എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 12

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 12🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
▬▬▬▬▬

അവന്റെ കൈകൾ ദേഹത്ത് മുഴുവൻ ഓടി നടന്നു... എതിർക്കാൻ ശ്രമിച്ച അവളുടെ കൈകൾ അവൻ പിറകിലേക്ക് പിടിച്ചു അമർത്തി....തന്റെ ദേഹത്ത് ബലമായി അമരുന്ന ദേവിനെ തള്ളിമാറ്റി അവൾ അലറി വിളിച്ചു...

അവൾ ഞെട്ടി വിറച്ചു എഴുന്നേറ്റു ചുറ്റും നോക്കി.... സീറോ ലൈറ്റ് ന്റെ വെളിച്ചത്തിൽ ബെഡിലേക്ക് നോക്കിയ അവൾ കണ്ടു ബെഡിൽ കിടന്നിടത് തന്നെ അവനുണ്ട് നെഞ്ചിൽ നീനുവും.... അവൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു.... പേടിച്ചു വിറച്ചു വിയർത്തു ഒലിച്ചുപോയിരുന്നു അവൾ.... സ്വപ്നം കണ്ടത് ആയിരുന്നോ...

ഇത്രയും ശബ്ദം കേട്ടിട്ടും ദേവ് എഴുന്നേറ്റില്ല എന്ന് കണ്ടു അവൾ.... അവൾക്ക് വല്ലാത്ത ദാഹം തോന്നി അവൾ മെല്ലെ എഴുന്നേറ്റു ടേബിളിൽ ഉള്ള ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു...
പേടിയും വിറയൽ കാരണം പകുതി വെള്ളം പുറത്ത് ആയിരുന്നു മറിഞ്ഞത്... നോട്ടം ഇടക്ക് ദേവിന്റെ മേലേ വീണു....
അവൻ അവളെ തന്നെ നോക്കി നില്കുന്നെ കണ്ടു..... സ്വപ്നം ആണ് ഓർമ വന്നത്.... അവളിൽ വീണ്ടും വിറയൽ പടർന്നു....

ചുള്ളികമ്പ് പോലത്തെ ഒരു കോലം.... മനുഷ്യൻ കണ്ട വെള്ളം കുടിക്കില്ല.... എന്നിട്ട ഞാൻ കേറിപ്പിടിച്ചെന്ന് സ്വപ്നം കണ്ടു നിലവിളിച്ചേ... അവൻ പുച്ഛത്തോടെ പറഞ്ഞു.....

എന്റെ സ്വപ്നം ഇവൻ എങ്ങനെ കണ്ടു.... 
അവൾ അന്തം വിട്ടു നിന്നു.....

നിന്നെ പോലത്തെ മിഡിൽക്ലാസ്സ്‌ പെണ്ണിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കണ്ടു... പെണ്ണിന്റെ കോലം കാണുമ്പോൾ തന്നെ പിറകെ പോകുന്ന ആമ്പിള്ളേരെ നീയൊക്കെ കണ്ടിട്ട് ഉള്ളു...
അതോണ്ട് ഇങ്ങനെ ചിന്തിച്ചില്ലെങ്കിൽ കുഴപ്പം ഉള്ളു... പിന്നെ എല്ലാ അമ്പിള്ളേരെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട
അവന്റെ വാക്കുകളിൽ അരിശം കലർന്നു 

ഞാൻ.... അത്.... അവൾ കിടന്നു വിക്കി.
തെറ്റ്‌ അവളെ ഭാഗത്തു ആയോണ്ട് തന്നെ മുഖം കുനിച്ചു നിന്നു അവൾ...

രാവിലത്തെ നോട്ടം കണ്ടിട്ട് ഞാനാ നിലവിളിക്കണ്ടേ.... എന്നെ കേറി റേപ്പ് ചെയ്യോന്ന് ഇത്‌ വരെ ബോയ്സ്നെ കണ്ടിട്ട് ഇല്ലാത്ത നോട്ടം അല്ലാരുന്നോ .... മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വന്നോളും പോയി കിടന്നു ഉറങ്ങെടി.... അലർച്ച ആയിരുന്നു അത്.....

