Kisa Paathiyil
🍁കിസ
പാതിയിൽ🍁
Part:- 03
✍🏻Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”sir,may I?”
ക്ലാസ്സ് തുടങ്ങി അല്പനേരം ആയതെ ഒള്ളൂ.അപ്പോഴാണ് വാതിൽക്കൽ നിന്ന് ഒരു പെണ്ണിന്റെ ശബ്ദം കേട്ടത്.
”ഏതാ ആ കഴുത കരയുന്ന പോലത്തെ കിളി ശബ്ദം.?”
എന്നും ചോദിച്ച് ഫൈസാൻ അങ്ങോട്ട് തിരിഞ്ഞതും വാതിൽക്കൽ ബാഗും തൂക്കി പിടിച്ച് സാറിനെ നോക്കി ഇളിച്ച് നിൽക്കുന്ന അയാനയെ കണ്ട് ഡെസ്കിൽ കുത്തി വെച്ചിരുന്ന അവന്റെ കൈ അവൻ പോലും അറിയാതെ താഴേക്ക് വീണു.
"ഇവളെന്താ ഇവിടെ.?"
അവന്റെ ചോദ്യം കേട്ടാണ് ഷേസിൻ അങ്ങോട്ട് നോക്കിയത്.അവളെ കണ്ടതും അവൻ ഉമിനീരിരക്കി ഫൈസിയെ നോക്കിയപ്പോൾ അവൻ കൈ മലർത്തി കാണിച്ചു.അപ്പോഴേക്ക് അവള് ഉള്ളിലേക്ക് കയറിയിരുന്നു.
"താനാണല്ലെ പുതിയ അഡ്മിഷൻ.?എന്താ തന്റെ പേര്.?”
അവളെ നോക്കി സർ ചോദിച്ചപ്പോൾ താൻ കാണാതിരിക്കാൻ എന്നോണം മുഖം ഒരു കൈ കൊണ്ട് പൊത്തി നിൽക്കുന്ന ഷെസിനെയും ഫൈസിയേയും നോക്കി ചിരി അടക്കി പിടിച്ചു നിന്ന അയാന ചോദ്യം കേട്ട് അയാൾക്ക് നേരെ തിരിഞ്ഞു.
"അയാന പർവീൻ."
"Okay.take your seet.”
എന്നും പറഞ്ഞ് അയാള് വീണ്ടും ബുക്ക് എടുത്തു.അപ്പോഴാണ് അവിടെ വീണ്ടും അവളുടെ ശബ്ദം ഉയർന്നത്.
”അതിന് ഇവിടെ എനിക്ക് സീറ്റ് ഇല്ലല്ലോ സർ?”
എളിയിൽ രണ്ട് കയ്യും കുത്തി ഗേൾസിന്റെ ഭാഗത്തേക്ക് നോക്കി ആയിരുന്നു അവള് ചോദിച്ചത്.അവളുടെ ചോദ്യം കേട്ട് എല്ലാവരും അവളെ തന്നെ ഉറ്റു നോക്കുന്നുണ്ട്.അവള് പറഞ്ഞതും ശരിയാണ്. ഗേൾസിന്റെ ഭാഗത്ത് എല്ലാ സീറ്റിലും ആളുണ്ട്.ബോയ്സ് വളരെ കുറവായത് കൊണ്ട് അവരുടെ ഭാഗത്ത് ഒന്ന് രണ്ട് സീറ്റ് ഉണ്ട് താനും.
”അല്ലേൽ എനിക്ക് പ്രശ്നമില്ല സർ.ഞാൻ ഇവിടെ ഇരുന്നോളാം.”
ഷേസിന്റെ അരികിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് കണ്ട് അവള് അങ്ങോട്ട് ചൂണ്ടി പറഞ്ഞ് തന്റെ അരികിലേക്ക് വരുന്നത് കണ്ട ഷസിൻ കണ്ണും മിഴിച്ച് ഇരുന്നു.
”ഷസിൻ.തനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.?”
"ഹേയ്.അവനെന്ത് ബുദ്ധിമുട്ട്.?അഥവാ ഉണ്ടെങ്കിലും അവൻ സഹിച്ചോളും.സാർ ക്ലാസ്സ് കണ്ടിന്യൂ ചെയ്തോ.”
സാറിന്റെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി അവൻ എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്ക് അതും പറഞ്ഞ് അവള് അവന്റെ അടുത്തേയ്ക്ക് വന്ന് ഇരുന്നിരുന്നു.
"താൻ കഴിഞ്ഞ വർഷം പഠിച്ച കോളജിൽ നിന്നു ഇങ്ങോട്ട് പോരാൻ കാരണം എന്താ? ഫാദരിന്റെ ട്രാൻസ്ഫർ വല്ലതും ആണോ?അതോ താമസം മാറിയതോ?”
തിരിഞ്ഞ് പോകാൻ നിന്ന സർ വീണ്ടും അവളോട് ചോദിച്ചു.
"അത് രണ്ടും അല്ല സർ.എന്നെ കോളജിൽ നിന്നും പിടിച്ച് പുറത്താക്കിയതാണ്.”
