എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 8

 ശിവരുദ്രാഗ്നി

by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE vs DESTINY 🔥

🔥part 8🔥 


 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬

മരിക്കാൻ വേണ്ടി കുളത്തിലേക്ക് ചാടാൻ നോക്കുമ്പോഴാ പിന്നിൽ നിന്നും ശബ്ദം കേട്ടത്......

നിറയെ വെള്ളോം... എന്ത് രസാ......

ഒരു കിളിക്കൊഞ്ചൽ കേട്ടതും അവൾ ഞെട്ടിവിറച്ചു തിരിഞ്ഞു നോക്കി.... ഒരു കൊച്ചു കുഞ്ഞ് കുളത്തിലേക്ക് നോക്കി കൈകൊട്ടി ചിരിച്ചോണ്ട് പറയുന്നുണ്ട്....

വേറെ ആരും ഇല്ല അടുത്ത്..... ഇതേതാ കുഞ്ഞ്..... എങ്ങനെ ഇവിടെ വന്നത്.... വല്ല പ്രേതം ആണോ.... ഒരു നിമിഷം പേടിയും ഉടലെടുത്തു..... അതൊന്നും ആവില്ല സ്വയം ആശ്വസിച്ചു.....ഇനി മുത്തിയെ കാണാൻ വന്നവരെ ആരെങ്കിലും കുട്ടിയാണോ..... എന്നാലും അസമയത്ത്.... ഇങ്ങനെ ഒരു കുട്ടി... അവൾ ഒരു പടി കൂടി ഇറങ്ങിയതും ശിവയുടെ ഉള്ളിൽ ഒരാളൽ ആയിരുന്നു...
അവൾ മുകളിലേക്ക് ഓടിക്കയറി... വീണ്ടും ഇറങ്ങാൻ നോക്കിതും ശിവ അവളെ എടുത്തു..   

ആരാ... ആ കുഞ്ഞ് കണ്ണുകൾ വിടർത്തി കൗതുകത്തോടെ ശിവയെ നോക്കി ചോദിച്ചു

ശിവക്ക് അത്ഭുതം തോന്നി....ഇരുട്ടത് ഉള്ളെ നിലാവിന്റെ വെളിച്ചവും .... തറവാട്ടിലെ ലൈറ്റ്ന്റെ നേരിയ വെളിച്ചം ഉണ്ടെങ്കിലും ഇരുട്ട് തന്നെയാണ് ചുറ്റും.... എന്നിട്ട് പേടിയില്ല ഈ കുഞ്ഞിന് ....

മോള് പേരെന്താ..  

നീനു....

മോള് ആരെ കൂടെ വന്നേ... അവൾ ചുറ്റും നോക്കി....

മാമ.... അവൾ പിറകിലേക്ക് കൈ ചൂണ്ടി.... ശിവ ആരെയും കണ്ടില്ല...

കുറെ കുറെ പൂ.. അവൾ കുളത്തിലേക്ക് വിരൽ ചൂണ്ടി.... ശിവയുടെ കയ്യിൽ നിന്നും ഇറങ്ങിപോകാൻ നോക്കിതും അവൾ മുറുക്കെ പിടിച്ചു....

വീഴും.... നിറയെ വെള്ളം ആണ്....

നിക്ക് പൂ..... അവൾ വാശിയോട് കൈ ചൂണ്ടി.... കുളത്തിൽ നിറയെ ആമ്പൽ ഉണ്ട്....

വിട്.... പോണം.... നീനു മോൾക്ക് പൂ വേണം.... അവൾ ശിവയുടെ അടുത്തുന്നു കുതറി.......

എനിക്ക് നീന്താൻ പോയിട്ട് വെള്ളത്തിൽ ഇറങ്ങാൻ തന്നെ പേടിയാ അപ്പോഴാ.... പൂവ് ആണെങ്കിൽ പടിക്കെട്ടിൽ നിന്നും കുറച്ചു ദൂരെ ആണ്.... കുഞ്ഞിന്റെ ചിണുങ്ങൽ കേട്ടതും അവൾക്ക് എന്തെന്നറിയാതെ സങ്കടം വന്നു....

