ShivaRudragni part 22
ശിവരുദ്രാഗ്നി
by IFAR
🔥PART 22🔥
എന്റെ മകനെ വശീകരിച്ച പോലെ അവനെയും കിട്ടോന്ന് അറിയാൻ പോയതാണോടീ....
ശിവക്ക് സ്ഥിരമായി കേൾക്കുന്ന ഡയലോഗ് ആയോണ്ട് സങ്കടം ഒന്നും വന്നില്ല.... വാതിൽക്കൽ കൃഷ് നില്കുന്നത് കണ്ടപ്പോൾ നാണക്കേട് കൊണ്ടു തല കുനിഞ്ഞു....
അമ്മേടെയും അപ്പച്ചിടെ പാരമ്പര്യം അതല്ലേ അപ്പൊ പിന്നെ മോള് അങ്ങനെ അല്ലാതിരിക്കോ.... (ഭദ്ര )
വലിയമ്മേ എന്നെ എന്ത് വേണേലും പറഞ്ഞോ മരിച്ചു പോയവരെ എന്തിനാ പറയുന്നേ.... അവരെ പറയുമ്പോ എപ്പോഴും ഒരു വേദനയാണ്...
പറഞ്ഞ നീയെന്ത് ചെയ്യുമെടി.... എന്നും പറഞ്ഞു അവർ അവളെ ചുമലിൽ പിന്നോട്ട് തള്ളി.
അവൾ ഒന്ന് വേച്ചെങ്കിലും വീണില്ല.... നല്ല വേദന തോന്നി തോളിൽ അവൾക്ക്...
നീ കാരണം അല്ലെ ആ വിശ്വൻ നാട് വിട്ടു പോയെ.... ഞങ്ങളെ ചെക്കനെ വശീകരിച്ചു ഞങ്ങളെ നേർക്ക് തിരിച്ചു അവസാനം വീട്ടിൽ നിന്നും പായിച്ചു... എന്നിട്ട് അവൾ വല്യ ശീലാവതി....
വിശ്വേട്ടനെ സ്വന്തം ഏട്ടനായെ കണ്ടുള്ളു. ഏട്ടനോട് ഞാൻ അത് പറയേം ചെയ്തതാ... അവൾ മെല്ലെ പറഞ്ഞു.
ഞങ്ങൾ അറിഞ്ഞപ്പോ കാൽ മാറിത് അല്ലെ നീ....( വലിയമ്മ )
കെട്ടിയോനെ എന്തായാലും നിന്റെ വഴിക്ക് കിട്ടില്ല ഉറപ്പിച്ചപ്പോ അവനെ തേടി പോയതാണോ.... (അശ്വതി )
ചേച്ചി ഞാൻ അച്ഛന്റെ അസ്തിത്തറ പൊളിക്കരുത് പറയാൻ പോയതാ...
എന്നിട്ട് സമ്മതിച്ചോ അയാൾ....
Mmm അവൾ തലയാട്ടി....
പകരം എന്താ അവന്റെ കൂടെ കിടക്കാന്ന് പറഞ്ഞോ... അല്ലാതെ വേറൊന്നും ഇല്ലല്ലോ നിന്റെ കയ്യിൽ....
ചേച്ചീ.... അവളുടെ ശബ്ദം ഉയർന്നിരുന്നു.
സത്യം പറയുമ്പോ ഒച്ചയെടുക്കുന്നോ അശ്വതി അവളെ മുന്നിലേക്ക് വന്നതും ദേവ് വരുന്നത് കണ്ടു അവിടെ തന്നെ നിന്നു...
ഇവിടെന്താ പ്രശ്നം അവന്റെ ശബ്ദം ഉയർന്നിരുന്നു.....
ശിവ തലതാഴ്ത്തി നിന്നെ ഉള്ളു....
ഉച്ചക്ക് ആ വീട്ടിൽ ആദിത്യനെ കാണാൻ പോയിട്ട് ഇപ്പോ കേറി വരുവാ.... ചോദിക്കാനും പറയാൻ ആരും ഇല്ലല്ലോ എന്നുള്ള ധൈര്യം ആണ്.... മോനെ പോലൊരുത്തനെ വെച്ചിട്ട് കണ്ടവന്റെ പിറകെ അഴിഞ്ഞടാൻ പോയിരിക്ക ഈ അസത്ത്.... (നൈനിക )
അവൾ ആരെ കൂടെ വേണേൽ പോകെ വരികയോ എന്താന്ന് വെച്ച ചെയ്തോട്ടെ എനിക്കെന്താ അതിന്ന്....
