എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 9

 ശിവരുദ്രാഗ്നി

by IFAR




__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥 PART 9🔥

                                
 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬

തന്റെ നെഞ്ചിൽ മുഖം ഉരസിയതും ഇക്കിളിയോടെ ശിവ ഒന്ന് പിടഞ്ഞു.... പിന്നെ എന്തോ ഓർത്തപോലെ ഞെട്ടി കണ്ണ് തുറന്നു....

നീനു..... അവൾ അസ്വസ്ഥതയോടെ മുഖം ഇട്ടു ഉരസുന്നുണ്ട്.... അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി മൂന്ന് മണിയെ ആയുള്ളൂ.... തണുത്തിട്ട് ആകും എന്ന് കരുതി പുതപ്പ് ശരിക്കും പുതച്ചു കൊടുത്തു കെട്ടിപിടിച്ചു വീണ്ടും കണ്ണടച്ചു
എന്തോ നനവ് ദേഹത്ത് തട്ടുന്നത് അറിഞ്ഞു അവൾ പുതപ്പ് മാറ്റി നോക്കി.... മൂത്രം ഒഴിച്ചത് ആണ്.... ഇതൊന്നു അറിയാതെ ആൾ വായിൽ വിരൽ വേച്ചു നുണഞ്ഞു നല്ല ഉറക്കം ആണ്.... അവൾ നീനുവിനെ കിടക്കയിലേക്ക് കിടത്തി എഴുന്നേറ്റു തലക്ക് കയ്യും വെച്ച് ഒരു നിമിഷം നോക്കി... മൊത്തത്തിൽ നനഞ്ഞിട്ടുണ്ട്.... ബെഡിൽ ആയിന്....

നീനുവിനെ നോക്കും തോറും വല്ലാത്ത വാത്സല്യം തോന്നി അവൾക്ക്.... അവളുടെ കവിളിൽ കിസ്സ് കൊടുത്തു...
പോകുന്നതിന്ന് മുന്നേ വാസുമാമ നീനുവിന്റെ ഡ്രസ്സ്‌ ആണെന്ന് പറഞ്ഞു ഒരു ബാഗ് കൊടുത്തിരുന്നു.... അവളത് തുറന്നു നോക്കി.... നിറയെ ഡ്രെസ്സും അവൾക്ക് വേണ്ട എല്ലാം അതിൽ ഉണ്ടായിരുന്നു.... അവൾ ആദ്യം അവളെ ഡ്രസ്സ്‌ എടുത്തു പോയി കുളിച്ചു ഫ്രഷ് ആയി വന്നു.... പിന്നെ ഒരു പാത്രത്തിൽ ചെറു ചൂട് വെള്ളം എടുത്തു വന്നു നീനുവിനെ തുടച്ചു കൊടുത്തു ഡ്രസ്സ്‌ മാറ്റി കൊടുത്തു മൂത്രം ആകാത്ത ഭാഗത്തു കിടത്തി....