രാവിലെ പറിച്ചു തരാം ചേച്ചി... ഇപ്പോ പറിച്ച പൂവിന് സങ്കടം വരും.... ശിവയും സങ്കടം ഭാവിച്ചു പറഞ്ഞു...

ആണോ.... എന്ന വേണ്ട.... അച്ഛാ പറഞ്ഞു ആരേം സ...... ബാക്കി പറയാൻ ആവാതെ എന്തൊക്കെ കയ്യോണ്ട് ആക്കി ശിവയെ നോക്കി....

ആരെയും സങ്കടപെടുത്തരുതെന്ന്... ശിവ ബാക്കി പൂരിപ്പിച്ചു....

ഗുഡ് ഗേൾ..... നീനു ശിവയുടെ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞു...

ശിവയുടെ മുഖത്ത് മനസ്സ് നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു....

ചാകാൻ വന്നതാണെന്ന കാര്യം അവൾ മറന്നു.... മുത്തിയുടെ മരണം അവൾ മറന്നു.... ആ കുഞ്ഞിന്റെ ചിരിയിലും സംസാരത്തിലും ലയിച്ചു നിൽക്കരുന്നു അവൾ.... വല്ലാത്തൊരു ആത്മബദ്ധം തോന്നി അവൾക്ക്... ഇവൾ ഏതാ എവിടെയുള്ളതാ..... എവിടെയോ കണ്ടിട്ടുണ്ട്.... അത് ഓർമ വരുന്നില്ല.....

കാ‍ന്താരി ശിവയെ പരിചയപെട്ടോ .....

പിന്നിൽ നിന്നും ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി.....

അൻപത് വയസ്സൊളം പ്രായമുള്ള ഒരാൾ

മാമ..... അവൾ അയാളെ നേർക്ക് ചാഞ്ഞതും അയാൾ എടുത്തു....

മോളെ ബുദ്ധിമുട്ടിച്ചൊന്നും ഇല്ലല്ലോ ഈ കാന്താരി.... അയാൾ വാത്സല്യത്തോടെ അവളെ തലയിലൂടെ തലോടി ചോദിച്ചു....

വർഷങ്ങൾക്ക് ശേഷം ആണ് കരുതലും സ്നേഹം നിറഞ്ഞ ഒരു തലോടൽ.... അവൾക്ക് പെട്ടെന്ന് അവളെ അച്ഛനെ ഓർമ്മ വന്നു....

മോൾക്ക് എന്നെ മനസ്സിലായോ....

അവൾ ഇല്ലെന്ന് തലയാട്ടി....

ഞാൻ ദേവിന്റെ അമ്മാവൻ ആണ്.... അമ്മയുടെ സഹോദരൻ.... വാസുദേവൻ എന്ന പേര്. 

അവൾ ഞെട്ടലോടെ അയാളെ നോക്കിയത്.... വിവാഹം കഴിഞ്ഞത് അറിയോ എന്നെ എങ്ങനെ പരിജയം...
അവളെ മനസ്സിൽ അപ്പോഴാ ആ ഫോൺ കാൾ ഓർമ വന്നത്..നീനുവിന്റെ ഫോട്ടോയും .... അവൾ അത്ഭുതം നിറഞ്ഞ കണ്ണോടെ നീനുനെ നോക്കി....

ദേവിനെ കാണാൻ വന്നതാ..... മോള് ഒരേ കരച്ചിൽ.... വിളിച്ചിട്ട് കിട്ടിയില്ല.... ഇവിടെ എത്തിയപ്പോ കാണാനും പറ്റിയില്ല.... സ്ഥലത്തില്ല പോലും....അപ്പോഴാ മോളെ ഓർമ വന്നത്.... ഇങ്ങോട്ട് പോന്നു.... എല്ലാരും ഉറങ്ങിയല്ലോ കരുതി പോകാൻ തുടങ്ങാറുന്നു... മോള് ഇറങ്ങി വരുന്നത് കണ്ടു പിന്നാലെ വന്നതാ....

ചാകാൻ വന്നതാണെന്ന് മനസ്സിലായോ ഇയാൾക്ക് അവളുടെ മുഖത്ത് പരിഭ്രാമമം പടർന്നു....

