❤ കിസ പാതിയിൽ ❤
🍁 Kisa Paathiyil 🍁
🍁 കിസ
പാതിയിൽ 🍁
പാർട്ട് 9
Writteh by:-
Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”ആന്റിയുമ്മാ. എനിക്ക് തല വേദനിക്കുന്നു.”
പുറത്ത് കാറിൽ ഇറങ്ങിയ ഫൈസിയെയും കുടുംബത്തെയും നോക്കി നിൽക്കുമ്പോൾ ശമ്മാസ് പറയുന്നത് കേട്ട് അവർ അവനെ നോക്കി.
”മോൻ പോയി കിടന്നോ.ഞാനിപ്പോ വരാം.”
അവന്റെ കുഞ്ഞികവിളിലൂടെ തലോടി കൊണ്ട് അവനെ അകത്തേക്ക് അയച്ച് അവർ പുറത്തേക്ക് ഇറങ്ങി.
"എത്ര നാളായി കണ്ടിട്ട്.?എന്റെ മകൻ ഈ വീട് വിട്ട് ഇറങ്ങിയതോടെ നീയും ഇങ്ങോട്ടുള്ള വരവ് നിർത്തിയല്ലോ ഫൈസീ.”
ചിരിയോടെ പറഞ്ഞത് ആണെങ്കിലും അവരുടെ കണ്ണിൽ കെട്ടി നിൽക്കുന്ന മിഴിനീരിന്റെ തിളക്കം അവൻ വ്യക്തമായി കണ്ടിരുന്നു.അവർ പറഞ്ഞത് ശരിയാണ്. ഷേസി പോയതിനു ശേഷം താൻ ഇങ്ങോട്ട് വന്നത് വളരെ ചുരുക്കമാണ്.കുട്ടിക്കാലം മുതലുള്ള കൂട്ടുകെട്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരാളോട് പോലും പറയാതെ വീടും ജീവനായി സ്നേഹിക്കുന്ന വീട്ടുകാരെയും ഇട്ടെറിഞ്ഞ് പോയപ്പോൾ തകർന്നു പോയിരുന്നു.ഭ്രാന്ത് എടുത്ത് അവനെ തിരഞ്ഞ് നടന്നെങ്കിലും സ്നേഹിച്ച പെണ്ണിന്റെ മരണം കൺമുന്നിൽ കണ്ടിട്ടും അത് വിശ്വസിക്കാതെ എങ്ങോട്ടിന്നില്ലാതെ പോയവനേ തിരഞ്ഞ് കണ്ടെത്താൻ കഴിയാതെ നിരാശയിൽ കഴിയുമ്പോൾ തന്റെ ജീവിതത്തിലെ സകല വെളിച്ചവും തിരികെ തരുമെന്ന് കരുതി താൻ മെഹർ ചാർത്തിയവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് അണയാൻ വെമ്പി നിൽക്കുന്ന അവസാന നാളത്തെയും ഊതി കെടുത്തിയിരുന്നു.അതിനിടയിൽ മനപ്പൂർവ്വം അല്ലെങ്കിൽ പോലും മരിച്ച് ജീവിക്കുന്ന ഇൗ രണ്ട് ജൻമങ്ങളെ നോക്കിയത് പോലും ഇല്ല.
അവന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞപ്പോൾ ഷെസിയുടെ ഉമ്മ അവന്റെ അരികിലേക്ക് വന്നു അവന്റെ തലയിൽ തടവി.
”ഞാൻ പറഞ്ഞതിന് എന്റെ മോൻ വിഷമിക്കണ്ട.നിനക്ക് അറിയാലോ എന്നെ.എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി പോയപ്പോൾ അതിന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്.”
”അറിയാം ഉമ്മാ.പക്ഷേ ഉമ്മ പറഞ്ഞതും ശരിയാണ്.തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്.ഒരിക്കലെങ്കിലും ഇങ്ങോട്ട് ഞാൻ വരേണ്ടത് ആയിരുന്നു.പക്ഷേ എന്റെ സാഹചര്യം അങ്ങനെ ആയിപ്പോയി. ഇന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവനെ വല്ലാതെ ഓർമ്മ വന്നു.എനിക്ക് എന്തെങ്കിലും പറ്റിയാൽ ആദ്യം എത്താറുള്ളത് അവൻ ആയിരുന്നല്ലോ.ഇന്ന് അവനും വന്നില്ല.എന്റെ ഭാര്യയും വന്നില്ല.രണ്ട് പേരെയും ഞാൻ സ്നേഹിച്ചിട്ടെ ഒള്ളൂ.എന്നിട്ടും എന്തിനാണ് എന്നോട് ഇരുവരും അകലം കാണിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല.”
