ShivaRudragni part 1
ശിവരുദ്രാഗ്നി
BY IFAR
🔥🔥ശിവരുദ്രാഗ്നി 🔥🔥
🔥 Love vs Destiny....🔥
PART 1
▬▬▬▬▬▬▬▬▬▬▬▬▬▬
അവളുടെ ചുണ്ടിൽ നിന്നും ആ അധരങ്ങൾ വേർപെട്ട് അവളുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയിൽ ചുണ്ട് ചേർന്നതും ഒറ്റ ചവിട്ട് ആയിരുന്നു അവൻ.....
പീഡിപ്പിക്കാൻ നോക്കുന്നോ നാറീ.....
നിലത്ത് നിന്നും തലയും ചൊറിഞ്ഞു കണ്ണ് തിരുമ്മി ചുറ്റും നോക്കി രുദ്ര് .....
സ്വപ്നം ആയിരുന്നോ പുല്ല്....
ഇന്നെന്താ സ്വപ്നം കണ്ടേ.... കിസ്സ് ആണോ.... അർഷി കപടദേഷ്യത്തോടെ നെഞ്ച് തുടച്ചു ചോദിച്ചു....
ഫസ്റ്റ് നൈറ്റ് ആയിരുന്നു.... സ്വപ്നത്തിൽ എങ്കിലും അത് നടത്താൻ വിടില്ലല്ലോ കാലമാടാ..... അവൻ നിലത്ത് നിന്നും എഴുന്നേറ്റു അവന്റെ പുറത്തിട്ടു ഒന്ന് കൊടുത്തു....
അയ്യേ ഞാൻ അത്തരക്കാരൻ നഹിഹേ...
ഞാൻ എന്റെ ബീവിക്ക് വേണ്ടി കാത്തുസൂക്ഷിച്ച ചാരിത്യം ആണ് നീയിന്നു നശിപ്പിക്കാൻ നോക്കിയേ.... ഇനി റിസ്ക് എടുക്കാൻ വയ്യേ അവൻ അടുത്ത് കിടന്ന ബനിയൻ എടുത്തു ഇട്ടു..
അവളെ വിധിയാണ് മോനെ നീ .... രുദ്ര് തലയിൽ കൈ വെച്ചു പറഞ്ഞു....
മോനെ രുദ്ര നീ നിന്റെ പെണ്ണിന്റെ താലി അടിച്ചു മാറ്റി കൊണ്ട് വന്നു കിസ്സും ഫസ്റ്റ്
നൈറ്റ് സ്വപ്നം കണ്ടു നടക്കുന്ന പോലെ അല്ല ഇത്.... ഏഴാം കടലിന്നക്കരെ എനിക്കായി ഒരു മൊഞ്ചത്തി കാത്തിരിപ്പുണ്ട്....
തേപ്പ് കിട്ടാതെ നോക്കിക്കോ... അവസാനം കിടന്നു മോങ്ങിയ ഞാനെ ഉണ്ടാവുള്ളു കൂട്ടിന്....
നീയാദ്യം നിന്റെ പെണ്ണിനെ സെറ്റാക്ക് മോനെ ....എന്റെ പെങ്ങളൂട്ടി ശിവ കൊച്ച് ഇപ്പോ വല്ലോന്റെയും കൂടെ പോകും....
അത് ശിവരുദ്രയാണ്.... ഈ രുദ്രന്റെ വാമഭാഗം.... ഈ ജന്മവും വരും ജന്മങ്ങളിലും എന്റെത് മാത്രം ആയ എന്റെ പാതി.... എന്റെ പ്രണയം അവളിലെ ചേർന്നണയു.... എനിക്കായ് ജനിച്ച എന്റെ പെണ്ണാണ് അവൾ....അത് പറയുമ്പോൾ പോലും പ്രണയം കൊണ്ട് തുളുമ്പുന്ന രുദ്രന്റെ കണ്ണുകൾ അവളോടുള്ള പ്രണയത്താൽ തിളങ്ങി..... അർഷി അവന്റെ ആ ഭാവം കണ്ടു അത്ഭുതം പൂണ്ടു...
നമ്മക്ക് ആകെ ഒരു ജന്മം ഉള്ളു മോനെ അതിലെ വിശ്വാസം ഉള്ളു....അതോണ്ട് പറയാ ആ കാട്ടാളന്മാരുടെ കയ്യിൽ നിന്നും ആ കൊച്ചിനെ രക്ഷിച്ചു കൊണ്ട് വന്നു കൂടെ പൊറുപ്പിക്കാൻ നോക്ക്... ഇല്ലെങ്കിൽ ഈ ജന്മം അതിന്റെ ശവം കാണേണ്ടി വരും...
