#ads 1

المشاركات

സ്വയംവരം - SwayamVaram Novel full part (3/3)

സ്വയംവരം - SwayamVaram Novel full part - Writer : ജിംസി ഇമ്മാനുവൽ

സ്വയംവരം - SwayamVaram Novel full part (3/3)




Previous Parts...


Writer : ജിംസി ഇമ്മാനുവൽ


സ്വയംവരം 💕
ഭാഗം :9


"എന്താ റിഷി എന്തുപ്പറ്റി? നമ്മൾ അവസാനം കണ്ടു പിരിഞ്ഞപ്പോൾ റിഷി നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ? " അവളുടെ ഓർമയിൽ കഫെയിൽ വെച്ച് റിഷി പറഞ്ഞത് എല്ലാം ഒരു തിരശീല മറയും പോലെ ഓർമ വന്നു 


"ശരിയാ.. എനിക്ക് ഇന്ന് നല്ല സന്തോഷം ആയിരുന്നു.. ഒരുപാട് സന്തോഷിച്ചാൽ കരയും എന്ന് പറയുന്നത് എത്ര ശരിയാണല്ലേ? "

അവന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന നിഗൂഢത അവളുടെ മനസ്സിനെ തെല്ലൊന്നു പേടിപ്പിച്ചു... 


"എന്താ എന്താ..... ഇങ്ങനെ ഒക്കെ പറയണേ... ഇങ്ങനെ വിഷമം വരാൻ എന്തുണ്ടായി? "

അവളുടെ മുഖത്തു ആശങ്ക നിഴലിച്ചു... 


"എനിക്ക് തന്നെ നേരിട്ട് കണ്ട് സംസാരിക്കണം.. ഫോണിൽ സംസാരിക്കാൻ പറ്റിയ വിഷയമല്ല ഇത്... താൻ പറഞ്ഞത് ശരിയാ തന്റെ മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു.. എന്തൊക്കെയോ വരാൻ പോകുന്നു എന്ന്.. അത് സത്യം തന്നെയാണ് എന്ന് എനിക്കിപ്പോ തോന്നുന്നു..... "

റിഷി പറഞ്ഞു നിർത്തി... 


"ഓ... ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു എന്നെ കൊല്ലാതെ റിഷി..... കാര്യം എന്താന്ന് വെച്ചാൽ പറ...... "

അവൾക്കു അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... മനസ്സിൽ  വല്ലാത്തൊരു ഭാരം ഇറക്കി വെച്ച് തന്നിരുക്കുകയാണ് അവൻ.... 


"വൈഗ.. കൂൾ.. നീ ഇപ്പൊ നന്നായി ഉറങ്ങിക്കോ... ഞാൻ നിന്നെ സ്നേഹിക്കും എന്റെ ജീവൻ നിലക്കുന്നത് വരെ.. "


"റിഷി... എനിക്ക് ഇന്നത്തെ രാത്രിയിൽ ഉറങ്ങാൻ കഴിയില്ല... " അവൾ കിടക്കയിൽ തളർന്ന മനസ്സുമായി ഇരുന്നു....... 


"നാളെ താൻ ബീച്ചിൽ ഒരു അഞ്ചു മണിക്ക് വാ.. അപ്പോൾ കാര്യങ്ങൾ സംസാരിക്കാം... പിന്നെ നമ്മൾ തനിച്ചാവില്ല... ഒരാളെ കൂടി എന്റെ കൂടെ കാണും.. "

അത്ര പറഞ്ഞ് റിഷി ഫോൺ വെച്ച് ബാൽക്കണിയിലെ  ചൂരൽ കസേരയിൽ ഇരുന്നു... 


   തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളിൽ നിന്നും ദൂരെയായിരുന്നു.. നേരം പുലരാറായപ്പോഴാണ് അവൾ ഒന്ന് മയങ്ങിയത്....


രാവിലെ, ചായ കുടിക്കും നേരത്താണ് അമ്മയും അച്ഛനും കല്ല്യാണത്തിന്റെ കാര്യങ്ങൾ സംസാരിച്ചത്... 


"ദേവേട്ടാ ക്ഷണിക്കാൻ ഉള്ളവരുടെ പേരുകൾ ഒക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്.. പിന്നെ ഇനി എന്തൊക്ക കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.... ദേവേട്ടാ.. "

അമ്മ പറഞ്ഞു 


"ശരിയാ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. " അച്ഛൻ, അമ്മയുടെ വാക്കുകൾ ഏറ്റുപിടിച്ചു... 


"ശെടാ... അത് തന്നെയല്ലേ ദേവേട്ടാ ഞാൻ പറഞ്ഞെ... "


"നീ പറഞ്ഞുന്നു വെച്ച് എനിക്ക് പറയണ്ടേ.. ന്റെ ഒറ്റ മോളുടെ കല്ല്യാണം അല്ലേ? ആലോചിച്ചിട്ട് എനിക്കും ഒരു പിടിയും കിട്ടുന്നില്ല " 

അച്ഛനും വിട്ടു കൊടുത്തില്ല.. 


