ശിവരുദ്രാഗ്നി
by IFAR
🔥PART 26🔥
നീയാരാ അവളെ കെട്ടിയോനോ മുറിവ് കെട്ടികൊടുക്കാൻ...
അർഷിയും കൃഷ് വന്നപ്പോ തൊട്ടുള്ള തെറിയും വഴക്ക് ആണ്.... അവൻ മിണ്ടാതെ മുഖം കുനിച്ചു നിന്നെ ഉള്ളു...
പറ്റിപ്പോയി..... ഇങ്ങനെ തെറി വിളിച്ച നിങ്ങൾക്ക് സമാധാനം കിട്ടുമെങ്കിൽ അങ്ങനെ ചെയ്യ്.... അല്ലാതെ ഞാൻ എന്ത് ചെയ്യാനാ....
ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്താ അവസ്ഥ.... അവരോഡ് എന്തെങ്കിലും പറയാൻ പറ്റോ നീയത് ചിന്തിച്ചിട്ടുണ്ടോ..,.
അവളെ നിലവിളി കേട്ടപ്പോൾ നെഞ്ചോന്ന് പിടഞ്ഞു പോയി അപ്പോ വേറൊന്നും ചിന്തിച്ചില്ല....
ഇനി ആ വീടിന്റെ പടി കടന്നു പോകരുത് പറഞ്ഞേക്കാം... അല്ലെങ്കിൽ തന്നെ ശിവച്ചിക്കും കിച്ചുനും ഒരുപാട് ഡൌട്ട് ഉണ്ട്. അത് കൂട്ടുന്ന പോലെ ആയി ഇത്..(കൃഷ് )
അവരെ ഉപദേശം തീർന്നതും അവർ അവനെ നോക്കി എന്തോ ചിന്തിച്ചു നില്കുന്നുണ്ട്....
ടാ കോപ്പേ എന്തെങ്കിലും കേട്ടോ നീ അർഷി കലിപ്പോടെ വിളിച്ചു....
അവൻ ചിന്തയിൽ നിന്നും ഉണർന്നു....
അവരെ നോക്കി ഇളിച്ചു കാണിച്ചു....
എന്താ പറഞ്ഞെ..
***** എന്താടാ ആലോചിക്കുന്നെ അർഷിയുടെ തെറി കേട്ടതും കൃഷ് ചെവി പൊത്തി.....
ശിവയുടെ കാലിൽ ക്രാക്ക്സ് വരുന്നുണ്ട്.
തുടക്കം ആണ് പേഡിക്യൂർ ചെയ്യണം....
വൈൻപീഡിക്യൂർ ആണ് നല്ലത്... പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്. .. വലിയ കാര്യത്തോടെ പറയുന്നത് കേട്ട് അർഷിയും കൃഷ് വായും തുറന്നു നോക്കി.
അത് മാത്രം അല്ല മുഖത്ത് നല്ല വിളർച്ചയുണ്ട്.... രക്തക്കുറവ് ആണ്.... അവൾ ബോഡിയൊന്നും ശരിക്കും നോക്കുന്നില്ല.... കൈകൾ കരുവാളിച്ചു പോയി.... നിറം ഒക്കെ മങ്ങി.... വെളുത്ത ചർമ്മം ആണ് അവളെ ഇപ്പൊ കണ്ട അവൾ വെളുത്തിട്ട് ആണോന്ന് ചോദിക്കണം....
നമുക്ക് മഞ്ഞൾ തേച്ചു കുളിപ്പിക്കാം നല്ല നിറം വരും .... നല്ല ഫ്രൂട്ട് ഫുഡ് ഒക്കെ കൊടുത്തു ബോഡി തടിപ്പിക്കാം.... രക്തക്കുറവിന് ടോണിക്ക് കൊടുക്കാം... ദിവസം രണ്ടു നേരം ബ്യുട്ടി പാർലറിൽ പോയി മേക്ക്ഓവർ ചെയ്യാം.... എന്താ പോരെ അർഷി ആക്കിയ പോലെ പറഞ്ഞു....
ഐ ആം സീരിയസ് അർഷി.... അവൾക്ക് എത്ര വയസ്സ്.... അവളെ കോലം കണ്ടോ നിങ്ങൾ..... ലച്ചുന്റെ ഫോട്ടോസ്റ്റാറ്റ് ആണ് അവൾ... അതെ സൗന്ദര്യം അവളിൽ ഉണ്ട്... ഒന്ന് ശ്രദ്ധിച്ചാൽ ലച്ചുനേക്കാൾ സുന്ദരി ആകും.... എനിക്ക് അവളെ ലച്ചുനെ പോലെ കാണണം..... അത് പറഞ്ഞു ദേഷ്യത്തോടെ റൂമിലേക്ക് പോയി വാതിൽ വലിച്ചു അടച്ചു.....