രുദ്രന്റെ ശരീരത്തിൽ ജീവന്റെ കണിക ബാക്കിയുണ്ടെങ്കിൽ എന്റെ ശിവയെ ആരും തൊടില്ല.... അതിന്ന് ചിന്തിച്ച തന്നെ ജീവനോടെ ആരും ഉണ്ടാകില്ല....
ഇത് വല്ലോം ആ കൊച്ച് അറിയുന്നുണ്ടോ ആവോ..... അറ്റ്ലീസ്റ്റ് ആ പെണ്ണിനോട് നിന്റെ ഇഷ്ടം എങ്കിലും പറയാരുന്നു.... ഇത് ഒരുമാതിരി ഒരു താലി അടിച്ചു മാറ്റി നാട് വിട്ടിട്ട് ദിവ സ്വപ്നം കാണുന്നു... വട്ട് അല്ലാണ്ട് എന്താ പറയാ.....
ഈ താലി അവളുടെ ജീവൻ അല്ലേടാ.... ആ നെഞ്ചോട് ചേർത്ത് വെച്ച അവളുടെ ജീവൻ.... ഒരു നിമിഷം എങ്കിലും ഓർക്കാതിരിക്കോ അവൾ.... അതിന്ന് കഴിയോ അവൾക്ക്.....അവൻ ആ താലിയിൽ ചുംബിച്ചു....
ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ കയ്യിൽ കിട്ടിയ ആ കൊച്ച് ജീവനോടെ ഉണ്ടാകോടാ....
പോടാ പിശാജേ... അവൻ ബെഡിലേക്ക് കിടന്നു തലയിണയും കെട്ടിപിടിച്ചു കിടന്നു
ടാ അർഷി.... എന്റെ ശിവ ഇപ്പൊ ഉറങ്ങിക്കാണും അല്ലേ.....
ഇല്ലെടാ.....നട്ടപാതിരക്ക് ഡാൻസ് കളിക്കുന്നുണ്ടാവും .... പന്ത്രണ്ടു മണിക്ക അവന്റെ ഒരു ചോദ്യം....
രുദ്ര് അവനെ നോക്കി ഇളിച്ചു കാണിച്ചു....
ഫോണിൽ ശിവയുടെ ഫോട്ടോ നോക്കി അവൻ കിടന്നു....
അർഷി അവനെ നോക്കി.... പിന്നെ ശിവയുടെ ഫോട്ടോയിലേക്കും.... നീ ഭാഗ്യമുള്ള പെണ്ണാ ശിവ... ഇവനോളം നിന്നെ സ്നേഹിക്കുന്ന ഒരാളെ നിനക്കിനി കിട്ടില്ല.... അവന്റെ പ്രാണനെക്കാൾ അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്.... ആ നെഞ്ചിലെ അഗ്നിയും പ്രണയവും ഏറ്റുവാങ്ങാൻ നിനക്ക് മാത്രമേ കഴിയു....
പുഞ്ചിരിയോടെ ഓർത്തു....
🔥🔥🔥🔥
വാതിലിലെ മുട്ട് അസഹീനമായതും ആ വൃദ്ധ സ്ത്രീ നിറക്കണ്ണുകളോടെ അവളെ നോക്കി..... റൂമിന്റെ മൂലയിൽ കൂനിക്കൂടി ഇരിക്കുന്നുണ്ട്.....അവൾ പേടിയോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി.... വാതിൽ ഒന്ന് ഉലഞ്ഞപോലെ തോന്നിയതും അവൾ കയ്യിൽ മുറുക്കെ പിടിച്ച കുപ്പിയുടെ മൂടി തുറന്നു.....
മോളേ ശിവ.... ദയനീയമായി ആ സ്ത്രീ വിളിച്ചതും അവൾ ഓടിച്ചെന്നു കെട്ടിപിടിച്ചു....
എന്നോട് ക്ഷമിക്കണം മുത്തു.... എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ.... ഈ വാതിൽ തുറക്കുന്ന നിമിഷം ഞാൻ ഈ വിഷം കഴിച്ചിരിക്കും.... മാനം നഷ്ടപെട്ടു ജീവിക്കുന്നതിനേക്കാൾ ഭേദം അതാണ്...