"ഹോ..... നിർത്തുന്നുണ്ടോ രണ്ടാളും... നിങ്ങൾ എന്താ സിനിമ ഡയലോഗ് പറഞ്ഞു ഇരിക്കണോ? "


വൈഗ ഇടയിൽ കയറി പറഞ്ഞു.. 


"അല്ല മോളെ അത് വിട്.. കല്ല്യാണം നല്ല ഗ്രാൻഡ് ആക്കണം.. അതിന് കുറെ കാര്യങ്ങൾ ഉണ്ട്..ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തോളാം.. പിന്നെ സഞ്ജയ്‌ വരുന്നുണ്ട് ഗൾഫിൽ നിന്ന്.. അവൻ വന്നാൽ എല്ലാം അവൻ നോക്കും.. അവന്റെ ജനിക്കാതെ പോയ അനിയത്തി കുട്ടി എന്നാണല്ലോ പൊതുവെ പറച്ചിൽ.. മാര്യേജ് കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെ അവൻ നല്ല ത്രില്ലിൽ ആണ്.. "


"എപ്പോഴാ സഞ്ജു വരുന്നേ? " പ്രായത്തിൽ മൂത്തത് ആണെങ്കിലും അവൾക്ക് അവൻ സഞ്ജു ആണ് 


"അവൻ ഇന്നലെ രാത്രിയിൽ നാട്ടിൽ എത്തിയിട്ടുണ്ട്. ഇന്ന് ഇങ്ങോട്ട് ഇറങ്ങും "


അച്ഛൻ അത് പറഞ്ഞപ്പോൾ ഉള്ളൊന്നു സന്തോഷം കൊണ്ട് കുടഞ്ഞു.. സഞ്ജയ്‌.. പറഞ്ഞു വന്നാൽ മുറചെറുക്കൻ.. പക്ഷെ സ്വന്തം ഏട്ടൻ എന്ന പോലെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല എന്ന് അവൾ പലപ്പോഴും ഓർക്കും.. 


അവൾ ഡ്രസ്സ്‌ മാറി കോളേജിലേക്ക് ഇറങ്ങി.. സ്കൂട്ടി എടുക്കാൻ നോക്കിയപ്പോൾ സ്റ്റാർട്ട്‌ ആവുന്നില്ല.. സമയം കടന്നു പോയിക്കൊണ്ടിരുന്നു.. ഒടുവിൽ ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു.. 


ബസിൽ സൈഡ് സീറ്റ് നോക്കി തന്നെ ഇരുന്നു.. റിഷി പറയാൻ പോകുന്ന കാര്യങ്ങൾ എന്തായിരിക്കും എന്ന് അവൾ ചിന്തിച്ചു കൊണ്ടിരുന്നു..  


  കോളേജിൽ എത്തി അവൾ പതിവ് പോലെ സ്റ്റാഫ് റൂമിൽ ആദ്യം ചെന്നു.. മിത്ര അവളെ ശ്രദ്ധിക്കാതെ പുസ്തകത്തിൽ കണ്ണും നട്ട്‌ ഇരുപ്പാണ്.. 


"ഹായ് മിത്ര.. ഗുഡ് മോണിംഗ്... "


വൈഗ, മിത്രയെ നോക്കി പറഞ്ഞു 


"മോണിംഗ്... " അവൾ അത് പറഞ്ഞു പുസ്തകത്തിലേക്ക് കണ്ണോടിച്ചു 


"ഇന്നത്തെ മോണിംഗ് ഒരു ഉഷാർ ഇല്ലല്ലോ മിത്ര.. " 


"ഏയ്‌ നിനക്ക് തോന്നുന്നതാ.. "

മിത്രയുടെ മുഖത്തു നിന്ന് അവൾ വായിച്ചെടുത്തിരുന്നു.. എന്തോ മൂഡോഫ് ആണ് അവൾക്ക്...കൂടുതൽ ഒന്നും ചോദിക്കാൻ അവൾ നിന്നില്ല.. 


ഫസ്റ്റ് പീരീഡ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിത്ര അവൾക്കു മുന്നിലായി നടന്നു നീങ്ങുന്നത് കണ്ട് വൈഗ വിളിച്ചു 


"മിത്ര ഒന്നു നിൽക്ക്... "


അവൾ തിരിഞ്ഞു നോക്കി അവിടെ നിന്നു.. 

"നീ പറഞ്ഞോ നിന്റെ ഇഷ്ട്ടം.. അയാളോട്? "

വൈഗയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു അവൾ വരാന്തയിലൂടെ മെല്ലെ നടന്നു... 


"എന്താ നീ ഒന്നും പറയാത്തെ? ഞാൻ ചോദിച്ചത് വിഷമായോ? "


മിത്ര അൽപ്പം നടന്നു അവിടെ നിന്നു. 


