എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 7

 ശിവരുദ്രാഗ്നി

by IFAR 



__

🔥ശിവരുദ്രാഗ്നി 🔥
              🔥LOVE  vs DESTINY 🔥
                                             
𝄟⃝✍️ ഇഫാർ 𝄟⃝🌷

🔥part 7🔥


▬▬▬▬▬▬▬▬▬▬▬▬▬▬
അവളുടെ മാറിലെ ചൂട് ആണ് തന്റെ മുഖത്തിന്ന് എന്ന് തോന്നി അവന്ന്.... വർഷങ്ങൾക്ക് ശേഷം മതിമറന്നു ഉറങ്ങിയത് ഇന്നലെയാണ്...താൻ അവളിൽ ലച്ചുനെ കണ്ടിരുന്നില്ലേ ഒരു നിമിഷം... എത്ര ടെൻഷൻ ഉണ്ടായാലും ലച്ചുന്റെ മടിയിൽ കിടന്നു ഉറങ്ങുമ്പോൾ കിട്ടുന്ന അതെ ആശ്വാസം അവളെ കൂടെ കിടന്നപ്പോൾ ഉണ്ടായത് കൊണ്ടാണ് അബോധവസ്ഥയിൽ എന്ന പോലെ അവളെ കഴുത്തിൽ കയ്യിട്ട് കിടന്നത്. അത്രമാത്രം മനസ്സ് ശരീരം തളർന്നു പോയിരുന്നു.... അവൾ കൈ മാറ്റാൻ ശ്രമിച്ചിട്ടും ബലം പിടിച്ചതും.... പക്ഷേ അവളെ നെഞ്ചിൽ കിടന്നത് ഉറക്കത്തിൽ എപ്പോഴോ സംഭവിച്ചതാണ്.... ബോധം കെട്ട് ഉറങ്ങുക എന്നൊക്കെ കേട്ടിട്ട് ഉള്ളു.... കുടിച്ചത് ഓവർ ആയോണ്ട് ആവും അവൻ സ്വയം ആശ്വസിച്ചു..... ശിവ...... അവളെ ഓർത്തതും താലി പൊട്ടിച്ചപ്പോൾ ദയനീയതയോടെ തന്നെ തന്നെ നോക്കിയതും .... മിഴികളിലെ നിസ്സഹായാവസ്ഥയും ആണ് കണ്മുന്നിൽ തെളിഞ്ഞത്..... അവളുടെ നോട്ടം അവനെ ചുട്ട് പൊള്ളിക്കുന്നത് പോലെ തോന്നി.... അവളുടെ കഴുത്തിൽ പിടിച്ചത്... അവൾ വേദനയോടെ പിടഞ്ഞത് അവൻ ഓർത്തു.....  അവൻ കൈകൾ മുഷ്ടി ചുരുട്ടി.... നിലത്ത് മുട്ട് കുത്തി ഇരുന്നു മുടിയിൽ കൊരുത് അലറി.... 

ലച്ചൂ...... സോറി ലച്ചു..... ലച്ചുന്റെ ശിവയെ വേദനിപ്പിക്കണമെന്ന് കരുതിയതല്ല.... അവളെ കഴുത്തിലെ താലി കാണുമ്പോൾ ഐ കാന്റ് കണ്ട്രോൾ മൈ സെൽഫ്..... ഐ കാന്റ് കണ്ട്രോൾ... ദേഷ്യം സങ്കടം ഒക്കെ വന്നു പോകുന്നു... വേദനിപ്പിച്ചു പോകുന്നു.... സോറി ലച്ചു .....ഞാൻ അവളെ കാണില്ല.... കണ്ടാൽ അല്ലെ വേദനിപ്പിക്കു... ഞാൻ ഇനി കാണില്ല... എന്റെ ലച്ചുന് എന്നെ അറിയാലോ.... എന്റെ മനസ്സ് അറിയാലോ അത് മതി എനിക്ക്.... എന്റെ ആവിശ്യം ഒക്കെ കഴിയട്ടെ സത്യം മുഴുവൻ പറഞ്ഞു കൊടുത്തോളം.... ഞാൻ അത് വരെ  അങ്ങോട്ട് പോകില്ല.... അവളെ കാണില്ല അവൻ ഓരോന്ന് ഓർത്തു പിറു പിറുത്തു കൊണ്ടിരുന്നു....


