ShivaRudragni part 11
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 11🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
അവളുടെ ചുണ്ടുകളുടെ തണുപ്പ് ഇപ്പോഴും കഴുത്തിൽ ഉണ്ടെന്ന് തോന്നി അവന്ന്.... ശരീരം മുഴുവൻ കുളിര് പടരുന്നപോലെ..... അവൻ ദേഷ്യത്തോടെ ബാത്ത്റൂമിലേക്ക് പോയി.... ദേഷ്യം അടക്കാൻ ആവാതെ ഷവർ തിരിച്ചു നിന്നു.... ഡ്രസ്സ് അടക്കം നനഞ്ഞു കുളിച്ചു.
ദേഷ്യം ഒന്ന് അടങ്ങിയപ്പോഴാ അവന്ന് ചെയ്തത് എന്താന്ന് ബോധം വന്നത്.... നനഞ്ഞ ഡ്രസ്സിലേക്ക് നോക്കി തലക്ക് കൈവെച്ചു അവൻ.... ചുറ്റും നോക്കിയപ്പോഴാ ഒരു തോർത്തുമുണ്ട് വിരിച്ചിട്ട് കണ്ടത്... അവൻ ഡ്രസ്സ് മാറി
അത് ഉടുത്തു പുറത്ത് ഇറങ്ങി.....
അവൾ ചുണ്ടിൽ തലോടി... കിസ്സ് കൊടുത്തത് ഓർക്കുമ്പോ തന്നെ ദേഹത്ത് നിന്ന് രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു.... ചുണ്ടുകളിൽ ഇപ്പോഴും അവന്റെ കഴുത്തിലെ ചൂട് ആണെന്ന് തോന്നി....
നീയെന്താ കിളി പോയ പോലെ നിൽക്കുന്നെ.... അവൾ തിരിഞ്ഞു നോക്കി.... കിച്ചു കയ്യിൽ നീനുവുമുണ്ട്....
അവന്റെ കയ്യിൽ ഇരുന്നു ചോക്ലേറ്റ് കഴിക്കുവാണ്....
ഇവളെ എവിടുന്ന് കിട്ടി.... ശിവ കൈ നീട്ടിയപ്പോൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു....
ഇവൾ കാൽ മാറിയ.... അവൾ കണ്ണ് മിഴിച്ചു...
അപ്പം കണ്ടവനെ അപ്പാ വിളിക്കുന്ന പാർട്ടിയ ഇത്.... ഒറ്റ ചോക്ലേറ്റില നിന്നെ ഇപ്പൊ തേച്ചേ...
ഞാൻ അല്ല അച്ഛാ അനുമ്മയെ തേച്ചേ...
പെട്ടന്ന് നീനു പറഞ്ഞു...
ബെസ്റ്റ് റൗടിക്ക് അപ്പൊ തേപ്പ് വാർപ്പ് ഒക്കെ ഉണ്ടാരുന്നോ.... (കിച്ചു )
അനുമ്മയെ തേച്ചോ എന്തിന്ന്... ശിവക്ക് അതാരുന്നു അറിയണ്ടേ....
അമ്മോ.... നീനു കൈ മലർത്തി....
അനുമ്മ എവിടെ ഉള്ളെ....
അച്ഛാ കണ്ട തല്ലും...
അവർ കണ്ണ് മിഴിച്ചു പരസ്പരം നോക്കി...
അനുമ്മയെ തല്ലുമോ എന്തിന്.... ഒരുപാട് സംശയം ഉടലെടുത്വെങ്കിലു കുഞ്ഞിനോട് എങ്ങനെ ചോദിക്ക കരുതി അവർ പിന്നെ ഒന്നും മിണ്ടിയില്ല...
അല്ലടാ ആ അസുരൻ നിന്റെ കൂടെ ഇവളെ വിട്ടോ അത്ഭുതം തോന്നി അവൾക്ക്...