"ഞാൻ.....ഞാൻ എന്താ പറയാ നിന്നോട്.. അയാൾക്ക്‌ വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടാ.. ഇഷ്ട്ടം പിടിച്ചു വാങ്ങാൻ പെറ്റുന്നതു അല്ലല്ലോ.. അത് കൊണ്ട് ഞാൻ അയാളെ മറക്കാൻ ശ്രമിക്കാ.... "


അത്ര മാത്രം പറഞ്ഞ് അവൾ ധൃതിയിൽ നടന്നു... 


"എന്താ അവൾ പറയുന്നത്? "

തിരിഞ്ഞു നോക്കിയപ്പോൾ അനൂപ് സാർ ആണ്.. 


"ഏയ്‌ അവൾ ന്തോ മൂഡോഫ് ആണ്.. " വൈഗ പറഞ്ഞു.. 


"ഞാൻ ഒന്ന് പോയി സംസാരിക്കട്ടെ.. " അനൂപ് സാർ അത് പറഞ്ഞു മിത്രയുടെ അടുത്തേക്ക് വേഗം നടന്നു 


"മിത്ര ..... മിത്ര... "


അവന്റെ വിളിയിൽ അവൾ നിന്നു.. 


"എന്താ അനൂപേട്ടാ? "

അനൂപേട്ടാ എന്നുള്ള വിളി അവനെ ഒരു നിമിഷം ഞെട്ടിച്ചു... 


"മിത്ര തന്നെയാണോ ഇത്... കുറച്ച് വർഷങ്ങളായി ഞാൻ ഈ വിളി നിന്റെ നാവിൽ നിന്നും കേട്ടിട്ട്... "

അനൂപിന് സന്തോഷം അടക്കാനായില്ല... 


അവളുടെ കണ്ണുകളിൽ നനവ് പടർന്നത് പെട്ടന്നായിരുന്നു.. 


"ഏയ് എന്താ നിനക്ക് പെറ്റിയെ? കണ്ണു നിറഞ്ഞല്ലോ... ദേ... സ്റ്റുഡന്റസ് ഒക്കെ ശ്രദ്ധിക്കും... "


അവൾ കരയാതെ ഇരിക്കാൻ പാടുപെട്ടു.. 


"ക്ലാസ്സ്‌ കഴിയുമ്പോ കാണാം..കുറച്ച് സംസാരിക്കാൻ ഉണ്ട് "

മിത്ര അത് പറഞ്ഞു നടന്നു.. 


ഇത്രയും നാൾ അകറ്റി നിർത്തിയിരുന്ന അവൾക്ക് ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട് എന്ന ആശ്വാസത്തിൽ അവൻ സന്തോഷിച്ചു... 


വൈകുന്നേരം അഞ്ചു മണിയോടെ വൈഗ ബീച്ചിൽ എത്തി...തനിക്കു നേരെ നിർത്തിയിട്ടിരിക്കുന്ന കാറിനോട് ചാരി റിഷി നിൽക്കുന്നുണ്ട്..


"റിഷി... വേഗം പറ... എന്താ നിന്റെ മനസ്സിൽ? "


"താൻ ഇങ്ങനെ ധൃതി വെയ്ക്കാതെ.... ഒരാൾ കൂടി വരാനുണ്ട്.. എന്നിട്ട് പറയാം.. "

അവൻ വാച്ചിലേക്കും പിന്നെ ചുറ്റുവട്ടത്തും നോക്കി 


തിരമാലകൾ അലയടിക്കുന്നത് ഇപ്പോൾ തന്റെ മനസ്സിൽ ആണെന്ന് അവൾ ഓർത്തു... 


റിഷിയുടെ നേർക്കു ഒരാൾ നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചു.. റിഷിയുടെ അടുത്തു എത്തിയതും അവൾ ഇന്നേവരെ മുഖപരിചയം ഇല്ലാത്ത ഒരാളെ പോലെ നോക്കി..വൈഗയെ നോക്കി റിഷി ചോദിച്ചു 


"ഇവനെ അറിയോ തനിക്ക്? "


"ഇല്ല.. "

അവൾ മറുപടി നൽകി.. 


"മിഥുൻ.. ഇതാരാണെന്നു മനസ്സിലായോ? "


റിഷിയുടെ ചോദ്യത്തിൽ മിഥുൻ ഒന്ന് പരുങ്ങി 


"ഇത് വൈഗ ആണോ? " മിഥുൻ സംശയത്തോടെ അവളെ നോക്കി പറഞ്ഞു 


റിഷി അത് കേട്ട് ചിരിച്ചു.. 


"മതി... എന്റെ ഉള്ളിലെ ചോദ്യത്തിന് ആൻസർ കിട്ടി... എടാ സ്വന്തം കാമുകിയെ ഇപ്പൊ തിരിച്ചറിയാൻ ബുദ്ധിമുട്ടാണോ? "


റിഷിയുടെ വാക്കുകൾ കേട്ട് വൈഗ ഒരു ഞെട്ടലോടെ അവനെയും മിഥുനെയും നോക്കി.. 


