ഇങ്ങനെയും ഒരു പെണ്ണ് കാണൽ | Shamseena
ഇങ്ങനെയും ഒരു പെണ്ണ് കാണൽ
(full part)
Writer: SHAMSEENA FIROZ
꧁༺ vipinpkd ༻꧂
"ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്..പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്..
കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്..പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം..
എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ..
എങ്ങനെയാടോ തനിക്ക് ഒക്കെ സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയത്..?"
ക്രിസ്മസ് എക്സാം കഴിഞ്ഞു ആൻസർ ഷീറ്റ് ഞമ്മക്ക് നേരെ നീട്ടുമ്പോൾ ഞമ്മളെ കെമിസ്ട്രിയുടെ സാർ ആബിദ് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
"ഞാൻ ചോദിച്ചത് ഹിബ കേട്ടില്ലെന്നുണ്ടോ..
നോക്കി ദഹിപ്പിക്കാതെ വായ തുറന്നു സംസാരിക്കെടോ.. ഇല്ലേൽ കഴുത്തിനു ചുറ്റും നാവ് ഇളക്കുന്ന ആളാണല്ലോ..
ഞാൻ ഒന്നു പറയുമ്പോൾ അധ്യാപകൻ എന്ന റെസ്‌പെക്ട് പോലും ഇല്ലാതെ ഇങ്ങോട്ട് പത്തു പറയുന്ന ആളാണല്ലോ.
എന്തുപറ്റി ഇന്ന്..പേപ്പറിലെ കുമ്പളങ്ങ കണ്ടപ്പോൾ നാവ് ഇറങ്ങി പോയോ.. "
എക്സാം പേപ്പറിൽ ഒരു പൂജ്യം..ഒരേയൊരു പൂജ്യം കിട്ടിയതിന്റെ പേരിൽ ക്ലാസ്സിൽ അത്രയും കുട്ടികൾക്ക് മുന്നിൽ വെച്ചു ഒരു മനസ്സലിവും ഇല്ലാതെ സാർ എന്നോട് ഉറഞ്ഞു തുള്ളുമ്പോൾ മൗനം വിദ്വാന് ഭൂഷണമായി കരുതി പഞ്ച പുച്ഛമടക്കി നിൽക്കാൻ റബ്ബറിന്റെ സ്വഭാവമുള്ള എനിക്ക് കഴിഞ്ഞില്ല..
"ഇല്ല..നാവ് ഇറങ്ങിയിട്ട് ഒന്നുമില്ല.. ഒരു ആനമുട്ട കിട്ടിയത് അത്ര വല്യ മഹാ പാപമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല..അതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ട ആവശ്യവും എനിക്കില്ല.. "
"നാണമില്ലല്ലോ തനിക്ക് എല്ലാ തവണയും ഒരുപോലെ തോറ്റു തൊപ്പി ഇട്ടു ഇങ്ങനെ വടി പോലെ ഈ അൻപത്തൊമ്പതു കുട്ടികളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ..
ബാക്കി എല്ലാവരും പോട്ടേ.. ദേ ഇവൻ നിന്റെ സഹോദരനല്ലേ.. അതും ഇരട്ട സഹോദരൻ..
അവനെ കണ്ടു പടിക്ക് താൻ..ക്ലാസ്സിലെ മാത്രമല്ല സയൻസ് ഗ്രൂപ്പിന്റ്റെ തന്നെ ടോപ്പെറാണ്..
അവന്റെ ബുദ്ധിയുടെ പത്തിൽ ഒന്നെങ്കിലും ഉണ്ടോ തനിക്ക്.. അവനെ പോലെ ആയിക്കൂടെ തനിക്കും.. വീട്ടിൽ പോയി കമ്പയിൻ സ്റ്റഡി നടത്തിയാൽ പോരെ.. "
"ഓ.. അതിലൊന്നും വല്യ കാര്യമില്ല സാർ..ലോകത്തുള്ള എല്ലാവർക്കും ഒരുപോലെ ആവാൻ പറ്റോ..ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമല്ലെ സാറേ...
ഇപ്പൊ സാർ സാർന്റ്റെ കയ്യിലേക്ക് തന്നെ ഒന്നു നോക്കിയാട്ടേ.. അഞ്ചു വിരലും ഒരുപോലെയാണോ കിടക്കുന്നെ..
എന്തിനധികം.. സാർ ഇപ്പോ പറഞ്ഞല്ലോ ഇവനെ പോലെ ആവാൻ..
എന്നിട്ടു സാർ എന്താ സാർന്റ്റെ ബ്രദർനെ പോലെ ആവാഞ്ഞെ..അദ്ദേഹം ഇവിടെ ഒരു ബേക്കറി ഷോപ്പിൽ അല്ലെ..
സാർനു അത് നല്ലത് അല്ലാന്നു തോന്നിയത് കൊണ്ടല്ലേ സാർ ഒരു സാർ ആയത്..
അതുപോലെ തന്നെയാണ് എനിക്കും.. എനിക്കെ ഈ പഠനത്തിലൊന്നും അത്ര വല്യ താല്പര്യമൊന്നുമില്ല..പഠനത്തിൽ മിടുക്കിയാവുന്നത് അത്ര നല്ലതാണെന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല."
ഒരു കൂസലുമില്ലാതെ ആബി സാർന്റ്റെ മുഖത്തേക്ക് നോക്കി നമ്മള് അത്ര പറഞ്ഞു തീരുന്നതിന് മുന്നേ അയാളുടെ ഗർജ്ജനം നമ്മക്ക് നേരെ ഉയർന്നിരുന്നു..
"ഷട്ട് അപ്പ് ആൻഡ് ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്സ്.. "
"ഓഹ്.. ആയിക്കോട്ടെ.. അതിനെന്താ.. വല്യ ഉപകാരം.. "
എന്ന് പറഞ്ഞു കൊണ്ട് മ്മള് സാർനെ നോക്കി ഒന്നു പുച്ഛിച്ചു തള്ളി കൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ നിന്നതും പിന്നീന്ന് വീണ്ടും അയാളുടെ ഇടി മുഴക്കം പോലത്തെ ശബ്‌ദം ഞമ്മക്ക് നേരെ ഉയർന്നു..
