എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ShivaRudragni Part 24

 ശിവരുദ്രാഗ്നി

 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 24🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷




▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



മുത്തേ മുത്തേ കിങ്ങിണി മുത്തേ

നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ......

കാൽത്തളയിൽ  കൈവളയിൽ കിലു കിലെ കളിയാടി വരും നേരം

കാതോർത്തീരുന്നീയമ്മ.....

പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ...

എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ..

പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ..

എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ...


നീനുവിനെ താരാട്ട് പാട്ട് പാടി ഉറക്കുന്ന ശിവയെ കണ്ണെടുക്കാതെ നോക്കി നിന്നു അവൻ....


നീനുമോളെ മെല്ലെ ഉറക്കികിടത്തി നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു....

ഒരു പോള കണ്ണടക്കാതെ അച്ഛനെ കാണണം പറഞ്ഞു ഒരേ കരച്ചിൽ ആയിരുന്നു.... എന്തൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചിട്ടും സങ്കടം മാറിയില്ല... അവസാനം കണ്ട വഴി ആയിരുന്നു പാട്ട് പാടി ഉറക്കിയത്.... അമ്മേടെ മുത്ത് പറഞ്ഞു അവളെ കവിളിൽ ഒരു കിസ്സ് കൂടി കൊടുത്തു എഴുന്നേറ്റപ്പോഴാ അവളെ തന്നെ നോക്കി നിൽക്കുന്ന ദേവിനെ അവൾ കണ്ടത്..... അവന്റെ നിറക്കണ്ണുകൾ കണ്ടതും അവളും ഒരു വല്ലായ്മയോടെ നോക്കി.... ദേവ് അവളുടെ അടുത്തേക്ക് വന്നതും അവൾ പിറകിലോട്ട് ചാഞ്ഞു ബെഡിൽ ഇരുന്നു പോയി.... അവളുടെ മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൻ

അവൾ ഞെട്ടിപിടഞ്ഞു അവനെ നോക്കി.


അടുത്ത് വരും തോറും മദ്യത്തിന്റെ മണം അടിച്ചു അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നിയെങ്കിലും അവനെ തടയാൻ ആവാതെ അവൾ അവനെ തന്നെ നോക്കി.... 


അനുനോട് പറയാരുന്നു എന്നും പെറ്റമ്മയാവാൻ ഒരിക്കലും പൊറ്റമ്മക്ക് ആവില്ലെന്ന്..... അവൾ നല്ലൊരു അമ്മ തന്നെ ആയിരുന്നു പക്ഷേ നിന്റെ കയ്യിൽ ഉണ്ടല്ലോ എന്റെ മോളെ കാണുമ്പോ നിന്റെ സ്വന്തം മോൾ അല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല... നിന്റെ ഭാവം കാണുമ്പോൾ ഉണ്ടല്ലോ എന്റെ ലച്ചുനെ ഓർക്ക ഞാൻ... നിന്നെ പോലെ ഒരു പാവ അവൾ.... വെറും ഒരു പച്ചപാവം.. ഒരിക്കൽ കൂടി അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവൻ.... അവൾ അമ്പറപ്പോടെ നോക്കിനിന്നു അവനെ....

അവൻ അവളെ കെട്ടിപിടിച്ചതും അവൾ തള്ളിമാറ്റി..... അവനൊന്നു പിന്നോട്ട് വേച്ചു....


നിനക്ക് എന്നെ ഇഷ്ടം അല്ലല്ലേ.....  അല്ലെങ്കിലും ശാപം കിട്ടിയ ജന്മം ആണ് എന്റെ.... ആരെ സ്നേഹിച്ചാലും എന്നെ വിട്ടു പോകും... നീയും പോകും..... എല്ലാരും പോകും.... അവളുടെ മുന്നിൽ മുട്ട് കുത്തി നിറകണ്ണുകളോടെ പറയുന്ന അവനെ കണ്ടതും അവളിലും എന്തെന്നില്ലാത്ത വേദന നിറഞ്ഞു.....


അവൾ പോലും അറിയാതെ അവന്റെ കവിളിൽ കൈ വെച്ചു അവനെ നോക്കി.

ഒന്നും മിണ്ടിയില്ലെങ്കിലും ആ മൗനത്തിലൂടെ ആ തലോടലിലൂടെ പറയാതെ പറയുകയാരുന്നു അവൾ ഞാൻ ഉണ്ടാകും എന്നുമെന്ന്.... അവൾ ബെഡിൽ ഇരുന്നു അവനെ തന്നെ നോക്കി നിന്നു... 


പെട്ടന്ന് ആയിരുന്നു അവൻ അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു....


എനിക്കൊന്ന് ഉറങ്ങണം..... എല്ലാം മറന്നു ഒന്ന് ഉറങ്ങണം...  നീനുനെ ഉറക്കിയ പോലെ എന്നെ ഉറക്കുവോ ഒന്ന്..... ദയനീയമായി പറയുന്നവനെ അവൾ  ഒരു പകപ്പോടെ  നോക്കി.... 


അവളുടെ കയ്യെടുത് അതിൽ മുഖം ചേർത്ത് വെച്ചു.... അവളിലൂടെ ഒരു മിന്നൽ പിണർ പോയ പോലെ തോന്നി അവൾക്ക്....


പാടുവോ ശിവാ....


അവളൊന്നും മിണ്ടാൻ ആവാതെ ശ്വാസം വിലങ്ങിയ പോലെ നിന്നു... അവൻ അവളെ മുഖം കയ്യിൽ എടുത്തു പറയ് ശിവാ ഒന്ന് കൂടി പാടുവോ.....


അവൾ തലയാട്ടി...

Read More in Page 2

വാ ഇവിടെ ഇരിക്ക് പറഞ്ഞു നിലത്ത് പിടിച്ചു ഇരുത്തിച്ചു അവൻ..... അവൾ എന്തെങ്കിലും പറയുന്നതിന്ന് മുന്നേ അവളുടെ മടിയിൽ തല വെച്ചു കിടന്നു...


അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല.... അവളുടെ കൈ വിരലുകൾ അവന്റെ തലമുടിയിലൂടെ തലോടി കൊണ്ടിരുന്നു....


എന്റെ അമ്മയുടെ മണം ആണ് ശിവ നിനക്ക്... അവളെ വയറിലേക്ക് മുഖം ചേർത്ത് പറയുന്നവനെ കൗതുകത്തോടെ നോക്കി അവൾ...


എന്റെ അമ്മ..... അമ്മ എന്നെ വേണ്ടെന്ന് പറഞ്ഞു.... ഞാൻ കുറെ കരഞ്ഞു എന്നെ കൊണ്ടോവാൻ കേട്ടില്ല.... എന്നെ വേണ്ടെന്ന് പറഞ്ഞു തള്ളിമാറ്റി ഓടിപ്പോയി..... തിരിച്ചു വരുന്നു കരുതി കാത്തിരുന്നു.... ഒരുപാട് നേരം കാത്തിരുന്നു.... രാത്രി ആയി.... എന്നിട്ടും വന്നില്ല.... പിറ്റേന്ന് രാവിലെ വന്നത്.... വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു രൂപം.... ഒരു നോക്കെ കാണിച്ചു തന്നുള്ളൂ

പേടിച്ചു വിറച്ചു പിന്നെ നോക്കിയില്ല.... രക്തത്തിൽ കുതിർന്ന ആരാണെന്ന് പോലും തിരിച്ചു അറിയാത്ത ഒരു മുഖം....

അമ്മ ആത്മഹത്യ ചെയ്യാൻ ആയിരുന്നത്രെ പോയത്....  എന്നെ കൂട്ടാതെ തനിച്ചു പോയത്.... അച്ഛനെ തോല്പിക്കാൻ കണ്ടു പിടിച്ച മാർഗം....  അവന്റെ കണ്ണുനീർ കൊണ്ടു അവളുടെ വയറുനനയുന്നത് അവൾ അറിഞ്ഞു... അവന്റെ സങ്കടം ഏറ്റു വാങ്ങുന്നത് പോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവന്റെ തലയിലേക്ക് ഇറ്റിവീണു.. അവളുടെ കണ്മുന്നിൽ തെളിഞ്ഞു നിന്നു അവളുടെ അച്ഛനും അമ്മയും മരിച്ചു കിടക്കുന്ന രൂപം.... അമ്മയെ നഷ്ടപെട്ട അവന്റെ വേദന പറയാതെ തന്നെ അവൾക്ക് മനസ്സിലാകുമായിരുന്നു..... അവനെ ചേർത്ത് പിടിച്ചു അവന്റെ തലയിലൂടെ തലോടി.... അവളപ്പോൾ അവന്റെ ഭാര്യ ആയിരുന്നില്ല.... അമ്മ ആയിരുന്നു.... അവൾക്ക് അവൻ മകൻ ആയിരുന്നു.


