എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 20

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 20🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬



▬▬▬▬▬▬▬▬▬▬▬▬▬▬


ശിവക്ക് ശരീരം തളരുന്ന പോലെ തോന്നി.

തന്റെ വീട് പൊളിച്ചു അവിടെ വേറെ വീട് വെക്കുന്ന കാര്യം ആണ് പറയുന്നത് ആദിത്യൻ... അസ്ഥിതറ എന്ത് ചെയ്യണം ചോദിച്ചതിന്ന് പൊളിച്ചു കളഞ്ഞേക്ക് എന്ന് അവർ പറയുന്നത് കേട്ടതും അവൾ നടുങ്ങി പോയിരുന്നു... ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടു വീഴുന്നതിന്ന് മുന്നേ ആദിത്യൻ ഓടി വന്നു അവളെ താങ്ങിയിരുന്നു.....


എല്ലാവരും ഞെട്ടലോടെ ആദിത്യനെ നോക്കി.... അവൻ ശിവയെ എടുത്തു അടുത്തുള്ള സോഫയിൽ കിടത്തി.....


ഈ കുട്ടി വീഴാൻ പോകുമ്പോ പിടിച്ചത...

നിങ്ങളെ മോളാണോ.... അവൻ മുഖത്തെ പരിഭ്രമമം മറച്ചു വെച്ചു മഹിയോട് ചോദിച്ചു....


റിലേറ്റിവ് ആണ്.... ഇവിടെ സഹായത്തിന്ന് നില്കുന്നെ ആണ്... അയാൾ എങ്ങും തൊടാതെ പറഞ്ഞു.....


ഓഹ്... എന്തായാലും കുറച്ചു വെള്ളം എടുത്തു മുഖത്ത് കുടയ്... ബോധം പോയതാ തോന്നുന്നു... 


അപ്പോഴേക്കും കൃഷ് വെള്ളം എടുത്തു കൊണ്ടു വന്നു മുഖത്ത് കുടഞ്ഞു....


അവൾ കണ്ണ് ചിമ്മി കൊണ്ടു കണ്ണ് തുറന്നു ചുറ്റും നോക്കി... പിന്നെ ഞെട്ടി എഴുന്നേറ്റു.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... തന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണാ.... ഇത്രയും കണ്ണിൽ ചോര ഇല്ലാത്തവർ ആയല്ലോ അവളുടെ നെഞ്ച് വിങ്ങി.... അവൾ പ്രതീക്ഷയോടെ ആദിത്യനെ നോക്കി....


പെട്ടന്ന് ആയിരുന്നു അവൾ ആദിത്യന്റെ കാൽക്കൽ വീണത്.... അവളുടെ കൈ അവന്റെ കാൽപാദത്തിൽ തൊട്ടതും തീ പൊള്ളലേറ്റ പോലെ അവൻ പിടഞ്ഞു....

എന്താ ഈ കാണിക്കുന്നേ എഴുന്നേൽക്ക്


എന്റെ വീടാ അത്..... നിങ്ങൾ അതെടുത്തോ... എന്റെ അച്ഛനെയും അമ്മയെയും അടക്കിയ സ്ഥലം ആണ് അത് ഒന്നും ചെയ്യരുത്...  വിട്ടു തന്നില്ലെങ്കിൽ വേണ്ട പൊളിച്ചു കളയരുത് തൊഴു കയ്യോടെ കരഞ്ഞു കൊണ്ടു കാൽക്കൽ ഇരിക്കുന്ന ശിവയെ കണ്ടു നെഞ്ചിൽ നിന്നും ചോര പൊടിയുന്ന പോലെ തോന്നി അവന്ന് ....


