എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 3

 ശിവരുദ്രാഗ്നി

by ifar



🔥ശിവരുദ്രാഗ്നി 🔥
             🔥LOVE   vs  DESTINY🔥 
                                              

𝄟⃝✍️ ഇഫാർ 


🔥PART 3🔥

▬▬▬▬▬▬▬▬▬▬▬▬▬▬

കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ആവാതെ അവൾ ചെവി പൊത്തി....  അടുത്ത വീടിന്റെ ജനലിലൂടെ ആ കാഴ്ച കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... ആ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാണുമ്പോൾ നെഞ്ച് നീറുന്നത് അവൾ അറിഞ്ഞു.... ഓടിച്ചെന്നു മാറോടു ചേർത്തു പിടിക്കാൻ ആ ഹൃദയം തുടിച്ചു..

എന്തിനാ അമ്മേ ആ കുഞ്ഞിന് ഇങ്ങനെ ഒരു വിധി.... പ്രസവത്തോടെ ഒരു നോക്ക് കാണാതെ അല്ലേ അവളെ അമ്മ പോയെ
അവൾ കരയുമ്പോൾ എന്റെ നെഞ്ച് പിടക്കുന്നു അമ്മേ.... അവൾ അടുത്തുള്ള സ്ത്രീയുടെ മടിയിൽ തല വെച്ചു കരഞ്ഞു....

വിധി.... അല്ലാണ്ട് എന്താ പറയാ... ലക്ഷ്മിക്ക് അത്രേ ആയുസ്സ് ഉണ്ടാരുന്നുള്ളൂ.... രാവിലെ ചെറിയ പനികൊള് ഉണ്ടാരുന്നു... അതാ ഈ കരച്ചിൽ.... അമ്മയില്ലാതെ കുഞ്ഞല്ലേ വാശി കൂടും.... ആ ചെക്കൻ എന്താക്കാനാ.... നോക്കാൻ ഒരു സ്ത്രീ പോലും ഇല്ലല്ലോ അവിടെ..... അവർ കണ്ണ് തുടച്ചു.....

ഞാൻ പൊക്കോട്ടെ അമ്മേ.... എന്നെ അച്ഛൻ കൊന്നാലും സാരമില്ല ഒരു ദിവസം എങ്കിലും ആദിദേവിന്റെ ഭാര്യായി അഗ്നിദേവ് എന്ന ആ കുഞ്ഞിന്റെ അമ്മയായി.... ജീവിച്ച മതി....

നീ പോയാലും അവൻ സ്വീകരിക്കോ മോളെ അങ്ങനെ എങ്കിൽ ഞാൻ തന്നെ കൊണ്ട് വിട്ടേനെ.....

അമ്മ ഒന്ന് പറയോ ആദിയേട്ടനോട് എന്നെ സ്വീകരിക്കാൻ.... അടുക്കളക്കാരിയായെങ്കിലും ജീവിച്ചോളാം ഏട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല അമ്മാ....

വയസ്സറിയിച്ച കാലം തൊട്ട് ഉള്ളിൽ പതിഞ്ഞതാണ് ആദിദേവ് എന്ന ആദി....
മുറച്ചെറുക്കൻ ആയോണ്ട് രണ്ടു വീട്ടുകാർ കൂടി ചെറുതിലെ പറഞ്ഞുറപ്പിച്ച വിവാഹം ആയിരുന്നു.... പരസ്പരം പ്രണയിച്ചു നടക്കാൻ രണ്ടു വീട്ടുകാരുടെ സമ്മതവും കിട്ടിയതോടെ കൂടുതൽ അടുത്തു....  വിധി എല്ലാം മാറ്റിമറിച്ചു.... സ്നേഹത്തോടെ കഴിഞ്ഞ കുടുംബം ഇന്ന് ബന്ധശത്രുക്കൾ ആയി.... എന്റെ ജീവിതത്തിൽ ഇനി അനുശ്രീ എന്നൊരാൾ ഇല്ല..... ആദിയുടെ ശപ്ദം അവറുടെ ചെവിയിൽ മുഴങ്ങി..... ഒരു ദീർഘനിശ്വാസത്തോടെ അവർ അവളുടെ മുടിയിൽ തഴുകി....

നിനക്കായ്‌ ജനിച്ചവൻ ആണെങ്കിൽ നിനക്ക് തന്നെ കിട്ടും.... അതെത്ര വർഷം കഴിഞ്ഞു ആണെങ്കിലും.... ആ അമ്മ മനം തേങ്ങലോടെ പറഞ്ഞു .....