തടയില്ല ഈ മുത്തശ്ശി.... തളർന്നു കിടക്കുന്ന എനിക്ക് മോളേ രക്ഷിക്കാനും
കഴിയില്ല.... എന്നേ കൂടി കൂടെ കൂട്ടിയ മതി അത് ഓർമിപ്പിക്കാനാ വിളിച്ചേ.... അവൾ പൊട്ടികരഞ്ഞു കൊണ്ട് അവരെ നെഞ്ചിലേക്ക് വീണു.....
ചുക്കിച്ചുളിഞ്ഞ ആ കൈ വിരലുകൾ അവളുടെ തലയിലൂടെ തലോടി.... ദൈവം രക്ഷിക്കും മോളേ....
അവൾ പുച്ഛത്തോടെ എഴുന്നേറ്റു.... ദൈവം ഇല്ല മുത്തു.... ഉണ്ടെങ്കിൽ എന്നെ ഇങ്ങനെ നരകിപ്പിക്കുമോ.... എന്റെ സന്തോഷം ഇല്ലാണ്ട് ആക്കോ.... നെഞ്ച് പൊട്ടിയല്ലേ മുത്തു ഈശ്വരന്മാരെ വിളിക്കുന്നെ എന്നിട്ട് എന്താ ദൈവം ആ കണ്ണുനീർ കാണാതെ .... കണ്ണുനീർ തുടക്കാൻ എങ്കിലും ആരെങ്കിലും വന്നോ.... ആർക്കും വേണ്ടാത്ത ജന്മം ആണ് നമ്മൾ... ദൈവത്തിനും വേണ്ട....
എന്നെ വേണ്ടാത്തൊരെ എനിക്ക് വേണ്ട.. അത് ദൈവങ്ങൾ ആയാലും ശരി....
മുത്തശ്ശിക്ക് അവളെ തടയണോന്ന് ഉണ്ടായിരുന്നുവെങ്കിലും തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാത്തോണ്ട് അവർ മൗനം പാലിച്ചു.....
വാതിലിലെ മുട്ട് നിൽക്കുന്നതും ആരുടെയൊക്കെയോ ശബ്ദം കേട്ടു.... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു....
ഇന്ന് ഒരു രാത്രി കൂടി ജീവൻ തിരിച്ചു കിട്ടി
തിരിച്ചു കിട്ടിയിട്ടും എന്തിനാ.... ആർക്ക് വേണ്ടിയാ.... ഒരു ഗദ്ഗതം തൊണ്ടയിൽ കുരുങ്ങി.....
എന്റെ മോളെ രക്ഷിക്കാൻ ദൈവം ഉണ്ട്.... ദൈവം ഉണ്ട്.....തീർച്ചയായും ആരേലും വരും.... ആ വൃദ്ധ അത് തന്നെ ഉരുവിട്ട് കൊണ്ടിരുന്നു....
അവൾ പുച്ഛത്തോടെ അവരെ നോക്കി പിന്നെ കണ്ണടച്ച് കിടന്നു....
🔥🔥🔥🔥
ഉറക്കം വരുന്നില്ലല്ലോ കോപ്പ്.... അർഷിയെ നോക്കി അവൻ നല്ല ഉറക്കം ആണ്.....
ബെഡ് കണ്ട മതി ശവം.... അവനെ നോക്കി പിറുപിറുത്തു അവന്റെ മേലേ പുതപ്പ് എടുത്തു എറിഞ്ഞു ബാൽക്കണിയിലേക്ക് നടന്നു.....
പൂർണ്ണനിലാവിന്റെ വെളിച്ചത്തിൽ രാത്രി കൂടുതൽ മനോഹാരിതമായ പോലെ തോന്നി അവന്ന്..... അവൻ ആകാശത്തേക്ക് നോക്കി മൂന്ന് നക്ഷത്രം പതിവിലും തിളങ്ങി നിന്നിരുന്നു.....
അവൻ അത് നോക്കി നെടുവീർപ്പിട്ടു....
