ShivaRudragni Part 21
ശിവരുദ്രാഗ്നി
by IFAR
🔥PART 21🔥
ചത്താലും വേണ്ടില്ല അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിട്ടുകൊടുക്കില്ല ഞാൻ. നീനുവിനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ അവൾ ഉറപ്പിച്ചിരുന്നു.... അവളുടെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് അർഷിയുടെ മുഖം ആയിരുന്നു.
എങ്ങനെ എങ്കിലും കണ്ടു പിടിക്കണം എവിടെ ആണെന്ന്....സഹായിക്കൊന്ന് ചോദിക്കണം എന്നൊക്കെ ആലോചിച്ചു ചിന്തിച്ചുറപ്പിച്ചിരുന്നു അവൾ....
അവരുടെ സംസാരത്തിൽ നിന്നും ശിവാലയത്തിൽ ആണ് ആദിത്യൻ താമസിക്കുന്നത് എന്ന് കൃഷും കിച്ചുവും വന്നു പറഞ്ഞു.... തനിച്ചു ആരും കാണാതെ അവിടേക്ക് പോകുമ്പോൾ ശിവയുടെ ഉള്ളം പേടി കൊണ്ടു വിറക്കുന്നുണ്ടായിരുന്നു.... നീനുവിനെ കിച്ചുവിന്റെയും കൃഷ്ന്റെയും അടുത്ത് ആക്കി ആയിരുന്നു... ദേവിനെ പിന്നെ കണ്ടിട്ടും ഇല്ല....
വീടും തൊടിയും എല്ലാം വൃത്തിയാക്കിയിട്ടിട്ട് അവൾ കണ്ടു.... ബെല്ലടിച്ചു അവൾ കാത്തിരുന്നു....
ഒരു മോഡേൺ ആയിട്ടുള്ള പെണ്ണ് ആയിരുന്നു വാതിൽ തുറന്നു പുറത്തു വന്നത്....
ആദിത്യൻ സാറിനെ കാണണം ആയിരുന്നു....
സാർ മീറ്റിംഗ്ൽ ആണ്.... വെയിറ്റ് ചെയ്യ്... ചോദിച്ചു നോക്കട്ട് പറഞ്ഞു അവക്ജ്ഞയോടെ നോക്കി പോയി....
പഴയതനിമയിൽ ഉള്ള മോഡേൺ ആയ വീട് ആയിരിക്കണം.... കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകുന്ന ലക്ഷ്വരി വീട് ആയിരിക്കണം.... ആ രീതിയിൽ ഉള്ള കുറെ പ്ലാൻ കൊണ്ടു ഒരുപാട് പേര് വന്നിരുന്നു.... അവൻ ഓരൊരുത്തരുടെയും പ്ലാൻ നോക്കിയും അവർ എക്സ്പ്ലെയിൻ ചെയ്തു കൊടുത്തും അവൻ അതിൽ ശ്രദ്ധിച്ചു ഇരുന്നു.... ഒന്നിലും അവന്ന് ഒരു താല്പര്യം തോന്നിയില്ല..... ദേവ് എന്റെർപ്രൈസ് എന്ന മൾട്ടിനഷ്ണൽ കമ്പനി ആയിട്ട് ആയിരിക്കും ഡീൽ നടക്കുക എന്നൊരു ഓഫർ കൂടി വെച്ചിരുന്നു ആദിത്യൻ....
അത് കൊണ്ടു തന്നെ പല വലിയ കമ്പനി പ്രതിനിധികൾ മീറ്റിംഗ്ൽ ഉണ്ടായിരുന്നു....
അവന്ന് ശരിക്കും ചടച്ചു തുടങ്ങിയിരുന്നു.
ഒരുപാട് സമയം കാത്തിരുന്നു അവൾക്ക് സങ്കടം കരച്ചിൽ ഒക്കെ വരുന്നുണ്ടായിരുന്നു.... ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞു കാണും വന്നിട്ട്... മനപ്പൂർവം വരാത്തത് ആവും എന്ന് കരുതി പ്രതീക്ഷയൊക്കെ മങ്ങി അവൾ അവിടെ നിന്നും ഇറങ്ങി....