”ഇവിടെ നീ വരുന്നില്ലെങ്കിലും നിന്റെ എല്ലാ വിവരങ്ങളും ഞാൻ അറിയുന്നുണ്ട് ഫൈസീ.എന്തിനാ എന്റെ മക്കൾക്ക് ഇങ്ങനെ ഒരു വിധിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.സ്വന്തം മകൻ ജീവനായി കണ്ടവളെ കൂടെ കൂട്ടാൻ കഴിയാതെ പോയി.മകനായി കണ്ടവൻ സ്നേഹിച്ച പെണ്ണിനെ കിട്ടിയിട്ടും ജീവിതം ഒരു സന്തോഷം കാണാതെ നടക്കുന്നു.”
”എല്ലാം ശരിയാകും ഉമ്മാ.എല്ലാം കാണുന്ന ഒരാള് കൂടിയുണ്ടല്ലോ.അവൻ നമ്മളെ ഓരോ വിധത്തിൽ പരീക്ഷിച്ച് കൊണ്ടിരിക്കും.ചിലപ്പോൾ നമ്മളെ സ്നേഹിക്കുന്നവരെ എല്ലാം നമ്മളിൽ നിന്ന് തട്ടി മാറ്റി കൊണ്ടായിരിക്കും.ഇപ്പോ ഞാൻ അനുഭവിക്കുന്നത് പോലെ.പക്ഷേ ഇതിനേക്കാൾ വലിയൊരു സന്തോഷം അവനായിട്ട് തന്നെ നമുക്ക് നൽകുമായിരിക്കും. ആ ഒരു പ്രതീക്ഷയിൽ അല്ലേ നമ്മളൊക്കെ ജീവിക്കുന്നത്.”
”ശരിയാ ഫൈസി.എന്തായാലും നിങ്ങള് അകത്തേക്ക് കയറി വാ.ഞാൻ കുടിക്കാൻ എടുക്കാം.”
”വേണ്ട ഉമ്മാ.ഇനി ഇറങ്ങാൻ വയ്യ.ഇനി ഒന്ന് കിടന്നാൽ മതി.ഹോസ്പിറ്റലിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാലാകെ വേദന തുടങ്ങിയിട്ടുണ്ട്.നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നി.അത് കൊണ്ട് വന്നതാണ്.
ഇത്ത വന്നിട്ടുണ്ടോ.?അവരുടെ മോനല്ലെ നിങ്ങളെ കൂടെ ഉണ്ടായിരുന്നത്.?”
പെട്ടെന്ന് ഓർമ വന്നത് പോലെ അവൻ ശമ്മസിനെ കുറിച്ച് ചോദിച്ചു.
"അതവളുടെ മോനല്ല.ഇവിടെ വരുന്ന കുട്ടിയാണ്.സുഖം ഇല്ലാത്തത് കൊണ്ട് ഇവിടെ നിർത്തിച്ചതാണ് ഞാൻ.”
പിന്നെ പ്രത്യേകിച്ച് ഒന്നും പറയാതെ അവരോട് യാത്ര പറഞ്ഞ് അവർ തിരിച്ച് പോന്നു.പോരുന്ന വഴിയിൽ അവനൊരിക്കൽ കൂടി തിരിഞ്ഞ് നോക്കിയപ്പോ അവിടെ നിന്നിടത്ത് തന്നെ അകന്നു പോകുന്ന കാറിലേക്ക് നോക്കി ഷെസിന്റെ ഉമ്മ നിന്നിരുന്നു.ഒരുകാലത്ത് സ്വർഗ്ഗതുല്യമായ ഭവനം ആളും അരങ്ങും ഒഴിഞ്ഞ വേദി പോലെ നിശബ്ദമായി നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ നെഞ്ചില് ഒരു വിങ്ങല് തോന്നി.
നാട്ടിൽ എത്തിയ ഷെസിൻ വീട്ടിലേക്ക് വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ആണ് താൻ വന്നത്.സ്വന്തം നാട്ടിൽ ഉള്ള കോളജിൽ ജോലിക്ക് കയറിയിട്ടും ഇത് വരെയായിട്ടും അവനൊരിക്കൽ പോലും വീട്ടിലേക്ക് വന്നിട്ടില്ല എന്ന് ഉറപ്പായി.വന്നിരുന്നെങ്കിൽ വർഷങ്ങളായി തന്റെ മകനെ കാത്തിരിക്കുന്ന ആ ഉമ്മയുടെ മുഖത്തെ വിഷാദം മാറി സന്തോഷം അല തല്ലിയെനെ.പക്ഷേ അവർ ഇന്നും സങ്കടത്തിന്റെ ആഴിച്ചുഴിയിൽ ആണ്.
ആരിൽ നിന്ന് ഒളിഞ്ഞ് നിന്നാലും നിനക്ക് എന്റെ മുന്നിൽ കൂടുതൽ കാലം മറഞ്ഞ് നിൽക്കാൻ കഴിയില്ല ഷെസിൻ.എന്റെ കാലൊന്ന് നേരെ ആയിക്കോട്ടെ.ഞാൻ വരുന്നുണ്ട്.അത് വരെ നീ ഒളിഞ്ഞ് കളിക്ക്.ഞാൻ കാണുന്നതിന് മുമ്പേ ആരോടും പറയാതെ നീ പോയിട്ടും നിന്റെ നിലവിലെ സ്റ്റാറ്റസ് വരെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞെങ്കിൽ നിന്നെ എല്ലാവരുടെയും കൺമുന്നിൽ എത്തിക്കാനും എനിക്കധികം സമയം വേണ്ട.
