ShivaRudragni part 6
ശിവരുദ്രാഗ്നി
by IFAR
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥Part6🔥
▬▬▬▬▬▬▬▬▬▬▬▬▬▬
തന്റെ കഴുത്തിൽ നിന്നും കൈ അയഞ്ഞതും അവൾ രക്ഷപെട്ടു കരുതി പെട്ടന്ന് എഴുന്നേൽക്കാൻ നോക്കി അത് പോലെ അവന്റെ ദേഹത്തേക്ക് വീണു.....
സാരിയുടെ മുകളിൽ ആണ് അവൻ കിടന്നത് അതോണ്ടാ അതെ സ്പോട്ടിൽ തിരിച്ചു വീണത് എന്ന് മനസ്സിലായി... അവനെ മെല്ലെ പാളി നോക്കി എഴുന്നേറ്റിട്ടില്ല കമിഴ്ന്നു തന്നെ ആണ് കിടത്തം.... അവൾ സാരി വലിച്ചെടുക്കാൻ നോക്കിതും അവനും സാരിയോടൊപ്പോം അവളെ ദേഹത്തേക്ക് വീണു..... അവളുടെ ദേഹത്ത് കൂടി വിറയൽ പടർന്നു കയറി....
അവന്റെ വെയിറ്റ് താങ്ങാൻ ആവാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.... മദ്യത്തിന്റെയും സിഗരിറ്റിന്റെയും നാറ്റം ആണെങ്കിൽ അത് സഹിക്കാൻ വയ്യ...വോമിറ്റ് ചെയ്യാൻ തോന്നിയതും അവൾ മൂക്ക് വായും പൊത്തിപിടിച്ചു ....
അവൾ സർവ്വ ശക്തിയും എടുത്തു അവനെ തള്ളിമാറ്റി.... അവൻ അവളെ ദേഹത്ത് നിന്നും ബെഡിലേക്ക് വീണു....
അവൾ നെഞ്ചിൽ കൈ വെച് ശ്വാസം ആഞ്ഞുവലിച്ചു.. ഒരു നിമിഷം മാത്രമേ അതിന്ന് ആയുസ്സ് ഉണ്ടാരുന്നുള്ളൂ.... ആദ്യത്തെ പോലെ തന്നെ അവളെ കഴുത്തിൽ കൈ വീണിരുന്നു... കമിഴ്ന്നു കിടക്കുന്നോണ്ടും മുഖം മറുഭാഗത് ആയോണ്ടും അവൾക്ക് കുറച്ചു സമാധാനം തോന്നി.... അവൾ സാരി തലപ്പ് കൊണ്ട് മൂക്കും വായും പൊത്തി അവിടെതന്നെ അടങ്ങികിടന്നു.... അവന്റെ കൈ മാറ്റി പോകാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു.... അതോണ്ട് തന്നെ പിന്നെ ശ്രമിച്ചും ഇല്ല.... അവൾക്ക് സങ്കടം വേദനയും തോന്നി തന്റെ അവസ്ഥ ഓർത്തിട്ട്.... അവളെ അതിനേക്കാൾ ഒക്കെ ഉപരി ചുട്ട് പൊള്ളിച്ചത് ദേവിന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു.... ഉറക്കത്തിൽ പോലും ഇരു സൈഡിലൂടെയും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ ആയിരുന്നു.... അവലെ ദേഹത്ത് വീണപ്പോൾ അവന്റെ മുഖം അവളുടെ മുഖം ആയി ഉരസിയിരുന്നു.... നനവ് തോന്നി അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാ കണ്ണടച്ചിട്ട് ആണെങ്കിലും ഇരു സൈഡിലൂടെയും ഒലിച്ചിറങ്ങിയ കണ്ണുനീർ കണ്ടത്.... ആരാണെന്ന് അറിയില്ലെങ്കിലും ആ പെൺകുട്ടിയോട് അസൂയ തോന്നിപോയി
ഞാൻ കാരണം നിങ്ങൾ പിരിയില്ല ദേവ്...
ഉറച്ചൊരു തീരുമാനം കൂടി ഉടലെടുത്തിരുന്നു അവളുടെ ഉള്ളിൽ.... ഓരോന്നു ആലോചിച്ചു എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു....
