലും ചെയ്യും. എന്റെ ഭാര്യയാ അവൾ.  സാർ സീൻ ആകണ്ട. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ ആരെയും പേടിക്കുകയും വേണ്ട. കേസ് ആക്കുവാണേൽ അതും ആവാം.  ഭാര്യ... അവൻ പറയുന്നത് കേട്ട് അവൾക്ക് എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു. 
അയാൾ ഫൈസിയെ അടിമുടി നോക്കി.  മസിലില്ലേലും ഗഡ്സ് ഉണ്ട്. ഐ ലൈക് ഇറ്റ്.  അല്ലേലും സമീർക്കയുടെ സെലെക്ഷൻ തെറ്റില്ലല്ലോ.  
ഫൈസി അയാളെ തന്നെ നോക്കി. ഇയാൾക്ക് സമീർക്കയെ അറിയോ. ഫൈസിയുടെ നോട്ടം കണ്ടു അവനെ നോക്കി പുഞ്ചിരിച്ചു.  അമ്മായിടെ മോളേ എന്നെ  ഒന്ന് പരിജയപ്പെടുത്തികൊടുക്കെടി അളിയന്.  എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി.
 എന്റെ അമ്മായിടെ മോൻ തന്നെയാ ഇത്. മാ ബ്രോ സാലിം അൻവർ. എന്റെ കാർനോർടെ മോനാ. സമീർക്കയുടെ മൂത്ത  ഇക്കാന്റെ. ട്രയിനിങ് ടൈമായൊണ്ട് മാര്യേജിൻ ഉണ്ടായിരുന്നില്ല. 
 ഫൈസിക്ക് നേരെ അവൻ കൈ നീട്ടി. ചുമ്മാ എങ്ങനെ യുണ്ടെന്ന് ടെസ്റ്റ്‌ ചെയ്തതാ. വീട്ടിൽ വരാൻ ഇരിക്കുകയായിരുന്നു പരിജയപെടാൻ.  ടാ എനിക്ക് ടൈമില്ല. ഇതെപ്പോ തീരും. 
 ചെക്കിങ് ഒന്നും അല്ല. ചെറിയൊരു ആക്സിഡന്റ്. ടൈമെടുക്കും. 
 ഇനിയെന്താ ചെയ്യാ. 
 നിന്നെ വേണേൽ ഞാൻ ഡ്രോപ്പ് ചെയ്യാം. ഇവർ പിന്നെ വരട്ടെ.  അവൾ ബാഗും എടുത്തു അവന്റെ കൂടെ പോയി. 
അജു പോട്ടെ. മറ്റേയാളോടും തലയാട്ടി. ഫൈസിയെ ഒന്ന് നോക്കി. അവൻ മുഖം തിരിച്ചു.  സാലിമിന്റെ തൊപ്പി എടുത്തു അവൾ തലയിൽ വെച്ചു സെൽഫി എടുക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒക്കെ  കണ്ടു  അവർ മൂന്നു പേരും പരസ്പരം നോക്കി.  പോകാൻ നേരം അവൾ തിരിഞ്ഞു നോക്കി. ഫൈസി അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. അവളെ മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു. ഭാര്യ. അതോർത്തതും തന്റെ ശരീരത്തിൽ ഒരു കോരിത്തരിപ്പ് പോലെ തോന്നി. അവൻ എന്നെ ഈ ജന്മം ഭാര്യയായി അംഗീകരിക്കോ ആ ചിന്ത വന്നതും മുഖതെ സന്തോഷം എവിടെയോ പോയി മറഞ്ഞു. 
 അൻസിക്കും മോനും സുഗണോടീ. വന്നിട്ട് അവിടേം പോയില്ല. ജോയിൻ ചെയ്യേണ്ട തിരക്കായിരുന്നു. 
 ഏത് അൻസിക്ക സമീർക്കയുടെ അൻസിക്കോ ഫൈസിയുടെ അൻസിക്കോ  ഫൈസിയുടെ അൻസി...... അവന്റെ കാൽ ബ്രെക്കിൽ അമർന്നു.  
എന്താ ഞെട്ടിയെ  ടീ....ഞാൻ.... നീയിതെപ്പോ അറിഞ്ഞു.   എനിക്ക് വെറും ഇൻവെസ്റ്റികഷൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സമീർക്കയായിരുന്നു ചെയ്തത്.  അവൻ ഒരു നിമിഷം ആലോചിച്ചു .
നിന്റെ ഹസ്ബന്റ്ന്റെ പേരെന്താ  തലപുണ്ണാക്കണ്ട ആ ഫൈസി തന്നെയാ ഈ ഫൈസി. കണ്ടിട്ട് മനസിലായില്ലേ ഇല്ലെടീ .അവനറിയോ അതെല്ലാം. ഇല്ല . പറഞ്ഞില്ല. പറയണം. ഞാനറിഞ്ഞിട്ട് കുറച്ചു ദിവസേ ആയുള്ളൂ.  പിന്നെങ്ങനെയാ ഈ വിവാഹം നടന്നത് .സമീറകഎങ്ങനെ ഇതിന് സമ്മതിച്ചു .അവൾ എല്ലാം പറഞ്ഞു കൊടുത്തു . അവൻ തലയിൽ കൈ വെച്ചു അവളെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.  എന്താ ചിരിക്കുന്നെ  ആദ്യം സമീർക്ക. .....പിന്നെ ഞാൻ ..തല്ല് കിട്ടോ. അവന്റെ ലൈഫിലെ വില്ലൻമാരല്ലേ ഞങ്ങൾ .അവന് തല്ലാനുള്ള ധൈര്യം ഉണ്ടെന്ന് ഇപ്പൊ കണ്ടതാ. പോലീസാണെന്നൊന്നും നോക്കുന്നു തോന്നുന്നില്ല.  
കിട്ടാൻ ചാൻസുണ്ട് നിങ്ങൾക്കല്ല എനിക്ക്.    നിന്റെ കയ്യിൽ പിടിച്ചതിന് എന്റെ കയ്യിൽ അവൻ പിടിച്ച പിടിയുണ്ടല്ലോ. അതിലുണ്ടെടി ഒരാണിന്റെ തന്റേടം.നിന്നോടുള്ളകെയറിങ്. എനിക്ക് നന്നായിബോധിച്ചു അവനെ.  അൻസിക്ക് അന്നേ കൊടുക്കാമായിരുന്നു. നിന്നെക്കാൾ ചേർച്ച അവൾക്ക.അവൻ നിരാശയോടെ പറഞ്ഞു. ജസ്റ്റ്‌ മിസ്സ്‌.  അവൾ അവനെ പിടിച്ചു നുള്ളി. 
പറയെടോ കൊരങ്ങാ ആർക്കാ ചേർച്ച.  നുള്ളെല്ലെഡി തെണ്ടീ. നിനക്ക് തന്നെയാ ചേർച്ച. ഇനി അങ്ങനെയല്ലേ പറയാൻ പറ്റു.  അവൾ വീണ്ടും നുള്ളാൻ നോക്കിയതും അവൻ സോറി പറഞ്ഞു.  ഫൈസിയോടും പറയണം സോറി. വിശദമായി പരിജയപെടാൻ വരുന്നുണ്ട് ഞാൻ.
  ******* 
വൈകുന്നേരം കോളേജ് വിട്ടു വന്നതും അവൾ റൂമിലേക്ക് പോയി.   ബാൽക്കണിയിൽ ഫൈസി നിൽക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ മുന്നിൽ പോയി നിന്നു. ചുരിദാറിന്റെ പാന്റ് കുറച്ചു മുകളിലോട്ട് കയറ്റി അവിടെ പോയി കാലിൽ കാല് കയറ്റി വെച്ചു ഇരുന്നു.  ഫൈസി അവളെ കാൽ നോക്കി. രണ്ടു കാലിലും മൂന്നാല് പ്രാവശ്യം ചരട് കെട്ടിയിട്ടുണ്ട്. ഒരു യുദ്ധത്തിന് ഒരുങ്ങി തന്നെയാണ് അവൾ വന്നതെന്ന് അവന് മനസിലായി.അവന്റെ മുഖത് യാതൊരു മാറ്റവും അവൾ കണ്ടില്ല. ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ ഇനി. ഇവനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
  നീ എപ്പോഴാ വന്നേ. ചായ കുടിച്ചോ.  പെട്ടെന്നുള്ള ചോദ്യം കേട്ടു. അവൾ കണ്ണും മിഴിച്ചു അവനെ നോക്കി. ഫൈസി തന്നെയല്ലേ ഇനിയിത്. 
എനിക്ക് ആള് മാറിയൊന്നും ഇല്ലല്ലോ. എനിക്ക് വേണേൽ ഞാൻ കുടിച്ചോളാം. എന്താ  നിനക്ക് വേണോ  വേണ്ട. 
പിന്നെ ക്ലാസ്സ്‌ഒക്കെ എങ്ങനെ എക്സാം തീർന്നോ.  എന്തോ കാര്യായിട്ട് ഉണ്ടല്ലോ.  എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേർക്ക് നേരെ പറയ്. വളച്ചു മൂക് പിടിക്കണ്ട.  അവൻ അവളെ മുന്നിൽ വന്നിരുന്നു.  അവൾ എന്താന്ന് പുരികം ഉയർത്തി ചോദിച്ചു. 
 ഇന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ഫ്രെണ്ടില്ലേ അവന് ഒരു ഹെല്പ് വേണം.  എന്റെയോ.  നിന്നിലൂടെ മറ്റൊരാളുടെ  മനസിലായില്ല  സാലിം അൻവറിന്റെ.
 അവന്റെ പാസ്സ് പോർട്ട്‌ സാലിമിന്റെ കയ്യില. സാലിമുമായി അവനൊന്നു ഉടക്കി. ഇപ്പൊ പാസ്സ്പോർട്ട്‌ കൊടുക്കുന്നില്ല. വേണമെങ്കിൽ കേസ് കൊടുക്കാന പറയുന്നേ. അങ്ങനെ ചെയ്‌താൽ ടൈം എടുക്കും. അവന് അടുത്തയാഴ്ച്ച ഗൾഫിലെക്ക് പോകണം. നീ പറഞ്ഞ സാലിം കേൾക്കുന്ന അവൻ പറയുന്നേ. അവൻ പറഞ്ഞു നിർത്തി അവളെ മുഖത്തേക്ക് തന്നെ നോക്കി.  അപ്പൊ അതാണ്‌ കാര്യം. വെറുതെയല്ല ചരട് കെട്ടിയിട്ട് ചൂടാവാഞ്ഞത്. ഇത് വരെ ഇല്ലാത്ത സ്നേഹപ്രകടനവും.  
അവനെന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്.ഞാൻ പറഞ്ഞാൽ അവൻ കേൾക്കുകയും ചെയ്യും. ബട്ട്‌ ഞാൻ പറയില്ല.  ഐ ആം വെരി വെരി  സോറി.
  സഫു പ്ലീസ്...... ഈ കാര്യത്തിൽ വാശി കാണിക്കല്ല. അവനോട് നോ പറയാൻ എനിക്ക് പറ്റില്ല. അത് കൊണ്ട.  
നിന്റെ ഫ്രണ്ട്... നിന്റെ കാര്യം. അതിന് ഞാനെന്തിനാ സഹായിക്കുന്നെ. എനിക്കെന്താ അതിൽ കാര്യം. അവൾ എണീറ്റു പോയി.  
പകരം നീ എന്ത് പറഞ്ഞാലും അവൻ കേൾക്കും  അവന് പാസ്സ്പോർട്ട്‌ കിട്ടിയേ തീരൂ.  അത് കേട്ടതും അവളൊന്ന് നിന്നു. നീ ഇപ്പൊ എന്താ പറഞ്ഞേ.  നീ പറഞ്ഞത് എന്ത് വേണേലും അവൻ കേൾക്കുന്ന്. 
 അവൾ ചിന്തിക്കുന്നത് പോലെ താടിക്ക് കയ്യും കൊടുത്തു നിന്നു. 
 അവൻ വേണ്ട നീ ഞാൻ പറയുന്നത് പോലെ കേൾക്കണം പറ്റോ.  
ഞാനോ..... അവനല്ലേ സഹായം ചെയ്തു കൊടുക്കുന്നത്. അപ്പൊ അവനല്ലേ ചെയ്യണ്ടേ. 
 നിനക്ക് വേണ്ടിയാണല്ലോ ഞാൻ ചെയ്യുന്നേ.  അല്ലാതെ അവനെന്റെ ആരും അല്ല. ആലോചിച്ചു പറയ്.  
എന്താ കാര്യം.  നീ പറഞ്ഞത് ഞാൻ ചെയ്യണമെങ്കിൽ രണ്ടു ദിവസം നീ എന്റെ വീട്ടിൽ വന്നു താമസിക്കണം. എന്നെകൊണ്ടൊന്നും പറ്റില്ല. 
 പറ്റില്ലെങ്കിൽ വേണ്ട. നീ പറഞ്ഞത് എനിക്കും പറ്റില്ല.  അവന് അവളെ കൊല്ലണ്ട ദേഷ്യം വന്നു. ഏത് ഗതി കേട്ടനേരത്താണാവോ അവനേം കൂട്ടി വരാൻ തോന്നിയത്. അസ്സലൊരു ന്യൂസ്‌ വേൾഡ അത്. അവൾ പൊന്ന് കൊടുത്ത കാര്യം എല്ലാവരോടും പറഞ്ഞു ഒരേ വിളിയാണ്. ഇക്കാര്യം എങ്ങാനും ചെയ്തു കൊടുത്തില്ലെങ്കിൽ അത് മതി നേരെ തിരിച്ചു എന്നെ എല്ലാരുടെയും മുന്നിൽ നാണം കെടുത്താൻ. എന്നെ വിലയില്ലാത്തോണ്ട് ഞാൻ പറഞ്ഞത് അവളെ വീട്ടുകാർ കേട്ടില്ല എന്നും പറഞ്ഞു നോട്ടീസ്ടിക്കും.  മുന്നിൽ വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് അവൻ സമ്മതം മൂളി.
  നിന്നെ എങ്ങനെ വിശ്വസിക്കും. കാര്യം നടന്നാൽ കാല് മാറിയാലോ.  എനിക്ക് ഒറ്റ വാക്കേയുള്ളു. വരുന്ന് പറഞ്ഞ വരും. പ്രോമിസ്.  
അവൾക്ക് ഉള്ളിൽ ചിരിയും വരുന്നുണ്ടായിരുന്നു.ഇവൻ എന്റെ വീട്ടിൽ.... ഈ ജന്മത്തിൽ നടക്കാത്ത കാര്യം ആയിരുന്നു. അവൾ ഫോണും എടുത്തു റൂമിലേക്ക് പോയി. സാലിയോട് കുറേ കെഞ്ചിയ ശേഷം ആണ് സമ്മതിചെ. അതും ഫൈസിടെ പേര് പറഞ്ഞോണ്ട്. അളിയൻ ആദ്യായിട്ട് പറഞ്ഞതല്ലേ കേട്ടില്ലെന്ന് വേണ്ട. അവൻ ഒക്കെ പറഞ്ഞു.  അവൾ ഫൈസിയുടെ അടുത്തേക്ക് ചെന്നു.  അവരോട് സ്റ്റേഷനിൽ പോകാൻ പറ. സാലി കൊടുത്തോലാംന്ന പറഞ്ഞു.  അവൻ മൂളുക മാത്രം ചെയ്തു. 
 ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ 
 ചുമ്മാതല്ലല്ലോ. ആ നരകത്തിലേക്ക് വരുന്ന സമ്മതിച്ചോണ്ടല്ലേ.  
അത് നരകം അല്ല. സ്വർഗമാണ്. പിന്നെ നീ താമസിക്കാൻ വരുന്നോണ്ട് നരകം ആകാൻ ചാൻസുണ്ട്. പിശാജുകൾ നരകത്തിലല്ലേ താമസിക്കു.  
പിശാച് നിന്റെ ബാപ്പ. അങ്ങേരെ പോയി വിളിയെടീ.  
ബാപ്പാനെ പറയരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ട് ഉണ്ട്. 
 ഒന്ന് പോടീ. പറഞ്ഞാൽ നീ  എന്ത് ചെയ്യും.  അവൾ ചുറ്റും നോക്കി. അവന്റെ ഫോൺ അവിടെ കണ്ടു. അവളതെടുത്ത മിറ്റത്തേക്ക് ഇടാൻ കൈ നീട്ടി പിടിച്ചു.  എന്തെങ്കിലും തിരിച്ചു ചെയ്തില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. 
 സഫു വേണ്ട.... കളിക്കല്ലേ.... ഫോൺ താ.....  ഇല്ല. നിന്നോട് പലവട്ടം പറഞ്ഞിട്ട് ഉണ്ട് ബാപ്പാനെ പറയരുതെന്ന്. ഒന്നുമില്ലെങ്കിലും പ്രായത്തെ ബഹുമാനിച്ചോടെ.  
ഇനി പറയില്ല ഫോൺ താ.
  സത്യം ഇട്ട്‌ പറ ഇനി പറയില്ലെന്ന്.  അവൻ അവളെ അടുത്തേക്ക് വന്നു.  അടുത്തേക്ക് വന്ന ഇപ്പൊ ചാടും. സത്യം ആയിട്ടും ചാടും.  
ഒന്നൂല്യ ഇക്കാക്ക. ഞങ്ങൾ ചുമ്മാ കൊച്ചു വർത്താനം പറഞ്ഞു ഇരിക്കരുന്നു അവൻ റൂമിലേക്ക് നോക്കി പറഞ്ഞു.  അവൾ എണീറ്റു നിന്നു റൂമിലേക്ക് നോക്കി.
 ഇക്കാക്ക എപ്പോ വന്നു.  അവളെ നോട്ടം തെറ്റിയതും അവൻ ഫോൺ പിടിച്ചു വാങ്ങി.  അവൻ പറ്റിച്ചതന്ന് അറിഞ്ഞതും അവൾ ദേഷ്യത്തോടെ അവനെ നോക്കി.  അവൻ ഫോണും പൊക്കിപ്പിടിച്ചു അവളെ കളിയാക്കി പോകാൻ നോക്കിയതും അവൾ കാൽ വെച്ചു. അവൻ തടഞ്ഞു വീണു.  
നോക്കി നടക്കണ്ടേ ഫൈസി. എന്തെങ്കിലും പറ്റിയോ. അവൾ ഒന്നും അറിയാത്ത പോലെ അവന് നേരെ കൈ നീട്ടി. വാ എണീക്ക്.  അവൻ അവളെ കയ്യിൽ പിടിച്ചു ഒറ്റവലി. എന്നെ തള്ളിയിട്ട് നീ എവിടേക്ക പോകുന്നേ.  പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് എവിടെയും പിടിത്തം കിട്ടിയില്ല.  അവൾ അവന്റെ ദേഹത്തോട്ട് തന്നെ വീണു. അവന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർന്നു.  രണ്ടു പേരും ഒരു പോലെ ഞെട്ടി.  അവൾ ഊരി പിടഞ്ഞു എണീറ്റു. അവനെ നോക്കി. തരിച്ചിരിക്കുന്നത് കണ്ടു.  സോറി...... ഞാൻ.... അറിയാതെ. സോറി. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു താഴേക്ക് ഓടി.  അവൻ കവിളിൽ കൈ ക്കൊണ്ട് തൊട്ടു. അവളെ ചുണ്ടുകൾ ഇപ്പോഴും അവിടെ ഉണ്ടെന്നു അവന് തോന്നി. വല്ലാത്തൊരു ഫീൽ അവന് അനുഭവപ്പെട്ടു. ഒരു നിമിഷം അവൻ കണ്ണടച്ച് നിന്നു. അൻസിയുടെ മുഖം മനസ്സിൽ ഓർത്തതും അവൻ കവിളിൽ അമർത്തിതുടച്ചു ബാത്‌റൂമിലേക്ക് പോയി. ഒരുപാട് പ്രാവിശ്യം മുഖം കഴുകി. നീയല്ലാതെ മറ്റൊരു പെണ്ണും എന്നെ തൊടണ്ട.  അരിശം തീരാതെ അവൻ അവിടെ കണ്ടതെല്ലാം വലിച്ചെറിഞ്ഞു.
  ******* അവൾ അടുക്കളയിലേക്ക് പോയി. വീട്ടിലെ പുതിയ അഥിതിയെ കണ്ടു സന്തോഷിക്കാനോ വേണ്ടയോ എന്നോർത്ത് നിന്നു. വേറാരും അല്ല പണിക്ക് ഒരു സെർവെന്റിനെ ആക്കിയിട്ടുണ്ട്. തന്റെ പ്ലാൻ എല്ലാം തകിടം മറഞ്ഞല്ലോ. ഇവർ ഇവിടെ ഉണ്ടായാൽ ഞാൻ വിചാരിച്ചതോന്നും നടക്കില്ല. ഇവരെ ഇവിടെ നിന്നും എങ്ങനെ ഓടിക്കും. അവൾ തല പുകഞ്ഞു ആലോചിച്ചു. ഒരു വഴി തെളിഞ്ഞതും അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു. ആർക്കിട്ട് പണിയാന മോളെ ചിന്തിക്കുന്നേ  നിങ്ങടെ കെട്ടിയോൾക്ക്. പോകുന്നോർക്കും വരുന്നോർക്കും കൊട്ടാനുള്ള ചെണ്ടയല്ലേ അത്.  ഇക്കാന്റെ മുഖത്ത് വിഷാദം നിറഞ്ഞൊരു പുഞ്ചിരി കണ്ടു   ഹ വിട് മാഷേ ഞാനൊരു തമാശ പറഞ്ഞതാ  അവളൊരു അനാഥയാ. ഓർമ വെക്കുന്നതിന്  മുന്നേ ഉപ്പയും ഉമ്മയും മരിച്ചു. പിന്നെ ഒരു ബന്ധു വീട്ടിൽ ആട്ടും തുപ്പും സഹിച്ച ജീവിച്ചത്. ഇവിടെ വന്നപ്പോൾ എല്ലാരേം കിട്ടിയ സന്തോഷമായിരുന്നു  അവൾക്ക്. പൊന്നിൽ കുളിച്ചു വരുന്ന മരുമകളെ കാത്തിരുന്നിടത് വെറും കഴുത്തോടെ കയറി വന്ന മരുമകളെ ഉമ്മക്ക് പിടിച്ചില്ല. അതിന്റെ പേരിൽ ഇവിടെ എല്ലാരുടെയും കുത്തുവാക്കും കേട്ടു ജീവിക്കുന്നെ. ഒരിക്കൽ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവളെയും കൂട്ടി എവിടേക്കെങ്കിലും പോകാമെന്നു കരുതിയതാ. അവൾ വന്നില്ല. സ്വന്തം ഉപ്പന്റെയും ഉമ്മന്റേയും സ്ഥാനത്ത അവരെ കാണുന്നേ . അത് കൊണ്ട് ഞാൻ വരില്ലന്ന അവൾ പറഞ്ഞേ. ഉമ്മാന്റെ സമ്മതമില്ലാതെ ഈ വീടിന്റെ പടിയിറങ്ങില്ല അവൾ. ഒരു ടൂർ പോലും മര്യാദക്ക് പോയിട്ടില്ല. പോകാനിറങ്ങുമ്പോ ഉമ്മ എന്തെങ്കിലും ഇടങ്ങേറിടും. അവൾ വരില്ല. ആരോടും ഒരു പരാതിയും ഇല്ല. ഉമ്മാനെ കുറേ നന്നാക്കാൻ നോക്കിയതാ നന്നേയായിന്ന് മാത്രം. ഉമ്മാനോട് ഞാനും ഉടക്കാൻ പോകാറില്ല.  എന്നെ പോലല്ല ഫൈസി അവൻ ഒന്നിനും ആരുടെയും അനുവാദം ചോദിക്കില്ല. ചൂടൻ സ്വഭാവം കാരണം എല്ലാർക്കും പേടിയാ അവനെ.  ആ ചൂടനെ എന്നിട്ട് എന്റെ തലയിൽ തന്നെ കെട്ടിവച്ചല്ലേ. ഞാനനുഭവിച്ചോട്ടേന്ന്. എന്ത് തെറ്റ  ഞാൻ നിങ്ങളോടൊക്കെ ചെയ്തേ.  ടീ ടീ വേണ്ടാട്ടോ. അവൻ ഉള്ളിൽ ഒരു പാവമാ  പുറമേ കാണിക്കുന്ന ദേഷ്യം ഉള്ളു.  ഉറങ്ങുമ്പോൾ അല്ലെ പാവം. അതെല്ലാരും അങ്ങനെ തന്നെയാ.  അങ്ങനെയാണേൽ കണക്കായി പോയി. നീയും അത്ര പാവമൊന്നും അല്ലല്ലോ.  പുന്നാരഅനിയനെ പറഞ്ഞപ്പോ വേഗം പൊള്ളിയല്ലോ. നമ്മൾ പുറത്തുന്ന് ഉള്ള ആളല്ലേ.  വേണ്ടാത്ത പറയല്ലേ സഫു. നീയും എനിക്ക് അവനെപോലെ തന്നെയാ.  ഞാൻ ചുമ്മാ പറഞ്ഞത.എനിക്കറിയാം എന്നെ ഒരുപാടിഷ്ടാന്ന്. പിന്നെ വേഗം പോയി പെട്ടിയും കിടക്കയും റെഡിയാക്കിക്കോ നാളെ ബാംഗ്ലൂർക്ക് ടൂർ പോകേണ്ടത. ആര് പോകാൻ. ഇക്കാക്കയും ആയിഷുവും  നീയെന്താ കോമഡി പറയാ ഇക്കാക്ക പൊട്ടിചിരിച്ചു.  അല്ല സീരിയസ.നാളെ പോകുന്നു. ടിക്കറ്റ് റെഡിയാക്കിക്കോ.  ഞാൻ ഒറ്റക്ക് വേണേൽ പോകാ. ആയിഷു കൊന്നാലും വരില്ല . ഞാൻ കുറേ ട്രൈ ചെയ്തതാ. ഉമ്മാന്റെ സമ്മതം ഇല്ലാതെ മുറ്റത്തിറങ്ങില്ല അവൾ.  അത് ഇക്ക ഇത് ഞാൻ. വിത്യാസം ഉണ്ടേ.  ഉമ്മാന്റെ സമ്മതം കിട്ടിയിട്ട് പോയത് തന്നെ.  അതിനു ഞാനല്ലല്ലോ നിങ്ങളെ അയക്കുന്നെ ഉമ്മയല്ലേ  ഉമ്മയോ അത് സ്വപ്നത്തിൽ നടക്കും.  ഞാൻ നടത്തിക്കും ഇക്കാക്ക. നിങ്ങൾ പോയി റെഡിയായിക്കോ.  പിച്ചും പേയും പറയുന്നത് നിർത്ത് സഫു. പോയി വല്ല ജോലിയും ഉണ്ടേൽ ചെയ്യ്.  ജോലി ഉണ്ടല്ലോ നിങ്ങളെ നാട് കടത്തുന്നത്. പിന്നെ ഉമ്മ പറഞ്ഞാൽ പോകാൻ മടിയൊന്നും ഇല്ലല്ലോ.  മെനക്കെടക്കാതെ ഒന്ന് പോയേ സഫു.  നടക്കുന്നതെ സഫു പറയു. പറഞ്ഞ ചെയ്തിരിക്കും. പിന്നെ ഒരു ഹെല്പ്. ഉമ്മാനോട് നാളെ ഇക്കാക്ക മാത്രം ബാംഗ്ലൂർക്ക് പോവ്വുകയാണെന്ന് പറയണം. ഒരു ബിസിനസ് ട്രിപ്പ്‌.  ഇക്കാക്ക വായും പൊളിച്ചു ഇരിക്കുന്ന കണ്ടു.  വായടക്ക് ഈച്ച കേറും. ഞാൻ പറഞ്ഞത് പോയി ചെയ്യ്. അവൾ അകത്തേക്ക് പോയി. ഇക്കാക്ക അവളെ തന്നെ നോക്കി നിന്നു. നാളെ എന്തൊക്കെ സംഭവിക്കുമോ ആവോ  ******** രാത്രി കിടക്കാൻ നേരം ഫൈസി അവളെ നേർക്ക് ഒരു ജ്വല്ലറി ബോക്സ്‌ നീട്ടി.  എന്താ ഇത്.  അവനൊന്നും മിണ്ടാതെ അതവളെ മുന്നിൽ വെച്ചു. അവൾ അതെടുത്തു തുറന്നു നോക്കി.  പാദസരവും രണ്ടു വളയും.  ഇതെന്തിനാ എനിക്ക്.  നീ അന്ന് കൊടുത്തില്ലേ അതിന് പകരം വാങ്ങിയതാ.  തിരിച്ചു കിട്ടുമെന്ന് കരുതിയല്ല കൊടുത്തത്.  എനിക്ക് ഇത് വേണ്ട. അവൾ അതെടുത്തു അവന്റെ നേർക്ക് നീട്ടി.  തന്നാൽ വാങ്ങിക്കൊള്ളണം തിരിച്ചു ഡയലോഗ് വേണ്ട.  തരുന്നത് നിന്റെ ഇഷ്ടം വാങ്ങണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം.  നിന്റെ ഇഷ്ടം എന്തുവേണേലും ആയിക്കോ. മറ്റുള്ളവരെ വേദനിപ്പിച്ചല്ല ഇഷ്ടങ്ങൾ നടപ്പിലാക്കേണ്ടത്.  ഞാൻ എന്ത് ചെയ്തു അതിന്. ഇത് വേണ്ടാന്ന് പറഞ്ഞതാണോ. ഞാൻ സ്വീകരിച്ചു പോരെ.  ആ പാദസരം കാലിൽ ഇട്ട് ചരട് അഴിച്ചു കളയ്.  അങ്ങനെ വരട്ടെ. അപ്പൊ അതാണ്‌ കാര്യം. ഭീഷണി നടക്കില്ലെന്ന് അറിഞ്ഞപ്പോൾ റൂട്ട് മാറ്റിപിടിച്ചതാ അല്ലെ.  സഫു പ്ലീസ് അതഴിച്ചു കളയ്. എനിക്ക് അത് കാണുംതോറും വട്ട് പിടിക്കുകയാ.ഞാൻ അകറ്റാൻ ശ്രമിക്കുന്ന കുറച്ചു സ്വപ്‌നങ്ങൾ ഉണ്ടെനിക്ക്. അതിലേക്ക് കൂടുതൽ അടുപ്പിക്കുകയാ ഇത് ചെയ്യുന്നേ.  എന്റെ കാലിലെ ചരടും നിന്റെ സ്വപ്‌നങ്ങൾ തമ്മിൽ എന്ത് ബന്ധ ഉള്ളത്.  സഫു പ്ലീസ് ഇങ്ങനെ ടോർച്ചർ ചെയ്യല്ല.സഹിക്കുന്നതിന്നു ഒരതിരുണ്ട്. അത് പറയുമ്പോൾ  അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.  ഓക്കേ..  ഓക്കേ കൂൾ. ഞാനിത് അഴിക്കണം അത്രയല്ലേ ഉള്ളു. അഴിക്കാം. പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്.  എന്ത് വേണമെങ്കിലും ചെയ്യാം. പറയ് എന്താ വേണ്ടേ.  എനിക്ക് അൻസിയെ പറ്റി അറിയണം. നിങ്ങളെ പ്രണയതെ പറ്റി അറിയണം. അവളെ നീ ഇത്രയേറെ സ്നേഹിക്കുന്നത് എന്തിനാണെന്ന് അറിയണം.  അവൻ അവളെ നോക്കാതെ പോയി കിടന്നു. എന്നെങ്കിലും ഞാനത് അറിയും ഫൈസി. അത് അറിഞ്ഞിട്ടേ അൻസി നിന്റെ മുന്നിൽ വരൂ .  .. .

....തുടരും 






💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 24

ടീ ഈ വിമാനത്തിൽ കേറാൻ പാസ്സ്പോർട്ട്‌ വേണ്ടേ. 

പാസ്സ്പോർട്ട്‌ ഇല്ലാതെ വിമാനത്തിൽ കേറാൻ പറ്റോ പൊട്ടി. സന ചിരിക്കുന്നത് കേട്ടു. 

ആയിഷക്ക് പാസ്സ്പോർട്ട്‌ ഇല്ല . അവൾ ബാംഗ്ലൂർക്ക് പോകാൻ ടിക്കറ്റ് എടുത്തല്ലോ  അതെങ്ങനെയാ. 

നിന്നെ പറ്റിച്ചതായിരിക്കും 

അല്ലെടീ ഞാൻ കണ്ടതാ ടിക്കറ്റ്. 

എന്നാ പോകാൻ പറ്റുമായിരിക്കും. എനിക്കറിയില്ല. നീ വേറെയാരോടെങ്കിലും  ചോദിച്ചു നോക്ക് സത്യനൊന്ന്. ഞാനാദ്യായിട്ട കേള്ക്കുന്നെ. 

ഞാനും ഇത് വരെ കേട്ടത് വിമാനത്തിൽ കേറണമെങ്കിൽ പാസ്പോർട്ട്‌ വേണമെന്ന.

ഒരു പൊട്ടിചിരി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. ഫൈസി. അവൻ പൊട്ടി പൊട്ടി ചിരിക്കുന്നു. സന ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. 

ഒരു നിമിഷം എല്ലാം മറന്നു അവൾ അവനെ തന്നെ നോക്കി നിന്നു. ആദ്യമായാണ് അവൻ പൊട്ടിച്ചിരിക്കുന്നത് കണ്ടത്. എന്ത് ഭങ്ങിയാ  പടച്ചോനെ ഇവൻ ഇങ്ങനെ ചിരിക്കുന്നത് കാണാൻ.വേറൊരു കാര്യവും അവൾ കണ്ടു. അവന് വലതു ഭാഗത്തായി ഒരു കൊന്ത്രൻ പല്ല്. അവൻ പൊട്ടിച്ചിരിക്കുംതോറും ആ പല്ല് എടുത്തു കാണിക്കുന്നു. അതാണവന്റെ ചിരി കാണാൻ ഇത്ര മൊഞ്ജ് . പടച്ചോനെ കൺട്രോൾ തരണേ. അല്ലെങ്കിൽ ഞാനിവിടെ വന്ന കാര്യമൊക്കെ മറന്നു ഇവന്റെ മുന്നിൽ സാക്ഷ്ടംഗം അടിയറവു പറഞ്ഞു പോകും.  അല്ല ഇങ്ങനെ ചിരിക്കാൻ മാത്രം ഇവിടെഎന്താ സംഭവിച്ചേ. പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവന്റെ ചിരി നിന്നു. 

അവളെ നോക്കി കുറച്ചു സമയം നിന്നു. പിന്നെ വീണ്ടും ചിരിച്ചു. 

ഇങ്ങനെ കികികി ന്ന് ചിരിക്കാൻ ഇവിടാരെങ്കിലും സർക്കസ് കാണിക്കുന്നുണ്ടോ. 

അവൻ ചിരി കടിച്ചമർത്തിപിടിച്ചു  അവളെ നോക്കി പറഞ്ഞു ബാംഗ്ലൂർക്ക് പോകാൻ പാസ്സ്പോർട്ട്‌ വേണം. നിന്നെ പോലെ ലൂസ് ആണല്ലേ നിന്റെ ചങ്ങായിമാരും. പറയലോഡ് കൂടി വീണ്ടും പൊട്ടിചിരിച്ചു. 

