ShivaRudragni part 2
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY🔥
PART 2
▬▬▬▬▬▬▬▬▬▬▬▬▬▬
കുട്ടിക്ക് സമ്മതം ആണെങ്കിൽ ഞാൻ ഒരു ലൈഫ് തരാൻ തയ്യാറാണ്....
പ്രേം നസീർ സ്റ്റൈലിൽ ഒരു റോസപ്പൂവ് നീട്ടി കൃഷ് പറയുന്നത് കേട്ട് ആ പെൺകുട്ടി മുഖം ചുളിച്ചു....
അവൾ അവനെ അടിമുടി നോക്കി....
എന്നിട്ട് ആ റോസ് വാങ്ങി....
അപ്പൊ റെഡിയാണോ.... താങ്ക്യു സ്വീറ്റ് ഹാർട് എന്നും പറഞ്ഞു കൈ നീട്ടി പിടിച്ചു ഹഗ് ചെയ്യാൻ നോക്കിയതും അവന്റെ നെഞ്ചിൽ കൈ വെച്ചു തടഞ്ഞു....
യുവർ സ്വീറ്റ് ചബ്ബി .... ലവ് യൂ ബേബി പറഞ്ഞു അവന്റെ കവിളിൽ റോസ് കൊണ്ട് തലോടി തൊട്ടടുത്ത ടേബിളിൽ കാലിൽ കാൽ കയറ്റി സ്റ്റൈലിൽ ഇരിക്കുന്ന രുദ്രിന്റെ അടുത്തേക്ക് നോട്ടം എത്തി ..... അവളുടെ കണ്ണുകൾ വിടർന്നു..
നീ കണ്ട ആപ്പ കൂപ്പ ആൾ അല്ല അത് മോളെ.... ശിവരുദ്ര് ആണ്.... ശിവയുടെ സ്വന്തം പ്രോപ്പർട്ടി.... നിന്റെ ഒലിപ്പീരു കൊണ്ട് അങ്ങോട്ട് പോകല്ലെ (കൃഷ് )
സ്റ്റൈൽ ആയി ജെൽ വെച്ച് ഒതുക്കിയ മുടി.... തിളങ്ങുന്ന ബ്ലാക്ക് കളർ ഐസ്....
കട്ടി മീശ വെച് ഷേവ് ചെയ്ത മുഖം.... വെളുത്ത നിറം വൈകുന്നേരതെ വെയിലിൽ തട്ടി ചുവപ്പ് രാശി അടിക്കുന്നുണ്ട്.....കയ്യിൽ ബ്രാൻഡ് വാച്.... സ്റ്റൈൽ ആയി ഷർട്ടിന്റെ മുമ്പിലെ രണ്ടു ബട്ടൺ തുറന്നിട്ടിട്ടുണ്ട്....
ഹാഫ് കൈ ഫിറ്റ് ആക്കി ആമ്സ് എടുത്തു കാണിക്കുന്നു...
ടൈറ്റ് ഷർട്ട് ഫിറ്റ് ബോഡിയും എടുത്തു കാണിക്കുന്നുണ്ട്.... ചുണ്ടിൽ ചെറുപുഞ്ചിരിയോടെ ഫോണിൽ ആരോടോ സംസാരിക്കുന്നത്.... ഹോട് ഹാൻഡ്‌സം ആൻഡ് സെക്സി അവൾ വശ്യമായി മൊഴിഞ്ഞു ചുണ്ടുകൾ കടിച്ചു അവനെ നോക്കി....
കാണാൻ മാത്രം അല്ല സ്വഭാവം ഹോട് ആണ് പൊന്നു മോളെ ജീവൻ വേണേൽ ഓടിക്കോ.... അവൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു....
അവൾ പുച്ഛത്തോടെ അവനെ നോക്കി വീണ്ടും രുദ്രനെ നേരെ നോക്കി പുഞ്ചിരിച്ചു....
അവനെ തന്നെ നോക്കി നില്കുന്നത് പോലെ തോന്നി അവൻ മുഖം ഉയർത്തി അവളെ നോക്കി.... പുരികം ഉയർത്തി കൊണ്ട് എന്താ ചോദിച്ചു....
