അസുരൻ | Asuran Novel Full Part
°•അസുരൻ ꧂°•.
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
Part 1
ബൈപ്പാസ് റോഡിനോട് ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു...
അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു.....
കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്....ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി ഞാൻ ആകെ വിയർത്തു പോയി...
"ഡീീീ....."
അവന്റെ അലർച്ച മുഴങ്ങിയപ്പോഴേക്കും സ്വബോധം വീണ്ടെടുത്ത ഞാൻ സ്കൂട്ടിയും കൊണ്ട് നേരെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു.....വീട്ടിൽ എത്തിയിട്ടും കണ്ട ഷോക്ക് മാറിയിട്ടില്ല.....ആ വീഡിയോ എടുത്തു ഒന്നൂടെ ഓൺ ആക്കിയതും ശരീരം വിറക്കുന്നപോലെ തോന്നി.....അവൻ എന്നെ കണ്ടു എന്നത് ഉറപ്പാണ്....ഒന്നിനെയും പേടിക്കാതെ,,,വെല്ലുവിളികളെ സ്വീകരിക്കാറുള്ള 'കീർത്തി രാമചന്ദ്രനായ ' തനിക്ക് ഇതെന്തു പറ്റിയെന്നു അവൾ ഒരുനിമിഷം ആലോചിച്ചു...മറ്റാരോടും ഇതിനെപറ്റി പറയാനോ ഒന്നും അവൾ ശ്രമിച്ചില്ല....
"മോളെ കീർത്തി,, നാളെ നിന്നെ ഒരു കൂട്ടരു കാണാൻ വരുന്നുണ്ട്..."
അമ്മയോട് സമ്മതം മൂളുംമ്പോഴും കീർത്തി ഈ ലോകത്തോന്നും ആയിരുന്നില്ല...എപ്പോഴും പ്രസന്നവതി യായിരുന്ന അവളിലെ മാറ്റം രാമചന്ദ്രനും ശ്രീലേഖയും ശ്രദ്ധിക്കതിരുന്നില്ല.....ജോലിയുടെ സ്ട്രെസ് ആണെന്ന് പറഞ്ഞ് അവൾ തല്ക്കാലം പിടിച്ചു നിന്നു....
പറഞ്ഞതനുസരിച് പിറ്റേന്ന് അവളെ കാണാൻ ചെറുക്കൻ കൂട്ടരു എത്തി...ഓഫിസ് ടൂറിൽ ആയോണ്ട് ചെറുക്കൻ എത്തിയിട്ടില്ല...അമ്മയും അമ്മായിയും അമ്മാവനുമാണ് വന്നത്...അവരുടെ മുന്നിൽ ചിരിച്ചു നിൽക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു...കാര്യങ്ങൾ പെട്ടെന്ന് തന്നെ മുന്നേറി...നിശ്ചയം ഇല്ലാതെ നേരെ കല്യാണം ആയിരുന്നു...അതിനിടയിൽ ചെറുക്കനെ കാണാനോ മിണ്ടാനോ ഒന്നും അവൾ ശ്രമിച്ചില്ല...
സർവാവരണവിഭൂഷിതായായി മണ്ഡപത്തിലേക്ക് താലം പിടിച്ച കുട്ടികളുടെ പിന്നാലെ നടക്കുമ്പോ പുറത്ത് കണ്ട പേരിലെക്ക് അവളുടെ നോട്ടമൊന്നുലഞ്ഞു...
💞__Keerthi weds Arjun __💞
അന്ന് സംഭവിച്ച കാര്യങ്ങൾ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിക്കും തോറും വീണ്ടും പൂർവാധികം ശക്തിയോടെ ഓർമയിലേക്ക് വരുന്നു...എന്തുകൊണ്ടാണെന്നുള്ള അവളുടെ ചോദ്യത്തിന് ഉത്തരം ഇല്ല...
കഴുത്തിൽ താലി മുറുകുമ്പോഴും സീമന്ത രേഖ ചുവപ്പ് നിറം പ്രാപിക്കുമ്പോഴും തന്റെ പാതിയെ സ്നേഹിക്കാനും ദുഃഖത്തിലും സന്തോഷത്തിലും കൂടെയുണ്ടാവാൻ പറ്റണമേയെന്നും അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചു....
തന്റെ കഴുത്തിൽ താലി ചാർത്തിയവനെ തലയുയർത്തി നോക്കിയതും കുഴഞ്ഞു വീഴുമോയെന്നവൾക്ക് തോന്നി...
* അവൻ...ആ കൊലപാതകി...*
തന്റെ കഴുത്തിൽ താലി ചാർത്തിയത് അന്ന് വീഡിയോയിൽ എടുത്ത കൊലപാതകി ആണല്ലോയെന്നു ഒരു ഞെട്ടലോടെ അവൾ മനസിലാക്കി...
അവന്റെ ചുണ്ടിൽ വിരിയുന്ന നിഗൂഡമായ പുഞ്ചിരിക്കും കണ്ണിലെ തീഷ്ണതയ്ക്കും തന്നെ ചുട്ടെരിക്കാനുള്ള കനൽ ഉണ്ടെന്ന് അവൾക്ക് മനസിലായി...
ഫോട്ടോ ഗ്രാഫറിന്റെ നിർദേശത്തോടെ അവനോടടുത്തു നിൽക്കുമ്പോഴും പേടികൊണ്ട് എന്റെ ശരീരം വിറകൊള്ളുവായിരുന്നു...അവന്റെ കൈ പിടിച് കുടുംബത്തോട് യാത്ര പറഞ്ഞ് പോരാൻ ഇറങ്ങിയപ്പോഴേക്കും എന്റെ സങ്കടങ്ങൾ എല്ലാം ഒരു
പൊട്ടിക്കരചിലിലെക്ക് വഴി മാറി...
അച്ഛനെ വിടാതെ ചുറ്റിപിടിച് കരഞ്ഞ എന്നെ പൊക്കിയെടുത്തു തോളിലേക്ക് ഇട്ട് *കൊണ്ടുപോകുവാ അച്ഛന്റെ ഈ മോളെ * എന്ന് പറഞ്ഞപ്പോ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഒരു വിങ്ങലോടെ ഞാൻ നോക്കി നിന്നു....
വണ്ടി മുന്നോട്ട് എടുത്തതും അവൾക്ക് കൂട്ടായി മഴയും കരഞ്ഞു തുടങ്ങിയിരുന്നു...
ആ ഇരുനില വീട്ടിലേക്ക് വലത് കാൽ വെച്ച് കേറുമ്പോ ആ അമ്മയുടെ കണ്ണിലും ആനന്ദം...ബന്ധുക്കളുടെയും അയൽക്കാരുടെയും കലപിലയിൽ നിന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞ് അമ്മ കാണിച്ച റൂമിലേക്ക് കയറിയതും ആരോ തന്നെ വലിച്ചു ഭിത്തിയോട് ചേർത്തതു അവൾ അറിഞ്ഞു...
അവന്റെ ചുടുനിശ്വാസം അവളിൽ ഒരു ഞെട്ടൽ ഒണ്ടാക്കി...ലൈറ്റ് ഓണയപ്പോഴാണ് ശരിക്കും അവളവനെ കണ്ടത്...വെട്ടി ഒതുക്കി വെച്ച താടിയും മീശയും ആ കാപ്പികണ്ണുകളും ഒരുനിമിഷം അവൾ നോക്കി നിന്നു...ഭിത്തിയിലേക്ക് അവൻ കൈവീശി അടിച്ചപ്പോഴാണ് അവൾ ബോദോദയം ഉണ്ടായതു...ഞെട്ടിത്തരിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കിയതും ദേഷ്യം കൊണ്ട് അവൻ വിറയ്ക്കുകയായിരുന്നു....
" കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ എനിക്കില്ല...അറിയേണ്ടത് ഒരു കാര്യം മാത്രം..ആ വീഡിയോ എവിടെ..??? "
ഞാൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു പിടിച്ചു നിന്നു...
" പറയടീ പുല്ലേ....."
എന്തൊക്കെ വന്നാലും ആ വീഡിയോ നഷ്ടപ്പെടുത്തില്ലന്ന് ഉറപ്പിച്ചു അവൾ ധൈര്യം സമ്പരിച്ചു...
" നിങ്ങളെന്നെ എന്തൊക്കെ ചെയ്താലും ആ വീഡിയോ ഞാൻ തരില്ല..."
"മര്യാദക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യല്ലേടീ..."
അതും പറഞ്ഞവൻ എന്നെ പൊക്കിയെടുത്തു...രക്ഷപെടാനായി അവന്റെ ചുമലിൽ ചെണ്ട കൊട്ടിയെങ്കിലും അവന്റെ പിടുത്തം അയഞ്ഞില്ല...അവസാനത്തേ അടവായ കരച്ചിൽ അവന്റെ മുന്നിലേക്ക് പൊഴിച്ചതും അവൻ അവളെ ബെഡിലേക്ക് ഇട്ട് വലതു വശത്ത് ഒറ്റ കൈ കുത്തി നിർത്തി അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു...
ധൈര്യം വീണ്ടെടുത്തവനെ ആഞ്ഞു തള്ളിയ അവൾ കുതറി എഴുന്നേറ്റതും അവളുടെ സാരിത്തുമ്പിൽ പിടിച്ചവൻ വലിച്ചു...
" അങ്ങനെ അങ്ങ് പോയാലോ...."
"സാരിയിൽ നിന്ന് വിടടാ....വിടാൻ...."
"കെടന്ന് അലറാതേടി പുല്ലേ....നീ രണ്ട് പേടിപ്പിരു പേടിപ്പിക്കുമ്പോ നിന്റെ മുന്നിൽ പേടിച് നിൽക്കുന്ന കൊറേ ലവന്മാരെ നീ കണ്ടിട്ടുണ്ടാവും...ആ ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്താൻ നോക്കിയാൽ മോള് വിവരം അറിയും..."
അവളെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് വാതിലിൽ ഒരു കൊട്ട് കേട്ടു..സാരിയിൽ നിന്ന് വിട്ട അവൻ ഡോർ തുറക്കാൻ പോയതും അവൾ സ്വയം പറഞ്ഞു...
*" അസുരൻ "*
" ഡാ...മോള് ഫ്രഷ് ആയോ...?? "
അമ്മയുടെ ചോദ്യത്തിന് മറുപടിയായി അവൻ ഡോർ മലർക്കേ തുറന്ന് പുറത്തേക്ക് പോയി...അവളോട് കുളിച്ചിട്ട് വരാൻ പറഞ്ഞു അമ്മ കയ്യിൽ ഒരു സെറ്റ് സാരിയും കൊടുത്തു...
തണുത്ത വെള്ളം തലയിലൂടെ അരിചിറങ്ങിയപ്പോഴേക്കും അല്പം ആശ്വാസം തോന്നി...കുളിചിറങ്ങിയ അവളെ സെറ്റ് സാരി ഉടുക്കാൻ അമ്മ സഹായിച്ചു...കഴുത്തിൽ താലി മാലയും കയ്യിൽ രണ്ട് വളയും മോതിരവും കാതിൽ കമ്മലും ഒഴിച്ചാൽ ബാക്കിയെല്ലാം ഊരി മാറ്റി...
അതിലും അവൾക്ക് പ്രത്യേക ഐശ്വര്യം ആയിരുന്നു...
അവളെ നോക്കി എന്തോ മറന്ന പോലെ നിന്ന അമ്മ ഒന്നു പുഞ്ചിരിചിട്ട് അവൾക്ക് നേരെ സിന്ദൂരചെപ്പ് നീട്ടി...അവർക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു ഒരു നുള്ള് സിന്ദൂരം തന്റെ സീമന്ത രേഖയിൽ അവൾ ചാർത്തി...
അടുത്ത ബന്ധുക്കളെ പരിചയപ്പെടാൻ അമ്മ അവളെ താഴേക്കു കൊണ്ട് പോയി...ആ മണിമാളികയിൽ നിൽക്കുമ്പോഴും അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി...സമയം കടന്ന് പോയതും ബന്ധുക്കൾ ഓരോന്നായി പോയി തുടങ്ങി...
അവള്ടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്ത് അമ്മ അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു...
വിറയ്ക്കുന്ന കാലടികളോടെ റൂമിലേക്ക് ചെന്നതും തന്നെ കാത്തെന്ന പോലെ ഇരിക്കുന്ന അവനെയാണ് കണ്ടത്..പതിയെ ഡോർ ലോക്ക് ചെയ്തു അവൾ ശ്വാസം നേരെ വിട്ട് അവനുനേരെ നടന്നു വന്നു...
"* കീർത്തി രാമചന്ദ്രൻ....ഒരു പാവം പാവം കൃഷി ഓഫിസറുടെ ഒറ്റമകൾ..ജേർണലിസ്റ്റ്...അങ്ങനെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഈ അർജുന്റെ കാൽചുവട്ടിൽ...ഓഹ്...സോ പിറ്റി.."
അവന്റെ പറച്ചില് കേട്ട് അവള്ടെ മുഖത്ത് ഒരു പുച്ഛചിരി മാത്രം ആയിരുന്നു...
" എന്താടീ നിന്ന് കിണിക്കുന്നത്..?? നിന്റെ അമ്മായി പെറ്റോ...??? "
" അതല്ലല്ലോ മിസ്റ്റർ അർജുൻ ഇവിടുത്തെ വിഷയം...എനിക്കിപ്പോ നിങ്ങളോട് സഹതാപം തോന്നുന്നു...നിങ്ങളുടെ ഉദ്ദേശം എനിക്ക് മനസിലായി...എന്നെ വിരട്ടി നിർത്തിയിട്ട് നിങ്ങൾക്ക് ആ വീഡിയോ കൈക്കലാക്കണം...എന്നാൽ നിങ്ങളൊന്നു കേട്ടോ ഈ കീർത്തി ജീവനോടെ ഉള്ളിടത്തോളം തനിക്കതു കിട്ടാൻ പോണില്ല...."
" നോട്ട് ബാഡ്...ആത്മവിശ്വാസം കൊള്ളാം...നൈസ്..പക്ഷേ അത് കളി അറിയാവുന്നവന്റെ മുന്നിൽ ആകരുത്...നിന്റെ കയ്യിൽ ഇരിക്കുന്ന വീഡിയോസ് എനിക്ക് കൈക്കലാക്കാൻ വളരെ സിംപിൾ ആണ്...അതും ഇപ്പൊ തന്നെ...."
" ഓഹോ...അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് കാണണം...തന്റെ വിളച്ചിൽ ഒന്നും എന്റെ അടുത്ത് നടക്കില്ല.."
"അത്രയ്ക്കു ആയോ...പറഞ്ഞല്ല പ്രവർത്തിച്ചാ എനിക്ക് ശീലം.."
അവന്റെ ഈ ഡയലോഗിൽ അവളൊന്നു പതറിയെങ്കിലും അത് മുഖത്ത് കാണിച്ചില്ല...അവനെ ഒരു പുച്ഛത്തോടെ നോക്കി...
അവളെ നോക്കി മീശ പിരിച്ചുകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നു...അവൻ അടുക്കും തോറും അവളിൽ ചെറിയ തോതിൽ പേടി ഉയർന്നു വന്നു..
അവൻ അടുത്ത് എത്തിയതും കയ്യിലെ പാൽ ഏതോ ഒരു പ്രേരണ ശക്തിയാൽ അവന്റെ മുഖത്തേക്ക് അവൾ ഒഴിച്ചു..
ഗ്ലാസിലെ പാൽ മുഴുവനും അവന്റെ മുടിയിൽ കൂടെയും മുഖത്തുടേയും അരിച്ചിറങ്ങി...പാൽ കൈ കൊണ്ട് ഒപ്പിയെടുത്ത അവൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് * ഡീീീ * ന്ന് പറഞ്ഞ് അവൾക്ക് നേരെ അലറി...
അവന്റെ വരവ് കണ്ടിട്ട് തനിക്ക് എന്തോ പണി വരാൻ പോകുന്നുണ്ടെന്നു മനസിലാക്കിയ അവൾ ഓടാൻ തുടങ്ങിയതും അവൻ അവളെ കൈകളിൽ കോരിയെടുത്തു ബാൽക്കണിയിലേക്ക് നടന്നു...
അവൻ ഒന്നും ചെയ്യാൻ പോകുന്നില്ലന്ന വിശ്വാസത്തിൽ അവൾ മൈൻഡ് ചെയ്യാതെ അല്പം പുച്ഛഭാവത്തിൽ തന്നെ അവനെ നോക്കി...
അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു...എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു...
*" ആാാഹ്....................."*
തുടരും........
°•അസുരൻ ꧂°•.
* Part 2*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു...എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു...
*" ആാാഹ്....................."*
"* ബ്ലും......*"
വലിയ ഒച്ചയോടെ അവൾ സ്വിമ്മിംഗ് പൂളിലേക്ക് വീണു..ആഴം ഇല്ലാത്ത കാരണം അവൾ ഒരുവിധം എങ്ങനെയോ കരയ്ക്ക് കേറിയിട്ട് ശ്വാസം ആഞ്ഞു വലിക്കാൻ തൊടങ്ങി..
' പണ്ടാരക്കാലൻ...ശരിക്കും ഒരു അസുരൻ തന്നെയാ...എന്നെ ബാൽക്കനിയിൽ നിന്ന് താഴോട്ട് ഇടുന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...ഇനി അങ്ങേരോട് കൊമ്പ് കോർക്കുമ്പോ സൂക്ഷിക്കണം...'
മനസ്സിൽ ഓരോന്ന് ചിന്തിചോണ്ട് ഇരുന്നപ്പോഴേക്കും അമ്മ ഒച്ച കേട്ട് ഇറങ്ങി വന്നു..മുഖത്ത് പരിഭ്രമം ഉണ്ട്...
" മോളെ...എന്താ...എന്താ പറ്റിയെ..??നീയെങ്ങനെയാ പൂളിൽ വീണേ..."
ഞാൻ പറയാൻ തുടങ്ങിയതും പുറകിൽ നിന്ന് അപശബ്ദം പോലെ അങ്ങേര് പറഞ്ഞു തൊടങ്ങി...
" അമ്മേടെ മരുമോൾക്ക് കൊറച്ചു കുസൃതി കൂടുതൽ ആണ്...ബാൽക്കനിയിൽ നിന്ന് കാല് തെന്നി വീണതാ..."
എന്റെ ദൈവമേ...!!!!
കല്ല് വെച്ച നൊണ...ഇങ്ങേരു ഒരു നൊണയൻ ആണ്...അതെങ്ങനെ,,,ഒരാളെ കൊന്നവനാനോ കള്ളം പറയാൻ പാട്..
" സൂക്ഷിക്കണ്ടെ മോളെ...പൂളിൽ വീണത് കൊണ്ട് രക്ഷപെട്ടു..വാ...തലയിൽ വെള്ളം ഇറങ്ങാണ്ട.."
അമ്മ എന്നെയും വിളിച്ചോണ്ട് പോയപ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി...പുച്ഛം മുഖത്ത് ഫിറ്റ് ചെയ്ത് ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നോക്കുന്നു...
ഡ്രെസ്സ് ഒക്കെ മാറി റൂമിൽ വന്നപ്പോ അവൻ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കാരുന്നു...
അങ്ങനെ ഒന്നും തന്നെ വെറുതെ വിടാൻ പോണില്ല മിസ്റ്റർ അർജുൻ...തന്നെ ഞാൻ നിയമത്തിന്റെ മുന്നിൽ എത്തിചിരിക്കും...അതിന് എന്ത് റിസ്ക് വേണേലും ഞാൻ എടുക്കും...
പെട്ടന്ന് അവനൊരു ഫോൺ കാൾ വന്നതും എന്നെ ഒന്ന് തലയുയർത്തി നോക്കിയിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു...
" ഓഹ്...തന്റെ കൂട്ട് പ്രതി ആയിരിക്കും അല്ലെ വിളിച്ചത്..."
"ആഹാ മനസിലാക്കി കളഞ്ഞല്ലോ..."
" തനിക് ഒരു നാണവുമില്ലല്ലേ...അറ്റ്ലീസ്റ്റ് ഒരു കുറ്റബോധം എങ്കിലും...ഒരാളെ കൊന്നിട്ട് ഞെളിഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ....ഇതുപോലെ എത്രയെണ്ണം ചെയ്തിട്ടുണ്ടെന്ന് ആർക്ക് അറിയാം.."
" തെറ്റ് ചെയ്തവർ കുറ്റബോദിച്ചാ പോരെ...😏
ഏതായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം...ഒരു കൊല മാത്രം അല്ല അഞ്ചാറു റേപ്പും ചെയ്തിട്ടുണ്ട്...എന്ത്യേ...??? "
" താൻ മനുഷ്യൻ അല്ലടോ...തനി അസുരൻ ആണ്..."