കുംഭകർണ്ണന്റെ മോളാണെന്ന തോന്നുന്നേ ഇത്രയൊക്കെ ചെയ്തിട്ടും ഉണരാത്ത കണ്ടു അവൾ ചിരിയോടെ പറഞ്ഞു നെറുകയിൽ ചുണ്ടുകൾ ചേർത്തു.... നീനുവിന്റെ മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു.. വല്ലാത്ത ക്യൂട്ട്നെസ് തോന്നി അവൾക്ക്.... നീനുവിന്റെ ചിരി കണ്ടതും ദേവിനെ ഓർത്തു അവൾ.... ശരിക്കും ദേവിനെ മുറിച്ചു വെച്ച പോലെ ആണ് അവളെന്ന് തോന്നി.... ആ പുഞ്ചിരി
പുരികം.... ഒക്കെ അത് പോലെ ഉണ്ട്.... കണ്ണുകൾ മാറ്റം ആണ് ദേവിന് പൂച്ചകണ്ണ് ആണ്..... നീനുവിന് നല്ല ബ്ലാക്ക് ബെറി കണ്ണുകൾ.... അമ്മയുടെ ആവും.. ചുണ്ടിലെ സൈഡിൽ ആയി ഒരു മറുക്. അവളുടെ അഴകിനെ എടുത്തു കാണിച്ചു.
നുണക്കുഴി കവിലുള്ള ഇത്‌ പോലെ മറുകുള്ള ഒരു പെൺ കുട്ടിയെ ഓർത്തതും അവളിൽ വേദന പടർന്നു.... ലച്ചു ചേച്ചി..... കണ്ണുനീർ പൊടിഞ്ഞു അവളുടെ ഓർമയിൽ..... അറിയില്ല നീനു നീയുമായി എനിക്കെന്താ ബന്ധം എന്ന്.... 
വല്ലാത്തൊരു ആത്മബന്ധം തോന്നുന്നു നിന്നോട്... ലക്ഷ്മിടെ അല്ല എന്റെയാണ് എന്റെ മോള് ആണ്.... ആർക്കും വിട്ടുകൊടുക്കില്ല ഇനി.... ദേവിനെ ഓർക്കുമ്പോൾ ചെറിയ പേടി തോന്നി...
താലി പൊട്ടിച്ചു എറിഞ്ഞ ശേഷം കണ്ടിട്ടില്ല... വരുന്നിടത്തു വെച്ച് കാണാം..
ഏതായാലും ഭാര്യയില്ലെന്ന് മനസ്സിലായി. ആ പെൺകുട്ടിയെ ചതിച്ചെന്നുള്ള സങ്കടം വേണ്ടല്ലോ... അവൾ ഓരോന്ന് ഓർത്തു വീണ്ടും ഉറങ്ങിപ്പോയി....

                    🔥🔥🔥🔥

കൃഷ്‌ പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ...

ഉണ്ട് ഏട്ടാ.... ഞാൻ അടങ്ങി ഒതുങ്ങി കഴിഞ്ഞോളം... ആ നാട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ആരും അറിയില്ല
നിഷ്കു ഭാവത്തിൽ കൃഷ്‌ പറഞ്ഞതും അർഷി അവനെ നോക്കി ആക്കി ചിരിച്ചു പിറകിൽ നിന്നും....

കൃഷ്‌ അവനെ നോക്കി കൊഞ്ഞനും കുത്തിയതും ചെവിയിൽ പിടി വീണിരുന്നു

ഏട്ടാ സത്യം ആയിട്ടും ഇനി കാണിക്കില്ല...
കൃഷ്‌ തുള്ളിക്കൊണ്ട് പറഞ്ഞു...

വിട് എൻകെ എന്താ ഇത്‌... അവനൊരു തമാശ കാണിച്ചല്ലേ....

Nk.... രണ്ടാളും ഒന്നിച്ചു തിരിഞ്ഞു അർഷിയെ നോക്കി....

നിരാശകാമുകൻ..... അതിന്റെ ഷോട്ട് ആണ്.... അവിടെ ഞാൻ ഒരു പോലിസ്ഓഫീസർ ആണ്.... നിന്നെ കാണേണ്ടി വരും... ചോദ്യം ചെയ്യേണ്ടി വരും.... എന്റെ കൂടെ വേറെ ഓഫീസഴ്സ് ഉണ്ടാവും.... അപ്പൊ നിരാശകാമുകൻ എന്ന് വിളിക്കാൻ പറ്റില്ലല്ലോ.... അതോണ്ട് ആലോചിച്ചു ഞാൻ കണ്ടെത്തിയ പേര് ആണ് എൻ കെ....

അത്രപോലും വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ.... വല്ലാത്തൊരു ജന്മം തന്നെ നീ

നീ എന്ന് നിന്റെ പ്രണയം വേണ്ടെന്ന് വെച്ചു തേപ്പ് വാർപ്പ് ഒക്കെ കഴിഞ്ഞോ അന്ന് തൊട്ട് ഞാൻ ഇട്ട പേരാണ് നിരാശകാമുകൻ.... ഇന്ന് വരെ മുടങ്ങാതെ അങ്ങനെ വിളിച്ചിട്ട് ഉള്ളു.... നിന്റെ വിവാഹം കഴിയുന്നത് വരെ അങ്ങനെ വിളിക്കു... അതെന്റെ ശപഥം ആണ്.... അർഷി പുച്ഛത്തോടെ പറഞ്ഞു.