"താൻ പേടിക്കാതെ വൈഗ.. ഇത് എന്റെ ഫ്രണ്ട് മിഥുൻ.. ഇവനാണ് ഇന്നലെ വന്നു കണ്ടത്..... ഇവൻ ഇന്നലെ ഒരു കാര്യം എന്നോട് പറഞ്ഞു... വൈഗ ഇവന്റെ മാത്രമാണ്... കുറെ വർഷമായിട്ടു പ്രണയത്തിൽ ആണ്.. ഞാൻ നിന്നെ കെട്ടിയാൽ ഇവൻ ആത്മഹത്യ ചെയ്യും പോലും.... " റിഷി മിഥുനെ നോക്കി പറഞ്ഞു. മിഥുൻ അവനെ നോക്കാതെ മറ്റൊരു കോണിലേക്കു നോക്കി നിന്നു.....


"എന്തൊക്കെയാ ഞാൻ കേൾക്കണേ.. ഇയാളെ ഞാൻ കാണുന്നത് പോലും ആദ്യമായിട്ടാ... " അവളുടെ സ്വരമിടറി.... 


"ഒരു നിമിഷം ഇവൻ പറയുന്നത് കേട്ടപ്പോൾ ഞാൻ ഒന്ന് നടുങ്ങി... ഇവൻ എന്റെ ഫ്രണ്ട് അല്ലേ കള്ളം പറയില്ല എന്ന് ചിന്തിച്ചു.. പക്ഷേ വൈഗ.. നീ എന്നെ ചതിക്കില്ല എന്ന് കൂടെ കൂടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. "

റിഷി അത് പറഞ്ഞു തീർന്നതും വൈഗ മിഥുന് നേരെ അടുത്തു.. 


"പറയ്‌... എന്തിന് വേണ്ടിയാ ഇങ്ങനൊരു ഡ്രാമ?  ഇങ്ങനെ കള്ളം പറഞ്ഞിട്ട് എന്ത് നേട്ടമാണ് നിനക്ക് കിട്ടാൻ പോണേ... ആർക്കു വേണ്ടീട്ടാ നീ? "

അവൾ അത് പറഞ്ഞു കോപത്തോടെ മിഥുന്റെ കോളറിൽ പിടിത്തമിട്ടു.. 


"മിത്രക്ക് വേണ്ടി...... "

മിഥുൻ അത് പറഞ്ഞതും വൈഗയും റിഷിയും ഒരേപോലെ ഞെട്ടി 


"മിത്രക്ക് വേണ്ടിയോ? "

റിഷി സംശയത്തോടെ ചോദിച്ചു 


വൈഗ അവന്റെ കോളറിൽ നിന്നും പിടി അയച്ചു 


"മിത്ര..വൈഗക്ക് അറിയാലോ.. അവൾ എന്റെ അനിയത്തിയാ.. അവൾക്ക് റിഷിയെ ഇഷ്ടമാണെന്നു പറഞ്ഞു.. ഒരു തരം ഭ്രാന്തു പോലെയാണ് റിഷിയെ അവൾ സ്നേഹിക്കുന്നത്.. ചെറുപ്പം തൊട്ടേ അവളുടെ ഒരിഷ്ടവും ഞാൻ സാധിച്ചു കൊടുക്കാതെ ഇരുന്നില്ല... ഇപ്പൊ അവൾ റിഷിയ്ക്കു വേണ്ടി വാശിപിടിച്ചപ്പോ ഞാൻ ഒന്നും ഓർത്തില്ല അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് വിചാരിച്ചു... 


അതുകൊണ്ട് റിഷി വൈഗയെ മാര്യേജ് ചെയ്യാതെ ഇരിക്കണം അപ്പൊ ഞാൻ ഒരു കള്ളം പറഞ്ഞു.. വൈഗയെ റിഷി ഒഴിവാക്കാൻ വേണ്ടി... പിന്നീട് മിത്രയെ റിഷിയെ കൊണ്ട് മാര്യേജ് ചെയ്യിപ്പിക്കാം എന്നായിരുന്നു ഞാൻ കരുതിയത്... പക്ഷേ ഇപ്പൊ.... "


മിഥുൻ പറഞ്ഞത് വിശ്വാസം വരാതെ റിഷി ഒരു നിമിഷം നിശ്ചലമായി പോയി... 


"അപ്പോൾ മിത്ര.... അവൾ എല്ലാം അറിഞ്ഞിട്ട് ഒന്നും പറയാതെ... " വൈഗക്ക് മിത്ര പറഞ്ഞത് എല്ലാം ഓർമ വന്നു 


"മിഥുൻ... ഞാൻ ചെറുപ്പം തൊട്ടേ നിന്റെ കൂടെ മിത്രയെയും കാണുന്നതാ.. അവളോട് ഒരു പ്രേത്യക അടുപ്പം എനിക്ക് തോന്നിയിട്ടില്ല... "


റിഷി പറഞ്ഞു. മിഥുൻ ചെറിയ ചിരി ചിരിച്ചു. 