”അതെന്തിന്.?”
”എന്നോട് മോശമായി പെരുമാറിയ,എന്റെ ഉപ്പാക്ക് വിളിച്ച ഒരുത്തനെ തല്ലി.എന്റെ തന്തക്ക് വിളിച്ചതിന് എല്ലാവരുടെയും മുന്നിൽ വെച്ച് അവന്റെ തന്തക്കും വിളിച്ചു.അത് അവന് പറ്റിയില്ല.അതിനു എന്നെ പിടിച്ച് പുറത്താക്കി.എന്നോട് മോശമായി പെരുമാറിയതിന് ഞാൻ തല്ലി.അതോടെ ആ കണക്ക് ഈക്വൽ ആയി.തന്തക്ക് വിളിച്ചതിന്റെ കണക്ക് തിരിച്ച് ഞാൻ വിളിച്ചപ്പോഴും ഈക്വലായി.എന്നിട്ടും എന്തിനാ എന്നെ പുറത്താക്കിയത് എന്ന് മാത്രം മനസ്സിലായില്ല.അവിടെ മാത്രം മാനേജ്മെന്റ് അസമത്വം കാണിച്ചു.അല്ലേ സർ.?”
വളരെ കൂളായി അവള് പറയുന്നത് കേട്ട് വായും പൊളിച്ച് നിന്ന പ്രൊഫസർ അതിന് തലയാട്ടി സമ്മതിച്ച് കൊടുത്തു.
”അത് നീ പറഞ്ഞത് ശരിയാണ്.എന്നിട്ട് നിന്നെ മാത്രം പുറത്താക്കിയത് ഒട്ടും ശരിയായില്ല.അതൊക്കെ പോട്ടെ,നിന്നെ പുറത്താക്കി അവനെ മാത്രം കോളേജിൽ നിർത്താൻ അവൻ കോളേജിലെ ഓണറുടെ കസിൻ ആരേലും ആയിരിക്കും അല്ലെ.?”
”ഛേ ഛേ അതൊന്നും അല്ല സർ.അയാള് അവിടുത്തെ പ്രിൻസിപ്പൽ ആയിരുന്നു.”
വായും അടച്ച് നിന്നിരുന്ന സകലരുടെയും വായ അത് കൂടി കേട്ടപ്പോൾ താനെ തുറന്നു. ഷേസിൻ അടക്കം എല്ലാവരും ഒരു ഭീകരജീവിയെ കാണുന്ന പോലെ അവളെയും നോക്കി നിന്നപ്പോൾ ഫൈസി മാത്രം ഇതൊക്കെ എന്ത് എന്ന പോലെ നിന്നു.
അന്തം വിടണ്ട മോനെ.ഇവളുടെ ലീലാ വിലാസങ്ങൾ നീയിനി കാണാൻ പോകുന്നേ ഒള്ളു.ഇവള് സൈക്കോ എന്ന് പറഞ്ഞാല് കുറഞ്ഞ് പോകും. അതുക്കും മേലെയാണ്.നീ ഇപ്പോഴേ കുറച്ച് കിളികളെ വാങ്ങി വെച്ചോ. ഇപ്പൊ പോയത് പോലെ ഇനിയും ഒരുപാട് കിളികളെ പറത്താൻ ഉള്ളതാണ്.എന്റെ കിളികൾ ഇവളുടെ തല ആദ്യമായി കണ്ടപ്പോ തന്നെ പോയതാണ്.”
വായും പൊളിച്ച് ഇരുന്നിരുന്ന ശസിനോട് അവൻ മാത്രം കേൾക്കാൻ പാകത്തിൽ ചേവിയോരം വന്നു ഫൈസി പറഞ്ഞു.
"അതോണ്ട് ആയിരിക്കും അല്ലെ നിനക്ക് ഈ കിളിപോയ പോലെയുള്ള കളി.?”
തിരിച്ചുള്ള ശസിന്റെ ചോദ്യത്തിൽ അവനൊന്നു ചമ്മിയെങ്കിലും ഫൈസി അവൻ പറഞ്ഞതിന് ശരി വെച്ച് കൊടുത്തു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”ഹെലോ... ഷെസിൻ....”
അരികിലെ ടേബിളിൽ ആരോ പതിയെ അടിച്ചപ്പോൾ ആണ് ഷെസിൻ കണ്ണുകൾ തുറന്നത്.ഇത്രയും നേരം തന്റെ കഴിഞ്ഞ കാലം ഓർത്ത് കിടക്കുകയായിരുന്നെന്ന് ഓർമ വന്നതും അവൻ തലക്ക് ഒരു കൊട്ട് കൊടുത്തു.
"എന്തൊരു ഉറക്കമാണെടോ?എന്ത് പറ്റി?എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?”
സീനിയർ ആയ ലക്ചറർ ആണ്.ഇൗ അടുത്ത് കോളേജിൽ വന്നത് ആയിരിക്കണം.താൻ പഠിക്കുമ്പോൾ ഇവിടെ ഇല്ലാത്ത ആളാണ്.