ഞാൻ നിന്നെ നോക്കി റൂമിലേക്ക് വന്നതാ.... ആ കാലമാടൻ ഇനി ചൂളം വിളിക്കോ ചോദിച്ചു ഒറ്റ അലർച്ച ആയിരുന്നു....സത്യം പറഞ്ഞ പേടിച്ചു പാതി ചത്തു.... എന്ത് ജന്മം ആടി അത്.... എന്നെ കൊന്നില്ലെന്നേ ഉള്ളു.... ഞാൻ ശിവയെ വിളിക്കാൻ വന്നതാ പറഞ്ഞു... നിന്നെ കാണാഞ്ഞു ശിവ പുറത്ത് ഇണ്ടാവും പറഞ്ഞു ഇറങ്ങാൻ പോയപ്പോ ഇവൾ ഓടി വന്നു എന്നെ പിടിച്ചു.... എനിക്കും ശിവയെ കാണണം പറഞ്ഞു.... അയാൾ വിളിച്ചപ്പോ .... നീ പോടാ അച്ഛാ.... പറഞ്ഞു എന്നെ കേറിപ്പിടിച്ചു.... ഇപ്പോ എന്റേൽന്ന് ആരെടുത്തും പോകുന്നില്ല.... ചോദിച്ചപ്പോ പറയ ഐ ലവ് യൂ ന്ന് കവിളിൽ രണ്ടു മൂന്ന് കിസ്സ് ഫ്രീ ആയി തന്നു ..... എന്തിന്റെ കൊച്ചണാവോ ഇത്.... കിച്ചു തലക്ക് കൈ കൊടുത്തു പറഞ്ഞു.... പക്ഷേ വാക്കുകളിൽ പ്രവത്തിയിലും കുസൃതി നിറഞ്ഞിരുന്നു....
ശിവാ..... ഇവൻ എനിച് പൂ പറച്ചു തരും ഐസ്ക്രീം വാങ്ങി തരും പറഞ്ഞു.... പിന്നെ എവിടേക്കൊയോ പോകാ പറഞ്ഞു.... അതോണ്ട് ഞാൻ ഇവന്റെ കൂടെ പോണേ....
ശിവയെ ഇഷ്ടം അല്ലെ നിനക്ക്.... ശിവ മുഖം കൂർപ്പിച്ചു നോക്കി....
ഇഷ്ടം പിന്നെ കിട്ടും ഐസ് ക്രീം ഇപ്പോ കിട്ടൂല്ല്.... ഞാൻ പോയി വരവേ.... അവൾ കൊഞ്ചലോടെ പറഞ്ഞതും ശിവ തലയാട്ടി....
എന്റെ അടുത്ത് നീനു ഉള്ളെന്ന് പറയണേ ....
അജോക്കെ ശിവ പറയും ശിവ ഗുഡ് ഗേൾ..... ശിവയുടെ കവിളിൽ പിടിച്ചു വലിചു പറഞ്ഞു...
ഇവളെ ട്രെയിനർ ആരായാലും കാൽ തൊട്ട് നമസ്കരിക്കണം.... വലിയ ആളെ സംസാരവും ഫുൾ ഉടായിപ്പ് ആണ് ഈ കുരിപ്പ് ...
ആ കാലന്റെ മോള് ആണ്... രക്തത്തിലൂടെ കിട്ടിയത് ആവും...
പോടീ ഇത് ശരിക്കും ട്രെയിൻ ചെയ്യിച്ചേ ആണ്. അശ്വതിചേച്ചി കണ്ടപ്പോ പറയാ പുട്ടി ഭൂതം പോകുന്നന്ന്... ഞാൻ വാ പൊത്തിപിടിച്ചോണ്ട് അടുത്ത അടി പൊട്ടിയില്ല....
വാസുമാമ അനുനെ പറഞ്ഞത് ഓർത്തു..
അവൾ ആയിരിക്കും ഒക്ക പറഞ്ഞു പഠിപ്പിച്ചേ ....
ആ റൗടി വിളിക്കുന്നെ മുന്നേ പോയിട്ട് വരാം... അത് പറഞ്ഞു അവർ പോയി..
ശിവാനീ..... ഒരലർച്ച കേട്ട് അവൾ ഞെട്ടി.
ദേവ്..... റൂമിൽ നിന്നാണ്... അവൾ അങ്ങോട്ടേക്ക് ഓടി...
വാതിൽ തുറന്നതും കണ്ട കാഴ്ചയിൽ അവൾ മുഖം പൊത്തി....
ഞാൻ ഡ്രസ്സ് ഇല്ലാതെ നിൽക്കല്ല ഇവിടെ കണ്ണ് തുറക്കെടി കോപ്പേ....
അവന്റെ ശബ്ദം തൊട്ടടുത്തുന്നു കേട്ടതും അവൾ ഞെട്ടി കണ്ണ് തുറന്നു....
ചെറിയ തോർത്തു ഉടുത്തിട്ടേ ഉള്ളെ... തന്റെ തോർത്താണ് അവൾ ഓർത്തു....
