Kisa Paathiyil Part 2

 ❤ കിസ പാതിയിൽ  ❤

🍁 Kisa Paathiyil 🍁

by Alone Walker ( saifudheen )
▬▬▬▬▬▬▬▬▬▬▬▬▬▬


🍁കിസ

         പാതിയിൽ🍁


          പാർട്ട് 2


    ✍🏻Alone Walker


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


(Past & present ഇടകലർത്തി ആണ് എഴുതുന്നത്.ആദ്യം വായിച്ച് കിളി പരത്താൻ നിൽക്കണ്ട.)


             ”കഴിഞ്ഞ വർഷം നമ്മളെ കൊണ്ട് സീനിയേഴ്സ് ചെയ്യിച്ചതിന് മുഴുവൻ ഇന്ന് നമ്മള് പ്രതികാരം ചെയ്യണം.കാരണം ഇന്ന് നമ്മളും സീനിയർ ആയി.വരുന്ന ഫ്രേഷേഴ്സിനെ മൊത്തം മുതലാക്കിയിട്ടെ ഇന്ന് നമ്മള് ക്ലാസിൽ കയറൂ.”


          ”ഷെസിനേ വേണ്ടാത്ത പണിക്ക് നിൽക്കണ്ട.കഴിഞ്ഞ വർഷം മുതൽ ഇവിടെ റാഗിംഗ് കർശനമായി നിരോധിച്ചതാണ്.അഥവാ നീ അതിനു ഒരുമ്പെട്ട്‌ ഇറങ്ങിയാൽ പ്രിൻസിപ്പാൾ നിനക്ക് നിന്റെ TC ട്രോഫി ആയിട്ട് തരും.പിന്നെ നിന്റെ ബാപ്പ സുലൈമാൻ ഹാജി വന്നു പറഞ്ഞാലും ഇവിടെ കയറൂല.”


         സാധാരണ വരുന്നതിലും നേരത്തെ വന്നു ഗേറ്റിന്റെ തൊട്ടു ചാരിയുള്ള മതിലിൽ ചാടി ഇരുന്നു കൊണ്ടാണ് ചർച്ച.പുതിയ അക്കാദമിക് ഇയർ തുടങ്ങിയത് കൊണ്ട് പുതിയ സ്റ്റുഡൻസിനെ റാഗ് ചെയ്യണം.വരുന്ന പെൺപിള്ളേരെ അന്തസ്സായി വായ് നോക്കണം. അതെയുള്ളൂ ഉദ്ദേശം.


             ”അതെനിക്ക് അറിയാം.എന്നേ ഇവിടുന്ന് പിടിച്ച് പുറത്താക്കിയാൽ ബാപ്പ ചോദിക്കാൻ വരാൻ സാധ്യത ഇല്ല ഫൈസീ.നേരെ പാസ് പോർട്ട് കയ്യിൽ തരും.അളിയന്റെ അടുത്തേക്ക് തട്ടും.അതെനിക്ക് ഉറപ്പാണ്.ചെറിയ ചെറിയ റാഗിംഗ് ഒന്നും കുഴപ്പം ഉണ്ടാകില്ല ഡാ.നീ ധൈര്യം ആയിട്ട് ഇരിക്ക്.”


         ചെറുപ്പം മുതലേ ഉള്ള കൂട്ടാണ് ഫൈസാനും ഷെസിനും.ചെറിയ കോഴിത്തരം ഉണ്ടെങ്കിലും ഇരുവരും പക്കാ ഡീസന്റ് ആണ്.മൊഞ്ച് ഇത്തിരി കൂടിയത് കൊണ്ട് തന്നെ രണ്ട് പേരും വായ് നോക്കാൻ ചെന്നാൽ അവരെ വായ് നോക്കുന്നത് കൊണ്ട് രണ്ട് പേരും എസ്കേപ്പ്‌ ആകാറാണ്‌ പതിവ്.


        "നിന്റെ ഒരു ധൈര്യത്തിന്റെയും ആവശ്യം എനിക്ക് ഇല്ല.നീ ആരെയും റാഗ് ചെയ്യാൻ പോണില്ല.ഞാൻ അത് മുടക്കി നിന്റെ കയ്യിൽ തരും. വേറെ ഒന്നും നടക്കാൻ പോണില്ല.അവന്റെ ഒരു ധൈര്യം തരൽ.”


         "നീയൊക്കെ എന്ത് ചങ്കാടാ. ഒരു ഹെൽപ് പോലും ചെയ്യാതെ."


        ”ആ.ഞാൻ ഇങ്ങനെയാ.അല്ലെങ്കിൽ തന്നെ നിന്നേ പ്രിൻസിക്ക്‌ കണ്ണിൽ പിടിക്കൂല.ഒരു കാരണം കിട്ടാൻ കാത്ത് നിൽക്കുവാ നിന്നെ പിടിച്ച് പുറത്താക്കാൻ.കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് രണ്ട് സാറുമാരെയാണ് ഇവിടെ നിന്ന് നീ പുറത്ത് ആക്കിച്ചത്. അന്ന് നിന്നെ പുറത്താക്കാഞ്ഞത് തെറ്റ് അവരുടെ ഭാഗത്ത് ആയത് കൊണ്ടാണ്.നിന്റെ തല്ല് കൊണ്ട് അവർ ചാകാഞ്ഞത് നിന്റെ ഭാഗ്യം.അല്ലെങ്കിൽ ഇന്ന് ജയിലിൽ പോയി കിടന്നെനെ.”


         ”പൊന്നു ഫൈസീ നിർത്ത്.ഞാൻ ആരെയും റാഗ് ചെയ്യാൻ പോണില്ല.നന്നായി.അങ്ങനെ ഒരു സ്വപ്നവും എനിക്ക് ഇല്ല.ഇനി കിടന്നു കുറെ ഉപദേശിക്കണ്ട. അത്യാവശ്യത്തിന് ഉള്ളത് വീട്ടിൽ ഉള്ളപ്പോ കിട്ടുന്നുണ്ട്.ഇനി നിന്റെ വക കൂടി കേൾക്കണ്ട.”


            "എക്സ്ക്യൂസ്‌ മീ”


      ഫൈസിന്റെ നേരെ കൈ കൂപ്പി പറഞ്ഞപ്പോ ആണ് പിന്നിൽ നിന്ന് കിളി കൊഞ്ചൽ പോലത്തെ ഒരു ശബ്ദം കേട്ടത്.വെട്ടി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന കുട്ടിയെ കണ്ട് ഇരുവരും വായും പൊളിച്ച് നിന്നു.


