ShivaRudragni part 13
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 13🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
ആറടിയോളം ഉയരം....വെട്ടിയോതുക്കിയ മീശ... ബ്ലൂ കളർ ജീൻസ് വൈറ്റ് ഷർട്ട് ആണ് വേഷം .... ടൈറ്റ് ഫിറ്റ് ഷർട്ടിൽ എടുത്തു കാണിക്കുന്ന ഒത്ത ഫിറ്റ്നസ് ബോഡി... ഫിലിം സ്റ്റാർ ലുക്ക്... അർഷാദ് അമർ ips... നടന്നു വരുന്നത് കണ്ടു തന്നെ കിച്ചു വാ തുറന്നു പോയി....
ടാ കൃഷ്...ഇങ്ങേർ പോലിസ് ആണോ അതോ ഫിലിം സ്റ്റാറോ.... ജിം ബോഡിയാ..
ഞാനും ഫ്രണ്ട്സ് ഒക്കെ ഇങ്ങേരെ ഒടുക്കത്തെ ഫാൻസ് ആണ്.... ഇങ്ങേർ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നില്ലേ ഒരു മാഗസിനിൽ.... അന്ന് തൊട്ടേ പരിജയപെടണോന്ന് ആഗ്രഹം ഉണ്ടായിരുന്നു... കിച്ചു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു...
കൃഷ് ചെറു ചിരിയോടെ കേട്ട് ഇരുന്നേ ഉള്ളു...
ശിവ വരുന്നത് കണ്ടു.... അപ്പോഴേക്കും അർഷിയും അങ്ങോട്ട് എത്തിയിരുന്നു....
ഹായ് ശിവാനി.... ഐ ആം അർഷാദ് അമർ.... ക്രൈം ബ്രാഞ്ചിൽ നിന്നാണ് അവൻ കൈ കൊടുത്തു...
അവൾ തിരിച്ചു കൈകൂപ്പി.....
ഓഹ്... സോറി... പറഞ്ഞു അവൻ കൈ വലിച്ചു.....
അവന്റെ മുഖത്തെ നിരാശ കൃഷ്ന് മനസ്സിലായി.... രുദ്രന്റെ പെണ്ണ്.... എന്ന് വെച്ച അർഷിയുടെ ജീവന്റെ പാതിയാണ് ശിവ .മറ്റൊരാൾക്ക് വേണ്ടി കാക്കു പ്രാർത്ഥിക്കുന്നുടെങ്കിൽ അത് ശിവക്ക് വേണ്ടി മാത്രം ആണ്....
അർഷിയുടെ നോട്ടം കൃഷിൽ എത്തിയതും അവൻ ഒരു പുച്ഛത്തോടെ നോക്കി.... അർഷി അതിനേക്കാൾ പുച്ഛത്തോടെ തിരിച്ചു നോക്കി മുഖം തിരിച്ചു ....
ശിവ ഞാൻ വന്നത് എനിക്ക് ലക്ഷ്മിയുടെ കാര്യം ചോദിച്ചു അറിയാൻ വേണ്ടിയാണ്..
അവൾക്ക് പേടി കൊണ്ടു ആകെ വിറക്കുന്നു ഉണ്ടായിരുന്നു. ആദ്യം ആയാണ് ഇങ്ങനെ ഒരു പോലിസ്കാരനെ ഇത്രയും അടുത്ത് കാണുന്നത്....
ലക്ഷ്മിയുടെ പേര് കേട്ടതും അവളെ കണ്ണുകൾ നിറഞ്ഞു....
ലക്ഷ്മിയെ കുറിച്ചു ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല പറഞ്ഞു... പിന്നേ ഇവളോട് ചോദിക്കേണ്ട കാര്യം എന്താ.... മഹി ദേഷ്യത്തോടെ പറഞ്ഞു
ഞാൻ പറഞ്ഞു കഴിഞ്ഞു എനിക്ക് കാണേണ്ടതും ചോദ്യം ചെയ്യേണ്ടതും ശിവാനിയെ ആണെന്ന്.... അർഷിയുടെ സ്വരം കടുത്തിരുന്നു....
ഞങ്ങൾക്ക് അതിന്ന് സമ്മതം അല്ല.... ഓഡർ ആയി ആദ്യം വാ എന്നിട്ട് മതി ചോദ്യം ചെയ്യൽ....( അരുൺ )
നിന്നെക്കാൾ വലിയ പോലിസ്കാരെയും അതിന്ന് മുകളിൽ ഉള്ളവരെയും കണ്ടിട്ട് തന്നെ ഞങ്ങൾ ഇവിടെ എത്തിയത് അതോണ്ട് ഷോ ഇറക്കാതെ പോകാൻ നോക്ക് സാർ.... (മഹി )
അർഷി ചെറുചിരിയോടെ മഹിയുടെ നേരെ നിന്നു....
