എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Mizhikal Paranja Pranayam - 51 to 60 | മിഴികൾ പറഞ്ഞ പ്രണയം


Mizhikal Paranja Pranayam



മിഴികൾ പറഞ്ഞ പ്രണയം 
💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 51

അവൻ അവളെ അടുത്തേക്ക് വന്നു. അവൾ പേടിയോടെ പിറകിലെക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ രണ്ടും സൈഡിൽ വെച്ചു നിന്നു.അതി ബുദ്ധി കാണിക്കാൻ നിൽക്കേണ്ട .നിന്നെ രക്ഷിക്കാൻ ഇവിടെക്ക് ആരും വരില്ല .ശബ്ദം വെച്ചാൽ പോലും പുറത്തേക്ക് കേൾക്കില്ല  അറിയാലോ .
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അത്  സമാധാനപരമായി കേട്ടാൽ വേഗം പോകാം .

ഭയം കൊണ്ട് ഉള്ളം  വിറക്കുന്നുന്നത് അവളറിയുന്നുണ്ടായിരുന്നു .
താൻ ശരിക്കും ട്രാപ്പിൽ പെട്ടുന്ന് അവൾക്ക് മനസ്സിലായി.എങ്ങനെയാ  ഇവൻമാരിൽ നിന്നും രക്ഷപ്പെടുക.
ഉള്ളിലുള്ള ഭയം പുറത്തു കാണിച്ചില്ല . അവൾ രക്ഷപെടാനുള്ള ഓരോ വഴിയും ആലോചിക്കുന്നുണ്ടായിരുന്നു. 

ആശിർ മുന്നിൽ നിന്നും മാറി നിലക്ക്.എനിക്ക് പോകണം  

നീ പേടിക്കേണ്ട. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതൊന്നും അല്ല. എനിക്ക് ഒരു ഹെല്പ് വേണം ചെറിയൊരു ഹെല്പ്. അത് ചെയ്‌താൽ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. 

അവന് അവളെ ചുമലിലൂടെ കയ്യിട്ട് പിടിച്ചു. 

അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവളെ കയ്യിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടത് പെട്ടെന്നായിരുന്നു. അവൾ ഉള്ള ശക്തിയിൽ അവനെ തള്ളിമാറ്റി ഓടി. 
പറയാനുള്ളത് കേട്ടിട്ട് പോയിക്കോ സഫ്ന. തടികേടാക്കണ്ട. ഇവിടെ നിന്നെ രക്ഷിക്കാൻ ഒരു കുഞ്ഞുപോലും വരില്ല. അവന്റെ ഫ്രണ്ട് ഒരാൾ അവളുടെ മുന്നിൽ വന്നു നിന്നു .

അവൾ ഒന്ന് നിന്നു എന്നിട്ട് സാവധാനം നടന്നു വന്നു ആഷിറിന്റെ മുന്നിൽ  ഒരു കസേരയിൽ പോയി ഇരുന്നു. ഇനി പറ ആഷിർ എന്റെ എന്താ ഹെല്പ് വേണ്ടേ. അവളുടെ പെട്ടെന്ന് ഉള്ള ഭാവമാറ്റം കണ്ട് അവന് എന്തോ പന്തികേട് തോന്നി. ഇത്രയും സമയം പേടിച്ചു വിറച്ചിരുന്ന ഇവൾക്ക് ഇപ്പൊ ഒരു പേടിയും ഇല്ല. 

എവിടെ നിന്ന് കിട്ടി പെട്ടെന്ന് ഒരു ധൈര്യം. 

അവൾ അവളുടെ ഫോൺ അവന് കാണിച്ചു കൊടുത്തു. വാട്സ്ആപ്പ് msg. ഇതൊന്ന് സെന്റ് ആവാൻ കാത്തിരുന്നതാ. ഗ്രൂപ്പിൽ ഇട്ടിട്ട് ഉണ്ട് എല്ലാം.  അവളെ ഫ്രണ്ട്സ് മൊത്തം ഉണ്ട്. 
ഏറിയാൽ അഞ്ചുമിനിറ്റ് അവർ ഇവിടെ എത്തും അവൾ പുഞ്ചിരിയോടെ പറഞ്ഞു. 

ഇതൊരു കാഞ്ഞ വിത്ത് തന്നെ. ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും എനിക്ക് വേണ്ടത് കിട്ടി. ഇനി ആര് വന്നാലും നോ പ്രോബ്ലം. 

അവൾ സംശയ ഭാവത്തോടെ അവനെ നോക്കി. 
നിന്റെ ഫോൺ ഒന്ന് നോക്ക് നീ. അതിൽ കുറച്ചു മെസ്സേജ് അയച്ചിട്ട് ഉണ്ട് നോക്ക്. അവൾ ഫോൺ എടുത്തു നോക്കി. കുറച്ചു ഫോട്ടോസ്. അവൻ ഇരുവശത്തും കൈ വെച്ച് നിൽക്കുന്ന ഫോട്ടോ കണ്ടാൽ കിസ്സ് തരുന്ന പോലെയുണ്ട്. അവൻ തോളിൽ കൈ വെച്ചു നിൽക്കുന്നത്. കയ്യിൽ പിടിച്ചത്. അവന്റെ നെഞ്ചത്തേക്ക് ഇട്ട ഫോട്ടോ. 

എന്താ സഫ്ന ഞെട്ടിയോ. ഈ ഫോട്ടോസ് കണ്ടാൽ ശരിക്കും രണ്ടു ലവേഴ്‌സിന്റെ പ്രണയലീലകൾ പോലെയില്ലേ. എന്റെ ചങ്ക് എന്ന് പറഞ്ഞ പൊളിയാട്ട.പറഞ്ഞ പറഞ്ഞത് ചെയ്യും.  എന്ത് സൂപ്പർ ആയ ഫോട്ടോ എടുത്തെന്നു നോക്കിയേ. 

അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു പോയി. 
നിനക്ക് എന്താ വേണ്ടേ. എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.

ദ്രോഹോ ഇതോ .നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ 
നിനക്ക് എന്താ എന്നെ  തിരിച്ചു പ്രണയിച്ചാൽ 

ആഷിർ അടുത്തേക്ക് വന്നു .അവളെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു .

അവൾ അവനെ തള്ളിമാറ്റി .

എന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു നീ .പിടി തന്നില്ല .ഈ വർഷം ഞങ്ങൾ അങ്ങ് പോകും .ഇത് വരെ ആഗ്രഹിച്ചതൊന്നും കിട്ടാതിരുന്നിട്ടില്ല .അത് കൊണ്ട് എനിക്ക് ഓർമ്മിക്കാൻ ഒരു സ്വീറ്റ് മൊമെന്റ് .

നീ എന്താ പറഞ്ഞു വരുന്നേ .

തെറ്റി ധരിക്കണ്ട .നീ വിവാഹിതയാണ് .ഒരു ഭർത്താവുണ്ട് .അത് കൊണ്ട് എന്റെ കൂടെ കിടക്കണം പൊറുക്കണം എന്നൊന്നും പറയില്ലാട്ടോ . 

അവൾ സംശയത്തോടെ അവനെ നോക്കി .

നീ കാരണം എന്നെ എന്റെ എല്ലാ ഫ്രണ്ട്സ് കളിയാക്കുന്നു .ആദ്യായിട്ട ആഗ്രിച്ച ഒരു കാര്യം  കിട്ടാതെ പോകുന്നത് . അത് എന്റെ ഇമേജിന് തന്നെ നാണക്കേടാക്കി .എല്ലാരുടെ മുന്നിലും ഇപ്പൊ തല ഉയർത്താൻ പറ്റുന്നില്ല .ഇവിടെ നിന്ന് പോയാലും ആ പേരുദോഷംഎനിക്കുണ്ടാവും .ആഗ്രഹിച്ചതെന്തും നേടിയെടുത്തേ ശീലം ഉള്ളൂ .അത് കൊണ്ട് ലാസ്റ്റ് ആയി ഒരാഗ്രഹം .നാളെ സെന്റ് ഓഫ്‌ ആണെന്ന് അറിയാലോ ഞങ്ങളുടെ .അതിന് ഞാൻ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യുന്നുണ്ട് .നീ യായിരിക്കും എന്റെ ജോഡി .ഒരു സിമ്പിൾ കപിൾ ഡാൻസ് .
ഇവരുടെ ഒക്കെ മുന്നിൽ എനിക്കൊന്ന് ഹീറോ ആകണം .നിന്റെ കാര്യത്തിലും തോറ്റിട്ടില്ലന്ന് എല്ലാവരെയും കാണിക്കണം .

എന്നെക്കൊണ്ടൊന്നും പറ്റില്ല .അതും നിന്നെ പോലൊരു വൃത്തികെട്ടവന്റെ കൂടെ .നീ ഇപ്പൊ പറഞ്ഞത് ഒരിക്കലും നടക്കാത്ത നിന്റെ ഒരാഗ്രഹം ആണ് .

പെട്ടെന്ന് ഒരു മറുപടി വേണ്ട .
ആലോചിച്ചു നോക്കിയിട്ട് പറയ് .നീ സമ്മതിച്ചില്ലേൽ നാളെ ഈ കോളേജിൽ ഉള്ള മുഴുവൻ പേരും ഈ ഫോട്ടോ കാണും .ഇവർ മാത്രമല്ല പലരും .നിന്റെ ഫ്രണ്ട്സ് വീട്ടുകാർ കുടുംബക്കാർ നാട്ടുകാർ തുടങ്ങി എല്ലാവരും . 
പ്രത്യേകിച്ച് നിന്റെ ഭർത്താവിന്റെ ഫാമിലി.അവരായിരിക്കും എന്റെ മെയിൻ ടാർജറ്റ് . അവരോടൊക്കെ എന്ത് പറയും .നാട്ടകാർ മരുമോളെ കുറിച്ചു ചോദിക്കുമ്പോൾ അവർ നാണം കെടും .ഏതോ ഒരുത്തന്റെ കൂടെ കറങ്ങി നടക്കുന്നത് നിങ്ങളെ മരുമോൾ അല്ലെന്ന് നാട്ടുകാർ ചോദിച്ചാൽ നിന്റെ ഭർത്താവിന്റെ വീട്ടുകാർ എന്ത് മറുപടി പറയും .മറുപടി പറയാൻ കഴിയാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ആക്കും ഞാൻ .എന്നെ ശരിക്കും അറിയാലോ .

നിന്റെ കാല് പിടിക്കാം ഞാൻ ഫോട്ടോസ്  ഡിലീറ്റ് ആക്ക് . 

എനിക്ക് പറയാനുള്ളത് പറഞ്ഞു .നാളെ വൈകുന്നേരം ഞാൻ വെയിറ്റ് ചെയ്യും  .നീ വരുന്നതും കാത്ത് .ഡാൻസ് കഴിഞ്ഞു പോകുമ്പോൾ ഈ ഫോട്ടോ  മൊത്തം നിന്റെ മുന്നിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്യും .ഒരു കോപ്പി പോലും വെക്കില്ല .
പറഞ്ഞ പറഞ്ഞവാക്കാ ഈ ആഷിറിന് .

പുറത്തു നിന്നും വാതിൽ തട്ടി വിളിക്കുന്നത് അഗാധ ഗർത്തത്തിൽ എന്നവണ്ണം അവൾ കേട്ടു. 

അവൻ പോയിട്ടും നിന്ന നിൽപ്പിൽ തന്നെയാരുന്നു അവൾ .

സനയും ഷെറിയും അവളെ അടുത്തേക്ക് ഓടി വന്നു. ആഷിറിനെ മാഷും ടീച്ചേർസ് ഒക്കെ ചീത്ത പറയുന്നുണ്ടായിരുന്നു. അവൻ  പുച്ഛഭാവത്തോടെ അവരെനോക്കി ഇറങ്ങി പോയി. അവളെ ആശ്വസിപ്പിച്ചു എല്ലാവരും പോയി. ഒന്നും സംഭവിച്ചില്ലല്ലോ. തക്ക സമയത്തു ബുദ്ധി പ്രയോഗിച്ചത് നന്നായി അവളെ അഭിനന്ദിക്കാനും അവർ മറന്നില്ല.എല്ലാവരും പോയി. .

സന അവളെ തൊട്ടതും പൊട്ടിക്കരച്ചിലോടെ അവൾ നിലത്തിരുന്നു .അവൾ സനയോടും ഷെറിയോടും എല്ലാം പറഞ്ഞു

സാരമില്ല സഫു .നമുക്ക് ഇത് വീട്ടിൽ പറയാം .അവന്റെ കാര്യം സമീർക്കയോ ഫൈസിയോ നോക്കികോളും . ഇവനെയൊക്കെ തല്ലി  കൊല്ലുകയാ വേണ്ടേ .

സന വിഢിത്തം പറയല്ലേ .എന്നിട്ട് വേണം എല്ലാവരും അറിയാൻ . ഇത് ഇവൾക്ക് ഡീൽ ചെയ്യാൻ പറ്റുന്നതേ ഉള്ളൂ .ഒന്നിച്ച് ഒരു ഡാൻസ് .അത് വലിയ കാര്യം ഒന്നും അല്ല .സമ്മതിച്ചു കൊടുത്താൽ ആ പ്രശ്നം അവിടെ തീരും .സമീർക്ക അറിഞ്ഞാൽ പിന്നെ അവനെ കൊല്ലനും മടിക്കില്ല .ഇവൾ കാരണം ഇപ്പൊ തന്നെ ആവിശ്യത്തിന് തല്ലും കേസും ഒക്കെയുണ്ട് .പോരാത്തതിന് അന്ന് ഉണ്ടായ നാണക്കേടിൽ നിന്നും കരകയറിയിട്ട് കൂടിയില്ല .അതിന്റെ കൂടെ ഇതും കൂടി ആകുമ്പോൾ നാട്ടിൽ ഇറങ്ങാൻ പറ്റില്ല .

അവളുടെ കണ്ണിൽ നിന്നും കണ്ണ്നീര് ഇറ്റിവീണതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല .സന അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .വീട്ടിൽ പോയി നീ തന്നെ നല്ലോണം ആലോചിച്ചു നോക്ക് എന്താ വേണ്ടതെന്ന് .വരുന്ന വഴിയിൽ ഒരു പാട് ആലോചിച്ചു .അവസാനം അവളെ മുന്നിൽ തെളിഞ്ഞത് ഫൈസിയുടെ മുഖമാണ് അവനെ എന്നെ ഇപ്പൊ ഹെല്പ് ചെയ്യാൻ പറ്റു .

*****
വീട്ടിൽ എത്തിയതും ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് പോയി .റൂമിൽ കയറിയതും ഫൈസി അവളെ എടുത്തു വട്ടം കറക്കി .പെട്ടെന്ന് ആയോണ്ട് അവളൊന്നു പകച്ചു .ഇവനിതെന്താ ഇത്ര സന്തോഷം .അൻസിയുടെ മെസ്സേജ് വന്നതിന് ശേഷം ഇങ്ങനെ ആയിരുന്നു .സന്തോഷം അടക്കാൻ കഴിയാതെ എന്നെ പിടിച്ചു വട്ടം കറക്കി .ഇന്നെന്താണാവോ ഇത്ര വലിയ സന്തോഷം .

ഫൈസി താഴെ ഇറക്ക് തല ചുറ്റുന്നു .

അവൻ മെല്ലെ താഴെ ഇറക്കി  .പക്ഷേ പിടി വിട്ടില്ല .അവൾക്ക് പിടി വിടുവിക്കാനും  തോന്നിയില്ല .അവന്റെ കൂടേ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രൊട്ടക്ഷൻ തോന്നാറുണ്ട് .ഞാനുണ്ട് നിന്റെ കൂടെ എന്ന് പറയാതെ പറയുമ്പോലെ .അവൾക്ക് അവന്റെ നെഞ്ചിൽ ചാരി നിന്നു പൊട്ടിക്കരയണമെന്ന് തോന്നി .

ടാ എന്താ ആലോചിക്കുന്നേ .അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു ചോദിച്ചു .

വലിയ സന്തോഷത്തിൽ ആണല്ലോ ഇന്ന് .

അത് പറയാൻ മറന്നു .ഇന്ന് എന്റെ ഏറ്റവും വലിയ ഡ്രീംസ്‌ നടന്ന സന്തോഷം ആണ് .ഞാൻ പറഞ്ഞില്ലേ ഒരു കമ്പനിയുമായി ഡീൽ ഉണ്ടെന്ന് അത് സക്‌സസ് ആയി .നാളെ ബോംബെയിൽ ഉള്ള അവരെ ഓഫീസിൽ മീറ്റിംഗ് ഉണ്ട് .പോകാൻ പറഞ്ഞു വിളിച്ചിരുന്നു .

സന്തോഷത്താൽ തിളങ്ങുന്ന അവന്റെ മുഖം കണ്ടു സന്തോഷം തോന്നിയെങ്കിലും മനസ്സ് തുറന്നു ചിരിക്കാൻ പോലും പറ്റുന്നില്ല .ആ ഫോട്ടോസ് ആണ് മനസ്സ് മുഴുവൻ . എങ്ങനെയാ ആഷിറിന്റെ കയ്യിൽ നിന്നും ആ ഫോട്ടോസ് കിട്ടുക .ഫൈസിയോട് ഹെല്പ് ചോദിക്കന്ന കരുതിയെ .ഇപ്പൊ ഈ അവസരത്തിൽ പറഞ്ഞാൽ അവനും ആകെ ടെൻഷൻ ആയി പോകും .പാവത്തിന്റെ വർഷങ്ങൾ ആയുള്ള ആഗ്രഹം ആണ് .ഞാൻ കാരണം അതില്ലാതവരുത് . 

കൺഗ്രാറ്റ്സ് .

താങ്ക്യു .അവൻ അപ്പോഴാ അവളെ മുഖം ശ്രദ്ധിച്ചത് .ആകെ സാഡയത് പോലെ ..കണ്ണുകൾ ആണെങ്കിൽ കരഞ്ഞു വീർത്തത് പോലെയുണ്ട് .

നിന്റെ മുഖം എന്താ വല്ലതിരിക്കുന്നെ .

നതിങ് .എന്താന്ന് അറിയില്ല വല്ലാത്ത ക്ഷീണം .ഒന്ന് ഫ്രഷ് ആയി വരട്ടെ .അവൾ അവന്റെ കൈ മാറ്റി പോയി .

ഒക്കെ .ഞാനിത് ഇക്കാക്കയോട് പറയട്ടെ .ആദ്യം പറഞ്ഞത് നിന്നോടാ .അവൻ താഴേക്കു പോയി .

കുറച്ചു കഴിഞ്ഞു അവൻ തിരിച്ചു റൂമിലേക്ക് വന്നു . അവൻ പെട്ടന്ന് സ്ലിപ്പായി വീഴാൻ നോക്കി. നിലം നോക്കിയപ്പോൾ വെള്ളം കണ്ടു .ഇവിടെ ഇപ്പൊ എങ്ങനെയാ വെള്ളം വന്നത് .അവൻ റൂം ശരിക്കും ശ്രദ്ധിച്ചു നോക്കി .ബാത്‌റൂമിൽ നിന്നും വെള്ളത്തോടെ ഇറങ്ങി വന്നതാണ് സഫു .ഇവളെന്താ തുവർത്താതെ ആണോ ഇറങ്ങിയത് .വേറൊരു കാര്യം കൂടി കണ്ടു .സാരിയും ബ്ലൗസ് നിലത്ത് ചുരുട്ടി എറിഞ്ഞിരിക്കുന്നു .ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് ഉണ്ട് .ഞാൻ ഇങ്ങനെ ചെയ്യൽ ഉണ്ട് .അതിന് ഇവളെ കയ്യിൽ നിന്നും തെറി കേക്കാത്ത ദിവസവും ഇല്ല .ഇവൾ ആദ്യമായ ഇങ്ങനെ .എന്ത്‌ കാര്യവും ചിട്ടയോടെ വൃത്തിയോടെയേ  മാത്രമേ ചെയ്യൂ . എന്താ പറ്റിയെ ഇവൾക്ക് . വീണ്ടും സാലിയുമായി  എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ . 

അവൻ അവളെ അടുത്തേക്ക് പോയി .

എന്താടി പ്രോബ്ലം .ആകെ സാട് ആണല്ലോ .

ചെറിയ തലവേദന .അതാ .

നീ എപ്പോഴാ പോകുന്നേ .

ഇന്ന് നൈറ്റ്‌ .അല്ലെങ്കിൽ നാളെ .

വിഷയം മാറ്റണ്ട നീ .തലവേദന തലക്കാണോ അതോ മനസ്സിനോ .

മനസ്സിന് തലവേദനയോ അതെന്ത് വേദനയാ .ആദ്യം ആയ കേൾക്കുന്നേ .

അതോ ഈ തലവേദന എന്ന് പറയുന്നവർ 50% പേർക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും .എന്നിട്ട് അത് പാവം തലവേദനയുടെ മേലെ ഇടും അതാ ചോദിച്ചേ .ആ സാലി വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ .

അതൊന്നും ഇല്ല .ശരിക്കും തലവേദനിക്കുന്നു .

ഡോക്ടറെ കാണണോ .

വേണ്ട .ഇപ്പൊ നല്ല മാറ്റം ഉണ്ട് .നാളെ രാവിലെ  പോകണ്ടേ ബാഗൊക്കെ റെഡിയാക്കി വെക്കാൻ നോക്ക് .ചെറു ചിരിയോടെ അതും പറഞ്ഞു അവൾ എണീറ്റു പോയി .

നിന്നെ വിട്ട് പോകാൻ തോന്നുന്നില്ലെടി .നീ കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനെ യാത്ര .അവൻ മനസ്സിൽ ഓർത്തു . എവിടെ നടക്കാൻ ഇതൊക്കെ .അവൻ ഒരു നെടുവീർപ്പോടെ അവൾ പോകുന്നതും നോക്കി നിന്നു .

******
സഫ്ന വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഷെറി. അവൾ ഹസ്ബന്റിനോടൊ മറ്റാരോടോ പറഞ്ഞാലോ. ആഷിർ ഷെറിയോട് ചോദിച്ചു. 

ആരോടും പറയില്ല. പറയാൻ പറ്റില്ല അവൾക്ക്. അങ്ങനെയൊരു സിറ്റുവേഷൻ ആണ് അവൾക്ക്. പിന്നെ ഫൈസി അവൻ ഇന്ന് രാത്രിയോ നാളെ രാവിലെയോ ബോംബെക്ക് പോകും. എല്ലാം മുന്നിൽ കണ്ടു തന്നെയാ കളിക്ക് ഇറങ്ങിയെ. 

നിന്റെ ഫ്രണ്ട് അല്ലെ അവൾ. അവളോട് നിനക്ക് എന്താ ഇത്ര വിരോധം. ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട് നിനക്ക് എന്താ ലാഭം. 

ചോദിച്ചലധികം പണം എണ്ണി തന്നില്ലേ. വേറെയൊന്നും അറിയണ്ട. അവൾ അവിടെ നിന്നും പോയി. 
നിന്റെ നാശം ഇന്ന് മുതൽ തുടങ്ങുവാ സഫു. 
അവൻ നിന്നെ സംശയിക്കാൻ നിന്റെ ഭർത്താവിന്റെ വീട്ടിൽ നീ കെട്ടിപ്പൊക്കിയ സൽപ്പേരിന്റെ ഗോപുരം പൊട്ടിത്തകരാൻ ഇതൊക്ക ധാരാളം മതി. നിന്നെ വാനോളം പുകഴ്തുന്ന അവർ നിന്നെ പറ്റി പറയാൻ തന്നെ മടിക്കും. അങ്ങനെ ആക്കിക്കും ഞാൻ. ഇതൊരു തുടക്കം മാത്രമാണ് .

ആഷിർ ഇത് പണിയാകുമോ. അവന്റെ ഫ്രണ്ട് അവനോട് ചോദിച്ചു. 

എന്റെ രാജയോഗം തുടങ്ങുവാ ഇന്ന്. സഫു ഒരുപാട് മോഹിചത അവളെ. ഷെറിയല്ല ഞാനാ ഈ കളിയിൽ ലാഭം നേടുക. അവൾ വരട്ടെ വന്ന പിന്നൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല അവൾക്ക്. എന്റെ കാൽക്കീഴിൽ ഞാൻ പറയുന്നതും കേട്ടു അവളുണ്ടാവും. 
******

ആശിർ അയച്ച  വീഡിയോ ഒന്ന് കൂടി നോക്കി. സെക്സി  ഡാൻസ് വീഡിയോ. അത് പഠിച്ചിട്ടു വരണം എന്നും പറഞ്ഞ അയച്ചിന്. കണ്ടിട്ട് തലകറങ്ങുന്നു. തൊലി ഉരിഞ്ഞു പോകുന്ന പോലെ.  എനിക്കൊരിക്കലും അവന്റെ കൂടെ ഡാൻസ് ചെയ്യാൻ പറ്റില്ല എങ്ങനെയാ ഈ പ്രോബ്ളത്തിൽ നിന്നും രക്ഷപെടുക. ആരാ എന്നെ രക്ഷിക്കുക.അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി. ഉമ്മ താഴേന്നു വിളിക്കുന്ന കേട്ടു അവൾ കണ്ണൊക്കെ തുടച്ചുമുഖത്ത് ഒരു ചിരിയും വരുത്തി താഴെക്ക് പോയി. അവരെ കൂടി അറിയിക്കേണ്ട ഒന്നും. അവരുടെയൊക്കെ കൂടെ നിൽക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ ഈ പ്രോബ്ലം ആയിരുന്നു . അവസാനം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവളുടെ മുഖം വലിഞ്ഞു മുറുകി .അടുക്കളയിൽ നിന്നും മൂർച്ചയുള്ള ഒരു കത്തി അവൾ എടുത്തു .ആരും കാണാതെ ഷാളിനുള്ളിൽ ഒളിപ്പിച്ചു വെച്ചു അവൾ റൂമിലേക്ക് പോയി .                  

                                  ......... തുടരും 



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 52

നിന്റെ മഹർ എവിടെ. 

എല്ലാവരും കൂടി സിറ്റൗട്ടിൽ ഇരുന്നു കിസ പറയുന്നതിലിടക്ക് ഉമ്മ പെട്ടന്ന് സഫുനോട് ചോദിച്ചു. 

അവൾ കേട്ടതും പെട്ടെന്ന് ഞെട്ടിപ്പോയി. ഫൈസിയും ഒരു ഞെട്ടലോടെ അവളെ നോക്കി. അവളുടെ മുഖത്ത് ഒരു പേടി അവൻ കണ്ടു.  ആകെ ടെൻഷൻ ആയിട്ടുണ്ട്. അറിയാത്തൊരു നോവ് അവന് അനുഭവപ്പെട്ടു. 

അവൾ എന്താ മറുപടി പറയേണ്ടെന്ന് അറിയാതെ നിന്ന് പരുങ്ങി. അന്ന് ഈ വീട് വിട്ടു പോകുമ്പോൾ ഫൈസിക്ക് തിരിച്ചു കൊടുത്തതാണ്. പിന്നെ അതെവിടെയാണെന്ന് കണ്ടിട്ട് കൂടിയില്ല. അവൾ ദയനീയതയോടെ ഫൈസിയുടെ മുഖത്തേക്ക് നോക്കി. 

അലമാരയിൽ ഉണ്ട്. കുളിക്കുമ്പോൾ അഴിച്ചു വെച്ചതാണ്. പിന്നെയിടാൻ മറന്നു പോയി. അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. 

പോയി എടുത്തിട്ട് വാ. 

പിന്നെ ഇട്ടോളാം ഞാൻ. 

കള്ളം പറയണ്ട സഫു. കുറെയായി ശ്രദ്ധിക്കുന്നു നീ അത് ഇടലെ ഇല്ല. ഉമ്മ പറഞ്ഞതും അവൾ നിന്ന് വിയർത്തു. കോളേജിലെ പ്രോബ്ലം ഓർത്തു തന്നെ മെന്റൽ ആയിരിക്കുകയാ. ഇപ്പൊ ഇവിടെയും.
മനസ്സ് കുറച്ചെങ്കിലും റിലാക്സ് ആകന ഇഷ്ടം അല്ലാഞ്ഞിട്ട കൂടി ഇവരുടെ കൂടെ ഇവിടെ വന്നിരുന്നത്. 

 എനിക്ക് അധികം സ്വർണ്ണം ഇടുന്നത് ഇഷ്ടമല്ല. അത് കൊണ്ടാ ഞാൻ അഴിച്ചു വെച്ചത്. 

അത് അധികമോ. നൂറു പവനല്ലേ നിനക്ക് അതിന് ഇവൻ  മഹർ ആയി നൽകിയത് . ഉമ്മ  ചിരിച്ചുകൊണ്ട്  പറഞ്ഞു. 

ഉമ്മ കളിയാക്കൊന്നും വേണ്ട. അഞ്ചു പവൻ എന്താ അത്ര വലിയ കുറവാണോ. ഫൈസി വിഷയം മാറ്റാൻ വേണ്ടി മനപ്പൂർവം ചൂടായി പറഞ്ഞു. 

മഹർ എടുക്കുന്ന സമയം ഇവിടെ വലിയ പുകിലായിരുന്നു. പതിനഞ്ചു പവൻ എങ്കിലും 
കൊടുക്കണമെന്ന് ഉമ്മയും പെങ്ങന്മാരും.അഞ്ചു പവന്റെയോ അതിൽ കുറവോ ഉള്ള ചെറിയൊരു ചെയിൻ മതിയെന്ന് ഇക്കാക്കയും. ഉമ്മാക്ക്  അവളോടുള്ള ഇഷ്ടം കൊണ്ടൊന്നും ആയിരുന്നില്ല അത്. നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ആയിരുന്നു അത്. തർക്കം മൂത്തപ്പോൾ ഉപ്പ പറഞ്ഞു ഫൈസിയുടെ ഇഷ്ടം പോലെ ചെയ്യെന്ന്. നിങ്ങളെ ഇഷ്ടം എന്ന് പറഞ്ഞു ഞാൻ കയ്യൊഴിഞ്ഞു. കല്യാണത്തിന് തന്നെ ഇഷ്ടം ഉണ്ടായിരുന്നില്ല അപ്പോഴാ മഹർ. പക്ഷേ ഇക്കാക്ക പിടിച്ചപിടിയിൽ തന്നെയാരുന്നു. ഇക്കാക്ക തന്നെയാ പോയി വാങ്ങിയതും. അഞ്ചു പവന്റെ സിമ്പിൾ ആയൊരു ചെയിൻ. എല്ലാവർക്കും മുറുമുറുപ്പ് ആയിരുന്നു അതിന്റെ പേരിൽ. അമ്പത് പവൻ വേണമെങ്കിൽ മഹർ വെക്കാൻ മാത്രം ആസ്തിയുണ്ടായിട്ടും എന്തിന് ഇക്കാക്ക ഇങ്ങനെ ചെയ്‌തെന്ന് ആർക്കും അറിയില്ല. 

മഹർ വാങ്ങുമ്പോൾ എന്തൊക്ക ആയിരുന്നു. സഫുന് സ്ഥിരമായി ഇടാൻ വേണ്ടിയാ ഇങ്ങനെ വാങ്ങുന്നെ. ഫൈസി വേണമെങ്കിൽ പിന്നെ എത്ര പവൻ വേണമെങ്കിലും വാങ്ങികൊടുത്തോട്ടെ. ആരെന്തു പറഞ്ഞാലും ഒരു കുഴപ്പം ഇല്ല എന്നിട്ടിപ്പോ എന്തായി. അല്ലേലും ഇവൾ മാത്രമല്ല ഇപ്പോഴത്തെ കുട്ടികൾ ഒക്കെ കണക്കാ സ്വര്ണത്തോട് ആർക്കും താല്പര്യം ഇല്ല. മഹർ പോയിട്ട് ഒരു തരി പൊന്ന് ഇടില്ല. എല്ലാർക്കും ഫാഷൻ അല്ലേ വേണ്ടേ. ഉമ്മ ഹാരിസിനോട് പറഞ്ഞു. 

എന്റെ പൊന്ന് സഫു നിനക്ക് അതൊന്ന് ഇട്ട് നടന്നൂടെ.എന്നെ എന്തിനാ ഈ വഴക്ക് കേൾപ്പിക്കുന്നെ. നീയെങ്കിലും മഹറിന് പ്രാധാന്യം കല്പിച്ചു ഇടുമെന്ന കരുതിയെ. 

എല്ലാവരും സഫുവിനെ കുറ്റപ്പെടുത്തുന്നത് കേട്ടതും ഫൈസിക്ക് ഒരു വല്ലായ്മ തോന്നി. ഞാനാ ഇതിനൊക്കെ കാരണം. പാവം. അവൾ തലകുനിച്ചു നിൽക്കുന്നത് കണ്ടു. 

മഹർ ഒരു വാഗ്ദാനം കൂടിആണ്. ജീവിത കാലം മുഴുവൻ പരസ്പരം സ്നേഹിച്ചു സന്തോഷത്തിലും ദുഖത്തിലും കൂടെ ഉണ്ടാകുമെന്നുള്ള  വാഗദാനം. മഹർ അണിഞ്ഞു നടക്കണമെന്ന് നിർബന്ധം ഒന്നും ഇല്ല. പക്ഷേ മിക്കപേരും അങ്ങനെ ആഗ്രഹിക്കുന്നവരാ. ആയിഷാക്ക് ഇവർ വലിയൊരു മാലയാ മഹർ വെച്ചത്. ഇവളത് ഇടാറില്ല. ഒരിക്കൽ അവളാ എന്നോട് പറഞ്ഞത് ചെറിയ എന്തെങ്കിലും ആണ് തന്നതെങ്കിൽ സ്ഥിരായിട്ട് ഇടമായിരുന്നു. ഇതിപ്പോ പെട്ടിയിൽ വെക്കാൻ തന്നപോലെയുണ്ടെന്ന്. നിനക്ക് മഹർ വാങ്ങാൻ പോകുമ്പോൾ അതാ ആദ്യം ഓർമ വന്നത്.അതാ  ഇവരോടൊക്കെ തല്ല് കൂടി വാങ്ങിയതും. ഇതിനേക്കാൾ ഭേദം ഇവർ പറഞ്ഞത് പോലെ വാങ്ങുന്നതായിരുന്നു. 

അവൾ ഒന്നും മിണ്ടാതെ നിലതെക്ക് നോക്കി നിന്നു. 
ഫൈസിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ. 

മാല എവിടെയോ കൊളുത്തി പൊട്ടിപോയി അതാ അഴിച്ചു വെച്ചത്. അവൻ പെട്ടന്ന് എല്ലാവരോടും പറഞ്ഞു. 

എന്നിട്ട് നന്നാക്കി കൊടുത്തില്ലേ നീ. 

നന്നാക്കി.റൂമിൽ ഉണ്ട്. ഇവൾക്ക് കൊടുക്കാൻ മറന്നു പോയി. 

നല്ല കെട്ടിയോൻ തന്നെനീ. അത് കൊടുത്തിട്ട അവൾ നിനക്ക്  ഭാര്യയായത് അത് മറക്കണ്ട. 

അവൻ പെട്ടന്ന് എണീറ്റു പോയി. മാല എടുത്തു കൊണ്ട് വന്നു. അവൾക്ക് നേരെ നീട്ടി. അവൾ അവനെയും മാലയും നോക്കി.  അവൾക്ക് അവൻ മഹർ കാൽക്കീഴിലേക്ക് വലിച്ചെറിഞ്ഞ രംഗം ഓർമ വന്നു. ഏതൊരു പെണ്ണിന്റെയും മോഹം ആണ് മഹർ. ഞാനും ആഗ്രഹിച്ചിരുന്നു ഒരു കൊച്ചുജീവിതം.ഒരുപാട് സ്വപ്‌നങ്ങളും കണ്ടിരുന്നു മഹറിന്റെ സുരക്ഷിതത്തിൽ ഒന്നിച്ചുള്ള ഒരു ജീവിതം. ഇപ്പൊ ഈ മഹറിനു  വെറും ഒരു മാലയുടെ വിലയെ ഉള്ളൂ. അവൾക്ക് അത് വാങ്ങാൻ തോന്നിയില്ല. മടിച്ചു നിന്നു. അവന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയില്ല. അവൻ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറേട്ടന്ന് കരുതി.

അവന്റെ മനസ്സിലും ചിന്തകൾ കാട് കയറുന്നുണ്ടായിരുന്നു. അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടോന്ന് അറിയാനുള്ള ഒരവസരം ആണിത്. അവൾ ഇത് വാങ്ങി അണിഞ്ഞാൽ അതിനർത്ഥം അവളുടെ മനസ്സിൽ എനിക്ക് ഇപ്പോഴും സ്ഥാനം ഉണ്ടെന്നാണ്. അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു അവൾ ഒഴിഞ്ഞു മാറും. 
അപ്പോഴാ രണ്ടാളെയും  ഞെട്ടിച്ചു കൊണ്ട് ഇക്കാക്കയുടെ ഡയലോഗ് കേട്ടത്. 

രണ്ടു പേരും ഒന്ന് നിന്നെ. ഒരു മിനിറ്റ്. നീ കല്യാണത്തിന് മഹർ ചാർത്തികൊടുക്കുന്നത് ആർക്കുംകാണാൻ കഴിഞ്ഞില്ല.ഇപ്പൊവിചാരിക്കാതെ കിട്ടിയ അസുലഭ മുഹൂർത്തം ആണ്. നീ ഇത് അവളുടെ കഴുത്തിൽ ഇട്ട് കൊടുക്ക്. ഞങ്ങക്ക് കൂടി ഒന്ന് കാണാലോ. 

അവന് ഇക്കാക്കാനേ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ. ഇവൾ സമ്മതിക്കുമോ അതിന്. 

ഉമ്മയും ബാബിയും അത് ശരിയാ എന്നും പറഞ്ഞു കൂടെ കൂടി. വേറെ വഴിയില്ലെന്ന് അവനും മനസ്സിലായി.അവൻ അവളെ അടുത്തേക്ക് ചെന്നു. മാല ഇട്ട് കൊടുക്കാൻ നേരം അവൻ അവളെ നോക്കി. അവളുടെ മുഖത്ത് എതിർപ്പൊന്നും കാണാത്തത് കണ്ടു അവന് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരിക്കൽ വെറുപ്പോടെ വലിച്ചെറിഞ്ഞ മഹർ ആണ്. ഇന്ന് ഇതിന്റെ മൂല്യം മനസ്സിലാക്കി  മനസ്സറിഞ്ഞ സന്തോഷത്തോടെ എന്റെ ഭാര്യയായി എന്റെ പാതിയായി സ്വീകരിച്ചു കൊണ്ട്  മഹർ അണിയിച്ചു കൊടുത്തു. 

