എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ഇനിയും എത്ര ദിവസം Novel Full Part

 ഇനിയും എത്ര ദിവസം

(Full part)
Written by Ameer Suhail tk





_____* ഇനിയും എത്ര ദിവസം *_____
 

Part-01
       __✍️Ameer Suhail tk__



അരുൺ.... അരുൺ നീ എവിടെ യാ...?
എനിക്ക് ഒരു കാര്യം പറയാനുണ്ട്
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ
അരുൺ എന്നിട്ട് നീ എന്താ ഒന്നും
പറയാതെ നിൽക്കുന്നത് അരുൺ
 " വളരെയേറെ പേടിയോടെ സിമി
ഫോൺ വിളിച്ചു അരുണിനോട്
പറയുന്നു.. "


സിമി... Just wait ഞാൻ ഇപ്പോ നിനക്ക്
അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻ
ഇവിടെ ഓഫീസിൽ ആണ് കുറച്ചു
തിരക്ക് ഉണ്ട് അതാ.,
  "അതും പറഞ്ഞ് അരുൺ കാൾ
കട്ട്‌ ചെയ്തു.."


അരുൺ... അരുൺ ഞാൻ പറയുന്ന്
ഒന്ന് കേൾക് പ്ലീസ്,
  " സിമി എല്ലാം പറയുന്നുന്നതിന്
മുൻപ് തന്നെ അരുൺ പറഞ്ഞ്
ഫോൺ കാൾ കട്ട്‌ ചെയിതു... "

അരുൺ കാൾ കട്ട്‌ ആക്കിയ ശേഷം
സിമി കണ്ണാടിയുടെ മുന്നിൽ പോയി
നിന്നു മുഷിഞ്ഞ് അവസ്ഥയിൽ
നിൽക്കുന്ന അവൾ അന്ന് കുറച്ചു
കൂടുതലായി പേടിക്കുന്നു ഉണ്ടായിരുന്നു,


വീണ്ടും.. സിമിയുട ഫോൺ വളരെ
വേഗത്തിൽ തന്നെ റിങ് ചെയ്തു..,
പെട്ടന്ന് പോയി സിമി ബെഡിൽ
നിന്നും അവളുടെ ഫോൺ എടുത്തു...


ഹലോ.. മോളെ, 
അത് അവളുടെ അച്ഛനായിരുന്നു,...

ആ... അച്ഛാ, പറയു...
  "സിമി ഫോണിലൂടെ പതിയെ പറഞ്ഞു "

എന്താ മോളെ.. നിന്റെ ശബ്ദം
ഇങ്ങനെ വല്ലാണ്ട് ഇരിക്കുന്നത്...,
   " സിമിയുടെ സ്വരം ഫോണിലൂടെ
 വളരെ അടഞ്ഞു കെട്ടിയ ശബ്ദമായി
അവളുടെ അച്ഛന് തോന്നി.. "


"' ഹെയ് ഒന്നും ഇല്ല അച്ഛാ...


അല്ല മോള് ഇങ്ങനെ അല്ല അച്ഛനോട്
സംസാരിക്കാർ എന്റെ മോൾക് ഇന്ന്
എന്തോ പറ്റിയിട്ടുണ്ട്.
  " എന്തു പറ്റി മോളെ എന്റെ മോള്
അച്ഛനോട് പറ എന്താ അച്ഛന്റെ
മോൾക് വെയ്യെ.. "


ഹെയ് ഒന്നും ഇല്ല അച്ഛാ..
ഒരു ചെറിയ തല വേദന
വേണെങ്കിൽ അതാവും
അച്ഛന് എന്റെ ശബ്ദതത്തിൽ
നിന്നും വ്യത്യാസം തോന്നിയത്..,

ആണോ.. എന്നാ അച്ഛന്റെ മോള്
കിടന്നോ ഇന്ന് ഇനി മോള് കോളേജിൽ
ഒന്നും പോവണ്ടാട്ടോ അച്ഛൻ രാത്രി
വിളിക്കാ മോള് കിടന്നോ...,


ആ... ശരി അച്ഛാ...
  "അതും പറഞ്ഞ് സിമി ഫോൺ കട്ട്‌
ചെയിതു ബെഡിൽ കിടന്നു മുകളിൽ
തിരിയുന്ന ഫാനിലേക് അവളുടെ
ശ്രദ്ധ മതിമറന്ന് ഓടിക്കൊണ്ടിരുന്നു.,


'" അല്പസമയം ആ മുറിയിൽ
നിശബ്ദം ആയിരുന്നു...'"
   
 പെട്ടന്ന് റൂമിന്റെ ഡോറിൽ ആരോ
തട്ടുന്ന ശബ്ദം കേട്ടാണ് സിമി
അവളുടെ കണ്ണുകൾ തുറന്നത്..
അതിന് മുന്നെ അവൾ ഒന്ന് മയങ്ങി പോയിരുന്നു.., വേഗത്തിൽ തന്നെ
ബെഡിൽ നിന്നും എഴുന്നേറ്റ് അവൾ
ഡോറിന് അടുത്തേക് ചെന്നു..
" ഡോർ തുറന്നു.,


നീ...ഇത് എവിടെ ആയിരുന്നു സിമി
ഞാൻ ഇത് എത്ര തവണയായി ഈ
ഡോറിൽ ഇങ്ങനെ കിടന്ന് മുട്ടുന്നു,
   " പുറത്ത് നിന്നും റൂമിന് ഉള്ളിൽ
കേറിയ ശേഷം ഗൗരി ചോദിച്ചു..
ഗൗരി അവളുടെ റൂംമേറ്റ് ആയിരുന്നു "


ഓ..അത് ഞാൻ ഒന്ന് ഉറങ്ങിപ്പോയി
അതാ പെട്ടന്ന് എഴുനേക്കാൻ
പറ്റാതെ പോയത്..

   "സിമിയുട ശബ്ദം കേട്ട് ഗൗരിയും
അവളുടെ അടുത്ത് ചോദിച്ചു....
മം... എന്തുപറ്റി നിനക്ക് ഇന്ന് നിന്നെ
കോളേജിലേക്കും കണ്ടില്ല ഇങ്ങനെ
മൂടികെട്ടി നീ റൂമിൽ ഇരിക്കാറില്ലല്ലോ,,

ഹെയ് ഒന്നുമില്ല ഡാ..
  " സിമി പറയാൻ കൂട്ടാക്കിയില്ല "


അല്ല.. എന്തോ നിനക്ക് ഉണ്ട്,
നീ എന്തിനാ കരഞ്ഞ് ഇരിക്കുന്നത്
നിന്റെ മുഖം എന്താ ഇങ്ങനെ
എന്താടി സിമി..?
  " ഗൗരി കൂടുതൽ നിർബന്ധിച്ചപ്പോൾ
സിമി പറയാൻ ഒരുങ്ങി... "


" സിമി പെട്ടന്ന് തന്നെ ഗൗരിയെ
 കെട്ടിപ്പിടിച്ച് കരഞ്ഞു... "


എന്താ ഡാ... നിനക്ക് എന്തു പറ്റി
നീ എന്തിനാ കരയുന്നത് നീ കാര്യം
പറയടാ., " ഗൗരി വീണ്ടും ചോദിച്ചു.. "


അത് പിന്നെ..ഞാൻ അന്ന്
അരുണിന്റെ കൂടെ പോയില്ലേ,
അന്ന് രാത്രിയിൽ അവിടെ വെച്ച്
   " സിമി അന്ന് ഉണ്ടായ കാര്യം
അവിടെ വെച്ച് ഗൗരി യോട് എല്ലാം പറഞ്ഞു... "


അത് കേട്ട ഗൗരി ബെഡിൽ ഇരുന്നു...
ഹെയ് കരയല്ലേ ഡാ എന്നിട്ട് നീ ഇത്
അരുണിനോട് പറഞ്ഞോ..?

ആ..ഞാൻ പറയാൻ വേണ്ടി
അവന് വിളിച്ചു പക്ഷേ എനിക്ക്
പറയാൻ ഉള്ളതെന്നും അവൻ കേൾക്കാൻ നിന്നില്ല അവൻ
ഓഫീസിൽ ആണ് കുറച്ചു
തിരക്കിലാണ് പിന്നെ വിളിക്ക
എന്നും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി...,


ഡാ... നീ ഇങ്ങനെ കരയല്ലേ നിന്റെ
ഫോൺ താ ഞാൻ ഒന്ന് അരുണിന്
വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ്
സിമിയുടെ ഫോണിൽ നിന്നും ഗൗരി
അരുണിനെ വിളിച്ചു.,

"" താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ
 ഔട്ട് ഓഫ് കവറേജ് ഏരിയ... """
 ഗൗരി വിളിച്ചുവെങ്കിലും അരുണിനെ
കിട്ടുന്നില്ല...,


എന്താ... " സിമി ഗൗരി യോട് ചോദിച്ചു.. "


എടാ.. അവന്റെ ഫോണിലേക്ക്
വിളിച്ചിട്ട് കിട്ടുന്നില്ല " ഔട്ട് ഓഫ്
കവറേജ് ഏരിയ എന്നാ പറയുന്നത്..
" സിമി ഡാ നീ ഇത് നല്ലോം കൺഫോം ചെയ്‌തോ...?

ആ...ഞാൻ പ്രഗ്നന്സി ടെസ്റ്റ് നോക്കി
അപ്പോ സെക്കൻഡ് പോയിന്റ് വന്നു,
 " ഡാ എനിക്ക് പേടിയാവുന്നടാ..
ഞാൻ ഇനി എന്താ ചെയ്യാ..,,


നീ ഇങ്ങനെ കരയാതെ സിമി
നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാവും
ഇനി നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ
കാര്യം, ഇതൊക്കെ നമ്മളാണ്
സൂക്ഷിക്കേണ്ടത് ഇല വന്ന് മുള്ളിൽ
വീണാലും മുള്ള് വന്ന് ഇലയിൽ
വീണാലും ഇലക്കാണ് കേട്..,
നീ വാ എഴുന്നേക് നമ്മുക്ക്
ഒരു ഇടം വര പോവാം...


'' എങ്ങോട്ടാ ടാ.. ഞാൻ എങ്ങോട്ടും
വരുന്നില്ല.. "


ന്നാ...നീ ഇവിടെ തന്നെ കിടന്ന് കരയ്യ്
 " ഗൗരി ദേഷ്യം കൊണ്ട് സിമിയുടെ
അടുത്ത് പറഞ്ഞു... "


അല്ലടാ എനിക്ക് പേടിയാവുന്നു
ഇത് എങ്ങാനും എന്റെ വീട്ടിൽ
അറിഞ്ഞാൽ പിന്നെ ഞാൻ
ജീവിച്ചിരിക്കില്ല..,

ടാ... നീ ഞാൻ പറയുന്നുന്നത് കേൾക്
നീ വാ എഴുന്നേറ്റ് എന്നിട്ട് ഈ ഡ്രസ്സ്‌
എല്ലാം മാറി വേറെ ഡ്രസ്സ്‌ എടുത്ത്
ഇട് ആ മുഖം ഒന്ന് വാഷ് ചെയ്തുവാ
ഇനി നമ്മൾ പോകുമ്പോൾ വാർഡൻ
കാണണ്ട നിന്റെ മുഖം വല്ലാണ്ട്
ഇരിക്കുന്നത് ഞാൻ ഇങ്ങോട്ട്
വരുമ്പോൾ അവിടെ മുമ്പിൽ
തന്നെ ഇരുപ്പ് ഉണ്ടായിരുന്നു..

         തുടരും...


____* ഇനിയും എത്ര ദിവസം *____

Part-02
        __✍️Ameer Suhail tk__



" ഹോസ്റ്റലിൽ നിന്നും ഇറങ്ങി
 ഗൗരിയും സിമിയും ഹോസ്റ്റലിന്
 തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക്
നടന്നു... "

 ഓട്ടോ സ്റ്റാൻഡിൽ എത്തിയ
 സിമിയും ഗൗരിയും ഓട്ടോയിൽ
കയറി ഗൗരി പറഞ്ഞു...
" ചേട്ടാ... ഹൈവേ ഹോസ്പിറ്റൽ  "

അപ്പോഴാണ് സിമി ഗൗരിയോട്
ചോദിക്കുന്നത്.. " നമ്മൾ
ഹോസ്പിറ്റലിലെക്കാണോ
പോവുന്നത് വേണ്ടാ ഗൗരി
നമ്മുക്ക് തിരിച്ചു പോവാം...,

ഹെയ് നീ പേടിക്കാതെ സിമി
അവിടെ ഹൈവേ ഹോസ്പിറ്റലിൽ
എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഞാൻ
സംസാരിച്ചു നീ ഇങ്ങനെ പേടിക്കാതെ
ഞാൻ ഉണ്ട് നിന്റെ കൂടെ...,
" ഗൗരി സിമിയെ ആശ്വസിപ്പിച്ചു.. "

സിമി... കരയുന്നത് കണ്ടു ഓട്ടോ
ഡ്രൈവർ ചോദിച്ചു,
" എന്തിനാ ആ കൂട്ടി കരയുന്നത്..? "

ഹെയ് ഒന്നുമില്ല ചേട്ടാ അത്
 ഒരു ഹോസ്പിറ്റൽ കേസ്...
" സിമി പ്ലീസ് ടാ നീ ഇങ്ങനെ
കരയാതെ ഇതേ ഇങ്ങനെ
നീ കരഞ്ഞാൽ പിന്നെ നമ്മുക്ക്
ഒന്നും ചെയ്യാൻ പറ്റില്ലാട്ടോ,
നമ്മുക്ക് എന്തെങ്കിലും ഒരു
സൊല്യൂഷൻ ഉണ്ടാവും നീ വാ...

" ഹോസ്പിറ്റൽ മുൻവശത്ത്
 ഓട്ടോ നിർത്തി സിമിയും ഗൗരിയും
 ഓട്ടോയിൽ നിന്നും ഇറങ്ങി...
 കാശുകൊടുത്ത് ഓട്ടോ പറഞ്ഞയച്ചു "

സിമി.. നീ ഇവിടെ നിൽക് ഞാൻ
ഒന്ന് ശ്രേയയെ വിളിച്ചു നോക്കട്ടെ..
" അതും പറഞ്ഞ് ഗൗരി അവളുടെ
 ഫോണിൽ നിന്നും ശ്രദ്ധയ്ക്ക് വിളിച്ചു..
"" ശ്രേയ നീ എവിടെയാ ഞങ്ങൾ ഇതാ
ഇവിടെ ഹോസ്പിറ്റലിന് മുൻപിലുണ്ട്..

" ഞാൻ ഇവിടെ ഉണ്ട് ഗൗരി നിങ്ങൾ
ഇങ്ങോട്ട് അകത്തേക്ക് കേറി വരൂ...,

അതും പറഞ്ഞ് ഫോൺ
കട്ട്‌ ചെയ്തു ഗൗരി..
" സിമി.. വാ നമ്മുക്ക് അകത്തേക്ക്
പോവാം ശ്രേയ വരാൻ പറഞ്ഞു... "
 ഗൗരിയും സിമിയും ഹോസ്പിറ്റലിന്
 അകത്തുകയറി...

 ശ്രേയ വരുന്നതുകണ്ട് ഗൗരിയും
 സിമിയും ശ്രേയയുടെ അടുത്തേക്ക്
ചെന്നു..
    
 നിങ്ങൾ ഇവിടെ ഇരിക് ഞാൻ
പോയി ഡോക്ടറുമായി സംസാരിച്ചു
വരാം..
   " അതും പറഞ്ഞ് അവരെ
രണ്ടുപേരെയും ശ്രേയ അവിടെ
ഇരുത്തി ഡോക്ടറുമായി സംസാരിച്ചിട്ട്
വരാൻ പോയി... "

 സിമി.. പിന്നെ നീ അരുണിന് വിളിച്ചോ,
" ഗൗരി ചോദിച്ചു.. "
ആ... ഞാൻ കുറെ വിളിച്ചു ബട്ട്‌
ഇപ്പോഴും ഫോണ് ഔട്ട് ഓഫ്
കവറേജ് ഏരിയ തന്നെ ആണ്...

സിമി ടാ.. നീ ഇവിടെ ഇരിക് ശ്രേയ
അതാ വരുന്നു ഞാൻ പോയി
എന്തായി എന്ന് അന്വേഷിച്ചിട്ട് വരാം..,

മം.. ശരി, ഗൗരി പെട്ടെന്ന് വരണം ട്ടോ,
" സിമിയുടെ മനസ്സിൽ തി നാളത്താൽ
 പേടികൊണ്ട് കത്തിപ്പടരുന്നു.. "

 ശ്രേയയുമായി  സംസാരിച്ചശേഷം
 ഗൗരി സീമയുടെ അടുത്തേക്ക് വന്നു..
" സിമി ഇതാ ആ പോവുന്ന ചേച്ചിയുടെ
 കഴിഞ്ഞാൽ അടുത്തത് നമ്മളാണ്.. "

എടാ.. എനിക്ക് പേടിയാവുന്നു നമ്മുക്ക്
ഇവിടെ നിന്നും പോവാം. വീണ്ടും സിമി
പറഞ്ഞു,

സിമി.. ഒന്നും ഇല്ലടാ ഇത് പെട്ടന്ന് തന്നെ
ചെക് ചെയിതു നോക്കി ക്ലിയർ ചെയ്യ്ത
നമ്മുക്ക് പെട്ടന്ന് തന്നെ ഹോസ്റ്റലിലേക്ക്
പോവാം നീ പേടിക്കാതെ..,

പെട്ടന്ന് തന്നെ സിമിയുടെ ഫോൺ
റിങ് ചെയ്തു...അത് സിമിയുടെ
അച്ഛന്റെ ആയിരുന്നു,
  " ടാ.. ഇതാ അച്ഛനാണ് വിളിക്കുന്ന്
ഞാൻ എന്താ പറയാ..."

മം.. നീ ഫോൺ താ ഞാൻ
സംസാരിക്കാം അച്ഛനോട്
" അതും പറഞ്ഞ് സിമിയുടെ
കയ്യിൽ നിന്നും ഗൗരി ഫോൺ വാങ്ങി സിമിയുടെ അച്ഛന്റെ അടുത്ത് ഗൗരി 
സംസാരിച്ചു.. "
 "" ഹലോ അങ്കിൾ ""

ആ... മോളെ സിമി എന്തെ..?  "

"" അങ്കിൾ സിമി കിടക്ക എന്താ
കൊടുക്കണോ...? ""

വേണ്ടാ മോളെ സിമി എഴുന്നേറ്റ
ഞാൻ വിളിച്ചിരുന്നു പറഞ്ഞ മതി...

" ശരി അച്ഛാ... ഞാൻ പറയാം "
അത് പറഞ്ഞ് ഗൗരി ഫോൺ കട്ടാക്കി...

പെട്ടന്ന് തന്നെ.. ഗൗരി എന്ന് സിസ്റ്റർ
വിളിച്ചു..,

നീ വാ.. പേടിക്കണ്ട ഞാൻ എന്റെ
പേരാണ് കൊടുത്തിട്ടുള്ളത്,
സിമി.. വാ നമ്മളാണ് ഇനി, അതെ
സിമി അവിടെ ചെന്ന് നീ ഇങ്ങനെ
പേടിയോടെ ഒന്നും സംസാരിക്കല്ലേ,
" സിമിയും ഗൗരിയും ഡോക്ടറുടെ
അടുത്ത് ചെന്നിരുന്നു... "

ആരാ... ഇതിൽ ഗൗരി..?
 " ഡോക്ടർ ചോദിച്ചു... "

ഡോക്ടർ ഞാൻ ആണ്..
" ഗൗരി പറഞ്ഞു, ഡോക്ടർ എനിക്ക്
അല്ല ഇതാ ഇവൾക്കാണ്.. "

ഒക്കെ വരൂ കൂട്ടി... ഇതാ ഇവിടെ
കിടന്നോള്ളൂ ഡോക്ടർ സിമിയെ
വിളിച്ചു ചെക്കപ്പ് ചെയ്യാൻ വേണ്ടി,

" ചെക്കപ്പ് ചെയ്യാൻ പോവുമ്പോൾ
സിമി ഗൗരിയെ ഒന്ന് നോക്കി... "
ടാ നീ പോയിട്ട് വാ ഒന്നും ഉണ്ടാവില്ല
ഗൗരി പതിയെ പറഞ്ഞു സിമിയെ
അകത്തേക്ക് അയച്ചു..

അപ്പോഴാണ് സിമിയുടെ ഫോൺ
അരുൺ വിളിക്കുന്നത് കണ്ടത് ഗൗരി,
" ചെക് ചെയ്യാൻ പോവുമ്പോൾ സിമി
അവളുടെ ഫോൺ ഗൗരിയുടെ കയ്യിൽ
കൊടുത്തു... "
  """ഹലോ... ഹലോ അരുൺ """"
നെറ്റ് പ്രോബ്ലം കാരണം ഗൗരിക്ക്
ഒന്നും കേൾക്കുന്നില്ല ആയിരുന്നു...
ഒടുവിൽ ആ ഫോൺ കട്ട്‌ ആയി,

ചെക് ചെയ്ത് ഡോക്ടർ അവിടെ
നിന്നും പുറത്തേക് വന്നു...
  " അല്ല ഈ കുട്ടിയുടെ ഹസ്ബൻഡ്
വന്നില്ലേ..' ഡോക്ടർ ഗൗരിയുടെ
അടുത്ത് ചോദിച്ചു... "

ഇല്ല ഡോക്ടർ അത് അവളുടെ
ഹസ്ബൻഡ് ഇവിടെ ഇല്ല...