രാവിലെ എഴുന്നേറ്റു ശീലം ഉള്ളോണ്ട് തന്നെ അവൾക്ക് ഉറക്കം ഞെട്ടി.... എഴുന്നേൽക്കാൻ നോക്കിയതും ദേഹത്ത് എന്തോ ഭാരം തോന്നി നോക്കിയതും അവൾ വിറയലോടെ നോക്കി.... ദേവ് തന്റെ നെഞ്ചിൽ മുഖം വെച്ചു കെട്ടിപിടിച്ച കിടന്നിട്ട് ഉള്ളത്....
ആാാ.... അവൾ പോലും അറിയാതെ അലറി വിളിച്ചു ഞെട്ടിപിടഞ്ഞു എഴുന്നേറ്റു
ബെഡിലേക്ക് തെറിച്ചു വീണ അവനും ഞെട്ടി പിടഞ്ഞു എഴുന്നേറ്റു ചുറ്റും നോക്കി.... തലക്ക് കയ്യും കൊടുത്തു എഴുന്നേറ്റു ഇരുന്നു..... മാറിൽ കയ്യും വെച്ചു നിലവിളിക്കുന്ന അവളെ നോക്കി ഒരു നിമിഷം പകച്ചു നിന്നു....
ഇന്നലെ കുറച്ചു ഓവർ ആയിപോയി ബോധം പോയി.... എന്ന് വെച്ചു വേണ്ടതൊന്നും നടന്നിട്ട് ഇണ്ടാവില്ല എനിക്ക് ഉറപ്പാണ്.... പിന്നെ ഇങ്ങനെ ഇരുന്നു മോങ്ങണ്ട.... നാശം പിടിക്കാൻ ഇതാണലോ കണി തന്നെ അവൻ ബെഡിൽ ആഞ്ഞടിച്ചു അവന്റെ ദേഹത്ത് ചുറ്റിപിണഞ്ഞ സാരി അവളെ ദേഹത്തേക്ക് വലിച്ചു എറിഞ്ഞു തിരിഞ്ഞു കിടന്നു....
അവന്റെ അലർച്ചയിൽ തന്നെ അവൾ പേടിയോടെ വാ പൊത്തിപിടിച്ചു കരച്ചിൽ പുറത്ത് വരാതെ ഒതുക്കി... സാരിയും വാരി ചുറ്റി ബെഡിൽ നിന്നും എഴുന്നേറ്റു... താഴെ ഇറങ്ങി.... മാറിയുടുക്കാൻ പോലും ഡ്രസ്സ് ഇവിടെ ഇല്ല... ഇന്നലെത്തെ സാരി തന്നെ വേഷം.... അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.... മുത്തിയുടെ റൂമിലേക്ക് പോയി.... ഡ്രസ്സ് എടുത്തു വേഗം പോയി കുളിക്കാൻ കയറി.... രാവിലെ കുളിക്കാതെ അടുക്കളയിൽ കയറ്റില്ല അതോണ്ട് ശീലം ആണ് തണുപ്പത്തെ ഈ കുളി.... എപ്പോഴത്തെയും പോലെ മനസ്സ് ശരീരം ചൂട് പിടിച്ചോണ്ട് ആവും തണുത്ത വെള്ളം ദേഹത്ത് തട്ടുന്നത് പോലും അറിഞ്ഞില്ല അവൾ....
ശരദേടത്തിയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... അവൾ വേഗം ഡ്രസ്സ് ഇട്ടു പുറത്ത് ഇറങ്ങി
അവൾക്ക് അവരെ നോക്കാൻ മടി തോന്നി. വിവാഹം കഴിഞ്ഞത് അറിഞ്ഞിട്ട് ഉണ്ടാകും... എല്ലാരേം പോലെ ഏതോ ഒരുത്തനെ തേടി പോയി കല്യാണം കഴിച്ചത് ആണെന്ന് കരുതുന്നുണ്ടാവോ വല്ലാത്ത വേദന തോന്നി നെഞ്ചിൽ.....
ടീ.... മുഖം താഴ്ത്തി നിൽക്കാൻ നീയെന്തെങ്കിലും തെറ്റ് ചെയ്തോ.... അവരെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടതും അവൾക്ക് കരച്ചിൽ പൊട്ടിപോയിരുന്നു....
എന്റെ മോളെ എനിക്ക് അറിഞ്ഞുടെ.... ശ്വാസം വിടാൻ പോലും ടൈം കിട്ടാത്ത മോളല്ലേ അവനെ പോലൊരു വൃത്തികെട്ടവനേ സ്നേഹിച്ചു നടക്കാൻ പോയത്.... ഇത് ഒരു ചതിയാണെന്ന് മനസ്സിലാകാതിരിക്കാൻ മാത്രം പൊട്ടിയൊന്നും അല്ല ഞാൻ.... ഒരു കാലത്ത് ഗുണം പിടിക്കില്ല ഈ കാലമാടന്മാർ.... നോക്കിക്കോ...