" ചെലയ്ക്കാതെ വാ അടച്ച് കെടന്നോണം...കോപ്പ്...അതിനിടയിൽ മോള് അതിബുദ്ധി കാണിക്കാൻ നോക്കിയാൽ വിവരം അറിയും...പറഞ്ഞേക്കാം.." 😡
അതും പറഞ്ഞ് അസുരൻ ബെഡിൽ കേറി കെടന്നു...ഞാൻ നിലത്ത് ഭിത്തിയിൽ ചാരി ഓരോന്ന് ഓർത്ത് കൊണ്ട് ഇരുന്നു..കാലത്തെ ആർക്കും കവച്ചു കടക്കാൻ പറ്റില്ലല്ലോ...ഏതായാലും ഈ അസുരനെ ഞാൻ വെറുതെ വിടാൻ പോണില്ല...എന്റെ ലൈഫ് കൂടി തകർത്ത രാക്ഷസൻ ആണ്...
അങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കാനും എനിക്ക് മനസ്സില്ല...ഒരു ജേർണലിസ്റ്റ് ന് എന്തൊക്കെ ചെയ്യാൻ കഴിയും ന്ന് ഞാൻ കാണിച്ചു തരാടാ മോനെ അസുര....സ്വയം ആത്മഗതം പറഞ്ഞോണ്ട് ഫോണിൽ നിന്ന് ആ വീഡിയോ എടുത്ത് നോക്കി...സേഫ്റ്റിക്ക് വേണ്ടി ഇതിന്റെ ഒരു നൂറു കോപ്പി എടുത്ത് കാണും ഞാൻ...ആ വീഡിയോയിൽ അർജുന്റെ കണ്ണിൽ എരിയുന്നത് പക ആണെന്ന് തോന്നി പോയി...എന്തിനായിരിക്കും ഒരു കൊലപാതകം നടത്തിയത്...?? അതും വെൽ പ്ലാനിംഗ് ആയി...???? പറ്റിയ ഏക അബദ്ധം ഞാൻ കണ്ടു എന്നത് മാത്രം ആണ്...അത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്ട്....
ഒരു ആശ്വാസത്തിന് വേണ്ടി വാട്സാപ്പിൽ കേറി എല്ലാരുടെയും സ്റ്റാറ്റസ് നോക്കിക്കൊണ്ട് ഇരുന്നു...
* കുറ്റവാളികൾ എന്ന് നമ്മൾ വിചാരിക്കുന്ന പലരെയും കുറ്റവാളികൾ ആക്കിയത് ഈ സമൂഹം തന്നെയാണ്____💔
ആരും അറിയാത്ത , ആരെയും അറിയിക്കാത്ത അവരുടെ വിഷമങ്ങൾ വികാരങ്ങളിലുടെ അടക്കി നിർത്താൻ സാധിക്കാതെ വരുമ്പോഴാണ് അവ കുറ്റകൃത്യങ്ങൾ ആവുന്നത്....നൂറിൽ ഇരുപത്തിയഞ്ചു ശതമാനവും നീതിക്ക് വേണ്ടിയുള്ള സമരം ആണ്.........💥 *
ആരുടെയോ സ്റ്റാറ്റസ് കണ്ടപ്പോ ഓർമ വന്നത് അർജുനെ ആണ്...ഒരുപക്ഷെ,,,അവനും നീതിക്ക് വേണ്ടിയുള്ള ഒരു കുറ്റം ആണോ ചെയ്തത്...???
ഓരോന്ന് ആലോചിച്ചു അറിയാതെ ഇരുന്ന് ഉറങ്ങി പോയി...പിന്നെ രാവിലെ എഴുന്നേൽക്കുന്നത് ഒച്ചയും ബഹളവും കേട്ടാണ്...
" വാട്ട് നോൺസെൻസ് ആർ യൂ ടോക്കിങ്ങ്...?? ബ്ലഡി @%#&...ഐ ഡോണ്ട് വാണ്ട് എനി എസ്ക്യൂസ്...ടു വാട്ട് ഐ സൈ..."
അതും പറഞ്ഞു കാൾ കട്ട് ചെയ്ത് വേഗം ബാത്‌റൂമിലേക്ക് കേറി പോയി...
ആര് മൈൻഡ് ചെയ്യുന്നു...??? ഞാനും വേഗം കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി അമ്മയോട് എണ്ണ മേടിച്ചോണ്ടു റൂമിലേക്ക് വന്നു...മുടിയിൽ എണ്ണ ഒക്കെ വെച്ച് കുളിക്കാൻ വേണ്ടി പുറത്ത് കാത്തു നിന്നത് മിച്ചം...കാലൻ ഇറങ്ങി വരുന്നില്ല...
സഹികെട്ടു ഞാൻ വാതിലിൽ ആഞ്ഞു ചവിട്ടി...
" ഡോ...താൻ എന്താ വെള്ളം കണ്ടിട്ടില്ലേ...ഇറങ്ങി വാടോ...കൊറേ നേരായല്ലോ നീരാടാൻ തുടങ്ങിട്ട്...ഇറങ്ങി വന്നില്ലേൽ ഈ വാതിലും പൊളിച്ചു ഞാൻ വരും..."
" വാതിൽ പൊളിച് കൊണ്ട് വരാൻ നിന്റെ തന്ത സ്ത്രീധനം തന്നത് ഒന്നുല്ലല്ലോ...ഇത്രയ്ക്കും തൃതി കാട്ടാൻ നിന്റെ കുഞ്ഞമ്മ പെറ്റു കെടപ്പുണ്ടോ ഇവിടെ...മര്യാദക്ക് അവിടെ നിന്നോണം...."
പണ്ടാരക്കാലൻ.......!!!
അവള് ബെഡിൽ ചെന്നിരുന്നതും കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു...ദേഷ്യത്തോടെ അവനെ നോക്കി ബാത്‌റൂമിലേക്ക് കേറാൻ നിന്ന അവളെ , എണ്ണയിൽ തെന്നി വീഴാൻ പോയ അവൻ പിടിച്ചതും ഒരുമിച്ച് ആയിരുന്നു...എണ്ണയിൽ തെന്നി അവൾക്ക് മേലെയായി വീണ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു...ശരീരത്തിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോകുന്നത് അവൾ അറിഞ്ഞു...അവനെ ഉന്തി മാറ്റി അവനെ ഈർഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൾ ബാത്‌റൂമിലേക്ക് ഓടി പോയി....അവൻ സ്വയം തലയ്ക്കു ഒന്ന് അടിച്ചിട്ട് എന്തോ ഓർത്ത പോലെ ഫോണും കൊണ്ട് ബാൽക്കനിയിലേക്ക് നടന്നു....
കുളിച്ചു ഇറങ്ങി വന്ന അവള് ഫോണിൽ അവൻ സംസാരിക്കുന്നത് കേട്ട് ഒന്ന് നിന്നു..
*" അതൊക്കെ ഞാൻ സെറ്റ് ആക്കിക്കോളാടാ...എന്റെ ടാർഗറ്റ് അവനാണ്...ഐ വാണ്ട് ഹിം...ഞാൻ വരും...ഹ്മ്മ്...ഒരു ശല്യം കൂടി ഒണ്ട് ഇവിടെ...എനിക്ക് പറ്റിയ ഒരു അബദ്ധം....അവള് കേട്ടാൽ പ്രശ്നം ആണ്...ഓക്കേ...അപ്പൊ പറഞ്ഞ പോലെ...."*
ഓഹോ...അപ്പൊ എങ്ങോട്ടോ മുങ്ങാൻ ഒള്ള പ്ലാൻ ആണല്ലേ...വഴിയുണ്ട്...
ഓരോന്ന് ആലോചിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു...അമ്മയോട് ഒന്നും രണ്ടുമൊക്കെ പറഞ്ഞോണ്ട് ഇരുന്ന് കൂട്ടായി....അപ്പോഴാണ് നമ്മടെ അസുരന്റെ വരവ്...സ്റ്റൈൽ ആയിട്ടുണ്ട്...പറഞ്ഞിട്ടെന്താ...കൊലപാതകി ആയി പോയില്ലേ...
" അമ്മേ...എനിക്ക് അത്യാവശ്യം ആയിട്ട് ബാംഗ്ലൂർ വരെ ഒന്ന് പോണം..വരാൻ മാക്സിമം ഒരാഴ്ച ആകും..."
" എന്നതാ അജു നീയി പറയുന്നേ..ഇന്നലെ നീ കെട്ടിക്കൊണ്ട് വന്ന ഒരു പെൺകൊച്ചു ഇവിടെ ഒണ്ട്..അതിനെ ഇട്ടിട്ട് പോകണം ന്നാണോ നീ പറയുന്നത്..."
"പിന്നെ ഞാൻ അവളെ മടിയിൽ ഇരുത്തി താലോലിക്കണോ...??? "
എന്ത് സാധനവ ഇത്...സാധാരണ ഇഷ്ടം ഇല്ലേലും അമ്മമ്മാരുടെ സന്തോഷത്തിന് വേണ്ടി ഭാര്യയോട് ഇഷ്ടം അഭിനയിക്കുന്നത് ഒക്കെ കേട്ടിട്ടുണ്ട്..ഇതിപ്പോ അംബിനും വില്ലിനും അടുക്കാത്ത സാധനം 🤦♀
" എന്തൊക്കെ ആണേലും ശരി...നീ പോകുവാനെൽ മോളെയും കൊണ്ട് പോയാ മതി...അല്ലെങ്കിൽ വേണ്ട..."
" ഡീീീ...നിനക്ക് എന്റെ കൂടെ പോരണോ..."
" ങേ..." 😳
" പോരണോന്ന്......" 😡
" വേ...വേണ്ട...."
" കേട്ടല്ലോ അമ്മേ...അവൾക്ക് വരണ്ടാന്ന്...പിന്നെ എന്തിനാ ഇവളെ നിർബന്ധിച്ചു കൊണ്ടുപോകുന്നത്..."
" എന്താന്നു വെച്ചാ ചെയ്യ്..."
അതും പറഞ്ഞ് അമ്മ അകത്തേക്ക് കേറി പോയി....
" ഡോ...അടുത്തത് ആരെ കൊല്ലാൻ പോകുവാ..."
" നിന്റെ.......എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട...കേറിപ്പോടി ശവമെ..."
* പോടാ പട്ടി...തെണ്ടി...നിന്നെ ഞാൻ എടുത്തോളാം..* മനസ്സിൽ വിളിച്ചതാട്ടോ....അവൻ ഇപ്പൊ ബാംഗ്ലൂർക്ക് പോകുന്നത് ഒരുപക്ഷെ അടുത്ത ആരെയെങ്കിലും അപായപ്പെടുത്താൻ ആകുവോ...ഇല്ല...അതിന് സമ്മതിക്കാൻ പാടില്ല...എങ്ങനെ എങ്കിലും ഞാനും കൂടി അങ്ങോട്ട് പോയെ മതിയാവു...പക്ഷേ അവൻ അറിഞ്ഞോണ്ട് നടക്കില്ല...
അമ്മേടെ അനുവാദം വാങ്ങി പോയെ പറ്റു...അസുര,,,ഞാൻ ഇതാ വരുന്നു...
തുടരും.......
°•അസുരൻ ꧂°•.
* Part 3*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അമ്മയോട് എന്തൊക്കെയോ പറഞ്ഞ് സമ്മതിപ്പിച് അർജുൻ പോകുന്ന അതെ ബസ്സിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു...ഒരേ ബസ്സിൽ ആയോണ്ട് എന്നെ തിരിച്ചറിയാതെ ഇരിക്കാൻ ഒരു പർദ്ദ ഒക്കെ ഇട്ടാണ് ഇറങ്ങിയത്...
അർജുൻ ഇറങ്ങിയതിനു തൊട്ട് പിറകെ അമ്മയും ഞാനും കൂടെ തിരിച്ചു...എന്നെ യാത്രായാക്കിയിട്ട് അമ്മ അവന്റെ കണ്ണ് വെട്ടിച്ചു തിരിച്ചു പോയി....
അമ്മയ്ക്ക് ഒരു ടെൻഷൻ ഒണ്ടെങ്കിലും അവൻ കൂടെയുണ്ടല്ലോന്ന് ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചതാണ്...എന്നാലും വീട്ടില് കൊറേ വണ്ടി നിര നിരയായി കിടന്നിട്ടും എന്തിനാ ഈ ബസിൽ പോകുന്നത്...ബസ് സ്റ്റാൻഡിൽ വണ്ടി വരാൻ ആയിട്ട് അർജുന് തൊട്ട് പിന്നിൽ ആയി ഞാനും ഇരുന്ന്...
കൊറച്ചു നേരം കഴിഞ്ഞപ്പോ ബസ് വന്നു...അജുന്റെ പിറകെ ഞാനും ബസ്സിൽ കേറി..ബാംഗ്ലൂറിലേക്കുള്ള ഒറ്റ ബസ് ആണ്...ടിക്കറ്റ് നമ്പർ അനുസരിച്ചു ആണ് സീറ്റ്...എനിക്ക് കിട്ടിയ നമ്പർ നോക്കി പോയപ്പോ ആണ് അടുത്ത ട്വിസ്റ്റ്...അർജുനും ഞാനും ഒരേ സീറ്റിൽ...അവനു വിന്ഡോ സീറ്റ്...അവന്റെ അടുത്ത് ചെന്നിരുന്നാൽ പിടിക്കപ്പെടുവോ ആവോ...എന്റെ ദൈവമേ,,,ആകെ ഒരു ആശ്വാസം ഈ പർദ്ദ ആണ്...
ഞാൻ ബാഗ് മണ്ടേലേക്ക് വെച്ചിട്ട് കൊറച്ചു ടെൻഷനാലേ അർജുന്റെ അടുത്ത് ഇരുന്നു...എന്നെ ഒന്ന് നോക്കിയിട്ട് അവൻ ചെവിയിൽ ഹെഡ്സെറ്റ് ഉം തിരുകി ഇരുന്നു..ഭാഗ്യം ഞാൻ ആണെന്ന് മനസിലായില്ല...
"
വണ്ടി എടുത്ത് കൊറേ ഓടി കഴിഞ്ഞപ്പോ ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തി....കൃത്യം 5 : 10 വണ്ടി എടുക്കുമെന്നുള്ള ഒരു താക്കീതും തന്ന് കണ്ടക്ടർ ചേട്ടനും ഡ്രൈവർ ചേട്ടനും ഇറങ്ങി പോയി...
വണ്ടിയിൽ ഒള്ളവർ എല്ലാരും തന്നെ ഇറങ്ങി പോയി...പക്ഷേ നമ്മടെ അസുരൻ പാറക്കല്ല് പോലെ അവിടെ തന്നെ കുത്തിയിരിക്കുവാണ്...
" അതേ,,,താൻ ഫുഡ് കഴിക്കാൻ ഇറങ്ങുന്നില്ലേൽ ഒന്ന് മാറാവോ പ്ലീസ്..എനിക്ക് ഒന്ന് ഇറങ്ങണം ആയിരുന്നു..."
ഞാൻ ഓരോന്ന് ചിന്തിച്ചോണ്ട് ഇരിക്കുമ്പോ ആണ് അസുരൻ ചോദിച്ചത്...ഓഹ് ജാഡ...തെണ്ടി...ഞാനും എഴുന്നേറ്റ് അങ്ങ് മാറി കൊടുത്തു..പർദ്ദ ഇട്ടോണ്ട് മുഖത്തെ പുച്ഛം ആണേൽ കാണിക്കാനും പറ്റുന്നില്ല....
ഞാൻ പിന്നേ വീട്ടിൽ ന്ന് മൂക്ക് മുട്ടെ കഴിച്ചോണ്ട് വിശപ്പ് ഏഴു അയലത്തുടെ പോയില്ല...ഫുഡ് കഴിച്ചിട്ട് എല്ലാരും വണ്ടിയിലേക്ക് കേറാൻ തൊടങ്ങി...കൊറച്ചു കഴിഞ്ഞപ്പോ ഒറങ്ങാൻ ഒള്ള സൗകര്യത്തിനു ലൈറ്റ് എല്ലാം ഓഫ് ആക്കി.. ചെറിയ ഡിം ലൈറ്റ് മാത്രം ഒണ്ട്....പുറപ്പെടാൻ ടൈം ആയെന്ന് പറഞ്ഞപ്പോ തന്നെ അർജുൻ കേറി വന്നു...ഞാൻ എഴുന്നേറ്റ് കൊടുത്തതും മുകളിൽ വെച്ചേക്കുന്ന ബാഗിൽ നിന്ന് എന്തോ എടുത്തോണ്ട് നിക്കുവാരുന്നു...ബാഗിൽ നിന്ന് എടുത്തിട്ടു കേറാൻ വന്നതും വണ്ടി ഒരു ബ്രേക്ക് ഇട്ടതും ഒരുമിച്ച് ആരുന്നു..ദേ പോകുന്നു...
അതേ സുഹുർതുക്കളെ,,,ഞങ്ങൾ വായുവിൽ പൊങ്ങി അങ്ങ് പോകുകയാണ്..അതികം വൈകാതെ നിലത്തേക്ക് ലാൻഡും ചെയ്തു...അർജുന്റെ മേലേക്ക് വീണിട്ട് ഓന്റെ കണ്ണിലും നോക്കി അങ്ങനെ കെടന്നു..ആഹാ,,അന്തസ്സ്...പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അവന്റെ ദേഹത്തു നിന്ന് എഴുന്നേറ്റ് പൊടി തട്ടി സീറ്റിൽ കേറി ഇരുന്നു...പിറകെ അവനും...
ഇനിയും ഇങ്ങനെ ഇരുന്നാൽ വേറെ എന്തേലും കൂടെ സംവവിക്കും ന്ന് തോന്നിയൊണ്ട് ഞാൻ കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്ന് പതിയെ മയങ്ങി പോയി...
നിർത്താതെയുള്ള ഹോണടിയും ഒച്ചയും കേട്ടാണ് കണ്ണ് തുറന്നത്...ചുറ്റും നോക്കിയപ്പോ വണ്ടി നിർത്തി ഇട്ടിരിക്കുന്നു...നോക്കിയപ്പോ അർജുനെയും കാണുന്നില്ല..കാലമാടൻ എങ്ങോട്ട് പോയി ആവോ...തലയിട്ട് പുറത്തോട്ട് നോക്കിയപ്പോ അവിടെ ഒക്കെ ബാംഗ്ലൂർ ന്ന് എഴുതി വെച്ചിട്ടുണ്ട്...നമ്മള് ബാഗും ഒക്കെ എടുത്ത് വേഗം ഇറങ്ങി...
അർജുൻ എവിടെ പോയോ ആവോ...ഇനി ഞാൻ ആ സാധനത്തിനെ എങ്ങനെ കണ്ടുപിടിക്കും...ഞാൻ അതിലുടെ ഇതിലൂടെ ഒക്കെ ഒന്ന് അരിച്ചു പെറുക്കി നോക്കിയപ്പോ ദേ നിക്കുന്നു ബാഗും പിടിച്ചോണ്ട്...മനുഷ്യനെ അങ്ങ് തീ തീറ്റിച്ചു കളഞ്ഞു...
ഞാൻ ഓന്റെ അടുത്ത് കൊറച്ചു മാറി ചുറ്റിപ്പറ്റി നിന്നതും ഒരു ഓഡി കാർ വന്ന് അവന്റെ അടുത്ത് നിർത്തി...അതിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ അതിലേക്ക് കേറി..
പിറകെ കിട്ടിയ ഒരു ടാക്സിയിൽ കേറി ഞാനും വിട്ടു...ആ കാർ ഒരു ഗേറ്റ് കടന്ന് പോകുന്നത് കണ്ടതും കൊറച്ചു മാറി ടാക്സി നിർത്തി അവിടെ എന്താ നടക്കുന്നെന്ന് നിരീക്ഷിച്ചു...അർജുന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ആ കാറിൽ ഉണ്ടായിരുന്ന ആൾ തിരിച്ചു പോയി...
അർജുൻ ആ വീട്ടിലേക്ക് കയറി പോയതും ടാക്സിക്ക് പൈസ കൊടുത്ത് ഞാൻ ഒളിച്ചും പാത്തും മതില് ചാടി അകത്തേക്ക് കയറാൻ തീരുമാനിച്ചു...ഈ പർദ്ദ ഇട്ടിട്ട് ആണേൽ ഒന്നിനും പറ്റുന്നില്ല...അത് ഊരി ബാഗിൽ വെച്ച് ഇട്ടോണ്ട് വന്ന ജീൻസും ഷർട്ടും ഒന്ന് റെഡി ആക്കി മുഖത്ത് ഒരു മാസ്ക്കും വെച്ചു...
ആദ്യത്തെ കടമ്പ അങ്ങനെ കടന്ന് കിട്ടി...അകത്തു കയറി. സെക്യൂരിറ്റി ഒന്നും ഇല്ലാത്തോണ്ട് രക്ഷപെട്ടു...വീടിന്റെ സൈഡിൽ കൂടെ ശ്രദ്ധിച്ചു ഞാൻ നടന്നു...എന്തോ പൊട്ടുന്ന ഒച്ച കേട്ടതും ഒച്ച കേട്ട ഭാഗത്തോട്ട് നോട്ടം തെറ്റിച്ചു നോക്കി...ഒരു ഗ്ലാസ് മിറർ റൂം...അതിൽ കൂടെ അർജുനേ വ്യക്തമായി കാണാം...മുഖം ഒക്കെ ആകെ കത്തിജ്വലിച് നിക്കുവാന്...പല്ല് കടിച് പിടിച്ചു ഫോൺ ബെഡിലേക്ക് എറിഞ്ഞു ടവലും കൊണ്ട് ബാത്‌റൂമിൽ ലേക്ക് പോയി...