കരഞ്ഞു തളർന്നു ബെഡിൽ കിടക്കുന്ന അഗ്നിയുടെ അടുത്തേക്ക് ആദി മുട്ടുകുത്തി ഇരുന്നു.... അമ്മ അങ്ങ് സ്വർഗത്തിൽ ഇരുന്നു എന്റെ മോളെ കാണുന്നുണ്ടാവും... എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ആണ് മോളെ അമ്മ.... ഇപ്പോ കൂടെ ഉണ്ടാരുന്നെങ്കിൽ ഒന്ന് കരയാൻ പോലും സമ്മതിക്കില്ലായിരുന്നു.... മോളെ ഒത്തിരി ഒത്തിരി ഇഷ്ടം ആയിരുന്നു....  നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അവളുടെ കവിളിൽ ആയി ചുണ്ടുകൾ ചേർത്തു.. അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു..... കുറച്ചു കഴിഞ്ഞതും വീണ്ടും കരച്ചിൽ തുടർന്നതും അവളെയും എടുത്തു നടന്നു.....

വീണ്ടും കരച്ചിൽ കേട്ടതും അനു വീട്ടിൽ നിന്നും ഇറങ്ങിയോടി......

കരഞ്ഞു നിലവിളിക്കുന്ന ആ കുരുന്നിന്റെ കയ്യിലേക്ക് ഗൺ വെച്ച് കൊടുത്തു അവൻ....

ഇതാണ് നിന്റെ കളിപ്പാട്ടം.... സർവ്വവും ചുട്ട് എരിക്കാനുള്ള അഗ്നിപോൽ ജ്വലിച്ചിരുന്നു അവന്റെ കണ്ണുകൾ അപ്പോൾ .... ഗൺ പിടിച്ചു കരച്ചിൽ നിർത്തി കൗതുകത്തോടെ നോക്കുന്ന നാലു മാസം പ്രായമുള്ള കുരുന്നിനെ നോക്കി ആ കവിളിൽ ചുണ്ടുകൾ അമർത്തി അവൻ.... അവളുടെ കയ്യെടുത്തു ഗൺ ഷൂട്ട് ചെയ്യുന്ന പോലെ പിടിച്ചു.... 

ആദിയേട്ടനെന്താ ഭ്രാന്ത് പിടിച്ചോ ഈ കുഞ്ഞിന്റെ കയ്യിൽ ആണോ ഇതൊക്കെ കൊടുക്കുന്നെ.... അവൾ ഓടിവന്നു ഗൺ പിടിച്ചു വാങ്ങിയതും രൂക്ഷമായി അവളെ നോക്കി അവളെ കയ്യിൽ നിന്നും ഗൺ വാങ്ങി അവൻ അവളെ നേരെ ചൂണ്ടി.....

അവളെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു

ധൈര്യമുണ്ടെങ്കിൽ വെടിവെക്ക് ആദിദേവ് .... അവളുടെ ശബ്ദം ഉയർന്നിരുന്നു....

അവൻ അവളെ കണ്ണുകളിലേക്ക് നോക്കി ഒരു പതർച്ചയും ഇല്ലാതെ നിൽക്കുന്ന അവളെ നോക്കി അതെ പുച്ഛചിരിയോടെ അവൻ ട്രിഗർ അമർത്തി.... അവളുടെ ചെവിക്കരികിലൂടെ പോയ ബുള്ളറ്റ്ൽ അടുത്തുള്ള ഫ്ലവർ വെസ് പൊട്ടിത്തെറിച്ചു......

ഗൺ വീണ്ടും ആ കുട്ടിയുടെ കയ്യിൽ കൊടുത്തു പിടിപ്പിച്ചു....

ഇത്‌ അഗ്നിദേവ്.... പേര് പോലെതന്നെ അഗ്നിയണ് ഇവൾ.... ഈ എന്റെ ശിരസ്സിൽ ഓടുന്ന ബ്ലഡ്‌ തന്നെയാണ് ഇവളിലും ഓടുന്നെ.... അതിൽ പകയണ് ഓടുന്നത്.... സർവ്വവും ചുട്ട് എരിക്കാനുള്ള അഗ്നിയാണ് ഇവളുടെ കരച്ചിൽ.... ആ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ തുള്ളികൾ പോലും ആ അഗ്നിയിൽ ഞെരിഞ്ഞു ഒടുങ്ങും.... ഇവളെ കൈകൊണ്ട് തന്നെ സ്വന്തം അമ്മയുടെ ജീവനെടുത്തവരെ ജീവൻ എടുക്കും ഞാൻ.... ഞങ്ങൾ ജീവിക്കുന്നത് തന്നെ അതിന്ന് വേണ്ടിയാണ്..... രൗദ്ര ഭാവത്തിൽ നില്കുന്ന അവനെ കണ്ടു അവൾ ഭയന്നു വിറച്ചു.....

