ShivaRudragni part 5
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥part 5🔥
▬▬▬▬▬▬▬▬▬▬▬▬▬▬
തന്റെ കഴുത്തിൽ വീണ താലി നിസ്സഹായതയോടെ നോക്കി ശിവ.... മഞ്ഞചരടിൽ കോർത്ത ചെറിയൊരു ആലിലതാലി..... ഒരു നിമിഷം മുഖം ഉയർത്തി നോക്കി അവൾ.... ദേഷ്യത്തോടെ തന്നെ ചുട്ടുകളയാൻ പാകത്തിൽ ആ കണ്ണുകൾ ജ്വലിച്ചു നിന്നിരുന്നു..... ഒരു നടുക്കത്തോടെ അവൾ മിഴികൾ താഴ്ത്തി.... വെറുപ്പ് ആണോ ദേഷ്യമാണോ പകയാണോ ആ കണ്ണുകളിൽ എന്നറിയില്ല..... ഇഷ്ടം അല്ലാത്ത വിവാഹം ദേഷ്യം അല്ലാതെ വേറെന്ത് ഉണ്ടാവും മുഖത്ത്.. അറക്കാൻ കൊണ്ട് പോകുന്ന അറവ് മാട് ആണ് ഞാൻ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നേ... അവൾ വേദനയോടെ ഓർത്തു.... അപ്പോഴേക്കും മൂന്നു കെട്ട് കെട്ടി നെറ്റിയിൽ സിന്ദൂരം ചാർത്തികഴിഞ്ഞിരുന്നു.....
ദേവ് അവളുടെ കയ്യിൽ പിടിച്ചു വലം വെച്ചു പ്രാർത്ഥിച്ചു വാ.... ആരുടെയോ ശബ്ദം കേട്ടു....യാന്ത്രികം എന്ന പോലെ അവൾ എഴുന്നേറ്റു അവന്റെ പിന്നാലെ പോയി....
അയാൾ കണ്ണടച്ചു കൈ കൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നത് കണ്ടു.... അവൾ നിർവ്വികാരതയോടെ കൃഷ്ണന്റെ വിഗ്രഹത്തിലേക്ക് നോക്കി....
ഒന്നും പ്രാർത്ഥിക്കാൻ ഇല്ല... ഈശ്വരൻ മാർ ഇല്ലെന്ന് കരുതുന്ന ഞാൻ എന്തിനാ പ്രാർത്ഥിക്കുന്നെ....വർഷങ്ങൾക്ക് മുൻപ് ഈ നടയിൽ വീണു കരഞ്ഞു ചോദിച്ചത് അല്ലേ എന്റെ അച്ഛനെ അമ്മയെ തരാൻ
തന്നില്ലെന്ന് മാത്രം അല്ല.... എന്നേ കൊല്ലാൻ ഇട്ടു കൊടുക്കുകയല്ലേ ചെയ്തത്.... അന്ന് ഉറപ്പിച്ചതാ ഇനി അമ്പലത്തിൽ കയറില്ലെന്ന്.... ഒരു ദൈവത്തിനെയും വിളിക്കില്ലെന്ന്...... ഇനി ജീവൻ ഉള്ളിടത്തോളം ഞാൻ വിളിക്കില്ല നിങ്ങളെ....വരില്ല ഇങ്ങോട്ട്..... മുത്തിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നില്ല.... ചിലപ്പോൾ ഞാൻ പ്രാർത്ഥിച്ചത് കൊണ്ടാവും ആ ജീവനും എടുക്കാൻ പോവുന്നത്.... പുച്ഛം മാത്രം ഉള്ളു എനിക്ക് ഇങ്ങനെ നരകിപ്പിക്കാതെ എന്റെ ജീവൻ എടുത്തെങ്കിലും സഹായിക്കാമോ.... എവിടുന്ന്.... കണ്ടു രസിക്ക് എന്റെ വേദന നല്ലോണം കാണ്... ഇന്ന് വിവാഹം ആയത് കൊണ്ട് മാത്രം ആണ് അമ്പലത്തിൽ വന്നത്...അത് എനിക്ക് വേണ്ടിയല്ല ആർക്കോ വേണ്ടി...ആ ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു....
വാ പോകാം..... അയാൾ വിളിച്ചതും പിറകെ പോയി... ഇയാൾക്ക് സ്വന്തം വീടുണ്ടോ എന്നെ കൊണ്ട് പോകോ ഭാര്യയായി.... അതോ ഇപ്പോ തന്നെ താലി പൊട്ടിച്ചെടുക്കോ.... എന്തായിരിക്കും ഇവരുടെ ഉദ്ദേശം....