ഒരിക്കലും സ്വന്തമാവില്ലെന്നും ആഗ്രഹിക്കാൻ പാടില്ലെന്നും അറിയാം. ഒരു ദിവസം ഇവനെ വിട്ടു ഈ വീട്ടിൽ നിന്നും പോകേണ്ടിയും വരും. എന്നാലും ആഗ്രഹിച്ചു പോവ്വുകയാ മോഹിച്ചു 
പോവ്വുകയാ  ഇതൊക്ക സത്യമായിരുന്നെങ്കിൽ.....  
ഒരിക്കലും നടക്കാത്ത സ്വപ്നം ആണെന്ന് അറിയാം. എങ്കിലും ഞാൻ ഇന്ന് നിന്നെ ഒരുപാട് ഇഷ്ടപെടുന്നു. ജീവനേക്കാളേറെ സ്നേഹിക്കുന്നു . അവളുടെ കണ്ണുകളിൽ കണ്ണുനീർ ഊറിക്കൂടി. ആരും കാണാതിരിക്കാൻ അവൾ  അകത്തേക്ക് പോയി. 

ഇഷ്ടം ആവാത്തോണ്ട് ആയിരിക്കുമോ അവൾ പോയത്. അവൻ പിറകെ പോയി നോക്കി. അടുക്കളയിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു. കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിവീഴുന്നുണ്ട്. അവൾ ആ മാല കയ്യിൽ എടുത്തു.  ലവ് യൂ ഫൈസി. റിയലി ലവ് യൂ മനസ്സിൽ മന്ത്രിച്ചു കൊണ്ട് അതിൽ ചുണ്ടുകൾ ചേർത്തു.

ഫൈസിക്ക് അത് കണ്ടു ഹൃദയം ഇടിക്കുന്നില്ലെന്ന് തോന്നി. തന്റെ കവിളിലാ ആ ചുണ്ടുകൾ പതിഞ്ഞതെന്ന്  തോന്നി . ഞാൻ ഇനി സ്വപ്നം കാണുന്നതാണോ. മെല്ലെ നുള്ളി നോക്കി. സത്യം തന്നെയാണ്. ഇതിനർത്ഥം അവൾക്ക് എന്നെ ഇഷ്ടം ആണെന്നല്ലേ. ഞാൻ മഹർ ഇട്ട് കൊടുത്തത് അംഗീകരിച്ചെന്നല്ലേ അവന്ന് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല.  ചിരിയും കരച്ചിലും ഒക്കെ ഒന്നിച്ചു വന്നു. ഓടി പോയി അവളെ കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഇപ്പൊ വേണ്ട റൂമിൽ വരട്ടെ. ഇന്ന് തന്നെ എന്റെ ഇഷ്ടം അവളോട് പറയണം. പേടിച്ചിട്ടാ ഇത്ര നാളും പറയാൻ മടിച്ചത്. യാ അല്ലാഹ് എത്ര സ്തുതിച്ചാലും  മതിയാവില്ല. എന്റെ ആഗ്രഹം നീ നിറവേറ്റിതന്നല്ലോ. സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞിരുന്നു .അവൻ അവിടെ നിന്നും റൂമിലേക്ക് പോയി അവളെയും കാത്തിരുന്നു. ഇടക്കിടക്ക് ടൈം നോക്കി കൊണ്ടിരുന്നു. ഇടക്ക് റൂമിൽ നിന്നും പുറത്തിറങ്ങി നോക്കി. ഇവളെന്താ വരാത്തത്. ഇനി അടുക്കളയിൽ കിടക്കാനുള്ള പ്ലാൻ ആണോ. സ്വസ്ഥത കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവളോട് തന്റെ ഇഷ്ടം പറയാൻ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. കാത്ത് കാത്തിരുന്നു അവൻ ഉറങ്ങിപോയി. ഇടക്ക് അവളെ ഓർമ വന്നതും ഞെട്ടി എണീറ്റു. അവൾ വന്നിട്ടില്ലെന്ന് കണ്ടു. ടൈം നോക്കി. പന്ത്രണ്ടു മണി കഴിഞ്ഞു. എന്നിട്ടും എന്താ വരാത്തത്. അവൻ താഴെ പോയി നോക്കി. ഉപ്പാന്റെ കൂടെ ഇരുന്നു ടീവി കാണുന്നു. അതും ന്യൂസ്‌ ചാനൽ. ഉറക്കം വരാതിരുന്നാൽ ഉപ്പ ഇങ്ങനെ ഇടക്കിടക്ക് കാണുന്നത് കാണാം. എന്ത് കുന്തം കാണാനാ ഇവൾ അവിടെ ഇരിക്കുന്നെന്ന മനസ്സിലാവാത്തത്. എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്യുകയാണ്. നിന്നെ എന്റെ കയ്യിൽ കിട്ടുമെടി. ഇതിന് പത്തിരട്ടി പണി ഞാൻ തരികയും ചെയ്യും. നോക്കിക്കോ കുട്ടിപിഷാചെ. നീ ഇനി മിണ്ടാൻ വാ കാണിച്ചു തരാം.  ഞാൻ ഇനി മൈൻഡ് ചെയ്യില്ല  നോക്കിക്കോ. അവന് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു.  ഇവളെ കാത്തിരിക്കുന്ന എന്നെ തല്ലാൻ ആളില്ലഞ്ഞിട്ട.  അവൻ റൂമിലെക്ക് തന്നെ പോയി.ദേഷ്യത്തോടെ  ബാഗ് എടുത്തു പോകാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു. എന്നിട്ട് പോയി കിടന്നു. കുറച്ചു സമയം കൂടി കഴിഞ്ഞ അവൾ വന്നേ. അവൻ ഉറങ്ങിയെന്നു കണ്ടു. അവൾ അവനെ നോക്കി. മനപ്പൂർവം ആണ് മുന്നിൽ വരാതിരുന്നേ.  എല്ലാരെ മുന്നിലും ഉള്ളിൽ കരഞ്ഞോണ്ട് പുറമെ ചിരിച്ച നിൽക്കുന്നെ. നിന്റെ മുന്നിൽ അത് പറ്റില്ല. നിന്നോട് സംസാരിച്ച കരഞ്ഞു പോകും  ഞാൻ. അറിയാതെ എല്ലാം പറഞ്ഞു പോകും .ഞാൻ കാരണം നഷ്ടങ്ങളെ നിനക്ക് ഉണ്ടായിട്ടുള്ളൂ. ഇനിയും വേണ്ട. ബിസിനസിൽ  ആയാലും ജീവിതത്തിൽ ആയാലും നിനക്ക് എന്നും ഉയർച്ചയുണ്ടാവണമെന്നേ  ആഗ്രഹമുള്ളു .

അവൾ പോയി കിടന്നു. ഉറക്കം വന്നില്ല. അത് കൊണ്ട് തന്നെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും  കിടന്നു. പിന്നെപോഴോ ഉറങ്ങി. രാവിലെ ഫൈസി വിളിച്ച അവൾ എണീറ്റെ. അവൻ പോകാൻ റെഡിയായി നിൽക്കുന്നത് കണ്ടു. 

എനിക്ക് ഫ്ലൈറ്റിന് ടൈം ആയി പോട്ടെ. 

അവൾ തലയാട്ടി. 

അവൻ അവളെതന്നെ നോക്കി. എന്തെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.  അവനു മനസ്സിൽ ഒരു നീറ്റൽ തോന്നി . അവളൊന്നും മിണ്ടിയില്ല അവൻ പോയി.

അവൾ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അതോർത്തതും അവളുടെ മുഖം വലിഞ്ഞു മുറുകി. 

ഇന്ന് ഫോട്ടോസ് കാണിച്ചു ഭീഷണിപെടുത്തി ഡാൻസിന് നിർബന്ധിച്ചു. നാളെ അത് നൈറ്റ്‌ ക്ലബും ഹോട്ടൽ റൂമും ആകാൻ താമസം ഒന്നും വേണ്ട. നിന്റെ ഈ ഭീക്ഷണിക്ക് മുന്നിൽ ഇപ്പൊ തലകുനിച്ചാൽ ജീവിതകാലം മുഴുവൻ തലകുനിക്കേണ്ടി വരും. പെണ്ണെന്നാൽ ഭീരുവല്ല ആഷിർ. നിനക്ക് ഞാനത് കാട്ടിതരും. ആ ഫോട്ടോസ് ആർക്ക് വേണമെങ്കിലും അയച്ചോ. നാട് മുഴുവൻ പോസ്റ്റർ ഒട്ടിച്ചോ. എനിക്ക് ഒരു പ്രോബ്ലം ഇല്ല. എന്നെ വിശ്വാസം ഉള്ളവർക്ക്  ഞാൻ തെറ്റ് കാരിയല്ലെന്ന് അറിയാം.  വിശ്വസിക്കുന്നവർ വിശ്വസിച്ച മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുള്ള 
ആത്മവിശ്വാസം ഉണ്ട്. അത്  മതി എനിക്ക്.

അവൾ കോളേജിൽ പോകാൻ ഒരുങ്ങി . ഇറങ്ങാൻ നേരം അവൾ ഒന്ന് കൂടി ബാഗ് നോക്കി. കത്തി അവിടെതന്നെയുണ്ട്. നീ കരുതുന്ന പോലൊരു പൊട്ടിപെണ്ണല്ല ആഷിർ ഞാൻ. നിന്റെ ചെറു വിരൽ പോലും എന്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല .
ഒന്നുകിൽ നിന്നെ ഞാൻ കൊല്ലും അല്ലെങ്കിൽ സ്വയം ചാവും .രണ്ടായാലും നിന്റെ മുന്നിൽ തോൽക്കില്ല .
കോളേജിൽ എത്തി .
അവൾ ഉറച്ച ചുവടോടെ അവരുടെ പ്രോഗ്രാം നടക്കുന്ന  ഹാളിലേക്ക് പ്രവേശിച്ചു. സനയും ഷെറിയും അവിടെ നിൽക്കുന്നത് കണ്ടു. അവൾ സ്റ്റേജിലേക്ക് കയറി. അവിടെ ലൈറ്റ് ഓഫ്‌ ചെയ്തു ഫുൾ ഇരുട്ട് ക്രിയേറ്റ് ചെയ്തിരുന്നു. അവളെ മാത്രം ഫോക്കസ് ചെയ്തു ലൈറ്റ് ഓൺ ആയി. അവളെ പിറകിലായി ആരോ വന്നു നിന്നത് അവൾ അറിഞ്ഞു. ആഷിർ ആയിരിക്കും. അവളെ ഉള്ളിൽ ചെറിയ ഭീതി ഉടലെടുത്തു. തളരാൻ പാടില്ല. അവൾ ഷാളിനുള്ളിൽ ആയി ഒളിപ്പിച്ചു വെച്ച കത്തിയിൽ പിടുത്തം മുറുക്കി. അവളെ തൊട്ട് പിറകിൽ എത്തി.അവന്റെ ശ്വാസം അവളെ പിന്കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. അവൾ മുന്നോട്ട് നീങ്ങാൻ നോക്കിയതും അവളെ അരയിലൂടെ കയ്യിട്ട് അവന്റെ ദേഹത്തോട് അടുപ്പിച്ചത് പെട്ടന്ന് ആയിരുന്നു . ആ സ്പർശത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവളുടെ  ശരീരത്തിലൂടെ ഒരു വിറയൽ അരിച്ചു കയറി.  

                                 ........ തുടരും #




💕മിഴികൾ പറഞ്ഞ പ്രണയം 💕

പാർട്ട്‌ 53
അവന്റെ  ശ്വാസം അവളെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. അത്ര അടുത്താ അവൻ നിന്നിട്ടുള്ളത്. അവൾ മുന്നോട്ട് നീങ്ങാൻ നോക്കിയതും അവളെ അരയിലൂടെ കയ്യിട്ട് അവന്റെ ദേഹത്തോട് അടുപ്പിച്ചു.  അവളെ ശരീരത്തിലൂടെവിറയൽ അരിച്ചു കയറി.ഫൈസി.... അവളുടെ മനസ്സും ചുണ്ടും ഒരു സമയം മന്ത്രിച്ചു. 

അപ്പൊ എന്നെ മറന്നിട്ടൊന്നും ഇല്ലല്ലേ .
കൊല്ലാൻ കത്തിയെടുക്കാൻ നൂറുവട്ടം എങ്കിലും  ആലോചിച്ചില്ലേ നീ. അപ്പോഴൊന്നും ഒരിക്കൽ പോലും എന്നെ ഓർത്തില്ലല്ലോ.  നിന്റെ കൂടെ എന്തിനും എപ്പോഴും ഞാൻ ഉണ്ടെന്ന് പറഞ്ഞിട്ടില്ലേ. എന്നിട്ടും എന്താ എന്നെ ഓർക്കാഞ്ഞത്. അതും പറഞ്ഞു അവൻ അവളെ ചുമലിൽ മുഖം വെച്ചു.   അവളുടെ ശരീരത്തിലൂടെ  കറൻറ്  പാസ് ചെയ്ത പോലെ തോന്നി. അവൾ മുന്നോട്ട് പോകാൻ നോക്കിയെങ്കിലും പറ്റിയില്ല.   ഒരു കൈ കൊണ്ട് ബലമായി അവളെ പിടിച്ചിരുന്നു. മറു കൈ തന്റെ അരക്കെട്ടിലൂടെ  സഞ്ചരിക്കുന്നത് അവളറിഞ്ഞു.   എതിർക്കാൻ കഴിയാതെ അവൾ അവനോട് തന്നെ ചേർന്നു നിന്നു. കൈ കത്തിയിൽ തട്ടി നിന്നു .അവിടെ  കൈ വെച്ചു അവളെ നോക്കി.  
ഞാനുള്ളപ്പോൾ എന്തിനാ ഇങ്ങനെയൊരു തീരുമാനം ഒറ്റക്ക് എടുത്തേ. തെറ്റല്ലേ നീ ചെയ്യാൻ നോക്കിയത്. അവൻ അവന്റെമുഖം മുഖത്തോട് അടുപ്പിച്ചു കാതിൽ പറഞ്ഞു . കലിപ്പിലാണ് ഉള്ളതെന്ന് ശബ്ദത്തിൽ നിന്നും മനസിലായി.   അവൾക്ക് പേടിയും സങ്കടവും കരച്ചിലും ഒക്കെ വരുന്നുണ്ടായിരുന്നു. അതിനേക്കാൾ ഉപരി അവന്റെ പ്രെസെൻസ് ആശ്വാസവും നല്കുന്നുണ്ടായിരുന്നു. 

സോറി. പ്ലീസ് ലീവ് മി. 

ഒക്കെ. അവൻ ശാളിനടിയിലൂടെ മറച്ചുവെച്ച കത്തി എടുത്തു വലിച്ചെറിഞ്ഞു. അവളെ കയ്യിൽ പിടിച്ചു ഒന്ന് വട്ടം കറക്കിയ ശേഷം പോയിക്കോന്ന് പറഞ്ഞു ഒറ്റ തള്ള്. നീ ചെയ്യാൻ പോയ തെറ്റിന് ഇത്രയെങ്കിലും ശിക്ഷ തരണ്ടേ ഞാൻ. 

അവൾ കറങ്ങി കറങ്ങി വീഴാൻ നോക്കി.കണ്ണ് മുറുക്കെ പൂട്ടി.  ഉമ്മാന്നുള്ള വിളി തൊണ്ടയിൽ കുരുങ്ങി. നിലത്തേക്ക് വീണില്ല എന്ന് മനസ്സിലാക്കി  അവൾ കണ്ണ് തുറന്നു നോക്കി. ഞാൻ വീണിട്ടില്ല .ഇപ്പൊ വീഴും എന്ന മട്ടിലാ  ഉള്ളത്. അവൻ കയ്യിൽ പിടിച്ചിട്ടുണ്ട്. 

കയ്യിലിരിപ്പിന് താഴെ ഇടേണ്ടതാണ്. ഇത് ആദ്യത്തെ പ്രാവിശ്യം ആയത് കൊണ്ട് ക്ഷമിക്കുന്നു. എന്ത് പ്രോബ്ലം ഉണ്ടായാലും ആദ്യം ഓർക്കേണ്ടത് എന്നെയാണ് ഓർമയുണ്ടല്ലോ പറഞ്ഞത്. ഞാൻ ഉണ്ടാവും എന്നും നിന്റെ കൂടെ .എന്താ പറ്റില്ലേ . 

അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നുവെങ്കിലും ആ സ്നേഹവും കരുതലും എല്ലാം അവൾക്ക് കാണാമായിരുന്നു  .ഞാൻ ഉള്ളപ്പോൾ നീ എന്നും സുരക്ഷിതയായിരിക്കും എന്നു അവന്റെ കയ്യിലെ പിടിത്തത്തിൽ നിന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു .

അവൾ ശരിയെന്നു തലയാട്ടി .

അവൻ കൈ  വലിച്ചതും അവന്റെ നെഞ്ചത്തേക്ക്  തന്നെ വീണു. 

അവൾ അവനെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു .സോറി ..... എനിക്ക് വേറെ വഴിയില്ലഞ്ഞിട്ടാ .നിന്റെ മീറ്റിംഗ് മുടങ്ങണ്ടന്ന് 
കരുതി .ഞാൻ കാരണം നിനക്ക് ഒരു നഷ്ടവും ഉണ്ടാവരുത് .അത് എനിക്ക് സഹിക്കാൻ പറ്റില്ല .അതാ ഒന്നും പറയാതിരുന്നത് .

സാരമില്ല ....... അവൻ അവളുടെ തലയിലൂടെ  തലോടി കുറച്ചു സമയം അങ്ങനെ തന്നെ നിന്നു .കൂക്കി വിളിയും ഒച്ചപ്പാടും കേട്ടതും അവൾ  അവനെ വിട്ടു .പോകാൻ നോക്കിയെങ്കിലും അവൻ പിടി വിട്ടില്ല  .ലൈറ്റ് നേരത്തെ ഓഫ്‌ ആക്കിയിരുന്നു  .അരണ്ട ചെറിയ വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ .അത് കൊണ്ട് ആർക്കും ഒന്നും കാണുന്നുണ്ടായിരുന്നില്ല .സനയും ഷെറിയും ശ്വാസം അടക്കിപ്പിടിച്ച  നിന്നത് .അവിടെ രണ്ടു പേര് നിൽക്കുന്നതല്ലാതെ എന്ത് നടക്കുന്നതെന്ന്  ആർക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല. 

വിട് .എല്ലാവരും നോക്കുന്നുണ്ട് .അവൾ കൈ വിടുവിക്കാൻ നോക്കി .

അവൻ വിട്ടില്ല. വിടാം ...... ഞാൻ ഏതായാലും ഇവിടെ വരെ വന്നില്ലേ .

അതിന് ....... അവൾ അവന്റെ മുഖത്തേക്ക് നോക്കി .ഒരു കള്ളച്ചിരി കണ്ടു അവന്റെ മുഖത്ത് .

എന്തായിരിക്കും അവന്റെ മനസ്സിലിരിപ്പ് .മനസ്സിലാകുന്നില്ലല്ലോ  .ചിരി കണ്ടിട്ട് എനിക്കിട്ട് എന്തോ പണിയാണ്. 

ഏതായാലും ഒരുങ്ങി കെട്ടി വന്നു. ഇത്രയും പേര് അത് കാണാൻ വന്നു അപ്പൊ എങ്ങനെയാ  തുടങ്ങിക്കൂടെ.

അവൻ പറഞ്ഞത് കേട്ടു അവൾ വാ പൊളിച്ചു നിന്നു .ഡാൻസോ ...... അതും ഇത്രയും പേരുടെ മുന്നിൽ വെച്ച് .... എനിക്കൊന്നും പറ്റില്ല .

ഉടക്ക്പറയരുത് പ്ലീസ്....പ്ലീസ് .... .ഇങ്ങനെയൊരു ചാൻസ് ഇനി ഒരിക്കലും കിട്ടില്ല .

ഞാനില്ല .ഞാൻ പോക്കാ .നീ ഡാൻസോ പാട്ടോ എന്താന്ന് വെച്ച കഴിഞ്ഞിട്ടു വാ .അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ മുറുകെ  പിടിച്ചു .

എന്റെ ഒരാഗ്രഹം അല്ലേ പ്ലീസ് ......
ആശിറിനെ പോലെ  സെക്സ് ഡാൻസ് ഒന്നും അല്ല.സാദാ കപ്പിൾ ഡാൻസ് പ്ലീസ് പ്ലീസ്. അവൻ പ്രതീക്ഷയോടെ അവളെ നോക്കി .

ശരിക്കും പറഞ്ഞാൽ മനസ്സിൽ ആയിരം ലഡു ഒന്നിച്ചു പൊട്ടി. കപ്പിൾ ഡാൻസ്..... ഇവന്റെ കൂടെ ആഗ്രഹം ഓക്കേ ഉണ്ട് .മാത്രമല്ല ഇവൻ ഇങ്ങനെ റിക്വസ്റ്റ് ചെയ്യുമ്പോൾ കണ്ടില്ലെന്ന് നടിക്കാനും പറ്റുന്നില്ല .
അവൾ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി.

എനിക്ക് ഡാൻസ് ഒന്നും അറിയില്ല .
സ്റ്റേജിൽ പെർഫോമൻസ് ചെയ്തു പരിജയം ഇല്ല. അവൾ പറഞ്ഞു .

നീ ഒന്ന് സപ്പോർട് ചെയ്തു കൂടെ നിന്ന മതി. നിൽക്കില്ലേ. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 
അവൻ കൈ വിട്ടു. 

അവൻ ഒരു വിസിൽ അടിച്ചു .ലൈറ്റ് ഓൺ ആയി .കൂടെ തൂ നസം നസം സ മേരെ എന്ന സോങ്ങും . ലൈറ്റിന് നേരെ സഫുവിന്റെ കയ്യും പിടിച്ചു അവൻ നിന്നു. അവൾ അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് അവനോട് ചേർന്ന് നിന്നു.
കൈ കോർത്തു പിടിച്ചു സഫുവും ഫൈസിയും .ഷെറി കണ്ടതും ഞെട്ടി പോയി. ഇവൻ ഇവിടെഎങ്ങനെ.ഇവൻ പോയില്ലേ.  ആശിർ എവിടെ അപ്പോൾ..... 
സഫു അവനോടൊത് ഡാൻസ് അതും മുഖത്ത് പുഞ്ചിരിയോടെ പെർഫെക്ട് ജോടികൾ ആയി കപിൾ ഡാൻസ് .ഷെറി അത് കണ്ടു ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു അത്.  സഫവിനോട്‌ ഉള്ള ദേഷ്യം ഇരട്ടിയായി അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. 

അവൾക്ക് അവനോട് എന്തൊക്കയോ ചോദിക്കണം എന്നുണ്ടായിരുന്നു. ബോംബെക്ക് പോയ ഇവനെങ്ങനെയാ ഇവിടെ എത്തിയെ. ആരാ ഇവനോട് ഇത് പറഞ്ഞു കൊടുത്തത്. മീറ്റിംഗ് ക്യാൻസൽ ചെയ്തോ.  ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല.  അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി അവനിൽ ലയിച്ചിരിക്കുകയാരുന്നു അവൾ. അവന്റെയും അവസ്ഥ അത് തന്നെയാരുന്നു. ഇങ്ങനെ നോക്കല്ലേ എന്റെ സഫു. നിന്റെ കണ്ണുകളെ നേരിടാൻ മാത്രം ശക്തി എനിക്കില്ല.  ഞാൻ എന്നെ തന്നെ മറന്നു പോവുകയാ . ഡാൻസ് കഴിഞ്ഞത് പോലും അവൾ അറിഞ്ഞില്ല. എല്ലാവരുടെയും കയ്യടി കേട്ടു അവൾ ചിന്തകളിൽ നിന്നും ഞെട്ടി എണീറ്റു. 

ടാ ആഷിർ......... സഫു പേടിയോടെ അവനോട് ചോദിച്ചു. 

കർട്ടൺ പിന്നിൽ ഉണ്ട്. നീ പോയി നോക്ക്. 
അവൾ വേഗം അവിടെക്ക് ചെന്നു. ആഷിറും ഫ്രണ്ട്സ് എല്ലാം നിലത്തു കിടന്നു വേദന കൊണ്ട് പുളയുന്നുണ്ട്. വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ബ്ലഡ്‌ ഒലിച്ചിറങ്ങുന്നുണ്ട്‌.അത് ആഷിർ തന്നെയാണെന്ന് പോലും സൂക്ഷിച്ചു നോക്കിയാലെ മനസ്സിലാവൂ. മുഖം നീര് വെച്ചു വീർത്തിരുന്നു. നല്ലോണം കിട്ടിയിട്ടുണ്ടെന്നു  കണ്ടാൽ അറിയാം.  അവൾ ഫൈസിയെ നോക്കി. അവൻ അവൾക്ക് നേരെ രണ്ടു  ഫോൺ നീട്ടി. ആഷിറിന്റെ ഫോൺ പിന്നെ വേറൊന്നും.  ഫോട്ടോസ് മൊത്തം ഡിലീറ്റ് ആക്കിന്. വേറെ ആരുടെ കയ്യിലും കോപ്പി ഒന്നും ഇല്ലെന്ന പറഞ്ഞെ. ഉണ്ടെങ്കിൽ അവൻ ചോദിക്കാതെ തന്നെ പറഞ്ഞേനെ.  സിക്സ് പാക്കും ഉരുട്ടി കെട്ടിയ മസിലും ഒന്നും ഇല്ലേലും നല്ല നാടൻ തല്ല് കൊടുക്കാനുള്ള ഗഡ്സ് ഒക്കെ നമ്മൾക്ക് ഉണ്ട്. അത് തനിക്കിട്ട് വെച്ചതാണെന്ന് അവൾക്ക് മനസ്സിലായി. 

നിന്നെ അത്രയും പേരുടെ മുന്നിൽ വെച്ചു മുഖത്തിട്ട് രണ്ടു പൊട്ടിക്കാന ഞാൻ വന്നേ. എന്റെ കെട്ടിയോൻ അതിനേക്കാൾ നല്ല പണി തന്നിട്ടുണ്ട്. അത് കൊണ്ട് എന്റെ കൈ കൂടി നാറ്റിക്കുന്നില്ല. അവൾ ആഷിറിന്റെ  മുഖത്തേക്ക് ഫോൺ വലിച്ചെറിഞ്ഞു. എന്നിട്ട് ഫൈസിയുടെ കയ്യും പിടിച്ചു സ്ലോ മോഷനിൽ അവന്റെ മുന്നിലൂടെ പോയി. 
ഫൈസി അവൾ പറഞ്ഞത് തന്നെ ഒരുവിട്ടു കൊണ്ടിരുന്നു എന്റെ കെട്ടിയോൻ. മനസ്സ് നിറഞ്ഞു. കെട്ടത് സ്വപ്നമല്ലാതിരുന്ന മതിയാരുന്നു. 

ആഷിർ തന്റെ പേര് പറയുമോന്ന് ഷെറി പേടിച്ചിരുന്നു. പക്ഷെ പറഞ്ഞില്ലെന്നു അവൾക്ക് മനസിലായി.ഈ പേരും പറഞ്ഞു എന്നെ ഇനി ബ്ലാക്ക്മെയിൽ ചെയ്യാനാവും.പണത്തിനു ഇങ്ങനെ ആർത്തിയുള്ള ഒരുത്തന് വേറെ ഉണ്ടാവില്ല.  അവൾക്കിട്ട് കൊടുത്ത പണി ഇരട്ടിയായി തിരിച്ചു കിട്ടി. ഫൈസിയുടെയും ഷെറിയുടെയും ഡാൻസ് ഓർമ വന്നതും  അവൾ ഭ്രാന്തിയെ പോലെ അലറി വിളിച്ചു. 

****
നീ മീറ്റിങ് പോയില്ലേ. 

ഇല്ല മീറ്റിംഗ് ക്യാൻസൽ ചെയ്തു. 

നീയെങ്ങനെയാ ഇതൊക്ക അറിഞ്ഞത്. 

എനിക്ക് ഇന്ന് രാവിലെ ഒരു അൺനൗൺ നമ്പറിൽ നിന്നും കാൾ വന്നു. നിന്റെ ഭാര്യ വലിയൊരു ആപത്തിൽ ആണെന്നും ഭാര്യയോട് സ്നേഹമുണ്ടെങ്കിൽ അവളെ പോയി രക്ഷിക് എന്നും പറഞ്ഞു കാൾ കട്ടായി. ആദ്യം ഒരു തമാശയായി എടുത്തെങ്കിലും ഇന്നലത്തെ സമനില തെറ്റിയപോലെയുള്ള നിന്റെ  പെരുമാറ്റവും ഓർത്തപ്പോൾ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി. നിന്നോട് ചോദിച്ചാൽ എന്നോടൊന്നും പറയില്ലല്ലോ എന്നെയിപ്പോഴും അന്യനായല്ലേ കാണുന്നെ. അവന്റെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു. നിന്റെ ബാഗ് തപ്പി നോക്കി. അതിൽ കത്തി കണ്ടു.സംഭവം ഗുരുതരമാണെന്ന് തോന്നി.  പിന്നെ നീ കാണാതെ നിന്റെ ഫോൺ മൊത്തം അരിച്ചു പെറുക്കി. ആഷിർ നിനക്ക് അയച്ച ഫോട്ടോയും അവൻ അയച്ച മെസ്സേജും വീഡിയോ ഒക്കെ കണ്ടു. സനയെ വിളിച്ചു രണ്ടു വിരട്ടലെ ചെയ്തുള്ളു. അവളറിയാത്ത ഒരു കാര്യവും നിനക്കില്ലല്ലോ. തത്ത പറയുന്നത് പോലെ ബാക്കി എല്ലാം പറഞ്ഞു തന്നു. നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അത് കൊണ്ട് നിന്നോടും ഒന്നും പറഞ്ഞില്ല. ആരാ വിളിച്ചതെന്ന് അറിയില്ല. എന്നാലും നിന്നെ രക്ഷിക്കാൻ ഒരു എയ്ഞ്ചൽ ഉണ്ടെന്ന് മനസ്സിലായി. 

എയ്‌ഞ്ചൽ എന്നെ രക്ഷിക്കാൻ അവൾ പൊട്ടിചിരിച്ചു. ആഷിറിന്റെ കൂടെയുള്ള ആരെങ്കിലും ആയിരിക്കും. അവനോട് പക വീട്ടാൻ വിളിച്ചു പറഞ്ഞു കാണും. 

അങ്ങനെയും ആവാം. അല്ലടി എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം എന്താന്ന് വെച്ചാൽ ഈ തടിമാടന്മാരെ നടുക്ക് ഈ പേനാക്കത്തിയും കൊണ്ട് എന്ത് ചെയ്യാനായിരുന്നു പ്ലാൻ. 

അവനൊരു പക്കാ ഫ്രോഡ് ആണ്. എന്ത് ചെയ്യാനും മടിക്കില്ല. അപ്പൊ സ്വയ രക്ഷക്ക് വേണ്ടി കരുതിയതാ. 

ഈ പേനാക്കത്തി കൊണ്ട് സ്വയം രക്ഷ അവൻ കളിയാക്കി ചിരിച്ചു. 

കൊല്ലാൻ പറ്റിയില്ലെങ്കിലും മരിക്കാൻ ഇത് ധാരാളം മതി. അവന്റെ മുന്നിൽ തോറ്റു കൊടുത്തു മാനം കളഞ്ഞു ജീവിക്കുന്നതിലും ഭേദം അതാ. ഒന്നുകിൽ അവനെ കൊല്ലും അല്ലെങ്കിൽ ഞാൻ ചാകും. അത് മനസ്സിൽ ഉറപ്പിച്ചു തന്നെയാ ഇവിടേക്ക് വന്നത്. അവന്റെ ചിരി നിന്നു. 

ചാകാൻ തീരുമാനിച്ചപ്പോൾ പോലും എന്നെ ഓർത്തില്ലല്ലോ നീ. എന്നെ ഫ്രെണ്ടന്ന് പറഞ്ഞതൊക്കെ വെറുതെയാണല്ലേ. എനിക്ക് നിന്റെ ജീവിതത്തിൽ ഒരു വിലയും ഇല്ലന്ന് അപ്പൊ മനസ്സിലായി. ഒരു പാട് സന്തോഷം ഉണ്ട് ഇപ്പോഴെങ്കിലും മനസ്സിലാക്കി തന്നതിന്. അവൻ പോകാൻ നോക്കിയതും അവൾ അവന്റെ കൈ പിടിച്ചു. 

അവൻ കൈ തട്ടിമാറ്റി പോകാൻ നോക്കിയതും അവൾ അവന്റെ മുന്നിൽ നിന്നു.പിണക്കമാണോ 

ഞാൻ നിന്റെ ആരും അല്ലല്ലോ. പോയി ചാവുകയോ കൊല്ലുകയോ എന്താന്ന് വെച്ച ചെയ്തോ. സ്വയം തീരുമാനം എടുക്കാൻ കെൽപ്പുണ്ടല്ലോ ഇപ്പൊ. 

ആര് പറഞ്ഞു എന്റെ ആരും അല്ലെന്ന്. യൂ ആർ സ്പെഷ്യൽ വൺ ഓഫ് മൈ ലൈഫ്. 

സ്പെഷ്യൽ വൺ എന്ന് വെച്ച...... 

സ്പെഷ്യൽ വൺ തന്നെ. 

സ്പെഷ്യൽ വൺ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേർക് നേരെ പറയ്. അല്ലാതെ മനുഷ്യന് ടെൻഷൻ ആക്കാൻ എന്തെങ്കിലും പറഞ്ഞിട്ട് പൊക്കോളും. 

ഇതൊക്ക സമയം ആകുമ്പോൾ മനസ്സിലായ മതി. ഒരു ചെറു ചിരിയോടെ അതും പറഞ്ഞു അവൾ പോയി കാറിൽ ഇരുന്നു. 

എന്തായിരിക്കും ഈ കുരിപ്പിന്റെ മനസ്സിൽ. ഒന്നും മനസ്സിലാകുന്നില്ലല്ലോ. എതെയാലും സ്പെഷ്യൽ ആണല്ലോ. അത് മതി. പുരോഗതിയുണ്ട്. അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു അവൻ പോയി. 

******
അജു അവനെകാത്ത് ഇരിപ്പുണ്ടായിരുന്നു. 

അവനെ കണ്ടതും തെറിയുടെ ഒരു പൂരം തന്നെയാരുന്നു. @###$$&$##

അജു നിർത്തി ശാന്തമാവുന്നത് വരെ അവൻ ഒന്നും മിണ്ടാതെ കാത്തിരുന്നു. അവൻ ചീത്ത വിളിക്കുന്നതിന്നു കാരണം ഉണ്ട്. മീറ്റിംഗ് ക്യാൻസൽ ഒന്നും ചെയ്തില്ല. സഫുന്റെ പ്രോബ്ലം അറിഞ്ഞപ്പോൾ പോവാതിരുന്നതാ. 

നിന്റെ ജീവിതസ്വപ്നം അല്ലേടാ ആ മീറ്റിംഗ്. ഊണും ഉറക്കവും ഒഴിച്ച് ഇതിന്റെ പിന്നാലെ നടന്നിട്ട് എന്ത് എളുപ്പത്തിലാ നീ അത് വേണ്ടെന്നു വെച്ചത്. 

. അവൾക്ക് ഇങ്ങനെയൊരു പ്രോബ്ലം ഉള്ളപ്പോൾ അവളെ തനിച്ചു ഇവിടെ വിട്ട് പോകാൻ എനിക്ക് എങ്ങനെയടാ കഴിയുക. 

ഞാൻ ഉണ്ടായിരുന്നല്ലോ..... പോരാത്തതിന് അവളെ സമീർക്കയും നിന്റെ ഇക്കയും എല്ലാരും ഉണ്ടായിരുന്നില്ലേ. 

ആരുണ്ടെങ്കിലും ഞാനുള്ളത് പോലെയാകുമോ. പോയാൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല. ഇത് പോയാൽ വേറൊന്ന്. അത്രതന്നെ. അവളെക്കാൾ വലുതല്ല എനിക്കൊന്നും.  അവളെ കണ്ണ് നിറയുന്നത് പോലും എനിക്ക് സഹിക്കില്ല. അവൾക്ക് വേണ്ടി എന്റെ ജീവൻ കളയാനും ഞാൻ തയ്യാറാ അപ്പോഴാ ഈ ബിസിനസ്സ്.  അത്രക്കിഷ്ട എനിക്കവളെ. അവളെ മുഖത്തെ സന്തോഷം. അത് മാത്രം മതി എനിക്ക്. 

അജു ഒന്ന് തണിഞ്ഞു. അവൾ അറിഞ്ഞോ നീ അവൾക്ക് വേണ്ടിയാ മീറ്റിങ്ങിനു പോകാതിരുന്നതെന്ന്. 

പറഞ്ഞില്ല. പറഞ്ഞ പിന്നത്തെ ടെൻഷൻ അതാവും. ഞാൻ കാരണ പോകാൻ പറ്റാഞ്ഞത് എന്നും പറഞ്ഞു. 

അയ്യോ എന്തൊരു സ്നേഹം.......കണ്ടാലും മതി.  ഇഷ്ടം ആണെന്ന് പോലും പറഞ്ഞിട്ടില്ല. ഇഷ്ടം കൂടി അവളെ പോയി ഫ്രണ്ടാക്കി വന്നിരിക്കുന്നു മഹാൻ എന്നിട്ട് കോപ്പിലെ ഡയലോഗും. 

ഏതൊരു പ്രണയത്തിന്റെയും തുടക്കം ഫ്രണ്ട്ഷിപ് ആണ് മോനേ. 

നിന്നെ ഫ്രണ്ട് ആണെന്നും പറഞ്ഞു അവസാനം  വല്ലവന്റെയും കൂടെ കയ്യും കൊടുത്തു പോകുമ്പോൾ ഇതന്നെ പറഞ്ഞേക്കണം. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്. 

കരിനാക്ക്‌ വളച്ചു പറയല്ല പട്ടീ. അവൾ ആരുടെയും കൂടെ പോവുകയും ഇല്ല. പോകാൻ വിടുകയും ഇല്ല. അവൾക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് എന്റെ കൂടെ മാത്രമായിരിക്കും. 

ആദ്യം നീ നിന്റെ ഇഷ്ടം അവളോട് പറയ്. എന്നിട്ട് ഡയലോഗ് അടിക്ക്. നീ കരുതുന്ന പോലെ അവൾ കഴിഞ്ഞതൊന്നും മനസ്സിൽ വെക്കുന്നുണ്ടാവില്ല. നീ പ്രൊപ്പോസ് ചെയ്‌താൽ അവൾ ആ നിമിഷം അസപ്റ്റ് ചെയ്യും നോക്കിക്കോ. 

അത് എനിക്കും മനസ്സിലായി.മഹറിൽ മുത്തം കൊടുത്ത അതിനർത്ഥം എന്താ എന്നെ അംഗീകരിച്ചു എന്നല്ലേ .

നിന്റെ സ്വഭാവം വെച്ചു അതിൽ വല്ല വിഷവും പുരട്ടിയിട്ടൊന്ന് നോക്കിയതാരിക്കും. 