"ഇപ്പൊ നീ ഇതുപോലെ കയ്യും വീശി ഇറങ്ങിക്കോ.. മണ്ടയ് വരുമ്പോൾ ഈ ക്യുഎസ്ടിയൻ പേപ്പറിലെ എല്ലാ ക്യുഎസ്ടിയൻറ്റെയും ആൻസർ അൻപതു വീതം വെച്ച് എഴുതി കൊണ്ട് ഇങ്ങോട്ടേക്കു വന്നാൽ മതി..
ടോട്ടൽ ട്വന്റി ക്യുഎസ്ടിയൻസ്..ഈച്ച് ഫിഫ്റ്റി ടൈംസ്.. അങ്ങനെ മൊത്തത്തിൽ ആയിരം തവണ എഴുതി ഹിബ തിങ്കളാഴ്ച ഇങ്ങോട്ടേക്കു പോന്നാൽ മതി.. ഇല്ലേൽ ഇന്ന് മാത്രമല്ല.. വരുന്ന മൂന്ന് മാസങ്ങളിലും നീ എന്റെ ക്ലാസ്സിൽ ഇരിക്കില്ല..ആൻഡ് ആൾസോ റെക്കോർഡ് വരെ ഞാൻ സൈൻ ചെയ്തു തരില്ല.. ഗോട്ട് യു.. "
എന്ന് പറഞ്ഞു കൊണ്ട് ആ കാലമാടൻ ആബിദ് നേരത്തെ നമ്മള് എറിഞ്ഞു കൊടുത്തതിന്റെ മുന്നൂറു ഇരട്ടി പുച്ഛം നമ്മക്ക് നേരെ എറിഞ്ഞു തന്നു..
പടച്ചോനെ.. ആകെ പെട്ടല്ലോ..ഞമ്മളെ ഈ ലൈസൻസ് ഇല്ലാത്ത നാക്ക് എപ്പോഴും ഞമ്മക്ക് പാര ആണല്ലോ.. ആയിരം തവണയൊക്കെന്ന് പറഞ്ഞാൽ എന്ന് എഴുതി തീരാനാണ്..
വേറെ വല്ല സാറന്മാരും ആയിരുന്നു എങ്കിൽ എന്തേലും തരികിട കാണിക്കാമായിരുന്നു.. ഇതിപ്പോ ഈ കാലമാടനായത് കൊണ്ട് മ്മളെ ഒരു അടവും വില പോകില്ല എന്ന് മാത്രമല്ല പറഞ്ഞത് പറഞ്ഞത് പോലെ ചെയ്യുന്ന വാക്കിനു വിലയുള്ള ദുഷ്ടനാണ്.. ഹ്മ്മ്😏
അയാളുടെ അടുത്ത് ചെന്നൊന്നു ഒലിപ്പിച്ചു നോക്കിയാലോ.. കുറച്ച് കരഞ്ഞു നാറ്റിച്ചാൽ എങ്കിലും ഈ ആബിദ് ഹംക് ആയിരം എന്നുള്ളത് ഒന്നു കുറച്ച് തരുവോ റബ്ബേ..
ആഹ്.. ആവശ്യം നമ്മളുടെതായത് കൊണ്ട് മ്മള് രണ്ടും കല്പിച്ചു പുറത്ത് നിന്നും ക്ലാസ്സിന്റെ അകത്തേക്ക് നോക്കിയൊന്നു നീട്ടി വിളിച്ചു...
"സാർർർർ....."
പടച്ചോനെ..അതിന് മറുപടി ആയി ആ ഹംകിന്റെ വായേന്ന് പുറത്തേക്ക് വന്നത് ഏത് മതാമ്മച്ചി പഠിപ്പിച്ച തെറിയാണെന്ന് മ്മക്ക് അറിഞ്ഞില്ലേന്നു.. സത്യം പറഞ്ഞാൽ ഇംഗ്ലീഷിൽ ആകെ കൂടെ മ്മളെ പേര് എഴുതാൻ മാത്രമെ മ്മക്ക് അറിയുള്ളു.. ആ ഇന്നോട് ആണ് ഈ കോന്തൻറ്റെ ഒലക്കമ്മലെ ഇംഗ്ലീഷ്..
മ്മ്.. ഇനി ഒരേ ഒരു വഴിയേയുള്ളൂ.. വീട്ടിൽ ചെന്ന് ഹിഷാമിനെ നല്ലോണം പതപ്പിക്കണം.. പകുതി അവനോടു എഴുതി തരാൻ പറയണം.. ഇന്ന് അവൻ വീട്ടിൽ ചെന്ന് മ്മളെ കളിയാക്കി കൊല്ലും.എങ്കിലും വേണ്ടില്ല.. ദേഷ്യം കണ്ട്രോൾ ചെയ്തു അവൻറെ കയ്യും കാലും പിടിച്ചു എഴുതി തരാൻ സഹായിക്കാൻ പറയാം.. ഹ്മ്മ്.. പെങ്ങളെ പിടിച്ചു പുറത്താക്കിയിട്ടും അവന് വല്ല കൂസലും ഉണ്ടോന്ന് നോക്കിക്കേ.. ഞെളിഞ്ഞു ഇരിക്കയാണ് കോപ്പ്.. അതും ആ ഹംകിന്റെ വായും നോക്കിക്കൊണ്ട്..ഫീലിംഗ് പുച്ഛം രണ്ടിനോടും 😏
പടച്ചോനെ ഏത് സമയത്തു ആണാവോ ഈ ബുജ്ജിടെ ഇരട്ട സഹോദരിയായി മ്മള് ജനിച്ചു വീണത്.. അന്ന് തൊട്ടു തൊടങ്ങിയത് ആണ് മ്മക്ക് ഒടുക്കത്തെ ഈ അപമാനങ്ങളൊക്കെ..
