ശിവരുദ്രാഗ്നി
by IFAR
🔥PART 19🔥
ശിവാ...... പ്രണയവും സ്നേഹവും വാത്സല്യവും കലർന്ന വശ്യമായ വിളിയിൽ അവൾ പ്രണയപൂർവ്വം മുഖം ഉയർത്തി നോക്കി....
ഐ ലവ് യൂ ശിവാ .... സിന്ദൂരരേഖയിൽ ചുണ്ട് അമർത്തി പറയുന്നവനെ വികാരത്തോടെയും അതിലേറെ പ്രണയത്തോടെയും നോക്കി അവൾ.... നെറുകയിൽ വീണ്ടും ചുണ്ടുകൾ ചേർക്കുമ്പോൾ അവന്റെ കഴുത്തിലെ മാലയിൽ കോർത്ത ലോക്കറ്റിൽ അവളുടെ ചുണ്ടുകൾ അമർന്നു.... രുദ്ര്....
അവൾ ഞെട്ടികണ്ണ് തുറന്നു ചുറ്റും നോക്കി...ആരോ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു...താൻ കിടക്കുന്നത് ഉയർന്നു കേൾക്കുന്ന ഹൃദയമിടിപ്പിൽ ആരോടെയോ നെഞ്ചിൽ ആണ്.... പതുക്കെ അവൾക്ക് ബോധം വന്നത്.... താൻ കിടന്നിരിക്കുന്നത് ദേവിന്റെ നെഞ്ചിൽ ആണ്.... അവൾ ഞെട്ടലോടെ എഴുന്നേറ്റു....
താൻ എങ്ങനെ ഈ നെഞ്ചിൽ എത്തി... അതും തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു. ഉറക്കത്തിൽ ആവും.... അവൾ കൈ മാറ്റി പിടഞ്ഞു എഴുന്നേറ്റു..... കണ്ട സ്വപ്നത്തിന്റെ ഭീതിയെന്നോണം അവൾ ആ പുലർകാലവേളയിലും വിയർത്തു കുളിച്ചു.... മുഖം കണ്ടില്ലെങ്കിലും ആ മാല മാത്രം അവളുടെ ഓർമയിൽ മങ്ങാത്തെ നിന്നു....അവളുടെ ഹൃദയമിടിപ്പ് ഉയർന്നു. അവൾ ദേവിനെ നോക്കി.... ശാന്തമായ ഉറക്കം ആണ്.... എന്റെ ഭർത്താവാണ് ദേവ്.... ഇഷ്ടം ആയാലും ഇല്ലെങ്കിലും ഞാൻ അംഗീകരിച്ച സത്യം....
അങ്ങനെ ഉള്ള ഞാൻ രുദ്ര് ആയിട്ട്.... അത് ഓർക്കാൻ പോലും ആകാതെ അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി....
ഇല്ല ഞാൻ ശിവദേവ് ആണ്.... എന്റെ ഭർത്താവ് ആണ്.... നീനു മോളെ അമ്മയാണ്.... അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു..... ഇന്നലെ ആ മാല തന്നെ ഓർത്തോണ്ട് കിടന്നത് കൊണ്ടാവും അങ്ങനെ ഒരു സ്വപ്നം കണ്ടത്.... അവൾ സ്വയം ആശ്വസിച്ചു..... പിന്നെ എന്തോ ഓർത്തപോലെ ബെഡിൽ നിന്നും ഇറങ്ങി.
നീനുമോളെ തൊട്ട് നോക്കി പനിയൊന്നും
ഇല്ല.... അവൾ ആശ്വാസത്തോടെ ഒന്ന് തലോടി റൂമിൽ നിന്നും പോയി....
🔥🔥🔥
കിച്ചുന്റെ റൂമിൽ പോയി വാതിൽ മുട്ടി....
എന്തോ എക്സാം ഉണ്ട് വിളിക്കണം പറഞ്ഞു ഏല്പിച്ചിരുന്നു അവൻ.... രണ്ടു മൂന്ന് പ്രാവശ്യം തട്ടിയതും വാതിൽ തുറന്നു....
മുന്നിൽ ഉള്ള ആളെ കണ്ടു അവളൊന്ന് ഞെട്ടി.... കൃഷ്....