കുളിച്ചിറങ്ങിയപാട് ആണ് കോലം കണ്ടിട്ട്
തലത്തുവർത്തതോണ്ട് വെള്ളം ഒഴുകി വരുന്നുണ്ട്.... നീളൻ മുടി . അവൻ ഇടക്കിടക്ക് മേലോട്ട് ചായ്ച്ചു കൊണ്ടിരിക്കുന്നുവെങ്കിലും മുന്നോട്ട് ചായുന്നുണ്ട്.... താടിയൊക്കെ ഒതുക്കിയിട്ട് ഉള്ളെ.... ഇയാൾക്ക് ഇത്രയും ഭംഗി ഉണ്ടാരുന്നോ.... അവളുടെ കണ്ണുകൾ അവളെ ചതിച്ചു കൊണ്ട് അവന്റെ ദേഹത്താകെ ഉഴിഞ്ഞു.... ഫിറ്റ് ബോഡി സിക്സ് പാക്ക് ആണ്... ശരീരത്തിൽ എവിടെയും ഒരു രോമം പോലും ഇല്ല... വെളുത്ത ശരീരത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നത് പോലും ഭംഗിയുണ്ടെന്ന് തോന്നി അവൾക്ക്.... അവന്റെ നെഞ്ചിലൂടെ വെള്ളത്തുള്ളികൾ ഒഴുകി പോക്കിൾ ചുഴിയിൽ എത്തുന്നത് കണ്ടു അവൾ കൗതുകത്തോടെ നോക്കിനിന്നു പോയി...നെഞ്ചിൽ ആയി എന്തോ പേര് പച്ചകുത്തിയിട്ടുണ്ട്... മലയാളം അല്ലെന്ന് മാത്രം മനസ്സിലായി അതിന്ന് നടുവിൽ ആയി ചെറിയ തൃശൂൽ ചിഹ്നം ഉണ്ട്.... ചുറ്റും ലവ് സിംബൽ... സൂക്ഷിച്ചു നോക്കിയാലെ അത് തൃശൂലം ആണെന്ന് മനസ്സിലാവു....അവന്റെ ശരീരത്തിന്റെ ഭംഗി കൂട്ടും വിധം അത് എടുത്തു കാണിക്കുന്നുണ്ട്.... അവൾ പോലും അറിയാതെ കൈ ഉയർന്നു ആ പച്ചകുത്തിയതിലേക്ക് നീണ്ടു.... ഒന്ന് തൊടുവാൻ അവൾ അത്രയും ആഗ്രഹിച്ചു പോയിരുന്നു... വല്ലാത്ത ആകർഷണം തോന്നുന്നു...
ചോര ഊറ്റി കഴിഞ്ഞെങ്കിൽ പറയ്.... അവന്റെ ശബ്ദം ചെവിയുടെ അടുത്തായി പതിഞ്ഞു.... അവൾ ഞെട്ടി പിടഞ്ഞു പിറകോട്ടു മാറി... അവനെ നോക്കാൻ ജാള്യതതോന്നി..... ഒപ്പം പേടിയും.... ഈ വേഷത്തിൽ എന്നെ എന്തിന് വിളിച്ചേ....
നിന്റെ ഭരതനാട്യം കാണാൻ വിളിച്ചതല്ല...
എന്റെ ഡ്രസ്സ് ഒക്കെ ഔട്ട് ഹൌസിൽ ഉണ്ടാവും പോയി ഒരു ജോഡി ഡ്രസ്സ് എടുത്തു വാ....
അവൾ കണ്ണുകൾ ഉയർത്തി നോക്കിയെങ്കിലും നോട്ടം ആ പച്ചകുത്തിയതിൽ വീണ്ടും പതിഞ്ഞു....
ടീ... മുഖത്ത് നോക്കെടി.... അവൻ അലറിയതും അവൾ ഞെട്ടി താഴേക്ക് മുഖം താഴ്ത്തി....
എനിക്ക് പേടിയാ അവിടെ പോകാൻ ഞാൻ പോകില്ല.... അവൾ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു....
പോയി എടുത്തിട്ട് വാടി.... അവന്റെ ശബ്ദം ഉയർന്നു
എന്നോട് അത് മാത്രം പറയരുത്.... ആകെയുള്ളത് ഈ ശരീരം മാത്രം ആണ് അവിടെ പോയ അത് കൂടി നഷ്ടപ്പെടും
മറ്റെന്ത് വേണമെങ്കിൽ ചെയ്യാം.... അവൾ നിറ കണ്ണുകളോടെ കൈകൂപ്പി പറഞ്ഞു.