അവനെ തിരികെ എത്തിക്കുന്ന ഓർമയിൽ ഫൈസിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നപ്പോൾ കണ്ണുകൾ അടച്ച് അവൻ സീറ്റിലേക്ക് ചാരി ഇരുന്നു.
വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടത് സിറ്റൗട്ടിൽ ഏതോ മാസിക വായിച്ച് കൊണ്ടിരിക്കുന്ന അവളെയാണ്.കാറിൽ നിന്ന് ഇറങ്ങുന്ന അവരെ കണ്ടതും അവള് മുഖം ഉയർത്തി നോക്കിയെങ്കിലും അവന്റെ ഭാഗത്തെ ഡോർ തുറക്കുന്നത് കണ്ട് പുച്ഛത്തോടെ മുഖം വെട്ടിച്ചു.അവളിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചതിനാൽ അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് വിഷാദം പടരുന്നത് കണ്ട് അവന്റെ ഉള്ളം പിടഞ്ഞു.എങ്കിലും മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൻ അവർക്ക് നേരെ നോക്കി.
” ഇത്രയും കാലം എന്നെ ഏത് വീഴ്ചയിലും താങ്ങി നിർത്താൻ ഉണ്ടായിരുന്നവർ ഇന്നും എന്റെ മുന്നിൽ ഉണ്ടല്ലോ.നിങ്ങള് രണ്ട് പേരും ഉള്ളപ്പോൾ എനിക്ക് എന്റെ കാര്യത്തിൽ ഒരു ടെൻഷനും ഇല്ല.ഇന്നലെ കയറി വന്ന അവളെ ഓർത്ത് എനിക്ക് ഇനി യാതൊരു സങ്കടവും ഇല്ല. അവൾക്ക് അവളുടെ വഴി.എനിക്ക് എന്റേതും.ഒരു മേൽക്കൂരയ്ക്ക് താഴെ താമസിക്കുന്നു എന്നതിൽ കവിഞ്ഞ് യാതൊരു ബന്ധവും എനിക്ക് അവളും ആയിട്ടില്ല.അവളുടെ കഴുത്തിൽ ഞാൻ അണിഞ്ഞ മെഹർ അവളുടെ വീട്ടുക്കാരുടെ സമ്മതത്തോടെ എന്ന് പറിച്ച് എറിയുന്നോ അന്നത്തോടെ ഇൗ വീട്ടിൽ നിന്നും എന്റെ മനസ്സിൽ നിന്നും അവള് പടിയിറങ്ങും.”
ഉപ്പയുടെ തോളിലേക്ക് ഒരു കൈ ഇട്ട് അദ്ദേഹത്തിന്റെ സഹായത്തോടെ അവൻ അകത്തേക്ക് കയറിയപ്പോഴും അവളിൽ ഒരു അനക്കവും ഉണ്ടായില്ല.മുന്നിൽ എത്തിയപ്പോഴും അറിയാതെ പോലും അവളിലേക്ക് നോട്ടം എത്താതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു.റൂമിൽ എത്തിയതും അവൻ ബെടിലേക്ക് വീണു.
”നിങ്ങള് പൊയ്ക്കോ ഉപ്പാ.ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ.വല്ലാത്ത ക്ഷീണം.”
പറഞ്ഞ് കൊണ്ട് അവൻ തിരിഞ്ഞതും കണ്ടത് സങ്കടത്തോടെ നിൽക്കുന്ന ഉപ്പയെയാണ്.അതിന്റെ പിന്നിൽ എന്താണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ മുഖത്ത് ഒരു ചിരി വരുത്തി.
”ഞാൻ പറഞ്ഞില്ലേ ഉപ്പാ.എന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ടെന്ന്.ഇതിൽ ഉപ്പാന്റെ ഒരു തെറ്റും ഇല്ല.ഉപ്പാന്റെ സ്ഥാനത്ത് ആരായാലും ഇങ്ങനെയേ ചെയ്യൂ.ഇവിടെ തെറ്റ് ചെയ്തത് ഞാനാണ് ഉപ്പാ.അർഹത ഇല്ലാത്തത് എന്റേത് ആണെന്ന് പറഞ്ഞ് മോഹിച്ച് പോയി.അവളെ പോലെ ഒരു പെണ്ണിനെ ഒരിക്കലും ഞാൻ സ്നേഹിക്കരുതായിരുന്നൂ.