ഫോൺ റിങ് ചെയ്യുന്നത് കണ്ട അവൻ ഫോൺ എടുത്തത് കൃഷ് ആയിരുന്നു .... ശിവയോട് എന്ത് പറഞ്ഞു എന്നറിയാൻ ആയിരുന്നു അവൻ വിളിച്ചത്.
ശിവ ഇങ്ങോട്ട് വന്നിട്ടില്ലെടാ....
വന്നിട്ട് മണിക്കൂർ ഒന്നായി ഞാൻ അത് കണ്ടിട്ടാ അകത്തേക്ക് കേറിത് തന്നെ.... കൃഷ് പറഞ്ഞു കഴിയുന്നതിന്ന് മുന്നേ തന്നെ അവൻ ഫോൺ കട്ട് ചെയ്തു പുറത്തേക്ക് ഓടിയിരുന്നു.....
അവന്റെ വെപ്രാളപെട്ടുള്ള ഓട്ടം കണ്ടു എല്ലാവരും ഞെട്ടലോടെ നോക്കി....
ശിവ ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങുമ്പോഴാ അവൻ ഓടി പിറകെ എത്തിയത്.... വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട് ഗേറ്റിലേക്ക്....
ശിവ..... കിതപ്പോടെ അവൻ വിളിച്ചു....
അവൾ തിരിഞ്ഞു നോക്കി.... ഓടിക്കിതച്ചു വരുന്ന അവനെ കണ്ടു അവൾ അന്തം വിട്ടു....
ഞാൻ അറിഞ്ഞില്ല വന്നത്.... സോറി... അകത്തേക്ക് കയറാതെ തിരിച്ചു പോവ്വാണോ....
ഞാൻ.... അത്.... അവൾ എന്ത് പറയണം അറിയാതെ അവളൊന്ന് പകച്ചു....
എന്തിനാ വന്നത്.....അകത്തേക്ക് പോകാം.... വാ... അവൻ വിളിച്ചതും അവൾ പിറകെ മടിയോടെ ചെന്നു....
അകത്തേക്ക് കേറിയതും അവൾ കണ്ടു ഒരു സൈഡിൽ ആയി മീറ്റിംഗിന് എന്ന പോലെ അറേഞ്ച് ചെയ്തത്... കോട്ടും സൂട്ടും ഒക്കെ ഇട്ട കുറെ പേരും.... അവൾക്ക് എന്തോ വല്ലായ്മ തോന്നി....
സാർ തിരക്ക് ആണെങ്കിൽ ഞാൻ പിന്നെ വരാം....
എനിക്ക് തിരക്ക് ഒന്നും ഇല്ല ഫ്രീആണ്....
ശിവയോട് പറഞ്ഞു. പിന്നെ അവരോടായി ഞാൻ വിളിച്ചു അറിയിക്കാം....ഡീറ്റെയിൽസ് പി എ യുടെ കയ്യിൽ കൊടുത്തേക്ക് പറഞ്ഞു..
ശിവ ഇരിക്ക്.... അവൻ സോഫയിലേക്ക് ചൂണ്ടികാണിച്ചു....
വേണ്ട സാർ... അവൾ മടിച്ചു നിന്നു....
ഇരിക്കേടോ.... സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്....
അവൾ മടിയോടെ അവനെ നോക്കി അവിടെ ഇരുന്നു.....
ശിവ വന്നിട്ട് കുറെ സമയം ആയോ.....
അവൾ തലയാട്ടി....
സോറി സാർ... സാർ മീറ്റിങ്ങിൽ ആയൊണ്ട് ഞാൻ പറയാതെ ഇരുന്നത്...
ആദ്യം കണ്ട പെണ്ണ് അങ്ങോട്ട് വന്നു പറഞ്ഞു....
വാട്ട് ദ ******.... ഒരു അലർച്ച ആയിരുന്നു പിന്നേ കേട്ടത്.... ശിവ ഇരുന്നിടത് നിന്ന് എണീറ്റു പോയി....
ആ പെണ്ണ് കിടു കിടെ വിറക്കുന്നുണ്ട്....
പിന്നെ ഒന്നും ശിവക്ക് ശരിക്കും മനസ്സിലായില്ല.... പൂരത്തെറിയണോ ഇംഗ്ലീഷിൽ വിളിക്കുന്നെ എന്ന് പോലും തോന്നിപ്പോയി അവൾക്ക്.... ദേഷ്യം കൊണ്ടു വിറക്കുന്നുണ്ട് അവൻ....