കൊമ്പത്തുള്ള പിടിപാട് ഒക്കെ എനിക്ക് അറിയാം.... നിന്നെ പോലെ കാൽ നക്കിയും പണം കൊടുത്തു ഉണ്ടാക്കിയതല്ല ഈ കാക്കി.... അന്വേഷിചു നോക്കിയ മനസ്സിലാവും തനിക്കൊക്കെ ഈ അർഷാദ് അമർ ആരാണെന്ന് .... പിന്നെ ഈ യൂണിഫോം ദേഹത്ത് ഇട്ടോണ്ട് നടക്കാന്ന് ഞാൻ ആർക്കും വാക് കൊടുത്തിട്ടില്ല.... ഇത് അങ്ങ് പോയാലും ഡോക്ടർ അമർ അലിയുടെ മോന് പുല്ലാണ്.... എന്നോട് മുട്ടുമ്പോ വീട്ടിൽ പറഞ്ഞിട്ട് ഇറങ്ങിയ മതി
തിരിച്ചു ആ കോലത്തിൽ വരില്ലെന്ന് ഗ്യാരണ്ടീ ആണ്.... പിന്നെ അധികം വിളച്ചിൽ എടുത്ത ഒഫിഷ്യൽ വിസിറ്റ് ആണെന്ന് ഞാൻ അങ്ങ് മറക്കും... കേട്ടോടാ മഹീന്ദ്ര..... ഉറച്ച ശബ്ദത്തിൽ ഗൗരവത്തിൽ അയാൾക്ക് നേരെ മുഷ്ടി ചുരുട്ടി പറയുന്ന കേട്ട് കിച്ചു ഒന്നു
പകച്ചു.... കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നിയെ.... ശിവക്കും ഭയം കലർന്നു....
മിസിസ് ശിവാനിദേവ് എന്റെ കൂടെ ഒന്നു വരണം.... പിന്നെ ബാക്കിയുള്ളോരേ നോക്കി....
ശിവറാം അഞ്ജന ദാമ്പതികളുടെ മകൾ ശിവാനിയോട് ആണ് എനിക്ക് സംസാരിക്കാൻ ഉള്ളത്. അതും അവളെ വീടായ ശിവനിലയത്തിൽ വെച്.... ആർക്കെങ്കിലും ഇതിൽ എതിർപ്പുണ്ടോ...
അനുവാദം ചോദിക്കൽ അല്ല ആക്ഞ്ഞയാണെന്ന് അവർക്ക് മനസ്സിലായി....
മറുപടിക്ക് കാക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി...
ശിവ എല്ലാരേം നോക്കി പേടിയോടെ അവന്റെ പിറകെ ചെന്നു....
അവന്റെ പിറകെ നടന്നു... ശ്രീ മംഗലം കഴിഞ്ഞു അവളുടെ വീട്ടിൽ എത്തി....
ഉപയോഗിക്കാത്തത് കൊണ്ടു തന്നെ തുരുമ്പിച്ച ഗേറ്റ് അവൻ തള്ളിതുറന്നു....
എന്റെ ലച്ചുന്റെ വീട്.... അർഷിയുടെ ഉള്ളം വിങ്ങി....
ശിവക്ക് അവിടെ കാൽ കുത്തിയതും ഒരു പോസിറ്റീവ് എനർജി തോന്നി.... എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന വീട്.... അവരുടെ അനുഗ്രഹം പോലെ ഒരു തെന്നൽ അവളെ തൊട്ട് തലോടി പോയി.
ശിവാനി ഇവിടെയല്ലേ താമസം....
അല്ല.... അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ശ്രീ മംഗലത് ആണ്....
ലക്ഷ്മിയോ....
ലച്ചുചേച്ചിയും അവിടെയാരുന്നു.
അർഷി അവിടെ ഗാഡനിൽ ആയി ഒരു ചാരു ബെഞ്ചിൽ പൊടി തുടച്ചു ഇരുന്നു.
അവളോട് ഇരിക്കാൻ പറഞ്ഞെങ്കിലും അവൾ മടിച്ചു അവിടെ നിന്നു... ആരുമില്ലാത്ത ഇടം.... അറിയാത്ത ആൾ
രുദ്രിനെ പറ്റി ചോദിക്കുമോ എന്ന പേടി എല്ലാം കൊണ്ടും അവളിൽ ഭയം പടർന്നിരുന്നു....
അർഷി അവളെ നോക്കി. അവളെ മനസ്സ് അറിഞ്ഞെന്ന വണ്ണം അർഷിയുടെ മുഖത്ത് ഒരു സഹതാപം നിറഞ്ഞു....