ഒരുപക്ഷെ ഞാൻ അറിയാൻ ശ്രമിക്കുന്നതാവും ഇപ്പൊ ആ ഫോണിൽ എന്റെ കണ്മുന്നിൽ കിടക്കുന്നത്.. ആ ഫോൺ പരിശോധിച്ചാൽ എനിക്ക് വേണ്ടത് കിട്ടുവോന്നു നോക്കാം...
കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ വേഗം ജനലിൽ കൂടെ അകത്തേക്ക് കേറി..കമ്പി ഇല്ലാത്തത് കൊണ്ട് ഭാഗ്യം...സമയം കളയാതെ ഫോൺ എടുത്ത് ഓൺ ആക്കിയെങ്കിലും ലോക്ക് ആയിരുന്നു...അറിയാവുന്ന പാസ്സ്‌വേർഡ് മുഴുവൻ നോക്കിയെങ്കിലും നോ രക്ഷ...
പണ്ടാരം...വേറെ വഴി നോക്കിയേ പറ്റു..വന്ന വഴി തിരിച്ചു ഇറങ്ങിയിട്ട് ഞാൻ അതിന്റെ ഓപ്പോസിറ് ഒള്ള കുറ്റിച്ചെടിടെ പിറകിൽ ചെന്ന് ഒളിച്ചു ഇരുന്നു....കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു....
ഞാൻ റൂമിലെ ടേബിളിൽ നോക്കിയപ്പോ അവിടെ ഇരിക്കുന്ന കാഴ്ച കണ്ട് പകച്ചു പണ്ടാരവടങ്ങി പോയി...
** എന്റെ ഫോൺ **
ദൈവമേ,,,,പണി പാളി...എന്റെ ഫോൺ...അവന്റെ ഫോൺ സേർച്ച് ചെയ്യാൻ പോയ തൃതിയിൽ എടുത്തത് ആയിരിക്കും...ഉയ്യോ...അവന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ പണി പാളും...എന്റെ അടിയന്തിരം നടക്കുല്ലോ എന്റെ കൃഷ്ണ...!!!!
എങ്ങനെ എങ്കിലും അത് തിരിച്ചു എടുക്കണം..എന്താപ്പോ ഒരു വഴി...ഓഹ്..കോപ്പ്...ആലോചിച്ചിട്ട് ഒന്നും കിട്ടുന്നുവില്ലല്ലോ...
ആഹ് ഐഡിയ....ആൻ ഐഡിയ ക്യാൻ ചേഞ്ച് ഔർ ലൈഫ്...💡
__________________
" സർ,,,,മേ ഐ കമിങ്...."
" കമിങ്...."
നിങ്ങള് നോക്കണ്ടാ ഇത് ഞാൻ തന്നെ ആണ്...ഇനി ഇതേ ഒരു വഴി ഒള്ളൂ...
" ഹൂ ആർ യു...??? "
" സർ,,,ഞാൻ ഇവിടെ ഫുഡ് ഒക്കെ ഉണ്ടാക്കാൻ....സാറിനെ സഹായിക്കാൻ വന്നതാണ്..."
" ഓഹ്..."
"സർ,,,റൂം നല്ല വൃത്തികേട് ആയിട്ട് ഒണ്ടല്ലോ...സർ കൊറച്ചു നേരം പുറത്ത് ഇറങ്ങി നിന്നാൽ ഞാൻ വൃത്തിയാക്കി തരാം... "
ദൈവമേ,,,സമ്മതിക്കനെ...എന്നാലേ ഈ ഫോണും കൊണ്ട് രക്ഷപെടാൻ പറ്റുള്ളൂ...
" ഓഹ് നോ താങ്ക്സ്....യൂ ക്യാൻ ഗോ.."
പണ്ടാരം,,,മനുഷ്യനെ ഒരു രീതിയിലും ജീവിക്കാൻ വിടൂലല്ലോ...ഇനി എങ്ങനെ ഫോൺ എടുക്കും...അവന്റെ കണ്ണ് വെട്ടിച്ചു എടുത്തേ പറ്റു...പതിയെ ടേബിളിന്റെ അടുത്തേക്ക് നീങ്ങിയതും ടേബിൾ ഫാനിന്റെ കാറ്റ് കൊണ്ട് മാസ്ക് പോലെ വെച്ച ടവൽ പറന്നു പൊങ്ങി...
ഞാൻ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും അർജുൻ നമ്മളെ കണ്ട് ഞെട്ടി നിക്കുവാണ്...
"* നീ...നീയോ.......*"
ഞാൻ ആണേൽ ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി പോയി...
" ഓഹോ...എന്നെ ഫോളോ ചെയ്തു വന്നതാനല്ലേ...എന്താടീ നിന്റെ ഉദ്ദേശം..."
അതും ചോദിച്ചു അവൻ അടുത്തേക്ക് ദേഷ്യപ്പെട്ട് വന്നതും കർട്ടന്റെ പിറകിൽ കൂടി ഓടാൻ തുനിഞ്ഞ എന്നെ പിടിച്ചു വലിച്ചു നേരെ നിർത്തി...
" പറയടീ കോപ്പേ,,,,ആരെ കെട്ടിക്കാൻ ആണ് നിന്റെ ഈ കോപ്പിലെ എൻട്രി..."
"..........."
" പറയടി...പറയാൻ....നീ എന്തിനിവിടെ വന്നു...??? "
"ഞാ...ഞാൻ...ഞാൻ...അത് പിന്നെ...നിങ്ങളെ കാണാൻ..."
" എന്ത്...??? "
വേഗം കളം മാറ്റി ചവിട്ടുന്നതാണ് ബുദ്ധി...
" നിങ്ങളെ കാണാനാ വന്നത്...നിങ്ങള് എന്ത് മനുഷ്യനാ..ഇന്നലെ അങ്ങ് കെട്ടിക്കൊണ്ട് വന്നതല്ലേ ഒള്ളു...അതിനിടയിൽ ഇങ്ങോട്ട് വന്നു..എന്നെ കുറിച്ച് ഒന്നും ഓർത്തില്ലല്ലോ..സങ്കടം ഉണ്ട്..."
അല്ല ചെങ്ങായിസ്,,,ഞാൻ ഇതെന്തു കുന്തവാ ഈ പറയുന്നേ..വല്ലോം മനസിലായോ...ഇല്ലല്ലേ...പേടിക്കണ്ട..എനിക്കും മനസിലായില്ല...
വരുന്നത് വെച്ച് കാണാം...എങ്ങനെ എങ്കിലും ഇവന്റെ കയ്യിൽ നിന്ന് രക്ഷപെട്ടെ പറ്റു..തർക്കിക്കാൻ ആണേൽ അന്ന് ബാൽക്കനിയിൽ നിന്ന് താഴെ ഇട്ടപോലെ ഇടും...അതിനേക്കാൾ നല്ലത് സമാധാനത്തിന്റെ വഴിയാണ്..
" ഓഹോ...അപ്പോ അങ്ങനെ ആണ്...എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ട് വന്നതാനല്ലേ...ശ്ശോ..നീ എന്നെ ഇത്രമാത്രം സ്നേഹിച്ചിട്ടും നിന്റെ സ്നേഹം കാണാതെ പോയാൽ അത് ഭയങ്കര മോശമാണ്...
ഏതായാലും ഞാൻ എന്റെ മനസ്സിലെ സ്നേഹം അങ്ങ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു..."
അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി...
രക്ഷിക്കണേ....പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ...!!!
തുടരും.......
°•അസുരൻ ꧂°•.
* Part 4*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി...
രക്ഷിക്കണേ....പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ...!!!
" എന്താ എന്റെ ഭാര്യ ആലോചിച്ചു നിക്കുന്നെ...??? എന്ത്യേ,,,സ്നേഹം പ്രകടിപ്പിക്കണ്ടെ..."
" അ,,,അ,,,അർജുൻ...അത് പിന്നെ...ഞാൻ..."
"അ...അ അർജുൻ അല്ല...അർജുൻ വിശ്വനാദ് ...അതല്ലല്ലോ നമ്മടെ ടോപ്പിക്ക്...എന്തായിരുന്നു....ആഹ്...സ്നേഹം..."
അതും പറഞ്ഞു ഷർട്ടിന്റെ ബട്ടൺ രണ്ടെണ്ണം ഊരി എന്റെ അടുത്തേക്ക് ഒരു പ്രത്യേക ചിരിയാലെ നടന്നു വന്നു...ഇപ്പൊ എന്റെ തല മുഴുവൻ ചുറ്റുന്ന പോലെ ഒണ്ട്...🤕
വടി കൊടുത്തു അടി മേടിച്ച പോലെ ആയല്ലോ എന്റെ സിവനെ...ഇനി ഈ കുരുക്കിൽ നിന്ന് എങ്ങനെ രക്ഷപെടും..
എടുത്തു ചാടി ഒന്നും ചെയ്യരുത് കീർത്തി...ഇവൻ ഒരു പൊട്ടൻ ആണ്..ബുദ്ധി കൊണ്ട് നേരിടണം..💡
മനസ്സിനെ അങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിപ്പിച് വീണ്ടും കളം മാറ്റി ചവിട്ടി..അല്ല പിന്നെ...
" ശ്ശോ,,,എനിക്ക് നാണവാകുന്നുണ്ട് ട്ടോ ഏട്ടാ...ഞാൻ പറയുമ്പോഴെ അങ്ങ് സ്നേഹം പ്രകടിപ്പിക്കാൻ നോക്കിക്കോളും...ഇങ്ങനെ ഒരു മനുഷ്യൻ...പോ അവിടുന്ന്...." 🙈
" ഓഹോ,,,എന്താ ഒരു നാണം...അപ്പൊ കാര്യങ്ങൾ എല്ലാം എളുപ്പവായല്ലോ.."
ജാങ്കോ നീ അറിഞ്ഞോ ഞാൻ വീണ്ടും പെട്ടു....ഈ കാലമാടൻ ഇങ്ങനെ അല്ലാരുന്നല്ലോ പറയേണ്ടത്...ഒന്ന് പോടീ ന്ന് പറയും ന്ന് കരുതി അങ്ങ് ഡയലോഗ് അടിച്ചു വിട്ടതാരുന്നു...ഇടി വെട്ടിയവനെ പാമ്പ് കടിച്ചാൽ എങ്ങനെ ഇരിക്കും ന്ന് അറിയാത്തവർ എന്നെ അങ്ങ് നോക്കിയാ മതി...ഞാൻ പഠിച്ച സ്കൂളിലെ ഏറ്റവും തെമ്മാടി ഇവൻ ആയിരുന്നോ എന്റെ കുലദേവങ്ങളെ...
ഇനി ഒറ്റ ഒരു വഴിയേ ഒള്ളു...അത് തന്നെ... തോമസ് കുട്ടീ വിട്ടോടാ...🏃🏃
ഞാൻ അവനെ പുറകിലേക്ക് ഒരു ഉന്ത് കൊടുത്തിട്ട് വാതിലിന്റെ അടുത്തേക്ക് ഓടി ചെന്ന് തുറക്കാൻ നോക്കിയതും ദേ കിടക്കുന്നു ചട്ടിയും കലവും...ഞാൻ നൈസ് ആയിട്ട് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ഡോർ ലോക്ക് ചെയ്തു കീ കയ്യിൽ ഇട്ട് അമ്മാനമാടി കളിക്കുന്ന അർജുനെ ആണ് കണ്ടത്...
നീ പെട്ടു മോളെ പെട്ടു...ഒന്നും നോക്കണ്ട അങ്ങ് സറണ്ടർ ചെയ്തേക്ക്...ഞാൻ ഒന്ന് കണ്ണടച്ചു ദീർഘ ശ്വാസം വിട്ട് കണ്ണ് തൊറന്ന് നോക്കിയപ്പോ അവൻ ദേ തൊട്ട് മുന്നിൽ...
എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നതും ** എന്നെ ഒന്നും ചെയ്യല്ലേ അർജുൻ...ഞാൻ എന്തും ചെയ്യാം..**
എന്നങ്ങ് പറഞ്ഞ്..ഇരിക്കട്ടെ,,,നിങ്ങള് ഇപ്പൊ വിചാരിക്കും ഇവള് ഒരു ജേർണലിസ്റ്റ് തന്നെ ആണോന്ന്..നോക്കണ്ട,,,ഇവന്റെ മുന്നിൽ മാത്രം ഒരു പതർച്ച...😝
" ഓഹോ അപ്പൊ എന്തും ചെയ്യാൻ തയാർ ആണ് ല്ലേ..."
മുഖത്തേക്ക് വീണ് കിടന്ന എന്റെ മുടി വിരൽ കൊണ്ട് പുറകിലേക്ക് ആക്കി അവൻ ചോദിച്ചു....
" ങേ....എന്നുവെച്ചാ,,,,അങ്ങനെ അല്ല.."
" എങ്ങനെ ആണേലും കൂടുതൽ ഒന്നും അല്ല...നിന്റെ പെട്ടിയും കിടക്കയും എടുത്ത് പട്ടി ചന്തയ്ക്ക് പോയത് ആണേന്ന് ഓർത്ത് അങ്ങ് പൊക്കോണം..അതും ഇപ്പൊ തന്നെ...മനസിലായോ...?? "
"........."
" മനസിലായോടി മരയോന്തേ...."
" ഹ്മ്മ്...."
മരയോന്ത് തന്റെ കെട്ടിയോൾ..ശ്ശെടാ അത് ഞാൻ തന്നെ അല്ലെ...അല്ലാ മരയോന്ത് തന്റെ കെട്ടിയോൾടെ കെട്ടിയോൻ..അല്ല പിന്നെ...💪
പിന്നെ ഒരു അഞ്ചു മിനിറ്റ് പോലും താമസം വേണ്ടി വന്നില്ല..കുറ്റി ചെടിടെ കീഴെനിന്ന് ബാഗും ഒക്കെ എടുത്ത് നേരെ ബസ് സ്റ്റാൻഡിലേക്ക് എന്നേം കൊണ്ട് പോയി...നാട്ടിലേക്ക് ഒള്ള ഫസ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഞാൻ വണ്ടിയിൽ കേറുന്നത് വരെയും അവിടെ നിന്നു... വണ്ടി എടുത്തതും അവൻ ആരെയോ ഫോൺ വിളിച്ച് നടന്നു പോയി...
അങ്ങനെ അങ്ങ് തോറ്റു ഓടുന്ന ആൾ അല്ല മോനെ ഈ കീർത്തി..ഞാൻ വീണ്ടും വരുന്നു...നിന്റെ രഹസ്യങ്ങൾ എന്ത് തന്നെ ആയാലും ഞാൻ കണ്ടുപിടിച്ചിരിക്കും...ഞാൻ പിന്നെ ഒട്ടും നേരം കളയാതെ അവിടെ ഒരു സാധനം മറന്നു വെച്ചുന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറങ്ങി നേരെ പുറത്തേക്ക് ഓടി...
ഓടി കിതച്ചു ചെന്ന് നോക്കിയപ്പോ അവൻ ആരോടോ അര്ജന്റ് ആയിട്ട് സംസാരിക്കുന്നു...മുഖത്ത് ടെൻഷനും അതിലേറെ ദേഷ്യവും ഒണ്ട്...കാറിന്റെ ബോണറ്റിൽ ആഞ്ഞു അടിചിട്ട് വേഗം വണ്ടിയും എടുത്ത് പോയി...അവിടെ കിടന്ന ഒരു ടാക്സിക്കരനെ വിളിച് ഞാനും...
അവന്റെ വണ്ടി ചെന്ന് നിന്നത് ഒരു പബ്ബ് ന്റെ മുന്നിൽ ആണ്...അർജുൻ ചുറ്റിനും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കേറി പോയി...അവനെ ഫോളോ ചെയ്ത് ഞാനും കൊറച്ചു ഡിസ്റ്റൻസിൽ പിറകെ പോയി...
അകത്ത് ഭയങ്കര പാട്ടും ബഹളവും ഒക്കെ ആണ്...തിക്കിന്റെയും തിരക്കിന്റെയും ഇടയിൽ കൂടി ഞാനും പതിയെ നുഴഞ്ഞു കയറി...കൊറച്ചു മാറി സൈഡിലെ സോഫയിൽ ഇരിക്കുന്ന ആൾടെ അടുത്തേക്ക് അവൻ ചെന്നു...ആൾക്ക് കൈ കൊടുത്തു അവിടെ ഇരുന്നു...
അർജുന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് കൊണ്ട് എനിക്ക് മുഖം വ്യക്തമാകുന്നില്ല...ആരായിരിക്കും അത്..???അതും ആലോചിച്ചു ഇരിക്കുമ്പോ ആണ് അയാൾ എഴുന്നേറ്റ് അർജുന്റെ അടുത്ത് സോഫയിൽ വന്നു ഇരുന്നത്...
അയാളെ കണ്ടപ്പോ എവിടെയോ കണ്ട് പരിചയം ഒള്ള പോലെ തോന്നി...എവിടെ ആയിരുന്നു..???ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല...എന്നാലും എവിടെയോ...??? പക്ഷേ എവിടെ...???
അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതും നാവിൻ തുമ്പത്ത് ഒള്ള പോലെ തോന്നുന്നു...ബട്ട് എന്തോ... ആരായിരിക്കും...ഛേ....
അയാളെ ഒന്നൂടി ഒന്ന് സൂക്ഷിച്ചു നോക്കിയതും അയാളുടെ കയ്യിൽ ഒരു ശൂലം പച്ച കുത്തി വെച്ചിട്ടുണ്ടാരുന്നു...
യെസ്...അതെ...ഇത്,,ഇത് അയാൾ തന്നെ ആണ്...5 മാസങ്ങൾക്ക് മുൻപ് നടന്ന ഒരു മർഡർ കേസ് അന്യേശിച്ച ACP ശരൺ കുമാർ....അന്ന് ആ കേസന്യേഷണത്തിന് വേണ്ടി ഞാൻ അയാളെ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ടായിരുന്നു...
ഇയാൾ....??? അർജുനും ശരൺ സാറും തമ്മിൽ എന്താണ് ബന്ധം....???എന്തിനാ അർജുൻ സാറിനെ കാണാൻ വന്നത്...??? ഒരുപക്ഷെ അർജുനെ സഹായിക്കുന്നത് സാർ ആകുവോ..??
ഏയ് ആയിരിക്കില്ല...ഇവർ തമ്മിൽ വല്ല ഫ്രണ്ട്ഷിപ്പും ഉണ്ടാകുവോ..??ആലോചിചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ....
ഇനി....ഇനി എനിക്കറിയാത്ത മറ്റൊരു അർജുൻ ആകുവോ അവൻ ഇവിടെ??
I Mean,,,,Maybe he's a **POLICE OFFICER**
എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ കീർത്തി...ദിസ് ഈസ് നോട്ട് ഫെയർ...ഇതിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്...
ശരിക്കും ആരാ അർജുൻ...????
അറിയില്ല....ബട്ട് ഒന്നറിയാം അവനു എന്തോ ലക്ഷ്യം ഒണ്ട്...ആരും അറിയരുത് ന്ന് അവൻ ആഗ്രഹിക്കുന്ന എന്തോ ഒന്ന്...അവനെക്കുറിച്ചു എനിക്ക് അറിഞ്ഞേ പറ്റു...പക്ഷേ എങ്ങനെ????
അത് കണ്ടെത്തണം എന്ന് മനസ്സിൽ ഒറപ്പിച് അവിടേക്ക് നോക്കിയതും അർജുൻ പുറത്തേക്ക് ഇറങ്ങി പോകുന്നു.. പിറകെ ശരൺ സാറും...അർജുനെ പറഞ്ഞു വിട്ട് ശരൺ സാർ കാർ പാർക്കിന്റെ അടുത്തേക്ക് നടന്നു...ഇത് തന്നെ എനിക്ക് ഒള്ള അവസരം...
" എസ്ക്യൂസ് മീ സർ....."
" യെസ്....."
എന്നെ തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ഒന്ന് ചിരിക്കാൻ ശ്രമിച്ചു....
" യെ...യെസ് ആരാണ്...?? "
" സാറിന് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുവോ..?? സാറിനെ എന്നെ നന്നായിട്ട് അറിയാം ന്ന് എനിക്ക് അറിയാം...അതുകൊണ്ട് കൂടുതൽ തർക്കത്തിന് ഞാൻ നിൽക്കുന്നില്ല...എനിക്ക് അർജുനെ കുറിച്ച് അറിയണം..."
" അർജുനോ...?? ഏത് അർജുൻ..?? "
" കൂടുതൽ അഭിനയിക്കാൻ ശ്രമിക്കേണ്ട...സാറിനോട് ഇപ്പൊ സംസാരിച്ചിട്ട് പോയ എന്റെ ഹസ്ബൻഡ് അർജുൻ...അവൻ യഥാർത്ഥത്തിൽ ആരാണ്...??? എനിക്കറിയണം...അത് സാറിന് അറിയാമെന്നും എനിക്കറിയാം...സോ പ്ലീസ് ടെൽ മീ..."