എന്ത് കുന്തം വേണേൽ വിളിച്ചോ.... എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല.... ഉണ്ടാകാനും പോകുന്നില്ല...
പിന്നെ അവളെ സ്ഥാനത് മറ്റൊരു പെണ്ണ് ഉണ്ടാവില്ല... അത് കൊണ്ട് തന്നെ ഞാൻ വിവാഹം കഴിക്കില്ല.... വേണേൽ വന്നു തുലക്ക് പറഞ്ഞു കാറിൽ കേറി ഡോർ വലിച്ചു അടച്ചു....

എന്താ കാക്കൂ ഇത്‌... ഏട്ടനെ ചൊറിഞ്ഞു വായിൽ നിന്നും കേൾക്കണോന്ന് നിർബന്ധം ആണോ..... എത്ര വേദനയോടെയാ പ്രണയം വേണ്ടെന്ന് പറഞ്ഞതെന്ന് കാക്കുന്ന് അറിയാലോ... ഇപ്പോഴും ഇഷ്ടം ആണ് പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളു...

അങ്ങനെ എങ്കിലും നമ്മളോട് മിണ്ടുമല്ലോടാ..... അത് മതി.... ഒന്ന് മനസ്സ് തുറന്നു സംസാരിച്ചു കണ്ട മതിയാരുന്നു...

കൃഷ്‌ന്റെ മുഖം വാടി....

നീ സങ്കടപെടേണ്ടടാ.... ശിവയെ കാണുമ്പോ തന്നെ നിന്റെ നഷ്ടപെട്ട ഏട്ടനെ തിരിച്ചു കിട്ടും നോക്കിക്കോ....
നീ ഇത്‌ വരെ ഫോട്ടോയിൽ അല്ലാതെ നേരിട്ട് കണ്ടിട്ടില്ലല്ലോ..ശിവ കുറച്ചു തടിച്ച ശരിക്കും ലച്ചു ആണ്....

ശിവരുദ്രാഗ്നി..... അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാം ഹാപ്പി ആയേനെ അല്ലെ....

ശിവദേവ്അഗ്നി അതാണ്‌ ഹാപ്പി.... മറക്കരുത് അത്....

Mmm കൃഷ്‌ ഒന്ന് മൂളി....

നിനക്ക് പോകുന്നതിന്ന് മുന്നേ കുറച്ചു പേരെ പരിജയപെടുത്തിതരാം... അത് പറഞ്ഞു അവൻ ലാപ് എടുത്തു വന്നു....

ഇത്‌ ശ്രീമംഗലം തറവാട്..... വലിയ ഒരു തറവാട് വീട് അവന്റെ മുന്നിൽ തെളിഞ്ഞു

ഇവിടെ രണ്ടു കാരണവർ ആണ്.... ശിവയുടെ മുത്തച്ചനും കിരണിന്റെ മുത്തച്ഛനും... രണ്ടു പേര് ഇന്ന് ജീവിച്ചിരിപ്പില്ല മുത്തശ്ശിമാരും ഇല്ല... ശിവയുടെ ഇന്നലെ മരിച്ച മുത്തശി കല്യാണിയെ പറഞ്ഞെ. അതോടെ ഓൾഡ്‌ ഒക്കെ പോയി. ശ്രീ മംഗലം വീടിന്റെ ഓപ്പോസിറ്റ് ആയിട്ട് കുറച്ചു മാറി ശിവനിലയം എന്ന വേറെ വീട്ടിലെ ശിവാനിയുടെ ഫാമിലി താമസിക്കുന്നെ.