Ilove u..... അവൾ റോസ് നീട്ടി പറഞ്ഞു
നോട് ഇൻഡ്രസ്റ്റ്.... അവൻ വീണ്ടും പുഞ്ചിരിയോടെ ഫോണിലേക്ക് തിരിഞ്ഞു
അവന്റെ കയ്ടെ മുകളിൽ അവൾ കൈ വെച്ചു...
അവന്റെ മുഖത്തെ പുഞ്ചിരിയും ശാന്തതയും മാറി മുഖം വലിഞ്ഞു മുറുകി.
കണ്ണുകൾ ചുവപ്പ് രാശിപടർന്നു....
എസ്‌കേപ്പ്.... എന്ന് പറഞ്ഞു കൃഷ് പിന്തിരിഞ്ഞു ഓടാൻ നോക്കിതും ആരോ അവന്റെ കോളറയിൽ പൊക്കിപിടിച്ചു
എന്നെ ഒന്നും ചെയ്യല്ലേ സത്യം ആയിട്ടും എനിക്കിതിൽ പങ്കില്ല രുദ്രേട്ടാ .... അവൻ കൈ കൂപ്പി തിരിഞ്ഞു....
നിങ്ങൾ ആയിരുന്നോ... പുല്ല് എന്റെ നല്ല ജീവൻ പോയി... അവൻ നെഞ്ചിൽ കൈ വെച്ചു ശ്വാസം ആഞ്ഞു വലിച്ചു....
അതെന്താടാ എന്നെ പേടിയില്ലേ അർഷി പുരികം ഉയർത്തി മുഖം കൂർപ്പിച്ചു....
ആനയെ പേടിക്കാം എന്ന് വെച്ചു ആനപിണ്ടത്തെ പേടിക്കണോ.... അവൻ പുച്ഛത്തോടെ പറഞ്ഞു കൈ തട്ടിമാറ്റി....
പഠിക്കുന്നത് പത്താം ക്ലാസ്സ്...നാക്ക് എം എ കഴിഞ്ഞു അങ്ങേത്തി അല്ലേടാ കുരുട്ട് അടക്കേ പറഞ്ഞു ചെവിയിൽ തിരുമ്മി....
ആാാ വേദനിക്കുന്നു മനുഷ്യ.... നിങ്ങളുടെ പുന്നാര ഫ്രണ്ട് പിടിച്ചു പിടിച്ചു ഇപ്പോൾ ചെവി പൊരിഞ്ഞു വരാറായി...
കയ്യിലിരിപ്പ് കൊണ്ടല്ലേ ആകെ രണ്ടിൻജു ഉള്ളു.... എത്രാമത്തെ പ്രൊപോസൽ ആയിരുന്നു ഇപ്പൊ കഴിഞ്ഞത്....
എണ്ണിയില്ല.... ഇനി കണക് എഴുതി വെക്കാം....
എത്ര ബുക്ക് വേണ്ടി വരും അതിന്ന് അർഷി പുച്ഛചിരിയോടെ ചോദിച്ചു....
നിങ്ങൾ തലയിൽ ഉള്ള ചളി മൊത്തത്തിൽ ഇങ്ങോട്ട് തട്ടാതെ ഇക്കാ..
നമുക്ക് ആദ്യം രുദ്രന്റെ രൗദ്ര ഭാവം കണ്ടു നോക്കാം.... അർഷിയുടെ ചുമലിലൂടെ കയ്യിടാൻ നോക്കി എങ്കിലും എത്തതെ ചമ്മലോടെ കൈ താഴ്ത്തി....
അർഷി ചിരി കടിച്ചു പിടിച്ചു....
കൊന്നത്തെങ്ങ് പോലെ വളർന്നിരിക്കുന്നെ എന്ത് വളം ആണാവോ ഇടുന്നെ....അവന്റെ നീളം നോക്കി നെടുവീർപ്പ് ഇട്ടു പറഞ്ഞു .
അസ്സൽ ജൈവ വളം ആണ് മോനെ.... നീയേ കൊമ്പ്ലാൻ കുടിച്ചു നീളം വെക്കൊന്ന് നോക് ആദ്യം ....
എന്തിന് ഈ രാവണന് എടുത്തു അലക്കാനോ നമ്മൾക്ക് ഇത് മതിയേ....
