ShivaRudragni Part 27
ശിവരുദ്രാഗ്നി
by IFAR
🔥PART 27🔥
നിനക്ക് ഇപ്പൊ എന്റെ ഭാര്യയെ വേണം അത്രയല്ലേ ഉള്ളു... കൂട്ടിട്ട് പൊക്കോ..... ഞാൻ തടയൊന്നും ഇല്ല....
ശിവ കേൾക്കാൻ പറ്റാത്തത് എന്തോ കേട്ടപോലെ ഞെട്ടി വിറങ്ങലിച്ചു നിന്നു....
വിശ്വന്റെ മുഖത്ത് അമ്പരപ്പ് ആയിരുന്നു.
ശിവ അവന്റെ കൈ വിടുവിച്ചു... ദേവിന്റെ നോട്ടം അവളുടെ കണ്ണുകളുമായി കൊരുത്തു... തീയാണ് അവളെ കണ്ണുകളിൽ എന്ന് തോന്നി അവന്ന് ....
അപ്പോഴാ നീനു അങ്ങോട്ട് വന്നത്.... അച്ഛാ കിട്ടിയോ.....
Mmm അവൻ ഒന്ന് മൂളിക്കൊണ്ട് അവളെ എടുത്തു....
എന്ന അമ്മക്ക് കൊടുക്ക്.... നീനു സന്തോഷത്തോടെ പറഞ്ഞു....
വിശ്വൻ എന്ന പോകാൻ നോക്ക്.... പിന്നെ ശിവ നിന്റെ പെണ്ണ് ആണെങ്കിൽ നിന്റെ അച്ഛനോട് വീട്ടുകാരോട് പറഞ്ഞു കൂടെ കൂട്ടാൻ നോക്ക്.... എനിക്കാരുടെയും പെണ്ണിനെ ഒന്നും വേണ്ട.... എന്നോട് ഉടക്കാൻ നിന്ന എന്താ ഉണ്ടാകാന്ന് നിന്റെ തന്തയോട് ചോദിച്ച മതി... ദേവ് ആരാണെന്നു അവർ പറഞ്ഞു തരും.....
വിശ്വ അവരെ രണ്ടാളെയും നോക്കി ഇറങ്ങിപോയി....
അച്ഛാ.... നീനു വീണ്ടും വിളിച്ചതും അവൻ കീശയിൽ നിന്നും സിന്ദൂരം എടുത്തു.... ശിവക്ക് നേരെ നീട്ടി....
ശിവ പുച്ഛത്തോടെ അവനെ നോക്കി.
എനിക്ക് വേണ്ട.... വാശിയോ ദേഷ്യമോ പരിഭവം ഒന്നും അല്ലായിരുന്നു അവളെ മുഖത്ത്.... സർവ്വം തകർന്ന നെഞ്ച് നീറിയുള്ള വേദന ആയിരുന്നു....
അവൻ ഒരു നുള്ള് സിന്ദൂരം എടുത്തു അവളെ നെറുകയിൽ തൊട്ടു.... അവൾ പകപ്പോടെ അവനെ നോക്കി...
ഭാര്യയല്ലെന്ന് പറയുന്നു സിന്ദൂരം തൊടുന്നു... ഏതാ സത്യം.... ഏതാ കള്ളം
അവൾ നിറകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു....
നീനു കരയുന്നത് ഇതിന്ന് വേണ്ടിയാണ്...
അതോണ്ട് സിന്ദൂരം തൊട്ടത്...
അവൾ അത്ഭുതത്തോടെ നീനുവിനെ നോക്കി... ആ നോട്ടം ദേവിൽ എത്തിയതും വീണ്ടും സങ്കടം വന്നു അവൾക്ക്.... മോൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരാൾ.... എന്നെ ഒരു ഭാര്യയായും കണ്ടിരുന്നെങ്കിൽ..... വേദനയോടെ അവൾ ഓർത്തു....
ഇപ്പൊ ശിവ എന്റെ അമ്മയായി.... ലച്ചുമ്മയെ പോലെ മൊഞ്ചായി....അത് പറഞ്ഞു അവളെ നോക്കി കൈ കൊട്ടി....
അവൾ നീനുനെ എടുത്തു.... നീനു സന്തോഷത്തോടെ അവളെ മുഖത്ത് എല്ലാം കിസ്സ് കൊടുത്തു.... അവളെ സന്തോഷതിൽ ശിവ എല്ലാം മറന്നു പുഞ്ചിരിച്ചു...