ബാക്കിയുള്ളവരുടെ മുഖം വിളറി വെളുത്തു... അവരോരിക്കലും പ്രതീക്ഷികത്ത ഒന്നായിരുന്നു ഇത് 


അവൻ എഴുന്നേൽക്ക് പറഞ്ഞു അവളെ പിടിച്ചു എഴുന്നേൽപ്പിക്കുന്ന പോലെ ആക്കി അവളുടെ കാലിൽ തൊട്ടു...  ഈ ജന്മം ഈ കാൽക്കൽ കിടക്കാൻ വിധിക്കപ്പെട്ടവനാണ് ഞാൻ.... നിന്റെ ഭിക്ഷയാണ് എന്റെയും കൃഷിന്റെയും ജീവിതം.... നീയില്ലാരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ഇല്ല.... എനിക്ക് പറ്റിയ വലിയൊരു അബദ്ധം കൊണ്ടു എനിക്ക് നഷ്ടമായത് എന്റെ ലച്ചുന്റെ ജീവനാ... വിശ്വസിച്ചു കൂടെ അയച്ചിട്ട് രക്ഷിക്കാൻ കഴിയാത്ത മഹാപാപി ആണ്.... ആ കുഞ്ഞിനെയെങ്കിലും തിരിച്ചു തന്നെന് പകരം ആയി എന്റെ ജീവനും ജീവിതവും തന്നെ ഞാൻ ഈ കാൽകീഴിൽ സമർപ്പിക്ക....രണ്ടു തുള്ളി കണ്ണുനീർ കൂടി അവളെ കാൽക്കൽ ഇറ്റിവീണു....

അവൻ അവളെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ സോഫയിൽ ഇരുത്തി.... കണ്ണ് തുടച്ചു മഹിയെയും കൂട്ടരെയും നോക്കി....


എന്താ ഇതൊക്കെ.... ഈ കുട്ടിയുടെ വീടാണോ അത്.... എല്ലാരും കൂടി ചതികരുന്നോ എന്നെയും നീരവിനെയും.... ഏട്ടനെ വിളിച്ചു പറയട്ട് നിങ്ങളുടെ ചതി.... അഴിയേണ്ണിക്കും ഞാൻ.... ഒറ്റ എണ്ണത്തിനെ വെറുതെ വിടുന്നു കരുതണ്ട.... അവൻ ദേഷ്യത്തോടെ പറഞ്ഞു ഫോൺ എടുത്തു കാൾ ചെയ്യാൻ നോക്കിയതും അരുൺ വന്നു തടഞ്ഞു... 


നമുക്ക് സംസാരിച്ചു തീർക്കാം ഇത്.... അവൾക്ക് ഭ്രാന്ത് ആണ് പിച്ചും പേയും പറഞ്ഞു നടക്കുന്നേ ആണ്... ആ സ്വത്തിന്ന് അവകാശി അവളുടെ ഭർത്താവ് മാത്രം ആണ്.... ദേവ്... ദേവ് ഒപ്പിട്ട് തന്ന പേപ്പർ നിങ്ങളുടെ കയ്യിൽ ഉണ്ടല്ലോ.... പിന്നെങ്ങനെ ഞങ്ങൾ ചതിച്ചു പറയുന്നേ..... മൂന്ന് മാസം കഴിഞ്ഞ അവളുടെ ഒപ്പിട്ടു കിട്ടിയ നിങ്ങളുടെ പേരിലേക്ക് പ്രമാണം എഴുതി തരും.... അത് പോരെ....


പക്ഷേ ഈ കുട്ടിയെ കണ്ടിട്ട് സുഖം ഇല്ലാത്ത കുട്ടിയാണെന്ന് തോന്നുന്നില്ല... പോലീസ് കേസ് ആകില്ലെന്ന് ആര് അറിഞ്ഞു... എനിക്ക് തത്കാലം പ്രശ്നതിന്ന് ഒന്നും വയ്യ... ഇതല്ലെങ്കിൽ മറ്റൊരു പ്രോപ്പർട്ടി എനിക്ക് കിട്ടും.... ഞാൻ പറഞ്ഞല്ലോ ഞങ്ങളുടെ മാഡത്തിന് നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഗ്രാമതനിമയുള്ള നാച്ചുറൽ ആയുള്ള ഒരു പ്ലേസ് വേണം... അതിന്ന് വേണ്ടി മാത്രം ആണ് ഇരട്ടി വില പറഞ്ഞിട്ടും വാങ്ങിയത്. എന്നിട്ടിപ്പോ ഇങ്ങനെ ഒരു ചതിയും....