അവൾക്ക് അപ്പോഴാ ആശ്വാസം ആയത്.
അവൾ അവരെ കെട്ടിപിടിച്ചു... അടുക്കളയിൽ രാവിലതെക്ക് ഉള്ള ഭക്ഷണം റെഡിയാക്കുമ്പോഴാ കിച്ചു ഓടി വന്നത്.... നേരം പുലരുന്നതെ ഉള്ളു... ആകെ വിയർത്തു കുളിച്ചു വെപ്രാളത്തോടെ ഓടി വന്ന അവനെ പേടിയോടെ നോക്കി ശിവ.... കാറ്റുപോലെ അവളെ കെട്ടിപിടിച്ചു അവൻ....
എന്താടാ... എന്താ പറ്റിയെ.....
ചതിക്കരുന്നു എല്ലാരും കൂടി.... നിന്നെ ഇവർ കൊല്ലും.... പൊക്കോ എങ്ങോട്ട് എങ്കിലും.... അവൻ കിതച്ചോണ്ട് പറഞ്ഞു.
എന്താ കാര്യം കിച്ചു.... അവളുടെ ശബ്ദത്തിലും വിറയൽ പടർന്നിരുന്നു...
നീ വാ.... എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു വീടിന്റെ പിറക് വശത്തേയ്ക്ക് ഓടി... കുളപ്പടവിൽ എത്തിയതും അവൻ ശ്വാസം വലിച്ചു....
ഇന്നലെ എവിടാരുന്നു നീ... എന്റെ വിവാഹത്തിന് വന്നില്ലല്ലോ.... എനിക്ക് സ്വന്തം പറയാൻ നീയല്ലേടാ ഉള്ളു.... അവളുടെ വാക്കുകളിൽ സങ്കടം പരിഭവം കലർന്നിരുന്നു....
ഞാൻ വിവാഹം മുടക്കിയാലോ പേടിച്ചു എന്നെ അമ്മ പൂട്ടിയിട്ടു... വിവാഹം അല്ല അത്... നിന്നെ കൊല്ലാനുള്ള കൊലക്കയറാ അത് അറിയോ.... അവൻ ദേഷ്യത്തോടെ താലിയിൽ പിടിച്ചു വലിക്കാൻ നോക്കിതും അവൾ അവന്റെ കയ്യിൽ പിടിച്ചു വെച്ചു...
സത്യം ആണ് ശിവ.... നിന്റെ അച്ഛനും അമ്മയും മരിക്കുന്നെ മുന്നേ വില്പത്രം എഴുതിയിരുന്നു... സ്വത്തുക്കൾ മുഴുവൻ
നിന്റെ പേരിൽ ആയിരുന്നു... നിനക്ക് ഇരുപത് വയസ്സ് തികഞ്ഞാലേ സ്വത്തൊക്കെ നിന്റെ പേരിൽ ആവുകയുള്ളു എന്നും അത് മാറ്റാർക്കെങ്കിലും കൈ മാറ്റം ചെയ്യാനോ അവരെ പേരിൽ എഴുതികൊടുക്കു കയോ ചെയ്യാനുള്ള അധികാരം നിനക്കും നിന്റെ ഭർത്താവിനും ആയിരിക്കും എന്നും.... നീ മരണപെടുകയോ നിന്റെ വിവാഹം കഴിയാതിരിക്കുകയോ ചെയ്യാതിരുന്നാൽ സ്വത്തുക്കൾ മുഴുവൻ ഏതോ ട്രഷറിൻ സ്വന്തം ആയിരിക്കും.... നിന്റെ വിവാഹം കഴിയുന്നത് വരെ സ്വത്തുക്കൾ നോക്കി നടത്താനുള്ള അധികാരം നിന്നെ വളർത്തുന്നവർക്ക് ആയിരിക്കും.... അങ്ങനെയാണ് എന്റെ അച്ഛൻ അടക്കം എല്ലാരും നിന്റെ സ്വത്തിനു അവകാശി ആയത്.... നിന്റെ അച്ഛൻ അവർക്ക് എഴുതി കൊടുത്തുന്നു പറയുന്നതൊക്കെ കള്ളം ആയിരുന്നു.... നിനക്ക് ഇരുപത് വയസ്സ് തികയാൻ ഇനി മൂന്ന് മാസം ഉള്ളു.നിന്റെ ബർത്ഡേ കഴിഞ്ഞ നിന്റെ ഭർത്താവിന് ആകും സർവ്വ അധികാരവും അയാൾ ഇവർക്ക് ഇതൊക്കെ എഴുതി കൊടുക്കും നിന്നെ പിന്നെ ഭീക്ഷണിപെടുത്തി എഴുതിക്കാൻ എളുപ്പം ആണല്ലോ.... ദേവ് ആകുമ്പോ വലിയച്ഛന്റെ അടിമയാണല്ലോ അതോണ്ടാ അയാളെ കൊണ്ട് കെട്ടിച്ചത്.
