എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 23

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 23🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷




▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬


ചരക്ക് എന്നൊന്നും വിളിക്കരുത്....ആന്റി 

അല്ലെങ്കിൽ ചേച്ചി അങ്ങനെ വിളിക്കാവു ഗുഡ് ഗേൾ..... ശിവ നീനുവിന്റെ കവിളിൽ ചുണ്ട് ചേർത്ത് പറഞ്ഞു....


ഞാൻ വിളിച്ചുല.....


കേട്ടല്ലോ എന്റെ നീനു മോൾ ഗുഡ് ഗേൾ ആണ്.... ഇനി വിളിക്കൂല ശിവ കൃഷ്നെയും കിച്ചുനെയും നോക്കി പറഞ്ഞു....


ഗുഡ് ഗേൾ ഈ കുരിപ്പ്.... ആദിയേട്ടനോട് പറയാതിരുന്ന മതിയാരുന്നു അറിഞ്ഞ വടിവാൾ എടുത്തു വെട്ടും എന്നെ.... അവൻ മനസ്സിൽ ഓർത്തു.... 


മോൾക്ക് ഇത് ആരാ പറഞ്ഞു തന്നെ അച്ചയാണോ.... ശിവ വീണ്ടും ചോദിക്കുന്നെ കേട്ട് അവന്റെ നെഞ്ചിൽ ഇടി വെട്ടിയ പോലെ ആയി....


ഇനി ഇവിടെ നിന്ന എട്ടിന്റെ പണി ആയിരിക്കും.... മുങ്ങുന്നേ നല്ലേ... അവനോർത്തു....


ഇനി അത് പറഞ്ഞു ഓര്മിപ്പിക്കല്ലേ ശിവാ

ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം എന്ന് പറഞ്ഞു നീനുനെ പിടിച്ചു വാങ്ങി....


ശിവ എന്തെങ്കിലും പറയുന്ന മുന്നേ വാടാ കിച്ചു നമുക്ക് ഇവളെ കൂട്ടി ഒന്ന് കറങ്ങിയിട്ട് വരാം പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി....


ശിവ നെറ്റിചുളിച്ചു നോക്കി നില്കുന്നെ കണ്ടു.... അവനത് കാണാത്ത പോലെ പോയി....


                     🔥🔥🔥🔥


ദേവ് ബെഡിൽ ചാരി ഇരുന്നു കണ്ണുകൾക്ക് മുകളിൽ കൈ വെച്ചു കിടന്നു... ആരോ മുന്നിൽ നിൽക്കുന്ന പോലെ തോന്നിയാണ് അവൻ കയ്യെടുത് നോക്കിയത്.... കാവ്യ കയ്യിൽ ഐസ് ക്യൂബ് ഉണ്ട്....


അവനൊന്നു ഞെട്ടി... പിന്നെ എഴുന്നേറ്റു ഇരുന്നു...


നീയെന്താ ഇവിടെ....


നെറ്റി മുട്ടി ചുവന്നു കിടക്കുന്നെ കണ്ടില്ലേ

ഐസ് വെചോ അല്ലെങ്കിൽ മുഴച്ചു വരും. പറഞ്ഞു അവൾ നെറ്റിയിൽ തൊട്ടു....


അവന്റെ കണ്ണുകൾ കുറുകി കൈകൾ മുഷ്ടി ചുരുട്ടി.... അവൻ ദേഷ്യത്തോടെ എഴുന്നേൽക്കാൻ നോക്കുമ്പോഴാ വാതിൽക്കൽ ശിവയെ കണ്ടത്.... മുഖം കൂർപ്പിച്ചു നോക്കുന്നുണ്ട്.... ദേഷ്യം പിടിച്ച

ഭാവം.... 


ഞാൻ ഐസ് വെച്ചു തരട്ടെ.... പറഞ്ഞു കാവ്യ ഐസ് വെച്ചു കൊടുത്തു....


അവൻ എതിർക്കാതെ അങ്ങനെ തന്നെ ഇരുന്നേ ഉള്ളു.... ഇവളെ വരവിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലല്ലോ... അവൻ അവളെ തന്നെ നോക്കി...  അവളുടെ കണ്ണുകൾ തന്റെ ദേഹം മുഴുവൻ ഉഴിയുന്ന കണ്ടു വെറുപ്പ് തോന്നി അവന്ന്.