എല്ലാരേം മുന്നിൽ വെച് ആയോണ്ടും... നാണക്കേട് കൊണ്ടു ആ പെണ്ണിന്റെ തല കുനിഞ്ഞു.... ശിവ പേടിയോടെ അവനെ നോക്കിയത്.... അത്രയും നേരം സംഭരിച്ച
ധൈര്യം എല്ലാം അവളിൽ നിന്നും പോയിരുന്നു....
എല്ലാവരും ഞെട്ടലോടെ ശിവയെയും അവനെയും നോക്കി.... ശിവയുടെ മനസ്സിൽ അവൻ അവരെ എന്തിനോ വഴക്ക് പറയുന്നു എന്നയിരുന്നു.... അവരുടെ ഉള്ളിൽ ഒരു സാധാരണ പെണ്ണിന് വേണ്ടി സാർ എന്തിന് ദേഷ്യം പിടിക്കുന്നു എന്നായിരുന്നു....
എല്ലാവരും പോയിട്ടും ഒരാൾ മാത്രം അവരെ നോക്കി നിന്നു.... പിന്നെ ഇറങ്ങി പോയി....
അവൻ പുറത്തു ഇറങ്ങിയതും മറ്റൊരുത്തൻ മുന്നിലേക്ക് വന്നു...
സാർ കലിപ്പിൽ നികുമ്പോഴും വായ്നോക്കിയ ധൈര്യം സമ്മതിച്ചു...
സാറിനെ എനിക്ക് അറിയാം കോളേജിൽ വെച് കണ്ടിട്ടുണ്ട്.... പിന്നെ ആ പെൺകുട്ടി എന്റെ നാട്ടിൽ ഉള്ളതല്ലേ പരിജയം ഉണ്ട്. എന്റെ കൂടെ കോളേജിൽ പഠിച്ച ലക്ഷ്മിയുടെ അനിയത്തിയാ ശിവാനി ... ശരിക്കും ചെറുതിലെ ലക്ഷ്മിയെ മുറിച്ചു വെച്ച പോലുണ്ട്.... കുറെ കാലം കൂടി കണ്ടത് അല്ലെ അതോണ്ട് നോക്കി പോയതാ....
ദേവ് എന്റെർപ്രൈസസ് സിഇഒ ദേവ് സാറിന്റെ വൈഫ് ആണ് ലക്ഷ്മി മേടം... മാഡത്തിന്റെ വീടാ ഇത്.....അങ്ങനെ എങ്കിൽ ദേവ് സാറിന്റെ അനിയത്തി അല്ലെ ഇത്.... എന്ന് വെച്ച രുദ്ര് സാറിന്റെ വുഡ്ബി.... അപ്പൊ നമ്മുടെ ഒക്കെ മാഡം തന്നെ.. ചുമ്മാതല്ല എന്ന സാറിന് കലിപ്പ് ഇളകിയെ....
ഓഹ് അങ്ങനെ ഉണ്ടോ എനിക്ക് അതൊന്നും അറിയില്ല.... എനിക്ക് ലക്ഷ്മിയെ ജസ്റ്റ് കണ്ടു പരിജയം ഉണ്ടെന്ന് ഉള്ളു.... മിണ്ടാൻ പോയിട്ട് അടുത് പോകാൻ പോലും വിടാറില്ല രുദ്രനും അർഷിയും... എപ്പോ നോക്കിയാലും ഇടത്ത് വലത്ത് കാണും ബോഡിഗാർഡ് പോലെ.... ആദ്യം ഒക്കെ രുദ്രിന്റെ ഗേൾ ഫ്രണ്ട് ആണെന്ന തോന്നിയെ. അത്രയും ക്ലോസ് റിലേഷൻ ആയിരുന്നു അവരെ.... കോളേജിലെ സ്റ്റാർ ആണ് അർഷിയും രുദ്രും.... അവരെ കൂടെ നടക്കുന്നോണ്ട് ലക്ഷ്മിയും.... ശരിക്കും ഞങ്ങൾക്കൊക്കെ അസൂയ ആയിരുന്നു അവരുടെ ഫ്രണ്ട്ഷിപ് കണ്ടിട്ട്
കലിപ്പൻ സ്വഭാവം ഉള്ള രുദ്ര്....വായ്നോട്ടം തല്ല് വഴക്ക് ആയി നടക്കുന്ന അർഷി അവരുടെ കൂടെ പൂച്ചയെ പോലുള്ള പാവം ലക്ഷ്മിയും....
