ShivaRudragni Part 17
ശിവരുദ്രാഗ്നി
by IFAR
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 17🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬
__
🔥.
അവന്റെ നെഞ്ചിൽ ചേർന്നു കിടപ്പോൾ വല്ലാത്ത സുരക്ഷിതത്വം ആയിരുന്നു അവൾക്ക് തോന്നിയത്....
അർഷി അവന്റെ അടുത്തേക്ക് പോയതും പെട്ടെന്ന് എന്തോ ഓർത്തു അതെ പോലെ പിറകോട്ടു പോയി.... തന്നെ അവിടെ ശിവ കണ്ടാലുള്ള ചോദ്യങ്ങൾക്ക് ഒരു ഉത്തരവും ഇല്ലെന്ന് അവന്നു അറിയാരുന്നു....
അവളെ രക്ഷിച്ചവന്റെ മുഖം കണ്ടതും ദേവ് ഒരു നിമിഷം നിന്നുപോയി ....
ശിവാ നിനക്ക് ഒന്നും പറ്റിയില്ലല്ലോ.... കിച്ചു ഓടി വന്നു അവളെ കെട്ടി പിടിച്ചു....
ഇല്ലെടാ ഒരാൾ വന്നു പിടിച്ചു.... അത് പറഞ്ഞു അവൾ തിരിഞ്ഞു നോക്കി....
കിച്ചു അവളെ വിട്ടു.... അയാളെ നേരെ തിരിഞ്ഞു....
അയാൾ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നില്കുന്നെ കണ്ടു.... നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞിരുന്നു.... കൈകൾ രണ്ടും തൊലി ഉരഞ്ഞു രക്തം പൊടിഞ്ഞിട്ട് ഉണ്ട്....
അവൻ നന്ദി പൂർവ്വം അയാളെ നോക്കി കൈകൂപ്പി.... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... ചെയ്ത ഉപകാരം ഒരിക്കലും മറക്കില്ല... അവന്റെ കണ്ണ് നിറഞ്ഞിരുന്നു....
ഏയ് അതൊന്നും ഇല്ലെടോ.... വീഴുമ്പോൾ ജസ്റ്റ് പിടിച്ചു അത്രേ ഉള്ളു.... അവൻ കിച്ചന്റെ തോളിൽ തട്ടി പറഞ്ഞു...
ദേ ബ്ലഡ് വരുന്നുണ്ട് പറഞ്ഞു പരിഭ്രമത്തോടെ അവൾ അവളെ ഷാൾ കൊണ്ടു രക്തം ഒപ്പി.... അവൻ എരിവ് വലിച്ചതും അവൾ കാൽ പൊന്തിച്ചു മെല്ലെ ഊതിക്കൊണ്ട് തുടച്ചുകൊടുത്തു..
അവന്റെ മിഴികൾ അവളുടെ മുഖത്ത് തന്നെ ആയിരുന്നു.... അവളെ ഒന്ന് തൊടാൻ അവന്റെ കൈ ഉയർന്നു.... അപ്പോഴാ കിച്ചു വിളിച്ചത്....
സാറിന്റെ പേരെന്താ....
അവൻ ഞെട്ടലോടെ ശിവയുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൈ താഴ്ത്തി കിച്ചുവിനെ നോക്കി....
എന്താ....
സാറിന്റെ പേരെന്താന്ന്.... സാറിവിടെ പുതിയതാണോ മുൻപ് ഒന്നും കണ്ടിട്ടില്ല...
അവൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല വീണ്ടും നോട്ടം മുഴുവൻ ശിവയെ ആയിരുന്നു.... അവന്ന് കണ്ണെടുക്കാൻ തോന്നിയില്ല....
സാറിന്റെ പേരെന്താ.... ശിവ അവനോട് ചോദിച്ചു..
അവന്ന് എന്തൊക്കെ പറയണം എന്നുണ്ടായിരുന്നു.... വാക്കുകൾ പുറത്ത്
വരാതെ അവൻ കിച്ചുനെയും ശിവയെയും മാറി മാറി നോക്കി...
സാർ..... കിച്ചു അവനെ തൊട്ട് വിളിച്ചു....
അവനൊന്നു ഞെട്ടിയപോലെ എല്ലാരേം നോക്കി.... പിന്നെ ആ നോട്ടം വീണ്ടും ശിവയിൽ മാത്രം ആയി.