അവൾ അവന്റെ ചുമലിൽ കൈ വെച്ചു 

അവൻ പൊള്ളലേറ്റപോലെ പിടഞ്ഞു....


സങ്കടം കൊണ്ടു ശിവയുടെ കണ്ണുകൾ നിറഞ്ഞു... തന്നോട് മോശമായി പെരുമാറാത്തോണ്ട് സ്ത്രീകൾ ആയുള്ള ബന്ധം ഇല്ലെന്ന് ആയിരുന്നു കരുതിയത്.

എന്ന ഇപ്പൊ എന്റെ കൺമുന്നിൽ വെച് ഇങ്ങനെ.... അറിയില്ല എന്താ എനിക്ക് ദേവിനോടെന്ന് വെറുക്കാൻ ശ്രമിക്കുംതോറും വല്ലാത്തൊരു ആത്മബദ്ധം ആണ് തോന്നിയത്.... എന്റെ ഭർത്താവ് ആണ്.... എന്റെയാണ് പറഞ്ഞു അവളെ പിടിച്ചു മാറ്റണം എന്നുണ്ട്.... കുറച്ചു മുൻപ് ഭാര്യ അല്ലെന്ന് പറഞ്ഞത് ഓർത്തു.... അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.... അവൾ തിരിച്ചു ഇറങ്ങിപോയി....


അവൾ പോയതും അവൻ കാവ്യയുടെ കൈ തട്ടിമാറ്റി....


കാവ്യ പോകാൻ നോക്ക്..... അവന്റെ ശബ്ദം ഉയർന്നിരുന്നു....


ഞാൻ.... എനിക്ക്....


നിന്നോട് അല്ലേ പോകാൻ പറഞ്ഞെ.... അവൻ ദേഷ്യത്തോടെ ഒച്ചയെടുത്തു ചാടി എഴുന്നേറ്റു... അവൾ പേടിയോടെ പിറകോട്ടു നീങ്ങി.....


നിന്റെ ഉള്ളിലിരിപ്പ് എന്താന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായതാ.... നിന്റെയൊക്കെ തൊലിവെളുപ്പിന് മുന്നിൽ മയങ്ങുന്ന ആമ്പിള്ളേരെ കണ്ടിട്ടുണ്ടാവും... എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട.... ഇനിയീ റൂമിൽ കേറിയ ദേവ് ആരാണെന്ന് നീയറിയും.... അവൻ അവൾക്ക് നേരെ കൈചൂണ്ടി പറഞ്ഞു.


എനിക്ക് ശരിക്കും ഇഷ്ടം ആയിട്ടാ...


എന്റെ മാര്യേജ് കഴിഞ്ഞു.... ഒരു കുട്ടിയും ഉണ്ട് അതെന്താ നിനക്ക് ഓർമയില്ലേ...


അവളെ ഇഷ്ടം അല്ലല്ലോ.... മൂന്ന് മാസം കഴിഞ്ഞ ഒഴിവാക്കും. എന്നിട്ട് നമുക്ക് കല്യാണം കഴിക്ക....


ദേവ് കയ്യും കെട്ടി അവളെ ഒരു നിമിഷം നോക്കി നിന്നു... അപ്പൊ എന്റെ മോളെ എന്ത് ചെയ്യണം....


ഞാൻ നോക്കിക്കോളാം മോളെ.... പോന്നു പോലെ നോക്കും....


അത്രക്കൊക്കെ ആയോ.... നീയൊരു ആഗ്രഹം പറഞ്ഞത് അല്ലെ... എന്ന ആയിക്കോട്ടെ.... നീനുവിനെ കൊണ്ടു നിന്നെ അമ്മെന്ന് വിളിപ്പിക്ക് എന്നിട്ട് എന്റെ മുന്നിൽ വാ....


എന്ന എന്നെ വിവാഹം കഴിക്കോ അവളുടെ കണ്ണുകൾ വിടർന്നു.


നീയാദ്യം പറഞ്ഞത് ചെയ്തിട്ട് വാ....