നിന്റെ വായിൽ നിന്നും നല്ലതൊന്നും വരില്ലേ തെണ്ടീ. ഇന്ന് എന്റെ കൂടെ ഡാൻസ് ചെയ്തപ്പോൾ അവളെ കണ്ണുകളിൽ ഞാൻ കണ്ടതാ അവൾക്ക് എന്നോടുള്ള പ്രണയം. 
ഇന്ന് രാത്രി ഞാൻ ഉറപ്പായും  അവളോട് പറയും എന്റെ ഇഷ്ടം. അതിനുള്ള തയ്യാറെടുപ്പ് എടുത്തിട്ട വന്നിരിക്കുന്നെ. 

എന്താ അത്ര വലിയ തയ്യാറെടുപ്പ്. മല ചുമന്നു കൊണ്ട് വരാനൊന്നുമല്ല പറഞ്ഞത്. ജസ്റ്റ്‌ ഒരു ഐ ലവ് യൂ പറയാനാ. 

ഇന്ന് നൈറ്റ്‌ പറഞ്ഞോളാംടാ സത്യം .

ഉറപ്പല്ലേ പിന്നെ വാക്ക് മാറ്റരുത്. 

ഇല്ലടാ ഇത് ഉറപ്പായും പറയും. എനിക്ക് ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട്.

പറഞ്ഞ നിനക്ക് കൊള്ളാം. 

******
ടാ സമീറെ ആദ്യവും വല്ല പ്രശ്നത്തിലും ചെന്നു ചാടിയോ നീ. 

സമീർ തിരിഞ്ഞു നോക്കി. പോസ്റ്റ്‌മാൻ ആണ്. 

ജനസേവനം അല്ലെ ചേട്ടാ. പ്രോബ്ലം തിരഞ്ഞു പിടിച്ചു വന്നോളും. അല്ല എന്താ ഇപ്പൊ അങ്ങനെ ചോദിച്ചേ. 

ഒരു രജിസ്റ്റർ നോട്ടീസ് ഉണ്ട്. 
ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് നിനക്ക് രജിസ്റ്റർ നോട്ടീസ് വരുന്നത് അത് കൊണ്ട് ചോദിച്ചതാ. 

അവനത് വാങ്ങി. രണ്ടാമത്തെ പ്രാവശ്യമോ. 

ഇത് ആദ്യത്തെ അല്ലെ. 

അല്ല കുറച്ചു ദിവസം മുൻപ് നിന്റെ ഭാര്യയുടെ കയ്യിൽ കൊടുത്തിരുന്നു. തന്നില്ലേ. 

ഇല്ല. മറന്നു കാണും. 

ഹാ എന്ന റിപ്ലൈ കൊടുക്കാത്തൊണ്ട് ആവും വീണ്ടും അയച്ചേ. അയാൾ അതും കൊടുത്തു പോയി. സമീർ അത് തുറന്നു നോക്കി. അവൻ അത് വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും വായിച്ചു നോക്കി. ഡിവോഴ്സ് നോട്ടീസ്. ഫൈസി അവൻ സഫുനെ........ . അവൻ ശരീരം തളരുന്നത് പോലെ തോന്നി. ഇതിന് മുൻപ് അയച്ചിനെങ്കിൽ അൻസിക്ക് എല്ലാം അറിയാം. അവൾ തരാൻ മറന്നതോ അതോ എന്നിൽ നിന്നും മറച്ചു വെച്ചതോ. സമീർ വീട്ടിലേക്ക് വേഗം നടന്നു. അല്ല ഓടുകയാരുന്നു അവൻ. 

അൻസീ.......... 

ഒച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും അൻസി ഓടി വന്നു. സമീറിന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും അവൾക്ക് എന്തോ ചെറിയ പേടി തോന്നി. 

എനിക്ക് എപ്പോഴെങ്കിലും രജിസ്റ്റർ നോട്ടീസ് വന്നിരുന്നോ. 

അവളിലൂടെ ഒരു വിറയൽ പടർന്നു കയറി.ആരോടും പറയരുതെന്ന് സഫുവും സാലിയും പറഞ്ഞത് ഓർമ വന്നു . അവൾ ഇല്ലെന്ന് തലയാട്ടി. 

അവൾക്ക് നേരെ അവന്റെ കയ്യിലുള്ള കടലാസ് നീട്ടി. അവൾ വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു. ഇതെങ്ങനെ സമീർക്കക്ക് കിട്ടി. 

നീ ഇതിന് മുൻപ് ഇത് കണ്ടിട്ട് ഉണ്ടോ. അൻസി തലതാഴ്ത്തി നിന്നു. 

നിന്നോടാ ചോദിച്ചത് .നിനക്കറിയോന്ന്. 

സഫു പറഞ്ഞിട്ട ആരോടും പറയരുതെന്ന്. 

സമീർ അവളെ മുഖത്ത് ആഞ്ഞടിച്ചത് പെട്ടെന്നായിരുന്നു. 

അവൾ ഭയന്നു വിറച്ചു മുഖത്ത് കൈ വെച്ചു സമീറിനെ നോക്കി. ഇത് വരെ എന്നോട് ഒച്ചയെടുത്ത് സംസാരിച്ചിട്ട് കൂടിയില്ല. തല്ലിയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിഴുകി. 

ഇക്ക ഞാൻ..... ഞാൻ പറഞ്ഞതാ അവളോട്. എല്ലാവരോടും പറയാന്നു .എന്നെ കൊണ്ട്  സത്യം ഇടിച്ചത് കൊണ്ട പറയാതിരുന്നത്. എന്നോട് ക്ഷമിക്കണം. 

അവൾ ഒരു ബുദ്ധിയും പക്വതയും ഇല്ലാത്ത ഒരു പെണ്ണ്. ലോകം കാണാത്തവൾ ജീവിതം എന്താന്ന് പോലും അതിനറിയില്ല . നീയോ.... നിനക്ക് അറിയാരുന്നില്ലേ ഇതിന്റെ സീരിയസ്നസ്.

അറിയാഞ്ഞിട്ടല്ല. അവർക്കിടയിൽ സംഭവിച്ചത്.... ബാക്കി പറയാൻ സമീർ അനുവദിച്ചില്ല. 

മിണ്ടിപ്പോകരുത് ഇനി....ഇത്രയും ദിവസം പറഞ്ഞില്ലല്ലോ ഒന്നും....  ഇനി പറയേണ്ട.. എനിക്ക് കേൾക്കേം വേണ്ട. എന്താ വേണ്ടതെന്നു എനിക്കറിയാം. ഫൈസി..... അവനെ വെറുതെ വിടുമെന്ന് കരുതണ്ട. ഞാൻ ആരാണെന്നു അവൻ അറിയാൻ പോകുന്നതേ ഉള്ളൂ. 

അതൊക്കെ കേട്ടു രണ്ടു പേര് കൂടി അവരുടെ പിറകെ ഉണ്ടായിരുന്നു .സഫുവിന്റെ ഉപ്പയും ഉമ്മയും .

അവരെ കണ്ടതും സമീർ ഒന്ന് ഞെട്ടി .

അത് ......പിന്നെ ......സഫു ...ഫൈസി ....സമീർ വാക്കുകൾക്കായി പരതി .ആ നോട്ടീസ് അവരെ നേർക്ക് നീട്ടി .അത് വാങ്ങി വായിച്ചതും അവളുടെ ഉപ്പയുടെ മുഖത്ത് ദേഷ്യം വന്നത് എല്ലാരും കണ്ടു .

എന്റെ മോളെപറ്റി ഇന്ന് വരെ ഒരാളും തമാശക്ക് പോലും കുറ്റം പറഞ്ഞിട്ടില്ല .അങ്ങനെയുള്ള അവൾ മറ്റൊരുത്തന്റെ കൂടെ .......ബാക്കി പറയാൻ ആവാതെ ശബ്ദം ഇടറി .ഫൈസിക്ക് എങ്ങനെ തോന്നി ഇത് പറയാൻ .അവളുടെ ഉപ്പ കുറച്ചു സമയം മിണ്ടാതെ നിന്നു .പിന്നെ പറഞ്ഞു .ഇനി വേണ്ടത് ഞാൻ ചെയ്തോളാം .നീ വാ ഇനി ഒരു നിമിഷം പോലും അവൾ അവന്റെ കൂടെ കഴിയണ്ട .ഉപ്പാന്റെ കൂടെ സമീർ പോയി .ദേഷ്യം കൊണ്ട് വിറക്കുന്ന അവരിരുപേരെയും അൻസി ഭയത്തോടെ നോക്കി നിന്നു .
                    
**********
അല്ല ഫൈസി ശരിക്കും എന്താ നിന്റെ പ്ലാൻ ഒന്ന് പറഞ്ഞെ .ഫൈസി പോകാൻ നോക്കുമ്പോൾ അജു ചോദിച്ചു .

നേരെ വീട്ടിലേക്ക് പോകുന്നു. അവളോട് പറയുന്നു എനിക്ക് ഒരു കാര്യം പറയാനുണ്ട് ടെറസ്സിലേക്ക് വാന്ന്. അവൾ വരുന്നു. നീല നിലാവിനെയും അനേകായിരം നക്ഷത്രങ്ങളേയും സാക്ഷി നിർത്തി അവളോട് പറയുന്നു I love u. 

പ്ലാൻ ഒക്കെ സൂപ്പർ . നീ പറയുമോന്നുള്ള ഒരു ഡൌട്ട് മാത്രമേ ഉള്ളൂ. 

പറയും. ഉറപ്പായും പറയും. 

എന്ന നിനക്ക് കൊള്ളാം. അല്ലെങ്കിൽ വേറെ ആമ്പിള്ളേർ കൊത്തികൊണ്ട് പോകുമ്പോൾ 
മാനസ മൈനേ പാട്ടും പാടി കടപ്പുറം ചുറ്റേണ്ടി വരും. 

അവൻ വീട്ടിലേക്ക് പോകുമ്പോൾ ഒരു റെഡ്  റോസാപ്പൂവ് വാങ്ങി. ഇനി പ്രൊപ്പോസ് ചെയ്യുമ്പോൾ ഇതിന്റെ ഒരു കുറവ് കൂടി വേണ്ട. 


                                            .......  തുടരും  



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 54

നേരെ വീട്ടിലേക്ക് പോകുന്നു. അവളോട് പറയുന്നു എനിക്ക് ഒരു കാര്യം പറയാനുണ്ട് ടെറസ്സിലേക്ക് വാന്ന്. അവൾ വരുന്നു. നീല നിലാവിനെയും അനേകായിരം നക്ഷത്രങ്ങളേയും സാക്ഷി നിർത്തി അവളോട് പറയുന്നു I love u. 

പ്ലാൻ ഒക്കെ സൂപ്പർ . നീ പറയുമോന്നുള്ള ഒരു ഡൌട്ട് മാത്രമേ ഉള്ളൂ. 

പറയും. ഉറപ്പായും പറയും. 

എന്ന നിനക്ക് കൊള്ളാം. അല്ലെങ്കിൽ വേറെ ആമ്പിള്ളേർ കൊത്തികൊണ്ട് പോകുമ്പോൾ 
മാനസ മൈനേ പാട്ടും പാടി കടപ്പുറം ചുറ്റേണ്ടി വരും. 

അവൻ വീട്ടിലേക്ക് പോകുമ്പോൾ ഒരു റെഡ്  റോസാപ്പൂവ് വാങ്ങി. ഇനി പ്രൊപ്പോസ് ചെയ്യുമ്പോൾ ഇതിന്റെ ഒരു കുറവ് കൂടി വേണ്ട. 

അപ്പോഴാ ഫൈസിക്ക് ഒരു കാൾ വന്നത്. ഹാരിസ്ക്കയാണ്. 

നീ പെട്ടെന്ന് വീട്ടിലേക്ക് വാ. സമീർ വന്നിട്ടുണ്ട്.സഫുന്റെ ഉപ്പയും ഉണ്ട്.  നിന്നെ കാണണമെന്നു പറഞ്ഞു ഇവിടെ ഇരിക്കുവാ. അർജന്റ് ആണ്. 

ഞാൻ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു ഫോൺ വെച്ചു. 
സമീർക്കയെന്ത ഈ രാത്രിയിൽ എന്നെ കാണാൻ വന്നത്. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവൻ വേഗം തന്നെ വീട്ടിലേക്കു വന്നു. വീട്ടിലെ എല്ലാവരും ഹാളിൽ  ഇരിപ്പുണ്ട്. ആകെയൊരു മൂകത. സമീർക്കയുടെ ഗൗരവത്തോടെയുള്ള  മുഖം കണ്ടു അവന് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അവളുടെ ഉപ്പയും ഉണ്ട് കൂടെ. ഉപ്പാന്റെ മുഖത്തും തെളിച്ചം ഒന്നും ഇല്ല .അവൻ സഫുനെ നോക്കി കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. അവൾ അറിയില്ലെന്ന് കൈ മലർത്തി കാണിച്ചു. 

ദാ ഫൈസി വന്നല്ലോ. ഇനി പറഞ്ഞൂടെ എന്താ കാര്യമെന്ന് ഹാരിസ്ക്ക പറഞ്ഞു. വന്നപ്പോ തൊട്ട് ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല രണ്ടു പേരും നിന്നെ വിളിക്കെന്ന് പറഞ്ഞു ഒറ്റയിരിപ്പാണ്. 

സഫു ഇങ്ങ് വാ. സമീർക്ക അവളെ വിളിച്ചു .
അവൾ സമീർക്കയുടെ അടുത്തേക്ക് ചെന്നു. ആ പേപ്പർ അവൾക്ക് നേരെ നീട്ടി. 
അവളത് വാങ്ങി വായിച്ചു നോക്കി. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി. ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോയി. അവളുടെ കൈ വിറച്ചു കയ്യിൽ നിന്നും ആ പേപ്പർ താഴെ വീണു. ഫൈസി അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവൻ ആ പേപ്പർ നിലത്തു നിന്നും എടുത്തു നോക്കി. 

നീ ഒരു തെറ്റും ചെയ്യില്ല. ചെയ്യാൻ ഒരിക്കലും നിനക്ക് കഴിയില്ല. എനിക്ക് നൂറു ശതമാനം ഉറപ്പാണ് അത്. എന്നാലും നിന്റെ വായിൽ നിന്നുംകേൾക്കണം എനിക്കത്.നിനക്ക് ഇതിനെ പറ്റി എന്തെങ്കിലും അറിയോ.  ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ. 

അവൾ ഇല്ലെന്ന് തലയാട്ടി. 

ഫൈസി ആ ഡിവോഴ്സ് നോട്ടീസ് വായിച്ചു ഞെട്ടി നിന്നു. ഞാൻ അല്ല ഇതയച്ചത്. എനിക്ക് അറിയില്ല ഇതിനെ പറ്റി. 
ഫൈസി ദയനീയമായി സഫുനെ നോക്കി. ആകെ തകർന്നു നിൽക്കുന്ന അവളെ കണ്ടു അവന് നെഞ്ച് പൊടിയുന്ന പോലെ തോന്നി. 

ഏതവന്റെ കൂടെയാ ##$%&&$% എന്റെ പെണ്ണ് പോയത്. പറയുന്നതിന് ഒന്നിച്ചു തന്നെ ഫൈസിയുടെ മുഖത്ത് ഒന്ന് കൊടുക്കുകയും ചെയ്തു. പെട്ടെന്ന് ആയതിനാൽ അവൻ വേച്ചു വീഴാൻ നോക്കി. നിനക്ക് അവളെ വേണ്ടെങ്കിൽ വേണ്ട.പക്ഷേചെയ്യാത്ത തെറ്റ്  അവളെ മേലെ ചാരിയാലുണ്ടല്ലോ അവന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ചു സമീർ പറഞ്ഞു. 

എല്ലാവരും ഞെട്ടി തരിച്ചു നിന്നിടത്തു ആയിരുന്നു. അവനെ വീണ്ടും തല്ലാൻ കയ്യുയർത്തിയതും സഫു അവരുടെ ഇടക്ക് കയറി നിന്നു. സമീർക്കനെ പിടിച്ചു വെച്ചു.അവനെ തല്ലുന്നത് അവൾക്ക് കണ്ടിരിക്കാനായില്ല. 

ഹാരിസും എല്ലാവരും അപ്പോഴേക്കും അവരെ മുന്നിലേക്ക് വന്നു. 

കാര്യം പറയുന്നുണ്ടോ ആരെങ്കിലും. നീയെന്തിനാ ഫൈസിയെ തല്ലിയെ ഹാരിസ് സമീറിനോട് ചോദിച്ചു. 

തല്ലുകയല്ല കൊല്ലുകയാ വേണ്ടേ ഈ പന്നിയെ. അവനെയല്ല നിന്നെ വിശ്വസിച്ച സഫുനെ ഞാൻ ഇവിടേക്ക് പറഞ്ഞയച്ചെ.എന്നിട്ടിപ്പോ..... സന്തോഷം ആയി...... എനിക്ക് ഒരു പാട് സന്തോഷം ആയി..... എന്റെ കൈ കൊണ്ട് തന്നെ എന്റെ അവളെ ജീവിതം നശിപ്പിച്ചല്ലോ അതോർക്കുമ്പോഴാ സഹിക്കാൻ പറ്റാത്തെ. 

നീ എന്തൊക്കെ ഭ്രാന്തയീ പറയുന്നേ.ആര് ആരെ ജീവിതം നശിപ്പിച്ചുന്ന.  ആരെങ്കിലും ഒന്ന് തെളിച്ചു പറയുന്നുണ്ടോ. 

ഒന്നും അറിയാത്ത പോലെ നടിക്കല്ലേ ഹരിസേ. 

സത്യം ആയിട്ടും എനിക്കൊന്നും അറിയില്ല. എന്താ നിങ്ങൾ തമ്മിൽ പ്രശ്നം. 

നിന്റെ വീട്ടുകാരെ മാനസികമായും ശാരീരികയും പീഡിപ്പിക്കുകയും മറ്റൊരാളുമായി  അവിഹിത ബന്ധവും ഉള്ള സഫുവിൽ നിന്നും ഡിവോഴ്സ് വേണമെന്ന് പറഞ്ഞു നോട്ടീസ് അയച്ചിരിക്കുന്നു നിന്റെ പുന്നാര അനിയൻ. എന്താ അറിഞ്ഞില്ലെന്നു ഉണ്ടോ എല്ലാരും. 

ഹാരിസ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഫൈസിയെ നോക്കി. അവൻ തലതാഴ്ത്തി നിൽക്കുന്നത് കണ്ടു. 

എന്താ ഒന്നും പറയാനില്ലേ ആർക്കും. എന്റെ പെണ്ണിനെ പറ്റി എനിക്കറിയാം ഒരുറുമ്പിനെ പോലും അറിഞ്ഞോണ്ട് വേദനിപ്പിക്കില്ല അവൾ. ഇവന് ഇവളെ കെട്ടിച്ചു കൊടുത്തുന്നുള്ള കുറവേ ഉള്ളൂ അവൾക്ക്. 
ഒരു കോടതിയിലും ഒരു വക്കീലിന്റെ അടുത്തും ആരും പോകണ്ട. ഇപ്പൊ ഇവിടെ വെച്ചു തന്നെ അവസാനിപ്പിക്കുകയാ ഈ ബന്ധവും. കെട്ടു കഴിഞ്ഞെന്ന് കരുതി ഇവൾ ഞങ്ങൾക്ക് ഒരു ബാധ്യതയല്ല ആവുകയും ഇല്ല. ഞങ്ങൾക്ക് വേണം ഇവളെ. ഞങ്ങൾ ഉണ്ടാവും എന്നും ഇവളുടെ കൂടെ. അവളെ ചേർത്തു പിടിച്ചു കൊണ്ടായിരുന്നു സമീർ അത് പറഞ്ഞത്. 

നീ പോയി നിനക്ക് എടുക്കാനുള്ളത് ഒക്കെ എടുത്തു വാ. ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കണ്ട. ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ഇനി നിന്റെ ജീവിതം ബലി കഴിക്കേണ്ട ആവിശ്യവും ഇല്ല. ഒരു ശില പോലെ നിൽക്കുകയാരുന്നു അവൾ. ബന്ധം അവസാനിപ്പിക്കുകയോ.... അവന് എന്നെ വേണ്ടെന്നു വെച്ചാലും എനിക്കതിനു പറ്റില്ല. എനിക്ക് വേണം അവനെ എന്റേത് മാത്രമായി. ഈ ജന്മം മുഴുവൻ .ഒന്ന് പറഞ്ഞൂടെ ഫൈസി ഇതൊക്ക അറിയാതെ പറ്റിപോയതാ. എന്നെ ഇഷ്ടമാണെന്ന്. അവൾ പ്രതീക്ഷയോടെ ഫൈസിയെ നോക്കി. അവൻ അവളെ മുഖത്തേക്ക് പോലും നോക്കിയില്ല. 

ചെല്ല്... മോള് പോയി നിന്റെ സാധനങ്ങൾ ഒക്കെ എടുത്തു വാ.നമുക്ക് പൊവ്വാം. അവളെ ഉപ്പ ഇടറിയ ശബ്ദത്തോടെ അവളോട് പറഞ്ഞു. 

അവൾ യാന്ത്രികം എന്ന വണ്ണം റൂമിലേക്ക് പോയി. വീട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നതേ അവൾ  എടുത്തുള്ളൂ. 

ഫൈസി ഇവർ പറയുന്നതൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇവർക്ക് തെറ്റിപോയതായിരിക്കും അല്ലെ. നീ അല്ലല്ലോ ഇത് ചെയ്തത്. ഈ കേട്ടതൊക്കെ കളവല്ലേ ഹാരിസ്ക്ക ദയനീയ സ്വരത്തിൽ അവനോട് ചോദിച്ചു. 

അവൻ അല്ലെന്ന് തലയാട്ടി. 

കള്ളം പറയുന്നോ നായെ.... നീയല്ലെങ്കിൽ പിന്നെ ഏതവനടാ ഇതയച്ചത്. നിന്റെ ഒപ്പല്ലേ ഇത്. സമീർ അവന്റെ മുന്നിലേക്ക് വന്നു. ഹാരിസ് സമീറിനെ തടഞ്ഞു. ഞാൻ ചോദിചോളാം. 

എനിക്ക് പറയാനുള്ളത് ദയവുചെയ്തു എല്ലാവരും കേൾക്കണം. എനിക്ക് ഒരബദ്ധം പറ്റി . ഞാൻ ഡിവോഴ്സിന് ശ്രമിച്ചിരുന്നു. പക്ഷേ ഇതിൽ പറയുന്നതൊന്നും..... ബാക്കി പറയുന്നതിന് മുന്നേ അവന്റെ കവിളിൽ വീണ്ടും അടി വീണിരുന്നു. ഹാരിസ്ക്ക വീണ്ടും കയ്യോങ്ങിയതും സഫു ഓടി വന്നു  വേണ്ടഇക്കാക്കന്ന് പറഞ്ഞു കൈ പിടിച്ചു വെച്ചു. ഫൈസിയുടെ മുന്നിലായി അവൾ നിന്നു .

എന്നെ ചൊല്ലി ആരും തമ്മിൽ തല്ലണ്ട. ഈ ഡിവോഴ്സ് പേപ്പറിനെ പറ്റി എനിക്ക് മുന്നേ അറിയാം. ഞാൻ എല്ലാവരിൽ നിന്നും മറച്ചു വെച്ചതാ. ഹാരിസ്ക്കയോടുള്ള ഇഷ്ടം കൊണ്ട ഫൈസി ഈ വിവാഹത്തിന് സമ്മതിച്ചത്.  അവന്റെ ഇഷ്ടം നോക്കാതെയാ എല്ലാവരും ഈ വിവാഹം നടത്തിയത്. അത് കൊണ്ട് തന്നെ ഫൈസിയുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല.  ഇഷ്ടംന്ന് പറഞ്ഞത് മനസ്സിൽ നിന്നും വരേണ്ടതാണ്. അല്ലാതെ നിർബന്ധിച്ചു പിടിച്ചു വാങ്ങേണ്ടതല്ല.   അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ എല്ലാവരും എന്നോട് പൊറുക്കണം.എന്നായാലും ഞാൻ ഇവിടെ നിന്നും പോകേണ്ടത് തന്നെയാ. ഇത് കുറച്ചു നേരത്തെ ആയിന്നെ ഉള്ളൂ. ഇടറിയ ശബ്ദത്തോടെ കൈ കൂപ്പിക്കൊണ്ട് അത്രയും പറഞ്ഞൊപ്പിച്ചു.

മതി. വാ പോകാം. സമീർ അവളെ കയ്യിൽ പിടിച്ചു പോകാൻ നോക്കി. പെട്ടന്ന് അവൾ ഒന്ന് നിന്നു. ഒരു മിനിറ്റ് ഇക്കാ. ഇപ്പൊ വരാം. 

കയ്യിൽ കരുതിയിരുന്ന മഹർ എടുത്തു ഫൈസിയുടെ അടുത്തേക്ക് പോയി. കരച്ചിൽ വന്നിട്ട് വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല. എല്ലാവരോടും മോശമായി പെരുമാറിയിരുന്നു അത് ആയിഷയോടുള്ളഇഷ്ടം കൊണ്ടാണ്.അവൾക്ക്നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി. അല്ലാതെ ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല. അതെങ്കിലും മനസ്സിലാക്കുമെന്ന് കരുതി. പിന്നെ അവിഹിത ബന്ധം.... അത് സ്ഥാപിക്കാൻ ഇനി എളുപ്പവുമാകും ആഷിറിന്റെയും സാലിയുടെയും ഒന്നിച്ചുള്ള ഫോട്ടോസ് ഉണ്ടല്ലോ കയ്യിൽ. അത് തന്നെ ധാരാളം മതി. സ്വഭാവം മോശമാണെന്ന് വരുത്തി തീർക്കാൻ .
 ഇത്രയൊന്നും വേണ്ടായിരുന്നു ചോദിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ഒപ്പിട്ട് തന്നേനെ. നെഞ്ചിൽ കുത്തി നോവിച്ചു  വേണ്ടായിരുന്നു പകരം വീട്ടാൻ. ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞപ്പോ ശരിക്കും അങ്ങനെകാണുന്നുണ്ടെന്ന് തോന്നി. കഴിഞ്ഞതൊക്കെ മറന്നൂന്ന് കരുതി.  മനസ്സിൽ വെറുപ്പ് വെച്ചോണ്ടാ പുറമെ ചിരിച്ചതെന്ന് ഒരിക്കലും തോന്നിയില്ല. എന്നോടുള്ള വെറുപ്പ് മാറിയെന്ന കരുതിയെ. അല്ലെങ്കിലും മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ അസ്സൽ പൊട്ടിയാ ഞാൻ. സാലിയുടെയും നിന്റെയും ഒക്കെ കാര്യം കാണാനുള്ള കളിപ്പാവയായിരുന്നു ഞാൻ. അത് പോലും മനസ്സിലാക്കാൻ കഴിയാത്ത  അസ്സൽ പൊട്ടി. പുറത്തേക്ക് വന്ന പൊട്ടിക്കരച്ചിൽ അവൾ കടിച്ചു പിടിച്ചു. 

അവൾ മഹർ അവന് നേരെ നീട്ടി.  വലിച്ചെറിഞ്ഞു പോകാൻ അറിയാഞ്ഞിട്ടല്ല. ഈ മഹറിന് വലിയൊരു മഹത്വം ഉണ്ട്. നിനക്ക് ഇഷ്ടം അല്ലെങ്കിലും ഞാനിതിന് പ്രാധാന്യം കല്പിക്കുന്നു. എന്നെ വേണ്ടന്ന് വെച്ച സ്ഥിതിക്ക് ഇനിയിത് എനിക്ക് അവകാശപ്പെട്ടതല്ല. അവൻ കൈ നീട്ടിയില്ല.  അവന്റെ കൈ പിടിച്ചു കയ്യിൽ വെച്ചു കൊടുത്തു. അറിഞ്ഞോ അറിയാതെയോ  വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി  മാപ്പ് ചോദിക്കുന്നു. അവൾ പോകാൻ നോക്കിയതും അവൻ പെട്ടെന്ന് ആയിരുന്നു അവളെ കയ്യിൽ പിടിച്ചത്. 

പ്ലീസ് സഫു നീയെങ്കിലും എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. 

ഇനി ഒന്നും പറയണ്ട. കണ്ടതും കേട്ടതും ഒക്കെ മതി. സമീർ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ രണ്ടുപേരെയും മാറി മാറി നോക്കി. തന്റെ രണ്ടു കയ്യും രണ്ടുപേരുടെയും കയ്യിൽ ആണ്. ഇടവും വലവും എന്നും കൂടെയുണ്ടാകണമെന്ന് ആഗ്രിച്ച രണ്ടു പേര്. ഇന്ന് ഒരാളെ വിട്ട് എന്നെന്നേക്കുമായി പോകുവാൻ പോകുന്നു. സമീർ ശക്തിയായി അവളെ വലിച്ചു ഫൈസിയുടെ കയ്യിൽ നിന്നും അവളെ കൈ വേർപെട്ടു. അവൾക്ക് ഹൃദയം മുറിഞ്ഞു രക്തം പൊടിയുന്നത് പോലെ തോന്നി. അവൾ സമീർക്കയുടെ കൂടെ പോയി. ആർക്കും തടയാനോ ഒന്ന് മിണ്ടാനോ  തോന്നിയില്ല. ആരും ആ ഷോക്കിൽ നിന്നും മോചിതവും ആയില്ല. എല്ലാവരും നിറകണ്ണോടെ അവളെ നോക്കി. അവൾ അവരെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയി. കാറിൽ കേറിയതും അവൾ കരഞ്ഞു പോയി. സമീർ തടഞ്ഞില്ല. കുറച്ചു കരയുന്നത് നല്ലതാ മനസ്സിലെ ഭാരം കുറയും. വീട്ടിൽ എത്തിയതും എല്ലാവരും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൾ ആരെയും നോക്കാതെ റൂമിലേക്ക് ഓടി പോയി. ബെഡിലേക്ക് വീണു പൊട്ടി കരഞ്ഞു. എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നെ. അവനിൽ നിന്നും എന്നും അകലം പാലിക്കാനെ നോക്കിയിട്ട് ഉള്ളൂ. എന്നിട്ടും എന്നെ എന്തിനാ അവനോട് കൂടുതൽ അടുപ്പിച്ചേ. അകലുമ്പോൾ വേദനിച്ചോട്ടേന്ന് കരുതിയാണോ. ഇന്ന് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ആഗ്രഹിച്ച മോഹിച്ചത അവനെ. അതെങ്കിലും എനിക്ക് തന്നുകൂടായിരുന്നോ.  ഇങ്ങനെ വേദനിപ്പിക്കാൻ മാത്രം എന്ത് മഹാ പാപമാ ഞാൻ ചെയ്തേ. 
*******
ഫൈസിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്ത് നടക്കരുതെന്ന് വിചാരിച്ചോ ആരും അറിയരുതെന്ന് കരുതിയോ അതാണ്‌ നടന്നത്. സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്ത കാര്യം ആണ് ആ പേപ്പറിൽ ഉള്ളത്. ആരായിരിക്കും ഇത് അവർക്ക് അയച്ചു കൊടുത്തത്‌. എല്ലാവരും തകർന്ന മട്ടിൽ നിന്നിടത്തു തന്നെ ഉണ്ടായിരുന്നു. ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ല. അല്ലെങ്കിൽ അവൾ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെടും. അവൻ ഇക്കയുടെ അടുത്തേക്ക് പോയി. 
ഇക്കാക്കാ ഞാൻ.... എനിക്ക്... 

വിളിച്ചുപോകരുത് എന്നെയിനിയങ്ങനെ. ഞാൻ നിർബന്ധിച്ചു തന്നെയാ നിന്റെ കല്യാണം നടത്തിയത്. അത് എന്റെ തന്നെ കണ്ണ്പൊട്ടിക്കാനാണെന്ന് അറിഞ്ഞില്ല.എന്നോടുള്ള ദേഷ്യം ആയിരിക്കുമല്ലേ ആ പാവത്തിനോട് തീർത്തത്. വേണ്ടായിരുന്നു ഫൈസി. ഇതിനേക്കാൾ ഭേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു. സമീർ പറഞ്ഞത് പോലെ അവനല്ല ഞാനാ സഫുന്റെ ജീവിതം നശിപ്പിച്ചത്. എന്റെ സ്വാർത്ഥതക്ക് വേണ്ടി. ഇത്രയൊക്കെ ചെയ്തിട്ടും ആ പാവം നിന്റെ ഭാഗം കൂടിയ സംസാരിച്ചത്. അതിനോട് തന്നെ വേണായിരുന്നോടാ  ഇങ്ങനൊക്കെ. 

എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേൾക്ക്.

അവളെ നീ എപ്പോ വേണ്ടന്ന് വെച്ചോ അപ്പൊ തന്നെ നിന്റെ ഇക്ക മരിച്ചു. അല്ല നീ കൊന്നു. എനിക്ക് ഇനി ഇങ്ങനെയൊരു അനിയൻ ഇല്ല.  എനിക്കൊന്നും കേൾക്കുകയും വേണ്ട. അവനെ തള്ളിമാറ്റി അകത്തേക്  പോയി. ആയിഷയും അവനെ നോക്കാതെ പിറകെ പോയി.  അവൻ ഉപ്പന്റെയും ഉമ്മന്റേയും അടുത്തേക്ക് പോയെങ്കിലും അവർ റൂമിൽ കയറി വാതിൽ വലിച്ചടച്ചു. 
അവൻ തളർച്ചയോടെ  നിലത്തിരുന്നു. തെറ്റ് ചെയ്യുന്ന സമയത്ത് എല്ലാവരും കൂടെയുണ്ടായിരുന്നു തെറ്റ് തിരുത്തി വന്നപ്പോൾ ആരും ഇല്ലാതായി കൂട്ടിന്. അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി. അവൻ എത്ര സമയം അങ്ങനെ ഇരുന്നുവെന്ന് അവന് തന്നെ ഓർമയില്ല. പിന്നെ മെല്ലെ എണീറ്റു റൂമിലേക്ക് പോയി. ഭ്രാന്ത് പിടിച്ചപോലെ എല്ലാം എറിഞ്ഞു പൊട്ടിച്ചു. അപ്പോഴാ അവൻ   അവരുടെ വെഡിങ് ഫോട്ടോ കണ്ടത്. അവൻ അതെടുത്തു അതിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ ഫോട്ടോയുടെ മുകളിലൂടെ തലോടി. സഫു സത്യം ആയിട്ടും ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യമാ ഇതൊക്കെ. എനിക്ക് നീയില്ലാതെ പറ്റില്ലടി. അത്രക്ക് ഇഷ്ടാ നിന്നെ.ലവ് u സഫു. ഇന്ന് നിന്നോട് എന്റെ ഇഷ്ടം പറയണം. നിന്നോടൊത്ത് പുതിയൊരു ജീവിതം തുടങ്ങണം എന്നൊക്ക കരുതി എന്തൊക്കെ പ്രതീക്ഷയോടെയാ  ഞാൻ വന്നതെന്നറിയോ . പക്ഷേ.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ ഫോട്ടോയിലേക്ക് ഇറ്റിവീണു. അവൻ ഫോട്ടോയും നെഞ്ഞോട് ചേർത്ത് പിടിച്ചു ബെഡിൽ പോയി കിടന്നു. എല്ലാത്തിനും സാക്ഷിയായി അവൻ അവൾക്കായി വാങ്ങിയ റോസാപ്പൂവ് അപ്പോഴും അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു.

                                  .......... തുടരും




💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 55

ടാ നീയല്ലേ പറഞ്ഞത് ആ ഡിവോഴ്സിന്റെ കാര്യം ആരും അറിയില്ലെന്ന്. പിന്നെങ്ങനെയാ അവളെ വീട്ടിൽ അറിഞ്ഞത്. 

സാലി. ആ പന്നിയാ ഇതിന്റെ പിന്നിൽ. 

നിന്നോടാരാ പറഞ്ഞെ അവനാണെന്ന്. 

ഞാൻ രാവിലെ വക്കീലിന്റെ അടുത്ത് പോയിരുന്നു. നല്ല രണ്ടു പെട കൊടുത്തപ്പോ പറഞ്ഞു സാലി ഭീക്ഷണിപെടുത്തി ചെയ്യിച്ചതാണെന്ന്.അവനെ കാണാനും പോയിരുന്നു. അവൻ നാട്ടിലില്ല.  എന്തോ കേസന്വേഷണവുമായി എവിടെയോ പോയിന് പോലും. കയ്യിൽ കിട്ടിയിരുന്നെങ്കിൽ പിന്നെ അവനെ കൊണ്ട് തന്നെ സഫുനോട് സത്യം പറയിപ്പിച്ചേനെ. സാലിം.... അവനെ ഞാൻ വെറുതെ വിടുന്നു കരുതണ്ട.  അവന്റെ ദേഷ്യം കൊണ്ട് വിറക്കുന്ന മുഖം കണ്ടു അജുവിനു പോലും ഭയം തോന്നി. ഈ ദേഷ്യം പിടിച്ച സമയത്തു സാലിയെ കാണാത്തത് നന്നായിന്ന് അവനു തോന്നി. 

നീയിപ്പോ തല്ലിനും വഴക്കിനും ഒന്നും അല്ല പോകേണ്ടത്. സാലിയെ നമുക്ക് പിന്നെ വിശദമായി കാണാം. ആദ്യം ചെയ്യേണ്ടത് നീയല്ല ഇത് അയച്ചതെന്നും അവളെ ഇഷ്ടമാണെന്നും സഫുവിനെ കണ്ടു കാര്യം പറയുകയ വേണ്ടേ.  എന്നിട്ട് മതി ബാക്കിയൊക്കെ. 

അവൾ ഇനി എന്നെ വിശ്വസിക്കോ.ഒരിക്കലും വിശ്വസിക്കില്ല. അവളെപറ്റി മോശമായി പറഞ്ഞതിന് വെറുക്കുന്നുണ്ടായിരിക്കും. ആ നോട്ടീസ് വായിച്ചപ്പോൾ അവൾ എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്. കണ്ട എന്റെ ചങ്ക് തകർന്നു പോയടാ അത് കണ്ടിട്ട്. 

നിന്റെ ഈ ആക്ടിറ്റുടാ മാറ്റണ്ടേ .നിന്റെയീ  ഒറ്റ സ്വഭാവം കൊണ്ട ഇങ്ങനൊക്കെ സംഭവിച്ചത്. പണ്ടേ ഇഷടാന്ന് പറഞ്ഞു തുലച്ചിനെങ്കിൽ ഇങ്ങനെ സംഭവിക്കരുന്നോ. 

പറ്റിയത് പറ്റി ഇനിയും അത് പറഞ്ഞു കുത്തി നോവിക്കല്ല. ഇനിയെന്താ വഴിന്ന് പറഞ്ഞു താ. എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളെ ഫോണിൽ വിളിച്ചു നോക്കി സ്വിച് ഓഫ്‌ ആണ്. അവളെയൊന്ന് നേരിൽ കാണണം.... പക്ഷേ എങ്ങനെയാ കാണാൻ പറ്റുക. 