നിങ്ങൾ മാഡത്തിനോട് ഒന്നും പറയണ്ട ആരും പരാതി കൊണ്ടു വരികയും ഇല്ല ഞാൻ ഉറപ്പ് പറയുന്നു. പോരെങ്കിൽ ദാ ഇതാണ് ദേവ്... അവന്റെ പേരിൽ കൂടി ഉള്ള പ്രോപ്പർട്ടി ആണ്... ചോദിച്ചു നോക്ക്.

പറഞ്ഞു മഹി പിറകിൽ നിൽക്കുന്ന ദേവിനെ പിടിച്ചു അവന്റെ മുന്നിൽ നിർത്തി....


അവൻ ദേവിനെ നോക്കി.... ചിരിച്ചോണ്ട് നോക്കുന്നെ എങ്കിലും തന്നോടുള്ള ദേഷ്യം ഇപ്പോഴും കണ്ണിൽതന്നെ ഉണ്ട്.... എന്നെ തൊട്ട അറപ്പ് ആണല്ലേ.... എന്നോട് മിണ്ടിയ അതിലും ഭേദം ചാകുന്നെ ആണല്ലേ.... കാണിച്ചു തരാ ഞാൻ... ഇപ്പോ പന്ത് എന്റെ കോർട്ടില... അവൻ ഉള്ളിൽ ചിരിച്ചോണ്ട് ദേവിന് നേരെ കൈ നീട്ടി....


ദേവ് മുഖം കൂർപ്പിച്ചു അവനെ നോക്കി....

തെണ്ടി അവസരം മുതലക്കാണ്... എതിർത്ത ഇവർക്ക് സംശയം ഉണ്ടാകും..

ദേവ് മനസ്സില്ലമനസ്സോടെ കൈ കൊടുത്തു....


അപ്പൊ എങ്ങനെയാ ദേവ് വിശ്വസിച്ചു എനിക്ക് പണി തുടങ്ങാലോ....


ഒഫ് കോഴ്സ്.... എന്റെ ഭാഗത്തു നിന്നോ അവളെ ഭാഗത്തു നിന്നോ യാതൊരു ഉറപ്പും ഉണ്ടാകില്ല... എന്റെ വാക്ക് ആണിത്...


അവൻ ദേവിനെ കെട്ടിപിടിച്ചു....


അപ്പൊ ഡീൽ ഓക്കെ....


ദേവ് അരിശം കടിച്ചമർത്തി അവനെ നോക്കി... പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം ആദിത്യൻ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.....


ആദിത്യന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു... അവന്റെ മുഖം കാണുമ്പോൾ തന്നെ സന്തോഷം ആർക്കും മനസ്സിലാക്കാൻ പറ്റുമായിരുന്നു


ശ്രീ മംഗലത്കാർ പ്രോപ്പർട്ടിയുടെ കാര്യം ഓർത്താണ് സന്തോഷം എന്ന് കരുതി...

എന്നാലവന്റെ മനസ്സ് ആ സ്പർശം അനുഭവിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു....


ശിവ എന്തോ പറയാനായി വീണ്ടും മുന്നോട്ട് വന്നതും ദേവ് അവളെ പിടിച്ചു ഉള്ളിലേക്ക് കൂട്ടിപൊയി....


അവൾ പിടി വിടുവിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.... അവൾ തല്ലിയും ബലം പ്രയോഗിച്ചു ഓക്കെ നോക്കി....


