ShivaRudragni part 4
ശിവരുദ്രാഗ്നി
by IFAR
🔥ശിവരുദ്രാഗ്നി 🔥
🔥 LOVE vs DESTINY 🔥
🔥Part 4🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
ഈ റൗഡിയെ കെട്ടേണ്ടി വരോ.... ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ അവൾ മനമുരുകി തന്നെ പ്രാർത്ഥിച്ചു പോയിരുന്നു.....
രുദ്രന്റെ പെണ്ണ് എന്തിനാ വിഷമിക്കുന്നെ...
അവൾ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... കിരൺ.... തന്റെ കിച്ചു...വലിയച്ഛന്റെ ഇളയ മോൻ ആണ്.... ഈ വീട്ടിൽ ആകെ മനുഷ്യപറ്റുള്ള ആൾ.... തന്നെക്കാൾ രണ്ടു വയസ്സിനു ഇളയതാണ്.. ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു....ആകെയുള്ള സൗഹൃദം കൂടി ആണ്. അവൻ അറിയാത്ത ഒന്നുമില്ല ജീവിതത്തിൽ.... രുദ്രന്റെ പെണ്ണ്.... ആ വിളി തന്നെ മനസ്സിന്നു ആശ്വാസം ആണ്..
തനിക്കായ് ഒരാൾ ഉണ്ടെന്നുള്ള ആശ്വാസം.... തന്റെ ജീവനും ജീവിതത്തിനും കാവലായ് നിൽക്കുന്ന ഒരുവൻ....ഇന്ന് ഈ ശിവക്ക് ഒരു ദൈവമേ ഉള്ളു രുദ്ര്....
എവിടേക്കെങ്കിലും ഓടി രക്ഷപെട്ടോ ശിവ അല്ലെങ്കിൽ എന്റെ അച്ഛൻ അടക്കം എല്ലാരും കൂടി കൊല്ലും നിന്നെ.... അവന് നിറ കണ്ണുകളോടെ പറഞ്ഞു.....
അയ്യേ എന്റെ കിച്ചുട്ടൻ കരയാണോ.... എന്റെ വിധി ഞാൻ തിരഞ്ഞെടുത്തതാണ്
എനിക്ക് ഒരു സങ്കടം ഇല്ല അതിൽ.... അവൾ കണ്ണ് തുടച്ചു കൊടുത്തു അവന്റെ
ശിവേച്ചി അപ്പൊ രുദ്രനെ സ്നേഹിക്കുന്നില്ലേ.... എനിക്കറിയാം ഈ മനസ്സ്...
എന്റെ സമ്മതം പോലും ഇല്ലാതെ എന്റെ ജീവിത്തിലേക്ക് കടന്നു വന്നവനാ രുദ്ര്.... ഈ നിമിഷം വരെ രുദ്ര് മാത്രം ഉള്ളു മനസ്സിൽ.... പിന്നെ ഈ വിവാഹം
ഒന്നോ രണ്ടോ ദിവസം അയാളുടെ ഭാര്യയായി അഭിനയിക്കണം..... നാട്ടുകാരെയും കുടുംബകാരെയും മുന്നിൽ അനാഥയായ ശിവാനിയെ വിവാഹം കഴിപ്പിച്ചു അയച്ചെന്നു വരുതിതീർക്കണം എല്ലാർക്കും .... അത്രേ ഉള്ളു... നാളെ ഞാൻ ചത്തു പോയാൽ നാട്ടുകാർ ഇടപെടരുതല്ലോ അതിന്ന് വേണ്ടി ഒരു കണ്ണ് പൊട്ടിക്കൽ..... അവൾ പുച്ഛത്തോടെ പറഞ്ഞു....
കിച്ചു വേദനയോടെ അവളെ നോക്കി.....
മുത്തശ്ശിക്ക് നെഞ്ച് വേദന ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... വലിയ ഓപ്പറേഷൻ ഒക്കെ വേണം ..... ഡോക്ടർ പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.... ശിവ എല്ലാരേം കാൽ പിടിച്ചു പൈസക്ക് വേണ്ടി.... അതിന്ന് അച്ഛനും അമ്മായിയും പറഞ്ഞ കണ്ടീഷൻ ആരുന്നു വിവാഹം കഴിക്കണം എന്ന്.... സമ്മതിച്ചാൽ മുത്തശ്ശിയെ ജീവനോടെ തിരിച്ചു തരുമെന്ന്... ഇത്രയും കാലം പോറ്റി വളർത്തിയ നന്ദി കാണിക്കാൻ അവൾക്ക് സമ്മതിക്കേണ്ടി വന്നു..... പക്ഷേ ഈ വാടകഗുണ്ടയെ ആയിരിക്കുമെന്ന് കരുതിയില്ല......