നിങ്ങള് ചെയ്തത് എന്റെയും അവളുടെയും ലൈഫ് സുരക്ഷിതമാക്കാൻ വേണ്ടി മാത്രമായിരുന്നു.എന്റെ ഇഷ്ടം ഞാൻ പറയാതെ പോലും നിങ്ങള് മനസ്സിലാക്കി.പക്ഷേ ഒരുപാട് വൈകി പോയെന്ന് മാത്രം.അതിൽ ഇനി പറഞ്ഞിട്ടോ സങ്കടപ്പെട്ടു നിന്നിട്ടോ കാര്യമില്ല.ഇനി വരാനുള്ളത് ഏൽക്കാൻ തയ്യാറാകുക.അത്രേ ഉള്ളൂ.”
ചിരിയോടെ ആണെങ്കിലും അത് പറയുമ്പോൾ അവന്റെ ഉള്ളിലെ പിടച്ചിൽ അദ്ദേഹത്തിന് മനസ്സിലായിരുന്നു.കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത പോലെ ഫൈസി കണ്ണുകൾക്ക് മുകളിൽ കൈ വെച്ച് കിടന്നപ്പോൾ അവനെ നോക്കി ഒരു ദീർഘ നിശ്വാസം എടുത്ത് അയാള് പുറത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”എന്തിനാടാ പട്ടീീ എന്നെ തല്ലിയത്.?ഞാനെന്താ ചെണ്ടയാണോ വരുന്നവർക്കും പോകുന്നവർക്കും ഒക്കെ കൊട്ടി കളിക്കാൻ.”
തന്നെ അടിച്ചതിന്റെ ഇരട്ടി സ്ട്രോങ്ങിൽ ഷേസിന്റെ മുതുകിൽ കുനിച്ചു നിർത്തി ഇടിച്ച് കൊണ്ടായിരുന്നു ഫൈസിയുടെ ചോദ്യം.അവന്റെ ഇടി കിട്ടിയപ്പോൾ തന്നെ ഷെസിന്റെ മുഖത്തെ കലിപ്പ് മാറി പകരം വേദന കൊണ്ട് മുഖം ചുളിഞ്ഞു.
”എന്തൊരു ഇടിയാടാ?ഞാൻ ഒന്ന് പതിയെ അടിച്ചതിന് ആണോ ഇങ്ങനെ ഒക്കെ ഇടിക്കുന്നത്.?”
” പല തുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ.?ഇത്രയും കാലം എന്നെ അടിച്ചതിന് മുഴുവൻ ഒറ്റയടിക്ക് തീർത്തു.”
”വെള്ളവും ഇതും തമ്മിൽ എന്ത് ബന്ധമാടാ പുല്ലേ.?”
”ശ്ശേ. സില്ലി ബോയ്.സാഹിത്യം അറിയില്ല.നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.അതൊക്കെ പോട്ടെ.ശരിക്കും നീ എന്തിനാ എന്നെ തല്ലിയത്.?”
”പിന്നെ തല്ലാതെ.ഞാൻ ഇവിടെ എന്റെ ഇഷ്ടം തുറന്നു പറയാൻ നിന്നപ്പൊഴേക്ക് നിന്റെ സൈകോ കസിൻ എന്നെ തേച്ച് ഒട്ടിച്ച് ഹൃദയം പൊട്ടി ഞാൻ നിൽക്കുമ്പോൾ നീ ഇവിടെ പൊട്ടന് ലോട്ടറി അടിച്ച മാതിരി നിന്നു ചിരിക്കുന്നു. ആ നിന്നെ ഒക്കെ ഞാൻ പൂവിട്ട് പൂജിക്കുകയാണോ വേണ്ടത്.?ഞാൻ തന്നത് കുറഞ്ഞ് പോയത് ഒള്ളൂ.വേറെ വല്ലോരും ആയിരുന്നെങ്കിൽ നിന്റെ മയ്യത്ത് വീണെനെ.”
”ശ്യെന്‍റെ മ്വോനെ, നിനക്കെന്താടാ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടാത്തത്.?നിന്റെ ഒക്കെ റേഞ്ച് വെച്ച് നോക്കുമ്പോൾ ഹോളിവുഡിൽ തന്നെ ഹീറോ ആയിട്ട് വരേണ്ടത് ആണല്ലോ. ഇനി മീ ടൂ പേടിച്ച് അവിടുന്ന് പോന്നതാണോ?”
ഷേസിൻ പറഞ്ഞത് മുഴുവൻ താടിക്ക് കയ്യും കൊടുത്ത് കേട്ട് കൊണ്ടിരുന്ന ഫൈസി ഒടുക്കം പറയുന്നത് കേട്ട് ഷെസിൻ ഇവനിത് ആരോടാണ് പറയുന്നതെന്ന മട്ടിൽ പിന്നിലേക്ക് തിരിഞ്ഞ് നോക്കി.
”നോക്കണ്ട ഉണ്ണീ നിന്നെ തന്നെയാ.”