താലി കയ്യിൽ പിടിച്ചു അവൾ ശ്വാസം വിടാൻ പോലും പറ്റാതെ നിന്നു... നെഞ്ച് വേദനിക്കുന്നു.... എന്തിനെന്നു അറിയില്ല..
മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു എന്ന കുറ്റബോധം ആണോ.... ആ കുരുന്നിന്റെ അച്ഛനെ തട്ടിയെടുത്തുന്നുള്ള കുറ്റബോധം ആണോ.... അതോ തന്റെ താലിക്ക് വിലയില്ലെന്ന വേദനയാണോ ഒന്നും അറിയില്ല.... നോവുന്നു എവിടേക്കൊയോ
ശരീരത്തിൽ ആണോ മനസ്സിൽ ആണോ 
അത് പോലും മനസ്സിൽ ആകാതെ വേദനിക്കുന്നു.... എനിക്ക് വേണ്ട ഈ താലി.... എന്റെ അല്ല ഇത്‌.... അവനായിട്ട് തന്നെ തിരിച്ചു എടുത്തു.... നന്നായി.... എനിക്ക് അർഹതയില്ല ഇത്‌ അണിയാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.... താലി അവൾ വലിച്ചു എറിഞ്ഞു.....

പുറത്ത് ഒരു ആമ്പുലൻസിന്റെ ശബ്ദം കേട്ടു ആരുടെയൊക്കെയൊ നിലവിളിയും.... എല്ലാം മറന്നു ഭയത്തോടെ അവളും പുറത്തേക്ക് ഓടി.... ഒരു ബോഡി കുറെ പേര് കൂടി പുറത്തേക്ക് എടുത്തു കൊണ്ട് വന്നു.... നെഞ്ച് വല്ലാതെ ഇടിക്കുന്നു...  കണ്ണുകൾ കരയാൻ എന്ന പോലെ തുടിക്കുന്നു.... താൻ കരുതിയത് ആവല്ലേ.... തന്റെ മുത്തിയാവല്ലേ അത്....
അവൾ പേടിയോടെ നോക്കി... തന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ആ ബോഡിയിൽ നിന്നും മുഖത്ത് നിന്നും തുണി മാറ്റി..... അവൾ ഞെട്ടി വിറച്ചു അലറികരഞ്ഞുകൊണ്ട് വിളിച്ചു മുത്തീ....
ആ ശരീരം കെട്ടിപിടിച്ചു എന്നെ വിട്ടു പോകല്ലെ പറഞ്ഞു അവൾ പരിസരം മറന്നു അലറികരഞ്ഞു.... ആരൊക്കെയോ അവളെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടെങ്കിലും ആർക്കും കഴിയുന്നില്ലെന്ന് ആയിരുന്നു സത്യം....
തനിക്ക് സ്വന്തം എന്ന് പറയാനുള്ള അവസാനകണ്ണിയും തന്നെ വിട്ടു പോയെന്നത് അംഗീകരിക്കാൻ ആവാത്തത് പോലെ ഭ്രാന്തിയെ പോലെ അലമുറയിട്ട് കരഞ്ഞു..... അവളുടെ കരച്ചിൽ കണ്ടു പലരുടെയും കണ്ണുകൾ നിറഞ്ഞു.... മുത്തിയുടെ ദേഹത്ത് നിന്നും അവളെ ഒരാൾ പിടിച്ചു എഴുന്നേൽപ്പിച്ചു...
അവൾ കുതറിമാറാൻ നോക്കിയെങ്കിലും ആ ശക്തിക്ക് മുന്നിൽ കഴിഞ്ഞില്ല..... അവൾ തിരിഞ്ഞു നോക്കി.. മുത്തിയുടെ അകന്ന ബന്ധു ആണ് ഹരിഅങ്കിൾ... ഡൽഹിയിൽ ആണെന്ന് അറിയാം... ഇവിടുള്ളോരോട് അത്ര യോജിപ്പിൽ അല്ലാത്തോണ്ട് വരാറില്ല.... ഇപ്പോൾ മരിച്ചത് അറിഞ്ഞു വന്നതാവും...

എന്നെ വിട്.... എനിക്ക് പോകണം മുത്തിടെ കൂടെ.. എന്നെ കൂടി കൊണ്ട് പോകാൻ പറ... അയാളെ പിടിച്ചു ഉലച്ചു കൊണ്ട് പറഞ്ഞു....

മോള് വാ.... അയാൾ ബലമായി പിടിച്ചു വലിച്ചതും ബോധം മറിഞ്ഞു അയാളെ ദേഹത്തേക്ക് തന്നെ വീണു.... അയാൾ അവളെ പിടിച്ചു റൂമിലേക്ക് കൊണ്ട് പോയി കിടത്തി..... വെള്ളം തളിച്ചതും കണ്ണ് തുറന്നു....

എന്റെ മുത്തി.... വീണ്ടും കണ്ണുകൾ നിറഞ്ഞു ഒഴുകി പിടഞ്ഞു എണീറ്റതും അയാൾ അവളെ പിടിച്ചു ഇരുത്തി....

നീ കരഞ്ഞ ഏറ്റവും കൂടുതൽ സങ്കടപെട മുത്തി ആയിരിക്കും... നീയായിട്ട് കരഞ്ഞു നിലവിളിച്ചു അവരെ ആത്മാവിനെ വേദനിപ്പിക്കണോ..