 അവൾ എങ്ങനെ ഷീറ്റിൽ എത്തിയെന്ന് അവൾക്ക് പോലും അറിയില്ലാരുന്നു.... തലവഴി പുതപ്പിട്ട് മൂടിയ ശേഷം ആണ് അവൾ ശ്വാസം വിട്ടത്.....

കുറച്ചു കഴിഞ്ഞു മെല്ലെ പുതപ്പ് മാറ്റി എത്തി നോക്കി.... നീനുവിനെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്.... ഉറങ്ങുമ്പോ എന്തൊരു പാവം.... ഉണർന്ന തനി കാട്ടുപോത്തിന്റെ സ്വഭാവവും... അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... അവൾ സമാധാനത്തോടെ കണ്ണടച്ച് കിടന്നു....
ഇനിയെങ്കിലും എനിക്കും പേടിക്കാതെ കിടന്നു ഉറങ്ങാം.... ആരെയും പേടിക്കണ്ടല്ലോ ഇനി.... എനിക്കെന്ന് പറയാൻ ഒരു ആണൊരുത്തൻ ഉണ്ട്.... അവൾ ഒരു നിശ്വാസത്തോടെ ഓർത്തു....

                     🔥🔥🔥🔥

അവൻ അവളെ വല്ലോം ചെയ്തു കാണോ.... അതാണോ ശിവ നിലവിളിച്ചത്
തിരിച്ചു മതിൽ ചാടി കിതപ്പടക്കി അർഷി പറഞ്ഞു....

ശിവയുടെ ദേഹത്ത് തൊടാൻ.... അതും ആ രാവണൻ.... നടക്കുന്ന കാര്യം വല്ലോം പറയ് കോപ്പേ.. ശിവ അവന്റെ ഭാര്യ എന്ന് ഓർക്കുമ്പോ തന്നെ അവന്റെ പ്രഷർ ഹൈ ലെവൽ കടക്കും.... അപ്പോഴാ തൊടലും പിടിക്കലും...

ഞാൻ അത് മറന്നു.... ശിവയോടുള്ള കലിപ്പ് കൊണ്ടു നടക്കുന്നവൻ എങ്ങനെ റൊമാന്റിക് ആകാനാ....

എന്നാലും അരുണിന് ഇട്ടു ഒന്ന് പൊട്ടിക്കാൻ കഴിഞ്ഞില്ലല്ലോ അവൻ ദേഷ്യത്തോടെ മതിലിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.....

അർഷി അവനെ തന്നെ ഒരു നിമിഷം നോക്കി...

കൈ എവിടെയോ കൊണ്ടു ചോര പൊടിയുന്നുണ്ട്.... അരുണിനെ നോക്കി ചെന്നതും ശിവയുടെ നിലവിളി കേട്ട് പലയിടത്തും ലേറ്റ് തെളിഞ്ഞിരുന്നു... ആരൊക്കെയോ ഉണർന്നതും തിരിച്ചു ഓടുകയല്ലാതെ വേറെ വഴിയില്ലാത്തോണ്ട് അർഷി പിടിച്ചു വലിച്ചു ഓടിയത് ആണ്.
മുഖത്ത് അതിന്റെ ദേഷ്യം സങ്കടം ഒക്കെ ഉണ്ട്....

ടാ തിരിച്ചു ഒന്നൂടി പോയി നോക്കിയാലോ.

ശിവയുടെ നിലവിളികെട്ട് ആ തെണ്ടി എഴുന്നേറ്റിട്ട് ഉണ്ടാകും... എന്തിനാ തിരിച്ചു പോയി അവന്റെലെന്ന് തല്ല് വാങ്ങുന്നെ...
നിന്നെ കാണുന്നെതന്നെ ശിവയെ കാണുന്നതിനേക്കാൾ കലിപ്പ് ആണ്....

തല്ലാൻ എങ്കിലും എന്റെ അടുത്ത് വരുമല്ലോ... എന്നെ അങ്ങനെ എങ്കിലും തൊടുമല്ലോ... എന്നോട് മിണ്ടുമല്ലോ.... ദയനീയമായി പറയുന്ന കേട്ട് അർഷിക്കും സങ്കടം വന്നു..

ഇപ്പോൾ വേദനിക്കുന്നണ്ടല്ലേ നിനക്ക്.... നീയും എന്നോടും കൃഷിനോടും മിണ്ടാതെ റൂമിൽ അടയിരുന്ന സമയത്ത് ഞങ്ങൾക്കും ഇതിനേക്കാൾ വേദനിച്ചിരുന്നു....

