ShivaRudragni Part 28
ശിവരുദ്രാഗ്നി
by IFAR
🔥PART 28🔥
അവളെ ദേഹത്ത് അവന്റെ കൈകൾ മുറുകി.... അവന്റെ പിടുത്തത്തിൽ ആണ്
അവൾക്ക് ബോധം വന്നത്.... അവൾ വെപ്രാളത്തിൽ അവനെ ഒറ്റ തള്ള് ആയിരുന്നു.... പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ പിറകോട്ടു വേച്ചു പോയ്.... കൈ മുട്ട് ബെഡിന്റെ സൈഡിൽ കൊണ്ടു.... അവന്ന് ചെറുതായി വേദന എടുത്തു.... ദേഷ്യം വന്നു കലിപ്പോടെ നോക്കിയെങ്കിലും കുറച്ചു മുൻപ് നടന്നത് ഓർത്തു അവന്ന് നാണക്കേട് തോന്നി.... ഇവളെന്താ കരുതിയിട്ട് ഉണ്ടാവാ....അവന്ന് അവളെ നോക്കാൻ മടി തോന്നി....
അച്ഛാ..... നീനു മോളെ വിളിയാണ് അവരെ ബോധത്തിലേക്ക് വരുത്തിയത്...
നീനുനെ കാണിക്കാൻ ഹഗ്ഗ് ചെയ്തേ.... ഇല്ലെങ്കിൽ നിന്നെ വേദനിപ്പിക്കാന്ന് കരുതി കരയും...അത് പറഞ്ഞു നീനുനെ എടുത്തു നെഞ്ചോട് ചേർത്ത് അവളെ നോക്കാതെ കിടന്നു....
അത് വരെ സന്തോഷത്തിൽ ആയിരുന്ന മുഖത്ത് അത് കേട്ടതും വേദന നിറഞ്ഞു.
പെട്ടന്ന് ഉള്ള വെപ്രാളത്തിൽ തള്ളിമാറ്റിയത് ആണെങ്കിലും മനസ്സ് നിറഞ്ഞ സന്തോഷം ആയിരുന്നു ഉള്ളിൽ.
അവന്റെ കെയറിങ്.... അവന്റെ സ്പർശം
ഒക്കെ അവൾ മനസ്സാൽ അംഗീകരിച്ചത് ആയിരുന്നു.... അറിയില്ല എന്ത് മായാജാലം ആണ് ദേവിനോടെന്ന്... അവന്റെ ഒരു നോട്ടം സ്പർശം എല്ലാത്തിനും മനസ്സ് ശരീരം കൊതിക്കുന്നുണ്ട്.... നീനു മോളോടുള്ള ഇഷ്ടം കൊണ്ടു മാത്രം അല്ല അത്... എന്റെ ആരൊക്കെയോ ആണെന്ന് ഉള്ള തോന്നൽ കൂടി ആണ്.... എന്റെ സ്വന്തം ആണെന്ന് ഉള്ള തോന്നൽ ആണ്.... അവൾ വേദനയോടെ ഓർത്തു നിലത്ത് കിടക്കാൻ നോക്കിതും നീനു അമ്മാ വിളിച്ചു കൈ നീട്ടി..... നീനു ഉറങ്ങാതെ വിടില്ലെന്ന് അറിയുന്നൊണ്ട് വാശി കാണിക്കാതെ അവൾ അടുത്തേക്ക് ചെന്നു..... ബെഡിന്റെ മറുസൈഡിൽ ആയി കിടന്നു അവളെ മേലേ കൈ വെച്ചു.... നീനു അവളെ നോക്കി കണ്ണടച്ചു കിടന്നു... മെല്ലെ ശിവയുടെ കണ്ണുകളും അടഞ്ഞു....
ദേവ് അപ്പോഴും ഉറക്കം വരാതെ കിടക്കാരുന്നു.... കണ്ണടച്ചാൽ കഴിഞ്ഞത് ഒക്കെ ഓർമ്മ വന്നു.... മെല്ലെ ശിവയെ നോക്കി.... എല്ലാം ഒപ്പിച്ചിട്ട് കോപ്പ് കിടന്നു ഉറങ്ങുന്ന കണ്ടില്ലേ കോപ്പ് .... അവൻ പിറു പിറുത്തു....