ദേവിന് ഇങ്ങനെ പറ്റുള്ളൂ... ദേവ് ഇങ്ങനെ ആണ്.... എന്നോട് പൊറുക്ക്.... ഒരു സഹതാപം അവളോട് തോന്നിയെങ്കിലും പെട്ടന്ന് തന്നെ ദേഷ്യം കടന്നു വന്നു.... നീ ചോദിച്ചു വാങ്ങിയ വിധി തന്നെ ഇത്... ചുണ്ടിൽ ഒരു പുച്ഛവും തോന്നി....
🔥🔥🔥
രാത്രി ഫുഡ് കഴിക്കുമ്പോൾ ശിവയെ നോക്കി പോകുന്ന വിശ്വന്റെ കണ്ണുകൾ ദേവ് കാണുന്നുണ്ടായിരുന്നു.... അവന്റെ മുഖത്ത് ഭാവഭേദം ഒന്നും ഇല്ലെങ്കിലും കൃഷ്ന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു... അവൻ ദേവിനെ അരിശത്തോടെ നോക്കി..... ദേവ് ഫുഡ് കഴിച്ചു പോകുമ്പോൾ കൃഷ് അവന്റെ മുന്നിൽ കേറി നിന്നു....
ശിവയെ രക്ഷിക്കാൻ രുദ്രന്റെ ആളുകൾ ചുറ്റും ഉണ്ട്.... അവളെ നോട്ടം കൊണ്ടു പോലും വേദനിപ്പിക്കാൻ രുദ്ര് വിടില്ലെന്ന് അറിയാം.... പക്ഷേ ഭർത്താവ് ഉള്ളപ്പോ അതൊക്കെ ശരിയാണോ.....അവൻ പുച്ഛത്തോടെ നോക്കി മെല്ലെ പറഞ്ഞു...
ശിവ രുദ്രിന്റെ കയ്യിൽ ഭദ്രമാണ്.... ബട്ട് ദേവ് വില്ലൻ ആണ് അവൻ ചെറുചിരിയോടെ പറഞ്ഞു പോകാൻ നോക്കി....
കാണിച്ചു തരാം ഞാൻ ദേവിന് പ്രതികരിക്കാൻ അറിയോന്ന്.... ഇന്ന് ഈ നിമിഷം മുതൽ രുദ്രിന്റെ സുരക്ഷവലയം ശിവച്ചിയെ തേടി ഉണ്ടാവില്ല.... അപ്പൊ ഭാര്യയെ ഈ കഴുകന്മാർക്കിടയിൽ നിന്ന് ഭർത്താവ് രക്ഷിക്ക്.... ഇപ്പൊ പുതിയ ഒരു അവതാരം കൂടി ഉണ്ടല്ലോ.... ചോര മൊത്തം ഊറ്റികുടിക്കുന്നെ മുന്നേ ഒന്ന് കെട്ടിയോന്റെ പവർ കാണിച്ചു കൊടുക്ക്
കൃഷ്.... ദേവിന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു...
നിങ്ങളെ അതെ വീറും വാശിയും എനിക് ഉണ്ട്...... അപ്പൊ ശിവയെ ഇനി ദേവ് സംരക്ഷിച്ച മതി....എന്റെ വാശിയ ഇത്...
ഇത് നിന്റെ ഐഡിയ അല്ലെന്ന് അറിയാം.
തലയിൽ കുരുട്ട് ബുദ്ധി കേറില്ല.... അവൻ പുച്ഛത്തോടെ പറഞ്ഞു....
അതെ കാക്കുന്റെയും ഏട്ടന്റെയും ബുദ്ധി തന്നെ ആണ്.... ഞങ്ങൾ ഇക്കാര്യത്തിൽ ഒറ്റകെട്ട് ആണ്... ശിവച്ചി രുദ്രിനെ പ്രണയിച്ചിട്ടില്ല അതാണ് സത്യം... അത് ഏട്ടൻ അംഗീകരിചേ മതിയാകു....
അവളെ വായിൽ നിന്നും രുദ്ര്ന്റെ പെണ്ണാ അവളെന്ന് വീഴുന്ന വരെ എന്റെ സഹായം അവൾക്ക് ഉണ്ടാവില്ല.... പല്ല് കടിച്ചു പിടിച്ചു അവൻ തിരിച്ചു പറഞ്ഞു...