പിന്നെ ഈ കോലത്തിൽ എനിക്ക് പോകാൻ പറ്റോ അവന്ന് ദേഷ്യം വന്നു...
നിന്നെ ഒന്നും ചെയ്യില്ല ആരും.... ദേവിന്റെ പെണ്ണാ നീ... ഒരുത്തനും നോട്ടം കൊണ്ട് പോലും നിന്റെ അടുത്തേക്ക് വരില്ല...
രുദ്രന്റെ പെണ്ണാ അവൾ.... ശിവരുദ്ര്....
നോട്ടം കൊണ്ട് എങ്കിലും ഒരുത്തന്റെ കണ്ണ് എങ്കിലും അവളെ മേലിൽ പതിഞ്ഞ ഉണ്ടല്ലോ.... രുദ്രിന്റെ വാക്കുകൾ ഓടിയെത്തിയതും അവൾ കണ്ണിറുക്കി പൂട്ടി.... നെഞ്ച് നീറുന്നു.... അവൾ നെഞ്ചിൽ കൈ ചേർത്തു.... ഞാൻ ദേവിന്റെ പെണ്ണാ.... ശിവദേവ് ആണ്... അവൾ അത് തന്നെ ഉരുവിട്ട് കൊണ്ടിരുന്നു....
ദേവ് അവളെ തന്നെ നോക്കി കാണരുന്നു
രുദ്രിനെ ഓർത്തു കാണും... അവന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു..... ദേവിന്റെ പെണ്ണ്.... മനസ്സ് നീറിപുകയുന്നു.
ഒരു നരച്ചപാവാടയും ബ്ലൗസ് ആണ് വേഷം.... അതും ലൂസ് ആണ്... പിൻ കുത്തി ആണ് ഇട്ടിട്ടുള്ളത് പലയിടത്തും .... കഴുത്തു ഒഴിഞ്ഞു കിടക്കുന്നു.... വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുഖവും കഴുത്തും....വെളുത്തു നീണ്ട കഴുത്തു... കഴുത്തിൽ സൈഡിൽ ആയി ഒരു മറുക്.... കഴുത്തിനു തന്നെ ഭംഗി അതാണ്
അവന്റെ കഴുത്തിൽ അതെ സ്ഥലത്ത് ഒരു മറുക് ഉണ്ട്.... അവൻ അവിടെ തൊട്ട് പോയി.... ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞതും പെട്ടന്ന് തന്നെ അത് മറഞ്ഞു....
ടീ.... അവൻ അലർച്ചയോടെ വിളിച്ചതും
ദേവ്.....വിളിച്ചു ആശ്വതിയും കാവ്യയും കേറി വന്നതും ഒരുമിച്ച് ആയിരുന്നു....
രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കി....
അവർ അവനെ അങ്ങനെ കണ്ടു കണ്ണ് മിഴിച്ചു.... കാവ്യയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം ആയിരുന്നു... ഹോട് സെക്സിബോഡി.... അവൾ മന്ത്രിച്ചു....
അവളുടെ കണ്ണുകൾ ആ ബോഡിയിൽ ഓടി നടന്നു....
ശിവക്ക് അപ്പോഴാ അവന്റെ കോലം ഓർത്തത്.... നാണം ഇല്ലാത്തവൻ അവൾ പിറു പിറുത്തു...
നീയെന്താ ഇവിടെ നിനക്ക് അടുക്കളയിൽ പണിയൊന്നും ഇല്ലേ.... (അശ്വതി )
ഞാൻ.... ഞാൻ... വിളിചപ്പോ അവൾ കിടന്നു വിക്കി...
പോകാൻ നോക്ക്.... ആശ്വതിയുടെ സ്വരം കൂർത്തു....
പെട്ടെന്ന് ആയിരുന്നു ദേവ് അവളെ പിടിച്ചു അവന്റെ മുന്നിൽ നിർത്തിയത്...
അവളുടെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു... അവളെ തോളിൽ താടി വെച്ചു അവരെ നോക്കി....
കൊച്ചാമ്മമാർ വന്ന കാര്യം പറഞ്ഞു പോയിരുന്നെങ്കിൽ നന്നായിരുന്നു.... ദേവിന്റെ ശബ്ദം കൂർത്തിരുന്നു....
ഞാൻ... അത്.... അശ്വതി കിടന്നു വിക്കി...