ശിവയുടെ മുത്തശ്ശിക്ക് രണ്ടു മക്കൾ ശിവറാം, ശിവാനി... ശിവറാമിന്റെ ഭാര്യ അഞ്ജന..... അതായത് ശിവയുടെ അച്ഛനും അമ്മയും.... അപ്പച്ചി ശിവാനി യുടെ ഭർത്താവ് മോഹൻ... അതായത് ലക്ഷ്മിയുടെ അച്ഛനും അമ്മയും.... ആ നാട്ടിലെ ഒരു ബോട്ടപ്പകടത്തിൽ ശിവാനിയും മോഹനും മുത്തശ്ശിയും മരിച്ചു.... ലക്ഷ്മി അന്ന് കുഞ്ഞാണ്.... ലക്ഷ്മിയെ ശിവറാമും അഞ്ജനയും ഏറ്റെടുത്തു സ്വന്തം മകളേ പോലെ വളർത്തി... അവർക്ക് ഒരു മകൾ പിറന്നപ്പോൾ പെങ്ങളെ ഓർമ്മക്ക് ശിവാനി എന്ന് പേര് വെച്ചു.... അതായത് നമ്മുടെ ശിവ..... ശിവറാമും അഞ്ജനയും അമേരിക്കയിൽ സെറ്റിൽഡ് ആണ്... എന്ന ലച്ചുന് അവിടേക്ക് പോകാൻ തീരെ ഇഷ്ടം അല്ലായിരുന്നു. അവൾ നാട്ടിൽ തന്നെ നിന്നു.... ഇടക്കിടക്ക് അങ്ങോട്ട് ഇങ്ങോട്ട് വന്നു പരസ്പരം കാണാത്ത കുറവ് നിക്കത്തും... അത്രയും ഇഷ്ടം ആണ് ശിവറാമിൻ ലച്ചു.... ലച്ചു പറഞ്ഞു വെച്ചത് നോക്കുമ്പോൾ സ്വന്തം മകൾ ആയ ശിവയെക്കാൾ ഇഷ്ടം ആണ്.... ഇപ്പോ മരിച്ച മുത്തശ്ശിയും മുത്തശ്ശനും ആണ് ലച്ചുനെ നോക്കിയത് മറ്റും... ഒരാക്സിഡന്റിൽ ശിവയുടെ അച്ഛനും അമ്മയും മരിച്ചു.... അതോടെ ശിവ അനാഥയായി.... കല്യാണി മുത്തശി മുത്തശ്ശനും ശിവയെ വീട്ടിലേക്ക് കൊണ്ട് വന്നു.... ശിവയും ലച്ചുവും ശരിക്കും അനാഥയായി. ലച്ചു പിന്നെ എല്ലാരോടും ദേഷ്യം പിടിച്ചു വീട്ടിലെന്ന് ഇറങ്ങി പോയി. ആ കഥയൊക്കെ ലച്ചു പറഞ്ഞു അറിയാലോ.....

മുത്തശ്ശനും മുത്തശ്ശിയും പൊന്നു പോലെ നോക്കിത് മുത്തശ്ശൻ മരിചത്തോടെ  ശിവയുടെ കഷ്ടകാലം തുടങ്ങി. അവർ അവളെ ഒരു അടിമയെ പോലെ കാണാൻ തുടങ്ങി... മുത്തശ്ശിക്ക് അവരെ എതിർക്കുന്നതിന്ന് പരിധി ഉണ്ടായിരുന്നു.... അല്ല ശരിക്കും പേടി ആയിരുന്നു അവർക്ക് മക്കളെയും മരുമക്കളെയും ഒക്കെ....ഇനി മാറ്ററിലേക്ക് വരാം.... ഇപ്പൊ അവിടെ ഉള്ളത് ഇവരുടെ മക്കളും കുടുംബം ആണ്

മൂത്തമകൻ മഹേന്ദ്രൻ എന്ന മഹി - ഭാര്യ സീമ, മക്കൾ അശ്വതി, മാലതി, വിശ്വൻ...
മാലതിയുടെ മാര്യേജ് കഴിഞ്ഞു ബാക്കി രണ്ടാളും അവിടെ ഉണ്ട്. വിശ്വൻ അബ്രോട് ആണ്.

