Mizhikal Paranja Pranayam - 71 to 80 | മിഴികൾ പറഞ്ഞ പ്രണയം
Mizhikal paranja paranayam
💕മിഴികൾ പറഞ്ഞ പ്രണയം 💕
Prev Part 👉 പറയാൻ മറന്ന പ്രണയം 61 to 70
◆◆◆◆◆ ☆ ◆◆◆◆◆
പാർട്ട് 71
ഹാപ്പി അഡ്വാൻസ് മാരീഡ് ലൈഫ് മൈ എക്സ് വൈഫ്. ഓഹ് സോറി സോറി എക്സ് വൈഫ് ആകാൻ മൂന്ന് മാസം കൂടിയുണ്ടല്ലേ.
ഹാപ്പി അഡ്വാൻസ് മാരീഡ് ലൈഫ് മൈ സ്വീറ്റ് വൈഫ്.
അവൾ കേട്ടത വിശ്വസിക്കാനാവാതെ അവനെ നോക്കി. തന്നെയാർക്കും വിട്ടു കൊടുക്കില്ലെന്ന് ഒരായിരം വട്ടം പറഞ്ഞവൻ തന്നെയാണോ ഈ പറഞ്ഞത്.
കൺഗ്രാചുലേഷൻ സാലിം അൻവർ അവൻ സാലിക്ക് കൈ കൊടുത്തു.
അപ്പൊ വക്കീലേ വിവാഹം വേറെ ഉറപ്പിച്ച സ്ഥിതിക്ക് എന്റെ കൂടെ മൂന്ന് മാസം താമസിക്കുകയെന്ന് വെച്ച അതിനി ശരിയാവില്ല. ഇവരാണ് ഈ കേസ് ഇവിടെ വരെ എത്തിച്ചത്. അപ്പൊ ഇവരുമായിട്ട് തന്നെ ആലോചിച്ചു എന്താ തീരുമാനം എന്ന് എന്നെ വിളിച്ചു പറഞ്ഞ മതി. എന്ത് തന്നെയായാലും സന്തോഷത്തോടെ ഞാനത് സ്വീകരിക്കും. കാരണം എന്റെ ഭാര്യയുടെ സന്തോഷം ആണ് എന്റെയും.
അവന്റെ ഓരോ വാക്കിലും പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു. അവളെ അത് കീറി മുറിക്കുന്നത് പോലെ തോന്നി.
സഫുവിന് മാത്രമല്ല അവിടെ നിൽക്കുന്ന ഓരോരുത്തർക്കും അവന്റെ ഈ മാറ്റം വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
പിന്നെ റൈബാൻ എടുത്തു വെച്ചു സ്റ്റൈലിൽ അവിടെ നിന്നും ഇറങ്ങിപ്പോയി. എല്ലാവരും മുഖത്തോട് മുഖം നോക്കി നിന്നു. ഒരു വഴക്ക് പ്രതീക്ഷിച്ചു നിന്ന എല്ലാവരും പ്ലിംഗ് ആയി എന്ന് പറയുന്നതാവും ശരി. ഏറ്റവും കൂടുതൽ ഞെട്ടൽ സാലിക്ക് ആയിരുന്നു. ഇവൻ ഇങ്ങനെ കേറി ഷൈൻ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവൻ സഫുനെ നോക്കി. അവളും ഷോക്ക് അടിച്ച പോലെ നിന്നിട്ട് ഉള്ളത്. ഇന്നലെ രാവിലെയാണ് അവളുടെ ഉപ്പ എന്നെ കാണാൻ വന്നത്. വന്നത് വെറുതെയായിരുന്നില്ല. സഫുനെ സ്വീകരിക്കാൻ തയ്യാറാണോന്ന് നേരിട്ട് ചോദിച്ചു. ഞാൻ സമ്മതിച്ചില്ലെങ്കിൽ അവർ മറ്റൊരു ചെറുക്കനെ അന്വേഷിക്കും. അത് കൊണ്ട് തന്നെയാണ് ഒന്നും ആലോചിക്കാതെ സമ്മതിച്ചത്. പക്ഷേ ഫൈസി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. എന്നാലും എന്തായിരിക്കും അവന്റെ മനസ്സിൽ.
അവൻ സ്റ്റേഷനിലേക്ക് പോകാൻ ടൈം ആയിന്ന് പറഞ്ഞു പോയി. ഉപ്പയും സമീർക്കയും വീട്ടിലേക്കും. അവളെ വിളിച്ചെങ്കിലും പോയില്ല. ഓഫീസിലേക്ക് പോകേണ്ട അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു തേജ വിളിച്ചിരുന്നു. അത് കൊണ്ട് ഓഫീസിലേക്ക് പോയി. അവൾ വിവാഹത്തെ പറ്റി ആരോടും ഒന്നും ചോദിച്ചില്ല. അവളോട് ഉപ്പയും സമീർക്കയും ഒന്നും പറഞ്ഞും ഇല്ല. ഇവർ സാലിയുമായി വിവാഹം ഉറപ്പിച്ചെങ്കിൽ എനിക്ക് അതിന് സമ്മതിചെ പറ്റു. സാലി എന്നല്ല അവർ ചൂണ്ടികാണിക്കുന്ന ആരെയും എനിക്ക് സ്വീകരിച്ചേ പറ്റു. പക്ഷേ നെഞ്ച് കീറിമുറിക്കുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു. ഫൈസിയെ അല്ലാതെ ഭർത്താവിന്റെ സ്ഥാനത് വേറൊരാൾ അവൾക്കത് ആലോചിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
********
എന്താടാ ഇങ്ങനെ നോക്കുന്നെ. അജു കിളി പോയ പോലെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഫൈസി ചോദിച്ചു.
എന്തൊക്കെയാ ഇപ്പൊ ഞാൻ കണ്ടേ. നീ അവളോട് എന്താ പറഞ്ഞെ
നീ കേട്ടില്ലാരുന്നോ.എന്റെ ഭാര്യയോട് വിവാഹത്തിന് ഒരു ആശംസകൾ നേർന്നത.
എന്താ ഉദ്ദേശം. ആ സാലിക്ക് അവളെ കൊടുക്കാൻ തന്നെയാ
അവൾക്ക് അവനെ വേണമെങ്കിൽ അവൾ അവന്റെ കൂടെ ജീവിച്ചോട്ടെടാ. സ്നേഹിക്കുന്നവർ തമ്മിൽ അല്ലേ ഒന്നിച്ചു ജീവിക്കേണ്ടത്.
എന്നെ അങ്ങ് കൊല്ല് നീ. നിന്റെ കൂടെ നടന്നു എനിക്ക് ഇപ്പൊ വട്ടാവോന്ന സംശയം. ഇവളെയും മടുത്തോ.
ഇവളെയും മടുത്തൊന്ന് ചോദിക്കാൻ വേറെയേത് പെണ്ണടാ പട്ടീ എനിക്കുള്ളത്.
നീ മറന്നു കാണും ഞാൻ മറക്കില്ല. ആ അൻസിയുടെ പേരും പറഞ്ഞു എന്തൊക്ക പുകിലാ നീ ഉണ്ടാക്കിയത്. സഫുനെ കണ്ടപ്പോൾ പ്ലേറ്റ് അട്ടിമറിച്ചു അത് പ്രണയമല്ല അട്ട്രാക്ഷൻ ആണെന്ന് പറഞ്ഞു ഇവളെ പിറകെ പോയി.സഫു നിന്റെ ഭാര്യയായത് കൊണ്ടും എനിക്ക് അവളെ ഇഷ്ടം ആയത് കൊണ്ടും ഞാൻ കഷമിച്ചു. ഇപ്പൊ ദേ ഇവളോട് പറഞ്ഞത് കേട്ടു മോന്തകിട്ട് ഒന്ന് തരാനാ തോന്നുന്നേ.
എന്നാ തല്ല്... തല്ലെടോ.. അവൻ അജുവിന്റെ മുന്നിൽ പോയി നിന്നു.
എന്താടാ നിനക്ക് പറ്റിയെ. അവളെ നിനക്കിനി വേണ്ടേ.
നീയും കണ്ടതല്ലേ ആ കുരിപ്പ് പറഞ്ഞത്. അവനെ കെട്ടാൻ സമ്മതം ആണെന്ന്.
ഞാനെന്താ പിന്നെ വേണ്ടേ. എനിക്ക് നീയില്ലാതെ പറ്റില്ല. ഈ കല്യാണത്തിന് സമ്മതിക്കരുത് എന്നൊക്കെ പറഞ്ഞു കരഞ്ഞു അവളെ കാല് പിടിക്കണമായിരുന്നോ. നാണം കെടുന്നതിനും ഒരു പരിധിയില്ലെടാ. എത്രയെന്ന് വെച്ചാ ഇങ്ങനെ നിലയും വിലയും കളഞ്ഞു അവളെ മുന്നിൽ.... അവൻ ദേഷ്യത്തോടെ കാറിൽ ആഞ്ഞു തല്ലി. കൈ വേദനഎടുത്തതും അവൻ നിന്ന് പുളഞ്ഞു. അജു അവന്റെ കൈ നോക്കി.
എന്താടാ പന്നി ഇത്. കൈ മുഴുവൻ നീര് വന്നു വീർത്തല്ലോ. നീ കാണിച്ചൊന്നും ഇല്ലേ.
കാണിച്ചത ആ പിശാചിനോടുള്ള ദേഷ്യത്തിനു അന്ന് ഓഫീസിൽ വെച്ച് ഗ്ലാസിന് വെച്ചടിച്ചു. വീണ്ടും മുറിഞ്ഞു. ഇൻഫെക്ഷൻ ആയോന്ന് ഇപ്പൊ ഡൌട്ട്. ഇന്നലെ രാത്രി നല്ല പനിയും ഉണ്ടാരുന്നു.
വാ പോയി കാണിച്ചു വരാ.
വേണ്ട ടാബ് കഴിച്ചിന്. മാറിയില്ലെങ്കിൽ വൈകുന്നേരം പോകാം. എനിക്ക് ഇന്ന് ഓഫീസിൽ കുറച്ചു പണിയുണ്ട്. നാളെയാ എന്റെ പ്രൊജക്റ്റ് മീറ്റിങ്. നമുക്ക് പിന്നെ സംസാരിക്കാം. അവൻ വേഗം പോയി.
****
അവൾ ഓഫീസിൽ എത്തിയതും ഇത് വരെയില്ലാത്ത എന്തൊക്കയോ അസ്വസ്ഥത തോന്നി. ഫൈസിയെ ഫേസ് ചെയ്യാൻ ചെറിയ പേടിയും ഉണ്ടാരുന്നു. എങ്ങനെയാ പ്രതികരിക്കാന്ന് അറിയില്ല. മൂക്കത്ത ദേഷ്യം കലിപ്പന്. വരുന്നിടത്തു വെച്ച് കാണാം അത്രന്നെ. അവൾ അകത്തേക്ക് കയറി. എങ്കിലും ആകെയൊരു പരവേശം പോലെ. അവൾ കുപ്പിയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു. പെട്ടെന്ന ആരോ കുപ്പിക്ക് ഒരു തട്ട് കൊടുത്തത്. വെള്ളം മൂക്കിലും തരിപ്പിലും ഒക്കെ കയറി ചുമച്ചു പണ്ടാരടങ്ങി അവൾ കലിപ്പോടെ മുന്നിൽ നോക്കിയതും തേജ ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു.
സോറി അറിയാതെ പറ്റിപ്പോയതാ.
അവന്റെ ഒരു സോറി മനപ്പൂർവം ചെയ്തിട്ട് ആക്ടിങ്ങും. അവൾ കയ്യിലിരുന്ന കുപ്പിയും വെള്ളവും ഒറ്റ മറിക്കൽ അവന്റെ ദേഹത്തേക്ക്.
ഹൌ ഡെർ യൂ
അവൾ ഞെട്ടിപകച്ചു നിന്നു. ഫൈസി മുന്നിൽ മുഖത്തും ദേഹത്തും എല്ലാം വെള്ളം ആയിന്. തേജ എവിടെ പ്പോയി. അവൾ നോക്കി. തൊട്ടടുത് തൂണിനു പിറകിൽ നിന്നു അവളെ നോക്കി കണ്ണടച്ച് കാണിച്ചു. ഫൈസിയുടെ കലിപ്പൻ മോന്ത കണ്ടതും ദേഷ്യം മാറി പേടിയായി പിന്നെ.
സോറി..... അറിയാതെ.... അവൾ വിക്കി വിക്കി പറഞ്ഞു. ഞാൻ തുടച്ചു തരാം അവൾ ടവ്വൽ എടുത്തു അവന്റെ മുഖത്തിന് നേരെ കയ്യോങ്ങിയതും അവൻ കൈ തട്ടി മാറ്റി. നീയിപ്പോ എന്റെ ഭാര്യയല്ല. മറ്റൊരുത്തന്റെ ഭാര്യയാവാൻ പോകുന്നവളാണ് സൊ കീപ്പ് യുവർ ഡിസ്റ്റൻസ്.
ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. ആലുവ മണപ്പുറത്തു വെച്ചു കണ്ട ഭാവം പോലും ഇല്ല. അവൻ പറഞ്ഞ വാക്കുകൾ തന്റെ നെഞ്ചിൽ കുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്.
തേജാ അവൻ ഉച്ചത്തിൽ വിളിച്ചു.
അവൻ ഓടി വന്നു.
അവൻ ടവ്വൽ എടുത്തു അവന് നേരെ നീട്ടി.ഫൈസി അത് വാങ്ങി മുഖം തുടച്ചു.
ഒരു ജോലിയും ചെയ്യുകയും ഇല്ല. ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാനായിട്ട് ഇറങ്ങികോളും അവൻ സഫുനെ നോക്കി പറഞ്ഞു.
ബുദ്ധിമുട്ടി ആരും സഹിക്കണ്ട പറഞ്ഞു വിട്ടേക്കെന്നെ.
ഫൈസി തേജയെ നോക്കി. ഇപ്പൊ തന്നെ രസിഗ്‌നേഷൻ ലെറ്റർ എഴുതി വാങ്ങിച്ചേക്ക്.
നന്നായി അല്ലെങ്കിലും ഇനിയിവിടെ നിൽക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഫൈസി ബാക്കി പറഞ്ഞത് കേട്ടു അവൾ ഞെട്ടി.
ലെറ്റെറോടൊപ്പം ഇവൾ സെറ്റിൽമെന്റ് ചെയ്യാനുള്ള ക്യാഷ് ഡീറ്റെയിൽസ് കൂടി കൊടുത്തേക്ക്.
ഓക്കേ ഫൈസി തേജ തലയാട്ടികൊണ്ട് പറഞ്ഞു.
ഹെലോ സർ ഞാനെന്ത് ക്യാഷ് ആണ് താരാണുള്ളത്.
നീ ഇവിടെനിന്ന് പോകുമ്പോൾ കമ്പിനിക്ക് ഉണ്ടാകുന്ന നഷ്ടം 5ലാക്.
അവൾ കുന്തം വിഴുങ്ങിയ പോലെ അവനെ നോക്കി. 5ലക്. അതും ഞാൻ...
യെസ്. പിന്നെ നീ കാരണം എനിക്ക് ഉണ്ടായ ലോസ്.ഇതിന്റെ കൂടെ അതും കൂടി തന്നിട്ട് പോയ മതി. തന്നില്ലെങ്കിൽ തേജ വക്കീലിനെ വിളിച്ചു വേണ്ടത് എന്താന്ന് വെച്ച ചെയ്തേക്ക്.
അവൻ പോയി.
സഫ്ന കാബിനിലേക്ക് വാ ഇപ്പൊ തന്നെ ഫോര്മാലിറ്റിസ് തീർത്തേക്കാം ചെക്കായിട്ടാണോ ക്യാഷ് ആയിട്ടാണോ തരുന്നത് തേജ അവളോട് ചോദിച്ചു.
അവന്റെ അണ്ണാക്കിൽ കൊണ്ട് പോയി തിരുകി വെക്ക് ആ ലെറ്റർ. അവൾ ചവിട്ടിതുള്ളികൊണ്ട് ഫൈസിയുടെ കാബിനിലേക്ക് പോയി. തേജ അവളുടെ കളി കണ്ടു. ഊറിയൂറിചിരിച്ചു. എന്റെ പൊന്നു ഫൈസി നിന്നെ സമ്മതിക്കാതിരിക്കാൻ വയ്യ ഡബിൾ ലോക്ക് ഇട്ടല്ലേ അവളെ പൂട്ടിയത്. തമാശക്ക് പോലും അവളിനി ഈ ഓഫീസിൽ നിന്നും പോകുന്ന കാര്യം പറയില്ല.
അവൾ കാബിനിൽ കയറി അവളെ സീറ്റിൽ പോയി ഇരുന്നു. അവനെ നോക്കി അങ്ങനൊരാൾ അവിടെ വന്നത് പോലും ഇല്ലെന്ന മട്ടിൽ എന്തൊക്കയോ ഫയൽസ് നോക്കി ഇരിക്കുന്നത് കണ്ടു. അവൾ മൈൻഡ് ആക്കാതെ ഇരുന്നു. എന്നാലും ഇടക്കിടക്ക് നോക്കിപോകും. അവൻ ആണെങ്കിൽ നോക്കിയത് പോലും ഇല്ല. അവന്റെ അവോയ്ഡ് കാണുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ പോലെ തോന്നി.
അവന് അവളെ നോക്കണംന്ന് ഉണ്ടായിരുന്നു. കടിച്ചു പിടിച്ചു നിന്നു. അവന്റെ മനസ്സിൽ മുഴുവൻ അവൾ സമ്മതം ആണെന്ന് പറയുന് കാഴ്ച ആയിരുന്നു. ശരീരം മുഴുവൻ ദേഷ്യം കൊണ്ട് തിളക്കുന്നത് പോലെയുണ്ട്. അവന് തല പൊട്ടിപുളയുന്നത് പോലെ തോന്നി. കണ്ണുകൾ മൂടുന്നത് പോലെ. പനിക്കുന്നുണ്ടെന്ന് തോന്നി. അപ്പോഴാ ഷെറി കയറി വന്നത്. സഫുനെ നോക്കി മുഖം തിരിച്ചു. ഫൈസിയുടെ അടുത്തേക്ക് പോയി. എന്തോ ഫയൽ കൊടുത്തു. അവൻ നെറ്റിയിൽ പിടിച്ചു തിരുമ്മി.
എന്താ ഫൈസി സുഖം ഇല്ലേ മുഖം ഒക്കെ വല്ലാതെ.
ചെറിയ തലവേദന.
അതെന്താ പെട്ടെന്ന് ഒരു തലവേദന നല്ലോണം ഉണ്ടോ.
സഫു ഷെറിയെ നോക്കി. അവളുടെ ഒരു ഒലിപ്പീര്.... ശവം.
ഷെറി എണീറ്റു ഫൈസിയുടെ അടുത്തേക്ക് പോയി. അവന്റെ നെറ്റിയിൽ തൊട്ട് നോക്കി.
നല്ല പനിയും ഉണ്ടല്ലോ. കാണിച്ചില്ലേ. അവന്റെ കഴുത്തിലും കൈവെച്ചു നോക്കി.
സഫുന് അത് കണ്ടു രക്തം തിളക്കുന്നത് പോലെ തോന്നി. മുഖം അടച്ചു ഒന്ന് കൊടുക്കാന തോന്നുന്നേ. അവളുടെ ഒരു തൊട്ട് തലോടൽ. ഫൈസി ആണെങ്കിൽ ഒന്നും മിണ്ടാതെ അതാസ്വദിച്ചു നിൽക്കുന്നു. അതാ അവൾക്ക് തീരെ സഹിക്കാൻ പറ്റാഞ്ഞത്.ഇനി ശരിക്കും പനിക്കുന്നുണ്ടോ.
മുഖം കണ്ടിട്ട് വല്ലായ്മയുണ്ട്. അവൾ എണീറ്റു ഫൈസിയുടെ അടുത്തേക്ക് പോയി. ഷെറിയെ തള്ളിമാറ്റി അവന്റെ അടുത്ത് നിന്നു തൊടാൻ നോക്കിയതും ഫൈസി എണീറ്റു പോയി.
ഷെറി ഒരു വിജയിയെ പോലെ അവളെ നോക്കി ചിരിച്ചു. അവൾക്ക് സകലതും എറിഞ്ഞു പൊട്ടിക്കാൻ തോന്നി.
എന്താ സഫു കെട്ടിയോന് ഒരു പിണക്കം.
അത് നീയെന്തിനാ അറിയുന്നേ ചൂലേ. അവളുടെ ഒരു ഒലിപ്പീര് കൊണ്ട് ഇറങ്ങിയിരിക്കുന്നു.
ആഹാ നിന്റെ വായിൽ ഇങ്ങനെ നാവൊക്കെ ഉണ്ടാരുന്നോ. അല്ലെടി നിന്റെ ഡ്യൂപ്ലിക്കേറ്റ് തന്തയോടും തള്ളയോടും ചോദിച്ചോ എവിടുന്ന് കിട്ടിയത നിന്നെയെന്ന്.
സഫുന്റെ മിണ്ടാട്ടം നിൽക്കാൻ ഇതേ വഴിയുള്ളൂന്ന ഷെറി മനസ്സിലാക്കിയിരുന്നു.
സഫു ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
അറ്റ്ലീസ്റ്റ് മതം ഏതാണെന്നു എങ്കിലും ചോദിച്ചു അറിയെടി. അതെങ്കിലും എല്ലാരോടും ഉറപ്പിച്ചു പറയാലോ. അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഷെറി ഇറങ്ങിപ്പോയി.
സഫു തളർന്നത് പോലെ അവിടെ ഇരുന്നു.
*****
വൈകുന്നേരം ആയിട്ടും ഫൈസി തിരിച്ചും വന്നില്ല. അവനെന്തു പറ്റിയെന്നു അറിയാഞ്ഞിട്ട് അവൾക്ക് ഒരു സമാധാനം ഇല്ലായിരുന്നു. അവൾ തേജയുടെ അടുത്തേക്ക് പോയി.
തേജ ഫൈസി എവിടെ കാണുന്നില്ലല്ലോ.
പുറത്തേക്കു പോകുന്നത് കണ്ടു. ഒന്നും പറഞ്ഞില്ല.
നിനക്കൊന്ന് ഫോൺ വിളിച്ചു ചോദിച്ചുടെ
പറയുന്ന ആൾക്കോ
എനിക്ക് ഫോൺ ഇല്ല. അത് കൊണ്ട നീ ഒന്ന് വിളിച്ചു നോക്കിയേ.
അവൻ വിളിച്ചു നോക്കി. എടുക്കുന്നില്ല. അവൻ അജുനെ വിളിച്ചു നോക്കി. സംസാരിക്കുന്നത് കണ്ടു.
ഫൈസിക്ക് വൈറൽ ഫീവർ പോലും.വീട്ടില ഉള്ളത്.
അവൾക്ക് അവനെ കാണണമെന്ന് തോന്നി. നടക്കില്ലെന്നു അറിയാം അത് കൊണ്ട് തന്നെ അവന് വേഗം സുഗമാവട്ടെന്ന് പ്രാർത്ഥിച്ചു. അവൾക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. വീട്ടിലേക്ക് പോയി. അവൾക്ക് അവനെ വിളിക്കണമെന്ന് തോന്നി. ഇത് വരെ നോക്കിയിട്ട്ല്ല ആരുടെയും ഫോൺ. വേണ്ടാന്ന് വെച്ച് തന്നെയാ നിന്നതും പക്ഷേ ഇപ്പൊ അവനെ വിളിക്കണമെങ്കിൽ ഫോൺ ഇല്ലാതെ പറ്റില്ല. അവൾ എല്ലാ ഫോണും എടുത്തു താഴേക്കു വന്നു. ഫൈസിയുടെ ഫോൺ എടുത്തില്ല. കാരണം ആരുടേതെന്ന പറയാ. കള്ളം പറയാനും പറ്റില്ല. കാണുമ്പോൾ തന്നെ അറിയാം വില കൂടിയ ഫോൺ ആണെന്ന്.
എല്ലാരുടെയും മുന്നിൽ നാല് ഫോണും കൊണ്ട് വെച്ചു.
ഇതെന്താടി മൊബൈൽ ഷോപ്പ് തുടങ്ങാൻ പോവ്വാണോ സമീർക്ക അവളോട് ചോദിച്ചു.
അതന്നെ എനിക്കും അറിയണ്ടേ. ഇതിൽ എന്താപ്പോ ഞാൻ സെലക്ട് ചെയ്യാ. അവൾ താടിക്ക് കയ്യും കൊടുത്തു ഇരുന്നു.
നിനക്ക് ഇഷ്ടം ഉള്ള ഫോൺ എടുത്തോ.
എല്ലാഫോണും ഇഷ്ടായി.
ആരെയാണോ ഏറ്റവും ഇഷ്ടം അവരെ ഫോൺ എടുത്തോ.
എനിക്ക് ആരെയും ഇഷ്ടം അല്ല. അപ്പോഴോ
എന്നാ ഫോൺ ഉപയോഗിക്കേണ്ട.
അത് പറ്റില്ല. എനിക്ക് ഒരു ഫോൺ വേണം. എല്ലാരും കൂടി സെലക്ട് ചെയ്തു എടുത്തു തരികയും വേണം.
ഇതാപ്പോ കൂത്ത്. എല്ലാവരും പരസ്പരം നോക്കി കണ്ണടിച്ചു കാണിച്ചു.
അൻസി വന്നു അവളെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു. നീ ഇതെടുത്ത മതി.
മറ്റുള്ളവരും അത് പോലെ അവരവരെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു.
ഇത് ചീറ്റിങ്ങ് ആണ്. എല്ലാരും കണ്ണടച്ച് കാണിക്കുന്നത് ഞാൻ കണ്ടതാ. അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു.
ആ പെണ്ണിനെ എന്തിനാടാ വട്ടക്കുന്നേ ഒന്ന് എടുത്തു കൊടുത്തേക്ക്. ഉമ്മ വന്നു സമീർക്കയുടെ തലയിൽ കൊട്ട് കൊടുത്തു.
ദേ ഇത്താ വേദനിക്കുന്നെ ഞാൻ എല്ലാ ഫോണും എടുത്തു അടുപ്പിലിടും പറഞ്ഞില്ലെന്നു വേണ്ട. അവളും അവളെ കോപ്പിലെ ഒരു ഫോണും സമീർക്ക കൃതിമ ദേഷ്യത്തോടെ തല തടവി പറഞ്ഞു.
ഉമ്മ ഉമ്മ പറ ഏത് ഫോണ ഞാനെടുക്കണ്ടേ.
ആരെയും നോക്കണ്ട നിനക്ക് ഇഷ്ടം ഉള്ളത് എടുക്കെടി.
എന്നിട്ട് ഇവൾ എന്റെ ഫോൺ എടുക്കാത്തത് തന്നെ അപ്പൊ പറയാ ഞാൻ. സമീർക്ക രണ്ടും കല്പിച്ചാണെന്ന് അവൾക്ക് മനസ്സിലായി.
നീ ഒരു കാര്യം ചെയ്യ് എല്ലാരെ പേരും എഴുതി നറുക്കിട്. ആർക്കും പരാതി വേണ്ട.
അതും ശരിയാ അവൾ ഓടി പ്പോയി പെന്നും കടലാസും എടുത്തു വന്നു. എല്ലാവരെയും പേര് എഴുതി നറുക്കിട്ടു. എന്നിട്ട് ഉമ്മാനെ കൊണ്ട് എടുപ്പിച്ചു. ഉപ്പ.
ഉപ്പാന്റെ ഫോൺ. അപ്പൊ ഫിക്സ് ആയി എനിക്ക് ഉപ്പാന്റെ ഫോൺ മതി. നിങ്ങൾ എല്ലാവരും തമാശക്ക് ആണെങ്കിലും എന്റെ ഫോൺ എടുത്തില്ലന്ന് പറയുന്നോണ്ട ഞാൻ ഉമ്മാനെ കൊണ്ട് എടുപ്പിച്ചത്. ഇപ്പൊ പരാതി ഇല്ലല്ലോ. ബാക്കി ഫോൺ നിങ്ങൾ തന്നെ എടുത്തോ. അവൾ ആ ഫോണും എടുത്തു മുകളിലേക്ക് ഓടി. എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.ഇവള്ടെ ഒരു കാര്യം ഇപ്പോഴും കുട്ടിയാന്ന വിചാരം.
********
അവൾ ദേഷ്യത്തോടെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യവും ഫോൺ കട്ട് ചെയ്തു. പിന്നെ സ്വിച്ച് ഓഫ് ആക്കി. അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു. ഫൈസി ഫോണിലെക്ക് തന്നെ നോക്കി ഇരുന്നു. എന്നെ വേണ്ടാന്ന് പറഞ്ഞതല്ലേ ഇനി എന്നോട് സംസാരിക്കുകയും വേണ്ട അല്ല പിന്നെ. അവന് ക്ഷീണം ഉള്ളത് കൊണ്ട് അവൻ വേഗം ഉറക്കിലേക്ക് വീണു. അവൾ ഫോണിലേക്ക് അടിച്ചു കൊണ്ടേ ഇരുന്നു.
******
സഫു പോയതും അവളെ ഉപ്പ വെറുതെ ആ കടലാസ് മൊത്തം തുറന്നു നോക്കി. മുഖത്ത് ഒരു ചിരി വിരിഞ്ഞു. എല്ലാത്തിലും എഴുതിയത് ഉപ്പ ന്ന് ആയിരുന്നു. ഇവളെപ്പോലൊരു മോളെ ഉപേക്ഷിച്ച അയാളോട് ഹമീദിന് വെറുപ്പ് തോന്നി. ഒരു കണക്കിന് നന്നായി അല്ലെങ്കിൽ നിന്നെയും മക്കളെയും പോലെ പണം കൊണ്ട് അഹങ്കാരം തലക്ക് പിടിച്ചു ഒരു ജന്മം ആയിപ്പോയേനെ ഇവളും. ഒരു കണക്കിന് അയാളെ കൂടെ ജീവിച്ചാലും അവളെ സ്വഭാവം മാറുകയൊന്നും ഇല്ല. അവളെ ഉമ്മാന്റെ സ്വഭാവം ആണ് അവൾക്ക് കിട്ടിയത്.രക്തത്തിൽ അലിഞ്ഞു പോയതാ ആ സ്വഭാവം. നിന്റെ ജീവിതത്തിലെ തീരാനഷ്ടവും എന്റെ ജീവിതത്തിലെ മഹാ ഭാഗ്യവും ആണ് എന്റെ മോള്. എന്റെ സ്വന്തം മോള് തന്നെയാ അവൾ എന്റെ സ്വന്തം.ആർക്കും വിട്ടു കൊടുക്കില്ല ഞാൻ. നിന്റെ നിഴൽ പോലും അവളെ മേലെ പതിയാനും ഞാൻ വിടില്ല അവളെ ഉമ്മാക്ക് ഞാൻ കൊടുത്ത വാക്കാ അത് . അയാളുടെ കണ്കോണില് ഒരു കണ്ണീർതുള്ളി ഊറിക്കൂടി.
****-*
ബെല്ലടിക്കുന്നത് കേട്ടു ഫൈസിയുടെ ഉപ്പ വന്നു വാതിൽ തുറന്നു നോക്കി. സഫു മുറ്റത്തു നിൽക്കുന്നത് കണ്ടു.
ഫൈസിയെ ഒന്ന് കാണാൻ... ഓഫീസിൽ നിന്നും ഒരു ഫയൽ ഒപ്പിടിക്കാൻ തേജ പറഞ്ഞു. അതാ വന്നത്. അവൾ മടിച്ചു മടിച്ചു പറഞ്ഞു.
നിനക്ക് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് ഇപ്പോഴും നീ ഞങ്ങളെ മോന്റെ ഭാര്യതന്നെയാ.
അന്യയെപോലെ പുറത്ത് നിൽക്കാതെ ഉള്ളിലേക്ക് വാ. അവൾ തല താഴ്ത്തിപിടിച്ചു അകത്തേക്ക് കയറി. ഹോസ്പിറ്റലിൽ വെച്ചു എല്ലാരേം കണ്ടിനെങ്കിലും ഈ വീട്ടിലേക്ക് വരാൻ മടിയാരുന്നു. പക്ഷേ ഫൈസിയെ കണ്ടില്ലെങ്കിൽ വട്ട് പിടിക്കുന്നു തോന്നി.ഓഫീസിൽ രണ്ടു ദിവസത്തേക്ക് വരില്ലെന്ന് അറിഞ്ഞു. വട്ട് പിടിച്ചു നിൽക്കുവായിരുന്നു. അപ്പോഴാ തേജ പറഞ്ഞത് .ഒരു ഫയലിൽ ഫൈസിയെ കൊണ്ട് ഒപ്പിടീക്കണമെന്ന്. കേട്ടപാടെ അതും
വാങ്ങി ഒറ്റ ഓട്ടം ആയിരുന്നു ഇങ്ങോട്ട്.
അവൾ ഉമ്മയോടും ആയിഷയോടും സംസാരിച്ചു. അവൻ മുകളിൽ ഉണ്ട്. ഫയൽ കൊടുത്തിട്ട് വാ. അവൾ റൂമിലേക്ക് പോയി. അവൾക്ക് ഹൃദയം പട പട അടിക്കുന്നുണ്ടായിരുന്നു. അവൾ മെല്ലെ റൂമിന്റെ വാതിൽ തുറന്നു. ഫൈസി അവിടെ ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ സൗണ്ട് കേട്ടു. അവൾ റൂമിലേക്ക് കയറി. അവൾക്ക് അവിടെ നിൽക്കുന്ന ഓരോ നിമിഷവും വീർപ്പു മുട്ടുന്നത് പോലെ തോന്നി. ചുമരിൽ തറപ്പിച്ച വിവാഹഫോട്ടോ കണ്ടതും നെഞ്ച് പിടഞ്ഞു. അവൾ അത് എടുത്തു നോക്കി. പിന്നെ അവിടെ കൊളുത്തി വെക്കാൻ നോക്കുമ്പോഴാ പിറകിൽ എഴുതിയത് കണ്ടത്. I love u safu. അവൾ ഞെട്ടലോടെ ആ ഫോട്ടോ അവിടെ വെച്ചു.ഒരു സ്റ്റൂൾ എടുത്തു അലമാരയുടെ മുകളിൽ നിന്നും ഒരു കവർ എടുത്തു. അത് തുറന്നു ഒരു ഫോട്ടോ എടുത്തു. അതിന്റെ പിറകിൽ എഴുതിയത് വായിച്ചു നോക്കി . Wish u a happy married life രണ്ടു ഫോട്ടോയും അവൾ മാറി മാറി നോക്കി. ഇത് എനിക്ക് അജു തന്ന ഫോട്ടോ അപ്പൊ അത്....... . അവൾ ആ റൂം മുഴുവൻ നോക്കി. എനിക്ക് വേണ്ടി എന്റെ ഇഷ്ടത്തിന് അവൻ തയ്യാറാക്കിയതാണോ അപ്പൊ ഈ റൂം. അപ്പൊ ശരിക്കും ഇവന് എന്നെ ഇഷ്ടം ആയിരുന്നോ. വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും അവൾ ആ ഫോട്ടോ ബാഗിൽ വെച്ചു. റൂമിൽ നിന്നും ഇറങ്ങിപ്പോയി.കുറച്ചു തിരക്കുണ്ടെന്ന് പറഞ്ഞു അവൾ വേഗം പോയി.
നീ സഫുനെ എന്തെങ്കിലും പറഞ്ഞോ. അവളെന്താ വേഗം പോയത്. ഉപ്പ റൂമിലേക്ക് വന്നതും ഫൈസിയോട് ചോദിച്ചു.
അവളിവിടെ വന്നിനോ ഞാൻ കണ്ടില്ല.
ഉപ്പ വന്നത് പറഞ്ഞു കൊടുത്തു.
അവളെന്താ പിന്നെ എന്നെ കാണാതെ പോയത്. അവൻ അതും ആലോചിച്ചു നിന്നു.
ഓഫീസിൽ കാബിനിൽ എത്തിയതും അവൾ പിടിച്ചു നിർത്തിയ കണ്ണുനീർ ഒഴുകിയിറങ്ങി. അവള ഫോട്ടോ മാറോടു ചേർത്ത് നിന്നു. ഫൈസിക്ക് ശരിക്കും എന്നോട് ഇഷ്ടം ആയിരുന്നു. ഇത്രയും നാൾ അത് അറിഞ്ഞില്ലല്ലോ. അവനെ തെറ്റിധരിച്ചത് ഓർത്തു അവൾക്ക് കുറ്റബോധം തോന്നി.
ചിരിയും കരച്ചിലും എല്ലാം മാറി മാറി വന്നു അവൾക്ക്.
തേജ ഓടി കയറി വന്നത് അപ്പോഴാണ്.
എത്ര സമയം ആയി വിളിക്കുന്നു. എവിടെപ്പോയികിടക്കുവാരുന്നു
അവൾ ഫോൺ നോക്കി. കുറെ മിസ്സ്‌കാൾ ഉണ്ട്. എന്താ കാര്യം
ചെറിയൊരു ഹെല്പ്
എന്താടാ കാര്യം. അവന്റെ മുഖം കണ്ടതും എന്തോ സീരിയസ് കാര്യം ഉള്ളത് പോലെ തോന്നി.
അവളെ നേർക്ക് ഒരു കവർ നീട്ടി. അത് വായിച്ചു നോക്കിയതും ഞെട്ടലോടെ അവനെ തന്നെ നോക്കി.
......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 72
ഇത്രയും ദിവസം എന്നെ ചീറ്റ് ചെയ്യുകയാരുന്നല്ലേ നീ.
ചീറ്റിങ്ങോ ഞാനോ ആ വാക്ക് കണ്ടുപിടിച്ചത് പോലും നീയല്ലേ
ഞാനാരെ ചീറ്റ് ചെയ്തുന്ന
നീ എന്നെ തന്നെ. സമീർക്കയുടെ മുന്നിൽ എല്ലാ തെറ്റും എന്റെ തലയിൽ കെട്ടി വെച്ചു രാത്രിക്ക് രാത്രി നാട് വിട്ടില്ലേ. അത് ചീറ്റിങ്ങ് അല്ലേ. അപ്പൊ നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാലേ വാരി നിലത്തടിച്ചേനെ ഞാൻ.
ഒരു പാവം പൊട്ടി പെണ്ണായ എന്നെ പലതും പറഞ്ഞു തന്നു വഴിതെറ്റിക്കാൻ നടന്നില്ലേ നീ. അപ്പൊ ആലോചിക്കണം ആയിരുന്നു ഇങ്ങനൊക്കെ സംഭവിക്കുന്നു.
എന്റെ കടവുളേ ഞാൻ നിന്നെ വഴി തെറ്റിക്കാൻ നടന്നുന്നോ. നിന്റെ പടച്ചോൻ പോലും നിന്നോട് പൊറുകുലട്ട ഇല്ല വചനം പറഞ്ഞാൽ.
അവന്റെ അയ്യോ പാവം മട്ടുകണ്ടതും അവൾ പൊട്ടിച്ചിരിച്ചു.
പോടീ സാമദ്രോഹി തമാശക്ക് പോലും ഇങ്ങനൊന്നും പറയരുതയിരുന്നു. എന്റെ ഗായത്രിയെ പോലെയെ നിന്നെയും ഞാൻ കണ്ടിട്ട് ഉള്ളു.
അതൊക്കെ വിടടാ ഞാൻ ഒരു തമാശപറഞ്ഞതാ എന്റെ പാവം പട്ടരെ. അല്ല നീയെങ്ങനെ ഇവിടെഎത്തി. Eye കെയർ ക്ലിനിക് ജോബ് പോയോ.
ജോലി കളയിച്ചതും പോരാ എന്നിട്ട് ഒന്നും അറിയാത്ത പോലെ നടിക്കുന്നോ. അവൻ കയ്യിലിരുന്ന ഫയൽ കൊണ്ട് അവളെ തലക്ക് ഒന്ന് കൊടുത്തു.
കളയിക്കുകയോ ആര് എനിക്കൊന്നും അറിയില്ല.
നിന്റെ സമീർക്ക അന്ന് ക്ലിനിക്കിൽ ആയിരുന്നു വന്നത്. എന്തൊക്കെ പറഞ്ഞെന്ന് എനിക്ക് തന്നെ ഓർമയില്ല. അമ്മാതിരി വഴക്കായിരുന്നു. ഞാൻ കാരണം ആണ് നീ തലതെറിച്ചു പോയതെന്ന് പോലും പറഞ്ഞു. അവിടത്തെ ഐ ഡോക്ടർ എല്ലാം കേട്ടു. കൃതിമകേട് കാട്ടിയെന്നും നിയമം തെറ്റിച്ന്ന് ഒക്കെ പറഞ്ഞു ഡിസ്മിസ് ഓഡർ കയ്യിൽ തന്നു. നിന്നെ കാണാൻ വന്നപ്പോ ആട് കിടന്നിടത് പൂടപോലും ഇല്ല. ഫോൺ സ്വിച് ഓഫ്. നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അപ്പോൾ. പിന്നെ ജോലിയും കൂലിയും ഇല്ലാതെ കുറച്ചു നാൾ തെക്ക് വടക്ക് നടന്നു. അപ്പോഴാ ഫൈസിയെ കണ്ടേ. അവൻ കൂട്ടി ഇവിടേക്ക് വന്നു. ജോബ് തന്നു.
അറിയാതെ ആണെങ്കിലും ഫൈസി കാരണം ആണ് നിന്റെ ജോബ് പോയത് അവൻ തന്നെ ജോബ് തരികയും ചെയ്തു. വിധിയുടെ ഒരു വിളയാട്ടം. അവൾ മനസ്സിൽ ഓർത്തു.
സോറി കിച്ചു. റിയലി സോറി. സമീർക്കക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.
ഒന്ന് പോടീ അവിടുന്നു. ഒരു കണക്കിന് നന്നായി അത് കൊണ്ട് ആ പിശുക്കൻ ഡോക്ടറേ കയ്യിന്ന് രക്ഷപെട്ടു. അത് കൊണ്ടല്ലേ എനിക്കിപ്പോ നല്ല ജോലിയും സാലറിയും എല്ലാം കിട്ടിയത്.അല്ലെങ്കിൽ ഇപ്പോഴും ഈച്ചയും ആട്ടി അവിടെ ഇരിക്കുന്നുണ്ടാവുമായിരുന്നു. നന്ദി പറയാ വേണ്ടേ സമീർക്കയോട്.
അപ്പൊ പ്രശ്നം സോൾവ്. ഒരിക്കൽ കൂടി കൂടെ കൂട്ടുന്നോ എന്നെ.
അയ്യോ വേണ്ടായേ. കരിമരുന്ന നീ എപ്പോ പൊട്ടിത്തെറിക്കുന്നു പറയാൻ പറ്റില്ല. എനിക്ക് ഇനിയും ജീവിച്ചു കൊതി തീർന്നില്ല.തല്ല്കൊല്ലാനുള്ള ആരോഗ്യം ഈ ബോഡിയിൽ ഇല്ല പൊന്നു.
അവൾ ഇളിച്ചു കാണിച്ചു. അതൊക്കെ വിട് ഈ പേപ്പർ എന്താ.
മിസ്സിസ് ഫൈസാൻമുഹമ്മദ് ഇന്ന് മുതൽ ഇവിടെ ജോയിൻ ചെയ്യുന്നു. വെറുതെയല്ല എംഡിയുടെ ചെയറിൽ ഇരുന്നു കൊണ്ട്.
അല്ല പട്ടരെ നിനക്ക് എന്നെ ആദ്യമേ അറിയാരുന്നോ.
നീ ഈ ഓഫീസിൽ വന്ന അന്ന് തന്നെ. പിന്നെ കുറച്ചു കളിപ്പിക്കാന്ന് കരുതി.
അതൊക്കെ ഓക്കേ. ബട്ട് ഇത് മാത്രം നോട്ട് ഓക്കെ അവൾ ആ പേപ്പർ കീറിയെറിഞ്ഞു.
ടീ തെണ്ടീ എന്താടി കാട്ടിയെ
എനിക്ക് പറ്റില്ല അത് തന്നെ.
പറ്റണം. പറ്റിയെ തീരു. ഫൈസിക്ക് തീരെ സുഖമില്ല. ഇന്നാ അവന്റെ പ്രോജക്റ്റ് അവതരിപ്പിക്കേണ്ട ലാസ്റ്റ് ചാൻസ്. എങ്ങനെയെങ്കിലും വരാന് കരുതിയതാ പക്ഷേ രാവിലെ മുതൽ സൗണ്ട് മൊത്തം പോയി. ഒരു രക്ഷയും ഇല്ല. ഞാൻ രാവിലെ കാണാൻ പോയിരുന്നു. എനിക്ക് തന്നെ അവനെന്താ സംസാരിക്കുന്നെന്ന് മനസ്സിലാകുന്നില്ല. അത് കൊണ്ട് മീറ്റിങ് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. എനിക്കെന്തോ അതിനോട് യോജിപ്പില്ല. അവന്റെ ഏറ്റവും വലിയ ഡ്രീം ആണ് ഇത്.ഇനി അടുത്ത വർഷമേ ആ കമ്പനിയുമായി ഡീൽ പറ്റു. അവൻ കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്തിട്ട്. നീ വിചാരിച്ച അവനെയിപ്പോ സഹായിക്കാൻ പറ്റും. നിനക്കെ പറ്റു. ഈ പ്രൊജക്റ്റ് നീ പ്രേസേന്റ് ചെയ്യണം.
ഒന്ന് പോയേ കിച്ചു. എനിക്കീ ബിസിനസിന്റെ സ്പെല്ലിങ് പോലും ശരിക്കും അറിയില്ല. എന്നിട്ട അവരെ മുന്നിൽ പ്രസന്റ് ചെയ്യേണ്ടത്.
നിനക്ക് ആവും. എനിക്ക് നല്ല പ്രതീക്ഷയുണ്ട്. നീ സമീർക്കയുടെ കൂടെ പ്രസംഗിക്കാൻ ഒക്കെ പോയിട്ടില്ലേ.
അത് ഇക്ക പ്രിപയർ ചെയ്തു തരും. ഞാൻ നോക്കി വായിക്കേ വേണ്ടു.
ഇതും അത് പോലെ മതി. ഫൈസി എല്ലാം റെഡിയാക്കി വെച്ചതാ.
എന്നാ നിനക്ക് ചെയ്തുടെ
ബോർഡ്അംഗങ്ങൾക്കെ പറ്റു. അതിൽ ഇപ്പൊ നീയുണ്ട്. നിന്നെ എംഡിയാക്കിയതിന്റെ ഓഡർ ആ തന്നത്.
എന്നാലും എനിക്കാവില്ലെടാ പ്ലീസ് നിർബന്ധിക്കല്ലേ.
നിർബദ്ധം ആയും ചെയ്യേണം. കാരണം നീ കാരണമാ അവനീ പുലിവാൽ മൊത്തം പിടിച്ചേ.
ഞാനോ
ആ നിനക്ക് അന്ന് കോളേജിൽ എന്തോ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞ അവൻ പോവ്വതിരുന്നത്. എനിക്ക് ബിസിനസ് അല്ല വലുത് എന്റെ ഭാര്യയാന്ന അവൻ പറഞ്ഞത്.