എനിക്ക് ആരും ഇല്ല ഇനി സ്വന്തം ആയിട്ട്..

നിനക്കിനി ദേവ് ഉണ്ട് ശിവാനി... മുത്തിയുടെ മരണം അറിഞ്ഞു വിളിച്ചപ്പോഴാ നിന്റെ വിവാഹക്കാര്യം അറിഞ്ഞേ.... ഒരു കണക്കിന് നന്നായി...
ഇവരെ പേടിക്കാതെ ജീവിക്കലോ.... അയാൾ നെടുവീർപ്പോടെ പറഞ്ഞു....

അവൾക്ക് പുച്ഛം ആയിരുന്നു തോന്നിയത്
അവൾ ഒന്നും മിണ്ടിയില്ല....

മഹി വരാനാ കാത്തിരുന്നേ.... ഉടനെ എടുക്കും....

എനിക്ക് കാണണം അങ്കിൾ.... കുറച്ചു സമയം കൂടി അല്ലെ എനിക്കിനി പറ്റുള്ളൂ...

മുത്തിക്ക് വേണ്ടി കരയാതെ വരണം....

അവൾ തലയാട്ടി.... എഴുന്നേൽക്കുമ്പോൾ തല കറങ്ങുന്നുണ്ടായിരുന്നു അവൾക്ക്.... ഇന്നലെ മുതൽ ഒന്നും തിന്നിട്ടും കുടിച്ചിട്ട് ഇല്ല..... അയാൾ തന്നെ അവളെ ചേർത്ത പിടിച്ചു കൊണ്ട് പോയത്... അവിടെ ഒരു മൂലയിൽ മുത്തിയെ നോക്കി ഒഴുകിയിറങ്ങുന്ന കണ്ണുകൾ പോലും തുടക്കാതെ ഇരിക്കുന്ന അവൾ എല്ലാവരിലും നോവുണർത്തിയിരുന്നു....

മുത്തിയെ കൊണ്ട് പോകുമ്പോൾ അവസാനം ആയി ആ നെറുകയിൽ ചുണ്ട് അമർത്തി വിങ്ങി കരഞ്ഞു....

                     🔥🔥🔥🔥

നിന്റെ ടിക്കറ്റ് ആണ്.... ഞാനും ഇവനും ഇപ്പോൾ തന്നെ ഇറങ്ങും.... നൈറ്റ്‌ എങ്കിലും അവിടെ എത്തണം... നാളെ മോർണിംഗ് എനിക്ക് ജോയിൻ ചെയ്യേണ്ടത് ആണ്...

കൃഷ് ടിക്കറ്റ് വാങ്ങാതെ നിന്നു...

കൃഷ് മുഖം വീർപ്പിക്കാതെ റെഡിയാകുന്നുണ്ടോ ഒന്ന്.... നല്ല കുട്ടിയല്ലേ പോക്കറ്റ് മണി എക്സ്ട്രാ കൂട്ടി തരാം.... അർഷി അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു പറഞ്ഞു...

എനിക്ക് ആരെയും പൈസ ഒന്നും വേണ്ട.
എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തോണ്ട് അല്ലെ ... ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെ സങ്കടം കാണാൻ അവർ ഉണ്ടായേനെ അത് പറഞ്ഞു കരഞ്ഞു കൊണ്ട് അവൻ അവരെ നോക്കാതെ തിരിഞ്ഞു ഇരുന്നു....

അർഷി  കൃഷിന്റെ അടുത്ത് പോയി ഇരുന്നു...

അച്ഛനും അമ്മയും ഇല്ലാത്ത സങ്കടം എപ്പോഴെങ്കിലും നിന്നെ അറിയിച്ചിട്ടുണ്ടോ ഞാൻ... അനിയൻ ആയല്ല മോനെ പോലെ അല്ലെ കണ്ടിട് ഉള്ളു.... ഈ നിരാശകാമുകനെ പോലും രണ്ടാം സ്ഥാനം കൊടുത്തിട്ട് ഉള്ളു....എന്നിട്ട് അവർ ഇല്ലാത്ത പോലെ തോന്നിയോ.... ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് തോന്നിയോ നിനക്ക്....അർഷിയുടെ കണ്ണ് നിറഞ്ഞു....

ഇങ്ങേര് മൊത്തം കോളോം ആക്കുവല്ലോ ഈശ്വരാ.... നെറ്റിയിൽ ഇടിച്ചു കൃഷ്‌ അർഷിയുടെ നേരെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു....

അർഷി കണ്ണ് മിഴിച്ചു അവനെ നോക്കി...

ടാ കുരിപ്പേ അവൻ കൂടെ വരാൻ സെന്റി അടിക്കുന്നതാ....അത് പോലും മനസ്സിലാകാത്ത ഒരു അലവലാതി.... ചുമ്മാ അല്ല കൈക്കൂലി ips വിളിക്കുന്നെ ചെക്കൻ...