അവൾ ചമ്മലോടെ മുഖം താഴ്ത്തി. ഫോണിൽ പറഞ്ഞതെല്ലാം അവൻ കേട്ടുകാണും. അതിന്റെ പേരിൽ കളിയാക്കിയാണ് ഈ ചിരി. പക്ഷേ എന്തിനാ ചിരിക്കുന്നെ പാസ്സപോർട്ട്‌ വേണമെന്നാണോ  അതോ വേണ്ടന്നാണോ ഈ ചിരിയുടെ അർത്ഥം. 

അവൾ ചമ്മൽ മറച്ചു പിടിച്ചു അവനെ നോക്കി. ഇങ്ങനെ ഇളിക്കണ്ട എനിക്കറിയാം പാസ്പോർട്ട്‌ വേണോ വേണ്ടയോ എന്നൊക്കെ. അവളെ ഞാൻ ചുമ്മാ കളിപിച്ചതാ. 

ഉവ്വുവ്വേ വിശ്വസിച്ചു അവൻ വീണ്ടും ചിരിച്ചു. 

ചിരി കണ്ടാൽ തോന്നുമല്ലോ ഞാൻ ദിവസവും വിമാനത്തില യാത്രചെയ്യുന്നെന്ന്. ഒരബദ്ധം ഏത് പോലീസുകാരനും പറ്റും. അവൾ മുഖം വീർപ്പിച്ചു. 

നീയെന്തിനാഡി കോളേജിൽ പോകുന്നേ.

പിന്നേ കോളേജിൽ പഠിപ്പിക്കുന്നത് വിമാനയാത്രയെ പറ്റിയല്ലേ. 

നാണം ഇല്ലല്ലോടീ ഇത് പറയാൻ.  കൊച്ചു കുട്ടികൾക്ക് പോലും അറിയാലോ ഇക്കാര്യം. 

എനിക്കറിയില്ല സമ്മതിച്ചു. ശരിക്കും പാസ്പോർട് വേണോ. അറിയാമെങ്കിൽ പറയ്. 

ടീ പോത്തേ ഇന്ത്യയിൽ എവിടെ വേണമെങ്കിലും  പാസ്പോർട് ഇല്ലാതെ പോകാം. ഇന്ത്യക്ക് പുറത്തു പോകനെ പാസ്പോർട് വേണ്ടു. ഇത് പോലും അറിയാത്ത മരക്കഴുത.
അവൻ വീണ്ടും ചിരിച്ചു. 

അവൾ  അവന്റെ മുഖത്തേക്ക് നോക്കി നിന്നു. 

Mm എന്താ 

ടാ നിനക്ക് കൊന്ത്രൻ പല്ലാണല്ലേ. എന്ത് മൊഞ്ചന്ന് അറിയോ അത് കാണാൻ. ഞാനിന്ന കാണുന്നേ. 

പിടിച്ചു കെട്ടിയപോലെ അവന്റെ ചിരി നിന്നു. വീണ്ടും മുഖത്ത് ഗൗരവം നിറഞ്ഞു. ഇനി ഇവിടെ നിന്ന ശരിയാവില്ല. അവൾ മെല്ലെ അവിടെ നിന്നും  മുങ്ങി.അവൾ  റൂമിലേക്ക് എത്തിനോക്കി.  അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് പല്ല് തൊട്ട് നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നത്  കണ്ടു.അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. 

*******
അവൾ ആയിഷയുടെ റൂമിലേക്ക് പോയി. അവർ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുന്ന കണ്ടു. 
അവളെ കണ്ടതും അവർ രണ്ടു പേരും വേഗം അടുത്ത് വന്നു. 
പറയെടീ കാന്താരി ഇതെങ്ങനെ ഒപ്പിച്ചു. സത്യം പറഞ്ഞാൽ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഉമ്മ വന്നു എന്നോട് പറയുകയാ നീ പോകുമ്പോൾ ആയിഷയെ കൂടി കൂട്ടികൊന്ന്.സ്വപ്നം അല്ലല്ലോന്ന് അറിയാൻ നുള്ളി നോക്കേണ്ടി വന്നു. നീ എങ്ങനെയാ ഇത് ഒപ്പിച്ചെ. 

അതാണ്‌ സഫ്ന. എനിക്ക് പറ്റാത്തതായി ഒന്നുമില്ലെന്ന് മനസ്സിലായില്ലേ. 

പറയെടീ എന്താ നീ ചെയ്തേ. 

ഞാനല്ല ഇവിടെ ജോലിക്ക് വന്ന ആ സെർവന്റ 
എല്ലാം ചെയ്തേ. 

സർവന്റൊ....... രണ്ടു പേരും ഒന്നിച്ചു ചോദിച്ചു. 

Mm.. M

എന്തിന്. എന്താ സംഭവിച്ചേ അതെങ്കിലും പറഞ്ഞുതാ പ്ലീസ്. 

രണ്ടാഴ്ചതെക്ക ഉമ്മ ഇവിടെ അവരെ നിർത്തിയത്. ആയിഷയുടെ കൈ ശരിയാവുന്നത് വരെ.  നാളെ മുതൽ ഇവിടെ വരണ്ടന്നും പറഞ്ഞു ഞാനവർക്ക് ഒരു മാസത്തെ ശമ്പളം കൊടുത്തു.അധ്വാനിക്കാതെ പൈസ കിട്ടിയ ആരാ വേണ്ടെന്നു പറയുക. പകരം ഒരു കൊച്ചു സഹായം ചോദിച്ചു. 

എന്ത് സഹായം. തെളിച്ചു പറയെടീ 

ഓക്കേ അവരുടെതായ ഭാഷയിൽ തന്നെ പറയാം. 
ആ സ്ത്രീ നിങ്ങളുടെ ഉമ്മാക്ക് മധുരം കൂട്ടിയിട്ട് ചായ കൊണ്ട് കൊടുത്തു. 

ഉമ്മാക്ക് പ്രഷറും ഷുഗറും എല്ലാം ഇളകി. ചായ തട്ടി മറിച്ചു. ആ സ്ത്രീയെ വഴക്ക് പറഞ്ഞു. 

അവർ പിന്നെ പറഞ്ഞ തെറി. എന്റമ്മോ....പറയാൻ വയ്യ.  കുറച്ചു കൂടി പോയി. ഉമ്മ ഞെട്ടി പോയി. 

ഇപ്പൊ ഇറങ്ങികൊള്ളണം ഇവിടെ നിന്നും. 

പോവുക തന്നെയാ ചെയ്യുന്നേ. ആർക്ക് വേണം ഇവിടുത്തെ ജോലി. നിങ്ങളെ പോലെ ദുഷ്ടൻമാരുടെ വീട്ടിൽ ജോലി ചെയ്യാനൊന്നും എന്നെ കിട്ടില്ല. എന്നെ ചീത്ത പറയാൻ മാത്രം ധൈര്യം ആയോ നിങ്ങൾക്ക്. ഞങ്ങൾക്കും ഉണ്ട് അസോസിയേഷൻ. അതിലെ മെമ്പറ ഞാൻ. 
നിങ്ങൾ മരുമോളെ പീഡിപ്പിച്ചല്ലേ അവൾ ഈ അവസ്ഥയിൽ ആയത്. ഞാനെല്ലാരോടും പറയും ഇത്. വനിതാ കമ്മീഷൻ പരാതിയും കൊടുക്കും നോക്കിക്കോ. ആ സ്ത്രീ അതും പറഞ്ഞു ഇറങ്ങി പോയി. 

കിളിപോയി നിക്കുന്ന ഉമ്മാന്റെ അടുത്തേക്ക് ഉപ്പ  ചെന്നു പറഞ്ഞു. ആ സ്ത്രീ പറഞ്ഞ പറഞ്ഞത.ഇപ്പൊ പോലീസും വനിതാകമ്മീഷന്റെ ആളും എല്ലാം കേറി വരും. 

അതിനു ആ ആയിഷ കാൽ തെറ്റി വീണതല്ലേ. ഞാനൊന്നും ചെയ്തില്ലല്ലോ. 

അതൊക്കെ ശരിയാ. പക്ഷേ നാട്ടുകാർ അറിഞ്ഞ നാണക്കേടല്ലേ. കുടുംബതിന്നു ചീത്തപേരാകും. നിന്റെ  നിലയും വിലയും എല്ലാം  പോകും. നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റോ. നീ പീഡിപ്പിച്ചു ന്ന് പറയില്ലേ. നാട്ടുകാർക്ക് എന്തെങ്കിലും കിട്ടാൻ കത്തിരിക്ക ഇപ്പൊ. 

ഇനിയിപ്പോ എന്താ ചെയ്യുക. 

ഹാരിസ് ബാംഗ്ലൂർക്ക് പോവുമ്പോൾ ആയിഷയെയും കൂട്ടാൻ പറ. എല്ലാരോടും എന്നിട്ട് അവർ ടൂർ പോയെന്ന് വിളിച്ചു പറയ്. അപ്പൊ ആ സ്ത്രീ പറയുന്നത് ആരും വിശ്വസിക്കില്ല.ആയിഷക്ക് ആണെങ്കിൽ ഇപ്പൊ ജോലിയൊന്നും ചെയ്യാനും പറ്റില്ലല്ലോ 
ഉപ്പ പറഞ്ഞത് ഉമ്മ അനുസരിച്ചു. 

ഐഡിയ മൊത്തം എന്റെ. ക്യാഷ് ആൻഡ് ആക്ടിങ് ഉപ്പ. വേറെന്തെങ്കിലും അറിയണോ. 

നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു മോളെ .പക്ഷേ ചെറിയൊരു തെറ്റ് പറ്റി നിനക്ക്. ആ സെർവന്റിനെ പറഞ്ഞു വിടണ്ടായിരുന്നു. ജോലിഭാരം മൊത്തം ഇനി നിനക്കായില്ലേ. 

വിൽ പ്ലാൻ ആണ് ഇക്കാ.
ഒരു വെടിക്ക് രണ്ടു പക്ഷി ആയിഷയെയും ഓടിച്ചു ആ സെർവന്റിനെയും ഓടിച്ചു. 

മനസിലായില്ല. നിനക്ക് എന്താ ഇത് കൊണ്ട് കാര്യം. 

എനിക്ക് ഇവിടെ രാജകുമാരിയെ പോലെ വിലസാൻ. ഈ ആയിഷു ഉള്ളോണ്ട എനിക്കിവിടെ ഒരു വിലയും ഇല്ലാത്തത്. ഞാനെന്നൊരാൾ ഇവിടെ ഉണ്ടെന്ന് എല്ലാരേം അറിയിക്കണ്ടേ. 

സത്യം പറയെടീ എന്താ നിന്റെ ഉദ്ദേശം. 

കേട്ടറിയുന്നതിനേക്കാൾ രസം കണ്ടറിയുന്നതല്ലേ  . നിങ്ങൾ ഇവിടേക്ക് തിരിച്ചു വരുമ്പോൾ ഇവിടെ ഒരത്ഭുതം സംഭവിച്ചിരിക്കും. എന്റെ ആയിഷുന് എന്റെ വക ഒരു ചെറിയ സമ്മാനം. എന്താന്ന് ചോദിക്കണ്ട പറയില്ല. 

വേണ്ടവേ വന്നിട്ട് നേരിട്ട് കണ്ടോളാം. സർപ്രൈസ് ആയി തന്നെ അത് ഇരുന്നോട്ടെ.

ഇവർ രണ്ടു പേരും പോകുന്നത് അറിഞ്ഞു  വിശ്വാസം വരാതെ അത് ഇക്കാക്കനോട് ചോദിക്കാൻ വന്ന ഫൈസി ഇതെല്ലാം പുറത്തു നിന്നും കേൾക്കുന്നുണ്ടായിരുന്നു.

*******
ആയിഷയും ഫൈസിയും പോയി. അവർ പോയപ്പോൾ ശരിക്കും തനിച്ചായത് പോലെ തോന്നി.ഉപ്പ മാത്രമേ ഇനി എനിക്ക് ഈ വീട്ടിൽ ഒരു കൂട്ടുള്ളൂ.  അവൾ റൂമിലേക്ക് പോയി. ഫൈസി സിഗരറ്റ് വലിക്കുന്നത് കണ്ടു. 

നിനക്ക് പുറത്തു പോയി വലിച്ചൂടെ ഫൈസി. നാറ്റം കൊണ്ട് അകത്തേക്ക് കയറാൻ വയ്യ. 

അവനെന്തോ പറയാൻ വാ തുറന്നതും അവൾ പറഞ്ഞു. പറയാൻ വരുന്നത് എന്താണെന്നു അറിയാം. എന്റെ റൂം എന്റെ വീട് എന്റെ ഇഷ്ടം. കേട്ടു മടുത്തു. ഇതെല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക്. 

വലിക്കരുതെന്ന് പറഞ്ഞു തല്ല് കൂടിയാൽ എന്റെ മുഖത്തേക്ക് വലിച്ചു ഊതും അതാണ്‌ പതിവ്. ഇന്നും അത് പോലെ തന്നെ അടുത്ത് വന്നിരുന്നു വലിച്ചു ഊതികൊണ്ടിരുന്നു. അവൾക്ക് ഉടക്കാൻ തോന്നിയില്ല. 

അവൾ എണീറ്റു ബാൽക്കണിയിൽ പോയി ഇരുന്നു. 
അപ്പോഴാ അവളെ ഫോൺ റിങ് ചെയ്തത്. അജുവായിരുന്നു വിളിച്ചത്.  അജുന്റെ വക എന്തോ പാർട്ടി  ഉണ്ടെന്ന് പറഞ്ഞു. അടുത്ത് ഒരു റിസോർട്ടിൽ ഞങ്ങൾ ഫ്രണ്ട്സ് മാത്രമായി വൈകുന്നേരം  ചെറിയൊരു പാർട്ടി . എന്നോട് തീർച്ചയായും വരണം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഫൈസി വിളിക്കാതെ ഞാനെങ്ങനെ പോകും. പോയാൽ തന്നെ എന്നെ ഇഷ്ടമല്ലാത്ത രീതിയിലാണ് പെരുമാറുക. പുറത്തു സങ്കടം കാണിക്കാറില്ലെങ്കിലും നെഞ്ച് നീറുന്ന വേദനയാണ് അവന്റെ അവോയ്ഡ് കാണുമ്പോൾ. അത് കൊണ്ട് പോവുന്നില്ലെന്ന്  തീരുമാനിച്ചു. ഓരോന്ന് ആലോചിച്ചു അവിടെ തന്നെ ഇരുന്നു. 

കുറച്ചു കഴിഞ്ഞു ഫൈസി അവിടേക്ക് വന്നു. നീ എന്താ റെഡിയാവാതെ. 

എന്തിന് 

അജു വിളിച്ചില്ലേ നിന്നെ 

വിളിച്ചിരുന്നു ഞാൻ വരുന്നില്ല. 

അതെന്താ. 

നിനക്ക് ഇഷ്ടം അല്ലല്ലോ വരുന്നത്. ഇഷ്ടം അല്ലാതൊരുടെ കൂടെ ഞാൻ വരുന്നില്ല. 

എന്റെ ഇഷ്ടം നോക്കിയല്ലേ നീയിപ്പോ നടക്കുന്നെ. നിന്നെയും കൂട്ടിപോവാൻ അജു പ്രത്യേകം പറഞ്ഞത. ഡയലോഗ് അടിക്കാതെ പോയി റെഡിയാവാൻ നോക്ക്. 

ഞാൻ വരുന്നില്ലെന്ന് പറഞ്ഞില്ലേ. 

വരാൻ പറഞ്ഞ വന്നോളണം അവൻ അടുത്തുണ്ടായിരുന്ന കസേര എടുത്തു ഒറ്റ ഏറ്. അവന്റെ കലിപ്പ് കണ്ടതും ചെറിയൊരു പേടി ഉള്ളിൽ വന്നു. ഞാൻ വരണമെന്ന് ഇവനെന്താ ഇത്ര വാശി. വീണ്ടും എനിക്ക് എന്തെങ്കിലും പണി തരാനാണോ. ഒരിക്കൽ കൂട്ടിയിട്ട് പോയ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല. 

15mnt വെയിറ്റ് ചെയ്യും. അതിനുള്ളിൽ വന്നില്ലെങ്കിൽ ഇട്ട ഡ്രസ്സോടെ ഞാൻ കൂട്ടി പോകും. പറഞ്ഞില്ലെന്നു വേണ്ട. അതും പറഞ്ഞു അവൻ പോയി. 

ഇവനാരാ എന്നോട് കൽപ്പിക്കാൻ. ഞാൻ പോകുന്നില്ല. എന്താന്ന് വെച്ച ചെയ്തോട്ടെ. ഏറി വന്ന തല്ലുമായിരിക്കും. അവൾ അവിടത്തന്നെ ഇരുന്നു. 

അപ്പോഴാ ഉപ്പ വിളിക്കുന്നത് കേട്ടത്. 

എന്താ ഉപ്പ. 

നീ ഇന്ന് അജുവിന്റെ പാർട്ടിക്ക് പോകുന്നില്ലേ. 

ഉപ്പ വരുന്നുണ്ടോ. 

ഞാൻ എന്താ നിങ്ങളെപോലെ ചെറുപ്പമാണോ പാർട്ടിക്കൊക്കെ വരാൻ. ഫൈസി പറഞ്ഞിരുന്നു. ഉപ്പ ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു. ഇത് അജുന്റെ ഭാര്യക്ക് കൊടുക്കണം. അവന്റെ കല്യാണത്തിന് എനിക്ക് പോകാൻ പറ്റിയില്ല. ഞാൻ കാരണം ഫൈസിക്കും. അജുവും ഫൈസിയും ചെറുതിലെ ഉള്ള കൂട്ടാന്. സയാമീസ് ഇരട്ടകളെന്ന വിളിക്കൽ പോലും.ഒന്നിച്ചേ എപ്പോഴും ഉണ്ടാകു.  അവന്റെ കല്യാണത്തിന്റെ അന്ന് എനിക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു. അത് കൊണ്ട് ഞങ്ങൾക്ക് പോകാൻ പറ്റിയില്ല. എല്ലാ കാര്യത്തിനും ഒന്നിച്ചുണ്ടായിട്ടും ജീവിതത്തിലെ പ്രധാനപെട്ട ഒരു കാര്യത്തിന് കൂടെ  ഉണ്ടാവാൻ അവന് പറ്റിയില്ല. രണ്ടു പേർക്കും വലിയ സങ്കടം ആയിരുന്നു അതിന്റെ പേരിൽ. അതിന്റെ കണക്ക് തീർക്കൽ കൂടിയ ഇന്ന് ഈ പാർട്ടി. എന്റെ വക ചെറിയൊരു സമ്മാന ഇത്. അവർക്ക് കൊടുക്കണം. അവൾ തലയാട്ടി. പോകുന്നില്ലെന്ന് വെച്ചത ഉപ്പ പറഞ്ഞത് കൊണ്ട് എതിർക്കാൻ തോന്നിയില്ല. ഇന്നത്തെ പാർട്ടിക്ക് ഞാനും ഫൈസിയും ആണ് ചീഫ് ഗസ്റ്റ്. വെറുതെയല്ല അവൻ ചൂടായത്. കാണിച്ചു തരാട്ടോ ഫൈസികുട്ടാ ഞാനാരെന്ന്. എന്നെ അന്ന് സുനിയുടെ വീട്ടിൽ വെച്ചു നാണം കെടുത്തിയതല്ലേ. അതിന് പകരം വീട്ടാൻ പറ്റിയ ടൈം ആണ്. എന്റെ ദിവസ ഇന്ന്. 

*****
നീയെന്താടീ ഈ കോലത്തിൽ അവൻ അവളെ  അടിമുടി നോക്കി. 
ഫർദയാണ് ഇട്ടത് അതും അവളെ പോലെ രണ്ടു പേരെ അതിൽ കൊള്ളും. ഹിജാബ് കെട്ടിയിരുന്നു.അതും കണ്ണ് വരെ കാണാത്ത രീതിയിൽ. സാധാരണ ഹിജാബ് കെട്ടിയാൽ കണ്ണെങ്കിലും പുറത്തു കാണും ഇത് അത് പോലും ഇല്ല. ആകെക്കൂടി കറുത്തൊരു രൂപം. കാണുമ്പോൾ തന്നെ പേടി തോന്നും. 

നീ ഇത് മാറ്റി വേറെ ഡ്രസ്സ്‌ ഇട്ട് വാ. 

ഈ കോലത്തിൽ വേണമെങ്കിൽ വരും. ഇല്ലെങ്കിൽ വരുന്നില്ല. 

സഫു തമാശ കളിക്കല്ലേ പോയി ഡ്രസ്സ്‌ മാറ്റ്. 

വേണമെങ്കിൽ കൂട്ടിയ മതി.  എനിക്ക് നിർബന്ധം ഒന്നും ഇല്ല വരണോന്ന്. 

അവൾ പകരം വീട്ടുകയാണെന്ന് അവന് മനസിലായി.

നാശം പിടിക്കാൻ എന്തു പാപം ചെയ്തിട്ട റബ്ബേ ഇങ്ങനെയൊരു സാധനത്തിനെ എന്റെ തലയിൽ കെട്ടിവെച്ചത്. 

വരണോ വേണ്ടയോ വേഗം പറയ്. എനിക്ക് വേറെ ജോലിയുണ്ട്. 

വേറെ വഴിയൊന്നും ഇല്ലെന്ന് അവന് മനസിലായി.തല്ല് ഉണ്ടാക്കിയാൽ ആ പേരും പറഞ്ഞു വരാതിരിക്കും. അവൾ വരാതിരുന്നാൽ അജു ഞാൻ കൂട്ടിയില്ലെന്നേ കരുതു.അവൻ പിന്നെ മിണ്ടീന്ന് വരില്ല. അത്രമാത്രം നിർബന്ധം പറഞ്ഞിരുന്നു കൂട്ടണമെന്ന്. 

വന്നു തുലയ്ക്ക് അവൻ ദേഷ്യത്തോടെ പറഞ്ഞു. 

അവൾ അവന്റെ കൂടെ പോയി. അവന്റെ മുഖത്തെ ദേഷ്യം കാണുമ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. 

അവൾ കാറിൽ മുന്നിൽ കേറാൻ നോക്കിയതും അവൻ പറഞ്ഞു പിറകിൽ കേറിയ മതി. 

മുന്നിൽ ആണെങ്കിലേ വരുന്നുള്ളു . അവൾ ഡോർ അടച്ചു. പോകാൻ നോക്കി. 

അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. മുന്നിൽ ആണെങ്കിൽ മുന്നിൽ വന്നു കേറ്. 

അവൾ ഡോർ തുറക്കാൻ കഴിയാത്ത പോലെ കളിച്ചു. 

ഇത് തുറക്കാൻ പറ്റുന്നില്ല. 

അവൻ തുറന്നു കൊടുത്തു. 

അവൾ മനപ്പൂർവം തുറക്കാഞ്ഞത് ആണെന്ന് അവന് മനസിലായി.നിനക്കും ഒരാവശ്യം വരട്ടെടീ കാണിച്ചു തരാം ഫൈസി ആരാണെന്ന്. 

അവിടെ എത്തുന്ന വരെ രണ്ടു പേരും മിണ്ടിയില്ല. പരസ്പരം നോക്കുക പോലും ചെയ്തില്ല. അവിടെ എത്തിയതും അവൻ ഇറങ്ങി ഒറ്റ പോക്ക്. അവൾ കാറിൽ തന്നെ ഇരുന്നു. കുറച്ചു ദൂരെ എത്തി അവൻ തിരിഞ്ഞു നോക്കി. അവൾ ഇറങ്ങിയിട്ട് കൂടി ഇല്ല. അവൻ തിരിച്ചു വന്നു. ഇനിയെന്താ പിശാചേ നിനക്ക് വേണ്ടേ.

എവിടേക്കെന്ന വെച്ച ഞാൻ വരണ്ടേ എനിക്ക് ഇവിടെ ആരെയും അറിയില്ല. 

ദ്രോഹിച്ചതൊന്നും പോരെ നിനക്ക്. 

ഞാനെന്തു ചെയ്തുന്ന 

നോക്കെടി നീ ഈ ഫങ്ക്ഷനിൽ വന്നവരെ. 
അവൾ അങ്ങോട്ട്‌ നോക്കി.  വിലകൂടിയ ഡ്രെസ്സും മേക്കപ് കോസ്‌റ്റുംസ് ഫാഷൻ ഷോക്ക് പോയ പോലുണ്ട് പലരെയും കാണാൻ.എല്ലാവരും നല്ല ഗെറ്റപ്പിൽ തന്നെയാ ഉള്ളത്. അതിന് ഞാനെന്ത വേണ്ടേ. ഈ ഡ്രെസ്സിങ് എന്താ കുഴപ്പം. 

ഇവരെ അടുത്ത് നിന്നെ കൂട്ടിയിട്ട് പോയാൽ ഫ്രണ്ട്സ്  എല്ലാവരും കൂടി എന്നെ കളിയാക്കിയിട്ട് കൊന്നു കൊലവിളിക്കും. നാണക്കേട് കൊണ്ട് തലതാഴ്ത്തേണ്ടി വരും. 

നിനക്ക് മാത്രേ ഉള്ളോ ഈ നാണം മാനം ഒക്കെ. അന്ന് സുനിയുടെ വീട്ടിൽ എന്നെ കൂട്ടിയിട്ട് പോയത് ഓർക്കുന്നുണ്ടോ. അന്ന് എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരവസ്ഥ. അവരെ മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ഞാൻ. ആരുടെയും മുഖത്ത് നോക്കാൻ പറ്റാതെ തല താഴ്ത്തിയ ഞാനും നിന്നെ. ഇന്ന് എന്റെ സ്ഥാനത് നീ.ആ അവസ്ഥ എങ്ങനെ ഉണ്ടായിരുന്നുന്ന് നീയും അനുഭവിക്ക്. അപ്പോഴേ മനസിലാവു ഞാൻ അന്ന് എത്ര വേദനിച്ചിരുന്നുന്ന്. 
അവൻ പിന്നെ ഒന്നും മിണ്ടിയില്ല. 

ഇറങ്ങ്. എല്ലാം എന്റെ തലേലെഴുത്. അനുഭവിച്ചല്ലേ മതിയാകു. ഇനി ഡോർ തുറക്കാൻ അറിയില്ലാന്ന് പറഞ്ഞു ഇറങ്ങാതിരിക്കണ്ട. അവൻ ഡോർ തുറന്നു കൊടുത്തു. 

*****
അജുവും ഭാര്യയും അവനെ കണ്ട പാടെ അടുത്തേക്ക് വന്നു. 

ടാ സഫു എവിടെ. 

അവൻ പിറകോട്ടു നോക്കി. അവൾ ഉണ്ടായിരുന്നില്ല പിറകിൽ. 
അവളിതെവിടെ പോയി. 

അജുവിന്റെ മുഖത്ത് ദേഷ്യം വരുന്നത് ഫൈസി കണ്ടു. ടാ സത്യം ആയിട്ടും അവൾ വന്നിരുന്നു. ഇപ്പൊ എവിടേക്കോ പോയതാ. 

അവൻ ചുറ്റും പോയി നോക്കി. എവിടെയും കണ്ടില്ല. ഇനി വഴക്ക് പറഞ്ഞോണ്ട് തിരിച്ചു പോയോ. അവന് ചെറിയ പേടിയും തോന്നി. 

ദാ വന്നല്ലോ സഫു. ഫൈസിടെ സെലെക്ഷൻ മോശമില്ലല്ലോ. എന്തു മൊഞ്ചാടാ സഫുനെ കാണാൻ. അജു വിന്റെ ഭാര്യ പറയുന്നത് കേട്ട് ഫൈസിക്ക് ദേഷ്യം ആയിരുന്നു തോന്നിയത്. അവളെ വേഷം കണ്ടു കളിയാക്കുന്നതണ്. ഇനി എത്ര പേരോട് സമാധാനം പറയണം.എത്ര കളിയാക്കൽ സഹിക്കണം.  സാധാരണ ഫർദ്ധയും ഹിജാബ് ആണെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. ഇത് പാടത്തു കോലം വെച്ചത് പോലെയുണ്ട്. അവൻ മെല്ലെ തിരിഞ്ഞു നോക്കി. അവൻ കിളി പോയത് പോലെ അവളെ തന്നെ നോക്കി. 

ഗോൾഡൻ കളർ സാരി നല്ല ഭംഗിയായി ഞൊറിഞ്ഞു ഉടുത്തിരുന്നു. സരിക്കും അവൾക്കും ഒരേ കളർ ആണെന്ന് തോന്നി. സ്‌കാഫ് നല്ല മോഡലിൽ കുത്തിയിട്ട് ഉണ്ട്. കഴുത്തിൽ ഒരു ഫാൻസി ടൈപ്പ് മാല. അതിന് മാച്ച് ആക്കി വളയും മോതിരവും.കണ്ണുകൾ നന്നായി കറുപ്പിച്ചു എഴുതിയിരുന്നു.  കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌.
ഒറ്റ നോട്ടത്തിൽ തന്നെ ആരും ഒന്ന് നോക്കി നിന്നു പോകും. അവന് അവളെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അവളുടെ കണ്ണുകളിൽ നോക്കിയതും അവന് അവനെ തന്നെ മറന്നു. അൻസിയല്ല അത് സഫുവാണെന്ന് അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും ശരീരം കേള്കുന്നുണ്ടായിരുന്നില്ല.അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ അജു തലക്ക് ഒരു കൊട്ട് കൊടുത്തു. അവൻ ദേഷ്യത്തോടെ അജുവിനെ നോക്കി. 

എന്താടാ പട്ടീ നിനക്ക് വേണ്ടേ. 

നീ ആരെ വായും നോക്കിയാണോ നിന്നത് അവൾ അകത്തേക്ക് പോയിട്ട് പത്തു മിനിറ്റായി. അവൻ ചമ്മലോടെ അവനെ നോക്കി ചിരിച്ചു. 

ഞാൻ ചുമ്മാ പെട്ടെന്നു അവളെ ആ കോലത്തിൽ കണ്ടപ്പോൾ...... അവൻ നിന്ന് പരുങ്ങി. 

ഉവ്വ് മനസിലായി.നീ വാ 

അവർ അകത്തേക്ക് പോയി. 

പലപ്രവിശ്യം അവളുടെ മുന്നിൽ പെട്ടെങ്കിലും അവൾ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു നടന്നു. അവനും കാണാത്ത മട്ടിൽ നടന്നെങ്കിലും പലപ്പോഴും അവളെ കണ്ണിൽ ഉടക്കി നിന്നു. 

പാർട്ടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളോട് ചോദിച്ചു എന്താ ഡ്രസ്സ്‌ മാറ്റിയെ. 

തിരിച്ചു ഞാനും അത് പോലെ ചെയ്‌താൽ ഞാനും നീയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതാവില്ലേ. 

അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല. 

******

പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയതും അവൻ ബെഡിലേക്ക് വീണു. ഉറക്കത്തിലേക്ക്  വീഴുമ്പോഴാ എന്തോ വീണുടയുന്ന ശബ്ദം കേട്ടത്. അവൻ എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടു. ചുമരിൽ തറപ്പിച്ച അൻസിയുടെ പിക് നിലത്ത് വീണുടഞ്ഞിരിക്കുന്നു. അവൾ അതിന്റെ ചില്ല് പെറുക്കി എടുക്കുന്നുണ്ട്. 

അത് കണ്ടതും അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവന്റെ വരവ് കണ്ടതും അവൾക്കും ചെറിയ പേടി തോന്നി. അവൾ എന്തോ പറയാൻ അവനെ നോക്കിയതും അവൻ അവളെ മുഖത്ത് ആഞ്ഞടിച്ചു. 

അവൾ കവിളിൽ കൈ വെച്ചു അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വായിൽ ചോര കലരുന്നത് അവൾ അറിഞ്ഞു. 

എന്റെ ബോൾ തട്ടിയ ഫോട്ടോ വീണത്. ബാത്‌റൂമിന്റെ വാതിൽക്കലിൽ നിന്നും ഇത്താത്തയുടെ ഇളയമോൾ വിളിച്ചു പറഞ്ഞു. അവൻ നോക്കിയതും ബോളും എടുത്തു  റൂമിൽ നിന്നും ഓടി പോയി. 

അവൻ അവളെ നോക്കി അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു. 

അകത്തു നിന്നു അവൾ തേങ്ങി കരയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വാതിലിൽ മുട്ടാൻ നോക്കിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു അവൻ പോയി. 

ഇന്ന് വരെ എന്നെയാരും തല്ലിയിട്ടില്ല. അത് ഓർക്കും തോറും അവൾക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. കവിളിൽ ഉള്ള നീറ്റലിനേക്കാൾ വേദനയുണ്ടായിരുന്നു അവളുടെ മനസ്സിലെ നീറ്റലിന്. കുറെ നേരം കരഞ്ഞു. മനസ്സ് കുറച്ചു ശാന്തമായപ്പോൾ അവൾ മുഖം ഒക്കെ കഴുകി വന്നു കിടന്നു. 
ഫൈസിയെ അവിടെയൊന്നും കണ്ടില്ല. എവിടെയാണെന്ന് അവൾ നോക്കിയും ഇല്ല. 

അടക്കിവെച്ചിട്ടും പിന്നെയും പിന്നെയും കണ്ണ് നിറഞ്ഞൊഴുകി. എപ്പോഴോ ഉറക്കിലേക്ക് വഴുതിവീണു. 

മുഖത്ത് ആരോ തലോടുന്ന പോലെ തോന്നിയ ഉറക്കം ഞെട്ടിയത്. കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു ഫൈസിയാണ്. 

അവൾ കൈ തട്ടി മാറ്റി. 

സോറി.... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ അടിച്ചു പോയതാ. 

അവന്റെ കോപ്പിലെ ഒരു സോറി. ആർക്ക് വേണം അത്. മുഖത്തെ നീറ്റൽ ഇനിയും മാറിയിട്ട് ഇല്ല. അവൾ മുഖം തിരിച്ചിരുന്നു. 

വേദനയുണ്ടോ അവൻ വീണ്ടും തൊടാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി എണീറ്റിരുന്നു. 

കണ്ണിൽന്ന് പൊന്നീച്ച പാറി അടി കിട്ടിയപ്പോൾ എന്നിട്ട് വേദനയുണ്ടോന്ന്. 