മരണവീടല്ലേ.... ഇപ്പോഴായിരിക്കും എല്ലാ തിരക്ക് ഒഴിഞ്ഞു കുളിക്കാൻ തോന്നിയത് അല്ലെ....

അവൾക്ക് ആ മറുപടി ആശ്വാസം ആയി തോന്നി.... അവൾ മുഖം താഴ്ത്തി തലയാട്ടി....

വിവാഹം കഴിഞ്ഞത് ഒക്കെ ദേവ് പറഞ്ഞു.... വേറെ വിവാഹം ഉറപ്പിച്ചപ്പോ നിവർത്തിയില്ലാതെ താലി കെട്ടിയതാണെന്ന് അവൻ പറഞ്ഞു

അവളെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു... പാവത്തിനെ കള്ളം പറഞ്ഞു പറ്റിച്ചതാണ്.... എന്നിട്ട് എന്താ ഇയാൾക്ക് ദേഷ്യം തോന്നാതെ അത് അവൾ ചിന്തിച്ചു....

നീനുന് ഒരു അമ്മയെ കിട്ടിയല്ലോ അത് മതി... സന്തോഷം ആയി എനിക്ക്.....

അവൾ സംശയത്തോടെ അയാളെ നോക്കി..... നീനുന്റെ അമ്മ....

എന്റെ അമ്മ അതാ..... നീനു പെട്ടന്ന് പറഞ്ഞത് കേട്ട് ശിവ അവൾ കൈ ചൂണ്ടുന്നിടത് നോക്കി....

ആകാശത്തു ഒരു നക്ഷത്രം നോക്കിയാണ് പറഞ്ഞത്....

പ്രസവത്തോടെ മരിച്ചതാ ലക്ഷ്മി മോള് .... അവൾ ഇത്‌ വരെ കണ്ടിട്ടില്ല. കരയുമ്പോ കാണിച്ചു കൊടുക്കും ആകാശത്തു ആണെന്ന്... അത് പറയുമ്പോ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.... ശിവയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.....

ശിവ കരയണോ..... ബാഡ് ഗേൾ കരയും നീനുവിന്റെ ചോദ്യം കേട്ട അവൾ കവിളിൽ തൊട്ട് നോക്കിത്...

അവൾ വേഗം കണ്ണ് തുടച്ചു... ചിരി വരുത്തിച്ചു നീനുനെ നോക്കി..... അവൾക്ക് കുഞ്ഞിനെ കാണുംതോറും കരച്ചിൽ വരുന്നുണ്ടായിരുന്നു... വല്ലാത്തൊരു നീറ്റൽ നെഞ്ചിൽ......

ഇനി മോളാണ് അവളുടെ അമ്മ... നോക്കില്ലേ എന്റെ കുട്ടിയെ.....

ശിവ അറിയാതെ തന്നെ തലയാട്ടിപോയിരുന്നു....

അയാൾ ശിവയുടെ നേർക്ക് നീനുനെ നീട്ടി
നീനു പോവുകയും ചെയ്തു.... അവൾ നീനുനെ നെഞ്ചോട് ചേർത് പിടിച്ചു കവിളിൽ മാറി മാറി കിസ്സ് കൊടുത്തു....

ഇക്കിളി എടുത്ത പോലെ അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു... ആ ചിരി പതിയെ അവളെ ചുണ്ടിലേക്കും എത്തി..

ദേവ് നാളെ രാവിലെ എത്തുള്ളു... 
ഒത്തിരി ലേറ്റ് ആയി.... ഇപ്പോ ഇറങ്ങിയ ബസ് കിട്ടും നാട്ടിലേക്ക്.... ഞാൻ പോട്ടെ..

ഞാൻ..... അവൾ പെട്ടന്ന് എന്താ പറയേണ്ടെന്ന് അറിയാതെ നിന്നു... ദേവ് സമ്മതിക്കോ എന്റെ അടുത്ത്..... അവൾക്ക് പേടി തോന്നി...

സാർ.... ഞാൻ.... ദേവ്....ഇഷ്ടം ആകോ...
എന്റെ അടുത്ത്... അവൾ വിക്കി...