സോറി കൃഷവ്.... ഞാൻ കിച്ചുനെ വിളിക്കാൻ വന്നതാ.... ബുദ്ധിമുട്ട് ആയല്ലേ സോറി... ഞാൻ ഇവിടുള്ളത് അറിഞ്ഞില്ല
സോറി.... ഉറക്കം പോയല്ലേ... അവൾക്ക് വല്ലാത്ത പരിഭ്രമം തോന്നി....
ഞാൻ അഞ്ചു മണിക്ക് എഴുന്നേൽക്കാൻ അലാറം വെച്ചതാ ഇപ്പൊ മണി ആറ് കഴിഞ്ഞു... ലേറ്റ് ആകതോണ്ട് വലിയ ബുദ്ധിമുട്ട് ആയി.... അവൻ ഗൗരവത്തിൽ പറഞ്ഞു...
സോറി... ഇനി ഉണ്ടാകി.... പിന്നെ അവൻ പറഞ്ഞത് ഓടിയത്.... അവൾ അവനെ നോക്കി.... കുസൃതിചിരിയോടെ നില്കുന്നെ കണ്ടു....
ആക്കിയത് ആണല്ലേ....
അവൻ പെട്ടന്ന് പൊട്ടിച്ചിരിച്ചു.... അത് ചിന്തിക്കാൻ ഉള്ള ബുദ്ധി എങ്കിലും ഉണ്ടല്ലോ....സമാധാനം അവൻ കൂപ്പ് കയ്യോടെ പറഞ്ഞു...
അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...
കിച്ചു എഴുന്നേറ്റോ....
ഇല്ല അലാറം അടിഞ്ഞത് ഓഫാക്കി ഉറങ്ങിപോയി... എഴുന്നേൽപ്പിക്കട്ട്.... ഇന്നലെ ലേറ്റ് ആയി കിടന്നേ അതോണ്ടാ
അവൻ നേരത്തെ കിടക്കുമല്ലോ.... പിന്നെന്ത് പറ്റി....
അപ്പൊ ശിവാ അറിഞ്ഞില്ലേ ഇവിടെ ഇന്നലെ വലിയ പ്രോബ്ലം അല്ലാരുന്നോ...
എന്ത് പ്രോബ്ലം.... മോൾക്ക് സുഖം ഇല്ലാത്തോണ്ട് റൂമിൽ തന്നെ ആയിരുന്നു
ഇന്നലെ കിടക്കാൻ റൂമിലേക്ക് പോയ നൈനികചേച്ചി സ്റ്റെപ്പിൽ നിന്നും വീണു...
അയ്യോ.... എന്തെങ്കിലും പറ്റിയോ എന്നിട്ട
നെറ്റി പൊട്ടി ചോര വന്നു നാല് സ്റ്റിച് ഉണ്ട്
ഞാൻ അറിഞ്ഞില്ല ഒന്നും... കൃഷവ് ഉണ്ടാരുന്നോ ഇവിടെ....
ഞാൻ ആണല്ലോ സ്റ്റെപ്പിൽ എണ്ണഒഴിച്ച് വീഴ്ത്തിയത്... അപ്പൊ ഞാൻ ഇല്ലാതെ എങ്ങനെയാ...വീഴുന്നതിന്റെ സുഖം ഒന്ന് പഠിപ്പിച്ചു കൊടുത്തത് അല്ലെ.... അവൻ മനസ്സിൽ ഇന്നലെ നൈനികകിട്ട് കൊടുത്ത പണി ഓർത്തു ചിരിച്ചു....
കൃഷവ് എന്നാ കിച്ചുനെ വിളിക്കില്ലേ.... ഞാൻ പോട്ടെ മോള് എഴുന്നേറ്റ കണ്ടില്ലെങ്കിൽ കരയും....
ശിവക്ക് കുഞ്ഞു ഉണ്ടോ....
ആ... ഒരു മോളുണ്ട് അഗ്നി.... രണ്ടു വയസ്സ് ആവാറായി.... അത് പറയുമ്പോൾ അവളുടെ മുഖം സന്തോഷത്താൽ തിളങ്ങുന്നേ അവൻ കണ്ടു....
പോട്ടെ കൃഷവ്....
എന്നെ കൃഷ് എന്ന് വിളിച്ചോടെ.... പേര് വിളിക്കുമ്പോൾ വല്ലാത്ത അകൽച്ച പോലെ.... എന്നെയും അനിയനായി കണ്ടുടെ.... ലാസ്റ്റ് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു....
എന്റെ കിച്ചുന്റെ ഫ്രണ്ട് എന്റെ അനിയൻ തന്നെ അല്ലെ.... അങ്ങനെ കാണുള്ളൂ.... അവന്റെ കവിളിൽ ഒരു കൈ വെച്ചു അവൾ പറഞ്ഞു....