അവൻ നീനുവിനെ കിടത്തി മെല്ലെ എഴുന്നേറ്റു... റൂമിൽ നിന്നും പുറത്ത് ഇറങ്ങി....
ആകെ ഒരു സ്വസ്ഥതക്കേട്.... അവളുടെ ദേഹത്തിന്റെ മൃദുലത ഇപ്പോഴും കയ്യിൽ ഉണ്ടെന്ന് തോന്നി അവന്ന്.... അവളെ ടാറ്റുവിൽ തൊട്ടത് ഓർത്തതും മിന്നൽ പിണർ കടന്നു പോയ ഫീൽ.....അവൻ മുടിയിൽ കൊരുത് പിടിച്ചു.... പിന്നെ ചാവി എടുത്തു ബൈക്കിൽ കേറി.... ഒരു ഫ്ലാറ്റിന് മുന്നിൽ എത്തി.... കീ എടുത്തു തുറന്നു.... വലിച്ചു വാരിയിട്ട കോലം കണ്ടതും അവൻ മുഖം ചുളിച്ചു.... റൂമിന്റെ വാതിൽ തുറന്നതും ബെഡിൽ കിടക്കുന്ന അർഷിയെ നോക്കി.... റൂമിന്റെ അവസ്ഥയും അത് തന്നെ.... ഒരു കുന്നോളം ഡ്രെസ്സിന്റെ മുകളിൽ ഷോട്സ് മാത്രം ഇട്ട് കമിഴ്ന്നു ആണ് കിടത്തം.... അലക്കിയിട്ട ഡ്രസ്സ് ആണെന്ന് തോന്നി അവന്ന്....ഒരു മാറ്റം ഇല്ലല്ലോ കോപ്പിന് അവൻ പിറുപിറുത് കൊണ്ടു അവന്റെ ദേഹത്ത് ഉണ്ടായിരുന്ന രണ്ടു മൂന്ന് ഷർട്ട് എടുത്തു മാറ്റി അവന്റെ പുറത്ത് തല വെച്ചു കിടന്നു
എന്റെ ഗ്ലാമർ ബോഡി കണ്ടു പീഡിപ്പിക്കാൻ നോക്കരുത്..... അർഷി കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു ..
ദേഹത്ത് നനവ് തട്ടിയതും അർഷി ഞെട്ടലോടെ കണ്ണ് തുറന്നു അവനെയും കൊണ്ടു മറിഞ്ഞു....
അവൻ എഴുന്നേൽക്കാതെ അങ്ങനെ തന്നെ കിടന്നു.. നിറഞ്ഞ കണ്ണുകൾ കണ്ടു അർഷി മുഖം പിടിച്ചു ഉയർത്തി നോക്കി....
എന്താടാ പന്നി....
ശിവ...
ശിവക്ക് എന്താ..... അർഷി പേടിയോടെ എഴുന്നേറ്റു ഇരുന്നു....
അത് അവൾ.... ഞാൻ.... ശിവ....
അവൻ കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെ പറഞ്ഞു....
വെളുപ്പാൻ കാലത്ത് കള്ളും കുടിച്ചു വന്നു മോങ്ങുന്നു... എന്താടാ ***** പ്രശ്നം....
അവൻ അർഷിയുടെ തോളിലേക്ക് തല മുട്ടിച്ചു ഇരുന്നു നടന്നത് മൊത്തം പറഞ്ഞു....
അർഷി അവന്റെ തലമാറ്റി അവന്റെ മുന്നിലേക്ക് ഇരുന്നു താടിക്ക് കയ്യും വെച്ചു അവനെ നോക്കി....
ഇതിലിപ്പോ എന്താ പ്രശ്നം....
അവൾ എന്നാലും....
അവൾ എന്നാലും ഒന്നുല്യാ....അവൾ നീ തൊട്ടത് എതിർക്കാതെ നിന്നെങ്കിൽ അത് അവളെ ഭർത്താവാന്ന് അറിയുന്നൊണ്ട.... അവൾ നിന്നെ അംഗീകരിച്ചത് കൊണ്ടാണ്....
എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല
അവൾ.... അവൾ രുദ്രന്റെ പെണ്ണാ പറഞ്ഞു പഠിപ്പിച്ചിട്ട്.... രണ്ടു കൊല്ലം പൊന്നുപോലെ നോക്കിട്ട്.... അവൻ കരഞ്ഞോണ്ട് മൂക്ക് ചീറ്റി....