തെറ്റ് പറ്റി തിരുത്തി വന്നില്ലേ ഞാൻ ഇനി മാപ്പ് തന്നുടെ....

മാപ്പ് തരാം.... നീയാ പെണ്ണിനെ കെട്ടി നിരാശകാമുകന്റെ റോൾ ഒഴിവാക്കി വാ.
നീ ഹാപ്പി.... ഞാൻ ഹാപ്പി... അവനും ഹാപ്പി....

അത്രയും കഷ്ടപ്പെട്ട് ആരും എന്നോട് മിണ്ടണ്ട.... ഇക്കാര്യം ഒഴിച്ച് വേറെ എന്ത് വേണേൽ ചെയ്യാ....

വീണ്ടും വേതാളം മരത്തിൽ എത്തി.. എന്നാപ്പിന്നെ പറ്റുന്ന ഒരു കാര്യം പറയ ശിവയെ കാണരുത്.... മിണ്ടരുത്... പറ്റോ..
അർഷി പുച്ഛത്തോടെ പറഞ്ഞു.

അതിൽ ഭേദം നിങ്ങൾ എന്നെ അങ്ങ് കൊല്ല്.... എന്റെ ജീവിതം ശിവക്ക് അഗ്നിക്ക് ഒരു താങ്ങായി അവർക്ക് വേണ്ടി ജീവിക്കാൻ ആണ്.... അവരെ സന്തോഷം മാത്രം എനിക്ക് വേണ്ടു..... അതിന്ന് വേണ്ടിയാ ഇങ്ങോട്ട് വന്നത് പോലും..... നീ പറഞ്ഞ പോലെ ലച്ചുനോട് ചെയ്ത തെറ്റിന് ഇങ്ങനെ എങ്കിലും പ്രയാചിക്തം ആകട്ടെ..... ഞാൻ കാരണം അഗ്നി അനാഥആയത്..... അവൻ നിറകണ്ണുകളോടെ മുടിയിൽ കൊരുത് പിടിച്ചു..... 

നീ നന്നാവില്ല.... എത്ര പറഞ്ഞാലും മനസ്സിൽ ആകാത്ത ഒരു ജന്മം....
 പോയി ചാകോ വെട്ടേ കുത്തോ എന്താന്ന് വെച്ച ചെയ്യ്....

ഞാൻ ആ അരുണിന് ഇട്ടു പൊട്ടിക്കാൻ പോവ്വാ.... അവൻ വീണ്ടും മതിലിൽ കേറാൻ നോക്കി.....

ഒന്ന് പോയെ നീ.... അവൾ ഇപ്പോ ഏറ്റവും സേഫ് ആയ ആളെ കൂടിയ.... എനിക്ക് നാളെ ഇങ്ങോട്ട് തന്നെ വരേണ്ടതാണ്.... അവന്നെ നമുക്ക് കിട്ടും... കിട്ടാതെ എവിടെ പോകാന.... മുതലും പലിശയും കൂട്ട് പലിശയും ചേർത്ത് കൊടുക്കാം.... അർഷി അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു അവനെയും വലിച്ചു നടന്നു..... ഇഷ്ടക്കേടോടെ അവനും പോയി....

                    🔥🔥🔥🔥

നീനു..... നീനു.... മോളെ ഒന്ന് എഴുന്നേറ്റെ ദേവിന്റെ വിളി കേട്ടാ ശിവയുടെ ഉറക്കം ഞെട്ടിയത്.... ഷർട്ട് ഇടാതെ ബോഡി കാണിച്ചു നില്കുന്നെ കണ്ടു അവൾ കണ്ണ് മിഴിച്ചു.....

ഇങ്ങേർക്ക് ബോഡി ഷോ കാണിച്ചു നിൽക്കൽ തന്നെ പണി....
എന്റെ പൊന്നു ശിവാ.... ആദ്യം ആയിട്ട് ആണുങ്ങളെ കാണുന്ന പോലെ വായ് നോക്കി വില കളയല്ലേ... മനസ്സിൽ പറഞ്ഞു കൊണ്ടു അവളെ തലയിൽ സ്വയം ഒരു കൊട്ട് കൊടുത്തു അവൾ എഴുന്നേറ്റു....

