എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

സ്വയംവരം - SwayamVaram Novel full part (2/3)

സ്വയംവരം - SwayamVaram Novel full part (2/3)

Previous parts,


Writer : ജിംസി ഇമ്മാനുവൽ

സ്വയംവരം 💕
ഭാഗം :5

****************


എല്ലാ ഒരുക്കവും കഴിഞ്ഞ് അവൾ സ്റ്റെയർ ഇറങ്ങി വന്നപ്പോൾ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു. 



"ഇതെന്താ എന്റെ മോള് സാരിയിൽ നിന്നും മാറിയോ? "

അമ്മ അവളെ ആകപ്പാടെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. 



"ഒരു ചേഞ്ച്‌ ആയിക്കോട്ടേന്നു വെച്ചു.. എങ്ങനെയുണ്ട് ഈ വേഷത്തിൽ എന്നെ കാണാൻ? " അവൾ ചോദിച്ചു. 


"കലക്കിട്ടുണ്ട്. മോളേ.. പിന്നെ സമയം പോകുന്നു . ഇറങ്ങാൻ നോക്കാം.. "

അച്ഛൻ അത് പറഞ്ഞ് കാറിനടുത്തേക്ക് പോയി. 



വീടിന്റെ ഡോർ ലോക്ക് ചെയ്തു അവർ കാറിൽ കയറി. 

സമയം ആറരയോട് അടുത്തിരുന്നു. 



കാർമേഘം, അന്തരീക്ഷമാകെ മൂടി കെട്ടിയതിനാൽ പതിവിലും കൂടുതലായി ഇരുട്ട് എങ്ങും വ്യാപിച്ചു കഴിഞ്ഞിരുന്നു.. 


കാറിൽ കയറാൻ ഒരുങ്ങിയപ്പോൾ ചെറിയ ചാറ്റൽ മഴ പൊടിഞ്ഞത് അവൾ അറിഞ്ഞു. 


കാർ സ്റ്റാർട്ട്‌ ചെയ്തു.. വണ്ടി റിഷിയുടെ വീടും ലക്ഷ്യം വെച്ച് നീങ്ങി. അൽപ്പം ദൂരം പിന്നിട്ടപ്പോൾ ചാറ്റൽ മഴയ്ക്ക് ശക്തിയേറി വന്നു തുടങ്ങി.. 


ചെറിയ മഴനൂലുകൾക്കു കനമേറി വരുന്നതായി അവൾ അറിഞ്ഞു.... 


അവൾ സ്റ്റീരിയോ ഓണാക്കി.. മഴയുടെ താളത്തിനൊപ്പം പാട്ടുകൾ ഓരോന്നും ഒഴുകി വന്നു തുടങ്ങി..... അവൾ മെല്ലെ കണ്ണുകൾ അടച്ചു...... 


      ഒരു മെഴുതിരിയുടെ....... നെറുകയിലെരിയാൻ...... 

പ്രണയമേ........ അരികിൽ വന്നു നീ......    🎶🎶🎶


സ്റ്റീരിയോയിൽ കൂടി വരികൾ ഓരോന്നും ഒഴുകിയെത്തി...  


ചുവന്ന റോസാപൂക്കളുടെ ഒരു പൂച്ചെണ്ട് റിഷി പിന്നിൽ നിന്നും എടുത്ത് വൈഗയുടെ നേർക്ക് നീട്ടി... അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി.... അതിന്റെ ഗന്ധം മണത്തു... 


അവൻ, അവളുടെ വലതു കരം പിടിച്ച് മെല്ലെ വട്ടം കറക്കി.. ആ പാട്ടിന്റെ വരികൾക്കൊത്തു രണ്ടാളും നൃത്തം വെച്ചു... 


"എന്താ മോളെ തനിച്ച് ഇരുന്ന് ചിരിക്കണേ..? !!"

അച്ഛന്റെ ആ വിളിയാണ് അവളെ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്.... 


താൻ കണ്ടത് സ്വപ്നമായിരുന്നുവോ? സ്വപ്നം കണ്ട് അറിയാതെ തന്നിൽ ചിരി പടർത്തിയത് അവൾ അറിഞ്ഞില്ല.. 


"ഒന്നുല്ല അച്ഛാ... "എന്നവൾ മറുപടി നൽകി.. 


അപ്പോഴേക്ക് അവരുടെ കാർ റിഷിയുടെ വീടിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് സ്ഥലത്തേക്ക് എത്തിയിരുന്നു..... 


അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുന്നത് അവൾ അറിഞ്ഞു.. 


കാറിൽ നിന്നും ഇറങ്ങിയ അവരെ സ്വഗതം ചെയ്യാൻ ഉമ്മറത്തേക്ക് പ്രഭാകരൻ അങ്കിളും സാവിത്രി ആന്റിയും എത്തി.. 


പുറത്ത് അപ്പോഴും മഴ കോരി ചൊ രിയുന്നുണ്ട്... 


അകത്തേക്ക് ചെന്നപ്പോൾ ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു.. അമ്പിളിയെയും വൈഗയെയും കൂട്ടി സാവിത്രി നടന്നു കൊണ്ട് ഓരോരുത്തരെയും കാണിച്ചു പരിചയപ്പെടുത്തി..  


"എന്താ മോളുടെ പേര്? "

കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ അവളോട്‌ ചോദിച്ചു. 


"വൈഗ.. "അവൾ മറുപടി നൽകി.. 


"എന്ത് ചെയുന്നു മോള്? "


"ഞാൻ സെന്റ് മേരീസിൽ ലക്ച്ചറർ ആയി വർക്ക്‌ ചെയുന്നു.. "

അവൾ വീണ്ടും മറുപടി കൊടുത്തു ചുറ്റും ഒന്ന് നോക്കി.. 


റിഷിയെ ഇവിടൊന്നും കാണുന്നില്ലല്ലോ എന്നവൾ ഓർത്തു.. 


ഓരോരുത്തരും അവളോട് കുശലം ചോദിക്കുന്നതിനു ഇടയിൽ സെർവെൻറ് കൂൾ ഡ്രിങ്ക്സ് കൊണ്ട് വന്നു.. 


അമ്മയെ സാവിത്രി ആന്റി വിളിച്ചു കൊണ്ട് പോയിട്ടുണ്ട്.. എങ്ങനെ എങ്കിലും ഇവരുടെ കൈയിൽ നിന്നും എസ്‌കേപ്പ് ആവണമല്ലോ എന്നവൾ ചിന്തിച്ചു... 


അവൾ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു, മെല്ലെ ഒറ്റയടി വെച്ച് തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു. 


"ഹലോ...... "


അവൾ പെട്ടെന്നു തിരിഞ്ഞു നോക്കി.. 


"എന്നെ മനസ്സിലായോ? "


"മ്മ്... റോഷൻ അല്ലേ? നമ്മൾ സംസാരിച്ചിട്ടില്ല എങ്കിലും എനിക്ക് അറിയാം.. "

അവൾ പറഞ്ഞു.. 


"ചേച്ചി.. ഇവിടെ കട്ട പോസ്റ്റ്‌ ആയിട്ട് നിൽക്കണ കണ്ടിട്ട് വന്നതാ.. ചേച്ചി എന്ന് വിളിക്കാലോ ലെ...? !!"


"അതിന് എന്താ റോഷാ.. നീ വിളിച്ചോ.. പിന്നെ റിഷി എവിടെ.. ഇവിടൊന്നും കാണാനില്ല..? "

അവൾ ചുറ്റിലും ഒന്നും കൂടി നോക്കിയതിനു ശേഷം പറഞ്ഞു.. 


"ഏട്ടൻ കുറച്ചു ഫ്രണ്ട്സിനെ പിക് ചെയ്യാൻ പോയിരിക്കാ.. ഇപ്പോ എത്തും.. "


"ഡാ..ഒന്നിങ്ങു വന്നേ.. "

റോഷനെ ഒരാൾ വിളിച്ചു.. 


"ചേച്ചി.. ഇവന്മാരൊക്കെ എന്റെ കട്ട ഫ്രണ്ട്സാ.. "അവൻ കുറച്ച് പേരെ ചൂണ്ടി കാണിച്ച് പറഞ്ഞു..  


അവർ കൈ ഉയർത്തി കൊണ്ട് ഹായ് പറഞ്ഞു.. 


അവൾ അവരെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.. 


പാർട്ടി തുടങ്ങാൻ സമയമായിരിക്കുന്നു.. റോഷൻ മൈക്ക് കയ്യിലെടുത്തു അനൗൺസ് ചെയ്തു.. 


"ഇന്ന് ഇവിടെ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു എത്തിയ എല്ലാവർക്കും സ്വഗതം.. "

റോഷൻ മൈക്കിലൂടെ അറിയിച്ചതിലൂടെ അവിടെ കൂടി നിന്നവരുടെ കയ്യടികൾ ചുറ്റിലും മുഴങ്ങി.. 


"ആദ്യമേ തന്നെ ഞാൻ നിങ്ങൾക്കായി ഒരു ഗാനം ആലപിച്ചു തുടങ്ങിയാലോ...... "

റോഷൻ പറഞ്ഞു 


"എന്റെ പൊന്നു റോഷാ.... ചതിക്കരുത്... "

അവന്റെ ഫ്രണ്ട്സിൽ ഒരാൾ കമന്റടിച്ചു... 


"ഹാ.. അല്ലെങ്കിൽ വേണ്ട.... നമുക്ക് ഇന്നത്തെ പാർട്ടിടെ താരം മൈ ഡിയർ ഫാദർ.. mr. പ്രഭാകരൻ.. പ്ലീസ് കമിൻ... "


റോഷൻ അത് പറഞ്ഞപ്പോ പ്രഭാകരൻ അങ്കിൾ അങ്ങോട്ട് വന്നു.. 


പെട്ടെന്നാണ് റിഷി ഒരു ബൊക്കെയുമായി അങ്ങോട്ട് കടന്നു വന്നത്.. 


റിഷിയെ കണ്ടതും അവളുടെ മുഖം വിടർന്നു.. 


ഭക്ഷണം കഴിക്കുമ്പോഴും അവൾ റിഷിയെ ശ്രദ്ധിച്ചെങ്കിലും അവൻ നോക്കിയില്ല.. 


റിഷി ഓരോരുത്തരോടും സംസാരിച്ചു നടക്കുന്നുണ്ട്.. 


 ബാൽക്കണിയിൽ സാവിത്രി ആന്റിയും അമ്മയും സംസാരിച്ചു  നിൽക്കുന്നത് കണ്ടപ്പോൾ അവൾ അങ്ങോട്ട് പോയി.  


അമ്മയും ആന്റിയും കുറച്ച് കഴിഞ്ഞപ്പോൾ ബാൽക്കണിയിൽ നിന്നും ഇറങ്ങിയെങ്കിലും അവൾ അവിടെ തന്നെ ഇരുന്നു.. 


പുറത്തു ഇറ്റുവീഴുന്ന മഴത്തുള്ളികളും അകലെ ആരവത്തോടെ അടുക്കുന്ന മഴയുടെ ശക്തിയെയും നോക്കി അവൾ ഇരുന്നു.. 


തണുത്ത കാറ്റ് അവിടെമാകെ ഇഴഞ്ഞു നടക്കുന്നുണ്ട്.. 