പിന്നെ അനിയൻ ബാലൻ ഭാര്യ ദീപ മക്കൾ അരുൺ, കാവ്യ
അരുൺ കല്യാണം കഴിഞ്ഞു ഭാര്യയും ഇപ്പോ ഒരു വയസ്സ് ഉള്ള കുഞ്ഞ് ഉണ്ട്... ഭാര്യ നിവേദ 

 പിന്നേ അവരെ പെങ്ങൾ ഭദ്ര... ഭർത്താവ് ജീവൻ... അവരെ മക്കൾ  വേണി, വിനോദ്, കിരൺ.... വേണിയുടെ മാര്യേജ് കഴിഞ്ഞു.... ഇതാണ് ഫാമിലി....
അഹങ്കാരവും സ്വാർത്ഥതയും കൈ മുതൽ ആക്കിയവർ.... എല്ലാം കണക്കാ ആ ഫാമിലിയിൽ..... ജന്തുക്കൾ....

വല്ലോം മനസ്സിൽ ആയ നിനക്ക് അർഷി ചോദിച്ചു...

ഇതൊക്കെ wp അയച്ചേക്ക് ഞാൻ പഠിച്ചോളാം.....

അർഷി തലക്ക് കൊട്ട് കൊടുത്തു... ഒരാളെ പോലും വിശ്വസിക്കരുത്.... സ്വന്തം നിഴലിനെ പോലും മനസ്സിൽ ആയോ.....
അർഷിയുടെ വാക്കുകളിൽ ഗൗരവം കലർന്നിരുന്നു....

പിന്നെ എന്റെ പേര് അർഷിദ് അമർ എന്ന് തന്നെ ആയിരിക്കും.... നിന്റെ ഏട്ടന്റെ പേര് ഡീറ്റെയിൽസ് ജോലി ഒക്കെ മാറ്റം ആയിരിക്കും.... അവൻ ഒരു ആർക്കിടെക്ടർ ആയിട്ട് ആകും അവിടെ എത്തുക.... ഒരിക്കലും ഞങ്ങളെ കണ്ടാൽ പോലും പരിജയഭാവം പോലും മുഖത്ത് ഉണ്ടാവരുത്..... എന്നാലും ഒരു വിളിപ്പുറത്തു ഞങ്ങൾ ഉണ്ടാകും....

കൃഷ്‌ ദീർഘശ്വാസം എടുത്തു അർഷിയെ നോക്കി.... എല്ലാം സമ്മതം എന്ന മട്ടിൽ അർഷിയുടെ കൈകളിൽ അമർത്തി....

                       🔥🔥🔥🔥

ഫോൺ ബെല്ലടിക്കുന്നെ കേട്ടാണ് അരുണിന്റെ ഉറക്കം ഞെട്ടിയത്.... അപ്പുറത് നിന്നു കേട്ട വാർത്തയിൽ ഫോൺ എടുത്തു മഹി വലിയച്ഛന്റെ റൂമിലേക്ക് ഓടി....

എന്താടാ.... രാവിലെ തന്നെ മഹി കോട്ടുവാ ഇട്ടു ഈർഷ്യയോടെ പറഞ്ഞു

ലക്ഷ്മിദേവ് വധക്കേസ് റീ ഓപ്പൺ ചെയ്യുന്നു പോലും

അയാൾ ഞെട്ടലോടെ അരുണിനെ നോക്കി...

ആ കേസ് എങ്ങനെ റീ ഓപ്പൺ ചെയ്യാ ആരാ എന്താണ് അറിഞ്ഞോ....