”ഒന്നും ഇല്ല സർ.ചെറിയൊരു തലവേദന.അതെയുള്ളു.”
”ഫസ്റ്റ് ഡേ ആയത് കൊണ്ടാകും.അതൊക്കെ വഴിയേ മാറിക്കോളും.തന്നെ കാണാൻ തന്റെ ഒരു സ്റ്റുഡന്റ് വന്നിട്ടുണ്ട്.എന്തോ പറയാൻ ഉണ്ടെന്ന്.”
അതും പറഞ്ഞ് അയാള് പുറത്തേക്ക് പോയപ്പോൾ കൈവിരലുകൾ പരസ്പരം കോർത്ത് കൊണ്ട് മൂരി നിവർത്തി കൈവിരലുകൾ പൊട്ടിച്ച് കൊണ്ട് അവൻ വാതിൽക്കലേക്ക് നോക്കി.അവിടെ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു.തല താഴ്ത്തി പിടിച്ചത് ആണെങ്കിലും അതാരാണെന്ന് അവളുടെ ഡ്രസ്സ് കണ്ടപ്പോ തന്നെ അവന് മനസ്സിലായി.
അവളോട് അടുത്തേക്ക് വരാൻ പറഞ്ഞപ്പോൾ താഴ്ത്തി പിടിച്ച തല നിവർത്താതെ തന്നെ അവള് അരികിലേക്ക് വന്നു.
”എന്താ കാര്യം.?”
"സർ,എന്റെ അനിയന്റെ സ്കൂളിൽ നിന്ന് വിളിച്ചിരുന്നു.അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് കൊണ്ട്. half-day ലീവ് വേണം.ഓഫീസിലേക്ക് വിളിച്ചതാണ്.”
”ഓഹോ, അപ്പോ നേരം വൈകി വരുന്നത് മാത്രമല്ല.കളവ് പറഞ്ഞ് നേരത്തെ ചാടുന്ന ശീലവും ഉണ്ടല്ലേ.”
അത്രയും നേരം തല താഴ്ത്തി പിടിച്ചിരുന്ന ഹാനിയ അത് കേട്ടപ്പോൾ ഒന്നും മനസ്സിലാകാത്ത പോലെ അവനെ മിഴിച്ച് നോക്കി.
”ഇങ്ങനെ മിഴിച്ച് നോക്കിയിട്ട് കാര്യമില്ല.ഞാനും ഇതേ കോളജിൽ നിന്ന് തന്നെ പഠിച്ച് ഇറങ്ങിയത് ആണ്.ഇതിനേക്കാൾ വലിയ കളവ് പറഞ്ഞിട്ടും ഉണ്ട്.അത് കൊണ്ട് ഇത്തരം ചീപ്പ് പരിപാടി അവസാനിപ്പിച്ച് പോയിരുന്ന് രണ്ടക്ഷരം പഠിക്കാൻ നോക്ക്. ഈ പേരും പറഞ്ഞ് ഇവിടെ നിന്ന് പോകാമെന്ന് കരുതണ്ട.”
”സർ,ഞാൻ പറഞ്ഞത് സത്യമാണ്.എനിക്ക് പോയെ തീരൂ. പ്ലീസ് സർ.”
അവള് അവന്റെ മുന്നിൽ കൂടുതൽ കെഞ്ചുന്നതിന് മുന്നേ അവൻ കൈ ഉയർത്തി അവളെ തടഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞ് നിൽക്കുന്നത് കണ്ടെങ്കിലും അതിനെ പാടെ അവഗണിച്ച് അവൻ പുറത്തേക്ക് വിരൽ ചൂണ്ടി.മറ്റൊന്നും പറയാതെ വിങ്ങി പൊട്ടി അലച്ച് വന്ന കണ്ണീർ അടക്കി പിടിച്ചു കൊണ്ട് തലയും താഴ്ത്തി ഹാനിയ സ്റ്റാഫ് റൂമിന് പുറത്തേക്ക് ഇറങ്ങി.കാഴ്ച മറച്ച് കണ്ണുനീർ മിഴികളിൽ ഊറി കൂടുന്നുണ്ട്. ലഞ്ച് ബ്രേക്ക് ആയത് കൊണ്ട് ക്ലാസിലേക്ക് പോകുന്ന വരാന്തയിലും പുറത്തും ഒക്കെ ധാരാളം ആളുകൾ ഉണ്ട്.അവർക്ക് മുന്നിൽ കണ്ണീർ അടക്കി വെക്കാൻ അവള് നന്നേ പാട് പെട്ടു.
നടക്കുന്നതിന്റെ ഇടയിൽ പെട്ടെന്നാണ് ആരോ ആയി കൂട്ടി ഇടിച്ചത്.തല താഴ്ത്തി നടക്കുന്നത് കൊണ്ടും മുന്നിലെ കാഴ്ച അവ്യക്തമായത് കൊണ്ടും എതിരെ വന്ന ആളെ അവള് കണ്ടില്ലായിരുന്നു.