അവൻ സംശയത്തോടെ കൃഷിനെ നോക്കി....

നിങ്ങളെ ആരാ പോലീസിൽ എടുത്തേ...
ചേട്ടാ ഇപ്പോൾ മനസ്സിലായോ കൈക്കൂലി കൊടുത്തു കിട്ടിയ ips ആണ് കാക്കുണെന്ന് ....

നിന്നെ ഞാൻ ഉണ്ടല്ലോ.... അർഷി അവനെ അടിക്കാൻ നോക്കിതും അവൻ ഒഴിഞ്ഞു മാറി....

മതി കുട്ടികളി കളിച്ചത്... എന്തൊക്കെ പറഞ്ഞാലും കൂടെ കൂട്ടില്ല.... സുഖവസത്തിന് അല്ല ഞങ്ങൾ പോകുന്നെ അവിടേക്ക്....  (അർഷി )

കൃഷ്‌ അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു...

ഞാൻ നിങ്ങളെ കൂടെ ഉള്ളതാണെന്ന് അറിഞ്ഞ എന്നെ അപായപെടുത്തും അറിഞ്ഞോണ്ട് അല്ലെ കൂടെ കൂട്ടാത്തത്.
നിങ്ങൾക്ക് സ്വന്തം കാര്യം നോക്കാൻ കഴിയും ഒന്നിനെ പറ്റി ചിന്തിക്കേണ്ട ബട്ട്‌ ഞാൻ ഉണ്ടായ എന്നെ ശ്രദ്ധിക്കേണ്ടി വരും.....

എല്ലാം അറിഞ്ഞിട്ടും എന്തിനാ കൃഷ്‌ വാശി പിടിക്കുന്നെ....

ചേട്ടാ പ്ലീസ് വഴക്ക് പറയാതെ ഞാൻ പറയുന്നത് കേൾക്ക്... ഞാൻ അവിടെ കോളേജിൽ ചേർന്നോളം.... ഹോസ്റ്റൽ താമസിച്ചോളാം... നിങ്ങളെ കണ്ടാൽ അറിയുന്ന ഭാവം നടിക്കില്ല.... ഒരു പ്രശ്നം ഉണ്ടാക്കില്ല... അടങ്ങി ഒതുങ്ങി കഴിഞ്ഞോളം.... എനിക്ക് ദൂരെ നിന്ന് ഒന്ന് കണ്ട മതി എല്ലാരേം.... എനിക്ക് പറ്റില്ല നിങ്ങളെ കാണാതെ ഇരിക്കാൻ അതോണ്ടാ..... അവൻ കരഞ്ഞു കൊണ്ട് പറഞ്ഞതും അർഷി ദയനീയമായി രണ്ടാളെയും നോക്കി.....

ചേട്ടനെ നോക്കിയ പ്ലാൻ മൊത്തം തെറ്റും
കൃഷ്‌ അർഷിയെ അവനെ നോക്കാൻ വിടാതെ മുഖം അവന്റെ നേരെ ആക്കി പിടിച്ചു....

പ്ലീസ് കാക്കൂ.... സത്യം ആയിട്ടും ഞാൻ നിങ്ങളെ പരിജയഭാവം കാണിക്കില്ല... നിങ്ങൾ ഏതോ ഞാൻ ഏതോ.... എന്റെ അഡ്രെസ്സ് കാര്യം ഒക്കെ മാറ്റി പറഞ്ഞോളാം..... അല്ലെങ്കിലും എന്റെ സങ്കടം ആരോടാ പറയാ.... അവൻ വീണ്ടും കരയാൻ നോക്കിതും അർഷി കണ്ണ് തുടച്ചു കൊടുത്തു....

നീ വന്നോ.... പക്ഷേ ഇതൊക്കെ ഉറപ്പായും ചെയ്യണം....

ടാ കുടിച്ച വെള്ളത്തിൽ വിശ്വസിച്ചോടാ അവനെ.... എന്റെ മുന്നിൽ ഐഡിയ ചിലവാകൂല പേടിച്ച നിന്നെ പിടിച്ചത്....

അറിയാടാ.... എനിക്കും സമാധാനം ഇണ്ടാവില്ല.... ഇതകുമ്പോ കണ്മുന്നിൽ ഉണ്ടാവുമല്ലോ....

എന്തെങ്കിലും ചെയ്യ് രണ്ടും.... നീയാണ് ചെക്കനെ വഷളാക്കുന്നെ....അവൻ ദേഷ്യത്തോടെ അകത്തേക്ക് പോകാൻ നോക്കി....