മോന്റെ ഭാര്യഅല്ലെ....മോനെ അല്ലെ എല്ലാരും പറയ അതോണ്ട ഞങ്ങൾ ചോദിച്ചേ... (വലിയമ്മ )
നിങ്ങൾ കെട്ടാൻ പറഞ്ഞു ഞാൻ കെട്ടി അല്ലാണ്ട് ഇവളെന്റെ ഭാര്യയൊന്നും അല്ല
അവൻ പുച്ഛത്തോടെ അത് പറഞ്ഞു അകത്തേക്ക് പോകാൻ നോക്കിതും കൃഷ് കാൽ നീട്ടി വെച്ചു അവൻ തടഞ്ഞു വീണു.. നെറ്റി മുട്ടി....
അയ്യോ... എങ്ങനെ വീണേ... നോക്കി നടക്കണ്ടേ....പറഞ്ഞു കൃഷ് തന്നെ ഓടി പോയി പിടിച്ചു എഴുന്നേൽപ്പിച്ചു...
കാൽ വെച്ചു വീഴ്ത്തുന്നോ പരട്ടെ നിനക്ക് കാണിച്ചു തരാം ഞാൻ....ദേവ് അരിശത്തോടെ മെല്ലെ അവന്ന് കേൾക്കാൻ പാകത്തിൽ മുരണ്ടു...
ഞാൻ പറഞ്ഞു എന്റെ അമ്മയാ വേദനിപ്പിച്ച നോക്കി നിൽക്കില്ലെന്ന്....
ഇത്രയും പേരെ മുന്നിൽ വെച് വീണപ്പോ നാണക്കേട് സങ്കടം തോന്നുന്നില്ലേ ഏട്ടന്. ഏട്ടന്റെ വാക്ക് കേട്ടു ശിവച്ചിക്കും അങ്ങനെ തന്നെ തോന്നുന്നുണ്ടാവാ... ഇപ്പോ ഇക്വൽ ആയി അങ്ങ് സഹിച്ചേക്ക്.
അവൻ മെല്ലെ കണ്ണിറുക്കി പറഞ്ഞു...
ദേവേട്ടാ.... വിളിച്ചു ശിവ ഓടി വരുന്നത് കണ്ടു....
ദേവേട്ടാ.... വിളിയിൽ രണ്ടാളും ഞെട്ടി പരസ്പരം നോക്കി.... രണ്ടാളുടെ കണ്ണും നിറഞ്ഞിരുന്നു.... ദേവിന്റെ ചുണ്ടിൽ ആ പേര് മൊഴിഞ്ഞു ലച്ചൂ.... അതെ സമയം കൃഷ്‌ന്റെ കണ്ണ് നിറഞ്ഞു ഒഴുകി അവന്റെ ചുണ്ടുകൾ വിളി കേൾക്കുന്നതിന്ന് മുന്നേ ദേവ് അവന്റെ വാ പൊത്തിയിരുന്നു.... കൃഷ് ദയനീയമായി നോക്കിയതും ദേവ് വേണ്ടെന്നു കണ്ണുകൾ കൊണ്ടു പറഞ്ഞു കണ്ണ് തുടച്ചു.... ദേവ് മറഞ്ഞു നിന്നോണ്ട് അവർ ആരും അവനെ കണ്ടില്ല. ദേവ് അവന്റെ മുഖം തുടച്ചു കൊടുത്തു....
ദേവേട്ടാ എന്തേലും പറ്റിയോ.... വേദനിച്ചോ.... പരിഭ്രമത്തോടെയും പേടിയോടെയും തന്നെ നോക്കി കയ്യിൽ പിടിച്ച ശിവയെ കണ്ടു അവൻ തരിച്ചു നിന്നു.
ഒന്നുല്യാ പറഞ്ഞു കൈ തട്ടി മാറ്റി അവൻ പോയി...
ഒന്നും പറ്റിയില്ല ശിവാ... അവളുടെ ടെൻഷൻ അടിച്ച മുഖം കണ്ടു കൃഷ് പറഞ്ഞു....
വേദനിച്ചു തോന്നുന്നു കണ്ണ് നിറഞ്ഞിന് ദേവേട്ടന്റെ പറഞ്ഞു പിറകെ റൂമിലേക്ക് ഓടി....