അവൾ എന്ന മോശം പെണ്ണാ അതോണ്ട് ആണ് നീയൊന്ന് തൊട്ടപ്പോ നിന്നു തന്നെ.
അതും മാറിന് മുകളിൽ തൊട്ടിട്ട് അവൾക്ക് എതിർപ്പില്ലെങ്കിൽ പിന്നെ ഉറപ്പാ അത്....
വൃത്തികേട് പറയുന്നോടാ തെണ്ടീ പറഞ്ഞു അവനെ കുനിച്ചു നിർത്തി നടുപ്പുറത്തു രണ്ടു തല്ല് കൊടുത്തു...
അത് ശരി.... അവൾ ചെയ്തേ തെറ്റ് പറഞ്ഞാൽ തല്ല്.... ചെയ്തില്ല പറഞ്ഞാലും കുഴപ്പം..... എന്റെ പുറം .... അവൻ കലിപ്പോടെ നോക്കി....
ഞാൻ എന്റെ സങ്കടം ആരോടാ പിന്നേ പറയാ.... അവൻ ദയനീയമായി ചോദിച്ചു.
ശിവക്ക് നീ ഭർത്താവ് ആണ്.... അവൾ അത് അംഗീകരിച്ചു കഴിഞ്ഞു.... അതോണ്ട് തന്നെ നീയെന്ത് ചെയ്‌താൽ അവൾക്ക് അത് സന്തോഷം ആണ്.... പിന്നെ അതൊരു പെണ്ണ് ആണ്.... നമ്മുടെ ശരീരം നമ്മൾ ഇഷ്ടപെട്ട ആൾ തൊടുമ്പോ അതിന്റേതായ രീതിയിൽ പ്രതികരിക്കും.... അത്രയേ സംഭവിച്ചുള്ളൂ.
Its നാച്ചുറൽ....
ഞാൻ കെട്ടിപിടിച്ചപ്പോ അവൾ തടഞ്ഞില്ലെടാ.... അവൾക്ക് പറഞ്ഞുടെ രുദ്രിന്റെ പെണ്ണാന്ന്.... പറഞ്ഞില്ല..... അതാ എനിക്ക് സഹിക്കാൻ പറ്റാതെ....അവൻ നാവ് കുഴഞ്ഞോണ്ട് പറഞ്ഞു ഒപ്പിച്ചു....
അവളെ കാര്യം പോട്ടെ അത് ഒന്നും അറിയാത്ത ഒരു കുഞ്ഞാ കരുതാം.... നീയോ.... അവളെ ഒന്ന് തൊട്ടപ്പോഴേക്കും നിന്റെ കണ്ട്രോൾ പോയത് എങ്ങനെയാ അതിന്ന് പ്രോബ്ലം ഇല്ലേ....
അതിന്ന് അവളെ മുന്നിൽ എത്തുമ്പോ ഞാൻ സ്വയം മറന്നു പോകുന്നു.... എന്നാലും രുദ്രിനെ മറന്നിട്ടു അവൾക്ക് എങ്ങനെ തോന്നിട ഇത്.... അവൻ വീണ്ടും കരഞ്ഞോണ്ട് മൂക്ക് ചീറ്റി....
അവളെ ദേഹത്ത് തൊട്ട് കെട്ടിപിടിച്ചു ഉമ്മിക്കാൻ പോയത് നീ.... എന്നിട്ട് അവൾക്ക് കുറ്റവും..... പറയുന്നേൽ എന്തെങ്കിലും ന്യായം ഉണ്ടോ.... അർഷിക്ക് ചെറിയ ദേഷ്യത്തോടെ പറഞ്ഞു......
എവിടെ എനിക്ക് തെറ്റിയെ അർഷി..... എത്ര സന്തോഷത്തിലാ ഞാൻ അവളെ കാണാൻ വന്നത്..... എന്നിട്ട് സംഭവിച്ചതോ..... ഇതും വിധിയാണോ....
അവനും എന്നെ ചതിച്ചു നാണം കെടുത്തി..... പിന്നെ അവളും ചതിച്ചു.....