           സുറുമ ഇട്ട കറുത്ത കണ്ണുകളുമായി  ഒരു പെണ്ണ്.ജൂനിയർ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി.ഇത്രയും കാലം ഇവിടെ എങ്ങും കണ്ടിട്ടില്ല.തട്ടത്തിന് പുറത്തേക്കു വീണു കിടക്കുന്ന മുടി കാറ്റിൽ അനുസരണ ഇല്ലാതെ പാറി കളിക്കുന്നുണ്ട്.


            പെട്ടെന്ന് ഇരുവരുടെയും കൺമുന്നിൽ വെച്ച് അവള് വിരൽ ഞൊടിച്ചതും ഇരുവരും ഞെട്ടി സ്വബോധത്തിലേക്ക്‌ വന്നു.


           ”ഇത് നിങ്ങളുടെ ആരുടെ എങ്കിലും ആണോ.?”


          അവർക്ക് മുന്നിലേക്ക് ഒരു ഫോൺ നീട്ടി കൊണ്ട് അവള് ചോദിച്ചു.അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് ഷെസിൻ തന്റെ പോക്കറ്റിൽ തപ്പി.


         ”അതേ.എന്‍റെയാണ്. താങ്ക്സ്.”


      അവന്റെ കയ്യിൽ ഫോൺ കൊടുത്ത് ചുണ്ട് കോട്ടി ചിരിച്ച് കൊണ്ട് അവള് തിരിഞ്ഞ് പോയി.


          ”കള്ള തെണ്ടി.എന്തൊരു ജാഡയാ. താങ്ക്സ് പറഞ്ഞാ തിരിച്ച് ഒരു  reply തന്നൂടെ.”


            അരികിൽ നിൽക്കുന്ന ഫൈസിനോട് പറഞ്ഞ് അവന്റെ നേരെ തിരിഞ്ഞതും അവൻ അപ്പോഴും അവളെ നോക്കി നിൽക്കുവാണ്.


           ”വേണ്ട ഫൈസി.ഒടുക്കത്തെ ജാടയാണ്.കാണാൻ ഇത്തിരി മൊഞ്ച് ഉള്ളതിന്റെ ആകും.”


         അവൻ പറയുന്നത് കേട്ട് ഫൈസി അവനെ തുറിച്ച് നോക്കി.എന്നിട്ട് തങ്ങളിൽ നിന്ന് അകന്നു പോകുന്ന അവളെയും.


          ”അയാനാ”


           ഫൈസിന്റെ വിളി കേട്ടതും അവള് തിരിഞ്ഞ് നോക്കുന്നത് കണ്ട് ഷേസിൻ കിളി പോയ പോലെ ഇരുവരെയും നോക്കി നിന്നു.


           ”എടാ, നിനക്കെങ്ങനെ ഇവളെ......?”


          ”അതൊക്കെ ഉണ്ട്.നീ കണ്ടോ മോനേ.”


        അവന്റെ നേരെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പൊക്കി തല ആട്ടി ഫൈസി അവൾക്ക് അരികിലേക്ക് ചെന്നു.


         "ങ്ങേ. ഇവനാളാകുന്നോ? പട്ടി.എന്നാലും ഇവർ തമ്മിലുള്ള ബന്ധം എന്താ.?”


         അവന്റെ പിന്നാലെ ചെന്നാൽ അവൻ അവളുടെ മുന്നിൽ വെച്ച് നാണം കെടുത്തും എന്ന് കരുതി  ഷെസിൻ അവിടെ തന്നെ ഇരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി.കുറച്ച് കഴിഞ്ഞപ്പോഴേക്ക്‌ ഫൈസി അവളെയും കൂട്ടി അവന്റെ മുന്നിലേക്ക് വന്നു.അവർ മുന്നിലേക്ക് വന്നപ്പോൾ ഇരുന്നിടത്ത് നിന്ന് അനങ്ങാതെ അവൻ ഫൈസിനെ നോക്കി.


         ”മ്മ്മ്മ്?എന്തെ?”


        അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ ഫൈസിന്റെ നേരെ ഗൗരവത്തിൽ ചോദിച്ചു.ഇത്തവണ കിളി പോയത് ഫൈസിന് ആയിരുന്നു.


            "ഇവൻ ആരപ്പാ.അന്യനിലെ വിക്രമോ.?സെക്കൻഡ് വെച്ച് സ്വഭാവം മാറാൻ.? ഞാൻ പോകുന്നത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ.?”


       ഫൈസി മനസ്സിൽ പറഞ്ഞത് ആയിരുന്നെങ്കിലും ശബ്ദം ഇത്തിരി കൂടി പോയത് കൊണ്ട് ഷേസിനും അയാനയും വ്യക്തമായി തന്നെ കേട്ടു.


           ”നീ കാര്യം പറയെടാ.എന്താ.?”


       ”അത്....പിന്നെ.....ഞാൻ ഇവളെ....”


       ”എന്താടാ ഫൈസാനെ.നിനക്ക് എപ്പോഴാ വിക്ക്‌ തുടങ്ങിയത്.?”


      'ഫൈസാനോ? ഈ തെണ്ടി എന്താ ഇങ്ങനെ.?ഇങ്ങനെ ഒരാൾക്ക് സ്വഭാവം മാറുമോ?'


       ” ഒന്നും ഇല്ല.ഇതെന്റെ ഒരു കസിൻ ആണ്.”


         എന്നും പറഞ്ഞ് ഫൈസി അയാനയുടെ നേരെ കൈ ചൂണ്ടി.


           ”ഹായ്.അയാന പർവീൺ.”


      മനോഹരമായ ചിരിയോടെ പറഞ്ഞ് കൊണ്ട് അവൾ അവന്റെ നേരെ കൈ നീട്ടി.അവളെയും നീട്ടി പിടിച്ച കയ്യിനെയും നോക്കി പുച്ഛത്തോടെ അവൻ മുഖം വെട്ടിച്ചു.


         ”അയാനാ,ഇതെന്റെ ചൈൽഡ്ഹുഡ് ഫ്രണ്ടാണ്. ഷെസിൻ അമൻ.”


        അവളുടെ രൂക്ഷമായ നോട്ടം കണ്ട് അവൾക്ക് പല്ലിളിച്ചു കാട്ടി ഫൈസി പറഞ്ഞു.


       "ഡാ കണ്ണിൽ കണ്ട പെണ്ണുങ്ങളോട് സംസാരിച്ച് നിൽക്കാതെ വരാൻ നോക്ക്.”