അപ്പൊ അവനെ സഹായിക്കേണ്ടത് നീ തന്നെയല്ലേ.
അവൾക്ക് കേട്ടിട്ട് ഷോക്ക് ആയിപോയി. പാവം എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് ഒരിക്കലും മനസ്സിലായില്ലല്ലോ അവന്റെ ഇഷ്ടം.
ടാ എന്നാലും ഞാൻ......
ഒരു എന്നാലും ഇല്ല. നിന്റെ കൂടെ ഞാനുണ്ടാകും. എനിക്ക് എന്റെ കാബിനിൽ നിന്ന് വീഡിയോയിലൂടെ നിന്നെ കാണാൻ പറ്റും. ഇത് ഹെഡ്സെറ്റ് ഓൺ ആയിരിക്കും.അവളെ കയ്യിൽ ഒരു ഹെഡ് സെറ്റ് കൊടുത്തു. ഞാൻ പറയുന്നത് അത് പോലെ പറഞ്ഞ മതി. വീഡിയോ നോക്കി എന്ത് വേണമെന്ന് അപ്പപ്പോൾ പറഞ്ഞു തരും. പോരേ.
എല്ലാം വിൽഡ് പ്ലാൻ ആണല്ലേ. നീ ഇത്ര കോൺഫിഡൻസ് ഓടെ പറയുമ്പോൾ എതിർ പറയുന്നില്ല. എന്റെ ഫൈസിക്ക് വേണ്ടിയല്ലേ ഞാനൊന്ന് ട്രൈ ചെയ്തു നോക്കാം.
അപ്പൊ എല്ലാം പറഞ്ഞ പോലെ ഒരു മണിക്കൂർ ടൈം ഉണ്ട്. പിന്നെ ഈ ഡ്രസ്സ് ഒക്കെ മാറ്റണം. തൂപ്പ് കാരിയുടെ സാരിയും കൊണ്ട് പോകാൻ പറ്റില്ല. കാണുമ്പോൾ തന്നെ ഒരു പേഴ്സണാലിറ്റി തോന്നണം.
ഉള്ള പേഴ്സണാലിറ്റി മതി. വേഷം കെട്ടാൻ ഒന്നും എന്നെകിട്ടില്ല.
സാരിമാറ്റിയമതി അല്ലാതെ മദാമ്മ വേഷം കെട്ടാനല്ല പറഞ്ഞത്. അടുത്ത് ഒരു ഷോപ്പ് ഉണ്ട്. നമ്പർ സെന്റ് ചെയ്യാം. ഓൺലൈനിൽ സെലക്ട് ചെയ്ത മതി. മാനേജർ ഫൈസിയുടെ ഫ്രണ്ട് ആണ്. ഞാൻ വിളിച്ചു പറഞ്ഞോളാം ബാക്കി.
അവൾ തലയാട്ടി .എന്നാ അത് വരെ ഇരുന്നു പ്രിപ്പയർ ചെയ്യ്. ഫയൽസ് അവൾക്ക് കൊടുത്തു പോയി. ഷെറി എല്ലാം കേൾക്കുന്നുണ്ടായിരുന്നു .അവന്റെ മുന്നിൽ ആളാവണം അല്ലേ കാണിച്ചു തരാം ഞാൻ അവൾ പല്ല് കടിച്ചു മുരണ്ടു കൊണ്ട് പോയി.
ഫൈസി അറിഞ്ഞതും തേജയെ കുറേ വഴക്ക് പറഞ്ഞു. അവൾക്ക് ഒന്നും അറിയില്ല. ഇത് വരെ ഒരു മീറ്റിങ്ങിലും പങ്കെടുത്തിട്ടും ഇല്ല. നാണം കെടുകയേ ഉള്ളു അവൾ.
ഒന്നും സംഭവിക്കില്ല. എല്ലാം ഞാൻ നോക്കിക്കൊള്ളാം. പിന്നെ നിനക്ക് നേരിട്ട് കാണണം എന്നുണ്ടെങ്കിൽ ഞാൻ വീഡിയോ കാൾ കണക്‌ട് ചെയ്യാം. തേജ ഓൺലൈനിൽ പോയി. സംസാരിക്കാൻ പറ്റാത്തത് നന്നായി തെറി വിളിച്ചേനെ ഇത് msgഅയക്കല്ലേ ചെയ്യൂ. നന്നായി.
*****
. റെഡ് കളർ സാരിയാരുന്നു അവൾ സെലക്ട് ചെയ്തത്. നല്ല കിടിലൻ ലുക്കിൽ തന്നെ മീറ്റിങ് പോകാൻ റെഡിയായി താഴേക്ക് വന്നു. അവൾ പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറി. നല്ല പേടിയുണ്ടായിരുന്നു അവൾക്. ഫൈസിക്ക് വേണ്ടി ഇതെങ്കിലും ചെയ്യണംന്നുള്ള ഓർമ അവളെ ആത്മവിശ്വാസം ഉണർത്തി. അഞ്ചാറു പേരുണ്ടായിരുന്നു. അവൾ എല്ലാവരെയും പരിജയപ്പെട്ടു. തിരിച്ചും പരിജയപെടുത്തി. ഫൈസി ഇല്ലാത്തത് എല്ലാവരിലും മുറുമുറുപ്പ് ഉയർത്തി.
അവൾ പ്രസന്റേഷൻ തുടങ്ങി. തേജ പറയുന്നത് പോലെ അവൾ പറഞ്ഞു. ഫൈസിയും നെഞ്ചിടിപ്പോടെ കാണുന്നുണ്ടായിരുന്നു ഇതെല്ലാം. ഇവൾ ആൾ കൊള്ളാല്ലോ നന്നായി ചെയ്യുന്നുണ്ട്. പെട്ടെന്ന് കാൾ കട്ട് ആയി. അവൾക്ക് പിന്നെ എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല.
എല്ലാവരും അവളെ തന്നെ നോക്കി. തുടരാൻ പറഞ്ഞെങ്കിലും. അവൾ നിന്ന് വിയർത്തു. ഒരു വാക് പോലും പുറത്തേക്കു വന്നില്ല.
ഷെറീ.......തേജ അലറി വിളിച്ചു.
ഐആം സോറി തേജ ഞാൻ കണ്ടില്ല. പെട്ടന്ന് കാൽ തടഞ്ഞു വീണു പോയതാ. റിയലി സോറി.
എന്റെ ലാപ്ടോപ് ഫോൺ എല്ലാം നിലത്ത് വീണു പൊട്ടിയത് കണ്ടു അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. സഫു..... അവൾ പാവം ഞാൻ കാരണം എല്ലാരേം മുന്നിലും. എന്നെ വിശ്വസിച്ച പാവം സമ്മതിച്ചതന്നെ. അവൻ അവന്റെ ഫോൺ എടുത്തു കാൾ കണക്‌ട് ചെയ്യാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല. അവൻ ഫോൺ വലിച്ചെറിഞ്ഞു. ഷെറിയെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു അവന്. ഇറങ്ങി പോടീ അവൻ അവളെ നോക്കി അലരുന്നത് പോലെ പറഞ്ഞു. ഷെറി ഒരു ചെറു ചിരിയോടെ പുറത്തിറങ്ങി. കാൽ തടഞ്ഞു വീണതൊന്നും അല്ല തേജ മനപ്പൂർവം ചെയ്തതാണ്. വീഴുന്ന പോലെയാക്കി എല്ലാം നിലത്തേക്ക് ഇട്ടു വയർ ഒക്കെ വലിച്ചു കണക്ഷനും കളഞ്ഞു. മോളെ സഫു ഷൈൻ ചെയ്യാൻ പോയതല്ലേ. അവരെ മുന്നിൽ ഇപ്പോൾ നാണം കെട്ടു തല താഴ്ത്തി ആ കാഴ്ച നേരിട്ട് കാണാൻ പറ്റുന്നില്ലല്ലോ ആ വിഷമം എനിക്കെ ഉള്ളു. അവൾ സഫുന്റെ അവസ്ഥ മനസ്സിൽ കണ്ടു ചിരിച്ചു.
*****
ഫൈസി മുഖം പൊത്തി നിലത്തേക്ക് നോക്കി. ദേഷ്യം സങ്കടം ഒക്കെ വരുന്നുണ്ടായിരുന്നു. സഫുവിന്റെ നിൽപ്പ് കണ്ട്. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. കൂൾ സഫു ടെൻഷൻ ഒഴിവാക്കി മനസ്സ് കോൺസെൻഡ്രേറ്റ് ചെയ്യ്. അവരെ മുന്നിൽ തലകുനിച്ചു നിൽക്കാതെ പോയാ പോയികൊട്ടെന്ന വെച്ചു ഇറങ്ങി വന്നോ.
അവൾക്ക് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നുണ്ടായിരുന്നില്ല. എല്ലാവരെ മുഖത്തേക്കും മാറി മാറി നോക്കി. അവർ കണ്ടിന്യു ചെയ്യാൻ പറഞ്ഞെങ്കിലും അവൾക്ക് പകപ്പോടെ നിന്നെ ഉള്ളു.ദേഷ്യവും സങ്കടം ഒക്കെ വന്നു. വേണ്ടാത്ത പണിക്ക് വന്നിട്ട് പാവം ഫൈസിയെ കൂടി നാണം കെടുത്തി. എല്ലാവരും പോകാൻ വേണ്ടി എഴുന്നേറ്റു. അവൾ മഹറിൽ പിടിച്ചു ഫൈസിയെ ഓർത്തു. അവൻ കൂടെ ഉള്ളത് പോലെ തോന്നി അവൾക്ക്. വല്ലാത്തൊരു ധൈര്യം വന്ന പോലെ.
എല്ലാവരും പോകാൻ നോക്കിയതും അവൾ വിളിച്ചു. എക്സ്സ്ക്യൂസ്‌മി സർ
എല്ലാവരും അവളെ നോക്കി.
കാൻ യൂ ഗിവ് മി ഫൈവ് മിനുട്സ്.
എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാൻ ആദ്യമായ ഇത് പോലൊരു മീറ്റിംഗ് പങ്കെടുക്കുന്നത്. എന്റെ ഹസ്ബൻഡ് സുഖം ഇല്ലാത്തത് കൊണ്ട ഞാൻ അറ്റൻഡ് ചെയ്യാൻ വന്നത്. പെട്ടെന്ന് ആയത് കൊണ്ട് എനിക്ക് പ്രിപ്പയർ ചെയ്യാനും പറ്റിയില്ല. എല്ലാവരെയും ബുദ്ധിമുട്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. എനിക്ക് ഒരു ചാൻസ് തന്നാൽ ഈ പ്രസന്റേഷൻ വീണ്ടും കണ്ടിന്യു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. ഫൈസാൻ ഈ പ്രൊജക്റ്റ് കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് നിങ്ങൾക്ക് മനസ്സിലാക്കിതരാൻ എനിക്ക് പറ്റുമെന്ന്. അവൾ പറഞ്ഞു നിർത്തി അവരെ നോക്കി. എല്ലാവരും പരസ്പരം നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടു. പിന്നെ അവരവരുടെ സീറ്റിൽ വന്നിരുന്നു. അവളോട് കണ്ടിന്യു ചെയ്യാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു. അവരെ നോക്കി എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട് ആ ഫയൽസ് കയ്യിലെടുത്തു. ഫൈസിയെ മനസ്സിൽ ഓർത്തു കൊണ്ട് ഫയൽ നോക്കി കൊണ്ട് തന്നെ അവൾ പ്രസേൻറ്റേഷൻ തുടങ്ങി.
തേജ വരുന്നത് വരട്ടെയെന്ന് കരുതി മീറ്റിങ് ഉള്ള റൂമിന്റെ വാതിൽ തുറന്നു. അകത്തേക്ക് കയറിയതും സ്റ്റക്ക് ആയി നിന്നു. സഫുനെ കണ്ടു അവന് വിശ്വസിക്കാൻ പറ്റിയില്ല. ഫൈസിയാ അതെന്ന് അവന് തോന്നിപ്പോയി. അവൻ കണ്ണടച്ച് തുറന്നു നോക്കി. സഫു തന്നെ. ഇവൾ ഫൈസിയുടേതായ രീതിയിൽ ഫൈസിയെ പോലെ. അനുകരിച്ചാലും ഇങ്ങനെയും ആകുമോ. അവൻ വായും പോളന്നു അവളെ നോക്കി നിന്നു.
ഫൈസി അവൾ പറയുന്നത് കേട്ടു ആദ്യം ഞെട്ടിപോയിരുന്നു. എന്താ ഇവൾ ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നില്ലല്ലോ. പ്രസന്റേഷൻ തുടങ്ങിയതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഈ തീപ്പെട്ടികൊള്ളി ആൾ കൊള്ളാലോ. ഞാൻ അവതരിപ്പിച്ചാൽ പോലും ഇത്രയും നന്നായിചെയ്യാൻ പറ്റില്ലന്ന് അവന് തോന്നി.അവളെ തന്നെ നോക്കി ഇരുന്നു അവൻ.
പ്രസേൻറ്റേഷൻ കഴിഞ്ഞു അവൾ എല്ലാവരെയും നോക്കി. എല്ലാവരും കയ്യടിച്ചതും അവൾക്ക് ശ്വാസം നേരെ വീണു. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെആയിരുന്നു. ഫൈസിക്ക് അതൊക്കെ കണ്ടു മേലാകെ കോരിത്തരിക്കുന്നത് പോലെ തോന്നി. അവളെ കുറിച്ച് അഭിമാനം തോന്നി.
ഞങ്ങൾ ഫൈസിയെ കോൺടാക്ട് ചെയ്തോളാം എന്ന് പറഞ്ഞു അവരൊക്കെ പോയി. അവൾ ഒരു ദീര്ഘശ്വാസം വിട്ടു അവിടെ ഇരുന്നു. ഈ കുറഞ്ഞ സമയം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ അത് പറഞ്ഞ മനസ്സിലാവില്ല. അപ്പോഴാ നേരത്തെ മീറ്റിങ് ഉണ്ടായ ഒരാൾ കയറി വന്നത് അവൾ വേഗം എണീറ്റു നിന്നു. ഐ ആം കരീം.
അറിയാം സർ. പരിചപ്പെട്ടല്ലോ കുറച്ചു മുൻപ്. അയാൾ അവളെ നോക്കി ഒന്ന് മൂളി.
പ്ലീസ് സീറ്റ് സർ.
ഏയ് വേണ്ട ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ. മോളെ ഉമ്മാന്റെ പേര് എന്താ.
സൽമ.
ഓഹ് സോറി. എനിക്ക് പരിജയം ഉള്ള ഒരാളെ പോലെ തോന്നി അതാ ചോദിച്ചത്. മോളെ കണ്ടപ്പോൾ അവരെ തോന്നി. ഒരു മിസ് ഷാഹിന.
സോറി സർ എനിക്ക് അറിയില്ല.
നിന്റെ സിസ് കസിൻ റിലേറ്റീവ് അങ്ങനെ ആരെങ്കിലും ഉണ്ടോ ഷാഹിന എന്ന പേരിൽ.
ഇല്ല സർ. ഷാഹിന ആ പേര് പോലും അധികം ഞാൻ കേട്ടിട്ടില്ല. സാർ ചോദിച്ച തെറ്റിദ്ധരിക്കരുത് ഷാഹിന സാറിന്റെ ആരാ
പരിജയം ഉള്ള ഒരാൾ. യുവർ സ്‌മൈൽ സ്പീക്ക് ആക്റ്റിട്യൂട് ഒക്കെ അവളെ തോന്നിച്ചു. Its ok ലീവിറ്റ്. പിന്നെ പ്രസേൻറ്റേഷൻ എക്സലന്റ് ആയിരുന്നു.ഒന്നും അറിയാതെ തന്നെ ഇത്രയും നന്നായി ചെയ്യാൻ പറ്റി. നല്ലൊരു ഭാവിയുണ്ട് മോൾക്ക്. നന്നായി വരും. അവളെ തലയിൽ കൈ വെച്ചു പറഞ്ഞു.എന്റെ വിസിറ്റിങ് കാർഡ് ആണ് എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം.
അയാൾ പോയി. തേജ കയറി വന്നു.
ടീ ഞാൻ സ്വപ്നം കാണുകയാണോ എന്തൊക്കയാ ഇത്. ഇപ്പൊ പോയ ആളുണ്ടല്ലോ ആരാന്നു അറിയോ ബിസിനസ് വെൽഡിലെ തന്നെ നമ്പർ വൻ. ഇങ്ങേരെ ഒന്ന് കാണാൻ തന്നെ ആൾക്കാർ ഒരു മാസം മുന്പേ അപ്പോയിമെൻറ് എടുക്കണം. അങ്ങനെ ഒരാൾ നിന്നെ കാണാൻ വന്നു നിന്നോട് സംസാരിച്ചു തലയിൽ കൈ വെച്ചു അനുഗ്രഹിക്കുകയെന്ന് വെച്ചാൽ ഐ കാൻ ബിലീവിറ്റ്.
അവന്റെ മുഖം കണ്ടു അവൾക്കും അത്ഭുതം തോന്നി. ആരായിരിക്കും ഈ ഷാഹിന.
എന്തെങ്കിലും ആകട്ട്.
തേജ പിന്നെ അവളെ എല്ലാ സ്റ്റാഫിനും ഇൻട്രിഡ്യുയൂസ് ചെയ്തു. സഫുനെ കണ്ടതും രഹ്ന അന്തം വിട്ടു നോക്കി നിന്നുഅവൾ മാത്രമല്ല പലരും ഞെട്ടിപ്പോയി. ഫൈസി സാറിന്റെ വൈഫ് ഞങ്ങളുടെ കൂടെ ഇത്രയും കാലും വെറുമൊരു സ്റ്റാഫ് ആയി ആർക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എല്ലാവരും അത്ഭുതജീവിയെ പോലെ അവളെ നോക്കിനിന്നു. ഷെറി അരിശത്തോടെ എല്ലാം നോക്കി നിന്നു.
തേജക്ക് ഡിവോഴ്സ്നെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു. ഇന്നത്തെ സന്തോഷം കളയേണ്ടെന്ന് വെച്ചു പിന്നെ ചോദിക്കാന്ന് കരുതി. അവൾക്ക് ഫൈസിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അവനില്ലാത്തോണ്ട് അവിട നിൽക്കാൻ തോന്നിയില്ല. അവൾ ലീവെടുത്തു വീട്ടിലേക്കു പോയി.
വീട്ടിൽ ഉപ്പയും ഉമ്മയും സമീറ്ക്കയും സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു.
എന്താനാവൊ എല്ലാരും കൂടിയോരു കൂടിയാലോചന. ആരെയെങ്കിലും കൊല്ലാൻ പ്ലാൻ ഇടുകയാണോ.
അതേ മോളെ. നിന്നെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യ. എങ്ങനെ ഓടിക്കുന്ന ഡിസ്കസ് ചെയ്തൊണ്ട് ഇരുന്നേ.
എന്നിട്ട് എന്ത് തീരുമാനിച്ചു മഹാനവർകൾ
സാലിയുടെ കൂടെ എത്രയും പെട്ടെന്ന് പറഞ്ഞു വിടാൻ. എടുത്തടിച്ച പോലെ സമീർ പറഞ്ഞു. തലയിൽ ഒരടി കിട്ടിയത് പോലെയായി അവൾക്ക്. അവൾ മുഖത്ത് ഒരു ചിരി വരുത്തി.ബാക്കി കേൾക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. അവൾ മനപ്പൂർവം വിഷയം മാറ്റാൻ നോക്കി.
ഞാനെ ബിസിനസ് ഫീൽഡ് ഇറങ്ങാൻ പോവ്വുകയാ പിന്നെ ചോദിച്ചില്ല അറിഞ്ഞില്ലെന്നു വേണ്ട.
ആര് നീയോ. കോമഡി പറഞ്ഞ ചിരിപ്പിച്ചു കൊല്ലല്ലേ. സമീർ പൊട്ടിച്ചിരിച്ചു.
അതേ എന്താ ഒരു പുച്ഛം.ഇന്ന് ഓഫീസിൽ വന്ന ഗ്രേറ്റ് ബിസിനസ് മാൻ കരീം സാഹിബ് എന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു എന്നിട്ട് പറഞ്ഞു നല്ലൊരു ഭാവി ഉണ്ടെന്ന്. അപ്പൊ തോന്നിതാ ഒരു കൈ നോക്കിയാലോന്ന്. വലിയ ആളായിട്ട് വേണം നിങ്ങളെയൊക്കെ മുന്നിൽ വിലസിനടക്കാൻ.
അവളെ ഉപ്പയും ഉമ്മയും ഒരു പോലെ ഞെട്ടിയത് അവൾ ശ്രദ്ധിച്ചില്ല. അവൾ സമീറിനോട് ഓഫീസിൽ നടന്നത് ഒക്കെ പറയുന്ന തിരക്കിൽ ആയിരുന്നു.
കരീം സാഹിബിനെ നീ പരിജയപെട്ടോ.
ആ ഉപ്പ അവർ ഇങ്ങോട്ട് വന്നു പരിജയപെട്ടു.ഉപ്പാന്റെ പ്രായം ഉണ്ടാകും. ഹി ഈസ് നൈസ് പേഴ്‌സൻ. ഷാഹിനയെ പറ്റി ചോദിച്ചതും എല്ലാം പറഞ്ഞു കൊടുത്തു.
ടീ പോയി ഫുഡ് കഴിച്ചു ഡ്രസ്സ് മാറ്റി വാ. ബിസിനസ് നമുക്ക് രാത്രി ചെയ്യാം. എന്നിട്ട് നാളെ രാവിലെ കോടീശ്വരിയായി വിലസാം. അവൻ ആക്കിക്കൊണ്ട് പറഞ്ഞു.
അവൾ സമീർക്കയെ നോക്കി കൊഞ്ഞനം കുത്തി ഓടി പ്പോയി.
അവൾ പോയതും സമീർ ചോദിച്ചു. ആരാ ഈ കരീം അവളെ ഉമ്മയെ എങ്ങനെയാ പരിജയം.
കരീമിന്റെ ഓഫീസിൽ ആയിരുന്നു ഞങ്ങൾ വർക്ക് ചെയ്തിരുന്നത്. ഷാഹിനയുടെ മോള് ഷഹിനയെ പോലെയല്ലേ പെരുമാറു. എനിക്കും തോന്നാറുണ്ട് പലപ്പോഴും ഇതൊക്കെ. ഷഹിനയുടെ സൗന്ദര്യം മാത്രം അവൾക്ക് കിട്ടിയിട്ടില്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഷഹിനയുടെ ഏഴയലത്തു വരില്ല സഫു. അവളെ പരിജയപ്പെട്ട ആർക്കും അവളെ പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല.
അത്ര സുന്ദരിആയിരുന്നോ അവർ. സഫു തന്നെ ഒരു സുന്ദരികുട്ടിയ. അപ്പൊ അവളെക്കാൾ സുന്ദരിഎന്ന് പറയുമ്പോൾ.
Mm. ആ സൗന്ദര്യം തന്നെയായിരുന്നു അവളുടെ ശാപവും.
പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ കേട്ടു. സൽമ.
അവർ എണീറ്റു അവരെ നോക്കി.
സമീർ ഇത്തന്റെ ചുമലിൽ കൈ വെച്ചു.
എന്റെ മോളാ അവൾ.ഞാൻ പ്രസവിച്ച എന്റെ മോള് അങ്ങനെ പറഞ്ഞമതി.
സമീറിന്റെ കണ്ണ് നിറഞ്ഞു ഇത്തന്റെ കരച്ചിൽ കണ്ട്.
സത്യം എത്രനാൾ മൂടി വെച്ചാലും ഒരു നാൾ പുറത്ത് വരും ഇത്താ. ഇത്രയും വർഷം കഴിഞ്ഞു ഷഹിനയെ അറിയുന്ന ഒരാൾ അവളെ മുന്നിൽ. വിശ്വസിക്കാൻ പറ്റുന്നില്ല.
ആരും അറിയണ്ട. ആരും തിരക്കി വരികയും വേണ്ട. അവളൊരിക്കലും എന്നെ രണ്ടാനുമ്മയായി കാണുകേം വേണ്ട. അത് മാത്രം സഹിക്കാൻ പറ്റില്ല എനിക്ക്.
ആര് പറഞെടി അവൾ നമ്മളെ മോളല്ലെന്ന്. നമുക്ക് അല്ലാതെ വേറാർക്കും അറിയില്ലല്ലോ ഇക്കാര്യം. ജനിപ്പിച്ച തന്തക്ക് പോലും അറിയില്ല ഇവൾ ജീവനോടെ ഉണ്ടോന്ന്. അല്ലെങ്കിലും അവകാശം പറഞ്ഞു ആര് വന്നാലും അവൾ നമ്മളെ വിട്ടു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. സൽമ അയാളെ മാറിലേക്ക് വീണു കരഞ്ഞു. എന്നാലും സത്യം അറിഞ്ഞാൽ സഫുന്റെ മനസ്സിൽ രണ്ടാം സ്ഥാനം ആയിരിക്കില്ലേ എനിക്ക്.
നീ വേണ്ടാത്തത് ഒന്നും ആലോചിച്ചു കരയല്ലേ. അയാൾ അവളെ തലോടി ആശ്വസിപ്പിച്ചു. ഇവരെ പോലെ ഇവരെ ഉണ്ടാകു. ആരും അല്ലാത്ത ഒരു പെൺകുട്ടിയെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കാൻ ഇവർക്കേ കഴിയു.സമീറിനു അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.അവൻ ഉള്ളിലേക്ക് പോയി.
******
വൈകുന്നേരം ആണ് ഫൈസിയെ വക്കീൽ വിളിച്ചത്. സഫു ഫൈസിയുടെ വീട്ടിലേക്ക് പോയേ പറ്റു. കോടതി വിധി ലംകിച്ചാൽ.... സമീറിനോട് പറഞ്ഞു തരണ്ടല്ലോ ബാക്കി.
അവൻ തലയാട്ടി. വീണ്ടും ഈ കേസ് കോടതിയിൽ വരണം. കോടതിയിൽ പറയണ്ട പോയിന്റ് ഞാൻ പറഞ്ഞു തരാം അത് പോലെ അങ്ങ് പറഞ്ഞമതി. സമീർ പറഞ്ഞത് കെട്ടു രമേശ് എല്ലാത്തിനും തലയാട്ടി. രമേശിന്ന് അത്ഭുതം തോന്നി ലോ പോയിന്റ് എല്ലാം കാണാപ്പാഠം ആണല്ലോ. വക്കീൽ ഭാഗം പഠിക്കാൻ പോയിനോ ഇനി. മോനെ ഫൈസി ഞാൻ ഹെല്പ്ലെസ്സ് ആണ് ഇനി. സമീർ പോയതും രമേശ് ഫൈസിയെ വിളിച്ചു എല്ലാം പറഞ്ഞു കൊടുത്തു. ഒരാഴ്ചയെങ്കിലും സഫു എന്റെ കൂടെ ഉണ്ടാകുമല്ലോ. അത് മതി. ബാക്കി നമുക്ക് പിന്നെ നോക്കാം. പിന്നെ കഴിയുന്നത്ര കേസ് കോടതിയിൽ എത്തതെ ഉരുണ്ട് കളിച്ചോ നീ.
*****
സഫുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. ഫൈസിയെ ഇടക്കിടക്ക് വിളിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും അറ്റൻഡ് ചെയ്തില്ല. രണ്ട് മൂന്ന് പ്രാവശ്യം റിങ് അടിച്ചാൽ പിന്നെ സ്വിച് ഓഫ്. അവന്റെ അസുഖം മാറിയിട്ടുണ്ടാകുമോ അറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും കിട്ടുന്നുണ്ടായിരുന്നില്ല അവൾക്ക്. അവൾ ഉറക്കം വരാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്കിടക്ക് അവനെ വിളിക്കുകയും ചെയ്തു. ഓഫ് തന്നെ. അവൾ ഫോണും നോക്കി ഇരുന്നു എപ്പോഴോ ഉറങ്ങിപ്പോയി.
ഫൈസിയും അവളെ ഓർത്തുതന്നെ കിടക്കുവാരുന്നു. ഞാൻ കൈ വിട്ട എന്റെ സ്വപ്നം അതാണവൾ എനിക്ക് നേടി തന്നത്. വന്നവർക്ക് എല്ലാവർക്കും നന്നായി ബോധിച്ചു എന്റെ പ്രൊജക്റ്റ്. അവരുടെ കമ്പിനിയിലെ എല്ലാ വർക്കും എനിക്ക് തരാന് പറഞ്ഞു ഇമെയിൽ അയച്ചിന്. അവരുമായുള്ള ഒരു കോൺടാക്ട് കിട്ടിയ തന്നെ ബിസിനസ് രംഗത്ത് വലിയൊരു നേട്ടം ആണ്. അപ്പോഴാ മുഴുവൻ വർക്ക് എനിക്ക്. സ്വപ്നം പോലെയാ എല്ലാം തോന്നുന്നേ. അവളെ കാണണം മിണ്ടണം എന്നൊക്കെയുണ്ട്. വിളിച്ചാലോ കുറെ പ്രാവശ്യം ഫോൺ എടുത്തെങ്കിലും അവിടെ തന്നെ വെച്ചു.സത്യം പറഞ്ഞാൽ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നുണ്ട്. എന്നെ കുറെ വേദനിപ്പിച്ചതല്ലേ കുറച്ചു അവളും അനുഭവിക്കട്ടെ അവോയ്ഡ് ചെയ്യുമ്പോൾ ഉള്ള വേദന. ഏതായാലും നാളെ ഇങ്ങോട്ട് തന്നെയല്ലേ വരണ്ടത്. ആ ആശ്വാസത്തോടെ അവനും കിടന്നു.
******
സഫുവിനെ വൈകുന്നേരം സമീർ ഫൈസിയുടെ വീട്ടിലേക്കു കൊണ്ട് വിട്ടു. ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കേണ്ടി വരില്ല. നീ ഒന്നോര്ത്തും വിഷമിക്കണ്ട. അവൾ തലയാട്ടി. ഞാൻ അകത്തേക്ക് വരുന്നില്ല. എനിക്ക് വയ്യ അവരെയൊന്നും ഫേസ് ചെയ്യാൻ. അവൻ പോയി. ശരിക്കും പറഞ്ഞ അവൾ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു ഫൈസിയെ കാണാൻ. അവൾ അകത്തേക്ക് കയറി. ആരും അവളോട് ഡിവോഴ്സിന്റെ കാര്യം പറയുകയും ചോദിക്കുകയും ചെയ്തില്ല. അവൾ ഫൈസിയുടെ റൂമിലേക്ക് പോയി
ഉറക്കം ആണ് അവന്റെ കിടപ്പ് കണ്ടു അവൾക്ക് ചിരി വന്നു. ബെഡിൽ ക്രോസ്സ് ആയ കിടന്നിന്. കാൽ ഒരിടത്. കൈ ഒരിടത്.ഫോണും ലാപ്ടോപ് തലയുടെ അടുത്ത് തന്നെ ഉണ്ട്. അവൾ അതെടുത്തു ടേബിളിൽ കൊണ്ട് വെച്ചു. അവന്റെ അടുത്ത് ഇരുന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവൾ അവന്റെ മുഖത്ത് കൈ വെച്ചു. ഈലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയും നിർഭാഗ്യവതിയും ഞാനാണ്.
ജീവന് തുല്യം സ്നേഹിക്കുന്ന ആള് തിരിച്ചും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ അതിലും വലിയ ഒന്നും ഈ ലോകത്ത് ഉണ്ടാവില്ല. പക്ഷേ ആ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലാത്തതോ അതിനേക്കാൾ വേദനയുള്ള വേറൊന്നും അതും ഇല്ല. തിരിച്ചു നിന്നെ ഇഷ്ടം ആണെന്ന് പറയാൻ പോലും എനിക്ക് കഴിയില്ലഇനി. അത്രയും അകലത്തണ് ഞാനിപ്പോ. ഭാഗ്യം കെട്ട ജന്മം ആണ് എന്റെ.
നിന്നെ വിട്ടു പോകാൻ എനിക്കൊരിക്കലും ആവില്ല. പക്ഷേ പോയേ തീരു. കുറച്ചു ദിവസം മാത്രമേ ഞാൻ നിന്റെ കൂടെയുണ്ടാവു. അത്രയും ദിവസം എനിക്ക് നിന്നെ വേണം. എന്റെത് മാത്രമായി.
............ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 73 & 74
ടീ കുരിപ്പേ നിനക്ക് നാണം മാനം ഒന്നും ഇല്ലേ. കുറച്ചു ദിവസം കഴിഞ്ഞാൽ മറ്റൊരുത്തന്റെ ഭാര്യയാകാൻ പോകുന്നവളാ എന്നിട്ട് എന്റെ കൂടെ കിടക്കാൻ വന്നിരിക്കുന്നു.
ഒട്ടും നാണമില്ല. കണ്ടിട്ട് മനസ്സിലായില്ലേ. അവൾ അവന്റെ കൂടെ ബെഡിൽ കിടന്നു.
നാണമില്ലെന്ന് അല്ലെങ്കിലും മനസ്സിലായി.ഉണ്ടായിരുന്നുവെങ്കിൽ വേറെ റൂം റെഡിയാക്കി തന്നിട്ടും എന്റെ കൂടെ വന്നു കിടക്കില്ലല്ലോ.
എനിക്ക് എന്നിൽ നല്ല വിശ്വാസം ആണ്. നിനക്ക് നിന്നിൽ വിശ്വാസം ഇല്ലെങ്കിൽ..... പിന്നെ... ഞാൻ.. അവൾ ആക്കിയമാതിരി പറഞ്ഞു ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കി.
ഇതെന്തു ജന്മം റബ്ബേ. നിനക്ക് പ്രോബ്ലം ഇല്ലെങ്കിൽ പിന്നെ എനിക്കണോ പ്രോബ്ലം. എവിടെയാന്നു വെച്ച കിടക്ക്. അവൻ ഇപ്പുറത്തെ സൈഡിൽ കിടന്നു. അവളെ പിന്നെ നോക്കുകയും കൂടി ചെയ്യാതെ തിരിഞ്ഞു കിടന്നു.
അവൾ അവനെതന്നെ നോക്കി കിടന്നു. വന്നപ്പോ തൊട്ട് മിണ്ടിയിട്ടൊ നോക്കിയിട്ടോ ഇല്ല. കാണുന്നിടത് നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. രാത്രി കിടക്കാൻ വന്നപ്പോൾ പറയുകയാ അടുത്ത റൂമിൽ പോയി കിടക്കാൻ. പറഞ്ഞത് കേൾക്കാതെ ഇവിടെ വന്നു കിടന്നു. അതിന്റെ പുകിലാ ഈ കണ്ടത്.
ഇങ്ങനെ പോയ ഞാൻ അറ്റാക്ക് വന്നു മരിക്കുകയെ ഉള്ളൂ. സഹിക്കാൻ പറ്റുന്നില്ല ഈ അവോയ്‌ഡിങ്. ഒരു ദീര്ഘ നിശ്വാസത്തോടെ അവനെ നോക്കി അവളും കിടന്നു.
*****
രാവിലെ ഉറക്കം എണീറ്റു ഫ്രഷ് ആയി വരുമ്പോഴേക്കും ചൂട് ചായയുമായി സഫു വന്നു. അവളെ നോക്കാതെ താഴെക്ക് പോയി ഉമ്മാനോട് ചായക്ക് ചോദിച്ചു വാങ്ങി കുടിച്ചു.
അവൻ എന്തെങ്കിലും പറയുമോ നോക്കുമോ എന്ന് നോക്കികൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു അവൾ. അവൻ നോക്കിയത് പോലും ഇല്ല.
ഓഫീസിൽ പോകാൻ രണ്ടു പേരും ഒന്നിച്ചു ഇറങ്ങി. ഫൈസി കാറിൽ കയറിയതും അവളെ കൂട്ടാതെ ഒറ്റ പോക്ക്. അവൾക്ക് സങ്കടം വന്നു കണ്ണ് നിറഞ്ഞു്.
അവൾ പിറകെ ഓട്ടോ പിടിച്ചു ഓഫീസിലേക്ക് പോയി. അവിടെയും ഇത് പോലെതന്നെയാരുന്നു അവസ്ഥ. അവളോട് മിണ്ടുകയോ നോക്കുകയോ ചെയ്തില്ല.ബാക്കി എല്ലാരോടും മിണ്ടും.
അപ്പോഴാ ഷെറി കയറി വന്നത്.വന്നപ്പോ തൊട്ട് അവളോട് ഒരേ സംസാരം ആയിരുന്നു.
ചിരിച്ചു മയക്കി സംസാരിക്കുന്നത് കേട്ടതും അവൾക്ക് ചെറു വിരൽ മുതൽ ദേഷ്യം അരിച്ചു കയറി. ഫൈസിയെ ബോധിപ്പിക്കാൻ എന്ന വണ്ണം അവളോടും ഇടക്കിടക്ക് മിണ്ടിക്കൊണ്ടിരുന്നു. അവൾ മുക്കിയും മൂളിയും എന്തെങ്കിലും മറുപടി പറയും.
ബമ്പർ ലോട്ടറി അടിച്ചിട്ടും ചെലവ് ചെയ്യാത്തത് മോശം ആയിപോയി ഫൈസി.
ഷെറി ഇപ്പൊ ഫ്രീയാണെങ്കിൽ നമുക്ക് ഇപ്പൊ തന്നെ പോകാം. എന്ത് വേണമെന്ന് പറഞ്ഞ മതി ഞാൻ റെഡി.
ഞാൻഎപ്പോഴേ റെഡി ചോദിക്കാനുണ്ടോ അത്. അവൾ അപ്പൊ തന്നെ ഓക്കെ പറഞ്ഞു.
എന്ന വാ പോകാം. അവർ പോകാൻ എണീറ്റതും ഷെറി സഫുനെ നോക്കി.
സഫു നീ വരുന്നില്ലേ.
എനിക്ക് ചെറിയൊരു തലവേദന നിങ്ങൾ പോയിക്കോ. അവൾക്ക് ഉള്ളിൽ കരച്ചിൽ വരുന്നുണ്ടായിരുന്നു. എന്നോട് ഒരു വാക്ക് മിണ്ടാൻ പാടില്ല. അവളോട് കിന്നരിക്കാം. ഞാനാ സഹായിച്ചത് അവന് പ്രൊജക്റ്റ് കിട്ടാൻ എന്നിട്ട് ഒരു താങ്ക്സ് പോലും ഇത് വരെ പറഞ്ഞിട്ടില്ല. അവൾക്ക് ട്രീറ്റ് കൊടുക്കാൻ പോകുന്നു. അവൾക്ക് അവന്റെ മോന്തകിട്ട് കൊടുക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. അവിടെ തന്നെ നിന്ന കലിപ്പ് കൂടി എന്തെങ്കിലും ചെയ്തു പോകും
നിങ്ങൾ പോയിട്ട് വാ.അതും പറഞ്ഞു അവൾ കാബിനിൽ നിന്നും പുറത്തിറങ്ങി പോയി.
സോറി ഷെറി. അവൾകൂടി ഉണ്ടാകുന്ന കരുതിയ ഞാൻ പറഞ്ഞത്. അവളെ തലവേദനയൊക്കെ മാറട്ടെ. എന്നിട്ട് എല്ലാർക്കും കൂടി ഒരു ദിവസം നമുക്ക് പോകാം.
ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി വന്നു അവൾക്ക്. അവളത് പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു കാണിച്ചു. എന്ന അങ്ങനെ ആയിക്കോട്ടെ. അവൾ പോകാൻ നോക്കുമ്പോഴാ സഫു തിരിച്ചു വരുന്നത് കണ്ടത്. ഷെറി പെട്ടന്ന് തടഞ്ഞു വീഴാൻ നോക്കി. വീഴുന്നതിന് മുന്നേ ഫൈസി പിടിച്ചു.
സഫു വരുമ്പോൾ തന്നെ കണ്ടത് ഷെറിയെ ഫൈസി താങ്ങിപ്പിടിച്ചു നിൽക്കുന്ന കാഴ്ചയാണ്. അവളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. ഷെറിയുടെ മനസ്സിൽ ആ സമയം രണ്ടു ലഡു പൊട്ടി. ഫൈസിയെ ടെച്ച് ചെയ്യാനും പറ്റി. സഫുന് ഒരടി കൊടുക്കാനും പറ്റി. ഫൈസി കണ്ടു സഫു വന്നത്. അവളുടെ മുഖത്തെ കലിപ്പ് കണ്ടതും അവന് ഒരു കുസൃതി തോന്നി. നോക്കി നടന്നൂടെ ഷെറിന്ന് പറഞ്ഞു അവളെ നേർക്ക് നിർത്തി. നിനക്ക് ഒന്നും പറ്റിയില്ലല്ലോ.
ഏയ് ഇല്ല.
ഇനിയെങ്കിലും നോക്കി നടക്കാൻ നോക്ക്. വീണാൽ പിടിക്കാൻ ഞാനെപ്പോഴും ഉണ്ടായെന്നു വരില്ല. അവൻ ഒളികണ്ണിട്ട് സഫുനെ നോക്കി. മുഖം ചുവന്നു തുടുത്തു ഉറഞ്ഞു തുള്ളാൻ പാകത്തിൽ തന്നെയും നോക്കി നിൽപ്പുണ്ട്. ഒരു മുട്ടുസൂചി എടുത്തു കുത്തിയാൽ ചോര ചീറ്റിതെറിക്കും മുഖത്ത് നിന്ന്.
ഷെറി നിന്നെ തേജ വിളിക്കുന്നുണ്ട് സഫു പറഞ്ഞു.
ഓക്കേ ഫൈസി പിന്നെ വരാം. അവൾ പോയി.
നാണം ഇല്ലാത്ത ജന്തു. നിന്നോടാരാ അവളെ തൊടാൻ പറഞ്ഞെ. ട്രീറ്റ് ചെയ്യാൻ പോകുന്നു കോഴി. എന്നോട് ഒരു താങ്ക്സ് പോലും പറഞ്ഞിട്ടില്ല. എന്നിട്ട് അവൾക് ട്രീറ്റ്. നീ വെറും കോഴിയല്ല കോഴികളുടെ ആസ്ഥാന പ്രസിഡന്റ് ആണ്. എന്റെ മുന്നിൽ നിന്നെങ്ങാനും ഇനി ഏതെങ്കിലും പെണ്ണിനോട് മിണ്ടാൻ നിന്ന കൊല്ലും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.
തന്റെ ഷർട്ടിൽ പിടിച്ചു കലിപ്പോടെ അവൾ പറഞ്ഞതും അവൻ ഷോക്ക് ആയി നിന്നു പോയി. അവളെ കണ്ണിൽ കനലെരിയുന്നത് പോലെ തോന്നി. ഇതിന് മാത്രം എന്താ ഇവിടെ സംഭവിച്ചേ അവൾ വീഴാൻ നോക്കിയപ്പോൾ ഞാൻ പിടിച്ചു. ഒന്നുമില്ലെങ്കിലും ഷെറി ഇവളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ. ദേഷ്യം പിടിപ്പിക്കാൻ കുറച്ചു ഒലിപ്പിച്ചു സംസാരിച്ചുനന് ശരിതന്നെ. എന്നാലും ഇങ്ങനെ ബീഹെവ് ചെയ്യോ.
കോഴി അന്റെ ബാപ്പ. അങ്ങേരെ പോയി വിളിക്ക് കോഴിന്ന്.
എന്റെ ഉപ്പാനെ പറയുന്നോ തെണ്ടീ. അവൾ അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു. അവൻ വേദന കൊണ്ട് തുള്ളിപ്പോയി.
നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ. ഇത്രയും കാലം ദേഹോപദ്രവം ഇല്ലായിരുന്നു. ഇപ്പൊ അതും തുടങ്ങിയോ.
ഭ്രാന്ത് തന്നെയാ. ശരിക്കും ഭ്രാന്ത്. ഇങ്ങനെ പോയാ വല്ല ഭ്രാന്താശുപത്രിയിലും എത്തും ഞാനിപ്പോ. അവന്റെ നെഞ്ചിൽ തല മുട്ടിച്ചു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
അവനും വല്ലാതായി. അവളെ ചേർത്ത് പിടിക്കാൻ കയ്യോങ്ങിയതും എന്തോ ഓർത്തപോലെ കൈ താഴ്ത്തി.
മോളെ സഫു വിശക്കുന്നൊണ്ട് ആണെന്ന് തോന്നുന്നു. നീയിപ്പോ എന്റെ ഭാര്യയെ പോലെ പെരുമാറുന്നു. വിശപ്പ് മാറ്റാൻ ഇപ്പൊ എന്റെ കയ്യിൽ സ്നിക്കർസ് ഇല്ലല്ലോ. അവൻ പാന്റിന്റെ കീശ തപ്പുന്നത് പോലെ ആക്കി പറഞ്ഞു.
ഞാൻ അന്ന് അവനോട് പറഞ്ഞ ഡയലോഗ്. ആ സംഭവം ഓർത്തതും അവൾക്ക് പെട്ടെന്ന് ചിരി വന്നു.
അവൾ ചിരി മറച്ചു വെച്ചു മുഖം കൂർപ്പിച്ചു അവനെ നോക്കി. ഷർട്ടിൽ നിന്നും പിടി വിട്ടു. ദൂരെ മാറി നിന്നു.
ടീ ശരിക്കും എന്താ ഇവിടെ പ്രശ്നം. അവൾ വീഴാൻ നോക്കിയപ്പോ പിടിച്ചതോ അതോ നിനക്ക് ട്രീറ്റ് തരാത്തതോ
പെട്ടന്ന് വന്ന ദേഷ്യത്തിനു പരിസരബോധം ഇല്ലാതെ പെരുമാറി പോയി. അവളെ ആ പൂതനയെ കാണുന്നതേ ഇപ്പോ കലിയാണ് അപ്പോഴാ അവളെ ദേഹത്ത് തൊട്ട് നിൽക്കുന്നത് കണ്ടത് കൺട്രോൾ പോയി.
എനിക്ക് നിന്റെ ട്രീറ്റ് ഒന്നും വേണ്ട.
പിന്നെന്താ നിന്റെ പ്രോബ്ലം.
കുന്തം മുഖം കോട്ടി അതും പറഞ്ഞു പുറത്തിറങ്ങി പോയി.
അവൻ ചെറു ചിരിയോടെ അവന്റെ ചെയറിൽ പോയി ഇരുന്നു.
നിങ്ങൾക്ക് എല്ലാർക്കും എന്നോട് ദേഷ്യം തോന്നുന്നുണ്ട് അല്ലേ സഫുനെ വേദനിപ്പിക്കുമ്പോൾ. എനിക്ക് പറയാനുള്ളത് കൂടി കേൾക്ക്.
സഫുനോട് മിണ്ടണം എന്നൊക്കെഉണ്ട്. അവൾക്ക് നന്നായി ഫീൽ ചെയ്തുന്നു അവളെ മുഖത്ത് നിന്നും മനസ്സിലായിരുന്നു.