ഇവൻ നന്നാവില്ല.... ശിവയും ആയി കാണാതിരിക്കലെ രക്ഷയുള്ളൂ.... രണ്ടു പേരും ഒന്നിച്ചു പറഞ്ഞു....
ശരിക്കും കുറ്റബോധം കൊണ്ടാണോ അതോ ഇഷ്ടം കൊണ്ടോ.... ഇങ്ങനെ ഒക്കെ ചെയ്യുന്നേ (കൃഷ് )
രണ്ടും.... അവൻ ഇപ്പോഴും വിശ്വസിക്കുന്നെ അവൻ കൂടെ ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.... ലച്ചൂനെ ജീവനോടെ കിട്ടുമായിരുന്നു എന്നൊക്കെ ആണ്.... തന്റെ അശ്രദ്ധ കൊണ്ട ലച്ചൂ മരിച്ചെന്നുള്ള കുറ്റബോധം ആണ് മനസ്സ് മുഴുവൻ.... ദേവ് അവനെ വിശ്വസിച്ച ലച്ചുനെ അവന്റെ കൂടെ അയച്ചത്.... അതൊക്കെ ഓർത്തുള്ള കുറ്റബോധം.... ശിവയിലൂടെ അതിന്ന് പ്രായക്ഷിതം ചെയ്യാൻ ഇവനിപ്പോ ശ്രമിക്കുന്നെ.... എവിടെ എത്തോ ആവോ ഇതൊക്കെ.... അർഷി കൈ മലർത്തി പറഞ്ഞു....
ഞാൻ പോവ്വാ ആരും കാണാതെ ആ വീട്ടിൽ കേറാൻ നോക്കട്ട് അല്ലെങ്കിൽ അതും ഡൌട്ട് അടിക്കും.... അത് പറഞ്ഞു കൃഷ് എഴുന്നേറ്റു പോയി....
🔥🔥🔥🔥
കൃഷ് പോകുമ്പോൾ ശിവ എന്തോ ആലോചിച്ചു നിൽക്കുകയാരുന്നു..... അവന്ന് ശിവയെ പറഞ്ഞതൊക്കെ ഓർമ്മ വന്നു.... മൊത്തത്തിൽ ശിവയെ സൂക്ഷിച്ചു നോക്കിയതും ഏട്ടൻ പറഞ്ഞത് ഒക്കെ ശരിയാണ് എന്ന് മനസ്സിലായി.....
ഹെലോ മാഡം എന്താ ആലോചിച്ചു നില്കുന്നെ... അവൻ വിരൽ ഞൊടിച്ചു...
എനിക്ക് ആ ആദിത്യൻ സാറിന്റെ ബീഹാവിയർ ഒന്നും മനസ്സിലാകുന്നില്ല...
അയാൾ എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നെ..... (ശിവ )
അയാൾക്ക് ശിവച്ചിയോട് പ്രണയം.... കിച്ചു പിറകിൽ നിന്നും പറഞ്ഞോണ്ട് വന്നു....
പ്രണയമോ .... അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി....
യെസ്.... പ്രണയം... കാതൽ.... ലവ്.... മുഹബ്ബത്ത്.... ഇഷ്‌ക്.... പ്യാർ.... എന്നൊക്കെ പറയും.... ആൾ ഒരു കോഴി ആണെന്ന് മനസ്സിലായി.....
എന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിട്ടും എന്നോട് പ്രേമോ.... അങ്ങനെ വൃത്തികെട്ടവൻ ആണോ അയാൾ.... ശിവക്ക് എന്തോ നീരസം തോന്നി ആദിത്യനോട്.....
കൃഷ് മൗനം പാലിച്ചു നിന്നെ ഉള്ളു.... നീ ഞങ്ങൾക്ക് ആരാണെന്നും നിന്നോടുള്ള സ്നേഹം കടപ്പാട് എന്താണെന്നും വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ പ്രകടിപ്പിക്കാൻ പോലും കഴിയില്ല..... ഞങ്ങളുടെ ദൈവം ആണ് ശിവ നീ ... അവന്റെ കണ്ണ് നിറഞ്ഞതും അവൻ ഞാൻ ഫ്രഷ് ആയി വരാം പറഞ്ഞു വേഗം അവിടുന്ന് പോയി....