ഇവൾക്ക് ഇപ്പൊ അമ്മയുടെ സ്നേഹം മാത്രം നഷ്ടം ആയുള്ളൂ ഇനി അച്ഛന്റെ സ്നേഹം കൂടി ഇല്ലാതാക്കണോ നിങ്ങൾ ഒക്കെ....

അവൻ അതിന്ന് മറുപടി പറഞ്ഞില്ല...

അതിന്ന് മറുപടി പറയാതെ അഗ്നിയെ എടുത്തു അകത്തേക്ക് നടന്നു പിന്നെ തിരിഞ്ഞു അവളെ രൂക്ഷമായി നോക്കി....

ഇവളിലൂടെ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നു വരാനാ ഭാവം എങ്കിൽ തീർത്തു കളയും ഞാൻ.... എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല.... ഇനി ഉണ്ടാവുകയും ഇല്ല.... ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് നിന്നെയാണ്.... നിന്നെ മാത്രം.... ഇനി ഇവളുടെ അമ്മ വേഷം കെട്ടി എന്റെ മനസ്സ് മാറ്റാൻ ഉള്ള വരവാണ് ഇങ്ങോട്ട് എങ്കിൽ...... അത് പറഞ്ഞു ഭീഷണിയോടെ കൈ ചൂണ്ടി അവൾക്ക് ചുറ്റും നിറയൊഴിച്ചു..... അനുശ്രീ പേടിയോടെ കണ്ണടച്ച് ചെവി പൊത്തിപിടിച്ചു.....

ഇന്നത്തെ കോട്ട കഴിഞ്ഞു അനുകുട്ടിയെ അവർ പോയി.... മധ്യവയസ്കനായ ഒരാൾ അവളെ തലയിൽ ചൊട്ട് കൊടുത്തു പറഞ്ഞു.....

വാസുമാമ്മേ ഇതൊക്കെ ഈ അനുവിന് ഗ്രാസ്സ് ആണ്.... ജനിച്ചപ്പോൾ തൊട്ട് കാണുന്നതല്ലേ ഈ അവതാരത്തെ.... ഓർമ്മവെച്ച നാൾ തൊട്ട് മനസ്സിൽ കേറീതാ ഈ മുരടൻ.... ഞാൻ ഈ ജന്മം ഇങ്ങേരെ കൊണ്ടേ പോകുള്ളൂ....

ഒരിക്കൽ നിനക്ക് നേരെ വെച്ചു നീട്ടിയ അവന്റെ താലി തട്ടിത്തെറിപ്പിച്ചതും അവന്റെ ഹൃദയം കീറി മുറിച്ചതും നീയാണ്.... അത് ഓർമ്മ വേണം നിനക്ക്.
ഇന്നവൻ ജീവിക്കുന്നത് അഗ്നിക്ക് വേണ്ടിയാണ്... അമ്മയില്ലാത്ത കുട്ടിയല്ലേ അതിനെ ഓർക്കുമ്പോഴാ ഒരു സങ്കടം....  അയാൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു....

അറിവില്ലാണ്ട് പറ്റിപ്പോയത് അല്ലേ എനിക്ക്.....എന്റെ രണ്ടാം ജന്മം ആണിത്..... അവളെ അമ്മയായി എന്നെ കൊണ്ട് വന്നൂടെ.... പൊന്നു പോലെ നോക്കിക്കൊള്ളാം....ഒരു തിരിച്ചു വിളിക്കായി കാത്തിരിക്കുകയാ ഞാനും ....