അവസാനത്തെ രണ്ടു പീരീഡും ഒരു ദയയുമില്ലാതെ ആബിദ് സാർ മ്മളെ പുറത്ത് തന്നെ നിർത്തിച്ചു.. അതിന്റെയൊക്കെ ദേഷ്യം മ്മള് തീർത്തത് മ്മളെ ചങ്ക് ബ്രോ ഹിഷാമിനോട് ആണ്..
എന്നും അവൻറെ ഒന്നിച്ചു മാത്രം വീട്ടിൽ പോകുന്ന മ്മള് അന്ന് അവനെ മൈൻഡ് ചെയ്യാതെ ക്ലാസ്സിലെ മ്മളെ തല്ലിപൊളി ഫ്രണ്ട്‌സ്ന്റ്റെ ഒന്നിച്ചു ചുറ്റി കറങ്ങിയാണ് വീട്ടിലേക്ക് കയറി ചെന്നത്.. മ്മളെ പിന്നാലെ തന്നെ ഹിഷാം ഹിബാ നിക്കെടിന്നൊക്കെ വിളിച്ചു കൂവിക്കൊണ്ട് വരുന്നത് മ്മള് കണ്ടതേന്നു..
ഞമ്മളെ ഈ കലിപ്പ് മോന്ത കാണാൻ വേണ്ടിയെന്ന പോലെ വരാന്തയിൽ തന്നെ സൂപ്പർ ഹീറോ..അതായത് ഞമ്മളെ വാപ്പച്ചി ഇരിപ്പുറപ്പിച്ചിട്ടുണ്ട്..
"ഹിഷാമൂ..വരുന്ന വഴിയിൽ എവിടേലും കടന്നൽ കൂട് ഇളകിട്ടുണ്ടാർന്നോ..?"
മ്മളെ കാര്യമായി മൈൻഡ് ചെയ്യാതെ മ്മളെ പിന്നാലെ കയറി വന്ന ഹിഷാമിനോട് വാപ്പച്ചി അത് ചോദിച്ചതും മ്മള് അങ്ങേരെ തറപ്പിച്ചൊന്ന് നോക്കി..
"ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേടി...വാപ്പച്ചി അങ്ങ് കരിഞ്ഞുണങ്ങി പോകും..നിനക്ക് വാപ്പച്ചിനെ വേണ്ടെന്ന് കരുതി.."
"ദേ..നിന്റെ ഒടുക്കത്തെ ബുദ്ധിയും ഡയലോഗടിയുമൊക്കെ അങ്ങ് സ്കൂളിൽ കാണിച്ചാൽ മതി..എന്റെ അടുത്തേക്ക് ഇറക്കാൻ നിക്കല്ലേ..അടിച്ചു നിന്റെ മോന്തന്റ്റെ ഷേപ്പ് ഞാൻ മാറ്റി തരും.പറഞ്ഞില്ലെന്നു വേണ്ട. "
എന്ന് പറഞ്ഞു കൊണ്ട് മ്മള് ഹിഷാമിനെ പിടിച്ചു തള്ളിയതും ഹിബുന്ന് വിളിച്ചോണ്ട് വാപ്പച്ചി മ്മളെ കയ്യിൽ പിടിച്ചു.. നമ്മള് അപ്പൊത്തന്നെ വീണ്ടും മുഖം വീർപ്പിച്ചു കയ്യിട്ട് കുടയാൻ തുടങ്ങി..
"ഹൗ.. ന്റെ ഹിബു..ആരോടാ ഇത്ര ദേഷ്യം..
ആരാ ഇന്റെ ഹിബുനോട് ഉടക്കിനു വന്നത്..എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കണേ..
ആരായാലും ഇജ്ജ് ഇന്നോട് പറാ.. വാപ്പച്ചി ചെന്ന് ചോദിക്കണ്ട് അന്നേ ദേഷ്യം പിടിപ്പിച്ചവനോട്."
"എന്നാൽ ഇങ്ങള് നാളെ മാറ്റി ഒരുങ്ങി സ്കൂളിലേക്ക് വന്നൊളി..ഇന്നും ഇവളുടെ പ്രശ്നം ആബിദ് സാർ തന്നെയാണ് ഉപ്പച്ചിയെ.. സാർനെ കുറ്റം പറയാനൊന്നുമില്ല..ഒക്കെയും ഇവളുടെ കയ്യിൽ ഇരുപ്പിനു കിട്ടുന്നതാണ് "
എന്ന് പറഞ്ഞു തുടങ്ങിക്കൊണ്ട് ഇന്ന് സ്കൂളിൽ നടന്ന മുഴുവൻ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മ്മളെ സ്വീറ്റ് ബ്രദർ ഉപ്പച്ചിക്ക് പറഞ്ഞു കൊടുത്തു..
അതൊക്കെ കേട്ടു ഉപ്പച്ചിയും കൂടെ ആ കുരുപ്പും നമ്മളെ നോക്കി തലങ്ങും വിലങ്ങും ചിരിക്കുമ്പോഴാണ് മ്മളെ ഉമ്മച്ചിന്റ്റെ മാസ്സ് എൻട്രി..
"ഞാൻ അന്നേ പറഞ്ഞതാണ് ഈ മണ്ടൂസ്നെ പഠിക്കാനൊന്നും വിടണ്ടാന്ന്.. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ തന്നെ സ്കൂളിൽ പോക്ക് നിർത്തിക്കോളാൻ പറഞ്ഞതാണ്..
അപ്പൊ ഉപ്പച്ചിക്ക് സങ്കടം..മോൾക്ക് പഠിക്കാൻ താല്പര്യം ഉണ്ട്.. നമ്മളായി അതൊക്കെ മുടക്കം വരുത്തണോന്ന്..