റൂമിൽ എത്തിയതും വാതിൽ അടച്ചു...


എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ്.... അതെനിക്ക് വേണം.... അത് ഒഴിച്ച് ബാക്കി മൊത്തം എടുത്തോ നിങ്ങൾ....


ദേവ് പൊട്ടിച്ചിരിച്ചു.... രക്ഷപെടാൻ ഒരവസരം ഞാൻ നിനക്ക് തന്നിരുന്നു.... താലി കഴുത്തിൽ വീഴുന്നതിന്റെ തൊട്ട് മുൻപ് വരെ ഞാൻ പറഞ്ഞത് അല്ലെ വിവാഹത്തിന്ന് സമ്മതിക്കരുതെന്ന്.

കേട്ടില്ല.... ഇനി അനുഭവിച്ചോ..... അവൻ പുച്ഛത്തോടെ പറഞ്ഞു....


പേടിച്ചിട്ടാ ഞാൻ.... മുത്തിയെ രക്ഷിക്കാൻ വേറെ വഴിയില്ലാത്തോണ്ട് സമ്മതിച്ചു പോയതാ.... ഓക്കെ ചതി ആയിരുന്നുന്ന് അറിയാൻ വൈകിപ്പോയി.


ഇനി എന്നോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല... ഞാൻ എഴുതി ഒപ്പിട്ട് കൊടുത്തു. എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ല. പറ്റുമെങ്കിലും ചെയ്യില്ല... എനിക്ക് ഒറ്റ വാക്ക് ഉള്ളു അത് ആരോടായാലും.... ഞാൻ മഹിസാറിന് വാക്ക് കൊടുത്തത അവർ പറയുന്നതേ അനുസരിക്കുന്നു....

അത് പറഞ്ഞു അവൻ ഇറങ്ങിപോയി....


അവളും പിറകെ ഓടാൻ പോയപ്പോഴാ നീനു ശിവാ വിളിച്ചു അങ്ങോട്ട് വന്നത്....


അവളെ കണ്ടതും അവൾ പിടിച്ചു കെട്ടിയ പോലെ നിന്നു....


നീനു ശിവയെ തൊട്ട് എടുക്കാൻ പറഞ്ഞു


അവൾ നീനുവിനെ എടുത്തു...


അമ്മ കരയണ്ട ബാഡ് ഗേൾ ആവും... അവൾ കുഞ്ഞിക്കൈ കൊണ്ടു കണ്ണുനീർ തുടച്ചു.


ശിവഞെട്ടിതരിച്ചു നീനുവിനെ നോക്കി....


നീയെന്താ വിളിച്ചേ....


അമ്മേന്ന്....


അമ്മ.... അമ്മ.... അമ്മ തന്നെയാ കുഞ്ഞാ.... പറഞ്ഞു കെട്ടിപിടിച്ചു... പിന്നേ മുഖം മൊത്തം കിസ്സ് കൊടുത്തു....


ഇക്കിളി എടുക്കുന്നു ശിവാ.... അവൾ പൊട്ടിച്ചിരിച്ചു....


ശിവാ അല്ല അമ്മ.... ശിവ മുഖം കൂർപ്പിച്ചു പറഞ്ഞു....


അമ്മ.... അമ്മാന്നെ വിളിക്കു.... ചഷ് പറഞ്ഞു അങ്ങനെ വിളിക്കാൻ....


ചഷ്.... ശിവ മുഖം ചുളിച്ചു അവളെ നോക്ക്...


ആ ചഷ് ബ്രോ.....


അതാരാ എന്നാലോചിച്ചു നിൽക്കുമ്പോഴാ കൃഷ്‌വ് അങ്ങോട്ട്‌ വന്നത്....


കൃഷ്... എന്ന് വിളിപ്പിച്ചതാ അത് ചഷ് ആയി പോയി.... ഇതിലും ഭേദം വല്ല തെറിയും വിളിക്കുന്നെ ആയിരുന്നു....


ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....


എന്നും ഉണ്ടാവണം ഈ മുഖത്ത് ഈ പുഞ്ചിരി....


അവളുടെ മുഖത്ത് വേദന നിറഞ്ഞു....

എന്റെ വീട്.... അതോർത്തതും കണ്ണ് നിറഞ്ഞു....


ശിവേച്ചി ഇങ്ങനെ കരയല്ലേ.... കിച്ചു പറഞ്ഞു കാര്യം ഒക്കെ അറിയാം... നമുക്ക് ആ ആദിത്യൻ ചേട്ടനെ കണ്ടു കാര്യം പറഞ്ഞു നോക്കാം... ഇല്ലെങ്കിൽ ഇവിടെ പോലിസ് കോടതി ഓക്കെ ഇല്ലേ... ഇതെന്താ വെള്ളരിക്ക പട്ടണം ആണോ...


അവളൊന്ന് മൂളുക മാത്രം ചെയ്തു. അവളുടെ ഉള്ളിൽ അപ്പോൾ അതൊന്നും അല്ലായിരുന്നു നീനുവിന്റെ അമ്മ വിളി മാത്രം ആയിരുന്നു. പേറ്റ് നോവ് അറിഞ്ഞില്ലെങ്കിലും മാറിൽ മുലപ്പാൽ ചുരന്നില്ലെങ്കിലും ഒരു അമ്മയാകാൻ പറ്റുമെന്ന് അറിയുക ആയിരുന്നു അവൾ.

മാതൃത്വം എന്തെന്ന് ഒരു വിളിയിലൂടെ അനുഭവിച്ചറിയാരുന്നു അവൾ.... അവൾ വീണ്ടും വീണ്ടും നീനുവിനെ നെഞ്ചോട് ചേർത്ത് ചുംബനം കൊണ്ടു പൊതിഞ്ഞു.


കൃഷ് ഒരു നിമിഷം അത് നോക്കി നിന്നു. അവർക്കിടയിൽ അവർ മാത്രം ഉള്ളുന്ന് കണ്ടതും ഒരു പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങി.... ദേവ് അതൊക്കെ പുറത്തു നിന്നും നോക്കി നില്കുന്നെ കണ്ടു....


ഒരു കൈ കൊണ്ടു തലോടുന്നു മറു കൈ കൊണ്ടു ദ്രോഹിക്കുന്നു.... നീനുവും ഒരു ആയുധം ആണെന്ന് തോന്ന ഇപ്പൊ.... ഒരുപാട് മാറിപ്പോയി ഏട്ടൻ ....


ദേവിന്റെ മുഖത്ത് ഒരു പുച്ഛം മാത്രം ആയിരുന്നു....


 ശിവേച്ചി ഒരു മനുഷ്യസ്ത്രീ ആണ്... തെറ്റുകൾ കുറവുകൾ മാത്രം ഉള്ള സാധാരണ സ്ത്രീ.... പുരാണങ്ങളിൽ പറയുന്നുണ്ട് ദൈവങ്ങൾക്ക് പോലും തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന്.പിന്നെയാ ശിവേച്ചി..


ലച്ചുവിന്റെ ശിവയെ ഞാൻ വേദനിപ്പിക്കില്ല എനിക്കത്തിന്ന് ആവില്ല...

രുദ്രിന്റെ ശിവയെ വേദനിപ്പിക്കും അവൾ അത് അർഹിക്കുന്നതാ....അത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചതാ ഒരിക്കലും എന്റെ മനസ്സ് മാറില്ല.....


ഏട്ടനും മാപ്പ് കൊടുക്കില്ലേ ഒരിക്കലും....