ഇനിയൊരു ജീവിതം ഇല്ലെന്ന് പറഞ്ഞു നടക്ക അവൻ.... എനിക്ക് തോന്നുന്നില്ല മനസ്സ് മാറുന്നു.... അവന്റെ ഉള്ളിലെ പകയാണ് അവനെ ജീവിപ്പിക്കുന്നത് പോലും... ലക്ഷ്മിയുമായുള്ള വിവാഹത്തിന് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല അവന്ന്.... നിന്നെ നഷ്ടപെട്ടത് ലക്ഷ്മി കാരണം ആണെന്ന് പറഞ്ഞു വാക്കുകൾ കൊണ്ട് ഒത്തിരി നോവിച്ചിട്ടുണ്ട് അവൻ.... വിവാഹം കഴിഞ്ഞിട്ടും ഒട്ടും സമാധാനം കൊടുത്തിട്ടില്ല.... സത്യം മനസ്സിലാക്കി സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും ആ പാവത്തിനെ അവർ കൊന്നുകളയുകയും ചെയ്തു.... അഗ്നിയെ സ്നേഹിച്ചു ആ കാൽക്കൽ വീണു കരഞ്ഞു കൊണ്ട  അതിന്റെ പ്രായക്ഷിതം ചെയ്യുന്നേ.... അയാൾ കണ്ണുകൾ തുടച്ചു പറഞ്ഞു....

അവൻ പറഞ്ഞ പോലെ മോളിനി അവന്റെ പിന്നാലെ നടക്കേണ്ട.... മനസ്സ് മാറില്ല അവന്റെ.... തീയാണ് അവന്റെ ഉള്ളിൽ....

അങ്ങേരെ ജീവിതത്തിൽ ഒരു പെണ്ണ് വരുന്നത് വരെ ഞാനും കാത്തിരിക്കും.... അങ്ങനെ ഒരാൾ വന്ന അന്ന് അവസാനിപ്പിക്കും ഈ ജന്മം.... പിന്നെ ശല്യം ആയി ഞാൻ ഈ ഭൂമിയിൽ തന്നെ ഉണ്ടാവില്ല.... അത്രക്കും സ്നേഹിച്ചു പോയി..... ഒന്നിച്ചൊരു ജീവിതം മോഹിച്ചു പോയി.... ഇനിയത് മറക്കണം എങ്കിൽ ഞാൻ മരിക്കണം....അത് പറഞ്ഞു കണ്ണ് തുടച്ചു അവൾ പോയി....

എല്ലാം കേട്ട് നിൽക്കുന്ന ആദിയെ അയാൾ കണ്ടു.....

സ്നേഹിക്കണം എന്നില്ല വേദനിപ്പിക്കല്ലേ മോനെ അവളെ....അവൾ അവളെ അമ്മയെ അമ്മേ എന്ന് വിളിച്ചതിനേക്കാൾ വിളിച്ചത് നിന്റെ പേരായിരിക്കും....നീയെന്ന ഭ്രാന്ത് ആണ് അവൾക്ക്.... 

ഞാൻ ആണോ അവളെ ഇട്ടിട്ട് പോയത് അല്ലല്ലോ.... ലോകം എതിർത്താലും ഞാൻ സ്വീകരിക്കാരുന്നില്ലേ... അവൾ അല്ലാതൊരു മറ്റൊരു പെണ്ണ് ഉണ്ടായിരുന്നോ ഈ മനസ്സിൽ.... എന്നിട്ടും പാതി വഴിയിൽ ഇട്ടിട്ട് പോയത് അവളല്ലേ.. ഇനിയൊരു ജീവിതമില്ല വാസുമാമേ എനിക്ക് .... എന്റെ മോൾക്ക് വേണ്ടി ജീവിച്ച മതി....

അവളൊരു പെൺകുട്ടിയ മോനെ അവൾക്ക് വേണ്ടത് ഒരമ്മയുടെ സ്നേഹം ആണ്....കരുതൽ ആണ്....

വളർത്തമ്മ ഒരിക്കലും പെറ്റമ്മ ആവില്ല...
അഗ്നിക്ക് ഒരു അമ്മയെ ഉള്ളു ലക്ഷ്മി...
ചുമരിൽ മാലയിട്ട ചിരി തൂകുന്ന സ്ത്രീയെ നോക്കി അവൻ..... സ്നേഹിച്ചു തുടങ്ങും മുൻപ് കൊണ്ട് പോയില്ലേ.... ഞങ്ങളെ തനിച്ചാക്കി പോയില്ലേ... വേദനിപ്പിച്ചു ഒരുപാട്.... അതിന്റെ ശിക്ഷയായി ഇവൾക്ക് വേണ്ടി ജീവിച്ചോളാം ഞാൻ....
ഇനിയൊരു പെണ്ണും ആദിയുടെ ജീവിതത്തിലേക്ക് വരില്ല..... വരാൻ സമ്മതിക്കില്ല ഞാൻ....പഴയ ആദി മരിച്ചു..... അഗ്നിയാണ് ഇനിയെന്റെ ലോകം..... അഗ്നിയെ നെഞ്ചോട് ചേർത്തു നിറഞ്ഞ കണ്ണുകൾ തുടച്ചു ആ ഫോട്ടോയിലൂടെ തലോടി അവൻ തിരിഞ്ഞു നടന്നു.... 