കൃഷ്നെ തട്ടി മാറ്റി അവൻ പോയി....
അത് ശിവയാണ്.... ഭർത്താവിനെ വേണ്ടെന്ന് വെച്ചു ഈ ജന്മം അവൾ രുദ്രിനെ തേടി പോകില്ല.... ഏട്ടൻ മാറിയെ പറ്റു.... അല്ലെങ്കിൽ ഞങ്ങൾ മാറ്റിയെടുക്കും.... അവൻ അത് ആത്മഗതം പോലെ പറഞ്ഞു അവനും തിരിച്ചു പോയ്.....
നീനു കരഞ്ഞു തളർന്നോണ്ട് തന്നെ വേഗം ഉറങ്ങിയിരുന്നു.... ദേവ് ഫോൺ നോക്കി ഇരിക്കുന്നുണ്ട്... അവൾ അങ്ങോട്ട് നോക്കാൻ പോയില്ല.... അവൻ ഇങ്ങോട്ടും നോക്കിയില്ല.... അവൾക് നീനുവിനെ കെട്ടിപിടിച്ചു ഇന്നലെ പോലെ കിടക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ദേവിന്റെ നേരെ നോട്ടം എത്തിയതും അവൾ പുതപ്പ് എടുത്തു നിലത്ത് വിരിച്ചു കിടന്നു....
🔥🔥🔥
രാത്രിയിൽ തന്റെ ദേഹത്ത് ആരോ തൊട്ടത് പോലെ തോന്നിയാണ് ദേവ് കണ്ണ് തുറന്നത്.... ഇരുട്ടിൽ ഒരു രൂപം മാത്രം കണ്ടുള്ളു അതോണ്ട് തന്നെ അവൻ ഞെട്ടി എഴുന്നേറ്റു... മുന്നിൽ ഉള്ള ആളെ തള്ളി മാറ്റി എഴുന്നേറ്റു.... കൈ പിന്നിലേക്ക് തിരിച്ചു പിടിച്ചു.. ഒരു കൈ കൊണ്ടു തലണിയുടെ അടിയിൽ നിന്നും ഒരു കത്തി എടുത്തു കഴുത്തിൽ വെച്ചു....
ഒരു നിമിഷം കൊണ്ടു തന്നെ എല്ലാം കഴിഞ്ഞിരുന്നു.... കത്തി കഴുത്തിൽ വെച്ചതും അയാൾ അടങ്ങി നിന്നു.... ദേവ് ആരാ എന്ന് ചോദിക്കാൻ വാ തുറക്കാൻ നോക്കുമ്പോഴാ പരിചിതമായ ഗന്ധം അവനെ പൊതിഞ്ഞത്.... ശിവ....
അവൻ ഉയർന്ന ഹൃദയമിടിപ്പ് അടക്കി... ശ്വാസം വിട്ടു....
നീയെന്താടി കോപ്പേ ഇവിടെ ചെയ്യുന്നേ....
അവൻ അലറികൊണ്ടു ചോദിച്ചു...
അപ്പോഴേക്കും ലൈറ്റ് തെളിഞ്ഞു....
ഞാൻ നീനുനെ മൂത്രം ഒഴിപ്പിച്ചു കിടത്താൻ വന്നതാ... അപ്പോ കറന്റ് പോയി....
അവന്റെ നോട്ടം ചുമരിലെ ക്ലോക്കിൽ പതിഞ്ഞു... മൂന്ന് മണി....
ഈ ടൈം അവൾ എഴുന്നേൽക്കൽ ഇല്ലല്ലോ.... അവൻ മുഖം ചുളിച്ചു....
ഞാൻ എഴുന്നേറ്റു മൂത്രം ഒഴിപ്പിച്ചു കിടത്തറ പതിവ്... ബെഡിൽ ഒഴിക്കാറില്ല അതോണ്ട്... അവൾ കിതപ്പ് അടക്കി പേടിയോടെ പറഞ്ഞു....
അവനും അപ്പോഴാ അത് ആലോചിച്ചേ... ഇപ്പൊ നീനു ബെഡിൽ മൂത്രം ഒഴിക്കാറില്ല. അല്ലെങ്കിൽ മൂത്രത്തിൽ കുളിച്ച എഴുന്നേൽക്കറ്..