കോളേജിൽ പോകോ ഇനിയവൾ. 

അവൾക്ക് എക്സാം ആണ് നാളെ മുതൽ. പോകാതിരിക്കില്ല. 

എന്നാ ആ വഴിയൊന്ന് ട്രൈ ചെയ്തു നോക്ക്. 
നീ ഇപ്പൊ വീട്ടിലേക്ക് പോകാൻ നോക്ക്. 

വീടോ.... ഏത് വീട്.... ആർക്ക്.....എല്ലാം പോയി. വീടും... എന്റെ കുടുംബം.... എന്റെ സന്തോഷം.... സമാധാനം... എല്ലാം കൊണ്ടല്ലേ അവൾ പോയേ. പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് ആരും അതിന് ശേഷം മിണ്ടിയിട്ടില്ല. എന്നെ കാണുന്നത് തന്നെ വെറുപ്പാ എല്ലാർക്കും.  ഞാനിത് അനുഭവിക്കണം ...  അത്രക്ക് ദ്രോഹം അവളോട് ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷയായിരിക്കും. 

പോട്ടെടാ എല്ലാം ശരിയാകും. അവരെ വിഷമം കൊണ്ട് ചെയ്യുന്നതാണ് ഇതൊക്കെ. ഹാരിസ്ക്ക മുൻകൈ എടുത്തു നടത്തിയ വിവാഹം അല്ലെ. പോരാത്തതിന് ചുരുങ്ങിയ സമയം കൊണ്ട് അവൾ സ്നേഹം കൊണ്ട്  എല്ലാവരെയും കയ്യിലെടുക്കുകയും ചെയ്തു. 

അവൻ ഒന്ന് മൂളി.

നീ കുറച്ചു ദിവസം എന്റെ കൂടെവാ എല്ലാം ആറിത്തണിയുന്ന വരെ എന്റെ വീട്ടിൽ നിൽക്കാം. 

ഞാൻ ഇപ്പൊ എവിടേക്കും ഇല്ല. 

പറഞ്ഞത് കേട്ട മതി. വരാൻ പറഞ്ഞ വന്നോളണം. തല്ക്കാലം നിന്നെ ഞാൻ തനിച്ചു വിടില്ല. 

നിര്ബന്ധിക്കണ്ട അജു. ഞാനെവിടേക്കും ഇല്ല. എന്റെ വീട്ടിൽ അവളുണ്ട്. എന്റെ റൂമിൽ ഉണ്ട്. എന്തിന് എന്റെ കൂടെ തന്നെ അവളുണ്ട് എനിക്ക് ആറൂമിൽ കേറുമ്പോൾ തന്നെ അവളുടെ പ്രസൻസ് ഫീൽ ചെയ്യും.അതൊന്നും വിട്ട് എവിടേക്കും ഞാനില്ല. പറ്റില്ല എനിക്ക്. 
പിന്നെ കാണാംന്ന്  പറഞ്ഞു അവൻ  പോയി. 

അജുവിന് മനസ്സിലാകുന്നുണ്ടായിരുന്നു അവന്റെ അവസ്ഥ. പിന്നെ നിർബന്ധിചില്ല. 
*******

വീട്ടിൽ എല്ലാവരും ഉണ്ടെന്ന് അവൻ കണ്ടു. അവനെ കണ്ടതും അവരൊക്കെ എണീറ്റു പോയി. ഈ വീട്ടിൽ എല്ലാവരും ഉണ്ടെങ്കിലും താനിപ്പോ തനിച്ചാണെന്ന് അവന് തോന്നി.അവൻ റൂമിലേക്ക് പോയി.  അവൻ സഫുവിന്റെ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു കിടന്നു. ഞാൻ തനിച്ചല്ല. ആവുകയും ഇല്ല. ആര് എന്നെ ഒറ്റപെടുത്തിയാലും നീയും നിന്റെ ഓർമകളും എന്നോടൊപ്പം ഉണ്ട്. എന്നും ഉണ്ടാവുകയും ചെയ്യും. ആ ഓർമ്മകളെയും കൂട്ടുപിടിച്ചു അവൻ ഉറക്കിലേക്ക് വീണു.
******
തന്റെ തലയിലൂടെ ആരോ തലോടുന്നത് പോലെ തോന്നി. അവൾ കണ്ണ് തുറന്നു നോക്കി. സമീർക്ക. അവൾ പെട്ടെന്ന് എണീറ്റിരുന്നു. 

ഉറക്കമാണോ അതോ ഉറക്കം നടിക്കുന്നതോ. അവിടെ നിന്നും വന്നതിന് ശേഷം നീ ഈ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലല്ലോ 

അവളൊന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു. 

നാളെ മുതൽ എക്സാം തുടങ്ങുകയല്ലേ  നിനക്ക്. 

അവൾ അതെയെന്ന് തലയാട്ടി. 

നീ ഇത്രയും നാൾ കഷ്ടപെട്ടത് തുടർന്ന് പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ. നിന്റെ വലിയ ഡ്രീം അല്ലെ കോഴ്സ് പൂർത്തിയാക്കണമെന്ന്. അന്ന് അതിന് സമ്മതിച്ചില്ല. ഇനി അത് പറഞ്ഞിട്ട് കാര്യവും ഇല്ല. അവൻ നിരാശയോടെ പറഞ്ഞു. പിന്നെ കുറച്ചു സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല. 

  നീ ഇനി കഴിഞ്ഞതൊന്നും ഓർക്കണ്ട. നിന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. നിനക്ക് അവരെയൊന്നും അറിയുകയും ഇല്ല. കഴിഞ്ഞതെല്ലാം  ഒരു ദുസ്വപ്നം  ആണെന്ന് കരുതി മറക്കണം. എക്സാം അല്ലെ മനസ്സിരുത്തി പഠിക്കണം. എപ്പോഴത്തെയും  പോലെ നല്ല മാർക്കോടെ പാസ്സാവുകയും  വേണം. എവിടെയും ആരുടെ മുന്നിലും തൊറ്റിട്ടില്ല എന്ന് എല്ലാവർക്കും കാണിച്ചു കൊടുക്കണം. 

അവൾ തലയാട്ടി. 

പോയി മുഖം ഒക്കെ കഴുകി ഫ്രഷ് ആയി വന്നു പഠിക്കാൻ നോക്ക്.അതും പറഞ്ഞു എണീറ്റു.  പോകാൻ വാതിൽക്കൽ എത്തിയിടത്ത് നിന്നും സമീർ പെട്ടന്ന് തിരിച്ചു വന്നു. ടേബിളിൽ അവളുടെ ഫോൺ ഉണ്ടായിരുന്നു അതെടുത്തു. കുറച്ചു ദിവസത്തേക്ക് ഇനി ഫോൺ ഉപയോഗിക്കേണ്ട. 

അവൾ അതിനും മിണ്ടാതെ തലയാട്ടുക മാത്രം ചെയ്തു. സമീർക്ക പോയതും അടക്കി വെച്ചിരുന്ന കണ്ണുനീർ പുറത്തേക്ക് ചാടിയിറങ്ങി. കഴിഞ്ഞതെല്ലാം മറക്കാനോ.... ഫൈസി അവനെ മറക്കാൻ എനിക്കാവുമോ..... അവനെ ഓർത്തതും ഹൃദയം ഒരു നിമിഷം സ്റ്റക്ക് ആയത് പോലെ. അവൻ ഇപ്പൊ എന്നെ ഓർക്കുന്നുണ്ടാവുമോ. എവിടെ. ഞാൻ പോയ സന്തോഷത്തിൽ അർമാദിക്കുന്നുണ്ടാവും. ഞാൻ ആർക്കും ആരും ആയിരുന്നില്ല. ഇനി ആവുകയും ഇല്ല. വേദനയോടെയാണെങ്കിലും ഈ സത്യം ഞാൻ അംഗീകരിച്ചു.  എന്നെ ഓർക്കാത്തവരെ ഞാൻ എന്തിനാ ഓർക്കുന്നെ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അല്ല പിന്നെ സ്വയം സമാധാനിക്കാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസ്സ് അതൊന്നും അംഗീകരിക്കുന്നുണ്ടായിരുന്നില്ല.എന്തിനെന്നില്ലാതെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു. 
ഇല്ല ഞാനിനി ഒന്നിനെ പറ്റിയും ആലോജിക്കില്ല. എക്സാം ആണ് അതിൽ കോൺസെൻഡ്രേറ്റ് ചെയ്തേ പറ്റു. ഉറച്ച തീരുമാനത്തോടെ പഠിക്കാൻ ഇരുന്നെങ്കിലും മനസ്സ് ഒന്നിലും ഉറച്ചു നിന്നില്ല. എവിടെയും ഫൈസിയുടെ മുഖം മാത്രം. അവൾ ബുക്ക്‌ മടക്കിവെച്ചു പോയി കിടന്നു. 

*******
ഹലോ..... ഒരാഴ്ച ലീവ് എടുക്കാൻ പറഞ്ഞിട്ട് മൂന്ന് ദിവസം അല്ലേ എടുത്തുള്ളൂ. 

സാലി തിരിഞ്ഞു നോക്കി. ഷെറിയാണ്. 

ഫൈസിയുടെ ദേഷ്യം മൂന്ന് ദിവസമെ ഉണ്ടാവുള്ളോ. 

അവൻ ചെറുതായി ചിരിക്കുക മാത്രം ചെയ്തു. നിനക്ക് നിന്റെ കാര്യം നടന്നില്ലേ അത് പോരെ. 

എനിക്കത് മതി. ഞാൻ പറഞ്ഞില്ലേ അവരെ പിരിക്കുമെന്ന് ഇപ്പൊ എന്തായി. കേട്ടിട്ട് നിനക്ക് സന്തോഷം തോന്നുന്നില്ലേ. 

പിന്നെ സന്തോഷം ഇല്ലാതെ. അവൾ എന്റെതാകാൻ പോവുകയല്ലേ.അല്ല നീ എപ്പോഴാ ഇനി അവനോട് പ്രൊപ്പോസ് ചെയ്യാൻ പോകുന്നെ. വേഗം വേണം. അല്ലെങ്കിൽ അവൻ വേറെ ആളെ നോക്കും. 

എനിക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലായി.ഏതായാലും ഇപ്പോഴൊന്നും പ്രൊപ്പോസ് ചെയ്യുന്നില്ല. 

പിന്നെ 

ആകെ തളർന്നു നിൽക്കുന്ന അവന് ഒരു കൂട്ടായി അവന്റെ കൂടെ ഫുൾ ടൈം അങ്ങ് നിൽക്കാൻ പോവ്വുകയാ. അവന്റെ ഓഫീസ്... വീട്... എല്ലായിടത്തും. അങ്ങനെ പതിയെ പതിയെ അവന്റെ ജീവിതത്തിലേക്കും ഞാൻ കടക്കും. 

സാലിയുടെ മുഖത്ത് ഒരു പുച്ഛഭാവം അവൾ കണ്ടു. 

നീ പുച്ഛിച്ചോ. ഷെറി നടത്തി കാണിച്ചു തരും ഇതും. അവനെ വെല്ലുവിളിക്കുന്ന പോലെ പറഞ്ഞിട്ട് ഷെറി പോയി. 

ഒന്നും നടക്കാൻ പോകുന്നില്ല ഷെറി.ഞാൻ തോൽവി സമ്മതിച്ചു നിന്റെ മുന്നിൽ നിൽക്കുന്നത് നിന്നെ പേടിച്ചല്ല. സഫുന് ഒരപകടവും വരാതിരിക്കാനാണ്. ഞാൻ പറഞ്ഞു എല്ലാവരും സത്യം അറിഞ്ഞാൽ നീ മുന്നിൽ വന്നു നേരിട്ട് സഫുവിനോട് യുദ്ധം ചെയ്യും. അവളെ ജീവന് തന്നെ ആപത്ത് വരും. നീ തനിച്ചല്ല ഇതൊക്ക ചെയ്യുന്നത്. നിന്റെ പിന്നിൽ സഹായത്തിനു ആളുണ്ട്. അതും എനിക്കറിയാം. നിന്റെ താളത്തിന് ഒത്തു തുള്ളുന്ന നിന്റെ ഇക്ക. ആര് വന്നാലും എന്നെ കടന്നെ സഫുന്റെ അടുത്ത് എത്തുള്ളു.എത്താൻ സമ്മധിക്കുള്ളു.  നിനക്ക് ഒരിക്കലും ഫൈസിയെ കിട്ടില്ല. നിന്നെ കൊണ്ട് തന്നെ സഫുവിന് ഫൈസിയെ തിരിച്ചേൽപിക്കും.
ഇപ്പൊ തല്ക്കാലം ഒന്ന് മാറി നിക്കുവാ ഞാൻ. എന്തിനാന്നു അറിയോ  സഫുവിനോടുള്ള ഫൈസിയുടെ സ്നേഹം എത്രയുണ്ടെന്ന് അറിയാൻ. 
ഫൈസിയും നീയും തമ്മിൽ ഉള്ള യുദ്ധം തുടങ്ങാൻ പോവ്വുകയാ ഇനി. tiiസോറി സോറി നീയുമായല്ല. ഞാനും ഫൈസിയും ആയി. ഞാൻ ആണല്ലോ ഇപ്പൊ ഫൈസിയുടെ ശത്രു. 
ഫൈസി ശക്തമായി തിരിച്ചടിച്ചിരിക്കും ഈ ഡിവോഴ്സ് നോട്ടീസിന് പകരം.  സ്നേഹത്തിലൂടെ അല്ലെങ്കിൽ ഭീഷണിയിലൂടെ സഫുവിന് സമ്മതം ആന്നെങ്കിലും ഇല്ലെങ്കിലും അവന്റെ അടുത്ത് തന്നെ അവളെ എത്തിച്ചിരിക്കുംഅവൻ . മൂന്ന് വർഷം കൊണ്ട് ടോപ് ലെവലിൽ സ്വന്തം പ്രയത്നം കൊണ്ട് ഒരു ബിസിനസ് മേഖല തന്നെ കെട്ടിപ്പടുത്ത കൂർമ്മബുദ്ധിശാലിയായ ആർക്കും അറിയാത്ത  ഒരു ഫൈസി കൂടി ഉണ്ട്. ആഗ്രഹിച്ചതെന്തും വെട്ടിപിടിച്ചു മുന്നേറുന്ന ഒരു ഫൈസി. വെയിറ്റ് ആൻഡ് സീ ഷെറി. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. 

**********
കോളേജിൽ പോകാൻ ഇറങ്ങിയപ്പോഴാ സമീർക്ക വിളിച്ചത്. ഇനി മുതൽ ഞാൻ കൊണ്ടു വിട്ടോളം. എക്സാം കഴിയുമ്പോൾ വിളിക്കാനും വരാം. അതിനും അവൾ തലയാട്ടി അവരെ കൂടെ പോയി. കാറിൽ ആയിരുന്നു പോക്കും വരവും സനയും ഉണ്ടാകും. സമീർക്കയും സനയും  ഓരോ കോമഡി ഒക്കെ പറഞ്ഞു ഇരിക്കും. എന്റെ മൂഡ് ചേഞ്ച്‌ ആക്കാനാണ് അറിയാം. അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയല്ലാതെ ഒന്നും മിണ്ടില്ല. രാത്രിയും പകലും മാറി മാറി വന്നു. അവസാനത്തെ എക്സാം കഴിഞ്ഞു. 
അവൾ ഒരു ദീർഘ നിശ്വാസത്തോടെ ബുക്കും വലിച്ചെറിഞ്ഞു കിടക്കയിലേക്ക് വീണു. ഇനി നാളെ എന്ത് ആ ചോദ്യം അവളുടെ മുന്നിൽ തെളിഞ്ഞു. ഇത്രയും ദിവസം എക്സാം എന്ന മതിൽ വെച്ചു ഫൈസിയെയും അവന്റെ ഓർമ്മകളെയും പ്രശ്നങ്ങളും മറന്നുവെന്ന് നടിച്ചു. അവന്റെ ഓർമ്മകൾ തികട്ടി വരും തോറും ആ ഡിവോഴ്സ് പേപ്പർ എടുത്തു നോക്കും. ആ തീ യിൽ അവന്റെ ഓർമ്മകൾ എരിഞ്ഞു തീരും. 

******
അവസാന പരീക്ഷയും കഴിഞ്ഞു. ഫൈസി നിരാശയോടെ പറഞ്ഞു. അവന് നല്ല സങ്കടം ഉണ്ടെന്ന് അജുവിന് മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒരാഴ്ചയായി അവളെ കാണാനും മിണ്ടാനും കോളേജ് മുന്നിൽ കുറ്റിയടിക്കുന്നു. സമീർ ഉള്ളോണ്ട് ഒന്ന് കാണാൻ പോലും ശരിക്കും പറ്റിയിട്ടില്ല. 

നീ ധൈര്യമായി അവളുടെ വീട്ടിൽ പോടാ.
അയാളെ പേടിച്ചു എത്രയാണെന്ന് വെച്ച ഇങ്ങനെ പേടിച്ചിരിക്കുക. 

പേടിച്ചൊന്നും അല്ലടാ. അവൾക്ക് വേണ്ടി തല്ല് കിട്ടിയാൽ പോലും ഞാൻ സഹിക്കും.അവളെ എക്സാം കഴിയട്ടെന്ന് കരുതിയാ.  ഒരു ഇഷ്യൂ ഉണ്ടായാൽ അതവളെ എക്സാമിനെ ബാധിക്കും. ഞങ്ങൾ ആരെങ്കിലും വിളിക്കുകയോ കാണുകയോ ചെയ്യുമെന്ന് പേടിച്ചാണ് അവൾക്ക് ഈ പ്രൊട്ടക്ഷൻ. അവളെ ഫോൺ പോലും വാങ്ങി വെച്ചു. അൻസി പറഞ്ഞതാ ഇതൊക്കെ. ഒരിക്കൽ ഞാൻ വിളിച്ചിരുന്നു അൻസിയെ. കലിപ്പിലാണ് സമീർക്കയും അവളുടെ ഉപ്പയുമൊക്കെ. ഇനി വിളിക്കരുതെന്നും പറഞ്ഞു. 

ഇനിയെന്താ നിന്റെ പ്ലാൻ. 

എനിക്കൊന്നും അറിയില്ല. അവളെ വേണം എനിക്ക്..... അവളെ കാണാതെ.... മിണ്ടാതെ പറ്റുന്നില്ലെടാ. ഇന്നത്തോടെ എക്സാം കഴിഞ്ഞല്ലോ. നാളെ ഞാൻ നേരിട്ട് അവളെ വീട്ടിൽ പോകും. അവളെ കാൽ പിടിച്ചാണെലും മാപ്പ് പറഞ്ഞു അവളെ കൂട്ടി വരും.

എല്ലാം ശരിയാവുമെടാ. നമുക്ക് അവളെ വീട്ടിൽ പോയി അവളെ കാണാം. അജു അവനെ ആശ്വസിപ്പിച്ചു. 

*******
വാതിലിൽ മുട്ടുന്നത് കേട്ടു. അവൾ പോയി തുറന്നു നോക്കി. ഉപ്പ. ഉപ്പ അകത്തേക്ക് കയറി വന്നു. 

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. അവളെ കയ്യിൽ പിടിച്ചു കൂട്ടി പോയി ബെഡിൽ ഇരുന്നു. 

ഫൈസിയുടെ കാര്യം ആയിരിക്കും പറയാൻ പോകുന്നതെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. 

മോൾക്ക് ഇഷ്ടം ഇല്ലാതെയാ ഈ വിവാഹം നടന്നതെന്ന് അറിയാം. വിവാഹം വേണ്ടെന്ന് നീ ഒരുപാട് പറഞ്ഞതാ ഞങ്ങളാരും അത് കേട്ടില്ല. അന്നത്തെ സാഹചര്യത്തിൽ നിന്റെ ഇഷ്ടങ്ങളെക്കാളും പ്രാധാന്യം കൊടുത്തത് അഭിമാനത്തിന് ആയിരുന്നു. ഇപ്പൊ അതേ അഭിമാനം കൊണ്ട് തന്നെ ഈ വിവാഹബന്ധം വേണ്ടെന്ന് വെക്കേണ്ട ഗതിയും ആയി. 
അന്നേ തുറന്നു പറഞ്ഞു കൂടായിരുന്നോ  പ്രശ്നങ്ങൾ.എന്തിനാ എല്ലാം ഒറ്റക്ക് സഹിച്ചത് കെട്ടിച്ചുകഴിഞ്ഞാൽ ബാധ്യത ഒഴിഞ്ഞുന്ന് കരുതുന്നവർ ഉണ്ടാകും. ഞങ്ങളെയും അങ്ങനെയാണോ നീ കണ്ടത്.തിരിച്ചു വരായിരുന്നില്ലേ ഇവിടേക്ക്. ആ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു .
ഈ ഉപ്പാനോട് മോള് പൊറുക്കണം. നിറഞ്ഞ കണ്ണുകളോടെ ഉപ്പ അത് പറഞ്ഞതും അവൾക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. 

എനിക്ക് സങ്കടം ഒന്നും ഇല്ല ഉപ്പ. അതൊക്ക ഞാൻ വിട്ടു. ഇപ്പൊ ആലോചിക്കുന്നത് പോലും ഇല്ല. 

എന്നെ സമാധാനിപ്പിക്കാൻ ആണെങ്കിലും മോള് കള്ളം പറയണ്ട. ഈ നെഞ്ച് പിടക്കുന്നത് എനിക്ക് കാണാം. ഫൈസി...... അവനോട്  ഇതിന് പകരം റബ്ബ് ചോദിച്ചോളും.
എന്റെ മോളെ കണ്ണുനീരിനു പകരം ഈ ദുനിയാവിൽ വെച്ച് തന്നെ അവൻ  അനുഭവിക്കും നോക്കിക്കോ. 

ഫൈസിയെ പറയുന്നത് മാത്രം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവനെ ഒന്നും പറയല്ലെന്നു ഉപ്പാനോട് പറയാനും പറ്റുന്നുണ്ടായിരുന്നില്ല. മനസ്സ് കൊണ്ട് അവൾ ചെവി അടച്ചു പിടിച്ചു. 

ഞാൻ നല്ലൊരു വക്കീലിനെ കണ്ടിരുന്നു. അവന് അവന്റെ രീതിയിൽ തന്നെ മറുപടി കൊടുക്കണം. മോള് ഇതിൽ ഒപ്പിടണം. അവൻ പോയാലും മോൾക്ക് ഒന്നും ഇല്ലെന്ന് അവനെ അറിയിച്ചു കൊടുക്കണം. 

അവൾ ഒറ്റ നോട്ടെ നോക്കിയുള്ളൂ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഡിവോഴ്സ് പേപ്പർ. അവളുടെ മനസ്സും ശരീരവും വിറക്കുന്നുണ്ടായിരുന്നു. ഈ നിമിഷം മരിച്ചു വീണിരുന്നെങ്കിൽ എന്ന് പോലും അവളാഗ്രഹിച്ചു പോയി. 

മോള് ഇതിൽ ഒപ്പിട്ട് വെക്കണം. ആ കടലാസ് അവളെ കയ്യിൽ വെച്ചു കൊടുത്തു ഉപ്പ പോയി. 

അവളെ കയ്യിൽ നിന്നും അത് നിലത്തേക്ക് ഊർന്ന് വീണു. അത് ഒരിക്കൽ കൂടി നോക്കാനുള്ള ശക്തിപോലും അവൾക്കുണ്ടായിരുന്നില്ല. കണ്ണ് നീരിന് പോലും അത് കാണാൻ പറ്റാത്തത് കൊണ്ടാകണം പുറത്തേക്ക് വന്നില്ല. 

                        ...........  തുടരും 

ധൃതി പിടിച്ചു എഴുതി തീർത്തത് കൊണ്ട് ഈ പാർട്ട്‌ അത്ര നന്നായൊന്നും ഉണ്ടാവില്ല സോറി. 

         _____💔🌜നിലാവിന്റെ കൂട്ടുകാരി 🌛

💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 56

വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം..... 
വിടരാപൂമുട്ടുകളവിടെ കരയിക്കും പലവട്ടം... 

വിരഹത്തിന്റെ വേദനയറിയാൻ പ്രണയിക്കണം എന്നില്ല. ഒന്ന് കെട്ടിയാലും മതി. ഭാര്യയെ പ്രേമിച്ചിട്ട് വിരഹദുഃഖം അനുഭവിക്കുന്ന ഒരാൾ ഞാനെ ഉണ്ടാവു. എവിടെ പോയാലും വിരഹം മാത്രമേ ഉള്ളല്ലോ റബ്ബേ. മനസ്സ് കുറച്ചു റിലാക്സ് ആകാനാ ഒരു സോങ് കേൾക്കാന്ന് വെച്ചത്. ഉള്ള സ്വസ്ഥത കൂടി പോയി കിട്ടി. അവൻ പാട്ട് ഓഫ്‌ ചെയ്തു. കാറിൽ നിന്നിറങ്ങി 
വീട്ടിൽ കയറുമ്പോഴേ കണ്ടു ഒച്ചപ്പാടും ബഹളവും. അളിയന്മാരും കുട്ടികളും ഇക്കാക്കയും എല്ലാവരും ഉണ്ട്. എന്നെ കണ്ടതും എല്ലാം സ്റ്റോപ്പായി. ഇപ്പൊ കുറെയായി ഇങ്ങനെയാണ് അത് കൊണ്ടു പുതുമയൊന്നും തോന്നിയില്ല.  എന്റെ കാര്യം അറിഞ്ഞു വന്നതായിരിക്കും .അവനെ കണ്ടതുംഎല്ലാവരും ഓരോ വഴിക്ക് പോയി. അവനും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.   അവൻ റൂമിലേക്ക് പോകാൻ നോക്കിയതും റിച്ചു വന്നു അവനെ കെട്ടിപിടിച്ചു. പിന്നാലെ വന്ന റസിയ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി. അവൻ തടഞ്ഞെങ്കിലും വിട്ടില്ല. അവൾ വരാതിരുന്നപ്പോ അവളെ തല്ലി. റിച്ചുന്റെ കരച്ചിൽ കേട്ടതും അവൻ അത് വരെ അടക്കിവെച്ച ദേഷ്യവും സങ്കടവും എല്ലാം ഒന്നിച്ചു പുറത്തേക്ക് വന്നു. അടുത്ത് കണ്ട ഫ്‌ളവർ ബേസ് എടുത്തു ഒറ്റ എറു കൊടുത്തു ടീവിക്ക്. എല്ലാം കൂടി പൊട്ടിത്തകർന്നു തരിപ്പണമായി വീണു.ശബ്ദം കേട്ടു  എല്ലാവരും ഓടി വന്നു. 

ഇത് മാത്രമാക്കണ്ട മൊത്തം എറിഞ്ഞു പൊട്ടിക്ക്. ഇനി ഞങ്ങളൊക്കെ വന്നത് കൊണ്ടാണെങ്കിൽ പറഞ്ഞ മതി ഇറങ്ങിപോയിക്കോളാം. എല്ലാവരെയും ആട്ടിയിറക്കിയാണല്ലോ ശീലം. റസിയ ദേഷ്യത്തോടെ പറഞ്ഞു. 

ഈ കുഞ്ഞുങ്ങളെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തേ. 

ഒന്നും ചെയ്തില്ലേ നീ. ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തിനെ എല്ലാവരെ മുന്നിലും മോശക്കാരിയാക്കി പുറത്താക്കിയില്ലേ.അത്ഒരുപുണ്യ കർമമാണല്ലോ. 

എനിക്ക് ഒരു തെറ്റ് പറ്റി സമ്മതിച്ചു. നിങ്ങൾക്കും പറ്റിയിട്ടില്ലേ അതേ തെറ്റ്. 

അതേ തെറ്റ് പറ്റിയിരുന്നു. എനിക്ക് മാത്രമല്ല ഈ വീട്ടിലെ എല്ലാവർക്കും. തിമിരം ബാധിച്ചു കിടന്ന ഞങ്ങളെയൊക്കെ മാറ്റിയെടുത്തത്  അവൾ തന്നെയാ. ഒരു ഭാര്യ എങ്ങനെയായിരിക്കണം മകൾ എങ്ങനെ ആയിരിക്കണം മരുമകൾ എങ്ങെനെയായിരിക്കണം അമ്മായിയമ്മ  എങ്ങനെയായിരിക്കണം എന്നൊക്ക പഠിപ്പിച്ചത് അവൾ തന്നെയാ. തെറ്റ് തിരുത്തി ഞങ്ങൾ നന്നാവുകയും ചെയ്തു. പക്ഷേ നീയോ അവളെ എല്ലാരുടെ മുന്നിലും തെറ്റ്കാരിയാക്കി അവളെ ഇവിടെ നിന്നും പുറത്താക്കി. ഈ പാപം ഒക്കെ എവിടെ കൊണ്ട് പോയി ഒഴുക്കും നീ. 

എല്ലാവരും എന്നെ കുറ്റപ്പെടുത്താൻ നൂറു നാവുമായി വരുന്നുണ്ടല്ലോ. ഒരാളെങ്കിലും എന്നോട് സത്യം എന്താണെന്ന് അന്വേഷിച്ചോ. എനിക്ക് പറയാനുള്ളത് കേട്ടോ ഇല്ലല്ലോ. 

എന്ന ഇപ്പൊ പറയ്യ് നീ. എന്ത് കൊണ്ട നീ അവളെ വേണ്ടെന്ന് വെച്ചത്. അവളിൽ നീ കണ്ട പ്രശ്നം എന്താ. അവളെ നിനക്ക് ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം. 

എനിക്ക് ഇഷ്ടമാണ് അവളെ. ഒരുപാട്  ഒരുപാട് ഇഷ്ടമാണ്. എന്നെക്കാളേറെ ഞാനവളെസ്നേഹിക്കുന്നു. എനിക്ക് വേണം അവളെ. ഞാൻ പോയി കൊണ്ട് വരും അവളെ ഈ വീട്ടിലേക്ക് തന്നെ. 

എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു. 

ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ നീ ഡിവോഴ്സ് നോട്ടീസ് അയച്ചത് റസിയ സംശയഭാവത്തോടെ അവനെ നോക്കി. 

അവൻ കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു .വിവാഹത്തിന് മുൻപ് എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. നിങ്ങളുടെയൊക്കെ നിർബന്ധം കാരണമാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അത് കൊണ്ട് എനിക്ക് അവളോട്  ഇഷ്ടക്കേടും  ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും  അവളെഒഴിവാക്കണമെന്ന് തീരുമാനിച്ചിരിന്നു. പക്ഷേ നിങ്ങളെ മാത്രമല്ല എന്നെയും 
അവൾ മാറ്റിയെടുത്തു. പ്രണയം എന്താണെന്നും ജീവിതം എന്താണെന്നും മനസ്സിലാക്കി തന്നു. എല്ലാം മറന്നു അവളെ സ്നേഹിച്ചു തുടങ്ങി. എനിക്ക് അവളോടുള്ള ഇഷ്ടം പറയാനിരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്ന് വെച്ച് ആർക്കും അവളെ വിട്ട് കൊടുക്കാനോ വേണ്ടെന്ന് വെക്കാനോ എനിക്കാവില്ല. കൊടുക്കില്ല ഞാനവളെയാർക്കും. 

നീ എന്തൊക്കെയാ ഈ പറയുന്നേ ആർക്ക് വിട്ട് കൊടുക്കില്ലെന്ന. 

സാലിയെ ഉദ്ദേശിച്ച അവൻ പറഞ്ഞത്. അത് അവരോട് പറഞ്ഞില്ല. അവൻ വാക്ക് മാറ്റി. അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടി വരണ കാര്യാ പറഞ്ഞത്. 

നീ പറഞ്ഞത് സത്യം ആണെങ്കിൽ ഞങ്ങളും ഉണ്ടാകും നിന്റെ കൂടെ. നമുക്ക് ഒന്നിച്ചു പോകാം അവളെ വീട്ടിലേക്ക്. കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാകും.  ഹാരിസ്ക്ക പറഞ്ഞു. 

അവൻ പോയി ഇക്കയെ കെട്ടിപിടിച്ചു. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.രാത്രി ഒരുപാട്പ്രതീക്ഷകളോടും പ്രാർത്ഥനയോടും കൂടിയാണ് കിടന്നുറങ്ങിയത്. നാളെത്തോടെ എല്ലാം ശരിയായാൽ മതിയാരുന്നു. 

രാവിലെ തന്നെ എല്ലാവരും റെഡിയായി. ഫൈസിയും വരാൻ നോക്കിയതും ഉപ്പ തടഞ്ഞു. നീ വരണ്ട. ഞങ്ങൾ പോയി സംസാരിച്ചിട്ട് അവരുടെ നിലപാട് അറിയട്ടെ എന്നിട്ട് നീ പോയാൽ മതി. നിന്നോട് അവർ ഏതായാലുംനല്ല ദേഷ്യത്തിൽ ആണ്  .ഇവിടുന്ന് ആര് വിളിച്ചാലും  ഫോൺ അറ്റൻഡ് ചെയ്യുന്ന കൂടിയില്ല. 

അവൻ ഒന്നും മിണ്ടിയില്ല. ഇക്കാക്കയും ഉപ്പയും റസിയയുടെ ഭർത്താവും ആണ് പോയത്. ഇവരുടെ കൂടെ അവളും തിരിച്ചു വരണേ മനമുരുകി തന്നെ പ്രാർത്ഥിച്ചു. ഉപ്പയും ഇക്കാക്കയുമെന്ന് വെച്ചാൽ അവൾക്ക് ജീവനാണ്. അവരുടെ വാക്ക് തള്ളികളയില്ല ആ ഒരു പ്രതീക്ഷയും അവനുണ്ടായിരുന്നു. മിനിറ്റുകൾ മണിക്കൂറുകൾ പോലെ തോന്നി അവന്. 

*****
ഫൈസിയുടെ വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട്. സമീർക്ക ഉപ്പാനോട് പറയുന്നത് അവൾ റൂമിൽ നിന്നും കേട്ടു. കാറിന്റെ ശബ്ദം കേട്ടു ചെവി കൂർപ്പിച്ചു ഇരിക്കുകയാരുന്നു അവൾ. അവളെ പുറത്തേക്ക് വിടണ്ട. അതും അവൾ കേട്ടു. അല്ലെങ്കിലും ഫുഡ് കഴിക്കാൻ മാത്രമേ പുറത്ത് ഇറങ്ങൽ ഉള്ളൂ. ബാക്കി ഫുൾ ടൈം ഇതിനകത്ത് തന്നെയാണ്. ആരോടും മിണ്ടൽ  കൂടിയില്ല. എന്തിനായിരിക്കും അവർ വന്നത് അവൾ അവരുടെ ശബ്ദം ശ്രദ്ധിച്ചിരുന്നു. 

അവളുടെ ഉപ്പയും ഫൈസിയുടെ ഉപ്പയും ആണ് സംസാരിക്കുന്നത്. 

ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല. ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം. അവളുടെ ഉപ്പ പറഞ്ഞു. 

കുട്ടികൾക്ക് ഒരു തെറ്റ് പറ്റി. അത് തിരുത്തി കൊടുക്കേണ്ടത് നമ്മൾ മുതിർന്നവരാന്.  ആ നമ്മൾ തന്നെ വാശി പിടിക്കുന്നത് നല്ലതാണോ. 

തെറ്റ് പറ്റിയത് ഞങ്ങൾക്കാണ് അങ്ങനെയൊരുത്തന് എന്റെ മോളെ കൊണ്ട് കെട്ടിച്ചു.അവളുടെ ഉപ്പദേഷ്യത്തോടെ പറഞ്ഞു. 

തെറ്റ്അവന്റെ ഭാഗത്തു തന്നെയാണ്.സമ്മതിച്ചു. അവന് ചെയ്ത തെറ്റിൽ നല്ല കുറ്റബോധം ഉണ്ട്. അവൻ പറഞ്ഞിട്ട ഞങ്ങൾ വന്നത് തന്നെ. ഈ ഒരു പ്രാവശ്യം മാപ്പ് കൊടുത്തൂടെ. അവർ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ. ജീവിതം ആകുമ്പോൾ പരസ്പരം വഴക്കൊക്കെ സാധാരണയല്ലേ. 

ഇതാണോ സാധാരണ വഴക്ക്. എന്റെ മോളെ സംശയത്തോടെ നോക്കി കണ്ട അവനെ ഇനി അവൾക്ക് വേണ്ട. 

എടുപിടീന്ന് തീരുമാനം എടുക്കണ്ട കാര്യമാണോ ഇത്.   അവളോടും കൂടി ഒന്ന് സംസാരിച്ചിട്ട് പോരെ തീരുമാനം എടുക്കുന്നത്. 

അവളെ തീരുമാനം കൂടിയാണ് ഈ പറഞ്ഞത്. എച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ. അത് തന്നെയാ അവൾക്കും സംഭവിക്കുക. ഇനി ഒരിക്കൽ കൂടി എന്റെ മോളുടെ ജീവിതം വെച്ച് കളിക്കാൻ  ഞാനില്ല.ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം. 

എനിക്ക് സഫുനോട് ഒന്ന് സംസാരിക്കണം. അവളെ ഒന്ന് വിളിച്ചൂടെ. ഹാരിസ്ക്ക ചോദിക്കുന്നത് കേട്ടു. 

ഇല്ല. ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞു ഇവിടെ വരാനോ എന്റെ മോളെ കാണണോ ശ്രമിക്കരുത്. അവളുടെയും കൂടി തീരുമാനം ആണ് ഞാൻ പറഞ്ഞത്. 

ഹാരിസും ഉപ്പയും ഒക്കെ എന്തൊക്കെ പറഞ്ഞിട്ടും ഉപ്പ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് അവൾ കേട്ടു. എന്തിന് അവരെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല. അത്രയും ദേഷ്യത്തിൽ ആണ് ഉപ്പ തിരിച്ചു സംസാരിക്കുന്നതും. സമീർക്ക ഒന്നും സംസാരിച്ചില്ല. 

ഒരിക്കൽ കൂടി ആലോചിച്ചു ഒരു തീരുമാനം എടുത്തൂടെ.സമീർ നിനക്കെങ്ങിലുംകാര്യങ്ങൾ മനസ്സിലാവുമെന്ന് വിചാരിക്കുന്നു. ഹരിസ്ക സമീറിനെ പ്രതീക്ഷയോടെ നോക്കി. 

സമീർ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി. ആ പ്രതീക്ഷയും പോയി. ഹാരിസ് നിസ്സഹായാവസ്ഥയോടെ ഉപ്പാനെ നോക്കി. 

ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിങ്ങൾക്ക് പോകാം. ഉപ്പയും അകത്തേക്ക് കയറി പോയി. 

സഫുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവരുടെ സംസാരം കേട്ടിട്ട്. ഇങ്ങനെ ഉണ്ടാവുന്ന് ആദ്യമേ കരുതിയിരുന്നു. കാരണം ഉപ്പാന്റെ മറുപടി ഒരു പേപ്പറിൽ എഴുതി എന്റെ മുന്നിൽ തന്നെ കിടപ്പുണ്ടല്ലോ. ഫൈസി പറഞ്ഞിട്ട് ആയിരിക്കുമോ അവർ വന്നത്. സത്യം ആയിരിക്കുമോ അത്. വെറുതെ പറയുന്നതായിരിക്കും അങ്ങനെയാണെങ്കിൽ അവൻ കൂടി വരില്ലേ. കൂടെ ഉള്ളപ്പോൾ ഇല്ലാത്ത ഇഷ്ടം ഇപ്പൊ പെട്ടെന്ന് എവിടുന്ന് വരാനാ. ഉപ്പയും ഹാരിസകയും എന്നോട് ഉള്ള ഇഷ്ടം കൊണ്ട് കള്ളം പറഞ്ഞതായിരിക്കും. അവിടെ കഴിയാൻ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഒരുപാട് ഇഷ്ടവുമാണ്. സുഖവും സന്തോഷവും ഒക്കെയുണ്ട്.പക്ഷേ  ഭർത്താവില്ലാതെ എങ്ങനെ അതൊരു ഭർതൃ വീടാകും. ഭർത്താവിന്റെ സ്നേഹത്തിനു പകരം എന്ത് സൗഭാഗ്യം ഉണ്ടായിട്ടെന്താ. അതെനിക്ക് എന്നും അന്യമാണ്. എന്ത് വന്നാലും ഇനി ആ വീട്ടിലേക്ക് പോവില്ല. മനസ്സ് കൊണ്ട് അതുറപ്പിച്ചു കഴിഞ്ഞു. 

******
ഇറങ്ങി പോകാൻ പറയാതെ പറഞ്ഞത് പോലെയാണ് അവർക്ക് തോന്നിയത്. 

അവർ വീട്ടിൽ എത്തുന്നത് വരെ പിന്നെ സംസാരിച്ചില്ല. അവരെ കണ്ടതും ഫൈസി വേഗം അവരുടെ അടുത്തേക്ക് വന്നു. അവരെ മുഖം കണ്ടതും അവന് ചെറിയ പന്തികേട് തോന്നി. 
എന്താ അവർ പറഞ്ഞത്. 

മറുപടി പറയാതെ ഹാരിസും ഉപ്പയും അകത്തേക്ക് കയറി പോയി. അവൻ അളിയനെ നോക്കി. അവിടെ നടന്നതെല്ലാം പറഞ്ഞു കൊടുത്തു. 

എനിക്കറിയാം ഇനി എന്താ വേണ്ടതെന്ന്. അവൻ ബൈക്കിന്റെ ചാവിയും എടുത്തു പുറത്തിറങ്ങിയതും ഹാരിസ്ക്ക വിളിച്ചു. 

നീ എവിടെക്കാ 

സഫുന്റെ വീട്ടിലേക്ക് 

നീ ഇപ്പൊ അവിടേക്ക് പോകണ്ട 

എനിക്കവളെ കാണണം. കണ്ടേ പറ്റു. അവൻ കാറിൽ കയറി. 

എടുത്തു ചാടി തീരുമാനം എടുത്തിട്ട് തന്നെയാ ഈ അവസ്ഥയിൽ എത്തിയത്. ഇനിയെങ്കിലും ആലോചിച്ചു പ്രവർത്തിക്ക്. 
ഇപ്പൊ നീ അവിടെ പോയാൽ അവർ ഒരിക്കലും അവളെ കാണിച്ചു തരില്ല. വാശിയിലാ അവർ. നിന്നോടുള്ള ദേഷ്യം അവരുടെ ഓരോ വാക്കിലും ഞങ്ങൾ കണ്ടതാ. 

അവളെ വേണ്ടെന്നു വെക്കാനാണോ പറയുന്നേ. 

അല്ല. അവരുടെ ആ ദേഷ്യം ഒന്ന് അടങ്ങട്ടെ. എന്നിട്ട് നമുക്ക് ഒന്ന് കൂടി സംസാരിക്കാം. നീ പോയാൽഅവരുമായി എന്തായാലും ഇഷ്യൂ ആകും. സഫുന് നിന്നോട് ഉള്ള ദേഷ്യം കൂടും. സഫുന്റെ സ്വഭാവം ആരെക്കാളും നിനക്ക് അറിയുന്നതല്ലേ. അവളെ വീട്ടികാരെ  വേദനിപ്പിക്കുന്ന ഒന്നും അവൾ ചെയ്യില്ല. സ്നേഹിക്കുന്നവർക്ക് വേണ്ടി മരിക്കാനും തയ്യാറാ അവൾ. നിന്നോടാനെങ്കിൽ കലിപ്പിലും ആയിരിക്കും. എന്തിനാ അവൾക്ക് ദേഷ്യം കൂട്ടുന്നെ. മാത്രമല്ല അവർ എത്ര ദിവസംന്ന് വെച്ച അവളെ പുറത്ത് വിടാതിരിക്കുക. നീ ആദ്യംഎങ്ങനെയെങ്കിലും  അവളെ കണ്ടു സംസാരിക്ക്. എന്നിട്ട് വീട്ടിൽ പോയി ഉപ്പാനെ കാണാം. 

ഇക്കാക്ക പറയുന്നതിലും കാര്യമുണ്ട്. അവൻ ഒന്നാലോചിച്ച ശേഷം പറഞ്ഞു. ഞാൻ പോകുന്നില്ലെന്ന്. എന്നിട്ട് റൂമിലേക്ക് തന്നെ പോയി. 

******
ആ വാതിലും അങ്ങനെ അടഞ്ഞു. ഹാരിസ്ക്ക പറഞ്ഞാലെങ്കിലും സഫു കേൾക്കുമെന്ന് കരുതി. അജു നിരാശയോടെ പറഞ്ഞു. 

ഒന്ന് അടഞ്ഞാൽ പകരം ഏഴ് വാതിൽ തുറക്കും. തുറന്നില്ലെങ്കിൽ തുറപ്പിക്കും. ഫൈസി ആത്മവിശ്വാസത്തോടെ പറഞ്ഞു. 

ഏഴ് വേണ്ട. അതിൽ ഒന്ന് തുറപ്പിക്ക്.അറ്റ്ലീസ്റ്റ് ഫോൺ വിളിച്ച എടുക്കയോ അല്ലെങ്കിൽ അവളെ ആ വീട്ടിൽ നിന്നും പുറത്ത് ഇറക്കുകയോ ചെയ്യിക്ക്. 

ഹാരിസ്ക്ക പറയുന്നതിലും കാര്യമുണ്ടെടാ. ഞാൻ പോയ ഇഷ്യൂ ആകും. അവൾ അവരെ ഭാഗത്തെ നില്ക്കു. അത് കൂടുതൽ സീനാകും. 

എന്തെങ്കിലും ഒന്ന് ചെയ്യ്. ഇത് എത്രെയെന്ന് വെച്ച നീ കാത്തിരിക്കുക. 

അവൻ കുറച്ചു സമയം ആലോചിച്ചു നിന്നു. അജു അവന്റെ മുഖത്തേയ്ക്കും നോക്കി ഇരുന്നു. പെട്ടന്ന് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് അജു കണ്ടു. 

എന്തെങ്കിലും ഐഡിയ കിട്ടിയോ. മുഖം ഒക്കെ 
ഒന്ന് പ്രകാശിച്ചല്ലോ. 

കിട്ടി മോനെ കിട്ടി.  നല്ല അടാർ ഐഡിയ. 

എന്താ ഐഡിയ. 

ഇന്ന് വരെ ചെയ്ത സഹായത്തിന് പകരം ആരോടും  കൂലി ചോദിച്ചിട്ടില്ല. ഇന്ന് അവൾക്ക് വേണ്ടി ചോദിക്കാൻ പോവ്വുകയാ. അല്ല ചെയ്യിക്കാൻ പോവ്വുകയാ. 

എന്ത് സഹായം. നീ ആർക്കാ അതിന് സഹായം ചെയ്തത്. അല്ല ആരാ നിന്നെ സഹായിക്കുക. 

അതൊക്കെയുണ്ട്. അവളെ ആ വീട്ടിൽ നിന്നും പുറത്ത് ചാടിക്കാൻ പോവ്വുകയാ ഞാൻ. പുറത്തിറങ്ങി കിട്ടിയപിന്നേ എന്താ വേണ്ടെന്ന് എനിക്കറിയാം. 

കോപ്പ്.....മനുഷ്യനെ മുൾനിലയിൽ നിർത്താതെ നീ കാര്യം പറയുന്നുണ്ടോ. 

അവൻ പറഞ്ഞത് കേട്ടു അജു അന്തം വിട്ടു അവനെ തന്നെ നോക്കി. 
പിന്നേ പറഞ്ഞു. ഐഡിയ സൂപ്പർ. അവളെ വീട്ടകാരുമായി സീൻ ആവുകയും ഇല്ല.നിനക്ക്  ഇഷ്ടം പോലെ സഫുനെ കാണാനും പറ്റും. ബട്ട്‌..... വിചാരിച്ചത് പോലെ കാര്യം നടക്കോ. 

നടക്കും. നടന്നില്ലേൽ നടത്തിക്കും. ഇനിയും കാത്തിരുന്നാൽ...... അല്ല കാത്തിരിക്കാൻ എനിക്ക് മനസ്സില്ല. ഇറങ്ങാൻ പോവ്വുകയാ ഞാൻ കളത്തിലേക്ക്. എതിരെ ആര് ഉടക്ക് ആയി  വന്നാലും എനിക്ക് പ്രശ്നം ഇല്ല. സാലിയായാലും സമീർക്കയായാലും അവളുടെ ഉപ്പയായാലും ആരായാലും.  അവളെയും കൊണ്ടേ ഞാൻ മടങ്ങു. അവളെ ഞാൻ വീണ്ടും എന്റടുത്തു തന്നെ എത്തിക്കും. എത്തിച്ചിരിക്കും. ഏത് വഴിയിലൂടെ ആണെങ്കിലും ഞാൻ ലക്ഷ്യത്തിൽ എത്തിയിരിക്കും. അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. 
നീ പോയി മാര്യേജ്ന് വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കോ. ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല. 

പിന്നെ പറയാനുണ്ടോ എപ്പോ തുടങ്ങിന്ന് ചോദിച്ച പോരെ. മാര്യേജ് അവർക്കാണെലും ഫസ്റ്റ് നൈറ്റ്‌ നിനക്കല്ലേ നടക്കാൻ പോകുന്നെ. 

അതും കൊള്ളാല്ലോ. അത്ര ഓടിയില്ല. ട്രൈ ചെയ്താലോ ഒന്ന്. 

ഒരു പഞ്ചിന് പറഞ്ഞതാ മുത്തേ. ആദ്യം പോയി ഒരു i love u പറയാൻ നോക്ക് . എന്നിട്ട അവന് ഫസ്റ്റ് നൈറ്റ്‌. ഒന്ന് പോടാ പേടിത്തൊണ്ട.

അവളെ ഒന്ന് കണ്ടു മുട്ടിയാൽ മാത്രം മതി മോനെ. ബാക്കി നീ കണ്ടറിഞ്ഞോ. പേടിയുണ്ടോ ഇല്ലെയൊന്ന് പുഞ്ചിരിയോടെ ഫൈസി പറഞ്ഞു. അവന്റെ മുഖത്തെ പുഞ്ചിരി  കണ്ടതും അജുവിന്റെ മനസ്സിലും ഒരു കുളിർമ തോന്നി. കുറെ ദിവസം കൂടിയ അവന്റെ  മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത്. പഴയ വീറും വാശിയും ഉള്ള എന്റെ ഫൈസിയെ തിരിച്ചു കിട്ടിയത് പോലെ. എല്ലാം അവൻ വിചാരിച്ചത് പോലെ നടന്നാൽ മതിയാരുന്നു.




                              ......  തുടരും 




💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 57
സൺഡേ  നിന്റെ കല്യാണം ആണ്. 

കൊതിപ്പിക്കല്ലേ മച്ചാനെ ഷാഹിദ് ചിരിയോടെ ഫൈസിയെ നോക്കി പറഞ്ഞു. 

തമാശയല്ല. കാര്യത്തിൽ ആണ് പറഞ്ഞത്. അതും പറഞ്ഞു ഒരു കെട്ട് ഇൻവിറ്റേഷൻ കാർഡ് അവന്റെ കയ്യിൽ വെച്ച് കൊടുത്തു. കാർഡ് നോക്കിയതും. 
അവന്റെ കണ്ണ് ഇപ്പൊ ഉന്തിത്തള്ളി പുറത്തേക്ക് വരുമെന്ന് ഫൈസിക്ക് തോന്നി. 

ടാ ഷാഹിദേ..... ടാ.... അവന്റെ ഭാഗത്തു നിന്നും ഒരു റെസ്പോണ്ട് ഇല്ലാത്തോണ്ട് അവനെ തട്ടി വിളിച്ചു. ചെക്കൻ കിളി പോയത് പോലെ നിൽക്കുന്നത് കണ്ടു. 

ഹലോ......ടാ....  നിന്ന നിൽപ്പിൽ ഇനി തട്ടിപോയോ. അജുഅവന്റെ പുറത്ത് ഒരു തട്ട് കൊടുത്തു. 

അവൻ കണ്ണും മിഴിച്ചു അവരെ നോക്കി. 
അതേ  എന്റെ കല്യാണം ആണല്ലേ.  ശരിക്കും ആരാ ചെറുക്കൻ 

അന്റെ അമ്മായിഅപ്പൻ..... 

അവൻ അവരെ നോക്കി ഇളിച്ചു കാണിച്ചു. എന്നിട്ട് താടിക്ക് കയ്യും വെച്ചിട്ട് അവരെ നോക്കി ഇരുന്നു. ഇതെന്താ ഇപ്പൊ ഇവിടെ നടക്കുന്നെ. സഫുനെയും ഇവനെയും ഒന്നിപ്പിക്കാൻ ഒരു ഹെല്പ് വേണമെന്ന് പറഞ്ഞു അജു വിളിച്ചത് കൊണ്ട വന്നത്.കാര്യം ഒരു വകയൊക്കെ അജു പറഞ്ഞിരുന്നു.  വന്നിട്ട് കയ്യിൽ തന്നതോ സ്വന്തം മാര്യേജ്ന്റെ ഇൻവിറ്റേഷൻ കാർഡ്. അറ്റാക്ക് വരാഞ്ഞത് ഭാഗ്യം. അല്ലടാ നിങ്ങക്കൊക്കെ വട്ടായാ. അതോ എനിക്കണോ വട്ടായെ. 

അവളെ കാണാനും മിണ്ടാനും 
ഇവൻ കണ്ട വഴിയാ ഇത്. അജു പറഞ്ഞു. 

അടിപൊളി ഐഡിയ. ശരിക്കും പൊളിയായിട്ടുണ്ട്. നമ്മക്കിട്ട് താങ്ങീട്ട് തന്നെ വേണാരുന്നോ മച്ചാനെ ഇത്.  എന്തോരം വഴിയുണ്ട് അവളെ കാണാൻ. എന്നിട്ട് ഇതാണോ അവസാനം കിട്ടിയേ. 

വഴി ഒരുപാട് ഉണ്ട്. എന്തിന് വേണമെങ്കിൽ നേരിട്ട് അവളെ വീട്ടിൽ കയറി പോയി അവളെ കാണാനുള്ള തന്റേടം ഉണ്ട്. അതൊക്ക ചെയ്യാത്തത് അവളെ വേദനിപ്പിക്കാൻ ഇനിയും  വയ്യാത്തോണ്ടാ. പോയാ അവളെ വീട്ടകാരുമായി സീനാകും അതിന്റെ അവസാനം  അവൾ ഇരുന്നു കരയും.  ഞാൻ കാരണം ഒരുപാട് കണ്ണീർ കുടിച്ചതാ പാവം. ഇനിയും വേദനിപ്പിക്കാൻ വയ്യ. പുറത്തിറങ്ങാതെ ആരോടും മിണ്ടാതെ അവളിങ്ങനെ  റൂമിൽ ഇരിക്കുനത് സഹിക്കാൻ വയ്യ. അവളെ ഇതുസ് അവളെപറ്റി പറയുന്നത് കേൾക്കുമ്പോ നെഞ്ച് പൊടിയുവാ. കോളേജ് ഉണ്ടെങ്കിൽ അങ്ങനെയെങ്കിലും കുറച്ചു സമാദാനം കിട്ടിയേനെ. സനഎന്ന് വെച്ച അവൾക്ക് ജീവന. അവൾക്ക് വേണ്ടി സഫു ആക്ടിവായി പുറത്തിറങ്ങും. പഴയ സഫുവായി അവൾ മാറും. അവളെ സ്നേഹിക്കുന്നവരുടെ സങ്കടം കാണാൻ അവൾക് പറ്റില്ല. അവർക്ക് വേണ്ടി സ്വന്തം വിഷമം മറന്നു മറ്റുള്ളവരെ വിഷമം അകറ്റാൻ നടക്കും. അത്ര പാവാ അവൾ. ഇപ്പൊ ഞാൻ കാരണ അവളിങ്ങനെആയെ. മനസ്സ് നീറുന്നുണ്ട് ഓർക്കുമ്പോൾ. 

സംഭവം ഒക്കെ ശരിയാ. കാര്യം എനിക്ക് ബമ്പർ ലോട്ടറി അടിച്ചതും ആണ്. എന്നാലും ഇത്ര പെട്ടന്ന്പറയുമ്പോ. എന്തൊക്കെ ഒരുക്കങ്ങൾ വേണം കല്യാണത്തിന്. മുന്നിലുള്ളത് നാലഞ്ചു ദിവസവും.ഈ  ദിവസം കൊണ്ട് എങ്ങനെ നടക്കാനാ. കല്യാണം വിളിച്ചു തീരുക തന്നെ ഇല്ല.

അതൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട എല്ലാം ഞങ്ങൾ ഏറ്റു. നീ ചെക്കന്റെ വേഷം അണിഞ്ഞു നിന്നാൽമാത്രം  മതി. പിന്നേ കല്യാണം വിളി. അതിനല്ലേ ചങ്ക്‌സ് ഉള്ളത്. ഓരോരുത്തരെ ഓരോ ലിസ്റ്റ് കൊടുത്തു അയച്ചാൽ മതി. 

അറിയാത്ത ആളൊക്കെ പോയി വിളിച്ച അവരൊക്കെ വരോ. അജു ഒരു സംശയം പ്രകടിപ്പിച്ചു. 

അറിയാത്തവരോ. ഈ വിളിക്കാൻ പോകുന്നവർ ഇവന്റെ അളിയനും അനിയനും ഇക്കാക്കയും കസിനും ഒക്കെ ആയിക്കോളും. വേണമെങ്കിൽ കല്യാണ ചെക്കനാണെന്ന്  വരെ പറഞ്ഞു പോകും. അപ്പോഴാ 

നമ്മുടെ അതേ പാർട്ടീസ് ആണല്ലോ നിങ്ങൾ. ഞാനും ഫ്രണ്ട്സ്ന്ന് വേണ്ടി ഇങ്ങനെ പോകാറുണ്ട് ഷാഹിദ് ചെറു ചിരിയോടെ  പറഞ്ഞു. 

അപ്പൊ എല്ലാം തീരുമാനിച്ച പോലെ.പോയി പണി തുടങ്ങിക്കോ. 

അല്ല ഒരു ഡൌട്ട് എല്ലാം നമ്മൾ തീരുമാനിച്ച മതിയോ അവളെ വീട്ടിൽ സമ്മതിക്കണ്ടേ. 

അതൊക്കെ സമ്മതിച്ചു. 

എപ്പോ.. ആര് പറഞ്ഞു അവരോട് 

ഞാൻ പറഞ്ഞു. നീ എന്റെ ദത്തനിയനല്ലേ.  അപ്പൊ നിന്റെ കല്യാണകാര്യം മുതിർന്ന ഒരാളെന്ന നിലയിൽ ഞാൻ അല്ലെ സംസാരിക്കേണ്ടത്. നിനക്ക് ഈ ആഴ്ച ദുബായ്ക്ക് പോണമെന്നും പോയാ രണ്ടു കൊല്ലം കഴിയാതെ ലീവ് കിട്ടില്ലെന്നും അടിച്ചു വിട്ടു. 

എന്നെ കൊല്ല്. കല്യാണം കഴിഞ്ഞു പോയില്ലെങ്കിൽ നാണക്കേടല്ലേ. 

അത് അപ്പൊ നോക്കാം. 

എന്റെ കാര്യം നടക്കട്ട് ബാക്കിയുള്ളോർ എന്തേലും ആയിക്കോട്ടേന്ന്. നല്ല ആളാട്ടാ താൻ. ഇപ്പോഴേ പറഞ്ഞത് നന്നായി. ആളെ വിട്ടേക്ക്ട്ട. 

നിനക്ക് സനയെ കിട്ടാൻ കാരണം ആരാ. അത് മറക്കരുത്. 

ഇമോഷണൽ ഭീഷണിയാണല്ലേ. ഹും.. സാരമില്ല എന്റെ ചങ്കിനു വേണ്ടിയല്ലേ അതോർത്ത സഹിക്കുന്നെ. 

ഇയ്യ് നമ്മളെ മുത്തല്ലേ. ഉമ്മാഹ്. 

മതി മതി സോപ്പിട്ട് പതപ്പിച്ചത്. 

എന്ന പോയി മോൻ പണിതുടങ്ങിക്കോ കളയാൻ ഒട്ടും സമയം ഇല്ല. 

ഷാഹിദ് എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു. 

ഇനിയും എന്തെങ്കിലും ഡൌട്ട് ഉണ്ടോ. 

ഡൌട്ട് ഒന്നും ഇല്ല. എല്ലാം ഓർത്തപ്പോ എന്തോ ഒരു ടെൻഷൻ. 

എന്ത് ടെൻഷൻ 

പെട്ടന്ന് ഒരു കല്യാണം.... ഫസ്റ്റ് നൈറ്റ്‌ എന്നൊക്ക ആലോചിക്കുമ്പോ.... എന്തോ ഒരു ഒരു ഒരിത്.... 

ബാക്കിയുള്ളോരൊക്കെ റിഹേഴ്സൽ എടുത്തല്ലേ കെട്ടുന്നേ. ഒന്ന് പോടാപ്പാ. അവന്റെ കോപ്പിലെ ഒരു ടെൻഷൻ. 

വേണൽ ഞാൻ ക്ലാസ്സ്‌ എടുത്തുതരാം നീ വാ ഫൈസി അവന്റെ ചുമലിലൂടെ കയ്യിട്ടു. 

കയ്യെടുത്തെ കയ്യെടുത്തെ ദയവുചെയ്തു എന്റെ കഞ്ഞിയിൽ പാറ്റഇടരുത്. ഒന്ന് നേർക്ക് നേരെ നോക്കുകയോ മിണ്ടുകയോ ചെയ്യാത്ത ഒരു i love u പറയാൻ പോലും ധൈര്യം ഇല്ലാത്ത നിന്റെ ക്ലാസ്സ്‌ കേട്ടു പോയാ രണ്ടു  കൊല്ലം ഞാൻ പ്രേമിച്ചത് പോലും വേസ്റ്റ് ആയി പോകും. 

എന്റെ ഫുൾ ഹിസ്റ്ററി അറിയല്ലേ ചമ്മിയ ഒരു ചിരിയോടെ ഷാഹിദിനെ നോക്കി.

കുറച്ചൊക്കെ അവൻ ആക്കിയ ഒരു ചിരിയോടെ പറഞ്ഞു. 

നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ പട്ടീ. ഇനി ആരോടെങ്കിലും എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ. ഫൈസി അജുവിന് നേരെ ഒരു കല്ലെടുത്ത് എറിയാൻ നോക്കി. 

അജു ഓടി പോകുന്നെന്ന് മുന്നേ വിളിച്ചു പറഞ്ഞു. കിസ്സ് കൊടുത്ത കാര്യവും പറഞ്ഞിന് അക്കാര്യം ആ തെണ്ടി മറന്നു പോയതാ. അത് കൂടി പറയാറുന്നില്ലേ ഷാഹിദേ. 

വിട്ടു പോയി ബാക്കി സമയം പോലെ പിന്നെ പറഞ്ഞോളാം. 

നിന്നെ ഇന്ന് ഞാൻ കൊല്ലും തെണ്ടീ. കൂടെ നടന്നു പാര വെക്കുന്നോ. അജുവിന്റെ പിന്നാലെ ഫൈസിയും ഓടി. 

ഒരു ചെറുചിരിയോടെ ഫൈസിയെ നോക്കി നിന്നു ഷാഹിദ്. സഫുവിനു നിന്നെ  ഇഷ്ടമാണ് . സന പറഞ്ഞിട്ടുണ്ട് സഫുന് ഫൈസിയെന്ന ജീവനാണെന്ന്. അത് കൊണ്ട് മാത്രമാണ് ഞാൻ ഇതിന് കൂട്ട് നിൽക്കുന്നതും.
പരസ്പരം തെറ്റിധാരണ മാറി നിങ്ങൾ ഒന്നിക്കണം അതിന് വേണ്ടി എന്ത് ഹെല്പ് ചെയ്യാനും ഞാൻ തയ്യാറാണ്. 
******
സനവീട്ടിൽ വന്നിട്ടും അവൾ റൂമിൽ നിന്നും  പുറത്തിറങ്ങിയില്ല.
ഇപ്പൊ ഇങ്ങനെയാ അവൾ ആട്ടവും ഇല്ല അനക്കവും ഇല്ല പുറത്തിറങ്ങുകയും ഇല്ല. എല്ലാവരും ഒരുപാട് ശ്രമിച്ചതാ. എന്ത് ചോദിച്ചാലും  സുഖമില്ല കിടക്കണം എന്ന് പറയും.പറയുമ്പോൾ  അവളുടെ ഉമ്മാന്റെ കണ്ണിൽ നനവ് പടർന്നു. 

ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടികോട്ടെ അവളെ. അവിടെയാകുമ്പോ ഒച്ചപ്പാടും ബഹളവും ഫ്രണ്ട്സ് ഒക്കെയായി കുറച്ചു മാറ്റം ഉണ്ടാവും. 

അവൾ വരില്ല. അതും ഇന്നലെ അൻസി പറഞ്ഞു നോക്കി. നിന്നെ കാണാൻ പോകുന്നില്ലെന്ന്. ഒന്നും മിണ്ടിയില്ല. മോള് ഒന്ന് വിളിച്ചു നോക്ക് ചിലപ്പോ വന്നാലോ. സമീർക്കയും ഉണ്ടായിരുന്നു അവിടെ. സന സമീർക്കയെ നോക്കി. സമ്മതം എന്നർത്ഥത്തിൽ തലയാട്ടി. 

ഒന്നാമത്തെ കടമ്പ കടന്നു കിട്ടി. അവൾ ആശ്വാസത്തോടെ സഫുന്റെ റൂമിലേക്ക് പോയി. അവൾ കിടക്കുന്നത് കണ്ടു. സന മുഖത്ത് ഒരു ചിരി വരുത്തി. ഇനിയും എണീറ്റില്ലേ. എന്ത് ഉറക്ക ഇത്. എണീറ്റു വേഗം റെഡിയായെ. നിന്നെ കൂട്ടികൊണ്ട് പോകാന ഞാൻ വന്നേ. 

സഫു നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. എണീറ്റും ഇല്ല. സന പോയി ഒരു ബാഗ് എടുത്തു അവളെ ഡ്രസ്സ്‌ ഒക്കെ എടുത്തു ബാഗിൽ വെച്ചു. അത് കണ്ടതും സഫു എണീറ്റു വന്നു. 

നീയെന്താ ചെയ്യുന്നേ. ഞാൻ വരുന്നൊന്നും ഇല്ല. നീ ഒന്ന് പോയേ. അവളെ കയ്യിൽ നിന്നും ബാഗ് വാങ്ങി ഡ്രസ്സ്‌ ഒക്കെ എടുത്ത അലമാരയിൽ തന്നെ വെച്ചു. പെണ്ണിന്റെ അനക്കം  ഒന്നും കാണാഞ്ഞു മെല്ലെ നോക്കി. പെണ്ണ് ഇരുന്നു കരയുന്നു. അവൾക്കും അത് കണ്ടു വല്ലാതായി. 

എനിക്ക് തീരെ വയ്യ. പനി വരുന്ന പോലെ അതാ വരുന്നില്ലെന്ന് പറഞ്ഞെ. കല്യാണത്തിന് എന്തായാലും വരും പോരെ. 

നീ വരണ്ട. എനിക്ക് കാണേം വേണ്ട. അല്ലെങ്കിലും ഞാൻ നിന്റെയാരാ. ഞാൻ പറയുന്നത് നീ എന്തിന് കേൾക്കുന്നെ. ഇത്രയും വർഷം ഞാൻ കരുതി നിന്റെ ആരൊക്കെയോ ആണെന്ന്. അതാ ഇത്ര സ്വാതന്ത്ര്യം എടുത്തേ. എന്നോട് ക്ഷമിച്ചേക്ക്. എല്ലാരേയും പോലെ പുറമെ കാണിക്കുന്നതായിരുന്നു നിന്റെ ഫ്രെണ്ട്ഷിപ്പിന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി. ഇപ്പോഴെങ്കിലും എന്റെ നിലയും വിലയും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്. സന  കരഞ്ഞോണ്ട് പറഞ്ഞപ്പോൾ അവൾക്കും കരച്ചിൽ വന്നു. അവൾക്ക് ഫീലായെന്ന് തോന്നുന്നു. അല്ലാതെ ഇങ്ങനെയൊന്നും പറയില്ല. 
അവളോട് എപ്പോഴും പറയും ഒരു മാസം മുന്പേ നിന്റെ കല്യാണത്തിന് വരുമെന്ന്.എന്നിട്ടിപ്പോ.....  ഞാൻ കാരണം ഇപ്പൊ എല്ലാവർക്കും വിഷമം ആണ്. അറിയാഞ്ഞിട്ടല്ല പറ്റുന്നില്ല സഹിക്കാൻ. എല്ലാവരും ഉണ്ടായിട്ടും തനിച്ചായത് പോലെ. ഒറ്റപെട്ടത് പോലെ.ഇഷ്ടപെട്ട ആഗ്രഹിച്ച ആൾ കൂടെയില്ലെങ്കിൽ ബാക്കി ആരുണ്ടായിട്ടെന്താ കാര്യം. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഒന്നും. 

സോറി.  എനിക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ലടാ അതാ. ദയവു ചെയ്തു എന്നെ ഒന്ന് മനസ്സിലാക്ക്. 

മനസ്സിലാക്കി അത് കൊണ്ട് തന്നെയാ പറഞ്ഞത്. നീ നിന്റെ കാര്യം അല്ലെ ഇപ്പൊ നോക്കാറുള്ളു. മറ്റുള്ളവരെ വേദനയെന്തിനാ നോക്കുന്നെ. ഈ വീട്ടിലുള്ളവരുടെ അവസ്ഥയെന്തന്നറിയോ നിനക്ക്. മരിച്ച വീട് പോലെയാ ഇപ്പൊ ഇത്. എല്ലാവരും പരസ്പരം മനസ്സ് തുറന്നു സംസാരിച്ചിട്ടും ഫുഡ് കഴിച്ചിട്ടുമൊക്കെ നാളുകളായി. നിന്റെ ഉമ്മാന്റെ കണ്ണ് നീര് ഇത് വരെ തോർന്നിട്ടില്ല. ഉപ്പന്റെ അവസ്ഥ അറിയാലോ ടെൻഷൻ അടിച്ചു വല്ല രോഗവും വരുത്തി വെക്കും.അതും അടുത്ത് നീ കാണേണ്ടി വരും.  നിന്റെ സന്തോഷം മാത്രം കാണാൻ ആഗ്രഹിക്കുന്ന ഇവരെയൊക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നെ. നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് വേണ്ടി തൽക്കാലത്തേക്ക് നിന്റെ ടെൻഷൻ ഒക്കെ മാറ്റി വെക്ക്. എനിക്ക് പറയാനുള്ളത് പറഞ്ഞുന്നെ ഉള്ളു ബാക്കിയൊക്കെ നിന്റെയിഷ്ടം.  നിന്നെ സ്നേഹിക്കുന്നവരെ സന്തോഷം ആണ് വലുതെങ്കിൽ കഴിഞ്ഞതെല്ലാം മറന്നു പഴയ സഫുവായി താഴേക്കു വാ. ഇനി നിന്നെ മനസ്സിലാക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത അവനെ ഓർത്ത് ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ അങനെ. എന്താന്ന് വെച്ച നിന്റെ ഇഷ്ടം പോലെ ചെയ്യ് ....... സന താഴേക്ക് പോയി.

അവൾ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ എന്തിനാ ഈ പാവങ്ങളെയൊക്കെ സങ്കടപെടുത്തുന്നെ. അതും എന്നെ വേണ്ടാത്ത ഒരാളെ ഓർത്ത്. എന്റെ ഒരു പുഞ്ചിരി കൊണ്ട് എല്ലാവരും ഹാപ്പിയാകുമെങ്കിൽ വിലയില്ലാത്ത ഈ കണ്ണീർ കൊണ്ട് എന്താ കാര്യം. അവൾ എണീറ്റു പോയി മുഖം ഒക്കെ കഴുകി വന്നു. നമ്മളെ വേണ്ടാത്തവരെ ഓർത്തു സങ്കടപെടാനുള്ളതല്ല ജീവിതം.നമുക്ക്വേണ്ടി ജീവിക്കുന്നവർക്ക് സന്തോഷം പകരാനുള്ളതാണ് ജീവിതം.  മനസ്സ് ഒന്ന് ശാന്തമാക്കി മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു. അവൾ താഴേക്കു ഇറങ്ങി പോയി. സന പോകാൻ വേണ്ടി ഇറങ്ങിയിരുന്നു. 

അത് ശരി എന്നെ കൂട്ടാതെ പോവ്വാണോ. ഫോർമാലിറ്റിക്കു വിളിച്ചതാണല്ലേ. 

എല്ലാവരും അവളെ നോക്കി. ബാഗും കയ്യിൽ പിടിച്ചു പോകാൻ റെഡിയായി നിൽക്കുന്നു. അവളെ മുഖത്തെ ചിരി കണ്ടതും എല്ലാവർക്കും കുറച്ചു ആശ്വാസം തോന്നി. കൂടെ പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടേന്ന് ആയിരുന്നു എല്ലാവരുടെയും മനസ്സിൽ. അവളുടെ സങ്കടം കാണാൻ ആർക്കും പറ്റുന്നുണ്ടായിരുന്നില്ല. 

അടുത്ത വീടാണ്. പെട്ടെന്ന് വരണം. അവിടെ താമസികണോ പോയി വരാനുള്ള ദൂരം അല്ലെ ഉള്ളൂ ഇമ്മാതിരി ഡയലോഗ് കൊണ്ട് ആരും വരണ്ട. ഐ ആം വെരി വെരി സോറി. ഞാൻ കേൾക്കില്ല. ഇവളെ അടിച്ചോടിച്ചു ശുദ്ധി കലശം ചെയ്തു വീട് വെടിപ്പാക്കിയിട്ടേ ഇനി ഇങ്ങോട്ട് ഉള്ളൂ. പറഞ്ഞില്ലെന്നു വേണ്ട. 

ഇങ്ങനൊക്കെ ഞങ്ങൾ പറയണമെന്ന് മനസ്സിൽ കുറച്ചെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ മാറ്റി വെച്ചേക്ക് മോളെ. ആരും പറയില്ല. ഈ ശല്യം കുറച്ചു നാളത്തേക്ക് ഇവിടെ ഉണ്ടാവില്ലല്ലോന്ന് ഉള്ള സന്തോഷത്തിൽ മനസ്സിൽ ലഡു പൊട്ടി നിൽക്കുകയാണ് എല്ലാവരും. സമീർക്ക പറഞ്ഞു. 

അങ്ങനിപ്പോ ശല്യം പോയെന്ന് കരുതി ആരും സന്തോഷിക്കണ്ട. ഞാൻ ഇടക്കിടക്ക് ഇങ്ങ് വരും. ജാഗ്രതെ. 

ഇങ്ങനെ പേടിപ്പിച്ചിട്ട് പോകല്ലേ. എല്ലാരും കുറെ വട്ടം പേടിച്ചു.ഇനിം പേടിക്കണോ വേണേൽ പറഞ്ഞ മതി ഒരുമാതിരി ആക്കികൊണ്ട് പറഞ്ഞു. 

അയ്യോ കഷ്ടം... അവിഞ്ഞോരു കോമഡി. . എങ്ങനെ സഹിക്കുന്നു  ഇതുസേ ഈ ദുരന്തത്തെ. 

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ  സഹിക്കയല്ലേ നിവർത്തിയുള്ളൂ. എന്റെ ഒരു ഗതികേട്. അൻസി പറഞ്ഞു. 

സമീർക്ക സൂക്ഷിചോ ഇതുസിന്റെ ഉള്ളിലിരിപ്പ് കേട്ടില്ലേ എട്ടിന്റെ പണി തന്നു എപ്പോ ചാടനൊന്ന് നോക്കി  നിക്കുവാ. 

അത് ശരി നീ ഇത്ര പെട്ടന്ന് കാൽ മാറിയോ. രാഷ്ട്രീയക്കാര് പോലും തോറ്റു പോകുവല്ലോടീ നിന്റെ മുന്നിൽ.

അവൾതിരിച്ചു  ഇളിച്ചു കാണിച്ചു. 

ആരും ഇവളെ അന്വേഷിച്ചു പിറകെ വരണ്ട. കൊണ്ട് പോകുന്ന പോലെതന്നെ തിരിച്ചു ഏൽപിച്ചേക്കാം. സന വന്നു അവളെ ബാഗ് വാങ്ങി. 

ഞങ്ങൾ അങ്ങോട്ട്‌ വന്നില്ലെങ്കിലും അവൾ ഇങ്ങോട്ട് വന്നോളും അല്ലെ മോളെ. 

പിന്നേ പറയാനുണ്ടോ ഉപ്പാ. നിങ്ങൾ ഇവിടെ സമാധാനത്തോടെ കഴിയുന്നത് എനിക്ക് സഹിക്കോ. ഒരിക്കലും ഇല്ല. പണി തരേണ്ട സമയത്തു കൃത്യമായി എത്തിക്കൊളാം. പിന്നെ ഫുഡ്‌ സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ മറക്കണ്ട ജസ്റ്റ് ഒരു മിസ്സ്‌കാൾ ഞാനിവിടെ എത്തിക്കോളും. എന്ന് വെച്ച് ഇങ്ങോട്ട് കെട്ടിയെടുക്കാൻ ഇടക്കിടക്ക് അടുക്കളയിൽ കേറണ്ടാട്ടോ ഉമ്മാ. 

നിനക്ക് സ്പെഷ്യൽ ഉണ്ടാക്കി ഊട്ടലല്ലേ എനിക്ക് പണി ഉമ്മ ചെറു ചിരിയോടെ പറഞ്ഞു. 