നീ മനഃപൂർവം ചെയ്തതാനെന്നു കരുതി. അതാ... പെട്ടന്ന്..... സോറി 

എനിക്ക് നിന്റെ സോറിയും വേണ്ട നിന്റെ അൻസിയെയും വേണ്ട. നീ കരുതുന്ന പോലെ നിന്റെ ഭാര്യ പദവി അലങ്കരിക്കാൻ തിരിച്ചു വന്നതൊന്നും അല്ല. അതോർത്തു നീ പേടിക്കുകയും വേണ്ട. ഒരു മാസം കൂടിയേ ഞാൻ ഇവിടെ ഉണ്ടാവു. ഈ വർഷത്തെ കോഴ്സ് കഴിയാൻ ഇനി രണ്ടു മൂന്ന് മാസമേ ഉള്ളൂ. ഈ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എനിക്ക് കോളേജിൽ പോകാനോ എക്സാം എഴുതാനോ പറ്റില്ല. അത് കൊണ്ട് മാത്രമ ആട്ടിപായിച്ചിട്ടും തിരിച്ചു വന്നേ. അത് വരെ എന്നെ സഹിച്ചേ പറ്റു. പിന്നെ നീയായി നിന്റെ പാടായി. അൻസിയെയോ   അരയാണെന്നവെച്ച നീ കെട്ടിക്കോ. ദയവുചെയ്ത് അൻസിയുടെ പേരും പറഞ്ഞു എന്നെ ഇങ്ങനെ ദ്രോഹിക്കല്ല. അവൾ അവന്റെ നേരെ കൈ കൂപ്പി. അറിയാഞ്ഞിട്ട് ചോദിക്കുവാ ഒരു ഫോട്ടോയല്ലേ അത്. അല്ലാതെ അൻസിയൊന്നും അല്ലല്ലോ.ഇക്കണക്കിനു അൻസിയെയ  ഒന്ന് തൊട്ടതെങ്കിൽ നീ എന്നെ കൊല്ലുമല്ലോ. ലോകത്ത് ആരും പ്രേമിച്ചിട്ടില്ലെന്ന് തോന്നും കളി കണ്ടാൽ. അവനും അവന്റെ ഒരു അൻസിയും കോപ്പിലെ ഒരു പ്രേമവും. എന്റെ കവിൾ.....ആ....  അവിടെ തോട്ടതും  വേദന കൊണ്ട് പുളഞ്ഞു. വട്ട നിനക്ക് മുഴുത്ത വട്ട് .നിനക്ക് ഒരിക്കലും അൻസിയെ കിട്ടാതെ പോകട്ടെ 

അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. അവൾക്ക് അത് കണ്ടതും വല്ലാതായി. 

സോറി...... ഞാൻ വേണ്ടാത്തത് ഒന്നും പറഞ്ഞില്ലല്ലോ അതിന്. 

അവൻ എണീറ്റു പോയി. ബാൽക്കണിയിൽ തൂണിൽ ചാരി ഇരിക്കുന്നത് കണ്ടു. 

അവൾക്ക് ആ ഇരിപ്പ് കണ്ടപ്പോൾ സങ്കടം തോന്നി. ഞാൻ അൻസിയെ പറഞ്ഞത് ഇഷ്ടമാവാഞ്ഞിട്ടാണോ. ഇങ്ങനെ സങ്കടപ്പെട്ട്  ഇരിക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. 

അവൾ അവന്റെ അടുതെക്ക് പോയി. അവന്റെ ചുമലിൽ തൊട്ടു. 

ഫൈസി സോറി.നിന്റെ അൻസിയെ നിനക്ക് തന്നെ കിട്ടും നോക്കിക്കോ. ഞാൻ ചുമ്മാ.... സോറി. 

അവൻ അവളെ കയ്യെടുത്ത് അവന്റെ കൈക്കുള്ളിൽ വെച്ചു. സോറി. പെട്ടന്ന് ഉള്ള ദേഷ്യത്തിനു തല്ലി പോയതാ .ഒരു കണക്കിന് നീ പറഞ്ഞത് ശരിയാ എനിക്ക് വട്ട് തന്നെയാ മുഴുത്ത വട്ട്. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഇനി കാണുമോന്ന് പോലും അറിയാത്ത ഒരുത്തിയെ കാത്തിരിക്കുന്ന എനിക്ക് വട്ടല്ലാതെ വേറെന്താ. പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. 

അപ്പൊ അൻസിയെ നീ ഇത് വരെ കണ്ടിട്ട് ഇല്ലേ. 

കണ്ടിനൊന്ന് ചോദിച്ച കണ്ടിന്. ഇല്ലെന്ന് ചോദിച്ച ഇല്ല. അവളെ വീടെവിടെയാന്നോ നാടെവിടെയാനോ എന്തിന് അവളെ കാണാൻ എങ്ങനെയാണെന്നോ എനിക്കറിയില്ല. 

നീ എന്തൊക്കെ വട്ട ഈ പറയുന്നേ. പിന്നെങ്ങനെയാ നിങ്ങൾ തമ്മിൽ പ്രണയിച്ചത്. 

അജുവിന്റെ മാര്യേജ് ഫിക്സ് ചെയ്ത സമയം ആയിരുന്നു. അവന്റെ പെണ്ണിന് കല്യാണഡ്രസ്സ്‌ എടുക്കാൻ പോയ അന്നാണ് അവളെ ഞാനാദ്യമായി കണ്ടത്. ആദ്യനോട്ടത്തിൽ തന്നെ ഞാൻ കണ്ടത് അവളുടെ കണ്ണുകൾ ആയിരുന്നു. 


          ...... തുടരും 



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 25

സുറുമയിട്ട് കറുപ്പിച്ച  ബ്രൗൺ കളർ  മിഴികൾ. അതായിരുന്നു അവളെ പെട്ടന്ന് ആകർഷിക്കാൻ കാരണം. റെഡ് കളർ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു. അത് കൊണ്ട് ആ കണ്ണുകൾ മാത്രമേ കാണാൻ പറ്റിയുള്ളൂ. രണ്ടു കയ്യിലും ഒരുപാട് വളകൾ ഇട്ടിരുന്നു. അതും ഈ ആന്റിക്ക് ടൈപ്പ് പോലത്തെ. ചുരിദാറിന്റെ മോഡൽ ആണെങ്കിൽ എന്തോ ഒരു ടൈപ്പ്. മൊത്തത്തിൽ കണ്ടാൽ നോർത്തിന്ത്യൻ ടൈപ്പ് ഗേൾ പോലെ തോന്നി.സംസാരം കേട്ടാണ് മലയാളി ആണെന്ന് മനസ്സിലായെ.  വെളുത്തു മെലിഞ്ഞിട്ടാണ് അവളെ കാണാൻ. റെഡ് കളർ ഷാളിന്റെ നടുക്ക് കാണുന്ന ആ മിഴികൾ കണ്ടാൽ തന്നെ മനസ്സിലാവും  അവളൊരു കൊച്ചു സുന്ദരിയാണെന്ന്. ഞാനും എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു. എല്ലാവരും ശ്രദ്ധിച്ചിരുന്നു അവളെ. അവളെ കണ്ടത് മുതൽ എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു.എന്തോ ഒരു  അട്രാക്ഷൻ.അവളെ  മുഖത്ത്  നിന്ന്  കണ്ണെടുക്കാൻ തോന്നുണ്ടായിരുന്നില്ല. ഡ്രസ്സ്‌  എടുക്കന്നതിലായിരുന്നില്ല  പിന്നെ എന്റെ ശ്രദ്ധ . അവൾ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതും നോക്കി അവളുടെ പിറകെ നടക്കലായിരുന്നു .കൂടെയുള്ള ഒരു സ്ത്രീ അവളെ കയ്യിൽ ഒരു വില കൂടിയ ഡ്രസ്സ്‌ എടുത്തു കൊടുത്തു. ഇട്ട് നോക്കാൻ പറഞ്ഞു. അവളത് പ്രൈസ് നോക്കിയ ശേഷം അവരെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു. എനിക്ക് ചെറിയ പൈസയുടെ വലിയ മോഡലൊന്നും ഇല്ലാത്ത സിമ്പിൾ ഡ്രസ്സ്‌ മതി . 
അവൾ തന്നെ അങ്ങനെ ഒന്ന് തെരഞ്ഞെടുത്തു അവരെ കയ്യിൽ കൊടുത്തു.  ലാളിത്യം ഇഷ്ടപെടുന്ന ടൈപ്പ് ആണെന്ന് തോന്നി. അവളുടെ ആ പ്രവൃത്തി എന്നിൽ ഇമ്പ്രസ്സ് ആക്കി എന്ന് പറയുന്നതാവും ശരി.   പിന്നെ കുറച്ചു സമയം കഴിഞ്ഞു വെഡിങ് ഡ്രസ്സ്‌ എടുക്കുന്ന അവിടെ ഒരു സൈഡിൽ ആയി സോഫ സെറ്റിൽ ഇരുന്നു ഒരു കുട്ടിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കുന്നത്  കണ്ടു. നല്ല ഭംഗിയായി അവൾ മൈലാഞ്ചിഇടുന്നതും നോക്കി അവളുടെ പിറകിൽ ഞാൻ നിന്നു.എത്ര സമയം നിന്നെന് എനിക്ക് തന്നെ ഓർമയില്ല.  ആരോ അൻസീ എന്ന് വിളിക്കുന്നത്  കേട്ടു. 
അവൾ എണീറ്റു അവരെ കൂടെ പോയി. അങ്ങനെയാ അവളുടെ പേര് അൻസിയാണെന്ന്  മനസ്സിലായത് .
അവൾ പോയത് മുതൽ വല്ലാത്തൊരു ശൂന്യത പോലെ. എനിക്ക് എന്റെ എന്തൊക്കെയോ നഷ്ടപെട്ടത്  പോലെയൊക്കെ ഒരു തോന്നൽ. ഒരു പാട് പെൺകുട്ടികളുടെ പിറകെ ഇത് പോലെ വായും നോക്കി  നടന്നിട്ട് ഉണ്ട്. അത് പോലെയെ ഇതും കരുതിയുള്ളൂ  അത് കൊണ്ട് തന്നെ അവളെ ഡീറ്റെയിൽസ് അന്വേഷികത്തിരിന്നതും. അന്ന് മുഴുവൻ അവളായിരുന്നു എന്റെ മനസ്സിൽ. പരിജയപെടാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. ശരിക്കും പറഞ്ഞാൽ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എവിടെ നോക്കിയാലും അവളുടെ കണ്ണുകൾ ആയിരുന്നു. ഇനി കാണുമോന്ന് പോലും അറിയില്ല. അത് വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല.  വീണ്ടും കാണും എന്ന് തന്നെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
പിറ്റേന്ന് ഞാൻ അജു വിളിച്ചിട്ട് അർജന്റയി  പോവ്വുകയാരുന്നു.  ഫോണും വിളിച്ചോണ്ട് കാർ ഓടിക്കുന്നതിനിടയിലാണ്  ഒരു പെണ്ണ് കാറിനു മുന്നിലേക്ക് ചാടിയത്. അവളെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു. അടുത്തുള്ള മതിലിൽ കാർ കൊണ്ടോയി ഇടിച്ചു.അവൾക്ക് എന്തെങ്കിലും പറ്റിയൊന്ന് പേടിച്ചു ചാടി ഇറങ്ങി. അവൾക്ക് ഒന്നും പറ്റിയില്ലന്ന് കണ്ടപ്പൊഴാ സമാധാനം ആയത്. പേടിച്ചിട്ട് ആകണം കണ്ണുകൾ മുറുകെ അടച്ചു പിടിച്ചായിരുന്നു അവൾ നിന്നത്. പർദ്ദ യായിരുന്നു ഇട്ടിരുന്നത്. ഹിജാബ് കെട്ടിയിരുന്നു. ഹിജാബ് അഴിഞ്ഞു വീഴാൻ നോക്കുന്നുണ്ടായിരുന്നു. അതഴിഞ്ഞു മൂക്ക് വരെ എത്തിയിരുന്നു. നീണ്ടു മെലിഞ്ഞു സുന്ദരമായ ആ മൂക്കിൽ ചുവപ്പ് കളർ മൂക്കുത്തിയുണ്ടായിരുന്നു. വിയർപ്പ് തുള്ളിയിൽ സൂര്യപ്രകാശം തട്ടി അത് തിളങ്ങുന്നുണ്ടായിരുന്നു. പൊതുവെ കലിപ്പ് സ്വഭാവം ആയിരുന്നു. അത് കൊണ്ട് തന്നെ അവളോട്‌ ഞാൻ തട്ടി കയറി.ചാവാൻഎന്റെ വണ്ടി മാത്രമേ കണ്ടുല്ലോ. മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങി കോളും ഓരോന്ന്. 
ഇടിച്ചു ചത്തേനയല്ലോ ഇപ്പൊ. 
അവൾ അപ്പോഴാ കണ്ണ് തുറന്നത്. ആ കണ്ണുകൾ കണ്ടതും ഞാൻ ഞെട്ടിപ്പോയിരുന്നു. ഇന്നലെ ഷോപ്പിൽ വെച്ചു കണ്ട പെണ്ണ്. ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നത് പോലെ തോന്നി. ഹൃദയം പെരുമ്പറ പോലെ ഇടിക്കാൻ തുടങ്ങി. എന്താ ഇപ്പൊ പറയാ ആകെ കോരിത്തരിച്ചപോലെ  വല്ലാത്തൊരു ഫീൽ. ഇന്ന് വരെ ഒരു പെണ്ണിനെ കാണുമ്പോഴും  തോന്നാത്ത ഒരു തരം ഫീൽ. പിന്നെ അവളോട് എന്തു പറയണം മിണ്ടണം ഒന്നും തിരിയുന്നുണ്ടായിരുന്നില്ല .നാവ്‌ ഇറങ്ങി പോയ പോലെ. 

അവൾ സോറി  പറഞ്ഞു. 
അറിയാതെ പറ്റിപ്പോയത സോറി. നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ. 

ഞാൻ ഇല്ലെന്ന് തലയാട്ടി. 

അവളെ കയ്യിൽ കുറെ ബുക്ക്‌സ് ഉണ്ടായിരുന്നു. അതൊക്കെ നിലത്ത് വീണു കിടക്കുന്നുണ്ടായിരുന്നു ഞാൻ അതെടുത്തു അവൾക്ക് കൊടുത്തു. അപ്പോഴാ ഒരു ഐഡന്റിറ്റി കാർഡ് കണ്ടത്. ഞാൻ അതെടുത്തു നോക്കി.ഇസ്‌ലാമിയ  ട്രസ്ററ് എന്ന ക്യാമ്പിന്റെ ഐഡന്റിറ്റിയാരുന്നു അത്. അൻസീറ എന്നായിരുന്നു അതിൽ നെയിം  ഉണ്ടായിരുന്നത്. അവൾ അതെടുത്തു കഴുത്തിൽ ഇട്ടു. ഒരിക്കൽ കൂടി സോറി പറഞ്ഞു പോയി. 
അവളെ പറ്റി കൂടുതൽ അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. ഇസ്‌ലാമിയ  ട്രസ്ററ് ആ ബാഡ്ജയിരുന്നു അവളെ കുറിച്ച് ആകെ അറിയുന്നത്. ഫ്രണ്ട്സ് വഴി ഞാൻ ആ ക്യാമ്പിനെ  പറ്റി അന്വേഷിച്ചു കണ്ടു പിടിച്ചു. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആ ക്യാമ്പിൽ ഉണ്ടായിരുന്നു. അവന് പക്ഷേ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. പ്ലസ് ടു കഴിഞ്ഞു ഇപ്പൊ വെകേഷൻ ടൈം ആയിരുന്നു. ആ ക്യാമ്പിൽ പാവപെട്ട കുറച്ചു കോളനി പിള്ളേർക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നുണ്ട്. 10ദിവസത്തെ ക്യാമ്പ് ആണെന്നും സൗജന്യമായാണ് അവൾ അവിടെ പോകുന്നതെന്നും അറിഞ്ഞു.പത്തു ദിവസത്തെ ക്ലാസ്സിൽ ഇനി എട്ടു ദിവസം മാത്രമേ ബാക്കി ഉള്ളൂന്ന് അറിഞ്ഞു.
ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവളെന്റെ പെണ്ണാണെന്ന്. അവളുടെ ആ കണ്ണുകൾ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. അവളുടെ മുഖം എങ്ങനെയാണെന്നൊന്നും എനിക്ക് പ്രശ്നം അല്ലായിരുന്നു.അവളെ പിറകെ നടക്കലായിരുന്നു എനിക്ക് പിന്നെ പണി. അവൾ പോകുന്ന സമയം നോക്കി ബസ്റ്റോപ്പിൽ രാവിലെയും വൈകുന്നേരവും സ്ഥിരം കുറ്റിയടിച്ചു. പക്ഷേ അവളെ മുന്നിൽ പോകാനോ അവളോട് ഇഷ്ടം ആണെന്ന് പറയാനോ എനിക്ക് പേടിയായിരുന്നു. അവൾ ഇഷ്ടം അല്ലെന്ന് പറഞ്ഞാലൊന്ന് ഉള്ള പേടി. അവളെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ഈ ജന്മം അവളെന്റെ പെണ്ണാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവൾ എവിടെ പോയാലും ഞാനും ഉണ്ടായിരുന്നു അവളുടെ പിറകെ .ഒരിക്കൽ പോലും അവൾ മുഖം മറക്കാതെ വന്നില്ല.  അജുവിന്റെ മാരേജ് അടുത്ത സമയം ആയിരുന്നു. അത് കൊണ്ട് അവനുണ്ടായിരുന്നില്ല. ഒരു ദിവസം ധൈര്യം സംഭരിച്ചു അവളെ മുന്നിൽ പോയി നിന്നു. അവൾ കണ്ടപാടെ അടുത്തേക് വന്നു. അവൾ അടുത്തേക്ക് വരും തോറും എന്റെ എല്ലാ കോൺഫിഡൻസ് പോയി. അവളെ കണ്ണുകളിൽ നോക്കി നിന്നതും ഞാൻ എന്തിനാ വന്നതെന്ന് പോലും മറന്നു പോയി. പക്ഷേ അവളെ കണ്ണുകളിൽ എന്നെ കണ്ടതും അത്ഭുതം ആയിരുന്നു. നിങ്ങൾ അന്ന്..... ആക്സിഡന്റ്......

ഞാൻ അതെയെന്ന് മൂളി. 

കാറിനു വല്ലതും പറ്റിയിരുന്നോ അന്ന് ചോദിക്കാൻ വിട്ടു. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാരും വഴക്ക് പറഞ്ഞു.എന്റെ ഭാഗത്തല്ലേ തെറ്റ്.  ഇനി കാണുമ്പോൾ സോറി പറയാൻ ഇരിക്കുകയാരുന്നു. സോറി. 

പറ്റിയത് കാറിനല്ല... എനിക്കായിരുന്നുന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല. അവളെ മുന്നിൽ നിന്ന് വിയർത്തത് മിച്ചം. 

എങ്ങനെയൊക്കെയോ ഒരു സോറി തിരിച്ചു പറഞ്ഞു. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും ശ്രദ്ധിച്ചിരുന്നില്ല. സോറി. അന്ന് എന്തെങ്കിലും പറ്റിയിരുന്നോ. 

ഏയ്‌ ഇല്ല. ഞാൻ പോട്ടെ. ബസ് വന്നു. അവൾ പോയി കഴിഞ്ഞാണ് പിന്നെ ഞാൻ നോർമൽ ആയത്. ഫ്രണ്ട്സ് എല്ലാരും കളിയാക്കി ചിരിക്കുകയായിരുന്നു. ബ ബ ബ ന്ന് പറഞ്ഞു. 

ഇനിയൊരു പ്രാവശ്യം മുന്നിൽ കണ്ടാൽ എന്തായാലും i love u ന്ന് പറയുന്നു ബെറ്റ് കെട്ടിയിരുന്നു. പക്ഷേ എനിക്ക് നന്നായി അറിയാമായിരുന്നു അവളെ കണ്ടാൽ ഞാൻ ഫ്ലാറ്റ് ആകുമെന്ന്. 

അന്ന് വൈകുന്നേരം ഒരു സംഭവം നടന്നു. ഒരു ബേക്കറിയിൽ അവളും അവളെ കൂടെ വേറൊരു പെണ്ണും ഉണ്ടായിരുന്നു. ആ കടക്കാരനും ചെറിയൊരു പയ്യനും  അവളും തമ്മിൽ പരസ്പരം വാക്ക് പറഞ്ഞു വഴക്കിടുന്നു. ഞാൻ അങ്ങോട്ട്‌ പോയി. ഞാൻ അവിടെ എത്തുമ്പോഴേക്കും അവർ പോയിരുന്നു. ആ കടക്കാരനോട് ഞാൻ കാര്യം എന്താന്ന് ചോദിച്ചു. അയാൾ ആ പയ്യനെ കാണിച്ചു പറഞ്ഞു അവന്റെ  ഫ്രണ്ട ആ പെൺപിള്ളേർ. ഇവൻ സ്കൂളിൽ പോകാതെ ക്ലാസ്സ്‌ കട്ട് ചെയ്ത ഇവിടെ ജോലിക്ക് വന്നിരുന്നത് പോലും. ബാലവെലക്ക് കേസ് കൊടുക്കുന്ന പറഞ്ഞിട്ട് പോയത്. കയ്യും കാലും പിടിച്ച ഇവനെ ഇവിടെ നിർത്തിയത് തന്നെ. നാളെ മുതൽ ഇവിടെ കണ്ടു പോകരുത്. അയാൾ അവനെ ചീത്ത പറഞ്ഞോണ്ട് ഇരുന്നു. എന്റെ മനസ്സിൽ മുഴുവൻ വേറൊരു ചിന്തയായിരുന്നു. ഇവനെ കൈയിലെടുത്താൽ അവളോട് നേരിട്ട് മുട്ടാൻ പറ്റുമല്ലോ. അവനെ പോയി കയ്യിലെടുക്കാൻ തന്നെ തീരുമാനിച്ചു. 
നിന്റെ ഫ്രണ്ട്സ് ആണോ അവർ. 

അങ്ങനെയൊരു അബദ്ധം പറ്റിപോയി. 

നിന്റെ കൂടെ പഠിച്ചതാണോ അവൾ. 

അല്ല അൻസീറാത്തന്റെ വീടിന്റെ അടുത്ത എന്റെ വീട്. അവരെ കസിന മറ്റേ പെണ്ണ്.രണ്ടിനും ഞാൻ വെച്ചിട്ടുണ്ട്. നാശങ്ങൾ കാരണം ഉള്ള ജോലിയും പോയി കിട്ടി. 

നിനക്ക് ഞാൻ വേറെ ജോലി ശരിയാക്കിതരാം പോരെ. 

അതിൽ അവൻ വീണു. അവൻ പെട്ടന്ന് തന്നെ ഞാനുമായി അടുത്തു. 

പത്താം ക്ലാസ്സിൽ പഠിക്കുന്ന അവനെന്തിനാ പഠിക്കാൻ പോകാതെ ജോലിക്ക് പോകുന്നേന്ന് ചോദിച്ചു. ഉപ്പ ജോലിക്കിടയിൽ വീണു കിടപ്പിലായി. ഉമ്മ വീട്ടുജോലി ചെയ്ത ഞങ്ങളെ പോറ്റുന്നത്. എനിക്ക് ഒരു അനിയത്തികൂടി ഉണ്ട് . വീട്ടുചെലവും ഉപ്പാക്ക് മരുന്നും ഉമ്മാനെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. അതാ പഠിപ്പ് നിർത്തിയെ ഇവർക്കെങ്ങനെയാ മനസ്സിലാവ എന്റെ അവസ്ഥ.   ഇത്ര ചെറുപ്പത്തിലേ ജോലി ചെയ്തു കുടുംബം പോറ്റാന്ന് പറഞ്ഞ അത് വലിയൊരു കാര്യല്ലേ.  എനിക്ക് അവളോട് ചെറുതായി ദേഷ്യം തോന്നി.അവൾ കാരണല്ലേ അവന്റെ ജോലി പോയേ. അവനെ എങ്ങനെയെങ്കിലും സഹായിക്കണംന്ന് തോന്നി. പിറ്റേന്ന് അവന് വേറൊരു കടയിൽ ജോലി ശരിയാക്കി അവനെ കാണാൻ ചെന്നു. അവന് ജോലി ശരിയായി ഇനി വേണ്ടാന്ന് പറഞ്ഞു. 

നിനക്ക് ആരാ ജോലി ശരിയാക്കി തന്നെ. 

അവർ തന്നെ. ഇസ്‌ലാമിയ  ട്രസ്ററ് എന്റെ പഠിപ്പിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു തരാന് പറഞ്ഞു. പ്രൈവറ്റ് ആയ പഠിക്കുന്നെ. ഉച്ചവരെ ക്ലാസ്സ്‌. ഉച്ചക്ക് ശേഷം അടുത്തുള്ള ഒരു കടയിൽ ചെറിയൊരു ജോലി. പിന്നെ രാവിലെ ന്യൂസ്‌ പേപ്പറും ഇടാൻ പോകും. അതും അവർ തന്നെയാ ശരിയാക്കിയേ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അവർ രണ്ടു പേരോടും. അൻസീറ ഈ ട്രസ്റ്റിന്റെ ഒരു മെമ്പറ. ഉപ്പാന്റെ കാര്യത്തിലും സഹായിക്കന്ന് പറഞ്ഞിട്ട് ഉണ്ട്. 

ഞാൻ കുറച്ചു പൈസ കൊടുത്തെങ്കിലും അവൻ വാങ്ങിയില്ല. അധ്വാനിച്ചു കിട്ടുന്ന പൈസ മതി. ആരുടെയും സിമ്പതിയും എനിക്ക് വേണ്ട. പണം വേണമെങ്കിൽ അൻസീറ തന്നെ എന്നെ സഹായിക്കുമായിരുന്നു. ഞാൻ സ്വീകരിക്കില്ലെന്ന് അറിഞ്ഞോണ്ട ജോലിയും പഠിപ്പും ഒന്നിച്ചു കൊണ്ട് പോകാനുള്ള ഈ വഴി പറഞ്ഞു തന്നെ. 

ഈ ചെറു പ്രായത്തിലേ അവളും അവനുമൊക്കെ എനിക്ക് ഒരു പാട്  പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഉപ്പാന്റെ കയ്യിൽ നിന്നും പോക്കറ്റ് മണിയും വാങ്ങി ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടക്കുന്ന എനിക്ക് അതൊക്കെ പുതിയ അനുഭവം ആയിരുന്നു.  ഞാൻ അവരെയൊക്കെ  മുന്നിൽ ചെറുതാവുന്നത് പോലെ തോന്നി.അവളെ കുറിച്ചു അഭിമാനം ആയിരുന്നു തോന്നിയത്. അവളുടെ അച്ചടക്കവും വിനയവും ലാളിത്വവും എല്ലാം എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാരുന്നു. അവൾ പോലും അറിയാതെ അവൾ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരുന്നു. ഊണിലും ഉറക്കിലും എല്ലാം അവളുടെ ഓര്മയായിരുന്നു.ഒരു ദിവസം അവൾ ഫോണിൽ ആരോടോ ബീച്ചിൽ പോകാന്നു പറയുന്നത് കേട്ടു. എങ്ങനെയെങ്കിലും അവിടെ വെച്ച് എന്റെ ഇഷ്ടം അവളെ അറിയിക്കണംന്ന് തോന്നി. ഞാനും അജുവും ഉണ്ടായിരുന്നു. അവളും വേറൊരു പെണ്ണും പിന്നെ കുറച്ചു കുട്ടികളും ഉണ്ടായിരുന്നു. അവൾ കുട്ടികളോടൊപ്പം കൂടി കടലിൽ തിരയിൽ ഓടി കളിക്കുന്നതും നോക്കി ഞങ്ങൾ കുറച്ചു ദൂരെ നിന്നു. അവൾ ചുരിദാർ ആയിരുന്നു ഇട്ടത്. പാന്റ് കുറച്ചു കയറ്റിയിരുന്നു. വെളുത്ത കാല്പാദങ്ങളിൽ ഒരു കറുത്ത ചരട് കെട്ടിയിരുന്നു. നല്ല ഭംഗിയായിരുന്നു കാണാൻ. മറ്റുള്ളവരെ മുന്നിൽ വെച്ച് പാന്റ് കയറ്റി വെള്ളത്തിൽ ഇറങ്ങിയത് എനിക്കിഷ്ടം ആയില്ല. അവളോട് ചെറിയ നീരസം തോന്നി. എന്റെ കുറച്ചു അപ്പുറത്തയി രണ്ടു മൂന്നു പേര് വന്നു ഇരുന്നു. അവരും അവളെ തന്നെ നോക്കുന്നത് കണ്ടു ചെറുതായി ദേഷ്യം വന്നു. അവരോട് എന്റെ പെണ്ണ അതെന്ന് വിളിച്ചു പറയണംന്ന് തോന്നുന്നുണ്ടായിരുന്നു. അവളെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി പെട്ടെന്ന് അവളെ പിടിച്ചു തള്ളി. അവൾ വെള്ളത്തിൽ വീണു. ആകെ നനഞ്ഞു കുളിച്ചു. ഡ്രസ്സ്‌ എല്ലാം ദേഹത്ത് ഒട്ടി നിന്നു. അവന്മാർ അത്‌ മൊബൈലിൽ വീഡിയോ എടുക്കുന്നത് കണ്ടു. എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവരെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി ഡിലീറ്റ് ആക്കി. തമ്മിൽ വഴക്കായി. ഞാൻ അവരെ അടിച്ചു. ആകെ സീനായി. കുറെ പേര് ഓടി വന്നു ഞങ്ങളെ പിടിച്ചു വെച്ചു. അവളാരാ നിന്റെ എന്ന ചോദ്യത്തിന് ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ അതെന്ന് അഭിമാനത്തോടെ തലഉയർത്തിപിടിച്ചു തന്നെ പറഞ്ഞു. മനസ്സ് കൊണ്ട് ഞാനവളെ എന്നേ മഹർ അണിയച്ചതാണ്. അവളെ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നും ഉറപ്പിച്ചത. തല്ലിയവൻ ഏതോ കുറച്ചു പാർട്ടികരെയും കൂട്ടി വന്നു ആകെ പ്രശ്നം ആക്കി മാറ്റി അത്‌. എല്ലാവരെ മുന്നിലും ഞാൻ കെട്ടാൻ പോകുന്ന പെണ്ണ അതെന്ന് ഉറപ്പിച്ചു പറഞ്ഞു. അവളെ വീഡിയോ എടുത്തോണ്ട തല്ലിയതെന്നും പറഞ്ഞു. നിനക്ക് കാണിച്ചു തരാംന്ന് ഒക്കെ പറഞ്ഞ അവന്മാർ പോയത്. എന്ത് നേരിടാനും ഞാനും തയ്യാറായിരുന്നു. പിന്നെ എന്താ സംഭവിച്ചെന്ന് എനിക്കറിയില്ല. ഇതിന്റെ പേരിൽ പിന്നെ പ്രശ്നം ഒന്നും ഉണ്ടായില്ല. അതിന്റെ പിറ്റേന്ന് അവളോട്‌ എനിക്ക് പറയാന് ള്ളതെല്ലാം ഒരു ലെറ്ററിൽ എഴുതി ഞാൻ അവളെ ഫ്രണ്ട് എന്ന് പറഞ്ഞ ചെറുക്കന്റെ കയ്യിൽ കൊടുത്തു. ശരിക്കും പറഞ്ഞാൽ അന്ന് പിന്നെ ഉറങ്ങിയിട്ട് ഇല്ല. അവളെ മറുപടി എന്തായിരിക്കും അവൾ ഇഷ്ടം അല്ലെന്ന് പറയോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു. പിറ്റേന്ന് അവൾ വരുന്നതും കാത്തു ബസ്റ്റോപ്പിൽ നിന്നു. അവളെ മുന്നിൽ എങ്ങനെയൊക്കെയോ പോയി നിന്നു. ലെറ്റർ അവൻ കൊടുത്തെന്നു പറഞ്ഞിരുന്നു. മറുപടി എന്താണെന്നു അറിയാല്ലോ. ഇഷ്ടം അല്ലെന്ന് പറഞ്ഞാലും അവളെ വേണ്ടെന്നു വെക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഇഷ്ടം ആണെന്ന് പറയുന്നത് വരെ പ്രൊപ്പോസ് ചെയ്യും. ഞാൻ അവളോട് മിണ്ടാൻ നോക്കിയതും ഏതോ ഒരാൾ വന്നു അവളെയും കൂട്ടി പോയി. പോകുമ്പോൾ അവൾ എന്നെ നോക്കി തലയാട്ടി. കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിലും എന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി അവളുടെ ആ നോട്ടം മതിയാരുന്നു. അവളുടെ കണ്ണുകളിൽ ഒരു ഇഷ്ടകേടും എനിക്ക് തോന്നിയില്ല. ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു എനിക്ക്. അന്നാണ് അവളെ അവസാനം ആയി കണ്ടത്. പിറ്റേന്ന്  അവളെ എവിടെയും കണ്ടില്ല. ക്യാമ്പ് ഒരു ദിവസം ക്കൂടി ഉണ്ടായിരുന്നു. അവൾ പക്ഷേ വന്നില്ല. അവൾക്ക് എന്തു പറ്റിയെന്നു അറിയാതെ ആകെ ടെൻഷടിച്ചു. ആ ചെറുക്കനോട് ചോദിച്ചപ്പോൾ പറഞ്ഞത അവൾ ഒരു അനാഥയാണെന്നും  അവൾ അവിടെ ക്യാമ്പിൽ പങ്കെടുക്കാൻ വന്നതാണെന്നും. പെയിൻഗസ്റ്റ് ആയി ആ വീട്ടിൽ  താമസിച്ചിരുന്നത്. അവൾ വീട്ടിലേക്കു പോയി എന്നുമായിരുന്നു. വേറൊന്നും അവനറിയില്ല. ആ ക്യാമ്പിൽ പോയി അന്വേഷിച്ചൽ എന്തെങ്കിലും വിവരം കിട്ടുമെന്ന് വിചാരിച്ചു അവിടേക്ക് പോകാൻ ഇരിക്കുമ്പോഴാ ഉപ്പാക്ക് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്.ഉപ്പഅന്ന് ദുബായിൽ ആയിരുന്നു. അപ്പൊ തന്നെ എനിക്ക് പോകേണ്ടി വന്നു.  പിന്നെ ഒരു മാസത്തോളം കഴിഞ്ഞ എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞത്. മനസ്സിൽ ഒരു വിങ്ങലായി അവളപ്പോഴും  എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. അവളെ ഓർത്ത് സങ്കടപെടാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. നാട്ടിൽ വന്നതും ആദ്യം പോയത് ആ ക്യാമ്പിനെ പറ്റി അന്വേഷിക്കാന.ഒരുപാട് കഷ്ടപ്പെട്ടു അവളെ അഡ്രെസ്സ് തപ്പാൻ. ഫോൺ നമ്പർ മാത്രമേ കൊടുത്തിരുന്നുള്ളു പിന്നെ സ്ഥലത്തിന്റെ പേരും. ആ നമ്പർ സ്വിച് ഓഫ്‌ ആണ്. എപ്പോഴും അടിച്ചു നോക്കി കൊണ്ടിരിക്കും. നിന്റെ നാട്ടിൽ വന്നത് അവളെ തേടിയാണ്. ഇനി ആകെയൊരു പ്രതീക്ഷ അവിടെ ആരോടെങ്കിലും അന്വേഷിക്കുക എന്നതാണ്. അതിനിടയിൽ നിന്നെ കണ്ടതും പരിജയപെട്ടതും ഇങ്ങനൊക്കെ സംഭവിച്ചതും. അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.എന്റെ ജീവനായി കണ്ട ഞാനവളെ സ്നേഹിച്ചത്. ഏതൊരു ആൾക്കൂട്ടം കണ്ടാലും തേടുന്നത് അവളെയാണ്. ഞാനിപ്പോഴും വിശ്വസിക്കുന്നു അവളെ കണ്ടെത്തൻ കഴിയുമെന്ന്. അവളെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ..... അതോർക്കാൻ പോലും എനിക്ക് പറ്റില്ല. അത്‌ കൊണ്ട ഈ വിവാഹത്തിൽ നിന്നും നിന്നോട് പിന്മാറാൻ ഞാൻ പറഞ്ഞത്. 
അവളുടേതായി എന്റെ കയ്യിൽ ഉള്ളത് അവളുടെ ഈ ഓർമ്മകളും അവളറിയാതെ എടുത്ത ഈ ഫോട്ടോസ് മാത്രമാണ്. ശരിക്കും പറഞ്ഞാൽ അവളുടെ കണ്ണുകൾ ആണ് ഞാൻ പ്രണയിച്ചത്. അവളെ പറ്റിയുള്ള ഓർമ തന്നെ ആ കണ്ണുകളാണ്. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞിരുന്നു. 
കേട്ടിട്ട് നിനക്കും വട്ടായി തോന്നുന്നുണ്ടോ 

ഇല്ല. നീയവളെ ആത്മാർത്ഥമായല്ലേ പ്രണയിച്ചേ. എന്നിട്ടും അവൾക്ക് അത്‌ മനസ്സിലായില്ല.നിന്റെ ഇഷ്ടം അറിഞ്ഞിട്ടും നിന്നെ തേടി വന്നില്ലല്ലോ. ഭാഗ്യമില്ലാത്തവള ശരിക്കും  അൻസി. 