എന്നെ ഒന്ന് വിട് കഴുത്തു വേദനിക്കുന്നു...
അവൾ കുതറി മാറാൻ നോക്കി...
അവൻ അവളെ നോക്കിത് അപ്പോഴാണ്.
കഴുത്തിലൂടെ പിടിച്ച ഉള്ളത്.... കത്തി കുത്തികയറ്റത ഭാഗ്യം ആണ്... നിനക്ക് എന്നെ വിളിച്ചൂടാരുന്നോ....
ഉറക്കം കളയണ്ട കരുതി....
ഉറക്കം അല്ല നിന്റെ ജീവൻ ആയിരുന്നു ഇപ്പൊ പോകാ.... അവൻ നിശ്വാസത്തോടെ പറഞ്ഞു അവളുടെ ചുമലിൽ നെറ്റി വെച്ചു....
അവളുടെ ശരീരത്തിലൂടെ വിറയൽ പോലെ തോന്നി... അവന്റെ ഉള്ളം വിറക്കുന്നത് അടക്കി നിർത്താരുന്നു അവൻ അപ്പോൾ.... അവളുടെ സ്മെൽ മനസ്സിൽ ആയില്ലെങ്കിൽ ഇപ്പൊ കഴുത്തു മുറിഞ്ഞേനെ....
എന്നെ ഒന്ന് വിട് ദേവേ.... പെട്ടന്ന് അവൾ നിർത്തി....
അറിയാണ്ട് വിളിച്ചു പോയതാ... അത് കേട്ടിട്ട് വീണ്ടും കലിയിളകണ്ട അവളോർത്തു....
അവന്ന് അത് മനസ്സിലായിരുന്നു.... അവൻ അവളെ വിട്ടു....
അപ്പോഴാ അവളെ മുഖം കണ്ടത്.... ഭയന്നു വിറച്ചപോലെ.... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.... വല്ലാത്തൊരു ഭീതി തോന്നി മുഖം കണ്ടിട്ട്.....
അവൻ കത്തി ബെഡിൽ വെച്ചു അവളെ മുഖം കയ്യിൽ എടുത്തു.... നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.... പേടി തോന്നിയില്ലല്ലോ...
വല്ലാത്ത പരിഭ്രമം നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ....
പഴയ പോലെ പേടിച്ച പനി പിടിച്ചു ഫിക്സ് വരാറുണ്ടോ.... ഹോസ്പിറ്റലിൽ പോകണോ ശിവ....
അവൾ ഞെട്ടലോടെ അവനെ നോക്കി....
എനിക്ക് അങ്ങനെഒക്കെ ഉണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാ.... അവൾ സംശയത്തോടെ ചോദിച്ചു....
എന്റെ ശിവൂട്ടി.... ഓരോ ഇടിയും മഴയും ഒക്കെ വരുമ്പോൾ എനിക്ക് സൗര്യം തരാറില്ല ലച്ചൂ.... അവൻ അപ്പോഴാ എന്താ പറഞ്ഞെന്ന് ഓർത്തെ.... അവൻ ഒരു പകപ്പോടെ അവളെ നോക്കി....
അത് പിന്നെ എന്റെ ലച്ചൂ.... അല്ല ലക്ഷ്മിക്ക് അങ്ങനെ ആയിരുന്നു.... അവൾക്ക് പേടി തട്ടിയ പനി വരും ഫിക്സ് വരും.... അത് ഓർത്തു... പെട്ടെന്ന് നിന്നെ ലച്ചൂ ആണെന്ന് തോന്നി.. അവൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു....
അവളൊന്ന് മൂളുക മാത്രം ചെയ്തു.....
എന്റെ ശിവൂട്ടി.... ഓരോ ഇടിയും മഴയും ഒക്കെ വരുമ്പോൾ എനിക്ക് സൗര്യം തരാറില്ല ലച്ചൂ.... ഈ വാക്കുകൾ... അത് ദേവ് പറഞ്ഞത് എന്റെ കാര്യം ആണോ.... അതോ അങ്ങനെ തോന്നിയതോ.... ലക്ഷ്മി.... ലച്ചൂ.... എന്റെ ലച്ചൂ ആണോ....