ഒന്ന് പുഞ്ചിരിച്ചു കിസ്സ് കൊടുക്ക് തെണ്ടീ
അച്ഛനും അമ്മയും അച്ഛന്റെ ലവർ ഒന്ന് സന്തോഷിച്ചോട്ടെ.... ഇങ്ങനെ വേണം ഒരു ഭാഗ്യം വലതു വശത്ത് ഭാര്യ ഇടത് വശത്ത് കാമുകി..... അർമതിക്കല്ലേ മൂപ്പർ അവിടെ..... തൊട്ടരുകിൽ വന്നിരുന്നു അർഷി പറയുന്നത് കേട്ട് അവൻ മുഖം കൂർപ്പിച്ചു നോക്കി...
സോറി നിന്റെ അച്ഛനും രണ്ടമ്മമാരും പോരെ.... എന്തായാലും സംഭവം ഉള്ളതല്ലേ.....അർഷി അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു....
നിനക്ക് ഉറക്കം ഇല്ലേ അലവലാതി....
നീ ഫസ്റ്റ് നൈറ്റ് സ്വപ്നത്തിൽ കണ്ടു ഉറക്കം പോയി ഞാൻ ആ കാര്യം ആലോചിച്ചു എന്റെ ഫസ്റ്റ് നൈറ്റ് എങ്ങെനെ ഉണ്ടെന്ന് സങ്കല്പിച്ചു ഉറക്കം പോയി.... ഒന്നും നടന്നു ഇല്ല ഉറക്കം പോയത് മിച്ചം..വയസ്സ് ഇരുപത്തി അഞ്ചായി കെട്ട് പ്രായം ആയെന്ന് വീട്ടുകാരെ ഓർമിപ്പിക്കണ്ട ടൈം ആയി.... എല്ലാത്തിനും ഞാൻ തന്നെ മുൻകൈ എടുക്കണ്ടേ... വീട്ടുകാർക്കൊന്നും ഒരു ഉത്തരവാദിത്യബോധം ഇല്ല....അവൻ നിരാശയോടെ പറഞ്ഞു....
രുദ്ര് പെട്ടന്ന് പൊട്ടിചിരിച്ചു പോയി....
അത് കണ്ടെന്നോണം ആ നക്ഷത്രങ്ങൾ ഒന്ന് തിളങ്ങി.....
ഇളിക്കണ്ട.....എന്നെങ്കിലും എന്റെ മാവ് പൂക്കും.... അപ്പോൾ ഞാനും ചിരിക്കും ക്ക ക്ക ക്ക.... അർഷി കളിയാക്കി ചിരിച്ചു പറഞ്ഞു...
അവൻ ആകാശത്തേക്ക് തന്നെ നോക്കി..
അച്ഛന്റെ അതെ സാമ്യമുള്ള ജാതകം ആണ് എന്റെ.....എന്റെ അച്ഛനെ പോലെ എന്റെ പ്രണയം എന്നെങ്കിലും സക്സസ് ആവും അല്ലേ അർഷി....
ജാതകത്തിലും കോപ്പിലൊന്നും വിശ്വാസം ഇല്ല മുത്തേ..... വിശ്വാസം ഒന്നിലെ ഉള്ളു ആത്മാർത്ഥ പ്രണയം വിജയിക്കും... നിന്റെ അച്ഛനെ തന്നെ ഉദാഹരണം ആയി എടുത്തോ.... നിന്റെ പ്രണയം അത് കൊണ്ട് തീർച്ചയായും വിജയിക്കും.... ഇല്ലെങ്കിൽ ഞാൻ വിജയിപ്പിച്ചു കാണിക്കും.... പിന്നെന്തിനാ ചങ്ക് ആണെന്ന് പറഞ്ഞു നടക്കുന്നേ ഞാൻ ഒക്കെ..... ശിവ ഈ രുദ്രന് ഉള്ളതാ...
ഞാൻ ഉണ്ടായില്ലെങ്കിലും ഈ കൈക്കുള്ളിൽ ഭദ്രമായിരിക്കണം ശിവയും എന്റെ കുടുംബവും.... അങ്ങനെ ആവും എനിക്കുറപ്പുണ്ട്.... മരണമാണ് എന്റെ വിധിയെങ്കിൽ ദാ അവിടെ ഒരു നക്ഷത്രം ആയി ഞാനും അവരോടൊപ്പം ഉണ്ടാവും.... അവിടുന്ന് നോക്കുമ്പോൾ പുഞ്ചിരിക്കുന്ന ശിവയെ എനിക്ക് കാണണം....
ക്ലോസപ് ഇട്ടു പല്ല് തേപ്പിക്കാം ഞാൻ അവളെ.... അപ്പോൾ കൂരിരുട്ടിൽ നോക്കിയാലും തിളങ്ങി കാണും അത് പോരെടാ .... അവളെ മുഖം കണ്ടില്ലെങ്കിലും ക്ലോസപ് പല്ല് കാണാം.....