സാർ എനിക്ക് ലച്ചുചേച്ചിയെ പറ്റി ഒന്നും അറിയില്ല... ഈയടുത്താണ് മരിച്ചത് തന്നെ അറിഞ്ഞത്....
എന്താ നിനക്ക് ലക്ഷ്മിയെ പറ്റി അറിയ അത് പറഞ്ഞ മതി....
അപ്പച്ചിയും ഭർത്താവും മരിച്ച ശേഷം എന്റെ അച്ഛനും അമ്മയും സ്വന്തം മകളായ ലച്ചുനെ കണ്ടത്... മറ്റൊരു കുട്ടി വേണ്ടെന്ന് പോലും വെച്ചത് ആയിരുന്നു.
അപദ്ധം പറ്റിയതാ ഞാൻ എന്ന് പറയ.... അവളുടെ ചുണ്ടിൽ ആ ഓർമ തന്നെ ഒരു പുഞ്ചിരി വിരിയിച്ചു.... ഞാനും ലച്ചു തമ്മിൽ എട്ടു വയസ്സിന്റെ വിത്യാസം ആണ്... ചേച്ചിക്ക് മോളെ പോലെ തന്നെ ആയിരുന്നു ഞാൻ.... സാധാരണ തമ്മിൽ ഉള്ള കുശുമ്പ് തല്ല് ഒക്കെ ഉണ്ടാകും... എത്ര വഴക്കിട്ടു പോയാലും ശിവൂട്ടി വിളിച്ചു പിന്നാലെ വരും അതോടെ തീരും ആ പിണക്കം.... ചേച്ചിക്ക് പ്ലസ് വൺ പഠിക്കുമ്പോഴാ ഒരാളോട് പ്രണയം തോന്നിയത്.... ആദ്യം അത് പറഞ്ഞത് അച്ഛനോട് അമ്മയോട് തന്നെ ആയിരുന്നു.... അട്രാക്ഷൻ ആണ് പ്രായത്തിന്റെ ആണ് ഇപ്പോൾ പഠിക്കേണ്ട ടൈം ആണ് പറഞ്ഞു വഴക്ക് പറഞ്ഞു അവർ.... പ്ലസ്ടു പഠിക്കുമ്പോഴാ നെഞ്ചിൽ ഒരു ടാറ്റു ചെയ്തു വന്നത്... അയാളെ പേര് ആയിരുന്നു അതിൽ.... അതോടെ അമ്മ തല്ലി ചേച്ചിയെ... അച്ഛനും വഴക്ക് പറഞ്ഞു.... ചേച്ചിക്ക് വെറുമൊരു തമാശയല്ല ജീവൻ ആണ് അയാൾ എന്ന് അവർക്ക് മനസ്സിലായി.
അച്ഛൻ അയാളെ വീട്ടിലേക്ക് വിളിപ്പിച്ചു.
ലച്ചുന്റെ കാര്യം പറഞ്ഞതും അയാൾ ഞെട്ടലോടെയും ദേഷ്യത്തോടെയും ആണ് ലച്ചുനെ നോക്കിയത്.... ഒരുപാട് ദേഷ്യപ്പെട്ടു അച്ഛനോടും.... സാറിന് ഒരു മുറപ്പെണ്ണ് ഉണ്ടെന്നും കുഞ്ഞുന്നാൽ തൊട്ട് ഉറപ്പിച്ച ബന്ധം ആണെന്ന് പറഞ്ഞു. അവൾ അല്ലാതെ ജീവിതത്തിൽ വേറെ പെണ്ണില്ലെന്ന് പറഞ്ഞു... ലച്ചു അത് കേട്ട് ആകെ തളർന്നുപോയി.... ലച്ചുവിനെ കുറെ ഉപദേശിച്ചാണ് അയാൾ പോയത്.