"നിങ്ങൾ അവളുടെ കാര്യം ഓർത്തു ടെൻസ്ഡ് ആവണ്ട... എല്ലാം സോൾവ് ആയി കഴിഞ്ഞു.. ഇന്നലെ അവൾ ഉറക്കമില്ലാതെ ഇരിക്കുന്നത് കണ്ടു കാര്യങ്ങൾ ചോദിച്ചപ്പോഴാണ്  അവൾ പറഞ്ഞത് റിഷി സ്നേഹിക്കുന്നത് വൈഗയെയാണ്.... അവരെ അകറ്റണ്ട... റിഷിയെ അവൾ മറന്നു എന്ന്....അവൾക്ക് അങ്ങനൊരു മാറ്റം വന്നത് നല്ലതിനാണ്... 


സോറി എല്ലാത്തിനും... ഞാൻ എന്റെ മിത്രക്ക് വേണ്ടി..... സോറി..  നിങ്ങൾ തന്നെ ഒന്നിക്കണം.. അതാണ് ദൈവത്തിനു ഇഷ്ട്ടം... "


അത് പറഞ്ഞു മിഥുൻ നടന്നു.. 


റിഷി വൈഗയുടെ കൈ ചേർത്തു പിടിച്ച് അവളെ നോക്കി പുഞ്ചിരിച്ചു...... 


(തുടരും)

സ്വയംവരം 💕ഭാഗം :10 last part

റിഷി വൈഗയുടെ കൈ ചേർത്തു പിടിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.... ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.... 


ഒരു ഞായറാഴ്ച ദിനം...  വൈഗ കുളി കഴിഞ്ഞു അലമാരിയിൽ നിന്നും ഒരു   സാരി എടുത്തു ഉടുത്തു... 

കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിന് ഇടയിലാണ് അവൻ അവളെ വട്ടം കെട്ടിപിടിച്ചത്.. 


"ശൊ.. റിഷി.. വിട്... ഇപ്പൊ തന്നെ വൈകി.. "

അവൾ കണ്ണാടിയിൽ നോക്കി അവനോട് പറഞ്ഞു.. 


"അയ്യോ ന്റെ അമ്മേ.. എന്റെ കാല്... "

റിഷിയുടെ  വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അമ്മു കുട്ടിയാണ്... 


"എന്താ ഉണ്ടായേ റിഷി? "

അവൾ അമ്മുവിനെയും റിഷിയെയും മാറി മാറി നോക്കി...  

"കണ്ടില്ലേ വൈഗ... അവളുടെ കൈയിൽ എടുത്താൽ പൊങ്ങാത്താ ക്രിക്കറ്റ്‌ ബാറ്റ്.. അത് കൊണ്ട് കാലിൽ നല്ല അടിയാ കിട്ടിയേ...  "

അമ്മു ബാറ്റ് നിലത്ത് ഇട്ടു. കയ്യും കെട്ടി നിൽക്കുവാണ്......  


"എന്തിനാ.. മോളെ അച്ഛയെ അടിച്ചേ...? "

വൈഗ അമ്മുവിന്റെ തോളിൽ കയ്യിട്ടു ചോദിച്ചു 


"ഈ അച്ഛ അമ്മേനെ ഉപദ്രവിച്ചാന് നോക്കിയില്ലേ? " അമ്മു പറഞ്ഞു 


"ഹഹഹ... ബെസ്റ്റ്.... " റോഷൻ ഒരു ചിരിയോടെ അവിടേക്ക് കടന്നു വന്നു.. 


റിഷിയും വൈഗയും പരസ്പരം മുഖത്തു നോക്കി ചിരിച്ചു.. 


"നിന്റെ ക്രിക്കറ്റ് ബാറ്റ് കൊച്ചിന്റെ കൈയിൽ എങ്ങനെ വന്നു?"

റിഷി റോഷനോട് പറഞ്ഞു 


"ഞാൻ എങ്ങും കൊടുത്തത് അല്ല.. അവള് എടുത്തോണ്ട് പോയതാ.. അവളുടെ അത്രയും നീളം ഉള്ളു ബാറ്റ്.. ഞാൻ പറഞ്ഞതാ കളിക്കാൻ വേറെ എന്തേലും തരാംന്ന്.. അപ്പൊ പറയുവാ ഈ സാധനം കൊണ്ട് ആവശ്യം ഉണ്ട്ന്ന്.... " റോഷൻ പറഞ്ഞു നിർത്തി.. 


"എടാ.. നീ ഇത് കൊണ്ട് പോയി അമ്മുവിന് കിട്ടാത്ത ഒരിടത്തു വെക്കു... രണ്ടു ദിവസം മുൻപ്  ബാറ്റ് എടുത്ത് അടുക്കളയിൽ ഗ്ലാസ്‌ ഒക്കെ പൊട്ടിച്ചത് ഓർമയുണ്ടല്ലോ? !!"