ഞാൻ പറഞ്ഞു നിർത്തിയതും സർ ചെറിയൊരു പതർച്ചയോടെ പിന്നിലേക്ക് നോക്കി...എന്താണ് നോക്കുന്നത് എന്നറിയാൻ ഞാനും നോക്കി...
ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള കനൽ ആളുന്നുണ്ടായിരുന്നു....
അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു....
*" അർജുൻ "*
തുടരും......
°•അസുരൻ ꧂°•.
* Part 5*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള കനൽ ആളുന്നുണ്ടായിരുന്നു....
അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു....
*" അർജുൻ "*
അവനെ കണ്ടിട്ട് ഇപ്പൊ എന്തെന്നില്ലാത്ത ഒരു വെപ്രാളം...എങ്ങോട്ട് എങ്കിലും ഓടി പോയാ മതീന്ന് തോന്നി പോകുന്നു...അത്രയ്ക്ക് ഒണ്ട് അവന്റെ മുഖത്തെ ദേഷ്യം....
ഞാൻ പേടിച്ച് ഒരടി പിന്നിലേക്ക് പോയി..എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുനിമിഷം ശരൺ സാറിനെ തിരിഞ്ഞ് നോക്കിയെങ്കിലും ഞൊടിയിടവേഗത്തിൽ അർജുൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് കൈയിൽ അമർത്തി പിടിച്ചു കൊണ്ട് എങ്ങോട്ടെന്ന് ഇല്ലാതെ പോയി....
കയ്യിലെ പിടി മുറുകും തോറും അവന് ഇപ്പൊ എന്നോട് എത്രമാത്രം ദേഷ്യം ഉണ്ടെന്നു എനിക്ക് ഊഹിക്കാവുന്നതെ ഒണ്ടായിരുന്നോള്ളൂ...കൈയിൽ അമർത്തുമ്പോ ജീവൻ പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും അവനെ എതിർക്കാൻ എനിക്ക് തോന്നിയില്ല...
ആരും ഇല്ലാത്ത വിജനമായ ഒരു വഴിയിൽ ആയിരുന്നു അവൻ എന്നേം കൊണ്ട് ചെന്നത്...അത് കണ്ടപ്പോ തന്നെ എന്റെ പേടി ഒന്നൂടി കൂടി...
" എന്തിനാ നീ തിരിച്ചു വന്നത്...??? "
" അർജുൻ,,,,ഞാൻ....അത് പിന്നെ..."
പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു...അപ്പോഴും അവന്റെ കണ്ണുകളിൽ കൂടുതൽ കനൽ എരിയുന്നത് നിറയുന്ന കണ്ണാലേ അവൾ നോക്കി നിന്നു...
" നിനക്ക് അറിയണം അല്ലെ ഞാൻ ആരാണെന്ന്...??? അല്ലെടീ....അതിന് വേണ്ടിയല്ലേ നീ ഇവിടം വരെ എത്തിയത്...???
** I AM A SOLDIER ** "
അവന്റെ വാക്കുകൾ ഇടിത്തി പോലെയാണ് ഞാൻ കേട്ടത്...അർജുൻ,,,,അവൻ ഒരു പട്ടാളക്കാരൻ ആണെന്നോ....
" വാട്ട്....????? "
" അതേടീ.....പട്ടാളക്കാരൻ മാത്രം അല്ല...ഒരു മകനും സഹോദരനും കുട്ടുകാരനും ഒക്കെ ആയിരുന്നു...ആ പന്ന പുന്നാര മോനെ ഞാൻ എന്തിനാ കൊന്നത് എന്ന് നിനക്ക് അറിയണ്ടേ...
അതിന് മുൻപ് നീ എന്റെ ലൈഫ് അറിയണം...ഞാൻ എങ്ങനെ ഇങ്ങനെ ആയിത്തിർന്നുന്ന് അറിയണം...
കളരിയ്ക്കൽ വിശ്വനാഥൻ നായരുടെയും നിർമ്മലയുടെയും മകൻ ആയി ജനിച്ചതിൽ കവിഞ്ഞു എനിക്ക് മറ്റൊരു അഹങ്കാരവും ഇല്ലാരുന്നു...ഞാൻ ജനിച് അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് എനിക്ക് ഒരു കൂടപ്പിറപ്പിനെ ദൈവം തന്നത്...
* ആർദ്ര വിശ്വനാഥൻ *....ഞങ്ങടെ ആദി...ചെറുപ്പം മുതലേ അവൾക്ക് എല്ലാം ഞാൻ ആയിരുന്നു...എന്ത് കിട്ടിയാലും ചേട്ടായിക്ക് ന്ന് പറഞ്ഞ് എനിക്ക് കൊണ്ടൊന്നു തരുവായിരുന്നു..അവള് ന്ന് വെച്ചാൽ എനിക്കും ജീവൻ ആയിരുന്നു...അവളെ ആരെങ്കിലും നുള്ളി നോവിക്കാൻ ശ്രമിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു...
അങ്ങനെ ചെറുപ്പം മുതൽ മനസ്സിൽ കാത്ത് സൂക്ഷിച്ചു കൊണ്ട് നടന്ന പട്ടാളക്കാരൻ എന്ന എന്റെ സ്വപ്നത്തിന് അച്ഛനും അമ്മയും പൂർണ്ണ സമ്മതം അറിയിച്ചപ്പോ ' ചേട്ടൻ ഇവടെ വിട്ട് പോകേണ്ടി വരില്ലേ ' ന്ന് പറഞ്ഞ് വിതുമ്പുന്ന അവള്ടെ മുഖം ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്...
ഒരുപാട് നാളത്തെ കഠിന പരിശ്രമത്തിലുടെ എന്റെ ലക്ഷ്യം ഞാൻ നേടിയെടുത്തപ്പോ എന്നേക്കാൾ ഒരുപക്ഷെ സന്തോഷിച്ചത് അവൾ ആയിരുന്ന് ഇരിക്കാം...അതിനൊപ്പം എന്റെ അനിയത്തികുട്ടിയും വളർന്നു...ഡൽഹിയിൽ നേഴ്‌സിംഗ് പഠനത്തിന് ചേരുകയും ചെയ്തു...
ബോർഡറിൽ എനിക്ക് അന്ന് കൂട്ടായി ഒരാള് കൂടെ ഉണ്ടായിരുന്നു...എന്റെ നിതിൻ...എന്റെ ചങ്കും ചങ്കിടിപ്പും തന്നെ അവനായിരുന്നു...ഇടയ്ക്ക് ലീവ് കിട്ടുമ്പോ അവൻ എന്റെ വീട്ടിലും വരും...ഒരുപാട് നാളത്തെ സമ്പർക്കത്തിന് ശേഷം എന്റെ അനിയത്തിയോട് അവന് തോന്നിയ ഇഷ്ടം ആദ്യം പറഞ്ഞതും എന്നോടാണ്...അവനെ എന്റെ അളിയൻ ആയി കിട്ടുന്നതിൽ സന്തോഷം മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ...പക്ഷേ അവളോട് കാര്യം അവതരിപ്പിക്കാൻ പറഞ്ഞു...
ഇഷ്ടം പറഞ്ഞ ദിവസം എന്റെ അടുത്ത് വന്ന് മടിയിൽ കിടന്നു കൊണ്ട് അവള് പറഞ്ഞത് കേട്ടപ്പോ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ചേട്ടൻ ഞാൻ ആണെന്ന് തോന്നി പോയി....
* ചേട്ടന് ഇഷ്ടവോള്ളതെ ഞാൻ ചെയ്യൂ.. ഞാൻ എന്താ ഏട്ടാ ചെയ്യേണ്ടേന്ന് * ഒള്ള അവള്ടെ ചോദ്യത്തിൽ സന്തോഷം കൊണ്ട് വാക്കുകൾ പോലും എനിക്ക് മുന്നിൽ അവ്യക്തമായിരുന്നു....
അച്ഛനോടും അമ്മയോടും അവതരിപ്പിച്ചപ്പോ അവരോട് ആദ്യം പറയാത്തതിൽ ചെറിയൊരു കുശുമ്പ് കാണിച്ചു എങ്കിലും നിതിൻ അവർക്ക് മകനെ പോലെ തന്നെ ആയിരുന്നു...
ഞങ്ങൾ പോയി വരുന്ന അടുത്ത ലീവ് ന് എൻഗേജ്മെന്റ് ആയിട്ട് നടത്താമെന്ന് ഇരുവീട്ടുകാരും തമ്മിൽ ഉറപ്പിച്ചു....
ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി...അവരുടെ എൻഗേജ്മെന്റിന് ഒരാഴ്ച കൂടി ബാക്കി നിക്കേ ലീവ്ന് വേണ്ടി അപേക്ഷിചെങ്കിലും എനിക്ക് ലീവ് കിട്ടിയില്ല...നിതിന് കിട്ടിയിരുന്നു..തല്ക്കാല ആശ്വാസം അതായിരുന്നു....
അന്നാണ്,,,,അന്നത്തേ നശിച്ച രാത്രിയാണ് എന്നെ ഞാൻ അല്ലാതെ ആക്കിയത്....എന്റെ ജീവിതം മാറ്റി മറിച്ച രാത്രി...ഞങ്ങളുടെ സ്വപ്‌നങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്ന രാത്രി...!!!!! "
അവന്റെ ഓരോ വാക്കുകളും അവളിൽ എന്തൊക്കെയോ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു...ഒന്നും മിണ്ടാതെ അവൻ പറയുന്നത് അക്ഷമയോടെ അവൾ കേട്ടു നിന്നു...
*" നീ ചോദിച്ചില്ലേ ഞാൻ എന്തിനാ ആ നായിന്റെ മോനെ കൊന്നതെന്ന്.....????
*"* കെട്ടാൻ പോകുന്നവൻ തലയിൽ ചുറ്റിക കൊണ്ടുള്ള അടിയെറ്റ് നിസ്സഹായനായി നിൽക്കേ അവന്റെ പെണ്ണിനെ പിച്ചി ചീന്തുന്നത് കണ്ട് നിൽക്കേണ്ട ഗതികേടിനെ പറ്റി നീ ആലോചിച്ചിട്ട് ഉണ്ടോ....????
താൻ രക്ഷപെടില്ലന്ന് അറിഞ്ഞിട്ടും കുറ്റവാളികൾ ശിക്ഷ അനുഭവിക്കണം എന്ന് വിചാരിച്ചു അവസാന നിമിഷം എന്നെ ഫോണിൽ വിളിച് *ചേട്ടായി എന്നെ രക്ഷിക്...* എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ പറ്റി നിനക്ക് ചിന്തിക്കാൻ പറ്റുവോ.......???
മകളെ കൊന്നവർക്ക് ശിക്ഷ മേടിച്ചു കൊടുക്കാൻ പോയ അച്ഛനെ ആക്‌സിഡന്റ് ഉണ്ടാക്കി കൊന്നത് ഒരുപാട് കണ്ടിട്ടുണ്ടാവും നീ...കാരണം നീ ഒരു മാധ്യമ പ്രവർത്തക ആണ്...
ഗോഡ്സ് ഓൺ കൺട്രി എന്ന് രായ്ക്ക് രാമാനം പാടി നടക്കുന്ന കേരളത്തിന് യഥാർത്ഥത്തിൽ അതിന് അവകാശം ഉണ്ടെന്നു തോന്നുന്നുണ്ടോ...???
ഇന്ത്യക്കാർ എന്നും ഉച്ചരിക്കുന്ന ഒരു പച്ചക്കള്ളം...** ALL INDIANS ARE MY BROTHERS AND SISTERS ** 😏
അങ്ങനെ ആയിരുന്നു എങ്കിൽ ഇന്നും എന്റെ അനിയത്തി എന്റെ കൂടെ ഉണ്ടാകുമായിരുന്നു...
** കോടതി മുറിയിൽ എന്റെ അനിയത്തിക്ക് കിട്ടാതെ പോയ നീതിയാണ് ഞാൻ ഇവിടെ നടപ്പിലാക്കുന്നത്....ഇതാണ് എന്റെ ശരി....ഒരു പട്ടാളക്കാരന്റെ ശരി....ഒരു ചേട്ടന്റെ ശരി....!!!!!! **
അവൾക്ക് വേണ്ടി ഇത്രയും ചെയ്തില്ലങ്കിൽ ഞാൻ അവള്ടെ ചേട്ടൻ ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്....ഇത് അവൾക്ക് വേണ്ടി മാത്രം അല്ല ലോകത്തിലെ എല്ലാ സഹോദരിമാർക്കും വേണ്ടിയാണ്..."*
അത്രയും പറഞ്ഞവൻ തിരിഞ്ഞു നടന്നു...എന്തോ ഓർത്തെന്ന പോലെ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു...
*" ആ വീഡിയോ നീ ഇനി ഏത് കോടതി മുന്നാകെ കാണിച്ചാലും അതെന്നെ ബാധിക്കുന്ന കാര്യം അല്ല...എന്റെ ലക്ഷ്യം ഞാൻ പൂർത്തിയാക്കും...അതിന് എന്തൊക്കെ നേരിടേണ്ടി വന്നാലും..."*
" അർജുൻ.....ഞാൻ......."
" വേണ്ട കീർത്തി,,,,,നീ എത്രയും വേഗം തിരിച്ചു പോകണം...ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നിന്റെ ജീവന് ആപത്തു ആണ്...സോ പ്ലീസ്...
ഞാൻ ജീവിക്കണോ മരിക്കണോന്ന് തീരുമാനിക്കേണ്ടത് ഈ രാത്രിയാണ്...നീ കേട്ടിട്ടുള്ള കഥകൾ പോലെയല്ല കാണാനിരിക്കുന്ന യഥാർത്യങ്ങൾ...
പക്ഷേ അങ്ങനെ മരിക്കാനും എനിക്ക് പറ്റില്ല...കാരണം നീ പറഞ്ഞ പോലെ ഞാൻ ഒരു
* അസുരൻ * ആയി പോയില്ലേ...."*
അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി....
തുടരും.......
°•അസുരൻ ꧂°•.
* Part 6*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി....
* ശരൺ സർ.....നിങ്ങൾ !!!! *
തിരിഞ്ഞു നടക്കാൻ ആഞ്ഞ അർജുന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ശരൺ സാറിനെ കണ്ടതും ഞാൻ ആകെ ഞെട്ടി പോയിരുന്നു....
" എന്താ അർജുൻ...??? ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലല്ലേ...?? "
" കൂടെ നിന്ന് ചതിച്ചല്ലെടാ പന്ന @$%
എന്തിന് വേണ്ടിയാരുന്നു ഈ നാടകം "
" കൂൾ കൂൾ അജു...നീ ഇങ്ങനെ ചൂടാവണ്ട...നിന്റെ ഉള്ളിലെ തീ കെടുത്താൻ ഈ ഗണ്ണിലെ ഒരു ബുള്ളറ്റ് മാത്രം മതി..."
" ഹും....ആരെയാ നീ ഈ തുക്കടാ പിസ്റ്റൾ കാണിച്ചു പേടിപ്പിക്കുന്നെ...എന്നെയോ,,,,രാജ്യത്തെ ശതൃക്കളിൽ നിന്ന് രക്ഷിച് വെടിയും കുത്തും ഒക്കെ ഒരുപാട് ഏറ്റിട്ടുള്ള എന്നെയാണോ...?? എങ്കിൽ നിനക്ക് തെറ്റി ശരൺ..."
" നീ കൂടുതൽ ഡയലോഗ് അടിക്കണ്ട...നീ ഇവളോട് പറഞ്ഞത് പോലെ നീ ജീവിക്കണോ മരിക്കണോ ന്ന് ഇന്നത്തെ രാത്രി തീരുമാനിക്കും..നീ പോയാൽ ഇവള്ടെ കാര്യം....😏
അത് നോക്കാൻ ആൾക്കാർ ഉണ്ട്..."
" അമ്മേനേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്ത $%&#@ മോനെ....നിന്നെ ഞാൻ...."
ഞൊടിയിട വേഗത്തിൽ ശരണിന്റെ കയ്യിൽ നിന്നും തോക്ക് കൈക്കലാക്കാൻ ശ്രമിച്ചതും പൊടി പറപ്പിച്ചു കൊണ്ട് കൊറച്ചു വണ്ടികൾ ഞങ്ങൾക്ക് ചുറ്റും കറങ്ങാൻ തുടങ്ങി...
__________________
[ കീർത്തി ]
എന്തൊക്കെയാ സംഭവിക്കുന്നെന്ന് അറിയാതെ മിഴിച്ചു നിക്കുവാന് ഞാൻ..ശരൺ,,,,അയാൾ ഒരു ചതിയൻ ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല...അയാൾ എനിക്കെതിരെ പറഞ്ഞ സമയം അർജുന്റെ കൈകൾ അയാളെ തല്ലാൻ ഉയർന്നത് കണ്ടപ്പോ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു...
ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടെന്നത് എന്നിൽ ആശ്വാസം നിറച്ചെങ്കിലും പെട്ടന്ന് അഞ്ചാറു കാർ കൾ ഞങ്ങൾക്ക് ചുറ്റും പൊടി പറത്തിക്കൊണ്ട് കറങ്ങാൻ തുടങ്ങി...കണ്ണിലേക്ക് പൊടി കയറിയത് കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...
👏👏👏👏
കാതിലേക്ക് കയ്യടി ശബ്ദം തുളച്ചു കയറിയപ്പോ ആണ് കണ്ണ് തുറന്ന് നോക്കിയത്...
" അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം സിഗക്കുട്ടി കൂട്ടിൽ അകപ്പെട്ടല്ലോ...സോ സാട്..."
ആ ശബ്ദം കാതോർത്തതും ഒരേനിമിഷം പേടിയും വെപ്രാളവും ഒരുമിച്ച് മനസ്സിലേക്ക് കടന്ന് വന്നു....
* ക്രിസ്റ്റഫർ *
നിരവധി കേസുകളിൽ പ്രതി ആണെങ്കിലും അയാൾക്ക് എതിരെ ഇതുവരെ ഒന്നിനും തെളിവില്ല...അയാൾക്ക് കറക്റ്റ് ആയിട്ടുള്ള ഒരു സെറ്റൽമെന്റോ കോണ്ടക്ടോ ഒന്നും ഇല്ല...ഇയാളുടെ തലയ്ക്കു മുംബൈ പോലീസ് 10 ലക്ഷം രൂപ വില പറഞ്ഞിട്ടുണ്ട്..പക്ഷേ ഇതുവരെ ഇയാളെ കാണാനോ അറിയാനോ ഒന്നും ആർക്കും പറ്റിയിട്ടില്ല...അങ്ങനെ ശ്രമിച്ചവർ ഇന്ന് ഈ ലോകത്തിലെ ഇല്ല...
പക്ഷേ ഇയാളും അർജുനും തമ്മിൽ എന്താ ബന്ധം...????
അതും ഇയാളെ പോലെയുള്ള ഒരാൾക്ക് അർജുനോട് ശത്രുതാ തോന്നാൻ എന്ത് കാരണം ആണ് ഉള്ളത്....
" ഞാൻ പ്രതീക്ഷിച്ചിരുന്നു വൈകാതെ ഇങ്ങനെ ഒന്ന് മീറ്റ് ചെയ്യേണ്ടി വരുന്നു...ബട്ട് ഇത്രയും പെട്ടന്ന് അൺബലിവബിൽ..."
" തീർക്കേണ്ടത് എല്ലാം ഈ ക്രിസ്റ്റഫർ വൈകിക്കാറില്ല...അതും സ്വന്തം അനിയനെ കൊന്നവനെ..."
അത് പറഞ്ഞപ്പോ അയാളുടെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു....
" ഓഹ്....ഞാൻ ലൈഫിൽ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കാര്യം ആണ് അത്....എന്റെ അനിയത്തിയെ കൊന്ന അവൻ ഈ ലോകത്ത് ഉണ്ടാവാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചതാ... അത് മറ്റ് എല്ലാ അനിയത്തിമാർക്കും ദോഷം ചെയ്യും...നല്ല തന്തയ്ക്ക് ജനിക്കാത്ത ആ പന്ന പുന്നാര മോനെ ഞാൻ അങ്ങ് പരലോകത്തേക്ക് പറഞ്ഞയച്ച പോലെ അടുത്തത് നീ ആയിരിക്കും... "
" ഗ്രേറ്റ്.....ഞാൻ വിചാരിച്ചതിലും സ്മാർട്ട് ആണ് നീ....പക്ഷേ കളിക്കുമ്പോ തരത്തിൽ കളിക്കണം...ചാവാൻ റെഡി ആണേൽ വാടാ....."
അയാൾ അലറിക്കൊണ്ട് ദേഹത്തെ കോട്ട് വലിച്ചൂരി കയ്യിലെ ഞൊട്ട പൊട്ടിച് അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ച് പുറകോട്ട് തട്ടിക്കൊണ്ട് ഇരുന്നു....
അത് അർജുനിൽ രോക്ഷം നിറയ്ക്കുന്നുവെന്ന് അവന്റെ കൈകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി....ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുമന്ന് വലിഞ്ഞു മുറുകി ഇരിക്കുന്നു....കയ്യൊക്കെ ചുരുട്ടി പിടിച്ചു നിൽക്കുവാന്....
ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അർജുൻ സകല ദേഷ്യവും ആവാഹിച്
കൈ ചുരുട്ടി അയാൾടെ മോന്തയ്ക്ക് ഒരെണ്ണം കൊടുത്തു..പെട്ടെന്നുള്ള അവന്റെ ആക്ഷനിൽ ഒന്ന് പകച്ചെങ്കിലും തല കൊടഞ്ഞു കഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച് അവന്റെ നേരെ പാഞ് അടുത്ത്...അതിനിടയിൽ അയാളെ ഹെൽപ് ചെയ്തോണ്ട് അര്ജുന് നേരെ ശരൺ പിസ്റ്റലിൽന്റെ ഗ്രിഗർ വലിച്ചു...അർജുന്റെ തോളിൽ കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ ബുള്ളറ്റ് പാഞ്ഞു പോയി....ദേഷ്യം ഇരച്ചു കേറിയ അർജുൻ ആ പിസ്റ്റൾ കൈക്കലാക്കി ശരൺ ന്റെ മുട്ടിലേക്ക് വെടി വെച്ചു...
അയാൾ കാലിൽ പിടിച്ച് അലറിക്കൊണ്ട് നിലം പതിച്ചു...ക്രിസ്റ്റഫർ ന്റെ കൂടെ വന്ന ഗുണ്ടകൾ ഓരോന്നായി അർജുനോട് ഏറ്റുമുട്ടാൻ തുടങ്ങി....
ഞാൻ ഓടി ചെന്ന് കാറിന്റെ പിന്നിൽ ഒളിച്ചു....കൊറേ നേരം കഴിഞ്ഞപ്പോൾ ഒച്ച കേക്കാൻ പറ്റാതെ വന്നപ്പോ ഞാൻ ഒളികണ്ണ് ഇട്ട് നോക്കി....
പെട്ടെന്ന് അർജുന്റെ അലർച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും എന്റെ കഴുത്തിലും കത്തി അമർന്നിരുന്നു......
അർജുനെ നിസ്സഹായതയോടെ നോക്കിയതും അവനെ കൊറേ ഗുണ്ടകൾ ചേർന്ന് പിടിച്ചു വെച്ചിരിക്കുകയാണ്.....
" കണ്ടോ.......നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ,,,എന്നോട് ഏറ്റുമുട്ടാൻ നിൽക്കരുത് ന്ന്....ഹമ്,,,,ഏതായാലും നിന്നെ സമ്മതിച്ചു....എന്റെ അടുത്ത് ഇത്രയും നേരം പിടിച്ചു നിൽക്കുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യം അല്ലല്ലോ...."
പുച്ഛം നിറഞ്ഞ വാക്കുകൾ അയാൾ പറഞ്ഞു നിർത്തി.....
" നിനക്ക് ആവിശ്യം എന്നെയല്ലേ....അവളെ വിട്....വിടാൻ..."
" എന്താടാ നിന്റെ പെണ്ണിനെ തൊട്ടപ്പോ പൊള്ളിയോ....????
ഇവളെ ഞാൻ നേരത്തെ നോട്ടം ഇട്ടതായിരുന്നു...ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞ് എനിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ ഇറങ്ങി തിരിച്ചവരിൽ മുൻപന്തിയിൽ ആയിരുന്നു ഇവള്...അന്നെ ഞാൻ നോട്ടം ഇട്ടു വെച്ചതായിരുന്നു....കൊറേ അവന്മാരെ കൊന്ന് തള്ളിയിട്ട് ഒള്ള കൈയാ ഇത്....പക്ഷേ,,,,,ഇവളെ അങ്ങ് കൊല്ലാൻ തോന്നുന്നില്ല....
( അതും പറഞ്ഞ് അവളെ അയാൾ ചൂഴ്ന്ന് നോക്കി....അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാളുടെ പിടി സ്ട്രോങ്ങ് ആയിരുന്നു....)
ഏതായാലും നിനക്ക് ഞാൻ ഒരു ഓഫർ തരാം....നിനക്ക് വേണേൽ ജീവനും കൊണ്ട് രക്ഷപെടാം....ഈ കാലന്റെ കൈ കൊണ്ടുള്ള മരണം നിനക്ക് ഒഴിവാക്കാം....എന്ത് പറയുന്നു...."
" തുഫ്ഫ്.......ചത്താലും നിന്റെ ഒന്നും മുന്നിൽ ഞാൻ തല കുനിയ്ക്കില്ലടാ ചെറ്റേ....."
" സ്വയം മരണത്തിലേക്ക് നടക്കുന്ന വിഡ്ഢി ആയ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...നിന്റെ ടൈം ആയി...അനിയത്തിടെ കൂടെ പരലോകത്തേക്ക് നിന്നെയും പറഞ്ഞു അയയ്ക്കാം...."
അയാൾ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചതും അടുത്ത് നിന്ന ഏതോ ഒരുത്തൻ മൂർച്ച ഏറിയ കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു.....
അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി...
"* അർജുൻ............നോ..........*"
തുടരും.....
°•അസുരൻ ꧂°•.
* Part 7*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി...
"* അർജുൻ............നോ..........*"
" ഓഹ് നോ......"
കീർത്തിയെ കൊണ്ടുവിടാൻ വേണ്ടി ബസ് സ്റ്റോപ്പിൽ ഇരിക്കവേ കണ്ണടച്ച് അറിയാതെ ഒന്ന് മയങ്ങി പോയ അവൻ മയക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു...ആകെ വിയർത്തിരുന്നു...അതൊക്കെ സ്വപ്നം ആയിരുന്നോ...??? ഇല്ല,,,അങ്ങനെ ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല....
പെട്ടന്ന് തന്റെ അടുത്തിരുന്ന കീർത്തിയെ ഓർത്തതും അവൻ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി...അവൾ തന്റെ അടുത്തില്ലെന്ന സത്യം മനസ്സിലായതും അവന്റെ ഉള്ളിൽ പേടിയുടെ വിത്തുകൾ മുള പൊന്തി...
കണ്ട സ്വപ്നം അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിന്നു....
പെട്ടെന്ന് തന്നെ അവൻ അവിടെ മുക്കും മൂലയും അരിച്ചു പെറുക്കാൻ തുടങ്ങി...അവൾക്ക് പോകാൻ ഒള്ള ബസ് വന്ന് പോയിക്കഴിഞ്ഞരിന്നു...
നിരാശയോടെ അതിലേറെ ടെൻഷനോടെ അവൻ മുടി പിച്ചി....
* ക്ണിം ക്ണിം *
പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും അവൻ * UNKNOWN NUMBER * ന്ന് എഴുതി കാണിച്ച സ്ക്രീനിലേക്ക് ഉറ്റുനോക്കി....
" ഹ...ഹലോ...."
"എന്താ അർജുൻ ശബ്ദത്തിൽ ഒരു ഇടർച്ച...ഓഹ് ഭാര്യയെ തിരഞ്ഞു മടുത്തോ...സോ പുവർ "
" ഹലോ...ആരാടാ നീ...??? "
" ഏതായാലും നിന്റെ മിത്രം അല്ലെന്ന് ഉറപ്പിച്ചോ...* നിന്റെ അന്തകൻ...നീയെന്ന അസുരന്റെ അന്തകൻ * "
" ഫോണിൽ കൂടെ ഡയലോഗ് അടിക്കാൻ നിക്കാതെ ആണാണെങ്കിൽ നേർക്ക് നേർ വന്ന് സംസാരിക്കടാ...."
" ഹ്മ്മ്....അതിന് തന്നെയാടാ വിളിച്ചേ...
ഭാര്യയെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നിടത്തേക്ക് വരണം...അതിനിടയിൽ അതിബുദ്ധി കാണിക്കാൻ നോക്കിയാൽ പൊന്ന് മോനെ...."
" ഞാൻ എവിടെ വരണം....??? "
" ബൈപ്പാസ് റോഡിന്റെ പുറകിലൂടെ ഒള്ള വഴിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ....അതും തനിച്ച്....10 മിനിട്ടിനുള്ളിൽ ഇവിടെ എത്തിയിരിക്കണം...."
* കൂ...കൂ....കൂ....*
അവനെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായിരുന്നു....അങ്ങോട്ട് തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു....
എന്റെ ജീവൻ പോയാലും വേണ്ടില്ല...കീർത്തി,,,,അവൾക്കെന്തെങ്കിലും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല....സമയം പാഴാക്കാതെ അർജുൻ തന്റെ കാറും കൊണ്ട് സ്പീഡിൽ കുതിച്ചു....
______________________
അവർ പറഞ്ഞ സ്ഥലത്ത് എത്തിയതും ഏകദേശം ഒരു ഹൊറർ വില്ല പോലെ ഉണ്ടായിരുന്നു...തന്റെ ഓരോ ചലനങ്ങളും സൂക്ഷമമാക്കിക്കൊണ്ട് അവൻ ഓരോ സ്റ്റെപ്പും എടുത്തു വെച്ചു....
അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നതും അവിടുത്തെ കാഴ്ച കണ്ട് അവൻ ഒരു ഞെട്ടലോടെ ചുറ്റും നോക്കി....
അവിടെ ഒരു കല്യാണ വീട് പോലെ അലങ്കരിച്ചു വെച്ചിരിക്കുന്നു...ഒരു മണ്ഡപവും അവിടെ താലിയും രണ്ട് മാലയും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു...
പെട്ടെന്ന് കൊലുസിന്റെ ഒച്ച കേട്ടതും അവന്റെ കണ്ണുകൾ സ്റ്റേർ കേസിലേക്ക് ചെന്നു....കല്യാണപ്പെണ്ണിനെ പോലെ കീർത്തി സർവാഭരണ വിഭൂഷിതയായി ഇറങ്ങി വരുന്നു...അവളെ കണ്ടതും ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവള്ടെ പിറകെ കൊറേ പേർ ഇറങ്ങി വരുന്നു...
അവരിലെക്ക് കണ്ണ് പായിച്ചതും അവന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി...
*" അവൻ....ക്രിസ്റ്റഫർ..."*
" വെൽക്കം വെൽക്കം അർജുൻ...ഓഹ്...പറഞ്ഞതിലും 3 മിനിറ്റ് മുൻപേ എത്തിയല്ലോ...സോൾജിയർ തന്നെ...
ഏതായാലും വന്ന സ്ഥിതിക്ക് എന്റെയും അതായത് ഈ ക്രിസ്റ്റഫറിന്റെയും നിന്റെ ഭാര്യ ആയ കീർത്തിയുടെയും മാര്യേജ് ആണ്..."
" വാട്ട്....??? ആർ യൂ ഫണ്ണി മിസ്റ്റർ...??? "
"എന്താ അർജുൻ ഫണ്ണി ആയിട്ട് നിനക്ക് തോന്നിയോ...??? നിനക്ക് വിശ്വസിക്കാൻ പ്രയാസം ആണെങ്കിൽ നിന്റെ ഈ ഭാര്യയോട് തന്നെ ചോദിക്ക്..."
ക്രിസ്റ്റഫർ പറയുന്നത് കേട്ടതും അർജുൻ ഒരു പുച്ഛത്തോടെ കീർത്തിയുടെ അടുത്തേക്ക് ചെന്നു...
" നീയെന്തിനാ ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നിക്കുന്നത്...??? എന്താ ഇവനെ കെട്ടാൻ പോകുവാണോ..."
" ……………"
" നിന്റെ നാവിറങ്ങി പോയോടി പുല്ലേ..."
അവൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അവൾ ഞെട്ടി പോയിരുന്നു...ഒഴുകിയിറങ്ങാൻ വെമ്പുന്ന മിഴികളെ തടഞ്ഞു നിർത്തിക്കൊണ്ട് നെഞ്ച് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു തുടങ്ങി...
" അതെ,,,,,ഇയാളെ കെട്ടാൻ വേണ്ടി തന്നെയാ ഒരുങ്ങി നിൽക്കുന്നത്...കെട്ടിയെന്ന് അല്ലാതെ നീ എന്നെ ഭാര്യ ആയിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ..പിന്നെ ഞാൻ ആരുടെ കൂടെ പോയാലും നിനക്കെന്താ....
നീയെന്തിനാ അർജുൻ ഇങ്ങോട്ട് വന്നത്...????എന്തിനാ....??? പോയി തരുവോ ഒന്ന്... പ്ലീസ്..."
അവളുടെ ഓരോ വാക്കുകളും കണ്ണുനീരിന്റെ ഉപ്പുരസത്തിൽ അലിഞ്ഞു പോയിരുന്നു....
" ഞാൻ പോകുവായിരുന്നു...പക്ഷേ നിന്റെ ഈ കണ്ണുനീർ....നീ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് വ്യക്തമാകാൻ എനിക്ക് ഇതിലും വലിയ തെളിവ് ഒന്നും വേണ്ട കീർത്തി...ഈ അര്ജുന് ഒരു മടക്കം ഉണ്ടെങ്കിൽ അത് നിന്നെയും കൊണ്ടാകും....നിന്നെയും കൊണ്ട് മാത്രം...."
" അർജുൻ പ്ലീസ്.. നീ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷപെടണം..പ്ലീസ്...നിന്റെ ജീവൻ ആപത്തിൽ ആണ്..."
" എന്നിൽ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ഒരിക്കലും ഒറ്റപ്പെടുത്തില്ല...നീ ആരെയാ കീർത്തി പേടിക്കുന്നെ...നിന്നെ ആർക്കേലും തൊടണം എങ്കിൽ അതെന്റെ ജീവൻ എടുത്തിട്ട് മാത്രേ പറ്റു....."
" അർജുൻ....എന്റെ....."
"ശൂ.....മിണ്ടിപ്പോകരുതു....നീ പറഞ്ഞു പറയേണ്ടത് എല്ലാം...അവന് ജീവനിൽ കൊതി ഇല്ലങ്കിൽ പിന്നെ അവന് ജീവിക്കാൻ അർഹത ഇല്ല...കൊല്ലടാ ഈ നായിന്റെ മോനെ...."
അതും പറഞ്ഞ് ക്രിസ്റ്റഫർ അലറിയതും അടുത്ത് നിന്ന ഒരു ഗുണ്ട അവന്റെ നേരെ ഓടി അടുത്തു....
അവന്റെ അടുത്തേക്ക് ഓടി പോകാൻ നിന്ന അവള്ടെ കൈ ബലമായി പിടിച്ചു വെച്ച് ക്രിസ്റ്റഫർ അടി നോക്കി നിന്ന് വീക്ഷിച്ചു...അർജുന്റെ ഫൈറ്റ് കണ്ടതും അയാൾ നേരിയ തോതിൽ ഒന്ന് വിയർത്തു പോയി...* ഒരു പട്ടാളക്കാരന്റെ മുഴുവൻ ഗാഭീര്യവും കാണിക്കുന്നുണ്ട് * ന്ന് അയാൾ മനസ്സിൽ ഓർത്തു....
അവസാനത്തെ ആളെയും തറപറ്റിച്ച ശേഷം അർജുൻ ഒന്ന് തലയുയർത്തി അയാളെ നോക്കി...
" വൗ.....നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു അർജുൻ...ഗ്രേറ്റ്..."
" നിന്റെ കൂട്ടത്തിലെ അവസാനത്തെത് നീയാണ്...നിനക്കോർമ ഉണ്ടോ എന്റെ അനിയത്തിയെ നിന്റെ അനിയൻ കൊന്നപ്പോൾ കോടതിയിൽ നിന്ന് ജാമ്യം ലഭിച് നീ അവനെ ഇറക്കിക്കൊണ്ട് പോയത്...അന്നേ അവന്റെ അന്ത്യം എന്റെ കൈകൊണ്ടു ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചതാരുന്നു...ഇനി നീ..."
" ഹ ഹ ഹ.....എന്നെ ഇല്ലാതെയാക്കിയിട്ട് ഇവളെയും കൊണ്ട് ഇവിടുന്ന് രക്ഷപെടാം എന്നാണോ നീ വിചാരിച്ചേ...10 മിനിറ്റിനുള്ളിൽ എന്റെ ഫുൾ ഗാങ് ഇവിടെ എത്തും...ഇവളെയും കൊണ്ട് ഇവിടുന്ന് ജീവനോടെ രക്ഷപെടാൻ നിന്നെ കൊണ്ട് സാധിക്കില്ല..."
അവനെ നോക്കി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു അയാൾ നിർത്തി...താൻ തന്നെ ആയിരുന്നെങ്കിൽ എങ്ങനെ എങ്കിലും പിടിച്ചു നിക്കാമായിരുന്നു...പക്ഷേ കീർത്തി,,,അവൾ കൂടെ ഒള്ള സ്ഥിതിക്ക് എങ്ങനെ...????
പിന്നെ ഒന്നും നോക്കിയില്ല...അവന്റെ നേർക്ക് ഞൊടിയിടയിൽ കറങ്ങി അവന്റെ കാൽ അയാളുടെ കാലിൽ ലോക്ക് ആക്കിക്കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു തള്ളി..പെട്ടെന്ന് ബാലൻസ് പോയ അയാൾ ഭിത്തിയിൽ ഇടിച്ചു താഴെ വീണു....
ആ സമയം മാത്രം മതിയായിരുന്നു അവന്.. പിന്നെ ഒന്നും നോക്കാതെ കീർത്തിയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് ആ ബിൽഡിംഗ് ന്റെ പുറകിലത്തെ കാട്ടുവഴിയിൽ കൂടെ ഓടി....
അവളെന്തോ അവനോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് കേൾക്കാൻ കൂട്ടാക്കാതെ അവളെയും കൊണ്ട് ഓടി....
" അർജുൻ സ്റ്റോപ്പ്....."
അവൾ കരഞ്ഞു കൊണ്ട് ഒച്ച വെച്ചതും അവൻ പെട്ടെന്ന് നിന്നു...
തിരിഞ്ഞു അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി....
" അർജുൻ പ്ലീസ്...എന്നെ വിട്ടിട്ട് പോ...നീയെങ്കിലും ചെന്ന് രക്ഷപെട്...നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് രക്ഷപെടാൻ സാധിക്കില്ല..."
കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അവന്റെ കരങ്ങൾ പതിഞ്ഞു കഴിഞ്ഞിരുന്നു....
" മിണ്ടാതെ ഇരിക്കടി....വിട്ടിട്ട് പോകാൻ അല്ല കെട്ടിയത്....രക്ഷപെടുന്നുണ്ടെങ്കിൽ ഒന്നിച്...നിന്നെ രക്ഷപെടുത്താവോന്ന് ഞാൻ ഒന്ന് നോക്കട്ടെ..."
" എന്നെ ഇതിൽ നിന്ന് രക്ഷപെടുത്താൻ സാധിക്കുമെങ്കിൽ എന്നാ രക്ഷപെടുത്ത്...."
ന്ന് പറഞ്ഞ് അവൾ തന്റെ അരപ്പട്ട അവന് നേരെ ചൂണ്ടി കാണിച്ചു....
" ഇത് എന്താ...??? "
" ബോംബ്....."
" വാട്ട്.....?????? "
"അതാ അർജുൻ ഞാൻ പറഞ്ഞെ ഒന്ന് രക്ഷപെടാൻ...നമ്മള് അവിടുന്ന് പോന്നപ്പോ തന്നെ അയാൾ ടൈമർ ഓൺ ആക്കി...ഓൺ ആക്കി 60 sec കഴിഞ്ഞാൽ പിന്നെ ഇത് പൊട്ടിത്തെറിക്കും...എന്തൊക്കെയോ സ്‌പോടക വസ്തുക്കൾ കൊണ്ട് ഒള്ളത് ആണ്...നമ്മള് രക്ഷപെടാതെയിരിക്കാൻ വേണ്ടി ഇത് അത്ര പെട്ടന്ന് ഒന്നും അഴിക്കാൻ പറ്റാത്ത പോലെ ആണ് ഫിറ്റ് ചെയ്തു വെച്ചിരിക്കുന്നത്...."
അതിൽ 5 വയറുകൾ ഉണ്ട്...ഒരേപോലെ ഒള്ള രണ്ടെണ്ണം വീതം ഒണ്ട്..ഇതിൽ ഏത് ഇനാക്ടീവ് ചെയ്യതാൽ ആണ് ബോംബ് ന്യൂട്രൽ ആകുന്നത്....
അവൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു...
" അർജുൻ...ഇനി വെറും 15 sec മാത്രം ബാക്കിയൊള്ളു..."
അവൻ അവിടെയുള്ള ഒരു നീല വയറും ചുമന്ന വയറും കണ്ണുകൾ അമർത്തി അടച്ചു കൊണ്ട് ഒരുമിച്ച് പിടിച്ച് വലിച്ചു....
പെട്ടെന്ന് വലിയൊരു ഒച്ച കേട്ടതും...
" അയ്യോ.........."
" കെടന്ന് അലറാത്തേടി കോപ്പേ...ബോംബ് ഇനാക്ടിവ് ആയി..."
ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്ന് കൊണ്ട് അവൾ ആശ്വാസത്തോടെ കണ്ണ് തുറന്നു...