അപ്പോഴാ വെടിക്കെട്ട് പോലൊരു ശബ്ദം കേട്ടത്.... അവർ തിരിഞ്ഞു നോക്കി... രുദ്രൻ കൈ വെള്ളം ഒഴിച്ച് കഴുകുന്നുണ്ട്.
ആ പെണ്ണ് കവിളിൽ കൈ വെച്ചു പേടിയോടെ അവനെ നോക്കുന്നുണ്ട്....
ഇന്ന് എന്താടാ പ്രോബ്ലം....
ആ പുട്ടിപൂതത്തിന് രുദ്രേട്ടനെ കണ്ടപ്പോ ഇളക്കം... കുറെ നേരം ആയി തവിടു പിണ്ണാക്ക് ഇട്ടു കൊടുക്കുന്നു.... ശിവയിൽ മല പോലെ ഉറച്ചു നിൽക്കുന്ന അങ്ങേർക്ക് എവിടെ ഏശാൻ..... എട്ട് നിലയിൽ ചീറ്റി അതാണ് ആ വെടിക്കെട്ട്..
അത് ഓക്കെ നീ ആ പെണ്ണിനെ പ്രൊപ്പോസ് ചെയ്തേ എന്തിനാ....
ചുമ്മാ ഒരു രസം.... ഉള്ളിൽ ഇടേണ്ട ഡ്രസ്സ് വെളിയിൽ ഇട്ടു കണ്ടപ്പോ മൊത്തത്തിൽ ഒരു രോമാഞ്ചം... വല്ല സ്പർശന സുഖം കിട്ടോന്ന് നോക്കൻ പോയതാ...
പ്ഫാ നാറീ..... അർഷിയുടെ ആട്ട് കേട്ട് അവൻ തലചൊറിഞ്ഞു....
ഞാൻ എത്ര ടൈം ആയി അവിടെ ഈച്ചയെ ആട്ടി ഇരിക്കുന്നു എന്നെ വിളിച്ചൂടാരുന്നോ ദർശനസുഖം അല്ലേ ഇല്ലാതാക്കിയത്..... ഉരുപ്പിടി പൊളിയാല്ലേ.
ഞാൻ ഒരു നിമിഷം പേടിച്ചു നിങ്ങൾ നന്നായെന്ന് ഇല്ലല്ലേ.....
നന്നായിട്ടിപ്പോ ആർക്ക് വേണ്ടിയാ... പിന്നെ സ്പർശനെ പാപം.... ദർശനെ പുണ്യം.....
അതാണ് നമ്മളെ കാക്കൂ വാ വേറെ സീൻ പിടിക്കാം.... കുറെ ഐറ്റം ഉണ്ട്..അവൻ ചേർത്ത് പിടിച്ചു....
രുദ്ര് അവളെ കൊല്ലുന്നേ മുന്നേ ആദ്യം പിടിച്ചു മാറ്റട്ടെ.... ഇല്ലെങ്കിൽ ഒരു കൊലപാതകതിന്ന് സാക്ഷി പറയേണ്ടി വരും...അത് പറഞ്ഞു അർഷി അവനെ പിടിച്ചു അവന്റെ അടുത്തേക്ക് പോയി....
ഒരു ഐ ലവ് യൂ പറഞ്ഞെന്നു തല്ലണോ
കോപ്പേ....
എന്നെ കിസ്സ് ചെയ്യാൻ വന്നു തല്ലി.... വേണ്ടന്ന് വെക്കുമ്പോ തലയിൽ കേറാൻ നോക്ക ശവങ്ങൾ..... അവൻ അവളെ നോക്കി മുരണ്ടതും അവൾ തിരിഞ്ഞു ഓടിയിരുന്നു.....
ചുമ്മാ ഒരു കിസ്സ് കളഞ്ഞു....എറിയാൻ അറിയുന്നവന്റെ കയ്യിൽ അല്ലെങ്കിലും ആരും വടികൊടുക്കില്ല....
എന്റെ ശിവ ഒഴിച്ച് ആരും എന്റെ ദേഹത്ത് ടച് ചെയ്യണ്ട.... ഈ മനസ്സ് ശരീരവും അവളെ മുന്നിൽ മാത്രം അടിയറവ് പറഞ്ഞിട്ട് ഉള്ളു.....