അതൊന്നും എനിക്ക് അറീല.... ഓഫീസിൽ പലപ്പോഴും കേൾക്കുന്ന പേര് ആണ് ശിവരുദ്ര് എന്ന്.... അർഷി സാർ അതികം അങ്ങനെ വിളിക്കൽ അതാണ് പേര് ഫേമസ് ആയത്..... ചോദിച്ചപ്പോ പറയുന്ന കേട്ടു രുദ്ര് സാറിന്റെ വുഡ് ബി ആണെന്ന്.... പിന്നെ വേറൊരു ഗോസിപ്പ് ഉണ്ടായിരുന്നു.... ഈ ലക്ഷ്മി മേടം ദേവ് സാറിനെ വളച്ചെടുത്തത് ആണെന്ന്.... ഓഫീസിലെ ദേവ് സാറിന്റെ പി എ ആണ് ലക്ഷ്മി. ദേവ് സാറിന്റെ മാര്യേജ് മുൻപ് ഉറപ്പിച്ചതോ മറ്റോ ആണെന്നോ അത് നടന്നില്ലെന്നോ... അതിന്ന് ശേഷം മാര്യേജ് വേണ്ടെന്ന് വെച്ച സാറിനെ ലക്ഷ്മി മേടം വളച്ചെടുത്തു കെട്ടിയത് ആണെന്ന് ഒക്കെ....
അപ്പൊ പിന്നെ ദേവ് സാറും ലക്ഷ്മിയും എവിടെ.... സാറിന്റെ ഭാര്യവീടല്ലേ ഇത്...
അതൊക്കെ പറയാതെ ഭേദം.... രുദ്ര് സാറും ലക്ഷ്മി മേടവും തമ്മിൽ റിലേഷനിൽ ആയിരുന്നുത്രെ... അവർ ദേവ് സാറിനെ പറ്റിക്കരുന്നു.... സാർ ഇത് അറിയുമ്പോഴേക്കും വൈകിയിരുന്നു... അവരുടെ റിലേഷൻ നേരിട്ട് കണ്ട സാർ അവരെ വെട്ടി കൊന്നു ആത്മഹത്യാ ചെയ്തു... ലക്ഷ്മി മേടം പ്രഗ്നൻറ് ആയിരുന്നു അപ്പോൾ .... കുട്ടി ദേവിന്റെ അല്ല രുദ്രിന്റെ ആണെന്ന് പറയുന്നുണ്ട്.... മൂന്ന് പേര് ജീവനോടെ ഇല്ലാത്തോണ്ട് കേസ് ക്ലോസ് ചെയ്തു. ഒരു വർഷം കഴിഞ്ഞു ഈ രുദ്ര്സാർ തിരിച്ചു വന്നു.... രുദ്ര് സാറിന് ആക്സിഡന്റ് ആയത് ആണ് ആരും കൊല്ലാൻ ശ്രമിച്ചത് അല്ല.... ദേവ്സാറിന്റെയും ലക്ഷ്മി മാടത്തിന്റെയും കൊലപാതകം ആണെന്ന് കേള്ക്കുന്നെ... ഏതാണ് സത്യം ഏതാണ് കള്ളം എന്നൊന്നും അറിയില്ല...... നമുക്ക് ഇതിൽ എന്താ കാര്യം എന്തെങ്കിലും പറഞ്ഞ ജോലി പോകും കഞ്ഞികുടി മുട്ടും അത്ര തന്നെ.... അയാൾ അത് പറഞ്ഞു പോയി.....
അവൻ അവിടെ തന്നെ നിന്നു.... രുദ്ര് ജീവനോടെ ഉണ്ടെങ്കിൽ ശിവ എന്തിന് റൗടിയുടെ കൂടെ ഒളിച്ചോടിപോയി... നാട്ടിൽ പാട്ട് ആണ്... തല്ല് വെട്ട് ആയി നടക്കുന്ന ശ്രീ മംഗലം വീട്ടിലെ ജോലി ചെയ്യുന്ന ദേവിന്റെ കൂടെ ഒളിച്ചോടിയെന്ന്.... എന്തേലും ആവട്ടെ ചുമ്മാ ഓരോന്ന് ചിന്തിച്ചു പറഞ്ഞു എന്റെ ജോലി കളയുന്നെ എന്തിനാ... അവൻ അത് പറഞ്ഞു പോയി...