" പിന്നെ എന്താ ഒച്ച കേട്ടെ...."
" ആ ക്രിസ്റ്റഫർ ന്റെ ആൾക്കാർ വന്നതിലുള്ള സിംബൽ ആണ്...അപ്പൊ എങ്ങനാ...ഇവിടെ നിക്കാൻ ആണോ പ്ലാൻ..."
അവൻ അത് ചോദിച്ചു തീർന്നതും അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു മുൻപിൽ ഓടി...ഓടുന്നതിനിടയിൽ തല ചെരിച്ചു അവനെ നോക്കി സൈറ്റ് അടിച്ചു കാണിച് തിരിഞ്ഞതും മുന്നിൽ കണ്ട വേരിൽ കാലുടക്കി അവൾ നിലത്തേക്ക് ഉരുണ്ട് വീണു....അവന്റെ കയ്യിൽ മുറുക്കി പിടിച്ചത് കൊണ്ട് അവളോടൊപ്പം അവനും നിലത്തേക്ക് വീണു...ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി...
തുടരും.....
°•അസുരൻ ꧂°•.
* Part 8*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി...
നേരെ ചെന്നത് ഒരു സൂയിസൈഡ് പോയിന്റ് പോലെയുള്ള സ്ഥലത്തു ആണ്...ഇതിലെ താഴെ പോയാൽ ജീവൻ തിരിച്ചു കിട്ടാൻ പോലും അസാധ്യം ആണ്...അതുപോലെ നിലകാണാ വെള്ളം ആണ് താഴെ നിറച്ചും...
അത് മനസിലാക്കി കൊണ്ട് അവളെയും കൊണ്ട് താഴേക്കു വീഴാതെ ഞാൻ അവിടെ കണ്ട വേരിൽ മുറുക്കി പിടിച്ചു....
" അർജുൻ..താ,,,താഴെ....നോക്ക്..."
"കെടന്ന് പെടയ്ക്കാതേടി...ഒന്നാമതെ ബലം അതികം ഇല്ലാത്ത വേരും കൂടി ആണ്..."
" അർജുൻ...എനിക്ക് പേടിയാകുന്നുണ്ട്..."
"ഒരു കാര്യം ചെയ്യ്...ഞാൻ ആദ്യം കേറാം...പിന്നാലെ നിന്നെ കേറ്റാം..നീ ഈ വേരിൽ മുറുക്കി പിടിക്ക്...."
"ഇല്ല എനിക്ക് പേടിയാ...ഞാൻ ആദ്യം കേറാ..."
ന്നും പറഞ്ഞു പെണ്ണ് കെടന്ന് തുള്ളിയതും ആ വേരു മണ്ണിൽ നിന്ന് ഇളകി പറിഞ്ഞു വന്നു....
" അർജുൻ........."
വേരു ഇളകി വീണതും ഞാനും അർജുനും കൂടെ ആ കൊക്കയിലേക്ക് വീണു....
പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോ ഞാൻ വെള്ളത്തിന്റെ ഒരു ഓരം ചേർന്ന് കെടക്കുവാണ്..ഞാൻ അപ്പൊ തന്നെ ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോ ദേ കിടക്കുന്നു എന്റെ കെട്ടിയോൻ....ഇതെപ്പോ ലാൻഡ് ആയി
സാധാരണ ഞാൻ വായിച്ച സ്റ്റോറികളിൽ ഒക്കെ നായകൻ ആദ്യം എഴുന്നേക്കും..പിന്നെ നായികനെ എഴുന്നേൽപ്പിക്കാൻ ഒള്ള പരിശ്രമത്തിൽ ആവും...സത്യം പറഞ്ഞാൽ ഞാൻ ഒരു വായന പ്രേമി ആണ്...ആരോടും പറയണ്ടാട്ടോ...കഥകളിൽ ഒക്കെ ഒള്ളതിന്റെ നേരെ തിരിച്ചാണല്ലോ ഇതിപ്പോ.....ഇതെന്താ എഴുന്നേക്കാത്തതു..ഇനി കാറ്റേങാനും പോയോ..😲
ഞാൻ പൾസ് നോക്കിയപ്പോ സംഭവം ഒന്നും കേക്കുന്നില്ല..എന്റെ സിവനെ ഇങ്ങേരുടെ കാറ്റ് പോയിന്നു തോന്നുന്നു..ഇനി ഞാൻ എങ്ങനെ രക്ഷപെടും...
ഞാൻ അർജുന്റെ നെഞ്ചത്ത് ഇടിച്ചു വിളി തുടങ്ങി...ഏതായാലും അങ്ങനെ ഒന്നും മരിക്കുന്ന ആളല്ല ഇതെന്ന് ഞാൻ എന്നോ മനസിലാക്കിയതാണ്...
"അർജുൻ...എഴുന്നേക്ക്...അർജുൻ..ഒന്ന് എഴുന്നേൽക്ക് പ്ലീസ്..ഇതാരാ വന്നേക്കുന്നെന്ന് നോക്ക്..ഞാനാ കീർത്തി..."
ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും അവൻ പതിയെ ചുമച്ചു കൊണ്ട് എഴുന്നേറ്റ് ചുറ്റും നോക്കി,,,ശ്വാസം നേരെ വലിച്ചു വിട്ടു...
" എന്തോന്നാടി കോപ്പേ..മനുഷ്യന്റെ നെഞ്ച് ഇടിച്ചു കലക്കിയല്ലോ നീ.."
" തന്റെ കാറ്റ് പോയിന്നു വിചാരിച്ചു..അതാ.."😁
" അവള്ടെ...എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്......"
ന്ന് പറഞ്ഞു അർജുൻ എഴുന്നേറ്റു ചുറ്റും നോക്കി..ഒരു കാട് പോലെ ഒള്ള സ്ഥലം..അത് കണ്ടപ്പോ ന്റെ മനസ്സിൽ നൂറു ലഡ്ഡു ഒരുമിച്ച് പൊട്ടി...വായിച്ച സ്റ്റോറി മുഴുവൻ മനസ്സിൽ കെടന്നു കറങ്ങിക്കൊണ്ട് ഇരുന്നു..ഇന്ന് ഇവിടെ ഒരു റൊമാൻസ് നടക്കും..😆
" അർജുൻ,,,വാ പോകാം..."
" എങ്ങോട്ട്....???"
" ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ..നമുക്ക് രക്ഷപെടണ്ടെ..വാ കാട്ടിലെക്ക് പോകാം..."
" അതിന് നിന്റെ കുഞ്ഞമ്മ ഇവിടെ മാപ്പ് വരച്ചു വെച്ചേക്കുവാണോ തിരിച്ചു പോകാൻ..."
" പിന്നെ ഇവിടെ ഇരുന്നാൽ ന്റെ കുഞ്ഞമ്മ വന്നു മാപ്പ് വരച്ചു തരോ..ഇതിനെ ഒക്കെ കെട്ടാൻ പോയ എന്നെ പറഞ്ഞാൽ മതീല്ലോ..എന്റെ വിധി..."
ഞാൻ പറഞ്ഞത് ഒന്നും ഒരു മൈൻഡും ചെയ്യാതെ അർജുൻ കൊറച്ചു മാറി ഒരു കല്ലേലു കേറി ഇരുന്നു..ഞാൻ നോക്കിപ്പോ ചെക്കൻ ബനിയൻ ഒക്കെ ഊരി എടുത്തു പിഴിഞ്ഞു വെള്ളം കളയുവാണ്..ഇങ്ങനെ ഒക്കെ നിന്ന് മ്മളെ ഒരു കോഴി ആക്കല്ലേ ചെക്കാ..സ്വന്തം കെട്ടിയോനെ വായി നോക്കുന്ന ഒരു കെട്ടിയോൾടെ ആത്മഗതം ആട്ടോ..😤
അവൻ ബനിയൻ ഒക്കെ ഊരി മാറ്റി ആ കല്ലേലു കെടന്നു..ഞാൻ പിന്നെ എന്നാ കാണാൻ നിക്കുവാ..ഞാനും ആ പുഴ വെള്ളത്തിൽ കാലും ഇട്ട് അങ്ങ് ഇരുന്നു....
കൊറച്ചു കഴിഞ്ഞപ്പോ എന്റെ ചങ്ക് വന്നു...ആരാ..??? അതന്നെ വിശപ്പ്...ഇനി ബലം പിടിച്ചു ഇരുന്നിട്ട് കാര്യല്ല...
"അർ..അല്ല,,,ഏട്ടാ .."
ഞാൻ അവന്റെ അടുത്ത് ഇരുന്നു തോണ്ടി തോണ്ടി വിളിച്ചതും അവൻ ഞെട്ടി എഴുന്നേറ്റ് എന്നെ ഏതോ നികൃഷ്ട ജീവിയെ പോലെ നോക്കാൻ തൊടങ്ങി..
" ഏഹ്...എന്താ വിളിച്ചേ..."
"ഏട്ടാന്ന്..."
"ഓഹോ..അപ്പൊ എന്തോ കാര്യസാധനം ഒണ്ട്. വളച്ചു കെട്ടില്ലാതെ മര്യാദക്ക് പറഞ്ഞോ..."
" അത് പിന്നെ എനിക്ക് നല്ലോണം വയറു വേദനിക്കുന്നു..വയറ്റിൽ കൂടെ ഒരു കാളലു ഒക്കെ പോലെ തോന്നുന്നു.."
"അതിനെയാണ് മലയാളത്തിൽ വിശപ്പ് ന്ന് പറയുന്നത്..."
"അതെനിക്കറിയാ..എനിക്ക് നല്ലോണം വിശക്കുന്നുണ്ട്..എന്തേലും കൊണ്ട് തരോ...പ്ലീശ്....പ്ലീശ്..."
"കാര്യം കാണാൻ കഴുത കാൽ പിടിക്കാൻ വരുന്നു കേട്ടിട്ട് ഉണ്ട്..ഇപ്പൊ കണ്ടു..ഏതായാലും നീ ചോദിച്ചതല്ലേ..നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ ഒരു തട്ടുകട ഉണ്ട്..ചെന്ന് മേടിച്ചു കഴിക്ക്..ഹല്ല പിന്നെ..."
എനിക്കങ്ങു എരിഞ്ഞു കേറി..സംയമനം പാലിചേ പറ്റു..പന്ത് ഇപ്പൊ അവന്റെ കോർട്ടിൽ ആണ്...
" പിന്നെ.. ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ...വാ അർജുൻ എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ നോക്കാം..."
" ഇനിയും കൂടുതൽ മണ്ടത്തരം ചെയ്തു വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വെക്കാതെ മര്യാദക്ക് എന്റെ പിറകെ വാ..."
ന്ന് പറഞ്ഞ് അർജുൻ എങ്ങോട്ടെന്നില്ലാതെ മുൻപിൽ നടന്നു..പിറകെ ഞാനും...മനുഷ്യന് വിശന്നിട്ടു ആണേൽ കൊടലും കരിഞ്ഞു...എനിക്കിനി വയ്യായെ...😵
സഹികെട്ടു ഞാൻ അർജുൻ ന്ന് അലറാൻ നിന്നപ്പോഴേക്കും പെട്ടെന്ന് അവൻ എന്റെ വാ പൊത്തിപിടിച്ചു മരത്തിന്റെ മറവിൽ കൊണ്ട് പോയി...
ഞാൻ അവന്റെ കണ്ണുകളിലേക് മാറി മാറി നോക്കികൊണ്ട് ഇരുന്നു...എങ്ങോട്ടോ ചുറ്റും നോക്കിക്കൊണ്ട് മിണ്ടല്ലേ ന്ന് പറഞ്ഞ് അർജുൻ എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നു....
പെട്ടന്ന് എന്റെ കണ്ണുകളിലേക്ക് അവനും നോക്കിയപ്പോ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു...ബോദോദയം വന്ന പോലെ അവൻ തന്നെ എന്നിൽ നിന്ന് അകന്ന് മാറി നെറ്റിയിൽ തടവിക്കൊണ്ട് തിരിഞ്ഞു നടന്നു...
" അതെ,,,,ഇങ്ങോട്ട് രണ്ട് വഴി ഒണ്ടല്ലോ..ഏത് വഴി പോണം...??? "
" ഒന്ന് ചെലയ്ക്കാതെ നടക്കാൻ പറ്റുവോ..ശല്യം..."
" എന്നുവെച്,,,,കണ്ട കാട്ടിലെക്ക് ഒന്നും ഞാൻ വരില്ല..ആ വഴി കണ്ടിട്ട് കാട്ടിലെക്ക് ആണെന്ന് തോന്നുന്നു...നമുക്ക് ഈ വഴി പോകാം അർജുൻ പ്ലീസ്...എനിക്കെന്തോ അത് പന്തിയുള്ളതായി തോന്നുന്നില്ല..."
" എന്നാ എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല...ഞാൻ അങ്ങോട്ട് പോകുവാ...വേണേൽ വാ..."
ന്ന് പറഞ്ഞ് അവൻ എന്നെ മൈൻഡ് ചെയ്യാതെ ഒരു വഴിയേ പോകാൻ തുടങ്ങി...
" എന്നാ കേട്ടോ...നിങ്ങടെ കൂടെ വരാൻ എനിക്ക് മനസില്ല..ഞാൻ അങ്ങോട്ട് വരില്ല....ഇങ്ങോട്ടെ ഒള്ളൂ...."
ന്ന് പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു എതിർ വഴിയിൽ കൂടെ നടന്നതും അർജുൻ ചവിട്ടി തുള്ളിക്കൊണ്ട് എന്നെ തട്ടി മാറ്റി മുൻപിൽ നടന്നു...
അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു...
കൊറച്ചു അങ്ങ് ചെന്നപ്പോ ആ സ്ഥലവും മരങ്ങളും ഒക്കെ നേരത്തെ എവിടെയോ കണ്ടപോലെ തോന്നി..
നേരത്തെ കാണാൻ ഞാൻ ഇവിടെ വന്നിട്ട് ഇല്ലല്ലോന്ന് ഓർത്തു അർജുനെ നോക്കിയപ്പോ എന്നെ കൊല്ലാൻ ഒള്ള കൊലവെറിയിൽ നിൽക്കുന്നു...
" ഡീീീ...ഇതാണോടി നിന്റെ മറ്റേടത്തേ വഴി...നിന്നിടത്ത് തന്നെ തിരിച്ചു എത്താൻ ആണേൽ നിനക്ക് ഇവിടെ തന്നെ നിന്നാൽ മതിയായിരുന്നല്ലോ..എന്നാത്തിനാ വെറുതെ മനുഷ്യനെയും കൂടെ ബുദ്ധിമുട്ടിചേ "
പണി പാളി മക്കളെ...ഞങ്ങൾ നേരത്തെ നിന്ന സ്ഥലം ഇല്ലാരുന്നോ..ഒന്ന് ചുറ്റിക്കറങ്ങി അവിടെ തന്നെ വന്ന് നിന്നു...അതിനാണ് എന്റെ കെട്ടിയോൻ ഇങ്ങനെ കെടന്ന് ഒറഞ്ഞു തുള്ളുന്നത്..
" അതിന് നിങ്ങളോട് ആരേലും പറഞ്ഞോ എന്റെ പിറകെ വരാൻ..സ്വയം വന്നതല്ലേ...."
" ഞാൻ ഇല്ലായിരുന്നെങ്കിൽ അടുത്ത ദിവസത്തെ ഫ്ലാഷ് ന്യൂസ് നിന്നെ ആന ചവിട്ടി കൊന്നുന്ന് പറഞ്ഞാവും..."
"ഹും....ഇനിയെന്താ ചെയ്യുന്നേ.." 😏
" ദയവ് ചെയ്ത് ഓരോ മണ്ടത്തരങ്ങൾ ഇനിയും ആലോചിക്കരുത്..."
ഞാൻ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നപ്പോൾ അവൻ എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് നിന്നു...
" എ...എന്താ...."
" എന്താ ഇത്...?? "
"എന്ത്...."
" ആ ചെറ്റേടെ സ്വർണം ഒക്കെ എന്തിനാ ഇട്ടേക്കുന്നെന്ന്...വല്ലോരും കണ്ടാൽ വിചാരിക്കും നിന്നെ കല്യാണപന്തലിൽ നിന്ന് അടിച്ചോണ്ട് വന്നതാന്ന്...ഊരി കളയടി ഈ കോപ്പ് ഒക്കെ..."
അർജുൻ പറഞ്ഞപ്പോ ആണ് ഞാനും ആ കാര്യം ഓർത്തത് തന്നെ...അല്ലേലും ആ ജന്തുന്റെ സാധങ്ങൾ ഒക്കെ എന്തിനാ എനിക്ക്...ഞാൻ കഴുത്തിലും കയ്യിലും കിടക്കുന്ന ആ തെണ്ടിടെ സ്വർണം മുഴുവൻ ഊരി ആ നദിയിലേക്ക് എറിഞ്ഞു....
അവസാനത്തേ ഒരു മാല ഊരാൻ നോക്കിയതും എന്നെക്കൊണ്ട് അത് പറ്റുന്നില്ലരുന്നു..മുടിയിൽ എങ്ങാണ്ട് കുടുങ്ങി കിടക്കുവായിരുന്നു...പഠിച്ച പണി പതിനെട്ടും നോക്കിട്ട് അത് ഊരി എടുക്കാൻ പറ്റുന്നില്ല...
കഴുത്തിൽ കൂടെ ഒരു ചുടുനിശ്വാസം പതിച്ചപ്പോ ആണ് ഞാൻ ഞെട്ടി തല ഉയർത്തിയത്...അർജുൻ മുടിയിൽ നിന്ന് ആ മാല ഊരി എടുക്കാൻ നോക്കുവാണ്...മുടിയിൽ എവിടെയോ നല്ലോണം ഉടക്കി നിൽക്കുന്നത് കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥ...
തലയിലെ ഭാരം കൊറയുന്നത് പോലെ തോന്നിയപ്പോ ആണ് മുടി അഴിക്കുവാണെന്ന് മനസിലായത്...അപ്പൊ തന്നെ ചങ്കിൽ കൂടെ ഒരു മിന്നൽ ആയിരുന്നു...
മുടി അഴിച് മുന്നിലേക്ക് ഇട്ടിട്ട് ആ മാല അഴിക്കാൻ നോക്കി...അതും പറ്റാതെ ആയപ്പോ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു കൊളുത്തിൽ കടിച്ചു ഊരാൻ നോക്കി....ഞാൻ ആണേൽ ഇപ്പൊ വീഴും ന്ന് വരെ തോന്നി പോയി...അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിക്കുമ്പോ ആകെ കൂടെ ഒരു വെപ്രാളം...
ആ മാല ഊരി അതിലേക്ക് പുച്ഛിച്ചു നോക്കിട്ട് അർജുൻ അതെടുത്തു വലിച്ചെറിഞ്ഞു...
"* അറുത്ത് മാറ്റാൻ പോകുന്ന ബന്ധത്തിന്റെ അടയാളം *"
എന്റെ താലി മാല കയ്യിൽ എടുത്ത് കൊണ്ട് പറയുന്നത് കേട്ടപ്പോ അര്ജുന് എന്നോട് ഒരിക്കൽ പോലും സ്നേഹം തോന്നിയിട്ടില്ലേന്ന് ഓർത്തു അറിയാതെ ഉള്ളിൽ ഒരു നീറ്റൽ...
അവൻ ഇങ്ങനെ ഒക്കെ പറയുമ്പോ കൊള്ളുന്നത് എന്റെ ചങ്കിൽ ആണ്...അവനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...എനിക്കൊരിക്കലും അവനെ പിരിയാൻ പറ്റാത്ത വിധം...
*" ഏതായാലും ഇത്രയൊക്കെ നടന്ന സ്ഥിതിക്ക് നീ എന്റെ കൂടെ ഒള്ളത് സേഫ് അല്ല...ഇനി നിനക്ക് എന്റെ ലൈഫിൽ നിന്ന് പോകാം..എന്നെന്നേയ്ക്കുമായി..."*
മറ്റൊന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ തുടച് മാറ്റികൊണ്ട് ഞാൻ ആ നദിയോരം ചെന്നിരുന്നു...
എന്താ പറഞ്ഞെ...?? ആ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം ന്ന്...എങ്ങനെ പറയാൻ തോന്നി ഇങ്ങനെ ഒക്കെ...എന്തിനാ എപ്പോഴും എന്നോട് ഇങ്ങനെ പറഞ്ഞ് ദേഷ്യപ്പെടുന്നേ...??? ഒരുനിമിഷം കൊണ്ട് അവസാനിപ്പിക്കാൻ ആയിരുന്നെങ്കിൽ എന്നെ ആ ജീവിതത്തിലെക്ക് ക്ഷണിക്കരുതായിരുന്നു...
നമ്മള് ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ മനസ്സിൽ നമ്മളില്ലന്ന് അറിയുന്ന സമയം ഈ ജീവതത്തോട് തന്നെ വെറുപ്പ് തോന്നുന്നു...വേണ്ടായിരുന്നു ഒന്നും...!!!