അത് എനിക്കും അറിയാം എന്നിട്ടും താളത്തിന്ന് ഒത്തു തുള്ളുന്നെ എന്ത് കൊണ്ട അറിയോ... അവൻ ഈ കളിച്ചു ചിരിച്ചു നടക്കുന്നത് അവന്ന് വേണ്ടിയല്ല നിനക്ക് വേണ്ടിയാ... നിന്റെയേ കോലം കണ്ടു മനസ്സ് കൊണ്ട് കരയാ അവൻ അതറിയോ നിനക്ക്....  നിരാശ കാമുകന്റെ വേഷം കെട്ടി റൂമിൽ അടയിരിക്കുമ്പോ നെഞ്ച് പൊട്ടുന്നെ ഞങ്ങളെ ആണ്.... എന്നോട് അവനോട് ഒക്കെ മിണ്ടിയിട്ട് എത്രയായി  അറിയോ.... ഏട്ടന്റെ സ്ഥാനത് നിന്നു അവനെ ചേർത് പിടിച്ചിട്ടുണ്ടോ നീയടുത് എങ്ങാനും .... നിനക്ക് നഷ്ടപെട്ടത് തന്നെ അല്ലെ അവനും നഷ്ടപെട്ടത്.... നിന്റെ അതേ വേദന അവനും അനുഭവിക്കുന്നുണ്ട്... അച്ഛൻ അമ്മയും മാത്രം അല്ല ചേട്ടനെയും കൂടി ആ പാവത്തിന് നഷ്ടപെട്ടത്.... ഒരിക്കലും തിരിച്ചു കിട്ടാത്തത് ആണ് എല്ലാർക്കും നഷ്ടപെട്ടത്.... ഇനിയൊട്ട് കിട്ടാനും പോകുന്നില്ല..... എനിക്കും ഉണ്ട് ഒരു കുടുംബം.... എന്റെ ഉപ്പയും ഉമ്മയും ഒക്കെ വിട്ടിട്ട് നിന്റെയൊക്കെ കൂടെ നിഴൽ പോലെ വന്നു നില്കുന്നത് പേടിച്ചിട്ടാ.... ആ കൃഷ്‌നെ ഓർത്തു നെഞ്ച് പിടഞ്ഞിട്ട...
അവന്ന് വേണ്ടിയെങ്കിലും മാറിക്കോടെ നിനക്ക്.... ലച്ചു മരിച്ചു.... അത്രയേ ആയുസ് പടച്ചോന് കൊടുത്തുള്ളൂ.... അറിയാതെ നിന്റെ കയ്യിൽ നിന്നും തെറ്റ്‌ പറ്റിപ്പോയി.... അതിന്ന് ആ മരണത്തിന്ന് കാരണക്കാരൻ നീയാണെന്ന് പറഞ്ഞു എന്തിനാ ഇങ്ങനെ ചത്തു ജീവിക്കുന്നെ....
നിനക്ക് അത്ര സങ്കടം ഉണ്ടെങ്കിൽ ആ ശിവയോട് പ്രായശ്ചിത്തം ചെയ്യ്.... ലച്ചുന്റെ ആഗ്രഹം പോലെ അവൾക്ക് നല്ലൊരു ജീവിതം കൊടുക്ക്...  അഗ്നിയെ സ്നേഹിച്ചു പരാതിയും പരിഭവവും തീർത്തോ..... ഇങ്ങനെ ചത്ത പോലെ ജീവിക്കുന്നത് കാണാൻ വയ്യ ഞങ്ങൾക്ക് പിന്നെ നിന്റെ പ്രണയത്തിൽ ഒരിക്കലും ഇടപെടില്ല.... അത് നിന്റെ മാത്രം തീരുമാനം ആണ്... പക്ഷേ കൃഷ്‌..... നിന്റെ സ്വന്തം അനിയൻ ആണ്....ഞാൻ എത്ര നോക്കിയാലും സ്വന്തം ആവില്ല.... നിനക്ക് പകരം നീയേ ഉള്ളു..... ഒന്നും പറയരുതെന്ന് കരുതിയതാ പെട്ടന്ന് പറഞ്ഞു പോയി... ഇനി അതിന്റെ പേരിൽ റൂമും പൂട്ടി ഇരിക്കരുത്... കണ്ണ് തുടച്ചു പിന്തിരിയുമ്പോൾ കണ്ണ് നിറച്ചു കൃഷ്‌ ഉണ്ടായിരുന്നു പിറകിൽ......

ഏട്ടനെപോലെയല്ല സ്വന്തം ഏട്ടൻ തന്നെയാ.... സ്വന്തം ആകാൻ രക്തബന്ധം ആകണെന്നില്ല.... അർഷിയെ കെട്ടിപിടിച്ചു.... പിന്നാലെ വേറെയും രണ്ടു കൈകൾ പിന്നിലൂടെ അവനെ ചുറ്റി വരിഞ്ഞു....

സോറി കൃഷ്‌...... സോറി അർഷി. ..... ഞാൻ..... ഞാൻ എന്റെ കാര്യം മാത്രം നോക്കിയുള്ളു...... അങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ..... ബാക്കി പറയാൻ ആവാതെ അവന്റെ ശബ്ദം ഇടറി.....