അവളുടെ കൈകളുടെ തണുപ്പ് കവിൾ തട്ടി... അതിനേക്കാൾ ഉപരി അവളുടെ സംസാരവും.... പെട്ടന്ന് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ശിവയുടെ കയ്യിലേക്ക് ചാടി....
കിച്ചുന്റെയല്ല എന്റെ സ്വന്തം ആണ് എന്റെ അമ്മ തന്നെയാ വിളിച്ചു പറയാൻ തോന്നി അവന്ന്.... ഇനിയും നിന്ന വല്ലതും വിളിച്ചു പറഞ്ഞു പോകും എന്നോർത്തതും
കണ്ണിൽ പൊടി വീണു പറഞ്ഞു അവൻ കണ്ണ് തിരുമ്മി തിരിഞ്ഞു....
അവൾ ഒരു നിമിഷം അവനെ തന്നെ നോക്കി.... വല്ലാത്തൊരു വാത്സല്യം തോന്നി അവനോട്....
🔥🔥🔥🔥
ദേവിന് ചായയും നീനുവിന് പാൽ എടുത്തു റൂമിലേക്ക് വന്നു... ഇനിയും രണ്ടാളും എഴുന്നേറ്റിട്ടില്ല കണ്ടു.... നീനു രാത്രി ശരിക്കും കഞ്ഞി കുടിച്ചിട്ടില്ല.. എഴുന്നേറ്റിട്ട് മരുന്നു ഉണ്ടെന്ന് ഓർത്തു അതോണ്ട് തന്നെ വിളിച്ചു ഉണർത്താൻ തന്നെ തീരുമാനിച്ചു.. ദേവിന് അപ്പുറത് ആയി ചെരിഞ്ഞു ആണ് കിടപ്പ്... അവളെ നെഞ്ചോട് അടുക്കി ദേവ് കിടന്നത്... നീനുവിനെ ശരിക്കും കാണുന്നു പോലും ഇല്ല.... അവൾ ദേവിന്റെ കൈ നീനുവിന്റെ ദേഹത്ത് നിന്നും എടുത്തു മാറ്റി... അവളെ എടുക്കാൻ ആഞ്ഞതും ദേവ് തിരിഞ്ഞു കിടന്നു... പെട്ടന്ന് ആയോണ്ട് തന്നെ ശിവ ബെഡിലേക്ക് ചാഞ്ഞു... എഴുന്നേൽക്കുന്നതിന്ന് മുന്നേ ദേവിന്റെ കൈകൾ അവളുടെ ദേഹത്ത് വീണു.... അവൾ ശ്വാസം എടുക്കുവാൻ തന്നെ മറന്നു നിന്നു പോയി... അവന്റെ ശ്വാസം മുഖത്ത് തട്ടുന്നുണ്ട്.... ശരീരത്തിലെ രോമങ്ങൾ എല്ലാം എഴുന്നേറ്റു നിന്നു. ഒരു പകപ്പോടെ നോക്കുമ്പോഴേക്കും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നിരുന്നു... അവന്റെ പാതിഭാരം അവളുടെ ദേഹത്ത് തന്നെ ആയിരുന്നു....
ഇത് വരെ ഇല്ലാത്ത പല ഫീലിംഗ്സ് അവളുടെ ഉള്ളിൽ ഉടലെടുത്തു.... അവൾ പോലും അറിയാതെ അവനെ ചേർത്ത് പിടിക്കാൻ കൈ ഉയർന്നു... പെട്ടന്ന് എന്താ ചെയ്യാൻ പോയെ എന്ന ഓർമയിൽ അവൾ കൈ താഴ്ത്തി....
എന്താ വിളിക്കാ ഇയാളെ.... എങ്ങനെ ഉണർത്താ.... ദേവ് എന്ന് വിളിച്ചാലോ എന്നേക്കാൾ മുതിർന്ന ആളല്ലേ എങ്ങനെ പേര് വിളിക്കാ .... അവൾ എന്താ ചെയ്യേണ്ടേ അറിയാതെ നിന്നു... രണ്ടു കല്പ്പിച്ചു വിളിക്കാം തീരുമാനിച്ചു....
ദേവേട്ടാ.... അവൾ തോളിൽ തട്ടി വിളിച്ചു..