അച്ഛനോട് പറഞ്ഞ് വേഗം ഇവിടുന്നു ഇറങ്ങണം.. ഇങ്ങനെ പോസ്റ്റ്‌ ആയിട്ട് നിൽക്കുന്നതിലും ഭേദം വീട്ടിലേക്ക് പോകുന്നതാ.. അവൾ ഓർത്തു. 


അവൾ അവിടെ നിന്നും എണിറ്റു തിരിഞ്ഞതും റിഷി പെട്ടെന്ന് മുന്നിലേക്ക് കടന്നു വന്നു.. 


അവന്റെ അപ്രതീക്ഷിതമായ വരവിൽ അവൾ ഒന്ന് ഞെട്ടി.. 


"എന്താ ഇവിടെ തനിച്ചിരിക്കണേ..? "

അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു 


"അത്.. ഞാൻ വെറുതെ.. "

അവൾ വാക്കുകൾ കിട്ടാതെ പരതി.. 


റിഷി അവൾക്ക് അടുത്തേക്ക് ഒന്നും കൂടി നടന്നു... 


ഇപ്പോൾ അവർ തമ്മിൽ നേർത്ത അകലം മാത്രം... അവളുടെ നെഞ്ചിലെ ഓരോ മിടിപ്പും അവനു കേൾക്കാമായിരുന്നു... 


അവൻ അവളുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.. ""എനിക്കിഷ്ടായി..... ""


അവന്റെ വാക്കുകൾ കേട്ട് അവൾ ഒന്ന് പതറി.. 


"ഞാൻ..... താഴേക്ക് ചെല്ലട്ടെ.. "

അവൾ ധൃതിയിൽ അത് പറഞ്ഞു അവന്റെ മുന്നിൽ നിന്നും പോകാൻ ഒരു ശ്രമം നടത്തി.. 


പക്ഷേ.. അവളുടെ ഇടതു കൈത്തണ്ടയിൽ അവൻ പിടിത്തമിട്ടു.. 


"അങ്ങനെ ധൃതി വെച്ച് പോയാൽ എങ്ങനെയാ?  ഇതിനു ഒരു മറുപടി തന്നിട്ട് പോ....."


"റിഷി... എന്റെ കൈ വിട്.. താഴെ.. എന്നെ തിരക്കും "


"ഏട്ടാ... "

റോഷൻ പെട്ടന്ന് അങ്ങോട്ട് കടന്ന് വന്നു.. 

റിഷി, പൊടുന്നനെ അവളുടെ കൈ വിട്ടു.. വൈഗ പെട്ടന്ന് തന്നെ അവിടെ നിന്നും പോയി. 


"എന്താ... ഇവിടെ രണ്ടാളും കൂടി.......? "


"ഏയ്‌... ഒന്നുമില്ല.. ഞങ്ങൾ വെറുതെ ഓരോന്ന്.. "


"മ്മ്മ്... മനസ്സിലാവുന്നുണ്ട്... ഇവിടെ നിന്ന് ലൈൻ വലിക്കുവാണോ? "അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു 


"ഒന്ന് പോടാ..വന്നേ..താഴെ അച്ഛൻ ഒക്കെ തിരക്കുന്നുണ്ടാവും... "


റിഷി അത് പറഞ്ഞു ഹാളിലേക്ക് നടന്നു 


പാർട്ടി എല്ലാം കഴിഞ്ഞ് ആളുകൾ പോയി തുടങ്ങി.. 


"പ്രഭാകരാ..  ഞങ്ങൾ ഇറങ്ങാ.. "


ദേവൻ എല്ലാവരോടും യാത്ര ചോദിച്ചു 


പോകും നേരം അവൾ, റിഷിയെ നോക്കി.. 


അവൻ കണ്ണിറുക്കി കാണിച്ച് ചിരിച്ചു... ഇത് കണ്ട റോഷൻ, റിഷിയുടെ കാലിൽ ഒന്ന് ചവുട്ടി... 


"യ്യോ....കാലേ..... "

റിഷിയുടെ വിളി കേട്ട് പ്രഭാകരൻ തിരിഞ്ഞു നോക്കി.. 


"എന്താടാ മോനെ..? "


"ഒന്നുല്ല അച്ഛാ... "

അവൻ മറുപടി നൽകി.. 


അവരുടെ കാർ ഗേറ്റ് കടന്നു പോയതോടെ റിഷി, റോഷന് നേരെ തിരിഞ്ഞു.. 


"എന്തിനാടാ.. എന്നെ ചവുട്ടിയത്? "


"എന്തോ.. എങ്ങനെ.. ഇവിടെ എല്ലാവരും കൂടി അവരെ യാത്രയാക്കുന്ന നേരം കൊണ്ട് ഏട്ടൻ, വൈഗ ചേച്ചിയെ കണ്ണിറുക്കി കാണിച്ചത് ഞാൻ കണ്ടു.. 


വൈഗ ചേച്ചിടെ അച്ഛനും അമ്മയും കണ്ടാൽ ഏട്ടനെപ്പറ്റി എന്ത് വിചാരിക്കും? കണ്ണിറുക്കി കാണിച്ചതിന് ശേഷം ഫ്ലയിങ് കിസ്സ് കൊടുക്കില്ല എന്ന് ആരു കണ്ടു? "


റോഷൻ പറഞ്ഞത് കേട്ടപ്പോൾ റിഷി ഒരു ചമ്മിയ ചിരി ചിരിച്ചു അകത്തേക്ക് കയറി പോയി.. 


           പിറ്റേന്ന് പ്രഭാതം ഉണർന്നു. തലേനാൾ കിടക്കാൻ വൈകിയത് കൊണ്ട് വൈഗ ഒരൽപ്പം നേരം വൈകിയാണ് എഴുന്നേറ്റത്.. 


സ്റ്റെയർ ഇറങ്ങി വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും സംസാരം കാതിൽ വന്നു തട്ടി. 


"ഇനിയും മോളുടെ ഇഷ്ടം നോക്കി നടന്നാൽ മതിയോ ദേവേട്ടാ.. പെണ്ണ്കാണാൻ വന്നോളാൻ പറയ്‌.. അവളെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. "

അമ്പിളി പറഞ്ഞു നിർത്തി. 


അമ്പിളിയുടെ സംസാരം കേട്ട അവൾ ഒരു നിമിഷം നിശബ്ദയായി നിന്നു.


റിഷിയെ താൻ സ്നേഹിക്കണ പോലെ തിരിച്ചും അവൻ സ്നേഹിക്കുന്നുണ്ട് എന്ന് കഴിഞ്ഞ രാത്രിയിൽ തനിക്ക് ബോധ്യമായതാണ്... 


റിഷിയെ അല്ലാതെ മറ്റൊരാളെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയില്ല എന്ന് അവളുടെ മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു.... 


വൈഗ സ്റ്റെപ് ഇറങ്ങാതെ നിൽക്കുന്നത് കണ്ട് ദേവൻ ചോദിച്ചു. 


"എന്താ മോളെ അവിടെ തന്നെ നിന്നത്? ഇറങ്ങി വായോ "


അവൾ മറുപടി എന്നോണം മൂളി. 


സ്റ്റെയർ ഇറങ്ങി വാഷ് ബേസിനടുത്തേക്ക് നടന്നു. പല്ല് തേച്ചു, അടുക്കളയിൽ നിന്നും ഒരു കപ്പ് ചായയെടുത്തു സോഫയിൽ വന്നിരുന്നു. 


"മോളെ.. നിന്നോടു ഒരു കാര്യം പറയാൻ ഉണ്ട്.. "

അച്ഛൻ തുടക്കമിട്ടു... 


"എനിക്കറിയാം അച്ഛാ.. കല്യാണ കാര്യം അല്ലേ? " അവൾ ചായ ഒരു കവിൾ കുടിച്ചതിനു ശേഷം ചോദിച്ചു.. 


"അതേ.. അത് തന്നെ.. ഇനിയും എങ്ങനെയാ നീട്ടി കൊണ്ട് പോകുന്നത്? ഇപ്പോൾ ഒരു ആലോചന ബ്രോക്കർ ശിവൻ കൊണ്ട് വന്നിട്ടുണ്ട്. കേട്ടിട്ട് നല്ല വീട്ടുക്കാർ ആണ്. പയ്യൻ റെവന്യൂ ഡിപ്പാർട്മെന്റിലാ... വർക്ക്‌ ചെയുന്നത്.. ഒറ്റ മോനാ.. "


പിന്നെയും അച്ഛൻ ഓരോന്നും പറയുന്നുണ്ട്. അവൾ ശ്രദ്ധിക്കാത്ത ഭാവം കാണിച്ച് ഇരുന്നു. 


"നീ അച്ഛൻ പറയണത് കേൾക്കുന്നുണ്ടോ? "അമ്മ ഇടയിൽ കയറി പറഞ്ഞു. 


"മ്മ്മ്... ഉണ്ട്.. പക്ഷേ എനിക്ക്.... "

അവൾ പറയാൻ വന്നത് അത്രയും തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നതേയുള്ളൂ... 


റിഷിയെ തനിക്കു ഇഷ്ടമാണെന്നും മാര്യേജ് ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും പറയാൻ കൊതിച്ചതാണ്. പക്ഷേ വാക്കുകൾ ഓരോന്ന് പുറത്തേക്ക് വരാൻ പ്രയാസപ്പെട്ടു.. 


"ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം മോള് സാധിച്ചു തരണം... ഞങ്ങൾക്ക് നീ മാത്രം ഉള്ളു.. നീയാണ് ഞങ്ങളുടെ സ്വപ്നം... മറ്റന്നാൾ അവർ പെണ്ണ് കാണാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.. "അച്ഛൻ അത് പറഞ്ഞു എഴുന്നേറ്റ് പോയി 


അവളുടെ കണ്ണിൽ കണ്ണ്നീര് തളം കെട്ടി നിന്നു.റിഷിയോട് സംസാരിക്കണം എന്നവൾ ഓർത്തു. 


കോളേജിൽ ഇന്റർവെൽ സമയത്ത് അവൾ റിഷിയുടെ ഫോണിലേക്ക് വിളിച്ചു. 


ഫോൺ എടുത്ത് റിഷി ഹലോ പറഞ്ഞു. 


"ഹലോ റിഷി.. "

അവളുടെ മധുരമായ ശബ്ദം അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി. 


"എന്താ വിളിച്ചത്? "


"അത്... അത്  പിന്നെ എനിക്കൊന്നു കാണണം... "

അവൾ പതിയെ പറഞ്ഞു നിർത്തി. 


"അതിനെന്താ നമുക്ക് ഇന്ന് തന്നെ കാണാം.. ഞാൻ എവിടെയാ വരേണ്ടത്? "


"റിഷി അന്ന് ബീച്ചിൽ വന്നില്ലേ.. അവിടെ വന്നാൽ മതി.. ഒരു അഞ്ചു മണിക്ക്... "


"മ്മ്മ്.. ഓക്കേ.. "

അവൻ ഫോൺ ഓഫാക്കി അഞ്ചു മണിയാവാൻ കാത്തു നിന്നു..


കോളേജ് ടൈമ് കഴിഞ്ഞ് അവൾ വണ്ടിയും എടുത്ത് ബീച്ചിലേക്ക് വിട്ടു.. 