പതിവ് ചളിയടി അടിച്ചിട്ടും ഏറ്റില്ലെന്ന് രുദ്റിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി..
കുറച്ചു സമയം മൗനം അവിടെ കെട്ടികിടന്നു..... രുദ്റിന്റെ നെടുവീർപ്പ് മാത്രം അവിടെ ഉയർന്നു കേട്ടു... മുഖം മുഴുവൻ അസ്വസ്ഥത കണ്ടു....അതെന്ത് കൊണ്ടാണെന്ന് അറിയുന്നൊണ്ട് തന്നെ അർഷിയുടെ കൈക്കുള്ളിൽ അവന്റെ കൈ അമർന്നു.....
ടാ നിനക്ക് ഒരു മാജിക് കാണണോ....
നമ്മുടെ പ്രണയം സത്യം ആണെങ്കിൽ പൂർണ്ണചന്ദ്രനെ നോക്കി നിന്ന അവിടെ അവരുടെ മുഖം കാണാൻ പറ്റും....
രുദ്ര് മിഴികൾ ഉയർത്തി ചന്ദ്രനെ തന്നെ നോക്കി.... പതിയെ അവന്റെ മനസ്സിലെ മുഖം അവിടെ തെളിഞ്ഞു കണ്ടു.... ശിവാനി..... എന്റെ ശിവ.... എന്റെ മാത്രം ശിവ..... ആ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു...... ചന്ദ്രനെയും നോക്കി അവൻ അവിടെ തന്നെ പിറകോട്ടു ചാഞ്ഞു കിടന്നു.....
അടുത്ത് തന്നെ അർഷിയും..... അർഷി ഉറങ്ങി കണ്ടതും ബാൽക്കണി ഡോർ പിറകോട്ടു ചാരി വാതിൽ പൂട്ടി രുദ്ര് മുറിയിൽ നിന്നും പുറത്ത് കടന്നു ... അർഷി അവൻ പോയതും കണ്ണ് തുറന്നു.... അടഞ്ഞ വാതിൽ നോക്കി നെടുവീർപ്പിട്ടു..... നിന്റെ ഉറക്കിനൊപ്പോം എന്റെ ഉറക്കം പോയതാ രുദ്ര.... ആ നെഞ്ചിലെ തീയണയാതെ ഞാൻ എങ്ങനെ സുഖം ആയി ഉറങ്ങും...
നിന്റെ പ്രണയം സത്യം ആണ്.... ശിവരുദ്രയായി തിരിച്ചു വരും... ഇല്ലെങ്കിൽ കൊണ്ട് വരും.... എനിക്ക് വേണം ആ പഴയ രുദ്രനെ.... അതിന്ന് കഴിയുന്ന ഒരുത്തനെ ഇനിയുള്ളു.... കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്ന അവൻ തന്നെ ശരണം....
അവൻ ഫോൺ എടുത്തു ഒരു നമ്പർ എടുത്തു പുഞ്ചിരിയോടെ ഡയൽ ചെയ്തു..... കാൾ കണക്ട് ആയതും പറഞ്ഞു.....
മോർണിംഗ് ഫ്ലൈറ്റ് കേറിക്കോ.... ഉണരുമ്പോൾ ടിക്കറ്റ് കയ്യിൽ ഉണ്ടാകും...
അവന്റെ സന്തോഷം കൊണ്ടുള്ള അലർച്ച അപ്പുറത്ത് കേട്ടതും അർഷി ഫോൺ ചെവിയിൽ നിന്നും മാറ്റിപിടിച്ചു...
പുഞ്ചിരിയോടെ കാൾ കട്ട് ചെയ്തു....
ആരാടാ കാളിൽ.... അത് ഈ നട്ടപാതിരക്ക്.... സംശയത്തോടെ മുഖം ചുളിച്ചു നിൽക്കുന്ന രുദ്റിനെ കണ്ടതും വെപ്രാളത്തിൽ ഫോൺ താഴെ എത്തിയിരുന്നു....
അത്.... പിന്നെ.... ഏതോ...റോങ് നമ്പർ....
ഈ തെണ്ടി ഇത്ര വേഗം തിരിച്ചു വന്നോ....
അവൻ മെല്ലെ പിറുപിറുത്തു.....