എന്നിട്ട് ഇപ്പൊ എന്തായി.. മീറ്റിംഗ്നൊക്കെ ചെന്നാൽ ഇവളുടെ കാര്യം പറഞ്ഞു ഇന്റെ തൊലി ഉരിച്ചു കളയാറുണ്ട് ആ ആബിദ് സാർ..
പിന്നെ ഈ ചെറുക്കനുള്ളതാണ് ആകെയൊരു ആശ്വാസം..
മതി..ഇങ്ങനെ വിലസി നടക്കാൻ ആണേൽ ഇയ്യ് ഇനി സ്കൂളിൽ പോണ്ടാ..
നിർത്തിക്കോ..ഇന്നാള് അമ്മായി ഒരു കൂട്ടരെ പറ്റി പറഞ്ഞിരുന്നില്ലേ.. അവര് നാളെ വരണ്ട് അന്നേ കാണാൻ..
ചെക്കനും വീട്ടുകാരുമൊക്കെ നല്ലതാണെന്നാ പറഞ്ഞു കേട്ടത്.. ഒക്കെയും ശെരിയായി വന്നാൽ നമ്മള് ഇതങ്ങു ഒറപ്പിക്കും. "
ഉമ്മച്ചി അത് പറഞ്ഞു തീരുന്നതിനു മുന്നേ മ്മള് ഉമ്മച്ചിക്കു നേരെ വിളിച്ചു കാറിയിരുന്നു..
"ഉമ്മച്ചി......!!!"
"ഇയ്യ് അലറണ്ടാ..പറഞ്ഞതങ്ങോട്ട് അനുസരിച്ചാൽ മതി.."
"ദേ ഉമ്മച്ചി..ഇങ്ങള് ചുമ്മാതെ അതും ഇതൊക്കെ പറഞ്ഞു ഇന്നെ ദേഷ്യം പിടിപ്പിക്കരുത്..അല്ലാതെ തന്നെ ഞാൻ ഇവിടെ നിയന്ത്രണം വിട്ടു നിൽക്കുകയാണ്."
"ഡീ..ഉമ്മച്ചി ചുമ്മാതെയൊന്നും പറഞ്ഞതല്ല..അന്നേ കെട്ടിച്ചു വിടാൻ തന്നെയാണ് തീരുമാനം..അല്ലേലും ഈ പെൺകുട്ട്യോളൊന്നും ഒത്തിരി പഠിച്ചിട്ട് ഒന്നും വല്യ കാര്യമില്ല..അല്ലെ ഉമ്മി.."
എന്ന് പറഞ്ഞു കൊണ്ട് ഹിഷാം മ്മളെ നോക്കി കിണിച്ചതും മ്മള് അവൻറെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ പോയി..
"ഡീ..നീയിനി എന്തൊക്കെ ചവിട്ടു നാടകം കളിച്ചിട്ടും കാര്യമില്ല..അവർക്കു ഞാൻ വാക്ക് കൊടുത്തതാണ്..നാളെ വരും..ഒരുങ്ങി അങ്ങോട്ട് നിന്നാൽ മതി."
എന്ന് പറഞ്ഞു കൊണ്ട് ഉമ്മച്ചി നമ്മളെ നോക്കി കണ്ണുരുട്ടിയതും മ്മള് ഉപ്പച്ചിന്റ്റെ മുഖത്തേക്ക് ദയനീയമായൊരു നോട്ടം എറിഞ്ഞു കൊടുത്തു..അന്നേരം ഉപ്പച്ചി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ മാനത്തേക്കും നോക്കി ഇരിപ്പാണ്..ഹ്മ്മ്..ഇങ്ങേരൊക്കെ എന്തോന്ന് വാപ്പച്ചി..
ആകെ കൂടെ ദേഷ്യം എരിഞ്ഞു കയറി മ്മളെ സകല നിയന്ത്രണവും വിട്ടപ്പോൾ കയ്യിലുള്ള ബാഗും കർച്ചിഫുമൊക്കെ ഉപ്പച്ചിന്റെ മടിയിലേക്ക് വലിച്ചെറിഞ്ഞു ഉമ്മച്ചിനെ നോക്കി നിലത്തു നാല് ചവിട്ടങ്ങു ആഞ്ഞു ചവിട്ടിക്കൊണ്ട് മ്മള് അകത്തേക്ക് കയറിപ്പോയി..
ഉമ്മച്ചി പറഞ്ഞതൊക്കെ ഒരു ചെവിയിൽ കൂടെ കേട്ടു മറു ചെവിയിലൂടെ പുറം തള്ളിയാണ് മ്മക്ക് ശീലം. അതുകൊണ്ട് തന്നെ ഈ പെണ്ണ് കാണലിന്റെ കാര്യവും മ്മള് അതുപോലെ തന്നെ ഒഴിവാക്കാൻ നോക്കി.. പക്ഷെ രാത്രി മുഴുവനും ഉപ്പച്ചി നമ്മളെ അടുത്ത് വന്നു കെഞ്ചി സംസാരിക്കാൻ തുടങ്ങി.. പൊന്നു മോളല്ലേ.. ഉപ്പച്ചിന്റെ ചക്കരയല്ലേ.. അവരൊന്നു വന്നു കണ്ടിട്ട് പൊക്കോട്ടെ.. മോൾക്ക് ഇഷ്ടപ്പെട്ടില്ലന്ന് തന്നെ പറയാം അവരോട് ഒക്കെ.. ഈ ഉപ്പച്ചിന്റെയും ഉമ്മച്ചിന്റെയും വാക്കിനു വില കല്പിക്കാൻ വേണ്ടി എങ്കിലും ഇയ്യ് ഒന്നു അനുസരിക്കെടാന്നൊക്കെ പറഞ്ഞു ഉപ്പച്ചി ആകെ സെന്റി അടിച്ചു നാറ്റിച്ചപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ മ്മള് തല കുലുക്കി സമ്മതം അറിയിച്ചു..
