Mizhikal Paranja Pranayam - 61 to 70 | മിഴികൾ പറഞ്ഞ പ്രണയം
💕മിഴികൾ പറഞ്ഞ പ്രണയം 💕
prev part മിഴികൾ പറഞ്ഞ പ്രണയം 51 to 60
★★★★★★★★★
Part 61
എന്റെ പ്രിയപത്നി എനിക് ഡിവോഴ്സ് നോട്ടീസ് അയക്കാൻ ഏർപ്പാട് ആക്കിയിരിക്കുന്നു.
അജു ഞെട്ടലോടെ അവനെ നോക്കി.
നമ്മുടെ കൂടെ പഠിച്ച രമേശ് ആണ് വിളിച്ചത്. അവന്റെ അടുത്ത അവൾ പോയത്. അഡ്രെസ്സ് കണ്ടപ്പോൾ ഡൌട്ട് തോന്നി വിളിച്ചത എന്നെ. വെടിക്കെട്ടിന് മുമ്പുള്ള സാമ്പിൾ പടക്കമാ അപ്പൊ ഇവൾ നേരത്തെ പൊട്ടിച്ചത്.
അജുവിന് എന്താ പറയേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. ഫൈസി എന്തൊക്കെയോ ആലോചിക്കുന്നത് കണ്ടു.
ടാ നിന്റെൽ നമ്മുടെ വക്കീലിന്റെ നമ്പർ ഇല്ലേ.
നിന്റെ ഫോൺ ഒന്ന് തന്നെ.
നീ ചെയ്യുന്നത് തന്നെയാ ശരി. അവർക്കു അവരുടേതായ രീതിയിൽ തന്നെ മറുപടി കൊടുക്കണം. കേസ് അവർ തോൽക്കണം. അവളും അവളെ വീട്ടുകാരും മാപ്പ് പറഞ്ഞു നിന്റെ പിന്നലെ വരുത്തിക്കണം. അവൻ ഫോൺ കൊടുത്തു.
ഫൈസി പൊട്ടിച്ചിരിക്കുന്നത് കണ്ടു.
അതിന് ആ കേസിലെ കോടതിയും ജഡ്ജിയും വക്കീലും എല്ലാം ഞാനാണ്. ഞാൻ വിധിക്കുന്നതാണ് വിധി. അതേ നടക്കൂ അതേ നടപ്പിലാക്കു.
പിന്നെന്തിനാ വക്കിലിനെയൊക്കെ.
ഒരു പീറക്കടലാസ് കാട്ടി എന്നെ പേടിപ്പിക്കാൻ നോക്കുന്നോ. കേസ് എന്താണെന്നും എങ്ങനെ കൊടുക്കണം എന്നും അവൾക്ക് ഞാൻ പഠിപ്പിച്ചു കൊടുക്കാം.
അജുവിന്ന് ഒന്നും മനസ്സിലായില്ല. ഫൈസി ഫോൺ വിളിച്ചു പറയുന്നത് കേട്ടു അവൻ ഞെട്ടിതരിച്ചു നിന്നു പോയ്.അവൻവേണ്ടാന്ന് പറഞ്ഞു തടഞ്ഞെങ്കിലും ഫൈസി കേട്ടില്ല.
തീക്കളിയ ഫൈസി ഇത് വിട്ടേക്ക്. സമീർ വെറുതെയിരിക്കില്ല.
ആരും വെറുതെയിരിക്കണ്ട. എല്ലാവർക്കും പൊള്ളണം. ഫൈസി ആരാന്നു കാണിച്ചു കൊടുക്കാൻ പോവുകയാ ഞാൻ. എനിക്കെതിരെ ചെറു വിരൽ എങ്കിലും അനക്കുമ്പോൾ അവൾ ഇനി നൂറു വട്ടം ആലോചിക്കണം. അവൾ മാത്രമല്ല ആ സാലിയും. അവൻ അല്ലെ ഇതിനൊക്കെ കാരണം. അവനെ കൊണ്ട് തന്നെ പറയിപ്പിക്കും അവളെ വീട്ടുകാരോട് എന്റെ അടുത്ത് സഫുവിനെ അയക്കാൻ.
എല്ലാം തീരുമാനിച്ചുറപ്പിചില്ലേ ഇനിയാർ പറഞ്ഞാലും നീ കേൾക്കാനും പോകുന്നില്ല. എന്ത് ഹെല്പിന് വേണമെങ്കിലും ഞാൻ റെഡി. പോരെ.
സഫു ഇപ്പൊ എവിടെയാ ഉള്ളത്. എനിക്കൊന്ന് കാണണം.
ഈ അവസരത്തിൽ നീയവളേ കാണണ്ട.
ഞാൻ പ്രശ്നം ഉണ്ടാക്കാൻ ഒന്നും പോകുന്നതല്ല.ഇന്ന് മറുപടി പറയുമെന്ന് പറഞ്ഞിരുന്നു. അത് ചോദിക്കന പോകുന്നെ.
നിനക്ക് അറിയാലോ മറുപടി. വേണ്ടടാ പ്രശ്നം വലുതാവുകയെ ഉള്ളൂ.
എനിക്ക് സർപ്രൈസ് ആയി ഡിവോഴ്സ് നോട്ടീസ് തരാൻ ഇരിക്കുകയല്ലേ എന്റെ പ്രിയ പത്നി. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ അറിഞ്ഞതായിട്ട് ഭാവിക്കുക പോലും ചെയ്യില്ല. സർപ്രൈസ് ആയിട്ട് തന്നെ ഞാൻ ഒപ്പിട്ട് വാങ്ങി കൊള്ളാം. പോരെ. നാളെ രാവിലെ വരെ ടൈം ഉണ്ടെടാ. അത് വരെ ഞാൻ എന്റെ ഭാര്യയെ ഒന്ന് സ്നേഹിച്ചോട്ടെ.നാളെ കഴിഞ്ഞ പിന്നെ എന്നെ കൊല്ലണ്ട ദേഷ്യം കൊണ്ടല്ലേ അവൾ വരിക. അത് കൊണ്ട് ഇപ്പൊ സംസാരിക്കുന്നത നല്ലത്. അജുവിന് ചെറു ചിരിയും നൽകി കണ്ണടിച്ചു കാണിച്ചു അവൻ പോയി.
******
അവൻ നിങ്ങൾ കരുതുന്നത് പോലൊന്നും അല്ല. എന്നോട് അവന് ഇഷ്ടവും അല്ല.ഒക്കെ നാടകം കളിക്കുന്നതാ. എല്ലാരുടെ മുന്നിലും നല്ല പിള്ള ചമഞ്ഞു. എല്ലാരേയും വിഡ്ഢി ആക്കുന്നത അവൻ.
അത് കൊണ്ട് അവനെന്താ നേട്ടം.
അന്തസ്സ്..... അഭിമാനം.... പേര് കേട്ട ഫാമിലിയല്ലേ നാട്ടുകാർക്കും കുടുംബക്കാർക്കും ഇടയിൽ നല്ല നിലയും വിലയും ഉള്ളവർ. അവിടെ ഒരു വിവാഹമോചനം നടന്നുന്ന് അറിഞ്ഞാൽ നാണക്കേടല്ലേ. അത് കൊണ്ട് മാത്രമ അവൻ വീണ്ടും എന്നെ സ്വീകരിക്കാൻ തയ്യാറാവുന്നത്.
ഇതൊക്കെ നിന്നോടാരാ പറഞ്ഞത്.
നിന്റെ തെറ്റി ധാരണയാ ഇതൊക്കെ.
എന്നോട് ആരും ഒന്നും പറഞ്ഞില്ല.
ഞാൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് കൊടുത്തു. നാളെ രാവിലെ അവന്ന് അത് കിട്ടും. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.
സന ഞെട്ടിപ്പോയി. നീ എന്തൊക്കെയാ പറയുന്നേ. അതിന് മാത്രം എന്താ സംഭവിച്ചത്. സന അവളെ തോളിൽ പിടിച്ചു കുലുക്കി. നിൻെറ വീട്ടിൽ സമീർക്കയെ കാണാൻ പോകുന്നത് വരെ വളരെ ഹാപ്പി ആയിരുന്നു. വന്നതിന് ശേഷം ആണ് നിനക്ക് ഈ മാറ്റം. ഞാനത് ശ്രദ്ധിച്ചിരുന്നു. വീട്ടിൽ ആരെങ്കിലും നിന്നെ നിർബന്ധിച്ചു ഒപ്പിടീച്ചതാണോ.
അവളൊന്നും മിണ്ടിയില്ല.
പറയെടി.. അവരെ നിർബന്ധം കാരണം ഒപ്പിട്ടതല്ലേ നീ.
അല്ല. അവരാരും എന്നോട് ഒന്നും പറഞ്ഞില്ല. എന്റെ സ്വന്തം ഇഷ്ടപ്രകാരം ഒപ്പിട്ട് കൊടുത്തത.
അതിന് മാത്രം എന്താ നിനക്ക് പറ്റിയെ. അവൻ ചെയ്ത തെറ്റിനെല്ലാം മാപ്പ് പറഞ്ഞില്ലേ. നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ. പിന്നെന്താ.
സമീർക്ക ബൈക്കിൽ നിന്നും വീണതല്ല.തല്ലിനിടയിൽ വീണ കയ്ളുക്കിയത് ആണ്. എന്നെയും ഫൈസിയെയും ഒന്നിപ്പിക്കാൻ ഇക്ക എല്ലാവരോടും കള്ളം പറഞ്ഞതാ ബൈക്കിൽ നിന്നും വീണതാണെന്ന്.
ഒന്ന് തെളിച്ചു പറയെടി.
ഞാൻ അന്ന് സമീർക്കയെ കണ്ടു തിരിച്ചു നിന്റെ വീട്ടിലേക്ക് തന്നെ വന്നതായിരുന്നു. പകുതിഎത്തിയപ്പോഴാ ഫോൺ അവിടെ വെച്ചു മറന്നത് ഓർമ വന്നേ. വീണ്ടും തിരിച്ചു പോയി. വീട്ടിൽ കയറിയപ്പോൾ കേട്ടത് ഉപ്പയും സമീർക്കയും കൂടി എന്റെ കാര്യം സംസാരിക്കുന്നതാണ്.
അവനെ തല്ലിയതിന് പകരം നിന്നെ തല്ലാൻ ആളെ വിട്ട അവന്റെ കൂടെ തന്നെ സഫുനെ വീണ്ടും അയക്കണോ.
എന്നെ തല്ലാൻ വന്നവർക്കുള്ള എട്ടിന്റെ പണി ഞാൻ കൊടുത്തിട്ടുണ്ട്. അവന്മാരിനി രണ്ടു മൂന്ന് മാസത്തേക്ക് എണീറ്റു നടക്കില്ല.
തല്ലാൻ വിട്ടവനും കൊടുക്കരുന്നില്ലേ രണ്ടെണ്ണം ഉപ്പ ദേഷ്യത്തോടെ പറയുന്നത് കേട്ടു.
കഴിഞ്ഞത് കഴിഞ്ഞു ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെയെ എല്ലാരും അറിയണ്ടു. അറിയാൻ പാടുള്ളു. പ്രത്യേകിച്ച് സഫു.
നിന്റെ വാക്കിന്റെ അപ്പുറം ബാക്കിയുള്ളവർക്കിവിടെ മിണ്ടാൻ പാടില്ലല്ലോ. എല്ലാരേയും പേടിപ്പിച്ചു അനുസരിപ്പിച്ചല്ലേ ശീലം. എന്റെ മോള സഫു അത് കൂടി ഓർക്കണം.
ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല. നമുക്ക് നമ്മുടെ സഫുന്റെ സന്തോഷം അല്ലെ കാണണ്ടത്. അതിന് വേണ്ടി കുറച്ചു താണ് കൊടുത്തുന്ന് വെച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ഈ ഒരു കാര്യം പറഞ്ഞ മിനിഞ്ഞാന്ന് എന്റെ വായടപ്പിച്ചത്. അവന്റെ വീട്ടിൽനിന്നും സംസാരിക്കാൻ അവർ പറഞ്ഞയച്ച ആള് പറയുന്നത് കേട്ടു നാണക്കേട് കൊണ്ട് തൊലി ഉരിയുന്ന പോലെയാ തോന്നിയത്. സഫുനെ വീണ്ടും ആ വീട്ടിലേക്ക് അയച്ചാൽ ചോദിക്കുന്ന പണം തരും പോലും. ഡിവോഴ്സ് നടന്ന നാട്ടുകാർ അറിഞ്ഞ കുടുംബമഹിമക്ക് കോട്ടം വരുന്നു. ഞങ്ങൾക്ക് ഈ പറയുന്ന കുടുംബവും അന്തസ്സും ഒന്നും ഇല്ലേ. പണത്തിനെ എനിക്കും കുറവുള്ളൂ. ഇത്രയൊക്കെ നമ്മളെ അപമാനിച്ചു നാണം കെടുത്തിയിട്ടും വീണ്ടും സഫുനെ അവിടെക്ക് അയക്കണംന്ന് പറയുന്നതിന്റെ ന്യായമാണ് മനസ്സിലാകത്തത്.
പെണ്ണ് വീട്ടുകാർ ആയി പോയി അത് തന്നെ ന്യായം. നമ്മുടെ പെണ്ണ് അവിടെ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ മരുമോന്റെ മുന്നിൽ തലകുനിച്ചേ മതിയാകു. അത് അവരെ പേടിച്ചിട്ടോ അവർ വലിയവർ ആണെന്നോ കരുതിയല്ല. മറിച്ചു അവൾ ആ വീട്ടിലാണ് ഇനിയുള്ള കാലം ജീവിക്കേണ്ടത്. അവൾക് സന്തോഷവും സമാധാനവും വേണം അത് മാത്രം ആലോചിച്ച ഓരോ പെണ്ണ് വീട്ടുകാരും പലതും കണ്ടില്ലെന്ന് നടിക്കുന്നതും. ഇവിടെ നമ്മൾ നോക്കേണ്ടതും അത് തന്നെയ.മനസ്സ് കൊണ്ട് ഞാനും ഈ ബന്ധതിന്നു എതിർ തന്നെയാ. പക്ഷേ സഫുനെ ഓർക്കുമ്പോൾ തലകുനിഞ്ഞു പോവ്വുകയാ എല്ലായിടത്തും. ഞാൻ മനസ്സിലാക്കിയിടത്തോളം സഫുന് ഫൈസിയെ ഇഷ്ടം ആണ്. ആണെന്നല്ല അവനെ മറക്കാൻ അവൾക്കാവില്ല. അവനെക്കാൾ നല്ലൊരുത്തനെ അവൾക്കായി കണ്ടു പിടിച്ചാലും ഫൈസിയെ മറക്കാൻ പറ്റാത്തിടത്തോളം അവളെ ജീവിതം നരകതുല്യം ആകും. അത് കൊണ്ട് എല്ലാവരും പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചേ പറ്റു.
ഇതൊക്കെ കേട്ടു നെഞ്ച് പൊടിഞ്ഞു പോയി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന അവരെ വീണ്ടും വേദനിപ്പിക്കാൻ എനിക്ക് വയ്യ. എന്റെ ഇഷ്ടം വേണ്ടെന്നു വെച്ചാൽ എല്ലാവരും ഹാപ്പിയാകുമെങ്കിൽ ആ ബന്ധം വേണ്ടെന്നു വെക്കാൻ ഞാനും തീരുമാനിച്ചു. എന്റെ ഉപ്പാനെ അപമാനിചതും എന്റെ സമീർക്കയെ തല്ലാൻ പോയതും ഇതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഇനി അവരാരും എനിക്ക് വേണ്ടി ആരുടെയും മുന്നിൽ തലകുനിക്കണ്ട. അവനെ എനിക്കിനി വേണ്ട. ഉപ്പ എനിക്ക് തന്ന ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുത്തു. എനിക്ക് ഫൈസിയുടെ കൂടെ ഇനി ജീവിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു. ഇതിനെ പറ്റി ഇനിയാരും എന്നോട് ഒന്നും സംസാരിക്കരുതെന്ന് സത്യം ഇടീച്ചു. ഒരു ഞെട്ടലോടെ എല്ലാം കേട്ടിരിക്കാനേ സനക്കും കഴിഞ്ഞുള്ളു. അപ്പോഴാ ആരോ വാതിലിൽ മുട്ടി വിളിച്ചത്. അവൾ പോയി. പാർട്ടി കഴിഞ്ഞു. എല്ലാവരും പോയി. സഫുവും സനയും കുറച്ചു ഫ്രണ്ട്സ് മാത്രമായി. അവളുടെ ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു ഫൈസിയെ കാണുമോന്ന്. അത് കൊണ്ട് തന്നെ അവന്റെ മുന്നിൽ പെടാതിരിക്കാൻ സൂക്ഷിച്ച നടന്നിരുന്നത്. രണ്ടു മൂന്ന് പ്രാവശ്യം കണ്ടെങ്കിലും ഫൈസി കാണുന്നെന്ന് മുന്നേ മറഞ്ഞു നിന്നു. സഫുവും യാത്ര ചോദിക്കാൻ സനയെ നോക്കി.എവിടെയും കണ്ടില്ല. ഇനി ഷാഹിദിന്റെ മണിയറ കൂടിയേ ഉള്ളൂ നോക്കാൻ. അവൾ അവിടെക്ക് ചെന്നു. ഫ്രണ്ട്സ് ഒക്കെ കൂടി നല്ല ബംഗിയായി അലങ്കരിച്ചിട്ടുണ്ട്. അവൾ അകത്തേക്ക് കയറി. അവിടെയും സനയെ കണ്ടില്ല. ഈ പിശാച് ഇതെവിടെ പോയി. റൂമിൽ നിന്നും ഇറങ്ങാൻ നോക്കിയതും അവൾ ഞെട്ടിപോയി. വാതിലിൽ ചാരി നിൽക്കുന്നു ഫൈസി. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. അവൾ പിറകിലെക്ക് നടന്നു കട്ടിലിൽ തട്ടി നിന്നു. അവൻ അവളുടെ മുന്നിൽ അവളുടെ തൊട്ടടുത്തു നിന്നു. അവൾ അവിടെ ബെഡിൽ ഇരുന്നു പോയി. ഇരുന്നതും പൂച്ച കരയുന്നത് പോലെ ഒരു ശബ്ദം കേട്ടു. അവൾ ഞെട്ടി എണീറ്റു അവന്റെ ദേഹത്ത് തട്ടി ബെഡിലേക്ക് തന്നെ വീഴാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ നെഞ്ചിലേക്ക് തന്നെ വീണു.
മണിയറയാണ് അതും അവൻെറ ഫ്രണ്ട്സ് അവന്ന് വേണ്ടി ഒരുക്കിയത്. എവിടെ തൊട്ടാലും പണി കിട്ടും. അതിൽ ചെറിയ ഒന്ന ഇപ്പൊ കണ്ടത്.അല്ല നീയെന്താ ഇവിടെ. മണിയറ കാണാൻ വന്നതാ.
അവൾക്ക് ശബ്ദം ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല. അവനെ കണ്ടതും പാതി ജീവൻ പോയിരുന്നു. അവൾ അവനെ തള്ളി മാറ്റി വാതിലിന് നേരെ പോയി തുറക്കാൻ നോക്കി. അത് ലോക്ക് ആണെന്ന് കണ്ടു. ഫൈസി താക്കോൽ കൈ വിരലിൽ കറക്കി നിൽക്കുന്നത് കണ്ടു. ഞാൻ ശരിക്കും പെട്ടുന്നു അവൾക്ക് മനസ്സിലായി.അവൾ ധൈര്യം സംഭരിച്ചു. എനിക്ക് പോകണം.
പോയിക്കോ പോകണ്ടാന്നു പറഞ്ഞോ ഞാൻ.
വാതിൽ തുറക്ക്
എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. അത് കേട്ടിട്ട് പോകാം.
എനിക്കൊന്നും കേൾക്കാൻ ഇല്ല.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അതിന്റെ മറുപടി ആലോചിച്ചു പറയാന്നു പറഞ്ഞു. ഇത് വരെ മറുപടി കിട്ടിയില്ല. അവൻ അവളെ അടുത്തേക്ക് വന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ ഇരു സൈഡിലും കൈ വെച്ചു.
നാളെ പറയാം മറുപടി എന്താണെന്ന്.
ഡിവോഴ്സ് പേപ്പർ ആയിരിക്കും ഉദ്ദേശിച്ചത്. ഓർമ വന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി കൈകൾ മുഷ്ടി ചുരുട്ടി. പിന്നെ എന്തോ ഓർത്തത് പോലെ മനസ്സ് ശാന്തമാക്കി. മുഖത്ത് ഒരു പുഞ്ചിരി വരുത്തി.
നാളെ വരെ കാത്തിരിക്കാൻ വയ്യ. ഇപ്പൊ പറയ് ഐ ലവ് യൂ ന്ന്.
അവൾ അവനെ തുറിച്ചു നോക്കി. . അവനോടുള്ള ദേഷ്യം ഉള്ളിൽ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു. എന്റെ വീട്ടുകാരോട് ഇങ്ങനെയൊക്കെ പെരുമാറിയിട്ടും അവനോട് ഐ ലവ് യു പറയണം പോലും. ഐ ഹേറ്റ് യൂ ന്ന് പറയാനാ തോന്നിയത്.
അവൾ വാ തുറക്കാൻ നോക്കിയതും അവൻ അവളെ ചുണ്ടിൽ കൈ വെച്ചു. വേണ്ട ഒന്നും പറയണ്ട എനിക്കറിയാം എന്താ പറയാൻ വന്നതെന്ന്. നീ പറയാതെ തന്നെ നിന്റെ ഹൃദയം ഒരായിരം വട്ടം എന്നോട് പറയുന്നുണ്ട് എന്നെ ഇഷ്ടം ആണെന്ന്. പെട്ടന്ന് പറഞ്ഞ അതിന്റെ ഒരു ത്രില്ല് പോകും. അൺഎസ്‌പെക്ടഡ് ആയി എന്നെ വന്നു കെട്ടിപിടിച്ചു പറയണം ഐ ലവ് യൂ ന്ന്. അതിന്റെയൊരു കിക്ക് വേറെ തന്നെയാ. എന്നെങ്കിലും ഐ ലവ് യൂ ന്ന് പറയാൻ ആഗ്രഹിക്കുമ്പോ അങ്ങനെ പറഞ്ഞാൽ മതി. മറന്നു നാളെ ഇഷ്ടം ആണെന്ന് പറയും അല്ലേ. അപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്ത മതി. കേട്ടോ.
അവൾ അവന്റെ കൈ തട്ടി മാറ്റി. ഒരു മാതിരി ആക്കി പറഞ്ഞത് പോലെ അവൾക്ക് ഫീൽ ചെയ്തു.
മര്യാദക്ക് വാതിൽ തുറക്ക് എനിക്ക് പോകണം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ഈ പിശാചിന്റെ മുന്നിൽ എത്തുമ്പോൾ മാത്രം കയ്യും കാലും വിറക്കും അതെന്താ റബ്ബേ അങ്ങനെ. എത്ര ധൈര്യം സംഭരിച്ചു വന്നാലും ഇവന്റെ കണ്ണിൽ നോക്കിയാൽ ഇതാ അവസ്ഥ.
വാതിൽ തുറക്കാം അതിന് മുൻപ് ചെറിയൊരു കാര്യം കൂടി. അവൻ കുറച്ചു കൂടി അടുത്തേക്ക് വന്നു. തന്റെ ദേഹത്ത് മുട്ടി നിന്നു. അവന്റെ ഹാർട്ടിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു. അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു. അവൾ ഞെട്ടി പകച്ചു കൊണ്ട് അവനെ നോക്കി. അവന്റെ കൈ എടുത്തു മാറ്റാൻ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചതും അവന്റെ കണ്ണുകളുമായി കണ്ണുകൾ ഇടഞ്ഞു.അവനിൽ ലയിച്ചു പോകുമെന്ന് പേടിച്ചു അവൾ കണ്ണുകൾ മുറുക്കെ പൂട്ടി. അവന്റെ ചുണ്ടുകൾ തന്റെ നെറ്റിയിൽ പതിഞ്ഞു. ശരീരത്തിലൂടെ വൈദ്യുതി പ്രവഹി ച്ചത് പോലെ തോന്നി. അവൾ കണ്ണ് തുറന്നു നോക്കിയതും അവന്റെ ചുണ്ടുകൾ തന്റെ കവിളിലും പതിഞ്ഞിരുന്നു. ശരീരം മുഴുവൻ കോരിത്തരിച്ചു. എതിർക്കണോ വേണ്ടയൊന്ന് പോലും തിരിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച വരുന്നത് എന്നറിഞ്ഞതും അവൾക്ക് പെട്ടെന്ന് ബോധം വന്നത് അവനെ ശക്തിയിൽ തള്ളി മാറ്റി.മുഖം തിരിഞ്ഞു നിന്നു.
വേണ്ടാന്ന് വെച്ചതാ പക്ഷേ ഇവളെ മുന്നിൽ എത്തിയ തനിക്ക് എന്താ സംഭവിക്കുന്നെന്ന് എനിക്ക് തന്നെ ബോധ്യം ഇല്ല . ഈ പോക്ക് പോയ ഷാഹിദിന്റെ അല്ല തന്റെ ആയിരിക്കും ഈ റൂമിൽ ഫസ്റ്റ് നൈറ്റ് നടക്കുക.സഫുനെ നോക്കി പുറം തിരിഞ്ഞു തന്നെയാ ഉള്ളത്. അവളെ പിറകിലൂടെ പോയി കെട്ടിപിടിച്ചു എന്നിട്ട് ചെവിയിൽ ഐ ലവ് യൂ ന്ന് പറഞ്ഞു റിപ്ലൈക്ക് നിക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി. ഇനി വരുന്നത് കട്ടത്തെറി ആയിരിക്കുമെന്ന് അവന്ന് നല്ല ബോധം ഉണ്ടായിരുന്നു. അമ്മാതിരി പണിയാണല്ലോ കാണിച്ചത്.ഏതായാലും ഇന്ന് ഇത്രയും മതി.ഇനിയുള്ള എല്ലാ ദിവസവും എന്റെ കൂടെ തന്നെയല്ലേ ഉണ്ടാവുക. അവൻ പോയി. അവൻ പോയത് അറിഞ്ഞതും അവൾ തിരിഞ്ഞു നിന്നു.
എന്തൊക്കയ ഇവിടെ ഇപ്പൊ സംഭവിച്ചത്. അവന്റെ ചുണ്ടുകൾ ഇപ്പൊഴും നെറ്റിയിൽ തന്നെഉള്ളതെന്ന് പോലെ തോന്നി അവൾക്ക്.
അവനെ എതിർക്കാൻ എനിക്കെന്താ പറ്റാത്തത്. ഈ ഞാൻ തന്നെയാണോ അവനെ വേണ്ടാന്ന് പറഞ്ഞു ഒപ്പിട്ട് കൊടുത്തത്. അവൾക്ക് എത്രയും പെട്ടന്ന് അവിടെ നിന്നും പോയ മതിന്ന് തോന്നി. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും. അവൾ റൂമിൽ നിന്നും ഇറങ്ങി ഓടി പോയി. ആരോടും യാത്ര ചോദിച്ചില്ല. റോഡിൽ എത്തിയിട്ടേ ഓട്ടം നിന്നുള്ളൂ. അവൾ നിന്ന് കിതച്ചു. ഒരു ഓട്ടോ വരുന്നത് കണ്ടു. കൈ കാണിച്ചു. അവൾ വേഗം അതിൽ കയറി. സ്ഥലം പറഞ്ഞു കൊടുത്തു. പുറത്തേക്ക് നോക്കിയതും അവളിൽ പേടി അരിച്ചു കയറാൻ തുടങ്ങി. ഞാനിതെന്തു ധൈര്യത്തില ഈ ഓട്ടോയിൽ കയറിയത് അതും തനിച്ചു നട്ടപാതിരാക്ക്. അവൾ സമയം നോക്കി മണി പന്ത്രണ്ടു കഴിഞ്ഞു. അവൾ ഓട്ടോ കാരനെ നോക്കി. കണ്ണാടിയിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവനോടുള്ള ദേഷ്യത്തിനു ഇറങ്ങി പുറപ്പെട്ടത. അവൾ സലാത്തും ചൊല്ലി കൊണ്ട് പ്രാർത്ഥിച്ചു ഇരുന്നു. പേടിച്ചിട്ട് ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ട്.
അയാളുടെ നോട്ടം കാണുമ്പോഴാ കൂടുതൽ പേടി തോന്നുന്നേ. പെട്ടന്ന് ഔട്ടോ നിർത്തി. അവൾ അയാളെ നോക്കി. വേറൊരാൾ ഔട്ടോയിൽ കയറിയത് പെട്ടെന്നായിരുന്നു.മദ്യത്തിന്റെ രൂക്ഷ ഗന്ധം അടിച്ചതും അവൾക്ക് ഓക്കാനം വന്നു. അവൾ ഇറങ്ങാൻ നോക്കിയതും അവളെ അവിടെ പിടിച്ചു ഇരുത്തിച്ചു. അവളുടെ വായ പൊത്തിപിടിച്ചു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഓട്ടോ സ്റ്റാർട്ട് ചെയ്തതും ഒരു സ്പോർട്സ് ബൈക്ക് മുന്നിൽ വന്നു നിർത്തി. അവൾ ബൈക്കിൽ വന്ന ആളെ നോക്കി. ഇവരുടെ കൂടെയുള്ള ആള് തന്നെ യാണോ ഇയാളും. ഔട്ടോക്കാരൻ തെറി വിളിച്ചോണ്ട് ഇറങ്ങി. തന്റെ വായ പൊത്തിപിടിച്ച ആള് എന്റെ ഷാള് കൊണ്ട് കൈ ഓട്ടോയിലെ കമ്പിയിൽ കെട്ടി കൂടി ഇറങ്ങി.ഞാൻ ഇറങ്ങി പോകാതിരിക്കാനായിരിക്കും കെട്ടിയിട്ടത്. അവൾ അഴിക്കാൻ ഒരു പാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.കാലമാടൻ മുറുക്കി കെട്ടിയിട്ടുണ്ട്.
അവളെയങ്ങ് വിട്ടേക്ക് മക്കളെ
അത് പറയാൻ നീയാരാ. കൈ മെനക്കെടുത്താതെ പോയേ.
കൈ വീശി കുടഞ്ഞു കൊണ്ട് അയാൾ സ്റ്റൈലിൽ ബൈക്കിൽ നിന്നും ഇറങ്ങി. അപ്പോഴാ അവൾ ശരിക്കും അയാളെ കണ്ടത്. ഷർട്ടിന് മേലെ ജാക്കറ്റ് ഇട്ടിട്ടുണ്ട്. മുഖം ഒരു ടവ്വൽ വെച്ചു മറച്ചിന്. കൂളിംഗ് ഗ്ലാസ് വെച്ച് ഹെൽമറ്റ് ഇട്ടിട്ടുണ്ട്. മൊത്തത്തിൽ പെറ്റ തള്ള തിരിച്ചറിയാത്ത രൂപം. ഇയാൾ എന്റെ രക്ഷകനോ അതോ ഞാൻ ആപത്തിൽ നിന്നും ആപത്തിലേക്ക് പോവ്വുകയാണോ. ഒറ്റക്ക് ഇറങ്ങി വന്നത് ഓർത്ത് അവൾ അവളെ തന്നെ ആയിരം വട്ടം ചീത്ത പറഞ്ഞിരുന്നു.
വന്നത് അവളെ കൊണ്ട് പോകാനാണെങ്കിൽ കൊണ്ട് പോയിരിക്കും.
ഔട്ടോക്കാരൻ അയാളെ നേർക്ക് കൈ വീശിയതും നിലവിളിയോടെ ഓട്ടോക്കാരൻ നിലത്തേക്ക് തെറിച്ചു വീണു. പിന്നെ മൂന്നാളും കൂടി പൊരിഞ്ഞ തല്ലായിരുന്നു. ബൈക്കിൽ വന്നയാൾ നല്ലൊരു അഭ്യാസിയാണെന്ന് അവൾക്ക് മനസ്സിലായി.ഒരു തല്ല് പോലും അയാൾക്ക് കിട്ടിയിട്ടില്ല. തണ്ടും തടിയും ഉള്ള ഈ റൗഡികൾ ആണെങ്കിൽ തല്ല് കിട്ടി ചവറും ആയി.അവസാനം അവർ രണ്ടു പേരും അവന്റെ കാൽക്കൽ വീണു. തല്ലിനിടയിൽ അവൾ എങ്ങനെ യൊക്കെയോ ഔട്ടോയിൽ നിന്നും ഇറങ്ങിയിരുന്നു. കൈകെട്ടിയത് കൊണ്ട് ഓടി പോകാൻ കഴിഞ്ഞില്ല.അയാൾ അവരോട് പറയുന്നത് കേട്ടു.
എന്റെയല്ല അവളുടെ കാലിൽ വീണു മാപ്പ് പറയ്. സ്ത്രീ അമ്മയാണ്... പെങ്ങളാണ്... ഭാര്യയാണ്. ഇനി ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല അങ്ങനെ പറഞ്ഞു കാൽ പിടിച്ചു മാപ്പ് പറയ്. ഉറച്ചശബ്ദത്തോടെ അയാൾ പറയുന്നത് കേട്ടു അവൾക്ക് അവളുടെ ശരീരത്തിലെ രോമം പോലും എഴുന്നേറ്റു നിൽക്കുന്നത് പോലെ തോന്നി. അവൾ നന്ദിയോടെ അയാളെ നോക്കി.പക്ഷേ പേടിച്ചു വിറച്ചിട്ട് ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
ഇനി മേലാൽ രാത്രി ഒറ്റക്ക് വീടിന് വെളിയിൽ ഇറങ്ങിയാൽ മോന്ത അടിച്ചു പൊട്ടിക്കും പറഞ്ഞില്ലെന്നു വേണ്ട. അയാൾ തല്ലാൻ ഓങ്ങിയത് പോലെ അവളെ നേർക്ക് കൈ വീശി. പക്ഷേ ആ അടി കൊണ്ടത് ആ റൗഡികളിൽ ഒരാൾക്കാണ്.
ഇനി മേലാൽ ഈ വഴിക്ക് എങ്ങാനും കണ്ടാൽ കൊന്നു കളയും രണ്ടിനെയും. അവർ കിട്ടിയ വഴിക്ക് ജീവനും കൊണ്ട് ഓടി പ്പോയി.
അവൾ അയാളെ നോക്കി കയ്യിലെ കെട്ടിലേക്കും. കെട്ടഴിച്ചു വിടാന അവൾ പറഞ്ഞതെന്ന് മനസ്സിലായെങ്കിലും മൈൻഡ് ചെയ്തില്ല. പകരം അയാൾ പിറകിലേക്ക് കൈ ചൂണ്ടി. അവൾ തിരിഞ്ഞു നോക്കി.
കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ
പേടിയോടെ നോക്കി.
പെട്ടന്ന് അവൾ അയാളെ നോക്കി പറഞ്ഞു ഞാനും വരട്ടെ നിങ്ങളെ കൂടെ. എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടോ . പ്ലീസ്...
അവളെ നോക്കി കൈ കൊണ്ട് പറഞ്ഞത് കേട്ടില്ലെങ്കിൽ കൊന്നു കളയും എന്ന് കാണിച്ചു.
അവന്റെ കൂടെ പോകുന്നതിലും ഭേദം താൻ എന്നെ കൊല്ലുന്നതാണെന്ന് അവൾക്ക് പറയാൻ തോന്നി.
എന്നെ കൂടെകൂട്ടിയില്ലെങ്കിലും സാരമില്ല ഈ കെട്ടൊന്ന് അഴിച്ചു വിട് ഞാൻ എവിടേക്കെങ്കിലും ഓടി രക്ഷപെട്ടു കൊള്ളാം. ദയവു ചെയ്തു എന്നെ അവന്റെ കൂടെ വിടല്ലേ പ്ലീസ്.
അയാൾ കൈ ഞൊടിച്ചു കൊണ്ട് അവളെ നേർക്ക് വിരൽ ചൂണ്ടി പിറകിലേക്ക് പോകാൻ ആംഗ്യം കാണിച്ചു.
എന്നെക്കൂടി കൂടെ കൂട്ടുമൊന്ന് ഒരിക്കൽ ക്കൂടി ചോദിക്കാൻ ബൈക്ക്കാരനെ നോക്കിയ അവൾ ഞെട്ടിപ്പോയി. അയാളുടെയും ബൈക്കിന്റെയും പൊടി പോലും കാണുന്നില്ല. മാഞ്ഞു പോയോ ഇനി. ഇനി എന്റെ പ്രാർത്ഥന കേട്ടു എന്നെ രക്ഷിക്കാൻ മാനത്തു നിന്നും ഇറങ്ങി വന്നതാണോ.
ആ വീട്ടിൽ നിന്നും ഞാനിറങ്ങിയിട്ട് പതിനഞ്ചു മിനിറ്റ ആയിട്ടുള്ളു അതിനിടയിൽ എന്തൊക്കയാ സംഭവിച്ചത്. എന്നെ രക്ഷിച്ച ആ ബൈക്ക്കാരൻ ആരായിരുന്നു. പെട്ടന്ന് എവിടെ നിന്ന പ്രത്യക്ഷപെട്ടത്. അത് പോലെ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു.
. കടലിൽ നിന്നും ഒരു കണക്കിന് രക്ഷപെട്ടു കരക്ക് കേറീതാ. അതും ചെകുത്താന്റെ വായിലേക്ക്. ഇനി ഈ വരുന്ന കാലമാടനിൽ നിന്നും എന്നെയാരണാവോ രക്ഷിക്കുക.
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 62
മോന്തക്കിട്ട് ഒന്ന് തന്നാലുണ്ടല്ലോ. എന്ത് ധൈര്യത്തിലടി നട്ടപാതിരാക്ക് വീട്ടിൽ നിന്നും ഇറങ്ങി വന്നേ.അവളെ കണ്ടപാടെ കലിപ്പിൽ പറഞ്ഞു.
അതിന് നിനക്കെന്താ എനിക്കിഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും.
കൈ അല്ലേടി നിന്റെ ഒന്നരമീറ്റർ നീളം ഉള്ള ഈ നാവാ കെട്ടിയിടണ്ടെ. പറയുന്നതിലിടക്ക് അവൻ കയ്യിലെ കെട്ടു അഴിച്ചു കൊടുത്തു.
നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിന്നാലെ വരാൻ.
വന്നില്ലെങ്കിൽ നാളെ വല്ല പുഴയിലോ ഓടയിലോ കാണാമായിരുന്നു നിന്റെ ബോഡി.
ഞാൻ ചത്ത നിനക്കെന്താ.
അവൻ ദേഷ്യത്തോടെ ഓട്ടോക്ക് ഒരു ചവിട്ട് കൊടുത്തു.ഓട്ടോ മറിഞ്ഞു കെട്ടി വീണു. അവൾ ഓട്ടോയും ദേഷ്യം കൊണ്ട് വിറക്കുന്ന അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. അവന്റെ പ്രവർത്തിയിൽ അവൾ ശരിക്കും പേടിച്ചിരുന്നു.
പേടിച്ചരണ്ട് നിക്കുന്ന അവളെ മുഖം കണ്ടതും അവനൊന്നു തണിഞ്ഞു. അവളിറങ്ങി ഓടുന്നത് കണ്ടാണ് പിറകെ ഞാനും വന്നത്. നട്ടപ്പാതിര തനിച്ചു അവളെ വിടാനൊരു പേടി. അത് കൊണ്ട് ഞാനും കാറെടുത് പിറകെ വന്നു. ഓട്ടോ ഇവിടെ നിർത്തിയത് കണ്ടു പേടിച്ചു ഓടി വന്നതായിരുന്നു. എന്നെ കണ്ടതും വെറുപ്പോടെ അവൾ മുഖം തിരിച്ചു. കണ്ടപ്പോൾ ദേഷ്യം സങ്കടം ഒക്കെ വന്നു. അതാ അവളോട് ചൂടായത്. അതിന്റെ കൂടെ മൊട പിടിച്ചസംസാരവും.
എന്താ ഇവിടെ ശരിക്കും സംഭവിച്ചേ.
അവൾക് പേടിച്ചിട്ട് ഒന്നും മിണ്ടാൻ തോന്നിയില്ല.
നിന്നോടല്ലെടി ചോദിച്ചേ വായിലാവ് പോയോ. വീണ്ടും കലിപ്പ് വന്നതും അവൾ നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു.
നിന്നെ രണ്ടു പേര് തട്ടിക്കൊണ്ടുപോവ്വൻ ശ്രമിച്ചു. ഒരു ബൈക്ക് കാരൻ വന്നു രക്ഷിച്ചു. എന്നെ കണ്ടതും എവിടേക്കോ അപ്രത്യക്ഷമായി. എന്ത് തള്ളാടി ഇതൊക്കെ.
വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട
അവൾ ദേഷ്യത്തോടെ പറഞ്ഞു.
ചുമ്മാ പറഞ്ഞതാടോ ദേഷ്യപെടാതെ.
എന്നാലും ആ ഹീറോ ആരായിരുന്നു. ഇന്നത്തോടെ ഏതായാലും എനിക്കൊരു കാര്യം മനസ്സിലായി.