എന്റെ വിധിയാണ് കിച്ചു ഇത്.... എനിക്ക് പത്തു വയസ്സ് ഉള്ളപ്പോഴാ ഒരു ആക്സിഡന്റിൽ അച്ഛനും അമ്മയും ഒന്നിച്ചങ്ങ് പോയി.. എന്നെ കൂടെ കൂട്ടിയില്ല..... അനാഥയാക്കി .... പിന്നെ ഒരു ജീവിതം തന്നത് മുത്തശ്ശനും മുത്തശ്ശി
ആരുന്നു... മുത്തശ്ശന്റെ മരണത്തോടെ ഞാനും മുത്തിയും തനിച്ചു ആയി.... എല്ലാർക്കും അധികപറ്റ് ആയി.... ഒരു വേലക്കാരി ആയണ് പിന്നെ ഇവിടെ ജീവിച്ചത്... ഈ വേദനക്കിടയിൽ ഒരു താങ്ങും തണൽ ആയി കടന്നു വന്നവനാ രുദ്ര്..... പേടിയാണ് എല്ലാർക്കും രുദ്രിനെ..
അതോണ്ട് തന്നെ തന്റെ മാനത്തിന് വില പറയാൻ ഒരുത്തനും പിന്നെ ധൈര്യപ്പെട്ടിട്ടില്ല....
നമുക്ക് പോലീസിൽ കേസ് കൊടുത്താലോ ശിവ... ഇപ്പോ പേപ്പറിൽ ഒക്കെ കാണുന്നില്ലേ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച കേസ് കൊടുക്കാന്ന്...
വലിയ പിടിപാട് ഒക്കെയുള്ളവരാ നിന്റെ ഫാമിലി... അത് മറന്നോ നീ.... പോലിസ് വക്കീൽ ഒക്കെ ഇവിടെ കേറി ഇറങ്ങുന്നേ കാണാറില്ലേ നീ... പ്ലസ് ടു എത്തിയല്ലോട എന്നിട്ടും ബുദ്ധിയില്ലല്ലോ....
പിന്നെ ഞാൻ എന്താ വേണ്ടേ അറിഞ്ഞോണ്ട് നിന്നെ കൊലക്ക് കൊടുക്കാൻ എനിക്ക് വയ്യ... നീ എവിടേക്കെങ്കിലും ഓടി പോയിക്കോ... ലച്ചു ആന്റിയെ പോലെ നാട് വിട്ടോ.....
ലച്ചുവെച്ചി പ്രണയിച്ചവന്റെ കൂടെ പോയത്... കയ്യിൽ പൈസയും സഹായിക്കാൻ ഒത്തിരി ഫ്രണ്ട്സ് ഉണ്ടാരുന്നു.... എനിക്ക് ആരാ ഉള്ളെ... ഈ വീടും ചുറ്റ് പാട് അല്ലാതെ അറിയേം കൂടി ഇല്ല...
പൈസ ഉണ്ടായ പോകോ നീ.... എന്റെ പോക്കറ്റ് മണി തരാം.... ഞാനും വരാം നിന്റെ കൂടെ.... നമുക്ക് എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം.... നമുക്ക് പോകാം ശിവ.... ഇവിടെ ആരും ഇല്ല ഇപ്പോൾ... നമുക്ക് പോകാം... ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ...
അവൾ അവനെ തന്നെ നോക്കി.... തന്നോടുള്ള സ്നേഹം കൊണ്ട ഇങ്ങനെ പറയുന്നേ അറിയാം...
എന്റെ മുത്തിയെ കൊലക്ക് കൊടുത്തിട്ട് എനിക്ക് എങ്ങും പോകണ്ട കിച്ചു.... മഹാപാപം ആയിരിക്കും.... അങ്ങനെ ചെയ്ത നിന്റെ വീട്ടുകാരും ഞാനും തമ്മിൽ എന്ത് വിത്യാസം ഉള്ളെ.... അവൾ അവന്റെ കൈ വിടുവിച്ചു....