ബാക്കിയുള്ളവർ രൂക്ഷമായി നോക്കി നിന്നു... അപ്പോഴാ കിച്ചു അഗ്നിയുമായി അങ്ങോട്ട് വന്നത്.
ശിവയുടെ ഓട്ടവും ദേവിനെ പിടിച്ചതും ഒക്കെ കണ്ടു കാവ്യയുടെ മുഖം ഇരുണ്ടു... എല്ലാവരും അകത്തേക്ക് പോയി.....
എന്താടാ സീൻ... എല്ലാത്തിന്റെയും മുഖം കടന്നൽ കുത്തിയ പോലുണ്ടല്ലോ....
സർവ്വം സഹിയായ സീത ദേവി ഉള്ളിലേക്ക് പോയിട്ടുണ്ട്... എന്ത് ജന്മം ആടാ അത്.... കൃഷ് ശിവ പോയ വഴിയേ നോക്കി താടിക്ക് കൈ വെച്ചു പറഞ്ഞു....
ഇന്നെന്തായിരുന്നു കാരണം....
കൃഷ് നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു...
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല പറഞ്ഞു നടക്കുന്ന ഒരു ഐറ്റം ആണ്. ഞാൻ പറഞ്ഞു മടുത്തു ഇപ്പോ നിർത്തി...
അല്ലടാ ഇവർക്ക് എന്താ ഇവളോട് ഇത്രയും ദേഷ്യം....
ഇപ്പോ പറഞ്ഞ മഹാൻ ഇല്ലേ വിശ്വൻ...
ആ കക്ഷി തന്നെ.... എന്റെ ഏട്ടന ആൾ...
ആൾക്ക് ശിവയോട് പ്രണയം.... വേലക്കാരി വീട്ടുകാരി ആയെക്കുമോ പേടിച്ചു സീമ അമ്മായിക്ക് ശിവയോട് ദേഷ്യം.... എന്റെ അമ്മക്ക് പിന്നേ അവളെ അപ്പച്ചിയോടുള്ള ദേഷ്യം ആണ്.... ശിവയെ കാണാൻ ശിവാനിഅപ്പച്ചിയെ പോലെ ആണ്.... ആശ്വതിചേച്ചിക്ക് പിന്നെ അവൾ പ്രേമിച്ച ചെക്കൻ ശിവയെ
ഇഷ്ടം ആണെന്ന് പറഞ്ഞ കലിപ്പ്.... നൈനികഏട്ടത്തിക്ക് അരുണേട്ടന്റെ പിന്നലെ ശിവ പോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചുള്ള ദേഷ്യം.... കാവ്യ കുറച്ചു ഡീസന്റ് ആയിരുന്നു.... അവൾക് എന്താണാവോ കാരണം അറിയില്ല....
ഇതിപ്പോ കേന്ദ്രഭിന്ദു ശിവയാണല്ലോ പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം പറയുന്നത് പോലെ.... വെറുക്കപെടാൻ ഓരോ കാരണങ്ങൾ എന്നാണല്ലോ....
അതൊരു പാവം ആയോണ്ട് അങ്ങോട്ട് ഇങ്ങോട്ട് തട്ടുന്നു....
അല്ല ഈ വിശ്വേട്ടന്റെ പ്രശ്നം എന്താ.... അത് ആദ്യമായി കേൾക്കുന്നത് ആയോണ്ട് തന്നെ അവന്ന് അറിയാൻ ആകാംഷയും ഉണ്ടായിരുന്നു....
ശിവയോട് വല്യ കാര്യം ആയിരുന്നു വിശ്വേട്ടന്.... ഇഷ്ടം പറഞ്ഞു പ്രൊപ്പോസ് ഒക്കെ ചെയ്തു കക്ഷി... അവൾ ഏട്ടനെ പോലെ കണ്ടിട്ടുള്ളു പറഞ്ഞു റിജെക്ട് അടിച്ചു... എന്നാലും എപ്പോഴും പിറകെ നടക്കും അവൾക്ക് വേണ്ടി ഇവിടെ വാദിക്കും.... ഒരു ദിവസം അവളോട് സംസാരിക്കുമ്പോൾ വലിയമ്മായി കണ്ടു
ശിവയെ തല്ലി വിശ്വേട്ടനെ വഴക്ക് പറഞ്ഞു
ആകെ പ്രോബ്ലം ആയി. കേട്ടുന്നെങ്കിൽ ഇവളെ കെട്ടു പറഞ്ഞു വിശ്വേട്ടനും.... അവസാനം സഹികെട്ടു വിശ്വേട്ടൻ ഇറങ്ങി പോയി.... ഇപ്പോ ദുബായിൽ ആണ്.... മൂപ്പർ സ്ഥലം വിട്ടത്തോടെ ഇവൾക്ക് നേരെ ആയി ആ കുറ്റവും....