ലച്ചുന് അച്ഛൻ അമ്മക്ക് മാത്രം അറിയുന്ന കാര്യം ആണിത്.... നാട്ടിൽ വന്ന ശേഷം ആണ് അത് മാറിയത്. അതോണ്ട് മറ്റാർക്കും അറിയില്ല.... അപ്പൊ ഇയാക്ക് ലച്ചുനെ അറിയോ.... അവൾ അവനെ തന്നെ നോക്കി.... ഏകദേശം സെയിം എജ് ആയിരിക്കും ... ഇനി ഇയാൾ ലച്ചൂ തമ്മിൽ.... അപ്പോഴാ ആ ടാറ്റൂ ഓർത്തെ...ഇതൊക്കെ നോക്കുമ്പോ.... ഇനി ഇയാൾ ലച്ചൂ തമ്മിൽ വല്ല ബന്ധം ഉണ്ടോ.... അവൾ അവനെ ഒന്നൂടി നോക്കി.... പെട്ടന്ന് നോക്കിയോണ്ട് കഴുത്തു വെട്ടിച്ചു അവൾ വേദനയോടെ നിലവിളിച്ചു പോയി.
അവന്റെ നോട്ടം അവളുടെ കഴുത്തിൽ എത്തി.... ചുവന്നു തിനർത്തിട്ട് ഉണ്ട്....
കൈ ഇരുമ്പ് ആണോ ആവോ... എന്റെ കഴുത്ത്.... അവൾ കഴുത്തിൽ പിടിച്ചു വേദന കൊണ്ടു പിടഞ്ഞു....
അവളുടെ വേദന അവന്റെ മുഖത്ത് എന്ന വണ്ണം മുഖം ചുളിക്കുന്ന കണ്ടു അത്ഭുതത്തോടെ നോക്കിയെങ്കിലും വേദനയുടെ കടുപ്പം കൊണ്ട് അവൾ വീണ്ടും എരിവ് വലിച്ചു.... കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.... വേദന കൊണ്ട് പിടയുന്ന അവളെ കണ്ടു അവന്നും എന്ത് വേണമെന്ന് തിരിയുന്നുണ്ടായിരുന്നില്ല.... സാധാരണ നിലയിൽ ഞാൻ കൈ വെച്ച ഒരുത്തനെ പിന്നെ ആ ബോഡി കൊണ്ട് ഉപകാരം ഇല്ലെന്ന അർഷിയുടെ പറച്ചിൽ.... ഇവളെ
ആണെങ്കിൽ ആരോ കൊല്ലാൻ വരുന്ന പോലെ തോന്നിതും.... അതോണ്ട് തന്നെ നല്ല പിടുത്തം ആയിരിക്കും..
ഞാൻ ഇപ്പൊ വരാം പറഞ്ഞു അവൻ പുറത്തേക്ക് പോയി.... അവൾ കഴുത്തു തടവി അവിടെ തന്നെ നിന്നു..... വേദന സഹിക്കാൻ പറ്റുന്നില്ല.... അവൾക്ക് അലറി കരയാനാ തോന്നിയത്.... വേദന കടിച്ചു പിടിച്ചു അവൾ എങ്ങനെ ഒക്കെയോ നിലത്ത് കിടന്നു....
ശിവാ.... പെട്ടന്ന് ഉള്ള വിളിയിൽ അവളൊന്ന് മൂളി.... തിരിഞ്ഞു നോക്കാൻ കഴിയുന്നില്ലായിരുന്നു.... അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി..... ഒരു പാത്രത്തിൽ ചൂട് വെള്ളവും ഒരു തോർത്തും എടുത്തു അവളുടെ മുന്നിൽ മുട്ട് കുത്തി നില്കുന്നത് കണ്ടു....
ചൂട് പിടിച്ചു ഈ ഓയിന്മെന്റ് പുരട്ടിയ രാവിലെക്ക് മാറും.... ഇല്ലെങ്കിൽ നീര് വെച്ചു പണിയാകും....
അവൾ ഒന്ന് മൂളി....
നീ ചൂട് പിടിക്ക് പറഞ്ഞു എഴുന്നേറ്റു....
അവൾക്ക് കൈ പൊക്കാൻ തന്നെ പറ്റിയില്ല അപ്പോഴാ ചൂട് പിടിക്കാൻ... ദയനീയമായി നോക്കി... പിന്നെ ഒന്നും മിണ്ടാതെ വീണ്ടും കിടക്കാൻ നോക്കി....