അവൾ സന്തോഷത്തോടെ റൂമിൽ നിന്നും ഇറങ്ങി പോയി.....


കാവ്യ പോകുമ്പോൾ ശിവ അടിച്ചു വാരുന്നത് കണ്ടു.... അവൾ പോയി ശിവയുടെ മുന്നിൽ നിന്നു....


ടീ..... ദേവ് എന്റെയാ.... ഇനിയെങ്ങാനും അവനോട് മിണ്ടുന്നതോ ദേഹത്ത് തൊടുന്നതോ കണ്ട കൊന്നു കളയും ഞാൻ.... 


അവൾ കണ്ണ് മിഴിച്ചു നോക്കി നിന്നെ ഉള്ളു

കാവ്യ ചവിട്ടി തുള്ളി പോകുന്നെ കണ്ടു....


 എന്റെ ഭർത്താവിനെ നോക്കണ്ട തൊടണ്ട പറയാൻ ഇവളാരാ.... അവൾ പിറു പിറുത്തോണ്ട് പറഞ്ഞു ...അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി... 

ആ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും പിന്നിൽ ദേവിനെ കണ്ടു....


അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു....


നിങ്ങൾ ആരെ കൂടെ പോയിക്കോ എന്റെ മോളെ തരില്ല നോക്കിക്കോ.... നേരിട്ട് പറയാൻ ഉള്ള ധൈര്യം ഇല്ലാത്തോണ്ട് തന്നെ മനസ്സിൽ പറഞ്ഞു....ഒന്നും ഇല്ലെന്ന് തലയാട്ടി പോയി.... ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെ തന്നെ നോക്കുന്നത്.... ആ കണ്ണുകളിലെ ഭാവം അവൾക്ക് മനസ്സിലായില്ല.... അവൻ മുഖം കൂർപ്പിച്ചു നോക്കിതും അവൾ പിന്നെ തിരിഞ്ഞു നോക്കാതെ ഓടി പോയി....


അവനെ കാണുമ്പോൾ മാത്രം എന്താ എന്റെ ഹൃദയമിടിപ്പ് ഉയരുന്നേ.... അവൾ നെഞ്ചിൽ കൈ വെച്ചു സ്വയം എന്നപോലെ പറഞ്ഞു....


എത്ര വെറുപ്പിച്ചാലും കാന്തം പോലെ ഇങ്ങോട്ട് വന്നു ഒട്ടാണല്ലോ ലച്ചൂ .... ആ പെണ്ണിനെ നീ തന്നെ കാത്തോണേ... ദേവ് അവൾ പോകുന്നെ നോക്കി മേലോട്ട് നോക്കി പറഞ്ഞു.


                       🔥🔥🔥🔥


എയർപോർട്ടിൽ നിന്നും ചെക്ക്ഔട്ട് കഴിഞ്ഞു ഇറങ്ങിയതും ജയരാജ്‌ എന്നൊരു ബോർഡ് പിടിച്ചു ഒരാൾ നിൽക്കുന്നെ കണ്ടു....


സാർ.... സൂര്യൻ സാർ അയച്ചതാണ്....


അയാൾ അവന്റെ കയ്യിൽ ബാഗ് കൊടുത്തു.... കാറിനടുത്തേക്ക് കൂട്ടി പോയി.... ടാക്സി കാറിന്റെ ഡോർ തുറന്നു കൊടുത്തു....


ഇതെന്താ ടാക്സി....


അറിയില്ല സാർ സൂര്യൻ സാർ പറഞ്ഞു ഞാൻ അനുസരിക്കുന്നു... അത് പറഞ്ഞു അയാൾ കാറിൽ കേറി...


ഒന്ന് സംശയിച്ചു നിന്ന ശേഷം അയാൾ കയറി....


കാറിൽ കേറിയപ്പോ തൊട്ട് ഫോണിൽ കാൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു.... നാശം സിഗ്നൽ കിട്ടുന്നില്ലല്ലോ.... അയാൾ ദേഷ്യത്തോടെ ഫോൺ സീറ്റിലേക്ക് എരിഞ്ഞു....


ടോ തന്റെ കയ്യിൽ ഫോൺ ഉണ്ടോ....