പിറകെ അവളെ കാണാത്തത് കൊണ്ട് അവൻ തിരിഞ്ഞു നോക്കി.... എന്തൊക്കെ ചിന്തിച്ചു നില്കുന്നുണ്ട്.... അടുത്തേക്ക് പോകാൻ നോക്കുമ്പോഴാ ഫോണിൽ കാൾ വന്നത്....
ദേഷ്യം മാറി ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു..... ഇയാൾക്ക് ഇങ്ങനെ ചിരിക്കാൻ അറിയോ... അവൾ ചിന്തിച്ചു പോയി...
വരുന്നുണ്ടോ ഒന്ന് അലർച്ച ആയിരുന്നു അത്... അവൾ ഞെട്ടലോടെ അവന്റെ പിറകെ നടന്നു....
എനിക്ക് ഹോസ്പിറ്റലിൽ പോകണം.... മുത്തിയെ കാണണം.... അവൾ പേടിയോടെ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു....
ഒരു പുച്ഛച്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു.... പിന്നെ ഒന്ന് മൂളി....
ക്ഷേത്രത്തിന്ന് പുറത്ത് വലിയച്ഛനും അമ്മായിയും അരുണും അരുണിന്റെ ഭാര്യയും ഉണ്ട്, പിന്നെ വലിയമ്മേടെ മക്കൾ കുറച്ചു ബന്ധുക്കളും..... അവളെ കണ്ടതും അവർ അടുത്ത് വന്നു....
കുടുംബത്തെ പറയിപ്പിക്കാൻ ഓരോന്ന് ഉണ്ടായിക്കൊള്ളും.... നിനക്ക് ഒളിച്ചോടി പോകാൻ ഈ റൗഡിയെ കിട്ടിയുള്ളൂ പറഞ്ഞു ഒറ്റയടി ആയിരുന്നു.... അവൾ പകപ്പോടെ അവരെ നോക്കി....
ആശ്രീകരം.... ഇനിയെങ്ങനെ ആളെ മുഖത്ത് നോക്കും.... ശ്രീ മംഗലത് കുടുംബത്തിന്റെ മുഖത്ത് കരി വാരി തേച്ചല്ലോ ഈ നശിച്ചവൾ.... വലിയച്ഛനും അത് പറഞ്ഞു കയ്യിലെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തല്ലുമ്പോൾ അവൾക്ക് കുറച്ചു എല്ലാം മനസ്സിലായി.... നാട്ടുകാരെ മുന്നിൽ വീട്ടിൽ ജോലിചെയ്യുന്നവന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചവൾ ആയി ഞാൻ.... നാട്ടുകാരും കുടുംബക്കാരും അടക്കം പറയുകയും അവളെ പറ്റിയും ദേവിനെ പറ്റി പറയുന്നത് അവൾ കേട്ടു...ആരൊക്കെയോ ചേർന്ന് അവതരിപ്പിച്ച നാടകത്തിലെ കോമാളി വേഷം ആണ് തനിക്കെന്ന് അവളോർത്തു.... മുത്തിയെ രക്ഷിക്കാൻ കഴിയുമല്ലോ അത് മതി എനിക്ക്... അതെ ആഗ്രഹിച്ചിട്ടുള്ളു.... മുഖം താഴ്ത്തി സ്വയം ആശ്വസിച്ചു....
അവൾ മുഖം ഉയർത്തി ദേവിനെ നോക്കി.
മുണ്ട് മാടികുത്തി മീശയും പിരിച്ചു സിഗരറ്റ് വലിച്ചു അവളെ തന്നെ നോക്കി നില്കുന്നുണ്ട്.... ആ മുഖത്തെ അപ്പോഴത്തെ ഭാവം അവൾക്ക് മനസ്സിലായില്ലെങ്കിലും അയാൾക്ക് ഇതൊക്കെ മുൻകൂട്ടി അറിയാരുന്നു എന്ന്
മനസ്സിലായി....
അരുണിന്റെ കൂടെ ഉള്ള ഒരുത്തൻ ദേവിനെ പറ്റി അടക്കം പറയുന്നത് കേട്ടു അവൾ ഒന്ന് ശ്രദ്ധിച്ചു.....