താഴെ വീഴുന്നതിന് മുമ്പ് ഒരു കൈ അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചിരുന്നു.പെട്ടെന്നായത് കൊണ്ട് വീഴാതിരിക്കാൻ ഒരു ബാലൻസിന് വേണ്ടി അവളും തന്നെ പിടിച്ച കയ്യിന്റെ ഉടമസ്ഥന്റെ ഷർട്ടിൽ അമർത്തി പിടിച്ചു.
”നിഹാൽ?”
കണ്ണീർ നനഞ്ഞ് കുതിർന്ന അവളുടെ കൺപീലികൾ നടുക്കത്താൽ വിടർന്നു നിന്നു.
”അപ്പൊ നീയെന്നെ മറന്നിട്ടില്ല അല്ലേ?കഴിഞ്ഞ പതിനാലു ദിവസം നിന്നെ നന്നായി സ്മരിച്ചു ഞാൻ. ഇന്ന് കോളേജിൽ വന്നപ്പോ ആകെ ഒറ്റ ആഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ.നിന്നെ ഒന്ന് കാണണം.വൈകിട്ട് നിന്റെ ക്ലാസിൽ വന്നു കാണാൻ നിന്നതാണ്.പക്ഷേ അതിന്റെ മുമ്പെ എന്നെ ഇങ്ങോട്ട് വന്നു ഇടിച്ച് കയറിയല്ലോ.പറയാതിരിക്കാൻ വയ്യ.കഴിഞ്ഞ പതിനാലു ദിവസം കൊണ്ട് നീ ഒന്നൂടെ മൊഞ്ചത്തി ആയിട്ടുണ്ട്.”
അവളെ താങ്ങി പിടിച്ച് കൊണ്ട് തന്നെ അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഭയത്തോടെ ചുറ്റിലും സഞ്ചരിച്ചു കൊണ്ടിരുന്നു.ചുറ്റിലും ആളുകൾ ഉണ്ടെങ്കിലും ആരും അനങ്ങുന്നത് പോലും ഇല്ല.കോളേജിലെ തന്നെ സകല ചെറ്റത്തരവും കയ്യില് ഉള്ളവനാണ് നിഹാൽ.എന്തിനെയും പേടിയില്ലാതവൻ.താൻ ഇവിടെ കാലു കുത്തിയത് മുതൽ തന്റെ പിന്നാലെ ഉണ്ട്.കോളേജിൽ നേരത്തെ വരാൻ തന്നെ ഇവൻ കാരണമാണ്.അവന്റെ കൺമുന്നിൽ കാണാതെ പരമാവധി ഒഴിഞ്ഞ് മാറി നടന്നിട്ടെ ഒള്ളു.പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് പോലെ എത്ര സസ്പെൻഷൻ കിട്ടിയാലും അതെല്ലാം പുല്ല് പോലെ അവഗണിച്ച് വീണ്ടും കയറി വരും.അവന്റെ ഉദ്ദേശം എന്താണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവനെ മൈൻഡ് പോലും ചെയ്യാറില്ല.അവന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ എന്ത് ചെയ്യാനും മടിക്കാത്തവൻ ആണ്.
അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും അനങ്ങാൻ പോലും അവൾക്ക് കഴിഞ്ഞില്ല .വഷളൻ ചിരിയോടെ തന്റെ ദേഹത്ത് അവന്റെ വിരലുകൾ സഞ്ചരിക്കുമ്പോൾ ദേഹം പൊള്ളുന്നത് പോലെ തോന്നി അവൾക്ക്.അവന്റെ കരുത്തിന് മുന്നിൽ താൻ എത്ര ശ്രമിച്ചാലും രക്ഷപ്പെടാൻ കഴിയില്ല എന്നവൾക്ക് മനസ്സിലായി.
”എന്താ ഇവിടെ നടക്കുന്നത്.?നിഹാൽ.... നിന്നോട് പല തവണ വാണിങ് തന്നതാണ് ഇൗ ബ്ലോക്കിലെക്ക് വരരുത് എന്ന്.leave her.”
അങ്ങോട്ട് കയറി വന്ന പ്രിൻസിപ്പൽ അവന്റെ നേരെ ശബ്ദം ഉയർത്തിയതും അവളെ നേരെ നിർത്തി അവൾക്ക് കിസ്സ് കൊടുക്കുന്ന പോലെ ചുണ്ടുകൾ കൂർപ്പിച്ച് അവൻ സൈറ്റ് അടിച്ച് കാണിച്ചതും അവള് വെറുപ്പോടെ മുഖം തിരിച്ച് അവിടെ നിന്ന് ഓടാൻ ശ്രമിച്ചെങ്കിലും അവന്റെ കൈ അവളുടെ കയ്യിൽ പിടിത്തം ഇട്ടിരുന്നു.
”എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് കരുതരുത് ഹാനിയാ.ഇപ്പോ രക്ഷപ്പെട്ടെന്ന് കരുതണ്ട.ഇരയെ പരമാവധി അയച്ച് ഇടണം.എങ്ങനെ ഒക്കെ അത് രക്ഷപ്പെടാൻ ശ്രമിക്കുമോ,അങ്ങനെ എല്ലാം അതിന് സമയം കൊടുക്കണം.പക്ഷേ രക്ഷപ്പെടാൻ അനുവദിക്കില്ല അതാണെന്റെ രീതി.നീയും അത് പോലെയാ.പരമാവധി നിന്നെ ഞാൻ അയച്ച് കൊണ്ടെ ഇരിക്കുകയാണെന്ന് കരുതിയാൽ മതി.”
ഭയത്താൽ പിടക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി കീഴ്ചുണ്ട് കടിച്ച് കൊണ്ട് അവൻ പറഞ്ഞു.പുറത്തേക്ക് ഇറങ്ങിയ ഷെസിൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.പക്ഷേ അവിടെ നടക്കുന്ന സംസാരം ഒന്നും കേൾക്കുന്നില്ല.തനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ ഹാനിയായുടെ മുഖവും കാണുന്നില്ല.അവന്റെ കൈയിൽ എതിർപ്പ് ഇല്ലാതെ നിൽക്കുകയാണ് അവളെന്ന് തോന്നി ഷെസിന്.
"നിഹാൽ അവളെ വിടാൻ.”
വീണ്ടും പ്രിൻസിയുടെ ശബ്ദം ഉയർന്നതും അവൻ അയാളുടെ നേരെ നോക്കി.
" വിടുകയാണ് സാറേ.സാറിന്റെ വെപ്രാളം കണ്ടാൽ തൊന്നുമല്ലോ സാറിന്റെ മോളേയാണ് പിടിച്ച് വെച്ചതെന്ന്.ഇവളെ ഇപ്പോ ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല.അതിനുള്ള സമയം ആയിട്ടില്ല.”
അയാളെ നോക്കി പുച്ഛിച്ച് കൊണ്ട് അവൻ പറഞ്ഞ് അവളെ കയ്യിലെ പിടി വിട്ടതും അവള് തിരിഞ്ഞ് നോക്കാതെ ക്ലാസ്സിലേക്ക് ഓടി.അവള് പോകുന്നത് നോക്കി നിന്ന അവൻ ചവച്ച് കൊണ്ടിരുന്ന ച്യൂയിഗം പ്രിൻസിയുടെ മുഖത്തേക്ക് വീർപ്പിച്ച് കൊണ്ട് അയാളെ നോക്കിയും സൈറ്റ് അടിച്ചു തിരിഞ്ഞ് നടന്നു.
”ഇടിയറ്റ്‌സ്”
തിരിഞ്ഞ് പോകുന്ന നിഹാലിനേയും അവന്റെ ആളുകളെയും നോക്കി അയാള് പതിയെ പറഞ്ഞപ്പോ പിന്തിരിഞ്ഞ് നടന്ന നിഹാൽ വീണ്ടും അയാളുടെ അടുത്തേക്ക് വന്നു.എന്നിട്ട് അയാളുടെ കഴുത്തിൽ കെട്ടിയിരുന്ന ടൈയിൽ പതിയെ തലോടി പെട്ടെന്ന് ആഞ്ഞ് വലിച്ചതും മുന്നോട്ട് വീഴാൻ പോയ പ്രിൻസിയെ അവൻ കൈ വെച്ച് തടഞ്ഞ് നിർത്തി.
"ഇത്രയേ ഒള്ളു സാറേ.പെട്ടെന്ന് ഒരു വീഴ്ച മതി ജീവിതകാലം മുഴുവൻ കിടക്കാൻ.അത് വേണ്ടെങ്കിൽ എനിക്കെതിരെ പറയുന്ന ഓരോ വാക്കും സൂക്ഷിച്ച് വേണം.ഇല്ലെങ്കിൽ ഇങ്ങനെ ഒരു വലിയോ അല്ലെങ്കിൽ പിന്നിൽ നിന്ന് കാറിൽ ഒരു ലോറിയുടെ ഇടിയോ ഒക്കെ മതിയാകും.കേട്ടോ"
പറഞ്ഞ് കൊണ്ട് അവൻ തിരിഞ്ഞ് നടക്കുമ്പോഴും അയാളുടെ കണ്ണുകളിൽ അവന്റെ പെരുമാറ്റത്തോട് ഉള്ള വെറുപ്പ് നിറഞ്ഞ് നിന്നിരുന്നു.
ക്ലാസിൽ എത്തിയതും തന്റെ സീറ്റിൽ ഡെസ്‌കിലേക്ക് മുഖം അമർത്തി അവള് കിടന്നു.കണ്ണുകളിൽ നിന്ന് വീണു കൊണ്ടിരുന്ന കണ്ണീർ തുള്ളികൾ ഡെസ്കിൽ വീണു കൊണ്ടിരുന്നു.