"അതിന് ഞാൻ എന്ത് ചെയ്ത്.?നിനക്കെന്താ ഫൈസീ വട്ടായോ.?അതോ നിന്റെ ആ സൈക്കോ നിന്റെ തല പിടിച്ച് ചുമരിൽ ഇടിപ്പിച്ചോ.?നീ എന്ത് കുന്തമാ പറയുന്നത്.?”
”കുന്തമല്ലഡാ.കുടച്ചക്രം.പിന്നെ വട്ട്, നിന്റെ അമ്മായി അമ്മക്ക്.”
പറഞ്ഞ് തീർന്നതും ഫൈസി കൈ വീശി ആഞ്ഞൊരു അടിയായിരുന്നു ഷേസിന്റെ കൈക്ക്.
”ഇതെന്താ ഞാൻ നിന്റെ ചെണ്ടയാണോ ചുമ്മാ കേറി തല്ലാൻ.”
”മിണ്ടി പോകരുത് പട്ടീ.എല്ലാം ഒളിഞ്ഞ് കേട്ടിട്ട് അവന്റെ ഒരു ഒടുക്കത്തെ അഭിനയം.ഞാനും അവളും സംസാരിക്കുമ്പോൾ നീ ഒരു മാതിരി ഭർത്താവ് രണ്ടാം ഭാര്യയോട് സംസാരിക്കുന്നത് ഒളിഞ്ഞ് കേൾക്കുന്ന ഒന്നാം ഭാര്യയെ പോലെ ചുമരിലും മാന്തി പൊളിച്ച് നിൽക്കുന്നത് ഞാൻ കണ്ടതാണ്. ആ സൈകൊന്‍റെ മുന്നിൽ ചിരിക്കാതെ പിടിച്ച് നിൽക്കാൻ ഞാൻ പെടാ പാട് പെടുമ്പോൾ അവളുടെ പൊട്ടത്തരം കേട്ട് നീ കണക്കില്ലാതെ ചിരിക്കുന്നതും ഞാൻ കണ്ടതാ.ennitt അവന്റെ പത്ത് പൈസക്ക് ഇല്ലാത്ത ഒരു അഭിനയവും.ഇങ്ങനെ ഒക്കെ അഭിനയിക്കാൻ നീ ആരാടാ കുരിപ്പെ ജെയിംസ് ബോണ്ട് മോവിയിലെ ഹീറോയോ?”
"ഡാ ഒരു സംശയം."
ഷേസിനെ തള്ളി മാറ്റി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് പോകുന്ന ഫൈസിയെ വിളിച്ച് നിർത്തിച്ചപ്പോ ഇവനൊക്കെ എന്ത് സംശയമാണ് ഉണ്ടാകുക എന്നൊരു ഭാവത്തിൽ വായും പൊളിച്ച് ഫൈസി തിരിഞ്ഞ് നിന്നു.
”കാക്ക മലർന്നു പറന്ന് പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടി എന്നു പറഞ്ഞാൽ ഞാൻ ചിലപ്പോ വിശ്വസിക്കും.പക്ഷേ നിനക്ക് സംശയം എന്നൊക്കെ പറഞ്ഞാ അങ്ങോട്ട് നമ്പാൻ പറ്റുന്നില്ല. ആട്ടെ എന്താണാവോ സംശയം.”
”അതേ അതുണ്ടല്ലോ ഫൈസി.ഞാൻ പറയാം.എന്നെ തല്ലരുത്.”
ഫൈസിയുടെ തോളിലേക്ക് കയ്യിട്ട് കൊണ്ട് ഷെസിൻ മുൻകൂർ ജാമ്യം എന്ന പോലെ പറഞ്ഞു.
”അത് ശരി. അപ്പൊ എന്തോ ഉടായിപ്പാണ്. ആ നമുക്ക് ആലൊയ്‌ക്കാം.”
”ആല ഒഴിക്കണ്ട.നമുക്ക് കുറച്ച് കഴിഞ്ഞ് പശുവിനെ വാങ്ങി കെട്ടിയിടാം.”
”ശരിയാ ചിലപ്പോ അതേ പശുവിന്റെ കൂടെ നിനക്കും അതേ തൊഴുത്തിൽ തന്നെ കിടക്കാം.”
"അതെന്തിനാ ഫൈസീ ഞാൻ കിടക്കുന്നത്.?”
”വേണ്ടി വരും.കാരണം ഇമ്മാതിരി അളിഞ്ഞ മാട്ട ചളി അടിച്ചാൽ നിന്റെ ബാപ്പ സുലൈമാൻ ഹാജി നിന്നെ പിടിച്ച് വീടിന്റെ വെളിയിലേക്ക് എറിയും. നിനക്കാണെങ്കിൽ പെരുപ്പിച്ച് വെച്ച മസിൽ ഉണ്ടെന്നല്ലാതെ ഒരു കൈക്കൊട്ട് പോലും മര്യാദക്ക് പിടിക്കാൻ അറിയില്ല.അപ്പൊ പിന്നെ നിന്റെ കിടത്തം എന്തായാലും തൊഴുത്തിൽ പശുവിന്റെ കൂടെ വൈക്കോലും കാടിവെള്ളവും കുടിച്ച് രാത്രി മുതൽ രാവിലെ വരെ പശുവിന്റെ കണ്ണോട് കണ്ണും നോക്കി ഇരിക്കലാകും.