ഇവന്റെ ഭാര്യയും കുഞ്ഞും ഇതിന്ന് സമ്മതിക്കോ.... അവൾ അല്ലാതെ വേറൊരു പെണ്ണില്ല പറഞ്ഞു വീരവാദം ആയിരുന്നല്ലോ.... ആ കുഞ്ഞിനെ കാണാതെ മിണ്ടാതെ ഒരു മിനുറ്റ് നിൽക്കാത്തവന... നമ്മൾ കഴിഞ്ഞ പ്രാവശ്യം ഒരു പെണ്ണിനെ കൊണ്ട് വന്നില്ലേ അവൾ ഇവനെ ഒന്ന് തൊട്ടുന്നു പറഞ്ഞു കഴുത്തിനു പിടിച്ചിട്ട് ഒരു മാസം ആണ് ആ പെണ്ണ് പിടലി ഉളുക്കി കിടന്നേ....അങ്ങനെ ഉള്ള ദേവ് പെണ്ണ് കെട്ടിയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല....
അവൾക് തലയിൽ ആരോ അടിച്ചത് പോലെ തോന്നി.... ദേവിന്റെ വിവാഹം കഴിഞ്ഞത് ആണോ.... ഒരു കുഞ്ഞുണ്ടോ
ചതിക്കരുന്നോ എന്നെ..... എങ്ങനെ ചതിയാവും ഇത്.... ഞാൻ അറിഞ്ഞില്ലല്ലോ ഒന്നും.... ഈ വിവാഹം നടക്കരുത്.... തന്നോട് പിന്മാറാൻ പറഞ്ഞത് ഒക്കെ ഇത് കൊണ്ടാണോ... അങ്ങനെ എങ്കിൽ ആ ദേഷ്യത്തതിന് കാരണം ഇതാണ്.... അവൾക്ക് കുറ്റബോധം തോന്നി... ചത്ത മതിയാരുന്നു ഒരു പെണ്ണിന്റെ ജീവിതം ഇല്ലാണ്ട് ആക്കി എന്റെ കഴുത്തിൽ ഈ താലി വീണത്.... എന്ത് ജന്മമാ എന്റെ....
ഈ ഊരകുടുക്കിൽ നിന്ന് എങ്ങനെ രക്ഷപെടാൻ പറ്റുക.... അയാൾക്ക് ഒഴിഞ്ഞു പൊക്കൂടാരുന്നോ.... മറ്റൊരാൾ ആ വേഷം കെട്ടുന്നു അല്ലെ ഉണ്ടാരുന്നുള്ളു... എന്തിന് ഭാര്യയെ കുഞ്ഞിനെ മറന്നു എന്നെ കെട്ടി....താലി വലിച്ചു പൊട്ടിച്ചെറിയാൻ തോന്നി അവൾക്ക്... താലിയിൽ കൈ വെച്ചതും നെഞ്ചോന്ന് പിടഞ്ഞു.... താലി ജീവനായി കരുതിയ അമ്മേടെ മോളാണ് ഞാൻ.... സ്വന്തം ജീവനേക്കാൾ താലി കെട്ടിയവനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ചതാ അമ്മ.
ദേവ് താലി കെട്ടുമ്പോൾ മനസ്സോണ്ട് ഉറപ്പിച്ചിരുന്നു എത്ര വൃത്തികെട്ടവൻ ആയാലും എന്റെ ജീവിതം ആണ് ദേവ്.
എന്റെ ഭർത്താവ് ആണ് ദേവ്.... എങ്ങനെ ഇത് വേണ്ടെന്ന് വെക്ക.... എന്റെ അമ്മയെ ധിക്കരിച്ച പോലാകില്ലേ... അറിയാതെ തന്നെ അവളുടെ കൈ താലിയിൽ നിന്നും വിട്ടു.... ദ്രോഹിച് മതിയായില്ലേ നിങ്ങൾക്ക്..... വേദനിപ്പിച്ചു രസിച്ചത് മതിയായില്ലേ..... മറ്റൊരു പെണ്ണിനെ വേദനിപ്പിച്ചില്ലേ ഞാൻ കാരണം അവൾ തിരിഞ്ഞു അമ്പലത്തിലേക്ക് നോക്കി മൗനമായി ചോദിച്ചു....
മതി നിർത്തുന്നുണ്ടോ എല്ലാരും..... ദേവിന്റെ ശബ്ദം അവിടെ മുഴങ്ങി.... ഒരു നിമിഷം മൗനം ആയി അവിടം.....