അച്ഛൻ അന്വേഷിച്ചപ്പോൾ അതൊക്കെ സത്യം ആണെന്ന് മനസ്സിലായി. ലച്ചു ആത്മഹത്യക്ക് ഒക്കെ ശ്രമിച്ചു..... പിന്നെ കൗൺസിലിംഗ് ഒക്കെ കൊണ്ട അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. പിന്നെ എല്ലാറ്റിൽ നിന്നും ഒരു ഒളിച്ചോടൽ ആയിരുന്നു ലച്ചു... അവളിലേക്ക് തന്നെ ഒതുങ്ങിക്കൂടി.പ്ലസ് ടു കഴിഞ്ഞ ശേഷം ഡിഗ്രിക്ക് ചേർന്നപ്പോൾ ആണ് എന്റെ അച്ഛൻ മരിക്കുന്നത്. അന്ന് എനിക്ക് പത്തു വയസ്സ് ഉള്ളു.... ഞാൻ നാട്ടിലേക്ക് വന്നു... ചേച്ചി എന്നെ അനിയത്തി ആയല്ല മോളെ പോലെ നോക്കിത്.... കുറച്ചു നാൾ കഴിഞ്ഞു ചേച്ചിടെ വിവാഹം ആരുമായോ ഉറപ്പിച്ചു.... ചേച്ചി എതിർത്തു.... അതിന്ന് ചേച്ചിയെ ഇവിടുള്ളോർ ഒരുപാട് തല്ലി.... ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ ചേച്ചി ഇല്ലായിരുന്നു.... ഒരു ലെറ്റർ മാത്രം ഉള്ളു.
ചേച്ചിക്ക് വിവാഹത്തിന് സമ്മതം അല്ലെന്നും അയാളെ മറന്നു മറ്റൊരു ജീവിതം ഉണ്ടാകില്ലെന്നും. ഞാൻ ആഗ്രഹിച്ച എന്റെ വഴിയിൽ പോകാണെന്നും തിരക്കി വന്ന ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിന്നും കേസ് കൊടുക്കുമെന്നും അതിൽ ഉണ്ടായിരുന്നു... അതിന്റെ കൂടെ അന്ന് അവിടത്തെ കമ്മീഷ്ണർക്കും വേറെ കുറെ പേർക്കും പരാതി എഴുതി വെച്ച കോപ്പിയും ഉണ്ടാരുന്നു... അതോണ്ട് പിന്നെ ആരും ചേച്ചിയെ അന്വേഷിച്ചു പോയില്ല.... ഞാനും മുത്തിയും പിന്നെ എന്ത് ചെയ്യന... ഒരു പത്തുവയസ്സ്കാരിക്ക് ഒന്നും മനസ്സിൽ ആയില്ലെന്നതാ സത്യം... ഇതൊക്കെ മുത്തിയും ശാരദഏട്ടത്തിയും ഒക്കെ പറഞ്ഞു തന്ന അറിവ് ആണ്.... പിന്നെ ഞാൻ ചേച്ചിയെ കണ്ടിട്ട് പോലും ഇല്ല.... ഓർമകളിൽ ഉള്ള എന്റെ ലച്ചുചേച്ചി പാവം ആണ്. എന്നെ ഒത്തിരി ഇഷ്ടം ആണ്.... ആ ഓർമ്മകൾ മാത്രം ആയി ഞാനും ജീവിച്ചു.... മറ്റൊന്നും എനിക്ക് അറിയില്ല സാർ....
താൻ അപ്പോൾ ലച്ചു ചേച്ചി പ്രണയിച്ച ആളെ കണ്ടിട്ടില്ലേ....
ഇല്ല സാർ... ഞാൻ അമേരിക്കയിൽ ആയിരുന്നു...
പേര് അറിയില്ലേ നിനക്ക്....
ഞാൻ പറഞ്ഞല്ലോ എന്റെ കുഞ്ഞിന്നാളിൽ നടന്നതാ ഇതൊക്കെ. മുത്തി പറഞ്ഞു തന്ന അറിവ് ഉള്ളു... മുത്തിക്ക് പേര് അഡ്രെസ്സ് ഒന്നും അറിയില്ല....
അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.
ഞാൻ പൊക്കോട്ടെ സാർ....
എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ശിവ....
അവന്റെ ശിവ വിളിയിൽ അവളൊന്ന് അമ്പരന്നു....
രണ്ടു വർഷം ആകാറായി ലക്ഷ്മി മരിച്ചിട്ട്....അതൊരു മർഡർ ആയിരുന്നു.... ലക്ഷ്മിയും അവളെ ഭർത്താവ് ദേവും കൊല്ലപ്പെട്ടു.... അവൻ നെടുവീർപ്പോടെ പറഞ്ഞു...
ലച്ചു ഞെട്ടി വിറച്ചു അവനെ നോക്കി. അവൾക്ക് അതൊക്കെ പുതിയ അറിവ് ആയിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി...
നിക്ക് ഒന്നും അറിയില്ല.... ആരും പറഞ്ഞു ഇല്ല.... എന്റെ ചേച്ചിയെ ആരാ.... എന്തിനാ
അവൾ പൊട്ടികരഞ്ഞു കൊണ്ടു നിലത്തേക്ക് ഇരുന്നു....
അവളെ കരച്ചിൽ കണ്ടതും അർഷിയുടെ കണ്ണ് നിറഞ്ഞിരുന്നു...
ശിവാനി കരയാതിരിക്ക്.... ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ....