മോൻ തന്നെയ പറഞ്ഞത് മോളെ അടുത്ത് ആക്കാൻ.... പിന്നെ സാർ അല്ല
അമ്മാവൻ..... വിരോധം ഇല്ലെങ്കിൽ സ്വന്തം അച്ഛൻ ആയി കാണാം.... അല്ലെങ്കിൽ എല്ലാരും വിളിക്കുന്ന പോലെ വാസുമാമ എന്ന് വിളിച്ച മതി.... 
അവൾ അയാളെ കാൽ തൊട്ട് വന്ദിച്ചു ....

നന്നായി വരും....എന്റെ മോള് തന്നെയാണ് നീയും.....ചേർത് നിർത്തി നെറുകയിൽ ഒരു ചുംബനം കൊടുത്തു...

ആദ്യം ആയി കിട്ടിയ സ്നേഹോപഹാരം....
അവൾ നെറ്റിയിൽ തൊട്ടു....

ടീ കാന്താരി കരഞ്ഞു ബഹളം ഉണ്ടാക്കരുത്ട്ടോ....

ഞാനും വരുന്നു മാമ.... അവൾ കരയാൻ നോക്കി..

കരഞ്ഞ ബാഡ് ഗേൾ ആകുവേ...അച്ഛാ ഇപ്പോൾ വരും... അത് വരെ ഈ അമ്മയും ഉണ്ടാകും കൂടെ 

ഇത്‌ അമ്മയല്ല... ശിവാ...

മോളെ അമ്മയാണ്.... മോളെ കാണാൻ വന്നതാ....

അവൾ സംശയത്തോടെ ആകാശത്തും ശിവയെയും മാറി മാറി നോക്കി...

ഇത്‌ ശിവാ ആണ് .... മാമക്ക് ഒന്നും അറിയില്ല..

അയാളോന്ന് ചിരിച്ചു.... ഇത്‌ അമ്മയാണ്
മോളെ സ്വന്തം അമ്മ.... നീനുവിന്റെ കവിളിൽ തലോടി പറഞ്ഞു 

അമ്മയൊ .... അനുമ്മയോ.... അവൾ എന്തോ ഓർത്തെടുത്തു പറഞ്ഞു...

അത് അമ്മ തന്നെ .... ഇത്‌ അമ്മ. തന്നെ ..

ശിവ അയാളെ തന്നെ നോക്കി....

എന്റെ അനിയന്റെ മോളാണ്... അനുശ്രീ
അനുന്നു വിളിക്ക.... രണ്ടു വയസ്സ് ആകാറായി ഇവൾക്ക് .... അവൾ പഠിപ്പിച്ചു കൊടുത്തത എല്ലാം... അതൊരു വായാടിയ അവളെ പോലെ നന്നായി സംസാരിക്കും ഇവളും... അത് മാത്രം അല്ല കുരുത്തക്കേട് മൊത്തം ഉണ്ട് കയ്യിൽ... 

നീനു മോള് പാവം.... അവൾ മുഖം കൂർപ്പിച്ചു....

എന്തൊക്കെ സംസാരിച്ചാലും സ്വന്തം പേര് പറയാൻ കിട്ടില്ല അയാൾ കളിയാക്കി 

കിത്തും.... നന്നി....

ശിവക്കും പെട്ടന്ന് ചിരി വന്നു അവളെ നാവ് വഴങ്ങാത്ത സംസാരം കേട്ടിട്ട്....

അഗ്നിദേവ് എന്ന ശരിക്കും പേര്.... വായാടിത്തരം മൊത്തം ഉണ്ടെങ്കിലും പേര് പറയാൻ കിട്ടില്ല...  

നീനു വാസുമാമ പോകുമ്പോൾ കരയാൻ നോക്കിയെങ്കിലും ചോക്ലേറ്റ് കൊടുത്തും അച്ഛൻ ഇപ്പോൾ വരുന്നു പറഞ്ഞു സോപ്പിട്ടു പോയെ... 

ശിവ അവളെയും ചേർത്ത് പിടിച്ചു കുളക്കടവിൽ നിന്നു.... 