ഞാനും ഇവളും ഇഷ്ടത്തിൽ ആയിരുന്നു
ഞാൻ വിളിച്ചു ഇവൾ ഇറങ്ങി വന്നു. എന്റെ ഭാര്യയാണ് ഇവൾ.... ഇനി എനിക്കെതിരെയോ ഇവൾക്ക് എതിരെയോ ഒരക്ഷരം മിണ്ടിയ കൊന്നു കളയും ഞാൻ.... പിന്നെ ഇവൾ ശ്രീ മംഗലത്തെ ആണ്. അത് അറിഞ്ഞോണ്ട് പൊന്നും പണം മോഹിച്ചു തന്നെ കെട്ടിയത്... ഇനി ജീവിക്കാൻ പോകുന്നത് അവിടെ തന്നെയാണ്.... തടുക്കാൻ ധൈര്യം ഉള്ളവർക്ക് മുന്നോട്ട് വരാം... ഞാൻ ആ വീട്ടിൽ തന്നെ ഉണ്ടാകും....
കയ്യിൽ ഒരു കത്തി വീശി പറയുന്ന അവനെ ഭീതിയോടെ നോക്കി അവൾ... അടുത്തുള്ള ആരെയോ തള്ളിമാറ്റി അവളെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു അവൻ....
അവൾക്ക് കൈ പൊരിഞ്ഞു പോകുന്നു തോന്നി.... അവന്റെ ഒന്നിച്ചു എത്താൻ അവൾ വല്ലാതെ കഷ്ടപ്പെട്ടു പകുതിയും ഓടിയ പോലെ ആണ് അവനൊപ്പം എത്തിയത്.... കയ്യിലെ പിടിത്തം കൊണ്ട് വേദന എടുത്തു പുളയുന്നുണ്ടായിരുന്നു അവൾ.... നേരെ കേറിയത് ശ്രീ മംഗലത് വീട്ടിലെ ഒരു റൂമിൽ ആയിരുന്നു.... അവളെ അതിലേക്ക് തള്ളി അവൻ.... ഇതാണ് നമ്മുടെ റൂം.... ഇനി ജീവിക്കാൻ പോകുന്നത് ഇവിടെ ആണ്..... അവൾ പേടിയോടെ റൂം നോക്കി പിന്നേ അവനെയും..... വൃത്തിയാക്കാൻ അല്ലാതെ ഇവിടെ ഒരു റൂമിലും കേറാൻ അനുവാദം ഇല്ല എനിക്ക്... മുത്തിയുടെ റൂമിൽ ആണ് കിടത്തം.... മുത്തിയെ നോക്കുന്നോണ്ട് സമ്മതിച്ചതാ അത് തന്നെ.... അല്ലെങ്കിൽ കിടത്തവും ഇവിടുത്തെ വേലക്കാരുടെ കൂടെ ആവും
അവന്റെ കണ്ണുകൾ ആയി ഉടക്കി ഒരു നിമിഷം നിന്നു പോയി രണ്ടു പേരും..... അവന്റെ ദേഷ്യം നിറഞ്ഞ നോട്ടം താങ്ങാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി....
അവൻ അവളെ തന്നെ നോക്കി... ചുവപ്പ് കളർ ഉള്ള സാരിയാണ് വേഷം.... മെലിഞ്ഞ ശരീരപ്രകൃതം.... കഷ്ടപ്പാടിന്റെയും ദാരിദ്രത്തിന്റെയും വിളിച്ചോതുന്ന ശരീരം..കരുവാളിച്ച മുഖം.... മുൻപ് വെളുത്തു സുന്ദരി ആയിരുന്നു എന്ന് തോന്നിക്കുന്ന മുഖകാന്തി ... കുഴിഞ്ഞ തെളിച്ചം ഇല്ലാത്ത കണ്ണുകൾ.... കണ്ണുകൾക്ക് താഴെ ഉറങ്ങാതെയും കരഞ്ഞത് കൊണ്ട് കറുപ്പ് പടർന്നിരുന്നു.... തോൾ എല്ല് ഉയർന്നു തൊണ്ടകുഴി എടുത്തു കാണിക്കുന്നു ശോഷിച്ച ശരീരം ആണെന്ന്.... ഭക്ഷണം പോലും മര്യാദക്ക് കഴിക്കാറില്ലെന്ന്.... ജോലിയെടുത് തഴമ്പിച്ച മെലിഞ്ഞ കൈകൾ.... ആരുടെയോ ഡ്രസ്സ് എന്ന പോലെ ബ്ലൗസ് ലൂസ് ആയി കിടക്കുന്നു.... കാതിൽ ഒരു കറുത്ത പോട്ട് പോലെ കമ്മൽ.... പാറിപറന്ന മുടി.... ശ്രദ്ധിക്കാർ പോലും ഇല്ല മുടിയെന്ന് തോന്നിപോയി...