🔥🔥🔥🔥
ശിവ അതിന്ന് ശേഷം ദേവിന്റെ മുന്നിൽ
പോയില്ല.... അല്ലെങ്കിലേ പേടിയാണ്. അതിന്റെ കൂടെ പറഞ്ഞത് കൂടി കെട്ടിരുന്നെങ്കിലോ എന്ന് പേടിച്ചു ദേവിനെ കാണുന്നിടത് നിന്നും ഒഴിഞ്ഞു മാറി നടന്നു.... നീനുപിന്നെ ഇടയ്ക്കിടെ അവളെ നോക്കി വന്നൊണ്ട് അവൾക്ക് അങ്ങോട്ട് പോകണ്ട ആവിശ്യം ഇല്ലായിരുന്നു....
അടുക്കളയിൽ ജോലി ചെയ്യുമ്പോഴാ നീനു അങ്ങോട്ട് വന്നത്... അവളോട് കുനിയാൻ പറഞ്ഞു.... അവളെ എടുക്കാനാണെന്ന് കരുതി എടുക്കാൻ നോക്കിതും അവിടെ ഇരിത്ത് പറഞ്ഞു... ശിവ അവളെ മുന്നിൽ മുട്ട് കുത്തി ഇരുന്നു...
ഇവിദെന്താ വെക്കത്തെ....
ശിവ മനസ്സിലാകാതെ നോക്കി....
ഇവിടെ വെക്കെന്ന്.... നെറ്റിയിൽ തൊട്ട് പറഞ്ഞു....
ഇവിടെയെന്ത.... ശിവ തൊട്ട് നോക്കി....
കുറെ സമയം എന്തൊക്കെ പറഞ്ഞു എങ്കിലും ശിവക്ക് മനസ്സിലായില്ല.... അവസാനം നീനു കരയാൻ തുടങ്ങി...
ശിവ ആശ്വസിപ്പിക്കാൻ നോക്കിയിട്ടും ഒരു രക്ഷയും കിട്ടിയില്ല.... അടുക്കളയിലെ ഓരോന്ന് കാട്ടി കൊടുത്തു ഇതാണോ ചോദിച്ചിട്ടും അല്ലെന്ന് തലയാട്ടി.... അവളെ കണ്ണ് നിറഞ്ഞു കണ്ടിട്ട് ശിവക്കും
കരച്ചിൽ വരുന്നുണ്ടായിരുന്നു..... ഗതികെട്ട് അവൾ നീനുനെ കൊണ്ടു ദേവിന്റെ അടുത്തേക്ക് പോയി.....
കരയുന്ന നീനുവിനെ കണ്ടപ്പോഴേ അവൻ അടുത്തേക്ക് വന്നു നീനു അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... അവൻ കുറച്ചു സമയം അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. പിന്നെ മടിയിൽ ഇരുത്തി സാവധാനം ചോദിച്ചു എന്താ വേണ്ടെന്ന്....
ശിവ..... ശിവ.... അമ്മ.....പറഞ്ഞു പിതുങ്ങുന്നേ അല്ലാതെ ഒന്നും പറഞ്ഞില്ല.... അവൻ ശിവയെ രൂക്ഷമായി നോക്കി....
എനിക്കൊന്നും അറിയില്ല.... പറയുന്നു മോൾ .... പിന്നെ ഒരേ കഎന്തൊക്കരച്ചിൽ ആയിരുന്നു..... അവളും കരഞ്ഞോണ്ട് പറയുന്നേ കണ്ടു അവന്ന് കലിപ്പ് കേറുന്നുണ്ടായിരുന്നു.....
ഇതിപ്പോ ഇവളാണോ കുഞ്ഞ്.... നീയോ...
അവൻ ദേഷ്യത്തോടെ പറഞ്ഞതും നീനുന്റെ കരച്ചിൽ ഉറക്കെ ആയി.
അമ്മയെ വഴക്ക് പറഞ്ഞു..... ആദീ...... നിലവിളിച്ചോണ്ട് അവന്റെ കയ്യിൽ നിന്നും ഇറങ്ങി.... ദേവ് അടുത്ത് വരുന്നതിന്ന് അനുസരിച്ചു അവൾ പിറകോട്ടു പോയി...
ആദീ.... അമ്മയെ വഴക്ക് പറഞ്ഞു... അമ്മ കരഞ്ഞു....
എന്നെ അങ്ങ് കൊല്ല്.....അവൻ നെറ്റിക്ക് സ്വയം അടിച്ചു..... പിന്നേ കലിപ്പിൽ ശിവയെ നോക്കി.... വാ പൂട്ടെടി..... ശിവ അറിയാണ്ട് തന്നെ വാ പൊത്തിപ്പോയി....