എന്ത് കാര്യം
നിന്നെ ഏതാപത്തിൽ നിന്നും രക്ഷിക്കാൻ ഒരു രക്ഷകൻ ഉണ്ട്. അന്ന് ഞാൻ പറഞ്ഞില്ലേ ഒരു ഏയ്ഞ്ചൽ ഉണ്ടെന്ന്. കക്ഷി ആയിരിക്കും ഇന്നും എത്തിയത്. ആളെ കാണാൻ എങ്ങനെയാ. നീ എപ്പോഴെങ്കിലും അങ്ങനൊരാളെ കണ്ടിട്ട് ഉണ്ടോ.
ജാക്കറ്റ് ഇട്ടു മുഖത്ത് ടവ്വൽ കെട്ടി കൂളിംഗ് ഗ്ലാസ് വെച്ചു ഹെൽമെറ്റ് ഇട്ടിരുന്നു. പിന്നെങ്ങനെ മനസ്സിലാവാനാ. പോരാത്തതിന് മമ്മൂട്ടിയുടെ ശബ്ദവും.
മമ്മൂട്ടിയുടെ സൗണ്ടും സൂപ്പർമാനെ പോലത്തെ വേഷവും. പൊളിയാണല്ലോ. അല്ല ഇനി ശരിക്കും മമ്മൂട്ടി തന്നെ വന്നതാണോ നിന്നെ രക്ഷിക്കൻ.
അവൻ ആക്കിയതാണെന്ന് മനസ്സിലായി.
അവൾ ഒന്നും മിണ്ടാതെ നിന്നു.പക്ഷേ മനസ്സിൽ മുഴുവൻ ചിന്ത ആ ബൈക്ക്കാരൻ ആയിരുന്നു. ഇനി ശരിക്കും എന്നെ രക്ഷിക്കാൻ ഒരു ഏയ്ഞ്ചൽ ഉണ്ടായിരിക്കുമോ.
വാ പോകാം.
നീ പോയിക്കോ അതിന് എന്നോടെന്തിനാ ചോദിക്കുന്നെ.
കൂടെ വരാൻ തന്നെ.
നിന്റെ കൂടെ ഞാൻ വരില്ല. എനിക്കറിയാം പോകാൻ.
വാശി കാണിക്കണ്ട സഫു. പറയുന്നത് കേൾക്ക്.
ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ പണി കിട്ടും. നിന്റെ ഏയ്ഞ്ചൽ തല്ലിയൊടിച്ചവൻമാർ പകരം വീട്ടാൻ ആളെ കൂട്ടി വരും പറഞ്ഞില്ലെന്നു വേണ്ട.
നോ പ്രോബ്ലം.
അവൻമാർ വന്ന തല്ല് കൊള്ളേണ്ടത് ഞാനാ. നിന്നെ രക്ഷിക്കാൻ ഏയ്ഞ്ചൽ വരും എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ ഉണ്ടാവു. കഷ്ടപ്പെട്ടു ഉണ്ടാക്കിയ ബോഡിയാ എനിക്ക് വയ്യ തല്ല് കൊള്ളാൻ.
അവൾ അവനെ മൈന്റ് ചെയ്യാതെ റോഡിലേക്ക് നോക്കി വേറെ ഏതെങ്കിലും വണ്ടി വരുന്നുണ്ടോന്നു നോക്കി.
എന്ത് ജന്മ ഇത്. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാ. ഇതിന് കിട്ടിയതൊന്നും പോരെ. അവൻ അവളെ അടുത്തേക്ക് പോയി. നിന്നോട് കാറിൽ കേറാൻ അല്ലേ പറഞ്ഞെ.
ഞാൻ വരുന്നില്ലെന്ന് മറുപടിയും പറഞ്ഞിന്.
അവൻ അവളെ എടുത്തു ചുമലിൽ ഇട്ടു. അവൾ വിടെന്ന് പറഞ്ഞു കുതറി മാറുന്നുണ്ടായിരുന്നു. അവൻ കാറിൽ കൊണ്ട് പോയി ഇരുത്തി. അവൾ ഇറങ്ങാൻ നോക്കി.
മര്യാദക്ക് ഇരുന്നോ അല്ലെങ്കിൽ കയ്യും കാലും കെട്ടിയിട്ട് ഇവിടെ ഇരുത്തും. അവന്റെ മുഖം കാണുമ്പോൾ ചെയ്യുമെന്ന് തോന്നി. അവൾ അവിടെതന്നെ ഇരുന്നു.
വീടെത്തുന്നത് വരെ പിന്നെ അവളൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ മൈൻഡ് ആക്കിയില്ല. പുറത്തേക്ക് നോക്കി നിന്നു. വീടെത്തിയതും അവൾ കാറിൽ നിന്ന് ഇറങ്ങി അവനെ നോക്കാതെ വേഗം ഇറങ്ങി പോയി. വീട്ടിൽ നിന്നും ആരെങ്കിലും അവനെ കാണുമോന്ന് ചെറിയ പേടിയും അവനുണ്ടായിരുന്നു. അവൾ വീട്ടിൽ കയറുന്നത് വരെ നോക്കി നിന്നു അവൻ പോയി. അവന്റെ മനസ്സ് മുഴുവൻ ആ ബൈക്ക് കാരൻ ആയിരുന്നു. ആരായിരിക്കും അത്. അവളുടെ രക്ഷക്ക് വേണ്ടിയാണെങ്കിലും അവനെന്തിന് സഫുന്റെ പിറകെ നടക്കണം. അവളുടെ മനസ്സിലും അത് തന്നെ ആയിരുന്നു ആരായിരുന്നു അയാൾ. ഫൈസി പറഞ്ഞത് പോലെ ഒരു ഏയ്ഞ്ചൽ ആയിരിക്കുമോ.
*******
രാവിലെ പോസ്റ്റ്‌മാൻ വന്നു അവൾക്ക് രജിസ്റ്റർ നോട്ടീസ് കൊണ്ട് കൊടുത്തു. അത് വായിച്ചു നോക്കിയതും അവൾ ഞെട്ടി. പിന്നാലെ വന്ന സമീർ അത് വാങ്ങി വായിച്ചു നോക്കി. സമീറിന്റെ മുഖത്തും ദേഷ്യം വന്നു. ആ കടലാസ് ചുരുട്ടി എറിഞ്ഞു.
സമീർക്ക രാവിലെ തന്നെ വിളിക്കുന്നത് കേട്ടാണ് സാലി ഫോൺ എടുത്തത്.
പെട്ടന്ന് വീട്ടിലേക്കു വാ എന്നും പറഞ്ഞു ഫോൺ വെച്ചു. സഫുനെ ഫെയ്‌സ് ചെയ്യാൻ മടിയുള്ളത് കൊണ്ട് ഒന്ന് മടിച്ചു. സമീർക്കനെ പേടിച്ചു പോവ്വുക തന്നെ ചെയ്തു. അവനെ കണ്ടതും സഫു മൈൻഡ് ആക്കാതെ മുഖം തിരിച്ചു. അവന് മനസ്സിൽ ഒരു നീറ്റൽ തോന്നി.
സമീർ ആ നോട്ടീസ് അവന് കൊടുത്തു. വായിച്ചു കഴിഞ്ഞതും അവന് പൊട്ടിച്ചിരികാന തോന്നിയത്. അവൻ ചിരി അടക്കി പിടിച്ചു.
48ദിവസം അവന്റെ പി എ ആയി ജോലി ചെയ്യാമെന്ന് പറഞ്ഞു കോണ്ട്രാക്റ്റ് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഈ കാലയളവിൽ മറ്റു ഓഫീസിൽ ജോലിക്ക് പോവില്ലെന്നും ജോലിക്ക് വന്നില്ലെങ്കിൽ കമ്പിനിക് വരുന്ന എല്ലാ നഷ്ടങ്ങൾക്കും ഞാൻ ബാധ്യതസ്‌ഥയാണ്. മുൻകൂട്ടി സാലറി വാങ്ങിച്ചിട്ട് ഉള്ളതിനാൽ ജോബ് കണ്ടിന്യു ചെയ്തില്ലെങ്കിൽ മാനേജ്‍മെന്റിന് തന്റെ പേരിൽ എന്ത് ആക്‌ഷൻ എടുക്കാനും അധികാരം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. നാളെയാണ് ജോയിൻ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ്. അവൻ ചിരി അടക്കി പിടിച്ചു നിന്നു.
അവൻ കള്ളം പറയുന്നതാണ് അവനെതിരെ കള്ളക്കേസിനു കംപ്ലൈന്റ് കൊടുക്കാന നിന്നെ വിളിച്ചത്.
ഈ കംപ്ലൈന്റ് കള്ളമാണെന്ന് തെളിയിക്കാൻ പെട്ടന്ന് ഒന്നും പറ്റില്ല.റൂൾസ് എല്ലാം നോക്കി എല്ലാ പഴുതും അടച്ച അവൻ ഇത് അയച്ചിട്ടുള്ളത്. മാത്രമല്ല അവൾ വ്യക്തമായി എഴുതി ഒപ്പിട്ട് കൊടുത്തിട്ടും ഉണ്ട്. അവിടെ രണ്ടു ദിവസം ജോലി ചെയ്തതിന് തെളിവും അവന്റെ കയ്യിൽ ഉണ്ടെന്ന് അവൻ പറയുന്നു. നാളെ ജോയിൻ ചെയ്യേണ്ട ലാസ്റ്റ് ഡേ ആണ്.
ഇല്ലെങ്കിൽ അവൻ നിയമപ്രകാരം നീങ്ങും ചീറ്റിങ്ങ് കേസ് ആണ്. ചെക്കിലും മുദ്ര പേപ്പറിലും അവൾ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. അവൻ കേസ് കൊടുത്ത എനിക്ക് സഫുനെ അറസ്റ്റ് ചെയ്യേണ്ടി വരും. ജാമ്യം പോലും കിട്ടാത്ത വകുപ്പ് ഒക്കെയാ അവളുടെ മേൽ ചുമത്തിയിട്ടുള്ളത്.
അവനെ ഞാനിന്ന് കൊല്ലും നോക്കിക്കോ സമീർ ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ നോക്കി.
ഇക്ക പോയിട്ട് അവനെ തല്ലും അതിന്റെ കേസ് വേറെയും. ആലോചിച്ചു എന്തെങ്കിലും ചെയ്യുകയാ വേണ്ടത്.
നിന്റെ ഈ ഉണക്ക പോലീസ് ഉദ്യോഗം കൊണ്ട് എന്തെങ്കിലും പറ്റോ അതിനാ നിന്നെ വിളിപ്പിച്ചത്. സഫുനെ അവന്റെ അടുത്തേക്ക് വിടുകയൊന്നും ചെയ്യില്ല. ഈ ഒപ്പിട്ടത് സഫുവല്ലെന്ന് തെളിയിക്കാൻ പറ്റില്ലേ.
അത് പറ്റും. ഞാനതിന് വേണ്ട ഏർപ്പാട് ചെയ്യാം.
അതൊന്നും കള്ളഒപ്പല്ല.എന്റെ ഒറിജിനൽ ഒപ്പണ്.
എല്ലാവരും ഞെട്ടലോടെ അവളെ നോക്കി.
നീയെന്തിനാ ഇങ്ങനെയൊക്കെ ഒപ്പിട്ടത്.
അവൾ കോളേജിൽ ഫീസടച്ചതും ഓഫീസിൽ പോയതും എല്ലാം പറഞ്ഞു കൊടുത്തു. അന്ന് തേജ ലീവായത് കൊണ്ട് അവന്റെ ജോലി കൂടി എന്നെകൊണ്ട് ചെയ്യിച്ചു. കുറേ പേപ്പർ ഒപ്പിടാൻ തന്നിരുന്നു. ജോലിയുടെ ബഗാന്ന് പറഞ്ഞപ്പോ എല്ലാത്തിലും ഒപ്പിട്ട് കൊടുത്തു.
ഇനി ഒന്നും ചെയ്യാൻ പറ്റില്ല. സഫു നാളെ മുതൽ ഓഫീസിൽ പോയേ പറ്റു. 48ദിവസം അല്ലേ. അവനത് 480ദിവസം ആക്കിയില്ലല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുത്. അതും പറഞ്ഞു സാലി പോയി.
സാലിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാന തോന്നിയെ. ഈ വിവരം അറിയുമ്പോൾ ടിപ്പർ ലോറി കേറിയ പോലുള്ള ഷെറിയുടെ മോന്ത കാണാൻ പറ്റാത്തതിൽ അവന് നിരാശ തോന്നി. സഫും ഫൈസിയും അവളുടെ മുന്നിൽ ഒന്നിച്. ഇതിനേക്കാൾ വലിയൊരു അടി ഷെറിക്ക് കിട്ടാൻ പോകുന്നില്ല. ഇത് തുടക്കം മാത്രമായിരിക്കും ഷെറി ഇനി എന്തൊക്ക നീ കാണാൻ ഇരിക്കുന്നു. ഒന്നും കാണാതെ ഫൈസി സഫുനെ ഓഫീസിൽ വരുത്തിക്കില്ല. ഈ 48ദിവസം കൊണ്ട് അവൻ ഇവളെകൊണ്ട് ഇഷ്ടം ആണെന്ന് പറയിക്കോ. എന്തായിരിക്കും അവന്റെ ഉദ്ദേശം. ഏതായാലും സംഭവം കളറായി. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.
******
സഫു സനയെ കാണാനെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് ഫൈസിയുടെ ഓഫീസിലേക്ക് ആയിരുന്നു.നേരെഅവന്റെ കാബിനിലേക്ക് കയറി ചെന്നു.
അവന്റെ മുഖത്തേക്ക് ആ പേപ്പർ വലിച്ചെറിഞ്ഞു കൊടുത്തു. അവനത് തുറന്നു നോക്കി. ഞാൻ അയച്ച നോട്ടീസ്. അവൻ ചെറു ചിരിയോടെ അവളെ നോക്കി. കടന്നൽ കുത്തിയ പോലെ മുഖം വീർത്തിരുന്നു. തന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ മുഖത്തുണ്ട്.
നാളെയല്ലേ ജോയിൻ ചെയ്യാൻ പറഞ്ഞത്. ഇന്നേ വന്നോ ഗുഡ്. പ്ലീസ് സിറ്റ്.
ഞാനിവിടെ ജോലി ചെയ്യാനൊന്നും അല്ല വന്നത്. നിന്റെ ഉദ്ദേശം എന്താ.
ഐ ലവ് യൂ
എനിക്ക് നിന്നെ ഇഷ്ടം അല്ല. ദയവു ചെയ്തു എന്നെയിനി ശല്യം ചെയ്യരുത്.
ചെയ്യുന്നില്ല. നീ മര്യാദക്ക് ഡിവോഴ്സ് പേപ്പർ കീറി എറിഞ്ഞു എന്റെ കൂടെ എന്റെi വീട്ടിലേക്ക് വാ. എല്ലാ പ്രശ്നവും അതോടെ തീരും.
നിന്നെപോലൊരു ദുഷ്ടന്റെ കൂടെ എനിക്കിനി ജീവിക്കണ്ട.ഞാൻ ഇനി ആ വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും നീ കരുതുകയും വേണ്ട. അതിന് വേണ്ടിയാ ഇമ്മാതിരി ചീപ്പ് പരിപാടിഎങ്കിൽ നിർത്തിയേക്ക്.
ചെയ്ത തെറ്റിനെല്ലാം മാപ്പ് പറഞ്ഞില്ലേ പിന്നെയും എന്തിനാ എന്നോടിത്ര ദേഷ്യം. ആ ഡിവോഴ്സ് പേപ്പർ ഞാനല്ല അയച്ചത്. ആ സാലിയാണ് അയച്ചിന്.
വേറെ ആരെ പേരും കിട്ടിയില്ലേ കുറ്റം ചുമത്താൻ. മറന്നു അവനും ഞാനും തമ്മിൽ ദേഷ്യം ആയത് കൊണ്ട് ധൈര്യമായി അവന്റെ പേര് തന്നെ പറയാലോ ഞാൻ ചോദിക്കാൻ പോവില്ലല്ലോ.
നിനക്ക് നേരിട്ട് ഞാൻ ഡിവോഴ്സ് പേപ്പർ തന്നിട്ടില്ലേ.ആ ഞാനെന്തിനാ പിന്നെ നിന്റെ വീട്ടിലേക്ക് അയക്കുന്നെ. നമ്മളെ തമ്മിൽ തെറ്റിക്കാൻ അവൻ ചെയ്ത ചതിയാണത്. പ്ലീസ് സഫു ഞാൻ പറയുന്നത് കേൾക്ക്. എനിക്ക് നിന്നെ വേണം. സ്റ്റിൽ ഐ ലവ് യു.
ഇഷ്ടം കൂടിയൊണ്ട് ആയിരിക്കും നിന്നെ തല്ലിയതിന്നു പകരം എന്റെ സമീർക്കയെ തല്ലാൻ ആളെ വിട്ടതും എന്റെ വീട്ടിൽ ആളെ അയച്ചു എനിക്ക് വേണ്ടി വില പറഞ്ഞതും.
അനാവശ്യം പറയരുത് സഫു. ഞാൻ സമീർക്കയെ തല്ലാൻ ആളെ വിട്ടന്നോ. എനിക്കെന്താടി വട്ടുണ്ടോ.
വീണ്ടും വീണ്ടും കളവ് പറയണ്ട. ഞാൻ വിശ്വസിക്കാനും പോകുന്നില്ല.
ടീ കോപ്പേ ഇല്ലാത്തത് പറഞ്ഞ എന്റെ സ്വഭാവം മാറും. നിന്റെ സമീർക്കയ കള്ളം പറയുന്നത്. എനിക്ക് ആരെയെങ്കിലും തല്ലണമെങ്കിൽ വീട്ടിൽ കേറി വരെ തല്ലും. അല്ലാതെ ആളെ വിട്ടു തല്ലികില്ല.
കളവ് പറയുന്നത് നീയാണ്. എന്റെ ഇക്ക കളവ് പറയില്ല.
ഞാൻ എപ്പോഴടി നിന്നോട് കളവ് പറഞ്ഞിട്ടുള്ളത്. അവനും ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
തല്ലിനും വഴക്കിനും ഒന്നുമല്ല ഞാൻ വന്നത്. എനിക്ക് ജോലിക്ക് വരാൻ പറ്റില്ല അത് പറയാനാ ഞാൻ വന്നത്.
വരണ്ട. നാളെ പോലിസ് സ്റ്റേഷനിൽ വെച്ചു കാണാം നമുക്ക്.
ഫൈസി പ്ലീസ് റബ്ബിനെ ഓർത്ത് എന്നെ ഒന്ന് വെറുതെ വിട്.
ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ വേണം. നീ വാശി കളഞ്ഞു വീട്ടിലേക്ക് വാ. നീ വാശി കാണിക്കുംതോറും ഞാനും വാശി കാണിക്കും. അത് കൊണ്ട് കഴിഞ്ഞതെല്ലാം മറക്കാം.
ഒരിക്കലും ഇല്ല. നീ ചെയ്തതൊന്നും മറക്കാനും എനിക്ക് പറ്റില്ല. നിന്റെ കൂടെയിനി ഈ ജന്മത്തിൽ ഞാൻ വരികയും ഇല്ല.
ഒന്നും മറക്കണ്ട. എന്റെ കൂടെ വരികയും വേണ്ട. ബോസും പിഎയും ആയി നമുക്ക് ജീവിതകാലം മുഴുവൻ ഇവിടങ്ങ് കഴിയാം. അല്ലാതെ എന്നെ വിട്ടു വേറൊരു ജീവിതം നിനക്കുണ്ടാവുമെന്ന് നീ കരുതണ്ട.
നീ നോക്കിക്കോ നിന്നെ കൊണ്ട് തന്നെ 48ദിവസത്തിനുള്ളിൽ എന്നെ ഈ ഓഫീസിൽ നിന്നും പുറത്താക്കിക്കും അല്ലെങ്കിൽ എന്റെ പേര് മാറ്റി വിളിച്ചോ. അവൾ വെല്ലുവിളിക്കുന്നത് പോലെ പറഞ്ഞു കൊണ്ട് ഇറങ്ങിപോയി.
ഇതൊക്കെ കേട്ടു കൊണ്ട് ഒരാൾ കൂടിയുണ്ടായിരുന്നു വെളിയിൽ. തേജ. അവന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.സഫുംഫൈസിയും തമ്മിൽ ഇങ്ങനെയൊക്കെ പ്രോബ്ലം ഉണ്ടായിരുന്നോ. തനിക്ക് പരിജയം ഉള്ള പൊട്ടി പെണ്ണല്ല ഇപ്പോഴത്തെ സഫ്ന. ഏതായാലും ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ. നമുക്ക് വിശദമായി തന്നെ പരിജയപെടാം.
*****
ടാ ഫൈസി നിനക്ക് മുന്നേ അറിയാമായിരുന്നോ അവൾ നിന്നെ ഇട്ടിട്ട് പോകും ഇങ്ങനൊക്കെ അപ്പൊ ചെയ്യണമെന്നല്ലാം. നിനക്ക് ഭാവി കാണാനുള്ള കഴിവും ഉണ്ടോ.
ഒന്ന് പോടാ കോപ്പേ. ഞാൻ അവൾക്ക് ബാങ്കിൽ ജോയിന്റ് അകൗണ്ട് എടുക്കാൻ അകിത അതെല്ലാം. ഇനി ഒരിക്കലും ഒരു രൂപക്ക് പോലും ആരുടെയും മുന്നിൽ കൈ നീട്ടരുതെന്ന് കരുതി ചെയ്തതാ. അതിലിടക്കല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്. വേറെയും എന്തൊക്കെയോ പ്ലാൻ ഇട്ടിരുന്നു. അവൾ വരട്ടെ ബാക്കിയെല്ലാം അപ്പൊ കാണാം.
വേറെന്ത് പ്ലാൻ.
അവൾ എന്നോട് തമാശക്ക് ചോദിച്ചു എന്നെ ഓഫീസിലെ എംഡി യാക്കൊന്ന്. ഞാൻ അതും നിറവേറ്റി കൊടുത്തു. ലീഗലി അവളിപ്പോ മാനേജിങ് ഡയരക്ടറിലെ ഒരംഗം ആണ്. തേജക്ക് മാത്രമേ അറിയൂ ഇതൊക്കെ.
നിന്നെ പോലെ ഭാര്യയെ സ്നേഹിക്കാൻ നിനക്കെ കഴിയു. അവൾ ശരിക്കും ഒരു ഭാഗ്യവതിയാ.
അവന്റെ മുഖത്ത് വേദന നിറഞ്ഞൊരു പുഞ്ചിരി കണ്ടു.
എല്ലാം ശരിയാകുമെടാ. 48ദിവസം ഒന്നും വേണ്ടടാ. അതിന് മുൻപ് തന്നെ നമുക്ക് എല്ലാം ശരിയാക്കാം. ഫൈസി ഒന്ന് മൂളുക മാത്രം ചെയ്തു.
******
ഫൈസി നേരത്തെ തന്നെ ഓഫീസിൽ എത്തിയിരുന്നു. സഫു എന്തായാലും വരുമെന്ന് അവന് അറിയാമായിരുന്നു. അവളെയും കാത്തിരുന്നു. തേജയുമായി സംസാരിച്ചു ഇരിക്കുമ്പോഴാണ് സഫു വന്നത്. അവളെ കണ്ടതും അവന് ദേഷ്യവും സങ്കടവും ഒക്കെ വന്നു. പ്രതീക്ഷകളൊക്കെ പോവുന്നത് പോലെ തോന്നി. ഫൈസി സൂക്ഷിച്ചു നോക്കുന്നത് കണ്ടു എന്താണെന്ന് നോക്കാൻ തേജയും അങ്ങോട്ട് നോക്കി. സഫുനെ കണ്ടു അവനും ഞെട്ടി. ഓഫീസ് തുടക്കനും വൃത്തിയാക്കാനും ഒക്കെയായി ഒരു സ്ത്രീവരൽ ഉണ്ട്. അവർക്ക് യൂണിഫോം ആയി കടും നീല കളർ സാരിആയിരുന്നു. അവരെ ബുദ്ധിമുട്ട് കണ്ടു ഫൈസി തന്നെയാണ് അത് വാങ്ങി കൊടുത്തത്. അവരെ അതേ സാരിയാണ് അവൾ ഉടുത്തിന്. തന്നോടുള്ള ദേഷ്യം ആണ് ആ വേഷത്തിലൂടെ അവൾ കാണിച്ചതെന്ന് ഫൈസിക്ക് മനസ്സിലായി.ഈ സമയത്തു അവളെ കണ്ടാൽ തന്റെ ദേഷ്യം മുഴുവൻ അവളോട് തീർത്തു പോകുമെന്ന് അവന്ന് തോന്നി. അവൻ രഹനയെ വിളിച്ചു പറഞ്ഞു ആര് വന്നാലും അകത്തേക്ക് വിടണ്ട. മീറ്റിങ്ങിലാണെന്ന് പറഞ്ഞേക്ക്. ഒരാവശ്യം ഇല്ലാഞ്ഞിട്ടും തേജയെ പിടിച്ചിരുത്തി ഓരോന്ന് സംസാരിച്ചു ഇരുന്നു. സഫു മുകളിലേക്ക് പോകാൻ നോക്കിയതും രഹന തടഞ്ഞു. തേജയുമായി എന്തോ ഡിസ്കഷൻ ആണ് ആരും പോകരുതെന്ന് പറഞ്ഞിന്.
അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. അതിന് മാത്രം എന്ത് കുന്ത അവർ തമ്മിൽ സംസാരിക്കാൻ ഉള്ളത്. പോയാൽ എന്താ ഭൂമി അടിമറിഞ്ഞു പോകുമോ. എന്നാലൊന്ന് കണ്ടിട്ട് തന്നെ കാര്യം. അവൾ രഹ്ന പറഞ്ഞത് കേൾക്കാതെ ഫൈസിയുടെ ക്യാബിനിലെക്ക് പോയി. മുട്ടുക പോലും ചെയ്യാതെ അകത്തേക്ക് കയറി. എന്ത് ഡിസ്കഷൻ ആണ് നടക്കുന്നതെന്ന് അറിയണമല്ലോ. അകത്തേക്ക് കയറിയതും അവൾ ഞെട്ടി തരിച്ചു നിന്നു. കൃഷ്ണ.......അവളുടെ മുഖത്തെ ഞെട്ടൽ കണ്ടു ഫൈസി കരുതിയത് തേജ പെണ്ണാണെന്നല്ലേ ഇത്രയും നാൾ കരുതിയത് ആണാണെന്ന് അറിഞ്ഞുള്ള ഞെട്ടൽ ആയിരിക്കും. അവൾ ചുറ്റും നോക്കി തേജ എവിടെ പോയി. ഇവിടെ ഇവർ രണ്ടു പേരല്ലേ ഉള്ളൂ.
ഫൈസി തേജയെ സഫുന് പരിജയപെടുത്തി. സഫു ഇത് തേജ. എന്റെ പിഎ ആണ്. റിയൽ നെയിം തേജസ്.
അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ടാ കിച്ചു അവൾ അവന്റെ നേരെ വിരൽ ചൂണ്ടി വിളിച്ചു.
കിച്ചു..സോറി. ഐ ആം തേജസ് അവൻ സ്വയം പരിജയപെടുത്തി അവൾക് നേരെ കൈ നീട്ടി.
തേജയോ????? നീ കൃഷ്ണയല്ലേ.
കൃഷ്ണ.... കിച്ചു ... ആരാ അത്. അവൻ അറിയാത്ത ഭാവത്തിൽ കൈ മലർത്തി.
നീ തന്നെ കൃഷ്ണ . നിന്നെ കണ്ടാലെന്താ എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ.
എന്നെ കളിപ്പിക്കല്ലേ കിച്ചു.
സഫു ഇത് തേജസ്. നിനക്ക് ആള് മാറിയതാവും. ഫൈസി പറഞ്ഞു.
ഫൈസി ഇതാരാ എനിക്ക് മനസ്സിലായില്ല.
അവൾക്കും ആകെ കൺഫ്യുസ് ആയി. ഇനി എനിക്ക് ആള് മാറിയതാണോ. ഇത് കിച്ചുവെന്ന കൃഷ്ണയല്ലേ. അവന്റെ മുഖത്ത് അറിയുന്ന ഭാവം പോലും ഇല്ലല്ലോ.
ഇത് സഫ്ന. എന്റെ...
പുതിയ സ്റ്റാഫ് ആണ്. ബാക്കി ഫൈസിപറയുന്നതിന് മുൻപ് അവൾ പൂരിപ്പിച്ചു.
ഫൈസി അവന്റെ മുന്നിൽ വെച്ചു സീൻ അകണ്ടെന്ന് കരുതി വേറൊന്നും പറഞ്ഞില്ല.
ഏതാ സെക്ഷൻ തേജ ഒന്നും അറിയാത്ത പോലെ തന്നെ ബീഹെവ് ചെയ്തു.
ഇവിടെ എന്റെ ക്യാബിനിൽ തന്നെ ഒരു ടേബിളും ചെയറും ഇട്ടാൽ മതി.
സോറി സർ എനിക്ക് ഇവിടെ പറ്റില്ല. ഞാൻ തേജയുടെ കൂടെ അവന്റെ ക്യാബിനിൽ ഇരുന്നോളാം.
എന്റെ കൂടെയോ അതൊന്നും പറ്റില്ല. എനിക്കിഷ്ടമല്ല എന്റെ ക്യാബിൻ ഷെയർ ചെയ്യുന്നത്.
ഇഷ്ടമല്ലെങ്കിൽ അവന് വേറെ ക്യാബിൻ റെഡിയാക്കി കൊടുക്ക് അല്ല പിന്നെ. ഞാൻ അവിടെ കാണും അതും പറഞ്ഞു അവൾ ഇറങ്ങി പോയി.
അറിയാഞ്ഞിട്ട് ചോദിക്കുവാ ആക്രി സാധനങ്ങൾ കൊണ്ട് ഓഫീസ് നിറയ്കാന്ന് നീ നേർച്ച വല്ലതും നേർന്നിട്ടുണ്ടോ.
ആക്രി സാധനങ്ങളോ
ആ. മിനിഞ്ഞാന്ന് ഷെറിൻ എന്നോരുത്തി. ഇന്നിപ്പോ ദാ അഹങ്കാരം തലക്ക് പിടിച്ച വേറൊന്ന് സഫ്ന.
അവൻ തേജയെ നോക്കി ഇളിച്ചു കാണിച്ചു.
ഇങ്ങനെ ഇളിച്ചമതി എല്ലാത്തിനും. സത്യം പറയാലോ ഷെറിയുടെ ജാഡസ്വഭാവം കണ്ടു തന്നെ തല പെരുത്ത് നിക്കുവാ . അപ്പോഴാ ഇതിനെ കൂടി. അതും എന്റെ കാബിനിൽ. എന്നെ കൊണ്ടൊന്നും പറ്റില്ല.
നീയൊന്ന് അടങ്ങ്. ഞാനൊരു വഴി ആലോചിക്കട്ടെ. അത് വരെ സഫു അവിടെ ഇരിക്കട്ടെ. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്.
സഹിക്കാൻ പറ്റാതായ ഞാനങ്ങു പോകും പറഞ്ഞില്ലെന്നു വേണ്ട. ആ eye കെയർ ന്ന് ഇപ്പോഴും എന്നെ തിരിച്ചു വിളിക്കുന്നുണ്ട്.
ഓഹ് പിന്നേ... കോപ്പാണ്. ഏതോ ഒരുത്തി എട്ടിന്റെ പണി തന്നോണ്ടല്ലേ അവിടതെ ജോലി പോയത്. ഞാനറിഞ്ഞില്ലെന്ന് കരുതിയോ. അവൾ കാരണം നിന്നെ അവിടെ നിന്ന് അവർ ചവിട്ടി പുറത്താക്കിയതല്ലേ.
ഏതോ ഒരുത്തിയല്ല തെണ്ടീ. നിന്റെ പുന്നാര കെട്ടിയോൾ സഫുവാ ആ പിശാച്. അവളുടെ പൂച്ചകണ്ണും റെഡ് മൂക്കുത്തിയും കോപ്പിലെ ഐഡിയയും അവൻ മനസ്സിൽ പിറു പിറുത്തു്.
നീ എന്തെങ്കിലും പറഞ്ഞോ.
ഏയ് ഇല്ല. സഫ്ന ആദ്യായിട്ട് വരുവല്ലേ. ഓഫീസ് കാര്യങ്ങൾ ഒന്ന് പറഞ്ഞു കൊടുത്തിട്ട് വരാം. അവൻ പുറത്തേക്ക് പോയി. നിനക്ക് എന്റെ കാബിനിൽ ഇരിക്കണം അല്ലെ. ഇരുന്നത് തന്നെ. നീ അങ്ങ് വാ കാണിച്ചു തരാം കിച്ചു ആരാണെന്ന്.
കുറച്ചു കഴിഞ്ഞു രഹന ഓടികിതച്ചു ഫൈസിയുടെ അടുത്തേക്ക് വന്നു.
സർ സഫ്‌നയും തേജയും തമ്മിൽ പൊരിഞ്ഞ തല്ല്. സഫ്നയെ തേജ തല്ലി.
ഫൈസി ഞെട്ടി പിടഞ്ഞു എണീറ്റു തേജയുടെ കാബിനിലേക്ക് ഓടി.
....... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 63
നീ പോടാ മാക്രി
നീ പോടീ പൂച്ചക്കണ്ണി
മരത്തലയൻ സോഡാകുപ്പി കണ്ണടയും വെച്ചു ആളെ പറ്റിക്കാൻ നടക്കുന്നു.
നീ പോടീ നീർക്കോലി ചവിട്ടി കൂട്ടി അടുപ്പിൽ ഇട്ടു കത്തിക്കും ഞാൻ. എന്നോട് കളിക്കാൻ നിക്കണ്ട പറഞ്ഞേക്കാം.
നിന്റെ സോഡാകുപ്പി കണ്ണടയ ചവിട്ടി പൊട്ടിച്ചു കളയണ്ടേ. ആലിലക്കണ്ണന്റെ പാട്ടും പാടി തപ്പിതടഞ്ഞു നടക്കുന്നത് കാണാൻ നല്ല ചേലായിരിക്കും.
നിന്റെ ഉണ്ടകണ്ണാടി കുത്തിപൊട്ടിക്കണ്ടേ അത് കാണാനായിരിക്കും കൂടുതൽ മോഞ്ച്.
കണ്ണ് കുത്തിപൊട്ടിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ഇങ് വാ അണ്ണാച്ചി. കഴുത. തമിഴൻ പട്ടര്.
സ്റ്റോപ്പിറ്റ്. ഇത് ഓഫീസ് ആണോ അതോ ചന്തയോ. ഫൈസി കയറി വന്നു.
കണ്ടിട്ട് മനസ്സിലായില്ലേ ഫിലിം തിയേറ്റർ ആണ്
ന്യൂ ഫിലിം ഓടിക്കൊണ്ടിരിക്കുകയാ. ഫിലിം നെയിം ഫ്രോഡ് തമിഴൻ അണ്ണാച്ചി. സഫു ഫൈസിയോട് ആക്കിയത് പോലെ പറഞ്ഞു.
നീയാടി ഫ്രോഡ്. തേജ പറഞ്ഞു.
ശരിക്കും ഇവിടെന്താ പ്രശ്നം. നാണം ഇല്ലേ കൊച്ചു കുട്ടികളെ പോലെ തല്ല് കൂടാൻ.
ഞാനാരോടും തല്ല് കൂടിയിട്ടില്ല ഈപൂച്ചകണ്ണിയ തല്ലുണ്ടാക്കിയത്.
ദുഷ്ടാ വായെടുത്ത കളവേ പറയു ഈ സോഡാകുപ്പി ഇവന ആദ്യം ഉടക്ക് ഉണ്ടാക്കിയത്.
ഐ സെ സ്റ്റോപിറ്റ് അവൻ ടേബിളിൽ ശക്തിയായി അടിച്ചു. എല്ലാവരും ഞെട്ടി അനങ്ങാതെ നിന്നു. ഫൈസി കാബിൻ നോക്കി. കടലാസും ഫയലും സാധനങ്ങളും എല്ലാം ചിതറികിടപ്പുണ്ട്. സഫുവും തേജയും ആണെങ്കിൽ പരസ്പരം പോരടിക്കാൻ തയ്യാറായത് പോലെ നിൽക്കുന്നു. രണ്ടു പേരെയും മറ്റു സ്റ്റാഫുകൾ പിടിച്ചു വെച്ചിട്ട ഉള്ളത്. തേജയും സഫ്‌നയും ഒഴിച്ച് ബാക്കിഎല്ലാവരോടും പോകാൻ ഫൈസി പറഞ്ഞു. അവൻ രണ്ടു പേരെയും നോക്കി.
സഫു കാണാത്തത് പോലെ മുഖം തിരിച്ചു തിരിഞ്ഞു നിന്നു. തേജ മുകളിലേക്ക് ഫാൻ നോക്കി നിന്നു.
രഹന വരുന്ന വഴിക്ക് കുറച്ചൊക്കെ നടന്നത് പറഞ്ഞിരുന്നു. തേജ ഏതോ ഫിലിം സ്റ്റാറിന്റെ ഫോട്ടോ അവന്റെ കാബിനിൽ ഒട്ടിച്ചു വെച്ചു. സഫു കയറിവന്നപ്പോൾ ആ ഫോട്ടോ തന്നെ നോക്കി തേജയെയും നോക്കി ഫോട്ടോ പറിച്ചെടുത്തു തേജയുടെ മുന്നിലേക്ക് ഇട്ടു. തേജ പോയി വീണ്ടും അതവിടെ ഒട്ടിച്ചു. സഫു ദേഷ്യത്തോടെ ആ ഫോട്ടോ കീറി പറിച്ചു തേജയുടെ മുഖത്തേക്ക് എറിഞ്ഞു. തേജ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ എടുത്തു സഫുന്റെ തലക്ക് ഒറ്റ അടി. പിന്നെ രണ്ടാളും തമ്മിൽ പൊരിഞ്ഞ വഴക്കായിരുന്നു
ആരുടെ ഫോട്ടോയാ അത് ഫൈസി തേജയോട് ചോദിച്ചു.
എനിക്കിഷ്ടപെട്ട ഒരു ഹിന്ദി ഫിലിം സ്റ്റാറിന്റെയാ അവനത് കാണിച്ചു കൊടുത്തു.
അതിന് നിനക്കെന്തായിരുന്നു പ്രോബ്ലം. ഫൈസി സഫുനെ നോക്കി.
എനിക്കിഷ്ടം അല്ല ആ നടനെ.
നിന്റെ ഇഷ്ടം നോക്കിയാണോ അവൻ നടക്കേണ്ടത്. അവന്റെ കാബിൻ ആണിത്.
ഇപ്പൊ യൂസ് ചെയ്യുന്നത് ഞാനാണ്. എന്റെ ഇഷ്ടമേ ഇവിടെ നടക്കൂ. പറ്റില്ലെങ്കിൽ പറഞ്ഞു വിട്ടേക്ക് എന്നെ.
മനപ്പൂർവം ഉടക്ക് ഉണ്ടാക്കുകയാണ് പിശാച്. എന്നെകൊണ്ട് അവളെ പുറത്താക്കിക്കും എന്ന് വെല്ലുവിളിച്ചതല്ലേ അതിന് വേണ്ടിയാരിക്കും ഉടക്ക്.
അവളെ ഇഷ്ടം നോക്കി നടക്കാൻ എനിക്കും ആവില്ല.
സന്തോഷം. പെട്ടെന്ന് തന്നെ ഒന്ന് പോകാൻ പറ ഈ കഴുതയോട്. സഫു തേജയെ നോക്കി പറഞ്ഞു.
കഴുത നിന്റെ കെട്ടിയോൻ. അവനെ പോയി വിളിയെടി കഴുതാന്ന്.
എന്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ലോ അവൾ തേജയുടെ നേരെ കൈ ചൂണ്ടി.
പറഞ്ഞ നീയെന്ത ചെയ്യും. നിന്റെ ഭർത്താവ് ഒരു മരക്കഴുത. തലയിൽ ആൾതാമസം ഇല്ലാത്ത ഒരു പോത്ത്. ഉണ്ടായിരുന്നെങ്കിൽ നിന്നെ കെട്ടുവായിരുന്നോ.
എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ ഞാൻ സഹിക്കും എന്റെ ഭർത്താവിനെ പറഞ്ഞാലുണ്ടല്ലോ. ഫൈസിയെ നോക്കി കണ്ണടിച്ചു കൊണ്ട് അവൾ തേജയെ നോക്കി പറഞ്ഞു.
നിന്റെ ഭർത്താവ് ഒരു ലൂസ്.... മന്നബുദ്ധി... കൊരങ്ങൻ.. കഴുത... വെറും കഴുതയല്ല കോവർ കഴുത.... മരപ്പോത്ത്.
തേജയെ പിരികേറ്റി എന്നെ തെറിവിളിപ്പിക്കുന്നതാണെന്ന് ഫൈസിക്ക് മനസ്സിലായി.
നിർത്തുന്നുണ്ടോ രണ്ടും. അവളെ ഭർത്താവ് നിന്നോട് എന്ത് തെറ്റ് ചെയ്തേടോ അതിനെ ഇങ്ങനെയൊക്കെ വിളിക്കാൻ.
ഇവളെ കെട്ടിയില്ലേ അതിനേക്കാൾ വലിയ തെറ്റൊന്നും ആ അരവട്ട് ചെയ്തിട്ട് ഉണ്ടാവില്ല. കണ്ണ് പൊട്ടനെന്ന തോന്നുന്നേ. അല്ലാതെ ഇവളെ കെട്ടുമോ.