സാർ... ശിവ വീണ്ടും വിളിച്ചു....
ഹാ.... അവൻ വീണ്ടും അവളെ നോക്കിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു....
എന്താ.... അവൻ ഞെട്ടലോടെ ചോദിച്ചു
ഇവിടെ ഇരിക്ക്... പറഞ്ഞു സ്റ്റെപ്പിൽ കാണിച്ചു.... അവൻ അവളെ തന്നെ നോക്കി നിന്നെ ഉള്ളു....
എനിക്ക് നീളം എത്തതോണ്ടാ പറഞ്ഞു പിടിച്ചു ഇരുത്തിച്ചു. തൊട്ടടുത്തു നിന്നു എന്തോ പച്ചില പറിച്ചു നെറ്റിയിൽ വെച്ചു കൊടുത്തു....
അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി നിന്നു പോയിരുന്നു.... പെട്ടെന്ന് മരുന്നു വെച്ചതും നീറ്റൽ കൊണ്ടു എരിവ് വലിച്ചു.... അവൾ മെല്ലെ ഊതികൊണ്ട് അവളെ ഷാൾ കീറി കെട്ടികൊടുത്തു.... അവൾ അവനെ നോക്കി.... അവന്റെ കണ്ണ് നിറഞ്ഞിരുന്നു..
സാറിന് നല്ല വേദനയുണ്ടോ.... ഹോസ്പിറ്റലിൽ കൊണ്ടു പോണോ...
അവൻ അവളെ നോക്കി വേണ്ടെന്ന് തലയാട്ടി.... വേദന ശരീരത്തിന് അല്ല മനസ്സിനാണെന്ന് അവന്ന് തോന്നി.... ഒരു നിമിഷം ലച്ചുനെ ഓർത്തു...
ചെറിയ നീറ്റൽ ഉണ്ടാകുന്നു ഉള്ളു. പെട്ടെന്ന് ഉണങ്ങും....
സാർ ഒരുപാട് നന്ദിയുണ്ട്.... സാർ പിടിച്ചില്ലാരുന്നെങ്കിൽ.... അവൾ നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി പറഞ്ഞു....
അവൻ പെട്ടെന്ന് അവളെ കൈ പിടിച്ചു താഴ്ത്തി.... ഇതൊന്നുവേണ്ട.... എന്നെ പേര് വിളിച്ച മതി...
പേര് പറഞ്ഞില്ല സാർ.... ശിവ വീണ്ടും അവനെ നോക്കി ചോദിച്ചു....
അവന്ന് എന്ത് പറയണം പോലും അറിയാത്ത പോലെ ആയിരുന്നു.... ശിവയുടെ പിന്നിലായി നോട്ടം ദേവിൽ എത്തി നിന്നു....
അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു പോയി.....
ആദിദേവ്.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....
ആദിദേവ് എന്നാണോ പേര്.... കിച്ചു ഉച്ചത്തിൽ പറഞ്ഞപ്പോഴാ അവൻ ബോധത്തിലേക്ക് വന്നത്.... അവന്റെ മുഖത്ത് ഭയം നിറഞ്ഞു.... നോട്ടം ദേവിൽ എത്തിയതും അവൻ അബദ്ധം പറ്റിയ പോലെ മുഖം കുനിച്ചു പോയി....
അത്.... പിന്നെ... ആദി.... അവൻ വാക്കുകൾക്കായി പരതി... വിയർത്തു കുളിച്ചു അവൻ.... ഇടക്കിടക്ക് പേടിയോടെ ദേവിനെയും നോക്കി....
അപ്പൊ ആദിയേട്ടൻ എന്ന് വിളിക്കാം അല്ലെ.... കിച്ചു ഉത്സാഹത്തോടെ പറഞ്ഞു
...ആദിത്യവർമ്മ എന്ന പേര്.... അവൻ പെട്ടെന്ന് പറഞ്ഞു....
എന്തായാലും ആദിയേട്ടൻ എന്ന് തന്നെ വിളിക്കാം.. അല്ലെ ശിവ.....
അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കുകമാത്രം ചെയ്തു....