ദേവിന്റെ ഭാര്യയായ ലക്ഷ്മിയും രുദ്ര് തമ്മിൽ ഉള്ള അവിഹിതബദ്ധം നേരിട്ട് കണ്ട ദേവ്... ഗർഭിണിയായ ലക്ഷ്മിയെ രുദ്രിന്റെ കുഞ്ഞ് ആണെന്ന് പറഞ്ഞു രുദ്രിനെയും ലക്ഷ്മിയേയും കൊന്നു ദേവ് ആത്മഹത്യാ ചെയ്തു.... തെളിവുകൾ മൊത്തത്തിൽ രുദ്രിന് എതിരായിരുന്നു... ലക്ഷ്മിയുടെയും രുദ്രിന്റെയും റിലേഷൻ തെളിയിക്കപ്പെട്ടതാണ്. ദേവ് തന്നെ ആണ് അത് ആത്മഹത്യാ ലേറ്ററിനോടൊപ്പോം വെച്ചതും... രുദ്രും ദേവ് തമ്മിൽ വഴക്കിടുന്നതിന്ന് സാക്ഷിയും ഉണ്ട്.... ലക്ഷ്മിയും ദേവ് അബോർഷൻ ശ്രമിച്ചിരുന്നു..... അന്ന് രുദ്ര് അബോർഷൻ ചെയ്യാൻ നോക്കിയ ഡോക്ടറേ തല്ലിയത് പ്രശ്നം ആക്കിത്തും കുറച്ചു ഇഷ്യു ഉണ്ടാക്കിയിരുന്നു. ദേവ് ആണ് അത് ഒതുക്കി തീർത്തതും.... അതോണ്ട് തന്നെ കേസ് ക്ലോസ് ചെയ്തേ..... മൂന്നാളും ഇന്ന് ജീവിച്ചിരിപ്പില്ല.... അരുൺ പറഞ്ഞു.

അതാണ്‌ എനിക്കും മനസ്സിൽ ആകാതെ..... പിന്നെങ്ങനെ വീണ്ടും കേസ് റീ ഓപ്പൺ ചെയ്തേ...

മഹി ആരെയോ ഫോൺ എടുത്തു വിളിച്ചു... എന്തോക്കെയോ സംസാരിച്ചു ഫോൺ വെച്ചു.....

രുദ്ര് ജീവനോടെ ഉണ്ട്.... അവനാണ് കേസ് കുത്തിപ്പൊക്കിയേ.... ലക്ഷ്മി വധക്കേസിൽ അവൻ നിരപരാധി ആണെന്ന് തെളിയിക്കണം പറഞ്ഞു റീ ഓപ്പൺ ചെയ്തത് പോലും....

ഇനിയിപ്പോ പിറകിൽ ദേവ് വരോ.... ദേവിന്റെ ബോഡിയും കിട്ടിയില്ലല്ലോ...

തിരിച്ചു അറിയാൻ പറ്റാത്ത വിധത്തിൽ ഉള്ള ദേവിന്റെ ബോഡി കിട്ടിയതാണ്... ബന്ധുക്കൾ തിരിച്ചു അറിഞ്ഞു മരണം സ്ഥിതീകരിച്ചതാണ്.....

നമുക്ക് ആലോചിക്കാം ഇനി എന്ത് വേണമെന്ന്..... മഹി ഗൂഡമായ ആലോചനയോടെ പറഞ്ഞു.....

                     🔥🔥🔥🔥

രാവിലെ വാതിൽ മുട്ടുന്ന കേട്ട് ആണ് വീണ്ടും ഉണർന്നത് എട്ടുമണി ആയി...
നേരം വൈകിയല്ലോ.... ഇങ്ങനെ ഉറങ്ങാറില്ല. ഇന്നലെ സ്വസ്ഥം ആയി ഉറങ്ങിയത്..  വാതിലിൽ അടിച്ചു പൊളിക്കും എന്നായതും അവൾ എഴുന്നേറ്റു. കൂടെ നീനുവും..... അവൾ നീനുനെ എടുത്തു ചുമലിൽ ഇട്ടു വാതിൽ തുറന്നു...

ഭദ്ര വലിയമ്മ ആണ്....

കെട്ടിലമ്മക്ക് എഴുന്നേൽക്കാൻ ആയില്ലേ

അവൾ പേടിയോടെ അവരെ നോക്കി....

ഉറങ്ങിപ്പോയി....