🔥🔥🔥🔥
അവൻ നോക്കുമ്പോ ശിവ പേടിയോടെ എഴുന്നേറ്റു നിന്നു അവനെ നോക്കുന്നെ കണ്ടു..... ദേഷ്യം പിടിച്ചപ്പോ ശിവ നില്കുന്നെ മറന്നു.... ഓഹ് ഷിറ്റ്..... അവൻ നെറ്റിയിൽ ഇടിച്ചു ശിവയെ ദയനീയമായി നോക്കിപൊയി....
ശിവ ഇരിക്ക്..... ഐ ആം സോറി..... ഞാൻ അവരോട് കുറച്ചു കാര്യം പറയാരുന്നു.....
അവൾ അതിന്ന് വിളറിയ ചിരി ചിരിച്ചു....
എന്തിനാ വന്നത് പറഞ്ഞില്ല.....
എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ് അത് മാത്രം ഒന്നും ചെയ്യരുത്.
വിട്ടു തരണം എന്നില്ല അത് പൊളിച്ചു കളയാതിരുന്ന മതി ശിവ വിറച്ചു വിറച്ചു പറഞ്ഞു ഒപ്പിച്ചു....
ആദിത്യൻ അവളെ നോക്കി നിന്നു....
സാർ ഒന്നും പറഞ്ഞില്ല....
എനിക്ക് മനസ്സിൽ ആകും ശിവയുടെ സങ്കടം... ബട്ട് ഞാൻ ഹെൽപ്‌ലെസ് ആണ്... ഞാൻ പറഞ്ഞല്ലോ എന്റെ മേടം ആണ് ഓണർ.... മാഡം പാവം ആണ്... എന്തായാലും സമ്മതിക്കും.... ഞാൻ സൂചിപ്പിക്കാം..... വീടിന്റെ പണി കഴിഞ്ഞു മേടം വരും അപ്പോൾ നേരിട്ട് സംസാരിച്ചോളൂ.... അത് വരെ ഞാൻ ഒന്നും ചെയ്യില്ല... അതെന്റെ വാക്ക്
അവൾ സന്തോഷത്തോട നിറമിഴികൾ തുടച്ചു... ഒരുപാട് നന്ദിയുണ്ട് ഒരിക്കലും മറക്കില്ല ഈ ഉപകാരം അവൾ എഴുന്നേറ്റു കൈ കൂപ്പി.....
അവൻ തിരിച്ചു പുഞ്ചിരിയോടെ തലയാട്ടി
അപ്പോഴാ അവൾ രുദ്ര് ആണോന്ന് ചോദിക്കാൻ ഉള്ളത് ഓർത്തത്.... ഇതിലും നല്ല അവസരം വേറെ കിട്ടില്ല.....
അവൾ അവിടെ തപ്പികളിക്കുന്നത് അവൻ കണ്ടു......
ശിവക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ....
സാറിന് എന്നെ മുൻപരിജയം ഉണ്ടോ...
ഉണ്ടല്ലോ അന്ന് അമ്പലത്തിൽ വെച് വീണപ്പോ പിടിച്ചത്.... കിച്ചു പരിജയപെടുത്തിയിനല്ലോ അങ്ങനെ പരിജയം ഉണ്ട്. പിന്നെ കുട്ടിയുടെ അനിയൻ അല്ലെ കൃഷവ് അവനും വന്നിരുന്നു ഏകദേശകാര്യം ഒക്കെ പറഞ്ഞു തന്നു. ഈ പ്രോപ്പർട്ടി തന്റെ ആണെന്നും അവരിക്കെ ചീറ്റ് ചെയ്യുന്നേ ആണെന്നും.....അതല്ലേ ശിവാനിയെ ശിവ വിളിക്കുന്നെ..... എനിക്ക് പിന്നെ ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല.... ഒരു കോടി രൂപ കൊടുത്തു കഴിഞ്ഞു ഉറപ്പിച്ച ഡീൽ ആണിത്.....