എനിക്ക് ഉറങ്ങണം ശിവാ..... ഇന്നെങ്കിലും സ്വസ്ഥമായി എനിക്ക് ഉറങ്ങണം.... അവൻ കുഴഞ്ഞ ശബ്ദത്തിൽ വീണ്ടും പറഞ്ഞു....


പേർമണിപ്പൂവിലെ

തേനോഴുകും നോവിനെ

ഓമൽച്ചിരി നൂറും നീർത്തി

മാറത്തൊതുക്കാം


സ്നേഹക്കളിയോടമേറി

നിൻ തീരത്തെന്നും കാവലായ്

മോഹക്കൊതി വാക്കു തൂകി

നിൻചാരത്തെന്നും ഓമലായ്

എന്നെന്നും കണ്ണേ നിൻ കൂട്ടായ്

നെഞ്ചിൽ പുഞ്ചിരി തൂകുന്ന

പൊന്നോമൽ പൂവുറങ്ങ്....  പതിയെ മൂളി തുടങ്ങിയെങ്കിലും മുഴുവൻ പാടി തീർത്തിരുന്നു അവൾ..... 


അവന്റെ ചൂട് നിശ്വാസം വയറ്റിൽ പതിയുന്നത് അവൾ അറിഞ്ഞു... ഉറങ്ങിയെന്നു അറിഞ്ഞിട്ടും അവനെ വിടാനോ മാറ്റി കിടത്താനോ അവൾക്ക് തോന്നിയില്ല..... അവളോട് കൂടുതൽ അടുപ്പിച്ചു കിടത്തി ചേർത്ത് കിടത്തി അവൾ ഉറങ്ങി.....


രാവിലെ എഴുന്നേറ്റത് ദേവ് ആയിരുന്നു...

തല പൊട്ടി പൊളിയുന്ന പോലെ തോന്നി അവന്ന്.... അവൻ മൂരി നിവർന്നു എഴുന്നേറ്റ രുന്നു.... അപ്പോഴാ ശിവയും ഞെട്ടി എഴുന്നേറ്റെ....


അവൻ തിരിഞ്ഞു നോക്കി ശിവ.... ഇവൾ എങ്ങനെ ഇവിടെ..... ഞാൻ എങ്ങനെ ഇവളെ..... കിടന്ന രൂപം ആലോചിച്ചു അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി.

അവളെ മടിയിൽ ആണോ കിടന്നത്.... അവൻ നെറ്റിയിൽ കൈ വെച്ചു ആലോചനയോടെ ചിന്തിച്ചു.... മങ്ങളോടെ ഓരോന്ന് ഓർത്തു എടുത്തു അവൻ.... അവന്ന് അവളെ നോക്കാൻ ചമ്മൽ തോന്നി.....


ഞാൻ.... അറിയാതെ.... സോറി.... സോറി പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങിപോയി...


അവൾ അവൻ പോയ വഴിയേ നോക്കി...

കാണുന്ന ദേഷ്യത്തിനും കാണിക്കുന്ന വെറുപ്പിനും അപ്പുറം അറിയാത്ത ഒരുപാട് കാര്യം ഉണ്ട്.... മനസ്സിലെ വേദനയും സങ്കടം പുറത്ത് ഗൗരവം കാട്ടി മറച്ചു പിടിക്കുന്നതാണെന്ന് തോന്നി അവൾക്ക്..


                    🔥🔥🔥🔥

Read More in Page 3

അവസാനത്തെ പേഷ്യന്റ് പോയതും അനു ഇറങ്ങാൻ നോക്കുമ്പോഴാ അർഷി കേറി വന്നത്.....


ഹായ് ഡാർലിംഗ്.....


എന്താണാവോ ഇങ്ങോട്ടേക്...


എന്റെ ഹോസ്പിറ്റലിൽ വരാൻ എനിക്ക് നിന്റെ അനുവാദം വേണോ..