അവൾ വീണ്ടും വിളിച്ചോണ്ട് ഇരുന്നതും അവനൊന്നു ചിണുങ്ങി.... കണ്ണ് തുറന്നു...
അവൻ മുഖം ഒന്ന് ഉയർത്തി നോക്കി....
നീയെന്താ ഇവിടെ.. ഞെട്ടലോടെ ചോദിച്ചു....
എന്റെ ദേഹത്ത് നിന്ന് എഴുന്നേൽക്ക് ഒന്ന്
അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി.... പരിഭ്രമത്തോടെ എഴുന്നേൽക്കാൻ നോക്കിതും അത് പോലെ അവളെ ദേഹത്ത് തന്നെ വീണു
ഇപ്രാവശ്യം മുഴുവൻ ആയും അവളെ മേലേ വീണത്... അവൾ കണ്ണ് മിഴിച് അവനെ നോക്കി.... ഇപ്രാവശ്യം അവൻ എഴുന്നേൽക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു.... അവൾ ശ്വാസം വിലങ്ങിയ പോലെ നിന്നു... ശരീരം മുഴുവൻ കോരിതരിപ്പ് തോന്നി...
നീയേത പെർഫ്യും യൂസ് ചെയ്യുന്നേ നൈസ് സ്മെൽ... നാച്ചുറൽ സ്മെൽ ആണ്.... ഐ ലൈക് ഇറ്റ്....
അവൾ കിളി പോയ പോലെ അവനെ നോക്കി....
അല്ല ഏതാ പെർഫ്യും പറഞ്ഞില്ല.... അവൻ വീണ്ടും വലിയ കാര്യം പോലെ പറഞ്ഞു അവളെ നോക്കി....
ഒരു റെസ്പോൺസ് ഇല്ലാതെ തുറിച്ചു നോക്കുന്ന അവളെ കണ്ടു.....
ഇനി ചോദിച്ചത് ഇഷ്ടം ആയില്ലേ.... അവൻ അതായിരുന്നു ചിന്തിച്ചത്....
ഓഹ് സോറി....
അതിന്ന് അവൾ ഒന്നും മിണ്ടിയില്ല.... കിളി പോയ പോലെ നിന്നെ ഉള്ളു.....
എഴുന്നേൽക്കാൻ പറയാൻ തന്നെ അവൾ മറന്നു...
ഇത് ദേവ് തന്നെ ആണോ.... ഇത്രയും സൗമ്യമയി സംസാരിക്കുമോ..... എന്നും കലിപ്പിൽ മാത്രം കണ്ട മുഖത്ത് ഈയൊരു ഭാവം അവൾക്ക് അവിശ്വസിനീയം ആയിരുന്നു....
ആരെ സ്വപ്നം കണ്ടു നിൽക്ക നീ അവൻ പുരികം ഉയർത്തി...
ഞാൻ.... ഞാൻ.... എനിക്ക് വേദനിക്കുന്നു
അവൾ കിടന്നു വിക്കി.....
വേദന..... അവൻ അവളെ തന്നെ നോക്കി പിന്നേ അവനെയും ... അബദ്ധം പറ്റിയ പോലെ പിടഞ്ഞു എഴുന്നേറ്റു.....
ഐ ആം സോറി..... ഞാൻ പെട്ടന്ന് മറന്നു പോയി..... അവൻ മുഖം താഴ്ത്തി....അവളെ മുഖത്ത് നോക്കാൻ അവന്ന് ചമ്മൽ തോന്നി.....
അവൾ എപ്പോഴും സ്വപ്നലോകത്ത് എന്ന പോലെ അതെ കിടത്തം ആയിരുന്നു....
ശിവാനി..... അവൻ വിളിച്ചിട്ടും അങ്ങനെ തന്നെ നിൽക്കുന്നെ കണ്ടു..... ടീ..... എന്നിട്ടും റെസ്പോണ്ട് കാണാഞ്ഞു
അവളെ കയ്യിൽ പിടിച്ചു വലിച്ചതും കിടന്നിടത് നിന്നും അവൾ എഴുന്നേറ്റു പോയി.... അവന്റെ ദേഹത്ത് ഇടിച്ചു നിന്നു.....
അവൾ പെട്ടെന്ന് പിറകിലേക്ക് ചാഞ്ഞു വീഴാൻ പോയതും അവൻ പിടിച്ചു....