അവൻ ദയനീയമായി അവളെ നോക്കി...
നമ്മുടെ കയ്യിൽ പൈസ ഉണ്ടാരുന്നെങ്കിൽ ഈ വിവാഹം വേണ്ടെന്ന് വെക്കാരുന്നു അല്ലെ.... സ്വർണ്ണം പോലും ഇല്ലല്ലോ വിൽക്കാൻ....
അവളുടെ കൈ അറിയാതെ നെഞ്ചിൽ വെച്ചു പോയി.... അവളുടെ കണ്ണ് നിറയുന്നേ കണ്ടു അവൻ....
താലി ഇപ്പൊ അവിടില്ല ശിവുട്ടി.... അതെങ്കിലും ഉണ്ടാരുന്നെങ്കിൽ ഒരു സഹായം ആയേനെ അല്ലെ..... അഞ്ചാറു പവൻ ഉണ്ടാരുന്നില്ലേ ആ താലിമാല
അവൾ പെട്ടന്ന് പൊട്ടികരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു..... നിക്ക് എന്റെ താലി തിരിച്ചു കിട്ടോ കിച്ചു.... ഞാൻ അപ്പോ വേറെ വഴിയില്ലാണ്ട് അഴിച്ചു കൊടുത്തു പോയതാ.... എന്റെ ജീവൻ പോലെ കൊണ്ട് നടന്നതാ....
അവൻ അവളെ തലയിലൂടെ തലോടി....
അതൊക്കെ മറന്നേക്ക്.... നമ്മൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ട് ഇല്ലല്ലോ.
അവൾ അവനെ വിട്ടു കണ്ണ് തുടച്ചു.... ഏയ് അതൊക്കെ മറന്നു ഞാൻ... എന്നാലും ഇടകിടക് കഴുത്തിൽ തൊട്ട് പോകുന്നതാ.... എന്ത് സങ്കടം വന്നാലും വേദന വന്നാലും നെഞ്ചിൽ ഉള്ള താലിയിൽ മുറുക്കെ പിടിക്കും അതൊരു ശീലം ആയോണ്ട് ആവും ഇപ്പോഴും കൈ ആദ്യം പോക അവിടെക്കാ....പെട്ടെന്ന് ഓർത്തപ്പോ കരഞ്ഞു പോയതാ ....
വാതിലിൽ മുട്ടുന്നെ കേട്ട് അവൾ പേടിയോടെ കിച്ചനെ നോക്കി.... അവന്റെ മുഖത്ത് ഭയം കലർന്നു....
കിച്ചുനോട് മിണ്ടുന്നതു ആർക്കും ഇഷ്ടം അല്ല... തല്ല് കിട്ടും...അവനെയും വഴക്ക് പറയും ആരും അറിയാതെ വരുന്നത് ആണ് അവൻ....
അവൾ അവനെ ബാത്‌റൂമിൽ ആക്കി വാതിൽ അടച്ചു.... മിണ്ടരുതെന്ന് പറഞ്ഞു
അവനെ വഴക്ക് പറഞ്ഞ അത് കൂടി കേൾക്കാൻ എനിക്ക് വയ്യ... അവൾ മുഖം ഒക്കെ തുടച്ചു വാതിൽ തുറന്നു....
മുന്നിൽ ദേവ്.... അവൾ ഭയന്നു വിറച്ചു ഞെട്ടലോടെ നോക്കി.... ആറുമാസത്തോളം ആയി കാണാൻ തുടങ്ങിയിട്ട്.... നല്ല ആരോഗ്യം ഉള്ള ഹൈറ്റ് വെയിറ്റ് ഒക്കെ ഉള്ള ഒരാൾ.... നീണ്ട താടി.... വെളുത്ത നിറം.... അലസമായ മുടി.... ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഇട്ടിട്ടുണ്ട്.... താടിയും മുടിയും ചീകി ഒതുക്കാത്തത് കൊണ്ട് തന്നെ വല്ലാത്തൊരു രൂപം.... സദാ ഗൗരവം പൂണ്ട മുഖം കണ്ണുകളിൽ വല്ലാത്ത ദേഷ്യവും... കള്ളുകുടിയും പെണ്ണും തുടങ്ങി വൃത്തികേടുകൾ മാത്രം ആണ് ഔട്ട്‌ഹൌസിൽ നടക്കുന്നത് .... അത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാരേയും പേടിയാണ്.... ദേവിനെ അതോണ്ട് കാണുമ്പോൾ തന്നെ പേടിയാണ്... എന്നും വലിയച്ഛന്ന് വേണ്ടി തല്ലും വെട്ടും തന്നെ പണി....ഒരു ദിവസം കടയിൽ പോയി വരുമ്പോൾ കണ്ടതാ ഒരാളെ വെട്ടിക്കൊല്ലാൻ നോക്കുന്നത്.... മൊത്തം രക്തത്തിൽ കുളിച്ച ഒരാളെ വെട്ടിനുറുക്കുന്നത്... അന്ന് തൊട്ട് ദേവിനെ കാണുമ്പോൾ കയ്യും കാലും വിറക്കും.....