ലച്ചുന്റെ മരണത്തിന്ന് നീയൊരിക്കലും കാരണക്കാരൻ അല്ല.... അതെങ്കിലും ഒന്ന് മനസ്സിൽ ഉറപ്പിക്ക്..

Mmmm അവൻ ഒന്ന് മൂളി

കഴിഞ്ഞത് ഒക്കെ പോട്ടെ നിരാശ കാമുകൻ പോയി റെഡിയാവ്.... അർഷി കണ്ണ് തുടച്ചു പറഞ്ഞു....

എന്നെ അങ്ങനെ വിളിക്കരുത് പറഞ്ഞു.... ദേഷ്യത്തോടെ പറയുന്നതും ആ കൈകൾ അഴിഞ്ഞു.... അവൻ റൂമിന്റെ വാതിൽ വലിച്ചു അടച്ചു....

വാതിക്കൽ കൊണ്ടോയി കലം ഉടച്ചു.... ഇതാണ് പറയുന്നേ ips കൈക്കൂലി കൊടുത്തു വാങ്ങിയെന്ന് ബുദ്ധിന്ന് പറഞ്ഞിട്ട് ഒന്ന് ഇല്ല....

അതൊരു ഓർമപ്പെടുത്തൽ ആണ് കള്ളകൃഷ്ണ.... ഇപ്പോ വേണ്ടെന്ന് ഒക്കെ തോന്നും..... പക്ഷേ പൂർണ്ണമായും പ്രണയം നഷ്ടപ്പെടുമ്പോൾ സഹിക്കാൻ പറ്റില്ല.... ഇപ്പോഴുള്ളതിനേക്കാൾ തകർന്നു പോകും അവൻ..... അവനിൽ രക്തം പോൽ ചുറ്റപെട്ടതാണ് പ്രണയവും.... നല്ല ബുദ്ധി തോന്നൻ ഇടക്കിടക്ക് ഓർമപ്പെടുത്തുന്നത് നല്ലത് ആണ്.....
അവന്റെ ജീവിതത്തിൽ ഇനി ഒരു പ്രണയം ഇല്ല പോലും.... കോപ്പാണ് ആദ്യ പ്രണയം ഒരുകാലത്തും മറക്കാൻ പറ്റൂലാന്ന് ആണ് ..... അപ്പോഴാണ് അവന്റെ പ്രണയം വേണ്ടെന്ന് വെക്കൽ...

നേരത്തെ പ്രണയത്തിന്റെ കാര്യത്തിൽ ഇടപെടുന്നില്ല എന്നൊക്കെ ഡയലോഗ് അടിച്ചതോ.....

അത് ചുമ്മാ..... അവൻ കണ്ണിറുക്കി കാണിച്ചു....

ഏതായാലും കിട്ടിയ ചാൻസിന് ബുദ്ധി വർക്ക് ചെയ്തു കാക്കുന്റെ എന്താ പെർഫോമൻസ് ആയിരുന്നു.... കേട്ടിട്ട് എനിക്ക് കരച്ചിൽ വന്നു....

അത് ആക്റ്റിംഗ് അല്ല കുരിപ്പേ.... മനസ്സിൽ കുറെ നാളായി പറയാൻ വെച്ചതാ... അവസരം ഇപ്പോ കിട്ടിയേ....
പിന്നെ ips ബുദ്ധി പറഞ്ഞു തരാം..... നീ പോകുന്നത് ഹോസ്റ്റലിൽ അല്ല.... ശ്രീ മംഗലത്തേക് ആണ്... അവിടെ ഉള്ള കിച്ചുവിനെ അറിയാത്ത പോലെ fb യിലൂടെ ചാക്കിലാക്കി അവന്റെ സുഹുർത്തായി അവിടെ കയറിപറ്റാൻ ആണ് ശ്രമിക്കുന്നെ.... പാതി ജയിച്ചു ആകാര്യത്തിൽ.... 

അവൻ ഞെട്ടലോടെ അർഷിയെ നോക്കി

കാക്കൂ.... ഞാൻ..... അവൻ പേടിയോടെ അർഷിയെ നോക്കി....

നിന്റെ ഏട്ടന് അറിയില്ല പറഞ്ഞിട്ട് ഇല്ല....
ഒരു കണക്കിന്ന് പുലിയെ പേടിച്ചു ജീവിക്കുന്നതിലും നല്ലത് പുലിമടയിൽ കഴിയുന്നത് ആണ്..... അവിടെ ആണ് സേഫ്.....

ശരിക്കും പോലിസ് ആണല്ലേ.....

അല്ല നിന്റെ ഏട്ടനാണ്.... മകനെ പോലെ അല്ല മകൻ ആണ്.... ശ്രദ്ധിക്കാതെ പറ്റില്ലല്ലോ.....

സോറി..... എനിക്ക് കാണണം രുദ്രന്റെ ശിവയെ ഒരിക്കൽ എങ്കിലും അനുഭവിച്ചു അറിയണം ആ സ്നേഹതലോടൽ.... അത് മതി എനിക്ക്...