ചെയ്യുന്നില്ലേ.....
എനിക്ക് പറ്റില്ല.... വേദനിക്കുന്നു.... മുഖം താഴ്ത്തി പറഞ്ഞു....
അവൻ അവളെ ഒന്ന് നോക്കി... പിന്നെ അവളുടെ പിറകിൽ മുട്ട് കുത്തി നിന്നു...
അവൾ എന്താ ചോദിക്കുമ്പോഴേക്കും അവളുടെ മുടി മുഴുവൻ എടുത്തു മുകളിൽ ആയി ചുറ്റി കെട്ടി കൊടുത്തു....
നല്ല എക്സ്പീരിയൻസ് ഉണ്ട് മുടി കെട്ടിയിട്ട്... ആത്മയായി പറഞ്ഞെങ്കിലും പുറത്തു എത്തിയിരുന്നു വാക്കുകൾ....
ലച്ചുന്റെ മുടി വാരി കെട്ടി കൊടുക്കാറ് ഉണ്ട്.... പ്രഗ്നൻറ് ആയ സമയത്ത് ഞാൻ ഇതൊക്കെ ചെയ്തു കൊടുക്ക... അവൾക്ക് നല്ല മുടിയുണ്ട് ഒറ്റക്ക് വൃത്തിയാക്കാൻ ഒക്കെ പാട് ആയിരുന്നു. അവൻ പറയുന്നത് കേട്ടതും അവൾ നാവ് കടിച്ചു.അതിനേക്കാൾ ഉപരി ലച്ചുനോട് അസൂയ തോന്നി... ഇങ്ങനെ കെയർ ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയല്ലോ....
അവൻ മുണ്ടിൽ ചൂട് വെള്ളം എടുത്തു പിടിച്ചു കൊടുത്തു.... ആദ്യം ചൂട് കൊണ്ട് ഒന്ന് പിടഞ്ഞു എങ്കിലും പിന്നേ മെല്ലെ സൂക്ഷിച്ചു അവൻ ചെയ്തേ.... അതോണ്ട് തന്നെ വേദന കുറഞ്ഞു വന്നു.... അവൾ ശരിക്കും അത് ആസ്വദിച്ചു നിന്നു.... അവൻ നിർത്തിയതും നിർത്തല്ലേ പറയാൻ തോന്നിപൊയി....
ഇനി ഓയിന്മെന്റ് തേച് കിടന്നോ... പറഞ്ഞു കയ്യിൽ എടുത്തു... അവൾ അവനെ തന്നെ നോക്കി.... അവനും അത് തന്നെ നോക്കി.... ഞാൻ എങ്ങനെ ഇത്....
ഒന്ന് മടിച്ചു നിന്നു.... പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ കുറച്ചു കയ്യിൽ എടുത്തു അവളെ കഴുത്തിൽ കൈ വെച്ചു.. രണ്ടു പേരുടെ ശരീരത്തിൽ ഒരു വിറയൽ പടർന്നു.... അവളുടെ കൈ ബെഡ്ഷീറ്റിൽ അമർന്നു.... അവന്റെ കൈകൾ കഴിതിലും തോളിൽ ആയി തടവാൻ തുടങ്ങി.... അവൾ കണ്ണടച്ച് ഇരുന്നു..... തന്റെ ഹൃദയമിടിപ്പ് അവൻ കേൾക്കാതിരിക്കാൻ ശ്വാസം അടക്കി പിടിച്ചു നിന്നു.....