സാർ.... എന്റെ ചേച്ചി.... ഒരു പാവം ആണ്... ആരാ എന്റെ ചേച്ചിയെ.... എന്ത് ദ്രോഹ എന്റെ ചേച്ചി അവരോട് ചെയ്തേ..
അവൾ വാക്കുകൾ ഇടറികൊണ്ടു പറഞ്ഞു...
ലച്ചുന്റെ ശിവൂട്ടി ഇങ്ങനെ കരയല്ലേ.... ലച്ചുവിന് അത് സഹിക്കില്ല....
അവൾ പെട്ടന്ന് കരച്ചിൽ നിർത്തി.... ഞെട്ടി തരിച്ചു അവനെ നോക്കി.....
ലച്ചുന്റെ ശിവൂട്ടി.... അവൾ വിറയലോടെ അവനെ നോക്കി...
സാർ... ആരാ..... എന്റെ ലച്ചുനെ എങ്ങനെ അറിയാ....
ലച്ചു എന്റെ ക്ലാസ്സ്മേറ്റ് ആണ്... ബെസ്റ്റ് ഫ്രണ്ട് ആണ്..... ഡിഗ്രി തൊട്ട് അറിയാം...
എന്നെ പറ്റി പറഞ്ഞിട്ടുണ്ടോ ചേച്ചി.... അവൾ അത്ഭുതത്തോടെ അവനെ നോക്കി...
അവൻ അവളുടെ അടുത്ത് വന്നിരുന്നു അവന്റെ ഫോൺ എടുത്തു കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു.... ശിവ വിറയലോടെ ഫോൺ വാങ്ങി നോക്കി....
അർഷിയുടെ തോളിലൂടെ കയ്യിട്ട് ഇരിക്കുന്ന ഒരു സുന്ദരി ആയ പെൺകുട്ടി.... അവൾ കണ്ണ് തുടച്ചു വീണ്ടും വീണ്ടും നോക്കി....
നുണക്കുഴി കവിളും ചുണ്ടിൽ സൈഡിൽ ആയി മറുകും.... അതായിരുന്നു ലച്ചു ആണെന്ന് തോന്നിച്ചത് തന്നെ...സൂക്ഷിചു നോക്കിയാലെ മനസ്സിൽ ആവു ലക്ഷ്മി ആണെന്ന്... അത്രയും സുന്ദരി ആയിരുന്നു അവൾ.
എന്റെ ലച്ചു ചേച്ചി ആണോ ഇത്...
അവൻ ഫോൺ വാങ്ങി വേറെ കുറെ പഴയ ഫോട്ടോസ് കാണിച്ചു കൊടുത്തു.
അത് നാട് വിട്ടു പോകുമ്പോൾ ഉള്ള ലച്ചു. മെലിഞ്ഞു ഒരു കൊച്ചു പെൺകുട്ടി....
അതവൾ പെട്ടെന്ന് തിരിച്ചു അറിഞ്ഞു....
പിന്നെ ഫോൺ വാങ്ങി കുറെ നോക്കി...
അർഷിയുടെ കൂടെ പൊട്ടിച്ചിരിച്ചും തോളിൽ കയ്യിട്ടും കെട്ടിപിടിച്ചു ഒക്കെ ഉള്ള ഫോട്ടോസ്.... അവളെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി വീണു അതിലേക്ക്
അർഷി ഫോൺ വാങ്ങി കീശയിൽ വെച്ചു
തനിച് ആക്കി പോയതിൽ ലച്ചുവിനോട് ദേഷ്യം ഉണ്ടോ ശിവക്ക്....
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു....
ചിലപ്പോൾ തോന്നും എന്നെ ഒന്ന് അന്വേഷിച്ചു വന്നില്ലല്ലോന്ന്.... പിന്നെ കരുതും എവിടെ ആയാലും സന്തോഷം ആയി കഴിയട്ടെന്ന്... എന്നെ പോലെ ഇവിടെ കിടന്നു നരകിക്കണ്ടല്ലോ.... അത് പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു അവളുടെ....
ലച്ചുവിന്റെ അവസ്ഥ അങ്ങനെ ആയി പോയി അതോണ്ടാ ഒരു വാക്ക് പോലും പറയാതെ അവൾക്ക് പോകേണ്ടി വന്നത്.
എനിക്ക് മനസ്സിലാകും സാർ.... ലച്ചുചേച്ചിയുടെ ഭർത്താവ് ആരാന്ന് അറിയോ.... കണ്ടിട്ടുണ്ടോ സാർ അവരെ
Mmm അവനൊന്നു മൂളി... ശിവ പിന്നെ ഒരിക്കലും നിന്നെ വിളിക്കുകയോ കാണുകയോ ചെയ്തില്ലേ...