ഓഹ് ആയിക്കോട്ടെ എന്ന ഇവിടൊക്കെ കേറി ഇറങ്ങി നിരങ്ങി പോയിക്കോ അല്ല പിന്നെ.... അവൾ എണീറ്റ് പോകാൻ നോക്കിയതും അവൻ അവിടെ പിടിച്ചു ഇരുത്തി.....


എന്ത അർഷിക്ക...


എനിക്ക് ഒരു ഹെല്പ് വേണം ഉപ്പ അറിയണ്ട.....


ഞാൻ അറിയാത്ത എന്ത് കാര്യം ആണാവോ


പിന്നിൽ നിന്നും ശബ്ദം കേട്ട് അനു എഴുന്നേറ്റു നിന്നു.... അമർ.... അർഷിയുടെ ഉപ്പ.... ഈ ഹോസ്പിറ്റലിന്റെ ഓണർ... ആദിയുടെയും ഉപ്പ ആണ് അത് കൊണ്ടു തന്റെയും.... തന്നെ ഒരു മോളെ പോലെ കണ്ടിട്ട് ഉള്ളു.... അമർ ഭാര്യ അർഷിദയും.... ആദി ഉപേക്ഷിച്ചപ്പോ കൈ വിടാതെ കൂടെ കൂട്ടി ഇവിടേക്ക് നിർബന്ധിച്ചു കൊണ്ടു വന്നത് ആണ്....


അത് പിന്നേ ചുമ്മാ.... അവൻ തല ചൊറിഞ്ഞു....


നീ ഇവിടുണ്ടാരുന്നോ പിന്നാലെ ഉമ്മയും കേറി വരുന്ന കണ്ടു.... കൂടെ ഉള്ള ആളെ കണ്ടു അനു ആദ്യം ഒന്ന് ഞെട്ടി.... ആദിയേട്ടൻ.....പിന്നെ അവന്റെ മുഖത്തേക്ക് നോക്കി....അവൻ പുച്ഛത്തോടെ മുഖം തിരിച്ചു..... അനുമുഖം താഴ്ത്തി....


നീയെന്താടാ ഇവിടെ...... (ഉമ്മ )


ഉമ്മച്ചിക്ക് വല്യ പരാതിയല്ലേ എന്റെ കെട്ട് നടക്കാഞ്ഞിട്ട്.... ഞാൻ ഒരു പെണ്ണിനെ കണ്ടു വെച്ചു അത് പറയാൻ വരാരുന്നു.


എവിടെ പെണ്ണ്... ശരിക്കും കണ്ടപ്പോ സ്പാർക്ക് വന്നോ നിനക്ക്.... അവർ സന്തോഷത്തോടെ അവന്റെ കയ്യിൽ പിടിച്ചു.... അമർ മുഖം ചുളിച്ചു അവനെ നോക്കി നിന്നെ ഉള്ളു....


ദാ നില്കുന്നു എന്റെ പെണ്ണ്.... എങ്ങനെ സുന്ദരി അല്ലെ.... അനുവിന്റെ തോളിലൂടെ പിടിച്ചു പറഞ്ഞു...


അവിടുന്ന് കയ്യെടുക്ക്.... കയ്യെടുക്ക് ആ പ്രോപ്പർട്ടി തൊട്ട് കളിക്കണ്ട.... നിന്നെ കെട്ടണ്ട പാപം ഒന്നും അവൾ ചെയ്തിട്ട് ഇല്ല....


ഉമ്മച്ചീ.... അർഷി പല്ല് കടിച്ചോണ്ട് വിളിച്ചു.


ആദിയേക്കാൾ നല്ലൊരു ചെക്കനെ അവളെ കെട്ടിച്ചു കൊടുക്കു.... അവൻ അവളെ ഉപേക്ഷിച്ച അന്ന് തീരുമാനിച്ചതാ ഞാൻ... അവന്റെ മുന്നിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കും ജീവിതത്തിൽ എന്റെ മോൾ തോറ്റിട്ടില്ലെന്ന്.... ആദിയെ നോക്കി ഒരു വാശിയോടെ പറഞ്ഞു.... ആദി ഫോണിലേക്ക് നോക്കിയെങ്കിലും മുഖത്ത് പുച്ഛം മാത്രം ആയിരുന്നു.....


പിന്നെ നിന്നോട് അവൻ വേണ്ടെന്ന വെച്ച പെണ്ണിനെ തന്നെ വേണോടാ കോപ്പേ നിനക്ക്....