അത് മാത്രം അല്ല കാര്യം.... ശ്രീമംഗലം തറവാട്ടിലെ സ്വത്തുക്കൾ മൂന്ന് ഭാഗം ആയാണ് വീതം വെച്ചിട്ടുള്ളത്... ലക്ഷ്മിയേച്ചിക്ക് നിന്റെ അച്ഛന് പിന്നേ മുത്തശന്ന് .... മുത്തഷന്റെ സ്വത്തുക്കൾ അവരെ മക്കൾക്കും കൊച്ചുമക്കൾക്കും ആയിരിക്കും.... ലക്ഷ്മിയേച്ചിയുടെ സ്വത്തുക്കൾക്ക് ഇപ്പോൾ അവകാശി നീയാണ്..... അങ്ങനെ വരുമ്പോൾ നീയാണ് ശ്രീമംഗലത്തെ സർവ്വാധികാരി..
അതിന്ന് വേണ്ടിയാ നിന്റെ വിവാഹം മുത്തിയുടെ പേര് പറഞ്ഞു നടത്തിയത്...
അവൾ ഞെട്ടലോടെ അവനെ നോക്കി....
പിന്നെ എന്തോ ഓർമയിൽ ചോദിച്ചു ലച്ചു ചേച്ചിയുടെ സ്വത്തുക്കൾ എങ്ങനെയ എനിക്ക് കിട്ടുന്നത്.... ഞാൻ അവരെ ചെറിതിലോ മറ്റോ ആണ് കണ്ടത് പോലും.
ലക്ഷ്മിചേച്ചി ഇന്ന് ജീവിച്ചിരിപ്പില്ല ശിവാ...
അവർ മരിച്ചുന്ന അറിഞ്ഞത്.... അവരെ വിവാഹം മൂന്നു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്... എങ്ങനെ മരിച്ചുന്ന് അറിയില്ല.... അവർക്ക് ആകെയുള്ള അവകാശി നീ ആയോണ്ട് സ്വത്തുക്കൾ നിനക്ക് ആയിരിക്കും കിട്ടുക. ഇതൊക്കെ ഇന്നലെ അമ്മ ആരോടോ പറയുന്നത് കേട്ടതാണ്.... ഞാൻ ഇതൊക്കെ ഒളിഞ്ഞു നിന്ന് കേട്ടതാണ്... ഇന്നലെ രാത്രി എന്നെ തുറന്നു വിട്ടത്... നിന്റെ റൂമിൽ വന്നപ്പോ കണ്ടില്ല... ഹോസ്പിറ്റലിൽ ആയിരിക്കുന്നു കരുതി ഞാൻ....
ലച്ചു ചേച്ചി ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞത് തന്നെ ഷോക്ക് ആയിരുന്നു അവൾക്ക്... ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന് അറിയൂ.... അച്ഛന്റെ മൂത്ത മകൾ തന്നെ ആയിരുന്നു ലച്ചു.... എന്നും ലച്ചുനെ പൊക്കി പറഞ്ഞു എന്നെ കുശുമ്പ് കുത്തിക്കൽ ആയിരുന്നു അച്ഛനും അമ്മയ്ക്കും ഏറെ ഇഷ്ടം.... ഏറെ കുറെ സത്യം അതായിരുന്നു ലച്ചുവിനെ തന്നെ ആയിരുന്നു എന്നേക്കാൾ ഇഷ്ടം.... പക്ഷേ ചേച്ചിക്ക് ഇഷ്ടം എന്നെയാണ് പറഞ്ഞു എന്നെ ചേർത്ത് പിടിക്കുന്ന എന്നും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഒരു പാവം ആണ്.... ജീവിച്ചിരിപ്പില്ല എന്ന വാർത്ത അവളെ അത്രത്തോളം തളർത്തിയിരുന്നു.... അവൾ തളർന്നു ഇരുന്നു ആ കല്പടവിൽ.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു....