വഴിയിൽ പോന്നോർക്കൊക്കെ കൊട്ടാൻ ഞാൻ എന്താ ചെണ്ട ആണോ..... എല്ലാരും സെൽഫിഷ് ആണ് എല്ലാരും..... എനിക്ക് എന്റെ മക്കൾ മാത്രം ഉള്ളു.....
അത് മതി.... അത് മാത്രം മതി.....
അപ്പൊ എന്നെയും വേണ്ടേ..... അർഷി മുഖം കോട്ടി.
നീയെന്റെ മുത്തല്ലേടാ... അർഷിയുടെ മുഖം പിടിച്ചു കിസ്സ് കൊടുക്കാൻ നോക്കിതും അവൻ പിറകിലേക്ക് തള്ളി....
കള്ള് കുടിച്ചു എന്നെ തൊടണ്ട....
അവൻ ബെഡിലേക്ക് വീണു അങ്ങനെ തന്നെ കണ്ണടച്ച് കിടന്നു....
ഒരു ചിരിയോടെ അർഷിയും അടുത് കിടക്കാൻ നോക്കിതും ഒറ്റ ചവിട്ട് ആയിരുന്നു അവൻ... പെട്ടന്ന് ആയോണ്ട് അവൻ നിലത്ത് വീണു....
@@###@@@ അവൻ തെറിയും വിളിച്ചോണ്ട് എഴുന്നേറ്റു....
പോയി നിസ്കരിച്ചു വന്നിട്ട് കിടക്ക് ****
അർഷി ക്ലോക്കിലേക്ക് നോക്കി പിന്നെ തലചൊറിഞ്ഞു.... എന്നിട്ട് ബാത്‌റൂമിലേക്ക് പോയി....
അവൻ തിരിച്ചു വരുമ്പോഴേക്കും ദേവ് നല്ല ഉറക്കം ആയിരുന്നു.... അവനും അടുത്ത് കിടന്നു കെട്ടിപിടിച്ചു കിടന്നു....പിന്നെ മെല്ലെ കണ്ണുകൾ അടഞ്ഞു.....
അർഷി ഉറക്കം എഴുന്നേറ്റു നോക്കുമ്പോൾ അടുത്ത് അവൻ ഉണ്ടാരുന്നില്ല..... റൂം എല്ലാം ക്ലീൻ ആക്കിയിട്ടുണ്ട്.... ഡ്രസ്സ് എല്ലാം മടക്കി കാബോഡിൽ വെച്ചിന് ... അലക്കാൻ ഉള്ളത് ഒരു സൈഡിൽ എടുത്തു വെച്ചിട്ടുണ്ട് അവൻ അത് നോക്കി ബെഡിൽ നിന്നും എഴുന്നേറ്റു.....
ഡെയിനിങ് ടേബിളിൽ ഫുഡ്
ബ്രേക്ക് ഫാസ്റ്റും ടീ കൂടി കണ്ടു..... അവൻ ചെറുചിരിയോടെ ടീ കപ്പ് എടുത്തു ചുണ്ടോട് ചേർത്തു.... പെട്ടന്ന് ശിവയെ ഓർത്തതും അവന്റെ ചിരി മാഞ്ഞു.....
അവൾ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരോ ആവോ..... ഒന്നറിയാം എന്തൊക്കെ സംഭവിച്ചാലും അവളെ മുന്നിൽ നീ തോൽക്കും..... അവൻ ഒരു നിശ്വസത്തോടെ ഓർത്തു....
🔥🔥🔥🔥
ദേവ് വീട്ടിലേക് വരുമ്പോൾ എല്ലാരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നുണ്ടായിരുന്നു....
ശിവ ഫുഡ് സേർവ് ചെയ്യുന്നുണ്ട്.... ഒരു പഴയ ദവണി ആണ് ഉടുത്തിട്ടുള്ളത്.... കഴുത്തിൽ ചുവപ്പ് ഒന്നും കാണാൻ ഇല്ല... വേദന പോയിട്ട് ഉണ്ടാവും അവൻ ഓർത്തു... അവന്റെ നോട്ടം അവിടെ ഉള്ള എല്ലാവരിലും എത്തി..... വിശ്വയുടെ നോട്ടം ശിവയിൽ ആണെന്ന് കണ്ടതും അവന്റെ മുഖത്ത് ദേഷ്യം പടർന്നു ...
ദേവ് വന്നോ ഇരിക്ക് മഹി പറഞ്ഞതും മുഖത്ത് ഒരു ചിരി വരുത്തി അവൻ ഇരുന്നു....