കൂടുതലായി മാറ്റി ഒരുങ്ങാനൊന്നും നിന്നില്ലാ.. അല്ലേലും മയങ്ങി നിൽക്കേണ്ട ആവശ്യവുമില്ല.. കാരണം ഇത് മുടങ്ങാനുള്ള പെണ്ണ് കാണൽ ആണെന്ന് മ്മക്ക് ഉറപ്പേന്നു.. വരുന്നവനെ ഏത് വഴിക്ക് ഓടിക്കണമെന്നും നമ്മക്ക് അറിയാം..പിന്നെ നമ്മളെ കയ്യിൽ ഇരുപ്പ് ഒക്കെ അറിയുന്ന ഏതവനേലും ആണെങ്കിൽ കണ്ടം വഴി ഓടാനാണ് കൂടുതൽ ചാൻസ്..
കണ്ണാടിക്ക് മുന്നിൽ നിന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുമ്പോഴാണ് താഴെ നിന്ന് നമ്മളെ ഉമ്മച്ചിന്റ്റെ നീട്ടിയുള്ള വിളി..
"ഹിബു..ഒരുങ്ങി കഴിഞ്ഞാൽ ഇങ്ങോട്ടേക്കു ഇറങ്ങിക്കോ.. അവര് എത്താറായി.. "
ഇട്ടിരിക്കുന്ന കോലം പോലും മാറാതെ എന്തിന് മുടി പോലും ഒന്നു ചീകി വെക്കാതെ മ്മള് താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് ചെന്നു.. നമ്മളെ കോലം കണ്ട ഉമ്മച്ചിന്റ്റെ മുഖത്ത് ഉണ്ടായ എക്സ്പ്രെഷൻസൊക്കെ നാഗവല്ലിയിലേക്ക് മാറുന്നതിനു മുന്നേ മ്മള് ജീവനും കൊണ്ട് റൂമിലേക്ക് ഓടി..
ആ വരാൻ പോകുന്ന പേട്ടു തലയനെയും പ്രാകിക്കൊണ്ട് ഒരുവിധം ആർക്കോ വേണ്ടി മ്മള് ഒരുങ്ങി കെട്ടി..
ഇത്തവണ താഴേക്ക് ഇറങ്ങുമ്പോഴേക്കും ഹാളിൽ നിന്നും ഉപ്പച്ചിന്റെയും ഹിഷാമിന്റെയും അല്ലാതെ വേറെ ആൾക്കാരുടെയും ശബ്‌ദം കേൾക്കാമായിരുന്നു.. അവര് വന്നെന്ന് തോന്നിയത് കൊണ്ട് മ്മള് ഹാളിന്റ്റെ ഭാഗത്തേക്ക് നോക്കാതെ നേരെ വീണ്ടും അടുക്കളയിലേക്ക് വിട്ടു..
ഹോ.. അപ്പോഴേക്കും ഉമ്മി റെഡി വിത്ത് ചായ..നിർബന്ധിച്ചു കൊണ്ട് ഉമ്മി ചായ ട്രെ മ്മളെ കയ്യിൽ പിടിപ്പിച്ചപ്പോൾ മടിച്ചു മടിച്ചു കൊണ്ട് മ്മള് ഹാളിലേക്ക് നടന്നു നീങ്ങി..
"ആ.. മോളു വന്നല്ലോ.
ഹിബു..ഇങ്ങോട്ട് കൊടുക്ക് ചായ.. ഇതാണ് അന്നേ കാണാൻ വന്നവൻ..
പിന്നെ ഇത് ഉപ്പച്ചി ഉമ്മച്ചി പെങ്ങളൊക്കെയാണ്.. ഇയ്യ് ചെറുക്കനെ ശെരിക്കു നോക്കിക്കോ.. പിന്നെ കണ്ടില്ലാ കേട്ടില്ലന്നൊക്കെ പറയാൻ പാടില്ല.. "
എന്ന് പറഞ്ഞു കൊണ്ട് ഉപ്പച്ചി മ്മളെ നോക്കി ചിരിക്കുമ്പോഴും മ്മള് തല ഉയർത്തി നോക്കിയതെയില്ല.. വന്നിരിക്കുന്ന ഒരൊറ്റ എണ്ണത്തിന്റെയും മുഖത്തേക്ക് നമ്മള് നോക്കിയില്ല.. എന്തൊക്കെയോ പല്ല് ഇറുമ്പിക്കൊണ്ട് കൊണ്ട് വന്ന ചായയും അവിടെ ടേബിളിൽ വെച്ച് മ്മള് ഒരൊറ്റ പോക്കായിരുന്നു അകത്തേക്ക്..
"ചെറുക്കൻ എങ്ങനെയുണ്ട് ഹിബു..അനക്ക് ഇഷ്ടായില്ലെ.. "
"ദേ..ഉമ്മി.. ഇൻക് ഒന്നും വേണ്ട ആ മരങ്ങൊടനെ..
അവനെ മറ്റോ എന്റെ തലയിൽ കെട്ടി വെക്കാനാണ് നിങ്ങളെ പരിപാടി എങ്കിൽ.. "
"എങ്കിൽ എന്താ..ഒന്നുല്ല.. ഇയ്യ് സന്തോഷത്തോടെ ജീവിക്കും..
പിന്നെ എന്റെ പൊന്നു മോളെ ഇൻക് അറിഞ്ഞൂടെ.. ഇയ്യ് അവൻറെ മുഖത്തേക്ക് ഒന്നു നോക്കിയോടി.."
"ഇല്ലാ..നോക്കില്ല..നോക്കേണ്ട ആവശ്യമൊന്നും എനിക്കില്ല.."
എന്ന് പറഞ്ഞു കൊണ്ട് നമ്മള് ഉമ്മിയിൽ നിന്നും മുഖം വെട്ടിച്ചു റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും മ്മളെ സ്വത്ത് വാപ്പച്ചി വീണ്ടും മ്മക്ക് എട്ടിന്റെ പണി തന്നു..
"ഹിബാ..ദേ..ഇവനു നിന്നോട് എന്തോ സംസാരിക്കണമെന്ന്.."