ശിവ തറഞ്ഞു നിൽക്കരുന്നു അപ്പോൾ.... അവന്റെ ദേഹത്തോട് ചേർന്നു നിന്നാണ് ഇപ്പോൾ ഉള്ളത്... അവന്റെ ദേഹത്തെ നനവ് ബ്ലൗസ് മൊത്തത്തിൽ നനക്കുന്നുണ്ട്.... താടിയും മുഖവും സംസാരിക്കുമ്പോൾ മുഖത്ത് ഉരസുന്നുണ്ട്.... അവന്റെ ശ്വാസോചസം കഴുത്തിൽ അടിക്കുന്നു.... കൈകൾ ബ്ലൗസ് തെന്നിമാറി വയറ്റിൽ തട്ടുന്നുണ്ട്.... കയ്യുടെ തണുപ്പ് അറിയാം....ഹൃദയം ഡബിൾ ആയി ഇടിച്ചു... ശ്വാസം വിലങ്ങിപ്പോയ പോലെ അവൾ നിന്നു.... തളർന്നു തുടങ്ങിയിരുന്നു ദേവിന്റെ പ്രസൻസിൽ അവൾ.... കാവ്യയുടെ നോട്ടം ദേവിൽ തന്നെ ആയിരുന്നു... ശിവക്ക് അത് അരോചകം ആയി തോന്നി....
പുറത്ത് പോയി ആലോചിച്ചുവാ പറയാൻ ഉള്ളത്... എനിക്ക് ഡ്രസ്സ് മാറണം.... അവന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു.
സോറി.... മോളോട് അറിയാതെ മിസ്സ്ബിഹാവ് ചെയ്തു. ഇനിയുണ്ടാവില്ല.
അത് പറഞ്ഞു അവൾ പോയി.... പിന്നാലെ അവരെ ഒന്ന് നോക്കി ദേവിനോട് ഒന്ന് പുഞ്ചിരിച്ചു കാവ്യയും....
അവർ പോയതും അവൻ അവളെ മുന്നോട്ട് തള്ളി....
ദേഹം മറക്കാൻ തുണിയില്ല അതോണ്ട് തൊട്ടത്... അവൻ പുച്ഛത്തോടെ പറഞ്ഞു
അപ്പൊ അവരെ മുന്നിൽ നിൽക്കാൻ നാണക്കേട് ഉണ്ട്... എന്ന എന്റെ അടുത്തില്ല അതെന്ത് കൊണ്ടാ.... എന്ന അവൾ ആലോചിച്ചത്....
റൂമിൽ എന്റെ ബാഗ് ഉണ്ടാകും അത് എടുത്തു വേഗം വാ....
ഞാൻ കിച്ചുനോട് പറഞ്ഞു എടുക്കാം പറഞ്ഞു അവൾ പോയി.....
അവൾ പോയതും അവൻ നെഞ്ചിൽ കൈ വെച്ചു.... ഐ കാന്റ് കണ്ട്രോൾ മൈ സെൽഫ്.... ബട്ട് വൈ.... എനിക്ക് അവളോട് ദേഷ്യം ആണ്.... എന്നിട്ട് എന്ത് കൊണ്ട് ഇങ്ങനെ തോന്നുന്നേ.....അവളെ ചേർത്ത് പിടിച്ചപ്പോ തുടങ്ങിയതാ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ ... അവളെ ബോഡി സോഫ്റ്റിനെസ്സ്.... വയറ്റിലൂടെ പിടിച്ചത് അവനോർത്തു.... അവൻ കയ്യിൽ നോക്കി.... ഹോട്ട്..... ഇപ്പോഴും അവളുടെ വിറയൽ തൊട്ടറിഞ്ഞ പോലെ ഉണ്ട്.. അവളുടെ ചുമലിൽ മുഖം ചേർത്തത് ഓർത്തു.... വല്ലാത്തൊരു സ്മെൽ അവളെ പൊതിഞ്ഞിരുന്നു .... ഇന്ന് വരെ അറിയാത്ത ഒരു പെർഫ്യും സ്മെൽ... മനുഷ്യനെ മത്ത് പിടിപ്പിക്കുന്ന നറുമണം Ufff.... അവൻ ആ ഓർമയിൽ തന്നെ ഒന്ന് തലമുടിയിൽ ക്കൊരുത് കുടഞ്ഞു....