ദേവ് നെറ്റിയിൽ കൈ വെച്ചു ഒരു നിമിഷം രണ്ടാളെയും മാറി മാറി നോക്കി.... പിന്നെ ബെഡിൽ പോയി ഇരുന്നു.... ശിവയോട് കൈ കാട്ടി അടുത്തേക്ക് വരാൻ പറഞ്ഞു
അവൾ മടിച്ചു നിന്നതും അവൻ രൂക്ഷമായി നോക്കി.... അവൾ പേടിയോടെ അടുത്തേക്ക് പോയി.... അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി....
ശിവഞെട്ടിപകച്ചു അവനെ മുഖം തിരിച്ചു നോക്കി..... അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു.... വാ തുറന്നു നിൽക്കുന്ന ശിവയുടെ താടിക്ക് ഒരു തട്ട് കൊടുത്തു.... അവൾ വാ പൂട്ടി.... അവളെ മുഖം നീനുവിന്റെ നേരെ ആക്കി.... വയറിലൂടെ കയ്യിട്ട് പിടിച്ചു.... അവളുടെ തോളിൽ മുഖം വെച്ചു നീനുനെ നോക്കി....
നീനു നോക്കിയേ അച്ഛാ അമ്മയെ വഴക്ക് പറഞ്ഞില്ലല്ലോ.... അച്ഛാക്ക് ശിവയെ ഇഷ്ടം ആണല്ലോ.... അപ്പോ ശിവയെ വഴക്ക് പറയോ.... എന്റെ ശിവയല്ലേ ഇത് അവളെ കെട്ടിപിടിച്ചു പറഞ്ഞു....
ഒന്ന് ചിരിക്കെടി.... ശിവയുടെ ചെവിയിൽ മെല്ലെ പറഞ്ഞു....
ചിരി വന്നില്ലെങ്കിലും എങ്ങനെ ഒക്കെയോ ശിവ ഒന്ന് പല്ല് കാണിച്ചു....
ദേ നോക്കിയേ ശിവ ചിരിച്ചല്ലോ... കൊഞ്ചലോടെ പറയുന്നേ കേട്ട് ശിവ അത്ഭുതത്തോടെ അവനെ നോക്കി....
അവൻ മുഖം പിടിച്ചു തിരിച്ചു നീനുവിന്ന് നേരെ ആക്കി.... അങ്ങോട്ട് നോക്കെടി.... അവൻ മുരണ്ടു....
നീനു പിടിച്ചു കെട്ടിയ പോലെ കരച്ചിൽ നിന്നു.... അവൾ ഓടി വന്നു അവരെ അടുത്തേക്ക്.... ശിവയെ എഴുന്നേൽപിക്കാതെ തന്നെ അവളെയും എടുത്തു അവൾ രണ്ടാളെയും ഒന്നിച്ചു കഴുത്തിലൂടെ പിടിച്ചു.... ദേവിന്റെ ശരീരത്തോട് ചേരും തോറും അവൾ വിറക്കുന്നുണ്ടായിരുന്നു.... ഹൃദയം കിടന്നു ഡപ്പം കൂത്ത് കളിക്കുന്നത് അവൾ അടക്കി പിടിച്ചു.... ഇനിയും ഇങ്ങനെ നിന്ന ഹൃദയം പൊട്ടി മരിച്ചു പോകോന്ന് വരെ തോന്നി അവൾക്ക്.....
ഇനി അച്ഛേടെ മുത്ത് പറ എന്താ കാര്യം....
അവൻ അവൾക്ക് കവിളിൽ കിസ്സ് കൊടുത്തു കൊണ്ടു ചോദിച്ചു.... അവന്റെ താടി അവളെ കവിളിനെ തലോടി പോയതും അവൾ ശ്വാസം എടുക്കാൻ മറന്നു നിന്നു....
അമ്മയല്ല പറഞ്ഞു അച്ഛാ....
ആര് പറഞ്ഞു....
ആദീ..... അവൾ മുഖം കൂർപ്പിച്ചതും മനസ്സിൽ ആയില്ലെങ്കിലും അവൻ തലയാട്ടി....
അമ്മ ഫോട്ടോയിൽ ഇവിടെ ഉണ്ട്.... ശിവ അമ്മയല്ല.... അവൾ ദേവിന്റെ നെറ്റിയിൽ വിരൽ കുത്തി പറഞ്ഞു....
മനസ്സിലായോ....അവൻ തലയാട്ടി സമ്മതിച്ചു കൊടുത്തു. എന്ത് കുന്തം ആണ് ഇവൾ പറയുന്നേ അമ്മയല്ലെന്ന് ആര് ഇവളോട് പറഞ്ഞെ... ....ഈശ്വരാ..