കിച്ചു വേദനയോടെ അവളെ നോക്കി.... അവന്റെ ഉള്ളിൽ രുദ്രിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.... അയാൾ ഒറ്റ ഒരുത്തൻ ആണ് ഇതിനൊക്കെ കാരണക്കാരൻ.... ആകാശത്തോളം മോഹം നൽകി അവസാന നിമിഷം കൈ വിട്ടിരിക്കുന്നു...
ഇവിടെ ഒരു ഇല അനങ്ങിയാൽ അറിയും
അങ്ങനെ ഉള്ള ആൾക്ക് വിവാഹക്കാര്യം അറിയാരിക്കും എന്നിട്ടും രക്ഷിച്ചില്ലല്ലോ...
ശിവാ.... അവൻ അവളെ തോളിൽ കൈ വെച്ചു....
നഷ്ടങ്ങളുടെ പട്ടിക കൂടുകയാണല്ലോ കിച്ചു.... ഏതായാലും മൂന്ന് മാസം കൂടി അല്ലെ സഹിക്കണ്ടു... അത്രയും സമാധാനം....
അതെന്താ മൂന്ന് മാസം....
അത് കഴിഞ്ഞ ഇവർ കൊന്നു തരുമല്ലോ..
അത്രയും സന്തോഷം.... ഇങ്ങനെ ആണെങ്കിലും ഈ ജന്മം കൊണ്ട് മുത്തിക്ക് ഉപകാരം ഉണ്ടായല്ലോ അതിൽ സമാധാനം ഉണ്ട്.... ചിരിയോടെ പറഞ്ഞത് എങ്കിലും അവളുടെ ഉള്ളിലെ സങ്കടം അവന്ന് മനസ്സിലാവുന്നുണ്ടായിരുന്നു....
നീ ദേവിനെ വേണ്ടെന്ന് വെക്ക് ശിവ... പിന്നെ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല... നീ സ്ട്രോങ്ങ് ആയി നിന്ന ഇവരോടൊക്കെ ജയിക്കാം... നീ മരിച്ച സ്വത്ത് പോകുന്നുള്ളൊണ്ട് ഇവർ ഒന്നും ചെയ്യില്ല....
അതിന്ന് ജീവിച്ചിരിന്നിട്ട് എന്താ കാര്യം....
ആർക്ക് വേണ്ടിയാ ജീവിക്കണ്ടേ... ആരോരും ഇല്ലാത്ത അനാഥക്ക് എന്തിനാടാ സ്വത്തും ജീവൻ ഒക്കെ... അത് ഇവർ തന്നെ എടുത്തോട്ടെ...
ഇനിയും അടുക്കളയിൽ കാണാതിരുന്നാൽ തല്ല് കൊള്ളാൻ വയ്യ... അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു....
അത് നോക്കി നിൽക്കാനേ കിച്ചുനും കഴിഞ്ഞുള്ളൂ.... ഒരു നെടുവീർപ്പോടെ അവനും എഴുന്നേറ്റു...
ഹാളിൽ എന്തോ ആരൊക്കെയോ തമ്മിൽ സംസാരിക്കുന്ന ശബ്ദം കേട്ടാണ്
ശിവയും എത്തി നോക്കിയത്....
ദേവ് അരുൺ ആണ്... ദേവ് ആകെ കലിപ്പിൽ ആണെന്ന് കണ്ടു... ഇങ്ങേർക്ക് കലിപ്പ് മോന്തയെ ഉള്ളോ.... രാവിലെ തന്നെ എന്താണാവോ....
നിങ്ങൾ പറഞ്ഞത് പോലെ ഇവളെ കെട്ടി ഇത് വരെ അനുസരിച്ചു... നമ്മൾ തമ്മിൽ ഉള്ള കരാർ തീർന്നു. ഇനിയും ഇവളെ ഭാര്യന്ന് പറഞ്ഞു കൊണ്ട് നടക്കാൻ എനിക്ക് ആവില്ല.... ദേവ് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു....
അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ തോന്നി.
ഇന്ന് ബന്ധുക്കൾ ഒക്കെ വരും അവരെ മുന്നിൽ അഭിനയിച്ചേ പറ്റു ദേവ്... പ്ലീസ്...