നീളം അരക്കെട്ടോളം ഉണ്ട്... അനുഭവിക്കുന്ന കഷ്ടപ്പാടുകൾ രൂപം കൊണ്ട് പറഞ്ഞറിയിക്കുന്നു.... അവളോട് ഒരു നിമിഷം സഹതാപം തോന്നിയെങ്കിലും അവളുടെ കഴുത്തിൽ കിടക്കുന്ന താലി കണ്ടതും പോയ ദേഷ്യം പതിന്മടങ്ങ് ആയി തിരിച്ചു വന്നു... കണ്ണുകൾ തീ ഗോളം പോലെ ആയി....
അവളെ അടുത്തേക്ക് വരുന്നത് കണ്ടു അവൾ പേടിയോടെ പിറകോട്ടു വേച് പോയി...
എന്തിനടി കരയുന്നെ.... നീ വിചാരിച്ച പോലെ കല്യാണം കഴിഞ്ഞില്ലേ.... ദാ താലി കിട്ടിയല്ലോ സന്തോഷിക്ക്..എന്റെ ഹൃദയം തകർന്നു തരിപ്പണം ആയതാ നിന്റെ നെഞ്ചിൽ കിടക്കുന്നെ.... ആ താലിയിൽ പിടിച്ചു അവൻ..... എന്റെ ജീവിതത്തിന്റെ തകർചയാണ് ഇത്... എന്റെ പ്രണയം എനിക്ക് നഷ്ടം ആയതിന്റെ സ്മാരകം...
നീ സന്തോഷിക്ക്.... പൊട്ടിച്ചിരിച്ചു ആഹ്ലാദിക്ക്.... നിനക്ക് ലാഭം അല്ലെ ഉള്ളു.
നഷ്ടം മൊത്തം എനിക്ക് ആണല്ലോ... അവളുടെ ചുമലിൽ പിടിച്ചു ഉലച്ചു അവൻ
സത്യം ആയിട്ടും എനിക്ക് അറിയില്ലാരുന്നു
നിങ്ങളുടെ മാര്യേജ് കഴിഞ്ഞത് ആണെന്ന്.... എന്നോട് പൊറുക്കണം... ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതം നശിപ്പിക്കില്ല.... ഒഴിഞ്ഞു പൊക്കോളാം ഞാൻ.... ശല്യം ആയി വരില്ല.... അവനെ തൊഴുതു കൊണ്ട് നിറ കണ്ണുകളോടെ പറഞ്ഞു.....
അവന്റെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു.... ഇനി നീയല്ല നിന്റെ ഭാവി തീരുമാനിക്കുന്നത് പുറത്തു നിൽപ്പുണ്ടല്ലോ ബന്ധുക്കൾ പറഞ്ഞു കുറെ എണ്ണം.... അവർ പറയും ഞാൻ അനുസരിക്കും... അതിപ്പോ നിന്നെ കൊല്ലാൻ ആണ് പറയുന്നതെങ്കിൽ അങ്ങനെ.... നീ തന്നെ സ്വയം തീരുമാനിച്ച വിധിയാണ് ഇത്... നിനക്കുള്ള മരണകുരുക്ക് ആണ് ഈ താലി.... ദേഷ്യത്തോടെ പറഞ്ഞു ബലമായി അവളെ പിറകോട്ടു തള്ളി വാതിൽ വലിച്ചടച്ചു അവൻ ഇറങ്ങിപോയി...
അവൾ നിലത്തേക്ക് ഊർന്നിറങ്ങി കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു പൊട്ടികരഞ്ഞു.... എന്തിനാ വേദനിപ്പിക്കാൻ ആയി ഒരു ജന്മം.... തിരിച്ചു എടുതുടെ ഈ ജീവൻ.... ആ പാവത്തിന്റെ ജീവിതം കൂടി ഞാൻ കാരണം ഇല്ലാതായല്ലോ..... അതോർക്കുമ്പോഴാ അവളുടെ സങ്കടം കൂടിയത്.....
🔥🔥🔥🔥
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിപിടഞ്ഞു എഴുന്നേറ്റത്....