       എന്നും പറഞ്ഞ് ഷെസിൻ മുന്നോട്ട് പോയപ്പോ അയാനയുടെ നോട്ടത്തിൽ നിന്നു രക്ഷപ്പെടാൻ അവന്റെ പിന്നാലെ അവളോട് ബൈ പറഞ്ഞ് ഫൈസും ഓടി.


                 ”സാർ ഇതെന്ത് ആലോചിച്ച് നടക്കുവാ.ക്ലാസ്സ് എത്തി. കയറുന്നില്ലെ?”


          കൂടെ ഉണ്ടായിരുന്ന ശ്രീജിത്ത് സർ കയ്യിൽ തട്ടിയപ്പോൾ ആണ് ഷേസിൻ ചിന്തയിൽ നിന്ന് ഉണർന്നത്.അയാൾക്ക് ഒന്ന് ചിരിച്ച് കൊടുത്ത് അവന് ക്ലാസിന്റെ വാതിലിനു മുകളിൽ നോക്കി.


          ”2nd B.Com.”

   

        ഒരിക്കൽ തന്റെ വിഹാര കേന്ദ്രം.ഇപ്പൊ അവിടെ തന്നെ ഒരു അധ്യാപകാനായി കയറുന്നു.ഓർത്തപ്പോൾ തന്നെ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു.വേറൊന്നും ചിന്തിക്കാൻ നിൽക്കാതെ ക്ലാസിലേക്ക് കയറി.അത്രയും നേരം ശബ്ദം ഉയർന്നു നിന്നിരുന്ന ക്ലാസ്സിൽ പെട്ടെന്ന് നിശബ്ദമായി.പെൺകുട്ടികളിൽ പലരും ബുക്ക് തുറന്നു വെച്ച് കാര്യമായ പഠിപ്പിൽ ആണ്. ബോയ്സിന്റെ ഭാഗത്തും ചിലർ മാത്രം നോക്കുന്നുണ്ട്.ബാക്കി ഉളളവർ ഡെസ്കിന്റെ മുകളിൽ ഇരുന്ന് കൊണ്ട് സംസാരിക്കുന്നുണ്ട്.ആദ്യം അവനെ എല്ലാവരും സംശയത്തോടെ നോക്കിയെങ്കിലും പുതിയ ലക്ചറർ ആണെന്ന് മനസ്സിലായപ്പോൾ എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു.


          ഡിസിപ്ലിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് ടീച്ചേഴ്സിന് എതിരെ ആരും തിരിയാറില്ല.അനാവശ്യമായി ടീച്ചേഴ്സിനെ എതിർത്താൽ പിന്നെ കോളജിൽ കയറാൻ കഴിയില്ലെന്ന് അറിയാം.എഴുന്നേറ്റ് നിന്നവരോട്‌ ഇരിക്കാൻ പറഞ്ഞ് കൊണ്ട് അവൻ മുന്നിലെ ടേബിളിൽ ചാരി നിന്നു.


          ക്ലാസ്സ് ഏകദേശം ഫുള്ളാണെന്ന് അവന് മനസ്സിലായി.ഒന്ന് രണ്ട് പേർക്കുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്.


          ”ഞാൻ ഷസിൻ അമൻ.നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ലക്ചറർ ആണ്. ഈ ക്ലാസിന്റെ ഇൻ ചാർജും എനിക്ക് തന്നെയാണ്.നിങ്ങളെ വഴിയേ പരിചയപ്പെടാം.അതിന് മുമ്പ് ഇന്ന് പറഞ്ഞിരുന്ന ക്ലാസ്സ് ടെസ്റ്റ് നടത്താം.”


           ആദ്യം തന്നെ അവൻ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് പലർക്കും മുറുമുറുപ്പ് ഉയർന്നു. അത് കാര്യം ആകാതെ അവൻ മുന്നിൽ ഇരുന്ന ഒരാളെ വിളിച്ച് ക്വസ്റ്റ്യൻ പേപ്പർ കൊടുക്കാൻ പറഞ്ഞു.


           ”അറിയാവുന്നതിന്റെ ആൻസർ മാത്രം എഴുതിയാല് മതി. ഡിസ്കസ് ചെയ്ത് എഴുതാൻ ഇവിടെ സെമിനാർ അല്ല. എക്സാം ആണ്.”


         പലരുടെയും മുഖത്ത് അമർഷം വന്നെങ്കിലും അവനത് കാര്യമാക്കിയില്ല. എക്സാം തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞേ ഒള്ളു.


                ” സർ”


       എന്നൊരു വിളി കേട്ട് അവൻ അങ്ങോട്ട് തിരിഞ്ഞു.


          ഓടി കിതച്ച് വന്നി നിൽക്കുന്ന ഒരു പെൺകുട്ടി.സ്കാഫിനുള്ളിൽ പൊതിഞ്ഞ് വെച്ച ഭംഗിയുള്ള ചെറിയ വട്ട മുഖം.വില കുറഞ്ഞ ഒരു ചുരിദാർ ആണ് വേഷം. ഓടി വന്നത് കൊണ്ടാകണം മുഖമാകെ വിയർത്തു നിൽക്കുന്നുണ്ട്.


           അവൻ തല കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവള് ചെറിയൊരു വിറയലോടെ ഉള്ളിലേക്ക് കയറി.


        ”തന്നോട് ഞാൻ ക്ലാസിൽ കയറാൻ പറഞ്ഞോ.?ക്ലാസ്സിൽ കയറുമ്പോൾ ഉള്ള മനേഴ്സ് പോലും അറിയില്ലേ തനിക്ക്.?ഞാനിവിടെ നിൽക്കുന്നത് കണ്ടില്ല എന്നുണ്ടോ.?


      ദേഷ്യത്തിൽ ഉള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഹാനിയ അവിടെ തന്നെ നിന്ന് പോയി.അത്രയും ആളുകളുടെ മുന്നിൽ വെച്ച് നാണം കെടുത്തിയ പോലെ തോന്നി അവൾക്ക്.കണ്ണുകൾ നിറഞ്ഞ് വന്നപ്പോൾ നോട്ടം തറയിലേക്ക് ആക്കി.


          ”സോ.... സോറി സർ.”


         ”എത്ര മണിക്കാ ക്ലാസ്സ് തുടങ്ങാറുള്ളത്?”


          ”9:30 സർ”


       ”ഇപ്പൊ ടൈം എത്രയായെന്ന് നോക്ക്.”