നിന്റെ ഉറക്കം ഞാൻ മാറ്റി തരാടി പറഞ്ഞു കയ്യൊങ്ങിയപ്പോഴാ നീനുവിനെ കണ്ടത്.... അവരുടെ കണ്ണുകൾ മിഴിഞ്ഞു

ഇതേതാ കൊച്ച്....

ദേവന്റെ മോളാ...

അവന്ന് കൊച്ച് ഉണ്ട....

Mm ശിവ മെല്ലെ മൂളി 

പോയി ചായ എടുത്തിട്ട് വാ.... ഇന്ന് ശാരദ ഇണ്ടാവില്ല...  9  മണിക് മുന്നേ ബ്രേക്ക്‌ 
ഫാസ്റ്റ് ടേബിളിൽ ഉണ്ടാവണം കല്പിച്ചു അവർ പോയി....

ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് നീനു പേടിച്ചപോലെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി....

രാച്ചസി പോയ.... അവൾ മെല്ലെ ചുറ്റും നോക്കി ചോദിച്ചു...

ശിവ ചിരിയോടെ തലയാട്ടി....

പേടിച്ചു പോയോ..... ശിവ ഉള്ളപ്പോ മോളെ ആരും ഒന്നും ചെയ്യില്ല....

തോക്ക് വെച്ചു രചസി കൊല്ലാം... അച്ഛാ കൊല്ലും..... അവൾ കയ്യൊക്കെ വിടർത്തി ആഗ്യം കാട്ടി പറയുന്നേ കേട്ട് ശിവ കണ്ണ് മിഴിച്ചു....

അഛന്റെ തന്നെ മോള്.... അച്ഛനെ കണ്ടല്ലേ പഠിക്കുന്നെ അവൾ മൂക്കിൽ വലിച്ചു പറഞ്ഞു....

തോക്കുണ്ട് അച്ഛാ കയ്യിൽ....

കൊച്ചിനെ കൂടി വഷളാക്കി രാക്ഷസൻ...
അവൾ പിറു പിരുത് കൊണ്ട് പറഞ്ഞു അടുക്കളയിലേക്ക് പോയി....

നീനുവിനെ തട്ടി കൊണ്ട് തന്നെ ചായ ഉണ്ടാക്കി....

മോൾക്ക് ചായ തരട്ടെ...

പാൽ മതി....

അതെയോ ഇപ്പോ തരാട്ടോ പറഞ്ഞു പാൽ എടുത്തു കുടിപ്പിച്ചു.... അതിനിടയിൽ അടുക്കളയിലെ പല കാര്യങ്ങൾ അവൾ ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു.... ശിവ ചെറു ചിരിയോടെ എല്ലാം പറഞ്ഞു കൊടുത്തു അസ്സൽ ഒരു വായാടിപ്പാറു തന്നെ.....
ശിവ അവളെ കവിളിൽ കിസ്സ് കൊടുത്തു

ശിവ ചായ കുച്ചോ.....

ഇല്ല മോള് കുടിക്ക് എന്നിട്ട് ശിവ കുടിച്ചോളാം......

ഇത്‌ കുടിക്ക് പറഞ്ഞു കയ്യിലെ ഗ്ലാസ്‌ നീട്ടി പറഞ്ഞു....

മോള് കുടിച്ചോ ശിവ വേറെ കുടിച്ചോളാം

അവൾ കുടിക്കാതെ പിണങ്ങിയതും ശിവക്ക് കുടിക്കേണ്ടി വന്നു..... എന്തെന്നില്ലാതെ കണ്ണ് നിറഞ്ഞു അവളെ
തനിക്ക് വേണ്ടി ഒരു കുഞ്ഞു ആണെങ്കിലും വാ തുറന്നല്ലോ എന്ന സന്തോഷത്തിൽ മനം നിറഞ്ഞു അവൾക്ക്....

മതി ബാക്കി ശിവ കുടിക്ക് പറഞ്ഞു വായിൽ വെച്ചു കൊടുത്തു.....