ശിവ വേറെന്തോ ചോദിക്കാൻ പോയതും അർഷി ചോദിച്ചു... അവളുടെ മുഖം വിളറിവെളുത്തു... ശരീരം വിറച്ചു....
ശിവാ ഞാൻ ചോദിച്ചത് കേട്ടില്ലേ.... അവൻ ഒന്നൂടി ചോദിച്ചു....
രണ്ടു വർഷം മുൻപ് വിളിച്ചിരുന്നു.... ശരാധേട്ടത്തിയുടെ ഫോണിൽ ആയിരുന്നു വിളിച്ചേ.... കുറെ കരഞ്ഞു
എന്നോട് ചേച്ചി നാട്ടിലേക്ക് വരുമെന്നും നിനക്ക് ഒരു സർപ്രൈസ് തരുമെന്നും പറഞ്ഞു.... ഞാൻ ഇവിടെ അനുഭവിക്കുന്നത് ഒക്കെ ചേച്ചി ഇപ്പോഴാ അറിഞ്ഞത്.... ഇനിഎന്റെ ശിവൂട്ടനെ വേദനിപ്പിക്കാൻ ആരെയും വിടില്ലെന്ന് പറഞ്ഞു.... എന്റെ ബർത്ടെ ആയിരുന്നു രണ്ടു ദിവസം കഴിഞ്ഞാൽ അന്ന് എനിക്കായ് വിലപ്പെട്ട ഒരു ഗിഫ്റ്റ് കൊണ്ടു വരുന്ന പറഞ്ഞെ.... ഒരു ഹോട്ടലിന്റെ അഡ്രെസ്സ് തന്നു.... രാത്രി കാർ അയക്കുമെന്നും അതിൽ കയറി വരണം.
ചേച്ചി ഹോട്ടലിൽ കാത്തിരിക്കും.
എന്നിട്ട് ചേച്ചി വന്നോ....
അവൾ ഇല്ലെന്ന് തലയാട്ടി....
പിന്നെ വിളിചില്ലേ ....നീ അന്വേഷിച്ചു പോയും ഇല്ലേ.....
അവൾ ഇല്ലെന്ന് തലയാട്ടി മുഖം കുനിച്ചു...
പറയുന്നത് കള്ളം ആണെന്ന് അറിയാം ശിവ. നീയന്ന് പോയി.... പക്ഷേ നടന്നത് ഒക്കെ മറ്റൊന്ന് ആയിരുന്നു.... ലച്ചുനെ കണ്ടിട്ടും നിനക്ക് മനസ്സിലായില്ല...പകരം കണ്ടത് രുദ്രനെ ആയിരുന്നു.... അവൻ ഓർത്തു.... രണ്ടു പേരുടെ മനസ്സിലും അന്നത്തെ രാത്രി ആയിരുന്നു.... തങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച രാത്രി.... ശിവയിൽ അത് ഭയം ആയിരുന്നു ഉണ്ടാക്കിയതെങ്കിൽ അർഷിയിൽ പകയുടെ കനലുകൾ ആളി കത്തുകയാരുന്നു... വെള്ളപുതപ്പിച്ച രണ്ടു ശരീരം അവന്റെ മുന്നിൽ തെളിഞ്ഞു വന്നു..... എനിക്ക് അന്ന് നഷ്ടപെട്ടത് എന്റെ രണ്ടു ജീവൻ ആയിരുന്നു.... ആരെയും വെറുതെ വിടില്ല ഞാൻ.... അവന്റെ കണ്ണുകൾ അഗ്നിപോൽ ജ്വലിച്ചു നിന്നു... രണ്ടു തുള്ളി കണ്ണുനീർ കൂടി അവന്റെ കണ്ണിൽ നിന്നും അടർന്നു വീണു.
സാർ ഞാൻ പൊക്കോട്ടെ.... ശിവ പറഞ്ഞു ഒപ്പിച്ചു.
അർഷി അവൾ കാണാതെ കണ്ണുകൾ തുടച്ചു.
തല്ക്കാലം ആരും അറിയണ്ട ഞങ്ങൾ ഫ്രണ്ട്സ് ആണെന്ന്.... ഞാൻ വന്നത് ലച്ചുന്റെ കൊലപാതകകേസ് റീ ഓപ്പൺ ചെയ്യാനാണ്.... എനിക്ക് അതിന്ന് വേണ്ടത് ഒരു കമ്പ്ലൈന്റ് ആണ്.... ശിവയുടെ വീട്ടുകാരോട് സംസാരിച്ചപ്പോൾ അവർക്ക് ആർക്കും താല്പര്യം ഇല്ല. നാട് വിട്ട പോയപ്പോൾ തന്നെ മരിച്ചു പോയെന്ന് പറയുന്നേ.... ശിവയുടെ ഒരു പരാതി കിട്ടാൻ വേണ്ടി ഞാൻ ശ്രമിച്ചത്. അതിന്ന് അവർ സമ്മതിക്കുന്നില്ല. അതോണ്ടാ അവിടെ വെച് അങ്ങനെ ഒരു സംസാരം ഒക്കെ വേണ്ടി വന്നത്....