മം.. ആ കുട്ടിക് ഇത് ടു വീക്ക് 
കഴിഞ്ഞു ഇത് ഒന്നാമത്തെ
മാസത്തിലേക് അവറായി..
  
  ഡോക്ടർ എന്ത്‌ ടു വീക്ക് 
കഴിഞ്ഞു one month അവറായി 
എന്നോ..?
  " ഗൗരി എടുത്ത് ചോദിച്ചു.. "

Yes.. എന്തു പറ്റി,
" ഡോക്ടർ പറഞ്ഞതും സിമി
 അകത്ത്  നിന്നും പുറത്തേക്ക് വന്നു...,
 ഗൗരിയുടെ മുഖം കണ്ടു സിമി ചോദിച്ചു.
" എന്താ ടാ എന്താ ഡോക്ടർ പറഞ്ഞു...?

സിമി.. ഇത് നിനക്ക് ടു വീക്ക്
കഴിഞ്ഞു One month അവറായി
ഇനി ഇത് അബോട്ട്
ചെയ്യാൻ പറ്റില്ല..,

   എന്ത്‌... പറ്റില്ലാന്നോ..?
" എടാ ഞാൻ ഡോക്ടറുടെ അടുത്ത്
 സംസാരിക്കാം പ്ലീസ് നീ വാ ഗൗരി
എന്നും പറഞ്ഞ് സിമി വീണ്ടും ഗൗരിയെ
വിളിച്ചു ഡോക്ടറുടെ അടുത്തേക്ക്
ചെന്നു.. "

   തുടരും...


Part- 03
       




ഡോക്ടർ പ്ലീസ് എനിക്ക് ഇത്
അബോട്ട് ചെയ്തെ പറ്റു പ്ലീസ്
ഡോക്ടർ എന്നെ ഒന്ന് സഹായിക്കു...
  " സിമി അവിടെ വെച്ച്
ഡോക്ടറുടെ അടുത്ത്
കരഞ്ഞ് പറഞ്ഞു.. "

കൂട്ടി ഇനി അബോട്ട് ചെയ്താൽ
അത് നിങ്ങളുടെ ജീവിതത്തിന്
തന്നെ ആപത്താണ് കാരണം
അ മാംസപിണ്ഡം പൂർണ്ണരൂപം പ്രാപിക്കുകയാണ്..മോളെ
നിങ്ങൾ അ കുട്ടിയെ ഒന്ന്
പറഞ്ഞ് മനസ്സിലാക്കി
കൊടുക്കു ഡോക്ടർ
ഗൗരിയെ നോക്കി പറഞ്ഞു..,

സിമി... നീ വാ നമ്മുക്ക് ഇവിടെ
നിന്നും പോവാം ഡോക്ടർ ഇനി
ഒരു വഴിയും ഇല്ലേ..,

ഇല്ല ഗൗരി.. " ഡോക്ടർ "

സിമി.. എഴുന്നേറ്റെ വാ നമ്മുക്ക്
ഹോസ്റ്റലിലേക്ക് പോവാം സിമിയെ
അവിടെ നിന്നും എഴുന്നേൽപ്പിച്ചു...
ഹോസ്പിറ്റലിൽ വരാന്തയിലുടെ
സിമിയും ഗൗരിയും ഹോസ്പിറ്റലിന്
പുറത്തേക് വരുകയായിരുന്നു
അപ്പോഴാ ഗൗരി പറഞ്ഞത്
സിമിയുടെ അടുത്ത്
" ഇതേ ഈ വായിനോക്കി ഇവിടെയും
എത്തിയോ സിമി പെട്ടന്ന് അവൻ
നമ്മളെ കണ്ടുവെന്ന് തോന്നുന്നു.. "
അയാളെയും നോക്കി ഗൗരിയും
സിമിയും നടന്നു പെട്ടന്ന് ഒരാളുമായി
സിമി ഹോസ്പിറ്റലിൽ വരാന്തയിൽ
കുട്ടിയിടിച്ചു...
  " അയ്യോ സോറി.. സിമി സോറി
പറഞ്ഞു നോക്കിയതും അതൊരു
പോലീസ് ആയിരുന്നു.. "

ഓ.. നീ... നീയല്ലേ അന്ന് അവിടെ
വെച്ച് അനാഥ കുട്ടികൾക്ക്
വേണ്ടി സംസാരിച്ചത്
ഹോ എന്തായിരുന്നു
അന്ന് തന്റെ അവിടെ
വെച്ചുള്ള പെർഫോമൻസ്
എന്താ ഇനി ഇവിടെയും
ഉണ്ടോ ഇന്നും അതേപോലെ
 എന്തെങ്കിലും പെർഫോമൻസ്..,
 " ആ പോലീസുകാരൻ
ഹോസ്പിറ്റൽ വെച്ച് സിമിയെ
 കണ്ടതും കളിയാക്കി ചോദിച്ചു... "

സാർ.. ഞാൻ പോട്ടെ, സിമി
പതിയെ പറഞ്ഞു..,

അങ്ങനെ അങ്ങോട്ട് പോവാൻ
വരട്ടെ... എന്താ നിനക്ക് ഒരു
ചുറ്റി കള്ളി
 " പോലീസ് വീണ്ടും ചോദിച്ചു.. "

സാർ.. പ്ലീസ് അവൾക്
വയ്യ ഞങ്ങൾ പോട്ടെ...
" കൂടെ ഗൗരിയും പറഞ്ഞു.. "

അങ്ങോട്ട് മാറി നിൽക്കടി
രാധാമണി ഇവളെ ഒന്ന്
പരിശോധിച്ചേ...
" കൂടെ ഉണ്ടായിരുന്ന വനിതാ
കോൺസ്റ്റബിൾ രാധാമണിയോട്
പറഞ്ഞു... "

Yes... സാർ, അങ്ങോട്ട് മാറി
നിന്നെ രാധാമണി സിമിയെ
 പരിശോതിക്കാൻ തുടങ്ങി.,

എന്താ ഇവിടെ എന്താണ്
 ഇവിടെ പ്രോബ്ലം..
"ഡോക്ടർ വന്ന് ചോദിച്ചു.."

അ.. ഡോക്ടർ ഈ രണ്ട്
പെണ്കുട്ടികളും ഇവിടെ
എന്തിനാ വന്നത് നങ്ങൾക്
ഇവരെ കണ്ടപ്പോ ഒരു സംശയം
തോന്നി അതാ പരിശോധിക്കുന്നത്..!

ഇതൊക്കെ എന്തിനാ സാർ
നിങ്ങൾ അറിയുന്നത് ഇവിടെ
പല പേഷ്യൻസും വരും...

ഒക്കെ ഡോക്ടർ ഇവർ
രണ്ടുപേരും ഇപ്പോ ഇവിടെ
എന്തിനാണ് വന്നത്
എന്ന് എനിക്ക് ഇപ്പോ
അറിഞ്ഞേ പറ്റൂ..
ഇനി ഡോക്ടർ അത് പറയാൻ
കൂട്ടാക്കിയില്ലെങ്കിൽ എനിക്ക്
 നിങ്ങളെയും ഇവിടെ നിന്ന് അറസ്റ്റ്
ചെയ്ത് കൊണ്ടുപോവേണ്ടി വരും...
  " അ പോലീസ് ഡോക്ടറുടെ
അടുത്തും പറഞ്ഞു ഡോക്ടർ
ഒടുവിൽ പറയ്യാൻ തുടങ്ങി... "

സോറി... എന്നോട് ക്ഷമിക്കൂ
ഞാൻ ഇപ്പോ ഇത് ഇവരോട്
പറഞ്ഞില്ലെങ്കിൽ
ആവശ്യമില്ലാത്തതിൽ
എന്നെയും ഇവർ
അറസ്റ്റ് ചെയ്ത് കൊണ്ടുപോവും...
" ഡോക്ടർ സിമിയുടെ അടുത്ത്
 പറഞ്ഞു.. "
സാർ അ കൂട്ടി പ്രഗ്നന്റ് ആണ്
അത് അബോട്ട് ചെയ്യാൻ
വേണ്ടിയാണ് വന്നത്...

ഹോ.. ഹോ  അപ്പോ
നീ പ്രഗ്നന്റ് ആണോ...?
ആട്ടെ അത് ഇപ്പോ എന്തിനാ
അബോട്ട് ചെയ്യുന്നത് എന്താ
നിന്റെ വയറ്റിൽ വളരുന്ന
കുഞ്ഞിന് അച്ഛൻ ഇല്ലേ...
അതോ നിനക്ക് ആരാണ്
അറിയില്ലേ ഈ കുഞ്ഞിന്റെ അച്ഛൻ..,
എന്താടി നീ ഇങ്ങനെ
നോക്കുന്നത് നീ എന്നെ
അന്ന് അവിടെ വെച്ച്
ആ പബ്ലികിനിടയിൽ
നാണം കിടത്തിയപ്പോൾ
അതും ആർക്കോ ജനിച്ചിരുന്നോ
അനാഥ കുട്ടികൾക്ക് വേണ്ടി
ഇപ്പോ എന്താ നിനക്ക് ഒന്നും
പറയാനില്ലേ...നീ നോക്കിക്കോടി
നിനക്ക് ഞാൻ ആരാണ്
എന്ന് കാണിച്ചു തരാം..
" പോലീസ് സിമിയുടെ
അടുത്ത് ചെന്ന് പതിയെ
പറഞ്ഞു.. രാധാമണി ഇവളെ
പിടിച്ച് വണ്ടിയിൽ കേറ്റ്
ബാക്കി നമ്മുക്ക് പോലീസ്
സ്റ്റേഷനിൽ പോയി പറയാം..
രാധാമണി പെട്ടന്ന്.. "

ഒക്കെ സാർ... " രാധാമണി "

സാർ... എന്തിനാണ് സിമിയെ
കൊണ്ടുപോവുന്നത് എന്തു
തെറ്റാണ് സിമി ചെയ്തത്..?
 " പെട്ടന്ന് തന്നെ ഗൗരി ചോദിച്ചു... "

എന്താടി.. കൂട്ടുകാരിയുടെ ഒപ്പം
നിനക്കും വരണോ പോലീസ്
സ്റ്റേഷനിലേക്ക്..,
" പോലീസുകാരൻ
ഗൗരിയെ നോക്കി ചോദിച്ചു.. "

സിമിയെ കൊണ്ടുപോയി
പോലീസ് ജിപ്പിൽ കയറ്റി
മറിച്ച് ഒരക്ഷരം പോലും
സിമി അവിടെ വെച്ച് മിണ്ടിയില്ല...

" വേഗത്തിൽ തന്നെ ഗൗരി
അവളുടെ ഫോണെടുത്ത്
 ആർക്കൊക്കെ വിളിക്കാൻ തുടങ്ങി.. "

അപ്പോഴായിരുന്നു അരുൺ
അവിടെ ഹോസ്പിറ്റലിലെക്
എത്തിയത്...
" ഗൗരി എവിടെ സിമി...
സോറി എന്റെ ഫോണിൽ
 ചാർജ് ഇല്ലായിരുന്നു സിമി എവിടെ..? "

നീ... നീയൊക്കെ ഒരു... ഛെ...
" ഗൗരി പറഞ്ഞ് അവസാനിപ്പിച്ചില്ല... "

എന്താ ഗൗരി എനിക്കൊന്നും
മനസ്സിലാവുന്നില്ല നീ സിമി
എവിടെ പറ..
" അരുൺ വീണ്ടും ചോദിച്ചു.. "

അതാ ഇപ്പോ ഇവിടെ നിന്നു പോയ
അ പോലീസ് ജീപ്പിൽ ഉണ്ട് സിമി...

എന്ത്‌... പോലീസ് ജിപ്പിലോ സിമി
എന്തിനാ ഇപ്പോ പോലീസ് ജിപ്പിൽ
ഒക്കെ...എനിക്ക് ഒന്നും
മനസ്സിലാവുന്നില്ല ഗൗരി
നീ കാര്യം എന്ത് തെളിച്ചു പറ...

സിമിയെ ഇപ്പോ പോലീസ് അറസ്റ്റ്
ചെയ്ത് കൊണ്ടുപോയി...

പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട്
പോയത് എന്തിന് അതിന് ഇപ്പോ
എന്താ ഇവിടെ ഉണ്ടായത്... "
 " അരുൺ അവനിക്
കാര്യങ്ങളൊന്നും
 മനസ്സിലായിട്ടില്ല.. "

      തുടരും...



Part- 04

         __✍️Ameer Suhail tk__



" അരുൺ പോലീസ് സ്റ്റേഷനിൽ
 എത്തിയശേഷം... " സാർ ഇപ്പോ
ഇങ്ങോട്ട് കൊണ്ടുവന്ന സിമിയെ
എനിക്കൊന്ന് കാണണം..,

നീ.. ആരാണ് അ കൂട്ടിടെ..?
  " തൊട്ടപ്പുറത്ത് ഉണ്ടായിരുന്നോ
 ഒരു പോലീസ് കോൺസ്റ്റബിൾ
ചോദിച്ചു അരുണിന്റെ അടുത്ത് "

സാർ ഞാൻ സിമിടെ ഫ്രണ്ട് ആണ്..
പ്ലീസ് സാർ എന്നെ ഒന്ന് കാണാൻ
അനുവദിക്കൂ.,

അങ്ങനെ ഇപ്പോ കാണാൻ ഒന്നും
പറ്റില്ല നിങ്ങൾ പോയിട്ട് പിന്നെ വരൂ..

സാർ... പ്ലീസ് എനിക്ക് ഇപ്പോ
കണ്ടേ പറ്റു പ്ലീസ് സാർ...

നിന്നോട് അല്ലെ പറഞ്ഞ് ഇപ്പോ
അ കുട്ടിയെ കാണാൻ പറ്റില്ലെന്ന്..

സാർ.. പ്ലീസ്, എനിക്ക് ഒന്ന്
കണ്ട് സംസാരിക്കണം പ്ലീസ് സാർ,

എന്താടോ അവിടെ ഒരു ശബ്ദം...
" ഉള്ളിൽ നിന്നും S i വിക്രം ചോദിച്ചു "

സാർ.. ഇപ്പോ കൊണ്ടുവന്ന
അ സിമി എന്നാ പെൺകുട്ടിയെ
കാണാൻ ആണ് ഇവിടെ ഒരു പയ്യൻ 
വന്നിരിക്കുന്നത് ഇപ്പോ കാണാൻ
പറ്റില്ലെന്ന് പറഞ്ഞിട്ട് അവൻ 
കേൾക്കുന്നില്ല സാർ,

" അ പറഞ്ഞത് സിമിയും കേട്ടു..,

ആരാണ് ഇങ്ങോട്ട് വരാൻ പറയു..
വിക്രം അരുണിനെ അകത്തേക്ക്
വിളിച്ചു,

സാർ... " അരുൺ "

നീയാണോ അവളെ കാണാൻ
വന്നവൻ നിന്റെ ആരാ അവൾ
" അരുണിനെ കണ്ടതും S i വിക്രം
ചോദിച്ചു... "

സാർ... സിമി എന്റെ ഫ്രണ്ട് ആണ്,

" ഓ.. നിന്റെ ഫ്രണ്ട് ആണോ...?

അതെ സാർ,.. അവളെ എന്തിനാ
സാർ അറസ്റ്റ് ചെയ്ത് ഇങ്ങോട്ട്
കൊണ്ട് വന്നത് അവൾ എന്തു
തെറ്റാണ് സാർ ചെയ്തത്..,
" അരുൺ വളരെ ദയയോടെ
ചോദിച്ചു S i വിക്രമിനോട്.."

ഇതൊക്കെ ചോദിക്കാൻ നീ
അവളെ തന്ത ഒന്നുമല്ലല്ലോ..?
വെറും ഒരു ഫ്രണ്ട് അല്ലെ...
നീ പോയിട്ട് പിന്നെ വാ ഇപ്പോ
അവളെ കാണാൻ പറ്റില്ല...

സാർ... പ്ലീസ് എനിക്ക് ഒന്ന് കണ്ടേ
പറ്റു സിമിയെ എവിടെ സാർ സിമി,
സിമി... സിമി, അരുൺ അവിടെ
നിന്നും കുറച്ചു ഉറക്കെ വിളിച്ചു...,

എന്താടാ നിനക്ക് പറഞ്ഞ
മനസ്സിലാവില്ലേ അവളെ ഇപ്പോ
കാണാൻ പറ്റില്ലെന്ന്...

സാർ.. എനിക്ക് സിമിയെ ഇപ്പോ
കണ്ടേ പറ്റു.. " അരുൺ അതിൽ
തന്നെ ഉറച്ചു നിന്നു.. "

അ.. നീ അവളെ ഇവിടെ നിന്ന്
കണ്ടേ പോവൂ., എടോ സാബു..,
 " S i വിക്രം അപ്പുറത്തു നിന്നും
വേറെ ഒരു കോൺസ്റ്റബിൾ
സാബുവിനെ വിളിച്ചു.. "

എന്താ സാർ... " സാബു "

എടോ.. ഇവനിക് അ പെണ്ണിനെ
കാണണം എന്ന് തന്നൊന്ന്
അവളെ കാണിച്ചു കൊടുത്തേ..,

ഒക്കെ സാർ.. വാടോ,
" സാബു അവിടെ നിന്നും
അരുണിനെ കൊണ്ടുപോവാൻ നിന്നു "

സാർ.. നിങ്ങൾ എന്നെ ഇവിടെ
നിന്ന് പുറത്തേക് ആണ് ഇപ്പോ
കൊണ്ടുപോവുന്നത് എന്ന് എനിക്ക്
അറിയാം ഞാൻ സിമിയെ കണ്ടേ
പോവൂ നിങ്ങൾ അവളെ ഇവിടെ
അറസ്റ്റ് ചെയ്തു കൊണ്ടുവന്നത്
ഒരാവശ്യവുമില്ലാതെ വെറുതെയാണ്..,

അത് കേട്ടപ്പോ S i വിക്രമിന്
ദേഷ്യം വന്നു ഡോ തനിക് എന്താ
കാര്യം പറഞ്ഞ മനസ്സിലാവില്ലേ...
എന്നും പറഞ്ഞ് S i വിക്രം ഓടി
ചെന്ന് അരുണിന്റെ ചെവി കല്ല്
ഇളകുന്നത് പോലെ ഒരു അടി,

സാർ... നിങ്ങൾ എന്നെ എത്ര
അടിച്ചാലും കൊന്നാലും ഞാൻ
സിമിയെ കാണാതെ ഇവിടെ
നിന്നും പോവില്ല, എനിക്ക് എന്റെ
സിമിയെ കാണണം....

തനിക് എന്താടോ പറഞ്ഞ
മനസ്സിലാവില്ലേ എന്നും പറഞ്ഞ്
അരുണിനെ S i വിക്രം കുറെ തല്ലി..,
" ഇതൊക്കെ കേട്ട് അപ്പുറത്തെ
റൂമിൽ സിമി ഉണ്ടായിരുന്നു
അവൾക് ഇത് കേൾക്കല്ലാതെ
വേറെ വഴിയില്ല അവൾക് ഇപ്പോ
അരുണിന്റെ അടുത്ത് നല്ല ദേഷ്യമാണ്.. "

സാർ.. അവിടെ അ സിമിയുടെ
അച്ഛൻ വന്നിട്ടുണ്ട്,
" അല്പസമയം കഴിഞ്ഞപ്പോൾ
 കോൺസ്റ്റബിൾ രവി വന്ന് പറഞ്ഞു.. "

അ.. ഇങ്ങോട്ട് വരാൻ പറയു,

സാർ.. എന്റെ മോള് അവൾ
ഒരു തെറ്റും ചെയ്തു കാണില്ല സാർ,

നിങ്ങളാണോ അവളുടെ അച്ഛൻ...
ഇതൊക്കെ നിങ്ങളുടെ സമ്മത
പ്രകാരം തന്നെ ആണോ..?

എന്ത്‌ സാർ.. എനിക്കൊന്നും
 മനസ്സിലായില്ല,
  " സിമിയുടെ അച്ഛൻ
എടുത്ത് ചോദിച്ചു.."

ഹോ.. ഹോ അപ്പോ നിങ്ങൾക്
ഒന്നും അറിയില്ലേ എന്നാ ഇതാ
നിൽക്കുന്നു നിങ്ങളുടെ മോളെ
കൂട്ടുകാരി അങ്ങോട്ട് തന്നെ
ചോദിച്ചുനോക്കൂ അപ്പോ അറിയാം..!
" സിമിയുടെ അച്ഛന്റെ കൂടെ
 ഗൗരിയും വന്നിട്ടുണ്ടായിരുന്നു
S i വിക്രം സിമിയുടെ അച്ഛന്റെ
അടുത്ത് ഗൗരിയെ കാണിച്ചു
പറഞ്ഞു .."