ലച്ചുനോട് തെറ്റ്‌ ചെയ്തു പറഞ്ഞു നീറി കരയ ഓരോ നിമിഷവും കണ്ടിട്ട് സഹിക്കുന്നില്ല....അതിന്റെ കൂടെ ഈ അവഗണനയും.... 


 എന്നെ ഉപദേശിക്കുന്നതിന്ന് പകരം സ്നേഹിച്ച പെണ്ണിന്റെ കൈ പിടിച്ചു നട്ടെല്ല് ഉയർത്തി എന്റെ പെണ്ണാ പറഞ്ഞു മുന്നിൽ നിൽക്കാൻ പറ അവനോട് .... അന്നേ ഇനി ഞാൻ അവനെ അംഗീകരിക്കു....


അതൊരിക്കലും ഇനി നടക്കില്ല..... ആ മനസ്സിൽ പോലും പ്രണയം പോയിട്ട് പ്രണയം എന്നൊരു പേര് പോലും ഇല്ല....


പ്രണയം... അതും ആദ്യ പ്രണയം അത് മരണം കൊണ്ടേ മറക്കാൻ പറ്റുള്ളൂ.... നിങ്ങളെ ഓക്കെ മുന്നിൽ ചിരിച്ചു....  ഉള്ളുകൊണ്ട് കരയാ അവൻ അതറിയോ നിങ്ങൾക്ക്.... എന്ന എനിക്കറിയാം ആ മനസ്സ്... കുറ്റബോധം കൊണ്ടു അവൻ മറവി നടിക്കുകയാ....

നിങ്ങൾ എന്തെങ്കിലും ചെയ്യ് അല്ലാതെ ഞാൻ എന്ത് ചെയ്യാനാ.... ഒരു കാര്യം പറയാം ശിവേച്ചിയെ വേദനിപ്പിക്കരുത്... അത് ഞാൻ നോക്കിനിൽക്കില്ല.... ഒരു മകൻ എന്ന നിലയിൽ എന്റെ കടമയാണ് അത്....


ദേവ് അവനെ തന്നെ നോക്കി ഒരുനിമിഷം


നിനക്ക് നിന്റെ അമ്മയെ വേണോ.... ദൂരെ നിന്ന് കാണാൻ അല്ല സ്വന്തം ആയിട്ട്.... നിന്റെ മാത്രം ആയിട്ട്.... അവകാശത്തോടെ ചേർത്ത് നിർത്താൻ ആയിട്ട്.....


കൃഷിന്റെ മുഖത് സന്തോഷം നിറഞ്ഞു....

അവന്റെ കണ്ണുകൾ തിളങ്ങി...


വേണം.... ശിവക്ക് മാപ്പ് കൊടുത്തോ.... ഭാര്യായി അംഗീകരിച്ചോ....


ശിവദേവ് ശിവരുദ്ര് ആകണം.. .... ദേവിനെ വേണ്ട രുദ്രിനെ വേണമെന്ന് അവൾ പറയണം.... രുദ്രനെ പ്രണയിക്കണം....


കൃഷിന്റെ മുഖം കാറ്റഴിച്ച ബലൂൺ പോലെ ആയി.... ഒരിക്കലും നടക്കാത്ത കാര്യം.... 

ബസ്സ്‌ പോയിട്ട് കൈ കാണിച്ചിട്ട് കാര്യം ഇല്ല... നടക്കുന്ന കാര്യം വല്ലോം പറ.... അവൻ പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു....


എന്ന ഞാൻ പറഞ്ഞത് നടക്കില്ല....


ശിവേച്ചി താലിയെ ബഹുമാനിക്കുന്നു.... ആചാരങ്ങൾ അനുഷ്ടനങ്ങൾ വിശ്വസിക്കുന്നു.... താലി കെട്ടിയവൻ ദുഷ്ടനോ വൃത്തികെട്ടവനോ ആകട്ടെ ആ താലിയിൽ ജീവിതം അർപ്പിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആണ്... ഒരിക്കലും രുദ്രിനെ തേടി പോകില്ല.... ഇതേ ചോദ്യം ഞാൻ കാക്കുനോട് ചോദിച്ചപ്പോ കാക്കൂ പറഞ്ഞത ഇന്നലെ...