അവളല്ല ഞാനാ ഭാഗ്യമില്ലാത്തവൻ.  അവളെ എനിക്ക് കിട്ടിയില്ലല്ലോ. 

അവളെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ...... 

കണ്ടെത്തും എനിക്ക് എന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ട്. എത്ര കാലം വേണമെങ്കിലും ഞാനവൾക്ക് വേണ്ടി കാത്തിരിക്കും.

ഒരു പക്ഷേ അവളെ വിവാഹം കഴിഞ്ഞിനെങ്കിലോ

അവളുടെ ഓർമകളുമായി അവളെയും ഓർത്തു ഈ ജന്മം ഞാൻ ജീവിക്കും. 

എല്ലാ പ്രണയവും വിജയിക്കണമെന്നില്ലല്ലോ 
പ്രണയത്തിൽ തോറ്റെന്നു കരുതി അവളെയും ഓർത്ത് ജീവിതം നശിപ്പിക്കണം എന്നുണ്ടോ. 

കേള്കുന്നവർക്കും കാണുന്നവർക്കും അങ്ങനെ തോന്നും. പ്രണയം എന്നത് മനസ്സിൽ തോന്നുന്ന ഒരു ഫീലിംഗ് ആണ്. അത്‌ ഇടക്കിടക്ക് മാറ്റാൻ പറ്റുന്ന ഒന്നല്ല. അങ്ങനെ മാറ്റുന്നവർ ഉണ്ടാകും. ഞാനങ്ങനെയല്ല. 

പ്രണയത്തിൽ തോറ്റ  പിന്നെ വേറെ  പ്രണയിക്കുകയും കല്യാണം കഴിക്കുകയും ചെയ്യില്ലേ ആരും. 

ഉണ്ടാവും. പക്ഷേ അവർ സന്തോഷമായാണ് ജീവിക്കുന്നതെന്ന് ഉറപ്പിച്ചു പറയാൻ പറ്റോ. 
ആദ്യത്തെ പ്രണയം മറന്ന അവർ ജീവിക്കുന്നെന്ന് അവരെ നെഞ്ചിൽ തൊട്ട് പറയാൻ പറ്റോ. ഒരിക്കലും പറ്റില്ല.മറന്നുന്ന് പറഞ്ഞ അത്‌ കളവായിരിക്കും. നൂറു വർഷം കഴിഞ്ഞാലും മനസ്സിന്റെ ഒരു കോണിൽ ആ പ്രണയവും ഉണ്ടാവും. 

ഒരു വൻ സൈഡ് ലവ് വേണ്ടിയാണോ ഇങ്ങനെ ഫീലാവുന്നേ. 

ഒന്ന് പോയാൽ വേറൊന്ന് എന്ന് കരുതുന്നവർ ഉണ്ടാവും. ഞാൻ അങ്ങനെയല്ല. അവളെ മൊഞ്ചു കണ്ടു പ്രേമിച്ചതല്ല. മനസ്സ് കണ്ട പ്രണയിച്ചത്. അവളെ സ്ഥാനത്തു വേറൊരാളെ കാണാൻ എനിക്ക് പറ്റില്ല. 

സത്യം പറഞ്ഞാൽ ഇത് ഭ്രാന്തയാ എനിക്ക് തോന്നുന്നേ. അവൾ നിന്നെ പ്രണയിച്ചിട്ടില്ല. അങ്ങനെ ഒരാൾക്ക് വേണ്ടി ജീവിതം കളയുന്ന നിന്നെ മെന്റൽ എന്നല്ലാതെ വേറെന്താ പറയുക. 

ഭ്രാന്ത് തന്നെയാ ഇത്. ഈ ഭ്രാന്തിനെ പോലും ഞാൻ സ്നേഹിക്കുന്നു. കാരണം ഈ ഭ്രാന്തിലും നിറഞ്ഞു നിൽക്കുന്നത് അൻസിയുടെ ഓർമ്മകൾ മാത്രമാണ്. I love ansi. ദയവുചെയ്തു നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പോകണം. നിനക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും. എന്നേക്കാൾ നല്ലൊരു ഹസ്ബന്റിനെയും കിട്ടും. 

അവളുടെ മുഖത്ത് വേദന നിറഞ്ഞ ഒരു പുഞ്ചിരി അവൻ കണ്ടു. അത്‌ കിട്ടുമെന്ന് തോന്നുന്നില്ല ഫൈസി. നിന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളും വേറെയുണ്ടാവില്ല. അവൾ മനസ്സിൽ പറഞ്ഞു. 

നീ പേടിക്കണ്ട നിന്റെയും അൻസിയുടെയും ഇടയിൽ ഒരിക്കലും വിലങ്ങു തടിയായി ഞാനുണ്ടാവില്ല. അവളെ തിരിച്ചു കിട്ടാൻ ഞാനും പ്രാർത്ഥിച്ചോളാം.  നിനക്ക് തന്നെ നിന്റെ അൻസിയെ കിട്ടും. 

അവൻ അവിടെ നിന്നും പോയി. അവൾ അവിടെതന്നെ നിന്നു. ഇപ്പോഴാ ഫൈസി നിന്നോട് കൂടുതൽ ഇഷ്ടം തോന്നുന്നേ.നിന്റെഅൻസിയെ ഞാൻ തിരിച്ചു തരും. നിറഞ്ഞ കണ്ണുകൾ തുടച്ചു അവളും പോയി കിടന്നു. 

********
രാവിലെ എണീറ്റു കോളേജിൽ പോകാൻ നേരത്ത് അവൾ അവന്റെ മുന്നിൽ പോയി നിന്നു അവളെ കാൽ അവന്റെ നേരെ നീട്ടി കാണിച്ചു കൊടുത്തു. ചരട് അഴിച്ചു മാറ്റി അവൻ കൊടുത്ത പാദസരം അണിഞ്ഞിരുന്നു. 

ഞാനായിട്ട് തന്റെ ബിപി കൂട്ടുന്നില്ല. അൻസി അൻസിയയും സഫു സഫുവായും ഇരുന്നോട്ടെ. 

അവൻ നോക്കി ചിരിക്കുക മാത്രം ചെയ്തു. 

വെയിറ്റ്ങ് ലിസ്റ്റിൽ പേര് വെക്കോ. കാത്തിരിക്കണോ ഞാൻ 

അവൻ ഞെട്ടിപിടഞ്ഞു ചാടി എണീറ്റു. നീ എന്താ ഇപ്പൊ പറഞ്ഞേ. 

ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നുണ്ട്. കാത്തിരിക്കുകയായിരിക്കും.പോട്ടെന്നു 

അവൻ അവൾ പറഞ്ഞത് ഒന്നൂടി ഓർത്തു നോക്കി. കാത്തിരിക്കണോന്ന് തന്നെയാ അവൾ പറഞ്ഞത്. അതിനർത്ഥം.... അവന്റെ മുഖം വലിഞ്ഞു മുറുകി. 

*******
അവൾ ഇറങ്ങാൻ നേരത്താണ് ഇത്താത്ത വിളിച്ചത്. നീ എവിടെക്ക പോകുന്നേ. വീട് ആരാ വൃത്തിയാക്ക.

ഇത്താത്ത തന്നെ. കൂട്ടിന് ഫർസാനയെയും വിളിച്ചോ. രണ്ടു പേരും കൂടിയയാൽ പെട്ടന്ന് ജോലികൾ തീരും.

ഇത്താത്ത കണ്ണും മിഴിച്ചു അവളെ നോക്കി. 
സിറ്റൗട്ടിൽ 
ഇരുന്ന ഫർസാന എണീറ്റു വന്നു. 

എന്നെക്കൊണ്ടൊന്നും പറ്റില്ല. മര്യാദക്ക് ജോലി ചെയ്തു തീർത്തിട്ട് കോളേജിൽ പോയ മതി. 

എന്നോട് ആജ്ഞാപിക്കുന്നോ ഞാൻ എന്താ നിങ്ങളെ  നിങ്ങളെ വീട്ടിലെ സർവന്റൊ. അവൾ ചൂടായി. 

നീയരോടാ സംസാരിക്കുന്നെന്ന് ഓർമ്മയുണ്ടോ. 

അവൾ അവരെ രണ്ടു പേരെയും അടിമുടി നോക്കി. ഫൈസിയുടെ പെങ്ങന്മാർ തന്നെയണല്ലോ മാറിയിട്ട് ഒന്നും ഇല്ല.

ടീ... ഇത്താത്ത അവളെ നേരെ വിരൽ ചൂണ്ടി. 

എനിക്ക് തർക്കിക്കാൻ ടൈമില്ല. അടുക്കളയിൽ മാച്ചിലുണ്ട് മഫ്‌ ഉണ്ട് വീട് വൃത്തിയാക്കാൻ ഉള്ള എല്ലാ സാധന സാമഗ്രികൾ ഉണ്ട്. എടുത്തു വേഗം ജോലി ചെയ്യാൻ തുടങ്ങികോട്ടോ. അവൾ എന്തോ ആലോചിക്കുന്നത് പോലെ നിന്നു.പിന്നെ അവരോട് ചോദിച്ചു നിങ്ങൾക്ക് അടുക്കള എവിടന്നു അറിയോ. വഴി കാണിച്ചു തരണോ. 

വലിയ ആളാവാൻ നോക്കല്ലേ സഫു. 

ഫൈസികും ഉപ്പക്കും ഉമ്മക്കും മാത്രമേ എന്നോട് അധികാരം കാണിക്കാൻ അവകാശം ഉള്ളു. അവരൊഴിച്ചു മറ്റാരും പറയുന്നത് കേൾക്കേണ്ട കാര്യം എനിക്കില്ല. ആയിഷയല്ല ഞാൻ. മറക്കണ്ട ആരുമത് 

ഉമ്മയിങ് വരട്ടെ കാണിച്ചു തരാം ഞങ്ങൾ ആരാണെന്ന്. ഞങ്ങൾ പറഞ്ഞാൽ നീ അനുസരിക്കുമോന്ന് ഞങ്ങൾക്കും ഒന്ന് അറിയണമല്ലോ. 

മക്കൾ പോ.പോയി പണി നോക്ക് 

അവൾ ഇറങ്ങിപോയി. 

അവർ നേരെ ഉമ്മയുടെ അടുത്തേക്ക് പോയി ഒന്നിന്ന് പത്തായി പറഞ്ഞു പൊലിപ്പിച്ചു. അവൾ വൈകുന്നേരം ഇങ്ങ് വരട്ടെ. അവളെ അഹമ്മതി ഇന്ന് തീർത്തിട്ട് തന്നെ കാര്യം. 
*****

വൈകുന്നേരം കയറി വന്നപ്പോഴേ കണ്ടു മൂന്ന് പേരും നിരന്നു നിൽക്കുന്നത്. ഉമ്മയുടെ മുഖത്താണെൽ ദേഷ്യം വന്നു കടന്നൽ കുത്തിയ പോലെ ഉണ്ട്. ഉപ്പയും അടുത്ത് ഉണ്ട്. എല്ല്ലാരും കൂടി ഒരങ്കത്തിനുള്ള പൊറപ്പാട് ആണല്ലോ. 

അവൾ പൊട്ടികരഞ്ഞോണ്ട് കേറി വന്നു. 

എല്ലാവരും അവളെ തന്നെ നോക്കി. 
വഴക്ക് പറയുന്നതിന് മുന്നേ കരയുന്നോ. ഉപ്പ വേഗം എണീറ്റു വന്നു അവളോട് ചോദിച്ചു. 

എന്താ മോളെ കാര്യം. എന്തിനാ കരയുന്നെ. 

അവൾ കരച്ചിലിന് ആക്കം കൂടിയല്ലാതെ നിർത്തിയില്ല. 

ഒന്ന് പറഞ്ഞു തുലക്കുന്നുണ്ടോ. എന്നിട്ട് ഇരുന്നു മോങ്ങ്. നിന്റെ ആരെങ്കിലും ചത്തോ ഉമ്മ പറഞ്ഞു. 

സമീർക്ക പോലിസ്സ്റ്റേഷനിൽ ആണ്. ആരെയോ കൊല്ലാൻ നോക്കിയത്രേ. എന്റെ ഇക്ക.... അവൾ വീണ്ടും കരഞ്ഞു. 

നിന്റെ ഇക്ക ഇതിനു മുന്പും ഇങ്ങനെ തല്ലും വെട്ടും ഒക്കെയായി ജയിലിൽ പോയിട്ട് ഇല്ലേ. പിന്നെന്താ ഇപ്പൊ ഒരു സങ്കടം ഉപ്പ പറഞ്ഞു. 

പെട്ടന്ന് കേട്ടപ്പോ സഹിച്ചില്ല ഉപ്പ. മൂപ്പർ നാളെ തന്നെ ഇറങ്ങും. പേടിച്ചിട്ടു ആരും സാക്ഷി പറയൊന്നും ഇല്ല. കേസ് ഒന്നും ഇണ്ടാവില്ല. 

ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ വീട്ടിൽ എന്താ അവസ്ഥയെന്ന്. പോകാൻ നോക്കിയിട്ട് അവൾ തിരിച്ചു വന്നു. അല്ല നിങ്ങൾ എല്ലാരും കൂടെ ഇവിടെ എന്താ നില്കുന്നെ.എവിടെക്കെങ്കിലും പോകുവാണോ. 

ഉമ്മ വേഗം അകത്തേക്ക് പോയി. പിന്നാലെ ഇത്താത്തമാരും. 

അവർ പോയതും. ഉപ്പ അവളെ തല്ലാൻ നോക്കി. അവൾ ഒഴിഞ്ഞു മാറി. 

ഈ തല്ല് കെട്ടിയോൾക്ക് കൊടുത്തിരുന്നുവെങ്കിൽ എന്നേ നന്നായേനെ. 

ഇനി എനിക്കിട്ട് കൂടി വെക്കെടി. 

ഹ പിണങ്ങല്ലേ മൂപ്പിലാനേ. കാര്യല്ലേ ഞാൻ പറഞ്ഞേ. 

വഴക്കവാണ്ടന്ന് കരുതി കുറച്ചൊക്കെ കണ്ടില്ലന്നു നടിച്ചു. വീട്ടിൽ സമാധാനം ലഭിക്കാൻ കണ്ണടച്ച് പിടിച്ചു. പിന്നെ എല്ലാം കയ്യിന്ന് പോയി. അവൾ ഒരു പാവാടോ. റസിയയും ഫർസാനയും പിന്നിൽ നിന്ന് കുത്തുന്നതാ. 

നമുക്ക് ശരിയാക്കാൻനേ. പിന്നെ നാളെ മുതൽ നോമ്പാണ് അറിഞ്ഞില്ലന്ന് വേണ്ട. 

നോമ്പിന് ഇനിയും കുറെ മാസം ഉണ്ടല്ലോ. 

എന്ന് വെച്ചു നാളെ മുതൽ  എടുത്ത കുഴപ്പം ഇല്ലല്ലോ. ആരോഗ്യതിന്നു നല്ലത നോമ്പ് എടുക്കുന്നത്. 

എന്താനാവോ പെട്ടന്ന് ഒരു ആരോഗ്യം നോക്കൽ.

അടുക്കളയിൽ സമരം തുടങ്ങാൻ പോവ്വാ.മിക്കവാറും  അടച്ചിടും.  പട്ടിണി കിടക്കുന്നതിനേക്കാൾ ഭേദം നോമ്പ് എടുക്കുന്നത. കൂലിയെങ്കിലും കിട്ടും. 

അങ്ങനെ അതിനും തീരുമാനം ആയി. അല്ലെ. 

അവൾ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. 

****
ടീ കോപ്പേ നീയെന്താ രാവിലെ പറഞ്ഞിട്ട് പോയേ. 

ഒന്നും പറഞ്ഞില്ലല്ലോ. 

കള്ളം പറയണ്ട ഞാൻ കേട്ടു പറഞ്ഞത് എന്താന്ന്. 

അത് .......ഞാൻ ചുമ്മാ.... വെറുതെ.... 

അവൻ കലിപ്പോടെ അവളെ അടുത്തേക്ക് വന്നു .


            ....... തുടര






💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 26

ടീ കോപ്പേ എന്താടി രാവിലെ പറഞ്ഞിട്ട് പോയേ. എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് എത്ര വട്ടം പറഞ്ഞു. നിന്നെ കാണുന്നതേ എനിക്ക് കലിപ്പ.എന്നിട്ടും സമാധാനം കളയാൻ  ശല്യം പോലെ പിറകെ വന്നോളും 

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. എന്നെങ്കിലും നീ എന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാ ഞാൻ  ഇവിടെ കഴിയുന്നത് 
തന്നെ. എന്നെങ്കിലും നിന്റെ മനസ്സ് മാറും. ചിന്തകളും മാറും. കാലം മായ്ക്കാത്ത ഓർമ്മകൾ ഒന്നും ഇലല്ലോ . ഈ ജന്മം മുഴുവൻ ഞാൻ നിനക്ക്  വേണ്ടി കാത്തിരുന്നോളാം ഈ ജന്മം മാത്രമല്ല എത്ര ജന്മം വേണമെങ്കിലും. 

അവൾ പറയുന്നത് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു. 

സഫു ഞാൻ നിന്നോട് എല്ലാം പറഞ്ഞതെല്ലേ എന്നിട്ടും നീ.... 

അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. പിന്നെ  പൊട്ടിച്ചിരിച്ചു. 
ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ. നിന്റെ കലിപ്പ് കണ്ടപ്പോൾ ജസ്റ്റ്  എ ഫൺ. നീയെന്താ കരുതിയെ  ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ. ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. എനിക്ക് പൊതുവെ ഈ സെക്കനെൻഡിനോട് താല്പര്യം ഇല്ല. 

സെക്കനെന്റോ 

അതേ. യൂസ് ചെയ്തപിന്നെ ഏത് സാധനവും  സെക്കനണ്ട്  അല്ലെ.നിന്റെ ഹൃദയം മുഴുവൻ അൻസിയല്ലേ. ഇനി വേറാരെങ്കിലും വന്ന പിന്നെ അയാൾ  സെക്കനന്റല്ലേ. 

ഞാൻ എന്നും ഫസ്റ്റ് തന്നെ ആയിരിക്കും.കാരണം എന്റെ ജീവിതത്തിൽ അൻസിയല്ലാതെ വേറൊരാൾ ഉണ്ടാവില്ല. മറ്റാരും വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല. 

വരുവോ വരാതിരിക്കോ  എന്താന്ന് വെച്ച ആയിക്കോട്ടെ. എന്റെ കാര്യ ഞാൻ പറഞ്ഞേ. ആദ്യമായിട്ട് പ്രണയിക്കുന്നത് എന്നെ ആയിരിക്കണം. ആ മനസ്സിൽ ഞാനെ ഉണ്ടാകാൻ പാടുള്ളു. അങ്ങനെ ഒരാളെയെ ഞാൻ സ്വീകരിക്കുകയും ചെയ്യൂ.നീ എന്നെ ഒഴിവാക്കാൻ സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യം ആയ കാണുന്നേ. ഞാനൊരിക്കലും നിന്നെ മറ്റൊരു കണ്ണോട് കൂടി കാണുകയും ഇല്ല. അങ്ങനെ തോന്നിയെങ്കിൽ സോറി ബ്രോ. 

അവൾ പോയി കഴിഞ്ഞു അവൻ ആശ്വാസത്തോടെ ദീര്ഘനിശ്വാസം വിട്ടു. രാവിലെ മുതൽ അവൾ പറഞ്ഞതോർത്ത് വട്ട് പിടിച്ചു നടക്കുകയായിരുന്നു. ഇപ്പോഴാ ആശ്വാസം ആയത്. 

അതേ ബ്രോ ന്ന് വിളിച്ചത് ഒരു ഫ്ലോയിൽ പറഞ്ഞു പോയത. എനിക്ക് കുറെ ബ്രദർ ഉണ്ട്. ഇനി നിന്നെ കൂടി സഹിക്കാൻ വയ്യ. വേണേൽ ഫ്രണ്ട്സ് ലിസ്റ്റ് കൂട്ടാം. അതാകുമ്പോൾ എപ്പോ വേണേലും മനസ്സ് മാറ്റലോ. അവനെ നോക്കി കണ്ണടിച്ചു കാണിച്ചു. 

എനിക്ക് ബ്രോയും ആകണ്ട. ഫ്രണ്ടും ആകണ്ട. എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയി തന്ന മതി. അവൻ അവളെ നേർക്ക് കൈ കൂപ്പി കൊണ്ട് പറഞ്ഞു. 

*****
താഴെ നിന്നും ഉമ്മ വിളിക്കുന്നത് കേട്ടു. 

രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കണം. എനിക്ക് ചോറും മീൻ കറിയും. ബാക്കിയുള്ളവർക്ക് ചിക്കൻ കറിയും ചപ്പാത്തിയും. 

ഓഡർ തന്നു ഉമ്മ പോയി.ഫർസാനയും റസിയയും  പുച്ഛത്തോടെ  അവളെ നോക്കിനിൽക്കുന്നത് കണ്ടു.  അവൾ തിരിച്ചൊന്നും പറയാതെ അടുക്കളയിലേക്കും പോയി. 

നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ എല്ലാവരും വന്നു ഇരുന്നു. ഉപ്പാനെ വിളിച്ചപ്പോൾ എനിക്ക് വേണ്ട വയറുവേദന എടുക്കുന്നുന്ന് പറഞ്ഞു. വന്നില്ല. 

ഉമ്മ ബാക്കി എല്ലാവരെയും വിളിച്ചു ഇരുന്നു. ചോറ് വിളമ്പിയതും ഒരാട്ടഹാസത്തോടെ 
സഫു ന്ന് വിളിക്കുന്നതും കേട്ടു. അവൾ കേൾക്കാത്തമാതിരി ഇരുന്നു. ഒരുപാട് വിളിച്ചപ്പോൾ അവൾ പോയി. 

എന്താടീ ഈ ഉണ്ടാക്കിവെച്ചത്. 

ചോറ്. മീൻ കറി. ചപ്പാത്തി ചിക്കൻ കറി. ഉണ്ടാക്കാൻ പറഞ്ഞ എല്ലാം ഉണ്ടാക്കിയല്ലോ. 

ഇങ്ങനാണോ ചോറ് ഉണ്ടാക്കുന്നെ. ഇത് വെന്തിനോ. അരി തന്നെയല്ലേ ഇത്. ഈ മീൻ വെട്ടിയിനോ നീ. 

ഞാൻ യുട്യൂബിൽ നോക്കിയ കറി വെച്ചേ. ആ വീഡിയോയിൽ മീൻ ഇടാൻ പറഞ്ഞു ഞാൻ ഫ്രിഡ്ജിൽ നിന്നും എടുത്തു കറിയിൽ ഇട്ടു. വെട്ടാൻ അവർ പറഞ്ഞില്ല. 
അപ്പൊ ചോറോ 

അരി വെള്ളത്തിൽ ഇട്ടു പത്തു മിനിറ്റ് കഴിഞ്ഞു കോരി എടുത്തു. ഇങ്ങനെയല്ലേ ചോറ് ഇണ്ടാക്കുക. 

ഉമ്മ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. നിനക്ക് അറിയില്ലെങ്കിൽ ചോദിച്ചുടെ. 

ഞാൻ ഇത്താത്തമാരോട് ചോദിച്ചത അവർ പറഞ്ഞു യുട്യൂബിൽ നോക്കി ഉണ്ടാക്കാൻ. അതിൽ കണ്ട പോലെയാ ഉണ്ടാക്കിയത്. 

നിനക്ക് ഫുഡ്‌ ഒന്നും ഇണ്ടാക്കാൻ അറിയില്ലേ. 

ഇല്ല. എന്റെ വീട്ടിൽ ഉമ്മയാണ് ഫുഡ്‌ ഇണ്ടാക്കൽ. ഞാൻ അടുക്കളയിൽ കയറുന്നത് സമീർകക്ക് ഇഷ്ടമല്ല. അത്‌ കൊണ്ട് ആരും കയറ്ററും ഇല്ല. 

ഫർസാന ഓക്കാനിച്ചു കൊണ്ട് വൈസനിലേക്ക് ഓടി. അവളെ പ്ലേറ്റ് കണ്ടു ബാക്കിയുള്ളവരും എണീറ്റു നോക്കി. 

സഫു നോക്കിയില്ല അവൾക്കറിയാമായിരുന്നു  എന്തിനാ വോമിറ്റ് ചെയ്യാൻ നോക്കിയതെന്ന്. 
ചിക്കൻ കടയിൽ നിന്നും കൊണ്ട് വന്ന അതേ പോലെ പ്ലേറ്റിൽ ഉണ്ട്. ചപ്പാത്തിയാണേൽ കരിഞ്ഞു കറുത്ത ഒരു രൂപം മാത്രം. 

ഫൈസി ഒന്നും മിണ്ടാതെ മെല്ലെ എണീറ്റു പോയി. ഇനി ഇവിടെ നിന്നാൽ രംഗം അത്ര പന്തിയല്ലെന്ന് അവന് മനസ്സിലായിരുന്നു. 

ഉമ്മ കറിയും ചോറും എല്ലാം തട്ടി മറിച്ചു. ചുമരിലും തറയിലും ടേബളിലും എല്ലായിടത്തും എത്തിയിരുന്നു. 

ആ കണ്ണുകളിൽ തീയാളുന്നത് പോലെ തോന്നി. ദഹിപ്പിക്കുന്ന കണ്ണുകളോടെ അവളെ നോക്കി. 

അവളെ ഫോൺ ബെല്ലടിഞ്ഞത് അപ്പോഴാണ്. അവൾ അറ്റൻഡ് ചെയ്തു. ദാ ഇപ്പൊ വരാം. 
അവൾ പോകാൻ നോക്കിയതും ഉമ്മ വിളിച്ചു. 

വൃത്തിയാക്കാതെ എവിടെകാടി നശൂലെ പോകുന്നേ. 

ഫൈസിയാ വിളിച്ചേ. എന്നോട് റൂമിലേക്ക് പെട്ടന്ന് പോകാൻ പറഞ്ഞു. 

വൃത്തിയാക്കിയിട്ട്  പോയ മതി. 

സോറി  ഉമ്മാ. ഫൈസി വിളിച്ച അപ്പൊ തന്നെ  പോയില്ലെങ്കിൽ ദേഷ്യം വരും. ദേഷ്യം വന്ന അറിയാലോ എങ്ങന സ്വഭാവം എന്ന്. ഈ വീട് തന്നെ അട്ടിമറിച്ചു ഇടും. 

അവനോട് ഞാൻ പറഞ്ഞോളാം. ഫർസാന പോയി എന്താന്ന് നോക്കിയിട്ട് വാ. ഉമ്മ ഫർസാനയോട് പറഞ്ഞു.

ശോ.. ഈ ഉമ്മാന്റെ ഒരു കാര്യം. ഫർസാന പോയ ശരിയാവില്ല ഉമ്മാ. ഞാൻ തന്നെ പോകണം. അവൾ കൈ വിരൽ കടിച്ചു കാൽ കൊണ്ട് നിലത്ത് കളം വരച്ചു നാണത്തോടെ പറഞ്ഞു.ഇക്ക വിളിച്ചത് എന്നെയാ അവളെയല്ല . അവൾ പോയിട്ട് കാര്യം ഇല്ല. എന്നിട്ട് വേഗം മുകളിലേക്ക് പോയി. 

എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നത് അവൾ കണ്ടു. അവൾക്ക് ചിരി വന്നിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇനി അടുക്കളയിൽ കയറാൻ ഈ ജന്മത്ത് വിളിക്കുന്നു തോന്നുന്നില്ല.ഇതോടെ മടുത്തിട്ട് ഉണ്ടാകും.  ഉപ്പാക്ക് നേരത്തെ ഉണ്ടാക്കി കൊടുത്തിരുന്നു. ആരും കാണാതെ അടുക്കളയിൽ നിന്നും കഴിച്ചിട്ട് പോയി. കുട്ടികൾക്ക് മാഗി മതീന്ന് പറഞ്ഞോണ്ട് അത്‌ ഉണ്ടാക്കി കൊടുത്തു. അവർ വേഗം കഴിച്ചു പോയി കിടന്നു.  പിന്നെയുള്ളത് ഫൈസി. അവന് ഒരു ദിവസം വിശപ്പിന്റെ വില അറിയട്ടെ. പലപ്പോഴും എന്തെങ്കിലും കുറ്റം പറഞ്ഞു. തിന്നാതെ എണീറ്റു പോകുന്നത് കാണാം. ഭക്ഷണത്തോട് തീരെ മര്യാദ കാണിക്കലും ഇല്ല. അപ്പൊ ഇന്ന് പട്ടിണി കിടക്കുന്നൊണ്ട് കുഴപ്പം ഇല്ല. അവൾ അവളോട് തന്നെ പറഞ്ഞു സമദാനിച്ചു. 

ഉണ്ടാക്കാൻ അറിയില്ലെങ്കിൽ പിന്നെന്തിനാ പിശാചേ അടുക്കളയിൽ കയറിയത് ബാക്കിയുള്ളവരെ പട്ടിണിക്കിടാനോ. ഫൈസി 
അവളെ നേരെ തട്ടി കയറി. 

എനിക്ക് ഫുഡ്‌ ഇണ്ടാക്കാൻ ഒന്നും അറിയില്ല. ആയിഷയല്ലേ ഇവിടെ ഫുഡ്‌ ഇണ്ടാക്കുന്നത്. 

എന്തു കുന്തം പഠിപ്പിചാടി നിന്റെ വീട്ടുകാർ നിന്നെ ഇവിടെക്കയച്ചത്. 

കല്യാണം കഴിപ്പിച്ചു അയക്കുന്നത് ഫുഡ്‌ ഇണ്ടാക്കികൊടുക്കാനാണോ. 

പിന്നെ നിന്നെ കൊണ്ടൊക്കെ എന്ത് ഉപകാരഉള്ളത്. 

ഇവിടെ സ്നിക്കേഴ്സ് ഉണ്ടോ 

പെട്ടന്ന് അവളെ ചോദ്യം കേട്ടു അവൻ അവളെ തന്നെ നോക്കി. 

വിശന്നു കൊടൽ കരിയുമ്പോഴാ അവൾക്ക് ചോക്ലേറ്റ് തിന്നാൻ ആശ. 

എനിക്കല്ല ചോക്ലേറ്റ് നിനക്ക.

എനിക്കോ. എനിക്കെന്തിനാ സ്നിക്കേഴ്സ്. 

കാരണം ഫൈസീ  നിനക്ക് വിശക്കുമ്പോൾ നീ 
എന്റെ ഭർത്താവിനെ പോലെയാ പെരുമാറുന്നെ. വിശന്നാൽ നിങ്ങൾ നിങ്ങല്ലാതാവും സ്നിക്കേഴ്സ് കഴിക്കു വിശപ്പകറ്റു. പരസ്യത്തിൽ കാണുന്ന പോലെ തന്നെ ആക്ട് ചെയ്തു അവൾ കാണിച്ചു. 

പെട്ടന്ന് അവന്റെ മുഖത്ത് ഒരു ചിരി വന്നു. അവൾ നോക്കുന്നത് കണ്ടതും ചിരി മറച്ചു പിടിച്ചു. അവളെ ഒരു അവിഞ്ഞ കോമഡി ചിരിച്ചു നല്ലോണം ചിരിച്ചു പോരേ. അവൻ ആക്കിയ ഒരു ചിരിയും ചിരിച്ചു പോയി കിടന്നു. 

അവൻ തലയിണ വയറ്റിൽ അമർത്തി പിടിച്ചു  കിടന്നു. 

എന്താ വിശപ്പുണ്ടോ. 

എന്താ സ്നിക്കേഴ്സ് തരോ നീ. അവൻ ദേഷ്യത്തോടെ ചോദിച്ചു. 

സ്നിക്കേഴ്സ് ഇല്ല. ഒരാപ്പിൾ ഉണ്ട്. അവൾ 
ഒരാപ്പിൾ എടുത്തു അവന് എറിഞ്ഞു കൊടുത്തു. 

ഇത് നിന്റെ മറ്റവന്ന് പോയി കൊടുക്ക് അവൻ തിരിച്ചെറിഞ്ഞു കൊടുത്തു. 

വേണ്ടെങ്കിൽ വേണ്ട എനിക്കെന്താ. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ആപ്പിൾ തിന്നു. 

വേണ്ടാന്ന് പറയാൻ കാത്ത് നിക്കരുന്നല്ലേ ശവം. വേറെ പോയി എടുത്തിട്ട് വാടീ 

ആകെ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത ഇത്. ഇനി വേണേൽ കടയിൽ പോയി വാങ്ങി വാ. 
അല്ലെങ്കിൽ ഇന്ന് പട്ടിണികിടന്നോ. 
ജാഡ കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.

അവന്റെ മുഖത്ത് ദേഷ്യം കയറി വരുന്നത് കണ്ടതും അവൾ കാണാത്ത മട്ടിൽ അവിടെ നിന്നും പോയി.  ഇനിയും ഇവിടെ നിന്നാൽ വിശപ്പ് മൂത്തു തന്നെ പിടിച്ചു വിഴുങ്ങും. 