"ഉവ്വേ.. ഓർമയുണ്ട്.. എന്നാലും ഏട്ടത്തി.. ഇവൾക്ക് നിങ്ങളുടെ ഒരു സ്വഭാവവും കിട്ടിയില്ലല്ലോ...? "


"എടാ.. നീ ചെറുപ്പത്തിൽ എങ്ങനെയാണോ അതേ പോലെ ഒക്കെയാ അമ്മുവിന്.. " റിഷി ചിരിച്ചു 


"എനിച്ചു ഹണി ബണ്ണി വെച്ച് തരോ? "

അമ്മു റോഷനോട് ചോദിച്ചു 


"എന്റീശ്വരാ.... ഇത്രേം നാളും ഡോറ ബുജി ആയിരുന്നല്ലോ.. ഇപ്പൊ പുതിയത് കിട്ടിയോ.. വാ മോളെ വെച്ച് തരാംട്ടാ... "

റോഷൻ അമ്മുവിനെ കൊണ്ട് പോകാൻ നേരം വൈഗ വിളിച്ചു.. 


"റോഷാ.. മോളെ ഉടുപ്പ് മാറ്റിക്കണം.. "


"ആ.. ഞാൻ അത് മറന്നു ഏട്ടത്തി.. പോയി റെഡി ആയിക്കോ.. "

റോഷൻ പറഞ്ഞു 


"എനിച് എവിടേം പോണ്ട.. ടീവി കാണാം.. ഭാ.. ചെറിയച്ചാ... "

അമ്മു റോഷന്റെ കൈയിൽ പിടിച്ചു വലിച്ചു... 


"അമ്മുട്ടി... വാശി പിടിക്കാതെ മോളെ.. അവിടെ അങ്കിളിന്റെ വീട്ടിലെ കളിക്കാൻ ഒരാൾ ഉണ്ട്.. അച്ചേടെ മോള് വാ.. "


മനസ്സില്ല മനസ്സോടെ അമ്മു റെഡി ആവാൻ സമ്മതിച്ചു... 


ഒരുങ്ങി കഴിഞ്ഞു അച്ഛനോടും അമ്മയോടും പറഞ്ഞു ഇറങ്ങി. 


മിത്രയുടെ മോൻ അജുവിന്റെ പിറന്നാൾ ആണ് ഇന്ന്.. അവിടേക്കാണ് യാത്ര.. 

കാറിൽ സ്റ്റീരിയോ ഓണാക്കി പാട്ടു വെച്ചു. 


മോള് പാട്ടു കേട്ട് വൈഗയുടെ നെഞ്ചിൽ ചാഞ്ഞു ഉറങ്ങി.. വൈഗ പതിയെ അമ്മുവിന്റെ മുടിയിൽ തലോടി.. എന്തോ ആലോചനയിൽ മുഴുകി.. 


"എന്താടോ ഒരു ആലോചന? "

റിഷി സ്റ്റിയറിങ് തിരിക്കുന്നതിന് ഇടയിൽ ചോദിച്ചു 


"റിഷി... ഞാൻ മിത്രയെപ്പറ്റി ആലോചിച്ചു..അമ്മ ഇല്ലാതെ വളരുന്ന ഒരു കുട്ടിയുടെ അവസ്ഥ എത്ര വിഷമം ആണ്.? "


"താൻ ഒന്നും ആലോചിക്കാൻ നിക്കണ്ട.. ദൈവം അല്ലെ എല്ലാം തീരുമാനിക്കണേ.. വിധിയെ മറികടക്കാൻ നമുക്ക് ആവില്ലല്ലോ.. വൈഗ "

അവൾ മറുപടി എന്നോണം മൂളി. 


റിഷിയുടെ കാർ ദൂരം കുറെ സഞ്ചരിച്ചു.. ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ വന്നു നിന്നു.


കാറിൽ നിന്നും ഇറങ്ങിയതും വീടിന്റെ ഡോർ തുറന്നു മിഥുൻ പുറത്തേക്ക് വന്നു. 


"ആ വായോ റിഷി.. "

മിഥുൻ അവരെ അകത്തേക്ക് ക്ഷണിച്ചു.. 

ഒരു പിറന്നാൾ ആഘോഷത്തിന്റെ അന്തരീക്ഷം അവിടെ ഇല്ലായിരുന്നു. 


തിക്കും തിരക്കും ബഹളവും ഇല്ല.. വല്ലാത്തൊരു നിശബ്ദത അവിടെയാകെ നിഴലിച്ചു... 


"അജു മോൻ എവിടെ? "

വൈഗ ചുറ്റിലും നോക്കി 


"അമ്മ അവിടെ മോനെ ഡ്രസ്സ്‌ മാറ്റിക്കുന്നുണ്ട്... " മിഥുൻ പറഞ്ഞു 


അമ്മു ഉറക്കം എണിറ്റു കരഞ്ഞു.. 

"വാ.. മോളെ.. അച്ഛാ എടുക്കാം.. "

വൈഗയുടെ തോളിൽ കിടന്ന അമ്മുവിനെ റിഷി എടുത്തു 


അവൻ ചുമലിൽ പതിയെ തട്ടി കൊടുത്തതും അമ്മു ഉറക്കത്തിലേക്ക് വീണ്ടും വഴുതി വീണു 


"നിങ്ങൾ ഇരിക്ക്.. കുടിക്കാൻ എടുക്കാം.. "

അത് പറഞ്ഞു മിഥുൻ പോയി 


അവൾ അവിടെയാകെ നടന്നു. ചുമരിൽ തൂക്കിയിട്ടിരുന്ന മിത്രയുടെ ചിരിക്കുന്ന മുഖം നോക്കി അവൾ നിന്നു.