ബെഡ്ഷീറ്റ് മടക്കി വെച്ചു നീനുനെ നോക്കി.... ദേവ് അവളെ വിളിച്ചും ഉരുട്ടിയും എഴുന്നേൽപ്പിക്കാൻ നോക്കുന്നുണ്ട്....

മണി ആറല്ലേ ആയുള്ളൂ അവൾ ഉറങ്ങിക്കോട്ടെ.... ശിവ പേടിയോടെ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

അവൾ മൂത്രം ഒഴിച്ചു.... ഡ്രസ്സ്‌ മാറ്റാൻ എഴുന്നേൽപ്പിക്കുന്നതാ....

അപ്പോഴാ ശിവയും അത് ശ്രദ്ധിച്ചേ ദേവ് മൊത്തത്തിൽ നനഞ്ഞിട്ടുണ്ട്... അതാവും ഷർട്ട് അഴിച്ചേ അവൾ ഓർത്തു....

അവൻ കലിപ്പില്ലാതെ ശാന്തമായി പറഞ്ഞോണ്ട് അവൾക്ക് കുറച്ചു ധൈര്യം തോന്നി....

രാത്രി ഉറങ്ങുമ്പോ പമ്പേഴ്സ് കെട്ടികൊടുത്തൂടെ... ഇങ്ങനെ മൂത്രം ഒഴിച് ബെഡിൽ ഡ്രെസ്സിൽ ആവില്ലല്ലോ... ഇന്നലെ ബെഡിൽ മൂത്രം ഒഴിച്ചിരുന്നു....

എന്റെ മോൾക്ക് പമ്പേഴ്സ് അലർജിയ...
പിന്നെ അവളെ വൃത്തിയാക്കാൻ ഞാൻ ഉണ്ട്.. നിന്റെ സഹായം ഒന്നും ചോദിച്ചില്ല.
ഞെട്ടലും അറപ്പ് കൊണ്ടു ആരും അവളെ തൊടുകയും വേണ്ട.... കലിപ്പൊടെ പറഞ്ഞു നീനുനെ എടുത്തു ബാത്‌റൂമിലേക്ക് പോയി അവൻ ...

അവൻ തെറ്റിദ്ധരിച്ചുന്ന് തോന്നി അവൾക്ക്.... എനിക്ക് അവളോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല.... എന്റെ മോള് അല്ലെ.... കരച്ചിൽ പുറത്തു വരാതെ തൊണ്ടകുഴിയിൽ തങ്ങി നിന്നു....

അവൾ ബെഡ്ഷീറ്റ് മാറ്റി പിരിച്ചു.... നീനുവിന് ഒരു ഡ്രസ്സ്‌ എടുത്തു വെച്ചു. അപ്പോഴേക്കും ദേവ് വന്നിരുന്നു.... നീനു ഉറക്കച്ചടവിൽ ആയിരുന്നു അപ്പോഴും.... അവൾക്ക് ഡ്രസ്സ്‌ ഇട്ടു കൊടുത്തു കിടത്തി
ശിവയെ ഒന്ന് നോക്കിത് പോലും ഇല്ല...

അവൾ നീനുവിനെ ഒന്ന് നോക്കി മൂത്രം ഒഴിച്ച ഡ്രസ്സ്‌ ബെഡ്ഷീറ്റ് എടുത്തു പോകാൻ നോക്കിതും ദേവ് ബലമായി പിടിച്ചു വാങ്ങി....

ഇഷ്ടക്കേടോടെ ആരും ചെയ്യണ്ട... എനിക്ക് കഴിവുള്ളിടത്തോളം അവളെ കാര്യം ആരും നോക്കേം വേണ്ട.... എനിക്ക് അറിയാം അലക്കാൻ....

ശിവക്ക് കരച്ചിൽ പൊട്ടിപോയിരുന്നു....

എന്റെ മോളാ.... അങ്ങനെ കണ്ടിട്ട് ഉള്ളു...
ഞാൻ മനസ്സിൽ വേറൊന്നും കരുതിയല്ല അങ്ങനെ പറഞ്ഞത്....

ദേവ് അവളെ ഒന്ന് മുഖം കൂർപ്പിച്ചു നോക്കി ആ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് തന്നെ പോയി.