           ഒന്ന് പൊട്ടി കരയണം എന്ന് തോന്നി ഹാനിക്ക്.കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ മിഴികളിൽ ഊറി വന്ന കണ്ണീർ തുള്ളികൾ ഉരുണ്ട് തറയിൽ പതിഞ്ഞ് ചിതറി.


           ”ബസ് കിട്ടാൻ നേരം വൈകിയതാണ് സർ.”


          ”അപ്പൊ തനിക്കല്ല കുഴപ്പം. ബസ്സിന് ആണ്.ഉറങ്ങി എഴുന്നേൽക്കാൻ വൈകിയത് ആയിരിക്കും.ക്ലാസ് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞു. കുറച്ച് കൂടി കഴിഞ്ഞ് പോന്നാൽ പോരായിരുന്നോ. അതോ എക്സാം പറഞ്ഞ സർ ഇവിടെ നിന്ന് പോയത് കൊണ്ട് തോന്നിയ സമയത്ത് പോന്നാൽ മതി എന്ന് കരുതിയോ.?”


           ഒന്നും മിണ്ടാതെ അവള് തലയും താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോ അവന് വീണ്ടും ദേഷ്യം വന്നെങ്കിലും വേറെ ഒന്നും പറഞ്ഞില്ല.അവന്റെ മുന്നിൽ നിന്ന് പോയാൽ മതി എന്ന് തോന്നി അവൾക്ക്.


         ”മ്മ്മ്മ്.പോയിരിക്ക്.ഇനി മുതൽ എന്റെ ക്ലാസ്സിൽ 9:30 ന് മുമ്പ് എത്തിയില്ലെങ്കിൽ പുറത്തായിരിക്കും സ്ഥാനം.ഇപ്പോഴേ പറഞ്ഞില്ല എന്ന് വേണ്ട.”


         അവളുടെ നേരെ ക്വസ്റ്റ്യൻ പേപ്പർ നീട്ടി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാതെ വിറക്കുന്ന കൈകളോടെ അവള് അതും വാങ്ങി തന്റെ സീറ്റിൽ പോയി ഇരുന്നു. ബാഗിൽ നിന്ന് പേന എടുക്കുമ്പോഴും കൈകൾ നന്നായി വിറച്ച് കൊണ്ടിരുന്നു.ക്ലാസ്സിലെ മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം അവളിൽ പതിയുന്നത് അവള് അറിഞ്ഞിരുന്നു.കണ്ണുകൾ ഒഴുകുമ്പോഴും മുഖം ഉയർത്തി നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.അവനും ശ്രദ്ധിച്ചിരുന്നു അവളെ.ക്ലാസിലെ എല്ലാവരും ഹൈ ക്ലാസ്സ് ഫാമിലി ആണെന്ന് ഓരോരുത്തരുടെയും വേഷം കാണുമ്പോൾ തന്നെ മനസ്സിലാകുന്നു.അവള് മാത്രം വില കുറഞ്ഞ വസ്ത്രത്തിൽ ഒള്ളു.തൻ പറഞ്ഞത് കൂടി പോയെന്ന് തോന്നിയെങ്കിലും ഒട്ടും കൂടുതൽ അല്ലെന്ന് അവൻ തന്നെ കരുതി.പിന്നെ അവളുടെ ഭാഗത്തേക്ക് നോക്കിയത് പോലും ഇല്ല.


         മുന്നിലെ പേപ്പറിലെ ചോദ്യങ്ങൾ എല്ലാം തനിക്ക് അറിയുന്ന ഉത്തരങ്ങൾ ആയിട്ട് കൂടി മനസ്സിൽ നിന്ന് ഒന്നും പുറത്തേക്ക് വന്നില്ല.ഇടക്കിടെ ഒഴുകുന്ന കണ്ണുകൾ തുടച്ച് കൊണ്ട് സമയത്തിന് മുമ്പ് തന്നെ പേപ്പർ അവള്  കെട്ടി അയാളുടെ കയ്യിൽ കൊടുത്തു.അവന്റെ ഹവർ കഴിഞ്ഞ് അടുത്ത ഹവറിൽ ആളില്ലെന്ന് കണ്ട് അവള് എഴുന്നേറ്റ് റെസ്റ്റ് റൂമിൽ പോയി.ഉള്ളിൽ കയറി വാതിൽ അടച്ച് ടാപ്പ് തുറന്ന് ഇട്ട്‌ അത്രയും നേരം അടക്കി പിടിച്ച സങ്കടം മുഴുവൻ കരഞ്ഞ് തീർത്തു.മനസ്സിന് സമാധാനം കിട്ടിയപ്പോൾ മുഖം നന്നായി കഴുകി സ്കാഫ് നേരെയാക്കി ക്ലാസ്സിലേക്ക് നടന്നു.


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


              ”നീ എന്തിനാ അവളെ മൈൻഡ് ചെയ്യാതെ ഇങ്ങോട്ട് പോന്നത്.എടാ അവള് ഒരു അടിപൊളി സൈകോ ആണ്.നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പരിചയപ്പെടുത്താം എന്നൊക്കെ പറഞ്ഞാ അവളെ ഞാൻ വിളിച്ച് കൊണ്ട് വന്നത്.എന്നിട്ട് ലോകത്ത് ആർക്കും ഇല്ലാത്ത ഒരു അഹങ്കാരം നിനക്ക്.ഇനി ഈ പേരും പറഞ്ഞ് അവള് എന്തൊക്കെ കാണിച്ച് കൂട്ടുമെന്ന് ആർക്കറിയാം.പടച്ചോനെ എന്നെ നീ മാത്രേ ആ പൂതനയുടെ കയ്യില് നിന്ന് രക്ഷിക്കാൻ ഒള്ളു. അതോണ്ട് എന്നെ മാത്രം കാക്കണേ.”


             ക്ലാസ്സിൽ എത്തുന്നത് വരെ എന്തൊക്കെയോ പറഞ്ഞ് പിന്നാലെ കൂടിയ ഫൈസിനെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ കയറാൻ നിന്നതും ഫൈസാൻ അവനെ തടഞ്ഞ് വെച്ചു ചോദിച്ചു.


         ”പരിചയപ്പെടാൻ അവളാരാ.?അതിന് മാത്രം എന്ത് തേങ്ങയാ അവൾക്ക് ഉള്ളത്?അല്ല,എന്തിനാ അവളെ പരിചയപ്പെടുന്നത്.?അവളെ പരിചയപ്പെട്ടില്ലെങ്കിൽ എന്താ ലോകം തല കീഴായി വീഴുമോ?”