കുറച്ചു വേദനിക്കട്ടെ അവളും. സഫുനെ വേദനിപ്പിക്കുന്ന ഓരോ നിമിഷവും അവളെക്കാൾ വേദനിക്കുന്നുണ്ട് ഞാൻ. മനസ്സ് കല്ലാക്കിയ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. എന്റെ വേദന അവളും ഒന്ന് മനസ്സിലാക്കട്ടെ. സഹിക്കാൻ പറ്റിയില്ല അവൾ സാലിയെ കെട്ടാൻ സമ്മതം ആണെന്ന് പറഞ്ഞത്. അടുക്കാൻ ശ്രമിക്കും തോറും വാശിയോടെ ആണ് അവൾ എന്നിൽ നിന്നും അകന്നു നിൽക്കുന്നത്. എന്നെ മനസ്സിലാക്കാതെ അകന്നു നിൽക്കുന്നത് കാണുമ്പോൾ ഞാനെത്ര വേദനിക്കുന്നുണ്ടെന്ന് അറിയോ. ചിലപ്പോൾ പ്രാണൻ പോകുന്ന പോലെയൊക്കെ തോന്നും. നിർബന്ധിച്ചു അവളെ കൂടെനിര്ത്തിക്കുന്നത് ഞാൻ നിർത്തി. അവൾ ദേഷ്യം പിടിച്ചു പോകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് കേട്ടോ. അതെന്താന്ന് വെച്ച അവൾ വീട്ടിലേക്ക് വന്നില്ലേ അന്ന് എന്റെ മുഖം തലോടി എന്നോട് പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അവൾ വരുന്നത് കണ്ടു ചുമ്മാ കണ്ണടച്ച് കിടന്നതാരുന്നു. എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത് എല്ലാം ഞാൻ കേട്ടിരുന്നു.സത്യം പറഞ്ഞ തുള്ളിച്ചാടനം എന്നൊക്കെ തോന്നി. സന്തോഷം കൊണ്ട് എന്റെ ഹൃദയമിടിപ്പ് നിലച്ചന്ന് വരെ തോന്നിപ്പോയിരുന്നു. പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. അവൾ എന്നിൽ
നിന്നിൽ അകലാൻ നോക്കുന്നതിന് എന്തൊക്കെയോ കാരണം ഉണ്ട്. അവളെ അലട്ടികൊണ്ട് ഇരിക്കുന്ന എന്തോ ഒന്നുണ്ട്. എന്നോട് ഇഷ്ടം ആണെന്ന് പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ആ കാരണം എനിക്കറിയണം അതിന് വേണ്ടിയാ അവളോട് ദേഷ്യം പിടിച്ച പോലെ നടക്കുന്നത്.നേരിട്ട് അവളെ വായിൽ നിന്നും i love u ന്ന് കേൾക്കനൊന്നും ചെറിയൊരു വാശി കൂടി ഉണ്ട് ഇതിന്റെ പിന്നിൽ. അവോയ്ഡ് ചെയ്യുമ്പോൾ ഉള്ള വേദന കുറച്ചൊക്കെ അവളും അറിയട്ടെ. എന്നെ മനസ്സിലാക്കി . എന്റെ സ്നേഹം മനസ്സിലാക്കി എന്റെ വേദന മനസ്സിലാക്കി അവൾ സ്വയം തിരിച്ചു വരട്ടെ. ഒരു നാൾ എന്നെയും എന്റെ സ്നേഹത്തെയും മനസ്സിലാക്കി അവൾ വരും എനിക്കുറപ്പുണ്ട്. ആ ദിവസതിനായാണ് ഞാൻ കാത്തിരിക്കുന്നതും. എത്ര വർഷങ്ങൾ വേണ്ടി വന്നാലും അവൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും. സാലിക്കെന്നല്ല ഒരുത്തനും ഞാനവളെ വിട്ടു കൊടുക്കാനും പോകുന്നില്ല.
*******
അവൾ തിരിച്ചു വരുമ്പോൾ ഫൈസി കാബിനിൽ ഉണ്ടായിരുന്നില്ല. ഇതെവിടെപ്പോയി. എവിടെയെങ്കിലും പോകട്ടെ എനിക്കെന്താ.
അപ്പോഴാ തേജ കയറി വന്നത്.
സഫു ഫൈസി ബിസിനസ് ആയി ബന്ധപ്പെട്ടു ഒരാളെ കാണാൻ പോയിരുന്നു. അവിടെ എത്തിയപ്പോഴാ ഡീറ്റെയിൽസ് അടങ്ങിയ ഒരു പെൻഡ്രൈവ് എടുത്തില്ലെന്ന് ഓർമ വന്നത്. ഇപ്പൊ കൊണ്ട് കൊടുക്കാൻ വിളിച്ചു പറഞ്ഞു. ഒന്ന് കൊടുത്തിട്ട് വരുമോ.
എന്നെകൊണ്ടൊന്നും പറ്റില്ല. നിനക്ക് പോയി കൊടുത്തൂടെ.
എനിക്കിവിടെ അത്യാവശ്യം ആയി ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതോണ്ടല്ലേ നിന്നോട് പറഞ്ഞത്. പോകാൻ പറ്റോ ഇല്ലയോ വേഗം പറയ്. ഇല്ലെങ്കിൽ ഷെറിയോട് പറയണം. വേറെ സ്റ്റാഫിന്റെ കയ്യിൽ ഒന്നും വിശ്വസിച്ചു കൊടുക്കാൻ പറ്റില്ല.
ഷെറി എന്ന് കേട്ടതും അവൾ വേഗം സമ്മതിച്ചു. എവിടെയാ മീറ്റിങ്. ബീച്ച് റോഡിന്റെ ഓപ്പോസിറ്റ് ഒരു റെസ്റ്റോറന്റ് ഇല്ലേ അവിടെ.
അവൾ പെൻഡ്രൈവ് വാങ്ങി ഒരു ഓട്ടോ പിടിച്ചു പോയി. അവിടെയെത്തി ഫൈസിയെ വിളിച്ചു. റെസ്റ്റോറന്റ് മുകളിലെ നിലയിൽ ഉണ്ടെന്ന് പറഞ്ഞു. അവൾ അവിടെ പോയി നോക്കി. അവൻ മാത്രം ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു. അവൾ അവിടേക്ക് പോയി. കൂടെ ആരും ഇല്ലല്ലോ. അയാൾ വന്നില്ലേ.
അവൾ പെൻഡ്രൈവ് അവന് നേരെ നീട്ടി.
കലിപ്പോടെ ഒരു നോട്ടം നോക്കി. കൊണ്ട് പോയി പുഴുങ്ങി തിന്ന് ഇനി. നിനക്ക് തോന്നുന്ന സമയതാണോ കേറി വരുന്നേ. അവർ പോയി.
തേജ തന്ന ഉടനെ തന്നെയാ വന്നത്. അത്ര ഇമ്പോർട്ടന്റ് ആണെങ്കിൽ ഓർമിച്ചു എടുത്തു വരണം ആയിരുന്നു.
ലേറ്റ് ആയി വന്നതും പോരാ എന്നെ ന്യായം പഠിപ്പിക്കാൻ വരുന്നോ. അവൻ പെൻഡ്രൈവ് വലിച്ചെറിഞ്ഞു.
കഷ്ടപ്പെട്ട് സഹായിക്കാൻ വന്നതും പോരാ എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ.
നിനക്കൊക്കെ തോന്നിയ സമയത്ത് തോന്നിയ പോലെ ചെയ്‌താൽ മതിയല്ലോ. മനപ്പൂർവം അല്ലെ നീ ലേറ്റ് ആക്കിയത്.
അവൾക്ക് നല്ലോണം ദേഷ്യം വന്നു. മനസ്സാ വാച അറിയാത്ത കാര്യത്തിന തെണ്ടി ചീത്ത പറയുന്നത്.
അപ്പോഴാ ഫുഡ് കൊണ്ട് വെച്ചത്. അവരെ കണ്ടു രണ്ടു പേരും മിണ്ടാതിരുന്നു.
കൊണ്ട് വെച്ച ഫുഡ് കണ്ടു അവളുടെ കണ്ണ് തള്ളിപ്പോയി. എല്ലാ ഐറ്റംസ് ഉണ്ട്. പലതും ഇത് വരെ കണ്ടിട്ട് കൂടിയില്ല. ഇത്രക്ക് വലിയ vip ഗസ്റ്റ് ആരാണാവോ.
നോക്കെടി പിശാചേ ഇതൊക്കെ അവർക്ക് വേണ്ടി ഓഡർ ചെയ്തതാ. ഇതൊക്കെയിനി എന്ത് ചെയ്യാനാ. നീ തിന്നോ .
ഞാൻ തിന്നോളം അല്ല പിന്നെ
അല്ലെങ്കിലും തിന്നിട്ട് പോകുന്നുള്ളു ഇവിടെ വരെ വന്നു തെറി വിളിച്ചതിന് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ.
അവൾ അവിടെ ഇരുന്നു. അവനും ഇരുന്നു.
അവനോടുള്ള വാശിഎന്നോണം എല്ലാം ലാവിഷ് ആയി തന്നെ തിന്നു. രാവിലെ മുതൽ ഇവന്റെ കലിപ്പ് മോന്ത കണ്ടു ഒരിറക്ക് വെള്ളം പോലും കുടിച്ചിട്ടില്ല. വിശന്നിട്ടു കൊടൽ കരിയുന്നുണ്ട്. അപ്പോഴാ തിന്നൊന്ന് .
അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. നിനക്ക് തന്നെയാ പോത്തേ ഞാൻ ഓഡർ ചെയ്തത്. നിനക്ക് ട്രീറ്റ് എങ്ങനെ തരുന്നു ഓർത്തു നടക്കുമ്പോഴാ ഈ ഐഡിയ കിട്ടിയത്. നേർക്ക് നേരെ വിളിച്ച വരികയും ഇല്ല. വിളിച്ച എന്റെ ദേഷ്യം മാറിയെന്നു നീ കരുതികളയും. ഇതാകുമ്പോ കാര്യം നടക്കുകയും ചെയ്തു. ഇവളൊട്ട് ഒന്നും അറിഞ്ഞതും ഇല്ല. മാത്രമല്ല രാവിലെ ഇവൾ ഫുഡ് ഒന്നും തിന്നുന്നതും കണ്ടിട്ടില്ല.
ഫുഡ് തിന്നു കഴിഞ്ഞു അവൾ എണീറ്റു കൈ കഴുകി വന്നു. അവനെ നോക്കുകയും കൂടി ചെയ്യാതെ പോകാൻ ബാഗും എടുത്തു താഴേക്ക് വന്നു.
അവനും കൂടി ഇറങ്ങി വന്നു. ഒന്നിച്ചു പോകാം. ഞാനും ഓഫീസിലേക്ക.കാർ എടുത്തിട്ട് വരാം.
നോ താങ്ക്സ്. ഞാൻ ഇന്ന് ലീവ് എടുത്തു. ഇവിടം വരെ വന്നതല്ലേ ബീച്ചിൽ ഒക്കെ പോയിട്ടേ വരുന്നുള്ളു.
ആരോട് ചോദിച്ചിട്ട ലീവ് എടുത്തേ
ആരോടും ചോദിചില്ല. വേണമെങ്കിൽ ഇപ്പൊ ചോദിക്കാം. സർ ഞാൻ ഇന്ന് ഉച്ചക്ക് ശേഷം ലീവ് ആണ്. ലീവ് ലെറ്റർ വേണമെങ്കിൽ ഞാൻ നാളെ കൊണ്ട് വന്നു തരാം. അവൾ ആക്കികൊണ്ട് പറഞ്ഞു.
ഓഹ് ആയിക്കോട്ടെ മാഡം. ഏതായാലും എനിക്കും ഓഫീസ് പോയിട്ട് വലിയ കാര്യം ഒന്നുമില്ല. ഞാനും വരുന്നു.
എന്റെ കൂടെ ആരും വരണ്ട.
പബ്ലിക് പ്ലേസ് വരാൻ ആരുടെയും അനുവാദം ആവിശ്യമില്ല. ആർക്കും എപ്പോ വേണമെങ്കിലും വരാം പോകാം.
അവൻ കാർ എടുക്കാൻ പാർക്കിങ് ഏരിയയിലേക്ക് പോയി. കാർ സൈഡിൽ നിറുത്തി വെച്ചു അവൻ സഫുനെ നോക്കി.
ഈ തെണ്ടി ഇതെവിടെപ്പോയി. അവൻ ചുറ്റും നോക്കി. ബീച്ചിലേക്ക് പോകുന്ന റോഡിൽ നിന്നു കോട്ടൺ കാൻഡിൽ തിന്നു കൊണ്ട് റോഡ് മുറിച്ചു കടക്കാൻ നോക്കി നിൽക്കുന്നുണ്ട്.
കൊച്ചു കുട്ടിയെ പോലെ അതും കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ടു അവന് ചിരി വന്നു. അവൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാ ആ കാഴ്ച കണ്ടത് ഓപ്പോസിറ്റ് സൈഡിൽ നിന്നും സ്പീഡിൽ ഒരു കാർ വരുന്നു. വൻ വെ ആയത് കൊണ്ട് അവള ഭാഗം നോക്കുന്നത് പോലും ഇല്ല. നോക്കേണ്ട ആവിശ്യം ഇല്ലല്ലോ. ആ കാറിന്റെ സ്പീഡ് വരവും എല്ലാം കണ്ടു അവന് എന്തോ പന്തികേട് തോന്നി. കാരണം വൺവെയിലൂടെ ഇങ്ങനെ ഇത്ര ധൈര്യത്തിൽ. അവനെന്തോ അപകടം തോന്നി. മനപ്പൂർവം അവളെ നേർക്ക് വരുന്നത് പോലെ. അവൻ സഫുന്ന് വിളിച്ചു കൊണ്ട് റോഡ് മുറിച്ചു കടക്കുമ്പോഴേക്കും ആ കാർ അവളെ അടുത്ത് എത്തിയിരുന്നു. അവൻ നിലവിളിച്ചോണ്ട് ഓടി വരുമ്പോഴേക്കും ആരോ വന്നു അവളെ തള്ളിമാറ്റിയിരുന്നു. എയ്ഞ്ചൽ.
അവന് അപ്പോഴാ ശ്വാസം നേരെ വീണത്. അവൻ അവിടെക്ക് വരുമ്പോഴേക്കും
ഞെട്ടലോടെ ആ കാഴ്ച്ച കണ്ടു. സഫു ഈസ് സേഫ്. ബട്ട് ഏയ്ഞ്ചൽ.......
അവൾക്ക് പെട്ടന്ന് ഒന്നും മനസ്സിലായില്ല. ആരോ വന്ന് പിടിച്ചു തള്ളുകയാരുന്നു സൈഡിലേക്ക് വീണു. അവൾ ചുറ്റും നോക്കുമ്പോഴേക്കും വീണ്ടും കാർ വരുന്നത് കണ്ടു. അവൻ അവളെയും കൊണ്ട് ഉരുണ്ട് മാറി. അവൾ അയാളെ തന്നെ നോക്കി. വീണ്ടും എന്റെ രക്ഷക്ക് എയ്ഞ്ചൽ. എന്നെ രക്ഷിക്കാൻ മാത്രം ഇയാൾ കൃത്യ സമയത്തു എവിടെ നിന്നും എത്തുന്നു. ആരാണയാൾ .അവളെ ഒരു കടയുടെ ഉള്ളിലേക്ക് തള്ളി മാറ്റി.പേടിച്ചു വിറച്ചു ഞെട്ടലോടെ അയാളെ നോക്കി. ചോര ഒലിച്ചിറങ്ങുന്ന ആ മുഖം അവൾ കണ്ടു. അവളെ ചുണ്ടുകൾ മന്ത്രിച്ചു സാലി. സാലിയാണോ അപ്പൊ ഏയ്ഞ്ചൽ. അവൻ എണീക്കാൻ നോക്കുമ്പോഴേക്കും ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു ലോറി അവന്റെ അടുത്തെത്തിയിരുന്നു. സാലീ.......സാലി അവിടെ നിന്ന് മാറ്. സാലി അവൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കി. ഒരു നിലവിളി അവന്റെ തൊണ്ടയിൽ കുരുങ്ങി. എഴുന്നേൽക്കാൻ പറ്റുന്നില്ല. വീഴ്ചയിൽ തലയും കയ്യും എവിടെയോ വെച്ചടിച്ചിരുന്നു. സാലീന്ന് വിളിച്ചു നിലവിളിച്ചു കൊണ്ട് അവൾ വീണിടത്തു നിന്നും എണീറ്റു അവന്റെ അടുത്തേക്ക് ഓടി. അവിടത്തെ കാഴ്ചകണ്ടതും അവൾ ബോധം കെട്ടു വീണു.
.......... തുടരും 💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 74
അവന്റെ തല ഭാഗത്തു നിന്നും ബ്ലഡ് ഒലിച്ചിറങ്ങി റോഡിൽ പടർന്നു. അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു.
മുന്നിലുള്ള ആ കാഴ്ച കാണാൻ അവൾക്ക് കെൽപ്പ് ഉണ്ടായിരുന്നില്ല. മരണത്തെ മുഖാമുഖം കണ്ട പോലെ. ചീറിപാഞ്ഞു വരുന്ന ആ ലോറി സാലിയുടെ തൊട്ടടുത് എത്തിയിരുന്നു. അവൾ ആ കാഴ്ചകണ്ടതും ബോധം കെട്ടു വീണു.
മുഖത്ത് വെള്ളം വീണത് കണ്ടാണ് സഫു ഉണർന്നത്. അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. ഏതോ ഒരു സ്ത്രീയുടെ മടിയിലാണ് താൻ ഉള്ളത്. അവൾ സാലീന്ന് വിളിച്ചു പിടഞ്ഞെണീറ്റു ചുറ്റും നോക്കി. ആൾക്കാർ തടിച്ചു കൂടിയിരുന്നു. അവർക്ക് ഒന്നും പറ്റിയില്ല കൊച്ചേ ഒരു ചെറുക്കൻ വന്നു ആ ആക്സിഡന്റ് പറ്റിയ ആളെ രക്ഷിച്ചു. രണ്ടു പേരും തീർന്നുന്ന കരുതിയെ. ദൈവദീനം രണ്ടാൾക്കും ഒന്നും പറ്റീല. പിന്നെ ഒരാൾക്ക് പരിക്കുണ്ട്. അവൾ അവരെ അടുത്തേക്ക് ഓടി. ഫൈസിയുടെ മടിയിലാണ് സാലി തലവെച്ചു കിടന്നിട്ട് ഉള്ളത്. ചെറിയൊരു ഞരക്കം മാത്രമേ ഉള്ളൂ. ഫൈസി സാലിയുടെ തലക്ക് കെട്ടികൊടുക്കുന്നത് കണ്ടു. സഫുനെ കണ്ടതും അവൻ പറഞ്ഞു. തലക്ക് നല്ല മുറിവുണ്ട്. ബ്ലഡ് നിൽക്കുന്നില്ല. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം. അപ്പോഴേക്കും ആരോ അവന്റെ കാർ എടുത്തു കൊണ്ട് കൊടുത്തു. അവനും രണ്ടു മൂന്ന് പേരും കൂടി കാറിൽ കയറ്റി. പോലിസ് കേസ് പേടിച്ചാവണം ആരും കൂടെ വന്നില്ല. സഫു അവന്റെ കൂടെ പിറകിൽ ഇരുന്നു. പെട്ടന്ന് തന്നെ അടുത്ത ഹോസ്പിറ്റലിൽ എത്തി. സാലിയെ അകത്തേക്ക് കയറ്റി. Icu യുടെ പുറത്ത് കസേരയിൽ സഫു ഇരിക്കുന്നത് കണ്ടു. പേടിച്ചു വിറച്ചപോലെയാ നിൽക്കുന്നത്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവനും തൊട്ടടുത് പോയി ഇരുന്നു. അവൾ അവന്റെ കയ്യിൽ പിടിച്ചു തോളിൽ ചാരി ഇരുന്നു. ആശ്വസിപ്പിക്കാൻ എന്നവണ്ണം അവൻ അവളെ കയ്യിനു മുകളിൽ കൈ വെച്ചു. അപ്പോഴേക്കും അജുവും എത്തിയിരുന്നു. അപ്പോഴാ നഴ്‌സ് വാതിൽ തുറന്നു പുറത്ത് വന്നത്.
സാലിയുടെ റിലേറ്റീവ്സ് ആരാ.
എല്ലാവരും എണീറ്റു അങ്ങോട്ട് പോയി.
അർജന്റ് ആയി രണ്ടു ബോട്ടിൽ എ പോസിറ്റീവ് ബ്ലഡ് വേണം.
എന്റെയും അജ്ജുന്റെയും എ പോസിറ്റീവ് ആണ്. ഫൈസി മുന്നോട്ട് വന്നു. അവർ നഴ്‌സിന്റെ കൂടെ പോയി.
ടാ കോപ്പേ. നിനക്കെന്തിന്റെ കേടാ. അവനെ ഹോസ്പിറ്റലിൽ എത്തിച്ചില്ലേ. അത് പോരേ. നിന്നോട് അവൻ ചെയ്തതൊക്കെ മറന്നോ ഇത്ര വേഗം.
എന്റെ ജീവന അവൻ അവന്റെ ജീവൻ കൊടുത്തു രക്ഷിക്കാൻ നോക്കിയത്. അതിന് പകരം ആയി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ.
അവൾ അത് കേട്ടു. അവൾ അവനെ നോക്കിയതും പരസ്പരം കണ്ണുകൾ ഇടഞ്ഞു. അവൾ താഴേക്ക് നോക്കി നിന്നു.
അവർ പോയി. അവരെ പിറകെ സമീർക്കയും സാലിയുടെ ഉപ്പയും വന്നു. അവൾ സമീർക്കയോട് കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു.
*****
ബ്ലഡ് എടുക്കാൻ രണ്ടു പേരെയും ഒരേ റൂമിൽ കിടത്തി.
ശരിക്കും എങ്ങനെയടാ ആക്സിഡന്റ് സംഭവിച്ചേ. ഇത്ര കയർലെസ്സ് ആയിരുന്നോ സഫു.
ഇറ്റ്സ് എ പ്ലാൻഡ് മർഡർ അറ്റംപ്റ്റ്.
അജു അത് കേട്ടു ഞെട്ടിപ്പോയി. വാട്ട്. സഫുന് ആരാടാ അതിന് മാത്രം ശത്രു.
അറിയില്ല. കണ്ടു പിടിക്കണം. കയ്യിൽ കിട്ടിയ കൊന്നു കളയും ഞാൻ... ആരായാലും. അത് പറയുമ്പോൾ മുഖം വലിഞ്ഞു മുറുകിയിരുന്നു അവന്റെ.
നിനക്ക് അങ്ങനെ തോന്നാൻ എന്താ കാരണം. ആക്സിഡന്റ് ആയിക്കൂടെ അല്ലെങ്കിൽ സാലി അവളെ ഇമ്പറെസ്സ് ചെയ്യിക്കാൻ കളിച്ച ഒരു ഡ്രാമ.
അല്ല അജു ആ കാർ ഓടിച്ചയാളെ ഞാൻ കണ്ടിരുന്നു. ഞങ്ങൾ റസ്റ്റോറന്റിൽ ഫുഡ് കഴിക്കുമ്പോൾ അയാൾ ഉണ്ടായിരുന്നു ഞങ്ങളുടെ ഓപ്പോസിറ്റ്. സാലി സഫുവിനെയും കൊണ്ട് സൈഡിൽ വീണശേഷം ആ കാർ വീണ്ടും റിവേഴ്‌സ് എടുത്തു വരാൻ നോക്കിയതാ.മറു കൈ കൊണ്ട് സാലി റിവോൾവർ എടുത്തു അവരെ നേരെ ഷൂട്ട് ചെയ്യാൻ നോക്കുന്നത് ഞാൻ കണ്ടതാ. അവൻ ആക്കിയ ആൾ ആണെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ലല്ലോ. സഫുന് ഒരു ശത്രു ഉണ്ട് അജു. പിന്നെ സാലി അവന് ചുറ്റും ഒരുപാട് ദുരൂഹതകൾ ഉണ്ട് . അവന് ശരിക്കും അറിയാം സഫു അപകടത്തിൽ ആണെന്ന്. അവൾക്ക് അപകടം പറ്റുന്ന എല്ലാ ടൈമിലും കൃത്യം ആയി അവൻ എത്തുന്നതും അത് കൊണ്ടാണ്.ഇത്രയും നാൾ കഥയറിയാതെ ആട്ടം ആടുകയാരുന്നു ഞാൻ. കണ്ടു പിടിക്കണം. കണ്ടു പിടിക്കും ഞാൻ.
******
ബ്ലഡ് കൊടുത്തു അവരെ അടുത്തേക്ക് തന്നെ പോയി. കുറച്ചു ദൂരെ നിന്നെ ഉള്ളൂ അവർ. കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്ത് വന്നു.
ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ബോധം വീണിട്ട് ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞേ റൂമിലേക്ക് മാറ്റു. ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം.
ഞാൻ പോയി കണ്ടോട്ടെ പെട്ടന്ന് അവൾ എല്ലാരേയും നോക്കി പറഞ്ഞു.മറുപടിക്ക് കാക്കാതെ അവൾ വേഗം അകത്തേക്ക് പോയി.
അവനെ കണ്ടതും അവൾക്ക് ആകെ സങ്കടം തോന്നി. തല കെട്ടിയിരുന്നു. മുഖത്ത് മാസ്ക് വെച്ചിരുന്നു. ദേഹത്ത് എല്ലാം എന്തൊക്കെയോ വയറുകൾ.
സാലി.... അവൾ മെല്ലെ വിളിച്ചു.
അവൻ മെല്ലെ കണ്ണ് തുറന്നു നോക്കി.
അവൾ അവന്റെ കയ്യിൽ പിടിച്ചു.സാലി അവളെ മുഖത്തേക്ക് തന്നെ നോക്കി.
സോറി പറയാൻ പോലും അർഹത എനിക്കില്ലന്ന് അറിയാം. മറ്റുള്ളവരെ വാക്ക് കേട്ടു..... ഞാൻ... പൊറുക്കണം.
അവന്റെ മുഖത്ത് ഒരു ഞെട്ടൽ അവൾ കണ്ടു.
എല്ലാം അറിഞ്ഞു. നിന്നെയെങ്ങനെ കാണും ഫേസ് ചെയ്യും അതോർത്തു ഉരുകുകയാരുന്നു ഞാൻ. സോറി ടാ. അവന്റെ കയ്യിലേക്ക് രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.
അവൻ മുഖത്തെ മാസ്ക് എടുത്തു മാറ്റി.അവളോട് എന്തോ പറയാൻ നോക്കിയതും ഒരു നഴ്‌സ് ഓടി വന്നു.
പ്ലീസ് മാം. സംസാരിക്കാൻ പാടില്ല. ഒന്ന് പുറത്തേക്ക്....
അവൾ പോകാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു . അവന്റെ കൺകോണിൽ ഒരു കണ്ണ്നീർതുള്ളി അവൾ കണ്ടു.
മാഡം പ്ലീസ്.....
അവനെ നോക്കി ഞാൻ പിന്നെ വരാം. അവൾ പോയി.
അവൻ ദേഷ്യത്തോടെ ആ നഴ്സിനെ നോക്കി.
സോറി സർ. സംസാരിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്.
എനിക്ക് ഈ പ്രോബ്ലം പരിഹരിക്കാൻ അറിയാഞ്ഞിട്ടല്ല സഫു. എന്നെന്നേക്കുമായി ഷെറിയുടെ ശല്യം ഒഴിവാക്കാനും അറിയാം. പക്ഷേ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായവസ്ഥയിൽ ആയിപ്പോയി ഞാൻ. രണ്ടു പേർക്കും ഒരു കുഴപ്പം വരാൻ പാടില്ല. എന്റെ സങ്കടം എനിക്ക് ആരോടും പറയാൻ പറ്റുന്നില്ലല്ലോ. പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല സഫു നിന്റെ സങ്കടം കാണാനുള്ള കെൽപ്പ് ഇല്ലാത്തോണ്ട ഞാൻ അടങ്ങി നിൽക്കുന്നത്. അത് കൊണ്ട സത്യം പറഞ്ഞു നിന്നെ മനസ്സിലാക്കാൻ നിന്റെ മുന്നിലേക്ക് വരാഞ്ഞതും. ഷെറിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ തന്നെ നാളെ എനിക്കെതിരെ തിരിയും.കാരണം സ്വന്തം സഹോദരിക്ക് ഒരപകടം വരാൻ നീഒരിക്കലും ആഗ്രഹിക്കില്ല. നിന്നെകൊണ്ട് പറ്റില്ല അതിന്. നിന്റെ സ്വന്തം സഹോദരിയാണ് ഷെറി. ഒരുപ്പന്റെ രണ്ടു മക്കൾ. ഒരേ രക്തം ആയിട്ടും നിന്റെ സ്വഭാവത്തിന്റെ നന്മയുടെ ഒരംശം എങ്കിലും ഷെറിക്ക് കിട്ടിയില്ലല്ലോ അതോർക്കുമ്പോഴ അത്ഭുതം.
********
അവൾ ഫൈസിയുടെ കൂടെ വീട്ടിലേക്ക് പോയി. അവിടെ നിന്നിട്ട് ഒരു കാര്യം ഇല്ലാത്തോണ്ട് സമീർക്ക തന്നെയാണ് നിർബന്ധിച്ചു അവളെ വീട്ടിലേക്ക് അയച്ചത്. സാലിയെ രണ്ടു ദിവസം കഴിഞ്ഞേ റൂമിലേക്ക് മാറ്റുകയുള്ളുന്ന പറഞ്ഞിരുന്നു. സാലിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോന്ന് ഉള്ള ആശ്വാസം ആയിരുന്നു അവൾക്ക്. എയ്ഞ്ചൽ അവനാണെന്ന് അറിഞ്ഞത് മുതൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ. അപ്പൊ അവന് ഷെറിയുടെ കാര്യം എല്ലാം അറിയാം. എന്നിട്ടെന്താ എന്നോട് പറയാതെ മറച്ചു വെച്ചത്. ഫൈസി അവളോട് ഇതിനെപറ്റി ഒന്നും ചോദിച്ചില്ല. അവളും ചോദിച്ചില്ല.ടെൻഷൻ ആകേണ്ടെന്ന് കരുതി തന്നെയാണ് അവൻ മിണ്ടാതിരുനത്. ആക്സിഡന്റ് ആണെന്ന് തന്നെ കരുതിക്കോട്ടേന്ന് കരുതി. വീട്ടിൽ ആരോടും ഒന്നും പറയേണ്ടെന്ന് മാത്രം പറഞ്ഞു. സഫുന്റെ മനസ്സിലും ശരിക്കും അത് ഒരു ആക്സിഡന്റ് തന്നെ ആയിരുന്നു. സാലിയുടെ നിരപരാധിത്തം എനിക്ക് മനസ്സിലാക്കാൻ പറ്റിയത് അത്കൊണ്ടാണ്.
********-
അതിന്റെ പിറ്റേന്ന് ആണ് കോൺട്രാക്ട് കിട്ടിയ സന്തോഷത്തിൽ വലിയൊരു പാർട്ടി നടത്താൻ തന്നെ തീരുമാനിചിരുന്നത്. വീട്ടിൽ വെച്ചു തന്നെ അതിനുള്ള അറഞ്ച്മെന്റ് ചെയ്തു. നൈറ്റ് ആയിരുന്നു പരിപാടി. പാർട്ടി നടത്തുന്നതിൽ സന്തോഷം ഉണ്ടെങ്കിലും അവന്റെ ഭാര്യയായി ഞാനും കൂടി പങ്കെടുക്കണമല്ലോന്ന് ഓർത്തു ടെൻഷനും തോന്നി. ഓഫീസിൽ എല്ലാർക്കും ഞാൻ അവന്റെ ഭാര്യയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് പങ്കെടുത്തേ പറ്റു. അല്ലെങ്കിൽ വിളിച്ചു വരുത്തി അപമാനിച്ചത് പോലെയാകും. ഇന്നോ നാളെയോ അവസാനിക്കാൻ പോകുന്ന ബന്ധം എല്ലാർക്ക് മുന്നിലും വീണ്ടും ഒരോര്മപ്പെടുത്താൽ പോലെ അവൾക്ക് നെഞ്ച് നീറുന്നുണ്ടായിരുന്നു. ഒരോരൊന്ന് ഓർത്തു അവൾ സിറ്റൗട്ടിൽ പോയി ഇരുന്നു.
അപ്പോഴാ ഫൈസി ഒരു കവർ ആയി വന്നത്. അവളെ നേർക്ക് നീട്ടി. അവളത് വാങ്ങി തുറന്നു നോക്കി.റെഡ് മെറൂൺ കളർ ഒരു ഗൗൺ. അതും ഫുൾ വർക്കിൽ. വില കൂടിയ ഡ്രസ്സ് ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. എന്തോ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു ആ ഡ്രസ്സിന്. ആരും പെട്ടന്ന് കണ്ടാൽ ഒന്ന് നോക്കി പോകും. അറിയാതെ തന്നെ അവളുടെ മനസ്സ് മന്ത്രിച്ചു ബ്യൂട്ടിഫുൾ. അതിന് മാച്ചാക്കി ഒർണമെന്റ്സ് ഉണ്ട്.
അവൾ അവനെ നോക്കി.
ഇന്നത്തെ പാർട്ടിക്ക് ഇടാനുള്ള ഡ്രസ്സ് ആണ്.
നീയായിരിക്കും ഇന്നത്തെ താരം. കാരണം മീറ്റിങ് വന്ന എല്ലാവരും ഉണ്ടാകും. എല്ലാവരും പരിജയപ്പെടാനും വരും. അപ്പൊ അണിഞ്ഞൊരുങ്ങി മൊഞ്ചത്തികുട്ടിയായി വരണം. എന്നോടുള്ള വാശിക്ക് ഉടക്ക് ആയി വന്നാൽ മോളെ സഫു ഈ പാർട്ടി തന്നെ ഞാൻ ക്യാൻസൽ ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട. സ്നേഹത്തിൽ പൊതിഞ്ഞ ഒരു ഭീഷണിയായാണ് അവൾക്ക് തോന്നിയത്.
അവൾക്ക് ഡ്രസ്സ് ഇഷ്ടം ആയെങ്കിലും അത് കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നത് പോലെ എന്തൊക്കെയോ അസ്വസ്ഥത തോന്നി ആ ഡ്രസ്സ് കാണുംതോറും. രാവിലെ മുതലേ ചെറിയ തലവേദനയും ഉണ്ട്. എന്തെങ്കിലും പറഞ്ഞാൽ പാർട്ടിക്ക് വരാതിരിക്കാനുള്ള കാരണം എന്നേ അവൻ കരുതു. അത് കൊണ്ട് ഒന്നും പറഞ്ഞില്ല. ആ ഡ്രസ്സ് വാങ്ങി അകത്തേക്ക് പോയി.
*****
എല്ലാവരും എത്തി പാർട്ടി തുടങ്ങി. സനയെയും ഷാഹിദിനെയും വിളിച്ചിരുന്നു. ഷെറിയെ വിളിച്ചില്ല. അവളെ കാണുന്നത് തന്നെ ഇപ്പൊ ഇഷ്ടം അല്ല.
സന വന്നതും സഫുനെ ചോദിച്ചു. ഫൈസി ചുറ്റും നോക്കി സഫു ഇത് വരെ വന്നിട്ടില്ല. എന്നോടുള്ള ദേഷ്യം കൊണ്ട് വരാതിരിക്കുമോ ആ പേടിയും അവനുണ്ടായിരുന്നു.
ദാ അവൾ വന്നല്ലോ. സന അവളെ വിളിച്ചത് കണ്ടു അവൾ അങ്ങോട്ട് വന്നു. ഫൈസി അവളെ കണ്ടു. ഒരു ഞെട്ടലോടെ അവളെ നോക്കി. ഒരു ഗോൾഡൻ കളർ ലെഹങ്ക ആയിരുന്നു ഇട്ടത്. അതെ കളർ ഷാൾ കൊണ്ട് സ്‌കാഫ് ചെയ്തിരുന്നു.ഒരു ഹൂറിയെ പോലെ തോന്നിച്ചു അവന് അവളെ. അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അജു വന്നു അവന്റെ ചുമലിലൂടെ കയ്യിട്ടു അവളെ നോക്കി.
അവൾ ആ ഡ്രസ്സ് ഇട്ടില്ലല്ലേ.
അജുവിനെയും കൂട്ടിപ്പോയി ആയിരുന്നു അവൻ ഡ്രസ്സ് വാങ്ങിയത്.
അഡ്രെസ്സിനേക്കാൾ മൊഞ്ച് ഈ ഡ്രസ്സ് അല്ലെ. അവൾക്ക് നന്നായി ചേരുന്നുണ്ട്.
അജു അവന്റെ മുഖത്തേക്ക് നോക്കി. സങ്കടമോ നിരാശയോ . മുഖത്ത് മനം നിറഞ്ഞൊരു പുഞ്ചിരി അവൻ കണ്ടു.
പൊതുവെ ദേഷ്യം വരേണ്ട സംഗതിയാണ്. കലിപ്പ് അവളെ മെക്കിട്ട് തീർക്കുകയും ചെയ്യും. ഇന്ന് പക്ഷേ ആള് കൂളാണ്. ഗസ്റ്റ് ഉള്ളത് കൊണ്ടാണോ അതോ അവൾ നന്നാവില്ലെന്നറിഞ്ഞത് കൊണ്ട് സ്വയം നന്നായതോ.
അവൻ അവളെ അടുത്തേക്ക് പോയി. അവൾ കണ്ടു അവൻ വരുന്നത്. ചെറിയൊരു പേടി അവളെ പിടികൂടി. ദേഷ്യം വന്ന കണ്ണ് കാണില്ല.ഇത്രയും ആൾക്കാരെ മുന്നിൽ വെച്ചു ഇനി തെറി പറയോ. നാണക്കേട് ആകുമല്ലോ ഇപ്പൊ. മുങ്ങിയാലോ അതാ നല്ലത്. അവൾ പോകാൻ നോക്കിയതും അവൻ മുന്നിൽ എത്തിയിരുന്നു.
എനിക്കിഷ്ടം ആയില്ല ഡ്രസ്സ്. അത് കൊണ്ട് ഇട്ടില്ല. അല്ലെങ്കിലും നിനക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഞാനെന്തിനാ ഇടുന്നെ. വേറെയാർക്കെങ്കിലും കൊണ്ട് പോയി കൊടുക്ക് ചൂടായി അവനോട് പറഞ്ഞു. അവന്റെ മുഖത്ത് നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്.
അതിന് ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ. ഈ ഡ്രസ്സ് നന്നായിട്ടുണ്ട്. ആ ഡ്രെസ് ഇട്ടതിനെക്കാളും ഭംഗി ഇതിന് തന്നെയാണ് ഉണ്ടാവുക.
അവൾക്ക് അത് കേട്ടു അത്ഭുതം തോന്നി. അവൾ മുഖം ഉയർത്തി അവനെ നോക്കി. ആക്കി പറഞ്ഞതൊന്നും അല്ല. ദേഷ്യം ഒന്നും മുഖത്ത് കാണുന്നുമില്ല.
നീ വാ എന്റെ ഫ്രെണ്ട്സിനെ പരിജയപെടുത്തി തരാം. കുറെ സമയം ആയി നിന്നെ തിരക്കുന്നു.
എനിക്കാരെയും പരിജയപെടണ്ട.
വേഗം അവിടെ നിന്ന് പോകാൻ നോക്കി. ദൃതിയിൽ പോകാൻ നോക്കിയതും കൂൾ ഡ്രിങ്ക്സ് എടുത്തു വന്ന ഒരാളെ ഇടിക്കാൻ നോക്കി. അയാളെ കയ്യിൽ നിന്നും ട്രേയും ഗ്ലാസ് ഒക്കെ വീണു പൊട്ടി.
എവിടെ നോക്കിയാടോ നടക്കുന്നെ. എല്ലാം നശിപ്പിച്ചു. തന്റെ മുഖത്ത് കണ്ണില്ലെടോ അവനോടും തട്ടിക്കയറി.
സോറി മേടം കണ്ടില്ല. അയാൾ പറഞ്ഞെങ്കിലും പിന്നെയും അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പലരും അവരെ നോക്കാൻ തുടങ്ങി. അവൻ വേഗം അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു പോയി. പോകുന്നതിന് മുൻപ് അയാളോട് സോറിയും പറഞ്ഞു ഫൈസി.
എന്ത് പാവം സാർ. സാറിന് എവിടുന്ന് കിട്ടിയോ ആവോ ഈ ഭദ്രകാളിയെ. അയാൾ പറയുന്നത് സഫു കേട്ടു. അയാളെ കലിപ്പോടെ നോക്കി അവൾ പോയി.
എന്റെ കയ്യിൽ നിന്ന് വിട് ഫൈസി അവൾ കൈ വിടുവിക്കാൻ നോക്കി. അവൻ അവളെ ചുമലിലൂടെ കയ്യിട്ടു കുറച്ചു ആളുകളുടെ അടുത്തേക്ക് പോയി. ആളുകൾ അവരെ ശ്രദ്ധിക്കുന്നത് കണ്ടു അവൾ എതിർത്തില്ല. ഫൈസി ഓരോതരെയും പരിജയപെടുകയും പരിജയപെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവൾ എല്ലാവരോടും പുഞ്ചിരിച്ചു. ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം നിർത്തുകയും ചെയ്തു.
കുറച്ചു കഴിഞ്ഞു എല്ലാവരും ഫുഡ് കഴിക്കാൻ പോയി. അവൻ സഫുനെ നോക്കി. നീയിനി പോയിക്കോ.
എവിടെക്ക്.
റൂമിലേക്ക് പോയിക്കോ. ഇനിയിവിടെ ആവിശ്യം ഒന്നും ഇല്ല. എല്ലാർക്കും മുഖം കാണിച്ചു കൊടുത്തില്ലേ അത് മതി. എന്നെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും നീ പാഴാക്കാറില്ല. ഇന്ന് ഒന്നും ചെയ്തില്ലല്ലോ. താങ്ക്സ്. താങ്ക്സ് അലോട്ട്. അവൾ വിശ്വസിക്കാനാവാതെ അവനെ നോക്കി നിന്നു.
പോയിക്കോഡോ
ഇനിയെന്തെങ്കിലും കുനിഷ്ട് ആണോ ഇവന്റെ മനസ്സിൽ.
അപ്പോഴാ ആരോ അവളെ ഫുഡ് കഴിക്കാൻ വിളിച്ചത്.
അവൾ കഴിച്ചു. നിങ്ങൾ കഴിച്ചോളൂ. ഫൈസി മറുപടി പറഞ്ഞു.
അവൾക്ക് അത്ഭുതം തോന്നി. ഞാൻ പറയാൻ മനസ്സിൽ കരുതിയതാണ്. സംശയത്തോടെ അവനെ നോക്കി
അവൾ റൂമിലേക്ക് പോയി. അവൾക്ക് തലപൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ ബെഡിലേക്ക് വീണു.വേഗം തന്നെ ഉറക്കിലേക്ക് വഴുതി വീണു.
ഛർദിക്കാൻ വന്നതും അവൾ ഞെട്ടി എണീറ്റു. ബാത്‌റൂമിലേക്ക് ഓടി. തലവേദനകൂടിയാ എപ്പോഴും ഇങ്ങനെ ഉണ്ടാകുന്നതാണ്. അവൾ സമയം നോക്കി പന്ത്രണ്ടു മണിയായി. പാർട്ടി കഴിഞ്ഞിട്ട് ഉണ്ടാകുമോ എല്ലാരും പോയോ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി. എല്ലാവരും പോയിന് അജുവും ഉപ്പയും ഫൈസിയും ഉള്ളൂ. അവർ സംസാരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നത് കണ്ടു. തലവേദനക്ക് ഇപ്പോഴും കുറവൊന്നും ഇല്ല. അവൾ വീണ്ടും കിടക്കാൻ പോയി. അപ്പോഴാ ടേബിളിൽ ഒരു പ്ലേറ്റ് മൂടി വെച്ചത് കണ്ടത് അതിന്റെ അടിയിൽ ഒരു കടലാസും മടക്കി വെച്ചിട്ടുണ്ട്. അവൾ പ്ലേറ്റ് തുറന്നു നോക്കി കുറച്ചു സാലഡ് &ഫ്രൂട്സ് . അവൾ പേപ്പർ തുറന്നു നോക്കി. വോമിറ്റിങ് കഴിഞ്ഞില്ലേ ഇനി പോയി ഡ്രസ്സ് മാറ്റി മര്യാദക്ക് ഇതും കഴിച്ചു കിടന്നോ. വന്നിട്ട് എന്നെകൊണ്ട് എഴുന്നേല്പിക്കാൻ ആക്കണ്ട. പട്ടിണി കിടക്കുന്നത് ഈ ടൈമിൽ നല്ലതല്ല നിന്റെ ടാബ്‌ലറ്റ്സ് മേശയിൽ ഉണ്ട്. തലവേദന കുറവില്ലെങ്കിൽ മാത്രം കഴിച്ച മതി. പറഞ്ഞത് കേട്ടില്ലെങ്കിൽ എന്നെ അറിയാലോ.......
ഗുഡ് നൈറ്റ് &സ്വീറ്റ് ഡ്രീംസ് . അവൾ വേഗം ടാബ്ലറ്റ് എടുത്തു നോക്കി. ഒരു ഞെട്ടലോടെ അവൾ അവിടെ ഇരുന്നു പോയി. ടാബ്‌ലറ്റിലേക്കും ആ ലെറ്ററിലേക്കും മാറി മാറി നോക്കി. അവൾ അതെടുത്തു കഴിച്ചു ഡ്രസ്സ് മാറ്റി ഒരു ടാബ്‌ലറ്റ് എടുത്തു കഴിച്ചു. വീണ്ടും കിടന്നു. പിന്നെയും കുറെ ടൈം കഴിഞ്ഞാണ് ഫൈസി വന്നത്. വന്നതറിഞ്ഞിട്ടും അവൾ കണ്ണ് തുറന്നില്ല. ലൈറ്റ് ഇടാത്തത് കണ്ടു അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. മൊബൈൽ ലൈറ്റ് ഓൺ ആക്കി അവളെ നോക്കാതെ കബോഡിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് പോയി. ഡ്രസ്സ് മാറ്റി വന്നു. അവളെ കാൽക്കൽ ഇരുന്നു. അവൾ കണ്ണടച്ച് കിടക്കുന്നത് പോലെ ചെയ്തു. രണ്ടു കാലും എടുത്തു മടിയിൽ വെച്ചു കാലിന്റെ അടിഭാഗത് എന്തോ തടവുന്നത് പോലെ തോന്നി. കാലിന്നടിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു. കാൽ രണ്ടും കുറച്ചു സമയം തടവി അവൻ ഒരു പുതപ്പ് എടുത്തു പുതച്ചു കൊടുത്തു പോയി കിടന്നു.
എന്നോട് ക്ഷമിക്കണം. ഞാൻ ആ ഡ്രസ്സ് ഇടാന്ന് കരുതിയതാ. എനിക്കെന്തോ ആ കളർ കണ്ടപ്പോ..... ഐ ആം സോറി.
അവൻ തിരിഞ്ഞു നോക്കി. നീ ഉറങ്ങിയില്ലേ.