ശിവ ഒരു പ്ലേറ്റ് എടുത്തു വിളമ്പി കൊടുത്തു..... അവൾ പോകാൻ നോക്കുമ്പോഴാ എന്തോ എടുക്കാൻ എന്ന വ്യചെനെ അവളുടെ അടുതുടെ മുന്നിലേക്ക് ആഞ്ഞത്..... അവന്റെ കൈ മുട്ട് മാറിലൂടെ ഉരസികൊണ്ടു അടുത്തുള്ള വെള്ളം എടുത്തു....
അവൾ ഞെട്ടിപിടഞ്ഞു പിറകോട്ടു മാറി...
ഷാൾ കൊണ്ടു പൊതിഞ്ഞു അവനെ നോക്കി...
അവൻ ഫുഡിലേക്ക് നോക്കി കഴിക്കുന്നുണ്ട്.... അറിഞ്ഞോണ്ട് ആണോ അതോ അറിയാതെയോ എന്ന് അവൾക്ക് മനസ്സിലായില്ല.... നടന്നത് ഒന്നൂടി ഓർത്തതും അവളെ കണ്ണ് നിറഞ്ഞുഒഴുകി ....
ആദ്യം ആയാണ് ഇങ്ങനെ ഒരു മോശം അനുഭവം..... ദേവ് ആയോണ്ട് മാത്രം ആണ് ഒന്നും ശ്രദ്ധിക്കാതെ അടുത്ത് പോയത്.... മറ്റുള്ളാർക്ക് എടുത്തു കൊടുക്കുമ്പോഴും ഒരു ഗ്യാപ്പ് വെച്ചു ദേഹത്ത് തൊടാതിരിക്കാൻ ശ്രദ്ധിക്കും..,
ശിവാ.... വിശ്വന്റെ വിളിയിൽ ഞെട്ടി അവനെ നോക്കി പിന്നെ ഒരു പൊട്ടികരച്ചിലോടെ ഓടി പൊയി.....
എല്ലാവരും അത് നോക്കി.... കാര്യം മനസ്സിൽ ആയില്ലെങ്കിലും അവർ അത് മൈൻഡ് ആക്കാതെ ഫുഡ് കഴിച്ചു....
വിശ്വ ദേഷ്യത്തോടെ പ്ലേറ്റ് തള്ളി എഴുന്നേറ്റു....
കഴിച്ചിട്ട് പോ വിശ്വ..... വലിയച്ഛന്റെ ശബ്ദം ഉയർന്നു...
അവൾ എന്തിനാ കരഞ്ഞോണ്ട് പോയത്..
നിങ്ങൾ എന്തെങ്കിലും പറയോ ചെയ്യോ ചെയ്യാതെ അവൾ കരയില്ല..... ഞാൻ പറഞ്ഞത അവളെന്റെ പെണ്ണാ .. അവളെ വേദനിപ്പിച്ച ഉണ്ടല്ലോ ... അവൻ ദേഷ്യത്തോടെ പറഞ്ഞു കസേരയും തള്ളി തെറിപ്പിച്ചു പോയി......
ദേവ് ആരെയും മൈന്റ് ആക്കാതെ കഴിച്ചോണ്ട് ഇരുന്നു ....
റൂമിലേക്ക് പോകുമ്പോൾ ശിവ ബെഡിൽ കിടന്നു കരയുന്നെ കണ്ടു.... എങ്ങലടികൾ കേട്ടു.....
നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ മോങ്ങാൻ. . അവന്റെ അലർച്ച കേട്ടതും അവൾ പിടഞ്ഞു എഴുന്നേറ്റു....
ശിവാ എന്താ പറ്റിയെ പറഞ്ഞു വിശ്വ വന്നത് അപ്പോഴായിരുന്നു....
എന്തിനാ കരഞ്ഞേ ശിവ.... നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ....
അവൾ ദേവിനെ ഒന്ന് നോക്കി പിന്നെ മുഖം താഴ്ത്തി....
വിശ്വനും ദേവിനെ ഒന്ന് നോക്കി അവളെ കയ്യിൽ പിടിച്ചു.... എനിക്ക് സംസാരിക്കാൻ ഉണ്ട് നീ വാ....