എന്താ മോളെ ഗൗരി സാർ
പറയുന്നത് എനിക്കൊന്നും
മനസ്സിലായില്ല..
 " സിമിയുടെ അച്ഛൻ ഗൗരിയുടെ
അടുത്ത് ചോദിച്ചു... "

അത് പിന്നെ അങ്കിളേ...
" ഗൗരി പറയാൻ നിന്നെങ്കിലും
അവൾക് അത് സിമിയുടെ
അച്ഛന്റെ അടുത്ത് പറയാൻ
ഒട്ടും ധൈര്യം ഇല്ലായിരുന്നു..
കാരണം സിമിയുടെ അച്ഛൻ
അറിഞ്ഞാൽ എന്തായിരിക്കും
എന്നോർത്ത് ആയിരുന്നു... "

എന്താ മോളെ... പറ,
എന്റെ സിമി മോൾക് എന്താ..?
അച്ഛന്റെ അടുത്ത് പറ മോളെ....
" സിമിയുടെ അച്ഛൻ
 നിർബന്ധിച്ചപ്പോൾ ഗൗരി
 പറയാൻ തുടങ്ങി... "

 അങ്കിൾ സിമി, പ്രഗ്നന്റ് ആണ്
" ഒടുവിൽ ഗൗരി പറഞ്ഞു... "

എന്ത്‌... എന്താ മോളെ നീ പറഞ്ഞ്
എന്റെ സിമി മോള് പ്രഗ്നന്റ് ആണ്
എന്നോ..,

അതെ... നിങ്ങളുടെ മോള്
പ്രഗ്നന്റ് ആണ്.." കൂടെ S i വിക്രമം
പറഞ്ഞു,

ഇല്ല സാർ... എന്റെ മോള്
അങ്ങനെ ഒന്നും ചെയ്യില്ല
എനിക്ക് എന്റെ മോളെ
വിശ്വാസമുണ്ട് അവൾ
അങ്ങനെ ഒരിക്കലും
ചെയ്യില്ല സാർ,
 " സിമിയുടെ അച്ഛൻ അവിടെ
 അ പോലീസ് സ്റ്റേഷനിൽ വെച്ച്
 കരഞ്ഞു പറഞ്ഞു..."

സാബു.. അവനെ ഇങ്ങോട്ട്
കൊണ്ട് വാ.. അറിയാം നിങ്ങൾ
ഇതൊന്നും പറഞ്ഞ വിശ്വസിക്കില്ലെന്ന്
ഇതാ ഇവൻ ആണ് നിങ്ങളുടെ
മകൾ സിമിയുടെ ഗർഭത്തിന്
ഉത്തരവാദി ഇപ്പോ എന്താ
നിങ്ങൾക് ഒന്നും പറയാനില്ലേ..

ശ്യാം...
 " പെട്ടന്ന് തന്നെ ഗൗരി അവിടെ
വെച്ച് കണ്ടപ്പോ പറഞ്ഞു... "

അതെ ശ്യാം തന്നെ...
" ഗൗരിക് ഒപ്പം S i വിക്രം പറഞ്ഞു.."

സാർ.. ഇത് ശ്യമാണ് അരുൺ അല്ല..
" ഗൗരി വീണ്ടും പറഞ്ഞു... "

ഓ.. അപ്പോ കുറെ പേരുണ്ടല്ലോ,
എന്താ നിങ്ങൾ ഇതൊരു
ബിസിനസ് ആയിട്ടാണോ
കണ്ടിരിക്കുന്നത്.,
" S i വിക്രം അപ്പോ അവിടെ വെച്ച്
വളരെ മോശമായി സംസാരിച്ചു
സിമിയുടെ അച്ഛന്റെ അടുത്തും
ഗൗരിയുടെ അടുത്തും "

സാർ.. അനാവശ്യം പറയാതെ,
എന്റെ മോളെ കുറിച്ച്.,
" പെട്ടന്ന് തന്നെ സിമിയുടെ
അച്ഛൻ S i വിക്രമിനോട്
ദേഷ്യത്തോടെ പറഞ്ഞു... "

ഇതേ കിളവാ.. മടക്കി കൂട്ടി
ഒരു മൂക്കിലിടും ഇതേ പെണ്ണെ
ഇയാളെയും വിളിച്ചു ഇവിടെ
നിന്നും പോ..
" എന്തായാലും നങ്ങൾക് ആരാ
ആള് എന്ന് അന്വേഷിച്ചു അങ്ങോട്ട്
പോവേണ്ടി വന്നില്ല ഇവൻ ഇവിടെ 
ഞങ്ങളുടെ കാലിന് ചുവട്ടിലേക് 
തന്നെ വന്നു അതുകൊണ്ട്
ഞങ്ങളുടെ ജോലി പാതി ഒഴിഞ്ഞു കിട്ടി..

അങ്കിളേ... വരൂ നമ്മുക്ക് ഇപ്പോ
ഇവിടെ നിന്നും പോവാം എന്റെ
പരിചയത്തിൽ ഒരു വാക്കിൽ
ഉണ്ട് നമ്മുക്ക് അവരെ ചെന്ന്
ഒന്ന് കാണാം..

അ... അതാവും നല്ലത് കൂട്ടി ഇപ്പോ
ഇയ്യാളെ കുട്ടി ഇവിടെ നിന്നും പോ..,
എന്നിട്ട് ഒരു നല്ല വാക്കിലിനെ കുട്ടി വാ..

സാർ.. അരുണിന്റെ അച്ഛൻ
വന്നിട്ടുണ്ട്,

" അ.. ഇങ്ങോട്ട് വരാൻ പറയു,

ഗൗരി.. അവിടെ നിന്നും
സിമിയുടെ അച്ഛനെ കുട്ടി
പോവുമ്പോ പുറത്ത് നിന്നും
അകത്തേക്ക് കേറി വരുന്ന
അരുണിന്റെ അച്ഛനെ കണ്ടു...
ഗൗരിക് മനസ്സിലായി ഇതിൽ
എന്തോ ചതി ഉണ്ട് എന്ന്.,

അ... വരൂ, സാർ ഇരിക്കൂ
" S i വിക്രം അരുണിന്റെ
അച്ഛനെ കണ്ടതും പറഞ്ഞു.. "

സാബു.. അരുണിനെ
ഇങ്ങോട്ട് കൊണ്ട് വാ...
പിന്നെ സാർ കാര്യം കുറച്ചു
വേറെ പോലെ അ പെൺ
കുട്ടിയുടെ അച്ഛനും കൂട്ടുകാരിയും
ഇപ്പോ ഇവിടെ നിന്നും പോയത്.
പിന്നെ അ പെണ്ണ് താഴ്ന്ന 
ജാതിയിൽ പെട്ട ഒരു ഫാമിലിയാ 
അ പെൺ കുട്ടിയുടേത്..,

ഇതേ... വിക്രം എന്തു തന്നെ
ആയാലും എനിക്ക് കുഴപ്പമില്ല,
ഇതിന് വേണ്ടി ഞാൻ എത്ര കാശ്
വേണമെങ്കിലും മുടക്കാം എന്റെ
മകൻ ആയിട്ട് ഉണ്ടാക്കിയ
നാണക്കേടാണ് നീ വേണം
എന്നെ ഇതിൽ നിന്നും ഒന്ന്
രക്ഷിക്കാൻ..
 " അരുണിന്റെ അച്ഛൻ
S i വിക്രമിന്റെ മുന്നിൽ
പറഞ്ഞു... "

ഇതാ... സാബു കൊണ്ട് വന്ന്
അരുണിനെ അവിടെ നിർത്തി,

പിന്നെ സാർ.. സാറിന്റെ മോൻ
കുറച്ചു വാശി പിടിച്ചു അപ്പോ
നങ്ങൾക് ഒന്ന് കൈ വെക്കേണ്ടി
വന്നു.. " S i വിക്രം "

എന്നാ ശരി വിക്രം ഞാൻ പോട്ടെ..
ഡാ വന്ന് വണ്ടിയിൽ കേറ് അവിടെ
നിന്നും എഴുന്നേറ്റത്തും അരുണിന്റെ
അച്ഛൻ അരുണിന്റെ അടുത്ത് പറഞ്ഞു..,

ഞാൻ എങ്ങോട്ടുമില്ല എനിക്ക്
സിമിയെ ഇഷ്ട്ടമാണ് ഞാനും
അവളും തമ്മിൽ മാര്യേജ് ചെയ്യും..
" അരുൺ തല താഴ്ത്തി നിന്ന്
അവന്റെ അച്ഛനോട് പറഞ്ഞു.. "

നായിന്റെ മോ.***... വന്ന്
വണ്ടിയിൽ കേറിക്കോ
എന്നോട് നീ പറയിപ്പിക്കേണ്ട..
എന്നും പറഞ്ഞ് അരുണിനെ
അവന്റെ അച്ഛൻ വാശിയോട്
അവന്റെ കൈ പിടിച്ചു കൊണ്ട്
അവിടെ നിന്നും വണ്ടിയുടെ
അടുത്തേക് നടന്നു...,

       തുടരും...

___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part- 05

         __✍️Ameer Suhail tk__




ശേഷം സിമിയുടെ കേസുമായി
സിമിയുടെ അച്ഛനും കൂട്ടുകാരി
ഗൗരിയും കോടതിയിൽ.,
" കേസ് വാദിക്കുന്നത് പ്രീത നമ്പ്യാർ "

"" M.s പ്രീത start on you....

" ok... my Lords! "
ഇന്നേക്ക് മൂന്ന് ദിവസമായി
സിമിയെ കാണാതായിട്ട്....
സിമിയെ ഹോസ്പിറ്റലിൽ
നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു
പോയ ശേഷം സിമിയുട കൂട്ടുകാരി
ഗൗരി ആണ് സിമിയുടെ അച്ഛൻ
ബാലചന്ദ്രന് വിവരമറിയിച്ചത്..!
അ വിവരം അറിഞ്ഞ് ശേഷം
ഗൗരിയും സിമിയുടെ അച്ഛനും
ചേർന്ന് പോലീസ് സ്റ്റേഷനിലേക്ക്
പോയി പക്ഷേ അന്ന് അവിടെ നിന്നും
സിമിയെ കാണാതെയാണ് അച്ഛൻ
ബാലചന്ദ്രനും ഗൗരിയും മടങ്ങിയത്..,
" my Lord... സിമിയുടെ കൂട്ടുകാരി
ഗൗരിയെ ചില കാര്യങ്ങൾ
അറിയുവാൻ വേണ്ടി ഇങ്ങോട്ട്
വിളിക്കുകയാണ്... "

"' yes..

ഗൗരി.. വന്ന് അവിടെ നിന്നു,,

" വക്കീൽ പ്രീത ഗൗരിയുടെ
 അടുത്ത് ചോദിക്കാൻ തുടങ്ങി... "

ഗൗരി... ഗൗരി അല്ലായിരുന്നോ
അന്ന് സിമിയുടെ കൂടെ
ഹോസ്പിറ്റലിൽ പോയത്..?

അതെ മേഡം.. ഞാൻ തന്നെ
ആയിരുന്നു അന്ന് സിമിടെ കൂടെ
ഹോസ്പിറ്റലിൽ പോയത്..

ഗൗരി... അന്ന് എന്താണ് നടന്നത്
എന്ന് ഒന്ന് പറയാൻ പറ്റോ..?
" കൂടുതൽ വിവരങ്ങൾ
അറിയാൻ പ്രീത ഗൗരി
യിൽ നിന്നും ആവശ്യപ്പെട്ടു.. "

ഒക്കെ മാഡം..,
അന്ന് ഞാൻ ക്ലാസ്സ് കഴിഞ്ഞതും
തിരിച്ച് ഹോസ്റ്റലിലെക് വന്നു....
കുറെ ഡോറിൽ തട്ടിയെ ശേഷം
ആണ് സിമി ഡോർ തുറന്നത്,
ഞാൻ റൂമിൽ കേറിയ ശേഷം
സിമിയോട് ചോദിച്ചു..
" എന്താടി ഡോർ തുറക്കാൻ
ഇത്ര സമയം എന്ന്.. അപ്പോ
അവൾ എന്നോട് പറഞ്ഞ്
പെട്ടന്ന് ഒന്ന് ഉറങ്ങിപോയി..
എന്തോ എനിക്ക് അവളുടെ
മുഖം കണ്ടപ്പോ അവൾ
നന്നായി കരഞ്ഞ് ഷീണിച്ച
പോലെ തോന്നി,
ഞാൻ ചോദിച്ചു നീ എന്തിനാ
കരഞ്ഞ് എന്ന്.. അപ്പോഴും
അവൾ എന്നോട് പറഞ്ഞത്
വയ്യ ഒരു തലവേദന കൊണ്ട്
ഇറങ്ങിയതാണ് എന്നാണ്...
പക്ഷേ എനിക്കത് അവൾ
പറഞ്ഞത് വിശ്വസിക്കാനായില്ല.,
ഞാൻ വീണ്ടും സിമിയുടെ
അടുത്ത് ചോദിച്ചു,ഞാൻ പിന്നെ
നിർബന്ധിച്ചപ്പോൾ സിമി എന്നോട്
കാര്യങ്ങളൊക്കെ പറഞ്ഞു..,


ഒക്കെ ഗൗരി.. അന്ന് സിമി
നന്നായി പേടിച്ചിരുന്നു അല്ലേ..?

" അതെ മേഡം അവൾക് അന്ന്
നന്നായി പേടിയുണ്ടായിരുന്നു...
അത് കൊണ്ട് ഞാൻ അവളെയും
കൂട്ടി ഹോസ്പിറ്റലിൽ പോവാൻ
നിന്നപ്പോ ആദ്യമൊക്കെ വേണ്ടാ
പറഞ്ഞ് ഒഴിഞ്ഞു മാറി പിന്നെ
ഒടുവിൽ സിമി ഞാൻ കാര്യങ്ങൾ
പറഞ്ഞപ്പോൾ സമ്മതിച്ചു.."

അന്ന് ഗൗരി... സിമിയെയും 
കൂട്ടി പോയത് ഏത്
ഹോസ്പിറ്റലിലേക്കാണ്..?

" ഞാൻ ഇവിടെ അടുത്ത് ഉള്ള
 ടൗൺ ഹൈവേ ഹോസ്പിറ്റലിൽ
ആണ് ഞങ്ങൾ പോയത്...! "

എന്താണ് നിങ്ങൾ അവിടെ
തന്നെ പോവാൻ കാരണം..?

" എന്റെ ഫ്രണ്ട് ശ്രേയ അവിടെ
ആണ് വർക്ക്‌ ചെയ്യുന്നത്..
അതുകൊണ്ടാണ് ഞാൻ
സിമിയെ കൂട്ടി അങ്ങോട്ട്
പോയത്.. "

നിങ്ങൾ അന്ന് കണ്ടിരുന്ന
ഡോക്ടർ ആരായിരുന്നു..?

അത്.. പിന്നെ, മം..
അ... ഡോക്ടർ അനന്യ,...

അന്ന് സിമിയുടെ കൂടെ
ഗൗരിയും പോയിരുന്നോ..?
ചെക്കപ്പ് റൂമിലേക്ക്‌,

" ഇല്ല മേഡം.. സിമി മാത്രമാണ്
അന്ന് പോയത് ഞാൻ അവിടെ
പുറത്ത് തന്നെ ഇരുന്നു.."

എന്തുകൊണ്ട് സിമി പോയില്ല..?

" ഞാൻ പോവാൻ നിന്നതാ
അപ്പോ ഡോക്ടർ പറഞ്ഞു
അകത്തേക്ക് പേഷ്യന്റിന്
മാത്രമേ അലോട്ട് ഉള്ളുന്ന്.. "

ഒക്കെ.. അന്ന് അ കുഞ്ഞിനെ
അബോട്ട് ചെയ്യാൻ അല്ലെ
നിങ്ങൾ തീരുമാനിച്ചത്..!

" അതെ മേഡം...
 പക്ഷേ അന്ന് ഡോക്ടർ
 ഞങ്ങളോട് പറഞ്ഞത്
അബോട്ട് ചെയ്യാൻ പറ്റില്ല...
അ കുഞ്ഞ് രൂപം പ്രാപിച്ചു
കഴിഞ്ഞിരിക്കുന്നു എന്നാ. "

ഇത് അറിഞ്ഞപ്പോൾ
സിമിയുടെ പ്രതികരണം
എങ്ങനെ ആയിരുന്നു...?

അവൾക് അത് ഒട്ടും
താങ്ങാൻ ആയില്ലായിരുന്നു,
അച്ഛനും നാട്ടുകാരും അറിഞ്ഞ
പിന്നെ അവൾ ജീവിച്ചിരിക്കില്ലന്ന്
പറഞ്ഞു... അവൾ അവിടെ വെച്ച്
കുറെ കരഞ്ഞു..,പിന്നെ ഞാൻ
സിമിയെ കൂട്ടി തിരിച്ചു ഹോസ്റ്റലിൽ
പോവാൻ ഹോസ്പിറ്റലിൽ നിന്നും
പുറത്തേക് വന്നപ്പോഴാണ്..,

നിങ്ങൾ രണ്ടുപേരും പുറത്തേക്
വന്നപ്പോഴാണ്. S i വിക്രം സാർ
സിമിയെ കൂട്ടി മുട്ടുകയും അവിടെ
വെച്ച് S i വിക്രം സാർ, സിമിയുടെ
അടുത്ത് സംസാരിക്കുകയും
ചെയ്ത് അതും വളരെ ചീത്ത
വാക്കുകളാണ് സിമിയുടെ
അടുത്ത് ഹോസ്പിറ്റലിൽ
നിന്നും S i വിക്രം സാർ
സംസാരിച്ചത് അല്ലെ..,

അത് പിന്നെ...
" ഗൗരി പതിയെ പറഞ്ഞ് നിർത്തി.. "

മം.. പറഞ്ഞോളൂ ഗൗരി പേടിക്കാതെ,

അതെ മേഡം അന്ന്,
ഹോസ്പിറ്റലിൽ വെച്ച്
Si സാർ വളരെ ചീത്ത രീതിയിൽ
ആണ് സിമിയുട അടുത്ത് സംസാരിച്ചത്..,


my Lord.. M. s പ്രീത
പറയുന്ന കാര്യം പച്ച
കള്ളമാണ് ഇങ്ങനെ
ഒന്നും ആർക്കും
ഹോസ്പിറ്റലിൽ വെച്ച്
അതും ഒരു പെൺകുട്ടിയുടെ
അടുത്ത് പബ്ലിക്കായി 
സംസാരിക്കുവാൻ കഴിയില്ല..
" പെട്ടന്ന് തന്നെ ഓപ്പോസിറ്റ്
നിൽക്കുന്ന വക്കീൽ
അനിൽകുമാർ പറഞ്ഞു...
അനിൽകുമാർ അരുണിന്റെ
വക്കീൽ ആയിരുന്നു... "


അതെ M. r അനിൽകുമാർ,
ഇങ്ങനെ ഒന്നും വിശ്വാസ
ബോധവും വുമൺസ്
റെസ്പെക്റ്റുമുള്ള മാറ്റ്
ആർക്കും തന്നെ പബ്ലിക്കായി 
സംസാരിക്കുവാൻ കഴിയില്ല.
പക്ഷേ അതുപോലെ
അല്ലായിരുന്നു Si വിക്രം...,
" my Lord ബാക്കി കാര്യങ്ങൾ
കൂടി അറിയുവാനായി
എനിക്ക് സിമിയുടെ
അച്ഛൻ ബാലചന്ദ്രൻ
അവരെക്കുടി ഞാൻ
ഇങ്ങോട്ട് വിളിക്കുന്നു... "

""Yes...

" കരഞ്ഞുകൊണ്ട് വളരെ
 അവശനായി ഏത് ഒരു
അച്ഛനും താങ്ങാൻ
പറ്റാത്ത വാക്കുകളാണ്
അ അച്ഛൻ കേട്ടത്...
സിമിയുടെ അച്ഛനോടും
പ്രീത ചോദിച്ചു... "

നിങ്ങളെ....അന്ന് ഗൗരി
ഹോസ്പിറ്റലിൽ നിന്നും വിളിച്ചു
പറഞ്ഞ ശേഷമാണ്. സിമിയെ
പോലീസ് അറസ്റ്റ് ചെയ്ത്
കൊണ്ടുപോയ വിവരം
അറിയുന്നത്..'