                    🔥🔥🔥🔥🔥

എന്തായി വാസുമാമ..... അയാൾ കാറിൽ കേറിതും ദേവ് ചോദിച്ചു.

നീ പറഞ്ഞ പോലെ തന്നെ മൊത്തം പറഞ്ഞിട്ടും ചെയ്തിട്ടും ഉണ്ട്.... എന്നാലും മനസ്സിലാകാതെ അവൾ മരിക്കാൻ പോകുന്നു നിനക്ക് എങ്ങനെ തോന്നിയെ..

നമ്മളെ സ്വന്തം ആയവർ പെട്ടന്ന് വിട്ടു പോകുമ്പോ മരിക്കാൻ തന്നെ നമുക്ക് തോന്നു.... ആ അവസ്ഥയിലൂടെ കടന്നു പോയവനല്ലേ ഞാനും.... ഇവൾക്ക് ആണെങ്കിൽ ഈ ഭൂമിയിൽ ഇനി സ്വന്തം പറയാൻ ആരും ഇല്ലല്ലോ..... പെട്ടന്ന് മരണം മാത്രം ഓർക്കുള്ളു എന്ന് പേടി തോന്നി..... അവന്റെ ശബ്ദം അർദ്രമായിരുന്നു...

അപ്പൊ സ്നേഹം ഒക്കെ ഉണ്ട് ഉള്ളിൽ.... അയാൾ കള്ളച്ചിരിയോടെ അവനെ നോക്കി.

അത് കേട്ടതും അവന്റെ മുഖം ചുവന്നു...
മുഖത്ത് ദേഷ്യം പടർന്നു.... എനിക്ക് അവളോട് സഹതാപം ഉണ്ട്... എന്ന് വെച് അവളോടുള്ള ദേഷ്യം പോകുന്നും ഇല്ല...
അവൾ ഒറ്റ ഒരുത്തി കാരണ ഈ കല്യാണം നടന്നത്.... രുദ്രിനെ അറിയില്ല പോലും അവൾക്ക്.... സ്നേഹിച്ചില്ല പോലും.... അവൻ കൈകൾ മുഷ്ടി ചുരുട്ടി പരസ്പരം ഇടിച്ചു....

അയാൾക്ക് അവന്റെ ഭാവം കണ്ടു പേടി തോന്നി....

നമ്മളെ കൂടെ അല്ലാതെ ആദ്യം ആയിട്ടാ അവൾ മാറി നില്കുന്നെ.... ശിവയെ ഇത്‌ വരെ നേരിട്ട് കണ്ടിട്ട് ഇല്ല.... കരഞ്ഞു ബഹളം ഉണ്ടക്കോ അവൾ.... അയാൾ വിഷയം മാറ്റി....

നീനു അല്ലെ ആൾ ഒരാളെ കണ്ട അയാളെ സംസാരിച്ചു കൊന്നേ വിടു... പിന്നെ ഇപ്പോ ഉറങ്ങേണ്ട ടൈം കഴിഞ്ഞു
വേഗം ഉറങ്ങിക്കോളും.... നല്ലോണം കരഞ്ഞ ഞാൻ പൊക്കോളാം അടുത്തേക്ക്...

Mmm.... അയാൾ ഒന്ന് മൂളി....

അനു വിളിച്ചിരുന്നു വിവാഹം കഴിഞ്ഞത് അറിഞ്ഞിട്ട് .... ഒരേ കരച്ചിൽ.... 

വേറെന്തെങ്കിലും പറയാനുണ്ടോ.... അവന്റെ ശബ്ദം വീണ്ടും ഉയർന്നു....

ഒന്നുല്യാ എനിക്ക് പറയാൻ.... ഇങ്ങനെ അലറുമ്പോ എനിക്ക് തന്നെ പേടിയാകുന്നു.... നീനു ശിവയൊക്കെ എങ്ങനെ സഹിക്കുന്നു നിന്നെ..... അസ്സൽ കാട്ടു പോത്തിന്റെ സ്വഭാവം ആണ്... അയാൾ ദേഷ്യത്തോടെ പറഞ്ഞു മുഖം തിരിച്ചു.....