ഫോൺ ഉണ്ടായിട്ട് കാര്യം ഇല്ല മുതലാളി ഫോൺ ജാമർ ഉണ്ട്... 


വാട്ട്‌.... ബാക്കി പറയുന്നതിന്ന് മുന്നേ ഒരു ടവ്വൽ കൊണ്ടു മുഖത്ത് അമർത്തിയിരുന്നു അവൻ.... അയാൾ സീറ്റിലേക്ക് മയങ്ങി വീണു.... 


മുഖത്ത് ശക്തിയായി വെള്ളം വീണതും 

അയാൾ ഞെട്ടി കണ്ണ് തുറന്നു ..


ഏതോ ഇരുൾ മൂടിയ സ്ഥലത്ത് ആണ് ഉള്ളത്. ചുറ്റും കാട്..... അയാൾ പേടിയോടെ ചുറ്റും നോക്കി... മുഖം മറച്ചു കൊണ്ടു ഒരുത്തൻ മുന്നിലേക്ക് വന്നു.. 


ആരാടാ നീ.... എന്നെ എന്തിനാ പിടിച്ചു കൊണ്ടു വന്നേ.... ഞാൻ ആരാണെന്ന് അറിയോ നിനക്ക്.... അയാൾ ആക്രോഷത്തോടെ ചീറി എഴുന്നേറ്റു....


എന്നേക്കാൾ കൂടുതൽ തന്നെ ആർക്കാണാവോ അറിയുക അത് പറഞ്ഞു അയാൾ മുഖത്തെ കർച്ചീഫ് അഴിച്ചു....


അയാളുടെ ചുണ്ടുകൾ വിറയലോടെ മൊഴിഞ്ഞു... ആദിദേവ്.....


ടാ അർഷിയെ നോക്കിയേ മക്കൾ ഏത് കോലത്തിൽ വന്നാലും തന്തമാർക്ക് തിരിയുന്നു പറയുന്നേ എത്ര ശരിയാ അല്ലേ.... അവൻ പരിഹാസത്തോടെ കൈ കോട്ടി കൊണ്ടു പറഞ്ഞു....


അയാളുടെ മുഖത്ത് പേടി നിറഞ്ഞു.... ശരീരം വിറച്ചു.... പേടിയോടെ ഉമിനീർ ഇറക്കി രണ്ടു പേരെയും മാറി മാറി നോക്കി....


വർഷങ്ങൾക്ക് ശേഷം മകനെ കാണുമ്പോൾ ഇങ്ങനെ നോക്കാതെ ഓടി വന്നു കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിക്ക് ജയരാജ്‌..... അങ്ങനെ അല്ലേ അർഷി എല്ലാരും ചെയ്യാ...


അതിന്ന് നിന്റെ തന്ത തന്നെ ആണോടാ ഇത്....


അതിപ്പോ അമ്മ ചൂണ്ടികാണിച്ചു തന്നത് ഇയാളെ ആടാ.... അതോണ്ട് തന്തപ്പടി ആയിപോയി.... ഇങ്ങനെ ഒരു തന്തയെ കാണിച്ചു തരുന്നത്തിലും ഭേദം ബാസ്റ്റട് ആയി ജനിച്ചവൻ എന്നറിയപ്പെടാരുന്നു....

ആ സന്തോഷം പോലും അമ്മ തന്നില്ല... ആകാര്യത്തിൽ മാത്രം അമ്മയോട് എനിക്ക് ദേഷ്യം ഉള്ളു... ഒരുകണക്കിന് അമ്മയെ കുറ്റം പറയാൻ പറ്റില്ല... ഇയാളെ ഭാര്യ ആയിപ്പോയില്ലേ പാവം.... 


മോനേ ഞാൻ.....


അർഷിയുടെ കൈകൾ അയാളുടെ കവിളിൽ ആഞ്ഞു പതിച്ചു... നെഞ്ചിൽ ഊക്കിൽ ചവിട്ടിയതും അയാൾ മലർന്നടിച്ചു വീണു....