അവന്ന് ബുദ്ധിയുണ്ട്.... അപ്പോൾ ഇനിയകാര്യം പറഞ്ഞു എന്റെ മുന്നിൽ വരരുത്.....കൃഷിന്റെ തുറന്നു കിടന്ന ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊടുത്തു രുദ്രക്ഷമാല ഉള്ളിലേക്ക് ആക്കി... തോളിൽ ഒന്ന് തട്ടി പറഞ്ഞു.....


ഓഹ് വരുന്നില്ല.... അവൻ ദേഷ്യത്തിൽ ദേവ് ഇട്ട ബട്ടൺ മൊത്തം അഴിച്ചു ഇട്ടു....

മാല പുറത്തേക്ക് ഇട്ടു....


ദേവ് ദേഷ്യത്തോടെ അവനെ നോക്കി....

മുഖത് ദേഷ്യം ഇരച്ചു എത്തി..... കൃഷ്ന്റെ നോട്ടം ദേവിന്റെ നോട്ടത്തെ പിന്തുടർന്ന് ആ മാലയിൽ എത്തി നിന്നു.... ഇത് കുടുംബചിഹ്നം ആണ്.... നീയും അവനും ഒരേ രക്തം ആണെന്ന് മനസ്സിലാക്കാൻ ഈ ഒറ്റ അടയാളം മതി.... ഒരു അശ്രദ്ധ മതി രഹസ്യങ്ങൾ പരസ്യമാവാൻ.... ശ്രീമംഗലം കാർക്ക് ആദിത്യനും നീയും സഹോദരൻമാർ ആണെന്ന് അറിയാൻ... അവൻ കൃഷിനെ നോക്കി മുരണ്ടു....


ഞാൻ ഓർത്തില്ല..... സോറി..... കാക്കുനോട് പറയല്ലേ.... എനിക്ക് ഇവിടുന്ന് പോകാൻ വയ്യ. അവൻ ദയനീയമായി പറഞ്ഞു....


ദേവ് ഒന്ന് മൂളുക മാത്രം ചെയ്തു..... തിരിഞ്ഞു നടക്കുന്നതിന്ന് ഇടയിൽ കൃഷ് അവന്റെ മുന്നിൽ കേറി നിന്നു.....

ദേവ് മുഖം ചുളിച്ചു നോക്കി....


അതേ ഈ ടൈം പിറകോട്ടു പോകാനുള്ള മിഷീൻ കണ്ടു പിടിച്ചു തരോ..... എന്ന നിങ്ങളെ മാര്യേജ് ഞാൻ മുടക്കി രുദ്രിനെ മതിയെന്ന് ശിവയെ കൊണ്ടു പറയിപ്പിച്ചു തരാം..... എന്റെ ശിവേച്ചി വേദനിക്കാൻ പാടില്ല....


അവൾ തെരെഞ്ഞെടുത്ത ജീവിതം..... അവളുടെ വിധി.....അതവൾ അനുഭവിക്കുന്നു..... ഞാൻ അവളെ ഒരിക്കലും ഭാര്യ ആയി അംഗീകരിക്കില്ല.  അത് പറഞ്ഞു അവൻ പോയി.....

LOVE vs  DESTINY..... ഏത് വിജയിക്കും... എന്തായാലും ശിവയെ വേദനിപ്പിക്കാൻ ഒരിക്കലും സമ്മതിക്കില്ല.....  ദീർഘനിശ്വാസത്തോടെ പറഞ്ഞു അവനും റൂമിലേക്ക് പോയി.....

                       ...... തുടരും 

ShivaRudragni NEXT PART 21





Back to ShivaRudragni Main Page
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url