തിരിച്ചു പുഞ്ചിരിക്കാൻ അവന്ന് കഴിഞ്ഞില്ല... അവൻ ഒരുവിളറിയ ചിരി വരുത്തിച്ചു.....
നീനുവിന്റെ കരച്ചിൽ കേട്ടു അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി... ദേവിന്റെ കയ്യിൽ കണ്ണ് നിറച്ചു നിൽക്കുന്ന നീനുനെ കണ്ടു....
നീനു കരച്ചിലോടെ അവളെ ദേഹത്തേക്ക് ചാടി....
ശിവാ ചോര വന്നോ.... മുറിഞ്ഞൊ....
മുഖത്തെല്ലാം പേടിയോടെ തൊട്ട് നോക്കി അവൾ ഒരേ കരച്ചിൽ ആയിരുന്നു... അവളെ മുഖം പോലും കാണാൻ വിടതെ കഴുത്തിൽ മുഖം പൂഴ്ത്തി നിന്നു....
ശിവ കരയല്ലേ പറഞ്ഞു എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും കഴുത്തിലെ പിടിയും വിട്ടില്ല മുഖം ഉയർത്തിയില്ല....
എങ്ങലടിയും കരച്ചിലും കൂടി കൊണ്ടിരുന്നു... ശിവ പിന്നെ എതിർക്കാതെ അങ്ങനെതന്നെ ചേർത്ത് പിടിച്ചു.... അവൾ നല്ലോണം ഭയന്നു പോയിന്നു ശിവക്ക് മനസ്സിലായി.... ശിവക്കും നടന്നതിന്റെ പേടിയും അന്തളിപ്പും മാറിയില്ലെങ്കിലും നീനുന്റെ കരച്ചിലിന് മുന്നിൽ അത് മറന്നു പോയി...
നീനുവും ശിവയും തമ്മിലുള്ള ആത്മബന്ധം കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു....
വാ പോകാം.... ദേവ് കലിപ്പോടെ അവളോട് പറഞ്ഞു.....
പോട്ടെ.... അവൾ ആദിയോട് യാത്രചോദിച്ചു....
വരുന്നുണ്ടോ നീ... ഓരോ പ്രഹസനം കൊണ്ടു വരും.... അവന്റെ നെറ്റി മുറിഞ്ഞെങ്കിൽ നിനക്ക് എന്താ..... കെട്ടികൊടുക്കാനും ശുശ്രുഷിക്കാനും നില്കുന്നു.... മദർ തെരേസയാണെന്ന വിചാരം.....ദേവ് കലിപ്പോടെ പറഞ്ഞു....
അത്... ഞാൻ.... എന്നെ പിടിച്ചോണ്ട് ഇയാൾ വീണത്.... അവൾ പേടിയോടെ ദേവിനോട് പറഞ്ഞു....
അവൻ ദേവിനെ നോക്കി.... മുഖത്തെ ദേഷ്യം കണ്ടു സങ്കടത്തോടെ നോക്കിയത്
ശിവക്ക് ഒരു വല്ലായ്മ തോന്നി ഒന്നുമില്ലെങ്കിലും എന്നെ രക്ഷിച്ച ആളല്ലേ നന്ദി പറഞ്ഞില്ലെങ്കിലും മോശമായി പെരുമാറാതിരുന്നോടെ...അല്ലെങ്കിലും എനിക്കെന്തെങ്കിലും പറ്റിയ ഇയാൾക്ക് എന്താ.... അവൾക്ക് സങ്കടം വന്നു കണ്ണ് നിറഞ്ഞു....
അവനും വല്ലാത്ത വേദന തോന്നി. തന്നോടുള്ള ദേഷ്യം ആണ് ശിവയോട് തീർക്കുന്നെ എന്ന് അവന്ന് മനസ്സിലായിരുന്നു.... പെട്ടന്ന് വായിൽ നിന്നും വീണു പോയതാണ് ആദിദേവന്ന്...