അവൾ വേദനയോടെ അത് നോക്കി.... നീനുവിന്റെ അടുത്തേക്ക് പോയി.... അവളുടെ കവിളിൽ കിസ്സ് കൊടുത്തു....

എന്റെ മോളാ.... ആര് എന്ത് പറഞ്ഞാലും എന്റെയാ..... അവൾ വാശിയോട് പറഞ്ഞു കൊണ്ടു അവളെ ചുംബനം കൊണ്ടു പൊതിഞ്ഞു.....

ദേവ് വരുന്നത് കണ്ടതും അവൾ റൂമിൽ നിന്നും ഇറങ്ങിപോയി... നീനുവിനെ ദേവ് കയ്യിൽ നിന്നും ഇറക്കത്തോണ്ട് തന്നെ ശിവക്ക് ദൂരെ നിന്നു കാണാനേ പറ്റിയുള്ളൂ... പാലും ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ അവൻ തന്നെ കൊടുത്തത്... അവളെ അമ്മയുണ്ടെങ്കിൽ പോലും ഇത്രയും നന്നായി കെയർ ചെയ്യില്ലെന്ന് തോന്നി അവൾക്ക്.....

അവൾ വീട് അടിച്ചു വാരുമ്പോൾ ആയിരുന്നു ദേവ് നീനുനെ കൂട്ടി പുറത്തേക്ക് വന്നത്... ഒരുങ്ങി വരുന്നത് കണ്ടു എവിടേക്കോ പോക്കാണെന്ന് മനസിലായി.... ഇനി നീനുനെ വീട്ടിലേക്ക് കൊണ്ടു പോകാണോ.... അവൾക്ക് ഭയം തോന്നി....

നീനു.... അവൾ ഉറക്കെ വിളിച്ചു കൊണ്ടു പിറകെ പോയി....

അച്ഛാ.... ശിവാ..... അവൾ ദേവിന്റെ മുഖം തിരിച്ചു ശിവയെ കാണിച്ചു കൊടുത്തു..
അവൻ പുച്ഛത്തോടെ ഒന്ന് നോക്കി....

നീനു എവിടെക്കാ പോണേ.... വേഗം തിരിച്ചു വരില്ലേ.... അവൾ പരിഭ്രമത്തോടെ ചോദിച്ചു.... ചോദ്യം നീനുവിനോട് ആണെങ്കിലും ദേവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചേ...

അറിയൂല..... അച്ഛാ എവിദേ പോകുന്നെ...

മോൾക്ക് ഡ്രസ്സ്‌ വേണ്ടേ ചോക്ലേറ്റ് വേണ്ടേ
നമുക്ക് പോകാം....

ശിവക്ക് അപ്പോഴാ ആശ്വാസം ആയത്... ഷോപ്പിംഗിന് ആണ്....

പോട്ടെ ശിവാ..... അവൾ റ്റാറ്റാ പറഞ്ഞു ഫ്ലയിങ് കിസ്സ് കൊടുത്തു....

ശിവയും സന്തോഷത്തോടെ കൈ കാണിച്ചു.... തിരിച്ചു വരും അത് മതി എനിക്ക്....

അവർ ബൈക്കിൽ കേറി പോകുന്നത് കണ്ടതും അവളുടെ ഉള്ളിൽ എന്തെന്നറിയാതെ ഒരു നീറ്റൽ പടർന്നു.... 
എന്നെയും അവരെ കൂടെ കൂട്ടിയിരുന്നെങ്കിൽ അറിയാതെ ആണെങ്കിലും അവൾ ആഗ്രഹിച്ചു പോയി
രുന്നു....

                    🔥🔥🔥🔥

ഉച്ചക്ക് കിച്ചണിൽ ജോലി എടുക്കുമ്പോഴാ വലിയമ്മായി അങ്ങോട്ട് വന്നത്.....

കിച്ചന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് പോയി ജ്യുസ് കൊടുത്തിട്ട് വാ.....

അവൾ തലയാട്ടി എന്നിട്ട് ജ്യുസ് എടുത്തു
ലിവിങ് റൂമിലേക്ക് ചെന്നു....

കിച്ചുവിന്റെ അതെ പ്രായം ഉള്ള ഒരു ചെക്കൻ.... കിച്ചുവിനെക്കാൾ സ്മാർട്ട്‌ ആണ്... സംസാരത്തിലും കാണാനും....