മനസ്സാകെ ഇളകി മറിയുന്നു.ആദ്യമേ നിഹാലിനെ ഭയമാണ്.തനിക്ക് എന്തെങ്കിലും പറ്റിയാൽ ചോദിക്കാൻ വരാൻ പോലും ആളില്ല.പിഴവ് തന്റെ ഭാഗത്ത് നിന്ന് അല്ലെങ്കിൽ കൂടി ഒടുക്കം എല്ലാം തന്റെ കുറ്റമായി മാറും.ആരും സഹായിക്കാൻ പോലും ഉണ്ടാകില്ല.താൻ സാക്ഷി പറഞ്ഞത് കൊണ്ടാണ് അവന് ഇപ്പ്രാവശ്യത്തെ സസ്പെൻഷൻ കിട്ടിയത് എന്നാണ് അവൻ കരുതിയിരിക്കുന്നത്.ലാബിൽ വെച്ച് അവൻ ജൂനിയർ ആയ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ഞാനാണ് പ്രിൻസിയോട് പറഞ്ഞത് എന്നാണ് അവൻ കരുതിയിരിക്കുന്നത്.തന്റെ ഭാഗ്യദോഷത്തിന് ആയിരിക്കണം ആ സമയത്ത് അതിലൂടെ പോയത്. ആരോ പറഞ്ഞ് പ്രിൻസി അറിഞ്ഞ് അവനെ പുറത്താക്കിയതാണ്. അന്ന് സസ്പെൻഷൻ ലെറ്റർ വാങ്ങി അവൻ വന്നത് നേരെ തന്റെ മുന്നിലേക്ക് ആണ്.
"നീയൊരു സാക്ഷി എനിക്കെതിരെ പറഞ്ഞെന്ന് കരുതി ഞാൻ അങ്ങ് ഇല്ലാണ്ടായി പോകുമെന്ന് കരുതണ്ട.എന്റെ ലിസ്റ്റില് നീയും ഉണ്ട്.നീ കാത്തിരിക്ക്.ഞാൻ നിനക്ക് വേണ്ടി വരുന്നത് വരെ.നമുക്ക് വീണ്ടും ഒരുപാട് തവണ കാണാൻ ഉള്ളതാണ്.”
അവന്റെ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നത് പോലെ. ഇന്നവന്റെ സസ്പെൻഷൻ തീരുന്നത് പോലും മറന്ന് പോയിരുന്നു.അതിനേക്കാൾ വിഷമം ശമ്മാസിന്റെ കാര്യം ഓർക്കുമ്പോൾ ആണ്.അവന് എന്തെങ്കിലും സംഭവിച്ചാൽ തകർന്നു പോകും. ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ അവനെയുള്ളു.അവന്റെ കാര്യത്തിൽ ഇത് വരെ ആരോടും കളവ് പറഞ്ഞിട്ടില്ല.ഒരു കാര്യത്തിലും ഇത് വരെ കളവ് പറഞ്ഞിട്ടില്ല.കളവ് പറഞ്ഞ് നേടുന്ന ഒന്നും ദീർഘ കാലം വാഴില്ലെന്ന് പഠിപ്പിച്ചാണ് തന്റെ ഉപ്പ പോയത്.അവൻ പിറന്നു വീണ മൂന്നാം മസം തന്നെയും അവനെയും ഉപ്പാന്റെ കയ്യിൽ ഏൽപിച്ച് ഉമ്മ പോയി.അവന് ഓർമ്മ വെച്ച് തുടങ്ങിയ കാലം ആയപ്പോഴേക് ഉപ്പയും പോയി. അന്ന് മുതൽ അവന്റെ ഉപ്പയും ഉമ്മയും ഇത്തയും എല്ലാം താനാണ്.അവന്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല.ആരും ഇല്ലാത്തവൻ എന്ന് അവന്റെ ഉള്ളിൽ ഒരു തോന്നൽ ഇല്ലാതിരിക്കാൻ വേണ്ടി അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം സാധിച്ച് കൊടുത്തു.
കുറച്ച് മുന്നെയാണ് പ്യൂൺ വന്നു ഫോൺ ഉണ്ടെന്ന് പറഞ്ഞത്.കയ്യിൽ സ്വന്തമായി ഫോൺ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് റൂമിലേക്ക് വിളിക്കാരാണ് പതിവ്. വിളിക്കുന്നെങ്കിൽ അത് ഷമ്മാസിന്റെ സ്കൂളിൽ നിന്ന് ആകാരുള്ളു.അവനല്ലാതെ ആരും വിളിക്കാൻ ഇൗ ലോകത്ത് തനിക്ക് അവശേഷിക്കുന്നില്ല.താനും അവനും ഒരു ബാധ്യത ആകുമെന്ന് കരുതി തുടക്കത്തിലേ അകറ്റി നിർത്തിയതാണ് ഉപ്പയുടെ കുടുംബം.ഉമ്മയുടെ മരണ ശേഷം ഉമ്മാന്റെ കുടുംബത്തിൽ നിന്ന് ഒരാളെയും കണ്ടിട്ടില്ല.ആരും ഇല്ലെങ്കിലും അന്തസ്സായി തന്നെയാണ് ഉപ്പ വളർത്തിയത്.അവസാനമായി തന്നോട് മരണക്കിടക്കയിൽ ഒന്നെ പറഞ്ഞിട്ടുള്ളൂ, അവനെ കാത്ത് കൊള്ളണം എന്ന്. ഒരാപത്തിലും കൈ വിടരുത് എന്ന്.