ആദി എന്നത് അവർ വ്യക്തമായി കേട്ടത്തോണ്ട് ആണ് ആദിത്യവർമ്മ എന്നാക്കിയത്. പെട്ടന്ന് ആ പേരെ വായിൽ വന്നുള്ളൂ.... നീരവ്കൃഷ്ണ എന്ന പേരിൽ ആണ് അർഷി എല്ലാടത്തും ഐഡന്റിറ്റി കൊടുത്തത്.... ശിവയുടെ മുന്നിൽ എത്താൻ പോകുന്നത് ആ പേരിൽ ആണ്.... എന്നിട്ടിപ്പോ പറഞ്ഞത് ആദിദേവ് എന്നും.... ശിവയെ കണ്ടപ്പോൾ സ്വയം മറന്നു എന്നുള്ളത് സത്യം ആണ്. അതിന്റെ കൂടെ കലിപ്പിൽ ഉള്ള മോന്ത കൂടി കണ്ടതും കയ്യിൽ നിന്നും മൊത്തം പോയി.... പറ്റിയ അബദ്ധം ഇനി എങ്ങനെ തിരുത്തനാ.....ദൈവമേ ആ പേര് ഇവർ മറന്നു പോണേ..ദേവിനോടോ മറ്റുള്ളവരോടോ പോലും ഈ പേരിനെ പറ്റി പറയല്ലേ അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.... ഈ ഒരു പേര് കാരണം ഇനിയെന്തൊക്കെ സംഭവിക്കാൻ പോകുന്നെ അറിയില്ല... പേടികൊണ്ട് അവന്റെ ഉള്ളം വിറച്ചു.... ശ്രീ മംഗലത്തെ ആരെങ്കിലും അറിഞ്ഞ എല്ലാ പ്ലാൻ പൊളിയും....
ശിവയുടെ നോട്ടം മുഴുവൻ അവന്റെ ഷർട്ടിന് പുറത്തായി കാണുന്ന മാലയിൽ ആയിരുന്നു.... ഇതെവിടെയോ കണ്ടിട്ട് ഉണ്ട്.. ഒരു മുഖം അവളുടെ ഓർമയിൽ ഓടിയെത്തി.... രുദ്ര്..... അവളുടെ ചുണ്ടിൽ ആ പേര് തങ്ങി നിന്നു.... ഇത് രുദ്രിന്റെ മാലയല്ലേ.... അപ്പോൾ ഇയാൾ....
എന്നെ കണ്ടിട്ട് മനസ്സിലായില്ലേ..... അതോ രുദ്ര് അല്ലെ..... പല സംശയങ്ങൾ അവളെ ഉള്ളിൽ ഉണർന്നു.... അവളുടെ നോട്ടം പിന്തുടർന്ന് എത്തിയ അവന്റെ കണ്ണുകളും ആ മാലയിൽ എത്തി നിന്നു....
അവൻ അറിയാത്ത ഭാവത്തിൽ ഷർട്ട് ചുളിവ് നിവർത്തുന്ന പോലെ ആക്കി മാല ഉള്ളിലേക്ക് ഇട്ടു...
ഇത് എന്റെ ഭാര്യ ശിവാനി.... അറിയില്ലെങ്കിൽ ഞാൻ പരിചയപെടുത്തിതരാം....പിന്നെ ഒരു കാര്യം പറഞ്ഞേക്കാം... സഹായിച്ചു പിടിച്ചു പറഞ്ഞു ഇതിന്റെ പേരിൽ ഒരു പരിജയം കാണിച്ചു ഇനി മുന്നിൽ വന്നേക്കരുത്.... എനിക്ക് ഇഷ്ടം അല്ല വഴിയിൽ പോകുന്നോരും വരുന്നോരും എന്റെ ഭാര്യയോട് സംസാരിക്കുന്നത്.... അവളെ ചേർത്ത് പിടിച്ചു പറഞ്ഞു....
അവൾ വിശ്വസിക്കാനാവാതെ ദേവിനെ നോക്കി.... ഇത് സത്യം ആണോ.... തന്നെ ഭാര്യയായി അംഗീകരിച്ചോ.... അതോ ഇയാളെ ബോധിപ്പിക്കാനോ....
കണ്ടവനും ആയി സൃങ്കരിച്ചു നിൽക്കാൻ നാണം ഇല്ലേ നിനക്ക്.... എന്ന് പറഞ്ഞു ദേവ് അവളെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു....
ഇയാൾ നന്നായെന്ന് കരുതിയ എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട അവൾ തലക്ക് കൊട്ടും കൊടുത്തു പിറകെ നടന്നു....