കിച്ചനെ നോക്കി എവിടെയും കണ്ടില്ല.... ദേവിനെ പേടിച്ചു അവൾ പേടിയോടെ ഔട്ട് ഹൗസിലേക്ക് പോയത്... അവിടെ ആരും ഉണ്ടാരുന്നില്ല... അവൾ റൂമിൽ നിന്നും ബാഗ് എടുത്തു ഓടി....
അവൾ കിതച്ചു പോയിരുന്നു....
ദേവിന് ബാഗ് കൊടുത്തു.... അവളെ ഒന്ന് ഇരുത്തി നോക്കി ഡ്രസ്സ് എടുത്തു ഇടാൻ നോക്കിയതും തിരിഞ്ഞു നിന്നു.... ഒരിക്കൽ കൂടി ആ ടാറ്റു കാണണം തോന്നി.... തിരിഞ്ഞു നോക്കുമ്പോൾ അവൻ ഷർട്ട് ഇട്ടു കഴിഞ്ഞിരുന്നു... വല്ലാത്ത നിരാശ തോന്നി അവൾക്ക്....
എന്തായിരിക്കും അത് എഴുതിയെ... എന്നാലും എന്റെ ലച്ചുചേച്ചിയുടെ നെഞ്ചിൽ ചെയ്ത ടാറ്റു എങ്ങനെ ഇയാൾക്ക് കിട്ടിയേ.... ലച്ചുചേച്ചിടെ സ്നേഹിക്കുന്ന ആൾ സ്വയം വരച്ചു ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞത്... കാണാൻ തൃശൂലം ആണെങ്കിലും അത് പേരിനോട് ചേർത്ത് അതിനോട് അടുപ്പിച്ചു ഒരു ലവ് സിംബൽ കൂടി ഉണ്ട് അതിനുള്ളിൽ ആണ് പേര് എഴുതിയെ ... അവളുടെ കൈ സ്വന്തം നെഞ്ചിൽ പതിഞ്ഞു.... ഞാനും വാശിപിടിച്ചു കരഞ്ഞു എഴുതിയിട്ടുണ്ട് ശിവ എന്ന്.... ഒരാൾക്ക് അറിയുള്ളു അങ്ങനെ.... ലോകത്ത് എത്രയോ പേർക്ക് ഉണ്ടാകും.... സ്വയം സമാധാനിപ്പിക്കുമ്പോഴും അത് എഴുതിയ ആകൃതി മനസ്സിൽ നിന്നും പോകുന്നില്ല.... അത് അങ്ങനെ എല്ലാർക്കും കിട്ടോ.... ലച്ചു ചേച്ചി ഡ്രസ്സ് മാറുമ്പോൾ അല്ലെ ഞാൻ കണ്ടത്.... ഇയാൾ ഡ്രസ്സ് ഇടാതെ വന്നത് കൊണ്ട് ഞാനും കണ്ടു.... അപ്പോ ലച്ചു ചേച്ചിടെ ആരെങ്കിലും കണ്ടിട്ടുണ്ടകൊ.... അവരെ ഭർത്താവ് കാണും വേറെ ആരാ.... ഇനി ഇയാൾ......ബാക്കി ഓർക്കാൻ പോലും ആവാതെ അവൾ ശക്തിയായി തല വെട്ടിച്ചു.... അങ്ങനെ ആകല്ലേ.... എന്റെ ചേച്ചി പാവം ആണ്..... അമ്മയെ പോലെ ആണ് എനിക്ക്.... മോശം ആയി ചിന്തിച്ച അവളോട് തന്നെ ദേഷ്യം തോന്നി അവൾക്ക് സ്വയം ദേഷ്യം തോന്നി അവളെ തലക്ക് അടിച്ചു..... പെട്ടെന്ന് വേറെ ഒരു കൈ വന്നു തലക്ക് ചൊട്ടിയത് ... അവൾക്ക് നല്ലോണം വേദന എടുത്തു.... അവൾ അരിശത്തോടെ എന്താടോ ചോദിച്ചു തിരിഞ്ഞതും ദേവിനെ കണ്ടു...
അവൾ പേടിയോടെ ഒരു ചുവട് പിന്നോട്ട് മാറി.... മുഖം കുനിച്ചു.....
നാണം ഇല്ലല്ലോ ഡ്രസ്സ് മാറുന്നെ നോക്കി വാ പൊളിച്ചു നിൽക്കാൻ.... എന്താ എന്റെ ബോഡി കണ്ടു കണ്ട്രോൾ കിട്ടുന്നില്ലേ... എന്നെ വേണമെന്ന് തോന്നുന്നുണ്ടോ..... വശ്യമായി പറഞ്ഞു കൊണ്ട് അവളെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു..... പെട്ടെന്ന് ആയോണ്ട് അവൾക്ക് തടുക്കാൻ പറ്റിയില്ല..... അവളുടെ ദേഹം വിറച്ചു..... കണ്ണ് നിറഞ്ഞു..... വാക്കുകൾ പുറത്തേക് വരുന്നില്ല . ..