അത് സാരമില്ല. ആദ്യം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നിരുന്നു. പിന്നെ നിന്റെ കഴുത്തിൽ കിടക്കുന്ന മാലയും വളയും കണ്ടത്. അത് ഞാൻ വാങ്ങി തന്നതാണ്. ഒട്ടും മാച്ച് അല്ലാതിരുന്നിട്ട് കൂടി നിന്റെ ഡ്രെസ്സിന്റെ കൂടെ അതണിഞ്ഞപ്പോ തോന്നി. ഡ്രസ്സ് കംഫർട്ടബിൾ ആയിട്ടുണ്ടാവില്ലെന്ന്.
ഈ ടാബ്ലറ്റ്...... നിനക്ക്..... ഞാൻ...... എങ്ങനെ കിട്ടി.
അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അറിയേണ്ടത് മാത്രം അറിഞ്ഞമതി. ഗുഡ് നൈറ്റ്. പിന്നെ വേഗം ഉറങ്ങാൻ നോക്ക്. ഉറക്കം ഒഴിഞ്ഞ വീണ്ടും തലവേദന കൂടും. അവൻ കിടന്നു കണ്ണ് പൂട്ടി. അവൾ അവനെ തന്നെ കുറച്ച് സമയം നോക്കി നിന്നു.ഒരു പാട് സംശയങ്ങൾ അവളെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു. എനിക്ക് തലവേദനയാണെന്ന് ഇവനെങ്ങനെ അറിഞ്ഞു. ഞാനാരോടും പറഞ്ഞിട്ട് ഇല്ല. ഞാൻ സ്ഥിരം ആയി കുടിക്കാറുള്ള ടാബ് ഇവനെങ്ങനെ കിട്ടി. പിന്നെ ഞാൻ ഫുഡ് കഴിച്ചിട്ടില്ലെന്നറിഞ്ഞിട്ടും അവൻ എന്തിന് ഞാൻ ഫുഡ് കഴിച്ചെന്നു പറഞ്ഞത്. എന്റെ കാൽ വേദന അവനെങ്ങനെ അറിഞ്ഞു. ഇവൻ ഇനി മനഃശാസ്ത്ര അറിയോ. അവൾ അവനെ വിളിക്കാൻ കൈ നീട്ടി പിന്നെ വേണ്ടെന്നു വെച്ചു കൈ വലിച്ചു.
******
ടീ എണീറ്റെ ഫൈസി അവളെ തട്ടി വിളിച്ചു.
അവൾ ഉറക്കചടവോടെ കണ്ണുകൾ തിരുമ്മി അവനെ നോക്കി. നേരം വെളുത്തോ.
മണി എട്ടായി.
എട്ടുമണിയോ. ഉറങ്ങി പോയി. എല്ലാവരും എണീറ്റു കാണും. പരിപാടിക്കിടയിൽ മുങ്ങിയതും ആണ്. അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി.മുഖം കഴുകി ബ്രഷ് ചെയ്തു വന്നു. റൂമിന്റെ വാതിൽ തുറന്നതും അവൾ ഞെട്ടി പ്പോയി. ഫുൾ ഇരുട്ട്. റൂമിൽ ലൈറ്റ് ഉള്ളോണ്ട് തിരിഞ്ഞതും ഇല്ല. അവൾ ടൈം നോക്കി.നാലുമണി. അവൾ ദേഷ്യത്തോടെ ഫൈസിയെ നോക്കി അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു.
മനപ്പൂർവം എനിക്കിട്ട് പണി തന്നതാ പിശാച്.
അവളെ നേർക്ക് ഒരു ഗ്ലാസ് ബ്ലാക്ക് ടീ നീട്ടി. നിന്റെ തലവേദന മാറിയോ.
ഇവന് വട്ടായോ. അതോ എനിക്ക് ടൈം മാറിയോ അവൾ വാതിലിനിടയിലൂടെ പുറത്തേക്കു നോക്കി. ആരും എണീറ്റിട്ടു കൂടിയില്ല. ഫുൾ ഇരുട്ടാണ്. ഫോണും നോക്കി നാലുമണിതന്നെ.
ടീ പോത്തേ മണി നാല് തന്നെയാ. നോക്കികൊണ്ടിരുന്നാൽ ടൈം മാറുകയൊന്നും ഇല്ല.
ഒരു സ്ഥലം വരെ പോകണം. ടീ കുടിച്ചു വേഗം റെഡിയാവാൻ നോക്ക്.
ഈ നട്ടപാതിരാക്ക് എവിടെ പോകാന.നിനക്ക് വട്ടുണ്ടോ.
പറഞ്ഞത് കേട്ടാൽ നല്ലത്. പത്തു മിനിറ്റ് ടൈം തരും. വേഗം ഡ്രസ്സ് മാറ്റി റെഡിയായി വാ.അവൻ അടിമുടി അവളെ നോക്കി. അല്ലെങ്കിൽ ഇട്ട ഡ്രസ്സ് തന്നെ മതി. ഈ ചുരിദാർ തന്നെ ധാരാളം.
ഞാനൊന്നും വരുന്നില്ല എങ്ങോട്ടും.
വരണ്ട ഞാൻ എടുത്തോണ്ട് പോയി കൊള്ളാം. അവൻ ടീ അവിടെ വെച്ചു അവളെ അടുത്തേക്ക് പോയി.
ഞാൻ വരാം...... ഞാൻ വരാം
അതാണ് കാര്യം. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
അവൾ ടീ എടുത്തു കുടിച്ചു. ഇടക്കിടക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. എന്താണിവന്റെ പ്ലാൻ എന്ന് മനസ്സിലാവുന്നില്ലല്ലോ. എവിടെ പോകാനായിരിക്കും ഈ ടൈമിൽ.
അവൻ എണീറ്റു. അവന്റെ പിറകെ അവളും പോയ്. വാതിൽ തുറന്നു പുറത്തിറങ്ങി.ആരോടെങ്കിലും പറഞ്ഞിട്ട് പൊയ്ക്കൂടേ. എണീറ്റാൽ തിരക്കും അവൾ അവനോട് പറഞ്ഞു.
അതിന് മുൻപ് തിരിച്ചു വരാം.
ബൈക്കിൽ കേറാൻ നേരം പറഞ്ഞു. കാറിൽ പോയ പോരേ. അവൻ മുഖം കടുപ്പിച്ചു നോക്കി. അവൾ പിന്നെ ഒരു ഒന്നും മിണ്ടാതെ ബൈക്കിൽ കേറി. അവനെ തൊടാതെ ദൂരത്ത് ഇരുന്നു ബൈക്കിന്റെ പിറകിൽ പിടിച്ചു ഇരുന്നു.
എവിടെക്കാ പോകുന്നെന്ന് ചോദിക്കുന്നില്ലേ.
കൊല്ലാനായിരിക്കും.
കൊല്ലാനുള്ള ടൈം ആയിട്ടില്ല. കുറച്ചു മാസം കൂടി ബാക്കിയുണ്ട്.
പിന്നെവിടെക്കാണാവോ ഇപ്പൊ യാത്ര.
കണ്ടു മനസ്സിലാക്കിക്കോ.
ഇമ്പറെസ്സ് ചെയ്യിക്കാൻ ആണെങ്കിൽ വേണമെന്നില്ല. എന്റെ മനസ്സ് മാറാനൊന്നും പോകുന്നില്ല.
അവൻ ഒന്ന് ചിരിച്ചു
നിന്നെ ഇമ്പറെസ്സ് ചെയ്തിട്ട് എനിക്കെന്താ കാര്യം സാലിയുടെ വുഡ് ബി. അല്ലേടി കെട്ടാൻ പോകുന്നവൻ ഹോസ്പിറ്റലിൽ അല്ലെ ഉള്ളത്. പോയി കൂട്ടിരിക്കുന്നില്ലേ. അവനെ ഇമ്പറെസ്സ് ചെയ്യിക്കാൻ പറ്റിയ ടൈം ആണ് ഇപ്പൊ.
വടി കൊടുത്തു അടി വാങ്ങിയത പോലെയായി അവൾക്ക്. പിന്നെ ഒന്നും മിണ്ടിയില്ല.
കുറച്ചു ദൂരം പോയതും തണുത്തിട്ട് താടിയെല്ല് വിറക്കുന്നത് പോലെ തോന്നി അവൾക്ക്.
ഒന്ന് എവിടേക്കാണെന്ന് പറയോ.
എവിടേക്കാണെന്ന് നോക്കിക്കൂടെ. കാണുന്നില്ലേ കുരുടി.
അവൾ ചുറ്റും നോക്കി. ചെറിയ വെളിച്ചം വരാൻ തുടങ്ങിയിരുന്നു. ആ വഴിയൊക്കെ എവിടെയോ കണ്ടു പരിജയം ഉണ്ട്.മുന്നോട്ട്പോകും തോറും അവളുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു.
ഫൈസി ഈ സമയത്ത് എന്താ ഇവിടെ.
അവൻ സ്പീഡ് കൂട്ടി.അവളുടെ ചോദ്യം കാറ്റിന്റെ സൗണ്ടിൽ മുങ്ങി പോയി. മുന്നോട്ട് പോകും തോറും അവൾ സന്തോഷം കൊണ്ട് മതി മറന്നു. അവൾ അവനെ കെട്ടിപിടിച്ചു അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു ഇരുന്നു. കാറ്റിന്റെ സ്പീഡ് കൊണ്ടാണോ സന്തോഷം കൊണ്ടാണോന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു.
.......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 75
അവൾ അവനെ കെട്ടിപിടിച്ചു അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു ഇരുന്നു. കാറ്റിന്റെ സ്പീഡ് കൊണ്ടാണോ സന്തോഷം കൊണ്ടാണോന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു.
അടുത്ത പ്രാവശ്യം കെട്ടിപ്പിടിക്കുമ്പോൾ പറഞ്ഞിട്ട് കെട്ടിപിടിക്കണം കേട്ടോ. അവൻ ബൈക്ക് നിർത്തി പറഞ്ഞപ്പോൾ അവൾ ചമ്മലോടെ മുഖം താഴ്ത്തി.
എനിക്കിഷ്ടം അല്ലാഞ്ഞിട്ട് ഒന്നും അല്ല. തണുത്തു വിറച്ചു മനുഷ്യൻ മരിക്കാൻ പോകുമ്പോഴാ അവളുടെ അനെക്സ്പെക്ടഡ് ആയുള്ള കെട്ടിപിടിക്കൽ ബൈക്ക് പുളഞ്ഞു വീണു ചാവാത്തത് ആരുടേയോ ഭാഗ്യം. അതൊക്കെ പോട്ടെ ഇതെങ്ങാനും ആ സാലി കണ്ടാൽ അപ്പൊ നിന്നെ വേണ്ടാന്ന് വെക്കും പറഞ്ഞില്ലെന്നു വേണ്ട.
അവൾ കയ്യെടുത്തു മാറി ഇരുന്നു.
എന്റെ പൊന്നു നമസ്കാരം ഉണ്ട്. അവൾ അവന്റെ നേരെ കൈ കൂപ്പി.
അവൻ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൾ കൈ രണ്ടും സൈഡിലെക്ക് ഇട്ടു വിടർത്തി പിടിച്ചു. ശരിക്കും ഏതോ ലോകത് എത്തിയ ഫീൽ ആയിരുന്നു അവൾക്ക്. കടൽകരയിലൂടെ അരമണിക്കൂറോളം ബൈക്കിൽ പോയ ശേഷം അവൻ ബൈക്ക് നിർത്തി. ഈ സ്ഥലത്ത് ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്. കൃത്യം ആയി ഇവൻ എങ്ങനെ ഇവിടെ എത്തി. എല്ലാം ഒരു മിറക്കിൽ പോലെയാ അവൾക്ക് തോന്നിയത്. അവൾ ശരിക്കും ത്രില്ലിൽ ആയിരുന്നു. അവൾ കൈകൾ തിരുമ്മി ചൂട് പിടിപ്പിച്ചു കടൽക്കരയിലൂടെ കുറച്ചു ദൂരം നടന്നു. ഫൈസിയും പിറകെ വന്നു.
ഈ സമയത്ത് ഇവിടെ വന്നത് എന്തിനാ.
ചുമ്മാ കാറ്റ് കൊള്ളാൻ.
ഫൈസി കാര്യം പറയുന്നുണ്ടോ.
അവൻ എന്തോ പറയാൻ വാ തുറന്നതും. മീൻ വല എടുത്തു രണ്ടു പേര് വരുന്നത് കണ്ടു.അവർ ബോട്ടിൽ വല എടുത്തു വെച്ചു.മീൻ പിടിക്കാൻ പോവ്വുകയാണെന്ന് തോന്നുന്നു. ഫൈസി അയാളെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. പേഴ്സിൽ നിന്നും പൈസയും എടുത്തു കൊടുക്കുന്നത് കണ്ടു. അവൻ അവളെ കൈമാടി വിളിച്ചു. അവൾ അടുത്തേക്ക് പോയി.
അവൻ ബോട്ടിൽ കയറി അവളെ നേർക്ക് കൈ നീട്ടി.
എവിടെ കയറാൻ.
ബോട്ടിൽ കയറാൻ
എന്തിന്.
കടലിൽ ഒരു സൽക്കാരത്തിനു പോകാൻ.
കടലിൽ പോകാനോ. എന്റെള്ളോഹ്. ഞാൻ ഇല്ല. എനിക്ക് പേടിയാ. ആളെ വിട്ടേക്ക് മോനെ. അവൾ തിരിച്ചു പോകാൻ നോക്കി.
സഫു കളിക്കാതെ കേറുന്നുണ്ടോ.
കൊന്നാലും വരില്ല. എനിക്ക് പേടിയാ തോണിയിലും ബോട്ടിലും എല്ലാം കേറാൻ. ഞാനിത് വരെ പോയിട്ടില്ല ഇതിൽ.
ഇങ്ങനെയല്ലേ പടിക്കൽ.
എനിക്കൊന്നും പടിക്കണ്ട. ബോട്ടിങ്ങിന് എല്ലാം സമീർക്കയുടെ കൂടെ പോയാലും ഞാൻ കയറില്ല. എനിക്ക് അത്ര പേടിയാ.
ഇപ്പൊ കയറിയെ പറ്റു. ഒരു രണ്ടു മിനിറ്റ് മതി. അത് തന്നെ വേണമെന്നില്ല.
രണ്ടു മിനിറ്റ് ബോട്ടിൽ കയറിയ മതിന്നോ. അങ്ങനെ പറഞ്ഞു പറ്റിക്കാൻ നോക്കുകയല്ലേ വിശ്വസിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല . എവിടെയാന്നു വെച്ച നീ ഒറ്റക്ക് പോയിക്കോ. അവൾ തിരിച്ചു നടന്നു.
ഇതിനോടൊന്നും നേരാം വണ്ണം സംസാരിച്ചിട്ട് കാര്യം ഇല്ല. ഇപ്പൊ വരവേ എന്ന് അയാളോട് പറയുന്നത് കേട്ടതും ഒറ്റ ഓട്ടം ആയിരുന്നു അവൾ. അവൻ പിന്നാലെ ഓടി വന്നു അവളെ പിടിച്ചു.
ഫൈസി പ്ലീസ് വിട്.... എനിക്ക് പേടിയാ.... അവൾ അവന്റെ കയ് വിടുവിക്കാൻ ശ്രമിച്ചു. അവൻ അവളെ എടുത്തു തോളിൽ ഇട്ടത് പെട്ടന്ന് ആയിരുന്നു. അവൾ കുതറി മാറാൻ നോക്കുന്നുണ്ടായിരുന്നു. എവിടെ ആവാൻ.
ഫൈസി പ്ലീസ്..... എന്റെ മുത്തല്ലേ.... ചക്കരയല്ലേ..... പൊന്നല്ലേ... ഒന്ന് വിട്. എനിക്കതിൽ കയറേണ്ട. ഓർക്കുമ്പോഴേ തല കറങ്ങുന്നുന്നുണ്ട്.
എന്ത് സോപ്പാടി ഇത്. നല്ലോണം പതപ്പിക്കുന്നുണ്ടല്ലോ.എന്തായാലും എനിക്കിഷ്ടം ആയിട്ടോ വിളിച്ചതൊക്കെ. ഒരുപാട് ഇഷ്ടം ആയി. സോപ്പിടാൻ ആണെങ്കിലും ഇങ്ങനെയൊക്കെ വിളിച്ചപ്പോ ഉണ്ടല്ലോ ദേ ശരീരം മൊത്തം കുളിരു കോരുന്ന പോലുണ്ട്.
ഒന്നും അവന്റെ മുന്നിൽ ഏശില്ലെന്ന് അവൾക്ക് മനസ്സിലായി.ചീത്ത വിളിക്കാന തോന്നിയത്. അങ്ങനെ ചെയ്‌താൽ വാശി കൂടിയാലോന്ന് കരുതിയാ കളം മാറ്റി ചവിട്ടിയത് അതും ഏറ്റില്ല.
അവൻ അവളെ ബോട്ടിൽ കൊണ്ട് ഇരുത്തി.
അവൾ എണീക്കാൻ നോക്കിയതും അവൻ പിടിച്ചു ഇരുത്തിച്ചു. അവനും അടുത്ത് തന്നെ ഇരുന്നു. ബോട്ട് സ്റ്റാർട്ട് ആക്കിയതും അവൾ ഒറ്റ കൂക്കി . ഫൈസിയും അയാളും ചിരിക്കുന്നത് കണ്ടു . രണ്ടിനെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നി അവൾക്ക്. അവൾ കരച്ചിൽ തുടങ്ങി. എന്നെ ഇറക്കുന്നുണ്ടോ നീ.
ആള് കാണുന്നുണ്ട്. നാണം ഇല്ലല്ലോ കൊച്ചു കുട്ടിയെ പോലെ ഇങ്ങനെ ബീഹെവ് ചെയ്യാൻ.
ഒരു നാണം ഇല്ല. എന്റെ പൊന്നിക്കാക്കമാരെ ഇതിന് വട്ടാണ് .നിങ്ങളെങ്കിലും ഒന്ന് പറയുന്നത് കേൾക്ക്. എനിക്ക് കടലിൽ പോകണ്ട. എനിക്ക് പേടിയാ പ്ലീസ് ഒന്ന് ഇറക്കിവിടന്നെ.
അവർ ഫൈസിയെ നോക്കി.
നിങ്ങൾ അതൊന്നും നോക്കണ്ട. നിങ്ങൾക്കട്ടോ ലേറ്റ് ആവുക.
ബോട്ട് നീങ്ങാൻ തുടങ്ങിയതും അവൾ അവനെ കെട്ടിപിടിച്ചു. വെറും കെട്ടിപ്പിടുത്തം ആയിരുന്നില്ല അത്. അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അമ്മാതിരി ഇറുക്കി പിടിച്ച ഇരുന്നത് . പിറകോട്ടു മറിഞ്ഞു കെട്ടി വീഴാൻ നോക്കിയതും അവൻ പിടിച്ചു ഇരുന്നു.
ടീ എത്തി.
അവൾ കണ്ണ് തുറന്നു നോക്കി. അറ്റമില്ലാത്ത അറബിക്കടൽ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും പോയി വന്നോ. അവൾ കണ്ണ് തുറന്നു നോക്കിയതും മുമ്പിലുള്ള കാഴ്ച കണ്ടു കണ്ണ് തള്ളി പ്പോയി. കടലിലേക്ക് എടുത്തു ചാടിയാലോന്ന് പോലും തോന്നിപ്പോയി. ചിലപ്പോൾ നീന്തി രക്ഷപെട്ടലോ. അല്ലാതെ ഇവരെ അടുത്തുന്നു ഞാൻ ഒരിക്കലും രക്ഷപെടില്ല. ഇനി എന്നെ കൊല്ലനെങ്ങാനും കൂട്ടി വന്നതാണോ.ഇവനല്ലേ ആൾ. പറയാൻ പറ്റില്ല. അവൾ ഒന്ന് കൂടി അവിടേക്ക് നോക്കി.ഒരുപാറക്കെട്ടിന്റെ അടുത്ത ബോട്ട് നിർത്തിയിട്ട് ഉള്ളത്. ഒരാൾ കയറി ഫൈസിയെ കൈ പിടിച്ചു കയറ്റി. ഫൈസി അവളെ നേർക്ക് കൈ നീട്ടി. അവൾക്ക് താനിപ്പോ ബോധം കെട്ടു വീഴുമെന്ന് തോന്നി. ടീ കയറിയില്ലെങ്കിൽ അയാൾ നിന്നെ എടുത്തോണ്ട് കയറും അത് വേണോ. അവൾ അയാളെ നോക്കി. കറുത്ത് തടിച്ചു കാണുമ്പോൾ തന്നെ പേടിയാവുന്നു. അയാളെ. തന്നെ എടുത്തു കയറുന്നത് അവൾ മനസ്സിൽ കണ്ടു. അറിയാതെ തന്നെ ഫൈസിക്ക് നേരെ കൈ നീട്ടിപ്പോയി. അവൻ പിടിച്ചു കയറ്റി. അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവനെ കെട്ടിപിടിച്ചു. ഉടുമ്പിന്റെ പിടുത്തം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചറിഞ്ഞു മോളെ. എന്റെ ശരീരത്തിൽ ഇനി ഒടിയൻ അസ്ഥികൾ ഒന്നും ബാക്കിയില്ലെന്ന തോന്നുന്നേ.
പാറക്കെട്ടിന് മുകളിൽ കയറിയ ആൾ ബോട്ടിലേക്ക് തിരിച്ചു കയറി. അഞ്ചു മിനിറ്റ് കേട്ടോ. ഒരു ഫോട്ടോ എടുത്തു ഇറങ്ങണം. പൊലീസോ മറ്റോ കണ്ട തീർന്നു. ഞങ്ങളുടെ കഞ്ഞികുടി കൂടി മുട്ടും.
ഒന്നും ഉണ്ടാവില്ല. പെട്ടന്ന് ഇറങ്ങി കൊള്ളാം.
കാറ്റും വീശുന്നുണ്ട് സൂക്ഷിക്കണം. അവർ പോയി. കയ്യും കാലും പിടിച്ചിട്ടും ഇവിടേക്ക് വരാൻ അവർ സമ്മതിച്ചില്ല. ഒരാൾക്ക് പതിനായിരം രൂപയാ ഓഫർ ചെയ്തത്. അപ്പോഴാ മൂളികിട്ടിയത്
അവൻ അവളെ നോക്കി. സഫു കണ്ണ് തുറക്ക്.
എനിക്ക് വീട്ടിൽ പോകണം.ഒറ്റ കരച്ചിൽ ആയിരുന്നു അവൾ. ശരീരം മൊത്തം പേടിച്ചിട്ട് കിടു കിടെ വിറക്കുന്നുണ്ട്.
അവൻ അവളെ ആശ്വസിപ്പിക്കുന്നത് പോലെ തലയിലൂടെ തലോടി.
തിരമാലകൾ ആഞ്ഞടിക്കുന്ന ശബ്ദവും നേരം പുലർന്നു എഴുന്നേൽക്കുന്ന കലപില കൂട്ടി തല്ല് കൂടുന്ന പക്ഷികളുടെ കിളിനാദവും സാക്ഷി നിർത്തി പുലർകാല മഞ്ഞിലൂടെ അവന്റെ കയ്യും പിടിച്ചു ഈ കടൽതീരത്തിലൂടെ എനിക്ക് നടക്കണം. അറ്റമില്ലാത്ത ഈ കടൽക്കരയിലൂടെ നോക്കെത്താ ദൂരത്തോളം എനിക്ക് പോകണം. സൂര്യൻ മെല്ലെ മെല്ലെ തലഉയർത്തി അസൂയയോടെ ഞങ്ങളെ നോക്കും അപ്പോൾ. സൂര്യന്റെ പൊൻകിരണങ്ങൾ ആശിർ വദിക്കുന്നത് പോലെ ഞങ്ങളുടെ മേൽ പതിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് വിളിച്ചു പറയണം ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണെന്ന്.
ഞെട്ടലോടെ അവനെ വിട്ടു കണ്ണ് തുറന്നെങ്കിലും കടൽ കണ്ടതും വീണ്ടും കണ്ണ് പൂട്ടി അവനെ പോയി പിടിച്ചു.
പട്ടീ... തെണ്ടീ.... എന്റെ ഡയറി മോഷ്ടിച്ചു വായിച്ചിട്ട് ആയിരുന്നോ ഈ പരാക്രമം മുഴുവൻ. കടൽക്കരയിലൂടെ പോകുന്ന കാര്യം ആണ് ആ പറഞ്ഞത്.അല്ലാതെ എന്നെ കൊല്ലാൻ വേണ്ടി ഈ പാറപുറത് കയറ്റി പറയാൻ അല്ല .
അവൻ അവളുടെ ചെവിയിൽ അവന്റെ മുഖം അടുപ്പിച്ചു. ഹാപ്പി ബർത്ത്ഡേ സഫു.
അവൾ ഞെട്ടലോടെ അവനെ നോക്കി.
ഇന്നെന്റെ ബർത്ഡേ ആണോ.
ആണോന്നോ. അപ്പൊ അല്ലേ അവൻ സംശയത്തോടെ അവളെ നോക്കി. പിന്നെ പൊട്ടി ചിരിച്ചു.
കൊല്ലാൻ കൊണ്ട് വന്നിട്ട് അവന്റെ കോപ്പിലെ ഒരു വിഷ് ചെയ്യൽ.
പെണ്ണിന്റെ കിളിപോയിന്ന തോന്നുന്നേ.കണ്ടിട്ട് പാവം തോന്നുന്നുണ്ട്. പേടിച്ചു വിറച്ചിട്ട് ഉണ്ട് അവൾ. അവൻ അവളെ മുഖം കയ്യിൽ എടുത്തു. അവൾ കണ്ണ് തുറന്നു. നിനക്ക് എന്നെ വിശ്വാസം ഉണ്ടോ. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ എന്നിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി അവൾക്ക്. അവൾ തലയാട്ടി. എന്ന എന്റെ കയ്യിൽ പിടിച്ചു പതുക്കെ ചുറ്റും ഒന്ന് നോക്കിയേ. എത്ര മനോഹരം ആണ് കാണാൻ. ഞാൻ ഉണ്ട് നിന്റെ കൂടെ. നിനക്ക് ഒരാപത്തും വരില്ല. നീ പേടിക്കാതെ ചുറ്റും ആസ്വദിച്ചു നോക്ക്. അവൾ അവന്റെ പിടി വിട്ടു. ചുറ്റും നോക്കി. അഞ്ചാറുപേർക്ക് നിൽക്കാൻ പാകമെ ഈ പാറക്കെട്ടിന് ഉള്ളൂ. ചുറ്റും ആർത്തിരമ്പുന്ന കടൽ. ഇത് പോലുള്ള മൂന്നാല് പാറക്കെട്ടുകൾ കൂടിയുണ്ട്. കൂട്ടത്തിൽ ഇതിനാണ് ഹൈറ്റ് കുറവും തീരത്തിന് തൊട്ടടുത്തും. തിരമാലകൾ പാറക്കെട്ടിന് ആഞ്ഞടിക്കുന്നുണ്ട്.അതിൽ തട്ടി ചിതറി മെല്ലെ കരയിലേക്ക് പോകുന്നു. കുറച്ചൊക്കെ വെള്ളം അതിന്റെ മുകളിലെക്ക് തെറിക്കുന്നുണ്ട്. കാറ്റിൽ ഡ്രസ്സ് മുടിയും ഒക്കെ പാറിപ്പറന്നു നടക്കുന്നുണ്ട്. അത്ഭുതവും സന്തോഷവും കൊണ്ട് അവൾ ആകെ എക്സറ്റെഡ് ആയിരുന്നു. ഞാൻ ബോട്ടിൽ കയറി...... ഈ പാറക്കെട്ടിൽ കയറി.... ഐ കാൻ ബിലീവ് ഇറ്റ്. കൊച്ചു കുട്ടിയെ പോലെ പറഞ്ഞു കൊണ്ട് സന്തോഷം കൊണ്ട് തുള്ളിചാടി. വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക്. അവൾ അവനെ നോക്കി. അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. സന്തോഷം കൊണ്ട് മതി മറക്കുന്ന അവളെ കണ്ടു അവന്റെ ഹൃദയവും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൾ പാറക്കെട്ടിന്റെ അറ്റത്തു പോയി നോക്കി പിന്നെ അവന്റെ അടുത്തേക്ക് വന്നു. താങ്ക്യൂ താങ്ക്യൂ സോ മച്ച്. പിന്നെ അവിടെ നിന്നും വിളിച്ചു പറഞ്ഞു.
ഐ ലവ് യു
എന്താ പറഞ്ഞെ കേട്ടില്ല.
ഐ ലവ് യൂന്ന്
പറയാനുള്ളത് മര്യാദക്ക് പറയ് എന്തെങ്കിലും മനസ്സിലാവണ്ടേ . ഈ കാറ്റടിക്കുന്ന ശബ്ദത്തിൽ ഒന്നും കേൾക്കുന്നുമില്ല.
അവൾ അവന്റെ നേരെ മുന്നിൽ പോയി നിന്നു അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു.തന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ അവന് തോന്നി. ഏതാനും സെക്കന്റുകൾ കഴിഞ്ഞു അവൾ ചുണ്ടുകൾ തിരിച്ചെടുത്തു.
ഇതാണ് പറഞ്ഞത് ഇപ്പൊ കേട്ടില്ലേ. അവന്റെ മുഖത്തേക്ക് നോക്കി. ചെക്കൻ ഈ ലോകത്ത് ഒന്നും അല്ലെന്ന് അവൾക്ക് തോന്നി. ആകെ കിളി പോയത് പോലെ നിൽക്കുന്നത് കണ്ടു. കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ഊറിക്കോടിയിരുന്നു.അവൾക്കുംസന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ആർത്തലക്കുന്ന തിരമാലകളെ നോക്കി. നല്ല കാറ്റും വീശുന്നുണ്ട് . ഈ തിരമാലകളെ പോലെ ഇപ്പൊ തന്റെ മനസ്സും ആർത്തിരമ്പുന്നുണ്ടെന്ന് തോന്നി അവൾക്ക്. ഇത്രയും കാലം മനസ്സിൽ കെട്ടിവെച്ചതാണ് ഇപ്പൊ ഞാൻ പോലും അറിയാതെ ഇവൻ പുറത്ത് പറയിപ്പിച്ചത്. മനസ്സിൽ ഇപ്പോഴും അവനോട് പറയാൻ എന്തൊക്കെയോ ബാക്കിയുണ്ട്.ഞാൻ ഇവനെ സ്നേഹിക്കുന്നുന്ന് ഈ ലോകത്തോട് തന്നെ വിളിച്ചു പറയാൻ മനസ്സ് തുളുമ്പുന്നുണ്ട്. അവൾ നാല് ദിക്കും കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു ഐ ലവ് യു ഫൈസി. ഫൈസി വന്നു അവളെ കെട്ടിപിടിച്ചു. എന്തിനെന്നറിയാതെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
അവൻ അവളെ കവിളിലും നെറ്റിയിലും എല്ലാം മാറി മാറി ചുംബിച്ചു. ഈ ജന്മദിനത്തിൽ നിനക്ക് മറക്കാനാവാത്ത ഒരു ദിവസം ആക്കണമെന്ന കരുതിയുള്ളൂ. പക്ഷേ നീ ഈ ജന്മം മുഴുവൻ ഓർത്തിരിക്കാനുള്ള സന്തോഷം എനിക്ക് നൽകി. ഈ ഒരു വാക്ക് കേൾക്കാൻ വേണ്ടി ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്നു. അവന്റെ കൈകൾ അവളെ ഒരിക്കലും വിടില്ലെന്ന വിധം വരിഞ്ഞു മുറുകി.കുറച്ചു സമയം അങ്ങനെതന്നെ നിന്നു. അപ്പോഴാ നേരത്തെ അവിടെആക്കിയ ആൾ കൂക്കി വിളിക്കുന്നത് കേട്ടത്. അവൻ അവളെ വിട്ടു. അവരോട് വരാൻ കൈ കാണിച്ചു.
ശരിക്കും പറഞ്ഞാൽ പോകാൻ മനസ്സുണ്ടായിരുന്നില്ല. അവൾക്ക്. പോകാൻ നേരം അവൻ അവളെ ചേർത്തു പിടിച്ചു സെൽഫി എടുത്തു. ഫോട്ടോ എടുക്കുന്നതിനു ഇടക്ക് അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. ആ ഫോട്ടോ കൃത്യം ആയി അവന് കിട്ടുകയും ചെയ്തു. അവൻ അവളെ മുഖം കയ്യിൽ എടുത്തു അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി. സമ്മതം എന്ന വണ്ണം അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ബോട്ടിന്റെ ശബ്ദം കേട്ടതും അവൻ അവളെ വിട്ടു. ചമ്മൽ കൊണ്ട് അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. അവർ ഇറങ്ങാൻ സഹായിച്ചു. ബോട്ടിൽ ഇരിക്കുമ്പോൾ ഇപ്പൊ അവൾക്ക് പേടി തോന്നിയില്ല. അവന്റെ കൂടെ അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ട് പിടിച്ചു ഇരുന്നു.
ഒരു മിനിറ്റ് പോലും കരയിലേക്ക് വേണ്ടി വന്നിരുന്നില്ല. കര എത്താതിരുന്നെങ്കിൽ എന്ന് പോലും അവൾക് തോന്നി.
അവരെ തിരിച്ചു കരക്ക് എത്തിച്ചു അയാൾ പോയി. അവർ അവിടെ കടൽക്കരയിൽ കടലും നോക്കി ഇരുന്നു. സൂര്യൻ മെല്ലെ മെല്ലെ ഉദിച്ചുവരുന്നതേ ഉള്ളൂ. അവന്റെ തോളിലേക്ക് ചാരി ഇരുന്നു അവൾ. അവരെ മനസ്സ് പോലെ കടലും ശാന്തമായിരുന്നു അപ്പോൾ.
നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലേ. പറഞ്ഞു തരാട്ടോ മൊത്തം. ഞാൻ ഐ ലവ് യൂ പറഞ്ഞത് ആ പാറക്കെട്ടിൽ പോയി മനോഹരം ആയ ഒരു സർപ്രൈസ് വിഷ് തന്നത് കൊണ്ട് ഒന്നും അല്ല. ഇന്നലെ ഇവൻ എനിക്ക് ഒരു ലെറ്റർ തന്നില്ലേ. അതിൽ എഴുതിയ വേറെയും കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. അത് വായിച്ചത് മുതൽ ഇവനെ ഞാൻ ആരാധനയോടെ നോക്കികാണുകയാരുന്നു.
എനിക്ക് ഇന്നലെരാവിലെ മുതലേ നല്ല തലവേദന ആയിരുന്നു. പി എം സ് .കാൽ വേദനയും പോരാത്തതിന് എല്ലാരോടും എല്ലാത്തിനും ദേഷ്യവും. വീട്ടിൽ ഉള്ളപ്പോൾ റൂമിന് പുറത്ത് ഇറങ്ങില്ല. തൊട്ടതിനും പിടിച്ചത്തിനും എല്ലാം ദേഷ്യം വരികയും ചെയ്യും. അത് ഒഴിവാക്കനാ ഈ റൂമിൽ കൂടൽ. ഞാൻ വല്ലതും മോശം ആയി പറഞ്ഞാൽ അവർക്ക് ഫീൽ ചെയ്യും. ഞാൻ കാരണം മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ വയ്യ. എന്റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് വീട്ടിൽ ആരും എന്നെ ശല്യപെടുത്തുകയും ഇല്ല. ഫൈസിയുടെ ഈ പാർട്ടി ഒഴിവാക്കൻ കുറെ ശ്രമിച്ചതാ പറ്റിയില്ല.
ഫൈസി തന്ന ഡ്രസ്സ് ഉടുക്കാൻ എടുത്തതും ഓക്കാനം ആയിരുന്നു വന്നത്. ആ കളറൊക്കെ കാണുമ്പോൾ തലവേദന കൂടുന്നത് പോലെ. കണ്ണൊക്കെ മഞ്ഞളിക്കുന്നത് പോലെ. അവൻ ആശയോടെ വാങ്ങിയത് കൊണ്ട് ഉടുക്കതിരിക്കാൻ മനസ്സും വരുന്നില്ല. ഉടുത്ത ഇരട്ടി പണി കിട്ടും. അതോണ്ടാ ഉടുക്കാതിരുന്നത്. ഈ ടൈം ഞാൻ ഒരു ടാബ്ലറ്റ് സ്ഥിരം ആയി കഴിക്കൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞും പോയി.
പാർട്ടിയിൽ വെച്ചു ഫൈസിയുടെ പെരുമാറ്റം കണ്ടു എനിക്ക് ശരിക്കും അത്ഭുതം തോന്നിയിരുന്നു. ഞാൻ എത്ര ഷൗട്ട് ചെയ്തിട്ടും കൂൾ ആയാണ് അവൻ പ്രതികരിച്ചത്. അവൻ കിടന്നിട്ടും എനിക്ക് ഉറക്കം വന്നിരുന്നില്ല. എന്റെ ഇക്കാര്യങ്ങൾ ഓക്കെ ഇവൻ എങ്ങനെ അറിഞ്ഞുന്ന് ആയിരുന്നു എനിക്ക് മനസ്സിലാകാഞ്ഞത്. അവൻ കിടന്ന ശേഷം വീണ്ടും ഞാനാ ലെറ്റർ വായിച്ചു നോക്കി. അപ്പോഴാ അതിന്റെ മറുഭാഗത്തും എഴുതിയത് കണ്ടത്.
നിനക്ക് pms തലവേദനയാണെന്ന് അറിയാം. ആദ്യമേ ഓർമ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ പരിപാടി ക്യാൻസൽ ചെയ്യുമായിരുന്നു. നീയാ കാറ്ററിങ് ബോയിയോട് ദേഷ്യപെടുമ്പോഴാ എനിക്ക് ഓർമ വന്നത്.പൊതുവെ ശാന്ത സ്വഭാവം ഉള്ള നീ തലവേദന കൂടിയാൽ ഭദ്രകാളി ആകുമെന്ന് ഞാൻ മറന്നു. അപ്പൊ തന്നെ ഒരാളെ വിട്ടു ടാബ്ലറ്റ് വാങ്ങിപ്പിച്ചിരുന്നു. നെക്സ്റ്റ് ജനറേഷൻ പ്രൊഡ്യൂസ് ചെയ്യാൻ വേണ്ടി ദൈവം അനുഗ്രഹിച്ചു തന്ന കഴിവാണ് ഇത്. നീ ഓരോ നിമിഷവും ശപിക്കുന്ന ഈ ദിവസം ഉണ്ടല്ലോ നീ നിന്റെ മാതൃത്വത്തെ തന്നെയാണ് ശപിക്കുന്നത്. നിന്നിൽ പെട്ടെന്ന് കടന്നു വരുന്ന ഈ മാറ്റങ്ങൾ ഹോർമോൺ വ്യതിയാനം ആണ്. അതിന്റെ ഭാഗം ആയാണ് നിന്റെ ഈ തലവേദനയും കാൽ വേദനയും വോമിറ്റിങ്ങും ഒക്കെ. കൃത്യമായ ചിട്ടയിലൂടെ പാതിയും മാറ്റാവുന്നതെ ഉള്ളൂ. ഞാൻ എങ്ങനെ ഇതൊക്കെ അറിഞ്ഞുന്ന് ആലോചിച്ചു തല പുകയ്ക്കണ്ട. തലവേദന കൂടുകയേ ഉള്ളൂ. സൊ കൂൾ ആൻഡ് റസ്റ്റ്.
ഇത് വായിച്ചതും അവൻ പാർട്ടിയിൽ ബീഹെവ് ചെയ്തതും ഓർത്തപ്പോൾ തൊട്ട് ഞാൻ അവന്റെ മുന്നിൽ ചെറുതാവുന്നത് പോലെ തോന്നി. അവൻ എന്നെ എത്രത്തോളം മനസ്സിലാക്കി എന്നതിലുപരി സ്ത്രീകളെ അവൻ ബഹുമാനിക്കുന്നു എന്നതായിരുന്നു എനിക്ക്മനസ്സിലായത്. അവനോടുള്ള ഇഷ്ടം എനിക്ക് കൂടിക്കൂടി വരികയാരുന്നു.അവന്റെ ആ സമയത്തുള്ള കെയറിങ്ങും സ്നേഹത്തോടെയുള്ള പെരുമാറ്റവും എല്ലാം മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. ഇതൊക്കെ അവൻ അറിഞ്ഞത് എങ്ങനെയാണെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായത്.
എനിക്ക് ഒരു ഡയറി ഉണ്ടായിരുന്നു. പ്ലസ് വണിൽ പഠിക്കുമ്പോ എഴുതിയിരുന്നു. സ്ഥിരം ആയിട്ട് ഒന്നും അല്ല വല്ലപ്പോഴും കുത്തികുറിച്ചു ഇടും അത്രതന്നെ. അതിൽ എഴുതിയ കാര്യം ഓക്കെ ആണ് ഈ യാത്രയും മറ്റുമൊക്കെ. ആ ഡയറി ഇവൻ മോഷ്ടിച്ചു വായിച്ചു. ഷാഹിദിന്റെ കല്യാണത്തിന് ഫൈസി പാടിയ പാട്ട് ഓർമ്മയുണ്ടോ ഇശലിന്റെ കുളിർകാറ്റായി എന്ന സോങ്. അതിന്റെ പിന്നിൽ ഒരു സ്റ്റോറി ഉണ്ട്. ഞാൻ പ്ലസ് വനിൽ
പഠിക്കുന്ന സമയം സ്കൂളിനടുത്ത് ഒരു മൊബൈൽ ഷോപ്പ് ഉണ്ട്. അവിടെ സിഡി വിൽപ്പനയും ഉണ്ട്. അവിടെ നിക്കുന്ന ഒരു പയ്യൻ എപ്പോഴും എന്റെ പിറകെ നടക്കും. ഞാൻ വരുമ്പോഴും പോക്കുബോഴും എല്ലാം എന്റെ പിറകെ അവനും ഉണ്ടാകും. ശല്യം സഹിതായപ്പോൾ ഉപ്പാനോട് പറഞ്ഞു. ഉപ്പ പോയി അവനെ ചീത്ത പറയുകയും ഭീഷണിപെടുത്തുകയും ചെയ്തു. അവൻ പിന്നെ എന്നെ കാണുബോൾ ഈ സോങ് വെക്കും. പ്രത്യേകിച്ച് മുള്ള വേലിക്കുള്ളിലല്ലെ എന്റെ ഹിമ മലർ....
മുരുടനാം നിന്റെ ബാപ്പ കാണിക്കുന്ന തിമിര്...
മുഴുക്കെയും അറിഞ്ഞപ്പോൾ തകർന്നെന്റെ
കരല്.... എങ്ങനെ ഒന്നിക്കാൻ ആശകൾ എങ്ങനെ നിറവേറ്റാൻ....
ഈ വരികൾ റിപ്പീറ്റ് ചെയ്തു പ്ലേ ചെയ്യും. സ്കൂളിൽ എല്ലാവരും എന്നെ കാണുമ്പോൾ ഓരോ പാരവെച്ചു ഈ പാട്ട് പാടും. ഈ പാട്ട് പോലും കേൾക്കുന്നത് തന്നെ അതിന് ശേഷം കലിപ്പാണ്. സമീർക്ക അവനെ തല്ലാനൊക്കെ പോയി അത് ഇതിന്റെ മറുവശം. ഏതായാലും ആ പാട്ട് കേൾക്കുമ്പോൾ അവനെ ഓർമ വരും. അപ്പൊ ഒരു കലിപ്പ് വരാൻ ഉണ്ട്. എല്ലാരോടും ആ ദേഷ്യം തീർക്കും. പിന്നെ പിന്നെ എന്നെ പേടിച്ചു ആരും പാടൽ ഇല്ല.
പിന്നെ ഇപ്പൊ ഫൈസി എന്നെ കൂട്ടി വന്ന ഈ സ്ഥലം ഉണ്ടല്ലോ എന്റെ ഒരു ഡ്രീം ആയിരുന്നു. ഉപ്പാനെ കൂട്ടാൻ എയർപോർട്ടിലേക്ക് വന്നതായിരുന്നു ഞാൻ. രാത്രി ആയിരുന്നു വന്നത് സമീർക്കയും ഞാനും ഉമ്മയും ആണ് വന്നത്. കുറച്ചു ദൂരം ഓടിയപ്പോൾ തന്നെ ഞാൻ ഉമ്മാന്റെ മടിയിൽ തലയും വെച്ചു നല്ല ഉറക്കം ആയിരുന്നു. ഇടക്ക് ഉറക്കം ഞെട്ടി നോക്കിയപ്പോൾ ഞാൻ ദാ ഇവിടെ ആയിരുന്നു ഉണ്ടായിരുന്നത്. കടലിന്റെ ശബ്ദം കേട്ടു പുറത്തേക്കു നോക്കി.
കടലിനോട് അടുപ്പിച്ച റോഡ് ഉള്ളത്. മെയിൻ റോഡ് എന്തോ പണി നടക്കുന്നത് കൊണ്ട് ബ്ലോക്ക് ആയിരുന്നു. വേറൊരു വഴിയിലൂടെ പോകാൻ അവിടെ എഴുതി വെച്ചിരുന്നു. അത് വഴിയാ വന്നതെങ്കിലും വഴി തെറ്റി. ഇവിടെ എത്തി. സമീർക്ക അടുത്തൊരു വീട്ടിൽ ഒരാളെ കണ്ടു വഴി ചോദിക്കാൻ പോയിട്ട ഉള്ളത്. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. റോഡ് കഴിഞ്ഞു കടൽതീരം. വിജനമായ കടൽത്തീരം എങ്ങും പക്ഷികളുടെ കിളിനാദം മറുഭാഗത് തിരമാലകളുടെ ശബ്ദം. തണുത്ത കുളിർക്കാറ്റ് കണ്ണും മനസ്സും നിറഞ്ഞു ആ കാഴ്ച കണ്ടു. കുറച്ചു അപ്പുറത്തായി മീൻ പിടിക്കാൻ പോകാൻ ചിലർ വല ശരിയാക്കുന്നുണ്ട്. രണ്ടു മൂന്ന് ബോട്ടുകളും ഉണ്ട്. അതിനേക്കാൾ മനോഹരം ആയ വേറൊരു കാഴ്ച കണ്ടു. കടലിന് കുറച്ചു നടുക്കായി കുറെ പാറക്കെട്ടുകൾ. രണ്ടു മൂന്ന് എണ്ണത്തിൽ കുറച്ചു പേര് ഉണ്ട് കയറി നിന്നിട്ട് വല യിടുകയാണെന്ന് തോന്നുന്നു. കടൽക്കരയിലേക്ക് പോകാൻ നോക്കിയതും ഉമ്മ വിട്ടില്ല. സമീർക്ക വരികയും ചെയ്തു. സമീർക്കനോട് പറഞ്ഞപ്പോൾ വരുമ്പോൾ വരാം. ഇപ്പൊ തന്നെ ലേറ്റ് ആയിന്ന് പറഞ്ഞു. അതോണ്ട് പിന്നെ ഒന്നും പറഞ്ഞില്ല മനസ്സില്ല മനസ്സോടെ പോയി. കുറച്ചു പോയതും ചെറിയൊരു ബീച് കണ്ടു. നിറയെ മരങ്ങൾ ഒക്കെയുള്ള ബീച്. മുക്കാൽ മണിക്കൂർ ഓർ അരമണിക്കൂർ ആ കടലും കണ്ടു കാറ്റും കൊണ്ട് ഒരു യാത്ര. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര ആയിരുന്നു അത്. കോഴിക്കോട് കുറെ പ്രാവശ്യം പോയെങ്കിലും പിന്നെ ആ സ്ഥലം കണ്ടിട്ട് ഇല്ല. എന്നെങ്കിലും പോകണം എന്നുള്ള മോഹത്തോടെ ഡയറിയിൽ കുറിച്ചിട്ടു. കാലങ്ങൾ കഴിഞ്ഞത്തോടെ മറവിയും കൊണ്ട് പോയി ഈ മോഹം. ഡയറി എഴുത്തൊക്കെ എന്നോ അവസാനിച്ചത് കൊണ്ട് ഡയറി വലിച്ചു എറിഞ്ഞു. അതാണ് ഈ കുരിപിന് എവിടോന്നൊ കിട്ടിയത്.