അവന്റെ ചുമലിൽ തട്ടി നിന്നു ... പരസ്പരം കണ്ണുകൾ ഇടഞ്ഞു.... ഒരു നിമിഷം അവന്റെ പൂച്ച കണ്ണുകളിൽ തന്നെ നോക്കി നിന്നു പോയി.....
അത് പോലൊരു നിമിഷം.... ഇങ്ങനെ കണ്ണുകൾ കൊരുത് നിന്ന ഒരു കണ്ണുകൾ അവൾ ഓർത്തു....രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു രൂപം അവളുടെ ഓർമയിൽ ഓടിയെത്തി .... നിറ ഗർഭിണിയായ ഭാര്യയെ നോക്കി സഹായിക്കണം പറഞ്ഞു കൈ കൂപ്പിയ ആ ദയനീയമായ കണ്ണുകൾ..... അവന്റെ ആ രക്തത്താൽ ചുവപ്പ് അണിഞ്ഞ തന്റെ സിന്ദൂരരേഖ..... ഞാൻ രുദ്രിന്റെ ഭാര്യയാണ്...... അവൾ ഭീതിയോടെ അത് ഓർത്തു.... തന്റെ നെറ്റിയിൽ ആ രക്തം പടരുന്നത് അവൾ അറിഞ്ഞു..... അവൾ ഞെട്ടി വിറച്ചു..... തന്റെ കൈക്കുള്ളിൽ നിൽക്കുന്ന ശരീരം വിറകൊള്ളുന്നത് അവൻ അറിഞ്ഞു.....
ശിവാനി ...... അവൻ അവളെ മുഖത്ത് ഒന്ന് തട്ടി....
ഞാൻ അറിഞ്ഞോണ്ട് അല്ല..... അറിഞ്ഞോണ്ട് ചെയ്തതല്ല..... അവൾ പേടിയോട പിറു പിറുത്തു കൊണ്ടിരുന്നു...
ശിവാനി..... അവൻ ഒച്ചയെടുത്തു വിളിച്ചതും അവൾ ഞെട്ടി ചുറ്റും നോക്കി. അവനെ തള്ളി മാറ്റി ഇറങ്ങി ഓടി....
പിറകിൽ നിന്നും അവൻ വിളിക്കുന്നത് കെട്ടെങ്കിലും നിന്നില്ല..... അവൾ റൂമിന് പുറത്ത് എത്തിയതും പൊട്ടികരച്ചിലോടെ ചുമരിൽ ചാരി നിലത്ത് ഊർന്നിരുന്നു.....
ഞാൻ രുദ്രിന്റെ ഭാര്യായല്ല.... ദേവിന്റെ ആണ്... അവളുടെ മനസ്സ് അലമുറയിട്ട് കരഞ്ഞു....
ശാരദേട്ടത്തി വിളിക്കുന്നെ കേട്ടു അവൾ മുഖം തുടച്ചു അടുക്കളയിലേക്ക് പോയി...
🔥🔥🔥🔥
രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുമ്പോൾ ആയിരുന്നു ആ വീട്ടിലെ ഡ്രൈവർ വന്നു പറഞ്ഞത് ശിവലയം വീട് വാങ്ങിച്ച ആ സാർ വന്നിട്ടുണ്ട്....
ശിവയുടെ നെഞ്ചിൽ ഒരു ഇടിവെട്ടിയ പോലെ ആയിരുന്നു അത്.....
ശിവലയം വിറ്റോ..... ആർക്ക്.... എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന വീട് ആണ്.
അവൾക്ക് നെഞ്ച് നീറുന്ന പോലെ തോന്നി....
മഹിയും ബാക്കിയുള്ളവർ പുറത്തേക്ക് പോകുമ്പോൾ യാന്ത്രികം എന്ന പോലെ അവളും അവരുടെ പിറകെ പോയി....
അവർ കയ്യൊക്കെ കൊടുത്തു സംസാരിക്കുന്നെ കണ്ടു... സോഫയിൽ ഇരുന്നതും ആ മുഖം അവൾ കണ്ടു.... ആദിത്യവർമ്മ..... അവൾ ഞെട്ടലോടെ മൊഴിഞ്ഞു.....
താൻ തേടി പോകാൻ ആഗ്രഹിച്ച ആൾ തന്റെ മുന്നിൽ..... അവൾക്ക് രാവിലെ കണ്ട സ്വപ്നം ഓർമ്മ വന്നു.... അവൾ വീഴാതിരിക്കാൻ എന്ന വണ്ണം ചുമരിൽ പിടിച്ചു നിന്നു....
...... തുടരും