ഞാൻ.....
ഞാൻ..... അവളുടെ ചെവിയോട് ചേർത്ത് മുഖം വെച്ചു പറഞ്ഞു..... അവൻ പോലും അറിയാതെ അവളുടെ സ്മെൽ ആസ്വദിക്കുകയാരുന്നു അവൻ..... പെർഫ്യൂമല്ല.... നാച്ചുറൽ സ്മെൽ ആണ്.
അവളുടെ മുടിക്ക് പോലും ആ മണമുണ്ടോന്ന് തോന്നി.... മുഖം മുടിയോട് അടുപ്പിച്ചതും അവൾ ശക്തിയായി തള്ളിമാറ്റി..... അവൻ പിറകോട്ടു ഒന്ന് വേച്ചു..... അവന്ന് പെട്ടെന്ന് ഞാൻ എന്താ ചെയ്തേ എന്ന ബോധം വന്നത്.....
എന്തെങ്കിലും പറയുന്നേ മുന്നേ വാതിലിൽ നോക്ക് കേട്ടു .... കിച്ചു ആണ്
അവൾ ആശ്വാസത്തോടെ ഓടി പോയി വാതിൽ തുറന്നു....
ശിവാ പറഞ്ഞു നീനു അവളെ നേർക്ക് ചാടി..... ദേവിനെ കണ്ടതും കിച്ചു ഒറ്റയൊട്ടം ആയിരുന്നു....
മോള് വാ പറഞ്ഞതും അവൾ ദേവിന്റെ അടുത്തേക്ക് ചാടി... അച്ഛനും മോളും കൂടി അവരെ ലോകത്ത് ആണ്.... അവരെ മാത്രം ആയ ലോകം..... എന്നെ കൂടി കൂട്ടിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി അവൾ... അവരെ ഒന്നൂടി നോക്കി ഇറങ്ങി പോയി.. .
🔥🔥🔥🔥
ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ ആണ് പിന്നെ ദേവിനെ അവൾ കണ്ടത് .... ഇടക്ക് ഒന്ന് പോയി നോക്കുമ്പോൾ രണ്ടാളും ഉറക്കം ആയിരുന്നു..... ദേവ്നെ അരുൺ വിളിച്ചു കൊണ്ട് വന്നത് ആണ്.
അവരെ തല്ലിയിട്ട് പോലും ദേവിനോട് ആരും ചോദിക്കുന്നില്ല ദേഷ്യം കാണിക്കുന്നില്ലെന്ന് അവൾ ഓർത്തു.... എന്റെ പേരിൽ ഉള്ള സ്വത്ത് അയാളെ കയ്യിൽ അല്ലെ ഇപ്പോൾ അതാവും....
അവൾ ഭക്ഷണം എല്ലാം കൊണ്ട് കൊടുത്തു .. വിളമ്പിയും കൊടുക്കണം....
അരുണിന്റെ നോട്ടം തന്നെ ദേഹത്ത് തന്നെ ആയിരുന്നു.... അത് കാണും തോറും അവൾക്ക് ദേഷ്യം വെറുപ്പ് ഒക്കെ തോന്നി. .. ചോറ് വിളമ്പുമ്പോൾ അറിയാത്ത ഭാവത്തിൽ അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി..... അവൾ പൊള്ളലേറ്റ പോലെ പിടഞ്ഞു. .... അവളെ നോക്കി നാവ് ചുഴറ്റുന്ന കണ്ടു.... ബാക്കി എല്ലാരും എന്തൊക്കെ ചർച്ചയിൽ ആണ്
പെട്ടെന്ന് ദേവിലേക്ക് നോട്ടം എത്തിയതും അവൻ ഇതൊക്കെ നോക്കി നില്കുന്നെ കണ്ടു..... ശിവയുമായി കണ്ണ് കോർത്തതും അവൾ പ്രതീക്ഷയോടെ അവനെ നോക്കി.....