എവിടോന്നൊ അല്ല മുത്തേ നിന്റെ റൂമിലെ നിന്റെ പഴയ ബുക്സിനുള്ളിൽ നിന്ന് തന്നെയാണ് കിട്ടിയത്.
കിട്ടിയെന്ന് കരുതി വായിക്കുകയാ ആളുകൾ ചെയ്യുക.മറ്റുള്ളവരെ സാധനം ചോദിക്കാതെ എടുക്കുന്നത് നല്ല ശീലം അല്ല. അവൾ അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു.
ദേ സഫു നല്ല വേദനയുണ്ട്. നിന്നെ ഞാനിന്ന് അവളെ അടിക്കാൻ നോക്കിയതും അവൾ എണീറ്റു ഓടി. അവൻ പിറകെയും. അവൾ കയ്യിൽ വെള്ളം എടുത്തു അവന്റെ മുഖത്തു കുടഞ്ഞു. അവനും വെള്ളം കയ്യിൽ എടുത്തു അവളെ അടുത്തേക്ക് വന്നു.
ദേ ഫൈസി വേണ്ടന്ന് പറഞ്ഞു പിറകോട്ടു നീങ്ങിയതും ചെറിയ ഒരു കുഴിയിൽ കാൽ തട്ടി വീണതും ഒന്നിച്ചയിരുന്നു. മുഴുവൻ നനഞ്ഞു കുളിച്ചു. അവൻ അവളെ നോക്കി കളിയാക്കി ചിരിച്ചു. അവൾ ദേഷ്യത്തോടെ അവന്റെ നേർക്ക് വെള്ളം തെറിപ്പിച്ചു.
അവൻ അവളെ നേർക്ക് കൈ നീട്ടി. അവൾ കൈ കൊടുത്തു. അവൻ പിടിച്ചു വലിച്ചതും അവൾ അവന്റെ ദേഹതെക്ക് വീണു. അവൻ അവളെ തന്നെ നോക്കി പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൾ എല്ലാം മറന്നു അവനെ തന്നെ നോക്കി നിന്നു. അവന്റെ മുഖം അവളെ മുഖത്തോട് അടുപ്പിച്ചതും അവൾ അവനെ തള്ളി മാറ്റി ഓടി.
അത് മാത്രം വേണ്ടാട്ടോ അവൾ ദൂരെ നിന്നു വിളിച്ചു പറഞ്ഞു.
അവൻ പിണങ്ങിയത് പോലെ കയ്യും കെട്ടി മുഖം വീർപ്പിച്ചു നിന്നു.
അതേ പുലർകാല മഞ്ഞും പോയിനില്ല കിളികളുടെ നാദവും കഴിഞ്ഞില്ല. സൂര്യന്റെ പൊൻകിരണങ്ങൾ ആശിർ വദിക്കാൻ എത്തിയിയിട്ടുമുണ്ട് പോരുന്നോ എന്റെ കൂടെ.
അവൾ അവന്റെ നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു.
എപ്പോ വന്നുന്നു ചോദിച്ചപ്പോരേ. അവൻ ഓടി പോയി അവളുടെ കയ്യിൽ പിടിച്ചു.
കൈകൾ കോർത്തു പിടിച്ചു അവന്റെ കൂടെ ആ കടക്കരയിലൂടെ അവൾ നടന്നു. ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചു ഉപേക്ഷിച്ച മോഹം ആണ്. ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ടാവണം ഇവന്റെ രൂപത്തിൽ വീണ്ടും വന്നത്. പരസ്പരം തല്ല് കൂടിയും കളിയാക്കിയും തമാശകൾ പറഞ്ഞും അവർ മുന്നോട്ട് നടന്നു. ആശിർവദിക്കാൻ സൂര്യന്റെ പൊൻകിരണങ്ങളും എത്തിയിരുന്നു.
*****
സാലിയെ നൈറ്റ് റൂമിലേക്ക് മാറ്റിയിരുന്നു. മരുന്നിന്റെ സെഡക്ഷൻ ഒക്കെ വിട്ടു അവൻ ഉണർന്നു. ഉണർന്നതും അവൻ ചോദിച്ചത് അവന്റെ റിവോൾവർ എവിടെയാണെന്ന് ആയിരുന്നു. കൂട്ടിന് ഒരു കോൺസ്റ്റബിൾ മാത്രം ഉണ്ടായിരുന്നുള്ളൂ. ഉപ്പാനെയും ഉമ്മാനെയും അവൻ വീട്ടിലേക്കു അയച്ചിരുന്നു. കോൺസ്റ്റബിൾ അറിയില്ലന്ന് കൈ മലർത്തി. അത് മറ്റാർകെങ്ങിലും കിട്ടിയാൽ ഓർക്കാൻ കൂടി വയ്യ. അവന്റെ മനസ്സിൽ ചെറിയൊരു ഭയം കയറി ക്കൂടി. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ കോൺസ്റ്റബിൾ ഒരു പൊതിഅവനു എടുത്തു കൊടുത്തു. അവൻ തുറന്നു നോക്കി. തന്റെ റിവോൾവർ.അവൻ ബുള്ളറ്റ് ചെക്ക് ചെയ്തതും ഞെട്ടി വിറച്ചു. രണ്ടു ബുള്ളറ്റ് മിസ്സിംഗ്. ഇതാരാ തന്നത്. എപ്പോഴാ തന്നത്.
ഇന്നലെ നൈറ്റ് ഒരാൾ തന്നതാ. പേരൊന്നും പറഞ്ഞില്ല. സാറിന് തരണം എന്ന് മാത്രം പറഞ്ഞു. പിന്നെ സാറിന്റെ ഫോൺ ചെക്ക് ചെയ്യാൻ പറഞ്ഞു. ആ സാർ എന്തോ msg അയച്ചിന് എന്നും പറഞ്ഞു.
അവൻ ഫോൺ എടുത്തു msg നോക്കി. ഫൈസിയുടെ msg കണ്ടു. അവൻ അത് ഓപ്പൺ ആക്കി.
എന്റെ പെണ്ണിന് നേരെ കയ്യോങ്ങിയവന്റെ കൈ ഞാനങ്ങു എടുത്തു. ചോദിക്കാതെ നിന്റെ രണ്ടു ബുള്ളറ്റും. ചത്തിട്ടില്ല. ഏതെങ്കിലും ഹോസ്പിറ്റലിൽ കാണും ഇപ്പോൾ. വേണമെങ്കിൽ നീ തപ്പി കണ്ടു പിടിച്ചോ......
റിവോൾവർ ചോദിക്കാതെ യൂസ് ചെയ്തതിന് സോറി. പിന്നെ എന്റെ പെണ്ണിനെ രക്ഷിച്ച കടം ഒരു താങ്ക്സിൽ ഒതുക്കുന്നില്ല. ഈ നെഞ്ചിൽ എന്നും ഉണ്ടാകും അതിന്റെ കടപ്പാട്.
വായിച്ചതും അവൻ തളർന്നു പോയി. സത്യം മുഴുവൻ അവൻ അറിഞ്ഞിണെങ്കിൽ ഷെറി...... അവളോട് എങ്ങനെ ആയിരിക്കും അവൻ പ്രതികരിക്കുക..... ഓർത്തതും അവനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
............. തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 76
എനിക്ക് നിന്നെ വേണം. അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണിൽ നോക്കി അവൻ പറഞ്ഞു.
എന്തിനാ ഉപ്പിലിട്ട് വെക്കാനാ
ശവം.... നശിപ്പിച്ചു... റൊമാന്റിക് ആയി എന്തെങ്കിലും പറയുമ്പോ അപ്പൊ വന്നോളും ഉടക്കത്തരം പിടിച്ച മറുപടിയുമായി. എന്ത് ജന്മാടി നീ.
അവൾ ഇളിച്ചു കാണിച്ചു.
പോടീ അവിടന്ന്. അവൻ അവളെ കയ്യിൽ നിന്നും പിടിവിട്ടു തിരിഞ്ഞിരുന്നു.
ഹ പിണങ്ങല്ലേ മുത്തേ. സോറി സോറി സോറി
നീ ബാക്കി പറ. എന്നെ എന്തിനാ നിനക്ക്
ഉപ്പിലിട്ട് വെക്കാൻ അതിനെ കൊള്ളൂ നിന്നെ.
ദേഷ്യം പിടിക്കുമ്പോ നിന്നെ കാണാൻ എന്ത് മൊഞ്ചന്ന് അറിയോ.
ആണോ. അറിഞ്ഞില്ല. ആരും പറഞ്ഞും ഇല്ല.
ചോയ്ക്കണ്ടേ ചോയ്ച്ചാലല്ലേ ഇതൊക്കെ പറയാൻ പറ്റു. അവൾ കൊഞ്ഞിപ്പോടെ പറഞ്ഞതും അവന്റെ മുഖത്ത് ചെറുചിരി വിരിഞ്ഞു.
നിനക്ക് ഈ റൊമാൻസ് ഡയലോഗ് ഒന്നും പറ്റൂല മോനെ കേൾക്കുമ്പോ എനിക്ക് ചിരി വരും. നിനക്ക് കലിപ്പും.
നിനക്കെ ഈ കലിപ്പ ചേരുന്നത്. ഈ കലിപ്പനെയാ ഞാൻ സ്നേഹിച്ചതും.
ആകല്ലേ മോളെ
ആക്കിതൊന്നും അല്ല സത്യം. തൊട്ടതിനും പിടിച്ചതിനും വഴക്ക് പറയുന്ന വേണ്ടതിനും വേണ്ടാത്തതിനും ചൂടാവുന്ന തന്റേടിയായ ഈ ചൂടനെയാണ് ഞാൻ സ്നേഹിച്ചത്.
നീ എന്റെത് മാത്രമാണ്.എനിക്ക് മാത്രം അവകാശപെട്ടത്. വേറൊരാൾക്കും വിട്ടു കൊടുക്കില്ല.വാശിയായോ സ്വാർത്ഥതയായോ എങ്ങനെ വേണമെങ്കിലും കരുതാം. നിന്റെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിന് അവകാശം പറഞ്ഞു ആരും വരണ്ട. വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല.
ഈ സെന്റിയും നിനക്ക് ചേരില്ല മോനു. അവൾ കളിയാക്കുന്നത് പോലെ പറഞ്ഞു.
ടീ തമാശ വിട്. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞത.
എന്റെ ഉപ്പ ഞാൻ പറഞ്ഞത് കേൾക്കും. ഇത് വരെ എന്റെ ഒരാഗ്രഹവും നിറവേറ്റി തരാതിരുന്നിട്ടില്ല. ഉപ്പാനോട് ഞാൻ പോയി പറയും ഈ കലിപ്പൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലന്ന്.ഉപ്പ സമ്മതിക്കും. എനിക്കുറപ്പുണ്ട്.
അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കണ്ണുകളിൽ അത് പറയുമ്പോൾ പ്രണയത്തിന്റെ തിളക്കം അവന് കാണാമായിരുന്നു.
പറഞ്ഞ നിനക്ക് കൊള്ളാം. അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ കയറി വന്നു നിന്നെ പൊക്കിയെടുത്തു ഇങ്ങ് പോരും. പറഞ്ഞില്ലെന്നു വേണ്ട.
അതിൽ ചെറിയ ഭീഷണി ഉള്ളത് പോലെ അവൾക്ക് തോന്നി. ഇവന്റെ കൂടെ ഞാൻ കഴിഞ്ഞാൽ എന്നെ ഉപദ്രവിക്കുമെന്ന് ഭയം ആണെന്നും മറ്റും കാണിച്ചു വീണ്ടും കേസ് ഓപ്പൺ ചെയ്തു. ഇല്ലാത്ത തെളിവുകളും നിരത്തി. കേസും കോടതിയുമായി കയറി ഇറങ്ങുന്ന സമീർക്കക്ക് അതൊക്കെ ഈസിയായി കോടതിയെ വിശ്വസിപ്പിക്കാനും കഴിഞ്ഞു. എന്റെ വീട്ടുകാരുടെ സംരക്ഷണത്തിൽ കഴിയാൻ കോടതി ഉത്തരവ് വരികയും ചെയ്തു. അതിന്റെ കാര്യം ആണ് അവൻ പറഞ്ഞു വന്നത്. ഞാൻ മനപ്പൂർവം ആ വിഷയത്തിൽ നിന്നും വഴുതി മാറിയതാണ്. എന്തൊക്ക സംഭവിക്കുമോ ആവോ. അവൾക്ക് ഉള്ളിൽ ചെറിയൊരു പേടി തോന്നി. ഫൈസിയുടെ വാക്കുകൾ നെഞ്ചിൽ തറച്ചു കയറുന്നത് പോലെ അവൾക്ക് തോന്നി. നിന്നെക്കാൾ അവകാശം ഉള്ള വേറൊരാൾ ഉണ്ട് ഫൈസി. നിന്നെ വേണ്ടെന്നു പറഞ്ഞാൽ അതും ഞാൻ അനുസരിക്കും. അനുസരിച്ചേ പറ്റു എനിക്ക്. നിന്നെ സ്വീകരിക്കാൻ പറഞ്ഞതും ഇപ്പൊ വേണ്ടാന്ന് വെക്കാനും പറഞ്ഞത് അവരാണ്.എന്റെ കയ്യിൽ അല്ല ഫൈസി എന്റെ ജീവിതം. എന്റെ ജീവനും ജീവിതവും എല്ലാം അവർക്ക് അവകാശപെട്ടതാണ്. വിട്ടു കൊടുത്തതാണ് ഞാൻ. അവർ എനിക്ക് വേണ്ടി അവരുടെ ജീവിതം ആണെന്ന് വേണ്ടെന്നു വെച്ചത്. അതിന് പകരം കൊടുക്കാൻ എന്റെ കയ്യിൽ അവർ തന്നെ ദാനം ചെയ്ത ഈ ജീവൻ മാത്രമേ ഉള്ളൂ. അവൾക്ക് അതൊക്കെ ഓർത്തു നെഞ്ച് പിടയുന്നത് പോലെ തോന്നി.
എന്താ ആലോചിക്കുന്നേ ഫൈസി അവളെ തൊട്ട് വിളിച്ചു.
അവൾ മുഖത്ത് ഒരു ചിരി വരുത്തി. ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ
നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ വേണ്ടയൊന്ന്.
നിന്റെ ജീവിതത്തിൽ അൻസിയല്ലാതെ മറ്റൊരു പെണ്ണില്ലെന്ന് പറഞ്ഞു നടന്നിട്ട് എന്നെ പ്രേമിച്ചത് എന്ത് കണ്ടിട്ടാ.
അങ്ങനെ ചോദിച്ച എന്താപ്പോ പറയാ.
നിന്റെ ഈ ഉണ്ടക്കണ്ണും പടവലങ്ങ പോലുള്ള മൂക്കും തവളയെ പോലുള്ള മോന്തയും ഒക്കെ കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി.
അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
നിന്റെ മോന്തയാ തവളയെ പോലെ കരികൊരങ്ങാ..... കഴുത.... വെറും കഴുതയല്ല കോവർ കഴുത.
ഹ സത്യം പറയുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യം ഇല്ല. നീയല്ലേ എന്നോട് സത്യം പറയാൻ പറഞ്ഞത്. അവൻ ചെറു ചിരിയോടെ പറഞ്ഞു.
ഇതാണോ സത്യം ആണോന്ന് അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു.അവൻ പിറകെ വന്നു കെട്ടിപിടിച്ചു അവളെ ചുമലിൽ മുഖം ചേർത്തു വെച്ചു. എന്ത് കൊണ്ട് എങ്ങനെഒന്നും അറിയില്ല. ഒന്ന് മാത്രം അറിയാം ഇഷ്ടമാണ് നിന്നെ. എന്റെ ജീവനേക്കാളുമേറെ. അവന്റെ ഹൃദയത്തിൽ നിന്നുമാണ് ആ വാക്കുകൾ വന്നതെന്ന് അവൾക്ക് തോന്നി. അവളുടെ കണ്ണിൽ നിന്നും അവൾ പോലുമറിയാതെ രണ്ടു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ ഇറ്റിവീണു.
ടീ നീ കരയാണോ അവൻ അവളെ പിടിച്ചു അവന്റെ നേരെ പിടിച്ചു നിർത്തിച്ചു.
ഏയ് ഇല്ലെന്ന് പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവളെ ചേർത്ത് പിടിച്ചു അങ്ങനെ എത്ര സമയം നിന്നെന്ന് രണ്ടു പേരും അറിഞ്ഞില്ല.
ഫൈസിയുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു
അവൾ അവനിൽ നിന്നും അടർന്നു മാറി.
വീട്ടിൽ നിന്ന നമ്മളെ കാണാഞ്ഞു വിളിച്ചതാ.
ഇവരോട് എവിടെപോയെന്ന പറയുക. മണ്ണും ചളിയും പുരണ്ട ഡ്രസ്സ് നോക്കി അവൾ പറഞ്ഞു.
നിന്റെ തലയിൽ ഉള്ള ചളി കുറച്ചു ദേഹത്ത് ആയെന്ന് പറഞ്ഞ മതി. അവർ വിശ്വസിചോളും.
മെന്റൽ ഉള്ള ഒരുത്തൻ ബർത്ടേക്ക് വിഷ് ചെയ്യാൻ വന്ന കഥ പറഞ്ഞോളാം ഞാൻ. പോരേ.
അവൻ തിരിച്ചു ഇളിച്ചു കാണിച്ചു.
രാത്രി പന്ത്രണ്ടു മണിക്ക് വിഷ് ചെയ്യുന്നതും കേക്ക് മുറിക്കുന്നതും റൊമാന്സും എന്തൊക്ക സ്വപ്നം കണ്ടിട്ടുണ്ടെന്ന് അറിയോ. എന്നിട്ട് നടന്നതോ ഇതും.
രാത്രി വിഷ് ചെയ്യന്നു കരുതിയതാ നീ നല്ല ഉറക്കം ആയിരുന്നു. തലവേദനിക്കുന്ന പറഞ്ഞു കിടന്നതല്ലേ അത് കൊണ്ട് വിളിക്കാൻ തോന്നിയില്ല. പിന്നെ ഈ കേക്ക് മുറിക്കൽ അത് മാത്രം എന്റെ നിഘണ്ടുവിൽ ഇല്ല.ഞങ്ങളുടെ വീട്ടിൽ ആദ്യം ആയി കേക്ക് മുറിച്ചു ബർത്ഡേ ആഘോഷിച്ചത് ആയിഷയുടേത് ആണ്. അതും നീ.
അവൾ അത്ഭുതത്തോടെ അവനെ നോക്കി.
അതെന്താ. നിങ്ങളുടെ വീട്ടിൽ ആരും കേക്ക് തിന്നാറില്ലെ. അതോ ബർത്ഡേ ആഘോഷിക്കാറില്ലേ.
ബർത്ഡേ ആഘോഷിക്കാർ ഉണ്ട്. കേക്കും തിന്നാറുണ്ട്. ബർത്ഡേയ്ക്ക് കേക്ക് മുറിക്കൽ ഇല്ലെന്ന് മാത്രം. മറ്റു മതസ്ഥരുടെ ആചാരം പിന്തുടരൽ ആണെന്ന് പറഞ്ഞു കേക്ക് മുറിക്കൽ ഇല്ല. അവരുടെ മതത്തെയും ആചാരത്തെയും ബഹുമാനിക്കുന്നു. പക്ഷേ പിന്തുടരൽ ഹറാം ആണ്. അതാണ് ഞങ്ങളുടെ ഉപ്പ ഞങ്ങളെ പഠിപ്പിച്ചത്. അതാരും തെറ്റികാറും ഇല്ല. സന്തോഷം നിറഞ്ഞ ദിവസം സന്തോഷം ആയി തന്നെ കൊണ്ടാടൽ ഉണ്ട്. സ്വീറ്റ് കൊടുക്കും എല്ലാർക്കും. യതീംകാനയിലേക്ക് ഫുഡ് കൊടുക്കും ഡ്രസ്സ് കൊടുക്കും അങ്ങനെ എന്തെങ്കിലും നല്ല നല്ല കാര്യം ചെയ്യും. അല്ലാതെ പാർട്ടി മെഴുകുതിരി കത്തിച്ചു കേക്ക് മുറിക്കൽ അതൊന്നും ഇല്ല.
ആയിഷയുടെ ബർത് ടേക്ക് നീ കേക്ക് വാങ്ങിയത് ഉപ്പ മുന്പേ അറിഞ്ഞിരുന്നുവെങ്കിൽ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട് എന്റെ പൊന്നു മോള് അത്തരം സ്വപ്‌നങ്ങൾ ഒന്നും കാണണ്ടട്ടോ.
ഒരിക്കലും ഇല്ല. ഇനി ഞാൻ ആരുടേയും ബർത്ഡേ സെലിബ്രേറ്റ് ചെയ്യുകയും ഇല്ല.
സെലിബ്രേറ്റ് ചെയ്യടോ. അത് ഹറാമായ രീതിയിൽ ആകരുതെന്ന് മാത്രമേ പറഞ്ഞുള്ളൂ. നിന്റെ ആഗ്രഹം പോലെ അനാഥലയത്തിൽ നിന്റെ വക എല്ലാ കുട്ടികൾക്കും ഫുഡ് ഡ്രസ്സ് കൊടുക്കാൻ ഏർപ്പാട് ആക്കിയിന്.
അവൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി. അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. സന്തോഷം കൊണ്ടായാലും ഈ കണ്ണുകൾ നിറയുന്നത് ഞാനാഗ്രഹിക്കുന്നില്ല.
അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. പോകുന്ന വഴിക്ക് അവൾക്ക് വേറെ ഡ്രസ്സ് വാങ്ങികൊടുത്തു അവൻ.
*******
വീട്ടിൽ എത്തി വാതിൽ തുറന്നതും ആയിഷ വായിലേക്ക് ലഡ്ഡു കുത്തികയറ്റിയതും ഒന്നിച്ചായിരുന്നു. ഹാപ്പി ബർത്ഡേ സഫു. ആയിഷ അവളെ കെട്ടിപിടിച്ചു.
ആയിശു എങ്ങനെ അറിഞ്ഞു എന്റെ ബർത്ഡേ.
നീ എന്റെ ബർത്ഡേ ആഘോഷിച്ച അന്ന് തന്നെ നിന്റെ ബർത്ഡേ ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഇന്നലെ നൈറ്റ് സർപ്രൈസ് ആയി പറയാണോന്ന് കരുതിയതാ. എന്റെ ഭാര്യക്ക് സുഖമില്ല ശല്യപെടുതാണ്ടാന്ന് പറഞ്ഞു നിന്റെ കെട്ടിയോൻ കരഞ്ഞു കാൽ പിടിച്ചു. അത് കൊണ്ട് ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചു.
അവൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി പോയി. ഡ്രസ്സ് മാറ്റി വരാന്ന് പറഞ്ഞു അവളും പിറകെ പോയി. കിടക്കയിൽ ഒരു ഗിഫ്റ്റ് പാക്കറ്റ് കണ്ടു. പുറത്ത് ഹാപ്പി ബർത്ഡേ സഫുന്ന് എഴുതിതിയിരുന്നു. അവളത് തുറന്നു നോക്കി. പിങ്ക് കളർ ഒരു ചുരിദാർ ആയിരുന്നു.അവൾക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു ആ ചുരിദാർ അവൾ അതും മാറോടു ചേർത്ത് പിടിച്ചു നിന്നു.
******
ഫൈസി ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴേക്ക് അവളും റെഡിയായി ഇറങ്ങി വന്നു. അവള ചുരിദാർ ആയിരുന്നു ഇട്ടത്. അവളെ കണ്ടതും അവൻ കണ്ണിമ വെട്ടാതെ അവളെയും നോക്കിയിരുന്നു.
അവൾ അവന്റെ മുഖത്ത് നോക്കി കൈ ഞൊടിച്ചു. ഹലോ എന്താ ആലോചിക്കുന്നേ.
ഇന്ന് ഓഫീസിൽ പോകാതിരുന്നാലൊന്ന്.
അതെന്താ.
സത്യം പറഞ്ഞ നിന്നെയും നോക്കി ഇവിടങ്ങ് ഇരിക്കാൻ തോന്നുന്നു. അവളുടെ തോളിൽ കൈ വെച്ചു അവൻ പറഞ്ഞു.
അതികം സുഖിപ്പിക്കല്ലേ.വേഗം പോകാൻ നോക്ക്.
ബർത്ത്ഡേ ഗിഫ്റ്റിന് പകരം ആയി എനിക്കൊന്നും ഇല്ലേ അവൻ കള്ളചിരിയോടെ അടുത്തേക്ക് വന്നതും
അവൾ അവനെ ഉന്തി തള്ളി പുറത്താക്കി.
എന്നെങ്കിലും അവസരം കിട്ടും അപ്പൊ പറഞ്ഞു തരാട്ടാ.
ഓഹ് ആയിക്കോട്ട് അവൾ ചെറു ചിരിയോടെ മറുപടിയും പറഞ്ഞു.
പോകാൻ താഴെ എത്തിയതും അവൾ ഡയിനിങ് ടേബിൽ കണ്ടു അന്തം വിട്ടു നിന്നു. എന്തൊക്കെയോ സ്പെഷ്യൽ ഐറ്റം കൊണ്ട് ടേബിൾ നിറച്ചിരുന്നു. ബിരിയാണിയും പായസം വേറെയും.
എന്താ നോക്കുന്നെ നിനക്ക് വേണ്ടി ഉമ്മന്റേയും ആയിഷുന്റെയും പണിയാ. നൈറ്റ് ആക്കന്ന കരുതിയെ. നീ ഇന്ന് തിരിച്ചുപോകുമല്ലോ അതാ ഓടി പിടിച്ചു ഇപ്പൊ റെഡിയാക്കിയേ.
തിരിച്ചു പോകണമല്ലോന്ന് ഉള്ള ഓർമ വന്നതും അവളുടെ മുഖം മങ്ങി. ഉമ്മന്റേയും ആയിഷുന്റെയും ഉപ്പാന്റെയും ഒക്കെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ വേണ്ടാഞ്ഞിട്ട് കൂടി എല്ലാവരുടെയും കൂടെ സന്തോഷം ആയി ഭക്ഷണം കഴിച്ചു. കേക്ക് മുറിക്കലും പാർട്ടി കൊടുക്കലും ഇല്ലാതെ തന്നെ ബർത്ഡേ സന്തോഷം ആയി കൊണ്ടാടാം എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
********
ഓഫീസിൽ എത്തി. കാബിനിലേക്ക് പോകാൻ നേരം ആണ് ഷെറി വരുന്നത് കണ്ടത്. അവളെ കണ്ടതും ഷെറിയുടെ മുഖം ഇരുളുന്നത് സഫു കണ്ടു. അവൾക്ക് ഒരു കുസൃതി തോന്നി.
സ്റ്റെപ് കേറാൻ നോക്കിയതും അവൾ കാലും പിടിച്ചു അവിടെ നിന്നു.
ഉമ്മാ എന്റെ കാൽ അവൾ വേദന എടുക്കുന്ന പോലെ കാല് പിടിച്ചു.
എന്താ പറ്റിയെ
എവിടെയോ തട്ടി പ്പോയി. വേദന എടുക്കുന്നു.
നോക്കി നടന്നൂടെ പോത്തേ. കുട്ടിയന്ന വിചാരം.
പോത്ത് അന്റെ...... കെട്ടിയോൾ എന്ന പറയാൻ വന്നത്. അത് ഞാൻ തന്നെയാണല്ലോന്ന് ഓർത്ത് വിഴുങ്ങി.
കെട്ടിയോൾ അതല്ലേ ഞാനും പറഞ്ഞത്.
കാല് നോക്കട്ടെ എന്ന് പറഞ്ഞു അവൻ കാല് പിടിച്ചു.
പോത്തിന്റെ കാല് നോക്കണ്ട അവൾ മുഖം തിരിച്ചു നിന്നു.
നോക്കുന്നില്ല ഞാൻ എടുത്തോളാം എന്നും പറഞ്ഞു അവളെ എടുത്തു.
സ്റ്റാഫ് ഒക്കെ കാണും താഴെ ഇറക്കേടോ
കണ്ടാൽ എന്താ നീ എന്റെ ഭാര്യയാണെന്ന് എല്ലാർക്കും അറിയാം. അവരോടു പോയി പണി നോക്കാൻ പറ.
അവൾ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു. ഇടം കണ്ണ് കൊണ്ട് ഷെറിയെ നോക്കി. ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അത് കണ്ടതും മനസ്സിന് ഒരു കുളിർമ തോന്നി അവൾക്ക്. അവളെ കാണിക്കാൻ കയ്യും പിടിച്ചു നടക്കണം എന്നെ കരുതിയുള്ളൂ. അവൻ എടുക്കുന്നു കരുതിയിരുന്നില്ല.എന്തായാലും ഒരുപാട് സന്തോഷം ആയി. അവളോടുള്ള വാശിഎന്ന വണ്ണം അവനോട് കൂടുതൽ ചേർന്നു നിന്നു.
ഷെറി ദേഷ്യം കൊണ്ട് വിറച്ചു ചുമരിൽ ആഞ്ഞടിക്കുന്നത് അവൾ കണ്ടു.
അവളെ കാബിനിൽ എത്തി താഴെ ഇറക്കിയതും അവൾ നടന്നു പോയി.
നിന്റെ കാലിന് ഇപ്പൊ ഒരു കുഴപ്പം ഇല്ലേ.
നിന്റെ കൈകൾക്ക് മാന്ത്രിക ശക്തി ഉണ്ടെന്ന തോന്നുന്നേ നീ തൊട്ടതും വേദനയൊക്കെ എവിടേക്കോ പോയി.
ആക്കിയതാണല്ലേ അപ്പൊ. നിന്നെ ഞാനിന്ന് അവളുടെ അടുത്തേക്ക് പോയതും അവൾ പിറകോട്ട് മാറി. അവൻ വരുന്നതിന് അനുസരിച്ചു അവൾ പിറകോട്ടു നീങ്ങി.ചുമരിൽ തട്ടി നിന്നു. അവൻ അവന്റെ കൈ രണ്ടും രണ്ടു സൈഡിലും വെച്ചു.
എന്തിനാ കള്ളം പറഞ്ഞെ കാല് വേദനയാന്നു.
അപ്പോഴാ ഷെറി വാതിൽ തുറന്നു കയറി വരുന്നത് അവൾ കണ്ടത്. അവൾ അവനെ കെട്ടിപിടിച്ചു.
ഫൈസി ഷോക്കടിച്ചത് പോലെ നിന്നു. അവൾ കെട്ടിപിടിച്ചത് കൊണ്ടായിരുന്നില്ല അത്. അവന്റെ ഫോണിലേക്ക് വന്ന msg കണ്ടായിരുന്നു അത്. സഫുനെ കാറിടിക്കാൻ നോക്കിയ ആളെ ഫൈസി അന്ന് തന്നെ പൊക്കിയിരുന്നു. കുറേ തല്ലിചതച്ചു എന്നല്ലാതെ അവനെ ഏർപ്പാട് ആക്കിയ ആളെപറ്റി അവനും ഒന്നും അറിയില്ലായിരുന്നു. ആകെ അറിയുന്നത് ഒരു ഫോൺ നമ്പർ ആയിരുന്നു. അതിലൂടെ ആയിരുന്നു കോൺടാക്ട് മുഴുവൻ. ആ നമ്പർ മാത്രമേ അവന് കിട്ടിയുള്ളൂ. അതിന്റെ ഡീറ്റെയിൽസ് എടുക്കാൻ ഒരു ഫ്രണ്ടിനെ ഏർപ്പാട് ആക്കിയിരുന്നു. ആളെ തപ്പിപിടിച്ചു ഫോട്ടോയും ഡീറ്റെയിൽസ് കിട്ടി എന്ന് പറഞ്ഞായിരുന്നു msg അയച്ചത്. ഫോട്ടോയിലുള്ള ആളെ കണ്ടു അവൻ ഞെട്ടിപ്പോയി.
ഐ ലവ് യൂ ഫൈസി സഫു പറയുന്നത് കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്.
Love u to എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിക്കുകയാരുന്നു. എനിക്ക് ഒരു സ്ഥലം വരെ പോകണം ഞാൻ പെട്ടന്ന് വരാം.
അവൻ കയ്യെടുത്തു.
ഇന്ന് എവിടെയും പോകാതിരുന്നൂടെ പ്ലീസ് ഞാൻ വൈകുന്നേരം വീട്ടിലേക്ക് പോകും. അവളുടെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.
പോകാൻ ഇഷ്ടം ഉണ്ടായിട്ടല്ല സഫു. പോയേ പറ്റു. എനിക്കറിയണം ആരാണ് ഇതിന്റെ പിന്നിലെന്ന്. നിന്നെ കൊല്ലാൻ മാത്രം ശത്രുത ആർക്കാണെന്ന് അവൻ മനസ്സിൽ പറഞ്ഞു.
ഞാൻ പെട്ടന്ന് വരും. അത്രയും ഇമ്പോർട്ടന്റ് ആണ്. അത് കൊണ്ട. സോറി.
അവൾ മനസ്സില്ലമനസ്സോടെ പിടി വിട്ടു.
അവൻ പോയി. പിറകിലേക്ക് തിരിഞ്ഞപ്പൊഴാ ഷെറിയെ കണ്ടത്. അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ പോയി.
ഷെറിയുടെ മുഖം വിളറി വെളുത്തു. അവൾ കണ്ടിരുന്നു ഫൈസിയുടെ ഫോണിലെ ഫോട്ടോ. എന്റെ അടുത്തേക്ക് ഏത് നിമിഷവും ഫൈസി എത്തും. എന്ത് ചെയ്യും ഇനി. സഫുനെ കൊല്ലാൻ നോക്കിയത് ഞാൻ ആണെന്ന് അറിഞ്ഞാൽ ഫൈസിയെ എന്നന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും. എന്തെങ്കിലും ചെയ്തേ പറ്റു. അവൾ കാബിനിൽ നിന്നും ഓടിപ്പോയി. സഫു ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിന്നു .......തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 77
ഇഷ്ടം ആണ് പോലും ഇഷ്ടം..... കോപ്പാണ്. അവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചേനെ. ഇപ്പൊ വരാന്ന് പറഞ്ഞു പോയതാ ആ തെണ്ടി. വൈകുന്നേരം വരെ ഇപ്പൊ വരും വരുംന്ന് പറഞ്ഞു കാത്തിരുന്നു. എവിടെ വരാൻ..... ആര് വരാൻ.... ഓര്മയുണ്ടെങ്കിൽ അല്ലെ വരൽ.ഫോൺ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നതും ഇല്ല. ഔട്ട് ഓഫ് സർവീസ് പോലും. ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു.അവൾ പോയി കിടന്നു. സങ്കടവും ദേഷ്യവും അവന് എന്താ പറ്റിയെന്നുള്ള പേടിയും എല്ലാം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ദേഷ്യം തീർക്കാൻ എന്നവണ്ണം തലയിണയിൽ മുഖം അമർത്തി കിടന്നു.
കലിപ്പിലാണല്ലോ എന്റെ വായാടി. ചെവിയിൽ മെല്ലെ പറയുന്നത് കേട്ടു അവൾ ഞെട്ടി എണീക്കാൻ നോക്കി. തന്റെ ഇരു വശവും കൈ കുത്തി നിറുത്തി അവൻ നിന്നിരുന്നത്. എഴുന്നേൽക്കാൻ കഴിയാതെ അവൾ അവിടെ തന്നെ കിടന്നു.
പോടാ പിശാചേ എന്നോട് മിണ്ടണ്ട. ഞാനിന്ന് പോകുന്നു പറഞ്ഞിട്ടും...... അവളുടെ വാക്കുകളിൽ സങ്കടം കലർന്നിരുന്നു.
സോറി.... കുറെ നോക്കിയതാടി വരാൻ പറ്റണ്ടേ.....
എന്ന അതൊന്ന് വിളിച്ചു പറഞ്ഞൂടെ എത്ര ടെൻഷൻ അടിച്ചു ഞാൻ. അതെങ്ങനെയാ എന്നെ ഓർമയുണ്ടെകിൽ അല്ലേ. അവൾ പിണക്കത്തോടെ മുഖം തിരിച്ചു.
എന്റെ മുത്തിനെ മറന്നലല്ലേ ഓർമിക്കേണ്ട ആവിശ്യം ഉള്ളൂ.അവളുടെ കവിളിൽ ചെറുതായി കടിച്ചു അവൻ.
അവൾ ഒറ്റ തള്ള് അവനെ.അവൻ ബെഡിലേക്ക് തന്നെ വീണു. ഉമ്മാ എന്റെ കവിൾ. അവൾ കവിളും പിടിച്ചു ദേഷ്യത്തോടെ അവനെ നോക്കി.
ചെറു ചിരിയോടെ തന്നെയും നോക്കി ഇരിക്കുന്നുണ്ട്.
എന്നെ ഇത്രയും നേരം തീ തീറ്റിച്ചതും പോരാ എന്നിട്ട് കിടന്നു ഇളിക്ക്.
വേദനിച്ചോ അവൻ കവിളിൽ തൊടാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി.
തൊലി പറഞ്ഞു പോയെന്ന തോന്നുന്നേ. എന്നിട്ട് വേദനിച്ചോന്ന് അവൾ കലിപ്പോടെ അവനെ നോക്കി.
ഇതിനും ചേർത്ത് സോറി. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ആയത് കൊണ്ടല്ലേ അല്ലെങ്കിൽ ഞാൻ പോവ്വോ. ഉറങ്ങാതെ എന്നെയും കാത്ത് ഇവിടൊരാൾ കാത്തിരിക്കുന്ന് അറിഞോണ്ടല്ലേ നട്ട പാതിരയാനൊന്നും നോക്കാതെ വന്നത്.
ഞാൻ കാത്തിരുന്നൊന്നും ഇല്ല.
ഇല്ലേ. പിന്നെന്തിനാ സിറ്ഔട്ടിലെ വാതിലും ഈ റൂമിന്റെ വാതിലും അടക്കാതിരുന്നേ.
മറന്നു പോയി.
ഓഹ് വിശ്വസിച്ചു. അവളെ തൊടാൻ നോക്കിയതും അവൾ അവന്റെ കൈ തട്ടി മാറ്റി.
എന്തൊക്ക സ്വപ്നം കണ്ടതാ ഞാൻ. ഇന്നത്തെ ദിവസം മുഴുവൻ നിന്റെ കൂടെ സ്പെൻഡ് ചെയ്യണം എന്നൊക്കെ കരുതി. ബിസിനസ് പ്രോഗ്രാം ഒന്നും അല്ലായിരുന്നു. ഞാൻ അന്വേഷിച്ചിരുന്നു എല്ലാവരോടും. ഞാനാ നിനക്ക് വലുതെങ്കിൽ പോകില്ലായിരുന്നു. എല്ലാം മാറ്റി വെച്ചു എന്റെ കൂടെ ഉണ്ടാകുമായിരുന്നു. ഞാൻ ഇന്ന് ഇങ്ങോട്ട് വരുന്ന് അറിഞ്ഞിട്ടും... സത്യം പറ എന്നോട് ഇഷ്ടം ആണെന്ന് ചുമ്മാ പറയുന്നതല്ലേ. അവൾ മുഖം താഴ്ത്തി ഇരുന്നു.
ഇത്ര പെട്ടന്ന് സത്യം മനസ്സിലാക്കിയല്ലോ. സന്തോഷം. ഒന്നുകിൽ ശരീരം അല്ലെങ്കിൽ സ്വത്ത് ഇതിൽ എതിന് വേണ്ടിയാവോ ഞാൻ നിന്റെ പിറകെ വരുന്നത് അത് കൂടി വിശദീകാരിച്ചാൽ നന്നായിരുന്നു. പൊതുവെ ഇത് രണ്ടും ആണല്ലോ വില്ലൻമാർ ആയി വരൽ ഉള്ളത്.
ഏതായാലും സ്വത്തും പണവും മോഹിച്ചല്ല. ഈ പിച്ചക്കാരിയുടെ കയ്യിൽ പിച്ചച്ചട്ടി മാത്രമേ ഉള്ളൂന്ന് നന്നായി അറിയാം.അപ്പൊ പിന്നെ രണ്ടാമത്തെ ആയിരിക്കും.
അവന്റെ മുഖം മാറിയത് പെട്ടന്ന് ആയിരുന്നു.
ടീ പട്ടീ അപ്പൊ ഞാൻ നിന്റെ ശരീരം മോഹിച്ചു വരുന്നതാണെന്നാണോ പറഞ്ഞു വരുന്നേ.
പിന്നല്ലാതെ. അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവളുടെ മുഖത്ത് ഒരു കുസൃതിചിരി വന്നു.
അതേ.... അതിന് വേണ്ടി തന്നെയാ വന്നത്. ഇപ്പൊ ഏതായാലും അതിന് ചാൻസ് ഇല്ലല്ലോ. അത് കൊണ്ട് ഇവിടെ നിന്നിട്ട് വലിയ കാര്യം ഇല്ല.ദേഷ്യത്തോടെ പറഞ്ഞു അവൻ എഴുന്നേറ്റു പോകാൻ നോക്കി.
അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു. സോറി.
അവൻ കൈ തട്ടി മാറ്റി എണീറ്റു. വാതില് തുറക്കാൻ പോയതും അവൾ മുന്നിൽ കേറി നിന്നു.
ഞാൻ ഒരു തമാശ പറഞ്ഞതാ മാഷേ. സോറി സോറി സോറി സോറി ഒരായിരം സോറി. ചെവിയിൽ പിടിച്ചു കൊണ്ട് ഏത്തമിട്ട് അവൾ പറഞ്ഞു.
എന്നിട്ടും അവന്റെ മുഖത്തെ കലിപ്പിന് വലിയ മാറ്റമൊന്നും അവൾ കണ്ടില്ല.
അവൾ അവന്റെ മുഖം കയ്യിൽ എടുത്തു. അവൻ കൈ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല. അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. നിന്നെ പിറകെ നടത്തിക്കാൻ മാത്രം സ്വത്തോ പണമോ സൗന്ദര്യമോ ഒന്നും എനിക്കില്ല. എന്നിട്ടും നീ വരുന്നത് എന്തിനാന്നു എനിക്ക് അറിയില്ല. ഒന്നെനിക്ക് അറിയാം ഈ മനസ്സിൽ ഞാൻ മാത്രമേ ഉള്ളുവെന്ന്. എന്നെ ഒരുപാട് ഇഷ്ടം ആണെന്ന്.ഐ ലവ് യൂ
ഐ ഹേറ്റ് യൂ അവൻ എടുത്തടിച്ചത് പോലെ പറഞ്ഞു.
അവൾ ഞെട്ടലോടെ അവന്റെ മുഖത്ത് നിന്നും കയ്യെടുത്തു. നെഞ്ചിൽ ഒരു പിടപ്പ് പോലെ തോന്നി. പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു.
ഞാനിപ്പോ പറഞ്ഞത് കേട്ടു നല്ലോണം പൊള്ളിയല്ലേ. എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. നീ എന്നോട് അത് പറഞ്ഞപ്പോൾ
അവൾ ഒന്നും മിണ്ടാതെ പോകാൻ നോക്കിയതും അവളെ പിടിച്ചു നെഞ്ചോടുചേർത്തു അവൻ. അവൾ പിടിവിട്ടു പോകാൻ നോക്കും തോറും അവൻ മുറുക്കി പിടിച്ചു. എതിർപ്പുകൾ അടങ്ങി വന്നു. അവളുടെ കൈകളും അവനെ വരിഞ്ഞു മുറുക്കി.രണ്ടു പേരുടെയും മുഖത്ത് ചെറു ചിരി വിരിഞ്ഞു.
അതേ ഇങ്ങനെ നിൽക്കാൻ ആണോ പ്ലാൻ. മണി പതിനൊന്നായി.
ഞാൻ പോകണം അല്ലേ. അത്രേ ഉള്ളൂ എന്നോടുള്ള സ്നേഹം. അവന്റെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു.
ആരെങ്കിലും കണ്ടാലൊന്ന് പേടിച്ച നീ പോയിക്കോ രാവിലെ കാണാം.
ടീ ഞാൻ നിന്റെ ഉപ്പാനോട് സംസാരിക്കട്ടെ. എനിക്ക് വയ്യ ഇനിയും ഇങ്ങനെ ഒളിച്ചും പാത്തും നിന്നെ കാണാൻ വരാൻ
അവളൊന്നും മിണ്ടിയില്ല .
ഉപ്പ സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങി വരുമോ
അതിനും അവളൊന്നും മിണ്ടിയില്ല.
വരില്ല അല്ലെ. ശരിക്കും നീ എന്നെ സ്നേഹിക്കുന്നുണ്ടോ. എനിക്കിപ്പോ ഡൌട്ട് ഉണ്ട്.
അവൾ അവന്റെ പിടി വിട്ടു അവനെ തന്നെ നോക്കി.
കാര്യം ആയിട്ട് ചോദിക്കുവാ. എന്നെ ഇഷ്ടം ആണോ നിനക്ക്.
ഇഷ്ടം ആണ്. അതെങ്ങനെയാ പ്രകടിപ്പിക്കേണ്ടത് പറയേണ്ടത് എന്നൊന്നും അറിയില്ല. ജീവനുള്ള കാലത്തോളം എന്നും ഉണ്ടാവും ഈ മനസ്സിൽ. അവന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു പിടിച്ചു അവൾ പറഞ്ഞു.
ഞാൻ നാളെതന്നെ ഉപ്പാനോട് വന്നു സംസാരിക്കട്ടെ.
വേണ്ട. ഞാൻ ആദ്യം ഉപ്പയോട് സംസാരിച്ചു നോക്കട്ടെ. എന്നിട്ട് നീ വന്ന മതി.
ഉപ്പാനോട് സംസാരിക്കാൻ ഉള്ള ധൈര്യം ഒന്നും എനിക്കില്ല. സാലിയോട് എല്ലാം പറഞ്ഞിരുന്നു. അവനിലാ ഏക പ്രതീക്ഷ. അവൻ ഉപ്പാനോട് സംസാരിക്കാമെന്ന് വാക്കും തന്നിരുന്നു. അവൻ സംസാരിച്ചതിന് ശേഷം ഫൈസി സംസാരിക്കുന്നതാണ് നല്ലത്.
