എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

മിഴികൾ പറഞ്ഞ പ്രണയം - 31 to 40 | Mizhikal Paranja Pranayam


Prev Part 👉 മിഴികൾ പറഞ്ഞ പ്രണയം 21 to 30



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 31





ഒറ്റക്ക് നീന്തിയ ഒരു രസമില്ല മോളെ. കൂട്ടിന് ഒരാൾ കൂടി ഉണ്ടെങ്കിൽ പൊളിയായിരിക്കും. ഞാനും കുറെയായി നീന്തികുളിച്ചിട്ട്. ഇന്ന് നമുക്ക് രണ്ടാൾക്കും കൂടിയങ്ങ് കുളിക്കാം എന്താ.  അവൻ വെള്ളത്തിലെക്ക്  ചാടി. 

അവൻ അടുത്ത് വന്നതും അവൾ അകന്നു മാറി .

നേരത്തെ ഇല്ലാത്ത നാണം എന്തിനാ ഇപ്പൊ .
ഇങ്ങ് അടുത്ത് വാ .അവൻ കയ്യിൽ പിടിച്ചതും അവൾ കുതറി മാറി .

ഫൈസി പ്ലീസ് വേണ്ട 

ഇവിടെ ആരും ഇല്ല സഫു നീ വാ .നേരത്തെ പേടിച്ചിട്ടാണെങ്കിൽ ചെയ്തത് ഒന്നും അങ്ങട് ശരിയായില്ല .ഒരു ഫീൽ കിട്ടിയില്ല .അവൻ ചുണ്ട് കടിച്ചോണ്ട് പറഞ്ഞു .

നിന്നെയൊന്നു പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ നീ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല 

എങ്ങനെ ചെയ്യുമെന്ന് 

അത്..... പിന്നെ.... പിന്നെ 

അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. 

നീയെന്താ കാണിക്കുന്നേ അവൾ തിരിഞ്ഞു നിന്നു. 

ഷർട്ടിട്ടോണ്ടാണോ കുളിക്കുക 

.നാണം ഇല്ലാത്ത ജന്തു. അടുത്ത് ആളുണ്ടെന്ന് എങ്കിലും നോക്കണ്ടേ.  ഷർട്ട് ഇടടോ. 

നാണമോ ആർക്ക്. നേരത്തെ ലിപ് ടു ലിപ് ടച് ചെയ്തപ്പോൾ ഈ നാണം ഒക്കെ എവിടെയായിരുന്നു. 

ഇട്ടോ ഇടാണ്ടോ എങ്ങനാന്ന് വെച്ച കുളിച്ചോ.ഞാൻ പോവ്വാ. 
അവൾ പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. 

അങ്ങനങ് പോവല്ലേ. കുളിക്കാൻ വന്ന കുളിച്ചിട്ട് പോകണം. 

ഫൈസി കയ്യിൽന്ന് വിട്. 

വിട്ടില്ലെങ്കിലോ. അവൻ അവളെ അവന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. 

നീയെന്താ ചെയ്യാൻ പോകുന്നേ. 

നല്ല തണുത്തവെള്ളം.അടുത്ത് ആരും ഇല്ല. എനിക്കാണേൽ റൊമാന്റിക് മൂഡും. നമുക്ക് ഒന്നിച്ചു കുളിക്കന്നെ. 

അവൾക്ക് ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. ഫൈസി പ്ലീസ് എന്നെ വിട്. 

സത്യം പറയാലോ സഫു നല്ല സോഫ്റ്റ്‌ ചുണ്ട നിന്റെ. അവൻ അവളെ ചുണ്ടിൽ പിടിച്ചു. 

അവൾ അവന്റെ കൈ തട്ടിമാറ്റി. പോകാൻ നോക്കി. 

അവൻ അരയിലൂടെ കയ്യിട്ട് അവന്റെ ദേഹത്തോട് അടുപ്പിച്ചു. അവൾ ബലം പ്രയോഗിച്ചെങ്കിലും വിട്ടില്ല. 

ബലം പിടിച്ച നിനക്ക് വേദനിക്കും. അല്ലാതെ എന്നെ എതിർത്ത് പോകാമെന്നു കരുതണ്ട. 

അവൻ അവളെ മുഖത്തോട് മുഖം അടുപ്പിച്ചു. 

എന്നെ വിട് എനിക്ക് പോകണം 

കുറച്ചു കഴിഞ്ഞു ഒന്നിച്ചു പോകാം. എന്താഇത്ര തിരക്ക്. അവൻ അവളെ ഷാൾ വലിച്ചെടുത്തു. 

അവൾ അവളെ ദേഹത്തേക്ക് നോക്കി.മാറത്തു കൈ വെച്ചു.  പിറകിലേക്ക് തിരിഞ്ഞു നിന്നു. 

ഞാൻ സോറി പറഞ്ഞില്ലേ. എന്റെ ഷാൾ താ. അവൾ ദയനീയമായി പറഞ്ഞു. 

അവൻ അവളെ പിറകിലൂടെ വന്നു കെട്ടിപിടിച്ചു.  

അറിയാതെ പറ്റിപോയതാ ഇനിയൊരിക്കലും ഇങ്ങനൊന്നും ചെയ്യില്ല. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

അവൻ അവളെ കഴുത്തിൽ മുഖം ചേർത്ത് വെച്ചു. ശരീരത്തിലൂടെ കറന്റ് അടിച്ചപോലെ തോന്നി അവൾക്ക്. അവന്റെ കൈ തന്റെ കയ്യുടെ മുകളിലൂടെ മുകളിലെക്ക് അരിച്ചു കയറുന്നത് അവൾ അറിഞ്ഞു. 

അവൾ പെട്ടന്ന് പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ നേർക്ക് തിരിഞ്ഞു നിന്നു കൈ കൂപ്പി. ദയവുചെയ്തു ഉപദ്രവിക്കരുത്.

ഞാൻ ഒന്നും ചെയ്യില്ല. പക്ഷേ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം വേണമെനിക്ക്. 

അവൾ സമ്മതമാണെന്ന് തലയാട്ടി. 

അവൻ അവളെ ഷാൾ തിരിച്ചു കൊടുത്തു. 

ക്വസ്റ്റൻ നമ്പർ വൺ എന്തിനാ കള്ളം പറഞ്ഞു എന്നെ ഇവിടെ കൊണ്ട് വന്നത്.
നമ്പർ ടു എല്ലാം ഒഴിവാക്കിയാ നീ അന്ന് അവിടെ നിന്നും പോന്നത്. എന്നിട്ടെന്തിനാ വീണ്ടും തിരിച്ചു വന്നത്. പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെന്ന് തോന്നിയാൽ  ഈ കാണിച്ചത് വെറും ട്രയൽ മാത്രം ആണ് ഓർമ്മ വേണം. 

നിന്നെ ദ്രോഹിക്കണമെന്ന് കരുതിയല്ല ഞാൻ ഇങ്ങനൊക്കെ ചെയ്തത്. എനിക്ക് വേറെ വഴിയില്ലാത്തോണ്ട.നിന്നെ ആ വീട്ടിൽ നിന്നും രണ്ടു ദിവസത്തേക്ക് മാറ്റി നിർത്തണമെന്നേ കരുതിയുള്ളൂ . 

എന്തിന് വേണ്ടി. ഞാൻ ആ വീട്ടിൽ നിന്നും മാറിനിന്നാൽ നിനക്ക് എന്താ ലാഭം. 

നിനക്ക് ഒരിക്കലും എന്നെ അസപ്റ്റ്  ചെയ്യാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. നിന്റെയും അൻസിയുടെയും ജീവിതത്തിൽ ഒരിക്കലും ഞാനൊരു വിലങ്ങുതടിയവരുതെന്ന് കരുതി. 
ഞാൻ നിന്റെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ചുതന്നെയാ വന്നത്.

ബാക്കി പറയാൻ അവളൊന്ന് മടിച്ചു നിന്നു. 

എന്താ നിർത്തിയത് ബാക്കി പറയെടീ അവൻ ഒച്ചയെടുത്തു. 

ആയിഷ. ആയിഷക്ക് വേണ്ടിയാ ഞാൻ തിരിച്ചു വന്നത്.

ആയിഷക്ക് വേണ്ടിയോ.ആയിഷയും നീയും തമ്മിൽ എന്താ ബന്ധം. വീണ്ടും കള്ളം പറയല്ലേ സഫു. 

സമീർക്കയാണ് ആയിഷയുടെയും ഹാരിസ്കയുടെയും വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത്. പാവപെട്ട വീട്ടിലെ കുട്ടിയായത് കൊണ്ട് ആയിഷയെ നിന്റെ വീട്ടുകാർ സ്വീകരിച്ചില്ല. ഒരു വേലക്കാരിക്ക്  കൊടുക്കുന്ന പരിഗണനപോലും അവൾക്ക് കൊടുത്തില്ല.അവളെ വഴക്ക് പറയാനും ഉപദ്രവിക്കാനും ആയിരുന്നു എല്ലാർക്കും ഉത്സാഹം. എങ്ങനെയെങ്കിലും ഒഴിഞ്ഞു പോയിരുന്നുവെങ്കിൽ എന്ന് ഉമ്മ ആഗ്രഹിച്ചിരുന്നു. ആരോടും ഒരു പരാതിയും പരിഭവവും പറയാതെ തന്റെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ചു. എന്നും താങ്ങും തണലുമായി ഹാരിസ്ക കൂടെ ഉണ്ടായിരുന്നു.അതായിരുന്നു ആയിഷക്ക് ആകെ ആശ്വാസം.  എന്നെങ്കിലും ആയിഷയെ സ്വീകരിക്കുമെന്ന് അവർ വിശ്വസിച്ചു.ഒരു കുഞ്ഞുണ്ടായാൽ ജീവിതത്തിന് തന്നെ ഒരർത്ഥം വരുമെന്നും ഉമ്മാക്ക് അവളോടുള്ള മനോഭാവം മാറുമെന്നും ഹാരിസ്ക വിശ്വസിച്ചു. ഭാഗ്യം അവിടെയും ആയിഷയെ കൈ വിട്ടു.രണ്ടു വർഷം കഴിഞ്ഞും അവർക്ക് കുഞ്ഞുണ്ടായില്ല. ട്രീറ്റ്‌മെന്റ് ചെയ്‌തെങ്കിലും  കുഞ്ഞെന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു.അവസാനം ഒരു   ഡോക്ടർ വിധിയും എഴുതി ആയിഷക്ക് കുഞ്ഞുണ്ടാവാൻ ചാൻസ് കുറവാണെന്ന്. എല്ലാം വിധിയാണെന്ന് കരുതിയ ആയിഷ ഇത് മാത്രം വിധിയായി കാണാൻ ഒരുക്കമല്ലായിരുന്നു. ഹാരിസ്കയോട് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങി.ഹാരിസ്ക അതിനൊരിക്കലും തയ്യാറായില്ല. കുഞ്ഞിനെക്കാൾ വലുത് ആയിഷയാണെന്ന് പറഞ്ഞു അവളെ വഴക്ക് പറഞ്ഞു. ആയിഷ ഹാരിസ്കയെ ഒഴിവാക്കി പോകാൻ നോക്കി. ഭർത്താവിനോടുള്ള സ്നേഹകൂടുതൽ കൊണ്ട അങ്ങനെ ചെയ്തത്. ഹാരിസ്ക കുട്ടിയും കുടുംബവും ഒക്കെയായി ജീവിച്ചോട്ടെന്ന് ആയിഷ കരുതി. ആയിഷ പോയാൽ ജീവിച്ചിരിക്കില്ലെന്ന് ഹാരിസ്കയും. ഒരു കുഞ്ഞു വേണമെന്ന ആയിഷയുടെ നിർബന്ധം സഹിക്കാൻ പറ്റാതായപ്പോൾ ഹാരിസ്ക കണ്ടുപിടിച്ച മാർഗം ആയിരുന്നു നിന്റെ വിവാഹം. നിനക്ക് ഉണ്ടാകുന്ന കുട്ടിയിലൂടെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാമെന്ന് അവർ കരുതി. ആയിഷയെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരാളാവണം നിന്റെ ഭാര്യയെന്ന് ഇക്ക ആഗ്രഹിച്ചു. സമീർക്കയിലൂടെ എന്നും എന്നെപറ്റി കേട്ടറിഞ്ഞ ഹാരിസ്ക നിനക്ക് വേണ്ടി എന്നെ ചോദിച്ചു. ആയിഷയെ പോലെ എനിക്കും ആ വീട്ടിൽ സ്വസ്ഥതകിട്ടില്ലെന്ന്‌ കരുതിയ സമീർക്ക ഒഴിഞ്ഞുമാറി. പിന്നെയെല്ലാം സംഭവിച്ചത് വിധിയാണ്. സമീർകക്ക് ഗതികേട് കൊണ്ട് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ഇതുസ് പറഞ്ഞു എല്ലാം അറിഞ്ഞപ്പോൾ ആയിഷ ഒരു നോവായി എന്റെ മനസ്സിൽ കിടന്നു. ഹാരിസ്കയ്യുടെ ആഗ്രഹം നിറവേറ്റാൻ എനിക്ക് ഒരിക്കലും സാധിക്കില്ലന്ന് അറിയാമായിരുന്നു. പക്ഷേ എനിക്ക് ആയിഷക്ക് സുഖവും സന്തോഷവും  നിറഞ്ഞ ഒരു ജീവിതം കൊടുക്കാൻ കഴിയുമെന്ന് തോന്നി. അതിന് വേണ്ടിയാ ഞാൻ തിരിച്ചു വന്നത്. കുത്തഴിഞ്ഞു കിടക്കുന്ന നിന്റെ വീടും ഇത്താത്തമാരെയും  മാറ്റാൻ എനിക്ക് പറ്റി. ഇനിയുള്ളത് ഉമ്മ. ഉമ്മയും മാറും എനിക്ക് ഉറപ്പുണ്ട്. ആയിഷയെ സ്വന്തം മകളായി ഉമ്മ കാണും. അതിന് വേണ്ടിയ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നത്. 

ഞാൻ ഇങ്ങോട്ട് വന്നാൽ ഉമ്മ എങ്ങനെയാ 
മാറുക. 

അവളെ മുഖത്ത് ഒരു കള്ളച്ചിരി അവൻ കണ്ടു. 

സത്യം പറ സഫു നീ എന്താ ഒപ്പിച്ചിട്ടുള്ളത്. 

അവൾ എല്ലാം പറഞ്ഞു കൊടുത്തു. 

ദേഷ്യപെടുന്നതിന്നു പകരം ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് കണ്ടത്.

നീയാൾ കൊള്ളാല്ലോ തീപ്പെട്ടികൊള്ളി. സമ്മതിച്ചു തന്നിരിക്കുന്നു ബുദ്ധി . ഒരു ചോദ്യത്തിന് ഉത്തരം കൂടി എനിക്കറിയണം. 

അവൾ എന്താന്നർത്ഥത്തിൽ അവനെ നോക്കി 

അൻസി. അവളെ പറ്റി പറഞ്ഞത് സത്യമാണോ. 

അതെ. 

അവളിപ്പോ എവിടെയുണ്ട്. അവളെ വീട് എവിടെയാ 

ഫൈസി നിന്റെ പിറകിൽ ഒരു പാമ്പ്. 

അവൻ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. 

എവിടെ പാമ്പ്. 

പാമ്പ് സ്നേയ്ക്ക് പാർക്കിൽ ഉണ്ടാവും പോയി കണ്ടോ. 

നിന്നെ ഞാനിന്ന് ....
.അവൻ തിരിഞ്ഞു നോക്കി. അവൾ തോട്ടിൽ നിന്നും കയറി കരക്ക് എത്തിയിരുന്നു. 

നിന്നെ ഞാനിന്ന്....നിക്കെടി അവിടെ. അവൻ കയറി വരാൻ നോക്കിയതും അവളോടി പോയി. പോകുമ്പോൾ വിളിച്ചു പറഞ്ഞു സിഗരറ്റ് എന്ന് നിർത്തുന്നോ അന്നേ അവളെ കാണിച്ചു തരു. ഇതിൽ ഒരു മാറ്റവും ഉണ്ടാവില്ല. 

ഞാൻ കണ്ടു പിടിച്ചോളാം. 

അവളോടി പോകുന്നതും നോക്കി കുറച്ചു സമയം നിന്നു. എന്റെ ഇക്കാക്ക ഉള്ളിൽ ഇങ്ങനെയൊരു സങ്കടം ഉണ്ടായിരുന്നോ. ഒരിക്കലും മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ലല്ലോ. ഇന്നലെ കേറി വന്ന പെണ്ണ് എന്റെ വീടും വീട്ടുകാരെയും എല്ലാം അടുത്തറിഞ്ഞു നന്നാക്കി എടുത്തിരിക്കുന്നു. ഇക്കാക്കയുടെ സെലെക്ഷൻ മോശം ഇല്ലല്ലോ. ഒരു കാന്താരി തന്നെ ഇത്. എരുവ് കുറച്ചു കൂടുതലേന്നേ ഉള്ളൂ.സെന്റിയിലൂടെ ഇവളെ കൊണ്ട് എന്ത് കാര്യവും നേടാം .ഈ ട്രിക്ക് ഇന്ന മനസ്സിലായെ .രണ്ടു ദിവസം ഇണ്ടല്ലോ .അത് തന്നെ ധാരാളം സഫു .നിന്നെ കൊണ്ട്  അൻസിയെ പറ്റി ഇങ്ങോട്ട് പറയിപ്പിക്കും ഞാൻ.


                       ......... തുടരും





💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 32

നീ കാല് തെന്നി തോട്ടിൽ വീണു...... അവനും കാല് തെന്നി  വീണു..... വിശ്വസിക്കാൻ പ്രയാസമാണല്ലോ മുത്തേ ഇതുസ് അർത്ഥം വെച്ചപോലെ അവളെ ചുഴിഞ്ഞു  നോക്കി. 

ഇത് വല്ലാത്ത കഷ്ടായല്ലോ ഒന്ന് വീഴാനും പാടില്ലേ. 

ഞാനും ഈ പ്രായം കഴിഞ്ഞു തന്നെയാ വന്നെ മക്കളെ. രണ്ടും കൂടി ഒന്നിച്ചു കുളിക്കാൻ പോയതല്ലേ. എങ്ങനെയുണ്ടാരുന്നു. ഇതുസിന്റെ മുഖത്തൊരു കള്ളചിരി അവൾ കണ്ടു. 

ആണോ എന്നാപിന്നെ അങ്ങ് ഊഹിച്ചു കൂട്ടിക്കോ അല്ല പിന്നെ...... അവൾ ഇതുസിന്റെ കവിളിൽ ഒരു നുള്ളും കൊടുത്തു ചിരിച്ചോണ്ട് പറഞ്ഞു. 

അവിടെ നടന്നത് എനിക്കല്ലേ അറിയൂ റബ്ബേ. എന്റെ പാതി ജീവൻ പോയി. ഒന്നിച്ചു കുളിക്കാൻ പോയിട്ട് ഇനി ഈ ജന്മത്തിൽ  കുളിക്കുന്നെ ഇല്ല.ഓർക്കുമ്പോൾ  ഇപ്പോഴും വിറയൽ പോയിട്ട് ഇല്ല. 

എന്നെ കാണാൻ മൊഞ്ചില്ലെ ഇതുസേ 

ആരാ ഇപ്പൊ എന്റെ രാജകുമാരിയെ കുറ്റം പറഞ്ഞേ 

ആരും പറഞ്ഞില്ല. പറയ് എന്നെ കാണാൻ എങ്ങനെയുണ്ട്. 

ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്താൽ നീയായിരിക്കും വിന്നർ കളിയാക്കി കൊണ്ട് പറഞ്ഞു. 

പോ ഇതുസേ കളിയാക്കാതെ. ശരിക്കും പറ 

സ്വർഗത്തിലെ ഹൂറിയെ പോലുണ്ട്. മാഷാ അല്ലാഹ് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. 

എന്റെ സ്വഭാവമോ 

എന്തോ അവളെ അലട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി. അത് പ്രത്യേകിച്ച് പറയാനുണ്ടോ എന്റെ മോള് ഒരു പാവം കുട്ടിയ. മറ്റുള്ളവരെ സങ്കടം സ്വന്തം സങ്കടം ആയി കാണാനും. ആരുടെയും  കണ്ണ് നിറയാതെ നോക്കാനും  പറ്റിയ ഒരു മനസ്സുണ്ട്. . എല്ലാവരെയും സ്നേഹിക്കാനേ അറിയൂ.   അത് എല്ലാവർക്കും ഉണ്ടാകണം എന്നില്ല.  സമീർകക്ക് നീ ഏറ്റവും പ്രിയപ്പെട്ടവൾ ആയതും അത് കൊണ്ട് തന്നെയാ. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നെ. എന്താ പറ്റിയെ നിനക്ക്. 

എന്നിട്ടും എന്താ ഫൈസിക്ക് എന്നെ ഇഷ്ടമല്ലാത്തത്. 

അൻസിയുടെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു. ഫൈസി...... നീ.... നിങ്ങൾ  തമ്മിൽ  ഇപ്പോഴും....... 

ഒന്നും പറഞ്ഞില്ല അവനോട്. ഇത് വരെ പറയാൻ പറ്റിയില്ല. 

നിനക്കും നിന്റെ ഇക്കാക്കും ഇട്ട് തട്ടി കളിക്കാനുള്ളതാനോടി അവന്റെ ജീവിതം. 
അൻസിയുടെ ശബ്ദം ഉയർന്നിരുന്നു. നിന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തതിലൂടെ  സമീർക്ക ചെയ്ത തെറ്റിന് പ്രായശ്ചിത്തവും  ചെയ്തു . പക്ഷേ നീ എല്ലാം അറിഞ്ഞിട്ടും അവനോട് ചെയ്യുന്നത് മഹാപാപം ആണ്.

അവനോട് ഞാൻ സത്യം തുറന്നു പറഞ്ഞാൽ എന്താ സംഭവിക്കുക ഇതുസേ. 

എന്ത് സംഭവിക്കാൻ...... നീയെന്താ ഉദ്ദേശിക്കുന്നെ. എല്ലാം ആലോചിച്ചു തീരുമാനിച്ചല്ലേ നീ അന്ന് തിരിച്ചു പോയത്. അൻസി തന്നെ അവനോട് സംസാരിക്കും ചക്കയാണ് മാങ്ങയാണ് എന്നൊക്കെ ഡയലോഗ് പറഞ്ഞല്ലോ. 

അവന് എന്ത് കൊണ്ട് എന്നെ സ്നേഹിച്ചു കൂടാ. 

അൻസി അതിശയത്തോടെ അവളെ നോക്കി. 

എനിക്കിഷ്ട അവനെ.അന്ന് എനിക്ക് അവനോട് ഇങ്ങനെയൊരു ഫീലിംഗ് ഉണ്ടായിരുന്നില്ല. സിമ്പതിയാരുന്നു അവനോടും അയിഷുനോടും എല്ലാം. ഇപ്പൊ ഐ ലവ് ഫൈസി.  പ്രണയം എന്താണെന്നറിയുകയാ ഞാനിപ്പോ. 
അവൻ അൻസിയെ സ്നേഹിച്ചതിനേക്കാൾ  കൂടുതൽ ഞാൻ അവനെ സ്നേഹിക്കുന്നു. അവനില്ലാതെ പറ്റില്ല ഇനിയെനിക്ക്. 
ഈ ലോകത്ത് മറ്റെന്തിനേക്കാളും കൂടുതൽ  ഞാനവനെ സ്നേഹിക്കുന്നു.

അത് കൊണ്ട് തന്നെയല്ലേ ഞാൻ പറഞ്ഞേ നീയവനോട് സത്യങ്ങൾ തുറന്നു പറയണമെന്ന്. 

ചിലപ്പോൾ അവൻ എല്ലാം അറിയുമ്പോൾ എന്നെ ഭാര്യയായി സ്വീകരിക്കുമായിരിക്കും.കല്യാണം കഴിഞ്ഞത്  കൊണ്ട അങ്ങനെ ചെയ്യുന്നേ. അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. 
അങ്ങനെയൊരു ഇഷ്ടം എനിക്ക് വേണ്ട ഇതുസേ. എന്റെ കുറ്റവും കുറവും എല്ലാം അറിഞ്ഞു ഈ ആരവട്ടിനെ ജീവിതകാലം മുഴുവൻ  സഹിച്ചോളാന്ന് പറഞ്ഞു എന്നെ അവൻ സ്വീകരിക്കണം. അല്ലാതെ സിമ്പതി കൊണ്ടോ ഏതായാലും കെട്ടി ഇനിയങ്ങോട്ട് ഇവളെ സഹിച്ചോളാംന്ന് കരുതി അട്ജസ്റ്റ്മെന്റായോ എന്നെ അവൻ സ്വീകരിക്കേണ്ട. കുറേ വർഷങ്ങൾ കഴിയുമ്പോൾ നിന്നെ വിവാഹം കഴിച്ചു എന്റെ ജീവിതം നശിച്ചുന്ന് അവൻ  പറയാൻ ഇടവരരുത്. വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിരാശയുണ്ടാകാൻ പാടില്ല. മരിക്കാൻ കിടക്കുമ്പോഴും എന്റെ കൈ പിടിച്ചു അവൻ പറയണം നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന്. 

ഇത് ഭ്രാന്ത സഫു. 

ഭ്രാന്ത് തന്നെയാ...... ഫൈസിയെന്ന ഭ്രാന്ത് ...... പ്രണയം എന്ന ഭ്രാന്ത് ...... എനിക്ക് വേണം അവനെ എന്റെ മാത്രമായി. അവന്റെ പ്രണയവും സ്നേഹവും എല്ലാം എനിക്ക് വേണം.എനിക്ക് മാത്രമായി വേണം .എനിക്ക് ഉറപ്പുണ്ട് അവനെന്റെ പ്രണയം തിരിച്ചറിയും. എന്നെ തിരിച്ചു സ്നേഹിക്കും   കാത്തിരുന്നോളാം അങ്ങനെയൊരു ദിവസത്തിനായി.

നീയും നിന്റെ ഒരു വട്ട് ഫിലോസഫിയും എന്താണെന്നു വെച്ച ചെയ്യ്. അവസാനം കരഞ്ഞോണ്ട് എന്റെ അടുത്തേക്ക് വന്നു പോകരുത് പറഞ്ഞേക്കാം. 

  നാളെ എല്ലാവരും എന്റെ നേരെ തിരിഞ്ഞാൽ ഒറ്റപെടുത്താതെ കൂടെ നിക്കോ. അതറിഞ്ഞ മതി എനിക്ക്. 

ഒരിക്കൽ ഒന്നും ആലോചിക്കാതെ  വീട്ട്കാർക്ക് വേണ്ടി സ്വന്തം ജീവിതം ബലി കഴിച്ചവള നീ. നിന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം വേണ്ടെന്നു വെച്ചവൾ. ഇന്ന് നീ ആരെപറ്റിയും ആലോചിക്കണ്ട. നിന്റെ ജീവിതമാ ഇത്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടതും നീ തന്നെയാ.രണ്ട് പേരും വീട്ട്കാർക്ക് വേണ്ടി ഗതികേട് കൊണ്ട  ഒന്നായത്. നീ പറഞ്ഞത് പോലെ ഫൈസി നാളെ നിന്റെ നേർക്ക് വിരൽ ചൂണ്ടാൻ  പാടില്ല.നിനക്ക് എന്നും നല്ലതേ വരു.വിഷ് യൂ ഓൾ ദി ബെസ്റ്റ്. 

താങ്ക്യൂ ഇതുസേ അവൾ അവരെ കെട്ടിപിടിച്ചു. 

*******
അവൾ റൂമിലേക്ക് കയറുമ്പോഴേ കണ്ടു ഫൈസി ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി എന്തോ ആലോചിച്ചു നിൽക്കുന്നു. മുഖമൊക്കെ ആകെ വാടിയ പോലെ. എന്തോ സങ്കടം അവനെ അലട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി. ഇനി ഹാരിസ്കയെ ഓർത്തായിരിക്കോ. 

അവൾ വാതിലിൽ തട്ടി ചെറിയ ശബ്ദം ഉണ്ടാക്കി അകത്തു കയറി. 

അവൻ കണ്ണൊക്കെ തുടച്ചു അവളെ നോക്കി. 

സോറിവാല കരയുകയാണോ ഇനി. 

തനിക്കെന്താ പറ്റിയെ ആകെയൊരു സാഡ്. 

നതിങ്. അവൾക്ക് മുഖം കൊടുക്കാതെ ഫോണും എടുത്തു അതിൽ കുത്തികൊണ്ടിരുന്നു. അശ്രദ്ധമായാണ് ഫോൺ യൂസ് കണ്ടാൽ തന്നെ അറിയാം. 

ഇവനിതെന്താ പറ്റിയെ. വഴക്ക് പറഞ്ഞാലും കുഴപ്പമില്ല ഇങ്ങനെ കാണുമ്പോൾ അവൾക്കും വല്ലാത്ത പോലെ തോന്നി . 
ഹാരിസ്കയെ ഓർത്തു ടെൻഷൻ ഒന്നും വേണ്ടാട്ടോ. അവർ ബാംഗ്ലൂരിൽ കറങ്ങി നടക്കുകയൊന്നും അല്ല. അവിടെ ഏതോ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് ട്രീറ്റ്‌ മെന്റ് പോയതാ. അയിശു ഒരു പാവാ അവളെ പ്രാർത്ഥന പടച്ചോൻ കേൾക്കാതിരിക്കില്ല. 

ഇത് പറഞ്ഞിട്ടും അവന്റെ മുഖത്ത് തെളിച്ചം വന്നില്ല. ഇനി ഇവിടെ താമസിക്കുന്നത് കൊണ്ടാകുമോ. 

നിന്റെ വീടിന്റെ അത്ര സൗകര്യം ഒന്നും ഉണ്ടാവില്ല. Ac യും ഇല്ല  താമസിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചു നാട്ടിലെക്ക് പോയിക്കോ. വീട്ടിൽ പോകാതിരുന്നാൽ മതി. പോയ ഞാനിത്രനാളും കഷ്ടപ്പെട്ടതൊക്കെ വെറുതെയാകും. 

എനിക്ക് കുഴപ്പം ഒന്നും ഇല്ലെടോ. താനെന്ത ഇങ്ങനൊക്കെ പറയുന്നേ. 

എന്തോ കാണുമ്പോൾ ടെൻഷൻ ഉള്ളത് പോലെ. 

പെട്ടന്ന് അൻസിയെ ഓർത്തു പോയി. അതാ വേറൊന്നും ഇല്ല. അവളിപ്പോ എവിടെയായിരിക്കും എങ്ങനെയായിരിക്കും.എന്നെഓർമ്മയുണ്ടാ ക്കുമോ  അതൊക്കെ ഓർത്തപ്പോൾ ചെറിയ സങ്കടം തോന്നി. അവൻ ഒളികണ്ണിട്ട് അവളെ നോക്കി. തലതാഴ്ത്തി നിൽക്കുന്നത് കണ്ടു. മുഖം ഒക്കെ വാടി. ഐഡിയ വർക്ക് ഔട്ട്‌ ആവുന്നുണ്ട് . ഉള്ളിൽ വന്ന ചിരി അവൻ അടക്കിപിടിച്ചു വീണ്ടും മുഖത്ത് സങ്കടം വരുത്തി. 

ഞാൻ താഴെ പോകട്ടെ. ഫുഡ്‌ ഉണ്ടാക്കാൻ സഹായിക്കണം. അവനെ നോക്കാതെ അവളിറങ്ങി പോയി. 

ഈ ബുദ്ധി എന്താ റബ്ബേ നേരത്തെ തോന്നഞ്ഞേ. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ അവൻ അവനെതന്നെ  തട്ടി കൊണ്ട് പറഞ്ഞു. 

******
അവൾ  ഫുഡ്‌ കഴിക്കാൻ വന്നു വിളിക്കുന്നത് വരെ അവൻ റൂമിൽ തന്നെ ഇരുന്നു. ഇവിടെ ഉള്ളവരോട് സംസാരിക്കുമ്പോൾ എന്തോ ഒരാകൽച്ച പോലെ .  സഫുവിനെ ഭാര്യയായി അംഗീകരിക്കാത്തിടത്തോളം ഇവർ എനിക്ക് ആരുമല്ല എന്ന തോന്നൽ. അവർ സ്നേഹത്തോടെ പെരുമാറുമ്പോൾ അവരോട് ഞാനെന്തോ തെറ്റ ചെയ്യുന്നെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.

അവൻ ഫുഡ്‌ കഴിക്കാൻ ഇരുന്നു. മരുമകനാണെന്ന് ഉള്ള പരിഗണന അവിടെ എല്ലാർക്കും ഉണ്ട്. സമീർകക്ക് പോലും സംസാരത്തിൽ ആ ബഹുമാനം ഫീൽ ചെയ്യുന്നുണ്ട്. എല്ലാവരും സല്കരിക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു . കരിച്ചതും പൊരിച്ചതും ഒക്കെയായി ഒരു ഹോട്ടലിൽ കയറിപോലെ തോന്നി അവന്. ഏതാ സെലക്ട്‌ ചെയ്യേണ്ടേന്ന് ആകെ കൺഫ്യൂഷൻ. സഫു ഉമ്മനെയും അൻസിയെയും കൂട്ടി വന്നു. അവിടെ പിടിച്ചിരുത്തി. വല്ലപ്പോഴല്ലേ ഉള്ളൂ  ഇങ്ങനെ ഒന്നിച്.ഫൈസി ഉള്ളത് കൊണ്ടാണ് അവർ മടിച്ചത്. ഞങ്ങൾ പിന്നെ ഇരുന്നോളാം. എണീറ്റു പോകാൻ നോക്കിയതും ഫൈസിയും പറഞ്ഞു. ഒന്നിച്ചു കഴിക്കാലോ. എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഇല്ലേ. പിന്നെന്താ. 

അവർ അവിടെ ഇരുന്നു.എല്ലാവരും ഒന്നിച്ച ഇവിടെ ഫുഡ്‌ കഴിക്കൽ. പുറത്തു നിന്ന് ആരെങ്കിലും ഉണ്ടെങ്കിലേ പതിവ് തെറ്റിക്കു. ഉപ്പ വേഗം കഴിക്കും. മൂപ്പര് കൃത്യനിഷ്ഠയുള്ള ആളാ.കൂട്ടിന് ഒരു പാട് ആളുള്ളോണ്ടുല്ല അഹങ്കാരം.  ഞങ്ങൾക്ക പിന്നെ അതൊന്നും ഇല്ലാത്തോണ്ട് നോ പ്രോബ്ലം. തോന്നുമ്പോൾ തിന്നും. സഫു പറഞ്ഞു.

എനിക്ക് പ്രഷർ ഷുഗർ ഒക്കെ ഉണ്ട്. അത് കൊണ്ട് ഫുഡ്‌ കൺട്രോള.  അതിന് കളിയാക്ക അല്ലെങ്കിലും 
ഇവരെ കൂടെ കൂടിയ ശരിയാകില്ല.നാട്ടിലെ ആൾക്കാരെ ചോര കുടിക്കാതെ ഇവന്മാർക്ക് ഫുഡ്‌ ഇറങ്ങില്ല. ഫുഡ്‌ കഴിക്കുമ്പോൾ സംസാരിക്കരുതെന്ന. ഇവർ ഫുഡ്‌ കഴിക്കുന്നതെ സംസാരിക്കാനാ. 
ഉപ്പ ഫൈസിയോട് പറഞ്ഞു. 

സമീർകയ്യുടെയും ഫൈസിയുടെയും നടുക്ക അവൾ ഇരുന്നത്. 

സമീർക്കയും സഫുവും തമ്മിൽ തല്ല് കൂടുന്നത് കണ്ടാണ് ഫൈസി അവരെ നോക്കിയത്  . സമീർക്കയുടെ കയ്യിൽ ഒരു കഷ്ണം പൊരിച്ചത് കണ്ടു. അതിന് വേണ്ടിയാ അടിയേന്ന് മനസിലായി.

അത്ര തിന്ന മതി. തടിച്ചു വീപ്പ കുറ്റിപോലെയായി. 

നീ പോട കുട്ടിയാനെ. കൊതിയാ. 
മര്യാദക്ക് തിരിച്ചു താ. അവൾ കയ്യിൽ നിന്നും 
പിടിച്ചു വാങ്ങാൻ നോക്കി. സമീർക്ക വായിൽ ഇടാൻ നോക്കിയതും അവൾ സമീർക്കന്റെ കയ്യെടുത്തു സ്വന്തം വായിൽ വെച്ചു. 

എന്റെ കൈ പിശാച് കയ്യിൽ കടിച്ചു.  സമീർക്ക കൈ കുടഞ്ഞു . 

ഇനി അങ്ങനെ തിന്നണ്ട  സമീർകന്റെ  പ്ലേറ്റിൽ നിന്നും ബാക്കി പൊരിച്ചത് കൂടി എടുത്തു അവൾ വായിൽ ഇട്ടു. 

ഇനിഎനിക്ക് എന്തിനാ ഈ കാലിചോറ് ഇത്  കൂടി തിന്ന്. 

വേണ്ടേൽ വേണ്ട ഇങ് തന്നെക്ക് അവൾ പ്ലേറ്റ് എടുക്കാൻ നോക്കിയതും സമീർക്ക പിടിച്ചു വാങ്ങി. നിന്റെ വയറ്റിൽ എന്താടി കൊക്കപ്പുഴു ഉണ്ടോ  . 

നീ തിന്നത് മതി മോളെന്ന് പറഞ്ഞു അൻസിയുടെ പ്ലേറ്റിൽ നിന്നും പൊരിച്ചത് സമീർക്ക എടുത്തു . 

ഇത് ചീറ്റിങ്ങ് ആണേ.ഇക്കാ പാതി തിരിച്ചു താ. അൻസി കൈ നീട്ടിയതും ഫൈസിയുടെ മുഖത്തേക്ക് ആയി നോട്ടം. 

ഒരു ചെറു ചിരിയോടെ എല്ലാരേം നോക്കുന്നത് കണ്ടു. ഫ്രണ്ട്സ് കൂടി ഒരു മിച്ചു കഴിക്കുമ്പോൾ ഇങ്ങനെയാണെന്ന് അവൻ ഓർത്തു. ഫൈസി അവന്റെ മുന്നിലുള്ള പൊരിച്ച പ്ലേറ്റ് എടുത്തു അവരെ നേർക്ക് നീക്കി  വെച്ചു. 

ഉമ്മ അതെടുത്തു അവന് തന്നെ കൊടുത്തു . 
ഫൈസി ഇരിക്കുന്നത് പോലും ഓർക്കാതെ 
നാണം ഇല്ലല്ലോ രണ്ടിനും .ലോകത്ത് ഉള്ള പൊരിച്ചത് മൊത്തം ഇവർക്ക് കൊണ്ട് കൊടുത്താലും അവസാനം ഈ തല്ല് ഇവിടെ പതിവാ. അല്ലെങ്കിൽ രണ്ടിനും ചോറ് ഇറങ്ങുല. മോനിതൊന്നും നോക്കണ്ട. 

കട്ട് തിന്നുന്നതിന് ടേസ്റ്റ് കൂടുതലാ ഫൈസി. സമീർക്ക അവനെ നോക്കി കണ്ണടിച്ചു കാണിച്ചു പറഞ്ഞു. സഫു തിന്നു കഴിഞ്ഞു പ്ലേറ്റ് എടുത്തു. പോയി. കൂടെ സമീർകയ്യുടെ പ്ലേറ്റും. 

ഡി പന്നി പ്ലേറ്റ് തന്നിട്ട് പോടീ. ഞാൻ കഴിച്ചില്ല. 

അത്ര കഴിച്ച മതി ഇല്ലെങ്കിൽ  കൊളസ്‌ട്രോൾ വരും. ഇപ്പൊ പൊണ്ണത്തടിയും ഉണ്ട്. 

നീ പോടീ അവിടുന്ന്. എന്റെ കെട്ടിയോൾ എനിക്ക് വാരി തന്നോളും. 

അയ്യടാ മതി കേറ്റിയത്‌.തീറ്റ ഇപ്പൊ കുറച്ചു കൂടുതലാ. അൻസി പ്ലേറ്റ് എടുത്തു പോയി. 

രണ്ടും കൂടി നമ്മൾക്കിട്ട് പണിയാണല്ലോ. 

തോറ്റു തരാൻ മനസ്സില്ലാട്ടോ. സമീർക്ക വേറെ പ്ലേറ്റ് എടുത്തു കഴിച്ചു. 

പരസ്പരം പാര വെച്ചും കൊച്ചു വർത്താനം ഒക്കെ പറഞ്ഞു സന്തോഷത്തോടെ ഫുഡ്‌ കഴിക്കുന്നത് കണ്ടു. തന്റെ വീട്ടിൽ നേരെ തലതിരിച്ചാണ്. ഓരോരുത്തരും അവരവർക്ക് തോന്നുമ്പോൾ കഴിക്കും. ആരും ആരോടുമായി  അധിക സംസാരവും ഇല്ല.  ഇങ്ങനെയൊരു കുടുംബം കിട്ടിയതിൽ ഇവൾ ശരിക്കും ഒരു ഭാഗ്യവതിയാണ്.അവന്റെ ഉള്ളിൽ ചെറിയ അസൂയ തോന്നാതിരുന്നില്ല. 

അവൻ സഫുവിനെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു. ഈ വീട്ടിൽ എത്തിയ ശേഷം അവൾ എല്ലാർക്കും കൊച്ചു കുട്ടിയായത് പോലെ. എല്ലാവരോടും തല്ല് കൂടി തമാശ പറഞ്ഞു കളിച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി.എല്ലാവരും എന്തൊരു ഒത്തുരുമമ്മയാണ് ഇവിടെ. സമീർക്കയെ കണ്ടാണ് അവന് കൂടുതൽ അത്ഭുതം തോന്നിയത്. പുറത്ത് വെച്ചു കാണുന്ന ആളെ അല്ല . ഗൗരവവും പേർസണാലിറ്റിയും ഉള്ള ഒരു രാഷ്ട്രീയക്കാരനെ ഇത് വരെ കണ്ടിട്ട് ഉള്ളൂ . എല്ലാരും ഉള്ളിൽ പേടിയോടെ നോക്കുന്ന മൂപ്പര് ഇവിടെ    സ്നേഹനിധിയായ ഉപ്പയായി ഭർത്താവായി മകനായി അവരിൽ ഒരാളായി.ഇങ്ങനെയും ഒരാൾക് മാറാൻ പറ്റോ. ഇങ്ങേരെ ചങ്കൂറ്റവും വീറും വാശിയും ഒക്കെകണ്ടു ഹീറോ ആയി കണ്ട പാർട്ടിയിൽ കൂടെ കൂടിയത്. കയ്യിലിരിപ്പ് കൊണ്ട് ചവിട്ടി പുറത്താക്കുകയും ചെയ്തു. എന്നാലും പാർട്ടിയോടും ഇങ്ങേരോടും ഇപ്പോഴും ഉള്ളിൽ ബഹുമാനം തന്നെയാണ്. തിരിച്ചെടുക്കുമെങ്കിൽ ഇപ്പോഴും പോകാൻ തയ്യാറുമാണ്. പാർട്ടിയിൽ തിരിച്ചെടുക്കാൻ തയ്യാറാണ്.. പക്ഷെ ഇങ്ങേരെ കൂടെ കൂട്ടില്ല. സ്വഭാവസർട്ടിഫിക്കേറ്റ് ക്വാളിഫിക്കേഷൻ ഇപ്പോഴും ഫെയ്ൽഡ് ആണ് . അതിൽ മാത്രം നോ കോമ്പ്രമൈസ്. അത് കൊണ്ട് തന്നെയാണ് നാട്ടുകാർക്ക്  മൂപ്പരോട് ബഹുമാനവും. സഫുനോട്‌ ഞാൻ ചെയ്യുന്നത് എങ്ങാനും അറിഞ്ഞാൽ എന്റെ തലകാണില്ലന്ന് അറിയാം. പക്ഷേ തന്റെ പ്രണയത്തിന്റെ മുന്നിൽ ഇതൊന്നും ഞാൻ ആലോജിക്കാർ കൂടിയില്ല. എന്തും ഫേസ് ചെയ്യാൻ തയ്യാറാണ്. കാരണം അൻസിയെ മറക്കാൻ എനിക്ക് പറ്റില്ല. 