           "അവളെ പരിചയപ്പെടാൻ പൂതി ഇല്ലാഞ്ഞിട്ടാനോ തെണ്ടീ അവളെ കണ്ടപ്പോ പരിസരം മറന്ന് വായും പൊളിച്ച് നിന്നത്.?"


        ”സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാണ്.അവള് അത്രേം ഗ്ലാമർ ഉള്ളത് കൊണ്ട് നോക്കി പോയി.അതിപ്പോ ഞാൻ മാത്രമല്ലല്ലോ.അവളുടെ കസിൻ എന്ന് പറഞ്ഞ് നടക്കുന്ന നീയും നോക്കിയില്ലേ.? അതൊണ്ട് മോൻ വല്യ വർത്താനം ഒന്നും പറയണ്ട.”


         ”പിന്നേ, എനിക്ക് വായ് നോക്കാൻ പറ്റിയ ഒരു മൊതലാണല്ലൊ.അവളെ നോക്കുന്നതിനും മെച്ചം വിഷം കുടിച്ച് രാജധാനിക്ക് തല വെക്കുന്നതാ.ചാകും എന്ന് ഉറപ്പിക്കാൻ.ഞാൻ അവളെ നോക്കി എന്നത് ശരിയാ. പക്ഷേ അവളെ കണ്ടു മതി മറന്ന് നോക്കിയതല്ല. ആ കുരിശിനെ ഇനി ഇവിടെയും സഹിക്കണോ എന്ന് ആലോചിച്ച് നിന്നതാ.എടാ ഞാൻ പറഞ്ഞില്ലേ അതൊരു സൈക്കോ ആണെടാ."


        ”അതിനിപ്പോ ഞാനെന്താ വേണ്ടത്?എനിക്ക് അവളുടെ കാര്യം കേൾക്കുകയേ വേണ്ട.അഹങ്കാരം തലക്ക് പിടിച്ച ജന്തു.ആദ്യം എന്തായിരുന്നു അവളുടെ ജാഡ.അവളുടെ ആ മോന്തമ്മല് ആസിഡ് ഒഴിക്കണം.എന്നിട്ട് തുരുമ്പ് എടുത്ത ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങുമായി കീറണം.ജാഡ. ഇനി അവളുടെ കാര്യമേ എനിക്ക് കേൾക്കണ്ട. പറഞ്ഞില്ലെന്നു വേണ്ട."


             എന്നും പറഞ്ഞ് അവൻ ക്ലാസ്സിലേക്ക് കയറാൻ നിന്നതും ഒരു കൈ അവന്റെ മുന്നിൽ കുറുകെ വന്നു.


               ”ആസിഡ് ഒഴിക്ക്.അത് കഴിഞ്ഞിട്ട് ആകാം ബാക്കി.”


           മുന്നിൽ ഒരു മടിയും ഇല്ലാതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന അവളെ കണ്ട് അവൻ കണ്ണും മിഴിച്ച് നിന്നു.അടിപൊളി എന്നും പറഞ്ഞ് അവനെ അറിയുക പോലും ഇല്ലെന്ന മട്ടിൽ ഫൈസി അകത്തേക്ക് പോയി.


         ”ഭയങ്കര ഡയലോഗ് ആയിരുന്നല്ലോ.ആസിഡ് ഒഴിക്കുമെന്നോ തുരുമ്പിച്ച ബ്ലേഡ് കൊണ്ട് കീറുമെന്നോ ഞാൻ അഹങ്കാരി ആണെന്നോ.അങ്ങനെ എന്തൊക്കെയോ.? ഇപ്പൊ ഒന്നും പറയാനില്ലേ.? ഒരു പെണ്ണ് മുന്നിൽ വന്നു നിന്നാൽ പോകുന്ന ധൈര്യമേ ഉള്ളോ നിനക്ക്.?”


         എന്നും പറഞ്ഞ് അവള് അവന്റെ നെഞ്ചില് ഉന്താൻ കൈ വെച്ചതും അവളുടെ കൈ അവൻ തട്ടി മാറ്റി.അവന്റെ മുഖത്തെ പകപ്പ്‌ മാറി പകരം വേറെ എന്തൊക്കെയോ ഭാവം പടരുന്നത് അവള് കണ്ടു.


         ”എന്റെ ധൈര്യം പരീക്ഷിക്കാൻ നീ ആയിട്ടില്ല കൊച്ചെ.അത് താങ്ങാനുള്ള ശക്തിയും നിനക്ക് കാണില്ല.ഞാൻ എന്തേലും ചെയ്താൽ പിന്നെ അതിന്റെ പേരിൽ സസ്പെൻഷൻ വാങ്ങാൻ എന്നെ കൊണ്ട് കഴിയില്ല. അതൊണ്ട് ഇവിടെ കിടന്നു ആള് കളിക്കാതെ മോൾ പോ.”


       അവളെ കടന്നു മുന്നോട്ട് പോയതും വീണ്ടും അവള് അവനെ തടസ്സമായി അവന്റെ മുന്നിലേക്ക് കയറി നിന്നു.ഇതൊരു ശല്യമായല്ലോ എന്ന മട്ടിൽ ഷെസിൻ കൈ രണ്ടും ഊരക്ക് കുത്തി തങ്ങളെയും വീക്ഷിച്ച് ഇരിക്കുന്ന ഫൈസാനെ നോക്കി. ഷേസിന്റെ നോട്ടം വീണതും ഫൈസി തിരിഞ്ഞ് ഇരുന്നു.


            ”ഭീഷണി ആണോ?വെല്ലുവിളി ഏറ്റെടുക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.അതോണ്ട് ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചുമൊക്കെ ഈ അയാനയെ നിലക്ക് നിർത്താൻ കഴിയുമെന്ന് കരുതണ്ട.നീ എന്ത് ചെയ്യുമെന്നാണ് പറഞ്ഞത് ?അത് ചെയ്യ്.എന്നിട്ടേ മോന് ക്ലാസ്സിൽ കയറാൻ പറ്റൂ.പിന്നെ സസ്പെൻഷന്റെ കാര്യം.അത് ഞാൻ കംപ്ലൈന്റ് ചെയ്താൽ അല്ലേ പ്രശ്നം ഒള്ളൂ.ഞാൻ ചെയ്യില്ല.ഇനി നീ ധൈര്യമായി ചെയ്തോ.”