ദേവ് പോയ മുതൽ കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപോയതാണ്.... ചുറ്റും ഇരുട്ട് ആണ്.... രാത്രി ആയത് പോലും അവൾ അപ്പോഴാ അറിഞ്ഞത്.... ഒരു മിനിറ്റ് പോലും തന്നെ വെറുതെ ഇരിക്കാൻ വിടാറില്ല ഇവിടുള്ളോർ.... എന്നിട്ട് ഇത്രയും സമയം ആയിട്ടും ആരെയും കണ്ടില്ല.... കിച്ചു പോലും എന്താ വരാഞ്ഞേ.... അവൾ ആലോചിച്ചു നിന്നു....
വാതിൽ വലിച്ചു അടക്കുന്ന ശബ്ദം കേട്ട് ഞെട്ടി വിറച്ചു ചുറ്റും നോക്കി
അവൾ ചുമരിൽ തപ്പി ലൈറ്റ് ഇട്ടു.... ദേവിനെ കണ്ടതും ആശ്വാസം തോന്നി നെഞ്ചിൽ കൈ വെച്ചു.... പെട്ടന്ന് തന്നെ അത് പോവുകയും ചെയ്തു..... ഇയാൾ എന്താ ഇവിടെ.... ഇനി എന്നെ ഉപദ്രവിക്കോ എന്നുള്ള പേടിയോടെ അവനെ നോക്കി....
കാലുകൾ നിലത്ത് ഉറക്കാതെ ആടിയാടി ആണ് മുന്നോട്ട് വരുന്നത്.... കയ്യിൽ മദ്യത്തിന്റെ കുപ്പിയുണ്ട് അത് കുടിച്ചോണ്ട് ആണ് നടത്തം.....
നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ ഇന്ന് അതോണ്ട് ആഘോഷിക്കരുന്നു പുറത്ത്...
സന്തോഷിക്കണ്ട ദിവസം അല്ലെ ഇന്ന്.... അവളുടെ തൊട്ട് മുന്നിൽ നിന്ന് പറഞ്ഞതും അവളിലൂടെ ഒരു വിറയൽ പടർന്നു കയറി....
നീ ഹാപ്പിയല്ലേ ശിവാ.... അവളുടെ മുഖം ഒരു കൈ കൊണ്ട് ഉയർത്തി പറഞ്ഞു....
അവൾ പോലും അറിയാതെ ആ മിഴികൾ നിറഞ്ഞു ഒഴുകി....
കരയാണോ ശ്രീമംഗലത്തെ തമ്പുരാട്ടി..
അവൻ പുച്ഛത്തോടെ പറഞ്ഞു മുഖം തട്ടി മാറ്റി....
എന്നെ ഒന്നും ചെയ്യരുത്.... ഞാൻ കാൽ പിടിക്കാം....
ദേവ് അലർച്ച മാതിരി പൊട്ടി പൊട്ടിച്ചിരിച്ചു..... പേടിയാണോ ശിവാ നിനക്ക്.... പിന്നെന്തിനാണാവോ ശിവ തമ്പുരാട്ടി എന്നെ കെട്ടിയത്....
അവളുടെ ശ്രദ്ധ മുഴുവൻ അവന്റെ ശിവ വിളിയിൽ ആയിരുന്നു.... അടുപ്പം ഉള്ള ആളെ പോലെ തോന്നി ആ വിളിയിൽ....
അവൻ ബെഡിലേക്ക് ഇരുന്നു.... കയ്യിൽ ഉള്ള കുപ്പി മുഴുവൻ വായിലേക്ക് കമിഴ്ത്തി കുപ്പി കാലി ആയതും അവൻ അത് വലിച്ചു എറിഞ്ഞു.....
ശിവയുടെ തൊട്ടടുത്തു നിന്നു പൊട്ടിച്ചിതറി.... അവൾ പേടിയോടെ അവനെ നോക്കി.... അവൻ അവളെ കൈ കാട്ടി ബെഡിൽ ഇരിക്കാൻ പറഞ്ഞു
അവൾ പേടിയോടെ പിറകോട്ടു നീങ്ങി....
വാടി ഇവിടെ പറഞ്ഞു പിടിച്ചു വലിച്ചതും ബെഡിലേക്ക് വീണു... അവൾ ഊരിപ്പിണഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും അവിടേക്ക് തന്നെ പിടിച്ചു ഇട്ടു അവളെ... അവന്റെ ശക്തിയിൽ അവൾ വീണ്ടും ബെഡിലേക്ക് ഇരുന്നു പോയി....
നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ശിവാ.... അർദ്രമായിരുന്നു അവന്റെ ശബ്ദം.....
അവൾ പിടിച്ചു കെട്ടിയ പോലെ അവിടെ ഇരുന്നു....