അവളുടെ ഉള്ളിലും കുറെ സംശയം ഉണ്ടായിരുന്നു ശിവ വിളിക്കുന്നതും മറ്റും ഒക്കെ.... കൃഷ് ആണ് അപ്പൊ ഇതിന്ന് കാരണം.... കൃഷ്നോട് മനസ് കൊണ്ടു നന്ദി പറഞ്ഞു അവൾ.....
ശിവ അവനെ തന്നെ ഒരു നിമിഷം നോക്കി.... ക്ലീൻ ഷേവ് ആണ്.... മീശയും താടിയും ഒന്നും ഇല്ല... അത്യാവശ്യം ഹൈറ്റ് വെയിറ്റ് ഒക്കെ ഉണ്ട്..... ഫിറ്റ് ബോഡി ആണ്..... വെളുത്തു കാണാൻ നല്ല ലുക്ക് സ്റ്റൈൽ ഉണ്ട്.... തീക്ഷനതഎറിയ കണ്ണുകൾ.... കാപ്പികണ്ണുകൾ ആണ്... പക്ഷേ രുദ്രിന്റെ ബ്ലാക്ക് ഐസ് ആണ്....
അവൻ കാണുന്നുണ്ടായിരുന്നു ഈ നോട്ടം.... രുദ്രിന്റെ വല്ല സാമ്യം ഉണ്ടോന്ന് നോക്കരിക്കും എന്ന് തോന്നി അവന്ന്.... അവൻ ചെറു ചിരിയോടെ താടി ഉഴിഞ്ഞു..
വേറെന്തെങ്കിലും അറിയാനുണ്ടോ ശിവക്ക്....
അവൾ ഞെട്ടലോടെ അവന്റെ മുഖത്ത് നിന്നും കണ്ണെടുത്തു......അതല്ല രണ്ടു വർഷം മുൻപ്.... രുദ്ര്.... ഭാര്യ
ആക്സിഡന്റ്..... താലി.... അവൾ പേടിയോടെ എന്തൊക്കെ പറഞ്ഞു ഒപ്പിച്ചു....
വാട്ട്.... എനിക്ക് മനസിലായില്ല....
സാർ രണ്ടു കൊല്ലം മുൻപ് നമ്മൾ തമ്മിൽ കണ്ടിരുന്നില്ലേ.... രുദ്ര് എന്ന പേര് പറഞ്ഞത് അന്ന്....
ശിവക്ക് ആൾ മാറിത് ആവും... ഞാൻ അഞ്ചു വർഷം ആയി യൂകേയിൽ ആണ്.
നാട്ടിൽ വന്നിട്ട് അഞ്ചാറു മാസം ആയുള്ളൂ... ഫാമിലി അടക്കം സെറ്റിൽഡ് ആണ് അവിടെ....
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.... യാതൊരു ഭാവമാറ്റം കണ്ടില്ല... ഒരു നിരാശ പടർന്നു അവളെ മുഖത്ത്....
സാറിന്റെ കഴുത്തിൽ ഒരു രുദ്രക്ഷ മാല ഇല്ലേ.... അവൾ അവസാന പ്രതീക്ഷയോടെ ചോദിച്ചു....
ഓഹ് അത് ഞാൻ ഒരു ഷോപ്പിൽ കണ്ടപ്പോ വാങ്ങിയതാ.... ശിവ എപ്പോ കണ്ടു അത്....
ഞാൻ അത് അന്ന് വീണപ്പോൾ.... ഇപ്പോ കഴുത്തിൽ ഉണ്ടോ അത്....
ഉണ്ടല്ലോ പറഞ്ഞു അവൻ കഴുത്തിൽ നിന്നും ഊരി എടുത്തു അവളുടെ നേരെ നീട്ടി.... ശിവക്ക് ഇഷ്ടം ആയെങ്കിൽ എടുത്തോളൂ....
അവൾ ആ ലോക്കറ്റ് നോക്കി.... ഒരു തൃശൂൽ മാത്രം ഉള്ളു... അതും വലുതായിട്ട് .... രാവിലെ എനിക്ക് തോന്നിയത് ആണോ അപ്പോൾ.... അവളുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു മുഖത്ത് നിരാശ പടർന്നു....