ആർക്കും സംശയം ഉണ്ടാക്കരുത്...

Mmm..... ഇത്രയൊക്കെ ആയ സ്ഥിതിക്ക് കിച്ചന്റെ സ്കൂളിൽ അവന്റെ ക്ലാസ്സിൽ ഒരു സീറ്റ് കൂടി.... കൃഷ്‌ തല ചൊറിഞ്ഞു...

അയ്യോ നമ്മൾ പാവം.... കൈക്കൂലി കൊടുത്തു കിട്ടിയ ips.... എനിക്ക് അതിന്ന് മാത്രം പിടിപാട് ഇല്ലവെ...

മിസ്സിനെ വായ് നോക്കാൻ ഒരു അവസരം ആകും.... അവിടെ ടീച്ചഴ്സ് ട്രെയിങ് കോഴ്സ് ഉണ്ടാകും..... നാടൻ സുന്ദരിമണികൾ ഉണ്ടാകും.....

മരുഭൂമിയിലേക്ക് മണൽ ഇറക്കരുത് കള്ളകൃഷ്ണാ....

ഏറ്റില്ല അല്ലെ.....

ഇല്ല...

എനിക്ക് അല്ലെങ്കിലും അച്ഛനും അമ്മയും
ബാക്കി പറയുന്നേ മുന്നേ അർഷി വാ പൊത്തി.... മതി.... ഞാൻ സീറ്റ് റെഡിയാക്കിക്കൊള്ളാം..... കണ്ണുരുട്ടി പേടിപ്പിച്ചു അവൻ....

അല്ലേലും നിക്ക് അറിഞ്ഞുടെ എന്റെ കാട്ടുകോഴിയെ.....

കാട്ടുകോഴി നിന്റെ തന്ത..... ശ്രീ കൃഷ്ണന്റെ അവതാരം അല്ലെ.... നീയൊക്കെ അങ്ങനെ വരുള്ളൂ.... ജനുസ്സ് അതാണ്‌ പറഞ്ഞിട്ട് കാര്യം ഇല്ല....

അർഷീ.... പിറകിൽ നിന്നും പല്ല് കടിച്ചു പിടിച്ചു വിളി വന്നതും അവൻ കൃഷിനെ പിടിച്ചു ഓടിയിരുന്നു.....

ചുമ്മാ എക്സ്സൈസ്..... അവൻ റൂമിൽ എത്തി കിതച്ചു....

അല്ലാതെ തിരിച്ചു തന്തക്ക് വിളി കേൾക്കൂന്ന് ഉള്ള പേടിയല്ല....

അർഷിയുടെ ചുണ്ടിലെ പുഞ്ചിരി കൃഷിന്റെ ചുണ്ടിൽ വിരിഞ്ഞു.
            
                       🔥🔥🔥🔥

ആളുകളും ശബ്ദകോലാഹലങ്ങൾ ഒഴിഞ്ഞു.... അടുത്ത ബന്ധുക്കൾ മാത്രം ആയി.... ശരദേട്ടത്തി മാത്രം അടുത്ത് വന്നു ആശ്വസിപ്പിച്ചും വെള്ളം കുടിപ്പിച്ചും ഇരുന്നു.... രാത്രി ആയതും അവർ നിർബന്ധിച്ചു കുളിച്ചു ഡ്രസ്സ്‌ മാറ്റാൻ അയച്ചു.... കുളിമുറിയിൽ നിന്നും വരുമ്പോഴാ വലിയച്ഛനും അമ്മായിയും മഹിയേട്ടനും അടക്കി പിടിച്ചു സംസാരിക്കുന്നത് കേട്ടത്  മുത്തിയുടെ പേര് കേട്ടോണ്ട് അവൾ ഒരു നിമിഷം നിന്നു....

മരിച്ചത് മറച്ചു വെച്ചാൽ എന്താ നമ്മുടെ കാര്യം നടന്നില്ലേ.... മഹിഏട്ടൻ അമ്മായിയോട് ദേഷ്യപെടുന്നുണ്ട്....

എന്നാലും അമ്മയെ മരിച്ചത് ആരോടും പറയാതെ i c u വിൽ കിടത്തിയത് ഓർക്കുമ്പോ വിഷമം തോന്ന... നമ്മുടെ അമ്മയല്ലേ....