*********
രാത്രി കിടക്കാൻ നേരം ആണ് ബെഡ് അവൻ കണ്ടത്. ചെറിയ ബെഡ് ആണ്.രണ്ടാൾക് കിടക്കാം പക്ഷേ നടുക്ക് തലയിണ കൂടി വെച്ചാൽ കിടന്നിടത് നിന്ന് അനങ്ങാൻ പറ്റില്ല. 
സാരമില്ല രണ്ട് ദിവസം അല്ലെ അട്ജസ്റ്റ് ചെയ്യാം. അവൾ ജനൽ മൊത്തം തുറന്നിട്ടു. നല്ല കുളിർ കാറ്റ് റൂമിലെക്ക് അടിച്ചു കയറി. തന്റെ ac റൂമിലേക്കാൾ സുഖം ഇവിടെ യാണെന്ന് അവന് തോന്നി. കുറച്ചു സമയം പുറത്തേക്ക് തന്നെ നോക്കി നിന്നു. ശരീരതോടൊപ്പം മനസ്സും റിലാക്സ് ആവുന്നത് അവനറിഞ്ഞു. ഉറക്കം വന്നതും അവൻ പോയി കിടന്നു. അവൾ എന്തോ ബുക്സ് എടുത്തു വായിച്ചു ഇരിക്കുന്നത് കണ്ടു. നല്ല ഉറക്കിലേക്ക് വഴുതി വീണപ്പോഴ ദേഹത്ത് എന്തോ വീണത് പോലെ തോന്നിയത് അവൻ ഞെട്ടി എണീറ്റു.അവളെ കാൽ എന്റെ കാലിന് മുകളിൽ വെച്ചതാണെന്ന് അവന് മനസിലായി.തലയിണയൊക്കെ ചവിട്ടി താഴെ എത്തിയിരുന്നു. അവൻ കാൽ നേർക്ക് വെച്ചു തലയിണ ആദ്യത്തെ പോലെ വെച്ചു. വീണ്ടും കിടന്നു. ഒന്ന് കണ്ണ് പൂട്ടിയപ്പോഴാ വീണ്ടും അവൾ കാൽ വെച്ചത് അവൻ കണ്ണ് തുറന്നു  അവളെ നോക്കി. മനപ്പൂർവം ആണോ ഇനി.എന്റെ വീട്ടിൽ നിന്ന് ഒരു കുഴപ്പം ഇല്ലല്ലോ.കിടന്ന കിടന്നിടത് നിന്നും അനങ്ങില്ല.  അവളെ തലക്ക് ഒരു കൊട്ടും കൊടുത്തു അവൻ ഒന്നും അറിയാത്ത പോലെ കണ്ണടച്ച് കിടന്നു. അവൾ ഞെട്ടി എണീറ്റു. എന്താ ഇപ്പൊ പറ്റിയെ അവൾ ചുറ്റും നോക്കി. തലയിണ താഴെ എത്തിയിരുന്നു. അവന്റെ ദേഹത്ത് ആണ് കാൽ കയറ്റി വെച്ചിട്ട് ഉള്ളത്. 
അവൾ കാൽ വലിച്ചു. ചെറിയ കട്ടിലാണെങ്കിലും  രണ്ടാൾക്ക് സുഗമായി കിടക്കാം അതിന്റെ നടുക്ക് ഈ തലയിണ കൂടി വെച്ചോണ്ട തീരെ സ്ഥലം ഇല്ലാത്തത്. അവൾ എണീറ്റു. അവന്റെ പുതപ്പും നിലത്ത് എത്തിയിരുന്നു. അതെടുത്തു അവന് പുതച്ചു കൊടുത്തു. ഒരു ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു കിടന്നു. 
അവൾ കിടന്നതും അവൻ കണ്ണ് തുറന്നു.ഉറക്കത്തിൽ അറിയാതെ കാല് വെച്ചത് തന്നെയാണെന്ന് അവന്ന് മനസിലായി. അവന് തെറ്റിധരിച്ചതിന്നു കുറ്റബോധം തോന്നി   കുറച്ചു സമയം അവളെതന്നെ നോക്കി നിന്നു വീണ്ടും കിടന്നു . 

*******
ഫോൺ വലിച്ചെറിയുന്ന ശബ്ദം കേട്ടാണ് രാവിലെ ഉറക്കം ഞെട്ടിയത്. 

അവൻ ഞെട്ടി എണീറ്റു. അവളെ നോക്കി. 

എന്ത് പറ്റി. 

നതിങ് ഫോൺ കയ്യിൽ നിന്നും വീണു. 

ഫോൺ പല പാർട്സ് ആയി പലയിടത്തും എത്തിയിരുന്നു .
അവളത് വലിച്ചെറിഞ്ഞതാണെന്ന് അവൻ കണ്ടിരുന്നു. 

അതിന് ശേഷം അവൾ വല്ലാതെ ടെൻഷൻ ആയത് പോലെ തോന്നി അവന്. കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. പിന്നെ ഫൈസിയുടെ മുന്നിൽ വന്നു ഇരുന്നു. 

എനിക്ക് ഒരു സ്ഥലം വരെ പോകണം. കൂടെ വരോ. 

എവിടെ പോവാനാ 

എന്റെ ഒരു ഫ്രണ്ടിനെ കാണാനാ. 

എന്നെ കൊണ്ടൊന്നും പറ്റില്ല. നിന്റെ സമീർക്കയെ കൂട്ടി പോയിക്കോ. 

പ്ലീസ് ഫൈസി അത്യാവശ്യം ആയോണ്ട.വേണേൽ ഞാൻ കാല് പിടിക്കാം. 

എന്ന കാല് പിടിച്ചുപറ അപ്പൊ ആലോചിക്കാം. 

അവൾ അവന്റെ കാല് പിടിച്ചത്  പെട്ടെന്നായിരുന്നു. ഒന്ന് കൂടെ വരോ പ്ലീസ്. 

അവൻ ഞെട്ടി എണീറ്റു പിറകോട്ടു മാറി. നീ ഒന്ന്  എണീറ്റെ  ഞാൻ ചുമ്മാ പറഞ്ഞതാ. അവനൊരിക്കലും കാല് പിടിക്കുന്നു കരുതിയിരുന്നില്ല. സംഗതി അപ്പൊ സീരിയസ് ആണ്. അൻസിയുടെ കാര്യം ചോദിച്ച മതിയാരുന്നു. ജസ്റ്റ് മിസ്സായി. 

എന്റെ കൂടെ ഇനി വന്നൂടെ. 

അവൻ വരാന് തലയാട്ടി. അവൻ വേഗം റെഡിയായി.

ഇവിടെ ആരും അറിയണ്ട എവിടെക്ക പോകുന്നേന്ന്. 

പണിയകോ ഇനി. അവന് ചെറിയ പേടിയും തോന്നി. എന്താ ചെയ്തു കൂട്ടന്ന് പടച്ചോനെ അറിയൂ. അമ്മാതിരി ഐറ്റം ആണ് ഇവൾ. 

ആലോചിച്ചു നിക്കാതെ വേഗം വാ. അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. 

കാറിനടുത് എത്തിയിട്ടേ പിടി വിട്ടുള്ളൂ. 

കാറിൽ കേറാൻ നോക്കുമ്പോൾ ഉമ്മ പിറകിൽ നിന്നും വിളിച്ചത്. 
എവിടെക്ക രണ്ടു പേരും കൂടി. 

ഫൈസിയുടെ ഫ്രണ്ടിന്റെ വീട്ടിലേക്ക. പെട്ടന്ന് വരും. അതും പറഞ്ഞു അവൾ കാറിൽ കേറി . അവൾ വഴി പറഞ്ഞു കൊടുത്തു. 

അവളുടെ അസ്വസ്ഥത കണ്ടു എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നി. 

ശരിക്കും ആരെ കാണാന പോകുന്നേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. അതെങ്കിലും പറയ്. 

ഷാഹിദ്. അവനെ കാണാനാ പോകുന്നേ. അവൻ ഇന്ന് ഗൾഫിൽ പോവുകയാ. 
പോകുന്നേന് മുന്നേ ഒന്ന് കാണണം. 

അന്നത്തെ ലെറ്റർ അവന് ഓർമ വന്നു.കാമുകൻ  ഗൾഫിൽ പോകുന്നതിനു യാത്ര ചോദിക്കാൻ കെട്ടിയോനെയും കൂട്ടി പോകുന്നു. നല്ല വൈഫ്. തിരിച്ചു വരുമോ അതോ അവന്റെ കൂടെ പോയികളയോ. ലവ് ലെറ്റർ വായിച്ചത് വെച്ചു നോക്കുമ്പോൾ പോകാൻ ചാൻസ് കൂടുതലാ. 

നിന്റെ ലവർ അല്ലെ ഷാഹിദ്. ഞാനാ ലെറ്റർ വായിച്ചിരുന്നു. ഒളിച്ചോടി പോകാനാണേൽ വീട്ടിൽ ഒന്ന് വിളിച്ചു പറയണേ. അല്ലെങ്കിൽ നിന്റെ വീട്ടുകാരോട് ഞാൻ സമാധാനം പറയേണ്ടി വരും. എനിക്ക് വയ്യ പുലിവാൽ പിടിക്കാൻ. 

നാണം ഇല്ലല്ലോ മോഷ്ടിച്ചു വാ യിക്കാൻ.

ഞാൻ വായിച്ചതാ ഇപ്പൊ കുറ്റം. നിങ്ങൾ തമ്മിൽ പ്രേമിച്ചത് കുറ്റമല്ല. അവനെ ചതിച്ചു എന്നെ കെട്ടിയതും കുറ്റമല്ല. 

അവൾ ദേഷ്യത്തോടെ അവനെ നോക്കി. കാര്യം അറിയാതെ ഊഹിച്ചു പറയരുത് ഫൈസി. നല്ല ശീലമല്ല അത്. 

ഊഹിക്കുന്നില്ല. എല്ലാം പറഞ്ഞറിഞ്ഞിട്ടേ ഇനി പോകുന്നുള്ളൂ. അവൻ കാർ നിർത്തി.

ഫൈസി എനിക്ക് ടൈമില്ല. വന്നിട്ട് വഴക്കിടാം. 

പറഞ്ഞിട്ടേ പോകുന്നുള്ളൂ. 

എനിക്ക് ഒറ്റക്ക് പോകാനറിയാം. അവൾ ഡോർ തുറക്കാൻ നോക്കിയതും അവൻ ലോക്കിട്ടു. 

 ഫൈസി പ്ലീസ് വാശി കാണിക്കല്ല. എനിക്ക് പോയെ പറ്റു. 

അത്ര നിർബന്ധം ആണോ. എന്ന ഇന്ന് എവിടെയും പോകുന്നില്ല. നമുക്ക് കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഇവിടെ ഇരിക്കന്നെ  

നിനക്ക് ഇപ്പൊ എന്താ വേണ്ടേ അവനെ പറ്റി അറിയണം അത്രയല്ലേ ഉള്ളൂ. പറഞ്ഞു തരാം. പറഞ്ഞോണ്ട് പോകാലോ. 

ഇത് കൊള്ളാലോ ഇവന് വേണ്ടി നീ എന്ത് വേണമെങ്കിലും അനുസരിക്കും. പുര കത്തുമ്പോൾ വാഴ വെട്ടുകയാണെന്ന് കരുതരുത്. അൻസിയുടെ അഡ്രെസ്സ് കൂടി അങ്ങ് പറഞ്ഞേര്. 

നിന്നെ കൂട്ടി വന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട. അവൾ അവളെ നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു. 

വേഗം പറഞ്ഞാൽ വേഗം പോകാം. 

അവൾ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു അവളെ fb name എനിക്ക് അറിയൂ. 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔@nilaav123.

ഇത് സത്യമാണോ. എങ്ങനെ വിശ്വസിക്കും. ഒരു പാട് പ്രാവശ്യം എന്നെ ചതിച്ചതാ. 

നീ ഒന്ന് ചെക്ക് ചെയ്തു നോക്ക്. എന്നിട്ട് വിശ്വസിചോ. 

അതും ശരിയാ. അവൻ ഫോൺ എടുത്തു fb 
നോക്കി.കുറച്ചു സമയം ആ പ്രൊഫൈൽ മൊത്തം അരിച്ചു പെറുക്കി . വിശ്വസിക്കാൻ കഴിയാതെ വീണ്ടും വീണ്ടും നോക്കി. അവൻ അവളെ കെട്ടിപിടിച്ചു. താങ്ക്യൂ താങ്ക്യൂ സൊ മച്ച്. അവന്റെ പിടിത്തത്തിൽ അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.താൻതേടി നടന്ന തന്റെ പെണ്ണ് എന്റെ വിരൽ തുമ്പിൽ അവൻ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി നിന്നു. അവന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അവളെ കണ്ണും നിറഞ്ഞിരുന്നു പക്ഷേ അത് മാത്രം അവൻ കണ്ടില്ല. 
(Fb തപ്പണ്ട മക്കളെ അങ്ങനെയൊരു അകൗണ്ട് ഇല്ല.ഒൺലി ഷെയർ ചാറ്റ്  )                                 


                       .           ....... തുടരും

💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 33

കാര്യം കഴിഞ്ഞപ്പോ കറിവേപ്പിലപോലെ ഒഴിവാക്കുന്നോ പട്ടീ. 

ഒന്ന് പതുക്കെ പറയെടീ ആൾകാർ കേട്ടാൽ വേറെ വല്ലതും ആണെന്ന് കരുതി തെറ്റിധരിക്കും .

അവസരം നോക്കാതെ തമാശിക്കല്ലേ 

ഒരു ഔട്ടോ പിടിച്ചു പോവനല്ലേ പറഞ്ഞുള്ളൂ അതിന് ഇങ്ങനെ ഷൗട്ട് ചെയ്യുന്നത് എന്തിനാ. 

നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തില്ലേ. നിന്റെ കാല് വരെ പിടിച്ചു. എന്നിട്ട് ഇപ്പൊ പാതി വഴിയിൽ ഇറക്കി വിട്ട നിന്നെ പൂവിട്ടു പൂജിക്കണോ അവൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. 

അല്ലേടി അറിയാഞ്ഞിട്ട് ചോദിക്കുവാ നിന്റെ ലവറെ കാണാതൊണ്ടല്ലേ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്നെ. അതെ ഫീൽ തന്നെയല്ലേ എനിക്കും. മാസങ്ങളായി തപ്പിനടന്ന എന്റെ പെണ്ണിന് ഒരു hi അയച്ചിട്ട് അതിന്റെ റിപ്ലൈ നോക്കി ഇരിക്കുന്ന എന്റെ മാനസികവസ്ഥ നീ കൂടിയൊന്നു ആലോജിക്ക്. 

ഫൈസി എനിക്ക് സംസാരിച്ചു നിൽക്കാൻ ടൈമില്ല. അവന് 11മണിക്ക ഫ്ലൈറ്റ്.  അവൻ 10മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. ഇപ്പൊ 9.  30 യായി.

അതിന് ഗൾഫിൽ എത്തിയാലും കോൺടാക്ട് ചെയ്യാലോ. 

അവൻ ഇപ്പൊ പോയ പിന്നെ കാണാൻ പറ്റില്ല. അവനൊരിക്കലും നാട്ടിലെക്ക് തിരിച്ചു വരില്ല. പ്ലീസ് ഫൈസി എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്. 

നീ എന്നെയ മനസ്സിലാക്കാത്തെ.ശല്യം ചെയ്യാതെ  ദയവുചെയ്തു നീ എങ്ങനെയെങ്കിലും ഒന്ന് പോ. 

അവളെ കണ്ണിൽ തീ പാറുന്ന പോലെ തോന്നി. ചതിക്കനല്ലേ. അങ്ങനെയാണെങ്കിൽ അങ്ങനെ. ചതിക്ക് പകരം ചതി. എനിക്കറിയാം എന്താ വേണ്ടെന്ന് .

നീ ഒലത്തും ഒന്ന് പോടീ ചിലക്കണ്ട് .

അവൾ ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു. അവന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത് കണ്ടു അവൻ ഞെട്ടി. അൻസിയെ ഒന്ന് പരിജയപെടാൻ ഒരു പോസ്റ്റിൽ ഹായ് ഓർമ്മയുണ്ടോ എന്ന് മെസ്സേജ് ഇട്ടിരുന്നു.  അവൾ സീൻ ചെയ്യുന്നതും   നോക്കി ഇരിക്കുകയാരുന്നു. അതിലെക്ക അവൾ റിപ്ലൈ ഇട്ടത് ഒരു ഹായ്. 

 നോക്കണ്ട ഞാൻ തന്നെയാ ആ msg ഇട്ടത്. ആർക്കാ അവൾ ആദ്യം റിപ്ലൈ തരാന്ന് നോക്ക.നിന്റെ വൈഫ് ആണെന്ന് പറയും ഞാൻ. വേറെ എന്തൊക്കെ പറയാൻ പറ്റോ അതൊക്കെ പറയും. ഇന്ന് തന്നെ നിന്റെ ലവിന് ഇൻഡിങ് ഉണ്ടാക്കും. 

  അവൻ കലിപ്പോടെ അവളെ നോക്കി.ഡാമിട്ട്... .....നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഷാഹിദിനെ കാണണം അത്രയല്ലേ ഉള്ളു. ഞാൻ വരാം പോരേ. 

അങ്ങനെ വഴിക്ക് വാ. 

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. 

കുറച്ചു സമയം കഴിഞ്ഞു അവൻ ദേഷ്യം സ്വയം കൺട്രോൾ ചെയ്തു. മനസ്സ് ഒന്ന് റിലാക്സ് ആക്കി. 
ഇത്രയും കാലം കാല് പിടിക്കാന്ന് പറഞ്ഞു. കെഞ്ചി പിറകെ നടന്നു. എന്നിട്ടും നീ എനിക്ക് അവളെ id പറഞ്ഞു തന്നില്ല. ഇപ്പൊ ഷാഹിദിനെ കാണാൻ വേണ്ടി ഒന്നും ആലോചിക്കാതെ നീ എനിക്ക് അൻസിയെ കാട്ടിതന്നു . ഇതിന് മാത്രം അവനും നീയും തമ്മിൽ എന്താ പ്രോബ്ലം. അവൻ എന്തിനാ ഈ നാട് വിട്ടു പോകുന്നേ. നിനക്ക്  ഇഷ്ടമാണോ അവനെ. 

ഇഷ്ടമാണ് അത് നീ കരുതുന്ന പോലെ ലവറിനോട് ഉള്ള ഇഷ്ടമല്ല. ഒരു ബ്രദർ......ഫ്രണ്ട്....അത് പോലെ. 

ഫ്രണ്ട്സ് ആണോ ,നിന്റെ ലവർ  ആണെന്ന് കരുതി സന്തോഷിച്ചതായിരുന്നു. അങ്ങനെ ആ പ്രതീക്ഷയും പോയി. അവൻ നിരാശയോടെ പറഞ്ഞു

ഹി ഈസ് എ നൈസ് പേഴ്സൻ. 

അല്ലെങ്കിലും നിന്റെ കണ്ണിൽ ഞാൻ മാത്രമല്ലേ മോശക്കാരൻ. 

അവൾ അതിന് മറുപടി പറഞ്ഞില്ല. ഇപ്പൊ എന്തിനാ അത്യാവശ്യം ആയി അവനെ കാണുന്നേ. അതെങ്കിലും ഒന്ന് പറയോ .

സനയുടെ ലവറ ഷാഹിദ് .ഞങ്ങൾ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാ അവൻ സനയെ പ്രൊപ്പോസ് ചെയ്തത്. വെറും നേരം പോക്ക് ഒന്നും അല്ലായിരുന്നു. റിയൽ ലവ് ആയിരുന്നു അവർ തമ്മിൽ .ഷാഹിദിന് ഉപ്പയും ഉമ്മയും ഇല്ല. ഒരനാഥൻ ആണ്.അവന് അഞ്ചു വയസ്സ് ഉള്ളപ്പോഴാ അവർ ഒരാക്സിഡന്റിൽ  അവനെ വിട്ടു പോയത്. പിന്നെ ഉമ്മമ്മയാണ് അവനെ വളർത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് അവരും മരിച്ചു .ഇപ്പൊ സ്വന്തം ആയി ഒരു ഫാൻസി കടയുണ്ട്. അവൻ ഒരനാഥൻ ആണെന്നുള്ള സിമ്പതി തന്നെയാണ് അവളെ അവനിലേക്ക് കൂടുതൽ  അടുപ്പിച്ചതും. ഒരു വർഷം അവർ പ്രണയിച്ചു നടന്നു . പിന്നെ എല്ലാ പ്രണയത്തിലും സംഭവിക്കുന്നത് പോലെ അവരെ പ്രണയത്തിലും സംഭവിച്ചു. സനയുടെ വീട്ടിൽ അറിഞ്ഞു. അവളെ ഇക്ക അവനെ വഴക്ക് പറഞ്ഞു. തല്ലാൻ നോക്കി. എല്ലാം വിട്ടെന്ന് സന ഇക്കാക്കക്ക് വാക്ക് കൊടുത്തു. ഇക്കാക്ക അതും വിശ്വസിച്ചു നടന്നു. ഇവർ വീണ്ടും  പ്രണയിച്ചും. വെക്കേഷന് പരസ്പരം കാണാൻ കഴിയാത്തൊണ്ട്  അവൻ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. 
ഒരു ദിവസം വീട്ടിൽ പിടിച്ചു. വീണ്ടും തല്ലും വഴക്കും ആകെ സീനായി. അവനെ മറക്കാൻ പറ്റില്ലെന്ന് അവളും ,ഒരനാഥന് അവളെ കെട്ടിച്ചു കൊടുക്കില്ലന്ന് അവളെ വീട്ടുകാരും. 
അവളെ വീട്ടിൽ പൂട്ടിയിട്ടു. സ്കൂൾ നിർത്തി. അവൻ ഒരു ദിവസം അവളെ വീട്ടിലെക്ക് കയറി വന്നു. ഞാനും ഉണ്ടായിരുന്നു അവിടെ. അവൻ വരുന്ന് അറിഞ്ഞോണ്ട് തന്നെയാ പോയത്. ഇവരെ പ്രണയത്തിനിടക്ക് ഞാനും അവനും തമ്മിൽ കട്ട ചങ്കുമായി മാറിയിരുന്നു. 

അവനോട് എല്ലാം മറക്കണമെന്നും ഇനി ഒരിക്കലും അവളെ കാണാൻ പാടില്ലെന്നും അവളെ ഉപ്പയും ഇക്കയും പറഞ്ഞു.  സമ്മതമല്ലെന്ന് അവനും. ഇക്ക അവനെ  അടിച്ചു. തല്ലി കൊന്നാലും അവളെ മറകിലെന്ന് അവന് പറഞ്ഞു .
അവളെ മുന്നിൽ വെച്ച് അവനെ ഒരു പാട് തല്ലി. അധികസമയം  അത് കണ്ടുനിൽക്കാൻ അവൾക്കായില്ല. അവനെ വെറുതെ വിടാൻ അവൾ ഇക്കാന്റെ കാല് പിടിച്ചു പറഞ്ഞു. 
അവനെ ഇനി കാണില്ല മിണ്ടില്ല എന്ന് ഉമ്മാന്റെ തലയിൽ തൊട്ട് സത്യം ഇടാൻ പറഞ്ഞു. അവനെ രക്ഷിക്കാൻ വേറെ വഴിയില്ലാത്തോണ്ട് അവൾ സത്യം ഇട്ടു. ഉമ്മാനെ തൊട്ട് ഇട്ട സത്യം ആയോണ്ട് അവൾ വാക്ക് തെറ്റിക്കില്ലെന്ന് കരുതി കോളേജിൽ വിടുകയും ചെയ്തു. അവനെ മറക്കാനോ  വെറുക്കാനോ അവൾക്ക് പറ്റുമായിരുന്നില്ല. ആ സാഹചര്യത്തിൽ അവനെ രക്ഷിക്കണമെന്ന് മാത്രേ അവൾ ആലോചിച്ചുള്ളൂ. കോളേജിൽ പോയ ആദ്യ ദിവസം തന്നെ അവൾ നേരെ പോയത് അവന്റെ അടുത്തേക്കണ്.അവൻ വിളിച്ചാൽ ഇറങ്ങിവരാനും തയ്യാറാണെന്ന് അവൾ പറഞ്ഞു. മുഖത്തിട്ട് ഒന്ന് കൊടുക്കുകയാ അവൻ ചെയ്തേ. മേലിൽ എന്നെ ഇനി കാണുകയും വേണ്ടാന്ന് പറഞ്ഞു. 

നല്ല കാമുകൻ. കാമുകൻമാരായ ഇങ്ങനെ വേണം. അവൻ ആ സമയം കൊണ്ട് വേറെ സെറ്റാക്കിക്കാണും. 

അവളെ മുഖത്ത് ഒരു പുഞ്ചിരി അവൻ കണ്ടു. അവിടെയാണ് അവനൊരു നല്ലവനാണെന്ന് എനിക്ക് മനസിലായെ. ആദ്യം നീ പറഞ്ഞപോലെ അവനെ തെറ്റിധരിച്ചു ഞാനും കുറേ കുറ്റം പറഞ്ഞതാ. അവനെന്താ തിരിച്ചു പറഞ്ഞെന്ന് അറിയോ. എന്റെ മനസ്സിൽ ഈ ജന്മം അവളല്ലാതെ വേറൊരു പെണ്ണ് ഉണ്ടാവില്ല. പക്ഷേ അവളെ വീട്ടുകാർ സമ്മതിക്കാതെ എനിക്ക് അവളെ വേണ്ട. ബന്ധങ്ങളുടെ വില ഇല്ലാത്തവർക്കെ മനസ്സിലാകൂ .ആരോരും ഇല്ലാത്ത എനിക്ക് നല്ലവണ്ണം മനസ്സിലാകും .ആ ഉമ്മനെയും ഉപ്പനെയും വേദനിപ്പിച്ചു അവളെ വിളിച്ചിറക്കി പോയാൽ റബ്ബ് പൊറുക്കില്ല എന്നോട് .ഉമ്മാന്റെ തലയിൽ തൊട്ട അവൾ സത്യം ഇട്ടത് .അത് തെറ്റിച്ചാൽ ആ ഉമ്മാക്ക് പിന്നെ എന്താണ് വില .അവരെ ശാപം ഒരിക്കലും അവളെ വിട്ട് പോകില്ലെന്ന് പറയണം .അവളോട് എന്നെ മറക്കാൻ പറയണം .പക്ഷേ അവനെ മറക്കാൻ അവൾക്കോ അവളെ മറക്കാൻ അവനോ കഴിഞ്ഞില്ല .നേരിട്ട് മുന്നിൽ വരില്ലെങ്കിലും അവർ മൌനത്തിലൂടെ പ്രണയിച്ചു കൊണ്ടിരിന്നു .എന്നെങ്കിലും ഒന്നാവാൻ പറ്റുമെന്ന് അവർ വിശ്വസിച്ചു .
നേരിട്ട് ഉള്ള പ്രണയതേക്കാൾ ശക്തമായിരുന്നു മൗനം കൊണ്ടുള്ള പ്രണയം.ആറുമാസമായി അവർ പരസ്പരം സംസാരിച്ചിട്ട് . കണ്ടാലും വഴി മാറി പോകും.   സനയുടെ വിവാഹം ഉറപ്പിച്ചു .പെണ്ണ് കാണാൻ വന്നു വളയിട്ട കൊടുത്തത്  അറിഞ്ഞപ്പോൾ അവൾ അവന് വിളിച്ചു. അതിന് എഴുതിയ ലെറ്ററ അത്. ഈ നാട്ടിൽ നിന്നാൽ അവളെ ഇടക്കിടക്ക് കാണും. അത് അവളെ ജീവിതത്തെ തന്നെ ബാധികുന്ന കരുതിയ അവനിപ്പോ നാട് വിട്ടു പോകുന്നേ.  രണ്ടാളെയും നടുക്ക് കിടന്നു ഞാൻ വട്ടം കറങ്ങിന്ന് പറഞ്ഞ മതിയല്ലോ. രണ്ട് പേരുടെയും കരച്ചിലും പിഴിച്ചലും  തലക്ക് വട്ട് പിടിക്കുകയ ഇപ്പോൾ. ഇന്ന് അവൻ പോവ്വാന് അറിഞ്ഞപ്പോൾ ഞാൻ കാരണ അവൻ പോകുന്നേ, അവൻ പോയ പിന്നെ ജീവിച്ചിരിക്കില്ലെന്ന അവൾ പറയുന്നേ.

നീ ഇപ്പൊ അവനെ കണ്ടിട്ട് എന്താ കാര്യം. അവളെയും കൂട്ടി ഒളിച്ചോടാൻ പറയാനാണോ. 

അതിന് ഒരിക്കലും ഞാൻ കൂട്ടുനിൽക്കില്ല. അവളെ ഉമ്മാനെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാക്കയും ഉപ്പയും സമ്മതിച്ചാൽ അവർക്ക് പ്രശ്നം ഒന്നും ഇല്ല. 
എന്റെ ഫോൺ എടുക്കുന്നില്ല അവൻ. കുറേ ട്രൈ ചെയ്തു നോക്കി. അത നേരിട്ട് കാണാന്ന് കരുതിയെ.  അവൾക്ക് ശരിക്കും മനസ്സിൽ  കുറ്റബോധം ആണ്. അവൾ സത്യം ഇട്ടില്ലായിരുന്നെങ്കിൽ അവൻ സ്വീകരിക്കുമായിരുന്നുന് ഒക്കെയാ അവൾ പറയുന്നേ. ഒരു പ്രാവിശ്യം അവൻ അവളോട് സംസാരിച്ച മതി. അവൻ പറഞ്ഞ അവൾ കേൾക്കും.

തല്ല് വാങ്ങിച്ചു തരാനാ അപ്പൊ പൊന്നുമോൾ എന്നേം കൂട്ടി പോകുന്നേ. 

എനിക്ക് തല്ല് കിട്ടിയാലും നിനക്ക് കിട്ടാതെ നോക്കിക്കോളാം പോരേ. നീ കാറിൽ തന്നെ ഇരുന്ന മതി. 

കൂടെ വന്നത് കൊണ്ട് ഉപകാരം ഉണ്ടായി അത് കൊണ്ട് മാത്രമ കൂടെ വരുന്നേ. 

അല്ലാതെ ഞാൻ ഭീഷണി പെടുത്തിയത് കൊണ്ടല്ല. അല്ല ഞാൻ പറഞ്ഞത് സത്യം ആണെന്ന് ഉറപ്പുണ്ടോ. 

ആ പ്രൊഫൈൽ കണ്ടു വിശ്വാസം ആണ്. 
ഞാനവളെ ആദ്യമായി കണ്ടപ്പോൾ ഉള്ള മിഴികൾ ആണ് പ്രൊഫൈൽ ഫോട്ടോ. 
റെഡ് കളർ ഷാളിന്റെ ഇടയിലൂടെ കാണുന്ന ആ മിഴികൾ ഉണ്ടല്ലോ അതാണ്‌ എന്നെ അവളിലേക്ക് അടുപ്പിച്ചത്. ഉറക്കത്തിൽ പോലും ആ കണ്ണുകൾ തിരിച്ചറിയാൻ എനിക്ക് കഴിയും  പിന്നെ മൂന്നാല് പോസ്റ്റ്‌ ഉള്ളൂ. എല്ലാം അലിഫ് ട്രസ്റ്റിന്റെ ഭാഗമായുള്ളതാണ് അവൾ അവിടത്തെ മെമ്പർ ആണല്ലോ. ആക്റ്റീവ് ആണ് ഇപ്പൊഴും അകൗണ്ട്. റിപ്ലൈ വരട്ടെ നോക്കാം. 
@💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔 ഫേക്ക് ആണോ ഒറിജിനൽ ആണോന്ന്. 

ഒറിജിനൽ അല്ലെങ്കിൽ....... 

വണ്ടിയിൽ ഇഷ്ടം പോലെ പെട്രോൾ ഉണ്ട് മോളേ. 

എന്തിനാ കാശിക്ക് പോകാനാ 

അല്ല സെൻട്രൽ ജയിലിലേക്ക് പോകും നിന്നെ പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം. 

അള്ളോഹ് ഒറിജിനൽ ആണേ. ജീവിച്ചു കൊതി തീർന്നില്ല. വെറുതെ വിട്ടേക്ക്. 

അല്ലടാ ഒരു ഡൌട്ട് കല്യാണം കഴിഞ്ഞ നിന്നെ അവൾ സ്വീകരിക്കുമോ. 

അവൻ വോളിയം കൂട്ടി സോങ് വെച്ചു. അവന്റെ മുഖത്തേ ഭാവം അവൾക്ക് മനസിലായില്ല. വായി പൂട്ടി ഇരിക്കാനാണ് അവൻ ഉദ്യേശിച്ചെന്ന് മനസിലായി.
*******
ഷാഹിദിന്റെ വീട്ടിൽ എത്തി. ഫൈസി പുറത്ത് ഇറങ്ങിയില്ല. അവൾ അവന്റെ വീട്ടിലെ ബെൽ അടിച്ചു . ഷാഹിദ് ഇറങ്ങി വന്നു. അവളെ കണ്ടതും അവന്റെ മുഖത്ത് ഒരു ഞെട്ടൽ അവൻ കണ്ടു. അവൾ അകത്തേക്ക് കയറി. അവനും വേറൊരു ഫ്രണ്ടും കൂടി ഉണ്ടായിരുന്നു. അവൾ കാര്യം പറഞ്ഞു.
നീ പോയി അവളെ കാര്യം പറഞ്ഞു മനസ്സിലാക്ക്. എന്നിട്ട് പോയിക്കോ. ഇല്ലെങ്കിൽ അവൾക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല . മാത്രമല്ല അവളെ മനസ്സിൽ എപ്പോഴും ഒരു കുറ്റബോധം ആയി നീയുണ്ടാകും. നിന്നെ മറക്കുകയല്ല കൂടുതൽ ഓർക്കുകയാ ചെയ്യുക. ഒരു പ്രാവശ്യം കൂടി നീ അവളെ ഇക്കനോട് സംസാരിക്ക്. എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ വിധിയായി കരുതി സമാധാനിക്കാം. അവൻ മൂളികൊണ്ട് അവളെ കൂടെ വന്നു. വീട് പൂട്ടി താക്കോൽ ഫ്രണ്ടിനെ ഏൽപ്പിച്ചു. പോകാനുള്ള ബാഗും എടുത്തു.അവന്റെ പ്രവർത്തിയൊക്കെ കണ്ടപ്പോൾ  ഒരിക്കലും ഇത് നടക്കില്ലെന്ന് അവന് ഉറപ്പ് ഉള്ളത് പോലെ തോന്നി. കാറിൽ വന്നു കയറി ഫൈസിയോട് ഒന്ന് പുഞ്ചിരിക്കുക  മാത്രം ചെയ്തു. സനയുടെ വീടെത്തുന്നത് വരെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല.അവർക്കിടയിൽ  വല്ലാത്ത മൂകത തളം കെട്ടി നിന്നു. 

ഷാഹിദിന്റെ കൂടെ സഫുവും സനയുടെ വീട്ടിലേക്കു പോയി. ഫൈസി ഫോണും നോക്കി സീറ്റിൽ ചാരി ഇരുന്നു. അവൾക്ക് അവനോട് ചെറിയ ദേഷ്യം തോന്നി. സ്വന്തം കാര്യം സിന്താബാദ്. പിറു പിറുത്തു കൊണ്ട് അവൾ പോയി. 

അവൾ അകത്തേക്ക് പോയി. അവളെ പിറകെ എല്ലാരും ഇറങ്ങി വരുന്നത് കണ്ടു. 

ഞാൻ ഇപ്പൊ പതിനൊന്നുമണിയുടെ ഫ്ലൈറ്റിന് ദുബായിലേക്ക് പോവ്വുകയാ. പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി ചോദിക്കുകയാ സനയെ എനിക്ക് തന്നുടെ. അവളെ പൊന്ന് പോലെ നോക്കിക്കോളാം . 
നിങ്ങളോട് ഒരുപാട് പ്രാവിശ്യം ഇക്കാര്യം പറഞ്ഞു ഞാൻ വന്നിട്ടുണ്ട്.ഇക്കാര്യം ഒന്നും നിങ്ങൾ ഇവരോട് പറഞ്ഞിട്ടില്ലെന്ന് സഫു പറഞ്ഞപ്പൊഴാ മനസ്സിലായത്.  ഇപ്പൊ വന്നത് സനക്ക് വേണ്ടിയാ.അവളെ മനസ്സിൽ ഞാനൊരിക്കലും ഒരു ചതിയനായി ഉണ്ടാവരുതെന്ന് തോന്നി. ഇത് ചോദിക്കാതെ പോയാൽ എനിക്ക് ഒരിക്കലും സമാധാനം കിട്ടില്ല അവസാന നിമിഷം വരെ ഞാൻ ഒന്നിനും ശ്രമിച്ചില്ലല്ലോന്ന് ഉള്ള കുറ്റബോധത്തിൽ നീറി ജീവിക്കേണ്ടി  വരും. 

നിന്നോട് അവളെ മുന്നിൽ വന്നു പോകരുതെന്ന് പറഞ്ഞിട്ടില്ലേ നായെ എന്നും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി . അവൻ മുറ്റത്തെക്ക് വീഴാൻ നോക്കി. വേണ്ട ഇക്കാന്ന് പറഞ്ഞു സഫു അവരെ ഇടയിലേക്ക് കയറി നിന്നു . 

സഫു ഇക്കാന്റെ മുന്നിലേക്ക് വന്നു. സനക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല. നിങ്ങളെ വിഷമിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൂടെ പോവുകയും ഇല്ല. നിങ്ങളോട് അവൾ കാണിക്കുന്ന സ്നേഹം അല്ലെ അത്. അത് കണ്ടില്ലെന്ന് നടിക്കരുത്. രണ്ടു പേരെയും വിഷമിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു മരിക്കാൻ പോലും തീരുമാനിച്ചതാ അവൾ. 
അയാൾ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ.

നിങ്ങൾ എല്ലാവരോടും ബുദ്ധിമുട്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. ഷാഹിദ് അവിടെ നിന്നും പോകാൻ നോക്കി. അവൻ അവന്റെ പരമാവധി ശ്രമിച്ചിരുന്നു. എനിക്ക് വേണ്ടിയാ അപ്പൊ ഇവൻ എന്റെ കൂടെ വന്നത്. നിറകണ്ണുകളോടെ അവനെ നോക്കി നിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.ഫൈസി ഷാഹിദിന്റെ കയ്യും പിടിച്ചു തിരിച്ചു വരുന്നത്  കണ്ടു. 

ഇവൻ ഇപ്പൊ എന്തിനാ വന്നേ റബ്ബേ. എന്നോടുള്ള വാശി ഇവരോട് തീർത്തു കളയോ. അവളിൽ ചെറിയ പേടി ഉടലെടുത്തു. അവൻ ഷാഹിദിന്റെ തോളിൽ കയ്യിട്ടു കൊണ്ട് അകത്തേക്ക് കയറി. 

ഫൈസി സഫു രണ്ടാളോടും പറയുകയ ദയവുചെയ്തു ഇക്കാര്യത്തിൽ ഇടപെടരുത്. നമ്മൾ തമ്മിൽ ഒരു വഴക്ക് വേണ്ട. നിങ്ങൾ എന്ത് പറഞ്ഞാലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല. 

ഇവിടെ അതിന് എന്ത് വഴക്ക ഉള്ളത്. നമുക്ക് സമാധാനം ആയി പരിഹരിക്കലോ. നിങ്ങൾ കരുതുന്ന പോലെ ഇവൻ വഴക്കിടാൻ ഒന്നും വന്നതല്ല.ഇവൻ ഇവളെ നല്ലതിന് വേണ്ടിയാ വന്നത്. 

വിവാഹം ഉറപ്പിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ അവളെ നല്ലത്. ഇവൻ ഒരാഴ്ച മുന്പും ഇക്കാര്യം പറഞ്ഞു എന്നെ വന്നു കണ്ടിരുന്നു. 

ഇക്കാ നിങ്ങൾ ദേഷ്യപെടാതെ ഞാൻ പറയുന്നത് കേൾക്ക്. ഇവൻ വിളിച്ചിറക്കി പോകാനല്ല വന്നത്.ഇവൻ സമാധാനപരമായല്ലേ നിങ്ങളോട് സംസാരിച്ചത്.  ഇവന് ഇവളെ ഇഷ്ടമാണ്. അവൾക്ക് തിരിച്ചും. നിങ്ങൾ കരുതുന്ന പോലെ സത്യം ഇടിച്ചത് കൊണ്ട് അവരെ കണ്ണും വായയും മാത്രേ പൂട്ടിയിട്ട് ഉള്ളൂ . മനസ്സ് കൊണ്ട് അവർ കൂടുതൽ അടുക്കുകയാ ചെയ്തേ. മറ്റൊരു വിവാഹം കഴിച്ചാൽ എല്ലാം മറക്കുമെന്നാണോ കരുതുന്നെ. ഒരിക്കലും ഇല്ല. നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അവൾ കല്യാണം കഴിക്കുമായിരിക്കും. സന്തോഷത്തോടെ ജീവിക്കുക്കയും ചെയ്യും. പുതുമോടിയൊക്കെ കഴിഞ്ഞു ജീവിതം ഫേസ് ചെയ്യാൻ തുടങ്ങുംബോൾ അവളും അവനും തമ്മിൽ ചെറിയൊരു പിണക്കം ഉണ്ടായാൽ മതി അവളെ മനസ്സ് ആദ്യം ഓടിപോവ്വുക  അവന്റെ അടുത്തേക്ക.  അവൻ എന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന ഓർക്കുക. നിങ്ങളെ അവൾ വെറുക്കും. അത് ഭർത്താവിനോടും ഉണ്ടാകും. അവിടെ താളം തെറ്റാൻ തുടങ്ങും ജീവിതം. പരസ്പരം സ്നേഹിക്കുന്ന ഇവരെ  തമ്മിൽ അകറ്റിയിട്ട  നിങ്ങൾക്കെന്താ  കിട്ടുക .അവൾക്ക് പണവും  സമ്പത്തും കുടുംബ മഹിമയും  ഒക്കെയുള്ള ഒരു ചെറുക്കനെ കണ്ടു  പിടിക്കാൻ  നീങ്ങൾക്ക്  കഴിയും. ഇവനെ പോലെ ഒരുത്തനെ കണ്ടുപിടിക്കാൻ ഈ ജന്മത്ത് കഴിയില്ല. ഇവൻ വിചാരിച്ചാൽ ഒരു നിമിഷം മതി ഇവളെയും വിളിച്ചിറക്കി കൊണ്ട് പോകാൻ. ഇവൻ വിളിച്ചാൽ അവൾ പോവുകയും ചെയ്യും . അവനത് ചെയ്യില്ല അവനറിയാം കുടുംബം എന്താണെന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന സങ്കടം എന്തായിരിക്കുമെന്ന്. ഇവൻ ഒരനാഥൻ ആയത പ്രശ്നം എങ്കിൽ അതിൽ ഇവന്റെ തെറ്റെന്താ.ജനനവും മരണവും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോ.ഞാനും നിങ്ങളും ഒക്കെ നാളെയും ജീവനോടെ ഉണ്ടാകുമെന്നു എന്താ ഉറപ്പ് .പണവും ജീവനും രണ്ടും നമ്മുടെ കയ്യിലല്ല.ഇന്നത്തെ കാലത്ത്  ഉപ്പന്റെയും ഉമ്മന്റേയും നെഞ്ചിൽ ചവിട്ടി കുടുംബത്തിന്റെ മുഖത്ത് കരിവാരിതേച്ചു സ്വന്തം കാര്യം മാത്രം നോക്കി ഇറങ്ങി പോകുന്നവരാ ഭൂരിഭാഗവും .അവിടെയാണ് ഇവന്റെ മഹത്വം നിങ്ങൾ മനസ്സിലാക്കേണ്ടത് .
ഇവളുടെ സന്തോഷം ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ വിവാഹത്തിന് സമ്മതിക്കണം. 