അത് പക്ഷേ അവനോട് പറഞ്ഞില്ല.
അതൊക്കെ പിന്നെ സംസാരിക്കാം. ഇപ്പൊ പൊന്നു മോൻ പോകാൻ നോക്ക്.
നാളെ രാവിലെ പോയിക്കൊള്ളാം.
ഇവിടെ കിടക്കാനോ. അതൊന്നും പറ്റില്ല. മര്യാദക്ക് വേഗം സ്ഥലം വിട്ടോ.
കുറച്ചു കഴിഞ്ഞു പോയിക്കൊള്ളാം എന്നാൽ
ഇപ്പൊ തന്നെ മണിപന്ത്രണ്ടു ആവാറായി.
നാളെ ഓഫീസിൽ വെച്ചു കാണാം.
ഏതായാലും കഷ്ടപെട്ടു വന്നതല്ലേ.
അതിന്..... ബാക്കി പറയാൻ നോക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തം ആക്കിയിരുന്നു. അവനിൽ സ്വയം അലിഞ്ഞത് പോലെ അവളും അവനോട് ചേർന്നു നിന്നു. അവൻ അവളെ വിട്ടു.
പോട്ടെ .അവൻ പോകാൻ റൂമിൽ നിന്നും ഇറങ്ങിയതും തന്നിൽ നിന്നും എന്തോ വിട്ടുപോകുന്നത് പോലെ തോന്നി അവൾക്ക് .
അവൾ അവനെ തന്നെ നോക്കി നിന്നു.
പോകാൻ നോക്കിയതും അവൾ പെട്ടെന്ന് പറഞ്ഞു. നിനക്ക് കുറച്ചു കഴിഞ്ഞു പൊയ്ക്കൂടേ.
അത് ശരി ഇത്രയും നേരം പോയിക്കൊന്ന് പറഞ്ഞു ബഹളം ആയിരുന്നല്ലോ. ഇപ്പൊ എന്തു പറ്റി.
എന്തോ .....അറിയില്ല . .. ഞാൻ ഉറങ്ങിയിട്ട് പോയാ മതി ഇനി. പ്ലീസ്....
ചെറുചിരിയോടെ അവളെ നോക്കി അവൻ അവളെ അടുത്ത് വന്നിരുന്നു. അവളുടെ തലയിലൂടെ തലോടികൊണ്ടിരുന്നു. അവന്റെ കൈ പിടിച്ചു അവളുടെ കവിളിൽ വെച്ചു കൊണ്ടായിരുന്നു അവൾ കിടന്നിരുന്നത്. അവളെയും നോക്കി ഇരുന്നു എപ്പോഴോ അവനും ഉറക്കിലേക്ക് വഴുതി വീണു.
*****
ഉറക്കം ഞെട്ടി അവൾ എണീറ്റു. മുഖത്തേക്ക് നല്ല വെയിൽ തട്ടുന്നുണ്ടായിരുന്നു. നേരം വെളുത്തു ഒരുപാട് സമയം ആയെന്ന് അവൾക്ക് മനസ്സിലായി.വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ടു. ദാ വരുന്നു അവൾ മറുപടിയും പറഞ്ഞു എണീക്കാൻ നോക്കുമ്പോൾ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി. തന്റെ തൊട്ടരികിൽ ഫൈസി കിടന്നുറങ്ങുന്നു.
തലയിണ കൊണ്ടുള്ള തല്ല് കിട്ടിയാണ് അവന്റെ ഉറക്കം ഞെട്ടിയത്.
കണ്ണ് തുറന്നതും കണ്ടത് തലയിണയും പിടിച്ചു ഭദ്രകാളിയെ പോലെ നിൽക്കുന്ന സഫുനെയാണ്.
ടാ പിശാചേ എണീക്ക്.
നിനകെന്താടി ഭ്രാന്ത് പിടിച്ചോ.
പിടിച്ചില്ല ഇപ്പൊ പിടിക്കും അവൾ തലയിണകൊണ്ട് വീണ്ടും തല്ലാൻ നോക്കിയതും അവൻ അതിൽ പിടിച്ചു വലിച്ചു. തലയിണയോടൊപ്പം അവളും അവന്റെ മേലേക്ക് വീണു.
കുറച്ചു സ്നേഹത്തോടെ റൊമാൻസായി വിളിച്ചൂടെ നിനക്ക്. രാവിലെതന്നെ കണി നിന്റെ കലിപ്പ് പിടിച്ച തിരുമോന്തയാ. ഇന്നത്തെ ദിവസം മൊത്തം പോക്കാ നോക്കിക്കോ. അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവന്റെ മുഖത്തേക്ക് നോക്കി. പുഞ്ചിരിച്ചു. അവന്റെ നെറ്റിയിൽ നിന്നും മൂക്കിന് മുകളിലൂടെ പതിയെ വിരലോടിച്ചു ചുണ്ടിൽ കൈ വെച്ചു. അതേയ്..... മുത്തേ.... മണി ഒൻപത് ആയി.ഒന്ന് എഴുന്നേൽക്കുന്നെ നല്ല സോഫ്റ്റായി പറഞ്ഞു.
അവൻ അവളെ തള്ളിമാറ്റി ഞെട്ടി എണീറ്റു.
ടീ കോപ്പേ നിനക്കെന്നെ രാവിലെ വിളിക്കലല്ലേ. ഞാനിനി എങ്ങനെയാ പുറത്ത് കടക്കുക.പെട്ടല്ലോ റബ്ബേ.
കുറച്ചു റൊമാൻസായി സ്നേഹത്തോടെ പറഞ്ഞൂടെ മുത്തേ ഇതൊക്കെ. അല്ലെങ്കിൽ ഇന്നത്തെ ദിവസം മൊത്തം പോക്കാണ്. അവൾ ആക്കികൊണ്ട് പറഞ്ഞു.
അവനത് മനസ്സിലായി. നിന്നെ ഞാൻ കൊല്ലും തെണ്ടീ.
അച്ചോടാ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേഗം സ്ഥലം വിട്ടൊന്ന്. കേട്ടില്ലല്ലോ. ഇനി അനുഭവിച്ചോ.
എന്റെ മാത്രം ആയി ഇപ്പൊ കുറ്റം. കുറച്ചു സമയം കൂടി ഇവിടെ നിൽകൊന്നു ചോദിച്ചു എന്നെ ഇവിടെ പിടിച്ചു നിർത്തിയത് നീ തന്നെയല്ലേ.
അത് കൊണ്ട് തന്നെയാ അതികം ഒന്നും പറയാതെ അല്ലേൽ ഇപ്പൊ നിന്നെ കൊന്നേനെ ഞാൻ.
ഓ... ടീ പുറത്തു കടക്കാൻ ഇനിയെന്താ വഴി.
പുറത്തു പോയിട്ട് ഈ വീട്ടിൽ നിന്നും ഇന്നിനി വെളിയിൽ ഇറങ്ങാൻ പറ്റില്ല.
അതെന്താ.
അവൾ റൂമിന്റെ ജനൽ തുറന്നു അവനെ വിളിച്ചു. പുറത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി. കുറെ ആളുകൾ.
ഇവരൊക്കെ ആരാ.
ആരാ എന്താന്നൊന്നും അറിയില്ല. സമീർക്കന്റെ പാർട്ടി ബേസ് എന്തോ പരിപാടിയാണ്. അതിന് വന്നവരാണ്. ഉച്ചക്ക് ഫുഡ് ഇവിടെ നിന്നാണ്.
അവൻ തലക്ക് കൈ വെച്ചു. ബെഡിൽ പോയി ഇരുന്നു. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഇവൻ എന്തിനാ ഇളിക്കുന്നെ.
പേടിച്ചു വട്ടായോ ഇനി.
എന്താണാവോ ഇളിക്കുന്നെ.
എന്റെ അവസ്ഥ ആലോചിച്ചു സന്തോഷം കൊണ്ട് ചിരിച്ചു പോയതാ. എങ്ങനെ പുറത്ത് കടക്കും. ഒരു സ്ഥലം വരെ അത്യാവശ്യം ആയി പോയേ പറ്റു. വീട്ടിൽ ആണെങ്കിൽ ഇപ്പൊ തിരക്കുന്നുണ്ടാവും.
മിണ്ടാതെ രാത്രി വരെ മൂടിപുതച്ചു കിടന്നുറങ്ങിക്കോ. അതും ബെഡിന്റെ അടിയിൽ. അതേ ഉള്ളു വഴി.
ഞാൻ റെഡിയാ കൂട്ടിന് നീ കൂടി ഉണ്ടായാൽ മതി ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.
എന്തു നല്ല നടക്കാത്ത മോഹം. ഇപ്പൊ തന്നെ വാതിൽ പൊളിയാറായി എന്നെ മുട്ടി വിളിക്കാൻ തുടങ്ങിയിട്ട്. ഞാൻ പോവ്വാ. നീയായി. നിന്റെ പാടായി. എനിക്ക് നിന്നെ അറിയേം കൂടിയില്ല.
എനിക്ക് ഒരു അപകടം വരുമ്പോൾ കാല് മാറുന്നോ പട്ടീ . പിടിച്ചാൽ ഞാൻ മാത്രമല്ല നീയും പെടും. നീ വിളിച്ചിട്ട ഞാൻ വന്നെന്ന് എല്ലാവരോടും പറയും.
പറഞ്ഞോ. ഞാൻ പറയും അല്ലെന്ന്.
നീ പറയില്ല. വേണമെങ്കിൽ എന്നെ പ്രൊട്ടക്ട ചെയ്യാനും ശ്രമിക്കും.
എന്താണാവോ ഇത്ര ആത്മവിശ്വാസം.
എന്റെ പെണ്ണ് എന്നെ ചതിക്കില്ലന്ന വിശ്വാസം.
അവനത് പറഞ്ഞപ്പോൾ അവളെ നെഞ്ച് പിടയുന്ന പോലെ തോന്നി. പുറമെ കാണിക്കുന്ന ഈ സ്നേഹവും പുഞ്ചിരിയും എല്ലാം ചതിയാണ് ഫൈസി. നെഞ്ചിലെ നോവ് മറച്ചു വെക്കാൻ ഞാൻ കണ്ടുപിടിച്ച മുഖം മൂടിയാണ് ഈ പുഞ്ചിരി. ശരിക്കും പറഞ്ഞാൽ ഞാൻ ചതിക്കുകയല്ലേ ഇവനെ. ഇഷ്ടം ആണിവനെ ആരെക്കാളും ഒരു പക്ഷേ എന്റെ ജീവനേക്കാളേറെ. എത്ര സ്നേഹിച്ചാലും ഇവനെന്റെതാവില്ലെന്ന് അറിയാം. എന്നാലും ഇവനെ സ്നേഹിക്കാതിരിക്കാൻ ആവില്ല എനിക്ക്.അത്ര മാത്രം ഇവൻ എന്നിൽ അലിഞ്ഞു ചേർന്നിട്ട് ഉണ്ട്. പക്ഷേ എന്റെ ഉപ്പ എന്നോട് കാണിച്ച സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കണക്ക് വെച്ച് നോക്കിയാൽ ഇവൻ തോറ്റു പോവ്വുകയെ ഉള്ളൂ.
എന്ത് കുരുട്ട് ബുദ്ധിയാ ആലോചിക്കുന്നേ.
സ്വയം ഉണ്ടാക്കിവെച്ചതല്ലേ ഈ പുലിവാൽ. ഇനി അനുഭവിച്ചോ. അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോവ്വാ.
ടീ എന്റെ മൂക്ക്.
അവൻ അവളെ പിടിക്കാൻ നോക്കിയതും അവൾ റൂമിന് പുറത്ത് എത്തിയിരുന്നു.
അവൾക്ക് ആരെങ്കിലും കാണുമെന്നു പേടിച്ചു നല്ല പേടിയുണ്ടായിരുന്നു. പക്ഷേ വന്നവർക്ക് ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും എല്ലാവരും. അതായിരുന്നു ഏക ആശ്വാസം.
അവൾ അടുക്കളയിലേക്ക് പോയി.
നീയെന്താ എണീക്കാൻ ലേറ്റ് ആയെ. സുഖമില്ലാതുണ്ടോ നിനക്ക്. ഉമ്മ വന്നു അവളെ നെറ്റിയിൽ തൊട്ട് നോക്കി.
എനിക്ക് വയറു വേദനിക്കുന്നു. അതാ നല്ല പെയിൻ ഉണ്ട്. ഉമ്മാന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. ആദ്യമായ ഉമ്മാനോട് കള്ളം പറയുന്നേ അതിൽ അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു.
ചായ കുടിച്ചിട്ട് പോയി കിടന്നോ. ഒരു ഗ്ലാസ് ചായ എടുത്തു കൊടുത്തു .
മനസ്സ് മുഴുവൻ ഫൈസിയുടെ അടുത്ത് ആണ്. അവനും ചായ കൊടുക്കണം. എങ്ങനെ ആരും കാണാതെ ചായ എടുക്കുക. ഉമ്മയാണേൽ അടുക്കളയിൽ നിന്നും പോകുന്നതും ഇല്ല. അവൾ അകത്തു പോയി വരുന്നത് പോലെ ചെയ്തു.
ഉമ്മാ സമീർക്ക ഒരു ഗ്ലാസ് ചായ കൊടുക്കാൻ പറഞ്ഞു. അവൾ ഉണ്ടാക്കാൻ പോയതും ഉമ്മ തടഞ്ഞു. നിനക്കല്ലേ വയ്യാന്നു പറഞ്ഞെ ഞാനിട്ട് കൊടുത്തോളം. ഉമ്മ തന്നെ വേഗം ഇട്ടു കൊടുത്തു. ആ സ്നേഹം കണ്ടപ്പോൾ നെഞ്ച് നീറുന്ന പോലെ തോന്നി.
കൊണ്ട് കൊടുക്കാൻ നോക്കിയതും അവൾ വാങ്ങി. ഞാൻ കൊടുത്തോളം. ഉമ്മാന്റെ മറുപടിക്ക് കാക്കാതെ ഒറ്റ മുങ്ങൽ.
അവൾ റൂമിൽ പോയി നോക്കുമ്പോൾ അവൻ ഉണ്ടായിരുന്നില്ല.
ഇവനിതെവിടെ പോയി. അവൾ റൂം മൊത്തം നോക്കിയെങ്കിലും കണ്ടില്ല. റൂമിന് പുറത്ത് നിന്നും കയറി വരുന്നത് കണ്ടു.
നീ എവിടെ പോയതാ. എന്ത് ധൈര്യത്തില ഇറങ്ങി നടക്കുന്നെ ആരെങ്കിലും കണ്ടിരുന്നുവെങ്കിലോ. അവൾ ചൂടായി പറഞ്ഞു
ഞാൻ ബാത്‌റൂമിൽ പോയതാടോ. നിനക്ക് ബെഡ്‌റൂമിൽ ഒരു അറ്റാച്ഡ് ബാത്‌റൂമ്മ് ഉണ്ടാക്കികൂടാരുന്നോ.
എന്റെ കല്യാണത്തിന് മുകളിൽ ബാത്റൂം
പുതുതായി എടുത്തത്.റൂമിൽ അറ്റാച്ഡ് ആക്കാൻ നോക്കിതാ എന്തോ കാരണത്താൽ അത് നടന്നില്ല. അത് കൊണ്ട് മുകളിലെ സെന്റർ ഹാളിനോട് അടുപ്പിച്ചു ബാത്റൂം ആക്കിയത്. ആരും അധികം യൂസ് ചെയ്യൽ ഒന്നും ഇല്ല.
നമ്മൾ നിന്നെ പോലെ പണക്കാർ ഒന്നും അല്ലേ. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു പാവം പ്രവാസിയുടെ മോളാണ്. മാത്രമല്ല കാലിന് ഒരു കുഴപ്പം ഇല്ലാത്ത ഒരുതനെയാ എനിക്ക് കെട്ടിച്ചു തന്നതും അവൾ വെച്ചു പറഞ്ഞു.
അതികം ഊതല്ലേ മോളെ.എനിക്ക് പ്രോബ്ലം ഒന്നുമില്ല അവിടം വരെ പോകാൻ. ആരെങ്കിലും കണ്ടാലൊന്ന് പേടിച്ചു പറഞ്ഞതാ.
പേടിയുള്ള മഹാൻ എന്തിനാ മതിൽ ചാടി ഇവിടേക്ക് വന്നേ.
അതോ..... അത്..... പറഞ്ഞു തരണോ.. അവന്റെ വരവ് കണ്ടു അവൾക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അവളെ അടുത്തേക്ക് വന്നു.പെട്ടന്ന് ആയിരുന്നു അവൻ കൂക്കിയത്. ഉമ്മാ എന്റെ കൈ. അവൾ അവന്റെ വായ പൊത്തിപിടിച്ചു. ഒച്ച വെക്കല്ല ആരെങ്കിലും കേട്ടാൽ പണിയാകും.
അവൻ കൈ നോക്കി ചൂട് ചായ മറിഞ്ഞതാണ്. അവളെ നേരെ പോയ സമയത്തു കയ്യിൽ ചായ ഉള്ളത് കണ്ടില്ല. കയ്യിലേക്ക് മറിഞ്ഞു.
ടീ നീ മനപ്പൂർവം ചെയ്തത് അല്ലെ അവൻ കൈ കുടഞ്ഞു കൊണ്ട് അവളോട് പറഞ്ഞു.
വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ ബാക്കി ചായ മുഖത്ത് ഒഴിക്കും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട.
എന്നാ ഒഴിക്കെടി അതിന്റെ ഒരു കുറവ് കൂടി ഇല്ലാതാവണ്ട.
എന്ന പറയേണ്ടേ. അവൾ അവന്റെ മുഖത്തേക്ക് ഒഴിക്കാൻ നോക്കി. അവൻ കൈ കൊണ്ട് മുഖം പൊത്തിപിടിച്ചു. അവൻ മെല്ലെ കൈ മാറ്റി അവളെ നോക്കി.
കയ്യും കെട്ടി അവനെ നോക്കി ചിരിക്കുന്നത് കണ്ടു.
പേടിയുണ്ടല്ലേ അപ്പൊ.
പിന്നല്ലാതെ. വട്ടുള്ള നീ എന്ത് വട്ടത്തരവും ചെയ്യാൻ മടിക്കില്ല.
അവൾ അവന്റെ നേരെ ചായ നീട്ടി. കുറച്ചേ ഉള്ളു ഇനി. വേറെ കിട്ടാൻ പണി കൂടുതലാണ്.അത് കൊണ്ട് മാത്രമാണ് വെറുതെ വിട്ടത്. ഉള്ളത് കൊണ്ട് അട്ജസ്റ്റ് ചെയ്തോ.
അവൻ കുടിച്ചു നോക്കിയിട്ട് അവളെ നോക്കി. ആരാ ചായ ഇട്ടത് അൻസിയോ ഉമ്മയോ
അവൾക്ക് അത്ഭുതം തോന്നി. ഞാനല്ല ഉണ്ടാക്കിയതെന്ന് നീ യെങ്ങനെ അറിഞ്ഞേ.
ഇതാണ് മോളെ ചായ. അല്ല ഇങ്ങനെ ആയിരിക്കണം ചായ. നീ ഉണ്ടാക്കിയത് ഞാൻ കുടിച്ചിട്ട് ഉണ്ടല്ലോ അതുണ്ടല്ലോ അയ്യേ അവൻ ഓക്കാനിക്കുന്നത് പോലെ ആക്കി.
അന്ന് കുടിക്കുമ്പോ ഇങ്ങനെ അല്ലല്ലോ പറഞ്ഞേ.
അത് ചുമ്മാ നിന്നെയൊന്നു പൊക്കിയതല്ലേ. അവളുടെ മുഖത്ത് കുശുമ്പ് നിറയുന്നത് അവൻ കണ്ടു.
എന്റെ ചായ അത്ര മോശം ഒന്നും അല്ല. ഉമ്മാന്റെ നോക്കി തന്ന ഞാൻ പഠിച്ചത്. ഉപ്പ പറയൽ ഉണ്ടല്ലോ ഉമ്മാന്റെ കൈപ്പുണ്യം ആണ് നിനക്ക് കിട്ടിയത്ന്ന്.
എന്ന പിന്നെ ഇത് നിന്റെ ഉമ്മയാരിക്കില്ല. ഉമ്മാന്റെ ചായ ഹൈ ക്ലാസ്സ് ആണെങ്കിൽ നിന്റെ ലോ ക്ലാസ്സ്. അവൻ മെല്ലെ ഒളികണ്ണിട്ട് അവളെ നോക്കി. മുഖം ഒക്കെ മാറി വരുന്നുണ്ട്. അവളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ പറഞ്ഞതാരുന്നു.
സഫു ഞാൻ വേറൊരു സംശയം ചോദിച്ചോട്ടെ. പാചകത്തിലോ പോട്ടെ കാണാനും എന്തെങ്കിലും മാച്ച് വേണ്ടേ നിങ്ങൾ തമ്മിൽ ഉമ്മാന്റെ എന്തെങ്കിലും ഗുണം നിനക്ക് കിട്ടിട്ട് ഉണ്ടോ. ഉമ്മാനോട് ചോദിച്ചു നോക്കണം നിന്നെ വല്ല തോട്ടിൽ നിന്നും വീണു കിട്ടിയതാണോന്ന്.
അവളുടെ മുഖത്തെ ദേഷ്യം കാണാൻ നോക്കിയ അവൻ ഞെട്ടിപ്പോയി. മുഖം പൊത്തി പൊട്ടിക്കരയുകയാരുന്നു അവൾ.
അത് കണ്ടതും അവൻ വല്ലാതായി.
ടീ ഞാനൊരു തമാശ പറഞ്ഞതാ. നാണം ഇല്ലല്ലോ കൊച്ചു കുട്ടികളെ പോലെ ഇരുന്നു മോങ്ങാൻ. അവൻ കയ്യെടുത്തു മാറ്റാൻ നോക്കിയതും അവൾ മുറുക്കി പിടിച്ചു. കരച്ചിൽ കൂടുതൽ ആയി. അവൻ ബലമായി കൈ വലിച്ചെടുത്തു.
നീ ഇത്രയേ ഉള്ളോ. തല്ലുണ്ടാക്കാൻ ഒരു തമാശ പറഞ്ഞുന്നു വെച്ച്.
അവൾ അവന്റെ കൈ വിടുവിച്ചു. പോകാൻ നോക്കിയതും വിട്ടില്ല. അവൻ പിടിച്ചു വലിച്ചു അവനോട് ചേർത്ത് പിടിച്ചു അവളെ. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു. കരച്ചിൽ അപ്പോഴും അടങ്ങിയിരുന്നില്ല.
ഇങ്ങനെ സീൻ ആകാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് വിഷമിപ്പിച്ചെങ്കിൽ സോറി. റിയലി സോറി. അവൻ അവളെ മുഖം പിടിച്ചു ഉയർത്തി. കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
സോറി ടീ.... കരയല്ലേ.
അവൾ കരച്ചിൽ നിർത്തി മുഖം തുടച്ചു.മുഖത്തു ഒരു ചിരി വരുത്തി. നെഞ്ച് പൊടിയുന്ന വേദനയുണ്ട്. അറിയാതെ ആണെങ്കിലും അവൻ പറഞ്ഞതെല്ലാം നെഞ്ചിൽ കൊള്ളുന്നത് തന്നെ ആയിരുന്നു. തന്റെ ആരുമല്ല അവർ പിന്നെങ്ങനെയാ അവർ എന്നെപ്പോലെയാവുക. എന്റെ ആരുമല്ല അവരെന്നെ ഓർമ വരുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.
ഞാനിപ്പോ വരാം. അവന്റെ മറുപടിക്ക് കാക്കാതെ അവൾ ഇറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു വന്നു. അവളെ കയ്യിൽ പത്തിലും കറിയും ഉണ്ടായിരുന്നു. ആരും കാണാതെ മെല്ലെ എടുത്തു വന്നതായിരുന്നു അവൾ. അവൻ അവളെ മുഖം നോക്കി. നേരത്തെ കരഞ്ഞു ഇറങ്ങി പോയത് പോലെയല്ല. അങ്ങനെ ഒന്ന് സംഭവിച്ചത് പോലും അവളെ മുഖത്തില്ല. എന്നാലും ഒരു തമാശ പറഞ്ഞതിന് അവളെന്താ ഇങ്ങനെ ബീഹെവ് ചെയ്‌തെന്ന എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്.
ഹലോ മൗനപ്രാർത്ഥന ആണോ. ഫുഡ് കൊണ്ട് വെച്ചിട്ട് നേരം കുറെയായി.
നിന്നോട് മിണ്ടാൻ സത്യം പറഞ്ഞ ഇപ്പൊ പേടിയാ. എപ്പോഴാ ഡാം തുറന്ന പോലെ കണ്ണീർ വരുന്നെന്നു പറയാൻ പറ്റില്ല.
അത്.... അപ്പൊ..... ചുമ്മാ.... നീ കഴിക്കാൻ നോക്ക്.
ഒന്നിച്ചു തിന്നാം വാ.
ഞാൻ കഴിച്ചതാ. എനിക്ക് വേണ്ട. നീ തിന്നോ.
മറന്നു ഞാനും കഴിച്ചത. നമ്മൾ ഒന്നിച്ചല്ലേ തിന്നത്. ഓർമയില്ലേ.
ഫൈസി തമാശ കളിക്കല്ലേ തിന്നാൻ നോക്ക്. ശരിക്കും അവൾ കഴിച്ചിരുന്നില്ല. തിന്നാൻ ഇരുന്നെങ്കിലും തൊണ്ടയിൽ നിന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല.
വെറുതെ കള്ളം പറയല്ലേ സഫു. നീ കഴിചില്ലെന്ന് നിന്റെ മുഖം പറയുന്നുണ്ട്. അവൻ ഒരു കഷ്ണം പത്തിൽ അവളെ നേർക്ക് നീട്ടി. ഒന്ന് മടിച്ച ശേഷം അവൾ വാ തുറന്നു.
ഞാനൊരു തമാശ പറഞ്ഞതിന് നീയെന്താ ഇങ്ങനെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്നു വെച്ച് നിന്റെ ഉമ്മ ഉമ്മയല്ലാതകോ.
അവളുടെ തരിപ്പിൽ കയറി. ചുമച്ചു ചുമച്ചു പണ്ടാരം അടങ്ങി. അവൻ വെള്ളം കൊടുത്തു.
അവൾ ഒന്നടങ്ങി. പിന്നെ അവൻ ഒന്നും മിണ്ടിയില്ല. അവൾ ആ പ്ലേറ്റ് അവന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. അവന്റെ നേരെ ഒരു കഷ്ണം പത്തിൽ എടുത്തു നീട്ടി.
അവൻ വാ തുറന്നില്ല. അവൾ നോക്കി പേടിപ്പിക്കുന്ന പോലെ രൂക്ഷമായി നോക്കി. അവൻ അറിയാതെ വാ തുറന്നു പോയി. അവൾ വായിൽ വെച്ചു കൊടുത്തിരുന്നു. അവൻ യാന്ത്രികം എന്ന വണ്ണം തിന്നുകയും ചെയ്തു.
എന്റെ ഉമ്മ പോലും എന്നെ ഇങ്ങനെ ഭീഷണിപെടുത്തി തീറ്റിച്ചിട്ടില്ല പെട്ടുപോയില്ലേ. ഇനി ആരോട് പറയാനാ. എന്റെ വിധി. അവൻ ആരോടെന്നില്ലാതെ പറഞ്ഞു
അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് അവൻ കണ്ടു. അവൾ പ്ലേറ്റ് അവനു നേരെ നീട്ടി. കഴിക്ക്. അവൻ തിരിച്ചു വാ തുറന്നു കാണിച്ചു.
വേണേൽ തിന്ന മതി. വാരിതരാൻ കൊച്ചു കുട്ടിയെന്ന വിചാരം. അവൾ എണീറ്റു. അവൻ പിടിച്ചു അവന്റെ മടിയിൽ ഇരുത്തിയത് പെട്ടന്ന് ആയിരുന്നു. മുഴുവൻ തന്നിട്ട് പോയ മതി. എനിക്ക് നല്ല വിശപ്പുണ്ട്.
എന്നിട്ടാണോ മൊട കാണിച്ചേ.
മറുപടിക്ക് പതിലായി അവൻ വാ കാട്ടി. അവൾ വായിൽ വെച്ചു കൊടുത്തു.
എനിക്ക് മതി. അവൾ എണീക്കാൻ നോക്കിയതും അവൻ വിട്ടില്ല. ബാക്കി നീ കഴിച്ചിട്ട് എണീച്ചാൽ മതി.
ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം.
നീ പിന്നെ കഴിക്കാനൊന്നും പോകുന്നില്ല. അത് കൊണ്ട് മര്യാദക്ക് തിന്നിട്ട് പോയ മതി. ഈ സമയത്തു ഫുഡ് കഴിക്കാതിരിക്കുന്നത് അത്ര നല്ലതല്ല.
എനിക്ക് വിശപ്പില്ല അതാ.
സഫു വാശി വിട്. എണീറ്റു പോകണം എന്നുണ്ടെങ്കിൽ മതി. ഇനി എണീറ്റു പോകണ്ട എന്നാണെങ്കിൽ നോ പ്രോബ്ലം. എനിക്ക് ബുദ്ധി മുട്ട് ഒന്നും ഇല്ല.
അവൻവിടില്ലെന്ന് അവൾക്ക് മനസ്സിലായി.അവൾ അവനെ നോക്കാതെ എങ്ങെനെയൊക്കെയോ തിന്നു തീർത്തു. എണീറ്റു പോയി.പെട്ടന്ന് തന്നെ തിരിച്ചു വരികയും ചെയ്തു. അവൻ അവളോട് അക്കര്യം പിന്നെ ചോദിച്ചില്ല അവൾ ഒന്നും പറഞ്ഞും ഇല്ല. സുഖമില്ല എന്ന് പറഞ്ഞോണ്ട് അവളെ ആരും വിളിച്ചും ശല്യപെടുത്തിയും ഒന്നുമില്ല. അവൾ റൂമിൽ അവന്റെ കൂടെതന്നെ ഇരുന്നു. പരസ്പരം തല്ല് കൂടിയും തമാശപറഞ്ഞും നേരം പോയത് രണ്ട് പേരും അറിഞ്ഞില്ല.ഉച്ച കഴിഞ്ഞതോടെ അവന്റെ മൂഡ് ഒക്കെ മാറി വരുന്നത് അവൾ കണ്ടു. ആകെ അസ്വസ്ഥത പോലെ.
എന്താടാ ബോറടിച്ചോ
ബോറടിയോ നിന്റെ കൂടെ കഴിയുന്ന ഓരോ നിമിഷവും ഓരോ സെക്കന്റ് ഞാൻ എത്ര എൻജോയ് ചെയ്യുന്നുണ്ടെന്ന് പറയാൻ വാക്കുകളില്ല. എല്ലാം ഒരു സ്വപ്നം പോലെയാ തോന്നുന്നത്.
നിന്റെ മുഖവും കളിയും ഒക്കെ കാണുമ്പോൾ എന്തോ........
വേണ്ടാത്തത് ആലോചിച്ചു തലപെരുപ്പിക്കണ്ട അങ്ങനെയിപ്പോ. അതും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു വലിച്ചു അവൻ. അവൻ ബെഡിൽ കിടന്നായിരുന്നു ഉള്ളത്. അവന്റെ വയറിനു മുകളിൽ ആയി അവൾ വീണത്.
അവൻ അവളെ തള്ളിമാറ്റി എണീറ്റത് പെട്ടന്ന് ആയിരുന്നു.
അവൾ അവന്റെ ഭാവമാറ്റം കണ്ടു. കണ്ണും മിഴിച്ചു അവനെ നോക്കി.
എന്ത് മുടിഞ്ഞ വെയിറ്റ് ആടീ. നക്ഷത്രം എന്നി ഞാൻ.
നീയല്ലേ പിടിച്ചു വലിച്ചത്. എന്നിട്ടിപ്പോ കുഴപ്പം എനിക്ക്.
പെട്ടന്ന് വീണപ്പോൾ വേദനിച്ചു. അതാ സോറി.
ടീ ചൂടെടുത്തിട്ട് വയ്യ. എനിക്ക് കുളിക്കണം.
ഡ്രസ്സ് ഇന്നലെ ഇട്ടതാ ആകെ മുഷിഞ്ഞു. പെട്ടന്ന് അവൻ പറഞ്ഞു .
കുളിക്കൽ ഒന്നും നടക്കില്ല നീ ഒന്ന് പോയേ.
ആരും വരികയൊന്നും ഇല്ല മുകളിൽ. നീ പുറത്ത് കാവൽ നിന്ന മതി. പ്ലീസ് പ്ലീസ്
അവന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ
അവൾ സമ്മതിച്ചു. അവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അവൾ പുറത്ത് തന്നെ നിന്നു. അപ്പോഴാ സമീർക്ക ഇതുസിനോട് മുകളിൽ സോപ്പ് ഉണ്ടോന്ന് ചോദിക്കുന്നത് അവൾ കേട്ടത്. അവൾ രണ്ടു സ്റ്റെപ്പ് ഇറങ്ങി നോക്കി. കുളിക്കാൻ തോർത്തും എടുത്തു വരുന്നത് കണ്ടു.
അവൾ വേഗം ഫൈസിയെ മുട്ടി വിളിച്ചു.
ടാ സമീർക്ക കുളിക്കാൻ വരുന്നുണ്ട്. വാതിൽ തുറക്ക്.
അവൻ അത് കേട്ടു ഞെട്ടിപ്പോയി.
അങ്ങേരോട് താഴെപോയി കുളിക്കാൻ പറ.
അത് പറയാൻ ഒന്നും ടൈമില്ല ഇപ്പൊ നീ വാതിൽ തുറക്ക്.
ഞാൻ സോപ്പ് തേച്ചു നിൽക്കുവാ.
അത് സാരമില്ല. നീ ഒന്ന് തുറക്ക് വേറെ വഴിയില്ല.
സമീർക്ക ഇങ്ങെത്തി പ്ലീസ് ഫൈസി ഞാൻ കാല് പിടിക്കാം. ഒന്ന് വാതിൽ തുറക്ക്. അവൻ വാതിൽ തുറന്നു. അവൾ കയറി വാതിൽ പൂട്ടി. അപ്പോഴേക്കും സമീർക്ക എത്തിയിരുന്നു.
വാതിലിൽ മുട്ടുന്ന കേട്ടു.
ഞാൻ കുളിക്കുവാ.
വേഗം ഇറങ്ങ് എന്നാൽ. താഴെ സോപ്പ് ഇല്ല. വെള്ളം വരുന്നില്ല.
.ഞാൻ കേറിയതെ ഉള്ളൂ. ടൈം എടുക്കും.
അത് പറയാനുണ്ടോ എരുമയും നീയും രണ്ടും കണക്കാ വെള്ളം കണ്ടാൽ കേറില്ലല്ലോ. എനിക്ക് പെട്ടെന്ന് പോകണം. നീയാ സോപ്പിങ് എടുക്ക്. ഞാൻ താഴെന്ന് കുളിച്ചോളാം.
. അവൾ സോപ്പ് എടുക്കാൻ തിരിഞ്ഞു നോക്കി. ഫൈസി തലക്ക് കയ്യും വെച്ചു അവളെയും നോക്കി നിൽക്കുന്നത് കണ്ടു.മുണ്ടുതിട്ട് അതിന്റെ മേലെ അവൻ ഷർട്ട് എടുത്തു ഇട്ടിരുന്നു. ഇവൻ ഷർട്ട് ഇട്ടാണോ കുളിച്ചത് അപ്പോൾ. അവൾ സംശയത്തോടെ അവനെ നോക്കി. അവൾ സോപ്പിന് കുറെ നോക്കിയെങ്കിലും കിട്ടിയില്ല. സോപ്പ് എവിടെ അവൾ മെല്ലെ ചോദിച്ചു.
സോപ്പ് കുളിക്കുമ്പോൾ വഴുക്കി ക്ലോസറ്റിൽ വീണു. അവൾക്ക് അതത്ര വിശ്വാസം തോന്നിയില്ല. സമീർക്ക വിളിക്കുന്നത് അവൾ കേട്ടു.
ഇക്ക ഇവിടെയും സോപ്പില്ല. സമീർക്ക തിരിച്ചു പോവുന്ന ശബ്ദം കേട്ടു. അവൾ അവനെ അടിമുടി നോക്കി.
സോപ്പ് വീണുപോയി. അതിന് ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ. വേറെ വാങ്ങിയ പോരേ.
സോപ്പ് ഉണ്ടെങ്കിൽ അല്ലെ വീഴു. ഇല്ലാത്ത സോപ്പ് എങ്ങനെ വീണു പോയത്. ഇന്നലെ ഞാൻ കുളിക്കുമ്പോ സോപ്പ് ഉണ്ടായിരുന്നില്ല.
അവൻ ഒന്ന് പരുങ്ങി. അത്..... പിന്നെ...ഇവിടെ ഉണ്ടായിരുന്നു .
ഒന്ന് ഇറങ്ങി പോകുന്നുണ്ടോ. എനിക്ക് കുളിക്കണം. അവൻ അവളെ തള്ളി പുറത്താക്കാൻ നോക്കിയെങ്കിലും അവൾ പോയില്ല. ഒന്ന് പോടീ.ഇനിയെന്താ നിനക്ക് വേണ്ടേ.
ഇല്ലാത്ത സോപ്പും വെള്ളവും കൊണ്ട് കുളിക്കുന്ന വിദ്യ പഠിച്ചിട്ട് പോകുന്നുള്ളൂ ഞാൻ.
അവൻ അവളെ നേർക്ക് കൈ കൂപ്പി. വെള്ളം ഒക്കെ ഉണ്ട് ഇവിടെ. അവൻ പൈപ്പ് തുറന്നു കാണിച്ചു.
വെള്ളം പൈപ്പിൽ ഉണ്ട്. ബാത്‌റൂമിൽ എവിടെയും നനഞ്ഞിട്ട് കാണുന്നില്ല. മാത്രമല്ല ഷർട്ട് ഇട്ടാണോ നീ കുളിക്കൽ.
നീയെന്താ ഒരുമാതിരി പോലിസ് ചോദ്യം ചെയ്യുന്ന പോലെ.എനിക്കിഷ്ടം ഉള്ള പോലെ ഞാൻ കുളിക്കും നീ ഒന്നിറങ്ങിക്കെ എനിക്ക് കുളിക്കണം.
കുളിച്ചോ അതിന് ആരെങ്കിലും വേണ്ടെന്ന് പറഞ്ഞോ
നിന്നോട് പുറത്തിറങ്ങാനാ പറഞ്ഞത്.
നീ കുളിക്കുന്നത് കാണാനേ ഒരാഗ്രഹം. അത് കൊണ്ട് നിന്റെ കുളിസീൻ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ.
നാണം ഇല്ലാത്ത ജന്തു. എനിക്കിത്തിരി നാണം മാനം ഉണ്ട്. ഞാൻ കുളിക്കുന്നത് അങ്ങനെ വേറാരും കാണണ്ട.
ഞാൻ നിന്റെ ഭാര്യയല്ലേ അപ്പൊ കണ്ടെന്നു വെച്ചു വല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല.
എനിക്ക് കുഴപ്പം ഉണ്ട്. ഞാൻ ഒറ്റക്കെ കുളിക്കാറുള്ളു. നിന്റെ വീട് നിന്റെ ബാത്‌റൂം. ആ അഹങ്കാരം അല്ലേ കാണിക്കുന്നേ. എന്താന്ന് വെച്ച ചെയ്തോ. ഞാനിപ്പോ കുളിക്കുന്നില്ല.പോരേ അവൻ ദേഷ്യത്തോടെ പറഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങാൻ നോക്കി.
കുളിക്കാൻ വന്ന കുളിച്ചിട്ട് പൊക്കോണം. അതും പറഞ്ഞു അവൾ ബക്കറ്റും വെള്ളവും എടുത്തു ഒറ്റ ഒഴിക്കൽ അവന്റെ ദേഹത്തേക്ക്. അവൻ ഉമ്മാന്നും വിളിച്ചു ഒരു തുള്ളൽ ആയിരുന്നു. വേദന കടിച്ചമർത്തിപിടിച്ചു നിൽക്കുന്ന അവന്റെ മുഖം കണ്ടതും അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ. അവൾ അവന്റെ അടുത്തേക്ക് ചെന്നു. ഷർട്ടിൽ തൊട്ടതും അവൻ കൈ തട്ടി മാറ്റി.
അവൾ ബലമായി വീണ്ടും അവന്റെ ഷർട്ടിൽ കൈ വെച്ചു. അവൻ അവളെ കൈ പിടിച്ചു തടഞ്ഞതും രൂക്ഷമായി അവനെ നോക്കി. അവൻ കൈ വിട്ടു.
അവൾ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. അവൻ അവളെ മുഖത്തേക്ക് നോക്കിയതല്ലാതെ പിന്നെ തടഞ്ഞില്ല. ഷർട്ടിന്റെ ബട്ടൺ അഴിച്ചു അവന്റെ ദേഹത്തേക്ക് നോക്കി.ഞെട്ടലോടെ അവനെ നോക്കി . നിലവിളിക്കാൻ പോയതും ഫൈസി അവളെ വായ പൊത്തി പിടിച്ചു.
........... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 78
എന്റെ പൊന്ന് മോളെ നിലവിളിച്ചു ആളെ കൂട്ടല്ല. ഈ അവസരത്തിൽ തല്ല് കൊള്ളാനുള്ള ശേഷി എനിക്കില്ല. നിലവിളിക്കരുത് പ്ലീസ്..... അവൻ മെല്ലെ കയ്യെടുത്തു. എന്നിട്ട് അവന്റെ ഷർട്ട് കൊണ്ട് തന്നെ ബ്ലഡ് ഒപ്പിയെടുക്കാൻ തുടങ്ങി.
അവൻ മെല്ലെ അവളെ നോക്കി. ഷോക്ക് ആയത് പോലെ അവനെ തന്നെ പകച്ചു നോക്കി നിൽക്കുന്നത് കണ്ടു.
ടീ ദയവുചെയ്തു ഇടുക്കി ഡാം തുറക്കരുത്. അത് കാണാനുള്ള ശേഷി എനിക്കില്ല അത് കൊണ്ട. എനിക്ക് കുഴപ്പം ഒന്നും ഇല്ല. ചെറിയൊരു മുറിവേ ഉള്ളൂ. നീ വയറിനു മുകളിൽ വീണപ്പോൾ ബ്ലഡ് വീണ്ടും വന്നു. അതിന്റെ മേലെ നീ വെള്ളം കോരിയൊഴിച്ചു. ബ്ലഡ് മൊത്തം എല്ലായിടത്തും പടർന്നു. അത്രേ സംഭവിച്ചിട്ട് ഉള്ളു. അവൻ മുഴുവൻ തുടച്ചു. ഒരിടത്ത് മാത്രമേ മുറിവ് ഉള്ളൂ. പക്ഷേ ബ്ലഡ് നിൽക്കുന്നില്ല. അവൻ ഷർട്ട് കൊണ്ട് തന്നെ മുറുക്കി കെട്ടി. ഇത്രയും ആയിട്ടും അവൾ ഒന്നും ചോദിച്ചോ പറഞ്ഞോ ഇല്ല. ആ പകപ്പോടെ നോക്കി നിൽക്കുകയെ ചെയ്തുള്ളു.
മുറിവിൽ വെക്കുന്ന മരുന്ന് എന്തെങ്കിലും ഉണ്ടോ.
അവൾ തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി. അവനും പിറകെ പോയി. അവൾ തന്നെ മുറിവിൽ മരുന്ന് വെച്ചു കെട്ടികൊടുത്തു. അവന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്തില്ല. അവനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു.
ദേഷ്യം ആണോ
ഇന്നലെ രാത്രി മുതൽ എന്റെ കൂടെ ഉണ്ടായിട്ടും എന്നോട് എന്തെങ്കിലും പറഞ്ഞോ ഇല്ലല്ലോ. ഞാനാരാ അല്ലെ ഇതൊക്കെ പറയാനും അറിയാനും.
സോറി. ചെറിയൊരു ആക്സിഡന്റ്. അങ്ങനെ ആയതാ. അവൾ അവന്റെ കയ്യെടുത്തു തലയിൽ വെച്ചു ഇനി പറ എന്താ സംഭവിച്ചത്.
അത്..... പിന്നെ.....അവളെ തലയിൽ കൈ വെച്ച് കള്ളം പറയാൻ അവന് തോന്നിയില്ല. കുറച്ചു സമയം അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ ഒരു ദീർഘശ്വാസം എടുത്തു കുറച്ചു സമയം ഇരുന്നു. പിന്നെപറയാൻ തുടങ്ങി.
നിനക്ക് അന്ന് സംഭവിച്ചത് ഒരാക്സിഡന്റ് ആയിരുന്നില്ല. ആരോ മനപ്പൂർവം ചെയ്തത് ആയിരുന്നു.
അവൾ ഞെട്ടലോടെ അവന്റെ തലയിൽ നിന്നും കയ്യെടുത്തു.
അയാളെ ഞാൻ അന്ന് ലഞ്ച് കഴിക്കുമ്പോൾ റെസ്റ്റോറന്റ് കണ്ടിരുന്നു. അവിടെ നിന്നും ഫോട്ടോ സങ്കടിപ്പിച്ചു ഫ്രണ്ട്സ് വഴി അയാളെ പൊക്കി. കൊല്ലാൻ ഒരാൾ പണം കൊടുത്തു കൊട്ടേഷൻ കൊടുത്തത് ആയിരുന്നു. അയാളെ നമ്പർ മാത്രമേ കിട്ടിയുള്ളൂ. അത് വെച്ചു ആളെ കണ്ടു പിടിച്ചു. ജാബിർ അന്ന് നമ്മളെ പൂട്ടിയിട്ട കക്ഷി. അവനെ പൊക്കാൻ ഇറങ്ങിയതാ പക്ഷേ പോകുന്ന വഴിക്ക് വെച്ച് ഷെറിയെ കണ്ടു. അവളെ കുറച്ചു പേര് തടഞ്ഞു വെച്ച് എന്തോ കശപിശ. കണ്ടിട്ട് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല. അവളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുന്ന അവൾ പറഞ്ഞേ. അവളെ രക്ഷിക്കുന്നതിനിടയിൽ ഏതോ ഒരുത്തൻ കത്തി കൊണ്ട് ഒന്ന് പോറി. അങ്ങനെ പറ്റിയതാ. ഹോസ്പിറ്റലിൽ പോയി.അവളെ വീട്ടിൽ കൊണ്ട് വിട്ടു എല്ലാം കഴിഞ്ഞു ജാബിറിനെ തപ്പിപോയെങ്കിലും അവൻ രക്ഷപ്പെട്ടിരുന്നു. വന്നപ്പോഴേക്കും രാത്രിയായി. ഫോൺ ആണെങ്കിൽ കാറിൽ വെച്ച് മറന്നു പോയി. അതാ വിളിച്ചിട്ട് കിട്ടാഞ്ഞത്. എന്നാലും എനിക്ക് മനസ്സിലാവാത്ത കാര്യം ഇതാണ് നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കാൻ മാത്രം ജാബിറും നീയും തമ്മിൽ എന്താ പ്രശ്നം.
അവൾ അറിയില്ലെന്ന് തലയാട്ടി.