വഴിയിൽ വെച്ച് ഒരു പെൺകുട്ടി അകലെ നിന്നും കൈ വീശി കാണിക്കുന്നത് കണ്ട് അവൾ വണ്ടി നിർത്തി. 


"ശ്രീക്കുട്ടി ? "


"അതേ ചേച്ചി.. ഞാൻ തന്നെ.. "


"ജോലിക്ക് പോയില്ലേ ഇന്ന്? "


"ആ പോയി.. ഓഫീസ് ടൈമ് അഞ്ചു മണി വരെ ഉള്ളു ചേച്ചി.. എന്റെ വണ്ടി വർക്ക്‌ഷോപ്പിൽ ആയോണ്ട് ബസിനു പോകാം എന്ന് വെച്ച് നിക്കാ..അപ്പോഴാ ചേച്ചിയെ കണ്ടേ.. "


"ഞാൻ ഇപ്പോ ഒരു ഫ്രണ്ടിനെ കാണാൻ പോവാ.. അല്ലെങ്കിൽ നിന്നെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്തേനെട്ടോ "


"എന്നാൽ ഓക്കേ.. ഫ്രീ ആവുമ്പോ വീട്ടിലേക്ക് ഇറങ്ങു.. " 

വൈഗ ശരി എന്ന് മറുപടി നൽകി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. 


    റിഷി കാറും ചാരി നിൽക്കുന്നുണ്ട്.. വൈഗയെ കണ്ടതോടെ അവൻ, അവൾക്കടുത്തേക്ക് വന്നു.. 


"സോറി റിഷി.. ഞാൻ ഒരൽപ്പം ലേറ്റ് ആയി. "


"ഏയ്‌ അത് കുഴപ്പമില്ല.. നമുക്ക് നടന്നു സംസാരിക്കാം " റിഷി പറഞ്ഞു 


അവർ കടലിന്റെ വക്കത്ത് കൂടി നടന്നു. 


"ഇങ്ങനെ വെറുതെ എന്റെ കൂടെ നടക്കാൻ വിളിച്ചതായിരുന്നോ? "

റിഷി നിശബ്ദതയ്ക്ക് ഫുൾസ്റ്റോപ്പിട്ടു കൊണ്ട്  പറഞ്ഞു 


"അല്ല എനിക്ക് ഒരു കാര്യം അറിയണം.. അതാ വന്നത്.. "


"എന്താ അറിയേണ്ടത്? താൻ പറയെടോ? "


അവൾ അൽപ്പം നേരം കടലിന്റെ ആഴങ്ങളിൽ നോക്കി നിന്നു.


"വൈഗ..താൻ ഒന്നും മിണ്ടുന്നില്ലെങ്കിൽ ഞാൻ പോകുവാ.. "അവൻ പോകാൻ തുനിഞ്ഞതും അവൾ അവന്റെ കൈയിൽ പിടിത്തമിട്ടു.. 

അവൻ അവളുടെ കണ്ണുകളിൽ നോക്കി. അവൾ മണൽതരികളിൽ കിടന്നിരുന്ന ഒരു കമ്പെടുത്തു. കരയിൽ ഇങ്ങനെ എഴുതി ചേർത്തു. 

""വൈഗ റിഷി.. ""


അവളുടെ പേരിനൊപ്പം ചേർന്ന അവന്റെ പേര് ക്ഷണ നേരം കൊണ്ട് തിരമാലകൾ വന്നു മായിച്ചു കളഞ്ഞു. 


റിഷി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവളുടെ അടുത്തേക്ക് ചേർന്നു നിന്നു.അവളുടെ വലതുകരം അവന്റെ നെഞ്ചിലേക്ക് വെച്ചു. 


കരയിൽ എഴുതിയത് എന്തും തിരമാല വന്നു മായിച്ചു കളഞ്ഞോട്ടെ.. പക്ഷേ നീ കേൾക്കുന്ന എന്റെ ഹൃദയ മിടിപ്പുണ്ടല്ലോ അവിടെ അതിനുള്ളിൽ നമ്മുടെ പേര് ഞാൻ ചേർത്തു വെച്ചിട്ടുണ്ട്... അത് ഒരിക്കലും മായില്ല.... അവൻ അത് പറഞ്ഞ് പരിസരം നോക്കാതെ അവളെ തന്റെ നെഞ്ചോട് ചേർത്തു.. അവളും ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനിലേക്ക് അടുത്തു.... 


(തുടരും )


സ്വയംവരം 💕
ഭാഗം :6

***************


അവൻ അത് പറഞ്ഞ് പരിസരം നോക്കാതെ അവളെ തന്റെ നെഞ്ചോട് ചേർത്തു. അവളും ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനിലേക്ക് അടുത്തു.  


തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവന്റെ കരവലയത്തിൽ ചേർന്നു നിൽക്കുമ്പോൾ ഇതുവരെ താൻ അനുഭവിക്കാത്ത ഒരു അനുഭൂതി അവളുടെ ഉള്ളിൽ പിറവിയെടുത്തു.. 


അവളെ ഉണർത്താൻ എന്നവണ്ണം ഒറ്റമഴത്തുള്ളി അവളുടെ കവിളിൽ തൊട്ടു തഴുകി കടന്നു പോയി.. 


അവൾ പൊടുന്നനെ അവനിൽ നിന്നും തെല്ലകന്നു നിന്നു. എന്നിട്ട് ചുറ്റും നോക്കി.. 

ഓരോ പ്രണയിതാക്കൾ  കടലിന്റെ വക്കത്തുകൂടി കൈ കോർത്തു നടക്കുന്നുണ്ട്..... 


"എന്താ ചുറ്റിലും നോക്കണേ.. ആരെങ്കിലും കണ്ടോന്നു നോക്കുവാണോ? " റിഷി ചോദിച്ചു 


അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. 


"പിന്നെ... എനിക്ക് വീട്ടിൽ കല്ല്യാണം ആലോചിക്കുന്നുണ്ട്.. മറ്റന്നാൾ ഒരു കൂട്ടരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞിരിക്കാ അച്ഛൻ.. "


"സാരമില്ല അവർ എന്തായാലും കണ്ടിട്ട് പൊക്കോട്ടെ.. "

റിഷി അങ്ങനെ പറഞ്ഞതും അവൾ ഒരു അമ്പരപ്പോടെ അവനെ നോക്കി... 


"പെണ്ണ് കണ്ട് കഴിഞ്ഞാൽ അവർക്ക് ഇഷ്ടപ്പെട്ടാലോ? "


"ഇഷ്ടപ്പെട്ടാൽ താൻ അവനെ അങ്ങ് കെട്ടണം.. "

റിഷി അങ്ങനൊരു മറുപടി തന്നതും വൈഗ ഒന്ന് ഞെട്ടി. അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു... 


"അപ്പൊ റിഷിക്ക് ഇത് ഒരു ടൈമ് പാസ്സ് മാത്രം ആണല്ലേ? "

അവൾ അത് പറയുമ്പോൾ സ്വരം ഇടറിയിരുന്നു... 


അവൻ അവളുടെ മുഖം കൈകളിൽ എടുത്തു. കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണുനീർ തുള്ളികൾ അവന്റെ വിരലുകൾ മെല്ലെ മായിച്ചു കളഞ്ഞു... 


"അങ്ങനെ മറ്റൊരാൾക്ക്‌ താലി ചാർത്താൻ ആണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുമോ? 

ഇന്നലെ പാർട്ടി കഴിഞ്ഞ് വീട്ടിലേക്കു നിങ്ങൾ തിരിച്ചതിനു പിന്നാലെ വീട്ടിൽ കുറച്ചു കാര്യങ്ങൾ ഉണ്ടായി.. " റിഷി പറഞ്ഞു നിർത്തി.. 

എന്താണെന്നു ഉള്ള അർത്ഥത്തിൽ വൈഗ അവനെ നോക്കി.. 


"നമുക്ക് എവിടെയെങ്കിലും ഇരുന്നു സംസാരിക്കാം.. "


"മ്മ്മ് ശരി.. "അവൾ മറുപടി നൽകി.. 

ബീച്ചിനു സമീപം നിരന്നു കിടക്കുന്ന ചാരുബെഞ്ചിൽ ഒഴിഞ്ഞ ഇടം നോക്കി അവർ സ്ഥാനമുറപ്പിച്ചു.. 


"പറയ്‌ റിഷി.. ഇന്നലെ എന്താ വീട്ടിൽ ഉണ്ടായത്? " അവളുടെ ആകാംക്ഷ കൂടി.. 


"എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് റോഷന് അറിയാം.. ഇന്നലെ രാത്രി തന്നെ അവൻ അത് അച്ഛനോടും അമ്മയോടും പറഞ്ഞു.. "


"എന്നിട്ട്? " വൈഗ ചോദിച്ചു 


റിഷിയുടെ ചിന്തകൾ തലേ നാളത്തെ രാത്രിയിലേക്ക് കടന്നു പോയി.. 

***************************************


"ഗുഡ്‌നൈറ്റ് അച്ഛാ.. "റിഷി അത് പറഞ്ഞ് മുറിയിലേക്ക് പോകാൻ ഒരുങ്ങി.. 


" ആ.. പോയി കിടന്നോ.. നേരം വെളുക്കാൻ ഇനി അധികം സമയം ഇല്ല.. " പ്രഭാകരൻ പറഞ്ഞു. 


"ഒരു മിനിറ്റ് അച്ഛാ.. എനിക്ക് അത്യാവശ്യം ആയിട്ടേ ഒരു കാര്യം പറയണം.. " റോഷൻ അത് പറഞ്ഞതോടെ  റിഷി അവിടെ നിന്നു...


"ഈ പാതിരാത്രിയിൽ ആണോടാ നിന്റെ അത്യാവശ്യം... പോയി കിടക്കാൻ നോക്ക്.. " അച്ഛൻ അത് പറഞ്ഞ് മുറിയിൽ പോകാനൊരുങ്ങി.... 


"പറ്റില്ല പറ്റില്ല.. എനിക്ക് ഇപ്പോൾ പറയണം.. ഏട്ടനെ സംബന്ധിച്ച കാര്യമാണ്.. "

റോഷൻ അത് പറഞ്ഞതും റിഷി ഒന്ന് പകച്ചു.. 


അവൻ   റോഷനെ നോക്കി കണ്ണുരുട്ടി കാണിച്ചു.. ഒന്നും പറയരുത് എന്ന് ആംഗ്യം കാണിച്ചു.. 


"ആ എന്നാൽ പറയ്‌..."

അച്ഛൻ പറഞ്ഞു... അവരുടെ സംസാരം കേട്ട് സാവിത്രി അങ്ങോട്ട് വന്നു.. 


"ഏട്ടന് നമ്മുടെ ദേവൻ അങ്കിളിന്റെ മോളെ ഇഷ്ട്ടാ.. " റോഷൻ പറഞ്ഞു 


അവൻ പറഞ്ഞത് കേട്ട് പ്രഭാകരനും സാവിത്രിയും മുഖത്തോട് മുഖം നോക്കി.. 


ഞാൻ ഒന്നും പറഞ്ഞില്ല രാമനാരായണ.... എന്ന മട്ടിൽ റോഷൻ ഒന്നും അറിയാതെ നിന്നു.


റിഷി പതിയെ ഒറ്റയടി വെച്ച് റൂമിലേക്ക് പോകാൻ ഒരുങ്ങി . 