ഇവന് ആരുമില്ലന്ന തോന്നൽ ആണെങ്കിൽ  ഇവൻ ഇന്ന് മുതൽ ഒറ്റക്കല്ല. ഞങ്ങൾ ഇവനെ  അങ്ങ് ദത്തെടുക്കുകയാ . മെഹ്ഫിൽ ഫൈസാൻ മുഹമ്മദിന്റെ കൊച്ചനുജനായിട്ട് .ഇവൻ ഇന്ന് മുതൽ ഒരനാഥൻ അല്ല .ഇവന് ഉപ്പയുണ്ട് ഉമ്മയുണ്ട് രണ്ടു പെങ്ങന്മാരുണ്ട് ഒരു ഇക്കയുണ്ട് .പോരാത്തതിന് ദാ ഇതും ഇവന്റെ ഒരു പെങ്ങളാ .അവൻ സഫുവിന്റെ കയ്യിൽ പിടിച്ചു ഇക്കാന്റെ മുന്നിലേക്ക് നിർത്തി  .മാന്യമായിട്ട് പെണ്ണ് ചോദിക്കാൻ വന്നിരിക്കുകയാ തന്നുടെ ഇവളെ . 

ഇക്ക കുറെ സമയം ഒന്നും മിണ്ടാതെ നിന്നു .പിന്നെ ഫൈസിയെ നോക്കി പറഞ്ഞു .നല്ലൊരു ദിവസം നോക്കി ചടങ്ങ് പോലെ പെണ്ണ് ചോദിച്ചു വരാൻ പറ അവനോട്. 

കേട്ടത് വിശ്വസിക്കാനാവാതെ അവർ എല്ലാവരും പരസ്പരം നോക്കി. 

ഞാനായിട്ട് ഇനി ഇവരെ സന്തോഷത്തിനു എതിർ നിൽക്കുന്നില്ല .

സഫുന്റെ നോട്ടം മുഴുവൻ ഫൈസിയുടെ മുഖത്തായിരുന്നു .അവൾക്ക് അവനെ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുക്കണമെന്ന് തോന്നി .ഇവൻ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇക്ക സമ്മതിക്കുമായിരുന്നില്ല .

അത് പക്ഷേ ഷാഹിദ് ചെയ്തു .ഷാഹിദ് ഫൈസിയെ കെട്ടിപിടിച്ചു .ഒരിക്കലും മറക്കില്ല ഈ ഉപകാരം .സനയും അവന്റെ മുന്നിലേക്ക് വന്നു .നിറകണ്ണുകളോടെ അവനെ നോക്കി പുഞ്ചിരിച്ചു .

ഇവരൊന്നും എന്റെ ആരും അല്ല .ഈ പ്രശ്നം എന്നെ ബാധിക്കുന്നതും അല്ല .എന്നിട്ടും ഞാൻ ഒന്നും ആലോചിക്കാതെ ഇവർക്ക് വേണ്ടി സംസാരിച്ചു .അതിന് കാരണം സഫുവാണ് .അവളുടെ ആവിശ്യങ്ങൾക്ക് വേണ്ടി അവൾ ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കുന്നത് കണ്ടിട്ടില്ല .ഇവർക്ക് വേണ്ടി അവൾ എന്റെ കാല് പിടിച്ചു .അവളെ വാശി ഉപേക്ഷിച്ചു അൻസിയുടെ id പറഞ്ഞു തന്നു . ആ മനസ്സ് കാണാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .
  
അവരെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി .മനസ്സ് നിറഞ്ഞത് പോലെ .സഫു പറഞ്ഞത് അവന്റെ ഓർമയിലേക്ക് ഓടിയെത്തി .
നമ്മൾ കാരണം മറ്റുള്ളവരുടെ  ജീവിതത്തിൽ സന്തോഷം വരുത്തിയാലുണ്ടല്ലോ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത് മതി ലാഭം. അതിനോളം വരില്ല വേറൊരു പ്രതിഫലവും. ആ പുഞ്ചിരി കാണുമ്പോൾ മനസ്സ് നിറയും. അതൊരു പ്രത്യേക ഫീല അനുഭവിച്ചെന്നെ അറിയണം. 
ഇന്ന് ഞാനറിയുന്നു ആ ഫീൽ .റിയലി ഗ്രേറ്റ് സഫു .

**********
ഇന്നെനിക്ക്  സന്തോഷം നിറഞ്ഞ ദിവസം ആണ്. 

സനയുടെ പ്രോബ്ലം സോൾവ് ആയോണ്ടാണോ 

അതും ആണ്. പിന്നെ വേറൊന്ന് കൂടി ഉണ്ട്. നിന്റെ ഉമ്മ വിളിച്ചിരുന്നു മോനെ തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞ്. 

ഉമ്മ എന്നെ വിളിച്ചില്ലല്ലോ. എന്താ പറഞ്ഞേ എന്നിട്ട് വല്ല മാറ്റവും ഉണ്ടോ. 

ചെയ്തത് എല്ലാം തെറ്റാണെന്നു പറഞ്ഞു കുറേ കരഞ്ഞു . നാളെ തന്നെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു. ആയിഷയും ഇക്കയും ഇന്ന് ഉച്ചക്ക് എത്തി. അവളെ കെട്ടിപിടിച്ചു കുറേ കരഞ്ഞുപോലും. മാപ്പ് ചോദിച്ചു. അവളെ നിലത്ത് വെക്കാതെ കൊണ്ട് നടക്കാണെന്ന ഉപ്പ പറഞ്ഞേ. ആയിഷ ഇപ്പം ഭൂമിയിൽ ഒന്നും അല്ലത്രേ. നേരിട്ട് കാണാൻ പറ്റിയില്ലല്ലോ അതൊന്നും അവളെ മുഖത്ത് ഒരു നിരാശ കണ്ടു. 

നിന്റെ കഷ്ടപ്പാടിന് ഫലം ഉണ്ടായല്ലോ . സന്തോഷം ആയില്ലേ. 

നിനക്ക് ഇനി വീട്ടിലേക്ക് തിരിച്ചു പോകാം. നിന്നെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞുട്ടോ 

അല്ലെങ്കിലും എന്റെ വീട്ടിലേക്ക് പോകാൻ നിന്റെ സമ്മതം എനിക്ക് വേണ്ട. അൻസിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ ഞാനിനി ഇവിടെന്ന് പോകുന്നുള്ളൂ. 

അവളെ id തന്നല്ലോ
@💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔.

റിപ്ലൈ ഇത് വരെ കിട്ടിയില്ല. മണിക്കൂർ എട്ടായി msg ഇട്ടിട്ട് ഒന്ന് സീൻ ചെയ്തത് പോലും ഇല്ല. 

അതിന് ഞാൻ ഉത്തരവാദിയല്ല. ഇന്ന് വർക്കിങ് ഡേ അല്ലേ ചിലപ്പോൾ ക്ലാസ്സിൽ ആയിരിക്കും. 

വേവുവോളം കാത്തില്ലേ. ഇനി ആറുവോളം കാക്കാം. അവൾ ലവ് ഫൈലിയർ ആണോ. ഹാർട് എന്താ ബ്രോക് ആയിരിക്കുന്നെ. 

ആരെങ്കിലും ചിലപ്പോൾ ഹാർട്ട് ബ്രോക്കൻ ചെയ്തു  കാണും. നീ തന്നെ ചോദിച്ചു നോക്ക്‌. 

ഫ്രണ്ട്സ് ലിസ്റ്റിൽ നീയും ഉണ്ടല്ലോ. 

പ്രൊഫൈൽ മൊത്തം കേറി മേഞ്ഞുന്ന തോന്നുന്നല്ലോ. 

നിന്റെ കല്യാണത്തിന് ക്ഷണിച്ചില്ലേ. 

ഇല്ല. ആരെയും ക്ഷണിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നല്ലോ. പിന്നെ ഞങ്ങൾ തമ്മിൽ...... ജസ്റ്റ് ഫ്രണ്ട്. പോസ്റ്റിന് ലൈക് ഇടും . ഒരു ഹായ് അത്രന്നെ. അവൾക് ഈ നാടുമായി വലിയ ബന്ധം ഒന്നും ഇല്ല. വെക്കേഷന് മാത്രമേ വരൂ. അങ്ങനെ വന്ന ടൈമിലാ ക്യാമ്പിൽ പങ്കെടുത്തതും നീ കണ്ടതും. 

അവൻ മൂളുകമാത്രം ചെയ്തു. ഇന്ന് രാത്രി കൂടി കഴിഞ്ഞാൽ നമ്മൾ തമ്മിലുള്ള കടം തീരും.മറക്കണ്ട. 

Mmmm അവൾ മൂളികൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി. 

അവൻ ഫോണെടുത്തു ഉപ്പാനെ വിളിച്ചു നോക്കി. ഉമ്മാക്ക് ശരിക്കും മാറ്റം ഉണ്ടോ. അതോ ആക്റ്റിങ്ങോ. 

പോട. ഉമ്മ ഇപ്പൊ ശരിക്കും മാറി. നിങ്ങൾ പോയ മുതൽ സഫുനോട് ഒരേ കലിപ്പായിരുന്നു. ഹാരിസിനെ വിളിചിട്ട് ഞങ്ങൾ ഇനി നാട്ടിലേക്ക് ഇല്ലന്ന് പറഞ്ഞു ഫോൺ വെച്ചു. പിന്നെ വിളിച്ചിട്ട് എടുത്തില്ല. രണ്ട് പെൺമക്കളും  അവർക്ക് അവരെ ജീവിതം ആണ് വലുതെന്നു പറഞ്ഞു കയ്യൊഴിഞ്ഞു.പിന്നെ ആകെ തകർന്നമട്ടായിരുന്നു. എല്ലാവരും കൈ വിട്ടു ഒറ്റപെട്ടപോഴ വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിയത്. മക്കളില്ലാത്ത വീട്ടിൽ ഞാനും ഇനി താമസിക്കുന്നില്ലെന്ന് പറഞ്ഞു. അവളോട് പിന്നെ സംസാരിച്ചും ഇല്ല. 
രാത്രി ഇരുന്നു ഒരേ കരച്ചിലായിരുന്നു. ഒരു പോള കണ്ണടച്ചിട്ട് ഇല്ല. രാവിലെ എണീറ്റു എന്റെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു. ആയിഷനെ കാണണംന്ന് പറഞ്ഞു. പിന്നെ സഫുനെ വിളിക്കുന്ന കണ്ടു. ആയിഷ ഉച്ചക്ക് തന്നെ എത്തിയിന്. ഇപ്പൊ എന്റെ മരുമോളല്ല മോളാന്ന് പറഞ്ഞു നടക്കുകയാ.ഇനി മരിച്ചാലും വേണ്ടില്ല. അത്ര സന്തോഷം ഉണ്ട്. സഫനോടാ നന്ദി പറയണ്ടേ. അവൾ ഒറ്റ ആളാ ഈ വീട് ഇങ്ങനെ മാറ്റി മറിച്ചത്. നീ അവളെയും കൂട്ടി പെട്ടന്ന് വാ. എനിക്ക് അവളെ കാണാഞ്ഞിട്ട് ഇരിക്കപൊറുതിയില്ല. 
അതിന് മറുപടി പറയാതെ അവൻ ഫോൺ വെച്ചു.അവൾ ഇനി തിരിച്ചു വരില്ല ഉപ്പ. അത് ഉപ്പാനോട് പറയാനുള്ള ശക്തി എനിക്കില്ല. 

*******
രാത്രി അവൾ റൂമിലേക്ക് വന്നതും ഫൈസി അവളെ എടുത്തു വട്ടം കറങ്ങിയതും ഒന്നിച്ചായിരുന്നു. 

ഫൈസി താഴെ ഇറക്ക്. വീഴും. അവൾ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല. 

നിനക്ക് എന്താ പറ്റിയെ. വലിയ സന്തോഷത്തിൽ ആണല്ലോ. ലോട്ടറി അടിച്ചോ. 

അവൻ അവളെ താഴെ ഇറക്കി. വെറും ലോട്ടറി അല്ല. ബമ്പർ ലോട്ടറി. സന്തോഷം കൊണ്ട് അവൻ തുള്ളിച്ചാടുന്നുണ്ടായിരുന്നു. 

കാര്യം പറയടോ. സന്തോഷപ്രകടനത്തിൽ ഞാനും കൂടാം. 

അൻസി റിപ്ലൈ തന്നു. എന്നെ ഫ്രണ്ട് റിക്വസ്റ്റ് അസപ്റ്റ് ചെയ്തു. അവൻ ഫോൺ അവൾക്ക് നേരെ നീട്ടി. 

ഇൻബോക്സിൽ അവർ ചാറ്റിയത് കാണിച്ചു കൊടുത്തു. 

അവൾ നോക്കിയതല്ലാതെ വായിചില്ല. 
അവൾ ഫോൺ തിരിച്ചു കൊടുത്തു. 

എന്റെ  ഫോട്ടോ കണ്ടതും പെട്ടന്ന് തന്നെ മനസ്സിലായിന്. അന്ന് ആക്സിഡന്റ് ആക്കിയ കക്ഷിയല്ലേന്ന് ചോദിച്ചു. പരിജയപെട്ടു. കുറേ സമയം ചാറ്റ് ചെയ്തു. 

നിന്റെ ഇഷ്ടം അവളോട് പറഞ്ഞോ. 

അത് പെട്ടെന്ന് പറയാൻ പറ്റുന്നതാണോ. ആദ്യം വിശദമായി പരിജയപെടട്ടെ.എന്നിട്ട് പറയാം.  ഏതായാലും മാര്യേജ് കഴിഞ്ഞില്ല. അത് തന്നെ മഹാഭാഗ്യം . 

നിന്റെ കഴിഞ്ഞതാ അത് മറക്കണ്ട. അവൾ കൊള്ളിച്ചു പറഞ്ഞു. 

അവന്റെ മുഖത്തേ സന്തോഷം സ്വിച്ചിട്ട പോലെ നിന്നു. 

അവൻ അവളെ അടുത്ത് വന്നു ഇരുന്നു. 
അവളെ കയ്യിൽ പിടിച്ചു. ദയവു ചെയ്തു അവളെ ഇത് അറിയിക്കരുത്. സമയം പോലെ ഞാൻ തന്നെ പറഞ്ഞോളാം. നിന്നോട് ചെയ്യുന്നത് തെറ്റാണെന്നു അറിയാം. 
ഒരു പെണ്ണിന്റെ ഏറ്റവും വലിയ മോഹങ്ങളാ ഭർത്താവ് കുട്ടികൾ സന്തോഷം നിറഞ്ഞ കുടുംബജീവിതം. ഇതൊന്നും ഒരിക്കലും നിനക്ക് തരാൻ  എനിക്കാവില്ല. ചെയ്യുന്നത് തെറ്റാണെന്നു അറിയാം. നിന്റെ നന്മക്ക് വേണ്ടിയാ ഞാനിത് ചെയ്യുന്നത്. നിനക്ക് വേറെ  നല്ലൊരു ജീവിതം ഉണ്ടാകും. എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയുമെന്ന് വിശ്വസിക്കുകയാ ഞാൻ. 

അവൾ തല താഴ്ത്തി നിന്നതല്ലാതെ അവനെ നോക്കിയില്ല. 

നാളെ രാവിലെ ഞാൻ പോകും. ഇവിടെ ആരോടും യാത്ര ചോദിക്കാനൊന്നും എനിക്കാവില്ല.  അവൾ തലയാട്ടി. എനിക്ക് നല്ല ഉറക്ക് വരുന്നു. അവൻ പോയി കിടന്നു. അവൾ കുറച്ചു സമയം അങ്ങനെതന്നെ ഇരുന്നു പിന്നെ പോയി കിടന്നു. അവൾ തലയിണ വെക്കാൻ നോക്കിയതും അവൻ തടഞ്ഞു. വേണ്ട വെച്ചാലും ഇല്ലെങ്കിലും നിന്റെ കാല് എന്റെ ദേഹത്ത് തന്നെ ആയിരിക്കും. ചവിട്ടി താഴെ ഇടും തലയിണ. എന്തിനാ അതിനെ ദ്രോഹിക്കുന്നെ. 

അവനെ നോക്കി ഒന്ന് ചിരിക്കുന്നത് പോലെ വരുത്തി. അവൾ തിരിഞ്ഞു കിടന്നു. 

ഇന്ന് കൂടിയേ അവൻ എന്റെ കൂടെ ഉണ്ടാവുകയുള്ളൂ. അതോർത്തതും അവളുടെ നെഞ്ച് പൊടിയുന്ന പോലെ തോന്നി. കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും അവൻ കേൾക്കുമെന്ന് ഭയന്നു തലയിണയിൽ മുഖം അമർത്തി കിടന്നു. 

അവന്റെ മനസ്സിൽ അൻസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളോട് ചാറ്റ് ചെയ്തത് മുതൽ ഈ ലോകത്ത് ഒന്നും അല്ല താനെന്ന് തോന്നി. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് പോലും തിരിയുന്നില്ല. നാളെ രാവിലെ കാണാം കുറേ എഴുതാൻ ഉണ്ടെന്നും പറഞ്ഞു ബൈ പറഞ്ഞു പോയി. കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. രാത്രിക്ക്‌ ദീർഘം കൂടുതലാണെന്ന് അവന് തോന്നി. ഒന്ന് നേരം വെളുത്തിരുന്നുവെങ്കിൽ.അവളെയും ഓർത്തു കൊണ്ട് അവൻ സുഖമായി കിടന്നുറങ്ങി. 

രാവിലെ സഫു വിളിച്ചാണ് ഉറക്കം ഞെട്ടിയത്. സുബ്ഹി ബാങ്ക് കൊടുത്തു നിസ്കരിക്കുന്നില്ലേ. 
അങ്ങനെയോരു പതിവ് ഉണ്ടാവലേ ഇല്ല. ബാക്കിയെല്ലാം കൃത്യമായി നിസ്കരിക്കും.രാവിലെ എണീക്കുക എന്ന് വെച്ചാൽ കൊല്ലാൻ പോവുന്ന പോലെയാ.  സഫുവിന്റെ രണ്ടാം വരവോടു കൂടി ആ ശീലം പോയി കിട്ടി. വെള്ളം മുഖത്ത് ദിവസവും  വീണതോടെ ആ മടി പോയി കിട്ടി. എണീക്കുന്നത് വരെ സ്വസ്ഥത തരില്ല. 

അവൻ എണീറ്റു നിസ്കരിച്ചു. വേഗം റെഡിയായി. 

ഇതെവിടെക്ക രാവിലെ തന്നെ. 

മറന്നോ. ഞാൻ ഇന്നലെ പറഞ്ഞിരുന്നു. 

Sry മറന്നു. എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യോ. 

അവൻ അവളെ തന്നെ നോക്കി. 

ഇപ്പൊ ആരോടും ഒന്നും പറയണ്ട. ഞാൻ പറഞ്ഞല്ലോ എനിക്ക് എക്സാം അടുക്കാറായി.എന്തായാലും എല്ലാരും അറിയുമ്പോൾ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകും. എന്റെ പഠിപ്പിനെ അത് ബാധിക്കും. അത് കൊണ്ട് എക്സാം കഴിഞ്ഞു പറഞ്ഞ മതി. 

നീ കൂടെ വരാത്തതിന് കാരണം ചോദിക്കില്ലേ എന്താ പറയാ എല്ലാരോടും. 

എനിക്ക് എക്സാം ആണ് കുറേ പഠിക്കാനുണ്ട്. അവിടെ വന്ന പഠിപ്പിൽ ശ്രദ്ധകിട്ടില്ല അത് കൊണ്ടാണ് വരാത്തതെന്ന് പറഞ്ഞാൽ മതി. 

സത്യം പറയാലോ സഫു  നീ വീണ്ടും അവിടേക്ക് വരാനാ ചോദിക്കുകയെന്ന് കരുതി ഞാൻ വല്ലാണ്ട് പേടിച്ചു.
നിനക്ക് മാത്രമേ എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടുള്ളു. നീയും അജുവിനെ പോലെ തെറ്റാ ചെയ്യുന്നെന്ന് പറഞ്ഞു  ടോർച്ചർ ചെയ്യുമെന്ന കരുതിയെ. ഇപ്പോഴാ എനിക്ക് സമാധാനം ആയത്. ഐ ലൈക് ഇറ്റ്.  താങ്ക്സ് സഫു താങ്ക്യു സൊ മച്ച്. 
നിനക്ക് വേണ്ടി ഞാൻ ഇത് പൊലിപ്പിച്ചു പറഞ്ഞോളാം. എന്റെ വീട്ട്കാർക്ക് വേണ്ടി നീ ചെയ്തതിന് ഈ ഒരു ചെറിയ കാര്യമെങ്കിലും ഞാൻ ചെയ്യണ്ടേ. 
പോട്ടെ. ബൈ ടേക്ക്കെയർ. അവൻ അവളെ നോക്കി കൈ വീശി കാണിച്ചു പോയി. 

അത് വരെ പിടിച്ചുനിർത്തിയ കണ്ണുനീർ അനുവാദം പോലും ചോദിക്കാതെ പുറത്തേക്ക് വന്നു. അവൾ തളർന്നത് പോലെ ചുമരിൽ നിന്നും നിന്നും നിലത്തേക്ക്  ഊർന്നിരുന്നു. അവളെ തോളിൽ ഒരു കൈ പതിഞ്ഞത് കണ്ടു അവൾ കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി. ഇതുസ് 

എന്താടീ ഇത്. 

ഞാൻ കൂടെ ഇല്ലാത്തത അവന്റെ സന്തോഷം..... അവൻ സന്തോഷിക്കട്ടെ. 
അവൻ പൊയ്ക്കോട്ടേ ഇതുസേ.അവന്റെ സന്തോഷം ആണ് ഞാനും ആഗ്രഹിക്കുന്നത് .പക്ഷേ പോയിക്കഴിഞ്ഞപ്പോ മനസ്സിൽ എന്തോ ........ ബാക്കി പറയാനാവാതെ അവൾ വിങ്ങി പൊട്ടി .
എനിക്കെന്തോ തലവേദനിക്കുന്ന പോലെ. കുറച്ചു കിടക്കണം. ഇന്ന് കോളേജിൽ പോകാനുള്ളതാ. കുറേ ലീവായി. ഇനിയും ലീവാക്കിയാൽ വട്ടകുമ്പളം ആയിരിക്കും പേപ്പറിൽ കിട്ടുക.അവൾ തിരിഞ്ഞു നോക്കാതെ റൂമിലെക്ക്‌ പോയി. വാതിൽ വലിച്ചടക്കുന്ന ശബ്ദം അൻസി കേട്ടു. അവൾ പൊട്ടിക്കരച്ചിലോടെ ബെഡിലേക്ക് വീണു. 

ഇഷ്ടായാൽ ലൈക് &കമന്റ് പ്രതീക്ഷിക്കുന്നു .

                                         ........... തുടരും




💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 34

കെട്ടിയോളെ വീട്ടിൽ അയച്ചു പോത്തിനെ പോലെ  ഉറങ്ങുന്നത് കണ്ടില്ലേ. നാണം ഇല്ലാത്തവൻ. 

അവൻ കേൾക്കാത്തത് പോലെ തിരിഞ്ഞു കിടന്നു. 

തലയിലൂടെ വെള്ളം വീഴുന്നത് കണ്ടു 
അട്ടഹാസം പോലെ ഉമ്മാന്ന് അലറി കൊണ്ട് എണീറ്റു. 
ഉമ്മാക്ക് ഇപ്പൊ എന്താ വേ.....ണ്ടേ... ചുറ്റും ഉള്ള ആൾക്കാരെ കണ്ടു നാവ്‌ ഇറങ്ങിപോയി. ഉപ്പ ഉമ്മ ഇത്താത്തസ് ബാബി ഇക്കാക്ക. കൂടാതെ രണ്ട് അളിയന്മാരും . എല്ലാരുടെയും മുഖത്ത് കലിപ്പാണല്ലോ റബ്ബേ . ഒരു പോരിനുള്ള ഭാവം. നിങ്ങൾ എന്താ എല്ലാരും ഒരുമിച്ച്. ഇവിടെ 

ഇന്നലെ പറഞ്ഞതെല്ലാം അപ്പൊ മറന്നോ 

ഇന്നലെയോ എന്ത് പറഞ്ഞു. 

ഒന്നും പറഞ്ഞില്ലേ നീ. രാവിലെ പോയി സഫുനെ കൂട്ടി വരാന് സമ്മതിച്ചില്ലേ 

ഞാനോ..... എപ്പോ.... ആര് പറഞ്ഞു... ഞാൻ അങ്ങനൊന്നും ആരോടും പറഞ്ഞിട്ടില്ല. 

എന്റെ റബ്ബേ ഈ ചെറുക്കൻ പറയണ കേട്ടോ. ഇന്നലെ ഹാരിസ് പോകാന്നു പറഞ്ഞപ്പോ. ഞാൻ പൊക്കോളാന്ന് പറഞ്ഞത. 

ദേ ഉമ്മാ കള്ളം പറയരുത്.  ഞാൻ പറഞ്ഞൊന്നും ഇല്ല

കള്ളം പറയുന്നോടാ ഹംകേ ഉമ്മ തലക്കിട്ട് ഒന്ന് കൊട്ടി. 

അവൻ തല തടവികൊണ്ട് ഒന്ന് ആലോചിച്ചു നോക്കി. ഇത്താത്തസ് രണ്ടും എപ്പോഴാ വന്നത് അത് പോലും ഓർമയില്ല പിന്നെയാ സംസാരിച്ചത് ഓർമ. ഇന്നലെ നൈറ്റ്‌ അൻസിയോട് ചാറ്റുന്നതിനിടയിൽ ഉമ്മ  എന്നെ വിളിച്ചു ലിവിങ് റൂമിൽ പോയത് ഓർമയുണ്ട്.അവിടെ പോയ് ഇരുന്നെങ്കിലും  അവളോടുള്ള ചാറ്റ് അപ്പോഴും നിർത്തിയിരുന്നില്ല. വേറൊന്നും ഓർമ ഇല്ലല്ലോ. എന്താപ്പോ അവിടെ സംഭവിച്ചിരിക്ക. പണി കിട്ടുന്ന തോന്നുന്നേ.  

നീ പോകുന്നുണ്ടോ ഇല്ലയോ. ഇല്ലെങ്കിൽ ഞങ്ങൾ എല്ലാരും കൂടി പോവും. അവളെ കൂട്ടിയിട്ട് വരികയും ചെയ്യും. ഉപ്പ അതും പറഞ്ഞു കലിപ്പിൽ പോകാൻ നോക്കിയതും അവൻ ഞെട്ടി എണീറ്റു. 

ഞാൻ പൊക്കോളാം...... ഞാൻ പൊക്കോളാംന്നേ.  

എന്ന നിനക്ക് നല്ലത്. അരമണിക്കൂർ കൂടി ടൈം തരും. 

എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയാനുണ്ട്. 

എന്റെ പൊന്ന് മോൻ ഒന്നും പറയണ്ട. ഇത്രയും നാൾ പറഞ്ഞത് മതി. ഒരാഴ്ചയായി അവൾ ഇവിടെ നിന്ന് പോയിട്ട്. നീ അവളെ കോളേജിൽ പോയി കാണലുണ്ടെന്നും ബീച്ചിൽ പോകാറുണ്ടെന്നൊക്കെ അവൾ പറഞ്ഞു. ആ ടൈം അവൾക്ക് പഠിക്കാൻ ഒന്നും ഇല്ലല്ലോ. ഇവിടെക്ക്  വിളിച്ച കളക്ടർ ഉദ്യോഗത്തിന പടികുന്നെന്നുള്ള തിരക്കും. സത്യം പറഞ്ഞ അവളെ കാണാത്തത് കൊണ്ട് നല്ല സങ്കടം ഉണ്ട്. 

എന്തൊക്കെ കള്ള അവൾ ഇവരോടൊക്കെ പറഞ്ഞിരിക്കുന്നെ. അവിടെനിന്ന് വന്ന ശേഷം അവൾക്ക് ഒരു msg കോളോ ചെയ്തിട്ടില്ല. എന്തിന് അവളെ ഓർത്തത് പോലും ഇല്ല.എങ്ങനെയാ അവളെ ഒഴിവാക്കുകന്ന് നോക്കുമ്പോഴാ തിരിച്ചു കൂട്ടിയിട്ട് വരുന്നത്.

ഒരു മാസം കൂടിയല്ലേ. അത് കഴിഞ്ഞ ഇവിടെക്ക് തന്നെ വരില്ലേ. എല്ലാവരും ഒന്ന് ക്ഷമിക്ക്. 

പറ്റില്ല. ഇവിടെ നിന്നും പടിക്കലോ. ഒരു ജോലിയും ചെയ്യിക്കില്ല . അവളെ പഠിപ്പിന് ഇവിടെ ആരും എതിരും നിക്കില്ല . ആരും ശല്യം ചെയ്യുകയും ഇല്ല. ഒന്ന് കണ്ടാൽ മതി. പോയി കൂട്ടിയിട്ട് വാടാ. ഞാൻ ഇത് വരെ മോശായിട്ടേ  പെരുമാറീട്ട് ഉള്ളൂ. ശരിക്ക് മിണ്ടീട്ടു കൂടിയില്ല. ഉമ്മാന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. 

അവളെ ഞാൻ ഇന്നലെയും ഇക്കാര്യം പറഞ്ഞു വിളിച്ചു. വരണ്ടേ പിന്നെ ഞാനെന്തു പറയാനാ. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ എടുത്തോണ്ട് വരാൻ. അവൾക്ക് ഇഷ്ടമുള്ളപ്പോ വരട്ടെ. 

നിന്റെ തീരുമാനം ഇത് തന്നെയല്ലേ. 

അതെ. ആരും അവളെ വീട്ടിലെക്ക് പോവുകയും വേണ്ട. അവളെ കാണുകയും വേണ്ട. കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങി പോയി. 

അവളെ എനിക്ക് വേണ്ട. ഇനി തിരിച്ചു വരികയും വേണ്ട . ഇതെങ്ങനെയാ ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കുക.അവൻദേഷ്യത്തോടെ കൈകൾ തമ്മിൽ കൂട്ടിയിടിച്ചു . 
അൻസിയുടെ msg വന്നത് കണ്ടതും അവന്റെ ദേഷ്യം ഒക്കെ എവിടെയോ പോയി മറഞ്ഞു. അവൻ ഒരു ചിരിയോടെ ഫോൺ എടുത്തു. 
എപ്പോഴും ഞാനാ ആദ്യം gd mrng ആയക്കാറ്. ഇന്ന് എല്ലാവരും വന്നൊണ്ട് ലേറ്റ് ആയി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോന്ന് ചോദിച്ച msg ഇട്ടത്. അവൻ റിപ്ലൈ കൊടുത്തില്ല. എന്റെ കാര്യത്തിൽ എത്ര കെയർ ഉണ്ടെന്ന് നോക്കാലോ. കുറെയായി ഒരു ഫോട്ടത്തിന് ചോദിക്കുന്നു. ഒടുക്കത്തെ ജാഡ . ഇന്നലെയും അക്കാര്യം പറഞ്ഞു പിണങ്ങിയ ഫോൺ വെച്ചത്.നോക്കാലോ തരോന്ന്.  ആദ്യം ഒക്കെ സംസാരിക്കാൻ മടി കാണിച്ചിരുന്നു. പത്തു മണിക്ക് ശേഷം ഓൺലൈനിൽ വരില്ല. പിന്നെ  പത്തു മാറി പതിനൊന്നായി പന്ത്രണ്ടായി ഒന്നായി ഒരു ദിവസം പുലർച്ചെ മൂന്ന് മണി വരെയ ചാറ്റിയത്. അന്ന് കോളേജിൽ പോകാൻ ലേറ്റ് ആയെന്നും പറഞ്ഞു ഇനി ഒരിക്കലും നൈറ്റ്‌ ചാറ്റ് ഇല്ലെന്ന് പറഞ്ഞു പോയി .എവിടെ പോകാൻ ഞാൻ വിട്ടലല്ലേ .  പിന്നെ ഇപ്പൊ രണ്ടുമണി കഴിയാതെ ഉറങ്ങില്ല. 
അത് മായി അവൾ പൊരുത്തപെട്ടു.ഇപ്പൊ fb മാറി ടെലിഗ്രാം ആയി ചാറ്റ്. ഞാൻ തന്നെയാ ടെലെഗ്രാമിനെ പറ്റി പറഞ്ഞു കൊടുത്തത്. Fb യിൽ ഓൺലൈൻ കൂടുതൽ സമയം കണ്ടു വീട്ടിൽ വഴക്ക് കിട്ടുന്ന് പറഞ്ഞു പേടിയാരുന്നു. Wp നമ്പർ തരാൻ പറഞ്ഞു. അതിനും ഇതേ പ്രോബ്ലം പറഞ്ഞപോഴ ടെലെഗ്രാമിനെ പറ്റി പറഞ്ഞു കൊടുത്തത്. അധികമാരും യൂസ് ചെയ്യില്ല സേഫ്റ്റിയാണ് എന്നൊക്കെ പറഞ്ഞു കുറെ കഷ്ടപ്പെട്ടു ടെലിഗ്രാം വരാൻ. ഒരു പാവം ആണവൾ സംസാരത്തിലൊക്കെ മനസ്സിലാകും ഒരു പൊട്ടി പെണ്ണാണെന്ന്. ഫ്രണ്ട്സ് എന്ന് പറയാനും അതികം ആരുമില്ല. ഫുൾ ടൈം ഒരു പുസ്തകപുഴു. ലവർ ഇല്ല. എൻഗേജ്ഡ് അല്ല. അത് സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കിയിട്ട് ഉണ്ട്. എല്ലാത്തിനും പേടി. എല്ലാരേയും പേടി. എന്നോടും ആദ്യമൊക്കെ ആ ഡിസ്റ്റൻസ് ഉണ്ടായിരുന്നു. നമ്മളാരാ മോൻ എല്ലാം അതിവിദഗ്തമായി മാറ്റി എടുത്തു.  എന്റെയും അവളെയും ഇഷ്ടങ്ങളെല്ലാം ഏകദേശം ഒരു പോലെയാണ്. അത് കൊണ്ട് തന്നെ പെട്ടെന്ന് അടുത്തത് . അവളെ വീക്ക്‌നെസ്സും നന്നായി അറിയുന്നോണ്ട് സോപ്പിട്ടു ചാക്കിലാക്കി എന്ന് പറയുന്നതാവും ശരി. അവളോട് എന്റെ ഇഷ്ടം ഇത് വരെ പറയാൻ പറ്റിയില്ല. അതിന് പറ്റിയ ഒരു ചാൻസും നോക്കി ഇരിക്കലാണ്.എന്നിട്ട് വേണം എന്റെ കാര്യങ്ങൾ ഒക്കെ പറയാൻ.  അവളെ പെരുമാറ്റം ഒക്കെ കാണുമ്പോൾ എന്നെ ഇഷ്ടം ആണെന്ന തോന്നുന്നേ. ഒരു hi അയച്ചാൽ മതി അപ്പൊ ഓൺലൈനിൽ വരും. ചിലപ്പോൾ തോന്നും എന്റെ msg നോക്കിയിരിക്കലാണെന്ന്. അവളോട് ചാറ്റുന്നതിനിടയിൽ ഇടക്ക് ഒന്ന് മാറിയാലോ റിപ്ലൈ അല്പം വൈകിയാലോ മതി അപ്പൊ വരും നൂറു ചോദ്യം കൊണ്ട് എവിടെയാ പോയെ ആരോടാ ചാറ്റിയെ wp ലേക്കാനാണ് പോയതെങ്കിൽ തീർന്നു. അവൾ ചെക്ക് ചെയ്തു ബിസിയാണെങ്കിൽ ഒക്കെ ബൈ എന്നും പറഞ്ഞു ഒരു പോക്കാണ്. പിന്നെ നൂറു സോറി പറഞ്ഞലാ തിരിച്ചു വരിക. പറഞ്ഞിട്ട പോയതെങ്കിൽ പ്രശ്നം ഒന്നും ഇല്ല. എത്ര ടൈം വേണമെങ്കിലും കാത്തിരിക്കും. അവൾ കോളേജിൽ നിന്നും വരുന്നത് വരെ ഞാനും കാത്തിരിക്കും. ആ കാത്തിരിപ്പിനും ഉണ്ട് ഒരു സുഖം . ഫോട്ടോക്ക് ചോദിക്കുമ്പോൾ ഉള്ള ഒഴിഞ്ഞു മാറല ദേഷ്യം വരിക. അത്രത്തോളം കൊതിയുണ്ട് കാണാൻ. എത്ര ചോദിച്ചാലും തരില്ല. നേരിട്ട് കാണാമെന്നു പറയും. അഡ്രസ് താ വരാന് പറഞ്ഞാലോ അതും തരില്ല. പേടിയാണ് പോലും. ഏതായാലും അടുത്ത ആഴ്ച വെക്കേഷന് വരാന് സമ്മതിച്ചിട്ടുണ്ട് ആ കാത്തിരിപ്പില ഞാനും. അടുത്ത ആഴ്ച ബീച്ച് റോഡിലുള്ള റെസ്റ്റോറന്റ് ലാസ്റ്റ് ടേബിളിൽ ഞാൻ ഉണ്ടാകും. ആ വാക്കില ഫോട്ടോക്ക് ചോദിക്കൽ നിർത്തിയത്. ഇന്നലെ പറ്റിക്കൊന്ന് ചോദിച്ചതിന്നു ജീവനോടെ ഉണ്ടെങ്കിൽ നേരിട്ട് കാണുമെന്ന സത്യം ഇട്ടു  പറഞ്ഞിട്ട് ഉള്ളത്. കണ്ടില്ലെങ്കിൽ ജീവനോടെ ഇല്ലെന്ന് കരുതിയ മതി. അത് പറഞ്ഞതിന്നു അവളെ കുറേ വഴക്കും പറഞ്ഞു.  എനിക്ക് അവളോട് എന്റെ ഇഷ്ടം നേരിട്ട് പറയണം ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പില ഞാനും. അവളുടെ കുറെ msg വന്നു ക്ലാസ്സിൽ കയറിയാ പിന്നെ വൈകുന്നേരമേ വരു അത് കൊണ്ട് ജാഡ വിട്ട് അവൻ ഫോൺ എടുത്തു റിപ്ലൈ കൊടുത്തു. അവളോട് ചാറ്റ് ചെയ്തപ്പോഴാ മനസ്സ് റിലാക്സ് ആയത് ആയത്. രണ്ടു മൂന്ന് ദിവസം തിരക്കായിരിക്കും അത് കൊണ്ട് ചിലപ്പോഴെ ഓൺലൈനിൽ വരൂ. അവളെ ലാസ്റ്റ് msg കണ്ടു അവന് ചെറിയ വിഷമം തോന്നി. എന്നാലും അടുത്ത് തന്നെ നേരിൽ കാണാലോ ആ സമാധാനത്തിൽ അവൻ ആശ്വസിച്ചു. 

*********
ഇത്തൂസെ ഞാൻ പോകില്ല. കൊന്നാലും പോകില്ല. എന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷിക്ക് സഫു അൻസിയുടെ പിറകെ കെഞ്ചികൊണ്ട് നടന്നു. 

ഞാനെന്തു ചെയ്യാനാ ഹാരിസ്ക നേരിട്ട് നിന്നെ കൂട്ടി കൊണ്ട് പോവാന വന്നിരിക്കുന്നെ. ഒന്നുകിൽ സത്യം മുഴുവൻ അവരോട് പോയി തുറന്നു പറയ്. അല്ലെങ്കിൽ പോകാൻ റെഡിയാവ്. 

ഞാൻ പോകില്ല ഇനി ഫൈസിയുടെ മുന്നിലേക്ക് . പ്ലീസ് പ്ലീസ് പ്ലീസ് ഞാൻ കാല് പിടിക്കാം. എങ്ങനെയെങ്കിലും ഒന്ന് ഹാരിസ്കയ്യെ പറഞ്ഞയക്ക്. 

ആരെ പറഞ്ഞു വിടുന്ന കാര്യമാ. സമീർക്ക റൂമിലേക്ക് കയറി വന്നു. 

ഇവൾ പറയാ അവിടെ പോയാൽ പഠിക്കാൻ ഒന്നും പറ്റില്ല. അവൾക്ക് എക്സാം അടുത്തില്ലേ. അത് കഴിഞ്ഞു പൊക്കോളാന്ന്. അൻസി സമീർക്കയോട് പറഞ്ഞൊപ്പിച്ചു. 

ഞാൻ അക്കാര്യം ഒക്കെ നീ പറഞ്ഞത് പോലെ ഹാരിസിനോട് പറഞ്ഞു . കേൾക്കണ്ടേ. നിനക്ക് അവിടെ ഒരു ബുദ്ധിമുട്ട് ഇണ്ടാവാതെ അവൻ നോക്കിക്കോളാന്ന പറയുന്നേ. അവനും ആയിഷയും കുറച്ചു ദിവസം കൂടിയേ നാട്ടിൽ ഉണ്ടാകു. പോകുമ്പോൾ ആയിഷയെയും കൊണ്ട് പോകും. അത് വരെ നിന്ന മതീന്ന പറയുന്നേ. 

സമീർക്കയോട് മുന്നേ പറഞ്ഞത ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന്. അതിന് സമ്മധിച്ചാലേ കല്യാണത്തിന് സമ്മതികുന്ന്. അത് കൊണ്ടാണ് ഈ കള്ളവും പറഞ്ഞു പിടിച്ചു നിന്നത്. ഹാരിസ്ക കൊണ്ട് പോകാൻ വരുന്ന് സ്വപ്നത്തിൽ കരുതിയില്ല. 

അതൊന്നും നടക്കില്ല ഇക്കാക്ക. ഇപ്പൊ അങ്ങനൊക്കെ പറയും. പിന്നെ കാല് മാറിയാലോ. 