നീ എല്ലാം അറിഞ്ഞാൽ പേടിച്ചു പോകുമെന്ന് കരുതിയ ഒന്നും മിണ്ടാതിരുന്നത്. നീ പേടിക്കുകയൊന്നും വേണ്ട ഞാൻ ജീവനോടെ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല. അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. അവൾ അവന്റെ മാറിലേക്ക് തല ചായ്ച്ചു ഇരുന്നു.ഷെറിയാണ് ഇതിന്റെ പിന്നിൽ എന്ന് അവൾക്ക് മനസ്സിലായിരുന്നു. ജാബിറിനെ പിടിച്ചാൽ അവളുടെ കള്ളത്തരം പൊളിയുമെന്ന് കരുതി അവനെ രക്ഷിക്കാൻ അവൾ കളിച്ച ഡ്രാമ ആണ് ഫൈസിയുടെ ദേഹത്ത് ഉള്ള മുറിവ്.
അവളുടെ അകവും പുറവും ഷെറിയോടുള്ള ദേഷ്യം കൊണ്ട് പുകഞ്ഞു കൊണ്ടിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരി അവളാണെന്ന് അറിഞ്ഞ നിമിഷം അവളെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു. സാലി പറഞ്ഞത് കൊണ്ട് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്. എന്തിന് വേണ്ടിയാ സാലി ഷെറിയെ പറ്റി ആരോടും പറയരുതെന്ന് പറഞ്ഞതെന്ന മനസ്സിലാവാത്തത്. പക്ഷേ ഇനി എനിക്ക് സഹിക്കാൻ ആവില്ല. ഫൈസി അവന്റെ ദേഹത്ത് ചോര പൊടിഞ്ഞത് അവൾ കാരണം ആണ്. അത് മാത്രം സഹിക്കാൻ എനിക്കാവില്ല. ഇനിയെങ്കിലും ഷെറിയുടെ തനിസ്വഭാവം എല്ലാവരും അറിയണം. അവളുടെ ഉള്ളിൽ ഒരു ക്രിമിനൽ സ്വഭാവം ഉണ്ട്. തടഞ്ഞില്ലെങ്കിൽ എനിക്ക് വേണ്ടപ്പെട്ട എല്ലാവരും അവൾ കാരണം കഷ്ടപ്പെടേണ്ടി വരും. അവൾ മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ടിരുന്നു.
ഇടക്ക് അവളെ ഉമ്മ വിളിച്ചു അവൾ താഴേക്ക് പോയി. പോകുമ്പോൾ വാതിൽ പൂട്ടി താക്കോൽ എടുത്തായിരുന്നു പോയത്. പെട്ടന്ന് ആരെങ്കിലും കേറി വന്നാലൊന്ന് ഉള്ള പേടി ഉള്ളിൽ ഉണ്ടയിരുന്നു.
തിരിച്ചു വരുമ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു. അവന്റെ മുടിയിലൂടെ തലോടി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അവന്റെ മുഖത്തേക്ക് നോക്കും തോറും മനസ്സ് നീറുന്നുണ്ടായിരുന്നു. അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു അവൾ.
അവന്റെ നെഞ്ചോട് ചേർന്നു കിടക്കുമ്പോഴും ഒരുനാൾ ഇവനെ വിട്ടു പോകേണ്ടി വരുമല്ലോ എന്ന ഓർമ അവളെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.
ആരോ വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ടാണ് അവന്റെ ഉറക്കം ഞെട്ടിയത്. അവൻ കണ്ണ് തുറന്നു. തന്റെ നെഞ്ചിൽ തലവെച്ചു തന്നെയും കെട്ടിപിടിച്ചു കിടക്കുന്ന അവളെ കണ്ടു. വിളിക്കാൻ മനസ്സ് വന്നില്ല അവന്ന്. പക്ഷേ പുറത്ത് നിന്നും മുട്ട് ശക്തിയായതോടെ അവൻ അവളെ വിളിച്ചു.
അവളെ ഉപ്പ വിളിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.
അവൾ ഞെട്ടി എണീറ്റു. അവനെ നോക്കി.
ഞാൻ കട്ടിലിന് അടിയിലേക്ക് പോകണം അതല്ലേ ഈ നോട്ടത്തിന്റെ അർത്ഥം.
വേണ്ട.ഈ മുറിവും വെച്ചു റിസ്ക് എടുക്കണ്ട.
പിന്നെ
നീ വാതിലിന് പിറകിൽ നിന്ന മതി. ഞാൻ പുറത്ത് പോയിക്കൊള്ളാം. അവൾ വാതിൽ തുറന്നു. പുറത്ത് ഇറങ്ങി വാതിൽ ചാരി.
ഉപ്പയും സാലിയും സാലിയുടെ ഉപ്പയും ഉമ്മയും ഉമ്മാമ്മയും സാലിയുടെ തലയിൽ ചെറിയൊരു കെട്ടുണ്ട്. വേറെ പ്രോബ്ലം ഒന്നും ഇല്ല. സാലി അവളെ നോക്കി ചിരിച്ചു. സാലിയെ കണ്ടു അവൾക്ക് കുറച്ചു ആശ്വാസം തോന്നി. അവനിലാ ഇപ്പൊ കുറച്ചു പ്രതീക്ഷ. ഉപ്പാനെ പറഞ്ഞു മനസ്സിലാക്കാൻ അവന് മാത്രമേ കഴിയു. അവൾ ഇന്നലെതന്നെ എല്ലാം അവനെ വിളിച്ചു പറഞ്ഞിരുന്നു. നമുക്ക് എല്ലാം ശരിയാക്കാന്ന് വാക്കും തന്നിരുന്നു. ഇപ്പൊ എന്തിനാ എല്ലാവരും കൂടെ വന്നത് എന്ന മനസ്സിലാവാത്തെ. അവൾ സാലിയെ നോക്കി എന്താന്ന് ചോദിച്ചു. പറയാന്നു അവൻ കൈ കൊണ്ട് കാണിച്ചു. ഫൈസി വാതിലിന് വിടവിലൂടെ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ നാളെ പോവുകയാണ്. അതിന് മുൻപ് നിങ്ങളുടെ എൻഗേജ്മെന്റ് എങ്കിലും ഉറപ്പിക്കണം എന്നുണ്ടായിരുന്നു. മൂന്നു മാസം കഴിയാതെ ഒന്നും പറ്റില്ലല്ലോ. എന്നാലും എന്റെ ഒരു സമാധാനത്തിനു വേണ്ടിയാണ് ഞാനിപ്പോ വന്നത്. സാലിയുടെ ഉമ്മാമ സാലിയുടെ കയ്യിൽ ഒരു മോതിരം കൊടുത്തു അവൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു. അവൻ മോതിരം അവൾക്ക് നേരെ നീട്ടി. അവൾ ഞെട്ടലോടെ അവനെ നോക്കി. സാലിയെ കാണാൻ അവന്റെ ഉമ്മാന്റെ ഉമ്മ നാട്ടിൽ നിന്നും വന്നെന്ന് കേട്ടിരുന്നു. എനിക്ക് പാരയായി വരുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. അതിനേക്കാൾ പേടി ഇതെല്ലാം ഫൈസി കാണുംനുണ്ടോന്ന് ആയിരുന്നു.അവൾ സാലിയെ നോക്കി.
അവൻ അവളെ നോക്കി കണ്ണടച്ച് സാരമില്ലന്ന് കാണിച്ചു.
എന്നിട്ടും അവൾ കൈ നീട്ടിയില്ല. ഉപ്പ അവളോട് കൈ നീട്ടാൻ പറഞ്ഞു അവൾദയനീയമായി എല്ലാവരെയും നോക്കി കൊണ്ട് കൈ നീട്ടി. സാലി മോതിരം ഇട്ടുകൊടുത്തു.അവൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് പോയാൽ മതി എന്ന് തോന്നി. ഫൈസികാണരുതെന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു വന്നു. അവൻ ജനലിൽ പിടിച്ചു പുറം തിരിഞ്ഞു ഇരിക്കുന്നത് കണ്ടു.
അവൾ അവന്റെ ചുമലിൽ കൈ വെച്ചു വിളിച്ചു. എന്താണ് മോനെ ഒരാലോചന.
തിരിഞ്ഞു നോക്കിയതും അവന്റെ ദേഷ്യം കൊണ്ട് വിറക്കുന്ന മുഖം കണ്ടതും അവൾക് ചെറിയ പേടി തോന്നി. തീപാറുന്ന അവന്റെ കണ്ണുകൾ നേരിടാൻ ആവാതെ അവൾ മുഖം താഴ്ത്തി.അവൻ എല്ലാം കണ്ടെന്നു അവൾക്ക് മനസ്സിലായി.
എന്തിനായിരുന്നുടീ എന്നെ മോഹിപ്പിച്ചത്. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്.
പറയെടീ എന്തിനാ എന്നെ വിഡ്ഢി വേഷം കെട്ടിച്ചത്. നിന്നോട് എന്ത് തെറ്റാ ഞാൻ ചെയ്തത്. ഇഷ്ടം അല്ലെങ്കിൽ അത് തുറന്നു പറയാമായിരുന്നു. വാശിയും ദേഷ്യം തീർക്കാൻ ആണെങ്കിൽ അതും ചെയ്യാമായിരുന്നു. സ്നേഹം നടിച്ചു വഞ്ചിക്കേണ്ടിയിരുന്നില്ല.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. സ്നേഹം നടിച്ചു ചതിച്ചിട്ടും ഇല്ല.
ഇല്ലേ.... നീയെന്നെ ചതിച്ചിട്ടില്ലേ. ഞാനിപ്പോ എന്റെ കണ്ണ് കൊണ്ട് കണ്ടതോക്കെയോ. അതും കളവായിരിക്കും.
ഫൈസി.... ഞാൻ
വേണ്ട ഇനിയൊന്നും പറയണ്ട. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി. നിന്റെ മൗനം അതാടീ എന്നെ തളർത്തിയത്. നീയൊരു വാക്ക് മറുത്തു പറഞ്ഞിരുന്നുവെങ്കിൽ അവൻ നിന്റെ വിരലിൽ മോതിരം ഇടുമായിരുന്നോ. അവനുമായുള്ള വിവാഹത്തിന് സമ്മതം മൂളുകയല്ലേ അതിലൂടെ നീ ചെയ്തത്.
ഒരിക്കലും അല്ല. സാലി എന്റെ നല്ലൊരു ഫ്രണ്ട് ആണ്. അതിൽ കൂടുതൽ ഇന്ന് വരെ അവനെ ഞാൻ കണ്ടിട്ടില്ല. തല്ക്കാലം പ്രശ്നം ഒന്നും ഇല്ലാണ്ടിരിക്കാനാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. ഉപ്പാനോട് സാവധാനം സംസാരിക്കാമെന്ന് അവൻ പറഞ്ഞു.
ഞാനിത് വിശ്വസിക്കണമല്ലേ. ഇനിയും നീയെത്ര കള്ളം പറയും സഫു.
ഞാൻ പറഞ്ഞതൊന്നും കളവല്ല. ദയവു ചെയ്തു എന്നെ ഒന്ന് വിശ്വാസിക്ക്.
വിശ്വസിക്കാം നീ പറഞ്ഞതൊക്കെ വിശ്വസിക്കാം. ഇപ്പൊ ഈ നിമിഷം നീയീ പറഞ്ഞതൊക്കെ നിന്റെ വീട്ടുകാരെ മുന്നിൽ വെച്ചു പറയണം പറ്റോ.
അവൾ ഇല്ലെന്ന് തലയാട്ടി.
അത് പറ്റില്ലല്ലേ . നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞോളാം. നിനക്ക് എന്റെ കൂടെ വരാൻ പറ്റോ. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
നിന്നോടാ ചോദിച്ചേ. എന്നെ വേണമെങ്കിൽ ഈ നിമിഷം നീ എന്റെ കൂടെ വരണം പറ്റോ. അവളുടെ ഇരു ചുമലിലും പിടിച്ചു അവൻ അ ലറുന്നത് പോലെ പറഞ്ഞു.
അവരെ മുന്നിൽ പോവാനോ. നിന്റെ കൂടെ വരാനോ എനിക്ക് പറ്റില്ല. അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല ചെയ്യാൻ പറ്റില്ല എനിക്ക് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
എന്ത് കൊണ്ട് പറ്റാത്തത്. നിനക്ക് എന്നെ വേണ്ടേ.
വേണം. നീയില്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല.
പിന്നെന്ത് കൊണ്ട് അവരോട് അത് പറഞ്ഞു കൂടാ.
അവരെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. അവർക്ക് ഇഷ്ടംഅല്ലാത്ത ഒരു കാര്യവും ചെയ്യാൻ എനിക്ക് പറ്റില്ല.
അവർക്ക് ഇഷ്ടം അല്ലെങ്കിൽ നിനക്ക് എന്നെ വേണ്ടേ. അവർ ഒഴിവാക്കാൻ പറഞ്ഞാൽ നീ അതും ചെയ്യോ.
അവൾ മിണ്ടാതെ തല താഴ്ത്തി.
മറുപടി പറയെടി അവന് അവളെ ചുമലിൽ പിടിച്ചുഉലച്ചു കൊണ്ട് ചോദിച്ചു.
ചെയ്യും. അവന്റെ കൈ അവളെ ദേഹത്ത് നിന്ന് ഊർന്ന് വീണു.
എന്നേക്കാൾ വലുത് അവരാണല്ലേ നിനക്ക്. നിന്നെ ജീവന് തുല്യം സ്നേഹിച്ചതിനു എനിക്കിത് കിട്ടണം. നിന്റെ സ്നേഹം സത്യം ആണെന്ന് വിശ്വസിച്ചു. മതിയായി എനിക്ക് എല്ലാം മതിയായി.ഇഞ്ചിഞ്ചായി കൊല്ലാതെ എന്നെയങ്ങ് ഒറ്റയടിക്ക് കൊന്നുടാരുന്നോ നിനക്ക്.
എന്നോട് പൊറുക്കണം. എനിക്ക് അവരെ ധിക്കരിക്കാൻ ആവില്ല. എന്റെ ഉപ്പ കഴിഞ്ഞേ എനിക്ക് ഈ ലോകത്ത് മറ്റാരും ഉള്ളൂ. ഉപ്പാനെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.
നിനക്ക് മാത്രമേ ഉള്ളോ ഉപ്പ. അവൻ ദേഷ്യത്തോടെ പറഞ്ഞു. ഞാൻ ഇപ്പൊ തന്നെ നിന്റെ ഉപ്പാനോട് സംസാരിക്കാൻ പോവുകയാണ്. മോളോട് ഉപ്പക്കും ഇതേ സ്നേഹം ഉണ്ടോന്ന് അറിയണമല്ലോ.സമ്മതിച്ചില്ലെങ്കിൽ എന്ത് വേണമെന്ന് എനിക്കും അറിയാം
അവൻ പോകാൻ നോക്കിയതും അവൾ തടഞ്ഞു. ഉപ്പ സമ്മതിക്കില്ല. ഉപ്പാക്ക് നിന്നോടുള്ള ദേഷ്യം ഇത് വരെ മാറിയിട്ടില്ല. ഉപ്പാനെ ധിക്കരിച്ചു ഞാൻ നിന്റെ കൂടെ വരികയും ഇല്ല. പിന്നെന്തിനാ നീ സംസാരിക്കുന്നെ.
എവിടെയും കേൾക്കാത്ത ഒരു ഉപ്പയും മോളും. അതിന് മാത്രം എന്ത് മഹാത്യാഗം ആണാവോ നിന്റെ ഉപ്പ ചെയ്തത് ഫൈസിയുടെ വാക്കുകളിൽ പരിഹാസം കലർന്നിരുന്നു.
മഹാത്യാഗം തന്നെ ചെയ്തത്. ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനെ സ്വന്തം മോളായികണ്ടു വളർത്തി വലുതാക്കിയില്ലേ അത് ത്യാഗം അല്ലെ.
സഫൂ....... ഞെട്ടലോടെ ഫൈസി വിളിച്ചു.
സത്യ പറഞ്ഞത്. ഞാൻ ഇവരുടെ ആരും അല്ല. ഈ വീടും ആൾക്കാരും കുടുംബവും ഒന്നും എന്റേതല്ല.സ്വന്തം എന്ന് പറയാൻ എനിക്കാരും ഇല്ല. പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നു ഇരുന്നു.
ഫൈസി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളുടെ അടുത്ത് ഇരുന്നു. പതിയെ അവളെ ചുമലിൽ കൈ വെച്ചു. നീ... അപ്പൊ....
ജനിപ്പിച്ച തന്തക്കും തള്ളക്കും വേണ്ടാത്തത് കൊണ്ട് തെരുവിൽ ഉപേക്ഷിച്ച ഒരു പാഴ്ജന്മം. ആർക്കെങ്കിലും പിഴച്ചുണ്ടായത് ആയിരിക്കും. അല്ലെങ്കിൽ തന്തയാരാണെന്ന് അറിയതോണ്ട് വഴി വക്കിൽ ഉപേക്ഷിച്ച ചാരസന്തതി. അതും അല്ലെങ്കിൽ പ്രണയത്തിന്റെ പേരും പറഞ്ഞു ചതിക്കപ്പെട്ട ഏതെങ്കിലും പെണ്ണിന് ജനിച്ചതായിരിക്കും.എങ്ങനെ ആയാലും ചൂണ്ടി കാണിക്കാൻ ഉപ്പയും ഉമ്മയും ഇല്ല.വീടോ കുടുംബമോ ഒന്നും ഇല്ല. ആരാണെന്ന് അറിയെം ഇല്ല. ഭാഗ്യം കെട്ട നശിച്ചൊരു പാഴ്ജന്മം അതാ ഞാൻ.
അവളുടെ കണ്ണിൽ നിന്നും രക്തം ആണ് ഒഴുകുന്നതെന്ന് തോന്നിപ്പോയി അവന്. അവളുടെ ഓരോ വാക്കും ഹൃദയം കീറി മുറിച്ച പുറത്തേക്കു വരുന്നത്. എന്താടി ഈ പറയുന്നതൊക്കെ.
വിശ്വാസം വരുന്നില്ല അല്ലെ. ആരും വിശ്വസിക്കില്ല. ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെ മത്സരിച്ചു സ്നേഹിക്കുകയാ ഇവിടുത്തെ ഉപ്പയും ഉമ്മയും. ഇന്ന് വരെ എന്നെ ഉപ്പയും ഉമ്മയും മറ്റൊരു കണ്ണോടെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്തിന് സ്വന്തം ചോരയിൽ പിറന്ന അനിയത്തിയേയും അനിയനെയും പോലും ഇത്രയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല അവർ . അവർക്ക് കൊടുക്കുന്നതിന്റെ ബാക്കിയല്ല എനിക്ക് തന്നതിന്റെ ബാക്കിയ അവർക്ക് കൊടുക്കൽ. ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പോലും വേർതിരിച്ചു കണ്ടിട്ടില്ല അവർ. പേരും ഐഡന്റിറ്റിയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഉപ്പനെയും ഉമ്മനെയും ബന്ധുക്കളെയും ഒരു കുടുംബവും എല്ലാം നേടിത്തന്നുഎനിക്ക്.
നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു കനൽ എരിഞ്ഞു തീരുന്നുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഒരു കണക്കിന് നീയെന്തിനാ സങ്കടപെടുന്നെ നിന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഫാമിലി ഇല്ലേ നിനക്ക്. നീ പറഞ്ഞത് പോലെ സ്വന്തം ഉപ്പയും ഉമ്മയും പോലും ഒരു മകളെയും ഇങ്ങനെ സ്നേഹിക്കുന്നുണ്ടാവില്ല.
അവൾ മൂളുക മാത്രം ചെയ്തു.
എന്നെ വേണ്ടെന്ന് വെക്കുന്നതും ഇതും തമ്മിൽ എന്താ ബന്ധം. നിന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്റെ ഉപ്പ സന്തോഷത്തോടെ ഇത് സമ്മതിക്കുകയല്ലേ ഉള്ളു.
അങ്ങനെ ഒരു പ്രതീക്ഷ എനിക്കും ഉണ്ടായിരുന്നു ഇന്നലെ രാത്രി വരെ. ഇപ്പൊ ഇല്ല. ഒരിക്കലും അവർ ഇനി സമ്മതിക്കില്ല. അവരുടെ സമ്മതം ഇല്ലാതെ ഞാനൊരിക്കലും നിന്റെ കൂടെ വരികയും ഇല്ല.
അവരുടെ സമ്മതം എനിക്ക് വേണ്ട. എന്നെ വേണ്ടെന്ന് വെക്കാൻ പറയാൻ നിന്നിൽ അവർക്ക്എന്താ അധികാരം.
ഫൈസീ...... സൂക്ഷിച്ചു സംസാരിക്കണം. അവൾ ദേഷ്യത്തോടെ അവനോട് പറഞ്ഞു.
പിന്നെ ഞാനെന്താ വേണ്ടേ. സങ്കടം കൊണ്ട് പറഞ്ഞു പോയതാ. ഇവരുടെ കാല് പിടിക്കണോ ഞാൻ അതും ചെയ്യാം. എനിക്ക് നീയില്ലാതെ പറ്റുന്നില്ല സഫു. നീ ഒരിക്കൽ അവരോട് എനിക്ക് വേണ്ടി സംസാരിച്ചു നോക്ക്. അവർ സമ്മതിക്കും. അവൻ ദയനീയമായി പറയുന്നത് കേട്ടു അവൾക് നെഞ്ച് പൊടിയുന്നത് പോലെ തോന്നി.
എനിക്ക് പറ്റില്ല ഫൈസി ഇനിയതിന്.
എന്ത് കൊണ്ട് അതാ എനിക്കറിയേണ്ടത് അവന്റെ ശബ്ദം ഉയർന്നിരുന്നു. വളർത്തി വലുതാക്കിയതിന്റെ കൂലി ചോദിക്കുകയാണോ അവർ.
അവൾ പുച്ഛത്തോടെ അവനെ നോക്കി. അതിന് അവർക്ക് ഇപ്പോഴും അറിയില്ല ഞാൻ അവരുടെ മകൾ അല്ലെന്നുള്ള സത്യം എനിക്കറിയാമെന്ന്. അറിയിക്കാൻ ഇത് വരെ അവർ ഇടയാക്കിയിട്ടും ഇല്ല.
അവൻ ഞെട്ടലോടെ അവളെ നോക്കി. പിന്നെങ്ങനെയാ നീ ഇതൊക്കെ അറിഞ്ഞത്.
ഇനിയും അവനിൽ നിന്നും സത്യങ്ങൾ മൂടി വെക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി. നിന്നെ ഞാൻ വേണ്ടാന്ന് വെക്കുന്നതിന്റെ കാരണം അറിയണ്ടേ നിനക്ക്.
അവൻ വേണമെന്ന് തലയാട്ടി.
അവൾ കണ്ണ് തുടച്ചു കൊണ്ട് കട്ടിലിന് അടിയിൽ നിന്നും ഒരു പെട്ടി എടുത്തു. അത് മുഴുവൻ ചെരിഞ്ഞു ഏതോ ബുക്കിൽ നിന്നും ഒരു ഫോട്ടോ എടുത്തു നോക്കി അവന് കൊടുത്തു. അവനത് നോക്കി. പഴയൊരു ഫോട്ടോ ആയിരുന്നു അത്. കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു വീട്. അതിന്റെ മുന്നിൽ നിന്നിട്ട് ഉള്ള ഒരു ഫാമിലി ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു അത്. കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന ഒരു കുടുംബം. ഗൗരവം തുളുമ്പുന്ന ഒരാൾ ഇരുന്നിട്ട് ഉണ്ട്.ബാക്കിയുള്ളവർ ഒക്കെ അവരെ ചുറ്റും നിന്നിട്ട് ആണ് ഉള്ളത്. അവൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി.
ഇവരൊക്കെ ആരാ. ഏതാ ഈ വീട്.
ഇതാണ് എന്റെ ഉപ്പാന്റെ വീട്.
ഇരുന്ന ആളെ ചൂണ്ടി അവൾ പറഞ്ഞു ഇത് ഉപ്പാന്റെ ഉപ്പ. അതിന്റെ അടുത്ത് രണ്ടാമത്തെ ആളെ ചൂണ്ടി പറഞ്ഞു ഇത് എന്റെ ഉപ്പ.
സംശയത്തോടെ അവൻ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി അവളെ ഉപ്പ തന്നെ. ഇത്രയും വലിയ കോടീശ്വരൻ ആയ ഇയാളെങ്ങനെ ഈ ചെറിയവീട്ടിൽ എത്തി. ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു.
അവന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം അവൾ തുടർന്നു. എന്റെ ഉപ്പ പാവപ്പെട്ട വീട്ടിലെ ഒന്നും ആയിരുന്നില്ല.ഈ വീട്ടിലെ ഉപ്പാപ്പന്റെ ഇളയമോനാ എന്റെ ഉപ്പ. എല്ലാവിധ സൗഭാഗ്യങ്ങളുടെയും നടുവിൽ ജനിച്ചു വളർന്ന രാജകുമാരൻ. ഞാൻ കാരണം എന്റെ ഉപ്പാക്ക് എല്ലാം നഷ്ടപെട്ടു. നിനക്കറിയോ എനിക്ക് സ്വന്തം ആയി ഐഡന്റിറ്റി ഉണ്ടാക്കിത്തരുമ്പോൾ എന്റെ ഉപ്പാക്ക് ഓരോന്നായി നഷ്ട്ടപെട്ടു കൊണ്ടിരിക്കുകയാരുന്നു. നാട് വീട് കുടുംബം സ്വത്ത് എല്ലാം. നഷ്ടപെടുകയല്ല സ്വയം നഷ്ടപെടുത്തുകയാ ചെയ്തേ അതും എനിക്ക് വേണ്ടി.
ഏതോ അറബിക്കഥ കേൾക്കുന്നത് പോലെ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 79
ഓർമ വെച്ചത് മുതൽ ഇതായിരുന്നു എന്റെ വീട് എന്റെ കുടുംബം. ഉപ്പ ഉമ്മ ഞാൻ അനിയൻ അനിയത്തി സമീർക്ക ഉമ്മാന്റെ ഉമ്മ ഇവരൊക്കെ ആയി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കൊച്ചു കുടുംബം. ഉപ്പന്റെയും ഉമ്മാന്റെയും മോളായി സമീർക്കയുടെ സ്വന്തം അനിയത്തികുട്ടിയായി ഒരു രാജകുമാരിയെ പോലെ ആയിരുന്നു ഞാനിവിടെ കഴിഞ്ഞിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ദാ ഈ ഫോട്ടോയിൽ കാണുന്ന ആൾ ഉപ്പാന്റെ ഉപ്പയും ഒരാളും വഴിക്ക് വെച്ച് സംസാരിക്കുന്നത് കണ്ടു. കൂടെയുള്ള ആൾ ഇതാണ് ഹമീദിന്റെ മോള് എന്ന് പറഞ്ഞു എന്നെ ചൂണ്ടി കാണിച്ചു.വഴിയിൽ കിടന്നു കിട്ടിയ കുട്ടിയെങ്ങനെയാടാ ഹമീദിന്റെ മോളാവുക. അവന് രണ്ടു മക്കളെ ഉള്ളൂ. അലറുന്നത് പോലെ പറയുന്നത് കേട്ടു ഞെട്ടി പകച്ചു നിന്നു. ഒരു അഞ്ചാം ക്ലാസ്സ് കാരിക്ക് താങ്ങാൻ പറ്റുന്ന വാക്കായിരുന്നില്ല അത്. കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി പ്പോയി ഉമ്മാനോട് ഞാൻ നിങ്ങളെ മോളല്ലേന്ന് ചോദിച്ചതെ ഓര്മയില് ഉള്ളൂ മുഖമടച്ചു ഒറ്റ അടിയാരുന്നു ഉമ്മ. വഴിയിൽ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞുന്നു കേട്ടു അനാവശ്യം പറയുന്നൊന്ന് ചോദിച്ചു കുറെ വഴക്കും പറഞ്ഞു. പക്ഷേ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു. പേടിച്ചു പിന്നെ ഒന്നും ചോദിച്ചില്ലെങ്കിലും എന്തൊക്കെയോ സംശയങ്ങൾ എന്നിൽ അടിഞ്ഞു കൂടിയിരുന്നു. പേടിച്ചു ഉമ്മാനോട് ഒന്നും ചോദിച്ചില്ല. പിറ്റേന്ന് ഉപ്പാപ്പന്റെ കൂടെ യുള്ള ആയാളും ഉപ്പയും റൂമിൽ നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു. അയാൾ ഉപ്പാനോട് പറയുന്നതൊക്കെ കേട്ടു ഞാൻ ഞെട്ടിപ്പോയി.
തന്തയോ തള്ളയോ ആരാന്നു പോലും അറിയാത്ത വഴിയിൽ കിടന്നു കിട്ടിയ ആ പെണ്ണിന് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ആരോരും ഇല്ലാതെ അനാഥനെ പോലെ തെരുവിലും എത്തി. എന്നിട്ടും നിനക്ക് ബുദ്ധി വന്നില്ലേ. നിനക്ക് കിട്ടിയ ലാസ്റ്റ് ചാൻസാണ് ഇത് അവളെ ഏതെങ്കിലും അനാഥലയത്തിലേക്ക് തന്നെ തിരിച്ചു കൊടുക്ക്. നീ വീട്ടിലേക്ക് തിരിച്ചു വാ.
എന്റെ മോളെ ഞാൻ ഉപേക്ഷിക്കില്ല. അവൾ അനാഥയും അല്ല. എനിക്ക് പിറന്ന എന്റെ മോള് തന്നെയാ അവൾ അങ്ങനെ വിശ്വസിക്കാന എനിക്ക് ഇഷ്ടവും. ഇനി ഈ പേരും പറഞ്ഞു എന്നെ തിരക്കി ഇക്കാക്ക വരികയും വേണ്ട. എന്നെയോ എന്റെ മോളെയോ ആരും കാണുകയും വേണ്ട. നിങ്ങളുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട.ചോദിച്ചു ഞാൻ വരികയും ഇല്ല. അതും പറഞ്ഞു എന്തൊക്കയോ പേപ്പറിൽ ഒപ്പിട്ടും കൊടുത്തു. അവർ പോയതും ഉപ്പ ഒരു ഫോട്ടോ നോക്കി കരയുന്നത് ഞാൻ കണ്ടു. ഉപ്പ ആ ഫോട്ടോ അലമാരയിൽ വെച്ചു പുറത്തേക്കു ഇറങ്ങി പ്പോയി. വാതിലിന്റെ പിറകിൽ മറഞ്ഞു നിന്ന എന്നെ അവരാരും കണ്ടില്ല. ഉപ്പ പോയ ശേഷം ഞാനാ ഫോട്ടോ എടുത്തു നോക്കി. ഉപ്പാന്റെ ഉപ്പയും ഇക്കാക്കയും ആയിരുന്നു അതെന്നും ആ ഫോട്ടോയിൽ കാണുന്നതാ ഉപ്പാന്റെ വീടെന്നും ഞാൻ മനസ്സിലാക്കി. അതിനേക്കാൾ വേദനയോടെ മനസ്സിലായത് ഞാനൊരു അനാഥയാണെന്നും എനിക്ക് വേണ്ടിയാ എന്റെ ഉപ്പ അവരെയൊക്കെ വേണ്ടെന്നു വെച്ചതെന്ന സത്യം കൂടി ആയിരുന്നു. ഒൻപത് വർഷം ആയി ഞാനീ രഹസ്യം ആരോടും പറയാതെ ഒരു കനലായി മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്. ആരോടും പറയാൻ ആവാതെ ചോദിക്കാനാവാതെ പലപ്പോഴും അതിന്റെ ചൂടിൽ നീറിപുകഞ്ഞിട്ട് ഉണ്ട്. പക്ഷേ അത് എന്റെ ഉപ്പയും ഉമ്മയും ആരാണെന്നു അറിയാഞ്ഞിട്ടല്ല. ഞാൻ കാരണം എന്റെ ഉപ്പാക്ക് ഉമ്മയും ഉപ്പയും കുടുംബവും നഷ്ടപെട്ടലൊന്ന് ഓർത്താണ്. എനിക്ക് വേണ്ടി സ്വന്തം ജീവിതവും കുടുംബവും വേണ്ടെന്ന് വെച്ചു എനിക്കൊരു ജീവിതം ഉണ്ടാക്കിത്തന്ന എന്റെ ഉപ്പ എന്നോട് ആദ്യമായി ആവിശ്യപെട്ടത് എന്താന്ന് അറിയോ നിന്നെ വേണ്ടെന്ന് വെക്കണമെന്ന്.
അവൻ ഞെട്ടിതരിച്ചു അവളെ നോക്കി.
എന്നെ ഉപേക്ഷിക്കാനോ അവന്റെ വാക്കുകളിൽ വിറയൽ പടർന്നു കയറിയിരുന്നു.
ഞാൻ അൻസിയെ കൊണ്ട് ഉപ്പാനോട് പറയിപ്പിച്ചു ഈ ഡിവോഴ്സിന് എനിക്ക് സമ്മദമല്ലെന്ന്. എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്.
ഇന്നലെ വൈകുന്നേരം ഉപ്പ എന്റെ അടുത്ത് വന്നു. ഒന്നേ പറഞ്ഞുള്ളൂ നമുക്ക് ഈ ബന്ധം വേണ്ട മോളെ. എന്റെ മോള് അവനെ മറക്കണം. ഉപ്പാക്ക് വേണ്ടി മോളിത് ചെയ്യില്ലെന്ന്. ഉപ്പാക്ക് നിന്നെ വേണ്ടാന്ന് ഹൃദയം മുറിയുന്ന വേദനയോടെ ഞാൻ വാക്ക് കൊടുത്തു. അതിനെ പറ്റുവായിരുന്നുള്ളു എനിക്ക്.
അവൻ തളർന്നവനെ പോലെ ചുമരും ചാരി ഇരിക്കുന്നത് അവൾ കണ്ടു.
വല്ലാത്തോരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു.
എനിക്ക് വേണ്ടി എന്നെ അനാഥയാക്കാതിരിക്കാൻ വേണ്ടി സ്വന്തം ജീവിതം തന്നെ വേണ്ടെന്നു വെച്ചു സ്വയം അനാഥനായി മാറേണ്ടി വന്ന എന്റെ ഉപ്പാക്ക് വേണ്ടി ഈ ഒരു കാര്യം എങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ അവരെ സ്നേഹിക്കുന്നതിൽ എന്ത് സത്യ ഉള്ളത്. ഇനി നീ പറ ഞാൻ ചെയ്തത് തെറ്റാണോ. അവരെ ധിക്കരിച്ചു ഞാൻ നിന്റെ കൂടെ ഇറങ്ങി വരണോ.
അവന്റെ മുഖത്ത് വേദനയിൽ കുതിർന്ന ഒരു ചിരി വിരിഞ്ഞു.
. ഇവരെ ധിക്കരിച്ചു ഞാൻ ഇറങ്ങി വരാൻ പറഞ്ഞാൽ ഞാൻ ഒരു മനുഷ്യൻ അല്ലാതാവും. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ മനുഷ്യനെ വേദനിപ്പിച്ച റബ്ബ് പോലും എന്നോട് പൊറുക്കില്ല. നീ ചെയ്തത് തന്നെയാ ശരി. പക്ഷേ രണ്ടു പേരും ഒന്നോർത്ത നല്ലതാണ് നിങ്ങൾ പരസ്പരം സ്നേഹിക്കാൻ മത്സരിക്കുമ്പോൾ തോറ്റു പോകുന്നത് ഞാൻ ആണ്. ഞാനും ഒരു മനുഷ്യൻ ആണ്. എനിക്കും ഉണ്ട് വേദനിക്കുന്ന ഒരു കൊച്ചു മനസ്സ്.
എനിക്ക്..... ഞാൻ.... അവൾ ഒന്നും പറയാൻ കിട്ടാതെ വാക്കുകൾക്കായി പരതി നടന്നു.
എനിക്ക് മനസ്സിലാവും നിന്റെ വേദന.കാരണം ഞാനും ഇപ്പൊ അനുഭവിക്കുന്നുണ്ടല്ലോ ഈ വേദന.
നമുക്ക് ഈ നാടും വീടും വിട്ടു പോകാം സഫു. എവിടേക്കെങ്കിലും..... ആരും വേണ്ട നമുക്ക്. നിനക്ക് ഞാനും.... എനിക്ക് നീയും....നമുക്ക് അറിയാത്ത.... നമ്മളെ അറിയാത്ത ഈ ലോകത്തിലെ ഏതെങ്കിലും ഒരു കോണിലേക്ക്.
എന്നോട് പൊറുക്കണം അതേ പറയാൻ ഉള്ളൂ എനിക്ക് ഒരിക്കലും പറ്റില്ല അതിന്. ജീവിതത്തിൽ ഇനിയൊരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. എല്ലാം അറിഞ്ഞു കൊണ്ടു നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു മോഹിപ്പിച്ച നെറികേടിന് എങ്ങനെയാ മാപ്പ് പറയേണ്ടതെന്നും അറിയില്ല. നിനക്കെങ്കിലും നല്ലൊരു ജീവിതം കിട്ടിക്കോട്ടേന്ന് കരുതിയാണ്. ഇപ്പോഴെങ്കിലും ഞാനിതൊക്കെ തുറന്നു പറഞ്ഞത്. എനിക്ക് വയ്യ ഇനിയും ആഗ്രഹങ്ങളും മോഹങ്ങളും തന്നു നിന്നെ വഞ്ചിക്കാൻ.
എന്നെ ഒന്ന് കൊന്നു തരോ സഫു. എനിക്ക് വേണ്ടിഅതെങ്കിലും ഒന്ന് ചെയ്തു താ പറ്റണില്ലാ എനിക്ക് ഇനിയും ഇങ്ങനെ. അവന്റെ വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ അവനെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.
അവന്റെ കൈകളും അവലെ ചുറ്റി വരിഞ്ഞു
പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പെട്ടന്ന് അവനെ വിട്ടു.
നീ പോയിക്കോ. ദയവുചെയ്തു ഇനി എന്നെ കാണാൻ വരരുത്.
പോകുന്നെന്ന് മുന്നേ ഞാനൊന്ന് ചോദിചോട്ടേ നിനക്ക് എന്നെ ഇഷ്ടം അല്ലെ ഇപ്പോഴും. എന്റെ കൂടെ ജീവിക്കാൻ നീയും ആഗ്രഹിക്കുന്നില്ലേ. ഈ അവസാന നിമിഷത്തിൽ എങ്കിലും ഒന്ന് സത്യം പറയോ.
ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യമോ അവകാശമോ എനിക്കിപ്പോ ഇല്ല ഫൈസി. സ്വന്തം ആയിട്ട് ഒരു തീരുമാനം എടുക്കാൻ പോലും എനിക്ക് പറ്റില്ല. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനും ഇല്ല. അറിഞ്ഞും അറിയാതെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എല്ലാത്തിനും പറ്റുമെങ്കിൽ മാപ്പ് തരണം. ഇനിയൊരിക്കലും എന്നെ കാണാൻ ശ്രമിക്കരുത്.
അവന്റെ മുഖത്ത് ഒരു പുച്ഛം കലർന്ന ഭാവം ആയിരുന്നു അവൾ കണ്ടത്.
ഞാൻ കാരണം ആരും വിഷമിക്കണ്ട. ആർക്കും ഒരു ശല്യമാവാൻ ഞാൻ വരില്ല. ഒരിക്കലും വരില്ല. അവൻ പോകാൻ വാതിൽക്കൽ വരെ എത്തി അവളെ നോക്കി
ചുമരിൽ തലമുട്ടിച് തിരിഞ്ഞു നിൽക്കുന്നത് കണ്ടു. അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ........
അവനെ പിരിയാൻ ഒരിക്കലും ഇഷ്ടം ഉണ്ടായിട്ടല്ല. എനിക്കാവില്ല അതിന്. പക്ഷേ വേറെയൊരു വഴിയും എന്റെ മുന്നിൽ ഇല്ല.
അവൻ പോകുന്നത് എന്റെ ഹൃദയം കീറി മുറിച്ചാണ്. അവൾ തിരിഞ്ഞു നോക്കിയതും അവൻ ഓടി വന്നു അവളെ കെട്ടിപിടിച്ചതും ഒരുമിച്ചു ആയിരുന്നു. അവളെ മുഖം കയ്യിൽ എടുത്തു അവൻ അവളെ കണ്ണിലേക്കു തന്നെ നോക്കി. പോകാൻ പറ്റുന്നില്ല സഫു. എനിക്ക് വേണം നിന്നെ. അവൻ അവളെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കണ്ണുനീരിന്റെ ഉപ്പ് രസം അവളുടെ വായിൽ പടരുന്നത് അവളറിഞ്ഞു. അവനെ തള്ളി മാറ്റി.
ഫൈസി പ്ലീസ്.... അവൾ അവന്റെ നേരെ കൈകൂപ്പി.
അവൻ പുറത്തേക്കു പോകാൻ വാതിലിന് അടുത്തെത്തിയതും അവളെ നോക്കി പറഞ്ഞു ഒന്നും ഉപേക്ഷിച്ചല്ല പോകുന്നത്. പോകാൻ എനിക്ക് പറ്റുകയും ഇല്ല. കാത്തിരിക്കും..... നീ മറ്റൊരാളുടെ ആവുന്നത് വരെ കാത്തിരിക്കും എന്നെങ്കിലും എന്നെ തേടി നീ വരും എന്നുള്ള വിശ്വാസത്തോടെ. അവൻ പോയി.
അവൾ നിലത്തേക്ക് തളർന്നു ഇരുന്നു. മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
********
ഇതൊക്കെ കണ്ടും കേട്ടും പുറത്ത് സഫുവിന്റെ ഉപ്പ കൂടി ഉണ്ടായിരുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അയാൾ തിരിഞ്ഞു നോക്കിയതും മുന്നിൽ സമീറിനെയും അൻസിയെയും കണ്ടു. സമീർ അവരെ ചുമലിൽ കൈ വെച്ചു.
. അവൾ പോയിക്കോട്ടെ അവന്റെ കൂടെ. ഈ നരകത്തിൽ നിന്നും എവിടേക്കെങ്കിലും പോയി രണ്ടു പേരും ഒന്നിച്ചു ജീവിച്ചോട്ടെ. എനിക്ക് വയ്യട എന്റെ മോളെ കണ്ണ് നീര് കാണാൻ. ശപിക്കുന്നുണ്ടാവും എന്റെ മോള് എന്നെ അല്ലെ സമീറെ.
അവളെ വിട്ടു കൊടുക്കാൻ പറ്റോ നിങ്ങൾക്ക്.
അതിന് മറുപടി പറയാതെ അവർ ഇറങ്ങി പോയി.
സമീർക്ക എന്തിനാ ആ പാവങ്ങളെ പിരിക്കുന്നെ. കൊടുത്തുടെ സഫുന് ഫൈസിയെ. അവളെ ഈ അവസ്ഥകാണാൻ പറ്റുന്നില്ല എനിക്ക്. അവർക്കിടയിൽ സംഭവിച്ചത് എല്ലാം ഞാൻ പറഞ്ഞില്ലേ ഇക്കയോട്. എല്ലാം അറിഞ്ഞിട്ടും........
നിനക്കറിയോ നീ എന്നോട് ഇതൊക്കെ പറയുന്നതിന് മുന്നേ സാലി എന്നോട് പറഞ്ഞിരുന്നു ഇതൊക്കെ. നീ അറിയാത്ത വേറെയും പലതും ഉണ്ട് അൻസി.
എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട നിങ്ങൾ അവരെ അകറ്റുന്നത്. അതിന് എന്ത് ന്യായ നിങ്ങൾക്ക് പറയാൻ ഉള്ളത്. ഷെറി.... ആ പിശാച് ചെയ്തു കൂട്ടിയ ചെറ്റത്തരം മൊത്തം അറിഞ്ഞിട്ടും ഒരു തെറ്റും ചെയ്യാത്ത അവരെ ഇനിയും ശിക്ഷിക്കണോ.
സമീർ ഒന്നും മിണ്ടാതെ പോകാൻ നോക്കിയതും അൻസി അവന്റെ കയ്യിൽ പിടിച്ചു.
പറ ഇക്ക എന്ത് കൊണ്ട ഫൈസിക്ക് അവളെ കൊടുക്കാത്തത്. അവൻ എന്ത് തെറ്റ നിങ്ങളോടൊക്കെ ചെയ്തത്.
തെറ്റ് ചെയ്തത് അവനോ അവളോ അല്ല. അവൾക്ക് ജന്മം കൊടുത്ത ഒരുത്തൻ ഉണ്ടല്ലോ ആ @@#$$%%%%$# അവന ചെയ്തത്. അത് പറയുമ്പോൾ സമീറിന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചിരുന്നു.
ഇക്ക ആരുടെ കാര്യം ആണ് പറയുന്നത് അവൾ ഹമീദ്ക്കന്റെ മോളല്ലേ.
അല്ല അൻസി. ഷെറിയും സഫുവും ഒരു ഉപ്പാന്റെ മോളാണ്. ഷെറിയുടെ ഉപ്പാക്ക് ഷഹാന എന്ന സ്ത്രീയിൽ ജനിച്ച മോളാണ് സഫു. ഷഹാന മരിച്ചപ്പോൾ അനാഥയായ അവളെ ഹമീദ്ക്ക എടുത്തു വളർത്തുകയാരുന്നു. സഫുന് അറിയില്ലന്ന ഇതൊന്നും. സാലി എന്നോട് ഷെറിയെ പറ്റിയും അവള ഈ ഗുലുമാൽ മൊത്തം ഉണ്ടാക്കിയതെന്നും പറഞ്ഞു. കേട്ടപ്പോൾ എനിക്ക് ശരിക്കും ഷോക്ക് ആയി പോയി. അവളെ കരണം പുകച്ചു രണ്ടു പൊട്ടിക്കാൻ തോന്നിയതാ. സഫുന്റെ സഹോദരി ആണല്ലോന്ന് കരുതിയ സഹിച്ചത്. പക്ഷേ ഉപ്പാന്റെ ക്രിമിനൽ സ്വഭാവം കയ്യിലുള്ള അവൾ സഫുനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു. അവളല്ല അവൾക്ക് വേണ്ടി അവളെ ഇക്ക നൗഫൽ . ഞാൻ കാണാൻ പോയിരുന്നു അവനെ. നിവർത്തിയില്ലാതെ സഫു അവന്റെ പെങ്ങളാണെന്നുള്ള സത്യം പറയേണ്ടി വന്നു. അവൾക്കെതിരെ ഇനിയൊരു മർഡർ അറ്റംപ്റ്റ് ഇണ്ടാവാതിരിക്കാനും സ്വന്തം സഹോദരിയെ കൊല്ലാൻ നോക്കിയ പാപം അവന് ഉണ്ടാവാതിരിക്കാന പറഞ്ഞത്. പക്ഷേ അവർ അത് ഒരായുധം ആക്കി വരുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. അവർക്ക് അവരെ അനിയത്തിയുടെ ആഗ്രഹം ആയിരുന്നു വലുത് അതിന് അവർ കണ്ടെത്തിയ വഴി എന്താന്ന് അറിയോ സഫുന്റെ ഉപ്പനെയും ഉമ്മനെയും വിളിച്ചു സഫു അയാളെ മോളാണ് അയാൾക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞു. കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ ലീഗൽ ആയി അവളുടെ അവകാശം നേടിയെടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി. അങ്ങനെ ചെയ്യാതിരിക്കാൻ അവർ തന്നെ എക്സ്ക്യൂസ് കൊടുത്തു ഫൈസിയെ ഡിവോഴ്സ് ചെയ്‌താൽ മതിയെന്ന് അങ്ങനെ ആണെങ്കിൽ ഒരിക്കലും അവളുടെ അവകാശം പറഞ്ഞു വരില്ലെന്ന്. അനാഥയാണെന്ന് പോലും അറിയിക്കാൻ ഇഷ്ടപെടാത്ത അവർ അവളെ വിട്ടുകൊടുക്കാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ. അവർ ഫൈസിയെ ഡിവോഴ്സ് ചെയ്യന്നു സമ്മതിച്ചു. അല്ല അവർ സമ്മതിപ്പിച്ചു. ഞങ്ങൾക്ക് പറ്റില്ല അവളെ ആർക്കും കൊടുക്കാൻ. ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് എല്ലാവരും അവളെ. പറയുമ്പോൾ സമീറിന്റെ വാക്കുകൾ ഇടറിയിരുന്നു.