"നിൽക്കടാ അവിടെ.. "

പ്രഭാകരൻ ശബ്ദമുയർത്തി.. 


റിഷി ഒന്നു പരിഭ്രമിച്ചു.. 

"എന്റെ പൊന്നു മോൻ ഇങ്ങു വന്നേ.. "


"അച്ഛാ.. ഞാൻ....... അത്.... പിന്നെ.. ഇവൻ വെറുതെ ഓരോന്ന്...... "


"മതി മതി.. നീ കള്ളം പറയാൻ നോക്കണ്ട.. നിന്റെ മനസ്സിൽ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്നോടോ അമ്മയോടോ പറഞ്ഞൂടെ.. പ്രേത്യകിച്ചു എന്റെ ദേവന്റെ മോൾ ആവുമ്പോ... ഞങ്ങൾക്ക് നൂറുവട്ടം സമ്മതം.... "

അവർ പരസ്പരം നോക്കി ചിരിച്ചു.. 


"കണ്ടില്ലേ ഏട്ടാ.. എത്ര പെട്ടെന്നാ കാര്യങ്ങൾ ഫാസ്റ്റ് ആയത്.. ഇതാണ് റോഷൻ.. " അവൻ ഷർട്ടിന്റെ  ഷോൾഡർ ഒന്ന് സ്റ്റൈലിൽ ഉയർത്തി  പറഞ്ഞു. 


"ഹാ മതി... മോൻ പോയി കിടക്ക്..  " പ്രഭാകരൻ റോഷനോട് പറഞ്ഞു.. 


"അല്ല അച്ഛാ.. ഒരു ഡൌട്ട്.. ലൗ മാര്യേജ് നിങ്ങൾ എതിരല്ല എന്ന് മനസ്സിലായി.. അതുകൊണ്ട് ഇപ്പോൾ എന്റെ കാര്യം വന്നാലും നിങ്ങൾ ഗ്രീൻ സിഗ്നൽ തരുമെന്നത് ഷുവർ ആണോ? "


റോഷൻ അത് പറഞ്ഞതും പ്രഭാകരൻ അവന്റെ ചെവിയിൽ പിടിത്തമിട്ടു... 


"അങ്ങനെ ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ട് വന്നാലൊന്നും ഞാൻ എന്റെ മരുമകൾ ആക്കില്ല.. "


"യ്യോ.... എന്റെ ചെവി... വേദനിക്കുന്നു.... പിടി വിട്... " റോഷൻ വേദന കൊണ്ട് നിലവിളിച്ചു.. 


പ്രഭാകരൻ പിടി വിട്ടു. 


"എന്റെ നേർക്ക് ആണല്ലോ നിങ്ങൾ എപ്പോഴും അക്രമം...? എന്നെ നിങ്ങൾ തവിടു കൊടുത്തു വാങ്ങിയതാണോ എന്നാ ഇപ്പോ എന്റെ ഡൌട്ട്.... " അവൻ താടി തടവി നിന്ന് ആലോചിച്ചു.. 


"ഹോ...ഇവന് എന്നാവോ ബുദ്ധിയും ബോധവും ഉണ്ടാവാ... " പ്രഭാകരൻ കൈ മലർത്തി... 

****************************************

പിറ്റേന്ന് പ്രഭാതം ഉണർന്നപ്പോൾ തന്നെ ദേവൻ അങ്കിളിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു... 


അങ്കിൾ സമ്മതിച്ചു.. ഒരു ഒഫീഷ്യൽ പെണ്ണുകാണാൻ വരാൻ പറഞ്ഞു.. വൈഗയോട് ഒന്നും പറയണ്ട എന്നും പറഞ്ഞു.. 


"ആഹാ കൊള്ളാലോ.. അപ്പൊ എന്നെ പറ്റിക്കുവാ എന്റെ അച്ഛനും അമ്മയും.. ഈ ഡ്രാമ ഇങ്ങനെ തന്നെ പോട്ടെ....പിന്നെ റിഷി.. ഞാൻ പോട്ടെ മറ്റന്നാൾ കാണാം കേട്ടോ "


"ഇപ്പോ തന്നെ പോണോ? "


"പിന്നല്ലാതെ.. ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ.. "


"മ്മ്മ് ഓക്കേ അപ്പൊ നെക്സ്റ്റ് പെണ്ണുകാണൽ "


അവൾ ചിരിച്ചു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് പോയി... 

വീട്ടിൽ ചെന്നിട്ടും ഒന്നും അറിയാതെ അവൾ പെരുമാറി.. 


       ഇന്നാണ് റിഷി തന്നെ പെണ്ണ് കാണാൻ വരുന്നത്.. വൈഗ കുളി കഴിഞ്ഞ് വേഷം മാറി. എത്ര ഒരുങ്ങിയിട്ടും അവൾ തൃപ്തിപ്പെടാതെ കണ്ണാടിക്കു മുന്നിൽ നിന്നു..


സമയം പത്തു മണിയോടു അടുത്തു... 

മുറ്റത്തു കാർ വന്നു നിന്ന സ്വരം കാതിൽ വന്നു തറച്ചു.. 


അമ്പിളി വൈഗയുടെ അടുത്തേക്ക് വന്നു.. 

"മോളെ കഴിഞ്ഞില്ലേ? ചെക്കനും വീട്ടുകാരും എത്തി... "


"കഴിഞ്ഞു അമ്മേ.. " അവൾ മറുപടി നൽകി.. 


വൈഗയുടെ മട്ടും ഭാവവും കണ്ടു അമ്പിളി ഒന്ന് സംശയിച്ചു.. റിഷിയെ മോൾക്ക്‌ ഇഷ്ടം ആണെന്ന് പറഞ്ഞത് വെറുതെ ആവോ.. അമ്പിളി ഓരോന്നും ഓർത്ത് സ്റ്റെയർ ഇറങ്ങി. 


എല്ലാവരും അകത്തേക്ക് വന്നതോടെ ദേവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.. 


"അമ്പിളി... പോയി മോളെ.. വിളിക്കു.... "

ദേവൻ പറഞ്ഞു.. അമ്പിളി വൈഗയെ പോയി വിളിച്ചു.. 


അവൾ ഒരു ട്രേയിൽ ചായയും ആയി വന്നു..  


"ഏട്ടാ ഇനി ഏട്ടനെ കണ്ട ഷോക്കിൽ വൈഗ ചേച്ചി ട്രേ നിലത്തു ഇടുമോ? ഏട്ടനാണ് ചെക്കൻ എന്ന് ചേച്ചിക്ക് അറിയില്ലല്ലോ? "


റിഷി മറുപടി എന്നോണം ചിരിച്ചു.. 

വൈഗ, റിഷിയെ കണ്ടതും ചെറു പുഞ്ചിരി നൽകി.. ചായ അവനു നേരെ നീട്ടി.. 


വൈഗയുടെ മുഖത്തു യാതൊരു ഭാവമാറ്റം കാണാതെ ആയപ്പോൾ റിഷി ഒഴികെ എല്ലാവരും പരസ്പ്പരം നോക്കി. 


"സോറി.. വൈഗയോട് എനിക്ക് പറയേണ്ടി വന്നു..ഞാൻ ആണ് പെണ്ണുകാണാൻ വരുന്നത് എന്ന്... " റിഷി എല്ലാരോടും ആയിട്ട് പറഞ്ഞു 


"ആ എനിക്ക് അപ്പോഴേ ഡൌട്ട് ഉണ്ടായി.. മോളുടെ മുഖത്തു പതിവിലും തെളിച്ചം കാണണം എങ്കിൽ റിഷി ആണ് ചെക്കൻ എന്ന് ഇവൾ അറിഞ്ഞു കാണുമല്ലോ... "

ദേവൻ പറഞ്ഞു 


"അപ്പൊ എങ്ങനാ പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉണ്ടോ? "

റോഷൻ തല മൂത്ത കാർന്നവന്മാരെ പോലെ പറഞ്ഞു.. 


"ആ പോയി സംസാരിക്കു രണ്ടാളും.. "

പ്രഭാകരൻ പറഞ്ഞു. അവർ രണ്ടാളും തൊടിയിലേക്ക് നടന്നു.... 


വൈഗ തുടക്കമിട്ടു.. "റിഷി.. ഇതൊക്കെ ഒരു സ്വപ്നം ആണെന്ന് തോന്നൽ.. ആഗ്രഹിച്ച ആളെ ലൈഫ് പാർട്ണർ ആയി കിട്ടാൻ ഭാഗ്യം വേണം.. അല്ലേ? "


"മ്മ്മ് അതേ.. ഞാൻ ഇപ്പോ തന്നെ നമ്മുടെ സ്വയംവര പന്തൽ സ്വപ്നം കണ്ട് തുടങ്ങി.. അവിടേക്ക് ഒരു വധുവിന്റെ വേഷത്തിൽ താൻ എത്തുന്നത്.. പിന്നെ ഞാൻ തന്റെ കഴുത്തിൽ താലി ചാർത്തുന്നത്... പിന്നെ നമ്മുടെ...... " വൈഗ അത് കേട്ട് ചിരിച്ചു 


"ആ... മതി.. മതി ബാക്കി പറയല്ലേ? "

റോഷൻ ഇടയിൽ കയറി പറഞ്ഞു. 


"ആഹ് നീ ഇവിടെ നിൽപ്പുണ്ടോ? " റിഷി ചോദിച്ചു 


"ഞാൻ ഇപ്പോൾ വന്നുള്ളൂ.. ബാക്കി വിശേഷങ്ങൾ കല്ല്യാണം കഴിഞ്ഞു പറയാട്ടോ.. ഏട്ടൻ വന്നേ.. അവിടെ നിശ്ചയം, കല്ല്യണം ചർച്ച നടക്കുന്നുണ്ട്.."


അവർ അകത്തേക്ക് ചെന്നു. ജാതകം നോക്കി വന്നത് കൊണ്ട് ആ ടെൻഷൻ ഒഴിവായെന്നു റിഷി ഓർത്തു.. പൊരുത്തം ഒന്നും പ്രശ്നം ഇല്ല...നിശ്ചയം ഉടനെ നടത്താൻ തീരുമാനിച്ചു... 


        അന്ന് നല്ല തണുപ്പുള്ള രാത്രിയായിരുന്നു. വൈഗ മൂടി പുതച്ചു കിടന്നുറക്കമാണ്..... 


ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് അവൾ കണ്ണ് തുറന്നത്. എടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ റിഷി എന്ന് തെളിഞ്ഞു വന്നു. 

"ഹലോ റിഷി.... "


അവൾ ഉറക്കച്ചടവോടെ പറഞ്ഞു. 


"വൈഗ.. ഞാൻ നിന്റെ വീടിന്റെ പുറത്തുണ്ട്.. നീ ശബ്ദം ഉണ്ടാക്കാതെ പുറത്ത് വാ. നമുക്ക് ഒരിടം വരെ പോയിട്ട് വരാം.. "


"അയ്യോ റിഷി എനിക്ക് പേടിയാ.. ഈ സമയത്ത് ഇപ്പോ.... ആരേലും കണ്ടാൽ? "


"എടൊ അധികം ദൂരത്തേക്ക് അല്ല.. ഞാൻ തന്നെ കൊണ്ട് പോയിട്ട്  വേഗം ഇങ്ങു എത്തിച്ചേക്കാം.. പ്ലീസ് വാ.. " 


"മ്മ് ഓക്കേ.. " അവൾ എന്ത് ചെയ്യണം എന്നറിയാതെ കിടക്കയിൽ കുറച്ച് നേരം ഇരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് ഒച്ച ഉണ്ടാക്കാതെ സ്റ്റെയർ ഇറങ്ങി പുറത്തേക്ക് ചെന്നു.. 