ശിവക്ക് എന്താ ഇഷ്ടം അല്ലാതെ വിശ്വേട്ടനെ....
ഞാൻ ചോദിച്ചതാ അവളോട്.... വാശിപുറത്തു കെട്ടന്ന് പറയുന്നതാ.... അവന്റെ കണ്ണിൽ ഇത് വരെ പ്രണയം കണ്ടിട്ടില്ല എന്നൊക്കെ അവൾ പറയുന്നേ
അതിനോട് മാത്രം ഞാൻ ശിവക്ക് എതിരാ.... ഏട്ടൻ ഇത് വരെ മോശമായി പെരുമാറിയിട്ടില്ല... ആൾ ഡീസന്റ് ആണ്.
🔥🔥🔥🔥
ശിവ റൂമിലേക്ക് പോകുമ്പോൾ നെറ്റിയും തടവി എന്തൊക്കെ പിറുപിരുത് കൊണ്ടു ദേവ് റൂമിൽ നില്കുന്നെ ഉണ്ടായിരുന്നു.... അവന്റെ ചെവിയിൽ ദേവേട്ടാ വിളിച്ചു ചിരിച്ചു കൊണ്ടു വരുന്ന ലച്ചൂ മാത്രം ആയിരുന്നു.... ആ ഓർമ്മകൾ അവന്റെ കണ്ണ് നിറച്ചു.... ദേവേട്ടാ.... വേദനയിൽ കുതിർന്ന നിലവിളി അവന്റെ ചെവിയിൽ തുളച്ചു കയറി.... രക്തത്തിൽ കുളിച്ചു കിടക്കുന്ന ലച്ചുന്റെ മുഖം അവന്റെ ഓർമയിൽ ഓടിയെത്തി... മരണവേദനയിലും ദേവേട്ടാ വിളിച്ചു കരയുന്ന അവളുടെ ശബ്ദം ചുറ്റും മുഴങ്ങി...അവന്റെ മുഖം വലിഞ്ഞു മുറുകി
കഴുത്തിലെ ഞരമ്പുകൾ പിടഞ്ഞു എടുത്തു കാണിച്ചു.... കണ്ണുകൾ തീ പോലെ ജ്വലിച്ചു....
ദേവേട്ടാ.... ശിവയുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്....
ശിവാ.... ഇനിയങ്ങനെ വിളിക്കരുത് എനിക്ക് ഇഷ്ടം അല്ല.... അവൻ അസ്വസ്ഥതയോടെ പറഞ്ഞു....
അതെന്താ അങ്ങനെ വിളിച്ച....
വിളിക്കണ്ട.... അവന്റെ ശബ്ദം ഉയർന്നു.
അവളുടെ തോളിൽ ആയി പിടി മുറുകി.
അവന്റെ മുഖം കണ്ടു അവൾക്ക് ഭയം തോന്നി...
കാൾ മി ദേവ്.... അലർച്ച ആയിരുന്നു അത്....
നേരത്തെ വലിയമ്മ പിടിച്ചിടത് ആയിരുന്നു അവനും പിടിച്ചത് അവൾക്ക് നല്ല വേദന തോന്നി.... അവൾ വേദന സഹിക്കാതെ കൈ തട്ടിമാറ്റി....
പെട്ടന്ന് ആയോണ്ട് അവനൊന്നു ഞെട്ടി.
അത് വേദന... എടുത്തിട്ട.... ഞാൻ... അറിയാതെ....അവൾക്ക് കരച്ചിലും വരുന്നുണ്ടായിരുന്നു....
അവൻ ദേഷ്യത്തോടെ ബെഡിൽ പോയി ഇരുന്നു. അവൻ ബെഡിൽ ഇരു കൈ കൊണ്ടും ആഞ്ഞടിച്ചു....
അവൾ ശബ്ദം കേട്ട് ഞെട്ടലോടെ അവനെ നോക്കി....