           അവനെ നോക്കി ചുണ്ട് കോട്ടി ചിരിച്ച് കൊണ്ട് അവന്റെ മുന്നിൽ കയ്യും കെട്ടി നിന്നു അയാന.ചിരിയോടെ  നാക്കിൻ തുമ്പ് കടിച്ച് ഷെസിൻ തല ചെരിച്ച് ചുറ്റും ഒന്ന് നോക്കി.കോളേജ് ടൈം ആയി തുടങ്ങിയിട്ടേ ഒള്ളൂ. അത് കൊണ്ട് തന്നെ അധികം ആരും എത്തിയിട്ടില്ല.ക്ലാസ്സിലും ആരും ഇല്ല.ഫൈസി മാത്രേ ഉള്ളൂ.അവനാണെങ്കിൽ താൻ അവനെ നോക്കാത്ത സമയത്ത് മുഴുവൻ തങ്ങളെയും നോക്കി നിൽക്കുന്നുണ്ട്.അവന് ഒരു കണ്ണടച്ച് സൈറ്റ് അടിച്ച് കാണിച്ചപ്പോൾ കാര്യം ഓടാതെ ഫൈസി വാ പൊളിച്ച് ഇരുന്നു.


             അവള് അപ്പോഴും അവനെ നോക്കി യാതൊരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്നുണ്ട്.അവള് നിൽക്കുന്നതിന്റെ തൊട്ടു പിന്നിലെ ചുമരിൽ അവൾക്ക് ഇരുവശത്തും ആയി ഇരു കൈകളും കുത്തി അവൻ അവളോട് അടുക്കുമ്പോൾ അവളിൽ ഒരു ഞെട്ടൽ പ്രതീക്ഷിച്ചെങ്കിലും അവള് യാതൊരു മാറ്റവും ഇല്ലാതെ നിന്നു.


        ” കഴിഞ്ഞോ?”


        അവൻ തന്നെ മിഴിച്ച് നോക്കുന്നത് കണ്ടു അയാന ചോദിച്ചപ്പോൾ എന്ത് കഴിഞ്ഞോ എന്ന് എന്ന ഭാവം ആയിരുന്നു ഷെസിന്‌.


          ”നീ ഇത്രയേ ചെയ്യൂ എന്നെനിക്ക് അറിയാം.എന്തെ ഇത്രേം വന്നിട്ട് ദേഹത്ത് തൊട്ടത് പോലും ഇല്ലല്ലോ.അതിനുള്ള ധൈര്യം ഇല്ലെ മോനെ.ഇപ്പൊ നീ ഇൗ കാണിച്ച പണി ബ്ളാക് ആൻഡ് വൈറ്റ് സിനിമിയിലെ നായകനും നായികയും തമ്മിലുള്ള സീൻ ആണ്. ഇത് ഡിജിറ്റൽ യുഗം ആണ് ഇവിടെ എങ്ങനെയാണെന്ന് ഞാൻ കാണിച്ച് തരാം.”


          എന്നും പറഞ്ഞ് അവള് ഷെസിനേ പിന്നിലേക്ക് ആഞ്ഞൊരു ഉന്തായിരുന്നു.എന്താ സംഭവിച്ചത് എന്ന് റിവൈൻഡ് ചെയ്ത് ഓർത്ത് എടുത്തപ്പൊഴേക്ക്‌ ഷേസിൻ പിന്നിലെ ചുമരിൽ തട്ടി നിന്നിരുന്നു.തൊട്ടടുത്ത നിമിഷം ദേഹത്ത് എന്തോ അമരുന്ന പോലെ തോന്നി അവൻ കണ്ണ് തുറന്നപ്പോൾ കണ്ടത് കാന്തം ഒട്ടിയത് പോലെ തന്നോട് ഒട്ടി ചേർന്ന് നിൽക്കുന്ന അയാനയെ ആണ്. എന്തിനെന്നില്ലാതെ ഹൃദയമിടിപ്പ് അതിന്റെ പതിന്മടങ്ങ് വേഗത്തിൽ മിടിച്ച് കൊണ്ടിരുന്നു.അവന്റെ ചെന്നിയിലൂടെ കവിളിലേക്ക്‌ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങൾ പെരുവിരൽ കൊണ്ട് തുടച്ച് അയാന അവന്റെ ഷർട്ടിൽ തന്നെ തേച്ചു.കൈപ്പത്തി അവന്റെ ഹൃദയഭാഗത്ത് ചേർത്ത് വെച്ചതും അവന്റെ ഹൃദയമിടിപ്പിന്റെ വേഗത അറിഞ്ഞ അവള് അവനെ വിടർന്ന കണ്ണുകളാലെ നോക്കി.


            ”ഞാനൊന്നു അടുത്ത് വന്നു നിന്നപ്പോഴേക്ക് നിന്റെ ഹൃദയം ഇങ്ങനെ ആണെങ്കിൽ ഞാൻ ചെയ്യാൻ വന്ന കാര്യം നടക്കുമ്പോഴേക്കു നിന്റെ ഹാർട്ട് പൊട്ടി തെറിക്കുമല്ലോ.?അങ്ങനെ നിന്നെ കൊല്ലാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.വെറുതെ ഒരു കൊലപാതക കേസിൽ പ്രതി ആകാൻ വയ്യ.ഇഞ്ചിഞ്ചായി നിന്നെ കൊന്നോളാം.ഞാൻ ഇവിടെ ഒക്കെ തന്നെ കാണും.കേട്ടോ ഷെസിൻ അമൻ.”


       അവന്റെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് അവന് കിസ്സ് കൊടുക്കുന്ന പോലെ കാണിച്ച് അവള് പോയതും അത്രയും നേരം കണ്ണും മിഴിച്ച് നോക്കി നിന്നിരുന്ന ഫൈസാൻ അവന്റെ അരികിലേക്ക് വന്നു.


         ”ദെ നോക്കടാ അവള് പിന്നേം വരുന്നു.”


        അയാന പറഞ്ഞതും ചെയ്തതും കണ്ട് കിളി പോയി നിൽക്കുന്ന ഷെസിൻ,ഫൈസി പറയുന്നത് കേട്ട് അവള് പോയ ഭാഗത്തേക്ക് നോക്കി.പോയത് പോലെ തന്നെ തിരിച്ച് ഇങ്ങോട്ട് കൈ വീശി വരുന്ന അയാനയെ കണ്ട് അവൻ ഉൾവലിയാൻ നിന്നതും ഫൈസി അവനെ പിടിച്ച് വച്ചു.


        ”ഇവൾക്കിനി എന്താ വേണ്ടത്?പടച്ചോനെ ഇനി ഇവളെങ്ങാൻ ഇവനെ പീഡിപ്പിക്കാൻ വരുന്നതാണോ?”