ഇത്‌ വരെ ഇല്ലാത്ത സങ്കടം അവൾക്ക്....
മരിച്ചത് മറച്ചു വെച്ചോണ്ടാ ശിവ ദേവിനെ കെട്ടിയത്.... ആ പേര് പറഞ്ഞു ഭീക്ഷണിപെടുത്തിയോണ്ട് കാര്യം നടന്നു.
ഇല്ലെങ്കിൽ അവൾ സമ്മതിക്കരുന്നോ വിവാഹത്തിന്..... ഏതായാലും കഴിഞ്ഞത് കഴിഞ്ഞു.... ഇനി കരഞ്ഞു നിലവിളിച്ചു ആ ഹരിഎങ്ങാനും കേട്ട എല്ലാർക്കും ജയിലിൽ കിടക്കാം.... അയാൾക്ക് അല്ലെങ്കിൽ തന്നെ നമ്മളെയൊന്നും കണ്ണിടത്ത കണ്ടു കൂടാ... പഴയ സഖാവാണ്..... ശിവയുടെ അച്ഛന്റെ ഫ്രണ്ട് ആണ്.....മറക്കണ്ട....മഹിയേട്ടൻ ദേഷ്യത്തോടെ പറഞ്ഞു ഇറങ്ങി പോയി...

ശിവ കരച്ചിൽ പുറത്ത് വരാതിരിക്കാൻ വാ പൊത്തിപിടിച്ചു വാതിലിന് പിറകിലേക്ക് മറഞ്ഞു നിന്നു....

അവളെ കാണാതെ ശാരദട്ടത്തി വരുന്നത് കണ്ടു കണ്ണുകൾ തുടച്ചു അവരെ കൂടെ പോയി.... ഒരുപാട് നിർബന്ധിപ്പിച്ചു രണ്ടു സ്പൂൺ കഞ്ഞി കുടിപ്പിച്ചു അവർ പോയി
വാതിൽ അടച്ചു കുറ്റിയിട്ട് മുത്തി കിടക്കുന്ന ബെഡിൽ മുഖം ചേർത് വേച്ചു അവൾ കിടന്നു....

 താൻ ഇനി അനാഥയാണ് ആ ഒരു ചിന്ത തന്നെ അവളുടെ നില തെറ്റിച്ചു
ആർക്ക് വേണ്ടിയാ ഞാൻ ഇനി ജീവിക്കണ്ടേ.... ആരാ എനിക്കുള്ളത്.... ഞാൻ എന്തിനാ ജീവിക്കുന്നെ ഇനി.... ആരും ഇല്ല എനിക്ക് വേണ്ടി കാത്തിരിക്കാൻ.... മുത്തി, അച്ഛൻ, അമ്മ, ലക്ഷ്മിചേച്ചി.... ഇവരെ കൂടെ ജീവിച്ച മതി എനിക്ക്.... കഴിഞ്ഞ ഓരോ കാര്യം അവളുടെ ഓർമയിലേക്ക് ഓടിയെത്തി.... ദ്രോഹിച്ചിട്ട് മാത്രം ഉള്ളു ഇവിടുള്ളോർ.... സ്വത്തുക്കൾ പോലും എടുത്തോട്ടെ എന്ന് കരുതി അത് വിട്ടു കൊടുത്തു.... പക്ഷേ സ്വന്തം അമ്മയോട് ചെയ്ത ചതി.... അവൾക്ക് വല്ലാത്ത ദേഷ്യം വെറുപ്പും സങ്കടം ഒക്കെ തോന്നി.....  ഞാൻ മരിച്ച സ്വത്തുക്കൾ മുഴുവൻ ട്രസ്റ്റിന് പോകുമെന്നല്ലേ കിച്ചു പറഞ്ഞത്.... ആ സ്വത്തിനു വേണ്ടിയല്ലേ ഇത്രയും വൃത്തികേടുകൾ ഒക്കെ ചെയ്തു കൂട്ടിയത്.... എനിക്ക് വിജയിക്കണം ഒരിക്കൽ എങ്കിലും..എന്റെ മരണത്തോടെ ഇവരെ എല്ലാവരെയും തോല്പിക്കാൻ എനിക്ക് കഴിയും... പകരം വീട്ടണം.... അവൾ എന്തൊക്കെയോ ചിന്തിച്ചു ഉറപ്പിച്ചു.... എല്ലാരും ഉറങ്ങി എന്ന് തോന്നിയതും ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു പുറത്ത് ഇറങ്ങി.... നിലാവിന്റെ നേരിയ വെളിച്ചത്തിൽ നേരെ കുളത്തിലേക്ക് നടന്നു.... നീന്തൽ അറിയില്ല.... ആഴം ഉള്ള കുളം ആണ്.... തന്റെ കണ്ണുനീർ മാത്രം കണ്ടിട്ടുള്ള കുളം ആണ്... അവസാനമായി വിജയത്തിന്റെ ചിരി കൂടി കണ്ടോളു.... അവൾ അവസാന പടവിൽ നിന്നു ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കി...  എന്റെ മരണം കൊണ്ട് എങ്കിലും എനിക്ക് ജയിക്കണം..... നിറഞ്ഞ പുഞ്ചിരിയോടെ സന്തോഷത്തോടെ അവൾ കുളത്തിലേക്ക് നോക്കി....

                ..... തുടരും



▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
No Comment
Add Comment
comment url