നീ ആരെയും പ്രണയിച്ചിട്ടില്ല അല്ലെ.. രുദ്രിനെ സ്നേഹിച്ചിട്ട് ഇല്ലല്ലോ..അതോണ്ട് എന്റെ വേദന മനസ്സിലാക്കാൻ നിനക്ക് പറ്റില്ല.... ആർക്കും പറ്റില്ല..... ദാ ഇവിടെ ഒരുത്തി അങ് കേറിയ പിന്നെ ഇറക്കിവിടാൻ വലിയ പാടാ.... അവളെ ഓർമ്മകൾ പോലും ദാ ഇങ്ങനെ കൊത്തി വെക്കും ഇവിടെ..... അവൻ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു..... ഇങ്ങോട്ട് വന്ന പറഞ്ഞത് ഞാൻ അവളെ കെട്ടിയോൻ ആണെന്ന്.... ദാ... ആ പറഞ്ഞത് ഉണ്ടല്ലോ തറച്ചു കേറിത് ഇങ്ങോട്ടാ..... പേടിച്ചു വിറച്ചു അവൾ പറഞ്ഞപ്പോ അവളെ നോട്ടം ഉണ്ടല്ലോ ചങ്കിനകത്തേക്ക കേറിത്
കൊണ്ട് നടന്നു ഈ ചങ്കിൽ..... ഇന്ന് ഈ ദിവസം നിന്റെ കഴുത്തിൽ താലി കെട്ടുന്നവരെ കൊണ്ട് നടന്നു.... ഹൃദയം പൊട്ടിതകർന്നടി ഞാൻ നിന്നെ താലി കെട്ടിയെ.... അവിടെ മരിച്ചു വീണു എന്റെ പ്രണയം.... താലി കെട്ടുന്ന ലാസ്റ്റ് നിമിഷം എങ്കിലും കൊതിച്ചു പോയി.... പ്രതീക്ഷയോടെ നിന്നു പോയി.... വിവാഹം വേണ്ടെന്ന് നീ പറയുമെന്ന്... വിവാഹം നിർത്തി നീ ഓടിപ്പോകുമെന്ന്..... പോയില്ല നീ..... ഞാൻ പറഞ്ഞിട്ടും നീ അനുസരിച്ചില്ല.... നിന്റെ ആവിശ്യം നടന്നല്ലോ... നീ ഹാപ്പി ആണല്ലോ.... എന്റെ നെഞ്ച് തകർന്നാണെങ്കിലും നിനക്ക് ജീവിതം കിട്ടിയല്ലോ.... ഹാപ്പിയാണ് ഞാൻ
ഹാപ്പി.... നാക്കുകൾ കുഴഞ്ഞു കണ്ണുകൾ മൂടി അവൻ ബെഡിലേക്ക് വീണു.... ഒപ്പം ശിവയും.... അവന്റെ കൈ അവളുടെ കഴുത്തിനു ചുറ്റും അമർന്ന പോലെ ആയിരുന്നു..... അവന്റെ കൈ മാറ്റി എഴുന്നേൽക്കാൻ ആവാതെ അവൾക്ക് അങ്ങനെ തന്നെ കിടക്കേണ്ടി വന്നു.... അവൾ മുഖം തിരിച്ചു അവനെ നോക്കി...
വിയർത്തു കുളിച്ചു അലശ്യമായ ഡ്രസ്സ്.... മുടിയിഴകൾ ചീകി ഒതുക്കാതെ താടിയും ഒതുക്കാതെ വല്ലാത്ത കോലം... മദ്യത്തിന്റെ രൂക്ഷഗന്ധം കൊണ്ട് അവൾക്ക് ഒക്കനിക്കുന്നത് പോലെ തോന്നി..... എഴുന്നേൽക്കാൻ നോക്കും തോറും കഴുത്തിൽ പിടി മുറുകിയതും അവൾ ആ ശ്രമം ഉപേക്ഷിച്ചു.... അങ്ങനെ കിടന്നു.....
അവൾ പൊട്ടിവന്ന കരച്ചിൽ അടക്കിപിടിച്ചു.... മിഴികൾ ഇരു സൈഡിലൂടെയും ഒലിച്ചിറങ്ങി....
അവൾ മുഖം തിരിച്ചു അവനെ നോക്കി...