അവൻ മനസ്സ് അറിഞ്ഞു വിളിച്ചു....
ഇനി അമ്മക്ക് കൊടുക്ക്....
എന്ത്.... അവൻ അറിയാതെ ചോദിച്ചു പോയി....
വീണ്ടും മുഖം കൂർത്തു അവളെ കണ്ണ് നിറഞ്ഞു....
ആദീ.... പറഞ്ഞു വീണ്ടും മുഖം പൊത്തി പിതുങ്ങാൻ തുടങ്ങി....
കുരിശ് ആണല്ലോ..... കിസ്സാണോ ....
അച്ഛാ ശിവക്ക് കിസ്സ് കൊടുക്കണോ അവൻ പെട്ടെന്ന് ചോദിച്ചു.
ശിവ ഇത്രയും നേരം പൊട്ടൻ ആട്ടം കാണുന്ന പോലെ അവന്റെ തോളിലേക്ക് ചാഞ്ഞു ഇരിന്ന്നിടത്തു തന്നെ നോക്കാരുന്നു.... കിസ്സ് കേട്ടതും അവൾ ഞെട്ടി എഴുന്നേൽക്കാൻ നോക്കി.... അവന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റു....
അല്ല അച്ഛാ.... എന്റെ അമ്മ.... ഫോട്ടോ...
ഇവിടെ ഉണ്ട്....
അവൻ സംശയത്തോടെ അവന്റെ ഫോൺ എടുത്തു കൊടുത്തു.... ഏതോ ഫോട്ടോ നോക്കി അവന്റെ മുഖം അതിലേക്ക് തിരിച്ചു നോക്ക്.... ദാ ഇതാണ് അച്ഛ പറഞ്ഞേ.... ഇത് ശിവക്ക്.... കൊടുക്ക്....
ശിവ ഫോണിൽ എന്താന്ന് കണ്ടില്ലെങ്കിലും ദേവ് ഞെട്ടലോടെ നോക്കുന്നതും ആ കണ്ണുകൾ നിറയുന്നതും അവൾ കണ്ടു....
കൊടുക്ക് അച്ഛേ.... അവൾ കുഞ്ഞിക്കൈ കൊണ്ടു അവന്റെ മുഖം പിടിച്ചു അവളെ നേരെ ആക്കി....
കൊടുക്കാട്ടോ.... അവളെ മുഖം മുഴുവൻ ചുംബനം കൊണ്ടു മൂടി അവളെ കെട്ടിപിടിച്ചു.... അവൻ പുറം കൈ കൊണ്ടു കണ്ണ് തുടച്ചു നീനുവിനെ നേരെ നിർത്തി....
കൊടുത്ത്.. എന്റെ അമ്മയാ ഇത്..... ശിവയെ ചൂണ്ടി പറഞ്ഞു....
അച്ഛേടെ കയ്യിൽ ഇല്ല ഇപ്പൊ വാങ്ങി വരാട്ടോ.... അത് വരെ ഗുഡ് ഗേൾ ആയി ഇരിക്ക്.... പറഞ്ഞു തലയിലൂടെ തലോടി ശിവയെ ഒന്ന് നോക്കി ഇറങ്ങി പോയി....
🔥🔥🔥🔥
കാളിങ് ബെൽ കേട്ട് അർഷി റൂമിലേക്ക് പോയി...
ടാ നിരാശകാമുക..ആരോ വന്നിട്ടുണ്ട്.... ഞാൻ ഇവിടെ നിന്നോളം പോയി നോക്ക്.... ആരായാലും പെട്ടന്ന് ഒഴിവാക്കി വാ.... എന്നെ കണ്ട പ്രശ്നം ആകും.... അർഷി ഗൗരവത്തോടെ പറഞ്ഞു...
അവൻ തലയാട്ടി പുറത്തേക്ക് പോയി....
വാതിൽ തുറന്നതും ദേവ് അവന്റെ കഴുത്തിൽ കുത്തിപിടിച്ചു....
നിനക്ക് എന്താ ഭ്രാന്ത് ആയോ അവൻ കൈ തട്ടിമാറ്റി.... ശബ്ദം കേട്ട് അർഷിയും റൂമിൽ നിന്നും ഇറങ്ങി വന്നു....
എന്താടാ എന്റെ കൊച്ചിനോട് പറഞ്ഞു കൊടുത്തേ..... നീയല്ലാതെ വേറാരും ഇങ്ങനെ തെണ്ടിത്തരം കാണിക്കില്ല....
ഞാൻ ഒന്നും പറഞ്ഞില്ല.... മുഖം താഴ്ത്തിയാണ് പറഞ്ഞത് അതോണ്ട് തന്നെ അവൻ കളവ് പറയുന്നേ ആണെന്ന് അർഷിക്ക് മനസ്സിലായി....