           ഷെസിനെ ഒളികണ്ണിട്ടു നോക്കി കൊണ്ട് ഫൈസി പറഞ്ഞപ്പോൾ മുട്ട് കൈ മടക്കി ആഞ്ഞൊരു കുത്ത് ആയിരുന്നു അവൻ.കൃത്യമായി വയറിന് ഇട്ട് കൊണ്ടത് കൊണ്ട് ഫൈസിക്ക്‌ നന്നായി വേദനിച്ചു.


         ” ഇനി എന്താ നിനക്ക് വേണ്ടത്?”


      തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന അയാനയോട് ഷേസിൻ ചോദിക്കുമ്പോൾ അവന്റെ സ്വരത്തിൽ അടക്കി പിടിച്ച ദേഷ്യം വ്യക്തമായിരുന്നു.


           ”വേണ്ടത് പറഞ്ഞാൽ തരാൻ കഴിയുമോ നിനക്ക്.?അങ്ങനെ ആണെങ്കിൽ ഇപ്പൊ എന്നെയും കെട്ടി നിന്റെ വീട്ടിലേക്ക് കൊണ്ട് പോ.എന്താ പറ്റുമോ?”


          ’ഇവളിത് എന്തിന്റെ കുഞ്ഞാണെടാ’ എന്ന ഭാവത്തിൽ അവൻ ഫൈസിയെ നോക്കിയപ്പോൾ ഫൈസി അത് മനസ്സിലായ പോലെ കൈ മലർത്തി.


        ”എന്റെ പൊന്നു മോളെ. നിനക്കിപ്പൊ എന്താ വേണ്ടത്.?ഇത്രേം നേരം ഇവന്റെ മെക്കിട്ട് ഷോ ഇറക്കിയത് പോരെ.ഇനി എന്തിനാ പിന്നേം തിരിച്ച് വന്നത്.വന്ന വഴിയെ പോയാൽ പോരായിരുന്നോ.?”


              അവളുടെ മുന്നിലേക്ക് വന്ന ഫൈസി കൈ കൂപ്പി കൊണ്ട് പറഞ്ഞപ്പോൾ അയാന ചിരിച്ച് കൊണ്ട് പറ്റില്ലെന്ന് തലയാട്ടി.


           ”അങ്ങനെ ഞാൻ പോകൂലല്ലോ കസിനെ.എനിക്കൊരു കാര്യം അറിയണം.അതറിഞ്ഞിട്ട്‌ ഒരു കാര്യം പറയണം.അത് പറയുമ്പോൾ നിങ്ങള് രണ്ട് പേരും അംഗീകരിക്കണം.രണ്ട് പേരും ഇല്ലെങ്കിലും ഇവൻ ഉറപ്പായും അംഗീകരിക്കണം.”


           ഷെസിൻെറ നേരെ അവള് കൈ ചൂണ്ടിയപ്പോൾ അടുത്ത പണി സെറ്റ് എന്ന് ഫൈസിക്ക്‌ ഉറപ്പായി.


        ”ഓകെ.നീ ചോദിച്ചോ.ഞങ്ങള് പറയാം.എന്നിട്ട് അംഗീകരിക്കാം. അല്ലേടാ ഷേസീ.?”


       ഒന്നും പറയാതെ ഷേസിൻ അവനെ നോക്കി കണ്ണുരുട്ടി.


        ”അത് പോരല്ലോ.ഞാൻ ചോദിക്കുന്നതിനു മുൻപ് നിങ്ങള് അംഗീകരിക്കണം.എന്നാലേ ഞാൻ പറയൂ.”


        ”ഡീ കൊപ്പേ. കൊറെ നേരായി അവള് തുടങ്ങിയിട്ട്.നിനക്ക് എന്തിന്റെ സൂക്കേട് ആണെടീ.?നിന്നെ അനുസരിക്കാൻ വേണെങ്കിൽ വീട്ടിൽ നിന്ന് ആളെ കൊണ്ട് വന്നോ.നീ പറയുന്നത് അംഗീകരിക്കാൻ ഞങ്ങള് ആരാടീ നിന്റെ.? ഇനി ഇമ്മാതിരി വേലത്തരവും കൊണ്ട് വന്നാൽ നിന്റെ മുഖത്ത് നിന്ന് ഞാൻ കയ്യെടുക്കില്ല. മനസ്സിലായോടേ.”


           അത്രയും നേരം മിണ്ടാതിരുന്ന ഷേസിൻ പെട്ടന്ന് കലിപ്പായത് കണ്ട് അവള് വായും പൊളിച്ച് നിന്നു.വെട്ടി തിരിഞ്ഞ് അവൻ അകത്തേക്ക് പോയപ്പോൾ അവളുടെ നോട്ടം ഫൈസിയിൽ എത്തി.അവളിൽ നിന്ന് മുങ്ങാൻ നോക്കിയപ്പോഴേക്ക്‌ അവളുടെ പിടുത്തം അവന്റെ കോളറിൽ വീണു.ഒറ്റ വലിക്ക് അവനെ പിന്നിലേക്ക് വലിച്ച് തന്റെ മുന്നിൽ നിർത്തി.


          ”സത്യം പറഞ്ഞോ.കസിനെ.,നിങ്ങള് രണ്ടും അവിടെ വായ് നോക്കാൻ ഇരുന്നതല്ലെ.?ആണെന്ന് എനിക്ക് അറിയാം.നിന്റെ ഉള്ളിലെ കോഴി പുറത്ത് ഇറങ്ങി ചികയുന്നത് ഞാൻ പലവട്ടം നേരിട്ട് കണ്ടിട്ടുണ്ട് ഇല്ലെന്ന് കള്ളം പറഞ്ഞ് മുങ്ങാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ നിന്റെ വീട്ടിൽ ഞാൻ നിന്റെ വായ് നോട്ടത്തെ കുറിച്ച് എരിവും പുളിയും ചേർത്ത് പറയും.”