റൂമിന്റെ വാതിലടക്കാൻ നോക്കുമ്പോഴ ഇത്താത്തന്റെ മോൾ വാതിലിന്റെ അടുത്ത് നിന്നും ഒളിഞ്ഞു നോക്കുന്നത് കണ്ടേ. 
അവൾ അകത്തേക്ക് വിളിച്ചെങ്കിലും വന്നില്ല. ഫൈസിയെ ഇടക്കിടക്ക് എത്തി നോക്കുന്നത് കണ്ടു. എന്നേ തല്ലുന്നത് കണ്ടു പേടിച്ചുഓടിയതാ പിന്നെ മുന്നിൽ നിന്നിട്ടില്ല. ഇത്താത്തയുടെ ഇളയമോളാണ്.റിച്ചു നാലു വയസ്സേ ഉള്ളൂ.  ഫൈസിയുടെ അതേ മുഖച്ഛായയാണ് അവൾക്. ഫൈസിക്ക് അവളോട് കൂടുതൽ ഇഷ്ടംന്ന്  ഇടക്ക് തോന്നാറുണ്ട്. ഇവൾ എപ്പോഴും വാല് അവന്റെ പിറകെ ഇണ്ടാകും. 

അവൾ പോയി അവളെ എടുത്തോണ്ട് വന്നു. 

നീയെന്താ ഉറങ്ങിയില്ലേ. 

ഉറക്കം വന്നില്ല. അമ്മായി അല്ലെ ഇന്നൾ പറഞ്ഞേ കഥ പറഞ്ഞു തരുന്ന്. ഇപ്പൊ പറഞ്ഞു താ. 
അവളെ കയ്യിലെടുക്കാൻ ചുമ്മാ പറഞ്ഞതാ ഇത് കുരിശായല്ലോ. 

നിന്റെ മാമ  പറഞ്ഞു തരും. എത്ര കഥകൾ അറിയാമെന്നോ. 

മാമ  ചീത്തയാ. രാക്ഷസന്റെ സ്വഭാവ എപ്പോഴും വഴക്ക് പറയും. അമ്മായിയെ തല്ലെൻ ചെയ്തു. അമ്മായി ആരോടും പറയണ്ടാന്നു പറഞ്ഞോണ്ട അല്ലേൽ ഞാൻ എല്ലാരോടും പറഞ്ഞു കൊടുത്തേനെ. 

ഫൈസി അവളെ അടുത്തേക്ക് വന്നു. അവൾ സഫുന്റെ പുറകിൽ ഒളിച്ചു. 

എന്തോന്നെടെ ഇത്. കൊച്ചു കുട്ടികളോട് എങ്കിലും നല്ല രീതിയിൽ പെരുമാറികൂടെ. നിന്നെ കാണുന്നതേ പേടിയാ കുട്ടിയോൾക്ക് 

നീ പോടീ. മോള് ഇങ്ങ് വന്നേ മാമൻ പറഞ്ഞു തരാം കഥ. നിന്റെ അമ്മായിക്ക് കഥയൊന്നും അറിയില്ല. 

വേണ്ട എനിക്ക് അമ്മായി പറഞ്ഞ മതി. മാമനെ ഇഷ്ടല്ല. ചീത്തയ തല്ലും. 

തല്ലില്ല നീ വാ . ചോക്ലേറ്റ് വാങ്ങിതരാം. ഐസ് ക്രീം വാങ്ങി തരാം കറങ്ങാൻ പോകാം. 

അവൾ സഫുനെ മുറുക്കെ പിടിച്ചു. 

ഏറ്റില്ല മോനേ. 

അമ്മായി തന്നെ പറഞ്ഞുതരാട്ടോ. അവളെ എടുത്തു മടിയിൽ വെച്ചു. 
ഒരിടത്തു ഒരു രാജകുമാരൻ ഉണ്ടായിരുന്നു. ഒരു ദിവസം നാട് കാണാൻ ഇറങ്ങിയപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടു.പൂച്ചക്കണ്ള്ള  ഒരു സുന്ദരി കുട്ടി. രാജകുമാരന് അവളെ ഒരുപാടുഇഷ്ടമായി. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. പെട്ടന്ന് ഒരു ദിവസം അവളെ കാണാതായി. രാജകുമാരൻ അവളെ നാട് മുഴുവൻ അന്വേഷിച്ചു. എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ ഒരുപാട് സങ്കടപ്പെട്ടു.

ഫൈസി അവളെ തന്നെ രൂക്ഷമായി നോക്കി. അവളത് കണ്ടില്ലെന്നു നടിച്ചു. 

രാജകുമാരന്റെ സങ്കടം കണ്ടു ഒരു എയ്ഞ്ചലിന്  സഹിക്കാൻ പറ്റിയില്ല.  ആ പെൺകുട്ടിയെ കണ്ടെത്തികൊടുക്കണമെന്ന് തീരുമാനിച്ചു.  

എന്നിട്ട് കണ്ടു പിടിച്ചു കൊടുതോ

കണ്ടു പിടിച്ചു. പക്ഷേ രാജകുമാരന് കൊടുത്തില്ല. 

അതെന്താ കൊടുക്കാഞ്ഞേ 

ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു. ആ പെൺകുട്ടിയെ കാണാത്ത സങ്കടത്തിൽ രാജകുമാരൻ ആകെ മാറിപോയി. എല്ലാവരോടും ദേഷ്യപ്പെടും ഉപദ്രവിക്കും. തല്ലും പിന്നെ  വേണ്ടാത്ത ശീലങ്ങലും തുടങ്ങി. എയ്ഞ്ചലിന്  അത് കണ്ടു ദേഷ്യം വന്നു. 

ഫൈസിമാമനെ പോലെ ചീത്തയാ  രാജകുമാരനും അല്ലെ. 

അതേ. നിന്റെ ഫൈസിമാമയെ പോലെ തന്നെ. 

എയ്ഞ്ചൽ അവനെ ശപിച്ചു. എന്ന് നിന്റെ മാമൻ  നന്നാകുന്നോ അന്ന് ആ പെൺകുട്ടിയെ കൊടുകുള്ളുന്ന് 

മാമനോ. 

സോറി. രാജകുമാരന് 

മാമനും കൊടുക്കണ്ട. രാജകുമാരനും കൊടുക്കണ്ട രണ്ടും ചീത്തയാ. 

അമ്മായി എന്തിനാ മാമനെ കെട്ടിയേ. എയ്ഞ്ചൽനോട്‌ പ്രാര്ഥിക്കാറുന്നില്ലേ നല്ല ഒരാളെ കിട്ടണമെന്ന്. 

ഒരബദ്ധം പറ്റിപോയി. ഇനിയിപ്പോ എന്താ ചെയ്യാ. 

രാജകുമാരന് എന്നിട്ട് ആ പെൺകുട്ടിയെ കിട്ടിയോ. 

കിട്ടോ ഫൈസി ആ പൂച്ചകണ്ണിയെ 

കഥ തീർന്നു. എണീറ്റു പോയേ രണ്ടും ഫൈസി ദേഷ്യത്തോടെ പറഞ്ഞു. എവിടെയും കേൾക്കാത്ത ഒരു കഥയും കൊണ്ട് വന്നിരിക്കുന്നു. 

നീ പോട കൊരങ്ങൻ മാമ.അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി  ഓടി പോയി. 

എന്തിനാ മോനെ വടികൊടുത്തു അടി വാങ്ങിക്കുന്നേ. 

നീ പറഞ്ഞ കഥ എന്റെയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. 

ആഹാ കൊള്ളാല്ലോ. തലേൽ ആൾതാമസം ഒക്കെ ഉണ്ട്. 

മറ്റുള്ളവരെ വേദനയിൽ കുത്തി നോവിക്കുന്നത് ചിലർക്ക്ക്കൊക്കെ ഒരു തമാശയാണ്. അത്‌ അനുഭവിക്കണം. അപ്പോഴേ ആ വേദനയും മനസ്സിലാവു.അവൻ അവൾക്ക് മുഖം കൊടുക്കാതെ പോയി കിടന്നു. 

അവന്റെ വാക്കുകൾ അവളിൽ ഒരു നോവുണർത്തി. ഐ ആം സോറി ഫൈസി എനിക്ക് നിന്റെ അവസ്ഥ മനസ്സിലാവാഞ്ഞിട്ടല്ല. എനിക്ക്  ഈ വീട്ടിൽ കുറച്ചു ജോലി കൂടിയുണ്ട്. എന്നിട്ടേ നീ അൻസിയെ കാണു. 
അവൾ മനസ്സിൽ പറഞ്ഞു. 

********
രാവിലെ എണീറ്റു അടുക്കളയിൽ പോയ അവൾ ഒരു കാഴ്ച്ച കണ്ടു. ഉമ്മ ചായയും  രാവിലെത്തെ നാസ്തയും 
ഉണ്ടാക്കി എല്ലാർക്കും കൊടുക്കുന്നു.അവൾ തിരിച്ചു റൂമിലേക്ക് തന്നെ പോയി. 
എല്ലാവരും കഴിച്ചു കഴിഞ്ഞു അവൾ പോയി നോക്കി. എല്ലാ പാത്രവും കാലിയാക്കി കഴുകി കമഴ്ത്തി വെച്ചിട്ട് ഉണ്ട്. എന്നെ മാത്രം പട്ടിണികിട്ടോണ്ട് ആണ് ഇവരുടെ പ്രതികാരം എന്ന് അവൾക്ക് മനസിലായി.
അവൾ ഒന്നും ചോദിച്ചും ഇല്ല. പറഞ്ഞും ഇല്ല.
അവൾ ഒരു ജോലിയും ചെയ്തില്ല. ഉമ്മ തന്നെ യാണ് മൊത്തം ജോലിയും ചെയ്തത്. അത്‌ കണ്ടിട്ടും അവൾ പോയില്ല.അവൾവേഗം റെഡിയായി കോളേജിലേക്ക് പോയി. വന്നതും റൂമിൽ തന്നെ ഇരുന്നു. പുറത്തിറങ്ങിയില്ല. 
******
നൈറ്റ്‌ ഫൈസിയെ ഫുഡ്‌ കഴിക്കാൻ ഫർസാന വന്നു. അവൻ സഫുനെ നോക്കി. അവൾ തിരിഞ്ഞു നോക്കിയില്ല. ഇവൾക്ക് ഫുഡ്‌ വേണ്ടേ ഇനി. റൂമിൽ നിരാഹാരം കിടക്കുകയാണോ ഇനി. ഇന്ന് മൊത്തം ഇതിനുള്ളിൽ തന്നെയായിരുന്നു ഇവൾ. പകൽ ഫുഡ്‌ കഴിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഉമ്മയും ഇവളും തമ്മിലുള്ള പോര് മുറുകുകയാണ് ഇവിടെ. ഇവൾ കോളേജിൽ പോയ നേരം വന്നു എല്ലാരും കൂടി എനിക്ക് സ്വസ്ഥത തന്നിട്ടില്ല. ഇവളെ പറ്റിയുള്ള പരതി കേട്ടു തല പെരുത്തത് മിച്ചം. ഇവളോട് ചോദിച്ച ഇവളെ വകയും കേൾക്കേണ്ടി വരും. അത്‌ കൊണ്ട ഇവളോട്  ഒന്നും പറഞ്ഞില്ല. 
ഫൈസി ഫുഡ്‌ കഴിച്ചു എണീക്കാൻ നൊക്കുമ്പോഴാണ് അവൾ വന്നത്. 

നീ കഴിച്ചില്ലേ സഫു ഉപ്പ ചോദിക്കുന്നത് കേട്ടു. 

അവൾ ഇല്ലെന്ന് തലയാട്ടി. 

മോള് കഴിച്ചില്ലായിരുന്നോ ഞാനും അത്‌ മറന്നു. എല്ലാം തീർന്നല്ലോ ഇനിയിപ്പോ എന്താ ചെയ്യുക. ഉമ്മ പാത്രം എല്ലാം കമഴ്ത്തി കാണിച്ചു കൊടുത്തു. 

മനപ്പൂർവം ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ എന്തൊരു അഭിനയം. ഇവളും കണക്കാ ഇവിടുള്ളോരും. ആര് ജയിക്കുമോ ആവോ. ആരുടേയും കൂടെ കൂടാത്തത നല്ലേ. സ്വന്തം തടി കേടാവും.  ഇവരായി ഇവരെ പാടായി. നമ്മൾ ഈ നാട്ടുകാരനല്ലേ. അവൻ ഒന്നും ശ്രദ്ധിക്കാത്ത മാതിരി ഇരുന്നു. 

അല്ലേലും എനിക്ക് ഇന്ന് ഫുഡ്‌ വേണ്ട ഉമ്മാ . ഫൈസി എനിക്ക് വേണ്ടി  പിസക്ക് ഓഡർ കൊടുത്തിരുന്നു. ഇപ്പൊ കൊണ്ട് വരും വരാറായോ  ഫൈസി. 

ഞാനോ.... എപ്പോ.... ഞാനൊന്നും അറിഞ്ഞിട്ടില്ല. ഇനി അങ്ങനെവിചാരിച്ചാണോ ഇവൾ റൂമിൽ അടയിരുന്നത്. ഞാൻ എന്തായാലും ഓഡർ ചെയ്യില്ല. എന്നേ ഇന്നലെ പട്ടിണിക്ക് ഇട്ടതല്ലേ ഇന്നൊരു ദിവസം പട്ടിണി കിടക്കട്ടെ. മാത്രമല്ല ഇവളെ കൂടെ കൂടിയാൽ ഞാൻ  മഴുപട്ടിണി ആയിരിക്കും. 

പുറത്തു നിന്നും ആരോ വിളിക്കുന്നത് കേട്ടു. ഉപ്പ വേഗം പോയി നോക്കി. ഫൈസി നിന്നെ വിളിക്കുന്ന. നീയെന്തോ ഓഡർ കൊടുത്തില്ലേ വന്നിട്ട് ഉണ്ട്.

അവൻ കണ്ണും മിഴിച്ചു അവളെ നോക്കി. 

പോയി വാങ്ങിയിട്ട് വന്നേ. അവർ വിളിക്കുന്നകേട്ടില്ലേ. അവൻ എണീറ്റു പോയി നോക്കി. പിസാ ഡെലിവറി ബോയ് ആണ്. 
അവൻ പൈസ കൊടുത്തു അത്‌ വാങ്ങിവന്നു. അവൾ വേഗം പോയി അത്‌ അവന്റെ കയ്യിൽ നിന്നും വാങ്ങി. ടേബിളിൽ വച്ചു. പ്ലേറ്റ് എടുത്തു വന്നു തിന്നാൻ തുടങ്ങി. 

വീട്ടിലെ എല്ലാ കണ്ണുകളും തന്റെ നേരെയാണ് . കൊല്ലാനുള്ള ദേഷ്യം ഉമ്മന്റേയും പെങ്ങൾമാരെയും മുഖത്ത് അവൻ കണ്ടു.  അവളാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒടുക്കത്തെ തീറ്റയും. ആർകെങ്കിലും വേണമൊന്ന് പോലും ചോദിച്ചില്ല. തീറ്റപണ്ടാരം.എട്ടിന്റെ പണിയാണല്ലോ എനിക്ക് തന്നത്.  എന്റെ കാര്യത്തിൽ ഇന്നത്തോടെ ഒരു തീരുമാനം ആയെന്ന് അവന്ന്  മനസിലായി.

ഭാര്യയും ഭർത്താവ് കൂടി എന്നെ പഠിപ്പിക്കാൻ വരാണല്ലേ .നിനക്ക് നാണം ഇല്ലല്ലോടാ അവളെ പിറകെ വാലാട്ടി നടക്കാൻ .ഇപ്പൊ എനിക്കറിയണം നിന്റെ സമ്മതത്തോടെയാണോ ഇവൾ ഇങ്ങനെ തോന്യവാസം കാട്ടുന്നെന്ന് .

എന്റെ സത്യാവസ്ഥ ഇപ്പൊ ഞാൻ തെളിയിച്ചില്ലെങ്കിൽ ഉമ്മ എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും .ഇവൾ ഇന്നോ നാളെയോ അങ്ങ് പോകും .എന്റെ വീട്ട്കാരെ എന്റെ കൂടെ ഉണ്ടാവൂ .ഈ ചാൻസിന് ഇവളെ ചവിട്ടി പുറത്താക്കുകയും ചെയ്യാം .ഈ ചിന്തകളോട് കൂടി അവൻ അവളെ അടുത്തേക്ക് പോയി .

അവൻ അടുത്ത് വന്നതും അവൾ ഒരു ഫോട്ടോ അവന്ന് കൊടുത്തു .

അത് നോക്കിയതും അവന്ന് തല കറങ്ങുന്നത് പോലെ തോന്നി .
അൻസി.അൻസിയും സഫുവും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ .സഫുവിന്റെ ശബ്ദം ഏതോ ഗർത്തത്തിൽ എന്ന വണ്ണം കേട്ടു .എന്റെ കൂടെ നിന്നില്ലെങ്കിൽ അൻസിയെ നീ അങ്ങ് മറന്നേക്ക് .ആലോചിച്ചു തീരുമാനിച്ചോ അൻസി വേണോ വീട്ടുകാർ വേണോ .


         ....... തുടരും ,








💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 27

കാമുകിയെ വേണോ ഭാര്യയെ വേണോ ഉമ്മയെ  വേണോ.പെട്ടന്ന് തീരുമാനിക്ക് സമയമില്ല.  കാമുകിയെ വേണമെങ്കിൽ ഭാര്യയെ സപ്പോർട്ട് ചെയ്തു സംസാരിക്ക്.ഉമ്മാക്ക് തോന്നണം ഞാൻ എന്തു പറഞ്ഞാലും അനുസരിക്കുന്ന ഒരു പാവം ഭർത്താവാണ് നീയെന്ന്. എനിക്കെതിരായി ഒരു വാക്കെങ്കിലും പറഞ്ഞാൽ നീ പിന്നെ നിന്റെ അൻസിയെ കാണില്ല.അവളെ  ഫുൾ ഡീറ്റെയിൽസ് എന്റെ കയ്യിലുണ്ട്.

നിന്നോടാ ചോദിചേ നിന്റെ സമ്മദത്തോടെയാണോ ഇവളീ വീട്ടിൽ കാണിക്കുന്നതെല്ലാം.

അവൻ എല്ലാവരെയും ഒന്ന് നോക്കി. എന്താ ഇപ്പൊ പറയുക. ഇവളെ ഭാഗം കൂടിയാൽ ഉമ്മയും പെങ്ങമ്മാരും എനിക്ക് എതിരാകും.
ഉമ്മാന്റെ ഭാഗം കൂടിയാൽ ഇവളെ ഇവിടെ നിന്നും ഓടിക്കുകയെന്ന എന്റെ ലക്ഷ്യം എളുപ്പമാകും.പക്ഷേ  ഇവൾ പറയുന്നത് സത്യം ആണെങ്കിൽ അൻസിയും ഇവളും തമ്മിൽ വല്ല ബന്ധം ഉണ്ടെങ്കിൽ എനിക്ക് എന്റെ അൻസിയെ പറ്റി എല്ലാ വിവരവും കിട്ടും.  ഞാൻ ജീവിക്കുന്നത് തന്നെ അൻസിയെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ്. ആരെയും പിണക്കാതെ എങ്ങനെയാ ഈ കുരിശിൽ നിന്നും രക്ഷപെടുക. അവൻ തലപുകഞ്ഞു ആലോചിച്ചു.

അവൻ ഒരു ചെറു ചിരിയോടെ ഉമ്മാന്റെ അടുത്തേക്ക് പോയി.ഈ സഫുന്റെ ഒരു കാര്യം. ഉമ്മാക്ക് കേൾക്കണോ ഇവളെന്താ ഇന്ന് ചെയ്തെന്നു.  എനിക്ക് ചെറിയൊരു തലവേദന. അത്‌ മാറാൻ ഇവൾ എനിക്ക് വേണ്ടി നേർച്ച നേർന്നു ഇന്ന് നോമ്പ് എടുക്കാമെന്ന്.  ഇന്ന് ഇവൾക്ക് നോമ്പായിരുന്നു ഉമ്മ. എനിക്ക് വേണ്ടി ഇവൾ ഇങ്ങനെ ഒരു കാര്യം സ്നേഹത്തോടെ ചെയ്യുമ്പോൾ ഞാൻ തിരിച്ചു എന്തെങ്കിലും ചെയ്യണ്ടേ . അതാ ഓഡർ ചെയ്തേ. അത്‌ കൊണ്ട് ഗുണവും ഉണ്ടായില്ലേ. ഇവൾക്ക് ഇന്ന് ഇവിടെ ഫുഡ് ഉണ്ടായിരുന്നില്ലല്ലോ. പാവം വിശന്നു ഇരിക്കുകയായിരുന്നു. ഇവളോട് എത്ര പറഞ്ഞതാണോ നോമ്പ് എടുക്കണ്ടാന്ന്.
കേൾക്കേണ്ടെ. ഞാനെന്ന് വെച്ച  ജീവനാണ് ഇവൾക്ക്. എന്ന് വെച്ചു എന്റെ ഉമ്മാന്റെ അത്രയൊന്നും വരില്ല. ഉമ്മ എന്റെ പൊന്നുമ്മയല്ലേ കവിളിൽ ഒരു നുള്ളും കൊടുത്തു അവൻ വേഗം മുകളിലേക്ക് പോയി

അവൾ ചെറുചിരിയോടെ കഴിക്കുന്നത് അവൻ കണ്ടു. നിന്റെ അവസാന തീറ്റയാ പിശാചേ. വയറിളക്കം വന്നു ചാവും ഇന്ന്. തീറ്റപണ്ടാരം.അവൻ പിറു പിറുത്തു.

ഇവനാൾ കൊള്ളാല്ലോ. സിറ്റുവേഷൻ അനുസരിച്ചു തടി നോക്കാനറിയാം. എനിക്ക് പറ്റിയ കൂട്ട് തന്നെ.
മുഴുവൻ ഒറ്റ ഇരിപ്പിന് തിന്നു കയ്യും കഴുകി അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഒറ്റ പോക്ക്.

അനുഭവിക്ക് നല്ലോണം അനുഭവിക്. മോന്റെളെ  നിലക്ക് നിർത്താൻ അറിയില്ലെങ്കിൽ ഇതല്ല ഇതിലപ്പുറവും അനുഭവിക്കണം. റസിയ ഉമ്മാനെ കുറ്റപ്പെടുത്തുന്നത് അവൾ കേട്ടു.

ഈ വീട്ടിലെ ആണുങ്ങളെ മൊത്തം കയ്യിലെടുത്തിട്ട് ഉണ്ട്. വൃത്തികെട്ടവൾ. ആയിഷ എന്ത് പാവം ആയിരുന്നു. അവളൊന്ന് വന്നിരുന്നുവെങ്കിൽ എനിക്ക് ഈ കഷ്ടപ്പാട ഒന്നും  അനുഭവിക്കേണ്ടി  വരില്ലായിരുന്നു. പണിയെടുത്തു നടുവൊടിഞ്ഞു.

അവളെ പറഞ്ഞത് കേട്ടു സങ്കടം തോന്നിയെങ്കിലും ആയിഷയെ പറയുന്നത് കേട്ടു സന്തോഷം തോന്നി. ആയിഷയുടെ വില ഇപ്പോഴെങ്കിലും അറിയാൻ തുടങ്ങിയല്ലോ.
ഫൈസിയെ ഇനി എങ്ങനെ ഫേസ് ചെയ്യും റബ്ബേ. എന്നേ ഇന്ന് കൊല്ലലായിരിക്കും എവിടേക്കെങ്കിലും മുങ്ങിയാലോ. അവൾ അതും ആലോചിച്ചു സ്റ്റെപ്പിൽ തന്നെ നിന്നു. അവളെ കയ്യിൽ ആരോ പിടിച്ചു വലിച്ചു. അവൾ ഞെട്ടലോടെ നോക്കി. ഫൈസി. അവളെ കയ്യിൽ പിടിച്ചു ഒറ്റ ഓട്ടമായിരുന്നു.

നീയെന്താ കാണിക്കുന്നേ... എവിടെക്കാ പോകുന്നേ കയ്യിൽ നിന്നും വിട്.

അവൻ അതൊന്നും കേള്കുന്നുണ്ടായിരുന്നില്ല. ടെറസിൽ എത്തിയ പിടി വിട്ടേ. അവൻ അവളെ പിടിച്ചു അവന്റെ നേർക്ക് നേരെ നിർത്തി.
ഓടി കയറിയത് കൊണ്ട് അവൻ ചെറുതായി കിതക്കുന്നുണ്ടായിരുന്നു.

നിനക്ക് എങ്ങനെയാ അൻസിയെ പരിജയം. അവളിപ്പോ എവിടെയാ ഉള്ളെ.

അവളെ കാലിലൂടെ ഒരു വിറയൽ പടർന്നു കയറി.

പറ സഫു അവളെവിടെയാ. അവന്റെ മുഖം എക്സൈറ്റ് കൊണ്ട് തുടുത്തിരുന്നു.

ഞാൻ..... ഞാൻ.... ചുമ്മാ... പറഞ്ഞത അവൾ വിക്കി വിക്കി എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു.

കള്ളം പറയല്ല സഫു എന്നെ ഇങ്ങനെ ഇട്ട് വട്ടകല്ല നീ.

സത്യമാണ് എനിക്കറിയില്ല.

പിന്നെ ആ ഫോട്ടോയോ അവന്റെ ശബ്ദം ഇടറിയിരുന്നു.

ഞാൻ എഡിറ്റ്‌ ചെയ്തതാ. എനിക്ക് അറിയാമായിരുന്നു ഇങ്ങനെയൊക്കെ സംഭവികുന്നു. നീ കൂടി കൈ വിട്ടാൽ എനിക്കീ വീട്ടിൽ പിന്നെ നിൽക്കാൻ കഴിയില്ല. നീ ഒരിക്കലും എന്റെ കൂടെ നിൽക്കില്ല. അത്‌ കൊണ്ട് ഇങ്ങനെഒരു വഴിയേ ഞാൻ കണ്ടുള്ളു. എന്നോട് ക്ഷമിക്കണം. അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

കള്ളം സഫു.... പറയുന്നതെല്ലാം കള്ളമാണ്. ഒന്ന് പറ അവളെവിടെയാ. ഞാനെന്ത് വേണമെങ്കിലും ചെയ്യാം. എഡിറ്റ്‌ ചെയ്യാൻ നിനക്ക് എവിടെ നിന്ന ആ ഫോട്ടോ. അവൻ  ദയനീയമായി അവളെ നോക്കി ചോദിച്ചു.

അവളെ മനസ്സ് നീറുന്നുണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നുന്ന് അവൾക്ക് തോന്നി. ഇനി പറഞ്ഞിട്ട് എന്താ കാര്യം.

നിന്റെ ലാപ്ടോപിൽ നിന്ന് ഷെയർ അകിത. ഐ ആം സോറി.

അവൻ മുഖം വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു. കണ്ണുകളിൽ ചുവപ്പ് കലർന്നു. അവൾ പേടിയോടെ കാലുകൾ പിറകോട്ടു വെച്ചു.
അവൻ അവളെ അടുത്തേക്ക് വന്നു. അവളെ ഷോൾഡറിൽ രണ്ടു കൈ കൊണ്ടും അമർത്തി പിടിച്ചു. അവൾ വേദന കൊണ്ട് പുളഞ്ഞു.

നിനക്ക് തമാശ കളിക്കാൻ അൻസിയെയെ കിട്ടിയുള്ളൂ. എന്റെ നീറുന്ന നെഞ്ചില നീയിപ്പോ ചവിട്ടിയെ. നിന്റെ എല്ലാ തോന്യവാസങ്ങളും തമാശയയെ ഞാൻ എടുത്തിട്ട് ഉള്ളൂ. പക്ഷേ ഇത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല. സ്വന്തം കാര്യം നേടാൻ വേണ്ടി നീ എന്തും ചെയ്യും. അതിന് എന്നെയെന്തിനാ നീ ബലിയാടാക്കിയെ. അവളെ പറ്റി ഫുൾ ഡീറ്റെയിൽസ് നിനക്ക് അറിയാമെന്നു പറഞ്ഞപ്പോൾ എന്റെ അവസ്ഥ എന്താന്ന് നിനക്കറിയോ. ഞാനെത്ര സന്തോശിച്ചെന്ന് അറിയോ. എനിക്ക് ഈ ലോകം തന്നെ കീഴടക്കിയ പോലെയാ തോന്നിയെ. അവളെ ഒരു നോക്ക് കാണാൻ ഒരു വാക്ക് മിണ്ടാൻ എന്റെ ഹൃദയം എത്ര  തുടിക്കുന്നുണ്ടെന്ന്ന് അറിയോ. എല്ലാം തമാശയാണല്ലേ നിനക്ക്. ഒരു ജോക്കറായിട്ടണല്ലേ എന്നെ കാണുന്നത് .

സോറി ഫൈസി ഞാൻ അത്രകൊന്നും ആലോചിച്ചില്ല. അപ്പോഴതെ അവസ്ഥയിൽ വേറെ വഴിയില്ലാത്തോണ്ട് ചെയ്തു പോയതാ. മാപ്പ്.

മിണ്ടരുത് നീ അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി.

ഇതിനുള്ള ശിക്ഷയും നീ അനുഭവിക്കും അനുഭവിപ്പിക്കുകയും ചെയ്യും. അവൻ അവളെ പിറകോട്ടു തള്ളി. കുറ്റബോധം കൊണ്ട് അവളുടെ തലതാഴ്ന്നിരുന്നു.

വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ നോക്കിയത്. ടെറസ്സിലേക്കുള്ള വാതിൽ പൂട്ടി പോകുന്ന അവനെ കണ്ടതും അവൾ ഞെട്ടി. അവൾ ഓടി പോയി വാതിൽ തുറക്കാൻ നോക്കിയതും ലോക്ക് ഇട്ടിനെന്ന്  മനസ്സിലായി.

ഫൈസി പ്ലീസ്... വാതിൽ തുറക്ക്. എനിക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പേടിയാ. പ്ലീസ് ഫൈസി ഞാനിനി ഒന്നും ചെയ്യില്ല. സത്യമായിട്ടും ചെയ്യില്ല അവൾ കരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു.

ഇന്ന് അവിടെ കിടക്ക് ബുദ്ധി താനെ വന്നോളും.

അവൻ അവിടേക്കുള്ള ലൈറ്റ് കെടുത്തി.

എനിക്ക് പേടിയാവുന്നു ഫൈസി ഒന്ന് തുറക്ക്.ഇരുട്ട് എനിക്ക് പേടിയാ അവൾ വാതിലിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു. ഒന്ന് വാതിൽ തുറക്ക്. അവൻ നടന്നു പോകുന്ന ശബ്ദം അവൾ കേട്ടു.

അവൾ പേടിയോടെ ചുറ്റും നോക്കി. നിലാവിന്റെ ചെറിയ വെട്ടം ഉണ്ട്.എന്നാലും ചുറ്റും ഇരുട്ട് തന്നെയാ. പേടിച്ചിട്ട് കരച്ചിൽ പോലും തൊണ്ടയിൽ കുരുങ്ങി നിന്നു. ചെറിയ ചെറിയ ശബ്ദം പോലും അവളെ പേടിപെടുത്തി കൊണ്ടിരുന്നു. ഇരുട്ടിന് പല പല രൂപങ്ങൾ അവൾ കണ്ടു. അവിടെയൊക്കെ ആരൊ ഉള്ളത് പോലെ. അവൾ ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരുന്നു. കണ്ണുകൾ മുറുക്കെ പൂട്ടി. പേടിച്ചിട്ട് ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റിൽ അവളുടെ ശരീരത്തിൽ  തണുപ്പ് അരിച്ചു കയറി.

********
അൻസിയെ ഓർക്കും തോറും അവളോട് ദേഷ്യം കൂടി വന്നു. അവളെ എല്ലാ സാധനവും വലിച്ചെറിഞ്ഞു. കലിയടങ്ങാതെ ചുമരിൽ ആഞ്ഞടിച്ചു. കൈ മുറിഞ്ഞു ചോര വന്നു. അതൊന്നും അവൻ അറിഞ്ഞില്ല. ഭ്രാന്ത് ഇളകിയ പോലെ ഓരോന്ന് ചെയ്തു. അവസാനം തളർന്നത് പോലെ
അവൻ പോയി കിടന്നു. കിടന്നെങ്കിലും ഉറക്കം വന്നില തിരിഞ്ഞും മറിഞ്ഞും കിടന്നു. സഫുവിന്റെ കരച്ചിൽ അവന്നു ചുറ്റും അലയടിക്കുന്നത് പോലെ തോന്നി. അവന്റെ ദേഷ്യം കുറഞ്ഞു വന്നു .  അവൾ ചെയ്തത് തെറ്റാണെങ്കിലും അവൾ ഒരു പെണ്ണല്ലേ.
ചെയ്തത് കുറച്ചു കൂടി പോയെന്ന് അവന്ന് തോന്നി.അവൻ എഴുന്നേറ്റു ടെറസിലേക്ക് പോയി. വാതിൽ തുറന്നു നോക്കിയപ്പോൾ അവൾ ഒരു മൂലയിൽ ചുരുണ്ടുകൂടി കാൽമുട്ടിൽ തല വെച്ചു  ഇരിക്കുന്ന കണ്ടു. അവൻ വിളിച്ചെങ്കിലും അവൾ നോക്കിയില്ല. ഇനി അറിഞ്ഞില്ലേ. അവൻ അവളെ ചുമലിൽ കൈ വെച്ചു. അവൾ ഞെട്ടി എണീറ്റു നിലവിളിച്ചു. അവൻ അവളെ വാ പൊത്തിപിടിച്ചു. ഞാനാടീ ഇത്. അവൻ കയ്യെടുത്തു. അവൻ കയ്യെടുത്തതും അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു വീണു. അവൻ അവളെ കുലുക്കി വിളിച്ചു. അവൾക്ക് ബോധം ഇല്ലെന്ന് അവൻ ഒരു ഞെട്ടലോടെ അറിഞ്ഞു. കയ്യും മുഖവും എല്ലാം തണുത്തു വിറച്ചിരുന്നു. അവൻ അവളെ എടുത്തു റൂമിലേക്ക് പോയി.

അവൻ മുഖത്ത് കുറച്ചു വെള്ളം കുടഞ്ഞു. ഒന്ന് ഞരങ്ങിയതല്ലാതെ കണ്ണ് തുറന്നില്ല.കയ്യും കാലും എല്ലാം ഐസ് പോലെ തണുത്തിരുന്നു.  അവൻ അവളെ കാലിനടിയും കൈവെള്ളയും എല്ലാം മാറി മാറി തിരുമ്മി ചൂട്‌ പിടിപ്പിച്ചു. അവൾ മെല്ലെ കണ്ണ് തുറന്നു. ചാടി എണീറ്റു കണ്ണ് മുറുക്കെ പൂട്ടി. കൈകൊണ്ടു മുഖം പൊത്തി പിടിച്ചു . അവൾ ആകെ പേടിച്ചു വിറച്ചിരുന്നുവെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസിലായി.അവന് ചെറിയ കുറ്റബോധം തോന്നി. പെട്ടന്ന് ഉള്ള ദേഷ്യത്തിന് ചെയ്തു പോയതാണ്. അവൻ അവളെ അടുത്ത് വന്നിരുന്നു. അവളെ കൈ മുഖത്ത് നിന്നും മാറ്റി. അവന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കി .കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു .

സോറി ...പെട്ടെന്നുള്ള ദേഷ്യത്തിന്ന് .....സോറി

അവൾ ഒരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു. അവന് എന്ത് കൊണ്ടോ തള്ളിമാറ്റാൻ തോന്നിയില്ല.അവൻ പോലും അറിയാതെ  മറു കൈ കൊണ്ട് അവളുടെ തലയിലൂടെ തലോടി. കുറച്ചു സമയം കഴിഞ്ഞു അവളുടെ കരച്ചിൽ നേർത്തു വന്നു .അവൾ ഉറങ്ങിയെന്ന് അവന് തോന്നി. അവളെ അവിടെ കിടത്തി. എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. അവൾ അവന്റെ ഷർട്ട് മുറുക്കെ പിടിച്ചിരുന്നു. അവൻ കൈ മാറ്റാൻ നോക്കിയെങ്കിലും മുറുക്കെപിടിച്ചതല്ലാതെ അവൾ കൈ ഇളക്കിയില്ല. അവൻ അവിടെ തന്നെ കിടന്നു.

അവന്റെ മനസ്സിൽ മുഴുവൻ അവൾ കാണിച്ചു കൊടുത്ത ഫോട്ടോ ആയിരുന്നു. ആ ഫോട്ടോ തന്റെ ലാപ്ടോപിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ ഇവൾക്ക് ഒരിക്കലും കിട്ടില്ല. പാസ്സ്‌വേർഡ്‌ ലോക്കാണ്. പാസ്സ്വെർഡ് കിട്ടാതെ അവളെങ്ങനെ അത്‌ തുറന്നു. ദേഷ്യത്തിന്റെ പുറത്തു അത്‌ ചിന്തിച്ചില്ല. ഇവളും അൻസിയും തമ്മിൽ എന്തോ ഒരു കണൿഷൻ ഉണ്ട് അത്‌ ഉറപ്പാണ്. ഇന്ന് ഇങ്ങനെ ചെയ്തത് കൊണ്ട് ഇനി പറയുന്നു തോന്നുന്നില്ല. വാശി അല്ലലെ കൂടുതലാണ്. പൂട്ടിയിട്ടത് കൂടിയാകുമ്പോൾ അത്‌ കൂടും. എങ്ങനെ കണ്ടു പിടിക്കും ഇനി. അവൾ റിച്ചുന് പറഞ്ഞു കൊടുത്ത സ്റ്റോറി എന്ത് കൊണ്ടോ അവന് പെട്ടന്ന് ഓർമ വന്നു. എന്റെ സ്റ്റോറി പറഞ്ഞാണ് തുടക്കം. അത്‌ അവൾ സമ്മതിച്ചതുമാണ്. അപ്പൊ അതിലുള്ള എയ്ഞ്ചൽ ഇവളാണോ. അങ്ങനെയാണെങ്കിൽ  ഇവൾക്ക് അപ്പൊ അൻസിയെ പറ്റി അറിയാം.എന്റെ ഊഹങ്ങൾ മാത്രമാണ് ഇത്. ആദ്യം ഈ ഊഹങ്ങൾ ശരിയാണോന്ന് ഉറപ്പിക്കണം.  അറിയാമെങ്കിൽ എങ്ങനെയും ഇവളെകൊണ്ട് അത്‌ പറയിപ്പിക്കണം. പക്ഷേ എങ്ങനെ.
അവൻ അതൊക്കെ ആലോചിച്ചു പതിയെ ഉറക്കിലേക്ക് വീണു. അവളുടെ കൈകൾ അപ്പോഴും അവനെ മുറുക്കെ പിടിച്ചിരുന്നു.

                                            ...... തുടരും #📙 നോവൽ
Hmizhikal paranja pranayam -💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 28

നീ വേണമെങ്കിൽ എന്നെയും കെട്ടിപിടിച്ചു കിടന്നോ. 

അവൻ കണ്ണും മിഴിച്ചു അവളെത്തന്നെ നോക്കി. ഇതിന് നാണം മാനം ഒന്നും ഇല്ലേ. 

ഇങ്ങനെ തുറിച്ചു നോക്കണ്ട. നീയല്ലേ പറഞ്ഞത് ഇന്നലെ ഞാൻ നിന്നെ കെട്ടിപിടിച്ചു കിടന്നുന്ന്. അതിന്റെ കൂലിയായി തിരിച്ചും അത്‌ തന്നെ ചെയ്തോ. അല്ലാതെ അൻസിയെ പറ്റി എന്റെ വായിൽ നിന്ന് ഒരു വാക്ക് പോലും വീഴില്ല. എന്റെ വാശി തന്നെയാ അത്‌. 

നിന്റെ ഒരു ഔദാര്യം എനിക്ക് വേണ്ട. എന്റെ പെണ്ണിനെ കണ്ടുപിടിക്കാൻ എനിക്കറിയാം. 

പിന്നേ ഇപ്പൊ കണ്ടു പിടിക്കും. കണ്ടു പിടിക്കണ ഒരാൾ വന്നിരിക്കുന്നു. അവൾ പുച്ഛത്തോടെ മുഖം കോട്ടി. 

കണ്ടുപിടിച്ചിരിക്കും. നിന്റെ മുന്നിലൂടെ അവളെയും കൂട്ടി വരികയും ചെയ്യും അവൻ വാശിയോടെ പറഞ്ഞു. 

ഓൾ ദി ബെസ്റ്റ്. എന്റെ സഹായം ഇല്ലാതെ നീ കണ്ടു പിടിച്ചാൽ നിന്റെ അടിമയായി ഞാൻ 
കഴിയും പോരേ. 

അവൻ അതിന് ഒന്നും മിണ്ടിയില്ല. അവൾ റൂമിൽ നിന്നും പോയി. 

എന്റെയീ പെട്ടന്ന് ഉള്ള എടുത്തു ചാട്ടവും മുന്കോപവും ആണ് എല്ലാത്തിനും പ്രശ്നം. 
അവൻ അവന്റെ നെറ്റിയിൽ അടിച്ചു കൊണ്ട് അവനെ തന്നെ കുറ്റപ്പെടുത്തി. രാവിലെ എണീറ്റു സമാധാനപരമായി സോറി പറയണംന്ന് കരുതിയതാ. എണീറ്റതും അവൾ    
മൈന്റ് ചെയ്യാതെ പോകാൻ നോക്കി. വിളിച്ചിട്ടും നിന്നില്ല. ദേഷ്യം കയറി എന്തൊക്കെയോ പറഞ്ഞു. എന്റെ അടുത്ത് എന്തിനാ കിടന്നതെന്നും വിളിച്ചു പറഞ്ഞു പോയി. 

പിന്നിൽ നിന്നും സഫു വിളിക്കണ കേട്ടു അവൻ തിരിഞ്ഞു നോക്കി. 
ഈ അലവലാതി ഇനിയും പോയില്ലേ. 

Mm ഇനിയെതെങ്കിലും പറയാൻ ബാക്കിയുണ്ടോ. 

അല്ലേടാ നിനക്ക് ഈ സിഗരറ്റ് വലി നിർത്തിക്കൂടെ നാറീട്ട് വയ്യ. അവൾ അവളെ ഡ്രസ്സ്‌ മണപ്പിച്ചു നോക്കിട്ട് പറഞ്ഞു. 

നീയതിന് എന്റെ വായിൽ ആണോ കിടന്നേ. ദേഹം മുഴുവൻ സിഗരറ്റ് മണക്കാൻ. 

നീ സിഗരിറ്റിനെയല്ല സിഗരറ്റ് നിന്നെയല്ലേ വലിക്കുന്നേ. ഒന്നരമൈൽസ് ദൂരത്തു നിന്നും അറിയാം നീ വരുന്നുണ്ടെന്ന്. അമ്മാതിരി നാറ്റമാണ്. വിഷമാണ് വലിച്ചു കയറ്റുന്നതെന്ന് ഓർത്തോ. ഇങ്ങനെ വലിച്ചാൽ ക്യാൻസർ വന്നു ചത്തുപോകും. 

അവൻ അവളെ അടുത്തേക്ക് വന്നു അവളെ അരയിലൂടെ കയ്യിട്ട്  പിടിച്ചു അവനോട് അടുപ്പിച്ചു. 

നീയെന്താ കാട്ടുന്നെ വിട്. അവൾ കുതറി മാറാൻ നോക്കി. അവൻ വിട്ടില്ല. അവൻ അവളെ മുഖത്തോട് മുഖം അടുപ്പിച്ചു. 

എന്താ കാണിക്കുന്നേ. ഫൈസി വിട്. 
പ്ലീസ്. 
അവളെ മുഖത്തെക്ക് ഊതി. 

അവൾ മുഖം വെട്ടിച്ചു. 

ഇനി അഡ്വൈസ് കൊണ്ട് വന്നാൽ നിനക്കും ഇതേ മണമായിരിക്കും. പറഞ്ഞില്ലേന്ന് വേണ്ട. 

ഒരബദ്ധം പറ്റിപോയത ഇനി വരില്ല. പോത്തിനോട് വേദം ഓതിയിട്ട് അല്ലേലും കാര്യം ഒന്നും ഇല്ല. എന്നെ വിടുന്നുണ്ടോ നീ. 

അവൻ വിട്ടു. അവൾ റൂമിൽ നിന്നും ഇറങ്ങാൻ നേരം അവനെ നോക്കി പറഞ്ഞു  മുല്ലപ്പൂ ചാരിയിരുന്നാൽ മുല്ലപ്പൂവും മണക്കും മറക്കണ്ട. 

അവൾ പോയികഴിഞ്ഞപ്പോൾ അവൻ മെല്ലെ ഷർട്ട് മണപ്പിച്ചു നോക്കി. അവൾ യൂസ് ചെയ്യുന്ന ഷാമ്പുവിന്റെ മണമാണ്. ഇന്നലെ മൊത്തം അവൾ എന്റെ നെഞ്ചിലാണ് കിടന്നത്. അവളെ മാറ്റി കിടത്തണമെന് ഒരു പാട് പ്രാവിശ്യം കരുതിയത അവളെ മുഖം കാണുമ്പോൾ അവൾ അടുത്ത് വരുമ്പോൾ ശരിക്കും ഞാൻ ആകെ മാറി പോവുകയാ ചെയ്യുന്നേ. അവളിൽ നിന്നും അകലാൻ ശ്രമിക്കും തോറും എന്തോ ഒന്ന് അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഇവൾക്ക് അൻസിയെ പറ്റി നന്നായി അറിയാം. എങ്ങനെയാ ഒന്ന് പറയിപ്പിക്കുക. വാശിക്ക് കേറി സ്വയം കണ്ടുപിടിച്ചോളാനും പറഞ്ഞു. എവിടെ നിന്ന് കണ്ടുപിടിക്കാൻ ഇത്രയും നാളായിട്ടും ഒരു ഡീറ്റെയിൽസ് കിട്ടിയിട്ടില്ല. അവളെ കാല് തന്നെ പിടിക്കാം. കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നല്ലേ ചൊല്ല്. ചുവട് മാറ്റി പിടിച്ചു നോക്കാം. 

സോഫ്റ്റായിട്ട് സംസാരിക്കാൻ അവളെ അടുത്തേക്ക് പോയാലും എന്റെ കയ്യിലിരിപ്പ് കൊണ്ടാണോ അവളെ കയ്യിലിരിപ്പ് കൊണ്ടാണോന്ന് അറിയില്ല ഉടക്കിലെ തീരൂ. എന്നാലും 
കഴിവതും അവളോട്‌ ഉടക്കാതിരിക്കാൻ ശ്രമിച്ചു.എന്റെ ഉള്ളിരിപ്പ് മനസ്സിലായിട്ടാണോന്ന് അറിയില്ല അവൾ എന്നെ കാണുന്നതേ മുങ്ങി നടപ്പാണ്. വീട്ടിൽ ഉമ്മയുടെയും അവളുടെയും ഉടക്ക് മുറ പോലെ നടന്നു കൊണ്ടിരുന്നു. ഉമ്മ ഒന്ന് പറഞ്ഞാൽ പത്തു തിരിച്ചു പറയും.പ്രായത്തെ മാനിക്കാതെയുള്ള അവളെ സംസാരം കേൾക്കുമ്പോൾ മുഖമടച്ചു രണ്ടു കൊടുക്കാൻ തോന്നും. അൻസിയെ ഓർത്തു സഹിച്ചു പിടിച്ചു നടക്കും. 

രണ്ടു ദിവസം കൂടി അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം 
ഫർസാനയുടെ ഹസ്ബന്റ് പെട്ടന്ന് റൂമിലേക്ക് കയറി വന്നു അവനെ കെട്ടിപിടിച്ചു. 
ഇങ്ങേർക്ക് ഇതെന്താ വട്ടായോ.  ഫർസാന ഇവിടെ ആയോണ്ട് രണ്ടു ദിവസം കൂടി ചിലപ്പോൾ ദിവസം നൈറ്റ്‌ അങ്ങനെയാ മൂപ്പര് വരൽ. വീട്ടിൽ ഉമ്മ തനിച്ചേ ഉള്ളൂ . ഇവൾ പക്ഷേ അവിടെ പോയി നിൽക്കില്ല. അവർ ഒരു പാവം ആയോണ്ട് സഹിക്കുന്നു. ഇയാൾക്കാണെങ്കിൽ ഫർസാനയെന്ന് വെച്ച ജീവന. എന്ത് പറഞ്ഞാലും അനുസരിക്കും. അവളത് നന്നായി മുതലാക്കുന്നു. 

എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല ഫൈസി. ഈ ബുദ്ധി ആദ്യമേ പറഞ്ഞു തന്നിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ പെടാപാട് പെടില്ലായിരുന്നു. ഫർസാന എന്നേ  എന്റെ വീട്ടിൽ വന്നു നിന്നേനെ. 

ഫർസാന ഇവരെ വീട്ടിൽ പോയി നിൽക്കാൻ സമ്മതിച്ചോ അത്ഭുതം ആണല്ലോ. അല്ല ഉമ്മ എങ്ങനെ വിട്ടു. ഉമ്മാക്ക് മോളെ പിരിഞ്ഞു ഇരിക്കാൻ കഴിയാത്തൊണ്ട അവളെ പറഞ്ഞു പിരി കയറ്റി ഇവിടെ നിർത്തിയിരിക്കുന്നെ. 

ഫൈസി അവരെ മുഖത്തേക്ക് തന്നെ നോക്കി. ഫർസാന സമ്മതിച്ചോ വരാൻ. 

ഇപ്പൊ എന്നെ വിളിച്ചു പറഞ്ഞു കൂട്ടൻ വരാൻ. അയാളെ മുഖത്തേ സന്തോഷം കണ്ടു പാവം തോന്നി. ഗതികേട് കൊണ്ട മൂപ്പർ ഇവിടെ നിന്നിരുന്നതെന്ന് വ്യക്തമാണ്. ഇതെങ്ങനെ സംഭവിചേ. 

അപ്പോഴാ സഫു കയറി വന്നേ. 

ഫർസാന വിളിക്കുന്നു. അവൾ കാറിൽ കേറി ഇരുന്നു. 

സഫു പറഞ്ഞത് പോലെ ചെയ്യുമ്പോൾ സത്യം പറഞ്ഞാൽ തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഇപ്പൊ എന്താ പറയാ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നില്ല. രണ്ടു പേർക്കും എന്റെ വക സ്പെഷ്യൽ ട്രീറ്റ്‌ തരുന്നുണ്ട്. പിന്നെ കാണാട്ടോ. 

വിട്ടാൽ അളിയൻ സഫുനെ കേറി കെട്ടിപിടികുന്ന് തോന്നി. അത്രക്ക് ഉണ്ട് സന്തോഷം. ഇതും അപ്പോൾ ഇവളെ ബുദ്ധിയാണ്. ആയിഷയും പോയി ഫർസാനയും പോയി ഇനി ആരെയാണാവോ ചവിട്ടി പുറത്താക്കുന്നെ. 

നീയെന്തു പറഞ്ഞ ഫർസാനയെ ഇവിടെ നിന്നും ഓടിച്ചെ 

ഞാൻ ഒന്നും ചെയ്തില്ല. ചെയ്തത് അവളെ കെട്ടിയോന കുഞ്ഞു ഐഡിയ പറഞ്ഞു കൊടുത്തൂന്ന് മാത്രം. അവളായിട്ട് പോയതല്ലേ. തോന്നുമ്പോൾ തിരിച്ചു വരട്ടെ. എപ്പോ വേണമെങ്കിലും കേറി വരാലോ. സ്വന്തം വീട് തന്നെയല്ലേ ഇത്. 

ആ കുഞ്ഞുഐഡിയ എന്താന്ന് അറിയാനുള്ള ആകാംഷയുണ്ട് പറഞ്ഞു തരോ. 

അളിയനോട് കുറച്ചു ദിവസം ഫർസാന ഫോൺ വിളിച്ചാൽ വലിയ ഇന്ട്രെസ്റ് ഒന്നും ഇല്ലാതെ  സംസാരിക്കാൻ പറഞ്ഞു. ഇങ്ങോട്ട് രണ്ടു ദിവസം വരണ്ടന്നും പറഞ്ഞു.

ഇങ്ങനെ ചെയ്തെന് അവൾ പോകാനോ. No ചാൻസ്. നീ നുണ പറയുന്നത. 

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി എന്നിട്ട് പറഞ്ഞു. ഒരു പെണ്ണിന് ഏറ്റവും സഹിക്കാൻ പറ്റാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. എന്താന്ന് അറിയോ. അവളുടെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണന. ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ടാവുന്നത്. ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും സഹിക്കും. ഇത് രണ്ടും സഹിക്കാൻ ഒരു പെണ്ണും തയ്യാറാവില്ല.
ഫർസാനയുടെ ഹസ്ബന്റ് ചെയ്തത് എന്താന്ന് അറിയോ പരമാവധി അവളെ അവോയ്ഡ് ചെയ്തു. ഓൺലൈനിൽ ഉണ്ടായാലും അവളെ കണ്ടില്ലെന്ന് നടിച്ചു. ഇവിടെ വരാരും ഇല്ല. എപ്പോ വിളിച്ചാലും ബിസി ട്യൂൺ. ഫർസാനക്ക് സംശയം തോന്നാൻ ഇതൊക്കെ മതിയാരുന്നു. ഇടക്ക് ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഇടിച്ചു കേറി അങ്ങോട്ട് പോയി കുറച്ചു തീപ്പൊരികൂടി എന്റെ വകയിട്ടു. എനിക്ക് കെട്ടിയോന മതി വേറൊന്നും വേണ്ടെന്നു പറഞ്ഞു അവൾ കെട്ടും കെട്ടി പോയി. 
വളരെ ലാഘവത്തോടെ അവളത് പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ എവിടെ നിന്നൊക്കെയോ ഒരു കുത്തൽ അവന് അനുഭവപ്പെട്ടു. ഇവളും ഒരു ഭാര്യയാണ്.ഇവളിലും ഉണ്ടാവില്ലേ ഇതേ ഫീലിംഗ്. കാണാത്തത് കൊണ്ടല്ല. പറ്റുന്നില്ല അൻസിയുടെ സ്ഥാനത്തു മറ്റൊരാളെ. 

നീയെന്താ ആലോചിക്കുന്നേ. 

അൻസിയെ പറ്റി എന്നോട് പറയാത്തത് നിനക്ക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണോന്ന് ഒരു ഡൌട്ട്. നീയും ഒരു ഭാര്യയല്ലേ. 

അവളിൽ ഒരു ഞെട്ടൽ അവൻ കണ്ടു.

ഞാൻ...... അങ്ങനൊന്നും.....ഒരിക്കലും..... .അവളൊന്ന് പതറി. കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ അവന്റെ അടുത്തേക്ക് പോയി.  നിനക്ക് എന്താ അവളെ പറ്റി അറിയണ്ടേ എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം. 

അവൻ വിശ്വാസം വരാതെ അവളെ നോക്കി. 

സത്യമാണോ. 

Mm. അൻസി എന്റെ ചെറിയൊരു റിലേഷൻ ആണ്. അവളെ എനിക്ക് പരിജയം ഉണ്ട്.വലിയ കണക്ഷന് ഒന്നും ഇല്ല. അവൾ ഡിഗ്രിക്ക് പഠിക്കുന്നു. ഹോസ്റ്റൽ നിന്ന പഠിക്കുന്നെ. ലീവിന് നാട്ടിൽ വരും. വല്ലപ്പോഴും കാണാറുണ്ട് എനിക്ക് അവളുമായി അത്രയേ കണക്ഷൻ ഉള്ളൂ. നീ പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായിരുന്നു. നിന്റെ അഹങ്കാരം കണ്ടപ്പോൾ പറയണമെന്ന് തോന്നിയില്ല. കുറച്ചു വട്ട് കളിപ്പിക്കണമെന്ന് തോന്നി. എന്നെ കുറെ ദ്രോഹിച്ചതലേ അതിനുള്ള ചെറിയ ശിക്ഷ. 

എനിക്ക് അവളെ കോൺടാക്ട് ചെയ്യാൻ....അവളോട് സംസാരിക്കാൻ എന്തെങ്കിലും ഒരു വഴി. അവൻ പ്രതീക്ഷയോടെ അവളെ നോക്കി. 

തരാം. പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്. 

എന്ത് വേണമെങ്കിലും തരാം. എന്റെ ജീവൻ വേണമെങ്കിൽ പോലും തരും. ഒരു നോക്ക് കണ്ടാൽ മതി. ഒറ്റ വട്ടം സംസാരിച്ചാൽ മതി. 

ജീവനൊന്നും വേണ്ട. സിഗരറ്റ് വലി നിർത്തണം.നിർത്തിയെന്ന് എനിക്ക് തെളിയിച്ചു തരണം പറ്റോ. 

അവൻ ഇടി വെട്ടേറ്റത് പോലെ നിന്നു. എനിക്കതിനു ഒരിക്കലും പറ്റില്ല. അത്‌ കൊണ്ട് മനപ്പൂർവം പറഞ്ഞായിരിക്കും പിശാച്. 

എന്താ നിന്റെ അൻസിക്ക് വേണ്ടി ഇത് പറ്റില്ലേ. 

പറ്റും. പക്ഷേ നിന്നെയെങ്ങനെ ഞാൻ വിശ്വസിക്കും. എന്നെ നീ പറ്റിക്കുന്നതാണെങ്കിലോ. മുന്പും കുറെ പണി എനിക്ക് തന്നിട്ട് ഉള്ളതല്ലേ. ശരിക്കും നിന്റെ റിലേറ്റീവ് തന്നെയാണോ അൻസി. എനിക്ക് സംശയം ഉണ്ട്. 

സംശയം ന്യായമാണ്. അത്‌ തീർത്തു തരാം. അവൾ അവളെ ഫോൺ എടുത്തു കുറച്ചു  ഫോട്ടോ അവന്റെ ഫോണിൽ അയച്ചു കൊടുത്തു. നോക്ക് എന്നിട്ട് പറ അൻസിയെ എനിക്ക് അറിയോ ഇല്ലയോ എന്ന്. 

അവൻ ആ ഫോട്ടോസ് നോക്കി. അൻസിയുടെ പല വിധത്തിലുള്ള ഫോട്ടോ. എല്ലാത്തിലും ഹിജാബ് കെട്ടിയിട്ട് ഉണ്ട്. 

നോക്കി കഴിയുമ്പോഴേക്കും അവൾ ഡിലീറ്റ് ആക്കി. സ്ക്രീൻ ഷോട്ട് എടുക്കാത്തതിന് അവന് നിരാശ തോന്നി. അവളെ ഫോട്ടോ കണ്ട ഷോക്കിൽ അത്‌ മറന്നു. മുഖം മറക്കാതെ ഒരു ഫോട്ടോ താ. എന്നാ വിശ്വസിക്കാം. 

വിശ്വസിക്കണ്ട എനിക്ക് വിശ്വസിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.അവളെ മുഖം അവൾ എന്ന് കാട്ടി തരുന്നോ അന്ന് കണ്ടാൽ മതി.  അവൾ പോകാൻ നോക്കി. 

അവൻ അവളെ കയ്യിൽ പിടിച്ചു. 

എന്താ 

ഞാൻ വലി നിർത്താം.നീ സത്യം ഇട് അവളെ കോൺടാക്ട് ചെയ്തു  തരുമെന്ന്. 

നീ വലി നിർത്തിയാൽ ഞാൻ അവളെ നിനക്ക് കാണിച്ചു തരും. എന്റെ ഉമ്മാനെ തൊട്ട് സത്യം ഇടുന്നു.അവന്റെ കൈ വെള്ളയിൽ തൊട്ട് അവൾ  സത്യം ഇട്ടു. 

                       ....... തുടരും 

💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 29

ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ  സുന്ദരം അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം ആണ്. ഞാനിത് തിരുത്തി എഴുതണോന്ന്  ആലോചിചിരിക്കുകയിരുന്നു. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ  സുന്ദരം സ്നേഹിക്കുന്ന പെണ്ണിനെ ഒരു നോക്ക് കാണലാണ്. ഇപ്പൊ മനസ്സിലായി കാമുകിയേക്കാൾ വലുത് സിഗരറ്റ് ആണെന്ന്. 

അവൻ കയ്യിൽ ഇരിക്കുന്ന സിഗരറ്റും അവളെയും നോക്കി. നീ കളിയാക്കുകയൊന്നും വേണ്ട. നാളെ മുതൽ ഞാൻ വലി നിർത്തും. 

ഇന്ന് ഉച്ചക്ക് സത്യം ഇട്ടപാട് ഇത് തന്നെയാ പറഞ്ഞേ ഈ നിമിഷം ഞാൻ വലി നിർത്തിന്ന്. 

രാത്രി വരെ വലിച്ചില്ലല്ലോ  ഇപ്പൊ ഒന്ന് വലിച്ചില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുന്നു തോന്നി. 

അൻസിയെ ഓർത്തിരുന്നുവെങ്കിൽ വലിക്കില്ലായിരുന്നു. 

അവൾ കാരണ ഞാനീ നശിച്ച സിഗരറ്റ് വലി തുടങ്ങിയെ. 

അവൾ കമ്പനിക്ക് വലിക്കാൻ നിന്നെയും കൂട്ടിയിരുന്നോ. 

അവൻ രൂക്ഷമായി അവളെ നോക്കി. 

അവൾ വലിക്കൽ ഒന്നും ഇല്ല. അവൾ പോയ ശേഷം വല്ലാത്ത ശൂന്യത ആയിരുന്നു ചുറ്റും. ഉപ്പാന്റെ അസുഖം ഒരു ഭാഗത്ത്‌ അവളെ നഷ്ടപെട്ട സങ്കടം വേറൊരു ഭാഗത്ത്‌. ശരിക്കും പറഞ്ഞ വട്ട് പിടിക്കുന്നു തോന്നി. ആദ്യം ഫ്രണ്ട്സിന്റെ കൂടെ കൂടി വല്ലപ്പോഴും വലിക്കൽ ഉണ്ടായിരുന്നു. ടെൻഷൻ കേറി വന്നപ്പോ ഒരിക്കൽ ഒന്ന് വലിച്ചു. പിന്നെ ഒന്ന് രണ്ടായി രണ്ടു നാലായി അങ്ങനങ്ങനെ കൂടി വന്നു. ഇപ്പൊ ഇതില്ലാണ്ട് പറ്റാത്ത പോലെയായി. ഒഴിവാക്കാൻ കുറെ ശ്രമിച്ചത 
പറ്റുന്നില്ല. 

വലിച്ച ടെൻഷൻ കുറയോ 

എവിടെ.ഒരു ലഹരി അത്രന്നെ. എന്റെ മനസ്സിലെ ടെൻഷൻ കുറയണമെങ്കിൽ അൻസിയെ കാണണം. നീ അവളെ കാണിച്ചു താ. അപ്പൊ ടെൻഷൻ കുറയും. ഞാനിത് നിർത്തുകയും ചെയ്യാം. 

അച്ചോടാ പൂതി കൊള്ളാം. പക്ഷേ നടക്കില്ല. ആദ്യം വലി നിർത് എന്നിട്ട് അൻസി. എത്ര പെട്ടന്ന് വലി നിർത്തുന്നുവോ അത്രയും പെട്ടെന്ന് അൻസി നിന്റെ മുന്നിൽ എത്തും. അവളതും പറഞ്ഞു കിടന്നു. 

ഒറ്റ ചവിട് വെച്ചു കൊടുക്കാന തോന്നുന്നേ.അവളെ നോക്കി കാല് കൊണ്ട് ചവിട്ടാൻ നോക്കി. അവൾ തിരിഞ്ഞു കിടന്നത് കൊണ്ട് കാണില്ലെന്ന ഉറപ്പില അത്‌ ചെയ്തേ. പക്ഷേ കണ്ണാടിയിലൂടെ അവൾ കണ്ടു. 

മോനെ ഫൈസി വേണ്ടാട്ടോ പോയി കിടക്ക്. അല്ലെങ്കിൽ നിന്റെ അൻസി ദൂരേക്ക് ദൂരേക്ക് പോകും. 

ഞാൻ ചുമ്മാ... Sry. ഇനി അതും എടുത്തു പിടിച്ചു വരല്ല പ്ലീസ്. എന്നെ കൊണ്ട് നിർത്താൻ പറ്റുന്ന തോന്നുന്നില്ല.

വേണേൽ നിർത് 

നിർത്തണം.... എന്നെ കൊണ്ട് പറ്റും.... അൻസിയെ കാണും. അവൻ സ്വയം ദൃഢപ്രതികഞ ചെയ്തു. 

ഒരു ദിവസം മുഴുവൻ അവൻ വലിക്കാതിരുന്നു. പിറ്റേന്ന് ഉച്ചയാകുമ്പോഴേക്കും വീണ്ടും വലിച്ചു.  വലിക്കാതിരിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ. കൈകാലുകൾ വിറകുന്നത് പോലൊക്കെ ഒരു ഫീൽ. ഇങ്ങനെ പോയാൽ അൻസിയെ ഈ ജന്മം  കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.അവൻ വേറൊരു വഴി കണ്ടു പിടിച്ചു. വീട്ടിൽ നിന്നും ഉള്ള വലി നിർത്തി. പുറത്തു പോയി വലിച്ചു വായ മൌത്ത് വാഷ് കൊണ്ട് കഴുകി വരും. രണ്ടു ദിവസം കൊണ്ട് അവൻ വലി നിർത്തിയെന്ന് പറഞ്ഞു അവളെ മുന്നിൽ പോയി. 

കൈ നീട്ടിയെ 

കയ്യോ എന്തിന്. 

നീട്ട്. അവൾ അവന്റെ കൈ മണപ്പിച്ചു നോക്കി. മൌത്ത് വാഷിന്റെ കൂടെ ഹാൻഡ് വാഷ് കൂടി യൂസ് ചെയ്യ്. 

നീയെന്താടി പോലീസ് നായയോ. മണത്തു കണ്ടു പിടിക്കാൻ. 

Yzzz. നീ എന്റെ അടുത്ത് വരുമ്പോൾ തീർച്ചയായും വായ വൃത്തിയാക്കും അത്‌ ആലോചിക്കാൻ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട. അത കൈ മണത്തു നോക്കിയേ. 

അവൻ തലകുനിച്ചു നിന്നു. ഇതും ചീറ്റി. ഇനിയെന്താ ഒരു വഴി. 

ഒറ്റ വഴിയേ ഉള്ളു. വലി നിർത്തുക. അൻസിയെ കണ്ടു പിടിക്കാനുള്ള ആവേശം ഒക്കെ തണുത്തു പോയോ. 

അൻസിയോട് ഉള്ള ഇഷ്ടം എത്രയാണെന്ന് കാണിച്ചു തരാനൊന്നും പറ്റില്ല. ഒന്ന് പറയാം എന്റെ ജീവന അവൾ. അവളില്ലാതെ ഞാനും ഇല്ല. 

അത്‌ ഞാനിപ്പോ കണ്ടു. ഈ ഒരു  ചെറിയ കാര്യം പോലും അവൾക് വേണ്ടി ചെയ്യാൻ പറ്റില്ല. എന്നിട്ട് വല്യ ഡയലോഗും അവള് എന്റെ ജീവന അവൾക്ക് വേണ്ടി ജീവൻ പോലും കളയും. 

പറ്റണ്ടേ അതിന്. പെട്ടെന്ന് നിർത്താനൊന്നും അങ്ങനെ പറ്റില്ല. സാവധാനം പതിയെ പതിയെ നിർത്താൻ പറ്റു. 

അങ്ങനെയാണെങ്കിൽ അങ്ങനെ എനിക്ക് നിർത്തിയ മതി. 

നിനക്ക് മതിയാകും എനിക്ക് അത്‌ പറ്റില്ല എനിക്ക് എത്രയും പെട്ടെന്ന് അൻസിയെ കാണണം. 

എന്ന ഒറ്റ വഴിയേ ഉള്ളൂ തീവണ്ടി സിനിമയിൽ ചെയ്തത് പോലെ ചെയ്. 

നിനക്ക് സമ്മതണോ അതിന്. 

പിന്നില്ലാതെ നീ എന്ത് വേണമെങ്കിലും ചെയ്തോ. വലി നിർത്തിയാൽ മതി. 

ഇത് കേട്ട മതി  മോളെ. ഒന്ന് ട്രൈ ചെയ്തു നോക്കണമെന്ന് കരുതിയതെ ഉള്ളു. സമ്മതിച്ചതിന്നു താങ്ക്സ്. 

അവൾ ഒന്നും മനസ്സിലാകാത്ത പോലെ അവനെ തന്നെ നോക്കി. ഇവൻ ടോവിനോ ചെയ്തത് പോലെ സിഗരറ്റ് ഇല്ലാത്ത വല്ല തുരുത്തിലും പോകണത്തിന് എന്നോടെന്തിനാ സമ്മതം ചോദിക്കണേ. 

അവൻ അവളെ അടുത്തേക്ക് വന്നു. അവന്റെ നോട്ടവും വരവും കണ്ടു അവൾക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. ഇവനിത് എന്തിനുള്ള പുറപ്പാടാ. അവൻ വരുന്നതിനു അനുസരിച്ചു അവൾ പുറകോട്ടു നീങ്ങി. ചുമരിൽ തട്ടി നിന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ വെച്ചു. അവൻ മുഖം അവളെ മുഖത്തോട് അടുപ്പിച്ചു. 

അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഹാർട്ട് ഇടിപ്പ് കൂടുന്നത് അവളറിഞ്ഞു. 
എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു ചോദിച്ചു. നീ എന്താ ചെയ്യാൻ പോകുന്നേ. 

നീയല്ലേ സമ്മതിച്ചേ. 

എന്ത് സമ്മതിക്കാൻ 

ദേ വാക്ക് മാറല്ലേ സഫു നീയല്ലേ പറഞ്ഞേ തീവണ്ടി സിനിമയിലെ പോലെ ചെയ്തു നോക്കാന്ന്. അവൻ അവളെ ചുണ്ടിൽ കൈ വെച്ചു. 

അവൾക്ക് അപ്പോഴാ തലയിൽ ബൾബ് കത്തിയത്. ലിപ് ടു ലിപ് കിസ്സ്. അവൾ കൈ കൊണ്ട് വായ പൊത്തി. 