__________________
കീർത്തിയുടെ മനസ്സ് ഇപ്പൊ മറ്റാരെക്കാൾ നന്നായി എനിക്ക് മനസിലാകും...അവൾ എന്നെ പ്രണയിക്കുന്നുണ്ടെന്നു ആ കണ്ണുകൾ എന്നോട് പറയുന്നുണ്ട്....പക്ഷേ ഞാൻ....
*" ❤ നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പ്രണയമുണ്ട് എനിക്ക്...
അടുത്ത് നിന്ന് അകന്ന് പോകാണോയെന്ന പേടിയും എനിക്കുണ്ട്....അതായിരിക്കാം ഞാൻ എന്റെ പേടി ദേഷ്യമാക്കി നിന്നോട് കാണിക്കുന്നത്... ജീവനാണ് പെണ്ണെ നീ...പ്രാണൻ ആണ് നീ...❤ "*
പക്ഷേ നീ എന്റെ കൂടെ ഒള്ള ഓരോ നിമിഷവും നിന്റെ ജീവന് അത് ആപത്തു ആണ്..അതുകൊണ്ട് നീ അകന്ന് പോയെ പറ്റു....
( 🎶അഴകേ,,,നീീ എന്നെ പിരിയല്ലേ...
ഒരുനാളും മറയരുതേ...🎶
അഴകേ നീ കരയരുതേ....
ഇവിടെ ഈ മഴവിൽ കൂട്ടിൽ🎶
പതിയെ ഞാൻ കേഴുന്നു
ഇനിയും നിന് പരിഭവമരുതെ...🎶
.............................
.............................
ഹാപ്പി ബി ഹാപ്പിയിലെ മൂവി സോങ് ആണ്....ഈ ഭാഗം എഴുതിയപ്പോൾ ഓർമ വന്നതാ 😝 )
അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു....
*തുടരും*
°•അസുരൻ ꧂°•.
* Part 9*
✍ Twinkle AS
☆☆☆☆☆☆☆☆☆☆☆☆☆
അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു....
ഞാൻ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കിയതും വിജയി ഭാവത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ബോട്ട് കണ്ട് കീർത്തി ഓടി വന്ന് എന്റെ പുറകിലേക്ക് ഒളിച്ചു...അവളുടെ കൈ എന്റെ ഷർട്ടിൽ മുറുകും തോറും അവൾ ഒരുപാട് പേടിച്ചിട്ടുണ്ടെന്നു മനസിലായി...
അയാളെ കണ്ടതും പകയുടെ വിത്തുകൾ എന്നിൽ അലയടിച്ചു..
" ക്രിസ്റ്റഫർ..."
ബോട്ടിൽ നിന്ന് ഇറങ്ങി വന്ന അയാൾ സ്‌പെക്സ് ഊരി തലചെരിച് എന്റെ പിന്നിൽ നിൽക്കുന്ന അവളെ നോക്കി..
" എന്താ അർജുൻ...ഇവടെ വരെയേ ഇവളെയും കൊണ്ട് രക്ഷപെടാൻ പറ്റിയോള്ളോ..??? നീ എന്താ വിചാരിച്ചേ,,,എന്റെ കയ്യിൽ നിന്ന് അത്ര വേഗം രക്ഷപെടാന്നാനോ...??? എങ്കിൽ നിനക്ക് തെറ്റി...യൂ ഡോണ്ട് നോ ഹൂ ഐ ആം..."
" നീ ആരാണെങ്കിലും എനിക്കൊരു ചുക്കും ഇല്ല...നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണം ന്ന് എഴുതി വെച്ചിട്ടുണ്ടന്ന് തോന്നുന്നു..."
" ഹ ഹ ഹ,,,,ഓഹ് റിയലി....നീ ഇത്രയും നേരം എനിക്ക് നേരെ വെല്ലുവിളിച്ച സ്ഥിതിക്ക് ഞാൻ ആരാണെന്ന് അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തം അല്ലെ...ആൻഡ് നിനക്ക് ഒരു ഗിഫ്റ്റ് കൂടി ഉണ്ട്...."
അത്രയും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി...
" ശരൺ....."
കത്തി കൊണ്ട് ശരീരം മുഴുവൻ വെട്ടി മുറിവ് ഏൽപ്പിച്ചിരിക്കുന്നു...ഒന്ന് നിവർന്നു നിൽക്കാൻ പോലും ആകാതെ ജീവന് വേണ്ടി പിടയുന്ന അവനെ കണ്ടതും ശരീരത്തിലേ രക്തം മുഴുവൻ തിളച്ചു മറിയുന്നു....
" എടാ........."
" അലറണ്ട....ലക്ഷ്യം നേടാൻ ഏത് വഴിയും സ്വീകരിക്കുന്നവനാ ഞാൻ..നിന്റെ ഈ പാവം ഫ്രണ്ട്ന് നിന്നോട് കൊറച്ചു ആത്മാർത്ഥ കൂടി പോയി...പാവം...അവസ്ഥ കണ്ടില്ലേ..ജീവന് വേണ്ടി പിടയുന്നു...കാലനൂർ പൂകാൻ നീ കാരണം അവന് പെട്ടെന്ന് അവസരം കിട്ടി...സോ സാട്..."
" നിനക്കെന്താ വേണ്ടേ....എനിക്ക് ശരനിന്റെ ജീവൻ രക്ഷിച്ചേ പറ്റു...അവനെന്തേലും സംഭവിച്ചാൽ കൊന്നു കളയും നിന്നെ ഞാൻ...."
" കൂൾ അർജുൻ കൂൾ...ഞാൻ ഇവന്റെ ജീവൻ രക്ഷിക്കാം...പകരം എനിക്ക് കീർത്തിയെ വേണം...ഐ വാണ്ട് ഹേർ..."
അത് കേട്ടതും എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കീർത്തിയെ നോക്കി..അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്....എന്നെ വിട്ട് കൊടുക്കല്ലേന്നുള്ള മുഖഭാവത്തിൽ അവളെന്നെ നോക്കി കണ്ണ് നിറച്ചപ്പോ ഭ്രാന്ത് പിടിക്കുവായിരുന്നു എനിക്ക്....
" നിനക്ക് വേണ്ടി സ്വയം മരണം സ്വീകരിക്കാൻ നിൽക്കുന്ന ഇവനെയാണോ അതോ നിന്റെ ഈ ഭാര്യയെ ആണോ നീ ചൂസ് ചെയ്യുന്നേ...ചോയിസ് നിന്റെ ആണ്..."
*" അർജുൻ,,,,എന്റെ ജീവൻ നോക്കണ്ടടാ..കീർത്തിയെ വിട്ട് കൊടുക്കല്ലേടാ...എങ്ങനെയെങ്കിലും രക്ഷപെടാൻ നോക്ക്....അർജുൻ....പ്ലീസ്....എന്നെ നോക്കണ്ട....."*
ശരൺ വേദന കടിച്ചു പിടിച്ചോണ്ട് പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...
" കിട്ടിയത് ഒന്നും മതിയായില്ലേഡാ പന്ന ***മോനെ "
ന്ന് പറഞ്ഞോണ്ട് അയാൾ ശരണിനെ ഉന്നം വെച്ച് ഒരു കത്തി എറിഞ്ഞു...അത് കൃത്യം അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കൊള്ളുകയും അവൻ വെള്ളത്തിലെക്ക് മറിഞ്ഞു വീഴുകയും ചെയ്തു...
" എടാ...നീീ..."
ദേഷ്യം വന്ന് മുഖം എല്ലാം വലിഞ്ഞു മുറുകിയിരുന്നു...പാഞ്ഞു ചെന്ന് അവന്റെ മുഖത്തേക്ക് പഞ്ചു ചെയ്തു..അവിടെ ഒരു കാലനെ പോലെ ആയിരുന്നു എന്റെ ബിഹേവിയർ...ആകെ തലയ്ക്കു ഭ്രാന്ത് പിടിച്ച് എന്താ ചെയ്യുന്നെന്ന് കൂടി എനിക്ക് അറിയില്ലരുന്നു...
വഴക്കിന്റെ ഇടയിൽ തെറിച്ചു വീണ കത്തി എടുത്ത് അവൻ എന്റെ നേരെ വീശിയപ്പോ ചെറുതായിട്ട് ഒന്ന് മുറിഞ്ഞു...
അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കിയ ഞാൻ അവന്റെ വയറ്റിലേക്ക് കുത്തി..അലറിക്കൊണ്ട് പിന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്ത് ചെന്ന് മുട്ടുകുത്തിയിരുന്ന് ആളിക്കത്തുന്ന പകയോടെ അവനെ നോക്കി...
*" നീ ഈ ഭൂമിക്ക് ഭാരമായി ഇനിയും ജീവിച്ചു ഇരിക്കേണ്ട...എന്റെ അനിയത്തി മരിക്കാൻ കാരണം നീയും കൂടിയാ....എന്റെ അനിയത്തിക്ക് വേണ്ടി..."*
ന്ന് പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കിക്കൊണ്ട് ഞാൻ അലറി....
*" എന്റെ അച്ഛനെ വണ്ടി ഇടിപ്പിച് കൊന്ന നിനക്ക് ഞങ്ങടെ വേദന പറഞ്ഞാൽ മനസിലാവില്ല....ഇത് എന്റെ അച്ഛന് വേണ്ടി..."
കുത്തിയിറക്കിയ കത്തി വലിച്ചൂരി ഒന്നൂടി അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കത്തി വായുവിൽ കൂടി ഉയർന്നു പൊങ്ങി......
" ആആഹ്ഹ്ഹ്.........."
വായിൽ കൂടി ചോര ശർദിച്ച അവനെ നോക്കി ഒന്ന് പുച്ഛിച്ചു എന്റെ ശരണിനു വേണ്ടി അവന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കിയിട്ട് അവന്റെ നെഞ്ചിൽ ചവിട്ടി ആ പുഴയിലേക്ക് തള്ളി ഇട്ടു...
"* ഇനി ഒരു പെണ്ണിന്റെയും കണ്ണ് നീ കാരണം നിറയാൻ പാടില്ല...*"
അവനെ തള്ളി ഇട്ട സ്ഥലത്ത് കൂടി ചുമപ്പ് നിറത്തിലുള്ള രക്തം വെള്ളത്തിൽ കൂടി പരന്നു....
ശ്വാസം ഒന്ന് നീട്ടി വലിച്ച് പിന്നിലേക്ക് നോക്കിയതും കീർത്തി എന്നെ നോക്കി വിറച്ചോണ്ട് നിൽക്കുന്നു...അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ബോധം കെട്ടു എന്റെ കയ്യിലേക്ക് വീണു....വാടിയ താമര പോലെ തളർന്ന് എന്റെ കയ്യിൽ കിടക്കുന്ന അവളെ വേദന പോലും വകവയ്‌ക്കാതെ എടുത്തോണ്ട് ഞാൻ മുന്നിലേക്ക് നടന്നു നീങ്ങി....
____________________
[ കീർത്തി ]
കണ്ണ് തുറന്ന് നോക്കിയപ്പോ ഫാൻ സ്പീഡിൽ കിടന്ന് കറങ്ങുന്നതാണ് കണ്ടത്....ഞാൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോ അർജുൻ ടേബിളിൽ കയ്യിൽ തല വെച്ച് കണ്ണടച്ച് കിടക്കുന്നു....ഷർട്ടിൽ നിറച്ചും ചോരയാണ്...അത് കാണുമ്പോ ഓർമ വരുന്നത് അർജുൻ അയാളെ കൊല്ലുന്നതാണ്...
ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കിയപ്പോ താഴേക്ക് ചുടുരക്തം പതിക്കുന്നുണ്ട്...ഞെട്ടി അർജുനെ നോക്കിയപ്പോ അവന്റെ ഷർട്ടിൽ നിന്നുമാണ്....ഞാൻ അവന്റെ തല ഉയർത്തി എഴുന്നേൽപ്പിച്ചപ്പോ അവന്റെ ഷോൾഡർ മുറിഞ്ഞിട്ടുണ്ട്...അതിന്റെ ആണ് രക്തം...
"അർജുൻ....അർജുൻ.....എഴുന്നേൽക്ക്..."
തട്ടി വിളിച്ചെങ്കിലും അവനിൽ നിന്ന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി..അവന്റെ ബോഡി വീക്ക് ആയിട്ടുണ്ടെന്ന് മനസിലായത് കൊണ്ട് തന്നെ റൂമിന്റെ കബോർഡ് തപ്പി നോക്കിയപ്പോ അവിടെ ഫസ്റ്റ് എയ്ഡ് ബോക്സ് കണ്ടു...
എവിടുന്ന് തുടങ്ങണം,,,,എങ്ങനെ തുടങ്ങണം,,,എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല....നോക്കി നിന്നിട്ട് കാര്യം ഇല്ലാന്ന് മനസിലായത് കൊണ്ട് ഞാൻ പതിയെ അർജുന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഊരിയിട്ട് വളരെ ശ്രദ്ധയോടെ ഷർട്ട് ഊരി എടുത്തു...
വെള്ളം കൊണ്ട് ചോര മുഴുവനും തുടച് കളഞ്ഞ് പതിയെ മുറിവിൽ മരുന്ന് വെച്ചു...വേദന കൊണ്ട് നിരങ്ങുന്നൊക്കെ ഉണ്ടായിരുന്നു...
" അർജുൻ പ്ലീസ്...ഒന്ന് എഴുന്നേൽക്ക്.."
അവനെ ബെഡിലേക്ക് കിടത്താൻ വേണ്ടി വിളിച്ചതും കണ്ണുകൾ വളരെ ആയാസപ്പെട്ടു തുറന്നു...പതിയെ അവനെ എഴുന്നേൽപ്പിച്ചു തോളിലേക്ക് കൈ ഇടീപ്പിച്ചു ബെഡിലേക്ക് കിടത്തിയിട്ട് ഞാൻ ഫ്രഷ് ആകാൻ വേണ്ടി പോയി...
കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അർജുൻ ബെഡിൽ എഴുന്നേറ്റിരിക്കുന്നത് ആണ് കണ്ടത്...
" അർജുൻ..എന്തിനാ എഴുന്നേറ്റെ...കിടന്നോ..."
"പറഞ്ഞു നിൽക്കാൻ ടൈം ഇല്ല കീർത്തി...നമുക്ക് എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകണം..."
" പക്ഷേ നിങ്ങടെ ഈ അവസ്ഥയിൽ.."
" പറയുന്നത് കേട്ടാ മതി...എനിക്ക് കൊഴപ്പം ഒന്നുല്ല..."
ഞാൻ എന്തേലും പറയുന്നതിന് മുൻപേ വേദന പോലും വകവയ്ക്കാതെ ടൗവലും കൊണ്ട് ബാത്‌റൂമിലേക്ക് പോയി...ഞാൻ വേഗം ചെന്ന് റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് കുളിച്ചിട്ട് അർജുൻ ഇറങ്ങി വരുന്നത്....
ഇടതു കൈ മുറിഞ്ഞത് കാരണം പൊക്കാൻ ചെറിയൊരു പാട് ഒള്ളത് കൊണ്ട് വലതു കൈ കൊണ്ട് കഷ്ടപ്പെട്ട് മുടി തോർത്തുവാണ്...അത് കണ്ടപ്പോ എനിക്കെന്തോ പാവം തോന്നി...
ഞാൻ ചെന്ന് ആ ടവൽ മേടിച്ച് കൊറച്ച് പൊങ്ങി നിന്നിട്ട് തോർത്തി കൊടുക്കാൻ തുടങ്ങി...അവന്റെ അത്രേം പൊക്കം ഇല്ല...അതോണ്ടാട്ടോ...എന്നുവെച്ചു കുള്ളത്തി ഒന്നും അല്ല...അത്യാവശ്യം പൊക്കം ഒക്കെ ഒണ്ട്....
ഞാൻ തോർത്തികൊടുത്തോണ്ട് ഇരിക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതും എന്നെ കണ്ണിമ വെട്ടാതെ നോക്കി നില്ക്കുവാണ്...
അവന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകി...എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് കണ്ണുകളിലേക്ക് ഉറ്റുനോക്കി...അവന്റെ കാപ്പിക്കളറുള്ള കാന്ത കണ്ണുകളിലേക്ക് നോക്കിയതും ഞാൻ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ കണ്ണുകൾ പതിയെ അടച്ചു....
അവന്റെ ചുടു നിശ്വാസം എന്റെ നെറ്റിയിൽ പതിക്കുന്നതിനനുസരിച്ചു ഹൃദയമിടിപ്പും കൂടി കൂടി വന്നു....
പെട്ടെന്ന് എന്നെ തള്ളി മാറ്റിക്കൊണ്ട് തലയ്ക്കു ഒരു കൊട്ട് കൊടുത്ത് അർജുൻ തിരിഞ്ഞ് നോക്കാതെ കബോർഡിന്റെ അടുത്തേക്ക് നടന്നു...
എന്നെ നിന്നിൽ നിന്ന് അകറ്റാൻ നോക്കുവാണല്ലേ അർജുൻ...നിനക്ക് അതിന് സാധിക്കില്ല...കാരണം നീ എന്നെ പ്രണയിക്കുന്നുണ്ട്...നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...എന്തൊക്കെ സംഭവിച്ചാലും ഇനി ഈ കീർത്തി നിനക്ക് മാത്രം ഒള്ളത് ആയിരിക്കും അർജുൻ...നിനക്ക് മാത്രം...
ഷർട്ട് ഒക്കെ എന്റെ സഹായം ചോദിക്കാതെ കഷ്ടപ്പെട്ട് ഇടുന്നുണ്ട്...അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
വേഗം ടൈം കളയാതെ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു...ബസ്സിൽ തന്നെ ആയിരുന്നു...ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സീറ്റ്...ഞാൻ വിന്ഡോ സീറ്റ് തന്നെ പിടിച്ചു...രാത്രി ആയോണ്ട് നല്ല കാറ്റും തണുപ്പും ഒക്കെ കൊണ്ടോണ്ട് അർജുനെ നോക്കി ഇരിക്കാൻ എന്താ സുഖം..ഇവടെ ഒരാള് ആണേൽ ഇങ്ങനെ ഒരാൾ അടുത്ത് പോലും ഇല്ലാത്ത പോലെ ആണ് ഇരിക്കുന്നത്....
നാട്ടിൽ എത്തി വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് കേറി ചെല്ലുന്നത് കണ്ടിട്ട് അമ്മ എന്നോട് എന്തായിന്നൊക്കെ കണ്ണ് കൊണ്ട് ചോദിച്ചു...ഒന്നുല്ലാന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് ചിരിച്ചോണ്ട് ഞാൻ റൂമിലേക്ക് കേറി പോന്നു....
______________
നാട്ടിൽ വന്നിട്ടിപ്പോ ദിവസം മൂന്നായി..അർജുൻ എന്നിൽ നിന്ന് അകന്ന് നടക്കാൻ നോക്കുവാനെങ്കിലും ഞാൻ വിട്ടുകൊടുക്കില്ല...എപ്പോഴും എന്തേലുവൊക്കെ പറഞ്ഞ് അവന്റെ കൂടെ കാണും....
ഇന്ന് ഞങ്ങള് അമ്മേടെ തറവാട്ടിലേക്ക് പോകുവാണ്..അമ്മേടെ അനിയന്റെ മോൾടെ കല്യാണം ആണ്...കല്യാണത്തെലെന്നെ ചെല്ലണം ന്ന് പറഞ്ഞോണ്ട് വൈകുന്നേരം തന്നെ ഞാനും അമ്മയും റെഡി ആയി...അർജുൻ പുറത്ത് നിന്ന് വന്നപ്പോ കൊറച്ചു താമസിച്ചത് കൊണ്ട് അവിടെ ചെന്നപ്പോ സമയം 8 മണി ആവാറായിരുന്നു...
അവിടെ ചെന്നപ്പോ മൈലാഞ്ചി ഇടീൽ ചടങ്ങ് ഒക്കെ തുടങ്ങിയിരുന്നു...അർജുൻ ഒരു വെള്ള ഷർട്ടിൽ കടുനീല പാറ്റേൺ ഡിസൈൻ..ഞാൻ കടുനീല സാരിയിൽ വെള്ള കല്ല് പിടിപ്പിച്ചത്...മാച്ച് ആയിട്ട് ഇരിക്കട്ടെ...അര്ജുന് അത് ഇഷ്ടായില്ലന്ന് ആ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി...
അവിടെ ഒള്ളോരോടൊക്കെ പെട്ടെന്ന് തന്നെ കൂട്ടായത് കൊണ്ട് എല്ലാരും കൂടെ മൈലാഞ്ചി ഇടാൻ എന്നെയും വിളിച്ചോണ്ട് പോയി..അർജുനെ ആരൊക്കെയോ ഓരോ കാര്യം പറഞ്ഞ് വിളിച്ചോണ്ട് പോയി....
കല്യാണപ്പെണ്ണിന്റെ കയ്യിൽ മൈലാഞ്ചി ഇട്ട് കഴിഞ്ഞ് കൊറച്ചു കഴിഞ്ഞപ്പോ എന്റെയും തീർന്നു...അവരോടു കൊറേ മിണ്ടിയും പറഞ്ഞുവിരുന്ന് മൈലാഞ്ചി ഉണങ്ങാൻ ആയി വരുന്നതേ ഒള്ളൂ...