ഒന്നും പറയാഞ്ഞിട്ടാണോ കോപ്പേ അവൾ അവിടെ കിടന്നു കാറുന്നെ.... അവന്റെ നേരെ കലിപ്പിൽ പോയതും അർഷി പിടിച്ചു വെച്ചു....
ടാ എൻ കെ തല്ല് കൊള്ളാതെ കാര്യം പറയുന്നുണ്ടോ നീയെന്താ ഒപ്പിച്ചേ....
നീനുമോളോട് ശിവക്ക് സിന്ദൂരം ഇട്ടു കൊടുത്താലേ മോളെ അമ്മയാകു പറഞ്ഞു... ലച്ചുന്റെ ഫോട്ടോ കാണിച്ചു കൊടുത്തു നിന്റെ ശിവമ്മക്ക് സിന്ദൂരം ഇല്ലെന്ന് പറഞ്ഞു....
********* ഇവനെ ഞാൻ ഇന്ന് കൊല്ലും....
അർഷി ദേവിനെ പിടിച്ചു വെച്ചു മുന്നിൽ കേറി നിന്നു....
ടാ പുല്ലേ നിനക്ക് എന്താ മെന്റൽ ആണോ കുഞ്ഞിനോട് ആണോ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നെ....
(Arshi)
നേരിട്ട് ഞാൻ പറഞ്ഞ ഇവൻ കേൾക്കോ അതോണ്ട് നീനുനോട് പറഞ്ഞു....
ഇവന്റെ സ്വഭാവം നിനക്ക് അറിഞ്ഞുടെ അവന്ന് ഇഷ്ടം അല്ലെന്ന് അറിഞ്ഞിട്ടും നീയെന്തിനാ അങ്ങനെ ചെയ്തേ... അർഷിയും കലിപ്പിൽ ആയിരുന്നു....
ശിവ അത് ആഗ്രഹിക്കുന്നുണ്ട്.... ഇന്ന് താലി കിട്ടിയപ്പോ തന്നെ എന്ത് സന്തോഷം ആയിരുന്നു അറിയോ.... അപ്പോ എനിക്ക് തോന്നി ഇത് കൂടി ആയ അവൾ കൂടുതൽ ഹാപ്പി ആകുന്...
എന്റെ ഭാര്യയുടെ കാര്യം നോക്കാൻ ഞാനുണ്ട്.... അവളെ സ്നേഹിക്കുകയോ വേദനിപ്പിക്കുകയോ......വളർത്തോ കൊല്ലോ എന്ത് വേണെങ്കിൽ ഞാൻ ചെയ്യും.... നീയാരാ അത് ചോദിക്കാൻ....
സ്നേഹിച്ചോ.... വേദനിപ്പിക്കാൻ ഞാൻ വിടില്ല....
എന്റെ ഭാര്യയാ അത്.... ഞാൻ തീരുമാനിക്കും എന്ത് വേണമെന്ന്.... ഇനിയെന്റെ ജീവിതത്തിൽ ഇട പെടാൻ വന്നഉണ്ടല്ലോ.... അനുഭവിക്കുക നീയല്ല അവൾ ആയിരിക്കും.... അവൾക്ക് വേദനിച്ചാലല്ലേ നിനക്ക് നോവുള്ളു....
അവളെ നോക്കാൻ കൃഷ് ഉണ്ട് അതോണ്ട് ആ ഡയലോഗ് വേണ്ട...
അവൾക്ക് വേദനിച്ച എനിക്ക് നോവുമെങ്കിൽ അതിനേക്കാൾ നോവും കൃഷ്ന്.. അവന്ന് നോവുന്നെ നിനക്ക് സഹിക്കോ ഇല്ല... അതോണ്ട് വാശിയൊക്കെ കളഞ്ഞു.... ശിവയെ അംഗീകരിച്ചു സ്നേഹിച്ചു സത്യം ഒക്കെ പറഞ്ഞു കൊടുക്കാൻ നോക്ക്.... എന്നിട്ട് ഇങ്ങോട്ട് കൂട്ടി വാ.....
സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിക്കാൻ അറിയാത്ത.... അവളെ മറ്റൊരാളെ കൊണ്ടു കെട്ടിക്കാൻ നടന്ന നട്ടെല്ല് ഇല്ലാത്ത നീയാണോ സ്നേഹിക്കാൻ പറയുന്നേ സ്നേഹത്തെ പറ്റി പറയുന്നേ.... അവൻ പുച്ഛത്തോടെ പറഞ്ഞു....