റിഷി മതിലും ചാരി നിൽപ്പുണ്ട്.. 


"ഈ നേരത്തു എവിടേക്കാ റിഷി? "


"ശ്ശ്......   പതുക്കെ.... താൻ എന്റെ കൂടെ വായോ.ഞാൻ ബുള്ളറ്റ് അപ്പുറത്ത് മാറ്റി നിർത്തിയേക്കാ.. "


റിഷി അവളുടെ കൈയിൽ പിടിച്ച് ഇരുട്ട് കൂത്താടുന്ന റോഡിലൂടെ നടന്നു. 


അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. 


"താൻ കേറ് വേഗം.. " 


അവൾ അവനു പിന്നിൽ ഇരുന്നു.. 

"ശോ... കാർ എടുത്താൽ മതിയാരുന്നു.. ഇത് ഇപ്പോ"


"താൻ ഒന്ന് പേടിക്കാതെ ഇരിക്കടോ.. " റിഷി അതു പറഞ്ഞ് വണ്ടിയെടുത്തു. 


നിശബ്ദതയ്ക്ക് ഇടയിലൂടെ കിടു കിടു ശബ്ദം ഉയർത്തി അവന്റെ ബുള്ളറ്റ് ചലിച്ചു. 


"റിഷി.. നല്ല തണുപ്പ്...... " അവൾ പറഞ്ഞു 


"താൻ എന്നെ മുറുകെ പിടിച്ചു ഇരുന്നോ " അവൻ ഒരു ചിരിയോടെ പറഞ്ഞു. 


അവൾ തന്റെ രണ്ടു കൈകൾ അവന്റെ അരക്കെട്ടിൽ വട്ടം ചുറ്റിപിടിച്ചു ചേർന്നിരുന്നു. കുളിരുള്ള കാറ്റ് അവരെ ധൃതിയിൽ തഴുകി കൊണ്ടേയിരുന്നു ... 


വണ്ടി  ചെന്നു നിന്നത് റിഷിയുടെ വീടിനു സമീപത്താണ്.. 


"ഇതെന്താ ഇവിടെ...? "അവൾ ചുറ്റും നോക്കി 


"താൻ മിണ്ടാതെ വാ.. " റിഷി പതിയെ ഗേറ്റ് തുറന്ന് അവളെയും കൂട്ടി മുറ്റത്തേക്ക് എത്തി.. 


"താൻ വാ ടെറസിൽ  പോകാം.. ഒരു സർപ്രൈസ് ഉണ്ട് അവിടെ... " റിഷി അത് പറഞ്ഞപ്പോൾ അവൾ അവിടെ നിന്നു.


"ഇല്ല.. ഞാൻ ഒന്നും ആലോചിക്കാതെ നിന്റെ കൂടെ ഇറങ്ങി.. എനിക്ക് വീട്ടിൽ പോണം.. " വൈഗ പറഞ്ഞു 


"പ്ലീസ്...താൻ എന്നെ തെറ്റിദ്ധരിക്കല്ലേ..വാ എന്റെ കൂടെ.. " 


അവൾ അവനു പിന്നാലെ നടന്നു. ടെറസിൽ ചെന്നപ്പോൾ ഒരു ടേബിളിൽ ഒരു ബോക്സ്‌ .. അത് അവൻ  തുറന്നു.ഒരു വലിയ കേക്ക്.. അതിൽ ഹാപ്പി ബർത്ത് ഡേ വൈഗ എന്ന് എഴുതിയിരിക്കുന്നു.. ടേബിളിൽ വെച്ചിട്ടുള്ള ചെറിയ മെഴുകുതിരികൾ അവൻ ഓരോന്നായി കത്തിച്ചു.. ശേഷം ഒരു കത്തിയെടുത്തു അവൾക്ക് നീട്ടി. 


കേക്ക് മുറിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ എല്ലാം കണ്ടു ഒരു അമ്പരപ്പോടെ നിന്നു.കേക്ക് മുറിച്ചു അവനു കൊടുത്തു. അവൻ ഒരു പീസ് എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു 


"ഹാപ്പി ബർത്ത് ഡേ ഡിയർ.... " അവൻ പറഞ്ഞു 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. 


പെട്ടന്നാണ് കൂട്ടിൽ ഉറങ്ങി കിടന്ന അർജുൻ നന്നായി കുരച്ചത് . അവന്റെ ശബ്ദം കേട്ട് ആ വീട്ടിൽ ഓരോ ലൈറ്റും തെളിഞ്ഞു.. 


(തുടരും )

സ്വയംവരം💕
ഭാഗം :7


പ്രഭാകരനും സാവിത്രിയും മുറ്റത്തേക്ക് ഇറങ്ങി ചുറ്റും നോക്കി. 


"ഇനി വല്ല കള്ളനെങ്ങാനും കയറി കാണോ പ്രഭാകരേട്ടാ...?? "

സാവിത്രി പ്രഭാകരന് പിന്നിൽ പതുങ്ങി.. 


"നീ ആ ടോർച്ചു ഇങ്ങ് എടുത്തേ.. "

പ്രഭാകരൻ പറഞ്ഞു. 


"ശൊ.. റിഷി.. എനിക്ക് പേടിയാവുന്നുണ്ട്.. നമ്മളെ ഈ നേരത്തു ഇവിടെ വെച്ച് കണ്ടാൽ? "

വൈഗ പരിഭ്രമിച്ചു.. 


"ഏയ്‌.. ഇവിടേക്ക് എന്തായാലും അച്ഛൻ കയറി വരില്ല.. താൻ പേടിക്കണ്ട.. "

റിഷി ടെറസിൽ നിന്നും മുറ്റത്തേക്ക് നോക്കി.. 


സാവിത്രി ടോർച് പ്രഭാകരന് കൊടുത്തു. ടോർച് ഓണാക്കി  ചുറ്റും അടിച്ചു നോക്കി. ടെറസിലേക്ക് ടോർച്ചു ഉയർത്തിയതും റിഷി ഉടനെ വൈഗയെ കുനിച്ചിരുത്തി.. 

"എന്താ റിഷി? "


"ശ്ശു.. മിണ്ടല്ലേ.... "

അവൻ ചൂണ്ടുവിരൽ അവളുടെ ചുണ്ടിലേക്ക് വെച്ച് പറഞ്ഞു.. 


"ഇവിടൊന്നും ആരും ഇല്ല.. "

സാവിത്രി അത് പറഞ്ഞപ്പോൾ പ്രഭാകരനും ശരി വെച്ചു.... 


അവർ അകത്തേക്ക് പോയെന്നു മനസ്സിലായപ്പോൾ കുനിഞ്ഞിരുന്ന റിഷിയും വൈഗയും എണീറ്റു.. 


അർജുൻ കുരയ്ക്ക് ഫുള്സ്റ്റോപ്പിട്ടതോടെ റിഷി ഒന്ന് നെടുവീർപ്പിട്ടു.. 


"റിഷി.. എന്നെ വേഗം വീട്ടിൽ ആക്ക്.... "

അവൾ പോകാനായി ധൃതിപ്പെട്ടു.... 


"എടോ.. വൺ മിനിറ്റ്.. "

അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ്‌ എടുത്തു. അത് തുറന്നു.. ഒരു ഡയമണ്ട് റിങ്.. അത് അവൻ കയ്യിലെടുത്തു.. ബോക്സ്‌ കേക്ക് വെച്ച ടേബിളിൽ വെച്ചു.. 


അവൻ അവളുടെ വലതുകരം കയ്യിലെടുത്തു.. റിങ് അണിഞ്ഞു.. 

അവൾ യാന്ത്രികമായി അവനെ തന്നെ നോക്കി നിന്നു...


"റിഷി ഇത് വലിയ സർപ്രൈസ് ആയല്ലോ.. ഇതൊക്ക ഒരു സ്വപ്നം പോലെ തോന്നി പോവാ.. ആകാശത്തിനും നക്ഷത്രങ്ങൾക്കും കീഴെ രാത്രി പന്ത്രണ്ടു മണി നേരത്തു, ആരും ഇല്ലാതെ നമ്മൾ മാത്രം ആയി ഒരു പിറന്നാൾ ആഘോഷം.. പിന്നെ പ്രതീക്ഷിക്കാതെ കിട്ടിയ ഗിഫ്റ്റ്.. " അവൾ അത് പറഞ്ഞ് റിങ്ങിൽ ചുണ്ടുകൾ അമർത്തി... 


"താൻ ഹാപ്പി ആയോ? "


"മ്മ്മ്മ്.."


"എത്രത്തോളം ഹാപ്പി ആയി? "


"ഒത്തിരി ഒത്തിരി... "

അവൾ പൊടുന്നനെ അവന്റെ നെഞ്ചോട് ചേർന്നു... നിലാവിനെ പോലും തോൽപ്പിക്കുന്ന അവളുടെ പുഞ്ചിരി അവിടെയാകെ പൊഴിഞ്ഞു വീണു..... 


റിഷി അവളുടെ മുടിയിcഴകളിൽ കൂടി വിരലുകൾ ഓടിച്ചു കുറച്ച് നിമിഷം നിന്നു....


"അല്ല... ഈ രാത്രി ഇവിടെ തന്നെ ഇങ്ങനെ നിന്നാൽ മതിയോ? വീട്ടിൽ പോകണ്ടേ? ടൈമ് എത്രയായെന്നു അറിയോ? "


"അയ്യോ... ഞാൻ അതേ മറന്നു... വേഗം തന്നെ പോകാം.. " അവനിൽ നിന്നും പൊടുന്നനെ അടർന്നു മാറി അവൾ പറഞ്ഞു..... 


"മ്മ് ശരി.. താൻ വാ... പതിയെ..... "


മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവർ സ്റ്റെപ്പുകൾ ഇറങ്ങി...... 

അർജുൻ മയക്കത്തിലാണ്........ 

അവൻ പതിയെ ഗേറ്റ് തുറന്നു. വണ്ടി വെച്ചയിടത്തേക്കു നടന്നു... 


വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. അവൾ കയറി.. തണുപ്പുള്ള രാത്രിയിൽ റോഡിന്റെ നടുവിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചു പാഞ്ഞു... 


അവളുടെ വീടിനടുത്തു വണ്ടി നിർത്തി.. ഗേറ്റിനടുത്തേക്ക് നടന്നു.. 


"ഗുഡ്‌ന്യ്റ്റ് റിഷി... "

ഗേറ്റ് തുറക്കുന്നതിനു ഇടയിൽ പറഞ്ഞു.. 


അവൻ ഒരു ചിരിയോടെ വാച്ചിലേക്കും പിന്നെ അവളെയും നോക്കി.... 


"ഓഹ് സോറി.. ഗുഡ് മോണിംഗ്..... "

അവൾ പറഞ്ഞത് തിരുത്തി... 


അവൻ തിരിച്ചും മോണിംഗ് പറഞ്ഞു. അവൾ ഗേറ്റ് കടന്നു പോയതോടെ അവൻ വണ്ടിക്കടുത്തേക്ക് നീങ്ങി....... 