എന്തിന് ബന്ധുക്കൾ വരുന്നു ശിവയിൽ അത് ചോദ്യചിഹ്നം ആയി നിന്നു....
ദേവ് റൂമിലേക്ക് കേറിപ്പോയി....
അരുൺ ഭിത്തിയിൽ ഒന്നിടിച്ചു അരിശം തീർത്തു തിരിഞ്ഞതും ശിവയെ കണ്ടു. അവളുടെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു.... അത് കണ്ടതും അവന്റെ മുഖവും ഇരുണ്ടു....
പോയി ചായ എടുത്തു കൊടുക്കെടി ഡ്യൂപ്ലിക്കേറ്റ് ഭാര്യേ.... അവനും പുച്ഛത്തോടെ പറഞ്ഞു പോയി....
അവൾക്ക് റൂമിലേക്ക് പോകാൻ പേടിയുണ്ടായിരുന്നു... പിന്നെ ചായ കൊടുത്തല്ലേ പറ്റു എന്ന ചിന്തയിൽ പേടിയോടെ റൂമിലേക്ക് ചെന്നു....
ദേവ് ഫോണും നോക്കി ഇരിക്കുന്നുണ്ട്....
അവൾ ചായക്കപ്പ് നീട്ടി നിന്നെങ്കിലും അവൻ നോക്കിത് പോലും ഇല്ല... ഒന്ന് മുരടനക്കി നോക്കി... അവളെ നോക്കിയതും ദേഷ്യം കൊണ്ട് വിറക്കുന്ന മുഖം കണ്ടു മുഖം താണു....
വേലക്കാരിയുടെ ജോലിയാണോ അതോ ഉത്തമഭാര്യയകാനുള്ള ശ്രമമോ...
ഈ താലി കഴുത്തിൽ ഉള്ളിടത്തോളം ഭാര്യയെന്ന കടമ.... പറഞ്ഞു കഴിഞ്ഞാണ് അവൾ എന്താ പറഞ്ഞതെന്ന് ഓർത്തത്.
അവൾ പറയാലോഡ് കൂടി അവൻ ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു....
അവന്റെ ദേഷ്യം കൊണ്ട് വിറക്കുന്ന മുഖവും കണ്ണുകളിലെ ചുവപ്പും കഴുത്തിൽ വലിഞ്ഞു മുറുകിയ പേശികൾ ഒക്കെ ഒരു ഭീകരനെ പോലെ തോന്നിച്ചു അവൾക്ക്.... അവൾ പേടിയോടെ പിറകിലേക്ക് വേച്ചു പോയി....
അവളുടെ കഴുത്തിനു പിടിച്ചു അവൻ....
ഇനി ഒരിക്കൽ കൂടി ദേവിന്റെ ഭാര്യയെന്ന് പറഞ്ഞാൽ ഉണ്ടല്ലോ.....
അവൾ അവന്റെ കയ്യിൽ കിടന്നു പിടഞ്ഞു.... അവളുടെ മുഖത്തെ വേദനയും കണ്ണുനീർ അവന്റെ കൈകളിൽ ഇറ്റി വീണതും അവൻ അവളെ രൂക്ഷമായി നോക്കി കൈ വിട്ടു...
അവൾ കഴുത്തിൽ തടവി ശ്വാസം ആഞ്ഞു വലിച്ചു.... പെട്ടെന്ന് ആയിരുന്നു അവളുടെ കഴുത്തിൽ നിന്നും താലി പൊട്ടിച്ചെടുത്തത്....
നീ ദേവിന്റെ ഭാര്യയല്ല ഒരിക്കലും ആവുകയും ഇല്ല.... ആ താലി അവളെ നേർക്ക് തന്നെ വലിച്ചു എറിഞ്ഞു അവൻ ഇറങ്ങിപോയി.....
നിലത്തേക്ക് വീണ താലിയും നോക്കി ഞെട്ടി വിറങ്ങലിച്ചു നിന്നു അവൾ....
🔥🔥🔥🔥
പുട്ട് പാത്രത്തിലേക്ക് എടുത്തു വെക്കുമ്പോൾ ആയിരുന്നു പിന്നിൽ കാൽ പെരുമാറ്റം കേട്ടത് അർഷി തിരിഞ്ഞു നോക്കി....
അപ്പം ചുടു ചുടു പാത്തുമ്മ ഇപ്പം വരും മാപ്പിള..... ആദ്യം ചുട്ടത് തിന്നുമ്പോൾ....