ഞാൻ അർജുനെ ചുറ്റും നോക്കി നിക്കുമ്പോ ആണ് മുകളിൽ അവൻ ഏതോ പെണ്ണിനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടത്...എന്നോട് പോലും ഇങ്ങനെ സംസാരിച്ചിട്ടില്ല...ദുഷ്ടൻ...
പിന്നെ അവിടെ ഇരിക്കപ്പൊറുതി കിട്ടാത്തൊണ്ട് അവരോടു ഇപ്പൊ വരാന്ന് പറഞ്ഞ് ഞാൻ വേഗം മുകളിൽ ചെന്ന് നോക്കിയപ്പോ കാണുന്നില്ല...
ഞാൻ മുഖം വീർപ്പിച്ചൊണ്ട് താഴേക്ക് പോകാൻ തിരിഞ്ഞതും ആറുമായിട്ടോ കൂട്ടി മുട്ടി...എന്റെ നോട്ടം നേരെ ചെന്ന് പതിഞ്ഞത് എന്റെ മൈലാഞ്ചി മുഴുവൻ പതിഞ്ഞ ആ ഷർട്ടിൽ ആണ്...മുഖം ഉയർത്തി നോക്കിയതും അർജുനെ കണ്ട് ഞാൻ ചിരിക്കണോ കരയണോ ന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു...അവൻ എന്നെ തുറിച്ചു നോക്കി ** ഡീീീ** ന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവനെ തട്ടി മാറ്റി പുറകോട്ട് നോക്കി നാക്ക് നീട്ടിക്കാണിച്ചു ഓടി...
താഴേക്ക് ചെന്ന് കിതച്ചോണ്ട് പുറകിലേക്ക് നോക്കി ശ്വാസം വലിച്ച് വിട്ടതും ആരോ ഞൊടിയിടയിൽ എന്റെ കൈ പിടിച്ച് ഏതോ മുറിയിൽ കേറ്റി കുറ്റിയിട്ടു....
മുറിയിലെ വെളിച്ചത്തിൽ ഞാൻ നോക്കിയതും അർജുൻ മീശ പിരിച് താടി തടവി എന്നെ നോക്കി പുരികം പൊക്കി കാണിച്ചു....
" എവിടേക്കാ നീ ഓടി പോകുന്നെ..എന്റെ വൈറ്റ് ഷർട്ടിൽ ഈ കുന്തം തേച് വെച്ചിട്ട് അങ്ങനെ അങ്ങ് പോകാന്നു വിചാരിച്ചോ...?? "
" അ...അത്...അത് പിന്നെ ഞാൻ...അറിയാതെ..."
" ഓഹോ......"
ന്നും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് നടന്നതും ഞാൻ പതിയെ പിന്നിലേക്ക് ഓരോ സ്റ്റെപ്പും എടുത്തു വെച്ചു...അവസാനം ഭിത്തിയിൽ തട്ടി നിന്നു...
"മ...മര്യാദക്ക് മാറി നിന്നോ...അ..അല്ലെങ്കിൽ ഞാൻ ബാക്കി കൂടെ തേക്കും..."
" ഓഹോ...അങ്ങനെ ആണോ...എന്നാ ഒന്ന് കാണണല്ലോ അത്...തേക്കടി..തേക്കാൻ...."
ന്ന് പറഞ്ഞ് ഒന്നൂടി അടുത്തേക്ക് ചേർന്ന് നിന്നതും ഞാൻ കണ്ണും പൂട്ടി ഒന്നൂടി തേക്കാൻ നിന്നതും എന്റെ കൈ പിടിച്ചു തിരിച്ച് എന്നെ കറക്കി തിരിച്ചു നിർത്തി...
എന്റെ തോളിൽ അവന്റെ കട്ടത്താടി അമർന്നതും ഞാൻ അവിടെ കെടന്ന് തുള്ളി....
അപ്പൊ തന്നെ അർജുന്റെ ഫോൺ ബെൽ അടിച്ചതും അവൻ ആരോടൊക്കെയോ എന്തൊക്കെയോ പറഞ്ഞ് എന്നെ നോക്കി * ഇന്ന് റൂമിലേക്ക് വാടി...കാണിച്ച് തരാം * ന്ന് പറഞ്ഞ് ഡോർ തുറന്ന് പോയി...
_________________
രാത്രി പതിനൊന്നര ഒക്കെ ആയപ്പോ എല്ലാരും തന്നെ സ്വന്തം റൂമിലേക്ക് ചെന്ന് ഉറങ്ങാൻ പോയി...
ഞാൻ റൂമിലേക്ക് പമ്മി പമ്മി ചെന്ന് ഒളിഞ്ഞു നോക്കിയെങ്കിലും അർജുനെ കണ്ടില്ല...റൂം മുഴുവൻ തപ്പിയെങ്കിലും കാണാൻ ഇല്ലാരുന്നു...
എവിടെ പോയിന്നു വിചാരിച്ചു നിക്കുമ്പോ ആണ് ടെറസിൽ ഒരു നിഴൽ കണ്ടത്...അങ്ങോട്ട് ചെന്നതും തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
ഞാൻ പുറകിലൂടെ ചെന്ന് പതിയെ അവന്റെ തോളിൽ കൈ വെച്ചു..ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരാശ്വാസം വീണത് ഞാൻ ശ്രദ്ധിച്ചു....
" അർജുൻ,,,എന്താ ഇവിടെ വന്ന് നിക്കുന്നെ...."
" നീ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നേ...ഞാൻ എവിടെ വേണേലും നിക്കും...അതൊന്നും നിന്നെ ബോദിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല..."
"എന്തിനാ അർജുൻ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ...അതിനും മാത്രം ഞാൻ എന്താ ചെയ്തെ..."
" നീ എന്തിനാ കീർത്തി...എന്റെ ലൈഫിൽ ഒരു ഇത്തിൾ കണ്ണിയെ പോലെ പറ്റിപിടിച്ചു നിൽക്കുന്നത്...
എന്റെ കൂടെ നിനക്ക് ചെലപ്പോ നല്ലൊരു ലൈഫ് കിട്ടില്ല..നീ എന്നെ മറന്നേക്ക്...നമ്മക്ക് പിരിയാം...ഞാൻ മുന്നിൽ നിന്നോണ്ട് നിന്റെ കല്യാണം നടത്തിത്തരാം..."
" എ...എന്താ പറഞ്ഞെ....പിരിയാന്നോ ??? അത്രയ്ക്ക് എന്നെ സഹിക്കാൻ പറ്റാണ്ടായോ...എന്തിനാ അർജുൻ എന്നെ നിന്നിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത്...നീ എന്നെ സ്നേഹിക്കുന്നുണ്ട്..നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലേ നീ...??? പറയ്...പറയാൻ......"
അവന്റെ ഷർട്ടിൽ കുലുക്കിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞോണ്ട് ചോദിച്ചു..
" ഞാ...ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല.."
അവൻ പറഞ്ഞത് കേട്ടതും ഞാൻ രണ്ടടി പുറകോട്ട് നീങ്ങി...
" പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ജീവിച്ചു ഇരിക്കുന്നെ...നിനക്ക് എന്നെ വേണ്ടേൽ പിന്നെ എനിക്കി ജീവിതം വേണ്ട അർജുൻ...ബട്ട് സ്റ്റിൽ ഐ ലവ് യൂ...."
ന്നും പറഞ്ഞോണ്ട് മുന്നും പിന്നും ആലോചിക്കാതെ ഞാൻ ടെറസിൽ നിന്ന് എടുത്തു ചാടാൻ നിന്നു....ഞാൻ ചാടാൻ തുടങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു...
കരഞ്ഞോണ്ട് ആ കണ്ണുകളിലേക്ക് നോക്കിയതും കവിളിലേക്ക് നോക്കി ഒറ്റ അടി ആയിരുന്നു...
" നിനക്കെന്താടി ഭ്രാന്ത് ആണോ...????
എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...ഇനി ഞാൻ കാരണം നിനക്ക് എന്തേലും സംഭവിച്ചാൽ അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല...അതോണ്ടാടി നിന്നെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നത്..അപ്പൊ അവള്.....
ഒരെണ്ണം വെച്ച് തന്നാൽ ഒണ്ടല്ലോ...
ഇഷ്ടാടി എനിക്ക്....ഒരുപാട് ഇഷ്ടാ നിന്നെ.. എന്റെ ജീവനേക്കാൾ ഇഷ്ടാ..."
ന്ന് പറഞ്ഞ് അവൻ എന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു...ഞാനും അവനെ ഇറുക്കി കെട്ടിപ്പിടിച്ചു...എത്ര നേരം അങ്ങനെ നിന്നുന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല....
" കീർത്തി...ഡീ...കരയല്ലേ...ആരേലും കണ്ടാൽ...വാ..."
അവന്റെ കൂടെ മുറിയിലേക്ക് നടക്കുമ്പോ എന്റെ ഉള്ളിൽ മഞ്ഞു വീണ ഫീലിംഗ്സ് ആയിരുന്നു...മുറിയിൽ എത്തിയതും അവള്ടെ ഇപ്പോഴത്തെ സാട് മൂഡ് മാറ്റാൻ വേണ്ടി അവൻ പറഞ്ഞു തുടങ്ങി....
" ഡീ പെണ്ണെ..."
" മ്മ്...."
" ഡീ..നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ..."
" എങ്ങോട്ട്...?? "
" നീ വാ പെണ്ണെ..."
അതും പറഞ്ഞോണ്ട് പുറത്ത് ഇരുന്ന ബുള്ളറ്റ് വഴിയിലെക്ക് ഉന്തി ഇറക്കി...ഗേറ്റ് അടച്ചിട്ട് അവളും അവന്റെ തോളിൽ പിടിച്ച് പുറകിൽ കേറി....രാത്രിയിൽ കൂടെ തന്റെ പാതിയുമായി ഒരു ബുള്ളറ്റ് യാത്ര....പറഞ്ഞറിയിക്കാൻ പറ്റുന്നില്ല....ഉഫ്ഫ്....😍
വണ്ടി ചെന്ന് നിന്നത് ബീച്ചിൽ ആണ്...കൈകൾ കോർത്തു പിടിച്ച് അവർ ആ പൊടിമണ്ണിൽ കൂടി നടന്ന് നീങ്ങി...കാറ്റ് കൊണ്ട് അവളുടെ മുടി അവന്റെ മുഖത്ത് തട്ടി പറക്കുന്നുണ്ടായിരുന്നു....
" അജുവേട്ടാ...."
" ങേ...എന്തോ എങ്ങനെ..ഏട്ടാന്നോ..."
അവന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി..
" നിന്നെ ഞാൻ ഇപ്പൊ എന്താ വിളിക്കാ,,.ആാാഹ്...കീർത്തി,,,കീറുന്ന് വിളിക്കാം..." 😂
" അയ്യേ ഡാ ദുഷ്ട...."
ന്ന് പറഞ്ഞ് അവൾ അടിക്കാൻ തുടങ്ങിയതും അവൻ അവിടുന്ന് എഴുന്നേറ്റ് ഓടി...തിരമാലകൾക്ക് ഇടയിലൂടെ അവൻ ഓടിയതും അവൾ അടിച്ചു വരുന്ന തിരമാലയിൽ ബാലൻസ് കിട്ടാതെ വീണു...മുഴുവൻ നനഞ്ഞു കുളിച്ച അവൾ അവനെ അരിശത്തോടെ നോക്കി...
" അയ്യേ...സാരി മുഴുവൻ നനഞ്ഞു..കണ്ടോ..എന്നാ പണിയാ കാണിച്ചേ. ഇനി ഇതും കൊണ്ട് വീട്ടിലേക്ക് കേറി ചെന്നാൽ...ഹോ...ആലോചിക്കാൻ പോലും വയ്യാ.."
അവളെ ആ നനഞ്ഞ കോലത്തിൽ കാണുമ്പോ തന്നിൽ എന്തൊക്കെയോ വികാരങ്ങൾ വരുന്നത് അവൻ അറിഞ്ഞു...ഇനിയും ഇവിടെ നിന്നാൽ കണ്ട്രോൾ പോകുന്നു മനസിലായത് കൊണ്ട് അവൻ അവളെയും ഉന്തിക്കൊണ്ട് നേരെ വണ്ടിയുടെ അടുത്തേക്ക് പോയി...വീട്ടിൽ എത്തിയിട്ട് ഒച്ച കേക്കാതെ വണ്ടി താഴെ സ്റ്റാൻഡിൽ ഇട്ടു..
മുഴുവൻ നനഞ്ഞ് കുളിച്ച് നിൽക്കുന്ന അവൾ വേഗം റൂമിലേക്ക് ചെന്നു...അവളുടെ പുറകെ റൂമിലേക്ക് ചെന്ന അവൻ തെന്നി മാറിയ അവളുടെ സാരിയിൽ കൂടി അവളുടെ വയറിലേ കുഞ്ഞ് മറുകിലേക്ക് നോക്കി...അവൾ തന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ഒന്നും അവൻ ശ്രദ്ധിച്ചില്ല...
അവളെ ഈ കോലത്തിൽ കാണുമ്പോ തനിക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നുന്നത് പോലെ അവന് ഫീൽ ചെയ്തു...അവളുടെ അടുത്തേക്ക് ചെന്ന് ആ കുഞ്ഞ് മുഖത്തേക്ക് നോക്കി..അവൾ അവനോടു എന്തൊക്കെയോ ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട്...അവനൊന്നും മിണ്ടാതെ അവള്ടെ വാ പൊത്തിപിടിച്ചു അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു...
അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ പിടി മുറുകി തന്നെ ആയിരുന്നു...പതിയെ തന്റെ എതിർപ്പുകൾ മാറിയത് അവൾ അറിഞ്ഞു...അവന്റെ കൈകൾ അവളുടെ വായിൽ നിന്ന് എടുത്തു....
പതിയെ തന്റെ മിഴികൾ അടച്ചതും റോസാപ്പൂ ഇതൾ പോലെയുള്ള അവളുടെ നനുത്ത ചുണ്ടിലേക്ക് അവൻ തന്റെ അധരങ്ങൾ അടുപ്പിച്ചു...
അതെ സമയം അവന്റെ കൈകൾ വെളുത്തു തുടുത്ത അവളുടെ വയറിൽ കൂടെയും പുറം കഴുത്തിൽ കൂടെയും ഇഴഞ്ഞു നടക്കുന്നത് അനുസരിച്ചു അവളുടെ കൈ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു...
പെട്ടെന്ന് ബോധം വന്നപോലെ അവനെ തള്ളിമാറ്റി നാണം കൊണ്ട് തല താഴ്ത്തിയതും അർജുൻ അവളെ കറക്കി തന്നിലെക്ക് ചേർത്ത് മുടി വകഞ്ഞ് മാറ്റി പിൻകഴുത്തിൽ ചുംബിച്ചു....തന്റെ ശരീരത്തിൽ കൂടി എന്തോ തരിപ്പ് കേറിയത് പോലെ തോന്നിയതും അവൾ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
ഒരു ചെറുപുഞ്ചിരിയാലെ റൂമിലെ ജനലിൽ കൂടി പടർന്നിറങ്ങുന്ന നിലാവെളിച്ചത്തേ സാക്ഷിയാക്കി അവൻ അവളെയും കൊണ്ട് ബെഡിലേക്ക് ചാഞ്ഞു....
_______________
( 7 മാസങ്ങൾക്കു ശേഷം )
" മോളെ കീർത്തി...."
"ആഹ്...വരുന്നു അമ്മേ...."
വീർത്ത വയറിൽ കൈ താങ്ങി പിടിച്ച് കീർത്തി പതിയെ ഹാളിലേക്ക് നടന്നു വന്നു....
" മോളെ...ന്യൂസ് നോക്ക്...അർജുൻ tv യിൽ ലൈവ് ആണ്..."
അത് കേട്ടതും ചിരിച്ചു കൊണ്ട് അവൾ tv യിലേക്ക് നോക്കി....സെക്സ് റാക്കറ്റിന് വേണ്ടി തട്ടിക്കൊണ്ട് പോയ പെൺകുട്ടികളെ രക്ഷിച്ചേന്ന വാർത്ത കേട്ട് അവൾക് തന്റെ ഭർത്താവിനെ കുറിച്ച് അഭിമാനം തോന്നി...
തന്റെ വയറ്റിലേക്ക് കൈ വെച്ച് അവൾ പുഞ്ചിരിച്ചു....
മുറിയിലേക്ക് പതിയെ നീങ്ങിയ അവൾ ഫോണിലെ അവന്റെ ഫോട്ടോയിലേക്ക് ഇമ ചിമ്മാതെ നോക്കി...
തനിക്ക് ആറാം മാസം ആയത് കൊണ്ട് ഇപ്പൊ തന്റെ വീട്ടിൽ ആണ്...അർജുൻ ഒരുപാട് എതിർത്തിരുന്നു എങ്കിലും താൻ തന്നെ ആണ് അവനെ സമാധാനിപ്പിച്ചത്...
പക്ഷേ,,,തനിക്കിപ്പോ അർജുൻ ഇല്ലാതെ പറ്റുന്നില്ല...ഓരോ നിമിഷവും അവൻ അടുത്ത് വേണമെന്ന് തോന്നുന്നു...
" വാവേ,,,,നിന്റെ അച്ഛന് നമ്മളോട് ഒരു സ്നേഹവും ഇല്ല..കണ്ടില്ലേ വരാണ്ട് ഇരിക്കുന്നത്..ഇനി വന്നാ നമക്ക് മിണ്ടണ്ടാട്ടോ..."
ഞാൻ അത് പറഞ്ഞു തീർന്നതും കുഞ്ഞ് ചവിട്ടുന്നു...അച്ഛനെ പറഞ്ഞപ്പോ ഇഷ്ടപ്പെട്ടില്ല...😅
" അച്ചോടാ കുഞ്ഞു...അമ്മ ചുമ്മാ പറഞ്ഞതാട്ടോ...അച്ഛന് നമ്മളോട് വല്യ സ്നേഹാണ്...നിന്റെ അച്ഛൻ ഒരു റിയൽ ഹീറോ ആണ് വാവേ...ഒരാള്ടെ ജീവൻ എടുക്കാൻ ആർക്കും പറ്റും,,പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാ ഏറ്റവും വലിയ കാര്യം..."
" ആണോ...."
പെട്ടെന്ന് അങ്ങനെ ഒരു അശരിരി കേട്ടതും കീർത്തി പതിയെ തിരിഞ്ഞു നോക്കി...
അർജുൻ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നു....
" ഹ്മ്മ്...വന്നോ...?? "
" അങ്ങനെ വരാതെ ഇരിക്കാൻ പറ്റില്ലല്ലോ...ജൂനിയർ അർജുൻ ഇവിടെ ഇരിക്കുമ്പോ എനിക്ക് സ്വസ്ഥം ആയിട്ട് ഇരിക്കാൻ പറ്റുവോ..അല്ലേടാ കുഞ്ഞുസെ..."
ന്ന് പറഞ്ഞ് അവൻ അവളുടെ വയറിൽ മൃദുവായി തലോടി...അവനെ നോക്കി കണ്ണ് നിറയ്ക്കുന്ന അവളെ കണ്ടതും അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു..
" എന്തിനാ എന്റെ കാന്താരി ഇങ്ങനെ കണ്ണ് നിറയ്ക്കുന്നേ...?? "
" നീ ഇല്ലാതെ പറ്റുന്നില്ല അർജുൻ...ഞാൻ...ഞാൻ കൂടെ വന്നോട്ടെ..."
അവനെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ നിറുകയിൽ അവൻ ചുംബിച്ചു...
" നിന്റെ ഈ അസുരൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാവും മോളെ...നീ ഈ അസുരന്റെ പെണ്ണാണ്...ഇടനെഞ്ചിൽ ചേർത്ത് വെച്ച നമ്മുടെ പ്രണയത്തിന് സൗന്ദര്യം കൂട്ടാൻ ഇനി നമ്മുടെ കുഞ്ഞും കാണും...എന്റെ മോള് അതൊന്നും ആലോചിക്കാതെ മര്യാദക്ക് ഉറങ്ങാൻ നോക്ക്...ഹ്മ്മ്...വേഗം..."
അവൻ ഇറങ്ങാൻ തുടങ്ങിയതും അവൾ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു....
" പോകല്ലേ...ഞാനും കുഞ്ഞും തനിച്ചാവും...."
അവൾ പറഞ്ഞത് കേട്ടതും അവൻ ചെറുപുഞ്ചിരിയാലെ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....പതിയെ മുടിയിഴകളിൽ തലോടി....
കാത്തിരിപ്പാണ്___❤
തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്___❤
ഇണ പിരിയാത്ത പ്രണയ നിമിഷങ്ങളിൽ കൂടെ ശിവനും പാർവതിയും ചേർന്നുള്ള അർഥനാരീശ്വരനെ പോലെ അവർ ജീവിതം നയിക്കട്ടെ....ഈ ജന്മം മാത്രം അല്ല ബാക്കി ഏഴു ജന്മവും___❤
💓 ___ശുഭം!!!___💓
________________________________
Courtesy : Twinkle AS
📤കട്ടക്കലിപ്പൻ📤