കാര്യം മനസ്സിലായല്ലോ ജയരാജിന്.... വിളിക്കരുത് അങ്ങനെ.... ഞാൻ നിങ്ങളെ മകൻ അല്ല.... തന്നെ തൊടാത്തത് അത്രപോലും തന്റെ ദേഹത്ത് എന്റെ സ്പർശം ഏൽക്കാതിരിക്കാൻ ആണ്.....


എന്നോട് പൊറുക്കണം... ഞാൻ ഒന്നും ചെയ്തിട്ടില്ല സത്യം....


പൊറുത്തലോ.... പൊറുത്തത് കൊണ്ടാണ് രുദ്രിന്റെ കയ്യിൽ പെടാതെ തന്നെ പൊക്കി ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നത്.... നിന്റെ മരണം അത് എന്റെ കൈ കൊണ്ടാക്കിയത്.....


എന്നെ വെറുതെ വിടണം.... എന്നെ കൊണ്ടു അവർ ചെയ്യിച്ചതാ.... അയാൾ കരഞ്ഞോണ്ട് അവന്ന് നേരെ കൈകൂപ്പി.


രുദ്രതാണ്ടവം എന്താന്ന് അറിയോ നിനക്ക്.... ചിലപ്പോൾ അറിഞ്ഞു കാണും താൻ തന്റെ ഒരു ഫ്രണ്ട് ഷെട്ടി ഇല്ലേ അയാളെ പോസ്റ്റ്‌മോർട്ടം റിപ്പോർട് വായിച്ചു അറിഞ്ഞു കാണില്ലേ.... നാല്പതു വെട്ട് ഉണ്ടാരുന്നു ശരീരത്തിൽ.... പൊടിയത്ത ഒരു അസ്ഥി പോലും ഇല്ലായിരുന്നു ശരീരത്തിൽ.... അതും പോരാഞ്ഞു തെരുവ്പട്ടിക്ക് എറിഞ്ഞു കൊടുത്തു... അതിൽ നിന്ന് ഞാൻ നിന്നെ രക്ഷിച്ചതിന്ന് നന്ദി പറയണം.... ജന്മം തന്നതിന്റെ കൂലി തിരിച്ചു തരാ ഞാൻ.... ഒറ്റയടിക്ക് വേദനിപ്പിക്കാതെ ഉള്ള മരണം.

സ്നേഹത്തിന്റെ ഒരു കണിക പോലും ഉള്ളിൽ ഉള്ളോണ്ട് അല്ല.... നിങ്ങളുടെ ആശുദ്ധ രക്തം എന്റെ അഗ്നിമോളുടെയോ രുദ്രിന്റെയൊ കൃഷ്ന്റെയോ കയ്യിൽ പുരളാതിരിക്കാൻ....

എന്നെ ഒന്നും ചെയ്യരുത്.... ഒന്നും ഇല്ലെങ്കിൽ നിന്റെ അച്ഛൻ ആണ് ഞാൻ... അയാൾ അവന്റെ കാൽക്കൽ വീണു....


അവൻ പൊട്ടിച്ചിരിച്ചു.... അച്ഛൻ.... അച്ഛൻ എന്താണെന്ന് അറിയോ നിനക്ക്.... ആ വാക്ക് ഉച്ഛരിക്കാനുള്ള യോഗ്യത ഉണ്ടോ നിനക്ക്.... അവൻ കാൽ കൊണ്ടു അയാളെ പിറകിലേക്ക് തട്ടി മാറ്റി അവൻ മുരണ്ടു.....


എന്നെ ഒന്നും ചെയ്യരുത്... .. എന്നെ കൊല്ലരുത്....


നീ ഇത്രയും വർഷം ജീവിച്ചത് തന്നെ ഭാഗ്യം എന്ന് പറ.... ഒരു വർഷം മുൻപ് തന്നെ കൊല്ലാൻ സ്കെച് ഇട്ട് വന്നവനാ ഞാൻ.... പക്ഷേ രുദ്ര് അറിഞ്ഞു എന്നെ വാസുമാമയെ കൊണ്ടു റൂമിൽ പൂട്ടിയിട്ടു.