അവളെ കണ്ടതും അവനും ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു പോയി....

ശിവാനി..... രുദ്രന്റെ പെണ്ണ്.... അവൻ അവളെ കണ്ടപ്പോൾ അറിയാതെ തന്നെ എഴുന്നേറ്റു പോയി.... കരഞ്ഞു പോകുന്നു തോന്നി അവന്ന്.... അവളിപ്പോ രുദ്രന്റെ അല്ല ദേവിന്റെ പെണ്ണാ മറക്കരുത് അർഷിയുടെ വാക്കുകൾ ഓർമ്മ വന്നു ... അവൻ മുഖത്ത് ഒരു ചിരി വരുത്തി.... പിന്നെ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു....

 ഉണ്ടക്കവിളുകൾ.... ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയിൽ അവളൊന്ന് നോക്കി പോയി... വാത്സല്യം തോന്നി അവൾക്ക്....

ശിവാ ഇതെന്റെ ഫ്രണ്ട് ആണ് കൃഷവ്....
കൃഷ് എന്ന് വിളിക്കും....

അവൾ പുഞ്ചിരിയോടെ ഒന്ന് നോക്കി ജ്യുസ് കൊടുത്തു....

അവൻ അത് വാങ്ങാതെ അവളെ കാലിൽ തൊട്ട് വന്ദിച്ചു അവന്റെ നെഞ്ചിൽ ഒന്ന് തൊട്ട് ചുണ്ടിൽ ആ വിരൽ ചേർത്തു ....

ശിവ പെട്ടെന്ന് ഒന്ന് പകച്ചു പിന്നോട്ട് മാറി..

അയ്യോ എന്താ കാണിക്കുന്നേ..... അവൾ അന്തളിപ്പോടെ കൃഷിനെയും കിച്ചുനെയും നോക്കി...

സെർവന്റിന്റെ കാൽ പിടിക്കുന്നോ....

ഭദ്ര വലിയമ്മയും അമ്മായിയും ഒന്നിച്ചു പറഞ്ഞു....

ബാക്കിയുള്ളോർ ഞെട്ടി കൃഷിനെ തന്നെ നോക്കി....

സാധാരണ വീട്ടുകാർ ആണല്ലോ അതിഥിയെ സ്വീകരിക്കുക... എന്റെ ഏട്ടൻ പറഞ്ഞിട്ടുണ്ട് നമ്മൾ ഒരാളെ വീട്ടിൽ പോകുമ്പോൾ അവിടെ ഉള്ളവരെ റെസ്‌പെക്ട് ചെയ്യണം കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണം എന്ന്... ഞാൻ കരുതി ശിവ ഇവിടെ ഉള്ളത് ആണെന്ന്....

അമേരിക്കയിൽ ആണെങ്കിലും തീരെ ബുദ്ധി ഇല്ലേ കൃഷ്.... അങ്ങനെ ഒരു ചടങ്ങ് ഒന്നും ഇവിടെ ഇല്ല.... പിന്നെ വയസ്സിനു മുതിർന്ന പ്രായം ഉള്ളവരെ കാണുമ്പോൾ അനുഗ്രഹം വാങ്ങിക്കും എന്ന് മാത്രം... അല്ലാതെ ചെറിയ പിള്ളേരോട് അനുഗ്രഹം വാങ്ങിക്ക.... ശിവക്ക് നമ്മളെക്കാൾ രണ്ടു രണ്ടര വയസ്സ് കൂടുതൽ ഉള്ളു.... കിച്ചു ചിരിയോടെ പറഞ്ഞു.

ഓഹ്.... സോറി... എനിക്ക് അറിയില്ലാരുന്നു.... അവൻ ചമ്മിയ പോലെ മുഖം ആക്കി മുടി കൊതുന്ന പോലെ ചെയ്തു..... ഇടം കണ്ണിട്ട് ശിവയെ നോക്കി.... ഇപ്പോഴും കിളി പോയ പോലെ തന്നെ നില്കുനെ.... അവന്ന് അത് കണ്ടു ചിരി വന്നു.... ശിവയുടെ കാൽ കഴുകി വെള്ളം കുടിക്കാൻ പറഞ്ഞാലും ചെയ്യും ഞാൻ.... ഞങ്ങളെ ദൈവം ആണ് നില്കുന്നെ.... ഞങ്ങളെ രുദ്രന്റെ പെണ്ണ്.... ഒന്ന് അധികാരത്തോടെ തൊടാനോ നോക്കാനോ പറ്റുന്നില്ലല്ലോ എന്നൊരു വേദന നിറഞ്ഞു അവന്റെ ഉള്ളിൽ.....