വീട്ടിൽ എത്തി ഡോർ പതിയെ തുറന്നു അകത്തേക്ക് കയറി..  ശേഷം ലോക്ക് ചെയ്ത് മുകളിലേക്ക് ഉള്ള പടികൾ മെല്ലെ കേറി.. 


മോള് അവിടെ ഒന്ന് നിന്നേ.... "

അപ്രതീക്ഷിതമായ ആ വിളിയിൽ അവൾ ഒന്ന് ഞെട്ടി.... 


"ഇതെവിടെ പോയിട്ട് വരുവാ എന്റെ വൈഗ കുട്ടി? " അച്ഛന്റെ ആ ചോദ്യത്തിന്റെ അമ്പരപ്പ് അവളുടെ മുഖത്തു തെളിഞ്ഞു വന്നു. 


"അത് പിന്നെ  ഞാൻ... പുറത്ത്..... "

അവൾ വാക്കുകൾ കിട്ടാതെ നിന്നു കുഴഞ്ഞു.. 


"ആ മനസിലായി... നിന്ന് ഭഭഭാ അടിക്കണ്ട... പോയി ഉറങ്ങാൻ നോക്ക്...അമ്മ അറിയണ്ട... "


അവൾ തലയാട്ടി വേഗം സ്റ്റെയർ കേറി റൂമിൽ വന്നു കിടന്നു... 


               പിറ്റേന്ന് ഒരു വർക്കിങ് ഡേ ആയിരുന്നു.. ഫസ്റ്റ് പീരീഡ് എടുത്ത് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് എതിരെ  വരുന്ന മിത്രയെ കണ്ടത്. 


"മിത്ര... ഇന്ന് ലേറ്റ് ആയിട്ടാണോ വന്നത്? ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നോക്കിയപ്പോൾ കണ്ടില്ലല്ലോ? "

വൈഗ ചോദിച്ചു 


"ആ ഞാൻ ഇന്ന് വരാൻ കുറച്ച് വൈകി.... അച്ഛൻ ദുബായിൽ നിന്നും വന്നിട്ടുണ്ട്.. രാവിലെ തന്നെ ഞാനും ഏട്ടനും എയർപോർട്ടിൽ പോയി, അച്ഛനെ കൊണ്ട് വരാൻ.... "


"ആഹാ.. ചിലവുണ്ട് കേട്ടോ... "


"ആ.. തരാം.. ഞാൻ ഇപ്പോൾ ലൈബ്രറി വരെ പോവാ.. നീ വരുന്നോ? "


"ആ ഞാൻ വരാം.. അടുത്ത അവർ എനിക്ക് ഫ്രീ ആ... " വൈഗ അത് പറഞ്ഞ് ഇടനാഴിയിലൂടെ നടന്നു.. 


"പിന്നെ മിത്ര.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. എന്റെ മാര്യേജ് ഉറപ്പിച്ചുട്ടോ "


മിത്ര അത് കേട്ട് ആശ്ചര്യപൂർവം അവളെ നോക്കി... 


"ഓഹ് റിയലി? !!  ഇപ്പോഴൊന്നും കെട്ടുന്നില്ല എന്ന് പറഞ്ഞിട്ട്? എല്ലാം ഉറപ്പിച്ചോ? "


"മ്മ് എൻഗേജ്മെന്റ് ഉടനെ കാണും.. ഡേറ്റ് തീരുമാനിച്ചിട്ടില്ല.. "


"ആഹാ ചെക്കൻ ഏതാ? എന്ത് ചെയുന്നു? "

മിത്ര തിരക്കി 


"എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോനാ... കക്ഷിക്ക്‌ ബിസിനസ്‌ ആണ് നാട്ടിൽ തന്നെ.. അത് പോട്ടെ... നിന്റെ അച്ഛൻ വന്ന സ്ഥിതിക്ക് നിന്റെ മാര്യേജ് ഉടനെ നോക്കില്ലേ? അച്ഛൻ വന്നിട്ട് മാര്യേജ് നോക്കാം എന്നല്ലേ ഇതുവരെ പറഞ്ഞെ? ഇനി അധികം താമസമില്ലല്ലോ അല്ലേ? "


അത് കേട്ടതും മിത്രയുടെ മുഖത്തു ചിരി മിന്നി മാഞ്ഞു.. 


"ശരിയാണ്.. ഞാൻ ഒരാളെ കണ്ട് വെച്ചിട്ടുണ്ട്.. അയാളെ തന്നെ കെട്ടണം എന്നാ എന്റെ ആഗ്രഹം.. "


"ആഹാ കൊള്ളാലോ ആരാ ആള്? "

വൈഗ ആകാംഷയോടെ ചോദിച്ചു 


"ആള് എന്റെ ഏട്ടന്റെ ഫ്രണ്ടാ.... പക്ഷേ ഞാൻ അവനെ ഇഷ്ടപ്പെടുന്ന കാര്യം ഇതുവരെ പറഞ്ഞില്ല.. ഇന്ന് എനിക്ക് പറയണം.. ഏട്ടനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. ഏട്ടന് സമ്മതം ആണ്.. "

മിത്ര എന്തോ ആലോചിച്ചിട്ടെന്ന പോലെ പറഞ്ഞു.... 


അപ്പോഴേക്കും ലൈബ്രറി എത്തിയിരുന്നു.. മിത്ര പുസ്തകങ്ങൾ തിരയുന്നതിനു ഇടയിൽ വൈഗ തുടർന്നു 


"നീ നിന്റെ ഇഷ്ട്ടം അറിയിച്ചാൽ ആള് റിജെക്ട് ചെയ്താലോ? "


അങ്ങനൊരു ചോദ്യം കേട്ടപ്പോൾ മിത്രയിൽ ഞെട്ടൽ ഉളവാക്കി... 


"ഏയ് നോ... നെവർ.. എന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ മാത്രം എനിക്ക് എന്താ കുറവ് വൈഗ? ടെൽ മി.... "


ഒരു നിമിഷം മിത്രയുടെ ഭാവമാറ്റം വൈഗയെ അതിശയിപ്പിക്കുന്നതായിരുന്നു.... 

വൈഗയുടെ ചുമലിൽ കുലുക്കി മിത്ര ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു 


"മിത്ര....കൂൾ.... ഞാൻ വെറുതെ പറഞ്ഞതാ... നിന്നെ അയാൾക്ക് ഇഷ്ടപ്പെടും.. "

വൈഗ അവളെ സമാധാനപ്പെടുത്തി... 


"നിനക്ക് അറിയോ ഞാൻ ഈ ഇഷ്ട്ടം എത്ര നാളായി മനസ്സിൽ കൊണ്ട് നടന്നെന്ന്? ഏട്ടനുമായി പലപ്പോഴും വീട്ടിൽ വരുമ്പോഴും എന്നോട് പ്രേത്യേകിച്ചു അടുപ്പം കാണിച്ചു വരാറില്ല.... ഏട്ടന്റെ ഫ്രണ്ട് ആയോണ്ട് പലപ്പോഴും എനിക്ക് പേടി തോന്നി.പക്ഷേ ഇനിയും ഞാൻ മിണ്ടാതെ ഇരുന്നാൽ അവനെ എനിക്ക് നഷ്ടപ്പെട്ടാലോ? ഇപ്പോൾ ഏട്ടൻ എന്റെ ആഗ്രഹത്തിന് ഒപ്പം ഉണ്ട്.. "


"എന്താ ഇവിടെ രണ്ടാളും? "

മിത്ര പറയുന്നതിന് ഇടയിൽ കയറി അനൂപ് സാർ പറഞ്ഞു.. 

"ഞങ്ങൾ വെറുതെ ഓരോ വിശേഷം പറഞ്ഞു നിന്നതാ "

വൈഗയാണ് മറുപടി കൊടുത്തത്.. 


മിത്ര അനൂപ് സാറിനെ ശ്രദ്ധിക്കാതെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു. ഒരെണ്ണം കൈയിൽ എടുത്തു.. 


അനൂപ് സാർ മിത്രയുടെ അമ്മായിയുടെ മോൻ ആണ്. ചുരുക്കി പറഞ്ഞാൽ മുറച്ചെറുക്കൻ.. മിത്ര ഇവിടെ ജോയിൻ ചെയ്തത് അറിഞ്ഞിട്ടാണ് അനൂപ് സാർ  ട്രാൻസ്ഫർ വാങ്ങി സെന്റ് മേരീസിൽ വരുന്നത്.. 


"വൈഗ.. അടുത്ത അവർ എനിക്ക് ക്ലാസ് ഉണ്ട്.. നിങ്ങൾ സംസാരിക്കു... ഞാൻ പോട്ടെ.. "

അത് പറഞ്ഞു മിത്ര അവിടെ നിന്ന് പോയി.. 


"കണ്ടില്ലേ മിസ്സേ.. അവൾ എന്നെ മൈൻഡ് പോലും ചെയ്യാതെ പോകുന്നത്? ഇതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്? ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം ഉണ്ട്.. മിത്ര എനിക്ക് ഉള്ളതാണ് എന്ന്.. മുറച്ചെറുക്കൻ ആയത് കൊണ്ട് എന്നെ തന്നെ കെട്ടണം എന്ന് ഞാൻ അവളോട് ഒരിക്കലും പറഞ്ഞിട്ടില്ല.. ബട്ട്‌.. എന്നെ ഇങ്ങനെ അവോയ്ഡ് ചെയല്ലെന്നു മിസ്സ്‌ അവളോട്‌ പറയണം... "


അനൂപ് സാർ പറഞ്ഞു നിർത്തി 


"എന്റെ ഭഗവാനെ.. ഈ കോളേജിന്റെ പേര് മാറ്റി ലൗ ക്യാമ്പസ്‌ എന്ന് ആക്കേണ്ടി വരുമോ.. "

വൈഗ പറഞ്ഞു 


"ന്താ മിസ്സ്‌ അങ്ങനെ പറഞ്ഞെ? "


"ഏയ്... സ്നേഹമാണഖിലസാരമൂഴിയിൽ....എന്നല്ലേ?"


"ഹാ അതേ.. മിസ്സ്‌ അവളോട്‌ പറയണം എന്നെ ഇങ്ങനെ അകറ്റി നിർത്തരുത് എന്ന്.. കളങ്കം ഇല്ലാത്ത പ്രായത്തിൽ പൊട്ടിമുളച്ചൊരു പ്രണയം ഇപ്പോൾ വളർന്നു പന്തലിച്ചു.. " അനൂപ് സാർ ഫ്ലാഷ്ബാക്കിലേക്ക് പോയി.. 


"സാർ എന്റെ കാലുകഴച്ചു.. നമുക്ക് അവിടേക്ക് ഇരിക്കാം "

അവൾ ഒരു ടേബിളിനു അടുത്തുള്ള ചെയർ കാണിച്ചു പറഞ്ഞു 


"മ്മ് ഓക്കേ "

അനൂപ് സാർ ചെയറിലേക്ക് ഇരുന്നു. അവനു അഭിമുഖമായി അവളും......... 