ശിവ, അനു, രണ്ടാളേം ഒഴിച്ച് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ.... പ്രണയത്തിന്റെ വിലയറിയാത്തവർ....
സ്ത്രീയെന്ന പറയാൻ തന്നെ പറ്റില്ല.
എല്ലാം കണക്ക് തന്നെ....

നിന്റെ അമ്മയും ലക്ഷ്മിയും ഒക്കെ അതിൽ പെടുമായിരിക്കും അല്ലെ അയാൾ പുച്ഛത്തോടെ പറഞ്ഞു....

മാമ..... വീണ്ടും അലറിയത് പോലെ പറഞ്ഞതും അയാൾ ചെവി പൊത്തി...

അവരെ പോലെ ആണോ ഇവർ.... ഈ ജന്മം തന്റെ പാതിയായി ദേവ് മാത്രം മതി എന്ന് കരുതി ജീവിച്ചവളാ എന്റെ ലച്ചു.... ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പായിട്ടും ആ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടെന്ന് അറിഞ്ഞപ്പോ സ്വന്തം പ്രണയം മനസ്സിൽ അടക്കി ആ വേദനയിൽ എരിഞ്ഞു അടങ്ങിയവൾ.... ആർക്കും ശല്യം ആകാതെ പ്രണയവേദനയിൽ ഉരുകി ജീവിച്ചവൾ.... ആ ലച്ചുനെ ആണോ സ്വന്തം കാര്യം മാത്രം നോക്കി സ്വാർത്ഥത കൂട്ടിനുള്ള പ്രണയത്തിന്റെ പേര് പോലും പറയാൻ അർഹതയില്ലാത്ത ഇവരെ താരതമ്യം ചെയ്യുന്നേ.... പുച്ഛം ഉള്ളു രണ്ടാളോടും..... സ്വന്തം പ്രണയത്തെ നോക്കി ഹൃദയം നുറുങ്ങി വേദനിക്കും രണ്ടാളും നോക്കിക്കോ.... ഒരിക്കൽ തള്ളി പറഞ്ഞത് ഓർത്തു നഷ്ടബോധം കൊണ്ട് ഉരുകി ജീവിക്കും അത് ആയിരിക്കും അവർക്ക് കിട്ടുന്ന ശിക്ഷ.....

അയാൾ ഒരു നെടുവീർപ്പോടെ അവനെ നോക്കി..... 

ലക്ഷ്മിദേവ് വധക്കേസ് റീ ഓപ്പൺ ചെയ്തു.... രുദ്ര് തന്റെ നിരപരാധിത്വം തെളിയിക്കണം എന്ന് സമർപ്പിച്ച ഹർജിയിൽ ആണ് കേസ് റീ ഓപ്പൺ ചെയ്യാൻ അനുമതി കിട്ടിയത്....അർഷാദ് അമർ ആണ് ഇൻചാർജ്.... തെളിവെടുപ്പിന്റെ ഭാഗമായി ഇന്ന് എന്റെ മൊഴി രേഖപെടുത്താൻ വന്നു. അല്ല ഇതെങ്കിലും പറഞ്ഞൂടെ ഈ കിളവന്...
എന്തെങ്കിലും അറിയാൻ ഉള്ള അനുവാദം എങ്കിലും എനിക്ക് ഉണ്ടോ....

അവൻ ഒന്നും മിണ്ടിയില്ല.... മൗനം തളം കെട്ടി നിന്നു കാറിൽ....

ദേവിന്റെ വലിഞ്ഞു മുറുകിയ മുഖവും പേശികളും അവനിൽ എത്രത്തോളം ദേഷ്യം പടർന്നു കയറിയിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലാക്കി കൊടുത്തിരുന്നു....

ഞാൻ പോട്ടെ മാമ ചിലപ്പോൾ നീനു കരയും.... മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൻ ഇറങ്ങിപോയി...

                     🔥🔥🔥🔥

ശിവ അവളെ കൂട്ടി മുത്തിയുടെ റൂമിലേക്ക് വന്നു.... ഉറക്കം വരുന്ന പോലെ കണ്ടു അവളെ ചുമലിൽ കിടത്തി വന്നൊണ്ട് പാതി ഉറങ്ങിയിരുന്നു അവൾ
ബെഡിൽ കിടത്തിയതും അവൾ ചിണുങ്ങി എഴുന്നേറ്റു..   