ഇതാ ജ്യൂസ്.... ശിവ ചിരിയോടെ കൊടുത്തതും അവൻ വാങ്ങി കുടിച്ചു....
അവൾ പോയി.... പോകുന്നിടം വരെ അവന്റെ കണ്ണുകൾa അവളെ പിന്തുടർന്നു.
അർഷിയിലൂടെ കേട്ടറിഞ്ഞ രുദ്രന്റെ ശിവ
ലച്ചുവിന്റെ പുനർജന്മം.... ആദ്യമായിട്ട് കണ്ടതെങ്കിലും വല്ലാത്ത ആത്മബന്ധം തോന്നി അവന്ന്....

എല്ലാവരും കൃഷിനെ പരിജയപെടുന്ന തിരക്കിൽ ആയിരുന്നു.... വലിയ പണക്കാരൻ.... അമേരിക്കയിൽ ആയിരുന്നു ഇത്രയും നാൾ... ഏട്ടൻ മാത്രം ഉള്ളു... നാട്ടിൽ പഠിക്കാൻ ആഗ്രഹം ഉള്ളോണ്ട് വന്നത് ആണ്....

ഇടക്ക് എല്ലാരേം കണ്ണ് വെട്ടിച്ചു കിച്ചു അവനെ കൂട്ടി ശിവയുടെ റൂമിലേക്ക് പോയി ....

കിച്ചു ശിവയെ പിടിച്ചു അവന്റെ മുന്നിൽ നിർത്തി..... അവളെ തോളിൽ മുഖം വെച്ചു അവളെ ചേർത്ത് നിർത്തി....ഇത്‌ സെർവന്റ് ഒന്നും അല്ലാട്ടോ .. ഞാൻ പറയാറില്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്.... അതാണ്‌ ഈ കക്ഷി..... ശിവനി എന്ന ശിവ .. എന്റെ സ്വന്തം ചേച്ചി കൂടി ആണ്.....

കൃഷ്ന് കിച്ചുനോട് ഒരു നിമിഷം അസൂയ തോന്നി .... എനിക്ക് ഇത്‌ പോലെ ഒന്ന് ചേർത്ത് പിടിക്കാൻ പറ്റിയിരുന്നെങ്കിൽ...

എന്നിട്ട് അവർ നേരത്തെ വേലക്കാരി പറഞ്ഞത്. .. അവൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു....

അത് എല്ലാത്തിനും മെന്റൽ ആണ്.... ഞാൻ പിന്നെ പറഞ്ഞു തരാം അതൊക്കെ.....

കിച്ചനെ അപ്പോഴാ ആരോ വിളിച്ചത്....

നീ പരിജയപ്പെട് ഞാൻ നോക്കിട്ട് വരാം അവൻ പോയി....

ആദ്യം പരസ്പരം മിണ്ടാൻ ഒരു തടസ്സം പോലെ തോന്നിയെങ്കിലും അതൊക്കെ മാറി....

കൃഷ്ന്റെ അച്ഛനും അമ്മയും എവിടെ ഉള്ളെ..... അവൻ പെട്ടന്ന് സയലന്റ് ആയി

എനിക്ക് ഓർമ പോലും ഇല്ല അവരെ.. എനിക്ക് രണ്ടു വയസ്സ് ഉള്ളപ്പോൾ മരിച്ചത് ആണ്... അവന്റെ ഓർമയിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തി..... അവൻ മനസ്സ് റിലക്സ് ആകാൻ എന്ന വണ്ണം മുഖം കുനിച്ചു കണ്ണടച്ച് നിന്നു..... അവൻ പോലും അറിയാതെ കണ്ണ് നിറഞ്ഞു അവന്റെ.....