ഇത്‌ കണ്ടോണ്ട അശ്വതി അങ്ങോട്ട്‌ വന്നേ.

ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കിയോ.....

ഇപ്പൊ ഉണ്ടാക്കി തരാം കുഞ്ഞിന് പാൽ കൊടുക്കണം.... അതാണ്‌ ലേറ്റ് ആയെ...

ഏതാടി ഈ നശൂലം..... നിന്നെ കൊണ്ട് തന്നെ ശല്യം ആണ് അപ്പോഴാ വേറെ മാരണം.....

നീയ നസൂലം.... പോടീ.... നീനു പറഞ്ഞതും

അശ്വതി ദേഷ്യത്തോടെ അവളെ നോക്കി..

എന്നെ നോക്കി പോടീ എന്നോ..... അവളെ നേർക്ക് തല്ലാൻ നോക്കിതും ശിവ കയ്യിൽ പിടിച്ചിരുന്നു.....

കൊച്ചല്ലേ അശ്വതി .... അവൾ എന്തോ പറഞ്ഞുന്നു കരുതി.....

എന്റെ കയ്യിൽ കേറി പിടിക്കുന്നോ.....
അതിനുള്ള ധൈര്യം വന്നോ നിനക്ക്....
അശ്വതി ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റി ....

എന്റെ കുഞ്ഞിനെ തൊട്ടലുണ്ടല്ലോ..... ശിവയുടെ മുഖത്ത് ദേഷ്യം വന്നിരുന്നു....

ആന്റി ചീത്തയാ .... നീനു അവളെ നോക്കി ശിവയോട് പറഞ്ഞു...

നീയാടീ ചീത്ത വലിഞ്ഞു കേറി വന്നത് പോരാ.... വായിൽ നാവ് അവളെക്കാൾ ഉണ്ട്...

നീ പോടീ രചസി.....

അത്രക്കായോ പറഞ്ഞു കുഞ്ഞിന് നേർക്ക് പോയതും ശിവ അവളെ പിറകിലേക്ക് തള്ളി.... 

ഇത്രക്ക് ധൈര്യം വന്നോ നിനക്ക് പറഞ്ഞു ഭദ്ര വന്നു ശിവയുടെ കവിളിൽ ഒറ്റയടി ആയിരുന്നു.... 

വലിയമ്മേ ഞാൻ ഒന്നും ചെയ്തില്ല.... ശിവ കരഞ്ഞോണ്ട് പറഞ്ഞു....

ശിവ കരഞ്ഞതും നീനു കരഞ്ഞു നിലവിളിചു.....

മിണ്ടാതെ നിക്കെടി പിശാജേ ഭദ്ര നീനുവിന് നേരെ അലറിയതും അവൾ പേടിച്ചു വിറച്ചു ശിവയെ നോക്കി പിതുങ്ങി.....

അച്ഛേ...... നീനു പിറകിലേക്ക് നോക്കി വിളിച്ചതിം എല്ലാരും തിരിഞ്ഞു നോക്കി
പിറകിൽ ദേവ്.....

ശിവ പേടിയോടെ അവനെ നോക്കി....

അവൻ ചെറു ചിരിയോടെ ചൂളം വിളിച്ചു.....

ഒരു മിനിറ്റ് പറഞ്ഞു നീനു കണ്ണ് തുടച്ചു എന്നിട്ട് ശിവയോട് പറഞ്ഞു..... വേഗം കണ്ണ് പൊത്തിക്കോ അച്ഛാ അല്ലെങ്കിൽ തല്ലും......അത് പറഞ്ഞു നീനു കണ്ണടച്ച് പിടിച്ചു ചെവി പൊത്തി....  ശിവ ഇതൊക്കെ കണ്ടു നീനുവിനെ തന്നെ നോക്കി നിന്നു.... പിന്നെ നടന്നത് കണ്ടു ശിവ അറിയാതെ തന്നെ നീനുവിനെ പോലെ കണ്ണടച്ച് ചെവി പൊത്തിപോയിരുന്നു.......

                             ........ തുടരും  





▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
 _
No Comment
Add Comment
comment url