എനിക്ക് സംസാരിക്കാൻ ഉണ്ട്.... ശാന്തമായ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് വാതിൽ ചാരി....
അവൾ ഭയത്തോടെ ചുറ്റും നോക്കി..... ഉപദ്രവിക്കാൻ ആണോ വരുന്നേ... കിച്ചു ഉള്ളോണ്ട് ചെറിയ ആശ്വാസം തോന്നി...
തന്നെ ഭീഷണിപെടുത്തി ആണോ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്..... ദേവ് അവളോട് ചോദിച്ചു.....
അവൾ മുഖം താഴ്ത്തി നിന്നു....
മൂന്ന് മാസത്തേക്ക് നിന്റെ ഭർത്താവായി അഭിനയിക്കണം.... അതിന്ന് ശേഷം ഡിവോഴ്സ് ചെയ്തു പോകണം.... മൂന്ന് ലക്ഷം ആണ് അതിന്ന് ഓഫർ.... എന്തിന് ഏതിന്ന് എന്നൊന്നും ഞാൻ മുതലാളിയോട് ചോദിച്ചിട്ടില്ല... ചോദിച്ച പറയേം ഇല്ല.... വെട്ട് കൊലയൊക്കെ എനിക്ക് പരിജയം ഉള്ളു ആദ്യം ആയാണ് ഇങ്ങനെ ഒരു കേസ്... ഞാൻ പോയ മറ്റൊരാൾ അത് ഡ്യൂട്ടി ഏറ്റെടുക്കും.... അത് കൊണ്ട് പറയാ.... തനിക്ക് ഉള്ള എന്തോ ചതിയാണ് ഇത്.... വേണമെങ്കിൽ ഞാൻ രക്ഷിക്കാം നിന്നെ....
ആദ്യമായി അവൾ അത്ഭുതത്തോടെ അവനെ നോക്കി... ഈ ദുഷ്ടന്റെ മനസ്സിൽ ഇങ്ങനെ നല്ലൊരു മനസ്സ്.... ഇനി ചതിയാകൊ ഇതും....
താൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ..... ഉണ്ടെങ്കിൽ പറ ഞാൻ കൊണ്ട് വിടാം അവിടേക്ക്....
അവൾ അതിന്ന് മിണ്ടിയില്ല.... പ്രണയം...
അവളുടെ മനസ്സിലേക്ക് ഓടിയെത്തിയ പേര് രുദ്ര് എന്നായിരുന്നു.....
എല്ലാരും പറയുന്നു രുദ്രിന്റെ പെണ്ണാ നീയെന്ന്.... അതോണ്ട് ചോദിക്ക രുദ്രിന്റെ പെണ്ണാണോ നീ.... നീയും രുദ്ര് സ്നേഹത്തിൽ ആണോ... ഞാൻ കൊണ്ട് വന്നു തരാം നിന്റെ രുദ്രിനെ.... എവിടേക്കെങ്കിലും രക്ഷപ്പെട്ടോ നീ.....
അവൾ ശ്വാസം എടുക്കാതെ ദേവിനെ തന്നെ പകച്ചു നോക്കി....
എന്തെങ്കിലും പറ ശിവാനി..... അലിവോടെ കരുണയോടെ അർദ്രമായി ചോദിക്കുന്ന അവനെ തന്നെ നോക്കി നിന്നു അവൾ....
എനിക്ക് മുത്തിയെ രക്ഷിക്കണം.... പൈസ തന്ന മതിയെന്ന.... അവൾ പ്രതീക്ഷയോടെ അവനെ നോക്കി....
എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം ആണ് ശിവനി .... നീ രുദ്രിനെ സ്നേഹിക്കുന്നുണ്ടോ..
രുദ്രിന്റെ പെണ്ണാവാൻ ആഗ്രഹിക്കുന്നുണ്ടോ.....
ചാരിയ വാതിലിന്റെ പുറത്ത് മിന്നായം പോലെ അവൾ കണ്ടു വലിയച്ഛനെ.... പറയുന്നത് ശ്രദ്ധിച്ചു മുഖം കൂർപ്പിച്ചു നിൽപ്പുണ്ട്....
നിക്ക് ഒരു രുദ്രനെ അറിയില്ല.... ഞാൻ ആരെയും സ്നേഹിക്കുന്നില്ല.... ഞാൻ രുദ്രന്റെ പെണ്ണ് അല്ല.... എനിക്കൊന്ന് അറിയില്ല.... ഇറങ്ങി പോകോ ഒന്ന് പറഞ്ഞു ദേവിനെ പിടിച്ചു വാതിൽക്കലേക്ക് തള്ളി അവൾ....
അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.... കണ്ണുകൾ ചുവന്നു... നാളെ വിവാഹം ആണ് അറിയാലോ.... ഇന്ന് ഒരു ദിവസത്തെ സമയം തരും... പൊക്കോണം എവിടേക്ക് എങ്കിലും.... തല്ക്കാലം എനിക്ക് ഇവിടെ നിന്നെ പറ്റു... അവർ പറയുന്നത് അനുസരിച്ചേ പറ്റുള്ളൂ.... ഈ വിവാഹം നടക്കാൻ പാടില്ല.... അതെ ഉള്ളു എനിക്ക്...നാളെ നിന്നെ ഇവിടെ കണ്ടാൽ കൊന്നു കളയും ഞാൻ..... അവളുടെ രണ്ടു തോളിലും പിടിച്ചു ഉലച്ചു കൊണ്ട് അവൻ പറഞ്ഞു....
അവൾ പേടിയോടെ അവനെ നോക്കി ഉമിനീർ ഇറക്കി....
നാളെ ഈ വിവാഹം നടക്കരുത് കേട്ടല്ലോ..
അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞു അവൻ വാതിൽ വലിച്ചു അടച്ചു പുറത്തേക്ക് ഇറങ്ങി പോയി..... അവൾ പോയി വാതിൽ അടച്ചു കുറ്റിയിട്ടു.....
കിച്ചു ഇറങ്ങി വന്നു....
ഇങ്ങനെ ഒരു ചാൻസ് കിട്ടിയിട്ട് കളഞ്ഞു കുളിക്കണോ ശിവാ.... കിച്ചുന് ദേഷ്യം വന്നു.....
വലിയച്ഛൻ ഉണ്ടാരുന്നു പുറത്ത്.... അതിന്റെ അർത്ഥം ഇയാൾ പറഞ്ഞത് ഒക്കെ എന്റെ മനസ്സ് അറിയാന... ഞാൻ എങ്ങോട്ട് എങ്കിലും ഒളിച്ചോടി പോകുവോന്ന് ടെസ്റ്റ് ചെയ്യാൻ വലിയച്ഛൻ പറഞ്ഞയച്ചത് ആവും....
ഇനി രക്ഷപ്പെടാൻ ആവില്ലേ ശിവ.....
അറിയില്ല കിച്ചു.... എന്റെ വിധി ഇങ്ങനെ ആയിപോയി.... അവൾ തളർച്ചയോടെ നിലത്തേക്ക് ഇരുന്നു കാൽമുട്ടിൽ മുഖം പൂഴ്ത്തി....
കിച്ചു അവളെ ഒന്ന് കൂടി നോക്കി നെടുവീർപ്പ് ഇട്ട് ഇറങ്ങി പോയി....
🔥🔥🔥🔥
അരുൺ വലിയച്ഛൻ വേറെ രണ്ടു പേരും ഒരു റൂമിൽ ഒത്തു കൂടി.....
മഹി എന്നൊരു നമ്പറിലേക്ക് കാൾ ചെയ്തു....
കാൾ കണക്ഡ് ആയതും ശിവയും ദേവും പറഞ്ഞത് മുഴുവൻ പറഞ്ഞു കൊടുത്തു....
