എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 15

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 15🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


സ്വന്തം ഭാര്യയെ കേറിപ്പിടിച്ച ഒരു കുഴപ്പം ഇല്ല.... മോളെ ഒന്ന് നോക്കിയ എന്തൊക്കെ പുകിൽ ആയിരുന്നു... ഇവനെയൊക്കെയ ആദ്യം തല്ലിക്കൊല്ലണ്ടേ... എടുത്തോണ്ട് പോയിരിക്ക ഹോസ്പിറ്റലിൽ.... കിച്ചുവിന് അരിശം തീരുന്നില്ലായിരുന്നു...

അയാൾക്ക് ഞാൻ ആരും അല്ല കിച്ചു.
പിന്നെന്തിനാ എനിക്ക് വേണ്ടി പ്രതികരിക്കുന്നെ..... എന്റെ വിധിയാണ് ഇത്‌...

നീയെന്താ ശിവ ഇങ്ങനെ പാവം ആയത്.
പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം....

എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോടാ അതിന്ന്... എനിക്ക് സ്വന്തം എന്ന് പറയനോ സ്വന്തം ആയി കരുതാൻ പോലും ആരും ഇല്ല... ആർക്ക് വേണ്ടിയാ ജീവിക്കുന്നെ പോലും അറിയാത്ത ഞാൻ ആരോടാ പ്രതികരിക്കണ്ടേ..... നീ പോലും ആരും കാണാതെ അല്ലെ വന്നു മിണ്ടുന്നേ.... എല്ലാരേം മുന്നിൽ വെച് ചേർത്ത് പിടിക്കാൻ നിനക്ക് എങ്കിലും കഴിയോ... അന്നൊക്കെ മുത്തിയെ ഓർത്തു ജീവിച്ചേ.... ഇന്ന് എന്റെ മോൾക്ക് വേണ്ടിയാ ജീവിക്കുന്നെ.... എന്റെ മോള് കൂടി ഇല്ലാണ്ട് ആയ പിന്നെ ഈ ശിവയില്ല 
അത് മാത്രം എനിക്ക് അറിയൂ....

കിച്ചു വേദനയോടെ അവളെ നോക്കി.....

നിനക്ക് നിന്റെ രുദ്ര് ഇല്ലേ....

രുദ്ര് ഉണ്ടോ...... അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു...എന്റെ പെണ്ണാ പറഞ്ഞിട്ട് കുന്നോളം മോഹം നൽകിയിട്ട് ആകാശത്തേക്ക് കൊണ്ടു പോയിട്ട് കൈ വിട്ടവൻ....എന്റെ ഒരു ശ്വാസം പോലും അറിയുന്നവൻ അല്ലെ.... അറിയരിക്കില്ലേ ആ താലി എനിക്ക് എന്താരുന്നു എന്ന്...എന്നിട്ടെന്താ അത് പോലും തിരിച്ചു തിരിച്ചു തരാഞ്ഞേ.... എല്ലാരും സ്വാർത്ഥരാണ്.... ശിവ അന്നും ഇന്നും ആരും ഇല്ലാത്തവളാ.... ആരും ഇല്ലാത്ത പാഴ്ജന്മം.....നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു കിച്ചു അവിടെ നിന്നും എഴുന്നേറ്റ് പോയി.....

നീനുവിന് ഒന്നും മനസ്സിലായില്ലെങ്കിലും ശിവ കരയാണെന്ന് മാത്രം മനസ്സിലായി...
അവൾ ശിവയുടെ മടിയിൽ കേറി ഇരുന്നു

അയ്യേ ബാഡ്ഗേൾ..... ഗുഡ് ഗേൾ കരയില്ല..... അവൾ കുഞ്ഞികൈ കൊണ്ടു കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു...

നീയും സ്വാർത്ഥത കാണിക്കോ മോളെ....
ഒരീസം എന്നെ വിട്ടു നീയും പോകോ.... പോകാണെങ്കിൽ എന്നെ കൊന്നിട്ട് പോയ മതി.... ചാകാനും പേടിയാ എനിക്ക്.... എനിക്ക് സഹിക്കാൻ കഴിയില്ല നീ പോയ അതോണ്ടാ..... അവളെ തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു പൊട്ടികരഞ്ഞു അവൾ...

  ശിവാ കരയല്ലേ... ഞാനും കരയും അവൾ ശരിക്കും ചിണുങ്ങി തുടങ്ങിയിരുന്നു....

ഞാൻ കരയില്ല.... നീനു കരയണ്ട... ബാഡ് ഗേൾ ആവും.... അവൾ മുഖം ഒക്കെ തുടച്ചു മുഖത്ത് ചിരി വരുത്തി അവളെ നെറുകയിൽ മുത്തി....

നീനു അവളെ കഴുത്തിൽ മുഖം പൂഴ്ത്തി 
അനങ്ങാതെ അങ്ങനെ തന്നെ കിടന്നു....

ശിവയുടെ മനസ്സിലെ സങ്കടം അവളുടെ സാനിധ്യത്തിൽ മറവിയിലേക്ക് പോയി ശാന്തത വന്നിരുന്നു..... ആ ഇരുപ്പിൽ തന്നെ നീനു ഉറങ്ങി... മെല്ലെ ശിവയുടെ കണ്ണുകൾ അടഞ്ഞു....

                       🔥🔥🔥🔥
അരുണിനെ റൂമിലേക്ക് മാറ്റി.... അവന്റെ വലതു കൈ ഒടിഞ്ഞിരുന്നു.... മൂത്രം പോകാത്തൊണ്ട് പൈപ്പ് ഇട്ടിന്....

നിനക്ക് ദേവിനെ വിളിക്കാറുന്നില്ലേ അപ്പോൾ.... (മഹി )

ഞാൻ വിളിക്കാൻ നോക്കിതാ അപ്പോഴേക്കും വാ പൊത്തിപിടിച്ചു...
പെട്ടന്ന് ഉള്ള അറ്റാക്ക് ആയിരുന്നില്ലേ.... അരുൺ വേദന കടിച്ചമർത്തി പറഞ്ഞു...

ആ നാറിയെ ഒരിക്കൽ കയ്യിൽ കിട്ടും നോക്കിക്കോ അന്നവന്റെ അവസാനം എന്റെ കൈ കൊണ്ടു ആയിരിക്കും....
                                             (അരുൺ)

അവനെ മുന്നിൽ കണ്ടിരുന്നെങ്കിൽ ഞാൻ തന്നെ തീർത്തേനെ.... എന്റെ മോനെ ഈ അവസ്ഥയിൽ ആക്കിയവനെ വെച്ചേക്കില്ല ഞാൻ... 
                                   ( വലിയച്ഛൻ )

എന്ത് കൊണ്ടായിരിക്കും അവനൊരിക്കൽ പോലും നേരിട്ട് മുന്നിൽ വരത്തെ.... ഇത്രയും നാൾ രുദ്രന്റെ പെണ്ണ് രുദ്രന്റെ പെണ്ണ് പറഞ്ഞു അല്ലായിരുന്നോ ബഹളം.... തല്ല് ഒക്കെ.... എന്നിട്ട് വിവാഹം തടയാൻ വന്നോ ഇല്ലല്ലോ ... എന്തൊക്കെ അതിന്ന് പിന്നിൽ കളിയുണ്ട്.... അല്ലെങ്കിൽ രുദ്ര് എന്നൊരാൾ ഇല്ല... അയാളുടെ പേര് വെച് മറ്റുള്ളർ കളിക്കുന്നത് ആണോന്ന സംശയം.... മഹി സംശയത്തോടെ പറഞ്ഞു....

 നമ്മൾ അവളെ ഉപദ്രവിച്ച അപ്പൊ തന്നെ നമ്മൾക്ക് നേരെ അറ്റാക്ക് ഉണ്ടാകും. അങ്ങനെ ഉള്ള ആൾ മാര്യേജ് മാത്രം തടയാഞ്ഞത്.എനിക്കും ആ സംശയം ഉണ്ട് ... (അരുൺ )

അവളെ ജാതകപ്രകാരം അവൾക്കായി ഒരുത്തൻ ജന്മം എടുത്തിട്ടുണ്ട്.... അയാൾ ആയി മാത്രമേ വിവാഹം നടക്കൂ. എത്ര തടഞ്ഞാലും ആരൊക്കെ എതിർത്താലും ഒന്നിക്കേണ്ടവർ ഒന്നിക്കും. അത്രയും വീശിഷ്ട ജാതകം ആണ് അവളുടെ.അത് അറിഞ്ഞോണ്ട് കൂടിയ നമ്മൾ അറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ എടുപ്പിടിന്ന് വിവാഹം നടത്തിയേ. അതും ഈ നിൽക്കുന്ന ദേവ് വിവാഹം കഴിക്കില്ലെന്ന് വാശിപിടിച്ചിട്ടും നമ്മൾ നടത്തിയേ... ജാതകപ്രകാരം ആണെങ്കിൽ അവളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് രുദ്ര് ആണ്.. എന്നിട്ടും അവൻ ആയുള്ള വിവാഹം നടന്നില്ലല്ലോ. അതിനർത്ഥം രുദ്ര് ജീവനോടെ ഇല്ലെന്ന് അല്ലെ.... (വലിയച്ഛൻ )

ഇനിയിപ്പോ ദേവ് ആണോ അവൾക്കായി ജനിച്ചവൻ.... (മഹി )

വിഢിത്തം പറയല്ല അവൾക്കായി ജനിച്ചവൻ ആണെങ്കിൽ അവൻ വേറെ പെണ്ണിനെ സ്നേഹിക്കോ കല്യാണം കഴിക്കോ... പോരാത്തേന്ന് ഒരു കൊച്ചു ഉണ്ട്. അത് കൊണ്ടു ഒരിക്കലും ദേവ് ആകില്ല... 

അതെ അത് തന്നെയാണ് സത്യം.... രുദ്ര് അവനായിരിക്കും ജാതകത്തിൽ ഉള്ളവൻ. മറ്റുള്ളവരും അത് തലയാട്ടി...

പുറത്തു നിന്ന ദേവ് ഒരു നിമിഷം ഞെട്ടി നിന്നു.... ശിവയുടെ ജാതകത്തിൽ അങ്ങനെ ഉണ്ടോ.... എന്ന് വെച്ച എനിക്കായി ജനിച്ച എന്റെ പെണ്ണ് അവളാണോ .... അവളെ ജാതകപ്രകാരം അവൾക്കായി ഒരുത്തൻ ജന്മം എടുത്തിട്ടുണ്ട്.... അയാൾ ആയി മാത്രമേ വിവാഹം നടക്കൂ. എത്ര തടഞ്ഞാലും ആരൊക്കെ എതിർത്താലും ഒന്നിക്കേണ്ടവർ ഒന്നിക്കും. അത്രയും വീശിഷ്ട ജാതകം ആണ് അവളുടെ. അവന്റെ ചുറ്റും ആ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു... ശിവക്കായി ജനിച്ചവൻ ഞാൻ ആണോ .... അവന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി അത്...
അബോധാവസ്ഥയിൽ എന്ന പോലെ ആയിരുന്നു പിന്നേ അവൻ..... അവൻ തല കുടഞ്ഞു മുഖം അമർത്തി തുടച്ചു.
പിന്നെ ഫോൺ എടുത്തു വാസുമാമയെ വിളിച്ചു.....

ശിവയുടെയും എന്റെയും ജാതകം കൊണ്ടു പോയി ഒരു ജ്യോൽസ്യന്റെ അടുത്ത് പോകണം....

നിനക്ക് എന്താടാ വട്ടായോ നട്ടപാതിരക്ക്.

പറയുന്ന കേൾക്ക് മാമാ.... അവൻ അവർ പറഞ്ഞത് മൊത്തത്തിൽ പറഞ്ഞു കൊടുത്തു.... അത് സത്യം ആണോ അറിയാന.... 

ഞാൻ നാളെ തന്നെ പോകാം. നീ ശിവയുടെ ജാതകം ഒന്ന് കൊടുത്തയക്ക്.

അപ്പോഴാ അവനും അതോർത്തെ...
ആ മുത്തിയുടെ അടുത്ത് ഉണ്ടാകൊ അറിയില്ല ഞാൻ നോക്കട്ടെ പറഞ്ഞു അവൻ ഫോൺ വെച്ചു.... 

റൂമിലേക്ക് എത്തിയപ്പോൾ കണ്ടു നിലത്ത്
നീനുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉറങ്ങുന്ന ശിവയെ.... ആര് കണ്ടാലും അമ്മയും മകൾ അല്ലെന്ന് പറയില്ല... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... വിളിക്കാൻ നോക്കിയെങ്കിലും ജാതകത്തിന്റെ കാര്യം ഓർത്തു... അവൻ ശബ്ദം ഉണ്ടാക്കാതെ റൂം മൊത്തത്തിൽ പരതി.... ശിവയുടെ ഡ്രസ്സ്‌ വെച്ച പെട്ടിയിൽ അടിയിലായി ജാതകം കണ്ടു.... അവൻ അതെടുത്തു. കൂടെ ഒരു ജാതകം കൂടി ഉണ്ടായിരുന്നു അത് ലച്ചുന്റെ ആണെന്ന് അവന്ന് മനസ്സിലായി. അവൻ അതിലൂടെ തലോടി രണ്ടു തുള്ളി കണ്ണുനീർ അതിലേക്ക് ഇറ്റി വീണു... അവന്റെ കണ്ണുകൾ അഗ്നിപോൽ ജ്വലിച്ചു..... താൻ എന്തിനാ ഇങ്ങോട്ട് വന്നത്.... അത് മറന്നു പോയോ ഒരു നിമിഷം.... അവൻ വേദനയോടെ ഓർത്തു അഗ്നിയെ നോക്കി.... പിന്നെ കണ്ണുകൾ തുടച്ചു ജാതകം അവിടെ തന്നെ വെച്ചു എഴുന്നേറ്റു....

ഫോൺ റിങ് ചെയ്യുന്നേ കണ്ടു....

കിട്ടിയില്ല മാമ അത് പറഞ്ഞു വേറൊന്നും പറയാതെ കാൾ കട്ട് ചെയ്തു....

നിന്റെ ജാതകം എന്റെ കയ്യിൽ ഉണ്ടല്ലോ...
പിന്നെ ശിവയുടെ നാളും ലച്ചുന്റെ നാളും ഒന്നാണ്... ജനിച്ചദിവസം കാര്യം ഏകദേശം അറിയാം... ഒന്ന് നോക്കി നോക്കണം... അവർ പറഞ്ഞത് സത്യം ആണോന്ന് അത് ആലോചിച്ചു അയാൾ 
നിന്നു....

അവൻ കണ്ണ് തുടച്ചു.... പിന്നെ ശിവയുടെ അടുത്തേക്ക് പോയി.... മോളെ എടുക്കാൻ അവളെ തൊട്ടതും അവനെ പിറകിലോട്ട് തള്ളി.... അവൻ പിറകിലേക്ക് ആഞ്ഞു കൈ കുത്തിപോയി.

ശിവ ഞെട്ടികൊണ്ടു അവനെ നോക്കി....
ഞാൻ... പെട്ടന്ന്.... അറിയാതെ.... അവൾ കിടന്നു വിക്കി...

Mmm... അവൻ ഒന്ന് മൂളി അഗ്നിയെ എടുത്തു. ബെഡിൽ കിടത്തി. പുതച്ചു കൊടുത്തു.... റൂമിൽ നിന്നും ഇറങ്ങി പോയി....

ശിവ കുറച്ചു സമയം അവനെ നോക്കി നിന്നു... വരുന്ന കാണാഞ്ഞു നീനുന്റെ അടുത്ത് പോയി ഇരുന്നു.... അവൾ നിലത്തേക്ക് വീണാലോ പേടി ആയിരുന്നു അവൾക്ക് .... ടൈം കുറെ ആയതും അവൾ ഉറക്കം തൂങ്ങി അവിടെ തന്നെ കിടന്നു.... നന്നേ ലേറ്റ് ആയ ദേവ് തിരിച്ചു വന്നത്....

ശിവ നീനുനെ കെട്ടിപിടിച്ചു കിടക്കുന്നെ കണ്ടു.

നിനക്ക് അവളെ കെട്ടിപിടിച്ചു അല്ലാതെ കിടക്കാൻ പറ്റില്ലേ.... അവൻ നാവ് കുഴഞ്ഞോണ്ട് പറഞ്ഞു. ലച്ചുന്ന് ഇതിനുള്ള ഭാഗ്യം ഇണ്ടായില്ലല്ലോ...ഒരു നോക്ക് കാണാനോ എന്റെ മോളെ കരച്ചിൽ കേൾക്കാനോ തൊടാനോ പറ്റിയില്ല..... നിനക്ക് പറ്റിയല്ലോ... അല്ലെങ്കിലും അവൾക്ക് നിന്നെ പറ്റി പറയാൻ നേരം ഉള്ളു.... എന്ത് പറഞ്ഞാലും രുദ്ര്, അർഷി, ശിവ അവളെ എല്ലാമെല്ലാമായ ദേവേട്ടൻ... ഇത്‌ പറയാൻ അല്ലാതെ വാ തുറക്കില്ലായിരുന്നു . വായിൽ വിരൽ ഇട്ടു കൊടുത്ത പോലും കടിക്കാത്ത ഒരു പാവം .... അവസാനം ലച്ചുന്ന് അവളെ ദേവിനെ കിട്ടി.... സ്വന്തം പ്രണയം കുഴിച്ചു മണ്ണിട്ട് മൂടിയ അവിടെ ലച്ചുനെ കുടിയിരുതിയെ..... എന്നിട്ട് ഒന്നിച്ചിട്ട് ജീവിക്കാൻ പറ്റിയോ.... ദൈവത്തിന് പോലും അസൂയ തോന്നിയിട്ട് ഉണ്ടാകും ലച്ചുന്റെ പ്രണയം കണ്ടിട്ട്.... അവർ കൊണ്ടു പോയി.... തന്നൂടാരുന്നോ അവളെ.... ഈ കുഞ്ഞിന്ന് വേണ്ടിയെങ്കിലും ഒരിറ്റ് ജീവൻ വെക്കാറുന്നില്ലേ..... എന്തൊക്കെ പതം പറഞ്ഞു കൊണ്ടു അവളെ ദേഹത്തേക്ക് വീണു.....

ശിവ ഞെട്ടി കണ്ണ് തുറന്നു.... പിടഞ്ഞു എഴുന്നേൽക്കാൻ നോകിയെങ്കിലും പറ്റിയില്ല.... ദേവിന്റെ ഭാരം കാരണം അവൾ ശ്വാസം എടുക്കാൻ പോലും പറ്റാതെ കിതച്ചു.... അവൾ കുറെ ഉന്തിയും തള്ളിയും നോക്കിയെങ്കിലും പറ്റിയില്ല.... അവൾക്ക് കരച്ചിലും ദേഷ്യം ഒക്കെ വന്നു.... നാറിയിട്ട് വയ്യ.... ഒന്ന് എഴുന്നേൽക്ക് .... കരഞ്ഞോണ്ട് പറഞ്ഞു... അവൻ ഞരങ്ങി കൊണ്ടു കണ്ണ് തുറന്നു അവളെ നോക്കി.... പിന്നെ 
അവളെ ദേഹത്ത് നിന്ന് ഇറങ്ങി ബെഡിൽ കിടന്നു.... അവൾ എഴുന്നേറ്റു ബെഡിൽ നിന്നും ഇറങ്ങി.... അവനെ ദേഷ്യത്തോടെ നോക്കി പിറുതിരുത് കൊണ്ടു താഴെ പുതപ് വിരിച്ചു കിടന്നു...

കള്ള് കുടിയൻ.... വൃത്തികെട്ടവൻ.... റൗഡി..... ഇനിയിപ്പോ പെണ്ണ് കുടിയൻ എന്ന് കൂടി വിളിക്കേണ്ടി വരും... ബോധത്തിൽ എന്നെ കാണേൻ കൂടി പറ്റില്ല.... ബോധം ഇല്ലാത്തപ്പോ തോടേം പിടിക്കേം ചെയ്യാ...അവൾ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു...

കൈ തെറ്റി ദേഹത്ത് വീണതാ.... അല്ലാണ്ട് കള്ള് കുടിച്ചു ബോധം ഒന്നും പോയിട്ടില്ല.... പിന്നെ കള്ള് കുടിയനും വൃത്തികെട്ടവനും റൗഡി ഒക്കെ നിന്റെ തന്ത ശിവറാം.... കേട്ടോടി ഉണകകമ്പേ..
ടച്ചാണ് പറ്റിയ മുതൽ.... നിന്നെ ഒക്കെ ഉണ്ടല്ലോ..... അത് പറഞ്ഞു പിന്ന അനക്കം ഉണ്ടായില്ല....

അവൾ നെഞ്ചിൽ കൈ വെച്ചു ആശ്വാസത്തോടെ അവനെ നോക്കി....
അവൻ ഒന്നൂടി അനങ്ങുന്നേ കണ്ടതും അവൾ തലവഴി പുതപ്പിട്ട് മൂടി കിടന്നു....

ഉണക്കക്കമ്പ് നിന്റെ മറ്റവൾ പോയി വിളിക്ക് റൗഡി.... അവൾ പിറു പിറുത്തോണ്ട് പറഞ്ഞു കിടന്നു....

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ദേവ് ബെഡിൽ ഇരിക്കുന്നെ കണ്ടു.... അഗ്നിയെ നോക്കി അവളെ തലോടി ബെഡിൽ ചാരി ഇരിക്കരുന്നു....

അവൾ നീനുനെ നോക്കി പുറത്തു പോകാൻ നോക്കിതും അവൻ ശിവാ എന്ന് വിളിച്ചിരുന്നു.....

അവൾക്ക് അത്ഭുതം തോന്നി... ഇത്രയും സോഫ്റ്റ്‌ ആയി വഴക്ക് ഇടാതെ ആദ്യം ആയി ആയിരുന്നു അവളെ വിളിച്ചത്....

അതിന്റെ പരിഭ്രമത്തോടെ അവനെ നോക്കിത്....

മോളെ കൂട്ടി പെട്ടെന്ന് റെഡിയാവ് ഒന്ന് അമ്പലത്തിൽ പോകണം....

ഞാൻ അമ്പലത്തിൽ പോകാറില്ല.... എനിക്ക് വിശ്വാസം ഇല്ല.....

അതെന്താ നിനക്ക് ദൈവം ഒന്നും ഇല്ലേ...
അവൻ പരിഹാസത്തോടെ ചോദിച്ചു....

എനിക്ക് ഒരു ദൈവം ഉള്ളു.... അത് എന്നും എപ്പോഴും എന്റെ കൂടെ ഉണ്ട്... അതിന്ന് അമ്പലത്തിൽ പോകണം ഇല്ല....

അതേത് ദൈവം ആണാവോ അവൻ പുച്ഛത്തോടെ ചോദിച്ചു....

രുദ്ര്..... എന്റെ ദൈവം....ദാ ഇവിടെ ഉണ്ട് എന്റെ ദൈവം... അവൾ നെഞ്ചിൽ തൊട്ട് പറഞ്ഞു....

ദേഷ്യപെടുന്നു കരുതിയെങ്കിലും ആ മുഖം തിളങ്ങുന്നേ കണ്ടു.... ചുണ്ടിൽ മനോഹരം ആയ പുഞ്ചിരി ഉണ്ടായിരുന്നു.... അവന്റെ അങ്ങനെ ഒരു ഭാവം ആദ്യം ആയിരുന്നു അവൾ കണ്ടേ..... അവൾക്ക് അത്ഭുതം തോന്നി....

ഇന്ന് എന്റെ അമ്മ മരിച്ച ദിവസം ആണ് നീനുനെ കൂട്ടി കുറെ നേർച്ചയും വഴിപാട് ഒക്കെ ചെയ്യാനുണ്ട്... അവളെ കൂട്ടി റെഡിയാവ്... നേർമയോടെ സമാധാനത്തോടെ പറയുന്നേ കേട്ട് അവൾ കണ്ണ് മിഴിച്ചു അവനെ നോക്കിപ്പോയി....

ഞാൻ അമ്പലത്തിലേക്ക് വരില്ല.... അത് പറഞ്ഞു പോകാൻ നോക്കിതും പിന്നിൽ അലർച്ച കേട്ടിരുന്നു.....ടീ.....

അരമണിക്കൂർ ടൈം തരും നീയും ഒരുങ്ങി മോളെയും ഒരുക്കി നിന്നില്ലെങ്കിൽ ഉണ്ടല്ലോ..... അവൾക്ക് നേരെ കൈ ചൂണ്ടി ദേഷ്യത്തിൽ പറയുന്ന അവനെ പേടിയോടെ നോക്കി വരുമെന്ന് തലയാട്ടി പൊയി..... അവൻ ബാത്‌റൂമിലേക്ക് പോയി വാതിൽ വലിച്ചു അടച്ചു.... അവൾ പേടിയോടെ ഉമിനീർ ഇറക്കി.... അവൻ പോയതും ദീർഘ ശ്വാസം എടുത്തു... ഓന്ത് പോലും ഇത്ര പെട്ടെന്ന് നിറം മാറോ
അവൾ ഓർത്തു പോയി....

നീനുമോളെ കൂടെയല്ലേ അവളെ അച്ഛമ്മക്ക് വേണ്ടിയല്ലേ അങ്ങനെ ആശ്വസിച്ചു നീനുനെ വിളിക്കാൻ പോയി.
നീനുനെ വിളിച്ചു ഉണർത്താൻ അവൾ എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം ആയിരുന്നു..... ദേവ് വരുമ്പോൾ കണ്ടത് നീനുവിനെ ഉണർത്താനുള്ള പരിശ്രമം ആണ്.... അവൾ തോൽവി സമ്മതിച്ചു നടുവിന് കൈ കൊടുത്തു....

നീ കുംഭകർണ്ണന്റെ മോളാണോ അതോ അനിയത്തി ആണോ....

മോളാണ്.... പുറകിൽ ദേവിനെ കണ്ടതും അവൾ പേടിച്ചു പിന്നോട്ട് മാറി...

നീ പോയി റെഡിയായിക്കോ ഞാൻ ഇവളെ റെഡിയാക്കികൊള്ളാം....

അവൾ മുഖം കുനിച്ചു തലയാട്ടി....

നേരം പുലർന്നു വരുന്നതേ ഉണ്ടാരുന്നുള്ളൂ.... അവൾ വേഗം കുളിച്ചു റെഡിയായി വന്നു.... അപ്പോഴേക്കും അച്ഛനും മോളും റെഡി ആയിരുന്നു. ദേവ് സാധാരണ വേഷത്തിൽ ആയിരുന്നു....

അമ്പലത്തിൽ പോകുമ്പോ മുണ്ട് ഉടുത്തൂടെ ഇയാൾക്ക് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞില്ല....

ദേവിന്റെ ബൈക്കിൽ തന്നെ ആയിരുന്നു പോയത്.... കിച്ചന്റെ കൂടെ കുറെ പ്രാവശ്യം കേറിയോണ്ട് പേടിയൊന്നും തോന്നിയില്ല അവൾക്ക്. നീനുനെ നടുവിൽ ഇരുത്തി....

അവൻ അവരെ അമ്പലത്തിൽ ഇറക്കി.... നിങ്ങൾ ചെല്ല് ഞാൻ പിന്നാലെ വരാം അത് പറഞ്ഞു തിരിഞ്ഞു നോക്കാതെ പോയി....

ശിവ കേറണോ വേണ്ടയോ എന്ന് തിരിയാതെ അവിടെ മടിച്ചു നിന്നു.....

ശിവാ.... അനുമ്മ.... എന്ന് പറഞ്ഞു അവളിൽ നിന്നും പിടഞ്ഞു ഇറങ്ങാൻ നോക്കി... അപ്പോഴേക്കും ഒരു പെൺകുട്ടി അങ്ങോട്ട് വന്നു....

ശിവാ.... ഇതാ എന്റെ അച്ഛടെ അനുമ്മ....
നീനു പറഞ്ഞോണ്ട് തന്നെ അവളെ നേർക്ക് ചാടി.... അനു അവളെ എടുത്തു ചുംബനം കൊണ്ട് മൂടുമ്പോൾ വല്ലാത്തൊരു ആസ്വസ്ഥ തന്നെ പൊതിയുന്നത് ശിവ അറിഞ്ഞു.....

                                    ...... തുടരും 





posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url