            ”എന്റെ പൊന്നു മോളെ. ചതിക്കല്ലേ.വീട്ടിൽ അറിഞ്ഞാൽ എന്റെ മയ്യത്ത് ബാപ്പ എടുക്കും.ഇത്രേം പ്രായം ഉണ്ടെങ്കിലും ബാപ്പ ഒന്ന് കണ്ണുരുട്ടി നോക്കിയാൽ ഞാൻ പാന്റിൽ മുള്ളും.ചതിക്കരുത്.നിനക്കെന്താ വേണ്ടത്.ഞങ്ങള് വായ്‌ നോക്കാൻ ഇരുന്നതാണോ എന്ന് അറിയണം.അതല്ലേ ഒള്ളു.അതെ. ഞങ്ങൾ അതിന് വേണ്ടി തന്നെയാ ഇരുന്നത്.നിന്റെ ചോദ്യവും ചോദിച്ചു.ഞങ്ങളുടെ ഉത്തരവും പറഞ്ഞു.ഇനി എന്താ വേണ്ടത്.?നിന്റെ അംഗീകരിക്കാൻ ഉള്ള കാര്യം എന്താ.?അതും പറ.ഞാൻ ഇപ്പൊ തന്നെ അംഗീകരിക്കാം.” 


        ”സത്യം പറയട്ടെ കസിനെ.നിന്റെ ഇൗ മുഖം കാണാൻ നല്ല ഭംഗിയുണ്ട്.മുമ്പ് ആയിരുന്നെങ്കിൽ കെട്ടിപിടിച്ച് ഒരു കിസ്സ് തന്നെനെ.പക്ഷേ ഇപ്പൊ പറ്റില്ല.കുറെ വൈകി പോയി.ഇനി തന്നാൽ എന്റെ ലവർക്ക്‌ ഇഷ്‌ട്ടാകില്ല.”


         ”നിനക്ക് ലവറോ?ആരാ ആ നിർഭാഗ്യവാൻ.?”


       ”അതൊക്കെ ഉണ്ട്.നീ വാ.എന്റെ കണ്ടീഷൻ അവന്റെ മുന്നിൽ വെച്ച് പറയാം.”


          ” അത് വേണോ?എന്നോട് പറഞ്ഞാ പോരെ.?”


     ”പോരാ.അവൻ അംഗീകരിക്കേണ്ട കാര്യം നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം കസിനെ.ഞാൻ അവനെ കണ്ടേ പോകൂ.”


         ”എന്നാല് നീ കൊണ്ടേ പോകൂ.”


      ”കുഴപ്പമില്ല കസിനെ.നീ വാ.ഇല്ലേൽ ഞാൻ വീട്ടിൽ പറയും.”


        അവളുടെ സ്വഭാവം ശരിക്ക് അറിയുന്നത് കൊണ്ട് തലക്ക് സ്വയം അടിച്ച് കൈകൂപ്പി അവളോട് അവന്റെ അടുത്തേക്ക് പോകാൻ പറഞ്ഞ് അവൾക്ക് പിന്നാലെ അവനും കയറി.നോക്കിയപ്പോ അങ്ങനെ രണ്ട് പേര് അടുത്ത് വന്ന യാതൊരു ഭാവമാറ്റവും ഇല്ലാതെ ഷെസിൻ ഫോണിലും തോണ്ടി ഇരിക്കുന്നുണ്ട്.


        അവള് യാതൊരു കൂസലും ഇല്ലാതെ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി മാറ്റി വെച്ചു.


        ”ഇതിന് വേണ്ടി അലറാനും കലിപ്പ് ആകാനും നിൽക്കണ്ട.എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ ഇതെന്റെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ ആണ് മോനെ നിന്റെ ഉദ്ദേശമെങ്കിൽ ഉറപ്പായും ഞാനിത് എറിഞ്ഞ് പൊട്ടിക്കും.ആദ്യമേ പറഞ്ഞില്ല എന്ന് വേണ്ട.”


         ദേഷ്യം കൊണ്ട് പല്ല് കടിച്ച് പിടിച്ച് അവൻ ഫൈസിയെ നോക്കിയപ്പോ സൈക്കോ ആണ് എന്ന് അവള് കേൾക്കാതെ അവനോട് പറഞ്ഞു.


        ”നിനക്കെന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞ് തുലക്ക്‌.”


          ”അത് ഒന്നുമല്ല.ഞാൻ പറയുന്ന കണ്ടീഷൻ നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അംഗീകരിച്ചേ തീരൂ.എന്റെ ബാപ്പാനോട് അംഗീകരിക്കാൻ പറയാൻ പറയണ്ട.മൂപ്പര് കേൾക്കില്ല.പിന്നെ മൂപ്പരെ കൊണ്ട് ചെയ്യാനുള്ള കാര്യമല്ല ഇത്.ഇനി കാര്യത്തിലേക്ക് വരാം. നീയും ഫൈസിയും കൂടി നേരത്തെ അവിടെ ഇരുന്നത് വായ് നോക്കാൻ ആണെന്ന് എനിക്ക് അറിയാം.ഇത്രയും കാലം വായ് നോക്കിയത് ഞാൻ വിട്ടു. ഇന്ന് മുതൽ ഏതെങ്കിലും പെണ്ണിനെ നീ വായ് നോക്കുകയോ പ്രേമിക്കുകയോ ചെയ്താൽ ഉറപ്പാണ് ഞാൻ നിന്റെ മുഖത്ത് ആസിഡ് ഒഴിക്കും.ഒഴിക്കും എന്ന് പറഞ്ഞാല് ഒഴിച്ചിരിക്കും.അയാനക്ക്‌ വാക്ക് ഒന്നേയുള്ളൂ. നിന്റെ പിന്നാലെ ഏതെങ്കിലും ഒരുത്തി ഒലിപ്പിച്ച് വന്നാൽ അവള് എന്റെ കൈ കൊണ്ട് തീരും.ചുരുക്കി പറഞ്ഞാല് നീയിനി എന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ നോക്കണ്ട.നോക്കിയാൽ ഞാൻ ഉറപ്പായും ആസിഡ് ഒഴിക്കും.അപ്പൊ ഞാൻ പോട്ടെ ഫാവി കെട്ടിയോനെ.”


            അവന്റെ കൈക്ക്‌ ഒരടിയും കൊടുത്ത് ചൂളമടിച്ച് കൊണ്ട് പോകുന്ന അവളെ നോക്കി നാവ് ഇറങ്ങിയത് പോലെ ഇരുവരും നിന്നു.


       ”ഇവള് സൈക്കോ ആണെന്ന് മുന്നേ അറിയാം.ഇജ്ജാതി സൈക്കോ ആണെന്ന് ഇപ്പോഴാ അറിയുന്നത്.”


      ആത്മഗതം പോലെ ഫൈസി പറയുന്നത് കേട്ടെങ്കിലും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു ഷെസിന്‌.

 

                  (തുടരും)


▬▬▬▬▬▬▬▬▬▬▬▬▬▬

NEXT PART


▬▬▬▬▬▬▬▬▬▬▬▬▬▬

Post a Comment

Please Don't Spam here..