                         🔥🔥🔥🔥

ഇന്നെന്താ എഴുന്നേൽക്കാൻ ലേറ്റ് ആയത്.... കൊച്ചമ്മ കണ്ടിരുന്നെങ്കിൽ ഇന്നത്തെ തല്ലിന് വകയായേനെ.....

ഇന്നലെ ആ കൊച്ചമ്മേടെ മോൻ അരുൺ ലാൻഡ് ചെയ്തു... അന്തിക്കൂട്ടിന് ആരെയും കിട്ടിയില്ലെന്നു തോന്നുന്നു.... എന്നെ തേടി വന്നിരുന്നു.... ഒരേ വാതിൽ തട്ടലും ഭീഷണി ഓക്കെ ആയിരുന്നു.... പുലർച്ചക്ക ഒന്ന് കണ്ണടക്കാൻ പറ്റിയെ.... അടിച്ചു വാരാൻ ഉള്ള ചൂൽ എടുത്തു വേദനയോടെ പറഞ്ഞു....

അമ്മയെയും പെങ്ങളെ തിരിച്ചു അറിയാത്ത ജന്തുക്കൾ ഇവനൊക്കെ പുഴുത്തെ ചാവുള്ളു നോക്കിക്കോ.... അവർ അരിശം കടിച്ചമർത്തി പറഞ്ഞു....

വലിയച്ഛന്റെ മോളാണെങ്കിലും സ്വന്തം പെങ്ങൾ തന്നെ അല്ലെ ഞാനും.... ദ്രോഹിക്കുന്നതോ പോട്ടെ ഇപ്പോ മാനത്തിനും വിലയിട്ട് തുടങ്ങി.... ചത്താ മതിയെന്ന് തോന്നുവാ.... മുത്തിയെ ഓർക്കുമ്പോ അതിനും പറ്റുന്നില്ല.... ഞാൻ കൂടി ഇല്ലാണ്ടായ വല്ല വിഷം കൊടുത്തു കൊല്ലും മക്കളും മരുമക്കൾ കൂടി അത് പേടിച്ച അരുത്താതെ ഒന്നും ചെയ്യാതെ....
നിറഞ്ഞ കണ്ണുകൾ തുടച്ചു ശിവ....

അച്ഛനും അമ്മയും ഉണ്ടെങ്കിൽ മോളെ ഒന്ന് നോക്കാൻ പോലും ധൈര്യപെടോ ഇവർ.... മോൾക്ക് കൂടി അവകാശപ്പെട്ടതാ ഇതൊക്കെ... പറഞ്ഞിട്ട് എന്താ കാര്യം ചോദിക്കാനും പറയാനും ആരുമില്ലാണ്ട് ആയിപ്പോയില്ലേ
ഈ വേലക്കാരിക്ക് വാ കൊണ്ട് പറയാൻ അല്ലെ കഴിയു.... അവർ നെടുവീർപ്പിട്ട് അവരുടെ ജോലിയിലേക്ക് തിരിഞ്ഞു....

വാക്കുകൾ കൊണ്ടെങ്കിലും സമാധാനിപ്പിക്കാൻ ഇവരെ ഉള്ളു.... അടുക്കള ജോലിക്കാരി ആണെങ്കിലും ഇവർക്ക് കൊടുക്കുന്ന മാന്യത പോലും സ്വന്തം വീടായ ഇവിടെ എനിക്കില്ല.... ഇവരെ തൊട്ടാൽ ചോദിക്കാൻ മക്കൾ ബന്ധുക്കൾ ഉണ്ട്.... എനിക്കോ അത് ഇല്ല.
പുച്ഛത്തോടെ ആ വലിയ തറവാട്ട് വീട്ടിലേക്ക് നോക്കി മുറ്റം അടിക്കാൻ തുടങ്ങി അവൾ..... 

                          🔥🔥🔥🔥

അരുൺ അഴിച്ചിട്ട ഷർട്ട് എടുത്തു ഇട്ടു ബെഡിൽ നിന്നും എഴുന്നേറ്റു... കീശയിൽ നിന്നും കുറച്ചു പൈസ എടുത്തു അവിടെ ഉള്ള സ്ത്രീക്ക് കൊടുത്തു....