ശിവക്ക് ഇഷ്ടം ആയെങ്കിൽ ഇതെടുത്തോളൂ പറഞ്ഞു അവൻ നീട്ടിയെങ്കിലും അവൾ വാങ്ങിയില്ല...
ചുമ്മാ ചോദിച്ചതാ സോറി.... പോട്ടെ സാർ പറഞ്ഞു വീണ്ടും കൈകൂപ്പി പോകാൻ നോക്കി....
ഈ സാർ വിളി മാറ്റി ആദി എന്ന് വിളിച്ചോളൂ... എനിക്ക് അതാണ് ഇഷ്ടം....
അവൾ ഒന്നും മിണ്ടാതെ തലയാട്ടി പുറത്തേക്ക് നടന്നു..
അവൾ പോയതും അവൻ ആ മാല മേശയിലേക്ക് ഇട്ടു... ഷർട്ടിന്റെ ഉള്ളിൽ നിന്നും അവന്റെ രുദ്രക്ഷ മാല എടുത്തു പുറത്തു ഇട്ടു അതിലേക്ക് ചുണ്ടുകൾ ചേർത്തു... സത്യങ്ങൾ അറിയാൻ സമയം ആയില്ല ശിവ.... ഐ ആം സോറി..... അവൻ മനസ്സിൽ പറഞ്ഞു.... പിന്നെ പുറത്തേക്ക് പോയി....
ശിവ ആ വീട് ഒന്നൂടി നോക്കരുന്നു.... ലച്ചുന്റെ ഇഷ്ടത്തിന്ന് എടുത്ത വീട് ആണ്
അവൾക്ക് എന്നും പഴയ തറവാട് വീടിനോടും പ്രകൃതിയോടും ഒക്കെ വലിയ ഇഷ്ടം ആണ്.... അച്ഛൻ അവളുടെ മനസ്സ് അറിഞ്ഞ എടുത്ത വീട്.... നോക്കാത്തൊണ്ട ഉള്ള ചെറിയ അറ്റക്കുറ്റ പണികൾ ഉള്ളു... പൊളിച്ചു മാറ്റാണ് അറിഞ്ഞപ്പോ മനസ്സിൽ ഒരു നീറ്റൽ തോന്നി....
ശിവക്ക് സങ്കടം ഉണ്ടോ വീട് കൈവിട്ട് പോയതിൽ....
അവൾ തിരിഞ്ഞു അവനെ നോക്കി പിന്നെ ഇല്ലെന്ന് തലയാട്ടി പുഞ്ചിരിച്ചു.
ഞാൻ അസ്ഥിതറയിൽ വരെ പൊക്കോട്ടെ.....
അവൻ തലയാട്ടി... അവൾ പോകാൻ ഇറങ്ങിയതും ഞാൻ കൂടി വരട്ടെ എന്ന് ചോദിച്ചു....
സാറിന്റെ വീട് അല്ലെ എന്റെ അനുവാദം എന്തിനാ.. ഞാൻ അല്ലെ ഇപ്പോ അനുവാദം ചോദിക്കേണ്ടത്....
അവളുടെ പിറകെ അവൻ നടന്നു... അവൻ ആ പരിസരം ചുറ്റും നോക്കി....
നല്ല കാറ്റ്... എങ്ങും വലിയ മരങ്ങൾ... എങ്ങും പച്ചപ്പ്.... പോസിറ്റീവ് വൈബ് നിറഞ്ഞു എങ്ങും....
മേഡത്തിന് നാച്ചുറൽ ആയുള്ള പ്ലെസ് ഇഷ്ടം ആണെന്ന് പറഞ്ഞത്... പിന്നെ ഇത് പൊളിച്ചു മാറ്റണോ.... ഒന്ന് പുതുക്കിയ നല്ല വീട് അല്ലെ.... അവൾ പെട്ടന്ന് ചോദിച്ചു...
ശിവക്ക് വീട് പൊളിക്കുന്നതിൽ വിഷമം ഉണ്ടല്ലെ....