അത് ശരി എല്ലാവരും എന്നെ ഓടിക്കാൻ നിക്കരുന്നല്ലേ. വന്നിട്ട് പറഞ്ഞു തരാം ഇതിന്റെയൊക്കെ മറുപടി. അവൾ മുഖത്ത് ചെറിയ ഗൗരവം വരുത്തി പറഞ്ഞു. 

മതി കിന്നരിച്ചത്. എന്നെ അവിടെ തിരക്കുന്നുണ്ടാവും സന തിരക്ക് കൂട്ടി. 

ഒരു മിനിറ്റ് നിലക്ക്. പോകല്ല അതും പറഞ്ഞു സമീർക്ക അകത്തേക്ക് പോയി. അവളെ ഫോൺ എടുത്തു കൊണ്ട് വന്നു കൊടുത്തു. 
കയ്യിൽ വെച്ചോ ആവിശ്യം വരും. അവൾ അത് വാങ്ങി. അവൾ എല്ലാരോടും യാത്ര  ചോദിച്ചു പോയി. 

*******
സഫുവിന്റെ പ്രശ്നങ്ങൾ ഒന്നും ആരും പുറത്ത് ആരോടും പറഞ്ഞിരുന്നില്ല.അത് കൊണ്ട് തന്നെ ആ വീട്ടിൽ ആരും അവളോട് ഒന്നും ചോദിച്ചും ഇല്ല. സനയുടെ മാര്യേജ് പങ്കെടുക്കാൻ വന്നതാണെന്ന് സന എല്ലാരോടും പറഞ്ഞത്. അവൾ എല്ലാവരോടും പഴയത് പോലെ തന്നെ പെരുമാറി. സമീറക്ക ഫോൺ കൊടുത്തെങ്കിലും അവളത് ഓൺ ആക്കിയില്ല. ആക്കാൻ തോന്നിയില്ല. ഫോൺ ബാഗിൽ തന്നെ വെച്ചു. നൈറ്റ്‌ സനയുടെ ഫോണിൽ ഷാഹിദിന്റെ ഫോൺ വന്നു അവൾക്ക്. നാളെ ഡ്രസ്സ്‌ എടുക്കാൻ പോകുന്നുണ്ട് സനയുടെ കൂടെ വരണംഎന്ന് പറഞ്ഞു. ഒഴിവാക്കാൻ കുറെ നോക്കിയെങ്കിലും അവൻ വിട്ടില്ല. മറ്റാരും ഇല്ലാത്തോണ്ടല്ലേ എന്ന് പറഞ്ഞു സെന്റി അടിച്ചപ്പോൾ അവൾ സമ്മതിച്ചു. ആലോചിച്ചപ്പോൾ അവൾക്കും അവനോട് പാവം തോന്നി.ഉമ്മയും പെങ്ങളും ഇല്ലാത്തതിന്റെ സങ്കടം അവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. അത് കൊണ്ട് മാത്രമാണ് ഇഷ്ടമല്ലാഞ്ഞിട്ടും സമ്മതിച്ചതും.  ഒറ്റക്കിരിക്കുമ്പോഴാണ് ഓർമകൾ ഓടി വരുന്നത് അത് ഒഴിവാക്കാൻ വേണ്ടി ഒറ്റക്കിരിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.ഇനി തന്റെ മുഖത്ത് ഒരിക്കലും സങ്കടം വരില്ല. കണ്ണ് നിറയില്ല. ഫൈസിഎന്നൊരാളെ തനിക്കറിയില്ല. മറ്റുള്ളവരെ സന്തോഷം ആണ് എന്റെ സന്തോഷം. വേദ വാക്യം പോലെ അത് തന്നെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു. 

******
എണീക്കേടോ ഉച്ചയാവാറായി. എന്തുറക്ക ഇത്.  തന്റെ പുറത്ത് തട്ടി വിളിച്ചതും അവൻ കണ്ണ് തുറന്നു. 

ദാ ചായ അവിടെ വെച്ചിട്ടുണ്ട്.
അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു. സഫു. എപ്പോഴത്തെയും പോലെ  പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നുണ്ട്. അവൻ എണീറ്റിരുന്നു. 
അവൻ അവളുടെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു.  നീ വരുമെന്ന് എനിക്കറിയാമായിരുന്നു. നിനക്ക് ഒരിക്കലും എന്നെ വിട്ടു പോകാൻ പറ്റില്ല. അവളെ നെറ്റിയിൽ തലമുട്ടിച്ചു അവൻ പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അവളെ കെട്ടിപ്പിടിച്ചു. പെട്ടന്ന് ഷോക്ക്ഏറ്റത് പോലെ അവൻ അവളെ തള്ളിമാറ്റി. ഞെട്ടിപിടഞ്ഞു എണീറ്റു. ഷെറി. 

ഐആം സോറി സോറി സോറി. അവൻ നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു. അവൾ ശരിക്കും അവനിൽ തന്നെ ലയിച്ചിരിക്കുകയാരുന്നു. ഫൈസി എന്നെ തൊട്ടു. കെട്ടിപിടിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല. ശരീരം മൊത്തം കുളിരണിഞ്ഞ പോലെ. അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് അവൻ ശരീരത്തിലേക്ക് നോക്കിയത് ഷർട്ടും ഇട്ടിട്ടില്ല. അവൻ ചമ്മലോടെ പോയി ഒരു ടീ ഷർട്ട് എടുത്തിട്ടു. 

സോറി.... സഫുവാന്നു കരുതിയാ ഞാൻ.... റിയലി സോറി.. 

സഫുന്റെ പേര് കേട്ടതും അവളുടെ മുഖം ഇരുണ്ടു. 

നീയെന്താ ഇവിടെ. എപ്പോ വന്നു. 

ഞാൻ മാത്രമല്ല വിത്ത്‌ ഫാമിലി. താഴെ ഉണ്ട്. ഹാരിസ്ക്ക വിളിക്കാൻ പറഞ്ഞു അതാ വന്നത്. ആയിഷ വിളിക്കാൻ വന്നതാരുന്നു ഷെറിയാണ് ഞാൻ വിളിച്ചോളാംന്ന് പറഞ്ഞു മുകളിലേക്ക് വന്നത്. അവന്റെ കിടത്തം കണ്ടു അവനെയും നോക്കി കുറെ സമയം നിന്നു. മനപ്പൂർവം ആണ് അവന്റെ അടുത്തിരുന്നതും തൊട്ട് വിളിച്ചതും. 

നീ താഴെക്ക് പോയിക്കോ ഞാൻ വന്നോളാം. അവൾ പോയി. അവൻ വാതിൽ വലിച്ചടച്ചു. അവന്റെ നെറ്റിക്ക് തന്നെ രണ്ടു മൂന്ന് തല്ല് കൊടുത്തു. നാശം പിടിക്കാൻ. ഈ ശല്യത്തിന്  വാതിലിൽ തട്ടിയിട്ട് വന്നുകൂടാരുന്നോ.എന്നും സ്വപ്നം കണ്ടു ഉണരാറുണ്ട് സഫു വരുന്നതും വിളിക്കുന്നതും എല്ലാം. ഇന്ന് ഇവളെ കണ്ടപ്പോൾ ശെരിക്കും സഫുആണ് അതെന്ന് തോന്നിപോയി. അവളെ കെട്ടിപിടിച്ചപ്പൊഴാ സഫു അല്ലെന്ന് മനസ്സിലായത്.  

എന്തിനാവോ ഇപ്പൊ എല്ലാരേം ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇന്ന് ഷാഹിദ് ഡ്രസ്സ്‌ എടുക്കാൻ സഫുനെയും കൂട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട്. ഇപ്പൊ തന്നെ ലേറ്റ് ആയി.അവൻ വേഗം റെഡിയായി താഴേക്കു പോയി. എല്ലാവരും കൂടി സംസാരിച്ചിരിക്കുന്നത് കണ്ടു. അവളുടെ രണ്ടാമത്തെ  ഇക്ക എന്റെ ഫ്രണ്ട് കൂടിയാണ്. ഹാരിസ്ക്കയും അവളുടെ മൂത്ത ഇക്കയും ഗൾഫിൽ ബിസിനസ് പാർട്നെർസ് ആണ്. അങ്ങനെയുള്ള പരിജയം ആണ്. 
അവൻ പോയി എല്ലാരോടും സലാം പറഞ്ഞു. 
വന്നത് വെറുതെ അല്ലെന്ന് അവന് മനസ്സിലായി. എല്ലാവരും തിരിച്ചു ഗൾഫിലേക്ക് പോവ്വുകയാണ്. അവൾ പഠിപ്പൊക്കെ മതിയാക്കി പോലും ഇക്കാന്റെ കൂടെ ബിസിനസ് ചെയ്യണം എന്നത്രെ ആഗ്രഹം. ഉമ്മ തനിച്ചായത് കൊണ്ട് പെട്ടെന്ന് അവളെ അങ്ങ് കൂട്ടാൻ പറ്റില്ല. അവളാണെങ്കിൽ ഒറ്റ വാശിയും വരണമെന്ന്. അപ്പോഴാ ഫൈസിയെ ഓർത്തത്. ഇവിടെ ഇവന്റെ ഓഫീസിൽ കുറച്ചു മാസം വർക്ക് ചെയ്തു എല്ലാം പടിക്കട്ടെന്ന. അത് ചോദിക്കാൻ കൂടിയ ഞങ്ങൾ വന്നത്. അവർ ഹാരിസ്കയ്യെ നോക്കി. ഹാരിസ്ക്ക സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഫൈസിക്ക് അവൾ വരുന്നത്  ഇഷ്ടം ആയില്ലെങ്കിലും ഹാരിസ്ക്ക പറഞ്ഞത് കൊണ്ട് എതിർത്തില്ല. 

ഫൈസിക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ. 

ഏയ്‌ ഇല്ല. അവൾക്ക് ഇഷ്ടം ഉള്ളപ്പോ ജോയിൻ ചെയ്തോട്ടെ. 

എന്ന ഇന്ന് തന്നെ വന്നോട്ടെ. നീ പോകുമ്പോൾ കൂടെ കൂട്ടിക്കോ. 

ഞാൻ ഒരാഴ്ച ലീവ് ആണ്. ഓഫീസിൽ പോയ മതി ഞാൻ തേജയെ വിളിച്ചു എല്ലാം പറഞ്ഞോളാം. 

ഇവനെ കാണാനാ ഓഫീസിൽ പോകുന്നത്. ഇവൻ ഇല്ലെങ്കിൽ പിന്നെ ഞാനെന്ത് കുന്തത്തിന അവിടെ പോകുന്നത്. ഒരാഴ്ച കഴിഞ്ഞു പോകാം.ഏതായാലും വന്നത് വെറുതെ ആയില്ല .റൂമിൽ വെച്ചു നടന്നത് ഓർത്തതും ശരീരം മൊത്തം രോമാഞ്ചം ഉണ്ടായത് പോലെ തോന്നി അവൾക്ക് .അവൾ അവനെ തന്നെ നോക്കി നിന്നു .

എന്ന നിങ്ങൾ സംസാരിച്ചിരിക്ക്. എനിക്ക് കുറച്ചു തിരക്കുണ്ട്. അത്യാവശ്യം ആയി പുറത്തേക്ക് പോകണം. അവൻ പോയി. ഷോപ്പിൽ എത്തിയെന്നു പറഞ്ഞു ഷാഹിദ് മെസ്സേജ് ഇട്ടിരുന്നു.പുറത്ത് തന്നെ അജു കാത്തുനിന്നിരുന്നു. 

മൊഞ്ചായിട്ടുണ്ടല്ലോ. വരുന്ന വഴിക്ക് ബ്യുട്ടീപാർലറിൽ കേറിയോ. 

ആക്കല്ലേ മുത്തേ. അവളെവിടെ 

ഉള്ളിൽ ഉണ്ട്. അവളെ കാണാൻ ഈ വേഷത്തിൽ  തന്നെ പോകണോ. 

ഇതിനെന്താ കുഴപ്പം. അവൻ അവനെ തന്നെ ഒന്ന് നോക്കി. എന്തോ ഓർത്തപോലെ തലയിൽ കൈ വെച്ചു അജുനെ നോക്കി. 
വൈറ്റ് ഷർട്ട്. 

എന്ന് വൈറ്റ് ഇട്ടിനോ അന്ന് അവളുമായി ഉടക്കും എന്നല്ലേ നീ പറയൽ. ഇന്ന് നല്ലൊരു കാര്യത്തിന് പോകുന്നതല്ലേ ഇത് തന്നെ ഇടാനാരുന്നോ. 

തിരക്കിനിടയിൽ ഓർത്തില്ലെടാ. സാരമില്ല ഞാൻ ഉടക്കാൻ പോകാത്തിരുന്നോളാം. അവളിങ്ങോട്ട് ഉടക്കത്തരം ആയി വന്നാലും ഞാൻ വാ തുറക്കില്ല പോരെ.  ഇനി പോയി മാറ്റി വരാനൊന്നും ടൈം ഇല്ല. 

അതൊക്കെ പോട്ടെ.  എങ്ങനെയാ ഒന്ന് നേരം വെളുക്കുക. ടൈം പോകുന്നില്ല. രാത്രിക്ക് എത്രയാ ധൈർക്യം എന്നൊക്ക പറഞ്ഞു ഇന്നലെ എനിക്ക് സൗര്യം തന്നിട്ടില്ല. എന്നിട്ട് വന്ന ടൈം കണ്ടോ.നേരം വെളുത്തപ്പോ അവളെ കാണാനുള്ള ആഗ്രഹം ആവിയായി പോയോ. 

ആ ഷെറിയും ടീമും വന്നു അതാ ലേറ്റ് ആയത്. അവൻ എല്ലാം പറഞ്ഞു കൊടുത്തു. 

******
ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതിലിടക്ക അവൾ അടുത്തുള്ള ആളെ ശ്രദ്ധിച്ചത്. 
കിച്ചുവേട്ടൻ. അവൾ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയി പോയി. അയാൾ തിരിഞ്ഞു നോക്കി. 
സഫ്ന.അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഫൈസിയും ഉണ്ടാകുമല്ലോ അപ്പൊ കൂടെ. തേജ ചുറ്റും നോക്കി ഫൈസി ഇല്ല. സമാധാനം. 
കിച്ചൂ. അവൾ വിളിച്ചു. 

അവൻ മൈന്റ് ചെയ്യാതെ ഡ്രെസ്സ് നോക്കാനെന്ന മട്ടിൽ ദൂരേക്ക് പോയി. 

അവൾ കിച്ചുന്ന് വിളിച്ചു  അടുത്തേക്ക് പോകാൻ നോക്കിയതും സന വിളിച്ചു. 
നീ എവിടെക്കാ. 

അവൾ കിച്ചുവിന് നേരെ കൈ നീട്ടി.

Eye care ക്ലിനിക്കിലെ കൃഷ്ണയല്ലേ അത് നിന്റെ തമിഴൻ പട്ടര്. 

ആ. അവൻ തന്നെ. എന്നെ കണ്ടിട്ട് മനസ്സിലായില്ലന്ന് തോന്നുന്നു. ഒന്നും മിണ്ടാതെ പോയി. 

മനസ്സിലാവാഞ്ഞിട്ട ആയിരിക്കില്ല മോളെ. നിന്നോടുള്ള ദേഷ്യം കൊണ്ട് മിണ്ടാതെ പോയതാകും.നീ അവനോട് കാട്ടിയ ചെറ്റത്തരത്തിന് ഇന്ന് വരെ ഒരു സോറി എങ്കിലും പറഞ്ഞിട്ടുണ്ടോ. 

തല്ലും കിട്ടി ഫോണും എറിഞ്ഞു പൊട്ടിച്ചു രാത്രിക്ക് രാത്രി എന്നെ നാട് കടത്തീം ചെയ്തു.  പിന്നെങ്ങനടി  സോറി പറയാൻ സമയം. പിന്നെ ഇപ്പോഴല്ലേ കാണുന്നെ .

അത് കൃഷ്ണക്ക് അറിയില്ലല്ലോ. നീ ഒരു വാക്ക് പോലും മിണ്ടാതെ നാട് വിട്ടെന്നല്ലേ അവന് അറിയൂ. 

അങ്ങനെ ഒന്നുണ്ടല്ലേ. എന്ന പോയി മിണ്ടിയിട്ട് തന്നെ കാര്യം.ഒരു സോറി ആക്കണ്ട ഒരായിരം സോറി തന്നെ പറഞ്ഞേക്കാം. 

സഫു വേണ്ട .അല്ലെങ്കിൽ തന്നെ ഒരായിരം പ്രശ്നം നിനക്കുണ്ട് .അതിന്റെ കൂടെ ഇതും കൂടി വേണോ .സന തടഞ്ഞു .

പ്രോബ്ലം ഒന്നും ഉണ്ടാവില്ല .എനിക്ക് അവനോട് ഒരു സോറി പറഞ്ഞ മതി .അതും പറഞ്ഞു അവന്റെ അടുത്തേക്ക് പോയി .
സഫു വരുന്നത് കണ്ടതും അവൻ വേഗം പോയി ലിഫ്റ്റിൽ കയറി. 

നിന്നോട് ഇന്ന് മിണ്ടാതെ പോകുന്ന പ്രശ്നം ഇല്ല. എന്നോടാ നിന്റെ വാശി. അവൾ സ്റ്റെപ് വഴി ഓടിയിറങ്ങി. താഴെ എത്താറായതും ആരെയോ ദേഹത്തു കൂട്ടിയിടിച്ചു. ബാലൻസ് കിട്ടാതെ രണ്ടു പേരും  സ്റ്റെപ്പിൽ നിന്നും ഉരുണ്ട് താഴെ വീണു.   നാലഞ്ചു സ്റ്റെപ് ആയോണ്ട് പരിക്കൊന്നും പറ്റിയില്ല.  അല്ലെങ്കിലും എങ്ങനെ പറ്റാനാ ഞാൻ അയാളെ മേലെ അല്ലെ ഉള്ളത്. അയാളുടെ ദേഹത്തു ആണെന്ന് അറിഞ്ഞതും അവൾ വേഗം എണീറ്റു. ഭാഗ്യത്തിനു എനിക്കൊന്നും പറ്റിയില്ല. ഇയാളെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണല്ലോന്ന് പേടിച്ചു മുഖത്തേക്ക് നോക്കിയില്ല. ഇനി തെറിയഭിഷേകം ആയിരിക്കും. അതിന് മുൻപ് സോറി പറഞ്ഞു കാലിൽ വീണേക്കാം. അവൾ സോറി പറയാൻ നോക്കിയതും. കേട്ടത് കട്ട കലിപ്പിൽ ഉള്ള തെറിയാരുന്നു. 

                      ..........  തുടരും #📙



💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 58

ആരുടെ അപ്പന് വായുഗുളിക വാങ്ങനാടി പോകുന്നെ.ഓരോന്ന്  ഒരുങ്ങിക്കെട്ടി ഇറങ്ങി കൊള്ളും മനുഷ്യനെ മെനക്കെടുത്താൻ. അവൾ മുഖം ഉയർത്തിയില്ല. മുഖം നോക്കാതെ തന്നെ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിരുന്നു.ഈ ജന്മത്തിൽ  ഇനിയൊരിക്കലും ആരെ കണ്ടുമുട്ടരുതെന്ന് പ്രാർത്ഥിച്ചോ അവനാണ് പനപോലെ മുന്നിൽ നിൽക്കുന്നത്.ഉള്ളിൽ ചെറിയൊരു വിറയൽ പടർന്നു കയറി. 

ഫൈസി നിനക്കൊന്നും പറ്റിയില്ലല്ലോ അജു വിളിച്ചു ചോദിച്ചു. 

ഇതിൽ കൂടുതൽ എന്തോന്ന് പറ്റാൻ. എന്റെ ഡ്രസ്സ്‌ വൃത്തികേടായി. നടുവും പോയി. അവൻ പാന്റിലും ഷർട്ടിലും പറ്റിയ പൊടിയും മണ്ണും വൃത്തിയാക്കുന്നതിനിടയിൽ മറുപടി പറഞ്ഞു. അവന്റെ ശ്രദ്ധ മുഴുവൻ ഷർട്ടിലെ മണ്ണ് തട്ടുന്നതിലായിരുന്നു. അത് കൊണ്ട് തന്നെ അവളെ നോക്കിയില്ല. 

ഫൈസി കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു. പിന്നിൽ അജു.  തന്നെ കണ്ടതും അജുന്റെ മുഖത്ത് ഒരു ഞെട്ടൽ വന്നത് അവൾ കണ്ടു. 

ഇവളെയിന്നുണ്ടല്ലോ ഞാൻ.... നിന്റെ മുഖത്തെന്താടി കണ്ണില്ലേ എന്റെ ഷർട്ട് നോക്കെടി ഫൈസി കലിപ്പോടെ അവളെ നോക്കി. പിറകുവശമേ കണ്ടുള്ളു. തള്ളിയിട്ടതും പോരാ ഒരു സോറി പോലും പറയാതെ അവളെയൊരു നിൽപ്പ് കണ്ടില്ലേ. 

അജു മിണ്ടാതിരിയെന്ന് കൈയ്യും കാലും കണ്ണും ഒക്കെ കൊണ്ട് കസർത്ത് കാണിക്കുന്നുണ്ടായിരുന്നു. 

നീയെന്താടാ അവിടെ നിന്ന് സർക്കസ് കാണിക്കുന്നേ. 

അവൻ  അവളെനോക്ക് എന്നർത്ഥത്തിൽ  കൈ ചൂണ്ടി. 

ടീ കോപ്പേ നിനക്ക് ചെവിയും കേൾക്കില്ലേ.

എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. 

അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു. 

അറിയാതെ പറ്റിയതാരിക്കും വിട്ടേക്ക്. ആരോ കൂട്ടത്തിൽ നിന്നും പറഞ്ഞു. 

ഒരു സോറി പറഞ്ഞിരുന്നെങ്കിൽ വിടമായിരുന്നു. നിങ്ങളൊക്കെ നോക്കിയേ  ഇത്രയൊക്കെ സംഭവിച്ചിട്ടും എനിക്കൊന്നും അറിയില്ലേ എന്ന മട്ടിലുള്ള നിൽപ്പ്. പിന്നെങ്ങനെ മിണ്ടാതിരിക്കുക. 

സംഭവം സീനാകുമെന്ന് അജുന് തോന്നി.അജു വേഗം ഇറങ്ങി വന്നു.  വേണ്ടടാ വിട്ടേക്ക്. പാവം അറിയാതെ പറ്റിപോയതല്ലേ. നീ വന്നെ അജു അവന്റെ കൈ പിടിച്ചു. 

നീ വിട്ടേ ഇവളോട് രണ്ടു പറഞ്ഞിട്ടേ വരുന്നുള്ളു. 

അജു മെല്ലെ അവന്റെ കാതിൽ പറഞ്ഞു മിണ്ടാതിരിക്കെടാ..... സഫു. 

സഫുന്ന് കേട്ടതും അവൻ ഒന്ന് അടങ്ങി. 
വാ പോകാം. ഇന്ന് ഏത് തെണ്ടിയെയാണാവോ  കണികണ്ടത്  അവൻ പിറു പിറുത്തു്. 

അജുന്ന് മനസ്സിലായി ഞാൻ പറഞ്ഞത് അവന് ഓടിയില്ലെന്ന്. 

അല്ല കുട്ടി ഇയാൾ അത്രയൊക്കെ പറഞ്ഞിട്ടും ഒരു സോറി പോലും പറയാഞ്ഞത് മോശമായി പോയി. നിന്റടുത്തല്ലേ തെറ്റ്. പെൺകുട്ടികളായാൽ ഇത്ര അഹമ്മതി പാടില്ല. ഒരു സ്ത്രീ അവളോട് പറഞ്ഞു. 

അവൾക്ക് എന്താ ചെയ്യേണ്ടെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഓടി പോയാലോന്ന് വരെ ആലോചിച്ചു നിൽക്കുകയാരുന്നു. ആ സ്ത്രീ അങ്ങനെ പറഞ്ഞതും അവളെ മൈൻഡ് ആകെ മാറി. ഞാൻ എന്തിനാ ഇവനെ ഭയക്കുന്നെ. ഇങ്ങനൊരാൾ എന്റെ ജീവിതത്തിൽ ഇല്ലെന്ന് ഞാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചത. ഇവൻ എന്റെ ആരുമല്ല. എനിക്ക് അറിയേം ഇല്ല. ഏതോ ഒരുത്തൻ അത്രന്നെ. മനസ്സിൽ ഒന്ന് അത് കൂടി ഉറപ്പിച്ചു കൊണ്ട് അവനെ വിളിച്ചു. 

എക്സ്ക്യുസ്മി 

ഫൈസി ഒരു സ്റ്റെപ് കേറിയതും അവൾ വിളിച്ചത് കേട്ടു തിരിഞ്ഞു നോക്കി. ഈ കിളിനാദം എവിടെയോ കേട്ടിട്ടുണ്ടല്ലോ. 

സോറി സർ അറിയാതെ പറ്റിപോയതാ. ധൃതിയിൽ ഇറങ്ങിയപ്പോ കണ്ടില്ല. ഐ ആം സോറി. റിയലി സോറി. 

സഫുനെ കണ്ടതും അവൻ കിളിപോയപോലെ ആയിരുന്നു. ഈ കുരിപ്പാണോ റബ്ബേ തള്ളിയിട്ടത്. ഒടുക്കത്തെ ട്രാജഡി ആയിപ്പോയി ഇത്. 

അതും പറഞ്ഞു അവനെ മൈന്റ് പോലും ചെയ്യാതെ അവൾ പോയി. 

ഞെട്ടലിൽ നിന്നും മുക്തയായതും സഫു ഒന്ന് നിക്ക് എന്ന് പറഞ്ഞു അവൻ ഓടി വന്നു അവളെ മുന്നിൽ നിന്നു. അവൾ അവനെ നോക്കി. പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൾ നോട്ടം മാറ്റി. അവന്റെ ഈ കണ്ണുകളും നോട്ടവും ആണ് തന്നെ പലപ്പോഴും പലതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇനിയും ഒന്നിനും വയ്യ. അനുഭവിച്ചതൊക്ക മതി. 

തള്ളിയിട്ടതിന്നു സോറി പറഞ്ഞില്ലേ പിന്നെന്താ വേണ്ടേ. അവൾ സ്വരം കടുപ്പിച്ചു തന്നെ പറഞ്ഞു.

സഫു.... ഞാൻ.... അറിയാതെ... സോറി. അവളുടെ ഇത് വരെയില്ലാത്ത മുഖത്തെ ഭാവം കണ്ടു അവൻ ശരിക്കും ഞെട്ടിയിരുന്നു. 

ഇട്സ് ok. അവൾ പോകാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു. 

കയ്യിന്ന് വിട്.  അവൻ വിട്ടില്ല. 

വിടാന പറഞ്ഞെ. ആളുകൾ നോക്കുന്നു. 

അതിനെന്താ ഞാൻ എന്റെ ഭാര്യയുടെ കയ്യല്ലേ പിടിച്ചിന്. അല്ലാതെ കണ്ട പെണ്ണിനെയൊന്നും അല്ല. 

അവൾ ബലമായി കയ്യിൽ നിന്നും പിടിവിടുവിക്കാൻ നോക്കി. അവൻ കൂടുതൽ മുറുക്കി പിടിച്ചു. 

തനിക്ക് എന്താ വേണ്ടേ.ദയവു ചെയ്തു  കയ്യിൽ നിന്നും വിട്. 

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. Plzzz.... ഒരഞ്ചു മിനിറ്റ്. 

എനിക്കൊന്നും കേൾക്കേണ്ട. കൈ വിട്. 

അപ്പോഴേക്കും നേരത്തെ കൂടി നിന്ന ആൾക്കാരൊക്കെ വീണ്ടും അവരെ ചുറ്റും കൂടി. 

സീൻ ആകും സഫു. മര്യാദക്ക് ഞാൻ പറയുന്നത് കേൾക്ക്. എന്റെ കൂടെ വാ. 

എന്ത് വൃത്തികെടാഡോ കാണിക്കുന്നേ ആ കൊച് മാപ്പ് പറഞ്ഞില്ലേ. ഒരാൾ മുന്നോട്ട് വന്നു. 

എക്സ്ക്യുസ്മി. ഇത് എന്റെ വൈഫ്‌ ആണ്. ചെറിയൊരു ഫാമിലി പ്രോബ്ലം. എല്ലാരും ഒന്ന് പോയേ. 

ഇവൻ പറഞ്ഞത് ശരിയാണോ അയാൾ അവളോട് ചോദിച്ചു. 

അല്ല ചേട്ടാ.  സ്റ്റെപ്പിൽ നിന്നും വീണതിന് പക വീട്ടുകയാ.   കള്ളമാ പറയുന്നേ.ഇയാൾ ആരാന്ന് പോലും എനിക്കറിയില്ല.  ഞാനാദ്യമായ കാണുന്നത് തന്നെ. 

ഫൈസി കേട്ടതൊന്നും വിശ്വസിക്കാനാവാതെ പകപ്പോടെ അവളെ നോക്കി. എന്നെ അറിയില്ലന്നോ.....അറിയാതെ തന്നെ അവൻ കൈ വിട്ടു. അവൾ തിരിഞ്ഞു പോലും നോക്കാതെ  പോയി. 

അജുവന്നു അവന്റെ ചുമലിൽ കൈ വെച്ചു. 

സാരമില്ലടാ പെട്ടന്ന് ഉള്ള ദേഷ്യത്തിനു പറഞ്ഞതാരിക്കും. നീ അവളെ ചീത്ത പറഞ്ഞില്ലേ അതായിരിക്കും. 

നിനക്ക് അവളെ മനസ്സിൽ ആയിനെങ്കിൽ ആദ്യേ പറയലല്ലാരുന്നോ. 

ഞാൻ പറഞ്ഞതല്ലേ. നീ കേൾക്കാഞ്ഞിട്ടല്ലേ. 

കൈയോണ്ടും കാലോണ്ടും സർക്കസ് കാണിക്കുന്നതിന്നു പകരം വാ തുറന്നു പറയാറുന്നില്ലേ സഫുവാണെന്ന്. 

ഇപ്പൊ എന്റെതായി കുഴപ്പം. പെട്ടന്ന് അവൻ പൊട്ടിച്ചിരിച്ചു. 

എന്താടാ ഇളിക്കുന്നെ. 

എന്നാലും ഈ വൈറ്റ് ഷർട്ട് ആൾ കൊള്ളാല്ലോ. ഇന്നും കൃത്യമായിട്ട് പണി തന്നു. 
കഴിഞ്ഞ ജന്മത്തിൽ ഈ ഷർട്ട് നിന്റെ ഭാര്യയാരിക്കും. അതാ ഈ ജന്മത്തിൽ നിന്റെ ഭാര്യയുമായി  ഇങ്ങനെ ഉടക്ക്. 

സമയവും സന്ദർഭവും നോക്കാതെ ഊള കോമഡി ആയി ഇറങ്ങല്ലേ അജു. കിട്ടിയ  താങ്ങൂല. 

അവൻ ഇളിച്ചു കാണിച്ചു.നീ വാ നമുക്ക് പോയി അവളെ കാണാം. എങ്ങനെയാ ഇനിയുള്ള റിയാക്ഷൻ എന്നറിയാലോ. ഏതായാലും ഇൻട്രൊഡക്ഷൻ ഇങ്ങനെ ആയത് കൊണ്ട് നല്ലതൊന്നും പ്രതീക്ഷിക്കണ്ട. 

എന്നോട് ദേഷ്യം ഉണ്ടാകും. മോശമായെ പെരുമാറു എന്നൊക്കെ അറിയാരുന്നു. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. എന്നെ അറിയില്ലന്ന്.... അവൾക്കെങ്ങനെ പറയാൻ തോന്നി. അവന് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു. 

സാരമില്ലടാ. നിനക്കിപ്പോ കണ്ടക ശനിയാ. നിന്നേം കൊണ്ടേ പോകു.

നല്ലതൊന്നും നിന്റെ വായിൽ നിന്നും വീഴില്ലല്ലേ കോപ്പേ. 

നിന്റെ മോന്ത കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതല്ലേ. 

Mmm നിന്റെ മോന്ത കാണുമ്പോൾ എനിക്കും വേറേതൊക്കെയോ തോന്നുന്നുണ്ട്. എന്നെ കൊണ്ട് ചെയ്യിക്കരുത്. 

ഇനി ഒന്നും മിണ്ടില്ലപൊന്നൂ പോരെ. 

എന്ന നിനക്ക് കൊള്ളാം. 

*****
ഓഫീസിൽ ഇരിക്കുമ്പോഴും തേജയുടെ മനസ്സിൽ മുഴുവൻ സഫുവായിരുന്നു. എന്തൊരു ഡിഫറൻസ് ആണ് നോർത്തിന്ധ്യൻ മോഡൽ സഫുവും. കണ്ണും നീട്ടിയെഴുതി തട്ടവും കുത്തി നാടൻ ലുക്കിൽ ഉള്ള ഇപ്പോഴത്തെ സഫുവും തമ്മിൽ. ഇപ്പോഴത്തെ ഈ ഉമ്മച്ചികുട്ടിയെ കാണാൻ തന്നെയാ മൊഞ്ജ് . മോളെ സഫു നീ എത്ര കിണഞ്ഞു ശ്രമിച്ചാലും ഞാൻ നിന്റെ മുന്നിൽ വരില്ല. ഒരിക്കൽ വരും അത് ഒന്നൊന്നര വരവും ആയിരിക്കും.  ഒരു ദയദക്ഷിന്യയവും ഇല്ലാതെ എനിക്ക് എട്ടിന്റെ പണിയും തന്നു സമീർക്കയുടെ മുന്നിൽ എന്നെ ഒറ്റുകൊടുത്തു  രാത്രിക്ക് രാത്രി നാട് വിട്ടു പോയ നിന്നെ എന്നെങ്കിലും കണ്ടാൽ രണ്ടു പൊട്ടിക്കണം എന്നുണ്ടായിരുന്നു. എന്നിട്ട് കണ്ടപ്പൊഴോ എന്റെ ബോസ്സിന്റെ വൈഫും. സാരമില്ല എന്നെങ്കിലും എന്തെങ്കിലും ഒരു പണി ഞാൻ നിനക്ക് തന്നിരിക്കും. അതിനുള്ള ഒരവസരം  തേജസ്‌ കൃഷ്ണക്ക് കിട്ടും. കാത്തിരുന്നോളം. നിനക്ക് തരാൻ പറ്റിയില്ലെങ്കിൽ നിന്റെ കെട്ടിയോന് എങ്കിലും ഞാൻ കൊടുത്തിരിക്കും പലിശ സഹിതം. 

*******
സഫുവും സനയും വെഡിങ് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നത് ദൂരെ നിന്നെ ഫൈസി കണ്ടു. അവൻ അവരെ അടുത്തേക്ക് പോയി. ഫൈസിയെ കണ്ടതും ഷാഹിദ് വേഗം അടുത്തേക്ക് പോയി. അവന്റെ കോലം കണ്ടതും അവനെ അടിമുടി നോക്കി. 
എന്തോന്നെടെ ഇത്. 

സഫു അറിയാതെ ഒന്ന് പരിചയപെട്ടതാ. പാവം ഈ കോലത്തിൽ ആയി പോയി. ഇനി അറിഞ്ഞു പരിജയപെട്ടാൽ ഇവന്റെ കോലം എന്തായിരിക്കും. അജു ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടു ഫൈസി ദേഷ്യത്തോടെ അവനെ നോക്കി. 

നീ ബാക്കി പറയ് മച്ചാനെ എന്താ സംഭവിച്ചത്. ഷാഹിദ് അജുനെയും കൂട്ടി കുറച്ചു ദൂരെ നിന്നു. 
ഫൈസി സഫുന്റെ അടുത്തേക്ക് പോയി. അവനെ കണ്ടിട്ടും കാണാത്ത പോലെ ഓരോ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കൊണ്ടിരുന്നു. 

ഹലോ... എന്നെ അറിയാമോ മാഡം. 

എക്സ്ക്യുസ്മി കുറച്ചു തിരക്കുണ്ട്.  ഇഫ് യൂ മൈൻഡ്... ഒന്ന് മാറി നിൽക്കാൻ കൈ കൊണ്ട് കാണിച്ചു. 

ഈ പിശാജ് രണ്ടും കല്പിച്ചാണല്ലോ. ആലുവാ മണപ്പുറത്തു കണ്ട പരിജയം പോലും മുഖത്തില്ല. അവന് ചെറിയ നിരാശ തോന്നി. അവൻ അവളെ നോക്കി കൊണ്ട് അവിടെതന്നെ നിന്നു. 
അവൾ വേറെ സെക്ഷൻ പോയി ഓരോന്ന് നോക്കി. അവൻ അവിടെയും പോയി. അവൾ പോകുന്നിടത്തെല്ലാം അവനും പോയി. 

അവൾക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു. 

ഫൈസി പ്ലീസ്... എനിക്കൊന്നും പറയാനോ കേൾക്കാനോ ഇല്ല. 

അപ്പൊ മാഡത്തിന് എന്നെ അറിയാം. 

എനിക്ക് ഓർമകുറവൊന്നും ഇല്ല. ഓർക്കേണ്ടവരെ ഓർക്കാനും മറക്കേണ്ടവരെ മറക്കാനും ജീവിതം എന്നെ നല്ലോണം പഠിപ്പിച്ചിട്ടുണ്ട്. 

ഞാൻ ഇതിൽ ഏതാണാവോ. 

നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചതാണ്. പിന്നെയും എന്തിനാ എന്നെയിങ്ങനെ ശല്യം ചെയ്യുന്നേ. 

അവന്  ദേഷ്യം വന്നത് പെട്ടെന്നായിരുന്നു.  അവസാനിക്കാനോ... അത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റുന്നതാണോ നമ്മൾ തമ്മിലുള്ള ബന്ധം. പറയെടി.... ആണോന്ന്... കലിപ്പിൽ അവളെ നോക്കി പറഞ്ഞതും അവളൊന്ന് പതറി. 

സഫു ചുറ്റും നോക്കി. പലരും അവരെതന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്തോ വല്ലായ്മ തോന്നി. 

ഫൈസിയുടെ നേരെ അവൾ കൈ കൂപ്പി. പ്ലീസ്.....

ഷാഹിദും സനയും അജുവും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. 
ഇവൻ പ്രൊപ്പോസ് ചെയ്യാൻ വന്നത് തന്നെയാണോ ഷാഹിദ് അജുനോട് ചോദിച്ചു. 

എനിക്കും ഇപ്പൊ അങ്ങനെയാ തോന്നുന്നേ. മിക്കവാറും ഈ കടയിലുള്ളവർ നമ്മളെ കൈ വെക്കും. 

സഫു  പ്ലീസ് ഒരഞ്ചു മിനിറ്റ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. 