തന്തയെ കൊന്ന രക്തം എന്റെ കയ്യിൽ പുരളണ്ട കരുതിക്കാണും അവൻ... അത്ര ഇഷ്ടം ആടോ എന്നെ അവന്ന് .... അവൻ നിറഞ്ഞ കണ്ണ് തുടച്ചു.... അവന്റെ കയ്യിൽ നിന്നും ജസ്റ്റ് രക്ഷപെട്ടതാ നീ.... കാത്തിരിക്കരുന്നു തിരിച്ചു വരുന്നത് കാത്ത് ഞങ്ങൾ ....  അവൻ റിവോൾവർ എടുത്തു അയാൾക്ക് നേരെ ചൂണ്ടി....


കൊല്ലുന്നതിന്ന് മുൻപ് എന്റെ മുഖം കൂടി ഒന്ന് കണ്ടോട്ടെ ആദി ....


അവർ മൂന്ന് പേരും തിരിഞ്ഞു നോക്കി....


രുദ്ര്.... അയാൾ വിറയലോടെ പറഞ്ഞു...

മരണം മുന്നിൽ കണ്ടപോലെ അയാളുടെ കണ്ണുകൾ തുറിച്ചു....


 പൊക്കിയെന്ന് തോന്നിയപ്പോഴേ എനിക്ക് മനസിലായി ഇവിടെ ഉണ്ടാകുമെന്ന്.... അവൻ അവരെ പുച്ഛത്തോടെ നോക്കി പറഞ്ഞു....


സുഖമരണം കൊടുക്കാൻ ഈ ചെറ്റയെ കൊണ്ടു വന്നതാണോ നീ....


ആദി മുഖം കുനിച്ചു നിന്നു.....


ആദിദേവിന് കുറ്റബോധം  തോന്നുന്നുണ്ടോ ഇയാളെ കൊല്ലുന്നതിൽ .... അലർച്ച ആയിരുന്നു അത്...


കുറ്റബോധമോ ഈ നാറിയോടോ... വേദനിപ്പിച്ചു കൊല്ലാൻ മനസ്സ് വരുന്നില്ല.  അതിന്ന് എന്നോട് തന്നെ പുച്ഛം തോന്നുന്നേ.... അവൻ കർക്കിച്ചു തുപ്പി അയാളുടെ മുഖത്ത്... ഗൺ എടുത്തു ഷൂട്ട് ചെയ്യാൻ നോക്കിതും....


എന്നോട് പൊറുക്കണം രുദ്ര്....പറഞ്ഞു രുദ്രിന്റെ കാൽക്കീഴിൽ വീണു അയാൾ..


പെട്ടന്ന് ആയിരുന്നു അർഷി അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചത് പിന്നെ ഒരു നിലവിളി കേട്ട് അവർ ഞെട്ടലോടെ അയാളെ നോക്കി....


കഴുത്തിൽ കൈ വെച്ചു നിലത്ത് നിന്നും പിടഞ്ഞു അയാൾ.... ചുറ്റും രക്തം ചീറി തെറിച്ചു.... അയാൾ ഒരിറ്റ് കരുണക്കായി കണ്ണുകൾ കൊണ്ടു അവരെ നോക്കി.....

നിറഞ്ഞ പുച്ഛം ആയിരുന്നു അവരുടെ മുഖത്ത്.... അർഷി രക്തം പുരണ്ട കത്തി അയാളെ ദേഹത്ത് തന്നെ എറിഞ്ഞു....


 രുദ്റിന് നേരെ ആ കൈകൾ ജീവനായി നീണ്ടു..... അർഷി ഗൺ എടുത്തു ഷൂട്ട് ചെയ്തു... ആറ് ബുള്ളറ്റ് തീരുന്നത് വരെ നിറയൊഴിച്ചു.....


ആദിയും രുദ്ര് രണ്ടു പേരും കലിപ്പോടെ അർഷിയെ നോക്കി....


ഈ മരണം എന്റെ കൈ കൊണ്ടു ചെയ്യാൻ കൃഷ് പറഞ്ഞു.... അവന്റെ ആഗ്രഹം അല്ലേ ഇന്ന് വരെ നിറവേറ്റത്തിരുന്നിട്ടില്ല.... ഇത് ചെയ്തു കൊടുത്തു.... പിന്നെ പോക്കറ്റിൽ ഉള്ള ഫോൺ എടുത്തു.... കൃഷ്നെ വീഡിയോ കാളിൽ കണ്ടു....