നമുക്ക് വേണ്ടത് ദേവിനെ തന്നെ ആണ്..
അവന്റെ മനസ്സിൽ ഒരു പെണ്ണുണ്ട്.... എത്രയോ സ്ത്രീകൾ അവന്റെ നോട്ടത്തിന് വേണ്ടി പോലും ആ ഔട്ട് ഹൌസിൽ കാത്തിരുന്നിട്ടുണ്ട് എന്നിട്ടും അവൻ ഒന്ന് ചുമ്മാ പോലും നോക്കിയിട്ട് ഉണ്ടോ... ഇല്ലല്ലോ.... അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ടെന്നല്ലേ പറയാറ്..... അത് കൊണ്ട് തന്നെ അവരെ മറന്നു അവൻ ശിവയെ സ്നേഹിക്കില്ല...
മദ്യത്തിന്റെ ലഹരിയിൽ പോലും ഒരു പെണ്ണിനും അടിമപ്പെടാത്തവന ദേവ്....
അതാണ് നമുക്ക് വേണ്ടതും.... ഒന്നിച്ച് കഴിഞ്ഞാലും ശിവയോട് ഒരു തരി സ്നേഹം പോലും ഉണ്ടാവരുത്.... അതിന്ന് ഇവൻ ആയിട്ട് തന്നെ ആ വിവാഹം കഴിയണം.....അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കാൾ കട്ട് ചെയ്തു....
ആ ചിരി ബാക്കിയുള്ളവരെ ചുണ്ടിലും വിരിഞ്ഞു.....
ശത്രുക്കൾക്ക് ഇത് വരെ കാത്തിരുന്ന ലക്ഷ്യം നിറവേറ്റുന്ന സന്തോഷം ആയിരുന്നെങ്കിൽ മറ്റു രണ്ടു പേർക്ക് ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു....
ഹോസ്പിറ്റലിലെ icu യുടെ മുന്നിൽ ഉറങ്ങാതെ അവളും ഇരുന്നു നാളെ തന്റെ ഭാവി എന്താണെന്ന് അറിയാതെ......
🔥🔥🔥🔥
എനിക്ക് അമ്മയേ കാണണം..... അമ്മേ വിച്ചു വാ അച്ചേ .... അവൾ ചിണുങ്ങികൊണ്ട് അവനെ മാന്തിപറിച്ചു...
വേദനിക്കുന്നു മോളു.... അച്ഛാ പാവം അല്ലേ....
അച്ഛാ ചീത്ത... പറഞ്ഞു കരഞ്ഞോണ്ട് മുടിയൊക്കെ പിടിച്ചു വലിച്ചു.....
കരയല്ലേ മോളുസേ.... അമ്മ ഇപ്പൊ വരും.
കരച്ചിലിന്റെ വോളിയം കൂടിയതും അവൻ അവളെ എടുത്തു നടന്നും ഓരോ സാധനം എടുത്തു കൊടുത്തും കരച്ചിൽ മാറ്റാൻ ശ്രമിച്ചു.....
എല്ലാം തട്ടിത്തെറിപ്പിച്ചു അവൾ.... കരച്ചിൽ എങ്ങലടികളായി മാറി.... ശരീരം കുഴയാൻ തുടങ്ങി....
അവന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി....
എന്തിനാ ഞങ്ങളെ വിട്ടു പോയെ.... നീനു മോളെ കണ്ടോ ഇപ്പൊ.... ആരുണ്ടയാലും അമ്മയെ പോലാകോ..... അവൻ വേദനയോടെ ചുമരിൽ മാലയിട്ട് വെച്ച പുഞ്ചിരിയോടെ നിൽക്കുന്ന സ്ത്രീയുടെ ഫോട്ടോ നോക്കി പറഞ്ഞു.....
അച്ചേ.... അ.... മ്മാ..... മ്മനെ കാനനോ...
മോളു കരഞ്ഞ അമ്മ കരയുട്ടോ..... കരയല്ലേ...
അവൻ അവളെ കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.... ആകാശതെക്ക് കൈ ചൂണ്ടി....
ദാ മോളെ അമ്മയേ കണ്ടോ..... ആകാശത്തെ നക്ഷത്രതെ ചൂണ്ടി അവൻ പറഞ്ഞു.....
നീ മോളെ അമ്മയ ..... അവൾ കരച്ചിൽ അടക്കി നോക്കി ചോദിച്ചു .... അവളെ കണ്ണുകൾ വിടർന്നു...