അയ്യടാ ഞാൻ പറഞ്ഞത് നിന്നെ വല്ല തുരുത്തിലും കൊണ്ട് ഇടണ കാര്യ.അല്ലാതെ കിസ്സടിക്കാനല്ല.  പോയി നിന്റെ അൻസിയിൽ പരീക്ഷിച്ചു നോക്ക്. 

അതിന് അൻസി തന്നെ വേണമെന്നില്ല. സുന്ദരിയായ പെണ്ണ് വേണമെന്നേ ഉള്ളു. 
ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ  സുന്ദരം അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം ആണ്.

ആ അഴകുള്ള പെണ്ണ് അവന്റെ കാമുകിയാ അല്ലാതെ കാണുന്ന പെൺപിള്ളേരുടെ കാര്യല്ല. 

എന്റെ ലവറേ കാണാതൊണ്ടല്ലേ.  തത്കാലത്തേക്ക് നീയൊന്ന് അട്ജസ്റ്റ് ചെയ്.

ഇനി ഇവൻ ശരിക്കും കിസ്സ് ചെയ്യോ. കളി കണ്ടിട്ട് അങ്ങനെ തോന്നുന്നേ. 

ഒന്ന് ട്രൈ ചെയ്തു നോക്കാടീ . ഇതിനേക്കാൾ ഈസിയായ  വേറെ വഴി കാണാതൊണ്ടല്ലേ.  അവൻ മുഖം അടുപ്പിക്കാൻ നോക്കിയതും 
അവൾ അവനെ തള്ളിമാറ്റി ഓടി. 

ആ പൂതി മനസ്സിൽ ഇരിക്കെ ഉള്ളൂ. പോകുമ്പോൾ അവൾ വിളിച്ചു പറഞ്ഞു. 

അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. 

**********
സ്റ്റെപ് ഓടി ഇറങ്ങുമ്പോഴാ   ഒരാളെ ദേഹത്ത് ഇടിച്ചു നിന്നത്. അവൾ മുഖം ഉയർത്തി നോക്കി റസിയയുടെ  ഹസ്ബന്റ്. 

സോറി ഞാൻ കണ്ടില്ല. 

എന്നെ മാത്രമല്ലെ കാണാത്തത് ഉള്ളു. അർത്ഥം വെച്ചത് പോലെ പറഞ്ഞു. 

അവൾ അയാളെ മുഖത്തേക്ക് തന്നെ നോക്കി. പൊതുവെ ഗൗരവം ആണ് മുഖത്ത് അത്‌ കൊണ്ട് അധികം മുന്നിൽ പോകാറോ മിണ്ടലോ ഇല്ല. 

ശരിക്കും ഞാൻ കണ്ടില്ല. അതാ ദേഹത്ത് തട്ടിയത്. 

ഞാൻ പറഞ്ഞത് ദേഹത്ത് ഇടിച്ചതല്ല. എന്നേം കൂടി കാണേണ്ടത് പോലെ കണ്ടുടെന്ന. 

ഇയാൾ എന്താ റബ്ബേ ഈ പറയുന്നേ. ഇനി വല്ല ദുരുദ്ദേശവും ആണോ. എനിക്ക് പണിയാകൊ 

ഡീ ട്യൂബ് ലൈറ്റെ. ആവിശ്യത്തിന് കുരുട്ട് ബുദ്ധി ഉണ്ടല്ലോ. അത്‌ ഉപയോഗിച്ച് റസിയയെ  കൂടി ഇവിടെ നിന്ന് ഓടിച്ചു എന്നെ രക്ഷിച്ചുടെന്ന്. 

അവൾക്ക് അപ്പോഴാ ആശ്വാസം ആയത്. 

ഫർസാനയുടെ ഹസ്ബന്റ് പറഞ്ഞേ സഫുന്റെ ബുദ്ധിയാ ഇതിന് പിന്നിലെന്ന്  വേറൊന്നും നോകില്ല. കേട്ടപാട്  ഇങ്ങോട്ട് വെച്ചു പിടിച്ചു. എനിക്കും ഉണ്ട്  ആഗ്രഹങ്ങൾ. അവളെ ഉമ്മ നേരം വണ്ണം ഞങ്ങളെ ജീവിക്കാൻ വിട്ടിട്ട് ഇല്ല.  ഞാൻ അവിടേം ഇവൾ ഇവിടെയും. മക്കളെ കൂടെ കുടുംബം ആയി എനിക്കും ജീവിക്കണം. ഒന്ന് സഹായിച്ചോടെ പ്ലീസ്. 

സഫു അറിയാതെ പെട്ടന്ന് ചിരിച്ചു പോയി. 

ഒരു വഴി പറഞ്ഞു തരാൻ പറഞ്ഞിട്ട് കളിയാക്കി ചിരിക്കുകയാണോ. 

വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും  പാല്.അവൾ മനസ്സിൽ ഓർത്തു.  അതോർത്തപ്പോൾ ചിരി വന്നു പോയത.

ഞാൻ ഒന്നും ചെയ്തില്ല ഫർസാന അവളെ ഇഷ്ടത്തിന് പോയതാ. ആ വഴിയൊന്നും ഇത്താടെ കാര്യത്തിൽ നടക്കില്ല. ഇത്താക്ക് അറിയാം മക്കളെ കാണാതെ നിങ്ങൾക്ക് ഉറക്കം വരില്ലെന്ന്. നിങ്ങൾ എന്തായാലും വരുന്ന്. 

സത്യം പറ  നിങ്ങൾ രണ്ടളിയന്മാരും കൂടി ശപിച്ചോണ്ടാണല്ലേ ഇത്രയും നാൾ ഇവിടെ കഴിഞ്ഞത്.

ഉമ്മ പറയുന്നതേ അവൾമാര് കേൾക്കു. പിന്നേ ഞങ്ങൾ എന്തു ചെയ്യാനാ. 

പറയുന്നോണ്ട് ഒന്നും തോന്നരുത്.ഉപദേശിക്കുന്നതും അല്ല. എന്റെ ഒരു കൺസപ്റ്റ് വെച്ചു പറയുന്നത. ഇത്താത്ത ഇങ്ങനെ ആകാൻ കാരണം നിങ്ങൾ തന്നെയാ. ഇത്താത്തയും  നിങ്ങളും എപ്പോഴും വഴക്കാണ്. ഞാനും കേൾക്കാറുണ്ട് അതൊക്കെ. 

അവളെ സ്വഭാവം കാണുമ്പോൾ തല്ലന തോന്നൽ ഭാര്യയെ തല്ലുന്നത് ആണിന് ചേർന്നപണിയല്ല അതോർത്ത സഹിക്കുന്നെ. 

നിങ്ങൾ തമ്മിൽ തല്ലുകൂടുമ്പോൾ  നിങ്ങൾ മാത്രമല്ല വിഷമിക്കുന്നത് മക്കൾ കൂടിയ  രണ്ടാളും അതോർക്കൽ ഇല്ല. 

എന്റെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ അവൾ നോക്കാറില്ല. എന്ത് പറഞ്ഞാലും തർക്കുത്തരവും. മക്കളെ ഓർത്ത സഹിക്കുന്നെ. 

ഞാൻ റിച്ചുനോട് ചോദിച്ചു അവൾക്ക് ആരെയാ കൂടുതൽ ഇഷ്ടംന്ന്. അവൾ പറഞ്ഞത് ഫൈസിടെ പേര. ഫൈസിയുടെ പ്രത്യേകത എന്താന്ന് അറിയോ. കുട്ടികളെ മുന്നിൽ വെച്ചു അവൻ വഴക്കിടില്ല. ശബ്ദം ഉയർത്തില്ല. ഞാനൊരുപാട് പ്രാവിശ്യം ശ്രദ്ധിച്ചിട്ട് ഉണ്ടത്. അവരെ കൂടെ കൂടിയാൽ അവരിൽ ഒരാളായ പെരുമാറുക. കുട്ടികൾ ഉണ്ടെങ്കിൽ അവരെ പുറത്തു അയച്ചേ ഉമ്മനെയും ഇത്താത്തനോടും എന്നോടും ഒക്കെ വഴക്ക് പറയു.ഒരിക്കൽ എന്നോട് രിച്ചുന്റെ മുന്നിൽ വെച്ച് അബദ്ധത്തിൽ ദേഷ്യപെട്ടു. ഒടുക്കത്തെ തല്ല കിട്ടിയത്. അത്‌ ഇവിടെ പറയാൻ പറ്റില്ലല്ലോ. അറിയാതെ അവളെ കൈ കവിളിൽ തൊട്ടു. 
ആ ദേഷ്യത്തിന് അവൾ പിണങ്ങി പോയി. എന്നോട് ഫൈസി അവളെ മുന്നിൽ വെച്ചു മാപ്പ് പറഞ്ഞതിന് ശേഷ അവൾ മിണ്ടിയത്. നിങ്ങൾ തമ്മിൽ ആണെങ്കിൽ  എപ്പോഴും വഴക്ക ആ കുട്ടികളെ മനസ്സിൽ എന്തായിരിക്കും നിങ്ങളുടെ സ്ഥാനം. 

അറിയാഞ്ഞിട്ടല്ല പറ്റണ്ടേ. അവളെ സ്വഭാവം കാണുമ്പോൾ..... 

എനിക്കറിയാം എന്താ ഇവിടുത്തെ പ്രശ്നം എന്ന്. നിങ്ങളിൽ നിന്നും കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും അധികാരവും ഒക്കെ ഈ വീട്ടിൽ വെച്ച് ഇത്താത്തക്ക്  കിട്ടുന്നുണ്ട്. ഉമ്മ കൊടുക്കുന്നുണ്ട്. അത്‌ കൊണ്ട നിങ്ങളുടെ വാക്കുകളേക്കാൾ വില അവൾ ഉമ്മാക്ക് കൊടുക്കുന്നെ. അത്‌ കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും. ചോദിക്കാൻ പോകും തല്ലാകും. 

ഞാനിപ്പോ എന്ത് വേണമെന്ന പറയുന്നേ. 

ക്ഷമ സ്നേഹം അതേ ഉള്ളൂ മാർഗം. 

ഞാൻ ക്ഷമിച്ച പ്രശ്നം തീരോ. അവൾ എന്റെ കൂടെ വരോ. 

വരും. നിങ്ങൾ പറയാതെതന്നെ കൂടെ വരും. 
ക്ഷമ മാത്രം പോരാ അതിന്. ഇത്താത്തക്ക് തോന്നണം നിങ്ങൾ അവരെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്. ഉമ്മനെക്കാൾ കൂടുതൽ സ്നേഹവും കെയറിങ്ങും നിങ്ങൾ കൊടുക്കുന്നുണ്ടെന്ന്. തെറ്റുകളും കുറവുകളും ഒക്കെ ഇണ്ടാവും. കുറച്ചു നാൾ കണ്ടില്ലെന്നു നടിക്ക്. ചെവിയിൽ വേണമെങ്കിൽ പഞ്ഞിയും വെച്ചോ. ഇടയ്ക്കിടെ വല്ല ഔട്ടിങ് കൂട്ടി പോ. ഞാൻ ഉറപ്പ് തരുന്നു ഇത്താത്ത വരുന്ന്. എന്ത് സഹായത്തിനും ഞാനും കൂടെ ഉണ്ടാകും. പിന്നെ ഉമ്മനെയോ വീട്ടുകാരെയോ കുറ്റപ്പെടുത്തി ഒന്നും പറയരുത്. വേണമെങ്കിൽ ഉമ്മാനെ രണ്ടു പൊക്കി പറയുകയും ചെയ്യ്. ഇത്താത്തക്ക് സന്തോഷം ആകട്ടെ. 

അവളെ ഓർത്തല്ല മക്കളെ ഓർത്ത് ഞാനിതൊക്കെ ചെയ്യാം. നോക്കട്ടെ വല്ലതും നടക്കുമോന്ന്. 

നടക്കും ഓൾ ദ  ബെസ്റ്റ്. 

അല്ല മോളെ പ്രായം ഇത്രയല്ലേ ഉള്ളൂ. നാവും അറിവും ഇരട്ടിയാണല്ലോ. എവിടുന്ന് പഠിച്ചത ഇതൊക്കെ. പറയുന്നത് ഒക്കെ കേട്ടാൽ അനുഭവം ഉണ്ടെന്ന് തോന്നുന്നുവല്ലോ. 

മറ്റുള്ളവരെ ജീവിതം കണ്ടു പഠിച്ചതാ ഇതൊക്കെ. സമീർക്കയെ കാണാൻ വരുന്നവരിൽ ഇത് പോലെ ഫാമിലി പ്രോബ്ലംസ് ഉണ്ടാകും. അവർക്ക് കൗൺസിലിംഗ് കൊടുക്കുമ്പോൾ കൂടെ ഇരുന്നു കേൾക്കും. അല്ലാതെ അനുഭവം ഒന്നും അല്ല. 

അയാൾ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. മറ്റുള്ളവരെ ഉപദേശിക്കാൻ എല്ലാർക്കും പറ്റും. സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കാൻ അത്ര എളുപ്പമൊന്നും ആവില്ല. ചിലപ്പോൾ അതൊന്നും നടക്കണമെന്നും ഇല്ല. ഉപദേശിച്ചു നന്നാകുമെങ്കിൽ ഫൈസി എന്നെ നന്നായേനെ. എനിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരികയും ഇല്ലായിരുന്നു.

******
രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഫൈസി വലി നിർത്തിയില്ലെങ്കിലും കൺട്രോൾ ചെയ്തു വന്നു. ഇടക്ക് അവളെ മുന്നിൽ പോയി കെഞ്ചും അവളെ ഒന്ന് കോൺടാക്ട് ചെയ്തു താ എന്നും പറഞ്ഞു. അവൾ കേൾക്കാത്ത മാതിരി നടക്കും. കുറെ ചീത്ത പറഞ്ഞു പോകും. 

രാവിലെ തന്നെ മുട്ടൻ വഴക്ക് കേട്ടാണ് എല്ലാരും ഓടി വന്നത്. ഉമ്മയും ഇത്താത്തയും പരസ്പരം വഴക്കിടുന്നു. ഉപ്പയും അളിയനും കാഴ്ചകരയി നിന്ന് നോക്കുന്നു. 

ഫൈസി പോയി രണ്ടാളെയും പിടിച്ചു വെച്ചു. 

ഒന്ന് നിർത്തുന്നുണ്ടോ. അയൽവക്കത്തുള്ളവർ എത്തി നോക്കുന്ന. 

ഞാനല്ല ഉമ്മയാ തുടത്തിയത്. 

ഇവളൊക്കെ പറയുന്നത് കേട്ട ഞാനിത്രയും നാൾ നടന്നത്. ഇവർക്ക് വേണ്ടിയാ ജീവിച്ചത് തന്നെ. എന്നിട്ട് ഇപ്പൊ എന്നെ തനിച്ചാക്കി അവൾക്ക് പോകണമത്രേ.

സഫു മെല്ലെ അളിയനെ നോക്കി. അയാൾ കണ്ണടച്ച് കാണിച്ചു. 

ഉമ്മ കാരണം എന്റെ ജീവിതം പോയെ. മക്കളെ നന്നാക്കുകയാ ഉമ്മമാർ ചെയ്യുക. ചീത്തയാക്കുകയല്ല. ഞാൻ എന്റെ വീട്ടിലേക്ക് പോവ്വുകയാ. എനിക്ക് എന്റെ ഭർത്താവ് മക്കളും മാത്രം മതി. 

നിങ്ങൾ എന്ത് നോക്കി നിക്കുകയാ. വാ മനുഷ്യ എന്നും പറഞ്ഞു ഇത്താത്ത അയാളെ കയ്യും പിടിച്ചു റൂമിലെക്ക് പോയി. 

ഉമ്മ അവിടെ ഒരു കസേരയിൽ ഇരുന്നു കരയുന്നത് കണ്ടു. 
ഫൈസിയും ഉപ്പയും ഉമ്മാനെ ആശ്വസിപ്പിക്കുന്നുണ്ട്. 

അവൾ റസിയയുടെ റൂമിലെക്ക് പോയി നോക്കി. എല്ലാം പാക്ക് ചെയ്യുന്നത് കണ്ടു. 

ഇത്താത്ത ദേഷ്യം പിടിച്ചു പോകുവാണോ. ഉമ്മാക്ക് നല്ല സങ്കടം ഉണ്ട്. 

ഇത്താത്ത അവളെ അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു. ആ കണ്ണ് നിറയുന്നത് കണ്ടു. ആദ്യമായ ഇത്താത്തനെ അങ്ങനെ കണ്ടേ. എപ്പോഴും വഴക്കിടുകയും ചീത്തപറയുകയും മത്രേ ചെയ്തിട്ട ഉള്ളൂ. 

കുറച്ചു സമയം അവളെ തന്നെ നോക്കി നിന്നു. സഫു എന്നോട് പൊറുക്കണം. നിന്നോടും ആയിഷയോടും ഒരു പാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല. ആയി പോയതാ. എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു സ്ഥാനവും കിട്ടിയിട്ടില്ല. നിങ്ങൾ ഇവിടെ അനുഭവിച്ചത് തന്നെയാ ഞാൻ അവിടെയും അനുഭവച്ചത്. .കൂട്ടിന് ഇങ്ങേർ പോലും ഉണ്ടായില്ല. അവരെ കൂടെ കൂടി കുറ്റപ്പെടുത്തും.  സഹിക്കാൻ പറ്റാത്തൊണ്ട ഇറങ്ങി പോന്നത്  ആശ്വസിപ്പിക്കുന്നതിന്നു  പകരം എന്റെ ഉമ്മ കൂടുതൽ വാശി കയറ്റുകയാ ചെയ്തേ.ഇവിടെ പിന്നെ എനിക്ക് സുഖജീവിതവും.  എനിക്ക് അവിടെ അനുഭവിക്കേണ്ടി വന്നത് ഞാൻ ഇവിടെ ആയിഷയോടും തീർത്തു.അവളും അനുഭവിക്കട്ടെന്ന് കരുതി.എല്ലാവരോടും എന്റെ ദേഷ്യം തീർത്തു.  ഞാൻ അനുഭവിച്ചത് മറ്റാരും അനുഭവിക്കരുതെന്ന് ചിന്തിക്കാൻ മാത്രം ബുദ്ധിയില്ലാതെ പോയി. ഉമ്മ അതിന് വളം കേറ്റി തരികയും ചെയ്തു. മടിയുംകൂടി. ആയിഷയോട് എത്ര മാപ്പ് പറഞ്ഞാലും തീരില്ല. നീയും പൊറുക്കണം നിന്നോടും മോശമായി പെരുമാറിയുള്ളൂ.  ബാക്കി പറയാനാവാതെ പൊട്ടി കരഞ്ഞു. എന്റെ ഉപ്പാക്ക് ഞാനെന്ന് വെച്ച ജീവനായിരുന്നു. അഭിമാനത്തോടെ എന്റെ മോള് എന്നും പറഞ്ഞ പരിചയപ്പെടുത്തുക. എന്റെ സ്വഭാവം മാറിയത് മുതൽ ശരിക്കും മിണ്ടൽ പോലും ഇല്ല. എനിക്കും ജീവിക്കണം നല്ല മോളായി മരുമകളായി ഉമ്മയായി നല്ല നാത്തൂനായി. ഇപ്പൊ എന്റെ ഭർത്താവ് ഉണ്ട് എന്റെ കൂടെ.എന്നെ ഒരു മകളായി കാണാൻ ഇക്കാന്റെ ഉമ്മ സമ്മധിക്കുമെങ്കിൽ അവിടെ നിൽക്കും. അല്ലെങ്കിൽ വേറെ വീടെടുത്തു മാറും. ഉമ്മാന്റെ ദേഷ്യം ഒക്കെ മാറിയിട്ട് ഞാൻ വരും നിന്റെ കൂടെയൊക്കെ കൂടെ  അടിച്ചു പൊളിച്ചു കഴിയാൻ. 

ഇത്താത്ത എന്നോട് പൊറുക്കണം ഞാനും മോശമായി പെരുമാറിയിട്ട് ഉണ്ട്. 

ഞങ്ങളെ കയ്യിലിരിപ്പ് അങ്ങനെയായിരുന്നില്ലേ . കിട്ടേണ്ടത് തന്നെയാ അത്. ആയിഷ വരട്ടെ അപ്പൊ ഞാനും വരുന്നുണ്ട്. അവളെ കൂടെ എനിക്ക് ഒരു ദിവസം എങ്കിലും കഴിയണം സ്നേഹനിധിയായ നാത്തൂനായി .പോകാൻ നേരം ഇത്താത്ത അവളെ കെട്ടിപിടിച്ചു. അവളെ കണ്ണും നിറഞ്ഞിരുന്നു. 

അവൾ പോകാൻ നേരം റസിയയുടെ ഭർത്താവ് വിളിച്ചു. ടീ കാന്താരി ഒന്ന് നിന്നെ. 

അവൾ അടുത്തേക്ക് പോയി. 

ഒരുപാട് നന്ദിയുണ്ട്. എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു തന്നതിന് .കല്യാണം കഴിയുമ്പോൾ ഒരു പാവം പൊട്ടി പെണ്ണ് തന്നെയാ അത്. തിരക്കിനിടയിൽ അവളെ മറന്നു. ജീവിക്കാൻ മറന്നു. അവിടെ അവൾ അനുഭവിക്കുന്നത്  ഒക്കെ കണ്ടില്ലന്ന് നടിച്ചു. അവൾ ഇങ്ങനെ ആവാൻ കാരണം ഞാൻ തന്നെയാ. ഇനി അവൾക്കും മക്കൾക്കും വേണ്ടി ജീവിക്കണം. 

അല്ല ഇതെങ്ങനെ ഇത്ര പെട്ടെന്ന്. അത്ഭുതം ആയിരിക്കുന്നു. 

നീ പറഞ്ഞത് പോലെ തന്നെ ചെയ്തു പക്ഷേ അഡ്ജസ്റ്റ് മെന്റായല്ല മനസ്സ് തുറന്നു സന്തോഷിച്ച് അവളെയും മക്കളെയും അങ്ങ് സ്നേഹിച്ചു. ജീവിതപ്രാരാബ്ദം മൂലം മനസിന്റെ അടിത്തട്ടിൽ എന്നോ മൂടി വെച്ച അവളോടുള്ള എന്റെ പ്രണയം ഞാൻ പൊടി തട്ടിയെടുത്തു. 

അപ്പൊ നീയാണല്ലേ ഇതിന്റെ ഒക്കെ പിന്നിൽ. 

രണ്ടു പേരും ഒരു പോലെ ഞെട്ടി പിറകിൽ ഇത്താത്ത. എല്ലാം കേട്ടുവെന്ന് ഉറപ്പാണ്. എല്ലാം ശുഭം ആയിന്നു കരുതിയതാരുന്നു എല്ലാം പോയല്ലോ റബ്ബേ. പടിക്കൽ എത്തിയിട്ട് കലം ഉടച്ചത് പോലെയായല്ലോ. 

ഇത്താത്ത ഞാൻ..... നിങ്ങളുടെ നന്മക്ക് വേണ്ടി... അവൾ വാക്കുകൾക്ക് വേണ്ടി പതറി. 

ഇത്താത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴാ അവൾക്ക് ശ്വാസം നേരെ വീണത്. 

ഞാൻ പഴേ പോലെ ആകുമെന്ന് കരുതി 
പേടിച്ചോ. 

അവൾ തലയാട്ടി. 

ഞാൻ ശരിക്കും മാറി മോളെ ഇനി പിറകിലെക്ക് ഒരു പോക്ക് ഇണ്ടാവില്ല. 

പിന്നെ ഇതിനൊക്കെ പകരം വീട്ടാൻ ഞാൻ വരും. ഞാനല്ല ഞങ്ങൾ വരും. വരുമ്പോൾ റസിയയെയും ഹസ്ബന്റ് കൂട്ടും. ഞങ്ങളെ ഓടിച്ചു ഇവിടെ സമാധാനത്തോടെ ജീവിക്കാന്ന് കരുതണ്ട. പോകാൻ നേരം അവളോട് ഇത്താത്ത  വിളിച്ചു പറഞ്ഞു 

ഞാൻ കാത്തിരിക്കും. എനിക്ക് സന്തോഷം ഉള്ളു അതിൽ. 

ഇത്താത്ത പോയതും ഉമ്മ ഭ്രാന്തിളകിയ പോലെ അവളെ അടുത്ത് വന്നു. എല്ലാരേയും ഓടിച്ചപ്പോൾ സമാധാനം ആയില്ലേ. നിനക്ക് ഇവിടെ ഒറ്റക്ക് ജീവിക്കാൻ വേണ്ടിയല്ലേ അവരെയൊക്കെ ഓടിച്ചത്. ജീവിക്ക് സുഗമായി ജീവിക്ക്. നിന്റെ ഇഷ്ടത്തിന് തോന്നിയ പോലെ ജീവിക്ക്.എന്തൊക്കെയോ ചീത്തയും വിളിച്ചു. 

അവൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. 

റിച്ചുന്റെ ഒച്ചപ്പാടും ബഹളവും പോയതോടെ വീട് ഉറങ്ങിയത് പോലെയായി. അവളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. 

ഉമ്മക്ക് അവളെ കാണുന്നതെ വെറുപ്പായി മാറി. അവളെ നിഴൽ വട്ടം കാണുന്നിടത് പോലും നിൽക്കില്ല. അടുക്കളയിൽ കയറാതിരിക്കാൻ പൂട്ടി താക്കോൽ എടുക്കും.കോളേജിൽ പോകുന്നത് കൊണ്ട് പട്ടിണിയാവാറില്ല. രാത്രിയിലേക്ക് എന്തെങ്കിലും സ്നാക്സ് വാങ്ങിക്കും.  അവൾ ഒരു പാട് പ്രാവശ്യം സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  റൂമിൽ കയറി വാതിലടക്കും. റസിയയും ഫർസാനയും എപ്പോഴും വിളിക്കും. ഇപ്പൊ നല്ല കൂട്ടായി അവരുമായി. 
കുട്ടികളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. ഫൈസി വീണ്ടും പഴേ പോലെ തന്നെ രാവിലെ പോകും. രാത്രി കേറി വരും. വന്ന പിന്നേ അവന്റെ ലോകത്തും. സിഗരറ്റ് വലി കുറെ കുറഞ്ഞു വെന്ന് അവൾക്ക് തോന്നി. വീട്ടിൽ നിന്നും ഒരിക്കലും വലിച്ചു കണ്ടില്ല. അവളിൽ നിന്നും അവൻ ഒരകലം പാലിച്ചിരുന്നു. എന്തെങ്കിലും അങ്ങോട്ട് മിണ്ടിയാലേ ഇങ്ങോട്ടും മിണ്ടു. ് 
ശരിക്കും പറഞ്ഞാൽ ആ വീട്ടിൽ ഒറ്റക്കായി.ആകെ ബോറടിച്ചു. അതിൽ നിന്നും മാറാൻ  ഉപ്പനെയും കൂട്ടി ഗാർഡനിൽ വലിയൊരു പൂന്തോട്ടം ഉണ്ടാക്കി. എപ്പോഴും അതിന്റെ പിറകെ നടന്നു. ഉമ്മാന്റെ സ്വഭാവം അവളിൽ നല്ല സങ്കടം ഉണ്ടാക്കിയിരുന്നു. അതിന് ഒരു മാറ്റം വരുത്താൻ തന്നെ തീരുമാനിച്ചു. ഉപ്പാനെ കൊണ്ട് അടുക്കളയുടെ ഒരു ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടാക്കിച്ചു. വാതിൽ തുറന്നു അടുക്കളയിൽ കയറി. 

ഉമ്മ ഹാലിളകിയ പോലെ ഓടി വന്നു. ഇതിന് മാത്രം ധൈര്യം നിനക്കുണ്ടോ. ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽ നിന്നും. 

ഉമ്മ വേണമെങ്കിൽ എവിടെയെങ്കിലും പോയിക്കോ ഞാൻ പോകുന്നു സ്വപ്നത്തിൽ പോലും കരുതണ്ട. എനിക്കും അവകാശപെട്ട വീട ഇത്. ഭർത്താവ് താമസിക്കുന്നിടത്താ ഭാര്യയും താമസിക്കണ്ടത്. 

നീയുള്ള വീട്ടിൽ ഇനി ഞാൻ നിൽക്കില്ല. എനിക്ക് ഇപ്പൊ അറിയണം ഞാനോ നീയോ ആരെങ്കിലും ഒരാളെ ഈ വീട്ടിൽ കാണു. 

ഫൈസി മുകളിൽ റൂമിലായിരുന്നു. ഉപ്പ ശബ്ദം കേട്ടു വേഗം വന്നു. 

ഉമ്മാക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ പൊക്കോളാം. പക്ഷേ ഫൈസിയെയും ഞാൻ കൂടെ കൂട്ടും. ഇനി ഉമ്മ തീരുമാനിക്ക് ഞാൻ പോകണോ വേണ്ടയൊന്ന്. 

നീ വിളിച്ചാലുടനെ അവൻ വരാൻ ഇരിക്കുകയല്ലേ. എന്റെ മോനാ അത്. ഞാൻ പറയുന്നതേ അവൻ കേൾക്കു. 

അത് പണ്ട് ഉമ്മ. ഇപ്പൊ ഫൈസി എന്റെ ഭർത്താവ് കൂടിയ ഞാൻ എന്തു പറയുന്നോ അതേ ഫൈസി അനുസരിക്കു.

എന്ന അതൊന്ന് കാണണമല്ലോ. അവൻ നിന്റെ കൂടെ വന്ന അങ്ങനെയൊരു  മോനെനിക്ക് ഇല്ലെന്ന് ഞാൻ കരുതും. രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. 

അറിയാം ഇപ്പൊ തന്നെ അറിയാം. ഫൈസി  ഉമ്മ പറയുന്നത് അനുസരിക്കോ ഭാര്യ പറയുന്നത് അനുസരികൊന്ന്. 

അവൾ അവനെ വിളിക്കാനായി റൂമിലേക്ക് പോയി. 

ഉപ്പ അവിടെക്ക് വന്നു. മോള് വേറെന്തെങ്കിലും വഴി കാണ്. ഉമ്മാന്റെ കാല് പിടിച്ചാണെങ്കിലും പ്രശ്നം തീർക്കാം. ഫൈസി ഒരിക്കലും നിന്റെ കൂടെ വരില്ല. എന്തൊക്കെ പറഞ്ഞാലും ഉമ്മ ഉമ്മതന്നെയാണ്. 

ഞാൻ നോക്കിക്കോളാം ഉപ്പ. ഫൈസി എന്റെ കൂടെ വരും. ഞാൻ എന്തെങ്കിലും ഐഡിയ കണ്ടു പിടിച്ചോളാം . ഉപ്പ പേടിക്കണ്ട.ഉപ്പാന്റെ മോനെയും കൊണ്ട് ഞാനെങ്ങും പോകൊന്നും ഇല്ല. എല്ലാ മക്കളും എന്നും കൂടെ ഉണ്ടാവും. 

മക്കൾ മാത്രം പോര നീയും ഉണ്ടാവണം. 

അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. 

ഉപ്പാന്റെ മുഖത്ത് നല്ല പേടിയുണ്ടെന്ന് അവൾ കണ്ടു.  ഫൈസി കൂടെ വരോ. അല്ലെങ്കിൽ ഞാൻ എന്നെന്നേക്കുമായി ഈ വീട് വിട്ടു പോകേണ്ടി വരും. അവൾക്കും ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു.ആയിഷക്ക് കൊടുത്ത വാക്കാണ് അവൾ ഇവിടെ വരുമ്പോൾ ഒരത്ഭുതം ഇവിടെ സംഭവിച്ചിരിക്കുമെന്ന് .അതിന് ഞാനിവിടെ നിന്നും ഇപ്പോൾ പോയാൽ ശരിയാകില്ല .എനിക്കിവിടെ നിന്നെ പറ്റു .പക്ഷേ എങ്ങനെ .ഫൈസിയോട് എന്തെങ്കിലും അടവിറക്കിയാലേ രക്ഷയുള്ളൂ .
കുറച്ചു സമയം ആലോചിച്ചു നിന്നു .പിന്നെ എന്തൊക്കെയോ ആലോചിച്ചുറപ്പിച്ചു ഫൈസിയുടെ മുന്നിലേക്ക് പോയി .പോകുന്നെന്ന് മുന്നേ അവൾ രണ്ടു കവിളിലും ഒന്ന് തലോടി പറഞ്ഞു സോറി കവിളെ ഇന്നും നിന്റെ കാറ്റ് പോക്ക.അന്ന് അറിയാതെ കിട്ടിയത തല്ല് .ഇന്ന് തല്ല് കിട്ടൂന്നറിഞ്ഞ പോകുന്നേ ഈ ഒരു പ്രാവശ്യം കൂടി എന്നോടങ്‌ ക്ഷമിച്ചേക്ക് .വേറെ ഒരു വഴിയും എന്റെ മുന്നിലില്ല .


                        ........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 30

കാമുകിയെ വേണമെങ്കിൽ സിഗരറ്റ് ഒഴിവാക്കണം എന്ന് പറഞ്ഞിട്ട് പറ്റാത്ത കക്ഷിയാ അങ്ങനെയുള്ള ആളോട് പോയി കാമുകിയെ കാണിച്ചു തരാം ഉമ്മാനെ ഒഴിവാക്കി കൂടെ വരോന്ന് ചോദിച്ചാൽ മറുപടി മുഖത്തിട്ട് രണ്ടു തല്ലായിരിക്കും. അല്ലെങ്കിലും ഉമ്മാനെ ഇഷ്ടം അല്ലാത്തവർ ഉണ്ടാകോ. അത് കൊണ്ട് എന്തെങ്കിലും കുരുട്ട് ബുദ്ധി ഉപയോഗിക്കലേ  രക്ഷയുള്ളൂ. അവൾ കുറേ കണക്ക് കൂട്ടലുമായി റൂമിലെക്ക് കയറി. 

ഫൈസി ബെഡിൽ ചാരി ഇരുന്നു കണ്ണടച്ച് കിടക്കുന്നത് കണ്ടു. അടുത്ത് ഫോണും ചെവിയിൽ ഇയർഫോൺ . വെറുതെ അല്ല താഴെ ഒച്ചപാട് ഉണ്ടായിട്ടും ഒന്നും അറിയാതിരുന്നത്. അവൾ ഒന്ന് മുരടനക്കി  നോക്കി. ഒരു റിപ്ലൈ ഇല്ല. ലയിച്ചു ഇരിക്കുകയാന്. എന്താണാവോ ഇങ്ങനെ കേൾക്കാൻ. അവൾ  ഇയർഫോൺ ഊരി അവളെ ചെവിയിൽ വെച്ചു. ഏതോ ഗസൽ സോങ് ആണ്. 
അവൻ പെട്ടന്ന് കണ്ണ് തുറന്നു. തലതിരിച്ചു അവളെ നോക്കിയതും പരസ്പരം തല കൂട്ടി മുട്ടിയതും ഒന്നിച്ചായിരുന്നു. 

സോറി സോറി സോറി സോറി. 

നിനക്കെന്താടി ഇവിടെ കാര്യം. 