കുറച്ചു കഴിഞ്ഞു പോകാം സാറേ വശ്യമായി മൊഴിഞ്ഞു അവന്റെ കയ്യിൽ പിടിച്ചു....

അച്ഛൻ എഴുന്നേൽക്കുന്നതിന്ന് മുന്നേ അവിടെ എത്തണം ഇല്ലെങ്കിൽ ചോദ്യം പറച്ചിലും ഓക്കെ ആയി സീൻ ആകും....

ഇനിയെപ്പോഴാ ഇങ്ങോട്ട്.... അല്ലെങ്കിലും ആ ശിവയെ കിട്ടാത്ത ചൊറുക്ക്‌ തീർക്കാൻ അല്ലെ ഇങ്ങോട്ട് വരൂ.... എന്നെങ്കിലും അവളെ ഒന്ന് തൊടാൻ കഴിയോ തനിക്ക്....

അവൾ എവിടെ പോകാന.... ഈ കയ്യിൽ തന്നെ എത്തും അവൾ.... വന്യമായ ഭാവത്തോടെ അവൻ പറഞ്ഞു അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി....

കാറിൽ കേറി കുറച്ചു ദൂരെ എത്തിയതും അവന്റെ കാറിനു കുറുകെ ഒരു ജിപ്സി നിർത്തി....

********** മക്കളടാ അത്.... വണ്ടിയെടുത്തു മാറ്റടാ.... അവൻ അലറി കൊണ്ട് കാറിൽ നിന്ന് ഇറങ്ങിയതും അവന്ന് ചുറ്റും ഗുണ്ടകളെ പോലെയുള്ള കുറച്ചു പേര് നിന്നു....

അവൻ പേടിയോടെ അവരെ നോക്കി....

നിങ്ങളൊക്കെ ആരാ..... എന്താ വേണ്ടേ...
ഉള്ളിൽ പേടി ഉണ്ടെങ്കിലും ധൈര്യം ഭാവിച്ചു ചോദിച്ചതും നാല് ഭാഗത്തു നിന്നും കൂട്ടയടി ആയിരുന്നു.... ഒന്ന് തടുക്കാൻ പോലും അവന്ന് കഴിഞ്ഞില്ല....
ജീവച്ഛവം പോലെ ആക്കി അവർ അവനെ കാറിൽ കൊണ്ട് ഇട്ടു....

ഒന്ന് അനങ്ങാൻ പോലും ആകാതെ അവൻ വേദന കൊണ്ട് പിടഞ്ഞു.... രക്തത്താൽ കുളിച്ചിരുന്നു അരുൺ.. അസ്ഥികൾ പോലും ഒടിഞ്ഞു നുറുങ്ങിയാ വേദന...

കൂട്ടത്തിൽ ഒരുത്തൻ ഒരു ഫോൺ കാൾ ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു അവന്റെ നേർക്ക് നീട്ടി പിടിച്ചു.....

ഈ രുദ്രന്റെ പെണ്ണാ അവൾ..... ശിവരുദ്ര് 
ഇനിയവളെ നേർക്ക് ഒരു നോട്ടം എങ്കിലും എത്തിയാൽ പച്ചക്ക് കത്തിക്കും ഞാൻ...
അവളെ  വേദനിപ്പിക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും ഓർത് വെച്ചോ ഈ പേര് 
രുദ്ര്.... ശിവാനി...... രുദ്രന്റെ പെണ്ണ്.....
അട്ടഹാസം പോലെ തോന്നിച്ചു അരുണിന് ആ ശബ്ദം.... വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു ആ വാക്കുകളിൽ.....

ബോധം മറിയുമ്പോഴും അവന്റെ ചെവിയിൽ ആ പേര് വീണ്ടും വീണ്ടും കേട്ടു..... ശിവരുദ്ര്..... ശിവാനി രുദ്രന്റെ പെണ്ണ.....

                      🔥🔥🔥🔥

എന്റെ മോനെ ആളെവിട്ട് തല്ലിക്കാൻ ആയോ നീ ****   അയാൾ ശിവയെ കണ്ടതും ചീത്ത വിളിച്ചോണ്ട് കവിളിൽ ആഞ്ഞടിച്ചു.....

അവൾ അടിയുടെ ശക്തിയിൽ നിലത്തേക്ക് വീണു.... ചുണ്ടുകൾ പൊട്ടി രക്തം കിനിഞ്ഞു....