ഒന്ന് നിർത് തേജ. അതൊരു പാവം കെട്ടിയോൻ ആയിരിക്കും. പാപം കിട്ടും അങ്ങനെയൊക്കെ പറഞ്ഞാൽ.
നിന്റെ വർത്താനം കേട്ട നിന്നെ പറഞ്ഞത് പോലെ തോന്നുവല്ലോ. ഞാൻ അവളെ കെട്ടിയോനെയാ വിളിക്കുന്നെ. തേജക് ഫൈസിയുടെ മുഖം കണ്ടു ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു.
നീ വിളിച്ചോടാ എനിക്കങ്ങ് ഒരുപാടിഷ്ടായി എന്റെ കെട്ടിയോനെ വിളിച്ചത്. അതൊരു പാവം ഒന്നും അല്ല. ഞാൻ കെട്ടിപെട്ടുപോയതാ.
ബെസ്റ്റ് ഭാര്യ. നീ പറഞ്ഞത് ശരിയാ അവളെ കെട്ടിയോൻ ഒരു പാവം തന്നെയാ ഫൈസി. ഈ ഭ്രാന്തിയെ എങ്ങനെ സഹിക്കുന്നുവോ ആവോ.
ഭ്രാന്തി നിന്റെ കെട്ടിയോൾ
ഇവളെ ഞാനിന്ന് തേജ ചുറ്റും നോക്കി നിലത്ത് നിന്നും ആഷ് ട്രേ എടുത്തു ഒറ്റയേർ.
ഫൈസി അത് ക്യാച് പിടിച്ചു.
നിർത്തുന്നുണ്ടോ രണ്ടും.
നിർത്താം ഒരു നിമിഷം പോലും ഇവൾ എന്റെ മുന്നിൽ ഉണ്ടാവാൻ പാടില്ല. ഇപ്പൊ ഇറങ്ങിക്കോളണം എന്റെ കാബിനിൽ നിന്നും.
പള്ളിൽ പോയി പറഞ്ഞമതി അത്. നീ വേണേൽ പോയിക്കോ.
ഫൈസി തേജയെ തന്നെ നോക്കിനിന്നു. ഇന്ന് വരെ എന്ത് പറഞ്ഞാലും മൂളികേട്ടു നിൽക്കുന്ന ഒരക്ഷരം തിരിച്ചു പറയാത്ത ഒരു പാവം അപ്പാവി പയ്യൻ. ഇന്ന് അവന്റെ സ്വഭാവം ആകെ മാറിയിരിക്കുന്നു. സഫുവും അത് പോലെ തന്നെ. രണ്ടു പേരും തമ്മിൽ എന്തോ ഒരു കണക്ഷൻ ഉള്ളത് പോലെ തോന്നി അവന്. എന്തൊക്കയോ തേജ എന്നിൽ നിന്നും മറച്ചു വെക്കുന്നത് പോലെ. ഇവൻ തന്നെയാണോ ഇനി കൃഷ്ണ. ഇവനെന്തിനാ പേര് മാറ്റി പറഞ്ഞത്.
നീയെന്താ ആലോചിക്കുന്നേ തേജ ഫൈസിയെ വിളിച്ചു.
സഫു എന്റെ കാബിനിൽ ഇരുന്ന മതി. അവളെ സാധനം എല്ലാം എടുത്തു അവിടെ കൊണ്ട് വെച്ചേക്ക്.
അവൾക്ക് അടികിട്ടിയത് പോലെയായി. ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന് കരുതിയില്ല. ഇവന്റെ കൂടെ പോകുന്നതിലും ഭേദം തേജ തന്നെയാണ്.
ഞാൻ ഇവിടെ തന്നെ ഇരുന്നോളം ഇനി ഒരു പ്രോബ്ലം ഉണ്ടാക്കില്ല.
ദിസ് മൈ ഓഡർ. പറഞ്ഞത് അനുസരിച്ച മതി. അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു. അവൾ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി.
കണ്ടില്ലേ ഫൈസി ഈ പൂച്ചകണ്ണിയുടെ അഹങ്കാരം.
അറിയാഞ്ഞിട്ട് ചോദിക്കുവാ ബ്ലാക് കളർ തോറ്റു പോവും അവളുടെ കണ്ണിന് മുന്നിൽ എന്നിട്ടെന്തിനാടാ നീ അവളെ പൂച്ചക്കണ്ണിന്ന് വിളിക്കുന്നെ.
ഓപ്പോസിറ്റ് വിളിച്ചാലേ ചീത്തവിളിക്കുന്നത് പോലെയാകു.അല്ലാതെ ബ്ലാക്ക് ഐ യെ ബ്ലാക്ക് ഐ ന്ന് ആരെങ്കിലും വിളിക്കോ.ഇനിയും നിന്നാൽ ചോദ്യങ്ങളുടെ പെരുമഴയാകും മുങ്ങുന്നത ബുദ്ധി. അവനും പുറത്തേക്ക് ഇറങ്ങി. അപ്പോഴാ ഫൈസി വിളിച്ചത് കിച്ചു
എന്താ..... അവൻ വിളികേട്ടു. തേജക്ക് അപ്പോഴാ അബദ്ധം മനസ്സിലായത്.
ഞാൻ കിച്ചുന്ന് അല്ലെ വിളിച്ചത്. നീയെന്തിനാ വിളി കേട്ടത്. പെട്ടന്ന് എന്നെ വിളിച്ചതെന്ന് തോന്നി. ആ പൂച്ചക്കണ്ണി കിച്ചു കിച്ചുന്ന വിളിച്ചു എനിക്ക് തന്നെ തോന്നിപോകുവാ ഞാൻ കിച്ചുവാണെന്ന്.
ഫൈസി ഒന്നമർത്തി മൂളി. തേജ പോയി.
******
ഫൈസി അവന്റെ റൂമിലേക്കും പോയി. അവൾ അവിടെ ഇരുന്നിട്ട് കണ്ടു. അവനെ കണ്ടിട്ടും നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു. അവൻ താടിക്ക് കയ്യും വെച്ചു അവളെ തന്നെ നോക്കിഇരുന്നു. ഒരു റെസ്പോണ്ട് കാണാത്തത് കൊണ്ട് അവൾ മെല്ലെ തലഉയർത്തി നോക്കി. തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു.
അവൾ പുച്ഛത്തോടെ മുഖം കോട്ടി.
ആരാ ഈ കിച്ചു
അവൾക്ക് തേജയോട് തല്ല് കൂടിയത് വിഡ്ഢിത്തം ആയെന്ന് മനസ്സിലായി.ഞാൻ തന്നെ എന്റെ കുഴി തോണ്ടിയത് പോലെയായി. ഈ പ്രശ്നത്തിനിടക്ക് ഞാനാണ് അൻസി എന്നറിഞ്ഞ ഇവൻ വെറുതെ വിടില്ല. തേജസ് തന്നെയാണ് കൃഷ്ണ. ഞാൻ അത് അവന്റെ അനിയത്തിയോട് തന്നെ ചോദിച്ചു മനസ്സിലാക്കി. തേജസ് എന്നാണ് റിയൽ നെയിം. വീട്ടിൽ കൃഷ്ണ എന്നാണ് അച്ഛനും അമ്മയും വിളിക്കൽ. എല്ലാവരും അത് ചുരുക്കി കിച്ചുവെന്നാക്കി. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാനിത് വരെ അവനോട് നെയിം ചോദിച്ചിട്ടില്ല. നീ തന്നെയാണ് കൃഷ്ണ എന്ന് എനിക്ക് മനസ്സിലായെന്ന് പറയാൻ കാബിനിലേക്ക് പോയപ്പോൾ കണ്ടത് കഴിഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല എന്ന് അറിയിക്കാൻ അവൻ ഫോട്ടോ ഒട്ടിച്ചു വെച്ചതാണ്. സമീർക്കയുടെ ബെൽറ്റോണ്ട് കിട്ടിയ തല്ലായിരുന്നു പെട്ടന്ന് ഓർമ വന്നത്. ദേഷ്യവും സങ്കടവും ഒക്കെ വന്നു. അതാ ആരാ എന്താന്ന് നോക്കാതെ കലിപ്പായതും സീനായതും. തല്ക്കാലം തേജയെ അറിയില്ലെന്ന് നടിക്കുന്നത നല്ലത്. ഇല്ലെങ്കിൽ എനിക്ക് തന്നെ എട്ടിന്റെ പണി കിട്ടും. എന്റെ പൂച്ചകണ്ണിന്റെ രഹസ്യം അറിയുന്നത് ഈ തെണ്ടിക്കാണ്.
കൃഷ്ണ എന്റെ ഫ്രണ്ട് ആണ്. തേജയെ പെട്ടെന്ന് കണ്ടപ്പോൾ അവനെന്ന് തോന്നി.എനിക്ക് ആള് മാറിയത.
കള്ളമാണ് അവൾ പറയുന്നത് അവളുടെ കണ്ണുകൾ അത് വിളിച്ചു പറയുന്നുണ്ട്. ഞാൻ കണ്ടു പിടിച്ചോളാം. അവൻ വിശ്വസിച്ചത് പോലെ മൂളി.
നിനക്ക് ഈ മസിൽമാൻമാരെ ഇഷ്ടം ആണല്ലോ. ഗുർമീത് ആണെങ്കിൽ മോഡൽ ആക്ടർ കൂടാതെ സെക്സി ഹോട് സ്റ്റാർ സിക്സ് പാക്ക് മസില്മാനും. എന്നിട്ടെന്താ ഇഷ്ടം അല്ലാതെ.
അവളുടെ മുഖത്ത് ഒരു ഞെട്ടൽ അവൻ ശ്രദ്ധിച്ചു. ആകെയൊരു പരവേശം. നെറ്റിയിലൂടെ വിയർപ്പ് പൊടിഞ്ഞു.
എനിക്ക് ഇഷ്ടം അല്ല അത്രതന്നെ അതും പറഞ്ഞു അവൾ എണീറ്റു. വെള്ളം എടുത്തു കുടിക്കുന്നത് പോലെ ചെയ്തു ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് ചെയ്തു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കാട്ടിക്കൂട്ടിയ വിഡ്ഢിത്തം. ഞാനത് മറന്നെങ്കിലും എല്ലാവരും കൂടി വീണ്ടും കുത്തിപൊക്കികൊണ്ട് വരുവാണല്ലോ. വല്ലാത്ത കഷ്ടം തന്നെ. തേജ നിന്നെ ഞാൻ വെറുതെ വിടുന്നു കരുതണ്ട.
എന്റെ പെണ്ണെന്താ ഇങ്ങനെ കാര്യമായിട്ട് ആലോചിക്കുന്നേ . പിറകിലൂടെ വന്നു അരയിലൂടെ കയ്യിട്ടു പിടിച്ചു ചെവിയിൽ പറഞ്ഞതും ഞെട്ടിപ്പോയി. ഗ്ലാസും വെള്ളവും കൈ വിറച്ചു നിലത്ത് വീണു. അവൾ അവന്റെ കൈ തട്ടി മാറ്റി പിറകിലെക്ക് തള്ളി മാറ്റി പോകാൻ നോക്കിയതും വെള്ളം ചവിട്ടി സ്ലിപ്പായി വീഴാൻ നോക്കി. അവൻ കയ്യിൽ പിടിച്ചു വലിച്ചത് കൊണ്ട് മൂക്കും കുത്തി നിലത്തേക്ക് വീണില്ല പകരം അവന്റെ നെഞ്ചത്തേക്ക് വീണു. ഉമ്മാ എന്റെ നെറ്റി അവളറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. ഒരു കൈ കൊണ്ട് നെറ്റി തടവി കൊണ്ട് മറു കൈ കൊണ്ട് അവന്റെ നെഞ്ചിൽ തൊട്ടു. ഇവന്റെ ദേഹത്ത് എന്താ ഇങ്ങനെ വേദനിക്കാൻ മാത്രം ഉള്ളത്. അവൻ എന്തോ ഓർമ വന്നത് പോലെ അവളെ കൈ എടുത്തു മാറ്റി. ഇതിന് മുന്പും അവന്റെ നെഞ്ചിലേക്ക് വീണിട്ടുണ്ട്. കെട്ടിപിടിച്ചിട്ടും ഉണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഒരു വേദന ഇപ്പോൾ. എന്തോ തടഞ്ഞത് പോലെ അവൾക്ക് തോന്നി. അപ്പോഴേക്കും അവൻ കൈ തട്ടി മാറ്റി. അവിടെ എന്തോ ഉണ്ട്.അതിലാണ് എന്റെ നെറ്റി ഇടിച്ചതും വേദനിച്ചതും. അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ലല്ലോ. എന്തായിരിക്കും അത്.
ഫൈസിയുടെ റൂമിലേക്ക് നോക്കിയ തേജ അവിടത്തെ കാഴ്ച കണ്ടു ചമ്മലോടെ മുഖം താഴ്ത്തി. അവന്റെയും ഫൈസിയുടെയും കാബിൻ ഒരു ഭാഗം ഗ്ലാസ് ആണ്. അത് കൊണ്ട് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ നോക്കി വിളിക്കാറ പതിവ്. അവൻ എണീറ്റു പോയി ആ ഭാഗത്തു കർട്ടൻ താഴ്ത്തി ഇട്ടു.ഇനി ഇത് എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. ഫൈസിയോട് സത്യം പറയണം. എനിക്ക് സഫുവിനെ പരിജയം ഉണ്ടെന്ന്. വെറും പരിജയം അല്ല നല്ല അടാർ പരിജയം. പറയുവാൻ ഒരു കഥതന്നെയുണ്ട്. ഒരു പൂച്ചകണ്ണിയുടെ നടക്കാതെ പോയ മോഹങ്ങളുടെ കഥ.അവളൊരിക്കലും അവനോട് അത് പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ ഞാൻ പൂച്ചകണ്ണിന്നു വിളിച്ചപ്പോ തന്നെ മനസ്സിലായേനെ. ഏതായാലും ഇപ്പൊ പറയില്ല അതിന് മുൻപ് എന്നോട് ചെയ്തതിനെല്ലാം എട്ടിന്റെ പണി തിരിച്ചു തന്നിട്ടേ പറയു. അവന്റെ മുഖത്ത് അറിയാതൊരു പുഞ്ചിരി വിരിഞ്ഞു.
അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കിയെങ്കിലും വിട്ടില്ല. അപ്പോഴാ അവന് ഒരു കാൾ വന്നത് അവളെ വിടാതെ തന്നെ മറുകൈ കൊണ്ട് കാൾ എടുത്തു. എന്തോ ബിസിനസ് കാര്യം ആണ് സംസാരിക്കുന്നത്. അവൾ മെല്ലെ കൈ മാറ്റി പോകാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു. ഏതായാലും ഇവൻ വിടുന്ന ലക്ഷണം ഇല്ല. ചുമ്മാ നിൽക്കുന്നതല്ലേ നേരത്തെ നെറ്റിയിടിച്ചത് എന്താന്ന് നോക്കി കളയാം. അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഫോണിൽ തന്നെയാണ് ശ്രദ്ധ.അവൾ മെല്ലെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. രണ്ടു ബട്ടൺ അഴിച്ചപ്പോഴാ അവള കാഴ്ച കണ്ടത്. എന്റെ മഹർ അവന്റെ കഴുത്തിൽ. കണ്ടതും നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി.നോക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി അവൾക്ക്. പെട്ടെന്ന് ഫൈസി അവളെ നോക്കി . അവൾ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു അവനും നോക്കി. ഷർട്ടിന്റെ ബട്ടൺ അഴിച്ചത് കണ്ടു. അവൻ പിന്നെ വിളിക്കാന്നു പറഞ്ഞു ഫോൺ വെച്ചു.
ഒരു പെണ്ണ് ഒരാണിന്റെ നെഞ്ചത്തേക്ക് ഇങ്ങനെ നോക്കിയാൽ ഒരു പ്രശ്നം ഇല്ല. അതേ സമയം ഞാനാണ് ഇങ്ങനെ നോക്കിയതെങ്കിൽ ഇവിടെ എന്തൊക്ക പുകിൽ ഉണ്ടായേനെ. വകുപ്പ് മാറില്ലേ.
അവൾ ചമ്മലോടെ മുഖം താഴ്ത്തി. എന്റെ നെറ്റിയിൽ തട്ടിയപ്പോ എന്താന്ന് അറിയാൻ അവൾ നിന്ന് പരുങ്ങി. സ്വർണ്ണം പുരുഷൻമാർക്ക് ഹറാമാണ്.
അതിന് ഇത് സ്വർണ്ണം ആണെന്ന് ആര് പറഞ്ഞു.
പിന്നിതെന്ത് കുന്തമാ.
എന്റെ ഹൃദയം.
ഹൃദയം ഇപ്പൊ മാലയുടെ രൂപത്തിൽ ഇറങ്ങിയോ അവൾ പരിഹാസത്തോടെ ചോദിച്ചു.
ആ ഇറങ്ങി. എന്റെ ഹൃദയം മാലയാക്കിയ ഞാൻ നിനക്ക് അന്ന് നിന്റെ കഴുത്തിൽ രണ്ടാമത് അണിയിച്ചത്. നീ അത് അഴിച്ചു തന്നപ്പോ എനിക്ക് തോന്നിയത് എന്റെ ഹൃദയം കീറിമുറിച്ചത് പോലെയാ. നിനക്ക് വേണ്ടെങ്കിലും എനിക്ക് അതില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. അത് കൊണ്ട് എന്നോട് തന്നെ ചേർത്തു വെച്ചു.
എന്തൊക്കെ ന്യായം പറഞ്ഞാലും സ്വർണ്ണം സ്വർണ്ണം തന്നെയാണ്. പുരുഷൻമാർക്ക് ഹറാമാണ്. കണ്ടപ്പോൾ പറഞ്ഞുന്നെ ഉള്ളൂ.
ഓക്കേ. ഞാൻ അഴിച്ചു മാറ്റികൊള്ളാം. അവൻ അത് അഴിച്ചെടുത്തു. അവളെ നേർക്ക് നീട്ടി. എനിക്ക് ഇത് അണിയാൻ പാടില്ലാത്ത സ്ഥിതിക്ക് നിനക്കാണ് ഇതിന്റെ അവകാശം.
എനിക്കൊന്നും വേണ്ട നിന്റെ ഈ മാല. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധം അവസാനിച്ചതാണ്.
എനിക്കും വേണ്ട ഇനിയിത്. നീയല്ലേ അണിയാൻ പാടില്ലെന്ന് പറഞ്ഞെ.
വേണ്ടെങ്കിൽ കൊണ്ട് പോയി വെയിസ്റ്റിൽ ഇട്ടേക്ക്.
വെയിസ്റ്റിൽ ഇടണം അല്ലേ. ഇട്ടേക്കാം. വെസ്റ്റിൽ തന്നെ ഇട്ടേക്കാം. അവൻ അവളെതന്നെ നോക്കി പറഞ്ഞു. അവളുടെ അടുത്തേക്ക് വന്നു. അവന്റെ വരവിൽ എന്തോ സ്പെല്ലിങ് തോന്നി അവൾക്ക്. അവൾ പിറകിലേക്ക് നടന്നു ചുമരിൽ തട്ടി നിന്നു. അവൻ മാല കയ്യിൽ എടുത്തു അവളെ കഴുത്തിനു നേരെ നീട്ടി. അതണിയിക്കാൻ നോക്കി. അവൾ അവന്റെ കൈ പിടിച്ചു തടഞ്ഞു. താൻ എന്താ ഈ കാണിക്കുന്നേ. എന്നെ വിട് എനിക്ക് ഇത് വേണ്ട. അവൻ അതൊന്നും കേൾക്കാത്തമാതിരി ബലമായി തന്നെ അവളെ കഴുത്തിൽ കെട്ടി കൊടുത്തു.
എന്നെ സംബന്ധിച്ചിടത്തോളം വെയ്‌സ്‌റ്റിൽ തന്നെയാണ് ഇട്ടത്. നിനക്ക് തീരുമാനിക്കാം കൊണ്ട് പോയി കളയണോ വേണ്ടയൊന്ന്.
അവൾ അത് പിടിച്ചു കുറച്ചു സമയം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. അവൾ അവനെ ശക്തിയായി തള്ളി മാറ്റി.
പ്രണയം ഭ്രാന്ത് ആണെങ്കിൽ ഭ്രാന്ത് തന്നെയാ എനിക്ക്. നിന്നിൽ നിന്നും അടർന്നു വരാൻ തോന്നാത്ത വല്ലാത്തൊരു ഭ്രാന്ത്. ഇഷ്ടം ആണ് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഒരു പക്ഷേ എന്നെക്കാളേറെ.
അവൾക്ക് സമനില തെറ്റുന്നത് പോലെ തോന്നി.കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ റൂമിൽ നിന്നും ഇറങ്ങി പോകാൻ നോക്കിയതും ഞെട്ടിപ്പോയി. വാതിൽക്കൽ ഷെറി. അവൾ കണ്ണ് തുടച്ചു. മുഖത്ത് ചിരി വരുത്തി. നീ.... നീയെന്താ ഇവിടെ.
ഷെറിയും ഭ്രാന്ത് പിടിച്ച പോലെ നിൽക്കുകയാരുന്നു. അവൾ കണ്ടിരുന്നു അവിടെ നടന്നതെല്ലാം. സഫുനെ കൊന്നു കളയാനുള്ള ദേഷ്യം അവളിൽ ഇരച്ചു കയറി.
അവൾ കഷ്ടപ്പെട്ടു ദേഷ്യം അടക്കിപിടിച്ചു. ഷെറി അവളെ കൂട്ടി പുറത്തേക്ക് പോയി. പരസ്പരം എല്ലാം പറഞ്ഞു കഴിഞ്ഞതും ഷെറിക്ക് തലക്ക് അടികിട്ടിയത് പോലെയായി.
ഇവളെ കാണണ്ടെന്ന് കരുതിയാണ് സനയുടെ മാര്യേജ്ന് പോലും പോവ്വതിരുന്നത് എന്നിട്ടിപ്പോ ഫൈസിയുടെ ഓഫീസിൽ അവന്റെ കാബിനിൽ തന്നെ അവൾ..... ഷെറിക്ക് വട്ട് പിടിക്കുന്നത് പോലെ തോന്നി. ഫൈസി രണ്ടാളെയും വിളിക്കുന്നുന് പറയുന്നത് കേട്ടാണ് അവന്റെ കാബിനിലേക്ക് പോയത്. തേജയും ഉണ്ടായിരുന്നു അവിടെ. ഷെറിക്ക് ഒരു ഫയൽ കൊടുത്തു കരെക്ഷൻ ചെയ്യണംന്ന് പറഞ്ഞു. സഫുനോട് ഒരു ഫയൽ താഴെ നിന്ന് എടുത്തു കൊണ്ട് വരാൻ പറഞ്ഞു. എന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു അവൾ കസേരയിൽ പോയി ഇരുന്നു. തേജ ഫൈസിയെയും സഫുനെയും മാറി മാറി നോക്കി. ഫൈസി കാണാത്തമട്ടിൽ ആർക്കോ ഫോൺ വിളിക്കുന്നത് പോലെ ചെയ്തു എണീറ്റു പോയി. ഇങ്ങനെയെ സംഭവിക്കുന് അവന് ഏകദേശധാരണ ഉണ്ടായിരുന്നു.
ടീ പൂച്ചക്കണ്ണി നിന്നോടാ പറഞ്ഞത്.
എന്നെകൊണ്ടൊന്നും വയ്യ. വേണേൽ പോയി വാങ്ങിയിട്ട് വാ. അവൾ ഫോണിൽ തോണ്ടി ഇരുന്നു. അവൻ ഫോണിൽ വിളിച്ചു ആരോടോ പറഞ്ഞു. ഒരാൾ ഫയൽ കൊണ്ട് വന്നു കൊടുത്തു.
ഫൈസി ഇതാ ഫയൽ അവൻ അത് ഫൈസിക്ക് നേരെ നീട്ടി. തേജ കലിപ്പോടെ സഫുനെ നോക്കുന്നത് ഫൈസി കണ്ടു. ഞാനുള്ളോണ്ട ചീത്തപറയാത്തതെന്ന് അവന്ന് മനസ്സിലായി.ഫൈസിയും അവനും എന്തൊക്കെയോ ഡിസ്കഷൻ ചെയ്യുന്നത് അവൾ കണ്ടു. മൈൻഡ് ചെയ്യാത്ത പോലെ ഫോണിൽ തോണ്ടി ഇരുന്നു. റൂമിൽ മൊത്തം എന്തിനോ വേണ്ടി തിരയുന്നത് കണ്ടു. അവൾ
അതെല്ലാം കാണത്ത മട്ടിൽ തന്നെ ഇരുന്നേ ഉള്ളൂ. കുറേ കഴിഞ്ഞു ഒരു കെട്ട് ഫയൽ തേജ അവളെ മുന്നിൽ കൊണ്ട് വെച്ചു. അവൾ അവനെ നോക്കി.
വേണ്ടാത്ത ഫയൽസ് ആണ്. മുകളിൽ ലാസ്റ്റ് വൺ ഒരു റൂമുണ്ട് അവിടെ കൊണ്ട് വെച്ചേക്ക്.
വേണേൽ പോയി കൊണ്ട് വെക്ക്.
ഫൈസി ഇവൾ നിന്റെ റിലെറ്റിവ് ആണോ.
ആണോ സഫു. ഒന്ന് പറഞ്ഞു കൊടുത്തേ നമ്മൾ തമ്മിൽ ഉള്ള റിലേഷൻ. ഫൈസി അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഞങ്ങൾ തമ്മിൽ ഒരു റിലേഷനും ഇല്ല. നിനക്കെന്താപ്പോ വേണ്ടേ.
എനിക്കൊന്നും വേണ്ട. നീ എന്ത് തോന്ന്യവാസം ചെയ്താലും ഫൈസി ഒന്നും പറയില്ലെന്ന് മനസ്സിലായി.അങ്ങനെ ചെയ്യണമെങ്കിൽ നിങ്ങൾ തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്. അതാ ചോദിച്ചേ.
ഞങ്ങൾ തമ്മിൽ ഒരു കണക്ഷനും ഇല്ല. ഇത് കൊണ്ട് വെച്ച പോരെ. അതിന് എഴുതാപ്പുറം വായിക്കേണ്ട. അവൾ ആ ഫയൽസ് എടുത്തു പോകാൻ നോക്കി.
ആ റൂം ആരും യൂസ് ചെയ്യൽ ഇല്ല. അപ്പടി പൊടിയും മാറാലയും ആയിരിക്കും. അവിടെ എവിടെയെങ്കിലും വെച്ചു പെട്ടെന്ന് വരണം. അധിക സമയം ആ റൂമിൽ നിൽക്കണ്ട.
വേണ്ടന്നെ ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരാം എന്താ പോരെ. അവൾ മുഖം കൊട്ടി കൊണ്ട് പറഞ്ഞു.
ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വന്നെടാ.
അമേരിക്കയിൽ നിന്ന് എന്തെ കൂടെ പോരുന്നോ. അവൾ വിളിച്ചു പറഞ്ഞു.
അമേരിക്കയല്ലെടി അത് ഊളൻപാറയ.നിന്നെ പോലെ ഉള്ളവർ അവിടെയാ താമസം.
നീ പോടാ സോഡാകുപ്പി. അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി റൂമിൽ നിന്നും ഇറങ്ങി.
സഫു ഒരു മിനിറ്റ് അവൻ എണീറ്റു അവളെ പിറകെ ഓടിപോയി. അവളോട് എന്തോ പറയുന്നത് കണ്ടു. പെട്ടെന്ന് തന്നെ തിരിച്ചു വന്നു.
നീയെന്തിനാ വീണ്ടും അവളെ പിറകെ പോയത്.
ആ റൂമിന്റെ ലോക്ക് കേടാണ്. അകത്തുനിന്ന് ലോക്ക് ആയാൽ പിന്നെ പുറത്ത് നിന്നെ തുറക്കാൻ പറ്റു. അബദ്ധത്തിൽ പൂട്ടി പോയാലോന്നു പേടിച്ച. അതിൽ പെട്ട ശ്വാസം മുട്ടി ചത്തു പോകും. ഒരു ജനൽ പോലും അവിടെയില്ല. വാതിൽ ശരിയാക്കാൻ ഞാൻ മറന്നും പോയി.
ആ ഷേറിക്ക് ജാഡ ഉണ്ടെന്നേ ഉള്ളൂ. പറഞ്ഞതൊക്കെ അനുസരിക്കും. സഫ്ന നേരെ തലതിരിച്ചാണ്. വല്ലാത്തൊരു സ്വഭാവം. ഇങ്ങനെ പോയ നിന്റെ റിലേറ്റീവ് ആണെന്നും നോക്കില്ല. അടിച്ചു പല്ല് ഞാൻ തെറിപ്പിക്കും നോക്കിക്കോ. തേജ ഫൈസിയോട് പറഞ്ഞു.
ഫൈസി അവനെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളെ വിളിച്ചു പിറകെ പോയത് സഫുന്ന് വിളിച്ചാണ്. അവളോട് അടുപ്പം ഉള്ളവർ മാത്രമേ അങ്ങനെ വിളിക്കു. പിന്നെ അവൾ ഉടക്കി സംസാരിച്ചിട്ടും അവൻ അവൾക്ക് കൊടുത്ത കെയറിങ്. മൊത്തത്തിൽ വശപിശകാണ്. രണ്ടു പേർക്കും പരസ്പരം അറിയാമെന്നു കൺഫോം.സഫു കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. ഷെറിയുടെ കൂടെ ഇരുന്നും ഓഫീസിലെ മറ്റുള്ളവരോട് സംസാരിച്ചും നടന്നു. ഒരു ജോലിയും ചെയ്തില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ ചെയ്യാനും സമ്മതിച്ചില്ല. ഇടക്കിടക്ക് തേജയുമായി ഉടക്ക് ഉണ്ടാകുന്നതും ഫൈസി കാണുന്നുണ്ടായിരുന്നു. വൈകുന്നേരം ഓഫീസ് വിടുന്ന സമയം അവന്റെ കാബിനിൽ പോയി ബാഗും എടുത്തു വന്നു. അവനോട് മിണ്ടുകയോ മൈന്റ് ചെയ്യുകയോ ചെയ്തില്ല. അവന്ന് ഒഴിവാക്കാൻ പറ്റാത്ത കുറച്ചു വർക്ക് ഉള്ളത് കൊണ്ട് അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു അവനും ഓഫീസിൽ നിന്നും ഇറങ്ങി. പിന്നാലെ തേജയും ഓഫീസ് ലോക്ക് ചെയ്തു പോയി.
****
സഫു ഫോണിലേക്ക് നോക്കി റേഞ്ച് തീരെയില്ല അവള ഫോൺ വലിച്ചെറിഞ്ഞു. വാതിലിൽ ആഞ്ഞു മുട്ടി വിളിച്ചു. ആരും വിളികേട്ടില്ല. ചുറ്റും ഇരുട്ട് പടർന്നു. ശ്വാസം മുട്ടുന്നത് പോലെ. പേടിചിട്ട് ശരീരം വിറക്കാൻ തുടങ്ങി.അവൾ ചുമര് മൊത്തം പരതി നോക്കി സ്വിച്ച് ബോർഡ് കണ്ടു പിടിച്ചു. ഇപ്പൊ ഓഫ് ആകും എന്ന മട്ടിൽ ലൈറ്റ് തെളിഞ്ഞു.കുറച്ചു ആശ്വാസം തോന്നി. പോകാൻ ഇറങ്ങിയപ്പോഴാ ഫോൺ എടുത്തിലെന്ന് ഓർമ വന്നത്. തിരിച്ചു ഓഫീസിലേക്ക് തന്നെ വന്നു. എല്ലായിടത്തും പരതി നോക്കിയെങ്കിലും കിട്ടിയില്ല. ഈ റൂമിൽ ഫയൽ വെക്കാൻ വന്നപ്പോൾ മറന്നു പോയെന്ന് കരുതി വന്നു നോക്കിയതാ. റൂമിൽ കയറിയതും ആരോ വാതിൽ അടച്ചു. കുറേ വിളിച്ചെങ്കിലും ആരും തുറന്നില്ല. ഇതിനുള്ളിൽ കേറിയിട്ട് സമയം എത്രയായെന്ന് പോലും അറിയില്ല. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. തന്റെ അവസാനനിമിഷം ആണിതെന്ന് അവൾക്ക് തോന്നി. അവൾക്ക് ഫൈസിയെ ഓർമ വന്നു. അവൾ മഹറിൽ മുറുക്കെ പിടിച്ചു. അവൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു.അപ്പോഴുംഅവളെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു ഫൈസി.
........... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 64
വീട്ടിൽ എത്താറായതും ഒരു ബൈക്ക് ചീറി പാഞ്ഞു വന്നു. കാറിന്റെ അടുത്തെത്തിയതും കാറിന്റെ ഗ്ലാസിൽ ഒറ്റയടി.എന്നിട്ട്നിർത്താതെ പോവ്വുകയും ചെയ്തു. ###%%&&&&& ഫൈസി ചീത്ത വിളിച്ചോണ്ട് കാറിൽ നിന്ന് ഇറങ്ങി. ബൈക്ക് നോക്കി. ദൂരെ എത്തിയിരുന്നു. മിന്നൽ പോലെയേ കണ്ടുള്ളൂവെങ്കിലും പക്ഷേ എവിടെയോ കണ്ടത് പോലെ. അവൻ ആ ബൈക്ക് വന്നത് ഒന്നൂടി ഓർത്ത് നോക്കി. സ്പോർട്സ് ബൈക്ക് മുഖം ടവ്വൽ കൊണ്ട് മറച്ചു ഹെൽമെറ്റ് ഇട്ടിരുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു സഫുന്റെ എയ്ഞ്ചൽ. സഫു പറഞ്ഞു തന്ന അതേ രൂപം. അവൻ എന്തിന് എന്റെ പിന്നാലെ വന്നു.അപ്പോഴാണ് ഗ്ലാസിൽ ഒരു പേപ്പർ വെച്ചിട്ട് കണ്ടത്. അവൻ അതെടുത്തു നോക്കി. ബബിൾഗം കൊണ്ട് ഒട്ടിച്ചാണ് പേപ്പർ വെച്ചത്. തുറന്നു നോക്കി. . സഫു ഇത് വരെ ഓഫീസ് വിട്ടു പുറത്ത് വന്നിട്ടില്ല. അവളെന്തോ അപകടത്തിൽ ആണ്.വായിച്ചതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി.
അവൻ സഫുന്റെ ഫോണിലേക്ക് വിളിച്ചു നോക്കി. ഔട്ട് ഓഫ് കവറേജ് ആണ്. സഫു പോകുന്നത് ഞാൻ കണ്ടതാണ്. ലാസ്റ്റ് ഓഫീസ് ചെക്ക് ചെയ്തു പൂട്ടി പോകുന്നത് തേജയാണ്. അവനെ വിളിച്ചു നോക്കി. സഫു പോകുന്നത് അവനും കണ്ടെന്നു പറഞ്ഞു. ആരെങ്കിലും ചുമ്മാ പറഞ്ഞതാകും. ഞാൻ മൊത്തം നോക്കിയതാ ഒരു പൂച്ചക്കുഞ് പോലും അവിടെയില്ല. ഫൈസിയുടെ മനസ്സിൽ എന്തോ അപകടം മണത്തു. ഏയ്ഞ്ചൽ കള്ളം പറയുമെന്ന് തോന്നുന്നില്ല. സഫുന്റെ രക്ഷകൻ ആണെന്ന് മനസ്സ് പറയുന്നു. അങ്ങനെഎങ്കിൽ സഫു ഇപ്പൊ എന്തോ അപകടത്തിൽ തന്നെയാണ്. തേജ അവൻ ഉറപ്പിച്ചു പറയുന്നു സഫു പോയെന്ന്. തേജ കളവ് പറയോ ഒരിക്കലും ഇല്ല. ഏയ്ഞ്ചൽ..... അതിനും ചാൻസില്ല. ഇതിൽ ആര് പറയുന്നതാണ് സത്യം. ഓഫീസിലേക്ക് പോയി നോക്കണോ. തേജ ഓർ ഏയ്ഞ്ചൽ അവന്റെ മനസ്സ് രണ്ടിടത്തേക്കും ചായാൻ തുടങ്ങി. അവൻ സഫുന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന് തന്നെയാണ് പറയുന്നത്. ഈ കുരിപ് എവിടെ പോയതാരിക്കും. ഉള്ളിൽ ചെറിയ പേടിയും ഉടലെടുത്തു.
അവൻ വേഗം ഓഫീസിലേക്ക് പോയി. മൊത്തം അരിച്ചു പെറുക്കിയെങ്കിലും സഫുനെ കണ്ടില്ല. ഇനി എന്നെ കളിപ്പിച്ചത് ആകുമോ.പിന്നെ ഇവൾ ഇതെവിടെ പോയി. അവന് വട്ട് പിടിക്കുന്നത് പോലെ തോന്നി. ഓഫീസ് വിട്ടു പോയിട്ടില്ലെങ്കിൽ....
അവൻ മുകളിലേക്ക് ഓടി പോയി നോക്കി. അവിടെ എവിടെയും ഇല്ല. ഇനി നോക്കാനുള്ളത് വേണ്ടാത്ത ഫയൽസ് മറ്റും വെക്കുന്ന റൂം ആണ്. അവിടെ അവളൊരിക്കലും പോകില്ല. തിരിച്ചു ഇറങ്ങാൻ നേരത്താണ് ആ റൂമിൽ ചെറിയ വെളിച്ചം കണ്ടത്. അവൻ നെഞ്ചിടിപ്പോടെ പോയി തുറന്നു നോക്കി. സഫു നിലത്ത് വീണു കിടക്കുന്നത് കണ്ടു. അവൻ സഫുന്ന് വിളിച്ചു കൊണ്ട് ഓടി പോയി അവളെ എടുത്തു. വിളിച്ചു നോക്കിയെങ്കിലും എണീറ്റില്ല. പേടിച്ചിട്ട് അവന്റെ ശബ്ദം ഇടറിയിരുന്നു. കുറെ വിളിച്ചപ്പോൾ കണ്ണ് തുറന്നില്ലെങ്കിലും ഒന്ന് ഞരങ്ങി. അപ്പോഴാ അവന് കുറച്ചു ആശ്വാസം ആയത്. ബോധം പോയതാണ്. അവളെ എടുത്തു പുറത്ത് ഇറങ്ങാൻ നോക്കിയപ്പോൾ ആ കാഴ്ച കണ്ടു ഞെട്ടി. ഇവളെ കണ്ട വെപ്രാളത്തിലെ ഓടി വരുമ്പോൾ ഡോർ പിറകോട്ടു തള്ളിയിരുന്നു വാതിൽ അടഞ്ഞിട്ട ഉള്ളത്. അവൻ അവളെ നിലത്ത് കിടത്തി വാതിൽ തുറക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. പൊളിഞ്ഞാലും സാരമില്ല എന്ന് കരുതി ചവിട്ടി തുറക്കാൻ നോക്കി. നോ രക്ഷ. അവൻ സഫുനെ നോക്കി എത്രയും പെട്ടെന്ന് പുറത്ത് എത്തിയെ പറ്റു. വായു സഞ്ചാരം ഇല്ലാത്തത് കൊണ്ട് ബോധം പോയത്. തനിക്കും ശ്വാസം മുട്ടാൻ തുടങ്ങി. വാതിൽ പൊളിച്ചു പോകാൻ കഴിയുന്ന തോന്നുന്നില്ല. ഫോൺ എടുത്തു നോക്കി നോ സിഗ്നൽ. ചാർജ് ആണെങ്കിൽ അതും ഇല്ല. ഏത് നിമിഷവും ഓഫ് ആകും. അവന് വട്ട് പിടിക്കുന്നത് പോലെ തോന്നി. ചുറ്റും നോക്കി. ഒരു സൈഡ് ജനൽ ഗ്ലാസ് ആണ്. തുറക്കാൻ പറ്റുന്നില്ല. അവൻ കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു. തണുത്ത കാറ്റ് അകത്തേക്ക് കയറിയതും കുറച്ചു ആശ്വാസം കിട്ടി. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ.. അവൻ ചുറ്റും നോക്കി സഫുന്റെ ബാഗ് കണ്ടു. അത് തുറന്നു നോക്കി. ഭാഗ്യത്തിന് കുപ്പിയിൽ കുറച്ചു വെള്ളം കണ്ടു. മുഖത്ത് തളിച്ചതും അവൾ കണ്ണ് തുറന്നു. കണ്ണ് തുറന്നതും അവനെ കഴുത്തടക്കം കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. അവൾ നന്നായി പേടിച്ചിരുന്നുന്നു അവന് മനസ്സിലായി.
പേടിക്കണ്ട ഞാനില്ലേ കൂടെ .ഇനിയെന്തിനാ പേടിക്കുന്നെ. അവളുടെ ശരീരം വിറക്കുന്നത് അവനറിയുന്നുണ്ടായിരുന്നു . അവൻ പിടി വിടുവിച്ചു വെള്ളം കുടിക്കാൻ കൊടുത്തു.
അവൾ ഒന്ന് ശ്വാസം കഴിച്ചു നോർമലായി അവിടെ ഇരുന്നു. ഞാനിവിടെ ഉണ്ടെന്ന് എങ്ങനെയാ മനസ്സിലായെ.