ഞാൻ കാലൊന്നും മാറില്ല സഫു. പറഞ്ഞ പറഞ്ഞ വാക്കാ. ഹാരിസ്ക പറഞ്ഞത് കേട്ടു എല്ലാരും ഞെട്ടി.ഛെ എല്ലാം  കെട്ടുകാണും. 

ഈ വീട്ടിൽ എങ്ങനെ താമസിക്കുന്നുവോ അത് പോലെ ആ വിട്ടിലും താമസിക്കാനുള്ള ഏർപ്പാട് ചെയ്തു തരാം പോരേ. 

അവൾക്ക് മുന്നിൽ വേറെ വഴിയൊന്നും ഇല്ലെന്ന് മനസിലായി.അവൾ മനസ്സില്ലമനസ്സോടെ തലയാട്ടി. അങ്ങോട്ട്‌ ഉള്ള യാത്രയിൽ മനസ്സിൽ മുഴുവൻ ഫൈസിഎങ്ങനെയാ പ്രതികരിക്കുക എന്ന പേടിയായിരുന്നു. 

******
മെഹ്ഫിൽ.ഈ വീട്ടിലേക്ക് ഉള്ള തന്റെ മൂന്നാമത്തെ യാത്രയാണ്. 
പേര് പോലെ തന്നെ ഇന്നീ വീട്ടിൽ  ആഘോഷം ആണ്.സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ആഘോഷം. ഞാൻ കയറി ചെന്നാൽ അതൊക്കെ പോയ് മറയും.ആ വീട്ടിലേക്ക് കയറുമ്പോൾ അവളുടെ കാല് വിറക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും എല്ലാവരും ഒരു vip ഗസ്റ്റ് വീട്ടിൽ വന്നത് പോലെ സ്വീകരണം ആയിരുന്നു. അവരെ സ്നേഹപ്രകടനം കാണുമ്പോൾ അവൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു. തന്റെ തിരിച്ചു വരവ് ഇഷ്ടപെടാത്ത ഒരാൾ കൂടി ഇവിടെ ഉണ്ടല്ലോന്നുള്ള ഓർമ  അവളിൽ ഒരു നോവുണർത്തി. വന്നിട്ട് കുറച്ചു സമയം ആയി. അവന്റെ അറിവോടെ ആയിരിക്കുമോ ഹാരിസ്ക്ക വന്നത്. ഒന്നും അറിയില്ലല്ലോ. പക്ഷേ അവനെ കാണാൻ തന്റെ മനസ്സ് തുടിക്കുന്നത് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.  അവൾ ചുറ്റും നോക്കി .   ആരെയ പരതുന്നെ കെട്ടിയോനെ ആണോ ഇവിടെ ഇല്ല. പുറത്ത് പോയിരിക്കുകയാ. ഇക്കാക്ക യുടെ ഡയലോഗ് കേട്ട് ചമ്മലോടെ തല താഴ്ത്തി. ബാക്കിഎല്ലാരും അത് ഏറ്റു പിടിച്ചത്തോടെ അവിടെ നിന്നും എങ്ങനെലും മുങ്ങിയ മതീന്ന് തോന്നി. 

എല്ലാവരുടെയും ശ്രദ്ധക്ക് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എല്ലാവരും ഹാരിസ്ക്ക പറയുന്നത് കേൾക്കാൻ നോക്കി നിന്നു. 

എക്സാം കഴിയുന്നത് വരെ പിരിഞ്ഞു ജീവിക്കാന ഫൈസിയും സഫുവും തീരുമാനിച്ചത്. അവന് ഇവളെ ഇവിടെ കൊണ്ട് വരാനും താല്പര്യം ഇല്ല. ഇവൾക്ക് അവിടെ നിന്ന് വരാൻ മടിയാരുന്നു.എന്റെ നിർബന്ധം സഹിക്കാതെയ വന്നേ. അത് കൊണ്ട് ഇത്രയും ദിവസം എങ്ങനെയാണോ നിന്നത് അത് പോലെ തന്നെ ഇനിയും കഴിഞ്ഞോട്ടെ.  

ആരും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി

. ഇക്ക എന്താ ഉദ്ദേശിക്കുന്നെ ആയിഷ ചോദിച്ചു. 

സഫു ഇവിടെ ഫൈസിയുടെ കൂടെ ഒരു റൂമിൽ അല്ല കഴിയുന്നതെന്ന് . അവൾക്ക് വേറെ റൂം റെഡിയാക്കി കൊടുക്ക്. 

അത് ഏതായാലും നന്നായി. ഫൈസിക്ക് ഇതിനേക്കാൾ വലിയ ശിക്ഷ കൊടുക്കാനില്ല. അവനോട് ഒന്ന് കൂട്ടി വരാൻ പറഞ്ഞപ്പോ എന്തായിരുന്നു ജാഡ.ഫർസാന പറഞ്ഞു. 

അവന് മാത്രമല്ല ഇവൾക്കും കൂടിയുള്ള ശിക്ഷയാ. ഇവളും മോശം ഒന്നും അല്ല. വരില്ലെന്ന് പറഞ്ഞു അൻസിയുടെയും സമീർക്കയോടും ഒരേ കരച്ചിൽ ആയിരുന്നു. ഞാൻ കേട്ടില്ലെന്ന് കരുതിയോ. 

ഇവരുടെ ഈ ശിക്ഷ ഫൈസിക്ക് ഏറ്റവും വലിയ സന്തോഷം ആണ് ഉണ്ടാക്കുകയെന്ന് ഇവർക്ക് അറിയില്ലല്ലോ . എനിക്കും ഒരു കണക്കിന് നല്ലത് തന്നെയാ അവന്റെ കലിപ്പ് മുഖം കാണുന്നത് തന്നെ പേടിയാ. 

ഞാൻ ഇപ്പൊ വരാന് പറഞ്ഞു അവൾ അവിടെ നിന്നും മുങ്ങി.ഇനിയും അവിടെ നിന്നാൽ എല്ലാരും കൂടി തന്റെ ചോര മുഴുവൻ ഊറ്റി കുടിക്കും. അത് കൊണ്ട് തന്നെയ മുങ്ങിയത് 

അതെ ഫൈസിയുടെ ഇപ്പുറത്തെ റൂം ആണ്. മറക്കണ്ട. ആയിഷ വിളിച്ചു പറഞ്ഞു. അവൾ ചിരിയോടെ കൈ കൂപ്പി കാണിച്ചു. 

അവൾ മെല്ലെ റൂമിലെക്ക് പോയി നോക്കി. അവിടെ അവൻ ഇല്ലല്ലോന്ന് ഉള്ള ധൈര്യത്തില കയറിയത്. ഉള്ളിൽ കയറിയതും അവൾ ഞെട്ടിപ്പോയി. ഫൈസി അവിടെതന്നെ ഉണ്ടായിരുന്നു. ഹാരിസ്ക പണി തന്നല്ലോ. ഇവൻ കാണാതെ മുങ്ങുന്നത നല്ലേ. അവൾ മെല്ലെ ഇറങ്ങാൻ നോക്കിയതും കൈ തട്ടി അവിടെയുള്ള ഫ്‌ളവർ ബേസ് നിലത്ത് വീണു. അവൻ തിരിഞ്ഞു നോക്കി. അവളെ കണ്ടതും അവൻ ഒരു നിമിഷം സ്റ്റക്കായി നിന്നു. അവളെ തന്നെ നോക്കി നിന്നതും തന്റെ ഹൃദയത്തിന്റെ ഇടിപ്പ് കൂടുന്നത് അവൻ അറിഞ്ഞു.കാണാൻ കൊതിച്ചിരുന്ന ഒരാൾ പെട്ടന്ന് മുന്നിൽ വന്ന പോലെ. 

ഞാൻ..... ഞാൻ... അറിയാതെ കൈ തട്ടി പോയി. സോറി. അവൾ അതെടുത്തു വെച്ചു പോകാൻ നോക്കിയതും അവൻ പുഞ്ചിരിയോടെ അവളെ അടുത്തേക്ക് വന്നു. 

നീയെന്താ ഇവിടെ. എന്തെങ്കിലും എടുക്കാൻ ഉണ്ടോ. സമാധാനത്തിലാണ് അവൻ സംസാരിച്ചത്. അവന്റെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു. 

ഹാരിസ്ക വീട്ടിൽ വന്നു എന്നെ കൂട്ടിയിട്ട് വന്നത. എത്ര പറഞ്ഞിട്ടും കേട്ടില്ല. 

അവന്റെ മുഖഭാവം മാറിയത് പെട്ടെന്നയിരുന്നു. അപ്പൊ വീണ്ടും ഇവിടെ പൊറുതി തുടങ്ങാൻ വന്നതാണോ. 

ഞാൻ പറഞ്ഞതാ വരുന്നില്ലെന്ന്. ഹാരിസ്ക കേട്ടില്ല. 

നിന്നോട് പറഞ്ഞിട്ടില്ലേ ഇനി തിരിച്ചു വരരുതെന്ന്. ആരെങ്കിലും വിളിക്കാൻ കാത്തിരിക്കുകയാരുന്നോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ. 

പറഞ്ഞതാ വരുന്നില്ലെന്ന്.

കേൾക്കുന്ന രൂപത്തിൽ പറയണമായിരുന്നു. നിനക്ക് സത്യം പറയാറുന്നില്ലേ. എന്നെങ്കിലും എല്ലാരും അറിയും. അത് കുറച്ചു നേരത്തെ ആയിന്നു കരുതണമായിരുന്നു. അതിന് പകരം വീണ്ടും ഇവിടെക്ക് കെട്ടിയെടുത്തിരിക്കുന്നു. നിനക്ക് നാണം ഉണ്ടോടി വീണ്ടും വലിഞ്ഞു കയറി വരാൻ. 

അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. 

എന്താ ഒന്നും മിണ്ടാത്തെ. ഇന്ന് കള്ളകണ്ണുനീരൊന്നും വരുന്നില്ലല്ലോ. അല്ലെങ്കിൽ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് പൈപ്പ് തുറന്നു വിട്ടപോലെ ഒഴുകുമല്ലോ. 

എനിക്ക് വേറെ വഴിയൊന്നും കാണാതൊണ്ട അല്ലാതെ ഇങ്ങോട്ട് വരാൻ ഇഷ്ടമുണ്ടായിട്ടല്ല 
ദയവുചെയ്തു എന്റെ അവസ്ഥയൊന്നു മനസ്സിലാക്ക്. അവൾ ദയനീയമായി അവനെ നോക്കി. 

മനസ്സിലാക്കിയല്ലോ ഇപ്പൊ നല്ലോണം മനസ്സിലായി.നിനക്ക് വേണ്ടത് ഈ വലിയ വീടും സൗകര്യവും പണവും തന്നെയാ. അതിന് വേണ്ടിതന്നെയ തിരിച്ചു വന്നത്.നിന്റെ  വീട്ടുകാറുടെ മനസ്സിലും അത് തന്നെയായിരിക്കും. 

വീട്ടുകാരെ പറഞ്ഞതും അവളിൽ ദേഷ്യം വന്നു. 

ആണാണെങ്കിൽ ഇപ്പോഴെങ്കിലും വാ തുറക്ക്. താഴെ എല്ലാരും ഉണ്ടല്ലോ. അവരോട് പോയി കാര്യങ്ങൾ തുറന്നു പറയ്. എന്നിട്ട് എന്നെ വീട്ടിൽ കൊണ്ട് പോയി വിട്ടേക്ക്. എനിക്ക് പ്രശ്നം ഒന്നും ഇല്ല. ഞാൻ തിരിച്ചു പോയിക്കൊള്ളാം. 

എന്നോട് ശബ്ദം ഉയർത്തുന്നോ.ഇപ്പൊ തന്നെ കാണിച്ചു തരാം ഞാനാരാണെന്ന്.  അവൻ കലിപ്പോടെ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴെക്ക് വന്നു. 

താഴെ ഇറങ്ങുമ്പോൾ തന്നെ എന്തൊക്കെയോ  ഒച്ചപ്പാട് കേൾക്കുന്നുണ്ടായിരുന്നു. അവൻ ശബ്ദം കേട്ടയിടത്തേക്ക് പോയി. തന്റെ ഫാമിലിയിൽ ഉള്ള എല്ലാവരും വട്ടമേശ സമ്മേളനം പോലെ ഹാളിൽ ഇരിപ്പുണ്ട്. കളിയും ചിരിയും ആയി അവർ ഒരു പാട് സന്തോഷത്തിൽ ആണെന്ന് കണ്ടു. ഇത് വരെ ആരെയും ഇങ്ങനെ ഒന്നിച്ചു കണ്ടിട്ടില്ല. എല്ലാവരും അവരുടെതായ ലോകത്താണ് എപ്പോഴും. ഉപ്പ അവിടെ നിന്നും എണീറ്റു വന്നു. പെട്ടന്ന് വാതിൽക്കൽ ഫൈസി സഫുവിന്റെ കയ്യും പിടിച്ചു നിൽക്കുന്നത് കണ്ടു.ഒരു നിമിഷം അവളെ തന്നെ നോക്കി. ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കും എന്റെ കുടുംബം തിരിച്ചു തന്നതിന്. ഇങ്ങനെ ഒത്തുരുമയോടെ ഒന്നിച്ചു ഇവരെ കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇനി എന്നെയങ്ങ് വിളിച്ചാലും സന്തോഷത്തോടെ പോകും. അവളെ തലയിൽ കൈ വെച്ചു പറഞ്ഞു.  നന്നായി വരും. 

ഉപ്പ പോയതും അവൻ അറിയാതെ അവളെ കയ്യിൽ നിന്നും  പിടി വിട്ടു. ഒരു നിമിഷം അവന്റെ മുന്നിലൂടെ കുറേ ദൃശ്യങ്ങൾ കടന്നു പോയി. ഇവൾ കാരണം ആണ് ഈ സന്തോഷം ഈ വീട്ടിൽ ഉണ്ടായത്. ഞാൻ ഒരാൾ കാരണം അതൊക്കെ ഇല്ലാതായാൽ. അവന് ദേഹം തളരുന്നത് പോലെ തോന്നി.അവൻ അവളെ ശക്തിയായി തള്ളി മാറ്റി കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി. 

**********
വൈകുന്നേരം എല്ലാവരും തിരിച്ചു പോയി. ഇക്കാക്കയും ആയിഷയും മാത്രമേ ഇപ്പൊ ഉള്ളൂ. അവരും പോയി കിടന്നതോടെ അവൾ തനിച്ചായി. അവൾ റൂമിലെക്ക് പോയി. രാത്രി ഏറെയായിട്ടും അവൻ തിരിച്ചു വരാത്തത് കണ്ടു അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്നി. കലിപ്പിൽ ആണ് പോയത്. നേരം ഒരുപാടായി. അവൾക്ക് റൂമിൽ ഇരുന്നിട്ട് ഒരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. അവൾ ഇടക്കിടക്ക് ജനലിലൂടെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു. അവന്റെ കാറിന്റെ ലൈറ്റ് ജനലിൽ തട്ടിയതും അവൾ ഓടി പോയി നോക്കി. അവനെ കണ്ടപ്പൊഴാ മനസ്സൊന്നു തണുത്തത്. അവൾ പോയി കിടന്നു. വേറെ വേറെ റൂമാക്കിതന്നതിന് ഹാരിസ്കയോട് ഒരു പാട് നന്ദി തോന്നി. അവൾ ലൈറ്റ് അണച്ചു കിടക്കാൻ നോക്കുമ്പോഴാ വാതിലിൽ മുട്ട് കേട്ടത്. ഇതാരാ ഈ ടൈമിൽ. അവൾ പോയി വാതിൽ തുറന്നു. ഫൈസി. അവനെന്താ ഈ നേരത്ത്. അതും എന്റെ റൂമിലേക്ക് വന്നേ. രാവിലത്തേതിന്റെ ബാക്കി തീർക്കാനാണോ ഇനി വന്നത്. അവൾക്ക് ഉള്ളിൽ ചെറിയ പേടിയും തോന്നി. 

അവൻ റൂമിലേക്ക് കേറി വന്നു. അവളെ നേർക്ക് ഒരു പേപ്പർ നീട്ടി. അവളത് വായിച്ചു നോക്കി അവളെ കൈ വിറച്ചു. തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ. അവൾ വീഴാതിരിക്കാൻ ചുമരിൽ ചാരി നിന്നു.  കയ്യിൽ നിന്നും ആ പേപ്പർ താഴേക്ക് ഊർന്നു വീണു. 
അവൻ അതെടുത്തു ബലമായി അവളെ കയ്യിൽ വെച്ചു കൊടുത്തു. 

അവൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി. അവൻ മുഖം തിരിച്ചു നിന്നു. 
മ്യുച്ചൽ ഡിവോഴ്സ് പേപ്പർ ആണ്.അതാകുമ്പോൾ അധികദിവസം ഇതിന്റെ പിറകെ നടക്കേണ്ടി വരില്ല. പെട്ടെന്ന് ഒന്നും ആരും അറിയുകയും ഇല്ല.  വിശദമായി വായിച്ചു നോക്കി ഒപ്പിട്ട് തന്ന മതി. എന്ത് ഡിമാൻഡ് വേണമെങ്കിലും ചോദിക്കാം എനിക്ക് സമ്മതമാണ്. തല്ക്കാലം ഇത് ആരും അറിയണ്ട. 

തന്റെ നെഞ്ചിലൂടെ ഒരു കത്തികുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്. കരച്ചിൽ പുറത്ത് വരാതെ തൊണ്ടയിൽ കുരുങ്ങി നിന്നു.

അവൻ വാതിൽ ചാരി പുറത്തേക്കു പോയി. 

അവൾ പോയി വാതിൽ ലോക്കിട്ടു . വീണ്ടും ആ പേപ്പർ ഒന്നൂടി വായിച്ചു നോക്കി. അതിന്റെ താഴെ അവൻ ഒപ്പിട്ടത് അവൾ കണ്ടു. അവൾ അതിലേക്ക് തന്നെ നോക്കി. കണ്ണുനീർ അതിന്റെ മുകളിലേക്ക് ഇറ്റി വീണു. നിറഞ്ഞു വന്ന കണ്ണുകളോട് അവൾക്ക് തന്നെ പുച്ഛം തോന്നി. അവൾ ആ കടലാസിലേക്ക് തന്നെ നോക്കി നിന്നു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു. ആ പേപ്പർ എടുത്തു ഭദ്രമായി മേശയിൽ എടുത്തു വെച്ചു. ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല. കണ്ണടച്ചാൽ കാണുന്നത് അവന്റെ ഡിവോഴ്സ് പേപ്പറിൽ ഉള്ള ഒപ്പ് ആണ്.എന്നാലും അവന് എങ്ങനെ അതിൽ ഒപ്പിടാൻ തോന്നി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ഇരു സൈഡിലൂടെയും മിഴികൾ നിറഞ്ഞൊഴുകി. 


                                  ........ തുടരും





💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 35

നിനക്കീ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറ്റോ 

തനിക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ.എത്ര പ്രാവിശ്യം ആയി പറഞ്ഞത് തന്നെ പറയുന്നു. വേണമെങ്കിൽ ഒരിക്കൽ കൂടി പറയാം ശ്രദ്ധിച്ചു കേട്ടോ.   ഒപ്പിടണമെങ്കിൽ ഈ വീട്ടിലെ എല്ലാവരെയും വിളിച്ചു വരുത്ത് എന്നിട്ട് അവരെ മുന്നിൽ വെച്ച് ഈ ഡിവോഴ്സ് പേപ്പർ എന്റെ കയ്യിൽ താ. ഞാൻ ഒപ്പിടാം. 

അല്ലാതെ നിനക്കിതിൽ ഒപ്പിടാൻ പറ്റുമോ ഇല്ലയോന്ന ചോദിച്ചേ. 

പറ്റില്ല. രാവിലെ മുതൽ ഇത് തന്നെ അല്ലേ നിന്നോട് പറയുന്നേ. പിന്നേം പിന്നേം ഇത് തന്നെ ചോദിച്ചു പിറകെ വരാൻ നാണമില്ലേ. 

സഫു നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്. കേസ്.... കോടതി...... വഴക്ക്..... നൂറുകൂട്ടം  പൊല്ലാപ്പണ്. പോരാത്തതിന് ഇതിന്റെ പിറകെ മെനകിട്ട് നടക്കുകയും വേണം . ആൾക്കാർ അറിഞ്ഞാൽ ചോദ്യവും പറച്ചിലും വേറെ. അത് കൊണ്ടാണ് പറയുന്നേ. ഇതാകുമ്പോൾ ആരും അറിയില്ല. നീ ഒന്ന് ഒപ്പിട്ടാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം. 

ആരും കാണാതെ ഒളിച്ചും പാത്തും ഒന്നും  അല്ല എന്റെ വിവാഹം കഴിഞ്ഞത്. നാലാൾ കാൺകെ അന്തസ്സായിട്ടാ എന്റെ ഉപ്പ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ എന്തിന പിന്നെ
ആരും  കാണാതെയും അറിയിക്കാതെയും  ചെയ്യുന്നേ. എല്ലാരേയും വിളിക്ക്. എല്ലാവരും എല്ലാം  അറിയട്ടെ. എന്നിട്ട് അവരെ മുന്നിൽ വെച്ച് വേണമെങ്കിൽ ഞാൻ ഒപ്പിട്ട് തരാം.അല്ലാതെ ഞാൻ ഒപ്പിടുമെന്ന് കരുതണ്ട. 

സഫു എന്റെ ക്ഷമയുടെ നെല്ലിപ്പടിയില ഞാൻ നില്ക്കുനെ. മര്യാദക്ക് ഒപ്പിടുന്നതാ നിനക്ക് നല്ലത്. 

നീ ഇപ്പൊ നിൽക്കുന്നത് നെല്ലിപ്പടിയിലല്ല എന്റെ റൂമിന്റെ പടിയില.  ഒന്ന് പുറത്തിറങ്ങി തന്നിരുന്നുവെങ്കിൽ എനിക്ക് കുളിക്കാൻ കയറാമായിരുന്നു. ടൈം തീരെ ഇല്ല.സൊ  ഒന്നിറങ്ങി പോയിതരുമോ. അവൾ ഷൗട്ട് ചെയ്യുന്ന പോലെ പറഞ്ഞു. 

നിനക്കെന്താടി പറഞ്ഞ മനസ്സിലാവാത്തെ  അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി. 

ഒന്ന് പോടോ അവൾ പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു കൊണ്ട് കൈ തട്ടി മാറ്റി ഡ്രെസ്സും എടുത്തു  ബാത്‌റൂമിൽ കയറി. വാതിൽ അടക്കാൻ നോകുമ്പോഴേക്കും ഫൈസി തള്ളി തുറന്നു. 
ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് കുളിച്ചാൽ മതി. 

ഇത് വലിയ ശല്യം ആയല്ലോ. ഒന്ന് ഇറങ്ങിയേ ഫൈസി. എനിക് കോളേജിൽ പോകാനുള്ളതാ. 

ഇതിൽ ഒപ്പിട്ടുതാ ഞാൻ പൊക്കോളാം. അവൻ പേപ്പർ അവളെ നേർക്ക് നീട്ടി. 

നീ പോകണ്ട. പോകണോന്ന് ഒരു നിർബന്ധവും ഇല്ല. പകരം ഞാൻ പോയിക്കൊള്ളാം. ഇന്ന് ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് എന്നെ ക്ലാസ്സിൽ കയറ്റാതെ ഇരിക്കൊന്നും ഇല്ല. അവൾ പുറത്തിറങ്ങി പോകാൻ നോക്കിയതും അവൻ വാതിൽ അടച്ചു കുറ്റിയിട്ടു. വാതിൽ ചാരി നിന്നു. 

തനിക്ക് ഇതെന്തിന്റെ കെടാഡോ. ഒന്ന് ഇറങ്ങി പോടോ. അല്ലെങ്കിൽ ഞാൻ വിളിച്ചു കൂവും പറഞ്ഞില്ലെന്നു വേണ്ട. നാണക്കേടാവും പിന്നെ. 

ധൈര്യം ഉണ്ടെങ്കിൽ വിളിച്ചു കൂവ്വ്. 

ആയിഷാ..... ഒന്നോടി വാ. അവൾ ഉച്ചത്തിൽ വിളിച്ചു. 

അവൻ അവളെ വായ പൊത്തിപിടിച്ചു. നാണം ഇല്ലാത്ത ജന്തു. 

നാണം ഇല്ലെന്ന് മനസ്സിലായല്ലോ. പൊന്ന് മോൻ ഇറങ്ങിപ്പോയെ.  എന്നിട്ട് ഞാൻ പറഞ്ഞത് പോലെ ചെയ്യാൻ നോക്ക്. 

എനിക്കറിയടി എന്താ വേണ്ടെന്ന്. നിന്നെ കൊണ്ട് ഞാനിതിൽ ഒപ്പിടീച്ചിരിക്കും. 

നമുക്ക് കാണാം. 

അവൻ അവളെ നോക്കി മുരണ്ടു  കൊണ്ട് വാതിൽ തുറന്നു നോക്കിയതും ആയിഷ റൂമിലേക്ക് കയറി വരുന്നത് കണ്ടു. അവൻ വാതിൽ മെല്ലെ വീണ്ടും പൂട്ടി. 
റബ്ബേ പെട്ടല്ലോ.  കണ്ടാൽ തെറ്റിധരിക്കാൻ ഇത് മതി. അല്ലെങ്കിലേ രണ്ട് റൂമാക്കിയതിന്റെ പേരിൽ ഇടക്കിടക്ക് പാര വെച്ചു പറയുന്നുണ്ട്. ഇവളെ കൂടെ ഇവിടെ കണ്ടാൽ തീർന്നു. 

അവന്റെ മുഖത്തേ പരിഭ്രാന്തി കണ്ടതും അവൾക്ക് ചിരി വന്നു. ശൗര്യം ഒക്കെ എവിടെ പോയി. ഒന്ന് മാറി നിൽക്ക് ഞാൻ വാതിൽ തുറക്കട്ടെ. അവൾ തുറക്കാൻ നോക്കിയതും അവൻ തടഞ്ഞു . തുറന്നാൽ കൊല്ലും ഞാൻ. 

എന്നാ അതൊന്ന് കാണണമല്ലോ. അവൾ ആയിഷാന്ന് വിളിക്കാൻ   നോക്കിയതും അവൻ വീണ്ടും  വായ പൊത്തിപിടിച്ചു. 

ആയിഷ വാതിലിൽ ആഞ്ഞുമുട്ടി. സഫു എന്താ പറ്റിയെ. വാതിൽ തുറക്ക്. 

അവൾ കൈ തട്ടി മാറ്റാൻ നോക്കിയതും അവൻ അവളെ കൈ രണ്ടും പിടിച്ചു വെച്ചു. അവൾ കുതറി മാറാൻ നോക്കിയതും അവൻ അവളെ കൈ പിറകിലോട്ട് ആക്കി പിടിച്ചു. അവരെ പിടിവലിയിൽ ബക്കറ്റും സോപ്പും പട്ടയും എല്ലാം ഓരോ വഴിക്ക് എത്തി. 

ആയിഷ സഫന്ന് വിളിച്ചു കൊണ്ട് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. 
ഇനിയും മിണ്ടാതിരുന്നാൽ ആയിഷ എല്ലാരേം വിളിച്ചു കൂട്ടും. ഇവളെ വാ തുറന്നൽ എന്തെങ്കിലും പറഞ്ഞു നാണം കെടുത്തുകയും ചെയ്യും. എന്താ ഇപ്പൊ ചെയ്യുക. 

ബാബി സഫു എന്റെ റൂമിൽ ഉണ്ട്. ഇവിടത്തെ പൈപ്പ് കേടായി. അവൾ പറഞ്ഞത് കൊണ്ട്  നന്നാക്കാൻ വന്നതാ. 

ഞാൻ പോയി നോക്കട്ടെ അവൾ വിളിച്ചത് പോലെ തോന്നി. 

ശരി ബാബി. 

വാതിൽ അടക്കുന്ന ഒച്ച കേട്ടു.രക്ഷപെട്ടു.  അവൻ സഫുവിനെ നോക്കി. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടു. 

രക്ഷപെട്ടുന്ന് കരുതണ്ട. ഒപ്പിടാതെ  ഞാൻ വിടില്ല. 

അവൾ ഷവറിന്റെ പൈപ്പ് ഓൺ ആക്കിയത് പെട്ടെന്നായിരുന്നു. അവൻ മുഴുവൻ നനഞ്ഞു കുളിച്ചു. കയ്യിലെ പേപ്പറും. 

ഇനി ഏത് പേപ്പറില ഒപ്പിടേണ്ടത്. അവൾ അവനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു. 

ടീ നിന്നെ ഞാനിന്ന് അവളെ നേർക്ക് കയ്യോങ്ങി കൊണ്ട് വന്നതും നിലത്ത് ഉണ്ടായിരുന്ന സോപ്പിൽ ചവിട്ടി വഴുക്കി വീണതും ഒരുമിച്ചായിരുന്നു.  

അത് കണ്ടതും അവൾക്ക്  ചിരി അടക്കാൻ കഴിഞ്ഞില്ല.  അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. പേപ്പർ നനച്ച ദേഷ്യവും വീണ ചമ്മലും അവളെ കളിയാക്കി ചിരിയുമൊക്കെ അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. 

ഒരാൾ വീഴുന്ന കണ്ടാൽ ചിരിക്കുന്നത് തെറ്റ.പക്ഷേ നീ വീണതിൽ എനിക്ക് ഒരു പാട് സന്തോഷം ഉണ്ട്. നിനക്ക് ഇത് കിട്ടണ്ടേത് തന്നെയാണ്. സന്തോഷം ആയി ഒരുപാട് സന്തോഷം ആയി . ഞാനിത് എല്ലാരേയും വിളിച്ചു  ഗ്രാൻഡ് ആയി ആഘോഷിക്കാൻ പോവ്വുകയ.അവൾ വാതിൽ തുറന്നു പോകാൻ നോക്കിയതും അവളെ തട്ടത്തിൽ പിടിച്ചു  പിറകോട്ടു വലിച്ചു. അവൾ പിറകോട്ടു മലന്നടിച്ചു വീണു. ഉമ്മാ.. .... നിലവിളി കുറച്ചു കൂടുതലയൊന്ന് സംശയം ഇല്ലാതില്ല  . വീണിട്ടും വലിയ വേദനയൊന്നും തോന്നിയില്ല. ഇനിയിപ്പോ വീണില്ലേ .അവൾ താഴേക്കു നോക്കി. നിലത്ത് എത്തിയിട്ടില്ല അവന്റെ മേലേക്ക്  ആണ്  വീണിട്ട് ഉള്ളത്.  അവന്റെ നെഞ്ചത്ത് തന്നെ തല ചായ്ച്ചു കിടപ്പുണ്ട്. 

ഈ വീണതും കൂടി ആഘോഷിക്ക്. നല്ലോണം ആഘോഷിക്ക് . 

അവൾ  അവന്റെ മുഖത്തേക്ക് തന്നെ  നോക്കി.

ചിരിക്കെടി പൊട്ടി പൊട്ടി  ചിരിക്ക്.

നീ താനേ വീണതല്ലേ അല്ലാതെ ഞാൻ വീഴ്ത്തിയതൊന്നും അല്ലല്ലോ  . 

വീഴുന്ന സുഖം നീ കൂടി അറിഞ്ഞോട്ടെന്ന് കരുതി. നല്ല സുഖമല്ലേ കാൽ തെറ്റി വീഴുന്നത്. 

വീഴുന്നത് സുഖമാണോന്ന് അറിയില്ല.താങ്ങാൻ നീയുണ്ടെങ്കിൽ  വീഴാനും ഒരു സുഖമാണ്. പ്രത്യേകിച്ച്  ഇങ്ങനെ നിന്റെ നെഞ്ചോട് ചേർന്നു കിടക്കാൻ. അവനോട് പറഞ്ഞതല്ല. മനസ്സിൽ പറഞ്ഞതാ.  അവൾ അവന്റെ മുഖത്തോട്ട് തന്നെ നോക്കി നിന്നു. ഒരു നിമിഷം പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൻ അറിയാതെ അവളെ തന്നെ നോക്കി നിന്നു പോയി. പുറത്ത് നിന്നും വാതിലിൽ മുട്ടുന്നത് കേട്ടു.അവനെ തള്ളിമാറ്റി  ഞെട്ടി എണീറ്റു. 

സഫു എന്താ പറ്റിയെ. വാതിൽ തുറക്ക്. 

റബ്ബേ ഇക്കാക്ക. അറിയാതെ നിലവിളിച്ചു പോയതാ. ഇനിയിപ്പോ എന്താ ചെയ്യുക. ഫൈസിയെയും കൂടെ കണ്ടാൽ എല്ലാം തീർന്നു. ഇവരെയെല്ലാം മുഖത്ത് എങ്ങനെ ഇനി നോക്കും. അവൾ ദേഷ്യത്തോടെ അവനെ നോക്കി. 

അവന്റെ മുഖത്ത് ഒരു ഇളിഭ്യൻ ചിരി കണ്ടു. 
അനുഭവിച്ചോ. അവൻ മെല്ലെ അവളെ അടുത്ത് വന്നു പറഞ്ഞു. അവൾ രൂക്ഷമായി അവനെ നോക്കി. എല്ലാം ചെയ്തു വെച്ചിട്ട് അവന്റെ കോപ്പിലെ ഒരു ചിരി. 

സഫു വാതിൽ തുറക്കുന്നുണ്ടോ നീ. 

ഒന്നും ഇല്ല ഇക്കാക്ക. ഒരു പാറ്റ. പെട്ടന്ന് പേടിച്ചു. 

ഇതിനാണോ പോത്തേ ഇങ്ങനെ നിലവിളിച്ചേ മനുഷ്യൻ പേടിച്ചു പോയല്ലോ. 

അത് പെട്ടന്ന് കണ്ടപ്പോൾ...... 

എന്റെ പൊന്ന് ഇക്കാ അത് ചെറിയ പാറ്റയല്ല. ഇമ്മിണി വലിയ ഒരു പാറ്റയ  അത്ര പെട്ടന്ന് ഒന്നും പോകില്ല. ചിരിച്ചു കൊണ്ട് ആയിഷ ഹാരിസ്കയോട് പറയുന്നത് കേട്ടു. 

അതെന്ത് പാറ്റയ.ഇമ്മിണി വലിയ പാറ്റ 

ഇങ്ങ് വാ ഞാൻ പറഞ്ഞു തരാം. സഫു പാറ്റയെ നല്ലോണം നോക്കിക്കോണേ. അല്ലെങ്കിൽ ഇനിയും പേടിക്കും. 

അവൾക്ക് നാണക്കേട് കൊണ്ട് തൊലിഉരിയുന്ന പോലെ തോന്നി. ഇനി ഇവരെയൊക്കെ മുഖത്ത് എങ്ങനെ നോക്കും. 
അവൾ കലിപ്പോടെ അവനെ നോക്കി. ഞാനീ 
നാട്ടുകാരനെയല്ലേ എന്ന ഭാവത്തിൽ അവൻ നഖം കടിച്ചു നിൽക്കുന്ന കണ്ടു.

തനിക് സമാധാനം ആയല്ലോ. 

മര്യാദക്ക് ഒപ്പിട്ടിരുന്നേൽ ഇങ്ങനെ സംഭവിക്കയിരുന്നോ. അനുഭവിച്ചോ ഇനി. അവൻ വാതിലും തുറന്നു പുറത്തേക്കു പോയി. പോവുന്നതിനു മുന്നേ അവൻ ആ പേപ്പർ ചുരുട്ടി അവളെ മുഖത്തേക്ക് എറിഞ്ഞു. 

അവൾ വേഗം കുളിച്ചു റെഡിയായി. താഴേക്കു പോയി. ഇവരെ മുന്നിൽ എങ്ങനെ ഇനി നിക്കും. അവൾ അവരെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. എന്നിട്ടും പുറത്തേക്കു ഇറങ്ങിയപ്പോൾ കൃത്യം അവരെ മുന്നിൽ പെട്ടു. 

അതേ ആയിഷ പാറ്റ പോകാനുള്ള മരുന്ന് ഇവിടെ ഉണ്ടേൽ സഫുന് കൊടുത്തേക്ക്. 

ഇതിന് മരുന്നില്ല ഇക്കാ. വേണമെങ്കിൽ അവൾ റൂം മാറ്റിക്കോട്ടെ. 

അവൾ അവരെ നോക്കി കൈ കൂപ്പി. എന്നിട്ട് ബാഗും എടുത്തു ഒറ്റ ഓട്ടം. പിറകിൽ നിന്നും അവരെ ചിരി അവൾ കേട്ടു. അറിയാതെ അവളെ മുഖത്തും ഒരു പുഞ്ചിരി വന്നു. 

******
സാലിം ടെൻഷൻ കൊണ്ട് നിക്കാനും ഇരിക്കാനും കഴിയാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇന്നലെ ഒരു കേസിന്റെ ഭാഗമായി അഡ്വക്കേറ്റിന്റെ അടുത്ത് പോയതാരുന്നു. അപ്പോഴാണ് ഒരു വക്കീലിന്റെ അടുത്ത് നിന്നും ഫൈസി ഇറങ്ങി പോകുന്നത് കണ്ടത്. വക്കീലിന്റെ ഗുമസ്തൻ അറിയുന്ന ആളായിരുന്നു. അത് കൊണ്ട് വെറുതെ ചോദിച്ചു ഇപ്പൊ പോയ ആൾ എന്തിനാ വന്നതെന്ന്. ഡിവോഴ്സ് കേസാണ്. കല്യാണം കഴിഞ്ഞു കുറച്ചു മാസമേ ആയുള്ളൂ. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം.ഞെട്ടലായിരുന്നു കേട്ടപ്പോൾ. അക്കാര്യം ശരിയാണോന്ന്  ഉറപ്പിക്കാന അയാളോട് അതിന്റെ കോപ്പി എടുത്തു അയക്കാൻ പറഞ്ഞത്. അത് ഇത് വരെ കിട്ടിയില്ല. അവൻ ഇടക്കിടക്ക് ലാപ്ടോപ് നോക്കികൊണ്ടിരിന്നു. Msg ശബ്ദം കേട്ടതും അവൻ നെഞ്ചിടിപ്പോടെ അത് പോയി നോക്കി. ഡിവോഴ്സ് പേപ്പറിന്റെ കോപ്പിയിലേക്ക് നോക്കും തോറും അവന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ  ഫൈസീന്ന് മുരണ്ടു കൊണ്ട് ദേഷ്യത്തോട ടേബിളിൽ ആഞ്ഞിടിച്ചു. ഗ്ലാസ്‌ ടേബിൾ പൊട്ടി തകർന്നു തരിപ്പണമായി ചുറ്റും ചിതറി തെറിച്ചു .

******
വൈകുന്നേരം വീട്ടിൽ വന്നപ്പോൾ എല്ലാവരും എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നത് കണ്ടു. 

നിങ്ങൾ എല്ലാവരും എങ്ങോട്ടാ. 

ഇവിടെ ഭയങ്കര പാറ്റ ശല്യം അത് കൊണ്ട് വീട് വിട്ടു പോവ്വുകയാ. 

അവൾ ചമ്മലോടെ തല താഴ്ത്തി. 

റസിയയുടെ വീട്ടിൽ പോകുവാ മോളേ . ഇവർ പോകുന്നെന്ന് മുന്നേ രണ്ടു ദിവസം അവിടെ പോയി നിൽക്കാൻ കുറെയായി വിളിക്കുന്നു. 
കൂടെ ഞങ്ങളും പോകാന്നു കരുതി. പുതിയ വീടെടുത്തു മാറിയിട്ട് ഇത് വരെ പോയില്ലല്ലോ. 
നീ വരാൻ കാത്തിരുന്നതാ. 

എല്ലാവരും പോയാൽ ഞാൻ ഒറ്റക്കവില്ലേ ഇവിടെ. ഞാനും വരുന്നു നിങ്ങളെ കൂടെ.  അവൾ പരിഭ്രാന്തിയോടെ പറഞ്ഞു. 

ഒറ്റക്കോ ഫൈസി ഇല്ലേ ഇവിടെ. മാത്രമല്ല നിനക്ക് നാളെ കോളേജും ഇല്ലേ. 

അതാണ്‌ ഏറ്റവും പേടി. അതിനേക്കാൾ ഭേദം തനിച്ചു നിൽക്കുന്നത.അവൾ മനസ്സിൽ പറഞ്ഞു. 

എനിക്ക് നാളെ കഴിഞ്ഞാൽ രണ്ടു ദിവസം ലീവാണ്. നമുക്കെല്ലാർക്കും ഒന്നിച്ചു 
നാളെ പോകാം. 

വീട് പൂട്ടിയിട്ട് പോയ ശരിയാവില്ല. ഒരു രണ്ടു ദിവസം അല്ലേ നിങ്ങൾ ക്ഷമിക്ക്. ഫൈസി വാക്ക് തന്നിട്ട് ഉണ്ട്. നിന്നെ തനിച്ചാക്കി എവിടെയും പോകില്ലെന്ന്. 

അപ്പൊ അവന്റെ പ്ലാൻ കൂടിയാണ് ഇത്. എന്നെ തനിച്ചു കിട്ടിയാൽ ഇവൻ എട്ടിന്റെ പണി തരുന്ന ഉറപ്പാണ് എങ്ങനെ ഇവിടെ നിന്ന് രക്ഷപെടുക. നാളെ കോളേജ് ഇല്ലെങ്കിൽ കാല് പിടിച്ചെങ്കിലും ഒന്നിച്ചു പോകാമായിരുന്നു. വരുന്നിടത്തു വെച്ചു കാണാം. അല്ലാതെ വേറെന്താ ചെയ്യുക. 
അവർ എല്ലാവരും പോയി. വീട് ഉറങ്ങിയത് പോലെ തോന്നി.അവൾക്ക് ആ വലിയ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ പേടി തോന്നി. ഫൈസി ഉള്ളതാ ആകെയൊരു സമാധാനം.അവന്റെ മനസ്സിൽ എന്താണാവോ അതും ഒരു പിടുത്തമില്ല.  അവന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഫുൾ ടൈം അവൻ ഫോണിൽ നോക്കി ഇരുന്നു. അവളെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. 

ഇവളെ കൊണ്ട് എങ്ങനെയെങ്കിലും ഒപ്പിടീക്കണം. അതിന് വേറെ ഫോം വാങ്ങിയിട്ട് ഉണ്ട്. അതിന് വേണ്ടി കൂടിയ ഇക്കാന്റെ കൂടെ ഉപ്പനെയും ഉമ്മനെയും കൂടി നിർബന്ധിച്ചു തള്ളി വിട്ടത്. പക്ഷേ അൻസി എല്ലാം തകിടം മറിച്ചു.ഇന്ന് വർക്ക് ഒന്നും ഇല്ല. ഫുൾ ഫ്രീയാണ്. നീ ഫ്രീയാണോന്ന് msg അയച്ചു. ഇന്നലെ നൈറ്റ്‌ അവളോട് മിണ്ടാതിരുന്നപ്പോതന്നെ വട്ട് പിടിച്ചിരിക്കുകയാരുന്നു. അപ്പോഴാ ലോട്ടറി അടിച്ച പോലെ ഇങ്ങോട്ട് ഇങ്ങനെയൊരു msg ഇട്ടത്. സഫുനോട് പിന്നേം സംസാരിക്കാം. ഇവളോട് വല്ലപോഴെ കഴിയു. ഇനിയും ടൈം ഉണ്ടല്ലോ. ഏഴുമണിക്ക് തുടങ്ങിയ ചാറ്റ് നൈറ്റ്‌ പത്തുമണി വരെ നീണ്ടു. വയറ്റിൽ നിന്നും വിളിയാളം വന്നപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്. ഫുഡ് കഴിച്ചിട്ട് ഇപ്പൊ വരാന്ന് പറഞ്ഞു. ഫോൺ വെച്ചു. 
താഴെ ഹാളിൽ tv യും നോക്കി കസേരയിൽ കാലും കയറ്റി വെച്ചു തിന്നുന്ന അവളെ കണ്ടത്. 