അത് കേട്ടതും നമ്മള് ഉമ്മിനെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി..
"ഉമ്മി..മര്യാദക്ക് അവനോടു പറഞ്ഞോ ഇറങ്ങി പൊക്കോളാൻ.. ഇൻക് ഒരു കുന്തവും സംസാരിക്കാൻ ഇല്ല അവനോട്..
പിന്നെയ്..സംസാരിക്കണം പോലും..
ഇവന്റെയൊക്കെ ഉദ്ദേശം എന്താണെന്ന് ഇൻക് നന്നായി അറിയാം..ഇതു ഇവന്റെയൊക്കെ നൂറ്റമ്പതാമത്തെ പെണ്ണ് കാണൽ ആയിരിക്കും.."
"ഹിബു..ഇയ്യ് ഒന്നടങ്ങ് പെണ്ണേ..അവന് എന്താ സംസാരിക്കാൻ ഉള്ളേന്ന് വെച്ചാൽ അതങ്ങ് സംസാരിച്ചു പൊക്കോട്ടെ..ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കാം..
ഇയ്യ് ചെന്നെ..മുറിയിലേക്ക് ചെന്നോ."
എന്നും പറഞ്ഞു കൊണ്ട് ഉമ്മി മ്മളെ റൂമിലേക്ക് തള്ളി വിട്ടു..
ആ മരങ്ങോടൻ ഇങ്ങ് വരട്ടെ.. കാണിച്ചു കൊടുക്കണ്ട് ഈ ഹിബ ആരാണെന്നും കരുതിക്കൊണ്ട് മ്മള് ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടു നിന്നു..
ഡോർന്റ്റെ ശബ്ദത്തോട് ഒപ്പം പുറകിലൂടെ ആൾ പെരുമാറ്റം കേട്ടതും തിരിഞ്ഞു നിന്നു അവന്റെ മോന്ത നോക്കി നാല് വർത്താനം അങ്ങോട്ട് കാച്ചിയാലോന്ന് കരുതിയതേനു.. അപ്പോഴാണ് മ്മക്ക് ഉപ്പച്ചി പറഞ്ഞത് ഓർമ്മ വന്നത്.. വന്നവരുടെ മുന്നിൽ ഇയ്യ് ഉപ്പച്ചിനെ പേരുദോഷം കേൾപ്പിക്കല്ലേടാ ഹിബുന്ന്..
അതുകൊണ്ട് മാത്രം മ്മള് മൗനം പാലിച്ചു നിന്നു.. ഏതായാലും ഇവിടെ വരെ വന്നതല്ലേ.. എന്താണെന്ന് വെച്ചാൽ പറഞ്ഞിട്ട് പൊയ്ക്കോട്ടേ.. മ്മള് ഓന്റെ പാട്ട മോന്തക്ക് നോക്കാതെ ഇരുന്നാൽ മതിയല്ലോ..
ഒന്നു ചുമച്ചു.. രണ്ടു ചുമച്ചു..
മ്മള് ആരാ മോള്..മ്മള് തിരിഞ്ഞു നോക്കിയില്ല..ഹ്മ്മ്.. നമ്മളോട് ആണ് ഓന്റെ ചുമക്കൽ കളി.. 😎
"യൂണിഫോമിനെക്കാളും താൻ ഈ ഡ്രെസ്സിൽ സുന്ദരി ആണുട്ടൊ.. എനിക്കിഷ്ടായി... "
ആ ശബ്‌ദം കാതിൽ പതിഞ്ഞതും ഇടി വെട്ടിയ പോലെ മ്മള് ഒരൊറ്റ തരിച്ചു പോക്കായിരുന്നു.. അപ്പൊത്തന്നെ നമ്മള് തിരിഞ്ഞു നോക്കി..
യാ ഖുദാ..
ആബിദ് സാർ..ഇങ്ങേരെന്താ ഇവിടെ..
അപ്രതീക്ഷിതമായി ഈ ഹംകിനെ ഇവിടെ കണ്ടതിന്റെ ഷോക്കിൽ മ്മളെ തലയിലെ കിളി അങ്ങ് രാജ്യം വിട്ടു.. പെട്ടന്ന് വന്ന ബോധത്തിൽ മ്മളെ വായെന്ന് വന്ന സാർ വിളിക്ക് എന്തോ ഒരു അപാകത പോലെ..
"സാർർർർർ.... "
"അതെ..സാർർർർർ തന്നെയാണ്.. "
"സാ..സാർ..സാർ എന്താ ഇ.. ഇവിടെ.. "
"ഹിബാ..തനിക്ക് വിക്കിന്റ്റെ വല്ല പ്രോബ്ലവും ഉണ്ടോ"
എന്ന് ചോദിച്ചോണ്ട് സാർ മ്മളെ നോക്കി ചിരിക്കാൻ തുടങ്ങി..പടച്ചോനെ..ഇങ്ങേരു ചിരിക്കുന്നോ.. ഇതിനി ആബിദ് സാർ തന്നല്ലേ..
"ഹിബ..താൻ എന്താ ഒന്നും മിണ്ടാത്തത്.. എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ.."
"നിങ്ങള് എന്തിനാ ഇവിടേക്ക് വന്നത്..ആരോടു ചോദിച്ചിട്ടാ എന്റെ വീട്ടിലേക്ക് വന്നത്..
സ്കൂളിൽ വെച്ച് തരുന്ന ടോർചർ മതിയാവാത്തതു കൊണ്ടാണോ ഇവിടേക്ക് കെട്ടി എഴുന്നള്ളിയത്..അതും പെണ്ണ് കാണാൻ വേണ്ടി..
ദിവസത്തിൽ നിങ്ങളുടെ ഒരു പീരീഡ് സഹിക്കാൻ പറ്റാത്ത ഞാനാണോ നിങ്ങളെ ജീവിത കാലം മുഴുവൻ സഹിക്കേണ്ടത്..