റോങ് നമ്പർ.... നട്ടപാതിരക്ക്... എന്നിട്ട് മുഖത്ത് പുഞ്ചിരി..... വിശ്വസിക്കാൻ പാട് ആണല്ലോ അർഷി..... നിന്നെ ഇന്നും ഇന്നലെ കാണാൻ തുടങ്ങിത് അല്ല... കൊല്ലം ഇരുപത്തി ഒന്നായി... രാവിലെ ഉറക്കത്തിൽ വിളിച്ച തന്നെ പൂരതെറി വിളിക്കുന്ന നീ നട്ടപാതിരക്ക് ഉറക്കം കളഞ്ഞിട്ട് പുഞ്ചിരി.....അവൻ താടി ചുഴിഞ്ഞു അവനെ മൊത്തത്തിൽ നോക്കി ....
പടച്ചോനെ പെട്ടല്ലോ ആ തെണ്ടിയെ വിളിച്ചെന്നു അറിഞ്ഞ എന്റെ ബോഡി പോലും വീട്ടുകാർ കാണില്ല....
അത് ഒരു വഴിതെറ്റിയ മദാമ്മ കിളി ആയിരുന്നു...ചുമ്മാ എന്റർട്ടയിൻമെന്റ്ന്.... കക്ഷിക്ക് ഈ നാടൊക്കെ പറഞ്ഞു കൊടുക്കരുന്നു.
അത് വേണേൽ വിശ്വസിക്കാം.... പെണ്ണ് ഇല്ലാത്ത പരിപാടി ഇല്ലല്ലോ നിനക്ക് .... ഇങ്ങനെ ഒരു വായിനോക്കി..... ഒരു കാര്യം പറഞ്ഞേക്കാം നമ്മുടെ നാടല്ല.... ഇവിടെ തല്ല് വാങ്ങിച്ചു തരരുത്... കോഴിത്തരം കുറച്ച ഫ്രക്ച്ചർ ഇല്ലാത്ത ബോഡി ആയി തിരിച്ചു പോകാം.... അല്ലെങ്കിൽ പെണ്ണ് കെട്ടൽ സ്വപ്നത്തിൽ നടക്കുള്ളു....
ആലോചിക്കാം.... സമയം ഉണ്ടല്ലോ... പിന്നെ തല്ല്.... അത് നമുക്ക് പുത്തരി അല്ലല്ലോ.... തടുക്കാൻ അല്ലേ ബോഡിഗാർഡ് ആയി നീ.... ചുമ്മാ ആണോ ഈ സിക്സ് പാക്ക് ബോഡിയെ ചങ്ക് പറഞ്ഞു കൊണ്ട് നടക്കുന്നേ... ഈ ബോഡി കൊണ്ട് എനിക്കും എന്തേലും ഉപകാരം വേണ്ടേ.... അർഷി അവന്റെ നെഞ്ചിൽ കുത്തി ഇളിച്ചോണ്ട് പറഞ്ഞു...
നീയൊന്നും ജന്മത്തിൽ നന്നാവില്ലെടാ.... നീയോ വഴിപിഴച്ചു ആ കൃഷ്നെ നിന്റെ സ്വഭാവം പഠിപ്പിക്കാതിരുന്ന മതി... ഇങ്ങനെ ഒരു ജന്മം.... അവൻ കൈ തട്ടി മാറ്റി പിറു പിറുത്തോണ്ട് റൂമിലേക്ക് പോയി....
പേര് കൃഷവ്.... സ്വഭാവം ശ്രീ കൃഷ്ണന്റെ ഇവന്റെ മുന്നിൽ ഞാൻ ഒക്കെ ശിശു ആണ്.... നാളെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ട് നാട്ടുകാരെ കയ്യിൽ നിന്ന് തല്ല് കിട്ടോ അതോ ഈ പിശാജ് എന്നെ തല്ലികൊല്ലോ
എന്ന് ആലോചിക്കുന്ന ഞാൻ ... അവൻ ആത്മഗതം പറഞ്ഞു മേലോട്ട് കൈ ഉയർത്തി.... അവന്റെ കണ്ണ് ആ നക്ഷത്രങ്ങളിൽ പതിഞ്ഞു.... പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങളെ അല്ലേ വിത്ത്... ശ്രീ കൃഷ്ണൻ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു.....
....... തുടരും
✍️ഇഫാർ
ShivaRudragni NEXT PART 2
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ™