എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni part 16

 ശിവരുദ്രാഗ്നി

 by IFAR


🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 16🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬


▬▬▬▬▬▬▬▬▬▬▬▬▬▬


എന്റെ മോളാ പറഞ്ഞു പിടിച്ചു വാങ്ങാൻ തോന്നി അവൾക്ക്.... ശിവ അവളെ തന്നെ സൂക്ഷിച്ചു നോക്കി.... ഐശ്വര്യം ഉള്ള മുഖം... വെളുത്ത നിറം... സെറ്റ് സാരിയാണ് വേഷം.... ഡ്രെസ്സിലും ഭാവത്തിലും എല്ലാം തെളിഞ്ഞു കാണാം വലിയ വീട്ടിലെ കുട്ടിയാണെന്ന്.... അവൾ അറിയാതെ തന്നെ തന്റെ കോലത്തിലേക്ക് നോക്കിപോയി.... എപ്പോ കീറുമെന്ന് പോലും അറിയാത്ത ഒരു പാവാടയും ബ്ലൗസ് ആണ് വേഷം....
അവളുടെ അടുത്ത് നിന്ന വജ്രവും കരിക്കട്ടയും പോലെ ഉണ്ടാകും.... നീനുമോൾക്ക് യോജിച്ചത് എന്ത് കൊണ്ടു അവൾ തന്നെയാണ്... വല്ലാത്ത അപകർഷത ബോധം അവളിൽ ഉടലെടുത്തു.... നീനു പറഞ്ഞ വെച്ചു അവളുടെ അച്ഛനെ ഒത്തിരി സ്നേഹിക്കുന്ന പെണ്ണ്.... നീനുവിനോട് ഉള്ള സ്നേഹവും നീനുവിന് അവളോടുള്ള സ്നേഹവും കാണുമ്പോൾ അവൾ നല്ല കുട്ടിയാണ്... പിന്നെന്ത് കൊണ്ട ദേവിന് ഇഷ്ടം അല്ലത്തെ.... ഇനി ഞാൻ കാരണം ആണോ ഇവർ പിരിഞ്ഞത്.... 

നെറ്റിയിൽ ഒരു തണുപ്പ് പടർന്നതും അവൾ ചിന്തയിൽ നിന്നും ഉണർന്നു...
അനു നെറ്റിയിൽ ചന്ദനം തൊട്ടതാണ്...

എന്താ ശിവ ആലോചിക്കുന്നെ ഞാൻ ആരാണെന്ന് ആണോ..... പുഞ്ചിരിയോടെ ചോദിച്ചു...

ശിവ ചിരിക്കണോ വേണ്ടയോ എന്നുള്ള ഭാവത്തിൽ ആയിരുന്നു...

ഞാൻ ദേവേട്ടന്റെ അമ്മാവന്റെ മോളാണ് 
അനുശ്രീ....
അവൾ കൈ നീട്ടി.... ശിവ ആ വെളുത്ത കൈകളിൽ നോക്കി... നീണ്ട വിരലുകളിൽ നെയിൽപോളിഷ് ഇട്ടു കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്.... അവൾ അവളെ കൈ ഒന്ന് നോക്കി.... അവളുടെ മുഖം കുനിഞ്ഞു.... അവൾക്ക് കൈ കൊടുക്കാൻ മടി തോന്നി....

ശിവക്ക് എപ്പോഴും ചിന്തയാണല്ലോ....

ഞാൻ... അത്.... അവൾ മടിച്ചു നിന്നു... അനുശ്രീ കൈ പിൻവലിച്ചു.... അവളുടെ മുഖത്ത് ഒരു വല്ലായ്മ പടർന്നു.... എന്നോട് ഇഷ്ടകേട് ഉണ്ടാവും.... വല്ലതും പറഞ്ഞു കൊടുത്തിട്ട് ആവോ രാവണൻ..

അമ്മ കൈ കൊത്ത് ഇല്ലെൽ സൂചി വെത്തും... വലിയ സൂചി ഉണ്ട് കയ്യിൽ....

ശിവ അവളെ സംശയത്തോടെ നോക്കി...

ഞാൻ ഡോക്ടർ ആണ്.... വെറുതെ ഇവളെ കളിപ്പിക്കാൻ ഒരിക്കൽ പറഞ്ഞതാ.... എന്റെ നീനുമോളെ ഞാൻ സൂചി വെക്കോ... അനു അവളെ ഇക്കിളിയിട്ടു..
നീനു പൊട്ടിച്ചിരിച്ചു.... 

കണ്ടവരോടൊക്കെ കിന്നരിക്കാൻ ആണോടി നിന്നോട് പറഞ്ഞത്... പിന്നിൽ അലർച്ച കേട്ടതും മൂന്നാളും ഞെട്ടലോടെ നോക്കി.... പിന്നിൽ രൗദ്രഭാവത്തിൽ ദേവ്.

ആരോടു ചോദിച്ചിട്ട എന്റെ കുഞ്ഞിനെ ഇവൾക്ക് കൊടുത്തേ.... ശിവയെ നോക്കി കലിപ്പിൽ ആയിരുന്നു ദേവ്.... മോളെ അനുവിൽ നിന്ന് പിടിച്ചു വാങ്ങുകയും ചെയ്തു.... 

ശിവ അവനെ തന്നെ നോക്കി നിൽക്കരുന്നു അപ്പോൾ മുണ്ട് ആണ് ഉടുത്തിട്ടുള്ളത്... ഒരു മേൽമുണ്ട് പുതച്ചിരുന്നു.... ഇങ്ങേര് വേഷം മാറാൻ പോയത് ആണോ.... നല്ല അസ്സൽ ആയിട്ടുണ്ട് വേഷം...

ഒന്ന് പതുക്കെ പറ അച്ഛാ... എന്റെ ചെവി പൊത്തിപ്പോയി.... ഇനി എനിക്ക് ചെവി കേൾതോ.... അവൾ ചെവി പൊത്തി പറയുന്നേ കേട്ട് ശിവക്ക് അനുവിനും ചിരി വന്നു. ദേവിന്റെ സ്വഭാവം അറിയുന്നൊണ്ട് തന്നെ അവർ ചിരി അടക്കിപിടിച്ചു.... ദേവ് മുഖം കൂർപ്പിച്ചു ശിവയെ നോക്കി....

നീനു.... അവളെ അനുമ്മയെ കണ്ടപ്പോൾ
ശിവ വിക്കി പറഞ്ഞു...

ഞാൻ അമ്പലത്തിൽ ഒന്ന് തൊഴാൻ വന്നതാ അതിന്ന് ഇത്ര കലിപ്പ് വേണ്ട... അനുവിന്റെ മുഖത്ത് സങ്കടം കലർന്നു...ശിവയുടെ നോട്ടം അവള കണ്ണുകളിൽ ആയിരുന്നു... കണ്ണുകളിൽ ഒളിപ്പിച്ചു നിർത്തിയ ഭാവങ്ങൾ വേദന നിറഞ്ഞതാണെന്ന് അവൾ കണ്ടു..... അനു മുഖത്ത് ഒരു പുഞ്ചിരി വരുത്തി....

ചന്ദനം എടുത്തു തൊടാൻ നോക്കിതും ദേവ് പിറകോട്ടു മാറി....

ആരുമ്മക്ക് വേണ്ടിയെങ്കിലും.... എന്ന് പറഞ്ഞു വീണ്ടും വിരൽ നീട്ടിയതും ദേവ് ശിവയുടെ മുഖം ഒരു കൈ കൊണ്ടു ഉയർത്തി അവന്റെ മുഖം ആയി മുട്ടിച്ചു....

പെട്ടെന്ന് എന്താ സംഭവിച്ചേ എന്നറിയാതെ അവളൊന്ന് പകച്ചു....

ആരുമ്മയുടെ സന്തോഷത്തിന്ന് ഇത്‌ മതി.
എന്റെ അമ്മയല്ലേ അമ്മക്ക് മനസ്സിലാവും എന്നെ....

അനുവിന്റെയും ശിവയുടെയും നോട്ടം അവന്റെ നെറ്റിയിൽ എത്തി നിന്നു.... ശിവയുടെ ഉണങ്ങിതുടങ്ങാത്ത ചന്ദനം അവന്റെ നെറ്റിയിൽ ആയിരുന്നു....

ഇങ്ങേർക്ക് ചന്ദനം വേണേൽ അതിൽ നിന്ന് എടുത്തൂടെ.... ഇയാൾക്ക് മെന്റൽ ആയ... ശിവയുടെ ചിന്ത പോയത് ആ വഴിക്ക് ആയിരുന്നു....

ഞാൻ ഇന്ന് ഡോക്ടർ ആയി ജോയിൻ ചെയ്യാണ്... അനുഗ്രഹിക്കണം പറഞ്ഞു ദേവിന്റെ കാൽ തൊട്ടു... ദേവ് നിന്നിടത് നിന്ന് അനങ്ങിയില്ല.... അനു കാൽക്കൽ നിന്ന് എഴുന്നേറ്റു ഇല്ല....

ഈ റൗടിക്ക് കണ്ണിൽ ചോരയും ഇല്ലേ. ഒന്ന് അനുഗ്രഹിച്ചുടെ... ശിവക്ക് കണ്ടിട്ട് പാവം തോന്നി.... അവൾ അവന്റെ കയ്യെടുത് അനുവിന്റെ തലയിൽ വെച്ചു...
ദേവ് ഞെട്ടലോടെ അവളെ നോക്കി....

അവൾ അപ്പൊ തന്നെ കൈ പിൻവലിച്ചു...

താൻ ഇപ്പോൾ എന്താ ചെയ്തേ.... അപ്പോഴാ അവൾ അതോർത്തത് തന്നെ..

ദേവിന്റെ നോട്ടത്തിൽ കൊരുത് ഒരു നിമിഷം നിന്നു പോയി.... ദേവിന്റെ മുഖത്ത് ദേഷ്യം അല്ല അത്ഭുതം നിറഞ്ഞ ഭാവം....

അനു ശിവയുടെ കാൽക്കൽ തൊട്ടതും അവൾ ഞെട്ടലോടെ പിറകിലോട്ട് വലിഞ്ഞു.... ഒരു നിമിഷം അവൾ സ്റ്റക്ക്
ആയി നിന്നു പോയി... അവളെ ഭാവം കണ്ടതും അവൻ ചെറുചിരിയോടെ അവളുടെ കയ്യെടുത് അനുവിന്റെ തലയിൽ വെച്ചു....

ശിവ ഒന്നും മനസ്സിലാകാതെ അവളെ തന്നെ പകച്ചു നോക്കി നിന്നെ ഉള്ളു.... വയസ്സ് കൊണ്ടും സ്ഥാനം കൊണ്ടും 
തന്നെക്കാൾ മുതിർന്ന ആളാണ് അവൾ.
ഡോക്ടർ ആണ്... അവളെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത ഇല്ലാത്ത എന്റെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങിക്കുന്നോ....

അനു അവളെ കെട്ടിപിടിച്ചു കവിളിൽ കിസ്സ് കൊടുത്തു....

ശിവക്ക് ഇപ്പോൾ ബോധം കെട്ട് വീഴുന്നു തോന്നി... തനിക്ക് ബുദ്ധിഭ്രമം ഒന്നും സംഭവിച്ചത് അല്ലല്ലോ....

നീനുന്റെ കവിളിലൂടെ തലോടി. ശിവയെ ഒന്ന് കൈകൂപ്പി കാണിച്ചു പെട്ടന്ന് തന്നെ സ്റ്റെപ്പ് ഇറങ്ങിഓടി....

താഴെ എത്തിയതും അവൾ നിന്നു. നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നോക്കി... അവരെ കാണുന്നൊന്നും ഇല്ലായിരുന്നു. കണ്ണുകൾ തുടച്ചു തിരിഞ്ഞതും വാസുമമയെ കണ്ടു....

അവൾ ഒരു ഏങ്ങളോടെ അയാളുടെ നെഞ്ചിൽ ചാരി....

ദേഷ്യം ഉണ്ടോ ശിവയോട്..... അവളുടെ തലയിലൂടെ തലോടി ചോദിച്ചു...

അവൾ ഞെട്ടി പകച്ചു കൊണ്ടു അയാളെ നോക്കി കണ്ണുകൾ തുടച്ചു....

രുദ്രന്റെ ശിവയോട് ദേഷ്യയോ.... അങ്ങനെ എന്നെകണ്ടിരിക്കുന്നെ.... വില്ലത്തി വേഷം എടുക്കുന്നു കരുതിയോ മാമയും .... ആദിയേട്ടന്റെ ജീവിതത്തിൽ സ്ഥാനം ഇല്ലെന്ന് അറിഞ്ഞപ്പോൾ ഒരു പ്രതീക്ഷയുണ്ടാരുന്നു അഗ്നിയുടെ അമ്മയായി ജീവിക്കലൊന്ന്.... അത് നടന്നില്ല..... സങ്കടം ഉണ്ട്.... വേദന തോന്നുന്നുണ്ട്..... നെഞ്ച് നീറുന്ന പോലെ എന്റെ വിധിയോർത്ത് ആണെന്ന് മാത്രം..... ഞാൻ ആയിട്ട് ഇല്ലാതാക്കിത് അല്ലെ അപ്പൊ അനുഭവിച്ചേ തീരുള്ളൂ..... എന്ന് വെച്ചു ദൈവത്തിനോട് ആർക്കെങ്കിലും ദേഷ്യം തോന്നോ മാമ .... ദൈവതിന്നു തുല്യമാ എനിക്ക് ശിവ.... അല്ല ദൈവം തന്നെയ രുദ്രന്റെശിവ.... എന്നെ ഇഷ്ടം ആയില്ല തോന്നുന്നു എന്തോ അകൽച്ച പോലെ തോന്നി എനിക്ക്... ചിലപ്പോൾ എന്നെ പറ്റി പറഞ്ഞു കൊടുത്തിട്ട് ഉണ്ടാവും.... 

ആർക്ക് ശിവക്ക് ഇഷ്ടം ആയില്ലെന്നോ...
അസുരന്മാർക്കിടയിലെ ദേവതയാ അവൾ.... ദ്രോഹിച്ചാലും എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയുള്ളു.... അത്രയും പാവം കൊച്ച കാണുമ്പോൾ തന്നെ വാത്സല്യം തോന്നും....

ശരിക്കും ലച്ചു മുന്നിൽ നില്കുന്നെ പോലെ തോന്നുന്നേ കണ്ടപ്പോൾ.... ഞാൻ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചപ്പോ ആകെ ഞെട്ടിപ്പോയിന്ന് തോന്നുന്നു....

അത് നന്നായി നിന്നെക്കാൾ മൂന്നാലു നാല് വയസ്സിനു ഇളയതാ അവൾ.... എന്നാലും സ്ഥാനം കൊണ്ടു അവളിപ്പോൾ ഏട്ടത്തിയമ്മയ.... ലച്ചുന്റെ സ്ഥാനം ആണ് അവൾക്കിപ്പോൾ.... 

അവൾ ഒന്നും മിണ്ടാതെ നിന്നേയുള്ളു....

എന്നെങ്കിലും ആദി നിന്നെ മനസ്സിലാക്കി മാപ്പ് തരും മോള് സങ്കടപെടണ്ട ഒക്ക ശരിയാവും.... അയാൾ ഒന്നൂടി തലയിലൂടെ തലോടി പോയി....

വെറും വാക്ക് ആണ് അറിയുന്നത് കൊണ്ടു തന്നെ അവൾ നിസ്സഹായതയോടെ അയാളെ നോക്കി..

                         🔥🔥🔥

വാ പോകാം.... വായും തുറന്നു അന്തം വിട്ടു നിൽക്കുന്ന ശിവയുടെ താടിക്ക് ഒരു ചൊട്ട് കൊടുത്തു ദേവ് പറഞ്ഞു....

ആ കുട്ടി എന്തിനാ എന്റെ കാൽ തൊട്ടേ....
അവൾ ഒരു പകപ്പോടെ ചോദിച്ചു.

നീയെന്തിനാ എന്റെ കയ്യെടുത്തു അവളെ തലയിൽ വെചേ....

അത്.... പിന്നെ.... ഞാൻ.....

മതി തപ്പിതടഞ്ഞത്.... വേഗം വരാൻ നോക്ക്.... മോളെ കൊണ്ടു ബലിയിടീക്കേണ്ടതാ... അമ്പലത്തിൽ ഒരുപാട് വഴിപാട് ഉണ്ട്....

എനിക്ക് അമ്പലത്തിൽ കേറിക്കോടാ ഞാൻ ഇവിടെ വരെ ഉള്ളു....

അവൻ മുഖം ചുളിച്ചു അവളെ നോക്കി...

നിനക്ക് പിരീഡ്ടൈം ആണോ....

പെട്ടന്ന് അവൻ ചോദിച്ചതും നാണക്കേട് അമ്പരപ്പ് എല്ലാം തോന്നി അവൾക്ക്...

നിന്നോടാ ചോദിച്ചേ....

അവൾ മുഖം കുനിച്ചു അല്ലെന്ന് പറഞ്ഞു.

പിന്നെന്താ അമ്പലത്തിൽ കേറിയ....

എനിക്ക് വിശ്വാസം ഇല്ല അതോണ്ട് വരില്ല.
നിർബന്ധിച്ചു കൂട്ടി പോകുന്നു കരുതി അതോണ്ട് തന്നെ കുളിച്ചു വൃത്തിയാകാതെ വന്നേ...
മുഖം ഉയർത്താതെ തന്നെ പറഞ്ഞു...

അവൻ പെട്ടന്ന് ആയിരുന്നു അവളുടെ കയ്യിൽ പിടിച്ചത്.... അവൾ അവനെ നോക്കിയെങ്കിലും അവൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു.... അവൾ കൈ വിടുവിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല.... നീനു എന്തോ കളിയാണ് എന്ന് കരുതി എന്തൊക്കെ അവളോട് സംസാരിച്ചു കൊണ്ടിരുന്നെങ്കിലും അവൾ ഒന്നും കേൾക്കുന്നില്ലായിരുന്നു. ഇങ്ങേര് എന്തിനാ എന്നെ കൊണ്ടു പോകുന്നെ... എങ്ങോട്ടാ കൊണ്ടു പോകുന്നെ എന്ന ചിന്ത ആയിരുന്നു അവൾക്ക്....

പുഴയുടെ തീരത്ത് എത്തിയതും അവൻ നിന്നു... അവളുടെ കണ്ണുകൾ വിടർന്നു... ഇങ്ങനെ പുഴയൊക്കെ ഉണ്ടോ ഇവിടെ....
പുറം ലോകത്ത് മര്യാദക്ക് കണ്ടിട്ടില്ല... അപ്പോഴാ ഇവിടെ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് അറിയണ്ടേ... അവൾ ഓർത്തു

നീനുമോള് കണ്ണടച്ച് പത്തു വരെ എണ്ണേ ... അപ്പോഴേക്കും അച്ഛാ വരാട്ടോ...
എന്ന് പറഞ്ഞു മേൽ മുണ്ട് മോളെ കയ്യിൽ കൊടുത്തു...

നീനു ഇപ്പോ കണ്ണ് പൊത്താവേ പറഞ്ഞു കണ്ണ് പൊത്തി.... എണ്ണിതുടങ്ങിയതും കാഴ്ചകൾ കണ്ടു നിന്ന ശിവയെ കയ്യിൽ എടുത്തു അവൻ മുന്നോട്ട് നടന്നു...

 അവൾ താഴെ ഇറക്കെന്ന് പറഞ്ഞു കുതറിയെങ്കിലും അവന്റെ ബലത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല.... അവൾക്ക് എന്താന്ന് മനസ്സിലാകും മുന്നേ അവളെയും കൊണ്ടു പുഴയിലേക്ക് ചാടിയിരുന്നു അവൻ .... ഒന്ന് മുങ്ങി നിവർന്നതും അവൾ പേടിയോടെ ദേവിന്റെ കഴുത്തിൽ കയ്യിട്ട് പിടിച്ചു മുഖം പൂഴ്ത്തി.... മൂക്കിൽ വായിൽ ഒക്കെ വെള്ളം കേറി. അവൾ പേടി കൊണ്ടു തണുപ്പ് കൊണ്ടും കിടു കിടെ വിറക്കുന്നു ണ്ടായിരുന്നു... 

എനിക്ക് നീന്തൽ അറിയില്ല.... അവൾ ശ്വാസം ആഞ്ഞുവലിച്ചു പറഞ്ഞതും വീണ്ടും അവളെ കൊണ്ടു മുങ്ങി നിവർന്നു
അവൾ എന്തെങ്കിലും പറയുന്നേ മുന്നേ വീണ്ടും രണ്ടുമൂന്ന് പ്രാവശ്യം കൂടി മുങ്ങി നിവർന്നു.... അവളെയും എടുത്തു കരയിലേക്ക് കയറി... അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി തന്നെ അപ്പോഴും അവൾ നിന്നത്.... തണുപ്പ് വിട്ടകന്നു അവന്റെ ശരീരത്തിലെ ചൂട് അറിഞ്ഞു തുടങ്ങി അവൾ.... ഇന്ന് വരെ തന്നിൽ ഇല്ലാത്ത പല വികാരവും അവളിൽ ഉയരുന്നത് സ്വപ്നത്തിൽ എന്നവണ്ണം അവൾ അറിഞ്ഞു... അവൾ മുഖം ഉയർത്തി ദേവിനെ നോക്കി... അവന്റെ കണ്ണുകളും അവളുടെ മുഖത്ത് തന്നെ ആയിരുന്നു.... പരസപരം കണ്ണുകൾ കൊരുത് നിന്നു....

അച്ഛയും ശിവയും കുളിക്കാൻ പോയതാ നീനുവിന്റെ കൈ മുട്ടി ചിരി കേട്ടപ്പോഴാ അവൾ പിടച്ചിലോടെ കണ്ണുകൾ മാറ്റിയത്.

കുളി കഴിഞ്ഞല്ലോ ഇനി അമ്പലത്തിൽ കേറാലോ..... എന്നോട് അടവ് ഇറക്കാൻ നിന്ന ഇനി ഇങ്ങനെ ആയിരിക്കില്ല എന്റെ പെരുമാറ്റം അതോണ്ട് നല്ലോണം ഓർത്തോ ഇത്‌... അവൻ മുഖം കൂർപ്പിച്ചു പറഞ്ഞു....

തണുത്തു വിറച്ചു അവൾ നനഞ്ഞ കോഴിയെ പോലെ ആയിരുന്നു.... അവൾ ദഹിപ്പിക്കുന്ന പോലെ അവനെ നോക്കി...
അവൻ പുച്ഛത്തോടെ മുഖം തിരിച്ചു....

നീനു അപ്പോഴും എണ്ണിപൊറുക്കി മൂന്നാല് എണ്ണി ബാക്കി എന്താന്ന് ആലോചിച്ചു കൂട്ടി നിൽക്കരുന്നു....

അവൻ നീനുന്റെ കയ്യിൽ പിടിച്ചു.... അവളെ നോക്കി... ദൂരെ ആയി ഒരു ഒറ്റ മുറി കണ്ടു.... അവിടെ പോയി ഡ്രസ്സ് മാറിവ... നിനക്ക് മാറിയുടുക്കാൻ ഉള്ളത് അവിടെ ഉണ്ടാവും....

അവൾ അവനെ നോക്കി പല്ലിരുമി ചവിട്ടിതുള്ളി അങ്ങോട്ട് പോയി....

ദേവൻ സാർ തന്നതാ പറഞ്ഞു ഒരു സ്ത്രീ ഒരു കവർ അവളെ കയ്യിൽ കൊടുത്തു..
ഒരു ദവണി ആയിരുന്നു അത്.... തോർത്താൻ ഒരു തോർത്തും.... ഇങ്ങേര് അപ്പോൾ എല്ലാം മുൻകൂട്ടി കണ്ടിട്ട് വന്നതാണ്.... ഒരുതരത്തിൽ ഇയാൾ പിടി തരുന്നില്ലല്ലോ ആലോചനയോടെ ദേവിനെ ഒന്ന് നോക്കി ഡ്രസ്സ്‌ മാറ്റി വന്നു...

റെഡ് വൈറ്റ് കോമ്പോ ആയുള്ള ഒരു സെറ്റാരുന്നു ... അവൾ വന്നതും ദേവ് ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നുപോയി...

ശിവാ ..... അടിപൊളി ആയിട്ടുണ്ട് നീനുവിന്റെ പറച്ചിൽ കേട്ട് ദേവ് മിഴികൾ താഴ്ത്തിയത്.....

ഇനി അമ്പലത്തിൽ കേറാലോ.....

അവളുടെ മുഖത്ത് ഒരു പുച്ഛം അവൻ കണ്ടു..... ദേവിന്റെ കൂടെ നീനുവിനെ എടുത്തു അവൾ പോയി... നീനുവും ദേവ് തൊഴുമ്പോഴും അവൾ നിർവ്വികാരതയോടെ നോക്കി നിന്നെ ഉള്ളു..... ദേവ്നീനു അവിടത്തെ ചടങ്ങ് മുഴുവൻ ചെയ്യിക്കുമ്പോഴും ശിവ നോക്കി നിന്നെ ഉള്ളു..... ദേവ് അവളെ ഒന്നിനും നിർബന്ധിച്ചു ഇല്ല..... എല്ലാം കഴിഞ്ഞു ഞാൻ നീനു പോയി കൈകാൽ ഒക്കെ കഴുകി വരാം പറഞ്ഞു ദേവ് നീനുവിനെ കൊണ്ടു അമ്പലക്കുളത്തിലേക്ക് പോയി..
ശിവ പടിക്കെട്ടിൽ അവരെ കാത്തു നിന്നു

ചുറ്റും നോക്കി നിൽക്കുമ്പോഴാണ് ശിവാനീ ..... എന്നൊരു വിളി കേട്ടത് ശബ്ദത്തിന്റെ ഉടമയെ തിരിച്ചു അറിഞ്ഞതും അവളിൽ ഒരു ഭയം പടർന്നു..... അവൾ പേടിയോടെ തിരിഞ്ഞു നോക്കി......

ദേവ് നീനു താഴെനിന്നും കേറി വരുമ്പോൾ കണ്ടത് പടിക്കെട്ടിൽ നിന്നും താഴേക്ക് വീഴാൻ നോക്കുന്ന ശിവയെ ആണ്..... ശിവയുടെ നിലവിളി തൊണ്ടയിൽ കുരുങ്ങി നിന്നു....