ശിവക്ക് സങ്കടം വന്നു.... ചോദിക്കേണ്ടാരുന്നു.... എനിക്ക് അച്ഛനെ അമ്മയെ ഓർത്താൽ സങ്കടം ആണ്..... ആരെങ്കിലും ചോദിച്ച എന്നും വേദനയാണ്.... കൃഷ് ബെഡിൽ ഇരുന്നായിരുന്നു ഉള്ളത്..... അവൾ അടുത്തേക്ക് പോയി മുടിയിലൂടെ തലോടി

സോറി..... ഞാൻ അറിയാതെ....

അവൻ പെട്ടന്ന് ആയിരുന്നു അവളെ ഇരുന്നിടത് തന്നെ കെട്ടിപിടിച്ചത്..... അവൾ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു..... മുടിയിലൂടെ തലോടി....

കിച്ചു ശിവാ എന്ന് വിളിച്ചു വരുന്നത് കേട്ടു .... കൃഷ് വേഗം അവളെ വിട്ടു.... മുഖം തുടച്ചു.....

സോറി.... ഞാൻ പെട്ടെന്ന്.... അമ്മയെ ഓർത്തപ്പോൾ..... അവൻ കിടന്നു വിക്കി...

അവൾ അവന്റെ കവിളിൽ കൈ വെച്ചു.
വേണമെങ്കിൽ ഞാൻ ആകട്ടോ നിന്റെ അമ്മ...... ഒരു കുസൃതി ചിരിയോടെ ശിവ പറഞ്ഞു......

എന്റെ അമ്മ തന്നെയാണ്..... അമ്മയുടെ സ്ഥാനം ആണ്.... അവൻ വേദനയോടെ മനസ്സിൽ പറഞ്ഞു.

പരിജയം ആയോ.... നിങ്ങൾ..... കിച്ചു ചിരിയോടെ ചോദിച്ചു അങ്ങോട്ട് വന്നു....

അവർ അതിന്ന് പരസ്പരം നോക്കി ചിരിച്ചു.....

ഉച്ചക്ക് കൃഷ് ചോറിന് ഉണ്ടാകും പറഞ്ഞു.
എനിക്ക് ജോലിയുണ്ട് പറഞ്ഞു ശിവ അടുക്കളയിലേക്ക് പോയി......

കുറച്ചു കഴിഞ്ഞു കിച്ചു ഓടി പിടഞ്ഞു അടുക്കളയിലേക്ക് വന്നു.....

ശിവ.....

എന്താടാ..... ഇപ്പോ ആകും ഫുഡ് ഒക്കെ....

അതൊന്നും അല്ല..... അവൻ ടെൻഷനോടെയും പേടിയോടെയും അവളെ നോക്കി.....

ഒരു പോലീസ്കാരൻ അന്വേഷിച്ചു വന്നിട്ടുണ്ട്.....

പോലീസോ..... എന്നെയോ..... അവൾ ഞെട്ടലോടെ അവനെ നോക്കി...

Mmmm..... നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.....

അവളിൽ ഒരു വിറയൽ പടർന്നു കയറി...

പഴയത് ഒന്നും ചോദിക്കാൻ ആവില്ല.... രുദ്രിനെ പറ്റി അഥവാ ചോദിച്ച നിനക്ക് ഒന്നും അറിയില്ല.... നീയവനെ കണ്ടിട്ട് ഇല്ല നിനക്ക് അന്ന് നടന്നത് ഒന്നും അറിയേം ഇല്ല...അവൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചു പറഞ്ഞു....

ടാ.... ഞാൻ.... എനിക്ക് അറിയാലോ എല്ലാം.... എന്റെ താലി അവരെ കയ്യിൽ ഉണ്ടെങ്കിലോ.... എല്ലാം അറിഞ്ഞിട്ട് വന്നതെങ്കിലോ.... 

വരുന്നിടത്തു വെച് കാണാം.... നീ ഒരു തെറ്റ്‌ ചെയ്തിട്ടില്ലലോ .... നീയിപ്പോ ദേവിന്റെ ഭാര്യ ആണ്.... മറ്റൊന്നും നിനക്ക് അറിയില്ല.... ഞാൻ ഉണ്ടാകും നിന്റെ കൂടെ 

അവൾ യന്ത്രികം എന്ന പോലെ മൂളി പുറത്തേക്ക് നടന്നു......

                         ...... തുടരും



▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
No Comment
Add Comment
comment url