അപ്പോഴാ ഒരു സെയിൽസ്മാൻ അവരെ അടുത്തേക്ക് വന്നത്. 
എനിതിങ് പ്രോബ്ലം മാഡം. 

താൻ അവളോടോ ചോദികുള്ളോ പ്രോബ്ലം എന്താണെന്ന്. ഇവിടെ ഞാനും ഉണ്ടല്ലോ എന്നോട് ചോദിച്ചോടെ ഫൈസി അയാളോട് ചൂടായി. 

സർ പ്ലീസ് പ്രശ്നം ഒന്നും ഉണ്ടാക്കരുത്.  കസ്റ്റമറിനെ ഡിസ്റ്റർബ് ചെയ്താ എനിക്ക് കംപ്ലൈന്റ് ചെയ്യേണ്ടി വരും. 

എന്ന പോയി ചെയ്യേടോ.. ചെയ്യാൻ... അവൻ അയാളെ പിടിച്ചു തള്ളി. 

ഫൈസി സ്റ്റോപ്പിറ്റ്..... എന്നോടുള്ള ദേഷ്യം ആ പാവത്തിനോട് തീർക്കണ്ട. 

ഇല്ലെടി നിന്നോട് തന്നെ തീർത്തോളം. അവൻ ചുറ്റും നോക്കി എന്നിട്ട് അവളെ കയ്യും പിടിച്ചു വലിച്ചു ഡ്രസ്സിങ് റൂമിലേക്ക് നടന്നു. 

അവൾ കൈ വിടുവിക്കാൻ നോക്കുന്നുണ്ടായിരുന്നു. ഫൈസി പ്ലീസ് എന്നെ വിട്. 

അവൻ ഡ്രസിങ് റൂമിലേക്ക് അവളെ തള്ളി അവൾ ചുമരിൽ തട്ടി നിന്നു. അവനും കയറി വാതിൽ ലോക്കിട്ടു. 

അജുവും ഷാഹിദും സനയും ഓടി വന്നപ്പോഴേക്കും അവൻ വാതിൽ പൂട്ടിയിരുന്നു. 

ടാ അജു അവൻ കട്ടകലിപ്പില അവളെ എന്തെങ്കിലും ചെയ്യോ. നീ പോയി മുട്ടി വിളിക്ക്. 

അവളോട് ഇങ്ങനെയാണെങ്കിൽ എന്നെ കൊന്നു കൊലവിളിക്കും എനിക്കൊന്നും പറ്റില്ല. നീ പോയി വിളിക്ക്. 

ഞാനോ കണക്കായി . നിങ്ങൾ അല്ലെ സ്റ്റോറിയും തിരക്കഥയും ഒക്കെ. ഞാൻ വെറും ആക്ടർ.നീ തന്നെ പോയ മതി. 

നീ കാൽ പിടിച്ചു പറഞ്ഞതൊണ്ട ഇഷ്ടമില്ലാഞ്ഞിട്ടും ഞാനിതിന് കൂട്ട് നിന്നത്..... സന കരച്ചിൽ തുടങ്ങി. 

കിടന്നു മോങ്ങാതെ പൊന്ന് സന. ഫൈസി അവളെ കൊല്ലാനും റേപ്പ് ചെയ്യാനൊന്നും കൊണ്ട് പോയതല്ല. അവനിപ്പോ വരും. 

അത് വരെ ഈ കൂടി നിക്കുന്നവർ വെറുതെ വിടോ. 

അതിനിപ്പോ വഴിയുണ്ടാക്കാം. അവൻ ആർക്കോ ഫോൺ വിളിച്ചു പറഞ്ഞു. ഒരാൾ വരുന്നത് കണ്ടു. അയാൾ വന്നതും എല്ലാവരെയും പറഞ്ഞയച്ചു. അവർ തമ്മിൽ ഫാമിലി പ്രോബ്ലം ആണ് ആരും ഇടപെടേണ്ട. 

ഇയാൾ ആരാ. 

മാനേജർ ആണ് ഇവിടത്തെ. ഞങ്ങളുടെ ഫ്രണ്ടിന്റെ കടയാ ഇത്. നമുക്ക് പോയി ഡ്രസ്സ്‌ എടുക്കാം. അവർ ഒരു ഡ്യൂയറ്റും ഒക്കെ കഴിഞ്ഞു വരട്ടെ. സന വന്നില്ല. സനയെ ഉന്തി തള്ളി കൊണ്ട് പോയി ഷാഹിദ്. ഉള്ളിൽ എന്ത് നടക്കുന്നുവെന്ന് അറിയാതെ അവൾ നിന്ന് ഉരുകി. എന്റെ ഒറ്റ നിർബന്ധം കാരണമാണ് അവൾ വന്നത്. വീണ്ടും പഴയ അവസ്ഥയിൽ ആവുമോ അവൾ. ഓർക്കാൻ കൂടി വയ്യ. 

****
വാതിൽ തുറക്ക് 

ഇല്ലെങ്കിലോ 

അവൾ അവനെ തള്ളിമാറ്റി വാതിൽ തുറക്കാൻ നോക്കി. 

അവൻ അവളെ കൈ രണ്ടും പിടിച്ചു വച്ചു.

എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ. വാതിൽ തുറക്ക് 

എനിക്കൊരു കാര്യം പറയാനുണ്ട്. കേട്ടിട്ട് പോയിക്കോ. 

എനിക്കൊന്നും കേൾക്കണ്ട. നമ്മൾ തമ്മിലുള്ള എല്ലാം പറഞ്ഞു തീർത്ത ഞാൻ ആ വീടിന്റെ പടിയിറങ്ങിയത് കൂടുതൽ ഒന്നും പറയാനില്ല. കേൾക്കാനും ഇല്ല. 

നിനക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞു. എനിക്ക് പറയാനുള്ളത് നീ കേട്ടോ.ഇല്ലല്ലോ. 
അവന്റെ ശ്രദ്ധ ഒരുമിനിറ്റ് മാറിയതും അവൾ വാതിൽ തുറക്കാൻ നോക്കി. 

അത് കണ്ടതും അവൻ അവളെ നേർക്ക് ദേഷ്യത്തോടെ നോക്കി. നിന്നോടല്ലേ കോപ്പേ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. 

അവൻ അവളെ അടുത്തേക്ക് ചെന്നു. അവൾ പിറകോട്ടു നടന്നു ചുമരിൽ തട്ടി നിന്നു. അവൻ രണ്ടു കയ്യും അവളെ രണ്ടു സൈഡിലായി വെച്ചു. അവൾ ചെറിയ പേടിയോടെ അവനെ നോക്കി . അവന്റെ കണ്ണുകളുമായി കണ്ണുകൾ ഇടഞ്ഞതും അവൾക്ക് ഇത് വരെ ഞാൻ കാണിച്ച ദേഷ്യവും വാശിയും എല്ലാം അലിഞ്ഞു പോകുന്നത് പോലെ തോന്നി. അവൾ കണ്ണുകൾ മുറുക്കെ പൂട്ടി. ഇല്ല ഇവൻ ഇപ്പൊ എന്റെ ആരും അല്ല. 
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. അവൾ കണ്ണ് തുറന്നു അവന്റെ കൈ തട്ടി മാറ്റി. പെട്ടെന്ന് ആയിരുന്നു അവൻ അവളെ ചുണ്ടുകൾ സ്വന്തം ആക്കിയത്  അവൾ ഒരു ഞെട്ടലോടെ അവനെ തള്ളി മാറ്റാൻ നോക്കി.പിന്നെയെപ്പോഴോഎതിർപ്പുകൾ അടങ്ങി. അവൾ കണ്ണുകൾ അടച്ചു പിടിച്ചു. ചുണ്ടിൽ ഉപ്പുരസം പടർന്നതും അവൻ അവളെ വിട്ടു. അവൾ  അപ്പോഴും ഞെട്ടലിൽ നിന്നും മുക്തയായിരുന്നില്ല. അവൻ അവളെ തൊട്ടതും ഏങ്ങലടിയോടെ  അവൾ നിലത്തേക്ക് ഊർന്നിറങ്ങി. അവനും അവളുടെ അടുത്തിരുന്നു. 

വേണ്ട വേണ്ടന്ന് വെക്കുമ്പോ.....മര്യാദക്ക് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ  ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ. എന്നെ ദേഷ്യം പിടിപ്പിചിട്ട് അല്ലെ .

അവൾ ദഹിപ്പിക്കുന്ന പോലെ അവനെ നോക്കി. 

ഇങ്ങനെ നോക്കല്ലേ സഫു ഞാനെന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല. നിന്റെ ഈ കണ്ണുകൾ നോക്കുമ്പോ ഉണ്ടല്ലോ എന്റെ 
ജീവൻ പോകുന്ന പോലെയാ തോന്നുന്നേ.ഈ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു ഈ നിമിഷം മരിച്ചാലും ഞാൻ ഹാപ്പിയാ. 

നിനക്കിപ്പോ എന്താ വേണ്ടത്.

നിന്റെ പുഞ്ചിരി. നിന്റെ മുഖത്തെ പുഞ്ചിരിയുണ്ടല്ലോ അതൊരിക്കലും നിന്നെ വിട്ടു പോകരുത്.  എന്നും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ നീ ജീവിക്കണം.  അത് മാത്രം മതിയെനിക്ക്. 

പുഞ്ചിരിചോളാം.  ഉറക്കത്തിൽ പോലും ചിരിച്ചു കൊണ്ട് കിടന്നോളാം പോരെ. പറഞ്ഞു കഴിഞ്ഞല്ലോ ഇനി എനിക്ക് പൊയ്ക്കൂടേ. അവൾ എണീക്കാൻ നോക്കി. 

സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ അവളുടെ ഒരു കോമഡി. വാ പൂട്ടി ഇരിക്കാൻ നേരത്തത്തെ പോലെ ഡോസ് ഇനിയും വേണോ. 

അവൾ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു. എന്നിട്ട് അവിടെ തന്നെ ഇരുന്നു. 

അപ്പൊ അനുസരണയൊക്കെ ഉണ്ടല്ലേ. 

നിനക്കെന്താ പറയാനുള്ളത് ഒന്ന് പറഞ്ഞു തുലക്ക്. 

ടീ കോപ്പേ എനിക്കീ ചോക്ലേറ്റ് പിള്ളേരെ പോലെ ഐ ലവ് യൂ പറഞ്ഞു റോസാപ്പൂവും എടുത്തു പിറകെ വരാനും പൈങ്കിളി ഡയലോഗ് അടിക്കാനൊന്നും അറിയില്ല. പറയാനുള്ളത് നേർക്ക് നേരെ പറയും അതാ ശീലം.   എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരു പാട് ഒരുപാട് ഇഷ്ടം ആണ്. നീയില്ലാതെ പറ്റുന്നില്ലെടി എനിക്ക്.

അവൻ അവളെ നോക്കി. കണ്ണും തള്ളി കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. 

നിന്നോട് ഇതൊക്കെ പറയാൻ... മനസ്സ് തുറന്നു സംസാരിക്കാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്നു. പക്ഷേ നിന്റെ അടുത്ത് വരുമ്പോൾ..... നിന്നെ കാണുമ്പോൾ... എന്തോ ഒരു വിറയൽ ആണ്. ഹൃദയം പടപടന്ന് ഇടിക്കും എന്നെതന്നെ ഞാൻ മറക്കും ഒന്നും മിണ്ടാതെ തിരിച്ചു വരും. ഇനിയും ഇതൊന്നും പറയാതിരുന്ന ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.സമാധാനത്തോടെസ്നേഹത്തോടെ ഇതൊക്കെ പറയണംന്ന് കരുതിയാ വന്നത്. ഇവിടെ വന്നപ്പോഴോ നടന്നത് ഇങ്ങനെയും. നീ പറയുന്നത് പോലെ എന്റെ കുഴപ്പം ആണോ ഷർട്ടിന്റെ കുഴപ്പം ആണോന്നൊന്നും അറിയില്ല. എന്തിരുന്നാലും സോറി. റിയലി സോറി. 

അവളൊന്നും മിണ്ടാതെ നിലത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു. 
നിന്റെ മുഖത്തെ പുഞ്ചിരി മായാതെ ജീവിതകാലം മുഴുവൻ  ഞാൻ നോക്കിക്കൊള്ളാം. നോക്കിക്കൊള്ളാം എന്നല്ല നോക്കും. എന്നെകൊണ്ട് മാത്രമേ അതിന് പറ്റു. കാരണം ഞാൻ ഉണ്ടെങ്കിലേ നീ ഹാപ്പിയാകു. നീ ഉണ്ടെങ്കിലേ ഞാനും ഹാപ്പിയാകു. തിരിച്ചു വന്നോടെ എന്റെ ജീവിതത്തിലേക്ക്... എന്റെ മാത്രം ആയി..... നമ്മുടേത് മാത്രമായ ഒരു ലോകത്തിലേക്ക്.

കുറച്ചു സമയത്തേക്ക് അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു. 

മറുപടി ഒന്നും പറഞ്ഞില്ല. അവൻ അവളെ തൊട്ടതും അവൾ എണീറ്റു

എനിക്ക് ആലോചിക്കണം. 

ആലോചിച്ചോ. എത്ര ദിവസം വേണമെങ്കിലും ആലോചിച്ചോ. പക്ഷേ അപ്പോഴൊക്കെ ഒരു കാര്യം ഓർമ വേണം. ഇത്രയും പറഞ്ഞിട്ടും എന്നെ വേണ്ട... എനിക്ക് നിന്നെ ഇഷ്ടമല്ല.... എന്നിങ്ങനെ എന്തെങ്കിലും  കണകുണ വർത്താനം പറഞ്ഞോണ്ട വരുന്നതെങ്കിൽ കൊന്നും കളയും ഞാൻ. നിന്നെ കൊന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയൊന്നും ചെയ്യില്ല നിന്റെ പിറകെ ഞാനും വന്നോളാം. അവിടെയും നിന്നെ തനിയെ വിടുന്നു കരുതണ്ട. കേട്ടോടി. പറഞ്ഞത് കലിപ്പിൽ ആണെങ്കിലും അവന്റെ മുഖത്ത് ചെറു പുഞ്ചിരി അവൾ കണ്ടു. 
അപ്പൊ സ്വസ്ഥമായി ഇരുന്നു ആലോചിച്ചു എന്റെ കൂടെ എപ്പോഴാ വരുന്നെന്നു വിളിച്ചു പറയ്. നിന്റെ വീട്ടിൽ വന്നു മുറപ്രകാരം പെണ്ണ് ചോദിച്ചോളാം. മാര്യേജിനു മുന്പോ പെണ്ണ് ചോദിച്ചു വരാൻ പറ്റിയില്ല. കല്യാണത്തിന് ശേഷം എങ്കിലും ആ ചടങ്ങ് നടക്കട്ടെ. 

ആരോ വാതിലിൽ മുട്ടുന്നത് കേട്ടു. 

അപ്പൊ പറഞ്ഞത് പോലെ പോയി ഇരുന്ന് ആലോജിക്ക്. അവൻ വാതിൽ തുറന്നു. ഏതോ പെണ്ണ് ഡ്രസ്സ്‌  ട്രയൽ ചെയ്യാൻ വന്നതാണ്. അവൾക്ക് ഒരു പുഞ്ചിരിയും കൊടുത്തു അവൻ ഇറങ്ങി പോയി. 

അവർ മൂന്ന് പേരും ഇവരെ കാത്ത് പുറത്ത് നിൽപ്പുണ്ടായിരുന്നു. 

ടാ അജു അവരെ മുഖം നോക്കിയേ കലിപ്പിൽ പോയ അവൻ കൂൾ ആയി വരുന്നു. അവൾ കിളി പോയപോലെയും എന്തായിരിക്കും അവിടെ സംഭവിച്ചിട്ട് ഉണ്ടാവുക.

ഒരു ഐഡിയയും ഇല്ല.എന്റെ നിരീക്ഷണത്തിൽ റൊമാൻസ് ഒന്നും ഉണ്ടായിട്ടുണ്ടാവില്ല. രണ്ടിന്റെയും മോന്ത ഒന്നരക്കിലോ വണ്ണത്തിൽ തന്നെയാ ഉള്ളത്. 

സഫു ആരെയും നോക്കാതെ ഇറങ്ങി ഒറ്റ പോക്ക്. സന പിറകെ ഓടി. 

എന്താടാ സംഭവിച്ചേ നീ അവളോട് ഐ love യൂ പറഞ്ഞോ. 

അത് മറന്നു. അവൻ അവരെ നോക്കി ഇളിച്ചു കാണിച്ചു. 

പിന്നെന്താ ഇത്രേം ടൈം അവളോട് പറഞ്ഞതെന്താ.  

ഇഷ്ടം ആണെന്ന് പറഞ്ഞു. 

അതെന്നല്ലേ ഞാനും ചോദിച്ചേ. 

ഐ ലവ് യൂ പറഞ്ഞില്ലല്ലോ ഇഷ്ടം ആണെന്നല്ലേ പറഞ്ഞുള്ളൂ. 

അജു അവന്റെ ചെവിട്ടിൽ എന്തോ പറയുന്നത് കണ്ടു. ഫൈസിയുടെ മുഖം ഇഞ്ചികടിച്ച പോലെയായി. 

ഞാൻ കേൾക്കാതെ എന്താ രണ്ടും കൂടി ഒരു രഹസ്യം പറച്ചിൽ. 

ഇത് നീ കേൾക്കണ്ട കൊച്ചു കുട്ടിയനീ വഴിതെറ്റും. അപ്പൊ മോനെ ഫൈസി ഇനി കാര്യം പറയ് എന്താ പറഞ്ഞെ അവൾ. 

അജു വിളിച്ച തെറിക്ക് അവിടെ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ പറയേണ്ടതാണ്. പറഞ്ഞില്ല. ചുരുക്കി പറഞ്ഞു. എന്റെ ഇഷ്ടം അവളോട്‌ പറഞ്ഞു. അവൾ ആലോചിച്ചിട്ട് മറുപടി പറയാന്നു പറഞ്ഞു. 

ഇനി എന്ത് എടങ്ങേറ് പിടിച്ച മറുപടിയുമായി ആണാവോ അവൾ വരുന്നത്. അജുവും ഷാഹിദും ഒന്നിച്ചു പറഞ്ഞു. 

മറുപടി എന്തായാലും അവൾ എന്റെയാ. എന്റേത് മാത്രം. ഏതവൻ തടഞ്ഞാലും എന്റെ കൂടെ അവളെ കൊണ്ട് വരികയും ചെയ്യും. അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.  സാലിയോടുള്ള പക അവന്റെ നെഞ്ചിൽ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു. 

                                          .........  തുടരും 

നിങ്ങൾ വിചാരിച്ചത് പോലൊരു പ്രൊപ്പോസൽ ആയിരിക്കില്ല ഇത്. നിങ്ങൾക്ക് ഇഷ്ടമാവുമോ എന്നും അറിയില്ല.കട്ട കലിപ്പിൽ ഉള്ള രണ്ടാൾ അതേ സമയം ഉള്ളിൽ പ്രണയം നിറഞ്ഞൊഴുകുന്നവരും. ഇവർ പ്രൊപ്പോസ് ചെയ്ത എങ്ങനെയിരിക്കും ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിതാ. ബോർ ആയിനെങ്കിൽ സോറി.അടുത്ത പ്രാവിശ്യം  നമ്മൾക്ക് വീണ്ടും ഫൈസിയെ കൊണ്ട് നല്ല റൊമാന്റിക് ആയും ഐ ലവ് യൂ പറയിപ്പിക്കട്ടോ. ഇപ്പൊ ഈ സിറ്റുവേഷന് കലിപ്പാ ചേരുകന്ന് തോന്നി. 
              @💔🌜നിലാവിന്റെ കൂട്ടുകാരി 🌛




💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 59

എവിടെയാ അവൻ കിസ്സ് തന്നത്. 

അവളുടെ മുഖത്തെ ചിരി നിന്നു. മുഖത്ത് ഗൗരവം വരുത്തി സനയെ നോക്കി.  നിനക്കെന്താടി വട്ടായോ. എനിക്കാരും കിസ്സൊന്നും തന്നില്ല. 

ഉവ്വുവ്വ് വിശ്വസിച്ചു. നാണത്തിൽ കുതിർന്ന നിന്റെ മുഖവും നിന്റെ കണ്ണുകളിൽ കാണുന്ന തിളക്കവുംഇടക്കിടക്ക് ചുണ്ടുകളിൽ ഊറി കൂടുന്ന ചിരിയും. ചുവന്നു തുടുത്തിരിക്കുന്ന കവിളും കാണുമ്പോൾ പറയാതെ തന്നെ എല്ലാം  മനസ്സിലാവുന്നുണ്ട് മോളെ. ഈ ഓട്ടോയിൽ കയറിയത് മുതൽ നിന്റെ മുഖത്ത് തന്നെയാ എന്റെ നോട്ടം. ഊഹിക്കാവുന്നതേ ഉള്ളൂ മുത്തേ ബാക്കി. 

അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. 
അവിടെ നടന്നത് മുഴുവൻ വള്ളി  പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. 

സന പൊട്ടിച്ചിരിച്ചു. ഈ കലിപ്പൻ ആള് കൊള്ളാല്ലോ. സൂപ്പർ പ്രൊപോസിംഗ്. പൊളിച്ചു. അല്ലെങ്കിലും ആ കലിപ്പന്റെ അടുത്ത് നിന്ന് ഇങ്ങനെയെ പ്രതീക്ഷിക്കണ്ടു. 

നീ എന്തിനാ ആലോചിക്കണം എന്ന് പറഞ്ഞത്. കിട്ടിയ ചാൻസിന് തിരിച്ചു അവനെ 
കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു കൂടായിരുന്നോ. 

പോടി അവിടന്ന്. അവൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ നല്ല ജീവൻ അങ്ങ് പോയിരുന്നു. എത്ര ആഗ്രഹിച്ചതാണെന്ന് അറിയോ അവന്റെ വായിൽ നിന്നും അങ്ങനെ കേൾക്കാൻ.അത് കേട്ടതിന്റെ ഹാങ്ങോവർ ഇപ്പോഴും ശരീരത്തിൽ നിന്നും പോയിട്ടില്ല.  പിന്നെയല്ലേ തിരിച് ഇഷ്ടാന്ന് പറയുന്നത്. ബോധം കെട്ടു അവിടെ വീഴാഞ്ഞത് തന്നെ ഭാഗ്യം. അല്ലെങ്കിൽ പ്രൊപോസൽ കേട്ടു ബോധം കെട്ടു വീണെന്ന പേര് കൂടി കിട്ടിയേനെ. എന്നാലും അവന് കുറച്ചു റൊമാന്റിക്ആയി പ്രൊപ്പോസ് ചെയ്യരുന്നു. എന്തോരം സ്വപ്നം കണ്ടതാ റോസാപൂവും നീട്ടി ഐ ലവ് യൂ പറയുന്നതൊക്കെ. എല്ലാം പോയില്ലേ. 

നീ അങ്ങോട്ട്‌ ഇത് പോലെ യെസ് പറയ്. നിന്റെ സ്വപ്നവും നടക്കും അവനോട് മറുപടിയും പറയാം. എപ്പോഴാ അവന് മറുപടി കൊടുക്കുന്നെ. 

നിന്റെ മാര്യേജ് കഴിയട്ടെ. അതിന്റെ പിറ്റേന്ന് ഞാൻ പറഞ്ഞോളാം. എന്നെ കുറേ ടെൻഷൻ അടിപ്പിച്ചതല്ലേ കുറച്ചു അവനും അനുഭവിക്കട്ടെ. 

എന്റെ കല്യാണത്തിന് അവനും ഉണ്ടാകുമല്ലോ അന്ന് പറയ്. നിന്റെ വക എനിക്ക് വിവാഹസമ്മാനമായി ഇത് മതി. പ്ലീസ് പ്ലീസ് പ്ലീസ്. അവളെ കൊണ്ട് സമ്മധിപ്പിച്ചേ  സന വിട്ടുള്ളു. 

ഷാഹിദിനോടും അത് വരെ ഒന്നും പറയേണ്ടെന്ന് അവൾ പകരം  സത്യം ഇടീച്ചു. 

എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടന തോന്നുന്നേ. സന അവളെ കെട്ടിപിടിച്ചു.അവസാനം എല്ലാം കലങ്ങി തിരിഞ്ഞില്ലേ. സമാധാനം ആയി. നിന്റെ വീട്ടിൽ ഇനി എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. അവരൊക്കെ കലിപ്പിൽ ആയിരിക്കില്ലേ. 

എന്റെ സന്തോഷം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു. ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കും. ഫൈസി വന്നു അവരോട് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമെ ഉണ്ടാവുള്ളു. സമീർക്കക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവും എന്റെ കൂടെ നിക്കുകയും ചെയ്യും. എനിക്കുറപ്പുണ്ട്. സമീർക്ക പറഞ്ഞ ഉപ്പാക്ക് പിന്നെ എതിരഭിപ്രായം ഉണ്ടാവില്ല. 

എല്ലാം നല്ല രീതിയിൽ ആയിതീർന്നാൽ മതിയാരുന്നു. അവൾ മനസ്സ്ഉരുകി തന്നെ പ്രാർത്ഥിച്ചു. 

******
ടാ അവൾ എന്തായിരിക്കും മറുപടി പറയുക.ആലോചിച്ചിട്ട് ടെൻഷൻ ആയിട്ട് വയ്യ. 

നിന്റെ ടെൻഷൻ കണ്ടാൽ നിന്റെ പെണ്ണ് നിന്നോട് പറഞ്ഞതാണെന്ന് തോന്നുവല്ലോ. ഫൈസി കളിയാക്കി കൊണ്ട് പറഞ്ഞു. 

നിനക്ക് എന്താടാ ഒരു ടെൻഷൻ ഇല്ലത്തെ. അവൾ നോ പറഞ്ഞാലോ. 

ഒരിക്കലും നോ പറയില്ല. ബി പോസിറ്റീവ് മാൻ. ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത എന്നോടുള്ള പ്രണയം. ഒരാൾക്ക് ഇഷ്ടം ആണോ അല്ലയൊന്ന് അവളുടെ കണ്ണുകളിൽ നോക്കിയാൽ മനസ്സിലാവും. 

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. അല്ല പിന്നെ. 

ഫൈസിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. 
******
നീ അവളോട് സംസാരിച്ചു  ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറയണം. ഉപ്പ  സമീർക്കയോട് പറഞ്ഞു.

ഞാൻ ഒരിക്കലും അതവളോട് പറയില്ല. എനിക്ക് പറ്റില്ല പറയാൻ. 

എല്ലാവരും ഒരു ഞെട്ടലോടെ അവനെ നോക്കി. 

നീയെന്താ പറഞ്ഞു വരുന്നത് വീണ്ടും അവന്റെ വീട്ടിലേക്ക് അവളെ അയക്കാനോ.അതാണോ നിന്റെ മനസ്സിൽ.  ഉപ്പ ദേഷ്യത്തോടെ ചോദിച്ചു. 

ഇതെന്താ കുട്ടികളിയാണോ വിവാഹവും ഡിവോഴ്സ് ഒക്കെ .ഒരു ബന്ധം വേർപെടുത്താൻ ഒരു നിമിഷം മതി. കൂട്ടിയോജിപ്പിക്കുവാൻ ഒരു ജന്മം മതിയായെന്ന് വരില്ല.

നീ അവനെപിന്നെ തല്ലിയത് എന്തിനാ 

എനിക്ക് ഫൈസിയോട് ദേഷ്യം ഉണ്ട്. അത് സഫുവിനോടുള്ള  ഇഷ്ടക്കൂടുതൽ കൊണ്ട. അവളെ നേർക്ക് ആരെങ്കിലും ദേഷ്യത്തോടെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. അങ്ങനെയുള്ളപ്പോഴാ അവൻ ഇമ്മാതിരി വൃത്തികേടൊക്കെ പറഞ്ഞത്. കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല. അത് കൊണ്ട തല്ലിയത്. അവളെ വേദനിപ്പിച്ച ഇനി തല്ലുകയല്ല  കൊല്ലാനും മടിക്കില്ല ഞാൻ. പെട്ടന്ന് ഉള്ള ദേഷ്യത്തിന് എന്തൊക്കെയോ ചെയ്തും കൂട്ടി .അതല്ല ഇപ്പൊ ഇവിടത്തെ പ്രോബ്ലം. ഫൈസി ചെയ്ത തെറ്റ് തിരുത്തി അവളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാകില്ലേ വീട്ടുകാരെ അയച്ചത്. നമുക്ക് ഒന്ന് ഫൈസിയുമായി സംസാരിച്ചുടെ. ചിലപ്പോൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ അവർ തമ്മിൽ ഉണ്ടാവുകയുള്ളൂ. 

നീയെന്താ പറഞ്ഞു വരുന്നേ 

പെട്ടന്ന് ഒരു തീരുമാനം എടുത്ത് പിന്നേ ഖേദിക്കേണ്ടി വരരുത് അത് തന്നെ. 

ആത്മാർത്ഥസുഹൃത്തിന്റെ അനിയനായൊണ്ട് അവന്റെ ഭാഗം കൂടി സംസാരിക്കുകയാണല്ലേ.

ഒരിക്കലും അല്ല. ആ സംഭവത്തിനു ശേഷം ഞാൻ ഫൈസിയുമായോ അവരെ വീട്ടുകാരുമായോ ഇത് വരെ സംസാരിച്ചിട്ടില്ല. സഫുവിന്റെ മനസ്സറിഞ്ഞിട്ട് സംസാരിക്കാൻ ഇരിക്കുകയാരുന്നു. അവളെ ഫോൺ വാങ്ങി വെച്ചതും ആ വീട്ടകരുമായി കോൺടാക്ട് ഇല്ലാതാക്കിയതും അവരെ തമ്മിൽ പിരിക്കാനല്ല. അവളെ അവളുടെ മാത്രമായ ലോകത്തേക്ക് അയക്കാനാ. ആരുടേയും പ്രഷർ ഇല്ലാതെ അഡ്വൈസ് ഇല്ലാതെ അവളെ ജീവിതത്തെ പറ്റി അവൾ തന്നെ സ്വയം തീരുമാനമെടുക്കാൻ വേണ്ടിയാണ്.  ഒരുതീരുമാനം എടുത്താൽ പിന്നെഒരിക്കലും അതോർത്തു വിഷമിക്കാൻ പാടില്ല. അവളുടെ ജീവിതം ആണിത്. അവളാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതും.

അവന്റെ കൂടെയിനി  എന്റെ മോളെ അയക്കില്ല. ഞാനൊരിക്കലും അത് സമ്മതിക്കുകയും ഇല്ല. 

ചിലപ്പോൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ അവർ തമ്മിൽ ഉണ്ടാവുകയുള്ളൂ. സ്വയം അവർക്കത്തിന് ആകുന്നില്ലെങ്കിൽ നല്ലൊരു കൗൺസിലിംഗ് കൊടുത്താൽ മതി. അതിനും പറ്റിയില്ലെങ്കിൽ മാത്രം ഡിവോഴ്സിനെ പറ്റി ആലോചിച്ചാൽ പോരെ. അന്ന് അവർ വന്നപ്പോൾ ഞാനൊന്നും പറയാതിരുന്നത് നിങ്ങളെ അവരെ മുന്നിൽ വെച്ച് നിങ്ങളെ  ഒറ്റപ്പെടുത്തിന്ന് തോന്നാതിരിക്കാനാ. എനിക്ക് അവർ പറഞ്ഞതിനോട് പൂർണ്ണ യോജിപ്പാണ്. ഒരിക്കൽ കൂടി ഇതിനെ പറ്റി അവരോട് സംസാരിക്കാൻ ഞാൻ തയ്യാറാണ്. അതിന് മുൻപ് എനിക്ക് അവർ തമ്മിൽ ഉള്ള പ്രോബ്ലം അറിയണം. ഫൈസിയോടും സഫവിനോടുംതനിച്ചു സംസാരിക്കണം. എന്റെ കഴിവിന്റെ പരമാവധി അവരെ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിക്കും. പറ്റിയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യാം. 

ഞാനൊരിക്കലും ഇത് സമ്മതിക്കില്ല. 

പ്രായത്തിൽ നിങ്ങളെക്കാൾ ഇളയതാണ്. പക്ഷേ അനുഭവജ്ഞാനത്തിൽ ഒരു പാട് മുന്നിലാണ് അത്കൊണ്ട്  പറയുവാണ്.  ഒരുപാട് ഡിവോഴ്സ് കേസ് കണ്ടിട്ടും ഉണ്ട് കേട്ടിട്ടും ഉണ്ട് ഇടപെട്ടിട്ടും ഉണ്ട്. മനസ്സ് കൊണ്ട് ഞാനൊരിക്കലും ഡിവോഴ്സ് എന്ന തീരുമാനതെ അനുകൂലിക്കില്ല. ഭൂമിയിൽ ഒരു വിവാഹമോചനം നടക്കുമ്പോൾ അള്ളാഹുവിന്റെ സിംഹാസനം വിറ കൊള്ളൂമെന്ന നബി വചനം . എനിക്ക് മുന്നിൽ വന്ന കേസുകളിൽ എന്റെ കഴിവിന്റെ പരമാവധി ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടും ഉള്ളൂ.പറ്റിയില്ലെങ്കിൽ ഞാൻ ഒഴിഞ്ഞു മാറും. പിന്നെ ആ കേസിൽ ഇടപെടില്ല .അത്ര പോലും ആരും പിരിയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല .രണ്ടു കൾച്ചറിൽ വിത്യസ്തമായി ജീവിച്ച രണ്ടു പേര്. ഒന്നിച്ചു ജീവിക്കുമ്പോൾ പെട്ടെന്ന് ഒത്തുപോകണമെന്ന് ഇല്ല. അവര് തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതും പൊരുത്തക്കേടുകൾ ഉണ്ടാകുന്നതും  സാധാരണയാണ്. പരസ്പരം മനസ്സിലാക്കി വിട്ടു വീഴ്ചകൾ ചെയ്തു ജീവിക്കുന്നിടത്താണ് ജീവിതത്തിന്റെ വിജയം.ആരെങ്കിലുംഒന്ന് താഴ്ന്നു കൊടുത്ത തീരുന്നതെ മിക്ക പ്രശ്നങ്ങളിലും ഉള്ളൂ. എന്ന് വെച്ച് അവൾ എല്ലാം സഹിച്ചു അവന്റെ അടിമയായി ജീവിക്കണം എന്നല്ല. ദാമ്പത്യത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ അവകാശം ഉണ്ട്. അവർ അത് മനസ്സിലാക്കണം മനസ്സിലായില്ലെങ്കിൽ മനസ്സിലാക്കി കൊടുക്കണം അതാണ്‌ നമ്മൾ ചെയ്യേണ്ടത്.അല്ലാതെ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന്നു ഡിവോഴ്സ് എന്നും പറഞ്ഞു നടക്കുകയല്ല  വേണ്ടത് .ഫൈസിക്കും ചിലപ്പോൾ എന്തെങ്കിലും തെറ്റിദ്ധാരണയോ മറ്റോ ആണെങ്കിലോ .പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ അങ്ങനെ തീരില്ലേ .

എന്റെ ഇഷ്ടക്കേട് പോട്ടെ .അവൻ അവളോട് ചെയ്തതൊക്കെ പൊറുക്കാൻ അവൾ തയ്യാറാകുമോ. വീണ്ടും അവന്റെ കൂടെ അവൾ പോകുമെന്ന് തോന്നുന്നുണ്ടോ. 

അത് തീരുമാനിക്കേണ്ടത് അവളാണ്. എന്റെ അഭിപ്രായം ഞാൻ അവളോട് പറയുമെന്ന് ഉള്ളൂ .ഒരിക്കലും അടിച്ചേൽപിക്കാൻ ശ്രമിക്കില്ല .സഫു എന്ത് തീരുമാനം എടുക്കുന്നുവോ അതിന്റെ കൂടെ ഞാനും ഉണ്ടാവും. സഫുവിന്റെ തീരുമാനം എന്താണോ അതേ നടക്കൂ. ഞാൻ നടത്തൂ. ഉറച്ച ശബ്ദത്തിൽ  അന്തിമ തീരുമാനം പറഞ്ഞു സമീർ റൂമിലേക്ക് പോയി. 

ഉമ്മയും അൻസിയും ഉപ്പാനെ നോക്കി .

 .സഫുവിന് ദോഷം വരുന്നത് ഒന്നും അവൻ ചെയ്യില്ല ആ ഉറപ്പ് എനിക്കുണ്ട് .
അവൻ പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലാതില്ല .അവന്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം.

*******
വീട്ടിലെത്തിയതും അവൾ ആദ്യം ചെയ്തത് ഫോൺ ഓൺ ആകുകയാരുന്നു. സമീർക്ക കൊടുത്തിട്ടും അവൾ അത് ഓൺ ആക്കിയിരുന്നില്ല. കാരണം ആ ഫോൺ മുഴുവൻ അവന്റെ ഫോട്ടോ ആയിരുന്നു. അവനറിയാതെ എത്ര ഫോട്ടോ എടുത്തിനെന്ന് അവൾക്ക് പോലും അറിയില്ല. ആരും കാണാതിരിക്കാൻ ഒരു ഫോൾഡർ ആക്കി സേവ് ചെയ്തു വെച്ചിരിക്കുകയാരുന്നു. അവളത് ഓപ്പൺ ആക്കി നോക്കി. അവനെയും നോക്കി ഇരുന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു അവൾക്ക്. 
അന്ന് രാത്രി ഫൈസിയെയും സ്വപ്നം കണ്ടു സുഗമായി കിടന്നുറങ്ങി. ഒരുപാട് നാളുകൾക്ക് ശേഷം ആണ് സ്വസ്ഥമായി ഉറങ്ങിയത്.  രാവിലെ സനയുടെ ഉമ്മ വിളിച്ചാണ് ഉണർന്നത്. പറഞ്ഞ ന്യൂസ്‌ കേട്ടു എണീറ്റു ഒറ്റ ഓട്ടം ആയിരുന്നു വീട്ടിലേക്ക്. സമീർക്ക ബൈക്കിൽ നിന്നും വീണു. വീട്ടിൽ ചെന്ന ഉടനെ സമീർക്കയുടെ റൂമിലേക്ക് പോയി. കിടക്കുകയാരുന്നു. കൈ കെട്ടിയിട്ടുണ്ട്. കാലിനും നെറ്റിക്കും ചെറിയ ബാൻഡേജ് ഒട്ടിച്ചിട്ട് ഉണ്ട്. അത് കണ്ടപ്പൊഴാ  ആശ്വാസംആയത്.  വലിയ പരിക്കൊന്നും ഇല്ല. അവർ പറഞ്ഞത് കേട്ടു പേടിച്ചുപോയിരുന്നു. ഇതുസ് അടുത്ത് ഉണ്ട്. ദേഹത്ത് ചൂട് പിടിച്ചു കൊടുക്കുന്നു. അവൾക്കെന്തോ ആ പരിക്ക് കണ്ടു ബൈക്കിൽ നിന്നും വീണതാണെന്ന് തോന്നിയില്ല. ആരുമായോ തല്ല് ഉണ്ടായത് പോലെയാ തോന്നിയത്. 
സഫു പൊട്ടിച്ചിരിചോണ്ട് റൂമിലേക്ക് കയറി. 