ഇടകിടക്ക് ശ്വാസം കിട്ടാതെ തല ചുറ്റി വീഴുന്ന അസുഖം ഉണ്ട്.മരിക്കുന്നത് വരെ അവനെയും കൊണ്ട് ഒരുപാട് ഡോക്ടർമാരുടെ അരികിലേക്ക് ഉപ്പ കയറി ഇറങ്ങിയെങ്കിലും പോക്കറ്റ് കാലിയായത് അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല.ഉപ്പ പോയി കഴിഞ്ഞ് ഇളയുപ്പാന്റെ വീട്ടിൽ പട്ടിണി കിടക്കുമ്പോഴും അവനെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു.പട്ടിണി കിടക്കേണ്ടി വന്നാലും അവന് വേണ്ടി ഒരു വിഹിതം ഏതെങ്കിലും വിധത്തിൽ താൻ കൊടുക്കുമായിരുന്നു.അവന്റെ കണ്ണ് നിറഞ്ഞാൽ നോവുന്നത് തനിക്കാണ്.
സ്കൂളിൽ മൂക്കിൽ നിന്ന് രക്തം വന്നു കുഴഞ്ഞ് വീണെന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഉള്ളിൽ ആളലാണ്.എങ്ങനെയെങ്കിലും അവന്റെ അടുത്തേക്ക് എത്തണം.എന്തായി എന്നറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ല.സാറിന്റെ അനുവാദം ഇല്ലാതെ പോകാനുള്ള ധൈര്യവും ഇല്ല.’
”ഹാനീ.”
ഡെസ്കിൽ കിടന്നു ഏങ്ങലടിച്ച് ശബ്ദം ഇല്ലാതെ കരയുമ്പോൾ ആണ് തോളിൽ ആരോ പിടിച്ചത്.കിടന്നിടത്ത് തന്നെ കണ്ണ് തുടച്ച് അവള് മുഖം ഉയർത്തി തന്നെ വിളിച്ചയാളേ നോക്കി.അമൃതയാണ്.തന്റെ തൊട്ടരികിൽ ഇരിക്കുന്നവൾ.ആരോടും അധികം സംസാരിക്കില്ലെങ്കിലും ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നോട് പ്രത്യേക കരുതലാണ്.
”എന്ത് പറ്റി?എന്തിനാ നീ കരഞ്ഞത്.? ആ നിഹാൽ എന്തേലും പ്രശ്നം ഉണ്ടാക്കിയോ?”
അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ട് അമൃത അവളുടെ അടുത്തേക്ക് ഇരുന്നു.ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ തല താഴ്ത്തിയെങ്കിലും അവളുടെ താടിയിൽ പിടിച്ച് അമൃത അവളുടെ മുഖം ഉയർത്തി.
”സത്യം പറയ് ഹാനീ.എന്തിനാ കരഞ്ഞത്.?”
”എനിക്ക് നിന്റെ ഫോൺ ഒന്ന് തരുമോ?അനിയന്റെ സ്കൂളിൽ നിന്ന് വിളിച്ചിരുന്നു.അവന് തീരെ സുഖമില്ലെന്ന് പറഞ്ഞോണ്ട്.”
"അതിനെന്താ.അത് പറഞ്ഞാല് പോരെ?ഇതാ വിളിച്ച് കഴിഞ്ഞിട്ട് തന്നാൽ മതി.നീ സമാധാനം ആയിട്ടിരിക്ക്.അവന് ഒന്നും ഉണ്ടാകില്ല.”
കയ്യിലെ ഫോൺ അവൾക്ക് കൊടുത്ത് അവളെ സമാധാനിപ്പിച്ചു കൊണ്ട് അവള് പുറത്തേക്ക് പോയി.പലതവണ വിളിച്ചത് കൊണ്ട് കാണാപാഠം ആയ നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്ത് വെക്കുമ്പോൾ മറുതലക്കൽ അറ്റൻഡ് ചെയ്യാൻ എടുക്കുന്ന ഓരോ സെക്കന്റിലും അവളുടെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ബെൽ അടിഞ്ഞു തീരാൻ ആയതും മറുതലക്കൽ കോൾ അറ്റൻഡ് ആയപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം അവളിൽ അടിഞ്ഞ് കൂടി.
”ഹലോ.ആരാണ്.?”
”അത്.....ഞാൻ ഹാനിയ. സിക്‌സ്തിൽ പഠിക്കുന്ന ഷമ്മാസിന്റെ.....”
”ഓഹ്.മനസ്സിലായി.അവന്റെ സിസ് അല്ലേ.അവനേ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്.പേടിക്കാൻ ഒന്നും ഇല്ല.താൻ അങ്ങോട്ട് ചെല്ല്.കുറച്ച് നേരമായി പോയിട്ട്.”