ഒരേ ഡയലോഗ് കുറെ പ്രാവശ്യം കേട്ടാ ബോറാണ്.... ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ.... അതൊക്കെ നമ്മൾ തമ്മിലുള്ള പ്രശ്നം ആണ്.... ഇനി ഇത് പറഞ്ഞു എന്റെ മുന്നിൽ വരണ്ടാ....എന്റെ തീരുമാനം മാറണമെങ്കിൽ ഞാൻ മരിക്കണം..... പിന്നെ ശിവക്ക് സിന്ദൂരം ഇട്ടു കൊടുക്ക്... എന്നിട്ടു നീനുവിന്റെ കരച്ചിൽ മാറ്റികൊടുക്കൻ നോക്ക് ....
അത് മാത്രം മതിയോ ഒരു കിസ്സ് കൂടി ആയാലോ.... അങ്ങനെ ആണല്ലോ ഈ പതിവ്...
അത് ഐഡിയ ആണ്... ഞാൻ നീനുനോട് പറയാം....
എന്നെ വിട് അർഷി ഈ പന്നിയെ ഞാൻ ഇന്ന് കൊല്ലും നോക്കിക്കോ....
രണ്ടാളും എന്നെ അങ്ങ് കൊല്ല്.... ഇനിയും അടികൂടിയ ഞാൻ കൃഷ്നെ വിളിക്കും നോക്കിക്കോ....
ഞാൻ ആണോ വഴക്ക് ഉണ്ടാക്കിയെ.. ഇവനല്ലേ തുടത്തിയത്....(ദേവ് )
ഒരു കാര്യം ചെയ്യ് നീ ശിവയെ ഡിവോഴ്സ് ചെയ്യ്.... ഇവൻ കെട്ടിക്കോളും അവളെ എന്നിട്ട് നിന്റെ ഇഷ്ടം പോലെ കൊണ്ടു നടന്നോ.... അപ്പൊ പ്രശ്നം തീർന്നല്ലോ..... അർഷി ദേഷ്യത്തോടെ പറഞ്ഞു.....
അതിലും നല്ലത് നിന്നെ അങ്ങ് കൊല്ലുന്നതാ.... ഇനി മേലിൽ ഇങ്ങനെ പറയോ......അവൻ അർഷിയുടെ കഴുത്തിൽ പിടിച്ചു.....
ദേവ് രണ്ടിനെയും പിടിച്ചു മാറ്റി.....
ഇനിയിവൻ എന്റെ കാര്യത്തിൽ ഇടപെടരുത്.... ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ് ആണ് ഇത്......ദേവ് അവന്റെ നേരെ കൈ ചൂണ്ടി.....
ഇടപെടില്ല.... ഈ സിന്ദൂരം ശിവയെ അണിയിച്ചു കൊടുത്ത മതി പറഞ്ഞു ഒരു ചെറിയ സിന്ദൂരചെപ്പ് ദേവിന് നേരെ നീട്ടി
രണ്ടാളും ഞെട്ടലോടെ നോക്കിത്....
ഇത് ലച്ചുന്റെ അല്ലേ....
Mmm... ഇത് ശിവക്ക് കൊടുക്കണം....
ദേവ് അത് നോക്കി നിന്നെ ഉള്ളു.... അർഷി വാങ്ങി അത് ദേവിന്റെ കയ്യിൽ കൊടുത്തു....
ലച്ചൂ.... അവന്റെ ചുണ്ടുകൾ വേദനയോടെ മന്ത്രിച്ചു.... അവൻ ഒന്നും മിണ്ടാതെ അത് എടുത്തു പോയി.
എന്തിനാടാ അവന്നെ വേദനിപ്പിക്കുന്നെ.... അവൻ ചെയ്യുന്നതിലും പറയുന്നതിലും ന്യായം ഇല്ലേ.... ശിവയെ ഈ അവസ്ഥയിൽ കൈ വിടാൻ പറ്റാത്തൊണ്ട താലി കെട്ടേണ്ടി വന്നത്. ആ വിവാഹം അന്ന് മുടക്കാൻ എന്തൊക്കെ ചെയ്‌തെന്ന് നിനക്ക് അറിയാലോ.....