മുഖം ഒക്കെ ചുവന്നു ചോര തൊട്ടെടുക്കാം എന്ന പരുവത്തിൽ ആയിരുന്നു... കണ്ണിറുക്കെ പൂട്ടിയിട്ട ഉള്ളെ
കയ്യൊക്കെ മസിൽ എടുത്തു പിടിച്ചു ദേഷ്യം പിടിച്ചു അമർത്തുന്നതാണെന്ന് അവൾക്ക് മനസ്സിലായി. താൻ കൈ തട്ടിത്തെറിപ്പിച്ച ദേഷ്യം ആണെന്ന് തോന്നി അവൾക്ക്....
അവൾ എന്ത് വേണമെന്ന് അറിയാതെ അവിടെ പകച്ചു നിന്നു.
🔥🔥🔥
കൃഷ് കിച്ചു സംസാരിച്ചോണ്ട് ഇരിക്കുമ്പോഴാ ഒരു പെണ്ണ് അങ്ങോട്ട് വന്നത്....
ഞാൻ ആദിത്യൻ സാറിന്റെ പി എ ആണ് എനിക്ക് ശിവാനി മേഡത്തെ ഒന്ന് കാണണം ആയിരുന്നു....
മേഡം....കൃഷിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു...കിച്ചു കാണാതെ അവനത് മറച്ചു.... കിച്ചു ശിവയെ വിളിക്കാൻ അകത്തേക്ക് പോയി....
വാതിലിൽ മുട്ടുന്ന കേട്ട് ശിവ വേഗം പോയി തുറന്നു.... കിച്ചു ഒരു പെണ്ണ് കാണാൻ വന്നിട്ടുണ്ട് പറഞ്ഞു... ദേവിനെ ഒന്ന് നോക്കി അവൻ കണ്ണ് തുറക്കാതെ തന്നെ ഉള്ളത്.
ശിവയെ കണ്ടതും അവൾ കൈ കൂപ്പി
സോറി മേഡം ആളറിയാതെ പുറത്തു നിർത്തിയത്.... എന്നോട് ക്ഷമിക്കണം....
സാറിനോട് പറഞ്ഞു ജോലിയിൽ തിരിച്ചു എടുക്കാൻ പറയണം.... അവളെ കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു...
ശിവ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നു. ഇവൾക്ക് ആൾ മാറീത് ആണോ ഇനി....
പ്ലീസ് മാഡം.... എനിക്ക് അറിയില്ലാരുന്നു മാഡം സാറിന്റെ ലവർ ആണെന്ന്....
ലവറോ..... മൂന്ന് പേരും ഒന്നിച്ച പറഞ്ഞത്
ഞാൻ ആരേം ലവർ ഒന്നും അല്ല... എന്റെ മാര്യേജ് കഴിഞ്ഞതാ.... അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.. ദേവിനെ ചേർത്ത് അല്ലാതെ മറ്റൊരു വാക്ക് കേൾക്കുന്നത് പോലും അവൾക്ക് അസ്വസ്ഥമായി തോന്നി..
ബട്ട്... മാഡം... സാർ.... അവളൊന്ന് വിക്കി
ആ പെണ്ണ് പിന്നെ സാർ ചീത്ത വിളിക്കുന്നതിന്ന് ഇടയിൽ മൈ ലൈഫ്... മൈൻ എന്നൊക്കെ പറഞ്ഞെ എന്നയിരുന്നു ചിന്തിച്ചേ... അതോണ്ട് ലവർ ആണെന്ന് കരുതിയെ....
നിങ്ങളോട് ലവർ ആണെന്ന് പറഞ്ഞോ അയാൾ.... (കിച്ചു )
അങ്ങനെ പറഞ്ഞില്ല.... എനിക്ക് അങ്ങനെ തോന്നിയെ.... അവൾ പറഞ്ഞു
മാഡം ഒന്ന് പറയോ സാറിനോട്.... അവൾ വീണ്ടും അപേക്ഷയോടെ ചോദിച്ചു
ശിവ എങ്ങെനെ എങ്കിലും അവൾ പോകട്ടെ കരുതി തലയാട്ടി.....
അവൾ പോയി....
എന്താ ശിവാ ഇത് കിച്ചു ചോദിച്ചതും അവൾ കൈ മലർത്തി എല്ലാം പറഞ്ഞു കൊടുത്തു....