ആ പറഞ്ഞ് പറഞ്ഞ് വിഷയത്തിൽ നിന്ന് മാറി.നീ എന്തോ സംശയം ഉണ്ടെന്നോ എന്തോ പറഞ്ഞില്ലേ.അതിന്റെ പേരിൽ ആണല്ലോ ചളി തുടങ്ങിയത്.ഇനി സംശയം പറ. തല്ലണോ കൊല്ലണോ വളർത്തണോ എന്നൊക്കെ അത് കഴിഞ്ഞ് തീരുമാനിക്കാം.”
"എടാ അതില്ലെ ?”
” ഏത്?”
”നീ പറഞ്ഞില്ലേ ജെയിംസ് ബോണ്ട് മോവി ഹീറോ എന്ന്?”
” അയ്ന്?”
"അയ്ന് ഒന്നുല്ല.ശരിക്കും എന്റെ attittude അതിൽ ഏത് മോവിയിലെ hero പോലെയാ?.അതിൽ കൊറേ ഉണ്ടല്ലോ അതിൽ ഏതാ.?”
അവനിൽ മാന്യമായ ഒരു ചോദ്യം പ്രതീക്ഷിച്ച് നിന്ന ഫൈസിയുടെ മുഖം കാറ്റഴിച്ച ബലൂൺ പോലയായി. ഇരച്ച് കയറിയ ദേഷ്യം മുഴുവൻ അവന്റെ മുഖത്തെ ഭാവം മാറ്റി.
”നിന്റെ വല്ല്യാപ്പ ബീരാൻകുട്ടി.പോടാ പുല്ലേ.”
ദേഷ്യത്തിൽ ഫൈസി അവനെ തല്ലാൻ കൈ ഓങ്ങി ചെന്നതും ഷേസി തിരിഞ്ഞ് ഓടി.
”ഇന്ന് നിന്റെ അന്ത്യം ഞാനെന്റെ കൈ കൊണ്ട് നടത്തുമേടാ തെണ്ടി."
എന്നും വിളിച്ച് പറഞ്ഞുകൊണ്ടു ഫൈസി പിന്നാലെയും.കോളേജിലേക്ക് വന്നു കൊണ്ടിരുന്ന ആളുകൾ മുഴുവൻ അവരെ ഓട്ടം കണ്ട് ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും ഇരുവരുടെയും കണ്ണിൽ പെട്ടില്ല.ക്ലാസിലേക്ക് ഓടി കയറിയ ഷെസിൻ ചെന്ന് വീണത് തന്റെ എതിരെ വന്നിരുന്ന അയാനയുടെ ദേഹത്തേക്ക് ആയിരുന്നു.അവന്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയുള്ള ഓട്ടം തന്റെ നെഞ്ചത്തേക്ക് ആയിരിക്കുമെന്ന് തോന്നി അയാന മാറുന്നതിന് മുമ്പ് അവന്റെ ശക്തമായ ഇടിയേറ്റ് അവള് നിന്നിടത്ത് നിന്ന് കറങ്ങി താഴേക്ക് വീണിരുന്നു.
”ആ......”
തന്റെ ദേഹത്തേക്ക് തട്ടി ആരോ വീഴാൻ പോയെന്ന് മനസ്സിലായത് ആളെ നോക്കാതെ ആളുടെ കയ്യിൽ പിടിച്ച് നിർത്തി.കുറെ നേരമായിട്ടും തല തറയിൽ ഇടിക്കാത്തത് കണ്ട് അയാന പതിയെ കണ്ണു തുറന്നപ്പോൾ കണ്ടത് തന്നെ നോക്കി സ്വയം മറന്നത് പോലെ നിൽക്കുന്ന ഷെസിനെയാണ്.തന്റെ കയ്യിൽ അവന്റെ കൈ ബലമായി പിടിച്ച് വെച്ചിട്ടുണ്ട്.അത് കൊണ്ടാണ് തറയിൽ തട്ടാതെ താൻ ഇപ്പോഴും നിൽക്കുന്നത്.അവന്റെ കൈ വിട്ടാൽ തന്റെ ഊരക്ക് പണി കിട്ടുമെന്ന് ഉറപ്പാണ്.
” ഹലോ "
തന്നെയും നോക്കി നിൽക്കുന്ന അവന്റെ കണ്ണിനു നേരെ കൈയുയർത്തി വിരൽ ഞൊടിച്ച് വിളിച്ചപ്പോൾ അവൻ സ്വബോധം വന്ന പോലെ ഞെട്ടി.