അവളെ ആദ്യം കണ്ടപ്പോ തൊട്ട് എനിക്കിഷ്ടം ആണ്... പിന്നെ അവൾക്ക് അവനെ ആയിരുന്നു ഇഷ്ടം അതോണ്ട് ഞാൻ പെങ്ങളാക്കി.... ഇപ്പൊ അവര് പരസ്പരം പിരിഞ്ഞു. അവരവരെ ലൈഫ് തിരഞ്ഞെടുത്തു. ഇവൾക്ക് ഒരിക്കലും അവനെ ഇനി അംഗീകരിക്കാൻ പറ്റില്ല. അവനും അതൊക്കെ വിട്ടു മോൾക്ക് വേണ്ടി ജീവിക്കുന്നു.... മോൾക്ക് വേണ്ടി മാത്രം അല്ല ഇപ്പൊ ശിവക്ക് വേണ്ടിയും.... അപ്പൊ എന്റെ റൂട്ട് ക്ലിയർ ആയെ... ഇവളോടുള്ള പ്രണയം ഞാൻ പൊടി തട്ടി എടുത്തു... നിങ്ങൾ രണ്ടും സമ്മതിച്ച വേണേൽ ഇപ്പൊ വേണേൽ ഞാൻ കെട്ടാൻ തയ്യാറാണ്....


നീയപ്പോ സീരിയസ് ആണോ..... 


ആണ് ഉമ്മാ.... എന്റെ ജീവിതത്തിൽ ഇവൾ അല്ലാതെ മറ്റൊരു പെണ്ണില്ല.... സത്യം....


ഇതേ ഡയലോഗ് അല്ലേ മോനെ കഴിഞ്ഞ ആഴ്ച ഒരു മാര്യേജ്ന് പോയപ്പോ ഒരു പെണ്ണിനെ ചൂണ്ടി പറഞ്ഞെ.... ഡയലോഗ് എങ്കിലും ഒന്ന് മാറ്റിപിടി അർഷിയെ....


നിങ്ങൾ എന്റെ ഉമ്മ തന്നെയല്ലേ.... തഗ്ഗ് കേട്ടാ എന്നെ തവിടു കൊടുത്തു വാങ്ങിയ പോലാണല്ലോ....


അങ്ങനെ വാങ്ങിയത് ആണെങ്കിൽ നല്ലത് നോക്കി വാങ്ങില്ലേ.... നിന്നെ പോലത്തെ ഒരു വാഴയെ വാങ്ങി വരോ....


അനു ചിരി കടിച്ചു പിടിച്ചു എങ്കിലും പൊട്ടിച്ചിരിച്ചു പോയി....


അർഷി കണ്ണുരുട്ടി അവളെ നോക്കിതും അവൾ വാ പൊത്തി പിടിച്ചു....


എന്തിനാടാ പറയിപ്പിക്കുന്നെ... ഇനിയെങ്കിലും നന്നായികൂടെ.... (അമർ )


നിങ്ങളെ ഓളല്ലേ ഇത്.... നിങ്ങൾക്ക് അത് തന്നെ വേണം.... അങ്ങനെ തന്നെ വേണം 


ഓഹ് ഞാൻ അങ്ങ് സഹിച്ചു.. എന്റെ അനു മോളെ ജീവിതം കോഞ്ഞാട്ട ആകണ്ടെങ്കിൽ രക്ഷപെട്ടോ.... ഇവനെയെങ്ങാനും കെട്ടിയ ജീവിതം സ്വാഹാ.... അമർ ചിരിയോടെ പറഞ്ഞു.


ആക്കി കഴിഞ്ഞെങ്കിൽ പറഞ്ഞ മതി.... ചിരിച്ചു തരാം.... അർഷി പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു...


ആദി ഇതൊക്കെ കേട്ട് മൈന്റ് ആക്കാതെ ഫോൺ നോക്കി നിന്നെ ഉള്ളു


അല്ല എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ പറഞ്ഞില്ല.... പുതിയ നഴ്സ് ഒന്നും ചാർജ് എടുത്തില്ലട്ടാ...... (അമർ )


ഉപ്പച്ചി എന്നെ അങ്ങ് കൊല്ല്.... ഒരു അറവ് ഹോസ്പിറ്റലും മെന്റൽ ഉള്ള കുറെ ഡോക്ടർമാരും ഞാൻ പോവ്വാ.....


