ShivaRudragni part 14
ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 14🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
നീയെന്തൊക്കെ പേപ്പറില ഒപ്പിട്ടെ അറിയോ ശിവ.... അതിന്റെ പേരിൽ പ്രശ്നം ഉണ്ടാകോ....
എന്തായാലും ഒന്നറിയാം ആ പോലീസ് ഒരു കള്ളന....
എന്താ.... കിച്ചു ഞെട്ടലോടെ അവളെ നോക്കി...
അയാൾ നല്ലവനോ മോശക്കാരനോ എന്നൊന്നും എനിക്ക് അറിയില്ല. ഒന്നറിയാം എന്നെ കൊണ്ടു ഒപ്പിട്ട പേപ്പഴ്സ് പകുതിയും മുദ്രപേപ്പർ ആണ്. ഒപ്പിടീക്കുമ്പോൾ എന്തോ കുറ്റബോധം ആയിരുന്നു ആളുടെ മുഖത്ത്....
അറിഞ്ഞോണ്ട് എന്തിനാ ഒപ്പിട്ടെ നീ... കിച്ചു ദേഷ്യത്തോടെ അവളെ നോക്കി...
ഈ കണ്ട മുഴുവൻ സ്വത്തും ഉണ്ടായിട്ടും എനിക്കെന്ത് ഉപകാരം... ഇനി ഉണ്ടാവാനും പോകുന്നില്ല.... ഈ സ്വത്തുക്കൾ മുഴുവൻ ഇവർക്ക് കിട്ടാതിരിക്കാൻ ചാകാൻ പോയവളാ ഞാൻ... നീനു ഉള്ളോണ്ട് മാത്രമ ഇപ്പോഴും ജീവനോടെ ഇരിക്കുന്നെ... അർഷാദ് അമറിന് എന്നിലൂടെ വേണ്ടത് സ്വത്തോ പണമോ എന്ത് വേണേൽ ആയിക്കോട്ടെ അയാൾ എടുത്തോട്ടെ.... മനസ്സറിഞ്ഞു തന്നെ ഒപ്പിട്ടെ.... ചാകേണ്ടി വന്നാലും ശ്രീമംഗലത്ത് കാർക്ക് ഒരു തരി പോലും കൊടുക്കില്ല... എന്റെ മുത്തിയെ സ്വന്തം അമ്മയാന്ന് പോലും ഓർക്കാതെ icu കിടത്തി കല്യാണം കഴിപ്പിച്ചേ. അവർ ചതിച്ചു നേടിയ സ്വത്ത് അവർക്ക് കിട്ടരുത് അപ്പൊ അതെ കരുതിയുള്ളു....
കിച്ചു ഒരു ദീർഘശ്വാസം എടുത്തു.... ഒരു കണക്കിന് എന്ത് വേണേൽ ആകട്ട്. നിനക്ക് ഏതായാലും ഇവർ തരില്ല... നീ പറഞ്ഞ പോലെ അയാൾ കൊണ്ടു പോകട്ടെ.... പക്ഷേ ഒന്നുണ്ട് ശിവ അയാൾ സിൻസിയർ ആയ പോലിസ്ഓഫീസർ ആണ്... അതോണ്ട് ചതി ആയിരിക്കില്ല എന്ന് വിശ്വസിക്കാം....
തിരിഞ്ഞു പോകാൻ നോക്കുമ്പോൾ ആയിരുന്നു കിച്ചുവിന്റെ ചോദ്യം കേട്ട് അവിടെ തന്നെ നിന്നത്.....ദേവന്റെ ചുണ്ടിൽ ദേഷ്യം സങ്കടം ഒക്കെ മാറി ഒരു പുഞ്ചിരി വിരിഞ്ഞു....
ഈ പെണ്ണ് കൊള്ളാലോ.... കാണുന്ന പോലെ പൊട്ടിയൊന്നും അല്ല... ഇത് പോലെ ധൈര്യം തന്റേടം കാണിച്ചിരുന്നുവെങ്കിൽ ഇങ്ങനെ നരകയാദന അനുഭവിക്കേണ്ടി വരുമായിരുന്നോ... പറഞ്ഞിട്ട് കാര്യം ഇല്ല ലച്ചുനെ പോലെ വിട്ടു കൊടുത്തും എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ആയി പോയി... ജന്മനാ പകർന്നു കിട്ടിയ സ്വഭാവം ആണ് എങ്ങനെ മാറാന.... എന്റെ നീനുമോളെ നിന്റെ ബ്ലഡിൽ ഓടുന്നെ ലച്ചുന്റെ മാത്രം അല്ല അച്ഛന്റെ ബ്ലഡ് കൂടിയാണ്.... വഴി തെറ്റി പോലും ഇവരുടെ ഭാഗത്തൂടെ പോയേക്കരുതേ.... എന്നെ പോലെ ഒരു കലിപ്പൻ ആയാലും സാരമില്ല ഇവളെ പോലെ ആകരുത്..... അടിച്ച അടിച്ചവന്റെ ഇരു കരണത്തും കൊടുക്കണം.... വളർത്തുനെ ആദിദേവ് അല്ലെ.... പുലിക്കുട്ടിക്ക് പിറന്നത് പൂച്ചകുട്ടി ആവില്ല.... അവൻ മീശ പിരിച്ചു ചിരിയോടെ തന്നെ അകത്തേക്ക് പോയി..
റൂമിൽ അഗ്നി ഉറങ്ങുന്നുണ്ടായിരുന്നു... ഫോണിൽ എന്തൊക്കെ മെയിൽ വന്നു ചെക്ക് ചെയ്യുമ്പോഴാ അഗ്നി എഴുന്നേറ്റെ...
ദേവിനെ കണ്ടതും അവൾ ചിണുങ്ങി കൊണ്ടു ദേഹത്തേക്ക് കേറി....
അച്ഛാ ബിസിയാണെ ഒരു അഞ്ചു മിനുറ്റ് പ്ലീസ്.... അവൻ കൊഞ്ചലോടെ പറഞ്ഞതും അവൾ അവനെ ചാരി അടങ്ങി കിടന്നു....
കുറച്ചു സമയം കഴിഞ്ഞു ദേവിനെ നോക്കി... ബിശിയാണ് അഞ്ചു മിനിത്...
അവൾ മുഖം കൂർപ്പിച്ചു പറയുന്നേ കേട്ടു ദേവ് ചിരിയോടെ കീശയിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു കൊടുത്തു... അപ്പോഴാ ഷർട്ട് പൊങ്ങി പിറകിൽ ഉള്ള ഗൺ അവൾ കണ്ടത്... നീനു അത് വലിച്ചു എടുത്തു....
നീനു അത് അവിടെ വെക്ക്....
പ്ലീഷ് അച്ഛാ അഞ്ചു മിനിത്.... ദേവ് പറഞ്ഞ പോലെ പറഞ്ഞതും ചിരിയോടെ ദേവ് തലയാട്ടി..
ഗൺ എടുത്തു കളിക്കുന്ന കണ്ടു കൊണ്ടാണ് ശിവ അങ്ങോട്ട് വന്നത്... നീനുവിന്റെ കയ്യിൽ ഉള്ളത് കണ്ടതും അവളിൽ ഒരു ആന്തലായിരുന്നു.... ഓടി വന്നു അത് പിടിച്ചു വാങ്ങി ദേവിന്റെ ദേഹത്തേക്ക് വലിച്ചു എരിഞ്ഞു.... അവൻ ഞെട്ടലോടെ അവളെ നോക്കി. കൈക്ക് നല്ല വേദന എടുത്തു അവന്ന്...
കുട്ടികൾക്കടോ ഇതൊക്കെ കളിക്കാൻ കൊടുക്കുന്നെ.... നീയൊക്കെ ഒരു മനുഷ്യൻ ആണോ.... അവൾ ദേഷ്യത്തോടെ പറയുന്നേ കേട്ട് ദേവ് കണ്ണ് മിഴിച്ചു അവളെ നോക്കി.....
നീനുനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.... ശിവയുട മുഖത്ത് നല്ല പേടിയുണ്ട്.... ശിവ ഇങ്ങനെ സംസാരിക്കോ അതായിരുന്നു അവന്റെ ചിന്തമുഴുവൻ....
ശിവാ.... ശിവക്ക് പേടിയാണോ തോക്ക്....
നീനു മുഖത്ത് തൊട്ട് കൊണ്ടു ചോദിച്ചു.
ശിവയെ തള്ളിമാറ്റി ദേവിന്റെ അടുത്തുന്നു ഗൺ എടുത്തു... ഇതോണ്ട് വെടി വെക്കാ ശിവാ.... നോക്കിക്കേ എങ്ങനെ വെക്കാന്ന് പറഞ്ഞു ഗൺ അവളെ നേർക്ക് ചൂണ്ടി ട്രിഗ്ർ അമർത്തി.
നീനു... ഭയത്തോടെ അവൾ അത് പിടിച്ചു വലിച്ചു വാങ്ങിച്ചു. അവളെ കോരിയെടുത് കെട്ടിപിടിച്ചു.... അവളെ മുഖം മുഴുവൻ ചുംബനം കൊണ്ടു മൂടി....
നീനു കരയുന്ന അവളെ തന്നെ നോക്കി.
ശിവാ കരയണ്ട.... അതിൽ ബുള്ളറ്റ് ഇല്ല..
അതോണ്ട് പൊട്ടില്ല.... നമ്മളെ കൊല്ലാൻ വരുന്നോരെ കൊല്ലണ്ടേ...
വലിയ കാര്യം പറയുന്ന പോലെ പറയുന്ന കേട്ട് ശിവ ദേവിനെ നോക്കി....
ബെഡിൽ നിന്നും ഗൺ എടുത്തു അവന്റെ നേർക്ക് വലിച്ചു എരിഞ്ഞു...
നിലത്ത് വീഴുന്നതിന്ന് മുന്നേ ദേവ് അത് പിടിച്ചു....
താൻ കൊല്ലോ വെട്ടോ ചാവോ എന്ത് വേണേൽ ചെയ്തോ.... എന്റെ കൊച്ചിന്റെ കയ്യിൽ ഇനി കണ്ടലുണ്ടല്ലോ.... എന്റെ മോളാ ഇത്.... അവളെ നിന്നെ പോലെ റൗടിയാക്കി വളർത്തുന്നു കരുതണ്ട.... മൊട്ടെന്ന് വിരിയുന്നെ മുന്നേ കൊല്ലാനും തല്ലാനും പഠിപ്പിച്ചു വെച്ചേക്കുന്നു.... അരിശത്തോടെ പറഞ്ഞു അവളെ കൊണ്ടു റൂമിൽ നിന്നും ഇറങ്ങി പോയി...
നീനു കൈ കൊണ്ടു വാ പൊത്തി ദേവിനെ കളിയാക്കി ചിരിച്ചു....
ദേവ് പോയ കിളികൾ എല്ലാം കൂട്ടിലേക്ക് തന്നെ കൊണ്ടു വന്നു.... എന്താപ്പോ ഇവിടെ നടന്നെ.... കയ്യിൽ വേദന തോന്നി എരിവ് വലിച്ചു... കൈപുറത്തു ഗൺ കൊണ്ടു ചുവന്നിട്ടുണ്ട്....
പ്രതികരഗ്നിയിൽ വളർത്തിയ മോളാ... മുലപ്പലിന് പകരം പൊടിപ്പാൽ കൊടുക്കുമ്പോഴും കരയുമ്പോഴും ചൊല്ലി വളർത്തിയത് കൊല്ലാൻ ആണ്.... അവളുടെ അവകാശങ്ങൾ നിഷേധിച്ചവരോടുള്ള പകയാണ്.... ഇല്ല ശിവ... അവൾ അഗ്നിദേവ് ആണ്.... പ്രണയവും ജീവിതവും ജീവനും നഷ്ടപെട്ട ലക്ഷ്മിയുടെ മകൾ.... ദേവന്റെ ശ്വാസം.... അവൾ അങ്ങനെ വളർന്ന മതി
അങ്ങനെയെ വളർത്തു.... നിന്നെ പോലെ ആവാൻ സമ്മതിക്കില്ല ഒരിക്കലും അവന്റെ മുഖം വലിഞ്ഞു മുറുകി.....
അവന്ന് പെട്ടന്ന് അനുവിനെ ഓർമ വന്നു..
അവളും അത് പോലെ ആയിരുന്നു.... നീനുവിനെ ഓരോന്ന് പഠിപ്പിക്കുമ്പോഴും എതിർത്തു സംസാരിക്കും.... പക്ഷേ ശിവയെ പോലെ ഒരിക്കലും പാവം അല്ല.
പ്രതികരണശേഷി കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്.... എനിക്ക് അഗ്നിയുടെ അമ്മയായ മതി.... ഈ വീട്ടിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞ മതി... എനിക്ക് മാപ്പ് തന്നുടെ ആദി.... ഞാൻ കാൽക്കൽ വീണോളം.... എന്നും ഒരേ പല്ലവിയോടെ കാൽക്കൽ വീണു കരയുന്ന അവളെ ഓർത്തതും അവന്റെ മനസ്സിൽ ഒരു നോവ് തോന്നി..... നീ നല്ലൊരു അമ്മതന്നെ ആണ് അനു.... പക്ഷേ ശിവയോളം അവളെ സ്നേഹിക്കാൻ ആർക്കും പറ്റില്ല.... അത് രക്തബന്ധം കൊണ്ട് മാത്രം അല്ല.... അതിലും അപ്പുറം ആണ് അവർ തമ്മിലുള്ള ആത്മബന്ധം.. ലച്ചുന്റെ മോള് ആണെന്ന് അറിയാതെ തന്നെ അവളെ ഹൃദയത്തിൽ കേറിയതാ നീനു....
രണ്ടു ദിവസം കൊണ്ടു എനിക്ക് മനസ്സിലായത് ആണ് അത്....
🔥🔥🔥🔥
ശിവ പുറത്ത് എത്തിയതും ഓട്ടം നിർത്തി കിതച്ചു. നീനു അപ്പോഴും അവളെ നെഞ്ചോരം ഉണ്ടായിരുന്നു....
ശിവാ കള്ളം ചെയ്തോ.....
ശിവ കിതച്ചോണ്ട് തന്നെ ഇല്ലെന്ന് തലയാട്ടി...
അനുമ്മക്ക് പേടി ഇല്ല.... അച്ഛാ തല്ലിയാലും പേടിയില്ല.... പിന്നെ രഹസ്യം പോലെ അവളെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു.... അനുമ്മയെ തല്ലിയ കിസ്സ് കൊടുത്തും....
ശിവയുടെ കണ്ണ് മിഴിഞ്ഞു.... കിസ്സോ ആർക്ക്...
അനുമ്മ അച്ചക്ക്....
ശിവ വാ പൊത്തിപോയി....
ശിവയെ തല്ലിയാൽ അച്ഛാക്ക് അജ് പോലെ കിസ്സ് കൊത്തോ.... പേടിച്ചു ഓതരുത്.... അനുമ്മ അങ്ങനെ ചെയ്യില്ല വലിയ കാര്യം പോലെ കയ്യോണ്ട് കാലൊണ്ട് കാണിച്ചു പറയുന്നവളെ കണ്ടു ശിവയുടെ കിളികൾ മൊത്തം പോയിരുന്നു....
നിനക്ക് എത്ര വയസ്സ് കൊച്ചേ.... അവൾ ചോദിച്ചു പോയി.,..
അവൾ കയ്യോണ്ട് എന്തൊക്കെ കാണിച്ചു. ശിവ എന്താന്ന് ചോദിച്ചു...
മൂന്ന് വിരൽ പൊക്കി തൊട്ട് കാണിച്ച
ഇത്ര കയിഞ്ഞ എന്റെ ബർത്ടെ...
ശിവ വിരൽ നോക്കി.. മൂന്ന് ദിവസം കഴിഞ്ഞോ....
അവൾ അല്ലെന്ന് തലയാട്ടി....
മൂന്ന് മാസം കഴിഞ്ഞോ....
ആ മൂന്ന് മാസം കഴിഞ്ഞ രണ്ടു വയസ്സ് ആകും.... ഞാൻ ബല്യ കുത്തി ആകും...
ശിവക്ക് അവള ബർത്ടെ ഓർമ്മ വന്നു.
എനിക്ക് മൂന്ന് മാസം കഴിഞ്ഞ ഇരുപത് വയസ്സ്.... അതിന്ന് ശേഷം നിന്റെ അച്ഛൻ കൊല്ലോ ഇവിടുള്ളോർ കൊല്ലോന്ന് ആർക്കറിയാം.... അവൾ വേദനയോടെ ഓർത്തു....
ശിവാ.... അച്ചക്ക് കിസ്സ് കൊത്തോ....
കൊടുക്കാൻ പറ്റിയ മോന്ത.... തനി വെട്ട് പോത്താ അത്.... അവൾ പിറു പിറുത്തു.
ശിവാ.... നീനു വീണ്ടും വിളിച്ചതും അവൾ നീനുവിന്റെ വാ പൊത്തി.....
വാ തുറക്കരുത്.... നിന്റെ വായിൽ നിന്നും കേൾക്കാൻ ഉള്ള ശക്തി ഈ കൊച്ചു ഹൃദയത്തിന്ന് ഇല്ല... ശിവ ദയനീയമായി അവളെ നോക്കി പറഞ്ഞു....
ഒന്നും മനസ്സിൽ ആയില്ലെങ്കിലും അവൾ പൊട്ടിച്ചിരിച്ചു.... അത് കണ്ടു ശിവക്ക് എന്ത് കൊണ്ടോ ചിരി വന്നില്ല... അനുവെന്ന പേരിൽ അസ്വസ്ഥമായി കിടക്കുന്നു....
ആർക്കിട്ട് പണിതാ ചിരി... കിച്ചു അങ്ങോട്ട് വന്നു. അവൻ കേട്ടിരുന്നു അവരുടെ സംസാരം....
എന്താ മോളെ പൊസിസീവനസ് ആണോ
ശിവയുടെ വാടിയ മുഖം കണ്ടു ചോദിച്ചു...
അവൾ ഒന്നും മിണ്ടിയില്ല....
ഡു യൂ ലവ് ഹിം .....
ഒന്ന് പോടാ.... എനിക്ക് പ്രണയം ഒന്നും ഇല്ല.... രണ്ടു മൂന്ന് ദിവസം കൊണ്ടു ഒരാളോട് പ്രണയം തോന്നോ.....
പ്രണയം തോന്നാൻ ഒരു സെക്കന്റ് മതീന്ന
എനിക്ക് അറിയില്ല ദേവ്നോട് എനിക്കെന്താ ഫീലിംഗ്സ് എന്ന്.... ആദ്യത്തെ പേടിയൊന്നും ഇല്ല... എന്റെ ഭർത്താവ് ആണ്.... നീനു മോളെ അച്ഛനാണ്..... ആ ബഹുമാനം ഉണ്ട്... അല്ലാതെ മറ്റൊരു ഫീൽ ഇത് വരെ തോന്നിയിട്ടില്ല.....
പിന്നെന്താ ഈ മുഖം വാടിയെ....
അവൾ നീനുവിനെ നോക്കി കയ്യിൽ നിന്ന് ഇറങ്ങി അവിടൊക്കെ ഓടി കളിക്കാരുന്നു അവൾ.....
എന്നെ നീനു ഇത് വരെ ശിവാ.... എന്ന് മാത്രം വിളിച്ചിട്ട് ഉള്ളു... അനുമ്മാ.... എന്ന് വിളിക്കുമ്പോൾ എന്തോ സങ്കടം തോന്നുന്നു കിച്ചു.... എന്നെ എന്താ അമ്മേന്ന് വിളിക്കാത്തെ....
അതൊക്കെ ശരിയാവും ശിവാ..... അവൾ കുട്ടിയല്ലേ ...
Mmm അവളൊന്ന് തെളിച്ചം ഇല്ലാതെ മൂളി
🔥🔥🔥
ശിവയുടെ മാര്യേജ് കഴിഞ്ഞു..... ദേവ് ഇനി ശിവയോടൊപ്പം ശിവാലയത്തിൽ നിന്നോട്ടെ.... ആ വീട് പൂട്ടികിടക്കല്ലേ...
രാത്രി ഫുഡ് കഴിക്കുമ്പോൾ ആയിരുന്നു ഹരിയങ്കിൾ മഹിയോട് പറഞ്ഞത്...
മഹിയുടെ തരിപ്പിൽ കയറി....
ശിവയും അവരെ സംസാരത്തിന്ന് കാത് കൂർപ്പിച്ചു.... ഒന്ന് കേറാനോ വിലക്ക് വെക്കാനോ പോലും വിടാറില്ല അവിടെ... അവൾ വേദനയോടെ ഓർത്തു....
അത്.... അത്.... ആ വീട് വിറ്റു അങ്കിൾ...
അരുൺ പെട്ടന്ന് പറഞ്ഞു
മഹി പെട്ടന്ന് അരുണിനെ നോക്കി... അവൻ കണ്ണടച്ച് കാണിച്ചു....
വിൽക്കാനോ.... എന്തിന്.... അത് ശിവയുടെ ലക്ഷ്മിയുടെ പേരിൽ അല്ലെ
ബാങ്കിൽ പണയം വെച്ചു ലോൺ എടുത്തിരുന്നു ശിവറാം അങ്കിൾ.... ജപ്തി നോട്ടീസ് വന്നപ്പോഴാ ഞങ്ങൾ അറിഞ്ഞത്. വലിയ എമൗണ്ട് ആയിരുന്നു ഞങ്ങളെ കൊണ്ടു കൂട്ടിയ ചേരില്ല അതൊന്ട് നോക്കി നിൽക്കാനേ പറ്റിയുള്ളൂ.... മഹി പറഞ്ഞു ഒപ്പിച്ചു....
ദേവാ... എന്റെ വീട് ഇവിടെ അടുത്താണ്
നിങ്ങൾക്ക് വേണമെങ്കിൽ അവിടെ താമസിക്കാം.... ഭാര്യയുടെ വീട്ടിൽ കഴിയുന്നത് ഒരു കുറവായി തോന്നണ്ട കരുതി പറഞ്ഞത് ആണ്.... ഹരി ദേവിനോട് പറഞ്ഞു...
എനിക്ക് പ്രോബ്ലം ഇല്ല അങ്കിൾ ഇത് സ്വന്തം വീട് പോലെ തന്നെ ആണ്.... അത് പറഞ്ഞു അവൻ എഴുന്നേറ്റു പോയി....
എല്ലാവരും കൂടുതൽ സംസാരത്തിന്ന് നിൽക്കാതെ എഴുന്നേറ്റു....
ശിവ അങ്കിളിനെ ഒന്ന് നോക്കി ചിരി വരുത്തിച്ചു...
ഇനിയും ഇവിട ജോലിക്കാരിയായി കഴിയണ്ട മോള്.... ദേവിനെ കൂട്ടി മാറണം.
ഇപ്പോ ചോദിക്കാൻ പറയാൻ ആരും ഇല്ലാത്തവളല്ല.... മുത്തശിയുടെ മരണം അറിഞ്ഞപ്പോ തന്നെ തിരിച്ചു പോകുമ്പോൾ ആരേതിർത്താലും കൂടെ കൂട്ടണം കരുതിയ വന്നത്. ഇവിടെ വന്നപ്പോഴാ വിവാഹം കഴിഞ്ഞത് അറിഞ്ഞത്. ഇന്നിനി ആരെയും പേടിക്കണ്ട...ഭർത്താവ് ഉണ്ട്. ഒരു മോളുണ്ട്..
അവളിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.... മോളുണ്ട് അത് സത്യം ആണ്.... ഭർത്താവ്
ഉത്തരം ഇല്ലാത്ത ചോദ്യം പോലെ ആണ്...
അവളോർത്തു..
അങ്കിളിനോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ശിവ പോയി.....
കഴിച്ച പാത്രം എടുക്കുമ്പോൾ ആയിരുന്നു മഹി അങ്ങോട്ട് വന്നത്....
നിന്റെ ബുദ്ധി ആയിരിക്കും ഹരിയോട് ഇവിടുന്ന് പോകാൻ പറഞ്ഞത്.... മഹി ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു.....
അയാളെ കണ്ടപ്പോൾ തന്നെ ശിവയിൽ ഒരു പേടി ഉടലെടുത്തു.... നന്നായി ഉപദ്രവിക്കും....
ഞാൻ ഒന്നും പറഞ്ഞില്ല..... അവൾ പേടിയോടെ പറഞ്ഞു.....
പിന്നേ എന്താടി അയാൾ പറഞ്ഞെ.....
അവകാശം പറയാണോ ആ വീടിന് വേണ്ടി..... അവളുടെ കവിളിൽ കുത്തിപിടിച്ചു..... അവൾ വേദന കൊണ്ടു പിടഞ്ഞു....
സത്യം ആയിട്ട് എനിക്ക് അറിഞ്ഞുട.... ഞാൻ ഹരിയങ്കിലിനോട് ഒന്നും പറഞ്ഞു ഇല്ല.... അവൾ അയാലേ പിടി വിടുവിക്കാൻ നോക്കികൊണ്ടു പറഞ്ഞു..
നിന്റെ ജീവിതം ഇവിടെ ഈ അടുക്കളയിൽ ആണ്... ലക്ഷ്മിയെ പോലെ അതിബുദ്ധി കാണിച്ചു രക്ഷപെടാന്ന് കരുതണ്ട നീ.... കേട്ടോടി പറഞ്ഞു അവളെ പിറകിലോട്ട് തള്ളി....
വാടാ ദേവാ പറഞ്ഞു അയാൾ വിളിക്കുന്നെ കേട്ട് അവൾ തിരിഞ്ഞു നോക്കി....
കയ്യും കെട്ടി ഇതൊക്കെ നോക്കി നിൽക്കുന്ന ദേവ്നെ അപ്പോഴാ കണ്ടത്....
അറിയാതെ ആണെങ്കിലും അവൾ പ്രതീക്ഷയോടെ ദേവിനെ നോക്കി അവൾ
ദേവിന്റെ മുഖത്ത് ഒരു പുച്ഛച്ചിരി കണ്ടു...
ദേവിനെയും കൂട്ടി മഹി പോകുമ്പോൾ അവൾ കരഞ്ഞു കൊണ്ടു അവിടെ നിലത്ത് ഇരുന്നു..... കവിൾ നീറുന്നുണ്ട് വായിൽ രക്തത്തിന്റെ ചവർപ്പ് അറിഞ്ഞു
വേദനയെക്കാൾ അവളുടെ ഉള്ളിൽ ദേവ് ഒന്നും പറഞ്ഞില്ലല്ലോ തടഞ്ഞില്ലല്ലോ എന്ന സങ്കടം ആയിരുന്നു.....
ദേവ് ഒരിക്കലും നിന്നെ രക്ഷിക്കാൻ വരില്ല ശിവാ.... വേണമെങ്കിൽ ഞാൻ രക്ഷിക്കാം.... ഞാൻ പറയുന്നത് അനുസരിച്ചു എന്റെ കൂടെ നിന്ന നീ പറയുന്ന എന്ത് വേണേൽ ചെയ്യും.... തന്നെ വൃത്തികെട്ട നോട്ടത്തോടെ നോക്കി പറയുന്ന അരുണിനെ അവൾ കണ്ടു.....
അവൾ വെറുപ്പോടെ മുഖം തിരിച്ചു....
താൻ എന്നെ ഒന്ന് സ്നേഹിച്ച മതി ശിവ...
മഹാറാണിയെ പോലെ നിനക്ക് ഇവിടെ കഴിയാം..... അവളെ ചുമലിൽ കൈ വെച്ചു....
അവൾ കൈ തട്ടിമാറ്റി... എഴുന്നേറ്റു പോകാൻ നോക്കി....
ഇത്രയും നാൾ രുദ്രന്റെ പേര് പറഞ്ഞു പേടിപ്പിച്ചു നിർത്തി.... എന്ന ഇന്ന് ആ പേടിയില്ല എനിക്ക്... നീയിപ്പോൾ ദേവിന്റെ പെണ്ണാ.... അവൻ പുച്ഛത്തോടെ പറഞ്ഞു
അവൾ അപ്പോൾ രുദ്രിനെ ഓർത്തു.... രുദ്രന്റെ പെണ്ണ്.... ആ പേര് ആയിരുന്നു ഇത്രയും നാൾ തന്നെ സംരക്ഷണം.... രുദ്രിനെ പേടിച്ചു ആരും ഉപദ്രവിക്കാറില്ല.
അരുൺ പോലും പേടിച്ചു ദൂരെ നിക്കേ ഉള്ളു.... ഇപ്പോ ദേവ് കൂടെയുള്ള അഹങ്കാരം കൊണ്ടാകും വീണ്ടും ഉപദ്രവം തുടങ്ങിയത് .... അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി....
സമ്മതം ആണെങ്കിൽ ഒന്ന് മൂളിയ മതി....
അവളെ കവിളിൽ തലോടിയതും അവൾ കൈ തട്ടി മാറ്റി ഓടി....
അരുൺ വഷളൻ ചിരിയോടെ അവളെ നോക്കി തിരിച്ചു നോക്കി പോകാൻ നോക്കിതും പെട്ടന്ന് ആയിരുന്നു കറന്റ് പോയെ.....
ഇൻവെറ്റർ ഓഫ് ആണല്ലോ പറഞ്ഞു ഫോൺ എടുത്തു ലൈറ്റ് തെളിച്ചതും മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നി.... അവൻ പേടിച്ചു പുറകോട്ട് വേച്ചു....
രുദ്രന്റെ പെണ്ണിനെ തൊടാൻ ഉള്ള ധൈര്യം എങ്ങനെ വന്നു അരുൺ....
അരുൺ പേടിയോടെ ചുറ്റും നോക്കി....
ദേവ്.... അവൻ വിളിച്ചതും അവന്റെ വാ പൊത്തിയിരുന്നു അയാൾ....
പിന്നെ എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞിരുന്നു.... അവന്റെ നിലവിളി ആ വീട്ടിൽ മുഴങ്ങി... ലൈറ്റ് തെളിഞ്ഞു....
എല്ലാവരും നിലവിളി കേട്ട് ഓടി വന്നു....
ഒരു പഴം തുണി പോലെ കിടക്കുന്ന അരുണിനെ കണ്ടു ഞെട്ടി....
വേദന കൊണ്ടു പിടയാരുന്നു അവൻ...
ശിവയും ഉണ്ടായിരുന്നു ഓടിവന്നവരെ കൂട്ടത്തിൽ... അവളെ ചുണ്ടിൽ ഒരു ചിരി വിടർന്നു..... രുദ്ര്.... അവളെ ചുണ്ടുകൾ മന്ത്രിച്ചു.....
നിർത്തിയിട്ട കാറിലേക്ക് കേറി അവൻ മുഖത്തെ ടവ്വൽ അഴിച്ചു ശ്വാസം വിട്ടു....
സ്റ്റാമിന തീരെ പോരാ അർഷി....
അത് കുറെകാലം ആയില്ലേ മേൽ അനങ്ങിയിട്ട് അതാണ്.... അർഷി ചിരിയോടെ സീറ്റിലേക്ക് ചാരി പറഞ്ഞു...
We
അവന്റെ കയെ ഒടിക്കാൻ പറ്റിയുള്ളൂ... അതിന്ന് മുന്നേ കറന്റ് വന്നു.....
ഞാൻ പറഞ്ഞത ഞാൻ പോകാന്നു.....
വേണ്ട എൻ കെ.... അവൻ ബെഡിൽ നിന്ന് അടുത്തെങ്ങും ഇറങ്ങില്ല അതിനുള്ളെ കൊടുത്തിന്ന്.... അവൻ തൊട്ടത് രുദ്രിന്റെ പെണ്ണിനെയാ..... അർഷി ചെറുചിരിയോടെ പറഞ്ഞു....
ആ ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു....
....... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