പിന്നെ ചുട്ടത് കരിയുമ്പോൾ....മാപ്പിള വന്നു മടങ്ങിപ്പോയ്......
പാട്ട് പാടി കൃഷ് വന്നു നിന്നു.....
ഗോപികമാരൊക്കെ ഓൺലൈൻ നിന്നു പോയോ.... അടുക്കളയിലേക്ക് ഒക്കെ ഈ ടൈം ഒരു വിസിറ്റ്.... അല്ലെങ്കിൽ തിന്നാൻ അല്ലെ ലാൻഡ് ചെയ്യൂ....
രാവിലെ തന്നെ തഗ്ഗ് ആണല്ലോ കാക്കൂ....
ഒന്ന് മാറ്റിപ്പിടി ഡയലോഗ് ഒക്കെ....
അതേടാ നീയൊക്കെ അടുക്കള പണി എടുപ്പിക്കുന്നത് ഒരു ഐ പി എസ് ഉദ്യോഗസ്ഥനെ കൊണ്ട അതോർക്കണം..
കൈക്കൂലി വാങ്ങി നേടിയ ips അല്ലെ ഇത്രയും ബഹുമാനം ഒക്കെ മതി...
രാവിലെ തന്നെ തന്തക്ക് വിളിപ്പിക്കല്ലേ മുത്തേ...
അല്ല ഇന്നും പുട്ടാ..... നിങ്ങൾക്ക് ഇതെ ഉണ്ടാക്കാൻ അറിയുള്ളോ അവൻ മുഖം ചുളിച്ചു....
വേണേൽ കേറ്റിയ മതി എനിക്ക് ഇതൊക്കെ ഉണ്ടാക്കാൻ അറിയുള്ളു.....
നേരത്ത് കാലത്ത് പെണ്ണ് കെട്ടിക്കോടെ മനുഷ്യ നിങ്ങൾക്ക്.... അങ്ങനെ ആണെങ്കിൽ ബബി ഉണ്ടാക്കി തരില്ലേ ഫുഡ്...
അയ്യടാ ഞാൻ പെണ്ണ് കെട്ടുന്നത് നിനക്കൊക്കെ വേണ്ടി അടുക്കളപണി
എടുപ്പിക്കാൻ അല്ല....
കിളവൻ ആയി ഇനി പെണ്ണ് കിട്ടോ ആവോ...
പോടാ പോടാ . തരത്തിൽ പോയി കളിക്ക്...
എന്റെ പിന്നിലെ ഇപ്പോഴും ക്യു ആണ് പെൺപിള്ളേർ...
അല്ലെങ്കിലും സ്വപ്നം കാണാൻ ടാക്സ് വേണ്ട അളിയാ.... പെണ്ണ് കിട്ടാത്ത സങ്കടം അങ്ങനെ എങ്കിലും പറഞ്ഞു തീർത്തോ....
പ്രേമം ദുഖമാണുണ്ണി വായ്നോട്ടം അല്ലോ സുഖപ്രദം....
പെണ്ണ് സെറ്റ് ആകത്തൊണ്ടുള്ള ഡയലോഗ് അല്ലേ ഇത് അവൻ കണ്ണിറുക്കി പറഞ്ഞു.
പ്രേമിച്ചിട്ട് ഇപ്പൊ എന്താകാനാ അകത്തു ഒരുത്തൻ ഇരിപ്പുണ്ടല്ലോ നിരാശ കാമുകൻ അവനെ പോലെ ആകാനോ... വായ്നോട്ടം മതിയേ എനിക്ക് അർഷി കൈ കൂപ്പി പറഞ്ഞു
അത് ശരിയാ.... ക്രിഷിന്റെ ശബ്ദം സങ്കടം കലർന്നിരുന്നു...
എഴുന്നേറ്റോ അവൻ....
അതിന്ന് ആര് ഉറങ്ങി.... ശിവരുദ്ര് ശിവദേവ് ആവുന്ന താലികെട്ട് വീഡിയോ റിപ്പീറ്റ് അടിച്ചു ഓടിക്കൊണ്ടിരിക്കരുന്നു ഇന്നലെ മൊത്തം...
ശിവയുടെ തലയിൽ എത്ര മുടിയുണ്ടെന്ന് ചോദിച്ച പറഞ്ഞു തരും അത്രയും സൂക്ഷ്മതയോടെ കാണുന്നെ..... മെന്റൽ അല്ലാണ്ട് എന്താ..... ശരിക്കും ലച്ചൂനെ കൊന്നേ ഏട്ടൻ തന്നെ ആണോ എന്ന് പോലും തോന്നിപോയി ഇന്നലെതെ പരാക്രമം കണ്ടിട്ട്.