ചുമ്മാ ഇതിലെ പോയപ്പോൾ എന്താ  കേൾകുന്നെന്ന നോക്കിതാ  സോറി. 

നിനക്ക് അല്ലെങ്കിലും മറ്റുള്ളവരെ ശല്യപ്പെടുത്താതെ സമാധാനം കിട്ടില്ലല്ലോ.മൂഡും പോയി.  ഇഡിയറ്റ് 

അതിന് മാത്രം എന്ത് കുന്ത ആ സോങ്ങിൽ ഉണ്ടായിരുന്നത്.

ഈ സോങ് കേട്ട് ആ ഫീലിൽ  അൻസിയെയും ഓർത്ത് കിടക്കാരുന്നു. 

എനിക്ക് ഇമ്മാതിരി ഫീലിംഗ്സിനെ പറ്റിയൊന്നും അറിയില്ല.  ഞാനാരെയും  പ്രണയിച്ചിട്ടും ഇല്ല. 

അതൊരു ഫീല മോളെ അനുഭവിച്ചന്നേ അറിയണം. 

അവൾ ഒരു ബാഗെടുത്  അവളെ ഡ്രസ്സ്‌ എല്ലാം അതിൽ എടുത്തു വെച്ചു. 

നീ എവിടെയാ പോകുന്നേ 

വീട്ടിലേക്ക്. 

അതെന്താ പെട്ടന്ന് ഒരു യാത്ര. പോകുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ. 

ഞാൻ പോയ രക്ഷപ്പെട്ടുന്ന് കരുതണ ആള ഇന്ന് മാറ്റം ഉണ്ടല്ലോ ചോദ്യത്തിന്. 

നീ പോയ എനിക്കെന്താ. ഏതു നരകത്തിലെക്ക് വേണമെങ്കിലും പോയിക്കോ. എനിക്ക് സന്തോഷം ഉള്ളൂ. 

ഓ അറിയവേ. ഇസ്‌ലാമിയ  ട്രസ്റ്റിന്റെ മൂന്നാം വാർഷികമ.ചെറിയ പരിപാടി ഉണ്ട്.മെംബേർസ് എല്ലാവരും എത്തണമെന്ന് സമീർക വിളിച്ചു പറഞ്ഞു. ഇന്ന് വൈകുന്നേരം ആണ് പരിപാടി. ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ പോകാന്നു കരുതി. 

അവൻ കിടക്കയിൽ നിന്നും ചാടി എണീറ്റു. 
അൻസിയും ഉണ്ടാവില്ലേ അപ്പോൾ. 

ഉണ്ടാവും. അവൾ ഇന്നലെ നാട്ടിൽ വന്നിരുന്നു. നാളെ  തിരിച്ചു പോകും. 

അവന്റെ മുഖം സന്തോഷം കൊണ്ട് തുടിക്കുന്നത് അവൾ കണ്ടു. 

അതികം ആഹ്ലാദിക്കണ്ട. കാണിച്ചു തരില്ല. സിഗരറ്റ് എന്ന് നിർത്തുന്നോ അന്നേ അവളെ കാട്ടിതരു. ഞാൻ മാത്രമേ വീട്ടിലേക്ക് പോകുന്നുള്ളൂ. 

അവൻ അവളെ അടുത്ത് ചെന്നു അവളെ കൈ രണ്ടും കൂട്ടി പിടിച്ചു. പ്ലീസ് സഫു. ഞാൻ ഇപ്പൊ വലി കൺട്രോൾ ചെയ്യുന്നുണ്ട്. അടുത്ത് തന്നെ ഫുൾ നിർത്തും. സത്യം. അവൾ ഇപ്പൊ പോയാൽ ഇനി എപ്പോഴെങ്കിലും അല്ലേ വരു.ഒന്ന് കണ്ടാൽ മതി പ്ലീസ് പ്ലീസ്. 

അവൻ യാചനപോലെ അവളെ നോക്കി. അവളെ നെഞ്ച് പിടച്ചു. ഭാര്യയോട് കാമുകിയെ കാണാൻ സമ്മതം ചോദിക്കുന്ന ആദ്യത്തെ ആൾ ഇവനായിരിക്കും. കണ്ണ് നിറഞ്ഞത് അവൻ കാണാതിരിക്കാൻ അവൾ കൈ വിടുവിച്ചു ബാഗിൽ ഡ്രസ്സ്‌ എടുത്തു വെക്കുന്നത് പോലെ ചെയ്തു. 

പ്ലീസ് സഫു പ്ലീസ്....  അവൻ പിറകെ ചെന്നു 

നീ ഇങ്ങനെ ചോദിച്ചത് കൊണ്ട് സമ്മതിച്ചു. എന്റെ കൂടെ വരാം. മീറ്റിംഗിലും വരാം. പക്ഷേ ഞാൻ അവളെ കാണിച്ചു തരില്ല. നീ തന്നെ വേണമെങ്കിൽ കണ്ടു പിടിച്ചോ. സമ്മദം ആണെങ്കിൽ കൂടെ വന്നോ. 

മതി.ഞാൻ കണ്ടു പിടിച്ചോളാം. അവന് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. കുളിക്കുക പോലും ചെയ്യാതെ ഡ്രസ്സ്‌ മാറ്റി അവളെക്കാൾ മുന്നേ ഒരുങ്ങിയിറങ്ങി. സത്യം അറിയുമ്പോൾ എന്നെ കൊല്ലാതിരുന്ന  മതിയാരുന്നു. 

അവൾ താഴെ ഇറങ്ങി വന്നു. 

ഉമ്മന്റെ മുഖത്ത് സന്തോഷം കണ്ടു. ഇപ്പൊ എന്തായി ഞാൻ പറഞ്ഞില്ലേ എന്റെ മോൻ വരില്ലെന്ന്. അവൻ എന്റെ കൂടെയേ നിൽക്കു.

പറഞ്ഞു കഴിയുമ്പോഴേക്ക് ഫൈസി വന്നു. 

എന്നാ ഞങ്ങൾ പോട്ടെ ഉമ്മാ. 

നീയും ഇവളെ കൂടെ പോക്കാണോ 

ഞങ്ങൾ രണ്ടുപേരും ഒന്നിച്ച പോകുന്നേ. 

എന്നെ തനിച്ചാക്കി പോകാൻ നിനക്ക് കഴിയോ ഫൈസി. എന്നോട് നിനക്ക് അപ്പൊ സ്നേഹം ഒന്നും ഇല്ലല്ലേ. 

ഉമ്മ എന്താ ഇങ്ങനൊക്കെ പറയുന്നേ. ഉപ്പയില്ലേ  ഇവിടെ. എനിക്ക് പോയെ പറ്റു. 

ഇനിയും സംസാരിച്ചു ഇരുന്നാൽ എല്ലാം കൈ വിട്ടു പോകും. അവൾ വേഗം പുറത്തേക്ക് ഇറങ്ങി. ഫൈസി വരുന്നുണ്ടെങ്കിൽ വാ എനിക്ക് ടൈമില്ല. 

അവൻ വേഗം അവളുടെ കൂടെ ഇറങ്ങി കാറിൽ കയറി. 

ഫൈസി ഒരു മിനിറ്റ് ഇപ്പൊ വരാം ഉമ്മാനോട് ഒരുകാര്യം പറയാൻ മറന്നു. അവൾ വേഗം ഉമ്മാന്റെ അടുത്തേക്ക് ചെന്നു. 
ഇപ്പൊ എന്തായി. ഫൈസി എന്റെ കൂടെ വന്നില്ലേ. ഇനി ഞങ്ങൾ ഈ പടി ചവിട്ടില്ല. ഞങ്ങൾ മാത്രമല്ല ഇക്കാക്കയും വരില്ല. അവർ ബാംഗ്ലൂരിൽ തന്നെ വീടെടുത്തു. ഇനിയൊരിക്കലും നാട്ടിലെക്ക് മടങ്ങി വരില്ല.  
ഉമ്മ തനിച്ചിവിടെ സുഗമായി ജീവിച്ചോ.അത് തന്നെയാണല്ലോ ആഗ്രഹിക്കുന്നതും. 
ഉപ്പാനെ നോക്കി കണ്ണടിച്ചു കാണിച്ചു. അവൾ പോയി. 

പൊന്നും പണവും എല്ലാം കെട്ടിപിടിച്ചു ഇവിടിരുന്നോ. മരുമക്കളെ മക്കളായി കാണാത്ത നിന്നെ പോലുള്ള ഉമ്മമാരുടെ അവസാനം ഇങ്ങനെയെ ഉണ്ടാകു.വയ്യാണ്ടായാ ഒരു തുള്ളി വെള്ളം പോലും തരാൻ ആരും ഉണ്ടാവില്ല. അനുഭവിച്ചോ. ഒറ്റക്ക് അനുഭവിച്ചോ എല്ലാം.  ഉപ്പ അതും പറഞ്ഞു അകത്തേക്ക് പോയി. 

സഫു അവള ഇതിനെല്ലാം കാരണം. എന്റെ മക്കളെ എല്ലാരേം എന്നിൽ നിന്നും അകറ്റിയതും അവൾ തന്നെയാ. ഒരു കാലത്തും ഗുണം പിടിക്കില്ല അവൾ. ഞാൻ വിളിച്ച ഹാരിസ് വരും. ആയിഷയും വരും. എനിക്ക് ഇനി ഒരു മോനേ ഉള്ളൂ. ഫൈസി അവനെ കാണണ്ട എനിക്കിനി. 

*********
വീട്ടിൽ എത്തുന്ന വരെ ഫൈസി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. 
അവന്റെ മുഖത്തേ സന്തോഷവും എക്സ്റ്റൈറ്റഡ് കാണുമ്പോൾ അവൾക്ക് വല്ലാത്ത പേടിയും തോന്നുന്നുണ്ടായിരുന്നു സത്യം അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക. 

അവളെ വീട്ടിൽ എത്തി. പെട്ടന്ന് അവരെ കണ്ട സന്തോഷം എല്ലാരുടെയും മുഖത്ത് ഉണ്ടായിരുന്നു. രണ്ടു ദിവസം ഇവിടെ താമസിക്കാന വന്നെന്ന് അറിഞ്ഞപ്പോൾ അവരെ സന്തോഷം കൂടി. ഫൈസി ആ വീടും പരിസരവും എല്ലാം നോക്കി കണ്ടു. ഒരിക്കൽ അവളെയും കൂട്ടി വന്നിനെങ്കിലും പുറത്ത് ഒന്നും ഇറങ്ങിയില്ല. ചെറുതാണെങ്കിലും വാർപ്പിന്റെ വീട് തന്നെയാരുന്നു. മുകളിൽ ഒരു റൂം ഉണ്ട്. നല്ല വൃത്തിയും വെടിപ്പും ഉണ്ട് വീടും പരിസരവും കാണാൻ.  മുറ്റം നിറയെ ചെടികൾ. തൊടിയിൽ എല്ലാത്തരം മരങ്ങളും ഉണ്ട്. . വീടിന് താഴെ വയൽ. വയൽ കഴിഞ്ഞു ചെറിയൊരു തോട്. 
എങ്ങും പച്ചപ്പും കുളിർ കാറ്റും.കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര് അനുഭവപെട്ടു. മുകളിലെ റൂം ആയിരുന്നു അവർക്ക് റെഡിയാക്കി കൊടുത്തത്. അവൻ അവിടെക്ക് പോയി . അവൻ ആ റൂം നോക്കി. സഫു മുൻപ് ഉപയോഗിച്ച റൂം ആണെന്ന് മനസ്സിലായി.അവളെ സാധനങ്ങൾ മൊത്തം അവിടെ അടുക്കി വെച്ചിട്ട് ഉണ്ട്. അവളെ ചെറുതിലെ മുതലുള്ള ഫോട്ടോസ് അവിടെ ഒട്ടിച്ചു വെച്ചിരുന്നു. അതിനെന്തോ ഒരു പ്രത്യേകത തോന്നി അവൻ സൂക്ഷിച്ചു നോക്കി. ഒരു വയസ്സ് മുതൽ ഇപ്പൊ വരെയുള്ള ഫോട്ടോ. എല്ലാവർഷവും എടുത്തതാണ് അത്. ക്യുട്ടാണ് ചെറുതിലെ കാണാൻ. ഓരോ വർഷവും ഓരോ രൂപം ഓരോ ഭാവം.അവളാണ് അതെന്ന് തിരിച്ചറിയുന്നത് ആ കണ്ണുകൾ കണ്ടാണ്. അത് മാത്രം അന്നും ഇന്നും ഒരു പോലെയുണ്ട്. മേശയുടെ മുകളിൽ അവളെ കുറച്ചു ബുക്സ് കണ്ടു. അവൻ വെറുതെ അതൊക്കെ ഒന്ന് മറിച്ചു നോക്കി നിന്നു. 

സഫു റൂമിലെക്ക് കയറി വന്നു. എങ്ങനുണ്ട് ഈ പാവപെട്ടവളുടെ കൊട്ടാരം. 

കൊട്ടാരവും കൊള്ളാം കൊട്ടാരത്തിലെ ആൾക്കാരെയും ഇഷ്ടമായി. നീ മാത്രമേ ഉള്ളൂ അല്ലേ തലതിരിഞ്ഞത്. 

അപ്പോഴും നമ്മക്കിട്ട് കുത്ത്. സാരമില്ല 

അല്ല പോകുന്നില്ലേ.  എത്ര മണിക്ക പരിപാടി. 

അവളെ ഉള്ളിൽ ഒരു ഇടി പൊട്ടിയ പോലെ തോന്നി. ഇവിടെ വെച്ചു സത്യം പറഞ്ഞാൽ ദേഷ്യം കൊണ്ട് എന്താ ചെയ്യന്നു അറിയില്ല.വീട്ടില് എല്ലാരും അറിയും. പുറത്ത് കൂട്ടി പോയി പറയാം.  കഴിയുന്നത്ര ഉരുട്ടി കളിക്കാം അതാ നല്ലേ. 
വൈകുന്നേരം ആണ്.സമയം ഇനിയും ഒരുപാട് ഉണ്ടല്ലോ. 

ഇപ്പൊഴേ പോകാലോ. നേരത്തെ പോയെന്ന് വെച്ചു കുഴപ്പം ഒന്നും ഉണ്ടാകില്ല. എവിടെയാ സ്ഥലം. 

അടുത്ത് തന്നെയാ. കുറച്ചു കഴിഞ്ഞു പോകാം. അവൾ മെല്ലെ അവിടെ നിന്നും മുങ്ങി. 

കുറച്ചു കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. സഫു നമുക്ക് പോകാം. 

എവിടെക്കാ മോനേ പോകുന്നേ. ഉമ്മ അത് കേട്ടു ചോദിച്ചു. 

അവനൊന്നു പരുങ്ങികളിച്ചു. 
നാട് കാണാന ഉമ്മ. സഫു വിളിച്ചു പറഞ്ഞു.ഇനിയും പറഞ്ഞില്ലെങ്കിൽ ശരിയാകില്ല. മറ്റാരോടെങ്കിലും ചോദിച്ച ഇരട്ടി പണി കിട്ടും. 
ഞങ്ങളൊന്ന് കറങ്ങീട്ടു വരാം. പോകാം. 

അവൻ കാറെടുക്കാൻ പോയപ്പോൾ അവൾ തടഞ്ഞു. വേണ്ട നമുക്ക് നടക്കാം. കുറച്ചു ദൂരെ ഉള്ളൂ. 

അവൻ മൂളി. അവൾ വയലിലൂടെ  അവനെയും കൂട്ടി പോയി. വിളഞ്ഞു നിൽക്കുന്ന നെല്പാടത്തിന്  നടുവിലൂടെ  കാറ്റും കൊണ്ട് നടക്കാൻ അവന്  ഒരു പ്രത്യേക സുഖം തോന്നി. വയൽ കടന്നു കേറിയത് ഒരു തോടിന്റെ അടുത്താണ് . തോട് കുറുകെ ഒരു പാലം കണ്ടു. കുറച്ചു സമയം തോട്ടിലെ വെള്ളത്തിൽ  മീനുകൾ തുള്ളി കളിക്കുന്നത്  നോക്കി നിന്നു.എന്തു ഭംഗിയാ നിന്റെ നാട് കാണാൻ. എങ്ങും പുല്ലും പച്ചപ്പും കുളിർ കാറ്റും. ബ്യൂട്ടിഫുൾ 

ഇത് തന്നെ പറയാനുള്ള സമയം. ആൾ കുറച്ചു കൂൾ ആണ്. അവൾ അവനോട് സംസാരിക്കാൻ നോക്കിയതും തോട്ടിന് കുറച്ചു മുമ്പിലുള്ള വീട്ടിൽ നിന്നും അവളെ ആരോ വിളിച്ചു. 

അവൾ വരാന്ന് വിളിച്ചു പറഞ്ഞു. അവൾ ആ വീട്ടിലേക്കു നടന്നു. പിറകെ ഫൈസിയും. 

ടീ ഇത് വീടല്ലേ. ഇവിടെയാണോ പരിപാടി.കണ്ടിട്ട്  അങ്ങനെ തോന്നുന്നില്ലല്ലോ 

ഇത് സനയുടെ വീടാണ്. ഒന്ന് കേറിയിട്ട് പോകാന്നു കരുതി. 

സഫു മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. 

ഒരഞ്ചു മിനിറ്റ്. കുറേയായി വിളിക്കുന്നു നിന്നെ ഒന്ന് കാണാൻ. 

ഞാനെന്ത കാഴ്ചവസ്തുവോ പോകുന്നവർക്കും വരുന്നവർക്കും കാണാൻ. 

പ്ലീസ് ഫൈസി 

അവന്റെ മുഖത്ത് ദേഷ്യം വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു. പക്ഷേ ആ വീട്ടുകാരോട് സൗമ്യമായി തന്നെയാണ് അവൻ പെരുമാറിയത്.ചായ കുടിക്കാതെ വിട്ടില്ല. അവൻ ഇടക്കിടക്ക് വാച് നോക്കി അവളെയും നോക്കി പോകാന്നു പറയുന്നുണ്ടായിരുന്നു. 

അവിടെ നിന്നും ഇറങ്ങി. അവൾ അവനോട് കാര്യം പറയാൻ തീരുമാനിച്ചു. എത്ര നേരമെന്ന് കരുതിയ കളിപ്പിക്കുക. 

ഫൈസി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. 

പറ. 

നമുക്ക് ആ തോട്ടിന്റെ അവിടെ ഇരിക്കാം. അവൻ തലയാട്ടി. അവർ അവിടെ പോയി ഇരുന്നു. 

ദേഷ്യം പിടിക്കരുത് കേൾക്കുമ്പോൾ. 

ഇന്ന് ഏതായാലും പിടിക്കില്ല. എനിക്ക് ഇന്ന് ഒരുപാടു സന്തോഷം ഉള്ള ദിവസം ആണ്.എന്റെ ഒരുപാട് നാളായുള്ള ആഗ്രഹം ആണ് നിറവേറാൻ പോകുന്നത്. 

അഥവാ അൻസിയെ കണ്ടില്ലെങ്കിലോ 

കാണും എനിക്ക് ഉറപ്പാ എന്റെ മനസ്സ് പറയുന്നു കാണാൻ പറ്റുമെന്ന്. നീയെന്താ പറയാൻ വന്നേ. 

അപ്പോഴാ പിറകിൽ നിന്നും ഒരാൾ വിളിച്ചത്. 

നാട് കാണാൻ ഇറങ്ങിയതാണോ യുവമിഥുനങ്ങൾ. 

സനയുടെ ഇക്കാക്കയാ അവൾ പരിജയപെടുത്തി. 

എവിടെ പോയതാ സഫു ചോദിച്ചു. 

ഇന്ന് ഇസ്‌ലാമിയ  ട്രസ്റ്റിന്റെ ഒരു മീറ്റിംഗ് ഉണ്ട്. കഴിഞ്ഞിട്ടുള്ള വരവ.

ഫൈസി ഒരു ഞെട്ടലോടെ അവളെ നോക്കി. 

വെറുതെ ചോദിച്ചു. വേണ്ടായിരുന്നു. അവൾ തലകുനിച്ചു നിന്നതും അവനിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു. 

ട്രസ്ററ് എവിടെയാ. 

ട്രസ്റ്റ് ടൗണിൽ  ആണ്. ഇവിടെ അടുത്ത് ഒരു വീട്ടിൽ ചെറിയ മീറ്റിംഗ്. അത് എല്ലാ മാസവും ഉള്ളത.അതികവും ഇവളെ വീട്ടിൽ വെച്ച ഉണ്ടാവുക.ഇന്ന് സമീർക ഇല്ലാത്തോണ്ട് മാറ്റിയത.

നിങ്ങളുടെ വാർഷികം കഴിഞ്ഞോ. 

സംഭാവന തരനാണെങ്കിൽ  വാർഷികം നോക്കണ്ട ഇങ്ങ് തന്നെക്ക്. വാർഷികം കഴിഞ്ഞമാസമാണ് നടന്നത് ഇനി അടുത്ത കൊല്ലേ ഉള്ളൂ. അയാൾ ചിരിച്ചോണ്ട് പറഞ്ഞു. 

തന്നെ ഇവൾ ചതിക്കുകയായിരുന്നു അപ്പോൾ. അവൻ ദേഷ്യം അടക്കി പിടിച്ചു. 

എനിക്ക് കുറച്ചു തിരക്കുണ്ട്. ഞാൻ രാത്രി വീട്ടിലേക്ക് വരാം. അയാൾ പോയി. 

അവൻ അവളെ നോക്കി. കുറ്റബോധത്തോടെ അവൾ തലകുനിച്ചു. 
സോറി ഫൈസി.നീ  വീട്ടിൽ വരാൻ വേണ്ടി പറഞ്ഞത.

അവൻ ചുറ്റും നോക്കി നിലത്ത് നിന്നും ഒരു വടിയെടുത്തു. അവളെ അടുത്തേക്ക് വന്നു. കഴിഞ്ഞ മാസം നടന്ന പരിപാടിക്ക് ഇന്ന് എന്നെ കൂട്ടി വന്നിരിക്കുന്നു.അൻസിയും പങ്കെടുക്കൻ വന്നു. അല്ലെ.  അവൻ അവളെ നോക്കി പല്ല് കടിച്ചു പിടിച്ചു പറഞ്ഞു . 

സോറി പറഞ്ഞില്ലേ  തല്ലരുത്. 

എന്നെ കാണുമ്പോൾ നിനക്ക് കോമാളിയയാണോ തോന്നുന്നേ.

ഇക്കാര്യമ ഞാൻ പറയണമെന്ന് പറഞ്ഞത്. അതിന് മുൻപ് അയാളെ കെട്ടിയെടുക്കുന്ന്ഞാനറിഞ്ഞോ . 

മിണ്ടരുത് നീ. എന്നെ ഒരു വിഡ്ഢിയായ കാണുന്നതെന്ന് എനിക്ക് മനസ്സിലായി.നിന്റെ വാക്കും കേട്ടു മുന്പും പിന്പും ചിന്തിക്കാതെ ഇറങ്ങി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. അവൻ സ്വയം തലക്ക് ഒരടി കൊടുത്തു. 

അങ്ങനെയല്ല ഫൈസി. എനിക്ക് പറയാനുള്ളത് ദയവുചെയ്തു കേൾക്ക്. 

ശരി കേൾക്കാം. നിനക്ക് എന്താ പറയാനുള്ളത്. അവൻ അവളെ അടുത്തേക്ക് വന്നു. 

നീ ആദ്യം വടി ചാട്.അവനത് വലിച്ചെറിഞ്ഞു. 
ഇനി പറ എന്തിനാ എന്നെ ഇങ്ങനെ വിഡ്ഢി വേഷം കെട്ടിച്ചത്. 

എനിക്ക് ഇന്ന് വീട്ടിലേക്കു... ബാക്കി പറയുന്നതിന് മുന്നേ അവൻ അവളെ തോട്ടിലേക്ക് ഒറ്റ തള്ള്. 

ഇന്ന് അവിടെ കിടക്ക്. എനിക്ക് നീ പറയുന്നത് ഒന്നും കേൾക്കണ്ട. ഞാൻ എന്റെ വീട്ടിലേക്കു പോവുകയാ. പിന്നെ ഇനി എന്റെ വീട്ടിൽ കാല് കുത്തിയെക്കരുത്. എനിക്കിനി നിന്നെ കാണണ്ട.

ഫൈസി എനിക്ക് നീന്തലറിയില്ല. എന്നെ ഒന്ന് രക്ഷിക്ക്. 

അറിയില്ലെങ്കിൽ അവിടെ കിടന്നു  ചത്തോ.നിന്നോടെനിക്കിപ്പോ  വെറുപ്പ തോന്നുന്നേ

അവൻ അവിടെ നിന്നും പോയി. പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. അവൾ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് കണ്ടു. 

നീന്തൽ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാ പിശാച്.  അവൻ മൈന്റ് ചെയ്യാതെ  വീട്ടിലേക്കു നടന്നു. 

സഫു എവിടെ അവനെ ഒറ്റക്ക് കണ്ടു എല്ലാവരും ചോദിച്ചു. 

അവൾ അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു വരും. 

കുറെ സമയം കഴിഞ്ഞിട്ടും അവളെ കണ്ടില്ല. അവന് ഉള്ളിൽ ചെറിയ പേടി തോന്നി. അവളെന്താ വരാത്തത്. നീന്തൽ അറിയില്ലേ ഇനി. പറഞ്ഞത് സത്യം ആയിരിക്കുമോ. അതോർത്തപ്പോൾ അവന്ന് 
ചുറ്റും കറങ്ങുന്നത് പോലെ തോന്നി. അവൾക്ക് നീന്തൽ അറിയുമെന്ന് കരുതിയ തള്ളിയിട്ടത്.അറിയില്ലെങ്കിൽ  സഫു...അവൾ...... .അവൻ ആ തോട്ടിലെക്ക് ഓടി പോയി. 
അവിടെ എവിടെയും അവളെ കണ്ടില്ല. അവൻ പിന്നെ ഒന്നും ചിന്തിച്ചില്ല വെള്ളത്തിലേക്ക് എടുത്തു ചാടി. കുറച്ചു ദൂരം മുന്നോട്ട് നീന്തി നോക്കി. പേടിച്ചിട്ട് അവന്റെ ഉള്ളം വിറക്കുന്നുണ്ടായിരുന്നു. കുറച്ചപുറത്തായി അവൾ കമിഴ്ന്നു കിടക്കുന്നത് കണ്ടു. അവൻ അവളെ എടുത്തു കരക്ക് കയറി.കുറേ വിളിച്ചെങ്കിലും ഒരനക്കവും ഉണ്ടായില്ല. അവൻ അവളെ പൾസ് നോക്കി. അത് നോർമൽ ആണ്. അപ്പോഴ ശ്വാസം വീണത്. വയറിൽ അമർത്തി നോക്കി എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.ഇനിയിപ്പോ എന്താ ചെയ്യാ റബ്ബേ. പെട്ടെന്നുള്ള ദേഷ്യത്തിന് ചെയ്തത. അവന്റെ കണ്ണ് നിറഞ്ഞു വന്നു. ഇനി ഒറ്റ വഴിയേ ഉള്ളൂ ശ്വാസം കൊടുക്കുക.  അവൻ മടിച്ചു മടിച്ചാണെങ്കിലും അവന്റെ വായ അവളുടെ ചുണ്ടോട് അടുപ്പിച്ചു. ഒരു പ്രാവശ്യം അങ്ങനെ ചെയ്‌തെങ്കിലും മാറ്റം കണ്ടില്ല. വീണ്ടും ചുണ്ടോട് അടുപ്പിക്കാൻ നോക്കിയതും അവൾ കണ്ണ് തുറന്നു. അവനെ തള്ളി മാറ്റി എണീറ്റു . അവൻ അവളെ കെട്ടിപിടിച്ചത് പെട്ടെന്നായിരുന്നു സോറി സഫു. നിനക്ക് നീന്തൽ അറിയുന്ന കരുതിയെ. അവന്റെ ശബ്ദത്തിൽ അവൻ നന്നായി പേടിച്ചുവെന്ന് അവൾക് മനസ്സിലായി . 

എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ. നിന്നോട് ഞാനെന്ത്‌ തെറ്റ ചെയ്തേ. ദയവുചെയ്തു എന്നെയൊന്നു വെറുതെ വിട്. 
അവൻ അവളെ നേർക്ക് കൈ കൂപ്പി. ഞാൻ എന്റെ വീട്ടിലേക്കു തിരിച്ചു പോവുകയാ. എന്റെ പിറകെയിനി വരരുത്. അവൻ എണീറ്റു പോകാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. 

എനിക്കിനി ഒന്നും കേൾക്കണ്ട. മതിയായി കണ്ടതും കേട്ടതും എല്ലാം മതിയായി. അൻസിയെ കണ്ടു പിടിക്കാൻ എനിക്കാരുടെയും സഹായവും വേണ്ട. 

പ്ലീസ് ഫൈസി എനിക്ക് പറയാനുള്ളത് കേൾക്ക്. 

എല്ലാം ചെയ്ത് വെച്ചിട്ട് വന്നോളും പ്ലീസ് ഫൈസി സോറി ഫൈസി. ഇതല്ലാതെ വേറെന്തെങ്കിലും പറയാനുണ്ടോ. 

വേറെ പറയാൻ ഒന്നും ഇല്ലാത്തോണ്ടല്ലേ ഇത് പറയുന്നേ. വേണമെങ്കിൽ ഒരു വാക്ക് കൂടി പറയാം 

അവൻ പുരികം ഉയർത്തി അവളെ നോക്കി. 

I love u. 

അവൻ ദേഷ്യത്തോടെ അവളെ നോക്കി. 

ഇഷ്ടയില്ലല്ലേ പറഞ്ഞത്. അതോണ്ടല്ലേ പ്ലീസ് സോറി താങ്ക്സ് ഇത് മാത്രം ഉപയോഗിക്കുന്നെ. നിനക്ക് ഇഷ്ടം ആണേൽ പറ  ഞാൻ മാറ്റിപിടിക്കാം. I love u, i like u, miss u വേറെയും കുറേ ഉണ്ട് വേർഡ്‌സ് പറയണോ. 

എന്ത് പറഞ്ഞാലും കുട്ടികളിയും തമാശയും. എന്നെ കണ്ടാൽ ജോക്കർ ആയാണോ തോന്നുന്നേ. 

അതിനി പ്രത്യേകിച്ച് ആവാനില്ലല്ലോ അവൾ മെല്ലെ പറഞ്ഞു. 

നീയെന്താ ഇപ്പൊ പറഞ്ഞെ

ഒന്നും പറഞ്ഞില്ലേ. 

ഇനി ഇവിടെ നിന്നാൽ ഞാൻ വീണ്ടും വല്ലതും ചെയ്തു പോകും. ഗുഡ് ബൈ. ഇനിയൊരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. അവൻ പോകാൻ നോക്കിയതും അവൾ വിളിച്ചു. 

ബൈ പറഞ്ഞു എവിടെക്കാ 

ഇനി എനിക്ക് എന്റെ വഴി. നിനക്ക് നിന്റെ വഴി. 

ആയിക്കോട്ടെ. പക്ഷേ നമ്മൾ തമ്മിൽ ഒരു കടം ബാക്കിയുണ്ട്. 

കടമോ എന്ത് കടം. 

എനിക്ക് ഒറ്റ വാക്കേയുള്ളൂ. വരുന്ന് പറഞ്ഞ വന്നിരിക്കും ഒരിക്കൽ നീ പറഞ്ഞ ഡയലോഗ് ആണ് .ആണാണെങ്കിൽ ഈ പറഞ്ഞ വാക്ക് പാലിക്ക്. 

വാക്ക് തന്നിനെങ്കിൽ പാലിച്ചിരിക്കും. ഈ കടം വീട്ടിയിട്ടേ ഞാൻ ഇവിടെ നിന്നും പോകു.രണ്ടു ദിവസം.... രണ്ടേ രണ്ടു ദിവസം കൂടിയ നമ്മൾ തമ്മിൽ കാണു.ഈ രണ്ട് ദിവസം നീ ജീവിതത്തിൽ മറക്കില്ല .എന്നോട് ഈ രണ്ടു ദിവസം താമസിക്കാൻ പറഞ്ഞത് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും  .അവൻ അതും പറഞ്ഞു പോയി. 

എനിക്ക് ഒരു ദിവസം മതി മോനെ അത് തന്നെ ധാരാളം ആണ്. ആ വീട്ടിലെ എന്റെ ജോലി അല്ലെങ്കിലും കഴിഞ്ഞു. അവൾ തന്റെ ദേഹത്തേക്ക് നോക്കി മുഴുവൻ നനഞ്ഞു കുളിച്ചു. വീട്ട്കാരോട് എന്താപ്പോ പറയുക. ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം. എത്ര നാളായി ഇങ്ങനെ കുളിച്ചിട്ട് അവൾ ചുറ്റും നോക്കി. ആരും ഇല്ല. വിശാലമായി കുളിച്ചിട്ട് തന്നെ പോകാം. അവൾ തോട്ടിലെ വെള്ളത്തിലെക്ക് എടുത്തു ചാടി. മോനെ ഫൈസി മഴ വെള്ളം കുത്തിയൊഴുകുന്ന സമയത്തു നീന്തൽ മത്സരത്തിൽ ഫസ്റ്റ് വാങ്ങിക്കുന്നവള ഞാൻ. പിന്നെയാ ഇത്തിരി പോന്ന വെള്ളം. അവൾ ചുണ്ടിൽ ഒന്ന് തൊട്ടു. നിന്നെ ഒന്ന് പേടിപ്പിക്കണമേന്നെ കരുതിയുള്ളൂ ഇങ്ങനെ ചെയ്യുമെന്ന്  സ്വപ്നത്തിൽ പോലും കരുതിയില്ല .അതോർത്തതും ശരീരം മുഴുവൻ കുളിരണിയുന്ന പോലെ തോന്നി .അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. 

ഒരു ചൂളം വിളികേട്ടു അവൾ തിരിഞ്ഞു നോക്കി. ഫൈസി. ഒരു തെങ്ങിൽ ചാരി നിന്നു അവളെ നോക്കി നിൽപ്പുണ്ട് .ഇവൻ പോയെന്ന് ഉറപ്പ് വരുത്തിയ   വെള്ളത്തിൽ ഇറങ്ങിയത്.

വാച്ച് എടുക്കാൻ മറന്നു. അത് കൊണ്ട് ഇങ്ങനെയൊരു ഉപകാരം ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. 

അവൾ ശ്വാസം കഴിക്കാൻ പോലും മറന്നു അവനെ തന്നെ നോക്കി. 

ഒറ്റക്ക് നീന്തിയ ഒരു രസമില്ല മോളെ. കൂട്ടിന് ഒരാൾ കൂടി ഉണ്ടെങ്കിൽ പൊളിയായിരിക്കും. ഞാനും കുറെയായി നീന്തികുളിച്ചിട്ട്. ഇന്ന് നമുക്ക് രണ്ടാൾക്കും കൂടിയങ്ങ് കുളിക്കാം എന്താ.  അവൻ വെള്ളത്തിലെക്ക്  ചാടി. 


                                        .........തുടരും 

Continue in Next post...




Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All