സാർ.... ഞാൻ.... എനിക്ക് എന്താ ഇതിൽ ചെയ്യാൻ പറ്റ....
ഞാൻ കുറച്ചു പേപ്പർ തരാം അതിൽ ഒപ്പിട്ട് തന്ന മതി.... നിന്നോടുള്ള അവരുടെ
പെരുമാറ്റത്തിൽ നിന്ന് തന്നെ നിന്റെ അവസ്ഥ എനിക്ക് മനസ്സിലായി.... അത് കൊണ്ടു അവർ കാണാതിരിക്കാൻ ആണ് ഇങ്ങോട്ട് കൊണ്ടു വന്നത്.....
അവൻ ഷർട്ടിന്റെ പിറകിൽ നിന്നും ഒരു ഫയൽ എടുത്തു കൊടുത്തു...
ഒന്നു വായിച്ചു നോക്കാതെ ഒപ്പിടുന്നത് കണ്ടു അവൻ തടഞ്ഞു. എന്താ അതിലെന്ന് അറിയണ്ടേ....
വായിച്ചാൽ എനിക്ക് മനസ്സിലാവില്ല.... പിന്നെ ആ ഫോട്ടോസ് കണ്ടപ്പോ മനസ്സിലായി ലച്ചുവെച്ചിക്ക് വേണ്ടപ്പെട്ട ഒരാൾ ആണെന്ന്... ആ കണ്ണുകളിലെ തിളക്കം മതി ലച്ചു ചേച്ചിയുടെ സന്തോഷം
മനസ്സിലാക്കാൻ.അതിൽ കൂടുതൽ എനിക്ക് ഒന്നും അറിയണ്ട.... ശാപം പിടിച്ച ജന്മം ആണ് എന്റെ... എന്റെ ലച്ചു ചേച്ചിക്ക് വേണ്ടി ഇതെങ്കിലും ചെയ്യാൻ പറ്റിയല്ലോ... എനിക്കുറപ്പുണ്ട് സാറിന് അത് പറ്റുമെന്ന്. ലച്ചുവിനോടുള്ള സ്നേഹം സാറിന്റെ മുഖത്ത് കാണാം....
അവൻ അവളെ തലയിലൂടെ ഒന്ന് തലോടി....
സാർ അല്ല സ്വന്തം സഹോദരൻ ആയി കാണാം.... ചേട്ടൻ എന്നോ ഇക്കാ എന്നോ വിളിക്കാം....
ശരി സാർ....
സാർ വിളിക്കണ്ട പറഞ്ഞു.... അവൻ കപടദേഷ്യത്തോടെ പറഞ്ഞു...
ഇനി വിളിക്കില്ല കാക്കൂ.... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു..
കാക്കൂ.... കൃഷ്ന്റെ വിളി.... അവനോർത്തു.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ അവളെയും കൂട്ടി ശ്രീ മംഗലത്തേക്ക് തന്നെ പോയി.....
ശിവയെ അവിടെ ആക്കി.... ദേഷ്യം പിടിച്ച
എല്ലാവരെ മുഖവും അവൻ കണ്ടു.... ഓരോരുത്തരെ മുഖത്തും അവൻ നോക്കി....
വീണ്ടും കാണാം.... മഹിയെ നോക്കി സൈറ്റ് അടിച്ചു ചെറുചിരിയോടെ അവൻ കാറിൽ കേറി പോയി .....
പകുതിക്ക് എത്തിയതും ഒരാൾ കൂടി അവന്റെ കാറിലേക്ക് കേറി.....
അർഷി ചിരിയോടെ ആ ഫയൽ കൊടുത്തു....
ശിവക്ക് സംശയം ഒന്നും തോന്നിയില്ലല്ലോ.
ഇല്ല. ഞാൻ ഫോട്ടോസ് ഒക്കെ ക്രോപ് ചെയ്ത കാണിച്ചേ. ദേവേട്ടന്റെ പിക് കാണിച്ചില്ല.... അവൾക്ക് അത് ചോദിക്കാൻ ചാൻസ് കൊടുത്തില്ല.