അവൻ മുടിയിൽ വിരൽ കൊരുത്തു വലിച്ചു മുന്നിൽ ഉള്ള കല്ല് ചവിട്ടിതെറിപ്പിച്ചു... ദേഷ്യം സങ്കടം കൊണ്ടു കണ്ണ് നിറഞ്ഞിരുന്നു അവന്റെ....
മുന്നിലുള്ള ആളെ കണ്ടു അവൻ മുഖം ഉയർത്തി നോക്കി.... അർഷി.... ദേഷ്യം കൊണ്ടു വിറക്കുന്നുണ്ട് മുഖം കാണുമ്പോൾ.... കൈകൾ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു..... അർഷി എല്ലാം കേട്ടെന്ന് അവന്ന് മനസ്സിലായി.... അവനെ പുച്ഛത്തോടെ ഒന്ന് നോക്കി അർഷി പോയി....
🔥🔥🔥🔥
അവന്റെ അമ്മേടെ ഒരു ആദിദേവ്.... അർഷി ദേഷ്യത്തോടെ കാറിന്റെ ബോണറ്റിൽ അടിക്കുമ്പോഴാ അനു അങ്ങോട്ട് വന്നത്.....
എന്താണ് പോലീസ്സേ കാറിനോട് ഒരു പരക്രമം....
അവൻ ദേഷ്യത്തോടെ തിരിഞ്ഞത് എങ്കിലും അനുവിനെ കണ്ടതും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....
ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ.... അവൻ താടിക്ക് കൈ വെച്ചു പറഞ്ഞു.....
അതെ... അല്ലന്ന് പറയുവാൻ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിജയം ഒന്നും ഇല്ലല്ലോ.... ഉവ്വോ
സത്യം....ആ ശ്രീത്വം വിലങ്ങുന്ന മുഖം... അഴിഞ്ഞു വീണ കേശഭാരം....വാക്കിലും നോക്കിലും അനുഭവപ്പെടുന്ന ദൈവിക ഭാവം എന്നൊക്കെ പറയണം എങ്കിലേ കണ്ണ് പൊട്ടൻ ആയിരിക്കണം കാണുന്നവൻ... ഇത് വെള്ളരികണ്ടതിലെ കണ്ണെർ കോലം പോലെ..... കോലോത്തെ അടിച്ചു തളിക്കാരിയാ....
ആണെങ്കിൽ.... തനിക്ക് എന്താ....അവൾ ഇടുപ്പിന് കയ്യും വെച്ചു മുഖം കൂർപ്പിച്ചു ചോദിച്ചു....
ആണെങ്കിൽ..... ആണെങ്കിൽ.....കുറെ നാളായി കരുതുന്നു ഒരു കാര്യം പറയാൻ..... അവൻ നാണത്തോടെ ചെറു വിരൽ കടിച്ചു കാൽ കൊണ്ടു നിലത്ത് കളം വരച്ചു പറഞ്ഞു....
പോരുന്നോ എന്റെ കൂടെ കാനനചോലയിൽ ആട് മേക്കാൻ....
എനിക്ക് ആട് മേക്കാൻ താല്പര്യം തീരെ ഇല്ല.... ഐ ആം വെരി വെരി സോറി....
സത്യം പറയാലോ.....ഈ വേഷത്തിൽ പൊക്കിയെടുത്തു ഉമ്മച്ചിടെ മുന്നിൽ കൊണ്ടു പോയ എപ്പോ നിലവിളക്ക് എടുത്തു തന്നുന്നു ചോദിച്ച മതി.....
സ്വന്തം ജാതിയിൽ തന്നെ ആൾ ക്യു ആണ് പോലീസെ ഇനിയിപ്പോ പുറത്തുന്നു അപ്പോയിമെന്റ് വേണ്ട...
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിച്ചിട്ട് അതെ നാവ് കൊണ്ടു ജാതി പറയല്ലേ ഡോക്ടറേ.... ഞാൻ മുസ്ലിം നീ ഹിന്ദു നമ്മളെ കുട്ടിക്ക് ക്രിസ്ത്യൻ പേര് ഇടാ.... മതസൗഹാർദ്ദം നില നിർത്തന്നെ...
ഇന്ന് ഫ്ലർട്ട് ചെയ്യാൻ ആരെയും കിട്ടിയില്ലേ മകന്ന്..... അവൾ മുഖം കോട്ടി....
ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരെകിട്ടാനാ.... അല്ലെങ്കിലും അതൊക്കെ ഒരു ടൈം പാസ്സ് അല്ലെ.... നിന്നെ കണ്ടപ്പോ തൊട്ട് ഈ ഇടം നെഞ്ചിൽ ഒരു പിടച്ചില.... ഇപ്പോഴാണേൽ റൂട്ട് ക്ലിയർ ആണ്....
ആണോ.... എന്ന അറ്റക്കിന്റെ ലക്ഷണം ആയിരിക്കും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വിട്ടോ... റൂട്ട് മാപ്പ് നോക്കി വിട്ടോ വഴി തെറ്റണ്ട....
ചളിയടിക്കരുത്.... കേൾക്കാൻ മഹാ ബോർ ആയോണ്ടാ.....
എന്ന പിന്നേ ഐ പി എസ് വണ്ടി വിട്.... എനിക്ക് വേറെ പണിയുള്ളതാ....
ഞാൻ പൊക്കോളാം.... എന്റെ അപ്ലിക്കേഷൻ ഒന്ന് പരിഗണിച്ച മതി. ഏതായാലും നീ തേപ്പ് വാർപ്പ് കഴിഞ്ഞു പുര നിറഞ്ഞു നിൽക്ക.... ഞാൻ ആണേൽ ഫ്രീ ആണ്.... ഡോക്ടർ പെണ്ണിന് ips ചെക്കൻ.... രണ്ടാളും ചേർന്ന
കോമ്പോ പൊളിയാരിക്കും അവൻ ഒറ്റ കണ്ണിറുക്കി പറഞ്ഞു....
നീ പോടാ കൈക്കൂലി ഐ പി എസ്സെ....
അത് നിന്റെ തന്തയാടീ..... അവൻ കലിപ്പിൽ ഉറക്കെ പറഞ്ഞതും അവൾ ആക്ടിവ എടുത്തു ദൂരെ എത്തിയിരുന്നു....
അവൾ ചെറുചിരിയോടെ അവനെ ഒന്ന് തിരിഞ്ഞു നോക്കി... ഇത്രയും നേരം മനസ്സിൽ ഉണ്ടായ വേദന മൊത്തം ഇവനോട് അഞ്ചു മിനിറ്റ് സംസാരിച്ചപ്പോൾ മാറിയെന്നു പുഞ്ചിരിയോടെ ഓർത്തു അവൾ.... അതെ പുഞ്ചിരി അർഷിയുടെ മുഖത്ത് ഉണ്ടായിരുന്നു....
🔥🔥🔥
ദേവിന്റെ ദേഷ്യം മൊത്തം സ്പീഡിൽ തീർത്തു അവൻ..... ആദിദേവ്.... ആരെങ്കിലും കേട്ട് കാണോ ഇനി.... ഇവർ ഇനി ആ പേര് ഓർത്തു വെക്കോ.... അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
ടീ നിനക്ക് അയാളെ നേരത്തെ അറിയോ..
അവൻ അവളോട് ചോദിച്ചു....
അവന്റെ സ്പീഡിൽ പേടിച്ചു അവന്റെ തോളിൽ മുറുക്കെ പിടിച്ചു നിൽക്കുന്ന അവൾ അത് കേട്ട് കൂടി ഇല്ലയിരുന്നു....
ഒന്നാമത് രുദ്രിന്റെ മാല എങ്ങനെ ആദിത്യവർമ്മക്ക് കിട്ടി എന്ന ടെൻഷനിൽ ആയിരുന്നു....
അവൻ അലറുന്ന പോലെ വിളിച്ചതും അവൾ ഞെട്ടി അവനെ നോക്കി....
നിനക്ക് ആ അമ്പലത്തിൽ കണ്ട ആളെ അറിയോ....
ഇല്ല.... ഞാൻ ഇന്ന് ആദ്യം ആയി കാണുന്നെ... പക്ഷേ ആദിത്യവർമ്മയെ എവിടെയോ കണ്ടു പരിജയം...
അവന്ന് അപ്പോഴാ ശ്വാസം നേരെ വീണത് ആദിത്യവർമ്മ അങ്ങനെ തന്നെ നിൽക്കട്ട്
നീ എങ്ങനെ ശരിക്കും വീണത്....