ഒന്നും മറുപടി പറയാൻ കഴിയാതെ അൻസിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
********
ഷെറിൻ എക്സ്പോർട്സ് സാലി പുച്ഛത്തോടെ നോക്കികൊണ്ടു അകത്തേക്ക് കയറി. അവനെ യൂണിഫോമിൽ കണ്ടതും സ്റ്റാഫ് എഴുന്നേറ്റു നിന്നു. നൗഫൽ എവിടെയാ ഉള്ളത്. അവർ കാബിൻ ചൂണ്ടികാണിച്ചു.
നൗഫൽ ചെയറിൽ ഇരുന്നിട്ട് എന്തോ ഫയൽ നോക്കുകയാരുന്നു. സാലി കയറി ചെന്നതും നൗഫലിന്റെ മുഖത്തിട്ട് ഒന്ന് കൊടുത്തു. നൗഫൽ ഇരുന്നിടത് നിന്നും എണീക്കാൻ നോക്കിയതും അവന്റെ നെഞ്ചിൽ നോക്കി ഒരു ചവിട്ട് കൊടുത്തു. അവൻ ചെയർ അടക്കം അടിമറിഞ്ഞു വീണു. സാലി നൗഫലിനെ പിടിച്ചു എണീപ്പിച്ചു. കഴുത്തിനു കുത്തിപ്പിടിച്ചു മുഖത്ത് ഒന്നുടെ കൊടുത്തു.
ഇതൊക്കെ എന്തിനാന്നു അറിയോ മോന്. രണ്ടു മൂന്ന് ദിവസം ലീവ് ആയിരുന്നു ഞാൻ. യൂണിഫോം ഇടതോണ്ട് വല്ലാത്ത പരവേശം. യൂണിഫോം ഇടാൻ പറ്റാത്തത് കാരണക്കാരൻ ആരാ നീ.അതിന്റെ കണക്കാ ഇപ്പൊ തീർത്തത് . വകുപ്പ് ഒക്കെ മനസ്സിലായിക്കാനുമല്ലോ അല്ലെ.
ഞാൻ ആരാന്നു നിനക്ക് ശരിക്കും അറിയില്ല.
നൗഫൽ ദേഷ്യത്തോടെ സാലിയെ നോക്കി മുരണ്ടു.
ഞാൻ ആരാണെന്നു നിനക്കും അറിയില്ല മുത്തേ. അറിയാണോന്ന് നിർബന്ധം ആണെങ്കിൽ ഒന്ന് പുറത്തേക്കു വാ. എന്താന്ന് അറിയില്ല യൂണിഫോം ചുളിയ്‌ക്കുന്നത് എനിക്ക് തീരെ ഇഷ്ടം അല്ല. ചുളിയേണ്ടി വന്ന അവൻ പിന്നെ അങ്ങ് പരലോകത് എത്തിയിട്ട് ഉണ്ടാവും അതാ ശീലം. ഞാൻ യൂണിഫോം ഒക്കെ മാറ്റി വരാം. സമയം മാത്രം പറഞ്ഞ മതി. പിന്നെ ഞാൻ പറയാൻ വന്നത് വേറൊന്നാ. സഫു... ഇനി അവളെ തൊട്ട് കളിച്ച പിന്നെ ചോദ്യം പറച്ചിലും ഒന്നും ഉണ്ടാവില്ല നേരിട്ട് കാലപുരിക്ക് ടിക്കറ്റ് എടുക്കുന്നത് പോലയാണ്. സംഭവം മനസ്സിലായല്ലോ. ഇപ്പൊഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഭീഷണിയോടെ അവന്റെ നേരെ കൈ ചൂണ്ടി അവൻ പറഞ്ഞു. അപ്പൊ പോട്ടെ. കുറച്ചു നടന്നു പിന്നെ ആദ്യവും തിരിച്ചു വന്നു അവന്റെ മുഖത്ത് ഒന്ന് കൂടി കൊടുത്തു ഇത് നിനക്കല്ല നിന്റെ തന്തക്കാണ്. വയസ്സിനു മൂത്തത് ആയി പോയി അല്ലെങ്കിൽ നേരിട്ട് കൊടുത്തേനെ. സമയം കാലം നോക്കി നീ തന്നെ അങ്ങേർക്ക് കൊടുത്തേക്ക്.പിന്നെ ഇതിന്റെ പേരിൽ സഫുന്റെയോ അവരെ വീട്ടുകാരെയോ മെക്കിട്ട് കേറാൻ വന്ന ഒരു വരവ് കൂടി ഞാനിങ്ങ് വരും പിന്നെ നിങ്ങൾക്ക് ആർക്കും ഷെറി എന്ന അസുരവിത്തിന്റെ പൊടി പോലും കിട്ടില്ല ഓർത്തോ എല്ലാരും അത്. അപ്പൊ എങ്ങനെയാ ഞാൻ പോട്ടെ അവൻ ഇറങ്ങിപ്പോയി.
സാലീ..... ഇത് കൊണ്ടൊന്നും ഞാൻ പേടിച്ചു പിന്മാറുമെന്ന് കരുതണ്ട. ഷെറി അവൾ ആഗ്രഹിച്ചത് എന്തും നേടി കൊടുത്തിട്ടേ ഉള്ളൂ. ഇതും കൊടുത്തിരിക്കും. കൈകൾ കൂട്ടിയിടിച്ചു നൗഫൽ പറഞ്ഞു.
********
ഫൈസി വീട്ടിലേക്ക് പോയതും റൂമിൽ കയറി വാതിലടച്ചു. ആരും വിളിച്ചിട്ട് തുറന്നതും ഇല്ല മിണ്ടിയതും ഇല്ല. ഫൈസിയുടെ ഉപ്പ അജുവിനെ വിളിച്ചു കാര്യം പറഞ്ഞു. അജു വന്നു കുറെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. അവസാനം വാതിൽ ചവിട്ടി പൊളിക്കുമെന്ന് ഭീഷണി പെടുത്തിയപ്പോ വാതിൽ തുറന്നു. അവനെ നോക്കാതെ ബെഡിൽ പോയി കിടന്നു. കുറെ ചോദിച്ചപ്പോൾ അവൻ കാര്യം എല്ലാം പറഞ്ഞു. എല്ലാം ശരിയാവുമെടാ അവൻ ഫൈസിയെ ആശ്വസിപ്പിച്ചു. പിറ്റേന്ന് അവിടെ തന്നെ ഇരുന്നാൽ ആലോചിച്ചു ഭ്രാന്ത് പിടിക്കുമെന്ന് പറഞ്ഞു പിടിച്ച പിടിയിൽ അജു ഫൈസിയെ കൂട്ടി ഓഫീസിൽ പോയി. ആരോടൊക്കെയോ ഉള്ള വാശി പോലെ ഓഫീസ് കാര്യങ്ങളിൽ മാത്രം ശ്രദ്ധിചെങ്കിലും ഇടക്കിടക്ക് സഫുവിന്റെ ഓർമ്മകൾവന്നു അവന്റെ കണ്ണ് നനയിച്ചു.
*******
സഫു ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരോടും കളിച്ചും ചിരിച്ചും പെരുമാറി. സങ്കടങ്ങൾ മറച്ചു വെക്കാൻ അവൾ അണിഞ്ഞ മുഖം മൂടിയാണ് ഈ കളിയും ചിരിയും എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ബാക്കിയുള്ളവരും പെരുമാറി. എല്ലാവരെ മുന്നിലും സന്തോഷം അഭിനയിച്ചു കാണിച്ചു വെങ്കിലും ഫൈസിയുടെ ഓർമ്മകൾ ഓരോ നിമിഷവും അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു.
********
ഷെറി അത്യാവശ്യം ആയി ഒന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചു വിളിച്ചത് കൊണ്ട് അവൻവരാന്ന് സമ്മതിച്ചു. ഒരു ഹോട്ടൽ റെസ്റ്റോറന്റ് ആയിരുന്നു അവൾ വരാൻ പറഞ്ഞത്. അവൻ പോയി. അവൾ ഒരു ടേബിളിൽ കാത്തിരിക്കുന്നത് കണ്ടു.
എന്താ ഇത്ര അത്യാവശ്യം ആയി കാണാൻ വരാൻ പറഞ്ഞത്.
എന്നെ അന്ന് റൗഡികളുടെ കയ്യിൽ നിന്നും രക്ഷിച്ചതല്ലേ. എന്നിട്ട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല. അതിനൊരു ചെറിയ പ്രായശ്ചിത്തം. ചെറിയൊരു ട്രീറ്റ്.
അതിന്റെയൊന്നും ആവിശ്യം ഉണ്ടായിരുന്നില്ല. അത്യാവശ്യം എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയ വന്നത്. അവൻ പോകാൻ നോക്കി.
പ്ലീസ് ഫൈസി വന്നില്ലേ. ഒരു ഗ്ലാസ് ജൂസ് എങ്കിലും. അവളുടെ നിർബന്ധം സഹിക്കാൻ ആവാതെ അവൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു. ജൂസ് കുടിച്ചു എഴുന്നേൽക്കാൻ നേരം അവന് കണ്ണ് മൂടുന്നത് പോലെ തോന്നി.
എന്താ ഫൈസി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവൻ വീഴാൻ നോക്കിയതും ഷെറി പിടിച്ചു.
ഏയ് എനിക്കൊന്നും ഇല്ലെന്ന് പറഞ്ഞു അവളെ കൈ തട്ടി മാറ്റി പോകാൻ നോക്കിയതും അവൻ വീണ്ടും വീഴാൻ നോക്കി. ഷെറി അവനെ പിടിച്ചു കസേരയിൽ ഇരുത്തി.
ഫൈസി കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ഏതോ റൂമിലാണ് ഞാനുള്ളതെന്ന് അവന് മനസ്സിലായി.റെസ്റ്റോറന്റ് ഇരുന്ന ഞാൻ എങ്ങനെ ഇവിടെ എത്തിയെ. തലയൊക്കെ എന്തോ കനം പോലെ. അവൻ എഴുന്നേക്കാൻ
നോക്കി. അപ്പോഴാ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത് ഷെറി തന്റെ അടുത്ത് കയ്യിൽ തലവെച്ചു കിടക്കുന്നു. അവൻ അവളെ തള്ളി മാറ്റി ഞെട്ടി എണീറ്റു. ഒന്നും മനസ്സിലാകാതെ പകപ്പോടെ അവളെ നോക്കി. ഞാനും ഇവളും ഒരു റൂമിൽ എങ്ങനെ.... എപ്പോ.... ഞാൻ എങ്ങനെ ഇവിടെ എത്തി. അവൻ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു.
അപ്പോഴാ പുറത്ത് നിന്നും ആരോ വാതിലിൽ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടത്.
അവൻ മുഖം തുടച്ചു വിറക്കുന്ന കൈകളോടെ വാതിൽ തുറന്നു. പുറത്ത് നിക്കുന്നവരെ കണ്ടതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി.
............ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 80
അവളുടെ സ്ഥാനം തെറ്റിയ ഡ്രെസ്സും എന്റെ ഷർട്ടിൽ ഉള്ള അവളുടെ ലിപ്സ്റ്റിക് കണ്ടു എന്താ സംഭവിച്ചതെന്നറിയാതെ ഉള്ളം കിടുങ്ങി നിൽക്കുവാരുന്നു. അതിന്റെ ഇടയില വാതിൽ മുട്ടുന്നത് കേട്ടത്. തുറന്നതും പുറത്തു രണ്ടു മൂന്നു പോലിസ്കാർ.പിന്നെ കുറച്ചു വേറെയും ആൾക്കാർ. അവളെയും തന്നെയും ചുഴിഞ്ഞു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിൽ ഒരുപാട് ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു.
പട്ടാപ്പകൽ തന്നെ വേണോഡോ ഇത്. കണ്ടാൽ തറവാട്ടിൽ പിറന്ന പിള്ളേരെ പോലെ ഉണ്ടല്ലോ.
ഒരു പോലിസ്കാരന്റെ ശബ്ദം ചാട്ടുളി പോലെ അവന്റെ ചെവിയിൽ തറച്ചു.
ഇതിനോക്കെ എന്തിനാ സാറേ നേരം കാലവും തറവാടിത്തവും ഒക്കെ. വേറൊരാൾ അതിനെ സപ്പോർട് ചെയ്തു പറഞ്ഞപ്പോൾ ബാക്കിയുള്ളവർ പരിഹാസ ചിരിയോടെ അതേറ്റെടുത്തു പിടിച്ചു.
അവന് എന്താ ചെയ്യേണ്ടേ പറയേണ്ടേ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു.
അപ്പൊ എങ്ങനെയാ സാറും മേഡവും വരുന്നോ അതോ ഞങ്ങൾ കൂട്ടിട്ട് പോണോ.
സ്റ്റോപ്പ് യുവർ നോൺസെൻസ് .ഇവിടെ എന്ത് സംഭവിച്ചുന്ന് കരുതിയാ ഈ ഷോ. ഫൈസി ധൈര്യം സംഭരിച്ചു ചോദിച്ചു.
അയ്യോ സാറിന് അറിയില്ലേ എന്നാ പറഞ്ഞു തരാട്ടോ. ഇവിടെ അനാശ്വാസ്യം നടക്കുന്നുന്ന് പറഞ്ഞു സ്റ്റേഷനിൽ ഒരു കാൾ വന്നു. നിങ്ങളുടെ അനുഗ്രഹം വാങ്ങിക്കാമെന്ന് കരുതി ഞങ്ങളിംഗ് പോണു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്ന് കരുതി കുറ്റിയും പറിച്ചു അപ്പൊ ഇറങ്ങികോളും. ഇതെന്റെ ഒരു ഫ്രണ്ട് ആണ്. ഇവിടെ ഒരാവശ്യം ഉള്ളതോണ്ട് റൂം എടുത്തു. അല്ലാതെ ഇവിടെ വേറൊന്നും നടന്നിട്ടില്ല.
ഒരാളെ മുന്നിലേക്ക് നീക്കി നിർത്തി ഒരു പോലീസുകാരൻ പറഞ്ഞു. ദേ ഈ മാനേജർ അദ്ദേഹം പറഞ്ഞു നിങ്ങൾ രണ്ടു മൂന്ന് മണിക്കൂർ നേരത്തേക്ക റൂം എടുത്തതെന്ന്.ഡിസ്റ്റർബ് ആകാതിരിക്കാൻ ആരെയും ഇങ്ങോട്ട് വിടരുതെന്നും പറഞ്ഞുന്ന്.ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ. ബാക്കി പറയാനുള്ളത് എന്താന്ന് വെച്ച അങ്ങ് സ്റ്റേഷനിൽ വന്നു പറഞ്ഞാൽ മതി. ഞങ്ങളെ കൈക്ക് പണിയുണ്ടാക്കാതെ രണ്ടാളും വന്നു വണ്ടിയിൽ കേറാൻ നോക്ക്.
ഫൈസി ഷെറിയെ നോക്കി. പേടിച്ചു വിറച്ചപോലെ അവനെയും നോക്കി നിൽക്കുന്നത് കണ്ടു. അവൻ ഫോണെടുത്തു ആരെയോ വിളിക്കാൻ നോക്കിയതും പോലിസ്കാരൻ വന്നു ഫോൺ വാങ്ങി. അതൊക്കെ അങ്ങ് സ്റ്റേഷനിൽ ചെന്നു ചെയ്യാം സാറെ. ഇങ്ങ് വന്നാട്ടെ അവന്റെ കയ്യിൽ പിടിച്ചു.
എന്റെ പൊന്ന് ചേട്ടന്മാരെ ഒരു വഴി തന്നെ. പെട്ടന്ന് പിറകിൽ നിന്നും ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി.
സഫു കയ്യിൽ ഒരു ഗ്ലാസ് ജ്യൂസ് ആയി നിൽക്കുന്നു. അവൻ അപ്പോഴാ ശരിക്കും ഞെട്ടിയത്. ഇവൾ ഇവിടെ.... അറിയാതൊരു ഭയം അവനിൽ ഇരച്ചു കയറി.ശരിക്കും ഞാനൊരു ട്രാപ്പിൽ പെട്ടിരിക്കുകയാണെന്ന് അവന് മനസ്സിലായി.തന്റെ ഇമേജ് അതൊക്കെ പോട്ടെന്നു വെക്കാം. സഫു അവൾ എന്നെ വിശ്വസിച്ചില്ലെങ്കിൽ....... അറിയാതെ അവന്റെ കൈ ഷർട്ടിൽ ഉള്ള ലിപ്സ്റ്റിക് തൊട്ടു. അവൻ ഞെട്ടലോടെ അവളെ നോക്കി.
ഹ ഒന്ന് മാറ് സാറന്മാരെ നിങ്ങൾ എന്താ വഴി തടയൽ സമരം ചെയ്യണോ.
ഇതേതാ മൊതല് എന്ന വണ്ണം എല്ലാവരും അവളെ നോക്കുന്നത് കണ്ടു. അവൾ ആരെയും മൈൻഡ് ചെയ്യാതെ ഫൈസിയുടെ അടുത്തേക്ക് പോയി.
ഇക്ക ഇതാ ജൂസ്. ഫ്രഷ് ജ്യൂസ. വേഗം കുടിച്ചോ. തണുപ്പ് പോയ ടേസ്റ്റ് ഉണ്ടാവില്ല. അവൾ അത് അവന്റെ കയ്യിൽ വെച്ച് കൊടുത്തു. അവൻ കിളി പോയ പോലെ അവളെ തന്നെ നോക്കി നിന്നു.
പിന്നെ അവൾ തിരിഞ്ഞു നോക്കി. അവൾ മാനേജറേ നോക്കി. ടോ നീയല്ലേ ഈ ഹോട്ടലിലെ മാനേജർ. അയാൾ തലയാട്ടി.
താൻ ഏത് കോപ്പിലെ മാനേജർ ആടോ. കാശ് എണ്ണിവാങ്ങിക്കുമ്പോ മാത്രം പോര ആത്മാർത്ഥ. കഴുത്തറപ്പൻ ബില്ല് കൊടുത്തയാക്കുന്നുണ്ടല്ലോ എല്ലാത്തിനും. അതിന്റെതായ എന്തെങ്കിലും ക്വാളിഫിക്കേഷൻ ഇവിടെ റൂം എടുക്കുന്നവർക്ക് കിട്ടുന്നുണ്ടോ. അന്വേഷിക്കാറുണ്ടോ നീയൊക്കെ. ഒരു ഉത്തരവാദിത്വ ബോധം ഇല്ലാത്ത മാനേജർ. ഹോട്ടൽ മുതലാളിയെ ഞാനൊന്ന് കാണട്ടെ. നിന്നെ പറ്റി കംപ്ലൈന്റ് കൊടുക്കുന്നുണ്ട് ഞാൻ. അവൾ നല്ലോണം ചൂടായി തന്നെ അയാളോട് പറഞ്ഞു.
അയാൾ വേഗം അവളെ അടുത്തേക്ക് വന്നു.
സോറി മാഡം എന്താ പ്രശ്നം.
എന്റെ റൂമിലെ ഫോൺ വർക്ക് ചെയ്യുന്നില്ല. അത് പോട്ടെ സാരമില്ലന്ന് വെക്കാം. ഞാൻ ഒരു ജ്യൂസിന് ഓഡർ ചെയ്തിട്ട് എത്ര ടൈം ആയെടോ. ഇത് വരെ കൊണ്ട് വന്നു തന്നോ. അവസാനം ഞാൻ തന്നെ പോയി വാങ്ങേണ്ടി വന്നു. നോക്കിക്കോ എല്ലാത്തിന്റെയും പേരിൽ ഞാൻ കംപ്ലൈന്റ് കൊടുക്കും.
അത്.... മാഡം.... അയാൾ നിന്ന് പരുങ്ങി.
ദേ കൊച്ചേ ഇവിടെന്താ പ്രശ്നം. നീയേതാ ഇവിടെന്താ നിനക്ക് കാര്യം. ഒരു പോലിസ്കാരൻ അവളോട് ചോദിച്ചു.
ഞാനും എന്റെ ഭർത്താവും എന്റെ ഒരു ഫ്രണ്ട് കൂടി ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടന്ന് എന്റെ ഭർത്താവിനു എന്തോ ക്ഷീണം തോന്നി. ഞാനിവിടെ റൂം എടുത്തു. എന്നിട്ട് ഒരു ജ്യൂസിന് ഇവന്മാരോട് ഓഡർ കൊടുത്തിട്ട് അരമണിക്കൂർ ആയി.ഇത് വരെ കൊണ്ട് വന്നിട്ടില്ല. ഇവന്മാരെയൊക്കെയുണ്ടല്ലോ അവൾ ആ മാനേജറേ നോക്കി കൈ ചൂണ്ടി. പിന്നെ എന്തോ ഓർത്ത പോലെ തലക്ക് കയ്യും കൊടുത്തു പോലിസ്കാരെ നോക്കി. എന്നിട്ട് ഫൈസിയോട് ചോദിച്ചു. അല്ല ഇക്ക ഇവരൊക്കെ എന്തിനാ വന്നത് എന്താ സംഭവം.
അവൻ ഒന്നും മിണ്ടാൻ ആവാതെ അവളെതന്നെ നോക്കി നിന്നു.
അതൊക്കെ ഞങ്ങൾ പറഞ്ഞു തരാം. ആദ്യം
നീയേതാണ് പറ. നിനക്ക് ഇവിടെ എന്താ കാര്യം.
എന്റെ റൂമിൽ വന്നു എനിക്ക് എന്താ പ്രോബ്ലംന്നോ. ആദ്യം നിങ്ങൾ എന്തിനാ വന്നതെന്ന് പറ.
നിന്റെ റൂമൊ. ഇടങ്ങേറ് ആക്കാതെ ഒന്ന് പോയെ.
ഇതാപ്പോ നല്ല കാര്യം ആയത് ഞാനാണോ ഇടങ്ങേറ് ആക്കുന്നത്. വെറുതെ റൂമിൽ കയറി വന്നു പ്രോബ്ലം ഉണ്ടാക്കാൻ നോക്കുന്നത് നിങ്ങളല്ലേ.
ഈ റൂമിൽ ഇമ്മോറൽ ട്രാഫിക് നടക്കുന്നുന്ന് ഇൻഫർമേഷൻ കിട്ടി.ഇവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ്.
അവൾ പൊട്ടിച്ചിരിച്ചു. ഭാര്യയും ഭർത്താവും ഒന്നിച്ചു റൂമെടുത്തു കഴിഞ്ഞാൽ അതെപ്പോ മുതല സാറെ ഇമ്മോറൽ ട്രാഫിക് ആയത്.
ഭാര്യയും ഭർത്താവോ. ഇവർ ഫ്രണ്ട്സ് മാത്രം ആണെന്ന് സമ്മതിച്ചതാണല്ലോ.
അവർ ഫ്രണ്ട്സ് ആണ്. ഞാൻ ഞങ്ങളുടെ കാര്യം ആണ് പറഞ്ഞത്. അവൾ ഫൈസിയെ ചൂണ്ടി കാണിച്ചു പറഞ്ഞു.
എല്ലാവരും ആകെ കൺഫ്യൂസ്ഡ് ആയ പോലെ പരസ്പരം നോക്കി.
ഞാൻ നേരത്തെ പറഞ്ഞ എന്റെ കഥയിലെ ബാർതാവാദ്ദേഹം ആണിത്. മറ്റേത് എന്റെ ഫ്രണ്ട്. ബാക്കി ഞാൻ പറഞ്ഞില്ലാരുന്നോ . ഞാൻ ഒന്ന് ഒരഞ്ചു മിനിറ്റ് ഇവിടെനിന്ന് മാറി നിൽക്കുമ്പോഴേക്കും ഇവിടെ ഇങ്ങനെ ഒക്കെ നടന്നോ അവൾ കണ്ണും മിഴിച്ചു അവരെയൊക്കെ നോക്കി.
. നീ പറയുന്നതൊക്കെ സത്യം ആണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും.പറയാനുള്ളത് അങ്ങ് സ്റ്റേഷനിൽ വെച്ചു പറഞ്ഞാൽ മതി
സ്റ്റേഷനിൽ പോകുന്ന കാര്യം വിട് സാറെ. അറസ്റ്റ്.. പോലിസ് സ്റ്റേഷൻ.. ഇതൊന്നും പറഞ്ഞു പേടിപ്പിക്കല്ലേ എന്റെ ബ്രദർ ഒരു പോലിസ് ആണ്. എസ് ഐ സലിം അൻവർ.
അത് പറഞ്ഞപ്പോൾ അവരെ മുഖത്ത് ബഹുമാനം വന്നത് അവൾ കണ്ടു.
മാഡം ഞങ്ങൾക്ക് ഒരു കംപ്ലൈന്റ് കിട്ടി. അങ്ങനെ വന്നതാണ്. വന്നപ്പോൾ ഇവിടെ രണ്ടു പേര് മാത്രമേ ഉള്ളു.
അത് ശരിയായിരിക്കും. നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ തെളിവ് തരാം. നിങ്ങൾക്ക് റൂം ചെക്ക് ചെയ്യാം എന്റെ ബാഗ് മൊബൈൽ ഫോൺ എല്ലാം റൂമിൽ ഉണ്ട്. പിന്നെ ദാ ഈ ഹോട്ടൽ റെസ്റ്റോറന്റ് ഫോൺ കാൾസ് നോക്ക് ഞാൻ എന്റെ ഫോണിൽ നിന്ന് ജ്യൂസിന് വിളിച്ചു പറഞ്ഞത് കാണാം. അപ്പോഴാണ് ഒരുറൂം ബോയ് ഒരു ഗ്ലാസ് ജ്യൂസ് എടുത്തു അങ്ങോട്ട് വന്നത്.
ദാ വരുന്നു ഓഡർ കൊടുത്ത ജൂസ്. അവനോട് ചോദിച്ചു നോക്ക് ബാക്കി.
സോറി മാഡം റോങ്ങ് ഇൻഫർമേഷൻ ആയിരുന്നു. ബുദ്ധി മുട്ടിച്ചതിന് റിയലി സോറി.
അവർ എല്ലാരും പോയി.
അവൾ റൂമിൽ കയറി വാതിൽ അടച്ചു.
സഫു.... നീ എന്താ ഇവിടെ
ഞാൻ വന്നതാണോ ഇപ്പൊ കുഴപ്പം.
ഫൈസി തലകുനിച്ചു നിന്നു.
വീട്ടിൽ ഫുഡ് കഴിച്ചോണ്ട് ഇരുന്ന എന്നെ ഡ്രസ്സ് പോലും മാറ്റാൻ വിടാതെ സാലി നിന്ന നിൽപ്പിൽ ഇവിടെ കൊണ്ട് എത്തിച്ചു. കയ്യിൽ ഈ സ്ക്രിപ്റ്റ് തന്നു. അതിൽ ഉള്ള പോലെ ഞാൻ അഭിനയിച്ചു. എന്റെ റോൾ അത്രയേ ഉള്ളു. അവൻ പുറത്ത് ഉണ്ട്. അവന എന്റെ ഫോൺ ബാഗ് ജനലു വഴി അകത്തിട്ടത്.
സഫു ഞാൻ...... എനിക്കൊന്നും അറിയില്ല.ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഇവിടെ എങ്ങനെ എത്തി എപ്പോ എത്തി ഒന്നും ഓർമയില്ല. അവൻ നെറ്റി അമർത്തി തിരുമ്മി. വല്ലാത്ത വേദന തോന്നി അവന്ന്.
അവൾക്ക് അവനെ കണ്ടതും സങ്കടം ആയിരുന്നു വന്നത്. അറിയാതെ എത്തിയതല്ല ഫൈസി അറിഞ്ഞു കൊണ്ട് നിന്നെ ട്രാപ്പിൽ പെടുത്തിയതാ.
ആർ എന്തിന്
അവൾ ഷെറിയുടെ അടുത്ത് ചെന്നു അവളെ കവിളത്തു നോക്കി ഒറ്റയടി.
ഒരു പെണ്ണ് ഇത്രയും തരം താണ രീതിയിൽ അധപധിക്കുന്നഇപ്പൊ ഞാൻ കണ്ടു.
ഫൈസി ഞെട്ടലോടെ രണ്ടു പേരെയും നോക്കി.
സ്നേഹം എന്ന് പറയുന്നത് മനസ്സിൽനിന്നും വരേണ്ടതാണ് ഷെറി അല്ലാതെ ബലമായി പിടിച്ചു വാങ്ങേണ്ടതല്ല. നീയെന്താ കരുതിയെ അവനെ ട്രാപ്പിൽ പെടുത്തി നാട്ടുകാരെ അറിയിച്ചു നിനക്ക് സ്വന്തം ആക്കാമെന്നോ. അവന്റെ ശരീരം നിനക്ക് കിട്ടുമായിരിക്കും പക്ഷേ മനസ്സ് അതൊരിക്കലും കിട്ടില്ല. എന്ത് കൊണ്ടന്നു അറിയോ അവന്റെ മനസ്സിൽ നീയില്ല. ഒരിക്കലും ഉണ്ടാവാനും പോകുന്നില്ല. അതിന്റെ തെളിവാ ഇപ്പൊ നീ കണ്ടത്. നിന്റെ പ്ലാൻ ഒക്കെ പൊളിഞ്ഞില്ലേ. എപ്പോഴും നീയല്ലേ ജയിച്ചുകൊണ്ടിരുന്നത് ഇനി മുതൽ നോക്കിക്കോ നിന്റെ തോൽവികൾ മാത്രം ആയിരിക്കും.
ഷെറിയുടെ കണ്ണിൽപകയുടെ കനൽ എറിയുന്നത് സഫു കണ്ടു.
ആഗ്രഹിച്ചതെന്നും നേടിയെടുത്തിട്ടുണ്ട് ഞാൻ. ദാ ഇവനെയും നേടിയിരിക്കും. ഇവിടെയും ജയിച്ചത് ഞാൻ തന്നെയാ. ഒരു ദിവസം എങ്കിലും ഇവന്റെ കൂടെ ഇവന്റെ പെണ്ണായി കഴിയാൻ എനിക്ക് കഴിഞ്ഞു. ഒരു ദിവസം മനസ്സ് കൊണ്ടും ഇവനെ എന്റേത് മാത്രമാക്കിയിരിക്കും ഞാൻ. ഫൈസി എന്റേത് മാത്രം ആണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.
പടക്കം പൊട്ടുന്ന പോലെരു ഒച്ചകേട്ടു സഫുഞെട്ടിത്തരിച്ചു നിന്നു പോയി.
ദേഷ്യം കൊണ്ട് വിറക്കുന്ന ഫൈസിയെയും കവിളിൽ കൈ വെച്ചു നിറഞ്ഞമിഴികളോടെ നിൽക്കുന്ന ഷെറിയെയും കണ്ടു. ഫൈസി അവൾക്കിട്ട് ഒന്ന് പൊട്ടിച്ചതാണെന്ന് മനസ്സിലായി.
നീറിപ്പുകയുന്ന മനസ്സിലേക്ക് ഒരു കുളിരായി അനുഭവപ്പെട്ടു ആ കാഴ്ച.
കൂടെ നിന്ന് ചതിക്കുന്നോ . ഒരു പെങ്ങളെ സ്ഥാനത്തെ നിന്നെ കണ്ടിട്ട് ഉള്ളു. അങ്ങനെയെ കാണാനും പറ്റുള്ളൂ. ഒന്നോർത്തോ നീ ഈ ജന്മം മാത്രമല്ല എത്ര ജന്മം ഉണ്ടായാലും ഇവൾ തന്നെആയിരിക്കും എന്റെ പെണ്ണ്. സഫുവിനെ ചേർത്തു പിടിച്ചു അവൻ പറഞ്ഞു. നീ ഇത്രയും വൃത്തികെട്ട ഒരുവളാണെന്ന് ഒരിക്കലും കരുതിയില്ല ഷെറി.
അവൾ വാതിൽ തുറന്നു ശക്തിയിൽ വലിച്ചടച്ചു പുറത്തു പോയി. അവളുടെ ദേഷ്യം മുഴുവൻ അതിൽ അടങ്ങിയിരുന്നു. റൂം മൊത്തം അതിന്റെ പ്രകമ്പനത്തിൽ കുലുങ്ങി. അതിനേക്കാൾ പ്രകമ്പനം ഫൈസിയുടെ മനസിൽ നടക്കുന്നുണ്ടായിരുന്നു .
ഞാനും അവളും ഒരു റൂമിൽ ഒന്നിച്ചു ഓർക്കും തോറും അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവൻ നിലത്തേക്ക് ഊർന്നിരുന്നു പോയി മുടിയിൽ പിടിച്ചു വലിച്ചു അലറി വിളിച്ചു.
സഫു അതിനേക്കാളും തകർന്നു നിൽക്കുകയാരുന്നു. ഷെറി പറഞ്ഞതൊക്കെ കൂരമ്പ് പോലെ നെഞ്ചിൽ തറച്ചു കയറിയ പോലെയാ ഉള്ളത്. അവൾ ഫൈസിയുടെ അടുത്തേക്ക് ചെന്നു അവന്റെ തലയിൽ കൈ വെച്ചതും അവൻ ഇരുന്ന ഇരുപ്പിൽ തന്നെ അവളെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു. അവളെ വയറിൽ മുഖം ചേർത്തു മുറുക്കി പിടിച്ചു അവൻ നിന്നു. അവൾക്ക് പിടി വിടുവിക്കാൻ തോന്നിയില്ല. അവന്റെ തലയിലൂടെ തലോടി കൊണ്ടിരുന്നു.
മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാ ചെയ്തതെന്ന് അറിയാം. നിന്നാണെ സത്യം ആയിട്ടും അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ.നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെ സ്വപ്നത്തിൽ പോലും ഞാൻ....... അവൻ ഓരോന്ന് പറഞ്ഞു പുലംബികൊണ്ടിരുന്നു.അവന്റെ ഓരോ വാക്കിലും കുറ്റബോധം നിഴലിച്ചിരുന്നു.
നീ അറിയാത്ത വേറെയും ഒരുപാട് സത്യങ്ങൾ ഉണ്ട് ഫൈസി. എന്നെ കൊല്ലാൻ നോക്കിയ ഒരാളെ തേടി നടക്കുന്നില്ലേ നീ. അത് ഇവളാണ്. ഇവൾ ഏർപ്പാടാക്കിയ വാടക ഗുണ്ടയാണ് ജാബിർ.
അവളിൽ നിന്നും പിടി വിട്ടു അവൻ ഞെട്ടലോടെ അവളെ മുഖത്തേക്ക് നോക്കി. അവൻ എണീറ്റു നിന്നു.
നിനക്ക് എങ്ങനെ അറിയാം ഇതൊക്കെ.
അവൾ ഇത് വരെ സംഭവിച്ച എല്ലാം അവന് പറഞ്ഞു കൊടുത്തു.
********
ഷെറി കാറിലേക്ക് കയറാൻ ഡോർ തുറന്നു അകത്തു കയറാൻ നോക്കിയതും ആരോ ഡോർ വലിച്ചടച്ചു. അവൾ തിരിഞ്ഞു നോക്കി സാലി.
വെടക്കാക്കി തനിക്കാക്കുക എന്ന ചൊല്ല് കേട്ടിട്ടുണ്ട്. ദാ ഇപ്പൊ കണ്ടു. ബട്ട് ചീറ്റിപ്പോയി അല്ലെ ഷെറി.
യൂ ബ്ലഡി...... അവൾ ദേഷ്യത്തോടെ അവന്റെ നേർക്ക് പാഞ്ഞു ചെന്നു അവന്റെ കോളറയിൽ പിടിച്ചു. നിന്നെ ഞാൻ കൊല്ലും. നീ കാരണം ആണ് എന്റെ പ്ലാൻ എല്ലാം തകർന്നത്. അവൻ അവളെ കൈ ബലമായി പിടിച്ചു മാറ്റി പിറകിലേക്ക് തള്ളി.
നീ ചെയ്ത ചെറ്റത്തരത്തിന് അടിച്ചു കരണം പുകക്കുകയാ വേണ്ടത്. ഫൈസിയും സഫുവും തന്ന സമ്മാനം കവിളിൽ കരിനീലിച്ചു കിടപ്പുണ്ട്. അത് കൊണ്ട് ഞാനും കൂടി കൈ വെക്കുന്നില്ല.
നോക്കിക്കോ വെറുതെ വിടില്ല രണ്ടാളെയും.
ഒന്ന് പോടീ... നീ ഒരു ചുക്കും ചെയ്യില്ല. സഫുവിന് എതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും നിനക്ക് പറ്റില്ല. വിടില്ല ഞാൻ. ഫൈസി സഫുന്റെ ആണ്. നിന്റെ മുന്നിൽ കൂടി തന്നെ അവർ സുഖമായി ഒന്നിച്ചു ജീവിക്കുകയും ചെയ്യും. ഞാൻ സഫുന് കൊടുത്ത വാക്കാ അത്.
ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. നടക്കാൻ സമ്മതിക്കില്ല.ആ ബാസ്റ്റഡിനെ കൊന്നിട്ടാണെങ്കിലും ഫൈസിയെ ഞാൻ സ്വന്തം ആക്കിയിരിക്കും.
ബാസ്റ്റഡ് ആ വിളി കേട്ടതും അവന്റെ ചെറുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി.
അവളല്ലെടി ബാസ്റ്റഡ് അവളെ ജനിപ്പിച്ച നിന്റെ തന്തയാടി ബാസ്റ്റഡ്. അങ്ങേരെ പോയി വിളിക്ക് അത്.
അവൾ ഞെട്ടി വിറച്ചു അവനെ നോക്കി.
എന്താ നോക്കുന്നെ പറഞ്ഞത് സത്യം തന്നെയാണ്. നിന്റെ തന്ത ബഷീറിന് ഷാഹിന എന്ന സ്ത്രീയിൽ ജനിച്ച മകളാണ് സഫു. നിന്റെയും അവളുടെയും ശരീരത്തിൽ ഓടുന്ന ബ്ലഡ് ആ ബസ്റ്റഡിന്റെ ആണ്.
അനാവശ്യം പറയരുത് സാലി. അവൾ ദേഷ്യത്തോടെ അവന്റെ നേരെ കൈ ചൂണ്ടി.
സത്യം ആണോന്ന് നിന്റെ പുന്നാര ഉപ്പാനോടും നൗഫലിനോടും പോയി ചോദിച്ചു നോക്ക്.
സാലി നീ കള്ളം പറയുന്നതല്ലേ. അത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ നേരിയ ഇടർച്ചയുണ്ടായിരുന്നു.
അല്ല ഷെറി പറഞ്ഞത് സത്യം ആണ്. ഇനിയെങ്കിലും നീയറിയണം ആ സത്യം. നീ കൊല്ലാൻ നടക്കുന്ന നിന്റെ ശത്രുവായി കാണുന്ന സഫു നിന്റെ സ്വന്തം സഹോദരിയാണ്. ഏറിവന്നാൽ കുറച്ചു മാസങ്ങളുടെ വിത്യാസത്തിൽ ജനിച്ച നിന്റെ സ്വന്തം അനിയത്തി.
ഷെറിക്ക് തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.
ഇല്ല.... നീ കള്ളം പറയുന്നതാ.... കള്ളം പറയുന്നതാ..... പറയുന്നത് മുഴുവൻ കള്ളം ആണ്. ഞാനൊരിക്കലും വിശ്വസിക്കില്ല ഇത്. എന്റെ ഉപ്പ ഒരിക്കലും ഒരു തെറ്റും ചെയ്യില്ല.
ഞാൻ പറയുന്നത് വിശ്വാസം ആയില്ലെങ്കിൽ നീ പോയി നിന്റെ ഉപ്പയോട് ചോദിച്ചു നോക്ക് ഞാൻ പറഞ്ഞത് സത്യം അല്ലെന്ന്.
ചോദിക്കും ഇപ്പൊ തന്നെ ചോദിക്കും എനിക്കറിയാം അവളൊരിക്കലും എന്റെ സഹോദരി അല്ലെന്ന്. നീ പറയുന്നത് മൊത്തം കളവാണെന്ന്. അവൾ കാറിൽ കയറി അവനെ നോക്കുക കൂടി ചെയ്യാതെ ഒറ്റ പോക്ക്.
ഇതീ ജന്മം നന്നാവാൻ പോകുന്നില്ല. അവൻ അവളെ നോക്കി പറഞ്ഞു.
സഫു വരുന്നത് അവൻ കണ്ടു.
വന്നതും അവന്റെ മുഖത്തേക്ക് പോലും നോക്കാതെ കാറിൽ കയറി ഇരുന്നു. ഫൈസിയോട് സത്യം മുഴുവൻ പറഞ്ഞെങ്കിലും ഇന്ന് നടന്ന സംഭവം അവന്റെ മനസ്സാകെ പിടിച്ചു കുലുക്കിയിരുന്നു. ഞാൻ അവിടെ നിന്ന് ഇറങ്ങിയിട്ടും എന്റെ മുഖത്തേക്ക് നോക്കാനാവാതെ തലകുനിച്ചു നിന്ന അവന്റെ രൂപം മനസ്സിൽ ഒരു വിങ്ങൽ ആയി കിടപ്പുണ്ട്.
അവൻ ഒന്നും ചോദിച്ചും ഇല്ല. അവൾ ഒന്നും പറഞ്ഞും ഇല്ല. വീട്ടിൽ എത്തിയതും അവൾ ബെഡിലേക്ക് വീണു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഫൈസിയും അത് പോലെ റൂമിൽ എത്തിയതും ഷവറും തുറന്നു അതിന്റെ കീഴിൽ നിന്നു. താഴേക്കു പതിക്കുന്ന വെള്ളത്തുള്ളികൾക്കൊപ്പം അവന്റെ കണ്ണുനീർ കൂടി ഉണ്ടായിരുന്നു.
******
വാതിൽ തട്ടി വിളിക്കുന്നത് കേട്ടാണ് സഫു എണീറ്റത്. അവൾ സമയം നോക്കി ഏഴുമണിയായി. ഇന്നലെ രാത്രി ഓരോന്ന് ആലോചിച്ചു ഉറക്കം വന്നില്ല. നേരം പുലരാറായിരുന്നു കിടക്കാൻ. അതാ എണീക്കാൻ ലേറ്റ് ആയത്.
അവൾ എണീറ്റു വാതിൽ തുറന്നു.
സാലി.
നീയെന്താടാ ഇത്ര രാവിലെ.
ടീ ഒരു ബാഡ്ന്യൂസ് ഉണ്ട്. ഷെറി......
ഷെറി അവളെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട. കേട്ടിടത്തോളം മതിയായി എനിക്ക്.
അവൻ അവളെ നേർക്ക് ഒരു ലെറ്റർ നീട്ടി.
ഇതെന്താ
അറിയില്ല. ഞാൻ വായിച്ചില്ല. ഷെറി വീട്ടിലെ വേലക്കാരിയുടെ കയ്യിൽ നിനക്ക് തരാൻ വേണ്ടി എന്റെ വീട്ടിലേക്ക് കൊടുത്തുഅയച്ചതാ.
അവളത് വാങ്ങിയില്ല.
അവൾ കൊടുത്തയച്ചതല്ലേ ഏതായാലും നല്ല കാര്യം ഒന്നും ഉണ്ടാവില്ല. എനിക്ക് വേണ്ട അവൾക് തന്നെ തിരിച്ചു കൊടുത്തേക്ക്. ആ നാശത്തിന്റെ പേര് പോലും എനിക്ക് കേൾക്കണ്ട.
ഷെറി ഇന്നലെ രാത്രി സൂയിസൈഡ് ശ്രമിച്ചു.ഇപ്പൊ i c u വിൽ ആണ്. ഷി ഈസ് ക്രിട്ടിക്കൽ സ്റ്റേജ്.
ആകെ മരവിപ്പ് ആയിരുന്നു അവൾക്ക് അത് കേട്ടു തോന്നിയത്. അവൾ വിറക്കുന്ന കൈകളോടെ ആ ലെറ്റർ തുറന്നു നോക്കി.
വായിച്ചു കഴിഞ്ഞതും പൊട്ടിക്കരച്ചിലോടെ അവനെ തള്ളിമാറ്റി ഒറ്റ ഓട്ടം ആയിരുന്നു ഉപ്പാന്റെ റൂമിലേക്ക്.
സാലി നിലത്ത് വീണ ലെറ്റർ എടുത്തു വായിച്ചു നോക്കി. അറിയാതെ അവന്റെ മനസ്സിലും ഒരു നോവ് പടർന്നു. കൂടാതെ ഒരുപാട് സംശയങ്ങളും.
അവൾ വാതിലിൽ ആഞ്ഞുമുട്ടി. ഉപ്പ വാതിൽ തുറന്നു പുറത്ത് വന്നതും അവൾ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.
ടീ എന്താ പറ്റിയെ അവളെ മാറോട് ചേർത്ത് പിടിച്ചു അവളെ ഉപ്പ ചോദിച്ചു.
എന്റെ ഉപ്പയും ഉമ്മയും ആരാ. അവരിപ്പോ എവിടെയാ ഉള്ളത്.
അപ്പോഴേക്കും എല്ലാവരും ഓടി വന്നു. എല്ലാവരെ മുഖത്തും ഒരു ഞെട്ടൽ പടർന്നിരുന്നു.
എന്റെ ഉപ്പാന്റെ പേര് ബഷീർ എന്നാണോ ഷാഹിനആണോ എന്റെ ഉമ്മ. ദയവുചെയ്തു ഇപ്പോഴെങ്കിലും സത്യം പറയോ ഉപ്പ.അവൾ കരഞ്ഞു കൊണ്ട് ഉപ്പാന്റകാൽക്കലേക്ക് വീണു.
അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ഉപ്പ.
ഇനിയും നിന്നിൽ നിന്നും സത്യം മറച്ചു വെക്കുന്നതിൽ അർത്ഥം ഇല്ല. മോള് എല്ലാ സത്യവും അറിയണം. നീ കേട്ടതെല്ലാം സത്യം ആണ്.
........ തുടരും
Continue in Next Post 👉
📤കട്ടക്കലിപ്പൻ📤