അപ്പൊ ശിവയുടെ ഭാഗത്തു ന്യായം ഇല്ലേ അവളെ ഭാവം കാണുമ്പോ രുദ്ര് നെ അറിയോന്ന് തന്നെ എനിക്ക് സംശയം ആണ്.... അവളുടെ കണ്ണുകളിൽ ഞാൻ കണ്ടതാ അവനോടുള്ള പ്രണയം..... അവൾ ഇനി രുദ്രിനെ സ്നേഹിക്കാൻ പോകുന്നില്ല... ശിവയുടെ സന്തോഷം ആണ് നമുക്ക് വേണ്ടത്... അവൾക്ക് ഇവനെ ഇഷ്ടം ആണ്.... ഇവൻ നന്നാകില്ല ഒരിക്കലും.... വാശിയാണ് അത്.... ശിവ വേദനിക്കുന്നെ എനിക്ക് ഇഷ്ടം അല്ല..... അത്രയേ എനിക്ക് പറയാൻ ഉള്ളു.... അത് പറഞ്ഞു അവനും റൂമിലേക്ക് പോയി....
അർഷി രണ്ടു ഭാഗത്തു നോക്കി പിന്നെ തലക്ക് പിന്നിൽ കൈകൊടുത് സോഫയിൽ ഇരുന്നു....
🔥🔥🔥
ദേവ് ആ സിന്ദൂരചെപ്പിലേക്ക് തന്നെ നോക്കി.....
ഇതുണ്ടല്ലോ അമ്പലത്തിൽ വെച് പൂജിച്ചതാ ദേവേട്ടൻ തന്നെ തൊട്ട് തരണം ... അതും വിവാഹത്തിന്റെ അന്ന് തന്നെ...
ഇതിനെന്താ പ്രത്യേകത....
ദീർഖസുമംഗലി ആയിരിക്കും അവർ....
അങ്ങനെ ഞാൻ ചത്തിട്ട് ദേവേട്ടൻ ഒറ്റക്ക് സുഖമായി ജീവിക്കണ്ട.... ജീവിക്കാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും ഒന്നിച്ചു മതി. അതോണ്ടാ ഇത് പൂജിച്ചു വാങ്ങിയെ....
അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അതിന്റെ മുകളിൽ ഇറ്റിവീണു....
നീനുവിന്റെ പിടിവാശിയാണ്.... വിചാരിച്ചത് നടക്കാതെ വിടില്ല.... കരഞ്ഞാലോ പനിയും വരും.... അധികം കരയിക്കാൻ പറ്റില്ല.... ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് അറിയുന്നൊണ്ട് മനപ്പൂർവം ചെയ്യിച്ചത് ആണ്.... അവന്ന് ദേഷ്യം വരുന്നുണ്ടായിരുന്നു.... നീനുവിനെ ഓർത്തതും ഒരു ദീർഘനിശ്വാസം ഉതിർത്തു വീട്ടിലേക്ക് പോയി....
റൂമിലേക്ക് കേറിയതും കണ്ടത് ശിവയെ കെട്ടിപിടിച്ചു നിൽക്കുന്ന ഒരുത്തനെ ആണ്....
ദേവ് നിനക്ക് വേണ്ട ശിവ.... അവൻ ഒരു റൗഡിയാണ്.... വെട്ടാനും കൊല്ലാനും നടക്കുന്ന ഒരുത്തൻ... അങ്ങനെ ഒരാളെ എങ്ങനെയാ നീ കല്യാണം കഴിച്ചത്.... എനിക്ക് അറിയാം ഇത് ഇവിടുള്ളോർ എന്തെങ്കിലും ചെയ്ത ചതിയാവും.... നമുക്ക് എവിടേക്കെങ്കിലും പോകാം ശിവാ....
ദേവ് അകത്തേക്ക് വെച്ച കാൽ പിന്നോട്ട് വെച്ചു....
ഇതേത് അവതാരം.... അതും ഇത് വരെ കാണാത്ത പീസ്.... അവൻ അവനെത്തന്നെ നോക്കി.
ഒന്ന് ഇറങ്ങി പോകുന്നുണ്ടോ വിശ്വേട്ട.... ആരേലും കണ്ട വീണ്ടും പ്രശ്നം ആകും...
കൃഷ് പറഞ്ഞ ആൾ ആണ് വിശ്വൻ.... ഈ അലവലാതി എപ്പോ ലാൻഡ് ആയി....
അവനെ തള്ളിമാറ്റി തിരിഞ്ഞതും ദേവിനെ കണ്ടു ഞെട്ടിവിറച്ചു അവൾ....
വിശ്വനും അവനെ കണ്ടു.....
എന്റെ പെണ്ണാ ഇത്.... ഒരു നോട്ടം കൊണ്ടെങ്കിലും ഇവളെ നോക്കിയെന്ന് അറിഞ്ഞാലുണ്ടല്ലോ കൊന്നു കളയും ഞാൻ.... അവൻ ശിവയെ ചേർത്ത് പിടിച്ചു ദേവിന്റെ നേർക്ക് കൈ ചൂണ്ടി പറഞ്ഞു....
...... തുടരും