Mm... നീനു മോളെ അമ്മ തന്നെ..... കഞ്ഞി കുടിച്ച മോളെ അടുത്തേക്ക് വരും
വരുവോ..... കണ്ണുകൾ വിടർത്തി സന്തോഷത്തോടെ പറയുന്ന അവളെ നോക്കി അവൻ കണ്ണുകൾ തുടച്ചു.....
Mmm... അമ്മേ നോക്കി കഞ്ഞി കുടിക്കാം.... അത് പറഞ്ഞു അവൻ ഓരോ സ്പൂൺ ആയി കോരി കൊടുത്തു....
അടുത്ത വീടിന്റെ ജനലിലൂടെ ആ കാഴ്ച കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... ആ ഒന്നരവയസ്സുകാരിയെ കാണുമ്പോൾ നെഞ്ച് നീറുന്നത് അവൾ അറിഞ്ഞു.... ഓടിച്ചെന്നു മാറോടു ചേർത്തു പിടിക്കാൻ ആ ഹൃദയം തുടിച്ചു..
അനു..... എന്നും ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നു വല്ല അസുഖം വരുത്തി വെക്കണ്ട
അവളുടെ തലയിലൂടെ തലോടി അമ്മ പറഞ്ഞു
അഗ്നി ഇപ്പൊ നന്നായി സംസാരിക്കാൻ പഠിച്ചു അല്ലെ....
Mmm എന്നെ ഇന്നലെ അമ്മമ്മേ വിളിച്ചു....
അഗ്നിയെ കണ്ടിരുന്നോ അമ്മ.... അവളെ എടുക്കാൻ വിട്ടോ ആദിയേട്ടൻ....അവൾ അത്ഭുതത്തോടെ ചോദിച്ചു...
രാവിലെ അമ്പലത്തിൽ തൊഴാൻ പോയപ്പോ കണ്ടതാ... വാസുന്റെ കയ്യിൽ ഉണ്ടാരുന്നേ.. ഞാൻ ചിരിച്ചപ്പോ തിരിച്ചു ചിരിച്ചു എടുക്കാൻ നോക്കിതും ആദി നോക്കി പേടിപ്പിച്ചു ബലമായി പിടിച്ചോണ്ട് പോയി....
ഞാനും കരുതി അസുരൻ നന്നായിപോയെന്ന്.... എന്നെ അഗ്നിയുടെ അടുത്തേക്ക് പോലും അടുപ്പിക്കാറില്ല....
ഒരിക്കൽ അവൻ വിളിക്കുന്ന പോലെ നീനു വിളിച്ചതും കൊന്നില്ലെന്നേ ഉള്ളു....
എന്നിട്ട് നീ കാണാറില്ലല്ലോ.... അവൻ വീട്ടിൽ നിന്നും ഇറങ്ങുന്ന നോക്കി മതിൽ ചാടി ആരെക്കാണാനാ പോവുന്നെ....
അയ്യോ ചെറുങ്ങനെ പറ... കേട്ടാൽ മതിൽ പൊക്കത്തിൽ കെട്ടും പിന്നെ ഇങ്ങനെ നോക്കുന്ന പോലും കാണില്ല....
മര്യാദക്ക് അവൻ വിളിച്ചപ്പോ ഇറങ്ങി പൊക്കൂടാരുന്നോ.... എന്ന ഇങ്ങനെ ഓക്കെ സംഭവിക്കില്ലാരുന്നു....അവർ സഹതാപത്തോടെ അവളെ നോക്കി....
അമ്മ കൂടി കുറ്റപ്പെടുത്തല്ലേ.... അച്ഛന്റെ ചതിയിൽ പെട്ടുപോയതാ ഞാൻ....
വിധി.... അല്ലാണ്ട് എന്താ പറയാ.... നീ ഏതായാലും ഇറങ്ങാൻ നോക്... ഇനിയും ലേറ്റ് ആയ ഹോസ്റ്റലിൽ എത്താൻ ലേറ്റ് ആകും.... രാവിലെ കോളേജ് പോക്ക് നടക്കില്ല....രാത്രി യാത്ര വേണ്ട പറഞ്ഞ കേൾക്കില്ലല്ലോ....