അവനും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.... അവൻ കണ്ണടച്ച് പിടിച്ചു ആയിരുന്നു ചെയ്തത്.... നോക്കാൻ വയ്യ
കൈകൾ വിറക്കുന്നുണ്ട്.... അവളുടെ മെലിഞ്ഞു നീണ്ട കഴുത്തും അവളെ തൊടുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ് അടക്കി പിടിക്കാൻ അവൻ ഏറെ കഷ്ടപ്പെട്ടു.... കണ്ണുകൾ അടച്ചു സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.... അവളുടെ മുഖം കാണുന്നില്ലെങ്കിലും ആ വിറയൽ അവൻ അറിയുന്നുണ്ടായിരുന്നു.... ഇടക്ക് കൈ ഒന്ന് അമർന്നതും അവൾ വേദനയോടെ എരിവ് വലിച്ചതും അവൻ കണ്ണ് തുറന്നു പോയി.... അവളുടെ കഴുത്തിൽ നിന്നും നോട്ടം എടുക്കാൻ ആവാതെ നിന്നു.... അവൻ എങ്ങനെ ഒക്കെയോ ചെയ്തു കഴുത്തിനു സൈഡിൽ ആയുള്ള മറുകിൽ നോട്ടം എത്തി.... വല്ലാത്തൊരു ഫീൽ അവനെ പൊതിയുന്ന പോലെ തോന്നി.... അവൻ അവനെ തന്നെ മറന്നു കൊണ്ട് ആയിരുന്നു പിന്നേ തടവിയത്.... അവൾക്ക് അവന്റെ കൈകളിലൂടെ ആ മാറ്റം തിരിച്ചു അറിയാൻ തുടങ്ങി.... ശരീരം രോമങ്ങൾ എഴുന്നേറ്റു നിന്നു.... ഇന്ന് വരെ അറിയാത്ത ആ അനുഭൂതിയിൽ എതിർക്കാൻ ആവാതെ കണ്ണുകൾ അടഞ്ഞു.... അവന്റെ നെഞ്ചിൽ ചാരി പിറകോട്ടു തല മുട്ടിച്ചു നിന്നു.... അവന്റെ ഹൃയമിടിപ്പ് തൊട്ടടുത്തു നിന്നും അവൾ അറിഞ്ഞു..... അവന്റെ കൈകൾ കഴുത്തിൽ നിന്നും താഴോട്ട് നീങ്ങിയതും അവൾ ഒന്ന് പിടഞ്ഞു.... കണ്ണുകൾ തുറന്നു..... അവനെ മിഴികൾ ഉയർത്തി നോക്കി...... അവന്റെ കൈകൾ ഇടതു നെഞ്ചിൽ ആ റ്റാറ്റുവിൽ എത്തിയതും അവൾ പിടഞ്ഞു മാറി കയ്യിൽ പിടിച്ചു.... അവിടം വിരൽ പതിഞ്ഞതും അവൾ അറിയാതെ വിളിച്ചു പോയിരുന്നു.... ദേവ്.... പേടിയോ വിറയാലോ ആയിരുന്നില്ല ആ വിളിയിൽ വശ്യത ആയിരുന്നു... ചെയ്തത് തെറ്റാണെന്നു അവൾക്ക് തോന്നിയില്ല...
അവന്റെ ഭാവം അതായിരുന്നു.... അവന്റെ വിരൽ അവിടം ഒരിക്കൽ കൂടി തലോടിയതും അവനിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയ പോലെ തോന്നിയത്
തന്റെ ടാറ്റു.... താൻ സ്വയം വരചുണ്ടാക്കിയ ചിത്രം.... എന്റെ മാത്രം സ്വന്തം.... ലച്ചുവിൽ നിന്നും ബലമായി ഇവൾ നേടിയെടുത്തത് ആണ്.... അറിഞ്ഞപ്പോൾ കൗതുകവും അത്ഭുതം തോന്നിയിരുന്നു.... ഇന്ന് എന്റെ സ്വന്തം ആയി എന്റെ അടുത് തന്നെ..... അവന്റെ കൈകൾ അറിഞ്ഞു കൊണ്ട് തന്നെ ഒരിക്കൽ കൂടി അവിടം തലോടിയതും അവൾ ഒന്ന് പിടഞ്ഞു.... കൈകൾ തട്ടി മാറ്റി തിരിഞ്ഞു അവനെ കെട്ടിപിടിച്ചു.... അവന്റെ നെഞ്ചിൽ തല മുട്ടിച്ചു... ഷർട്ടിൽ അവളെ വിരൽ മുറുകി പിടിച്ചു... വിറയലും കിതപ്പ് അടക്കാൻ പാട് പെട്ടു...
അവന്ന് അടർത്തി മാറ്റാൻ തോന്നിയില്ല... ചേർത്ത് പിടിക്കാൻ ആണ് തോന്നിയത്...
തിരിച്ചു പിടി വിടുവിക്കാൻ ഉറപ്പിച്ചു എങ്കിലും അവൻ പോലും അറിയാതെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു...
......തുടരും