" അതെ മേഡം.. എന്റെ മോള്
ഒരു തെറ്റും ചെയ്തിട്ടില്ല അവളെ
ഇതിൽ ആരോ മനപ്പൂർവ്വം ഈ
ചതിയിലേക്കു ചാടിച്ചതാ...
അതും പറഞ്ഞ് അവിടെ വെച്ച്
സിമിയുടെ അച്ഛൻ കഴിഞ്ഞു.. "

ഒക്കെ... കരയല്ലേ,
നമ്മൾ അതിനാണല്ലോ
ഇവിടെ കോടതിയുടെ
മുമ്പകെ സത്യം പറയുന്നത്...,
അന്ന് അച്ഛനും ഗൗരിയും
സിമിയെ കാണാൻ പോലീസ്
സ്റ്റേഷനിലേക്ക് പോയി അപ്പോ
നിങ്ങൾക് സിമിയെ
കാണിക്കാൻ കൂട്ടാക്കിയില്ല 
അവർ,

അതെ.. മേഡം, ഞാൻ
അവിടെ വെച്ച് വളരെ
അധികം യാചിച്ചു
പറഞ്ഞിട്ടും അവർ ആരും
തന്നെ എന്റെ സിമി മോളെ
എനിക്ക് കാണിച്ചു തന്നില്ല..
പിന്നെ ഞങ്ങൾ
പിറ്റേ ദിവസം വീണ്ടും
പോലീസ് സ്റ്റേഷനിലേക്ക്
പോയി അപ്പോഴാണ്
അവിടെ നിൽക്കുന്ന
അ സാർ പറഞ്ഞ്
എന്റെ മോളെ അന്ന്
വൈകുന്നേരം
തന്നെ പറഞ്ഞയച്ചു എന്ന്..
അന്ന് എന്റെ മോളെ അവിടെ
നിന്നും പറഞ്ഞയച്ചു എങ്കിൽ
അവൾ ഹോസ്റ്റലിലേക്കോ
വീട്ടിലേക്കോ എത്തീട്ടില്ല..
ഇപ്പോ സാറേ... എന്റെ
മോള് എവിടെ ആണ്
എന്നുപോലും
എനിക്ക് അറിയില്ല..
എന്റെ മോളെ എനിക്ക്
കണ്ടെത്തി തെരണം...
" കരഞ്ഞുകൊണ്ട് കൈ കുപ്പി
പറഞ്ഞു സിമിയുടെ അച്ഛൻ
അവിടെ കോടതിയിൽ വെച്ച്
എല്ലാവർക്കും മുന്നിൽ.. "


ഒക്കെ... അച്ഛാ നിങ്ങൾ
അവിടെ പോയിരുന്നുള്ളു..,
" my Lord... ഇതാണ് അന്ന്
നടന്ന കാര്യങ്ങൾ സിമിക്
എന്താണ് സംഭവിച്ചതെന്ന്
ആർക്കും തന്നെ അറിയില്ല...,
" പ്രീത അവിടെ കോടതിയിൽ
വെച്ച് വളരെ ശക്തിയോടെ
തന്നെ കേസ് വാദിക്കുകയാണ്... "

Yes... ഇനി  സിമിയുടെ
ഈ കേസ് വരുന്ന ശനിയാഴ്ച
2- തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു...

   തുടരും...



___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part-06

       __✍️Ameer Suhail tk__


എന്താ പറയാ... ഇതുകണ്ടോ
സുനിയേട്ടാ ഇന്നക് നാലു
ദിവസമായി ഒരു പെൺ
കുട്ടിയെ കാണാതായിട്ട്
ഇതുവരെ ആയിട്ടും അ
കുട്ടിയെ കണ്ടതിയിട്ടില്ല..!

" മൊബൈൽ ഫോൺ
കാണിച്ചു ന്യൂസ്‌ നോക്കി
പറഞ്ഞു വിനോദ് "

സുനിയേട്ടാ ഒന്ന് വണ്ടി
സൈഡ് ആക്കിയെ എനിക്ക്
ഒന്ന് മൂത്രം ഒഴിക്കണം...
" ഓടി കൊണ്ടിരിക്കുന്ന ലോറി
സൈഡ് ആക്കാൻ പറഞ്ഞു
വിനോദ്.. സുനിയും വിനോദും
ലോറിയിൽ ഉണ്ടായിരുന്നു...
ലോറി സൈഡ് ആക്കി
വിനോദ് ലോറിയിൽ നിന്നും
ഇറങ്ങി കുറച്ചു മാറി അങ്ങോട്ട്
ആരും തന്നെ ആള്
പെരുമാറ്റം ഇല്ലാത്ത ഒരു
സ്ഥലത്തേക്ക് മൂത്രം
ഒഴിക്കാനായി പോയി..
" പെട്ടന്ന് തന്നെ അവിടെ
നിന്നും ഒരു നായയുടെ കുര
ശബ്ദം കേട്ട് വിനോദ്
അങ്ങോട്ട് തിരിഞ്ഞു നോക്കി.. "

മം... എന്താ ഇപ്പോ ഈ നായ
ഇങ്ങനെ കുറക്കുന്നത് എന്ന്
വിനോദ് വിചാരിച്ചു അതും
മനസ്സിൽ കരുതി വിനോദ്
അങ്ങോട്ട് ചെന്നു നോക്കി...
" സുനിയേട്ടാ.... സുനിയേട്ടാ...
വിനോദ് വേഗത്തിൽ വിളിച്ചു "

എന്താ ഡാ വിനോദെ നീ
ഇങ്ങനെ കിടന്ന് ചാവുന്ന്
നിന്റെ കഴിഞ്ഞില്ലേ ഒന്ന്
പെട്ടന്ന് വന്നെ...

സുനിയേട്ടാ ഒന്ന് ഇങ്ങോട്ട്
വന്നെ ഇവിടെ ഒരു..... 😯"""
_____________________________

" ഇന്ന് രാവിലെ ആണ്
ഇതുവഴി ലോറിയിൽ
പോയിരുന്ന രണ്ടു
തൊഴിലാളികൾ ഈ
ശവശരീരം ഇവിടെ
കാണുന്നത് അവർ
പെട്ടന്ന് തന്നെ പോലീസിൽ
വിവരമറിയിക്കുകയായിരുന്നു...
" പിന്നെ അവിടെ പോലീസ്
മാറ്റ് റിപ്പോർട്ടേഴ്സ് എല്ലാവരും
വന്നു ഇത് കാണാതായ
സിമിയുടെ ബോഡിയാകുമോ...?
എന്നും പോലീസ്
അന്വേഷിക്കുന്നുണ്ട്..,
ബോഡിയെ തിരിച്ചറിയാത്ത
വിധത്തിലാണ് ബോഡി ഇവിടെ
നിന്നും കണ്ടെത്തിയിട്ടുള്ളത്...
ഇപ്പോ തൽക്കാലം ഇതൊരു
പെൺകുട്ടിയുടെ ബോഡിയാണ്
എന്ന് അറിയാം ബാക്കി
ഫോറൻസിക് റിപ്പോർട്ടേഴ്സ്
നോക്കുന്നുണ്ട്..
" news reporters "

________________________________

അല്ല... അത് എന്റെ സിമി
മോള് അല്ലാ...!
" അവളുടെ അച്ഛൻ
കരഞ്ഞുകൊണ്ട്
പറഞ്ഞു കോടതിയിൽ "

" വീണ്ടും കോടതിയിൽ...

" My Lord....
ഇന്ന് അവിടെ
ആളൊഴിഞ്ഞ സ്ഥലത്തു
നിന്നും കണ്ടെത്തിയ ബോഡി
ഇതുവരെയായിട്ടും
ആരുടേതാണെന്ന്
കണ്ടെത്തിയിട്ടില്ല..
ഒരുപക്ഷേ അത് കാണാതെ
പോയ സിമിയുടെ ബോഡി
ആകുമോ എന്നും സംശയമുണ്ട്, 
വളരെ ക്രൂരകൃത്യം ചെയ്ത്
തിരിച്ചറിയാത്ത വിധത്തിലാണ്
ആ ബോഡി അവിടെ ഡെമ്പ്
ചെയ്തിരിക്കുന്നത് '
" പ്രീതാ നമ്പ്യാരുടെ ഓരോ
ചോദ്യവും കൂടെ കൂടെ
ചോദിച്ചുകൊണ്ടിരുന്നു... "
my...Lord..., എനിക്ക്
അരുണിനോട് ചില
കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് 
ഞാൻ അരുണിനെ
ഇങ്ങോട്ട് വിളിക്കുന്നു,

Yes... പ്രോസി,
" ജഡ്ജ് അനുവാദം കൊടുത്തു.. "

" ഒക്കെ my Lord... "
അരുൺ വന്നു...
അരുൺ എത്ര വർഷമായി
അരുണിന് സിമിയെ അറിയാം...?

എനിക്ക് ഒരു രണ്ടു
വർഷത്തിന്റെ അടുത്തായിട്ട്
സിമിയെ പരിജയം
ഉണ്ട്... " അരുൺ "

അരുണിന് ഉറപ്പുണ്ടോ
സിമിയെ കാണാതായതിന്റെ
പിന്നിൽ ശ്യാം ആണ് എന്ന്... " പ്രീത "

അത് പിന്നെ... സിമി
പഠിക്കുന്ന അതെ
കോളേജിൽ ആണ് ശ്യാം
പഠിക്കുന്നത് അപ്പോ ഇടക്ക്
ഇടക്ക് ശ്യാം സിമിയുട
പിന്നാലെ ഓരോന്നും
പറഞ്ഞ് വരാറുണ്ട്
അത് സിമി എന്നോട്
പറയും... " അരുൺ "

അരുൺ സിമിയെ
എവിടെ വെച്ച ആദ്യമായി
പരിചയപ്പെടുന്നത്..?

ഞാൻ അന്ന് ഒരു
പരിപാടിയിൽ വെച്ച അന്ന്
അവിടെ സിമിയാണ്
ആ പരിപാടിക്ക് നേതൃത്വം
കൊടുത്ത്..,

ഒക്കെ അരുൺ...,
പിന്നെ അരുണിന്റെ അച്ഛന്
സിമിയുമായുള്ള ബന്ധം ഒട്ടും
ഇഷ്ട്ടമല്ലായിരുന്നു അല്ലെ...
അന്ന് അരുണിനെ
നിർബന്ധപൂർവ്വം
പോലീസ് സ്റ്റേഷനിൽ
നിന്നും അരുണിന്റെ
അച്ഛൻ കൊണ്ടു
പോവായിരുന്നു അല്ലെ...

അതെ മേഡം.. എന്റെ
അച്ഛന് ഇതിൽ ഒട്ടും
ഇഷ്ടമല്ലായിരുന്നു,
ഞാനും സിമിയുമുള്ള അടുപ്പം...,

ഒക്കെ അരുൺ...
അരുണിന് പോവാം my Lord...
അടുത്തതായി ശ്യാമിനെ
ഇങ്ങോട്ട് വിളിക്കുന്നു...

My Lord...,
Ms, പ്രീത ഇത് വെറുതെ
കോടതിയുടെ സമയം
കളയുകയാണ്,
ഇവിടെ എല്ലാവർക്കും
അറിയാം ശ്യാം തന്നെയാണ് 
സിമിയെ കാണാതായതിന്റ
പിന്നിൽ എന്ന് വെറുതെ എന്തിനാ...
ഇങ്ങനെ സമയം നമ്മൾ വേസ്റ്റ്
ആക്കുന്നത്.!
" അരുണിന്റെ അച്ഛൻ ഏർപ്പാട്
ആക്കിയ വക്കീൽ
അനിൽകുമാർ സംസാരിച്ചു... "

"" Mr, അനിൽകുമാർ ഇവിടെ
 ചോദ്യം ചെയ്യൽ എല്ലാവർക്കും
 ഒരുപോലെയാണ് അതുകൊണ്ട്
Ms പ്രീത നിങ്ങൾ ശ്യാമിനോട്
ചോതിച്ചോള്ളൂ... " ജഡ്ജ് "

Ok my Lord.. Thank you..,
ശ്യാം... ഇപ്പോ ഇവിടെ അരുൺ
പറഞ്ഞത് ശ്യാം കേട്ടുകാണുമല്ലോ..,

Yes.. മേഡം അതൊക്കെ
പച്ചക്കള്ളമാണ് ഞാനും
സിമിയും നല്ല കുട്ടുകാർ
മാത്രമായിരുന്നു..
അത് സിമിയുടെ കൂട്ടുകാരി
ഗൗരിക്കും അറിയാവുന്നതാണ്...
അന്ന് സിമിയെ പോലീസ് അറസ്റ്റ്
ചെയ്തു കൊണ്ടുപോയ ശേഷം
ഗൗരി എനിക്കും വിളിച്ചിരുന്നു
ഞാൻ ആ വിവരം അറിഞ്ഞ്
പെട്ടന്ന് തന്നെ പോലീസ്
സ്റ്റേഷനിലേക്ക് ചെന്നു...
അവിടെ എത്തിയതും
ഞാൻ സിമിയെ കാണണം 
എന്ന് പറഞ്ഞു പക്ഷേ അവിടെ
ഉണ്ടായിരുന്ന പോലീസുകാർ
ആരുംതന്നെ എന്നെ സിമിയെ
കാണാൻ അനുവദിച്ചില്ല....
അങ്ങനെ ഞാൻ അവിടെ
വെച്ച് വാശിപിടിച്ചപ്പോൾ
അതാ ആ ഇരിക്കുന്ന സാറാണ്....
" ശ്യാം അവിടെ ഇരിക്കുന്ന
Si വിക്രമിനെ ചൂണ്ടി കാണിച്ചു.. "
എന്നെ അകത്തേക്ക് വിളിച്ചു
അവിടെ വെച്ച് എന്നെയും
സിമിയെയും പറ്റി കുറെ
ചീത്ത വാക്കുക്കൾ പറഞ്ഞു..
ഒടുവിൽ അവർ എന്നെ പിടിച്ചു
അവിടെ ഉണ്ടായിരുന്ന ജയിലിൽ
ഇട്ടു... അന്ന് അവിടെ അരുണും
ഉണ്ടായിരുന്നു മേഡം...
" കോടതിയിൽ വച്ച് ശ്യാം
 എല്ലാവരുടെയും മുൻപിൽ
വിളിച്ചു പറഞ്ഞു.. "

My Lord.. ശ്യാം ഇങ്ങനെ
ഓക്കേ തന്നെ പറയുമെന്ന്
ഇവിടെ എല്ലാവർക്കും
അറിയാം ശ്യാം ചെയ്ത
തെറ്റുകൾ മറച്ചുവെക്കുകയും
അത് അരുണിന്റെ മേൽ
ചുമത്തുകയും ആണ്
ചെയ്യുന്നത്...
 " വീണ്ടും അനിൽകുമാർ
എഴുന്നേറ്റ് പറഞ്ഞു.. "

Mr, അനിൽകുമാർ നിങ്ങൾക്
ഉള്ള സമയം വരുന്നുണ്ട് ഇപ്പോ
Ms പ്രീത ചോതോക്കട്ടെ...
" പ്രീത you continue... " ജഡ്ജ് "

ഒക്കെ my Lord...
അന്ന് സിമി അവിടെ
പോലീസ് സ്റ്റേഷനിൽ
ഉണ്ടായിരുന്നതായി ശ്യാമിന്
അറിയാമായിരുന്നോ..?

Yes മാഡം.. ഞാൻ അന്ന്
സിമിയെ കാണാൻ അവിടെ
പോയി അപ്പോഴാണ് സിമി...
" ശ്യാം പാതി വെച്ച് നിർത്തി.. "

പറയു.. ശ്യാം...
" വക്കീൽ പ്രീത വീണ്ടും ചോദിച്ചു... "

അന്ന് അവിടെ സിമിയെ
കാണാൻ സിമിടെ അച്ഛനും
കൂടെ ഗൗരിയും വന്നിരുന്നു...
അപ്പോ അവിടെ സിമി
ഇല്ലായിരുന്നു..,
" ശ്യാം പേടിയോടെ പറഞ്ഞു.. "

Yes.. My Lord,
അന്ന് അവിടെ സിമി
ഇല്ലായിരുന്നു പോലീസ്
സ്റ്റേഷനിലേക്ക് കൊണ്ടുപോയ
സിമിയെ പിന്നെ അവിടെ
നിന്നും കുറച്ചു സമയം കഴിഞ്ഞ്
വേറെ ഒരു വണ്ടിയിൽ
കേറ്റി കൊണ്ടുപോകുന്നത്
പോലീസ് സ്റ്റേഷനിൽ പിന്നിലെ
ചായക്കട നടത്തുന്ന ദിവാകരൻ
എന്ന ആൾ കണ്ടിരുന്നു..
" പ്രീത ഈ കാര്യം കോടതിയിൽ
വെച്ച് പറഞ്ഞപ്പോൾ എല്ലാവരും
പരസ്പരം മുഖത്തോട് മുഖം നോക്കി.. "

My Lord.. അന്ന്
വൈകുന്നേരം
തന്നെ സിമിയെ പോലീസ്
സ്റ്റേഷനിൽ നിന്നും വിട്ടതാണ്..
പിന്നെ എങ്ങനെ സിമി അവിടെ
വെച്ച് അതും പോലീസ്
സ്റ്റേഷൻ പിന്നിൽ വെച്ച്
വേറൊരു വണ്ടിയിൽ
കേറ്റി കൊണ്ട് പോകുന്നത്...?
" അനിൽകുമാറും കൂടെ കൂടെ
പറഞ്ഞു.. " അതുകുടത്തെ
ഈ ദിവാകരൻ എന്ന
ആൾക്ക് ഇത്ര ക്ലിയറായി
അത് സിമിയാണ്
എന്നും അവിടെ വണ്ടി
വന്നു എന്നും എങ്ങനെ
അറിഞ്ഞു കാരണം ഈ
ദിവാകരന് ദൂരെ കാഴ്ചയില്ല...'

Yes.. My Lord..
Mr, അനിൽകുമാർ
പറഞ്ഞത് ശരിയാണ്
ദിവാകരൻ എന്ന
ആൾക്ക് ദൂരെ കാഴ്ചയില്ല
പക്ഷേ അന്ന് ദിവാകരൻ
ചായ കട അടച്ചു പോവാൻ
നേരത്ത് അവിടെ ദിവാകരന്റെ
കൊച്ചു മോളും ഉണ്ടായിരുന്നു..
കൊച്ചുമോള് ശാലു ആണേ
അന്ന് അവിടെ വെച്ച് ഒരു
വാൻ പോലോത്ത വണ്ടിയിൽ
സിമിയെ കൊണ്ടുപോവുന്നത്,
ദിവാകരൻ വിളിച്ച് കാണിച്ചു
കൊടുത്തു ദിവാകരന്
ദൂരക്കാഴ്ച കാണുന്നില്ലെങ്കിലും
അവരുടെ കൊടച്ചു മോള്
ശാലുവിനെ അത്
നന്നായി അറിയാമായിരുന്നു
അന്ന് അവിടെ നിന്നും വാനിൽ
കയറ്റി കൊണ്ടുപോയത്
സിമിയെ ആണ് എന്ന്..
My Lord ദിവാകരനെയും
കൂടെ അവരുടെ കൊച്ചുമോൾ
ശാലുവിനെയും ഇങ്ങോട്ടേക്ക്
വിളിക്കുകയാണ്..
" പ്രീത അവരെ രണ്ടുപേരെയും
കൂടി വിളിച്ചു... "




     തുടരും...

___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part-07

      __✍️Ameer Suhail tk__




ഞാൻ അന്ന് കുറച്ചു വൈകിയാണ്.
കട അടച്ചത് അന്ന് നല്ല മഴ
ഉണ്ടായിരുന്നു. അപ്പോ എന്റെ 
മകളുടെ മോള് ശാലു എന്റെ
കൊച്ചു മോളും അന്ന് കൂടെ
ഉണ്ടായിരുന്നു കടയിൽ,

അന്ന് എത്ര മണി
ആയിട്ടുണ്ടാവും
നിങ്ങൾ കട അടച്ചു
പോവുമ്പോൾ..?
ഏകദേശം ഒരു സമയം   
" വക്കീൽ പ്രീത ചോദിച്ചു.. "

അത് പിന്നെ ഞാൻ അങ്ങനെ
ഓർക്കുന്നില്ല.. എനിക്ക് പിന്നെ
" ആ വയസ്സായ മനുഷ്യൻ
ഓർത്തെടുക്കാൻ തുടങ്ങി.. "
ആ ഞാൻ എന്റെ കൊച്ചു
മോളോട് അപ്പോ എത്ര
മണിക്ക് ആണ് അവൾക്
നാളെ മഠത്തിൽ പോകേണ്ടത്
എന്ന് ഞാൻ ചോദിച്ചു അപ്പോ
അവൾ എന്നോട് പറഞ്ഞു
നാളെ 9:മണിക്കാണ് രാവിലെ
എന്ന് പറഞ്ഞപ്പോൾ ഞാൻ
അവളോട്‌ ചോദിച്ചു ഇപ്പോ 
എത്ര സമയം ചോദിച്ചു അപ്പോ
ഒരു  10:,......10:14 ഒക്കെ
കഴിഞ്ഞു കാണും രാത്രി...

മോളെ മോൾക് അന്ന് അവിടെ
വാനിൽ കയറ്റി കൊടുപോയത്
സിമി ചേച്ചിയെ ആണ് എന്ന്
ഉറപ്പോയുണ്ടോ..? 
" പ്രീത ചോദിച്ചു ശാലുവിന്റെ
അടുക്കൽ "

അതെ.. എനിക്ക് നല്ല ഉറപ്പാ..,
അന്ന് അവിടെ നിന്നും വാനിൽ
കയറ്റി കൊണ്ടുപോയത് അത്
സിമി ചേച്ചിയെ തന്നെ...!
" കടക്കാരൻ ദിവാകരന്റെ
കൊച്ചുമോൾ ശാലു പറഞ്ഞു.. "

അത് ഇത്രക് ഉറപ്പോടെ
പറയാൻ ഈ കൂട്ടിക് സിമിയെ
മുന്നെ പരിചയം ഒന്നും ഇല്ലല്ലോ..?
" വക്കീൽ അനിൽകുമാർ ചോദിച്ചു
കോടതിയിൽ വെച്ച് പ്രീതയോട്.."