"മ്മ് എന്നിട്ട്? "

വൈഗ ചോദിച്ചു 


"ദാ ഇത് കണ്ടോ മിസ്സ്‌? " അനൂപ് തലയിലെ മുറിവു ഉണങ്ങിയ പാട് കാണിച്ചു ചോദിച്ചു 


"ഇത് എന്ത് പെറ്റിയതാ? "


"ഇത് എനിക്ക് മിത്ര ചെറുപ്പത്തിൽ തന്ന സമ്മാനമാ.... എപ്പോഴോ ദേഷ്യം വന്നപ്പോ കൈയിൽ കിട്ടിയ കല്ല് എടുത്ത് അറിഞ്ഞു... അവൾ ഭയങ്കര വാശിക്കാരിയാ..ആ..ചെറുപ്പത്തിൽ കുറെ ഉപദ്രവം ഒക്കെ ഉണ്ടായിട്ടുണ്ട് അവളുടെ ഭാഗത്തു നിന്ന്.. എല്ലാം കൊള്ളാൻ നിന്ന് കൊടുത്തിട്ടുണ്ട്.. ഇതിനൊക്കെ പ്രതികാരം തീർക്കാൻ വേണ്ടീട്ടാ ഞാൻ അവളെ കെട്ടാൻ വിചാരിച്ചേ.. "

അവൻ അത് പറഞ്ഞു ചിരിച്ചു.. വൈഗക്കും ചിരി വന്നു. 


മിത്ര മറ്റൊരാളെ സ്നേഹിക്കുന്നത് സാറിനോട് പറയണോ?  ഏയ്‌ വേണ്ട.. 

അവൾ ഓരോന്ന് ആലോചിച്ചു 


"മിസ്സേ ഞാൻ പോവാ.. "


"ഞാനും വരുന്നു സാർ"

അവർ എണീറ്റു ലൈബ്രറിയിൽ നിന്നും ഇറങ്ങി 


  കോളേജിൽ നിന്ന് ഇറങ്ങും നേരമാണ് റിഷിയുടെ കോൾ വന്നത് 


അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു 


"എന്താടോ താൻ തിരക്കിലാണോ?  ഞാൻ കുറെയായി വിളിക്കുന്നു.. താൻ എന്താ ഫോൺ എടുക്കാഞ്ഞേ? "


"അയ്യോ റിഷി വിളിച്ചായിരുന്നോ?  ഫോൺ സൈലന്റിൽ ആയിരുന്നു. ഫോൺ ഇപ്പോൾ എടുത്ത് നോക്കിയപ്പോഴാ കണ്ടത്. "


"ആ ഒക്കെ.. പിന്നെ ഞാൻ ഇവിടെ നിന്റെ കോളേജിന് അടുത്തുള്ള കഫെയിൽ ഉണ്ട്.. ഇങ്ങോട്ട് വാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. "


അത് പറഞ്ഞു റിഷി ഫോൺ വെച്ചു. അവൾ പോകാൻ നേരത്താണ് മിത്ര വിളിച്ചത്.. 


"വൈഗ.. വൺ മിനിറ്റ്.. "


"എന്താ മിത്ര? "


"എനിക്ക് ഫോൺ ഒന്ന് തരോ എനിക്ക് ഒരാളെ വിളിക്കാനാ. എന്റെ ഫോൺ ചാർജില്ലാതെ ഓഫായി പോയി.. "


"അതിനെന്താ ഇതിൽ നിന്ന് വിളിച്ചോ? "

അവൾ ഫോൺ എടുത്ത് മിത്രയുടെ നേർക്ക് നീട്ടി . 


ഇന്ന് തന്റെ ഉള്ളിലെ ഇഷ്ട്ടം അവനോട് അറിയിക്കണം.. അവനെ നേരിൽ കാണണം എന്ന് പറയാം.. മിത്ര ചിന്തിച്ചു 


വൈഗയുടെ ഫോണിൽ മിത്ര, ഓർമയിൽ നിന്നും നമ്പർ എടുത്ത് ഓരോന്നും ഡയൽ ചെയ്യാൻ തുടങ്ങി... അപ്പോഴേക്കും റിഷി എന്ന് സേവ് ചെയ്ത നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു വന്നു. സ്‌ക്രീനിൽ നിന്നും കണ്ണെടുത്തു അവൾ വൈഗയെ നോക്കി...... 


(തുടരും )

സ്വയംവരം 💕
ഭാഗം :8


സ്‌ക്രീനിൽ നിന്നും കണ്ണെടുത്തു അവൾ വൈഗയെ നോക്കി... 


"വൈഗ... ഞാൻ നമ്പർ മറന്നു പോയി.. ഇതാ നിന്റെ ഫോൺ.... "

മിത്ര ഫോൺ വൈഗയ്ക്ക് നേരെ നീട്ടി.... 


"എങ്കിൽ ശരി... ഞാൻ പോകട്ടെ... " വൈഗ വണ്ടി സ്റ്റാർട്ട്‌ ചെയ്തു... 


"ഒന്ന് നിന്നേ... " മിത്ര പിന്നിൽ നിന്നും വിളിച്ചു. വൈഗ വണ്ടി നിർത്തി അവളെ എന്താണെന്നുള്ള അർത്ഥത്തിൽ നോക്കി 


"നീ.. കെട്ടാൻ പോകുന്ന ചെക്കന്റെ പേര് എന്തായിരുന്നു? " മിത്ര ആകാംക്ഷയോടെ ചോദിച്ചു 


"റിഷി എന്നാ പേര്... അവൻ എന്നെ വെയിറ്റ് ചെയ്ത് അവിടിരിക്കാ.. ഞാൻ പോട്ടെ.. " അത് പറഞ്ഞു അവൾ വണ്ടിയെടുത്തു പോയി.. 


റിഷി എന്ന പേര് കേട്ടതിന്റെ അമ്പരപ്പ് മാറാതെ അവൾ ഒരു ശില കണക്കെ അവിടെ നിന്ന് പോയി.. 


ചങ്കിൽ വല്ലാത്തൊരു ഭാരം പേറി അവൾ കോളേജ് ഗേറ്റ് കടന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നു 


കണ്ണിൽ അവളറിയാതെ തന്നെ നനവ് പടർന്നിരുന്നു. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ച വ്യക്തിയെ തനിക്കു കിട്ടും എന്ന പ്രതീക്ഷയാണ് തകർന്നത്.. ഓരോന്ന് ആലോചിച്ചു സ്റ്റോപ്പിൽ എത്തിയിരുന്നു.. 


ബസ് വന്നതോടെ അതിൽ കയറി ഒഴിഞ്ഞ സീറ്റിൽ സ്ഥാനം പിടിച്ചു.. പെട്ടെന്നാണ് മിത്രയുടെ ഫോൺ ബെല്ലടിച്ചത്.... 


എടുത്ത് നോക്കിയപ്പോൾ ഏട്ടൻ കോളിങ് എന്ന് തെളിഞ്ഞു.. അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു 


"ഹലോ.. നീ ബസിൽ കേറിയോ മിത്ര... "


"മ്മ്മ് " അവൾ മറുപടി എന്നോണം മൂളി.. 


"ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. വീട്ടിൽ ചെന്നു അമ്മയോടും അച്ഛനോടും ഡ്രസ്സ്‌ മാറി നിൽക്കാൻ പറയ്‌.. ഞാൻ വന്നാൽ ഉടനെ സിനിമയ്ക്ക് പോകാം... " ഏട്ടൻ അത് പറഞ്ഞു ഫോൺ കട്ടാക്കി.. 


വീട്ടിൽ വന്ന് മിത്ര ബാഗ് സോഫയിലേക്ക് എറിഞ്ഞു.. മനസ്സ് മരവിച്ച അവസ്ഥയിൽ അവൾ ഒരിടത്തു ഇരുന്നു.. 


"ആ നീ വന്നോ? ഞാൻ ചായയെടുക്കാം... " അമ്മ പറഞ്ഞു 


"എനിക്ക് നല്ല തലവേദന ഉണ്ട്.. ഞാൻ ഒന്ന് കിടക്കട്ടെ.. ഇപ്പോൾ ഒന്നും എടുക്കണ്ട.. "


"ഞാൻ ബാം പുരട്ടി തരാം... "


"വേണ്ടമ്മേ.. കുറച്ച് നേരം കിടന്നാൽ മാറും.. " മിത്ര മറുപടി നൽകി.. 


മുറിയിൽ ചെന്ന് അലമാരയിലെ വലിയ കണ്ണാടിക്കു മുന്നിൽ അവൾ വന്ന് നിന്നു.


പെട്ടെന്ന് റിഷിയുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞു വന്നതായി അവൾ കണ്ടു.  അവൾ ആ രൂപത്തെ കയ്യെത്തി തൊടാൻ നോക്കുമ്പോഴേക്കും ക്ഷണനേരം കൊണ്ട് അത് കണ്മുന്നിൽ നിന്നും മാഞ്ഞിരുന്നു..... 


വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ച പ്രണയം.. അതിപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു.. 


റിഷിയെ സ്വന്തമാക്കാൻ കഴിഞ്ഞതിലുള്ള വൈഗയുടെ ഭാഗ്യവും തനിക്ക് അവനെ ഒരിക്കലും  സ്വന്തമാക്കാൻ കഴിയില്ല എന്ന ബോധവും അവളുടെ മനസ്സ് ഭ്രാന്തു പിടിപ്പിക്കുന്നതായിരുന്നു.... 


അവൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞു നിലവിളിച്ചുപോയി.. അപ്പോഴേക്കും ഓഫീസിൽ നിന്ന് അവളുടെ ഏട്ടൻ മിഥുൻ വന്നിരുന്നു.. 


"എന്താ അമ്മേ വേഷം മാറിയില്ലേ? " മിഥുൻ അകത്തേക്ക് വന്നപ്പോൾ ചോദിച്ചു 


"വേഷം മാറണത് എന്തിനാ? "

അമ്മ സംശയത്തോടെ ചോദിച്ചു 


"അല്ല.... അപ്പൊ മിത്ര വന്നില്ലേ? "


"ഉം... വന്നു.. തലവേദന ആണെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി... " അമ്മ മറുപടി നൽകി 


അത് കേട്ടതും മിഥുൻ സ്റ്റെയർ കേറി അവളുടെ മുറിയിലേക്ക് പോയി.. 

അവൾ കരഞ്ഞു തളർന്നു ഇരിക്കുന്നത് കണ്ട് മിഥുൻ അരികിലേക്ക് ചെന്നു 


"എന്താ..... എന്താ പെറ്റിയെ മോളെ....? എന്തിനാ ഇങ്ങനെ കരയണേ?"

മിഥുൻ അങ്ങനെ ചോദിച്ചതും മിത്ര ഏട്ടാ...... എന്ന് വിളിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു കരഞ്ഞു 


"ഇങ്ങനെ കരയാതെ കാര്യം പറ? "


"ഏട്ടാ... അത് റിഷി.. " മിത്രയുടെ സ്വരമിടറി.. 