നിന്റെ ഏയ്ഞ്ചൽ പറഞ്ഞു തന്നു.
എയ്ഞ്ചലോ അവൾ ഞെട്ടലോടെ ചോദിച്ചു.
അവൻ എല്ലാം പറഞ്ഞു കൊടുത്തു.
അതാരാ ശരിക്കും എന്തിനാ അയാൾ എന്റെ പിറകെ നടക്കുന്നെ.
സത്യം പറ സഫു നീ ആരെയെങ്കിലും തേച്ചുഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ടോ.
മനസ്സിലായില്ല ചോദിച്ചത്.
നിന്റെ പഴയകാമുകനാണോ അതെന്ന്. നിന്നോടുള്ള പ്രണയം മൂത്ത് പിറകെ നടക്കുന്നതായിക്കൂടെ.
ഞാനാരെയും തേക്കാനും വാർക്കാനും പോയിട്ടില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു.
ദേശ്യപ്പെടാതെ മുത്തേ. നീ തന്നെ ആലോചിച്ചു നോക്ക് നിനക്ക് എന്ത് പ്രോബ്ലം ഉണ്ടായാലും അവനപ്പോ എത്തും. അതിനർത്ഥം അവൻ നിന്റെ പിറകെ തന്നെ ഉണ്ടെന്നല്ലേ. ഇങ്ങനെ ഫോള്ളോ ചെയ്യണമെങ്കിൽ എന്തോ ഉണ്ട് സംതിങ് റോങ്. അവൻ അർത്ഥം വെച്ചത് പോലെ അവളെ നോക്കി പറഞ്ഞു.
ആ ഏയ്ഞ്ചൽനെ കണ്ടിരുന്നെങ്കിൽ ഒരു ഡ്യൂയറ്റ് പാടി അവന്റെ കൂടെയങ്ങ് പോകാരുന്നു. എന്നെ ഇത്രയും കെയർ ചെയ്യുന്ന ഒരാളല്ലേ. മിസ്സാക്കണ്ടല്ലോ.
എന്നിട്ട് പോയത് തന്നെ. അന്ന് ഞാൻ ജീവനോടെ ഇല്ലെന്ന് കരുതിക്കോ.
അതെന്താ നീ ചാവുമോ.
ചാവും നിന്നെ കൊന്നിട്ട്.അവളെ നേരെ കൈ ചൂണ്ടി കലിപ്പോടെ പറഞ്ഞു. അവന് നന്നായി ദേഷ്യം വന്നെന്ന് അവൾക്ക് മനസ്സിലായി.അപ്പോഴാ അവൾ അവന്റെ കൈ കണ്ടത് കൈ മുറിഞ്ഞു ചോര ഒലിക്കുന്നു.
ഇതെങ്ങനെയാ കൈ മുറിഞ്ഞത്. അവൾ കൈ പിടിച്ചു നോക്കി.
അത് ഗ്ലാസ് അടിച്ചു പൊട്ടിച്ചപ്പോ ആയതാരിക്കും അവൻ നിസ്സാരഭാവത്തോടെ കൈ കുടഞ്ഞു.
അവൾ കൈ പിടിച്ചു നോക്കി. വലത് കയ്യിന്റെ കൈ പത്തി മുഴുവൻ ചോരയിൽ കുളിച്ചിരുന്നു. നല്ലോണം ചോര പോകുന്നുണ്ടല്ലോ. എന്താ ഇപ്പൊ ചെയ്യുക. അവൾ തട്ടം അഴിച്ചു കൈ കെട്ടികൊടുത്തു. അവൻ അവളെമുഖത്തേക്ക് തന്നെ നോക്കി. അവൾ കണ്ടു നോക്കുന്നത്
എന്താ നോക്കുന്നെ.
എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ.
കോപ്പുണ്ട്. എനിക്ക് ഹെല്പ് ചെയ്ത ആളല്ലേ. അത് കൊണ്ട് തിരിച്ചും ചെയ്തു അത്രയേ ഉള്ളൂ.
എന്നിട്ട് ഈ മുഖം അങ്ങനെയല്ലല്ലോ പറയുന്നത്. സങ്കടവും പേടിയും കരച്ചിലും എല്ലാം ഉണ്ടല്ലോ മുഖത്ത്.
അവനെ നോക്കാതെ അവൾ വേഗം എണീറ്റു. ഞാൻ പോവ്വാ സമയം കുറേയായി. അവൾ വാതിലിനടുത്തേക്ക് പോയി. പാവം കൈ മുറിഞ്ഞു കുറേ ചോര പോയി. കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. എനിക്ക് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല. കെട്ടികൊടുക്കുമ്പോൾ വേദനഎടുത്തിട്ട് പുളയുന്നത് പോലെ തോന്നി. നല്ല വേദനയുണ്ടാകും പാവത്തിന്.
നീ പോയിക്കോ അതിന്റെ പിറകെ വേണമെങ്കിൽ ഞാനും വരാം. അവൻ ചെറു ചിരിയോടെ ഇരുന്നിടത് തന്നെ നിന്നു.
അവൾ ഓടി വരുന്നത് കണ്ടു. അതാരാ വീണ്ടും പൂട്ടിയെ.
ടീ പോത്തേ വാതിൽ തുറന്നിനെങ്കിൽ നിന്നെ ഇവിടെതന്നെ കിടത്തോ. ഈ ജനൽ അടിച്ചു പൊട്ടിക്കേണ്ടി വരുമായിരുന്നോ.
ഇതൊക്കെ ചിന്തിക്കലാണോ എന്റെ പണി. ഇനിയിപ്പോ എങ്ങനെയാ പുറത്ത് പോവ്വുക.
എന്ത് കുന്തത്തിന നീ ഇങ്ങോട്ട് വന്നത്.
എന്റെ ഫോൺ കണ്ടില്ല. ഇവിടെ വെച്ചു മറന്നു. എടുക്കാൻ വന്നതാ എങ്ങനെയോ ഡോർ അടഞ്ഞു. ഇനിയാര റബ്ബേ വാതിൽ തുറന്നു തരിക. ഫോൺ ആണെങ്കിൽ ഇതിനുള്ളിൽ റൈഞ്ച ഇല്ല. അവൾ തലക്ക് കൈ വെച്ചു.
അവൻ പോയി കൂളായി ചുമര് ചാരി ഇരുന്നു.
നിനക്ക് പോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ. ഇവിടെതന്നെ ഇരിക്കാനാണോ പ്ലാൻ.
ഞാൻ കുറേ നോക്കിതാ. പറ്റണ്ടേ.
ഇനി ആരെങ്കിലും വന്ന രക്ഷപെട്ടു.
ആര് വരാനാ ഈ റൂമിലേക്ക്.
പോലീസ്.
പൊലീസോ അവൾ പേടിയോടെ അവനെ നോക്കി.
മണിയിപ്പോ ഏകദേശം ഏഴാകാറായിട്ടുണ്ടാവും നിന്റെ സമീർക്ക ഇപ്പൊ നിന്നെ തിരക്കുന്നുണ്ടാകും. ഫോണിൽ വിളിക്കും കിട്ടില്ല. ഇവിടെയും വീട്ടിലും എല്ലാം അന്വേഷിക്കും. ഞാൻ നിന്നെ ഭീഷണിപെടുത്തി ഇവിടേക്ക് വരുത്തിയതാണല്ലോ. അവസാനം പോലീസിൽ കംപ്ലൈന്റ് കൊടുക്കും ഞാൻ തട്ടികൊണ്ട് പോയിന്നു. അവന്മാർ തിരക്കി വരുമായിരിക്കും. അപ്പൊ പുറം ലോകം കാണാം.
അവൾ ചെറു ചിരിയോടെ അവിടെ ഇരുന്നു.
എന്താടി ഇളിക്കുന്നെ.
ഇന്ന് സനയുടെ വീട്ടിൽ ചെറിയ സൽക്കാരം ഉണ്ട്. നേരെ അവിടേക്ക് പോകും എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞിന്. ഇന്ന് അവിടെയാ താമസിക്കുകന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
എന്ന ഷാഹിദ് തിരക്കി വന്നോളും
അവർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി ഞാൻ വരില്ലെന്ന് വിളിച്ചു പറഞ്ഞു സനയോട്.
ചുരുക്കി പറഞ്ഞാൽ നാളെയെ നിന്നെ ആരെങ്കിലും തിരക്കി വരൂ. ആ പ്രതീക്ഷയും പോയി. ദുരന്തം ആണല്ലോടി നീ.
അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. നിന്റെ വീട്ടിൽ നിന്നും ഇത് പോലെ അന്വേഷിച്ചു വരില്ലേ.
ഒരു ചാൻസ് ഇല്ല. അജു ബാംഗ്ലൂർക്ക് പോയി. ഇക്ക നാട്ടിലും ഇല്ല . ഷാഹിദ് എന്നെയും വിളിച്ചിരുന്നു. അത് കൊണ്ട് ഉമ്മാനോട് വരാൻ ലേറ്റ് ആകുന്നു പറഞ്ഞിരുന്നു.
എന്നേക്കാൾ വലിയ ഭൂലോക ദുരന്തം നീയാണല്ലോ. ഇനിയിപ്പോ എന്താ ചെയ്യുക.
രാവിലെ ഓഫീസ് തുറന്നാലേ വല്ല രക്ഷയും ഉള്ളൂ. അല്ലെങ്കിൽ നിന്റെ ഏയ്ഞ്ചൽ വരുമായിരിക്കും. നമുക്ക് അത് വരെ വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാം.
മിണ്ടാനും പറയാനും പറ്റിയ ഒരു സാധനം. കണ്ടാലും മതി. അവൾ ദൂരെ പോയി ഇരുന്നു.
ജാഡതെണ്ടി ഈ കുരിപ്പിന് വേണ്ടിയാ ഞാനും ഇവിടെ പെട്ടെത്. എന്നിട്ട് അതിന്റെ നന്ദി പോലും ഇല്ലാതെ പോയി ഇരിക്കുന്ന കണ്ടില്ലേ.
അവൻ അവളെ തന്നെ നോക്കി ഇരുന്നു. തട്ടം ഇടാതെ ആദ്യമായ കാണുന്നെ. കാറ്റിൽ മുടി പാറിപ്പറന്നു കളികുന്നത് കാണാൻ നല്ല രസമുണ്ട്. അവളെ സാരി കണ്ടതും അവന് നെഞ്ചിൽ ഒരു നീറ്റൽ തോന്നി.
എന്നെ തോല്പിക്കാനാണോ ഈ സാരിയും ഉടുത്തു വന്നേ.
എനിക്ക് ഇഷ്ടം ഇല്ലാതെ എന്നെ ഭീഷണിപെടുത്തി ഓഫീസിലേക്ക് കൊണ്ട് വന്നതല്ലേ. എന്നെ കാണും തോറും നിനക്ക് ജോലിക്ക് വരുന്ന സ്ത്രീയെ അല്ലെ ഓർമ വരിക. ആ സ്ഥാനം എനിക്കുള്ളൂ. തൂപ്പ് കാരിക്ക് സമം ആണ് ഞാനെന്ന സ്വയം കരുതാനും നിന്നെ ബോധിപ്പിക്കാനും വേണ്ടി തന്നെയാ ഉടുത്തത്.
നീ എന്ത് ഉടുത്താലും ഒടുക്കത്തെ മൊഞ്ചാടി. നിനക്ക് നന്നായി ചേരുന്നുണ്ട്. മാത്രമല്ല സാരി ഉടുക്കുന്നത് തന്നെയാ കൂടുതൽ ഭംഗി പ്രത്യേകിച്ച് ഇങ്ങന. ദർശന സുഖം കൂടി കിട്ടുമല്ലോ. അവൻ നോക്കുന്നത് കണ്ടു അവളും നോക്കി. നേരത്തെ വെപ്രാളത്തിനിടക്ക് സാരിയുടെ പിന് അഴിഞ്ഞു വയറു മൊത്തം കാണുന്നുണ്ട്.
കുറുക്കൻ ചത്താലും കണ്ണ് കോഴി കൂട്ടിൽ തന്നെ അവൾ പിറു പിറുത്ത് കൊണ്ട് സാരി വലിച്ചു നേരെയാക്കി. എന്നിട്ട് ദൂരെ പോയി ഇരുന്നു .
ബാഹർ സെ കോയി അന്തർ നാ ആ സകെ
അന്തർ സെ കോയി ബാഹർ നാ ജാ സകെ
...............
............... ഹം തും ഏക് കംരമേ ബന്ദ് ഹോ. അവൻ അവളെ നോക്കി പാടി.
ഇവനിതിപ്പൊ എന്താ ഇവിടെ പാടുന്നേ. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ ഇനി. അവൾ സാരി തലപ്പ് കൊണ്ട് ഫുൾ മൂടിപ്പുതച്ചു ഇരുന്നു.
അവളുടെ കളി കണ്ടു അവന് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .
പെട്ടന്ന് അവൾ പറഞ്ഞു എനിക്ക് വിശക്കുന്നു.
പൊറോട്ടയും ഒരു പ്ലേറ്റ് ചില്ലിചിക്കനും എടുക്കട്ടെ.
കിട്ടോ... അവൾ അവനെ നോക്കി ചോദിച്ചു പോയി.
അവൻ പൊട്ടിചിരിച്ചു. അപ്പോഴാ അവൾക്ക് ഓടിയത്.
കളിയാക്കി ചിരിക്കുന്നതാണെങ്കിലും അവന്റെ കോന്ത്രൻ പല്ല് കാണിച്ചുള്ള ചിരി സത്യം പറഞ്ഞ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.
എനിക്ക് വിശക്കുന്നു. ഉച്ചക്കും ഒന്നും തിന്നിട്ടില്ല. വെള്ളം എങ്കിലും കിട്ടിയ മതിയാരുന്നു.
അവന് പാവം തോന്നുന്നുണ്ടായിരുന്നു കാണുമ്പോൾ. മുഖം പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ തളർച്ച.
അവൻ എണീറ്റു പോയി. വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ശക്തിയായി വാതിൽ അടിച്ചതും അവൻ വേദനകൊണ്ട് പുളഞ്ഞു. കയ്യിൽ നിന്നും രക്തം ഒലിച്ചിറങ്ങി. അത് കണ്ടതും അവൾ ഓടിചെന്നു.
ഒറ്റചവിട്ടിന് വാതിൽ പൊളിയാൻ ഇത് സിനിമയും സീരിയലും ഒന്നും അല്ല. വെറുതെ പണികിട്ടണ്ട.
എന്നാലും ശ്രമിച്ചു നോക്കിക്കൂടെ ഞാനും ഒരു കൊച്ചു ഹീറോ ആടോ. അവൻ വീണ്ടും വാതിൽ ഇടിക്കാൻ നോക്കിയതും അവൻ കൈ പിടിച്ചു വെച്ചു. അവന്റെ കൈ പിടിച്ചു അവിടെ ഇരുത്തിച്ചു. ഏതായാലും നേരം വെളുക്കട്ടെ എന്നിട്ട് നോക്കാം.
പെട്ടെന്ന് ബൾബ് ഓഫ് ആയി. നേരത്തെ മിന്നി മിന്നി കളിക്കുന്നുണ്ടായിരുന്നു. സമാധാനം ആയി.
സഫുന്റെ നിലവിളി കേട്ടു ഞെട്ടി എഴുന്നേൽക്കാൻ നോക്കിയതും എന്തോ ദേഹത്തേക്ക് വീണത് പോലെ തോന്നി അവന്. അവൻ ബാലൻസ് കിട്ടാതെ പിറകോട്ട് വീണു. അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചതാണെന്ന് മനസ്സിലായി.അത് ശരി മൂപ്പർക്ക് ഇരുട്ട് പേടിയാണ്. നേരത്തത്തെ ബിൽഡപ്പ് ഒക്കെ എവിടെ പോയി. ജാഡതെണ്ടിക്ക് ഇത്രയേ ഉള്ളൂ ധൈര്യം ഒക്കെ . അവൾ കെട്ടിപിടിച്ചു തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയാ നിന്നിട്ട് ഉള്ളത്.
പൊന്ന് ബൾബെ നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
അവൻ അവളെ വിളിച്ചതും ഇല്ല ഒന്നും പറയുകയും ചെയ്തില്ല. അങ്ങനെ തന്നെ കിടന്നു. ഒരു കൈ കൊണ്ട് അവളുടെ തലയിലൂടെ തലോടി. ക്ഷീണം കൊണ്ടായിരിക്കണം അവൾ പെട്ടന്ന് തന്നെ ഉറക്കിലേക്ക് വീണു. മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ അവനും. ഇങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനാണെന്ന് പോലും അവന്ന് തോന്നി.
ഡോറിൽ മുട്ടുന്നത് കേട്ടാണ് അവൾക്ക് ഉറക്കം ഞെട്ടിയത്. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. ഫൈസിയുടെ നെഞ്ചിൽ തല വെച്ചാണ് ഞാൻ കിടന്നിട്ടുള്ളത്. അവനാണെങ്കിൽ എന്നെ കെട്ടിപിടിചിട്ട ഉള്ളതും. വാതിലിൽ മുട്ട് കേട്ടതും രണ്ടു പേരും ഒന്നിച്ചു എഴുന്നേറ്റു.
അവൾക്ക് ചമ്മൽ കൊണ്ട് ഫൈസിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.
അവൻ പോയി വാതിലിൽ തിരിച്ചു മുട്ടിനോക്കി. പെട്ടന്ന് വാതിൽ തുറന്നു. പുറത്തെ ആളെ കണ്ടു അവർ ഷോക്ക് ആയി പോയി. തേജ ഷെറി പിന്നെ കുറച്ചു സ്റ്റാഫും.
ഓഫീസ് തുറന്നോ ടൈം എത്രയായി അപ്പൊ.
ഇവരെങ്ങനെ ഇവിടെഎത്തി.
നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. തേജ രണ്ടു പേരെയും നോക്കി.
നിന്നോടാരാ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്.
കുറച്ചു മുൻപ് ഒരു അൺനൗൺ നമ്പറിൽ നിന്നും ഒരു കാൾ വന്നു. നിങ്ങൾ ഇവിടെയുണ്ട് പറഞ്ഞാണ് വിളിച്ചത്. ഞാൻ തമാശയാന്ന് കരുതി വിട്ടതാണ്. ബട്ട് ഓഫീസ് ഫോണിലും വിളിച്ചു ഇവരോടും പറഞ്ഞുത്രെ. എല്ലാവരും കൂടി ഇങ്ങോട്ട് വന്നു. സത്യം ആണോന്ന് അറിയാൻ മുട്ടിനോക്കി. എല്ലാവരും അവളെയും ഫൈസിയെയും കാഴ്ച വസ്തു പോലെ നോക്കി നിൽക്കുന്നത് അവൾ കണ്ടു.
ഏയ്ഞ്ചൽ അവനായിരിക്കും വിളിച്ചത് സഫുവും ഫൈസിയും ഒരേ സമയം മനസ്സിൽ ഓർത്തു.
അവൻ എല്ലാരോടും പോകാൻ പറഞ്ഞു.
തേജയും ഷെറിയും അവരും മാത്രമായി.
എന്താ ഫൈസി പറ്റിയെ നിങ്ങൾ എങ്ങനെ ഇവിടെയെത്തിയെ.
അവൻ എയ്ഞ്ചലിന്റെ കാര്യം ഒഴിച്ച് എല്ലാം പറഞ്ഞു കൊടുത്തു.
ഫൈസിയുടെ കൈ കണ്ടതും ഷെറിവേഗം കൈ പിടിച്ചു നോക്കി.
ഇതെന്താ പറ്റിയെ. ബ്ലഡ് ഇപ്പോഴും വരുന്നുണ്ടല്ലോ.
അവൾ ഫൈസിയുടെ കൈ പിടിച്ചതും അവൻ വല്ലാതായി. അത് ഒന്നും ഇല്ല. ചെറിയ മുറിവേ ഉള്ളൂ. അവൻ മെല്ലെ സഫുനെ നോക്കി. മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ഷെറി തൊട്ടത് ഇഷ്ടം ആയില്ലെന്ന് അവന് മനസ്സിലായി.അവൻ കൈ വിടുവിച്ചു.
തേജ ഇവൾക്ക് ചായയും എന്തെങ്കിലും കഴിക്കാനും എന്റെ റൂമിൽ കൊണ്ട് കൊടുക്കണം.
എനിക്കൊന്നും വേണ്ട. ഞാൻ വീട്ടിൽ നിന്നും കഴിച്ചോളാം.
വീട്ടിൽ പോയി വരാനൊന്നും ടൈം ഇല്ല.പതിനൊന്നു മണിക്ക് ഒരു മീറ്റിങ് ഉണ്ട്. നീയും പങ്കെടുത്തിരിക്കണം. മുകളിൽ എന്റെ റൂമുണ്ട് അവിടെ പോയി ഫ്രഷായി ഡ്രസ്സ് മാറ്റി വന്നോ. തേജ നീ പോയി പറഞ്ഞതൊക്കെ ചെയ്യ്. ഇന്നത്തെ മീറ്റിങ്ങിന്റെ ഇമ്പോർട്ടന്റ് അറിയാലോ. ഫയൽസ് ഒക്കെ റെഡിയാക്കി വെച്ചിരിക്കണം. തേജ പോയി. കൂടെ ഷെറിയെയും കൂട്ടി. അവൾ ദേഷ്യത്തോടെ സഫുനെ നോക്കികൊണ്ട് പോയി.
സഫു അവിടെതന്നെ നിൽക്കുന്നത് കണ്ടു. നീയെന്താ പോകുന്നില്ലേ.
എന്റെ കയ്യിൽ ഡ്രസ്സ് ഒന്നും ഇല്ല. എനിക്കിന്ന് ലീവ് വേണം. ഞാൻ വീട്ടിലേക്ക് പോവ്വുകയാ.
പോയിക്കോ നോ പ്രോബ്ലം ബട്ട് ഈ ദിവസത്തിനു പകരം രണ്ടു ദിവസം എക്സ്ട്രാ ജോലി ചെയ്യേണ്ടി വരും.
അവൾ ഞെട്ടലോടെ അവനെ നോക്കി. ഹിറ്റ്‌ലർ.. ഡ്രാക്കുള.... തെണ്ടി.. പട്ടി... നിന്നെയുണ്ടല്ലോ അരച്ചു കലക്കി ജൂസ് ആക്കി കുടിക്കണം അവൾ മനസ്സിൽ പറഞ്ഞു.
മധുരം നല്ലോണം ഇട്ടോളൂ എനിക്കിത്തിരി എരിവ് കൂടുതലാ.
അവൾ കണ്ണും മിഴിച്ചു അവനെ നോക്കി.
അരച്ചു കലക്കി ജൂസ് ആക്കി കുടിക്കുമ്പോ പഞ്ചസാര കുറച്ചു കൂടുതൽ ഇട്ടൊന്ന്.
ഞാൻ മനസ്സിൽ പറഞ്ഞതല്ലേ ഈ തെണ്ടി
എങ്ങനെയാ കേട്ടത്. അവൾ തല ചൊറിഞ്ഞോണ്ട് താഴേക്ക് നോക്കി നിന്നു.
എന്നോടുള്ള വാശിക്കാണേലും തൂപ്പ്കാരിയുടെ സാരിയല്ലേ ഉടുക്കൽ. ഒരു ജോഡി ഇവിടെയുണ്ട്. സ്റ്റാഫിന്റെ കയ്യിൽ ഞാൻ കൊടുത്തയക്കാം. അതിന് വേണ്ടി വീട്ടിൽ പോകണ്ട. അതും പറഞ്ഞു അവൻ
പോയി.
ഇതിനൊക്കെക്കൂടി ഞാൻ ഒരുദിവസം പക വീട്ടിയിരിക്കും നോക്കിക്കോ. അവൾ ദേഷ്യത്തോടെ നിലത്ത് രണ്ടു ചവിട്ട് ചവിട്ടിക്കൊണ്ട് റൂമിലേക്ക് പോയി.
***-*
ഷെറി അവളെ കാബിനിൽ എത്തിയതും മുന്നിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. മുടിയൊക്കെ വലിച്ചു പിടിച്ചു ഭ്രാന്തിയെ പോലെ അലറി. എന്ത് ചെയ്താലും അതൊക്കെ അവൾക്ക് നല്ലതായേ ഫലിക്കുന്നുള്ളു. മഹർ അണിയിച്ചു കൊടുക്കുന്നത് കണ്ടു ദേഷ്യം അടക്കാൻ കഴിയാതെ ആണ് അവളെ ആ റൂമിൽ പൂട്ടിയിട്ടത്. ചത്തു പോകുന്നുണ്ടെങ്കിൽ ചാകട്ടെന്ന് കരുതി. സന്തോഷത്തോടെ ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചയോ അവനും അവളും കൂടി കെട്ടിപിടിച്ചു കിടക്കുന്നു. അവൾ കയ്യിലിരുന്ന പേന കൊണ്ട് പേപ്പറിൽ ആഞ്ഞു കുത്തി വരച്ചുകൊണ്ടിരുന്നു. കൊല്ലും ഞാൻ നോക്കിക്കോ. ഫൈസി എന്റെയാ എന്റെമാത്രം.
**--******
അവൾ ഫ്രഷായി ഡ്രസ്സ് മാറ്റി കാബിനിൽ പോയി ഇരുന്നു. ഫൈസി ഉണ്ടായിരുന്നില്ല. തേജ അങ്ങോട്ട് കയറി വന്നു.
ഇന്നലെ ഉറക്കം ശരിയായില്ലെന്ന് തോന്നുന്നു. മുഖം ഒക്കെ ഉറക്കം തൂങ്ങിയ പോലെ. അവന്റെ വാക്കുകളിൽ ഒരു പരിഹാസംഉണ്ടായിരുന്നു.
Ac റൂമിൽ കിടന്നോണ്ട് ഉറക്കം തീരെ ശരിയായില്ല. ഇനി കുറച്ചു സമയം ഉറങ്ങണം കൊട്ട് വായി ഇടുന്നത് പോലെ ആക്കി പറഞ്ഞു.
ഉറക്കം ശരിക്കും കിട്ടാൻ ഞാനൊരു സംഭവം കാണിച്ചു തരാട്ടോ. അവൻ അടുത്തേക്ക് വന്നു അവന്റെ ഫോൺ കാണിച്ചു കൊടുത്തു.
ഫൈസിയും ഞാനും കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ കണ്ടതും അവൾ ഞെട്ടിപിടഞ്ഞു എണീറ്റു.
രാവിലെ വാതിൽ തുറന്നതും കണ്ട മനോഹരമായ കാഴ്ചയായിരുന്നു. പേടിക്കണ്ട ഞാനെ കണ്ടുള്ളു. മറ്റുള്ളവർ വരുന്നതിന് മുൻപ് വാതിൽ അടച്ചിന്.
നിന്റെ ഉദ്ദേശം എന്താ.
ഞാൻ പറയുന്നതെല്ലാം അനുസരിച്ചു നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞില്ലെങ്കിൽ ഈ ഫോട്ടോ ഓഫീസ് മുഴുവൻ ഒട്ടിക്കും. രാത്രി സ്റ്റാഫിനും ബോസിനും എന്തായിരുന്നു ആ റൂമിൽ പണിയെന്നു എല്ലാരും അറിയും.
യൂ.... അവൾ ദേഷ്യത്തോടെ അവനു നേരെ കൈ ചൂണ്ടി.
അവൻ കൈ താഴ്ത്തി. മിണ്ടാതിരിയെടി ചൂലേ. ദൈവം ആയിട്ടാ എനിക്ക് ഇങ്ങനെയൊരു ചാൻസ് തന്നെ.അപ്പൊ പറഞ്ഞത് പോലെ,
ഞാൻ പോട്ടെ മോള് ഇനി സുഖമായി ഉറങ്ങിക്കോ.
അവൻ പോയിട്ടും അവൾ തരിച്ചത് പോലെ നിന്നിടത്തു തന്നെ നിന്നു. നിനക്ക് ഞാനും കാണിച്ചു തരാം സഫ്ന ആരാണെന്ന്. തേജ കൊണ്ട് വെച്ച ഫയൽസ് അവൾ കണ്ടു. അതെല്ലാം എടുത്തു മാറ്റി പകരം വേറൊന്തെക്കൊയോ ഫയലും പേപ്പറും വെച്ചു. തല്ക്കാലത്തേക്ക് ഇത് മതി അവൾ ചെറു ചിരിയോടെ കസേരയിൽ പോയി ഇരുന്നു.
ഫൈസി വന്നു. അവൻ ഡ്രസ്സ് മാറ്റിയിരുന്നു. വീട്ടിൽ പോയിട്ട് ഉണ്ടാകും. കൈ ഡ്രസിങ് ചെയ്തിരുന്നു. അവൾക്ക് അത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ തോന്നി.
തിരക്ക് ഉള്ളത് കൊണ്ടാകണം അവൻ ഫയലും എടുത്തു വേഗം പോയി.പോകുമ്പോൾ അവളെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു വരുമ്പോൾ ഈ ചിരി കൊലച്ചിരി ആകാതിരുന്നാൽ മതിയാരുന്നു. അരമണിക്കൂർ കഴിഞ്ഞു ഫൈസി തിരിച്ചു വന്നു. മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. പിന്നാലെ തേജയും ഓടി വന്നു. ഫൈസി ഫയൽ ഒക്കെ അവന്റെ നേർക്ക് വലിച്ചെറിഞ്ഞു.
എന്താ ഇതൊക്കെ. എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത് ബിസിനസ് കാര്യത്തിലല്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇന്നത്തെ മീറ്റിങ് ഇമ്പോർട്ടന്റ് ആണെന്ന്. കുറച്ചു സ്വാതന്ത്ര്യം തന്നൂന്ന് വെച്ച് തലയിൽ കേറി നിരങ്ങ്. അവരൊക്കെ ദേഷ്യപ്പെട്ട ഇറങ്ങി പോയത്. എന്നെയും കമ്പനിയെയും പറ്റിയുള്ള എല്ലാ നല്ല ഇമേജും കളഞ്ഞു കുളിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ.
ഫൈസി സോറി എനിക്ക് ഒന്നും അറിയില്ല. ഞാൻ എല്ലാം ചെക്ക് ചെയ്തു വെച്ചതാ. ഞാൻ സംസാരിച്ചോളാം അവരോട് തെറ്റ് എന്റെ ഭാഗത്താണെന്ന് പറഞ്ഞോളാം.
ആരും ആരോടും ഒന്നും സംസാരിക്കേണ്ട ഇറങ്ങി പോകുന്നുണ്ടോ എന്റെ മുന്നിൽ നിന്ന്.
ഫൈസി പ്ലീസ്... ഞാൻ...
നീയൊന്ന് പോകുന്നുണ്ടോ അല്ലെങ്കിൽ ഞാനെന്ത ചെയ്യന്നു എനിക്ക് തന്നെ അറിയില്ല.
അവൻ ടേബിളിൽ ഉള്ള എല്ലാം തട്ടിഎറിഞ്ഞു.
തേജ ഇറങ്ങി പോകാൻ നോക്കുമ്പോൾ കണ്ടു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന സഫുവിനെ.
അവൾ ചിരിച്ചു കാണിച്ചു.
അവൻ അവളെ രൂക്ഷമായി നോക്കി ഇറങ്ങി പോയി.
ഇതിന്റെ പിന്നിൽ നീയാണെന്ന് എനിക്കറിയാം. ആദ്യം ആയിട്ട ഫൈസി എന്നെ ചീത്ത പറഞ്ഞത്. ഒരിക്കലും ഒരു സ്റ്റാഫ് ആയിട്ട് അവൻ എന്നെ കണ്ടിട്ടില്ല. ഇത് വരെ ഒരു വഴക്ക് പോലും പറഞ്ഞിട്ടില്ല. ഈ ചെയ്തതിന്നു നീ അനുഭവിക്കും സഫു. അവൻ അവന്റെ കാബിനിലേക്ക് പോയി.
അവൾ ഫൈസിയെ നോക്കി ചൂടിൽ തന്നെയാണ് കലിപ്പൻ. ഇവിടെ നിന്ന അത്ര നല്ലതല്ല. എനിക്കും കിട്ടും അതിന്റെ ബാക്കി. അവൾ മെല്ലെ അവിടെ നിന്നും ഇറങ്ങി പോയി. കുറേ സമയം എല്ലാവരോടും കത്തിയടിച്ചു ഇരുന്നു. അപ്പോഴാ തേജയെ ഓർമ വന്നത്. ഒന്ന് കണ്ടിട്ട് വരാം. കുറച്ചു കൂടി പോയി എന്നറിയാം എന്നാലും സാരമില്ല എന്നോട് കളിക്കുന്നത് അത്ര നല്ലതല്ലന്ന് അവനറിയണം. അവൾ അവന്റെ കാബിനിൽ പോയി നോക്കി തേജയെ അവിടെ കണ്ടില്ല. ഇനി ദേഷ്യം പിടിച്ചു ഓഫീസിൽ നിന്നും പോയോ. അവൾ ഇറങ്ങി വരാൻ നോക്കിയതും അവിടത്തെ ഫാൻ താനേ കറങ്ങി. എന്തോ തന്റെ മേലേക്ക് പാറി വീണു. എന്തോ ഒരു സൈസ് പൊടി. അവൾ തട്ടി കളഞ്ഞു വേഗം ഇറങ്ങി പോയി. പുറത്ത് ഷെറിയെ കണ്ടു അവളോട് സംസാരിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞതും അവൾ നിലവിളിച്ചോണ്ട് ഒറ്റ ഓട്ടം ആയിരുന്നു ഫൈസിയുടെ റൂമിലേക്ക്. റൂമിന് മുന്നിൽ തേജ നിൽക്കുന്നത് കണ്ടു.
വാതിൽ തുറക്കാൻ നോക്കിയതും അവൻ കയ്യും കെട്ടി വാതിൽ ചാരി നിന്നു.
നീ വരാൻ എന്താ ലേറ്റ് ആയതെന്ന് നോക്കി നിക്കരുന്നു. എന്താ ലേറ്റ് ആയെ അവൻ കൊഞ്ഞിപ്പോടെ ചോദിച്ചു.
കിച്ചു മുന്നിൽ നിന്ന് മാറി നിലക്ക്.
ഇല്ലെങ്കിലോ. ഇത് എന്റെ ബോസ്സിന്റെ പേർസണൽ റൂമാണ്. കണ്ട സ്റ്റാഫുകൾക് കേറി ഇറങ്ങാനുള്ള് സ്ഥലമല്ല.
കിച്ചു പ്ലീസ് ഈ സമയത്തു വാശി കാണിക്കല്ല
എന്നോട് കളിക്കുമ്പോ ഓർക്കണം ആയിരുന്നു തിരിച്ചും കിട്ടുന്ന്.
സംസാരിക്കാൻ ടൈമില്ല. അവൾ അവനെ തള്ളി മാറ്റി റൂം തുറക്കാൻ നോക്കി. അവൻ ചാവി കാണിച്ചു കൊടുത്തു. എന്നിട്ട് താഴേക്ക് ഓടിപ്പോയി.
താക്കോൽ താടാ പിശാചേ
അവൻ കേൾക്കാത്തമാതിരി പോയി.
അവൾ ദേഷ്യത്തോടെ അവന്റെ പിറകെ തന്നെ പോയി പുറത്ത് നല്ലൊരു അടി കൊടുത്തു. ബാക്കി വന്നിട്ട് തരാടാ പട്ടീ.
ടീ പൂച്ചക്കണ്ണി നിക്കെടി അവിടെ എന്നെ തല്ലാൻ ആയോ നീ. അവൻ തിരിച്ചു തല്ലാൻ പിറകെ ഓടി. അവൾ ഫൈസിയുടെ കാബിനിൽ കയറി വാതിൽ അടച്ചു.
ദേഷ്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ എല്ലാരേം മെക്കിട്ട് തീർത്തു. അതിന്റെ ബാക്കി ഫോണിൽ ഒരാളോട് കട്ടതെറി വിളിച്ചു തീർക്കുമ്പോഴാ ആരോ ഉള്ളിലേക്ക് വന്നത്. തിരിഞ്ഞു നോക്കിയതും മുഖത്തേക്ക് എന്തോ വന്നു വീണു. മുഖത്ത് നിന്നും അത് എടുത്തു മാറ്റി മുന്നിലേക്ക് നോക്കിയ അവന്റെ കണ്ണു തള്ളി. അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്നു താഴേക്ക് വീണു. ഇരുന്നിടത്ത് നിന്നും യന്ത്രികം എന്നവണ്ണം എഴുന്നേറ്റു നിന്നു അവളെ അടിമുടി നോക്കി.
*****
ഷെറിക്ക് ഒന്നും മനസ്സിലായില്ല. സംസാരിച്ചിരിക്കുന്നിടത് നിന്നും കൂക്കികൊണ്ട് ഒറ്റ ഓട്ടം ആയിരുന്നു സഫു. അവക്കെന്താ പറ്റിയെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.അങ്ങോട്ടും ഓടി ഇങ്ങോട്ടും ഓടി ഇപ്പൊ ഫൈസിയുടെ റൂമിൽ കയറി വാതിലും അടച്ചു. അവൾ അവിടേക്ക് പോകാൻനോക്കിയതും തേജ ഷെറിയെ തടഞ്ഞു.
നീ ഇപ്പൊ അങ്ങോട്ട് പോകണ്ട
അതെന്താ പോയാൽ
പോയിട്ട് കാര്യം ഇല്ല. ആ വാതിൽ ആര് വന്നു മുട്ടി വിളിച്ചാലും തുറക്കില്ല.
കാര്യം പറയെടോ അവൾ ചൂടായി.
സംഭവിച്ചത് നല്ലതിന് സംഭവിച്ചോണ്ടിരിക്കുന്നത് നല്ലതിന്ന് സംഭവിക്കാൻ പോകുന്നതും നല്ലതിന്.
അവൾക്ക് ഒന്നും മനസ്സിലായില്ല. തേജ രഹ്‌നയോട് ഫോൺ വിളിച്ചു പറയുന്നത് കേട്ടു അവൾക്ക് പെരുവിരൽ മുതൽ ദേഷ്യം ഇരച്ചു കയറി. ആര് വിളിച്ചാലും ഫൈസിക്ക് കാൾ കണക്ട ചെയ്യണ്ട. കാണാൻ വന്നാലും വിളിക്കണ്ട. ഫൈസി ഇല്ലെന്ന് പറഞ്ഞേക്ക്.
അതിനർത്ഥം ഫൈസിയും സഫുവും മാത്രം ആ റൂമിനുള്ളിൽ തനിച്.
കൊല്ലാനുള്ള ദേഷ്യത്തോടെ തേജയെ നോക്കി. പല്ലിറുമ്മിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. കാറിൽ കയറി ഓവർ സ്പീഡിൽ പോയി. ഇവൾക്കെന്താ വട്ടായോ പിന്നാലെ വന്ന തേജ അവളെ തന്നെ നോക്കി നിന്നു. അവൻ വന്നു എല്ലാ സ്റ്റാഫിനോടും ആയി പറഞ്ഞു ഇന്ന് എന്റെ വക എല്ലാർക്കും ട്രീറ്റ് ഉണ്ട്.
സന്തോഷത്തിൽ ആണല്ലോ തേജ ബർത്ത്ഡേ ആണോ രഹ്ന ചോദിച്ചു.
അല്ല. അതുക്കും മേലെയാണ് ഇന്നത്തെ ദിവസം.
സഫുന് എട്ടിന്റെ പണികൊടുക്കാൻ പറ്റി. ചെയ്യാത്ത തെറ്റിന് എന്നെ തെറി വിളിച്ച ഫൈസിക്കും ചെറിയ ഡോസ് കൊടുക്കാൻ പറ്റി. ഒരു വെടിക്ക് രണ്ടു പക്ഷി അല്ല മൂന്ന് പക്ഷി അവൻ പൊട്ടിച്ചിരിച്ചു.
*******
ഷെറി തേജയോടും സഫുവിനോടും ഉള്ള ദേഷ്യം കൊണ്ട് എങ്ങോടിന്നില്ലാതെ കാർ ഓടിച്ചു. പെട്ടെന്നാണ് ഒരു ബൈക്ക് കാറിനു ക്രോസ്സ് ആയി വന്നു നിർത്തിയത്. അവൾ ബ്രേക്ക് ചവിട്ടി. മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കാർ നിന്നു. അവൾ ചീത്ത വിളിച്ചോണ്ട് കാറിൽ നിന്നും ഇറങ്ങി. ബൈക്കിൽ നിന്നും ആയാളും ഇറങ്ങി. അവളുടെ അടുത്തേക്ക് വന്നു. ഷെറിഅയാളെ തന്നെ നോക്കി. ജാക്കറ്റ് ഇട്ടു മുഖം ടവ്വൽ കൊണ്ട് മറച്ചു ഗ്ലാസ് വെച്ചു ഹെൽമെറ്റ് ഇട്ടിട്ടുണ്ട്.