സംതിങ് ഫിഷി.... കിച്ചു ആലോചനയോടെ പറഞ്ഞു....
Mmm ശിവയും മൂളി....
കൃഷ്ന് അപകടം മണത്തു....
ഞാൻ പറഞ്ഞിന് ആ സാറിനോട് ഇവളെ ചതിച്ചു അവർക്ക് വിറ്റാതാണെന്ന്.... ഇവിടുത്തെ അവസ്ഥയും സൂചിപ്പിച്ചിന് ചിലപ്പോൾ സഹതാപം കൊണ്ടു ആയിരിക്കും അല്ലെങ്കിൽ ബഹുമാനം കൊണ്ടു ആയിരിക്കും പിച്ചക്കാരിയായ കോടീശ്വരി ആണല്ലോ....
അതിനും ചാൻസ് ഉണ്ട് എന്നാലും സംതിങ്..... (കിച്ചു )
ശിവാ.....
നീനുന്റെ വിളി കേട്ട് അവർ നോക്കി. ഇത്രയും നേരം കൃഷ്‌ന്റെ ഫോണിൽ കളിക്കാരുന്നു അവൾ....
എന്താടാ കുഞ്ഞാ.... അവൾ നീനുവിനെ എടുത്തു... ശിവ അല്ല അമ്മ.... ശിവ മുഖം കൂർപ്പിച്ചു....
നല്ല ചരക്ക് അല്ലേ അമ്മേ .... ആദിയുടെ പി എ പോകുന്ന നോക്കി അവൾ പറഞ്ഞതും എല്ലാരും കണ്ണ് തുറിച്ചു അവളെ നോക്കി...
കൃഷ്ന്റെ തൊണ്ട വരണ്ടു.... പേടിയോടെ നീനുനെ നോക്കി.... കുരിപ്പ് എന്നെ കൊലക്ക് കൊടുക്കോ....
എന്താ പറഞ്ഞെ നീ....
ആ ആന്തി നല്ല ചരക്ക് എന്ന്....
ശിവ അവളുടെ വാ പൊത്തി പെട്ടെന്ന്....
ആ തെണ്ടി പിശാജ് ദേവ് ഉണ്ടല്ലോ റൗഡിസം പോട്ടെ വെക്ക.... ഇങ്ങനെ പഠിപ്പിക്കുന്നെ.അയാളെ വെട്ടി നുറുക്കി കൊല്ലണം.... ഒരു കുഞ്ഞിനെ പഠിപ്പിച്ചു വെച്ചേക്കുന്നതാ ഇതൊക്കെ....
ദേവ് ആൾ കൂതറ ആണെങ്കിലും ഇത് പോലൊന്നും സംസാരിക്കാറില്ല.... എനിക്ക് ദേവ് ആണെന്ന് തോന്നുന്നില്ല....കൂടെ കുറെ എണ്ണം ഉണ്ടല്ലോ അവരാകും (കിച്ചു )
ആരായാലും അവന്റെ തലയിൽ ഉണ്ടല്ലോ വല്ല ഇടിത്തീ വീകും നോക്കിക്കോ... എന്റെ മോളെ വഴി തെറ്റിക്കാൻ.... കലിപ്പിൽ ശിവ എന്തൊക്കെ പറഞ്ഞു കൊണ്ടിരുന്നു....
കൃഷ്.... തലയിൽ കൈ വെച്ചു പോയി....
എന്റെ പടച്ചോനെ ദൈവമേ എന്നെ കാത്തോണേ.... എന്നെ മാത്രം അല്ല ആ അർഷി കാക്കൂ തെണ്ടിയെയും.... ഇതിൽ പാതി മൂപ്പർ ഇൻവോൾവ് ആണ്.... ഇടിത്തീ വീഴാണേൽ പാതി ആക്കിയേക്ക്.
അവൻ പ്രാർത്ഥിച്ചു പോയി .....
എന്നാലും എന്റെ കുരുട്ട് അടക്കേ.... ഞങ്ങൾ പറയുന്നേ എല്ലാം ഈ കുഞ്ഞു മെമ്മറിയിൽ സ്റ്റോക്ക് ആയിരുന്നുന്നു അറിയാൻ വൈകി പോയി.... അവൻ ദയനീയമായി നിനുവിനെ നോക്കി.....
...... തുടരും
🔥🔥🔥🔥🔥Waiting