തിരികെ എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.മിഴികളാണെങ്കിൽ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു.മറുവശത്ത് ഫോൺ കട്ടായിട്ടും അവള് ഒരക്ഷരം മിണ്ടാതെ ഇരുന്നു.അരികിലേക്ക് അമൃത വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മിഴികൾ തുടച്ച് ഫോൺ അവൾക്ക് നേരെ നീട്ടി.
"ഇനിയും നീ കരഞ്ഞിട്ടില്ലെന്ന് പറയണ്ട.സത്യം പറ.എന്താ പ്രശ്നം.,?അനിയന് എന്തെങ്കിലും പറ്റിയോ.?”
ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടവളെല്ലാം അമൃതയോട് പറഞ്ഞു.ഒടുക്കം സ്റ്റാഫ് റൂമിൽ ചെന്ന് പറഞ്ഞപ്പോൾ ഉണ്ടായത് കൂടി പറഞ്ഞതും അമൃതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
”അവനെന്തെങ്കിലും പറ്റിയാൽ ഉറപ്പായും ഞാൻ ജീവിച്ചിരിക്കില്ല അമൃതാ.എനിക്ക് ഇൗ ലോകത്ത് സ്വന്തം എന്ന് പറയാൻ എന്റെ ശമ്മാസ് മാത്രേ ഉള്ളൂ.”
പറഞ്ഞ് എങ്ങൽ അടിച്ച് കൊണ്ട് ഹാനിയ കൈകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തിയതും അമൃത അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.കാര്യം അറിയാതെ തന്റെ കയ്യിൽ അമർത്തി പിടിച്ച അവളുടെ കയ്യിലേക്കും ചുവന്നു നിൽക്കുന്ന അമൃതയുടെ മുഖത്തേക്കും നോക്കി മിഴിച്ച് നിൽക്കുമ്പോഴേക്ക് അമൃത അവളുടെ കയ്യും പിടിച്ച് വലിച്ച് സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നിരുന്നു.അവളുടെ കൈ വിടുവിക്കാൻ ഹാനിയ പല തവണ നോക്കിയെങ്കിലും അവളുടെ കൈ ഒട്ടും അയഞ്ഞില്ല.
"മര്യാദക്ക് എന്റെ കൂടെ വാ ഹാനീ. നീ ഇങ്ങനെ ആരോടും പ്രതികരിക്കാതെ നിൽക്കുന്നത് കൊണ്ടാണ് എല്ലാവരും നിന്റെ തലയിൽ കയറി നിരങ്ങുന്നത്.ഇന്ന് രാവിലെ തന്നെ അയാളുടെ ഓവർ റിയാക്ഷൻ കണ്ടപ്പോഴേ നാവ് തരിച്ചതാണ്. ഇത് കൂടി ആയപ്പോൾ തൃപ്തി ആയി.നീ എന്റെ കൂടെ വാ.ഇതിലൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.”
ഒട്ടും കൂസൽ ഇല്ലാതെ അതും പറഞ്ഞ് അമൃത പോകുമ്പോൾ എന്തിനെന്ന് ഇല്ലാതെ ഹാനിയുടെ ഹൃദയം ഭയം കൊണ്ട് തുടി കൊട്ടി.ഉള്ളിലേക്ക് കയറിയപ്പോൾ ലഞ്ച് ബ്രേക്ക് ആയത് കൊണ്ട് എല്ലാ ടീച്ചേഴ്സും അകത്ത് തന്നെയുണ്ട്.എല്ലാവരും അവരവരുടെ ജോലിയിൽ ആയത് കൊണ്ട് ആരും അവരുടെ നേരെ ശ്രദ്ധിച്ചില്ല.ഒരു തലക്കൽ ഏതോ പുസ്തകം നോക്കി നിൽക്കുന്ന ഷെസിനെ കണ്ടതും ഉള്ളിലേക്ക് കയറാൻ പേടിച്ച് നിൽക്കുന്ന ഹാനിയുടെ കയ്യിൽ മുറുകെ പിടിച്ച് അമൃത ഉള്ളിലേക്ക് കയറി.അവർ അടുത്ത് വന്നതൊന്നും അറിയാതെ ബുക്കിൽ കണ്ണും നട്ട് ഏതോ ചിന്തയിൽ മുഴുകി നിൽക്കുകയായിരുന്ന ഷെസിന്റെ മുന്നിലെ ഡെസ്കിൽ അമൃത അമർത്തി അടിച്ചതും അവിടെ നിന്ന് ഉയർന്ന ശബ്ദത്തിൽ ചിന്തയിൽ നിന്ന് ഷെസിൻ ഞെട്ടി ഉണർന്നു.അത്രയും നേരം ശബ്‌ദ മുഖരിതമായി നിന്നിരുന്ന സ്റ്റാഫ് റൂമിന്റെ ഉള്ളിൽ നിമിഷ നേരം കൊണ്ട് നിശ്ശബ്ദത പടർന്നു.
(തുടരും.)