കൃഷവ് ...... അർശിയുടെ ശബ്ദ അലർച്ച പോലെ ആയിരുന്നു.... അവൻ ഞെട്ടലോടെ അർഷിയെ നോക്കി.... ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവനെ കണ്ടു കൃഷ് മുഖം താഴ്ത്തി....
തമാശക്ക് പരിധിയുണ്ട്....
അർശിയുടെ മുഖം മാറിയതും അവൻ കരഞ്ഞു പോയിരുന്നു.
ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്.... സോറി..
ഇന്നലെ ശിവയെ തല്ലിയ കണ്ടപ്പോൾ ഇവിടെ മൊത്തം എറിഞ്ഞു പൊട്ടിച്ചു ബഹളം ഉണ്ടാക്കിയപ്പോ ... ഞാൻ.... ബാക്കി പറയാൻ ആവാതെ അവൻ വിങ്ങിപ്പൊട്ടി....
അവന്റെ കരച്ചിൽ കണ്ടതും അർഷി ഒന്ന് തണുത്തു ..
സോറി.... അർഷി അവനെ ചേർത്ത് പിടിച്ചു പറഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു കെട്ടിപിടിച്ചു.....
ഒരു ഹാപ്പി ന്യൂസ് ഉണ്ട്.... അർഷി അവനെ നോക്കി കണ്ണിറുക്കി....
എന്താ....
എനിക്ക് ന്യൂ പോസ്റ്റിങ്ങ് ആയി ... നമ്മുടെ സ്വന്തം ശിവയുടെ നാട്ടിലേക്ക്....
സത്യം.... കൃഷിന്റെ കണ്ണുകൾ വിടർന്നു...
ഏട്ടൻ സമ്മതിക്കോ അതിന്ന് അവന്റെ മുഖത്ത് നിരാശ പടർന്നു....
അവനോട് പോകാൻ പറ..... പുല്ല്...
അന്യൻ രൂപത്തിൽ ഉള്ള ദേവിനെ റിമോ ആക്കണ്ടേ നമുക്ക്.... ശിവയെ കൊണ്ട് ആ ഹൃദയത്തിലേക്ക് മാസ്സ് എൻട്രി ചെയ്യിക്കണ്ടേ അതിന്ന് പോയല്ലേ പറ്റു... അർഷി അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു
ഏട്ടൻ അറിഞ്ഞ.... കൃഷ് സംശയത്തോടെ അർഷിയെ നോക്കി നിന്നു
ഞാനും വരുന്നു.... പിന്നിൽ നിന്നും ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി...
നിരാശകാമുകൻ എന്തേലും പറഞ്ഞോ....
എത്ര വട്ടം പറഞ്ഞു അങ്ങനെ വിളിക്കരുതെന്ന് അവൻ ദേഷ്യത്തോടെ കയ്യിലുള്ള ബോട്ടിൽ വലിച്ചെറിഞ്ഞു പോയി....
എന്തിനാ ഇക്കാ കുത്തിനോവിക്കുന്നെ... ഞാൻ എന്തെങ്കിലും പറഞ്ഞ കലിപ്പും....
ചുമ്മാ ഒരു എന്റർടൈൻമെന്റ് . .... അർഷി കണ്ണ് ചിമ്മി കാണിച്ചു...
അഗ്നിയോ കാക്കു..... ശിവ സ്വീകരിക്കോ അവളെ... ശിവ അറിഞ്ഞിട്ട് ഉണ്ടാകോ അഗ്നിയെ പറ്റി..
അത് അറിയില്ല.. സ്വന്തം രക്തമല്ലെടാ അത്.... സ്വീകരിക്കാതിരിക്കാൻ ആവോ അവൾക്ക്....
ശിവയെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല ക്രിഷ്..... നിറ കണ്ണുകൾ തുടച്ചു മനസ്സിൽ അത് ഉരുവിട്ട് അവനും ഉണ്ടായിരുന്നു ഒരു ഭിത്തിക്ക് അപ്പുറം....
രുദ്രതാണ്ടവം തുടങ്ങാൻ പോവ്വുകയാ ഇനി... ശ്രീമംഗലം തറവാടിന്റെ അടിവാരം വരെ ഇളക്കിയിരിക്കും ഈ യുദ്ധത്തിൽ.... അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
.... തുടരും
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