ശിവ ശരിക്കും ഭാഗ്യവതിയാണ്.... സാക്ഷാൽ ശിവനെ അല്ലേ കിട്ടുന്നത്.....
ഇരുപത്തിയഞ്ചു വയസ്സിനിടക്ക് തമാശക്ക് പോലും ഒരുത്തിയെ നോക്കിയെന്ന് ഞാൻ അറിഞ്ഞിട്ടില്ല.(കൃഷ് )
ഏട്ടത്തിയമ്മ വിളിക്കാൻ എത്ര വട്ടം പറഞ്ഞു നിന്നോട്.... രുദ്ര് അവന്റെ ചെവിയിൽ തിരുമ്മി....
അയ്യോ ഏട്ടത്തിയമ്മയല്ല സ്വന്തം അമ്മ തന്നെ ഒന്ന് ചെവി വിട് മനുഷ്യാ.... ടാ പന്നക്കാകു ഒന്ന് വിടാൻ പറയടാ.....
നിന്റെ എത്ര മൂത്തതടാ അർഷി എന്നിട്ട് ഇങ്ങനെ വിളിക്കുന്നെ..... രുദ്ര് ഒന്നുടെ ചെവിയിൽ അമർത്തി....
ഇങ്ങനെ പോയാ ഏട്ടത്തിയമ്മക്ക് നിലവിളക്ക് കൊടുത്തു ഉള്ളിൽ കയറ്റാൻ ഞാൻ ജീവനോടെ ഉണ്ടാകില്ല..... ഏട്ടത്തിയമ്മക്ക് നല്ലൊരു അനിയനെ നഷ്ടപെടുക..... അവൻ നിലവിളിച്ചോണ്ട് പറഞ്ഞു....
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശിവ എങ്ങനെ ഇവനെ പോലുള്ള അസുരനെ സഹിക്കുക പടച്ചോനെ... ആ കൊച്ചിന്റെ ഒരു വിധി....അർഷി താടിക്ക് കൈ വെച്ചു പറഞ്ഞു
രുദ്റിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... അവൻ വിട്ടു....
ആ ചിരി ശിവയെ പറഞ്ഞോണ്ട് ആണെന്ന് അവർക്ക് അറിയാരുന്നു....
അസ്ഥിക്ക് അല്ലടാ അതുക്കും മേലെയാ ശിവ പിടിച്ചിരിക്കുന്നെ തോന്നുന്നേ.... കണ്ടു പടിക്കെടാ ആത്മാർത്ഥ പ്രണയം എന്താന്ന്.... അതെങ്ങനെ പേര് പോലെ തന്നെ അല്ലെ നിന്റെ സ്വഭാവം.... കള്ള കൃഷ്ണ...
മൈ നെയിം ഈസ് കൃഷവ്... കാൾ മി കൃഷ്.... സ്റ്റൈൽ ആയി മുടിയിൽ തട്ടി അവൻ പറഞ്ഞു....
സ്വഭാവം മാറ്റ് അപ്പോ തീരുമാനിക്കാം ഈ പേര്.... അത് വരെ ഞാൻ കള്ളകൃഷ്ണൻ എന്നെ വിളിക്കൂ....
രുദ്രേട്ടാ എനിക്ക് ഇഷ്ടം അല്ലാട്ടോ ഇങ്ങനെ വിളിക്കുന്നെ ഫ്രണ്ട്നോട് മര്യാദക്ക് പറഞ്ഞോ....
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടിട്ടുണ്ടോ അതാണ് നിങ്ങൾ.... അവൻ അർഷിയെയും കൃഷ്നെയും നോക്കി പറഞ്ഞു...
അത് നിങ്ങൾ ഏട്ടനും അനിയനും ചേരാ...
അർഷി പുച്ഛിച്ചു....
അല്ല നിങ്ങൾ രണ്ടുവാ അത്.... കൃഷ് അതിനേക്കാൾ പുച്ഛിച്ചു പറഞ്ഞു..
ടാ.... രുദ്ര് കപട ദേഷ്യത്തോടെ വിളിച്ചതും അവൻ ഓടി....