അവനെ കണ്ടെങ്കിലും അവൾ മൈൻഡ് ആക്കിയില്ല. ഫുഡ് ഇണ്ടാക്കിയിട്ട് ഉണ്ട് അത് തന്നെ മഹാഭാഗ്യം. അവൻ മെല്ലേ അവളെ പ്ലേറ്റ് നോക്കി. ചോറ് കറി വറവ്വ് മീൻ പൊരിച്ചത്. ഇതൊക്കെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ. അവൻ ഒന്നോർത്തു നോക്കി. ഇന്ന് ഉച്ചക്കതെ വിഭവങ്ങൾ. പിശാച് അപ്പൊ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അർത്ഥം. കുഴിമടിച്ചി. ഉച്ചകത്തേത് ആണെങ്കിൽ ഉച്ചകത്തെ. വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. അവൻ അടുക്കളയിലേക്ക് പോയി നോക്കി. എല്ലാ പത്രവും കഴുകി കമഴ്ത്തി വെച്ചിട്ട് ഉണ്ട്. ഒന്നും ബാക്കിയില്ലേ ഇനി. പരതി നോക്കിയപ്പോൾ പാത്രത്തിൽ കുറച്ചു ചോറ് മാത്രം ഉണ്ട്. ഇത് എങ്ങനെയാ കറിയൊന്നും ഇല്ലാതെ കഴിക്കുക. അവൻ ഒരു പാത്രം ദേഷ്യത്തോടെ നിലത്തിട്ടു. ശബ്ദം കേട്ടിട്ടും അവൾ വരികയോ വിളിച്ചു ചോദിക്കുകയോ ചെയ്തില്ല. വീണ്ടും രണ്ട് മൂന്നു പാത്രം ചാടിയെങ്കിലും അവളെ ഭാഗത്തു നിന്നും ഒരു റെസ്പോൺസ് കണ്ടില്ല. ഗതി കെട്ടു അവൻ അവളെ അടുത്തേക്ക് പോയി. ഇവിടെ തിന്നാൻ ഒന്നും ഇല്ലേ. 

ഉണ്ടല്ലോ.തിന്നുന്നത് കണ്ടില്ലേ. 

എനിക്ക് ഇല്ലെന്ന ചോദിച്ചേ 

അത് നോക്കേണ്ട ആവിശ്യം എനിക്കില്ല. എനിക്ക് വേണ്ടത് ഞാൻ എടുത്തു. ബാക്കി ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് നോക്കേണ്ട ആവിശ്യം ഇല്ല. 

എനിക്ക് വിശന്നിട്ടു വയ്യ. വല്ലോം പോയി ഉണ്ടാക്കുന്നുണ്ടോ നീ. 

നിനക്ക് ഉണ്ടാക്കി തരാൻ ഞാൻ നിന്റെയാരാ.ഭാര്യയോ. 

അവൻ അതിന് ഒന്നും പറഞ്ഞില്ല. ഫുഡ് ഷെയർ ചെയ്യാൻ എനിക്ക് മടിയില്ല. അവൾ പ്ലേറ്റ് അവന്റെ നേർക്ക് നീട്ടി. 

നീയൊന്നും ഉണ്ടാകേണ്ട. നിന്റെ സഹായവും എനിക്ക് വേണ്ട. അവൻ കലിപ്പിൽ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി. 

എന്തൊക്കെയോ വലിച്ചിടുന്ന ശബ്ദം അവൾ കേട്ടു. കുറച്ചു കഴിഞ്ഞു ബ്രെഡ്‌ ജാമും എടുത്തു വന്നു കഴിക്കുന്നത് കണ്ടു. ഒരു കുപ്പി വെള്ളവും അതിന്റെ കൂടെ കുടിക്കുന്നത് കണ്ടു. 

പോകുമ്പോൾ അവളെ പ്ലേറ്റിൽ കുറച്ചു വെള്ളവും ഒഴിച്ചു . 

തനിക്കെന്താടോ വട്ടുണ്ടോ. 

എന്നെ പട്ടിണിക്കിട്ട് ഇവിടാരും അങ്ങനെ തിന്നണ്ട. 

ഇനി  നീ തന്നെ ഇത്  തിന്നോ എന്നും പറഞ്ഞു അവൾ അവന്റെ നേർക്ക് നീട്ടി. 

ആഹാ ഇതിപ്പോ സൂപ്പർ കഞ്ഞിയായല്ലോ.  മനല്ല കളർ ഫുൾ കഞ്ഞി.  കഞ്ഞികൾക്ക് കഞ്ഞിയ ബെസ്റ്റ് മുഴുവനും നീ തന്നെ കുടിച്ചോ. എനിക്ക് വേണ്ട. 

വേസ്റ്റ് ആകുന്നത് നല്ല ശീലം അല്ല ഫൈസി. കുടിക്കാൻ വേണ്ടെങ്കിൽ കുളിച്ചിട്ട് പോയിക്കോ. അതും പറഞ്ഞു അവന്റെ തലയിലൂടെ പ്ലേറ്റ് കമിഴ്ത്തി. 
അവൻ കഞ്ഞിയിൽ കുളിച്ചു നിന്നു. 

നിന്നെ ഇന്ന് ഞാൻ കൊല്ലും പട്ടീ. അവൻ അവളെ അടുത്തേക്ക് വന്നതും. അവൾ റൂമിലേക്ക് ഓടി കയറി വാതിലടച്ചു. 

അവൻ കുറെ സമയം അവളെ ചീത്ത വിളിക്കുന്നതും വാതിൽ ചവിട്ടുന്നതും അവൾ അറിഞ്ഞു. അവൾ മൈന്റ് ചെയ്തില്ല. 

******
പന്ത്രണ്ടു മണിയായി എഴുന്നേൽക്കാൻ. ഉറക്കച്ചടവോടെ എണീറ്റു താഴെ വന്നു. ഉമ്മാ ചായ. അവൻ വിളിച്ചു പറഞ്ഞു. പിന്നെയാ ഓർമ വന്നത് ഇവിടെ ആരും ഇല്ലല്ലോന്ന്.അവൾ കോളേജിൽ പോയിട്ടും ഉണ്ടാവും.  അവൻ എണീറ്റു അടുക്കളയിലേക്ക് പോയി. പൊകുന്ന വഴിക്ക് ഡൈനിങ് ഹാളിൽ ഒരു പ്ലേറ്റ് മൂടി വെച്ചത് കണ്ടു. ഒരു കടലാസും അതിന്റെ അടിയിൽ ഉണ്ട്. അവൻ അതെടുത്തു നോക്കി. എന്റെ ബ്രേക്ക്‌ഫാസ്റ്റ് ആണ്. തന്നില്ലെന്ന് വേണ്ട. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിച്ചോ. അവനത് തുറന്നു നോക്കി. ബ്രെഡ്‌ ജാമും. ഇതിന് ശരിക്കും ഒന്നും ഉണ്ടാക്കാൻ അറിയില്ലേ ഇനി. 
ബ്രെഡ്‌ എങ്കിൽ ബ്രെഡ്‌. അവൻ അതെടുത്തു തിന്നു. ഉമ്മാനെ പറഞ്ഞു വിടണ്ടായിരുന്നു. പറ്റിയ അബദ്ധം ഇനി ആരോട് പറയാൻ. എന്റെ ഒരു ഗതികേട്. 

******
വൈകുന്നേരം ആറുമണിയായി. സഫു വന്നില്ലല്ലോന്ന് അവൻ പെട്ടെന്ന് ഓർത്തു. സാധാരണ നാലരയാകുമ്പോഴേക്കും വരാറുണ്ട്. ഓരോ മിനിറ്റ് കൂടുമ്പോഴും അവന് ടെൻഷൻ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇവളിതെന്താ വരാൻ ലേറ്റ് ആകുന്നെ. ഒന്ന് വിളിച്ചു നോക്കിയാലോ. പിന്നെ വേണ്ടെന്ന് വെച്ചു. വിളിക്കണം വിളിക്കണ്ട രണ്ട് തട്ടിൽ കിടന്നു മനസ്സ് തുള്ളികളിക്കാൻ തുടങ്ങി. ആറര ആയപ്പോഴേക്കും അവൻ വിളിക്കാൻ തന്നെ തീരുമാനിച്ചു. ഫോൺ സ്വിച് ഓഫ്‌ ആണ്. അവന് ഉള്ളിൽ ചെറിയ ഭയം തോന്നി തുടങ്ങി. ഇനി എന്റെ കൂടെ നിൽക്കാൻ പേടിയുള്ളൊണ്ട് വീട്ടിലേക്കു പോയി കാണുമോ. എങ്ങനെയാ ഇപ്പൊ അറിയുക.അവളെ ഇതുസിനെ വിളിച്ചാലോ. വിളിച്ചാൽ അവിടെ ഇല്ലെങ്കിൽ പ്രോബ്ലം ആയാലോ. അവൻ മനസ്സിൽ നല്ലൊരു പ്ലാൻ കണക്ക് കൂട്ടി.  ഒന്ന് മിസ്സ്‌ കാൾ അടിച്ചു വെച്ചു. പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു. 
സോറി. എനിക്ക് നമ്പർ മാറി പോയി. സഫുന് വിളിച്ചതായിരുന്നു. 

സഫു അപ്പൊ വീട്ടിൽ ഇല്ലേ. എവിടെ പോയി. 

അവൾ വീട്ടിൽ ഉണ്ട്. ഞാൻ പുറത്ത ഉള്ളെ. പിന്നെ വിളിക്കാം. കുറച്ചു ബിസിയാന്നു പറഞ്ഞു ഫോൺ വെച്ചു. 

ഇവൾ ഇതെവിടെയാ പോയെ. അവിടെ യും ഇല്ലല്ലോ. ഫ്രണ്ട്സ് ആരെയെങ്കിലും വിളിക്കാനാണെങ്കിൽ ആരെയും നമ്പർ അറിയില്ല. അവനിൽ ഭയം അരിച്ചു കയറാൻ തുടങ്ങിയിരുന്നു. ഇനിയും അന്വേഷിച്ചു പോകാതിരുന്നാൽ ശരിയാവില്ല. അവൻ പോകാൻ റെഡിയായി ഇറങ്ങാൻ നോക്കുമ്പോൾ അവൾ കേറി വന്നു. 

അവളെ കണ്ടതും മനസ്സിൽ ഒരു തണുപ്പ് വീണത് പോലെ തോന്നി. 

നീയെന്ത ലേറ്റ് ആയത് . എവിടെ ആയിരുന്നു ഇത്രയും നേരം. 

ഞാൻ...... ഒരു സ്ഥലം വരെ പോയി. 

വിളിച്ചു പറഞ്ഞിട്ട് പൊയ്ക്കൂടേ. പേടിച്ചു പോയല്ലോ. ഫോൺ ആണെങ്കിൽ സ്വിച് ഓഫ്‌. 

ഫോൺ ചാർജ് കഴിഞ്ഞു. പിന്നെ എന്നെ കാത്തിരിക്കാനും കാണാതിരുന്നാൽ തിരക്കി വരാനും ഇവിടെ ആരുമില്ലല്ലോ. അത് കൊണ്ട വിളിച്ചു പറയാതിരുന്നത്. നീ ഒരു പാട് പ്രാര്ഥിച്ചിട്ടുണ്ടാവും അല്ലേ തിരിച്ചുവരാതിരുന്നെങ്കിൽ എന്ന്. ഞാൻ പോയാൽ ശല്യം പോയി രക്ഷപെട്ടുന്ന് കരുതി ക്കാണും. 

അവളെ ഓരോ വാക്കും തന്റെ ഹൃദയത്തിൽ തറച്ചു കയറുന്നത് പോലെ അവന് തോന്നി. 
എവിടെയൊക്കെയോ എന്തൊക്കെയോ ഒരു ഫീൽ. 

ക്രോസ്സ് വിസ്താരം ഒക്കെ കഴിഞ്ഞോ. അവൻ തിരിഞ്ഞു നോക്കി. സാലിം. യൂണിഫോമിൽ അല്ല. ജീൻസ് പാന്റും ഷർട്ട്‌ ആണ് വേഷം. ഇങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു. അപ്പോഴ ഇവളെ കണ്ടേ. ചോദിച്ചപ്പോൾ ഇവിടെ ആരും ഇല്ലന്ന് പറഞ്ഞോണ്ട് ഒന്ന് കറങ്ങാൻ പോയി. ഞാൻ കാരണ ലേറ്റ് ആയത് സോറി. വഴക്കൊന്നും പറഞ്ഞേക്കരുത്. 

വാ കയറി ഇരിക്ക്. അവൻ സാലിമിനെ ഉള്ളിലെക്ക് ക്ഷണിച്ചു. സഫു നീ പോയി കുടിക്കാൻ എന്തെങ്കിലും എടുക്ക്. അവൻ ആദിത്യ മര്യാദ കാണിച്ചു. 

മറ്റുള്ളവരെ കണ്ണ് പൊട്ടിക്കാൻ ഇവനെ കഴിഞ്ഞേ ആരും ഉള്ളൂ. അവൾ പിറു പിറുതൊണ്ട ഉള്ളിലേക്ക് പോയി. 

ഇതെന്താ ഒറ്റക്ക് ഭാര്യയെ കൂട്ടിയില്ലേ. 

എന്റെ മാര്യേജ് കഴിഞ്ഞില്ല. നോക്കുന്നുണ്ട്. 

അതെന്താ ലേറ്റ് ആയത്. 

കിട്ടണ്ടേ. കിട്ടിയ ഒന്നിനെയാണെങ്കിൽ  അടിച്ചോണ്ടും പോയി. 

അടിച്ചോണ്ട് പോവ്വുകയോ ആര്. 

താൻ തന്നെ. ഇവളെ കാര്യം പറഞ്ഞതാടോ. എന്റെ മുറപ്പെണ്ണല്ലേ  ഇവൾ. ഫ്രീയാണല്ലോന്ന് കരുതി വേറെയാരെയും നോക്കിയില്ല.ജോലി കിട്ടി ഒന്ന് പ്രൊപ്പോസ് ചെയ്യന്ന് കരുതിയപ്പോ അതിലിടക്ക് നീ അടിച്ചോണ്ടും പോയി. അവൻ ചിരിച്ചോണ്ട പറഞ്ഞതെങ്കിലും ഫൈസിക്ക് നെഞ്ചിൽ ഒരു പിടപ്പ് പോലെയാ തോന്നിയെ. 

ജസ്റ്റ് എ ജോക്ക് യാ. 

അവൻ മുഖത്ത് ഒരു ചിരി വരുത്തിച്ചു. 

സഫു അപ്പോഴേക്കും ജൂസ്  എടുത്തു വന്നു. അവർക്ക് രണ്ടാൾക്കും കൊടുത്തു. 
ഫൈസി ഒന്ന് വായിൽ വെച്ചപ്പോഴേക്കും ഓക്കാനിക്കാൻ തോന്നി. ഒരു പാക്കറ്റ് ഉപ്പ് മുളകും  അതിലുണ്ട്. അവൻ സാലിയെ നോക്കി. കൂൾ ആയി കുടിക്കുന്നു. 
പിശാച് എനിക്ക് മാത്രം ഉപ്പും മുളകും കലക്കി  തന്നതാണ്. 

ഫൈസി എന്താ കുടിക്കാതെ. അവൻ ചോദിച്ചു. 

കുടിക്കുന്നുണ്ട്. അവൻ എങ്ങനെയൊക്കെയോ ഒരിറക്ക് കുടിച്ചു. 

എന്ന ഞാൻ പോട്ടെ. എനിക്ക് കുറച്ചു തിരക്കുണ്ട്. അവൻ എണീറ്റു. അവൻ ഗ്ലാസ്‌ സഫുന്റെ നേർക്ക് നീട്ടി. 
അവൾ വാങ്ങാൻ മുന്നോട്ട് വന്നതും സാലി മെല്ലെ  കാല് നീട്ടി വെച്ചു.  അവൾ തടഞ്ഞു വീഴാൻ നോക്കി. ഫൈസി അവളെ പിടിക്കാൻ എണീറ്റെങ്കിലും അതിന് മുന്നേ സാലി പിടിച്ചിരുന്നു. സഫുന്റെ ദേഹത്ത്  അവൻ പിടിച്ചത് കണ്ടു ഫൈസിയുടെ മുഖം ഇരുണ്ടു കയറി. 

നോക്കി നടക്ക് സഫു. ഇപ്പൊ വീണേനെ.
അവൻ അവളെ പിടിച്ചു നേർക്ക് നിർത്തി. നിന്റെ കാലിന് വേദനയൊന്നും ഇല്ലല്ലോ. അവൻ കുനിഞ്ഞിരുന്നു അവളെ കാല് നോക്കി. 

ഒന്നും പറ്റിയില്ലടാ. ജസ്റ്റ്‌ സ്ലിപ് ആയതാ. 
നീ എണീറ്റെ. അവൾ  അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. 

എന്നാ ഞാനിറങ്ങട്ടെ. 

കുറച്ചു കഴിഞ്ഞു പോകാടോ. സഫു അവന്റെ പിറകെ പോയി. 

ഇല്ലാടി പിന്നെ ഒരു ദിവസം വരാം. ഇന്ന് കുറേ ജോലിയുണ്ട്. ക്ലാസ്സ്‌ ഇല്ലാത്തപ്പോ നീ എന്നെ വിളിക്ക്. ഫ്രീയാണേൽ ഞാൻ വരാം. 

അവൻ പോയി. അവൾ വാതിലടച്ചു തിരിച്ചു വന്നു. ഫൈസിക്ക് അഞ്ചുസ്പൂൺ ഉപ്പും രണ്ട് സ്പൂൺ മുളകും ആണ് ജ്യൂസിൽ കലക്കിയത്. ഒരിറക്ക് അവൻ കുടിച്ചിരുന്നു. അതിന്റെ റിസൾട്ട്‌ ഇപ്പൊ കാണും. അവൾ ചെറുചിരിയോടെ അവന്റെ അടുത്തേക്ക് വന്നു. അവിടത്തെ കാഴ്ച കണ്ടു അവൾക്ക് കണ്ണ് പുറത്തേക്കു തള്ളുന്നത് പോലെ തോന്നി. അവൻ  അതെടുത്തു കുടിക്കുന്നു. 

നിനക്ക് എന്താടാ വട്ടായോ. അവൾ ഓടി പോയി അത് പിടിച്ചു വാങ്ങാൻ നോക്കി. അവളെ അവൻ അവളെ ഒറ്റ തള്ള്. എന്നിട്ട് അവളെ നോക്കി ഒറ്റവലിക്ക് അതെടുത്തു കുടിച്ചു.

അവൾക്ക് ഓർത്തപ്പോൾ തന്നെ ഓക്കാനം വന്നു. കലിപ്പോടെ അവളെ നോക്കി മുകളിലെക്ക് കയറി പോയി. വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു. ആ പ്രകമ്പനത്തിൽ വീട്ടിലെ മുഴുവൻ ജനലും വാതിലും കുലുങ്ങി. ഇവനിതിപ്പൊ എന്താ പറ്റിയെ. ആരോടുള്ള ദേഷ്യത്തിന ആ ജൂസ് കുടിച്ചത്. അവൾക്ക് ഒന്നും മനസിലായില്ല. എന്തേലും ആവട്ട് അവൾ അവളെ റൂമിലേക്ക് പോയി വാതിലടച്ചു കിടന്നു. 

അവന് അകവും പുറവും ഒരു പോലെ കത്തുന്നത് പോലെ തോന്നി. എന്താ എനിക്ക് പറ്റിയെ.ഫോണിൽ അൻസിയുടെ ഒരുപാട് msg വന്നു കിടപ്പുണ്ട്. അവനത് ഓപ്പൺ ചെയ്യാൻ പോലും തോന്നിയില്ല. ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. അവന്റെ കണ്മുന്നിൽ മുഴുവൻ സാലി അവളെ താങ്ങി പിടിച്ചതും അവളെ കാല് നോക്കിയ രംഗവും ആയിരുന്നു.അവൻ എന്തിനാ അവളെ ഇങ്ങനെ കെയർ ചെയ്യുന്നേ. അവളെ അവൻ തൊട്ടതിന് എനിക്കെന്താ. അവളെ എനിക്ക് ഏതായാലും വേണ്ട. പക്ഷേ സാലിയെ എന്ത് കൊണ്ട് അസപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ഇഷ്ടം ആയിരുന്നല്ലോ അവന് അവളെ. ഇപ്പോഴും ഇഷ്ട്ടമാണ്. അവർ ഒന്നിച്ചോട്ടെ.എനിക്ക് അൻസിയെ വേണം അതിന് സഫു എന്റെ ജീവിതത്തിൽ നിന്നും പോകണം. ഞാൻ അതിനപ്പുറം വേറൊന്നും ചിന്തിക്കേണ്ട. അവൾ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ. ഞാൻ അവളെ  പറ്റി ആലോചിക്കുക കൂടി ഇല്ല. അൻസി....... അൻസിയെ പറ്റി മാത്രമേ ആലോചിക്കേണ്ട തുള്ളു. അവൻ ഫോൺ എടുത്തു അൻസിക്ക് msg അയച്ചു. Miss u. Love u dear. 

തിരിച്ചു വന്ന റിപ്ലൈ കണ്ടു അവൻ ഞെട്ടിപോയി. 

Miss u da.  Realy miss u. Love u 

Love u? ഒരു ചോദ്യചിഹ്നം പോലെ അത് അവന്റെ മനസ്സിൽ കിടന്നു. ഇതിനർത്ഥം അവൾക് എന്നെ ഇഷ്ടം ആണെന്നല്ലേ. ഒരു ഗ്രീൻ സിഗ്നൽ അവളെ ഭാഗത്തു നിന്നും കിട്ടിയ സന്തോഷത്തോടെ അവൻ ഫോണും നോക്കി കൊണ്ട് കിടക്കയിലേക്ക് വീണു .


                                ........ തുടരും



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 36

ഇന്നും ബ്രെഡും ജാമും. നിനക്കിതേ ഉണ്ടാക്കാൻ അറിയുള്ളോ. 

അല്ലല്ലോ ബ്രെഡും ഓംലൈറ്റും കൂടി ഉണ്ടാക്കും. 

ഓഹ് വല്യ കാര്യായി പോയി. നീ ടിഫിൻ റെഡിയാക്കിന്ന് പറഞ്ഞപ്പോ ഞാൻ കരുതി. വല്ല ദോശയോ പുട്ടും കടലയോ പത്തിലോ അങ്ങനെ വല്ലതും ആയിരിക്കുമെന്ന്.   അവളും അവളുടെ കോപ്പിലെ ഒരു ബ്രെഡും. ഇത് റെഡിയാക്കാൻ ഏത് മന്നബുദ്ധിക്കും  കഴിയും. അവൻ ബ്രെഡ്‌ എടുത്തു വലിച്ചെറിഞ്ഞു. 

നിനക്ക് വേണ്ടെങ്കിൽ തിന്നണ്ട. അല്ല പിന്നെ. അവൾ പോയി അതെടുത്തു കൊണ്ട് വന്നു ജാമും കൂട്ടി തിന്നു. 

ഒരു പെണ്കുട്ടിയായാൽ സ്വല്പം എങ്കിലും പാചകം അറിഞ്ഞിരിക്കും. നിനക്ക് അത് പോലും അറിയില്ലേ. പെണ്കുട്ടികൾക്കെ അപമാനം ആണ് നീ. 

വെറുതെയിങ്ങനെ ചിലക്കാതെ വേണേൽ തിന്നിട്ട് പോടോ.

വിശന്നിട്ട് കുടൽ കരിയുന്നുണ്ട്.അവൻ വയറിൽ തടവികൊണ്ട് പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു  അവൻ ഫോൺ എടുത്തു ഫുഡിന് ഓഡർ ചെയ്യുന്നത് കണ്ടു . 

ഇതെന്താ ഒരാൾക്ക് ഉള്ള ഫുഡ്‌. എനിക്കില്ലേ. 

എനിക്കെ ഉള്ളൂ. നിനക്ക് വേണമെങ്കിൽ ഉണ്ടാക്കി കഴിച്ചോ. അവൻ അതും പറഞ്ഞു റൂമിലേക്ക് പോയി. 

അടുത്തുള്ള ഹോട്ടൽ നിന്ന ഫുഡ്‌. എനിക്ക് തരാതെ നീയും അങ്ങനെ കഴിക്കണ്ട. കാണിച്ചു തരാട്ടോ. 

ബെൽ അടിക്കുന്ന കേട്ടാണ് ഫൈസി റൂമിൽ നിന്നും ഇറങ്ങി വന്നത്. ഫുഡ്‌ കൊണ്ട് വന്നതായിരിക്കും. 

വന്ന ആളെ കണ്ടു അവൻ ഒന്ന് പതറി. സാലിം. ഈ നാശത്തിനെ രാവിലെ തന്നെ കെട്ടിയെടുത്തല്ലോ. ഇതിന് വേറെ പണിയൊന്നും ഇല്ലേ.@##$$#@ ഉള്ളിൽ തെറി വിളിച്ചോണ്ട് അവൻ പുഞ്ചിരിയോടെ സാലിയെ അകത്തേക്ക് ക്ഷണിച്ചു. 

ഇതെന്താ രാവിലെ തന്നെ. 

സഫു വിളിചിട്ട് അത്യാവശ്യം ആയിട്ട് വരാൻ പറഞ്ഞു. കാര്യം ചോദിചിട്ട് പറഞ്ഞും ഇല്ല. 

അവൾ അപ്പോൾ അങ്ങോട്ട്‌ വന്നു. ഹ! നീ വന്നോ. ഞാൻ കാത്തിരിക്കുകയാരുന്നു. 

എന്താടീ കാര്യം. 

ഒന്നുല്ലടാ. ഞാൻ ഇന്ന് ഫൈസിക്ക് വേണ്ടി സ്പെഷ്യൽ ആയിട്ട് പൊറോട്ടയും ചിക്കൻ ഫ്രൈയും ഉണ്ടാക്കി. തിന്നാൻ വിളിച്ചപ്പോഴാ അറിഞ്ഞേ അവൻ ഇന്ന് നോമ്പ് ആണെന്ന്. ഫുഡ് ഇനി കളയണോന്ന് വിചാരിച്ചു ഇരിക്കുമ്പോഴാ നിന്നെ ഓർമ വന്നത്. കാര്യം പറഞ്ഞൽ നീ വരില്ലല്ലോ. അതാ പറയാതെ വിളിച്ചേ. 

ഈ ഒരു ചെറിയ കാര്യത്തിനാണോ പേടിപ്പിക്കന പോലെ വിളിച്ചേ.ഒന്ന് തന്നാലുണ്ടാലോ. അവൻ തല്ലാനെന്ന പോലെ കൈ വീശി.  ഏതായാലും ഞാൻ നാസ്ത കഴിക്കാതെയാ വന്നത്. അത് നന്നായി. നല്ല വിശപ്പുണ്ട്. നീ വേഗം എടുത്തു വെക്ക്. 

അവൾ ഫൈസിയെ ഒളികണ്ണിട്ട് നോക്കി. അവളെ നോക്കി പല്ല് കടിച്ചു പിടിച്ചു മുഷ്ടി ചുരുട്ടുന്നത് കണ്ടു. 

ഫൈസി ഇങ്ങനെ ഇടക്കിടക്ക് നോമ്പ് എടുക്കോ. 

ഏയ്‌ ഇല്ല വല്ലപ്പോഴും. വയറിനു നല്ല സുഖമില്ല. നോമ്പ് എടുത്തു ഒന്ന് ബോഡിയൊക്കെ ശരിയാക്കാന്ന് കരുതി. 

അത് ഇടക്ക് നല്ലതാ. കൂലിയും കിട്ടും ഹെൽത്തും നന്നാകും. 

ടീ വേഗം വിളമ്പിതാ എനിക്ക് ടൈമില്ല. അവൻ അവളെ ഉന്തി തള്ളി കൊണ്ട് അകത്തേക്ക് പോയി. 

അവൻ ദേഷ്യത്തോടെ ചുമരിൽ ആഞ്ഞടിച്ചു. കൈ വേദനഎടുത്തു പുളഞ്ഞത് മിച്ചം. അവൻ കയ്യിൽ ഊതി കൊണ്ട് അകത്തേക്ക് പോയി. 

സഫു അവന് തിന്നാൻ എടുത്തു കൊടുത്തു. അടുത്ത് തന്നെ ഇരുത്തി മുഴുവനും കഴിപ്പിച്ചേ വിട്ടുള്ളൂ. അതൊക്കെ കാണുമ്പോൾ അവന് കാലികയറുന്നുണ്ടായിരുന്നു. അവൻ കടിച്ചു പിടിച്ചു നിന്നു. ഈ അലവലാതിക്ക് ലൂസ് മോഷൻ വന്നു ഇന്ന് ടോയ്ലറ്റ് എണീക്കരുതേ.അങ്ങനെ ആയാൽ ഞാൻ എന്ത് വേണേലും ചെയ്തോളാം. അവൻ മനസ്സിൽ സാലിയെ പ്രാകി കൊണ്ട് നിന്നു. 

സാലി ഫുഡ് കഴിച്ചു എണീറ്റു വന്നു. 
സൂപ്പർ ഫുഡ്‌. എന്ത് കൈപ്പുണ്യമാണ് ഇവൾക്ക്. നിന്റെ ഒടുക്കത്തെ ഭാഗ്യഫൈസി  ഇവളെ കിട്ടിയത്. എന്നും ടേസ്റ്റ് ഫുഡ്‌ കഴിക്കാലോ. 

പിന്നേ പറയാനുണ്ടോ ഇവളെന്റെ ഭാഗ്യരാശിയല്ലേ. ഇവൾ വന്നതിന് ശേഷം എനിക്ക് സൗഭാഗ്യങ്ങളുടെ ഒഴുക്കാണ്. ഫൈസി അവളെ ചുമലിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. സാലി ഉച്ചക്ക് ചോറ് കഴിച്ചിട്ട് പോകാവൂ. 

അവൾ കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും അവൻ മുറുക്കെ പിടിച്ചിരുന്നു. 

അയ്യോ അതൊന്നും പറ്റില്ല. എനിക്ക് ഇന്ന് ഒരുപാട് ജോലിയുള്ളതാ. ഞാൻ ഇപ്പൊ തന്നെ പോവുകയാ. അവൻ യാത്ര ചോദിച്ചു പോയി. 

ആർക്കാടി നോമ്പ്.ഞാൻ ഓഡർ കൊടുത്തു വാങ്ങിച്ച എന്റെ ഫുഡ് അവനെടുത്തു കൊടുക്കാൻ മാത്രം ധൈര്യം നിനക്കായോ അവൻ അവളെ അടുത്തേക്ക് വന്നു. 

അതേ ദൂരെ നിന്ന് സംസാരിച്ചാൽ മതി. ഉപദ്രവിക്കാനാണെന്ന മട്ടിൽ എന്റെ ശരീരത്തിൽ തൊടണ്ട. എനിക്ക് മനസ്സിലാവുന്നുണ്ട് അവിടെയും ഇവിടെയും ഒക്കെ അറിയാത്ത മാതിരി തൊടുന്നത്. സത്യം പറഞ്ഞ നീ തൊടുമ്പോൾ ഏതാണ്ടൊക്കെ തോന്നുന്നു. പിന്നെ വല്ലോം സംബവിചിട്ട് പരാതിയും കൊണ്ട് വരണ്ട. അവൾ നഖം കടിച്ചു നാണത്തോടെ താഴെക്ക് നോക്കി പറഞ്ഞു. 

അവൻ പിടിച്ചു കെട്ടിയ പോലെ നിന്നു.ഇനി തല്ലിയാലും അവൾ മറ്റൊരു കണ്ണിലൂടെയെ കാണു. ഇത് വലിയ ശല്യം ആയല്ലോ. 

എനിക്ക് എന്റെ ഫുഡ്‌ ഇപ്പൊ കിട്ടണം. കിട്ടിയേ പറ്റു. 

നാണം ഇല്ലല്ലോ കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ ശാഡ്യം പിടിക്കാൻ. 

ഒരു നാണം ഇല്ല. എനിക്ക് വിശന്നിട്ട് വയ്യ. 

അവൾ ബ്രെഡ്‌ അവന്റെ നേർക്ക് നീട്ടി. തിന്നോളൂ. ഞാനും ഇതല്ലേ തിന്നുന്നെ. എളുപ്പത്തിൽ ഉണ്ടാക്കാം. കൊളസ്‌ട്രോളും ഷുഗറും ഒന്നും ഇണ്ടാവുകയും ഇല്ല. വിശപ്പും മാറും. 

ഇതെങ്കിൽ ഇത് മൃഷ്ടാന ഭോജനം അല്ലേ.ഇനി തിന്നല്ലേ പറ്റു.  അവനത് വാങ്ങി. അല്ല ഉച്ചക്കും ഇത് തന്നെയാണോ. 

ഏയ്‌ അല്ല. ഉച്ചക്ക് കഞ്ഞിയും അച്ചാറും. എനിക്ക് നന്നായി കഞ്ഞി ഉണ്ടാക്കാൻ അറിയാം. 

അതെങ്കിലും അറിയാലോ സമാധാനം. അവൻ അവളെ നോക്കി കൈ കൂപ്പി. എന്ന വേഗം പോയി ഉണ്ടാക്കാൻ തുടങ്ങികോളു.എന്നാലല്ലേ വൈകുന്നേരം എങ്കിലും ഡയ്‌നിങ് ടേബിളിൽ എത്തുകയുള്ളൂ. 

അതും ശരിയാ. ഇപ്പോഴേ തുടങ്ങിയേക്കാം. അവൾ അടുക്കളയിലേക്ക് പോയി. 

ചോറിന് പറഞ്ഞ മതിയാരുന്നു. എങ്കിൽ കഞ്ഞി കിട്ടിയേനെ. ഇനി കഞ്ഞിക്ക് പകരം എന്താനാവോ ഉണ്ടാക്കുക.

അല്ല ഇവളെ കഞ്ഞി ഞാൻ മാത്രം കുടിച്ചാൽ മതിയോ. പോരല്ലോ........കൂട്ടിന് ആളുണ്ടെങ്കിൽ അല്ലേ കഞ്ഞി കുടിക്കാനും ഒരു രസമുള്ളൂ.  അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. 

*******
ബെല്ലടിക്കുന്നത് കേട്ടാണ് അവൾ പോയി വാതിൽ തുറന്നു നോക്കിയത്. അജുവും  പിന്നെ രണ്ടു ഫ്രണ്ട്സും. അവൾ അകത്തേക്ക് ക്ഷണിച്ചു. 

ഞാൻ ഫൈസിയെ വിളിച്ചിട്ട് വരാം. നിന്റെ ഫ്രണ്ട്സ് വന്നിട്ട. അതും പറഞ്ഞു അവൾ പോകാൻ നോക്കിയതും ഫൈസി വിളിച്ചു. 
അവർ ഉച്ച ഭക്ഷണത്തിന് ഉണ്ടാകും. പിന്നെ രണ്ടു ചീഫ് ഗെസ്റ്റും. 

എന്നെ കൊണ്ട് ഉണ്ടാക്കാനൊന്നും വയ്യ.ഞാനെന്താ നിന്റെ വേലക്കാരിയോ ഓഡർ ഇടാൻ.  വേണമെങ്കിൽ ഹോട്ടൽ നിന്നും പാർസൽ വാങ്ങിക്കോ. 

അതെങ്ങനെ ശരിയാവാ.  നിന്റെ കഞ്ഞി കുടിക്കാനല്ലേ ഞാൻ നിർബന്ധിച്ചു ഇവരെ വിളിപ്പിച്ചത്. നാട്ടുകാരും കൂടി അറിയട്ടെ നിന്റെ കഞ്ഞിയുടെ ടേസ്റ്റ്.

ദേ ഫൈസി തമാശ കളിക്കല്ലേ അവരെ പറഞ്ഞു വിടുന്നതാ നല്ലത്. അല്ലെങ്കിൽ നീ കൂടിയ നാണം കെടുക പറഞ്ഞില്ലന്ന് വേണ്ട. 

നാണം കെടുക ആരാന്നു അറിയോ. നിന്റെ സമീർക്ക. ചീഫ് ഗസ്റ്റ് നിന്റെ ഇതുസും സമീർകയും. 

പകരം വീട്ടിയതാണല്ലേ. 

പിന്നെല്ലാതെ.  ഇവരൊക്കെ അറിയട്ടെ നിന്റെ കൈപ്പുണ്യം. ഹോട്ടൽ നിന്നും പാർസലിന്റെ കാര്യം ചിന്തിക്കണ്ട. ഞാൻ സിറ്റൗട്ടിൽ തന്നെ ഉണ്ടാവും. മടക്കി അയക്കും. റിസ്ക് എടുക്കണ്ട. സാധനം എന്തെങ്കിലും വേണമെങ്കിൽ വിളിച്ചു പറഞ്ഞ കൊണ്ട് വരും. അപ്പൊ ഫുഡ് റെഡിയാക്കിയിട്ട് വിളിക്ക്.അവൻ പോയി. 
അവൾ വേഗം ഇത്തുസിനെ വിളിച്ചു. ഞങ്ങൾ ഉച്ചക്ക് തന്നെ എത്തും. ഇനിയും വിളിച്ചോണ്ട് നിൽക്കണ്ട. ഫൈസി ഇപ്പൊ തന്നെ ഒരു പത്തു പ്രാവിശ്യം എങ്കിലും ഞങ്ങളെ വിളിച്ചു കാണും. എന്താ അതിന് മാത്രം ഇന്ന് നിന്റെ വീട്ടിൽ പ്രത്യേകത. അവൾ ഫോൺ വെച്ചു. ഇവൻ ഇങ്ങനെ ഒരു പണി തരുന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവൾ തലയിൽ കൈ വെച്ചു. ഈ കുറഞ്ഞ സമയം കൊണ്ട് ഞാനെന്തൊക്കെയാ റബ്ബേ ഉണ്ടാക്കുക. 

*******
സമീർക്കയും അൻസിയും വന്നു. ഫൈസിക് ശരിക്കും ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. സമീർക്കയുടെ പ്രിയപെട്ട മരുമോളുടെ പീഡനത്തിൽ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് അവർ കൂടി അറിയട്ടെ. 

അൻസിയെയും കൂട്ടി സഫു അടുക്കളയിലേക്ക് പോകാൻ നോക്കിയതും ഫൈസി അൻസിയെ വിളിച്ചു.

ഇതുസ് ഇങ്ങള് ഇങ് വാ. വീടൊന്നും ഇത് വരെ ശരിക്കും കണ്ടില്ലല്ലോ. ഞാൻ കാണിച്ചു തരാം. സഫു അപ്പോഴേക്കും നീ ഫുഡ്‌ ഒക്കെ എടുത്തു വെക്ക്. 

അൻസി ഒന്ന് മടിച്ചു നിന്നു. 

വാ ഇത്തുസെ. എന്താ എന്റെ കൂടെ ആയോണ്ടാണോ. 

ഏയ്‌ അല്ല. സഫു ഞാനിപ്പോ വരാട്ടോ. അവൾ ഫൈസിയുടെ കൂടെ പോയി. 

പോകുന്നെന്ന് മുന്നേ ഫൈസി സഫുവിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു . ആരുടെയും ഒരു സഹായവും നീ പ്രതീക്ഷിക്കണ്ട. 

അവൾ അവനെ നോക്കി പുഞ്ചിരിച്ചു. 

അവസാനവും ഈ ചിരി ഇങ്ങനെ തന്നെ വേണം. 

അവൻ ഇത്തുസിനെ കൂട്ടി പോയി. സമീർക്ക ഫ്രണ്ട്സ്ന്റെ കൂടെ പുറത്ത് ആയിരുന്നു. 

അൻസി ആ വീടൊക്കെ ഒക്കെ ചുറ്റികണ്ടു. 
അവസാനം ഫൈസിയുടെ റൂമിൽ എത്തി. അവൾ അവിടെ മേശപ്പുറത്ത് സിഗരറ്റ് വെച്ചിട്ട് കണ്ടു. അൻസി അത് തന്നെ നോക്കുന്നത് കണ്ടതും അവൻ എടുത്തു കീശയിൽ ഇട്ടു. 
വല്ലപ്പോഴും..... ചുമ്മാ...... എപ്പോഴെങ്കിലും ഒരിക്കൽ മാത്രം. 

സഫുന് ഇഷ്ടമല്ല വലിക്കുന്നത്. വലിക്കുന്നവരെ തീരെ കണ്ടുകൂടെന്ന്  പറയുന്നത നല്ലേ. 

ഞാനും ആയി അധികവും ഇതിന്റെ പേരിൽ ഇവിടെ  വഴക്കാണ്. എന്നാലും നിർത്താൻ പറ്റുന്നില്ല. അവൾക്ക് വലികുന്നത് കണ്ടാൽ ബാധ കേറുന്നത് പോലെയാണ്. സിഗരറ്റ് എന്നാൽ കേൾക്കുന്നതെ അലർജിയാണ്. 

സിഗരറ്റിനേക്കാൾ  സിഗരറ്റ് വലിക്കുന്നവരോട ദേഷ്യം. 

അതെന്താ അങ്ങനെ. 

അവൾ ടെൻത്തിൽ പഠിക്കുമ്പോൾ അവളെ ഒരു ഫ്രണ്ടിന്റെ അച്ഛൻ മരിച്ചു. അവൾ പോയിരുന്നു കാണാൻ . വായിൽ കാൻസർ ആയിരുന്നു. ഫുൾ ടൈം സിഗരറ്റ് വലിക്കൽ ഉണ്ടായിരുന്നു അയാൾ. അങ്ങനെയാ ക്യാൻസർ വന്നത് പോലും.  ഇടിഞ്ഞു പൊളിയാറായ വീടും സഹായിക്കാൻ ആരും ഇല്ലാത്ത അവരുടെ അവസ്ഥയൊക്കെ പറഞ്ഞു ആകെ സാട്  ആയിരുന്നു അവൾ.അയാൾ സിഗരറ്റ് വലി നിർത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒരു ഗതി ആ വീട്ടുകാർക്ക് വരുമായിരുന്നോന്ന അവളുടെ ചിന്ത മുഴുവൻ.  അന്ന് മുതൽ അവൾക്ക് വലിക്കുന്ന ഒരാളെയും കണ്ണെടുത്ത കണ്ടു കൂട . സമീർക്ക ആ ടൈം സിഗരറ്റ് വലിക്കൽ ഉണ്ടായിരുന്നു. അവൾ ഇനി വലിക്കരുതെന്ന് പറഞ്ഞു പിറകെ നടക്കാൻ തുടങ്ങി. ഒരു ദിവസം സിഗരറ്റ് മുഴുവൻ അവൾ പൊട്ടിച്ചു കളഞ്ഞു. ആ ദേഷ്യത്തിന് സമീർക്ക അവളെ തല്ലി. ഇനി വലി നിർത്താതെ എനിക്ക് ഭക്ഷണം വേണ്ടെന്നു പറഞ്ഞു ഒറ്റ കിടപ്പായിരുന്നു. ആദ്യം ഒരു തമാശയായെ എടുത്തുള്ളൂ. ഒരു ദിവസം മുഴുവൻ അവൾ വെള്ളം പോലും കുടിക്കാതെ പട്ടിണി കിടന്നു. അപ്പോഴ അവൾ സീരിയസ് ആണെന്ന് മനസ്സിലായെ. എല്ലാവരും എത്ര നിർബന്ധിച്ചിട്ടും വെള്ളം പോലും കുടിച്ചില്ല. പിറ്റേന്നും ഇത് തന്നെ അവസ്ഥ. ഉമ്മ അവളെ തല്ലുക പോലും ചെയ്തു. എന്നിട്ടും അവൾ വാശി വിട്ടില്ല. പിറ്റേന്ന് ആകുമ്പോഴേക്കും അവൾ ബോധം കെട്ടു വീണു. അവസാനം സമീർക്ക വാക്ക് കൊടുക്കേണ്ടി വന്നു സിഗരറ്റ് ഇനി വലിക്കില്ലന്ന്.ഇപ്പൊ വല്ലപ്പോഴും ഒന്നെങ്ങാനും വലിക്കും.  എന്നാലും അവളെ പേടിയാണ്. വീട്ടിൽ നിന്നും വലിക്കില്ല. അത് കൊണ്ട് എനിക്ക് ഉപകാരം ഉണ്ടായി.