വീണ്ടും തല്ലാൻ നോക്കിയതും അവൾ അയാളുടെ കാൽ പിടിച്ചു.... തല്ലല്ലേ വല്യച്ചാ..... നിക്ക് ഒന്നും അറിയില്ല.... ഞാൻ ആരെയും തല്ലിക്കാൻ നോക്കിയിട്ട് ഇല്ല .... അരുണേട്ടനെ തല്ലിയത് ആരാന്ന് അറിയില്ല.... അവൾ പൊട്ടികരഞ്ഞു....

അയാൾ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു....അവൾ വേദന കൊണ്ട് പിടഞ്ഞു.... 

ആരാടീ പിന്നെ രുദ്ര്...... അവൻ പറഞ്ഞല്ലോ നീ രുദ്രന്റെ പെണ്ണാണെന്ന്....

അതിന്ന് അവൾ മറുപടി പറയുന്നതിന്ന് മുന്നേ അയാളുടെ ഫോൺ റിങ് ചെയ്തു അയാൾ കാൾ എടുത്തു....

രുദ്ര്.... ശിവരുദ്ര്.... ഒരു മുഴക്കത്തോടെ ആ പേര് മൊഴിഞ്ഞതും അയാളുടെ കൈ അവളുടെ മുടിയിൽ നിന്നും വിട്ടു....

പെട്ടന്ന് അയാളുടെ കാതിൽ ഒരു നിലവിളി കേട്ടു... ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചു അറിഞ്ഞതും അയാൾ ഞെട്ടി വിറച്ചു..... അരുൺ....

മോനേ..... അയാളുടെ വിളി കേട്ടതും അപ്പുറത് നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു

നീയെന്റെ ശിവയെ തല്ലിയില്ലേ.... അതിന്ന് പകരം നിന്റെ മോന്റെ കയ്യിന്റെ ഒരെല്ല് ഞാനും ഇങ്ങ് എടുത്തതാ.... അവളുടെ ഓരോ കണ്ണുനീർ തുള്ളിക്കും നഷ്ടങ്ങൾ തന്നെ തേടിയെത്തും....  ഇനിയവളെ നേർക്ക് കൈ പൊക്കിയാൽ..... പറയാതെ പറയാരുന്നു കൊന്നു കളയുമെന്ന്.....
ഓർത്ത് വെച്ചോ രുദ്രന്റെ പെണ്ണാ അവൾ

കാൾ കട്ട്‌ ആയി..... അയാൾ അവളെ തന്നെ നോക്കി അകത്തേക്ക് കേറിപ്പോയി.....

അവൾ അപ്പോഴും ഞെട്ടലിൽ തന്നെ ആയിരുന്നു.... തനിക്ക് വേണ്ടി ഒരാൾ ശബ്ദം ഉയർത്തിയിരിക്കുന്നു..... രുദ്രന്റെ പെണ്ണ്..... വേദനക്കിടയിലും ആ പേര് ഉരുവിട്ട് കൊണ്ടിരുന്നു അവൾ.....

                   🔥🔥🔥🔥

എനിക്ക് നേരിട്ട് ശിക്ഷിക്കണം എന്നുണ്ടായിരുന്നു ശിവ..... ഇന്ന് നിന്നിൽ നിന്നും ഒത്തിരി ദൂരെയാണ് ഞാൻ... ഞാൻ ഇല്ലെങ്കിലും നീ സുരക്ഷിതയായിരിക്കും.... എന്റെ പെണ്ണിനെ വേദനിപ്പിച്ചവരെ അതിന്റെ നൂറിരട്ടി വേദനിപ്പിച്ചിരിക്കും ഞാൻ.... പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ ഫോട്ടോയിലൂടെ തലോടി അവൻ.....

ഫോട്ടോ അവിടെ വെച്ചു റെഡിയായി പുറത്ത് ഇറങ്ങുമ്പോൾ കണ്ടു അർഷി ഡ്രൈവർ സീറ്റിൽ.... രുദ്രിന്റെ നെറ്റി ചുളിഞ്ഞു മുഖത്ത് ദേഷ്യം കേറി....

ഇറങ്ങ് അർഷി.... അവൻ ദേഷ്യത്തോടെ പറഞ്ഞു...

 രുദ്റിന് പകരം ആകാൻ അർഷിക്ക് ആവില്ല... അർഷിക്ക് പകരം ആവാൻ രുദ്റിനും.... ചാവുന്നെങ്കിൽ ഒന്നിച്ചു ജീവിക്കുന്നെങ്കിൽ ഒന്നിച്ചു....നന്പൻ ടാ...
ഒരു പുച്ഛത്തോടെ പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.... 