"ആ.. നിങ്ങൾ എത്തിയോ? ഞാൻ കേക്ക് വാങ്ങാൻ പോയിരിക്കുവായിരുന്നു.. അവൾ ഇല്ലെങ്കിലും ഒന്നാം പിറന്നാൾ മോശം ആക്കിയാൽ അവൾ വിഷമിക്കും.. " അനൂപ് പറഞ്ഞു 


അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... 


കേക്ക് മേശമേൽ വെച്ച് അത്യാവശ്യം കുറച്ചു അലങ്കാരം ഒക്കെ ചെയ്യാൻ വൈഗ അനൂപിനെ സഹായിച്ചു 


അനൂപിന്റെ അമ്മ അജുവിനെ ഡ്രസ്സ്‌ മാറ്റി കൊണ്ട് വന്നു.. മിത്രയുടെ മുഖചായയാണ് മോന്.. 


ഒന്നും അറിയാതെ വളരുന്ന ബാല്യം.. നാളെ ഒരുനാൾ അമ്മയില്ല എന്ന ദുഃഖം അവനെ എപ്പോഴും ഓർമപ്പെടുത്തും.. അവൾ ചിന്തിച്ചു.. 


കേക്ക് മുറിക്കൽ എല്ലാം കഴിഞ്ഞു ഫുഡും കഴിച്ച് റിഷിയും വൈഗയും ബാൽക്കണിയിൽ വിശ്രമിച്ചു.. 


അമ്മു ഉറക്കത്തിൽ നിന്നും ഉണർന്നതോടെ അജുവുമായി കളിക്കുന്നുണ്ട്.. അനൂപ് അങ്ങോട്ടേക്ക് കടന്നു വന്നു.. 

ഓരോ വിശേഷങ്ങൾ പറയുന്നതിന് ഇടയിൽ മിത്രയുടെ വിഷയം കടന്നു വന്നു.. 


അനൂപ് രണ്ടു വർഷം മുമ്പുള്ള ഒരു ദിവസം ഓർമിച്ചു. മിത്ര തന്നെ അനൂപേട്ടാ എന്ന് വിളിച്ചു സംസാരിച്ചത്.. പിന്നീട് അവൾ തന്നോട് പറഞ്ഞ ഓരോ വാക്കുകൾ ഇപ്പൊ ഓർമയിലേക്ക് ഒഴുകി എത്തി.... 


തന്നോട് എന്തൊക്കെയോ സംസാരിക്കണം എന്ന് പറഞ്ഞത് കൊണ്ട് അനൂപ് കോളേജ് വിട്ടു അവളെ നോക്കി നിന്നു....


"മിത്ര... എന്താ എന്നോട് സംസാരിക്കാൻ ഉള്ളത്? "

അനൂപ് ആകാംഷയോടെ ചോദിച്ചു 

"പറയാം... അനൂപേട്ടന് എന്നെ ഇഷ്ടമാണോ? "


"അത് മിത്രക്ക് ഇതുവരെ ആയിട്ടും അറിയില്ലേ? "അനൂപ് ചോദിച്ചു 


"അറിയാം.. എങ്കിലും അനൂപേട്ടാ പറയ്‌.. "


"മിത്ര.. നിന്നെ ഞാൻ ചെറുപ്പം തൊട്ടേ കാണുന്നത് അല്ലേ? നിന്നെ വിവാഹം ചെയ്യാനുള്ള ആഗ്രഹം ഞാൻ പലപ്പോഴായി പ്രകടിപ്പിച്ചു.. ഇപ്പോഴും എനിക്ക് എന്റെ ഉള്ളിലെ ആഗ്രഹം അത് പോലെയുണ്ട്... "

അനൂപ് പറഞ്ഞത് കേട്ട് മിത്ര ഒരു നിമിഷം മൗനമായി നിന്നു...


"എനിക്ക് സമ്മതം ആണ്.. പക്ഷേ.. " 


"ഇത്ര കേട്ടാൽ മതി.. ഇനി ഒരു പക്ഷേ എന്ന പറച്ചിൽ വേണ്ട.. " അനൂപ് പറഞ്ഞു 


"എനിക്ക് അനൂപേട്ടനെ മാര്യേജ് ചെയ്താലും എനിക്ക് എത്ര നാൾ അനൂപേട്ടന്റെ കൂടെ ജീവിക്കാൻ കഴിയും എന്ന് ഉറപ്പില്ല.... കാരണം എന്റെ ലൈഫ് ഇനി അധികം നാൾ ഇല്ല എന്ന് അറിയാൻ വൈകി.. " 

അവളുടെ വാക്കുകൾ ഇടുത്തി പോലെ അവന്റെ നെഞ്ചിൽ വീണു.. 


അവൾ തുടർന്നു.... 

"ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു.. അയാളെ മാര്യേജ് ചെയ്യണം എന്ന് ആഗ്രഹിച്ചു.. പക്ഷേ എന്റെ ലൈഫ് ഇനി എന്താവും എന്ന് അറിയാവുന്നൊണ്ട് ഞാൻ ഇഷ്ട്ടം ഉപേക്ഷിച്ചു.. അയാൾ വേറെ വിവാഹം ചെയ്ത് സുഖമായി ജീവിക്കണം.. ഒത്തിരി വർഷം...... അനൂപേട്ടനും ഒരു നല്ല ജീവിതം വേണം .. "

അത്രയും പറഞ്ഞു അവൾ കരഞ്ഞു 

"മിത്ര.. തനിക്ക് ഒന്നും സംഭവിക്കില്ല .ഞാൻ നിന്നെ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു.. ഇനി എതിര് പറയരുത്... ഒരു രോഗത്തിനും നിന്നെ എന്നിൽ നിന്നും വേർപ്പെടുത്താൻ ആവില്ല.. "


ഒടുവിൽ മിത്ര, അനൂപിനെ വിവാഹം ചെയ്യാൻ സമ്മതിച്ചു. വിവാഹം നടന്നു.. രോഗം മറന്നു സന്തോഷമായി രണ്ടു വർഷം കടന്നു പോയി.. പിന്നീട് മോൻ ജനിച്ചതിൽ പിന്നെ അവൾ ഈ ലോകം വിട്ടുപോയി... 


അനൂപ് ഓർമകളിൽ നിന്നും മടങ്ങി വന്നു.. കുറച്ച് സമയം അനൂപ് സാറിന്റെ വീട്ടിൽ ചിലവിട്ടു.. ശേഷം റിഷിയും വൈഗയും വീട്ടിലേക്ക് തിരിച്ചു...


     സമയം പതിനൊന്നു ആയതോടെ അവൾ മുറിയിൽ വന്നു.. റിഷി ഏതോ ഹൊറർ കഥ വായനയിലാണ്.. വൈഗ വന്നത് അറിയാതെ റിഷി കഥയിൽ കണ്ണും നട്ട്‌ ഇരിപ്പാണ്.. 


"ട്ടോ.......... "

അവൾ ഉച്ചത്തിൽ പറഞ്ഞു 

"യ്യോ.. ജെന്നിഫർ.... "

അവൻ വല്ലാതെ ഞെട്ടി.. 


"ജെന്നിഫർ?? ആരാ അവൾ?  സത്യം പറഞ്ഞോ?"


വൈഗ റിഷിയുടെ അടുത്തേക്ക് ചേർന്നു ഇരുന്നു.. 


"എന്റെ മോളെ.. പേടിച്ചു പോയല്ലോ.. ഞാൻ വായിക്കുന്ന കഥയിലെ ഗോസ്റ്റാണ് ജെന്നിഫർ.. "

റിഷി അത് പറഞ്ഞതും വൈഗ ചിരിച്ചു. 


അപ്പോഴാണ് അമ്മു  ടെഡി ബെയർ ആയിട്ട് വന്നത്.. 

"ആ അമ്മുട്ടി വായോ... നമുക്ക് ഉറങ്ങണ്ടേ? "

റിഷി അവളെ മടിയിൽ ഇരുത്തി ചോദിച്ചു 


"ഇപ്പൊ ഉറങ്ങണ്ട.. നമുക്ക് കളിച്ചാ.. "

അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു 


"ഈ പാതിരാത്രി ഉറങ്ങണ്ട സമയമാ.. അമ്മുട്ടി.. " വൈഗ പറഞ്ഞു കൊടുത്തു 


"ഏയ്‌ എനിക്ക് കളിച്ചണം.. "

അവൾ വാശിപിടിച്ചു 


"കേട്ടോ വൈഗ.. അവൾക്ക് കളിക്കണം എന്ന്.. അവൾക്ക് താഴെ ഒരാൾ ഉണ്ടെങ്കിൽ അവൾക്ക് കളിക്കാൻ ഒരാളെ കിട്ടും.. അല്ലേ വൈഗ കുട്ടി? "

റിഷി, വൈഗയുടെ ചെവിയിൽ ഒരു കുസൃതി ചിരിയോടെ പറഞ്ഞു 


"തൽക്കാലം ഞാൻ അവളുടെ ഒപ്പം കളിചോളംട്ടോ.. "


"മതിയോ? "


"ആ മതി മതി.. "


"എന്നാൽ ഓക്കെ ഗുഡ്ന്യ്റ്റ്... "അവൻ പുതപ്പു തലയിൽ ഇട്ട് കിടന്നു.. 


റിഷിയുടെയും വൈഗയുടെയും അമ്മു കുട്ടിയുടെ ഒപ്പം ഉള്ള ജീവിതം തുടങ്ങുന്നു.... 


അവസാനിച്ചു 

രചന :ജിംസി ✍️

Posting കട്ടക്കലിപ്പൻ [ vipin pkd ]


If you like to read more stories or malayalam novels check novels or stories section.


സ്വയംവരം - SwayamVaram Novel

إرسال تعليق

Please Don't Spam here..