അരുണിനെ നോക്കി പുഞ്ചിരിചു കൊണ്ട് വീണ്ടും ഫുഡ് കഴിക്കാൻ തുടങ്ങിയതും അവൾക്ക് വല്ലാത്ത വേദന തോന്നി.... നീനുവിനെ ഒന്ന് നോക്കിയെന്ന് എന്തൊക്കെ ബഹളം ഉണ്ടാക്കിയെ.... എനിക്ക് വേണ്ടി ഒരു നോട്ടം പോലും ഇണ്ടായില്ല... അല്ലെങ്കിൽ ഞാൻ ആരാ.... അവൾ സ്വയം ആശ്വസിച്ചു...... അവൾ അടുക്കളയിലേക്ക് പോയി...... എന്ത് കൊണ്ടോ വല്ലാതെ വേദനിക്കുന്ന പോലെ
ഇത് വരെ ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല.
ദേവിൽ ഒരു സംരക്ഷണം തോന്നിയോണ്ട് ആണോ ... പണത്തിന് വേണ്ടി താലികെട്ടിയ ആൾ ആണ് ഇതേ പ്രതീക്ഷിക്കാവു..... അവൾ ദീർഘ നിശ്വാസം എടുത്തു റൂമിലേക്ക് പോയി. നീനുനെ എഴുന്നേൽപ്പിച്ചു ചോറ് കൊടുത്തു . പിന്നെ എവിടേക്കോ അവളെയും കൂട്ടി പോയി.... രാത്രി ആയിരുന്നു തിരിച്ചു വരാൻ..... നീനുവിനെ എടുക്കാൻ പോയപ്പോൾ രണ്ടാളും കഴിച്ചിട്ട് വന്നേ പറഞ്ഞു..... പണിയൊക്കെ തീർത്തു വരുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.... ദേവിന്റെ നെഞ്ചിൽ കിടന്നിട്ട് ഉള്ളെ.... ഒന്ന് തലോടി നെഞ്ചോടു ചേർത്ത് നെറ്റിയിൽ ചുണ്ടുകൾ ചേർക്കാൻ തോന്നി.... ദേവിനെ പേടിച്ചു അവൾ അത് വിട്ടു.....
എവിടെ കിടക്കും അവൾ പിന്നെ അത് ഓർത്തത് ...മുത്തിയുടെ ബെഡിൽ ആണ് ദേവ് കിടക്കുന്നെ.... ഇയാൾ മറ്റേ റൂമിൽ പോകുന്നില്ലേ ഇവിടെ ആണോ കിടക്കുന്നെ.... എന്തോ പേടി തോന്നി അവൾക്ക്....
ലൈറ്റ് ഓഫ് ആക്കുന്നുണ്ടോ ഒന്ന് ദേവിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു....
അവൾ ഒരു ബെഡ്ഷീറ്റ് എടുത്തു ലൈറ്റ് ഓഫ് ആക്കി നിലത്ത് കിടന്നു...
വല്ലാത്തൊരു ഭയം നിറഞ്ഞു അവളെ ഉള്ളിൽ..... പിന്നെ എപ്പോഴോ കണ്ണുകൾ അടഞ്ഞു..... തന്റെ ശരീരത്തിൽ ആരോ തൊടുന്നത് പോലെ തോന്നി അവൾ ഞെട്ടി കണ്ണ് തുറന്നു...... അരികിൽ ദേവിനെ കണ്ടു നിലവിളിക്കാൻ നോക്കിയതും അവൻ വാ പൊത്തിപിടിച്ചു
🔥🔥🔥
അതെ സമയം ശ്രീമംഗലം വീടിന്റെ മതിൽ ചാടി രണ്ടു പേര് ആ വീടിന് പിറകിൽ എത്തിയിരുന്നു.....
മതിൽ ചാടി നല്ല ശീലം ഉണ്ടല്ലേ....
ടാ അർഷി വാ പൂട്ടി വന്നില്ലെങ്കിൽ വല്ല ചാണകകുണ്ടിൽ കൊണ്ടിടും ഞാൻ....
അല്ല എൻ കെ രാവിലെ അരുണിനിട്ട് പൊട്ടിച്ചുടെ.... ഇപ്പോ തന്നെ വേണോ....
നീ വരുന്നില്ലെങ്കിൽ വരണ്ടാ ഞാൻ ഒറ്റക്ക് പൊക്കോളാം.... അവൻ തൊട്ടത് രുദ്രന്റെ പെണ്ണിനെയാ.... അവന്റെ മുഖം വലിഞ്ഞു മുറുകി.... ദേഷ്യം കൊണ്ട് വിറച്ചു.....
..... തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