സമീർക്കക്ക് പെട്ടന്ന് എങ്ങനെയാ വലി നിർത്താൻ പറ്റിയെ. 

നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ മനസ്സിൽ കരുതിയാ മതി. താനേ നിന്നോളും.വലിക്കാൻ തോന്നുമ്പോൾ അവരുടെ മുഖം മനസ്സിൽ ഓർത്താൽ മതി. സിഗരറ്റ് കയ്യിൽ എടുത്താൽ അതിൽ അവളെ കരയുന്ന മുഖം ആണ് കാണൽ എന്ന സമീർക്ക പറഞ്ഞെ പിന്നേങ്ങനെ അത് വലിക്കും . അത് കൊണ്ട് എല്ലാം പൊട്ടിച്ചെറിഞ്ഞു.

അതൊക്കെ ചുമ്മാ അങ്ങനെ വിചാരിച്ചാൽ ഒന്നും നടക്കില്ല. ഞാനും നിർത്താൻ നോക്കിയത എനിക്ക് പറ്റിയില്ലല്ലോ. 

സഫുനെ ഓർത്തല്ലേ നിർത്താൻ ശ്രമിച്ചത്. അതിനർത്ഥം നീ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നില്ലെന്ന.അവൾ ചെറു ചിരിയോടെ പറഞ്ഞു. 

ഒന്നുകൂടി ട്രൈ ചെയ്തു നോക്ക്. ശ്രമിചാൽ നടക്കാത്തത് ഒന്നും ഇണ്ടാവില്ല.നമ്മുടെ ലക്ഷ്യ സ്ഥാനത്തു  നിന്നും പിന്തിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതാണ്‌ ആദ്യം മറികടക്കേണ്ടത്. നമ്മുടെ മനസ്സിന് ചെറിയൊരു കുഴപ്പം ഉണ്ട്. എത്ര വലിയ ലാഭവും നേട്ടവും കിട്ടിയാലും ചിന്ത മുഴുവൻ നഷ്ടപ്പെട്ടതിന്റെ പിന്നാലെ ആയിരിക്കും. മൈൻഡ് നേരെയാക്കി ആലോചിച്ചു നോക്ക്. സിഗരറ്റ് നിർത്താൻ നീ ശ്രമിക്കുമ്പോൾ എന്തായിരുന്നു നിന്റെ മനസ്സിൽ. വലി നിർത്തിയാൽ ഉണ്ടാവുന്ന നഷ്ടം ആണ് നിന്നെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചത്.അത് മാറ്റ് ആദ്യം. എന്നിട്ട് വലി നിർത്ത്. 

അവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയ പോലെ തോന്നി. അൻസിയെ ഓർത്തു അവൾക്ക് വേണ്ടിയാണ് ഞാൻ വലി നിർത്താൻ ശ്രമിച്ചത്. എന്ത് കൊണ്ട പിന്നെ എനിക്കതിന് കഴിയാഞ്ഞത്. എന്നെ വലി നിർത്തുന്നതിൽ നിന്നും പിന്നോട്ട് വലിച്ച ചിന്ത എന്തായിരുന്നു.

സഫു വന്നു ഫുഡ് റെഡിയായെന്ന് പറഞ്ഞു വിളിച്ചു. 

താഴെക്ക് ഇറങ്ങുമ്പോൾ അവൻ അന്ന് അവൾ ഉണ്ടാക്കിയ ഫുഡ്‌ ഓർത്തു. അവന് മനം പുരട്ടുന്നത് പോലെ തോന്നി. എന്താനാവോ ഇന്ന് സംഭവിക്കുക.

ടേബിളിൽ നിരത്തി വെച്ച ഫുഡ് കണ്ടു അവന് കണ്ണ് പുറത്തേക്കു തള്ളി. ചിക്കൻ ബിരിയാണി. ചില്ലി ചിക്കൻ,ന്യുഡിൽസ്, പത്തിലും ചിക്കൻ കറിയും.രണ്ടു തരം പുഡിങ്.  സ്മെൽ ആണെങ്കിൽ പറയണ്ട മൂക്കിൽ അടിച്ചു കയറുന്നുണ്ട്. അറിയാതെ വായിൽ വെള്ളം നിറഞ്ഞു. അതേ സമയം അവളോട് ഉള്ളിൽ ദേഷ്യം വരികയും ചെയ്തു. ഫുഡ് ഇണ്ടാക്കാൻ അറിയില്ലെന്ന് അവൾ കള്ളം പറഞ്ഞതാണ്. അന്ന് ഉമ്മാക്ക് മനപ്പൂർവം തന്നെയാണ് അങ്ങനെ ഉണ്ടാക്കി കൊടുത്തത്. അപ്പോൾ എന്നെ പട്ടിക്കിടുന്നതും ബ്രെഡ്‌ തീറ്റിക്കുന്നതും കരുതികൂട്ടിയാണ്. 

സഫൂ ......... അവൻ അവളെ നോക്കി പല്ല് കടിച്ചു ദേഷ്യത്തോടെ നോക്കി. അവൾ തിരിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു. 

എല്ലാവരും സന്തോഷത്തോടെ അവളെ പാചകത്തെ നല്ലോണം പുകഴ്ത്തി പറഞ്ഞു പോയി. അത് കേൾക്കുമ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം അവനുണ്ടായിരുന്നു. അവളെ നാണം കെടുത്താൻ ആണ് കഷ്ടപെട്ട് ഇവരൊയൊക്കെ  ക്ഷണിച്ചത്. എന്നിട്ട് സംഭവിച്ചതോ അവൾക് അവാർഡ് കൊടുക്കാൻ വിളിച്ചു വരുത്തിയത് പോലെയായി. അവര് പോയതും അവൻ അവളെ നേരെ കലിപ്പോടെ പോയി. 

മനപ്പൂർവം ആയിരുന്നു അല്ലേ എന്നെ കൊണ്ട് ബ്രെഡ്‌ ജാമും തീറ്റിച്ചത്. പട്ടിണി കിട്ടതുമൊക്കെ. 

അതേലോ. ഇപ്പൊ മനസ്സിലായില്ലേ.ഞാൻ നിന്റെ ആരുമല്ലല്ലോ. അപ്പൊ  നിനക്ക് നേരത്തിന് വെച്ചുണ്ടാക്കി തരണ്ട കടമയും എനിക്കില്ല. 

എന്റെ വീടാനിത്. ഇവിടെ താമസിക്കുമ്പോൾ ഇവിടുത്തെ ജോലി ചെയ്യാനുള്ള ബാധ്യതയും നിനക്കുണ്ട് . 

ഉണ്ട്. ആ കടമ നീയൊഴിച്ചു ബാക്കിയുള്ളവരോട് ആത്മാർത്ഥമായി തന്നെ നിറവേറ്റുന്നുമുണ്ട്.പിന്നെ  നിനക്ക് വേണ്ടി ഇതൊക്കെ  ചെയ്യാൻ ഞാൻ നിന്റെ ആരെങ്കിലും ആണോ. 

നീ ഒന്നും ചെയ്യണ്ടെടി. എനിക്കറിയാം എന്താ വേണ്ടെന്നു. ഇന്ന് തന്നെ പോയി ഉമ്മാനെ കൂട്ടി  കൊണ്ട് വരും. നിന്റെ ഇവിടുത്തെ ഭരണം അതോടെ അവസാനിക്കുമല്ലോ. 

അവൾ അവനെ നോക്കി ചിരിച്ചു. അപ്പൊ പൊന്ന് മോനോട് ഒന്നും പറഞ്ഞില്ലേ. ഉമ്മ ഇപ്പൊ മൈസൂർ ആണ്. വയസ്സൻ കാലത്ത് ഒരു ഹണിമൂൺ. നിന്റെ ഇത്താത്തമാരും എല്ലാം ഉണ്ട് കൂടെ. എന്നെയും വിളിച്ചിരുന്നു. ക്ലാസ്സ്‌ ലീവാക്കാൻ  പറ്റാത്തോണ്ട്  ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. 

അവൻ നെറ്റിക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു റൂമിലേക്ക് പോയി  പെട്ടന്ന് തന്നെ റെഡിയായി വന്നു. കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു. 

നീ എവിടെക്കാ. 

ഞാൻ വല്ല ഹോട്ടലിലും റൂമെടുത്തു  നിന്നോളം. നിന്റെ കൂടെ ഒരു നിമിഷം പോലും ഞാനിവിടെ നിൽക്കില്ല. 

അപ്പൊ ഞാൻ തനിച്ചിവിടെയോ .എന്നെ കൊണ്ടൊന്നും വയ്യ. എനിക്ക് പേടിയാ. 

എന്നാ പെട്ടിയും  കിടക്കയും എടുത്തു വീട്ടിലേക്ക് വിട്ടോ. പിന്നേ ഇനി തിരിച്ചു വന്നേക്കരുത്. അങ്ങനെയൊരു ഉപകാരം കൂടി ചെയ്തു തന്നേക്ക്. 

അതൊന്നും നടക്കില്ല. വീട് പൂട്ടിയിടരുതെന്ന്  ഉമ്മയും ഉപ്പയും പ്രത്യേകം പറഞ്ഞത.

എന്നാ ഇവിടെതന്നെ നിന്നോ. രാത്രിയാകുമ്പോൾ കള്ളന്മാരും സകല  ഭൂതപ്രേതതികളും കൂട്ടിന് വന്നോളും. 

എനിക്ക് അങ്ങനെ പേടിയൊന്നും ഇല്ല. വേണമെങ്കിൽ ഞാൻ സാലിയോട് പറഞ്ഞു രണ്ടു പൊലീസുകാരെ  നൈറ്റ്‌ ഡ്യൂട്ടിക്ക് വരാൻ പറയും. അല്ലെങ്കിൽ ഇപ്പൊ എന്തിനാ പോലീസുകാർ. സാലിയെ തന്നെ വിളിച്ച പോരേ. അവനാകുമ്പോൾ എനിക്കും ഒരു കൂട്ടാകും. 

അവന്റെ കയ്യിൽ നിന്നും ബാഗ് താഴേക്കു വീണു . 

ഏത് നാശം പിടിച്ച നേരത്തനാവോ അവനെ ഈ നാട്ടിലെക്ക് തന്നെ കെട്ടിയെടുത്തത്. ഇവൾ വിളിക്കാൻ നേരം അവൻ വരികയും ചെയ്യും. അവനും അവളും തനിച്ചു ഇവിടെ. അതോർത്തതും അവന്ന് അടിമുടി പെരുത്ത് കയറുന്നത് പോലെ തോന്നി. 

എന്താ പോകുന്നില്ലേ നീ. 

അവനെ വിളിച്ചു ഇവിടെ വരുത്തിയിട്ട് വേണം. നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ.  എന്റെയും നിന്റെയും വീട്ടുകാരോടും എന്ത് പറയും. 
ഞാൻ പോകുന്നില്ല പോരേ. 

അതാണ്‌ നിനക്കും നല്ലത്. 

ഒരാഴ്ചകൂടി എന്തായാലും നമ്മൾ ഇവിടെ തനിച്ചു താമസിച്ചേ പറ്റു. അത് കൊണ്ട് ഒരു കോംപ്രമൈസിന് തയ്യാറാകാം. 

എന്ത് കോമ്പ്രമൈസ് 

നിന്റെ കാര്യത്തിൽ ഞാനോ എന്റെ കാര്യത്തിൽ നീയോ ഇടപെടാൻ പാടില്ല. എന്റെ ഫ്രണ്ട്സ് ഇവിടെ വരാൻ പാടില്ല. നിന്റെ ഫ്രണ്ട്സ് ഇവിടെ വരാൻ പാടില്ല. 

അതിന് എന്റെ ഫ്രണ്ട്സ് ആരും വരാറില്ലല്ലോ 

കസിൻസ് അതിൽ പെടും. 

സാലിയെയാ അവൻ ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസ്സിലായി.

പിന്നേ വീട്ടുജോലി മൊത്തം നീ തന്നെ ചെയ്യണം. പാചകവും അതിൽ ഉൾപ്പെടും. 

ഇപ്പറഞ്ഞതിന്നു എനിക്ക് സമ്മതമല്ല.ആദ്യത്തെ കണ്ടിഷൻ എനിക്ക് ഒക്കെയാണ്.  ഇവിടുത്തെ ജോലി ചെയ്യാൻ ഞാനെന്ത നിന്റെ വേലക്കാരിയോ. എന്നെ കൊണ്ടൊന്നും പറ്റില്ല. 

പിന്നെ നിന്നെകൊണ്ട് എന്താ പറ്റുക. 

കണ്ടിഷൻ ഞാൻ പറയാം. ഒരു ദിവസം മുഴുവൻ വീട്ടുജോലി നീ ചെയ്യണം ഫുഡ് ഉണ്ടാക്കുന്നതടക്കം.  പിറ്റേ ദിവസം ഞാൻ. അവർ വരുന്നത് വരെ ഇത് പോലെ മാറി മാറി ചെയ്യാം. എന്താ പറ്റുമോ. 

നീ ശരിക്കും എന്റെ ഭാര്യയാരിരുന്നുവെങ്കിൽ എന്നെ കൊണ്ട് ഇങ്ങനെ ജോലി ചെയ്യിക്കുമായിരുന്നോ. 

ഒരിക്കലും ഇല്ല. നിന്നെ ഒരു മഹാരാജാവിനെ പോലെ  നോക്കും. യാതൊരു കുറവും ഒരു കാര്യത്തിലും വരുത്തിക്കില്ല.  എനിക്ക് ജോലി ചെയ്യാൻ വയ്യെങ്കിൽ ഒരു വേലക്കാരിയെ വെച്ചെങ്കിലും ചെയ്യും. അത്രക്ക് പോലും എന്റെ ഭർത്താവിനെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. 

കോപ്പ് നോക്കും. വാചകമടിക്കാൻ ആർക്കും പറ്റും. എനിക്ക് ഈ ഡീൽ  ഓകെയാണ്.

എനിക്കും സമ്മതം. ഇന്ന് മൊത്തം ഞാനല്ലേ ചെയ്തത്. അത് കൊണ്ട് നാളെ നിന്റെ ഡ്യൂട്ടി. മറ്റന്നാൾ എന്റെത്. 

ഓക്കേ. ഫൈനലി നീ ഒരിക്കലും എന്റെ റൂമിലേക്ക് വരാൻ പാടില്ല. ഞാൻ നിന്റെ റൂമിലേക്കും വരില്ല. അബദ്ധത്തിൽ നിന്റെ പേര് വിളിച്ചാൽ പോലും വന്നേക്കരുത്. അവൻ അതും പറഞ്ഞു അകത്തേക്ക് പോയി. 

ഇവൻ വീട്ടുജോലി ചെയ്യുക . ഫുഡ് ഇണ്ടാക്കുക. അതൊക്കെ കണ്ടു തന്നെ അറിയണം. ഇത്രയും ദിവസം പട്ടിണി കിടന്നിട്ടും ഒരു ഓംബ്ലൈറ്റ് ഉണ്ടാക്കി തിന്നിട്ടില്ല. 
എന്നിട്ട ഒരു ദിവസം മുഴുവൻ വീട്ടുജോലി. കണ്ടു തന്നെ അറിയണമെല്ലാം.  ഈ വീട് ഇത് പോലെ ബാക്കിയുണ്ടായാൽ മതിയാരുന്നു. 
*********
അൻസിയോട് ചാറ്റുന്നതിനിടയിൽ അവൻ അവന്റെ മാര്യേജ് കഴിഞ്ഞ കാര്യം പറഞ്ഞു. 

അപ്പൊ തന്നെ അൻസി ബൈ പറഞ്ഞു പോയി. പിന്നെ അവൻ ഒരുപാട് msg അയച്ചു. സീൻ ചെയ്തതല്ലാതെ ഒന്നിനും   റിപ്ലൈ ഉണ്ടായില്ല. അവന്ന് അത് കണ്ടു പറയേണ്ടിയിരുന്നില്ലന്ന് തോന്നി.എന്നായാലും അറിയാതെ ഇരിക്കില്ല. മറ്റാരെങ്കിലും പറഞ്ഞു അറിയുന്നതിനെക്കാൾ സ്വയം പറയുന്നത നല്ലതെന്നു അവന്ന് തോന്നി. അതായിരുന്നു പറഞ്ഞത്.  പിണങ്ങി പോയതായിരിക്കുമോ ഇനി. അവന്ന് വട്ട് പിടിക്കുന്ന പോലെ തോന്നി. രാത്രി അവളുടെ കാൾ  വന്നു. ഇത്രയും ദിവസം എന്താ പറയാതിരുന്നത്. അവൻ ഇത് വരെയുള്ള എല്ലാ കാര്യവും തുറന്നു പറഞ്ഞു.
അവളെ കണ്ടതും സ്നേഹിച്ചതും പറഞ്ഞപ്പോൾ അവൾ ആദ്യം ഷോക്കായി. അവൾക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലെന്ന് അവൾ പറഞ്ഞു. ആ കത്തും അവൾക്ക് കിട്ടിയില്ലെന്നു പറഞ്ഞു. അത് അവന്ന് പുതിയ അറിവായിരുന്നു. അവൾക്ക് കൊടുത്തെന്നു ആ ചെക്കൻ പറഞ്ഞതാണ്. ഇവൾ പറയുന്നു കിട്ടിയില്ലെന്ന്. ആരാ ഇതിൽ കളവ് പറയുന്നത്. സഫുവുമായി ഒരിക്കലും ഒരുമിച്ചു പോകില്ലെന്നും പെട്ടന്ന് തന്നെ അവന്റെ ഡിവോഴ്സ് ഉണ്ടാകുമെന്നും അവൻ പറഞ്ഞു. അതിന്ന് അവൾ മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. 

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചു. ഇനിയെന്താ നിന്റെ പ്ലാൻ.

I love u അവനത് പറഞ്ഞതും 
അവൾ അപ്പോൾ തന്നെ കാൾ കട്ട് ചെയ്തു.  

പിന്നെ വിളിച്ചിട്ട് ഫോണും എടുത്തില്ല. 

ഒരു msg റിപ്ലൈ വന്നു. എനിക്ക് ഒന്ന് ആലോചിക്കണം. ഞാൻ രാവിലെക്ക് മറുപടി തരാം. 

അവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നു അവളുടെ മറുപടിക്കായി. രാത്രിക്ക് ഒരുപാട് ദീർഖമുള്ളത് പോലെ അവന്ന് തോന്നി. അവളുടെ മറുപടി യെസ് or നോ ഏതായിരിക്കും. യെസ് എന്നകണെ അവൻ മനമുരുകിതന്നെ പ്രാർത്ഥിച്ചു. അവൻ ഇരുന്നും നടന്നും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ എണീറ്റതും ഫോൺ എടുത്തു നോക്കി. അവളുടെ കുറേ msg വന്നിട്ട് ഉണ്ട്. അവൻ പ്രാർത്ഥിച്ചു കൊണ്ട് ഹൃദയമിടിപ്പോടെ msg ഓപ്പൺ ചെയ്തു. 


                                ............  തുടരും



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 37

ആദ്യമായിട്ട എന്നോട് ഒരാൾ പ്രൊപ്പോസ് ചെയ്യുന്നത്. അതും മാര്യേജ് കഴിഞ്ഞു ഭാര്യയുള്ള  ഒരാൾ   .നിന്നെ കുറ്റപെടുത്തിയതല്ലട്ടോ.  ഭാര്യയെ ഡിവോഴ്സ് ചെയ്യാം എന്നൊക്കെ  പറയുമ്പോൾ അതിന്റെ സീരിയസ്നസ് ഞാൻ മനസ്സിലാക്കുന്നു. എന്നോടുള്ള സ്നേഹത്തിന്റെ ആഴവും ഞാൻ കാണുന്നു. എന്നെ മറക്കാൻ പറ്റാത്തത്  കൊണ്ടാണ് അവളെ  ആ സ്ഥാനത്ത് കാണാൻ പറ്റാത്തതെന്നും അറിയാം. ശരിക്കും പറഞ്ഞാൽ എന്താ തന്നോട് പറയേണ്ടതെന്ന് പോലും അറിയില്ല. ആലോചിച്ചിട്ട് ഒരു മറുപടിയും ഇത് വരെ കിട്ടിയതും ഇല്ല.എനിക്ക് നിന്നെ ഇഷ്ടമാണോന്ന് ചോദിച്ചൽ അല്ലെന്ന് പറയുന്നത് കളവാകും.  യൂ ആർ എ ഗുഡ് പേഴ്‌സൻ. സ്മാർട്ട്‌.എജുക്കേറ്റഡ് ഹാൻഡ്സം ഐ ലൈക് ഇറ്റ്. ഏതൊരു പെണ്ണും നിന്നെപ്പോലെ ഒരാളെ ആഗ്രഹിക്കാതിരിക്കില.But...... ലവ്.... മാര്യേജ്...... എന്താപ്പോ പറയുക...... .എനിക്ക് ആലോചിക്കാൻ  കുറച്ചു കൂടി സമയം വേണം.  എന്റെ ലൈഫിന്റെ കാര്യം അല്ലേ അത് കൊണ്ട് എടുപിടീന്ന് തീരുമാനം എടുത്തു പിന്നെ അതോർത്ത് ദുഃഖിക്കേണ്ടി വരരുതല്ലോ. സോ നമ്മൾ മീറ്റ് ചെയ്യാൻ കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ. അന്ന് നേരിട്ട് പറയാം എന്റെ മറുപടി. 

അവൻ ആ മെസ്സേജ് ഒരുപാട് പ്രാവിശ്യം വായിച്ചു നോക്കി ഇഷ്ടം ആണ്. പക്ഷേ ബാക്കി വായിക്കുമ്പോൾ മനസ്സ് മാറാനും ചാൻസുണ്ട്.  ഇഷ്ടം അല്ലെങ്കിൽ എന്തായാലും ഉറപ്പിച്ചു നോ പറഞ്ഞേനെ  അത് പറയാത്ത സ്ഥിതിക്ക് എന്തായാലും ഇഷ്ടം ആയിരിക്കും.  എന്താ ഇവളെ മനസ്സിൽന്ന് ഒരു പിടിയും ഇല്ലല്ലോ.എന്തും പോസിറ്റീവ് ആയി എടുക്കണം എന്നല്ലേ അത് കൊണ്ട് ഇഷ്ടം ആണെന്ന് തന്നെ കരുതാം. അത് വരെ ടെൻഷൻ അടിച്ചു ഇരിക്കണ്ടല്ലോ. കുറച്ചു ദിവസം കൂടിയല്ലേ കാത്തിരിക്കാം.

ഈ ടോപ്പിക്കിനെ പറ്റി പിന്നെ പറയാന്നു പറഞ്ഞു വിഷയം മാറ്റാൻ വേണ്ടി വേറെന്തൊക്കെയോ msg അയച്ചിട്ടുണ്ട്. 
അതും വായിച്ചു ഇരിക്കുമ്പോഴാ താഴെ നിന്നും ശബ്ദം കേട്ടത് ചായ...... ചായ.. ചായേ.

ഞാനിതെന്താ റയിൽവേ സ്റ്റേഷനിൽ ആണോ കിടന്നു ഉറങ്ങിയേ. അവൻ ചുറ്റും നോക്കി. എന്റെ റൂമിൽ തന്നെയാണല്ലോ.അവൻഒന്ന് കൂടി ചെവി കൂർപ്പിച്ചു കേട്ടു.  സഫുന്റെ സൗണ്ട് ആണല്ലോ. ഇതിനെന്താ വട്ടായോ. അപ്പോഴാ ഓർമ വന്നേ ഇന്ന് എന്റെ ഡ്യൂട്ടിയാണ്. അവൾക്ക് ചായ കിട്ടാത്തൊണ്ട് ഉള്ള വിളിയാണ്. കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് പോകാം.അവൻ അവിടെ തന്നെ കിടന്നു. ചെവിയിൽ തുളച്ചു കയറുന്നത് പോലെ എന്തോ  ശബ്ദം കേട്ടു. ഇത് വലിയ ശല്യം ആയല്ലോ. അവൻ തെറിയും വിളിച്ചോണ്ട് എണീറ്റു.

ഡൈനിങ് ടേബിളിൽ അവൾ ഇരുന്നിട്ട് ഉണ്ട്. ഒരു സ്റ്റീൽ പ്ലേറ്റിൽ സ്പൂൺ കൊണ്ട് അടിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. അത് പിടിച്ചു വാങ്ങി അവളെ തലമണ്ടക്ക്  ഒന്ന് കൊടുക്കാന അവന് തോന്നിയെ. 

ഇവിടെ നിന്നും അലറുന്ന ടൈം വേണോ ഒരു ചായ ഇണ്ടാക്കി കുടിക്കാൻ. 

ഹ എണീറ്റോ. എത്ര ടൈം ആയി വെയിറ്റ് ചെയ്യുന്നു. ഇന്ന് നിന്റെ ഡ്യൂട്ടിയാണ് അത് കൊണ്ട് ഐ ആം വെരി സോറി ഞാൻ ഒരു ജോലിയും ചെയ്യില്ല. 

ആയിക്കോട്ടെ മഹാറാണി. ഇപ്പൊ കൊണ്ട് വരാം ടീ. 

പത്തുമിനിറ്റ് കഴിഞ്ഞു അവൻ രണ്ട് കപ്പ് ചായയുമായി വന്നു. ഒന്ന് അവൾക്ക് കൊടുത്തു. മറ്റേതു അവൻ കുടിച്ചു. 
അവൾ ചായ നോക്കി കാണാനൊക്കെ കൊള്ളാം. വിശ്വസിച്ചു എങ്ങനെ കുടിക്കും. ഇതിൽ വേറെന്തെങ്കിലും കലക്കിയിട്ടുണ്ടാകുമോ. അവൻ ഒരിറക്ക് കുടിച്ചു ചായ ടേബിളിൽ വെച്ചു. അവൾ അവളെ ചായ അവന്റെ മുന്നിലേക്ക് വെച്ചു എന്നിട്ട് അവന്റെ ചായ എടുത്തു. 

എന്താടീ കാണിക്കുന്നേ എന്റെ ചായ 

നീ തല്ക്കാലം അത് കുടിക്ക്.  നീ കുടിച്ച സ്ഥിതിക്ക് ഈ ചായ വിശ്വസിച്ചു കുടിക്കാം. അതിൽ എന്തെങ്കിലും എക്സ്ട്രാ ഇട്ടിട്ട് ഉണ്ടെങ്കിൽ പണിയാകരുതല്ലോ. 

വിശ്വാസം ഇല്ലെങ്കിൽ കുടിക്കണ്ട. എണീറ്റു പോടീ അവൻ കലിപ്പോടെ പറഞ്ഞു. 

വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.  എന്ത് കാര്യത്തിനും ഒരു മുൻ കരുതൽ നല്ലതാണ്. 

അവൾ ആ ചായ കുടിച്ചു നോക്കി. സൂപ്പർ ആണല്ലോ. നിനക്ക് ടീ ഉണ്ടാക്കാനൊക്കെ അറിയോ. 

നാണം ഇല്ലല്ലോടി. ഒരാൾ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ. 

ഇത്തിരി പോന്ന ഒരു ടിഫിൻ ബോക്സിൽ  അഞ്ചാറുപേര് ഒന്നിച്ച കോളേജിൽ നിന്നും കഴിക്കൽ അപ്പോഴാ ടീ. 

എല്ലാം നിന്നെപോലത്തെ എച്ചികൾ ആണല്ലോ. 

തല്ല് കൂടി കഴിക്കുന്ന ആ ഫുഡിന്റെ ടേസ്റ്റ് ലോകത്ത് ഒരു ഫുഡിനും കിട്ടില്ല. ഫ്രണ്ട്സിന് തുല്യം ഫ്രണ്ട്സ് മാത്രമേ ഉള്ളൂ. അനുഭവിച്ചെന്നെ അറിയണം ആ ലൈഫ്. 

നമ്മളും അതൊക്കെ കഴിഞ്ഞു വന്നതാണേ. വിഷയം മാറ്റാൻ നോക്കണ്ട. 

നീയും നിന്റെ ഒരു ചായയും എനിക്കൊന്നും വേണ്ട നിന്റെ ചായ.കൈച്ചിട്ട് വയ്യ. ഉണ്ടാക്കാൻ അറിയില്ലെങ്കിൽ പറഞ്ഞുടെ.  അവൾ കപ്പ് അവന്റെ നേർക്ക് നീക്കി എണീറ്റു. 

കുടിക്കണ്ട. നീ കുടിക്കണോന്ന് ഇവിടർക്കും നിർബന്ധവും ഇല്ല. അവൻ ആ കപ് എടുത്തു. അതിൽ ഒരു തുള്ളി ചായ ഇല്ലെന്നു അവൻ കണ്ടു. മുഴുവൻ കുടിച്ചിട്ട് അവളുടെ ഒരു ഡയലോഗ്. അവൻ അവൾക്ക് കപ്പ് കമിഴ്ത്തി കാണിച്ചു.
കൊണ്ടോയി കഴുകി വെക്ക് അതിനാ തന്നത്. 

ഞാനോ. 

നിന്റെ ഡ്യൂട്ടിയ ഇന്ന്. പോയി കഴുകി വെക്ക്.എന്നിട്ട് ടിഫിൻ റെഡിയായ വിളിക്ക്. അവൻ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയ ശേഷം അടുക്കളയിലേക്ക് പോയി. നാളെ നിന്റെ ഡ്യൂട്ടി അല്ലേ. നിനക്ക് കാണിച്ചു തരാടി ഞാൻ. നിന്നെ കൊണ്ട് ക്ഷ ണ്ണ വരപ്പിച്ചില്ലെങ്കിൽ എന്റെ പേര് മാറ്റിവിളിച്ചോ. 

*****
മാഗിയോ.... അയ്യേ ഇതെന്തു ടിഫിനാ. എനിക്കൊന്നും വേണ്ട ഇത്.

എനിക്ക് ഇങ്ങനെയൊക്കെയെ ഉണ്ടാക്കാൻ അറിയൂ. വേണേൽ താ ഇതും കൂട്ടി കഴിച്ചോ അവൻ സോസ് കൂടി അവളെ മുന്നിലേക്ക് നീട്ടി വെച്ചു. വേണ്ടെങ്കിൽ എന്താ വേണ്ടതെന്നുവെച്ച ഉണ്ടാക്കി കഴിച്ചോ. 

മം k. സഹിച്ചല്ലേ പറ്റു. എന്റെ ഒരു ഗതികേട്. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ഭർത്താക്കന്മാരെ കാണണം. എന്തൊരു സ്മാർട്ട. അവർക്ക് അറിയാത്ത ഒരു ജോലിയും ഇല്ല. ഇവിടൊരുത്തനോ ഒരു കുന്തോം അറിയില്ല.

ഞാനതിന് നിന്റെ ഭർത്താവല്ല അതോർമ്മ വേണം. 

എന്റെ കാര്യം അല്ല. അൻസിയുടെ കാര്യം ആണ് പറഞ്ഞെ. ഒരു ഉപകാരം ഇല്ലാത്ത കെട്ടിയോൻ. പാവം അവളെയൊരു ഒരു കഷ്ടകാലം നോക്കണേ

അൻസിയെ ഓർത്ത് നീ കഷ്ടപെടണ്ട. എനിക്കറിയാം അവളെ എങ്ങനെ നോക്കണമെന്ന്. 

എന്നാ ഒന്ന് പറഞ്ഞേ എങ്ങനെയാ നീ അവളെ നോക്കാൻ പോകുന്നേ.

വീട്ടിൽ മഹാറാണിയെ പോലെയും മനസ്സിൽ ദേവതയെ പോലെയും ലൈഫിൽ ഫ്രണ്ടിനെ പോലെയും നോക്കും. 

നോക്കിയത് തന്നെ. കണ്ടറിയാം എല്ലാം. സിനിമ ഡയലോഗ് അടിക്കാൻ എല്ലാർക്കും പറ്റും. 

നീ നിന്റെ കാര്യം നോക്കി എണീറ്റു  പോടീ. 

നിന്റെ തിരുമോന്ത കാണുന്നതിനേക്കാൾ ഭേദം പോകുന്നത് തന്നെയാ. 

ഏതായാലും നിന്റെ മോന്തയെക്കാളും നല്ലതന്നെയാ. 

അത് കണ്ടാലും മതി. ഇടക്കൊക്കെ കണ്ണാടിയിൽ നോക്കുന്നത് നല്ലതാ. 

അത് തന്നെയാ എനിക്കും പറയാനുള്ളത്. കൊരങ്ങിനെ പോലുണ്ട് കാണാൻ. 

കൊരങ് നിന്റെ അൻസി അവളെ പോയി വിളിക്ക്. ഒരു കണക്കിന് നന്നായി നിനക്ക് അവൾ തന്നെയാ മാച്ച്. കൊരങ്ങന് കൊരങ്ങത്തി കൂട്ട്. 

എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ വെറുതെ അവളെ തൊട്ട് കളിക്കണ്ട. 

തൊട്ട് കളിച്ച നീയെന്ത ചെയ്യുക. 

അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും. പറഞ്ഞില്ലെന്നു വേണ്ട. 

എന്ന അതൊന്ന് കാണണമല്ലോ. നിന്റെ അൻസിയെ കൊരങ്ങാത്തിയെ പോലുണ്ട് കാണാൻ. കഴുതയുടെ ബുദ്ധിയും. വിവരം പിന്നെ പണ്ടേയില്ല അവൾക്ക് 

ഫൈസി ടേബിളിൽ ഉള്ള ജഗ്ഗും വെള്ളം എടുത്തു അവളെ മുഖത്തെക്ക് ഒറ്റ ഒഴിക്കൽ. 

അവൾ ആകെ നനഞ്ഞു കുളിച്ചു. 

അവൾ തിരിച്ചു ടേബിളിൽ ഇരുന്ന സോസ്  എടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ചു. ഒഴിച്ചു കഴിഞ്ഞപ്പൊഴാ വേണ്ടിയിരുന്നില്ലന്ന് തോന്നിയത്. 

ഫൈസിയുടെ മുഖത്തും ദേഹത്തും  മുഴുവൻ സോസ് ആയി. ഒരിക്കലും അവനത് പ്രതീക്ഷിക്കാത്തത് കൊണ്ട് ഒഴിഞ്ഞു മാറാൻ പറ്റിയില്ല. 

സഫൂ..... നിന്നെ ഇന്ന് ഞാൻ കൊല്ലും. 
അവൻ ദേഷ്യത്തോടെ അവളെ അടുത്തേക്ക് വന്നതും അവൾ ഓടിമാറി.

പെട്ടെന്ന് അവൻ ഉമ്മാ എന്റെ കണ്ണ്. നീറിയിട്ട് വയ്യ. എന്ന് പറഞ്ഞു കണ്ണടച്ചു പിടിച്ചു. 

അത് കണ്ടതും അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു. 

സോറി ഞാൻ ഒരു തമാശക്ക് ചെയ്തതാ.കണ്ണ് തുറക്ക് നോക്കട്ടെ.  അവൾ അവന്റെ മുഖത്ത് കൈ വെച്ചതും അവൻ കണ്ണ് തുറന്നു. 

തമാശ അല്ലേ..... ഇതാണല്ലേ നിന്റെ തമാശ... ഞാൻ കാണിച്ചു തരാട്ടോ തമാശ എന്താന്ന്. 

അവൻ ആക്ട് ചെയ്തതാണെന്ന് അവൾക്ക് മനസിലായി.അവൾ പിറകോട്ട്  പോകാൻ നോക്കിയതും അവൻ മുന്നോട്ട് കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് തന്നെ വീണു. അവൻ അവളെ മുഖം രണ്ടു കൈ കൊണ്ടും പിടിച്ചു. അവന്റെ ശ്വാസം അവളെ മുഖത്തെക്ക് തട്ടുന്നുണ്ടായിരുന്നു. ഇവൻ ഇതെന്തിന്റെ ഭാവാ റബ്ബേ. 
ഫൈസി പ്ലീസ് വേണ്ട. എന്നെ വിട്. 

അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി. അവളെ ചുണ്ടുകൾ  വിറക്കുന്നതും ഹാർട്ട് ഇടിപ്പ് ഡബിൾ ആയി ഇടിക്കുന്നതും അവൻ കണ്ടു. അവൻ അവളെ മുഖത്തേക്ക് മുഖം താഴ്ത്തിയതും അവൾ ചുണ്ടുകൾ അകത്തേക്ക് ആക്കി അമർത്തി പിടിച്ചു കണ്ണുകൾ ഇറുക്കെ പൂട്ടി. അവൻ അവന്റെ മുഖം അവളുടെ രണ്ടു കവിളിലും അമർത്തി ഉരസി. ചെറുവിരൽ മുതൽ ഒരു കോരിത്തരിപ്പ് അവൾക്ക് അനുഭവപ്പെട്ടു.  അവന്റെ താടി തന്റെ കവിളിൽ തറച്ചു ചെറുതായി വേദന എടുത്തു. അവൾ കണ്ണ് തുറന്നു. അവൻ അവളെ പിടി വിട്ടു. ഇപ്പൊ സെയിം ആയില്ലേ. അവൾ ഒന്നും മിണ്ടാതെ ഒരു ഞെട്ടലോടെ  അവനെ തന്നെ നോക്കി നിന്നു. 

എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും. അവൻ ഒരു മൂളിപ്പാട്ടും പാടി റൂമിലേക്ക് പോയി. അവൾ നിന്നിടത്ത് നിന്നും അനങ്ങിയില്ല. താടി തറച്ചിടത് സോസ് തട്ടി മുഖമൊക്ക പുകച്ചിൽ തുടങ്ങി. ആ പുകച്ചിലിന് പോലും ഒരു സുഖം ഉണ്ടെന്ന് തോന്നി അവൾക്ക്. അവൻ പോകുന്നതും നോക്കി അവൾ നിന്നു. 

ഫൈസി മുഖം കഴുകി കണ്ണാടിയിൽ നോക്കി. മുഖത്തു ഇപ്പൊ സോസ് ഒന്നും ഇല്ല. പെട്ടന്ന അവൻ ഞെട്ടലോടെ താനെന്ത അവളെ ചെയ്തതെന്ന് ഓർത്തത്. ഛെ വേണ്ടായിരുന്നു. അവളെന്താവും കരുതിയിട്ട് ഉണ്ടാവുക. അവളെ കണ്ണുകളിൽ നോക്കും തോറും അല്ലെങ്കിലും ഞാനെന്ത ചെയ്യലെന്നു എനിക്ക് തന്നെ അറിയില്ല. അവൾ എന്റെ ആരുമല്ലെന്ന് എത്ര പറഞ്ഞാലും അവളെ നോക്കി നിന്നാൽ സ്വയം മറന്നു പോവുകയാ. 
ഇനിയെങ്ങനെയാ അവളെ മുഖത്തേക്ക് നോക്കുക. ഒരു കണക്കിന് നോക്കിയ എനിക്കെന്താ അവൾ ചോദിച്ചു വാങ്ങിയതല്ലേ അത്. അവൻ സ്വയം സമാധാനിച്ചു. 

**********
ഉച്ചക്ക് എന്തോ വലിയ ശബ്ദത്തോടെ  പൊട്ടിത്തെറിക്കുന്ന  കേട്ടാണ് അവൾ അടുക്കളയിലേക്ക് ഓടി ചെന്നത്.അടുക്കളയിൽമുഴുവൻ പുക നിറഞ്ഞിരുന്നു. എന്തോ കരിഞ്ഞ മണവും. ഒന്നും തെളിഞ്ഞു കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.   ഗ്യാസിന്റെ മണമാണെങ്കിൽ ചുറ്റും പരന്നിട്ടുണ്ട്.അവൾക്ക് അടുക്കളയിൽ കയറാൻ പേടി തോന്നി. ഫൈസി എവിടെ. അവന് എന്തെങ്കിലും പറ്റിയോ. അവളുടെ ഉള്ളിൽ ചെറിയ ഭയം നിറഞ്ഞു. ഫൈസീ അവൾ ഉറക്കെ വിളിച്ചു. കുറേ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല. അവൾക്ക് കരച്ചിൽ വന്നു ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.  
അവൾ പിന്നൊന്നും ചിന്തിക്കാതെ അടുക്കളയിൽ കയറി. ജനൽ തുറന്നിട്ടു. ഗ്യാസ് ഓഫ്‌ ചെയ്തു.  അടുക്കളയുടെ നിലത്ത് കുക്കർ വീണു കിടപ്പുണ്ട്. ഒരു സ്ഥലം ഒഴിയാതെ കഞ്ഞി തെറിച്ചിട്ടും ഉണ്ട്. അവനെ അവിടെയൊന്നും കണ്ടില്ല. അവൾക്ക് പേടിചിട്ട് വിറക്കുന്നുണ്ടായിരുന്നു.  അവനെന്താ പറ്റിയെ. ഫൈസീ അവൾ വിളിച്ചു കൊണ്ട്  എല്ലായിടത്തും അവനെ തിരഞ്ഞു.കണ്ടില്ല.   താനാ ഇതിനൊക്കെ കാരണം. അടുക്കളയിൽ കയറി പരിജയം ഇല്ലാത്ത അവനെ തനിച്ചു കയറ്റാണ്ടായിരുന്നു. അവന് ഒരു പണി കൊടുക്കണം എന്നെ കരുതിയുള്ളൂ. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ല. അവന് ഒന്നും പറ്റാതിരുന്ന മതിയാരുന്നു. അവനിതെവിടെയാ പോയെ.അവളുടെ ശരീരം കുഴയുന്ന പോലെ തോന്നി.അവൾ നിലത്തേക്ക് തളർന്നിരുന്നു. 