ആർക്ക് മുന്നിലും തല കുനിക്കാത്ത ഒരു റൌടി.... പേടിയോടെ എല്ലാരും നോക്കുന്നത്.... തല്ലിനും വഴക്കിനും മുന്നിൽ... മുന്നിൽ നില്കുന്നവൻ പോലും ആ നോട്ടത്തിന്ന് മുന്നിൽ പതറി നിൽക്കുന്നത് കണ്ടിട്ടുണ്ട്.... അങ്ങനെ ഉള്ള ആളാണ് തകർന്ന പോലെ കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ നിന്നത്.... ആ മുഖത്തെ സങ്കടം വേദന ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞിരുന്നു.... ഇത്രയും വേദനിക്കണമെങ്കിൽ ആ പെൺകുട്ടിയെ ദേവ് എത്രത്തോളം സ്നേഹിക്കു ന്നുണ്ടായിരിക്കും.... തന്റെ എടുത്തു ചാട്ടം കൊണ്ട് തകർന്നു പോയത് ഒരു ജീവിതം ആണല്ലോ.... അവൾക്ക് നെഞ്ച് പൊട്ടുന്ന വേദന തോന്നി..... ഒരു നിമിഷം അവളെ ഓർമകളിലും ഓടിയെത്തി രുദ്ര് എന്ന പേര്.... രുദ്രന്റെ പെണ്ണ്....തന്നെ സ്നേഹിച്ചിട്ടുണ്ടാവോ രുദ്ര് ഇത് പോലെ.... ആ മനസ്സിലും ഞാൻ ഉണ്ടായിട്ട് ഉണ്ടാകോ ഇത് പോലെ .... പെട്ടന്ന് തന്നെ അവളെ ചുണ്ടിൽ ഒരു പുച്ഛചിരി പടർന്നു.... രുദ്ര്ന് വേണ്ടാത്തോണ്ട് അല്ലെ ഞാൻ ദേവിന്റെ ഭാര്യ ആയത്.... ഞാനും ആഗ്രഹിച്ചിരുന്നില്ലേ താലി കെട്ടുന്ന അവസാനനിമിഷം വരെ രുദ്ര് വരും എന്നെ കൊണ്ട് പോകുന്നു..... ദേവിനെ തന്നെ നോക്കി കിടക്കുമ്പോഴാ ഒരു സോങ് കേട്ടത്.... ഐ ലവ് യൂ ഡാഡി....
കൊഞ്ചലോടെ ഒരു കൊച്ച് കുഞ്ഞ് പറയുന്നതാണ്.... അവൾ ചുറ്റും നോക്കി...
ദേവിന്റെ ഫോൺ ആണെന്ന് മനസ്സിലായി
ദേവ് കയ്യെടുത്തു ഞരങ്ങി മറിഞ്ഞു കിടന്നു.... താൻ ഇത്രയും നേരം ഉരുട്ടിയിട്ടും അനങ്ങാത്ത മനുഷ്യൻ ആണ് ആ ട്യൂൺ കേട്ടതും അറിഞ്ഞതെന്ന് അവളോർത്തു.... ഫോൺ ബെഡിലേക്ക് കവിളോട് ചേർത്ത് വെച്ചു....
ലവ് യൂ മോളു.... മിസ്സ് യൂ....ഉമ്മ.... ഉമ്മ.... എന്നൊക്കെ പറഞ്ഞു വീണ്ടും അവന്റെ അനക്കം ഒന്നും കേട്ടില്ല...
അച്ഛേ..... അച്ഛേ..... എന്ന കിളിനാദം മാത്രം മറുവശത്ത് മുഴങ്ങി കേട്ടു....
നീനു മോളൂ.... അച്ഛാ ഉറങ്ങി രാവിലെ വിളിക്കവേ എന്ന് ആരോ പറയുന്നതും കുഞ്ഞു ചിണുങ്ങുന്നത് അവൾ കേട്ടു.... പിന്നെ കാൾ കട്ട് ആയി....
അവൾ ഇതൊക്കെ കണ്ടു ഞെട്ടലോടെ നോക്കി നിന്നു.... ദേവിന്റെ മകൾ ആയിരിക്കും അതെന്ന് തോന്നി അവൾക്ക്.... ഫോൺ ഡിസ്പ്ലേയിൽ പൊട്ടിച്ചിരിയോടെ നിൽക്കുന്ന ആ കുരുന്നിന്റെ മുഖം കണ്ടതും അവളെ ചുണ്ടിലും അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.... ആ കുഞ്ഞിനേയും ദേവിനെയും മാറി മാറി നോക്കി അവൾ..... നാളെ എന്റെ ജീവിതം എങ്ങനെ ആണെന്ന് അറിയാതെ പകച്ചു നിന്നു വിധിക്ക് മുന്നിൽ അവൾ.....
..... തുടരും
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