സന്തോഷം ആയോ എന്റെ കൃഷ്ണന്.....


എന്റെ കാക്കൂ അല്ലെങ്കിൽ മാസ്സ് അല്ലേ....

ആ മരണവെപ്രാളത്തിൽ ഉള്ള പിടപ്പ് എനിക്ക് കാണണം ആയിരുന്നു എന്നാലേ എന്റെ ഉള്ളിലെ നീറ്റലിന് കുറച്ചു എങ്കിലും ശമനം ഉണ്ടാകുള്ളൂ....നിറഞ്ഞകണ്ണുകൾ തുടച്ചു ഇടറിയ ശബ്ദത്തോടെ പറഞ്ഞു അവൻ....


പിന്നല്ലാ... സുഖം ആയി പോയി ഉറങ്ങിക്കോ.... നാളെ ഇയാൾ ചത്ത പാർട്ടി നടത്തണ്ടേ നമുക്ക് .....


അവൻ തലയാട്ടി.... പിന്നെ രുദ്രിനെയും ആദിയെയും  നോക്കി.... എന്റെ കൈ കൊണ്ടു കൊന്ന പോലെ ആണ് എനിക്ക്... കാക്കുനെ വഴക്ക് പറഞ്ഞ ഉണ്ടല്ലോ....


നിന്റെ സന്തോഷം അല്ലേടാ ഞങ്ങൾക്ക് വേണ്ടേ.... ഞങ്ങളെ കൈ കൊണ്ടു പറ്റാത്തോണ്ട് ചെറിയ സങ്കടം അത്രയേ ഉള്ളു.....അവർ ഒന്നിച്ചു പറഞ്ഞു....


എനിക്ക് കുറച്ചു പണി കൂടി ഉണ്ട് പറഞ്ഞു അർഷി ഫോൺ കട്ട്‌ ചെയ്തു...


ഈ നാറീടെ ശവം എന്താ ചെയ്യണ്ടേ.... പുറം ലോകം കാണിക്കണോ അതോ....

അർഷി വെറുപ്പോടെ അയാളെ നോക്കി ചോദിച്ചു.


കാണണം.... എല്ലാരും കാണണം.... പാപത്തിന്റെ ശമ്പളം മരണം ആണെന്ന് അവർ അറിയണം.... രുദ്രിന്റെയും ആദിയുടെയും മുഖം വലിഞ്ഞു മുറുകി.... 


                    🔥🔥🔥🔥

എന്ത് നാറ്റം ആട ******


അർഷി അവനെ ശ്രീ മംഗലത്തിന്റെ അടുക്കളപുറത്ത് നിർത്തി മൂക്ക് പിടിച്ചു പറഞ്ഞു....


ഇച്ചിരി കൂടി പോയി....


ഇച്ചിരി.... എന്നെ കൊണ്ടൊന്നും പറയിക്കണ്ട @#####


പുതിയ തെറിയ ഇത് നാക്ക് കുഴഞ്ഞോണ്ട് അവനെ നോക്കി പറഞ്ഞു


അപ്പോഴേക്കും കൃഷ് വന്നു വാതിൽ തുറന്നു


ആരും കാണാതെ റൂമിൽ എത്തിച്ചേക്ക്...

ഏതോ മുന്തിയ ഇനം ആണെന്ന തോന്നുന്നേ ഒരു ബോധം കഥയും ഇല്ല.... ഒടുക്കത്തെ സെന്റിയും.....


നിങ്ങൾ എന്തിനാ കുടിക്കാൻ വിട്ടേ...


ആ കാലൻ ചത്ത ദിവസം അല്ലെ കുടിച്ചോട്ടെ കരുതി.... ഒന്നുമില്ലെങ്കിലും സ്വന്തം തന്ത അല്ലേടാ.... 


കൃഷ് മുഖം കൂർപ്പിച്ചു നോക്കി....


കൃഷ് നീ വന്നോ.... എന്നോട് ദേഷ്യം ഉണ്ടോ നിനക്ക്.... അവന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു....