ഫൈസി പിറകു വശത്തെ മുറ്റത്ത് നിന്നും അടുക്കളയിലേക്ക് കയറി വന്നു. ഫ്രണ്ടിന്റെ ഫോൺ വന്നു സംസാരിച്ചുകൊണ്ട് മുറ്റത്ത് ഇറങ്ങിയതാരുന്നു. അടുപ്പത്തു കുക്കറിൽ അരിയും ഇട്ടാണ് പോയത്. ഒരു പാട് നാൾ കൂടിയ വിളിച്ചത് ആ സംസാരം മണിക്കൂർ നീണ്ടത് അവനറിഞ്ഞില്ല.സംസാരിച്ചു കൊണ്ട് നടന്നു. റോഡ് വരെയെത്തി. ഫോൺ വെച്ച് കഴിഞ്ഞാണ് അടുപ്പത്തു കുക്കർ വെച്ചത് അവനോർമ്മ വന്നത്. ഓടി വന്നപ്പോൾ കണ്ട കാഴ്ചകണ്ടു അവൻ തലയിൽ കൈ വെച്ചു നിന്നു.കരിഞ്ഞു കരിക്കട്ടയായി കുക്കർ നിലത്തുണ്ട്.  അവൻ എന്താ ചെയ്യേണ്ടെന്നുള്ള പരിഭ്രമത്തിൽ കുക്കർ കൈ കൊണ്ട് നിലത്ത് നിന്നും  എടുത്തു. കൈ പൊള്ളി അത് നിലത്ത് വീണു. രണ്ട് കൈയ്യും നല്ലവണ്ണം പൊള്ളി. ശബ്ദം കേട്ടു സഫു ഓടി വന്നു. അവനെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. 
അവൻ കൈ വേദനയെടുക്കുന്നുണ്ടെങ്കിലും എന്താ പറ്റിയതെന്ന് അറിയാതെ അവളെ തന്നെ നോക്കി അവൾ അവന്റെ നെഞ്ചിൽ വീണു എങ്ങലടിച്ചു കരയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു . അവൾ പിടി വിട്ടു അവന്റെ ദേഹം മുഴുവൻ നോക്കി. നിനക്ക് ഒന്നും പറ്റിയില്ലല്ലോ. പരിഭ്രമത്തോടെ എല്ലായിടത്തും തൊട്ട് നോക്കി. കരഞ്ഞു കലങ്ങിയ കണ്ണും പേടിച്ചു വിറച്ച അവളെ മുഖവും കണ്ടു അവനും ചെറിയ പേടി തോന്നി. ഇവൾക്ക് എന്തെങ്കിലും പറ്റിയോ ഇനി. അതാണോ ഇങ്ങനെ. 

എന്താ പറ്റിയെ. നീ ഇത്രയും സമയം എവിടെയായിരുന്നു. പേടിപ്പിച്ചു കളഞ്ഞല്ലോ. 

ഞാൻ ഫ്രണ്ടിന്റെ ഫോൺ വന്നു പുറത്തു പോയിരുന്നു. അടുപ്പത്തു വെച്ചത് മറന്നു പോയി. ഇപ്പോഴാ ഓർത്തത്. അവൾ അവന്റെ ദേഹത്തു നിന്നും പിടി വിട്ടു. 

ഫോണും വിളിച്ചു ശ്രദ്ധിക്കാതെ നടന്നിട്ടണോ
ഇങ്ങനെ സംഭവിച്ചത്. പേടിച്ചു വിറച്ചു പകുതി മരിച്ചു. 

എനിക്ക് എന്തെങ്കിലും പറ്റിയാൽ തന്നെ നീയെന്തിനാ പേടിക്കുന്നെ. ഞാൻ മരിച്ചാൽ നിനക്കെന്താ. മരിച്ചാൽ മതിയാരുന്നു ഒരു കണക്കിന്. ഒന്നും അറിയണ്ടല്ലോ പിന്നെ. നിന്നെ സഹിക്കുന്നത്തിലും ഭേദം മരിക്കുന്നത് തന്നെയാ .

അവൾക്ക് പെട്ടന്നായിരുന്നു ദേഷ്യം വന്നത്. അവന്റെ മുഖം നോക്കി ഒറ്റയടി.

കവിളിൽ കൈ വെച്ചു ഞെട്ടലോടെ അവളെ നോക്കി.

എന്നാ പോ പോയി മരിക്ക്.പൊട്ടികരഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് ഓടി പോയി. 

അവൻ ഒന്നും തിരിയാതെ കണ്ണും മിഴിച്ചു അതും നോക്കി നിന്നു. ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ. എന്നെയെന്തിനാ ഇവൾ തല്ലിയത്. ഞാനെന്താ ചെയ്തത് അതിന്. അവന്റെ കൈ നീറ്റൽ തുടങ്ങിയപ്പൊഴാ അവൻ ചിന്തയിൽ നിന്നും ഉണർന്നത്. 
അവൻ പോയി പൊള്ളലിന്റെ ഓയിന്മെന്റ് എടുത്തു കൈക്ക് വെച്ചു.ഇന്നിനി ഈ കയ്യും വെച്ചു ഒന്നും പറ്റില്ല. ഫുഡ് ഹോട്ടൽ നിന്നും വാങ്ങിക്കാം. റൂമിലേക്ക് പോകുമ്പോൾ അവലെ റൂമിലെക്ക് ഒന്ന് നോക്കി. വാതിൽ അടച്ചിരുന്നു. അവൻ റൂമിലേക്ക് പോയി വെറുതെ കിടന്നതായിരുന്നു ഉറങ്ങി പോയി. വാതിൽ മുട്ടുന്ന കേട്ടാണ് അവന്റെ ഉറക്കം ഞെട്ടിയത്. അവൻ പോയി വാതിൽ തുറന്നു. ചോറ് വിളമ്പി വെച്ചിട്ട് ഉണ്ട്. അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഒറ്റ പോക്ക്. അവൻ അവളെ പിറകെ പോയി ചോറും കറിയും എല്ലാം ഉണ്ടാക്കിയിട്ട് ഉണ്ട്. അടുക്കളയിൽ മെല്ലെ എത്തി നോക്കി. മൊത്തം ക്ലീൻ ചെയ്തിട്ടുണ്ട്. ഇവളെ മോന്ത മാത്രം ചക്ക പോലെ ഉണ്ട്. തല്ല് കിട്ടിയത് എനിക്ക് പക്ഷേ ഇവളെ കാണുമ്പോൾ ഇവളെ ഞാൻ തല്ലിയത് പോലെയുണ്ടല്ലോ. 

ചോറ് അവൾ വിളമ്പി കൊടുത്തു. തിന്നാതെ നിൽക്കുന്നത് കണ്ടു അവൾ അവനെ നോക്കി. കൈ രണ്ടും പൊക്കി കാണിച്ചു കൊടുത്തു. പൊള്ളിയിടത് ഓയിന്മെന്റ് വെച്ചിരുന്നു. അവൾ ഒരു സ്പൂൺ എടുത്തു കൊടുത്തു. തിന്നുമ്പോഴും അവന്റെ നോട്ടം മുഴുവൻ അവളുടെ മുഖത്തായിരുന്നു. ഒരിക്കൽ പോലും അവൾ മുഖം ഉയർത്തിയില്ലെന്ന് അവൻ കണ്ടു. ഇവൾക്ക് ഇതെന്താ പറ്റിയെ. എന്തെങ്കിലും ആവട്ടെ എനിക്കെന്താ അതിന്. മിണ്ടിയില്ലെങ്കിൽ അത്രയും നല്ലത്. പക്ഷേ എന്നെ തല്ലിയത് എന്തിനാ. അതെനിക്ക് അറിയണം. 

നീയെന്തിനാ എന്നെ തല്ലിയത്. 

അത് ചോദിച്ചതും അവൾ എണീറ്റു പോയി.

അവളെ അടുത്തേക്ക് പോകാൻ നോക്കുമ്പോഴാ പുറത്തു നിന്നും ബെൽ അടിക്കുന്ന ശബ്ദം കേട്ടത് വാതിൽ തുറന്നതും വന്ന ആളെ കണ്ടു അവൻ ഞെട്ടി. ഉപ്പയും ഉമ്മയും ആയിഷയും. ഇക്കാക്ക കാറിൽ നിന്നും ബാഗ് ഒക്കെ എടുക്കുന്നുണ്ട്. 

നിങ്ങൾ എപ്പോഴാ വന്നത്. 

വന്നത് നീ കാണുന്നില്ലേ. 

അല്ല അപ്പൊ നിങ്ങൾ പോയില്ലേ. 

പോയൊണ്ട് അല്ലേ വന്നത്. 

അതല്ല ഉമ്മാ നിങ്ങൾ മൈസൂർക്ക് പോയില്ലേ എന്നിട്ട് എപ്പോഴാ വന്നത്. 

മൈസൂറോ. ഞങ്ങളോ നിനക്കെന്താടാ വട്ടായോ പിച്ചും പേയും പറയുന്നേ . ഞങ്ങൾ റസിയന്റെ വീട്ടിലേക്കല്ലേ പോയത്. രണ്ടു ദിവസം കൂടി നിൽക്കന്ന് കരുതിയത.സഫു വിടണ്ടേ. 

അവന് അപ്പോഴാ ഓടിയത്. അവൾ കള്ളം പറഞ്ഞതാണ്. എന്നെ കൊണ്ട് ജോലി ചെയ്യിക്കാൻ മനപ്പൂർവം പ്ലാൻ ഇട്ടതാണ്. പിശാച്. വല്ലാത്തൊരു ജന്മം തന്നെ അത്. ഒരുകാലത്തും അതിനെ വിശ്വസിക്കാൻ പാടില്ല.  അവൻ ദയനീയതയോടെ ഇന്നത്തെ കാര്യം മൊത്തം ഓർത്തു. ചായ ഉണ്ടാക്കി, ടിഫിൻ ഉണ്ടാക്കി, അടിച്ചു വാരിച്ചു,ഉച്ചക്ക് ചോറ് വെച്ചത് ഇങ്ങനെയും ആയി. ഒരു കാര്യവും ഇല്ലാതെ തല്ലും കിട്ടി.ഇവർ ഇന്ന് വന്നില്ലായിരുന്നെങ്കിൽ ബാത്‌റൂമും കൂടി കഴുകിച്ചേനെ അവൾ.  അവളെ കൊണ്ട് ഫുഡ് ഇണ്ടാക്കിച്ചതിന്റെ പകരം തന്ന പണിയാണ്. അവൾക്കിട്ട് എന്ത് പണി കൊടുത്തോ. അതിന്റെ ഇരട്ടി എനിക്ക് തന്നെ തിരിച്ചു തരികയാണല്ലോ അവൾ. ഇനി ഇതിങ്ങനെ വിട്ടാൽ പറ്റില്ല. നിനക്ക് വെച്ചിട്ടുണ്ടെടി ഞാൻ. എന്നെ തല്ലാൻ മാത്രം ധൈര്യം ഇവൾക്കയോ .ഇതിനെല്ലാം കൂടി എട്ടിന്റെ പണി ഞാൻ തന്നിരിക്കും.


                                         ........... തുടരും



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 38

നട്ട പാതിരാക്ക് കെട്ടിയോനെ  കാണാൻ ഒളിച്ചും പാത്തും പോകേണ്ട  ഗതികേട് എനിക്കല്ലാതെ ലോകത്ത് വേറൊരു ഭാര്യക്കും ഉണ്ടാവില്ല.ആ കെട്ടിയോൻ തെണ്ടി ഉറങ്ങിയില്ലെങ്കിൽ  ഇത് അവസാനത്തെ പോകുമായിരിക്കും. ഉറങ്ങികാണില്ലേ ഇനി.  അതോ കാമുകിയെയും ഓർത്തു സ്വപ്നം കണ്ടു ഇരിക്കുകയായിരിക്കുമോ. ആയിരിക്കും അല്ലാതെ വേറെ പണിയൊന്നും ഇല്ലല്ലോ. റൂമിൽ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ഒരു മണിക്കൂറോളം ആയി. ആ ധൈര്യത്തില പോകുന്നേ.  അല്ലെങ്കിലേ എന്നെ കണ്ണിന് നേരെ കണ്ടു കൂടാ. അതിന്റെ കൂടെ മുഖത്തിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തു.അടികൊണ്ട അവന് ഒരു കൂസലും ഇല്ലെങ്കിലും കൊടുത്ത എനിക്ക് ഉറങ്ങാൻ പറ്റണ്ടേ. പോരാത്തതിന് പാവത്തിന്റെ കയ്യും പൊള്ളി. ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല എന്നിട്ട്. അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു അവനോട്. അവന് മരിച്ച മതി പോലും. അതോർക്കുമ്പോൾ വീണ്ടും ഒന്ന് കൂടി പൊട്ടിക്കാന തോന്നുന്നേ.എങ്ങനെയാ അവനത് പറയാൻ തോന്നിയെ. കേട്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആയിരുന്നു.  കുറച്ചു നേരം അവനെ കാണാതിരുന്നപ്പോൾ തന്നെ സഹിക്കാൻ പറ്റിയില്ല.പേടിച്ചു വിറച്ചു  പാതി മരിച്ചപോലെ ഇരിക്കുമ്പോഴാ അവന്റെ ഒടുക്കത്തെ ഡയലോഗ് അവന് മരിച്ച മതിന്ന്. സഹിക്കാൻ പറ്റാത്തൊണ്ട തല്ലി പോയത്.  തല്ലേണ്ടിയിരുന്നില്ല.കയ്യും പൊള്ളി. പാവം. ഇനി പറഞ്ഞിട്ട് എന്താ കാര്യം. സ്വയം വരുത്തി വെച്ചതല്ലേ എല്ലാം. ഇനി അനുഭവിക്കാതെ നിവർത്തിയില്ലല്ലോ.  ഇന്ന് വീട്ടിൽ എല്ലാവരും ഉണ്ട്. അവരെങ്ങാനും കണ്ടാലോ ആ പേടിയും ഉണ്ട്. കളിയാക്കി കൊല്ലും. ഏകദേശം എല്ലാരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തി അവന്റെ റൂമിലേക്ക് പോയി. ഭാഗ്യത്തിന് വാതിൽ ലോക്ക് ഇട്ടിട്ടില്ല. കുറച്ചു തുറന്നു ഉള്ളിലേക്ക് എത്തി നോക്കി. നല്ല ഉറക്കം തന്നെയാണ്. സമാധാനം ആയി. അവൾ ശബ്ദം ഉണ്ടാക്കാതെ മെല്ലേ അകത്തേക്ക് കയറി വാതിൽ അടച്ചു. ഫോൺ ടോർച്ചു കത്തിച്ചു. റൂമിൽ ലൈറ്റ് ഇട്ടാൽ അവൻ ഉണർന്നാലോ. അവന്റെ അടുത്ത് പോയി നിലത്ത് മുട്ടുകുത്തി ഇരുന്നു.അവന്റെമുഖത്തേക്ക് നോക്കി കുറച്ചു സമയം നിന്നു.  എന്ത് സുന്ദരമായ ഉറക്കം.പച്ച പാവത്തിനെ പോലെയുണ്ട് കാണാൻ. എന്തൊരു നിഷ്കളങ്കതയാ മുഖത്ത്. ഈ മുഖം കണ്ടാൽ പറയോ കലിപ്പിന് പേര് കേട്ട കക്ഷിയാണെന്ന്. അല്ലെങ്കിലും എന്നോട് മാത്രമേയുള്ളൂ കലിപ്പ്. ബാക്കിയെല്ലാരോടും സോഫ്റ്റായെ സംസാരിക്കുന്നത് കണ്ടിട്ട് ഉള്ളൂ. അവൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി തല്ലിയ പാടൊന്നും ഇല്ല. കയ്യിൽ രണ്ടു മൂന്നിടത്ത് പൊള്ളിയിട്ട് ചുവപ്പടിച്ചിന്. ഒരിടത്ത് മാത്രം കുമിള പൊന്തി പൊട്ടിയിന് . കണ്ടപ്പോൾ സങ്കടം തോന്നി. ഇതിനെല്ലാം കാരണക്കാരി ഞാൻ മാത്രമാണ്. അടുക്കളയിൽ കയറ്റേണ്ടിയിരുന്നില്ല.എനിക്ക്അല്ലെങ്കിലും ഒന്ന് കിട്ടാത്ത കുറവുണ്ട്.  അവൾ അവളെ തലക്ക് തന്നെ ഒരു തല്ല് കൊടുത്തു. ഓയിന്മെന്റ് ഒന്നും വെച്ചിട്ടില്ല. അവൾ പോയി ഓയിന്മെന്റ് എടുത്തു മെല്ലെ പുരട്ടി കൊടുത്തു. നീറ്റൽ കൊണ്ടായിരിക്കണം. കൈ വലിച്ചു. . അവൾ അവന്റെ കയ്യിൽ ഒരു മുത്തം കൊടുത്തു.ഐ ആം സോറി.  അവന്റെ മുടി യിലൂടെ തലോടി കുറച്ചു സമയം അവനെ തന്നെ നോക്കി നിന്നു .അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. റൂമിൽ നിന്നും പുറത്തിറങ്ങി അവൾ അവളെ റൂമിലേക്ക് പോയി. 

*******
സിറ്റൗട്ടിൽ ഇരുന്നു പേപ്പർ വായിക്കുമ്പോഴാ  ഫൈസി എവിടേക്കോ പോകാൻ റെഡിയായി ഇറങ്ങി വന്നത്. അവന്റെ വേഷം കണ്ടു അവൾക്ക് ചെറുതായി പേടി തോന്നി. വൈറ്റ് ഷർട്ട് ഇട്ടു കിടു ലുക്കിൽ ആണ് .  വൈറ്റ് ഷർട്ട് ഇട്ടാൽ അവന് ഒടുക്കത്തെ മൊഞ്ചണ്. നന്നായി ചേരും. പക്ഷേ ഞാനും ഈ വൈറ്റും തീരെ ചേരില്ല. എപ്പോ കണ്ടാലും ഉടക്കാണ്.ഇവന്റെ മുന്നിൽ നിൽക്കുന്നത് അത്ര പന്തിയല്ല. മാറി നിൽക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അവൻ വരുന്നത് കണ്ടതും അവൾ ദൂരെ നിന്നു.അവളെ കളി കണ്ടിട്ടാകണം അവൻ കണ്ണുരുട്ടി നോക്കി. 

നോക്കിപേടിപ്പിച്ചോ പക്ഷെ ദയവുചെയ്തു അടുത്ത് വരരുത്.

വന്ന നീയെന്തു ചെയ്യും. അവൻ അവളെ അടുത്തേക്ക് വന്നതും അവൾ അവന്റെ നേർക്ക് കൈ കൂപ്പികൊണ്ട് പറഞ്ഞു. എന്ന് വൈറ്റ് ഷർട്ട് ഇട്ടു എന്റെ അടുത്തേക്ക് വന്നോ അന്നെല്ലാം പണി കിട്ടിയിട്ടുണ്ട് . എനിക്ക് വയ്യ തല്ല് കൊള്ളാൻ. അത് കൊണ്ട പ്ലീസ്. അടുത്തേക്ക് വരരുത്. 

അവൻ ഒന്നോർത്ത് നോക്കി അതും ശരിയാ ഞാൻ ഇവളുമായി ഉടക്ക് ഉണ്ടായപ്പോഴൊക്കെ ഇട്ടത് വൈറ്റ് ഷർട്ടാണ്. എന്റെ ഫേവറിറ്റ് കളർ ആണ് വൈറ്റ്. എന്റെ ഭാഗ്യ ഷർട്ട് കൂടിയാണ്. പലപ്പോഴും ഈ ഷർട്ട് ഇടുമ്പോൾ അൻസിയെ ഓർക്കാറുണ്ട്. അവളെ ഓർത്തു എപ്പോ ഈ ഷർട്ട് ഇട്ടോ അന്ന് ഈ പിശാചിനെ കാണും. എന്തെങ്കിലും പണിയും കിട്ടും. അൻസിയെ കാണാൻ പോകുമ്പോൾ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം അതിന് വേണ്ടിയാ പോകുന്നത്. അടുത്ത് പോകാതിരിക്കുന്നത്  തന്നെയാ നല്ലത്. അവൻ തിരിച്ചു വന്നു. 

പേടിയുണ്ടല്ലേ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഇല്ലാതില്ലാതില്ല. അവളെ നോക്കാതെ പറഞ്ഞു. 

എവിടെക്കാ രാവിലെ തന്നെ കോലം കെട്ടി പോകുന്നേ. 

ഒരു പെന്നും പേപ്പറും എടുത്തിട്ട് വാ വിശദമായി എഴുതി തരാം. 

ആണോ വൻ മിനിറ്റ് പേപ്പറും പേനയും എടുത്തു ഇപ്പൊ വരാം. അവൾ അകത്തേക്ക് പോകാൻ നോക്കി. 

ടീ നീ പൊട്ടത്തിയാണോ അതോ അത് പോലെ അഭിനയിക്കുന്നതോ. 

ഈഈ അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. 

നിന്റെ ഈ മോന്തയും കണ്ടല്ലേ പോകുന്നത്. പൊകുന്ന കാര്യം ഗോവിന്ദ 

നമ്മളെ മോന്ത കണ്ടിട്ട് ആർക്കും ഒരു ഏനക്കേടും ഉണ്ടാവേണ്ട പോയേക്കവേ.അവനെ നോക്കി മുഖം കൊട്ടികൊണ്ട്  അവൾ ഉള്ളിലേക്ക് പോയി. 

അവൾ നേരെ അടുക്കളയിലേക്ക് പോയി . ആയിഷ വർക്ക് ഏരിയയിൽ നിന്ന്  മീൻ മുറിക്കുന്നത് കണ്ടു. അതും നോക്കി കൊച്ചു വർത്തനവും പറഞ്ഞു കുറച്ചു സമയം നിന്നു. അപ്പോഴാ ആയിഷയെ ഹാരിസ്ക്ക വിളിച്ചത്. 

സഫു ഈ വെള്ളം മറിച്ചു മീൻ കഴുകി വെക്കണേ ഞാനിപ്പോൾ വരാം. 

തിരിച്ചു വരണ്ട മോളേ ഞാൻ ചെയ്തോളാം എല്ലാം. 

ആയിഷ പോയി . അവൾ മീൻ കഴുകി. വർക്കേരിയിൽ നിന്നും കഴുകിയ വെള്ളം പുറത്തേക്ക് നീട്ടി മറിച്ചു. 

@###$%#@#പുളിച്ച തെറി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് ഫൈസി. മീൻ കഴുകിയ വെള്ളത്തിൽ കുളിച്ചു നിക്കുന്നു ഫൈസി .അവന്റെ തലവഴി മീൻ വെള്ളം ഇറ്റി വീഴുന്നു. അവൾ തലയിൽ കയ്യും വെച്ചു അവനെ നോക്കി. പേടിച്ചിട്ടു ഉള്ളിൽ നിന്നും വിറയൽ വന്നു. ഇവൻ വൈറ്റ് ഷർട്ട് ഇട്ടപ്പോഴേ കരുതിയത എന്തെങ്കിലും എടങ്ങേറ് ഉണ്ടാകുമെന്ന്. അതാ മുന്നിൽ പെടാതെ മുങ്ങി നടന്നത്. കണ്ടക ശനി വണ്ടിയും പിടിച്ചാണല്ലോ പിറകെ വരുന്നത്.  ഇവൻ പോകാൻ ഇറങ്ങുന്നത് കണ്ടിനല്ലോ റബ്ബേ പിന്നെന്തിനാ ഈ അടുക്കള മുറ്റത്ത് വന്നത്. എന്റെ കാര്യത്തിൽ ഇന്നത്തോടെ തീരുമാനം ആകും. പിന്നിൽ നിന്നും പൊട്ടി ചിരി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് ഉമ്മയും ആയിഷയും. ദേഷ്യം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തോടെ സഫു. ഇങ്ങനത്തെ പണിയൊന്നും ചെയ്യരുതായിരുന്നു. അവരുടെ ചിരി കണ്ടപ്പോൾ അറിയാതെ അവളും ചിരിച്ചു പോയി. ഫൈസി എന്തോ വലിച്ചെറിയുന്നത് കണ്ടാണ് അവൾ നോക്കിയത്. ഫോൺ അഞ്ചാറു പീസായി കിടപ്പുണ്ട്. ഇവരൊക്കെയുള്ളത് കൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റാത്ത ദേഷ്യം ഫോണിനോട് തീർത്തതാണ് . അവന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്. അവളെ രൂക്ഷമായി നോക്കി അവൻ പോയി. അവളെ ചിരി താനേ നിന്നു. അവൾ ഫോണിന്റെ പാർട്സ് എല്ലാം പെറുക്കിഎടുത്തു ഫോൺ ശരിയാക്കി ഓൺ ആക്കി നോക്കി . ഡിസ്പ്ലേ പോയെന്ന്  മനസിലായി.എന്റെ ഡിസ്പ്ലേയും ഇന്നത്തോടെ പോകും.കലിപ്പില പോയത് .അവൾ അവന്റെ പിറകെ തന്നെ പോയി .
സഫു ഇപ്പൊ പോകണ്ട. അവന്റെ ദേഷ്യം ഒന്ന് കുറയട്ടെ എന്നിട്ട് പോകാം.  ഉമ്മയും ആയിഷയും പറയുന്നത് കേട്ടെങ്കിലും അവൾ നിന്നില്ല. അവൾ റൂമിൽ പോയി നോക്കി. 

റൂമിലെ പല സാധനങ്ങളും നിലത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഉണ്ട് .
ജീവനും കൊണ്ട് ഓടി പോയാലോ. അതാ നല്ലത്. അല്ലെങ്കിൽ ഇത് പോലെ എന്നെയും പിസാക്കും .പിന്നെ വന്നു സംസാരിക്കാം .അവൾ പോകാൻ തിരിഞ്ഞതും അവൻ കണ്ടു .അവൻ അവളെ അടുത്തേക്ക് വന്നു . അവൾക്ക് പേടിച്ചിട്ട് ഒരു സ്റ്റെപ് പോലും മുന്നോട്ട് വെക്കാൻ പറ്റിയില്ല .അവൻ ഷർട്ട് ഊരി  അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു .
 അവൾക്ക് പെട്ടുന്നു മനസിലായി. മീൻ വെള്ളത്തിന്റെ ഉളുമ്പ നാറ്റം കൊണ്ട് പെട്ടന്ന് ഒക്കനിച്ചു .

നാറ്റം സഹിക്കാൻ പറ്റുന്നില്ലല്ലേ 

പേടിച്ചിട്ട്  അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശേഷി അവൾക്കില്ലായിരുന്നു.

സോറി .

അവളുടെ ഒരു സോറി .അവൻ അടുത്തേക്ക് വന്നു അവളെ രണ്ടു കയ്യിലും അമർത്തി പിടിച്ചു .അവൾ വേദന കൊണ്ട് പുളഞ്ഞു .മുഖത്തേക്ക് നോക്കെടി .

സത്യം ആയിട്ടും ഞാൻ നിന്നെ കണ്ടില്ലായിരുന്നു .

അവൻ കയ്യിൽ പിടിച്ചു ഒന്നുകൂടി അമർത്തി .

വേദനയെടുക്കുന്നു .....പ്ലീസ്.... വിട് .അറിഞ്ഞോണ്ട് അല്ലെന്ന് പറഞ്ഞില്ലേ .വേദന സഹിക്കാൻ പറ്റാതെ അവളെ കണ്ണ് നിറഞ്ഞു .

അവന് അവളെ വിട്ടു .എന്നെ ദ്രോഹിച്ചേ അടങ്ങുന്ന കച്ചകെട്ടി ഇറങ്ങിയതാണോ നീ .

നീ അവിടെ വരുന്ന് ഒരിക്കലും കരുതിയില്ല .

ഞാൻ അവിടെ വന്നതാ ഇപ്പൊ കുറ്റം .ഞാൻ വന്നത് കണ്ടു നീ മനപ്പൂർവം ചെയ്തതാണ് .

സത്യം ആയിട്ടും അല്ല .ഞാൻ കണ്ടിട്ടില്ല .നീ വൈറ്റ് ഷർട്ട് ഇട്ടപ്പോഴേ കരുതിയത എന്തെങ്കിലും സംഭവിക്കുന്ന് .

എന്റെ ഷർട്ടിന ഇപ്പൊ കുഴപ്പം .സത്യം പറയെടീ എന്നോട് ഉള്ള ദേഷ്യം തീർത്തിട്ട് കുറ്റം ഷർട്ടിന്റെ പേരിൽ ഇട് .എന്ന് അൻസിയെ ഓർത്തു ഈ ഷർട്ട് ഇട്ടിനോ നിന്നെ കണ്ടിരിക്കും .ഷർട്ടിന്റെ കാര്യം പിന്നെ പറയണ്ട .

ഞാൻ വാഷ് ചെയ്തു തരാം .

എന്റെ ലക്കി ഷർട്ട്‌ ആയെ ഞാൻ വൈറ്റ് കണ്ടിട്ട് ഉള്ളൂ .ഇനി എനിക്കിത് വേണ്ട .ഇന്നത്തോടെ വൈറ്റ് ഇടുന്നത് നിർത്തി .ഇത് ഇട്ടിനോ നിന്റെ തിരുമോന്ത കാണേണ്ടി വരും ഉറപ്പാണ് .നിന്റെ നിഴൽ പോലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല .
എന്ന് നിന്നെ കണ്ടു മുട്ടിയോ അന്ന് തുടങ്ങിയത എന്റെ കഷ്ടകാലം .ഏത് ജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലം ആണാവോ ഞാൻ ഇപ്പൊ അനുഭവിക്കുന്നെ .
മടുത്തു എനിക്ക് ശരിക്കും മടുത്തു .നിന്നെ കണ്ടത് തൊട്ട് മനസ്സമാധാനം എന്നൊന്ന് ഞാൻ അറിഞ്ഞിട്ടില്ല .ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും .ഒന്ന് പോയി തരുമോ എന്റെ ജീവിതത്തിൽ നിന്നും ഞാൻ വേണമെങ്കിൽ നിന്റെ കാല് പിടിക്കാം .അവൻ കുനിയാൻ നോക്കിയതും അവൾ പിറകോട്ട് മാറി നിന്നു .

നീ എന്ത് വട്ടാ ഈ കാണിക്കുന്നേ .നിന്റെ ജീവിതത്തിൽ നിന്നും ഞാൻ പോകണം അത്രയല്ലേ ഉള്ളൂ .പൊക്കോളാം ഇപ്പൊ തന്നെ പൊക്കോളാം .ഇനി ഒരിക്കലും നീ എന്നെ കാണില്ല .സത്യം ആയിട്ടും കാണില്ല .ഞാൻ ജീവനോടെ ഉണ്ടെങ്കിലല്ലേ നീ എന്നെ കാണു .കരഞ്ഞു കൊണ്ട് അതും പറഞ്ഞു അവൾ ഓടി പോയി .

അവൻ കുളിക്കാൻ ബാത്‌റൂമിലേക്കും പോയി .ഒരു സോപ്പ് മൊത്തം തീർന്നിട്ടും മീൻ നാറിനുണ്ടെന്ന് അവന് തോന്നി .അവൻ ബോഡി സ്പ്രേ തീരുന്നത് വരെ അടിച്ചു .സഫവിനോട് ഉള്ള ദേഷ്യം അവന്റെ ഉള്ളിൽ ആളി കത്തുന്നുണ്ടായിരുന്നു .

ഫൈസി സഫു എവിടെ .ഉമ്മാന്റെ ചോദ്യം കേട്ടു അവൻ തിരിഞ്ഞു നോക്കി .

എവിടെയെങ്കിലും ഉണ്ടാവും .ഞാൻ കണ്ടില്ല .

ഞാൻ ഈ വീട് മൊത്തം നോക്കി .അവളില്ല .

ഇവിടെയും ഇല്ലേ പിന്നെവിടെ പോയി .ആയിഷ അതും പറഞ്ഞു കേറി വന്നു .

നീ അവളെ വഴക്ക് പറഞ്ഞിരുന്നോ .

അവൻ തലതാഴ്ത്തി നിന്നു .

അറിയാതെ പറ്റിപോയതല്ലേ .അറിഞ്ഞോണ്ട് ആരെങ്കിലും അങ്ങനെ ചെയ്യോ ഫൈസി .ഒരു തമാശയായി എടുക്കുന്നതിനു പകരം .നാണമില്ലല്ലോ കുട്ടികളെ പോലെ ബീഹെവ് ചെയ്യാൻ .

ദേഷ്യം പിടിച്ചപ്പോൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അതിന് വീട്ടിൽ നിന്നും ഇറങ്ങി പോയോ. അവൾ ലാസ്റ്റ് പറഞ്ഞത് അപ്പോഴാ അവൻ ഓർമ വന്നത്. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അല്ലേ നീയിനി എന്നെ കാണു. അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. ഇനി വല്ല കടുംകൈ ചെയ്തു കാണുമോ. അവൻ പുറത്തേക്കു ഓടി പോയി.എല്ലായിടത്തും അവളെ തിരഞ്ഞു. കണ്ടില്ല. അവൻ ഒരിക്കൽ കൂടി അവളെ റൂമിലേക്ക് പോയ് നോക്കി. അവളെ ഡ്രസ്സ്‌ എല്ലാം അവിടെയുണ്ട്  . വീട്ടിലേക്ക് പോയതല്ല. ഇനി വേണ്ടാത്ത വല്ലചിന്തയും....... അവന് ചെറുതായി പേടി തോന്നി. അവന് തളർച്ചയോടെ അവിടെ ബെഡിൽ ഇരുന്നു. എവിടെയാണെന്ന് വെച്ച ഇനി അന്വേഷിക്കുക. 

എന്താ ഫൈസി പേടിച്ചു പോയോ. ആയിഷ അവന്റെ ചുമലിൽ കൈ വെച്ചു. 

ബാബി ഞാൻ പെട്ടന്നുള്ള ദേഷ്യത്തിന് എന്തൊക്കെയോ വഴക്ക് പറഞ്ഞു അതിന് അവൾ....... പേടികൊണ്ട് അവന്റെ ശബ്ദം ഇടറിയിരുന്നു. 

ഞങ്ങൾ ചുമ്മാ ഒന്ന് പേടിപ്പിച്ചതാടോ അവൾ ടെറസിൽ ഉണ്ട്. നീ വഴക്ക് പറഞ്ഞു കരയുന്നത് കണ്ടപ്പോൾ നിന്നെ  ഒന്ന് പേടിപ്പിച്ചെന്നേ ഉള്ളൂ. ബാക്കി പറയുന്നത് കേൾക്കുന്നതിന് മുന്നേ അവൻ ടെറസിലേക്ക് ഓടിയിരുന്നു . അവൾ തുണി ആറിയിടുന്നത്  കണ്ടു. അവൻ കുറച്ചു സമയം അവളെ നോക്കി നിന്നു.. അവൾ അവനെ കണ്ടു.

ദേ ഫൈസി ഞാൻ നിന്റെ മുന്നിൽ വന്നില്ല. നീ എന്റെ മുന്നില വന്നത്.  ഇനി അതിനും വഴക്ക് പറയണ്ട. അവളതും പറഞ്ഞു അകത്തേക്ക് പോയി. 

പിന്നെ അന്ന് ഒരിക്കൽ പോലും അവൾ അവന്റെ മുന്നിൽ പോയില്ല. അവനെ കാണുന്നിടത്തെല്ലാം  മാറി നടന്നു. പിറ്റേന്ന് രാവിലെ  ഉറങ്ങി എണീറ്റപ്പോൾ ബെഡിന്റെ സൈഡിൽ ഒരു വൈറ്റ് ഷർട്ട് കണ്ടു. അതിന്റെ അടിയിൽ ഒരു കടലാസും. അവൻ അതെടുത്തു വായിച്ചു. എന്നെ കൊണ്ടുള്ള ശല്യം ഇനി ഉണ്ടാവില്ല.കോളേജിൽ നിന്ന് രണ്ടു ദിവസത്തെക്ക് ടൂർ പോവുന്നുണ്ട്. പോകുന്നില്ലെന്ന്കരുതിയത. രണ്ടു ദിവസം എങ്കിലും നീ സമാധാനത്തോടെ ജീവിച്ചോ.അത് കൊണ്ട് മാത്രമ പോകുന്നേ. വന്നാലും ഞാൻ നിന്റെ മുന്നിൽ വരില്ല. പോരേ. അൻസിയെ കാണാൻ പോകുമ്പോൾ നിന്റെ ലക്കി ഷർട്ട് തന്നെ ഇട്ടു പോകണം . ഇത് അന്ന് പായസം മറിഞ്ഞപ്പോൾ  വാഷ് ചെയ്യാൻ തന്ന ഷർട്ടാണ്. എനിക്ക് നിങ്ങൾ പരസ്പരം നേരിട്ട് കാണുന്നത് കാണണംന്ന് ഉണ്ടായിരുന്നു .അന്ന് നെറ്റ് ഞാൻ എത്തുള്ളു .   അൻസിയോട് എന്റെ അന്വേഷണം പറയണം. നിങ്ങൾ സുഗമായി ജീവിച്ചോ . നിങ്ങൾക്കിടയിലേക്ക് ശല്യമായി ഞാനൊരിക്കലും വരില്ല. ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് ഷെൽഫിൽ വെച്ചിട്ടുണ്ട്  . അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ .ഗുഡ് ബൈ.


                                         ........... തുടരും


💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 39 & 40

ഭാര്യയെന്ന നിലയിൽ ഞാൻ വെറും സീറോ ആയിപോയല്ലോടി അവൾ സങ്കടത്തോടെ പറഞ്ഞു. പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു. 

അല്ല അതിന് നീ എപ്പോഴാ ഭാര്യയായത്. അവൻ ഒരിക്കലെങ്കിലും നിന്നെ ഭാര്യയായി കണ്ടിട്ട് ഉണ്ടോ. നിങ്ങൾ ഒരുമിച്ച് ഒരു റൂമിൽ കിടന്നിട്ടുണ്ടോ.നിന്റെ  ദേഹത്ത് എപ്പോഴെങ്കിലും അവൻ തൊട്ടിട്ട് ഉണ്ടോ. അതൊക്കെ പോട്ടെ അവന്റെ ഭാഗത്തു നിന്നും  സ്നേഹത്തോടെയുള്ള  ഒരു നോക്കോ വാക്കോ ഉണ്ടായിട്ടുണ്ടോ.  ഇല്ലല്ലോ പിന്നെങ്ങനെയാ നീ അവന്റെ ഭാര്യയായത്.മഹർഅണിയിച്ചെന്ന് കരുതി ഭാര്യയാവില്ല. മനസ്സ് കൊണ്ട പരസ്പരം  ഒന്നിക്കേണ്ടത്. 

സങ്കടം സഹിക്കാൻ പറ്റാത്തോണ്ട് പറഞ്ഞു പോയതാടീ. രണ്ടു  ദിവസം കഴിഞ്ഞു വീട്ടിൽ നിന്നും വന്നിട്ട്. ജീവനോടെ ഉണ്ടോന്ന് എങ്കിലും അറിയാൻ  ഒരു msg...... അല്ലെങ്കിൽ ഒരു ഫോൺ കാൾ........അത് പോലും അവൻ ചെയ്തില്ലല്ലോ.പറഞ്ഞു കഴിഞ്ഞതും  അവൾ കരഞ്ഞു പോയി. 

അവന് അൻസിയെന്ന മാറാരോഗം ബാധിച്ചിരിക്കുകയല്ലേ അത് മാറാതെ അവൻ നന്നാവില്ല. അത് മാറ്റി അവിടെ നിന്നെ പ്രതിഷ്ഠിക്കാൻ നീ ശ്രമിച്ചതും ഇല്ലല്ലോ. അതെങ്ങനെയാ അവന്റെ മനസ്സ് വേദനിക്കുന്നത് നിനക്ക് സഹിക്കാൻ പറ്റില്ലല്ലോ. അൻസിയെയാ അവൻ സ്നേഹിക്കുന്നത് അത് കൊണ്ട് അൻസിയെ അവന് കാണിച്ചു കൊടുക്കണം എന്നും പറഞ്ഞല്ലായിരുന്നോ നടപ്പ്. എല്ലാം വരുത്തി വെച്ചിട്ട് ഇരുന്നു മോങ്ങുന്ന കണ്ടില്ലേ. മുഖത്തിട്ട് ഒന്ന് തരാനാ തോന്നുന്നേ. ഫൈസിയെ നിനക്ക് നഷ്ടപ്പെട്ടൊന്നും ഇല്ലല്ലോ.ഇനിയും ടൈമുണ്ട്. 
ടെൻഷൻ ഒക്കെ  മാറ്റി വെച്ചു റിലാക്സ് ആകാന ഈ ടൂറിനു വന്നത്. നീ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷാഹിദ് എന്നെ വരാൻ സമ്മതിച്ചത് തന്നെ. എന്നിട്ട് നീയിങ്ങനെ സാടും. നമ്മുടെ കോളേജ് ലൈഫിലെ ലാസ്റ്റ് ആണ്. ഇനിയൊരിക്കലും നമുക്ക് ഫ്രെണ്ട്സിന്റെ കൂടെ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാൻ കഴിയോ ഇല്ലല്ലോ. തത്കാലം എല്ലാം മാറ്റി വെക്ക് എന്നിട്ട് കണ്ണൊക്കെ തുടച്ചു മൊഞ്ചത്തി കുട്ടിയായി ഇരിക്ക്. കരയല്ലെടാ  പ്ലീസ്...... സന അവളെ നോക്കി റിക്വസ്റ്റോടെ പറഞ്ഞു. 

അവളെ നോക്കി ഒരു പുഞ്ചിരി വരുത്തിച്ചു.എന്നിട്ട് കണ്ണൊക്കെ തുടച്ചു. ഇല്ലെടി എല്ലാം വിട്ടു. ഐ ആം ഹാപ്പി.വെരി വെരി ഹാപ്പി.  പോരേ. 

അവന്റെ ലാസ്റ്റ് സീൻ കാണുമ്പോൾ നെഞ്ച് പിടക്കുകയാണ്. ഓരോ നിമിഷവും ആഗ്രഹിക്കാറുണ്ട്  സ്നേഹത്തോടെയുള്ള സഫുന്ന് ഉള്ള ഒരു വിളിക്ക് വേണ്ടി. ഓൺലൈനിൽ വരുമ്പോൾ മനസ്സ് വല്ലാതെ തുടിക്കുകയാണ് എന്തെങ്കിലും ഒരു msg വന്നാലൊന്ന്.കാൾ വരുന്ന ശബ്ദം കേൾക്കുമ്പോൾ  അവനായിരിക്കുമോന്ന് കരുതി   ഓടി പോയ നോക്കൽ .അവൻ അല്ലെന്ന് അറിയുമ്പോൾ ഉള്ള അതിന്റെ നിരാശ....  വേദന അനുഭവിച്ചവർക്കേ അറിയൂ.  നിറഞ്ഞ കണ്ണുകൾ സന കാണാതിരിക്കാൻ 
പുറത്തേക്ക് നോക്കി ഇരുന്നു. 

*********
ഇന്ന് അൻസി വരുന്ന ദിവസം ആണ്. വരുമോ അവൾ. വരാതിരുന്നെങ്കിൽ ....... ജീവനോടെ ഉണ്ടെങ്കിൽ വരുമെന്നല്ലേ പറഞ്ഞത്. വരും ....വരാതിരിക്കില്ല .