”താൻ എന്തിനാ എന്നെ പിടിച്ച് വെച്ചത്.?you know.I have a boyfriend. അവനെങ്ങാൻ ഇതും കണ്ടൊണ്ട് വന്നാൽ അവന് ഫീലാകും.എന്ത് ധൈര്യത്തിലാണ് നീയെന്റെ കയ്യിൽ കേറി പിടിച്ചത്.?”
അവന്റെ പിന്നാലെ ഓടി എത്തിയ ഫൈസി ഇരുവരുടെയും നിൽപ്പും ഒടുക്കം അവളുടെ ചോദ്യവും ഒക്കേക്കൂടെ കണ്ടപ്പോൾ സഡൻ ബ്രേക്കിട്ട പോലെ നിന്നു.അവളുടെ ഡയലോഗ് കൂടി ആയപ്പോൾ
”സഭാഷ്”
എന്നും പറഞ്ഞ് കയ്യിലെ പൊടി തട്ടുന്ന പോലെ തട്ടി അവരെ കടന്നു തന്റെ സീറ്റിൽ പോയി താടിക്ക് കയ്യും കൊടുത്ത് അവരെയും നോക്കി ഇരുന്നു.അവളുടെ സംസാരം കേട്ട് ചിരി വന്ന ഷെസിൻ അടക്കി പിടിച്ച് കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് അവളെ നോക്കി.അവളുടെ മുഖത്ത് യാതൊരു കൂസലും ഇല്ലെന്ന് കണ്ടതും
"സോറി പെങ്ങളെ.പെട്ടെന്ന് വീഴാൻ പോയപ്പോ ഇനി ഞാൻ കാരണം വീഴണ്ട എന്ന് കരുതി പിടിച്ചതാണ്.സോറി ട്ടോ.”
പറഞ്ഞ് തീർന്നപ്പോധേക്ക് അവൻ അവളുടെ കയ്യിലെ പിടി വിട്ടിരുന്നു.അതിനു കാത്തിരുന്ന പോലെ അവന്റെ പെങ്ങള് വിളി കേട്ട് കിളി പോയി നിന്നിരുന്ന അയാന തറയിലേക്ക് നടുവും തല്ലി വീണിരുന്നു.അവനെ നോക്കി പല്ലിറുമ്മിയെങ്കിലും അവൻ അവളെ പുച്ഛിച്ച് കൊണ്ട് ഫൈസിയുടെ അരികിലേക്ക് പോയി.
"പാവം പെണ്ണ്.ചെന്ന് നടു തടവി കൊടുക്കേടാ.നിന്റെ പെണ്ണല്ലേ.”
വേറെയാരും കണ്ടിട്ടില്ലല്ലോ എന്നും നോക്കി നടുവിന് താങ്ങും കൊടുത്ത് എഴുന്നേൽക്കുന്ന അവളെ നോക്കി ഫൈസി പറഞ്ഞു.
"അവളെ നിലത്ത് നിന്ന് കയ്യിൽ വാരി എടുത്ത് സീറ്റിൽ കൊണ്ട് പോയി ഇരുത്താൻ എനിക്ക് ആഗ്രഹമുണ്ട്.എന്തായാലും അവള് ഇങ്ങോട്ട് തന്നെ അല്ലെ വരാൻ ഉള്ളത്.അതും എന്റെ തൊട്ടടുത്ത്. അപ്പോ സമാധാനിപ്പിക്കാൻ നോക്കാം. ഹല്ല പിന്നെ.അവളുടെ ഡയലോഗ് കേട്ടില്ലേ നീ.എനിക്ക് സത്യം അറിയുന്നത് കൊണ്ട് അവളു രക്ഷപ്പെട്ടു. ഇല്ലെൽ അവള് എന്റെ കാമുകിയെ തിരഞ്ഞ് അവളെ തന്നെ തപ്പി നടക്കുന്നത് പോലെ ഞാനും അവളുടെ കാമുകനെ തിരഞ്ഞ് എന്നെയും തപ്പി നടന്നേനെ.”
"അത് ശരിയാണ്.പക്ഷേ അവള് ഇവിടെ വന്നിരിക്കുമെന്ന് മോൻ സ്വപ്നം പോലും കാണേണ്ട.അവള് സ്ഥലം മാറി.”
"ആണോ അതൊക്കെ എപ്പോ.?”
"രാവിലെ വന്നപ്പോ തന്നെ.അതൊന്നും നീ കണ്ടില്ലേ.”
"ഇല്ല.ഞാൻ വന്നപ്പോ അവള് നിന്റെ മുന്നിൽ കേറി നിന്ന് സംസാരിക്കുവാണ്.ശെടാ ഇനിയിപ്പോ എന്ത് ചെയ്യും.?”
"എന്ത് ചെയ്യാൻ പ്ലാൻ ചീറ്റി പോയി. ഇനി വേറെ പ്ലാൻ ചെയ്യ്.”