നാറീട്ട് വയ്യ മനുഷ്യ.... നട്ടപാതിരക്ക് കുളിക്കാൻ വയ്യ.... എന്നെ തൊടല്ല...  അവൻ മൂക്കും വായും പൊത്തി....


എനിക്കിന്ന് ഒത്തിരി സന്തോഷം ഉള്ള ദിവസം ആണ്.... എന്താന്ന് അറിയോ.... നിന്റെ കണ്ണിൽ കണ്ട തെളിച്ചം ഉണ്ടല്ലോ.... നിന്റെ അച്ഛനെയും അമ്മയെയും കൊന്നു കളഞ്ഞ അയാളെ മരണം മുന്നിൽ കണ്ടപ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ അത് കണ്ടപ്പോ മനസ്സ് ഒന്ന് ശാന്തമായേ...  അവന്റെ കവിളിൽ അമർത്തി കിതോന്നിസ്സ് കൊടുത്തു.... ഇത്തിരി സങ്കടം എന്താന്ന് അറിയോ.... അവൻ മുഖം ചുളിച്ചു....


തന്തയെ കൊല്ലുമ്പോ സങ്കടം ഉണ്ടകൊന്ന് കരുതിയല്ലേ നീ അർഷിയെ കൊണ്ടു കൊല്ലിച്ചേ.... വിഷമം ആയി... നല്ലോണം വിഷമം ആയി.... ആാാ ******* മോനെ കൊന്ന സന്തോഷം അല്ലേ എനിക്ക് ഉണ്ടാവാ.... എന്നാലും നീയെന്നെ സംശയിച്ചില്ലേ.....


എന്റെ പൊന്നു ഏട്ടാ..... എനിക്ക് അറിഞ്ഞുടെ ഈ മനസ്സ്... എന്നേക്കാൾ അയാളെ കൊല്ലാൻ നടക്കുന്നേ നിങ്ങൾ അല്ലേ.....


ആണോ.... എന്നാലും നീ കൊല്ലാൻ വിട്ടില്ലല്ലോ കരഞ്ഞോണ്ട് മൂക്ക് ചീറ്റി അവൻ നിലത്ത് ഇരുന്നു.....


മതി സംസാരിച്ചു നിന്നത് ആരേലും കാണും മുന്നേ ഡെലിവറി ചെയ്തേക്ക് ഈ പരട്ടയെ.... അർഷി പറഞ്ഞു...


കാക്കൂ വേണോ അത്.,. ഈ കോലത്തിൽ ശിവചിയോട് എങ്ങനെ പെരുമാറ അറിയില്ല....


ഫുൾ സെന്റി മൂഡ് ആണെടാ.... ചിലപ്പോൾ അവളോട് മനസ്സ് തുറന്നലോ..


അത് ശരിയാ.... ബട്ട്‌ നേരെ തിരിച്ചു സംഭവിച്ചാലോ.... ചേച്ചിയോട് കലിപ്പ് ആയാലോ.... 


ഒന്നും സംഭവിക്കില്ല.... നീ കൊണ്ടോയി റൂമിൽ ആക്ക്....


Mmm കൃഷ് ഒന്ന് മൂളി അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു അകത്തേക്ക് നടന്നു....


ശിവയുടെ റൂമിന്റെ ഹാൻഡിൽ പിടിച്ചു നോക്കി.... റൂം പൂട്ടിയിട്ടില്ല ഭാഗ്യം..... .മെല്ലെ ഡോർ തുറന്നു അവനെ ഉള്ളിലാക്കി.. തലയിട്ട് ശിവയെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... ദേവ് കൃഷ് എന്ന് വിളിച്ചു തിരിഞ്ഞതും അവൻ  വാതിൽ അടച്ചു...


പറ്റിയ കണ്ടീഷൻ ആണ് ഇപ്പോൾ ....

ശിവച്ചിയെ കാത്തോണേ ദൈവമേ...

സത്യം ഒക്കെ പറഞ്ഞു കൊടുക്കണേ...  അവൻ പ്രാർത്ഥിച്ചു കൊണ്ടു മേലോട്ട് കൈ കൂപ്പി.....


                               ...... തുടരും 


ShivaRudragni NEXT PART 24



Back to ShivaRudragni Main Page

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url