ദേ എനിക്കൊന്നും വേണ്ട നിങ്ങളെ..എനിക്കിഷ്ടമല്ലാ..വന്നത് പോലെ തന്നെ പെട്ടെന്ന് ഇറങ്ങിക്കോ..
എന്റെ ഉപ്പച്ചിനോട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് നിങ്ങളെ കുറിച്ച്..
ഏതോ ഒരു മരങ്ങോടൻ എന്നെ കാണാൻ വരുന്നെന്നു പറഞ്ഞപ്പോൾ അത് നിങ്ങള് ആവുംന്ന് കരുതിയില്ല..
അറിഞ്ഞിരുന്നെങ്കിൽ രാവിലെ തന്നെ ഞാൻ എങ്ങോട്ടേലും നാട് വിട്ടേനെ..
മ്മ്..വന്നത് വന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ല..ഇനി നിങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ലല്ലോ..മതി മതി..ഇറങ്ങിക്കോ..എന്റെ റൂമിന്ന് ഇറങ്ങിയാട്ടെ..
ഇല്ലേൽ വേണ്ട ഞാൻ ഇറങ്ങിക്കോളാം "
എന്നു പറഞ്ഞു കൊണ്ട് നമ്മള് ആ ഹംകിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് വെളിയിലേക്ക് കടക്കാൻ ഒരുങ്ങിയതും സാർ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു അങ്ങേരുടെ അരികിലേക്ക് നിർത്തി..
"ഹേയ്..വിട്..കയ്യിന്ന് വിടാനാ പറഞ്ഞത്.."
"കിടന്നു കാറാതെടി പെണ്ണേ..അങ്ങനെ എളുപ്പം വിട്ടിട്ടു പോവാൻ വേണ്ടിയല്ലല്ലോ പെണ്ണ് ചോദിക്കാൻ വന്നത്.."
"ങ്ങേ..എന്താ.."
മൂപ്പര് ഇതെന്താ പറഞ്ഞതെന്ന് മനസ്സിലാവാതെ നമ്മള് കണ്ണ് രണ്ടും വിടർത്തി സാർനെ തന്നെ നോക്കി നിന്നു..
"ഇഷ്ടമാണ് എനിക്ക്..കണ്ട നാൾ മുതൽ തന്നെ ഇഷ്ടമാണ് എനിക്ക്..
പ്ലസ് വണ്ണിനു ഞാൻ നിന്റെ ക്ലാസ്സ് ടീച്ചർ ആയി ചാർജ് എടുത്ത ദിവസം..ആദ്യമായി ഞാനും നീയും കണ്ടുമുട്ടിയ ആ ദിവസം തന്നെ നീ എന്നോട് ഉടക്കിയതാണ്..
അന്ന് ഞാൻ ഉറപ്പിച്ചതാണ് ഈ മരം കേറി പെണ്ണ് എനിക്ക് ഉള്ളതാണെന്ന്..
അന്ന് മുതൽ ഞാൻ എന്റെ ഖൽബിൽ കുറിച്ചിട്ടതാണ് ഈ കാപ്പി കണ്ണുള്ള മൊഞ്ചത്തിയെ..."
ആബിദ് സാർ അത്രയും പറഞ്ഞു തീർന്നതും നമ്മളെ തലയിൽ ഉണ്ടായിരുന്ന ബാക്കി കിളിയും കൂടി അങ്ങ് അന്റാർട്ടിക്കയിലേക്ക് പറന്നു പോയി വിത്ത് കൂടും കുടുക്കയും..
"എന്നിട്ടാണോ...ഇത്രയും ഇഷ്ടം ഉള്ളിൽ ഉണ്ടായിട്ടാണോ ഇത്രയും നാള് എന്നോട് ഇങ്ങനൊക്കെ പെരുമാറിയത്..
സ്കൂളിൽ നിന്നും എന്നും ഒരുപോലെ അപമാനിച്ചു വിടുന്നത്.. "
"അതൊക്കെ നിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടല്ലേ പെണ്ണേ..പിന്നെ ഞാൻ അങ്ങനെ വല്ലതുമൊക്കെ പറയുമ്പോൾ നീ എന്നോട് തിരിച്ചു ഇങ്ങോട്ടേക്കു പത്തെണ്ണം പറയാറില്ലേ..അതൊക്കെ കേൾക്കാൻ വേണ്ടിയാണ്..യാതൊന്നിനെയും പേടിക്കാതെ മുഖത്ത് നോക്കിയുള്ള നിന്റെ ആ സംസാരം ഉണ്ടല്ലോ..
അതാണ് എനിക്ക് ഇഷ്ടമായാത്.."
"പക്ഷെ സാർ..എനിക്ക് സാർനെ ഇഷ്ടമല്ലാ..ഇഷ്ടമേയല്ലാ..
സോ നിങ്ങൾക്ക് പോകാം.."
എന്നും പറഞ്ഞു കൊണ്ട് നമ്മള് മൂപ്പർടെ കയ്യിൽ നിന്നും നമ്മളെ കൈ വിടുവിക്കാൻ നോക്കിയതും സാർ നമ്മളെ അരയിലൂടെ വട്ടം ചുറ്റി ചേർത്ത് നിർത്തി..
"സത്യം പറ..എന്റെ മുഖത്ത് നോക്കി പറ ഇഷ്ടമല്ലെന്ന്.."
"സാർ..അത്..അത് ഞാൻ..വിട്ടെ..പിടി വിട്ടെ...ആരേലും കയറി വന്നാൽ നാണക്കേട് ആണ്.."
"ഓ..നിനക്ക് അതൊക്കെയുണ്ടോ..
വിടുവൊക്കെ ചെയ്യാം..അതിന് മുന്നേ പറ..ഹിബ ആബിദ് ആവാൻ തയാറാണോ അല്ലയോ "
"മ്മ്..ആണ്..ബട്ട് one കണ്ടിഷൻ.."
എന്ന് പറഞ്ഞു കൊണ്ട് നമ്മള് സാർനെ പിടിച്ചു തള്ളിയതും നമ്മളെ കണ്ടിഷൻ എന്താണെന്ന് അറിയാൻ വേണ്ടി മൂപ്പർ മ്മളെ നെറ്റി ചുളിച്ച് നോക്കാൻ തുടങ്ങി..
"അതൊന്നുല്ലാ സാർ... ആ ആയിരം തവണ തന്ന ഇമ്പോസിഷൻ ഇല്ലേ. അതങ്ങ് തിരിച്ചു എടുക്കണം..എങ്കിൽ ഓക്കേയാണ് ഹിബ ആബിദ് ആവാൻ.. "
എന്ന് പറഞ്ഞു കൊണ്ട് മ്മള് സാർനെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു റൂമിൽ നിന്നും വെളിയിലേക്ക് ഓടി. സാർ ഡീന്ന് വിളിച്ചോണ്ട് നമ്മളെ പിന്നാലെ വന്നതും നമ്മള് രണ്ടു പേരും ചെന്നു പെട്ടത് നമ്മളെ വീട്ടുകാരുടെ മുന്നിലേക്ക് ആണ്..
മുഖത്ത് നാണമൊക്കെ കയറി ചിരിച്ചു കൊണ്ട് വരുന്ന മ്മളെ കണ്ടതും മ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും ആ കുരുപ്പ് ഹിഷാമുമൊക്കെ വായും പൊളിച്ചു നോക്കാൻ തുടങ്ങി..
നമ്മള് എല്ലാവർക്കും മുന്നിൽ ഒന്നു പല്ലിച്ച് കാണിച്ചു കൊണ്ട് ഉമ്മച്ചിന്റ്റെ പിന്നിൽ ചെന്നു നിന്നു..
"എന്തൊക്കെയായിരുന്നു.
മലപ്പുറം കത്തി.. അമ്പും വില്ലും.മാങ്ങാത്തൊലി.എന്നെ കാണാൻ ഇപ്പോ ആരും വരേണ്ട..വന്ന മരങ്ങോടനോട് എനിക്കൊന്നും സംസാരിക്കാനില്ലാ..എന്നിട്ട് ഇപ്പോ എന്തുപറ്റി എന്റെ പെങ്ങക്ക്..
ഞമ്മളെ ആബി സാർനെ നല്ലോണം ബോധിച്ച മട്ടുണ്ടല്ലോ.."
എന്ന് പറഞ്ഞു കൊണ്ട് ഹിഷാം നമ്മളെ നോക്കി ആക്കി ചിരിച്ചപ്പോൾ നമ്മള് നിന്ന നിൽപ്പിലങ്ങ് ചൂളിപ്പോയി..
"അപ്പൊ എങ്ങനെയാ കാര്യങ്ങൾ..? "
എന്ന് നമ്മളെ ഉപ്പച്ചി ചോദിച്ചതും ആബി സാർ നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് നമ്മളെ ഉപ്പച്ചിനോട് പറഞ്ഞു..
"പൊന്നു പോലെ നോക്കിക്കോളാം.. കണ്ണ് നിറക്കില്ല ഒരിക്കലും ഈ കാന്താരിപ്പെണ്ണിന്റ്റെ.."
"അപ്പോൾ എല്ലാം ഓക്കേ ആയില്ലേ..
ഉമ്മച്ചിയെ..ദേ ഉമ്മച്ചിന്റ്റെ മരുമോൾ ഹിബ ആബിദ്.. ഇങ്ങള് ആഗ്രഹിച്ച പോലത്തെ ഒരു കുട്ടി തന്നെ.. ഇപ്പൊ സന്തോഷമായില്ലേ ഇങ്ങക്ക്.. "
എന്ന് ചോദിച്ചു കൊണ്ട് സാർന്റ്റെ ഇത്ത നമ്മളെ കൈ എടുത്തു സാർന്റ്റെ ഉമ്മിന്റ്റെ കയ്യിൽ വെച്ചു കൊടുത്തു.. അപ്പോഴേക്കും നമ്മളെ ഉപ്പച്ചിന്റ്റെ കണ്ണും മനസ്സുമൊക്കെ ഒരുപോലെ നിറഞ്ഞിരുന്നു..
ഉമ്മച്ചിന്റെയും ഹിഷാമിന്റെയും മുഖം പുഞ്ചിരിയാൽ വിടർന്നിരുന്നു..
അടുത്ത് വരുന്ന നല്ലൊരു ദിവസം തന്നെ നിശ്ചയം നടത്താമെന്ന് പറഞ്ഞു അവർ ഇറങ്ങുമ്പോഴും ആബി സാർ നമ്മളെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു..
അത് കണ്ടപ്പോ നമ്മള് അരിച്ചരിച്ചു മുറ്റത്തെക്ക് ഇറങ്ങി.. അപ്പോ ആബി സാർ മ്മളെ അടുത്തേക്ക് നീങ്ങി വന്നു പതിയെ കാതിൽ മൊഴിഞ്ഞു..
"അപ്പോ തിങ്കളാഴ്ച കാണാം.. ഇമ്പോസിഷൻ മറക്കണ്ട "
നമ്മള് അപ്പൊത്തന്നെ മൂപ്പരെ നോക്കി കണ്ണുരുട്ടിയതും മൂപ്പർ വീണ്ടും പതിയെ നമ്മളെ കാതോരം ചേർന്ന് വന്നു..
"I love you "
എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ നമ്മള് നാണം കൊണ്ട് മുഖം മറച്ചു അകത്തേക്ക് ഓടിയിരുന്നു..ആ നാണത്തോട് ഒപ്പം തന്നെ ആബി സാർനോട് ഒത്തുള്ള ഒരു പുതു ജീവിതത്തിന്റ്റെ സ്വപ്നവും ഉണ്ടായിരുന്നു...
ശുഭം.
Don't forget to share & comment
꧁༺ vipinpkd ༻꧂