അത്രയും ടൈം അവരെ കാണാലോ.... അതോണ്ട് അല്ലെ ലേറ്റ് ആക്കുന്നെ.... അങ്ങനെ ഈ വെക്കേഷണിലും യാതൊരു പുരോഗതി ഇല്ലാതെ മടങ്ങുന്നു
ഇനി അടുത്ത വെക്കേഷനിൽ നോക്കാം അല്ലെ.... മൂക്കിൽ പല്ല് വരുന്നെന്നു മുന്നേ എങ്കിലും അസുരന്റെ മനസ്സ് മാറിയ മതിയാരുന്നു.... അത് പറഞ്ഞു അമ്മയുടെ കവിളിൽ ഒരു കിസ്സ് കൊടുത്തു അവൾ ബാഗ് എടുത്തു ഇറങ്ങി.... അച്ഛൻ സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ടു.... എന്നത്തേയും പോലെ ആ ഭാഗത്തു തിരിഞ്ഞു നോക്കാതെ ഇറങ്ങി പോയി... കാറിൽ കേറുമ്പോൾ നോട്ടം അപ്പുറത്തെ വീട്ടിലേക്ക് ആരുന്നു....ആദി അഗ്നിയെ കൊണ്ട് മുറ്റത് തന്നെ ഉണ്ടായിരുന്നു.... അവൾ കൈ വീശി കാണിച്ചതും അവൻ തിരിഞ്ഞു അകത്തേക്ക് പോയി....
🔥🔥🔥🔥
രാവിലെ എഴുന്നേറ്റു റെഡിയായോ നോക്കാൻ അരുൺ വന്നു വിളിച്ചു....
ഇപ്പോ റെഡിയാക്കാം പറഞ്ഞു റൂമിലേക്ക് കേറി.... അവൻ മുണ്ടും ഒരു വൈറ്റ് ഷർട്ട് ഇട്ടു..... ദേഷ്യം അടക്കാൻ ആവാതെ ചുമരിൽ ആഞ്ഞിടിച്ചു.... ഇന്നലെ രാത്രിയും ശിവയെ കണ്ടു സംസാരിച്ചതാ ഈ വിവാഹം നടക്കരുതെന്ന്.... രുദ്രിനെ പറ്റി ചോദിച്ചിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല....
അവൻ അരിശം തീരാതെ ചുമരിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു കൈ പൊട്ടി രക്തം ഒഴുകി.... എന്നിട്ടും നിർത്തിയില്ല....
അരുൺ വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങിയപ്പോഴാ വാതിൽ തുറന്നത്..
ശിവ അമ്പലത്തിൽ എത്തി കാത്തിരിക്കുന്നുണ്ട്.....
ദേവ് മുഖത്ത് ചിരി വരുത്തിച്ചു കാറിൽ കേറി.....
അമ്പലത്തിൽ കേറുമ്പോഴേ കണ്ടു ശിവ നില്കുന്നത്.... അവന്റെ മുഖം ഇരുണ്ടു... ദേഷ്യം പല്ലുകൾ കൊണ്ട് കടിച്ചമർത്തി അവൻ.....
രണ്ടു പേരും ഒന്ന് തൊഴുതിട്ട് വാ.... പൂജാരി പറഞ്ഞു.... അവർ മാത്രം ആയി അവിടെ.....
നീ രുദ്രിനെ സ്നേഹിക്കുന്നില്ലേ ശിവനി .....
ഈ നിമിഷം എങ്കിലും വിവാഹം വേണ്ടെന്ന് പറഞ്ഞോടെ.... ദേവ് ഒരിക്കൽ കൂടി ചോദിച്ചു....
അവൾ ഞെട്ടലോടെ അവനെ നോക്കി...
പിന്നെ പുച്ഛത്തോടെ ദൈവത്തെയും....
ഒന്നും മിണ്ടാതെ അവൾ മുന്നോട്ട് നടന്നു..
അവളെ തന്നെ ഒന്ന് നോക്കി രൗദ്ര ഭാവത്തോടെ അവനും പിന്നാലെ പോയി.....
..... തുടരും
NEXT PART 5
▬▬▬▬▬▬▬▬▬▬▬▬▬▬
മുൻ ഭാഗങ്ങൾ (1 to 10)
▬▬▬▬▬▬▬▬▬▬▬▬▬▬
Back to ShivaRudragni Main Page
posted by കട്ടക്കലിപ്പൻ