Mr, അനിൽകുമാർ ശാലു
എന്നാ ഈ കുട്ടിയുടെ
അച്ഛനും അമ്മയും മരിച്ച
ശേഷം ഈ കൂട്ടി പഠിക്കുന്നത്
എല്ലാം ഒരു മഠത്തിൽ നിന്നാണ്
ഇപ്പോ my Lord... ഈ ശാലുവിന്
മുത്തച്ഛനായ ഈ നിൽക്കുന്ന
ദിവാകരൻ മാത്രമേ ഉള്ളു.
മുൻപ് നടന്ന ഒരു കാർ
ആക്സിഡന്റ് ഇൽ
വെച്ച് ദിവാകരന്റെ ഭാര്യ
കമലാക്ഷിയും ശാലുവിന്റെ
അച്ഛൻ സന്തോഷ് അമ്മ
ബിൻസിയും മരണപ്പെട്ടത്.,
അന്ന് മുതൽ ശാലു മഠത്തിൽ
നിന്നും ഇടക്ക് ഇടക്ക് ലീവിന്
വരുന്നതാണ് തന്റെ
മുത്തച്ഛനായ ദിവാകരന്റെ
അടുത്തേക് അന്ന്
ലീവിന് വന്നതാ ശാലു...പിന്നെ
ശാലു പഠിക്കുന്ന മഠത്തിലെ
കുട്ടികളുമായി സിമിക്
നല്ല പരിചയമുണ്ട് സിമി തനിക്
കിട്ടുന്ന ഒഴിവ് ദിവസങ്ങൾ
മഠത്തിലെ അനാഥ കുട്ടികളുടെ
കൂടെ ചിലവഴിക്കും അവർക്ക്
വേണ്ടിയുള്ള മിഠായികളും,
പലഹാരങ്ങളും, ഡ്രസ്സുകളും.
ഒക്കെ ആയി സിമി അവിടെ
പോവാറുണ്ട് എന്ന് ഞാൻ
അവിടെ പോയപ്പോ എന്നോട്
ആ മഠത്തിലെ മദർ മേരി
പറഞ്ഞു.. അങ്ങനെ അവിടെ
നിന്നുമുള്ള പരിചയമാണ്
ശാലുവിന് സിമിയോടുള്ളത്..!

ഒക്കെ.. Ms പ്രീത ആ മഠത്തിലെ
മദർ മേരി അവർ ഇവിടെ ഉണ്ടോ
ഇങ്ങോട്ട് വന്നിട്ടുണ്ടോ..?
" ജഡ്ജ് ചോദിച്ചു.. "

Yes.. My Lord,
മദർ മേരി ഇവിടെ ഉണ്ട്...,

ഒക്കെ അവരെ ഇങ്ങോട്ട്
വിളിക്കു.. " ജഡ്ജ് "

ഒക്കെ.. My Lord,
വരൂ മദർ... പ്രീത അവരുടെ
അടുത്ത് പോയി കൂട്ടികൊണ്ട്
വന്നു,
" മദർ നിങ്ങൾക് സിമിയുമായുള്ള
പരിജയം എത്ര വർഷമായിട്ട..?
" പ്രീത തന്റെ ചോദ്യങ്ങൾ തുടങ്ങി.. "

എനിക്ക് ആ കുട്ടിയെ ഏകദേശം
ഒരു രണ്ടു രണ്ടര വർഷമായി
അറിയാം വളരെ നല്ലൊരു
പെൺകുട്ടിയാണ് അവിടെ
മഠത്തിൽ വരുകയും അവിടെ
ഉള്ള എല്ലാ അനാഥക്കുട്ടികളെയും
ഒരുപോലെ സ്നേഹം കൊടുത്ത്
അവരെ സ്നേഹിക്കുകയും.
അവരുടെ കൂടെ മഠത്തിൽ
സന്തോഷത്തോടെ ഒക്കെ
ആയിരുന്നു സിമി..
പക്ഷേ ഇങ്ങനെയൊക്കെ
ആയി എന്ന് വിശ്വസിക്കാൻ
എനിക്കും ആ മഠത്തിലെ
കുഞ്ഞുങ്ങൾക്കും ആവുന്നില്ല..,

മദർ..ഈ നിൽക്കുന്ന ശ്യാം
അവിടെ വരുന്നതായി മദറിന്
ഓർമ്മയുണ്ടോ..? " വക്കീൽ പ്രീത "

ഇല്ല.. ഈ കുട്ടിയെ ഞാൻ
ആദ്യമായിട്ടാണ് കാണുന്നത്..!
" മദർ പറഞ്ഞു.. "

മദർ ഇവിടെ ഈ നിൽക്കുന്ന
കുട്ടത്തിലെ വേറെ ആരെങ്കിലും
സിമിയുടെ കൂടെ മഠത്തിലേക്
വന്നിട്ടുണ്ടോ..? മദറിന് അറിയോ..?
" പ്രീത "

അത് പിന്നെ...
" മദർ ഒന്ന് എല്ലാവരെയും
നോക്കി കുട്ടത്തിൽ കണ്ട
ആ ഒരാള് അരുൺ ആയിരുന്നു.. "
മം... അതാ ആ നിൽക്കുന്ന പയ്യൻ
അവിടെ ഞാൻ കണ്ടിട്ടുണ്ട്...
" മിദർ അരുണിനെ നോക്കു പറഞ്ഞു.. "

മദർ പറഞ്ഞതും അരുണിന്റെ
മുഖഭാവങ്ങൾ മാറിത്തുടങ്ങി...

" My Lord.. അരുണിനെ
വീണ്ടും ചില ചോദ്യങ്ങൾ
ചോദിക്കാനായി ഇങ്ങോട്ട്
വിളിക്കുന്നു...
" പ്രീത വീണ്ടും അരുണിനെ വിളിച്ചു.. "

അരുൺ... മദർ മേരി പറഞ്ഞത്
ശരിയാണോ നിങ്ങൾ സിമിയുടെ
കൂടെ മഠത്തിൽ പോവാറുണ്ടോ..?
" വക്കീൽ പ്രീത ചോദിച്ചു.. "

അത്... പിന്നെ അന്ന് സിമി
എന്നോട് അങ്ങോട്ട് വരാൻ
പറഞ്ഞു, അങ്ങനെ ഞാൻ
പോയത് " അരുൺ അവിടെ
വെച്ച് എന്തോ മറക്കുന്നത്
പോലെ... "

അരുൺ ഞാൻ ചോദിച്ചത്
അരുൺ... സിമിയുടെ കൂടെ
മഠത്തിൽ പോവാറുണ്ടോ എന്നാ..?
" പ്രീത "

Yes.. മാഡം ഞാൻ പോയിരുന്നു..,
" അരുൺ "

My.. Lord, ഞാൻ പറയുന്നു
സിമിയെ കാണാതായതിന്റെ
പിന്നിൽ ഈ നിൽക്കുന്ന
അരുൺ ആണ്..
" പ്രീത പെട്ടന്ന് അങ്ങനെ
 പറഞ്ഞപ്പോൾ എല്ലാവരും
 പരസ്പരം നോക്കി.. "

എന്ത്‌.. ഞാനോ..?
ഞാൻ എന്തിനാ സിമിയെ
ഒളിപ്പിച്ചു വെക്കണം എനിക്ക്
എങ്ങനെ അറിയാം സിമി
എവിടെ എന്ന് ഞാൻ ഒന്നും
അല്ലാ എനിക്ക് ഒന്നും അറിയില്ല..
" അവിടെ എല്ലാവരുടെയും
മുൻപിൽ വെച്ച് അരുൺ
ഉറക്കെ വിളിച്ചു പറഞ്ഞു... "

അരുൺ ഞാൻ അതിന്
അരുൺ ആണ് എന്ന് ഉറപ്പിച്ചു
പറഞ്ഞില്ലല്ലോ. എന്റെ ഒരു
സംശയം പറഞ്ഞു എന്നെള്ളൂ
അപ്പോഴേക്കും അരുൺ
ഇങ്ങനെ ഒക്കെ പറഞ്ഞാലോ..!
സിമിയെ അരുൺ അല്ലാ എന്നും
അരുൺ സിമിയെ ഒളിപ്പിച്ചു
വെച്ചിട്ടില്ലായെന്നും ഇങ്ങനെ
വിളിച്ചു പറയുന്നത് എന്തിനാ..
ഇപ്പോ, my Lord..
മനസ്സിലായില്ലല്ലോ.
ഇനി ഞാൻ ഉറപ്പിച്ചു പറയുന്നു
സിമിയെ കാണാതെ ആയതിന്റെ
പിന്നിലും ഈ നിൽക്കുന്ന
അരുൺ തന്നെ ആണ്..
സിമി പ്രഗ്നന്റ് ഒന്നും അല്ലാ
അത് ഈ നിൽക്കുന്ന
അരുണും അവൻ ഏർപ്പാട്
ആക്കിയ ഡോക്ടർ അനന്യയും
ചേർന്ന് നടത്തിയ ഒരു ഡ്രാമയാണ്..!

മനസിലായില്ല.. Ms പ്രീത
നിങ്ങൾ എന്തൊക്കെ പറയുന്ന്,
" ജഡ്ജ് ചോദിച്ചു പ്രീതയോട്.. "

Yes.. My Lord, ഞാൻ ഈ
പറയുന്നത് എനിക്കും
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്...,
ബട്ട്‌ സത്യങ്ങൾ ഇതാണ്
ഈ നിൽക്കിന്ന അരുൺ
തന്നെ ആണ് സിമിയെ
കാണാതായതിന്റെ പിന്നിൽ.
അന്ന് പോലീസ് സ്റ്റേഷനിൽ
നിന്നും അരുണിനെ കൊണ്ടു
പോയത് അരുണിന്റെ അച്ഛൻ
ഒന്നുമല്ല അത് അരുണിന്റെ
കൂടെ ഉണ്ടായിരുന്ന അവന്റെ
കുട്ടത്തിലെ കുറച്ചു മുതിർന്ന
ഒരാള് ആയിരുന്നു സേവിയർ 
എന്നാണ് അയാളുടെ പേര്...
അരുണും സേവിയറും പിന്നെ
അവരുടെ കൂടെ ഉണ്ടായിരുന്ന
അർജുൻ എന്ന് പറയുന്ന
റിയൽ എസ്റ്റേറ്റ്
ബിസിനസുകാരൻ
അയാളും ചേർന്നാണ് സിമിയെ
കാണാതായതിന്റെ പിന്നിൽ..,

Ms.. പ്രീത ഇതൊക്കെ
എങ്ങനെ നിങ്ങൾക് അറിയാം..,
എന്തൊക്കെ പൊട്ടത്തരങ്ങൾ
ആണ് My Lord.. Ms പ്രീത വിളിച്ചു
പറയുന്ന് എന്റെ കക്ഷി അരുൺ
ആണ് ഇതൊക്കെ ചെയ്തത്
എന്ന് പറഞ്ഞ ആരെങ്കിലും
വിശ്വസിക്കുമോ...?
സിമിയും അരുണും തമ്മിൽ
ഇഷ്ടത്തിൽ ആണല്ലോ.
പിന്നെ എങ്ങനെ ഇതൊക്കെ
അരുണിന് ചെയ്യാൻ പറ്റും
My.. Lord,..
" വക്കീൽ അനിൽകുമാർ
പെട്ടന്ന് എഴുന്നേറ്റ് പറഞ്ഞു... "

" എന്താ.. Mr അനിൽകുമാർ
 സത്യങ്ങൾ പുറത്തുവരുമെന്ന്
പേടിയുണ്ട് തോന്നുന്നു
നിങ്ങൾക്ക്.. "
പ്രീത തുടർന്നു.. My Lord, ബാക്കി
എന്താണ് എന്ന് ഇനി ഈ
നിൽക്കുന്ന അരുണിന്
തതന്നെ അറിയൂ....
എന്താണ് അരുൺ നീ
പറയുന്നുവോ.
അതോ വേറെ നല്ല പോലീസ്
കാരുടെ കയ്യിന്റെ ചൂട്
അറിഞ്ഞാലെ പറയു
എന്നുണ്ടോ..?

എന്താണ് അരുൺ
Ms... പ്രീത പറഞ്ഞതൊക്കെ
സത്യമാണോ..? ഇതിന് പിന്നിൽ
എല്ലാം അരുൺ തന്നെ ആണോ..?
എന്താ അരുൺ ഒന്നും പറയാതെ
നിൽക്കുന്നത്. അതോ Ms പ്രീത
പറഞ്ഞതുപോലെ മറ്റു
പോലീസുകാരുടെ കൈ
ചൂട് അറിഞ്ഞാലെ
സത്യം പറയൂ എന്നുണ്ടോ..?
ഒക്കെ സിമി കേസിന്റെ
കാര്യങ്ങൾ അറിയാൻ ഇനി
രണ്ടു ദിവസങ്ങൾ കഴിഞ്ഞു
വീണ്ടും കോടതിയിൽ
അരുണിനെ ഹാജരാക്കണമെന്നും
അതുകൂടാതെ സ്പെഷ്യൽ
ക്രൈംബ്രാഞ്ച് ഓഫീസർ
റോയ് മാത്യുവിനെ ഈ കേസ്
Si വിക്രമിൽ നിന്നും മാറ്റി
കൊടുക്കുന്നു..,
" ഹൈക്കോട്ട് ജഡ്ജ് അവിടെ
വെച്ച് പറഞ്ഞു.. "

വേണ്ടാ സാർ... ഞാൻ....
ഞാൻ എല്ലാം പറയാം,
" ഒടുവിൽ അരുൺ എല്ലാ
 സത്യങ്ങളും പറയാൻ ഒരുങ്ങി.. "




     തുടരും...
___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part-08

     __✍️Ameer Suhail tk__



" അന്നവിടെ അനാഥ കുട്ടികൾക്ക്
വേണ്ടി പുതിയ ഓർഫനേജ്
കെട്ടാൻ സിമി കുറച്ചു സ്ഥലം
വാങ്ങിച്ചിട്ട് ഉണ്ടായിരുന്നു
സിമി വാങ്ങിയ ആ സ്ഥലം
എന്റെ മറ്റൊരു ഫ്രണ്ട്
നോട്ടം ഇട്ടത് ആയിരുന്നു... "
" അരുൺ പറഞ്ഞു തുടങ്ങി... "

അങ്ങനെ അവിടെ വെച്ചാണ്
ഞാൻ ആദ്യമായി സിമിയെ
കാണുന്നത് അതൊരു
തർക്കത്തിൽ ആയിരുന്നു...

നിങ്ങൾ എന്തു തന്നെ
പറഞ്ഞാലും വേണ്ടില്ല..
ഞാനാണ് ഈ ചേട്ടന്റെ
കയ്യിൽ നിന്നും ആദ്യം
ഈ സ്ഥലം വാങ്ങിയത്..
" സിമി "

ഒക്കെ നിങ്ങൾക് എത്ര
കാശ് വേണമെങ്കിലും
തരാം ഈ സ്ഥലം നിങ്ങൾ
എനിക്ക് തന്നേക്കൂ...
" അവിടെ ഉണ്ടായിരുന്ന
അരുണിന്റെ കൂട്ടുകാരൻ
അർജുൻ പറഞ്ഞു
സിമിയുടെ അടുത്ത് "

ഇല്ല ചേട്ടാ..
ഞാൻ ഈ സ്ഥലം വേറെ
ആർക്കും തന്നെ കൈ
മാറാൻ ഉദ്ദേശമില്ല...
" സിമി അവിടെ വെച്ച്
അർജുന്റെ അടുത്ത്
അങ്ങനെ പറഞ്ഞപ്പോൾ
അർജുൻ ദേഷ്യത്തോടെ
അവിടെ നിന്നും പോയി.. "

എന്താ അർജുൻ അവിടെ
ഒരു സംസാരം..
" അർജുൻ വരുന്നത് കണ്ട്
കുറച്ചു അപ്പുറത് നിന്നും
അരുൺ ചോദിച്ചു.. "

അരുൺ..എനിക്ക് ഈ സ്ഥലം
എങ്ങനെയെങ്കിലും തിരിച്ചു
കിട്ടിയെ പറ്റു അതിന് അവിടെ
ആ നിൽക്കുന്ന പിറ പെണ്ണ്
ഉണ്ടല്ലോ അവൾ അത് മുന്നെ
അയാളിൽ നിന്നും വാങ്ങി...
" അരുണിന്റെ അടുത്ത്
എത്തിയതും അർജുൻ
പറഞ്ഞു "

ഹെയ് നീ അത് എനിക്ക്
വിട്ട് തന്നേക്ക് അർജുൻ
അതൊക്കെ ഞാൻ നോക്കാം
എന്നും പറഞ്ഞ് അരുൺ
അർജുന്റെ അടുത്ത്
നിന്നും കാറിൽ കേറി...

അല്ലാ അരുൺ നീ ഇത്
എങ്ങനെ ആ പെണ്ണിന്റെ
കയ്യിൽ നിന്നും തിരിച്ചു
വാങ്ങിക്ക അതിന്
ആ പെണ്ണ് സമ്മതിക്കില്ലല്ലോ,
" അരുണിന്റെ കൂടെ കാറിൽ
കേറിയ അർജുൻ ചോദിച്ചു "

No problem.. അർജു അത്
നീ എനിക്ക് വിട്ട് തന്നേക്ക് 
പറഞ്ഞില്ലേ.. പിന്നെ നീ
എന്തിനാ ഇങ്ങനെ
പേടിക്കുന്നത്...,

____________________________

പിന്നീട് കുറച്ചു ദിവസങ്ങൾ
കഴിഞ്ഞു ഞാനും സിമിയും
ഇഷ്ടത്തിലായി.. അങ്ങനെ
ഒരിക്കൽ ഞാൻ സിമിയെ
എന്റെ ഫ്രണ്ടിന്റെ ഇവിടെ
അടുത്തുള്ള ഒരു
ഹോട്ടലിലേക്ക് വിളിച്ചു.
ആദ്യമൊക്കെ സിമി
വരില്ല പറഞ്ഞു പിന്നെ
അവളെക്കൊണ്ട് ഞാൻ
നിർബന്ധിച്ചപ്പോൾ സിമി
വരാമെന്ന് പറഞ്ഞു...

" ഒക്കെ അരുൺ ഞാൻ
വരാം എന്നെ പെട്ടന്ന്
തന്നെ നീ തിരിച്ചു
ഹോസ്റ്റലിലേക്ക്
ആക്കി തെരണം "

ഒക്കെ നീ പെട്ടന്ന് റെഡിയാവ്
ഞാൻ അപ്പോഴേക്കും കറുമായി
ഹോസ്റ്റലിന് അടുത്തേക് വരാം..
" അരുൺ അതും പറഞ്ഞ്
ഫോൺ കട്ട്‌ ചെയ്തു.. "

എടാ.. ഞാൻ ഇന്ന്
അരുണിന്റെ കൂടെ
പുറത്തേക് പോവാ...
വാർഡൻ ചോദിച്ച ഞാൻ
ഒരു അത്യാവശ്യ കാര്യത്തിന്
നാട്ടിലേക്ക് പോയി പറ ഒക്കെ,
" സിമി അത് അവളുടെ റൂംമേറ്റ്
ആയ ഗൗരിയോട് പറഞ്ഞു... "

ഇതേ സിമി.. നിനക്ക്
ആ വാർഡാനെ കുറിച്ച്
അറിയാല്ലോ നീ എങ്ങനും
നാട്ടിലേക്ക് അല്ലാ പോയി
എന്ന് വാർഡൻ അറിഞ്ഞ
പിന്നെ എനിക്ക് ഒന്നും
അറിയില്ലാട്ടോ...
" ഗൗരിയുടെ മറുപടി
ഇങ്ങനെ ആയിരുന്നു.. "

പ്ലീസ് ഡാ.. ഞാൻ പെട്ടന്ന്
തന്നെ വരും അരുൺ
എന്നെ തിരിച്ചു പെട്ടന്ന്
തന്നെ ഇങ്ങോട്ട്
ആക്കി തരാ പറഞ്ഞു...
പ്ലീസ് ഡാ നീ ഒന്ന് ഹെൽപ്
ചെയ്യു പ്ലീസ്...
" സിമി അവിടെ വെച്ച്
ഗൗരുയുടെ അടുത്ത്
 പറഞ്ഞപ്പോൾ ഗൗരി
 സമ്മതിച്ചു.. "

ഒക്കെ പെട്ടന്ന് ഇങ്ങോട്ട്
 എത്തണം ട്ടോ.. " ഗൗരി "

ഒക്കെ ഡാ താങ്ക്യൂ...
" സിമി പെട്ടന്ന് തന്നെ
ഗൗരിയെ കെട്ടി പിടിച്ചു
കവിളിൽ ഒരു ഉമ്മ കൊടുത്ത്
ഹോസ്റ്റലിൽ നിന്നും പുറത്തേക്
വന്നു. അപ്പോഴേക്കും അവിടെ
കുറച്ചു മാറി അരുൺ അവന്റെ
കറുമായി എത്തിയിരുന്നു... "

സിമിയെ കാറിൽ കയറ്റി
അരുൺ അവിടെ നിന്നും
പോയി കുറച്ചു കഴിഞ്ഞപ്പോൾ,
ഒരു ഹോട്ടലിന് മുൻപിലായി
അരുൺ കാർ നിർത്തി.
സിമി നീ അകത്തേക്ക്
കേറികോ ഞാൻ ഇപ്പോ
വരാം ഈ കാർ ഒന്ന്
പാർക്ക്‌ ചെയ്തിട്ട് എന്നും
പറഞ്ഞ് സിമിയെ അവിടെ
ഉറക്കി അരുൺ കാർ
എടുത്തു മുന്നോട്ട്
പോയി...

സിമി.. അവൾക് ഇത്
ഒരു പരിചയവും ഇല്ലാത്ത
ഒരു സ്ഥലം സിമി ഒന്ന്
ചുറ്റും നോക്കി.
പെട്ടന്ന് ഒരാൾ
അകത്തുനിന്നും
ഇറങ്ങി വന്നു...

ഹലോ മേഡം..
വരൂ അരുൺ സാർ
കുറച്ചു കഴിഞ്ഞ വരൂ
പറഞ്ഞ് ഇപ്പോ എനിക്ക്
കാൾ ചെയ്തിരുന്നു വരൂ
അകത്തേക്ക് ഇരിക്കം...

അയ്യോ വേണ്ടാ ഞാൻ
ഇവിടെ നിന്നോളം...
അരുൺ എന്നോട്
ഇപ്പോ പറഞ്ഞതാണല്ലോ
കാർ പാർക്ക്‌ ചെയ്തു
വരാം എന്ന്..
" സിമി അയാളോട്
പറഞ്ഞു.. "

Yes.. ബട്ട്‌ പെട്ടന്ന് ഒരു
അത്യാവശ്യ കാര്യം
ഉള്ളത് കൊണ്ട്
കുറച്ചു കഴിഞ്ഞേ വരൂ..
മേഡത്തിന് വേണ്ടി
ഉള്ള സൗകര്യങ്ങളെല്ലാം
ചെയ്തു കൊടുക്കാൻ
എന്നെ ഏൽപ്പിച്ചു..
മേഡം വരൂ അതാ
അവിടെക് ഇരിക്കാം
" എന്നും പറഞ്ഞ് ആ
സ്റ്റാഫ് സിമിയെ അകത്തേക്ക്
ക്ഷണിച്ചു സിമി അവിടെ
നിന്നും മനസ്സില്ലാമനസ്സോടെ
അകത്തേക്ക് കേറി... "

ഇതാ മേഡം അവിടെ
ഇരുന്നോളൂ മേഡത്തിന്
കുടിക്കാൻ എന്താ വേണ്ട്
ജ്യൂസ് പറയ്യട്ടെ..

അയ്യോ ഒന്നും വേണ്ടാ.. " സിമി "

ഹെയ് അത് പറഞ്ഞ പറ്റില്ല
അരുൺ സാർ വന്ന എന്നെ
ചിത്തപറയും അതെ
മേഡത്തിന് ഒരു ആപ്പിൾ
ജൂസ് കൊണ്ടു വാ...
ആ... മേഡം ഇതാ
അരുൺ സാർ ആണ്
വിളിക്കുന്നത് എന്നും
പറഞ്ഞ് അയാള് കാൾ
എടുത്തു.. " ഹലോ സാർ "
ഒക്കെ... ഒക്കെ സാർ
ഞാൻ പറയ്യാം..!
മേഡം.. മേഡത്തോട്
ഇവിടെ അരുൺ
സാറിന്റെ റൂം ഉണ്ട്
സെക്കൻഡ് ഫ്ലോർ
അവിടെ പോയി റസ്റ്റ്‌
എടുക്കാൻ പറഞ്ഞു സാർ..

അയ്യോ വേണ്ടാ ഒന്ന്
പെട്ടന്ന് അരുണിനോട്
വരാൻ പറയു..
" സിമി ആകെ പതറി
കൊണ്ട് പറഞ്ഞു ആ
സ്റ്റാഫിനോട്.. "

ഹെയ്.. മേഡം അങ്ങോട്ട്
പോയിക്കൊള്ളൂ അവിടെ
വേറെ ആരുമില്ല മേഡം
അങ്ങോട്ട് പൊയ്ക്കോള്ളു
ഞാൻ ജ്യൂസ് അവിടേക്ക്
കൊടുത്തു വിടാം..,
പിന്നെയും അരുൺ
കാൾ ചെയ്തു..
ഹലോ.. സാർ,
ഇല്ല സാർ മേഡം
ഇവിടെ തന്നെ ഇരിക്ക
സാർ വന്നിട്ടേ പോവൂ
പറഞ്ഞു... ഒക്കെ സാർ,
കൊടുക്കാം.. ഇതാ മേഡം
അരുൺ സാർ ആണ്
ഫോണിൽ മേഡത്തിന്
ഫോൺ തരാൻ പറഞ്ഞു..
" അയാള് ആ ഫോൺ
സിമിക് കൊടുത്തു.. "

ഹലോ സിമി എടോ..
ഞാൻ പെട്ടന്ന് വരാം
താൻ പോയി അവിടെ
എന്റെ റൂം ഉണ്ട് താൻ
അവിടെ പോയി ഒന്ന്
ഫ്രഷായി റസ്റ്റ് എടുത്തോ
അപ്പോഴേക്കും ഞാൻ എത്താം
" അരുൺ ആ ഫോണിൽ
സിമിയോട് പറഞ്ഞു.. "

അതെ പെട്ടന്ന് വരൂ...
" സിമി അതും പറഞ്ഞ്
നിർത്തിയതും ഫോൺ
കട്ട്‌ ചെയിതു.. "

വരൂ മേഡം ഇതാ
അവിടെ ആണ് ലിഫ്റ്റ്
അതിൽ പോവാം...
" സ്റ്റാഫ് ലിഫ്റ്റിനു
അടുത്തേക് സിമിയെ
കൊണ്ടു പോയി അവൾ
അതിൽ കേറി സെക്കൻഡ്
ഫ്ലോർ എത്തി അരുണിന്റെ
റൂം തുറന്നു അതിൽ കേറി..
" ചെറിയ ഒരു പേടി സിമിക്
ഉണ്ടായിരുന്നു.. " റൂമിൽ
കേറിയതും സിമി ഡോർ
ലോക് ചെയ്ത് അൽപ
സമയം കഴിഞ്ഞതും
ജ്യൂസ് വന്നു സിമി
ആ ജ്യൂസ് കുടിച്ചു.
" പെട്ടന്ന് അവൾക്
ഒരു മയക്കം അനുഭവപ്പെട്ടു
അവൾ നേരെ ബെഡിലേക്
 ചാഞ്ഞു വീണു..,

പിന്നെ അവിടെ...
" അരുൺ പറഞ്ഞു നിർത്തി "

മം.. പിന്നെ എന്താ അവിടെ
സിമിക് സംഭവിച്ചത്.. " പ്രീത "

അത് പിന്നെ.. അവിടെ
സേവിച്ചനും അർജുനും
ഉണ്ടായിരുന്നു ആ റൂമിൽ
ഞാൻ താഴെ റിസപ്ഷനിൽ
ഉണ്ടായിരുന്നു... " അരുൺ "

ബാക്കി ഞാൻ പറയാം
ആ പെൺ കുട്ടിയെ
നിന്റെ കുട്ടുകാർ ചേർന്ന്
പിച്ചി ചീന്തി അല്ലെ..
My Lord.. ഇങ്ങനെ ഉള്ള
ഒരു കൂട്ടം സമൂഹത്തിന്റെ
മുൻപിൽ എങ്ങനെ ആണ്
നമ്മുടെ പെൺകുട്ടികൾ
വളർന്നു വരുക അവർക്ക്
പുറത്ത് ഇറങ്ങി ഒറ്റക്
നടക്കാൻ പോലും ഇപ്പോ
ഭയമാണ്...പിന്നെ അന്ന്
സിമി ഹോസ്പിറ്റലിൽ
പോവാൻ കാരണം
ഈ നിൽക്കുന്ന
അരുൺ തന്നെ ആണ്
My Lord.. അന്ന് സിമിയെ
വിളിച്ചു അരുൺ തന്റെ
ആവശ്യം പറയുന്നു...
സിമി അത് പറ്റില്ല എന്ന്
പറഞ്ഞപ്പോൾ അരുൺ
സിമിയെ അതിലേക്
നിർബന്ധിക്കുന്നു  ആ
സ്ഥലം വിട്ടുകൊടുത്തില്ല
എന്നുണ്ടെങ്കിൽ അവൻ
സിമിക് വാട്സാപ്പിൽ
അന്ന് ഹോട്ടൽ മുറിയിൽ
നിന്നും എടുത്ത സിമിയുടെ
ചില ഫോട്ടോസുകൾ
അരുൺ അയച്ചു
കൊടുക്കുന്നു അത്
കണ്ട് സിമിക് പെട്ടന്ന്
എന്തുചെയ്യണമെന്നറിയാതെ
 നിൽക്കുമ്പോഴാണ് തന്റെ
 റൂംമേറ്റും കൂട്ടുകാരിയുമായ
 ഗൗരി അപ്പോൾ വരുന്നത്
അവിടെ വെച്ച് ഗൗരി
സിമിയോട് ചോദിക്കുമ്പോൾ,
അവൾ അത് അരുൺ
പറഞ്ഞു കൊടുത്ത പോലെ
ഗൗരിയുടെ അടുത്ത
പറയുന്നു സിനിമ.
അങ്ങനെ അരുണിന്
അറിയാം അവിടെ
അടുത്ത് ഉള്ള
ഹോസ്പിറ്റൽ മെട്രോ
അവിടേക്ക് തന്നെ അവർ
പോകുമെന്നും അവിടെ
അരുൺ ഏർപ്പാടാക്കിയ
ഡോക്ടർ അനന്യ സിമിയെ
പരിശോധിക്കുകയും അവിടെ
വെച്ച് ഡോക്ടർ സിമിയോട്
അവൾ പ്രെഗ്നന്റ് ആണ് എന്ന്
കള്ളം പറയുകയും ചെയ്യുന്നു..,
My Lord ബാക്കി ഇനി ഡോക്ടർ
അനന്യ ക് മാത്രമേ അറിയൂ
അവിടെ ഹോസ്പിറ്റൽ വെച്ച്
 എന്താണ് ഉണ്ടായത് എന്ന്
അതിനായി ചില ചോദ്യങ്ങൾ
ചോദിക്കാൻ അനന്യയെ
ഇങ്ങോട്ട് വിളിക്കുന്നു...,

Yes.. " ജഡ്ജ്  "

 ഡോക്ടർ അനന്യ....
 ഡോക്ടർ അനന്യ,



  തുടരും...
___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part-09

      __✍️Ameer Suhail tk__




ഡോക്ടർ അനന്യ അന്ന്
ഹോസ്പിറ്റൽ വെച്ച് എന്താണ്
ഉണ്ടായത്..? നിങ്ങളും അരുണും
തമ്മിലുള്ള ബന്ധം എന്താണ്..?
" വക്കീൽ പ്രീത  ചോദിച്ചു.. "

അത് പിന്നെ മേഡം,
അന്ന് ഹോസ്പിറ്റലിൽ
ആ കുട്ടിയും ആ കുട്ടിയുടെ
കൂടെ വേറെ ഒരു പെൺ
കുട്ടിയും ഉണ്ടായിരുന്നു.
ഞാൻ സിമിയെ ചെക്
ചെയ്യാൻ വേണ്ടി അവിടെ
നിന്നും കൊണ്ടുപോയി
അപ്പോ സിമിയുടെ കൂടെ
ഉണ്ടായിരുന്ന ആ പെൺ
കുട്ടിയും സിമിടെ കൂടെ
വരാൻ നിന്നു. അപ്പോ
ഞാൻ പറഞ്ഞു വേണ്ടാ
അകത്തേക്ക് പേഷ്യന്റിന്
മാത്രമേ വരാൻ പറ്റു കൂടെ
വന്ന ആള് ഇവിടെ പുറത്ത്
ഇരുന്നാൽ മതി പറഞ്ഞു..

ഒക്കെ അതിന് ശേഷം
എന്താണ് അവിടെ ഉണ്ടായത്,
സിമി പ്രഗ്നന്റ് അല്ല എന്ന്
അറിഞ്ഞിട്ടും പിന്നെ നിങ്ങൾ
എന്തിനാണ് സിമിയെ ചെക്
ചെയ്യാൻ കൊണ്ടുപോയത്..?
" പ്രീത "

അന്ന് എന്നോട് അരുൺ
പറഞ്ഞപോലെ ഞാൻ
അവിടെ വെച്ച് സിമിയോട്
പറഞ്ഞു. അപ്പോ ആ കൂട്ടി
പറ്റില്ല എന്ന് പറഞ്ഞു ഞാൻ
അരുൺ പറഞ്ഞ പോലെ
കുറെ നിർബന്ധിച്ചു.
അവസാനം ആ കൂട്ടി
ചെക് റൂമിൽ നിന്നും
പുറത്തേക് വന്നു ഞാൻ
പെട്ടന്ന് തന്നെ അരുണിനെ
വിളിച്ചു പറഞ്ഞു. മേഡം
എനിക്ക് ഇത്ര അറിയൂ
വേറെ ഒന്നും എനിക്ക്
അറിയില്ല..
" കോടതിയിൽ വെച്ച്
ഡോക്ടർ അനന്യ പറഞ്ഞു.. "

My Lord '... അതിന് ശേഷം
അരുൺ Si വിക്രമിനെ
വിളിക്കുന്നു Si വിക്രം
ഹോസ്പിറ്റലിൽ വന്ന്
ഇല്ലാത്ത കേസ് ഉണ്ടാക്കി
സിമിയെ അറസ്റ്റ് ചെയ്തു
അവിടെ നിന്നും പോലീസ്
സ്റ്റേഷനിലേക്ക് കൊണ്ടു
പോകുന്നു.  പിന്നെ അവിടെ
പോലീസ് സ്റ്റേഷനിൽ എന്താ
സംഭവിച്ച എന്നത് Si വിക്രമിനെ
അറിയൂ... " പ്രീത "

Si വിക്രം... Si വിക്രം,

Si വിക്രം വന്ന് അവിടെ
നിന്നു. പ്രീത ചോദ്യങ്ങൾ
തുടങ്ങി..,
Si വിക്രം.. അന്ന് അവിടെ
പോലീസ് സ്റ്റേഷനിൽ വെച്ച്
എന്താണ് സിമിക് സംഭവിച്ച്,
മം.. പറയണം Mr,വിക്രം
എന്താണ് സിമിക് ഉണ്ടായത്..?

മേഡം... അന്ന് അരുൺ
പറഞ്ഞ പോലെ ഞാൻ
ആ പെൺ കുട്ടിയെ പോലീസ്
സ്റ്റേഷന് ബാക്കിൽ ഉള്ള ഒരു
വഴി ഉണ്ട് അവിടെ അരുൺ
ഒരു വാൻ കൊണ്ടു വരും
അതിലേക് ആ പെൺ
കുട്ടിയെ കയറ്റി കൊടുക്കണം
എന്ന് പറഞ്ഞു ഞാൻ
അതുപോലെ ചെയ്തു
എനിക്ക് വേറെ ഒന്നും
അറിയില്ല മേഡം ഇതാണ്
അന്ന് അവിടെ ഉണ്ടായത്..
" ഡോക്ടർ അനന്യക് ശേഷം
Si വിക്രമം പറഞ്ഞു.. "

ഇതിൽ വിക്രം നിങ്ങൾക്
എന്തു കിട്ടി... " പ്രീത "

അത് പിന്നെ അരുൺ
കുറച്ചു കാശ് തന്നു..
" Si വിക്രം "

എത്ര കാശ്... എന്തു
പറഞ്ഞ അരുൺ കാശ്
തന്നത്..! " പ്രീത "

ഒരു ഒന്നരലക്ഷം രൂപ.
പിന്നെ ഈ കാര്യം വേറെ
ആരും അറിയരുതെ എന്നും
പറഞ്ഞു.. " Si വിക്രം "

My Lord.. ഇതാണ് നമ്മുടെ
നാട്ടിലെ ചില പോലീസുകാരുടെ
അവസ്ഥ ഇങ്ങനെ ആണെങ്കിൽ,
നമ്മുടെ ഓരോ പെൺ ജീവനും
ഇല്ലാതായവും. My Lord ബാക്കി
എന്താണ് സിമിക് സംഭവിച്ച് 
എന്നത് സേവിയർ, അർജുൻ
അരുൺ ഇവർ മൂന്നു പേർക് 
മാത്രമേ ഇനി അറിയൂ അത്
അവരുടെ വായയിൽ നിന്ന്
തന്നെ ഇവിടെ എല്ലാവരും
അറിയണം..,

ഒക്കെ.. സിമിക് എന്താണ്,
സംഭവിച്ചത് ആ കൂട്ടി ഇപ്പോ
എവിടെ ആണ്..?
" ജഡ്ജ്  ചോദിച്ചു.. "

അവിടെ അരുണും,
അർജുൻ, സേവിയർ
ഇവർ മൂന്നു പേരും
നിരന്നു...


അന്ന് സാർ,...
സേവിയർ പറഞ്ഞു തുടങ്ങി,
ആ പെൺ കുട്ടിയെ ഞങ്ങൾ
മൂന്ന് പേരും പറഞ്ഞ് ഏർപ്പാട്
ആക്കിയ പോലെ എന്റെ പഴയ
ഒരു ഗസ്റ്റ് ഹൗസ് ഉണ്ട് ഇവിടെ
അടുത്ത് പോലീസ് സ്റ്റേഷനിൽ
നിന്നും അരുൺ ആ പെൺ
കുട്ടിയെ അങ്ങോട്ടാണ് നേരെ
കൊണ്ടുവന്നത്..,

" സിമിക് എന്താണ്
സംഭവിച്ചത് എന്നുള്ളത്
അറിയാൻ പോകുന്നു.. "


ആ ഇങ്ങോട്ട് വരുന്നത്
വേറെ ആരും കണ്ടില്ലല്ലോ..?
" അരുണിനെ കണ്ടതും
സേവിയർ ചോദിച്ചു.. "

ഇല്ല സേവിച്ചാ.. അവൻ
എവിടെ അർജുൻ,
സിമിയെ താങ്ങിയെടുത്ത്
വണ്ടിയിൽ നിന്നും 
കൊണ്ടുപോകുന്നതിനിടെ
അരുൺ ചോദിച്ചു.. അവൾ
പാതി മയക്കത്തിലായിരുന്നു,

അവൻ അവിടെ ഉണ്ട്...!
അരുൺ ആ Si വിക്രം
എല്ലാം പറഞ്ഞ് സെറ്റക്കിയില്ലെ
നമ്മുക്ക് പ്രശ്നം ഒന്നും
ഉണ്ടാവില്ലല്ലോ..,

ഇല്ല സേവിച്ചാ... Si വിക്രം
എല്ലാം സെറ്റക്കി അയക്ക്
കുറച്ചു കാശ് കൊടുക്കേണ്ടി
വന്നു.. " അരുൺ "

അത് സാരല്ല..
ഇതാ ഇവിടെ കിടത്ത്
അവളെ, അപ്പോഴേക്കും
അങ്ങോട്ട് അർജുൻ വന്നു..,

ഓ.. നീ വന്നോ...,
ഞാൻ വിചാരിച്ചു
ഇവൾ ആകെ പ്രശ്നമാകും
എന്ന് എന്താ ഇവൾ ഇനിയും
എഴുന്നേറ്റില്ലെ.
" സിമിയെ കണ്ടതും
അർജുൻ ചോദിച്ചു
അരുണിന്റെ അടുത്ത് "

ഹെയ് ഇല്ല.. അവൾ
എഴുന്നേക്കും നീ ആ
പേപ്പേഴ്സ് എല്ലാം റെഡിയാക്കി
ഇല്ലേ ഇവൾക്ക് ബോധം വന്നാൽ
അതിൽ എല്ലാം ഒപ്പ് ഇട്ട് വാങ്ങാം..
നീ വാ നമ്മുക്ക് ഓരോന്ന് വീഷം
എന്താ സേവിച്ചാ നിങ്ങൾ
വരുന്നില്ലെ..?
" അരുണും അർജുനും അവിടെ
നിന്നും പുറത്തേക് പോവാൻ
നിന്നപ്പോൾ സിമിയുടെ അടുത്ത്
സേവിച്ചൻ ഇരുപ്പുണ്ട് അത് കണ്ട്
അരുൺ ചോദിച്ചു.. "

ആ.. ഞാൻ ഇതാ വരാം
എടാ അരുണേ ഇവൾക്ക്
എന്തൊരു മുടിഞ്ഞ ഭംഗിയാ
നീ ഇവളെ എങ്ങനെയടാ 
വളച്ചെടുത്ത്..

ഇതേ സേവിച്ചാ നിങ്ങളുടെ
സ്വഭാവം ആ പെണ്ണിന്റെ
നേർക് എടുക്കല്ലെ വാ
എഴുന്നേറ്റെ അവിടെ നിന്ന്
" എന്നും പറഞ്ഞ് അർജുൻ
സേവിച്ചനെ സിമിയുടെ
അടുത്ത് നിന്നും പിടിച്ചു
എഴുന്നേൽപ്പിച്ചു.. "

എന്താ നിനക്ക്, അവനിക്
ഇല്ലാത്ത സഹതാപം നിനക്ക്
എന്താ ഇവളോട് എന്താ നീയും
ഇവളെ സ്നേഹിച്ചിരുന്നോ..!
" സേവിച്ചൻ അവിടെ നിന്നും
ചിരിച്ചു എഴുന്നേറ്റു അർജുന്റെ
അടുത്ത് നിന്നും അരുണിനെ
നോക്കി പറഞ്ഞു.. "

അല്ലാ.. അരുൺ ഈ
പെണ്ണ് പ്രശ്നം ഒന്നും
ഉണ്ടാകില്ലല്ലോ..?
" അർജുൻ വീണ്ടും
ചോദിച്ചു അരുണിന്റെ
അടുത്ത് "

ഇല്ലെടോ അവൾക് ഇനി
ഇതിന്റെ പേരിൽ ഒന്നും
തന്നെ ഉണ്ടാവില്ല അവൾ
ആരോടും പറയില്ല..
അതിന് ഉള്ള വഴി ഒക്കെ
ഞാൻ ചെയ്തു വെച്ചിട്ടുണ്ട്..,
" don't worry Mr Arjun ഇന്നാ
നീ ഇത് അങ്ങോട്ട് പിടിക്
എല്ലാം ശെരിയാവും എന്ന്
പറഞ്ഞ് അരുൺ അവന്റെ
കയ്യിലുണ്ടായിരുന്ന മദ്യം
നിറച്ച ഗ്ലാസ് അർജുന്
നേരെ നീട്ടി.. "


" സിമി... പതിയെ
അവളുടെ കണ്ണുകൾ
തുറന്നു പെട്ടന്ന് അവൾ
ആകെ അമ്പരന്നു. ഇത്
എവിടെ ഞാൻ എന്താ ഇപ്പോ
ഇവിടെ എന്ന് അവൾ മനസ്സിൽ
കുറുത്തു.. പതിയെ അവിടെ
നിന്നും എഴുന്നേറ്റു അവളെ 
കിടത്തിയിരുന്ന റൂമിൽ
നിന്നും പുറത്തേക് വന്നു.
അരുണും സേവിച്ചാനും
അർജുനും അവിടെ
പുറത്ത് ഇരുന്ന് മദ്യത്തിന്റെ
മഠത്തിൽ ഓരോന്നും പറയുകയാ..

" സിമി അവിടെ നിന്നും
 രക്ഷപ്പെടാനുള്ള വഴി നോക്കി "
എന്റെ ഫോൺ പെട്ടന്ന് സിമി
അവളുടെ ഫോൺ തപ്പി പാന്റ്
പോക്കറ്റിൽ നിന്നും എടുത്തു.
അതിൽ നിന്നും അവളുടെ
കൂട്ടുകാരി ഗൗരിക്ക് ഫോൺ
വിളിക്കാൻ ക്ഷമിച്ചു പക്ഷേ
കോൾ ഒന്നും പോകുന്നില്ല
ആയിരുന്നു അപ്പോ സിമി
മെസ്സേജ് ടൈപ്പ് അയച്ചു..,
റേഞ്ച് പ്രോബ്ലം അവിടെ 
ഉള്ളതുകൊണ്ട് മെസ്സേജ്
പോവാൻ കുറച്ചു
ബുദ്ധിമുട്ടുണ്ടായിരുന്നു.
" ഞാൻ ഇപ്പോ ഇവിടെ
നിന്നും എങ്ങനെയൊന്ന്
രക്ഷപ്പെടുക അപ്പോഴാണ്
അർജുൻ വരുന്നത് സിമി
കണ്ടത് അവൾ അവിടെ
നിന്നും പെട്ടന്ന് ഒഴിഞ്ഞു
മാറി നിന്നു...

അർജുൻ അവിടെ
എത്തിയതും അവിടെ ഒന്നും
സിമിയെ കാണുന്നില്ല....
" അർജുൻ പെട്ടന്ന് തന്നെ
അരുണിനെ വിളിച്ചു...
അരുൺ... അരുൺ ഒന്ന്
ഇങ്ങോട്ട് വന്നെ.. "

എന്താ... എന്താ ഡാ
അർജു നീ കിടന്ന്
ചാവുന്ന്.. " അരുൺ "

അരുൺ.. ആ പെണ്ണ്
ഇവിടെ ഒന്നും ഇല്ല,..
" അരുൺ അടുത്ത്
എത്തിയതും അർജുൻ
പറഞ്ഞു.. "

എന്ത്‌.. അവൾ പിന്നെ
എവിടെ പോവാന ഇവിടെ
തന്നെ ഉണ്ടാവും വാ നോക്കാം,
" അതിന് ഇടയിൽ സേവിച്ചനും
വന്നു ചോദിച്ചു. എന്താടാ
നിങ്ങൾ രണ്ടുപേരും
ഇങ്ങനെ കിടന്ന് തിരയുന്നു.. "

സേവിച്ചാ.. ആ പെണ്ണ്
ഇവിടെ ഒന്നും ഇല്ല..
" അർജുൻ "

എന്ത്‌.. ആ പെണ്ണ്
പിന്നെ എവിടെ പോവാന
അരുൺ ഞാൻ അപ്പോഴേ
പറഞ്ഞു അവളെ ഒന്നും
വിശ്യസിക്കാൻ ആവില്ലെന്ന്..

" വാ നോക്കാം അവൾ
ഇവിടെ നിന്നും പോയ
നമ്മൾ മൂന്നു പേരും
കുടുങ്ങും. ദേഷ്യത്തോടെ
അരുൺ അവിടെ വെച്ച്
അർജുനോടും സേവിച്ഛനോടും
പറഞ്ഞു.. "


ഇനി ഇപ്പോ എന്താ ചെയ്യാ..!
അവർ എന്നെ കണ്ടാൽ
പിന്നെ എനിക്ക് പുറം
ലോകം കാണാൻ പറ്റില്ല..
" സിമി അവിടെ നിന്നും
ആലോചിച്ചു പതിയെ
എഴുന്നേറ്റു നടന്നു...
പെട്ടന്ന് അവളുടെ കൈ
തട്ടി അവിടെ ഉണ്ടായിരുന്ന
പലക കഷ്ണങ്ങൾ താഴെ
വീണു. അത് അർജുൻ
കണ്ടു.. "

അതാ അരുൺ അവൾ
അവിടെ ഉണ്ട്.. അർജുൻ
ചൂണ്ടി കാണിച്ചു,
" അരുൺ സിമിയെ
കണ്ടു അവളുടെ
അടുത്തേക്ക് ഓടി..
എന്താടി നീ ഇവിടെ
നിന്നും രക്ഷപ്പെട്ടു
പോവാം എന്ന്
വിചാരിച്ചോ.. നീ അങ്ങനെ
ഇവിടെ നിന്നും പോയ പിന്നെ
ഞങ്ങൾ ആരാടി ഉണ്ണാക്കൻ
മാരോ.. "

അരുൺ.. പ്ലീസ് എന്നെ
വിട്ടേക് ഞാൻ ഇത്
ആരോടും പറയില്ല
നിങ്ങൾക് ആ സ്ഥലം
അല്ലെ വേണ്ടത് ഞാൻ
എവിടെ വേണേലും ഒപ്പ്
ഇട്ട് തരാം പ്ലീസ് എന്നെ
വിട്ടേക്...
" സിമി അവിടെ വെച്ച്
കരഞ്ഞു പറഞ്ഞു... "

ഓ... അപ്പോ നിനക്ക്
പേടിയുണ്ട് അല്ലെ...
എന്താടി നീ ഇവിടെ
നിന്നും പോയ അപ്പോ
ഇവിടെ നടന്ന കാര്യം
ഒന്നും ആരോടും
പറയില്ല അല്ലെ...
നീ എവിടെ വേണേലും
ഒപ്പ് ഇട്ട് തരും അല്ലെ.
ഇത് നിനക്ക് അന്ന്
തന്നെ ചെയിതുടയിരുന്നോ
എന്നാ നങ്ങൾക് ഇത്രയൊന്നും
പണി ഉണ്ടാവില്ലല്ലോ...
അർജുൻ..എവിടെ
ആ പേപ്പേഴ്സ്  അത്
ഇങ്ങോട്ട് കൊണ്ടുവാ
ഇവൾ ഒപ്പ് ഇട്ടാ പറഞ്ഞു..,

" ഇതാ അരുൺ,
അർജുൻ ആ പേപ്പേഴ്സ്
എല്ലാം അരുണിന്റെ കയ്യിൽ
കൊടുത്തു... "

ഇന്നാടി.. ഇതാ ഒപ്പ് ഇട്ട്
" അരുൺ അതൊക്കെ
സിമിയുടെ കയ്യിൽ
കൊടുത്ത് കൊണ്ട് പറഞ്ഞു.. "

" സിമി... പെട്ടന്ന് തന്നെ
അതിൽ എല്ലാം ഒപ്പ് ഇട്ടു "
പ്ലീസ്... ഇനി ഞാൻ
പൊയ്ക്കോട്ടേ പ്ലീസ് എന്നെ
ഇവിടെ നിന്നും പോവാൻ
അനുവദിക്കു.. "

" അങ്ങനെ അങ്ങോട്ട്
പോയാലോ മോളെ നീ
ഇതും പറഞ്ഞ് ഇവിടെ
നിന്നും പോയാൽ എന്താ
ഞങ്ങളെ ഒക്കെ പൊട്ടൻ
മാരാണ് എന്നു കരുതിയോ..
നീ ഇവിടെ നിന്നും പുറം
ലോകം ഇനി കാണില്ല
പെട്ടന്ന് ആയിരുന്നു
സേവിച്ചന്റെ പറച്ചിൽ,... "

പ്ലീസ്... ചേട്ടാ... ഞാൻ
ഇവിടെ നിന്നും പോയ
ഉതൊന്നും ആരോടും
പറയില്ല പ്ലീസ്... ഞാൻ
പോട്ടെ എന്നെ വിട്ടേക്കു,

എടി... മോളെ, വേണ്ടാ
ഈ സേവിയർ കുറെ 
കണ്ടതാ നിന്നെപ്പോലെ
ഉള്ളവള്മാരെ കേട്ടോ..
" അതും പറഞ്ഞ്
സേവിയർ സിമിയുടെ
മുടിക്ക് കേറി പിടിച്ചു... "

പ്ലീസ്.. ചേട്ടാ... പ്ലീസ്,
എന്നെ വിട്ടേക് ഞാൻ
പറയില്ല ആരോടും,
'' വേദന കൊണ്ട് സിമി
അവരുടെ മുന്നിൽ വെച്ച്
കൈ കൂപ്പി പറഞ്ഞു... "

എന്താടി.. നിനക്ക് പറഞ്ഞ
മനസ്സിലായില്ല എന്നും പറഞ്ഞ്
സേവിയർ അവൾക് ഇട്ട്
ആഞ്ഞൊരു അടി വെച്ചു.
ആ അടിയിൽ സിമി താഴെ
വീണു...

അർജുൻ പേപ്പേഴ്സ് എല്ലാം
ചെക് ചെയ്തു നോക്കി..
അപ്പോഴാണ് അതിൽ
ഇട്ടിരിക്കുന്ന ഒപ്പ് ഒന്നും
സിമിയുടേതല്ല എന്ന്
മനസ്സിലായത്..
" അരുൺ ഇവൾ നമ്മളെ
പറ്റിച്ചു ഇതിൽ ഇട്ട ഒപ്പ് ഒന്നും
ഇവളുടേതല്ല.. "

പിന്നെ ആരുടെ ഒപ്പ് ആണ്..
" അരുൺ ചോദിച്ചു... "

അരുൺ ഇതിൽ എല്ലാം
നിന്റെ ഒപ്പ് ആണ് അവൾ
ഇട്ടിരിക്കുന്നത്...!

എന്ത്‌ എന്റെ ഓപ്പോ..?
" അരുൺ എടുത്ത് ചോദിച്ചു.. "

അതെ അരുൺ ഇതാ നോക്ക്,
" അർജുൻ ആ പേപ്പേഴ്സ് എല്ലാം
അരുണിന് കാണിച്ചു കൊടുത്തു. "

ഛെ.. ഇനി ഇപ്പോ ഇവളെ
ഞാൻ അർജു നീ അവളെ
അവിടെ നിന്നും ഒന്ന്
എഴുനേൽപ്പിക്..
" തറയിൽ വീണു കിടന്ന
സിമിയെ എഴുനേൽപ്പിക്കാൻ
അർജുനോട് ആവശ്യപ്പെട്ടു
അരുൺ "

അർജുൻ നേരെ..
സിമിയുടെ അടുത്തേക്
ചെന്നു അവളോട്‌ അവിടെ
നിന്നും എഴുനേൽക്കാൻ
പറഞ്ഞ് തട്ടി ഉണർത്തി..,
" അരുൺ ഇവൾ
എഴുനേൽക്കുന്നില്ല...
അതും പറഞ്ഞ് അർജുൻ
സിമിയുടെ മൂക്കിന്
അടുത്തോട് അവന്റെ
കൈ കൊണ്ടുപോയി...
അരുൺ ഇവൾ
സേവിച്ചൻ അടിച്ച
അടിയിൽ പോയി
തോന്നുന്നു... "

എന്താ നീ പറയുന്ന്
ഇങ്ങോട്ട് മാറിയെ
അരുൺ അവിടെ
നിന്നും അർജുനെ
തട്ടി മാറ്റി അരുൺ
സിമിയുടെ അടുത്ത്
ചെന്നു നോക്കി...
ശെ.. ഇനിപ്പോ
എന്താ ചെയ്യാ
ഒപ്പും കിട്ടിയില്ല ഒരു
തേങ്ങയും കിട്ടിയില്ല..
അപ്പോഴേക്കും എന്തിനാ
സേവിച്ചാ ഇവളെ അടിച്ച്,

അരുൺ ഇനിപ്പോ
എന്താ ചെയ്യാ നമ്മൾ,
" ചെറിയ പേടിയോടെ
അർജുൻ ചോദിച്ചു... "

മം.. വഴി ഉണ്ട്,
ഇപ്പോ ഇവളെ ഇവിടെ
നിന്നും നമ്മുക്ക് ആ
പഴയ വീടിന്റെ താഴെ
ഒരു ഓടേയ്യില്ലേ അതിൽ
ഇടം നീ അവളെ എടുത്ത്
എന്റെ കൂടെ വാ...
" അരുൺ പരഞ്ഞ്
പുറത്തേക് ഇറങ്ങി.. "

അപ്പോ അരുൺ
ആരെങ്കിലും കണ്ടാലോ...'
" സേവിയർ ചോദിച്ചു... "

അത് അപ്പോൾ അല്ലെ
അത് ഞാൻ Si വിക്രം
അയാളോട് പറഞ്ഞ്
ആ ശ്യാം എന്ന് പറഞ്ഞ
ഒരു ചെക്കൻ ഉണ്ട് അവനെ
ഇപ്പോ ഇതിൽ എടുക്ക
പറഞ്ഞു സിമി പ്രഗ്നന്റ്
ആണെന്നും അതിനുത്തരവാദി
ആ ശ്യാം ആണെന്നും അവൻ
കാരണമാണ് സിമി മരിക്കാൻ
 കാരണം.. പെട്ടന്ന് വാ അവിടെ
വേറെ ആരെങ്കിലും വരുന്നതിനു
മുൻപ് ഇവളെ അവിടെ
 കൊണ്ട് ഇടാം... 
" അരുണും അർജുനും
സേവിച്ചനും സിമിയെ
താങ്ങിയെടുത്ത് ഓടയുടെ
അടുത്ത് എത്തി... "

മം.. സേവിച്ചാ അങ്ങോട്ട്
ഇട്  പെട്ടന്ന്... ഇട് വേറെ
ആരേലും വരുന്നതിനു മുൻപ്..
" അരുൺ പറഞ്ഞു.. "

ഓടയിലേക് ഇടാൻ നിന്നതും
സിമിക് പെട്ടന്ന് തന്നെ
ബോധം വന്നു...
" അരുൺ ഇതാ ഇവൾ
മരിച്ചിട്ടില്ല ഇവൾക്ക്
ജീവനുണ്ട്.. പെട്ടന്ന്
തന്നെ സേവിയർ പറഞ്ഞു.. "

      തുടരും...
___* ഇനിയും എത്ര ദിവസം *___
 #✍ തുടർക്കഥ 

Part- 10 ( അവസാന ഭാഗം )

    __✍️Ameer Suhail tk__




അപ്പോഴാണ് പോലീസ്
സ്റ്റേഷനിൽ നിന്നും
Si വിക്രം സാറിന്റെ
കാൾ വന്നത് എനിക്ക്.
സിമിയുടെ അച്ഛൻ
കേസ് കൊടുത്തിട്ടുണ്ട്
എന്നും പറഞ്ഞ്...
ആ കാൾ വന്നപ്പോ
ഞാനും അർജുനും
അവിടെ നിന്നും
പെട്ടന്ന് തന്നെ
പോലീസ് സ്റ്റേഷനിലേക്ക്
പോയി..

പിന്നെ എന്താ നിങ്ങൾ
സിമിയെ ചെയ്തു അവൾ
മരിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ,
" വക്കീൽ പ്രീത ചോദിച്ചു
അരുണിന്റെ അടുത്ത് "

ഞാൻ അത് സേവിച്ചനെ
ഏൽപ്പിച്ചു വന്നു അവളെ
ജീവനോടെ ആ ഓടയിൽ
തന്നെ ഇട്ട് അത് മൂടാൻ
പറഞ്ഞു.. " അരുൺ "

അയ്യോ എന്റെ മോള്
എന്റെ മോളെ..... എനിക്ക്
ഇനി ആരാ ഉള്ളത് എന്റെ
പൊന്നു മോള് എന്നെ
തനിച്ചു ആക്കി പോയില്ലേ
ഇനി എനിക്ക് വേറെ
ആരാ ഉള്ള് എന്നും
പറഞ്ഞ് സിമിയുടെ അച്ഛൻ
കോടതിയിൽ വെച്ച് ആർത്തു
കരഞ്ഞു...

Ms പ്രീത, എത്രയും
പെട്ടെന്ന് തന്നെ അവിടെ
പോയി സ്കോഡിനെ അയച്ചു
സിമിയുടെ ബോഡി ആ
ഗസ്റ്റ് ഹൗസിന്റെ ഓടയിൽ
നിന്നും എടുക്കണം..
" ജഡ്ജ് ആവശ്യപ്പെട്ടു.. "

My Lord '.. നമ്മുടെ
പോലീസുകാരും മറ്റ്
സ്‌കോഡുകളും
ഇപ്പോ തന്നെ അവിടെ
എത്തി കാണും.
My Lord അത് കൂടാതെ
കുറച്ചു ദിവസം മുന്നെ ഇവിടെ
അടുത്ത് നിന്നും കിട്ടിയ വേറെ
ഒരു പെൺകുട്ടിയുടെ ബോഡി
അത് സിമിയുടേതല്ല എന്ന്
മുൻകൂട്ടി ഫോറൻസിക്
തെളിയിച്ചു കഴിഞ്ഞിരുന്നു..
My Lord '.. സിമി റൈപ്പ് ചെയ്യാ
പെട്ടിട്ടില്ല എന്ന് അരുൺ
പറഞ്ഞു.പക്ഷേ സിമി റൈപ്പ്
ചെയ്യപ്പെട്ടിരിക്കുന്നു...
" പ്രീത അത് തികച്ചും
ഉറപ്പോടെ പറഞ്ഞു "

വക്കീൽ പ്രീത ഇത് അവിടെ
വെച്ച് പറഞ്ഞപ്പോൾ അരുൺ
അതിനെ പ്രതികരിച്ചു...
" No, മേഡം ഇല്ല ഞങ്ങൾ
ഒരിക്കലും അങ്ങനെ ഒന്നും
സിമിക് നേരെ ചെയ്തിട്ടില്ല
അന്ന് ഹോട്ടൽ മുറിയിൽ
വെച്ച് ഫോട്ടോസ് എടുത്തു
എന്ന് പറയുന്നത് ശരിയാ
പക്ഷേ ഞങ്ങൾ വേറെ
ഒന്നും ചെയ്തിട്ടില്ല.. "

My Lord '.. Ms പ്രീത നമ്പ്യാരുടെ
ചോദ്യങ്ങൾ തികച്ചും
വ്യത്യസ്തമാണ് എന്റെ
കക്ഷികൾ ചെയ്യാത്ത
തെറ്റുകൾ അവരുട മേൽ
അടിച്ച് എൽപിക്കുകയാണ്
Ms, പ്രീത ചെയുന്നത് എന്റെ
കക്ഷികളായ അരുൺ,
സേവിയർ, അർജുൻ
ഇവർ മൂന്നു പേരും ചേർന്ന്
സിമി എന്നാ പെൺ കുട്ടിയെ
ചതിയിൽ പെടുത്തി കാണും,
പക്ഷേ ഇവർ മൂന്നു പേരും
ആ പെൺ കുട്ടിയെ റൈപ്പ്
ചെയ്തു കാണും എന്ന്
ഇത്ര ഉറപ്പോടെ Ms പ്രീത
എന്ന ഈ ട്രാൻസ് ജെൻഡർ
ആയ ഒരു ആണ് നമ്മുക്ക്
മുന്നിൽ പറയുമ്പോൾ അത്
വിശ്വസിക്കാൻ ഇവിടെ
ഇരിക്കുന്ന മറ്റെല്ലാവരും
അത്ര വിഡ്ഢികളല്ല..
" അരുണിന്റെ വക്കീൽ
 അനിൽകുമാർ പറഞ്ഞു നിർത്തി "

അതെ Mr, അനിൽകുമാർ
നിങ്ങൾ പറഞ്ഞപോലെ
ഞാൻ ഒരു ആണിൽ നിന്നും
പെണ്ണായിമാറിയ രൂപം തന്നെ
ഇപ്പോൾ നിങ്ങളുടെ മുന്നിൽ
നിൽക്കുന്ന വക്കീൽ
പ്രീത നമ്പ്യാർ,
ഞാനൊരു ട്രാൻസ് ജെൻഡർ
ആണെങ്കിൽ പോലും എന്റെ
ഉള്ളിലും ഒരു പെണ്ണ് തന്നെ..
Mr, അനിൽകുമാർ ഇപ്പോൾ
പറഞ്ഞില്ലേ ഈ നിൽക്കുന്ന
അരുൺ, സേവിയർ,
അർജുൻ ഇവർ മൂന്നു
പേരും സിമി എന്ന
പെൺകുട്ടിയെ റൈപ്പ്
ചെയിതു കാണില്ല എന്ന്
പക്ഷേ സിമിയുടെ
ബോഡിയിൽ നിന്നും
കിട്ടിയ ഈ പാതി നിരച്ച
മുടിയിഴകളും പിന്നെ
ഈ ബ്രേസ്‌ലെറ്റും
ഈ നിൽക്കുന്ന
സേവിച്ചൻ എന്ന് നിങ്ങൾ
വിശേഷിപ്പിക്കുന്ന
സേവിയറിന്റേത്
അല്ല എന്ന് പറഞ്ഞാൽ
ഇവിടെ കൂടി
നിൽക്കുന്ന ആരെങ്കിലും
വിശ്വസിക്കുമോ
" പ്രീത അവളുടെ
കയ്യിലുണ്ടായിരുന്ന
ആ എവിഡൻസ് എടുത്ത്
എല്ലാവർക്കും മുന്നിൽ
കാണിച്ചു കൊണ്ടു പറഞ്ഞു... "

" എല്ലാവരും അതിശയത്തോടെ
സേവിയറിനെ നോക്കി അരുൺ
അവന്റെ കണ്ണുകൾ സേവിയറിനു
നേരെ തിരിച്ചു.. "

My Lord '.. ഇത് സിമിയുടെ
ബോഡിയിൽ നിന്നും
കിട്ടിയതാണ് ഈ നിരച്ച
മുടിയിഴകളും സ്വർണ്ണത്തിന്റെ
ഈ ബ്രേസ്‌ലെറ്റും ഈ നിൽക്കുന്ന
സേവിയറിന്റെതാണ്. അന്ന്
Si വിക്രമിന്റെ കാൾ വന്നു
എന്ന് പറഞ്ഞു അരുണും
അർജുനും അവിടെ നിന്നും
സിമിയെ ജീവനോടെ ആ
ഓടയിൽ ഇട്ട് മൂടാൻ പറഞ്ഞു..
പക്ഷേ അന്ന് അവിടെ നിന്നും
അരുണും, അർജുനും പോയ
ശേഷം ഈ നിൽക്കുന്ന
സേവിയർ കാമം മൂത്ത്
തന്റെ അടക്കാത്ത പക
എല്ലാം ചെയ്തു..
അല്ലെ സേവിയർ
ഇനിയും നിങ്ങൾക് ഇത്
നിങ്ങൾ അല്ല ചെയ്തു
എന്ന് പറയാൻ പറ്റുമോ..?
" വക്കീൽ പ്രീത സേവിയറിന്റെ
അടുത്ത് ചെന്നു ചോദിച്ചു.. "
ഇല്ല സേവിയർ ഇനിയും
നിങ്ങൾക് ഇത് നിങ്ങൾ അല്ല
ചെയ്ത എന്ന് പറഞ്ഞു പോവാൻ
പറ്റില്ല. മം പറയണം സേവിയർ
അന്ന് അരുണും, അർജുനും
അവിടെ നിന്നും Si വിക്രം
ഫോൺ വിളിച്ചു എന്ന്
പറഞ്ഞ് പോയ ശേഷം
എന്താണ് ഉണ്ടായത്...?

അന്ന്..അരുണും അർജുനും,
അവിടെ നിന്നും പോയപ്പോ
" സേവിയർ പറഞ്ഞു..."
ഞാൻ വിചാരിച്ചു ഇവളെ
എന്തായാലും ജീവനോടെ
ഈ ഓടയിൽ ഇട്ട് മുടല്ലേ
അപ്പോ എനിക്ക് അങ്ങനെ
ആണ് തോന്നിയത് ഞാൻ
സിമിയെ അവിടെ നിന്നും
തിരിച്ചു എന്റെ ഗസ്റ്റ് ഹൗസ്
അവിടേക്ക് തന്നെ കൊണ്ടു
പോയി. പോവുന്ന വഴി സിമി
എന്റെ കയ്യിൽ നിന്നും
രക്ഷപ്പെട്ട്  പോവാൻ ശ്രമിച്ചു.
അപ്പോ ഞാൻ അവിടെ
എന്റെ അടുത്ത്
കിടന്നിരുന്ന ഒരു കമ്പിപാര
കൊണ്ടു അവളെ
എറിഞ്ഞുവീഴ്ത്തി
അതിൽ സിമി വീണ്ടും മരിച്ചു
എന്ന് എനിക്ക് ഉറപ്പായി ഞാൻ
അവളെ അവിടെ നിന്നും
അകത്തേക്ക് വലിച്ചു
കൊണ്ടു പോയി...,

ഇപ്പോൾ മനസ്സിലായില്ലേ..
Mr, അനിൽകുമാർ നിങ്ങളുടെ
ഈ നിൽക്കുന്ന സേവിയർ തന്നെ
ആണെന്ന് My Lord ' അന്ന് വീണ്ടും
സേവിയർ തിരിച്ചു കൊണ്ടുപോയി
സിമിയെ ഓടയിൽ ഇടുന്നത്
ഇവരുടെ അടുത്ത് ഒരു
ബിൽഡിംഗിൽ വർക്ക്
ചെയ്യുന്ന ഒരു നേപ്പാളി പയ്യൻ
ഇതെല്ലാം കാണുന്നുണ്ടായിരുന്നു..
എനിക്കൊരു സംശയം തോന്നി
അതുകൊണ്ട് ഞാൻ
സേവിയറിന്റെ ഗസ്റ്റ് ഹൗസ്
വരെ ഒന്ന് പോയി നോക്കി.
വല്ല തുമ്പും കിട്ടുമോ എന്ന്
അറിയാൻ അപ്പോഴാണ്
സേവിയറിന്റെ തൊട്ട്
അപ്പുറത്തെ ബിൽഡിംഗിൽ
കുറച്ചു ദിവസങ്ങൾക്ക്
മുൻപ് വർക്ക്‌ ഉണ്ടായിരുന്നു
എന്നും അത് ഇപ്പോ മറ്റു
കാരണങ്ങൾ കൊണ്ട്
നിർത്തി വെച്ചിരിക്കാണെന്നും
അവിടെ ഉള്ള കോൺട്രാക്ടർ
മുരളി എന്നോട് പറഞ്ഞു..
അപ്പോ തന്നെ ഞാൻ അവിടെ
വർക്ക്‌ ചെയ്തിട്ട് ഉണ്ടായിരുന്ന
എല്ലാ തൊഴിലാളികളെയും
എനിക്ക് കാണണമെന്ന്
പറഞ്ഞു. എന്തോ എന്റെ
ഭാഗ്യവശാൽ അന്ന്
ആ നേപ്പാളി പയ്യൻ
സാമ്രാജ് എന്ന് പേരുള്ള
ആ തൊഴിലാളി തിരിച്ചു
നാട്ടിലേക്ക് പോവാൻ വേണ്ടി
റെയിൽവേ സ്റ്റേഷനിലേക്ക്
പോയി എന്ന് കോൺട്രാക്ടർ
മുരളി എന്നോട് പറഞ്ഞു.
പെട്ടന്ന് തന്നെ ഞാൻ
സാമ്രാജ്നെ കാണാൻ
കോൺട്രാക്ടർ മുരളിയേയും
കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക്
പോയി. അങ്ങനെ ചില
മണിക്കൂറുകൾക്കകം
ട്രെയിൻ കാത്തുനിൽക്കുന്ന
സാമ്രാജ്നെ ഞങ്ങൾ ആ
തിരക്കിനിടയിൽ കണ്ടെത്തി.
അന്ന് മറ്റു തൊഴിലാളികൾ എല്ലാം
ഭക്ഷണം കഴിക്കാൻ പുറത്തേക്ക്
പോയതുകൊണ്ട് സാമ്രാജ് അന്ന്
വയ്യ എന്ന് പറഞ്ഞപ്പോൾ അവനിക്
ഉള്ള ഭക്ഷണം അവർ മേടിച്ചു
കൊണ്ടു വരാം എന്നും പറഞ്ഞ്
ബാക്കിയുള്ള എല്ലാവരും വർക്ക്‌
നിർത്തി ഉച്ച ഭക്ഷണം കഴിക്കാനായി
പോയി അന്ന് അവിടെ സാമ്രാജ്
മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ
ബിൽഡിംഗിൽ ഞാൻ മറ്റു
തൊഴിലാളികളോട് എല്ലാം
ചോദിച്ചപ്പോൾ അവർ എന്നോട്
ഇങ്ങനെയാണ് പറഞ്ഞു
അതുകൊണ്ടാണ് ഞാൻ
കോൺട്രാക്ടർ മുരളിയും കൂട്ടി
റെയിൽവേ സ്റ്റേഷനിലേക്ക് പെട്ടന്ന്
തന്നെ സാമ്രാജ്നെ കാണാൻ
പോയത് ബാക്കി എല്ലാം
സാമ്രാജ് പറയും My Lord '

" പെട്ടന്ന് ആയിരുന്നു
ഇങ്ങനെ ഒരു വാർത്ത
അവിടെ വക്കീൽ പ്രീത
എല്ലാവർക്കും മുൻപിൽ
അവതരിപ്പിച്ചത് ആ കുട്ടത്തിൽ
നിന്നും സാമ്രാജ് വന്ന് അവിടെ
നിന്നു സാമ്രാജ് ഹിന്ദിയിൽ
പറഞ്ഞു തുടങ്ങി അതിനെ
തർജ്ജമ ചെയ്തു കൊണ്ട്
വക്കീൽ പ്രീത മാറ്റ് എല്ലാവർക്കും
പറഞ്ഞുകൊടുത്തു.

ഒക്കെ... അരുൺ, അർജുൻ
ഇവർ രണ്ടുപേർക്കും രണ്ടര
വർഷം തടവ് ശിക്ഷയും.
സേവിയർ എന്നാ ആൾക്
ജീവപര്യന്തം തടവുശിക്ഷയും
ഈ കോടതിയിൽ ഇപ്പോ
ഇവിടെ വെച്ച് അനുവദിച്ചിരിക്കുന്നു..,
" ജഡ്ജ് ആവർത്തിച്ചു പറഞ്ഞു... "

My Lord '... സിമിയുടെ
ബോഡി പോലീസുകാർക്
ലഭിച്ചത്. അരുണും, അർജുനും
സേവിയറും തീരുമാനിച്ചു
പറഞ്ഞപോലെ ആ ഓടയിൽ
നിന്നല്ല.. മറിച്ച് അവിടെ
അടുത്ത് തന്നെ വളരെ
കാലങ്ങളായി മൂടി കിടന്നിരുന്നു
ഒരു കിണറിൽ നിന്നാണ് .. " പ്രീത "

What...! മനസ്സിലായില്ല...,
Ms പ്രീത.. Just for explanation..!
" ജഡ്ജ് ആവശ്യപ്പെട്ടു മാറ്റ്
എല്ലാവരും തന്നെ പ്രീതയുടെ
മുഖത്തേക്ക് നോക്കി
അമ്പരപ്പോടെ ഇരുന്നു 
ഇനിയും എന്താണ്
ഉണ്ടായത് സിമിക് എന്ന് അറിയാൻ "

My Lord '... ഇപ്പോ ഇവിടെ
വെച്ച് നമ്മൾ അറിഞ്ഞതും
അരുൺ, സേവിയർ, അർജുൻ
ഇവർ മൂന്നു പേരും പറഞ്ഞത്
എല്ലാം സത്യമാണ്.  പക്ഷേ
അന്ന് സിമി മരണ പെട്ടു എന്ന്
കരുതി സേവിയർ കൊണ്ടു
പോയി വീണ്ടും ആ ഓടയിൽ
തന്നെ സിമിയെ ഇട്ടു
അൽപ്പസമയം
കഴിഞ്ഞപ്പോൾ സിമി
ആ ഓടയിൽ നിന്നും
വളരെ അവസ്ഥ നിലയിൽ
കേറി പുറത്തോട്ട് വന്നു അത്
അവിടെ വെച്ച് ഈ നിൽക്കുന്ന
സാമ്രാജ് കണ്ടു സിമി ആ
ഓടയിൽ നിന്നും തീരെ വയ്യാതെ
അവസ്ഥയിൽ കേറി വരുന്നത്...!
അത് സാമ്രാജ് ആ ബിൽഡിങ്ങിന്റെ
മുകളിൽ നിന്നും വളരെ അടുത്ത് 
കണ്ടിരുന്നു. സിമി നേരെ പോയത്
അവിടെ ഇടവഴിയിൽ ഉള്ള
ഒരു റോഡിന് അരികിലേക്കാണ്
അവിടെ എത്തിയതും പോവുന്ന
വണ്ടിക് കൈ കാട്ടി സിമി പെട്ടന്ന്
റോഡിനരികിൽ അവൾ വീണു...
അതു വഴി പോയിരുന്ന ഒരു
പഴയ മോഡൽ ബ്ലാക്ക് വാൻ
സിമി കിടന്നിരുന്ന കുറച്ചു
അപ്പുറത് പോയി നിർത്തി
അതിൽ നിന്നും ഒരാൾ ഇറങ്ങി
വന്ന് സിമിയുടെ അടുത്ത് എത്തി,
ചുറ്റുപാടും ആരെങ്കിലും ഉണ്ടോ
എന്ന് അയാള് നോക്കി
ഉറപ്പുവരുത്തിയശേഷം 
എന്നിട്ട് അവിടെ നിന്നും
അയാള് സിമിയെ
പൊക്കിയെടുത് തോളിൽ കിടത്തി
വാനിന് അടുത്തേക്ക് പോവാൻ
നിന്നപ്പോൾ പെട്ടന്നാണ് അയാള്
ആ ആളൊഴിഞ്ഞ സേവിയറിന്റെ
ഗസ്റ്റ് ഹൗസ് അവിടെ കാണുന്നത്.
സിമിയെ കൊണ്ട് അയാള് അവിടെ
നിന്നും അതിന് അകത്തേക്ക് വന്നു
വളരെ മൃഗീയമായി സിമിയെ
അയാള് തലക്കടിച്ചു കൊല്ലുന്നത്
ഈ നിൽക്കുന്ന സാമ്രാജ്
ബിൽഡിംഗിന് മുകളിൽ നിന്നും
കണ്ടിരുന്നു.
എല്ലാം കഴിഞ്ഞ് അയാള്
സിമിയെ കിണറ്റിലേക്ക് ഇടുമ്പോൾ
പെട്ടന്ന് തന്നെ അയാള് അവിടെ
നിന്നും സാമ്രാജിനെ കണ്ടു...
പേടി കൊണ്ട് സാമ്രാജ് അവിടെ
നിന്നും പെട്ടന്ന് തന്നെ ഓടി
രക്ഷപ്പെട്ടു. പിന്നെ അന്ന്
രാത്രിയിൽ സാമ്രാജിന് ഒരു
പെൻഡ്രൈവ് സാമ്രാജ്
താമസിക്കുന്ന റൂം ഡോറിന്
അടിയിൽ നിന്നും കിട്ടി അതിൽ
ചില ഹിന്ദി വാക്കുകൾ ആയിരുന്നു..
അത് ഇങ്ങനെ," എത്രയും
 പെട്ടെന്ന് തന്നെ നീ ഇവിടെ
നിന്നും പോണം
അല്ലെങ്കിൽ ഇന്ന് കണ്ടപോലെ
നിന്റെ അവസ്ഥയും
അങ്ങനെയായിരിക്കും "
ഇതാണ് My Lord ' ആ പെൻഡ്രൈവ്
വക്കീൽ പ്രീത ആ പെൻഡ്രൈവ്
ജഡ്ജി മുന്നിൽ ഹാജരാക്കി..
My Lord ' കഴിഞ്ഞ രണ്ടു ദിവസം
മുന്നെ ഇവിടെ അടുത്ത് നിന്നും
കിട്ടിയ ഒരു പെൺ കുട്ടിയുടെ
ബോഡിയിലും സിമിക് പറ്റിയ
അതെ ഷെദം തന്നെയായിരുന്നു
ആ പെൺ കുട്ടിയുടെ ബോഡിൽ
നിന്നും കണ്ടെത്തിയത് വളരെ
മൃഗീയമായി തന്നെയാണ്
ആ പെൺ കുട്ടിയും
മരണപ്പെട്ടിരിക്കുന്നു..,

" ഇത് കേട്ട മാറ്റ് എല്ലാവരും
 പേടിയോടെ ആണ് ബാക്കിയെല്ലാം മനസ്സിലാക്കിയെടുത്തത് "

അപ്പോ Ms പ്രീത ഇനിയും
ഇതുപോലെ ഉണ്ടാവും
എന്നാണോ പറയുന്നത്..?
" ജഡ്ജ്  ചോദിച്ചു "

അതെ My Lord '...
നമ്മൾ എത്രയും പെട്ടെന്ന് തന്നെ
ആ കൊലയാളിയെ കണ്ടെത്തണം,
" it's A serial killer " നമ്മളുടെ
നീക്കങ്ങളെല്ലാം അറിയുന്ന 
ഒരാൾ, ഇനിയും ഇങ്ങനെ
ആരാവുമെന്നോ..? ഏതു
പെൺകുട്ടിയാണ് അടുത്ത്
എന്ന്..? അറിയുമ്പോഴേക്കും 
ആ സീരിയൽ കില്ലറിനെ
നമ്മൾ പിടികൂടി ഇരിക്കണം
My Lord '.... ഇപ്പോ നമ്മുക്ക്
അറിയാവുന്ന ഒരേയൊരു
സാക്ഷി അത് ഈ നിൽക്കുന്ന
സാമ്രാജ് മാത്രമാണ് ആ സീരിയൽ
കില്ലാറെ നേരിൽ കണ്ടത്..!
My Lord ' സിമിക് ഇതാണ്
സംഭവിച്ചത് ഇനി മറ്റൊരു സിമിയും
ഇതുപോലെ നമ്മുക്ക് മുന്നിൽ
കാണാൻ ഇടവരരുത്..
" ഇനിയും എത്ര ദിവസം "
എന്ന് നമ്മൾ ഓരോരുത്തരും
ആ കില്ലർ നെ കണ്ടത്താൻ
നോക്കണം...'

( കോടതിയിൽ നിരാശപ്പെടുത്തിയ
 ആ ചോദ്യം ആരാണ് ആ കില്ലാർ..❓️
ഇനിയും ഇതുപോലെ മറ്റൊരു
സിമികൂടി ഉണ്ടാവുമോ...❓️
അരുൺ, സേവിയർ, അർജുൻ
ഇവർ മൂന്നു പേരും അല്ലെങ്കിൽ 
പിന്നെ സിമിയെ കൊന്ന സീരിയൽ
കില്ലർ ആരാണ്...❓️
എന്നിങ്ങനെയുള്ള
ചോദ്യങ്ങൾ കോടതി അടക്കം
എല്ലാവരുടെയും മനസ്സിൽ
മിന്നിമറയുന്നു., ഈ കഥ വായിച്ച്
സപ്പോർട്ട് ചെയ്ത എല്ലാവർക്കും
സ്നേഹത്തിന്റെ ഭാഷയിൽ നന്ദി
പറയുന്നു.. 🙏❤, ഇനി അടുത്തത്
ഇതിന്റ രണ്ടാം ഭാഗവുമായി ഞാൻ
നിങ്ങൾക്ക് മുന്നിൽ വരുന്നതാണ്.." )

" see you... 👋👋....,
      It, was a serial killer season- 2🎭 "

 



-------The END -------
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All