വിശ്വ പോകാൻ നോക്ക്.... ഇവിടെ വെച്ചു ഒരു പ്രശ്നം ഉണ്ടാക്കേണ്ട.... നിന്റെ അച്ഛനും അമ്മയും കണ്ട ഈ പേര് പറഞ്ഞു വീണ്ടും പ്രശ്നം ഉണ്ടാകും....
അവൻ ശിവയെ ഒന്ന് നോക്കി കൈ വിട്ടു.
ശിവ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നെ ഉള്ളു....അവൻ പോയി.....
ദേവ് അലമാരയിൽ നിന്നും ഒരു ഷർട്ട് എടുത്തു അവളെ നേർക്ക് എറിഞ്ഞു... ഇസ്തിരി ഇട്ടു വെക്കണം അത് കടുപ്പിച്ചു പറഞ്ഞു ഇറങ്ങി പോയി.....
🔥🔥🔥🔥
ദേവ്ന്റെ ദേഷ്യത്തോടെ ഉള്ള വിളി കേട്ടാണ് ശിവ റൂമിലേക്ക് ഓടിവന്നത് ....
ശിവ വരുമ്പോൾ കത്തിയ ഷർട്ട് പിടിച്ചു നില്കുന്നുണ്ട് ദേവ്....
എന്താ ഇത്.... അവൻ അലറി കൊണ്ടു ചോദിച്ചു....
അവൾക്ക് ഒന്നും മനസ്സിലായില്ല.... ഇസ്തിരി ഇട്ടു മടക്കി വെച്ച ഷർട്ട് ആണ്...
ഇപ്പോൾ കത്തിച്ചു വെച്ചിട്ടുള്ളത്....
അവളെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു അവൻ....
ഞാൻ ഒന്ന് തൊട്ടതിന്ന് പകരം വീട്ടിയതാണ് അല്ലേ....
ഞാൻ അല്ല.... അവൾ വിറച്ചു കൊണ്ടു പറഞ്ഞു...
പിന്നെ വേറെരാ ഇത് ചെയ്യാൻ ഇവിടെ ഉള്ളത്....
അവൻ തൊട്ടലും കെട്ടിപിടിച്ചലും കുഴപ്പം ഇല്ല ഞാൻ ഒന്ന് അറിയാതെ കൈ തട്ടിയപ്പോ ദേഷ്യം കരച്ചിൽ പിഴിച്ചലും...
സത്യം ആയിട്ടും ഞാൻ അല്ല...
നീ പകരം വീട്ടിയത് മനസ്സിലാക്കാൻ എനിക്ക് വലിയ ബുദ്ധി ഒന്നും വേണ്ട....
എന്നോട് കളിക്കാൻ നിൽക്കുന്നോ പറഞ്ഞു അലമാരതുറന്നു അവളെ മുഴുവൻ ഡ്രസ്സ് എടുത്തു നിലത്തേക്ക് എറിഞ്ഞു.... അതിന്റെ മുകളിൽ അവൻ മദ്യം ഒഴിക്കുന്നെ കണ്ടതും അവൾ അടുത്തേക്ക് ഓടി....
ദേവ് ഞാൻ അല്ല ഷർട്ട് കത്തിച്ചത് എനിക്ക് ഒന്നും അറിയില്ല...
മാറിനിൽക്കെടി പറഞ്ഞു അവളെ പിറകോട്ടു തള്ളി മാറ്റി ലൈറ്റർ കത്തിച്ചു അതിലേക്ക് എറിഞ്ഞു....
ഡ്രസ്സിലേക്ക് തീ ആളികത്തി....
ദേവ്.... അവൾ കരച്ചിലോടെ തീ കെടുത്താൻ പോയതും അവൻ അവളെ കയ്യിൽ പിടിച്ചു....
എന്റെ ഡ്രസ്സ്.... അവൾ ദയനീയതയോടെ നോക്കി അവനെ...
വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടു പേടി യോടെ പൊട്ടിവന്ന കരച്ചിൽ അവൾ അടക്കി പിടിച്ചു.... ആളികത്തുന്ന തീയേക്കാൾ അവൾക്ക് പേടി തോന്നിയത് അവന്റെ മുഖം കണ്ടായിരുന്നു....അവന്റെ കണ്ണിലും തീ ആളികത്തുന്ന പോലെ അവൾക്ക് തോന്നിയത്....
...... തുടരും