അടുത്തെത്തിയതും ഷെറി അയാളെ ചീത്തവിളിക്കാനായി വാ തുറന്നതും അയാൾ ഷെറിയുടെ മുഖത്ത് ആഞ്ഞടിച്ചു. എന്താണെന്ന് മനസ്സിലാക്കുന്നതിന് മുന്നേ അപ്പുറത്തെ കവിളിലും അടിവീണു. അവൾ ബാലൻസ് കിട്ടാതെ കാറിന്റെ മുകളിലെക്ക് വീണു. അവൾ പേടിയോടെ അയാളെ നോക്കി. തലയിൽ നിന്നും ഹെൽമെറ്റ് ഊരി കാറിനു മുകളിൽ വെച്ചു. ഗ്ലാസ് ഊരി സ്റ്റൈലിൽ തലയിലേക്ക് ഉയർത്തി വെച്ചു. മുഖത്ത് നിന്നും ടവ്വൽ അഴിച്ചു മാറ്റി കയ്യിൽ കെട്ടി.ഞെട്ടലോടെ അവൾ ആ മുഖത്തേക്ക് നോക്കി നിന്നു.
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 65
കാബിനിൽ കയറിയതും സാരി ഊരി വലിച്ചെറിഞ്ഞു. അവന്റെ മുഖത്താണ് വന്നു വീണത്. അവൻ സാരി മുഖത്ത് നിന്നും എടുത്തു മാറ്റി അവളെ നോക്കി. അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്നു വീണു. യാന്ത്രികം എന്ന വണ്ണം അവൻ എഴുന്നേറ്റു നിന്നു. അവളെ അടിമുടി നോക്കി. ബ്ലൗസ് പാവാടയും മാത്രം ഇട്ടിട്ടുള്ളൂ.
ഇനി ഞാൻ വല്ല സ്വപ്നം കാണുന്നതാണോ അവൻ മെല്ലെ കയ്യിൽ നുള്ളി നോക്കി. സത്യം തന്നെ. ഇവളിതെന്താ കാണിക്കുന്നേ. ശരീരം മൊത്തം ചൊറിയുന്നും ഉണ്ട്. അവൻ കിളി പോയത് പോലെ കണ്ണും തള്ളി അവളെയും നോക്കി നിന്നു.
സഫു അപ്പോഴാ ഫൈസിയെ കണ്ടത്. അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവൾ കൈ കൊണ്ട് മാറ് മറച്ചു നിന്നു. ചൊറിച്ചിലിന് എന്ത് നാണവും മാനവും.കൈ മാറ്റി അവൾ വീണ്ടും മാന്താൻ തുടങ്ങി. അവൾക്ക് ചൊറിഞ്ഞിട്ട് ഇപ്പൊ ച്ചാവുന്ന് തോന്നി. ദേഷ്യം സങ്കടവും ഒക്കെ വന്നു. തേജയെ മനസ്സിൽ തെറി വിളിച്ചോണ്ട് ഇരിക്കുകയും ചെയ്തു.
ഒടുക്കത്തെ മാന്തൽ കാരണം മുഖവും കയ്യും ഒക്കെ ചുവന്നു തുടുത്തു ഒരു പരുവം ആയിട്ടുണ്ട്. മാന്തി പൊട്ടിയിടത്തൊക്കെ നീറ്റലും ഉണ്ട്.
എന്താടോ നോക്കുന്നെ അവന്റെ നോട്ടം കണ്ടു സഹിക്കാൻ പറ്റാതെ അവനോടും ചൂടായി.
ഇപ്പൊ എനിക്കായി കുഴപ്പം നീയെന്തായി കാണിക്കുന്നേ. ഓഫീസ് ആണെന്നുള്ള ബോധം എങ്കിലും ഉണ്ടോ.
ഓഫീസ് കോപ്പാണ് എനിക്ക് ചൊറിഞ്ഞിട്ട് വയ്യ. അവൾ നിന്നിടത്തു നിന്നും തുള്ളികൊണ്ട് പറഞ്ഞു.
അവന് അവളെ കളികണ്ടു ചിരി വരുന്നുണ്ടായിരുന്നു. തലങ്ങും വിലങ്ങും ഭ്രാന്തിയെ പോലെ എല്ലായിടത്തും മാന്തുന്നുണ്ടായിരുന്നു. ചുവന്നു തുടുത്തു ആപ്പിൾ പോലെയുണ്ട് ഇപ്പൊ കാണാൻ. കടിച്ചു തിന്നാനാ തോന്നുന്നേ.എനിക്ക് കൺട്രോൾ തരണേ അവൻ മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു.
ഒന്ന് പുറം ചൊറിഞ്ഞുതരോ
ഇത്രവേഗം പ്രാർത്ഥന സ്വീകരിക്കുന്നു കരുതിയില്ല. നന്നാകാനും വിടില്ലെ റബ്ബേ. അവൻ അന്തം വിട്ട പോലെ അവളെ നോക്കി. ഞാൻ..... നിനക്ക്...... ചൊറിഞ്ഞു തരാനാണോ പറഞ്ഞെ അവൻ വിശ്വാസം വരാതെ ചോദിച്ചു.
നിനക്ക് ചെവിയും കേൾക്കില്ലേ ഒന്ന് ചൊറിഞ്ഞു താടോ.
ഒക്കെ. അവൻ അവളെ അടുത്തേക്ക് വന്നു. അവളെ പുറത്ത് തൊട്ടതും തന്റെ ശരീരത്തിൽ ആകെ കറൻറ് അടിച്ച പോലെ തോന്നി.
എന്ത് കുന്തം ആലോചിച്ചു നിക്കുവാടോ അതും ചോദിച്ചു അവൾ തിരിഞ്ഞു നിന്നതും അവന്റെ കൈ തന്റെ മാറിലേക്ക് തട്ടാൻ നോക്കിയതും അവൾ പിറകിലേക്ക് നീങ്ങി നിന്നു. വൃത്തികേട് കാണിക്കുന്നോ പട്ടീ അതും പറഞ്ഞു അവനെ നോക്കിയ അവൾ ഞെട്ടി പോയി അവൻ കണ്ണടച്ചു പിടിച്ച ഉള്ളത് ഞാൻ തിരിഞ്ഞു നിന്നതൊന്നും മൂപ്പർ അറിഞ്ഞിട്ടില്ല.
ആരെക്കാണിക്കാനാടോ ഈ നല്ലപിള്ള ചമഞ്ഞുള്ള ആക്ടിങ്. തരം കിട്ടിയ തട്ടിം മുട്ടിയും നിൽക്കുന്ന ജന്തുവാണ് എന്നിട്ടിപ്പോ കണ്ണും പൂട്ടി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.അവന്റെയൊരു ബിൽഡപ്പ്. മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാന തോന്നുന്നേ.
അവൻ കണ്ണ് തുറന്നു. ധൈര്യം ഉണ്ടെങ്കിൽ തല്ലാൻ ഇങ്ങ് വാടീ. ഒരു കാര്യം പറഞ്ഞേക്കാം ഞാൻ വലിയ പുണ്യാളൻ ഒന്നും അല്ല. വികാരം വിചാരം ഒക്കെയുള്ള ഒരു മനുഷ്യൻ ആണ്. എവിടെയും എത്താത്ത ഒരു കുട്ടി ബ്ലൗസും പാവാടയും സത്യം പറഞ്ഞ കൺട്രോൾ കിട്ടാൻ മുട്ടിപ്പായി പ്രാര്ഥിക്കുവാ ഞാൻ. അപ്പോഴാ അവളുടെ കോപ്പിലെ ഒരു ഡയലോഗ്. നിന്റെ മുന്നിൽ നല്ലപിള്ള ചമഞ്ഞതൊന്നും അല്ല നിനക്കൊന്നും പറ്റാത്തിരിക്കാൻ കടിച്ചു പിടിച്ചു കണ്ണും പൂട്ടി നിൽക്കുവാ അല്ലെങ്കിൽ നമ്മുടെ ഫസ്റ്റ് നൈറ്റ് ഇപ്പൊ ഇവിടെത്തന്നെ നടക്കും.
അവൻ പറയുന്നത് കേട്ടു ചമ്മലും നാണക്കേടും ഒക്കെ തോന്നി. പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. എനിക്കിപ്പോ അതൊന്നും ചെവിയിൽ കേറില്ല. അമ്മാതിരി ചൊറിച്ചിൽ ആണ്. ഇങ്ങനെ പോയാൽ ഞാനിപ്പോ മരിക്കും. പുറം ചൊറിയാനാണെങ്കിൽ കയ്യും എത്തുന്നില്ല.ഇത്രയും പറഞ്ഞിട്ട് വീണ്ടും അവനോട് ചൊറിയാൻ പറയാനും തോന്നുന്നില്ല.
എന്താടി ചൊറിച്ചിൽ പോയോ
നീ കണ്ണടച്ചു പിടിക്ക്.
ഇനി കാണാൻ ഒന്നും ബാക്കിയില്ല.എല്ലാം കണ്ടില്ലേ. പിന്നെന്തിനാ കണ്ണ് പൂട്ടുന്നെ. നീ പേടിക്കേണ്ട എന്റെ കൺട്രോൾ ഒന്നും പോകില്ല ചുമ്മാ പറഞ്ഞതാ വേണേൽ ചൊറിഞ്ഞു തരാം. അവൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു.
ഒന്ന് കണ്ണ് പൂട്ടെഡോ അവൾ കൈ കൂപ്പി കൊണ്ട് ദയനീയമായി പറഞ്ഞു.
അവൻ കണ്ണടക്കുന്നത് പോലെ ചെയ്തു.
ശരിക്കും പൂട്ടെടോ
പൂട്ടി കൊള്ളവേ. അവൻ കണ്ണ് പൂട്ടി. ഞാൻ കണ്ണ് പൂട്ടിയിട്ട് ഇവൾക്കെന്താ കാര്യം. അവൻ ആലോചിച്ചു. അവൾ തന്റെ തൊട്ടടുത് നിന്നിട്ടുള്ളതെന്ന് അവന് മനസ്സിലായി.അവളുടെ ഹാർട്ടിടിപ്പ് തനിക്ക് കേൾക്കാം. Ac യുടെ തണുപ്പ് തന്റെ ശരീരത്തിലേക്ക് നേരിട്ട് തട്ടുന്നത് അവൻ അറിഞ്ഞു. അവൻ പെട്ടന്ന് കണ്ണ് തുറന്നതും അവൾ പിറകിൽ നിന്ന് ഷർട്ട് വലിച്ചൂരി.
തെണ്ടി അപ്പൊ എന്റെ ഷർട്ട് അഴിക്കരുന്നോ അപ്പൊ.
ടീ എന്റെ ഷർട്ട്...
അവൾ അപ്പോഴേക്കും അതിട്ടിരുന്നു.
അവൻ തലക്ക് കയ്യും വെച്ചു അവളെ നോക്കി. ഫോൺ മോഷ്ടിക്കുന്നവരെ കണ്ടിട്ടുണ്ട് പോക്കറ്റടിക്കാരെയും കണ്ടിട്ട് ഉണ്ട്. ഇട്ട ഷർട്ട് മോഷ്ടിക്കുന്ന ഒന്നിനെ ആദ്യായിട്ട് കാണുവാ. മോഷ്ടിക്കാൻ നല്ല എക്സ്‌പിരിയൻസ് ഉണ്ടല്ലേ.
ഇനി ചൊറിഞ്ഞു താ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചൊറിച്ചിൽ.
അവൻ പുറം ചൊറിഞ്ഞു കൊടുത്തു.
എന്താ സംഭവിച്ചേ.
നായ്ക്കുരണപൊടി ദേഹത്ത് ആയതാ.
ഈ ഓഫീസിൽ എവിടെയാ അങ്ങനെയൊരു പൊടി ഉള്ളത്.
അതൊന്നും എനിക്കറിയില്ല. ചൊറിച്ചിൽ മാറാൻ എന്തെങ്കിലും വഴി പറഞ്ഞുതാ.
കുളിച്ചു ഡ്രസ്സ് മാറ്റാൻ നോക്ക്.
അതിന് പുറത്തേക്ക് പോണ്ടേ.
വേണ്ട ഞാൻ വെള്ളം എടുത്തു കൊണ്ട് വന്നു ഇവിടെ നിന്ന് കുളിപ്പിച്ചു തരാം. എന്താ മതിയോ.
അവൻ ആക്കിയതാണെന്ന് അവൾക്ക് മനസ്സിലായി.എന്തെങ്കിലും വഴി പറഞ്ഞു താടാ പ്ലീസ്... പ്ലീസ്.. സഹിക്കാൻ പറ്റുന്നില്ല.
വേറെ ഡ്രസ്സ് വാങ്ങി ഇടലെ വഴിയുള്ളു
എന്ന പോയി വാങ്ങീട്ട് വാ.
അവൻ അവന്റെ ശരീരത്തിലേക്ക് നോക്കി. ഈ കോലത്തിലാണോ പോകണ്ടേ.
അവൾ ഷർട്ട് അഴിക്കാൻ നോക്കി.
എനിക്കൊന്നും വേണ്ട ഇനിയത് . അതിട്ടിട്ട് വേണം ഞാനും ഇരുന്നു ചൊറിയാൻ.
പിന്നെന്താ ചെയ്യാ.
അവൻ ഫോൺ എടുത്തു തേജയെ വിളിച്ചു. തേജയെ ആണ് വിളിച്ചതെന്ന് അരിഞ്ഞതും അവൾക്ക് അകവും പുറവും ചൊറിഞ്ഞു വന്നു. ഇതിനുള്ള പണി ഞാൻ തന്നിരിക്കും സോഡാക്കുപ്പി.
ശരിക്കും എന്താ സംഭവിച്ചത്. എവിടെ നിന്ന പൊടി ദേഹത്തായത്.
അറിയില്ലെന്ന് പറഞ്ഞില്ലേ.
അതിന് നീയെന്തിനാ ചൂടാവുന്നെ.
ചൂടയൊന്നും ഇല്ല പറഞ്ഞുന്നെ ഉള്ളൂ. ഫയൽ മാറ്റിയത് ഞാനാണെനെങ്ങാനും അറിഞ്ഞാൽ ഇപ്പൊ തന്നെ എന്നെ കൊന്നു കൊലവിളിക്കും. മിണ്ടാതിരിക്കുന്നത ബുദ്ധി.
കുറച്ചു കഴിഞ്ഞു തേജ വാതിലിൽ മുട്ടി.
അവൾ വാതിലിന് പിറകിൽ നിന്നു.
തേജ അവന്ന് നേരെ ഒരു കവർ നീട്ടി. അവൻ ഫൈസിയുടെ ദേഹത്തേക്ക് നോക്കി. നീയെന്താ ഷർട്ട് അഴിച്ചു നിൽക്കുന്നെ.
നല്ല ചൂട് സഹിക്കാൻ പറ്റുന്നില്ല അതാ.
Ac റൂമിൽ ചൂട് അവൻ അമർത്തി ഒന്ന് മൂളി.
അല്ല സഫു എവിടെ എങ്ങനെയാ അവളെ ദേഹത്ത് നായ്ക്കുരണ പൊടി വീണത്. അവൻ അറിയാത്ത പോലെ ചോദിച്ചു.
എന്ത് ഡ്രെസ്സ വാങ്ങിയത് അവൻ തേജ ചോദിച്ചത് കേൾക്കാത്ത മാതിരി വിഷയം മാറ്റി കവർ തുറന്നു നോക്കിയതും ഞെട്ടിപ്പോയി.
എന്താടോ ഇത് അവൻ ഡ്രസ്സ് കയ്യിൽ പിടിച്ചു അവനോട് ചോദിച്ചു.
ഇത്.... ഇത്... നൈറ്റി അല്ലെ. ഇതാണോ അവർ തന്നത് അവൻ ഒന്നും അറിയാത്ത പോലെ കൈ മലർത്തി.
എന്ത് ഡ്രെസ്സിന നീയപ്പോ അവരോട് പറഞ്ഞത് ഫൈസി ചൂടായി.
എനിക്ക് ഈ പെൺകുട്ടികളെ ഡ്രസ്സ് എടുക്കാനൊന്നും അറിയില്ല. ആദ്യം ആയിട്ടാ വാങ്ങാൻ പോയത് തന്നെ. അവർ എന്നോട് ചോദിച്ചു എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞു
പെൺകുട്ടികൾക്ക് ഇടുന്ന ഡ്രസ്സ് വേണമെന്ന്.
എന്ത് ആവിശ്യതിനാണ് ചോദിച്ചു. കിടന്നുറങ്ങാൻ ആണെന്ന് പറഞ്ഞു. അവൾക്ക് ഇവിടെ തീറ്റയും കുടിയും ഉറക്കവും മാത്രമല്ലെ ഉള്ളൂ.എന്തെങ്കിലും ഒന്ന് പാക്ക് ചെയ്തു തരാൻ പറഞ്ഞു.അവർ തന്നു. ഞാൻ വാങ്ങി ഇങ്ങ് പോന്നു. സഫുവിനോടുള്ള ദേഷ്യം തീർത്തതാണെന്ന് അവന്ന് മനസ്സിലായി.
പോയി ചുരിദാറോ സാരിയോ വാങ്ങിയിട്ട് വാടോ.
എന്നെക്കൊണ്ടൊന്നും പറ്റില്ല. വേണേൽ പോയി വാങ്ങിക്കോ. നീ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇപ്പൊ പോയത് തന്നെ.
ഒരിക്കൽ കൂടി പോയിട്ട് വാ.
കണ്ട പെൺകുട്ടികൾക്ക് ഡ്രസ്സ് വാങ്ങികൊടുക്കലല്ല എനിക്ക് പണി. അവൻ അതും പറഞ്ഞു ഒറ്റയിറങ്ങി പോക്ക്.
നായ്ക്കുരണപ്പൊടി വാങ്ങി കഷ്ടപ്പെട്ട അവളെ ദേഹത്ത് വിതറിയത്. എന്നിട്ട് ഡ്രസ്സ് വാങ്ങിക്കൊടുക്കാൻ അതും എന്നോട് ഇമ്മിണി പുളിക്കും. അവൻ മനസ്സിൽ പറഞ്ഞു.
ഇത് സഫുന് കൊണ്ട് കൊടുത്ത എന്നെ അപ്പൊ കൊല്ലും ഉറപ്പാണ്.
എന്താലോചിച്ചു നിൽക്കുവാ ഡ്രസ്സ് താടോ അവൾ അവന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി തുറന്നു നോക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു. അവന്റെ കെട്ടിയോൾക്ക് കൊണ്ട് പോയി കൊടുക്കാൻ പറയ് ഇത് ഫൈസിയുടെ ദേഹത്തേക്ക് നൈറ്റി വലിച്ചെറിഞ്ഞു.
അവന്ന് അറിയാതെ പറ്റിയഅബദ്ധം ആണ്. അതിന് നീയിങ്ങനെ ചൂടാവുന്നെ.
അറിയാതെ ഒന്നും അല്ല. അറിഞ്ഞു കൊണ്ട് തന്നെ ചെയ്തതാ. എന്റെ ദേഹത്ത് ചൊറിയൻ പൊടി ഇട്ടത് പോലെ തിരിച്ചും അവനെ ഞാൻ ആ പൊടിയിൽ കുളിപ്പിക്കും നോക്കിക്കോ.
നീയിപ്പോ എന്താ പറഞ്ഞെ അവൻ ആണോ നിന്റെ ദേഹത്ത് പൊടിയിട്ടത്. നേരത്തെ എങ്ങനെപറ്റിയെന്നു അറിയില്ലെന്ന് ആണല്ലോ പറഞ്ഞത്.
അവൾക്ക് തലക്ക് അടികിട്ടിയത് പോലെയായി. അറിയാതെ പറഞ്ഞു പോയതാണ്. അവൾ നിന്ന് പരുങ്ങി.
ഞാൻ..... ചുമ്മാ.... പറഞ്ഞത.ഈ ഓഫീസിൽ നിന്നല്ലേ ആയത്. അവനായിരിക്കും ഇതിന്റെ പിന്നിലെന്ന് ഊഹിച്ചത.
അവൾ പറയുന്നത് കള്ളം ആണെന്ന് അവന്ന് മനസ്സിലായി.
കള്ളം പറയുന്നോടി അവൻ അവളെ അടുത്തേക്ക് വന്നു.
അവൾക്ക് ഉള്ളിൽ ചെറുതായി പേടിതോന്നി.
ഞാൻ കള്ളം പറഞ്ഞൊന്നും ഇല്ല. അവൾ മാറി പോകാൻ നോക്കിയതും അവൻ അവളെ
കൈ പിറകിലോട്ട് ആക്കി പിടിച്ചു.
ഫൈസി വിട് കൈ വേദനിക്കുന്നു.
സത്യം പറ എങ്ങനെയാ നായ്ക്കുരണ പൊടി
ദേഹത്ത് വീണത്.
അവൾക്ക് വേറെ വഴിയില്ലെന്ന് മനസ്സിലായി.ചൊറിച്ചിൽ തന്നെ സഹിക്കാൻ വയ്യ അപ്പോഴാ കയ്യ് പിടിച്ചു വെച്ചിരിക്കുന്നെ.
തേജചെയ്തതാ.
തേജയോ എന്തിന്. ഇങ്ങനെ ചെയ്യാൻ മാത്രം നിങ്ങൾ തമ്മിൽ എന്തായിരുന്നു പ്രോബ്ലം.
എനിക്കറിയില്ല അവൻ ദേഷ്യം കൊണ്ട് ചെയ്തതാരിക്കും.
അവൻ കൈ ഒന്നൂടി മുറുക്കിപിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു.
കൈ വിട് ഞാൻ സത്യം പറയാം.
പറഞ്ഞിട്ട് വിട്ടോളം
സത്യം ആയിട്ടും സത്യം പറയും കൈ വിട് വേദന സഹിക്കാൻ വയ്യ. അവൾ നിന്ന് പുളഞ്ഞു.
അവൻ കൈ വിട്ടു.
ഫയൽ മാറ്റിവെച്ചത് ഞാനാണ്. നീയവനെ ചീത്ത വിളിച്ചതിന് പകരം വീട്ടിയതാണ്. അതും പറഞ്ഞു അവൾ ഓടി ടേബിളിന് അപ്പുറം നിന്നു. ഫൈസിയുടെ കയ്യിൽ നിന്നും തല്ല് കിട്ടുന്ന് അവൾക്ക് നല്ല പേടിയുണ്ടായിരുന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി. പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ല.
നിനക്ക് സുഖം അല്ലേ പാത്തോ. എവിടെക്കാ പോകുന്നെ മോളിങ്ങ് വാ. ചോദിക്കട്ടെ.
സോറി. ഇനി ചെയ്യില്ല.
അത് സാരമില്ല ഒരു കോൺട്രാക്ട് പോയി. കുറച്ചു പൈസ ലോസ് ആയി. ഞാനത് വലിയ കാര്യം ആയി എടുക്കുന്നുമില്ല.ഞാനത്വിട്ടു. വേറൊരു കാര്യം പറയാനാ നീ ഇങ്ങ് വാ.
ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു പിടിച്ചു കൊണ്ട് പോയി കിസ്സ് തന്നു. വീണ്ടും കിസ്സ് തരാനാണോ വിളിക്കുന്നെ. അവൾ വായ പൊത്തിപിടിച്ചു.
അവന് കാര്യം മനസ്സിലായി.ഓർത്തതും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അതിനല്ലെടി പോത്തേ വേറൊരു കാര്യം പറയാനാ.
വേറൊന്നും പറയണ്ട. അവിടെ നിന്ന് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞ മതി.
അടുത്ത് നിന്ന് പറഞ്ഞാലേ അതിനൊരു ത്രില്ല് ഉള്ളൂ. അവന് അടുത്തേക്ക് വന്നതും അവൾ ഓടി ഇപ്പുറത്തേക്ക് വന്നു. രണ്ടു മൂന്ന് പ്രാവശ്യം ഇതാവർത്തിച്ചതും അവൻ ടേബിളിന് മുകളിലൂടെ കയറി ഒറ്റച്ചാട്ടത്തിന് അവളെ മുന്നിൽ എത്തി. ഇനി എവിടെക്കാ പൊന്ന് മോള് പോവ്വാ.
ചൊറിച്ചിൽ ഒരു ഭാഗത്തു തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അവൻ അടുത്ത് വരും തോറും അവൾ പിറകിലോട്ട് നടന്നു ചുമരിൽ തട്ടി നിന്നു.
ഫൈസി ഞാൻ മാപ്പ് പറഞ്ഞില്ലേ എന്നെ ഒന്നും ചെയ്യരുത്.
ഇനി ഇമ്മാതിരി പണി എടുക്കോ.
ഇല്ല. സത്യം ആയിട്ടും ചെയ്യില്ല.
എന്നാലും ഇനി ഇങ്ങനെ ചെയ്യാതിരിക്കാൻ എന്തെങ്കിലും വേണ്ടേ.
അവൻ അവളെ സൈഡിൽ കൈ വെച്ചതും അവൾക്ക് നല്ല ജീവൻ പോയി. അവൾ പേടിയോടെ അവനെ നോക്കി. അവനും അവളെതന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചതും ആരോ ഡോറിന് മുട്ടിയതും ഒന്നിച്ചായിരുന്നു. അവൾ അവനെ തള്ളി മാറ്റി ദൂരെ പോയി നിന്നു.
വരാൻ കണ്ട സമയം. അവൻ പിറു പിറുതോണ്ട് പോയി വാതിൽ തുറന്നു. അടുത്തുള്ള കടയിൽ ഉള്ള ഒരു ബോയ് ആണ്. അവൻ ഒരു പർദ്ദക്ക് ഓഡർ ചെയ്തിരുന്നു. അവനത് വാങ്ങി.
അവൾക്ക് കൊടുക്കാനായി അവളെ നോക്കിയതും അവൾ cctv യിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടു.മുഖത്ത് ചെറിയ പേടി ഉള്ളത് പോലെ അവന് തോന്നി. ഇവളിതരെയാ നോക്കുന്നെ. അവനും നോക്കി. അവരെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വന്നെങ്കിലും അവൻ അടക്കിപിടിച്ചു. അവനാ കവർ അവൾക്ക് കൊടുക്കാതെ പിറകിലേക്ക് മാറ്റി.
അവൾ ദയനീയമായി ഫൈസിയെ നോക്കി.
അവൾ സാരി എവിടെയെന്നു ചുറ്റും നോക്കി.
സാരി കണ്ടു അതെടുക്കാൻ നോക്കിയതും ഫൈസി പെട്ടെന്ന് വന്നു അതെടുത്തു.
ഫൈസി സാരിതാ.
അതിട്ടാൽ വീണ്ടും ചൊറിച്ചിൽ കൂടും.
ഫൈസി പ്ലീസ് എന്നെ നാണം കെടുത്തരുത്.
ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചുന്ന് കേട്ടിട്ടുണ്ടോ നീ അതാ ഇപ്പൊ നിന്റെ അവസ്ഥ. അവൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
ഈ സമയത്തു വാശി കാണിക്കരുത് എന്റെ സാരി താ എനിക്ക് പോകണം.
ഇപ്പൊ തരാവേ. അവൾക്ക് കൊടുക്കുന്നത് പോലെയാക്കി ജനൽ വഴി സാരി വലിച്ചെറിഞ്ഞു.
അവൾ ഞെട്ടലോടെ അവനെ നോക്കി. പിന്നെ തലക്ക് കയ്യും കൊടുത്തു അവിടെ നിലത്ത് ഊർന്നിരുന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു. അത് കണ്ടിട്ടും അവന് കാണാത്തത് പോലെ പുറത്തേക്ക് പോയി. പെട്ടന്ന് തിരിച്ചു വരുന്നത് കണ്ടു. അവൻ ഷർട്ട് ഇല്ലാതെയാ പുറത്തേക്ക് പോയത് വരുമ്പോൾ ഷർട്ട് ഇട്ടിരുന്നു.
അവൾക്ക് ആ അവസ്ഥയിലും ചിരിയും വന്നു. തേജയുടെ ഷർട്ട് ആണ് അവനിട്ടിരിക്കുന്നത്.
പെട്ടെന്ന് ഡോറിന് മുട്ടുന്നത് കേട്ടു. അവൾ ഞെട്ടി പിണഞ്ഞു എണീറ്റു ഫൈസിയുടെ മുന്നിലേക്ക് പോയി.
ദയവുചെയ്തു ഡോർ തുറക്കരുത്.
അവൻ പുച്ഛത്തോടെ അവളെ നോക്കി വാതിലിന് നേർക്ക് നടന്നു.
പ്ലീസ് ഫൈസി അവരെന്നെ ഈ കോലത്തിൽ കാണരുത്.നീയെന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം വേണേൽ കാല് പിടിക്കാം
പറയലോഡ് കൂടി അവന്റെ കാല് പിടിക്കുകയും ചെയ്തു.
ഡിവോഴ്സ് പെറ്റിഷൻ പിൻവലിക്കണം പറ്റോ.
അവൾ കാലിൽ നിന്നും കയ്യെടുത്തു എണീറ്റു. എന്നിട്ട് വാതിൽ തുറക്കാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു. അവൾ അവനെ തന്നെ നോക്കി.
*******
സാലി.... അവൾ ദേഷ്യത്തോടെ അവന്റെ നേരെ കൈ വീശി. അവൻ അവളെ കൈ തടുത്തു. കൈ പിറകിലേക്ക് ആക്കി പിടിച്ചു തിരിച്ചു. അവൾ വേദന കൊണ്ട് പുളഞ്ഞു.
നിന്റെ വാക്ക് കേട്ടു പേടിച്ചു ഒതുങ്ങി നിൽക്കാൻ ഞാനൊരു പോങ്ങൻ ആണെന്ന് കരുതിയോടി.
സാലി കയ്യിൽ നിന്ന് വിട്. എനിക്ക് വേദനിക്കുന്നു.
നിനക്ക് വേദനയോ അങ്ങനെയൊന്നു ഉണ്ടല്ലേ. പെണ്ണിനോട് ഏറ്റുമുട്ടുന്നത് എനിക്കും തീരെ ഇഷ്ടം അല്ല. പക്ഷേ എന്നെ കൊണ്ട് ചെയ്യിച്ചത ഇത് നീ. അവൻ കൈ വിട്ടു.
ഇത്രയും കാലം പൂച്ചയെ പോലെ പതുങ്ങി ഇരുന്നതാണല്ലേ.
അതേ. നീ എനിക്കൊരു വാക്ക് തന്നിരുന്നു അവൾക്ക് ഒരു പോറൽ പോലും എല്പിപ്പിക്കില്ലന്ന്. അത് കൊണ്ട് മാത്രമാണ് ഞാൻ അടങ്ങി നിന്നത്. ആഷിറിനെ വെച്ചു നീ സഫുന് എതിരെ കളിച്ചതും, ഡിവോഴ്സ് നോട്ടീസ് അയച്ചു അവരെ തമ്മിൽ അകറ്റിയതും ഫൈസി അയച്ചതാണെന്ന് പറഞ്ഞു സമീർക്കയെ തല്ലാൻ ആളെ വിട്ടതും അവന്റെ വീട്ടിൽ നിന്നും മധ്യസ്ഥം പറയാനാണെന്നും പറഞ്ഞു ആളെ വിട്ടു അവളെ ഉപ്പനെയും വീട്ടുകാരെയും അപമാനിച്ചതും ഒക്കെ എനിക്കറിയാം എന്നിട്ടും പ്രതികരിക്കാതിരുന്നത് സഫു സേഫ് ആണല്ലോ എന്ന ഒറ്റകാരണം കൊണ്ടാണ് . ഇന്നലെ നീ ചെയ്തത് അത് പൊറുക്കാൻ എനിക്ക് പറ്റില്ല. അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നീ ഇപ്പൊ ജീവനോടെ കാണില്ലായിരുന്നു. സഫുന്റെ മേൽ ഒരു തരി മണ്ണെങ്കിലും വീഴണമെങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം കേട്ടോടി പുല്ലേ.
ഇത് നിനക്ക് ഒരു വാണിംഗ് ആണ്. മത്സരിച്ചോ നീ എങ്ങനെ വേണമെങ്കിലും മത്സരിച്ചോ ഒരു മുട്ട് സൂചി കൊണ്ട് പോലും അവളെ വേദനിപ്പിക്കാത്ത രീതിയിൽ. ഇനി ഒരിക്കൽ കൂടി അവളെ ജീവന് ഭീഷണിയാവും വിധം എന്തെങ്കിലും ചെയ്‌താൽ പിന്നെ നീ ജീവനോടെ കാണില്ല. അവളെ നേരെ ഭീഷണിയുടെ രൂപത്തിൽ കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അവൻ പോയി.
ഫൈസിയെ കിട്ടാൻ വേണ്ടി അവളെ കൊല്ലാനും ഞാൻ മടിക്കില്ല. ഞാൻ ജീവിച്ചിരുന്നില്ലെങ്കിലും സാരമില്ല ഫൈസിയെ മറ്റൊരാൾക്കും ഞാൻ വിട്ടു കൊടുക്കില്ല. അവൾ മുരണ്ടുകൊണ്ട് കാറിന്റെ മുകളിൽ ആഞ്ഞടിച്ചു.
........... തുടരും.
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 66
അവൻ അവളെ കൈ പിടിച്ചു താഴ്ത്തി. അവൾ അവനെ തന്നെ നോക്കി.
നാണം കെട്ടാലും വാശി വിടില്ല അല്ലെ. ഏതായാലും നീ പുറത്തേക്കു പോകും എന്റെ ഷർട്ട് ഇട്ട് നിൽക്കുന്നത് കാണും. കാണുമ്പോൾ കൂടുതൽ കളർ ഫുൾ ആയിക്കോട്ടെ അതും പറഞ്ഞു അവൻ അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി.
നീയെന്താടോ കാണിക്കുന്നേ.
എന്റെ ഷർട്ട് നീ ഇട്ടിരിക്കുവല്ലേ. അവർ നോക്കുമ്പോൾ എനിക്ക് ഷർട്ടും ഇല്ല. നിനക്ക് സാരിയും ഇല്ല.ഓഫീസിൽ ജോലിക്ക് വന്ന മോള് എന്റെ ഷർട്ടും ഇട്ട് നിൽക്കുന്ന കാഴ്ച്ച കാണട്ടെ ഉപ്പ. പ്രത്യേകിച്ച് ഡിവോഴ്സ് പേപ്പർ ഒപ്പിടാൻ പറയാൻ വക്കീലിനെയും കൂട്ടി വന്ന സാഹചര്യത്തിൽ.
ഫൈസി പ്ലീസ്. അവൾ അവന്റെ കയ്യിൽ പിടിച്ചു വെച്ചു.
അവർ കണ്ടുന്നു വെച്ച് ഒരു കുഴപ്പം ഇല്ല മുത്തേ ലീഗലി ഞാൻ ഇപ്പോഴും നിന്റെ ഭർത്താവ് ആണ്. ഉപ്പ അറിയട്ടെടോ നമ്മൾ തമ്മിൽ ഇപ്പോഴും..... ബാക്കി പറയാതെ അവൻ നാണത്തോടെ നഖം കടിച്ചു താഴേക്ക് നോക്കി.
അവൾക്ക് ദേഷ്യം വന്നെങ്കിലും കടിച്ചു പിടിച്ചു നിന്നു. അവരെ മുന്നിൽ എന്നെ നാണം കെടുത്തിയത് കൊണ്ട് നിനക്ക് എന്താ ലാഭം.
നാണം കെടുത്താതിരുന്ന എന്താ ലാഭം അവൻ അർത്ഥം വെച്ചത് പോലെ ചോദിച്ചു.
പ്ലീസ് ദയവു ചെയ്തു പ്രോബ്ലം ഉണ്ടാക്കരുത്.
പ്രോബ്ലം ഒന്നും ഉണ്ടാകില്ല. അവർ നിന്നെ ഈ കോലത്തിൽ കാണുകയും ഇല്ല. പകരം ചെറിയൊരു സഹായം എനിക്ക് ചെയ്തു തന്നാൽ മതി.
എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എന്തും ചെയ്തോളാം.
ഒരു കിസ്സ് തന്നാൽ മതി അവൻ ചുണ്ടിൽ തൊട്ട് കാണിച്ചു.
അതൊന്നും പറ്റില്ല.
പറ്റില്ലെങ്കിൽ വേണ്ട. അവൻ വീണ്ടും ഷർട്ടിന്റെ ബട്ടൺ അഴിച്ചു.
അവസരം മുതലാക്കുകയാണല്ലേ
അതേ.നീയും മോശം അല്ലല്ലോ അക്കാര്യത്തിൽ.
വാതിലിൽ വീണ്ടും മുട്ട് കേട്ടു. അവൾക്ക് വേറെ വഴിയില്ലെന്ന് മനസ്സിലായി.അവൾ ദയനീയമായി അവനെ നോക്കി. അവൻ കാണാത്ത മാതിരി വാതിൽ തുറക്കാൻ നോക്കി. പെട്ടന്ന് അവൾ അവന്റെ കവിളിൽ
ഒരു മുത്തം കൊടുത്തു.
അയ്യേ ഇതെന്ത് കൊച്ചു കുട്ടിക്ക് കൊടുക്കുന്ന പോലെ. എനിക്കൊന്നും വേണ്ട ഇത്. തന്നത് പോലെയങ്ങ് തിരിച്ചെടുത്തോ.
എന്നെ കൊണ്ട് ഇത്രയേ പറ്റു. പ്ലീസ്...
പ്ലീസ്.... പ്ലീസ്..... അവൾ കൈ കൂപ്പി.
അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൾ നോക്കിയതും വീണ്ടും മുഖത്ത് ഗൗരവം വരുത്തി. ആ കവർ എടുത്തു അവളെ കയ്യിൽ കൊടുത്തു. കൂടെ ഒരു താക്കോലും. എന്റെ ഈ ഷെൽഫിൽ ലാസ്റ്റ് വൺ എന്റെ റൂമിലേക്ക് ഉള്ള വാതിൽ ആണ്. പോയി ഡ്രസ്സ് മാറ്റി വാ.
അവൾക്ക് പെരുവിരൽ മുതൽ അരിശം കയറി വന്നു. എന്നെ ഇത്രയും സമയം മനപ്പൂർവം വട്ടാക്കുകയാരുന്നല്ലേ. എന്നാലും ഞാനിത് വരെ അറിഞ്ഞില്ലല്ലോ ഇങ്ങനെയൊരു വാതിൽ ഉള്ളത്. കണ്ടാൽ ശരിക്കും ഒരു ഷെൽഫ് ആണെന്നെ തോന്നു.അവൾഅവനെ രൂക്ഷമായി നോക്കി പല്ലിറുമ്മി.
അവൻ തിരിച്ചു ഇളിച്ചു കാണിച്ചു. ഒന്ന് പോടീ എന്ന് പറഞ്ഞു ഡോർ തുറന്നു. അവൾ വേഗം വാതിൽ തുറന്നു പോയി.
സഫുന്റെ ഉപ്പയും രമേശും അകത്തേക്ക് വന്നു ഇവനെന്താ പറയാതെ വന്നേ. ഇവൻ പറഞ്ഞത് കൊണ്ട് മുങ്ങി നടക്കുകയാരുന്നു രണ്ടു ദിവസവും. നാട്ടിൽ ഇല്ലെന്ന് കാണിച്ചു അയക്കുന്ന ലെറ്റർ തിരിച്ചയക്കും.
മിസ്റ്റർ ഫൈസാൻ മുഹമ്മദ്
യെസ്
അഡ്വക്കേറ്റ് രമേശ് അവൻ കൈ നീട്ടി. ഫൈസി കൈ കൊടുത്തു. അവന്റെ ഒരു ആക്ടിങ് മുഖം കണ്ടാൽ എന്നെ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല. അവൻ കൈ പിടിച്ചു അമർത്തി. രമേശ് വേദനകൊണ്ട് പുളഞ്ഞു. ഫൈസിയുടെ കാലിനിട്ട് ഒറ്റ ചവിട്ട്. ഫൈസിക്കും നന്നായി വേദനിച്ചു. അവൻ കൈ വിട്ടു. അവർ രണ്ടു പേരും പരസ്പരം നോക്കി ഇളിച്ചു കാണിച്ചു. ഫൈസി അവളെ ഉപ്പന്റെ നേരെ നോക്കി സലാം ചൊല്ലി കൈ നീട്ടി.
അവനെ നോക്കാതെ സലാം മടക്കി കൈ കൊടുത്തില്ല.
മിസ്റ്റർ ഫൈസാൻ ഞാൻ വന്നത് പ്രത്യേകം പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലല്ലോ. ഒരു നോട്ടീസ് പോലും നിങ്ങൾ കൈപറ്റിയിട്ടും ഇല്ല. ഹാജരായിട്ടും ഇല്ല.
എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. ആ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഞാൻ ഒരിക്കലും ഡിവോഴ്സ് തരുമെന്ന് ആരും കരുതണ്ട.
നിങ്ങളുടെ അനുവാദം ഞങ്ങൾക്ക് വേണ്ട. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെ. ആരാ ജയിക്കുന്നെന്ന് കാണാം. നോട്ടീസ് നിങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന് പരതി ഉന്നയിച്ചത് കൊണ്ടാണ് നേരിട്ട് വന്നത്. അവന് നേരെ പേപ്പർ നീട്ടി. അവൻ അത് വാങ്ങി. അവരെ മുന്നിൽ വെച്ച് തന്നെ ചുരുട്ടി നിലത്തേക്ക് എറിഞ്ഞു.
അവൻ സഫുന്റെ ഉപ്പാനെ നോക്കി.
എനിക്ക് ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഒരു ചാൻസ് കൂടി എനിക്ക് തന്നുടെ.
എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാ. ബാക്കിയെല്ലാം എന്റെ അഡ്വക്കേറ്റ് സംസാരിക്കും.അതും പറഞ്ഞു ഉപ്പ ഇറങ്ങിപ്പോയി.