അവൻ കുളിച്ചു ഷർട്ട് എടുക്കാൻ ഷെൽഫ് തുറന്നപ്പോഴാണ് സഫു തന്ന വൈറ്റ് ഷർട്ട് കണ്ണിൽ ഉടക്കിയത്. അവൻ അതെടുത്തു. എന്റെ എല്ലാ ലക്കി ഡേയ്സിലും ഈ ഷർട്ട് തന്നെയാണ് ഇടൽ. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസം ആണ്. അത് കൊണ്ട് ഇത് തന്നെ ഇട്ടു പോകണം . അവൻ ഷർട്ട് ഇട്ടു റെഡിയായി പോകാൻ ഇറങ്ങി.ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി.കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നു. പിന്നെ   ഭ്രാന്ത് പിടിച്ച പോലെ അവിടെ ഉണ്ടായിരുന്ന സകലതും അവൻ തട്ടി എറിഞ്ഞു.ഫോണിൽ ഞാൻ എത്തിയെന്ന് പറഞ്ഞു അൻസിയുടെ msg വന്നു .   അവൻ പത്തു മിനിറ്റ് കൊണ്ട് തന്നെ അൻസി വരാന്ന് പറഞ്ഞ റിസോർട്ടിൽ എത്തി. 

അകത്തേയ്ക്ക് നടക്കും തോറും  അവന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. പറഞ്ഞ ടേബിളിൽ അവൾ ഉണ്ട്. കണ്ടതും അവന്റെ ഹാർട്ട് ഇടിപ്പ് കൂടുന്നത് അവൻ അറിഞ്ഞു. ആകെയൊരു പരവേശം. കയ്യും കാലും വിറക്കുന്നത് പോലെ. അവൻ അവളെ മുന്നിൽ എത്തി.പർദ്ദയാണ് ഇട്ടത് എന്നത്തേയും പോലെ ഹിജാബ് കെട്ടിയിരുന്നു. അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയത് പോലെ തോന്നി അവന്ന്. അത് നോക്കാൻ ശക്തിയില്ലാതെ അവൻ മിഴികൾ താഴ്ത്തി. 

നല്ല ആളാ കൃത്യ ടൈം ആണല്ലോ. ഞാൻ വന്നിട്ട് പത്തു മിനിറ്റ് ആയി. 

അവൻ അവളെ നോക്കി പുഞ്ചിരിച്ചു .

ഇരിക്ക് അവൾ അവളെ നേർക്കുള്ള കസേരയിലേക്ക് കൈ കാണിച്ചു. അവൻ അവിടെ ഇരുന്നു. 

അവർക്കിടയിൽ വല്ലാത്തോരു മൗനം തളം കെട്ടി നിന്നു .

ഹലോ ഞാൻ വന്നത് ഇങ്ങനെ മൗനവ്രതം ആചരിക്കാനല്ല. വന്നിട്ടിപ്പോ കാമണിക്കൂറിൽ അധികമായി ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇങ്ങനെ ഇരിക്കാനാണെങ്കിൽ വരേണ്ട കാര്യം ഇല്ലായിരുന്നു. 

അവൻ മുഖം ഉയർത്തി അവളെ നോക്കി. 

എന്താടോ ഒന്നും പറയാൻ ഇല്ലേ. ഫോണിൽ എന്തൊരു വാചകമടിയാ നേരിട്ട് കണ്ടപ്പോൾ മിണ്ടാട്ടം പോയോ. 

എവിടെയാ തുടങ്ങണ്ടേ....
.. എങ്ങനെയാ തുടങ്ങണ്ടേ.... എന്താ പറയേണ്ടേ..... എന്നൊന്നും മനസ്സിലാവുന്നില്ല .അവൻ വിക്കി വിക്കി ഇത്രയും പറഞ്ഞു. 

എന്ന ഞാൻ തന്നെ തുടങ്ങാം. തനിക്ക് എന്റെ മറുപടി അറിയണ്ടേ. അത് ഓർത്താണോ ഈ  ടെൻഷൻ. മറുപടി അറിയുന്നതിന് മുന്പായി എന്റെ മുഖം കാണണ്ടേ. അതിന് വേണ്ടിയല്ലേ നീ ഇത്രനാളും കാത്തിരുന്നത്. ജസ്റ്റ്‌ എ മിനിറ്റ് .അവൾ ഹിജാബ് അഴിക്കാൻ കൈ ഉയർത്തി .

ആയിരുന്നു. പക്ഷേ ഇപ്പോ..... 

ഇപ്പൊ എന്താ കാണണ്ടേ.അവൾ ചെറു ചിരിയോടെ ചോദിച്ചു .

വേണ്ട ......അവൻ അവളെ മുഖത്ത് നോക്കാതെ മെല്ലെ പറഞ്ഞു. 

വേണ്ടേ.... അവൾ ഇരുന്നിടത് നിന്നും എണീറ്റു പോയി. അവളുടെ ശബ്ദം ഉയർന്നിരുന്നു. അവളുടെ മുഖത്ത് ഒരു ഞെട്ടൽ അവൻ കണ്ടു. 
നീ എന്താ ഇപ്പൊ പറഞ്ഞത് .എന്നെ കാണണം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്. എന്നിട്ടിപ്പോ എന്റെ മുഖം കാണണ്ടന്നോ .

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് .നമുക്ക് ഒന്ന് നടന്നാലോ .

അവൾ തലയാട്ടി .അവന്റെ പിറകെ നടന്നു .

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു. മാപ്പ് പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഇപ്പൊ ചെയ്യാൻ പോകുന്നതും.  പറഞ്ഞതും ചെയ്തതും ചെയ്തു കൂട്ടിയതും മൊത്തം തെറ്റുകൾ മാത്രമാണ്. ആ തെറ്റുകളുടെ ശിക്ഷയാണ് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന നീ. എല്ലാം ഫോണിൽ പറഞ്ഞാൽ മതിയെന്ന കരുതിയത്. ബട്ട്‌ ഇന്ന് നീ ഇവിടെ ഉറപ്പായും വരുമെന്ന് പ്രോമിസ് ചെയ്തപ്പോൾ എനിക്ക് തിരിക്കാൻ  വരാതിരിക്കാൻ കഴിഞ്ഞില്ല. അവസാനമായി ഒന്ന് നേരിൽ കണ്ടു മാപ്പ് പറയണമെന്ന് തോന്നി.  അത് കൊണ്ട് മാത്രമാണ് വന്നത്.

നീ എന്താ ......ഈ ...പറഞ്ഞു വരുന്നത് .അവളുടെ വാക്കുകളിൽ ആകാംഷ നിറഞ്ഞിരുന്നു .

 എനിക്ക് നിന്നോട് .......ഇപ്പൊ .....  ഞാൻ ....സത്യം പറയാലോ ഞാൻ നിന്നെ പ്രണയിച്ചിട്ടൊന്നും ഇല്ലായിരുന്നു .

പിന്നെയെന്തിന    നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് .അത് കളവായിരുന്നോ 

അവൻ മറുപടി പറയാതെ മുഖം കുനിച്ചു. 

ഈ തല കുനിച്ചുള്ള നിൽപ്പിൽ തന്നെ മനസിലായി അതിന്റെ മറുപടി. അവൾ തളർച്ചയോടെ അവിടെ ഇരുന്നു. 

ഞാനിപ്പോ ചിരിക്കണോ അതോ കരയണോ. നീയല്ലേ എന്നെ തേടി വന്നു ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നെ നിർബന്ധിച്ചു ഇവിടെ വരുത്തിയതും നീ. എന്നിട്ടിപ്പോ പറയുന്നു ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്. രണ്ടുമൂന്നു  ദിവസം ആയി നമ്മൾ തമ്മിൽ കോൺടാക്ട് കുറവായിരുന്നു. ആ ചെറിയൊരു അകലം വന്നപ്പോഴേക്കും എന്നോടുള്ള ഇഷ്ടം പോയോ. നീ തമാശ പറയുകയാണോ . ഒന്ന് തെളിച്ചു പറയ് ഫൈസി. 

പറഞ്ഞത് മുഴുവൻ സത്യം ആണ്. എനിക്ക് നിന്നോട് ഉണ്ടായിരുന്നത് പ്രണയമൊന്നും അല്ലായിരുന്നു. 

പിന്നെ....... 

അവൻ അവളെ തന്നെ നോക്കി കുറച്ചു സമയം നിന്നു.  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ മറുപടിക്കായി അവൾ അവനെ തന്നെ ഉറ്റുനോക്കിയിരുന്നു. 


                                           .............. തുടരും 
💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 40

മുത്തേ തേനേ ചക്കരേന്നൊക്കെ വിളിച്ചു ഒലിപ്പിച്ചു പിറകെ നടന്നിട്ട് തലയിൽ ആകുന്നു കണ്ടപ്പോൾ കാല് മാറുകയാണല്ലേ .

അവന്റെ മുഖത്ത് വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു .

എന്താ ചിരിക്കുന്നെ നീ എന്നെ പ്രണയിച്ചിട്ടില്ലെന്ന് ആണോ പറയാൻ വരുന്നേ .

പ്രണയിച്ചില്ലെന്ന് പറഞ്ഞാൽ അത് കളവാകും .പ്രണയിച്ചിരുന്നു അതിന്ന് കാരണം നീ ഒരു സുന്ദരി ആയത് കൊണ്ടാണ് .എന്നെ പോലെയുള്ള എല്ലാ ബോയ്സും ആഗ്രഹിക്കുന്നത് താൻ കെട്ടാൻ പൊകുന്ന പെണ്ണ് സുന്ദരി ആയിരിക്കണമെന്നാണ് .സ്വപ്നം കാണുന്നതും ഐശ്വര്യറായി പോലൊരു പെണ്ണ് വേണമെന്ന് തന്നെയാണ് .ഞാനും അത് തന്നെ ആഗ്രഹിച്ചു .അതിലെന്താ ഒരു തെറ്റ് .എനിക്ക് നിന്നോട് ഉണ്ടായിരുന്നത്  പ്രണയമൊന്നും  അല്ലായിരുന്നു .വെറും അട്ട്രാക്ഷൻ മാത്രമാണ് .അത് പ്രണയമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു .അത് എനിക്ക് മനസ്സിലായത് ഇപ്പോഴാണെന്ന് മാത്രം .സൗന്ദര്യം ഉള്ള ഏത് വസ്തു കണ്ടാലും അത് നമ്മെ വല്ലാതെ ആകർഷിക്കും .അത് പോലെയായിരുന്നു എനിക്ക് നീയും .എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്ണ്  നീയായിരുന്നു .നിന്റെ ഈ കണ്ണുകൾ അതായിരുന്നു നിന്നെ എന്നിലേക്ക്‌ ആകർഷിച്ചതും .ഈ സുന്ദരമായ കണ്ണുകളുള്ള നിന്റെ മുഖം ഓർത്താണ് എപ്പോഴും നടന്നത്.നിന്നെ കാണണം മിണ്ടണം പരിജയപെടണം അത് മാത്രം ആയിരുന്നു മനസ്സിൽ .അത് പ്രണയം ആണെന്ന് ഞാൻ കരുതി .ബട്ട്‌ അത് വെറും ക്യുരിയോസിറ്റി ആയിരുന്നു .നീ അകന്നു പോയപ്പോൾ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്തു .എനിക്ക് നിന്നോട് അപ്പൊ  ഉണ്ടായിരുന്നത് ശരിക്കും മിസ്സിംഗ്‌ അല്ലയിരുന്നു പകരം നിനക്ക് എന്തെങ്കിലും പറ്റിയോ നീ എവിടെയാണ് ഉള്ളത് .നിന്നെ ഇനി കാണാൻ പറ്റില്ലല്ലോ എന്നൊക്കെയുള്ള ആധിയായിരുന്നു .എല്ലാം  മനസ്സിലായത് ഇപ്പോഴാണെന്ന് മാത്രം .സഫുവിനെ ആദ്യമായി കണ്ടപ്പോൾ നീയുമായുള്ള സാമ്യം ആയിരുന്നു എനിക്ക് അവളോട് ദേഷ്യം ഉണ്ടാകാൻ കാരണം .പലപ്പോഴും അവൾ എന്നെ ഇറിറ്റേറ്റ് ചെയ്തപ്പോൾ അത് അവളോടുള്ള ദേഷ്യം വെറുപ്പായി  മാറി .ആ ടൈമിൽ ആണ് അവളുമായി എന്റെ വിവാഹം .എന്റെ ജീവിതം അവൾ  നശിപ്പിച്ചുന്നുള്ള തോന്നൽ അവളോടുള്ള എന്റെ പക കൂട്ടി .അവൾക്ക് നിന്നെ അറിയാമെന്നു അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും നിന്നെ കണ്ടുപിടിക്കണമെന്നായിരുന്നു മനസ് മുഴുവൻ .നിന്നെ പറ്റി അവളോട് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ കണ്ട ഇഷ്ടക്കേട് അവളെ വേദനിപ്പിക്കാൻ എന്റെ പകക്ക് ഒരായുധം ആക്കി മാറ്റി .അവളോടുള്ള വെറുപ്പ് എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചു  .അവളോടുള്ള ദേഷ്യം എപ്പോഴോ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങി .മാഞ്ഞു തുടങ്ങിയത് ദേഷ്യം മാത്രമല്ല .നിന്നോടുള്ള എന്റെ കൺസെപ്റ്റ് കൂടിയായിരുന്നു . അടർത്തിമാറ്റാൻ പറ്റാത്ത വിധം നീ എന്നിൽ ഉണ്ടായിരുന്നുന്ന് ഉള്ള വിശ്വാസം കൂടിയാണ് .അൻസി അന്ന് സിഗരറ്റ് നിർത്താൻ പറ്റാത്തതിന് കാരണം നിന്നെ പിറകോട്ട് വലിക്കുന്ന എന്തോ ഒന്ന് നിന്റെ മനസ്സിൽ ഉണ്ടായിരുന്നുന്ന് പറഞ്ഞപ്പോൾ ഒരു പാട് ആലോചിച്ചു അതെന്താണെന്ന് .നീ എന്റെ ജീവിതത്തിൽ വന്നാൽ ഉണ്ടാവുന്ന നഷ്ടങ്ങൾ ആയിരുന്നു അതിന് കാരണം .അപ്പൊ എനിക്ക് മനസ്സിലായി .ആ നഷ്ടങ്ങളെക്കാൾ വലുതായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹമെന്ന് .അവിടം തൊട്ട് എന്റെ മനസ്സ് പതറാൻ തുടങ്ങി .നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴം ഞാൻ അളന്നു .നിന്റെ സുന്ദരമായ ഈ കണ്ണുകൾ ,നിന്റെഎളിമ ,വിനയം ,മറ്റുള്ളവരോടുള്ള സഹാനുഭൂതി ,അതൊക്കെയാണ് നിന്നെ എന്നിൽ ആകർഷിച്ചത് .  ഇഷ്ടം തോന്നിയിരുന്നു എനിക്ക് നിന്നോട് .പക്ഷേ അത് പ്രണയം ആയിരുന്നില്ല എന്നെനിക്ക് മനസിലായി .ഇനി നീ പറയ് എനിക്ക് നിന്നോട് ഉണ്ടായിരുന്നത് പ്രണയം ആയിരുന്നോ അട്ട്രാക്ഷൻ ആയിരുന്നോ .

ആദ്യം തോന്നുന്ന അട്രാക്ഷൻ  തന്നെയല്ലേ  ശരിക്കും  പ്രണയമായി മാറുന്നത് .

പകുതിയിൽ അധികം പ്രണയവും അങ്ങനെ തന്നെയാണ് .അത് കൊണ്ട് തന്നെയാണ് പാതിയിൽ അവസാനിക്കുന്നതും. അട്രാക്ഷൻ കുറഞ്ഞു വരുമ്പോൾ പ്രണയവും അങ്ങ് പോകും .അതിനേക്കാൾ മനോഹരമായത്  കാണുമ്പോൾ അതിന്റെ പിറകെയും പോകും .അത് പ്രണയത്തിൽ ആയാലും വിവാഹജീവിതത്തിൽ ആയാലും അങ്ങനെ തന്നെയാണ് .തേപ്പും ഡിവോഴ്സ് ഒക്കെ കൂടുന്നതും അത് കൊണ്ടാണ് .അവൻ ഒന്ന് നിർത്തി .പിന്നെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി .
ദേഷ്യം തോന്നുന്നുണ്ടോ എന്നോട് .അങ്ങോട്ട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് .

നിനക്ക് എന്നോട് പ്രണയം ആയിരുന്നു .അത് അട്രക്‌ഷൻ ആണെന്ന് ഇപ്പൊ നിനക്ക് തന്നെ തോന്നിതുടങ്ങിയ സ്ഥിതിക്ക് അതൊരിക്കലും പ്രണയം ആവില്ല .എനിക്ക് ദേഷ്യം ഒന്നും ഇല്ല .
നമ്മൾ അബദ്ധത്തിൽ ഒരു തെറ്റ് ചെയ്തു .അത് മറച്ചു വെക്കാൻ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യുമ്പോഴാണ് അത് തെറ്റായി മാറുന്നെ .ചെയ്തത് തെറ്റാണെന്നു മനസ്സിലാക്കി നീ തിരുത്തിയില്ലേ .എല്ലാം എന്നോട് തുറന്നു പറഞ്ഞില്ലേ അതോടെ നിന്റെ തെറ്റുകൾ നീ തിരുത്തി .ഞാൻ വെറുതെ കഥയറിയാതെ ആട്ടം ആടിയെന്ന് മാത്രം .

സോറി.ഒന്നും മനപ്പൂർവം ആയിരുന്നില്ല .  ഞാൻ എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ് .ഇത്രയും നാൾ ഞാൻ സ്വപ്നലോകത്ത് ആയിരുന്നു ഇനി എനിക്ക് ഭൂമിയിലേക്ക് ഇറങ്ങണം .എവിടെയോ വെച്ചു എനിക്ക് നഷ്ടമായ എന്റെ സ്വപ്‌നങ്ങൾ തിരിച്ചു കൊണ്ട് വരണം .   ഈ നിമിഷം മുതൽ പുതിയൊരു ആളായി മാറണം .ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .നീയുമായുള്ള റിലേഷനും  ഇവിടെ വെച്ചു അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു .എന്നോട് പൊറുക്കണം.

അവസാനമായി എന്നെ ഒന്ന്  കാണണമെന്ന ആഗ്രഹവും ഇപ്പൊ  ഇല്ലേ .

ഇല്ല .കാണുന്നത് സുന്ദരം .കാണാത്തത് അധി സുന്ദരം .ചുവപ്പ് മൂക്കുത്തിയണിഞ്ഞ പൂച്ചകണ്ണുകാരിയായി എന്നും മനസ്സിൽ ഉണ്ടാകും നല്ലൊരു ഫ്രണ്ടായി .അതിനിപ്പോ ഒരു രൂപത്തിന്റെ ആവിശ്യമില്ല .ഞാൻ പോട്ടെ വിധിയുണ്ടെങ്കിൽ പിന്നെ എപ്പോഴെങ്കിലും  കണ്ടു മുട്ടാം .ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിക്കുന്നു .ബൈ .അവൻ നടന്നകലുന്നത്  നോക്കി അവൾ ഒരു ദീർഘ നിശ്വാസത്തോടെ അവിടെ ഇരുന്നു .

മുന്നിൽ ഒരു ബോട്ടിൽ വെള്ളം വെച്ചത് കണ്ടു അവൾ മുഖം ഉയർത്തി നോക്കി .സാലി .

വല്ലാത്ത ദാഹം കാണും കുടിച്ചോളൂ .

അവൾ ബോട്ടിൽ എടുത്തു അങ്ങനെതന്നെ വായിലേക്ക് കമിഴ്ത്തി .

മെല്ലെ കുടിക്ക് .എനിക്ക് ധൃതിയൊന്നും ഇല്ല .
അവൾ കുടിച്ചു കഴിഞ്ഞു ബോട്ടിൽ തിരിച്ചു കൊടുത്തു . നേരിയ കിതപ്പോടെ അവനെ നോക്കി .

ആൾമാറാട്ടത്തിന് ഇപ്പൊ പൊക്കി അകത്തിട്ട ജാമ്യം പോലും കിട്ടില്ല .ക്രിമിനൽ കേസ് ആണ് ഇത് .കേട്ടോടി അൻസി എന്ന ഫ്രോഡ് സഫു .

ഫ്രോഡ് അന്റെ കെട്ടിയോൾ .മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിക്കുമ്പോഴാ അവന്റെയൊരു ഒലക്കമേലെ വരവ് .എന്നാ പൊക്കി അകത്തിട് അതന്നെയ നല്ലേ .

ചൂടിലാണല്ലോ മുത്തേ .കൂൾ ഡൗൺ .ടീ ഒരു ഡൌട്ട്  നിന്റെ ശബ്ദം കേട്ടിട്ടും അവന് സംശയം ഒന്നും  തോന്നിയില്ലേ .

എവിടെ നിന്ന് മനസ്സിലാവാൻ .ശബ്ദം മാറ്റിയല്ലേ സംസാരിക്കുന്നെ .നമ്മൾ നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ് .മറന്നോ നീ 

ആ മിമിക്രിക്ക് സമീർക്ക ബെൽറ്റ്‌ കൊണ്ടടിച്ച പാട് ഇപ്പോഴും ഇല്ലേ കാലിൽ .

ഈൗ .അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു .

എന്നാലും കാഞ്ഞ വിത്ത് തന്നെയാ നീ .സംശയത്തിന് ഒരിടപോലും കൊടുക്കാതെ ആ ഫൈസിയെ ഇങ്ങനെ ഇട്ട് കളിപ്പിച്ചില്ലേ .

അല്ല നീ ഇപ്പൊ എവിടെ നിന്ന പൊങ്ങി വന്നേ .

.അൻസിയുടെയും ഫൈസിയുടെയും കണ്ടു മുട്ടൽ നേരിട്ട് കാണണമെന്ന് തോന്നി .നീ വന്നപ്പോ തൊട്ട് ഞാനും ഉണ്ടായിരുന്നു നിന്റെ പിറകിൽ .ഈ അസുലഭ മുഹൂർത്തം കാണാൻ എനിക്കാണല്ലോ കൂടുതൽ അവകാശം .കാരണം നിങ്ങളെ തമ്മിൽ പിരിച്ചത് ഞാനാണല്ലോ .

.നിനക്ക് അപ്പൊ എല്ലാം അറിയാമായിരുന്നോ .

Mm .സത്യം പറഞ്ഞാൽ എല്ലാം അറിഞ്ഞപ്പോൾ നിന്റെ മുഖത്തിട്ട് ഒന്ന് തരണം എന്നുണ്ടായിരുന്നു .അതിനേക്കാൾ വലിയൊരടി ഫൈസി നിനക്ക് തന്നു കഴിഞ്ഞു .ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ല .ശരിക്കും പറഞ്ഞാൽ ഫൈസിയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രതികരണം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല .

ഞാനും ........വല്ലാത്തൊരു ചെയ്‌തായി പോയി . ഇത്രയും ദിവസം കഷ്ടപെട്ടതെല്ലാം  ചുമ്മാതായി .അല്ല നീ എങ്ങനെയാ ഇതൊക്കെ അറിഞ്ഞേ .നിന്നോടാരാ പറഞ്ഞത് .

വക്കീലിന്റെ അടുത്ത് നിന്നും ഫൈസി പോകുന്നത് കണ്ടു .അന്വേഷിച്ചപ്പോഴാ ഡിവോഴ്സിന്റെ കാര്യം അറിഞ്ഞത് .അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് .എടുത്തു ചാടി പ്രോബ്ലം ഉണ്ടാകണ്ടേന്ന് കരുതി .അവനെ കാണുന്നതിന് മുൻപ്  നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്നറിയാൻ അൻസിയെ പോയി കണ്ടു .അവളറിയാതെ ഒന്നും നടക്കില്ലെന്നു അറിയാം .അവളാണല്ലോ നിന്റെ ഹൃദയം സൂക്ഷിപ്പുകാരി .ശരിക്കൊന്ന് കുടഞ്ഞപ്പോൾ അവൾ സത്യം മുഴുവൻ തുറന്നു പറഞ്ഞു .

ഓഹ് നീ വലിയ പോലീസുകാരനല്ലേ .കള്ളത്തരം കണ്ടു പിടിക്കാൻ ബെസ്റ്റല്ലേ .ഫൈസിയുടെ ലവർ ഞാനാണെന്ന് സമീർക്കക്ക് ഒറ്റു കൊടുത്തതും നീയല്ലേ .നീയൊക്കെ ചെയ്തതിന്റെ ഫലം മുഴുവൻ അനുഭവിച്ചതോ ഒന്നും അറിയാത്ത ഞാനും .

ടീ അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന് അറിയോ .ഫൈസി ബീച്ചിൽ വെച്ചു തല്ലിയ കക്ഷിയുടെ ഇക്ക സമീർക്കന്റെ പാർട്ടിയിൽ ഉള്ളതാണ് .ഫൈസിയും അതേ .പരസ്പരം തമ്മിൽ തല്ല് ഉണ്ടായപ്പോൾ  കേസ് സമീർക്കയുടെ മുന്നിൽ എത്തി .ഞാനും ഉണ്ടായിരുന്നു കൂടെ .ഒരു പെണ്ണല്ലേ  അവൾക്ക് ഇവന്മാരുടെ തല്ല് കാരണം പേരുദോഷം ഉണ്ടാകും അവളെ കണ്ടു പിടിച്ചു അവളെ ബന്ധുക്കളെ വിവരം അറിയിച്ചു ആ പെണ്ണിനെ അടക്കി നിർത്താൻ പറയെന്നു പറഞ്ഞു .ഫൈസിയുടെ ലവറെ കണ്ടു പിടിക്കാൻ അന്വേഷണ ചുമതല ഏറ്റെടുത്ത ഞാൻ നീയാണ് അതെന്ന് അറിഞ്ഞു ഞെട്ടിപ്പോയി .സമീർക്കയും  അതറിഞ്ഞു . പിന്നെ  നിന്റെയും ഫൈസിയുടെയും പിറകെ തന്നെ സമീർക്ക ഉണ്ടായിരുന്നു .ഫൈസി ഒരു ലെറ്റർ ഒരു ചെറുക്കന്റെ കയ്യിൽ കൊടുത്തില്ലേ അത് സമീർക്ക ആയിരുന്നു വാങ്ങിയത് .എന്നിട്ട് ഫൈസിയോട് നിനക്ക് തന്നെന്നു കള്ളം പറയിപ്പിച്ചു .  വേറൊരു ഞെട്ടിക്കുന്ന സത്യം കൂടി അങ്ങനെ അറിഞ്ഞു ഫൈസിക്ക് നിന്റെ യഥാർത്ഥ പേരോ നാടോ ഒന്നും അറിയില്ലെന്ന്  .  കൂടാതെ നിനക്ക് ഫൈസി നിന്നെ സ്നേഹിക്കുന്നതും അറിയില്ലെന്നും . ഫൈസിയെ അറിയുന്ന സമീർക്ക ഇനിയൊരിക്കലും ഫൈസി നിന്നെ  കാണരുതെന്നും പറഞ്ഞു നിന്നെ അപ്പൊ തന്നെ അവിടെ നിന്നും വീട്ടിലേക്കു കൊണ്ട് വന്നു .ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ നിന്റെ പേര് എവിടെയും വരാതിരിക്കാനും ആ പ്രോബ്ലം ഫൈസി അറിയാതെ ഒതുക്കി തീർത്തു .

ഇതൊക്കെ ഞാൻ അറിഞ്ഞിരുന്നു . ഫൈസിയെ വേണ്ടാന്ന് വെച്ചു വീട്ടിലേക്ക് തിരിച്ചു വന്ന ദിവസം അൻസി പറഞ്ഞു തന്നു .അൻസിയുടെ ഫോട്ടോ ആണെന്നും പറഞ്ഞു എന്റെ ഫോട്ടോ കയ്യിൽ തന്നപ്പോ ഞെട്ടിപോയി .ഞാൻ ചെയ്തൊരു കള്ളം എന്നെ വിഴുങ്ങാൻ പാകത്തിന് തലക്ക് മുകളിൽ എത്തി നിന്നത് അന്നാണ് ഞാൻ അറിഞ്ഞത് .ഫൈസിയുടെ ഈ അവസ്ഥക്ക് കാരണക്കാരി ഞാനാണെന്ന് അറിഞ്ഞപ്പോ എന്നെ തേടിയാണ് അവൻ ഈ കാട്ടിക്കൂട്ടുന്നതൊക്കെ എന്നറിഞ്ഞപ്പോ  അവന്റെ കാൽക്കൽ വീണു മാപ്പ് പറയണമെന്ന് തോന്നി .

എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട പിന്നെ അവനോട് സത്യം പറയാതിരുന്നത് .

പറഞ്ഞാൽ വിശ്വസിക്കാവുന്ന സിറ്റുവേഷൻ അല്ലായിരുന്നു അന്ന് .ഞാനാണ് നീ അന്വേഷിക്കുന്ന അൻസി എന്ന് മുന്നിൽ പോയി പറഞ്ഞാൽ ഭാര്യ പദവി കിട്ടാൻ ഞാൻ പറയുന്ന കള്ളമായേ അവൻ കരുതുമായിരുന്നുള്ളു .തെളിയിക്കാൻ എന്ത് തെളിവാ എന്റെ കയ്യിൽ ഉള്ളത് .അത് കൊണ്ട് അൻസിയായി തന്നെ അവനോട് പറയാമെന്ന് കരുതി .അത് ഇങ്ങനെയും ആയി  .

കുറച്ചു കള്ളം ഇല്ലേ സഫു ഇതിൽ .ഞാൻ ഒരു പോലീസുകാരൻ ആണ് അത് മറക്കരുത് .അങ്ങനെയായിരുന്നെങ്കിൽ നീ പോയ ഉടനെ തന്നെ അൻസിയായി വന്നു അവനോട് സത്യം പറയുമായിരുന്നു .എന്ത് കൊണ്ട അത് ചെയ്യാതിരുന്നത് .

അവളുടെ മുഖത്ത് സങ്കടം വന്നത് അവൻ കണ്ടു .കണ്ണൊക്കെ നിറഞ്ഞു .

ടീ എന്താ നിനക്ക് പറ്റിയെ എന്തിനാ അൻസി നീയാണെന്ന് അവനോട് പറയാതെ മറച്ചു വെച്ചത് .

എനിക്കാ കുരിപ്പിനെ ഒരുപാട് ഇഷ്ടം ആയിരുന്നു .അവൻ പോലും അറിയാതെ അവനെ ഞാനൊരുപാട് സ്നേഹിച്ചു .അവൻ എന്നെ സ്നേഹിക്കണമെന്ന് ആഗ്രഹിച്ചു .

അതിന് അവൻ നിന്റെ ഭർത്താവല്ലേ .നിന്റെ സ്വന്തം ആയില്ലേ .എല്ലാം അറിയുമ്പോൾ സന്തോഷത്തോടെ അവൻ നിന്നെ  സ്വീകരിക്കില്ലായിരുന്നോ .

എന്നെ അവൻ ഒരിക്കലും സ്നേഹിച്ചിരുന്നില്ല .എന്നെ ഇഷ്ടം അല്ലായിരുന്നു അവന് .എന്നെ കാണുന്നതേ കലിപ്പാണ്  .ഞാനാണ് അൻസിയെന്നറിഞ്ഞാൽ അക്കാരണം കൊണ്ട് അവൻ എന്നെ സ്വീകരിക്കുമായിരിക്കും .പക്ഷേ അതൊരിക്കലും എന്നെയല്ല അവൻ മനസ്സാ സ്വീകരിച്ചത് അൻസിയെ ആണ് .അൻസി ആയത് കൊണ്ട് മാത്രമാണ് എന്നെ ഭാര്യയായി കാണുക .നിർബന്ധ പൂർവ്വം ആണ് ഞാൻ അവന്റെ ജീവിതത്തിലേക്ക് കടക്കുക .അല്ലാതെ അവൻ മനസ്സിറഞ്ഞു സ്നേഹിച്ചു എന്നെ അവന്റെ ജീവിത്തിലേക്ക് ക്ഷണിക്കുന്നതല്ല .അത് എനിക്കൊരിക്കലും അംഗീകരിക്കാൻ പറ്റിയില്ല .എന്നെങ്കിലും അവൻ എന്നെ സ്നേഹിക്കുമെന്നും മനസ്സിലാക്കുമെന്നും  കരുതി .അത് കൊണ്ട അൻസിയെ പറ്റി പറയാതിരുന്നത് .പക്ഷേ അവൻ അന്ന് ഷാഹിദിന്റെ കാര്യത്തിൽ ഡിമാൻഡ് വെച്ചു എന്നെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചു .ഗതിയില്ലാതെ ഇത്തുസിന്റെ fb അകൗണ്ട് പറഞ്ഞു കൊടുത്തു .എല്ലായിടത്തും ഞാൻ തോറ്റു .ഒരിക്കലും അവൻ എന്നെ സ്നേഹിക്കില്ലെന്ന് എനിക്ക് മനസ്സിലായി .അത് കൊണ്ട് ഇന്ന് അവനോട് സത്യം എല്ലാം പറയാമെന്ന് കരുതി .എന്നിട്ട് അവൻ എന്നെ സ്വീകരിക്കണോ വേണ്ടയൊന്ന് തീരുമാനിക്കട്ടേന്ന് കരുതി .എല്ലാം എന്റെ വിധിയായി കണ്ടു വരുന്നിടത്തു വെച്ചു കാണാമെന്നു കരുതിയ ഇന്ന് അവനെ കാണാൻ ഞാൻ വന്നത് .

നിനക്ക് വട്ടുണ്ടോ സഫു .അവൻ നിന്റെ ഭർത്താവാണ് .എന്നാണെങ്കിലും അവൻ നിന്നെ സ്നേഹിക്കും .നീയാണ് അൻസിയെന്നറിഞ്ഞാൽ അവന് നിന്നോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ .

ഒരിക്കലും ഇല്ല സാലി  .ഇഷ്ടം എന്നത് പിടിച്ചു വാങ്ങണ്ട ഒന്നല്ല .മനസ്സറിഞ്ഞു തരേണ്ടതാണ് .സ്വയം മനസ്സിൽ തോന്നേണ്ട ഒന്നാണ് .അന്ന് ആ പ്രോബ്ലം ഉണ്ടായിരുന്നില്ലെങ്കിൽ ഒരിക്കലും അവൻ എന്നെ കല്യാണം കഴിക്കില്ലായിരുന്നു   .  കാരണം അവന്റെ മനസ്സിണങ്ങിയ പെണ്ണ് ഞാനല്ലായിരുന്നു .ഒരിക്കലും അവന് എന്നെ അസെപ്റ്റ് ചെയ്യാൻ പറ്റുമായിരുന്നില്ല . ഇക്കാക്കയുടെ നിർബന്ധം കൊണ്ടാണ്  എന്നെ കെട്ടിയത് .ഒരു തരത്തിൽ പറഞ്ഞാൽ അടിച്ചേല്പിക്കൽ .

നീയെന്താ പറഞ്ഞു വരുന്നേ .

എന്തോന്ന് പറയാൻ .എന്നെ പോലെയുള്ള പെൺകുട്ടികൾ ക്ക് ആശ്വസിക്കാൻ ഒരു വാക്ക് ഉണ്ടല്ലോ വിധി .ആ വിധിയെ ഞാനും അങ്ങ് കൂട്ട് പിടിക്കും .എല്ലാം വിധിയാണ് അങ്ങനെ സ്വയം ആശ്വസിച്ചു സമാധാനിക്കും അത്ര തന്നെ .അവന് വേണമെങ്കിലും വേണ്ടെങ്കിലും അവന്റെ കൂടെ ജീവിതാവസാനം വരെ അങ്ങ് കഴിയും .പരസ്പരം ഇഷ്ടപെടാതെയും ആഗ്രഹിക്കാതെയും ഉള്ള ഒരു ജീവിതം .

നിന്റെ ഫിലോസഫി ഒന്നും എനിക്ക് മനസ്സിലാവില്ല .ഒന്നറിയാം ഫൈസിക്ക് നിന്നെ ഇഷ്ടമാണ് .

കോപ്പാണ് ഉള്ളത്   .മൂന്നു ദിവസം ആകാനായി ടൂറിനു പോയിട്ട് ജീവനോടെ ഉണ്ടോന്ന് പോലും തിരക്കിയിട്ടില്ല . എന്നിട്ടപ്പോ.... ..ഇഷ്ടം പോലും ഇഷ്ടം അവൾ ദേഷ്യത്തോടെ പറഞ്ഞു 

സത്യം ആടോ .ഞാൻ അത് ടെസ്റ്റ്‌ ചെയ്തു നോക്കിയതാ .

ടെസ്റ്റ്‌ ചെയ്തു നോക്കുകയോ .എങ്ങനെ 

അന്ന് നീ ഗ്ലാസ്‌ വാങ്ങാൻ വന്നപ്പോ വീണതല്ല .ഞാൻ കാല് വെച്ചു വീഴ്ത്തിയതാ .നിന്റെ കാല് പിടിച്ചു നോക്കിയതും മനപ്പൂർവം ആണ് .

എന്തിന് .

അവന്റെ ഉള്ളിൽ നീ ഉണ്ടോന്ന് അറിയാനുള്ള ചെറിയൊരു ടെസ്റ്റ്‌ .

എന്നിട്ടെന്താ മനസ്സിലായത് .

അവന്റെ ഉള്ളിൽ നിന്നോട് സ്നേഹമുണ്ടെന്ന് .ഞാൻ നിന്നെ തൊട്ടപ്പോൾ അവന്റെ മുഖത്ത് ഇഷ്ടക്കേട് ഞാൻ കണ്ടു .നീ എന്നോട് ക്ലോസ് ആയി ഇടപെടുമ്പോൾ അവന്റെ രക്തം തിളക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു .അത് കൂട്ടാൻ വേണ്ടിയാ നിന്നോട് ഞാൻ അവന്റെ മുന്നിൽ വെച്ചു ഓവർ ആയി പെരുമാറിയത് .നമ്മുടെ സ്വന്തം എന്ന് തോന്നുന്ന  ആൾ നമ്മളെക്കാൾ കൂടുതൽ മറ്റുള്ളവരോട് ഇഷ്ടം കാണിക്കുമ്പോൾ അവർക്കത് ഇഷ്ടപ്പെടില്ല .വല്ലാതെ ഫീൽ ചെയ്യും . ദേഷ്യവും ജലസ്സ് ഒക്കെ വരും . ഫൈസിടെ മുഖത്ത് ഞാൻ അതൊക്കെ കണ്ടിരുന്നു .

നിന്നെയാരാ പോലീസിൽ എടുത്തേ .അവനും അവന്റെ ഒരു പൊട്ട ടെസ്റ്റും .നിന്റെ ഈ കണ്ടുപിടിത്തം ഒക്കെ  തെറ്റാ .എന്നോട് മിനിഞ്ഞാന്ന് പറഞ്ഞതൊന്നും പറയാതിരിക്കുന്നതാ നല്ലത് .ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ച് പൊടിയും .

ടീ പോത്തേ ഈ സ്നേഹം എന്നു പറയുന്നത് മുത്തേ പൊന്നേ എന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചു നടക്കൽ മാത്രമല്ല .ചിലരുടെ കട്ടകലിപ്പിലും കാണും സ്നേഹം   . ഓരോരുത്തർക്കും അവരുടേതായ ഒരു രീതിയുണ്ടാകും അത്പ്രകടിപ്പിക്കാൻ  ഫൈസിയുടെ കലിപ്പായിരിക്കും ചിലപ്പോൾ അവന്റെ സ്നേഹം .അത് നീ മനസ്സിലാക്കിയാൽ തീരുന്നതേ ഉള്ളൂ നിന്റെ പ്രോബ്ലം .

എന്നാ എല്ലാരോടും വേണ്ടേ ഈ കലിപ്പ് സ്നേഹം  .അൻസിയായി എന്നോട് ചാറ്റുമ്പോൾ എന്തൊരു ഒലിപ്പീരാ .

നിന്റെ പ്ലാൻ എന്താ ഇനി . ഈ കോസ്‌മെറ്റിക് ലെൻസ്‌ വെച്ചു  അവന്റെ മുന്നിലേക്ക് വീണ്ടും  പോകുന്നോ .

അവന് വേണ്ടിയാ ഈ കോലം വീണ്ടും കെട്ടിയേ .അവന് ഇനി അൻസിയെ വേണ്ടാന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ ഫ്രോഡ് അൻസി  വേണ്ട  .അൻസി ഇപ്പൊ ഇവിടെ വെച്ചു മരിച്ചു .ഇനി ഓർമകളിൽ പോലും അൻസി തിരിച്ചു വരില്ല .

അതാ ഇനി നിനക്ക് നല്ലത് .അല്ലെടീ ഈ ലെൻസ്‌ എവിടെ നിന്ന കിട്ടിയത് .

അതൊക്കെ ഒപ്പിച്ചു .പൈസ കൊടുത്താൽ കിട്ടാത്ത എന്താ ഇപ്പൊ ഉള്ളത് .

ഒറിജിനൽ തന്നെ അല്ലേ .അല്ലേൽ കണ്ണിന് പണി കിട്ടുവെ .

മറുപടി കേൾക്കാത്തൊണ്ട് സാലി അവളെ നോക്കി .അവളെന്തോ ആലോചനയിൽ ആണെന്ന് സാലി ശ്രദ്ധിച്ചു .

നീ എന്താ ആലോചിക്കുന്നേ .

എനിക്ക് ഇപ്പൊ ആകെയൊരു  കൺഫ്യൂഷൻ ആണ് .ഫൈസിക്ക് അൻസിയെയും വേണ്ട എന്നെയും വേണ്ട .ഇനി വേറെയാരെയെങ്കിലും  കണ്ടു പിടിച്ചു കാണുമോ .അതായിരിക്കുമോ ഇങ്ങനൊക്കെ പറഞ്ഞിട്ട് പോയത് .അവൻ പുതിയൊരാളായി മാറി .ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു .

സാലി പൊട്ടിച്ചിരിക്കുന്നത് കണ്ടു .

എന്താടാ ഇളിക്കുന്നെ .

എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നു .നിന്നെ ഡിവോഴ്സ് ചെയ്തു വേറെ കെട്ടാനുള്ള പ്ലാൻ ആണോന്ന് .

അങ്ങനെ വല്ലോം അവൻ ചിന്തിച്ച അവനെ കൊന്നു ജയിലിൽ പോകും ഞാൻ പറഞ്ഞില്ലെന്നു വേണ്ട .

എന്നാ ജയിലിൽ നിനക്ക് എന്റെ വക സ്പെഷ്യൽ ട്രീറ്റ്‌ ഞാൻ സ്പോൺസർ ചെയ്യുന്നു .നീ വാ നമുക്ക് അവിടെ അടിച്ചു  പൊളിക്കന്നെ .

എലിക്ക് പ്രാണ വേദന പൂച്ചക്ക് വീണ വായന എന്ന് കേട്ടിട്ടേ ഉള്ളൂ .ഇപ്പൊ കണ്ടു .നീയൊക്കെ ഒരു ഫ്രണ്ടാണോ തെണ്ടീ .

ഞാൻ ചുമ്മാ പറഞ്ഞതാടി എല്ലാം നിന്റെ പേടിയാ .നീ നോക്കിക്കോ വീട്ടിൽ അവൻ നിന്നെയും കാത്തിരിപ്പുണ്ടാകും .പുതിയൊരു ഫൈസിയായി .സഫുവിന്റെ സ്വന്തം ഫൈസിയായി .നീ ധൈര്യം ആയി വീട്ടിലേക്ക് ചെല്ല് .എന്നിട്ട് നടന്ന സത്യം മുഴുവൻ തുറന്നു പറയ്യ് .

                             ........... തുടരും

Continue in next post 👉 






Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All