രുദ്ര് ചെറു ചിരിയോടെ അവനെ നോക്കി കോ സീറ്റിൽ കേറി ഇരുന്നു.... 

                     🔥🔥🔥🔥

ആദി അഗ്നിയെ ബെഡിൽ കിടത്തി.... അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... പിന്നെ മേശയിൽ നിന്നും റിവോൾവർ എടുത്തു അരയിൽ തിരുകി.
വാതിൽ തുറക്കാൻ നോക്കിയതും ലോക്ക് ആണെന്ന് കണ്ടു....

വാസുമാമ്മേ വാതിൽ തുറക്ക് അവൻ വാതിലിൽ അടിച്ചു....

എന്നോട് പൊറുക്ക് കുട്ടി..... നിന്നെ കൂടി കൊലക്ക് കൊടുക്കാൻ വയ്യ....

ചതി..... അവൻ ദേഷ്യം കൊണ്ട് വിറച്ചു... വാസുമാമ്മേ അവൻ അലറുകയാരുന്നു...

വാതിൽ തുറക്ക് മാമാ... ഇന്ന് അയാൾ രക്ഷപെട്ട പിന്നൊരിക്കലും കഴിഞ്ഞെന്ന് വരില്ല....

ശത്രു നിഗ്രഹം അത് നടന്നിരിക്കും.... അതിനായ് നിയോഗിക്കപ്പെട്ടവൻ അത് നിർവ്വഹിക്കും.... അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു....

റൂമിൽ മൊത്തം പൊട്ടിത്തകരുന്നതും ശബ്ദകോലാഹലം കേട്ടിട്ടും തിരിഞ്ഞു നോക്കാതെ അയാൾ നടന്നു....

അഗ്നി ശബ്ദം കേട്ടു എഴുന്നേറ്റു കരച്ചിൽ തുടങ്ങിയതും അവൻ ദേഷ്യം കടിച്ചമർത്തി അവളെ എടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു.... വെറുതെ വിടില്ല ഒരുത്തനെയും.... അവൻ ഉരുവിട്ട് കൊണ്ടിരുന്നു....

                         🔥🔥🔥🔥

ഒരു വർഷത്തിന് ശേഷം........

നാളെ നിന്റെ വിവാഹം ആണെന്ന് അറിയാലോ വിവാഹത്തിന് സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ എന്ത് വേണമെങ്കിൽ നിന്റെ ഇഷ്ടം.... ഇനി കല്യാണസാരിയും ആഭരണം തന്നില്ലെന്ന് പരാതി വേണ്ട.... അതും പറഞ്ഞു ഒരു സാരിയും കുറച്ചു ആഭരണങ്ങളും അവളുടെ മുഖത്തേക്ക് എറിഞ്ഞു ആ സ്ത്രീ ഇറങ്ങി പോയി.....

ശിവ അത് നോക്കി കുറച്ചു സമയം നിന്നു
പിന്നെ ജനലിലൂടെ നോട്ടം ഔട്ട്‌ ഹൗസിലേക്ക് എത്തി.... തന്നെ തന്നെ രൗദ്ര ഭാവത്തിൽ നോക്കുന്ന ദേവിനെ കണ്ടതും ഭയത്തോടെ നോട്ടം മാറ്റി.....

നാളെ നിന്റെ വിവാഹം ആണ്.... ദേവ് ആണ് നിന്നെ വിവാഹം കഴിക്കാൻ പോകുന്നത്.... വല്യച്ഛന്റെ വാക്കുകൾ ഞെട്ടലോടെ അവളോർത്തു..... ഈ വാടകഗുണ്ടയെ ആണോ ഞാൻ വിവാഹം കഴിക്കേണ്ടത്.... അത് ഓർത്തതും അവൾ പൊള്ളിപിടഞ്ഞു.....
എന്നും തല്ലാനും വെട്ടാനും നടക്കുന്ന വലിയച്ഛന്റെ ആശ്രിതൻ.... കള്ളും പെണ്ണ് തുടങ്ങി ഇല്ലാത്ത ദുശീലങ്ങൾ ഒന്നുമില്ല...
കരയാൻ പോലും ഒരു തുള്ളി കണ്ണുനീർ ഇല്ലെന്ന് അവൾ അറിഞ്ഞു.... 

                       ..... തുടരും   



▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
No Comment
Add Comment
comment url