നീ പോടാ മോനെ ശിവരുദ്ര്.... ഇല്ലാത്ത മീശ പിരിച്ചു അവൻ വിളിച്ചു പറഞ്ഞു
ഇവൻ എങ്ങനെ നിന്റെ അനിയൻ ആയി
നീയെന്റെ ഫ്രണ്ട് ആയത് എങ്ങനെ അത് പോലെ... രുദ്ര് കണ്ണിറുക്കി പറഞ്ഞു...
പോടാ അലവലാതി അവന്റെ പുറത്ത് ഒരടി കൊടുത്തു അവന്റെ കഴുത്തിൽ ഇറുക്കി പിടിച്ചു....
എന്റെ അച്ഛന് പറ്റിയ അബദ്ധം. ആണ് ... കഴുത്തിൽ നിന്നും വിടെടാ പട്ടീ വേദനിക്കുന്നു ..... രുദ്ര് അലറി....
അവൻ വിട്ടതും രുദ്ര് അവന്റെ കയ് പിറകോട്ടു ആക്കി മുറുക്കപിടിച്ചു
എന്താടാ കോപ്പേ...
അപ്പൊ മരപ്പട്ടി ഈനാംപേച്ചിയെ ഇന്ന് നൈറ്റ് തന്നെ നാട്ടിൽ എത്തിച്ചോളണം....
ഞാൻ പറഞ്ഞിട്ട് ഒന്നും അല്ല അവൻ വന്നത്..... ബാക്കി പറയാൻ കഴിയാതെ രുദ്രിന്റെ രൂക്ഷ നോട്ടത്തിൽ മുഖം കുനിഞ്ഞു അർഷിയുടെ....
നീറുന്ന ഈ മനസ്സ് തണുക്കണമെങ്കിൽ ചെയ്തു തീർക്കാൻ ഉള്ളതൊക്കെ ചെയ്യണം അർഷി.... വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ....
പറഞ്ഞയച്ചോളാം.....നിന്നെ കാണണമെന്നു വാശി പിടിച്ചു ഒരേ കരച്ചിൽ ആയിരുന്നു.... മാസങ്ങൾ ആയില്ലേടാ കണ്ടിട്ട്.... കരച്ചിൽ കേട്ടപ്പോ സഹിച്ചില്ല അതാണ് ഇങ്ങോട്ട് കൂട്ടിയെ.....
കണ്ട തളർന്നു പോകും ഞാൻ.... തീരുമാനങ്ങൾ എടുക്കുമ്പോ മനസ്സ് പതറും അതോണ്ടാ മനസ്സ് കല്ലാക്കി നില്കുന്നെ.... അവന്റെ വാക്കുകൾ ഇടറിതുടങ്ങിയതും അവന്റെ കൈകളിൽ ഒരു കൈ കോർത്തിരുന്നു....
രുദ്ര് കൈകളിലേക്ക് നോക്കി.... കൃഷ്...
രുദ്രതാണ്ടവം കഴിഞ്ഞു വന്ന മതി... വരുമ്പോൾ ഈ കൈകളിൽ ശിവേടത്തിയമ്മ കൂടി ഉണ്ടായ മതി.... കാത്തിരിക്കും ഞങ്ങൾ....
രുദ്ര് ചെറുചിരിയോടെ അവന്റെ തലയിലൂടെ തലോടി.... പിന്നെ അർഷിയുടെ കയ്യെടുത്ത് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.... അർഷിയെന്നാൽ രുദ്ര് ആണ് മറക്കരുത്..
രുദ്ര് പറയാതെ തന്നെ ആ വാക്കുകളുടെ അർത്ഥം മനസ്സിലായത് പോലെ രണ്ടു പേരുടെയും കയ്യിൽ വിറയൽ ഉണ്ടായിരുന്നു അപ്പോൾ....
🔥🔥🔥🔥
മുറിയിൽ വെളിച്ചം പടർന്നു തുടങ്ങും മുന്പേ വാതിലിൽ മുട്ട് വീണിരുന്നു....
ശിവ എഴുന്നേറ്റു പോകാൻ നോക്കിയതും
പേടിയോടെ അവളെ കയ്യിൽ പിടിച്ചു മുത്തശ്ശി .....
ശിവ ചെറുചിരിയോടെ കയ്യെടുത് മാറ്റി....
മുത്തിടെ മക്കളും കൊച്ചുമക്കൾ അല്ല അത്...പകൽ വെളിച്ചത്തിൽ അനിയത്തിയുടെ ശരീരം തേടി വരില്ല അവർ.... ഭാര്യമാരുടെ പിന്നിൽ ഒച്ചനിച്ചു നിൽക്കുന്ന നട്ടെല്ല് ഇല്ലാത്തവന്മാരാ അവനൊക്കെ... തന്തക്ക് പിറക്കാത്തവ..... പെട്ടന്ന് വാ പൊത്തി അവൾ..... നിറ കണ്ണോടെ നിൽക്കുന്ന മുത്തിയെ കണ്ടു....
സോറി മുത്തി..... അറിയാണ്ട് പറഞ്ഞു പോയതാ.... മുത്തശൻ നട്ടെല്ല് ഉള്ള ആണൊരുത്തൻ തന്നെയാ അതോണ്ടല്ലേ ഞാൻ ജീവനോടെ ഇരിക്കുന്നെ.... എന്റെ മുത്തിയുടെ കെട്ടിയോൻ ഒരു പുലിയല്ലേ... ഇപ്രാവശ്യം ഈ പൊട്ടിപെണ്ണിനോട് അങ്ങ് ക്ഷമിക്ക്....
അവരുടെ കവിളിൽ അമർത്തി മുത്തി അവൾ ....
വീണ്ടും വാതിൽ മുട്ട് കേട്ടു....
ശരദേട്ടത്തി ആയിരിക്കും.... ഇന്ന് കുറച്ചു ലേറ്റ് ആയില്ലേ അതോണ്ടാ വിളിക്കുന്നെ.
മണി ആറാകാറായി എന്റെ വലിയമ്മ തമ്പ്രട്ടിയും അമ്മായിയും പരിവാരങ്ങൾ മണിയറയിൽ നിന്നും എഴുന്നേൽക്കുന്ന മുന്നേ ഡയിനിങ് ടേബിളിൽ നിറയണം.... ഇല്ലെങ്കിൽ അറിയാലോ ശിക്ഷ.... അവളുടെ നോട്ടം തീപ്പോള്ളൽ ഏറ്റ കയ്യിൽ എത്തി.... ഒരു നേരം ലേറ്റ് ആയതിന്ന് തന്ന ശിക്ഷ..... ഒരു നെടുവീർപ്പോടെ എഴുന്നേറ്റു പോയി.....
പറയാൻ രാജകുമാരിയാ അനുഭവിക്കാൻ യോഗം ഇല്ലാതെ പോയി.... ഇങ്ങനെ അനുഭവിക്കാൻ മാത്രം എന്ത് തെറ്റാ എന്റെ കുട്ടി ചെയ്തേ ഭഗവാനെ.... ഇവിടെ നിന്നും അവളെ രക്ഷിച്ചു കൊണ്ടോവാൻ ആരും ഇല്ലേ.... അവൾ
പറയുന്ന പോലെ നിങ്ങൾ എന്റെ വിളി കേൾക്കുന്നില്ലേ മനം നൊന്തു വിളിച്ചു കരഞ്ഞു അവർ.....
🔥🔥🔥🔥
ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു കരഞ്ഞു ആ കുഞ്ഞ്..... നിർത്തതേയുള്ള ആ പിഞ്ചു കുഞ്ഞിന്റെ കരച്ചിലിൽ എന്ത് വേണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നവൻ.... പിന്നെ കുഞ്ഞിനെ എടുത്തു നെഞ്ചോട് ചേർത്തു ഒരു കൈ കൊണ്ട് തന്നെ പൊടിപ്പാൽ ആക്കി നിറ കണ്ണുകളോടെ വായിൽ വെച്ചു കൊടുത്തു....പാൽകുപ്പി വാശിയോടെ വായിൽ നിന്നും തുപ്പി വീണ്ടും കരയുന്നത് കണ്ടതും അവന്റെ കണ്ണുനീർ ഉണങ്ങി അവിടം ചുവപ്പ് പടർന്നു..... സകലതും ചുട്ട് എരിക്കാൻ പാകത്തിൽ അവന്റെ ഉള്ളും പുറവും അഗ്നി പോൽ എരിഞ്ഞു തുടങ്ങിയിരുന്നു....
....... തുടരും
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
part 2 of ശിവരുദ്രാഗ്നി