ഞാൻ വിളിക്കാം എന്ന് കൈ കൊണ്ട് കാണിച്ചു രമേശ് പോയി.
സഫു കേൾക്കുന്നുണ്ടായിരുന്നു ഇതെല്ലാം.
നെഞ്ചിനകത് അവൾക്ക് വേദനഎടുക്കുന്നത് പോലെ തോന്നി. എത്രയും പെട്ടെന്ന് ഈ ഓഫീസിൽ നിന്നും പോകണം അതിന് വേണ്ടിയാണ് ഇങ്ങോട്ട് വന്നത് എന്നിട്ട് സംഭവിച്ചതോ ഓരോ നിമിഷവും ഓർമ്മകലിൽ ഫൈസിമാത്രം. അവനെ കാണും തോറും ഞാൻ ഞാനല്ലാതാകുന്നു. തല ഉയർത്തിപിടിച്ചു എല്ലാരേ മുന്നിലും നടന്നിരുന്ന എന്റെ ഉപ്പ നാണം കെട്ടത് ഫൈസി കാരണം ആണ്. എന്റെ സമീർക്കയെ തല്ലിയതും ഫൈസിയാണ്. എന്നെ ഒഴിവാക്കാൻ വേണ്ടി അവിഹിതബന്ധം വരെ എന്റെ മേൽ ആരോപിച്ചവൻ ഇത്രയൊക്കെ ചെയ്തിട്ടും എനിക്കെന്ത് കൊണ്ട റബ്ബേ അവനെ വെറുക്കാൻ പറ്റാത്തത്. മനസ്സ് പതറരുത് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം. പോയേ പറ്റു .
******
തേജ കാബിനിലേക്ക് കയറി വന്നു.
അവരൊക്കെ പോയില്ലേ ഇനി എന്റെ ഷർട്ട് താ.
എന്നിട്ട് തന്നത് തന്നെ. വേണേൽ പോയി വേറെ വാങ്ങി വാ. കുറച്ചു ലൂസ് ആണ് എന്നാലും സാരമില്ല ഞാൻ അട്ജസ്റ്റ് ചെയ്തോളാം.
ഇത് ചീറ്റിങ്ങ് ആണ് ഫൈസി. പെട്ടെന്ന് തരാം വാങ്ങി വരാൻ ടൈം ഇല്ലാത്തോണ്ട നിന്റെ ഷർട്ടിൽ അഴുക്ക് ആയി എന്നൊക്കെ പറഞ്ഞോണ്ട തന്നത്.
സഫു എല്ലാം പറഞ്ഞു. ഈ പ്രോബ്ലങ്ങൾക്ക് ഒക്കെ കാരണക്കാരൻ ആരാ നീയല്ലേ അപ്പോ കുറച്ചു പണിഷ്മെന്റ് നിനക്കും വേണ്ടേ.
ഞാനല്ല ആ പൂച്ചക്കണ്ണിയാ ഇതിനൊക്കെ കാരണം.
നിനക്കത് എന്നോട് പറയാമായിരുന്നു. അല്ലാതെ നായ്ക്കുരണ പൊടി ദേഹത്ത് ഇടുകയാ ചെയ്യുക. ഒന്നുമില്ലേലും അതൊരു പെണ്ണല്ലേ അതെങ്കിലും ഓർമ്മിക്കണ്ടേ.
അത് പെണ്ണോ... ആറ്റംബോംബിന് കയ്യും കാലും വെച്ച ഐറ്റം ആണ്.ഒരു ദിവസം ഓഫീസ് മൊത്തം പൊട്ടിതെറിക്കുമ്പോ മനസ്സിലാവു ആണാണോ പെണ്ണാണോന്ന്. അവൾ എനിക്കിട്ട് പണിതു ഞാൻ തിരിച്ചും പണിതു. മേറ്റർ ഈസ് ഓവർ. നീ ഷർട്ട് തരുന്നുണ്ടോ.
ഒരിക്കലും ഇല്ല. ഇവിടെ നിന്ന് ടൈം വേസ്റ്റ് ആക്കാതെ വേറെ ഷർട്ട് വാങ്ങാനുള്ള വഴി നോക്ക്.
നിനക്ക് ഇനിയും എന്തെങ്കിലും ആവിശ്യം വരും അപ്പൊ പറഞ്ഞു തരാം ഞാൻ.
ഓ ആയിക്കോട്ടെ നീ ചെല്ല്. അവൻ പോയി.
അവൻ അപ്പോഴാ സഫു പുറത്ത് നിന്നും കയറി വരുന്നത് cctvയിലൂടെ കണ്ടത്. കയ്യിൽ കുറേ റെഡ് റോസ്. ഇതാർക്ക് കൊടുക്കാനവോ.ഇന്നെന്തെങ്കിലും പ്രത്യേകത യുണ്ടോ. അവൻ അവളെ തന്നെ നോക്കി. ഓഫീസിൽ ഉള്ള എല്ലാ സ്റ്റാഫിനെയും വിളിച്ചു എല്ലാർക്കും കൊടുക്കുന്നത് കണ്ടു. സംസാരിക്കുന്നത് അവന് കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ മുഖത്ത് ഒരു കുസൃതിചിരി അവൻ കണ്ടു. സ്റ്റാഫ് മൊത്തം തേജയുടെ റൂമിലേക്കാണ് പോകുന്നത് എന്ന് മനസ്സിലായതും അവൻ തലക്ക് കൈ വെച്ചു. തേജകിട്ട പണി. ഷർട്ട് ഇടാതെയാ അവൻ കാബിനിൽ ഉള്ളത്. ഇവൾക്ക് കിട്ടിയതൊന്നും പോരെ എന്ത് ജന്മ റബ്ബേ ഈ പെണ്ണ്. ഇതിന് പകരം തേജ എന്താണാവോ കൊടുക്കാൻ പോകുന്നത്. എന്റെ ഭാര്യയല്ലേ കുറച്ചൊക്കെ വാശി ഇല്ലാതിരിക്കില്ലല്ലോ. മോനെ തേജ നിന്റെ കാര്യം ഇന്ന് ഗോപി.
*****
എനിക്ക് ഇങ്ങനെ പണി തന്നിട്ട് തിരിച്ചു കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. അപ്പോഴാ ഓർമ വന്നത് തേജ ഷർട്ട് ഇടാതെ കാബിനിൽ ഉള്ളതെന്ന്. അവന്റെ ബർത്ഡേ ആണെന്ന് പറഞ്ഞു അവന് ഒരു സർപ്രൈസ് കൊടുക്കണം എന്ന് പറഞ്ഞ എല്ലാരേം പറഞ്ഞയച്ചത്. അവിടത്തെ അവസ്ഥ ഓർത്തതും അവൾ ഊറിച്ചിരിച്ചു.
****
രഹനയാരുന്നു ആദ്യം പോയത്.
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ത ഡേ തേജ.റോസാപൂവ് നീട്ടി അവനെ നോക്കിയതും രഹ്ന അയ്യെന്ന് പറഞ്ഞു തിരിഞ്ഞു നിന്നു. അവൻ രണ്ടു കൈ കൊണ്ടും ദേഹം പൊത്തിപിടിച്ചു. ബാക്കിയുള്ളവരും കയറി വന്നു. അവൻ എല്ലാവരെ മുന്നിലും ചമ്മി നാണം കെട്ടു. പിന്നെ ഒറ്റ അലർച്ചയാരുന്നു ഗെറ്റ് ഔട്ട് ഓൾ ഓഫ് യൂ.എല്ലാവരും ഇറങ്ങി പോയി.
സഫൂ അവൻ ദേഷ്യത്തോടെ വിളിച്ചു കൈ ചുരുട്ടി പിടിച്ചു.
******
പിന്നെ അവൾ ഫൈസിയുടെ മുന്നിൽ പോയില.മുങ്ങി നടന്നു.കിസ്സ് കൊടുത്തതിനു ശേഷം ശരിക്കും പറഞ്ഞാൽ അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
തേജ അപ്പോൾ തന്നെ എങ്ങനെയോ വേറെ ഷർട്ട് വാങ്ങി ഇട്ടിരുന്നു. തേജയുടെ മുഖത്ത് അങ്ങനെയൊരു സംഭവം നടന്നതെ ആയിട്ട് തോന്നിയില്ല.അവളെ കാണും തോറും ഇളിച്ചു കാണിച്ചു. ഈ ചിരിയുടെ പിറകെ ഏത് നിമിഷവും പണി വരുന്നു ഉറപ്പുള്ളത് കൊണ്ട് അവൾ സൂക്ഷിച്ചു നടന്നു. ഷെറി ഇല്ലാത്തോണ്ട് അവൾക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അവളെന്താ ഒന്നും പറയാതെ പോയത്. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. അവൾക്കെന്താ പറ്റിയെ ഈയിടെയായി എന്തൊക്കയോ പ്രോബ്ലംസ് അവളെ അലട്ടുന്നുണ്ടെന്ന് തോന്നി. ചോദിച്ചിട്ട് ഒന്നും വിട്ടു പറയുന്നതും ഇല്ല.
കൂട്ടത്തിൽ എങ്ങനെ ഓഫീസിൽ നിന്നും എന്നെന്നേക്കുമായി മുങ്ങാം എന്ന് തലപുകഞ്ഞു ആലോചിക്കുകയും ചെയ്തു കൊണ്ടിരുന്നു. വൈകുന്നേരം എല്ലാ സ്റ്റാഫിനോടും കോൺഫറൻസ് ഹാളിൽ വരാൻ ഫൈസി തേജയോട് പറഞ്ഞു.അർജന്റ്മീറ്റിങ് ഉണ്ട്. തേജ ഒരു പേപ്പർ സഫുന്റെ കയ്യിൽ കൊടുത്തു ഇത് കോപ്പി എടുത്തു എല്ലാവർക്കും ഹാളിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ആദ്യം എനിക്ക് കഴിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നെ എന്തോ ഓർത്തത് പോലെ അത് വാങ്ങി.മീറ്റിങ്ങിനു വന്ന എല്ലാവരും പേപ്പർ വായിച്ചു പരസ്പരം നോക്കി പിറു പിറുക്കൽ തുടങ്ങി. ഫൈസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത്. ഫൈസി തേജയോട് കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. തേജ പോയി ഒരാളെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി വായിച്ചു നോക്കി. അവൻ ഞെട്ടി പോയി കണ്ടതും ഫൈസിയുടെ ഡിവോഴ്സ് പേപ്പറിന്റെ കോപ്പി. അവൻ അപ്പൊ തന്നെ എല്ലാവരെ കയ്യിൽ നിന്നും എല്ലാം തിരിച്ചു വാങ്ങി. വെസ്റ്റിൽ കൊണ്ടിട്ടു.
ഫൈസി ഒരഞ്ചു മിനിറ്റ് പ്രൊജക്റ്റ് കോപ്പി മാറി പോയി. ഇപ്പൊ കൊണ്ട് വരാം. അവൻ പുറത്തേക്കു പോയി വേറെ കൊണ്ട് വന്നു എല്ലാവർക്കും കൊടുത്തു. മീറ്റിങ് കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങിയതും എല്ലാവരും തേജയെ പൊതിഞ്ഞു.
അവൻ എന്തൊക്കയോ നുണ പറഞ്ഞു അവരിൽ നിന്നും ഒഴിഞ്ഞുമാറി. ഫൈസി ഇതറിഞ്ഞാൽ ജോലി പോകുമെന്ന് പറഞ്ഞു ഭീഷണിപെടുത്തുകയും ചെയ്തു. എല്ലാവരും പിരിഞ്ഞു പോയി. അവർക്കൊക്കെ സംസാരിക്കാൻ ചൂട് വാർത്തകിട്ടിയെന്ന് അവന് മനസിലായി.എന്നാലും സഫു ഇങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയിരുന്നില്ല. സഫുവിനെ ആരും അറിയാത്തത് കൊണ്ട് അവൾക്ക് പ്രോബ്ലം ഉണ്ടാവില്ല. എന്നാലും കൊലച്ചതി ആയി പോയി സഫു. ഇത്രയും വേണ്ടായിരുന്നു. ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം.
അവൻ തേജ വെസ്റ്റിൽ ഇട്ട പേപ്പർ എടുത്തു നോക്കി ദേഷ്യം കൊണ്ട് അവൻ വിറച്ചു. രാവിലെ രമേശ് തന്നപ്പോൾ ചുരുട്ടി വലിച്ചെറിഞ്ഞതാന്. ഇത് ചെയ്തത് സഫു തന്നെയാണെന്ന് അവന്ന് മനസ്സിലായി.
തേജ പിറകിൽ ഉണ്ടായിരുന്നു.
സോറി ഫൈസി എങ്ങനെ സംഭവിച്ചുന്ന് അറിയില്ല.
അവൻ മൂളുക മാത്രം ചെയ്തു.
പേർസണൽ കാര്യങ്ങളിൽ ഇടപെടുകയാണെന്ന് തോന്നരുത്. കണ്ടോണ്ട് ചോദിക്കാതിരിക്കാനും പറ്റുന്നില്ല നിങ്ങൾ തമ്മിൽ ശരിക്കും ഡിവോഴ്സ് ചെയ്യാൻ പോവ്വുകയാണോ.
ഇപ്പൊ സംസാരിക്കാൻ പറ്റിയ ഒരു മാനസികവസ്ഥയിൽ അല്ല ഞാൻ. പിന്നൊരിക്കൽ ഞാൻ എല്ലാം പറയാം.
നീ പോയി നാളത്തെ പ്രൊജക്റ്റിന്റെ കാര്യം നോക്ക്. ഇത് പോലൊന്നും അബദ്ധം പറ്റരുത്. കെയർഫുൾ ആയിരിക്കണം. സഫുനെ ഇതിൽ നിന്നും മാറ്റി നിർത്തണം. അവന് ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു അവനോടുള്ള ദേഷ്യത്തിനു വീണ്ടും എന്തെങ്കിലും ചെയ്യുമൊന്ന്.
അതെന്തിനാ അവളെന്താ ചെയ്തത്. തേജ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
അവൾക്ക് എക്സ്പീരിയൻസ് ഇല്ലല്ലോ.ഒരു ചെറിയ പിഴവ് പോലും പറ്റാൻ പാടില്ല. തേജയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഇപ്പോഴെങ്കിലും ഫൈസി സത്യം പറയുമെന്ന് തേജ കരുതി. എന്ന് നീ എന്നോട് അവൾ നിന്റെ ഭാര്യയാണെന്ന് പറയുന്നോ അന്നേ എനിക്ക് അവളെ പരിജയമുണ്ടെന്നു ഞാനും പറയു. അത് ഞാൻ അന്നേ ഉറപ്പിച്ചത.
ഒരിക്കൽ കൈ വിട്ടു പോയിന്നു കരുതിയ എന്റെ ഡ്രീം ആണ്. അന്ന് മുംബൈക്ക് പോകാതിരുന്നപ്പോൾ അതൊക്കെ വിട്ടതായിരുന്നു. എന്റെ പ്രൊജക്റ്റ് അവർക്ക് ഇഷ്ടപെട്ടത് കൊണ്ട എനിക്ക് ഒരു ചാൻസ് കൂടി തന്നത്. ഇത് ഒരിക്കലും കൈവിട്ടു പോകരുത്. പോയാൽ എന്റെയും ഈ ക്മ്പിനിയുടേയും കൂടി നിലനിൽപ്പിനെ തന്നെ ബാധിക്കും.തേജ തലയാട്ടിക്കൊണ്ട് പോയി.
ഫൈസി സഫുനെയും നോക്കി പോയി. അവൾ കാബിനിൽ തന്നെഇരിപ്പുണ്ടായിരുന്നു.
നാണം കെടുത്താനൊന്ന് തുനിഞ്ഞുഇറങ്ങിയതാണല്ലേ. അവനാ പേപ്പർ അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
എന്റെ ഉപ്പയും ഇവിടെ ഇത് കൊണ്ട് തരാൻ വന്നപ്പോ നാണം കെട്ടിട്ടുണ്ട്. നീ വാശി കാണിച്ചത് കൊണ്ടല്ലേ. എന്റെ ഉപ്പ ഇവിടെ നിന്ന് പോകുമ്പോൾ സങ്കടം കൊണ്ട് തലതാഴ്ത്തിപിടിച്ച പോയത്. അതേ വേദന നീയും അറിയണമെന്ന് കരുതി മനപ്പൂർവം തന്നെയാ ഞാനത് കോപ്പി എടുത്തു എല്ലാർക്കും കൊടുത്തത്. അതിൽ ഒപ്പിട്ട് തന്നേക്ക് കോടതിയും കേസ് ഒന്നും വേണ്ട. ആരും ഒന്നും അറിയുകയും ഇല്ല. ഇല്ലെങ്കിൽ എങ്ങനെയൊക്കെ നിന്നെ നാണം കെടുത്താൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും.
ഞാൻ ഒപ്പിട്ട് തന്നത് തന്നെ. എന്നിട്ട് നിനക്ക് ഡിവോഴ്സ് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. നീ എന്ത് വേണമെങ്കിലും ചെയ്തോ എനിക്ക് ഒരു പ്രശ്നവും ഇല്ല.
എനിക്ക് നിന്നെ വേണ്ടെന്നു എത്ര പ്രാവശ്യം പറഞ്ഞു. പിന്നെയും എന്തിനാ ദ്രോഹിക്കുന്നെ.
നിനക്ക് എന്നെ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം. എന്നെ വിട്ട് എവിടേയും പോകാൻ സമ്മതിക്കുകയും ഇല്ല. അവൻ ദേഷ്യത്തോടെ ഇറങ്ങി പോയി.
*******
വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി അവൾ നേരെ ഷെറിയുടെ വീട്ടിലേക്കു പോയി.
അവളുടെ ഉമ്മ പറഞ്ഞു അവൾ റൂമിൽ ഉണ്ട് കിടക്കുവാന്ന്. സഫു അവളെ റൂമിലേക്ക് പോയി. ഷെറി ഉണ്ടായിരുന്നില്ല അവിടെ. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ വരുന്നത് വരെ അവിടെതന്നെ ഇരിക്കാമെന്ന് കരുതി. വെറുതെയിരുന്നപ്പോൾ അവൾ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കി. അവളുടെ ബുക്സ് ഒക്കെ വെച്ചിടത് ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചത് അവൾ കണ്ടു. കണ്ടതും അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു പോയി . ഫൈസി താടിക്ക് കയ്യും വെച്ചു സ്റ്റൈലിൽ ചിരിക്കുന്ന ഒരു ഫോട്ടോ. ഇതെങ്ങനെ ഇവിടെ. ഇവൾക്കെന്തിനാ അവന്റെ ഫോട്ടോ. വിറക്കുന്ന കൈകളോടെ അവൾ ആ ഫോട്ടോ എടുത്തു നോക്കി. അതിന്റെ പിറകിൽ എഴുതിയിരിക്കുന്നത് കണ്ടതും അവൾ ഞെട്ടിതരിച്ചു നിന്നു പോയി.
.......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 67
നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
നിനക്കായാണ് ഞാൻ ജീവിക്കുന്നത്.
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി ഈ ജന്മം മുഴുവൻ കാതോർത്തിരിക്കും.
വൈകാതെ വരില്ലേ നീ. I love u faizi. Love u സൊ മച്ച്. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. കരച്ചിൽ പുറത്തേക്കു വരാതിരിക്കാൻ അവൾ വാപൊത്തിപിടിച്ചു. വിറക്കുന്ന കൈകളോടെ അവൾ ആ ഫോട്ടോ അവിടെ തന്നെ വെച്ചു. മെല്ലെ റൂമിൽ നിന്നും ഇറങ്ങി.
ഷെറിയെ കണ്ടില്ലേ മോളെ അവളുടെ ഉമ്മ ചോദിച്ചു.
അവൾ കുളിക്കുകയാ കുറച്ചു തിരക്കുണ്ട് പിന്നെ വരാം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ ഓടി പോയി. പുറത്ത് എത്തിയതും പൊട്ടികരഞ്ഞു. ഷെറി അവളിപ്പോഴും ഫൈസിയെ...... അവൾക്ക് അത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.
കൂടെ നടന്നു ചതിക്കുകയാരുന്നോ അവൾ. ഫൈസിയെ പറ്റി പറയുമ്പോൾ നൂറു നാവാണ് അവൾക്ക്.എപ്പോഴും ഫൈസിയെ പറ്റി ചോദിക്കുകയും ചെയ്യും. അതൊക്കെ ഇങ്ങനെയൊരു കാര്യം മനസ്സിൽ വെച്ചാണെന്ന് ഒരിക്കൽ പോലും അറിഞ്ഞില്ലല്ലോ.
******
രാത്രി സനയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. കേട്ടപ്പോൾ അവളും ആദ്യം ഷോക്കായി.
പിന്നെ പറഞ്ഞതൊക്കെ കേട്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി.
നിനക്ക് ഏതായാലും ഫൈസിയെ വേണ്ടല്ലോ. അവനെ ഡിവോഴ്സ് ചെയ്യാൻ പോവ്വുകയല്ലേ. നീയെന്തിനാ പിന്നെ അതോർത്തു വിഷമിക്കുന്നെ. അവൾക്ക് ഇഷ്ടം ആണെങ്കിൽ അവൾ പ്രേമിച്ചു കെട്ടിക്കോട്ടെ. അവനും വേണ്ടേ ഒരു ജീവിതം. അല്ലാതെ ഡിവോഴ്സ് ചെയ്ത ഭാര്യയെ ഓർത്തു ജീവിതം കളഞ്ഞു കുളിക്കുകയാണോ വേണ്ടേ അവൻ. ഫൈസിയുടെ കാര്യം മേലിൽ എന്നോട് സംസാരിക്കേണ്ട. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. സന ഫോൺ വെച്ചു.
സഫുനോട് ഉള്ള ദേഷ്യം കൊണ്ട അങ്ങനെയൊക്കെ പറഞ്ഞത്.ഡിവോഴ്സ് പിൻവലിക്കണം എന്ന് പറഞ്ഞു ഞാനും ഷാഹിദും ഫൈസിക്ക് വേണ്ടി അവളോട് സംസാരിച്ചു . മേലിൽ ഇക്കാര്യം എന്നോട് ആരും സംസാരിക്കരുത് എനിക്ക് കേൾക്കാനോ സംസാരിക്കാനോ താല്പര്യം ഇല്ല അതും പറഞ്ഞു ഇന്നലെ കുറെ ചൂടായി .അവൾ ഫോൺ വെച്ചു. അത് കൊണ്ട ഇപ്പൊ സഫുനോട് ഇങ്ങനെ പറഞ്ഞെ.ദേഷ്യത്തിനു സഫുനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും സനക്ക് ഷെറിയോട് ദേഷ്യം തോന്നി. ഫ്രണ്ടിന്റെ ഭർത്താവ് അല്ലെ ഇപ്പൊ ഫൈസി. ഒരു ബ്രദർനെ പോലെ കാണേണ്ട അവനെ പോയി സ്നേഹിക്കുക എന്ന് വെച്ചാൽ ഇത്ര ചീപ്പാണോ അവൾ.
അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.
എനിക്ക് അവനെ വേണ്ട. പക്ഷേ അവനെ ആരും നോക്കുന്നതോ അവൻ മറ്റൊരാൾക്ക് സ്വന്തം ആവുന്നതോ ആലോചിക്കാൻ പോലും പറ്റുന്നുമില്ല . അവൾക്ക് ആലോചിക്കും തോറും വട്ട് പിടിക്കുന്നത് പോലെ തോന്നി.
കുറെ ആലോചിച്ചതും അവൾക്ക് ഷെറിയൊട് സഹതാപവും തോന്നി. ഒരു കണക്കിന് അവളെ കുറ്റപ്പെടുത്താൻ എനിക്കെന്ത് യോഗ്യതയാ ഉള്ളത്. അറിഞ്ഞു കൊണ്ടല്ലെങ്കിലും അവൾ സ്നേഹിച്ച ഫൈസിയെ ഞാനല്ലേ തട്ടിയെടുത്തത്. എന്നോട് ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ട് ഫൈസിയെ നീ സ്നേഹിക്കുന്നുണ്ടോന്ന് ഞാൻ ഇല്ലെന്ന് പറഞോണ്ടല്ലേ അവളിൽ ഇഷ്ടം കൂടിയിട്ട് ഉണ്ടാവുക.അവളുടെ ഇഷ്ടം പറയാൻ വേണ്ടി പോയ ഞാൻ അവസാനം അറിഞ്ഞു കൊണ്ടല്ലെങ്കിലും അവനെ സ്വന്തം ആക്കുകയും ചെയ്തു. ഇതിൽ എങ്ങനെ ഷെറി മാത്രം തെറ്റുകാരിആവും. ഫൈസിയെ മനസ്സിൽ കൊണ്ട് നടന്നൂന്ന് അല്ലാതെ എന്നോട് മോശമായി ഇത് വരെ ഷെറി പെരുമാറിയിട്ടില്ല.ദേഷ്യം കാണിച്ചിട്ടും ഇല്ല. സങ്കടം മനസ്സിൽ അടക്കി വെക്കുകയല്ലേ പാവം ചെയ്തത്. എത്ര വേദനിച്ചിട്ടുണ്ടാവും അവൾ. എന്തൊക്കയോ പ്രോബ്ലം അവൾക്കുണ്ടെന്ന് തോന്നിയിരുന്നു. ഇതായിരുന്നുന്ന് ഒരിക്കലും കരുതിയില്ല.ഒരു കണക്കിന് ഫൈസിയും ഷെറിയും ആയിരുന്നു ശരിക്കും ഒന്നിക്കേണ്ടത്. അവരാ ഒന്നിച്ചിരുന്നുവെങ്കിൽ അവർ രണ്ടു പേരും സന്തോഷം ആയി ജീവിച്ചേനെ. ഞാൻ കാരണം ഫൈസിക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കും അതെ. ഒരിക്കലും പരസ്പരം പൊരുത്തപെടാൻ പറ്റാത്ത രണ്ടു കുടുംബങ്ങൾ ആണ് എന്റെയും അവന്റെയും . ഷെറിയുടെ ആണെങ്കിൽ ഫൈസിയുടെ നിലക്കും വിലക്കും യോജിച്ചവരും. ആലോചിച്ചു ആലോചിച്ചു തല പെരുകുന്നത് പോലെ തോന്നി. രാവിലെ ആവുമ്പോഴേക്കും അവളൊരു തീരുമാനത്തിൽ എത്തിയിരുന്നു. ഇന്ന് വരെ എന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം വിധിയാണ്. ആ വിധി തന്നെ ഇനിയും തീരുമാനം എടുക്കട്ടെ. ഷെറിയോട് ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.
********
പിറ്റേന്ന് സഫു ഓഫീസിലേക്ക് പോയി. അതികമാരും എത്തിയിട്ടില്ല. രഹനയും വേറെ രണ്ടു മൂന്ന് സ്റ്റാഫ് ഉള്ളു. കാര്യം ആയിട്ടുള്ള ചർച്ചയിലാണ്. സഫു അങ്ങോട്ട് പോയി.
എന്താണ് മക്കളെ രാവിലെ തന്നെ കത്തിയടി.
രഹന അവളെ മൂക്ക്കുത്തിയത് കാണിച്ചു കൊടുത്തു. ഇന്നലെ കുത്തിയതാ എങ്ങനെയുണ്ട്.
അടിപൊളി നിനക്ക് നന്നായി ചേരുന്നുണ്ട്. ഗോൾഡിൽ ആണ് അവൾ മൂക് കുത്തിയത്.
ഗോൾഡ് ഒഴിവാക്കി കളർ ആക്കിയ കൂടുതൽ മൊഞ്ചയേനെ. റെഡ് കളർ അതാ കൂടുതൽ ഭംഗിയുണ്ടാവുക. നല്ല അട്രാക്ഷനും ഉണ്ടാവും.
എനിക്ക് ഗോൾഡ ഇഷ്ടം ആയെ. സഫു നിനക്ക് മൂക്ക് കുത്തിക്കൂടെ നല്ല ഭംഗിയുണ്ടാവും കാണാൻ.
അവൾക്ക് മൂക്കുത്തിയല്ല രഹന മൂക്ക് കയറാഇടണ്ടേ. മദം ഇളകിയല്ലേ നടപ്പ്. എല്ലാവരും തിരിഞ്ഞു നോക്കി തേജ. അവനും അവർ ഇരുന്നിടത്തേക്ക് കയറി വന്നു അവിടെ ഇരുന്നു.
നീ പോടാ സോഡാക്കുപ്പി അത് നിന്റെ കെട്ടിയൊക്ക് ഇട്ട് കൊടുക്ക്.
നിങ്ങൾ എപ്പോ കണ്ടാലും കീരിയും പാമ്പും പോലാണല്ലോ. എന്നാ ഇതൊന്ന് നിർത്തുക. രഹന രണ്ടു പേരോടും ആയി പറഞ്ഞു.
രണ്ടു പേരും രഹനയെ നോക്കി ഇളിച്ചു കാണിച്ചു.
ഇക്കാര്യത്തിൽ എങ്കിലും ഒന്നായല്ലോ സമാദാനം ആയി. പിന്നെ തേജ കളിയാക്കുകയൊന്നും വേണ്ട സഫുന് മൂക്ക് കുത്തിയ ഒടുക്കത്തെ മൊഞ്ചായിരിക്കും.
അതിന് അവൾക്ക് മൂക്ക് കുത്താൻ പാടില്ല രഹന.
അവൾക്ക് കുത്താൻ പാടില്ലെന്ന് നിനക്കണോ അറിയുക.
അവളെ ആചാരപ്രകാരം മൂക്ക് കുത്തൻ പാടില്ല അതാ ഉദ്ദേശിച്ചത്.
ആചാരമോ
അതേടീ. അവളെ ഗ്രന്ഥത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് മൂക്ക് കുത്തൽ ഹറാമാണെന്ന്.
എന്നിട്ട് ഇവരെ ആൾക്കാർ ചിലരൊക്കെ കുത്തിയിട്ട് കാണാറുണ്ടല്ലോ.
മൂക്ക് കുത്തൽ ഹറാമാണ്. ഇങ്ങനെ പറയാൻ കാരണം മനുഷ്യശരീരത്തിൽ വെറുതെ മുറിവുണ്ടാക്കാൻ പാടില്ല എന്നതാണ്. മുറിവാക്കൽ അനുവദിനീയമായ രൂപത്തിൽ ഉള്ള കാരണമല്ല മൂക്കിൽ ആഭരണം ഇടുക എന്നത്. എന്നാൽ ചെവിയിൽ ആഭരണം ഇടാൻ വേണ്ടി കാത് കുത്തൽ ഉണ്ട്.അത് എല്ലാ കാലത്തും എല്ലാ നാട്ടിലും ഉള്ള ആചാരം ആണ്. ആ ഇളവ് മൂക്ക് കുത്തുന്നതിൽ ഇല്ല. കാരണം ഏതെങ്കിലും ചില നാട്ടിലോ രാജ്യങ്ങളിലോ ആണ് മൂക്ക് കുത്തുന്നവർ ഉള്ളത്. ആ രാജ്യങ്ങളിൽ തന്നെ ചില പ്രത്യേകം വിഭാഗക്കാർ മാത്രമേ മൂക്ക് കുത്തൽ ഉള്ളൂ. മൂക്ക് കുത്തുന്നത് പൊതുവെ സ്ത്രീകളുടെ ആഭരണഅവയവം അല്ലാത്തത് കൊണ്ട് ഹറാമാണ്. സൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ദീനിബോധം ഉള്ള ഒരു പെണ്ണും മൂക്കുത്തി ഇടില്ല.
സഫു തേജയെതന്നെ നോക്കി. ഇവന് ഇപ്പോഴും ഇതെല്ലാം ഓർമ്മയുണ്ടോ.
തേജക്ക് ഇവരുടെ മതത്തെ പറ്റി നല്ല ജ്ഞാനം ഉണ്ടല്ലോഎവിടുന്ന് പഠിച്ചു ഇതൊക്കെ.
മൂക്കുത്തിയെ പ്രേമിച്ച ഒരു ഉമ്മച്ചിക്കുട്ടിയെ എനിക്കറിയാം. അവളിൽ നിന്നും പഠിച്ചത ഇതൊക്കെ.
താങ്ക്സ് തേജ. ഏതായാലും ഇപ്പൊ പറഞ്ഞത് നന്നായി . എന്റെ ഭാര്യയെ കൊണ്ട് മൂക്കുത്തിയിടിക്കാൻ എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. ആ ആഗ്രഹം ഇതോടെ ഞാൻ ഒഴിവാക്കി.അല്ലെങ്കിൽ ഈ ഹറാമായ കാര്യം ഞാൻ അവളെക്കൊണ്ട് ചെയ്യിച്ചേനെ. എല്ലാവരും ഞെട്ടി എണീറ്റു. ഫൈസി വാതിൽ ചാരി കയ്യും കെട്ടി നിൽക്കുന്നു.
സഫു മാത്രം എണീറ്റില്ല.അവൾ മുഖം തിരിച്ചു ഇരുന്നു.
അല്ലെങ്കിലും നിന്റെ ഭാര്യ മൂക്കുത്തിയിട്ടത് തന്നെ. അവൾ മൂക്ക്കുത്തൻ പോയ കാര്യം തന്നെയാ ഞാനിപ്പോ പറഞ്ഞത് . എന്തൊക്ക പുകിലാ ഇവൾ ഉണ്ടാക്കിയത്. അവൻ മനസ്സിൽ ഓർത്തു. സഫുനെ നോക്കി. ഇതൊന്നും എന്നെ പറ്റിയെ അല്ല പറഞ്ഞത് എന്ന മട്ടിൽ ഇരിക്കുന്നത് കണ്ടു. ഒറ്റ ചവിട്ട് വെച്ച് കൊടുക്കാൻ തോന്നി അവന്.
ഫൈസിക്ക് അൻസിയെ ഓർമ വന്നു. അവൾ മൂക്ക് കുത്തിയിരുന്നു. അവൾക്ക് ഇതൊന്നും അറിയാതെ കുത്തിയതാണോ അതോ ഫാഷന് വേണ്ടി അറിഞ്ഞു കൊണ്ട് കുത്തിയതോ. മൂക്കുത്തി ഒരു പാട് ഇഷ്ടം ആണെന്ന് ഒരിക്കൽ അവൾ പറഞ്ഞിട്ടുണ്ട്. തേജ സഫുനെ പൂച്ചക്കണ്ണിന്ന് വിളിക്കുമ്പോൾ പലപ്പോഴും അവളെ ഓർത്തു പോകാറുണ്ട്. അവളിപ്പോ എവിടെ ആയിരിക്കും. എന്നെ ഓർക്കുന്നുണ്ടാവുമോ. എന്തെങ്കിലും ആകട്ടെ അവളായി അവളെപാടായി. ഞാനിനി അതൊക്കെ എന്തിനാ ഇനി ഓർക്കുന്നെ.ഈ പ്രശ്നം ഒക്കെ തീർന്ന് സഫുനെയും കൂട്ടി ഒരിക്കൽ അവളെ കാണാൻ പോകണം. അവൻ അവന്റെ കാബിനിലേക്ക് പോയി.
*******
എല്ലാവരും ഫുൾ ബിസി ആയിരുന്നു ഓഫീസിൽ. ഷെറിയും വന്നിരുന്നു. എന്ത് കൊണ്ടോ അവളോട് ഇപ്പൊ സംസാരിക്കുമ്പോ ഒരകലം വന്നത് പോലെ. പഴയ പോലെ അസപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.
അവളെ കാണുന്നിടത് നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. ഫൈസി പെട്ടെന്ന് തന്നെ ഓഫീസിൽ നിന്നും പോവുകയും ചെയ്തു. അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ ഉള്ളത് പോലെ തോന്നി. എല്ലാരിൽ നിന്നും ആയി അവൾ കാര്യങ്ങൾ മനസ്സിലാിക്കി. ഫൈസിയുടെ ബിഗ് പ്രൊജക്റ്റ് ആണിത്. അതിന് വേണ്ടിയാണ് എല്ലാവരും കുത്തിയിരുന്ന് കഷ്ടപ്പെടുന്നത്. ഇന്ന് വൈകുന്നേരത്തിനു മുൻപ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അവൾക്ക് പിന്നെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് ബോറടിക്കാൻ തുടങ്ങി. ഫൈസിയും ഇല്ല. തേജ ഫുൾ ബിസിയും അല്ലെങ്കിൽ അവനിട്ട് എന്തെങ്കിലും പണി കൊടുത്തു നേരം പോയേനെ. അവൾ ഫിലിം കണ്ടിരുന്നു. ഫൈസിയെ ശരിക്കും മിസ്സ് ചെയ്യുന്നത് പോലെ തോന്നി അവൾക്ക്. ഇവനിതെവിടെയ പോയേ. എവിടെ പോകുന്നുണ്ടെങ്കിലും പറഞ്ഞിട്ടേ പോകു.ഞാൻ ചോദിക്കൽ ഇല്ലെങ്കിലും എന്നോട് പറഞ്ഞിട്ടേ പോകു.
വൈകുന്നേരം ആവുമ്പോഴേക്കും ഫൈസി തിരിച്ചു വന്നു. ഫൈസി വരുന്നത് കണ്ടിട്ടും അവൾ മൈന്റ് ചെയ്തൊന്നും ഇല്ല. വന്നു കയറിയതും നേരെ അവളെ അടുത്തേക്ക് ചെന്നു. ഇവനിതെന്താപ്പോ ഇങ്ങോട്ട് വരുന്നേ. ഉള്ളിൽ ചെറിയ പേടി തോന്നി. അടുത്ത് വന്നതും അവളെ ഫോൺ വാങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു. അവൾ ഞെട്ടി എണീറ്റു.
നിനക്ക് എന്താ വട്ടായോ അവൾ ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു.
മുഖം അടച്ചു ഒറ്റ അടിയാരുന്നു അവളെ.
അവൾ കവിളിൽ കൈ വെച്ചു പകപ്പോടെ അവനെ നോക്കി. ചുണ്ട് പൊട്ടി ചോര കനിയുന്നത് അവളറിഞ്ഞു. ഇവനെന്തിനാ എന്നെ തല്ലിയെ. അതാ മനസ്സിലാവാത്തെ.
ദേഷ്യവും സങ്കടവും എല്ലാം കൂടി ഒന്നിച്ചു വന്നു.
മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്. എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തേ. എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ.
ഞാൻ അങ്ങോട്ട് ചോദിക്കേണ്ടത് എല്ലാം ഇവനിങ്ങോട്ട് ചോദിക്കുന്നു. തല്ലും എനിക്ക് കിട്ടി കൂടെ ഡയലോഗ് ഇപ്പൊ എന്നോട് തന്നെ. എന്താ സംഭവം എന്ന് ഒരു പിടിയും ഇല്ലല്ലോ. പേടിച്ചിട്ട് ആണോന്ന് അറിയില്ല ശബ്ദം പുറത്തേക്കു വരുന്നും ഇല്ല. മൂപ്പർ വല്ലാതെ കലിപ്പിലാണ്. ദേഷ്യം കൊണ്ട് വിറക്കുന്നും ഉണ്ട്. മുഖം ഒക്കെ ചുവന്നു തുടുത്തിരുന്നു.
അവൻ ടേബിളിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. ടേബിൾ ഗ്ലാസ് പൊട്ടൽ വീണു. അവന്റെ കയ്യിൽ മുറിഞ്ഞു ഡ്രസ്സ് ചെയ്തിടത് വീണ്ടും ബ്ലഡ് വന്നത് അവൾ കണ്ടു. വീണ്ടും കയ്യോങ്ങിയതും അവളോടിപോയി അവന്റെ കയ്യിൽ പിടിച്ചു. അവളെ വേദനയൊക്കെ അവന്റെ കൈ കണ്ടതും അവൾ മറന്നിരുന്നു.
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.
അവൻ അവളെ കൈ തട്ടി തെറിപ്പിച്ചു.
തൊട്ട് പോകരുതെന്നെ. എന്നോടുള്ള വാശി തീർക്കാൻ എന്റെ കരിയർ തന്നെ നശിപ്പിക്കണമായിരുന്നോ. ചിന്തിക്കുകയും കൂടി ചെയ്യാതെ പുല്ല് പോലെ ഒരിക്കൽ വലിച്ചെറിഞ്ഞതാ ഈ പ്രൊജക്ട്. പക്ഷേ ഇപ്പൊ ഈ പ്രോജക്ട് എനിക്ക് കിട്ടാൻ വേണ്ടി എല്ലാവരും കൂടി കഷ്ടപ്പെട്ടു. അവരെ പരിശ്രമം കൂടി നീ വെറുതെയാക്കിയല്ലോ. അവരെന്ത് ദ്രോഹം ആടി നിന്നോട് ചെയ്തത്.
ഇന്നത്തെ പ്രോജക്ട് ഇവന് നഷ്ടപെട്ടിരിക്കും അതിന്റെ കലിപ്പാണ് എന്നോട് തീർക്കുന്നത്. എന്നാലും ഒടുക്കത്തെ തല്ലായി പോയി. എങ്ങനെയായിരിക്കും പ്രൊജക്റ്റ് പോയത്.
നിന്റെ പ്രൊജക്റ്റ് പോയിനെങ്കിൽ അത് നിന്റെ തെറ്റ്. അല്ലാതെ എന്റെ മെക്കിട്ട് കേറണ്ട.
തെറ്റ് ചെയ്തതും പോരാ സ്വയം ന്യായീകരിക്കുന്നോ.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിന്റെ പ്രൊജക്റ്റ് പറ്റി എനിക്കൊന്നും അറിയുകയും ഇല്ല.
എന്റെ ഈ ലാപ്ടോപ്ന്നാ അവർക്ക് ഇമെയിൽ പോയത്. ഈ കാബിനിൽ നീ അല്ലാതെ വേറാരാ ഉള്ളത്. നീയേ ഇത്ര ചീപ്പ് പരിപാടി ചെയ്യൂ. ഇതിന് മുന്പും നീ എനിക്കിട്ട് പണി തന്നിട്ടുണ്ട്. അതൊക്കെ ഞാൻ ക്ഷമിച്ചു. പക്ഷേ ഇത്.... ഇതിന് നിനക്ക് മാപ്പ് തരുമെന്ന് കരുതണ്ട.
ആർക്ക് വേണം നിന്റെ മാപ്പ്. മര്യാദക്ക് എന്നെ ഇവിടെനിന്ന് പോകാൻ വിട്ടിരുന്നെങ്കിൽ ഇതൊക്കെ സഹിക്കണമായിരുന്നോ.
ഇവിടെനിന്ന് പോകാൻ വേണ്ടിയാണോ അപ്പൊ നീയിത് ചെയ്തത്...... ആണോന്ന് അവളെ ഇരു ചുമലിൽ പിടിച്ചു അവൻ ചോദിച്ചു.
അതെ. അതിന് വേണ്ടി തന്നെയാ ചെയ്തത്. ഇനിയും ചെയ്യും.
ഇറങ്ങി പോടീ ഇവിടെ നിന്ന്. അവളും അവളുടെ ഒരു എഗ്രിമെന്റ്. അവൻ ഭ്രാന്ത് പിടിച്ചപോലെ ഷെൽഫ് തുറന്നു എല്ലാം വലിച്ചിട്ടു. കുറെ പേപ്പർ എടുത്തു അവളെ മുന്നിലേക്ക് പോയി. അതൊക്കെ കീറി അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. നീയിപ്പോ ഇവിടുത്തെ സ്റ്റാഫ് അല്ല. ഒന്നും അല്ല. ആരും അല്ല. ഈ ഓഫീസ് ആയി നിനക്കൊരു ബന്ധവും ഇല്ല. ഇപ്പൊ ഇറങ്ങികൊള്ളണം ഈ ഓഫീസിൽ നിന്നും. കാണണ്ട ഇനി എനിക്ക് നിന്നെ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്ത് ഇട്ടു ഡോർ പൂട്ടി. അവൾ വാതിൽ ചാരി നിന്നു മുഖം പൊത്തി പൊട്ടിക്കരഞ്ഞു. തേജ അവളെ അടുത്തേക്ക് വന്നു. അവൻ കൈ നീട്ടി അവളെ തൊടനോ വേണ്ടയോ എന്ന് മടിച്ചു നിന്നു.
സഫു.. അവൻ മെല്ലെ വിളിച്ചു.
അവൾ കൈ മാറ്റി തട്ടം കൊണ്ട് കണ്ണും മുഖവും തുടച്ചു അവനെ നോക്കി. ചുറ്റും എല്ലാ സ്റ്റാഫും അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവൾ ആരെയും നോക്കാതെ ഇറങ്ങി പോയി. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്കൊന്നും അറിയുകയും ഇല്ല. അടിച്ചദേഷ്യത്തിന് വാശി കേറി എന്തൊക്കയോ വിളിച്ചു പറഞ്ഞുന്നെ ഉള്ളൂ. ചെയ്യാത്ത തെറ്റിന് എല്ലാവരെ മുന്നിലും കുറ്റക്കാരിയായി. കരയണ്ടാന്ന് വെച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി.
*******
സാലി ദേഷ്യത്തോടെ അവന്റെ ഫോൺ വലിച്ചെറിഞ്ഞു. സഫു അവൾ എവിടെയായിരിക്കും ഇപ്പൊ ഉള്ളത്. അവളെ ഫോൺ ട്രെയിസ് ചെയ്ത ഇത്ര നാളും നിഴൽ പോലെ പിറകെ ഉണ്ടായിരുന്നത്. ഫോണിന് ഇപ്പൊ എന്താ പറ്റിയെ. ഷെറി തല്ലിയ ദേഷ്യത്തിൽ എന്തൊക്ക ചെയ്തു കൂട്ടുമെന്ന് ഒരിക്കലും പറയാൻ പറ്റില്ല. അവൻ നെറ്റിയിൽ അമർത്തി തിരുമ്മി.
******
അവൾ നേരെ വീട്ടിലേക്ക് പോയി. സങ്കടം സഹിക്കാൻ പറ്റുന്നില്ല. ശരീരത്തതിനെക്കാൾ വേദന മനസ്സിനാണ് അനുഭവപെട്ടത്. നേരെ റൂമിലേക്ക് പോയി കുറച്ചു സമയം കിടന്നു. മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോ എണീറ്റു നിസ്കരിച്ചു.അവൾ കണ്ണാടിയിൽ നോക്കി മുഖം. നാല് വിരലുകൾ തിണർത് കിടന്നിരുന്നു. ചുണ്ട് വണ്ണം വെക്കാൻ തുടങ്ങിയിട്ടുണ്ട്. അവൾ ആരും കാണാതെ ഐസ് എടുത്തു റൂമിലേക്ക് വന്നു.
ഐസ് എടുത്തു ചുണ്ടിൽ വെച്ചതും അവൾ നീറ്റൽ കൊണ്ട് പുളഞ്ഞു. എന്ത് തല്ല ആ പിശാച് തല്ലിയത്. പല്ല് വരെ ആടുന്നുണ്ടോന്ന് ഒരു സംശയം ഉണ്ട്. ഒടുക്കത്തെ തല്ലായി പോയി. കവിളൊന്നും തൊടാൻ പറ്റുന്നില്ല നല്ല വേദനയുണ്ട്. അവന് ആ പ്രൊജക്റ്റ് നഷ്ടപ്പെട്ടതിൽ എനിക്കും സങ്കടം ഉണ്ട്. ബിസിനസിൽ അവനൊരു പുലിയാണ്. ഇതിനേക്കാൾ നല്ല വർക് അവന് ഇനിയും കിട്ടും. ഞാനെന്ന ശനി അവന്റെ ജീവിതത്തിൽ നിന്നും പോയില്ലേ അവനിനി വെച്ചടി കയറ്റം ആയിരിക്കും. പാവം അങ്ങനെയെങ്കിലും രക്ഷപെടട്ടെ.വീണ്ടും കലിപ്പന്റെ മുഖത്ത് സന്തോഷം നിറയും. അത് മതി എനിക്ക്. ഏതായാലും ആ ഓഫീസിലേക്ക് ഇനി പോകണ്ടല്ലോ സമാധാനം ആയി. മുഖത്തെ പാട് ആരും കാണാതിരിക്കാൻ ഷാള് കൊണ്ട് മറച്ചു പിടിച്ചും അതികനേരം ആരുടേയും മുന്നിൽ പെടാതെയും ഒഴിഞ്ഞു മാറുകയും ചെയ്തു.
അപ്പോഴാ ഇത്തുസ് വിളിച്ചത് ടെറസ്സിൽ തുണി ആർത്തിയിട്ടിട്ടുണ്ട്. എടുക്കാൻ മറന്നു. ഒന്ന് പെട്ടന്ന് എടുത്ത് വെക്ക്. നല്ല മഴ വരുന്നുണ്ട്. ഇരുട്ടവറായും ആയി.
അവൾ ടെറസ്സിലേക്ക് പോയി.
അവൾ ആകാശത്തേക്ക് നോക്കി നല്ല മഴക്കാറുണ്ട്. മൊത്തം ഇരുണ്ടു കൂടിയിട്ടുണ്ട് ഇപ്പൊ മഴ പെയ്യുന്നു തോന്നി. നല്ല കാറ്റടിക്കാൻ തുടങ്ങി. പേടിപ്പെടുത്തുന്ന ഇരുട്ടിലും അവിടെ നിന്ന് പോകാൻ അവൾക്ക് തോന്നിയില്ല. അവൾ അവിടെ തന്നെ നിന്നു.
മഴ ചെറുതായി പൊടിയാൻ തുടങ്ങി. അവൾ തുണി എടുക്കാൻ നോക്കിയതും ആരോ തന്റെ പിറകിൽ ഉള്ളത് പോലെ അവൾക്ക് തോന്നി. വല്ലാത്തൊരു ഭയം അവളെ പിടി കൂടി. അകത്തേക്ക് പോകാൻ നോക്കിയതും പെട്ടന്ന് ആരോ പിറകിൽ നിന്നും പിടിച്ചു വലിച്ചു. ഉമ്മന്ന് വിളിചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. അതിന് മുൻപ് അവളുടെ വായ പൊത്തിപിടിച്ചിരുന്നു.
സഫു തുണി എടുത്തിനോ. താഴെ നിന്ന് ഇത്തുസ് വിളിക്കുന്നത് കേട്ടു.
സഫു.... സഫു... കുറെ വിളിച്ചു. ഈ കുരിപ്പ് ഇതെവിടെ പോയി കിടക്കാ.
പിന്നെ അങ്ങോട്ട് വരുന്ന ശബ്ദം കേട്ടു. അവൾ കുതറി മാറാൻ നോക്കി. അയാൾ അവളെ പിടിച്ചു വലിച്ചു ചുമരിന് പിറകിലെക്ക് പോയി.
ഈ പെണ്ണിനോട് ഒരു കാര്യം പറഞ്ഞ കേൾക്കില്ല. തുണി എടുക്കാൻ പറഞ്ഞിട്ട് ഇവളിതെവിടെ പോയി.
അൻസി തുണി മുഴുവൻ എടുക്കുന്നത് സഫു കാണുന്നുണ്ടായിരുന്നു.ദയനീയമായി നോക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. ഒന്ന് ഇങ്ങോട്ട് നോക്കിയിരുന്നെങ്കിൽ...... അവൾ അൻസിക്ക് നേരെ കൈ നീട്ടി. അൻസി തുണിയും എടുത്തു അകത്തേക്ക് കയറി വാതിൽ വലിച്ചടക്കുന്ന ശബ്ദം അവൾ കേട്ടു.
ആ പ്രതീക്ഷയും പോയി. ശക്തിയായി മഴ പെയ്യാനും തുടങ്ങി. അവൾക്ക് വായമുറുക്കി പിടിച്ചത് കൊണ്ട് ശ്വാസംമുട്ടുന്നത് പോലെ തോന്നി.
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 68
പേ വിഷത്തിനുള്ള സൂചി വെക്കേണ്ടി വരുന്ന തോന്നുന്നേ. അവൻ അവന്റെ കൈ വായിൽ വെച്ചു കൊണ്ട് പറഞ്ഞു.
അയ്യേ നാണം ഇല്ലല്ലോ. അവൾ മുഖം ചുളിച്ചു.
എന്ത് അയ്യേ. എന്റെ കൈ കടിച്ചു പത്തു രൂപ വട്ടത്തിൽ ആക്കിയതും പോരാ എന്നിട്ട് അയ്യെന്നോ.
കഴുകുക പോലും ചെയ്യാതെ..... വൃത്തി കേട്...
ഓഹ് അങ്ങനെ. നീയല്ലേ കടിച്ചത് അപ്പൊ സാരമില്ല. ഉമിനീരിനെക്കാൾ വലിയ മരുന്നില്ലെന്ന. അല്ല പിശാചേ ഒരു സംശയം നീ ഡ്രാക്കുളയുടെ അനിയത്തിയാണോ. ചോര പൊടിഞ്ഞു. നോക്കെടിഎന്റെ കൈ.
എന്റെ വായ പൊത്തിപിടിക്കുമ്പോ ഓർക്കണമായിരുന്നു.
അങ്ങനെ ചെയ്തില്ലെങ്കിൽ നിലവിളിച്ചു ആളെ കൂട്ടി സമീർക്കന്റെ കൈക്ക് ഇന്ന് പണിയായേനെ. എന്നാലും എന്നാ കടിയാരുന്നു. അവൻ നീറ്റൽ കൊണ്ട് കൈ കുടഞ്ഞു.
പിറകിലൂടെ വന്നു വായ പൊത്തിപ്പിടിച്ചു കൊല്ലാൻ നോക്കുന്ന ആളെ പിന്നെ കെട്ടിപിടിച്ചു മുത്തം തരണമായിരുന്നോ.അല്ലഎന്തിനാപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ.
എന്റെ പുന്നാരഭാര്യയെ കാണാൻ. നിന്നെ വല്ലാതെ മിസ്സ് ചെയ്തുടി അവളെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവനെ തള്ളി മാറ്റി. കയ്യെടുക്കടോ.
എന്നെ തല്ലി നക്ഷത്രം എണ്ണിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടില്ലേ. തന്നോട് ആരാടോ ഇവിടേക്ക് വരാൻ പറഞ്ഞെ. ആരെങ്കിലും കാണുന്നതിന് മുൻപ് ഒന്ന് ഇറങ്ങിപ്പോകുന്നുണ്ടോ. അവൾ ദേഷ്യത്തോടെ പറഞ്ഞു.
വന്നപോലെ പോകാനും അറിയാം.അത് നീയിപ്പോ പറഞ്ഞുതരണ്ട.
പോവുകയോ നിൽക്കുകയോ എന്താന്ന് വെച്ച ചെയ്തോ ഞാൻ പോക്കാ. ഇപ്പൊ തന്നെ പാതിയും നനഞ്ഞു. അവൾ മുന്നോട്ട് നടന്നതും അവൻ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ ദേഹത്ത് തന്നെ വന്നു വീണു.
ഫൈസി കളിക്കല്ലേ എന്നെ വിട്. അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് നേരിയ വെളിച്ചത്തിൽ അവൾ കണ്ടു. അവന്റെ കണ്ണുകളുമായി ഇടഞ്ഞതും അവനെ തന്നെ നോക്കി നിന്നു പോയി. അവൻ അവളെ കവിളിൽ കൈ വെച്ചു.തല്ലിയപ്പോ വേദനിച്ചോ നിനക്ക്.
ഹൃദയത്തിൽ തട്ടിയ അവൻ ചോദിച്ചതെന്ന് അവൾക്ക് തോന്നി. അവന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു. വാക്കുകളിൽ ദയനീയത ഉണ്ടായിരുന്നു. സോറി. പെട്ടെന്ന് ഉള്ള ദേഷ്യത്തിനു തല്ലിപോയതാ. അവന്റെ പറച്ചിൽ കേട്ടതും അവൾക്ക് കണ്ണ് നിറഞ്ഞു വന്നു. സങ്കടം മുഴുവൻ അടക്കി നിർത്തിവെച്ചതായിരുന്നു. ഇവന്റെ ചോദ്യം കേട്ടതും അതൊക്കെ പുറത്തേക്കു വന്നു. അവനെ കെട്ടിപിടിച്ചു പൊട്ടികരയണം എന്ന് തോന്നിപ്പോയി അവൾക്ക്. തല്ലിയത് എന്തിനാന്നു പോലും അറിയില്ല. ദേ ഇപ്പൊ വന്നു മാപ്പും പറയുന്നു അതും എന്തിനാന്നു അറിയില്ല. പക്ഷേ ഇപ്പൊ ഇവന്റെ സങ്കടത്തോടെ യുള്ള ചോദ്യത്തിൽ സ്നേഹത്തോടെയുള്ള തടോലലിൽ എല്ലാ വേദനയും അവൾ മറന്നു. അവന്റെ കൈ കവിളിൽ നിന്നും ഊർന്നു ചുണ്ടിൽ തൊട്ടതും അവൾക്ക് നീറുന്നത് പോലെ തോന്നി. അവളുടെ കണ്ണുകളിൽ അവൻ കണ്ടു ആ നീറ്റൽ. അവൻ അവളെ ചുണ്ടിൽ ചുണ്ടുകൾ ചേർത്തത് പെട്ടെന്നായിരുന്നു. അവളുടെ ശരീരം ആകെ കോരിത്തരിച്ചു. എതിർക്കാനാവാതെ കണ്ണും മിഴിച്ചു അവനെ തന്നെ ന്നോക്കി നിന്നു.ചെറിയൊരു ഇടി പൊട്ടിയതും അവൾക്ക് സ്ഥലകാല ബോധം വന്നത്. അവൾ അവനിൽ നിന്നും മാറി നിന്നു.
എന്താടോ ഈ കാണിച്ചേ. അവൾ ചുണ്ടുകൾ തുടച്ചു അവന് നേരെ തട്ടിക്കയറി.
അവന്റെ മുഖത്ത് യാതൊരു കൂസലും അവൾ കണ്ടില്ല.ഒരു തെറ്റും ചെയ്യാത്ത എന്നെ തല്ലിയതും പോരാ എന്നിട്ട് നോക്കി ഇളിക്കുന്നത് കണ്ടില്ലേ. അല്ല എന്നോടുള്ള ദേഷ്യം ഒക്കെ മാറിയോ ഇവന്.
അവന് അവളെ നോക്കും തോറും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നുണ്ടായിരുന്നു.
ദേഷ്യം വന്ന ചില സമയത്തെ എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കൽ ഇല്ല. എന്തൊക്കയാ ആ സമയത്ത് ചെയ്തു കൂട്ടുകാന്ന് പോലും അറിയില്ല. തല്ലിപോയതാ സോറി. അവൻ അവളെ മുന്നിൽ മുട്ട് കുത്തി നിന്ന് ചെവിയിൽ പിടിച്ചു പറഞ്ഞതും അവൾ വല്ലാതായി.
സോറിയൊന്നും വേണ്ട. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് നിന്റെ പ്രോജക്ടിനെ പറ്റി ഒന്നും അറിയുകയും ഇല്ല.
അവൻ എണീറ്റു നിന്നു. തേജയാ അത് ചെയ്തത്. നിന്നോടുള്ള ദേഷ്യം തീർത്തതാ അവൻ.
അവൾ ഞെട്ടലോടെ അവനെ നോക്കി.
ആരാ പറഞ്ഞത് അവനാ ചെയ്തതെന്ന്. ശരിക്കും എന്താ സംഭവിച്ചത്.
എനിക്ക് ഈ പ്രോജക്ടിന് താല്പര്യം ഇല്ല.ഞാൻ പിന്മാറുന്നുന്ന് ആ കമ്പനിക്ക് മെയിൽ അയച്ചു. അവർ എന്നെ വിളിച്ചു ഇനി പറയാനൊന്നും ബാക്കിയില്ല. എന്റെ ഓഫീസ് ആയുള്ള എല്ലാ കോൺട്രാക്ട് ക്യാൻസൽ ചെയ്തുന്ന് ഒക്കെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. അതാ നിന്നോട് അങ്ങനെയൊക്കെ ചെയ്തു പോയത്. ആ കമ്പനിയുടെ എംഡി ഇപ്പൊ നാട്ടിൽ ഉണ്ട്. ഞാൻ നേരിട്ട് പോയി കണ്ടു കാര്യം ഒക്കെ സംസാരിച്ചു. എന്നോടുള്ള ശത്രുതക്ക് ഒരു സ്റ്റാഫ് ചെയ്ത പണിയാന്നൊക്കെ പറഞ്ഞപ്പോ അവർ വിശ്വസിച്ചു. എന്റെ വർക്കിൽ അവർ ആദ്യമേ ഇമ്പ്രസ് ആയോണ്ട് കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ല. ഒരു വിധം എല്ലാം ഒക്കെയാക്കി ഓഫീസിലേക്ക് വന്നപ്പോഴാ തേജ പറഞ്ഞത് അവനാ മെയിൽ അയച്ചതെന്ന്. നിനക്ക് ഒന്നും അറിയില്ലെന്നും. വയറു നിറച്ചും അവനും കൊടുത്തിട്ട വന്നത്. ആദ്യായിട്ട അവൻ ഇങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക്. ഫ്രണ്ട് ആണെന്ന് കരുതി കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു അതിന് എനിക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്തു. ഇനി ഒരുത്തനെയും കണ്ണടച്ച് വിശ്വസിക്കില്ല. ഇന്നത്തോടെ നിർത്തി എല്ലാം. സ്റ്റാഫ് സ്റ്റാഫിന്റെ സ്ഥാനത് നിന്ന മതി. അവനോട് മുഖത്ത് നോക്കി അത് പറഞ്ഞിട്ട വന്നത്.നിന്നോട് മാപ്പ് ചോദിക്കാതെ ഓഫീസിൽ വരണ്ടാന്നു പറഞ്ഞു ഞാൻ. പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാനും പറഞ്ഞു. ഇനി ഓഫീസിലേക്ക് വരോന്നു അറിയില്ല.
തേജ ഒരിക്കലും അങ്ങനെ ചെയ്യില്ല. മനസ്സിൽ യാതൊരു കള്ളവും ഇല്ലാത്ത ഒരു പച്ചപാവം ആണവൻ. ആരെയും വേദനിപ്പിക്കാനോ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറാനോ അവന് പറ്റില്ല. ഒരു മിനിറ്റ് പോലും റസ്റ്റ് എടുക്കാതെ അവൻ ആ പ്രൊജക്റ്റ്‌ന് വേണ്ടി കഷ്ടപ്പെടുന്നത് ഞാൻ കണ്ടതാണ്. എന്നിട്ടും അവനെന്തിന് ഇങ്ങനെ ചെയ്തു. എന്നോടുള്ള ദേഷ്യതിന് ചെയ്തുന്ന് പറഞ്ഞതിൽ തന്നെയുണ്ട് അവനല്ല അത് ചെയ്തതെന്ന്. ഞാനും അവനും തമ്മിൽ പരസ്പരം കണ്ടാൽ എപ്പോഴും ഉടക്കാനെങ്കിലും എനിക്കറിയാം ഞാൻ അവനോട് മൈൻഡ് ചെയ്യാത്തത്തിന് അവനുള്ള സങ്കടം. ഒരു സോറി പറഞ്ഞാൽ പരസ്പരം തീരുന്ന ഞങ്ങൾക്കിടയിലെ പ്രോബ്ലം ഫൈസി ഞാനാണ് അൻസിഎന്ന് അറിയുമോന്ന് പേടിച്ചു ഞാൻ തന്നെയാണ് തീർക്കാത്തത്. ഇല്ലാത്ത ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു അവന്റെ മുന്നിൽ നിൽക്കുന്നതും. എന്നാലും അവനിപ്പോഴും എന്നോട് ഒരു ദേഷ്യവും ഇല്ല. വഴക്കിലും അവന്റെ സ്നേഹം എനിക്ക് ഫീൽ ചെയ്യാറുണ്ട്. അവനൊരിക്കലും ഇത് ചെയ്യില്ല. എനിക്ക് വേണ്ടിയാണോ ഇനിയവൻ ചെയ്യാത്ത തെറ്റ് ഏറ്റെടുത്തത്. ആയിരിക്കും ഞാൻ എന്തൊക്കെ കുരുത്തക്കെട് ഒപ്പിച്ചാലും എനിക്ക് വഴക്ക് കിട്ടാതിരിക്കാൻ ഇതിനുമുന്പും അവൻ ഏറ്റെടുത്തിട്ട് ഉണ്ട്. ശരിക്കും ആരായിരിക്കും ഇത് ചെയ്തത്. എന്തിന് വേണ്ടി. ഫൈസിക്ക് ഒരു ശത്രു ആ ഓഫീസിൽ തന്നെഉണ്ട്. അതാരായിരിക്കും. ആ കാബിനിൽ നിന്നും ഞാൻ പുറത്തിറങ്ങിയത് ഉച്ചക്ക് ചോറ് തിന്നാൻ വേണ്ടി മാത്രം ആണ്. ആ ടൈം ആയിരിക്കും മെയിൽ അയച്ചിട്ടുണ്ടാവുക. Cctv യിൽ കാണില്ലേ ആ ടൈം ആരാന്ന് അവിടെ വന്നതെന്ന്. ഒരു പാട് ചോദ്യങ്ങൾ അവളെ മനസ്സിൽ കിടന്നു തിളക്കാൻ തുടങ്ങി.
എങ്ങനെ തെളിയിക്കും തേജ അല്ല ഇത് ചെയ്തതെന്ന്. എന്നെ സഹായിച്ച അവനെ എനിക്ക് തിരിച്ചു സഹായിച്ചേ പറ്റു. അവന്റെ നിരപരാധിത്തം തെളിയിച്ചു കൊടുക്കണം. ഫൈസിയും അവനും തമ്മിലുള്ള ഫ്രണ്ട്ഷിപ് ഞാൻ കാരണം പോകാൻ പാടില്ല.
നീയെന്താ ആലോചിക്കുന്നത്. ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ.
എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. ഒന്ന് പെട്ടെന്ന് പോകാൻ നോക്ക് ഉപ്പയും സമീർക്കയും എല്ലാം ഉണ്ടിവിടെ. കണ്ടാൽ പ്രശ്നം ആകും.
പോണോ ഇന്നിവിടെ കൂടി നാളെ പോയപ്പോരേ ചെറു ചിരിയോടെ അവളെ നോക്കി പറഞ്ഞു.
ഒന്ന് പോകുന്നുണ്ടോ നീ
പോയികൊള്ളവേ ഇങ്ങനെ അലറണ്ട. നീ ആദ്യം അകത്തേക്ക് പോ. എന്നിട്ട് പോയിക്കൊള്ളാം.
അവൾ വാതിൽ തുറക്കാൻ നോക്കി. ലോക്ക് ആണ്. കുറെ മുട്ടിവിളിച്ചെങ്കിലും ആരും കേട്ടില്ല. പണി കിട്ടിയല്ലോ റബ്ബേ. എങ്ങനെ അകത്തു കേറും ഇനി. മഴയുടെ ശബ്ദം കാരണം കേൾക്കാത്തത് ആവും.
ഫൈസി അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
ആരെങ്കിലും തിരക്കി വരാതിരിക്കില്ല. നീ പോയിക്കോ.
നിന്റെ കാലിന്റെ മോളിലാണോ ഞാൻ നിക്കുന്നെ. കുറെ സമയം ആയല്ലോ പോയിക്കോ പോയിക്കോന്ന് പറയുന്നു.പോകണോന്ന്തോന്നുമ്പോൾ പോയിക്കൊള്ളാം.
എന്ത് കുന്തം വേണേൽ ചെയ്യ്. അവൾ ചുമരിൽ ചാരി നിന്നു. സൻസൈഡ് ഉള്ളോണ്ട് തലമാത്രം നനയുന്നില്ല .ബാക്കിയെല്ലാം നനഞ്ഞു കുളിച്ചു. തണുത്ത് വിറക്കാനും തുടങ്ങി. പറയാനുള്ളത് ഫോൺ വിളിച്ചു പറഞ്ഞുകൂടായിരുന്നോ. ഇങ്ങോട്ട് കെട്ടിയെടുത്ത ബാക്കിയുള്ളോരേ സമാധാനം കൂടി കളയണമായിരുന്നോ.
അവൻ അവളെ രൂക്ഷമായി നോക്കി. അവളെ അടുത്ത് തന്നെയാ അവനും നിന്നിട്ട് ഉള്ളത്. അവനും ഫുൾ നനഞ്ഞു കുളിച്ചിരുന്നു.
പെട്ടന്ന് വലിയൊരു ഇടി പൊട്ടി. അവൾ നിലവിളിച്ചോണ്ട് അവന്റെ അടുത്തേക്ക് ഓടി പ്പോയി അവന്റെ കയ്യിൽ കേറി പിടിച്ചു. അവനും ഞെട്ടി വിറച്ചിരുന്നു. അമ്മാതിരി ഇടിയായിരുന്നു. അവന്റെ ഉള്ളം കിടുങ്ങുന്നത് പോലെ തോന്നി. അവൻ മെല്ലെ അവളെ നോക്കി തന്റെ കൈ മുറുക്കെ പിടിച്ച നിന്നിട്ട് ഉള്ളത്. കണ്ണടച്ച് പിടിച്ചിട്ട് ഉണ്ട്. അവളെ വിറയൽ തന്റെ ശരീരത്തിലേക്ക് പടർന്നു കയറുന്നത് പോലെ തോന്നി. അന്തരീക്ഷം പെട്ടെന്ന് ആയിരുന്നു മാറിയത്. ശക്തമായമഴയോടോപ്പം കാറ്റും ആഞ്ഞുവീശി. ചുഴലികാറ്റ് പോലെ തോന്നി അവന്. മരങ്ങളെല്ലാം പൊരിഞ്ഞു വീഴുന്നത് പോലെ. കാണുമ്പോൾ തന്നെ പേടിയാവുന്നു.
അവൻ അവളെ മുന്നിൽ ആയി നിന്നു. ഇപ്പൊ അവൾക്ക് മഴ നേരിട്ട് കൊള്ളില്ല. കറൻറ് പോയി.ഇത്രയും സമയം ഉണ്ടായിരുന്ന നേരിയ വെളിച്ചം പോയതോടെ കൂരാകൂരിട്ടും. അവൾക്ക് പേടിച്ചിട്ടു വിറക്കാൻ തുടങ്ങി.അവൾ ഫൈസിയുടെ വയറിലൂടെ കയ്യിട്ടു അവന്റെ പുറത്ത് മുഖം വെച്ചു കെട്ടിപിടിച്ചു നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ആ മഴ മൊത്തം അവൻ കൊണ്ടു. കറെന്റ് പോയത് മുതൽ താഴെ എല്ലാവരും സഫുവിനെ തിരക്കാൻ തുടങ്ങി. എവിടെയും അവളെ കാണുന്നില്ല. പരസ്പരം എല്ലാരും അവളെ ചോദിച്ചു കൊണ്ടിരുന്നു. അൻസിപറഞ്ഞു തുണി എടുക്കണമെന്നും പറഞ്ഞു ടെറസ്സിൽ പോയിരുന്നു. പോകുന്നത് കണ്ടിന് പിന്നെ നോക്കിയപ്പോ തുണിയും എടുത്തിട്ടില്ല. അവളെയും കണ്ടില്ല. റൂമിലേക്ക് പോയിട്ടുണ്ടാവുമെന്ന് കരുതി വാതിൽ പൂട്ടി ഞാനിങ്ങ് പോരുകയും ചെയ്തു. സമീർ ടോർച്ചു എടുത്തു മുകളിലേക്ക് പോയി. എവിടെയും ഇല്ല. ഇനി ടെറസ്സിൽ എങ്ങാനും ഉണ്ടാകുമോ. അവൻ അവിടേക്ക് പോയി.
ആരോ വാതിൽ തുറക്കുന്ന ശബ്ദം അവൻ കേട്ടു.
ടീ നിന്നെ നോക്കി ആരോ വന്നിട്ടുണ്ട്.
അവൾ അവനെ വിട്ടു നിന്നു. സഫു വേഗം വാതിലിനടുത്തേക്ക് പോയി. ഫൈസി പിറകു വശത്തേക്ക് പോയി നിന്നു.
സമീർ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ അവൾ അങ്ങോട്ട് കേറി ദേഷ്യപ്പെട്ടു.
ഇക്കണക്കിനു പോയ എന്നെ ആരെങ്കിലും തട്ടികൊണ്ടു പോയ നിങ്ങൾ അറിയോ. എത്ര സമയം ആയി വിളിക്കുന്നു.
ടീ മനുഷ്യൻമാർ പോയിട്ട് പിശാജുകൾ പോലും നിന്റടുത്തേക്ക്ക് വരില്ല. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്. നിന്നെ കണ്ടാൽ തന്നെ അപ്പൊ എല്ലാവരും പേടിച്ചോടും.
ചളികോമഡി അടിക്കല്ലേ.
സത്യം പറയാനും പാടില്ലേ ഇപ്പൊ.
സത്യം പറയുന്ന ഒരാൾ വന്നിരിക്കുന്നു.
ഈൗ അവൻ അവളെ നോക്കി ഇളിച്ചു കാണിച്ചു. അവൻ ടെറസ്സിലേക്ക് പോകാൻ നോക്കിയതും അവളെ നെഞ്ചിലൊരു ഇടി വെട്ടി.
ഇക്ക എവിടെക്കാ പോകുന്നെ.
ചുമ്മാ മഴ നോക്കുകയാരുന്നു.
നോക്കിയത് മതി. മഴ കൊള്ളണ്ട. പനി പിടിക്കും. അവൾ പോയി വാതിൽ അടച്ചു.
നീ വേഗം പോയി ഡ്രസ്സ് മാറ്റ്. അല്ലെങ്കിൽ നിനക്കായിരിക്കും പനി പിടിക്കുക.
ഇക്ക പോയിക്കോ ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം. അവളെ റൂം മുകളിൽ തന്നെആയിരുന്നു. ഒരു റൂമും ബാത്‌റൂം മാത്രമേ മുകളിൽ ഉള്ളൂ. സമീർക്ക താഴേക്കു പോയി. അവൾ മെല്ലെ വാതിൽ തുറന്നു നോക്കി. അവൻ പോയിട്ട് ഉണ്ടാവുമോ. ഫൈസി അവളെ കണ്ടു മുന്നിലേക്ക് വന്നു.
മഴ ചോർന്നിട്ട് പോയ മതി ഉള്ളിലേക്ക് വാ.
വെറുതെ പനി പിടിക്കണ്ടേ.ശരിക്കും പറഞ്ഞ ഇടിക്കും മഴക്കും അവനെ അയക്കാൻ അവൾക്ക് ഒരു പേടി തോന്നി.
എന്നോട് തന്നെയാണോ. അവൻ ആക്കികൊണ്ടു ചുറ്റും നോക്കി.
നീയല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ. ജാഡ കാണിക്കാതെ ഉള്ളിൽ കേറടോ. അവൻ അകത്തു കയറി. അവൾ ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി അവനെയും കൂട്ടി റൂമിലേക്ക് പോയി. അവൾ പോയി ഒരു ഷർട്ടും മുണ്ടും തോർത്തും എടുത്തു അവന് കൊടുത്തു. ഡ്രസ്സ് മാറ്റ്. ഞാനിപ്പോ വരാം.
ഇതെന്തു മറിമായം റബ്ബേ. ഇവൾക്കെന്താ പെട്ടെന്നൊരു മനംമാറ്റം. അവൻ ആ ഡ്രസ്സ് നോക്കി. തന്റെ ഷർട്ട്. അവൾ ചൊറിയൻ പൊടി വീണപ്പോ ഊരിയെടുത്ത ഷർട്ട്. അവൻ ഡ്രസ്സ് മാറ്റി. അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു സഫു വരുന്നത് കണ്ടു.മെഴുകുതിരി പിടിച്ചു അവൾ വരുന്നത് കണ്ടപ്പോ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിനിന്നു പോയി. മെഴുകുതിരി വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിആയത് പോലെ.
എന്റെ റബ്ബേ എന്ത് മൊഞ്ച ഈ തെണ്ടിക്ക്. മുണ്ടും ഷർട്ടും നന്നായി ചേരുന്നുണ്ട്. മാടിക്കെട്ടും കെട്ടി സ്റ്റൈലിൽ നിൽക്കുന്നത് കണ്ടപ്പോ തന്നെ അവൾക്ക് മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.
അവൾ അവനെ പിടിച്ചു ബെഡിൽ ഇരുത്തി.
കയ്യിൽ വേദനയെടുത്തപ്പോ അവൻ ഞെട്ടി കൈ നോക്കി. അത് ശരി ഇതായിരുന്നോ സ്നേഹപ്രകടനത്തിന് കാരണം. കയ്യിൽ നിന്നും ബ്ലഡ് ഒലിച്ചിറങ്ങുന്നുണ്ട്. മുകളിലേക്ക് കേറുമ്പോ പറ്റിയതാരിക്കും.
ഒരു കത്രിക എടുത്തു അവൾ കയ്യിലെ കെട്ട് അഴിച്ചു മാറ്റി. തുടച്ചു വൃത്തിയാക്കി ഓയിന്മെന്റ് വെച്ചു കെട്ടികൊടുത്തു. നല്ല നീറ്റൽ ഉണ്ടായിരുന്നു കൈ പക്ഷേ അവളെ തന്നെ നോക്കി നിന്നു വേദന മറന്നു പോയി.
അവൾ കൈ വിട്ടിട്ടും അവൻ നോട്ടം മാറ്റിയില്ല
എന്താ നോക്കുന്നെ
ഞാനെത്ര വഴക്ക് പറഞ്ഞാലും ചീത്ത വിളിച്ചാലും ഒരു പരിഭവം ഇല്ലാതെ വീണ്ടും എന്റടുത്തേക്ക് തന്നെ വരാറുള്ള ഒരു പൊട്ടിപെണ്ണ് ഉണ്ടായിരുന്നു. എവിടെയോ നഷ്ടം ആയ എന്റെ പഴയസഫുനെ എനിക്കിപ്പോ തിരിച്ചു കിട്ടിയത് പോലെ തോന്നുവാ.
ഞാൻ കാരണം ആണ് നിന്റെ കൈ മുറിഞ്ഞത്. അതിലുള്ള സിമ്പതി അത്രേയുള്ളൂ. മഴ നിന്നു പെട്ടെന്ന് പോകാൻ നോക്ക്.
പോകാനോ എവിടേക്ക് അവൻ ബെഡിൽ കേറി കിടന്നു.
എണീറ്റു പോടോ അവിടുന്ന്. ഒട്ടകത്തിന് ഇടം കൊടുത്തപോലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു.
ഞാനിന്ന് ഇവിടെയാണ് കിടക്കുന്നത്.
ഫൈസി പ്ലീസ് ദയവുചെയ്തു ഒന്ന് ഇറങ്ങിപ്പോ. ആരെങ്കിലും കയറി വരും ഇപ്പൊ
വന്ന എനിക്കെന്താ. നീ വിളിച്ചാ ഞാൻ വന്നത്.നീ വാതിൽ തുറക്കാതെ എനിക്ക് അകത്തേക്ക് എങ്ങനെ വരാൻ കഴിയും. ഇട്ട ഡ്രസ്സ് നോക്ക് നിന്റെ സമീർക്കന്റെ മുണ്ട്.അതെങ്ങനെ എനിക്ക് കിട്ടി. പിടിച്ച ആർക്ക മോളെ പ്രോബ്ലം.
നിന്നോടൊക്കെ സഹതാപം കാണിക്കാൻ വന്ന എന്നെ തല്ലി കൊല്ലണം.
അവൾ ദേഷ്യം വന്നിട്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല അവൾക്ക്.
എന്നെ കൊല്ലാനുള്ള ദേഷ്യം ഇപ്പൊ അവളുടെ മുഖത്തുണ്ടെന്ന് അവൻ കണ്ടു.അവളെ കളികണ്ടു ഉള്ളിൽ ചിരിയും വരുന്നുണ്ടായിരുന്നു.
ഇറങ്ങി പോടോ ഒന്ന്
അതേ നല്ല തണുപ്പ് ഒരു പുതപ്പ് കിട്ടോ.
ഫൈസി പ്ലീസ്.... അവൾ ദയനീയതയോടെ അവനെ നോക്കി.
നല്ല സോഫ്റ്റായിട്ട് സ്നേഹത്തോടെ പറ എന്നാ പോകാം.
തെണ്ടി പട്ടി ഇതിനൊക്കെ ഞാൻ പകരം വീട്ടുമെടോ അലവലാതി. അവൾ മനസ്സിൽ പറഞ്ഞു കൊണ്ടു മുഖത്ത് ഒരു ചിരി വരുത്തി
മുത്തേ ഒന്ന് ഈ വീട്ടിൽ നിന്നും പോയിതരുമോ.
ഉള്ളിൽ തെറി വിളിച്ചോണ്ടാ പറഞ്ഞതെങ്കിലും ഞാൻ കാരണം എന്റെ സ്വീറ്റ് ഹാർട്ടിന് പ്രോബ്ലം ഉണ്ടാവുമെന്ന് കരുതി ഇപ്പൊ പോകുന്നു.അവൻ വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി രാവിലെ കൃത്യടൈമിന് തന്നെ ഓഫീസിൽ എത്തണം കേട്ടോ.
ഓഫീസിലോ അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി. ഞാൻ വരില്ല ഇനിയ ഓഫീസിൽ.
വന്നില്ലെങ്കിൽ പോലിസ് വരും മോളെ ചീറ്റിങ്ങ് കേസിന് അറസ്റ്റ് ചെയ്യാൻ.
ഒന്ന് പോടോ അവിടുന്ന് ഇനിയീ വിരട്ടൽ കൊണ്ടൊന്നും കാര്യമില്ല. പേപ്പർ ഒക്കെ കീറിക്കളഞ്ഞില്ലേ. അത് കൊണ്ടു ഞാനിനി അങ്ങോട്ട് വരുമെന്ന് നീ സ്വപ്നം പോലും കാണണ്ട.
അവൻ പൊട്ടിച്ചിരിച്ചു. മോളെ സഫു അത് ഒന്നും ഒറിജിനൽ അല്ല.കോപ്പി ആണ്. നിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തോണ്ട് ഒറിജിനൽ ബാങ്ക് ലോക്കറിൽ വെച്ചു പൂട്ടിയിന് ഞാൻ.അപ്പൊ നാളെ ഓഫീസിൽ കാണാട്ടോ ബൈ. അവൻ വാതിൽ ചാരി പോയി. അവൾ ദേഷ്യത്തോടെ
വാതിൽ ആഞ്ഞടിച്ചു കൈ വേദനഎടുത്തത് മിച്ചം. അവൾ കൈ തടവി. അല്ലെങ്കിലും എനിക്ക് ആ ഓഫീസിൽ ചെറിയൊരു പണിയുണ്ട്. ഞാൻ വരും അവിടെ.തേജക്ക് വേണ്ടി എനിക്ക് വന്നേ പറ്റു.
******
അവൾ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. എല്ലാവരും അവളെ കണ്ടു അത്ഭുതജീവിയെ പോലെ നോക്കി. ഇന്നലെ അടിച്ചു പുറത്താക്കിയിട്ടും ഏതെങ്കിലും ആള് വീണ്ടും വരുമോ. അപാര ജന്മം തന്നെ. അവൾ ആരെയും മൈന്റ് ചെയ്യാതെ ഫൈസിയുടെ റൂമിലേക്ക് പോയി.തേജ അവന്റെ കാബിനിൽ തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടു. Cctv ഫോട്ടേജ് മൊത്തം ചെക്ക് ചെയ്തു. ഇന്നലെ എല്ലാ ക്യാമും ഓഫ് ആണ്. ഞെട്ടി പ്പോയി അവൾ. അപ്പൊ പക്കാ പ്ലാൻ ആണ്. അവൾക്ക് അപ്പോഴാണ് ഫൈസിയുടെ റൂമിൽ ഒരു കണക്ഷൻ ഉള്ളത് ഓർമ വന്നത്. ഈ കാബിനിൽ നടക്കുന്നത് മൊത്തം അവിടിരുന്നു കാണാം. അതികം ആർക്കും അറിയില്ല അത്. ഞാൻ അന്ന് ഡ്രസ്സ് മാറ്റാൻ പോകുമ്പോൾ കണ്ടിരുന്നു. അവളത് ഓപ്പൺ ചെയ്തു നോക്കി. ഞെട്ടിപ്പോയി അതിൽ ഉള്ള വീഡിയോസ് കണ്ട്. കുറച്ചു സമയം വിശ്വസിക്കാൻ കഴിയാതെ അവൾ തരിച്ചു നിന്നു അവിടെ.
ഫൈസി പെട്ടെന്ന് കേറി വന്നു. നിനക്ക് എന്താ ഇവിടെ കാര്യം. നീയെന്താ നോക്കുന്നത്. അവൾ അവന്റെ നേർക്ക് ആ വീഡിയോ കാണിച്ചു കൊടുത്തു.ഇതിൽ എന്താപ്പോ കാര്യം അവളെ ഒന്ന് നോക്കികൊണ്ട് വീഡിയോ നോക്കി. സഫു ഉച്ചക്ക് കാബിനിൽ നിന്നും പോകുന്നത് കണ്ടു. അവന്റെ ഓഫീസിൽ ഉള്ള ഒരു സ്റ്റാഫ് കയറി വന്നു അവന്റെ ലാപ്ടോപ് എടുത്തു എന്തൊക്കയോ ചെയ്യുന്നു. അവൻ ഞെട്ടലോടെ അവളെ നോക്കി.
അവൻ ഫോൺ എടുത്തു അപ്പൊ തന്നെ തേജയെ വിളിച്ചു. തേജ വരുന്നത് കണ്ടു.
മേ ഐ കമിങ് സർ. അവൻ വാതിലിൽ മുട്ടി.
ഇത് വരെ അങ്ങനെ ആയിരുന്നില്ല. ചോദിക്കാതെ കേറി വരും. അവൾക്ക് കണ്ടിട്ട് സങ്കടം തോന്നി.
യെസ് കമിങ്.
ഫൈസിയുടെ മുഖത്ത് നോക്കാതെ അവൻ തലകുനിച്ചു നിന്നു.
ഫൈസി മാപ്പ് പറയുമെന്ന് കരുതിയ അവൾക്ക് തെറ്റി.
നിന്നോട് ജോലിക്ക് വരണമെങ്കിൽ ഒരു കാര്യം ചെയ്യാൻ പറഞ്ഞിരുന്നു.
അവൻ തലയാട്ടി. Iam സോറി സഫ്ന. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല.
ഫൈസി സഫുനെ നോക്കി. ദേഷ്യത്തോടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. സത്യം അറിഞ്ഞിട്ടും തെണ്ടി ഇങ്ങനെ ചെയ്യുന്നു കരുതിയില്ല. തേജ ഇറങ്ങിപ്പോയി.
നീ ഒരു മനുഷ്യൻ ആനോടോ. അവനല്ല ചെയ്തതെന്ന് അറിഞ്ഞിട്ടും അവനോട് ചെയ്തത് മോശമായിപ്പോയി.
എനിക്കിഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും. അവനെ തൊട്ടാൽ നിനക്കാണല്ലോ പൊള്ളുന്നത്. അവൻ നിന്റെ ആരാ.
എന്റെ ആരും അല്ല. എനിക്ക് അറിയുകയും ഇല്ല. എനിക്ക് സഹായം ചെയ്ത ഒരാളോട് തിരിച്ചു സഹായിച്ചു അത്രന്നേ.
ഓഹ് വിശ്വസിച്ചു. അവൻ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു.
അവൻ ഫോൺ എടുത്തു എല്ലാ സ്റ്റാഫിനോടും കോൺഫറൻസ് ഹാളിൽ വരാൻ പറഞ്ഞു.
പോകാൻ നേരം അവളോട് പറഞ്ഞു ഞാൻ വന്നിട്ട് പറഞ്ഞു തരടീ നീയും അവനും ആയുള്ള കണക്ഷൻ എന്താണെന്ന്.
ഇവൻ എന്തൊക്കയോ കണക്ക് കൂട്ടലുമായാണല്ലോ റബ്ബേ. സത്യം അറിഞ്ഞാൽ തേജക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ എനിക്കോ ആലോചിക്കാൻ കൂടി പറ്റില്ല. ഞാനാണ് അവന്റെ പൂച്ചക്കണ്ണി അൻസി എന്നറിഞ്ഞാൽ....... അവൾ പേടിയോടെ നെഞ്ചിൽ കൈ വെച്ചു.
സഫു എന്താടി സംഭവിച്ചത്. ഷെറി കയറി വന്നു അവളോട് ചോദിച്ചു.
സംഭവിച്ചത് എന്താന്ന് വെച്ചാൽ ഇപ്പൊ പറഞ്ഞു തരാവേ. അവൾ ഷെറിയെ പിടിച്ചു അവളെ നേർക്ക് നിർത്തി കരണം നോക്കി ഒറ്റയടി.ഷെറി ഞെട്ടി പകച്ചു അവളെ നോക്കി.
ഇതാണ് മോളെ ഇന്നലെ സംഭവിച്ചത്. പിന്നെ ഇന്ന് സംഭവിച്ചത് ഇപ്പൊ പറഞ്ഞു തരാം അവളുടെ ഇപ്പുറത്തെ കവിളിലും ഒന്ന് കൊടുത്തു. ഇനി നാളെ എന്ത് സംഭവിക്കും അത് കൂടി കാണണോ. വീണ്ടും അവളെ നേർക്ക് കയ്യോങ്ങിയതും ഷെറി അവളെ കൈ പിടിച്ചു വെച്ചു.
.......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 69
കൂടെ നിന്ന് ചതിക്കുന്നോടി സഫു ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റി.
ഷെറിയുടെ മുഖത്ത് ഒരു ഞെട്ടൽ വീണു. അത് മറച്ചു പിടിച്ചു ഒന്നും അറിയാത്ത പോലെ നടിച്ചു. നീയെന്തൊക്കെയാ പറയുന്നേ ആര് ആരെ ചതിച്ചുന്ന
വേണ്ട ഷെറി ഇനിയും എന്നെ പൊട്ടിയാക്കാൻ ശ്രമിക്കേണ്ട. ഫൈസിയുടെ ലാപ്ടോപ് ഇമെയിൽ അയച്ചത് നീയാണ്.
ഞാനോ. വെറുതെ പറയല്ലേ സഫു.
ശരിയാ നീയല്ല ചെയ്തത് നീ നിനക്ക് വേണ്ടി ഏർപ്പാട് ആക്കിയ ഈ ഓഫീസിലെ തന്നെ ഒരുത്തൻ .
ആരെങ്കിലും എന്തെങ്കിലും ചെയ്‌തെന്ന് വെച്ചു അത് എന്റെ തലയിൽ കെട്ടി വെക്കണ്ട സഫു.
അപാര തൊലിക്കട്ടി തന്നെ ഷെറി നിനക്ക്. പിടിക്കപ്പെട്ടിട്ടും പറയുന്നത് കേട്ടില്ലേ. ഫൈസിക്കും എനിക്കും മാത്രമേ അവന്റെ ലാപ്ടോപ് പാസ്സ് വെർഡ് എന്താന്ന് അറിയൂ. മിനിഞ്ഞാന്ന് നീ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞപ്പോ ഞാനാ നിനക്ക് പറഞ്ഞു തന്നത്. ഇന്ന് വേറൊരാൾ ആ പാസ്സ്വെർഡ് ഉപയോഗിച്ച് അത് ഓപ്പൺ ആക്കിയെങ്കിൽ നീ പറഞ്ഞു കൊടുത്തിട്ട് തന്നെയാണ്. പിന്നെ വേറൊരു വീഡിയോ കൂടി കണ്ടു ഞാൻ. എന്റെ ഫോൺ നീ എടുത്തോണ്ട് പോകുന്നത്. നീയെടുത്ത ഫോൺ എങ്ങനെ മുകളിലെ സ്റ്റോറൂമിൽ എത്തി.എന്നിട്ട് എന്നോട് പറഞ്ഞതോ നീ ഫോൺ കണ്ടിട്ട് കൂടി ഇല്ലെന്ന്.
എന്നെ ആ സ്റ്റോറൂമിൽ പൂട്ടിയിട്ടതും നീയല്ലേ.
ഷെറി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു.
എന്താ ഷെറി ഒന്നും പറയാനില്ലേ നിനക്ക്. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്. എന്തിന് വേണ്ടിയാ നീ എന്നോടിങ്ങനെ ചെയ്തത്.
പെട്ടെന്നായിരുന്നു ഷെറിയുടെ ഭാവം മാറിയത്.
അതേടി ഞാൻ തന്നെയാ ചെയ്തത്. നീയെന്നെ ശല്യം ഈ ഓഫീസിൽ നിന്നും പോകാൻ വേണ്ടി. മരിച്ചു പോകുന്നുണ്ടെങ്കിൽ അങ്ങനെ മരിക്കട്ടേന്ന് കരുതിതന്നെയാ പൂട്ടിയിട്ടത്.
ഞാൻ മരിച്ചു കഴിഞ്ഞ നിനക്ക് ഫൈസിയെ കിട്ടോ.
ഓഹ് അപ്പൊ എല്ലാം അറിഞ്ഞു കഴിഞ്ഞു.
നിനക്ക് ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഷെറി. എന്താടി നീയിങ്ങനെ ആയിപ്പോയെ. എന്നോടിങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്.
ഞാനിങ്ങനെ ആയതിന് ഒറ്റ കാരണം നീയാണ്. നീയാ എന്നോട് ദ്രോഹം ചെയ്തത്.
ഞാനോ ഞാനെന്തു ചെയ്തു.
ഫൈസി അവൻ എന്റെയാ എന്റെ മാത്രം.എന്റെ ഫൈസിയെ എന്നിൽ നിന്നും നീ തട്ടിയെടുത്തില്ലേ. അവനെ എനിക്കിഷ്ടം ആണെന്ന് എത്രയോ പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നല്ലൊരു ഫ്രണ്ട് ആയ ഞാൻ നിന്നെ കണ്ടത്. എന്റെ ഇഷ്ടം നിന്നോട് പറഞ്ഞതും. എന്നിട്ട് നീ ചെയ്തതോ എന്നെ ചതിച്ചു അവനെ സ്വന്തമാക്കി.
ഷെറി നീയെന്നെ തെറ്റിധരിച്ചിരിക്കുകയാ ഞാനൊരിക്കലും നിന്നെ ചതിച്ചിട്ടില്ല. നിന്റെ ഇഷ്ടം അവനോട് പറയാൻ തന്നെയാ പോയതും പക്ഷേ അവിടെ സംഭവിച്ചത് നീയും കണ്ടതല്ലേ. എനിക്കതിൽ ഒരു പങ്കും ഇല്ല.
നിനക്ക് വാ തുറന്നു പറയാമായിരുന്നില്ലേ വിവാഹത്തിന് സമ്മതം അല്ലെന്ന്. പറഞ്ഞോ നീ ഇല്ലല്ലോ. അവന്റെ മൊഞ്ചും സ്വത്തും ഒക്കെ കണ്ടപ്പോൾ മയങ്ങി പോവുകയല്ലേ ചെയ്തത്.
ഷെറി സ്റ്റോപ്പിറ്റ്. സംഭവിച്ചതെല്ലാം വിധിയാണ്. അല്ലാതെ ഞാനാരെയും ചതിച്ചിട്ടില്ല. ഫൈസി അവൻ.... അവൻ നീ കരുതുന്ന പോലെ നിന്നെയൊരിക്കലും സ്നേഹിച്ചിട്ടും ഇല്ല. അവന്റെ മനസ്സിൽ മുഴുവൻ ആ സമയം വേറൊരാൾ ആയിരുന്നു. ഈ എന്നെ പ്പോലും അവന് വിവാഹം കഴിക്കാൻ ഇഷ്ടവും ആയിരുന്നില്ല.
പുതിയ പുതിയ കള്ളം പറയണ്ട സഫു. ഞാൻ ഒരു മണ്ടിയൊന്നും അല്ല. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിയും.
ഷെറി കഴിഞ്ഞതൊക്കെ കഴിഞ്ഞു. പഴയതെല്ലാം നീ മറന്നേ പറ്റു.
മറക്കാനോ അവനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം. എനിക്കൊരു ജന്മം ഉണ്ടെങ്കിൽ അതവന്റെ കൂടെമാത്രമായിരിക്കും.
നീയെന്തൊക്കെയാ ഈ പറയുന്നേ. അവനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല. ഇനി സ്നേഹിക്കാനും പോകുന്നില്ല.
എന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവനൊരിക്കലും ആവില്ല. അവൻ എന്നെ മനസ്സിലാക്കും എന്നെ സ്വീകരിക്കുകയും ചെയ്യും. അതിന് നീ അവന്റെ ജീവിതത്തിൽ നിന്നും പോകണം. അതിന് വേണ്ടി തന്നെയാ ഇതൊക്കെ ചെയ്തതും.
സ്നേഹം..
സഫു പുച്ഛത്തോടെ അവളെ നോക്കി. സ്നേഹം എന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ എന്താ ഈ സ്നേഹം എന്ന് ഒന്ന് പറഞ്ഞു തരുമോ. മൊഞ്ചുള്ള ഏതെങ്കിലും ഒരുത്തനെ കണ്ട അവന്റെ പിറകെ പോകും മടുത്തു കഴിഞ്ഞ വേറൊരുത്തൻ. ഇതിൽ ഒരുത്തൻ ആയിരുന്നില്ലേ ഫൈസിയും.
അങ്ങനെ ആയിരുന്നു ഫൈസിയെ കാണുന്നത് വരെ. ഇപ്പോൾ അവൻ മാത്രമേ എന്റെയുള്ളിൽ ഉള്ളൂ. എനിക്ക് വേണം അവനെ എന്റെമാത്രമായി.
യാഥാർഥ്യം ആയി പൊരുത്തപ്പെടാൻ ശ്രമിക്ക് ഷെറി. ഫൈസി ഇന്ന് എന്റെ ഭർത്താവാണ്.
ഭർത്താവ് അത് പറയാൻ എന്ത് യോഗ്യതയാ നിനക്ക് ഉള്ളത്.നീയെവിടെ കിടക്കുന്നു അവൻ എവിടെ കിടക്കുന്നു. തെരുവിൽ ജനിച്ചു വളർന്ന തന്തയോ തള്ളയോ ആരാന്ന് പോലും അറിയാത്ത നിനക്ക് അവന്റെ പേര് പോലും പറയാൻ അർഹതയുണ്ടോ. ഉണ്ടോടി.
സഫുന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഇന്ന് വരെ ആർക്കും അറിയാത്ത രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.
ഒരു ബാസ്റ്റഡ് ആയ നിനക്കണോ എനിക്കണോ അവനെ കിട്ടാൻ യോഗ്യത.
ഷെറി അനാവശ്യം പറഞ്ഞ കൊന്നു കളയും ഞാൻ.
അനാവഷ്യമോ എന്താടി അനാവശ്യം. പറഞ്ഞത് മുഴുവൻ സത്യം അല്ലെ. നിന്റെ ഉപ്പ ആരാണെന്നു നിനക്കറിയുമോ. അറിയുമെങ്കിൽ പറഞ്ഞു താ ആ മഹാന്റെ പേര്. ഉമ്മാക്ക് പോലും അറിയില്ല അതാരാണെന്ന് പിന്നെയല്ലേ നിനക്ക്.
എന്നെ കണ്ടവന്റെ കൂടെ കറങ്ങി നടന്ന കാര്യം പറഞ്ഞല്ലോ നീ. സമീറിന്റെ കൂടെ കെട്ടിപിടിച്ചു അഴിഞ്ഞാടി നടക്കുന്നുണ്ടല്ലോ അവനാരാടി നിന്റെ. എന്ത് ബന്ധമാ നീയും അവനും തമ്മിൽ. അവനും മരുമകൾ എന്നും പറഞ്ഞു എഴുന്നള്ളിച്ചു നടക്കുന്നുണ്ടല്ലോ. അവന്റെ ഏത് പെങ്ങൾക്ക് ജനിച്ച കുട്ടിയ നീ. പുറമെ എല്ലാർക്കും നിന്റെ ഇക്ക ആയിരിക്കും. ഉള്ളിലെ കാര്യമോ ആർക്കറിയാം അവൾ പരിഹാസത്തോടെ പറഞ്ഞു.
സഫു ഷെറിയുടെ കഴുത്തിൽ പിടിച്ചത് പെട്ടെന്നായിരുന്നു ഇനി ഒരിക്കൽ കൂടി എന്റെ സമീർക്കയെപറ്റി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ. ആ നാവ് പിഴുതെടുക്കും ഞാൻ. സഫുന്റെ കണ്ണിൽ നിന്നും തീ പാറുന്നത് പോലെ തോന്നി ഷെറിക്ക്.
സ്വന്തം ആവാൻ ഒരേ ചോര ആവണമെന്നില്ല. സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി. എന്റെ ഉപ്പാന്റെ പേര് അഹ്മദ് ഉമ്മ സൽമ സമീർ എന്റെ ഇക്ക. ആ വീട് എന്റെയാ ആ കുടുംബം എന്റെയാ. ഈ ലോകം മുഴുവൻ അല്ലെന്ന് പറഞ്ഞാലും സത്യം അതാണ്.
ഒന്ന് പോടീ ഷെറി അവളെ കൈ തട്ടി. ഈ കാര്യങ്ങൾ എങ്ങാനും ഫൈസിയോട് പറഞ്ഞാൽ നിന്റെ ചരിത്രം മുഴുവൻ ഞാനും എല്ലാവരോടും പറയും. ഫൈസി അറിഞ്ഞാൽ എന്താ ഉണ്ടാവുകന്ന് പറഞ്ഞു തരണ്ടല്ലോ. അവൾ ഫൈസിയുടെ ലാപ്ടോപ് നിലത്തേക്ക് എറിഞ്ഞു.
സഫു ഞെട്ടലോടെ അവളെ നോക്കി.
രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ.അതാണ് എനിക്കും നിനക്കും നല്ലത്.പിന്നെ ഫൈസി അവനെ ഞാൻ സ്വന്തമാക്കിയിരിക്കും എന്റേത് മാത്രമായി. സ്വപ്നത്തിൽ പോലും അവനെ നിനക്ക് ഞാൻ വിട്ടുതരില്ല.
ഷെറി പോയതും അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ബാസ്റ്റഡ് ആ വിളി കാതിന് ചുറ്റും മുഴുങ്ങുന്നത് പോലെ തോന്നി അവൾക്ക്. നീ നോക്കിക്കോ ഷെറി ഫൈസിയെ എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല നിന്നെ പോലൊരു വൃത്തികെട്ടവളുടെ നിഴൽ പോലും അവന്റെ മേലെ പതിയാൻ ഞാൻ സമ്മതിക്കില്ല.
*******
വെടിക്കെട്ട് കഴിഞ്ഞു പൂരവും കഴിഞ്ഞു. പൂരപ്പറമ്പ് കാലിയാവുകയും ചെയ്തു ഇനി മോന് പറ. സഫുന്റെ തെറ്റ് നീയെന്തിനാ ഏറ്റെടുത്തെ അതിന് മാത്രം നീയും അവളുമായി എന്താ ബന്ധം.
തേജ ഫൈസിയെ തന്നെ നോക്കി. ഏത് നിമിഷവും ഈ ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈസി ഇന്നലെ എല്ലാവരെ മുന്നിലും വെച്ചാണ് എന്നെ ചീത്ത വിളിച്ചതും ഈ ഓഫീസിൽ ഇനി വരണ്ടയെന്നൊക്കെ പറഞ്ഞതും.അവരെ മുന്നിൽ വെച്ച് തന്നെ മെയിൽ അയച്ചവനെ തല്ലും കൊടുത്തു ഓഫീസിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു. പരസ്യമായി എന്നോട് മാപ്പും പറഞ്ഞു. സഫുവാണ് എന്റെ നിരപരാധിത്തം തെളിയിച്ചത് അറിഞ്ഞപ്പോഴാ കൂടുതൽ ഞെട്ടിയത്. എനിക്ക് വേണ്ടി ഇത് ചെയ്തിട്ടും ഞാനും അവളും തമ്മിലുള്ള ബന്ധം ഫൈസിയോട് പറഞ്ഞിട്ടില്ലെങ്കിൽ അതിനർത്ഥം ഫൈസി അവളെ പാസ്ററ് അറിയരുതെന്ന് ആഗ്രഹിക്കുന്നുവെന്നണ്. അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല. എനിക്ക് പറ്റില്ല ചെയ്യാൻ. ഫൈസിയെ ഇനിയും കളിപ്പിക്കാനും ആകില്ല.
എന്തായിപ്പോ ചെയ്യുക.
തേജ നിന്നോടാ ചോദിച്ചേ നീയുമായി അവൾക്കെന്താ ബന്ധം.
എനിക്കല്ല നിനക്കാണ് ബന്ധം. സഫ്ന നിന്റെ വൈഫ് ആണ്. എനിക്കറിയാം അത്. ഡിവോഴ്സിന്റെ വക്കത്ത് എത്തി നിൽക്കുന്ന നിങ്ങൾ ഈ പ്രശ്നത്തിന്റെ പേരിൽ വീണ്ടും വഴക്ക് ഉണ്ടാകരുതെന്ന് ഞാൻ കരുതി. അവൾ ഓഫീസിൽ നിന്നും പോകാതിരിക്കാന ഞാൻ കുറ്റം ഏറ്റെടുത്തത്.
നിനക്ക് എങ്ങനെ...... അവൾ..... എന്റെ... അവൻ വാക്കുകൾക്കായി പരതി.
എനിക്കെല്ലാം അറിയാം. നിങ്ങൾ അന്ന് ഈ കോൺടാക്ട്ടിനെ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.നിന്നെ കൊണ്ട് തന്നെ ഈ ഓഫീസിൽ നിന്നും പുറത്താക്കുമെന്ന് അവൾ വെല്ലുവിളിച്ചതും കേട്ടിരുന്നു. ഓഫീസിൽ നിന്നും പോകാൻ വേണ്ടി സഫു മെയിൽ അയച്ചതെന്ന ഞാൻ കരുതിയത്.നിങ്ങൾ തമ്മിൽ പിണങ്ങാതിരിക്കാനാ ഞാനാ ചെയ്തതെന്ന് പറഞ്ഞത്. നീയെന്നെങ്കിലും സത്യം പറയുമെന്ന് കരുതിയ ഞാനിത്ര നാളും കാത്തിരുന്നത്. അറിയാത്ത ഭാവം നടിച്ചത്. എന്നോട് ക്ഷമിക്കണം.
പറയണംന്ന് കരുതിയതാ. എന്റെ ഭാര്യ ഓഫീസിൽ ഒരു ജോലിക്കാരിയായി എല്ലാരും അറിഞ്ഞാൽ നാണക്കേടെന്ന് കരുതിയാ പറയാതിരുന്നത്. അവൻ എല്ലാം പറഞ്ഞു കൊടുത്തു.
എല്ലാം ശരിയാവുമെടാ ഞാനുണ്ടാകും നിന്റെ കൂടെ. തേജയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പോയി.
എന്റെ കൃഷ്ണ തൽക്കാലത്തേക്ക് രക്ഷപെട്ടു. ഫൈസി പോയതും അവൻ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.
****
അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞത് അവളറിഞ്ഞു. ഫൈസി.
അവൾ അവനെ കെട്ടിപിടിച്ചു .
അവനും പെട്ടെന്ന് ഷോക്കായി. തേജയെ പറ്റി പറയാനാ അവൻ വന്നത്. വരുമ്പോൾ തന്നെ കണ്ടത് അവൾ കരയുന്നതാണ്.
സഫു.... ടീ എന്താ പറ്റിയത്. നീയെന്തിനാ കരയുന്നത്.
ഏങ്ങലടി കൂടിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന് തോന്നി. സാലിയുടെ കാര്യം അറിഞ്ഞപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. അത് പോലെ തന്നെ കഴുത്തടക്കം കെട്ടിപിടിച്ച ഇപ്പോഴും ഉള്ളത്. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
കരച്ചിൽ അടങ്ങുന്നത് അവൻ അറിഞ്ഞു. അവൾ അവനെ പിടി വിട്ടു മാറി നിന്നു.
എന്താ എന്റെ കാന്താരിക്ക് പറ്റിയെ.
അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി. അവൻ അവളെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. അവളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു.
ഒന്നും ഇല്ലാഞ്ഞിട്ടാണോ ഈ ഉണ്ടകണ്ണ് നിറഞ്ഞിരിക്കുന്നെ. സത്യം പറ എന്താ സംഭവിച്ചത്.
അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി തന്നെ നിന്നു.
നീ സത്യം പറയുന്നുണ്ടോ അതോ ഞാൻ ചോദിക്കേണ്ടത് പോലെ ചോദിക്കാനോ. അവൾ അവന്റെ പിടി വിട്ടു പൊട്ടിയ ലാപ്ടോപ് നിലത്ത് നിന്നും എടുത്തു അവന് കൊടുത്തു. അവനത് വാങ്ങി.
ഇതെങ്ങനെ പൊട്ടിയെ അവൻ കലിപ്പിൽ ശബ്ദം ഉയർത്തി അവളോട് ചോദിച്ചു.
അവൾ അതിനും ഒന്നും മിണ്ടിയില്ല.
പിന്നെ ഒരു പൊട്ടിച്ചിരി കേട്ടു. അവൾ മുഖം ഉയർത്തി നോക്കി.
ടീ പൊട്ടിക്കളി ഇതിനാണോ കരഞ്ഞു നിലവിളിച്ചേ. പൊട്ടിപ്പോയ വേറൊന്ന് വാങ്ങണം അല്ലാതെ പൊട്ടിയതോർത്ത് കരയല്ലവേണ്ടേ. ചുമ്മാ ഒന്ന് വിരട്ടി നോക്കിയതാ പേടിച്ചു പോയോ.
നമുക്ക് വേറെ വാങ്ങാന്നേ. ലീവിറ്റ്.
ഒന്ന് ചിരിക്കേടോ എനിക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ. അവൾ ചിരിക്കാൻ ശ്രമിച്ചു. പറ്റിയില.മനസ്സ് മുഴുവൻ നീറിപ്പുകയുവാ.
ഒന്ന് വിടെടി അത്. എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്. അവൻ അത് വലിച്ചെറിഞ്ഞു അവളെ അടുത്തേക്ക് വന്നു. അപ്പോഴാ ഫോൺ റിങ് ചെയ്തത്. അവൻ അറ്റൻഡ് ചെയ്തു. ഞാനിപ്പോ വരാം. എന്ന് പറഞ്ഞു ഫോൺ വെക്കുന്നത് കണ്ടു. അവൻ കുറച്ചു ഫയലും എടുത്തു പോകാൻ നോക്കി. പിന്നെ അവളെ നോക്കി പറഞ്ഞു.
എനിക്കൊരു മീറ്റിങ് ഉണ്ട്. അത്യാവശ്യം ആയി ഒരിടം വരെ പോകണം. ഉച്ച കഴിഞ്ഞു ഞാൻ എത്തു. ഫോൺ ഓഫ് ആകാനായി. ഒന്ന് ചാർജിനു വെച്ചേക്ക്. പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ തേജയുടെ ഫോണിൽ വിളിച്ചോ അവൻ പോയി.
അവൾ തളർന്നത് പോലെ അവിടിരുന്നു. ഷെറി പറഞ്ഞ ഓരോ വാക്കും കൂരമ്പ് പോലെ
നെഞ്ചിൽ തറച്ചു നിൽക്കുന്നുണ്ട്. ബാസ്റ്റഡ് എന്ന് വിളിച്ചതിനെക്കാളും അവൾക്ക് വേദന തോന്നിയത് സമീർക്കയെയും എന്നെയും ചേർത്ത് പറഞ്ഞത് കേട്ടപ്പോഴാണ്. രഹ്ന ഫൈസി വന്നാൽ ഞാൻ വീട്ടിലേക്ക് പോയെന്ന് പറഞ്ഞേക്ക്. അതും പറഞ്ഞു അവൾ പോയി.
*****
ഫൈസി വന്നപ്പോൾ സഫുനെ കണ്ടില്ല. രഹ്‌നയെ വിളിച്ചു ചോദിച്ചപ്പോൾ പോയെന്ന് പറഞ്ഞു. അവളെ ഫോൺ പൊട്ടിച്ചത് ഓർമ വന്നു. ഒരു ഫോൺ വാങ്ങി കൊടുക്കണം അതും ആലോചിച്ചു ഇരിക്കുമ്പോഴാ അജു കേറി വന്നത്.
എപ്പോ ലാൻഡ് ചെയ്തു മോനെ
ഇന്ന് രാവിലെ. അവൻ ചുറ്റും നോക്കി സഫു എവിടെ. അവളെ ക്കൂടി കാണാനാ ഇങ്ങോട്ട് വന്നത്.
വീട്ടിൽ പോയി.
ഇത്ര പെട്ടെന്നൊ ഓഫീസ് ടൈം കഴിഞ്ഞോ.
ആപിശാചിന് എന്ത് ഓഫീസ്. എന്ത് ജോലി. എന്നോടുള്ള വാശിക്ക് വരും എന്തെങ്കിലും എനിക്കിട്ട് താങ്ങിട്ട് പോകും അത്രന്നെ.
ഇപ്പോഴും ഒരു മാറ്റവും ഇല്ലേ.
അവൻ നിരാശയോടെ തലയാട്ടി. ഒരിക്കൽ എങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ മരിച്ചാലും കുഴപ്പം ഇല്ലായിരുന്നു. ഈ ജന്മം ആ കുരിപ്പിന്റെ വായിൽ നിന്നും അത് കേട്ടിട്ട് കണ്ണടക്കുന്ന് തോന്നുന്നില്ല.
നിരാശപെടാതെ ഫൈസി. ഇനിയും ടൈം ഉണ്ടല്ലോ. അവളെ കൂടി ഓഫീസ് ആണെന്ന സത്യം അവളോട് പറയ് ചിലപ്പോൾ ആക്റ്റിട്യൂട് മാറിയാലോ.
അവളോ കണക്കായി. അവൾക്ക് ഈ സ്വത്തിലും പണത്തിലും ഒന്നും ഇന്ട്രെസ്റ്റ് ഇല്ല മോനെ. അത് കൊണ്ടൊന്നും അവളെ വിലക്ക് വാങ്ങാനും പറ്റില്ല.
നീ ഒന്ന് ട്രൈ ചെയ്തു നോക്ക്. അവളോടുള്ള സ്നേഹം കൊണ്ടല്ലേ നീ അവളെ എം ഡി യാക്കിയത്.അങ്ങനെയെങ്കിലും നിന്റെ സ്നേഹം അവൾ അറിയട്ടെ.
അവളെ പിടിച്ചു ഞാനൊരിക്കൽ ഈ ചെയറിൽ ഇരുത്തിയത. അന്ന് അവളെന്തോ എന്നോട് പറഞ്ഞു. എന്താപ്പോ അത് അവൻ ആലോചിക്കുന്നത് പോലെയാക്കി. ഒരു... ഇച് ലിയെബി ടിച്ച് അങ്ങനെ പറഞ്ഞാൽ ജീവിതകാലം മുഴുവൻ ഇവിടങ്ങ് കൂടന്ന്.
അങ്ങനെ പറഞ്ഞാലെന്താ.
എനിക്കും അറിയില്ല. നീയിപ്പോ ചോദിച്ചപ്പോഴാ ഓർമ വന്നത്.
അതിന് ഇത്ര ആലോചിക്കാനെന്താ പൊട്ടാ ഗൂഗിൾ ഒന്ന് നോക്കിയ പോരെ.
അതും ശരിയാല്ലെ. എനിക്ക് അത്ര ഓടിയില്ല.
അവൻ ഫോൺ എടുത്തു നോക്കി. ഒന്നും മിണ്ടാതെ താടിക്ക് കയ്യും വെച്ചു അജുനെ നോക്കി നിന്നു. അവൻ ആ ഫോൺ വാങ്ങി നോക്കി. അജു പിന്നെ പൊട്ടിച്ചിരിച്ചു.
അവൾ നൈസ് ആയിട്ട് പ്രൊപ്പോസ് ചെയ്തിട്ട് അത് പോലും മനസ്സിലാക്കാൻ പറ്റാത്ത പൊട്ടൻ. കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്നബുദ്ധിന്ന് എങ്കിലും വിളിക്കാമായിരുന്നു.
ഫൈസി അവനെ നോക്കി ഇളിച്ചു കാണിച്ചു.
നിന്നെ ഇതിനെ കൊള്ളൂ. ഒരു വലിയ ബിസിനസ്മാൻ വന്നിരിക്കുന്നു. വീണ്ടും പൊട്ടിച്ചിരിച്ചു.
എന്നെ അങ്ങ് കൊല്ല് അതാ നല്ലേ. ആ പന്നിക്ക് ഒരു ക്ലൂ എങ്കിലും തന്നിരുന്നുവെങ്കിൽ ഞാനിന്നീ പൊല്ലാപ്പ് മൊത്തം പിടിക്കുമായിരുന്നോ. അവളെ ഇപ്പോ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉണ്ടല്ലോ....
നീ ഒലത്തും
അപ്പോഴാ ഫൈസിയുടെ ഫോൺ റിങ് ചെയ്തത്.
സത്യം ദേ റിങ് ചെയ്തു. അവൻ കാൾ എടുത്തില്ല.
ദേഷ്യം ഫോണിനോട് തീർക്കല്ല എടുക്ക്. ഫൈസി നോക്കിയത് പോലും ഇല്ല. ഇടി വെട്ടിയത് പോലെ താടിക്ക് കയ്യും കൊടുത്തുതന്നെ ഇരുന്നു. അജു വേഗം ഫോൺ എടുത്തു.
ഇപ്പൊ വരാന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു.
ആരാടാ വിളിച്ചത്.
സിറ്റി ഹോസ്പിറ്റലിൽ നിന്ന. നിന്റെ പ്രഗ്നന്റ് ആയ ഭാര്യയെ തനിച്ചു അവിടെയാക്കി പോയെന്ന് പറഞ്ഞു ചീത്ത വിളിക്കാന ആ സിസ്റ്റർ വിളിച്ചത്. ഒരു മരുന്നും വാങ്ങാനുണ്ട് പോലും.
റോങ്ങ് നമ്പർ ആയിരിക്കും.
അല്ലടാ വെരിഫൈഡ് നമ്പർ ആണ് സിറ്റി ഹോസ്പിറ്റലിൽ നിന്ന് തന്നെയാ വിളിച്ചത്.
എന്ന ആള് മാറിയതാവും. ഭാര്യ പ്രഗ്നന്റ് പോലും. മര്യാദക്ക് ഒരു കിസ്സ് പോലും കൊടുത്തിട്ടില്ല അപ്പോഴാ പ്രഗ്നന്റ്.
സത്യം തന്നെ ആണോ അവർക്ക് ആള് മാറിയത് തന്നെ അല്ലെ.
ദേ അജു തെറിവിളിപ്പിക്കല്ലേ.
എന്നോട് ചൂടാവുന്നത് എന്തിനാ നിന്റെ ഭാര്യ പ്രഗ്നന്റ് ആവാത്തത് എന്റെ കുഴപ്പം ആണോ.
അപ്പോഴാ വീണ്ടും കാൾ വന്നത്.
ഞാനെടുത്തോളാം.
സോറി റോങ്ങ് നമ്പർ ആണ്
നിങ്ങൾ ഫൈസാൻ മുഹമ്മദ് അല്ലെ. ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. ഭാര്യയുടെ പേര് സഫ്നഎന്ന് തന്നെ അല്ലെ.
ഇതൊക്കെ ശരിയാണ്. നിങ്ങൾക്ക് ആള് മാറീതാവും.
പേഷ്യന്റിന് തലകറങ്ങിവീണാണ് ഇവിടെ കൊണ്ട് വന്നത്.കക്ഷി പ്രഗ്നന്റ് ആണ്. കൂടെയുള്ള ആളാണ് ഈ നമ്പർ തന്നത്. മരുന്ന് വാങ്ങാൻ പോകുമ്പോൾ ഇവിടെ കുറച്ചു സമയം നിക്കൊന്ന് ചോദിച്ചു. എനിക്ക് ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. പെട്ടന്ന് വാ.ഇല്ലെങ്കിൽ ഞാനങ്ങു പോകും റൂം നമ്പർ 5.ഫോൺ വെച്ചു. ഫോൺ ലൗഡിൽ ആയിരുന്നു. രണ്ടു പേരും പരസ്പരം നോക്കി.
എന്റെ സഫു പ്രഗ്നന്റ് ഒന്നും അല്ല.
പ്രഗ്നന്റ് ആണെന്ന് ഇപ്പൊ അറിഞ്ഞല്ലേ ഉള്ളൂ അതിന്.
അജു തമാശ വിട് ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധം ഇതവരെ ഉണ്ടായിട്ടില്ല.
ഫൈസി ദേഷ്യത്തോടെ പറഞ്ഞു.
നീ സഫുനെ വിളിച്ചു നോക്ക്. കാര്യം കഴിഞ്ഞില്ലേ.
അവൾക്ക് ഫോൺ ഇല്ല. എറിഞ്ഞു പൊട്ടിച്ചതിൽ അവന് അവനോട് തന്നെ ദേഷ്യം തോന്നി.
ഏതായാലും പോയി നോക്കാം. നിന്റെ സഫ്ന അല്ലെങ്കിൽ വേറേതെങ്കിലും പെണ്ണ്. ഇപ്പൊ തനിച്ചല്ലേ അവിടെ ഉള്ളത്. ഒന്ന് പോയി നോക്കാടാ വാ. അവൻ ഒന്ന് മൂളി. രണ്ടാളും അപ്പൊ തന്നെ പോയി.
ടാ സപ്പോസ് അത് നിന്റെ സഫു തന്നെ ആണെങ്കിൽ...
ഒരിക്കലും അല്ല. അജു മിണ്ടാതിരുന്ന നിനക്ക് കൊള്ളാം അല്ലേൽ എന്റെ കയ്യിന്ന് വാങ്ങിക്കുമേ. അവിടെ എത്തുന്നവരെ പിന്നെ ഒന്നും മിണ്ടിയില്ല. അവർ റൂമിന്റെ അടുത്തെത്തിയതും വാതിൽ മുട്ടാൻ നേരം ഫൈസിക്ക് കൈ വിറച്ചു. സഫു ആവരുതെന്ന് പ്രാർത്ഥിച്ചു അവൻ തുറന്നു. വാതിൽ തുറന്നതും കണ്ടത് ബെഡിൽ സഫു ഇരിക്കുന്നതാണ്. അപ്പുറത്തും ഇപ്പുറത്തും ഉപ്പയും ഉമ്മയും. ഉമ്മ അവളെ കൈ പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. അവരെ കണ്ടതും ഉപ്പ വന്നു ഫൈസിയുടെയും അജുവിന്റേയും വായിൽ ലഡു വെച്ചു കൊടുത്തു. നമ്മുടെ വീട്ടിലേക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാടാ. സന്തോഷം കൊണ്ട് ഇപ്പൊ എന്താ ചെയ്യാന്ന് തിരിയുന്നില്ല. ഞാനെ ഇവിടെ എല്ലാർക്കും ലഡു കൊടുത്തിട്ട് വരാം ഉപ്പ പുറത്തേക്ക് പോയി.
അതേ നീ കിസ്സ് മാത്രം അല്ലെ അവൾക്ക് കൊടുത്തുള്ളൂ. കിസ്സ് കൊടുത്താലും കുട്ടിയുണ്ടാകുന്ന് ഇപ്പൊ അറിഞ്ഞു.അജുആക്കിചിരിച്ചു കൊണ്ട് പറഞ്ഞു.
ഫൈസി വായിലിട്ട ലഡു തിന്നണോ വേണ്ടയോന്ന് അറിയാതെ അജുനെ നോക്കി.
ഇനി അറിയാതെ എങ്ങാനും അബദ്ധത്തിൽ..... അവൻ സഫുനെ തന്നെ നോക്കി നിന്നു.
.......... തുടരും
Part 70
.