ശ്രീ മംഗലം തറവാടിന്റെ അധപതനം തുടങ്ങുകയാ ഇനി.... രണ്ടു പേരുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.... സർവ്വവും വെട്ടിപിടിച്ചു ജയിച്ചവന്റെ ചിരി.
🔥🔥🔥🔥
കൃഷ് വൈകുന്നേരം ആയിരുന്നു തിരിച്ചു പോകാൻ.... ശിവയോട് സംസാരിക്കാൻ ആവാതെ വീർപ്പു മുട്ടുകയാരുന്നു അവൻ
കൃഷ് പോയതും ആരും കാണാതെ ശിവയുടെ അടുത്തേക്ക് ഓടി....
നടന്നത് ഒക്കെ കിച്ചുനോട് പറഞ്ഞു പൊട്ടിക്കരയാരുന്നു ശിവ. മരിക്കുന്നെ മുന്നേ ഒന്ന് കാണാൻ പറ്റിയില്ലല്ലോന്നുള്ള സങ്കടം ആയിരുന്നു അവൾക്ക്....
ലച്ചു വിളിച്ചത് പറയണ്ടാരുന്നു.... ആലോചനക്ക് ശേഷം കിച്ചു പറഞ്ഞു...
അയാൾക്ക് എല്ലാം അറിയാലോ അതോണ്ട് കള്ളം പറയാൻ തോന്നിയില്ല.
പിന്നെ ഞാൻ പറഞ്ഞത് സത്യം തന്നെ അല്ലെ ലച്ചു ചേച്ചിയെ ഞാൻ ഒരിക്കലും കണ്ടിട്ട് ഇല്ലല്ലോ... അന്ന് ചേച്ചിയെ അന്വേഷിച്ചു ഹോട്ടലിൽ പോയെങ്കിലും അവിടെ ആരും വന്നിട്ടില്ലെന്ന് അറിഞ്ഞത്
അതിന്ന് അർത്ഥം ചേച്ചി നാട്ടിലേക്ക് വന്നിട്ട് ഇല്ലെന്ന് അല്ലെ.... രുദ്രിന്റെ കാര്യം പറയണോന്ന് തോന്നിയത പെട്ടന്ന് നീനുനെ ഓർമ വന്നു.... എനിക്ക് അവളെ വേണം കിച്ചു.... എന്റെ മോളായിട്ട് വേണം
അവളെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു പോവ്വാ... ദേവിന്റെ കൂടെ ഒരു വേലക്കാരി ആയിട്ട് എങ്കിലും കഴിഞ്ഞ മതി എനിക്ക്.
അത്രക്ക് ഇഷ്ടം ആണ് എനിക്ക് അവളെ .... ഞാൻ പ്രസവിച്ചത് അല്ലെങ്കിലും അവളെ കാണുമ്പോൾ എന്റെ സ്വന്തം മോളായി തോന്നുന്നേ.....
കിച്ചു വേദനയോടെ അവളെ നോക്കി....
ഒരുപാട് സ്വപ്നം കാണല്ലേ ശിവ.... നീ രുദ്രന്റെ പെണ്ണാ.... രുദ്ര് നിന്നെ തിരക്കി വന്നാലോ.... നിന്നെ കൊണ്ടു പോയാലോ അവൻ.....
അല്ല ഞാൻ ദേവിന്റെ പെണ്ണാ.... ദേവിന്റെ ഭാര്യയാണ്.... അങ്ങനെ ജീവിച്ച മതി എനിക്ക്. രുദ്രിന്റെ പെണ്ണാവണ്ട.... എന്റെ നീനു മോളെ അമ്മയായ മതി....
ദേവ് സമ്മതിച്ചില്ലെങ്കിലോ.....
ഞാൻ ചാവും എന്നാലും നീനുനെ ആർക്കും കൊടുക്കില്ല.... എന്റെ മോളാ അവൾ.... എനിക്ക് അവളെ വേണം.... ഭ്രാന്ത് പിടിച്ച പോലെ കിച്ചുവിന്റെ കൈ പിടിച്ചു പറയുന്നവളെ തിരിച്ചു എന്ത് പറയണം അറിയാതെ കിച്ചുവും നോക്കി....
ഇതൊക്കെ കേട്ട് പിന്നിൽ അവൻ ഉണ്ടായിരുന്നു ദേവ്....
നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടച്ചു അവൻ തിരിഞ്ഞു നടന്നു... നീനുവിനെ സ്നേഹിച്ച മതി നീ....ദേവിനെ സ്നേഹിക്കണ്ട.... അവന്റെ മുഖത്ത് ദേഷ്യം സങ്കടം വേദനയും ഒക്കെ നിറഞ്ഞു നിന്നിരുന്നു....
........തുടരും
------
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