ആദി ഉറക്കിയ മതി....

ആദി ആരാ അവൾ കണ്ണ് മിഴിച്ചു....

നീനുന്റെ അച്ഛാ....

ദേവ് എന്നലേ പേര്.....

ദേവ് അച്ഛാ.. ആദി അച്ഛാ.. ആദി വിച്ച വഴക്ക് പറയും.. അവൾ രഹസ്യം പോലെ പറഞ്ഞു....

ശിവക്ക് പറയുന്നേ പാതിയും മനസ്സിൽ ആവതോണ്ട് അവൾ പിന്നെ അത് വിട്ടു...

എനിക്ക് അച്ഛാ ഉറക്കണം.....

ഇന്ന് ശിവ ഉറക്കാട്ടോ.... നല്ല മോളല്ലേ....
ശിവ സങ്കടത്തോടെ പറഞ്ഞതും അവൾ സംശയത്തോടെ ശിവയെ നോക്കി....

ശിവടെ മോളല്ലേ.... ശിവക്ക് കരച്ചിൽ വരില്ലേ..... ശിവ കണ്ണ് തുടച്ചു പറഞ്ഞു...

കരയണ്ട ശിവാ.... മോള് ഉറങ്ങാ ബാ

ശിവ കിടന്നു അവളെ ചേർത് പിടിച്ചു...

ഇങ്ങനെ അല്ല.... അച്ഛാ കൂടെ.... ഇവിടെ കിടക്കണം ....

ശിവയുടെ നെഞ്ചിൽ തൊട്ട് പറഞ്ഞു...

ശിവ നേരെ കിടന്നു അവളെ നെഞ്ചിൽ കിടത്തി.... താളം പിടിക്കുന്ന പോലെ കൊട്ടിയതും അവൾ പെട്ടന്ന് ഉറങ്ങിയിരുന്നു...

ശിവ ഉറക്കം വരാതെ നീനുവിനെയും കെട്ടിപിടിച്ചു കിടന്നു.... താൻ ചാകാൻ പോയത് അല്ലെ.... അവൾ പെട്ടന്ന് ഓർത്തു....

കുറച്ചു മുൻപ് വരെ ആരോരും ഇല്ലാത്തവൾ ആയിരുന്നു... ചാകാൻ ഇറങ്ങിയവൾ ആയിരുന്നു.. ഇപ്പൊ എനിക്കും സ്വന്തം എന്ന് പറയാൻ ആരൊക്കെയോ.... അച്ഛനെ പോലെ കാണാൻ പറഞ്ഞു ഒരാൾ.... വാക്കിലും നോക്കിലും സ്നേഹം മാത്രം..... അമ്മയാണ് പറഞ്ഞു ഒരു മകളെ കിട്ടി...
അമ്മ.... ആ വാക്കിനു പോലും വല്ലാത്ത കുളിരു തോന്നി അവൾക്ക്.... ആർക്കും വേണ്ടാത്ത ജന്മം ആണ്.... ഇന്ന് എനിക്ക് സ്വന്തം പറയാൻ ഒരു മോള്..... ഭാര്യായി അംഗീകരിക്കാത്ത ദേവ് അമ്മയായി അംഗീകരിക്കോ അത് അപ്പോഴും ഒരു ചോദ്യ ചിഹ്നം ആയി മനസ്സിൽ കടന്നു വന്നു.....അവൾ സന്തോഷിക്കണോ കരയണോ എന്ന് അറിയാതെ വിധിക്കു മുന്നിൽ പകച്ചു നിന്നു .... നാളെ മുതൽ തന്റെ ജീവിതം മാറിമറിയും എന്ന് അറിയാതെ അവളുടെ മിഴികളിൽ ഉറക്കം തേടിയെത്തി ..... നീനുവിനെ ചേർത് പിടിച്ചു തന്നെ ഉറങ്ങി.....

                          ...... തുടരും




▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
No Comment
Add Comment
comment url