അപ്പോഴേക്ക് അയാന ഞൊണ്ടി ഞൊണ്ടി വന്നു ഇരുവരെയും രൂക്ഷമായി നോക്കി കടന്നു പോയപ്പോൾ ഷെസിൻഅവളെ മൈൻഡ് ചെയ്യാനേ പോയില്ലെങ്കിലും ഫൈസി അവൾക്ക് വൃത്തിയായി ഒന്ന് ഇളിച്ച് കാട്ടി കൊടുത്തു.അവർക്ക് പിന്നിൽ ഉള്ള സീറ്റിൽ പോയി ഇരുന്നു അവള് ഇരുവരെയും നോക്കുന്നുണ്ട് എന്ന് ഷെസിന് ഉറപ്പായിരുന്നു.എങ്കിലും ഒരിക്കൽ പോലും അറിയാതെ പോലും അവൻ ശ്രദ്ധ അങ്ങോട്ട് തിരിച്ചതെ ഇല്ല.
’കള്ള തെണ്ടി. പട്ടി.ദജ്ജാൽ.ഇബ്‌ലീസ്.ആരാടാ നിന്റെ പെങ്ങള്.ഞാൻ നിന്നെ കളിപ്പിക്കുന്നതാണ് എന്നൊന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ പട്ടി.നോക്കിക്കോ ഇതിനൊക്കെ നിന്നെ വളച്ചൊടിച്ച് കുപ്പിയിലാക്കി ഞാൻ പ്രതികാരം ചെയ്യും.’
"ഹായ് ഫൈസീ.hello ഷേസീ.”
അവനെ നോക്കി മനസ്സിൽ പറഞ്ഞ് കൊണ്ട് അയാന കയ്യിലെ പേന കൊണ്ട് മുന്നിലെ ബുക്കിൽ കുത്തി കീറുമ്പോൾ ആണ് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.അത് കൂടി കണ്ടപ്പോൾ അവളുടെ സകല നിയന്ത്രണവും പോകുമെന്നായി.
"ഇൗ ഷർട്ട് നിനക്ക് നന്നായി ചേരുന്നുണ്ട്.കുറച്ചൂടെ മൊഞ്ച് കൂടിയ പോലെ.”
തന്റെ അരികിൽ വന്നു നിന്ന പെൺകുട്ടി അവന്റെ ശോൾഡറിൽ പതിയെ തടവി കൊണ്ട് പറഞ്ഞപ്പോൾ അവൻ വായും പൊളിച്ച് ആ പെണ്ണിനെയും അരികിൽ ഇരുന്ന ഫൈദിയേയും നോക്കി.ഫൈസിയെ നോക്കിയപ്പോൾ അവൻ ഇടങ്കണ്ണിട്ട് അയാനയെ നോക്കി നിൽക്കുവാണ്.മുഖത്ത് കടന്നൽ കുത്തിയ മാതിരി ചുവന്നു തുടുത്തിട്ടുണ്ട്.ഇടതടവില്ലാതെ ശ്വാസം ആഞ്ഞെടുക്കുന്നും ഉണ്ട്.
(2.2 k like ഇല്ലാതെ അടുത്ത part post ചെയ്യില്ല.അതെന്ന് ആകുന്നോ അന്നേ അടുത്ത part ഉണ്ടാകൂ.)
അത് കൂടി കണ്ടപ്പോൾ ഷെസിൻ തന്റെ മുന്നിലെ പെണ്ണിൽ നിന്ന് ഇത്തിരി മാറി ഇരുന്നു.കിട്ടിയ അവസരം മുതലാക്കിയ പോലെ ആ പെണ്ണ് അവന്റെ അടുത്തേക്ക് ഇരുന്നതും ഫസിയും ഷേസിയും ഒരുപോലെ ഞെട്ടി.കയ്യിൽ ഉണ്ടായിരുന്ന പേന അമർത്തി പിടിച്ച് കൊണ്ട് അയാന ഫൈസിയെ രൂക്ഷമായി നോക്കിയതും പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിലേക്ക് ചേർത്ത് പിടിച്ച് call വന്ന പോലെ പുറത്തേക്ക് പോയി.
അയാനയുടെ പോസ്സസ്സീവ്നസ് പുറത്തേക്ക് ചാടിക്കാൻ ഇതിലും നല്ലൊരു അവസരം ഇനിയില്ലെന്ന് മനസ്സിലാക്കി ഷേസി തന്റെ അരികിൽ ഉള്ള പെണ്ണിന്റെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി ഇരുന്നു.
”ഡീ......”
എന്നും വിളിച്ചു അലറി കൊണ്ട് അവർക്കരികിലേക്ക് അയാന ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് കാറ്റിന്റെ വേഗത്തിൽ വന്നു നിന്നതും ഇനി അവിടെ എന്ത് നടക്കുമെന്നറിയാൻ പുറത്തെ ചുമരിന്റെ മറവിൽ നിന്ന് ഫൈസിയും തലയിട്ട് നോക്കുന്നുണ്ടായിരുന്നു.
(തുടരും)