സനയുടെ ഉമ്മ പറഞ്ഞത് കേട്ടു ഞാൻ കരുതി. രണ്ടു കയ്യും കാലും ആരോ തല്ലിയോടിച്ചെന്ന്. സത്യം പറയ് ആരാണ് മോനെ അടിച്ചു പഞ്ഞിക്കിട്ടത്.

അന്റെ ബാപ്പ. ഞാനിവിടെ വേദനകൊണ്ട് പുളയുമ്പോൾ അവളുടെ ഒരു ചിരി കണ്ടില്ലേ. പിശാജ്. നിന്നെയെന്തിനാഡി ഇപ്പൊ കെട്ടിയെടുത്തെ. 

വീണു കൈയൊടിഞ്ഞു കിടക്കുന്നത് കാണാൻ വന്നതാ. പുതിയ ഗെറ്റപ്പ് സൂപ്പർ ആയിട്ടുണ്ട്. 

ടീ ടീ കൂടുന്നുണ്ടേ. അൻസി അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു. 

കെട്ടിയോൻ കിടപ്പിൽ ആയത് കണ്ടു സന്തോഷിക്കുന്ന ഒരേയൊരു ഭാര്യയെ ഉണ്ടാകു. അതാണ്‌ നമ്മുടെ അച്ചു . അല്ലെ അച്ചു. അവൾ അൻസിയുടെ രണ്ടു കവിളും പിടിച്ചു വലിച്ചു. 

ഹാ വേദനയെടുക്കുന്നെടി. 

ഉള്ളതല്ലേ പറഞ്ഞെ ഇങ്ങനെ കിടപ്പിൽ ആയത് കൊണ്ട് മൂപ്പരെ ഫുൾ ടൈം കാണാമല്ലോ. അല്ലെങ്കിൽ ആണ്ടിലൊരിക്കൽ അല്ലെ ഇങ്ങനെ കാണാൻ പറ്റു അല്ലെ അച്ചുസേ. 

ഈ പെണ്ണിന് ഇതെന്ത പറ്റിയെ വലിയ സന്തോഷത്തിൽ ആണല്ലോ. 

പിന്നല്ലാതെ. എനിക്കെ കളഞ്ഞു പോയ ഒരു നിധി തിരിച്ചു കിട്ടി.ഞാനെ ഉമ്മാനെ കണ്ടിട്ട് വരാം. അവൾ പോയതും സമീറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു നിന്നു. 

ഉച്ചയാകുമ്പോഴേക്ക് സഫു സനയുടെ വീട്ടിലേക്ക് തിരിച്ചു വന്നു. പോയ സഫുവല്ല തിരിച്ചു വന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ സനക്ക് മനസ്സിലായി.അവൾ ആർക്കും മുഖം കൊടുക്കാതെ നടന്നു. സന കാണുന്നുണ്ടായിരുന്നു അതെല്ലാം. അവളോട് ചോദിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. രാത്രി ഉറക്കം ഞെട്ടി സന എണീറ്റു. അടുത്ത് സഫുനെ കാണാത്തത് കൊണ്ട് എല്ലായിടത്തും നോക്കി. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. രാത്രിയിൽ നിശബ്ദത കൂടുതൽ ആയത്  കൊണ്ട് തന്നെവെള്ളം വീഴുന്ന ശബ്ദം അല്ലാതെ  നേർത്ത കരച്ചിലിന്റെ വേറിട്ട ശബ്ദം സന കേട്ടു. 

                                         .......  തുടരും

💕മിഴികൾ പറഞ്ഞ പ്രണയം 💕

Part 60

ഇത് വലിയ ശല്യം ആയല്ലോ. ഒരിക്കലും സമാധാനം തരില്ലെന്ന് കച്ചകെട്ടി ഇറങ്ങിയാതാണോ എല്ലാവരും . ദയവു ചെയ്തു എന്നെ ഒന്ന് വെറുതെ വിട്. ഇനി എന്നോട് എന്തെങ്കിലും ചോദിച്ചു വന്നാൽ ആ നിമിഷം ഈ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി പോകും പറഞ്ഞില്ലെന്നു വേണ്ട. 

സന ഒരു പകപ്പോടെ അവളെ നോക്കി. അവൾ കാണാത്ത മട്ടിൽ പോയി കിടന്നു. തലവഴി പുതപ്പിട്ട് മൂടി. 

കരഞ്ഞത് എന്തിനാന്നു ചോദിച്ചുപോയി അതിനാണ് ഈ പുകിൽ. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷേ അവൾക്ക് മനസ്സിലായിരുന്നു അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന്. 
സന പിന്നെ അവളോട്‌ ഒന്നും ചോദിച്ചില്ല.എന്ത് ആവിശ്യം വന്നിട്ടും അവൾ പിന്നെ വീട്ടിൽ നിന്നും പുറത്തേക്കും ഇറങ്ങിയില്ല. ദിവസം കടന്നു പോയി. ഇന്ന് കല്യാണം ആണ്. സഫുവിനോട്‌ സനക്ക് ഇന്ന് ഫൈസിയോട് ഇഷ്ടം പറയില്ലെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അന്നതെ രാത്രിയിലെ സംഭവം ഓർത്ത് മിണ്ടാതിരുന്നു. മാത്രമല്ല സഫു അന്ന് കൂടുതൽ  സന്തോഷവതിയും ആയിരുന്നു. ആ മൂഡ് കളയണ്ടെന്ന് വിചാരിച്ചു. 
ഒരു മിനിറ്റ് പോലും റെസ്റ്റ് എടുക്കാതെ അവൾ ഓടിച്ചാടി ജോലി ചെയ്യുന്നത് സന കണ്ടു. എല്ലാരിൽ നിന്നും ഉള്ള ഒളിച്ചോട്ടം കൂടിയാണ് ആ തിരക്കെന്ന് സനക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. നികാഹ് കഴിഞ്ഞു. വിവാഹവും വിടപറയൽ ചടങ്ങും എല്ലാം കഴിഞ്ഞു. ഷാഹിദിന്റെ വീട്ടിൽ രാത്രി ആയിരുന്നു പരിപാടി. . ഫൈസി അവിടെ ഉണ്ടാകുമെന്ന് അറിഞ്ഞത് കൊണ്ട് പെട്ടെന്ന് തന്നെ മടങ്ങി വരാൻ സഫു നോക്കിയെങ്കിലും സന വിട്ടില്ല. അവൾ തനിച്ചു പേടിയാകുന്നുവെന്ന് കരഞ്ഞപ്പോൾ അവൾ അവിടെ നിൽക്കാമെന്ന്  സമ്മതിച്ചു. 

*****
പള്ളിയിൽ വെച്ച് ഫൈസിയെ കണ്ടതും സഫുന്റെ ഉപ്പ ഇറങ്ങി പോയി. സമീർക്കയെ കണ്ടതും ഇല്ല. രാത്രി അവളെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ ആയിരുന്നു അവൻ. ആ വീട്ടിൽ എത്തിയതും അവൻ അവളെ തിരഞ്ഞു നടന്നു. ഹാളിൽ സനയോടൊപ്പം നിൽക്കുന്നത് കണ്ടു. അവൻ അവളെ കോലം കണ്ടു ചെറുതായി ദേഷ്യം വന്നു. കഴുത്തിൽ മാലയില്ല കയ്യിൽ വളയും ഇട്ടിട്ടില്ല. ഒർണമെന്റ്സ് എന്ന് പറയാൻ ചെവിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ചെറിയൊരു കാതില മാത്രം ഉണ്ട്.സിമ്പിൾ ആയിട്ടുള്ള ചുരിദാറും.  ഇവൾ കല്യാണവീട്ടിൽ വന്നതാണോ അതോ മരണ വീട്ടിലോ. കല്യാണത്തിന് എങ്കിലും ഒരുങ്ങി വന്നൂടെ. അജുന്റെ വീട്ടിൽ ഫങ്ക്ഷന് വന്ന രംഗം ഓർമ വന്നു. റാണിയെ പോലെയുണ്ടാരുന്നു കാണാൻ. ഇപ്പൊ ചമയം ഒന്നുമില്ലെങ്കിലും കാണാൻ ഒടുക്കത്തെ മൊഞ്ചാണ്.  ആരും കണ്ടാൽ പെട്ടന്ന് ഒന്ന് നോക്കി പോവും. അവൻ അവളെ തന്നെ നോക്കി നിന്നു.

******
അജുവും ഭാര്യയും വന്നത് കണ്ടു ശാഹിദ് അവരെ അടുത്തേക്ക് പോയി. 

ഇതെന്താടാ കല്യാണവീട് തന്നെയാണോ. അതോ പൂരപ്പറമ്പോ.  പാട്ട് പാടുന്ന സ്റ്റേജിൽ നോക്കി   ചെവി പൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു. 

ഫൈസിയോട് ഞാനും പറഞ്ഞതാ ഈ പാട്ടും കൂത്തും ഒന്നും വേണ്ടാന്ന്. കേൾക്കണ്ടേ. 

ബോക്സിൽ നിന്നുമുള്ള മുട്ട് ഉണ്ടല്ലോ ശരിക്കും എന്റെ നെഞ്ചിൽ നിന്നുള്ള മുട്ട് ആണെന്ന തോന്നുന്നേ. അൺസഹിക്കബിൾ വെറുപ്പിക്കൽ. ഇവന്മാർക്ക് ഈ സൗണ്ടും ബോക്സും ഒക്കെ ഒഴിവാക്കി നല്ല മയത്തിൽ കുറച്ചു മാപ്പിളപാട്ട് പാടിയ പോരെ. ഇപ്പൊ എവിടെ നോക്കിയാലും ഉണ്ട് ഇങ്ങനെവെരുപ്പീര്മായി കുറേ പേര്. 

എനിക്ക് തീരെ ഇഷ്ടം അല്ല ഇമ്മാതിരി പരിപാടി. ഒരു കല്യാണവീടായാൽ കുറച്ചു പാട്ടൊക്കെ വേണമെന്നും പറഞ്ഞ ഈ പുകിൽ. 

എന്ന പിന്നെ അവന് പാടിക്കോടെ. 

ഫൈസിക്ക് പാടാൻ അറിയോ അതിന്. 

അറിയുന്നോ കോളേജിൽ പഠിക്കുന്ന സമയത്ത് പാട്ടും ഡാൻസ് ഒക്കെയായി ഒരു താരം ആയിരുന്നു. ബിസിനസിൽ ഇറങ്ങിയതിൽ പിന്നെ ആ ഫൈസിയെ ആരും കണ്ടിട്ടില്ല. ഒന്നരകിലോ കലിപ്പ് മാത്രം ഉണ്ട് മോന്തമേൽ. 

കൊള്ളാലോ ആള്. എന്ന ഒരു പാട്ട് പാടിപ്പിച്ചിട്ട് തന്നെ കാര്യം. 

നീ പോയി പറയ്. പറഞ്ഞാലുടനെ അവൻ പാടും അജു ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ. നടന്നാലോ. 

അവൻ എവിടെയാ ഉള്ളത്. 

ഉള്ളിൽ ഉണ്ട്. അവർ അവനെ നോക്കി പോയി. ഹാളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു. അവരും നോക്കി ആരെയും കണ്ടില്ല. സ്വപ്നലോകത്ത ഉള്ളത് മഹാൻ. 

ഹലോ ഷാജഹാനെ മുംതാസ് പോയിട്ട് മണിക്കൂർ കുറെ ആയി. 

അവൻ ചുറ്റും നോക്കി. അവൾ അവിടെയില്ല. ചമ്മലോടെ അവരെ നോക്കി ഇളിച്ചു കാണിച്ചു. 

ടാ ഷാഹിദിന്  നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന്. 

എന്താടാ കാര്യം. ഒരു മുഖവരയൊക്കെ. 

ഞാനൊരു കാര്യം ചോദിച്ച ചെയ്തു തരുമോ. 

അത് ചോദിക്കാനുണ്ടോ നീ പറയ് എന്ത് വേണമെങ്കിലും ഞാൻ ചെയ്യും. ഇയ്യ് നമ്മടെ ചങ്കല്ലേ. 

പ്രോമിസ് ഇട്. 

പ്രോമിസ്. ഫൈസിക്ക് ഒറ്റ വാക്കേ ഉള്ളൂ. 

എനിക്ക് വേണ്ടി ഒരു സോങ് പാടിതാ. 

അവൻ കണ്ണും തള്ളി രണ്ടിനെയും നോക്കി. എനിക്കിട്ടുള്ള പണിയാണല്ലേ. ഒന്ന് പോയേ രണ്ടും എന്നെ കൊണ്ടൊന്നും വയ്യ. 

പ്രോമിസ് ചെയ്തതാ ഇനി വാക്ക് മാറ്റാൻ പറ്റില്ല. 

കുരിശായല്ലോ തെണ്ടികളെ. പ്രോമിസ് ചെയ്തു പോയി നാശം പിടിക്കാൻ. ടച്ചോക്കെ വിട്ട് കുറെയായി. ഒരു പാട്ട് പോലും എനിക്കറിയില്ല. ഓരോ എക്സ്ക്യുസ് പറഞ്ഞു അവൻ ഒഴിഞ്ഞു. 

പാട്ട് ഞാൻ സെലക്ട്‌ ചെയ്തു തരാ. നീ പാടിയ മതി. അവർ കുറേ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു. അവർ ഉന്തിതള്ളി സ്റ്റേജിൽ കയറ്റി. 

മുഹബതാണവൾ എന്ന സോങ് ആണ് ശാഹിദ് സെലക്ട്‌ ചെയ്തു കൊടുത്തത് സനക്ക് ഇഷ്ടപ്പെട്ട സോങ് ആണ്. 

അവൻ പാടിത്തുടങ്ങിയതും എല്ലാവരും ഓടി വന്നു കേൾക്കാൻ. ആൽബം പാടിയതേ ഇവൻ ആണെന്ന് തോന്നിപോയി എല്ലാർക്കും. 
സഫുവും ഉണ്ടായിരുന്നു കൂട്ടത്തിൽ. 

ഇനിയില്ല ഒരു പെണ്ണും എന്നിൽ മണ്ണിൽ... 
നീയാണേഎന്നുള്ളിൽ  ഇനി ഇന്നും എന്നും. ... 
മുഹബ്ബത്തിൻ കഥ ചൊല്ലാൻ എന്നരികിൽ നീ വന്നാൽ..... 
നിറമഞ്ഞിൻ കുളിരായി ഞാൻ നിന്നിൽ അലിയാം.... 
ഈ നെഞ്ചിലേക്കായി വന്നുള്ള പെണ്ണിനാരോ.. 
മുഹബതാണവൾ..... മുഹബതാണവൾ...... 
സ്നേഹം നൽകും എന്റെ പെണ്ണിവൾ.... 
മുഹബതാണവൾ.... മുഹബതാണവൾ.... 

കലിപ്പൻ ആള് കൊള്ളാലോ ഇവന്റെ ഉള്ളിൽ ഒരു കലാകാരനും ഉണ്ടോ. മോശം പറയരുതല്ലോ സൂപ്പർ വോയിസ്‌. ബിസിനസ് നിർത്തി പാടാൻ പോകുന്നതാ നല്ലത് എന്ന് പോലും തോന്നി പോയി. ചെക്കൻ പൊളിച്ചടുക്കി. അവനിൽ തന്നെ ലയിച്ചു നിന്നു. പെട്ടന്ന് അവൻ എന്റെ നേരെ വിരൽ ചൂണ്ടിയതും അവൾ  ഒന്ന് ഞെട്ടി. വേഗം 
സനയുടെ പിറകിലേക്ക് മറഞ്ഞു നിന്നു. 
സന അവളെ പിടിച്ചു മുന്നിൽ നിർത്തി. . അവൻ പാടിയത് ഒരു പാട്ട് മാത്രമല്ല അവന്റെ മനസ്സിൽ ഉള്ളത് കൂടിയാണ്. എത്ര ദിവസം ആയി അവൻ നിന്റെ മറുപടി അറിയാനായി പിറകെ നടന്നു കഷ്ടപ്പെടുന്നു. ഇനിയെങ്കിലും ഈ ഒളിച്ചോട്ടം നിർത്ത് എന്നിട്ട് നിന്റെ മനസ്സിൽ എന്താണെങ്കിലും അത് പറഞ്ഞു തുലക്ക്.അവൾ ഒന്നും മിണ്ടാതെ സനയെ തന്നെ നോക്കി. പിന്നെ അടുത്ത് ഒരു കസേരയിൽ പോയി തിരിഞ്ഞിരുന്നു.   ഇവളിതെന്ത് ഭാവിച്ച റബ്ബേ. ഒരുപിടിയും ഇല്ലല്ലോ. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഒരു സോങ് പാടി. പാട്ട് കേട്ടതും എല്ലാവരും ഞെട്ടിപ്പോയി. 

നീ തന്ന സ്നേഹമതെല്ലാം കണ്ണീർകടലായി മാറുമ്പോൾ.... 
നീ തന്ന ഓർമ്മകൾ എല്ലാം വേദനയാലെ നീറുന്നു... 
അരുതേ ഇനി പ്രണയം പറയരുതേ..... വേദനയിൽ ഇനിയും ഓർക്കരുതേ... 
മറ്റൊരുവനിൽ വേദന നൽകരുതേ.. 
പ്രണയത്തിൻ ഓർമ്മകൾ നൽകരുതേ.. 
വാക്കാലേ പറഞ്ഞിടാം ഞാനും 
വിധിയാലേ ഓർത്തിടാം  ഈ പ്രണയം 
നോവാലെ വിരിഞ്ഞ ഓർമകളെ..... 
ഇല്ല ഇനിയില്ല എന്നിൽ ഒരു പ്രണയം 
ഇല്ല ഇനിയില്ല എന്നിൽ ഒരു പ്രണയം.. 

പാടികഴിഞ്ഞതും അവൾ റൂമിലേക്ക് ഓടിപോയി. 

എല്ലാവരും ഞെട്ടി തരിച്ചു നിന്നു. സഫുവിൽ നിന്നും ഇങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫൈസിയുടെ മുഖം വാടിയത് എല്ലാവരും ശ്രദ്ധിച്ചു. 

എല്ലാവർക്കും ഇതൊക്കെ ഒരു സോങ് മാത്രമാണ് തനിക്കോ അവൾ എനിക്ക് തന്ന മറുപടിയാണിത്. കേട്ടിട്ട് നെഞ്ച് പിടയുന്ന പോലെ. ഇത്രയൊക്കെ പറഞ്ഞിട്ടും എന്നെ മനസ്സിലാക്കാൻ ഇവൾക്ക് പറ്റുന്നില്ലല്ലോ.

എന്റെ ഫൈസി സത്യം പറയാലോ മഹാബോറായിരുന്നു നിന്റെ പാട്ട്. പാടാൻ അറിയന്ന് പറഞ്ഞപ്പോ ഞാൻ കരുതി എന്തൊക്കെയോ ആണെന്ന്. ഇത് ഒരുമാതിരി വെറുപ്പിക്കൽ....വന്ന ആളുകൾ പാതിയും വന്ന വഴിക്ക് ഓടിപോയി. ഓടിയ വഴിക്ക് ഇനി പുല്ല് മുളയ്ക്കുന്ന് തോന്നുന്നില്ല. എന്നോട് വേണ്ടാരുന്നു ഈ കൊലച്ചതി. ഷാഹിദ് അതും പറഞ്ഞു സ്റ്റേജിലേക്ക് കയറി വന്നു. 

ഇതൊക്കെ എന്ത് മോനെ നിനക്കുള്ള പണി വേറെ പിറകെ വരുന്നതേ ഉള്ളൂ. ഇത് സാമ്പിൾ അല്ലെ ഫൈസി. അജുവും കയറി വന്നു. രണ്ടും പേരും വന്നത് വിഷയം മാറ്റാനാണെന്ന് അവന് മനസ്സിലായി. അവരുടെ മുഖത്തും സങ്കടം നിഴലിച്ചിരുന്നു. ഞാനായിട്ട് ഇവരുടെ ഫങ്ക്ഷൻ കൊളമാക്കണ്ട. പാവം. അവൻ മുഖത്ത് ഒരു ചിരി വരുത്തി. 

അതികം ഊതല്ലേ രണ്ടും എന്റെ സോങ്ങിന്റെ പവർ നിങ്ങൾക്കൊന്നും അറിയാഞ്ഞിട്ട. 

എന്ന ആ പവർ ഒന്ന് കാണണമല്ലോ. 

മോനെ ഷാഹിദേ വാശി കേറ്റല്ലേ എട്ടിന്റെ പണിയാവും തിരിച്ചു കിട്ടുക. 

ചുമ്മാ ഡയലോഗ് അടിക്കാതെ ഫൈസി. 

ഡയലോഗ് ഒന്നും അല്ല. ഇപ്പൊ ഒരുത്തി വിരഹം പാട്ടും പാടി അകത്തേക്ക് ഓടി പോയില്ലേ വേണേൽ അവളെ വരെ പോയ ഇരട്ടി സ്പീഡിൽ തിരിച്ചു കൊണ്ട് വരാൻ എനിക്കാവും. 

എന്ന അതൊന്ന് കാണണമല്ലോ. അങ്ങനെ വന്നാൽ ഞങ്ങൾ നിന്റെ മുന്നിൽ മുട്ട് കുത്തി നിൽക്കും. 

എന്റെ പൊന്നു ഫൈസി ഒന്ന് മയത്തിൽ തള്ള്
അജു പറഞ്ഞു. 

അങ്ങനെയാണല്ലേ എന്ന പാടിയിട്ട് തന്നെ കാര്യം. പിന്നെ ഒരു കാര്യം പാട്ട് നിർത്തെന്ന് പറഞ്ഞു ആരും പിന്നാലെ വരണ്ട കേൾക്കില്ല. അത് കൊണ്ട് ആലോചിച്ചു പറയ് പാടണോ വേണ്ടയൊന്ന്. 

ടാ അജു ഇവൻ എന്താ ഇമ്മാതിരി ബിൽഡപ്പ് ഒക്കെ കൊടുക്കുന്നെ നമ്മൾക്കിട്ട് എന്തെങ്കിലും പണിയാകോ. ഷാഹിദ് മെല്ലെ അജുനോട് പറഞ്ഞു. 

എന്തായാലും സാരമില്ല. ഇവന്റെ മൂഡ് ഒന്ന് ചേഞ്ച്‌ ആവട്ട്. 

ഓക്കേ നീ പാട്. എന്ത് വന്നാലും ഞങ്ങൾ സഹിച്ചു. 

നിങ്ങളെ ഇഷ്ടം... വാശിപോലെ  പറഞ്ഞു അവൻ മ്യൂസിക് ഇടാൻ പറഞ്ഞു. 
ഈ പാട്ട് പാടുന്നതോട് കൂടി ഇവിടെ എന്തൊക്ക സംഭവിക്കുന് ഒരു പിടിയും ഇല്ല. എല്ലാരേം കാത്തോണേ.പ്രത്യേകിച്ച് എന്നെ. 

******
ഞാൻ കാണുന്ന ഫൈസി എന്നെ സ്നേഹിക്കുന്ന എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ഒരാളാണ്. കലിപ്പ് കൂടപ്പിറപ്പാണെങ്കിലും ആ കലിപ്പിലും ഒരു സ്നേഹം ഫീൽ ചെയ്യാറുണ്ട്. പക്ഷേ മറ്റുള്ളവരിലൂടെ അറിയുന്ന ഫൈസി വേറൊരാളാണ്. മറ്റൊരു മുഖമാണവന്.  എന്നെ വെറുപ്പോടെ കാണ്ന്ന എന്നെ ഇഷ്ടം അല്ലാത്ത ഒരാൾ. എന്നെ വേദനിപ്പിക്കാൻ മാത്രം അറിയുന്ന ഫൈസി. ഇതിൽ ഏതാണ് ശരിക്കും ഫൈസി. എന്റെ മുന്നിൽ സ്നേഹം നടിച്ചു എന്താണവന് നേട്ടം ഒന്നും മനസ്സിലാകുന്നില്ലല്ലോ റബ്ബേ. ഇനി കരയില്ലെന്ന് ഉറപ്പിച്ചതാണ്. അതിന് പോലും പറ്റുന്നില്ലല്ലോ എനിക്ക്. അവനെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്.എന്റെ ശരീരത്തിലെ ഓരോ അണുവിലും അവനുണ്ട്. അത് കൊണ്ട് തന്നെയാണ് അവന്റെ മുന്നിൽ എത്തുമ്പോൾ മനസ്സ് പതറുന്നതും. അവൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആണ് തോന്നിയത്. എന്തിനാ അവൻ എന്നോട് ഇഷ്ടം ആണെന്ന് കള്ളം പറഞ്ഞത്. അത് കൊണ്ട് അവനെന്താ കാര്യം. കവിളിലൂടെ ചുടു കണ്ണീർ ഒഴുകിയിറങ്ങി. എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ. എന്തോ ഓർമ്മ വന്നതും അവൾ മുഖം അമർത്തി തുടച്ചു. നാളത്തോട് കൂടി എന്തായാലും എല്ലാം അവസാനിക്കുവാൻ പോവ്വുകയാണ്. സനയുടെ സന്തോഷം അത് മാത്രം വിചാരിച്ചാണ് ഇവിടേക്ക് വന്നത്.   ഈ രാത്രി കഴിയുന്നതോട് കൂടി എന്റെ ജീവിതം തന്നെ മാറി മറിയും. പിന്നെ എനിക്ക് അവനെയോർത് കരയാൻ പോലും അർഹതയില്ല. ചിന്തകൾ കാട് കയറി പോയി. അപ്പോഴാണ് ആ മ്യൂസിക് കാതിൽ വന്നു പതിച്ചത്. കേട്ടതും അവൾ  പുറത്തേക്ക് ഓടി. 

ഇശലിന്റെ കുളിർക്കാറ്റായി മനസ്സിൽ പൂവ്വറക്കുള്ളിൽ തഴുകിയ പെണ്ണാളേ...
എന്റെ ഇണക്കിളിയായി കൂടെ വരാമെന്നും പറഞ്ഞെന്നെ കൊതിപ്പിച്ച പുന്നാരേ... 
എന്നെ നുണപ്പിച്ച പുന്നാരേ.... 

ഫൈസി.... അവന് ഈ പാട്ട് എവിടുന്നു കിട്ടി. ആരാ അതൊക്കെ പറഞ്ഞു കൊടുത്തത്‌. 

അജുവും ഷാഹിദും പരസ്പരം നോക്കി. ഇതെന്തന്ന പാട്ട്.പഴയ പാട്ടാണെങ്കിലും അടിപൊളി തന്നെ. ഈ പാട്ട് പാടിയാൽ ഇവിടെ എന്ത് മലമറിയാനാ. അവർ ഫൈസിയെ നോക്കി. അവൻ കണ്ണുകൾ കൊണ്ട് അങ്ങോട്ട്‌ നോക്ക് എന്ന് പറഞ്ഞു. 

അവർ ഞെട്ടിപ്പോയി. സഫു ഓടിക്കിതച്ചു വരുന്നു. അവനെ തന്നെ കുറച്ചു സമയം നോക്കി പിന്നെ സനയുടെ അടുത്തേക്ക് പോയി. ചുറ്റും നോക്കുന്നത് കണ്ടു. പിന്നെ എന്തോ കയ്യിൽ എടുത്തു. സന ജീവനും കൊണ്ട് ഓടുന്നു. സഫു ഭദ്രകാളിയെ പോലെ പിറകെ ഉണ്ട്. 

എന്താടാ സംഭവം ഇത്.

അജു എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. 
ഏതായാലും സംഭവം കയ്യിന്ന് പോയ മട്ട. സനയെ അവളിന്ന് കൊല്ലുന്ന തോന്നുന്നേ. സഫുവും സനയും ഫൈസിയും ഇവരുമായി ആ പാട്ടിന് എന്തോ ഒരു ബന്ധമുണ്ട്. 

തമ്മിൽ കണ്ട അപ്പൊ വഴക്കും കുത്തും. എന്നാലോ അവളെപ്പറ്റി അറിയാത്തതായി ഒന്നുമില്ല താനും. ഇതാണ് മോനെ റിയൽ ലവ്. 

നീ ഇവിടെ ഫിലോസഫി പറഞ്ഞോണ്ട് നിക്കാതെ നിന്റെ പെണ്ണിനെ പോയ്‌ രക്ഷിക്ക് പോത്തേ.

അതും ശരിയാ ഷാഹിദ് ഫൈസിയുടെ അടുത്തേക്ക് പോയി. 

****
സഫു സത്യം ആയിട്ടും എനിക്കൊന്നും അറിയില്ല. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടും ഇല്ല. 

നിനക്ക് മാത്രമേ അറിയൂ ഇതൊക്കെ. മാത്രമല്ല എന്റെ പല കാര്യവും നീ പറഞ്ഞ ഫൈസി അറിയൽ. 

അതൊക്ക ശരിയാ. അന്ന് രണ്ടു പ്രാവിശ്യം എന്നോട് അവൻ ഇങ്ങോട്ട് ചോദിച്ചോണ്ട് പറഞ്ഞുകൊടുത്തു. അല്ലാതെ അവനുമായി എനിക്ക് ഒരു കോൺടാക്ട് ഇല്ല. ഉമ്മാനെയാണെ സത്യം.

നീ പറയുന്നത് നുണയാ.നീ തന്നെയാ പറഞ്ഞു കൊടുത്തത്‌. 

*******
ടാ ഫൈസി ഒന്ന് നിർത്തെടാ പാട്ട്. അഞ്ചു പത്തു കിലോ വെയിറ്റ് ഉള്ള കല്യാണ ഡ്രെസ്സ. തട്ടി തടഞ്ഞു വീണ ഇന്നത്തെ രാത്രി സ്വാഹാ.. 

ആദ്യമേ പറഞ്ഞതാ വാശി കേറ്റണ്ടാന്ന്. കേട്ടില്ലല്ലോ. ഇനി അനുഭവിച്ചോ. 

ഒരായിരം സോറി അവളെ വെറുതെ വിടാൻ സഫുനോട് പറ. 

അതൊന്നും ഇനി നടക്കില്ല. അനുഭവിച്ചോ. 

ഷാഹിദ് അവന്റെ മുമ്പിൽ മുട്ട് കുത്തി നിന്നു. സോറി. ഒന്ന് പറയടാ എന്റെ മുത്തല്ലേ പൊന്നല്ലേ പ്ലീസ്. 

അജു പൊട്ടിച്ചിരിക്കുന്നത് കണ്ടു അവർ രണ്ടു പേരും നോക്കി. 

പറ്റുമെങ്കിൽ അവനിട്ട് കൊടുക്ക്. നമ്മൾ രണ്ടാളും മാത്രം ടെൻഷൻ അടിച്ചു നിക്കുന്നത് ശരിയാണോ. 

നീ പറഞ്ഞത് ശരിയാ അവൻ എനിക്കിട്ട് കുറെയായി വെക്കുന്നു. തല്ക്കാലം നിന്നെയും പെണ്ണിനേയും വെറുതെ വിട്ടിരിക്കുന്നു. എന്റെ വക കല്യാണ ഗിഫ്റ്റ്. 

താങ്ക്യു മുത്തേ. താങ്ക്യൂ സൊ മച്ച്. 

അവൻ മൈക്ക് കയ്യിൽ എടുത്തു. രണ്ടു വരി കൂടി പാടിയ ശേഷം നിർത്തി. എന്റെ പ്രിയ സുഹൃത്ത് അജു വിനു വേണ്ടി ഞാനീ സോങ് ഡെഡിക്കേറ്റ് ചെയ്യുന്നു. അവന്റെ പെണ്ണിന് ഒരുപാട് ഇഷ്ടമായിരുന്നു ഈ സോങ്. അത് കൊണ്ട് തന്നെ അവന്റെ ഫേവറിറ്റ് ആണ് ഈ സോങ്. അവൻ പലപ്പോഴും പാടുന്നത് കേട്ടു എപ്പോഴോ എന്റെ മനസ്സിലും പതിഞ്ഞു. ഇപ്പൊ ഇവരൊക്കെ പാടാൻ നിർബന്ധിച്ചപ്പോ ഈ സോങ് ഓർമ വന്നു. അവൻ നിർബന്ധിച്ചത് കൊണ്ട് രണ്ടു വരി മൂളിയെന്നെ ഉള്ളൂ. 

അജു ഇരുന്നിടത്ത് നിന്നും എണീറ്റു നിന്നുപോയി. ഞാനീ സോങ് ആദ്യമായ കേൾക്കുന്നത് തന്നെ. അവൻ ഫൈസിയെ നോക്കി. അവൻ പിറകിലേക്ക് നോക്കാൻ കൈ കൊണ്ട് കാണിച്ചു. പിന്നിൽ തന്റെ പ്രിയ പത്നി. കാളിയങ്കാട്ട് നീലിയെ അവന് പെട്ടെന്ന് ഓർമ വന്നു. നിങ്ങളങ്ങ് വാ കാണിച്ചു തരാം ഞാൻ ആരാന്ന്. എനിക്ക് പലപ്പോഴും ഡൌട്ട് ഉണ്ടായിരുന്നു വേറെ പെണ്ണുണ്ടോന്ന്. ഇപ്പൊ ഫൈസി പറഞ്ഞപ്പോ എല്ലാ സംശയം തീർന്നു.പാട്ട് മാത്രമാക്കണ്ട പൊറുതിയും അവളെ കൂടെയങ്ങ് ആക്കിക്കോ.  
ചവിട്ടി തുള്ളി അവൾ പോയി. തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് അവന്ന് മനസ്സിലായി. തലക്ക് കയ്യും വെച്ചു അവൻ നിന്നു. ഫൈസിയുടെയും ഷാഹിദിന്റെയും പൊട്ടി ചിരി അവൻ കേട്ടു. 

നിന്നെ ഇന്ന് ഞാൻ കൊല്ലും പട്ടീ. അവൻ ഒരു കസേരയും എടുത്തു ഫൈസിയുടെ പിറകെ ഓടി. 
*****-
ഫൈസിയുടെ വാക്ക് കേട്ടതും അവൾ പിടിച്ചു നിർത്തിയ പോലെ നിന്നു. സന ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. 
ഇപ്പൊ മനസ്സിലായില്ലേ തെണ്ടീ... പട്ടീ... കൊരങ്ങെ ഞാൻ ഒന്നും പറഞ്ഞില്ലെന്നു. അവൾ നിന്ന് കിതച്ചു. 

സോറി.... പെട്ടെന്ന് കേട്ടപ്പോൾ.... നിനക്ക് അല്ലെ അതൊക്ക അറിയൂ... അതാ.. അവൾ നിന്ന് തല ചൊറിഞ്ഞു. 

സന പുച്ഛത്തോടെ അവളെ നോക്കി തല വെട്ടിച്ചു പോയി. അവൾക്ക് സഫുനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. ഈ ആളുകളെ നടുക്ക് പറ്റില്ലെന്ന് അറിഞ്ഞു അവൾ ക്ഷമിച്ചു നിന്നു. 

പാർട്ടി കഴിഞ്ഞതും അവൾ സഫുനെയും കൂട്ടി ഒരു റൂമിലേക്ക് പോയി. 

പറയെടി ഇന്നലെ വരെ നിനക്ക് ഫൈസിയോട് ഇഷ്ടം ആയിരുന്നു. എങ്ങനെയാ അവനോട് ഇഷ്ടം ആണെന്ന് പറയാന്ന് കരുതി നിന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. ഇന്ന് പിന്നെയെങ്ങനെയാ എല്ലാം മാറിമറിഞ്ഞത്. 

ഞാനന്ന് ഒരു തമാശ പറഞ്ഞതാ. 

പറഞ്ഞത് തമാശ ആണോ സീരിയസ് ആണോ എന്ന് എനിക്ക് നന്നായി അറിയാം.  ഓർമ വെച്ച നാൾ മുതൽ കാണാൻ തുടങ്ങിയതാ നിന്നെ. 

നിനക്ക് തോന്നിയത അതൊക്കെ. എനിക്ക് അവനോട് ഇഷ്ടം ഒന്നും ഇല്ല. 

എന്നോട് കള്ളം പറയല്ലേ സഫു. 

ആ ചാപ്റ്റർ എന്നെ സംബന്ധിച്ചിടത്തോളും അവസാനിച്ചു. നാളെ രാവിലെ അവന്ന്  എന്റെ ക്ലിയർ ആയ മറുപടി കിട്ടും. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അവസാനിക്കുകയും ചെയ്യും. 

നീയെന്താ പറഞ്ഞു വരുന്നത്. ഇനിയെങ്കിലും ഒന്ന് തെളിച്ചു പറയ്. കരഞ്ഞത് കേട്ടു എന്താന്ന് ചോദിച്ചപ്പോൾ എന്നോട് ഒന്നും ചോദിക്കരുത് ചോദിച്ചാൽ വീട്ടിൽ നിന്നും പോകുമെന്ന് ഭീഷണിപെടുത്തി. ഇന്ന് എന്തായാലും എനിക്ക് അറിഞ്ഞേ തീരു. പറയാതെ വിടില്ല. അന്ന് വീട്ടിൽ പോയപ്പോ എന്താ സംഭവിച്ചത്. 

******
എന്റെ സമാധാനം കളഞ്ഞപ്പോ നിനക്ക് സമാധാനം ആയല്ലോ പട്ടീ. 

കെട്ടിയോളെയും ഓർത്തു ടെൻഷൻ അടിച്ചു ഞാൻ ഇവിടെ ഇരിക്കുമ്പോ നീ മാത്രം സന്തോഷിക്കുന്നത് ശരിയായ പരിപാടി ആണോ. അത് മോശം അല്ലെ മുത്തേ. 

അജു ഫൈസിയുടെ പിറകെ തല്ലാൻ ഓടി. അപ്പോഴാ ഫൈസിയുടെ ഫോൺ റിങ് ചെയ്തത്. ഓട്ടത്തിനിടയിൽ തന്നെ അവൻ അറ്റൻഡ് ചെയ്തു. പെട്ടന്ന് നിന്നു. അജുവിനോട് കൈ കൊണ്ട് നിർത്താൻ പറഞ്ഞു. അവന്റെ മുഖത്തെ സീരിയസ് കണ്ടതും അജുവും നിന്നു. 

കാൾ വെച്ചതും അവൻ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഫോൺ പൊട്ടി തരിപ്പണം ആയി പലയിടത്തും തെറിച്ചു. അരിശം തീരാതെ മുന്നിൽ കണ്ടതെല്ലാം തട്ടിഎറിഞ്ഞു. 

ടാ എന്താ പറ്റിയെ. 

                                  ........  തുടരും  



, Continue in next Post... 👉





Posting : 📤 കട്ടക്കലിപ്പൻ 📤






Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All