ഏതായാലും കൈക്കൂലി കൊടുത്തു വാങ്ങിയ ips നേക്കാൾ കൊള്ളാം അല്ലേ ഭാര്യയെ.....


നിങ്ങളെ ഈ വളർത്തു മകളേ ഒന്ന് പറഞ്ഞെന ഈ ചളിയടി എന്നൊക്കെ അറിയാം..... ഞാൻ നിന്നെ കൊണ്ടു പോകുള്ളൂ മോളെ.... നിന്നെ കെട്ടി എന്റെ കൊച്ചിന്റെ പേരിടലിന് നിങ്ങളോട് ഇതിനൊക്കെ മറുപടി പറഞ്ഞു തരാം.... അവൻ അനുനെ നോക്കി സൈറ്റ് അടിച്ചു പറഞ്ഞു....


ഓഹ് ആയിക്കോട്ടെ മകനെ ഞങ്ങൾ വെയിറ്റ് ചെയ്തോളാം... ഉമ്മ മുഖം കോട്ടി പറഞ്ഞു....


അനു ചെറുചിരിയോടെ അവരെ നോക്കി നിന്നെ ഉള്ളു...


ആദിയുടെ മുഖത്ത് യാതൊരു ഭാവമാറ്റം കണ്ടില്ല ആരും.... 


അല്ല ആദി നീയെന്തിനാ വന്നേ. എന്താ എന്തെങ്കിലും  പ്രോബ്ലം.... ഉണ്ടോ....(അമർ 


നതിങ് അങ്കിൾ.... ഇന്നലെ സൂര്യ ഗ്രുപ്പ് സാരഥിയുടെ അച്ഛൻ ജയരാജ്‌ കൊല്ലപ്പെട്ടു. ഒരു റീത്ത് വെച്ചു വരുന്ന വഴിയാ... ഇവിടെ എത്തിയപ്പോ ഇവൻ ഇങ്ങോട്ട് വരുന്നുന്നു പറഞ്ഞു....


നീയും രുദ്ര് അല്ലല്ലേ കൊന്നത്.... ആ പിശാചിന്റെ ദേഹത്ത് വലിയ മുറിവ് ഒന്നും കണ്ടില്ല.....


അത് കൃഷ്ന്റെ കണക്കിൽ ആയിരുന്നു അതോണ്ട് അതികം ആ ബോഡിയെ സ്നേഹിക്കാൻ നിന്നില്ല... (ആദി )


ഞാൻ ആണ് ഉപ്പ ആ മഹത് കർമ്മം നിറവേറ്റിയെ....വല്ല അവാർഡ് തരണമെങ്കിൽ ഇങ്ങേക്ക് തന്നേക്ക്.... 


എന്ന പിന്നെ നല്ലോണം കൊടുത്തിട്ട് കൊന്ന പോരാരുന്നോ നിനക്ക്.... എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ വെട്ടി നുറുക്കി കൊന്നേനെ ഞാൻ അമർ ദേഷ്യം കടിച്ചമർത്തി പറഞ്ഞു..... 


വല്ലാത്തൊരു നിശബ്ദത അവിടെ തളം കെട്ടി നിന്നു....


ഒരാളെയും വെറുതെ വിടരുത്.... നരകിപ്പിച്ചു തന്നെ കൊന്നു കളയണം... എന്ത് സഹായത്തിനു ഞാൻ ഉണ്ടാകും.... അമർ ആദിയുടെ തോളിൽ കൈ വെച്ചു പറഞ്ഞു....


രുദ്രിന്റെ കണക്ക് പുസ്തകത്തിൽ അവരുടെ ശിക്ഷ മരണത്തിനേക്കാൾ അപ്പുറത് ആണ് ഉപ്പ ... അവൻ അനുഭവിച്ച വേദന അപമാനം ഇതിനൊക്കെ എണ്ണിയേണ്ണി പകരം ചോദിക്കും.... അത് പറയുമ്പോൾ ആദിയുടെ മുഖത്ത് വല്ലാത്തൊരു ഭാവം ആയിരുന്നു....


                        ..... തുടരും


Back to ShivaRudragni Main Page



posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
No Comment
Add Comment
comment url