"എന്താ റിഷിയോട് നീ പറഞ്ഞോ കാര്യങ്ങൾ? " മിഥുൻ ആകാംക്ഷയോടെ ചോദിച്ചു 


"എനിക്ക് ഇനി ഒരിക്കലും അവനോട് എന്റെ ഇഷ്ട്ടം പറയാൻ ആവില്ല.. അവൻ മറ്റൊരാൾക്ക്‌ സ്വന്തമാവാൻ പോവാണ് ഏട്ടാ... "


"വാട്ട്?....... നീ എന്തൊക്കെയാ പറയണേ? "

മിഥുൻ ഒരു അമ്പരപ്പോടെ ചോദിച്ചു 


"അതേ ഏട്ടാ ഞാൻ പറഞ്ഞത് സത്യാ.. എന്റെ കോളേജിലെ വൈഗ അവൾ റിഷിയെ മാര്യേജ് ചെയ്യാൻ പോവാ.. അവരുടെ വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു കഴിഞ്ഞു... നിശ്ചയം ഉടനെ കാണും.... "

മിത്ര ഒരു തേങ്ങലോടെ പറഞ്ഞു നിർത്തി... 


"എന്നിട്ട് ഈ കല്യാണകാര്യങ്ങൾ ഞാൻ അറിഞ്ഞില്ല.. അവൻ ഒരു സൂചന പോലും തന്നില്ല.. "


"ഏട്ടാ... എനിക്ക് അവനെ വേണം.. അവനെ അല്ലാതെ ഞാൻ വേറെ ആരെയും മാര്യേജ് ചെയ്യില്ല.. " മിത്ര കരഞ്ഞു കൊണ്ട് പറഞ്ഞു 


റിഷിയെ ഇത്രമാത്രം മിത്ര സ്നേഹിച്ചിരുന്നുവെന്നു അപ്പോഴാണ് മിഥുന് മനസ്സിലായത്...... 


"പക്ഷേ.. മോളെ.. അവൻ ഇപ്പോൾ വേറെ മാര്യേജ് ചെയ്യാൻ പോകുവല്ലേ? ഇനിയും എങ്ങനെയാ അവനെ നിനക്ക്? "

മിഥുൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖഭാവം മാറി... 


"നോ.. എനിക്ക് വേണം റിഷിയെ.. ഏട്ടാ പ്ലീസ്‌... ഇതുവരെ ഏട്ടൻ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്നിട്ടുള്ളതല്ലേ? ഇനിയൊന്നും ഞാൻ ആവശ്യപ്പെടില്ല.. റിഷിയെ എനിക്ക് വേണം.. "


ഒരു കൊച്ചു കുഞ്ഞ് കളിപ്പാട്ടത്തിനു വാശി പിടിക്കുന്ന ലാഘവത്തിൽ അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... 


മിഥുൻ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു, അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. എന്റെ മിത്രയുടെ ഒപ്പം അല്ലാതെ അവൻ വേറെ ആരുടെ ഒപ്പവും ജീവിക്കില്ല.. അവൻ മനസ്സിൽ ഉറപ്പിച്ചു... 


       കഫെയിൽ റിഷി വൈഗയെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. ഫോണിൽ നോക്കി മുഖം കുനിച്ചിരിക്കുന്നതു കാരണം റിഷി, വൈഗ വന്നത് അറിഞ്ഞില്ല... 


"ഹലോ... സാർ.. "

വൈഗയുടെ ശബ്ദം കേട്ട് റിഷി മുഖം ഉയർത്തി  നോക്കി.. 


"ആഹ്.. വന്നോ..മേഡം? പ്ലീസ് ഇരുന്നാലും... "


റിഷി തനിക്കു അഭിമുഖത്തെ ചെയർ കാണിച്ചു കൊണ്ട് പറഞ്ഞു.. 


അവൾ അവിടെ ഇരുന്നു.ചെറിയ ശബ്ദത്തിൽ മനോഹരമായ പ്രണയ ഗാനങ്ങൾ സ്‌പീക്കറിൽ കൂടി ഒഴുകുന്നുണ്ട്.. എല്ലാ ടേബിളിലും ആളുകൾ ഉണ്ട്.. 


"എന്താ റിഷി വരാൻ പറഞ്ഞത്? "


"അതോ.. തന്നെ ഒന്ന് കാണാൻ.... !!"


"ഓഹോ.. കണ്ടില്ലേ ഇപ്പൊ.. ഇനി ഞാൻ പൊയ്ക്കോട്ടേ.... !!"


"ഹാ ഇരിക്കടോ അവിടെ.. ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്.. " റിഷി പറഞ്ഞു 


"വാട്ട് ഈസ് ദി റീസൺ? "


"നമ്മുടെ നിശ്ചയം ഡേറ്റ് അവർ തീരുമാനിച്ചു.. റോഷൻ കുറച്ചു മുൻപ് വിളിച്ചു പറഞ്ഞതാ.. ഈ വരുന്ന 22ന് നടത്താമെന്ന അവർ പറയണേ.. "

വൈഗ മറുപടി എന്നോണം ചിരിച്ചു.. 


"നെക്സ്റ്റ് റീസൺ.. ഈ വർഷത്തെ ഏറ്റവും നല്ല ബിസ്സിനെസ്സ് മെൻ അവാർഡ് mr. റിഷി പ്രഭാകരൻ.. "


"ഓഹ്.. കൺഗ്രാറ്റ്‌സ്...ചിലവുണ്ടെയ്  " അവൾ പറഞ്ഞു 


"അതൊക്ക തരാം.. ഇപ്പോ അല്ല പിന്നെ.. ഇപ്പൊ എന്താ തനിക്ക് കഴിക്കാൻ വേണ്ടേ? "


"എനിക്ക് ഒരു കോഫി മാത്രം മതി... "


"മ്മ്.. ഓകെ.. "

അവൻ രണ്ടു കോഫി ഓർഡർ കൊടുത്തു.. 


അവൾ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്നത് റിഷി ശ്രദ്ധിച്ചു 


"എന്താടോ.. ഇത്ര വലിയ ആലോചന? "


"എന്തോ ഒരു അസ്വസ്ഥത.. എന്തോ വലിയ ആപത്തു വരാൻ പോണ പോലെ.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു.. " വൈഗ പറഞ്ഞു 


"ഏയ്‌.. താൻ വെറുതെ.. ഓരോന്നും ആലോചിച്ചു ഇരിക്കണ്ട.. തനിക്ക് ചിന്തിക്കാൻ എത്ര കാര്യങ്ങൾ ഉണ്ട്?  നമുക്ക് നമ്മുടെ സ്വപ്നങ്ങൾ.... കല്ല്യാണം.. പിന്നെ പിന്നെ.. "


ഒരു ചെറുപുഞ്ചിരിയോടെ റിഷി അവളുടെ കൈകൾ ചേർത്ത് പിടിച്ചു.. അവൾ ചുറ്റും ഒന്ന് നോക്കി അവന്റെ കൈകൾ വിടുവിച്ചു.... 


അപ്പോഴേക്കും കോഫി ടേബിളിൽ എത്തിയിരുന്നു.. 


"നമ്മൾ എവിടെയാ ഇരിക്കുന്നത് എന്ന് വെല്ല ഓർമ്മയുണ്ടോ? " വൈഗ ചോദിച്ചു 


"ഓ... ഉണ്ടല്ലോ... " അവൻ പറഞ്ഞു 


"ആ.. റൊമാൻസ് കളിക്കാൻ പറ്റിയ സ്ഥലമാണോ ഇത്? "


"എന്നാൽ നമുക്ക് ബീച്ചിൽ പോകാം.. അവിടെ റൊമാന്റിക്കിന് പറ്റിയ സ്ഥലമാ "

റിഷി ഒരു കള്ള ചിരിയോടെ പറഞ്ഞു 


"എന്താ എന്താ പറഞ്ഞത്? " വൈഗ ചോദിച്ചു 


"അല്ല ഭയങ്കര മഴ ഒക്കെ വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞതാ.. "

അവൻ വെറുതെ തൊട്ട് അടുത്ത ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കി... 


"മ്മ്മ്.. മഴ മാത്രം അല്ല ഇടിവെട്ടും വരും "


അവനും അവളും ചിരിച്ചു 

ആവി പറക്കുന്ന കോഫി ഒരു കവിൾ കുടിച്ചു അവൻ ടേബിളിൽ വെച്ചു.. 


അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്... 

മിഥുൻ കോളിംഗ് എന്ന് സ്‌ക്രീനിൽ തെളിഞ്ഞു. 


അവൻ ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ചു.. 

"ഹലോ.. റിഷി നീ എവിടാ? "


"ഞാൻ ഇവിടെ ടൗണിൽ ഉണ്ട്.. എന്താ കാര്യം? "


"എനിക്ക് നിന്നെ അത്യാവശ്യം ആയിട്ട് കാണണം.. നീ എവിടെയാ ഉള്ളത്? "


"ഞാൻ ഇവിടെ ആർ എൻ കഫെയിൽ ഉണ്ട്.. സെന്റ് മേരിസ് കോളേജ് അടുത്ത്‌.. "


"ഓക്കേ " 

മിഥുൻ അത് പറഞ്ഞു ഫോൺ കട്ടാക്കി.. 


"സോറി വൈഗ.. എന്റെ ഒരു ഫ്രണ്ട് ആണ് വിളിച്ചത്.. അവനു എന്നെ കാണണം എന്ന്.. "


"എന്നാൽ ശരി.. ഞാൻ പോകുവാ.. "

അവൾ എഴുന്നേറ്റു.. 


"വൈകീട്ട് വിളിക്കാംട്ടോ.. "

റിഷി ഒരു ചെറിയ ചിരിയോടെ പറഞ്ഞു 

അവൾ മറുപടി എന്നോണം ചിരിച്ചു 


      വൈകുന്നേരം അവൾ വീട്ടിൽ എത്തി കുളിച്ചു കഴിഞ്ഞു ചായ കുടിച്ചു.. 


അടുക്കളയിൽ ജോലി എല്ലാം തീർത്തു അമ്പിളിയും വൈഗയും ടിവി കണ്ടിരുന്നു.. അപ്പോഴേക്കും ദേവൻ ഓഫീസിൽ നിന്നും എത്തിയിരുന്നു 


നിശ്ചയം കാര്യങ്ങൾ എല്ലാം തീരുമാനിച്ചു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ മുറിയിലേക്ക് ചെന്നു 


ജനൽ പാളികൾ തള്ളി നീക്കി അവൾ കുറച്ച് നേരം തണുത്ത കാറ്റിനെ പുണർന്നു 

റിഷി വിളിച്ചില്ലല്ലോ എന്നോർത്തപ്പോ അവൾ ഫോൺ എടുത്ത് വിളിച്ചു 


"ഹലോ "


"ഹലോ.. ഇത് ഞാനാ റോഷൻ.. "


"ആ നീ ആയിരുന്നോ? എങ്ങനെ ഉണ്ട് എക്സാം ഒക്കെ..? "


"അതൊക്കെ ഞാൻ തകർത്തെഴുതി. പിന്നെ ഏട്ടൻ ആയിട്ട് പിണങ്ങിയോ?  വന്നപ്പോൾ തൊട്ട് മൂഡോഫ് ആണ് കക്ഷി "


"ഞങ്ങൾ പിണങ്ങിയില്ലല്ലോ ഫോൺ റിഷിക്ക് കൊടുത്തേ? "


റോഷൻ ഫോൺ റിഷിക്ക് കൊടുത്തു. 


"എന്താ റിഷി മൂഡോഫ് ആണെന്ന് റോഷൻ പറഞ്ഞത്? " അവൾ ചോദിച്ചു 


"അത് അത് പിന്നെ ഞാൻ... "

അവൻ വാക്കുകൾ കിട്ടാതെ പരതി 


(തുടരും )


Continue in Next Post...

Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All