അതോണ്ട് ഒന്നും അല്ല.... ആരും അങ്ങനെ ഉപയോഗിച്ചിട്ടില്ല ഈ വീട്.... എന്റെ ചേച്ചിക്ക് വേണ്ടി അച്ഛൻ എടുത്തതാ.... നിങ്ങൾക്ക് വേണമെങ്കിൽ പൊളിക്കാതെ തന്നെ വീട് ഒന്ന് പൊടി തട്ടി എടുത്ത പോരെ.... പൊളിച്ച ഒരിക്കലും ഈ നാച്ചുറൽ അറ്റ്മോസ്ഫിയർ കിട്ടില്ല... അവൾ ചുറ്റും നോക്കി പറഞ്ഞു....
അവന്നും അത് തോന്നി.... അവന്റെ മനസ്സിൽ അപ്പോൾ ശിവ പറഞ്ഞപോലെ പൊളിക്കേണ്ട എന്ന തോന്നൽ തന്നെ ആയിരുന്നു.... അല്ലാതെ തന്നെ ഒന്ന് പൊടി തട്ടിയെടുത്തു കിടു ആക്കാം... കുറെ പ്ലാൻ മനസ്സിൽ തെളിഞ്ഞു....
അവൾ പ്രാർത്ഥിച്ചു വരുന്നത് വരെ അവൻ നോക്കി നിന്നു....
അവനും അവളെ പിറകിൽ നിന്നു കൈ കൂപ്പി.... ഒരിക്കലും ശിവയെ തനിച്ചാക്കില്ല അവൾ ഇന്ന് ഒറ്റക്കല്ല.... ഞങ്ങളുടെ സംരക്ഷണവലയം കടന്നു ഒരു നോട്ടം കൊണ്ടു പോലും ആരും അവളെ ഉപദ്രവിക്കില്ല.... ഈ നാട്ടിൽ നിന്നും പോകുമ്പോ നിങ്ങളുടെ രാജകുമാരിയെ ഒരു രാക്ഞിയായി ഇവിടെ വാഴിച്ചിട്ടേ പോകുള്ളൂ.... ലച്ചുന്റെ ആഗ്രഹം പോലെ അച്ഛന്റെയും അമ്മയുടെയും അടുത്ത് അവൾക്ക് കൂടി ഒരിടം ഇവിടെ ഒരുക്കണം
അവന്റെ കണ്ണ് നിറഞ്ഞു അത് ഓർത്തപ്പോൾ....
ശിവ പ്രാർത്ഥിച്ചു വരുന്നത് അവനും അവിടെ ഒക്കെ നോക്കി നിന്നു.
എപ്പോ വേണമെങ്കിൽ ശിവക്ക് ഇങ്ങോട്ട് വരാം.... എന്റെ അനുവാദം വേണ്ട ഇനി അവൾ പോകുമ്പോൾ അവൻ പറഞ്ഞു....
അവൾ നിറക്കണ്ണുകളോടെ നോക്കുക മാത്രം ചെയ്തു തിരിച്ചു പോയി.....
തിരിച്ചു നടക്കുമ്പോൾ അവളെ ഉള്ളിൽ രുദ്ര് അല്ല അത് എന്നുള്ള സംശയം മാത്രം മാറിയിരുന്നില്ല..... രുദ്ര് അല്ലെങ്കിൽ പിന്നേ എനിക്ക് എന്താ അയാളോട് ഒരു അടുപ്പം തോന്നുന്നേ..... അയാലേ കണ്ണിലും എന്നോട് വല്ലാത്ത കെയർ ഒക്കെ ഉണ്ട്....
ഇത് രുദ്ര് തന്നെ ആണോ.... കള്ളം പറയുന്നേ ആണോ..... സംശയം ഒരുപാട് ഉണ്ടെങ്കിലും തല്ക്കാലം തന്റെ പ്രശ്നം തീർന്നല്ലോ എന്നൊരു സമാധാനം ഉണ്ടായിരുന്നു.....
അവൾ അകത്തേക്ക് കേറുമ്പോൾ തന്നെ കണ്ടു.... ദേഷ്യത്തിൽ അവളെ നോക്കി നിൽക്കുന്ന വലിയമ്മയെയും നൈനിക ചേച്ചിയെയും കാവ്യയെയും ആശ്വതിയെ ഒക്കെ.....
അകത്തേക്ക് കേറാൻ വരട്ടെ..... വലിയമ്മ അവളെ കയ്യെടുത് തടഞ്ഞു.....
അവൾ പേടിയോടെ അവരെ നോക്കി.....
...... തുടരും .
Waiting for next part🔥
LOVE Vs DESTINY