ശിവാ........ താഴെ നിന്നും ദേവ് നീനും പരിസരം മറന്നു നിലവിളിച്ചു പോയിരുന്നു.

ശിവ പേടിയോടെ കണ്ണുകൾ ഇറുക്കിഅടച്ചു..... നിലത്ത് വീഴും മുൻപ് ഒരു ബലിഷ്ടമായ കൈകൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തിരുന്നു..... അവർ ബാലൻസ് കിട്ടാതെ സ്റ്റെപ്പിൽ നിന്നും ഉരുണ്ടു താഴെക്ക് വീണിരുന്നു.... ശിവ ഞെട്ടി വിറച്ചു കണ്ണ് തുറന്നു നോക്കിയെങ്കിലും ഒന്നും മനസ്സിൽ ആയില്ലെങ്കിലും ഒന്ന് മാത്രം അവൾ അറിഞ്ഞു ആരുടെയോ നെഞ്ചോരം പൊതിഞ്ഞു പിടിച്ചിട്ട ഉള്ളത്.
 തന്റെ ശരീരം എവിടെയും തട്ടാതെയും മുട്ടാതെയും ഒരു കൈ കൊണ്ടു ബലമായി നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു അഭ്യസിയെ പോലെ അയാൾ സ്റ്റെപ്പിൽ നിന്നും താഴേക്ക് വീഴുന്നത്.... അയാളുടെ ദേഹത്ത് മുറിവുകൾ വീഴുമ്പോഴും തന്റെ ദേഹത്ത് തട്ടാതിരിക്കാൻ മാത്രമാണ് അയാൾ ശ്രദ്ധിക്കുന്നത്..... അവൾ പേടിയോടെ കണ്ണുകൾ ഇറുക്കെ അടച്ചു... പടിക്കെട്ടുകൾക്ക് താഴെ ലാൻഡ് ചെയ്യുമ്പോഴും അയാൾ ആയിരുന്നു താഴെ അയാളുടെ മുകളിൽ ആയി സുരക്ഷിതയായി ഒരു പോറൽ പോലും ഏൽക്കാതെ ശിവയും ഉണ്ടായിരുന്നു.....

 താഴെ എത്തിയതും അർഷി കൂടി ഓടി എത്തിയിരുന്നു അവിടെ.... അവന്റെ ദേഹത്ത് പറ്റിച്ചേർന്ന് കിടക്കുന്ന ശിവയെ കണ്ടു ആശ്വാസം തോന്നിയെങ്കിലും അവളെ പൊതിഞ്ഞു പിടിച്ച കൈകളിൽ കല്ലും മുള്ളും കൊണ്ടു മുറിവുകൾ ചോര പൊടിഞ്ഞിരുന്നു.... നെറ്റിയിൽ നിന്നു കൂടി ബ്ലഡ്‌ വരുന്നത് കണ്ടതും അർഷി സങ്കടത്തോടെ നോക്കി....
ശിവക്ക് ഒന്നും പറ്റിയില്ലല്ലോ എന്നൊരു ആശ്വാസത്തോടെ അവൻ തിരിച്ചു കണ്ണുകൾ ചിമ്മി കാണിച്ചു..... 

ദേവ് നീനു ഓടിയെത്തി അവരുടെ അടുത്തേക്ക്.... നീനുവിന്റെ കരച്ചിൽ കേട്ടാണ് ശിവ കണ്ണുകൾ തുറന്നത്... ഇടിക്കുന്ന ഹൃദയമിടിപ്പു ആയിരുന്നു അവൾ അത്രയും സമയം കേട്ടത്.... താൻ ആരുടെയോ നെഞ്ചിൽ ആണ്... അയാൾ തന്നെ കൈകൾ കൊണ്ടു പൊതിഞ്ഞു പിടിച്ചിട്ട് ഉണ്ട് എന്ന് അവൾ ഞെട്ടലോടെ അറിഞ്ഞു....

                            ..... തുടരും 





 

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url