കാൽ തടഞ്ഞു വീണു.... എങ്ങും തൊടാതെ അവൾ പറഞ്ഞു.... അവളുടെ മുഖത്ത് സങ്കടം വരുന്നത് കണ്ണ് നിറയുന്നതും അവൻ കണ്ടു.... പറയുന്നത് കള്ളം ആണെന്ന് മനസ്സിലായി.....പിന്നെ ഒന്നും ചോദിക്കാതെ നിന്നു....
അവൾ ഓർക്കുകയാരുന്നു അമ്പലത്തിൽ നടന്നത്....
ശിവാനി എന്ന് ദേഷ്യത്തിൽ ഉള്ള വിളി കേട്ട് തിരിഞ്ഞു നോക്കിത് ആരുന്നു....
വലിയമ്മയും അമ്മായിയും അരുണേട്ടന്റെ ഭാര്യ നൈനികയും ആയിരുന്നു.... കൂടെ കിച്ചുവും ഉണ്ടായിരുന്നു...
എന്റെ കെട്ടിയോനെ കിടപ്പിലാക്കിയിട്ട് ഇനിയാരെ കൊലക്ക് കൊടുക്കാൻ വേണ്ടിയാ ഇങ്ങോട്ട് കെട്ടിയെടുത്തത്....
അവൾ ഒന്നും മിണ്ടിയില്ല....
ഒരു കാലത്ത് ഗുണം പിടിക്കില്ല നീ നോക്കിക്കോ.... തന്തയെതള്ളയെ മേലോട്ട് കെട്ടിയെടുത്തത് നിന്റെ ജാതകദോഷം കൊണ്ട.... ഇരുന്നിടം മുടിയും എന്ന ജാതകം.... സ്വന്തം അല്ലെങ്കിലും ഒരു കൊച്ചിനെ കൊണ്ടു നടക്കുന്നുണ്ട്... എപ്പോഴാ അതിന്റെ ജീവിതം എടുക്കുന്നെ ആവോ.... (ഭദ്ര )
അവൾ അതിന്ന് ഒന്നും പറഞ്ഞില്ല. എങ്കിലും മനസ്സ് നീറുന്നുണ്ടായിരുന്നു.... നീനുൻ ഒന്നും പറ്റരുതേ എന്ന് കൈ കൂപ്പി പ്രാർത്ഥിച്ചു പോയി അവൾ....
അവളും അവളുടെ ഒരു പ്രാർത്ഥനയും.... എന്റെ ഭർത്താവിന്റെ കയ്യും കാലും ഒടിച്ചിട്ട് അങ്ങനെ സുഗിക്കേണ്ട പറഞ്ഞു ഒറ്റ തള്ള് ആയിരുന്നു പിറകിലേക്ക്....
വീഴാൻ നോക്കുമ്പോഴാ ആദിത്യൻ വന്നു പിടിച്ചത്......
അവൾക്ക് അതൊന്നും പിന്നെ ചിന്തയിൽ വന്നില്ല..... ആദിത്യന് എങ്ങനെ ആ മാല കിട്ടിയേ.... ഇനി ആ മാലയല്ലേ എനിക്ക് തോന്നിയത് ആണോ ഇനി.... ആദ്യം പറഞ്ഞത് ആദിദേവ് എന്നാണ്...... എന്ന് വെച്ച ദേവിന്റെ പേര് ആണോ ആദിദേവ്.... ഇടക്കിടക്ക് നീനു വിളിക്കാർ ഉണ്ട് ആദീ എന്ന്..... അങ്ങനെ എങ്കിൽ അവർ തമ്മിൽ മുൻ പരിജയം ഉണ്ട്.....
പക്ഷേ ദേവിന് അയാളെ നോക്കുമ്പോൾ ഒക്കെ ദേഷ്യം ആയിരുന്നു.... തന്നെ കാട്വിസ്റ്റ് ള്ള അതേ ദേഷ്യം ആണ് അവനോടും.... രുദ്ര്..... ആ പേര് മനസ്സിൽ ഒരു കരടായി നിന്നു....
.. .. . തുടരും
▬▬▬▬▬▬▬▬▬▬▬▬▬▬
posted by കട്ടക്കലിപ്പൻ
Waiting for full parts❣️